📜 ചരിത്രം
#

📜 ചരിത്രം

ഷെയർ ചെയ്യുക ==================== *😢കണ്ണീരിൽ കുതിർന്ന😢* *🌳കർബല🌴* 🔸ഭാഗം1📖 🔹〰〰〰🔹🔸🔹〰〰〰🤲 രാജാധി രാജനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നമ്മിൽ എന്നെന്നും വർഷിക്കട്ടേ! എന്ന പ്രാർഥനയോടെ ഇസ്ലാമിക ലോകത്ത് ഇറാഖിലെ കൂഫയുടെ മണ്ണിൽ നടന്ന, മുസ്ലിം ലോകത്തെ കണ്ണിരിലാഴ്ത്തിയ കർബല യുദ്ധ ചരിത്രത്തിന്റെ പശ്ചാത്തല സംഭവങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുകയാണ്.നാഥൻ സ്വീകരിക്കെട്ടേ..ആമീൻ...🤲🤲🤲 . കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ്. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. അഉ 680 ല്‍ നടന്ന ഹീനമായ ഒരു യുദ്ധത്തോടെയാണ് കർബല ലോകത്തിനുമുന്നിൽ അറിയപെടുന്നത്... (കർബലയിലേക്ക് കടക്കു०മുമ്പ് ....)👇👌 അഷ്റഫുൽ ഖൽഖ് മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ മരുമകനും ഇസ്ലാമിന്റെ നാലാമത്തെ ഖലീഫയുമായ അലി(റ) വിന്റെ വളർത്തു പുത്രിയായിരുന്നു ഉമ്മുൽഹകീം എന്ന പെൺകുട്ടി. മാതാപിതാക്കൾ ഉപേക്ഷിച്ച് ആരാരുമില്ലാതെ ഈത്തപ്പന തോട്ടത്തിൽ ഉറുമ്പിന്റെ കടിയേറ്റു കിടന്ന പിഞ്ചു പൈതലിനെ അലി(റ) എടുത്തു കൊണ്ട് പോയി വളർത്തുകയായിരുന്നു. വളർന്ന് വലുതായി പ്രായം പതിനാറിലെത്തി നിൽക്കുന്ന സമയം... സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു ഉമ്മുൽഹകീം. ഒരു ദിവസം ഈത്തപ്പന തോട്ടത്തിൽ മരങ്ങൾകിടയിൽ ആടിനെ മേച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാരോ മറഞ്ഞ് നോക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അപ്പോൾ അവൾ കണ്ടു ഒരു പുരുഷനെ... അവൻ നേരെ തന്റെ മുന്നിൽ വന്നു നിന്നു. അവളെ വല്ലാത്ത ഒരു നോട്ടം നോക്കി. ...... അത് മറ്റാരുമായിരുന്നില്ല. കൂഫ ഗവർണ്ണറായ മുആവിയയുടെ മകൻ യസീദായിരുന്നു. ഉമ്മുൽഹകീമിനെ കണ്ട യസീദിന്റെ മനോമുകരങ്ങളിൽ അവളെ കുറിച്ചുളള ചിന്തകൾ മിന്നി മറയാൻ തുടങ്ങി. സൗന്ദര്യ വതിയായ ഉമ്മുൽഹകീമിനെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അവൻ ആശിച്ചു. പക്ഷേ ഉമ്മുൽഹകീമാകട്ടെ യസീദിനെ കുറിച്ച് ദുഷിച്ചവനും വൃത്തികെട്ട വനുമായി തന്റെ മനസ്സിൽ വരച്ചു. വിവാഹ അഭ്യർത്ഥനയുമായി വന്ന അവന്റെ ദൂതൻമാരെ അവൾ പുഛിച്ച് തള്ളി. തന്റെ ആഗ്രഹം പിതാവായ മുആവിയയെ അറിയിച്ചു. അദ്ദേഹവും കടുത്ത ഭാഷയിൽ എതിര്‍ത്തു. മാതാവാരെന്നും പിതാവാരെന്നും അറിയാത്ത ആ പെണ്ണിനെ വിവാഹം ചെയ്യാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പക്ഷേ ഉമ്മുൽഹകീമിനെ ഓർത്തു കൊണ്ടുളള അവന്റെ നിമിഷങ്ങളും ദിവസങ്ങളും അവനു നിരാശയും ദേഷ്യവും നിറഞ്ഞതായിരുന്നു. പിതാവിനോട് അനുദിനം വൈരാഗ്യവും വർദ്ധിച്ച് കൊണ്ടിരുന്നു. പക്ഷേ ഒരു നിലക്കും യസീദിനെ ഭർത്താവായി സ്വീകരിക്കാൻ ഉമ്മുൽഹകീമും ഒരുക്കമായിരുന്നില്ല. മറ്റു പല തറവാടുകളിൽ നിന്നും പലവിധ അന്വേഷണങ്ങൾ വന്നു വെങ്കിലും മാതാപിതാക്കളില്ലാത്ത ഉമ്മുൽഹകീമിന്റെ തറവാടിത്വത്തിന്റെ പേരിൽ ചീറ്റിപ്പോകുകയായിരുന്നു... ഒരു ദിവസം ബഹു:അലി(റ) ഉമ്മുൽഹകീമിനെ കുറിച്ചു ആലോചനകളിലായി ഒറ്റക്ക് ഏകാന്തതയിൽ മുഴുകി ഇരിക്കുമ്പോൾ തന്റെ പ്രജകളിൽ പെട്ട അനാഥനായ ഒരു പാവം മനുഷ്യൻ വന്നു കൊണ്ട് ബഹുമാനപ്പെട്ടവരോട് സലാം പറഞ്ഞു. പക്ഷേ അലി(റ) സലാം മടക്കുന്നില്ല. അങ്ങനെ മൂന്നു പ്രാവശ്യം സലാം ആവർത്തിച്ചപ്പോൾ പെട്ടെന്ന് ചിന്തയിൽ നിന്നും ഉണര്‍ന്ന അലി(റ) സലാം മടക്കി കൊണ്ട് ചോദിച്ചു. ആരാണിത് നുഅമാനോ? അതെ ബഹുമാനപ്പെട്ടവരെ! അങ്ങെന്തോ കാര്യമായ ചിന്തയിലാണല്ലോ? എന്താണ് അങ്ങയെ അലട്ടുന്ന വിഷമം എന്നോട് പറയൂ തങ്ങളെ! ... അലി(റ) പറയാൻ തുടങ്ങി. നുഅമാനേ നിനക്കറിയില്ലേ? എന്റെ വീട്ടിൽ ഒരു പെൺകുട്ടി വളർന്ന് വിവാഹ പ്രായം എത്തി നിൽക്കുന്നു. അന്വേഷണങ്ങൾ പലതും വരുന്നുണ്ട്. പക്ഷേ എല്ലാവരും തറവാടാണ് ചോദിക്കുന്നത്. കേവലം വളർത്തു പുത്രിയായ അവളുടെ തറവാടിനെ കുറിച്ച് ഞാനെന്തു പറയാനാണ് നുഅമാനെ? ... അപ്പോൾ അല്പ നേരത്തെ ആലോചനക്ക് ശേഷം നുഅമാൻ പറഞ്ഞു. ബഹുമാനപ്പെട്ടവരെ! ഞാനും ഒരു അനാഥനാണ്. അങ്ങേക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവളെ വിവാഹം ചെയ്യാൻ തയ്യാറാണ്. ഇത് കേട്ട അലി(റ) സന്തോഷത്തോടെ പറഞ്ഞു. അല്ലാഹു അങ്ങേക്ക് നല്ലതു വരുത്തട്ടെ! ഈ സംഭാഷണങ്ങൾ വാതിലിനു പിന്നിൽ നിന്നു കൊണ്ട് കേട്ടിരുന്നു പെൺകുട്ടി. അതെ,.. സന്തോഷം കൊണ്ട് ഉൾപുളകമണിഞ്ഞു ഉമ്മുൽഹകീം. ഉത്സാഹം കൊണ്ട് നുഅമാന്റ ഉള്ളകവും പൊട്ടി ചിരിച്ചു. അങ്ങനെ ഒരു ഭരണാധികാരി എന്ന നിലയിൽ അലി(റ) ഉമ്മുൽഹകീം നെ നുഅമാനിന്ന് നികാഹ് ചെയ്തു കൊടുത്തു. രണ്ടു പേരും നുഅമാനിന്റെ മദീനയിൽ തന്നെയുള്ള ചെറ്റക്കുടിലിലേക്ക് താമസം മാറ്റി. സന്തോഷ ജീവിതം നയിക്കുകയാണ്. ഇടയ്ക്കിടെ അലി(റ) വിശേഷങ്ങൾ അന്വേഷിച്ചറിയാൻ അങ്ങോട്ട് പോകാറുമുണ്ട്. അങ്ങനെ ദിവസങ്ങളും മാസങ്ങളുമായി കാല ചക്രത്തിന്റെ കറക്കത്തിനിടയിൽ ഒരു ദിവസം അമീറുൽ മുഅമിനീൻ അലി(റ) മദീന പള്ളിയിലേക്ക് നടന്നു പോകുമ്പോൾ, മദീന അങ്ങാടിയിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. അത് കണ്ട അലി(റ) ആ ഭാഗത്തേക്ക് നീങ്ങിയപ്പോൾ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടു മായി മാറി നിന്നു. അപ്പോഴാണ് അലി(റ) കാണുന്നത്. അവിടെ ഒരു കറുത്ത് തടിച്ച ആജാനു ബാവനായ ഒരു മനുഷ്യൻ നിൽക്കുന്നു. അലി(റ)നെ കണ്ട ഉടനെ അവൻ സലാം പറഞ്ഞു... സലാം മടക്കി കൊണ്ട് അലി(റ) ചോദിച്ചു . ആരാണ് നീ ? മദീനയിലൊന്നും കണ്ട പരിചയമില്ലല്ലോ? അപ്പോൾ അവൻ പറഞ്ഞു. ഞാൻ ശാമിൽ നിന്നും വരുന്നു. അവിടുത്തെ ഗവർണറാണ് എന്നെ ഇങ്ങോട്ട് അയച്ചത്. എന്താ നിന്റെ ഉദ്ദേശം? താങ്കളുടെ പ്രജകളുടെ (പട്ടാളം) കൂട്ടത്തിൽ ചേരാൻ വേണ്ടിയാണ് എന്നെ ഇങ്ങോട്ട് അയച്ചത്. എന്താണ് താങ്കളുടെ പേര്? പുഞ്ചിരിച്ച് കൊണ്ട് അലി(റ) ചോദിച്ചു. എന്റെ പേര് " ഇബ്നു മുൽജം." ഇത് കേട്ട അലി(റ) ഒരല്പം പിന്നോട്ടു മാറിയിട്ട് പറഞ്ഞു. "إنا لله وإنا إليه راجعون " ഞെട്ടിത്തരിച്ച ഇബ്നുമുൽജം ചോദിച്ചു. അലിയാരെയ് ഞാൻ അങ്ങയുടെ പട്ടാളത്തിൽ ചേരാൻ വന്നവനാണ്. ഞാൻ ഒരു അപകടകാരി അല്ലല്ലോ? പിന്നെ എന്തിനാണ് താങ്കൾ അങ്ങനെ പറഞ്ഞത്? അമീറുൽ മുഅമിനീൻ അവന്റെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. നീ എന്റെ കൊലയാളിയായിരിക്കുമെന്ന് ഞാൻ മുൻകൂട്ടി കാണുന്നു... ഞെട്ടൽ വിട്ട് മാറാത്ത ഇബ്നുമുൽജം ഗദ്ഗദത്തോടെ പറഞ്ഞു. അലിയാരേയ്,...എന്താണ് താങ്കൾ പറയുന്നത് ? ഞാൻ സത്യമായും താങ്കളുടെ പട്ടാളത്തിൽ ചേരാൻ വന്നതാണ്. അങ്ങേക്ക് സംശയമുണ്ടെങ്കിൽ എന്നെ ജയിലിലടച്ചോളൂ... പക്ഷേ അലി(റ) പറഞ്ഞു. ശരി, താൻ പട്ടാളത്തിൽ ചേരാൻ വന്നതാണെങ്കിൽ നിന്നെ പരിഗണിക്കാം. അതിനു മുമ്പ് ഒരു ചോദ്യം കൂടി ചോദിക്കട്ടേ... നിന്റെ ഉമ്മ നിന്നെ ചെറുപ്പത്തിൽ രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചു ഉണർത്തിയിരുന്നത് എപ്രകാരമായിരുന്നു. എടാ ശൈത്വാനെ , നെറികെട്ടവനെ ദുഷിച്ചവനെ തുടങ്ങിയ തെറി വാക്കുകളെ കൊണ്ടല്ലേ നിന്നെ വിളിച്ചുണർത്തിയിരുന്നത്,? (സ്വന്തം മക്കളെ തെറിയഭിഷേകം നടത്തുന്ന മാതാ പിതാക്കൾ ഈ ഭാഗം ഗൗരവമായി എടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു) നിന്റെ മാതാവ് അല്ലാഹുവിന്റെ വിധിവിലക്കുകൾ അംഗീകരിക്കാത്ത മുസ്ലിം നാമധാരിയല്ലേ? ഇബ്നുമുൽജം പറഞ്ഞു. സത്യമാണ് താങ്കൾ പറഞ്ഞത്. ഞാനല്പം ഉറക്ക് കൂടുതൽ ഉള്ള ആളായതിനാൽ എന്റെ ഉമ്മ അങ്ങനെ ത്തന്നെയായിരുന്നു എന്നെ വിളിച്ചുണർതിയിരുന്നത്. അലി(റ) ഉറപ്പിച്ചു പറഞ്ഞു. എന്നാൽ നീയെന്റെ കൊലയാളി തന്നെയാണ്. പക്ഷെ തത്കാലം നിഷ്കളങ്കനായിരുന്ന ഇബ്നുമുൽജം നെ പട്ടാളത്തിൽ ചേര്‍ത്തു. അലി(റ)ന്റെ വധത്തിന്റെ പിന്നിലെ ഗൂഢ തന്ത്രങ്ങളിലെ ഒരു സംഭവത്തിലൂടെയാണ് കർബല യുദ്ധ ചരിത്രത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ട് പോകുന്നത്. ഈ സംഭവത്തിന് ശേഷമാണ് നഹ്റുവാൻ യുദ്ധം നടക്കുന്നത്. ശാമിന്റെ ഭാഗത്ത് ഉണ്ടായ നഹ്റുവാൻ യുദ്ധത്തിന്റെ പട്ടാള ഉപനായക സ്ഥാനത്തേക്ക് ഇബ്നുമുൽജം തെരഞ്ഞെടുക്കപ്പെട്ടു. ഇബ്നുമുൽജം ന്റെ നേതൃത്വത്തിൽ നടന്ന ആ യുദ്ധത്തിൽ മുസ്ലിം സൈന്യം വിജയിച്ചു. ഈ വിജയ വാർത്ത ഖലീഫയെ അറിയിക്കാൻ വേണ്ടി ദൂതനായി തെഞ്ഞെടുത്തതും ഇബ്നുമുൽജം നെ തന്നെയായിരുന്നു. ഇബ്നുമുൽജം തന്റെ അതിവേഗമോടുന്ന കുതിരപ്പുറത്ത് കേറി മദീനയെ ലക്ഷ്യം വച്ച് തിരിച്ചു . വിശാലമായ ഒരു ഈത്തപ്പന തോട്ടത്തിലൂടെ മദീനയെ മാത്രം ലക്ഷ്യം വെച്ച് തന്റെ കുതിരയെ ഓടിച്ചു കൊണ്ട് നീങ്ങുകയായിരുന്ന ഇബ്നുമുൽജമിന്റെ കർണ്ണപുടങ്ങളിൽ പെട്ടെന്ന് ഒരു സ്ത്രീശബ്ദം അലയടിച്ചു. " ഇബ്നുമുൽജമേയ് ഒന്ന് നിൽക്കൂ മുൽജമേ" ഇബ്നുമുൽജം തന്റെ കുതിരയെ പിടിച്ചു നിര്‍ത്തി. ഇബ്നുമുൽജം നാലു ഭാഗത്തേക്കും നോക്കി. അപ്പോഴതാ ..... ... ഇന്‍ ശാ അള്ളാഹ് ...തുടരു०.... ==================== IBRAHIM. VPZ #📜 ചരിത്രം #🕋 Juma mubarak..🕋🕌🌙 #🌙rabee'ul avval🌙
617 കണ്ടവര്‍
9 മണിക്കൂർ
#

📜 ചരിത്രം

കാവുകളിൽ എന്തുകൊണ്ട് യക്ഷിയും ഗന്ധർവനും, നാഗങ്ങളും പ്രത്യക്ഷപ്പെട്ടു ? എന്തുകൊണ്ട് കാവുകളിൽ ഇന്നും ഭയം നിഴലിക്കുന്നു ? പഴയ കാലത്ത് കാവുകൾ എന്തോ, ഭീകരമായ സ്‌ഥലങ്ങളാണെന്നാണ് അന്നുണ്ടായിരുന്നവർ വിശ്വസിപ്പിച്ചിരുന്നത്... എന്നാൽ, ഇന്നും കാവുകളെ ചുറ്റിപ്പറ്റി ഒരുപാട് സംശയങ്ങളും ദുരൂഹതകളും നിഴലിക്കുന്നു... മുല്ലപ്പൂവിന്റെ ഗന്ധം പരത്തി യവ്വനയുക്തകളായ പെൺകുട്ടികളെ ആകർഷിക്കുന്ന ഗന്ധർവന്മാരും, പാലപ്പൂവിന്റെ ഗന്ധം പരത്തുന്ന, പനംകുലകൾ പോലെ മുടിയുള്ള യക്ഷികളും പഴയ കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ്... ഇവരുടെ പ്രധാന വിഹാരഭൂമിയായി നമ്മുടെ നാഗക്കാവുകളും, യക്ഷിക്കാവുകളും, ഗന്ധർവ്വൻവുകളും മാറിയിരുന്നു... എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള വിശ്വാസങ്ങൾ പ്രചരിച്ചത് ? നമ്മുടെ കാവുകൾ, അമൂല്യ സമ്പത്തായ നിത്യഹരിതവനങ്ങളുടെ ഒരു ചെറിയ മാതൃകയാണ്... ആരാധനാ, വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് സംരക്ഷിക്കുന്നവയാണ് എങ്കിലും, കാവുകൾക്ക് പിന്നിൽ മറ്റു ചില ശാസ്ത്രവശങ്ങൾ കൂടിയുണ്ട്... കാലാകാലങ്ങളായി സംരക്ഷിച്ചുവരുന്ന ഇത്തരം കാവുകൾ ഔഷധ സസ്യങ്ങളുടെ കലവറകളാണ്... വ്യത്യസത വിഭാഗങ്ങളിൽപ്പെട്ട ധാരാളം ഔഷധ സസ്യങ്ങൾ ഇവിടെ കാണാം... ആൽ, അരയാൽ എന്നീ മരങ്ങൾ ധാരാളമായി കാണുന്ന കാവുകൾ അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ വരെ പ്രാപ്ത്തമാണ്... കാവുകളോട് ചേർന്ന പ്രദേശങ്ങളിൽ മറ്റു പ്രദേശങ്ങളിലേക്കാൾ നീരുറവകൾ ലഭ്യമാണ്... "കാവ് തീണ്ടിയാൽ കുളം വറ്റും, കുലം മുടിയും" എന്ന് പഴമക്കാർ പറയുന്നത് ഇതുകൊണ്ടാണ്... മാത്രമല്ല, സർപ്പക്കാവുകളിൽ മഞ്ഞളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച സർപ്പ വിഗ്രഹങ്ങൾക്ക് ആ പ്രദേശത്തിലാകെ കൂടിയ ആവൃത്തിയിലുള്ള ഇലക്ട്രോമാഗ്നെറ്റിക് എനർജി വിതരണം ചെയ്യാനുള്ള കഴിവുണ്ട് എന്ന് കിർലിയൻ ഫോട്ടോഗ്രാഫി കൊണ്ട് നടത്തിയിട്ടുള്ള പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്... നാഗക്കാവുകൾ ഒരു വലിയ കാന്തിക മണ്ഡലമാണ്... യുവതികളായ പെൺകുട്ടികൾ കാവുകളിൽ പോകാൻ പാടില്ല എന്ന് പറയുന്നത് അവരുടെ ശാരീരിക പ്രത്യേകതകൾ കൊണ്ടു മാത്രമാണ്... അല്ലാതെ ഗന്ധർവൻ പാട്ടുപാടി മയക്കുന്നതുകൊണ്ടല്ല... മറ്റുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഏതു കാവുകളിലും പോകാം... പക്ഷെ, അവിടേക്ക് പ്രവേശിക്കുമ്പോൾ ഒരു കാര്യം നമ്മൾ ഓർക്കണം... കയറിച്ചെല്ലുന്നത് മറ്റൊരാളുടെ വീട്ടിലേക്കാണ്... മറ്റൊരാളുടെ വീട്ടിൽ കയറിച്ചെല്ലുമ്പോൾ കാണിക്കുന്ന എല്ലാ മര്യാദകളും നമ്മൾ പാലിക്കണം... കയറിയെത്തുന്നിടത്തെല്ലാം കോൺക്രീറ്റ് പെട്ടികൾ സ്‌ഥാപിക്കുന്ന നമ്മൾ മനുഷ്യർ അന്ന് ഈ യക്ഷികളെയും ഗന്ധർവൻ മാരെയും ഭയന്നില്ലയിരുന്നുവെങ്കിൽ ഇന്ന് കാവുകളെല്ലാം അപ്രത്യക്ഷമാകുമായിരുന്നു... നമ്മൾ നന്നായി ജീവിക്കും... അടുത്ത തലമുറയും നന്നായി ജീവിച്ചേക്കാം... പക്ഷെ, അതിനു ശേഷമുള്ള തലമുറകൾ, നമ്മൾ ഒപ്പം കൊണ്ടുനടക്കുന്ന വെള്ളക്കുപ്പികൾ പോലെ, ചെറിയ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുനടക്കേണ്ടി വരും... പാചകവാതകത്തിനോടൊപ്പം ഓക്സിജനും വീട്ടിലേക്ക് വാങ്ങേണ്ടിവരുന്ന അവസ്‌ഥ വിദൂരമല്ല... അതിനും ഉണ്ടാവും സബ്‌സിഡി... നമ്മുടെ രാജ്യ തലസ്‌ഥാനത്ത് ജനിച്ചുവീഴുന്ന 10 കുട്ടികളിൽ 2 പേർക്ക് ശ്വാസകോശ സംബന്ധമായ രോഗമാണ് എന്നാണ് കണക്ക്... ശുദ്ധവായു ശ്വസിച്ചി ജീവിക്കാൻ ആഗ്രഹിക്കുന്നവർ വീടിനു ചുറ്റും മാതൃകാ വനങ്ങൾ നിർമിക്കേണ്ടിയിരിക്കുന്നു... അല്ലെങ്കിൽ, പഴമക്കാർ പറയുന്നതുപോലെ, കുളം വറ്റും... കുലം മുടിയും... #📜 ചരിത്രം
371 കണ്ടവര്‍
18 മണിക്കൂർ
#

📜 ചരിത്രം

. *السلام عليكم ورحمة الله وبركاته* *🍹 തേൻ തുള്ളി 🍹* 🅾2⃣ ചെറിയൊരു വെള്ളക്കെട്ടിനരികിലേക്ക് ദാഹം തീർക്കാമെന്ന ഉദ്ദേശ്യവുമായാണ് ആ പക്ഷി വന്നത്... അപ്പോഴുണ്ട് കുറച്ച് കുസൃതിക്കുട്ടികൾ തടാകത്തിൽ കളിക്കുന്നു... അവരവിടെയുള്ളപ്പോൾ വെള്ളം കുടിക്കാൻ ചെന്നാൽ വെറുതേ ഒരു രസത്തിനെന്നവണ്ണം തന്നെ ദ്രോഹിച്ചാലോ എന്ന് വിചാരിച്ച്, കളിയും കുളിയുമെല്ലാം കഴിഞ്ഞ് കുട്ടികൾ പോകുന്നത് വരേ ആ പക്ഷി കാത്തിരുന്നു. കുട്ടികളെല്ലാം പോയി... രംഗം ശാന്തമായി... വെള്ളം കൊക്കിലെടുക്കാൻ വേണ്ടി തടാകക്കരയിലേക്ക് ആ പറവ പാറിയടുത്തു. അപ്പോഴുണ്ട്; നല്ലോണം താടിയൊക്കെ വളർത്തിയ, പ്രഥമദൃഷ്ട്യാ മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ തടാകത്തിലേക്ക് വരുന്നു... 'ഇദ്ദേഹം ഒരു മാന്യൻ തന്നെ... അപ്പോ എന്നെ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല...' എന്ന ഉൾവിളിയാലെ പക്ഷി വെള്ളം കുടിക്കാൻ തുടങ്ങി. പൊടുന്നനെ ആ മനുഷ്യൻ പക്ഷിയെ കല്ലെറിഞ്ഞു... കല്ലേറ് കൊണ്ട് കണ്ണിന് സാരമായി പരുക്കേറ്റ ആ പറവ ഉടൻ സുലയ്മാൻ നബി(അ)മിന്‍റെ സന്നിധിയിലെത്തി സങ്കടം ബോധിപ്പിച്ചു. നബിയോർ ആ മനുഷ്യനെ വിളിച്ചു വരുത്തി: "നിനക്കീ പക്ഷിയിൽ വല്ല ആവശ്യവുമുണ്ടായിരുന്നോ..?" "ഇല്ല." ''പിന്നെന്തിനാണ് ഈ പാവത്തെ കല്ലെറിഞ്ഞ് മുറിപ്പെടുത്തിയത്...?" "പ്രത്യേകിച്ചൊരു കാര്യവുമില്ലായിരുന്നു..." നബി വിധിച്ചു: "അയാളുടെ കണ്ണും പക്ഷിയുടെ മുറിവിന് സമാനമായി മുറിപ്പെടുത്തുക...!" വിധിയിൽ സംതൃപ്തയല്ലെന്ന് ദ്യോതിപ്പിക്കും വിധം പക്ഷിയുടെ മുഖം മ്ലാനമായി... കാരണമന്വേഷിച്ച നബി(അ)നോട് പക്ഷി പറഞ്ഞു: "നബിയേ... അയാളുടെ കണ്ണല്ല എന്നെ അപകടപ്പെടുത്തിയത്; മറിച്ച് ആ വശ്യമായി വളർത്തിയൊതുക്കിയ താടിയാണെന്നെ ചതിച്ചത്... ഇനിയൊരാളും ആ താടി മൂലം ചതിയിലകപ്പെടരുത്... അതിനാൽ അത് വെട്ടിക്കളയണം... അതാണെന്റെയാവശ്യം...!!" വാൽക്കഷ്ണം: ആ പക്ഷിയെങ്ങാനും ഇക്കാലത്തു വന്നാൽ എത്രയാളുകളുടെ താടികൾ ഇല്ലാതാക്കുമെന്നാലോചിച്ച് നോക്കൂ. ഒന്നൂടെ പറയട്ടെ... മതകീയ ചിഹ്നങ്ങൾ അലങ്കാരമല്ല; സ്വഭാവമായി മാറണം, മാറ്റണം. അല്ലാഹു നമ്മെ നന്മയുള്ളവരാക്കട്ടെ- ആമീൻ..! ✍🏻ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി *[ ബാക്കി ഭാഗങ്ങൾ വരും ദിവസങ്ങളിൽ വായിക്കാം...ഇൻഷാ അല്ലാഹ് ]* *പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും* *أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ* _പുണ്ണ്യനബിക്കൊരായിരം സ്വലാത്ത്_ *🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
1.6k കണ്ടവര്‍
4 ദിവസം
#

📜 ചരിത്രം

. *السلام عليكم ورحمة الله* *🍹 തേൻ തുള്ളി 🍹* 🅾1⃣ ധർമസമരത്തിനു പോയ മുത്ത് നബി(സ്വ) തിരിച്ച് മദീനയിലെത്തി... പക്ഷെ, നബിയോടൊപ്പം പോയ തന്റെ പൊന്നുമോൻ ഇതു വരേ തിരിച്ച് വീട്ടിലെത്തിയിട്ടില്ല... എത്ര നേരമായി കാത്തു നിൽക്കുന്നു; പൊന്നുമോനെ കാണാതെ എങ്ങനെ ഉറങ്ങും... കണ്ണിലും മനസ്സിലും ഇരുട്ട് മൂടുകയാണ് ഉമ്മയായ ഉമ്മു മാലികിന്... ആ രാവുറങ്ങിയില്ല ആ ഉമ്മ... സ്വുബ്ഹിക്ക് തന്നെ ജീവന്റെ പാതിയായ പ്രിയതമൻ ഔഫ് ബ്ൻ മാലിക്(റ)വിനെ തിരു ഹബീബ്(സ്വ)യുടെ സവിധത്തിലേക്കു പറഞ്ഞയച്ചു... ആ ദർബാറാണല്ലോ അന്നുമിന്നും വിശ്വാസികളുടെ അഭയം. ഔഫ്(റ) തിരുസവിധത്തിലെത്തി തന്റെയും പ്രിയതമയുടേയും അകമിൽ തലതല്ലിയാർക്കുന്ന സങ്കടക്കടൽ നബി(സ്വ)യോട് ചേർത്തുവെച്ചു: "തിരുനബിയേ... എന്റെ മോൻ മാലിക് അങ്ങയോടൊപ്പം വിശുദ്ധ സമരത്തിന് വന്നിരുന്നല്ലോ... പോയവരൊക്കെ തിരിച്ചിങ്ങെത്തിയല്ലോ റസൂലേ... എന്റെ മോൻ..., എന്റെ മോൻ മാലിക് ഇത് വരേ വന്നില്ലല്ലോ നബിയേ... എന്റെ മോനെങ്ങാനും..." -ആ വാചകം മുഴുമിപ്പിക്കാൻ ആ പൊന്നുപ്പാക്ക് എങ്ങനെ കഴിയും...? 'ഇല്ല; മാലിക് യുദ്ധത്തിൽ ശഹീദായിട്ടില്ലല്ലോ... പിന്നെന്ത് സംഭവിച്ചു...' നബി സഖാക്കളെല്ലാം അതാണ് ചിന്തിക്കുന്നത്... എങ്ങനെ ആ കുടുംബത്തെ സാന്ത്വനിപ്പിക്കും...? ആശ്വാസപ്പെയ്ത്തെന്നവണ്ണം മുത്ത് നബി(സ്വ) ഔഫ്(റ)നോട് പറഞ്ഞു: "ഔഫേ...! നീയും നിന്റെ ഭാര്യയും 'لا حول ولا قوة إلا بالله' എന്ന ദിക്റ് വർധിപ്പിക്ക്...'' ഉടൻ സങ്കടത്തിരയൊതുക്കി ഔഫ്(റ) വീട്ടിലേക്ക് ചെന്നു... അപ്പോഴും വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നആ ഉമ്മ ചോദിച്ചു: "അല്ലാഹുവിന്‍റെ തിരുദൂതര്‍(സ്വ) എന്തേലും പറഞ്ഞോ...?" "അതേ, എന്നോടും നിന്നോടും 'لا حول ولا قوة إلا بالله' എന്ന് അസംഖ്യം ചൊല്ലാൻ പറഞ്ഞു..." ക്ഷമയുടെ ഗിരിശൃംഖമായ ആ ഉമ്മക്ക് അതു തന്നെ ധാരാളമായിരുന്നു. ആ പൊന്നുപ്പയും പൊന്നുമ്മയും ഖിബ് ലതുശ്ശരീഫഃയിലേക്ക് മുഖം തിരിച്ചിരുന്ന് ദിക്റുരുവിടാൻ തുടങ്ങി. മധ്യാഹ്നമായി..., സായാഹ്നമായി..., സന്ധ്യയായി... അവർ ദിക്റിൽ തന്നെയാണ്... പുറത്തെങ്ങും കട്ടകുത്തിയ ഇരുട്ടാണ്. പെട്ടെന്നതാ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേള്‍ക്കുന്നു... പരസ്പരം കണ്ണുകളുടക്കി, ആശ്ചര്യത്തോടെ ഔഫ്(റ) വാതിൽ തുറന്നു... അപ്പോള്‍ കണ്ട കാഴ്ച ഔഫ്(റ)വിന് വിശ്വസിക്കാനായില്ല... ഇതാ തങ്ങളുടെ പൊന്നുമോൻ വാതിലിനു മുന്നിൽ...! പിന്നിൽ അനേകം ആട്ടിൻപറ്റങ്ങളും...!! "മോനേ... എവിടെയായിരുന്നു നീ...? ഞാനെന്താ ഈ കാണുന്നതൊക്കെ....?" "ഉപ്പാ... യുദ്ധമുഖത്ത് നിന്ന് എന്നെ ശത്രുക്കൾ ബന്ദിയാക്കി അവരുടെ താവളത്തേക്ക് കൊണ്ടുപോയി... എന്റെ കൈകളും കാലുകളും വലിയ ഇരുമ്പ് ചങ്ങല കൊണ്ട് ആവുന്നതും മുറുക്കിക്കെട്ടി അവർ... രാത്രി ഇരുൾ മുറ്റിയപ്പോ ഒളിച്ചോടാൻ ഞാനൊരു ശ്രമം നടത്തി... ഫലം വിഫലം... ആ ചങ്ങലയുടെ ഭാരം പോലും എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു... വ്യസനഭാരത്താൽ ഞാനങ്ങനെ ഇരിക്കുമ്പോഴുണ്ട്, ചങ്ങലക്കെട്ടുകൾ സ്വമേധയാ അഴിഞ്ഞു കൊണ്ടിരിക്കുന്നു. പതുക്കെ പതുക്കെ എന്റെ കൈകാലുകളിൽ നിന്ന് ചങ്ങലയുടെ ബാന്ധവം ഇല്ലാതായി... ഉടൻ തന്നെ കിട്ടാവുന്നത്ര യുദ്ധമുതലും സംഭരിച്ച് ഞാൻ അവിടെ നിന്ന് രക്ഷപ്പെട്ടു..." വിസ്മയത്തിനറുതി വരാതെ ആ ഉപ്പ വീണ്ടും ചോദിച്ചു: "അല്ല മോനേ...! നീയീ പറഞ്ഞതൊക്കെ ഇന്ന് രാത്രി തന്നെ നടന്നതാണല്ലോ... അതും ശത്രുക്കളുടെ തടവറയിൽ വെച്ച്... അഥവാ കാതങ്ങളപ്പുറത്ത്... എത്രയോ ദൂരം അപ്പുറത്തുള്ള നീയെങ്ങനെ നിമിഷനേരങ്ങൾ കൊണ്ടിവിടെ എത്തി...?" "ഉപ്പാ.... ചങ്ങലക്കെട്ടിൽ നിന്ന് ഞാൻ മോചിതനായപ്പോ ഒട്ടനേകം മാലാഖകളുടെ ചിറകിലേറി വരുന്നതായിട്ടാണെനിക്ക് അനുഭവപ്പെട്ടത്... മാലാഖമാർ കൂട്ടിനുണ്ടെങ്കിൽ വിചാരിക്കുന്നിടത്തെത്താൻ ക്ഷണാർദ്ധങ്ങൾ പോരേ...!" സുബ്ഹാനല്ലാഹ്...! ആ ഇരട്ടി സന്തോഷം പറയാൻ ഔഫ്(റ) ഓടി; തിരുഹള്റത്തിലേക്ക്... അല്ലേലും, സന്തോഷമായാലും സന്താപമായാലും ആദ്യം തിരുനബി(സ്വ)യോട് പങ്കുവെച്ചിട്ടേ സ്വഹാബഃ ശീലിച്ചിട്ടുള്ളൂ. മുത്ത് നബി(സ്വ)യെ കണ്ടതേയുള്ളൂ... അങ്ങോട്ടെന്തെങ്കിലും പറയും മുമ്പേ തിരുനബി(സ്വ) പറഞ്ഞ് തുടങ്ങി: "ഔഫ്.... നീ പെരുത്ത് സന്തോഷിച്ചോളൂ... ഇവ്വിഷയകമായി(നിന്റെ ഈ സന്തോഷ പൂരണമെന്നോണം) അല്ലാഹു ഖുർആനിൽ ഒരായത്ത് തന്നെ ഇറക്കിയിരിക്കുന്നു..." وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا _(വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.)_ വാൽക്കഷ്ണം: അല്ലാഹുവിന്റെ അർശിനു കീഴിലെ നിധികുംഭമാണ് لا حول ولا قوة إلا بالله എന്ന ദിക്റ്... 99 രോഗങ്ങൾക്കുള്ള ശമനമാണീ ദിക്‌റെന്ന് പണ്ഡിതപക്ഷം. ടെൻഷൻ / വിഷാദരോഗത്തിന് അത്യുത്തമവും. ✍🏻ഉമറുല്‍ഫാറൂഖ് സ്വിദ്ദീഖി *[ ബാക്കി ഭാഗങ്ങൾ വരും ദിവസങ്ങളിൽ വായിക്കാം...ഇൻഷാ അല്ലാഹ് ]* *പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും* *أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ* _പുണ്ണ്യനബിക്കൊരായിരം സ്വലാത്ത്_ *🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
1.9k കണ്ടവര്‍
6 ദിവസം
#

📜 ചരിത്രം

241 കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post