പ്രാർത്ഥന
#

പ്രാർത്ഥന

സർവ്വേശ്വരാ കൈവെടിയതെ നി ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരികണമേ🙏🙏 ചെങ്ങന്നൂരിലെയും മറ്റു ഇടങ്ങളിലും നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ എല്ല്ലാവരെയും സുരക്ഷിത സ്ഥാനത്തു എത്തിക്കാനും അവർക്കു വേണ്ട വൈദ്യസഹായങ്ങളും,ഭക്ഷണവും എല്ലാം ലഭിക്കാനും ഇടവരുത്തേണമേ🙏🙏 എല്ലാവർക്കും ഒരുമിച്ചു നിന്നു ഈ പ്രളയത്തെ നേരിടാൻ ഉള്ള മനക്കരുത്തും,ആരോഗ്യവും നൽകേണമേ🙏 സർവ്വേശ്വരാ ഈ മണ്ണിലേക്ക് പിച്ചവയ്ച്ചു നടക്കാൻ കൊതിക്കുന്ന കുറെ കൊച്ചു ബാല്യങ്ങൾ ഉണ്ട് . ആ പൊന്നു മക്കൾക്കു ഒരു അപത്തും,ആരോഗ്യ പ്രേശ്നങ്ങളോ ഉണ്ടാകാതെ കത്തുകൊള്ളെണ്ണമേ 🙏🙏 ഈശ്വര ഈ രാത്രിയും, കേരളത്തിൽ നിലനിൽപിന് വേണ്ടി പിടയുന്ന ഓരോ ജീവനെയും നിന്റെ കൈകളിൽ ഏല്പിച്ചു അപേക്ഷിക്കുകയാണ്... കൈത്താങ്ങായി കൂടെ ഉണ്ടാവണമേ🙏🙏
327 കണ്ടവര്‍
1 വർഷം
#

പ്രാർത്ഥന

ദൈവമേ ഇനിയും പരീക്ഷിച്ചു നിനക്കു മതിയായില്ലേ .... എത്ര പേരുടെ ജീവൻ,എത്ര പിഞ്ചു കുഞ്ഞുങ്ങൾ,ഉദരത്തിൽ ജീവനും ചുമന്നു നടക്കുന്ന എത്ര സ്ത്രീകൾ ,ഉറ്റവരും ഉടയവരും നഷ്ടപെട്ട എത്ര മനുഷ്യർ ഇവരുടെയെല്ലാം തേങ്ങലുകൾ,പ്രാർഥനകൾ ഇതൊന്നും നി കേൾക്കുന്നില്ല എന്നാണോ😔 പ്രാര്ഥിക്കുകയാണ്,അപേക്ഷിക്കുകയാണ് നിന്നോട് ഓരോ നിമിഷവും ഞങ്ങൾ.. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഈ അവസ്ഥ നി കാണുന്നില്ല എന്നുണ്ടോ...😔 പ്രകൃതിയോട് ചെയ്ത തെറ്റുകൾക്കെല്ലാം ഞങ്ങൾ ഒന്നടങ്കം മാപ്പു പറയുകയാണ്... ഇനിയും ഒരു ജീവനുപോലും അപതുവരാത്തെ,എല്ലാരേയും അപകട മേഖലകളിൽ നിന്നു രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയേണമേ...🙏 രക്ഷാപ്രവർത്ഥനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും ആരോഗ്യവും,മനസുറപ്പും നൽകി കത്തോളണമേ.. 🙏🙏🙏🙏 സർവ്വേശ്വരാ നിയാണ് ഞങ്ങൾക്കു ആശ്രയം🙏🙏
398 കണ്ടവര്‍
1 വർഷം
#

പ്രാർത്ഥന

സർവ്വേശ്വരാ.🙏🙏🙏 ഇന്ന് ഈ രാത്രി നിന്റെ കൈകളിൽ ഏല്പിക്കുകയാണ്... നാളെ നേരം പുലരുമ്പോൾ നല്ലതു മാത്രം കാതുകളിൽ കേൾക്കണമേ എന്നു അപേക്ഷിക്കുകയാണ്... കേരളത്തിലെ എല്ലാ ജനങ്ങളെയും , രാപകൽലോളം രക്ഷാപ്രവർത്തനത്തിന് ഏർപ്പെടുന്ന ഏല്ലാ അധികൃതരെയും ജനങ്ങളെയും എല്ലാം അവരുടെ ജീവനും ആരോഗ്യതിനും വേണ്ടി പ്രാർത്ഥിക്കുകയാണ്... കേരളത്തിൽ ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രളയ കെടുതിയിൽ നിന്നും രക്ഷിക്കണമേ.. ഇനി ഒരു ജീവൻ കൂടി പൊലിയാൻ ഇടയാവരുതെ... ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുന്നവരുടെ അടുത്തേക്ക് ചെന്നു അവരെ രക്ഷപ്പെടുത്താനുള്ള വഴിയും നി കാണിച്ചു കൊടുക്കേണമേ... ചെയ്ത തെറ്റുകൾക്കെല്ലാം ക്ഷമ ചോദിക്കുകയാണ്... സർവ്വേശ്വരാ കൈവെടിയാതെ കേരളത്തെ താങ്ങിനിർത്തെണ്ണമേ... ഏതു പ്രതിസന്ധിയിലും ഒന്നിച്ചു നിന്നു നേരിടാൻ ഉള്ള മനസുറപ്പു നി ഞങ്ങൾക്കു നൽകേണമേ🙏 മറ്റൊരു ദുരന്ധമുഖമായി കേരളത്തെ ആക്കി മാറ്റരുതെ🙏🙏🙏 രക്ഷികണമേ സർവ്വേശ്വരാ
563 കണ്ടവര്‍
1 വർഷം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post