🖊️ സ്വന്തം ലേഖകൻ
#

🖊️ സ്വന്തം ലേഖകൻ

331 കണ്ടവര്‍
1 മാസം
#

🖊️ സ്വന്തം ലേഖകൻ

ബിസ്മി😊
#🖊️ സ്വന്തം ലേഖകൻ #🖊️ സ്വന്തം ലേഖകൻ
208 കണ്ടവര്‍
2 മാസം
#

🖊️ സ്വന്തം ലേഖകൻ

*വാർത്തകൾ വിരൽത്തുമ്പിൽ* 🌀➖🌀➖🌀➖🌀➖🌀 *പ്രഭാത വാർത്തകൾ* 2019 സെപ്തംബർ 15 1195 ചിങ്ങം 30 ഞായറാഴ്ച (ഉത്രട്ടാതി നാൾ) 🌀➖🌀➖🌀➖🌀➖🌀  🌀സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍ നാലു ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കയറ്റുമതി, പാര്‍പ്പിട മേഖലകളുടെ ഉണര്‍വിനായി പദ്ധതികള്‍ പ്രഖ്യാപിച്ചു. പൊതുമേഖല ബാങ്ക് മേധാവികളുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും വിദേശനിക്ഷേപം വര്‍ധിച്ചെന്നും ധനമന്ത്രി അവകാശപ്പെട്ടു. 🌀ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍: 1. കയറ്റുമതി തീരുവ ഒഴിവാക്കല്‍ പദ്ധതി ജനുവരി മുതല്‍. രണ്ടു ശതമാനത്തിലേറെ ആനുകൂല്യം ലഭിക്കുന്ന ടെക്സ്‌റ്റൈല്‍ മേഖല ഉള്‍പ്പെടെയുള്ളവ ജനുവരി മുതല്‍ പുതിയ പദ്ധതിയിലേക്കു മാറണം. 2. ജിഎസ്ടി നികുതി നടപടികള്‍ ലളിതമാക്കും. റീഫണ്ട് ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ വേഗത്തിലാക്കും. ചെറിയ പിഴവുകള്‍ക്കു ശിക്ഷയില്ല. 3. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ 68,000 കോടി രൂപയുടെ സഹായം. എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് പദ്ധതി വികസിപ്പിക്കും. കയറ്റുമതി വ്യവസായങ്ങള്‍ക്കു എളുപ്പത്തില്‍ വായ്പ. കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും. തുറമുഖം, കസ്റ്റംസ് നടപടികളുടെ ഡിജിറ്റല്‍വത്കരണം ഡിസംബറിനകം. 4. അടുത്ത മാര്‍ച്ചില്‍ നാല് സ്ഥലങ്ങളില്‍ വ്യത്യസ്ത തീമുകളിലായി മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍. 5. ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്കു കൂടുതല്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കും. 6. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയിലൂടെ 2022 നകം 1.95 കോടി വീടുകള്‍. നിര്‍മാണം പൂര്‍ത്തിയാക്കാനാകാത്ത വീടുകള്‍ക്ക് പ്രത്യേക സഹായം. 🌀സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച മുഖംമിനുക്കല്‍ നടപടികള്‍ ഗുണം ചെയ്യില്ലെന്നു കോണ്‍ഗ്രസ്. പ്രശ്നങ്ങളുടെ തീവ്രതയെ മറികടക്കാനുള്ള ഫലപ്രദമായ ഉപാധികളെ കുറിച്ച് മന്ത്രിക്ക് ഒരു ധാരണയുമില്ല. നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഗുണം ചെയ്തില്ല. കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 🌀അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ലാദന്റെ മകനുമായ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ്. 🌀തൊഴില്‍ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട കുവൈറ്റിലെ അഭയാര്‍ത്ഥി ക്യാമ്പിലുള്ള പത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കുവൈറ്റിലെത്തിയ അദ്ദേഹം ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മലയാളികളടക്കമുള്ളവരെ ചൂഷണം ചെയ്യുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.   🌀തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം നിരാഹാര സമരം നടത്തിയിരുന്ന പുഷ്പാഞ്ജലി സ്വാമിയാരുടെ സമരപ്പന്തല്‍ ഒരു സംഘം ആളുകള്‍ പൊളിച്ചൂനീക്കി. ഇതേച്ചൊല്ലി ഇവിടെ സംഘര്‍ഷാവസ്ഥ. മുഞ്ചിറമഠം സംഘപരിവാര്‍ കൈയേറിയെന്ന് ആരോപിച്ചാണ് നിരാഹാര സമരം നടത്തിയിരുന്നത്. 🌀മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണനെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തി. കോഴിക്കോട്ടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം പന്നിയങ്കരയിലെ ഉണ്ണികൃഷ്ണന്റെ തറവാട്ടു വീട്ടിലെത്തി സംസാരിച്ചു, ഊണും കഴിച്ചാണു മടങ്ങിയത്. വി.പി സിംഗ് മന്ത്രിസഭയില്‍ കെ.പി ഉണ്ണികൃഷ്ണന്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്നപ്പോള്‍ വ്യോമായാന ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. 🌀ഈ വര്‍ഷം പ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം 7,500 കോടി രൂപയെന്നു പ്രാഥമിക വിലയിരുത്തല്‍. നാളെ മുതല്‍ സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്രസംഘത്തിനു സംസ്ഥാനം സമര്‍പ്പിക്കുന്ന നിവേദനത്തിലാണ് ഈ വിവരം. കഴിഞ്ഞ വര്‍ഷം 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്ക്. 🌀മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളാണു യഥാര്‍ഥ കുറ്റക്കാരെന്നു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ച ഫ്‌ളാറ്റുടമകള്‍ക്ക് സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 🌀പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്കു ഗുണംചെയ്യുമെന്നു മന്ത്രി എം.എം.മണി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയമുള്ള വനിതയാണ് നിഷയെന്നും മന്ത്രി പറഞ്ഞു. പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മണിയാശാന്‍. 🌀പുലികള്‍ നിറഞ്ഞാടി, ഒപ്പം പെണ്‍പുലികളും. ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂരില്‍ ഇന്നലെ നടന്ന പുലിക്കളിയിലാണ് യുവതികളും പുലിവേഷം കെട്ടിയത്. പുലികളെ കാണാന്‍ ഇന്നലെ സ്ത്രീകളടക്കം വന്‍പുരുഷാരമാണ് എത്തിയത്. 🌀കവി കിളിമാനൂര്‍ മധു (67) തിരുവനന്തപുരത്ത് അന്തരിച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ് ലഭിച്ചിട്ടുണ്ട്. 🌀തൃശൂര്‍ മാപ്രാണത്ത് വര്‍ണ തിയേറ്ററിനു മുന്നില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലം വീട്ടിലേക്കുള്ള വഴി തടസപ്പെട്ടെന്നു പരാതിപ്പെട്ടയാളെ തിയേറ്റര്‍ നടത്തിപ്പുകാരനും ഗുണ്ടാസംഘവും ചേര്‍ന്ന് കുത്തിക്കൊന്നു. തളിയക്കോണം സ്വദേശി രാജന്‍ (63) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുണ്ടാസംഘാഗമായ സെല്‍വരാജ് (25) അറസ്റ്റിലായി. തിയേറ്റര്‍ നടത്തിപ്പുകാരന്‍ അടക്കമുള്ള സംഘം അര്‍ധരാത്രി രാജനെ വീടിനു പുറത്തേക്കു വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. 🌀മോട്ടോര്‍ വാഹന നിയമമനുസരിച്ച് ഒഡീഷയില്‍ ട്രക്ക് ഉടമയ്ക്ക് ആറര ലക്ഷം രൂപ പിഴ ശിക്ഷ. നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കിനെതിരേ നികുതി, ഇന്‍ഷുറന്‍സ്, മലിനീകരണം, അമിതമായി ആളുകളെ കയറ്റല്‍ തുടങ്ങി നിരവധി നിയമലംഘനങ്ങളാണു ചുമത്തിയത്. 🌀കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള ഡി.കെ. ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ഡല്‍ഹിയിലെ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കസ്റ്റഡിയിലിരിക്കേ മൂന്നാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൂന്നാം തീയതി അറസ്റ്റു ചെയ്ത ശിവകുമാറിനെ ചൊവ്വാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 🌀മാരുതി, മഹീന്ദ്ര കമ്പനികള്‍ക്കു പിറകേ എസ്എംഎല്‍ ഇസൂസു വാഹന നിര്‍മാണ പ്ലാന്റ് അടയ്ക്കുന്നു. ഫാക്ടറി താത്കാലികമായി അടച്ചിടുകയാണെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.  വാഹന വിപണിയിലെ മാന്ദ്യമാണു കാരണം.   🌀കര്‍ണാടകത്തില്‍ ജനതാദള്‍ എസിന്റെ 20 എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ തയാറായി നില്‍ക്കുന്നുണ്ടെന്ന് ജനതാദളിന്റെ അയോഗ്യനാക്കപ്പെട്ട എംഎല്‍എ നാരായണ ഗൗഡ. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബം തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും നാരായണ ആരോപിച്ചു. 🌀ജിഎസ്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ജനുവരി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കി. ജിഎസ്ടി രജിസ്‌ട്രേഷന് തിരിച്ചറിയില്‍ രേഖ മതിയാകുമായിരുന്നു. 🌀കാഷ്മീരിലെ സ്‌കൂള്‍ കുട്ടികള്‍ക്കു സുരക്ഷിതരായി സ്‌കൂളില്‍ പോകാന്‍ സഹായിക്കണമെന്ന് നോബല്‍ സമ്മാന ജേതാവ് മലാല. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടാണ് അഭ്യര്‍ഥന. കുട്ടികള്‍ ഉള്‍പ്പെടെ നാലായിരം പേരെ തടവിലാക്കിയിരിക്കുകയാണ്. 40 ദിവസമായി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ ആശങ്കാജനകമാണെന്നും മലാല ട്വിറ്ററില്‍ കുറിച്ചു. 🌀ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അവര്‍ക്കു വെള്ളക്കൊടി വീശിക്കാണിക്കേണ്ടിവന്നു. പാക് അധീന കശ്മീരിലെ ഹാജിപുര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണു പാക് സൈനികര്‍ കൊല്ലപ്പെട്ടത്. വെടിവയ്പു നടത്തി ഇന്ത്യന്‍ സേനയെ തുരത്താന്‍ അവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വെള്ളക്കൊടി കാണിച്ച് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. 🌀ഒരു കുഞ്ഞിന്റെ ജനനമാണ് ലോകമെങ്ങും സംസാരവിഷയം. അമേരിക്കയിലെ ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ 2019 9 ാം മാസം 11 ാം തീയതി ജനിച്ച ക്രിസ്റ്റിന ബ്രൗണിന്റെ ഭാരവും ജനനസമയവുമാണ് കൗതുകകരം. 09/11ന് രാത്രി 09/11നാണ് ജനനം. കുഞ്ഞിന്റെ ഭാരം 09 പൗണ്ടും 11 ഔണ്‍സും. സിസേറിയനിലൂടെയായിരുന്നു ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്. 🌀ഇന്ത്യ -ദക്ഷിണാഫ്രിക്കയ്ക്ക ട്വന്റി -2- പരമ്പരയ്ക്ക് ഇന്നു തുടക്കം. കോഹ്‌ലി നയിക്കുന്ന ടീമില്‍ സ്ഥിരാംഗങ്ങളേയും കഴിവുള്ള പുതുതാരങ്ങളേയും ക്രീസിലിറക്കും. അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ട്വന്റി -20 ലോകകപ്പിനു മുന്നോടിയായുള്ള മല്‍സരമാണിത്. 🌀അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ചുറണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യന്‍ കിരീടം നിലനിര്‍ത്തിയത്. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും ബൗളിംഗ് മികവില്‍ ബംഗ്ലാദേശിനെ പിടിച്ചുകെട്ടുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ- 32.4 ഓവറില്‍ 106 റണ്‍സിന് എല്ലാവരും പുറത്ത്. ബംഗ്ലാദേശ്- 33 ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്ത്. 🌀ഇന്ത്യയുടെ സൗരഭ് വര്‍മ വിയറ്റ്നാം ഓപ്പണ്‍ ബി.ഡബ്ല്യു.എഫ് ടൂര്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. പുരുഷ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്‍ താരമായ മിനോരു കോഗയെ ആണ് രണ്ടാം സീഡായ സൗരഭ് തോല്‍പ്പിച്ചത്.   🌀ആഷസ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. 91 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 225 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു. 🌀കയറ്റുമതിയില്‍ ഇടിവ്. ഓഗസ്റ്റില്‍ 6.05% കുറഞ്ഞ് 2613 കോടി ഡോളറില്‍ എത്തി. ഇറക്കുമതി 13.45% താഴ്ന്ന് 3958 കോടി ഡോളറായി. ഇതോടെ വ്യാപാര കമ്മി 1345 കോടി ഡോളറായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 1792 കോടി കോടി ഡോളറായിരുന്നു. സ്വര്‍ണം ഇറക്കുമതി ഓഗസ്റ്റില്‍ 62.49% ഇടിഞ്ഞ് 136 കോടി ഡോളറായി. 🌀ഫ്രാന്‍സുമായുള്ള നികുതി തര്‍ക്കം പരിഹരിക്കുന്നതിന് ഗൂഗിള്‍ 107 കോടി ഡോളര്‍ നല്‍കാന്‍ ധാരണയായി. 2 വര്‍ഷമായി നിലനില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്കാണ് ഇതോടെ പരിഹാരമായത്.  വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ 12.5% നികുതിയാണ് ചുമത്തിയിരുന്നത്. 🌀അമേരിക്കയിലെ സാന്‍ഡിയാഗൊയില്‍ നടന്ന അന്താരാഷ്ട്ര ബാല ചലചിത്ര മേളയില്‍ 'അപ്പുവിന്റെ സത്യാന്വേഷണം' എന്ന ചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. സോഹന്‍ലാല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് എവിഎ പ്രൊഡക്ഷന്‍സിന്റെയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ എ.വി. അനൂപും മുകേഷ് മേത്തയുമാണ്. ചിത്രത്തില്‍ ഗാന്ധി ജ്യോത്സ്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എ.വി. അനൂപാണ്. ബാലതാരമായി അഭിനയിച്ചിരിക്കുന്നത് മാസ്റ്റര്‍ റിഥുനും. 🌀മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബിഗ് ബ്രദര്‍'. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ലൂസിഫറിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് സില്‍വ തന്നെയാണ് ഇതിലും സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. തെന്നിന്ത്യന്‍ താരം റജീന കസാന്‍ഡ്രയാണ് നായികയായി എത്തുന്നത്. 🌀ടിവിഎസ് പുതിയ ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി. 62,346 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. കൂടുതല്‍ സ്മാര്‍ട്ടായി ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളെ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാനുള്ള ടിവിഎസ് സ്മാര്‍ട്ട് എക്സ്‌കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് ഗ്രാന്റ് എഡിഷന്‍ വിപണിയിലേക്ക് എത്തിയത്. 🌀ഒരു പുസ്തക ചരിത്രമാണ് അജിത എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ചരിത്രം. 'അജിത ഓര്‍മ്മയിലെ തീനാളങ്ങള്‍'. കെ. അജിത. ഡിസി ബുക്‌സ്. വില 171 രൂപ. 🌀ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ ശരീരത്തിന് രക്തസമ്മര്‍ദ്ധം, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ പല പ്രശനങ്ങളും ഉണ്ടാകുമെന്നു നമുക്കറിയാം. എന്നാല്‍ ഉറക്കം അമിതമായാല്‍ നിങ്ങള്‍ ഒരു ഡിമെന്‍ഷ്യ രോഗിയാകും. ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മക്കുറവിന് അമിതമായ ഉറക്കവും ഒരു കാരണമാണെന്ന് അടുത്തിടെ ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ദിവസം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷൈമേഴ്‌സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.  #🖊️ സ്വന്തം ലേഖകൻ #📰 ഇന്നത്തെ പത്രക്കട്ടിങ്ങുകൾ #📰 ഇപ്പോൾ കിട്ടിയ വാർത്ത #🗺️ ലോകവാര്‍ത്തകള്‍ #📰 കേരള വാർത്തകൾ
353 കണ്ടവര്‍
2 മാസം
#

🖊️ സ്വന്തം ലേഖകൻ

103 കണ്ടവര്‍
2 മാസം
#

🖊️ സ്വന്തം ലേഖകൻ

ബിസ്മി😊
#🖊️ സ്വന്തം ലേഖകൻ #🖊️ സ്വന്തം ലേഖകൻ
122 കണ്ടവര്‍
2 മാസം
#

🖊️ സ്വന്തം ലേഖകൻ

ബിസ്മി😊
#🖊️ സ്വന്തം ലേഖകൻ #🖊️ സ്വന്തം ലേഖകൻ
159 കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post