✍ നാടോടിക്കഥകൾ
43 Posts • 473K views
𝑇𝒉𝑒𝑧𝑙𝑒𝑒𝑚
5K views 16 days ago
ഭാര്യ രചന : ആസിയ Part 3 അനു കാറിൽ നിന്നിറങ്ങിയത് ഒരു പടുകൂറ്റൻ ബിൽഡിങ്ങിന് മുന്നിലേക്കാണ്..... അവളാ ഹോസ്‌പിറ്റൽ മൊത്തത്തിലൊന്ന് കണ്ണോടിച്ചു കൊണ്ട് അകത്തേക്ക് കയറി excuseme, MD യുടെ ക്യാബിൻ എവിടെയാ....?" റിസപ്ഷനിൽ നിൽക്കുന്ന ഒരു പെൺകുട്ടിയോട് അവൾ ചോദിച്ചു "3 rd ഫ്ലോറിലാണ് മാം.. റൈറ്റ് സൈഡ് " "മ്മ് ഒക്കെ താങ്ക്സ്" ആ പെൺകുട്ടിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ ലിഫ്റ്റിലേക്ക് കയറി.... മൂന്നാമത്തെ നിലയിൽ എത്തിയതും അവൾ റൈറ്റിലേക്ക് നടന്നു.. ഹർഷവർദ്ധൻ (Managing Director) ആ ബോർഡ് കണ്ണിലുടക്കിയതും അവൾ അങ്ങോട്ടേക്ക് നടന്നു.... ഹർഷൻ എത്തിയിട്ടില്ല എന്ന് അറിയുന്നത് കൊണ്ടവൾ പുറത്തെ ചെയറിൽ ഇരുന്നു അവനെ വെയിറ്റ് ചെയ്തു ഹർഷൻ വേഗം കാർ പാർക്ക് ചെയ്ത്‌ അവന്റെ ക്യാബിൻ ലക്ഷ്യമാക്കി പോയി..... ക്യാബിനു പുറത്ത് അവനെ വെയിറ്റ് ചെയ്് ഇരിക്കുന്ന അനുവിനെ കണ്ടതും അവൻ ഒന്ന് നിന്നു.... അവൻ പതിയെ casual ആയി നടന്നു ക്യാബിനിലേക്ക് പോയി ഹർഷൻ വന്നത് കണ്ടതും അനു ഒന്ന് നെടുവീർപ്പിട്ട് അവിടുന്ന് എണീറ്റു മനസ്സില്ലാ മനസ്സോടെ ഡോറിൽ മുട്ടി "Yes... Come in" ഹർഷൻ്റെ അനുവാദം കിട്ടിയതും അവൾ ഒന്ന് ശ്വാസം എടുത്തു വിട്ട് അകത്തേക്ക് കയറി ഒന്നും മിണ്ടാതെ അവൾ സർട്ടിഫിക്കറ്റ്സ് അവനു നേരെ നീട്ടി.... അവനത് വാങ്ങി പരിശോധിച്ചു "ഹ്മ്മ്.... Not bad" അവളുടെ സർട്ടിഫിക്കറ്റ് നോക്കി ഒരു ചിരിയോടെ അവൻ പറഞ്ഞതും അവൾ അത് കേൾക്കാത്ത വണ്ണം നിന്നു ഹർഷന്റെ കണ്ണുകൾ marritial സ്റ്റാറ്റസ് എന്ന ബോക്സിലേക്ക് നീണ്ടതും അതിൽ മാരീഡ് എന്ന് എഴുതിയിരിക്കുന്നത് കണ്ടതും ഹർഷൻ്റെ ചുണ്ടിൽ ഒരു ചെറുച്ചിരി വിരിഞ്ഞു അനു ഹർഷനെ നോക്കാനെ പോയില്ല "സിന്ധു.... Come to my cabin " ഫോണിലൂടെ ഹർഷൻ അത് പറഞ്ഞതും ഒരു 30-31 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ അവിടേക്ക് വന്നു "സിന്ധു.... ഇത് Mrs. അനാമിക " "Miss. അനാമിക " ഹർഷൻ പറഞ്ഞതും അവനെ തിരുത്തിക്കൊണ്ട് അവൾ നീരസത്തോടെ പറഞ്ഞു "മ്മ് സോറി.... ഇവർ ആണ് അച്ഛൻ പറഞ്ഞ gynacologist.... ഇവരുടെ എല്ലാ കാര്യവും അച്ഛൻ തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്..... കൊണ്ട് പോയി എല്ലാം ഒന്ന് പറഞ്ഞു കൊടുക്ക്" സിന്ധുവിനെ നോക്കി ഗൗരവത്തോടെ അവൻ പറഞ്ഞതും സിന്ധു അനുവിനെ കൂട്ടി പുറത്തേക്ക് പോയി ഹർഷന്റെ തൊട്ട് അപ്പുറത്തുള്ളതായിരുന്നു അവൾക്കുള്ള ക്യാബിൻ.... സിന്ധു അവളെ അവിടേക്ക് കൊണ്ട് പോയി "ഡോക്ടർ ഇതാണ് ക്യാബിൻ..... ഇന്ന് മാമിനെ ഡ്യൂട്ടിക്ക് കയറ്റണ്ട എന്ന് വിജയൻ സർ (ഹർഷന്റെ അച്ഛൻ ) പറഞ്ഞിട്ടുണ്ട്.... അത്കൊണ്ട് ഇവിടുത്തെ രീതി ഒക്കെ ഒന്ന് പറഞ്ഞ തരാം" സിന്ധു അവൾക്ക് ഓരോന്ന് പറഞ്ഞു മനസിലാക്കി കൊടുത്തു അവിടുത്തെ ഹെഡ് നേഴ്‌സ് ആണ് സിന്ധു.... വർഷങ്ങളായിട്ട് സിന്ധു അവിടെ ജോലി ചെയ്യുകയാണ്.... അതുകൊണ്ട് തന്നെ ഹോസ്‌പിറ്റലിനെ കുറിച് എല്ലാ കാര്യങ്ങളും സിന്ധുവിന് അറിയാമായിരുന്നു അനു അവിടുത്തെ എല്ലാ കാര്യങ്ങളും വേഗം പഠിച്ചെടുത്തു.... ഫ്രീ ടൈം കിട്ടുമ്പോൾ ഒക്കെ ഇടക്കിടക്ക് സിന്ധു അനുവിനെ വന്ന് ഒന്ന് നോക്കി പോകും ലഞ്ച് ബ്രേക്ക് ആയപ്പോ സിന്ധു അനുവിനെ കൂട്ടി കാന്റീനിലേക്ക് പോയി കുറച്ചു കഴിഞ്ഞതും ഹർഷൻ അവർ ഇരിക്കുന്ന ടേബിളിൽ വന്നു ഇരുന്നു അവൾ അവിടുന്ന് എഴുന്നേറ്റ് പോകാൻ തുനിഞ്ഞെങ്കിലും സിന്ധു ഉള്ളത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു ഹർഷന് അവളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സിന്ധു ആണേൽ MD വന്നിരുന്നത് കണ്ടു അവിടെ നിന്ന് എണീറ്റുന്നിന്നു "സിന്ധു ചേച്ചി എന്തിനാ എണീറ്റെ...?" അനു നെറ്റി ചുളിച് കൊണ്ട് അവരോട് ചോദിച്ചു "അത്. പിന്നെ സാറിൻ്റെ മുന്നിൽ എങ്ങനാ ഇരിക്കാ...?" അവർ മടിച്ചു മടിച്ചു പറഞ്ഞു "ഭക്ഷണം കഴിക്കുമ്പോൾ സാക്ഷാൽ ഭഗവാൻ വന്നാൽ പോലും എണീക്കരുതെന്നാണ്....... മാത്രമല്ല ഇതിപ്പോ ഡ്യൂട്ടി ടൈം അല്ലല്ലോ..... ചേച്ചി അവിടെ ഇരിക്ക് " അവൾ സിന്ധുവിനെ പിടിച്ചു നിർത്തി പറഞ്ഞതും അവർ ദയനീയമായി ഹർഷനെ നോക്കി..... ഹർഷൻ കണ്ണ് കൊണ്ട് ഇരുന്നോളാൻ പറഞ്ഞതും അവർ ഇരുന്നു അനു ഭക്ഷണം കഴിച്ചു കൈ കഴുകാനായി പോയതും പിന്നാലെ ഹർഷനും പോയി കൈ കഴുകി തിരിഞ്ഞ അനു തനിക്ക് തൊട്ട് മുന്നിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന ഹർഷനെ കണ്ടു ഒന്ന് ഞെട്ടി അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി "അനാമിക.... എനിക്ക് തന്നോട് ഒരു " അവൻ പറയാൻ വന്നത് പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ അവനെ മറികടന്നു പോയി "സിന്ധു ചേച്ചി.... വാ പോകാം " അവൾ സിന്ധുവിനെയും കൂട്ടി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയത് കണ്ടു ഹർഷൻ മുഷി ചുരുട്ടി കൈ ഭിത്തിയിൽ ഇടിച്ചു വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ അനു വീട്ടിലേക്ക് പോയി റൂമിൽ ചെന്ന് ഫ്രഷ് ആയി താഴേക്ക് വന്നപ്പോൾ അവിടെ അച്ഛനും അമ്മയും ഹർഷനും ഇരിക്കുന്നുണ്ടായിരുന്നു "മോൾ ഇരിക്ക്.... 'അമ്മ ചായ ഇപ്പൊ കൊണ്ടുവരാം " അത്രയും പറഞ്ഞു നന്ദിനി ചായ എടുക്കാൻ ആയിട്ട് അവിടുന്ന് എണീറ്റു "വേണ്ട അമ്മേ..... ഞാൻ പോയി എടുത്തോളാം... 'അമ്മ അവിടെ ഇരുന്നോ..." അവൾ കിച്ചണിൽ പോയി കപിൽ ചായ പകർന്നു അതൊന്ന് മുത്തി കുടിച്ചുകൊണ്ട് ഹാളിലേക്ക് വന്നു ഹർഷൻ എന്തൊക്കെയോ പറയാനുള്ളത് പോലെ വിമ്മിഷ്ടപ്പെട്ടു ഇരിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞതും അനുവും നന്ദിനിയും ചായ കുടിച്ച കപ്പുമായി കിച്ചണിലേക്ക് പോയി...... വിജയന് ഒരു കാൾ വന്നതും അയാൾ പുറത്തേക്ക് പോയി ഹർഷൻ ചായ കുടിച് അവിടെ നിന്ന് എണീറ്റതും റൂമിലേക്ക് പോകാൻ നിൽക്കുന്ന അനുവിനെ കണ്ടു... അവൻ അവൾക്ക് നേരെ നടന്നടുത്തു "അനാമികാ.... ഞാൻ പറയുന്നത് ഒന്ന് കേട്ടിട്ട് പോ.. സ്റ്റെയർ കയറാൻ നിന്ന അവളുടെ കൈയിൽ പിടിച്ചുകൊണ്ടു അവൻ ഗൗരവത്തോടെ പറഞ്ഞു അവൾ അവൻ്റെ കയ്യിലേക്കും അവന്റെ മുഖത്തേക്ക് രൂക്ഷമായി മാറി മാറി നോക്കി അവളുടെ നോട്ടത്തിൻ്റെ അർത്ഥം മനസിലായതും അവൻ കൈയിലെ പിടി വിട്ടു അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി മുകളിലേക്ക് കയറിപ്പോയി.. അത് കണ്ടു ദേശ്യത്തിൽ മുഷ്‌ടി ചുരുട്ടി തിരിഞ്ഞതും അവനെ ഒക്കില്ല മാറിൽ കയ്യും കെട്ടി നിൽക്കുന്ന അമ്മയെ ആണ് 'മ്മ് എന്താ ..? " നന്ദിനിയുടെ നോട്ടം കണ്ടു അവൻ ഗൗരവത്തോടെ ചോദിച്ചു "എന്താ നിനക്ക് ഇപ്പൊ ഒരു ഇളക്കം..?" അവനെ നോക്കി പുരികം പൊക്കി അവർ ചോദിച്ചു "എന്ത് ഇളക്കം..?" അവൻ നെറ്റിച്ചുളിച് അവരോട് ചോദിച്ചു "അവളെ ഇങ്ങനെ ശല്യം ചെയ്യാൻ നിനക്ക് നാണം ഇല്ലേ ഹർഷാ.... മേലാൽ അവളുടെ പിറകെ മണപ്പിച്ചു നടക്കുന്നത് ഞാൻ കാണാൻ ഇട വരരുത് " അവനെ നോക്കി ഒരു പരിഹാസത്തിന്റേ്റേം ഗൗരവത്തിന്റേം രൂപേണ അവർ പറഞ്ഞതും ഹർഷൻ്റെ മുഖം വലിഞ്ഞു മുറുകി "What the ...അമ്മ എന്തൊക്കെയാ ഈ പറയുന്നേ..... ഞാൻ അവളോടുള്ള പ്രേമം മൂത്തു പിറകെ നടക്കുന്നതൊന്നുമല്ല..... അവളോട് ചെയ്ത തെറ്റിന് ഒരു സോറി പറയാം എന്ന് കരുതി... That's all..... ഇനി അതും പറയുന്നില്ല.... Damn it " അവൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചുകൊണ്ട് മുകളിലേക്ക് കയറി പോയി "ഷെയ്യ്.... ഞാൻ കരുതി അവനു കുറ്റബോധം കൊണ്ട് മോളോട് പ്രേമം വരും.... അവൻ അവളുടെ പിറകെ നടക്കും.... രണ്ടും കൂടി ലാസ്റ്റ് സെറ്റ് ആവും എന്നൊക്കെ കരുതി " ഇതൊക്കെ കേട്ട് കൊണ്ട് വാതിൽക്കൽ നിന്ന വിജയൻ അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞു "ആഹ്ന്ന്.... അവൻ്റെ നോട്ടം ഒക്കെ കണ്ടപ്പോൾ ഞാനും അങ്ങനെ കരുതി..... ഇവന് ഇനി എന്നാ ദേവ്യേ നല്ല ബുദ്ധി വരാ " അവർ നിരാശയോടെ പറഞ്ഞു "ദൈവം നിശ്ചയിച്ചത് പോലെ നടക്കട്ടെ " അയാൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി പിന്നീട് എന്തുകൊണ്ടോ ഹർഷൻ അവളോട് സംസാരിക്കാൻ മുതിർന്നില്ല.... എങ്കിലും പലപ്പോഴും അവന്റെ നോട്ടം അവളിലേക്ക് നീളുന്നുണ്ടായിരുന്നു..... അനു അത് കാണുന്നുണ്ടെങ്കിലും കാണാത്ത പോലെ ഭാവിച്ചു അനു ഡ്യൂട്ടിക്ക് ജോയിൻ ചെയ്‌തു വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ പേര് നേടിയെടുത്തു..... അതുകൊണ്ട് തന്നെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ അവൾ വളരെ തിരക്കുള്ള ഒരു gynacologist ആയി മാറി സീരിയസ് ആയി വന്ന ഒരു പേഷ്യന്റ്ന്റെ കേസ് അറ്റൻഡ് ചെയ്‌ത ശേഷം ഒന്ന് റസ്റ്റ് എടുക്കാനായി അവൾ കേബിനിലേക്ക് പോയതും അവളുടെ സീറ്റിൽ ആരോ ഇരിക്കുന്നത് കണ്ടു അവൾ ഒന്ന് സംശയിച്ചു നിന്നും "Excuseme" പുറം തിരിഞ്ഞിരിക്കുന്ന ആളെ നോക്കി അവൾ പറഞ്ഞതും...... അയാൾ തിരിഞ്ഞു അവൾക്ക് അഭിമുഖമായി ഇരുന്നു വെളുത്തു മെലിഞ്ഞ സുന്ദരനായ ആ ചെറുപ്പക്കാരൻ അവളെ നോക്കി മാറിൽ കൈ കെട്ടി ഇരുന്നതും അവളുടെ കണ്ണുകൾ വിടർന്നു .. #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ #✍ നാടോടിക്കഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
85 likes
6 comments 4 shares
𝑇𝒉𝑒𝑧𝑙𝑒𝑒𝑚
5K views 18 days ago
ഭാര്യ രചന : ആസിയ Part 1 താലി കെട്ടുമ്പോൾ മനസ്സിൽ പുതിയ ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളായിരുന്നു.... ഹർഷേട്ടന്റെ കൈ കൊണ്ട് കെട്ടിയ താലിയിൽ തൊട്ട് കണ്ണിൽ വെച്ചു..... സീമന്ദരേഖ സിന്ദൂരത്താൽ ചുമന്നപ്പോൾ ഞാൻ ഒരു ഭാര്യയിലേക്ക് മാറുകയായിരുന്നു....... അപ്പോഴും ഹർഷേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നില്ല സ്വന്തം വീടും വീട്ടുകാരേം വിട്ട് മറ്റൊരു വീട്ടിലേക്ക് പോകേണ്ടി വരുന്ന പെണ്ണിന് അവളുടെ പാതിയുടെ ആശ്വാസവാക്കുകൾ തന്നെ ധാരാളമാണ് അവളിലെ വേദനകൾ ശമിക്കാൻ..... നുറുങ്ങുന്ന ഹൃദയത്തോടെ ആ വീട് വിട്ടിറങ്ങിയപ്പോ ഹർഷേട്ടന്റെ കരങ്ങൾ എന്നെ താങ്ങി പിടിക്കും എന്ന് ആശിച്ചു പോയി.... സമാധാന വാക്കുകൾ പറയുമെന്ന് കരുതി പക്ഷെ എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കാറിൽ കയറുന്നത് കണ്ടപ്പോ അടക്കി പിടിച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങി വീട്ടിൽ എത്തുന്നത് വരെ ഹർഷേട്ടൻ്റെ ഒരു നോട്ടം പോലും എനിക്ക് നേരെ നീണ്ടില്ല..... അമ്മയുടെ കൈയിൽ നിന്ന് നിലവിളക്ക് വാങ്ങി ആ വീട്ടിലേക്ക് കയറുമ്പോഴും ഹർഷേട്ടൻ മാറി നിന്ന് "തന്നോട് ഇനി എന്തെങ്കിലും അനിഷ്ട‌ം ഉണ്ടാവോ... ഏയ്യ് ടെൻഷൻ കൊണ്ടാവും " ഓരോന്ന് പറഞ്ഞു സ്വയം സമാധാനിക്കാനെ എനിക്കായുള്ളൂ ബന്ധുക്കളുടെ ആരവം ഒഴിഞ്ഞു 'അമ്മ തന്ന പാൽ ഗ്ലാസുമായി മുറിയിലേക്ക് കയറിയപ്പോൾ ആദ്യരാത്രിയെ കുറിച്ചുള്ള ആദി ആയിരുന്നു എന്റെ ഉള്ളിൽ.... ലാപ്ടോപ്പിൽ കാര്യമായ ജോലിയിലായിരുന്നു ഹർഷേട്ടൻ എന്റെ സാമിപ്യം അറിഞ്ഞതും എന്നെ ഒന്ന് തുറിച്ചു നോക്കി ലാപ്പും എടുത്ത് പുറത്തേക്ക് പോയി ഹർഷേട്ടൻ എന്തുകൊണ്ടാ അങ്ങനെ പോയതെന്ന് എനിക്ക് മനസിലായില്ല..... പക്ഷെ ഏട്ടൻ്റെ ആ പ്രവർത്തി എന്റെ മനസ്സിനെ വ്രണപ്പെടുത്തി ഒരുപാട് നേരം ഹർഷേട്ടൻ വരുന്നതും നോക്കി ഇരുന്നു.... കാണാതായപ്പോ പുറത്തേക്ക് ഇറങ്ങി.... റൂമിന് പുറത്തുള്ള സോഫയിൽ തലക്ക് താങ്ങു കൊടുത്തിരിക്കുന്ന ഹാർഷേട്ടനെ കണ്ടപ്പോൾ വേവലാതിയോടെ അങ്ങോട്ടേക്ക് ഓടി “ഹർഷേട്ടാ.... എന്ത് പറ്റി.... എന്താ ഇങ്ങനെ ഇരിക്കുന്നെ...?" "ഒന്ന് പോകുന്നുണ്ടോ..... ശല്യപ്പെടുത്താതെ.... നിൻ്റെ കഴുത്തിൽ ഞാൻ താലി കെട്ടി എന്ന് പറഞ്ഞു എനിക്ക് നീ ഭാര്യ ആവില്ല... എൻ്റെ മനസ്സിൽ അന്നും ഇന്നും എന്റെ ഹിമ മാത്രേ ഉള്ളൂ.... ആ സ്ഥാനം ആർക്കും കൊടുക്കില്ല എൻ്റെ മരണം വരെ..." "ഹർഷേട്ടാ ഞാൻ..." "മതി മിണ്ടരുത്..... എൻ്റെ ഇഷ്‌ടമില്ലാതെ എന്റെ ജീവിതത്തിൽ വന്ന് കയറി.... ഇപ്പൊ എനിക്ക് മനഃസമാധാനം കൂടി തരില്ലെന്ന് വെച്ചാൽ..... നാശം " അത്രയും പറഞ്ഞു ഹർഷേട്ടൻ ലാപ് ചവിട്ടി എറിഞ്ഞു അവിടെ നിന്ന് പോയി അപ്പൊ ഹർഷേട്ടന് എന്നെ ഇഷ്ടമല്ലേ.... ഏട്ടന്റെ ഇഷ്ടമില്ലാതെയാണോ ഈ വിവാഹം നടന്നത്.... ഈശ്വരാ.... അറിയാതെ ആണേലും ഏട്ടന്റെ ജീവിതത്തിലേക്ക് കടന്ന് വന്നുകൊണ്ട് വലിയൊരു തെറ്റാ ഞാൻ ചെയ്‌തത്..... ഹർഷേട്ടനും ഏട്ടൻ സ്നേഹിക്കുന്ന കുട്ടിടേം ഇടയിൽ ഒരു തടസ്സമായി എന്തിനാ ഭഗവാനെ എന്നെ കൊണ്ട് വന്നത്. ഓർക്കുമ്പോ മനസ്സ് വിങ്ങിപ്പോട്ടാൻ തുടങ്ങി അന്ന് ഒരുപോള കണ്ണടക്കാൻ അവൾക്കായില്ല.... രാവിലെ അടുക്കളയിൽ നിൽക്കുമ്പോഴും മനസ്സിൽ ഹിമ ആരാണെന്നുള്ള ചോദ്യമായിരുന്നു "മോളെ അനു.... എന്ത് പറ്റി മുഖം വല്ലാതിരിക്കുന്നല്ലോ..." ഹർഷേട്ടന്റെ 'അമ്മ "ആരാ അമ്മേ ഈ ഹിമ...?" അപ്രതീക്ഷിതമായ എൻ്റെ ചോദ്യം കേട്ടതും 'അമ്മ ഒന്ന് ഞെട്ടി "ഹർഷേട്ടൻ പറഞ്ഞു... ഏട്ടൻ്റെ ജീവിതത്തിലും മനസ്സിലും ഹിമക്ക് മാത്രേ സ്ഥാനമുള്ളൂന്ന്... പിന്നെ എന്തിനാ അമ്മേ ഒരു വില്ലത്തിയായി എന്നെ ഇടയിൽ കൊണ്ട് വന്നത്?" കരഞ്ഞുകൊണ്ടുള്ള എൻ്റെ ചോദ്യം കേട്ടതും 'അമ്മ എന്നെ ചേർത്തു പിടിച്ചു "അവൻ പറഞ്ഞത് സത്യാ.... അവന്റെ മനസ്സിൽ ഹിമക്ക് മാത്രേ സ്ഥാനമുള്ളൂ.... പക്ഷെ മരിച്ചുപോയ ഹിമയെ ഓർത്തു ജീവിതം നശിപ്പിക്കുന്ന മകനെ ഒരു മാതാപിതാക്കൾക്കും കണ്ട് നിൽക്കാൻ കഴിയില്ല " ''അമ്മ എന്താ പറഞ്ഞെ... ഹിമ..?" "അതെ മോളെ അവൾ മരിച്ചിട്ട് ഇപ്പൊ 5 വർഷം കഴിഞ്ഞു " "ഏട്ടന്റെ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലമേ....എനിക്ക് വയ്യ ഏട്ടൻ്റെ വെറുപ്പ് സാമ്പാദിക്കാൻ.... ഞാൻ ഇവിടുന്ന് പൊയ്ക്കോളാം " "വേണ്ട മോളെ... അവനെ ഞങ്ങടെ പഴേ ഹർഷനായിട്ട് മോൾ തിരികെ തരണം.... ഒരമ്മയുടെ അപേക്ഷയാണ്.... മോൾ ഇവിടുന്ന് പോകരുത് " നെഞ്ച് പൊട്ടി കരയുന്ന അമ്മയ്ക്ക് മുന്നിൽ സമ്മതം മൂളാൻ അല്ലാതെ എനിക്ക് ഒന്നിനും ആയില്ല പക്ഷെ 'അമ്മ പറയുന്നത് പോലെ ഏട്ടൻ്റെ ഭാര്യ സ്ഥാനം കയ്യടക്കാൻ ഞാൻ ഒരിക്കലും മുത്തിരില്ല..... ഏട്ടൻ്റെ സന്തോഷം ആണ് എനിക്ക് വലുത് ചായയും എടുത്ത് റൂമിലേക്ക് പോകുമ്പോൾ മനസ്സിൽ കണക്ക് കൂട്ടൽ പലതായിരുന്നു "ഹർഷേട്ടാ ദാ ചായ " പുഞ്ചിരിയോടെ ഏട്ടന് നേരെ ചായ നീട്ടിയതും അത് ഏട്ടൻ എന്റെ മുഖത്തേക്ക് തട്ടി എറിഞ്ഞു ചൂട് ചായയുടെ പൊള്ളൽ മുഖത്ത് അസഹ്യമായ വേദന ഉണ്ടാക്കി.... മുഖം പൊത്തി വേദന കടിച്ചമർത്തിയപ്പോഴേക്കും താക്കീതുമായി ഏട്ടന്റെ വാക്കുകൾ എത്തി. "ഇന്ന് മുതൽ നിൻ്റെ ജീവിതം നരകത്തിന് തുലയമായിരിക്കും.... എൻ്റെ ഹിമക്ക് പകരക്കാരിയാകാൻ നോക്കിയ നിന്നോട് വെറുപ്പ് അല്ലാതെ ഒന്നും ഇല്ല..... അത്ര പെട്ടെന്ന് നിന്നെ ഞാൻ ഡിവോഴ്‌സ് തന്ന് ഒഴിവാക്കില്ല.... നീ ചെയ്ത തെറ്റിന് നീ അനുഭവിക്കും.... അനുഭവിപ്പിക്കും ഈ ഹർഷൻ ". എനിക്ക് നേരെ വീരൽ ചൂണ്ടി അത്രയും പറഞ്ഞു താഴെ പൊട്ടിക്കിടക്കുന്ന കപ്പിന്റെ മുകളിലേക്ക് എന്നെ തള്ളിയിട്ടു ഏട്ടൻ ഇറങ്ങിപ്പോയി കപ്പിന്റെ കഷണങ്ങൾ എന്റെ ശരീരത്തിൽ കുത്തി കയറി ചോര പൊടിയാൻ തുടങ്ങി വേദന കൊണ്ട് വാവിട്ടു കരഞ്ഞുപോയി..... ശബ്ദം കേട്ടുവന്ന 'അമ്മ എൻ്റെ അവസ്ഥ കണ്ടു കണ്ണ് നിറച്ചു എന്റെ അടുത്തേക്ക് ഓടി വന്നു..... അച്ഛൻ എന്നെ താങ്ങി ബെഡിൽ കിടത്തി 'അമ്മ പൊള്ളലേറ്റ ഭാഗത്തു മരുന്നിട്ടു മുറിവൊക്കെ ഡ്രസ്സ് ചെയ്തു "ഞങ്ങടെ സ്വാർത്ഥതക്ക് വേദനിക്കേണ്ടി വരുന്നത് മോൾ ആണല്ലോ " നിരകണ്ണുകളോടെ 'അമ്മ പറയുന്നത് കേട്ടപ്പോൾ അമ്മയെ നോക്കി ഒന്നും പുഞ്ചിരിച്ചു കണ്ണ് ചിമ്മി കാണിച്ചു പിന്നീട് ഞാൻ ഹർഷേട്ടൻ്റെ മുന്നിലേക്ക് ഉള്ള പോക്ക് നന്നേ കുറച്ചു ഹർഷേട്ടൻ ഉറങ്ങിയ ശേഷം മാത്രേ ആ മുറിയിലേക്ക് ഞാൻ പോകാറുള്ളൂ..... നിലത്തു ഒരു പായ വിരിച് അവിടെ കിടക്കും..... ഹർഷേട്ടൻ എണീക്കുന്നതിന് മുന്നേ ആ മുറി വിട്ട് പുറത്തേക്ക് വരും "എന്റെ കാര്യങ്ങളിൽ നീ ഇടപെടേണ്ട " എന്ന താക്കീത് വന്നതോടെ ഏട്ടൻ്റെ ഒരു കാര്യങ്ങളും ഏറ്റെടുക്കാൻ ഞാൻ പോയില്ല.... ഏട്ടൻ അറിയാതെ ഏട്ടൻ്റെ കാര്യങ്ങൾ ശ്രദ്ധിച്ചു ഒരു ദിവസം അമ്മക്ക് വയ്യാണ്ടായപ്പോൾ ഹർഷേട്ടന്റെ ഡ്രസ്സ് ഒന്ന് അയൺ ചെയ്യാൻ 'അമ്മ ആവശ്യപ്പെട്ടു..... ഹർഷേട്ടൻ ബാത്റൂമിൽ കയറിയ തക്കം നോക്കി ഞാൻ അത് അയൺ ചെയ്യാൻ പോയി.... ഒട്ടും പ്രതീക്ഷിക്കാതെ ഹർഷേട്ടൻ പുറത്തേക്ക് വന്നതും ഏട്ടൻ്റെ ഡ്രസ്സ് അയൺ ചെയ്‌ത് കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി എന്നെ കണ്ടതും ആ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി കൊടുങ്കാറ്റ് പോലെ പാഞ്ഞു വന്ന് അയൺ ബോക്സ് എടുത്തു എൻ്റെ കൈയിൽ അമർത്തി ഒരു നിമിഷം എൻ്റെ ജീവൻ പോയത് പോലെ എനിക്ക് തോന്നി "അമ്മേ "എന്ന് അലറിപ്പോയി "നാവടക്കടി ശബ്‌ധിക്കരുത്..... ഇനി എന്റെ കാര്യങ്ങളിൽ ഇടപെടുമ്പോൾ ഇത് ഓർമ ഉണ്ടാവണം " എന്ന് പറഞ്ഞു എന്റെ ഉള്ളൻ കൈയിൽ അയൺ ബോക്‌സ് അമർത്തിയപ്പോ അറിയുകയായിരുന്നു ഹാർഷേട്ടന് എന്നോടുള്ള വെറുപ്പ് എത്രത്തോളമാണെന്ന് ആ ഡ്രസ്സ് വലിച്ചെറിഞ്ഞു അവിടുന്ന് ഹർഷേട്ടൻ ഇറങ്ങി പോയപ്പോൾ നിശബ്‌ദമായി കരയാനെ എനിക്കായുള്ളൂ അതോടെ ഹാർഷേട്ടനിൽ നിന്ന് മാറി നിൽക്കാൻ ഞാൻ തീരുമാനിച്ചു......എത്ര ഒഴിഞ്ഞ മാറിയാലും മദ്യപിച്ചു വന്ന് ഹർഷേട്ടൻ ഉപദ്രവിക്കാൻ തുടങ്ങി.... ഹർഷേട്ടൻ എന്നോട് ചെയ്യുന്ന ക്രൂരതകൾ എന്നെ ഈ വീട്ടിൽ നിന്ന് മാറിനില്ക്കാൻ പ്രേരിപ്പിച്ചു.. വീട്ടുകാർക്ക് ഒരു ഭാരമാകാൻ ഞാൻ തയ്യാറല്ലായിരുന്നു...... Plus 2 ഓടെ മുടങ്ങിപ്പോയ പഠിപ്പ് തുടരണം എന്ന് ഹർഷേട്ടന്റെ അച്ഛനും അമ്മയും നിർബന്ധിച്ചു..... ഒടുവിൽ ഞാനും തീരുമാനിച്ചു. ആ നാട്ടിൽ നിന്ന് തന്നെ ഞാൻ മാറി...... അച്ഛന്റെ സഹായത്തോടെ ഞാൻ ബാംഗ്ലൂർ എന്നാ മഹാനഗരത്തിൽ എത്തിപ്പെട്ടു. വർഷങ്ങൾ കൊഴിഞ്ഞു പോയി..... ഇന്ന് ഞാൻ എൻറെ സ്വപ്‌പ്നം നേടിയെടുത്തു..... അതെ.... ഞാൻ ..... Dr. Anamika MBBS...... സ്വന്തമായി ഒരു ഐഡൻ്റിറ്റി ഉണ്ടാക്കി എടുത്ത നിർവൃതിയിൽ ആണ് ഇന്ന് ഞാൻ നാട്ടിലെ ഏതെങ്കിലും ഹോസ്‌പിറ്റലിൽ വർക്ക് ചെയ്‌താൽ മതി എന്ന് അച്ഛൻ പറഞ്ഞു..... പോകാൻ ഇഷ്ടമുണ്ടായിട്ടല്ല.... ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത് എൻ്റെ അച്ഛൻ്റെ കാരുണ്യം കൊണ്ടാണ്.... ആ മനുഷ്യനെ ധിക്കരിക്കാൻ വയ്യ ഹർഷേട്ടനെ പറ്റി ഞാൻ അന്വേഷിക്കാറില്ല...... ഇടക്ക് എപ്പഴോ 'അമ്മ ഹിമ മരിച്ചിട്ടില്ല ജീവനോടെ ഉണ്ടെന്ന് പറഞ്ഞിരുന്നു..... അത് കേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു ഭാരവും ഒപ്പം ഒരു സന്തോഷവും തോന്നി..... ഹർഷേട്ടൻ്റെ സന്തോഷം അവൾ അല്ലെ.... അവർ ജീവിക്കട്ടെ എന്ന് ഞാനും കരുതി പിന്നീട് പലപ്പോഴും ഹർഷേട്ടനെ പറ്റി 'അമ്മ പറയാൻ ശ്രമിച്ചപ്പോഴും ഞാൻ ഒഴിഞ്ഞുമാറി ഒരു ഡിവോഴ്‌സ് നോട്ടീസ് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല വീണ്ടും അവരുടെ ഇടയിലേക്ക് ഒരു കരടായി ചെല്ലാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... അച്ഛന്റെ മകളായി എന്നെ അവിടേക്ക് അച്ഛൻ ക്ഷണിച്ചപ്പോൾ പോകാതിരിക്കാൻ ആകുന്നില്ല ഫ്രണ്ട്സിനോട് ഒക്കെ യാത്ര പറഞ്ഞു എയർപോട്ടിലേക്ക് വിട്ടു..... ഏറെനേരത്തെ യാത്രക്ക് ശേഷം നാട്ടിൽ എത്തി..... 8 വർഷങ്ങൾ കൊണ്ട് നാട്ടിൽ ഒരുപാട് വികസങ്ങൾ ഉണ്ടായി എന്നത് കൗതുകത്തോടെ നോക്കി കണ്ടു അച്ഛൻ എന്നെ പിക് ചെയ്യാൻ കാറുമായി വന്നിരുന്നു "ആദ്യം അച്ഛൻ്റെ നിർദേശ പ്രകാരം എന്റെ വീട്ടിലേക്ക് ആണ് പോയത്..... ഇത്രയും കാലം ഇവരിൽ നിന്ന് എല്ലാം മറച്ചു വെക്കാൻ ഞാൻ നന്നേ കഷ്‌ടപ്പെട്ടിരുന്നു.... വീട്ടിൽ എല്ലാം പഴയത് പോലെ തന്നെ..... മാറ്റങ്ങൾ ഒന്നുമില്ല.... അനിയത്തി അനികയുടെ വിവാഹം കഴിഞ്ഞു....5 വയസ്സ് ഉള്ള ഒരു മകനും ഉണ്ട്...... അവരോടൊക്കെ സംസാരിച്ചപ്പോൾ ഞാൻ പഴേ അനുവായി മാറുകയായിരുന്നു വീട്ടിൽ എന്നെയും കാത്തു 'അമ്മ ഇരിപ്പുണ്ടെന്ന് അച്ഛന്റെ ഓര്‌മപ്പെടുത്തിയപ്പോൾ ആണ് അവരോട് യാത്ര പറഞ്ഞ അച്ഛനൊപ്പം യാത്ര തിരിച്ചത് കാർ ഗേറ്റ് കടന്നപ്പോൾ തന്നെ കണ്ടു മുകളിൽ നിന്ന് റോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന അമ്മയെ 'അമ്മ എന്നെ കണ്ടതും അവിടുന്ന് തിരിഞ്ഞോടി ഞാൻ കാളിങ് ബെൽ മൂന്ന് നാലു തവണ അമർത്തി അമ്മോയ് എന്ന് കൂവി വിളിച്ചതും..... മുൻവശത്തെ ഡോർ തുറക്കുന്ന ശബ്ദ‌ം കേട്ട് അമ്മയെ കാണാൻ ഉള്ള ആവേശത്തിൽ അങ്ങോട്ടേക്ക് ഓടി ഡോർ തുറന്നതും അവിടെ നിൽക്കുന്ന ആളെ കണ്ടു എന്റെ മുഖത്തെ ചിരി മാഞ്ഞു "ഹർഷേട്ടൻ..." മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ന്റെ ചുണ്ടുകൾ മന്ത്രിച്ചു.. #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #✍ നാടോടിക്കഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
76 likes
4 comments 6 shares
𝑇𝒉𝑒𝑧𝑙𝑒𝑒𝑚
5K views 15 days ago
ഭാര്യ രചന : ആസിയ Part 4 വെളുത്തു മെലിഞ്ഞു സുന്ദരനായ ചെറുപ്പക്കാരൻ തന്നെ നോക്കി മാറിൽ കൈ കെട്ടി അതിമനോഹരമായി പുഞ്ചിരിക്കുന്നത് കണ്ടതും അനുവിന്റെ കണ്ണുകൾ വിടർന്നു "വിക്കി " അവൾ സന്തോഷത്തോടെ അവനരികിലേക്ക് ഓടിയതും അയാൾ ചെയറിൽ നിന്ന് എണീറ്റു നിന്ന് രണ്ട് കയ്യും അവൾക്ക് നേരെ നീട്ടി അവൾ ഓടി പോയി അവൻ്റെ കൈ രണ്ടും തട്ടി മാറ്റി വയറ്റിന്നിട്ട് ഒന്ന് താങ്ങി "ഔച് ".. വേദന കൊണ്ടവൻ വയറും പൊത്തി അവളെ നോക്കി കണ്ണുരുട്ടി "ഡാ വിക്കി "Not ... Call me Doctor. Vivek..... Vivek krishna " അവൻ വല്യ ഗമയിൽ പറഞ്ഞതും അവൾ അവൻ്റെ തലക്കിട്ടു ഒന്ന് കൊടുത്തു "നീ എന്താടാ ഇവിടെ...?" അനു അവനു നേരെ ഇരുന്നുകൊണ്ട് ചോദിച്ചു "ഓഹ് നീ പോയ പിന്നാലെ ആ കുരിപ്പ് വേണിയേം അവളുടെ പേരെൻ്റ്സ് സ്റ്റേറ്റ്സിലേക്ക് പറഞ്ഞു വിട്ടു.... എനിക്ക് ആണേൽ നിയൊക്കെ ഇല്ലാഞ്ഞിട്ട് ഒരു രസോമില്ല.... അതോണ്ട് ഞാൻ നേരെ നിന്റെ വീട്ടിലേക്ക് ഇങ് പോന്നു.... വീട്ടിൽ വന്നപ്പോ നിന്റെ So കോൾഡ് ഡാഡി ഒരു ജോബ് opportunity വെച് നീട്ടി.... ഞാൻ അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.... അവസാനം ദേ ഇവിടെ എത്തി നിൽക്കുന്നു.." അവൻ ഒരു കഥപോലെ പറഞ്ഞു നിർത്തിയതും അവൾ വായും പൊളിച്ചു നോക്കി ഇരുന്നു അവൻ അവളുടെ വായക്ക് ഒരു തട്ട് കൊടുത്തുകൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു അനു കോളേജിൽ പഠിക്കുന്ന കാലം തൊട്ടുള്ള ഫ്രണ്ട്സ് ആണ് വിവേക് എന്ന വിക്കിയും അവന്റെ കസിൻ വേണിയും..... ഒരു അയ്യോപാവി ആയിരുന്ന അനുവിനെ ഇന്തമാതിരി മാറ്റി എടുത്തത് ഈ രണ്ട് കുറിപ്പുകൾ ആണ്..... ഒരമ്മ പെറ്റ മക്കളെ പോലെയാണ് അവർ നീണ്ട 8 വർഷക്കാലം ജീവിച്ചത്...... ഇവർ രണ്ടും അനുവിന് അച്ഛനമ്മമാരേക്കാൾ പ്രിയപ്പെട്ടതായിരുന്നു.... അതുകൊണ്ട് തന്നെ അവളുടെ പാസ്ററ് ഒക്കെ ഏറെക്കുറെ അവർക്കും അറിയാം..പക്ഷെ അവളോട് ഹർഷൻ ചെയ്‌ത ക്രൂരതകൾ ഒന്നും തന്നെ അവൾ അവരോട് പറഞ്ഞിട്ടില്ല..... ഹർഷന് താൻ വെറുക്കപ്പെട്ട ഭാര്യ ആണെന്ന് മാത്രമേ അവൾ അവരോട് പറഞ്ഞിരുന്നുള്ളൂ.. "മ്മ്.... എന്നിട്ട് നിൻ്റെ കെട്ടിയോൻ എന്ത് പറയുന്നു.....? " ചാരി ഇരുന്ന ചെയറിലേക്ക് നേരെ ഇരുന്ന് കൊണ്ട് കുറച്ചു ഗൗരവത്തോടെ അവനത് ചോദിച്ചതും അവൾ അവനെ ഒന്ന് തുറിച്ചുനോക്കി. "നീ തുറിച്ചു നോക്കൊന്നും വേണ്ട..... അയാളേം നിന്നേം സെറ്റ് ആക്കിയാൽ നല്ല രസാവും....." അവൻ അവളെ ചൂട് പിടിപ്പിക്കാനായി പറഞ്ഞതും അവൾ പേപ്പർ വെയിറ്റ് എടുത്ത് അവനു നേരെ എറിഞ്ഞതും അവൻ അതി വിധക്തമായി ഒഴിഞ്ഞു മാറി അവളെ നോക്കി ഒന്ന് പുച്ഛിച്ചു അവൾ അവനെ ഒന്ന് തുറിച്ചു നോക്കിയതും..... അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നെണീറ്റു അവളുടെ അരികിലേക്ക് നടന്നതും സിന്ധു അങ്ങോട്ടേക്ക് കടന്നു വന്നു സിന്ധു വിവേകിനെ നെറ്റി ചുളിച് നോക്കിയതും അനു അവർക്ക് അവനെ പരിചയപ്പെടുത്തി കൊടുത്തു.... അവർ വിവേകിനെ പരിചയപ്പെട്ട ശേഷം അവിടുന്ന് പുറത്തേക്ക് പോയി "എടാ നീ MD യുടെ അടുത്ത് പോയി സർട്ടിഫിക്കറ്റ് ഒക്കെ ഏൽപ്പിച്ചോ...?" അനു സിന്ധു പോയതും അവനോട് ചോദിച്ചു "ൻ്റെ ദേവ്യേ.... ഞാൻ അത് മറന്നു.... നീ ഒന്ന് വന്നേ... MD യുടെ ക്യാബിൻ ഒന്ന് കാണിച് താ " അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു ലിഫ്റ്റിൽ നിന്നും ഇറങ്ങി കേബിനിലേക്ക് പോകുവായിരുന്നു ഹർഷൻ...... പെട്ടെന്ന് തന്റെ മുന്നിലൂടെ അനുവിൻ്റെ കൈയും പിടിച്ചു പോകുന്ന ചെറുപ്പക്കാരനെ കണ്ടതും അവൻ ഒന്ന് നിന്നു വിക്കി പിടിച്ചിരിക്കുന്ന അനുവിന്റെ കയ്യിലേക്കാണ് അവൻ്റെ നോട്ടം പോയത്..... പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ഹർഷൻ അവളുടെ കൈയിൽ പിടിച്ചപ്പോൾ അവളുടെ മുഖത്ത് ഉണ്ടായിരുന്ന വെറുപ്പ് കടന്നു വന്നു..... അവന്റെ ഉള്ളിൽ എന്തിനെന്നില്ലാതെ ഒരു ദേശ്യം രൂപപ്പെട്ടു പക്ഷെ അപ്പോഴും അവൻ ആരാണെന്നുള്ള ചോദ്യം അവനെ കുഴക്കി "സിന്ധു.... ആരാ അത്...?" അതുവഴി പോയ സിന്ധുവിനെ തടഞ്ഞു നിർത്തി വിക്കിയെ ചൂണ്ടി കാണിച്ചു ഹർഷൻ ചോദിച്ചു "സർ അത് അച്ഛൻ അപ്പോയിൻ്റ് ചെയ്‌ത പുതിയ ന്യൂറോളജിസ്റ് ആണ്..... Dr. വിവേക് കൃഷ്‌ണ.... Dr. അനാമികയുടെ ക്ലാസ്സ്മേറ്റ് ആയിരുന്നു " അവർ പറഞ്ഞതും ഹർഷൻ ഗൗരവത്തിൽ ഒന്ന് മൂളി കേബിനിലേക്ക് പോയി ക്യാബിന് മുന്നിൽ തന്നെ കാത്തുനിൽക്കുന്ന വിക്കിയേം അനുവിനേം കണ്ട ഭാവം നടിക്കാതെ അവൻ ഉള്ളിലേക്ക് പോയി അവൻ ക്യാബിൻ പുറത്തെ ബോർഡിൽ ഹർഷന്റെ പേര് കണ്ടതും അനുവിനെ ഒന്ന് നോക്കിയതും അവൾ അതേയെന്ന അർത്ഥത്തിൽ തല കുലുക്കി വിക്കി അത് കണ്ടു ഒന്ന് നെടുവീർപ്പിട്ട് ഡോറിൽ നോക്ക് ചെയ്ത "Come in...." ഹർഷൻ്റെ അനുവാദം കിട്ടിയതും അവൻ അകത്തേക്ക് കയറി "Who are you.... എന്താ വേണ്ടേ..?" അവൻ ഒന്നും അറിയാത്ത മട്ടിൽ ഗൗരവത്തോടെ ചോദിച്ചു അവൻ ചെറുചിരിയോടെ സർട്ടിഫിക്കറ്റ് അവനു നേരെ നീട്ടി "ഹ്മ്‌മ് വിവേക് കൃഷ്‌ണ.... അച്ഛൻ വിളിച്ചിരുന്നു..... പിന്നെ ഇവിടെ ചുമ്മാതെ ഇരുന്ന് ഷോ കാണിക്കാതെ ഡ്യൂട്ടി ചെയ്യണം.... ഡ്യൂട്ടിക്ക് മാത്രേ നിങ്ങൾ priority കൊടുക്കാൻ പാടുള്ളൂ.... Understand..?" കുറച്ചു നീരസത്തോടെ ഹർഷൻ ചോദിച്ചു "Yes sir " വിക്കി "ഹ്മ്മ്.... U can leave" വിക്കി അപ്പോൾ തന്നെ പുറത്തേക്കിറങ്ങി പുറത്തേക്കിറങ്ങിയ അവൻ ഒന്ന് ശ്വാസം വിട്ടു അനുവിനെ നോക്കി ഒന്ന് ചിരിച്ചു കണ്ണ് ചിമ്മി കാണിച്ചു അവളുടെ അടുത്തേക്ക് ചെന്ന് എന്തോ ചിന്തിച് നിൽക്കുന്ന അവളുടെ തലക്ക് ഒന്ന് കൊടുത്തിട്ട് അവളുടെ തോളിൽ കയ്യിട്ട് അവളെ വലിച്ചോണ്ട് പോയി ഹർഷൻ വിക്കി പുറത്തിറങ്ങിയതും അവിടെ നിന്ന് എണീറ്റ് ഗ്ലാസ് വാളിന് മുകളിൽ ഉള്ള കർട്ടൻ മാറ്റി അതിലൂടെ പുറത്തേക്ക് നോക്കിയതും അനുവിന്റെ തോളിൽ കയ്യിട്ട് അവളോട് ചേർന്ന് പോകുന്നവിക്കിയെയാണ് കണ്ടതും ആ കാഴ്ച്‌ച അവൻ്റെ ഉള്ളിൽ ഒരു അഗ്നിപർവതത്തെ സൃഷ്ട‌ിച്ചു..... അവൻ കർട്ടൻ വലിച്ചു കീറി..... അവിടെയുള്ള സകല സാധനങ്ങളും എറിഞ്ഞുടച്ചു..... എന്നിട്ടും അവന്റെ ദേശ്യം കണ്ട്രോൾ ചെയ്യാൻ അവനാവുന്നുണ്ടായിരുന്നില്ല അവൾ അവനോട് കാണിക്കുന്ന അടുപ്പവും അവൻ അവളിൽ കാണിക്കുന്ന സ്വാതന്ത്ര്യവും തന്നോട് കാണിക്കുന്ന അവഗണനയും അവന്റെ മനസ്സിനെ ചൂട് പിടിപ്പിച്ചു അവൻ അവിടെയുള്ള ചെയർ ചവിട്ടി തെറിപ്പിച്ചു ഡോർ ശക്തിയായി വലിച്ചടച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി ഇതൊക്കെ കണ്ടു പുറത്ത് നിന്നൊരാൾ പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു താൻ കരുതിയത് പോലെ തന്നെ കാര്യങ്ങൾ നടക്കുന്നതിന്റെ്റെ നിർവൃതി ആയിരുന്നു അയാളുടെ മുഖത്ത്...... നടന്നകലുന്ന ഹർഷനെ നോക്കുന്ന ആ കണ്ണുകൾ തീജ്വാല പോലെ എരിയുന്നുണ്ടായിരുന്നു #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ #✍ നാടോടിക്കഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
85 likes
6 comments 4 shares
𝑇𝒉𝑒𝑧𝑙𝑒𝑒𝑚
16K views 12 days ago
ഭാര്യ രചന : ആസിയ Part 7 ഹർഷൻ നേരെ പോയത് പുറത്തേക്കാണ്..... അവൾക്കുള്ള ഫുഡും വാങ്ങി തിരിച്ചു വന്നപ്പോ എന്തോ ചിന്തിച്ചിരിക്കുന്ന അനുവിനെ കണ്ടതും അവൻ അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവൻ ചെയറിൽ ചാരി ഇരുന്ന് അവൻ വന്നതൊന്നുമറിയാതെ ഗാഡമായ ചിന്തയിൽ ആയിരുന്നു അവൾ ....അവൻ അവൾക്ക് നേരെ ഒന്ന് വിരൽ ഞൊടിച്ചതും അവൾ ഞെട്ടിതിരിഞ്ഞു നോക്കി.... ഹർഷനെ കണ്ടതും അവൾ ചാടി എണിറ്റ് പിന്നിലേക്ക് മാറി ഹർഷൻ ഗൗരവം വിടാതെ അവളെ നോക്കിക്കോണ്ട് കണ്ണുകൊണ്ട് അവളോട് ഇരിക്കാൻ പറഞ്ഞതും അവൾ അവനെ തുറിച്ചുനോക്കി ഡോർ ലക്ഷ്യം വെച്ചു നടന്നു അവൾ ഡോറിൽ പിടിച്ചു വലിച്ചതും അത് തുറക്കാത്തത് കണ്ട് ഹർഷന്റെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു കുറച്ചു നേരം അതിൽ പിടിച്ചു വലിച്ചതും അത് ലോക്ക് ചെയ്തിരിക്കുവാണെന്ന് മനസ്സിലാക്കിയ അവൾ ദേശ്യത്തോടെ തിരിഞ്ഞുനോക്കി കയ്യിൽ ഡോറിൻ്റെ കീയും കറക്കി ലാപ്പിലേക്ക് നോക്കി ചിരിക്കുന്ന ഹർഷനെ കണ്ടതും അവളുടെ പെരുവിരൽ മുതൽ ദേശ്യം അരിച്ചു കയറി "ഡോ.... ഈ ഡോർ തുറക്കേടോ ..." അവനെ നോക്കി ദേശ്യത്തോടെ അവൾ പറഞ്ഞതും ഹർഷൻ അവളെ ഒന്ന് കടുപ്പിച്ചു നോക്കി "നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്..... Just call me sir......ആദ്യം റെസ്പെക്‌ട് ചെയ്യാൻ പടിക്ക്...ഞാൻ നിൻ്റെ ബോസ്സ് ആണെന്ന് മറക്കണ്ട "ദേശ്യത്തോടെയുള്ള അവൻറെ വാക്കുകളെ അവൾ പുച്ഛിച്ചു തള്ളി "തരം കിട്ടുമ്പോ എംപ്ലോയ്‌സിനെ കയറി പിടിക്കുന്നവർ റെസ്പെക്‌ട് അർഹിക്കുന്നില്ല...." അവൾ പുച്ഛത്തോടെ പറഞ്ഞു "ഡീ........... മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നിന്റെ നാവ് ഞാൻ അരിഞ്ഞെടുക്കും..... ഞാൻ നിന്നെ കയറി പിടിച്ചിട്ടുണ്ടെങ്കിൽ അത് എനിക്ക് നിന്നിൽ അവകാശം ഉള്ളത് കൊണ്ടാണ് " ഹർഷൻ ദേശ്യത്തോടെ പറഞ്ഞതും അവൾ പൊട്ടിത്തെറിച്ചു "എന്ത് അവകാശം..... എന്ത് അവകാശം ആണ് നിങ്ങൾ എന്നിൽ സ്ഥാപിക്കാൻ നോക്കുന്നത്....." " നിൻ്റെ കഴുത്തിൽ താലി കെട്ടിയ അവകാശം...... ഞാൻ സിന്ദൂരം ചാർത്തി നിന്നെ എന്റെ ഭാര്യ ആക്കിയ അവകാശം..... ഞാൻ നിന്റെ ഭർത്താവ് ആണെന്നുള്ളതിൻ്റെ അവകാശം " ഹർഷനും വിട്ട് കൊടുത്തില്ല "ഭർത്താവ് ..... എന്നോ പറിച്ചു മാറ്റിയ ബന്ധം ആണത്..... എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നിങ്ങളെ ഒരു ഭർത്താവായി അംഗീകരിച്ചിട്ടില്ല " അവൾ എടുത്തടിച്ചതു പോലെ പറഞ്ഞതും ഹർഷൻ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു "പിന്നെ എന്തിനാടി ഞാൻ കെട്ടിയ താലി ആരും കാണാതെ ഇങ്ങനെ ഒളിപ്പിച്ചു വച്ചിരിക്കുന്നെ (...... നീ ഞാനുമായുള്ള ബന്ധം എന്നോ പറിച്ചു മാറ്റിയതാണെങ്കിൽ പിന്നെ എന്തിനാ ഈ താലി നീ നെഞ്ചോട് ചേർത്തു കൊണ്ടു നടക്കുന്നെ, ......... പറയടി " അവളുടെ കഴുത്തിൽ ആരും ശ്രദ്ധിക്കാത്ത വണ്ണം അണിഞ്ഞിരുന്ന താലി വലിച്ചു പുറത്തെടുത്തുകൊണ്ട് അത് രണ്ട് വിരലിനാൽ ഉയർത്തി പിടിച്ചുകൊണ്ടു ഹർഷൻ ചോദിച്ചതും അവൾ ഒന്ന് പകച്ചു പോയി ഉത്തരമുണ്ടായിരുന്നില്ല അവൾക്ക്. "എന്താടി നിന്റെ നാവിറങ്ങിപ്പോയോ...?" നിശബ്ദ‌മായി നിൽക്കുന്ന അവളെ നോക്കി അവൻ പുച്ഛത്തോടെ ചോദിച്ചതും അവൾ ഉത്തരമില്ലാതെ തല താഴ്ത്തി നിന്നു "മുഖത്തേക്ക് നോക്കടി" അവന്റെ അലർച്ച കേട്ടു അവൾ ഞെട്ടിപ്പിടഞ്ഞു അവനെ നോക്കി അവളുടെ കൺകോണിൽ കണ്ണുനീരിൻ്റെ തിളക്കം കണ്ടതും അവൻ അവളിലെ പിടി വിട്ടു...... തിരികെ പോയി ചെയറിലേക്ക് ചാരിയിരുന്നു അവൻ കണ്ണുകളടച്ചു എന്തോ അവനു അവളുടെ നനവ് പടർന്ന കണ്ണുകളെ കണ്ട് നിൽക്കാൻ ആയില്ല അനുവിന് എന്തെന്നിലാത്ത സങ്കടം തോന്നി.... ഇത്രയും കാലം ആരും അറിയാതെ മനസ്സിൽ കൊണ്ട് നടന്നതായിരുന്നു ഹർഷനെ..... അതുകൊണ്ട് തന്നെ അവൾക്ക് അവൻ ചാർത്തിയ താലി അവളിൽ നിന്ന് അടർത്തി മാറ്റാൻ അവൾക്കായില്ലായിരുന്നു...... ആരുമറിയാതെ അവൾ അതി സമർത്ഥമായി അവൾ മറ്റുള്ളവരിൽ നിന്ന് ആ താലി മറച്ചു പിടിച്ചു പക്ഷെ ഹർഷൻ അത് കണ്ടെത്തിയെന്നുള്ളത് അവളിൽ ഒരുപോലെ സങ്കടവും ലജജയും ദേശ്യവും ഉണ്ടാക്കി അനു * എന്റെ ഭഗവാനെ..... എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ..... ഇന്നുവരെ നിന്നോട് ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല..... എന്നിട്ടും എന്നെ ഇങ്ങനെ പരീക്ഷിച്ചു മതിയായില്ലേ നിനക്ക് ഭർത്താവ് എത്ര ദുഷ്‌ടനായാലും ഒരു ഭാര്യക്ക് അയാളെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല..... അതുപോലെ തന്നെയാ എനിക്കും..... ഹർഷേട്ടൻ എന്നെ എത്ര ദ്രോഹിച്ചാലും ആ മനുഷ്യനെ വെറുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല ആ മനുഷ്യനോടുള്ള എൻ്റെ പ്രണയം ദിനം പ്രതി വർധിക്കുവായിരുന്നു പിന്നീട് ഹർഷേട്ടൻ എനിക്ക് ഒരു പേടിസ്വപ്നം ആയപ്പൊഴും അദ്ദേഹത്തെ വെറുക്കാൻ എനിക്ക് ആയിരുന്നില്ല മനസ്സിൽ ഹർഷേട്ടൻ നിറഞ്ഞു നിന്നപ്പോഴും അദ്ദേഹത്തെ കുറിച് അന്വേഷിക്കാൻ എന്നിലെ പുതിയ അനു എന്നെ അനുവദിക്കാത്തത് പോലെ ഹിമ അദ്ദേഹത്തോടൊപ്പം താമസമാക്കിയത് അറിഞ്ഞപ്പോൾ എന്തോ മനസ്സിന്റെ പിടി വിട്ട് പോകുന്നത് പോലെ തോന്നി മറ്റൊരു പെണ്ണിന് അവകാശപ്പെട്ട അദ്ദേഹത്തെ പ്രണയിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നി..... ഹർഷേട്ടൻ്റെ മനസ്സിലും ഞാൻ ഇല്ലാ എന്നറിയുന്നത് കൊണ്ടും അദ്ദേഹത്തെ മറക്കാൻ തന്നെ തീരുമാനിച്ചു..... അതെനിക്ക് സാധ്യമായിരുന്നില്ല എങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു ഇവിടെ വന്ന് ഹാർഷേട്ടനെ കണ്ടാൽ എന്റെ മനസ്സിന്റെ പിടി വിട്ടുപോകുമെന്ന ഭയം എന്നിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ ഞാൻ അനുഭവിച്ച വേദനകൾ എന്റെ മനസ്സിലേക്ക് കടന്നു വന്നു ഹിമ ഒരു തട്ടിപ്പ്കാരി ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് അയാളോട് ദേശ്യവും പുച്ഛവും ആയിരുന്നു തോന്നിയത് കേവലം ഒരു തട്ടിപ്പുകാരിക്ക് വേണ്ടി എന്നെ നരകിപ്പിച്ച ഹർഷേട്ടനോട് എനിക്ക് ദേഷ്യവും വാശിയും ഒക്കെ തോന്നി എന്നിലെ ആത്മാഭിമാനം ഹർഷേട്ടനോട് ക്ഷമിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല പക്ഷെ..... ഹർഷേട്ടൻ ചാർത്തിയ താലി അറുത്തുമാറ്റാൻ ഉള്ള മനോബലം എനിക്ക് ഉണ്ടായിരുന്നില്ല എന്നാലിന്ന് ഹർഷേട്ടൻ ആ താലി കണ്ടിരിക്കുന്നു...... മറുപടി ഇല്ലാതെ അയാൾക്ക് മുന്നിൽ നിൽക്കേണ്ടി വന്നതിൽ ദേശ്യവും അമർഷവും തോന്നി എനിക്ക് ഹർഷേട്ടൻ എന്നെ ഭാര്യ എന്ന് അഭിസംബോധന ചെയ്‌തപ്പോൾ എന്നിലെ ഭാര്യ സന്തോഷിക്കുന്നത് ഞാൻ അറിഞ്ഞു പക്ഷെ ഞാൻ അനുഭവിച്ച യാദനകൾക്കും വേദനകൾക്കും ഇതൊരു പരിഹാരമാകില്ല..... അത്കൊണ്ട് തന്നെ ഹർഷേട്ടനോട് ക്ഷമിക്കാനും എനിക്കാവില്ല ഹർഷൻ ഒന്ന് relax ആയിക്കൊണ്ട് കണ്ണ് തുറന്നതും എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന അനുവിനെ കണ്ടു അവൻ ഒന്ന് ടേബിളിൽ ശക്തിയായി അടിച്ചതും അവൾ ഒന്ന് ഞെട്ടി അവനെ നോക്കി "ഈ ഫുഡ് എടുത്ത് കഴിക്ക്..." ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവൻ പറഞ്ഞു കഴിക്കാനുള്ള മനസ്സ് ഇല്ലായിരുന്നെങ്കിലും നിരസിച്ചാൽ ഹർഷൻ്റെ പ്രതികരണം എങ്ങനെ ആകുമെന്ന് അറിയുന്നത് കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി ചുണ്ട് മുറിവായത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടിയാണ് അവൾ കഴിച്ചത് അവൾക്ക് ഹർഷൻ്റെ മുന്നിൽ ഇങ്ങനെ പഞ്ചപുച്ഛം അടക്കി നിൽക്കുന്നതോർത് ലജ്ജ തോന്നി ..... അവന്റെ മുന്നിൽ ഉത്തരമില്ലാതെ നിൽക്കേണ്ടി വന്നത് അവളുടെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു അവൾക്ക് അവനോട് അതിയായ അമർഷം തോന്നി ..... അവൻ തന്നോട് കാണിക്കുന്ന ആധികാരികത അവളെ ശ്വാസം മുട്ടിക്കുന്നത് പോലെ അവൾക്ക് തോന്നി എത്ര ഒഴിഞ്ഞു മാറിയിട്ടും ഹർഷൻ തന്നെ വീണ്ടും വിണ്ടും തോൽപ്പിക്കുന്നത് അവൾക്ക് സഹിക്കാനായില്ല....... അവനോടുള്ള ദേശ്യവും വാശിയും നിമിഷം തോറും അവളുടെ ഉള്ളിൽ കൂടി കൂടി വരുന്നത് അവൾ അറിഞ്ഞു അവന്റെ സാമിപ്യം അവൾക്ക് അരോചകമായി തോന്നിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ അവൾ മൗനിയായി ഭക്ഷണം കഴിചു ഹർഷൻ അവളെ ശ്രദ്ധിക്കാതെ ഫയലും നോക്കി ഇരുന്നു രാത്രി നേരം വൈകി തുടങ്ങി എല്ലാവരും ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങി അനുവിന്റെ വർക്ക് കഴിയാത്തത് കൊണ്ട് തന്നെ അവൾ വിക്കിയെ വിളിച്ചു പാർക്കിങ്ങിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു അവൾ ഫോൺ വെച് കുറച്ചു കഴിഞ്ഞതും ഹർഷൻ ആർക്കോ ഫോൺ ചെയ്‌തു പുറത്തേക്ക് പോയി..... അനു അതൊന്നും ശ്രദ്ധിക്കാതെ ജോലി തുടർന്നു ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ്ങിൽ അനുവിനെ കാത്തു നിൽക്കുകയായിരുന്നു വിക്കി രാത്രി ആയതുകൊണ്ട് തന്നെ അവിടെ ഒരു ഈച്ച പോലും ഉണ്ടായിരുന്നില്ല വിക്കി കാറിൽ ചാരി നിന്ന് ഫോണിൽ തൊണ്ടിക്കൊണ്ട് നിൽക്കവേ പെട്ടെന്ന് അവിടുത്തെ ലൈറ്റ് ഫുൾ ഓഫ് ആയി..... ചുറ്റും ഇരുട്ട് പടർന്നത് കണ്ടതും അവൻ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി മുന്നോട്ട് നടന്നതും ആരുടെയോ ചവിട്ടേട്ട് അവൻ തെറിച്ചു വീണു... #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #✍ നാടോടിക്കഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
169 likes
2 comments 116 shares