📔 കഥ

📔 കഥ

6.8K
15.1K പോസ്റ്റുകള്‍
55.3M കണ്ടവര്‍
📔 കഥ
GIF
ഞനും ന്റെ കുട്യോളും ന്റെ കെട്യോനും 🤩😍❤️😘✌️😂 #📔 കഥ #💓 ജീവിത പാഠങ്ങള്‍ #🤣 ട്രെന്‍റിങ് ട്രോളുകള്‍ #😂 തള്ളുകള്‍ #❤️ പ്രണയം സ്റ്റാറ്റസുകൾ
GIF
#📔 കഥ #❤️ പ്രണയം സ്റ്റാറ്റസുകൾ #📋 കവിത
GIF
ദാ..പിടിച്ചോ.. #📔 കഥ '''"""""'' “എടോ മനുഷ്യ എന്തെങ്കിലും കഴിക്കുന്നുണ്ടോ താൻ…? ദേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. ഇനി കഴിച്ചില്ലെങ്കിൽ വടി എടുക്കും ഞാൻ…” എന്റെ ജീവന്റെ പാതി ആയി വന്നവളുടെ ജീവൻ പോകാൻ പാകത്തിലുള്ള അലർച്ച കേട്ടാണ് പനി പിടിച്ചിരുന്ന ഞാൻ പുതപ്പിനടിയിൽ നിന്നും ആമ തല പൊക്കി നോക്കുന്നത് പോലെ നോക്കുന്നത്. എന്റെ യക്ഷി കുട്ടി തനി യക്ഷി ആയി അവതരിച്ചിരിക്കുന്നു . അതിന് കാരണം ഉണ്ട്. പനി പിടിച്ച് കിടക്കുന്ന എന്നോട് കഞ്ഞി കുടിക്കാൻ പറഞ്ഞിട്ട് കുറെ നേരം ആയി. ഞാൻ കേട്ട ഭാവം പോലും നടിക്കുന്നില്ല. അത് കാരണം അവളുടെ അവസാനത്തെ അടവാണ് ഈ ദേഷ്യം. എന്നാലും ഒരു പാവമാണ് ആള്. അല്ലെങ്കിൽ ഈ വട്ടന്റെ ഒപ്പം ഇറങ്ങി വരുമോ. ഫേസ്ബുക്കിൽ യക്ഷിയെ പ്രണയിച്ച് എഴുതി തകർത്തു കൊണ്ടിരിക്കുമ്പോൾ ആണ് എനിക്ക് കമെന്റ് ഇട്ട് എനിക്ക് ഒപ്പം ഇറങ്ങി വരുന്നത് ഈ കുട്ടി പിശാച്. കുട്ടികൾ രണ്ടായിട്ടും ഇപോളും ഞാൻ കുട്ടിയാണെന്നാണ് അവളുടെ വിചാരം. ഒറ്റ പ്രസവത്തിൽ രണ്ട് ട്രോഫി ഞാൻ കൊടുത്തിട്ടും ഒരു വിലയും ഇല്ലേ എനിക്ക്. ആഹാ… എന്നാൽ അത് ചോദിച്ചിട്ടു തന്നെ കാര്യം. “എന്താ മനുഷ്യ എണീറ്റിരുന്നു സ്വപ്നം കാണുന്നെ?.. ഈ കഞ്ഞി കുടിക്കാൻ..” ” എടി കുരുപ്പേ… നീയിപ്പോൾ എന്താ വിളിച്ചേ ?.. എടോന്നൊ… കുട്ടേട്ടാ… കുട്ടേട്ടാ… എന്ന് വിളിച്ച് പുറകെ നടന്നവൾ… ആഹാ… നിന്നെ ഞാൻ ശരിയാക്കി തരാട്ടോ… നിക്കടി കുട്ടിപിശാചേ അവിടെ…” അവളെ പിടിക്കാൻ ആയി ഞാൻ കൈ നീട്ടിയതും എന്റെ തലയിൽ എന്തോ ഒന്നു വീണു. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് അവളുടെ കൈയിൽ ഇരുന്ന ചട്ടുകം തലയിൽ പതിച്ചതാണെന്ന്. അത് മനസ്സിൽ ആക്കിയപ്പോൾത്തേക്കും എനിക്ക് ചുറ്റും നക്ഷത്രങ്ങൾ മിന്നി തുടങ്ങി . ഞാനിതെല്ലാം ഒന്ന് എണ്ണി തീർക്കട്ടെ. “ഹല്ലാ… പിന്നേ മനുഷ്യന് ഇവിടെ നൂറു കൂട്ടം പണിയുണ്ട്… അത് കൂടാതെ രണ്ടു കുട്ടികളുടെ കാര്യവും നോക്കണം അന്നേരമാണ് ഒരു തടിമാടൻ ഇവിടിരുന്ന് കൊച്ച് പുള്ള കളിക്കുന്നത്. എണിറ്റു കഞ്ഞി കുടിക്ക് മനുഷ്യ അല്ലെങ്കിൽ ഇനിയും നക്ഷത്രം എണ്ണേണ്ടി വരും… ഇനി ഞാൻ വരുമ്പോൾ കഞ്ഞി കുടിച്ചില്ലെങ്കിൽ അന്നേരം ഞാൻ പറയാം ബാക്കി… അതും പറഞ്ഞ് അവൾ അടുക്കളയിലേക്കു പോയി. എന്തായാലും കിട്ടാൻ ഉള്ളത് കിട്ടി ഇനി കഞ്ഞി കുടിച്ചേക്കാം വെറുതെ എന്തിനാ ഒരു ചട്ടുകം ഓടിക്കുന്നത്.ആ… രാത്രി അവൾ വരും എന്റെ അടുത്ത് കുട്ടേട്ടാ എന്ന് വിളിച്ച് അന്നേരം ഞാൻ ശരിയാക്കി തരാം. നീ റെഡി ആയി ഇരുന്നോടി എന്റെ യക്ഷി കുട്ടി ഒരു ട്രോഫി കൂടി വാങ്ങാൻ. അതും ഇപ്പോൾ ഉള്ളത് പോലെ ഉള്ള ട്രോഫി തന്നെ… കഞ്ഞി കുടിയും കഴിഞ്ഞു ഞാൻ പതിയെ അടുക്കളയിൽ തിരിഞ്ഞു നിന്ന് എന്തോ ജോലിയിൽ ആണ് എന്റെ പ്രിയതമ.. അപ്പോളാണ് ചില സിനിമകളിൽ നായകൻ നായികയെ പുറകിലൂടെ വന്ന് കെട്ടിപിടിച്ച് വട്ടം കറക്കുന്ന സീൻ ഓർമ്മ വന്നത്. പതിയെ അവളുടെ പിന്നിൽ ചെന്ന് വയറിൽ കെട്ടിപിടിച്ച് വട്ടം കറക്കിയതും തലവഴി ചൂടുള്ള എന്തോ ഒഴുകിയത്. നല്ല ഒന്നാന്തരം ചുക്ക് കാപ്പി എനിക്ക് വേണ്ടി തിളപ്പിച്ച്‌ അടുപ്പിൽ നിന്നും വാങ്ങി വെക്കുമ്പോൾ ആയിരുന്നു സിനിമകളിലെ റൊമാന്റിക് നടനായി ഞാൻ ചെന്ന് അവളെ വട്ടം കറക്കിയത്. (സിനിമകളിൽ എന്തും കാണിക്കലോ… ദൈവത്തെ ഓർത്ത് അങ്ങനെയൊന്നും ആരും ചെയ്യല്ലേ.. ഒരു അനുഭവസ്ഥന്റെ രോദനം ആണ് ഇത്.. ) മുഖം പൊത്തി പിടിച്ച് ഞാൻ വാഷ് ബെയ്സൻ തപ്പി ഞാൻ ഓടുമ്പോൾ ഒന്നും മനസിലാവാതെ വായും തുറന്ന് നിൽപ്പുണ്ട് എന്റെ ജീവന്റെ പാതി അടുക്കളയിൽ… “എടീ… ഇങ്ങോട്ട് വാടി പോത്തേ നോക്കി നിൽക്കാതെ മൊത്തം പൊള്ളി വന്നോന്നു കഴുകി താടി പിശാചേ.. ” അതും പറഞ്ഞു ഞാൻ ഓടുമ്പോൾ കാലിൽ എന്തോ തട്ടി ദാ കിടക്കുന്നു ഞാൻ “വീണതല്ലോ ധരണിയിൽ “എന്ന് പറഞ്ഞ് മുഖം ഭൂമി ദേവിയെ ചുംബിച്ചും കൊണ്ട്. അപ്പോളത്തേക്കും എന്റെ പ്രിയതമ ഓടി വന്ന് കൈയിൽ പിടിച്ച് എണീപ്പിച്ചു. പാട്പ്പെട്ടു ഞാൻ കാലിൽ എന്താ തട്ടിയതെന്ന് അറിയാൻ വേണ്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ ദാ നിൽക്കുന്നു മുന്നിൽ കോൾഗേറ്റിന്റെ പരസ്യം കാണിക്കും പോലെ ഇളിച്ചു പിടിച്ചു എന്റെ പൊന്നോമന പുത്രൻ… ഞാൻ ഒന്നും മിണ്ടാതെ മുഖം കഴുകുവാനായി ഞൊണ്ടി ഞൊണ്ടി നടന്നു. അന്നേരം പിന്നിൽ നിന്നും കേൾക്കാം അടക്കി പിടിച്ച ചിരിയുടെ ഒച്ച.. ഒപ്പം മോന്റെ ഒരു സംശയവും… “അമ്മേ… അച്ഛാ എന്താ മുഖത്ത് തേച്ചിരിക്കുന്നത് വെളുക്കാൻ ഉള്ളത് മരുന്നാണോ…? ” അത് കേട്ടതും അടക്കി പിടിച്ചിരുന്ന ചിരി പുറത്ത് വന്നു… ഞാൻ ഒന്നും മിണ്ടാതെ മുഖം കഴുകി റൂമിലേക്ക് പോയി… ഇനി എന്തെങ്കിലും മിണ്ടിയാൽ ഇതിനും വലുത് എന്തെങ്കിലും വന്നാലോ എന്ന് പേടിച്ച്.. പോകും വഴി എന്റെ പുത്രന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടാണ് പോക്ക് നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന മട്ടിൽ. ഹാ… പറഞ്ഞിട്ട് കാര്യമില്ല കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് വരും ജന്മത്തിൽ മക്കളായി ജനിക്കുന്നതെന്നാണ് ഒരു വെപ്പ്. ദൈവമേ ഞാൻ കഴിഞ്ഞ ജന്മം ഇവനോട് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമോ എന്തോ.. എന്തായാലും വരുന്നയിടത്ത് വെച്ച് കാണാം. റൂമിൽ ചെന്ന് ഞാൻ പതിയെ മയക്കത്തിലേക്ക് ഊളിയിടുമ്പോൾ ആണ് ഒരു അശരീരി.. “കാപ്പി… ഏട്ടാ… കാപ്പി…. ” അയ്യോ… കാപ്പിയോ എന്ന് പറഞ്ഞ് ഞാൻ ചാടി എണീറ്റു കണ്ണ് തുറന്നപ്പോൾ വീണ്ടും ചുക്ക് കാപ്പിയും ആയി അവൾ… “എടുത്തോണ്ട് പോടീ… എനിക്ക് ഇനി കാപ്പി വേണ്ട.. ഈ വീട് ഇനി കാപ്പി നിരോധിത മേഖലയാണ്… ഇനി ഇവിടെ കാപ്പി എന്ന് ആരും ഉച്ചരിച്ച് പോലും പോകരുത്… ” എന്റെ കല്പന കേട്ട് ഭാര്യ വയറും പൊത്തി ചിരി തുടങ്ങി. “നീ ചിരിച്ചോടി… എന്റെ മാവും ഒരു ദിവസം പൂക്കും. അന്ന് ഞാൻ കാണിച്ചു തരാം… ” “ആഹാ… അതിനിടയിൽ നിങ്ങൾ മാവും വെച്ചോ…? അത് എവിടെ ഞാൻ കണ്ടില്ലല്ലോ…? ” “ദേ പെണ്ണേ… പൊക്കോണം നിന്റെ വളിച്ച തമാശയും ആയി. ഇവിടെ. മനുഷ്യൻ ആകെ പുകഞ്ഞു നിൽക്കുവാ അന്നേരം അവളുടെ ഒരു വളിച്ച കോമഡി.. ” “അച്ചോടാ എന്റെ കുട്ടുവിന് വല്ലാതെ പൊള്ളിയോ.. ഞാനറിഞ്ഞോ നിങ്ങൾ ഇങ്ങനെ പുറകിൽ നിന്നും ചെയ്യുമെന്ന്. ഞാൻ പേടിച്ചു പോയി… ” “ഹും.. അതൊന്നും അല്ല നീ അറിഞ്ഞു കൊണ്ട് തന്നെയാ.. ” “അല്ല ഏട്ടാ.. ഞാൻ അറിഞ്ഞില്ല. സത്യം ആയിട്ടും ഞാൻ കണ്ടില്ല… ” ഞാൻ അവളെ നോക്കിയപ്പോൾ കണ്ണെല്ലാം നിറഞ്ഞ് ഇപ്പോൾ കരയും എന്ന മട്ടിലാണ് അവൾ നിൽക്കുന്നത്. ഇനി എന്തെങ്കിലും പറഞ്ഞാൽ കരയും. “അയ്യേ… ഏട്ടന്റെ കാന്താരി പെണ്ണ് കരയുവാ… ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ…എന്ന് പറഞ്ഞു ഞാൻ അവളെ മാറോടു ചേർത്ത് പിടിച്ചു. “ഏട്ടാ.. ഒത്തിരി പൊള്ളിയോ എന്റെ കുട്ടുവിന്…? ” “ഇല്ലെടി പെണ്ണേ… കുറച്ച്… ” “അതേ… ഏട്ടാ… നല്ല പനിയുണ്ട് നാളെ ജോലിക്ക് പോകണ്ട കേട്ടോ.. ” “അയ്യോ… അത് ശരിയാവില്ല പെണ്ണേ… ഒത്തിരി ജോലി പെന്റിങ് ആയി കിടക്കുവാ… ” “വേണ്ട ഏട്ടാ… പ്ലീസ്….. ” “അത് നാളത്തെ കാര്യം ആല്ലേ… ഇപ്പോളത്തെ കാര്യം എങ്ങനെയാ എന്ന് പറഞ്ഞു അവളെ കൂടുതൽ ചേർത്ത് പിടിച്ച് മുത്തം കൊടുക്കുവാൻ തുടങ്ങിയപ്പോൾ വാതിൽ നിന്നൊരു ചിരിയും കയ്യടിയും… “അയ്യേ…. അച്ഛക്കും അമ്മയ്ക്കും നാണം ഇല്ലേ… എടാ ചേട്ടായി ഓടി വാ… ദേ നോക്കിയേ… മോളു വാതിൽക്കൽ നിന്നും ഞങ്ങളെ കണ്ട് വിളിച്ച് കൂവുന്നതാണ്… അപ്പോൾ തന്നെ “ശോ… ഈ മനുഷ്യൻ നാണം ഇല്ലല്ലോ എന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റി ഓടി… അപ്പോൾ തന്നെ എന്തോ നഷ്ടം ആയ എന്തോ പോലെ ഞാൻ കട്ടിലിൽ കേറി കിടപ്പ് തുടങ്ങി. വാതിൽക്കൽ ഞാൻ നോക്കിയപ്പോൾ എന്തോ കണ്ട് പിടച്ചത് പോലെ മോളു നിൽക്കുന്നു. “ഓടടി കുരുപ്പേ എന്ന് പറഞ്ഞ് ഞാൻ കട്ടിലിൽ നിന്നും എണീക്കാൻ തുടങ്ങിയപ്പോൾ ഓടി കളഞ്ഞു അവൾ… ആ ഓട്ടത്തിൽ ഒരു പാട്ടും പാടിയാണ് പോക്ക്…. “അച്ഛാ അമ്മക്ക് ഉമ്മ കൊടുത്തേ…. അച്ഛാ അമ്മക്ക് ഉമ്മ കൊടുത്തേ….
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല