❤❤❤സഞ്ചാരം 💞💞💞
7 Posts • 8K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
553 views 3 months ago
കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും സംഗമസ്ഥാനം; മണ്‍ട്രോത്തുരുത്തിലൊരു കിടിലന്‍ സ്‌പോട്ട്, ഇവിടെയൊന്ന് പോയി വരാം! ❤️💚❤️💚❤️💚❤️ അഷ്ടമുടികായലിന്റയും കല്ലടയാറിന്റയും നടുവില്‍ ഇറങ്ങി നടക്കാം ഉല്ലസിക്കാം. മണ്‍ട്രോതുരുത്തില്‍ പുതിയ ടൂറിസം സ്‌പോട്ട് വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്. മണ്‍ട്രോതുരുത്ത് ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ ഭാഗമാണ് ഈ പുതിയ സ്‌പോട്ട്. തെന്മലയില്‍ നിന്ന് ഉത്ഭവിക്കുന്ന സുന്ദരി കല്ലടയാര്‍, അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന അഷ്ടമുടി കായല്‍, ഈ രണ്ട് ജലാശയങ്ങളുടെയും സംഗമ സ്ഥാനമാണ് ഇവിടം. മണ്‍ട്രോതുരുത്തിലെ ഈ ജലപരപ്പില്‍ ഓളങ്ങളെ തഴുകി ഇറങ്ങി നടക്കാം. തൊട്ടരികില്‍ ഭ്രാന്തമായി നമ്മേ സ്‌നേഹിക്കുന്ന ഭ്രാന്തന്‍ കണ്ടലും കാണാം. അവരുടെ തണലില്‍ കുളിരണിയാം. ഇത് മാത്രമല്ല മത്സ്യ തൊഴിലാളികള്‍ വില്‍ക്കുന്ന കരിക്കും കഴിക്കാം ഒപ്പം അവരുടെ നാടന്‍ പാട്ടും കേള്‍ക്കാം. മണ്‍റോതുരുത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പെരുങ്ങാലത്തിനും ചേരിക്കടവിനും സമീപത്താണ് പുതിയ സ്‌പോട്ട്. മണ്‍ട്രോതുരുത്തിനെ വിനോദ സഞ്ചാരികള്‍ക്ക് വിശ്വസിക്കാമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ ഉറപ്പ്. തീര്‍ന്നില്ല നല്ല ചൂടുള്ള ചായയും രുചികരമായ തെരളിയും ഇവിടെ കിട്ടും. കഴിക്കാം ആസ്വദിക്കാം.. ❤️💚❤️💚❤️💚❤️ #സഞ്ചാരം #സഞ്ചാരം #❤❤❤സഞ്ചാരം 💞💞💞 #മൺട്രോ തുരുത്ത് ❤️💚❤️
18 likes
1 comment 8 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
709 views 4 months ago
വനത്തിന്റെ മടിത്തട്ടിൽ താമസിക്കാൻ ഒരിടമാണോ അന്വേഷിക്കുന്നത്? ഇതാ അങ്ങനെയൊരിടം..! 💚❤️🌳💚🦜❤️🌳🌹💛 ഇടുക്കി വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ്. തണുപ്പ് ഇഷ്ടപ്പെടുന്നവർ യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇടുക്കി. ഇടുക്കിയിൽ വിനോദ സഞ്ചാരികൾക്ക് തണുപ്പിനൊപ്പം കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. ഇവിടെ എത്തുന്നവർക്ക് ഇടുക്കി വന്യജീവി സങ്കേതങ്ങൾ, കുന്നിൻ പ്രദേശങ്ങൾ, അണക്കെട്ടുകൾ, സ്‌പെക്‌സ് പ്ലാന്റേഷൻ ടൂറുകൾ, മലകയറ്റം, ആന സവാരി തുടങ്ങിയ വൈവിധ്യമാർന്ന കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാൻ കഴിയും. നമ്മുടെ യാത്രകളെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത് നമ്മൾ അവിടെ താമസിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലമാണ്. ഇടുക്കിയിൽ എത്തുന്ന ആർക്കും ഒരു സംശയവും ഇല്ലാതെ താമസിക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു വാസസ്ഥലമാണ് പീരുമേട്ടിലെ ഇക്കോ ലോഡ്ജ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ ഇക്കോ ലോഡ്ജ്. വാഗമൺ, തേക്കടി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ഇക്കോടൂറിസം സർക്കീട്ടിൻ്റെ ഭാഗമായാണ് ഇക്കോ ലോഡ്ജ്കൾ. പീരുമേട് ടൗണിൽ നിന്ന് 5 കിലോമീറ്റർ അകലെ, ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഓഫ് ടൂറിസത്തിന് സമീപമാണ് പീരുമേട് ഇക്കോ-ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. ഇക്കോ ലോഡ്ജിൽ 12 മുറികൾ, കിച്ചൺ, ഡൈനിംഗ് ഹാൾ എന്നിവ ഉൾപ്പെടുന്നു. ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത ചുവരുകൾ, സീലിംഗ്, തറ എന്നിവയെല്ലാം തേക്ക് തടി കൊണ്ടുള്ള നിർമ്മാണമാണ്. മുറികൾക്കിടയിലുള്ള നടുമുറ്റം വളരെ ആകർഷണീയമാണ്. വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യത്തോടെ താങ്ങാവുന്ന നിരക്കിലാണ് ഇതിന്റെ പ്രവർത്തനം. വനത്തിനിടയിൽ സ്ഥിതി ചെയ്യുന്ന ഈ ലോഡ്ജിൽ കാടുകളും വന്യമൃഗങ്ങളും കണ്ട് ശാന്തമായ ഒരു താമസം ഇടുക്കിയിലേക്കുള്ള യാത്രയെ തികച്ചും സമ്പന്നമാക്കും. നേരത്തെ റൂമുകൾ ബുക്ക് ചെയ്ത് പോകുന്നതാണ് ഉചിതം. https://www.keralatourism.org/yatrinivas/ എന്ന വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. ❤️🌳💚🦜❤️🌳🌹💚 #സഞ്ചാരം #❤❤❤സഞ്ചാരം 💞💞💞 #യാത്രകൾ ##എന്റെ യാത്രകൾ ##യാത്രകൾ
16 likes
1 comment 6 shares