🦋❤MeMoRiEs oF LoVe❤🦋
648 views • 6 days ago
മുത്തല്ലേ.. പൊന്നല്ലേ.. വീഡിയൊ കാൾ വഴിയുള്ള സ്വകാര്യ നിമിഷങ്ങൾ പെയ്ഡ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു ; യുവാവിനെ വടകര സൈബർ ക്രൈം പൊലീസ് പിടികൂടി
പ്രണയിനിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെ വടകര സൈബർ ക്രൈം പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ ക്ലെമന്റ് ആണ് അറസ്റ്റിലായത്.
പരാതിക്കാരിയും പ്രതിയും തമ്മിലുള്ള സൗഹൃദ സമയത്തെ വിഡീയോ സ്ക്രീൻ, റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലുള്ള പെയ്ഡ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച് പണം തട്ടുന്ന കണ്ണിയിലെ പ്രധാനിയാണ് ഇയാൾ. സൈബർ ക്രൈം പൊലീസിലെ ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികുടിയത്.
പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.പി.സി.ഒ ലിനീഷ് കുമാർ, സി.പി.ഒ.മാരായ ടി.കെ സാബു, അരുണ്‍ ലാല്‍ പി.കെ, എം ശ്രീനേഷ് എന്നിവർ ഉള്‍പ്പെട്ടിരുന്നു #അഭിപ്രായം #news #vartha
8 likes
11 shares