ഇന്നത്തെ പ്രധാന വാർത്തകൾ
6K Posts • 10M views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
608 views 1 days ago
പ്രത്യേക ശ്രദ്ധയ്ക്ക് ! അടുത്ത രണ്ട് ദിവസം മദ്യവില്‍പ്പന ശാലകള്‍ തുറക്കില്ല; മൂന്ന് ദിവസം ബാങ്കുകളും അവധി ⭕💢⭕💢⭕💢 സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി രണ്ട് ദിവസം മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വില്‍പ്പനശാലകള്‍ക്ക് പുറമേ ബാറുകള്‍ക്കും അവധിയായിരിക്കും. കൂടാതെ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ആയതിനാലാണ് ഇന്നത്തെ സമയക്രമത്തില്‍ മാറ്റം മൂന്ന് ദിവസം ബാങ്കുകളും അവധി ആയിരിക്കും. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ഇന്ന് ( സെപ്റ്റംബർ 30, ) തുറന്നു പ്രവർത്തിക്കും. പകരം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ അവധിയായിരിക്കും. 💢⭕💢⭕💢⭕ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #പ്രത്യേക ശ്രദ്ധയ്ക് 💢⭕💢 #അവധികൾ 💢⭕💢
11 likes
5 shares