ഞാനൊരു ഡ്രൈവറാണ്, 30 വർഷത്തെ പരിചയം വെച്ച് പറയുകയാണ്..
🔶🔷🔶🔷🔶🔷🔶
സഹോദരന്മാരെ വണ്ടിയോടിക്കുമ്പോൾ എതിർ ദിശയിൽ നിന്ന് എപ്പോഴും പല രീതിയിലുള്ള അറ്റാക്കുകൾ ഉണ്ടാവാം.
ബൈക്ക്, ഓട്ടോറിക്ഷ, എതിരെ വരുന്ന വാഹനം, സർവീസ് റോഡിൽ നിന്നും വരുന്ന വാഹനം,
കാൽനട യാത്രക്കാർ ക്രോസ് ചെയ്യുക..
അതേപോലെ ഒരു ജംഗ്ഷനിലും ആളില്ലെങ്കിലും ഉണ്ടെങ്കിലും ആള് ഉണ്ട് എന്ന് കരുതി വണ്ടിയോടിക്കുക..
അതുപോലെ വളവുകളിൽ ലെഫ്റ്റ് സൈഡ് കീപ്പ് ചെയ്യുക അവിടെ എതിരെ വരുന്ന വാഹനം ഉണ്ട് എന്ന് കരുതി ലെഫ്റ്റ് കീപ്പ് ചെയ്തു വളവുകളവുകളിൽ ശ്രദ്ധിച്ചു വണ്ടിയോടിക്കുക..
ഓവർടേക്ക് ഒരു 80 ശതമാനം കിട്ടും എന്നുള്ള ഉറപ്പുണ്ടെങ്കിൽ ഓവർടേക്ക് ചെയ്യുക മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെ വരുന്ന വാഹനം കാണുന്ന വിധം സ്ഥലത്തെത്തിയിട്ട് ഓവർടേക്ക് ചെയ്യുക..
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക അവനവന് നിയന്ത്രിക്കാവുന്ന വിധം സ്പീഡിൽ പോവുക..
--ഷാഫി പട്ടാമ്പി
🔶🔷🔶🔷🔶🔷🔶
#അറിവുകൾ #മുന്നറിയിപ്പ് #വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക 🙏⭕🙏