ഇഷലിന്റെ കൂട്ടുകാരി 🥰  
1K views • 12 days ago
🌿✨
ഒരു മുളംതണ്ടിന്റെ  സംഗീതം പോലെ
പൂക്കളുടെ സുഗന്ധം പോലെ
ഹൃദയത്തിൽ പതിയുന്ന വെളിച്ചം.
നമ്മെ തഴുകി തലോടി പോകുന്ന 
ഇളങ്കാറ്റ് പോലെ മൃദുലം 
എന്നാൽ,
കടല് പോലെ അത്യഗാധവും
മഴത്തുള്ളികൾ വീണ പുതുമണ്ണിന്റെ
മണമുണ്ടതിന്.
നക്ഷത്രങ്ങൾ രാത്രിയെ നോക്കി കൺ ചിമ്മും പോലെ ഇരുട്ടിലെങ്ങും അതിന്റെ
തിളക്കം.
തിര കരയെ തേടിയെത്തും
പോലെ
നമ്മുടെ ഉള്ളിലേക്ക് ഒഴുകിവരും.
ചിലപ്പോൾ കലപില കൂട്ടിയും
ചിലപ്പോൾ മൗനമായും...
എപ്പോഴും നമ്മുടെ
ഹൃദയത്തെ 
നനച്ചു കൊണ്ടേയിരിക്കും.
✍🏻✍🏻Shahala ✍🏻✍🏻
 #💭 എന്റെ ചിന്തകള്‍ #എഴുത്തിനെപ്രണയിച്ചവൾ✍🏻✍🏻
 20 likes
7 comments • 10 shares

 
  
 
