കോൺഗ്രസ്
331 Posts • 385K views
Bindu valappaya
4K views 20 hours ago
നമുക്ക് റഫീഖിനെ തേടിയിറങ്ങാം. ആരാണ് ഈ റഫീഖ് ? CPM ൻ്റെ ജില്ലാ സിക്രട്ടറിയാണ്. എന്താ ഇയാളെ പരിപാടി? രാവിലെ കുളിച്ചിറങ്ങും. കൽപറ്റ MLA ടി. സിദ്ദീഖിനെ തിരയും. അയാൾ എങ്ങോട്ട് പോകുന്നു. എവിടെ കിടക്കുന്നു. എവിടെന്ന് ഭക്ഷണം കഴിക്കുന്നു. വൈകുന്നേരമായാൽ പത്രക്കാരെ കാണുന്നു. സിദ്ധീഖ് MLA മഹാ അപകടമാണെന്ന് വിളിച്ചു പറയുന്നു😄 ബ്രഹ്മഗിരി തട്ടിപ്പിലെ ഇരകൾ സ്വന്തം സഖാക്കളാണ്. കള്ളപ്പണം ചാക്കിൽ കെട്ടി കൊണ്ട് വന്ന് ബ്രഹ്മഗിരി പോത്ത് കമ്പനിക്ക് നൽകിയത് കണ്ട സഖാവിനെ കുറിച്ച് റഫീഖിന് അറിയില്ല. ബ്രഹ്മാണ്ഡ തട്ടിപ്പ് കാണാൻ ഇയാൾക്ക് സമയമില്ല. വയനാട്ടിൽ തോറ്റമ്പിയതിന് MLA യുടെ നടുപ്പുറത്ത് കേറി മേഞ്ഞാൽ എല്ലാം ശരിയാകുമെന്ന് ഈ ചോക്ലേറ്റ് സിക്രട്ടറി യുടെ ധാരണ😆 അതേടോ ഈ MLA മഹാ അപകടമാണ്. ആർക്ക്? cpm ന് പിന്നെ കൽപറ്റയിലെ മോഹപക്ഷികൾക്കും #എന്റെ രാഷ്ട്രീയം 🇮🇳🔥 #🗳️ രാഷ്ട്രീയം #കോൺഗ്രസ് #🔵 യുഡിഎഫ് #ന്യൂസ്റൂം
43 likes
32 shares
Bindu valappaya
524 views 1 days ago
നിങ്ങൾക്ക് ആശയങ്ങൾ ഉണ്ടോ ? നിങ്ങൾ വിദ്യാർത്ഥിയാണോ നിങ്ങൾക്കും പങ്കെടുക്കാം QR കോഡ് സ്ക്യാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക. പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് (YCC), എസ്. എച്ച് ചാപ്റ്റർ സംഘടിപ്പിക്കുന്ന “വിഷൻ 2031 – യൂത്ത് വോയിസ് ഫോർ ഫ്യൂച്ചർ കേരള” ക്യാമ്പയിന്റെ ഭാഗമായി, *കേരളത്തിന്റെ ബഹു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ* 2026 ജനുവരി 26ന് ഉച്ചയ്ക്ക് 12 മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജിൽ വെച്ച് വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. കേരളം രൂപീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാകുന്ന 2031-ൽ കേരളം എങ്ങിനെയായിരിക്കണം എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാഴ്ചപ്പാടുകളും വിദ്യാർത്ഥികൾ ഈ സംവാദത്തിൽ പങ്കുവെക്കും. #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #എന്റെ രാഷ്ട്രീയം 🇮🇳🔥 #ന്യൂസ്റൂം #കോൺഗ്രസ്
13 likes
14 shares