#😓 പ്രിയ നടൻ അന്തരിച്ചു; വിട പറഞ്ഞത് കോമഡി ഇതിഹാസംപ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായിരുന്ന ഗോവര്‍ധന്‍ അസ്‌റാനി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലാണ് അന്ത്യം. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1940 ജനുവരി ഒന്നാം തിയതി ജയ്പൂരിലാണ് അസ്‌റാനി ജനിച്ചത്. സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും ജയ്പൂരിലെ രാജസ്ഥാന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നടക്കം അബിനയം പഠിച്ചു. 1962ലാണ് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. ഷോലെ സിനിമയിലെ ജയിലറുടെ വേഷത്തിലൂടെ ശ്രദ്ധേയനാണ് അസ്‌റാനി. 350-ലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറ് സിനിമകള്‍ സംവിധാനം ചെയ്തു. സ്വഭാവനടനായും ഹാസ്യനടനായും തിളങ്ങി
1972 നും 1991 നും ഇടയില്‍ രാജേഷ് ഖന്നയ്ക്കൊപ്പം 25 ചിത്രങ്ങളില്‍ അഭിനയിച്ചു. ചാല മുരാരി ഹീറോ ബന്നെ, സലാം മേംസാബ് തുടങ്ങിയ ചില ഹിന്ദി ചിത്രങ്ങളില്‍ നായകനായി.