കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാ ദുരന്തത്തിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മഴവെള്ളപ്പാച്ചിലിൽ ഒട്ടനേകം സ്ഥലങ്ങളിൽ കുടുങ്ങികിടക്കുന്നവർ ഉണ്ട്. അവരിലേക്ക് ഈ വിവരം എത്രയും പെട്ടെന്ന് കൈമാറുക. കുടുങ്ങിക്കിടക്കുന്നവരിൽ മൊബൈൽ ഉള്ളവരെക്കൊണ്ട് 1077 എന്ന നമ്പരിൽ വിളിപ്പിക്കണം. 1077 എന്ന നമ്പറിന് മുൻപിൽ നിങ്ങളുടെ STD കോഡ് കൂടി ചേർക്കേണ്ടതാണ്. (ഉദാ:0471-1077) ഇതിൽ നിന്ന് ലൊക്കേഷൻ ട്രാക് ചെയ്യാൻ കഴിയും. ഫോൺ ഇല്ലാത്തവരുടെ ലൊക്കേഷൻ അറിയാവുന്നർ CM ഓഫീസുമായി ബന്ധപ്പെടുക. രക്ഷാപ്രവർത്തകരെ വിളിക്കാനുള്ള ഏതേലും നമ്പർ സ്വിച്ച് off /ബിസി / പരിധിക്കു പുറത്താണേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു സഹായം തേടാവുന്നതാണ്. 04712333812 ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാം, കൈകോർത്ത് നിൽക്കാം.
#

മഴക്കെടുതിയിൽ കേരളം

മഴക്കെടുതിയിൽ കേരളം - ShareChat
562.8k കണ്ടവര്‍
1 വർഷം
#

മഴക്കെടുതിയിൽ കേരളം

Maximum share 🔊 നീരൊഴുക്ക് വർദ്ധിച്ചതിനാൽ നെയ്യാർ ഡാമിലെ ഷട്ടറുകൾ 12 അടിയിലേക്ക് ഉയർത്തി. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൂർണമായും, ഒറ്റശേഖരമംഗലം ആര്യങ്കോട് പെരുങ്കടവിള വെള്ളറട ഗ്രാമ പഞ്ചായത്തുകൾ ഭാഗികമായും വെള്ളത്തിനടിയിലാണ് നദി തീരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നു അതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.. രാവിലെ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലും കാട്ടാക്കട താലൂക്ക് ഓഫീസിലും ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം നൽകി.. നെയ്യാറിലെ വൃഷ്ടിപ്രദേശത്ത് ഉരുൾ പൊട്ടൽ ഉണ്ടായതായി സ്ഥിതീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട്.. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൂർണമായും വെള്ളത്തിനടിയിലാണ് ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രാവിലെ വിളിച്ചിട്ടുണ്ട്.. ഫയർഫോഴ്സ് പോലീസ് തുടങ്ങിയവരെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി വരുന്നു... പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി ബഹുജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.. ഒരുകാരണവശാലും നെയ്യാർ നദിയിൽ ഇറങ്ങുകയോ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് പ്രളയബാധിത മേഖലകളിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്... നദീ തീരത്തുള്ളവർ ജാഗ്രത പുലർത്തുക. നെയ്യാറ്റിൻകര കാട്ടാക്കട താലൂക്കുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.. ആവശ്യ സാഹചര്യങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക 0471 222 2227, 94460 05836, 94958 28499,99951 91282
2.3k കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post