പലപ്പോഴും അലിസനെക്കുറിച്ചു പറയുമ്പോൾ ചില വിവരമില്ലാത്ത വിരോധികളുടെ അവസാനത്തെ എതിർക്കൽവാദം ആണ്, "അലിസൺ ന്യൂയറുടെ അത്രയോ ഡീഗയുടെ അത്രയോ ഒന്നും മികച്ചവനല്ല, മികച്ച പ്രതിരോധം ഉള്ള രണ്ടു ടീമിൽ കളിക്കുന്നത് കൊണ്ടാണ് ഈ നേട്ടങ്ങളനുണ്ടാക്കുന്നതെന്ന്." ഒരു മികച്ച ഗോൾകീപ്പറെ അളക്കുന്നത് അയാൾ നടത്തുന്ന സേവുകൾ അത്ര ഭംഗിയുള്ളതു കൊണ്ടോ ഒരു സേവ് ചെയ്യാൻ വേണ്ടി അധികം റിസ്ക് എടുത്ത് സ്ട്രെച്ച് ചെയ്യുന്നത് കൊണ്ടോ അല്ല, അത് അവരവർ പരിശീലിച്ചു വന്ന ശീലങ്ങളുടെ ഭാഗമാണ്, ഈ കഴിഞ്ഞ ചാമ്പിൻസ് ലീഗ് പെർഫോമെൻസുകൾക്കു ശേഷം എക്സ്പെർട്ടുകൾ അലിസനെക്കുറിച്ചു പറഞ്ഞത്, "അലിസനു സേവുകൾ നടത്താൻ മറ്റുള്ളവരുടെ അത്ര റിസ്ക് എടുക്കെക്കേണ്ടി വരുന്നില്ല എന്നാണ്, മറ്റുള്ളവർ ഒരു സേവ് നടത്താൻ വേണ്ടി എടുക്കുന്ന എഫേർട്ടോ സ്ട്രെച്ചിങ്ങോ അലിസനു വേണ്ടി വരുന്നില്ല എന്നാണ്". അലിസൺ ഒരു ഷോട് വരുന്നതിനു മുൻപേ മികച്ച പൊസിഷനിങ്ങും കവെറിങ്ങും നടത്തുന്നതിൽ വിജയിക്കുന്നു, അതിനാൽ ശേഷമുള്ള കാര്യങ്ങളിൽ അധികം റിസ്ക് എടുക്കേണ്ടി വരുന്നില്ല. പോരാത്തതിന് അലിസന്റെ ശരീരപ്രകൃതം മറ്റുള്ളവരെക്കാൾ എളുപ്പമാക്കുന്നു. ഒരിക്കലും ഗോൾകീപ്പർമാരുടെ കാര്യത്തിൽ ഒരാളെ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന് വിളിക്കാൻ കഴിയില്ല, മികച്ച ഗോൾകീപ്പർമാരിലൊരാൾ എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. എന്നാൽ അലീസന്റെ കാര്യത്തിൽ അദ്ദേഹം നേടിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ കൊണ്ട് കൂടെ ആണ് കുറച്ചു ഹൈപ്പ് അധികം ലഭിക്കുന്നത് എന്ന് മാത്രം. മറ്റൊരു നാളിൽ അയാൾ അയാളുടെ മോശം ഫോമിൽ മോശം കാലഘട്ടത്തിലൂടെ കടന്നു പോയേക്കാം, അപ്പോൾ ഈ പറഞ്ഞ പലരും അയാൾക്കെതിരെ തിരിഞ്ഞെന്നും വരാം, അതുകൊണ്ട് ഇപ്പോൾ ഈ പ്രശംസകൾ അലിസൺ അർഹിക്കുന്നു..!!
#

🇧🇷 ബ്രസീൽ ഫാൻസ്‌

🇧🇷 ബ്രസീൽ ഫാൻസ്‌ - LECI - ShareChat
133 കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post