📔 കഥ

📔 കഥ

6.8K
15K പോസ്റ്റുകള്‍
55.2M കണ്ടവര്‍
📔 കഥ
*പാറൂന്റെ ശിവ* *part - 17..... 19 അവസാനം* *📚STORY BOARD* "ശിവേട്ടാ.. ദാ ഇങ്ങോട്ട് ഒന്ന് നോക്കിയേ ഇത് കണ്ടോ ? " ഓടി വരുന്ന ആഭയെ ശിവ നോക്കി.. വർഷങ്ങൾ പിന്നിൽ മറഞ്ഞപോഴേക്കും അവളും എണീറ്റ് നടന്നു പഴയതു പോലെ ആയിരിക്കുന്നു.. ഒരു വ്യത്യാസമുള്ളത് വലുതായി വരുന്ന വയറാണ്..അതും താങ്ങി പിടിച്ചുള്ള അവളുടെ വരവ് കണ്ട് അവനു ചിരി വന്നു. "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഓടരുത് എന്നു. ഒരു കുഞ്ഞു ജീവൻ ഉള്ളിൽ ഉണ്ടെന്നു മറക്കണ്ട " അവൻ ശാസന രൂപത്തിൽ അവളോട്‌ പറഞ്ഞു. "അത്.. ശിവേട്ട ഞാൻ ഇത് കണ്ടപ്പോൾ ഓടി വന്നത. സോറി.. " "ഉം... എന്താത്.. കാണിക്ക്.. " അവൻ അവൾക്ക് നേരെ കൈ നീട്ടി.. അവൾ കൈൽ ഇരുന്ന ഫോൺ അവനു കൊടുത്തു. ഫോണിൽ നോക്കിയ അവൻ അവളെ നോക്കി. "നീ ഇത് അമ്മമാരോട് വല്ലതും പറഞ്ഞോ ? " "ഇല്ല ശിവേട്ട.. കണ്ടപ്പോ തന്നെ ഇങ്ങോട്ട വന്നേ " "ഉം.. തത്കാലം നീ ഇത് ആരോടും പറയണ്ട ഞാൻ ശ്യാമിനെ ഒന്ന് വിളിക്കട്ടെ. " "വിളിക്കുമ്പോ മീനൂനെ ഇങ്ങട് കൊണ്ട് വരാൻ പറയ് ഏട്ടാ.. ഉണ്ണിക്കുട്ടനെ കാണാൻ കൊതിയാവുന്നുണ്ട് " "ആം " ഉച്ചയോടു കൂടി ശ്യാമും മീനുവും ഉണ്ണിമോനും എത്തി. "ഉണ്ണീ.. " കുഞ്ഞിനെ എടുക്കാൻ ആഭ ചെന്നു. "ഡീ പെണ്ണേ വേണ്ട. അവൻ കൈയിലിരുന്നു ചവിട്ടും.. " മീനു അവളെ തടഞ്ഞു. "സാരമില്ല. " അവൾ കുഞ്ഞിനെ എടുത്തു. "നീ വാ മീനു.. അമ്മമാർ അകത്തുണ്ട് " അവർ അകത്തേക്ക് പോയി. "ടാ എന്താ നീ അത്യാവശ്യം ആണ് വേഗം വാ പറഞ്ഞു വിളിച്ചത് ശിവ കൈൽ ഇരുന്ന ഫോൺ ശ്യാമിന് നേരെ നീട്ടി. ശ്യാം ഫോൺ വാങ്ങി നോക്കി. "ടാ ഇത്.. " "അറിയില്ലെടാ.... ഒരു തോന്നൽ മാത്രം ആയിരിക്കുമോ ? " "വേറെ ആരോടേലും പറഞ്ഞോ ഇവിടെ " "ഇല്ലെടാ ആരോടും പറഞ്ഞില്ല. " "പോകാമെടാ നമുക്ക്. പോയി കണ്ട് വരാം.. " "മീനൂനെയും കൂടെ കൂട്ടാം.." "അപ്പൊ ആഭയോ ശിവാ. ഈ സമയത്തു അവൾക്കൊരു യാത്ര പറ്റോ അതും ഇത്ര ലോങ്ങ്‌.? " "അവളെ എങ്ങനാടാ കൊണ്ട് പോകാ..? " "ഞാനും വരും ശിവേട്ട.. എനിക്കൊന്നും ആവില്ല. " പുറകിൽ നിന്നു ആഭ പറഞ്ഞു. "ഇവൾ എന്നോട് പറഞ്ഞു ശിവാ. നമുക്ക് ഒന്നിച്ചു പോകാം.. ഇവിടെയും ആർക്കും സംശയം തോന്നാതിരിക്കാൻ നല്ലത് ഇതാണ്. " മീനു പറഞ്ഞത് കേട്ടപ്പോൾ അതാണ്‌ ശെരി എന്നു എല്ലാർക്കും തോന്നി. "എന്താ എല്ലാരും കൂടി ഇവിടൊരു ഗൂഢാലോചന ? " ശ്രീദേവിയും മായയും ഇറങ്ങി വന്നു. "ഒന്നുമില്ല അമ്മേ.. ഞങ്ങൾ എല്ലാം കൂടി ഒരു ടൂർ പോകാൻ പ്ലാൻ ഇടുകയാണ്." ശിവ പറഞ്ഞു. "ആ അത് നല്ലതാണ്. എല്ലാരും കൂടി പോയി വാ സന്തോഷമായി. " മായ പറഞ്ഞു. "ടാ ശ്യാമേ അപ്പൊ നമ്മൾ നാളെ രാത്രി തിരിക്കുന്നു. ടിക്കറ്റ്സ് ഒക്കെ ഞാൻ ബുക്ക്‌ ചെയ്തോളാം. ഫ്ലൈറ്റ് ആണ് ബെറ്റർ. തയാറായി ഇങ്ങോട്ട് തന്നെ പോന്നോ. " "ഓക്കേ ടാ " ഊണ് കഴിഞ്ഞു ശ്യാമും കുടുംബവും യാത്ര പറഞ്ഞിറങ്ങി. നാളത്തെ യാത്രക്കുള്ള തയാറെടുപ്പിനായി ആഭ അകത്തേക്കും ടിക്കറ്റ്സ് ബുക്ക്‌ ചെയ്യാൻ ശിവ ലാപ്‌ടോപ്പിന് മുന്നിലും ഇരുന്നു.. തുടരും.. ✒️ശിവദേഹി 💞 പാറൂന്റെ ശിവ 18 പിറ്റേന്ന് ഉച്ച ആകാറായപ്പോഴേക്കും ശ്യാമും മീനുവും ഉണ്ണികുട്ടനും എത്തി. എല്ലാരോടും യാത്ര പറഞ്ഞു അവർ എയർപോർട്ടിലേക്ക് തിരിച്ചു. വൈകിട്ടത്തെ ഇൻഡിഗോ ഫ്ലൈറ്റിൽ അവർ ബാംഗ്ലൂർക്ക് പറന്നു. പുലർച്ചയോടെ ബാംഗ്ലൂർ എത്തുകയും അവിടുന്ന് ടാക്സിയിൽ ആഭയുടെ സുഹൃത്തായ നിരഞ്ജനയുടെ വീട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അവരെയും കാത്തു നിരഞ്ജന നിൽപ്പുണ്ടായിരുന്നു. കാർ ഗേറ്റ് കടന്നതും അവൾ ഓടിച്ചെന്നു. ഡോർ തുറന്ന് എല്ലാരും പുറത്തിറങ്ങി അവൾ ആഭയെ ചേർത്ത് പിടിച്ചു. "സുഖമല്ലെടാ " "ആണെടോ.. എവിടെ നിന്റെ കുട്ടീസ്? " "അകത്തുണ്ട് വാ... എല്ലാരും കയറി വാ.. " എല്ലാരേയും ക്ഷണിച്ചവൾ അകത്തേക്ക് കയറി. എല്ലാവരും അകത്തു ചെന്നു അവരുടെ ഫാമിലി മെമ്പേഴ്സിനെ പരിചയപെട്ടു. "നിങ്ങൾ ഒന്ന് ഫ്രഷായി വരൂ ഞാൻ ഭക്ഷണം എടുത്തു വെക്കാം അതിനു ശേഷം നമുക്ക് സംസാരിക്കാം. " അവർ ഫ്രഷ് ആകാനായി പോയി. ശേഷം ഊണും കഴിഞ്ഞവർ ഒന്നിച്ചിരുന്നു. "നിരഞ്ജനാ നീ പറഞ്ഞതു സത്യമാണോ..? നിന്റെ ഒരാളുടെ വാക്കിന്റെ പുറത്താണ് ഞങളുടെ ഈ വരവ് " "ആഭ ഞാൻ പറയുക അല്ലല്ലോ തെളിവ് കാണിക്കുക അല്ലെ ചെയ്തത്. " "ശെരിക്കും അതാരാണ് ? " ശിവ ചോദിച്ചു. "ബാംഗ്ലൂരിലെ ഏറ്റവും വലിയ ബിസിനസ്‌ മാൻ ആണ് റാം ദാസ്. അദേഹത്തിന്റെ ഭാര്യ ആണ് ഞാൻ അയച്ച ഫോട്ടോയിലെ കുട്ടി. കഴിഞ്ഞ ദിവസം എനിക്ക് ഇവൾ നൽകിയ ഫോട്ടോയിൽ ഭിത്തിയിൽ ആ ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ ഈ ഫോട്ടോ അവൾക്ക് അയച്ചത്. ചോദിച്ചപ്പോൾ ഇവളുടെ സഹോദരി ആണെന്ന് പറഞ്ഞു. മരിച്ചിട്ട് 2 വർഷം കഴിഞ്ഞെന്നും. " "അപ്പോൾ നിരഞ്ജന അയച്ച ഈ ഫോട്ടോ എങ്ങനെയാണു ഇയാൾക്ക് കിട്ടിയത്? " മീനു ചോദിച്ചു. "എന്റെ ഹസ് വർക് ചെയുന്നത് രാം ദാസിന്റെ ഓഫീസിൽ ആണ്. കഴിഞ്ഞ ഡേ അവരുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു. അന്നത്തെ ഫങ്ക്ഷന്റെ പിക് ആണ് ഇത്. മാത്രവുമല്ല ഇവരുടെ കുട്ടികളെ നോക്കുന്നത് ന്റെ ഒരു കൂട്ടുകാരിയുടെ അമ്മ ആണ്. " "നമുക്ക് അങ്ങോട്ടേക്ക് ചെല്ലാൻ പറ്റോ ? " ശിവ ചോദിച്ചു. "തീർച്ചയായും നമുക്ക് പോകാം. ഞാൻ ആന്റിയോട്‌ പറഞ്ഞു അവരുടെ സമ്മതം വാങ്ങിയിട്ടുണ്ട്. " സന്ധ്യ ആയപ്പോൾ 2 വണ്ടികളിലായി അവർ രാംദാസിന്റെ വീട്ടിലേക്ക് പോയി. കൊട്ടാരം പോലുള്ള വീട്.. സെക്യൂരിറ്റിക്കാരുടെ എണ്ണം എത്രയാണെന്ന് ഒരു ഊഹവും ഇല്ല. കാറിൽ നിന്നു ഇറങ്ങിയപ്പോ തന്നെ സെക്യൂരിറ്റി ചെക്കിങ് ഉണ്ടായിരുന്നു. നിരഞ്ജനയുടെ കൂട്ടുകാരിയുടെ അമ്മ അവരെ അകത്തേക്ക് കൂട്ടി. "ഇരിക്കൂ കുട്ടിയോളെ ഞാൻ ദേവു കുഞ്ഞിനോട് പറഞ്ഞിട്ട് വരാം നിങ്ങൾ വന്നു എന്നു. " "ദേവു ? " സംശയത്തോടെ മീനു അവരെ നോക്കി. "ദേവനന്ദ അതാ ഇവിടുത്തെ കുഞ്ഞിന്റെ പേര് " പറഞ്ഞിട്ടവർ അകത്തേക്ക് പോയി. എല്ലാരും ചുറ്റും കണ്ണു ഓടിച്ചു. ചുവര് മുഴുവൻ രണ്ടു സുന്ദരി കുട്ടികളുടെ മുഖം ആയിരുന്നു. "സാറിന്റെ കുട്ടികളാണോ ഇത് " ചായ കൊണ്ട് വന്ന സ്ത്രീയോട് നിരഞ്ജന ചോദിച്ചു. "അതെ.. " "എത്ര വയസുണ്ട് " "ഒന്നര വയസ്.. " "എന്താ കുട്ടികളുടെ പേര്? " ആകാംഷയോടെ ആഭ ചോദിച്ചു. "ശിവാരാധ്യ.. ശിവാരുണ്യ " ആ പേര് കേട്ട് ശിവയ്ക്ക് നെഞ്ചിലൊരു ആളലുണ്ടായി.. ഓർമ്മകൾ കുറെ പിന്നിലേക്ക് പോയി.. "ടാ ചെക്കാ.. എനിക്ക് രണ്ട് ഇരട്ട കുട്ടികൾ വേണം രണ്ടു ചുന്ദരി മണികൾ. നക്ഷത്ര കണ്ണുള്ളവർ.. നിന്നേ പോലെ തന്നെ ഇരിക്കണം... " "അതെന്താടി നിന്നെ പോലെ ഇരുന്നാൽ.. " "ഇല്ല ചെക്കാ.. നിന്റെ മുഖം തന്നെ വേണം.. എന്നിട്ട് അവർക്ക് ഇടാൻ ഞാൻ രണ്ടു പേരും കണ്ടിട്ടുണ്ട്.. " "എന്താടി പെണ്ണേ ? " "ശിവാരാധ്യാ ശിവാരുണ്യ യും.. എങ്ങനുണ്ട് കൊള്ളാമോ ? " "പൊളിച്ച് പെണ്ണേ.. " "എന്നാ എനിക്ക് ഇവിടൊരു ഉമ്മ താ " കവിളോരം വിരൽ ചേർത്ത് പറഞ്ഞവൾ പൊട്ടിച്ചിരിച്ചു. "ഡാ " ശ്യാം ശിവയെ തട്ടി. മുന്നിലേക്ക് നടന്നു വരുന്ന രൂപത്തെ കണ്ട് അവർ ഞെട്ടി.. എല്ലാരും എഴുന്നേറ്റു. "പാറു... " ശിവ വിളിച്ചു. അവർ സംശയത്തോടെ എല്ലാരേയും നോക്കി. "പാറൂ. നീ എന്താ ഇങ്ങനെ നോക്കണേ... " ശിവ വീണ്ടും ചോദിച്ചു. "എനിക്ക് നിങ്ങളെ ആരെയും മനസിലായില്ല ആം സോറി. " "പാറു എന്തിനാ കളവ് പറയണേ... ഞങ്ങളെ മനസിലാകാതിരിക്കാൻ മാത്രം അന്യരാണോ ഞങ്ങൾ നിനക്ക് ? " മീനു ചോദിച്ചു. "നിങ്ങൾ സമാധാനമായിരിക്കൂ ഞാൻ സംസാരിക്കാം.. " നിരഞ്ജന അവരോടു പറഞ്ഞിട്ട് ദേവനന്ദയുടെ നേരെ തിരിഞ്ഞു. ശേഷം ഉണ്ടായതെല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ദേവനന്ദ എല്ലാരേയും നോക്കി.. "സോറി.. ഞാൻ നിങ്ങൾ തിരക്കി വന്ന പാർവതി അല്ല. എനിക്ക് നിങ്ങളെ ആരെയും അറിയില്ല. ഇങ്ങനെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. " അവൾ തീർത്തു പറഞ്ഞു. "ഇല്ല നീ ഞങ്ങളെ വീണ്ടും പറ്റിക്കയാ... " മീനു അവൾക്കു നേരെ ചെന്നു. ശിവ തലയ്ക്കു കൈ കൊടുത്തു സെറ്റിയിൽ ഇരുന്നു. തുടരും... ✒️ശിവദേഹി 💞 പാറൂന്റെ ശിവ 19 "ഇന്ന് വരെ ഒന്ന് കണ്ടിട്ടില്ലാത്ത എനിക്ക് നിങ്ങളെ പറ്റിക്കേണ്ട കാര്യമില്ല. ഞാൻ നിങ്ങളുടെ പാർവതി അല്ല. " "വാ പോകാം " ശിവ എഴുന്നേറ്റ് എല്ലാരോടുമായി പറഞ്ഞു. ദേവനന്ദയെ ഒന്ന് നോക്കി എല്ലാരും പോകാനായി തിരിഞ്ഞു. "എസ്ക്യൂസ്‌ മി... " അവർ തിരിഞ്ഞു നിന്നു. "ഞാൻ നിങ്ങൾ തിരക്കി വന്ന പാർവതി അല്ല എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.. " എല്ലാവരും സംശയത്തോടെ മുഖത്തേക്ക് നോക്കി. ദേവനന്ദ അവരെ നോക്കി ഒന്ന് ചിരിച്ചു. "വരൂ ഇരിക്കൂ.. " നിന്നിടത്തു നിന്നു അനങ്ങാതെ എല്ലാരും നിന്നു. ദേവനന്ദ അവർ നിക്കുന്നതിനു പിന്നിലെ ചുവരിലേക്ക് ചൂണ്ടി കാണിച്ചു.. അവിടെ ഷോക്കെസിനുള്ളിൽ രണ്ടു പെൺകുട്ടികൾ ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു. രണ്ടു പേരും ഒരു പോലെ ഒരു വ്യത്യാസവും ഇല്ലാതെ.. ഞെട്ടി അവർ ദേവനന്ദയെ നോക്കി. "എന്റെ സഹോദരിയാണ്. പാർവതി. " "എന്താണ് നിങ്ങൾ പറയുന്നേ ഒന്നും മനസിലാകുന്നില്ല " ആഭ പറഞ്ഞു. "ഒരു പക്ഷെ ആ ആളെ മീനുവിനും ശിവയ്ക്കും അറിയാമായിരിക്കും. " ദേവു ചൂണ്ടിയിടത്തേക്ക് അവർ നോക്കി. "പാർവതിയുടെ അച്ഛൻ. " ശിവയും മീനും മുഖത്തോടു മുഖം നോക്കി. "എന്റെയും... പാർവതിയുടെ അച്ഛനും എന്റെ അമ്മയും ആദ്യം സ്നേഹിച്ചവരാണ്. പക്ഷെ വീട്ടുകാരുടെ എതിർപ്പിൽ അവർക്ക് ഒന്നാകാൻ സാധിച്ചില്ല. അങ്ങനെയാണ് അച്ഛൻ നാട് വിട്ടത്. അന്ന് എന്റമ്മ എന്നെ പ്രഗ്നൻറ് ആയിരുന്നു. അത് അച്ഛന് അറിയുമായിരുന്നില്ല. അമ്മ വീട്ടിൽ നിന്നു ഇറങ്ങി പോരുകയും ഒരു ഓർഫനേജിൽ എന്നെ പ്രസവിക്കുകയും ചെയ്തു. എനിക്ക് 5 വയസ് ഉള്ളപ്പോ ആണ് അച്ഛൻ പാർവതിയുടെ അമ്മയോട് ഉണ്ടായ പ്രേശ്നങ്ങളെ തുടർന്നു തിരിച്ചു പോരുന്നതും. യാദൃശ്ചികമായാണ് അച്ഛനും അമ്മയും വീണ്ടും കണ്ട് മുട്ടിയത്. തിരിച്ചു പോരണമെന്നു അച്ഛന് ഉണ്ടായിരുന്നു. പക്ഷെ പെട്ടന്നുണ്ടായ എന്റെ അമ്മയുടെ മരണം ശേഷം അച്ഛന് എന്നെയും കൊണ്ട് അങ്ങോട്ടേക്ക് വരാൻ ഭയമാരുന്നു. അങ്ങനെ ആണ് അച്ഛന് വരാൻ കഴിയാത് ആയതു. " അവൾ ഒരു ദീർഘശ്വാസം ഉതിർത്തു. "ഈ ഫോട്ടോ? അപ്പൊ പാർവതി ? " ശിവ അവളോട്‌ ചോദിച്ചു. "അന്ന് ആ ഡാൻസ് സ്കൂളിൽ നിന്നു ഇറങ്ങിയ അവൾ എങ്ങോട്ടേക്കു പോകണം എന്നു അറിയാതെ റോഡിൽ നിൽക്കുമ്പോഴാണ് കുറച്ചു ആളുകൾ അവളെ ആക്രമിക്കാൻ ശ്രെമിച്ചത്. അതും അത് പാർവതി ആണെന്ന് കരുതിയിട്ടല്ല. ഞാൻ ആണെന്ന് വിചാരിച്ചിട്ട്. എന്റെ ഭർത്താവ് രാം ദാസിനോടുള്ള ശത്രുത തീർക്കാൻ എന്നെ കൊല്ലാനുള്ള ശത്രുക്കളുടെ തീരുമാനത്തിന് മുന്നിൽ എത്തപ്പെട്ടത് പാറു ആണ്. അന്ന് അവരുടെ കൈയിൽ നിന്നു രക്ഷപ്പെട്ടു ഓടുന്നതിനിടയിലാണ് പാറുവിന്റെ കൈൽ നിന്നു ആ ബാഗ് ട്രാക്കിൽ വീഴുന്നത്. " "അപ്പൊ ആ ഡെഡ്ബോഡി ? " ശ്യം സംശയത്തോടെ ചോദിച്ചു. "അതിനെ കുറിച്ച് ആർക്കും അറിയില്ല. അത് പാറൂന്റെ ശരീരമായി നിങ്ങൾ ഏറ്റെടുത്തു പോയത് കൊണ്ട്.. അത് ആരുടെ എന്ത് പറ്റിയത് എന്നുള്ള അന്വേഷണം ഒന്നും തുടർന്നു ഉണ്ടായില്ല. പോലീസുകാർക്കും അതല്ലേ എളുപ്പം " "അപ്പൊ പിന്നെ പാറു ? " മീനു ചോദിച്ചു. അവരുടെ കൈൽ നിന്നു രക്ഷപ്പെട്ട പാറു എന്റെ ഭർത്താവിന്റെ ആൾക്കാരുടെ കൈൽ ആണ് എത്തപ്പെട്ടത്. അവരാണ് അവളെ എന്റെ മുന്നിൽ എത്തിച്ചത്.. " "ഇന്നും അവൾ ഉണ്ട് അല്ലെ ? " ശിവ ചോദിച്ചു. "ഉം.. അവളുടെ നിർബന്ധം കാരണം കൊണ്ടാണ് ആരെയും ഒന്നും അറിയിക്കാതെ ഇരുന്നത് " "എന്നിട്ടവൾ എവിടെ ? " മീനു ചോദിച്ചു. "നിങ്ങൾ ഇരിക്കൂ.. അവൾ ഇവിടെ ഞങളുടെ ഓഫീസിൽ വർക് ചെയുന്നുണ്ട്. വരാറാകുന്നെ ഉള്ളൂ.. " ************************** സന്ധ്യ ആവാറായപ്പോഴേക്കും പാർവതി വന്നു. "പാറു.. " "എന്താ ചേച്ചി ? " "നിനക്ക് കുറച്ചു ഗസ്റ്റ് ഉണ്ട് " "ഗസ്റ്റോ ആരാ എനിക്കിപ്പോ ഇവിടെ ? " "നീ നോക്കൂ..അവർ ആ മുറിയിൽ ഉണ്ട് " ദേവു ചൂണ്ടി കാണിച്ച മുറിയിലേക്ക് പാർവതി നടന്നു. ചാരിയ വാതിൽ തുറന്ന അവൾ ഉള്ളിലുള്ളവരെ കണ്ടു ഞെട്ടി. എല്ലാവരും അവളെ തന്നെ നോക്കി. ഒന്നും പറയാനാകാതെ അവരെ നോക്കാൻ കഴിയാതെ പാറു തല കുനിച്ചു. "ചത്തിട്ടില്ല.. അല്ലെ..!! " മീനു ദേഷ്യത്തോടെ അവളുടെ നേരെ നോക്കി. "മീനു.. വേണ്ട " ശ്യം അവളെ വിലക്കി. "ഇല്ല ശ്യാമേട്ടാ ഇവളോട് സംസാരിക്കണം എനിക്ക്.. " അവൾ വീണ്ടും പാറൂനു നേരെ തിരിഞ്ഞു. അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി. "നീ എന്താ വിചാരിച്ചേ.. ഈ ജന്മം മുഴുവൻ അങ്ങ് ഒളിച്ചിരിക്കാം എന്നോ... എങ്ങനെ തോന്നിയെടി ഇങ്ങനൊക്കെ..? നീ പോയ അന്ന് മുതൽ ഉരുകി തീർന്ന കുറെ ജന്മങ്ങൾ ഉണ്ട് അറിയോ നിനക്ക് ? കാണാനില്ലെന്ന് അറിഞ്ഞപ്പോൾ ഊണും ഉറക്കവും കളഞ്ഞു നാടും നഗരവും ഓടിയവർ.. ഒടുവിൽ ഏതോ ഒരുത്തിയുടെ ശരീരത്തിന് നീയെന്നു കരുതി കൊള്ളി വെച്ചപ്പോ മനസ് കൊണ്ട് മരിച്ചവർ. നീ അനുഭവിച്ചതിലും എത്രയോ ഇരട്ടി നിന്നേ സ്നേഹിച്ചവർ അനുഭവിച്ചിരിക്കുന്നു. എന്തിനായിരുന്നടി ഇതൊക്കെ ? " മീനു അവളോട്‌ പൊട്ടി തെറിച്ചു. ഉതിർന്നു വീഴുന്ന കണ്ണീർ തുള്ളിയോടെ അവൾ മീനുവിനെ നോക്കി . "മീനു ഞാൻ.. ഇങ്ങനെ ഒന്നും ആവും എന്നു കരുതിയില്ല. " അവൾ പൊട്ടികരഞ്ഞു. "പാറൂ.. ഏയ്‌ കരയരുത്.. നിന്റെ ചേച്ചിയുടെ ഫോട്ടോ കണ്ടാണ് ഞങ്ങൾ വന്നതെങ്കിലും.. നീ ആണെന്നും നീ ജീവനോടെ ഉണ്ടെന്നും ഉറച്ച വിശ്വാസത്തിലാ ഇറങ്ങിയത്. " ആഭ അവൾക്കരുകിലേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു. കണ്ണുകൾ തുടച്ചു. "മീനു.. അമ്മ.. " "ഓ.. ഓർമയുണ്ട് അല്ലെ.. മരിച്ചിട്ടില്ല.. ഇപ്പോഴുമുണ്ട്. " "മീനു.. മതി.. അവളോട് ഇനി ദേഷ്യപ്പെട്ടിട്ട് എന്ത് കാര്യം ? " ശ്യാം മീനൂനെ താക്കീത് ചെയ്തു. പാറു അവളെ തന്നെ നോക്കി ഇരുന്നു. മീനൂന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. പാറു ചെന്നവളെ കെട്ടിപിടിച്ചു.. കുറെ കരച്ചിലിന് ശേഷം പാറു അവളെ നോക്കി ചിരിച്ചു "ന്റെ മോനാ പെണ്ണേ.. ഉണ്ണിക്കുട്ടൻ " മീനു കുഞ്ഞിനെ അവൾക്ക് കാട്ടി. അവൾ കുഞ്ഞിനെ വാരി എടുത്തു ഉമ്മകൾ നൽകി. "ഇവിടെയും ഉണ്ട് ട്ടോ ഒരു ഉണ്ണി വാവ " ആഭ അവളുടെ വയറിൽ തൊട്ട് കൊണ്ട് പാറൂനോട് പറഞ്ഞു. കുഞ്ഞിനെ താഴെ നിർത്തി പാറു ആഭയ്ക്കരികിൽ ചെന്നു അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി. "സന്തോഷമായി.. എല്ലാരുടെയും ആഗ്രഹം നടന്നല്ലോ.. " പാർവതി പറഞ്ഞത് കേട്ട് ആഭ ഒന്ന് ചിരിച്ചു. പാറു പതിയെ ശിവയ്ക്കരികിലേക്ക് ചെന്നു. "ശിവാ... " അവളുടെ വിളിയും അവന്റെ അടിയും ഒരുപോലെ ആയിരുന്നു. ആ അടിയിൽ അവൾ നിലത്തേക്കിരുന്നു പോയി . ശിവയും അവൾക്കൊപ്പം നിലത്തിരുന്നു. "എന്തിനായിരുന്നു എന്നോട് ഇത്...? നിന്നേ പ്രാണൻ നൽകി സ്നേഹിച്ചതിനുള്ള പ്രതിഫലം ആയിരുന്നോ ? " അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ ഒരു നിമിഷം നിശബ്ദ ആയി. മീനു അവളെ പിടിച്ചെഴുന്നേല്പിച്ചു. ശിവയെയും ആഭയെയും അവൾ മാറി മാറി നോക്കി. "ഇതിനു വേണ്ടി ആയിരുന്നു ഞാൻ... " അവൾ ആഭയെ നോക്കി ശിവയോടു പറഞ്ഞു. ശിവ അവളെ രൂക്ഷമായി നോക്കി. ആഭ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി. "എങ്ങനെ തോന്നി പാറു നിനക്ക് ഇങ്ങനെ ചിന്തിക്കാൻ.. " പാറു അവളെ സംശയത്തോടെ നോക്കി. "പാറു ഇല്ലാതെ ശിവ ഇല്ല എന്നു എന്താ നീ തിരിച്ചറിയാതെ പോയത്.. നിനക്ക് പകരം മറ്റൊരുത്തിയ സ്വീകരിക്കാൻ മുട്ടി നിൽക്കുന്ന ഒരുത്തൻ ആയിരുന്നില്ല ശിവേട്ടൻ.. നീ മരിച്ചു എന്നു വിശ്വസിച്ചപ്പോഴും നിന്റെ ഓർമകളിൽ ജീവിച്ച് തീർക്കാൻ തീരുമാനിച്ച മനുഷ്യൻ. ഞാൻ ഈ മനുഷ്യന്റെ ഭാര്യ അല്ല. അന്നും ഇന്നും ഇനി എന്നും ശിവേട്ടന്റെ കൂടപ്പിറപ്പ് മാത്രമാണ് ഞാൻ.. എന്റെ കുഞ്ഞിന്റെ അച്ഛൻ ശിവേട്ടന്റെയും ശ്യാമേട്ടന്റെയും കൂട്ടുകാരൻ ശരത് ആണ്. ഞങളുടെ വിവാഹം കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു. ഇപ്പൊ ശരത്തേട്ടൻ ജോലിയുമായി ബന്ധപ്പെട്ടു ഒരു യാത്രയിലാണ്. " ആഭ പറഞ്ഞു നിർത്തി. നിറകണ്ണുകളോടെ പാറു ശിവയെ നോക്കി. ശിവ രൂക്ഷമായി അവളെ നോക്കിയിട്ട് പുറത്തേക്കിറങ്ങി നടന്നു. "ശിവാ.... " വിളിച്ചു കൊണ്ട് പാറു പിറകെ ഓടി. അവൻ നിന്നു. അവൾ ഓടി അവന്റെ മുൻപിൽ വന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ നോക്കി. "ചെക്കാ... ഒത്തിരി ഇഷ്ട്ടായോണ്ടാ.. മറ്റൊരുത്തിയുടെ ആകുന്നത്‌ സഹിക്കാൻ പറ്റാത്തോണ്ടാ.. ചങ്ക് പറിച്ചു എടുക്കുന്ന വേദനയിലാ അവിടുന്ന് ഇറങ്ങിയത്. " അവൾ പൊട്ടികരഞ്ഞു കൊണ്ടു അവനെ കെട്ടി പിടിച്ചു. അവൻ അവളെ നെഞ്ചോട്‌ ചേർത്തു. "അതെ ഡാ.. അപ്പൊ ആ സാരീടെ ക്യാഷ് നഷ്ട്ടയിലോ ഇനിയിപ്പോ പുതിയത് വാങ്ങണ്ടേ..? " ശ്യം പറയുന്ന കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു. ഒന്നും മനസിലാകാതെ പാറു ശിവയെ നോക്കി. അവൻ അവളെ കണ്ണിറുക്കി കാണിച്ചു. അവളെയും ചേർത്തു പിടിച്ചവൻ ദേവൂന്റെ മുന്നിൽ എത്തി. "ചേച്ചി ഇപ്പോ ഞാൻ ഇവളെ കൊണ്ടു പോവാ.. അവിടെ ചെന്നു മായമ്മയെ എല്ലാം പറഞ്ഞു ഞങ്ങൾ മനസിലാക്കിക്കും.. ചേച്ചിയും കുട്ടികളും ഭർത്താവും വരണം നാട്ടിലേക്ക്.. " "ഉറപ്പായും ശിവ.. അല്ലേലും എന്റെ കൂടപ്പിറപ്പിന്റെ കല്യാണത്തിന് വരാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ.. " ദേവു പാറുനെ ചേർത്തു പിടിച്ചു. "ഇനി കുറച്ചു നേരം അവർ ഒറ്റയ്ക്കിരുന്നോട്ടെ.. നമുക്ക് മാറി കൊടുക്കാം.. " മീനു പറഞ്ഞു. "അതെ ഒറ്റയ്ക്കിരിക്കുന്നത് കൊള്ളാം ഇന്ന് രാത്രി തിരിച്ചു പോകേണ്ടതാണെന്നു മറക്കണ്ട ട്ടോ " എല്ലാരും അപ്പുറത്തേക്ക് പോയി. "ശിവാ.. മരിച്ചു പോയി എന്നു വിചാരിച്ചിട്ടും എന്തെ ഇന്നും ഇങ്ങനെ ഒറ്റയ്ക്ക് ? " "അങ്ങനെ ഒരു മരണം കൊണ്ടും എന്നിൽ നിന്നു നിന്നേ പറിച്ചു കളയാൻ പറ്റില്ല പെണ്ണേ... " അവൾ അവനെ മുറുകെ കെട്ടി പിടിച്ചു. അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൻ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.. (അല്ല നിങ്ങൾ ന്തിനാ ഇവിടെ നിക്കണേ അവരായി അവരുടെ പാടായി. അവര് വല്ല കൊച്ച് വർത്തമാനവും പറഞ്ഞിരിക്കട്ടെന്നേ... മ്മക്ക് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകണ്ട.. ല്ലേ മുത്തു മണീസ്... അപ്പൊ വീണ്ടും കാണാ എന്ന പ്രതീക്ഷയോടെ... ) ✒️ശിവദേഹി 💞 #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ
💙ഇന്ദ്ര മയൂരം 15💙 പെട്ടെന്ന്   ഇന്ദ്രനും  മയൂവും  അവരുടെ  കണ്ണുകൾ  പിൻവലിച്ചു..... "നഷ്ട്ടപ്പെടില്ലെന്ന്  അറിയാം  ഇന്ദ്രേട്ടാ....... എന്നാലും  ഉള്ളിൽ  എവിടെയോ  ഒരു  ഭയം..... മയൂ മനസ്സിൽ  പറഞ്ഞു...... " "  ചിലപ്പോൾ നിന്നെ  ഞാൻ  അത്രമേൽ  ഇഷ്ട്ടപ്പെട്ടത്  കൊണ്ടാകാം   പ്രായത്തിന്റെ  ചാപല്യത്തിൽ   ചെയ്ത നിന്റെ    തെറ്റ്  എന്റെ മനസ്സിനെ  ചുട്ടു  പൊള്ളിച്ചത്............. എങ്കിലും  എന്റെ  ഓരോ  അണുവിലും  നീ  മാത്രം  ആണ്  മയൂ..... എന്റെ  ശ്വാസം  പോലും  നിനക്ക്  വേണ്ടി ഉള്ളതാണ്.... പക്ഷേ   എനിക്ക്  നിന്നോട്  അടുക്കാൻ  പറ്റില്ല   .... എനിക്ക്  ഒരു   ലക്ഷ്യം  ഉണ്ട്..... അത്  നിറവേറ്റി  എന്റെ  പക  പൂർത്തി ആക്കാതെ  നിന്നോട്  എനിക്ക്  ഇങ്ങനെ  പെരുമാറുന്നത്  തുടർന്നേ  പറ്റു.............. അല്ലെങ്കിൽ  ഒരുപക്ഷേ  നിന്റെ  ജീവനും  കൂടി  ഇല്ലാണ്ടാകും..... """"" ഇന്ദ്രൻ  മനസ്സിൽ   പറഞ്ഞുകൊണ്ട് വീണ്ടും  മയൂവിനെ  നോക്കി... അവളുo അവനെ  പറ്റി  ഉള്ള  ചിന്തയിൽ  തന്നെ  ആയിരുന്നു............ തനിക്ക്  നേരെ  ആരുടെയോ   കണ്ണുകൾ  നിഴലായി  ഉള്ളത്  പോലെ  തോന്നി അവൾ   ഞെട്ടി ചുറ്റും നോക്കി.... അപ്പോഴേക്കും  ഇന്ദ്രൻ  അവളിൽ  നിന്നും നോട്ടം  മാറ്റി  വീണ്ടും  കല്യാണത്തിലേക്ക്   കണ്ണോടിച്ചു. രുദ്രനും  ഭദ്രയും  പരസ്പരം  തുളസി മാലാ   ചാർത്തി കഴിഞ്ഞ്  മുഖത്തോട്  മുഖം  നോക്കി  ചിരിക്കുന്നത്  കണ്ടതും  ഇന്ദ്രന്റെ ഉള്ളം  നിറഞ്ഞു..........   *************-*-******************* മുതിർന്നവരുടെ  അനുഗ്രഹം   രുദ്രനും  ഭദ്രയും  മേടിച്ചു  കഴിഞ്ഞതും  ഇന്ദ്രനും  മയുവും  അവരെ  സ്നേഹത്തോടെ  പുണർന്നു... പിന്നീട്  എല്ലാരും   തിരിച്ചു  വീട്ടിലേക്ക്  യാത്രയായി... വലതു കാൽ വെച്ച്  ഭദ്ര  നിലവിളക്ക്  പിടിച്ചു കൊണ്ട്  വീടിന്റെ  അകത്തേക്ക്  കടന്നു  കൂടെ  രുദ്രനും ..... പിന്നെ  സദ്യയായി....പായസം ആയി...അങ്ങനെ  ശുഭം  ആയി  എല്ലാം  കഴിഞ്ഞു.... ***********-**-** അന്ന് മയു അവിടെ ആണ് കിടന്നത്... അങ്ങനെ ഉറങ്ങികൊണ്ടിരിക്കുമ്പോൾ ആണ് ഡോറിൽ തുടർച്ചയായിട്ടുള്ള  തട്ടൽ കേട്ട് എണീറ്റത്. ശേ... ഇത്  ആരാ  കോപ്പ്  എന്ന്  പറഞ്ഞ്  കണ്ണ്  തിരുമ്മി കൊണ്ട് ഡോർ  തുറന്നതും  അവിടെ  ശ്വാസം  വലിച്ചു ഏണിന്  കൈയ്യി കൊടുത്ത്  നിൽക്കുന്ന  ഏട്ടത്തിയെ  കണ്ടതും  അവൾ  ഞെട്ടി.... എന്ത്  പറ്റി... എന്തിനാ  ഇങ്ങനെ  അണയ്ക്കുന്നേ  എന്നും  പറഞ്ഞ്  മയൂ  ടേബിളിന്  മുകളിൽ  ഇരുന്ന ജഗ് എടുത്ത്  അവൾക്ക്  നേരെ  നീട്ടി... ഭദ്ര അത് മേടിച്ചു  കുടിച്  കുറച്ച്  നേരം  അങ്ങനെ  നിന്നും... എന്തിനാ  ഏട്ടത്തി  ഇങ്ങനെ മുകളിൽ  കേറി വന്നത് .. അത്  കൊണ്ടല്ലേ ഇങ്ങനെ അണയ്ക്കുന്നെ ... അല്ല  ഏട്ടൻ  എവിടെ??? അത് കേട്ടതും ഭദ്ര  മുഖം വീർപ്പിച്ചു കൊണ്ട് അവളെ നോക്കി...... നിന്റെ ഒരു ഏട്ടൻ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്... അങ്ങോട്ടു മാറ് എന്നും പറഞ്ഞ് അവളെ മാറ്റിയിട്ട് ഭദ്ര  ബെഡിൽ  മെല്ലേ ഇരുന്നു...... ശെടാ  ഇത്  നല്ല  കൂത്ത്.... മയൂ ഡോർ  ലോക്ക്  ചെയ്ത്  ഭദ്രയുടെ  അരികിലേക്ക്  വന്നു...... ഇതെന്തുവാ ഏട്ടത്തി  ഫസ്റ്റ്  നൈറ്റ്‌  ആയിട്ട്  ഇങ്ങോട്ട്  വന്നേ  പോയേ ...... പോയി ഏട്ടന്റെ കൂടെ   കിടക്ക്.......   പോ......... എന്റെ  മയൂ  നിന്റെ  ചേട്ടന്  ഭ്രാന്ത് ആണ്  പെണ്ണേ.... അയാൾ  അവിടെ  ഉമ്മർ  കളിക്കുവാ......... നിനക്ക്  അറിയോ ..... എന്റെ  ഏട്ടത്തി  ഈ  ഫസ്റ്റ്  നൈറ്റ്‌  എന്ന്  പറയുന്നത്  പിന്നെ  എന്താ  കണ്ടോണ്ട്  ഇരിക്കാൻ  ആണോ   അല്ലേ.... അവൾ  പുച്ഛിച്ചു  കൊണ്ട്  പറഞ്ഞു...... എന്റെ  കുഞ്ഞേ   നീ  എന്റെ   അവസ്ഥ  ഒന്ന്  നോക്ക്.... ഇത്  ഒന്ന്  ഇറക്കി വെച്ചിട്ട് പോരേ  അയാളുടെ  സ്നേഹ പ്രകടനം... ...   എനിക്ക്  വയ്യാ  നീ ഒന്ന് ആ  മനുഷ്യനെ  ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊണ്ട്...... അത് കേട്ടതും   മയൂവിന്റെ കിളികൾ പറന്നു പോയി..... അത് പിന്നെ   ഞാൻ എങ്ങനെയാ പറയാ.... അതും ഏട്ടനോട്‌  .. ഇതൊക്കെ  ഓരോരുത്തരുടെ പേർസണൽ കാര്യം അല്ലേ  എന്റെ ഏട്ടത്തി.... പിന്നെ  ഒരു  പേഴ്സണൽ  കാര്യം  എന്റെ  മയൂ  നിന്റെ  ചേട്ടൻ  എന്താ  എന്നെ  ചെയ്തത്  എന്ന്  അറിയോ ???? അരുത് ഏട്ടത്തി  അരുത് ??? അതൊക്കെ  ഇങ്ങനെ  വിളിച്ചു  കൂവി  പറയാതെ ... ആരെങ്കിലും  കേട്ടാൽ  ഞാൻ  പറയിപ്പിക്കുവാന്നല്ലേ പറയു.........എന്റെ  ഉള്ള  ഇമേജ് തകരില്ലേ..... അത്  കൊണ്ട്... ശു...........മെല്ലേ  പറ............. അവൾ  ഒച്ച  കുറച്ച്  കൊണ്ട്   ആകാംഷയോടെ   കാതോർത്തിരുന്നു....... അത്  പിന്നെ  ഞാൻ  റൂമിൽ   കേറി  ഡോർ  അടച്ചിട്ട്  തിരിഞ്ഞതും  നിന്റെ   രുദ്രട്ടൻ  എന്നെ  കെട്ടിപ്പിച്ചു  കവിളിൽ  ഉമ്മിച്ചു മയൂ ... അത്  മാത്രം അല്ലാ  ആ  പല്ല്   കൊണ്ട്  എന്റെ  കവിളിൽ  പൊന്നാക്കി  നോക്കിക്കേ  എന്നും  പറഞ്ഞ്  ഭദ്ര  കവിളിൽ  കാണിച്ചു.... ശരിയാണ് അണ്ണാൻ  പേരയ്ക്കാ  ചപ്പി  തിന്ന്  വെച്ചിട്ട്  പോയത് പോലെ  ഒണ്ട്.......... അവൾ  മനസ്സിൽ  പറഞ്ഞു ....  ഓഹ്  എന്റെ  ഏട്ടത്തി  ഒരു  ഉമ്മയല്ലേ  തന്നുള്ളൂ.... അതിനാണോ  ഇങ്ങനെ  കിടന്ന്   വിയർക്കുന്നത്....... ഞാൻ  വിചാരിച്ചു  something  ഹോട്ട്  ശോ  എനിക്ക്  വയ്യാ........ അത്  കേട്ടതും  ഭദ്ര  ശരിക്കും  ഭദ്രകാളി  യായി മയൂ വിന്റെ  ചെവിയിൽ  പിടിത്തം  ഇട്ടു.... അയ്യോ......വേദനിക്കുന്നു   വിട്  വിട്... പ്ലീസ്............. അവളുടെ വിളിച്ചുകൂവൽ  കെട്ട്  ഭദ്ര  പിടിത്തം  വിട്ടു....  ചെവി തടകി മുഖം  വീർപ്പിച്ചു  ഇരിക്കുന്ന മയൂവിനെ  കണ്ടതും  അവൾക്ക്  വാത്സല്യം  വന്നു... അവളുടെ  കവിളിൽ   ഭദ്ര  ഉമ്മ  വെച്ചു........... പോ.... സോറി  മോളെ........ നിനക്ക്  ഒരു  കാര്യം  അറിയോ???  പണ്ട്  നിന്റെ  ഏട്ടനോട്  ഞാൻ  ഒരു  പൂവ്  ചോദിച്ചു  ആ  മനുഷ്യൻ  എനിക്ക്  ഒരു  പൂക്കാലം  തന്നു.. . ☹️ ഓഹ്  അതാണ്  സ്നേഹം..... കണ്ടാ  കണ്ടാ  എന്റെ   രുദ്രേട്ടൻ  റൊമാന്റിക്  ഹീറോ ....... മിണ്ടി പോകരുത്...... അന്ന്  ഞാൻ  ഒരു  ഉമ്മ  തരുമോ  രുദ്രട്ടാ  എന്ന്  ചോദിച്ചു ....  കേൾക്കേണ്ട  താമസം  പിന്നെ  ഉമ്മയുടെ  ഒരു  ഉത്സവം ആയിരുന്നു  എന്റെ  മോളെ.... അവസാനം  എല്ലാം കൈവിട്ടുപോയി  ഇപ്പോൾ  ദ  നിന്റെ   മുമ്പിൽ  ഈ  അവസ്ഥയിൽ  ഇരിക്കുന്നു........ ഇനിയും  എനിക്ക്  ഒന്നിനും  വയ്യാ. ..      ഈ  സാഹചര്യത്തിൽ  ഏട്ടൻ  അതിനൊന്നും  മുതിരില്ല  എന്റെ  ഏട്ടത്തി....... എനിക്ക്  പേടിയാ... ഇന്ന്  എന്തായാലും  നിന്റെ  കൂടെ  നാളെ  തൊട്ട്  അവിടെ  ഒക്കെ...... ഉവ്വ  ഇപ്പോൾ  രുദ്രട്ടൻ  മൂട്ടിൽ  തീപിടിച്ച പോലെ  ഓടി  വരും   നോക്കിക്കോ  ... എന്ന്  പറഞ്ഞു  തീർന്നില്ല  അതിന്  മുന്നേ  ഡോറിൽ  കൊട്ട് കേട്ടു...... ഭദ്ര  എന്തോ  പോയ അണ്ണാന്റെ  കൂട്ട്  അവളെ  നോക്കി..... തുറക്കണ്ടാ   മോളെ.... ഉവ്വ  എന്നിട്ട്  വേണം കോടാലി  കൊണ്ട്  ഡോർ  വെട്ടി  പൊളിക്കാൻ ...എന്നും പറഞ്ഞ്  അവൾ ഡോർ  തുറന്നതു  ഷിറ്റ്  പിടിച്ചു  കൊണ്ട്  ഇളിക്കുന്ന രുദ്രനെ  ആണ്  കണ്ടത് .... എന്താ  എന്ത്  വേണം.... എന്റെ  ഒരു  പ്രോപ്പർട്ടി  ഇവിടെ ഇല്ലേ  അവളെ  വിളി...... ഇല്ലെങ്കിൽ????? അയ്യേ  ഇതെന്തുവാ  വെള്ള മുണ്ടും  കുറുത്തയും  ഇട്ടേക്കുന്നത് ??? എവിടെ  എങ്കിലും  പോകുന്നോ ??? എന്താ  മയൂമോളെ  ഒന്നും  അറിയാത്തത്  പോലെ  ഇന്ന്  ഞങ്ങളുടെ  ഫസ്റ്റ്  നൈറ്റ്‌  അല്ലേ ??? അല്ലേ  ഭദ്രേ ..... നാണം  അഭിനയിച്ചുകൊണ്ട്  അവൻ  അവളെ  നോക്കി  പറഞ്ഞതും  ഭദ്ര  കണ്ണ് കൊണ്ട്  പേടിപ്പിച്ചു.... ഒരു  ഏട്ടനോട്‌  ഒരു  പെങ്ങൾ  പറയാൻ  പാടില്ലാത്തത് ആണ്  എന്നാലും  പറയുവാ.... എന്താ മോളെ....... ഉളുപ്പ് ഉണ്ടോ  മനുഷ്യ  നിങ്ങൾക്ക്  ഫസ്റ്റ്  നൈറ്റ്‌. പോലും ..... നേരത്തെ  ഒന്ന്  ആഘോഷിച്ചത്  കൊണ്ടാ  ഇപ്പോൾ  ധോ  വയറും  വീർപ്പിച്ചുകൊണ്ട് ഇരിക്കുന്നത് ....ശേ....... എന്ത്  ശേ  എവിടുത്തേ  ശേ... നീ  ഒന്ന്  മാറിയേ  ഞാനും  ഭദ്രയും  ഇന്ന്  ഈ  റൂമിൽ  ഞങളുടെ  ഫസ്റ്റ്  നൈറ്റ്‌  ആഘോഷിക്കും ... അപ്പോൾ  ഞാനോ  എന്ന്   ചോദിച്ചതും  ആ  പരട്ട  കിളവൻ  എന്നെ  പിടിച്ചു  മാറ്റി  റൂമിൽ  കേറി..... ഇനി  ഞാൻ  കൂടുതൽ  പറയണ്ടല്ലോ ??? ഇറങ്ങി   പോടീ  പിത്തക്കാരി  എന്നും  പറഞ്ഞ് ഡോർപിടിച്ചു  ഒറ്റ  അടയ്ക്കൽ...... ഈശ്വര  എന്റെ  ഏട്ടത്തിയെ  ഇ  വികാരജീവിയിൽ നിന്നും  കാക്കണേ.......എന്നും  പറഞ്ഞ്  തിരിഞ്ഞതും  ടെറസിലേക്കുള്ള ഡോർ  തുറന്ന്  കിടക്കുന്നത്  കണ്ടത്...... അവിടെ  ചെന്ന് നോക്കിയപ്പോൾ  നിലത്ത്  പുതപ്പ്  ഇട്ട്  കിടക്കുന്ന  ഇന്ദ്രനെ  ആണ്  കണ്ടത്..... കുഞ്ഞ്  കുട്ടിയേ  പോലെ കിടക്കുന്ന  അവനെ  കണ്ടതും  അവൾക്ക് ചിരി വന്നു .ഇതെന്താ  ഇപ്പോൾ ??? ആ  എന്തെങ്കിലും  ആകട്ടെ  എന്നും  പറഞ്ഞ്  അവൾ അവന്റെ  അടുത്ത്  കിടന്നു . നിലാ വെളിച്ചത്തിൽ  ശോഭിക്കുന്ന  അവന്റെ  മുഖത്തിൽ  അവൾ   മെല്ലേ  മുത്തി...അവനിൽ  ഒരു പിടച്ചിൽ  ഉണ്ടായപ്പോൾ  അവൾ   പെട്ടെന്ന്  അവനിലേക്ക്  കുറുകി കിടന്നു..... മെല്ലേ  ഉറക്കത്തിലേക്ക് പോയി.... അവൾ   ഉറങ്ങി എന്ന്  ഉറപ്പ്  വരുത്തിയത്തിന്  ശേഷം  അവൻ  കണ്ണുകൾ  മെല്ലേ  തുറന്നു..... തന്നോട്  കിടക്കുന്ന മയൂവിനെ  ഒന്നും  കൂടി  തന്നിലേക്ക്  ചേർത്തുകിടത്തി....... എന്റെ  വെറുപ്പിന്റെ  മുഖം  മൂടി  അഴിച്ചു വെച്ചിട്ട്  നിന്റെ  എടുത്ത്  ഞാൻ  വരും.... നിന്റെ  ഓരോ  അണുവിലും  എന്റെ  പേര്  പതിപ്പിക്കാൻ.... അവൻ  മെല്ലേ  പറഞ്ഞുകൊണ്ട്  അവളുടെ  നെറ്റിയിൽ  ചുംബിച്ചു... നിലാ രാത്രിയിലേ തണുപ്പിൽ  അവളെ  പൊതിഞ്ഞു  കൊണ്ട്  അവൻ   കണ്ണുകൾ  അടച്ചു... ***************** ബാംഗ്ലൂർ  നഗരത്തിന്റെ  ശോഭ  കൂട്ടാൻ  പാകത്തിൽ  പണി കഴിയിപ്പിച്ച  ബംഗ്ലാവിൽ ആരെയോ  കാത്തു  നിൽക്കുകയായിരുന്നു നീലേന്ദ്രൻ . അവന്റെ  മുഖത്ത്  പേടിയും  ആകുലതയും  നിറഞ്ഞു  നിൽക്കുന്നുണ്ടായിരുന്നു..... അവന്റെ  മുമ്പിൽ  ഒരു  മധ്യവയസ്സ്ക്കൻ  നിൽക്കുന്നുണ്ടായിരുന്നു.... അയാളുടെ  മുഖം  ദേഷ്യം  കൊണ്ട്  വലിഞ്ഞു  മുറുകി... സർ  ഞാൻ...... നീലൻ  പറഞ്ഞു തീർക്കുന്നതിന്  മുമ്പ്  തന്നെ  ആയാളുടെ  കൈ അവന്റെ കവിളിൽ  പതിഞ്ഞു..... തുടരും......... എല്ലാത്തിനും  ഉത്തരം  ഉണ്ട്.... ക്ഷമയോടെ  കാത്തിരിക്കണം.... ചിലങ്ക ♥️ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
🔥 മിത്രാനന്ദനം 🔥 Written by Jannaah ❤️ Full Part Short story 🔥 ആദ്യ ഭാഗത്തിന്റെ ലിങ്ക് https://b.sharechat.com/N4tdwkU606?referrer=copiedLink #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ പിന്നെ അവരുടെ നാളുകൾ ആയിരുന്നു... വല്യച്ഛന്റെ കണ്ണുകൾ വെട്ടിച്ച് പലപ്പോഴും അവന്റെ സ്നേഹ ചുംബനങ്ങൾ അവള് ഏറ്റു വാങ്ങി... എന്നൽ അതിന് ആയുസ്സ് വളരെ കുറവ് ആയിരുന്നു...... ഒരിക്കൽ നന്ദൻ കൂട്ടുകാരന്റെ കൈയിൽ നിന്നും വാങ്ങിയ ക്യാമറ കൊണ്ട് വന്നു... അതിൽ നിറയെ വീട്ടിലുള്ളവരുടെ ഫോട്ടോ കൊണ്ട് നിറച്ചു... ഒടുവിൽ തന്റെ പ്രണയിനിയെ ആവോളം കാണുവാൻ അവൻ അത് കൈയിൽ മറച്ചു പിടിച്ചു അവളോട് കുളക്കടവിൽ വരാൻ പറഞ്ഞു.... പേടി നിറഞ്ഞ കണ്ണുകളോടെ അവള് ഇല്ലന്ന് ഒരായിരം വട്ടം അവനോട് പറഞ്ഞു.. എന്നാല് അവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു...... ആരും കാണുന്നില്ലന്ന് ഉറപ്പ് വരുത്തി മിത്ര നന്ദന്റെ പിറകെ പോയി.... അവളിലെ പെണ്ണഴകിയെ അവൻ തന്റെ ക്യാമറയിലേക്ക് ഒപ്പി എടുത്തു..... നന്ദേട്ടാ.. ഞാൻ പോട്ടെ.... ഇനിയും ഇങ്ങനെ നിന്നാൽ..... അവളിലെ കണ്ണുകളിലെ ഭയം അവൻ ഒരു നിമിഷം മറന്നു... പതിയെ അവളുടെ അടുത്തേക്ക് ചെന്നു.... തന്റെ കൈകളിൽ അവളെ ആവാഹിച്ചു കൊണ്ട് അവൻ കുളത്തിലേക്ക് ഇറങ്ങി.... മിത്ര അവന്റെ കൈകളിൽ കിടന്നു വിറക്കുന്നുണ്ടായിരുന്നു.... വേണ്ട നന്ദേട്ടാ.. നമ്മൾ ചെയ്യുന്നത് തെറ്റ് ആണ്... എന്തൊക്കെ ചെയ്താലും ഒരിക്കലും നമ്മള് ചെയ്ത തെറ്റിന്റെ ഭലം നമ്മളെ തേടി വരും.... ഞാൻ പോയക്കൊട്ടെ ...... എന്നൽ അവളെ മാത്രമേ നന്ദൻ കണ്ടിരുന്നുള്ളൂ.... അവളെ കുളത്തിൽ ഇറക്കി അവൻ അവളുമായി മുങ്ങി നിവർന്നു....... പതിയെ തന്റെ അധരങ്ങൾ കൊണ്ട് അവൻ അവളുടെ മുഖത്ത് തിളങ്ങുന്ന വെള്ള തുള്ളികൾ ഒപ്പി എടുത്തു..... അവളുടെ മാറിലെ നേരിയതിന്റെ തലപ്പ് അവൻ പതിയെ മാറ്റി..... അവളിലേക്ക് പടർന്നു കയറുവാനുള്ള വെമ്പൽ അവനിൽ പ്രതിധ്വനിച്ചു........ അവന്റെ കൈകൾ അവളുടെ ശരീരത്തിൽ അനുസരണ ഇല്ലാതെ പരതി നടന്നു..... കണ്ണുകൾ കൊണ്ട് അവളെ തന്നിലേക്ക് അവൻ ആവാഹിച്ചു.... നന്ദാ.............. തനിക്ക് പിറകിൽ നിന്നും വല്യച്ഛന്റെ ശബ്ദം കേട്ടതും അവൻ ഒരു ഞെട്ടലോടെ പിൻ തിരിഞ്ഞു..... അപ്പോഴേക്കും തന്റെ പെന്മയെ മറക്കാൻ മിത്ര പാട് പെടുക ആയിരുന്നു... അത് മനസ്സിലാക്കി എന്നോണം നന്ദൻ അവളെ തന്നിലേക്ക് ചേർത്ത് അവൻ ഇട്ടിരുന്ന ഷർട്ട് കൊണ്ട് പുതപ്പിച്ചു..... എന്നാല് ഇതൊന്നും കാണാൻ കഴിയാതെ പത്മരാജൻ അവളെ അടിമുടി വീക്ഷിച്ചു....... കയറി പോടി നശൂലം പിടിച്ച ജന്മമെ.... എന്റെ ഈശ്വരാ.... ഏത് നേരത്ത് ആണോ ആവോ ഈ അസത്തിനെ ഇങ്ങോട്ട് കെട്ടിയെടുകാൻ തോന്നിയത്.... എന്റെ കുട്ടിയെ വശീകരിച്ച് വയ്ക്കാൻ വന്നിരിക്കുന്നു.... മതി... ഇന്നത്തോടെ നിന്റെ ഇവിടത്തെ ജോലി അവസാനിപ്പിച്ച് പൊയ്ക്കോ.... മിത്ര നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് പിന്നാമ്പുറത്തേക്ക്‌ ഓടി..... പിന്നീട് അവളെ ആ നാട്ടിൽ നിന്നും ഓടിക്കാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു അവന്റെ അച്ഛനും വല്യച്ഛനും .. ഒരിക്കൽ അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നതാണ്... എന്നൽ അവന്റെ മുന്നിലിട്ട് അവളെ വല്യച്ഛൻ തല്ലി ചതചൂ... നന്ധനെയും വെറുതെ വിട്ടില്ല....അവനെ ഒരു ഇരുട്ട് മുറിയിൽ അടച്ചിട്ടു... രണ്ടാം നാൾ തുറന്നു വിട്ടതും ഓടി പോയത് മിത്രയെ കാണാൻ ആയിരുന്നു.... എന്നാല് അവളുടെ വീടിന്റെ സ്ഥനത്ത് കത്തി അമർന്ന ഒരു പിടി ചാരം ആയിരുന്നു...... നാളിതുവരെ നന്ദൻ അവളെ തിരയാത്ത സ്ഥലം ഇല്ല....ആരുടെയൊക്കെയോ നാവിൻ തുമ്പിൽ നിന്നും അറിഞ്ഞു.... നാട് വിട്ട് പോയെന്ന്... വല്യച്ഛൻ അവളെ നാട് കടത്തി എന്ന്..... അന്ന് മുതൽ വെറുപ്പ് ആണ്.... ഈ കുടുമ്പത്തോട് ..... മോനൂട്ടാ...... വല്യച്ഛൻ അവനെ വിളിച്ചതും അയാളെ നോക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി.... ഇനിയും ഇങ്ങനെ പോയാൽ പറ്റില്ല.... ഞങ്ങളുടെ കുടുംബത്തിന്റെ വേർ അറ്റ് പോകും... നീ വിവാഹം ചെയ്തേ പറ്റൂ.... ചെയ്യാം... ഇവിടെ എന്റെ മുന്നിൽ എന്റെ മിത്രയെ കൊണ്ട് നിറത്തണം.... പറ്റുവോ? അയാള് രൂക്ക്ഷമയി അവനെ നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി.... *********** നന്ദൻ കവലയിലേക്ക് ചെല്ലുമ്പൊഴേക്കും അവനെ തിരക്കി രാമദാസ് അവിടെ എത്തി....... നന്ദു... നീ ഒന്ന് വന്നെ... കഴിഞ്ഞ ആഴ്ച ഞാൻ സേലത്ത് പോയിരുന്നു..... നിന്റെ മിത്രയെ ഞാൻ അവിടെ വച്ച് കണ്ടെഡോ...... രാമു.. സത്യാണോ? എന്റെ ഈശ്വരാ.... അവന്റെ മിഴികൾ ഈറൻ അണിഞ്ഞു... പക്ഷേ രാമുവിന്റെ മുഖത്ത് നിറഞ്ഞ ഭാവം മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല..... പിറ്റേന്ന് തന്നെ രാമുവിന്റെ കൂടെ അവൻ മിത്രയെ തിരക്കി യാത്ര ആയി.. പോകും വഴി എല്ലാം മനസ്സിൽ അവളായിരുന്നു... അവളോട് ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ..... അത്രമേൽ അവന് അവള് പ്രിയമുള്ളവൾ ആയിരുന്നു... ഒരു തെരുവിന്റെ ഒരത്ത് അവരുടെ കാർ നിന്നു..... വാ നന്ദു.... ഇവിടെയാണ്.... അവർ ഒരു ഇടുങ്ങിയ വഴിയിലൂടെ മുന്നിലേക്ക് നടന്നു.... അവിടം നിറയെ അസഹ്യമായ ദുർഗന്ധം നിറഞ്ഞിരുന്നു........ ഓരോ വീടിന് മുന്നിലും വലിയ വണ്ടികൾ വന്നു നിൽക്കുന്നുണ്ട്.... ചുണ്ടിൽ ചായം പൂശി തന്റെ ആകാര വടിവ് എടുത്തരിയിക്കുന വസ്ത്രങ്ങൾ ധരിച്ച ഒരു പാട് സ്ത്രീകളെ ആ വണ്ടിയിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്.... നന്ദൻ ഒന്നും മനസ്സിലാകാതെ രാമുവിനേ നോക്കി..... എന്നൽ അവന്റെ ഉള്ളം വ്യക്തമായ മറുപടി ഇല്ലാതെ പിടയുക ആയിരുന്നു... ഒടുവിൽ ഒരു വീടിന്റെ മുന്നിൽ അവൻ ചെന്നു നിന്നു...... ഉമ്മറത്തേക്ക് കയറിയതും ഒരു മധ്യ വയസ്ക ആയ സ്ത്രീ അവിടെ എത്തി... അവർ രാമുവിനോട് എന്തൊക്കെയോ തമിഴിൽ ചോദിക്കുന്നുണ്ട്... അവൻ എന്തൊക്കെയോ പറഞ്ഞു ഒരു ചുരുൾ പണം അവരുടെ കൈയിൽ വച്ചു കൊടുത്തു.... വികൃതമായി ഒന്ന് ചിരിച്ചു കൊണ്ട് അവര് അകത്തേക്ക് പോകാൻ കണ്ണുകൾ കാണിച്ചു..... അപ്പോഴേക്കും നന്ദന്റെ ഉള്ളം പുകയുന്നുണ്ടായിരുന്നൂ.......... അവനോട് അകത്തേക്ക് പോകാൻ രാമു പറഞ്ഞു.... നന്ദൻ അകത്ത് ഒരു മുറിയിൽ കയറി... അപ്പോഴേക്കും ഒരു ജനാല കമ്പിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന ഒരു പെണ്ണ് ആയിരുന്നു.... ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി... തന്റെ മിത്രയെ.... മിത്ര...... അവൻ അലിവോടെ വിളിച്ചതും ഞെട്ടി അവള് നോക്കി..... പഴയ പാവാട ക്കാരിയുടെ ഓജസും തേജസ്സും അവളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു..... ചുണ്ടിൽ ചായം പൂശി .... നേർത്ത വസ്ത്രം ധരിച്ച തന്റെ മിത്രയെ അവൻ നിറഞ്ഞ മിഴിയാലെ നോക്കി..... അവനെ കണ്ടതും നിറഞ്ഞ മിഴികൾ അവള് തുടച്ചു.... ശേഷം ഒരു പുച്ഛത്തോടെ പുറത്തേക്ക് നോക്കി..... എന്താ നന്ദേട്ടാ..... ഈ അഭിസാരികയെ തേടി എത്താൻ മാത്രം കുടുംബ മഹിമ തീർന്നോ...... അതോ വല്യച്ഛൻ അനുവാദം തന്നോ.............. മിത്രാ...... മോളെ നീ.... വേണ്ട എന്നെ അങ്ങനെ വിളിക്കണ്ട.... ഇവിടെ ഞാൻ ചെമ്പകം ആണ്... അങ്ങനെ വിളിച്ചാൽ മതി... മിത്ര മരിച്ചു.... നിങ്ങളുടെ വല്യച്ഛനും അച്ഛനും ചേർന്നു എന്നെ കൊന്നു.... എന്റെ മുന്നിലിട്ട് എന്റെ അമ്മയെ കൊന്നു... എന്നെ ഈ നരകത്തിലേക്ക്‌ തള്ളി ഇടാൻ ചട്ടം കെട്ടി... ഈ പത്ത് വർഷം ഞാൻ അനുഭവിച്ചത് എന്താണെന്ന് അറിയോ.? ഓരോരുത്തരും ക്രൂരമായി എന്നിൽ പടർന്നു കയറി എന്നെ ഇഞ്ചിഞ്ചായി വേദനിപ്പിക്കുന്ന ഓരോ നിമിഷവും അറിയാതെ പ്രാർത്ഥിച്ചു പോയിട്ടുണ്ട് മരിക്കാൻ.... മാനം വിറ്റ് കാശാക്കിയവൾ എന്ന പേര് എന്നും ഞാൻ വെറുക്കുന്നത് ആണ്.... ആ ഞാൻ ഇപ്പൊ.... അവള് പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയാതെ താഴേക്ക് ഇഴുതി വീണു..... മോളെ.... അവൻ അവളെ താങ്ങി നിർത്തി.... വേണ്ട... എന്നെ തോഡണ്ട.... ചീത്ത ആണ് ഞാൻ..... എന്നെ ഒന്ന് കൊന്നു തരാവോ..... നന്ദന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി... അവളെ കൈകളിൽ കോരി എടുത്തു.... തന്റെ കാറിലേക്ക് കയറ്റി അവൻ ..... മനസ്സ് മുഴുവൻ വാശി ആയിരുന്നു... അച്ഛനോടും വല്യച്ഛനോടും ഉള്ള ദേഷ്യം.... കാർ അവന്റെ കുടുംബ ക്ഷേത്രത്തിന്റെ മുന്നിൽ നിന്നു... അവള് ഒരു കുഞ്ഞ് ഉറങ്ങുന്നത് പോലെ അവന്റെ മാറിൽ ചേർന്ന് കിടന്നു.... അവളെ തന്റെ ഇഷ്ട ദേവന്റെ മുന്നിൽ നിർത്തി സീമന്ത രേഖയിൽ ചുവപ്പും കഴുത്തിൽ തന്റെ കഴുത്തിൽ കിടന്ന മാലയും ചാർത്തി... ഇന്ന് ഈ നിമിഷം മുതൽ നീ ഈ എന്റെ പാതി ആണ്... വാ.... അവളുടെ കൈയിൽ പിടിച്ച് അവൻ തന്റെ വീടിന്റെ മുന്നിൽ വന്നു നിന്നു..... വല്യച്ഛ........ പുറത്തേക്ക് ഇറങ്ങി വാ..... പത്മരജൻ പുറത്തേക്ക് ഇറങ്ങി വന്നു.... തന്റെ മുന്നിൽ അരങ്ങേറുന്ന രംഗങ്ങൾ കണ്ടു അയാളുടെ കണ്ണുകൾ ചുവന്നു.... എടി..... അസത്തെ... നിന്നെ നാട് കടത്തി വിട്ടത് അല്ലേ... എന്നിട്ടും എന്റെ കുഞ്ഞിന്റെ പിറകെ ..... വല്യച്ച... മതി.... ഇവൾ ഇപ്പൊ എന്റെ പെണ്ണ് ആണ്.... ഞാൻ കെട്ടിയ എന്റെ പെണ്ണ്... നിങ്ങളൊക്കെ കൊല്ലാക്കൊല ചെയ്തില്ലേ ഇവലോട്... അതെന്തിനാ..... എന്റെ ഒപ്പം ജീവിക്കാതെ ഇരിക്കാൻ... അല്ലേ..... പക്ഷേ തോറ്റ് പോയി... നിങ്ങള് ഓരോരുത്തരും... എന്റെ യും ഇവളുടെയും സ്നേഹത്തിന് മുന്നിൽ... ഇനി ഞങൾ ഇവിടെ കഴിയും... അവൻ അവളുടെ കൈകളിൽ പിടിച്ച് അകത്തേക്ക് കയറി..... പെട്ടെന്ന് അവളുടെ ശരീരത്തിൽ എന്തോ ഒന്ന് നനവ് പടർത്തി.... പെട്ടെന്ന് തന്നെ അവളെ അഗ്നി വിഴുങ്ങാൻ തുടങ്ങി..... ഒരു നിമിഷം എന്താണ് നടന്നത് എന്ന് നന്ദന് മനസ്സിലായില്ല..... അപൊഴേക്കും വല്യച്ഛൻ പറഞ്ഞു തുടങ്ങി..... വേണ്ട... വേണ്ട എന്നു വയ്ക്കുമ്പോൾ... എന്റെ കുടുംബത്തിന് മേൽ ഇനി നിന്റെ നിഴൽ പോലും വീഴാൻ ഞാൻ സമ്മതിക്കില്ല....... അപ്പോഴേക്കും ഒരു തീഗോളം പോലെ അവള് നിലത്തേക്ക് വീണു പിടയാൻ തുടങ്ങി.... എന്റെ മോന്റെ അടുത്ത് പോലും ഇനി നിന്നെ ഞാൻ കണ്ടു പോകരുത്..... അയാള് പറഞ്ഞു തീരും മുൻപ് നന്ദൻ അവളെ തന്റെ മാറോട് അണച്ചു ...... നിമിഷങ്ങൾ കൊണ്ട് അവനും ഒരു തീഗോളം ആയി മാറി.... പത്മരാജന്റെ യം മഹാദേവന്റെ യും മുഖം വിളറി വെളുത്തു....... നന്ദന്റെ അമ്മ ഒന്നും കാണാൻ കഴിയാത്ത വിധം തളർന്നു വീണു..... എല്ലാവരും വന്നു അവനിലെ തീ കെടുത്തുമ്പൊഴേക്കും അവന്റെ മാറോട് ചേർത്തു ഒരു പെൺ രൂപവും ഉണ്ടായിരുന്നു.... അവനിലെ ഞരക്കങ്ങൾ പതിയെ തീരുന്നു... ഒരു ദീഘനിശ്വാസം വലിച്ചു കൊണ്ട് അവൻ ബന്ധങ്ങളും ബന്ദനങളും ഇല്ലാത്ത ലോകത്തേക്ക് പോയി..... അവന് പിന്നാലെ അവന്റെ പെണ്ണും..... അവസാനിച്ചു....... NB: ഇങ്ങനെയും ചില പ്രണയങ്ങൾ ഉണ്ട്.. ജീവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും ദുരഭിമാനത്തിന്റെ പേരിൽ മരണം അടയുന്ന ജീവനുകൾ.... എത്രത്തോളം നന്നായി എന്നറിയില്ല.... ഇതിന്റെ പോരായ്മകളും അറിയിക്കുമെന്ന് വിശ്വസിക്കുന്നു....
мαиʓιℓ ʏɛ ∂нσƨнтιιι..❤🖤 Part 6 Fanns ഇതേസമയം മുനീർ ന്റെ ശബ്ദം കേട്ട് അഫ്രി യും മഹ്ഫൂസ് ഉം ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി അവർ നടന്നു കൊണ്ട് ഇവരെ അടുത്ത് വന്നു സർ എന്താ ഇവിടെ (നൂറ) മഹ്ഫൂസ് മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അപ്പുറത്തെ റൂമിൽ നിന്നു ആരോ ഇറങ്ങി വന്നു. Thanzeel താൻ ഈ റൂമിൽ ആണോ (മഹ്ഫൂസ്) ആഹ് അല്ല സർ എന്താ ഇവിടെ (thanzeel) എന്ത് ചെയ്യാനാ വീട്ടിൽ ഒറ്റക്ക് ആണ് .അവിടെ ഭയങ്കര ബോറടി പിന്നെ ഇങ്ങോട് ഷിഫ്റ്റ് ആയി.മഹ്ഫൂസ് എല്ലാരോടും ആയി പറഞ്ഞു. സർ ന് ഒരു അനിയൻ ഇല്ലേ അനിയനും നാട്ടിൽ തന്നെ ആണോ (thanzeel) അല്ല നിനക്കു എങ്ങനെ അറിഞ്ഞു എനിക് brother ഉള്ള കാര്യം മഹ്ഫൂസ് ഞെട്ടി കൊണ്ട് ചോദിച്ചു. അല്ല അത് ഓഫീസ് ന് പറഞ്ഞു കേട്ടു.(thanzeel) ആഹ് അനിയൻ നും പറഞ്ഞു തപ്പി തടഞ്ഞ് അവനും നാട്ടിൽ ആണ് ന് മഹ്ഫൂസ് പറഞ്ഞൊപ്പിച്ചു. ഇത് ആരാ അന്തം വിട്ട് നിൽക്കുന്ന മുനീർ നെ ചൂണ്ടി കൊണ്ട് മഹ്ഫൂസ് ചോദിച്ചു. മുനീർ (അഫ്രി) ഹലോ ഞാൻ മുനീർ മഹ്ഫൂസ് ന് shake ഹാൻഡ് കൊടുത്തു മുനീർ പറഞ്ഞു. എന്ത് ചെയ്യുന്നു (മഹ്ഫൂസ്) അവൻ നിങ്ങളോട് സംസാരിക്കുന്നു. നദ ഇടക്ക് കയറി പറഞ്ഞു. ഹിഹി കോമഡി ആണോ എന്നാൽ നല്ല ചളി ആയിട്ട് ഉണ്ട് (മഹ്ഫൂസ്) അത് കേട്ട് എല്ലാരും ചിരിച്ചു. എന്നിട്ട് മഹ്ഫൂസ് ഉം thanzeel ഉം അവരവരുടെ റൂമിൽ പോയി. ഓഹ് ഞാൻ ചളി പറഞ്ഞ ആരും ചിരികൂല അവൻ പറഞ്ഞപ്പോ നോക്കിയേ.നും പറഞ്ഞ് നദ മുഖം വീർപ്പിച്ചു കൊണ്ട് പോയി. അങ്ങനെ എല്ലാരും അവരവരുടെ റൂമിൽ പോയി. അല്ല എന്താ ഇന്ന് ഇത്ര സന്തോഷം റൂം ന്റെ door തുറന്ന് തുള്ളി ചാടി കൊണ്ട് വരുന്ന നദ നോട് ഷിറി യും പാത്തു ഉം ചോദിക്കുന്നു. ഇവളെ മഹ്ഫൂസ് നെ ഇത്ര ദിവസം ഓഫീസിൽ ന് കാണുന്നുണ്ടായിരുന്നു അല്ലെ ഇപ്പൊ ദ ഇവിടെ ഇവളെ മുമ്പിൽ എത്തി. എന്ത് (പാത്തു\ഷിറി) എന്നിട്ട് അവർ ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഇനി ഞാനൊരു പോളി പൊളിക്കും(നദ) ആഹ് അവൻ നിന്നെ പോളിക്കാതിരുന്ന മതി. ഓഫീസിൽ നിന്ന് തന്നെ ഫുൾ വഴക്ക് ആണ് ഇനി ഇവിടെ നിന്നും വാങ്ങിക്കാം. നദ എനിക് നിന്നോട് ഒരു സീരിയസ് കാര്യം ചോദിക്കാൻ ഉണ്ട് എന്ന് പറഞ്ഞു അഫ്രി നദ നെ അവിടെ ഉള്ള സോഫ യിൽ പിടിച്ചു ഇരുത്തി. എന്താ (നദ) Are u serious (അഫ്രി) എന്ന പിന്നെ ഹോസ്പിറ്റൽ പോയിട്ട് വരാം (നദ) അതല്ല പോത്തെ ഞാൻ കാര്യമായിട്ട് ഒരു കാര്യം പറയുമ്പോ അവളെ ഒരു ചളി .ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ നി അവന്റെ കാര്യത്തിൽ സീരിയസ് ആണോ(അഫ്രി) എന്തേ അങ്ങനെ തോന്നിയില്ല (നദ) അല്ല നിനക്കു അവനെ ഇഷ്ടം എന്ന് അവനോട് പോയിട്ട് ഞങ്ങളോട് പോലും പറഞ്ഞിട്ടില്ല .നിന്റെ ഓരോ കോപ്രായങ്ങൾ കണ്ടാണ് ഞങ്ങൾ കളിയാക്കുന്നത് .നി അവന്റെ കാര്യത്തിൽ ടൈം പാസ്സ് ആണോ ന്നാണ് ചോദിച്ചത്.(അഫ്രി) ആഹ് അതേ ഞങ്ങക്കും അത് തന്നെയാ അറിയണ്ടേ ഞങ്ങൾ കളിയാക്കുന്നതിന്റെ പേരിലാണോ അല്ലാതെ നിനക്കു ശെരിക്കും അവനെ ഇഷ്ടം ആണോ.ബാക്കി എല്ലാരും ചോദിച്ചു ഇല്ല അവനെ ശെരിക്കും ഇഷ്ടം തന്നെ ആണ് .ആദ്യം അയ്യിട്ട് ആണ് എന്റെ മനസ്സിൽ ഒരാളോട് ഇഷ്ടം തോന്നിയത്. ആദ്യം ഞാൻ വിചാരിച്ചു വെറും തോന്നൽ ആണ് ന് പക്ഷെ അല്ല അവനെ കാണും തോറും അവനോട് ഉള്ള ഇഷ്ടം കൂടിട്ടെ ഉള്ളു.(നദ) അപ്പൊ ഇനി വെച്ച് താമസിപ്പിക്കാൻ പറ്റില്ല ഒരു നല്ല അവസരം വരുമ്പോ എന്തായാലും പ്രൊപോസ് ചെയ്യണം.എത്ര നാൾ നി അവന്റെ വഴക് കേട്ട് നിൽക്കും .അത്കൊണ്ട് എന്തായാലും പ്രൊപോസ് ചെയ്യണം. പ്രോപൊസോ ഞാൻ ഓ നദ ഞെട്ടി കൊണ്ട് ചോദിച്ചു. അല്ല പിന്നെ ഞങ്ങളോ ഇനി നി നല്ലൊരു അവസരത്തിന് വേണ്ടി കാത്തിരിക്കണം. നി എന്തായാലും പ്രൊപോസ് ചെയ്യണം. °°°°°°°°°°°°°°°° അതേ അതേ ലിവിങ് റൂമിൽ സോഫ ഇരുന്നു സംസാരിക്കുന്ന നൂറ നേയും പാത്തു നേയും നദ വിളിച്ചു. അഫ്രി യും ഷിറി യും അടുക്കള യിൽ പണിയിൽ ആണ് അത് പിന്നെ ഷിറി ഇന്ന് സ്‌പെഷ്യൽ ഫുഡ് ഒക്കെ ഉണ്ടാക്കി അല്ലെ (നദ) അയിന് എന്താ ഇപ്പൊ ഓൾ ഷെഫ് അല്ലെ പോരാത്തതിന് എപ്പോഴും ഉണ്ടാകുന്നതല്ല അവർ മറുപടി ആയി പറഞ്ഞു. അതല്ല മഹ്ഫൂസ് അപ്പുറത്തെ റൂമിൽ ഒറ്റക്ക് അല്ലെ (നദ) ആയിന് നദ ന്റെ പറച്ചിൽ കേട്ടപ്പോ തന്നെ അവര്ക് കാര്യം മനസിലായി.പക്ഷെ ഒന്നും അറിയാതെ പോലെ പറഞ്ഞു. എന്റെ dialouge തന്നെ എനിക് തിരിച് അടിക്കുന്നു അല്ലെ.അത് പിന്നെ ഞാൻ മഹ്ഫൂസ് ന് അവിടെ കൊണ്ട് പോയി ഫുഡ് കൊടുത്താൽ എന്താ (നദ). അപ്പോഴേക്കും ഷിറി യും അഫ്രി kitchen ൽ നിന്ന് ലിവിങ് റൂം ൽ എത്തിയിരുന്നു. അത് വേണ്ട നി അവിടെ കൊണ്ടോയി ഫുഡ് കൊടുക്കുന്ന കാര്യം നടക്കില്ല മോളെ (അഫ്രി) എന്താ നി അല്ലെ പറഞ്ഞേ അവനെ പ്രൊപോസ് ആകാൻ ഇത് ഒനോട് അടുക്കാൻ ഉള്ള ഒരു ചാൻസ് അല്ലെ.(നദ) നിന്നോട് ഞാൻ അങ്ങോട്ട് പോവേണ്ട ന്നലെ പറഞ്ഞേ ഓനെ ഞമ്മക് ഇങ്ങോട്ട് വിളിക്കാം (അഫ്രി) ഹേ സത്യം ഓൻ വേരൊ (നദ) ആഹ് ഞാൻ രാവിലെ പറഞ്ഞിരുന്നു അപ്പൊ അവൻ dinner ന് വരാ ന് പറഞ്ഞു.മഹ്ഫൂഴ്മാത്രം അല്ല തൻസിൽ ഉം ഉണ്ടാവും (അഫ്രി) ഹേ തൻസിൽ ഉം ഉണ്ടാവുമോ (ഷിറി) അയിന് നിനക്കു എന്താ എല്ലാരും ഷിറി നോട് ചോദിച്ചു. അല്ല ഒന്നു പരിജയപെടലോ ഷിറി പരുങ്ങി കൊണ്ട് പറഞ്ഞു. Mm mm എല്ലാരും ഒന്ന് അമർത്തി മൂളി. ഇപ്പൊ തന്നെ വൈകുന്നേരം ആയി ഇനി എപ്പോ ഫുഡ് അവനാ നും പറഞ്ഞ് ഷിറി കിച്ചനിൽ പോയി കൂടെ ബാക്കി ഉള്ളോരും. ഷിറി ഞാൻ എന്തെകിലും ചെയ്യണോ ഷിറി (നദ) ഹ്ഹഎം ഒറൊരാൾക് വന്ന മാറ്റം മേ .എങ്ങനെയും ഒരാൾ മറു ഓ എല്ലാരും നദ നെ ഇട്ട് വാരി. ഷിറി ഞാൻ ഈ ഉള്ളി ഒക്കെ അരിയാം നും പറഞ്ഞ് ഉള്ളി അരിയാൻ തുടങ്ങി കുറച് കഴിഞ്ഞപ്പോഴേക്കും അവളെ കണ്ണിൽ നിന്ന് ഒക്കെ വെള്ളം വന്ന് ഇരുന്നു കരയാൻ തുടങ്ങി. മതി നദ നി ദയവ് ചെയ്ത് ഒന്നും ചെയ്യണ്ടഇത് കണ്ട് ഷിറി പറഞ്ഞു. അല്ല ഷിറി first ടൈം ആയത് കൊണ്ടാ ശെരിയാകും (നദ) ഇനി നി കരഞ്ഞ് ഇവിടെ സീൻ ആകണ്ട .നി പോയി ആ ചിക്കൻ കഴുക് .(ഷിറി) ആഹ് അയിന് എന്താ ഞാൻ കഴുകലോ(നദ) ഓഹ് ഈ ചിക്കൻ ൽ എത്ര വെസ്റ്റ് ആ നും പറഞ്ഞ് നദ സോപ്പ് ഇട്ട് ചിക്കൻ കഴുകാൻ തുടങ്ങി ഇത് കണ്ട നൂറ തലക്ക് കയ്യ് കൊടുത്തു നിന്ന് പോയി. നി ഇവിടെ നികണ്ട നി വന്നേ നമ്മുക് ക്ലീൻ ചെയ്യാൻ പോവാം .അവർ വരുമ്പോ കുറച്ച് വൃത്തിയിൽ ഇരിക്കട്ടെ നും പറഞ്ഞ് നൂറ നദ നേയും കൂട്ടി പോയി. അങ്ങനെ രാത്രി ആയി എല്ലാരും കുളിച്ച് ഫ്രഷ് ആയി നിസകരിച്ചു.ഫുഡ് എല്ലാം ടേബിൾ ൽ എടുത്ത് വെച്ചു. ഷിറി ഫുഡ് ഉണ്ടാക്കിയ ക്ഷീണത്തിൽ rest എടുക്കുകയായിരിക്കും അല്ല ഈ നദ ഇവിടെ ന് പറഞ്ഞ് തിരിഞ്ഞപ്പോ ദേ നദ ഫുൾ ഡ്രെസ്സിങ്ങിൽ. അല്ല ഏത് നേരത്ത് ആണോ അവനെ ഫുഡ് കഴിക്കാൻ വിളിച്ചത് എന്തൊക്കെ കോപ്രായം കാണണം നും പറഞ്ഞ് നൂറ തലക് കൈ വെച്ചു. തിരിയുമ്പോ ഉണ്ട് അപ്പുറത്തെ റൂമിൽ നിന്ന് ഷിറി വരുന്നു. നി എവിടേക്കാണ് ഈ സമയത്ത്‌ (അഫ്രി) ഒന്നൂല്യ വെറുതെ അവരൊക്കെ വരുന്നത് അല്ലെ അത്കൊണ്ട് (ഷിറി) നീയും ഓളെ കണ്ടിട്ട് പടിച്ചോ (പാത്തു) അല്ല ഞാൻ അവൾക് ഒരു കൂട്ടിന് .ഒറ്റക്ക് ആവുമ്പോ അവൻ ഒന്നും വിചാരികത്തിരിക്കാൻ (ഷിറി) Mm ഞങ്ങക് ഒന്നും മനസിലാവുന്നില്ല ന് വിചാരികണ്ട . നും പറഞ്ഞ് എല്ലാരും ഓളെ കളിയാക്കി. പെട്ടന്ന് കാളിങ് bell ന്റെ സൗണ്ട് കേട്ടപ്പോ eyy മഹ്ഫൂസ് വന്നേ നും പറഞ്ഞു നദ തുള്ളി ചാടി കൊണ്ട് പോയി door തുറന്നു. ഇവനോ ഇവനെ ആരാ ഇപ്പൊ വിളിച്ച (നദ ആത്മ ______________________________________________ തുടരും.......... #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #new writers ന് സ്വാന്തനം ആയി പ്രണയകഥകൾ 😍
എവിടെ നോക്കിയാലും കാണാം പെണ്ണ് തേച്ചിട്ടു പോയ കഥകൾ. പാവം പെൺപിള്ളേർ പലതും ഉള്ളിലൊതുക്കി വീട്ടുകാരുടെ ഭീഷണികൾ ഭയന്ന് ആഗ്രഹങ്ങളും സ്വപ്നങ്ങളും വേണ്ടാന്ന് വച്ച് സ്നേഹിച്ച ആളുടെ മനോവിഷമങ്ങൾ ഓർത്ത് നീറി നീറി മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ അവൾ തേപ്പുകാരിയായി.. "നിന്റെ സംസാരവും പെരുമാറ്റവുമാണെനിക്കിഷ്ടമെന്ന് "പറഞ്ഞ് സ്നേഹിച്ചിട്ട്, ഒടുവിൽ നിബന്ധനകളുടേയും വിലക്കുകളുടേയും ലോകത്തിലേക്ക് അവളെ തള്ളിയിട്ട് അതിൽ നിന്നുമവൾ മോചനമാവശ്യപ്പെട്ടാൽ അവൾ തേപ്പുകാരിയായി... ജാതിയും കുടുംബവുമെതിർക്കുമെന്ന് ഒരായിരം തവണ അവൾ പറഞ്ഞിട്ടും ആ സ്നേഹം പിടിച്ചു വാങ്ങി ,ഒടുവിലവൾ ജാതി മതത്തിന്റെ വിലക്കുകളിൽ അകപ്പെടുമ്പോൾ അവൾ തേപ്പുകാരിയായി. കൂട്ടുകാരിയായും പ്രണയിനിയായും കൂടെ നിന്ന് സ്നേഹിച്ചിട്ടും ഒടുവിലവൾ അകലുമ്പോൾ പറയും "അപ്പോഴേ എല്ലാരും എന്നോട് പറഞ്ഞതാ ഇവൾ വേണ്ടാന്നു ". ജീവിതത്തെക്കുറിച്ച് നൂറു സ്വപ്നങ്ങൾ നെയ്തുകൂട്ടി ഒരു വരുമാനമാർഗമില്ലാതെ ജോലി അന്വേഷിക്കാതെ വരുമ്പോൾ വേറൊരുത്തൻ അവളെ വിവാഹം ചെയ്താൽ പറയും. "അവന്റെ പണം കണ്ടപ്പോൾ അവൾടെ കണ്ണു മഞ്ഞളിച്ചെന്ന് " . ആത്മാർത്ഥമായ് സ്നേഹിച്ചിരുന്നേൽ അവളെ സംരക്ഷിക്കാനുള്ള കെൽപ്പുണ്ടായിരുന്നേൽ കൂടെയുണ്ടാകുമായിരുന്നില്ലേ പ്രണയം.... പ്രണയം അന്ധമാണ്, ജീവിതത്തെ മുൻകൂട്ടി കണ്ട് അതിനു വേണ്ടി ആത്മാർത്ഥമായ് ശ്രമിച്ചാൽ എല്ലാ പ്രണയവും പൂവിടും ... ജാതിമതങ്ങൾ വിലക്കു കൽപ്പിക്കുമെന്നുറപ്പുണ്ടേൽ പ്രണയത്തെ മന:പ്പൂർവം അവഗണിക്കാമായിരുന്നില്ലേ?? ആഗ്രഹിച്ച പ്രണയം സ്വന്തമാക്കിയാൽ അതു ജീവിതത്തിലേക്കടുപ്പിക്കുവാൻ മടി കാണിച്ചു തുടങ്ങുന്നിടത്തു നിന്ന് പ്രണയത്തിൽ അകൽച്ച വരുന്നു.. സംശയവും വിലക്കുകളും പ്രണയത്തെ കാർന്നുതിന്നുന്നു. പെണ്ണിനെ വെറുമൊരുപെണ്ണായ് കാണാതെ ആഗ്രഹങ്ങളും അഭിപ്രായവുമുള്ള ഒരു വ്യക്തിയായ് കണ്ടു ചേർത്തു നിർത്തു, അവൾ കൂടെയുണ്ടാകും എന്നും എപ്പോഴും.... ജീവിതത്തിൽ നിന്നും അകന്നു പോകുമ്പോൾ ഓർത്തുനോക്കൂ പല തവണ വിഷമിപ്പിച്ചിട്ടും പരാതി പറയാതെ അവൾ കൂടെ നിന്ന നിമിഷങ്ങളെ, സ്വന്തം തെറ്റുകൾ മനസിലാക്കാനുള്ള അവസരങ്ങൾ ആവാം അതൊക്കെ. തേപ്പുകാരിയെന്ന വിളികൾ ഏറ്റുവാങ്ങാൻ പെണ്ണിന്റെ ജീവിതം പിന്നേയും ബാക്കി.. ( സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രണയം വിട്ടെറിയുന്നവർക്ക് ഈ എഴുത്ത് ഡെഡിക്കേറ്റ് ചെയ്യുന്നതല്ല ) #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
💕 മൈലാഞ്ചി 💕 നൈറ്റ്‌ ഡ്യൂട്ടിക് ജോയിൻ ചെയ്തു ഒരു ചായ കുടിച്ചുകൊണ്ട് ഇരിക്കുമ്പോളാണ് ജീപ്പ് എടുക്കാൻ എസ് ഐ പറഞ്ഞത്.. പ്രതിയെ അറെസ്റ്റ്‌ ചെയ്യാൻ പോയ പൊലീസുകാരെ നോക്കി ജീപ്പിൽ ചാരി നിന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..പോയവർ തിരിച്ചു വരുന്നത് കണ്ടു സിഗരറ്റ് വലിച്ചെറിഞ്ഞു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. കൈ വിലങ്ങുകളുമായി പോലീസ് ജീപ്പിലേക്ക് കയറിയ സ്ത്രീയുടെ ചാര നിറമുള്ള കണ്ണുകൾ ജമാലിനെ സ്കൂൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടു പോയി... ആമിന.. പത്താം ക്ലാസ്സിലെ ആദ്യ ദിവസം... ആദ്യ പിരീഡിന്റെ ബെല്ലടിച്ച ശേഷം ആണ് ജമാൽ ഓടിക്കിതച്ചെത്തിയത്.. നാരായണൻ സാറിന്റെ ക്ലാസ്സാണ്.. ലേറ്റ് ആയതിനുള്ള സാറിന്റെ വഴക്കൊക്കെ മിണ്ടാതെ നിന്നു കേട്ടിട്ട് ലാസ്റ്റ് ബെഞ്ചിലെക് നടക്കുമ്പോളാണ് പെൺകുട്ടികളുടെ ബെഞ്ചിൽ ഒരു പുതിയ മുഖം ശ്രദ്ധയിൽ പെട്ടത്.. സ്ലിപ്പറിട്ട കാലുകൾ അടിച്ചു തെറിപ്പിച്ച ചെളി മുണ്ടിന്റെ മൂട്ടിൽ കുട്ടികൾ കാണാതെ മറച്ചു പിടിച്ചു പിന്നിലേക്ക് നടന്നപ്പോൾ പെൺകുട്ടികൾ അടക്കി പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു.. എങ്കിലും തന്നെ ശ്രദ്ധിക്കാതെ മാഷിനെ മാത്രം ശ്രദ്ധിച്ചിരിക്കുന്ന ആ പുതിയ പെൺകുട്ടിയെ തിരിഞ്ഞു നോക്കി നടന്ന ജമാലിന്റെ കാലിന്റെ ചെറു വിരൽ ബെഞ്ചിൽ ഒരു ഉമ്മ വെച്ചു.. ഉമ്മാ എന്ന് വിളിച്ചു അലറി കരഞ്ഞ ജമാലിനെ നാരായണൻ സാർ ചെവിക്കു പിടിച്ചു കാസ്സിനു പുറത്തേക്കു വിട്ടു... അതോടെ ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു.. ചെറു ചമ്മലോടെ ക്ലാസ് വിട്ടു പുറത്തേക്കു പോകുമ്പോളും ആ കുട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ ജമാലിനായില്ല.. അവളുടെ ചാര കണ്ണുകളിൽ കുടുങ്ങി ജമാലിന്റെ ഹൃദയം ചൂണ്ടയിൽ കുരുങ്ങിയ മീൻ പോലെ കിടന്നു പിടച്ചു.. അതെ.. അതൊരു ചൂണ്ടയാണ്‌.. ചാര മിഴികൾ നീട്ടി അവളെറിഞ്ഞ ചൂണ്ട.. അന്ന് ക്ലാസിനു പുറത്തു തൂണിൽ ചാരി നിന്നു അവൻ അവളുടെ സൗന്ദര്യം മതിയാവോളം ആസ്വദിച്ചു.. മൈലാഞ്ചി കൈകളിൽ കൈ ചേർത്തു നടക്കാൻ ഒരുപാട് ആഗ്രഹം തോന്നി.. ഒൻപതാം ക്ലാസ്സിൽ നിന്നു രണ്ടു വർഷത്തിന് ശേഷം ജയിച്ചു വന്നത് ഇവളെ കണ്ടു മുട്ടാൻ വേണ്ടി മാത്രമാണെന്ന് അവന്റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.. ഇന്റർവെൽ ആയതും അവളോട് സംസാരിക്കാനായി ഓടി ക്ലാസിലേക്ക് കേറിയ അവനെ വീണ്ടും സ്ലിപ്പർ ചതിച്ചു, മടങ്ങിയ സ്ലിപ്പറിൽ തട്ടി അവൻ നേരെ ലാൻഡ് ചെയ്തത് അവളുടെ കാൽ ചുവട്ടിലായിരുന്നു.. എങ്കിലും ആ നഖങ്ങളിലെ മൈലാഞ്ചി ചുവപ്പ്, കാലിലെ വെള്ളി കൊലുസ് എല്ലാം അവന്റെ മനസിൽ വീണ്ടും കൊലുസിന്റെ കൊഞ്ചലുകൾ ഉണർത്തി.. പെൺകുട്ടികളുടെ കൂട്ട ചിരിയുടെ കൂട്ടത്തിൽ അവളും മുഖം പൊത്തി ചിരിച്ചു.. മറ്റുള്ളവരെ മുഖം ചുവപ്പിച്ചു നിശ്ശബ്ദരാക്കി അവൻ അവളോട് ചിരിച്ചു.. ആ ചിരി അവളിലും ഒരു ചെറിയ ചിരി പകർന്നു... ക്ലാസ്സിലെ തല മൂത്ത പയ്യനും ദേഷ്യക്കാരനുമായ ജമാൽ പിന്നീട് അവളുടെ പുഞ്ചിരിക്കു വേണ്ടി മാത്രം വാചാലനായി.. തമാശകൾ പറഞ്ഞു... കോമാളിത്തരം കാണിച്ചു.. ആദ്യ പിരീഡിന്റെ അവസാനം മാത്രം സ്ഥിരമായി ക്ലാസ്സിൽ വന്നിരുന്ന അവൻ പിന്നീട് സ്കൂൾ തുറക്കാൻ വരുന്ന പ്യൂണിനെക്കാൾ മുമ്പേ സ്കൂളിൽ എത്തി തുടങ്ങി.. വില്ലത്തരം കാണിച്ചു തല്ലുണ്ടാക്കി വെള്ള ഷർട്ടും മുണ്ടും ചുവപ്പിച്ചു വീട്ടിൽ പോയിരുന്ന അവൻ നീലം മുക്കി യ ഷർട്ടിൽ ഒരു പേന വര പോലുമില്ലാതെ തിരിച്ചു വരുന്നത് ഉമ്മയിലും അത്ഭുതം ഉണ്ടാക്കി.. ബാക് ബെഞ്ചിലെ സ്ഥിരം സാന്നിധ്യം ആയിരുന്ന ജമാൽ ആമിനയെ കാണാനുള്ള സൗകര്യത്തിനായി മിഡിൽ ബെഞ്ചറായി..ആമിനയുടെ പുഞ്ചിരിക്കു വേണ്ടി അത്രയേറെ അവൻ കഷ്ടപ്പെട്ടു.. കുട്ടികൾ വരുന്നതിനു മുന്നേ ആമിനയുടെ ബെഞ്ചിൽ വന്നിരുന്നു അവളുടെ ഡെസ്കിൽ തല ചായ്ച്ചു അവൻ ആമിനയോട് സംസാരിക്കുമായിരുന്നു.. അവനു പറയാനുള്ളതെല്ലാം കേട്ടു ക്ലാസ്സിൽ ഡെസ്കും ബെഞ്ചും ഡസ്റ്ററും എല്ലാം മൂക സാക്ഷികളായി.. ക്ലാസ്സിലെ മറ്റു കുട്ടികളും, എന്തിനേറെ ആമിന പോലും ഈ പ്രണയം മനസിലാക്കിയില്ല.. ഒരു ദിവസം ഇങ്ങനെ സംസാരിച്ചു കൊണ്ടിരുന്ന ജമാലിന് മുന്നിലേക്ക് പെട്ടെന്നു ആമിന പ്രത്യക്ഷപ്പെട്ടു.. നല്ല മഴയുള്ള ദിവസം ആയതു കൊണ്ട് അല്പം നേരത്തെ ഇറങ്ങിയതായിരുന്നു ആമിന.. ജമാലിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുള്ള ആമിനയുടെ വരവ് ജമാലിനെ പരുങ്ങലിലാക്കി.. തങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യമായി ഉണ്ടാവുന്ന പെൺകുഞ്ഞിന് ഇടാൻ പറ്റിയ ഒരു പേര് കണ്ടു പിടിച്ചിട്ടുണ്ട് എന്ന് ജമാൽ ഡെസ്‌കിനോട് പറയുമ്പോളാണ് ആമിനയുടെ വരവ്.. എല്ലാം കേട്ടു കൊണ്ട് വന്ന ആമിനയ്ക് കാര്യം മനസ്സിലാവാൻ അധികം ആലോചിക്കേണ്ടി വന്നില്ല.. "എന്താ ആ പേര്? "അവൾ ജമാലിനോട് ചോദിച്ചു.. "ഷെറിൻ "- ജമാലിന്റെ മറുപടി വന്നതും രണ്ടാളും ഒന്നിച്ചു പൊട്ടിച്ചിരിച്ചു.. പിന്നീടങ്ങോട്ട് ജമാലിന്റെയും ആമിനയുടേയും പ്രണയ ദിനങ്ങൾ ആയിരുന്നു.. ക്ലാസ്സിലെ കുട്ടികൾ എല്ലാം ക്ലാസ്സിൽ വരുന്നതിനു മുന്നേ അവർ രണ്ടാളും ക്ലാസ്സിൽ എത്തും.. ആമിനയുടെ കണ്ണിലേക്കു നോക്കി ഇരുന്നു ജമാൽ ഒരുപാട് കഥകൾ പറയും.. അവളുടെ മൈലാഞ്ചി കൈകളിൽ കൈകൾ കോർത്തു അവൻ അവളുടെ മടിയിൽ കിടന്നു കല്യാണത്തെ പറ്റിയും ജീവിതത്തെ പറ്റിയും ഒക്കെയുള്ള സ്വപ്നങ്ങൾ പറയും.. എല്ലാം കേട്ടു കൊണ്ട് ആമിന അവനെ നോക്കി പുഞ്ചിരിക്കും.. ആ പുഞ്ചിരി ജാമലിന്റെ ഹൃദയമിടുപ്പ് കൂട്ടും.. ക്ലാസിലെ കുട്ടികൾ ആരും അറിയാതെ ഈ പ്രണയം ഒളിപ്പിക്കാൻ ഉള്ള മിടുക്ക് അവർ കാണിച്ചിരുന്നു.. കുട്ടികൾ വന്നാൽ പിന്നെ ജമാലോ ആമിനയോ ഒരക്ഷരം പോലും പരസ്പരം മിണ്ടാറില്ല.. ചെറിയ ചെറിയ പിണക്കങ്ങളും അതിനേക്കാൾ വലിയ ഇണക്കങ്ങളുമായി അവരുടെ പ്രണയം അങ്ങനെ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു.. അപ്പോളാണ് SSLC എന്ന വില്ലൻ കടന്നു വരുന്നത്.. സ്വപ്നം കണ്ട ജീവിതത്തിനു നല്ലൊരു ജോലി വേണം എന്ന ബോധമുണ്ടായിരുന്നത് കൊണ്ട് ജമാൽ അത്യാവശ്യം ഒകെ പഠിച്ചു പരീക്ഷയെഴുതി... അങ്ങനെ അവരുടെ സെന്റ് ഓഫ് ദിനം വന്നെത്തി.. എല്ലാവരും വളരെയധികം സന്തോഷത്തിൽ ആയിരുന്നു.. ആമിനയും ജമാലും മനസിൽ ഒരുപാട് വിഷമം നിറച്ചു എല്ലാവരോടും പുഞ്ചിരിച്ചു.. എല്ലാവരും പിരിഞ്ഞിട്ടും അവർ രണ്ടു പേരും പോയില്ല.. പരീക്ഷ കഴിഞ്ഞാൽ അവധിക്കാലത് ആമിനയെ ഉമ്മയുടെ വീട്ടിലേക്ക് കൊണ്ടാക്കും എന്ന് അവൾ നേരെത്തെ പറഞ്ഞിരുന്നു.. പിന്നെ രണ്ടു മൂന്ന് മാസത്തിനു ശേഷമേ വരികയുള്ളു.. അത് വരെ കാണാതിരിക്കാൻ രണ്ടാൾക്കും ആവില്ല.. ജമാൽ അവളുടെ മടിയിൽ കിടന്നു.. പരസ്പരം ഒന്നും സംസാരിക്കാൻ അവർക്ക് വാക്കുകൾ കിട്ടിയില്ല.. അവസാനം രണ്ടാളും വീട്ടിലേക് തിരിച്ചു പോകാൻ നേരം ജമാൽ അവളെ കെട്ടി പിടിച്ചു അവളുടെ കവിളുകളിൽ മാറി മാറി ചുംബിച്ചു.. കണ്ണ് നീരോടെ യാത്ര പറഞ്ഞു.. അവളുടെ ഉമ്മയുടെ വീട്ടിലെ അഡ്രസ് ഒരു കൊച്ചു പേപ്പറിലെഴുതി നൽകി നിറ കണ്ണുകളോടെ അവൾ സ്കൂൾ വിട്ടിറങ്ങി.. അവൾക്കായി അൻപതിലേറെ കത്തുകൾ ജമാൽ എഴുതി.. ഒന്നിനും മറുപടി വന്നില്ല.. റിസൾട്ട്‌ വന്നു.. ജമാൽ പാസ് ആയിട്ടുണ്ടായിരുന്നു.. ഒരുപാട് ആവേശത്തോടെ അവൻ ആമിനയുടെ നമ്പർ പത്രത്തിൽ പരതി.. ഫസ്റ്റ് ക്ലാസ്സോടെ അവൾ പാസായിട്ടുണ്ട്.. വേനലവധി അവസാനിച്ചിട്ടും പ്രീഡിഗ്രി ക്ലാസുകൾ സ്റ്റാർട്ട്‌ ചെയ്തിട്ടും ആമിന തിരിച്ചു വന്നില്ല.. തുടർന്നുള്ള പഠന സാഹചര്യം ഇല്ലാതിരുന്നത് കൊണ്ട് ജമാൽ ഡ്രൈവിംഗ് പഠിച്ചു.. വണ്ടി ഓടിക്കാൻ തുടങ്ങി.. ആമിനയെ പറ്റി പിന്നീടൊന്നും ജമാൽ അറിഞ്ഞിട്ടില്ല.. എങ്കിലും ഓരോ യാത്രയിലും കാണുന്ന മുഖങ്ങളിൽ അവൻ ആ ചാര കണ്ണുകൾ തിരയും.. ഇപ്പോൾ ജമാൽ പോലീസ് കോസ്റ്റബിൾ ആണ്, പോലീസ് ഡ്രൈവറും.. ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഇപ്പോൾ അവളെ കണ്ടു മുട്ടിയത്.. അതും ഇങ്ങനെ ഒരു അവസ്ഥയിൽ.. സ്റ്റേഷനിൽ എത്തിയതും അവളെ സെല്ലിലാക്കി നാളെ കോടതിയിൽ ഹാജരാക്കണം എന്ന് പറഞ്ഞു എസ് ഐ തിരിച്ചു പോയി..നൈറ്റ്‌ ഡ്യൂട്ടിക് ജമാലും ഒരു വനിതാ പോലീസുകാരിയും മാത്രം.. ആമിനയ്ക് ഒരു ചായയുമായി ജമാൽ സെല്ലിനടുത്തേക് ചെന്നു.. ബൂട്ടിന്റെ ശബ്ദം കേട്ടു പേടിയോടെ അവൾ ഒരു മൂലയ്ക് മുഖം കുനിച്ചിരുന്നു.. സെൽ തുറന്നു അവൾക് നേരെ ചായ നീട്ടി.. മുഖം ഉയർത്താതെ തന്നെ അവൾ ആ ചായ വാങ്ങി കുടിച്ചു.. ജമാൽ അവളുടെ ശരീരത്തിലേക് നോക്കി.. കയ്യിലും കഴുത്തിലും എല്ലാം അടികൊണ്ട് കരുവാളിച്ച പാടുകൾ.. അവളുടെ കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.. കണ്ണുകളിലെ പ്രകാശം മങ്ങി.. കവിളുകൾ ഒട്ടി.. ഞരമ്പുകൾ തെളിഞ്ഞു എല്ലും തോലുമായ ശരീരം.. അവൻ പുറത്തേക് ഇറങ്ങി.. അവളുടെ FIR എടുത്തു മറിച്ചു നോക്കി... ആമിന, 32 വയസ്.. സ്വന്തം ഭർത്താവിനെ കഴുത്തിൽ വാക്കത്തിയ്ക്ക് വെട്ടി കൊലപ്പെടുത്തി.. അതാണ്‌ ചെയ്ത കുറ്റം.. ജമാലിൽ ഒരു ഞെട്ടലുണ്ടായി.. ആമിന.. തന്റെ ആമിനയ്ക് അത് ചെയ്യാൻ കഴിയില്ല.. അവൻ ഫയൽ ടേബിളിൽ വെച്ചു സെല്ലിനടുത്തേക് ചെന്നു.. "ആമിനാ "- വിറയാർന്ന ശബ്ദത്തോടെ അവൻ വിളിച്ചു.. ആ ശബ്ദം തിരിച്ചറിഞ്ഞ പോലെ അവൾ മുഖം ഉയർത്തി, ജമാലിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.. പതിയെ എഴുന്നേറ്റു അവനടുത്തേക്ക് വന്നു. "ആമിന, നിനക്ക് എന്നെ മനസിലായില്ലേ? ഞാൻ ജമാലാണ്.. നിന്റെ ജമാൽ.. നിനക്ക് എങ്ങനെ ഇങ്ങനെ ആവാൻ കഴിഞ്ഞു.. നിനക്ക് എന്താണ് സംഭവിച്ചത്...? " "ഞാൻ.. ഞാൻ.. അത് മാത്രം പതിഞ്ഞ ശബ്ദത്തിൽ ആമിന പറഞ്ഞു.. പിന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ജമാൽ കണ്ടു.. അഴികളിൽ പിടിച്ചിരുന്ന അവളുടെ കൈകളിൽ ജമാൽ കൈകൾ വെച്ചു.. തീപൊള്ളൽ ഏറ്റ പോലെ അവൾ കൈകൾ വലിച്ചു.. പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജമാലിന്റെ കൈകളിൽ അവൾ പിടിച്ചു.. പൊട്ടിക്കരഞ്ഞു.. ജമാൽ സെൽ തുറന്നു അവളെ പുറത്ത് ഇറക്കി. കസേരയിൽ ഇരുത്തി.. അവൾക്കഭിമുഖമായി അവനും ഇരുന്നു.. ഒന്നും മനസിലാവാതെ അവരെ ശ്രദ്ധിച്ചിരുന്ന വനിതാ കോൺസ്റ്റബിളിനോട് തല്കാലത്തേക് ഒന്നു പുറത്തേക് ഇരിക്കാൻ അവൻ ആവശ്യപെട്ടതനുസരിച്ചു അവർ പുറത്തേക് ഇരുന്നു.. ജമാൽ ആമിനയുടെ കൈകൾ പിടിച്ചു.. അതിനു ഒരുപാട് തഴമ്പ് ഉണ്ടായിരുന്നു.. എല്ലുകളും ഞരമ്പുകളും സമ്മേളിച്ചിരുന്നതിൽ അല്പം പോലും മാംസം ഉണ്ടായിരുന്നില്ല.. പഴയ ആ തണുപ്പുണ്ടായിരുന്നില്ല.. "ആമിന.. നിനക്ക് എന്താണ് സംഭവിച്ചത്.. എനിക്ക് അറിയണം.. നീ അത് എന്നോട് പറയണം.. "- അവൻ അവളുടെ മുഖം പിടിച്ചുയർത്തി.. വിറയാർന്ന ശബ്ദത്തോടെ അവൾ പറഞ്ഞു തുടങ്ങി.. "പത്താം ക്ലാസ് കഴിഞ്ഞു ഉമ്മ വീട്ടിലേക് പോയതും അവിടെ ഉള്ള ഒരാൾ കണ്ടു ഇഷ്ടപ്പെട്ടു വന്നു കല്യാണം ആലോചിച്ചു.. ആദ്യമൊക്കെ പഠിക്കണം എന്നും പ്രായമായില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറി.. പക്ഷെ അയാൾ പിന്മാറിയില്ല.. ഒരിക്കൽ ജമാലിന്റെ കത്തിനുള്ള ഒരു മറുപടി കത്ത് മാമ കണ്ടു... അതിനു ശേഷം ജമാൽ എഴുതിയ എഴുത്തുകൾ ഒന്നും എനിക്ക് കിട്ടിയിട്ടില്ല.. "- അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ജമാൽ നിശ്ശബ്ദനായിരുന്നു.. കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീർ തുടച് അവൾ വീണ്ടും പറഞ്ഞു തുടങ്ങി.. " അതിനു ശേഷം വീട്ടു തടങ്കലിൽ എന്ന പോലെ ഞാൻ കഴിഞ്ഞു.. അയാളെ പറ്റി പിന്നെ ആരും ഒന്നും പറഞ്ഞും കേട്ടില്ല.. ശല്യം അവസാനിച്ചെന്ന് ഞാനും കരുതി.. പക്ഷെ എനിക്ക് 18 തികഞ്ഞ അന്ന് അവർ അയാളുമായി എന്റെ നിക്കാഹ് നടത്തി.. എന്റെ സമ്മതമോ ഇഷ്ടമോ ഒന്നും ആരും ചോദിച്ചില്ല.. നാട്ടിലെ അത്യാവശ്യം നല്ല രീതിയിൽ ഇമേജ് ഉള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു അസീസ്... ആദ്യമൊക്കെ ഞാൻ ഇഷ്ടക്കേട് പ്രകടിപ്പിച്ചിരിന്നു എങ്കിലും പിന്നീട് ഞാൻ ആ ജീവിതത്തോട് പൊരുത്ത പെട്ടു.. അയാളുടെ ആദ്യത്തെ സ്നേഹം ഒകെ കുറഞ്ഞു വന്നു.. പതിയെ അയാളുടെ തനി സ്വഭാവം വെളിവായി തുടങ്ങി.. അയാൾ നന്നായി മദ്യപിച്ചു വരാൻ തുടങ്ങി.. ആദ്യമൊക്കെ മദ്യത്തിന്റെ മണം സഹിക്കാൻ ആവാതെ ഞാൻ ഉറങ്ങാതെ ഇരിക്കുമായിരുന്നു.. പിന്നീട് എല്ലാം എനിക്ക് ശീലം ആയി.. രണ്ടു വട്ടം ഞാൻ ഗർഭിണി ആയെങ്കിലും അയാളുടെ ചവിട്ടു കൊണ്ട് തന്നെ അതെല്ലാം നഷ്ടം ആയിരുന്നു.. ഉമ്മയും ഉപ്പയും മരിച്ചതോടെ എനിക്ക് പോകാൻ ഒരു ഇടവുമില്ലാതെ ആയി.. ആകെ ഉണ്ടായിരുന്ന ഒരു വീട് വിറ്റു അയാൾ കള്ള് കുടിച്ചു.. ഇതിനിടയിൽ അയാൾ കുറച്ചുനാൾ മദ്യപിക്കാതെ വന്നപ്പോൾ എല്ലാം അവസാനിപ്പിച്ചെന്നു ഞാൻ കരുതി.. ഞങ്ങൾക്ക് ഒരു മോള് പിറന്നു... വളരെ കുറച്ചു നാളുകൾ ഞാൻ സമാധാനത്തോടെ കഴിഞ്ഞു.. അതിനു ശേഷം അയാളുടെ കള്ള് കുടിയും പരസ്ത്രീ ബന്ധവും പഴയതിലും കൂടുതലായി.. അതെല്ലാം ചോദ്യം ചെയ്ത എന്റെ ശരീത്തിലെ ഓരോ ഇഞ്ചിലും അയാളുടെ കൈകളും ബെൽറ്റും കൊണ്ടു ചതഞ്ഞ പാടുകളാണ്.. അയാളുടെ തെറ്റുകൾ മറയ്ക്കാൻ എനിക്ക് പരപുരുഷ ബന്ധം ഉണ്ടെന്നു അയാൾ കള്ളം പറഞ്ഞുണ്ടാക്കി.. ഒരിക്കൽ അസീസിന്റെ സുഹൃത്തായ ഒരു രാഷ്ട്രീയക്കാരനോടൊപ്പം കിടക്കാൻ അസീസ് എന്നെ നിർബന്ധിച്ചു.. സ്വന്തമായി വീടുവെക്കാൻ സർക്കാരിൽ നിന്നു സഹായം വാങ്ങിത്തരാം എന്ന് പറഞ്ഞു കൂടെ കൂടിയതായിരുന്നു അയാൾ.. പ്രത്യുപകാരമായി ചോദിച്ചത് എന്റെ ശരീരവും.. അന്ന് അയാളെ ഞാൻ ആട്ടിയോടിച്ചു.. അസീസിന്‌ അതൊരു വാശിയായി.. പിറ്റേ ദിവസം പതിവിലും അധികം മദ്യപിച്ചു വന്ന അസീസ് എന്നെ ഇക്കാര്യം പറഞ്ഞു ഒരുപാട് മർദിച്ചു.. അവസാനം എന്റെ മോളെ കൊല്ലും എന്നായപ്പോൾ ഞാൻ അവളെ രക്ഷിക്കാനായി വാക്കത്തി വീശിയതാ... മദ്യ ലഹരിയിൽ ആയിരുന്ന അയാൾക്ക് അത് തടുക്കാനായില്ല.. കഴുത്തിനു വെട്ടു കൊണ്ടു. എന്റെ കൺ മുന്നിൽ കിടന്നു പിടഞ്ഞു പിടഞ്ഞു അയാൾ പോയി.. എനിക്ക് ഇപ്പോൾ ഒരു കുറ്റ ബോധവും തോന്നുന്നില്ല.. അനുഭവിച്ചതിനേക്കാൾ വലിയ ശിക്ഷ ഒന്നും എനിക്ക് ഇനി കിട്ടാനുമില്ല.. ഞാൻ ആണ് അയാളെ കൊന്നത്.. എനിക്ക് ശിക്ഷ കിട്ടണം.. പക്ഷെ എന്റെ മോള്, അവൾക്കിപ്പോ അഞ്ചു വയസായി.. അവള് ഒരു തെറ്റും ചെയ്തിട്ടില്ല.. അവൾക് ആരുമില്ല.. " പൊട്ടി കരഞ്ഞു കൊണ്ട് ആമിന ജമാലിന്റെ നെഞ്ചിലേക് വീണു.. പെട്ടെന്നു സ്വബോധം വീണ്ടെടുത്ത അവൾ പിന്നോക്കം മാറി.. സെല്ലിലേക് നടന്നു... അവളോട് ഒന്നും പറയാൻ ആവാതെ ജമാൽ കണ്ണുകൾ തുടച്ചു.. അവളെ ജീപ്പിലേക് കൊണ്ട് വരുമ്പോൾ പിന്നാലെ വന്നു ഉമ്മാ എന്ന് വിളിച്ചു കരഞ്ഞ ആ കുഞ്ഞുമുഖം ജമാലിന്റെ മനസിലേക് ഓടി വന്നു. ഡ്യൂട്ടി കഴിഞ്ഞു ജമാൽ നേരെ പോയത് ആമിനയുടെ വീട്ടിലേക് ആണ്.. അയാളെ മുറ്റത് കണ്ടപ്പോൾ അയൽവക്കത്തെ സ്ത്രീ അന്വേഷിച്ചു വന്നു.. പോലീസ് ആണെന്ന് അറിഞ്ഞപ്പോൾ അവൾ മോളെ കാണിക്കാൻ തയാറായില്ല.. ആമിനയുടെ സുഹൃത്ത് ആണെന്ന് വിശ്വാസം ആയപ്പോൾ അവർ മോളെ വിളിച്ചു.. ആമിനയുടെ ചെറിയ രൂപം തന്നെയായിരുന്നു അവൾ.. ആ കണ്ണുകൾ പഴയ ആമിനയുടെ ഓർമ്മകൾ ജമാലിൽ ഉണർത്തി.. ജമാൽ അവളെ ചേർത്തു നിർത്തി.. "എന്താ മോളുടെ പേര്? " "ഷെറിൻ " - നിഷ്ക്കളങ്കമായ ചിരിയോടെ അവൾ മറുപടി പറഞ്ഞു.. അവളുടെ കുഞ്ഞു നുണകുഴികൾ ജമാലിനെ നോക്കി പുഞ്ചിരിച്ചു.. ജമാൽ അവളെ വാരിയെടുത്തു കവിളിൽ ഉമ്മകൾ നൽകി.. ഇടയ്ക്ക് വരാം എന്ന് പറഞ്ഞു യാത്ര പറഞ്ഞിറങ്ങി.. ആമിനയ്ക് ഉള്ള ശിക്ഷ വിധിച്ചു ഏഴു വർഷത്തെ കഠിന തടവ് ആയിരുന്നു.. മാനസികമായി അവൾ അത് സ്വീകരിക്കാൻ തയ്യാറുമായിരുന്നു.. ആ മിഴികളിൽ അപ്പോൾ കണ്ടത് കണ്ണ് നീരല്ല, കനലുകളായിരുന്നു.. അവളെ ജയിലിലേക് മാറ്റി.. "ആമിന.. തനിക് ഒരു വിസിറ്റർ ഉണ്ട്.. "- പൊലീസുകാരി വന്നു പറഞ്ഞപ്പോൾ ആമിന ചിന്തകൾ വിറ്റു ഉണർന്നു.. ക്ഷീണിച്ചു അവശയായി അവൾ വിസിറ്റർ റൂമിലേക്കു നടന്നു.. "ഉമ്മാ.. "- കരഞ്ഞു കൊണ്ട് ഷെറിൻ ഓടി വന്നു അവളെ കെട്ടി പിടിച്ചു.. ഒന്നും മനസിലാവാതെ അവളുടെ പിന്നാലെ വന്ന മുഖങ്ങളിലേക്ക് ആമിന സൂക്ഷിച്ചു നോക്കി.. ജമാൽ... "ആമിന.. ഞങ്ങൾക്ക് മക്കളെ തന്നു പടച്ചോൻ അനുഗ്രഹിച്ചില്ല.. അത് കൊണ്ട് നിന്റെ മോളെ.. അല്ല, നമ്മുടെ മോളെ ഞങ്ങൾ കൊണ്ടു പോന്നു .. ഇവൾ ഞങ്ങളുടെ കൂടെ ഉണ്ടാവും എന്നും.. ഇതാണ്‌ എന്റെ ഭാര്യ സഫിയ.. '- ഭാര്യയെ ജമാൽ പരിചയപ്പെടുത്തി... ആമിനയുടെ കൈകളിൽ പിടിച്ചു സഫിയ പുഞ്ചിരിച്ചു... "ഉമ്മാ.. എന്നാ ഉമ്മാ വരിക? കുഞ്ഞുമ്മയും കുഞ്ഞുപ്പയും എനിക്ക് ഉടുപ്പ് വാങ്ങി തന്നല്ലോ.. ഒരുപാട് പാവകളും വാങ്ങി തന്നു.. "- സന്തോഷത്തോടെ ഷെറിൻ ആമിനയുടെ കവിളിൽ ഉമ്മ വെച്ചു.. അവളുടെ കുഞ്ഞു കൈകളിലെ മൈലാഞ്ചി അവൾ ആമിനയെ കാണിച്ചു.. സഫിയയുടേം ജമാലിന്റെയും കൈയിൽ തൂങ്ങി അവൾ തിരിച്ചു പോകുന്നത് ആമിന നിറ കണ്ണുകളോടെ നോക്കി നിന്നു.. - അവസാനിച്ചു #📔 കഥ #💞 പ്രണയകഥകൾ പിക് നു കടപ്പാട് : ഗൂഗിൾ
💙ഇന്ദ്ര മയൂരം 14💙 കഴിഞ്ഞ പാർട്ട്‌ വായിച്ചിട്ട് ഇത് നോക്കിയാൽ കിളികൾ പറന്നു പോകാതെ ഒരു വിധം തടയാം 🙈 ഇന്ന്  രുദ്രന്റെയും  ഭദ്രയുടെയും  വിവാഹം  ആണ്.... അമ്പലനടയിൽ  കള്ള കണ്ണന്റ തിരുമ്പിൽ രുദ്രഭദ്ര സംഗമം  അതിന്  സാക്ഷിയായി  അവരുടെ   പ്രിയപ്പെട്ടവരും...... സെറ്റിന്റെ   മുണ്ടും  ഗോൾഡ്  കളർ  കുര്ത്തയും  ആയിരുന്നു  രുദ്രന്റെ  വേഷം.... നെറ്റിയിൽ  ചന്ദനക്കുറിയും ,, ഒതുക്കി  വെച്ച താടിയും   ,,, പ്രകാശിക്കുന്ന  അവന്റെ  കാപ്പി  കണ്ണുകളും ,,, ചിരിക്കുമ്പോൾ   കവിളിൽ  വിരിയുന്ന  നുണ  കുഴിയും  അവനെ  കൂടുതൽ  ഭംഗി  ഉള്ളതാക്കി.............. രുദ്രn   ഓരോ  നിമിഷവും  ഓരോ  യുഗം പോലെ തോന്നി..... അവന്റെ  കണ്ണുകൾ  ഭദ്രയ്ക്ക്  വേണ്ടി  തിരഞ്ഞു........ ഹൃദയം വല്ലാതെ  ഇടിക്കുന്നു തന്റെ   കുഞ്ഞിനെ  ഉദരത്തിൽ  വഹിക്കുന്നവൾ..... തന്നിലെ  പുരുഷനെ  ഉണർത്തിയവൾ .... തന്റെ  പ്രണയം ... . ... ഇനി  കുറച്ച്  നിമിഷം കൂടി  കഴിഞ്ഞാൽ  തന്റെ   പാതി ............ഭദ്ര.... അവന്റെ  ഹൃദയത്തിൽ  സന്തോഷം  തളം കെട്ടി  നിന്നു..... അവനോട്  മാറി നിന്ന്  ഇന്ദ്രൻ  ഇതെല്ലാം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു....... അവന്റ  മുഖത്ത്  വിരിയുന്ന  ഓരോ  ഭാവങ്ങൾ  കാണുമ്പോൾ  ഇന്ദ്രന്റെ  മനസ്സിൽ മയൂവിന്റെ മുഖം ആണ് കടന്നു വന്നത്.   അവന്റെ ഓർമ്മകൾ പുറകിലോട്ട് സഞ്ചരിച്ചു...   പെട്ടെന്ന് ഒരു ദിവസo  അവൾ അവനിൽ നിന്നും അപ്രത്യക്ഷമായി.... ആ വീട് മുഴുവൻ തിരഞ്ഞു എങ്കിലും അവളെ ഇന്ദ്രന് കാണാൻ സാധിച്ചില്ല. അവളുടെ  ഗന്ധവും  ചിരിയും  എല്ലാം  തനിക്ക്  ചുറ്റും  അന്ന്  നഷ്ട്ടമായി.... അന്ന്  ദിവസം  മുഴുവൻ  ആകെ  ഭ്രാന്ത്  ആയത്  പോലെ  ആയിരുന്നു അവസാനം  സഹികെട്ട്  അമ്മയോട്  ചോദിച്ചപ്പോൾ  അവർ  അവന്റെ   തലയിൽ  തലോടിക്കൊണ്ട്  ഒരു  ചിരിയാലേ  പറഞ്ഞു: ***അവൾ  വല്യ  ഒരു  പെണ്ണയെന്ന്..*-**......... ആദ്യം  ഒരു   അത്ഭുതം ആയിരുന്നു  ഉള്ളിൽ ... തന്റെ  മയു  ഇപ്പോൾ  ഒരു സ്ത്രീയുടെ പൂർണതയുടെ ആദ്യഖട്ടത്തിൽ  എത്തിയിരിക്കുന്നു ........ എന്റെ  മുഖത്തേ  സന്തോഷം   അമ്മയ്ക്ക്  മനസിലായോണം  അവർ  അവന്റെ  നെറുകയിൽ  ചുണ്ടുകൾ ചേര്ത്തു......... അമ്മേ  എനിക്ക്  അവളെ ഒന്ന്  കാണണം എന്ന്  ആർദ്രമായി അവൻ  അമ്മയോട്  പറഞ്ഞപ്പോൾ  ആ  മുഖത്ത്    എന്തൊക്കെയോ  മിന്നി  മറയുന്നത്  പോലെ  തോന്നി............. എങ്കിലും  ഒരു  അനുകൂലമായ  മറുപടിക്ക്  വേണ്ടി  ഞാൻ  കാതോർത്തു........ ഇല്ലാ  മോനേ .... നിനക്ക്  ഇപ്പോൾ   മോളെ   കാണാൻ  പറ്റില്ല.... ഇനി  പത്ത്  ദിവസം  കഴിയണം . അപ്പോൾ  നിനക്ക്  നിന്റെ  മയുവിനെ  കാണാം  കേട്ടോ  എന്ന്  വാത്സല്യത്തോടെ പറഞ്ഞു   കൊണ്ട് അവർ  മുന്നോട്ട്  നടന്നതും  പെട്ടെന്ന്  എന്തോ  ഓർത്തപോലെ  അവനെ  തിരിഞ്ഞു നോക്കി..... ഇന്ദ്രാ .... അവരുടെ  വിളി കേട്ടതും  അവൻ  അവരെ നോക്കി........ അവൾ  ഇപ്പോൾ വല്യ പെണ്ണായി  ഇനി പണ്ടത്തെ പോലെ തല്ലൊന്നും ഇടരുത്  കേട്ടോ?? ഗൗരി അവന് താക്കിലു നൽകി.... അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായെങ്കിലും അവൻ അത് പുറമേ കാണിക്കാതെ ശരി എന്ന് അർഥത്തിൽ തലയാട്ടി........  . പിന്നിടുള്ള  ഓരോ  ദിവസവും ക്ഷമയോടെ തള്ളിനീക്കി... പാത്തും ഒക്കെ അവളെ  കാണാൻ ശ്രമിച്ചപ്പോൾ ഒക്കെ അവന് അമളി ആണ് പറ്റിയത്...... അങ്ങനെ കാത്തിരുന്ന ദിവസം  വന്നെത്തി... അമ്മായിയുടെയും അമ്മയുടെയും കൈ പിടിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്ന മയൂരിയെ കണ്ട് ഇന്ദ്രന്റ കണ്ണുകൾ വിടർന്നു...... ഇരുന്ന ഇടത്ത് നിന്നും അവൻ എഴുനേറ്റു...... ഒരുപാട് മാറിയിരിക്കുന്നു മയൂ  കൊച്ചു പെണ്ണിൽ നിന്നും  ഒരുപാട് മാറ്റങ്ങൾ ഈ കുറച്ച് ദിവസം കൊണ്ട് വന്നതായി അവന് തോന്നി...... ആരെയും ആകർശിക്കുന്ന ശരീരം പ്രകൃദം.... മയിൽപ്പിലി  കണ്ണുകളിൽ വാലിട്ട് എഴുതിയേക്കുന്നു......  ചുവന്നു തുടുത്ത  കവിളുകൾ ... അതിന് ഭംഗി കൂട്ടാൻ വേണ്ടി അവിടെ ഒരു കുഞ്ഞ് കുത്ത് .... പാറി പറക്കുന്ന മൂടി..... ദാവണിക്കിടയിലുടെ കാണുന്ന  പാൽ  വെള്ളപോൾ  ഉള്ള  അണിവയർ .... അങ്ങനെ  എല്ലാം  തന്നെ  ഇന്ദ്രൻ  എന്ന പൊടി  മീശക്കാരനിൽ  അവളോട്‌  ഇത്  വരെ  തോന്നാത്ത ഒരു വികാരം   ഉണ്ടാക്കി...... പ്രണയത്തിൽ  ചാലിച്ച  ഒരു  വികാരം........... ചടങ്ങുകൾ  എല്ലാം  അതേ  പടി  നടക്കുമ്പോഴും  ഇന്ദ്രന്റ  കണ്ണുകൾ  അവളിൽ മാത്രം  ആയിരുന്നു.... ഇടം  കണ്ണാലെ   അവൾ ചെറു  നാണത്തോടെ  അതെല്ലാം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു...അവസാനം  എല്ലാം  കഴിഞ്ഞ്  റൂമിൽ  ഡ്രസ്സ്‌  മാറാൻ  വേണ്ടി  അവൾ  വാതിൽ  അടച്ച്  തിരിഞ്ഞതും  തന്റെ  മുമ്പിൽ  കയ്യും  കെട്ടി  നോക്കി  നിൽക്കുന്ന  ഇന്ദ്രനെ  ആണ്  അവൾ  കണ്ടത്... പെട്ടന്ന്  കണ്ടപ്പോൾ ഒന്ന്  ഭയന്നു  എങ്കിലും  പിന്നീട്  അത്  അവളിൽ  ഒരു  നാണമായി  മാറി..... ഇന്ദ്രൻ   അവളുടെ   മുഖം  കണ്ട്  ചിരിച്ചു  കൊണ്ട്  അവളെ  പിടിച്ചു  വലിച്ച്  ഭിത്തിയോട്  ചേർത്ത് നിർത്തി...... അവൾ  ഒന്നും  പ്രതികരിക്കാതെ  അങ്ങനെ  തന്നെ  മുഖം  താഴ്ത്തി  നിന്നും ... ഇന്ദ്രൻ  അവന്റെ  ചൂണ്ട് വിരൽ കൊണ്ട് മയൂവിന്റെ മുഖം ഉയർത്തി.... ഞാൻ  ഒരു  ഉമ്മ  തരട്ടെ  മയൂ  അവളുടെ  കാതോരം  അവന്റെ മുഖം  ചേർത്തു പറഞ്ഞപ്പോൾ അവനിലേ  ചുടു ശ്വാസം  അവളിൽ  ഒരു  കുളിർ  ഉണ്ടാക്കി...... സമ്മതം എന്നോണം    മയൂവിന്റെ  കണ്ണുകൾ  മെല്ലേ  കൂമ്പി  അടഞ്ഞു..... അവൻ  അവളുടെ  കാതിന്റെ  അടുത്ത്  നിന്നും  മുഖം മാറ്റി   അവളെ  ഒന്നും  കൂടി  നോക്കി..... പിന്നെ  മുട്ട്  കുത്തി  ഇരുന്ന്  അവളുടെ   വെള്ള നിറത്തിലുള്ള   വയറ്റിലേ  പൊക്കി  ചുഴിയിൽ  അവന്റെ  ചുണ്ടുകൾ  അമർന്നു...... അവൾ  ഞെട്ടിക്കൊണ്ട്   കണ്ണുകൾ  തുറന്ന്  അവനെ  നോക്കി...... താഴെ മുട്ട്  കുത്തി  അവളുടെ  വയറ്റിൽ  ചുണ്ടുകൾ  ചേർത്തു വെച്ചിരിക്കുന്ന ഇന്ദ്രനെ  കണ്ടതും  അവളുടെ കണ്ണിൽ  നിന്നും  രണ്ടു തുള്ളി  കണ്ണീർ  പൊടിഞ്ഞു...... ഇന്ദ്രേട്ടാ........ അവൾ  മെല്ലേ  അവനെ  വിളിച്ചതും  അവൻ  അവിടെ  നിന്നും  എഴുനേറ്റ്  അവൾക്ക്  മുഖാമുഖം ആയി  നിന്നു..... ഒരു  പുരുഷൻ  അവന്റെ  പെണ്ണിന്റെ  എല്ലാ വേദനയിലും  കൂടെ  ഉണ്ടാകണം .... അത്  നിന്നിൽ  ചുവപ്പ്  പടരുന്ന ദിവസങ്ങളിലെ   നിന്റെ  വേദനയിൽ  പോലും....... അപ്പോഴൊക്കെ   നിനക്ക്  സുഖം  ഉള്ള  മരുന്നായി  എന്റെ  ഈ  അധരങ്ങൾ  നിന്റെ  ഈ  വയറ്റിൽ  മുത്തം   വെക്കും  മയൂ................ അവന്റെ വാക്കുകൾ  കേട്ട്  അവളുടെ  ഉള്ളം  നിറഞ്ഞു.... അത്  മനസിലായപോൾ  ഇന്ദ്രൻ  അവളുടെ  നെറ്റിയിൽ  ചുണ്ടുകൾ ചേർത്തു..... നിന്റെ എല്ലാ വേദനകളിലും ഞാൻ കൂടെ ഉണ്ടാകും എന്ന ഉറപ്പ് ആ  ചുംബനത്തിൽ  ഉണ്ടായിരുന്നു....... ********************* എടാ  ഇന്ദ്ര..... രുദ്രന്റെ  തട്ടക്കം   കിട്ടിയാണ്  അവൻ  ഓർമകളിൽ  നിന്നും  ഉണർന്നത്...... അപ്പോഴാണ്  ശരിക്കും  താൻ  എവിടെ  ആണെന്നുള്ള  ബോധം  ഉണ്ടായത്........ എടാ........... എന്താടാ  പുല്ലേ ...... ഇന്ദ്രൻ   രുദ്രനോട്‌  ദേശിച്ചു...... എടാ  സമയം  എത്രയായി മയൂ  ഒക്കെ  എന്താ  ഭദ്രയെ  കൊണ്ടുവരാത്തത് ???? എന്റെ  രുദ്രാ നീ ഒന്ന് സമാധാനിക്ക്  ഇങ്ങനെ  ചക്കകൂട്ടാൻ  കാണാത്ത  പോലെ  ആക്രാന്തം  കാണിക്കാതെ  ഏട്ടത്തി  ഇപ്പോൾ  വരും  അവർ  റെഡി  ആകാൻ  പോയേക്കുവല്ലേ......... ഇന്ദ്രൻ  രുദ്രനെ  സമാധാനിപ്പിച്ചു.... എന്നാലും  ഇന്ദ്രാ.......... ആഹ  ദോ  വരുന്നു   ഏട്ടത്തി .... അങ്ങോട്ട്  നോക്കടാ  എന്ന്  ഇന്ദ്രൻ  പറയുന്നത്  കേട്ട്  രുദ്രൻ  ആ  ഭാഗത്തേക്ക്  നോക്കി..... മയൂവിന്റെയും  അമ്മയുടെയും  കൂടെ വരുന്ന ഭദ്രയെ  കണ്ടതും അവന്റെ  കണ്ണുകളിൽ  പ്രകാശം  പരതി..... ഗോൾഡ്  കളർ  കരയുള്ള  സെറ്റും  മുണ്ടും  ആണ് വേഷം.... മുടികൾ  മടക്കി  കെട്ടി  മുല്ലപൂവ്  കൊണ്ട്   അലങ്കരിച്ചിരിക്കുന്നു.... കണ്ണുകളിൽ കണ്മഷി   ഒണ്ട്..... വല്യ   കറുത്ത  വട്ടപൊട്ട്  അവളുടെ  വെളുത്ത  നെറ്റിയുടെ  ഭംഗി  കൂട്ടി... കയ്യിൽ  ഓരോ  ജോഡി  സ്വർണ വളകൾ    കഴുത്തിൽ  അമ്മയുടെ  പാലയ്ക്ക മാലാ ...  കാതിൽ  ജിമിക്കി  കമ്മലും...... അവന്റെ  കണ്ണുകൾ അവളെ  പൊതിഞ്ഞു.. പിന്നെ  ഉന്തിയ വയർ  കണ്ടപ്പോൾ  രുദ്രൻ  അവന്റെ നോട്ടം  അവളിൽ  നിന്നും  മാറ്റി.... രുദ്രന്റ മുമ്പിൽ ഭദ്ര വന്നു നിന്നും..... തിരുമേനി രണ്ടു പേർക്കും ചന്ദനം നൽകി...... അവർ അത് മേടിച് നെറ്റിയിൽ തൊട്ടു....... ഇതിന്റെ ഇടയിൽ ഇന്ദ്രന്റെ കണ്ണുകൾ മയൂവിൽ ആയിരുന്നു .. മയിൽ പീലി നിറത്തിലുള്ള ദാവണിയിൽ അവൾ സുന്ദരിയായി അവന് തോന്നി..... എത്ര വെട്ടം കണ്ണുകളെ വെലക്കിയായും അത് അനുസരണക്കാട്ടുന്നില്ല ......... ഇതെല്ലാം അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ടായിരുന്നു......എന്നാലും അവൾ അവനെ ശ്രദ്ധിക്കാൻ പോയതേ ഇല്ലാ..... ഇന്നലെ നടന്ന കാര്യങ്ങൾ ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരം ആണ്...... താൻ മനസ്സാലേ പ്രണയം പകർന്നു നൽകുന്നതും ബലമായി പിടിച്ചു മേടിക്കുന്നതും രണ്ടും രണ്ടാണ് ഇന്ദ്രേട്ട...... എനിക്ക് നല്ല സങ്കടം ഉണ്ട് 😪😪 തിരുമേനി മഞ്ഞ ചരടിൽ കോർത്ത ആലില താലി രുദ്രന് നേരെ നീ ട്ടി... അവൻ അത് മേടിച്ച് ഗൗരി അമ്മയെ നോക്കി.... അവരുടെ ചുണ്ടിൽ അവനുള്ള അനുവാദം എന്നോണം ചിരി വിരിഞ്ഞു.... രുദ്രൻ ഭദ്രയുടെ കഴുത്തിൽ കണ്ണന്റെ മുമ്പിൽ നിന്നുകൊണ്ട് താലി ചാർത്തി... ഭദ്ര കണ്ണുകൾ അടച്ച് കയ്യികൾ കൂപ്പി അത് സ്വികരിച്ചു..... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.... മയൂ അനിയത്തിയുടെ സ്ഥാനത്ത് നിന്നും കൊണ്ട് കാര്യങ്ങൾ ചെയ്തു........ താലി കെട്ടി അവളുടെ നെറുകയിൽ രുദ്രൻ ചുണ്ടുകൾ അമർത്തി... ആ നിമിഷം മയൂ ഇന്ദ്രനെ നോക്കി.... അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... ഒരു പക്ഷേ രണ്ടുപേരും അത് പോലെ ആഗ്രഹിക്കുന്നുവോ... അപ്പോഴും ഇതെല്ലാം കണ്ട് കൊണ്ട് കോവിലിൽ കള്ള കണ്ണൻ ചിരിക്കുന്നുണ്ടായിരുന്നു........ എന്തോ ഒന്ന് ഉറപ്പിച്ചത് പോലെ....... തുടരും..... നമ്മളെ ഒക്കെ മറന്നു അല്ലേ.... 🥺🥺🥺എക്സാമിന്റെ ഇടയിൽ എഴുതുന്ന എന്നെ സമ്മതിക്കണം.... നിങ്ങൾ സമ്മതിക്കണ്ട ഞാൻ സമ്മതിക്കും... 😎😎😎 ലെങ്ത് പ്രോബ്ലം പറയുമ്പോൾ ഒന്ന് ആലോചിക്കണം മറ്റന്നാൾ എനിക്ക് എക്സാം ആണെന്ന്..... #📔 കഥ #📙 നോവൽ #✍ തുടർക്കഥ ചിലങ്ക
🥀 ᎯᎽᏒIᏕᎻ 🥀 ✨ 1 st Part ✨ ✍  𝙰𝙸𝚂𝙷𝚄 ___ 🥀 .•♫•♬••♬•♫•. .•♫•♬••♬•♫•. .•♫•♬••♬•♫•. " റിഷു ... നിന്റെ ഫോൺ അടിക്കുന്നത് കേട്ടില്ലേടാ.... " മിലൺ എന്റെ കൈ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും പിന്മാറി ഫോണിലേക്ക് നോട്ട൦ തെറ്റിച്ചത്..... ജോൺ അങ്കിൾ ആണല്ലോ.... എന്താ ഈ ടൈമിൽ പതിവില്ലാതെ..... ഞാൻ ഫോൺ എടുത്ത് കാതിലടുപ്പിച്ചു..... "ഹലോ റിഷു.... നീ എത്രയും വേഗം അപ്പോളോ  ഹോസ്പിറ്റലിലേക്ക് വാ.... ചെറിയൊരു പ്രശ്നം ഉണ്ട്.... Hurry Up.... " ഞാനെന്തെങ്കിലു൦ പറയുന്നതിന് മുമ്പെ അങ്കിൾ പതർച്ചയോടെ പറയുന്നത് കേട്ട് ഞാനോന്ന് ഷോക്ക് ആയി... "എന്താ... അങ്കിൾ .. What happend? " "നമ്മുടെ എെറിൻ.... മോനെ അവളൊരു കടുംകൈ ചെയ്തു... നീയൊന്ന്  വേഗം വാ " അത്കേട്ടതു൦ ഞാൻ ഞെട്ടി.... റിനു... അവൾ എന്തിന്... ഞാൻ വേഗം ഫോൺ വെച്ച് നിറഞ്ഞ കണ്ണുകൾ ഒന്നു ചിമ്മിയടച്ചു..... "ടാ റിഷു എന്താടാ... സീൻ... റിനുവിനെന്താ.... " എന്റെ പരിഭ്രമം കണ്ടിട്ടാവണ൦ മിലണു൦ ഷട്ടിൽ കളിച്ച് കൊണ്ടിരുന്ന റയാനു൦ വരുണു൦  എന്റെ ചുറ്റിലും കൂടി... "റിനു.... She do something wrong... I want to go there..." അതു൦ പറഞ്ഞ് ഞാൻ മിലണിൽ നിന്നും ബുള്ളറ്റിന്റെ കീ വാങ്ങി ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.... "റിഷു... എവിടേക്കാ... ഞങ്ങളു൦ വരാ൦... " എന്നൊക്കെ അവന്മാർ  പറയുന്നുണ്ടെങ്കിലും ഞാനതിനൊന്നു൦ മറുപടി നൽകാതെ മുന്നോട്ടു കുതിച്ചു.... യാത്രയിലുടനീളം അവളായിരുന്നു മനസ്സിൽ..... അവളുടെ കരഞ്ഞു കലങ്ങിയ മുഖവും വേദനയോടെ ഉള്ള വാക്കുകളു൦ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങുന്ന പോലെ തോന്നി.... ട്രാഫിക്  ഇന്നെന്തോ ദീർഘസയമ൦ ഉള്ളത് പോലെ തോന്നി എനിക്ക്... കർത്താവേ എന്റെ റിനുവിനൊന്നു൦ വരുത്തല്ലേ... ന്ന് മനമുരുകി പ്രാർത്ഥിച്ച് കൊണ്ട് ഞാൻ ട്രാഫിക്കിൽ നിന്നും വീണ്ടും നീങ്ങി തുടങ്ങി... യാത്രയിൽ ഫോൺ ഒരുപാട് തവണ റിംഗ് ചെയ്തെങ്കിലും ഞാൻ അറ്റെന്റ് ചെയ്തില്ല..... എത്രയു൦ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണമെന്ന് മാത്രമായിരുന്നു മനസ്സിൽ... ഹോസ്പിറ്റലിൽ എത്തിയതു൦ വണ്ടി നിർത്തി അകത്തേക്ക് കയറാൻ നിന്നതും..... "ഹേയ്... മിസ്റ്റർ.... ഈ വണ്ടി ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ല" എന്ന് ഒരു വാച്ച്മാൻ വന്ന് എന്നോട് ഒരൽപം ഗൌരവവത്തോടെ പറഞ്ഞു... ടെൻഷൻ കാരണം ഞാൻ ഒന്നുമോർക്കാതെ അവിടെ നിർത്തിയതാണ്... "ആ൦ റിയലി സോറി... ഞാനിപ്പോൾ മാറ്റാ൦... " അതു൦ പറഞ്ഞ് ഞാൻ ബുള്ളറ്റ് പാർക്കിംഗ് ഏരിയയിൽ കൊണ്ട് പോയി നിർത്തി .... ഞാൻ വീണ്ടും അങ്കിളിന് കോൾ ചെയ്തു... " ഹലോ അങ്കിൾ... Iam here.... Where are you.. " "ഹാ... നീ എൈ.സി. യു വിലേക്ക് വാ.... ഞാനതിന് മുമ്പിലുണ്ട്.... " ഹോസ്പിറ്റൽ നേരത്തെ പരിചയ൦ ഉള്ളത് കൊണ്ട് ഞാൻ ഫോൺ വെച്ച് എൈ. സി. യു ലക്ഷ്യമാക്കി നടന്നു... അതിന് മുമ്പിൽ തന്നെ അങ്കിൾ ടെൻഷൻ അടിച്ച് അങ്ങോട്ടു൦ ഇങ്ങോട്ടും നടക്കുന്നത് കണ്ട് ഞാൻ വേഗം ഓടിച്ചെന്നു... "റിഷു.... "എന്നെക്കണ്ടതു൦ അങ്കിൾ എന്റെ നേരെ തിരിഞ്ഞു... " എന്താ അവൾക്ക് പറ്റിയത്.... എന്താ " അത് ഞാൻ ചോദിക്കേണ്ട താമസം അവിടെ ബെഞ്ചിൽ കരഞ്ഞിരുന്നിരുന്ന മേരിയാന്റി എന്റെ നേരെ തിരിഞ്ഞു... " നീയാണ്.... നീയാണ് എല്ലാത്തിനു൦ കാരണം.... എന്റെ മോളെ ഒരുപാട് മോഹങ്ങൾ കൊടുത്ത് പറ്റിച്ചിട്ട് അവസാനം.. " അവരെന്റെ  കോളറിൽ പിടിച്ച് വലിയ ശബ്ദത്തോടെ ആക്റോഷിച്ചപ്പോൾ എനിക്ക് തല താഴ്ത്തി നിൽക്കാനെ കഴിഞ്ഞുള്ളു..... "മേരി.. ഒന്നടങ്ങ്.... ആളുകൾ ശ്രദ്ധിക്കുന്നു... " അങ്കിൾ ആന്റിയുടെ കൈ എന്നിൽ നിന്നും വിടുവിച്ച് കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ആന്റി ചുറ്റിലും ഒന്ന് കണ്ണോടിച്ച് കൊണ്ട് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടിട്ടാവണ൦ അവിടെ തന്നെ ഇരുന്നു... പിന്നെ മുഖം പൊത്തിക്കരഞ്ഞു.... ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അങ്കിളിനെ നിസ്സഹായനായി നോക്കി.... "നീ വാ... നമുക്കങ്ങോട്ട് മാറിനിൽക്കാ൦.... " എന്റെ കൈയ്യു൦ പിടിച്ച് കൊണ്ട് അങ്കിൾ മുന്നോട്ട് നടന്ന് ഒരു തൂണിൽ ചാരി നിന്നു.... "എന്താ അങ്കിൾ അവൾക്ക് പറ്റിയത് " ഞാൻ താഴ്ന്ന സ്വരത്തിൽ ചോദിച്ചു... "അത് പിന്നെ..... നിന്നോടുണ്ടായ ആ വഴക്കിന് ശേഷം അവൾ ആകെ ഡൾ ആയിരുന്നു.... ഞങ്ങളോടൊന്നു൦ മിണ്ടാതെ മുറിയടച്ചിരിക്കു൦..... മേരി പോയി ഒരുപാട് വിളിക്കുമ്പോൾ ഡോർ ഓപ്പൺ ചെയ്ത് വീണ്ടും പോയി ബെഡിൽ കിടക്കു൦.... അല്ലെങ്കിൽ മേരിയെ കെട്ടിപ്പിടിച്ച് കരയു൦..... ഇന്ന് രാവിലെ വൈകിയിട്ടു൦ പുറത്ത് കാണാഞ്ഞ്ട്ടാ മേരി മുറിയിൽ നോക്കിയത്.... ഡോർ ക്ലോസ് ചെയ്തിരുന്നില്ല.... പെട്ടന്നുള്ള അലർച്ച കേട്ട് ഞാൻ ഓടിച്ചെന്നപ്പോൾ നമ്മുടെ റിനു ബ്ലഡിൽ കുളിച്ച് കിടക്കാണ്... കൈയ്യിലെ വെയ്ൻ കട്ട് ചെയ്തതാ..... പിന്നെ ഒന്നു൦ നോക്കീല്ല... കൂടുതൽ ആലോചിച്ച് നിൽക്കാതെ ബാസ്റ്റിനെ ( ഡ്രൈവർ)കൂട്ടി ഇങ്ങോട്ട് പോന്നു"... ഞാനെല്ലാ൦ കേട്ട് എന്ത് മറുപടി പറയണമെന്നറിയാതെ നിൽക്കുന്നത് കണ്ടിട്ടാവണ൦ എന്റെ ചുമലിൽ കൈ വെച്ച് "സാരമില്ല... നിന്റെ അവസ്ഥ എനിക്കറിയാമല്ലൊ.... അവൾക്ക് ഒന്നു൦ സംഭവിക്കില്ലെന്ന് "പറഞ്ഞ് അങ്കിൾ നിറഞ്ഞ കണ്ണ് തുടച്ച് കൊണ്ട് എന്നെ ആശ്വസിപ്പിപ്പാൻ ശ്രമിച്ചു.... "സോറി... അങ്കിൾ... എന്നാലും ഞാൻ കാരണമല്ലെ എന്റെ റിനു... ഇന്നീ അവസ്ഥയിൽ... " എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിയാതെ ഞാൻ അങ്കിളിന്റെ ചുമലിലേക്ക് ചാഞ്ഞു..... "ഏയ്.... കൂൾ... മാൻ... നീയും കൂടി തളർന്ന് പോയാൽ പിന്നെ ഞങ്ങൾ... " മാറിയിരിക്കുന്ന ആന്റിയെ നോക്കി അങ്കിൾ എന്റെ തലയുയർത്തി..... "അല്ല ഡോക്ടർ എന്തെങ്കിലും പറഞ്ഞോ... " "ഇല്ല.... ബ്ലഡ് ഒരുപാട് പോയിട്ടുണ്ട്.... 24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു എന്ന പറഞ്ഞത്... " "അപ്പോൾ ബ്ലഡ്...? " "അതെല്ലാം ബാസ്റ്റിൻ അവന്റെ പരിചയക്കാരിൽ നിന്നു൦ എത്തിച്ചിട്ടുണ്ട്... ഇപ്പോൾ അവൻ കുറച്ച് അത്യാവശ്യ൦ വേണ്ട ഡ്രസ്സകൾ എടുക്കാൻ വില്ലയിലേക്ക് പോയതാ... ഇപ്പോൾ വരുമായിരിക്കു൦ " "മ്മ്..... "ഞാനോന്ന് നെടുവീർപ്പിട്ടു കൊണ്ട് ആന്റിയുടെ അടുത്ത് ചെന്നിരുന്നു..... "ആന്റി.... " ഞാൻ മെല്ലെ കൈയ്യിൽ പിടിച്ച് കൊണ്ട് പതിയെ വിളിച്ചു..... ഇപ്പോൾ ആൾ അൽപ്പം ശാന്തയായിട്ടുണ്ടെന്ന് എനിക്ക് ആന്റിയുടെ നോട്ടത്തിൽ നിന്നു൦ വ്യക്തമായി..... ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുമ്പെ അവർ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കരയാൻ തുടങ്ങിയിരുന്നു.... പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല..... .•♫•♬••♬•♫•. .•♫•♬••♬•♫•. എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു.... നോക്കിയപ്പോൾ റയാൻ ആണ്.... അപ്പോഴാണ് ഞാൻ അവന്മാരുടെ കാര്യം ഓർത്തത്..... "ഹലോ.... " "മ്മ്"... "എവിടെയാടാ.... നീ... ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്... " "എൈ. സി. യു വിലേക്ക് വാ.... " "ഹാ" ഞാൻ ഫോൺ വെച്ച് തിരിഞ്ഞതു൦ എൈ. സി. യു. ഡോർ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു..... ഞങ്ങളെ ആകെയൊന്ന് നോക്കിക്കൊണ്ട് അവർ അങ്കിളിന്റെ നേരെ തിരിഞ്ഞു.... " നിങ്ങൾ അല്ലെ എൈറിന്റെ കൂടെ വന്നത്.... " അങ്കിൾ അതെയെന്ന് തലയാട്ടി.... " നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്..... ഡോക്ടറിന്റെ മുറിയിലേക്ക് ചെല്ല്.... ഇവിടുന്ന് നേരെ പോയി റൈറ്റ് കാണുന്നതാണ് റൂ൦... " " അല്ല മോൾക്കിപ്പൊ എങ്ങനെ ഉണ്ട് " " അതൊക്കെ ഡോക്ടർ പറയു൦ ... നിങ്ങൾ ചെല്ല് " അതു൦ പറഞ്ഞ് ഡോർ ക്ലോസ് ചെയ്ത് അവർ അകത്തേക്ക് പോയി.... ഞങ്ങൾ ഇപ്പൊ വരാമെന്നു൦ പറഞ്ഞ് ആന്റിയെ അവിടെ ഇരുത്തി ഡോക്ടറുടെ അടുത്തേക്ക് പോയി.... അങ്കിൾ ചെന്ന് നിന്ന മുറിയുടെ നെയി൦ ബോർഡിലേക്ക് ഞാൻ കണ്ണോടിച്ചു..... " മിയ കുര്യൻ " ഞാൻ പതിയെ വായിച്ചു.... " ഇവരാണോ... " എന്ന് ഞാൻ അങ്കിളിനോട് ചോദിച്ചപ്പോൾ അതെയെന്ന് തലയാട്ടി.... "മേ..എൈ.. ക൦.. ഇൻ ഡോക്ടർ..." ( അങ്കിൾ) "യെസ്... ക൦.. ഇൻ " ഞങ്ങൾ കയറിയപ്പോൾ ഞങ്ങളോട് ഇരിക്കാനായി ആംഗ്യം കാണിച്ചു.... " സീ... മിസ്റ്റർ ജോൺ..... ഇതൊരു suicide attempt കേസ് ആണ്..... ശരിക്ക് ഞങ്ങൾ ഇത് പോലീസിൽ ക൦മ്പ്ളയിന്റെ ചെയ്യേണ്ടതാണ്... ബട്ട് നിങ്ങൾ പറഞ്ഞതുകൊണ്ടു൦ നിങ്ങളോടുള്ള എന്റെ ഇത്ര നാളത്തെ പരിചയ൦ കൊണ്ടു൦ ഞാനത് ചെയ്യുന്നില്ല.... " അങ്കിളു൦ ഞാനും തലകുനിച്ചിരുന്നു... "താനല്ലെ ... ഇതിനൊക്കെ കാരണം" എന്നെ രൂക്ഷമായി നോക്കി കൊണ്ട് ഡോക്ടർ ചോദിച്ചു... " ബട്ട് മിയ ഞാൻ പറഞ്ഞില്ലേ ഇവന്റെ കാര്യങ്ങൾ ഒക്കെ.... നിനക്കും അറിയാവുന്നതല്ലേ... " അങ്കിൾ ഇടക്ക് കേറി പറഞ്ഞപ്പോൾ ഡോക്ടർ അയാളിലേക്ക് നോട്ട൦ തെറ്റിച്ചു.... " Mm I know... But അതവളെ പറഞ്ഞ് മനസ്സിലാക്കണമായിരുന്നു.... അല്ലാതെയിങ്ങനെ..... " ഡോക്ടർ നെറ്റി ചുളിച്ചു..... "അവളെ എന്ത് പറഞ്ഞ് മനസ്സിലാക്കാനാ.... ഇതറിഞ്ഞാൽ അവൾ തളർന്ന് പോവു൦.... " ( അങ്കിൾ) "ഹു൦.... ഇപ്പോൾ അവൾക്കെന്തെങ്കിലു൦ പറ്റിയിരുന്നേൽ കാണാമായിരുന്നു.... Now she is allright..... കുറച്ച് കൂടി വൈകിയിരുന്നേൽ now Ayrin was no more " "Thank u മിയ.... അവളൊന്ന് കണ്ണ് തുറന്നാൽ മതിയെനിക്ക്.... "( അങ്കിൾ) " മ്മ്.... വെയ്റ്റ് ചെയ്യാ൦..രണ്ട് ദിവസം ഇവിടെ കിടക്കേണ്ടി വരു൦" "ഓക്കെ... എന്ന ഞങ്ങളങ്ങോട്ട്.... " "മ്മ് " ഞങ്ങൾ പുറത്തിറങ്ങിയതു൦ അങ്കിൾ ഒന്ന് ദീർഘശ്വാസം വിട്ട് എന്നെ നോക്കി.... "ഹേയ്.... റിഷാൽ.... How are you... Are u okey? " പെട്ടന്നാരോ പുറകീന്ന് വിളിച്ചത് കേട്ട് ഞങ്ങൾ രണ്ടു പേരും തിരിഞ്ഞു നോക്കി.... മാത്യൂസ് ഡോക്ടർ ആണ്.... " Yes doctor I feel better now" ഞാനൊന്ന് പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി... "എന്താ ഇപ്പോൾ ഇവിടെ" അതിന് മറുപടി എന്നോണ൦ അങ്കിൾ എല്ലാം പറഞ്ഞു.... " ഓഹ് don't worry.... Everything will be fine..... U also " എന്നെ നോക്കി അതു൦ പറഞ്ഞ് അയാൾ എന്റെ പുറത്ത് തട്ടിക്കൊണ്ട് നടന്നകന്നു... ആന്റിയുടെ അടുത്തെത്തിയപ്പോൾ റയാനു൦ മിലണു൦ വരുണു൦ അവിടെ ഇരിക്കുന്നുണ്ട്..., ഞങ്ങളെ കണ്ടപ്പോൾ അവർ എണീച്ച് എന്റെ അടുത്തുവന്നു... " എന്തായെടാ... ഡോക്ടർ എന്താ പറഞ്ഞ്.. "( വരുൺ) "She is fine ... ബോധ൦ വന്നാൽ മുറിയിലേക്ക് മാറ്റു൦." " മ്മ് " "അല്ല നിങ്ങൾ എങ്ങനെ മനസ്സിലാക്കി ഞാൻ ഇവിടേക്കാ വന്നതെന്ന്.. " " അങ്കിളിന് വിളിച്ച് ചോദിച്ചിരുന്നു... " ( റയാൻ) "മ്മ് " അങ്കിൾ എന്തൊക്കെയോ പറഞ്ഞ് ആന്റിയെ ആശ്വസിപ്പിക്കുകയാണ്.... അപ്പഴേക്കു൦ ബാസ്റ്റിൻ ചേട്ടനും ഡ്രസ്സു൦ ഫുഡുമായി എത്തി.... ഹോസ്പിറ്റലിൽ റൂമിന് വേണ്ടി അന്വേഷിക്കാൻ ഞാൻ പോവാൻ നിന്നെങ്കിലും അവന്മാർ എന്നെ അവിടെ പിടിച്ചിരുത്തി അവർ പോവാമെന്ന് പറഞ്ഞു.... അവർ പോയതു൦ ഞാൻ കുറച്ച് മാറിയിരുന്നു.... കണ്ണടച്ച് അവിടെ ചാരിയിരുന്നു.... പഴയ ഓർമ്മകൾ ഓരോന്നായി മനസ്സിലേക്ക് കടന്നു വന്നു.... അവളെ ആദ്യമായി കണ്ടതും ഈ ചെന്നൈ സിറ്റിയിൽ എത്തിയതു൦ അങ്ങനെ അങ്ങനെ..... എല്ലാം... നിങ്ങൾക്കിത് വരെ എന്നെ മനസ്സിലായി കാണില്ല... ഞാൻ * 𝚁𝚒𝚜𝚑𝚊𝚕 𝚓𝚘𝚎𝚛𝚐𝚎 * ജോർജ് _ ആനി എന്നിവരുടെ രണ്ടാമത്തെ മകൻ.... എന്റെ മുകളിൽ ഒരു ഇച്ചായൻ ഉണ്ട്... * വിശാൽ ജോർജ് *..... ഞാൻ നാട്ടിൽ കോട്ടയത്താണ്... ഒരു പക്ക അച്ചായൻ ഫാമിലി.... റയാൻ ഫിലിപ്പ് _ വരുൺ മാത്യു _ മിലൺ ജസ്റ്റിൻ ഇവരാണ് എന്റെ ജീവനും ജീവിതവും.....❤ നാട്ടിലും ഞങ്ങൾ ഒരുമിച്ച് ഇവിടെ ചെന്നൈ എത്തിയതു൦ ഒരുമിച്ച്...... നാട്ടിൽ നിന്നും ഇങ്ങോട്ട് എത്തിയതിന്റെ കഥയൊക്കെ വഴിയെ പറയാ൦... ഇപ്പോൾ കണ്ട ജോൺ അങ്കിളു൦ മേരി ആന്റിയു൦ റിനുവിന്റെ അങ്കിൾ ആന്റ് ആന്റിയാണ്..... Her parents are no more.... റിനു ആരാണെന്ന് അറിയണ്ടെ.... * 𝙰𝚢𝚛𝚒𝚗 𝙼𝚊𝚛𝚒𝚢𝚊 𝙿𝚊𝚞𝚕 * അതാണവളുടെ മുഴുവൻ പേര്..... മരിയ_ പോൾ ദമ്പതികളുടെ ആണും പെണ്ണും ആയിട്ട് ഒരേയൊരു സന്തതി.... എന്റെ സ്വന്തം റിനു..... My Better Half..... 😘 ബട്ട് ഇന്നവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാനാണ്..... 😔അതെല്ലാം പറയണമെങ്കിൽ ഞങ്ങൾ പരിചയപ്പെട്ടത് മുതലുള്ള സ്റ്റോറി പറയണ൦..... അതിനു൦ മുന്പ് ഞാൻ നാട്ടിൽ നിന്നു൦ ഇവിടെയെത്തിയ സ്റ്റോറി പറയണ൦..... "റിഷു...... " ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് നോക്കി..... തുടരും........... ഹലോ ഖൽബൂസ്....... മ്മൾ വീണ്ടും ഒരു അടിപൊളി ലവ് സ്റ്റോറിയുമായി എത്തിയിരിക്കുകയാണ്..... ലവ് മാത്രം അല്ല.... Fight _ friendship _ family എല്ലാ൦ ചേർന്നതാണ്😍 വായിക്കുന്നവർ രണ്ട് വരെയെങ്കിലും അഭിപ്രായം കുറിക്കണ൦...... Plzzzz🙏എന്നാലേ എനിക്ക് ഇനിയുള്ള പാർട്ടുകൾ എഴുതാൻ കഴിയു...... നിങ്ങളുടെ സപ്പോർട്ട് മുഖ്യ൦ ബിഗിലേ..... 😌 ❤ __ LUB U ALL __ ❤next part nale evng 5 manikk.... Insha allah... 😊 #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
#📔 കഥ #കുടുംബകഥകൾ മുഖം ------------------- അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് വണ്ടിയിലേക്ക് കയറുമ്പോൾ പതിവ് തെറ്റിച്ചു താക്കോൽ എന്റെ നേരെ നീട്ടിയ അവളെ ഞാൻ അമ്പരപ്പോടെ നോക്കി... നീ ഓടിക്കണ്ട... അതിനുള്ള പ്രായം നിനക്കായിട്ടില്ലെന്ന് പറഞ്ഞു സ്വന്തം വണ്ടിയിൽ ഒന്ന് തൊടാൻ കൂടി സമ്മതിക്കാത്തവളാണ്.. ഇന്ന് എന്ത് പറ്റിയോ എന്നൊക്കെ ചിന്തിച്ചാണ് വണ്ടി മുന്നോട്ടെടുത്തത്... പിന്നോട്ട് ഓടി മറയുന്ന കാഴ്ചകളിലെല്ലാം കണ്ണെറിഞ്ഞിരുന്നതല്ലാതെ എന്റെ അറച്ചറച്ചുള്ള ഡ്രൈവിംഗിനെ കുറ്റപെടുത്തിയോ കളിയാക്കിയോ ഒരക്ഷരം അവളുടെ നാവിൽ നിന്നും വീണില്ല... മിണ്ടാതെയുള്ള അവളുടെ ഇരിപ്പ് മനസിൽ അമ്പരപ്പുണ്ടാക്കിയെങ്കിലും അങ്ങോട്ടു പോയി കാരണം അന്വേഷിച്ചു വായിലിരിക്കുന്ന കളിയാക്കൽ വാങ്ങിച്ചു കൂട്ടണ്ട എന്ന് കരുതി ഞാൻ മിണ്ടാതെ ഇരുന്നു... യാത്രയ്ക്കിടയിൽ എപ്പോഴോ തോളിൽ ഒരു മുറുക്കത്തോടെ അവളുടെ കൈ അമരുന്നതും വണ്ടിയുടെ ഒരു ഭാഗത്തെ മാത്രം ഭാരം കൂടി വരുന്നതും അടുത്ത നിമിഷം വണ്ടിയിൽ നിന്ന് വെപ്രാളത്തോടെ റോഡിലേക്ക് എടുത്തു ചാടുന്ന അവളെയുമാണ് കണ്ടത്.... എന്തെങ്കിലും മനസിലാവും മുന്നേ റോഡിന്റെ നടുവിലേക്ക് ഞാനും വണ്ടിയും ഒരൂക്കത്തോടെ തെറിച്ചു വീണു പോയിരുന്നു.... റോഡിലൂടെ ഇരച്ചു വന്ന വണ്ടി ദേഹത്തേക്ക് കയറി ഇറങ്ങും വരെ ദൂരെ എങ്ങോട്ടോ തെറിച്ചു വീണ അവളെ ഒരു പിടച്ചിലോടെ കണ്ണുകൾ തേടുന്നുണ്ടായിരുന്നു.... തലയ്ക്ക് മുകളിൽ പ്രതീക്ഷയുടെ വെട്ടങ്ങളൊന്നും ഇല്ലാതെ തന്നെ ദിവസങ്ങളോളം അവളെക്കാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെ ശരീരം മരവിക്കുന്ന തണുപ്പിൽ അനക്കമില്ലാതെ കിടക്കുമ്പോഴും ജീവന്റെ നേർത്ത തുടിപ്പ് അവളെ തേടിയെന്നോണം ശരീരത്തിൽ അവശേഷിച്ചിരുന്നു... ദിനരാത്രങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഇനി ഒരിക്കലും ഈ കിടപ്പിൽ നിന്നും ഞാൻ എഴുന്നേൽക്കില്ലെന്നും ഒരിക്കലും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും ഡോക്ടർമാർ അറിയിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പറയാനായി ഈ ലോകത്തിൽ ബാക്കിയുണ്ടായിരുന്ന അവളുടെ അവസാന ദിനവും ഇന്ന് തന്നെയായിരിക്കും എന്ന് അമ്മ ഒരിക്കലും വിചാരിച്ചു കാണില്ല.... രണ്ട് പെണ്മക്കൾ... !! അഭിമാനത്തോടെ അച്ഛൻ ചേർത്ത് നിർത്തി പറയാറുള്ളത്, ഒരു നിമിഷം കൊണ്ട് എല്ലാം ഉരുകി തീർന്ന പോലെ ആ മനുഷ്യൻ ആശുപത്രി വരാന്തയിൽ ഉർന്നിരുന്നു... കാരണം അറിയാത്ത മരണത്തിന്റെ നിഗൂഢതകളും പേറി അവൾക്ക് ചിത കൊളുത്തുമ്പോൾ ഇന്നലെകളേയോ ഇന്നുകളെയോ അറിയാനാവാതെ ആ ആശുപത്രി കിടക്കയിൽ ജീവച്ഛവമായി കിടക്കുകയായിരുന്നു ഞാൻ.... സ്ഥിരമായി എന്തെങ്കിലും പുരോഗതിയുണ്ടോ എന്നറിയാനായി എത്തി നോക്കിയിരുന്ന കാക്കിധാരികളുടെ വരവ് കാലക്രമേണ തീരെ ഇല്ലാതെയായി.... വർഷങ്ങളും മാസങ്ങളും ഇടിഞ്ഞു തോരവേ ഉള്ളിലെ ചേതനയിൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി കൃഷ്ണ മണികൾ ഒരുപിടിച്ചിലോടെ അനങ്ങി മാറി.... നാളുകൾക്കിപ്പുറം നാവ് ചലിച്ചു തുടങ്ങിയപ്പോൾ തണുപ്പോടെ ഒരിറ്റ് വെള്ളം സ്വാതന്ത്ര്യത്തോടെ തൊണ്ടയിലേക്ക് അരിച്ചിറങ്ങി... തളർന്നു പോയ ശരീരം പതിയെ നിവർന്നിരിക്കാൻ തുടങ്ങി.... കാലം മായ്ച്ചു കളഞ്ഞ ശരീരത്തിലെ മുറിവുകൾ പിന്നീട് ഒന്നിനെയും ഓർമ്മയിലേക്ക് കൊണ്ടു വന്നില്ല.... വീൽ ചെയറിലേക്ക് ലോകം ചുരുങ്ങിയപ്പോഴും ഈ കണ്ട വർഷമത്രയും ഉത്തരം കിട്ടാതെ കിടന്ന ചോദ്യത്തിലേക്ക് മനസ് പതിയെ അടിപ്പെട്ട് പോവുകയായിരുന്നു.... വർഷങ്ങൾക്ക് ശേഷം കൈകളാൽ ചക്രങ്ങൾ നിരക്കി നീക്കി ചേച്ചിയുടെ മുറിയിലേക്ക് കയറുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഈ വീട് വിട്ട് സ്കൂളിലേക്ക് പോകുമ്പോൾ ഞാൻ കാണാതെ പോയ ഒന്നിനെ കണ്ടെത്താനായിരുന്നു തിടുക്കം.... ഏറെ തിരക്കിയിട്ടും ഒന്നും നേടാനാവാതെ കുമ്പിട്ടു പോയ തലയിലേക്ക് കൈ ചേർത്ത് വച്ച് കണ്ണീരിനെ ഒതുക്കുമ്പോഴാണ് ടേബിളിന് മുകളിൽ നിവർത്തി വച്ച പത്രത്തിലേക്ക് നോട്ടം പോയത്.... രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ഏതോ ഒരു അധ്യായന ദിവസത്തെ പത്രം... മുന്നിലെ അച്ചടിക്കപ്പെട്ട പരസ്യത്തിന്റെ പേജ് നീക്കി കൈയിലെടുത്തപ്പോൾ കണ്ടു പരിജയമുള്ള രണ്ട് മുഖങ്ങൾ... !! കണ്ണുകൾ നീണ്ട് അതിന്റെ തലക്കെട്ടിലേക്ക് പോയി... ഒരു നിമിഷം.... ഉടലിനുള്ളിൽ എന്തോ വീണ് പൊള്ളിയ പോലെ ഞാൻ പിടഞ്ഞു പോയി.... "ആസിഡ് ആക്രമണം: സഹോദരിമാരായ വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്".... കൈകൾ പിടഞ്ഞു പത്രം താഴെക്ക് പാറി വീണു... കണ്ണടച്ചു രണ്ട് വർഷം പിന്നോട്ട് പോയി... ശരീരത്തേക്ക് ടിപ്പർ പാഞ്ഞു കയറും മുൻപ് അവസാനമായി അവളെ നോക്കിയ കാഴ്ചയിൽ റോഡിന്റെ ഇടത് വശത്തേക്ക് ഉരുണ്ട് നീങ്ങുന്ന അവൾ ഒരു അലർച്ചയോടെ മുഖം പൊത്തി പിടിച്ചിട്ടുണ്ടായിരുന്നു.... "എന്തിനായിരുന്നു അത്?"... പതിയെ മുഖം തിരിച്ചു ഇടതു കൈയിലേക്ക് നോക്കി... വെളുത്ത തൊലിപ്പുറത്തു ഒരു ഭാഗം മാത്രം പൊള്ളലേറ്റ പോലെ ചുളിഞ്ഞു കറുത്ത് പോയിരിക്കുന്നു... വർഷങ്ങളായി അനക്കമില്ലാതെ ഒരേ കിടപ്പ് കിടക്കുമ്പോഴും എന്തിനാണവൾ അന്ന് റോഡിലേക്ക് എടുത്തു ചാടിയതെന്ന ചോദ്യമാണ് ഇന്ന് ഈ നിമിഷം വരെ വേരറ്റു പോയ ജീവനെ പിടിച്ചു നിർത്തിയത്.... ഒന്നു പോയതിന്റെ വേദന നെഞ്ചിൽ ആണി കുത്തും പോലെ തറച്ചു കയറിയപ്പോൾ അന്നുവരെ കരയാത്ത അച്ഛൻ ഒരു അലർച്ചയോടെ നെഞ്ച് പൊത്തി വീണു പോയി.... ഏറെ നാളുകൾ കാത്തു നിൽക്കാതെ അമ്മയും... പരിഭവപ്പെട്ട് ഇടയ്ക്ക് ഞാൻ പറയാറുള്ളത് പോലെ എന്നേക്കാൾ സ്‌നേഹം അവളോടായിരുന്നതിനാലാവാം ചെറുവിരലനക്കാൻ പോലും ശേഷിയില്ലാതിരുന്ന എന്നൈ തനിച്ചാക്കി അവളോടൊപ്പം അവരും പോയത്.... മൂന്ന് മരണങ്ങൾ.... !! ഓരോ ചിത എറിഞ്ഞു തീരുമ്പോഴും മുറിഞ്ഞു പോകാത്ത ഒരുറക്കത്തിൻറെ പിടിയിലമർന്നു പോയിരുന്നു ഞാൻ.... പ്രതിയെ പിടിച്ചതോ... പതിനെട്ട് തികയാത്തതിനാൽ വെറുതെ വിട്ടതോ... ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച *ഇരയ്ക്കെതിരെ* മാത്രം വിമർശങ്ങൾ ഉയർന്നതോ ഞാൻ അറിഞ്ഞില്ല... അറിഞ്ഞത് വർഷങ്ങൾ നീണ്ട ഒരുറക്കം മാത്രം... ഒരു ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ കൺകോണിലെവിടെ നിന്നോ ഒരു തുള്ളി ചെറു ചൂടോടെ ഉർന്നു വീണു... മുന്നിലിരിക്കുന്ന കൊച്ചു മുഖങ്ങളിലേക്ക് ഞാൻ നോക്കി.... അവിടെ, അവർ ഒരിക്കൽ അനുഭവിച്ചു പോയ ഒരു പൊള്ളലിന്റെ വേദന ഒരു നെടുവീർപ്പോടെ തെളിഞ്ഞു കത്തി... സമൂഹം ഇരകൾ എന്നുമാത്രം വിളിക്കുന്ന ഒരു ചെറിയ കൂട്ടം... ഞാൻ അവർക്ക് അടുത്തേക്ക് ചെന്നു... "മുഖങ്ങൾക്കേ പൊള്ളലേൽക്കു.. സ്വപ്നങ്ങൾക്കല്ല".... ഒരു നിമിഷം ആ നൂറ് കണക്കിന് ജോഡി വരുന്ന കണ്ണുകളിൽ പ്രകാശം പടർന്നു... നക്ഷത്രങ്ങളെ പോലെ അവ ചിമ്മിയടഞ്ഞു... ആ കൂട്ടത്തിന് നടുവിലേക്ക് ഞാൻ ഇറങ്ങി നിന്നു... ഒരു പക്ഷേ എന്നൈ മാത്രം ദൈവം ബാക്കി വച്ചത് ഇതിനാവാം.... ഞാൻ ചുറ്റും നോക്കി... എല്ലാവർക്കും ഒരേ മുഖം... കണ്ണു പൊത്തി നിലവിളിച്ചു കൊണ്ട് റോഡിലേക്ക് ഉരുണ്ട് വീണ അവൾടെ മുഖം.. എന്റെ ചേച്ചിയുടെ മുഖം.... !! Writer Ameena
🖤 ട്യൂഷൻ ക്ലാസ്സ്‌🖤 പാർട്ട്‌ :1 പത്താം ക്ലാസ് തന്നെ നിങ്ങളുടെ പുന്നാര മോള് ഒരു വിധം കര കയറിയത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് മാത്രമാണ്‌. ഈ നിലക്ക് ആണ് അവളുടെ പഠിത്തം എങ്കിൽ ജയേട്ട ഒരു പ്രതീക്ഷയും അവളുടെ കാര്യത്തിൽ വേണ്ട…..” “സുനിതെ നീ കിടന്ന് ടെൻഷൻ അടിക്കാതെ അതിനുള്ള പോംവഴി കണ്ടെത്തി അത് ചെയ്യാൻ നോക്ക് അല്ലാതെ നേരം വെളുത്ത് നട്ടപാതിര വരെ അവളെയും കുറ്റം പറഞ്ഞിരുന്നിട്ട് എന്താ കാര്യം….?? “ഇപ്പൊ എനിക്കായി കുറ്റം… എന്ത് പോലെ പഠിച്ചിരുന്ന കുട്ടിയ സ്കൂളിൽ ചെല്ലുമ്പോൾ ശാലു ന്റെ അമ്മയല്ലേ മോള് മിടുക്കി ആണ് ട്ട… എന്നൊക്കെ ടീച്ചേഴ്സ് എന്നോട് പറയുമ്പോ എന്തൊരു അഹങ്കാരം ആയിരുന്നു എനിക്ക്… ഒറ്റ വർഷം കൊണ്ട അവൾ എല്ലാം തച്ചുടച് പിറകോട്ട് പോയത്….. ആ മൊബൈൽ വാങ്ങി കൊടുത്ത അന്ന് മുതൽ ആണ് അവൾ ഉഴപ്പാൻ തുടങ്ങിയത്….” “അപ്പൊ അതാണ് കാര്യം… നീയും കൂടി പറഞ്ഞിട്ടല്ലേ ഞാനത് വാങ്ങി കൊടുത്തത്… എന്നിട്ടിപ്പൊ എനിക്കായി കുറ്റമെല്ലാം….” “ജയേട്ട കുറ്റമല്ല… ഒന്ന് ആലോചിച്ചു നോക്ക് ആകെ ഉള്ള മോളാ അവൾ പഠിച്ച് ഒരു നിലയിൽ എത്താൻ അല്ലെ…..?? “അതിന് നമ്മൾ എന്നും രാവിലെ ഇങ്ങനെ അടി കൂടിയത് കൊണ്ട് കാര്യം വല്ലതും ഉണ്ടോ സുനിതെ…?? “സങ്കടം കൊണ്ട….” “നിനക്ക് വല്ല ഐഡിയയും തോന്നുണ്ടെങ്കിൽ അത് പറയ് നമുക്ക് അത് ചെയ്യാം …” “ഉണ്ട് പക്ഷെ നടക്കുമോ എന്നറിയില്ല…” “ഞാൻ നടത്തി തരാം… എന്താണെങ്കിലും പറയ്….” “നമ്മുടെ മാധവൻ മാഷില്ലേ അയാളുടെ അടുത്ത് ട്യൂഷന് വിട്ടാലോ…?? “ഏത് കരടി മാധവനോ….?? “ആ അയാള് തന്നെ….” “എന്റെ ദൈവമേ അയാള് തന്നെ വേണോ…. ?? “അയാൾക്ക് എന്തേ…. ഇപ്പൊ റിട്ടയർ ചെയ്ത് വീട്ടിൽ ഇരിപ്പല്ലേ…”“അതൊക്കെ ശരി തന്നെ എനിക്ക് തോന്നുന്നില്ല ഹയർ സെക്കണ്ടറി ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്‌ത കരടി നമ്മുടെ മോൾക്ക് ട്യൂഷൻ എടുക്കുമെന്ന്….” “കരടി എന്നൊക്കെ അയാളെ മക്കൾ വിളിക്കുന്നതാ.. അയാളെ കൊണ്ട് സമ്മതിപ്പിക്കാൻ ഉള്ള വഴി എനിക്കറിയാം…” “എങ്ങനെ….?? “മാഷിന്റെ ഭാര്യ വഴി ഒരു പിടുത്തം ജയേട്ടൻ നോക്കിക്കോ ….” “എന്ന മുറുക്കി തന്നെ പിടിച്ചോ…. ഇനി ഞാൻ ജോലിക്ക് പൊയ്ക്കോട്ടെ….?? “ഓ…..” “ശാലു ഉണരുമ്പോ അവളോട്‌ കൂടി ഒന്ന് പറഞ്ഞേക്കണം….” ബാങ്ക്‌ മാനേജർ ജയനും സുനിതക്കും ഒറ്റ മോളാണ് ശാലിനി.. ഇട്ട് മൂടാനുള്ള സാമ്പത്തിക ചുറ്റുപാട് ഉള്ള ജയൻ മകളെ അവളുടെ ഇഷ്ട്ടം അനുസരിച്ചാണ് വളർത്തിയത്… പത്താം ക്ലാസ് വരെ എല്ലാത്തിലും ഫസ്റ്റ് ആയിരുന്ന ശാലിനി പെട്ടന്നാണ് പഠിപ്പിൽ പിന്നോക്കം പോയത്… അത് കുടുംബകാരുടെ ഇടയിലും അയൽ പക്കത്തും സംസാര വിഷയം ആയ അന്ന് തുടങ്ങിയതാണ് സുനിതക്ക് മകളോടുള്ള കലിപ്പ്… സുനിത മകൾ എണീറ്റ് താഴെ വന്നപ്പോൾ തന്നെ ട്യൂഷന് വിടാനുള്ള തീരുമാനത്തെ കുറിച്ചു പറഞ്ഞു.. ഇഷ്ടം അല്ലാഞ്ഞിട്ടും ശാലിനി അമ്മയോട് എതിർത്തൊന്നും പറഞ്ഞില്ല പറഞ്ഞിട്ട് കാര്യവും ഇല്ലെന്ന് അവൾക്ക് അറിയാം… സംസാരത്തിൽ മാധവൻ മാഷിന്റെ അടുത്തേക്കാണ് തന്നെ വിടുന്നത് എന്നറിഞ്ഞപ്പോ അവളുടെ ഉള്ളൊന്നു കിടുങ്ങി.. കണ്ട തന്നെ പേടിയാവുന്ന പ്രകൃതം വഴിയിൽ വെച്ചെല്ലാം കണ്ടാൽ ഒരു പേടിപ്പിക്കുന്ന നോട്ടവും… ഇത്രയും കാലം മാഷ് ഉണ്ടായിരുന്ന സ്കൂളിൽ പഠിച്ചിട്ടും അയാളുടെ ക്ലാസിൽ ഇരിക്കാൻ ഇട വന്നിട്ടില്ല.. അതൊരു ഭാഗ്യമായി കാണുമ്പോൾ ആണ് ഈ ട്യൂഷൻ പ്ലാൻ… വരുന്നിടത്ത് വെച്ചു കാണാം എന്ന് കരുതി അവൾ കുളിച്ചു ക്ലാസിൽ പോയി…. സുനിത ഉച്ച തിരിഞ്ഞ് മാഷിന്റെ വീട്ടിലേക്ക് ചെന്നു… ഒരു പത്ത് മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഉള്ളു… മക്കളും മരുമക്കളും എല്ലാം വിദേശത്ത് സെറ്റിൽ ആയ ആ വീട്ടിൽ മാഷും ഭാര്യ ഷീബയും മാത്രമേ ഉണ്ടായിരുന്നുള്ളു.. സുനിത ഗേറ്റ് തുറന്ന് വരുന്നത് കണ്ട് ഷീബ സിറ്റൗട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി ചെന്ന് സ്വീകരിച്ചു… “അല്ല സുനിതയോ… വാ വാ….” ചിരിച്ചു കൊണ്ട് ഷീബ സുനിതയെ വരവേറ്റു…. “മാഷില്ലേ ….?? “അപ്പുറത്ത് എങ്ങാനും കാണും വാ ഇരിക്ക്….” “എന്തൊക്കെയാ സുനിതെ വിശേഷങ്ങൾ….?? നല്ലത്… നിന്നെ അങ്ങോട്ടൊക്കെ കണ്ടിട്ട് കാലം കുറെ ആയി….” “ഇവിടെ ആരെങ്കിലും വേണ്ടേ… വീട് പൂട്ടി ഇറങ്ങിയാൽ പിന്നെ അത് മതി മാഷിന്…. “ “മക്കൾ വരുന്നുണ്ടോ…?? “ഇനി അടുത്ത വെക്കേഷൻ ആവണം …” “ഉം..” “എന്താ ശാലുന്റെ വിവരം… പഠിക്കാൻ മിടുക്കിയല്ലേ….?? “ആയിരുന്നു…. ഇപ്പൊ നേരെ പകുതി ആയി….” “എന്ത് പറ്റി അവൾക്ക്… മാഷ് സ്‌കൂളിൽ ഉള്ള സമയത്ത് എന്നും പറയുമായിരുന്നു അവളുടെ കാര്യം …” “ഉഴപ്പ്‌ അത് തന്നെ… മാഷ് എന്നെ ഒന്ന് സഹായിക്കോ ഈ കാര്യത്തിൽ…” “ട്യൂഷൻ ആണോ സുനിത ഉദ്ദേശിക്കുന്നത്….?? “ആ…” “എന്റെ മോളെ… ബാക്കി എന്തും നീ പറഞ്ഞോ ഞാൻ നടത്തി തരാം ഇത് എനിക്ക് തോന്നുന്നില്ല…” “എനിക്ക് വേണ്ടി ഒന്ന് പറഞ്ഞു നോക്കണം വേറെ എവിടെയും വിടാനുള്ള ധൈര്യം എനിക്കില്ല…” “ആദ്യം സുനിത ഒന്ന് പറയ്… എന്നിട്ട് ഞാനൊന്ന് ശ്രമിച്ചു നോക്കാം…” വീണ്ടും അവർ സംസാരത്തിൽ മുഴുകി… ഒരു പത്ത് ഇരുപതു മിനുട്ട് കഴിഞ്ഞപ്പോ ഒരു ലുങ്കി മാത്രം ഉടുത്ത് മാഷ് അങ്ങോട്ട് കയറി വന്നു… വിയർപ്പ് തുടച്ചു വരുന്നത് കണ്ടപ്പോ തന്നെ എന്തെല്ലാം പണിയൊക്കെ കഴിഞ്ഞാണ് വരവെന്ന് സുനിതക്ക് തോന്നി… മാഷ് അടുത്ത് എത്തിയതും അവർ കസേരയിൽ നിന്നും എണീറ്റ് പുഞ്ചിരിച്ചു നിന്നു…. “ആ സുനിതയോ എപ്പോ വന്നു….?? ആ ഉറച്ച ശബ്ദം കേട്ട് ഒന്ന് പതറിയെങ്കിലും ചിരിച്ചു കൊണ്ട് അതിനവൾ മറുപടി പറഞ്ഞു “എന്താണ് സുനിതെ ജയന്റെ വിവരങ്ങൾ… കുറെ ആയി നേരിൽ കണ്ടിട്ട്….” “പണി തിരക്ക് തന്നെ രാവിലെ പോയാൽ രാത്രിയാണ് വരിക….” “ശീബേ ചായ കൊടുത്ത സുനിതക്ക്….?? “വന്ന് കയറിയതെ ഉള്ളു ഇപ്പൊ തന്നെ കൊടുത്ത അവൾ പോകും… ഇരിക്കട്ടെ കൊടുക്കാം….” “എന്ന നിങ്ങൾ സംസാരിക്ക് ഞാനോന്ന് മേല് കഴുകട്ടെ….” “അതേ മാഷേ സുനിത വന്നത് മാഷിനോട് ഒരു സഹായം ചോദിക്കാനാണ്….” “എന്നോടൊ…. എന്നിട്ടാണോ മിണ്ടാതെ ഇരിക്കുന്നത്….” അകത്തേക്ക് പോകാൻ കാലെടുത്ത് വെച്ച മാഷ് തിരിഞ്ഞു നിന്ന് സുനിതയെ നോക്കി…. ആളെ പേടിപ്പിക്കുന്ന ചോര കണ്ണുകൾ കണ്ടപ്പോ സുനിത ഒന്ന് പരുങ്ങി….എന്നിട്ട് ഷീബയെ ഒന്ന് നോക്കി അവൾ ചിരിച്ചു കൊണ്ട് പറയാൻ ആംഗ്യം കാണിച്ചു…. “അത് മാഷേ എന്റെ മോള് ശാലിനിയുടെ കാര്യമാണ്….” “എന്ത് പറ്റി…?? “രണ്ട് കൊല്ലം മുമ്പ് വരെ പഠിക്കാൻ എല്ലാ വിഷയത്തിലും ഒന്നാമത് ആയിരുന്നു അവൾ.. പത്താം ക്ലാസ് വരെ കഷ്ഠിച്ചാണ് ജയിച്ചത് എന്നെ ഒന്ന് സഹായിക്കണം….” “എനിക്ക് അറിയാവുന്ന കാര്യമാണ്.. ഞാൻ എന്ത് ചെയ്യണം ഇപ്പൊ….” “വിരോധം ഇല്ലെങ്കിൽ മാഷിന് ഒഴിവുള്ള സമയത്ത് എപ്പോ ആയാലും കുഴപ്പമില്ല രണ്ടക്ഷരം പറഞ്ഞു കൊടുക്കുമോ….?? “അതിപ്പോ ഞാൻ അത് ശരിയാവില്ല സുനിതെ….. എന്നോടിത് പലരും പറഞ്ഞതാ ഇനി ഞാൻ ജയന്റെ മകൾക്ക് ട്യൂഷൻ എടുത്ത അവരും അയക്കും മക്കളെ പറ്റില്ലെന്ന് പറയാനും കഴിയില്ല എനിക്കപ്പൊ….’ “നമ്മൾ അല്ലാതെ ഒരു കുട്ടിയും ഇതറിയില്ല… മാഷ് ഒഴിവ് പറയരുത്….” “നിന്നോട് എതിർത്ത് ഒന്നും പറയാനും കഴിയുന്നില്ലല്ലോ…. ഞാൻ നോക്കട്ടെ… അങ്ങനെ ഒക്കെ പറഞ്ഞാലും എന്നും ക്ലാസ്സ് ഉണ്ടാവില്ല സമയവും ഒരുപോലെ ആവില്ല….” “മാഷിന്റെ ഇഷ്ട്ടം….” “എന്ന ഷീബ വിളിച്ചു പറയും….” “ഓ ശരി….” ഷീബയുടെ പിന്തുണ കൂടി ഉറപ്പാക്കിയാണ് സുനിത അവിടെ നിന്നും മടങ്ങിയത്… ക്ലാസിൽ എത്തിയാൽ വാ മൂടാത്ത ശാലു ഇന്ന് സൈലന്റ് ആയി ഇരിക്കുന്നത് കണ്ട് പ്രിയ കൂട്ടുകാരി ഫർസാന അവളോട് ചോദിച്ചു… “ഇന്നെന്ത് പറ്റി ആകെ ഒരു മൂഡോഫ്…?? “ഹേയ് ഒന്നുല്ലടി….” “പുതിയത് വേണോ ഷീണം മാറ്റാൻ….?? “വേണ്ട…” “വേണ്ടന്നോ എന്റെ പടച്ചോനെ ആരാ ഈ പറയുന്നത് ഇന്ന് മഴ പെയ്യും ഉറപ്പ്….” “പോടി…” “എന്താടാ എന്ത് പറ്റി…?? “എന്നെ ട്യൂഷന് വിടാൻ പോണ് വീട്ടിൽ നിന്ന്….” “അതിനാണോ ഇങ്ങനെ ചത്ത് ഇരിക്കുന്നത്…. വെറും വീഡിയോ കണ്ട് സുഖിച്ചു നടന്ന മതിയോ… പഠിച്ച് ജോലിയൊക്കെ കിട്ടണ്ടേ….?? “ആരാ ഈ പറയുന്നത്.. “ “ആ… ഞാനൊരു പതിവ് മൊഴി പറഞ്ഞു അത്ര തന്നെ… ആട്ടെ എവിടെയാ പോകുന്നത്…?? “മാധവൻ മാഷിനെ അറിയോ…?? “അയ്യോ ആ കരടി മാധവൻ മാഷ് ആണോ…?? “ഉം..” “ബെസ്റ്റ് ബെസ്റ്റ്…. വീട്ടുകാർ നിന്നെ നേരെയാക്കാൻ തന്നെ തീരുമാനിച്ചു അപ്പൊ…” “അതെന്തേ…? “നിനക്ക് അറിയില്ലേ അയാളെ…?? “പഠിപ്പിച്ചിട്ടില്ല ഒരു ചൂടൻ ആണെന്ന് അറിയാം…” “ചൂടൻ മാത്രമാണെങ്കിൽ നമുക്ക് സഹിക്കാം ഇത് അയാളുടെ ഒരു നുള്ളൽ ഉണ്ട് ഇതാ ഇവിടെ…” കക്ഷത്തിന്റെ അടിയിൽ കൈ വെച്ചാണ് ഫർസാന അത് പറഞ്ഞത്…. “അയ്യോ… നിന്നോടിത് ആരാ പറഞ്ഞത്….?? എന്റെ ഇത്ത… അവളെ പഠിപ്പിച്ചിട്ടുണ്ട്…. നുള്ളി കഷ്ണം എടുക്കുമെന്ന പറയാറ്….” “പേടി ആവുന്നെടി…. എന്താ ചെയ്യ….?? “ഒന്നും ചെയ്യാനില്ല പഠിക്കുക തന്നെ…” “പിറ്റേന്ന് ശനിയാഴ്ച കുറച്ചു വൈകിയാണ് ശാലു എണീറ്റത് പത്ത് മണി കഴിഞ്ഞു കാണും അവൾ താഴേക്ക് ഇറങ്ങി വരുമ്പോ അമ്മ സന്തോഷത്തോടെ ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു ടീവി റീമൊട്ടും എടുത്ത് ശാലു ഹാളിലെ സോഫയിൽ ഇരിക്കാൻ പോകുമ്പോ അവളെ നോക്കി ഓണ് ചെയ്യല്ലേ എന്ന് ആംഗ്യം കാണിച്ചു.. അമ്മയുടെ സംസാരം കഴിയുന്നത് വരെ അവൾ പുറത്തേക്കും നോക്കിയിരുന്നു…. “ടീ ആരാ വിളിച്ചെതെന്ന് അറിയോ….?? ഫോണ് വെച്ച് സുനിത മകളോട് വന്നു ചോദിച്ചു… ഇല്ലെന്ന് ചുമൽ ഇളക്കി അവൾ പറഞ്ഞു… “മാഷാണ്… ട്യൂഷൻ എടുക്കാം എന്ന്…. എന്റെ പ്രാർത്ഥന ദൈവം കേട്ടു….” ഒന്നും മിണ്ടാതെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നു… “മാഷിന്റെ ജീവിതത്തിൽ ആദ്യമായാകും ട്യൂഷൻ എടുക്കുന്നത്… മോളുടെ ഭാഗ്യമാണ്…” “എനിക്ക് പേടിയാ അയാളെ… വേറെ എവിടെയാണെങ്കിലും ഞാൻ പോകാം അമ്മേ….” “അയാളെ പേടിക്കുക ഒന്നും വേണ്ട.. കുറെ കുട്ടികൾ ഉള്ള ക്ലാസിൽ കുറച്ച് പരുക്കൻ സ്വഭാവം കാണിച്ചാലെ പേടി ഉണ്ടാവൂ… ഇത് നീ ഒറ്റയ്ക്ക് അല്ലെ അയാൾ അങ്ങനെ ഒന്നും പെരുമാറില്ല …” “എപ്പോഴാ സമയം….?? “എന്നും ഉണ്ടാവില്ല അയാൾ ഫ്രീ ആകുമ്പോ മാത്രം സമയവും അങ്ങനെ തന്നെ… ആറു മാണി മുതൽ “ “നാളെ മുതൽ പോണോ…?? “നാളെയല്ല ഇന്ന് മുതൽ… ഇന്ന് ക്ലാസ് ഇല്ലല്ലോ അഞ്ചു മണിക്ക് തന്നെ പൊയ്ക്കോളൂ….” തലയ്ക്കിട്ട് നല്ല കൊട്ട് കിട്ടിയത് പോലെ ശാലു അങ്ങനെ ഇരുന്നു… ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അവളൊന്നും മിണ്ടിയില്ല…… സാധാരണ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഉച്ചക്ക് കിടന്നു ഉറങ്ങിയിരുന്ന ശാലു ചുമ്മാ ഓരോന്ന് ഓർത്ത് മുറിയിൽ ഇരുന്നു… നാലര ആയപ്പോൾ ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷായി സാധരണ വീട്ടിൽ നീക്കുമ്പോൾ ഇടുന്ന ടീഷർട്ടും ഒരു പാവാടയും എടുത്തിട്ട് കയ്യിൽ കിട്ടിയ ബുക്കുമായി അവൾ ഇറങ്ങി… അമ്മയോട് യാത്ര പറഞ്ഞു അവൾ മാഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു… അവിടെ എത്തിയപ്പോ അഞ്ചു മണി കഴിഞ്ഞിരുന്നു മാഷ് പുറത്ത് പണിയിൽ ആണെന്ന് ഷീബ ചേച്ചി പറഞ്ഞു.. പത്ത് ഇരുപത് മിനുട്ട് കഴിഞ്ഞു കാണും വിയർത്ത് ഒലിച്ച് മാഷ് അങ്ങോട്ട് കയറി വന്നു ഷർട്ട് ഇടതെ വന്ന മാഷിന്റെ നെഞ്ചിലെ രോമ കാട് കണ്ടപ്പോ അയാളെ കരടി എന്ന് വിളിക്കുന്നത് എന്ത് കൊണ്ടെന്ന് അവൾക്ക് ഉറപ്പായി… “നേരത്തെ വന്നോ….?? ശാലുവിനെ കണ്ടപ്പോ അയാൾ ചോദിച്ചു… ആ എന്ന് തലയാട്ടി അവൾ ഒരു മൂലക്ക് നിന്നു…. “ശീബേ അവളെ ബാൽക്കണിയിൽ കൊണ്ടിരുത്ത് ഞാനൊന്ന് കുളിക്കട്ടെ….” അതും പറഞ്ഞു അയാൾ അകത്തേക്ക് പോയി… ചേച്ചിയുടെ കൂടെ ശാലു മുകളിലേക്ക് കയറി …. ബാൽക്കണിയിൽ നിറയെ ചെടികൾ ആയിരുന്നു അതിന്റെ ഇടയിൽ ഉള്ള രണ്ടു കസേരകളിലേക്ക് ചൂണ്ടി ചേച്ചി അവളോട് ഇരിക്കാൻ പറഞ്ഞു… എന്നിട്ട് ചേച്ചി താഴേക്ക് പോയി.. മാഷ് വരുന്നതും കാത്ത് അവൾ അവിടെ ഇരുന്നു ….. “കാത്തിരുന്ന് മോള് മുഷിഞ്ഞോ….?? മാഷിന്റെ ശബ്ദം കേട്ടവൾ കസേരയിൽ നിന്നും എണീറ്റു…. “ഇരിക്ക് ഇരിക്ക്….” അവളുടെ നേരെയുള്ള കസേരയിൽ വന്നിരുന്ന് അയാൾ പറഞ്ഞു… “‘അമ്മ വന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ട്യൂഷന് സമ്മതിച്ചത്…. അപ്പൊ മോള് ഞാൻ പറയുന്നത് കേൾക്കണം പഠിക്കണം വിജയിക്കണം….” “ഉം…” “മോള് മൊബൈൽ ഉപയോഗിക്കുന്നുണ്ടോ….?? “ആഹ്…” “ഈ ചെറുപ്രായത്തിൽ മൊബൈൽ എന്തിനാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല… അതൊക്കെ നല്ലത് തന്നെ നല്ലതിന് ഉപയോഗിച്ചാൽ….” ശാലുവിന്റർ മനസ്സ് വായിച്ചത് പോലെ അയാളത് പറഞ്ഞപ്പോ അവൾ ശരിക്കും ഞെട്ടി…. “മോൾക്ക് ഏതൊക്കെ വിഷയം ആണ് പഠിക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്….?? “അങ്ങനെ ബുദ്ധിമുട്ട് എനിക്ക് തോന്നുന്നില്ല പക്ഷേ എന്തോ ശ്രദ്ധക്കാൻ കഴിയുന്നില്ല….”തുടരും.... #📔 കഥ #✍ തുടർക്കഥ #📙 നോവൽ