📔 കഥ

📔 കഥ

6.8K
15.1K പോസ്റ്റുകള്‍
55.3M കണ്ടവര്‍
📔 കഥ
#📔 കഥ മൈഥിലി 8 💖 അവളുടെ അടുത്തേക്ക നടക്കും തോറും അവള്‍ പിന്നിലേക്ക് പോയി ഭിത്തിയില്‍ തട്ടിനിന്നു എന്താടി പുറകിലേക്ക് പോകുന്നില്ലേ മ്മ് എന്ന് ചോദിച്ചു അവളുടെ രണ്ട് സൈടിലായി കൈ കുത്തി നിന്നു അവള്‍ അപ്പോഴും താഴേക്ക് നോക്കിയാണ് നില്‍ക്കുന്നത് തഴേ നിന്റെഎൈ എന്തെങ്കിലും കളഞ്ഞ് പോയോടി മുഖത്ത് നോക്കേടി കോപ്പേ എന്ന് പറഞ്ഞു അലറിയതും അവളു എന്നെ നോക്കി അവളുടെ ആ നോട്ടം ആണ് എനിലെ രാവണനെ രാമനാക്കി മാറ്റുന്നത് പതിയേ വിരലുകള്‍ കൊണ്ട അവളുടെ മുഖത്ത് വീണു കിടക്കുന്ന മുടിയിരകള്‍ ഒതുക്കി വെച്ചു വിരലുകള്‍ അവളുടെ നെറ്റിയേ തഴുകി കവിളില്‍ എത്തിയതൂം അവള്‍ എരിവ് വലിച്ച് കണ്ണുകള്‍ അടച്ചു അപ്പോഴാണ് അവളുടെ കവിളിലേ അടി കൊണ്ട പാട് ഞാന്‍ ശ്രദ്ധിച്ചത് അത് കണ്ടപ്പോള്‍ എന്തോ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു വേദനിച്ചോ നിനക്ക് അവള്‍ അതേ എന്ന് തലയാട്ടി കണ്ടവന്‍മാര്‍ക്കു തോടാന്‍ ആയി നിന്ന് കൊടുത്തത് കൊണ്ടല്ലേ നീ ഈ രാവണന്റെ പെണ്ണാ നിന്നെ മറ്റാരും വേറൊരു അര്‍ത്ഥത്തില്‍ നോക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല കേട്ടോടി ഉണ്ടകണ്ണി എന്ന് പറഞ്ഞപ്പോള്‍ അവള്‍ വിശ്വാസം വരാത്തത് പോലെ എന്നെ നോക്കി എന്താടി ഒന്നും മിണ്ടാത്തെ ഇപ്പോഴും പേടിയാണോ നിനക്ക് എന്നെ വിശ്വാസം വരുന്നില്ല സ്വപനം പോലെ തോന്നുവാ അപ്പോ തന്നെ അവളുടെ വയറ്റില്‍ ഒരു നുള്ള് കൊടുത്തു ഇപ്പോ വിശ്വാസം ആയോ വൃത്തികേട്ടവന്‍ പോ എന്ന് പറഞ്ഞു അവള്‍ എന്നെ പിടിച്ചു തള്ളി അതിന് ഞാന്‍ വൃത്തികേട് ഒന്നും കാണിച്ചില്ലല്ലോ മോളെ കാണികാന്‍ പോകുന്നത് അല്ലേ ഉള്ളു എന്ന് പറഞ്ഞു മീശയൂം പിരിച്ച് കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു ********************************* ആദീ ഏട്ടന്‍ കള്ളചിരിയും ചിരിച്ച് അടുത്തേക്ക് വരാന്‍ തുടങ്ങിയതും ഞാന്‍ വാതില്‍ ലക്ഷ്യം ആക്കി ഓടി എന്നാല്‍ വാതില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആദിയെട്ടന്‍ എന്നെ വലിച്ച് നെഞ്ചോട് ചേര്‍ത്തു എങ്ങോട്ടാടി ഓടുന്നത് നിനക്ക് വേദനിപ്പിച്ചതിന് പകരം ആയിട്ട് എന്തെങ്കിലും വേണ്ടേ എന്ന് ചോദിച്ചും എന്റെ കഴുത്തില്‍ മുഖം ചേര്‍ത്തു ആദി എട്ടാ വേണ്ടാട്ടോ എന്നെ കണ്ടില്ലേ എല്ലാവരും കൂടി മുകളിലേക്ക് വരും വരുമ്പോ അല്ലേ എന്ന് പറഞ്ഞു ആദീ ഏട്ടന്‍ എന്നെ ഒന്നുടി ചേര്‍ത്തു പിടിച്ച് കഴുത്തില്‍ ഉമ്മവെച്ചു ഞാന്‍ ആദിഏട്ടന്റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ചു ആദി ഏട്ടന്‍ മുഖം പതിയേ ഉയര്‍ത്തി എന്റെ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു പതിയേ എന്റെ ചുണ്ടുകള്‍ ലക്ഷ്യം ആക്കി വന്നതും കതകില്‍ മുട്ട് കേട്ടു ******************************** മനസ്സില്‍ ഉളിപ്പിച്ച സ്നേഹം മുഴുവന്‍ ഇന്ന് അറിയാതെ പുറത്ത് വന്നു അവളുടെ കഴുത്തിലും നെറ്റിയിലും ചുംബനം നല്‍കി പതിയേ അവളുടെ ചുണ്ടുകള്‍ ലക്ഷ്യം ആക്കി പോയതും വാതിലില്‍ മുട്ട് കേട്ടത് അപ്പോള്‍ തന്നെ അവള് എന്നില്‍ നിന്ന് അകന്ന് മാറി ഇപ്പോ അവളുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ട് കണ്ണുമ്പോള്‍ തന്നെ കടിച്ച് തിന്നാന്‍ തോന്നും വാതിലില്‍ വീണ്ടും ശക്തമായ തട്ട് കെട്ടപ്പോള്‍ ചെന്ന് തുറന്നു അപ്പോ തന്നെ എല്ലാവരും റൂമിലേക്ക് ഇടിച്ച് കയറി അമ്മയും മുത്തശ്ശിയും വീണയും കൂടി അവളുടെ അടുത്ത് ചെന്നു അവന്‍ നിന്നെ അടിച്ചോമോളെ അമ്മ ചോദിച്ചു ഇല്ല മാധവിയമ്മേ ആദി ഏട്ടന്‍ ഒന്നും ചെയ്യതില്ലാ പിന്നെ എന്തിനാ ടാ നീ ഇവളെ വരെ പറയാനെ ഭദ്രന്‍ ചെറിയച്ഛനും കഴിഞ്ഞോളു അപ്പോഴെക്കും ചെറിയച്ഛന്‍ എന്നെ എന്തോ അന്യഗ്രഹ ജീവികളെ പോലെ നോക്കി എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നേ അവളെ ഞാന്‍ പിടിച്ച തിന്നാന്‍ ഒന്നും അല്ല കൊണ്ടു വന്നേ കരു കാര്യം പറയാനാ അമ്മേ ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം കേട്ടോ ഇല്ലെങ്കില്‍ ശരിയാകില്ല നീ എന്താ ഭദ്ര അങ്ങനെ പറയുന്നത് മുത്തശ്ശി ചോദിച്ചു അതിനുള്ള ഉത്തരം അവന്റെ മുഖത്ത് തന്നെ ഉണ്ട് എന്ന് പറഞ്ഞതും എല്ലാവരും എന്റെ മുഖത്ത് നോക്കി വീണ മാളുനെയും ശിവയും വിശ്വയും എന്നെയും കളിയാക്കാന്‍ തുടങ്ങി മറ്റുള്ളവരുടെ മുഖത്ത് എല്ലാം നാണമായിരുന്നു എനിക്ക് മാത്രം കാര്യം ഒന്നും പിടി കിട്ടില്ലാ നിങ്ങള്‍ മനുഷ്യനെ കളിയാക്കാതെ കാര്യം പറയുന്നുണ്ടോ എന്ന് പറഞ്ഞതും അക്രന്തം കുറയ്ക്കണം അല്ലേ മുഖത്ത് പറ്റിയ സിന്തുരം തുടച്ച് കളയണം ശിവ എന്റെ ചെവിയില്‍ പറഞ്ഞതും ഞാന്‍ മുഖം തുടച്ചു ഇത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒന്നും അല്ല മതി മതി ഇനി കൂടുതല്‍ ഉരുണ്ട് കുളമാക്കേണ്ടാ രാമാ നാളെ തന്നെ ജോഝ്യനോട് വരാന്‍ പറയണം എന്റെ മനസ്സില്‍ ഈ ഒരു ചിന്ത തന്നെ ആയിരുന്നു ഇവനെ നല്ലതാകാന്‍ മാളുന്റെ സ്നേഹം തന്നെ ധാരാളം എന്ന് പറഞ്ഞ മുത്തശ്ശി അവളുടെ കൈയൂം പിടിച്ചു പുറത്തേക്കിറങ്ങി പിന്നെ ഒരുപാട് കാര്യം പറച്ചില്‍ ഒന്നും വേണ്ടാ കേട്ടല്ലോ എന്ന് പറഞ്ഞു മുത്തശ്ശി പോയി പിറകേ മറ്റുള്ള വരും തുടരും പാര്‍ട്ടിനെ കുറിച്ച് പറയണേ
നിധി ഉഷ അമ്മായിയുടെ കല്യാണമാണു ഞായറാഴ്ച്ച,വീട്ടിൽ ആകെ തിരക്കും ബഹളങ്ങളും. ബന്ധുക്കൾ ഒക്കെ എത്തി തുടങ്ങി കളിക്കാൻ നീതൂനേം,കിങ്ങിണിയേം, ശ്രീനുവിനേം, ഹരിക്കുട്ടനേം ഒക്കെ അടുത്ത്‌ കിട്ടിയ സന്തോഷത്തിലാണു നിധി. കാര്യം കല്യാണോം കുട്ടിപട്ടാളവും പുത്തനുടുപ്പും പലഹാരങ്ങളും ഒക്കെ ആണെങ്കിലും ഈ സന്തോഷങ്ങൾ ഒക്കെ ഇല്ലാതാക്കാനും മാത്രം ഒരു സാന്നിധ്യം ഉണ്ടവിടെ. അന്തു അപ്പൂപ്പൻ! നിധിക്ക്‌ അയാളെ പേടിയാണു, വെറ്റില മുറുക്കി കറ പിടിച്ച പല്ലുകൾ കാട്ടി, ചുണ്ണാമ്പു തേച്ച്‌ നിറം കടുത്ത വിരലുകൾ നീട്ടി എപ്പോഴൊക്കെ അയാൾ അവളെ വിളിച്ചാലും ആദ്യം ഒക്കെ അവൾ ഓടി ചെല്ലുമായിരുന്നു. വിളിച്ച്‌ മടിയിലിരുത്തി കെട്ടിപ്പിടിച്ച്‌ മുത്തി കഥകളും പാട്ടും ഒക്കെ പറഞ്ഞു തരുമായിരുന്ന അപ്പൂപ്പൻ. തനിക്ക്‌ സംഭവിക്കുന്നതൊന്നും അറിയാതെ പലപ്പോഴും അയാളുടെ മടിയിൽ ഇരുന്നിട്ടുണ്ടവൾ. എന്നാൽ സുധ ടീച്ചർ ഒരിക്കൽ ക്ലാസിൽ വെച്ച്‌ കുറച്ച്‌ കാര്യങ്ങൾ പറയുകയുണ്ടായി,ആരും നമ്മളെ തെറ്റായ രീതിയിൽ തൊടാൻ അനുവദിച്ചു കൂടാ.. തെറ്റായ രീതി എന്തെന്ന് ജോബിൻ ചോദിച്ചപ്പൊ ടീച്ചർ പറഞ്ഞിരുന്നു നമ്മുടെ ചുണ്ടുകൾ, കഴുത്ത്‌, കഴുത്തിനു താഴെ നെഞ്ച്‌, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഒന്നും അമ്മയും അച്ഛനും അല്ലാതെ നമ്മുടെ വീട്ടിലുള്ളവരല്ലാതെ ആരെങ്കിലും തൊടുകയോ, വേദനിപ്പിക്കുന്ന പോലെ പെരുമാറുകയോ ചെയ്താൽ അതെല്ലാം ബാഡ്‌ ടച്ച്‌ ആണു, അവിടെ നമ്മൾ നോ എന്ന് ഉച്ചത്തിൽ പറയണം അല്ലെങ്കിൽ അപ്പോൾ തന്നെ അമ്മയോടോ അച്ഛനോടോ ആ കാര്യം പറയണം.. ഇവരോട്‌ പറയാൻ സാഹചര്യം ഒത്തില്ലെങ്കിൽ ക്ലാസിൽ വന്ന് ടീച്ചറോട്‌ പറയണം എന്ന്. ബാഡ്‌ ടച്ച്‌ എന്ന് ടീച്ചർ പറഞ്ഞ കാര്യങ്ങൾ അന്ന് മുതൽ ഓർത്ത്‌ തുടങ്ങിയതായിരുന്നു നിധി. അങ്ങനെയാണു അന്തു അപ്പൂപ്പന്റെ ഓർമ്മ വന്നത്‌. പക്ഷെ അപ്പൂപ്പനെ വീട്ടിൽ എല്ലാവർക്കും നല്ല ഭയവും ബഹുമാനവും ഒക്കെയാണു. അച്ഛന്റെ ഇളയച്ഛനല്ലേ.. അപ്പൂപ്പൻ മരിച്ചതിൽ പിന്നെ അന്തു അപ്പൂപ്പനാണു വീട്ടിലെ കാരണവർ എന്ന് അച്ഛൻ പറഞ്ഞവൾ കേട്ടിട്ടുണ്ട്‌. അവൾ ഓടിച്ചെന്ന് അമ്മയോട്‌ തിരക്കി അന്തു അപ്പൂപ്പൻ കല്യാണത്തിനു വരുമോ? വരാതെ പിന്നെ നാളെ രാവിലെ എത്തും, അമ്മ തിരക്കിനിടയിലും ചിരിച്ച്‌ അവൾക്കു മറുപടി നൽകി. അന്ന് രാത്രിയിൽ ഏറെ നേരമായിട്ടും നിധിക്ക്‌ ഉറക്കം വന്നില്ല എന്തോ വല്ലാത്ത ഒരു പേടി. രാവിലെ ഉറക്കം എണീറ്റ്‌ ചെന്ന അവളെ അന്തു അപ്പൂപ്പന്റെ കറ പുരണ്ട ചിരി എതിരേറ്റു. ആഹാ അപ്പൂപ്പന്റെ മോൾ എണീറ്റില്ലേന്ന് ഇപ്പൊ അമ്മയോട്‌ തിരക്കിയതേയുള്ളു ഞാൻ. നീ വളർന്ന് വല്യ കുട്ടിയായല്ലോ അത്‌ പറയുമ്പോൾ അയാളുടെ കണ്ണുകളിലെ ഭാവമാറ്റം ആരും ശ്രദ്ധിച്ചില്ല. കല്യാണ തിരക്കിനിടക്ക്‌ മോളെ നോക്കാൻ ഒക്കില്ലെന്ന് അറിയാം അതോർത്ത്‌ നീ വിഷമിക്കണ്ട ഞാൻ ഇവിടില്ലേ എന്നയാൾ ചിരിച്ച്‌ പറഞ്ഞപ്പോൾ അമ്മയും പറഞ്ഞു ഇന്നലെ മുതൽ അവളും അപ്പൂപ്പനെ തിരഞ്ഞൂ നടപ്പാണു. ഇനി നിങ്ങളു രണ്ടും കൂടി ആയിക്കോ കുശലം പറച്ചിൽ എനിക്ക്‌ പിടിപ്പത്‌ പണിയുണ്ട്‌ എന്നു പറഞ്ഞ്‌ അമ്മ അടുക്കളയിൽ അമ്മായീടെ അടുത്തേക്ക്‌ പോയി. അപ്പൂപ്പന്റെ മുത്തിങ്ങു വന്നേ എന്ന വിളി കേട്ട നിധി അവിടെ നിന്നും ഓടിക്കളഞ്ഞു. പിന്നീട്‌ പലപ്പോഴായ്‌ അവൾ തന്റെ വിളി കേട്ടിട്ടും അനുസരിക്കാതെ വന്നപ്പോൾ അയാൾക്ക്‌ അരിശം മൂത്തു. ഇപ്പോഴത്തെ കുട്ടികൾക്കിതെന്താ എത്രയാന്ന് വെച്ചാ വിളിക്കുക. അനുസരണ തീരെയില്ല, വയസായവരോട്‌ ഇങ്ങനെയാ പെരുമാറുക എന്നൊക്കെ പിറു പിറുക്കുന്ന കേട്ട്‌ അതിലേ വന്ന അച്ഛൻ കാര്യം തിരക്കി. നിധീ... നീ എന്താ അപ്പൂപ്പൻ വിളിച്ചിട്ട്‌ പോകാത്തത്‌, നിങ്ങൾ വല്യ കൂട്ടല്ലേ ഇങ്ങനൊക്കെ ചെയ്യാമോ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ബാഡ്‌ ടച്ച്‌ എന്ന് പറയണം എന്നുണ്ടായിരുന്നു അവൾക്ക്‌ പക്ഷെ അച്ഛനാ നേരത്ത്‌ അവളെ എടുത്ത്‌ അയാളുടെ മടിയിലേക്ക്‌ ഇരുത്തിയിരുന്നു . അമ്മ കൊണ്ടു വന്ന ചായയും പലഹാരങ്ങളും ഒക്കെ കഴിച്ച്‌ എല്ലാരും ചുറ്റുമിരുന്ന് എന്തൊക്കെയോ സംസാരിച്ച്‌ ചിരിക്കുന്നുണ്ട്‌. എന്നാൽ നിധി മാത്രം പേടികൊണ്ട്‌ ഇരിക്കുകയാണു. അയാൾ മെല്ലെ അവളുടെ തുടയിലൊക്കെ തട്ടി ചിരിക്കുകയാണു. സംഭാഷണങ്ങൾക്കിടയിൽ അയാളുടെ കൈകൾ മെല്ലെ അവളുടെ മേനിയിൽ ഇഴഞ്ഞു തുടങ്ങിയിരുന്നു. ഓരോ പ്രാവശ്യവും അവളെ മുത്തുമ്പോഴും അതൊക്കെ തുടച്ച്‌ കളഞ്ഞ്‌ അവൾ ചെറുതായൊന്നു പ്രതിഷേധിച്ച്‌ നോക്കി, പക്ഷെ ആരും കാണാതെ തുടയിലൊരു നുള്ളും കൊടുത്ത്‌ കണ്ണുരുട്ടി കാണിച്ചയാൾ അവളെ ഭയപ്പെടുത്തി. പാവം അവൾക്ക്‌ നന്നായ്‌ വേദനിച്ചു. കരയാൻ തുടങ്ങിയ അവളെ കണ്ടതും അയ്യേ പലഹാര കൊതിച്ചി, ഉള്ള മധുരമൊക്കെ തിന്നാൽ പല്ല് പുഴുവാകും എന്ന് പറഞ്ഞതിനാരേലും കരയുമോ എന്നയാൾ ഉച്ചത്തിൽ ചോദിച്ചു. എല്ലാരും അതുകേട്ട്‌ ചിരിച്ചതല്ലാതെ അവളെ ആരും ശ്രദ്ധിച്ചില്ല. അവളുടെ മടിയിലേക്കായ്‌ അയാൾ എടുത്തു വെച്ച കുഷ്യനിന്റെ അടിയിൽക്കൂടി അവളുടെ സ്വകാര്യ ഭാഗത്ത്‌ അയാളുടെ വിരൽ പതിയവേ അവൾ ഭയത്താലും ഒപ്പം പറയാൻ അറിയാത്ത പല വികാരങ്ങളാലും സ്തംഭിച്ച്‌ പോയിരുന്നു. ടീച്ചർ പറഞ്ഞ പോലെ നോ എന്ന് ഉച്ചത്തിൽ അലറാൻ അവൾക്ക്‌ തോന്നിയെങ്കിലും പേടിയാൽ ഒച്ച പുറത്തു വന്നില്ല. വീണ്ടും അവൾ തന്റെ കൈ തട്ടി മാറ്റിയതിനാലുള്ള അരിശത്തിൽ അയാൾ അവളെ ശക്തമായ്‌ ഒന്ന് നുള്ളി വേദന സഹിക്കാതെ അവൾ അലറി ' നോ, ബാഡ്‌ ടച്ച്‌, ബാഡ്‌ ടച്ച്‌, എന്നെ തൊടരുത്‌ ' പെട്ടെന്ന് മകൾ അങ്ങനെ അലറുന്നത്‌ കേട്ട അമ്മക്ക്‌ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയപോലെ. നിധിയെ തന്നിലേക്ക്‌ അടുപ്പിച്ച്‌ സമാധാനിപ്പിച്ച്‌ കാര്യങ്ങൾ തിരക്കാൻ നോക്കിയെങ്കിലും കരച്ചിലല്ലാതെ ഒന്നും അറിയാൻ കഴിഞ്ഞില്ല. ഇടക്കിടക്ക്‌ മകൾ അയാളെ നോക്കി ഭയക്കുന്നു എന്ന് മനസിലാക്കിയ അവർ മകളെ തനിച്ച്‌ കൂട്ടി കൊണ്ടു പോയ്‌ വിവരങ്ങൾ തിരക്കി. കുറച്ച്‌ നേരത്തെ പരിശ്രമങ്ങൾക്ക്‌ ഒടുവിൽ അവൾ വിക്കി വിക്കി പറഞ്ഞു ' എനിക്ക്‌ അപ്പൂപ്പനെ പേടിയാ, എന്നെ എപ്പഴും ഇവിടെ ഒക്കെ തൊടും എന്നവൾ കാട്ടി കൊടുത്തു. മകളുടെ വാക്കു കേട്ട്‌ തരിച്ച്‌ നിന്ന അമ്മയ്ക്കായ്‌ അയാൾ നുള്ളി നോവിച്ച അടയാളങ്ങൾ അവൾ കാട്ടി കൊടുത്തു. മനസിൽ ആർത്തിരമ്പിയ നൊമ്പരം കടിച്ചമർത്തി അവൾ പോയ്‌ ആ വയസന്റെ മുഖമടച്ച്‌ ഒന്ന് കൊടുത്തു, എന്റെ മകളെ എന്നല്ല ഇനി ഒരു കുഞ്ഞിനെയും നിന്റെ കൈകൊണ്ട്‌ തൊടുക പോയ്‌, കണ്ണു കൊണ്ട്‌ നോക്കുക പോലും ചെയ്യരുത്‌ നീ എന്ന് പറഞ്ഞ്‌ അമ്മ അയാളെ കാർക്കിച്ച്‌ തുപ്പുന്നത്‌ കണ്ട നിധി നിർവ്വികാരയായ്‌ നോക്കി നിന്നതേയുള്ളൂ. അപ്പൊഴും അയാളുടെ വിരലുകൾ ഇഴഞ്ഞു നീങ്ങിയ ഭാഗങ്ങൾ അവൾക്ക്‌ നീറുന്നുണ്ടായിരുന്നു ! #📔 കഥ
ഒരു ഓൺലൈൻ പ്രണയം " ചേട്ടാ..... എനിക്കൊരു സാരി വാങ്ങിക്കണം، " സുമിത്ര പറഞ്ഞു. "ഓ.... ഇപ്പോൾ എന്താ ഇത്ര അത്യാവശ്യം ?" വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നും കണ്ണെടുക്കാതെ അല്പം ഈർഷ്യയോടെ വിജയകൃഷ്ണൻ ചോദിച്ചു. " വിജയേട്ടൻ ഇത്ര വേഗം മറന്നോ ? ഞാൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നല്ലോ എനിക്ക് സുജാതയുടെ അനിയത്തിയുടെ കല്യാണത്തിനു പോകണമെന്ന് . " "ഉള്ളതൊക്കെ ഉടുത്താൽ പോരെ?" അയാൾ ചോദിച്ചു. "ഓ ... അതൊക്കെ എല്ലാരും കണ്ടതല്ലേ ചേട്ടാ ? എനിക്കു പുതിയതു തന്നെ വേണം. " "അതെന്താ നിന്റെ സാരി നോക്കാനാണോ അവിടെ എല്ലാവരും വരുന്നെ ? അല്ലാതെ കല്യാണം കാണാനല്ല?" അയാൾ തെല്ല സഹ്യതയോചോദിച്ചു. "എന്നാ ഞാൻ പോകുന്നില്ലന്നു വച്ചേക്കാം. " അവൾ വിട്ടു കൊടുത്തില്ല. " എന്റെ പൊന്നേ ഞാൻ വെറുതെ പറഞ്ഞതല്ലേ . നീ എത്ര സാരിവേണമെങ്കിലും മേടിച്ചോ. എൻെറ സഹധർമ്മിണി നന്നായി ഒരുങ്ങിപ്പോകുന്നതിന്റെ ക്രെഡിറ്റ് എനിക്കു തന്നെയല്ലേ ." " ങാ... അങ്ങനെ വഴിക്കുവാ . " അവൾ വിജയ ഭാവത്തിൽ പറഞ്ഞു. അയാൾ പേഴ്സ് എടുക്കാൻ ഭാവിക്കുമ്പോഴേക്കും അവൾ അയാളുടെ കയ്യിൽ നിന്നും പേഴ്സ് തട്ടിയെടുത്ത് ആവശ്യമുള്ള പൈസയെടുത്തു. ."എനിക്കു വണ്ടിക്കൂലിയെങ്കിലും വച്ചേക്കണേ " അയാൾ തമാശ രൂപേണ പറഞ്ഞു. "സുമീ...നിനക്കെന്നത്തേയ്ക്കാ കല്യാണത്തിനു പോകേണ്ടത്?" അയാൾ ബൈക്കു സ്റ്റാർട്ടാക്കുന്നതിനിടെ ചോദിച്ചു. " ഇരുപത്തിയൊന്നാം തിയതി വിജയേട്ടാ " കതകു ചാരുമ്പോൾ അവൾ പറഞ്ഞു.. വിജയകൃഷ്ണന് ബാങ്കിലാണു ജോലി. ബൈക്ക് റെയിൽവേ സ്‌റ്റേഷനിൽ വച്ചിട്ട് ട്രെയിൻ കയറിയാണ് ഒന്നര മണിക്കൂർ ദ്ദരെയുള്ള ബാങ്കിലേക്കു പോകുന്നത്.. തിരി ച്ചു വരുമ്പോൾ ബൈക്കെടുത്ത് വീട്ടിലേക്കു പോരും. ട്രെയിൻ വിടാൻ തുടങ്ങുമ്പോഴേക്ക് ഓടിക്കിതച്ച് അയാൾ ട്രെയിനിൽ കയറിപ്പറ്റി. ഭാഗ്യത്തിനു സീറ്റു കിട്ടി. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.. രാവിലെ മുതൽ ഗുഡ് മോണിംഗ് വിഷ് ചെയ്തതും കുശലാമ്പേഷണങ്ങളുമെല്ലാം അതിൽ കിട പ്പുണ്ട്. മറുപടിയായി ഒരു മെസേജു പോലും ഇടാൻ തനിക്കിന്നു സാധിച്ചില്ല. ചെടികൾ നനച്ചതും മോനെ കുളിപ്പിച്ചൊരുക്കിയതും എല്ലാം ഇന്ന് താൻ തന്നെയല്ലേ ചെയ്തത്. ഇന്നാകെ തിരക്കായിരുന്നു എന്തായാലും അവ ൾക്കൊരു മെസ്സേജിടട്ടെ. തന്റെ ഫേസ്ബുക്ക് ഫ്രണ്ടാണവർ. അവളുടെ ഒരു ഫോട്ടോയെങ്കിലും കാണാൻ അയാൾക്കതിയായ ആഗ്രഹമുണ്ട്. പക്ഷേ ഫേസ്ബുക്കിൽ അവളുടെ ഫോട്ടോയ്ക്കു പകരം രണ്ടു കണ്ണുകളുടെ പടമാണ് പ്രൊഫൈൽ പിക്ചറായി ഇട്ടിരിക്കുന്നത്. അവളെ കുറ്റപ്പെടുത്താൻ പറ്റില്ല. താനും വ്യക്തമായ ഒരു ഫോട്ടോ ഇട്ടിട്ടില്ലല്ലോ. താനി ട്ടിരിക്കുന്നത് നിലാവുള്ള രാത്രിയുടെ പടം. അതിൽ രണ്ടു നിഴൽ രൂപങ്ങൾ.... അയാൾ ഭാവനയിൽ എത്രയോ തവണ അവളെ കണ്ടിരി ക്കുന്നു. കണ്ണുകൾ കണ്ടാലറിയാം അവൾ ഒരു സുന്ദരി തന്നെ. മനോഹരമായ ആ കണ്ണുകൾ എത്രയോ തവണ തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. ശരിക്കും ആ കണ്ണുകളാണ് അവളെ ഫ്രണ്ടാക്കുവാൻ തന്നെ പ്രേരിപ്പിച്ച ഘടകം. ട്രെയിൻ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ട്രെയിനിന്റെ ശബ്ദമോ യാത്രക്കാരുടെ ബഹളമോ ഒന്നും അയാളറിഞ്ഞില്ല. അയാളുടെ ശ്രദ്ധ ഫേസ്ബുക്കിൽത്തന്നെയായിരുന്നു. ആൾക്കൂട്ടത്തിൽ തനിയെ എന്നു പറഞ്ഞ അവസ്ഥയിലായിരുന്നു അയാൾ. എന്തായാലും ഇരുപത്തിയൊന്നാം തിയതി കാണാമല്ലോ. സുമിത്ര കല്യാണത്തിനു പോകുന്ന ഇരുപത്തിയൊന്നാം തിയതി തന്നെ കാണണമെന്ന് താൻ മെസ്സേജിടാനിരിക്കെയാണ് അവൾ ഇങ്ങോട്ടു മെസ്സേജിട്ടത്. സുമിത്ര വീട്ടുജോലികളെല്ലാം വേഗം തീർത്തു. വൈകുന്നേരം മോൻ സ്കൂൾ വിട്ടു വരുന്നതിനുമുൻപ് സാരി വാങ്ങിയിട്ടു തിരിച്ചു വരണം . രണ്ടായിരം രുപയാണ് താൻ പേഴ്സിൽ നിന്നെടുത്തത്. വാങ്ങിക്കുമ്പോൾ നല്ലതു തന്നെ വാങ്ങണം. എത്ര വേഗമാണ് വിജയേട്ടൻ താൻ പറഞ്ഞത് വിശ്വസിച്ചത്. കൂട്ടുകാരിയുടെ അനിയത്തിയുടെ കല്യാണം ! അവൾക്കുള്ളിൽ, ചിരി വന്നു. തന്റെ ഫേസ് ബുക്ക് ഫ്രണ്ട് കൃഷ്ണനെ കാണാനാണ് താൻ പോകുന്നതെന്ന് പാവമുണ്ടോ അറിയുന്നു . പെട്ടെന്ന് അവൾ എന്തോ ഓർത്തിട്ടെന്ന പോലെ, മൊബൈൽ എടുത്തു. നിറയെ മെസ്സേജുകൾ വന്നു കിടപ്പുണ്ടല്ലോ. താൻ മെസേജിട്ടപ്പോൾ അതിൽ ഒന്നും ഇല്ലായിരുന്നല്ലോ. ഈ മെസ്സേജുകൾ പിന്നീട് ഇട്ടതാന്നെന്നു തോന്നുന്നു. ഗുഡ്മോണിംഗ് മുതൽ നോക്കി. എന്താ ഉണ്ടാക്കിയെ, ബ്രേക്ഫാസ്റ്റ് കഴിഞ്ഞോ, കഴിച്ചോ , ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ കളർ എന്താ അങ്ങിനെയങ്ങിനെ .......... ഇരുപത്തിയൊന്നാം തിയതിക്കായി കാത്തിരിക്കുന്നു എന്നൊക്കെ.......... ട്രെയിനിനെക്കാൾ സ്പീഡിൽ അയാളുടെ ചിന്തകളും പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഏതായാലും മൊബൈൽ ഉള്ളതു കൊണ്ട് ട്രെയിൻ യാത്രകൾ തന്നെ തീരെ ബോറടിപ്പിക്കാറില്ല. ബാങ്കിൽ ചെന്നാൽ പിടിപ്പതു പണിയാണ്. ഉച്ചയൂണിന്റെ സമയത്താണ് മെസ്സേജ് നോക്കാൻ പറ്റുക. അതിൽ ഒളിച്ചിരിക്കുന്ന തന്റെ കൂട്ടുകാരിയെ കാണാൻ പറ്റുക. താൻ പലപ്പോഴും അവളോടു ചോദിക്കാറുണ്ട് കണ്ണിന്റെ ഉടമയുടെ ഫോട്ടോ ഇട്ടു കൂടെ എന്ന്. അപ്പോൾ അവൾ പറയും നേരിട്ടു കണ്ടാൽ മതിയെന്ന്. ഒരു വീഡിയോ കോൾ ചെയ്യാനും അവൾ സമ്മതിച്ചിട്ടില്ല. ഇരുപത്തിയൊന്നാം തിയതി സുമിത്ര കല്യാണത്തിനു പോകുന്ന ആ സമയം തന്നെയാണു താൻ തന്റെ സുന്ദരമായ കണ്ണുകളുടെ ഉടമയെ കാണാമെന്നേറ്റിരിക്കുന്നത്. അവൾ കല്യാണം കഴിഞ്ഞിട്ട് കൂട്ടുകാരുടെ കൂടെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു താമസിച്ചേ വരികയുളളു എന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് താനീ ദിവസം തന്നെ തെരഞ്ഞെടുത്തത്.. ഇനി മൂന്നു ദിവസം കൂടിയുണ്ട് ഇരുപത്തിയൊന്നാം തിയതിക്ക്. ദിവസത്തിനിപ്പോൾ ഇരുപത്തി നാലു മണിക്കൂറിൽ കൂടുതലുണ്ടെന്ന് അയാൾക്കു തോന്നി. സുമിത്ര രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്കു പോകും. മോനെ സ്കൂളിൽ വിടണമല്ലോ. ആ സമയം തന്റെ പ്രിയപ്പെട്ടവളുമായി സംസാരിക്കുന്ന തിരക്കിലായിരിക്കും അയാൾ.. ആദ്യമായി കണ്ടുമുട്ടുകയല്ലേ. എന്നെന്നും ഓർമ്മിക്കാൻ ഒരു നല്ല ഗിഫ്റ്റു വാങ്ങിക്കൊടുക്കണം അവൾക്ക്. എന്തായിരിക്കണം എന്നതിനെപ്പറ്റി യാതൊരു ഊഹവുമില്ല ങാ .. ഇനിയും സമയമുണ്ടല്ലോ. അല്ലെങ്കിൽ ഒരു സാരിയായാ ലെന്താ? അവൾക്കേറ്റവുമിഷ്ടപ്പെട്ട ഇളം വയലറ്റു നിറത്തിലുള്ള ഒരു സാരിതന്നെയാകട്ടെ.. അവളുടെ ഫേസ് ബുക്കിലെ പ്രൊഫൈൽ പേജിൽ അവളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നുമില്ല. ഈ കാര്യത്തിൽ താനും അങ്ങിനെയല്ലേ? അവളൊരു പക്ഷേ പെണ്ണായതുകൊണ്ട് പ്രൈവസിക്കു വേണ്ടിയായിരിക്കാം. താനോ ? തനിക്കെന്തിനാണു പ്രൈവസി ? " മീത്ര" എന്ന പേരും മനോഹരമായ ആ കണ്ണുകളും മാത്രമേ തനിക്കു പരിചിതമായിട്ടുള്ളു. എത്ര വേഗമാണ് താനവളുമായി അടുത്തത്? സുമിത്രയുടെ പണികളെല്ലാം തീരാറായി. നേരത്തെ പോയാലേ മോന്റെ സ്കൂൾ ബസ് വരുന്നതിനുമുൻപ് വീട്ടിലെത്താൻ പറ്റൂ. മോൻ പോയിക്കഴിഞ്ഞല്ലാതെ തനിക്കൊരുങ്ങാൻ സാവകാശം കിട്ടില്ല. അല്ലായിരുന്നെങ്കിൽ തനിക്ക് വിജയേട്ടന്റെ കൂടെ ബൈക്കിൽ ടൗണിലിറങ്ങാമായിരുന്നു. ഇനിയിപ്പോൾ ബസിൽ കയറി വേണം യാത്ര ചെയ്യാൻ. അവൾ വേഗം റെഡിയായി. കടയിൽ നല്ല തിരക്കുണ്ടായിരുന്നു. എന്തായാലും അങ്ങോട്ടുമിങ്ങോട്ടും കൃത്യസമയത്തിനു തന്നെ ബസ് കിട്ടി. അധിക സമയം കാത്തു നിൽക്കേണ്ടി വന്നില്ല. വരുന്ന വഴി തന്നെ തയ്യൽക്കടയിലും കയറി തയ്ക്കാനും കൊടുത്തു. തയ്യൽക്കടയുടെ സമീപത്തുള്ള ജന്റ്സിന്റെ കടയിൽ കയറി കൃഷ്ണേട്ടനിഷ്ടമുള്ള ഒലീവ് ഗ്രീൻ നിറത്തിലുള്ള ഒരു ഫുൾ സ്ളീവ് ഷർട്ടും വാങ്ങിച്ചു. ഇരുപത്തിയൊന്നാം തിയതിയായി. വിജയ കൃഷ്ണൻ അന്നു പതിവില്ലാതെ നേരത്തെ എഴുന്നേറ്റു . പേപ്പർ വായിക്കാനെടുത്തിട്ട് അക്ഷരങ്ങളിൽ അയാളുടെ കണ്ണുകൾ ഉടക്കുന്നില്ല. പേപ്പർ നിറയെ അയാൾ കാണുന്നത് അവളുടെ മനോഹരമായ കണ്ണുകൾ മാത്രം...... ഒരു വിധത്തിൽ പേപ്പർ വായിച്ചു വായിച്ചില്ല എന്നു വരുത്തി. വേഗം കുളിച്ചു റെഡിയായി. അയാൾ വീണ്ടും മൊബൈൽ എടുത്തു. ഓ.... അവൾ മെസ്സേജിട്ടിട്ടുണ്ട്. " ഇന്നാണാ ദിവസം കാത്തു കാത്തിരുന്ന ദിവസം : " അയാൾ എത്ര പ്രാവശ്യം ആ മെസ്സേജ് വായിച്ചുവെന്നറിയില്ല. അയാൾ തിരിച്ചൊരു മെസ്സേജിട്ടു. "ഞാനും " . അയാളുടെ മനസ്സ് ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടി. "സുമിത്രേ ... കാപ്പിയെടുത്തേ നേരം പോയി. " "ദാ ഇപ്പോ എടുക്കാം വിജയേട്ടാ, . ഇങ്ങനെ ധൃതി പിടിക്കാതെ . എനിക്കും പോകേണ്ട തല്ലേ, " അവളുടെ ശബ്ദത്തിന് പരിഭവത്തിന്റെ ധ്വനി. ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും. അയാൾ കഴിച്ചുവെന്നു വരുത്തി. അവൾക്കിഷ്ടപ്പെട്ട ഇളം നീല നിറത്തിലുള്ള ഷർട്ടിട്ട് അയാൾ കണ്ണാടിയുടെ മുമ്പിൽ നിന്നു. സ്വയം വിലയിരുത്തി. താനൊരു സുന്ദരൻ തന്നെ. തീർച്ചയായും അവൾക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കില്ല. അയാൾ സുമിത്രയോടു യാത്ര പോലും പറയാതെ ബൈക്ക് സ്ററാർട്ടാക്കി. പതിനൊന്നു മണിക്കാണ് അവൾ കാണാമെന്നു പറഞ്ഞ സമയം : അയാൾ പോകുന്ന വഴി കടയിൽ കയറി അവൾക്കിഷ്ടപ്പെട്ട ലൈറ്റ് വയലറ്റ് കളറിലുള്ള ഒരു സാരി വാങ്ങി. അവരെക്കൊണ്ടു തന്നെ ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ് ഒരു കവറിലാക്കി, ഭദ്രമായി അതു തന്റെ ബാഗിൽ വച്ചു. സ്റ്റാൻഡിലേക്കു തിരിയുന്ന വഴിക്കൊരു വലിയ മരമുണ്ട്. അതിന്റെ ചുവട്ടിൽ നിൽക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. ചില വണ്ടികൾ അവിടെ നിർത്താറുണ്ട്. സുമിത്ര തനിക്കേറ്റവുമിഷ്ടപ്പെട്ട പിങ്ക് കളറിലുള്ള സാരി ചുറ്റി മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായി. തന്നെ കാണുമ്പോൾ അയാൾക്കിഷ്ടപ്പെടാതിരിക്കില്ല ഇത്രയും നാൾ കണ്ടു കൊണ്ടിരുന്ന കണ്ണുകളുടെ ഉടമയെ നേരിട്ടു കാണുമ്പോൾ എങ്ങിനെയായിരിക്കും പ്രതികരിക്കുക. എന്തായാലും തമാശ തന്നെ പരസ്പരം കാണാതെ തന്നെ ഫ്രണ്ടാവുക, സ്നേഹിക്കുക ഒക്കെ ഒരു അത്ഭുതം തന്നെ. ഇൻറർനെറ്റിനു നന്ദി. അല്ലായിരുന്നെങ്കിൽ എവിടെയോ കിടന്ന തങ്ങൾ എങ്ങിനെ സുഹൃത്തുക്കളാകും ? വിരസമായ തന്റെ ജീവിതത്തിൽ സ്നേഹത്തിന്റെ കുളിർമഴ പെയ്യിച്ച ആളാണു തന്റെ ക്യഷ്ണേട്ടൻ. തന്റെ കണ്ണുകളെപ്പറ്റി കൃഷ്ണേട്ടൻ എത്രമാത്രം വർണ്ണി ക്കാറുണ്ട്. അതേസമയം തന്റെ ഭർത്താവ് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. തനിക്കാവശ്യ മുള്ളതെല്ലാം ഭർത്താവു വാങ്ങിത്തരും. പക്ഷേ എന്തൊക്കെ ചെയ്താലും തന്നെ ഒരിക്കലും ഒന്നഭിനന്ദിക്കുയോ ഒരു നല്ല വാക്കു പറയുകയോ ചെയ്തിട്ടില്ല. അവൾക്കു പരിഭവം തോന്നി. നേരിട്ടു കാണുമ്പോ പറയുന്നതെന്തായിരിക്കും? അവളാകെ കോരിത്തരിച്ചു. ചിന്തിച്ചു ചിന്തിച്ച് ബസ് സ്റ്റാൻഡിൽ എത്തിയത് അവളറിഞ്ഞില്ല. ആദ്യമായി കാണുമ്പോൾ ആ മുഖത്തെ ഭാവഭേദം എന്തായിരിക്കും? ഷർട്ടിന്റെ നിറം മാത്രമേ ഒരു അടയാളമായിട്ടുള്ളു. അയാളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.. അവളുടെ സാരിയുടെ കളറും വിടർന്ന കണ്ണുകളുമല്ലാതെ അയാൾക്കും ഒന്നുമറിയാൻ വയ്യായിരുന്നു ങാ ... എങ്ങിനെയേലും കണ്ടുപിടിക്കാം. അയാളുടെ മനസ്സു മന്ത്രിച്ചു. അവൾ പറഞ്ഞ സ്ഥലത്തെത്തി, മരത്തിന്റെ കീഴെ അഞ്ചോ ആറോ പേർ മാത്രം. ദൂരെ വച്ചേ അവൾ കണ്ടു. ഇളം നീല ഷർട്ട്. പക്ഷേ മുഖം വ്യക്തമല്ല. എതിർ ദിശയിലേക്കു തിരിഞ്ഞാണു നിൽക്കുന്നത്. അവളുടെ കാലടികൾക്ക് വേഗത കൂടി. അപ്പോഴേക്കും രണ്ടു മൂന്നാളുകൾ കൂടി അയാളെ മറക്കത്തക്കവിധം അയാളുടെ ചുറ്റിലും വന്നു നിന്നു. താനെന്താണയാളെ വിളിക്കേണ്ടത്? പതിവായി വിളിക്കാറുള്ളതുപോലെ "കുഷ്ണേട്ടാ " എന്നു തന്നെ വിളിക്കാം. അതേ സമയം അയാളുടെ ചിന്തയും മറിച്ചായിരുന്നില്ല. അയാൾക്കു ക്ഷമയില്ലായിരുന്നു. അവൾ അയാളുടെ പുറകിലെത്തി. "കൃഷ്ണേട്ടാ " . ..... പരിചയമുള്ള ശബ്ദം: അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. രണ്ടുപേരും അൽഭുത സ്തബ്ദരായി, " ങേ! ചേട്ടനെന്താ ഇവിടെ ? അയാൾ ശ്രദ്ധിച്ചു. ആ കണ്ണുകൾ ! അപ്പോഴാണ് ആ കണ്ണുകളുടെ സൗന്ദര്യം അയാൾ തിരിച്ചറിഞ്ഞത്. " സുമീ..... നീ " കല്യാണം കഴിഞ്ഞ് ഏഴു വർഷമായിട്ട് ഇപ്പോ ഴാണ് ആ ശബ്ദത്തിന്റെ സൗകുമാര്യം അവളും തിരിച്ചറിഞ്ഞത്. ഇളം നീല ഷർട്ടും പിങ്ക് കളർ സാരിയും ! രണ്ടു പേരും പരസ്പരം ജാള്യത മറയ്ക്കാൻ പാടുപെടുന്ന പോലെ കൂടുതലൊന്നും ഇനി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കുളമാക്കേണ്ട കാര്യമില്ല. അതിൽ യാതൊരു അർത്ഥവുമില്ല എന്ന് അവർ രണ്ടു പേരും തിരിച്ചറിഞ്ഞിരിക്കണം അയാൾ അവൾക്ക് ഗിഫ്റ്റായി വാങ്ങിയ സാരി അവളടെ നേരെ നീട്ടി. അവൾ അയാൾക്കായി വാങ്ങിയ ഷർട്ടും. " വരൂ...... നമുക്കു വീട്ടിലേക്കു പോകാം."അയാൾ ഒരു കള്ള ചിരിയോടെ പറഞ്ഞു. അവൾക്കൊന്നും മിണ്ടാനായില്ല. നാണംകുണുങ്ങിയായ പുതുമണവാട്ടിയെപ്പോലെ അവൾ അയാളുടെ പിന്നാലെ നടന്നു. ................... #📔 കഥ
വായാടി മറിയം പാർട്ട്‌ 47 💘💘💘💘💘 ആദ്യമായി പാലക്കൽ തറവാടിന്റെ പടി ചവിട്ടിയപ്പോ ഉണ്ടായ വിറയൽ ഇന്നും എനിക്ക് അനുഭവപെട്ടു... ഇന്ന് പേടി കൊണ്ട് അല്ല... മറിച്ച് എന്റെ നഷ്ട്ടങ്ങൾ ഓർത്താണ്... എങ്കിലും ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ അകത്തേക്ക് കയറി.... എന്റെ റയാന്റെ പെണ്ണ് ആയി.... ടെസ്സ മോൾടെ അമ്മയായി... അകത്തേക്ക് കയറിയിട്ട് എനിക്ക് പിന്നിൽ അല്പം പേടിയോടെ നിന്ന അമ്മയെ ഞാൻ കൈ പിടിച്ച് അകത്തേക്ക് കയറ്റി.... ഒരു ജീവിതം മുഴുവൻ മക്കൾക്ക് വേണ്ടി മാറ്റിവച്ചിട്ട് അവര് അമ്മക്ക് തിരിച്ചു കൊടുത്തത് സങ്കടം മാത്രം... പണം ഒക്കെ ആയപ്പോ അമ്മയെ വേണ്ട.. മക്കളെയും കൊച്ച് മക്കളെയും കാണാൻ പറ്റാത്തതിൽ ഉള്ള സങ്കടം പറഞ്ഞ് അമ്മ കരഞ്ഞപ്പോൾ മനസ്സിൽ കുറിച്ചത് ആണ് അമ്മയെ കൂടെ കൂട്ടണം എന്ന്... ഇനിയും വേദനിപ്പിക്കാൻ വിട്ട് കൊടുക്കാതെ ഈ സ്നേഹത്തിന്റെ നിറ കുടത്തെ ഞാൻ ഇങ്ങ് കൂടെ കൂട്ടി... ഇനി എന്റെ അമ്മയായി ടെസ്സ പെണ്ണിന്റെ ഭാമ ആയി ഇവിടെ കാണും... ഇനിയും ആ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല... 🌺🌺🌺🌺🌺 "നീ ഇത് എങ്ങോട്ട് ആ ഒരുങ്ങി കെട്ടി.. " "ഹോസ്പിറ്റലിൽ പോവുന്നു... ഞാൻ പറഞ്ഞല്ലോ ഇന്ന് ജോയിൻ ചെയ്യും എന്ന്.. " "മ്മ്... Are യൂ sure.... ഒന്ന് കൂടെ ഓക്കേ ആയിട്ട് പോയാൽ പോരെ... " "ഞാൻ ഓക്കേ ആണ് റയാൻ... ഇനിയും വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കാൻ വയ്യാ.... " അതും പറഞ്ഞു പെണ്ണ് വീണ്ടും സാരി ഉടുക്കാൻ തുടങ്ങി... ഡോർ അടഞ്ഞു കിടക്കുവാ എന്ന് ഉറപ്പ് വരുത്തി ഞാൻ ഒന്ന് കൂടെ അവളോട് ചേർന്ന് നിന്നു... ഇടുപ്പിൽ കൈ ചേർത്ത് പൊക്കി എടുത്ത് ഞാൻ കട്ടിലിന്റെ പടിയിൽ ഇരുത്തി.... "എന്തിനാ.... എന്തിനാ പെണ്ണെ ആരു മോനെ കാണുമ്പോ കാണുമ്പോ നിന്റെ കണ്ണ് നിറയുന്നത്... ആര് കാണുന്നില്ല എങ്കിലും ഞാൻ കാണുന്നുണ്ട് എല്ലാം... വന്ന അന്ന് തൊട്ട് കാണുവാ ഞാൻ... " "എനിക്ക്... എനിക്ക്... പറ്റണില്ല.... അവനെ കാണുമ്പോ എനിക്ക്.... ന്റെ... ന്റെ... മോനെ ഓർമ വരും.... എന്റെ ഉള്ളിൽ കിടന്ന് തന്നെ അവന്... പോവണ്ടി വന്നില്ലേ.... എനിക്ക്... എനിക്ക്.... അതൊക്കെ ഓർക്കുമ്പോ... എനിക്ക് സങ്കടം സഹിക്കാൻ വയ്യാ... " സങ്കടം തിങ്ങി വാക്കുകൾ ഇടക്ക് മുറിഞ്ഞു പോയിരുന്നു എങ്കിലും അവൾ ഒരുവിധം പറഞ്ഞ് ഒപ്പിച്ചു... ഇമ വെട്ടാതെ ഞാൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു.. കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന കവിളുകളും വിറക്കുന്ന ചുണ്ടുകളും ഒരു നിമിഷം അവളിൽ തന്നെ ഞാൻ തറഞ്ഞു നിന്നു.... ഞങ്ങൾക്ക് ഇടയിലെ ദൂരെ കുറഞ്ഞു വന്നു... എന്റെ അധരങ്ങൾ പതിയെ അവയുടെ ഇണയെ നുകർന്നു.... ഉമി നീരിൽ ചോരയുടെ ചുവ അറിഞ്ഞിട്ടും ഞാൻ അവളെ സ്വതന്ത്ര ആക്കിയില്ല..... നഖങ്ങൾ എന്നിലേക്ക് അമർത്തി അവളിലെ വേദനയെ എന്നിലേക്കും പകർന്നു.... "ഇനി നീ കരയരുത്... നിനക്ക് ഞാനും നമ്മുടെ മോളും ഇല്ലെടാ... " ചുണ്ടിലെ ചോര കൈ കൊണ്ട് ഒപ്പി എടുത്തിട്ട് അവൾ എന്നെ ഒന്ന് നോക്കി... "ദുഷ്ട... " "ഹ.... ഹ...." മുഖത്തെ കപട ദേഷ്യം പതിയെ നാണത്തിലെക്ക് വഴി മാറി.... "നിന്റെ മുഖത്തു നാണം ചേരില്ല... കുറുമ്പും ദേഷ്യവും ആണ് നിനക്ക് ചേരുക... അതാണ് ഈ മുഖത്തിന് അലങ്കാരം.... " താഴേക്കു ഇറങ്ങി അവൾ എന്നെ ചേർത്ത് പിടിച്ചു .... "എനിക്ക് അറിയാം... എന്നും കൂടെ നീ ഉണ്ടാവും എന്ന്... ടെസ്സ എന്റെ മോള് തന്നെ ആ... അങ്ങനെ തന്നെ ആവും എന്റെ മരണം വരെ... ഇനി... ഇനി... ഞാൻ കരയില്ല... പക്ഷെ എന്റെ മോൻ എന്നും ഒരു വേദനയായി എന്റെ ഉള്ളിൽ ഉണ്ടാവും.... എനിക്ക് അറിയാo റയാൻ നീയും പുറമെ ചിരിച്ചു ഉള്ളിൽ കരയുവാ എന്ന്..." "ഏയ്‌... മതി വാ... നമുക്ക് ഇറങ്ങാം... " "ഞാൻ.... എനിക്ക്.... കഴുത്തിൽ താലി കെട്ടിയവന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം അവന്റെ ജീവന്റെ തുടിപ്പിന് ജന്മം കൊടുക്കാൻ കഴിയുന്നത് ആണ്... " "നിന്നോട് അല്ലേ പറഞ്ഞത്... നമ്മൾ മൂന്ന് ആളും മതി നമുക്ക്... " "അപ്പൊ എന്റെ ഉള്ളിൽ വളരുന്ന നിന്റെ ഈ കുഞ്ഞോ.... " "നീ.. നീ.... എന്താ... എന്താ... ഇപ്പൊ പറഞ്ഞേ.." "എല്ലാം മാസവും വിരുന്ന് വരുന്ന ആ അതിഥി ഇത്തവണ വന്നില്ല... എന്റെ ഒരു പ്രൈമറി കണ്ടെത്തൽ ആണ്... പക്ഷെ... എന്റെ ഉള്ളിലെ ചോദ്യങ്ങളും സംശയങ്ങളും തീരുന്നില്ല... എന്റെ റിപ്പോർട്ട്‌ ഞാൻ നോക്കി... Pregnancy ടൈമിൽ എടുത്ത സ്കാനിംഗ് റിപ്പോർട്ടും അന്ന് എടുത്ത റിപ്പോർട്ടും... ഒന്നും അങ്ങോട്ട് ശെരി ആവുന്നില്ല... പക്ഷെ ഇതിന് ഒക്കെ ഉള്ള ഉത്തരo തരാൻ ഒരാൾക്കേ പറ്റു.... Dr. മാലതി... അന്ന് എന്നെ ട്രീറ്റ്‌ ചെയ്തത് അവര് അല്ലേ... എനിക്ക് അവരെ കാണണം... " "എനിക്കും " 🌺🌺🌺🌺🌺🌺 റയാന്റെ ഒപ്പം dr. മാലതിയുടെ ക്യാബിനിലെക്ക് നടക്കുമ്പോ എന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു... ഞങ്ങളെ കണ്ടതും ആ മുഖത്തു ഒരു ഭയം ഞാൻ കണ്ടു... പക്ഷെ വളരെ വിതക്തo ആയി മറച്ചു പിടിച്ചു... എന്റെ മുഖത്തെക്കും വോക്കിങ് സ്റ്റിക്കിലേക്കും മാറി മാറി നോക്കി... "ഡോക്ടർ.... എന്ന് വന്നു... " അതിന് മറുപടി പറയാതെ ഞാൻ അവർക്ക് നേരെ റിപ്പോർട്ട്‌സ് നീട്ടി... "ഒരിക്കലും... ഒരിക്കലും... എനിക്ക് ഇനി ഒരു അമ്മ ആവാൻ പറ്റില്ല അല്ലേ ഡോക്ടർ... " "മരിയ.... " "sshh.... പറ.... ഞാനും ഒരു ഡോക്ടർ ആണ്... ഇതിൽ എന്തോ പന്തികേട് ഉണ്ട്... തെറ്റ് പറ്റിയത് എനിക്കോ... നിങ്ങൾക്കോ.... " "എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്... " "അപ്പൊ ഇപ്പൊ എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞോ.... എന്താ നിങ്ങൾ മറക്കാൻ ശ്രമിക്കുന്നത്... അതോ ഞാൻ agnus സിസ്റ്റർനെ വിളിച്ച് അവരെ കൊണ്ട് പറയിക്കണോ... " തല കുമ്പിട്ടു ഇരുന്നത് അല്ലാതെ അവര് ഒന്നും പറഞ്ഞില്ല... റയാൻ ദേഷ്യം കടിച്ച് അമർത്തി ഇരിക്കുവാ... "പറ ഡോക്ടറെ... ഇത് എന്തിനാ ഇനി ഇങ്ങനെ ഒരു കള്ള റിപ്പോർട്ട്‌ ഉണ്ടാക്കിയത്... ഏഹ്... ഒരുപാട് മക്കളെ ഈ കൈ കൊണ്ട് എടുത്തത് അല്ലേ... എന്നിട്ടും ഇങ്ങനെ ഒരു കള്ളം പറയാൻ തോന്നി... Agnus നോട് പറഞ്ഞത് ഞാൻ അറിഞ്ഞു... പ്രഫഷണൽ jealousy അല്ലേ... " "മരിയ പ്ലീസ്... നീ വന്നതിൽ പിന്നെ എനിക്ക് ഇവിടെ ഉണ്ടായിരുന്ന പേര് പോയി... എല്ലാർക്കും നിന്നെ മതി... ആ ദേഷ്യത്തിൽ ഞാൻ.... അന്ന് അങ്ങനെ ഒക്കെ ചെയ്ത് കഴിഞ്ഞ് ഈ നിമിഷം വരെ ഞാൻ അതുo ഓർത്ത് ദുഃഖിചിട്ടെ ഉള്ളൂ... പറ്റിപ്പോയി.... എനിക്ക് അറിയാം ആയിരുന്നു ഈ കള്ളം നീ കണ്ടു പിടിക്കും എന്ന്... ആ നേരം ഞാൻ... ആം സോറി.... " "ഹും... സോറി... ഡോക്ടർ എന്ന് നിങ്ങളെ വിളിക്കാൻ എനിക്ക് അറപ്പ് തോന്നുന്നു... പറ എന്റെ കുഞ്ഞിനെയും നിങ്ങൾ മനഃപൂർവം കൊന്നത് ആണോ... " "noooo.... ഞാൻ അത്രക്ക് ക്രൂര അല്ല മരിയ... കുഞ്ഞിനെ സേവ് ചെയ്യാൻ മാക്സിമം ശ്രമിച്ചത് ആണ്.... " "ഞാൻ എങ്ങനെ വിശ്വസിക്കും.... " "മതി... ഇവരോട് സംസാരിച്ചത് വാ... നമുക്ക് പോവാം... ഇവരെ കാണേണ്ട പോലെ കാണാൻ സമയം ഉണ്ട്... നീ വാ.... " റയാന്റെ കൂടെ പുറത്തേക്ക് നടക്കുമ്പോ ഞാൻ ഒന്ന് കൂടി അവരെ തിരിഞ്ഞു നോക്കി... 🌺🌺🌺🌺🌺🌺 ഞാൻ ചെന്നു കയറുമ്പോ എന്നെയും കാത്ത് ചാച്ചൻ പുറത്ത് ഉണ്ടായിരുന്നു... "ആഹ്... ഞാൻ നിന്നെ നോക്കി നിക്കുവായിരുന്നു... " "എന്താണ് ചാച്ചാ... " "dr.മാലതി റിസൈൻ ചെയ്തു... എല്ലാം എല്ലാം അവര് എന്നോട് പറഞ്ഞു... " "മ്മ്... മരിയ.... " "അകത്തു ഉണ്ട്.... സെബിയും പെണ്ണും വന്നിട്ട് ഉണ്ട്..... എടാ മോനെ എല്ലാരും ഇപ്പൊ ഇത് ഒരു miracle ആയിട്ട് കണ്ട് ഇരിക്കുവാ... വേറെ ഒന്നും ആർക്കുo അറിയില്ല... ഒന്നും പറയണ്ട എന്ന് മോള് തന്നെ ആ പറഞ്ഞത്... " "അതാണ് നല്ലത്... " ഞാൻ അകത്തേക്ക് ചെല്ലുമ്പോ എല്ലാരുടേം കൂടെ ഇരുന്ന് വർത്താനം പറയുവാ പെണ്ണ്... പിന്നെ ഞാനും കൂടെ കൂടി... നഷ്ട്ടം ആയത് ഒക്കെ തിരിച്ച് വരുവാ.... "അപ്പൊ റിച്ചു ചേട്ടായി ചിലവ് ഉണ്ട് ട്ടോ... " "നീ പറ എന്നാ നിനക്ക് വേണ്ടത്.... " "അങ്ങനെ ചോദിച്ച.... എനിക്ക് ഒരു വല്യ ഡയറി മിൽക്ക് വേണം... " "എന്റെ പൊന്ന് അന്നേ.. ഒരു കൊച്ചിന്റെ തള്ളയാണ് പറയുന്നത്... " sam അതും പറഞ്ഞ് അവളെ കളിയാക്കാൻ തുടങ്ങി... "കൊച്ചു പിള്ളേരെ പിടിച്ചു കെട്ടിയാൽ ഇങ്ങനെ ഇരിക്കും... " "അതെ പറ്റി പോയി... " "ആഹാ... ഇപ്പൊ അങ്ങനെ ആണല്ലേ... നിന്നെ ഞാൻ.... " അന്ന കൊച്ച് കൈയിൽ കിട്ടിയത് ഒക്കെ എടുത്ത് അവനെ ഇട്ട് ഓടിക്കാൻ തുടങ്ങി... ഇവരുടെ ഓട്ടം കണ്ട് ടെസ്സയും അക്കുവും കൂടെ കൂടി... ദൈവമേ ഇനി എന്റെ അനിയന്റെ പല്ലും നഖവും ബാക്കി കിട്ടിയാൽ മതി.... ഇതൊക്കെ കണ്ട് ഇവിടെ ഒരാൾ സെബിയുടെ തോളിൽ ചാരി ഇരിക്കുന്നുണ്ട്... കട്ട്‌ ചെയ്ത് വച്ച ഫ്രൂട്സ് സെബി ഇടക്ക് അവളുടെ വായിൽ വച്ച് കൊടുക്കുന്നുണ്ട്... രാത്രി മുറിയിൽ ഇരുന്ന് ഒരു വീഡിയോ കോൺഫറൻസ് ചെയ്യുമ്പോഴാണ് പൊണ്ടാട്ടി വന്നത്... മോളെ കിടത്തിയിട്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു... ടേബിളിൽ കൈ കുത്തി കുറെ നേരം എന്നെ നോക്കി ഇരിക്കുന്നത് കണ്ടു.. പെട്ടന്ന് ആണ് പെണ്ണ് പിടിച്ച് കിസ്സ് അടിച്ചത്... 🌺🌺🌺🌺🌺 ഒരു ഉമ്മ കൊടുത്തതിനു ഇത്ര reaction വേണോ.. പെട്ടന്ന് ആണ് അവന്റെ നോട്ടം പോയ ഇടത്തെക്ക് ഞാൻ നോക്കിയത്.... വീഡിയോ... ദെ അതിൽ ഉള്ളവര് ചിരിക്കുന്നു... പെട്ടെന്ന് റയാൻ എന്നെ ചേർത്ത് പിടിച്ചു.. ഹെഡ് സെറ്റ് എടുത്ത് മാറ്റി... "guyz... ഇതാണ് മരിയ... ആൻഡ് മരിയ ഇത് അവിനാശ്... കാർത്തിക്... ആൻഡ് ശ്രേയ... ഈ പ്രൊജക്റ്റ്‌ൽ എന്നെ അസിസ്റ്റന്റ്‌ ചെയ്യുന്നത് ഇവരാ .. " ഞാൻ അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു... "ഹായ്... മാം... " "ഹലോ... " "അപ്പൊ റയാൻ സർ ബൈ... ഞങ്ങൾ കട്ടുറുമ്പ് ആവുന്നില്ല... " കാൾ disconnect ചെയ്ത് അവൻ എന്നെ ഒന്നു നോക്കി... Che... നാണം കെട്ടു... ഞാൻ എഴുനേറ്റ് പോവാൻ നിന്നതും കൈയിൽ പിടിച്ച് അവൻ അത് പോലെ തന്നെ അവിടെ ഇരുത്തി... ഞാൻ തലയും കുമ്പിട്ടു ഇരുന്നു... ഇടക്ക് ഒന്ന് നോക്കിയപ്പോ രണ്ട് കയ്യും നെഞ്ചിൽ കെട്ടി എന്നെ തന്നെ നോക്കി ഇരിക്കുവാ ചെക്കൻ... മുഖത്തു ഒരു വല്ലാത്ത ചിരിയും... ദൈവമേ ഏത് നേരത്ത് ആണ് എനിക്ക് കേറി ഉമ്മ വയ്ക്കാൻ തോന്നിയത്... (തുടരും..... ) ഹലോ...... എല്ലാർക്കും സുഖം അല്ലേ... ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ആണ് ഡെയിലി പോസ്റ്റ്‌ ചെയ്യാൻ പറ്റാത്തത്... പിന്നെ കയ്യും ഓക്കേ ആയില്ല... എന്നോട് ഒരു ചങ്ങായി പരിജയപെടുത്താൻ പറഞ്ഞിരുന്നു... എന്താ ചെയ്യുന്നേ എന്നൊക്കെ... എന്റെ സ്ഥലം എറണാകുളം ആണ്... ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആണ്... ചരിത്രം ആണ് നമ്മുടെ വിഷയം... അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയണേ... #📔 കഥ
നാളെ രാവിലെയാണ് നാട്ടിലോട്ട്‌ പുറപെടേണ്ടത്. ആരോടും പറഞ്ഞിട്ടില്ല. എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. പ്രത്യേകിച്ച് എന്റെ പ്രിയതമയ്ക്ക്. എല്ലാം അടുക്കി പെറുക്കി വയ്ക്കുന്നതേയുള്ളൂ. സമയം തീരെ കിട്ടിയില്ല. ഓടിചാടി പോയി എന്തൊക്കെയോ വാങ്ങി കൂട്ടി. ഇന്ന് നൈറ്റ് ഡ്യൂട്ടിയാണ്. അത് കഴിഞ്ഞ് വന്നാൽ ഉടനെ പെട്ടി എടുത്ത് എയർ പോട്ടിലോട്ട് ഓടണം. നാളെ എന്റെ ആദ്യവിവാഹ വാർഷികമാണ്. എന്തായാലും അവളെ ഒന്ന് ഞെട്ടിക്കണം. അത് കല്ല്യാണത്തിന് മുൻപ് തന്നെ മനസ്സിൽ കണക്ക് കൂട്ടിയതാണ്. ശരിക്കും ഞങ്ങളുടെ ജീവിതത്തിൽ ഞാൻ പെണ്ണും അവള് ആണും എന്ന് എനിക്ക് തോന്നാറുണ്ട്. കാരണം അവളാണ് എല്ലാ കാര്യങ്ങളിലും എന്നെ ഞെട്ടിക്കുക. ഞാൻ നല്ലൊരു കാമുകനേ ആയിരുന്നില്ല. എല്ലാ പ്രണയിനികളും ആഗ്രഹിക്കുന്ന പോലെ ഞാൻ അവളെ അധികം കറങ്ങാൻ കൊണ്ട് പോയിട്ടില്ല. പിറന്നാൽ സമ്മാനങ്ങൾ കൊടുത്തിട്ടില്ല, എന്തിനേറെ പറയുന്നു വാട്ട്സ് അപ്പിൽ അവളെ സംബദ്ധിച്ചു ഒരു ഫോട്ടോ പോലും ഇട്ടിട്ടില്ല. അവൾ ഇടയ്ക്ക് ഇടയ്ക്ക് പരാതി പറയുമേങ്കിലും ഞാനത് കാര്യമായി എടുത്തിട്ടേയില്ല. എന്റെ സ്നേഹം മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട കാര്യമില്ലെന്ന് ഞാനങ്ങ് പറയും. ഇതെല്ലാം ഓർത്തു കൊണ്ട് പെട്ടി കെട്ടി പെറുക്കുമ്പോഴാണ് അവളുടെ കോൾ. " ഏട്ടാ എണീക്ക്... ജോലിയ്ക്ക് പോകാൻ സമയം ആക്കുന്നു." " ഞാൻ ഇന്ന് നേരത്തെ എണീറ്റ്. സമയം ഒരുപാടായി ഞാൻ പോട്ടെ. നീ കിടന്ന് ഉറങ്ങാൻ നോക്ക്" " ഏട്ടാ... കാണാൻ തോന്നുന്നു. ഒന്ന് വീഡിയോ കോൾ ചെയ്യാമോ?" " ഒന്ന് പോടീ. കൊച്ചു കുട്ടിയല്ലേ എന്നുവച്ചാൽ" " അതെന്താ? പ്രേമിക്കുമ്പോൾ ഭയങ്കര ഉത്സാഹമാണല്ലോ ഇപ്പൊ എന്താ കുഴപ്പം?" "സമയമില്ല. പോരാത്തതിന് ഞാനിപ്പോ അടുത്ത മുറിയിലാ. ഇവിടെ ഒരു ആവശ്യത്തിന് വന്നതാ." ചുമ്മാ ഒരു കള്ളം പറഞ്ഞ് ഞാൻ. അടുക്കി പെറുക്കുന്നതൊക്കെ അവൾ കണ്ടാൽ അപ്പോഴേ കള്ളി വെളിച്ചത്ത് ആവും അതാ. " എന്നാൽ ഒരു ഫോട്ടോ എങ്കിലും താ" അവൾ അടുങ്ങുന്ന മട്ടില്ല. ഇതാണ് പ്രേമിച്ചു കെട്ടിയാലുള്ള കുഴപ്പം. കുറച്ചൊക്കെ അവരുടെ താളത്തിന് തുള്ളേണ്ടി വരും. ഫോട്ടോ കിട്ടാതെ അവൾ അടങ്ങില്ല. പെട്ടെന്ന്, ബെഡ് ഷീറ്റ് എടുത്ത് മാറ്റി, പെട്ടി ഒക്കെ ക്യാമറയുടെ പരിധിയിൽ നിന്ന് മാറ്റി ബെഡ്ഡിൽ ഇരുന്നു ഒരു സെൽഫീ എടുത്ത് അയച്ച് കൊടുത്തു. പതിവ് പോലെ കുറെ ഉമ്മയുടെ സ്മൈലി ഒക്കെ അയച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു. ഞാൻ ജോലിക്കും പോയി. തിരിച്ചു വന്നതും ഒരോട്ടമായിരുന്നു എയർ പോട്ടിലോട്ട്. ഫ്ലൈറ്റ് കുറച്ച് താമസിച്ചാണ് ലാൻഡ് ചെയ്തത്. ഉച്ച തിരിഞ്ഞ് 4 മണിയോടെ വീട്ടിലെത്തുമെന്നാ വിചാരിച്ചത്. പക്ഷേ 6 മണിയ്ക്ക് അടുത്തായി വീട്ടിൽ എത്തിയപ്പോൾ. എന്നെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. സന്തോഷം കൊണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു. പ്രധാനമായി ഞെട്ടിക്കാൻ ഉദ്ദേശിച്ച ആളെ അവിടെ കണ്ടില്ല. കണ്ടാൽ ഉറപ്പാണ്, ഇവിടെ ഒരു കണ്ണീർപുഴ ഒഴുകും. അവൾ വന്നു എന്നെ കാണുന്നതും കരഞ്ഞോണ്ട് ഏട്ടാ എന്ന് വിളിച്ച് കെട്ടി പിടിക്കുന്നതും സ്വപ്നം കണ്ട്, ഷർട്ട് പോലും മാറാതെ ഞാൻ കിടന്നു. അവൾ വന്നാൽ ഉടനെ ടിക് ടോക് വീഡിയോ ഒക്കെ എടുക്കാൻ സെറ്റാക്കി വച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ആളിങ്ങ് എത്തി. എന്നെ ഞെട്ടിച്ച് കൊണ്ട് ഒരു ചോദ്യം. " ഫ്ലൈറ്റ് താമസിച്ചല്ലേ ഏട്ടാ? ഞാൻ വിചാരിച്ചു ഉച്ച തിരിഞ്ഞ് എത്തുമെന്ന്" ഞാൻ നല്ല രീതിയിൽ ശശിയായി. എന്തൊക്കെയായിരുന്നു? അവളുടെ കരച്ചിൽ, കെട്ടിപിടുത്തം, എന്റെ സർപ്രൈസ്, ടിക് ടോക് വീഡിയോ... എല്ലാം ഒറ്റ നിമിഷം കൊണ്ട് തവിട് പൊടി. വിക്കി വിക്കി ആണെങ്കിലും അവസാനം ഞാൻ ചോദിച്ച്. " നീ എങ്ങനെ അറിഞ്ഞ് ഞാനിന്ന് വരുമെന്ന്?" "അതൊക്കെ അറിഞ്ഞ്. 8 മണിക്ക് എല്ലാവരും വരും കേട്ടോ നമ്മുടെ വിവാഹവാർഷികം ആഘോഷിക്കാൻ. ഞാൻ നമ്മുടെ എല്ലാ കൂട്ടുകാരെയും വിളിച്ചിട്ടുണ്ട്. അവരൊക്കെ ഒരുപാട് ഓടി നടന്നാ നമ്മുടെ കല്ല്യാണം നടത്തി തന്നത്. അവരൊക്കെ ഇല്ലാതെ നമ്മുക്ക് എന്ത് ആഘോഷം!" "നീ എപ്പൊ വിളിച്ച് അവരെ?" " രാവിലെ ഇറങ്ങി. നിങ്ങൾ വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ നേരത്തെ വിളിക്കാമായിരുന്നു. ഇതിപ്പൊ എല്ലാം ശടപടേ എന്നായിരുന്നല്ലോ! ഞാൻ എല്ലാ സാധനങ്ങളും മേടിച്ചിട്ടുണ്ട്. കേക്കും ബലൂണുമൊക്കെ." " ആ ശരി. നീയാ കത്തി ഇങ്ങു എടുത്തേ. പെട്ടി പൊട്ടിക്കട്ടെ" "ഇപ്പൊ പൊട്ടിക്കേണ്ട. രാത്രി പൊട്ടിക്കാം. ഇപ്പൊ പൊട്ടിച്ചാൽ എനിക്കൊറ്റ ചോക്ലേറ്റ് കിട്ടത്തില്ല." " കൂട്ടുകാർ വരുമ്പോൾ പ്രധാന ഐറ്റം ഇല്ലെങ്കിൽ എങ്ങനെയാ? അവർ എന്നെ കൊല്ലും." "നാട്ടിൽ കിട്ടാത്ത സാധനമൊന്നും അല്ലല്ലോ.?" "എന്നാൽ നീയാ വണ്ടിയുടെ താക്കോൽ ഇങ്ങു എടുക്ക്. ഞാൻ ഓടി പോയി വാങ്ങിയിട്ട് വരാം." "ഇന്ന് ഒന്നാം തീയതിയാ." " ശൊ! എന്നാൽ പിന്നെ പെട്ടി പൊട്ടിക്കാതെ വേറെ നിവർത്തിയില്ല." "കുപ്പി മേടിക്കാൻ എന്തായാലും പുറത്ത് പോകേണ്ട. ഞാൻ കരുത്തി കുപ്പി മേടിക്കാൻ ഒന്നും സമയം കിട്ടീട്ട് ഉണ്ടാവില്ലയെന്ന്. അതുകൊണ്ട് ഞാൻ 2 കുപ്പി സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോ കൊണ്ട് വന്ന കവറിലുണ്ട് കുപ്പി." " എവിടെ നിന്ന്?" "അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ട" " ഒരു കാര്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ലെങ്കിൽ ഞാൻ കുഴി എണ്ണും?" "എന്ത് കാര്യം?" "നീ എങ്ങനെ അറിഞ്ഞ് ഞാനിന്ന് വരുമെന്ന്? അത് പറയാതെ നീയിവിടെ നിന്ന് പോകില്ല." "നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലേ ഞാനെങ്ങനെ അറിഞ്ഞെന്ന്?" "മനസ്സിലായെങ്കിൽ വീണ്ടും ചോദിക്കുമോ?" "അപ്പോ എന്റെ പൊട്ടൻ ഭർത്താവിന് എന്നെ പറ്റി വലിയ ധാരണയില്ലല്ലേ? സാരമില്ല. ഞാൻ പറഞ്ഞ് തരാം. ഇന്നലെ ഒരു ഫോട്ടോ തന്നില്ലേ. അതിൽ നിന്ന് മനസ്സിലായി" "ഫോട്ടോയിൽ എഴുതി വച്ചിട്ടുണ്ടോ ഞാൻ നാട്ടിൽ വരുമെന്ന്?" "നൈറ്റ് ഡ്യൂട്ടിക്ക് മടിച്ചു എണ്ണീക്കുന്ന നിങ്ങൾ നേരത്തെ ഉണരുന്നു. ഒരു ആവശ്യവുമില്ലാതെ അടുത്ത മുറിയിലാണെന്ന് കള്ളം പറയുന്നു." "അവിടെയെല്ലാ മുറികളും ഒരുപോലെയാണ്. വേറെ മുറിയിൽ ആണെങ്കിൽ കൂടെ തിരിച്ച് അറിയില്ല" "മുറി എല്ലാം ഒരുപോലെ ആണെങ്കിലും എല്ലാവരും ഒരേ സാധനം അല്ലെല്ലോ ഉപയോഗിക്കുന്നത്. അവിടെ ടേബിളിൽ പൗഡർ, ക്രീം, ചീപ്പ്, വാച്ച് ഒക്കെ നല്ല വൃത്തിയ്ക്ക് അടുക്കി വച്ചിട്ടുണ്ടായിരുന്നു. അതൊക്കെ നിങ്ങൾ ഉപയോഗിക്കുന്നതാണെന്ന് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. പിന്നെ നിങ്ങളുടെ വലത് കൈയ്യിൽ വേറെ ഒരു സാധനം കൂടി ഉണ്ടായിരുന്നു." "എന്ത്?" " അത് നിങ്ങൾ ഗൾഫ്കാരൻമാർ നാട്ടിൽ വരുന്നതിനു തൊട്ട് മുൻപ് മാത്രം കൈകൊണ്ട് തൊടുന്ന ഒരു സാധനം?" " അതെന്ത് സാധനം?" " ഇൻസുലേഷൻ ടേപ്പ്." "ഹ ഹ ..." "നിന്നെ ഞാൻ നമിച്ച് മോളെ. ഒരു ഫോട്ടോ വച്ച് നീ ഇത്രയൊക്കെ കണ്ടുപിടിച്ചാലോ.! ബാക്കി കഥ ഞാൻ പറയട്ടെ?" "ഹാ... പറ." "വിവാഹവാർഷികം ആയത് കൊണ്ട് ചിലപ്പോൾ സർപ്രൈസ് തരാൻ ഞാൻ വരുമെന്ന് നീ ചിന്തിക്കുന്നു. ചേട്ടനെ വച്ച് ഫ്ലൈറ്റ് ഡിറ്റേൽസ് ചെക്ക് ചെയ്യുന്നു. ഇതേ ഉള്ളൂ കുറഞ്ഞ പൈസയ്ക്ക് ഇന്നത്തെ ദിവസം ഇവിടെ വരുന്ന ഫ്ലൈറ്റ് എന്ന് നീ മനസ്സിലാക്കുന്നു. ശരിയല്ലേ?" " തരക്കേടില്ല. കുറച്ച് ആൾ താമസമൊക്കെ ആയി തുടങ്ങി തലയിലല്ലേ?." "ഹും. ഇത്തവണ ചീറ്റി പോയി. നോക്കിക്കോ അടുത്ത തവണയെങ്കിലും എന്റെ സർപ്രൈസ് കണ്ട് നീ ഫ്ലാറ്റാകും" ഒന്ന് മൂളി കൊണ്ട് അവള് വീട് അലങ്കരിക്കാൻ പോയി. ബുദ്ധി കൂടിയ പെണ്ണിനെ കെട്ടിയാൽ ഇങ്ങനെ ഇരിക്കും. എന്നാലും അവളൊരു സംഭവം തന്നെ. ഒരു ഫോട്ടോ വച്ച് ഇത്രയും കണ്ട് പിടിച്ചില്ലേ?... ഇനി ഞാൻ കരുതി ഇരിക്കണം... എപ്പോഴാ ഓരോ കള്ളത്തരങ്ങൾ കൈയോടെ പിടിച്ച് തലമണ്ടയ്ക്ക്‌ അടി കിട്ടുകയെന്ന് പറയാൻ പറ്റില്ല. ~ ശാരി പി പണിക്കർ ( ചാരു ) #📔 കഥ
a story by midhya murali കണ്ണേട്ടാ.. ഞാൻ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നോട്ടെ..? ഫോണിൽ മുഖം പൂഴ്ത്തിയിരുന്ന ഏട്ടൻ ഒന്നു തലയുയർത്തി നോക്കി. " എന്തിനാ... എന്തിനായിപ്പോ വീട്ടിൽ പോണേ..? " "അമ്മയെ കാണാൻ തോന്നാ.. അമ്മേടെ അടുത്ത് 2ദിവസം നിൽക്കാൻ കൊതിയാവുന്നുണ്ടെ.. " "അതൊന്നും വേണ്ടാ... ഇനി എന്റെ അമ്മ തന്നെയാണ് നിന്റെം അമ്മ... അങ്ങനെ കണക്കാക്കിയാൽ മതി.. നിനക്കെന്താ എന്റെ അമ്മയെ സ്വന്തം അമ്മയായ് കണക്കാക്കിയാൽ. " എന്തോ കണ്ണൊക്കെ നിറഞ്ഞു വന്നു.. പെട്ടന്ന് അവിടെ നിന്നും ബാത്‌റൂമിൽ കയറി പൈപ്പ് തുറന്നിട്ട ആരും കേൾക്കാതെ കരഞ്ഞു.. എനിക്ക് പറയണമെന്നുണ്ടായിരുന്നു..അമ്മ തന്നെ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടെന്ന് ഞാൻ നിന്റെ അമ്മയല്ല അമ്മായിയമ്മയാണെന്ന്, എന്റെ അമ്മ എന്നെ സംശയിക്കാറില്ലന്ന്.. ഞാൻ പറയുന്ന ഓരോ വാക്കും കീറി മുറിച്ചു ഞാൻ മനസ്സിൽപോലും കരുതാത്ത അർത്ഥങ്ങൾ കണ്ടെത്താറില്ലന്ന്.. ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളിലും കുറ്റങ്ങൾ മാത്രം കണ്ടെത്താറില്ലന്ന്... പിന്നെ ആരുമില്ലാത്ത സമയത്ത് ദ്വയാർത്ഥങ്ങളിലൂടെ എന്നെ വഴക്ക് പറയാറില്ലാന്ന്.. ജയന്തിയുടെ മരുമകൾ സുന്ദരിയാണ് അവരെന്നെ കളിയാക്കും എന്നു കൂടെ കൂടെ പറഞ്ഞു എന്നെ അപമാനിക്കാറില്ലന്ന്, എന്റെ അമ്മയ്ക്കു ഞാൻ രാജകുമാരിയാണെന്ന്. ഉള്ളിലുള്ള ദുഃഖം മുഴുവൻ ഒഴുക്കി കളഞ്ഞു ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വാതിൽക്കൽ തന്നെ കണ്ണേട്ടൻ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്. "എന്താണ് ഭാര്യേ കണ്ണൊക്കെ ആകെ കലങ്ങിയിരിക്കണുണ്ടല്ലോ.. " "ഏയ്യ്.. ഒന്നൂല്ല കണ്ണേട്ടാ.. " "ഹ്മ്മ്.. എനിക്കെന്റെ ഭാര്യെനെ അറിയില്ലേ.. താൻ വീട്ടിൽ പോക്കോടോ.. ഞാൻ കൊണ്ടാകാം.. അതിനു അനുവാദം ഒന്നും വേണ്ടാട്ടോ.... തന്റെ അമ്മയെ ഇഷ്ടമുള്ളപ്പോൾ പോയി കണ്ടോ " എന്നും പറഞ്ഞു എന്നെ ചേർത്തു പിടിക്കുമ്പോൾ ആ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. മിഥ്യ മുരളി #📔 കഥ
അവളുടെ പോക്ക് കണ്ടോ? ഒരു ഭർത്താവു മരിച്ച പെണ്ണാണെന്ന എന്തെങ്കിലും ചിന്തയുണ്ടോ അവൾക്ക്.. അവളെ കാണുന്ന ആണുങ്ങളും പെണ്ണുങ്ങളും അടക്കം പറഞ്ഞു.. രണ്ടു കുട്ടികളുടെ വിശപ്പിന്റെ ദയനീയ നോട്ടം സഹിക്കവയ്യാതെയാണ്. ആളുകൾ എന്തും പറയട്ടെ എന്ന് കരുതി ഒരു കുറിക്കമ്പനിയിൽ അവൾ ജോലിക്കു പോയിത്തുടങ്ങിയത്. പുറത്തു കളക്ഷൻ ആണെന്ന് കേട്ടപ്പോൾ ഓഫീസിൽ ഇരുന്നു ചെയ്യാൻ പറ്റിയ എന്തെങ്കിലും ജോലിയുണ്ടോ എന്നന്വേഷിച്ചതാ കിട്ടിയില്ല. ആളുകൾ പറയട്ടെ മതിയാവോളം പറയട്ടെ.. വിശപ്പിന്റെ ആധിക്യം മൂത്തപ്പോൾ ഒരിക്കൽ എല്ലാർക്കും എന്തെങ്കിലും വിഷം വാങ്ങി അവസാനിപ്പിച്ചാലോ എന്നോർത്തതാ. അപ്പോഴും പട്ടിണി കാരണമാണ് മരിച്ചതെന്ന് ആരും പറയില്ല.. അവനെ വഞ്ചിച്ചതിന്റെ വിഷമം കൊണ്ടാകും. മനസ്സമാദാനം ഉണ്ടാവില്ല അതാവും മരിച്ചത്. പക്ഷെ ആ കുഞ്ഞുങ്ങളെ വെറുതെ വിടാമായിരുന്നില്ലേ? അങ്ങിനെ പല അഭിപ്രായവും വരും അതുകൊണ്ടു വേണ്ടെന്ന് വെച്ചു. ആറു വർഷങ്ങൾക്കു മുമ്പ് വേനലിൽ നിനച്ചിരിക്കാതെ പെയ്ത ഒരു മഴയെ സാക്ഷിയാക്കിയാണ് അവൾ അവന്റെ കൂടെ ഇറങ്ങിപ്പോന്നത്.. മറ്റുള്ള എല്ലാവരെയും ഉപേക്ഷിച്ചു ഒരാളുടെ കൈ പിടിച്ചിറങ്ങുമ്പോൾ മനസ്സിലെ സ്നേഹവും അതുപോലെതന്നെയായിരുന്നു എല്ലാവരുടെയും സ്നേഹം ഒരാൾക്ക്. പരസ്പരം മത്സരിച്ചു പ്രണയിച്ചു.. പിണക്കങ്ങളില്ലാത്ത സുന്ദരദിനങ്ങൾ ഒരിക്കൽ പോലും തെരഞ്ഞെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിയിട്ടില്ല. അഞ്ച് വർഷങ്ങൾ അതിനിടനയിൽ രണ്ടു പൊന്നോമനകൾ.. മനോഹരമായ ആ ജീവിതത്തിന്റെ അവസാനദിനമായിരുന്നു അന്ന്.. മനു കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ചായയെടുത്തു വെച്ച് അവനെയും കാത്തിരിക്കുമ്പോൾ ടേബിളിന്റെ അരികിലായി വെച്ചിട്ടുള്ള അവന്റെ ഫോണിലേക്കു അപ്പോൾ വന്ന ഒരു മെസ്സേജിൽ അവളുടെ കണ്ണുടക്കി. ഒരു പെണ്ണിന്റെ പ്രൊഫൈൽ പിക് കണ്ടപ്പോൾ തുറന്നു നോക്കി, "ഞാൻ പതിനൊന്നിന് തിയേറ്ററിന്റെ മുമ്പിൽ കാണും" കൂടെ രണ്ടു ഓൺലൈൻ ടിക്കറ്റിന്റെ പാസ്സും ഒരു ചുംബനവും. കണ്ണിലാകെ ഇരുട്ട് കയറി ഒരു നിമിഷം കൊണ്ട് ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട പെണ്ണായി അവൾ. കുളികഴിഞ്ഞു വന്ന അവൻ കണ്ടത് ഫോണുമായിരിക്കുന്ന അവളെയാണ് അവനെ കണ്ടതും അവൾ റൂമിൽ കയറി വാതിലടച്ചു.. കുറെ കരഞ്ഞു പിന്നെയെപ്പൊഴോ റൂം തുറന്നു പുറത്തു വന്നപ്പോൾ അവൻ പോയിരിക്കുന്നു ടേബിളിൽ അവന്റെ ഫോൺ അതുപോലെതന്നെയുണ്ട് അതിന്റ താഴെ ഒരെഴുത്തും.. പ്രിയപ്പെട്ടവളെ.. അങ്ങിനെ വിളിക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളു. എന്തെന്നാൽ നിന്നെപ്പോലെ എന്നെ ഇത്രമേൽ സ്നേഹിക്കുന്ന ആരുമില്ലെന്നെനിക്കറിയാം.. അതുകൊണ്ടുതന്നെ തീരെ താങ്ങാൻ പറ്റുന്നില്ല.. തെറ്റ് ഏറ്റുപറയുന്നു ആ കാലിൽ വീണു ആയിരംവട്ടം മാപ്പ്.. നമ്മൾക്ക് ഇനി പഴയതുപോലെ സ്നേഹിക്കാനാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു... ആൾക്കൂട്ടത്തിൽ നിന്ന് നിന്നെ ഒറ്റയ്ക്കാക്കി പോകുന്നതിന്റെ വേദന, അപമാനിതനായി നിന്നെ നോക്കുന്നതിനേക്കാൾ നിസ്സാരമാണെന്നു ഞാൻ അറിയുന്നു... എന്നോട് പൊറുക്കുക ഈ സുന്ദര ജീവിതത്തിൽ നിന്നെ വേദനിപ്പിച്ച എന്നോട് ദൈവം ചോദിക്കട്ടെ.. നിന്റെ മാത്രം മനു. ആകെ തകർത്തു പോയെങ്കിലും വെറുതെ തന്നെ കളിപ്പിക്കാൻ എഴുതിയതാണെന്നും ഉടനെ തിരിച്ചുവരുമെന്നും അവൾ ആശ്വസിച്ചു കാത്തിരുന്നു.. പോലീസ് വണ്ടി വീട്ടിൽ വരുന്നത് വരെ... എങ്ങും കുശുകുശുപ്പുകൾ ഇവളുടെ ദുര്നടപ്പുകാരണം ജീവനൊടുക്കിയതെന്നു ഭൂരിഭാഗവും സ്വമേധയാ വിശ്വസിച്ചു. ആ ഇരുട്ടുവീണ മുറിയിൽ തനിക്കു ജീവനുണ്ടെന്നു അവളറിഞ്ഞത് അവളുടെ മക്കളിലൂടെയായിരുന്നു.. പിന്നെപ്പിന്നെ കരയാതിരിക്കാൻ പഠിച്ചു.. ജീവിതത്തോട് ജീവിച്ചുതന്നെ പ്രതികാരം തീർക്കണം എന്ന് മനസ്സിൽ കരുതി.. കൂടെ മനുവുണ്ടെന്നു കരുതി ജീവിക്കാൻ പഠിച്ചു.. ഒറ്റയ്ക്കിരിക്കുമ്പോൾ അവനോടു അവൾ മിണ്ടി.. ഇടയ്ക്കിടെ പരിഭവം പറഞ്ഞു.. ഇടയ്ക്കെപ്പോഴോ ആരും അറിയാതെ ഒളിപ്പിച്ചു വെച്ച അവന്റെ എഴുത്തു ഒന്നുകൂടെ വായിച്ചു.. നെച്ചിൽ ചേർത്തുകരഞ്ഞു... അവൾ പിന്നെയും കുറിക്കാശിനായി റോഡിലൂടെ നടന്നു. ആളുകൾ പിന്നെയും പിറുപിറുത്തു പിഴച്ചവൾ ... തനിയെ... #📔 കഥ
വീട്ടു ജോലികള്‍ കഴിഞ്ഞു സമയം കളയാന്‍ വേണ്ടിയാണ് അവള്‍ ഫേസ് ബുക്കില്‍ വന്നത് ... . ഒരു പൂവിന്റെ ഫോട്ടോ ആയിരുന്നു അവളുടെ പ്രൊഫൈല്‍ ഫോട്ടോ ആ സമയത്ത് ... ആദ്യം അവള്‍ ഗുഡ് മോര്‍ണിംഗ് പോസ്റ്റുകള്‍ ഇട്ടു .. അമ്പതു ലൈക്‌ കിട്ടിയിരുന്നു അവള്‍ക്ക് ..... . കാലിലെ കൊലുസിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയപ്പോള്‍ അവളുടെ ഗുഡ് മോര്‍ണിംഗ് പോസ്റ്റുകള്‍ നൂറു ലൈക്കിനു മേലെ കടന്നു ...!!! . അവളുടെ കണ്ണുകള്‍ പ്രൊഫൈല്‍ ഫോട്ടോ ആക്കിയപ്പോള്‍ ലൈക്കുകള്‍ ഇരുന്നൂറു കടന്നു ...!!! . അപ്പോഴാണ് ഫേസ് ബുക്കിലെ എഴുത്തുകാരുടെ പോസ്റ്റുകള്‍ കാണാന്‍ തുടങ്ങിയത് .... അപ്പൊ തന്നെ അവള്‍ രണ്ടു വരി എഴുതി ...!!! . കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്റെയുള്ളില്‍ വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍.. ( അല്ലേല്ലും ആദ്യ പോസ്റ്റ്‌ കൃഷ്ണനെ വച്ചേ പോസ്റ്റു )..!! . അതിനു 500 ലൈക്കുകള്‍..!! . അതിലെ കമന്റുകള്‍ ... ഒന്നാമന്‍ : ഹോ പ്രണയം തുളുമ്പുന്ന വരികൾ .. രണ്ടാമന്‍ : കണ്ണനെ ഇതു പോലെ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കണ്ടിട്ടില്ല.. ഹോ ഭീകരം ...!! മൂന്നാമന്‍ : അടിപൊളി ചേച്ചിയെ ...!! ഫ്രീക്കന്‍ : വൗ...!! .. അവളുടെ ചാറ്റില്‍ എന്നെ പോലെ ഉള്ള കോന്തൻമാര്‍ ചെന്ന് പറഞ്ഞു.. ചേച്ചീ അടിപൊളി എഴുത്ത് ...!! ഇനിയും എഴുതൂ ചേച്ചീ.. . ( ഇതിനിടയില്‍ അവള്‍ സ്വന്തം കുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ മറന്നു )... . അവളുടെ അടുത്ത സൃഷ്ട്ടിയിലേക്ക് കടന്നു ...!! "ഓട്ട പാത്രത്തില്‍ ഞണ്ട് വീണാല്‍ ലോട ലോട ലോടല മഴ പെയ്തു വെള്ളം വീണാല്‍ ജല ജല ജലജ വിരിഞ്ഞ പാല പൂമണം വന്നാല്‍ ഗുമു ഗുമു ഗുമുകു തേന്‍ കൂട്ടില്‍ കല്ല്‌ വീണാല്‍ ഉ ഊ ഊ ...." . അതിനു 650 ലൈക്ക്...!! . അതിലെ കമന്റ്‌കള്‍ ...!! ഒന്നാമന്‍ : ആ പാലപൂവിന്റെ മണം ഇവിടെ വരെ എത്തുന്നു ... രണ്ടാമന്‍ : ആ ഞണ്ടിന്റെ വേദന ഹോ ഭീകരം ...!! മൂന്നാമന്‍ : അടിപൊളി ചേച്ചീ ... !! ഫ്രീക്കന്‍ : ഞണ്ടേ, നിങ്ങ പൊളിക്ക് മുത്തെ നുമ്മ ഉണ്ട് കൂടെ ...!! . ( അവളുടെ ഭര്‍ത്താവിനു ഒരു ഗ്ലാസ് ചായ പോലും, എടുത്തു കൊടുക്കാന്‍ സമയം ഇല്ലാതെ ആയി ) . ഇതിനിടയില്‍ അവളുടെ സ്വന്തം ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി ...!! അതോടെ സുക്കര്‍ അണ്ണനെക്കാള്‍ ലൈക്കുകള്‍ അവള്‍ക്കു കിട്ടി തുടങ്ങി ...!! . അവളുടെ ചാറ്റില്‍ പ്രമുഖ എഴുത്തുകാരന്‍ ...!! എഴുത്തുകാരന്‍ : "എഴുത്തൊക്കെ കൊള്ളാം.. നന്നായി എഴുതി ... ഇത്തിരി കൂടി ലാളിത്യം വരട്ടെ കുട്ട്യേ .. എഴുതാന്‍ ഉള്ള കഴിവ് ജന്മനാ കിട്ടുന്നതാ .. ഇനിയും എഴുതൂ" ... "കവിത മാത്രം അല്ല സാഹിത്യത്തിലും എഴുതൂ" ... അത് കണ്ടു അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി .. . അവള്‍ ഉടനെ സാഹിത്യതിലേക്കു ചുവടു മാറാന്‍ തുടങ്ങി ... ............. ആമയും മുയലും.................. കരിമലക്കാട്ടിലെ വലിയ ചങ്ങാതിമാരായിരുന്നു ആമയും മുയലും. എപ്പോഴും കളിയും ചിരിയുമായി അവര്‍ കാട്ടില്‍ ഓടിച്ചാടി നടന്നു. മുയല്‍ തന്റെ വേഗത്തില്‍ ഓടാനുള്ള കഴിവില്‍ വളരെ അഭിമാനിയും ഒപ്പം അഹങ്കാരിയും ആയിരുന്നു. ഒരു ദിവസം അവന്‍ ആമയെ ഒരു പന്തയത്തിനു ക്ഷണിച്ചു, രാവിലെ തന്നെ ആമയുടെ അടുത്തെത്തിയ അവന്‍ പറഞ്ഞു, “ നമുക്ക് ഒരു പന്തയം വച്ചാലോ?”... . . ആ പോസ്റ്റിനു 2500 ലൈക്ക് 2000 ഷേര്‍ .. . അതിലെ കമന്റുകള്‍ ... ഒന്നാമന്‍ : ആ മുയല്‍ ഇന്നത്തെ തലമുറയിലെ ആളുകളുടെ അഹങ്കാരം കാണിക്കുന്നു...!! ... രണ്ടാമന്‍ : ആ ആമ ആണ് ഹീറോ ...!! മൂന്നാമന്‍ : അടിപൊളി ചേച്ചിയെ ...!! ഫ്രീക്കന്‍ :മുയലെ നിങ്ങ പൊളിക്ക് മുത്തെ.. നുമ്മ കൂടെ ഉണ്ട് ...!! . അവളുടെ ചാറ്റില്‍ നല്ല എഴുത്തുകള്‍ എന്നും പറഞ്ഞു തിരക്കോടെ തിരക്ക്... അവളുടെ ചാറ്റില്‍ പ്രമുഖ എഴുത്തുകാരന്‍ ... എഴുത്തുകാരന്‍ :നന്നായി എഴുതി..!! അവള്‍ വീണ്ടും സന്തോഷം കൊണ്ട് തുള്ളി ചാടി .. . അവളുടെ അടുത്ത കൃതി ...!! ആകാശ ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടി മറിച്ചു... കാലക്കെടുതിയിലേതോ ശാപത്തിന്‍ തിറ കെട്ടിത്തുള്ളി പൊട്ടിപ്പോയൊരു പട്ടച്ചരടും കിട്ടാപ്പൊന്നിന്‍ പത്തരമാറ്റും മര്‍ത്യന്‍ തന്നുടെ വ്യര്‍ത്ഥതയോതും സര്‍വ്വം സഹയാം ഭൂമി ദേവിക്കിന്നും എന്നും ശരശയ്യ...ശരശയ്യ....ശരശയ്യാ... പതിനായിരം ലൈക്കും അയ്യായിരം ഷെയറും..!! അതിലെ കമന്റുകള്‍ ... ഒന്നാമന്‍ : ആ ചരിവ് എന്നാ ചരിവാ.. അടിപൊളി ...!! രണ്ടാമന്‍ :പൊട്ടി പോയ പട്ട ചരട് ... ആ വരി ഹോ ...!! മൂന്നാമന്‍ : അടിപൊളി ചേച്ചിയെ ...!! ഫ്രീക്കന്‍ :ഭുമി ദേവ്യേ നിങ്ങ പൊളിക്കു മുത്തെ നുമ്മ കൂടെ ഉണ്ട് ...!! . വീണ്ടും അവളുടെ ചാറ്റില്‍ തിരക്കോട് തിരക്ക് .. എഴുത്ത് നല്ലതാണ്...!! അടിപൊളി ചേച്ച്യേ ....!! എന്നൊക്കെ പറഞ്ഞ്..!! ചാറ്റില്‍ പ്രമുഖ എഴുത്തുകാരന്‍: "ഒരു പുസ്തകം എഴുതി പ്രകാശനം ചെയിതു കൂടെ ..." !! അവള്‍ അതിനുളള തയ്യാറെടുപ്പുകള്‍ നടത്തി... അവളുടെ ഭര്‍ത്താവ് വിവാഹ മോചനത്തിന് ഉള്ള തയ്യാറെടുപ്പുകളും ...!! . അങ്ങനെ വലിയ ആഘോഷത്തോടെ അവളുടെ പുസ്തക പ്രകാശന നടന്നു ..!! വലിയ ആഘോഷം ഒന്നുമില്ലാതെ വിവാഹ മോചനവും ...!!! . ആകെ ഒരു പതിപ്പ് മാത്രം പോയി ...!! അത് വാങ്ങിയത് പുസ്തക പ്രകാശനം നടത്തിയ ബുദ്ധിജീവി ..!! പുസ്തകത്തിന്റെ ആദ്യ പേജ് വായിച്ചപ്പോള്‍ തന്നെ അയാള്‍ ആത്മഹത്യ ചെയ്തു ...!!! . അങ്ങനെ ആ വീട്ടില്‍ അവളും അവളുടെ വിറ്റ്‌ പോകാത്ത ബുക്കുക്കളും മാത്രം..!! ഫേസ് ബുക്കില്‍ ചാറ്റില്‍ വന്നവരോ, കമന്റ്‌ ചെയ്തവരോ, ലൈക്ക് ചെയ്തവരോ ഇന്ന് അവള്‍ക്കു കൂട്ടില്ല ...!! . അവള്‍ ഫേസ് ബുക്ക്‌ ലോഗിൻ ചെയ്ത് അ... ആ... ഇ... ഈ.. എന്ന് എഴുതി ...!! 20000 ലൈക്കും 15000 ഷെയറും ...!! . അപ്പൊ അവള്‍ക്കു മനസിലായി അവളുടെ എഴുത്ത് കൊണ്ടല്ല അത്രയും ലൈക്കുകള്‍ കിട്ടുന്നത് എന്ന് ... അത് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അവളുടെ ജീവിതം കൈവിട്ടു പോയിരുന്നു ... Courtesy..... ശുഭദിനം നേരുന്നു.... നന്ദി സ്നേഹം...... 🌹🌹🌹🌹🌹 #📔 കഥ
ബലിച്ചോറ് അവിനാശ് പാലിശ്ശേരി © Repost 🙏 തെക്കേപ്പുറത്തു എല്ലാരും കൂടി നിൽക്കുന്നുണ്ട്. ഈറനോട് കൂടി കർമങ്ങൾ ചെയ്യാൻ വിഷ്ണു എത്തി.ശാന്തിക്കാരൻ പറഞ്ഞതെല്ലാം ഏറ്റു ചൊല്ലി എല്ലാം യഥാവിധി പൂർത്തിയാക്കി.ഒരു കാൽ മുട്ട് കുത്തി വിഷ്ണു വാഴയിലയിലേക്ക് ബലിച്ചോറ് ഉരുളയാക്കി വെക്കുന്നു.. അതിലേക്കു എള്ളും പൂവും ഇടുന്നു. അല്പം കഴിഞ്ഞു ബലിക്കാക്കയെ കൈകൊട്ടി വിളിക്കാൻ പറഞ്ഞു.. എല്ലാരും നിശബ്ദരായി. വിഷ്ണു നനഞ്ഞ കൈകൊട്ടി കാക്കയെ വിളിച്ചു.കാക്കയെ കാണാനില്ല.വീണ്ടും വിളിച്ചു ഒരു കാക്ക പറന്നു മാവിന്റെ കൊമ്പിൽ വന്നിരുന്നു.. പക്ഷെ താഴേക്കു വന്നില്ല. ശാന്തിക്കാരൻ പറഞ്ഞു എല്ലാരും അങ്ങോട്ട്‌ നീങ്ങി നിൽക്കൂ ആളു കൂടിയിട്ടാ കാക്ക അടുത്ത് വരാത്തതു. ഒരു ബന്ധു വന്നു എല്ലാരേം മാറ്റി നിർത്തി എന്നിട്ടും കാക്ക വന്നില്ല.ബന്ധുക്കളും നാട്ടുകാരും പിറുപിറുക്കാൻ തുടങ്ങി. ഇതൊക്കെ അമ്മ മുറിയിലെ ജനലഴികൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു. അമ്മ വീടിന്റെ പുറകിലൂടെ തെക്കേപ്പുറത്തു വന്നു ആരോ വിളിച്ചു പറയുന്നുണ്ട് ചേച്ചി ഇങ്ങോട്ട് വന്നേ അതവർ ചെയ്‌തോളും എന്നൊക്കെ പക്ഷെ അമ്മ അതൊന്നും ചെവി കൊണ്ടില്ല. അമ്മ വിഷ്ണുവിന്റെ അടുത്ത് വന്നുനിന്നു.കൊമ്പിലിരുന്ന കാക്ക താഴെ വന്നു രണ്ടു വറ്റടെത്തു കൊത്തി വീണ്ടും പറന്നു പോയി.ഒരു വിധം എല്ലാർക്കും സമാധാനം ആയീന്നു പറയാം..അമ്മ വിഷ്ണുവിനെ നോക്കി.. മോനെ.. ആ നനഞ്ഞ തുണി മാറ്റാൻ നോക്കു.. റൂമിൽ ഞാൻ വേറെ എടുത്തു വെക്കാം.. ഇതും പറഞ്ഞു കണ്ണു തുടച്ചു നീങ്ങുന്ന അമ്മയെ നോക്കിയപ്പോൾ വിഷ്ണുവിന്റെ മനസ്സിൽ വല്ലാത്ത ഭാരം തോന്നി..അവിടെ വന്നവരെല്ലാം പിരിഞ്ഞുപോയി തുടങ്ങി.പോകുന്നവർ വിഷ്ണുവിനെ അർത്ഥം വെച്ചുള്ള നോട്ടം നോക്കുന്നുണ്ട്.. അതു ശ്രെദ്ധിക്കുക പോലും ചെയ്യാതെ അവൻ റൂമിലേക്ക് പോയി. റൂമിൽ ചെന്നു ജനലിൽകൂടി പുറത്തു നോക്കി നിൽക്കുന്ന വിഷ്ണുവിനെ അമ്മ വിളിച്ചു. നിന്റെ മുണ്ട് ഇതാ വേഗം മാറ്റു.അമ്മ തിരിച്ചു പോവാൻ നിന്നപ്പോ പുറകിൽ നിന്നും വിഷ്ണു വിളിച്ചു.. അമ്മേ.. ഹമ് എന്താ? കാക്ക എന്താ കഴിക്കാത്തേ...? അതു കാക്കയല്ലേ നിർബന്ധിക്കാൻ പറ്റില്ലല്ലോ? അതല്ലമ്മേ എന്നാലും... നീ അങ്ങേരു മരിക്കണേനു മുൻപ് ഒരിക്കൽ എങ്കിലും അച്ഛൻ കഴിച്ചോന്ന് ചോദിച്ചിട്ടുണ്ടോ? ഇപ്പോ കാക്ക കഴിക്കാത്തതാ വിഷമം... (അമ്മയുടെ ആ ചോദ്യം വല്ലാത്ത ഷോക്ക് ആയിരുന്നു.. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെ കണ്ണു ചുവന്നിരിക്കുന്നു) നീ പാതിരാത്രി കേറിവരണ വരെ അങ്ങേരു ഭക്ഷണം കഴിക്കാറില്ല..നീ കഴിച്ചിട്ടേ കഴിക്കു.. അങ്ങേരു കഴിക്കാതെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെ കഴിക്കും..എനിക്കു മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ടു എന്റെ നിർബന്ധം സഹിക്കാൻ വയ്യാണ്ട് കഴിക്കും..എന്നാലും ഉറക്കത്തിൽ പിച്ചും പേയും പറയും അവൻ കഴിച്ചിട്ടുണ്ടാവോ? ഇതൊക്കെ കേട്ടത്തോടെ സങ്കടം നിയന്ത്രിക്കാൻ പറ്റാതെ വിഷ്ണു കരയാൻ തുടങ്ങി..അതൊരു ആയിരം മാപ്പ് പറച്ചിലായിരുന്നു.. അമ്മ അടുത്ത് വന്നു സമാധാനിപ്പിച്ചു.. സാരല്ല്യ പോട്ടെ അറിയാണ്ടല്ലേ..ഇനി നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ..നീ വിഷമിക്കണ്ട ഞാൻ ആ സമയത്തു പറഞ്ഞു പോയതാ. അമ്മേ..എനിക്ക് ഇത്തിരി ഭക്ഷണം തരോ..ചിലപ്പോ ഞാൻ കഴിച്ചാൽ അ...ച്ഛ.....അ..ല്ല.. കാക്ക കഴിച്ചാലോ.. മോനെ നീയത് മനസ്സിൽ നിന്നു കള.. ഞാൻ എന്തായാലും കഴിക്കാൻ കൊണ്ടുവരാം..നീ അങ്ങോട്ട്‌ വാ അവിടെ എല്ലാരും നിന്നെ അന്വേഷിക്കുന്നുണ്ട്. എനിക്കു ഇവിടെ മതി.. അങ്ങോട്ട്‌ ഇപ്പോ ഞാനില്ല..എന്തായാലും വരാം.. കുറച്ചു കഴിയട്ടെ. അമ്മ വൈകാതെ ഭക്ഷണം കൊണ്ടുവന്നു റൂമിലെ മേശപ്പുറത്തു വെച്ചു അപ്പുറത്തെ കസേര വലിച്ചു മേശക്കരികിൽ വെച്ചു. (പുറത്തേക്കു തന്നെ നോക്കിയിരിക്കുന്ന വിഷ്ണു ഇതൊന്നും ശ്രെദ്ധിച്ചില്ല എന്നു അമ്മക്ക് മനസ്സിലായി.) വിഷ്ണു വേഗം ഭക്ഷണം കഴിച്ചിട്ട് അങ്ങോട്ട്‌ വാ.. അവൻ പാത്രം എടുത്തു ജനലിന്റെ അടുത്ത് വന്നു നിന്നു. "ക്ഷമിക്ക് അച്ഛാ..ഇത്രയും കാലം തിന്നത് അച്ഛന്റെ വിയർപ്പിന്റെ വിലയായിരുന്നു..അതു ഞാൻ ഒരിക്കൽ പോലും ആലോചിച്ചിട്ടില്ല..അച്ഛൻ എനിക്കു വേണ്ടി കഴിക്കാതെ ഇരുന്ന രാത്രികളെ കുറിച്ചും ഞാൻ ആലോചിച്ചിട്ടില്ല..പക്ഷെ ഇന്നു ഇപ്പോ ഞാൻ കഴിക്കുന്നത്‌ എന്റെ അച്ഛന് വേണ്ടിയാ.. വൈകിപ്പോയി..അറിയാം.. എനിക്കു വേറെ നിവർത്തിയില്ലല്ലോ..മനസ്സ് ഉമിത്തിയിൽ കിടന്നു ദഹിക്കുന്നു..മാപ്പ്... " ഓരോ തവണ ഭക്ഷണം വായിൽ വെക്കുമ്പോഴും അതെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു..പക്ഷെ കാക്ക മാത്രം വന്നില്ല.. മോനെ കഴിച്ചോ? ഹമ് തിരിഞ്ഞു നിന്ന് അമ്മക്ക് അവൻ പാത്രം കൊടുത്തു..കണ്ണു നിറഞ്ഞുഒഴുകി.. ടാ.. നീ അങ്ങോട്ട്‌ നോക്കിയേ.. അവർ പുറത്തേക്കു നോക്കി.. കാക്ക വന്നു ബലിച്ചോറ് കഴിക്കുന്നു.. "അങ്ങേർക്ക് നിന്റെ കണ്ണു കലങ്ങിയാൽ സഹിക്കില്ല..പിന്നെയാ നിന്റെ നെഞ്ചു കലങ്ങിയാൽ.." ഇതും പറഞ്ഞു സാരിത്തുംമ്പേടുത്ത്‌ മുഖം തുടച്ചു അമ്മ പോയി.. Avinash Palissery©️ #📔 കഥ
കൂലിക്കു വാങ്ങിയ ഭാര്യ.. മംഗലത്ത് തറവാട്ടിലെ വിലാസിനി.. പേരു പോലെ തന്നെ ആ നാട്ടിൽ പ്രസിദ്ധമാണ് .. വിലാസിനി... തെറ്റായ മാർഗ്ഗത്തിൽ കൂടി നേടിയെടുത്തതായിരുന്നില്ല .. അവളുടെ തൻ്റേടവും ധൈര്യവും കണക്കിലെടുത്ത് നാട്ടുകാർ നൽകിയ വിളിപ്പേരാണ് തീക്കാറ്റ് വിലാസിനി... ഈ നാട്ടിൽ വന്നു കയറിയവളാണെങ്കിലും.. ഇരുപത്തിയൊന്ന് വർഷം കൊണ്ട് അവൾ പൂർണമായും ഈ നാട്ടുകാരിയാവുകയായിരുന്നു... മംഗലത്തെ നടേശൻ്റ ഭാര്യയുടെ പ്രസവകാല ചികിത്സ നൽകുവാനായി സഹായത്തിനു പാലക്കാട് നിന്ന് വന്നവൾ.. പിന്നീട് നടേശൻ തൻ്റെ സഹധർമ്മിണി ആക്കുകയായിരുന്നു... പ്രസവത്തോടുകൂടി രുഗ്മണി മരിക്കുമ്പോൾ ആ ചോര കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഒരു വേലക്കാരിയായിട്ടു ആയിരുന്നില്ല .. പ്രസവിക്കാത്ത ഒരു അമ്മയുടെ സ്ഥാനത്തായിരുന്നു ഒരു കുട്ടിയെ ഏറ്റുവാങ്ങിയത് ...അഞ്ചാറു വർഷങ്ങൾക്കു ശേഷം നടേശൻ ഒരു രുഗ്മണിയുടെ അടുത്തേയ്ക്ക് യാത്രയായപ്പോൾ ആ ' വലിയ വീടിന്റെ അവകാശികളായി വിലാസിനിയും നന്ദിനിയും മാത്രമായി അവശേഷിച്ചു... വർഷങ്ങൾ 21 കഴിഞ്ഞു തന്റെ മകൾക്ക് വിവാഹ പ്രായം എത്തിയിരിക്കുന്നു... തൻ്റെ കൈളിൽ പിടിച്ചു ഓടി കളിച്ചിരുന്ന അവൾ ഇന്ന് മറ്റൊരു ആണിൻ്റെ കൈ പിടിക്കുവാൻ പോകുന്നു .. കണ്ണാടിയിലേക്ക് നോക്കി തന്റെ വെള്ളി രോമങ്ങൾ പിഴുതെറിയുന്നതിനിടയിൽ വിലാസിനി തന്റെ ഓർമകളിലൂടെ വീണ്ടും ഒരിക്കൽ കൂടി സഞ്ചരിച്ചു... കുഞ്ഞു പാദസര കിലുക്കം കൊണ്ട് നിറഞ്ഞു നിന്നിരുന്ന ഈ തറവാട്ടിൽ അവൾ അമ്മയെന്ന് വിളിച്ചു ഓടി വരുന്ന കാഴ്ചകൾ ആണൊരുത്തൻ്റെ സഹായമില്ലാതെ കാലങ്ങൾ അവൾക്കു വേണ്ടി മാറ്റി വെച്ച നിമിഷങ്ങൾ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു.. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു പോലും കാണുവാൻ നിൽക്കാതെ ധിക്കാരത്തോടെ പടിയിറങ്ങി പോയ അവളുടെ അവസാന വാക്കുകൾ നെഞ്ചിൽ ഒരു തീക്കനലായി നീറി കൊണ്ടിരിക്കുന്നു .. നന്ദിനി അവളിപ്പോൾ കൊച്ചു കുട്ടിയല്ല... സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയും ധൈര്യം വന്നു ചേർന്നിരിക്കുന്നു.. ഇന്നവൾക്ക് ഞാൻ അമ്മയല്ല പോലും ... രാവിലെ കോളേജിൽ പോകാൻ നേരം അവൾ വിളിച്ച പേരിൻ്റ കൂടെ വേലക്കാരി എന്ന് ചേർത്ത് വിളിച്ചപ്പോൾ ഹൃദയം തകർന്നു പോയി.... അവൾ പറഞ്ഞത് സത്യം ആയിരുന്നില്ലേ ഞാൻ ഒരു വേലക്കാരിയാണെന്നുള്ള വിവരം അവളോട് പറഞ്ഞിരുന്നില്ല.. തൻ്റെ ഭാഗത്തു തന്നെയാണ് തെറ്റ്.. സ്വത്തു മോഹിച്ചാണ് താനെവളെ വളർത്തിയെന്ന് പറയുമ്പോൾ ഏതൊരമ്മക്കാണ് സഹിക്കുക.... ഇത്രയേ ഉള്ളൂ... അമ്മക്ക് മാത്രമേ .. അമ്മയാകാൻ കഴിയൂ. അവൾ പറഞ്ഞതാണ് ശരി.. ഞാൻ അവൾക്കൊരു വേലക്കാരി മാത്രമായിരുന്നോ.. ഒരു അമ്മയുടെ സ്ഥാനത്തല്ലേ. ഞാൻ അവളെ വളർത്തിയത് .. നൊന്തു പ്രസവിച്ച് മുലയൂട്ടി വളർത്തിയവർക്കു മാത്രമേ . അമ്മയാവാൻ കഴിയൂ. എന്ന് പറയുന്നത് എത്ര ശരിയാണ്.. ഞാൻ ഇത്രയും നാൾ മനസ്സിലാക്കാതെ പോയതും ഇതു തന്നെയാണ്... ഇരുപത്തിയൊന്ന് വർഷത്തിനിടക്ക് ഒരു പുരുഷന്റെ ചൂട് ഞാൻ അറിഞ്ഞിട്ടില്ല ...മാസങ്ങൾ മുടങ്ങാതെ വരുന്ന മാസമുറയിൽ ഒരിടവേള സമർപ്പിക്കാൻ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഒരുപാട് കൊതിച്ചിരുന്നു... എല്ലാം നന്ദിനിക്കു വേണ്ടി മാറ്റിവെച്ചു.. എന്നിട്ടവൾ... സത്യത്തിൽ ഞാൻ അമ്മയായിരുന്നു തനിക്കു മാത്രമറിയാവുന്ന രഹസ്യം .. ചുരക്കാത്ത മാറിടങ്ങളിൽ എവിടെയാണ് മാതൃത്വം ഒളിഞ്ഞു കിടക്കുന്നത്... അവൾ പറഞ്ഞതാണ് ശരി ..ഞാൻ ഒരിക്കലും അമ്മ ആയിരുന്നില്ല അമ്മയെപ്പോലെ അഭിനയിക്കുകയാണെന്ന്... മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അവളുടെ അച്ഛൻ്റെ കണ്ണിലേക്കു നോക്കി കണ്ണീർ പൊഴിച്ച് കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു... ഒരിക്കലെങ്കിലും നിങ്ങൾക്ക് എന്നെ സ്വന്തമാക്കാമായിരുന്നില്ലേ ആ നെഞ്ചിലെ ചൂട് പകർന്നു തരാമായിരുന്നില്ലേ സ്ത്രീയെന്ന പരിഗണന പോലും തരാതെ നിങ്ങളും എന്നെ ഒരു വേലക്കാരിയായി മാത്രമല്ല കണ്ടിരുന്നത്.. നാട്ടുകാരുടെ കണ്ണിൽ മാത്രം ഭാര്യ.. കൂലിക്ക് വാങ്ങിയ ഭാര്യ.. ഇരുളടത്ത മുറിയിൽ വെറും ദാസി... എത്രയോ രാത്രികളിൽ തണുപ്പത്ത് ഒരു തരി ചൂടിനുവേണ്ടി ഞാൻ കൊതിച്ചിട്ടുണ്ട്. അന്നെല്ലാം നിങ്ങള് പിഞ്ചോമനെയെ തൻ്റെ അരികത്ത് കിടത്തുമ്പോഴും നിങ്ങൾ അറിഞ്ഞിരുന്നില്ല... ആ മാറിടം ചുരത്തുന്നതിനായി തനിക്കും ആഗ്രഹമുണ്ടെന്ന് ... സത്യത്തിൽ നിങ്ങൾ ഒരാണായിരുന്നു.. സ്വന്തം പ്രിയതമയുടെ വേർപാടിൽ മറ്റൊരു സ്ത്രീയെ പ്രാപിക്കാതിരുന്ന നിങ്ങൾ ആണന്ന വർഗ്ഗത്തിനു അഭിമാനമാണ്... അപ്പോഴും കന്യകയായ തൻ്റെ സ്വപ്നങ്ങളിൽ നിങ്ങൾ ഇരുട്ടു കൊണ്ടു മറച്ചു പിടിച്ചു.. എന്നിരുന്നാലും കന്യകയെന്ന ഈ വെറുമൊരു വേലക്കാരി തന്റെ മാറിൽ പറ്റി ചേർന്നു കിടന്ന പിഞ്ചോമനക്കു വേണ്ടി എല്ലാം സഹിച്ചു കൊണ്ട് കാലങ്ങൾ തള്ളിനീക്കിയപ്പോൾ... ഇന്ന് അവൾ നിങ്ങളുടെ ചോരയിൽ പിറന്ന നിങ്ങളുടെ മകൾ ചോദിക്കുന്നു 'നിങ്ങൾ' ഒരു അമ്മയാണോ എന്ന്... വെറുമൊരു വേലക്കാരി പറയൂ എനിക്ക് ഉത്തരം കിട്ടണം ഞാനൊരു വേലക്കാരി മാത്രമായിരുന്നുവോ നിങ്ങളുടെ മകൾക്ക് ... അന്ന് നിങ്ങൾ എന്റെ കഴുത്തിലൊരു താലി കിട്ടിയിരുന്നെങ്കിൽ ഒരു പോറ്റമ്മയുടെ സ്ഥാനമെങ്കിലും എനിക്ക് കിട്ടുമായിരുന്നു .. ഇന്നിതാ ഒന്നുമില്ലാത്തവളായി.. ഞാൻ ഇറങ്ങാൻ പോകുന്നു ..എനിക്ക് പോകാൻ സമയം ആയി ..നിങ്ങളെന്നെ ഏൽപ്പിച്ചിരുന്ന ദൗത്യം കൃത്യമായി നിർവഹിച്ചു കഴിഞ്ഞു. നാളിന്നുവരെ ഒരു കൂലിയും പ്രതീക്ഷിക്കാതെ ... കാക്കയ്ക്കും പരുന്തിനും വിട്ടു കൊടുക്കാതെ ..നിങ്ങളെ പോലെ അന്തസ്സായി വളർത്തി .. ഇന്നിതാ അവൾ ഒരാളെ കണ്ടു പിടിച്ചിരിക്കുന്നു അച്ഛനേക്കാളും കേമനായ ഒരുവനെന്ന് അവൾ അവകാശപ്പെടുന്ന ഒരാണിനെ.. അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുന്ന ആണെന്ന് അവൾ പറയുന്ന ,ചുണ്ടിനു മുകളിൽ കട്ടി മിശയുള്ള ഒരു ചെക്കൻ.. അല്ലെങ്കിലും വേലക്കാരിക്ക് മരുമകനെ കണ്ടുപിടിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്.. രാവിലെ അതിനെക്കുറിച്ച് ചോദിച്ചതിനാണ് വേലക്കാരി എന്ന് പട്ടം നൽകി അവളെന്നെ ആനന്ദത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിച്ചത്.. അനുവാദം ചോദിക്കാൻ ആരുമില്ല എന്നിരുന്നാലും അവസാനമായി ചോദിക്കുകയാണ് എന്നെയും കൂടെ അങ്ങോട്ട് കൊണ്ടു പോയി കൂടെ അവിടെയും ഒരു ഭാര്യയുടെ പട്ടം വേണമെന്നില്ല ഒരു വേലക്കാരിയായിട്ടെങ്കിലും ചോദിക്കുകയാണ്.. തനിച്ചായതുപോലെ തോന്നുന്നു.. ഇത്രയും നാൾ ഇല്ലാത്ത ഒരു ഏകാന്തത.. ഇപ്പോൾ അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാവും ആശീർവദിക്കാനും അനുഗ്രഹിക്കാനും ഞാൻ ആരുമല്ലല്ലോ ഒരു ദാസി മാത്രമായിരുന്നില്ലേ... നിങ്ങളുടെ സ്നേഹത്തോടെയുള്ള വാസൂട്ടി എന്നുള്ള വിളി കേൾക്കാൻ ഒരിക്കൽക്കൂടി ആഗ്രഹിക്കുന്നു ..ഹൃദയത്തിന്റെ ഏതോ മൂലയിൽ ഇന്നും ആ വിളി മുഴങ്ങി കേൾക്കുന്നു... താൻ പോലുമറിയാതെ ഒരു മങ്ങിയ രൂപം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ..എല്ലാം മായയാണെന്നറിയാം എന്നിരുന്നാലും ഓർമ്മകൾ തന്നെ വട്ടു പിടിപ്പിച്ചു കൊണ്ടിരിക്കുന്നു .. ചിലപ്പോൾ ഞാൻ ഒരു ഭ്രാന്തിയായി മാറി യെന്ന് വരാം ...വികാരങ്ങൾക്ക് ഇപ്പോൾ സ്ഥാനമില്ല... എല്ലാം മനസ്സിൽ നിന്നും ശരീരത്തിൽത്തിൽ നിന്നും വിട്ട് അകന്നിരിക്കുന്നു... ഒന്നു പൊട്ടിക്കരയാൻ പോലും കഴിയുന്നില്ല വേദനയെന്ന കനലിൽ എരിഞ്ഞു തീരുകയാണ് ഞാനിപ്പോൾ .. ആ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖത്തേക്ക് നോക്കി കണ്ണുനീർ പൊഴിച്ച് കൊണ്ട് അവൾ മേശവലിപ്പ് തുറന്നു. ഉറക്കഗുളികയുടെ കുപ്പിതുറന്ന് വായിലേക്ക് കമഴ്ത്തി ..ഇനിയൊന്നു സന്തോഷത്തോടെ ഉറങ്ങണം.. ഒരിക്കലും ഉണരാതെ നീണ്ട ഉറക്കം.. ശാരിലി .. #📔 കഥ