ടിക്ക സ്റ്റൈൽ വൈറ്റ് തവ ചിക്കൻ ഫ്രൈ ചേരുവകൾ ചിക്കൻ - 250 ഗ്രാം (ചെറുതായി അരിഞ്ഞത് ) ഇഞ്ചി-വെളുത്തുള്ളി - 2 ടീസ്പൂൺ വീതം പച്ചമുളക് - 4 എണ്ണം (എരിവിനനുസരിച്ച്) കട്ടിയുള്ള തൈര് - 1 ടേബിൾ സ്പൂൺ കശുവണ്ടി പേസ്റ്റ് - 2 ടീസ്പൂൺ തേങ്ങാപ്പാൽ - 4 ടേബിൾ സ്പൂൺ പുതിന ഇല - 2 ടീസ്പൂൺ (വളരെ ചെറുതായി അരിഞ്ഞത് ) ലെമൺ ജൂസ് - 1 ടീസ്പൂൺ കുരുമുളക് പൊടി - 3/4 ടീസ്പൂൺ ഓയിൽ - 2 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിക്കൻ വൃത്തിയാക്കി ചെറുതായി മുറിക്കുക. ഇതിലേക്ക് ലെമൺ ജൂസ് ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് 10- 15 മിനിറ്റ് വയ്ക്കുക. തേങ്ങാപ്പാൽ, ഓയിൽ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ ഒന്നിച്ച് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം നോൺ-സ്റ്റിക്ക് പാനിൽ/തവയിൽ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത് വെച്ച ചിക്കൻ ചെറു തീയിൽ കുക്ക് ചെയ്ത് എടുക്കാം. ചിക്കൻ ആവശ്യത്തിന് ഫ്രൈ ആയി വരുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് ചെറു തീയിൽ 5 മിനിട്ട് അടച്ച് വെച്ച ശേഷം തീ ഓഫ് ചെയ്ത് സേർവ്വിംഗ് പ്ലേറ്റിലേക്ക് മാറ്റാം. Nazina Shamsheer
#

അമ്മച്ചി

അമ്മച്ചി - malabar adukkala - ShareChat
31.2k കണ്ടവര്‍
6 മാസം
#

അമ്മച്ചി

-
#അമ്മച്ചി #ബീറ്റ് റൂട്ട് അച്ചാർ ബീറ്റ് റൂട്ട്- 1/2 Kg ഇഞ്ചി-ഒരു വലിയ കഷ്ണം വെളുത്തുള്ളി-10 അല്ലി പച്ചമുളക്- 3 എണ്ണം ഉലുവ-അര സ്പൂണ്‍ കായം-ചെറിയ കഷണം മുളകുപൊടി- 4 സ്പൂണ്‍ കടുക്-അര സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് നല്ലെണ്ണ - ആവശ്യത്തിന് വിനാഗിരി - ആവശ്യത്തിന് കറിവേപ്പില - 2 തണ്ട് ബീറ്റ് റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കുക. കായം, ഉലുവ എന്നിവ വറുത്തുപൊടിക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് കടുകു പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിടുക. ഇത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികളും ഉപ്പും ചേര്‍ക്കണം. ഇതിലേക്ക് ബീറ്റ്‌റൂട്ടും കറിവേപ്പിലയും ചേര്‍ത്ത് ചെറുതായൊന്നു വഴറ്റുക. വിനിഗര്‍ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം. Jisha sain
1.7k കണ്ടവര്‍
7 മാസം
ബേസൻ ലഡ്ഡു ചേരുവകൾ കടലമാവ് - 1 കപ്പ് പഞ്ചസാര - 1/2 കപ്പ് നെയ്യ് - 1/2 കപ്പ് ഏലയ്ക്ക - 1/2 ടീസ്പൂൺ അണ്ടിപ്പരിപ്പ് - 5 എണ്ണം പിസ്ത - 8 എണ്ണം (ഓപ്ഷണൽ) തയ്യാറാക്കുന്ന വിധം പാനിൽ നെയ്യ് ഒഴിച്ച് കടലമാവ് ചേർത്ത് ചെറു തീയിൽ നന്നായി വറുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. കടലമാവിന്റെ നിറം ചെറുതായി മാറി വരുമ്പോൾ തീ ഓഫ് ചെയ്യാം. അല്പം ചൂടാറുമ്പോൾ പഞ്ചസാര, വറുത്ത അണ്ടിപരിപ്പ് ചെറുതായി അരിഞ്ഞത്,പിസ്ത ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളകളാക്കുക. ടേസ്റ്റി ബേസൻ ലഡ്ഡു റെഡി. Note: കടലമാവ് ചെറു തീയിൽ നന്നായി പച്ച മണം മാറി, അല്പം നിറം മാറി വരുന്നത് വരെ വറുത്ത ശേഷം മാത്രം തീ ഓഫ് ചെയ്യാവൂ. * ചൂടോടെ പഞ്ചസാര ചേർക്കരുത്. Nazina shamsheer
#

അമ്മച്ചി

അമ്മച്ചി - ShareChat
18.7k കണ്ടവര്‍
8 മാസം
മീൻ പൊള്ളിച്ചത് മിക്ക മലയാളികളും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. അതുപോലെ സ്വാദിഷ്ഠമായ ഒരു വിഭവമാണ് ചിക്കൻ പൊള്ളിച്ചത്. ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചിക്കൻ വറുത്ത് വാഴയിലയിൽ പൊള്ളിച്ചത് ചിക്കൻ വറുക്കാൻ ആവശ്യമായ ചേരുവകൾ ചിക്കൻ - 500 ഗ്രാം ഉപ്പ് - ആവശ്യത്തിന് മുളക്പൊടി - 2 ടീസ്പൂൺ ലെമൺ - 1 ടീസ്പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ പെപ്പർ പൗഡർ - 1/2 ടീസ്പൂൺ ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ വെളുത്തുള്ളി - 1 ടീസ്പൂൺ വെളിച്ചെണ്ണ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകൾ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് അര മണിക്കൂർ അടച്ച് വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് ചെറുതീയിൽ ഫ്രൈ ചെയ്ത് എടുക്കാം. ഒരുപാട് ഫ്രൈ ആവരുത്. മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ സവാള - 2 എണ്ണം (മീഡിയം) കാന്താരി മുളക് - 4 എണ്ണം (ഓപ്ഷണൽ) ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ വെളുത്തുള്ളി - 1 ടീസ്പൂൺ തക്കാളി - 1 എണ്ണം (വലുത്) കറിവേപ്പില - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് മുളക്പൊടി - 2 ടീസ്പൂൺ (എരിവിനനുസരിച്ച്) മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ മല്ലിപൊടി - 1 ടീസ്പൂൺ പെപ്പർ പൗഡർ - 1/2 ടീസ്പൂൺ ഗരം മസാല - 1 ടീസ്പൂൺ തേങ്ങപ്പാൽ - 1/2 കപ്പ് (കട്ടിയുള്ളത്) തയ്യാറാക്കുന്ന വിധം ചിക്കൻ വറുത്ത വെളിച്ചെണ്ണ തന്നെ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. ബ്രൗൺ നിറമാവുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, കാന്താരി മുളക്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾ പൊടി, പെപ്പർ പൗഡർ, മല്ലിപൊടി, ഗരം മസാല ചേർത്ത് ചെറു തീയിൽ നന്നായി മിക്സ് ചെയ്ത ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് ഇളക്കുക.തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോൾ വറുത്ത് വെച്ച ചിക്കൻ, കട്ടിയുള്ള തേങ്ങപ്പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് ചെറു തീയിൽ 10 മിനിട്ട് അടച്ച് വയ്ക്കുക. ശേഷം അടപ്പ് തുറന്ന് ഒന്നിളക്കി തേങ്ങപ്പാൽ വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം. വാഴയില നന്നായി കഴുകി തീയിൽ കാണിച്ചു വാട്ടി എടുക്കുക.ഇതിലേക്ക് ചിക്കൻ മസാലയോട് കൂടി ഇട്ട് നന്നായി പൊതിഞ്ഞു കെട്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് വെച്ച് ചെറു തീയിൽ നന്നായി 2 വശവും പൊള്ളിച്ച് എടുത്ത് ചൂടോടെ സേർവ്വ് ചെയ്യാം. nazina shamsheer
#

അമ്മച്ചി

അമ്മച്ചി - ShareChat
29.2k കണ്ടവര്‍
11 മാസം
ഈസി, ക്രൻചി &യമ്മി അവൽ മിൽക്ക് ചേരുവകൾ അവൽ - 3/4 കപ്പ് പൂവൻ പഴം - 4 എണ്ണം (മീഡിയം) പഞ്ചസാര - 2 ടേബിൾ സ്പൂൺ (ഇഷ്ടാനുസരണം) പാൽ - 3/4 കപ്പ് കടല - 1/2 കപ്പ് അണ്ടിപരിപ്പ് - 8 എണ്ണം വനില ഐസ് ക്രീം - 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ) ടൂട്ടി ഫ്രൂട്ടി - ഓപ്ഷണൽ തയ്യാറാക്കുന്ന വിധം *പഴം ചെറുതായി അരിഞ്ഞ് സ്പൂൺ കൊണ്ട് നന്നായി സ്മാഷ് ചെയ്ത് 2-3 ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. *ഒരു പാൻ ചൂടാക്കി അതിലേക്ക് അവൽ ഇട്ട് നന്നായി വറുത്ത് മാറ്റി വയ്ക്കുക(വേണമെങ്കിൽ അല്പം പഞ്ചസാര കൂടി ചേർക്കാം). അതേ പാനിൽ കടല, അണ്ടിപരിപ്പ് നന്നായി വറുത്തെടുക്കുക. *പാലിൽ ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. *അവൽ മിൽക്ക് സേർവ്വ് ചെയ്യുന്ന ഗ്ലാസിലേക്ക് ആദ്യം ആവശ്യത്തിന് പഴം മിക്സ് ഇട്ട ശേഷം അതിന് മുകളിൽ വറുത്ത അവൽ ഇട്ട് രണ്ടാമത്തെ ലയർ തയ്യാറാക്കാം. അതിന്റെ മുകളിൽ വറുത്ത കടല, അണ്ടിപരിപ്പ് ആവശ്യത്തിന് ചേർത്ത ശേഷം വീണ്ടും പഴം മിക്സ് ഇട്ട് മുകളിൽ അവൽ ശേഷം കടല, അണ്ടിപരിപ്പ് ഇതിലേക്ക് തണുപ്പിച്ച പാൽ ഒഴിച്ച് മുകളിൽ വനില ഐസ് ക്രീം വെച്ച് ടൂട്ടി ഫ്രൂട്ടി ഇട്ട് അലങ്കരിക്കാം.ഈസി, ക്രൻചി&യമ്മി അവൽ മിൽക്ക് കഴിക്കുന്ന സമയത്ത് സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്ത് കഴിക്കാം. Note:പാലിൽ പഞ്ചസാരയുടെ കൂടെ വേണമെങ്കിൽ 2 ടീസ്പൂൺ ഹോർലിക്സ് ചേർക്കാം(ഓപ്ഷണൽ) Nazina shamsheer
#

അമ്മച്ചി

അമ്മച്ചി - ShareChat
20.3k കണ്ടവര്‍
1 വർഷം
ചിക്കൻ പാറ്റി റോൾസ് -------------- കുട്ടികൾക്കു ഒത്തിരി ഇഷ്ടാവും . 1.വേവിച്ച ചിക്കൻ ബ്രേസ്റ് പീസ് 1 കപ്പ് 2.വേവിച്ച ഉരുളക്കിഴങ്ങു അര കപ്പ് 3.സ്പ്രിങ് ഒനിയൻ അരിഞ്ഞത് കാൽ കപ്പ് 4 മല്ലിയില അരിഞ്ഞത് കാൽ കപ്പ് 5.നാരങ്ങാ നീര് 1 ടീസ്പൂൺ 6.ചിലി ഫ്ളക്സ് 1 ടീസ്പൂൺ 7.ഗാർലിക് പൌഡർ അര ടീസ്പൂൺ 8.ഡ്രൈ പാഴ്സലി അര ടീസ്പൂൺ 9.പെപ്പർ പൌഡർ 1 ടീസ്പൂൺ 10.ഉപ്പ് പാകത്തിന് 11.മുട്ട 1 12.ബ്രെഡ് ക്രമ്ബ്‌സ് 1 കപ്പ് ചിക്കനും ഉരുളക്കിഴങ്ങും പൊടിച്ചെടുക്കുക . ഒട്ടും വെള്ളമയം വേണ്ട .ബാക്കി ചേരുവകൾ ഓരോന്നായി അതിലേക്ക് ചേർക്കുക. നന്നായി കുഴച്ചെടുക്കുക .കട്ട കെട്ടാതെ ചെയ്യണം . എന്നിട്ടു നീളത്തിൽ റോൾ ചെയ്തെടുക്കുക . മുട്ടയിൽ മുക്കി ശേഷം ബ്രെഡ് ക്രമ്ബ്‌സിൽ പൊതിങ്ങു ശാലോ ഫ്രൈ ചെയ്തെടുക്കാം. പാറ്റി റോൾ അങ്ങനെ തന്നെ കഴിക്കാം ... അല്ലെങ്കിൽ റാപ് ആക്കിയും കഴിക്കാം. Jesmy sajith
#

അമ്മച്ചി

അമ്മച്ചി - ShareChat
17.1k കണ്ടവര്‍
1 വർഷം
ജിഞ്ചർ ചിക്കൻ റോസ്റ്റ് ചേരുവകൾ ചിക്കൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ ചിക്കൻ - 500 ഗ്രാം കാശ്മീരി ചില്ലി പൗഡർ - 2 ടീസ്പൂൺ (എരിവനുസരിച്ച്) വിനഗർ - 1 ടീസ്പൂൺ സോയാ സോസ് - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഇഞ്ചി പേസ്റ്റ് - 2 ടീസ്പൂൺ വെളിച്ചെണ്ണ - ആവശ്യത്തിന് മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ സവാള - 1 എണ്ണം (ചെറിയ ക്യൂബായി അരിഞ്ഞത് ഇഞ്ചി - 1 കഷണം (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി - 3 -4 അല്ലി ( ചെറുതായി അരിഞ്ഞത്) പച്ചമുളക് - 2 എണ്ണം ( ചെറുതായി അരിഞ്ഞത്) കറിവേപ്പില - ആവശ്യത്തിന് മുളക്പൊടി - 1 ടീസ്പൂൺ കുരുമുളക് പൊടി - 1/2 ടീസ്പൂൺ മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ടൊമേറ്റോ സോസ് - 2 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനിൽ മാരിനേറ്റ് ചെയ്ത് 30 മിനിട്ട് ഫ്രിഡ്ജിൽ അടച്ച് വയ്ക്കുക.ശേഷം പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്ത് എടുക്കാം.ഈ പാനിൽ തന്നെ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് അരിഞ്ഞത് ഇട്ട് നന്നായി ഇളക്കി കൊടുക്കണം.ഇതിലേക്ക് സവാള,കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക.ശേഷം ഇതിലേക്ക് മുളക്പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഫ്രൈ ചെയ്ത് വെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കിയ ശേഷം ചെറുതീയിൽ 5 മിനിട്ട് അടച്ച് വയ്ക്കുക.ചിക്കനിൽ മസാല നന്നായി മിക്സായാൽ ടൊമേറ്റോ സോസ് ചേർത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം. Nazina shamsheer
#

അമ്മച്ചി

അമ്മച്ചി - ShareChat
21.7k കണ്ടവര്‍
1 വർഷം
ചില്ലി ചിക്കൻ ------------- ചിക്കൻ 500 ഗ്രാം ഒനിയൻ 2എണ്ണം ക്യാപ്‌സിക്കം 3 എണ്ണം( 3കളർ ) ജിൻജർ ഗാർലിക് പേസ്റ്റ് } 2 ടേബിൾ സ്പൂൺ മൈദാ 1 കപ്പ് കോൺ ഫ്ലോർ 2 ടേബിൾ സ്പൂൺ സോയ സോസ് 2 ടേബിൾ സ്പൂൺ റെഡ് ചില്ലി സോസ് 1 ടീ സ്പൂൺ ലെമൺ ജ്യൂസ് 1 ടീ സ്പൂൺ പെപ്പെർ പൗഡർ 1 ടേബിൾ സ്പൂൺ സ്പ്രിങ് ഒനിയൻ ആവശ്യത്തിന് ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന് സാൾട് ആവശ്യത്തിന് ആദ്യം ചിക്കൻ എല്ലില്ലാതെ ചെറുതായി മുറിച്ചെടുത്തു ലെമൺ ജ്യൂസും ഓയിലും സോയാസോസും ചേർത്തു 1മണിക്കൂർ വക്കുക ശേഷംമൈദാ, കോൺഫ്ലോർ ഇവ ചേർത്തു പാകത്തിന് സാൾടും ചേർത്തു മിക്സ് ചെയിതു ഓയിൽ ഫ്രൈ ചെയിതു എടുക്കുക ഒരുപാൻ അടുപ്പിൽ വച്ഛ് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ഛ് സവാള ഓരോ ഇതളായി മുറിച്ചെടുത്തതും ജിൻജർ ഗാർലിക് പേസ്റ്റും ചേർത്തു വഴറ്റി കാപ്സികംഅരിഞ്ഞതും ചേർത്തു വഴറ്റി 1ടേബിൾ സ്പൂൺ സോയ സോസ്, 1ടീ സ്പൂൺ ചില്ലി സോസ് 1ടീ സ്പൂൺ ടൊമാറ്റോ സോസ് ഇവ ചേർത്തു മിക്സ് ചെയിത ശേഷം 1 ടേബിൾ സ്പൂൺ കോൺഫ്ലോർ 11/4 കപ്പ് വെള്ളത്തിൽ മിക്സ് ചെയിതു ഒഴിച്ച് ഫ്രൈ ചെയിത ചിക്കനും ചേർത്തു പാകത്തിന് ഉപ്പും ഉപ്പും ചേർത്തു നന്നായി മിക്സ് ചെയിതു തിളച്ഛ് വരുമ്പോൾ അരിഞ്ഞെടുത്ത സ്പ്രിങ് ഒനിയൻ ചേർത്തു തീ ഓഫാക്കുക
#

അമ്മച്ചി

അമ്മച്ചി - ShareChat
24.6k കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post