DYFI❤️
8K Posts • 8M views
khalippu
1K views 1 months ago
#😢 ഇവരൊക്കെ മനുഷ്യരാണോ! പാലക്കാട് അതിഥിതൊഴിലാളിയെ മർദ്ദിച്ചു കൊന്നു പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ജാർഖണ്ഡ് സ്വദേശി റാം നാരായണനെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപെടുത്തിയ സംഭവം ഞെട്ടിക്കുന്നതും പരിഷ്കൃത സമൂഹത്തിന് അപമാനകരവും അപലപനീയവുമാണ്. തൊഴിലിനായി 4 ദിവസം മുൻപ് പാലക്കാട് വാളയാറിൽ എത്തിയതാണ് രാം നാരായണൻ . ഭാര്യ മരിച്ചതിനെ തുടർന്ന് മാനസികമായി പ്രയാസങ്ങൾ അനുഭവിക്കുന്ന ഇദ്ദേഹത്തെ വളരെ ക്രൂരമായ ആൾക്കൂട്ട വിചാരണയെ തുടർന്നാണ് കൊലപ്പെടുത്തിയത്. മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ RSS- BJP പ്രവർത്തകരാണ്. കേരളം പോലെ അതിഥി തൊഴിലാളികളെ കരുതലോടെ കണ്ട് പോരുന്ന ഒരു സംസ്ഥാനത്തിന് ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്ത ക്രൂര കൃത്യമാണ് വാളയാറിൽ നടന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ഇത്തരത്തിലുള്ള ആൾക്കൂട്ട വിചാരണകൾക്കും അക്രമത്തിനുമെതിരെ പൊതുബോധം വളർത്താൻ ജാഗ്രതയോടെ പൊതു സമൂഹം ഇടപെടണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സർക്കാർ അടിയന്തിര സഹായങ്ങൾ നൽകണമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. #DYFI❤️ #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #💪🏻 സിപിഐഎം
8 likes
2 comments 9 shares
khalippu
7K views 1 months ago
ജയിച്ചാലും തോറ്റാലും ജനങ്ങൾക്കും നാടിനും വേണ്ടി ഉള്ള സമരം തുടരും ✊🏽🚩 #💪🏻 സിപിഐഎം #DYFI❤️ #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #🔴 തദ്ദേശപ്പോരിൽ തിളങ്ങി UDF; BJPക്കും മുന്നേറ്റം; LDFന് തിരിച്ചടി
92 likes
3 comments 61 shares