ആലപ്പാട്ടെ ജനതയ്ക്ക് നമ്മളെ ആവശ്യമാണ്...! ഒരു ദേശം മൊത്തം വെള്ളത്തിലാഴ്ന്നപ്പോൾ, യാതൊരു പ്രതിഫലേച്ഛയും കൂടാതെ കൈയും മെയ്യും മറന്ന്, ഊണും ഉറക്കവും ഉപേക്ഷിച്ച്, ഉപജീവനമാർഗം പാതിവഴിയിൽ നിർത്തി, നാടിനെ പുനരുജ്ജീവിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഈ അടുത്തകാലത്തൊന്നും മലയാളികളെന്നല്ല, ലോകജനത മറക്കാനിടയില്ല..! നമുക്കൊരാപത്തു വന്നപ്പോൾ നമ്മളെ രക്ഷിച്ചവരെ, അവർക്കൊരാപത്ത് വരുമ്പോൾ നമ്മളാൽ ചെയ്യാൻ കഴിയുന്നത് ചെയ്തുകൊടുക്കുക എന്നത് കടമ എന്നതിലുപരി മനുഷ്യത്വമാണ്. അതിനായി 3rd Eye Movie Club ഒരുമിക്കുന്നു. ഒറ്റകെട്ടായി...! ആലപ്പാട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള തീരപ്രദേശമാണ് ആലപ്പാട്. 1955 ലെ കേരള ഗവണ്മെന്റിന്റെ ലിതോ ഭൂപട പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററോളം ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. അതായത് കടലിനേയും കായലിനെയും വേർതിരിച്ചു നിർത്തുന്ന ഭൂമിയുടെ അകലം ഏകദേശം 33 മീറ്ററുകൾക്ക് അടുത്തായിട്ട് മാറിക്കഴിഞ്ഞു. 🔻 ഇതിനുള്ള കാരണം വ്യക്തമാക്കാം. 1965 മുതൽ വ്യാപകമായി കരിമണൽ ഖനനം നടത്തപ്പെടുന്ന പ്രദേശമാണിത്. Rear Earths ഖനനം ചെയ്ത് ഉപയോഗപ്രദമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാ സ്ഥാപനമായ IRE (Indian Rear Earths Limited)യാണ് ആദ്യമായി ഇവിടെ കരിമണൽ ഖനനം നടത്തുന്നത്. ഇന്ന് KREML എന്ന കേരളാ പൊതുമേഖലാ സ്ഥാപനവും IREയോട് സംയുക്തമായി ഖനനം നടത്തുന്നു. ഈ പൊതുമേഖലാ സ്ഥാപനങ്ങൾ അശാസ്ത്രീയമായി നടത്തിവരുന്ന സർഫസ് മൈനിങ്, സീ വാഷിങ് എന്നീ പ്രക്രിയയിലൂടെ അതിവേഗം തീരം കടലെടുക്കുകയാണ്. വ്യാപകമായി ഖനനം നടത്തിയതിലൂടെ ഇതുവരെ 20000 ഏക്കറോളം ഭൂപ്രദേശമാണ് കടലായി മാറിയത്. ഇതുമൂലം 5000ത്തോളം കുടുംബങ്ങൾ ഭൂരഹിതരായി മാറി. കുറെയധികം ആളുകൾ ജീവിതമാർഗമില്ലാതെ പിറന്ന നാടിനെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. ലക്ഷദ്വീപിനെയും ദേശീയ ജലപാതയേയും വേർതിരിക്കുന്ന വെറുമൊരു മണൽ വരമ്പായി (ബഫർ സോൺ) ആലപ്പാട് മാറിതുടങ്ങിയിരിക്കുന്നു. ഈ ചൂഷണങ്ങൾക്കെതിരെ വർഷങ്ങളായി ആലപ്പാട് ഗ്രാമീണർ സമരം നടത്തുകയാണ്. ഇപ്പോഴത് നിരാഹാരസമരത്തിലേക്ക് കടന്നിരിക്കുന്നു. 🔻 എന്തിന് വേണ്ടിയാണ് ഈ സമരം ? 20000 ഏക്കറോളം ഭൂമിയാണ് ഖനനം മൂലം കടലെടുത്തത്. പൊന്മന എന്ന ഗ്രാമത്തിൽ നിന്നും 1600ലേറെ കുടുംബങ്ങൾ പലായനം ചെയ്തു. 5000ലേറെ കുടുംബങ്ങൾ ഭൂരഹിതരായി. നിരവധി പേർ ഭവനരഹിതരായി കഴിയുന്നു. ഖനനം ഈ നിലയ്ക്ക് തുടർന്നാൽ അവശേഷിക്കുന്ന ഭൂമി കൂടെ നഷ്ടമാകും തുടർന്ന് കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാത കടന്നു പോകുന്ന T.S കനാൽ കടലായി മാറും. സമീപഭാവിയിൽ തന്നെ സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശങ്ങളായ ഓണാട്ടുകര, അപ്പർ കുട്ടനാട്, ലോവർ കുട്ടനാട്, തുടങ്ങിയ കാർഷിക ജനവാസ മേഖല മുഴുവനായും ഉപ്പുവെള്ളം കയറി നശിക്കും. തുടങ്ങി, ഒരു ഗ്രാമം മുഴുവൻ കടലിലേക്ക് ചേർന്ന് പോകുന്ന തീവ്രമായ ദുരന്തത്തിന് വഴിയൊരുക്കാതിരിക്കാനാണ് രാവും പകലുമില്ലാതെ ഒരു ജനത സമരപോരാട്ടം നടത്തുന്നത്. ഒരു ഗ്രാമം തന്നെ ഇല്ലാതെയാകാൻ പോവുകയാണ്. ആലപ്പാടിന്റെ അവസ്ഥ അത്രമേൽ ഗുരുതരമാണ്. എന്നിട്ടും അധികാരികളും മാധ്യമങ്ങളും മൗനം പാലിക്കുകയാണ്. വിഷയത്തെ പുറംലോകം ചർച്ച ചെയ്യാൻ അനുവദിക്കാതെ കോർപ്പറേറ്റുകൾ കുഴിച്ച അതേ കുഴിയിലിട്ട് മൂടാൻ ശ്രമിക്കുകയാണ്. സമരം അവസാനിപ്പിച്ചു പോകുവാൻ കോർപ്പറേറ്റുകൾ ഉൾപ്പെടെ പല തരത്തിലുള്ള ന്യായീകരണങ്ങൾ നിരത്തുന്നുണ്ട്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടന്നു വരുന്നവരെ ഉൾപ്പെടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കടലും കായലും ഒന്നായി മാറിയാൽ കേരളം മറ്റൊരു ദുരന്തത്തിലേക്ക് കടക്കും അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. കൊള്ളലാഭം മാത്രം സ്വപ്നം കണ്ടുറങ്ങുന്ന കോർപ്പറേറ്റിന്റെ കൊഴുപ്പ് വറ്റാത്തവർക്ക് സാധാരണക്കാരന്റെ ദുരിതവും യാതനകളും മനസിലാക്കാൻ കഴിയില്ല. പുതിയ മേഖലകളിലേക്ക് ഖനനം വ്യാപിപ്പിക്കുവാനുള്ള നീക്കം ഇതിനോടകം പൊതുമേഖലാ സ്‌ഥപനങ്ങൾ തുടങ്ങി കഴിഞ്ഞു. വൈകാരികമായ സമീപനത്തിലുപരി കുറഞ്ഞ സമയത്തിനുള്ളിൽ ഈ വിഷയത്തെ നാം ഏറ്റെടുത്ത് ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കുന്ന പ്രായോഗികമായ സമീപനത്തിനാണ് ഇവിടെ പ്രാധാന്യം. കേരളം പ്രളയത്തിൽ മുങ്ങി താണപ്പോൾ കൈ പിടിച്ചുയർത്താൻ ഓടിയെത്തിവരിൽ ആലപ്പാട്ടെ മത്സ്യതൊഴിലാളികളുമുണ്ടായിരുന്നു. ഇന്ന് അവരുടെ നിലനിൽപ്പ് ഭീഷണിയിലായിരിക്കുമ്പോൾ നമുക്കെങ്ങനെ നിശ്ശബ്ദമായിരിക്കാൻ സാധിക്കും. പ്രളയം വന്നപ്പോൾ പോലും സ്വയം കൺട്രോൾ റൂമുകളായി മാറിയ നമുക്ക് മറ്റൊരു ദുരന്തം വരുന്നതിന് മുമ്പ് തന്നെ അതിനെ പ്രതിരോധിച്ചു നിർത്താൻ കഴിയില്ലേ...? ഒപ്പമുണ്ടാകണം.. ആലപ്പാട്ടെ ജനതയ്ക്ക് നമ്മളെ ആവശ്യമാണ്...! ©SreeReshmi Udayakumar ©Harikesh Chandran https://b.sharechat.com/XPvPUUEWgT?referrer=otherShare
#

save alappad

save alappad - പോസ് ചെയ്ത് : @ odiyan143 Posted on : ShareChat ആലപ്പാട് മരിക്കുന്നു . EYE MOVIE CLUB കരിമണൽ ഖനനം എന്ന പേരിൽ തുരന്നു - തിന്നുന്നത് കുത്തൊഴുക്കിൽ നമുക്ക് കൈത്താങ്ങായവരുടെ - ജീവിതത്തെയാണ് . - ഇനിയും നിശബ്ദതരായി ഇരുന്നാൽ അവ നയെയും വിഴുങ്ങും . . . # Stop Mining # Save Alappad # Save Kerala 3RD EYE MOVIE CLUB f 16 U - സ് # save alappad ആലപപാടെട് ജനതയ്ക്ക് നമ്മളെ ആവശ്യ . . . - Google Play - ShareChat
361 കണ്ടവര്‍
9 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post