Sauparnika
681 views • 4 months ago
#സിനിമാ //`1936 ഡിസംബർ 24-ന് ഫറോക്കിൽ പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും മകനായി ജനിച്ച "പനങ്ങോട് പത്മദളാക്ഷൻ"എന്ന നാടകനടൻ സിനിമാലോകത്തേക്ക് എത്തിയത് ഒരു നിയോഗം പോലെയായിരുന്നു..... ❤️
കോഴിക്കോട്ടെ കാർണ്ണിവൽ വേദികളിൽ പൊറാട്ടു നാടകങ്ങളുമായാണ് അദ്ദേഹം കുട്ടിക്കാലത്ത് വേദികളിലെത്തിയത്. ശേഷം, ദേശപോഷിണിയുടെ നാടകവേദിയിലെത്തി... തന്റെ പതിനേഴാമത്തെ വയസ്സിൽ "കുപ്പയിൽ നിന്ന് സിനിമയിലേക്ക് "എന്ന നാടകത്തിലൂടെ അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചു...
പത്മദളാക്ഷന്റെ തകർപ്പൻ നാടകാഭിനയം കണ്ട് പ്രശസ്ത സംവിധായകൻ രാമുകാര്യാട്ടാണ് അദ്ദേഹത്തെ വെള്ളിത്തിരയിലേക്ക് ക്ഷണിക്കുന്നത്.
1963-ൽ പുറത്തിറങ്ങിയ 'മൂടുപടം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും, തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'ഭാർഗവി നിലയം' അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി.
ആ ചിത്രത്തിലെ വേഷത്തിന് ശേഷമാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന് 'കുതിരവട്ടം പപ്പു' എന്ന അനശ്വരമായ പേര് നൽകിയത്.... 🔥
പിന്നീട് സംഭവിച്ചത് മലയാള സിനിമാ ചരിത്രത്തിലെ ചിരിയുടെ ഇതിഹാസമാണ്. ഏകദേശം 1500 ഓളം സിനിമകൾ..... 🥰
ഒരു തനി നാട്ടുമ്പുറത്തുകാരന്റെ അതിശയോക്തി കലർന്ന ഭാവപ്രകടനങ്ങൾ നൽകാൻ പപ്പുവിനോളം പോന്ന മറ്റൊരു നടൻ ഇന്നും മലയാളത്തിലില്ല.
മലയാള സിനിമയിൽ എത്രയോ നടന്മാർ വന്നുപോയിരിക്കുന്നു, എന്നാൽ കോഴിക്കോടൻ സ്ലാങ്ങിന്റെ മധുരവും തനതായ ശരീരഭാഷയും കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്ത ഒരു കുതിരവട്ടം പപ്പുവിനപ്പുറം മറ്റൊരു പകരക്കാരനില്ല..... 😍
വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ ശബ്ദവും ഡയലോഗുകളും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോവില്ല.
യാതൊരുവിധ സിനിമാറ്റിക് പരിശീലനങ്ങളും ലഭിച്ചിട്ടില്ലാഞ്ഞിട്ടും, കഥാപാത്രത്തിന്റെ മൂഡ് മാറുന്നതിനനുസരിച്ച് ശരീരഭാഷയും സംസാരശൈലിയും അനായാസം മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുക്കുമ്പോഴാണല്ലോ സിനിമകൾ ചരിത്രമാകുന്നത്....
പപ്പുവിന്റെ അത്തരം സംഭാഷണങ്ങൾ ഇന്നും നമ്മുടെ നിത്യജീവിതത്തിലെ തമാശകളിൽ സജീവമാണ്:
"താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. അപ്പോ ഞാൻ പറ
10 shares

