💄 വേൾഡ് ലിപ്സ്റ്റിക്ക് ഡേ
#

💄 വേൾഡ് ലിപ്സ്റ്റിക്ക് ഡേ

നീ വരുമെന്നു കരുതി ഞാൻ ഒഴിച്ചിട്ട മുറിയിൽ ഇന്ന് സ്വപ്നങ്ങൾക്ക് പകരം നിരാശയുടെ ചിലന്തിവലകൾ നെയ്യപ്പെട്ടിരിക്കുന്നു. നീ വരുമെന്ന് കരുതി ഞാൻ അലങ്കരിച്ച ചുമരുകളിൽ ഇന്ന് നിന്റെ നിഴലുകൾക്ക് പകരം ശൂന്യതയുടെ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നു. നീ വരുമെന്ന് കരുതി ഞാൻ തുറന്നിട്ട വാതിലുകളിൽ ഇന്ന് നിന്റെ വിരലുകൾക്ക് പകരം നിശബ്ദതയുടെ താഴുകൾ വീണിരിക്കുന്നു. നീ വരുമെന്ന് കരുതി മിനുക്കിയ ജനൽച്ചില്ലുകളിൽ കാത്തിരിപ്പിന്റെ ദൃഷ്ടികൾ പതിയുന്നതിനു പകരം ഇന്ന് മറവിയുടെ മാറാമ്പലകൾ വീണിരിക്കുന്നു. നീ വരുമെന്ന് കരുതി എഴുതിവെച്ച പുസ്തകത്താളുകളിൽ ഇന്ന് അക്ഷരങ്ങൾക്ക് പകരം ചിതൽപുറ്റുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. നീ വരുമെന്ന് കരുതി ഒരുക്കിവെച്ചവയിൽ, 'ഒളി'പോലും പതിയാതിരിക്കാൻ കാലം എനിക്കുനേരെ ഇന്നും ഇരുൾ മാത്രം പൊഴിക്കുന്നു ! ❤
252 കണ്ടവര്‍
6 മാസം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post