trivandrum
313 Posts • 715K views
ചന്തു....
1K views 26 days ago
തിരുവനന്തപുരത്തെ ജനങ്ങളാൽ തിരഞ്ഞെടക്കപെട്ട 16 ജനപ്രതിനിധികൾ കൽപ്പാവകൾ ആയി മാറിയോ ??? പ്രതികരണശേഷി ഇല്ലെങ്കിൽ നിങ്ങളുടെ ആവശ്യം എന്താണ് ഈ നാട്ടിൽ ? ജനപ്രതിനിധി ആയാൽ ജനങ്ങളെ പ്രതിനിധികരിച്ചു അവരുടെ ആവിശ്യങ്ങളും നാടിന്റെ ആവിശ്യങ്ങളും നേടിയെടുക്കാൻ പരിശ്രമിക്കുന്നവർ ആയിരിക്കണം, അതിന്‌ കഴിയാത്തവർ ആണെങ്കിൽ നിങ്ങൾ ആ സ്ഥാനം ഒഴിഞ്ഞ്, അതിന് കഴിവുള്ള യുവ നേതാക്കൾക്ക് അവസരം നൽകണം. തിരുവനന്തപുരത്ത് നിന്ന് ഓരോന്നൊരോന്നായി അടിച്ചു കൊണ്ടുപോകുക എന്നത് ഇതുവരെ ചില തല്പരകക്ഷിക്കളുടെ അപ്രഖ്യാപിത അജണ്ട മാത്രം ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിന്റെ വ്യവസായ മന്ത്രി പി രാജീവിന്റെ വായിൽ നിന്ന് അറിയാതെ വീണു പോയ ഒരു വാക്യം അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു, തിരുവനന്തപുരത്ത് നടത്തിവരുന്ന ഫിലിം ഫെസ്റ്റിവൽ അവർ കൊച്ചിക്ക് കടത്തി അവിടെ നിലനിർത്താൻ നോക്കി പക്ഷെ നടന്നില്ല എന്ന്. ഒരു സംസ്ഥാന മന്ത്രി സ്വന്തം സംസ്ഥാനത്തിന്റെ തലസ്ഥാനത്തോട് കാണിക്കുന്ന അനീതി അല്ലെ അയാൾ ഇതിലൂടെ വിളിച്ച് പറഞ്ഞത് ? ഇങ്ങനെ സംസ്ഥാന മന്ത്രിസഭയിലെ ഒരു ക്യാബിനറ്റ് മന്ത്രി പറയുന്നത് കെട്ടിട്ടും, തിരുവനന്തപുരത്ത് നിന്ന് ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 14 MLA മാരും ,2 MP മാരും “ക” “മ” എന്നൊരു അക്ഷരം മിണ്ടിയിട്ടില്ല. ആകെ സംസാരിച്ചത് തിരഞ്ഞെടുക്കപ്പെടാത്ത ഒരു BJP നേതാവ് കരമന ജയൻ മാത്രമാണ്. BJP എന്ന് കണ്ടുകൊണ്ട് ഞങ്ങളെ സങ്കി ആക്കി രാഷ്ട്രീയ മുതലെടുപ്പിന് ആരും വരേണ്ട. 16ൽ 13 LDF അംഗങ്ങളെയും, 3 UDF അംഗങ്ങളെയും വോട്ട് ചെയ്ത് തിരഞ്ഞെടുത്തവർ ആണ് ഞങ്ങൾ തിരുവനന്തപുരത്ത്കാർ , അങ്ങനെ തിരെഞ്ഞെടുത്തിട്ട് നിങ്ങൾക്ക് പ്രതികരിക്കാൻ വയ്യെങ്കിൽ, പ്രതികരിക്കുന്നവരെ ഞങ്ങൾ സപ്പോർട്ട് ചെയ്യും.ഞങ്ങൾക്ക്വികസനം എന്ന രാഷ്ട്രീയം മാത്രമേ ഉള്ളു, അതിന്‌ ആര് കൂടെ നിൽക്കുന്നുവോ അവരുടെ കൂടെ ഞങ്ങൾ നിൽക്കും.അതിന്‌ കൂടെ നിൽക്കാത്ത ജനപ്രതിനിധികളെ ഞങ്ങൾക്ക് ആവിശ്യമില്ല. പ്രതിപക്ഷം തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടി എന്താണ് ചെയുന്നത്? ഇതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന് വിജയിച്ച MLA മാർ MP മാർ ഇവരെല്ലാം എവിടെയാണ് ? തലസ്ഥാനമായ തിരുവനന്തപുരത്ത് മെട്രോ പദ്ധതി പതിറ്റാണ്ടുകൾ നീണ്ടുപോകുന്നതിൽ നിങ്ങൾക്ക് സർക്കാരിനോട് ഒന്നും ചോദിക്കാനോ പറയാനോ ഇല്ലേ ?? വിഴിഞ്ഞം അനുബന്ധ വ്യവസായങ്ങൾ തിരുവനന്തപുരത്ത് തുടങ്ങാതെ എറണാകുളത്തും, പാലക്കാടും തുടങ്ങണം എന്ന് പറയുന്ന വ്യവസായ മന്ത്രിയോടും, സെക്രട്ടറിയോടും നിങ്ങൾക്ക് ചോദിക്കാൻ ചോദ്യങ്ങൾ ഒന്നുമില്ലേ? വിഴിഞ്ഞം കോൺക്ലവിൽ മന്ത്രി പറഞ്ഞ പദ്ധതികൾ ഒക്കെ എവിടെ പോയി? വിഴിഞ്ഞം Gateway traffic നീട്ടികൊണ്ട് പോകുന്നത് ആരെ സഹായിക്കാൻ വേണ്ടിയാണ്? നവംബറിൽ തുടങ്ങും എന്ന് ഈ ഇടക്ക് ന്യൂസ് വന്നെങ്കിലും അതും നടക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്, ഇതൊന്നും നിങ്ങൾ ആരും അറിയുന്നില്ലേ? തിരുവനന്തപുരത്തെ ജനങ്ങളാൽ തിരഞ്ഞെടക്കപെട്ട 16 ജനപ്രതിനിധികൾ ഇനിയെങ്കിലും ജനങ്ങളുടെ ആവിശ്യം അനുസരിച്ചു പ്രവർത്തിക്കണം. തിരുവനന്തപുരത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കാനോ, ആശങ്കകൾ ഉന്നയിക്കാനോ കഴിവില്ലാത്ത ജനപ്രതിനിധികളെ തിരുവനന്തപുരത്തിന് ആവിശ്യമില്ല. തിരുവനന്തപുരത്തിന് വേണ്ടി വാ തുറക്കാത്ത നമ്മുടെ സ്വന്തം ജനപ്രതിനിധികൾ : തിരുവനന്തപുരത്തെ MP മാർ : രണ്ടും UDF കാർ : 1.ശശി തരൂർ (തിരുവനന്തപുരം MP) 2.അടൂർ പ്രകാശ് (ആറ്റിങ്ങൽ MP) എംപി മാർ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറുണ്ടോ എന്ന് പോലും സംശയം ആണ്. വേണ്ട, തിരിഞ്ഞു നോക്കേണ്ട, പക്ഷെ ഇവിടത്തെ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ എങ്കിലും നിങ്ങൾ വാ തുറക്കണ്ടേ? Argentina match തിരുവനന്തപുരത്ത് നടത്തും എന്ന് പറഞ്ഞിട്ട് മാറ്റിയപ്പോൾ പോലും സ്പോർട്സ് താല്പര്നായ MP ശശി തരൂർ ഒരു വാക്ക് മൊഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ MLA മാർ : 13 LDF & 1 UDF കാർ. 1. മന്ത്രി വി ശിവൻകുട്ടി (നേമം MLA) 2.മന്ത്രി ജി ആർ അനിൽ (നെടുമങ്ങാട് MLA) 3.മുൻ മന്ത്രി ആന്റണി രാജു (തിരുവനന്തപുരം MLA) 4.വി ജോയ് (വർക്കല MLA) 5.ഒ സ് അംബിക (ആറ്റിങ്ങൽ MLA) 6.വി ശശി (ചിറയിൻകീഴ് MLA) 7.ഡി കെ മുരളി (വാമനപുരം MLA) 8.മുൻ മന്ത്രി കടകമ്പളളി സുരേന്ദ്രൻ(കഴക്കൂട്ടംMLA) 9.വി കെ പ്രശാന്ത് (വട്ടിയൂർകാവ് MLA) 10.ജി സ്റ്റീഫൻ (അരുവിക്കര MLA) 11.സി കെ ഹരീന്ദ്രൻ (പാറശാല്ല MLA) 12.ഐ ബി സതീഷ് (കാട്ടാക്കട MLA) 13.കെ അൻസലൻ (നെയ്യാറ്റിൻകര MLA) 14.M. വിൻസെന്റ് (കോവളം MLA) ഇതിൽ തിരുവനന്തപുരം എന്ന വികാരം ഉള്ള ആരുണ്ട് ? സ്വന്തം നാടിന് വേണ്ടി വാ തുറക്കുന്ന എത്രപേർ ഉണ്ട് ? ഒരാൾ പോലുമില്ല എന്ന് എടുത്ത് പറയേണ്ടി വരും. ദയവ് ചെയ്ത് ഇലക്ഷന് നിന്ന് ജനങ്ങളെ നിങ്ങൾ മണ്ടന്മാരാകാതെ ഇരിക്കുക. അതല്ലെങ്കിൽ ഈ നാടിന്റെ ആവിശ്യങ്ങൾ നിങ്ങൾ വാ തുറന്ന് ഉന്നയിക്കേണ്ടിടത് ഉനയിക്കുക. നിങ്ങൾ ആരെയാണ് പേടിക്കുന്നത്? മുഖ്യമന്ത്രിയോട് കാര്യങ്ങൾ പറയാൻ പേടിയാണ് എന്ന് പറയുന്നവരെ അറിയാം.മുഖ്യമന്ത്രിയോട് നിങ്ങൾ പറയേണ്ട, പി രാജീവിന് എതിരെ പറയാൻ നിങ്ങൾക്ക് എന്താണ് പേടി? നിങ്ങളുടെ രാഷ്ട്രീയ ഭാവി ആണോ പേടി ? അങ്ങനെ പേടിച്ചിരുന്നു ഒരു നാടിനെ ഇല്ലാതെ ആക്കാൻ ഞങ്ങൾ സമ്മതിക്കില്ല. വ്യവസായ മന്ത്രി പറഞ്ഞതിനെതിരെ സംസാരിക്കാൻ തലസ്ഥാനത്തിന്റെ മന്ത്രിമാർക്കും LDF MLA മാർക്കും ,ഒരു UDF MLA ക്കും ,MP മാർക്കും എന്ത് തടസ്സം ആണുള്ളത് എന്ന് മനസിലാവുന്നില്ല. ഇങ്ങനെ ഉള്ള ജനപ്രതിനിധികളെ അല്ല ഞങ്ങൾക്ക് വേണ്ടത്.... 😡😡 കടപ്പാട് := FB തിരുവനന്തപുരത്തെ ജനങ്ങളാൽ തിരഞ്ഞെടക്കപെട്ട 16 ജനപ്രതിനിധികൾ കൽപ്പാവകൾ ആയി മാറിയോ ??? പ്രതികരണശേഷി ഇല്ലെങ്കിൽ നിങ്ങളുടെ ആവശ്യം എന്താണ് ഈ നാട്ടിൽ ? ജനപ്രതിനിധി ആയാൽ ജനങ്ങളെ പ്രതിനിധികരിച്ചു അവരുടെ ആവിശ്യങ്ങളും നാടിന്റെ ആവിശ്യങ്ങളും നേടിയെടുക്കാൻ പരിശ്രമിക്കുന്നവർ ആയിരിക്കണം, അതിന്‌ കഴിയാത്തവർ ആണെങ്കിൽ നിങ്ങൾ ആ സ്ഥാനം ഒഴിഞ്ഞ്, അതിന് കഴിവുള്ള യുവ നേതാക്കൾക്ക് അവസരം നൽകണം. തിരുവനന്തപുരത്ത് നിന്ന് ഓരോന്നൊരോന്നായി അടിച്ചു കൊണ്ടുപോകുക എന്നത് ഇതുവരെ ചില തല്പരകക്ഷിക്കളുടെ അപ്രഖ്യാപിത അജണ്ട മാത്രം ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിന്റെ വ്യവസായ മന്ത്രി പി രാജീവിന്റെ വായിൽ നിന്ന് അറിയാതെ വീണു പോയ ഒരു വാക്യം അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു, തിരുവനന്തപുരത്ത് നടത്തിവരുന്ന ഫിലിം ഫെസ്റ്റിവൽ അവർ കൊച്ചിക്ക് കടത്തി അവിടെ നിലനിർത്താൻ നോക്കി പക്ഷെ നടന്നില്ല എന്ന്. ഒരു സംസ്ഥാന മന്ത്രി സ്വന്തം സംസ്ഥാനത്തിന്റെ തലസ്ഥാനത്തോട് കാണിക്കുന്ന അനീതി അല്ലെ അയാൾ ഇതിലൂടെ വിളിച്ച് പറഞ്ഞത് ? ഇങ്ങനെ സംസ്ഥാന മന്ത്രിസഭയിലെ ഒരു ക്യാബിനറ്റ് മന്ത്രി പറയുന്നത് കെട്ടിട്ടും, തിരുവനന്തപുരത്ത് നിന്ന് ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 14 MLA മാരും ,2 MP മാരും “ക” “മ” എന്നൊരു അക്ഷരം മിണ്ടിയിട്ടില്ല. ആകെ സംസാരിച്ചത് തിരഞ്ഞെടുക്കപ്പെടാത്ത ഒരു BJP നേതാവ് കരമന ജയൻ മാത്രമാണ്. BJP എന്ന് കണ്ടുകൊണ്ട് ഞങ്ങളെ സങ്കി ആക്കി രാഷ്ട്രീയ മുതലെടുപ്പിന് ആരും വരേണ്ട. 16ൽ 13 LDF അംഗങ്ങളെയും, 3 UDF അംഗങ്ങളെയും വോട്ട് ചെയ്ത് തിരഞ്ഞെടുത്തവർ ആണ് ഞങ്ങൾ തിരുവനന്തപുരത്ത്കാർ , അങ്ങനെ തിരെഞ്ഞെടുത്തിട്ട് നിങ്ങൾക്ക് പ്രതികരിക്കാൻ വയ്യെങ്കിൽ, പ്രതികരിക്കുന്നവരെ ഞങ്ങൾ സപ്പോർട്ട് ചെയ്യും.ഞങ്ങൾക്ക് തിരുവനന്തപുരം വികസനം എന്ന രാഷ്ട്രീയം മാത്രമേ ഉള്ളു, അതിന്‌ ആര് കൂടെ നിൽക്കുന്നുവോ അവരുടെ കൂടെ ഞങ്ങൾ നിൽക്കും.അതിന്‌ കൂടെ നിൽക്കാത്ത ജനപ്രതിനിധികളെ ഞങ്ങൾക്ക് ആവിശ്യമില്ല. പ്രതിപക്ഷം തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടി എന്താണ് ചെയുന്നത്? ഇതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന് വിജയിച്ച MLA മാർ MP മാർ ഇവരെല്ലാം എവിടെയാണ് ? തലസ്ഥാനമായ തിരുവനന്തപുരത്ത് മെട്രോ പദ്ധതി പതിറ്റാണ്ടുകൾ നീണ്ടുപോകുന്നതിൽ നിങ്ങൾക്ക് സർക്കാരിനോട് ഒന്നും ചോദിക്കാനോ പറയാനോ ഇല്ലേ ?? വിഴിഞ്ഞം അനുബന്ധ വ്യവസായങ്ങൾ തിരുവനന്തപുരത്ത് തുടങ്ങാതെ എറണാകുളത്തും, പാലക്കാടും തുടങ്ങണം എന്ന് പറയുന്ന വ്യവസായ മന്ത്രിയോടും, സെക്രട്ടറിയോടും നിങ്ങൾക്ക് ചോദിക്കാൻ ചോദ്യങ്ങൾ ഒന്നുമില്ലേ? വിഴിഞ്ഞം കോൺക്ലവിൽ മന്ത്രി പറഞ്ഞ പദ്ധതികൾ ഒക്കെ എവിടെ പോയി? വിഴിഞ്ഞം Gateway traffic നീട്ടികൊണ്ട് പോകുന്നത് ആരെ സഹായിക്കാൻ വേണ്ടിയാണ്? നവംബറിൽ തുടങ്ങും എന്ന് ഈ ഇടക്ക് ന്യൂസ് വന്നെങ്കിലും അതും നടക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്, ഇതൊന്നും നിങ്ങൾ ആരും അറിയുന്നില്ലേ? തിരുവനന്തപുരത്തെ ജനങ്ങളാൽ തിരഞ്ഞെടക്കപെട്ട 16 ജനപ്രതിനിധികൾ ഇനിയെങ്കിലും ജനങ്ങളുടെ ആവിശ്യം അനുസരിച്ചു പ്രവർത്തിക്കണം. തിരുവനന്തപുരത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കാനോ, ആശങ്കകൾ ഉന്നയിക്കാനോ കഴിവില്ലാത്ത ജനപ്രതിനിധികളെ തിരുവനന്തപുരത്തിന് ആവിശ്യമില്ല. തിരുവനന്തപുരത്തിന് വേണ്ടി വാ തുറക്കാത്ത നമ്മുടെ സ്വന്തം ജനപ്രതിനിധികൾ : തിരുവനന്തപുരത്തെ MP മാർ : രണ്ടും UDF കാർ : 1.ശശി തരൂർ (തിരുവനന്തപുരം MP) 2.അടൂർ പ്രകാശ് (ആറ്റിങ്ങൽ MP) എംപി മാർ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറുണ്ടോ എന്ന് പോലും സംശയം ആണ്. വേണ്ട, തിരിഞ്ഞു നോക്കേണ്ട, പക്ഷെ ഇവിടത്തെ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ എങ്കിലും നിങ്ങൾ വാ തുറക്കണ്ടേ? Argentina match തിരുവനന്തപുരത്ത് നടത്തും എന്ന് പറഞ്ഞിട്ട് മാറ്റിയപ്പോൾ പോലും സ്പോർട്സ് താല്പര്നായ MP ശശി തരൂർ ഒരു വാക്ക് മൊഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ MLA മാർ : 13 LDF & 1 UDF കാർ. 1. മന്ത്രി വി ശിവൻകുട്ടി (നേമം MLA) 2.മന്ത്രി ജി ആർ അനിൽ (നെടുമങ്ങാട് MLA) 3.മുൻ മന്ത്രി ആന്റണി രാജു (തിരുവനന്തപുരം MLA) 4.വി ജോയ് (വർക്കല MLA) 5.ഒ സ് അംബിക (ആറ്റിങ്ങൽ MLA) 6.വി ശശി (ചിറയിൻകീഴ് MLA) 7.ഡി കെ മുരളി (വാമനപുരം MLA) 8.മുൻ മന്ത്രി കടകമ്പളളി സുരേന്ദ്രൻ(കഴക്കൂട്ടംMLA) 9.വി കെ പ്രശാന്ത് (വട്ടിയൂർകാവ് MLA) 10.ജി സ്റ്റീഫൻ (അരുവിക്കര MLA) 11.സി കെ ഹരീന്ദ്രൻ (പാറശാല്ല MLA) 12.ഐ ബി സതീഷ് (കാട്ടാക്കട MLA) 13.കെ അൻസലൻ (നെയ്യാറ്റിൻകര MLA) 14.M. വിൻസെന്റ് (കോവളം MLA) ഇതിൽ തിരുവനന്തപുരം എന്ന വികാരം ഉള്ള ആരുണ്ട് ? സ്വന്തം നാടിന് വേണ്ടി വാ തുറക്കുന്ന എത്രപേർ ഉണ്ട് ? ഒരാൾ പോലുമില്ല എന്ന് എടുത്ത് പറയേണ്ടി വരും. ദയവ് ചെയ്ത് ഇലക്ഷന് നിന്ന് ജനങ്ങളെ നിങ്ങൾ മണ്ടന്മാരാകാതെ ഇരിക്കുക. അതല്ലെങ്കിൽ ഈ നാടിന്റെ ആവിശ്യങ്ങൾ നിങ്ങൾ വാ തുറന്ന് ഉന്നയിക്കേണ്ടിടത് ഉനയിക്കുക. നിങ്ങൾ ആരെയാണ് പേടിക്കുന്നത്? മുഖ്യമന്ത്രിയോട് കാര്യങ്ങൾ പറയാൻ പേടിയാണ് എന്ന് പറയുന്നവരെ അറിയാം.മുഖ്യമന്ത്രിയോട് നിങ്ങൾ പറയേണ്ട, പി രാജീവിന് എതിരെ പറയാൻ നിങ്ങൾക്ക് എന്താണ് പേടി? നിങ്ങളുടെ രാഷ്ട്രീയ ഭാവി ആണോ പേടി ? അങ്ങനെ പേടിച്ചിരുന്നു ഒരു നാടിനെ ഇല്ലാതെ ആക്കാൻ ഞങ്ങൾ സമ്മതിക്കില്ല. വ്യവസായ മന്ത്രി പറഞ്ഞതിനെതിരെ സംസാരിക്കാൻ തലസ്ഥാനത്തിന്റെ മന്ത്രിമാർക്കും LDF MLA മാർക്കും ,ഒരു UDF MLA ക്കും ,MP മാർക്കും എന്ത് തടസ്സം ആണുള്ളത് എന്ന് മനസിലാവുന്നില്ല. ഇങ്ങനെ ഉള്ള ജനപ്രതിനിധികളെ അല്ല ഞങ്ങൾക്ക് വേണ്ടത്. കടപ്പാട് :- FB #🌴 എന്റെ നാട് 📸 #🗳️ രാഷ്ട്രീയം #🗳️ രാഷ്ട്രീയം #തിരുവനന്തപുരം #തിരുവനന്തപുരം #തിരുവനന്തപുരം ഡിസ്കവറി #trivandrum
5 likes
5 shares