Failed to fetch language order
പാചകം
264 Posts • 457K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
450 views 5 days ago
ഗീ ബനാന ബ്രഡ്‌ 😋😋😋😋😋😋 _പഴം, ബ്രഡ്‌ , ബനാന , പാൽ തുടങ്ങി കുറച്ച്‌ ചേരുവകൾ മാത്രം ഉപയോഗിച്ച്‌ ഇന്ന് നമുക്ക്‌ അടിപൊളി വിഭവം തയ്യാറാക്കാം ഗീ ബനാന ബ്രഡ്‌._ ചേരുവകൾ:- 😋😋😋 _1, പഴം - 3 എണ്ണം_ _2, നെയ്യ്‌ - 2 ടേബിൾ സ്പൂൺ_ _3, കശുവണ്ടി, ഉണക്ക മുന്തിരി - കുറച്ച്‌_ _4, തേങ്ങ - 1/2 കപ്പ്‌_ _5, പഞ്ചസാര - 3 ടേബിൾ സ്പൂൺ +ഏലക്ക പൊടി - 2 ടീസ്പൂൺ_ _6, മുട്ട്‌ - 3 എണ്ണം + പഞ്ചസാര -1/2 കപ്പ്‌_ _7, പാൽ - 1 കപ്പ്‌ + ഏലക്ക പൊടി - 1/4 ടീസ്പൂൺ_ _8, ഉപ്പ്‌ - ആവശ്യത്തിന്‌_ _9, ബ്രഡ്‌ - ഒരു പാക്കറ്റ്‌_ തയ്യാറാക്കുന്ന വിധം:- 😋😋😋 _ആദ്യം പാനിൽ നെയ്യ് ഒഴിച്ച് പഴം നന്നായി വഴറ്റുക._ _അതിലേക്ക് 3,4,5 ചേരുവകൾ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക_ _ഫില്ലിംഗ് റെഡി_ _ഇനി മിക്സിയുടെ ജാറിൽ 6,7,8 ചേരുവകൾ ചേർത്ത് ഒന്ന് അടിച്ചെടുക്കുക._ _ഇത് ഒരു ബൗളിൽ ഒഴിക്കുക._ _ഇനി ഒരു സോസ് പാൻ അല്ലെങ്കിൽ ഫ്രൈ പാൻ എടുത്ത് കുറച്ച് നെയ്യ് പുരട്ടുക._ _ഇനി ബ്രഡ് സൈഡ് കളഞ്ഞ് മുട്ടയുടെ മിക്‌സിൽ മുക്കി പാനിൽ നിരത്തുക._ _ഒട്ടും ഗ്യാപ് ഉണ്ടാവരുത് .ഇതാണ് ബേസ്.സൈഡ് കുറച്ച് പൊക്കി വേണം ബ്രെഡ് വെക്കാൻ._ _ഇനി മുകളിൽ ഫില്ലിംഗ് നിരത്തുക._ _ശേഷം ആദ്യം ചെയ്ത പോലെ ബ്രെഡ് മുട്ടയുടെ മിക്സിൽ മുക്കി മുകളിൽ കവർ ചെയ്യുക.ഗ്യാപ്പ്‌ ഇല്ലാതെ വേണം ചെയ്യാൻ._ _ഗ്യാപ്പ്‌ ഉള്ള സ്ഥലത്ത് ബ്രെഡ് പീസ് വെച്ച് കവർ ചെയ്യുക._ _ഇനി ഇത് അടുപ്പിൽ വെച്ച് മീഡിയം ഫ്ലേമിൽ 2 മിനുട്ട് അടച്ച് വെക്കുക._ _ശേഷം അടി കട്ടിയുള്ള പാത്രത്തിന് മുകളിൽ വെച്ച് 20-25 മിനുട്ട് ചെറുതീയിൽ വെക്കുക._ _ശേഷം മറ്റൊരു പാനിൽ അല്ലെങ്കിൽ അതേ പാനിൽ തന്നെ കുറച്ച് നെയ്യ് പുരട്ടി കമിഴ്ത്തി 1-2 മിനുട്ട് കൂടി വെക്കുക._ _നമ്മുടെ ഗീ ബനാനാ ബ്രഡ്‌ റെഡി ആയിട്ടുണ്ട്‌._ 😋😋😋 #ഗീ ബനാന ബ്രഡ് 😋😋 #രുചി #രുചി #പാചകം #പാചകം paachakam
8 likes
18 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
1K views 16 days ago
ബീറ്റ്റൂട്ട് സ്നാക്‌സ് 😋😋😋😋😋 ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണങ്ങൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു മികച്ച വിഭവമാണ് ബീറ്റ്റൂട്ട് സ്നാക്സ്. സാധാരണയായി തയ്യാറാക്കാറുള്ള എണ്ണപലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി, പോഷകഗുണങ്ങൾ ഏറിയ ബീറ്റ്റൂട്ടും ഔഷധഗുണമുള്ള ചുക്കും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ചായക്കൊപ്പം കഴിക്കാൻ വളരെ അനുയോജ്യമാണ്. ബീറ്റ്റൂട്ടിന്റെ സ്വാഭാവികമായ നിറവും എള്ളിന്റെയും വെളുത്തുള്ളിയുടെയും സവിശേഷമായ രുചിയും ഈ സ്നാക്കിന് പ്രത്യേക തനിമ നൽകുന്നു. കടകളിൽ നിന്ന് വാങ്ങുന്ന കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർത്ത പലഹാരങ്ങൾക്ക് പകരമായി വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാം. ഗോതമ്പ് പൊടിയും അരിപ്പൊടിയും പ്രധാന ചേരുവകളായി വരുന്നതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് ദോഷകരമല്ല.``` ചേരുവകൾ:- 😋😋 _ബീറ്റ്റൂട്ട്- 1_ _വെളുത്തുള്ളി- 3_ _ഗോതമ്പ് പൊടി- 1/2 കപ്പ്_ _അരിപ്പൊടി- 2ടേബിൾസ്പൂൺ_ _കറുത്ത എള്ള്- 1 ടേബിൾസ്പൂൺ_ _വെളുത്ത എള്ള്- 1 ടേബിൾസ്പൂൺ_ _ചുക്ക്- 1/2 ടേബിൾസ്പൂൺ_ _കുരുമുളകുപൊടി- 1/2 ടീസ്പൂൺ_ _ഉപ്പ്- ആവശ്യത്തിന്_ തയ്യാറാക്കുന്ന വിധം:- 😋😋😋😋 ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം. ഇതിലേക്ക് മൂന്ന് വെളുത്തുള്ളി അല്ലിയും ചേർത്ത് അരച്ചെടുക്കാം. ഒരു ബൗളിലേക്ക് അര കപ്പ് ഗോതമ്പ് പൊടിയും, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയുമെടുക്കാം. ഒപ്പം ഒരു ടേബിൾസ്പൂൺ കറുത്ത എള്ളും അര ടേബിൾസ്പൂൺ ചുക്ക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപം എണ്ണ കൂടി ഒഴിച്ച് ഇളക്കാം. അരച്ചെടുത്ത ബീറ്റ്റൂട്ട് കൂടി ചേർത്ത് മാവ് കുഴച്ചെടുക്കാം. ഇത് 15 മിനിറ്റ് അടച്ച് മാറ്റി വയ്ക്കാം. തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി കട്ടി കുറച്ച് പരത്തിയെടുക്കാം. ഇത് നീളത്തിൽ ഒരേ വീതിയിലും വണ്ണത്തിലും മുറിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേക്ക് എണ്ണ ഒഴിക്കാം. എണ്ണ നന്നായി തിളച്ചതിനു ശേഷം തീ കുറച്ചു വക്കാം. മുറിച്ചെടുത്ത കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് വറുത്തെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ. കഴിച്ച് ബാക്കി വന്നവ അടച്ചുറപ്പുള്ള ഈർപ്പമില്ലാത്ത പത്രത്തിൽ സൂക്ഷിക്കാം. 😋😋😋😋 #ബീറ്റ്റൂട്ട് സ്നാക്‌സ്😋😋😋 #രുചി#രുചി #പാചകം #പാചകം paachakam
26 likes
11 shares