📔 കഥ
#

📔 കഥ

full part " ആദ്യരാത്രി ഉച്ചക്കാണ് " റഷീദ് എം ആർ ക്കെ ________________________________ സൗദിയിലായിരുന്നപ്പോൾ റൂമിൽ ഏത് നട്ടപാതിരാക്ക് ലൈറ്റ് ഓൺ ചെയ്താലും ഉണരാതെ കൂർക്കം വലിച്ചുറങ്ങുന്ന റൂം മേറ്റ് അഹമ്മദ്ക്ക തന്റെ ഉറക്കം നഷ്ട്ടപെടുത്താനൊന്നും ഇവിടെയുള്ള ലൈറ്റിന് കഴിയില്ല എന്നതിന്റെ കാരണം പറഞ്ഞത് ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോഴായിരുന്നു. പണ്ട് നാട്ടിൽ അടക്ക കച്ചോടം അച്ചടക്കത്തോടെ ചെയ്യുമ്പോഴാണ് ന്റെ ഉശാറൊന്നു കൂട്ടാൻ വേണ്ടി വാപ്പ പെണ്ണ് കെട്ടിപ്പിക്കുന്നത് . കല്യാണം കഴിഞ്ഞന്ന്‌ രാത്രി ഞാൻ എന്തൊക്കെയോ കണക്കു കൂട്ടി മുറിയിൽ കിടക്കുമ്പോഴായിരുന്നു മണവാട്ടിയായി ന്റെ ബീവി സുലൈഖ പതുക്കെ റൂമിലേക്ക്‌ വന്നത്. വന്നയുടനെ ഞാൻ പുതുമാരന്റെ ചുണ്ടിലെ മറ്റേ ചിരിയെ വിളിച്ച് വരുത്തി ഓളെ കാണിച്ച് ഒച്ചണ്ടാക്കാതെ പറഞ്ഞു " ആ വാതിലാണ്ട് അടച്ചാളെ... " കേട്ടതും ഓള് പതുക്കെ ചെന്ന് വാതിലടച്ച് കുറ്റിയിട്ട ശേഷം എന്റെ അടുത്തേക്ക് വന്നപ്പോൾ " ഇഞ്ഞിപ്പൊ ന്തിനാ ലൈറ്റ്.. അതാ ണ്ട് കെടുത്തിക്കാളെ .. ?" എന്ന് ഞാൻ പറഞ്ഞതും സുലൈഖ ന്റെ ചങ്ക് തകർക്കാൻ പാകത്തിൽ ഒറ്റ കരച്ചിലായിരുന്നു...!!! പ്രതീക്ഷിക്കാതെയുള്ള ആ കരച്ചിൽ കണ്ടതും ഞാൻ പെട്ടെന്ന് കുപ്പായ പോക്കറ്റിലുണ്ടായിരുന്ന ബീഡി കെട്ട് ഒന്നു തപ്പി നോക്കി. പത്തയ്മ്പത് കിലോയുള്ള അടക്കചാക്ക് ഏറ്റുമ്പോൾ വരെ കിതക്കാത്ത എനിക്ക് അതൊക്കപ്പാടെ അങ്ങട്ട് കണ്ടപ്പോൾ വല്ലാതെ കിതക്കാൻ തോന്നി.. !! " പടച്ചോനെ വാപ്പ തന്ന മഹറിന്റ കായി പോയാ.. ?" എന്നൊക്കെയുള്ള നൂറു കൂട്ടം ചോദ്യങ്ങൾ മനസ്സ് ഉത്തരമില്ലാതെ അച്ചടിച്ച് കയ്യിൽ തന്നതും ഞാൻ വെറുതെ അയച്ച് വെച്ച ലുങ്കി പെട്ടെന്ന് മുറുക്കിയുടുത്ത് മെല്ലെ എഴുന്നേറ്റു. " ഇനിപ്പോ ന്റെ ചൊർക്ക് പറ്റാഞ്ഞിട്ടോ മറ്റോ ആണെങ്കിൽ ന്റെ അല്ലാഹ്.. "ബാക്കി ആലോചിക്കാൻ നിൽക്കാതെ അവളുടെ അടുത്തേക്ക് ചെന്ന് വിറയുന്ന ചുണ്ടോടെ ‌ ചോദിച്ചു " ന്തിനാപ്പൊ കര.. യ.. ണെ.. ?? ഞാനൊന്നും കാട്ടീലല്ലോ.. !!" അതാണ്ട് കേട്ടതും ഓള് വീണ്ടും കരച്ചിലൊന്ന്‌ ഒച്ച കൂട്ടി ...! ഇതെങ്ങാനും ഓടിനുള്ളിലൂടെ പുറത്തെത്തി എന്റെ കുറ്റോം പറഞ്ഞിരിക്കുന്ന അലമ്പ് അമ്മായിമാർ കേട്ടാൽ കണ്ടപാടെ ചാടി വീണെന്നും പറഞ്ഞ് വെറുതെ മാനം കെടുത്തും എന്നോർമ്മ വന്നപ്പോൾ അവളോട്‌ ഞാൻ പതുക്കെ ചോദിച്ചു " ജ്ജ് കാര്യം പറയ്.. ന്തിനാ ഈ കരച്ചിൽ.. ? കുടീലുള്ളൊരു കേട്ടാ ഓല് തെറ്റിദ്ധരിക്കും.. ന്താ.. ???" എന്ന് ചോദിച്ചതും ന്റെ സുലൈഖ അന്ന് ഒന്നര കിലോ തേങ്ങലുമായി പറഞ്ഞ മറുപടിയായിരുന്നു " ലൈറ്റ് ഓഫാക്കണ്ട.. !!" പ്രതീക്ഷിക്കാതെ ആ മറുപടി കേട്ടതും വിശ്വാസം വരാതെ ഞാൻ ഒറ്റ ചോദ്യാർന്നു.. " ങ്ങേഹെ.. അ.. തെ.. ന്ത്യെ...??" ???" " നിക്ക്.. പേടിയാ... !!" എന്ന് പറഞ്ഞ് അവൾ വീണ്ടും കുറുക്കനെ പോലെ കരഞ്ഞപ്പോൾ ഞാൻ കൂടുതലൊന്നും ആലോചിക്കാതെ " ന്നാ വേണ്ട കെടുത്തണ്ട... ജ്ജ് കരയല്ലേ.. " എന്ന് പറഞ്ഞ് ഞാൻ മെല്ലെ കട്ടിലിലങ്ങനെ കിടന്നു. നെഞ്ചിൽ മല്ലിക പാകിയത് മുളച്ചത് പോലെയുള്ള ഈ നാല് രോമങ്ങൾ ഒരയഞ്ഞ തടവും തടവി ഞാനന്നങ്ങനേ കിടക്കുമ്പോൾ മനസ്സിൽ കിനാവ്‌ കണ്ട ആദ്യരാത്രിയിലെ ഇരുട്ട് എന്നെ നോക്കി പല്ലിളിക്കുന്നത് ഞാനപ്പോൾ കണ്ടു. സീറോ ബൾബുകൾ മുഖത്ത് നോക്കി "വിധിയില്ല അഹമ്മദേ അൻക്ക് ... നിനക്കൊന്നു പൊട്ടികരഞ്ഞൂടെ.. " എന്നൊക്കെ പറഞ്ഞ് ആളെ ആക്കി കൊണ്ടിരിക്കേർന്നു. " റഹ്‌മാനായ റബ്ബേ ജീവിതം കാലം മുഴുവനും ലൈറ്റിട്ട് ഇവളുടെ കൂടെ കിടന്നുറങ്ങാനാണോ ന്റെ വാപ്പ ന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചത് ..?" എന്നൊക്കെ ചിന്തിച്ച് കിടക്കുമ്പോൾ കട്ടിലിൽ ന്റെ അടുത്ത് സാരിയും ചുറ്റി ഉണങ്ങിയ മുല്ലപ്പൂവിന്റെ മണവുമായി തിരിഞ്ഞ് കിടക്കുന്ന ഓളെ ഒന്ന് ചൗട്ടാൻ തോന്നിയെങ്കിലും കാല് പൊന്തിയില്ല ... യുദ്ധം നടക്കേണ്ട അങ്ങാടിയിൽ ഹർത്താൽ നടന്നത് പോലെ എന്റെയാ റൂമിൽ ആകെയൊരു നിശബ്ദത അന്ന് അനുഭവപ്പെട്ടത് ഇന്നും എനിക്കോർമ്മയുണ്ട് . അന്നാ രാത്രി ലൈറ്റിട്ട കാരണം ഞാൻ ഒരുപോള കണ്ണടച്ചിട്ടില്ല എന്ന് മാത്രമല്ല അവൾ നല്ലോണം ഉറങ്ങിയത് ഞാൻ കാണുകയും കൂടി ചെയ്തപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്തൊരു സങ്കടം എനിക്കുണ്ടായിരുന്നു . പിറ്റേന്ന് രാവിലെ കോഴികൂട് തുറക്കുന്നതിന് മുൻപ് എഴുന്നേറ്റ് കിണറ്റിനരികിൽ നിന്ന് പല്ല് ‌ തേക്കുമ്പോൾ ന്റെ മൂത്ത അമ്മായി വന്നു കൊണ്ട് " നേരം വെളുക്കുവോളം രണ്ടാളും കൂടി സൊറ പറഞ്ഞിരിക്കേർന്നു ല്ലേ.... ലൈറ്റൊന്നും ഓഫാക്കീട്ടില്ലല്ലോ ആ.. ആ. ആ... " എന്നൊക്കെ പറയുമ്പോൾ ഫസ്റ്റ് നൈറ്റ് അടുപ്പ്ക്കായ പിരാന്തിൽ അമ്മായിയാണെന്നൊന്നും നോക്കാതെ വല്ലതും പറഞ്ഞു പോയാൽ കൂടി പോകുമെന്ന് പേടിച്ച് ഒന്നും മിണ്ടാതെ ഞാൻ വായിലുള്ള കോൾഗേറ്റ്ന്റെ പത ആഞ്ഞൊരു തുപ്പാണ്ട് തുപ്പി.. !!! അന്ന് ചായ കുടി കഴിഞ്ഞ് റൂമിൽ പോയി അന്തംവിട്ടിരിക്കുമ്പോഴാ ന്റെ സുലൈഖ അടുത്തേക്ക് വന്ന് കാര്യങ്ങൾ പറയുന്നത്. അവൾ കുട്ടികാലം മുതലേ ലൈറ്റിട്ട് കിടന്നുറങ്ങാൻ ശീലിച്ചവൾ ആണെന്നും ലൈറ്റ് ഇല്ലെങ്കിൽ എന്തൊക്കെയോ മുന്നിൽ വരുന്നുണ്ടെന്ന്‌ തോന്നി പേടിച്ച് നിലവിളിക്കുമെന്നും ഉള്ള സത്യങ്ങൾ... !! കേട്ടപ്പോൾ " ഇതിനൊക്കെ എന്ത് പറയും ന്റെ പടച്ചോനെ..?' എന്ന് ചിന്തിച്ച് നിൽക്കുമ്പോൾ മനസ്സ് ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു ' ഇവളെങ്ങാനും ഇക്കാര്യങ്ങൾ പറയാതെ ഞാൻ ലൈറ്റ് ഓഫാക്കി അവൾ എന്തെങ്കിലും കണ്ട്‌ പേടിച്ച് നിലവിളിച്ചിരുന്നെങ്കിൽ അതിനുത്തരവാദി വീട്ടുകാരെല്ലാവരും കൂടി എന്നെ ആക്കിയേന്നേ ...! പടച്ചോൻ കാത്തു.. !' അന്നുമുതൽ ലൈറ്റുള്ള മുറിയിൽ കിടന്ന് ശീലിച്ചോണ്ട് എനിക്കിന്ന് ഈ ലൈറ്റൊന്നും ഒരു പ്രശ്നമല്ല മക്കളെ എന്ന് പറഞ്ഞ് മലപ്പുറത്തുകാരൻ അഹമ്മദ്ക്ക കഥ നിർത്തിയതും റൂമിലുള്ള എല്ലാവരും പരിസരം മറന്ന് ചിരിക്കാൻ തുടങ്ങി. ഈ സമയത്താണ് ബക്കാലക്കാരൻ അബ്ദു ചിരിക്കാതെ അഹമ്മദ്ക്കയെ വല്ലാത്തൊരു നോട്ടവും നോക്കി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് .... !! "എന്താ അബ്ദോ അനക്കൊരു സംശയം ഉള്ളത് പോലെ ...???" എന്ന് ഞാനവനോട് ചോദിച്ചപ്പോൾ അബ്ദു ഒറ്റ ശ്വാസത്തിൽ ചോദിച്ച ചോദ്യമായിരുന്നു " അല്ല അഹമ്മദ്ക്കാ അപ്പൊ ഇങ്ങളെ ആദ്യരാത്രി..????..!!"" ആ ചോദ്യത്തിനുള്ള മറുപടിയായി അഹമ്മദ്ക്ക കയ്യിലുള്ള കീറിയ ഖുബൂസ് മഞ്ഞപ്പൊടി കൂടിയ സൈദിന്റെ കോയി കറിയിൽ നല്ലൊരു മുക്കല് മുക്കി വായിലിട്ടോണ്ട് പറഞ്ഞു " അത് പിറ്റേന്ന് ഉച്ചക്ക് നടത്തി .. !!" അതോടെ എല്ലാ സംശയവും തീർന്ന അബ്ദു ചിരി നിർത്താൻ വല്ലാതെ പ്രയാസ്സപ്പെടുന്നത് അവനോടൊപ്പം ചിരിക്കുന്ന ഞാനും കണ്ടു.... ____________ വാൽ പീസ്‌ : ലൈറ്റിട്ട് ഉറങ്ങാൻ ശീലിച്ച പെണ്ണുങ്ങൾ കല്യാണത്തിന് മുൻപ് ആ ശീലം മാറ്റാൻ ശ്രമിക്കുക. കാരണം പെങ്ങന്മാരെ കുട്ട്യോൾ ഉള്ള ഭർത്താക്കന്മാരുടെ വീട്ടിൽ അവർ പോകാതെ ഉച്ചക്ക് ഫസ്റ്റ് നൈറ്റ് നടത്താൻ പറ്റിയെന്ന് വരൂലാ തടസ്സങ്ങൾ നേരിട്ടേക്കാം .. !! നോട്ട് : കഥാപാത്രങ്ങൾ സാങ്കൽപ്പികം ആണെന്ന് പറയാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.. സ്നേഹത്തോടെ റഷീദ് എം ആർ ക്കെ - സലാല
4k views
2 hours ago
#

📔 കഥ

full part നാജിയ , ഓഫിസിൽ ഇരിക്കുമ്പോളാണു ആദ്യം ഓളുടെ റിക്ക്വസ്റ്റ്‌ ഫേസ്ബുക്കിൽ വരുന്നത്‌, മ്യുച്ചൽ ഫ്രണ്ട്സ്‌ ആരുമില്ലാത്തത്‌ കൊണ്ട്‌ വേണോ എന്നാദ്യം ചിന്തിച്ചെങ്കിലും സ്വന്തം നാട്ടുകാരി എന്ന് കണ്ടപ്പോൾ അക്‌സപ്റ്റ്‌ ചെയുതു, ഉടൻ തന്നെ ഒരു നന്ദിയുമായി ഇൻബോക്സിൽ അവൾ വന്നെങ്കിലും ചിരിക്കുന്ന ഒരു സ്മെയിലി റിപ്ലൈ നൽകിയിട്ട്‌ നെറ്റ്‌ ഓഫ്‌ ചെയ്തു.. ജോലിയിൽ കിട്ടിയ സ്ഥാനകയറ്റം എന്റെ ഉത്തരവാദിത്തം കൂട്ടി, പ്രോജകറ്റുകളും മറ്റുമായി രാത്രിയിൽ ഉറങ്ങാൻ തന്നെ നേരം കിട്ടാതെയായി, എന്റെ ബീവിയോടും മോളോടും പോലും നേരെ ചോവ്വെ സംസാരിക്കാൻ സമയം ഇല്ല. അന്നും പതിവ്‌ പോലെ ആഹാരത്തിനു ശേഷം പ്രോജക്റ്റ്‌ വർക്കിന്റെ അവസാന വെട്ട പണികളുമായിട്ടാണു ഞാൻ ഓഫിസ്‌ റൂമിലെക്ക്‌ എത്തിയത്‌, ഒരു ഗ്ലാസ്‌ കട്ടൻ ചായയുമായി ബീവി കുറച്ച്‌ നേരം കൂടെയിരുന്നെങ്കിലും ഓളുടെ കണ്ണു തൂങ്ങി വരുന്നത്‌ കണ്ട്‌ ഞാൻ തന്നെയാണു അവളെ പറഞ്ഞു ഉറങ്ങാൻ വിട്ടത്‌.. ജോലിയുടെ വിരസതയിൽ നിന്നും ഒന്ന് മാറാൻ വേണ്ടി ഫോൺ എടുത്ത്‌ നെറ്റ്‌ ഓൺ ചെയ്തപ്പോഴാണു ഞാൻ കൊടുത്ത ഒരു സമെയിലിക്ക്‌ പകരം മൂന്ന് സമെയിലി അവൾ അയച്ചെക്കുന്നത്‌ കണ്ടത്‌. ഞാൻ ഓൺലൈനിൽ വന്നത്‌ കണ്ടപ്പോഴെ ഓളുടെ മെസ്സെജ്‌ വന്നു, ഹല്ലോ ഇക്കാ, സുഖമല്ലെ അതെല്ലോ എനിക്ക്‌ ഇക്കായെ അറിയില്ലായിരുന്നു, കൂടെ പടിച്ച സുറുമി പറഞ്ഞതാണു ഇക്കായുടെ ഫേസ്ബുക്കിലെ കഥകളെ പറ്റിയോക്കെ, ഞാൻ പ്രോഫൈലിൽ നോക്കിപ്പൊഴോ എന്റെ നാട്ടുകാരൻ, എഴുത്ത്‌ എല്ലാം സൂപ്പറാണു കേട്ടോ ഹഹ ഒരുപാട്‌ സന്തോഷം നാജു അല്ലിക്ക ഈ ജോലി തിരക്കിനിടയിൽ എവിടുന്ന ഇതിനോക്കെ നേരം.. ഹഹ അതോക്കെ നടക്കും പിന്നെ ഇക്കായുടെ ഫാര്യ എങ്ങനെയാ എന്ത്‌ എങ്ങനെയാണെന്ന് അല്ലിക്ക എഴുത്തും വായനയുമോക്കെ ഉള്ള ആളാണോ ഓ അവളോരു മന്ദബുദ്ധിയാ അതെന്ത ഇക്ക അങ്ങനെ പറയാനാണെങ്കിൽ ഒരുപാടുണ്ട്‌ കുഞ്ഞെ.. എങ്കിൽ ഡിവോർസ്സ്‌ ചെയ്തിട്ട്‌ എന്നെ പൊലെയുള്ള ന്യു ജെനറെഷനിൽ പെട്ട ഒന്നിനെ നോക്കു, അല്ലെങ്കിൽ എന്തിനാ, ഞാൻ റെഡിയാ അതോക്കെ നമ്മുക്ക്‌ ആലോചിക്കാം, നീ ഇപ്പോൾ കുഞ്ഞിനെ ഉറക്കാൻ നോക്ക്‌ ങേ എന്തോന്നാ കുന്തം, സജ്ന എന്റെ പെണ്ണുമ്പിള്ളെ നീ മോളെ ഉറക്കാൻ നോക്കാൻ ഇക്കാ... ഞാനാണെന്ന് എങ്ങനെ മനസ്സിലായി ഹഹ അതോക്കെ ഒരു ട്രിക്ക്‌ അല്ലേ മോളെ, അത്‌ ഞാൻ പറഞ്ഞ്‌ തരാം , അതിനു മുമ്പ്‌ എന്തിനായിരുന്നു ഇങ്ങനെയോരു നാടകം എന്ന് നീ പറ ഇക്കാ.... കുറച്ച്‌ ദിവസമായി ഇക്കാ ഞങ്ങളോട്‌ നല്ലത്‌ പൊലെ ഒന്ന് മിണ്ടിയിട്ട്‌, ഇത്‌ വേരെ ഇക്ക മറക്കാത്ത എന്റെ പിറന്നാൾ, നമ്മുടെ വിവാഹ വാർഷികം എല്ലാം കഴിഞ്ഞ്‌ പൊയിട്ടും ഇക്ക ഒന്ന് സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചത്‌ പോലും ഇല്ലാ.. അവളുടെ സംസാരം മാറുന്നത്‌ കണ്ടിട്ടാണു ഞാൻ മോൾ ഉറങ്ങിയോന്ന് ചോദിച്ചത്‌, മ്മ് ഉറങ്ങി എങ്കിൽ ഇങ്ങ്‌ പോരെ വാതിലിൽ വന്ന് നിന്ന് ചെറുതായി ഒന്ന് ചുമച്ച്‌ കാണിച്ചു, ഓളു വന്നിട്ടുണ്ടെന്ന് ചമ്മണ്ട, കയറിപ്പോരു അയ്യടാ അല്ലെങ്കിൽ ഞാൻ എന്തിനാ ചമ്മുന്നെ എന്ന് പറഞ്ഞ്‌ ഓടി വന്ന് എന്റെ നെഞ്ചിലെക്ക്‌ വീണപ്പോൾ ഞാൻ പറഞ്ഞു സോറി ടാ ഇക്കായുടെ ജോലി തിരക്ക്‌ കാരണം പറ്റി പോയതാ... മ്മ് അത്‌ പൊട്ടെ ഇങ്ങനെ ചെയ്യാൻ നിന്നോടാര പറഞ്ഞെ അത്‌ അപ്പുറത്തെ നൗഫി, ഓളു പറഞ്ഞു , പുതിയ വല്ല ബന്ദം കിട്ടിക്കാണു അതാകും നിങ്ങളെ മറന്നതെന്ന്, അങ്ങനെ ആരെങ്കിലും ഉണ്ടോന്ന് അറിയാൻ ഇങ്ങനെ ചെയ്താൽ മതിന്നു... സോറി ഇക്ക.. ഇങ്ങളെ വല്ല പെണ്ണുങ്ങൾ തട്ടി കൊണ്ട്‌ പോയാൽ പിന്നെ എനിക്ക്‌ ആരാ ചെറുതായി ഒന്ന് ചിരിച്ചിട്ട്‌ അവളുടെ മുടിയിൽ തലോടുമ്പോൾ ഓളു പിന്നെയും ചോദിച്ചു ഇക്ക പറ ഇങ്ങൾക്ക്‌ എങ്ങനെയാ അത്‌ മനസ്സിലായെ ഞാനാണെന്ന് ഹഹ എടി പൊട്ടി പാറു ഫാര്യ അല്ല ഭാര്യ ആണെന്ന് ഒരു നൂറു പ്രവശ്യം പറഞ്ഞ്‌ തന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നിന്റെ എഴുത്തിലും സംസാരത്തിലും അങ്ങനെ വരൂ.... പൊട്ടി പാറു ഇങ്ങടെ പൊണ്ടാട്ടിന്ന് പറഞ്ഞ്‌ നീട്ടി വളർത്തിയ നഖം വെച്ച്‌ കിട്ടിയ നുള്ളിൽ കണ്ണോന്ന് അടച്ച്‌ തുറന്നപ്പൊഴെക്കും കഥകടച്ച്‌ ഓളു സ്ഥലം വിട്ടിരുന്നു....
3k views
2 hours ago
#

📔 കഥ

full part വധു- ----------------------- 'ഇക്കൂ... ചായ... കൊണ്ട് പോടി അവളുടെ ഒരു ചായ.. നിന്നോട് ഞ്ഞാൻ പല തവണ പറഞ്ഞിട്ടില്ലെ എൻറ്റെ നിഴൽ വട്ടത്തേക്ക് പോലും വന്നേക്കരുതെന്ന്.... ഉമ്മയുടെ ആത്മഹത്യ ഭീഷണിക്ക് മുന്നിൽ ഞ്ഞാനെടുത്ത് വെച്ചൊരു ഭാരം.. അതാണെനിക്ക് നീ മേലിൽ എൻറ്റെ കൺമുന്നിൽ കണ്ട് പോകരുത്... ഇത്രേം പറഞ്ഞിട്ടും എൻറ്റെ ദേഷ്യം അടങ്ങിയിരുന്നില്ല... **************************** നസ്രിയ വീട്ടുകാർ എനിക്കായ് കണ്ട് വെച്ച പെൺകുട്ടി... അവളെ വിവാഹം കഴിച്ചത് ഒരിക്കലും പൂർണ്ണ സമ്മതത്തോടെ ആയിരുന്നില്ല.... ഇക്കാടെ മരണ ശേഷം ഉമ്മാടെ വയ്യായ്ക കൂടുതലായപ്പോഴാണ് അമ്മാവന്മാരുടേയും ഉമ്മാടേയും നിർബന്ധത്തിന് വഴങ്ങി കല്ല്യാണം കഴിച്ചത്... ഇരുപത്തിനാലാം വയസ്സിൽ ഒരിക്കലും ഒരു ഭർത്താവാകേണ്ടി വരുമെന്ന് ഞ്ഞാനറിഞ്ഞിരുന്നില്ല... അതെ എൻറ്റെ പ്രിയപ്പെട്ട ഇക്കയുടെ മരണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും അതിൻറ്റെ ഷോക്കിൽ നിന്ന് മാറാൻ കഴിഞ്ഞില്ല... പോരാത്തതിന് ഇത്രേം ചെറുപ്രായത്തിൽ കല്ല്യാണം കഴിഞ്ഞതിൻറ്റെ ദേഷ്യവും.... കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച ആയെങ്കിലും ഞ്ഞങ്ങൾക്ക് ഇടയിൽ ഒരു തരത്തിരുളള ബന്ധങ്ങളും ഉണ്ടായില്ല... ശരീരം കൊണ്ടാണേലും.. മനസ്സ് കൊണ്ടാണങ്കിലും.... അതിനുളള ഏക കാരണക്കാരനും ഞ്ഞാൻ തന്നെയാണ്.... അവളെന്നെ അളവറ്റ് സ്നേഹിച്ചിട്ടും അവളിൽ ഞ്ഞാൻ കുറവുകൾ മാത്രമെ കണ്ടെത്താൻ ശ്രമിച്ചിരിന്നൊളളൂ... ....... ഇക്കാടെ അപ്രതീക്ഷമായിട്ടുളള മരണം എന്നെ വേറൊരു ലോകത്തേക്ക് കൊണ്ടാണ് ചെന്നത്തിച്ചത്.... ഞ്ഞനേറെ സ്നേഹിച്ചത് എൻറ്റെ ഇക്കാനെ ആയിരുന്നു ഉമ്മയേക്കാൾ അധികം.... ചെറുപ്പത്തിൽ ഉപ്പ ഉപേക്ഷിച്ച് പോയിട്ടും.... പത്താം ക്ലാസ്സ് പകുതിയാക്കി ഇക്ക വാർക്കപണിക്ക് പോയി തുടങ്ങി... ഇക്ക ഒരു തരത്തിലുളള വിഷമവും ഞങ്ങളെ അറിയിച്ചില്ല.... എന്നെ പടിപ്പിച്ച് ഒരു ഡോക്ടർ ആക്കി... അങ്ങനെ എല്ലാം കൊണ്ടും...... വാട്ടർ ടാങ്കി വാർക്കാൻ കമ്പി കെട്ടുമ്പോൾ കാല് സ്ലിപ്പായാണ് ഇക്ക മരണപ്പെട്ടത് അതോട് കൂടി കുടംബത്തിലെ വിളക്ക് അണഞ്ഞു... പിന്നെ ഞ്ഞാനും രോഗിയായ ഉമ്മയും മാത്രം ബാക്കിയായി.... അങ്ങനെ ഇരിക്കുമ്പോഴാണ് ഉമ്മയുടെ മൂത്ത ആങ്ങള ഈ കല്ല്യാണത്തിലെക്ക് എന്നെ കൊണ്ട് ചെന്നെത്തിച്ചത്..... "വീട്ടിലൊരാൾ മരിച്ചതിൻറ്റെ ഷോക്ക് മാറിയില്ല എന്നതിന് പുറമെ ചെറുപ്പത്തിലെ എന്നെ മറ്റൊരു കുഴിയിലേക്ക് ചാടിച്ചു എന്നാണ് എൻറ്റെ മനസ്സിനെ ഞ്ഞാൻ പടിപ്പിച്ചത്.... ************************ ഓരോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവൾ വീണ്ടും എൻറ്റെ അടുത്ത് വന്നിരുന്നത്.... എന്താ നീ വന്നെ...? കുറച്ച് കടുപ്പമാക്കിയാണ് ചോദിച്ചത്... കാലത്തെ പൊട്ടിത്തെറി കണ്ടിട്ടാകണം... കണ്ണൊക്കെ കണ്ണീരിനാൽ ചുവപ്പിച്ചിരുന്നു... ,ഇക്കൂന് ഇന്നെ ഇഷ്ടല്ലാലെ... ഇക്കൂൻറ്റെ സങ്കൽപ്പത്തിലെ ഒരാളല്ല ഞ്ഞാൻ അല്ലെ... ഇഷ്ടല്ലങ്കി ഞ്ഞാൻ ഇനി ഇക്കൂനെ ശല്ല്യം ചെയ്യൂല... ഞ്ഞാൻ നാളെ വാപ്പച്ചിയോട് വരാൻ പറഞ്ഞിട്ടുണ്ട്... അവൾ ഒറ്റ ശ്വാസത്തിൽ തേങ്ങികൊണ്ട് പറഞ്ഞൊപ്പിച്ചു... സെൻറ്റിമെൻസ് അടിച്ച് വീഴ്ത്താൻ നിങ്ങൾ പെണ്ണുങ്ങൾ പണ്ടെ മിടുക്കികൾ ആണല്ലൊ... ശല്ല്യം...! എന്നും പറഞ്ഞ് കൊണ്ട് നേരെ വിട്ടു ഫ്രണ്ടിൻറ്റെ വീട്ടിലോട്ട്.... ഫോൺ സ്വിച്ച് ഓഫാക്കാനും മറന്നില്ല... അന്ന് രാത്രി മുഴുവനും... പിറ്റേന്ന് പകലും അവൻറ്റെ ഷോപ്പിൽ കിടന്ന് ഉറങ്ങി വീണ്ടും വീട്ടിലേക്ക്... അപ്പോഴും മനസ്സാലെ ഞ്ഞാൻ അവളെ കുറ്റപ്പെടുത്താൻ മറന്നില്ല..... വീട്ടിലെത്തിയതും... ഓടിചെന്ന് റൂമിലേക്ക് ചെന്ന് ഒന്നൂടെ മയങ്ങി എണീറ്റു... ബ്ത്രൂമിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ്.... മേശക്ക് മുകളിൽ ഒരു പേപ്പർ ശ്രദ്ധയിൽപ്പെട്ടത്..... (തുടരും) വധു-2 ------------------- മേശക്ക് മുകളിലിരിക്കുന്ന പേപ്പർ ശ്രദ്ധയിൽ പെട്ടങ്കിലും.... കാര്യമായ് അത് ഗൗനിക്കാതെ ബാത്രൂമിൽ പോയ് ഫ്രഷ് ആയി പുറത്തിറങ്ങി.... മേശയുടെ മുകളിൽ നിന്ന് പേപ്പർ എടുത്ത് നോക്കി... എൻറ്റെ ഊഹം തെറ്റിയില്ല.... പോകാൻ നേരം അവളെഴുതി വെച്ചതാണ്... "ഡയറി ഞ്ഞാൻ വായിച്ചിരുന്നു... സങ്കൽപ്പത്തിൽ ഉൾകൊളളാൻ കഴിയാത്തവൾ എന്നതിന് പുറമെ... മനസ്സ് കൊണ്ടും തൃപ്തി തരാത്തവളാണ് ഞ്ഞാൻ... ,ഞ്ഞാൻ പോകുന്നു,.. ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല.... സങ്കൽപ്പം കൊണ്ട് തികയാത്തവളാണെങ്കിലും ഞ്ഞാനും ഒരു പെണ്ണാണ് എനിക്ക് ഇക്കും എല്ലാമായിരുന്നു..." ഡയറിയൊക്കെ എപ്പോഴാണ് ഇവൾ കണ്ടത്... എന്നോട് ഞ്ഞാൻ തന്നെ സ്വയം ചോദിച്ചു.... വർഷങ്ങൾക്ക് മുന്നെ ഞ്ഞാനായിട്ടെഴുതിയ ഡയറി അലമാരയിൽ നിന്ന് എടുത്ത് നോക്കി.... അതെ.. അതിൽ മുഴുവനും ഇക്കാനെ കുറിച്ചും എൻറ്റെ ജീവിതത്തിലേക്ക് വന്ന് കയറാൻ പോകുന്ന പെണ്ണിനെ കുറിച്ചും വെക്തമായ ഒരു സങ്കൽപ്പം എനിക്കുണ്ടായിരുന്നു... :-എന്നോട് എപ്പോഴും പുഞ്ചിരിച്ച്... സദാസമയവും എൻറ്റെ കൂടെ വേണം... ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും നാണം കൊണ്ട് കഥ പറയുന്ന എപ്പോഴും സുറുമയെഴുതിയ മാൻമിഴി പേടകളും ഉളള... ആരാരും കണാതെ എന്നെ... പിച്ചിയും നുളളിയും സുഖമുളള നോവ് തരുന്നവളാകണം എൻറ്റെ പെണ്ണ്..." അതായിരുന്നു എൻറ്റെ സങ്കൽപ്പം.... അതിലിടക്ക് അവളേയും ഞ്ഞാനൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.... എൻറ്റെ സങ്കൽപ്പങ്ങളെല്ലാം അവളിൽ ഉണ്ടായിരുന്നൊ.....? ഒരു പക്ഷെ ദേഷ്യം കൊണ്ടും വെറുപ്പ് കൊണ്ടും... നോക്കിയാൽ എങ്ങനെയാണ് അവളുടെ ഭംഗി എനിക്കാസ്വദിക്കാനാവുക.... എനിക്കെന്നല്ല ആർക്കും അതിനാവില്ല... മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി... സങ്കൽപ്പങ്ങൾക്കുമപ്പുറം.... വേറെയുമുണ്ടായിരുന്ന ആ ഡയറി മുഴുവനും...... ഇക്കയുടെ മരണ ശേഷം.. വിവാഹം കഴിഞ്ഞു രണ്ട് ദിവസമായൊളളൂ... അതെ ഡയറിയുടെ മധ്യഭാഗത്തായ് ഞ്ഞാൻ ഇങ്ങനെ കുറിച്ചിരുന്നു... 'താലി...! ചിലർക്ക് അത് ബന്ധങ്ങളുടെ തുടക്കമാണ്... മറ്റു ചിലർക്ക് ബന്ധനങ്ങളുടേയും... ദേശ്യവും വെറുപ്പും കലർന്ന നിമിഷം ഞ്ഞാൻ കുത്തി കുറിച്ചത്... സ്നേഹത്തോടെയുളള അവളുടെ പെരുമാറ്റം എന്നിൽ അസ്വസ്ഥയാണ് ഉണ്ടാക്കിയത്... ഒരിക്കൽപോലും അവളുടെ വീട്ടിലേക്ക് ഞ്ഞാൻ കടന്ന് ചെന്നിട്ടില്ലായിരുന്നു... ഒരു പക്ഷെ ഭാര്യവീട്ടിൽ ആരൊക്കെ ഉണ്ടന്ന് ചോദിച്ചാൽ പോലും എനിക്ക് പ്രായസമായിരിക്കും... ഓരോന്ന് ആലോചിച്ച് സമയം പോയതറിഞ്ഞില്ല.... പോകും മുന്നെ അവളെഴുതിയ കത്ത് ആ ഡയറിക്കുളളിൽ ഞ്ഞാൻ വെച്ചു.... വീണ്ടും ഒന്ന് കണ്ണടക്കാനായ് കിടന്നു..... തലയിൽ ഒരു കൈ വന്ന് തലോടിയപ്പോഴാണ് നോക്കിയത്.. ഉമ്മയാണ്... എന്താ ഉമ്മാ..! എടാ ഞ്ഞാൻ ഇബ്രായിനോട് വരാൻ പറഞ്ഞിട്ടുണ്ട് (ഉമ്മാടെ താഴെയുളള ആങ്ങള)... ഞ്ഞാൻ അവൻറ്റെ കൂടെ പോകും... ശബ്നാനെ കണ്ടിട്ട് കുറെയായ്.. ശബ്ന ഉമ്മാടെ ആങ്ങളയുടെ വൈഫ് ആണ്... അവരുടെ പ്രസവം കഴിഞ്ഞിട്ട് ഉമ്മ അവരെ കാണാൻ പോയിട്ടില്ലായിരുന്നു.... ഞ്ഞാൻ ഒന്നും ഉണ്ടാക്കിട്ടില്ല... ഇയ്യ് പൊറത്ത് നിന്ന് എന്തേലും കൈച്ചൊ... ശരി ഉമ്മാ... നസ്രിടെ ഇപ്പ ഇന്നലെ വന്നിരുന്നു... ചായ കുടിച്ചാൻ അന്നെ വിളിച്ചപ്പൊ കിട്ടില... ഇയ്യോടെയായിരുന്നു... പാവം കരഞ്ഞിട്ടാ പോയത് അതിന് വയ്യാന്ന് തോന്ന്ണ്....! ഈട്ത്തെ പണി മുയ്മനും ആ പാവാണ് ചെയ്യ്ണത്... ഉമ്മ ഇത്രേയും പറഞ്ഞപ്പോഴെക്കും ഉളളിലൊരു ആവലാതിയായിരുന്നു... അവൾ ഉമ്മാട് എല്ലാം പറഞ്ഞ് കാണുമൊ... ടാ ഇയ്യ് എന്താ ആലോയ്ക്കണ്... ഓളെ കെട്ടിയത് അൻറ്റെ ഭാഗ്യാന്ന് കൂട്ടിക്കൊ.... കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ഉമ്മയും പോയി... ആദ്യമായിട്ടാണ് ജീവിതത്തിൽ ഒറ്റക്കാവുന്നത്.... വല്ലാത്തൊരു ശുന്യത.... പെട്ടന്ന് തന്നെ വീടിന് പുറത്തിറങ്ങി കൃഷ്ണേട്ടൻറ്റെ കടയിലേക്ക് പോയ് ഒരു സർബ്ബത്തും പഴവും കഴിക്കുമ്പോഴാണ്.... കാറിൽ നിന്ന് ഒരു പർദ്ദയിട്ട യുവതി പുറത്തേക്ക് ഇറങ്ങി.. കടയിലേക്ക് കയറി വന്നത്... "ക്രീം ബിസ്ക്കറ്റ് ഉണ്ടൊ"... എന്ന് ചോദിച്ചത് നേരെ നോക്കിയത് എൻറ്റെ മുഖത്തേക്കാണ്.... കണ്ട മാത്രയിൽ പരസ്പരം രണ്ട് പേരും ഒന്ന് ഞ്ഞെട്ടി......! *************************** (തുടരും) വധു-3 ---------------------------------- അതെ... ഇതവൾ തന്നെ 'ഷംല'.... കണ്ട ഉടനെ തിരിഞ്ഞ് നടക്കാൻ അവൾ തുടങ്ങിയെങ്കിലും അവളെ ഞ്ഞാൻ വിളിച്ചു... ഷംലാ....! നീ എന്താ ഇവിടെ.....? എന്നെ ഇങ്ങോട്ടേക്കാണ് കല്ല്യാണം കഴിച്ച് വിട്ടേക്കുന്നത് അജൂ... അതല്ല നീ എന്താ ഇവിടെ...? ഇവിടെയാണ് എൻറ്റെ വീട്.... അവളോട് സംസാരിച്ച മാത്രയിൽ തന്നെ ഓർമ്മകൾ വീണ്ടും വർഷങ്ങളെ പിറകോട്ടാനയിച്ച് തുടങ്ങി..... ഒരു ബ്ലഡ് ഡൊനേഷന് പോയപ്പോൾ തുടങ്ങിയ പരിചയം പിന്നീട് എപ്പോഴൊ അത് പ്രണയത്തിലേക്ക് എത്തിച്ചു... ഒരാഴ്ചയുടെ ആയുസ്സ് മാത്രമാണ് ആ പ്രണയത്തിന് ഉണ്ടായിരന്നൊളളു എങ്കിലും തന്നെ അവളെ ഞ്ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു.... ഒരുപക്ഷെ അവളെ കണ്ടമാത്രയിലാണ് ഞ്ഞാനെൻറ്റെ തൂലികക്ക് വർണ്ണം നൽകാൻ തുടങ്ങിയത്..... അവളെ കണ്ട് മാത്രം ഞ്ഞാനെഴുതിയതാണ് എൻറ്റെ വധുവിൻറ്റെ സങ്കൽപ്പങ്ങൾ..... "മാഷെ എന്താ ആലോചിച്ച് നിക്ക്ണത് ഞ്ഞാൻ പോട്ടെ.... പെട്ടന്നാണ് സ്ഥലകാല ബോധം ഞ്ഞാൻ വീണ്ടും തിരിച്ചെടുത്തത്.... ആ ശരി അങ്ങനെയാകട്ടെ.... ഇക്കയുടെ വിയോഗം എന്നതിലുപരി ഇവളുടെ അകൽച്ചയും കൊണ്ടാകണം നസ്രിയയെ എനിക്ക് ഒരു നോക്ക് കൊണ്ട് പോലും സ്നേഹിക്കാൻ സാധിക്കാതെ പോയത്.... പരസ്പര പ്രണയം തുടങ്ങിയതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് എനിക്കെൻറ്റെ ഇക്കാനെ നഷ്ടമായത്.... ആ ദുഃഖത്തിലിരിക്കുമ്പോൾ അവളുടെ കോളുകൾക്കും മെസ്സേജിനും എനിക്ക് റീപ്ലെ നൽകാൻ സാധിച്ചില്ല... അതിൻറ്റെ ദേഷ്യത്തിനാലാകണം... അവളുടെ മെസ്സേജ് ഇപ്രകാരമായത് "മണ്ണോടടിഞ്ഞ അസ്ഥിയുടെ പേരിൽ കരയുന്ന നിനക്ക് ഭ്രാന്താണ്.... നിൻറ്റെ പ്രണയം വെറും കാപട്യം മാത്രം ഇനി എന്നെ കാണുവാനായ് ശ്രമിക്കരുത്.." ആ സന്ദേശം എന്നെ കൂടുതൽ തളർത്തുകയാണ് ചൈതത്..... പിന്നീട് ഇന്നാണ് അവളെ കാണുന്നത്..... അതിനിടക്ക് അവളുടെ വിവാഹം കഴിഞ്ഞത് പോലും അറിഞ്ഞത് ഇന്ന് കണ്ടത് കൊണ്ടാണ്..... വായനയിൽ മാത്രം മുഴുകിയിരുന്ന എന്നെ എഴുതാൻ പ്രേരിപ്പിച്ചതും അവളായിരുന്നു... അത് കൊണ്ടാകണം സാഹിത്യം നിറഞ്ഞ അവളുടെ മെസ്സേജ് എന്നെ കൂടുതൽ ഭ്രാന്തനാക്കി മാറ്റിയത്... അതെ ഓർമ്മകൾ വീണ്ടും എന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.... സർബ്ബത്തിൻറ്റെ കാശും കൊടുത്ത് പെട്ടന്ന് തന്നെ വീട്ടിലേക്ക് മടങ്ങി... കുറച്ച് നേരം ഫോണിൽ കളിക്കാമെന്ന് കരുതി ഫോണെടുത്തെങ്കിലും അതിന് സാധിക്കുന്നില്ല.... അടുക്കളയിൽ കയറി ചായ ഉണ്ടാക്കാമെന്ന് കരുതി നോക്കിയപ്പോൾ അടുക്കളയിലെ "അച്ചടക്കം" എന്നെ വല്ലാതെ നിരാശപ്പെടുത്തി... ഉമ്മയുടെയും അവളുടേയും കളിചിരിയൊ... പാത്രങ്ങളുടെ ബഹളങ്ങളൊ ഇല്ലാതെ അടുക്കള അന്തിയുറങ്ങുന്നു..... ആ നിശബ്ദത വീണ്ടുമെന്നെ നിരാശയിലേക്ക് പതിച്ചു.... അവളെ ഞ്ഞാൻ സ്നേഹിച്ചിരുന്നൊ... അറിയില്ല എനിക്ക്.... ഞ്ഞാൻ പോലുമറിയാതെ എൻറ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... കട്ടൻ വേഗമുണ്ടാക്കി കുടിച്ച് നോക്കി.... ഇല്ല എന്നും കുടിക്കുന്ന ചായയുടെ സുഖം കിട്ടുന്നില്ല... ഒരു പക്ഷെ മനസ്സിലെ വിഷമം കൊണ്ടാണൊ അതൊ... കൈപ്പുണ്ണ്യത്തിൻറ്റെ കുറവൊ...? എങ്ങനെയൊക്കെ പിടിച്ച് നിറുത്തിയിട്ടും സാഹചര്യം എൻറ്റെ കണ്ണുകളെ ഈറനണിയിച്ച് കൊണ്ടിരുന്നു.... ഉണ്ടാക്കിയ ചായ കുടിക്കാതെ വാഷ് ബേസിനിലേക്ക് ഒഴിച്ച് കപ്പും മുഖവും വാഷ് ചൈത് ബെഡ്റൂമിലേക്ക് നീങ്ങി... ഉമ്മാനെ വിളിച്ചു.... ഉമ്മാ...! എന്താ അജു ഈ നേരത്ത്.. ഇയ്യ് കിടന്നീലെ.. കിടക്കാൻ നോക്കാണ്.... ഇയ്യ് വല്ലതും കഴിച്ചൊ... ആ. ഉമ്മാ... നസ്രി എന്നാ വരാന്ന് വല്ലതും പറഞ്ഞിരുന്നൊ.... ഇല്ല... ഓൾക്ക് വയ്യാണ്ട് പോയതല്ലെ വയ്യായ്ക മാറീട്ട് വന്നാ മതിയെന്ന് ഞ്ഞാൻ പറഞ്ഞിരുന്നു... ബെഡ്റൂമിലും ഒരു ശൂന്യത തളം കെട്ടി നിൽക്കുന്നു.... അവളുടെ കാലിലെ കൊലുസിൻറ്റെ കൊഞ്ചലില്ലാതെ ഒരു രാത്രി എന്നെ നിദ്രയിലേക്ക് പറഞ്ഞു വിടുന്നില്ലങ്കിൽ അവളോടുളള വെറുപ്പിനൊപ്പം ഞ്ഞാൻ അവളെ സ്നേഹിച്ചിരുന്നൊ..? കിലുങ്ങുന്ന കൊലുസിട്ട് നടക്കുമ്പോഴെല്ലാം അവളെ ഞ്ഞാൻ ശകാരിച്ചിരുന്നു... "നീയെന്താടി നാഗവല്ലിയൊ..? ഊരി കളഞ്ഞോണം ഈ കിടുതാപ്പ്... നാണം കെടുത്താനായ് ജനിച്ച ജന്മം'... പോകാൻ കിടന്നതിൻറ്റെ തലേന്ന് വരെ ഞ്ഞാൻ മാറ്റമില്ലാതെ ഈ വാക്കുകൾ കുത്തി നോവിച്ചിരുന്നെങ്കിലും... ഇന്ന് അതിൻറ്റെ നിശബ്ദത ആവളെ നോവിച്ചതിനേക്കാൾ പതിന്മടങ്ങായ് എൻറ്റെ ഹൃദയത്തെ കീറിമുറിക്കുന്നു.... അതെ... എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു..... കുത്ത് വാക്കുകൾ കൊണ്ട് അവളെ തോൽപ്പിച്ച് കരയിച്ചിരുന്നുവെങ്കിലും.... ഈ ഒരു ദിവസം കൊണ്ട് അവൾ എന്നെ തോൽപ്പിച്ചു... ഇക്കയുടെ മരണ ദിവസത്തേക്കാൾ പതിന്മടങ്ങ് ഞ്ഞാൻ കരഞ്ഞിരിക്കുന്നു.... അതെ അവൾ എന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചിരിക്കുന്നു.... ഉറങ്ങാൻ കിടന്നുവെങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു...... ഇനിയുമെനിക്ക് വയ്യ... ഈ രാവൊന്ന് പുലർന്നങ്കിൽ..... ആലോചിച്ച് കിടന്ന് ഉറങ്ങിപോയത് അറിഞ്ഞില്ല... എഴുന്നേൽക്കുമ്പോൾ സമയം പത്ത് മണി.... ഇന്നന്നെ അവളുടെ അടുത്തേക്ക് പോണം... ഹൃദയം കാതിനോട് നിശബ്ദമായ് മന്ത്രിച്ച് കൊണ്ടെ ഇരുന്നു.... ഡയറി തുറന്ന് വീണ്ടും ഞ്ഞാൻ കുറിച്ചു.... 'പിന്നിട്ട വഴികൾ തെറ്റായ് പോയന്ന് ഒരു രാവ് കൊണ്ട് നീ എനിക്ക് മനസ്സിലാക്കി.... ഇനിയുമെനിക്ക് വയ്യ.. ഒരു രാവിനാൽ നീ ഒരുക്കിയ മൗനത്തിൻ ചിതയിൽ വെന്തുരുകുവാൻ..." എഴുതി തീർത്തപ്പോഴേക്കും മിഴികൾ ഈറനണിഞ്ഞിരുന്നു..... വിവാഹത്തിൻറ്റെ അന്ന് പോന്നതാണ് ഭാര്യ വീട്ടിൽ നിന്ന്... വേഗം തന്നെ ഡ്രസ്സ് ചൈത് വീട് പൂട്ടി കാർ സ്റ്റാർട്ട് ചൈത് ഇറങ്ങി.... ഡ്രൈവ് ചെയ്യുമ്പോഴും ചൈത് പോയ പാപം എന്നെ അലട്ടി കൊണ്ടിരുന്നു... എന്തൊ...! ഒഴുകി കൊണ്ടിരിക്കുന്ന കണ്ണീരിനെ പിടിച്ച് നിറുത്താൻ എനിക്ക് കഴിയുന്നില്ല... രണ്ട് മണിക്കൂർ ഡ്രൈവിങ്ങ് കഴിഞ്ഞ് നസ്രിയുടെ വീട്ടിലേക്ക് എത്തി.... വീടിന് പുറത്ത് ഇറങ്ങി കളിച്ചോണ്ടിരിക്കുന്ന നസ്രിയുടെ മൂത്ത സഹോദരിയുടെ നാല് വയസ്സുകാരി ആയ്ഷ മോൾ കാർ കണ്ട് അന്തം വിട്ട് നിൽക്കുകയാണ്... പുറത്തിറയങ്ങതും അജു കുഞ്ഞുപ്പ എന്ന് വിളിച്ചോണ്ടവൾ ഓടി വന്നു... ഒന്ന് രണ്ട് തവണയെ കണ്ടിട്ടുളളു എങ്കിലും പാവത്തിന് ഭയങ്കര ഓർമ്മ ശക്തിയാണ്..... ആയിശ ഉറക്കെ നസ്രിയുടെ ഉമ്മയെ വിളിച്ചു കൊണ്ട് അകത്തേക്ക് ഓടി.... ഉമ്മമ്മാ... ഉമ്മമ്മാ... അജു കുഞ്ഞുപ്പ് വന്ന്ക്കണ്... അവളുടെ ഉമ്മയും ഉപ്പയും പുറത്തേക്ക് വന്നു.. "അസ്സലാമു അലൈക്കും"... കണ്ട മാത്രയിൽ സലാം ചൊല്ലി... "വഅലൈക്കും മുസ്സലാം"... വാ മോനേ... നസ്രീ ഇതാ അജു വന്നേക്ക്ണ്... ********************************* (തുടരും) വധു-(അവസാന ഭാഗം) ------------------------------------------- "നസ്രീ ഇതാ അജു വന്നേക്കുന്നു... വിളിച്ചെങ്കിലും അവളെ കണ്ടില്ല.... വീടിനകത്തേക്ക് കയറുമ്പോഴും മനസ്സ് ശാന്തമായിരുന്നില്ല.... "ഇരിക്ക് അജൂ... ഉമ്മയാണ്... ഹാളിൽ ഇരുന്നു.. കൂടെ ഉപ്പയും... ആയിഷ മോൾ മടിയിലും സ്ഥാനം പിടച്ചു... തലേ ദിവസം ഉറങ്ങാത്തതിനാലും കരഞ്ഞതിനാലുമാകണം.... ആകെ ഒരു തളർച്ച് എന്നിൽ അനുഭവപ്പെട്ടിരുന്നു. ഒരു പക്ഷെ മനസ്സിൻറ്റെ കുറ്റബോധം കൊണ്ടുമാകാം..... ഞ്ഞാൻ കുടിക്കാൻ എന്തേലുമെടുക്കാമെന്ന് പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയ്..... 'മോളെ കുഞ്ഞിമ്മ് എന്താ എടുക്കുന്നെ എന്ന് നോക്കിയെന്ന് പറഞ്ഞ് ആയിഷാനെ ഉപ്പ അങ്ങോട്ട് പറഞ്ഞയച്ചു..... കുറച്ച് കഴിഞ്ഞതും അതെ സ്പീഡിൽ വന്നിട്ട് ആയിഷ പറഞ്ഞു... "നസു കുഞ്ഞുമ്മ നിക്കരിച്ചാണ്.. (നിസകാരം).... "നസു".. അതെ ഇനി അവളോടൊത്തുളള നിമിഷങ്ങളിൽ ഞ്ഞാൻ അവളെ അങ്ങനെ തന്നെ വിളിക്കും..... കുറച്ച് കഴിഞ്ഞതും ചായയുമായ് ഉമ്മ വന്നു.... ചായ കുടിച്ചോണ്ടിരിക്കുമ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്ന സമയത്തും... മനസ്സ് മന്ത്രിച്ച് കൊണ്ടെ ഇരുന്നു.... 'മാപ്പ് പറയണം സ്നേഹിക്കാൻ മറന്ന് പോയ കാലഘട്ടത്തിനോടും... ഒറ്റ രാത്രി കൊണ്ട് സ്നേഹമെന്തെന്ന് പടിപ്പിച്ച എൻറ്റെ നസുവിനോടും...'. ചായ കുടി കഴിഞ്ഞ് നേരമേറെയായിട്ടും... അവളെ പുറത്തേക്ക് കാണാനില്ല..... അവളുടെ നിസ്കാരം കഴിഞ്ഞതിന് ശേഷം ഞ്ഞാൻ അവളുടെ അരികിലേക്ക് നീങ്ങി.... ,ഒരുപക്ഷെ പെണ്ണ് കാണാൻ പോയാൽ ആദ്യമായ് സംസാരിക്കുന്ന രീതിയിലുളള ടെൻഷനും ഭയലും എന്നിലുടലെടുത്തു... മറ്റൊന്നും കൊണ്ടായിരുന്നില്ല അത്..' ഇന്നെ വരെ ചീത്ത വിളിക്കാനല്ലാതെ മറ്റൊന്നിന് വേണ്ടിയും അവളെ ഞ്ഞാൻ സമീപിക്കുകയൊ... മറ്റൊ ചൈതിരുന്നില്ല ആദ്യ രാത്രിയിൽ അവൾ വന്ന് കയറിയപ്പോഴേക്കും... ഞ്ഞാൻ പാതി ഉറക്കത്തിലായിരുന്നു.." റൂമിൽ കയറി ഞ്ഞാൻ കട്ടിലിനടുത്തേക്ക് നീങ്ങി.... "നസ്രിയാ".... ,മ്'.... "എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു... ." ഒരുപാട് ദിവസം ഒന്നിച്ച് കഴിഞ്ഞിരുന്നുവെങ്കിലും ഒരുപാട് അകലം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.... ഒരേ റൂമിലാണങ്കിൽ പോലും അവളെ താഴത്ത് കിടത്തിയും ഞ്ഞാൻ ബെഡിലുമാണ് കിടന്നിരുന്നത്.... പല രാത്രികളിലും കണ്ണീരൊലിച്ച് കിടന്നിരുന്ന അവളെ ഞ്ഞാൻ കണ്ടില്ലന്ന് നടിച്ചു.... പക്ഷെ ഞങ്ങൾക്കിടയിലെ ഒരു കാര്യം പോലും പുറത്ത് പോവാതെ അവൾ സൂക്ഷിച്ചിരുന്നു.... അതെ.....! അവൾ തന്നെയാണ് ഉത്തമ ഭാര്യ..... ഞ്ഞാൻ തന്നെ കാണാൻ വേണ്ടിയാ വന്നത്.... 'മ്'... മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി... കാണാൻ വേണ്ടി മാത്രമല്ല ... നിന്നെ കൂട്ടി കൊണ്ട് പോവാൻ കൂടിയാണ്.... വാ നമുക്ക് പോവാം.... എങ്ങനെയൊക്കെയൊ ഞ്ഞാൻ പറഞ്ഞൊപ്പിച്ചു.... പരസ്പരം മുഖത്തോട് നോക്കിയാണ് നിന്നിരുന്നതെങ്കിലും ,നമുക്ക് പോകാം എന്ന് പറഞ്ഞതും... കണ്ണീരിനെ എനിക്ക് പിടിച്ച് നിറുത്താൻ കഴിഞ്ഞില്ല.... 'നീ' എന്നോട് ക്ഷമിക്കടി.... നിന്നെ മനസ്സിലാക്കാൻ ഞ്ഞാനൊരുപാട് വൈകിപ്പോയ്... എന്ന് പറഞ്ഞ്... ഞ്ഞാനവളെ ചേർത്ത് പിടിച്ച്.... ഒരു പക്ഷെ ഒരു പരിഭവവും കാണിക്കാതെ.... ഒരു പൂച്ചക്കുട്ടിയെ പോലെ അവൾ എന്നെ ഇറുകെ പുണർന്നിരുന്നു.... ഒരിക്കൽപോലും.. ഒന്നിച്ചിരിക്കാത്ത ഞങ്ങൾ... ഒരു നിമിഷം കൊണ്ട് ഒന്നായ് പുണർന്ന് പോയ്..... അവളുടെ മുഖം ഞ്ഞാനെൻറ്റെ കൈകളിലാക്കിയിട്ട് ചോദിച്ചു പോവാം നമുക്ക്.... കഴിഞ്ഞ പോയ കാലത്തിൻറ്റെ ഓർമ്മകൾ ഇനിയെന്നെ വേട്ടയാടാതിരിക്കാൻ മരണം വരേയും നീയെൻറ്റെ കൂടെ വേണം.... മുറുകെ പുണർന്ന് കൊണ്ട് അവളെന്നോട് മൊഴിഞ്ഞു.... എനിക്ക് എൻറ്റെ ഇക്കൂനെ മനസ്സിലാകും മറ്റാരേക്കാളും... "പലരുടേയും സങ്കടങ്ങൾ മറക്കാൻ അവർ ധരിക്കുന്ന മുഖം മൂടിയല്ലെ ഇക്കൂസെ ദേഷ്യം.... എനിക്കത് മനസ്സിലാവും...".. ഇപ്പൊ എനിക്ക് നഷ്ടബോധം മാത്രമെ ഒളളൂ... കൊടുക്കാൻ കഴിയാതെ പോയതും നഷ്ടപ്പെടുത്തിയ സ്നേഹത്തെ ഓർത്ത്.... ചില ഏറ്റു പറച്ചിലുകൾക്ക് ശേഷം എല്ലാരോടും യാത്ര പറഞ്ഞ് ഞ്ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.... ഇനിയൊരിക്കലും എൻറ്റെ പാതിയായ അവളെ കണ്ണീരിലാഴ്ത്തില്ലന്ന പ്രതിഞ്ജയോട് കൂടെ...... വീട്ടിൽ വന്ന് കയറിയതും ഞ്ഞാനവളെ എടുത്ത് ഒന്ന് വട്ടം കറക്കി കൊണ്ട് പറഞ്ഞു... എൻറ്റെ നസു മോൾ ഇക്കാക്ക് ഒരു ചായ ഇട്ട് തന്നെ... ഓടിപോയ്... നിമിഷ നേരം കൊണ്ട് ചായയുമായ് വന്നു കുടിച്ച ഉടനെ എൻറ്റെ ഉളളിൽ ഒരു കൊളളിയാൻ മിന്നി മറഞ്ഞു.... ഇത്രയും ദിവസം ഞ്ഞാൻ കുടിച്ച ചായ അവളുടെതായിരുന്നൊ.... എന്നും ഉമ്മ ഇടുന്ന ചായയാണന്ന് വെറുതെ തെറ്റിദ്ധരിച്ച് പോയ്... അതിനെ പറ്റി ഞ്ഞൻ അവളോട് ഒന്നും പറഞ്ഞില്ല.... ആ തെറ്റ് തിരുത്താൻ ചായപാത്രം കഴുകി കൊണ്ടിരുന്ന അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് നെറ്റിയിലൊരു ചുംബനം നൽകിയപ്പോൾ ഞ്ഞാൻ കണ്ടു... എൻറ്റെ സങ്കൽപ്പത്തിലെ പെണ്ണിനെ.... "ചിരിക്കുമ്പോൾ നുണക്കുഴിയുളള.... പെണ്ണിനെ.... അവളെ അതേ പടി കോരിയെടുത്തപ്പോൾ എന്തൊ ഒരു കുറച്ചിൽ പോലെ കാലിലേക്ക് നോക്കിയപ്പോൾ കൊലുസ് കാണുന്നില്ല... ,ടീ, നിൻറ്റെ കൊലുസ് എവിടെ.... അത് ഞ്ഞാൻ ഇക്കൂന് ഇഷ്ടല്ലാന്ന് പറഞ്ഞപ്പൊ ഊരി വെച്ചു.... അവളെ എന്നിലേക്ക് ചർത്ത് പിടിച്ച് കൊണ്ട് ഞ്ഞാൻ പറഞ്ഞു.... ഇനി അത് ഇടാതെ നടന്നാലായിരിക്കും നിൻറ്റെ കാല് ഞ്ഞാനൊടിക്കാൻ പോകുന്നത്.... ആ കൊഞ്ചലുളള കൊലുസ് അവളുടെ കാലിൽ അണിയച്ചതിന് ശേഷം.... ഞ്ഞാനെൻറ്റെ ഡയറിയിൽ വീണ്ടും കുറിച്ചു..... "നമുക്കിടയിൽ ഇനി ഞ്ഞാനില്ല... നീയില്ല... 'നാം' മാത്രം.... മധ്യഭാഗത്തായ് എഴുതിയ... (താലി ചിലർക്ക് ബന്ധങ്ങളാണ്.... മറ്റു ചിലർക്ക് സ്നേഹത്താൽ നിർമിച്ച ബന്ധനവും) എന്ന് തിരുത്തി കൊണ്ട് തന്നെ....! ശുഭം....! ***********************, രചന:-മുബഷിർ കടങ്ങോട്
15.9k views
7 hours ago
#

📔 കഥ

full part കല്യാണം കഴിഞ്ഞ പിറ്റേ മാസം ,മുംതാസിന്റെ ,കുളി തെറ്റിയപ്പോഴെ, ആമിനുമ്മ പറഞ്ഞു. "ഇദ് ,അതന്നെ, നീ ഓളെ കൂട്ടിട്ട് ഡോക്ടറെ കാണാൻ നോക്ക് ജമാലെ, ഓക്ക് വയറ്റിലുണ്ട്. അതിന്റെ യാ ഈ ഓക്കാനോം ,തലകറക്കവുമൊക്കെ ". ഉമ്മ അത് പറഞ്ഞപ്പോൾ ,തെല്ലൊരു നാണം വന്നു എങ്കിലും ,ജമാലിന് അത് കേട്ടപ്പോൾ ,പെരുത്ത് സന്തോഷായി. മുംതാസിനെ കൂട്ടി പട്ടണത്തിലെ ഡോക്ടറെ കാണാൻ പോയി തിരികെ വരുമ്പോൾ ,വടക്കേപ്പുറത്തെ മൈലാഞ്ചിച്ചോട്ടിലിരുന്ന് ആമിനുമ്മ, ഛർദ്ദിക്കുന്നു. ഉപ്പ, ഉമ്മാന്റെ പുറം തടവികൊടുക്കുന്നു. ജമാല് വേഗം ഓടിച്ചെന്നു. "എന്ത് പറ്റി ഉപ്പാ " അവൻഉത്ക്കണ്ഠയോടെ ചോദിച്ചു. "ചക്കപ്പുഴുക്ക് കണ്ടാൽ അന്റുമ്മാക്ക് പിരാന്തല്ലേ ? വലിച്ച് വാരി കഴിച്ചപ്പേഴെ ,ഞാൻ പറഞ്ഞതാ വയറ്റീ പിടിക്കത്തില്ലെന്ന് " ബഷീറ് ,കെട്ട്യോളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു . " ഉമ്മാ.. എന്നാ വേഗം പർദ്ദയിട്ടോണ്ട് വന്നോളീൻ, ലീലാമ്മ ഡോക്ടറുടെ ക്ളിനിക്കിൽ പോയി കാണിച്ചിട്ട് വരാം " "ജമാലെ.. ഉമ്മാനെ , ഞാൻ കൊണ്ടു പോയിക്കൊള്ളാം ,നീ അകത്തോട്ട് ചെല്ല് " ബഷീർ അവനോട് പറഞ്ഞു. "വേണ്ട ,നിങ്ങള് കച്ചോടം കഴിഞ്ഞ് ക്ഷീണിച്ച് വനതല്ലേ ,കുറച്ച് വിശ്രമിക്ക്, ഞാൻ ഓനുമായിട്ട് പോയി വരാം" ആമിനുമ്മ അതും പറഞ്ഞ് പർദ്ദ ധരിക്കാനായി അകത്തേക്ക് കയറി. ########₹₹₹##### ലീലാമ്മ ഡോക്ടർ , പരിശോധന മുറിയിൽ നിന്ന് പുറത്ത് വന്ന് ജമാലിനെ അകത്തേക്ക് വിളിച്ചിട്ട് ,അവനോട് പറഞ്ഞു. "ജമാലെ തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടി കിട്ടാൻ പോകുന്നു" അത് കേട്ട ജമാൽ ,ചിരിക്കണോ, കരയണോ എന്നറിയാതെ വിളറി നിന്ന് പോയി. "എന്താടോ താൻ ഇങ്ങനെ മിഴിച്ച് നോക്കുന്നത് ,ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയല്ലേ വേണ്ടത് " ഡോക്ടർ, അന്തം വിട്ട് നില്ക്കുന്ന ജമാലിനോട് ചോദിച്ചു. "അതല്ല ഡോക്ടർ ,എന്റെ ഭാര്യയും പ്രെഗ്നൻറാണ്, അവളും ,അവളുടെ വീട്ടുകാരുമൊക്കെ ഇതറിഞ്ഞാൽ " അവൻ പാതിയിൽ നിർത്തി. "ഓഹ് ,അറിഞ്ഞാൽ തനിക്ക് നാണക്കേടാകുമെന്ന് അല്ലേ?എടോ ഞാനും എന്റെ അമ്മയും ഒരു മുറിയിൽ, ഒരേ സമയം പ്രസവിച്ച് കിടന്നിട്ടുണ്ട് ,അറിയുമോ തനിക്ക് ,അന്ന് എന്റെ ആദ്യ പ്രസവവും ,അമ്മയുടെ ഏഴാമത്തെയുമായിരുന്നു. ഇതിപ്പോൾ ആമിനയ്ക്ക് നാല്പത് വയസല്ലേ ആയിട്ടുള്ളു ,നല്ല ആരോഗ്യവതിയും . താൻ ഒരൊറ്റ മകനല്ലേയുള്ളു ,ഒരു മകനോ ,മകളോ കൂടെ വേണമെന്ന് ,അവർക്കുമില്ലേ ആഗ്രഹം ". ഡോക്ടർ, അവനോട് ചോദിച്ചു. "അതെനിക്കുമുണ്ട് ഡോക്ടർ , അങ്ങനെയൊരാഗ്രഹം ,കുഞ്ഞ് നാള് മുതലെ ഞാൻ ഉമ്മയോടും ,ഉപ്പയോടുംപറയുമായിരുന്നു, എനിക്കൊരു അനുജനോ അനുജത്തിയോ കൂട്ട് വേണമെന്ന് ,സാരമില്ല ഇത്തിരി വൈകിയിട്ടാണെങ്കിലും എന്റ ആഗ്രഹം അവർ സാധിച്ച് തന്നല്ലോ" ജമാൽ ചിരിച്ച് കൊണ്ട് ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ,ആമിനുമ്മാക്ക് മോന്റെ മുഖത്ത് നോക്കാൻ ലജ്ജ തോന്നി. അത് മനസ്സിലാക്കിയ ജമാൽ മൗനം മുറിച്ച് കൊണ്ട് ചോദിച്ചു. "ഉമ്മയ്ക്ക് എന്താ കഴിക്കാൻ വേണ്ടേ ,രാമേട്ടന്റെ കടേന്ന് രണ്ട് മസാല ദോശ മേടിക്കട്ടെ ,ഒന്ന് മുംതാസിനും കൊടുക്കാം " "ഉം." അവന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കൊണ്ട് ,ആമിനുമ്മ, ഒന്ന് മൂളിയതേയുള്ളു. വീട്ടിലെത്തുമ്പോൾ ,ബഷീർ ഉമ്മറത്ത് അവരെ കാത്ത് നില്പുണ്ടായിരുന്നു. "ഡോക്ടർ എന്ത് പറഞ്ഞ് മോനെ ,ഉപ്പ, പറഞ്ഞത് തന്നല്ലേ?" ബഷീർ അക്ഷമയോടെ ചോദിച്ചു. അത് കേട്ട് ജമാൽ, ആദ്യമൊന്ന് പൊട്ടിച്ചിരിച്ചു. "ഉപ്പാ.. ഇങ്ങള് ,ഒരേ സമയം ഉപ്പയും ഉപ്പൂപ്പയുമാകാൻ പോകുവാ " മോൻ ,പറഞ്ഞത്, മനസ്സിലാകാത്ത പോലെ ബഷീർ , ആമിനുമ്മയെ നോക്കി. "ഇങ്ങള് ഒന്ന് അകത്തോട്ട് ബരീൻ " ആമിനുമ്മ അയാളെ വിളിച്ചിട്ട്, അകത്തേയ്ക്ക് കയറി പോയി . ജമാല്, മുംതാസിന്റെയടുത്തേക്ക് ചെല്ലുമ്പോൾ അവളുടെ മുഖം ,കടന്നല് കുത്തിയത് പോലുണ്ട് . "എന്താ, മുംതാസെ, എന്ത് പറ്റി " അവൻ ജിജ്ഞാസയോടെ ചോദിച്ചു . "ഇതിൽ കൂടുതലിനി എന്ത് പറ്റാൻ , നാണമില്ലേ നിങ്ങടെ തന്തയ്ക്കും ,തള്ളയ്ക്കും. ഈ വയസ്സാൻ കാലത്ത്, ഇവർക്ക് ഇതെന്തിന്റെ കേടാ " മുംതാസിന്റെ രോഷം ആളിക്കത്തി. "നിർത്തെടി, നീ പറയുന്നത് കേട്ടാൽ തോന്നും ,അവരെന്തോ കൊടുംപാതകം ചെയ്തുന്ന്, മൂന്നാല് സഹോദരങ്ങളുള്ള നിനക്ക് ,ഒരു പക്ഷേ എന്റെ സന്തോഷം തിരിച്ചറിയാൻ കഴിയില്ല. ഞാനിപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാ ,ഞാനൊരു അച്ഛനും, ഒപ്പം ജ്യേഷ്ടനുമാകാൻ പോകുവാ " അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ സന്തോഷാശ്രു പൊടിഞ്ഞിരുന്നു. "നിങ്ങൾക്കത് പറയാം നാണം കെടുന്നത് ഞാനും എന്റെ വീട്ടുകാരുമാ, അറിയ്യോ ?" "അതൊക്കെ ശരിയാ ,എന്ന് വച്ച്, ഉമ്മയെ വിഷം കൊടുത്ത് കൊല്ലാൻ പറ്റുമോ ?" ജമാൽ പരിഹാസത്തോടെ അവളോട് ചോദിച്ചു. "ഉമ്മയെ കൊല്ലണ്ട ,ആ കുഞ്ഞിനെ ഒന്ന് കൊന്നാൽ മതി " "എടീ " അത് കേട്ട്, വർദ്ധിച്ചകോപത്തോടെ, മുംതാസിനെ തല്ലാനായി, കയ്യോങ്ങിയപ്പോഴാണ്, പുറകിൽ നിന്ന് ആമിനുമ്മയുടെ വിളി. "ജമാലെ.നീയെന്താ ഈ കാട്ടണെ ,അവള് അറിവില്ലായ്മ കൊണ്ട് എന്തേലും പറഞ്ഞെന്ന് കരുതി ,ഉടനെ കൈ പൊക്കുവാണോ വേണ്ടേ ,അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ പോരെ " അപ്പോഴേക്കും ബഷീറും അങ്ങോട്ട് വന്നു . "അതെ ,മോളെ ,പടച്ചോൻ തന്ന, ജീവനെടുക്കാൻ നമുക്കവകാശമില്ല ,ഇല്ലെങ്കിൽ മോള് പറഞ്ഞ പോലെ നമ്മള് ചെയ്തേനെ ,എന്റെ മോള് ഈ ഉപ്പയോടും ഉമ്മയോടും പൊറുക്ക് ,മോള് വീട്ടിൽ പോയി പ്രസവം കഴിഞ്ഞ് വരുമ്പോഴേക്കും ,ഞാനും ആമിനയും കൂടി വേറൊരു വീടെടുത്ത് മാറിക്കൊള്ളാം ,മോൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല." "മോളെ ഈ സമയത്ത് മനസ്സിനും , ശരീരത്തിനും നല്ല വിശ്രമം വേണം ,ഇവിടെ നിൽക്കാൻ മോൾക്ക്, ബുദ്ധിമുട്ടാണെങ്കിൽ, ജമാലിന്റെ കൂടെ നാളെ തന്നെ വീട്ടിലോട്ട് പൊയ്ക്കോളൂ" അത്രയും പറഞ്ഞ് ,ബഷീറും ആമിനുമ്മയും അവരുടെ മുറിയിലേക്ക് തിരിച്ച് പോയി. "ഹും, നിങ്ങളെന്നെ തല്ലാൻ കയ്യോങ്ങിയല്ലേ ? നിങ്ങള് നോക്കിക്കോ ?ആ കുഞ്ഞിനെ നിങ്ങൾക്ക് കിട്ടില്ല ,അത് ചാപിള്ളയായി പോകുകയേ ഉള്ളു" മുംതാസ് ശപിച്ച് കൊണ്ട് , മുറിയിൽ നിന്നിറങ്ങി അടുക്കളയിലേക്ക് പോയി . ############### മാസങ്ങൾ കടന്ന് പോയി. ആമിനുമ്മയ്ക്കും, മുംതാസിനും ഒരേ ഡേറ്റായിരുന്നു. രണ്ട് പേരെയും പ്രസവത്തിനായി, ഒരേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ആമിനുമ്മയുടെ, ആരോഗ്യനില മോശമായത് കൊണ്ട് സിസേറിയനായി ,അവരെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി. ഇതറിഞ്ഞ മുംതാസ് ഉള്ള് കൊണ്ട് സന്തോഷിച്ചു. "അത് ചാപിള്ള തന്നെയാകും " അവൾ മനസ്സിലുരുവിട്ട് കൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ മുംതാസിന് പ്രസവവേദന ,അനുഭവപ്പെട്ടു. അവളെ വേഗം ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ################ പ്രസവം കഴിഞ്ഞ് നാല്പതാം ദിവസം, ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോൾ, ആമിനുമ്മ മുംതാസിനോട് പറഞ്ഞു. "മോളെ അടുത്ത മാസം നല്ലൊരു ദിവസം നോക്കി, ഉമ്മ ജമാലുമായിട്ടിങ്ങ് വരാം, അവിടിപ്പോൾ, ഞങ്ങൾക്ക് കൊഞ്ചിക്കാനായി ,റബ്ബ് ഇതിനെ മാത്രമല്ലേ തന്നത് ?" അത് പറഞ്ഞപ്പോൾ ആമിനുമ്മയുടെ, നിറഞ്ഞ കണ്ണ്നീർ, മുംതാസിന്റെ കയ്യിലിരുന്ന , കുഞ്ഞിന്റെ മേൽ വീണു. "പോട്ടെ ഉമ്മാ...നമുക്കാ കുഞ്ഞിനെ വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്ക് " മുംതാസ് പുറമെ അത് പറഞ്ഞെങ്കിലും അവളുടെ ഉള്ളിൽ സന്തോഷമാണെന്ന് ജമാലിനറിയാമായിരുന്നു. ############### മാസങ്ങൾക്ക് ശേഷം ,ആ വീടിന്റെ അന്തരീക്ഷം ,ഒരു പിഞ്ച് കുഞ്ഞിന്റെ കളി ചിരിയും, കരച്ചിലും കൊണ്ട് മുഖരിതമായി. കുഞ്ഞിനെ മുംതാസിന്റെ കൈയ്യിൽ കിട്ടുന്നത്, മുലകൊടുക്കാൻ വേണ്ടി മാത്രമായിരുന്നു. ആമിനുമ്മയും, ബഷീറും ആ ഓമനയെ, നിലത്ത് വയ്ക്കാതെയാണ് കൊണ്ട് നടക്കുന്നത് . മുംതാസും ഏറെ സന്തോഷത്തിലാണ് . കാരണം ,ആമിനുമ്മയ്ക്ക് ജീവനോടെ, സ്വന്തം കുഞ്ഞിനെ കിട്ടാതിരുന്നത് കൊണ്ടല്ലേ ?തന്റെ കുഞ്ഞിന് ഇത്ര പരിഗണന ഇവിടെ കിട്ടുന്നത് എന്ന് അവളോർത്തു . കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങിയപ്പോൾ ,പാല് കൊടുക്കാനായ്, മുംതാസ് കുഞ്ഞിനെയുമെടുത്ത് അകത്തേയ്ക്ക് പോയി. "ആമിനാ.. എത്ര നാള് നമ്മളീ രഹസ്യം അവളിൽ നിന്ന് മറച്ച് വയ്ക്കും ,എന്നെങ്കിലും അവളറിയില്ലേ ,അവള് പോറ്റി വളർത്തിയത്, അവള് പ്രസവിച്ച കുഞ്ഞിനെയല്ല, നിന്റെ കുഞ്ഞിനെ ആയിരുന്നെന്ന് ." ബഷീർ ആശങ്കയോടെ ചോദിച്ചു. " എന്ന് കരുതി അവൾപെറ്റത് ,ഒരു ചാപിള്ളയായിരുന്നെന്ന് അറിയുമ്പോൾ അവള് തളർന്ന് പോകില്ലേ? എന്തായാലും ,പോകുന്നിടത്തോളം പോകട്ടെ ,നമ്മുടെ വായിൽ നിന്നും ഒരിക്കലും ,അവളതറിയാൻ പാടില്ല . പിന്നെ ആരെങ്കിലും പറഞ്ഞറിയുമ്പോഴല്ലേ ?അതപ്പോൾ ആലോചിക്കാം" ആമിനുമ്മക്ക് ,ആ കാര്യത്തിൽ ,ഒട്ടും ആശങ്കയില്ലായിരുന്നു. തന്റെ നേരെ, എന്നെങ്കിലും ,മരുമകൾ പോരിന് വരുമ്പോൾ, അവളെ പ്രതിരോധിക്കാനുള്ള, മൂർച്ചയേറിയ ആയുധമായി ആ രഹസ്യം, അവർ സൂക്ഷിച്ച് വച്ചു. രചന സജിമോൻ ,തൈപറമ്പ്.
24k views
1 days ago
#

📔 കഥ

ഇക്കാ എന്ന പുണ്യം ############## വിവാഹം കഴിഞ്ഞു ഇക്കാന്റെ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സ് നിറയെ പേടിയായിരുന്നു കാരണം ഇക്കാനെ നേരിൽ കാണുന്നത് തന്നെ ഇന്നാണ് ഇക്കാ ഗൾഫിലായത് കൊണ്ട് നേരിൽ കാണാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല ഇക്കാന്റെ പെങ്ങളും ഉമ്മയുകൂടി വന്നു കണ്ടു ഇഷ്ട്ടപെട്ടതാ എന്നെ എന്റെ ഫോട്ടോ മാത്രമെ ഇക്കാ കണ്ടിട്ടുള്ളു ഉമ്മക്കും പെങ്ങൾക്കു ഇഷ്ട്ടപെട്ടാൽ എനിക്കു ഇഷ്ട്ടപെട്ടു എന്നായിരുന്നു ഇക്കാന്റെ തീരുമാനം ' ആകെ ഞാൻ ഫോണിൽ കൂടി ഇക്കനോട് സംസാരിച്ചത് ഒന്നോ രണ്ടോ തവണ മാത്രം ആണ് ഇക്കാ പുതിയ വീട് വെച്ച് അവിടേക്ക് തന്നെ വിവാഹം കഴിച്ചു കൊണ്ടുവരണമെന്ന് ആയിരുന്നു ആഗ്രഹം " ഇക്കാന്റെ ആഗ്രഹം പോലെ തന്നെ പുതിയ വീട്ടിലെക്ക് തന്നെയായിരുന്നു ഞാൻ ഇക്കാന്റെ കൈപിടിച്ച് വലതു കാൽ വെച്ച് കയറിയത് " വിവാഹം കഴിഞ്ഞു എല്ലാവരും പോയി പിന്നെ ഇക്കാന്റെ ഉമ്മയും പെങ്ങളും മാത്രം ഉണ്ടായിരുന്നുള്ളു വീട്ടിൽ " ഇക്കാന്റെ ഉമ്മ എന്റെ കൈയിൽ പിടിച്ചുകൊണ്ടു എന്നോട് പറഞ്ഞു ഇനി മോള് വേണം എല്ലാ കാര്യങ്ങളു നോക്കി നടത്താൻ കാരണം ഞങ്ങൾ ഇന്ന് തന്നെ പോവും അവിടെ വീട് അടച്ചിട്ട് വന്നതാ ഇപ്പോ കുറെ ദിവസമായില്ല ഇവിടെ അവിടെ വീട് എല്ലാ നാശമായി കിടക്കുന്നുണ്ടാകും ഇന്നുടി പോയിട്ടില്ലങ്കിൽ ആ വീടിന്റെ അവസ്ഥ പിന്നെ ഞാൻ പറയാതെ തന്നെ മോൾക്ക് ഊഹിക്കലോ " അതുകൊണ്ട് മോള് വേണം ഇനി അവന്റെ കാര്യങ്ങൾ എല്ലാ നോക്കാൻ " ഇടക്ക് ഉമ്മ ഇവിടെ വരാം എന്നാ ഞങ്ങളിറങ്ങട്ടെ ആഴ്ചകൾക്ക് ശേഷം റസി.. എന്താ ഇക്കാ ഞാൻ പുറത്ത് പോവാ കുറച്ച് വൈകും വരാൻ നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ ഇല്ല ഉണ്ടങ്കിൽ പറഞ്ഞോ മടിക്കണ്ട ഉം ഹും ഒന്നും ഇല്ല വിവാഹം കഴിഞ്ഞു ആഴ്ച ഒന്നായി എന്നിട്ടും നിന്റെ ഈ നാണം മാറിയില്ലേ അത് ഇക്കാ എന്നെ നോക്കി പറയുമ്പോൾ എനിക്കി കൂടുതൽ നാണമായിരുന്നു ഞാൻ പോയി വരാം കതക് അടച്ചെക്ക് വൈകുന്നേരം ആവുമ്പോയെക്കു എനിക്കി ഭയങ്കര വയറുവേദനയുതുടങ്ങി പടച്ചോനെ ഇനി എന്ത് ചെയ്യും വയറു വേദന വന്നാൽ പിന്നെ ആ ദിവസം പോക്കാ എന്റെ എങ്ങിനെ ഇക്കനോട് ഞാനിത് പറയും ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു എന്തായാലും എന്റെ ഉമ്മാനെ വിളിച്ചു പറയട്ടെ ! അല്ലെങ്കിൽ വേണ്ട പടച്ചോനെ വേദന കൂടുകായണല്ലോ ഇനി എന്ത് ചെയ്യും അപ്പോഴാ ആരോ ബെല്ല് അടിച്ചത് പതിയെ വയറുഅമർത്തി പിടിച്ചുകൊണ്ട് മെല്ലെ പോയി നോക്കി അള്ളാ ഇക്കാ ആണല്ലോ " പടച്ചോനെ ഞാനിപ്പോ എന്താ പറയുക ഒന്ന് നല്ലതുപോലെ എണീറ്റു നിൽക്കാൻ പോലും പറ്റുന്നില്ലല്ലോ എനിക്കി അത്രക്ക് വേദനയാണ് മെല്ലെ പോയി ഡോർ തുറന്നു കൊടുത്തിട്ട് വീണ്ടും പോയി കിടന്നു എന്താ റസി എന്തുപറ്റി നിനക്ക് ഒന്നുല്ല ഇക്കാ " പിന്നെ എന്താ കിടക്കുന്നത് ഇങ്ങനെ കിടക്കാത്ത ആള് ആണല്ലോ നീ അത് പിന്നെ ഭയങ്കര തലവേദന നിന്റെ വയറിൽ ആണോ നിന്റെ തല തലവേദന വന്നാൽ ആരെങ്കിലും വയറിൽ ഇങ്ങനെ പിടിച്ചു വേദന സഹിക്കുമോ എന്താ നിനക്ക് പറ്റിയത് എന്നോട് പറയടി ഒന്നുല്ല ഇക്കാ അത് ഇപ്പോ മാറിക്കോളും പടച്ചോനെ എന്താ ഞാൻ പറയുക അയ്യേ ഓർക്കുമ്പോൾ തന്നെ നാണം ആവുന്നു ഞാൻ ഇക്കാക്ക് ചായ എടുത്തു തരാം വേണ്ട എനിക്കിപ്പോ ചായ വേണ്ട നീ കുറച്ച് നേരം കിടന്നോ അത് കേട്ടപ്പോൾ കുറച്ച് സമാധാനമായി വേദനന്റെ കടുപ്പം കൊണ്ടാവാം അറിയാതെ ഞാനൊന്ന് മയങ്ങി പോയി പെട്ടന്ന് എന്റെ വയറിൽഒരു ചൂടുസ്പർശം പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു ഇക്കാ എന്റെ വയറിൽ മെല്ലെ തലോടികൊണ്ട് ചോദിച്ചു ഇപ്പോ എങ്ങിനെയുണ്ട് നിന്റെ വേദന അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി നീ എണീറ്റ് ഈ ചായ കുടിക്കി വേദന കുറഞ്ഞോളും എന്തിനാ ഇക്കാ ചായ ഇടാൻ പോയത് എന്നെ ഒന്നും വിളിച്ചാൽ പോരായിരുന്നോ അത് എന്താ ഞാൻ ഇട്ടാൽ നീ കുടിക്കില്ലേ ഇന്ന് നീ ഒന്നും കഴിച്ചില്ല ലെ ഞാൻ രാവിലെ പോവുമ്പോൾ എന്നോട് പറഞ്ഞാൽ പോരായിരുന്നോ നിനക്ക് ഞാൻ പുറത്ത് നിന്ന് എന്തെങ്കിലും വാങ്ങി വരില്ലായിരുന്നോ അതൊന്നും വേണ്ട ഇക്കാ ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കാം എല്ലാ വേണ്ട നീ ഒന്നും ഉണ്ടാക്കേണ്ട " കിടന്നോ ഞാൻ പോയി ഭക്ഷണം വാങ്ങി വരാം " വേണ്ട ഇക്കാ അതൊന്നും വേണ്ട എന്റെ മോളെ എനിക്കി ഉമ്മയും പെങ്ങളും എല്ലാ ഉണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള കാര്യം ഒന്നും എന്റെ മോൾ എന്നോട് മറച്ചുവെക്കേണ്ട ആവശ്യമില്ല നിന്റെ കാര്യം എന്നോട് അല്ലാതെ പിന്നെ നീ ആരോടാ പറയാൻ പോവുന്നത് രാവിലെ പോവുമ്പോൾ ഞാൻ നിന്നോട് ചോദിച്ചില്ലേ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്ന് ഞാൻ ചോദിച്ചത് എന്ത് ഉദ്ദേശിച്ചായിരുന്നു എന്ന് ഇപ്പോ എന്റെ മോൾക്ക് മനസ്സിലായോ എന്റെ പെങ്ങൾ വേദനകൊണ്ട് പുളയുമ്പോൾ സങ്കടം മുഴുവൻ എനിക്കായിരുന്നു ആ എന്നോടാ നിന്റെ ഈ ഒളിച്ചു കളി കിടന്നോ ഞാൻ കടയിൽ പോയി പെട്ടന്ന് വരാം റസി എഴുന്നേൽക്ക് ദെ എന്തെങ്കിലും വന്ന് കഴിക്കി എനിക്കി ഒന്നും വേണ്ട ഇക്കാ വേദന സഹിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു കൊണ്ട് വീണ്ടും ബെഡിലേക്ക് വീണു എന്നാ ഒരു ഗ്ലാസ്‌ ചായഎങ്കിലും കുടിക്കി ചായ എന്റെ ചുണ്ടിലേക്ക് വെച്ച് തന്നപ്പോൾ ഞാൻ കുടിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് ഇക്കാന്റെ കൈയിൽ നിന്ന് ഗ്ലാസ് വാങ്ങാൻനോക്കി ദെ മിണ്ടാതെ ഇത് കുടിക്കി എന്നിട്ട് നീ കിടന്നോ " ഇക്കാക്ക് എന്നോട് വെറുപ്പൊന്നും ഇല്ലല്ലോ എന്തിനാ പൊന്നെ നിന്നോട് വെറുപ്പ് എന്റെ ഈ വയറു വേദന കാരണം ഇക്കാക്ക് നല്ലതുപോലെ ഭക്ഷണം വരെ കിട്ടാതെ ആയില്ലേ " ചായ കുടിച്ച ഗ്ലാസ്‌ മാറ്റിവെച്ചുകൊണ്ട് ഇക്കാ എന്നോട് പറഞ്ഞു " സ്ത്രീകളോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിപോവുന്നത് ഈ നിമിഷത്തിലാ " പാവം എല്ലാ മാസവും എന്ത് മാത്രം വേദന അവർ അനുഭവിക്കുന്നുണ്ട് . ഇതെക്കെ എത്രയോ പുരുഷജന്മങ്ങൾ കാണാതെ പോവുന്നു ഇക്കാന്റെ സ്നേഹത്തോടെയുള്ള ഓരോ വാക്കുകളു എന്റെ വേദനയുടെ അളവ് കുറയുന്നത്പോലെ തോന്നി എന്റെ മുഖം മെല്ലെ പിടിച്ചുയർത്തികൊണ്ട് പറഞ്ഞു നിന്റെ വേദന എന്റെയും വേദനയാണ് നിന്നെക്കാൾ നിന്റെ വേദന ഞാൻ അനുഭവിക്കുന്നുണ്ട് " ഈ സമയത്ത് അല്ലേ പൊന്നെ ഒരു ഭർത്താവിന്റെ സ്നേഹവും തലോടലും ഏറ്റവും കൂടുതൽ ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഇക്കാന്റെ നെഞ്ചിലേക്ക് എന്നെ ചേർത്ത് നിർത്തി ഇക്കാ എന്നെ പുണരുമ്പോൾ എന്റെ വേദനയെല്ലാം അലിഞ്ഞുഇല്ലാതെആയത് പോലെ തോന്നി പോയി ഭാര്യനെ സ്നേഹിക്കേണ്ടത് കിടപ്പറയിൽ മാത്രമല്ല..... . ഏത് വേദനയിലും നെഞ്ചോട് ചേർത്ത് നിർത്തി നിനക്ക് ഞാനുണ്ടന്ന് പറയുമ്പോഴാ അവൻ യഥാർത്ഥ ഭർത്താവ് ആവുന്നത് "
31.6k views
2 days ago
#

📔 കഥ

രാവിലെ നേരത്തെ എഴുന്നേറ്റു നല്ല ഡ്രെസ്സും ധരിച്ചു ഓടി ഇറങ്ങുമ്പോൾ ആണ് ഉമ്മാന്റെ ചോദ്യം.. "നീ എങ്ങോട്ടാടാ ഈ രാവിലെ തന്നെ " "ഉമ്മക്കൊരു മരുമോളെ കിട്ടുമോന്നു നോക്കട്ടെയെന്നു വിളിച്ചു പറഞ്ഞ് വീടിന്റെ പുറത്തേക്കു എത്തിയപ്പോഴേക്കും ഞമ്മളെ ചങ്ക് ആബിദ് വണ്ടിയും കൊണ്ട് റെഡി ആയി നിൽക്കുന്നു.. അവൻ നിൽക്കുന്ന കണ്ടാൽ തോന്നും അവൻ എന്നോട് ഭയങ്കര സ്നേഹമാണ്എന്ന്... സത്യത്തിൽ ഞങ്ങൾ പോകുന്നെ അവന്റെ പെണ്ണിന്നെ കാണാൻ ആണ്.. അതാണ് ചെക്കന് ഇത്ര കൃത്യനിഷ്ട... ആ സ്കൂളിന്റെ മുന്നിൽ വായും പൊളിച്ചു വരുന്ന തരുണീ മണികളെ എല്ലാം നോക്കി പല്ല് ഇളിച്ചു കാണിക്കുമ്പോ തന്നെ എന്തു സുഗമാണെന്നോ... ഞാൻ ഇവിടെ എന്തു ചെയ്യുന്നൊന്നും അറിയാതെ നമ്മളെ ചങ്ക് ആബിദ് അവിടെ അവന്റെ പെണ്ണുമായി കണ്ണും കണ്ണും കഥ പറയുകയാണ്... " എന്താടാ പട്ടി നീ ഇത് വരെ പെൺകുട്ടികളെ ഒന്നും കണ്ടിട്ടില്ലേ?? " തികച്ചും അപ്രതീക്ഷിതമായ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്.. ഒരു സുന്ദരി കൊച്ച്.. പക്ഷെ മുഖത്തു ദേഷ്യം നിറഞ്ഞ് നിൽക്കുന്നുണ്ട്.. ഇവൾ എന്തിനാ എന്നോട് ചൂടാകുന്നെ?? ഒന്നും മനസ്സിലാകുന്നില്ല.. എന്തായാലും ആള് നല്ല കലിപ്പിലാണ്.... " ഹാ എന്താ കുട്ടിയുടെ പേര്?? എവിടാ കുട്ടിയുടെ വീട്? " ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളെ ഉള്ളിലെ കോഴി ഉണരാതിരിക്കില്ലല്ലോ.. " താൻ എന്താ വല്ല സെൻസസും എടുക്കുന്നുണ്ടോ ഇവിടെ വരുന്നവരുടെയൊക്കെ പേരും അഡ്രസ്സും വാങ്ങി വെക്കാൻ.. " ഹൈ കുട്ടിക്ക് മൂക്കത്താണല്ലോ ശുണ്ഠി.. നല്ല തറവാടി കുട്ടി തന്നെ... " ഇല്ലെടോ വീട്ടിലേക്കൊരു വാക്കൻസി ഉണ്ട് അതിന് പറ്റിയ ആരെങ്കിലും ഉണ്ടോന്നു നോക്കുവാ... താൻ പോരുന്നോ?? " എന്റെ ചോദ്യം കേട്ടതും ആൾ ഒന്നും കൂടെ കലിപ്പായി.. " അതിന് നിന്റെ മറ്റവളെ കൂട്ടിക്കോ.. നിന്നെ പോലെ ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ അല്ല ഞാൻ " ഞാനും അവളും അടി കൂടുന്നത് ശ്രദ്ധയിൽ പെട്ട ആബിദിന് ഒന്നും മനസ്സിലാകുന്നിലായിരുന്നു.. എന്തായാലും കൂടുതൽ നേരം എന്നെയും കൊണ്ട് അവിടെ നിന്നാൽ നാട്ടുകാർ ഞങ്ങളെ താരാട്ടു പാട്ട് പാടി ഉറക്കുമെന്നു മനസ്സിലായ അവൻ എന്നെയും കൊണ്ട് വേഗം സ്ഥലം കാലിയാക്കി.. പിന്നീടുള്ള ദിവസങ്ങളിലും ഞാൻ അവളെ കാണുവാൻ തുടങ്ങി.. പതിയെ അടി കൂടൽ സൗഹൃതത്തിലേക്കു വഴി മാറി.. പിന്നീടുള്ള ദിവസങ്ങളിൽ അവളെ കാണാൻ മാത്രം ആയി ഞാൻ അവിടേക്കു പോകുന്നത്.. അവളുമായി കൂടുതൽ അടുത്തപ്പോൾ എന്തോ എന്റെ കോഴിത്തരങ്ങൾ എല്ലാം ഞാൻ അറിയാതെ തന്നെ ഇല്ലാതായ പോലെ തോന്നി എനിക്ക്.. അവളുടെ സാമീപ്യം എനിക്ക് വല്ലാതെ സന്തോഷം നൽകിയിരുന്നു.. മനീഷ അതായിരുന്നു അവളുടെ പേര്.. ഞങ്ങൾ തമ്മിലുള്ള സംസാരവും ഇടപഴകലും കണ്ടപ്പോൾ കൂട്ടുകാർക്കും സംശയമായി.. " എന്താടാ നിനക്ക് സെറ്റ് ആയോടാ അവൾ?? " കൂട്ടുകാർ അങ്ങനെ ചോദിക്കുമ്പോഴും എനിക്ക് ഒന്നും തന്നെ തോന്നിയില്ല.. കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് എനിക്കോ അവൾക്കോ അറിയില്ലായിരുന്നു.. പതിയെ ഞങ്ങളുടെ ബന്ധം ഞങ്ങളുടെ വീട്ടിലേക്കു കൂടെ വ്യപിപ്പിച്ചതോടെ എനിക്ക് ഒന്നു മനസ്സിലായി.. ഒരു ചേട്ടൻ ഇല്ലാത്ത അവൾക്കു ഞാൻ ഒരു ചേട്ടനും ഒരു അനിയത്തി ഇല്ലാത്ത എനിക്ക് ഒരു അനിയത്തിയും ആയിരുന്നു അവൾ.. ഇന്ന് ഈ കല്യാണ പന്തലിൽ എന്റെ അനിയത്തി കുട്ടി താലി ചാർത്തി നിൽകുമ്പോൾ എനിക്ക് മനസിലായി ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവൾ എനിക്ക് എന്റെ സ്വന്തം അനിയത്തി തന്നെ ആയിരുന്നു.. എന്റെ ഈ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടാക്കി തന്ന എന്റെ അനിയത്തി കുട്ടി ഇനി മുതൽ മറ്റൊരാളുടെ ഭാര്യ കൂടെ ആണെന്ന് മനസിലായപ്പോൾ എന്നെ പോലെ തന്നെ എന്റെ ഉമ്മയും അവളുടെ കല്യാണത്തിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു.. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുക... എപ്പോൾ വേണമെങ്കിലും തകർന്നു പോകുവാൻ സാധ്യതയുള്ള പ്രണയത്തെക്കാൾ വിലപ്പെട്ട ചില ബന്ധങ്ങൾ ഉണ്ട് ഈ ഭൂമിയിൽ... അത്‌ മനസ്സിലാക്കുമ്പോൾ ആണ് നാം ഒരു നല്ല മനുഷ്യനായി മാറുന്നത്...
9.2k views
2 days ago
#

📔 കഥ

full part ( വായിച്ച് ഫീൽ കിട്ടിയില്ലെങ്കിൽ സോളൊ എഴുത്ത് നിർത്തും..അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..) ********************************************** "എടി അമ്മൂ,അപ്പുവേട്ടൻ എന്റെ കയ്യിലൊരു എഴുത്ത് തന്നിട്ടുണ്ട് നിനക്ക് തരാൻ.." കൂടെ പഠിക്കണ രേഷ്മ ആ കടലാസെനിക്ക് നീട്ടുമ്പൊ ദേഷ്യം കൊണ്ടെന്റെ മുഖം ചുവന്നിരുന്നു.. "നിനക്കെന്തിന്റെ കേടാ രേഷ്മേ,അയാടെ ദൂതും കൊണ്ട് എന്റ്ടുക്കൽ വരരുതെന്ന് എത്ര വട്ടം പറഞ്ഞതാ നിന്നോട്.." "അതിനു നീയെന്നാത്തിനാ എന്നോട് ദേഷ്യപ്പെടുന്നെ,നീ തന്നെ നേരിട്ടയാളോട് പറ..അപ്പൊ തീരൂലൊ പ്രശ്നം.." "എത്രയാന്ന് വെച്ചിട്ടാ ഒരാളോട് പറയാ..അയാക്ക് വട്ടാണു..ഇനി വരട്ടെ,ഞാൻ പറയണുണ്ട്.." എന്നും കാലത്ത് കോളജിൽക് പോകുമ്പൊഴും,തിരികെ വരുമ്പൊഴും ഒരു കാവൽക്കാരനെന്ന പോലെ അയാളെന്റെ പിറകെയുണ്ടാകും.. പ്രത്യേകിച്ച് ശല്ല്യമൊന്നും ഇല്ലാത്തോണ്ട് ആദ്യമൊന്നും ഞാനത് മൈൻഡ് ചെയ്യാറില്ലായിരുന്നു.. മാത്രമല്ല ഞാനൊന്ന് തറപ്പിച്ചു നോക്കിയാൽ തന്നെ കണ്ണുകൾ താഴ്ത്തി പിന്തിരിഞ്ഞ് പോകുന്നത് കൊണ്ട് എനിക്കയാളുടെ കാര്യത്തിൽ പേടിയും ഇല്ലായിരുന്നു.. അപ്പു..അപ്പൂട്ടനെന്നാണു നാട്ടുകാരെല്ലാം അയാളെ വിളിച്ചിരുന്നത്.. നാട്ടിലെ എല്ലാവിധ ജോലികൾക്കും അയാളെ ആൾക്കാർക്ക് വേണമായിരുന്നു.. കിണറ്റിൽ പൂച്ച വീണാലും,വീടിന്റെ ഉച്ചിയിലെ ഇളകിയ ഓട് മാറ്റാനും,വീട്ടിൽ കേറിയ പാമ്പിനെ പിടിക്കാനും.. അങ്ങനെ ബുദ്ധിമുട്ട് പിടിച്ച എല്ലാ കേസുകൾക്കും നാട്ടുകാരുടെ ആശ്രയം അപ്പൂട്ടനായിരുന്നു.. ഇനി പണം വല്ലതും കൊടുത്താലൊ..പുള്ളി അതൊന്നും വാങ്ങിക്കാറില്ല.. പകരം തിന്നാൻ വല്ലതും തന്നാൽ മതീന്നായിരുന്നു അയാൾക്ക്.. നല്ല ഉറച്ച ശരീരവും,മുഖത്തെ കട്ടത്താടിയും മീശയും എപ്പൊഴും ചുവന്നു നിക്കണ കണ്ണുകളും.. കാണാൻ നല്ല ചേലൊക്കെയാണു..ചുരുക്കിപ്പറഞ്ഞാൽ ഒന്നാന്തരമൊരു ആൺകുട്ടി.. പക്ഷെ എന്തൊ അയാളെ പറ്റി നല്ലതായൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല.. അമ്പലപ്പറമ്പിലും,അങ്ങാടീലും എല്ലാ അടിപിടിക്കും ആളു മുന്നിലുണ്ടാകും.. മാത്രമല്ല അടുത്തു കൂടെ പോകുമ്പൊ നല്ല പട്ടച്ചാരായത്തിന്റെ മണവും.. ചെറുപ്പത്തിലെ അച്ഛൻ ഇട്ടേച്ചു പോയി,അമ്മയാണേൽ ക്വാറിയിൽ പണിക്കു വന്ന തമിളന്റെ കൂടെ നാടും വിട്ടു.. അമ്മൂമ്മയാണു പിന്നീട് അയാളെ വളർത്തീതും,പഠിപ്പിച്ചതുമൊക്കെ.. വൈകാതെ തന്നെ അവരും മരിച്ചതോടെ ആ വീട്ടിൽ തീർത്തും ഒറ്റക്കായി.. അവിടന്നങ്ങോട്ട് പുള്ളീടെ ജീവിതോം ഇങ്ങനൊക്കെയായി തീർന്നു.. അന്നന്നു പണിയെടുത്ത് കുടിച്ചും കളിച്ചും അന്നു തന്നെ തീർക്കും ആ പണം.. ആളു പാവമൊക്കെ തന്നെയാണു..പക്ഷെ ഇങ്ങനൊരു ചുറ്റുപാടിൽ അയാളെ പോലൊരാളെ സ്വീകരിക്കുക എന്നത് ഒരു പെണ്ണും ആഗ്രഹിക്കാത്തതാണു.. ഇനിയും അയാളോട് കാര്യം പറഞ്ഞില്ലെങ്കിൽ സംഗതി വഷളാകുമെന്ന കൂട്ടുകാരികളുടെ വാക്കിനു പുറത്താണു ഞാനന്ന് അയാളോട് കടുപ്പിച്ച് പറഞ്ഞത്.. "അപ്പുവേട്ടാ..ഇനീം നിങ്ങളെന്നെ ശല്ല്യം ചെയ്താൽ ഞാൻ വീട്ടിൽ പറയും..നിങ്ങളെ എനിക്ക് ഇഷ്ടല്ല,അതിനു വേണ്ടി നിങ്ങളെന്റെ പിറകെ വരണ്ട.. നിങ്ങളെ പോലൊരാളെ ഇഷ്ടപ്പെടുന്നതിലും നല്ലത് മരിക്കണതാണു..പ്ലീസ്,എന്നെ വിട്ടേക്ക്.." അങ്ങാടിയിൽ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഞാനത് പറഞ്ഞപ്പൊ ഒന്നും മിണ്ടാതെ തലകുനിച്ചു നിൽക്കുകയായിരുന്നു അയാൾ.. നിറഞ്ഞ കണ്ണീരിനിടയിൽ ചുറ്റിലും നോക്കി ജാള്യതയാലെ ഒരു പുഞ്ചിരിയും നൽകി തിരിഞ്ഞു നടക്കുമ്പൊ സത്യം പറഞ്ഞാൽ എനിക്കും എന്തൊ പോലെ തോന്നി.. "വേണ്ടായിരുന്നു അമ്മൂ..ഇത്രേം ആൾക്കാർക്കു മുന്നിൽ.." കൂടെയുണ്ടായിരുന്നവരും അങ്ങനെ പറഞ്ഞപ്പൊ ശരിക്കും കുറ്റബോധം തോന്നി.. പിന്നീടയാളെ അധികമായൊന്നും ഞാൻ കാണാറില്ലായിരുന്നു.. കോളജിലേയ്ക്ക് പോകുമ്പൊഴും വരുമ്പൊഴും എന്റെ കണ്ണുകൾ അറിയാതെ അയാളെ തിരയാറുണ്ട്.. പിന്നീടങ്ങോട്ട് അങ്ങാടിയിൽ ബസ്സിറങ്ങി വിജനമായ വഴിയിലൂടെ വീട്ടിലേയ്ക്ക് വരുമ്പൊ വഴിയരുകിൽ ആൺകുട്ടികൾ കൂട്ടം കൂടി നിന്ന് ഞങ്ങളെ ശല്ല്യം ചെയ്യാൻ തുടങ്ങി.. പണ്ടും അവരൊക്കെ അവിടെ ഉണ്ടാകുമായിരുന്നു..അന്നൊന്നും അവർ ശല്ല്യം ചെയ്യാതിരുന്നതിന്റെ കാരണം പിന്നീടാണു എനിക്ക് മനസ്സിലായത്.. ഒരു പുഞ്ചിരി പോലും ലഭിക്കില്ലെന്നറിഞ്ഞിട്ടും എനിക്കു പിന്നാലെ നടന്നിരുന്ന അയാളിലൂടെ ലഭിക്കുന്ന സുരക്ഷിതത്വം എത്ര വലുതാണെന്ന് ശരിക്കും ഞാൻ അറിയുകയായിരുന്നു.. ഒരിക്കൽ അയാളെന്റെ വീട്ടിലേയ്ക്ക് വന്നു.. കിണറ്റീന്ന് വെള്ളം കോരുമ്പൊ എന്റെ കഴുത്തിലെ മാല ഞെട്ടറ്റ് താഴെ വീണപ്പൊ.. അയാളേം കൂട്ടി അച്ചൻ വീട്ടിലേയ്ക്ക് വരുമ്പൊ ഞാൻ കണ്ടിരുന്നു അയാളിലെ ഭയം.. "ഡാ അപ്പൂട്ടാ..കിട്ടീലെങ്കിൽ പോട്ടെടാ..നീയിങ്ങ് കേറിപ്പോരേ.." എന്നെന്റെ അച്ചൻ താഴേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.. ആഴമേറിയ കിണറ്റിൽ മുങ്ങാം കുഴിയിട്ട് ഒടുക്കമയാൾ കരയ്ക്കെത്തിയപ്പോൾ വലതു കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു എന്റെ സ്വർണ്ണ മാല.. അന്ന് അമ്മയുണ്ടാക്കിയ ഉണ്ണിയപ്പവും ചായയും ആർത്തിയോടെ കഴിക്കുന്ന അയാളെ കണ്ട് ഞാൻ അൽഭുതപ്പെട്ടിട്ടുണ്ട്.. പാത്രത്തിൽ ബാക്കി വന്ന ഉണ്ണിയപ്പം അമ്മയൊരു പേപ്പറിൽ പൊതിഞ്ഞു നൽകുമ്പൊ നന്ദിയോടെ അയാൾ അമ്മയെ നോക്കുന്നുണ്ടായിരുന്നു.. "അവനൊരു പാവമാണു സുലോചനേ..ജീവിതത്തിൽ നല്ലതായൊന്നും അനുഭവിക്കാൻ പറ്റിയിട്ടില്ല പാവത്തിനു,അതാ ഇങ്ങനൊക്കെ.." എന്നെന്റെ അച്ചൻ അമ്മയോട് പറയുമ്പൊ ശരിക്കു പറഞ്ഞാൽ എന്റെയുള്ള് പിടയ്ക്കുകയായിരുന്നു.. സ്നേഹവും ലാളനയും കൊതിക്കുന്ന അയാളിലെ മനസ്സിനെ അറിയുകയായിരുന്നു ഞാൻ.. അന്നൊരിക്കൽ തനിച്ചായിരുന്നു കോളജ് വിട്ട് വന്നത്.. എന്നും ശല്ല്യം ചെയ്യാറുള്ള പിള്ളേരന്ന് എനിക്കു ചുറ്റും നിരന്നു.. കൂട്ടത്തിലൊരുത്തനോട് ഇഷ്ടം നിരസിച്ചതിനുള്ള ശിക്ഷ.. കൂട്ടുകാരെ ചുറ്റിലും നിർത്തി അവനെന്നെ ചുംബിക്കാനായ് അടുത്തു.. മനസ്സിൽ സകല ദൈവങ്ങളേയും വിളിച്ചു ഞാനെന്റെ കണ്ണുകൾ ഇറുകെയടച്ചു.. ചുറ്റിലും പടക്കം പൊട്ടണ അടിയൊച്ച കേട്ടാണു ഞാനെന്റെ കണ്ണു തുറന്നത്.. അപ്പൊഴേയ്ക്കും എനിക്കു ചുറ്റിലും നിരന്നിരുന്നവരിൽ ഒരാൾ പോലും അവിടെ ബാക്കിയില്ലായിരുന്നു.. കിതപ്പോടെ എനിക്കു പിന്നിലെ മനുഷ്യനെ ഞാൻ തിരിച്ചറിഞ്ഞു..അപ്പു.. ഒരു പക്ഷെ അപ്പൊ ഞാൻ വിളിച്ച ദൈവങ്ങളുടെ കൂടെ മനസ്സിൽ അറിയാതെ തെളിഞ്ഞു പോയ മുഖം.. "വഴക്ക് പറയരുത് അമ്മൂ..പിന്നാലെ വരണമെന്ന് കരുതീതല്ല,നീ കാണാതെ ദൂരത്തായിരുന്നു ഞാൻ.." അതും പറഞ്ഞ് മുന്നാലെ നടന്ന അയാൾക്കു പിന്നാലെ ഞാനും അറിയാതെ നടന്നു.. ആ മനുഷ്യനിലെ നന്മയെ,ആണിനെ, അറിയുകയായിരുന്നു ഞാനപ്പോൾ.. നടന്നു നീങ്ങുമ്പൊഴും ഇടയിലൊരു തിരിഞ്ഞു നോട്ടം കൊതിച്ചു പോവുകയായിരുന്നു അപ്പോൾ.. അന്നത്തെ രാവിനു എന്നിൽ അപ്പുവെന്ന തെമ്മാടിയുടെ മുഖമായിരുന്നു.. ഒന്നു കാണാനും,മനസ്സു തുറന്ന് മിണ്ടാനും,അയാളെ അറിയാനും എന്റെ മനസ്സ് കൊതിച്ചു കൊണ്ടേയിരുന്നു.. അന്നയാൾ രേഷ്മയുടെ കൈകളിൽ കൊടുത്തയച്ച എഴുത്തിന്റെ കാര്യം അപ്പൊഴാണെനിക്ക് ഓർമ്മ വന്നത്.. മുറിയിലെ വെയിസ്റ്റ് ബാസ്ക്കറ്റിന്റെ ഏറ്റം അടിയിലായി ഞാനത് പെറുക്കിയെടുത്തു ചേർത്തു വെച്ചു വായിച്ചു.. "അമ്മൂ,സ്വപ്നങ്ങളും മോഹങ്ങളുമില്ലാത്ത എന്റെ ജീവിതത്തിൽ എനിക്കാദ്യമായ് തോന്നിയൊരു മോഹം..തെറ്റാണെന്നറിയാം,എങ്കിലും ഞാൻ ചോദിച്ചോട്ടെ.. ഇങ്ങനെ പിന്നാലെ നടക്കാനല്ല, അമ്മയെ അറിഞ്ഞിട്ടില്ലാത്ത എനിക്കൊരു അമ്മയാകാൻ,കൂടപ്പിറപ്പുകളില്ലാത്ത എനിക്കൊരു കൂടപ്പിറപ്പാവാൻ..എന്റെ ഭാര്യയാവാൻ സമ്മതമാണൊ..പൊന്നു പോലെ ഞാൻ നോക്കിക്കോളാം..ഇഷ്ടത്തോടെ അപ്പു.." അതൊരു പ്രണയ ലേഖനമായിരുന്നില്ല.. തനിക്കു ലഭിക്കാതെ പോയ സ്നേഹത്തിനും,പരിചരണത്തിനും കൊതിക്കുന്ന ഒരു പച്ച മനുഷ്യന്റെ തുറന്നു പറച്ചിലായിരുന്നു..അപേക്ഷയായിരുന്നു.. കണ്ണു നിറഞ്ഞു പോയിരുന്നു എന്നിൽ.. ഒന്നുമറിയാതെ ശകാരിച്ചു,ആൾക്കൂട്ടത്തിനിടയിൽ ആട്ടിപ്പായിച്ചു..ഈശ്വരാ..ഞാനെന്ത് പാപിയാണു.. ഓർക്കുന്തോറും അവയൊക്കെയും എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.. അന്നാ നിമിഷം തന്നെ ഞാനൊരു തീരുമാനമെടുത്തിരുന്നു. അതേ ആൾക്കൂട്ടത്തിൽ വെച്ച്,എല്ലാവരും കേൾക്കെ എനിക്ക് പറയണം.. ഇഷ്ടമാണു അപ്പുവേട്ടാ,ഈ തെമ്മാടിയെ നിക്കിഷ്ടമാണെന്ന്,, പിറ്റേന്ന് നേരം പുലർന്നത് ഒരു ദുരന്ത വാർത്തയുമായിട്ടായിരുന്നു.. കവലയിൽ ചോര വാർന്നു മരിച്ച അക്ഞാത മൃതദേഹം ആളുകൾ തിരിച്ചറിഞ്ഞു.. "ബാലേട്ടാ,നമ്മുടെ അപ്പൂട്ടൻ മരിച്ചു,,ആരോ കൊന്നതാന്നാ എല്ലാരും പറയണേ.." അയലത്തെ മനോജ് അച്ചനോട് കാര്യം പറയുമ്പൊ ചൂലുമായി മുറ്റത്ത് ഞാനുമുണ്ടായിരുന്നു.. ഈശ്വരാ..ആ വാർത്ത തെറ്റായിരിക്കണേ..അതയാൾ ആയിരിക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ.. ഒടുവിൽ കുറ്റിച്ചൂലിനൊപ്പം തളർന്നു ഞാൻ മുറ്റത്തേയ്ക്ക് വീഴുമെന്ന് തോന്നിയപ്പൊ മെല്ലെ അകത്തേയ്ക്ക് നടന്നു.. അപ്പൊഴും പുറത്ത് നിന്ന് അമ്മയോട് അച്ചൻ പറയുന്നത് പാതി ബോധത്തിലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. "അതൊരു പാവമായിരുന്നു സുലോചനേ..ആർക്കും ശല്ല്യമാകാതെ അതങ്ങ് പോയി.." നാട്ടുകാരു ചേർന്ന് അയാളുടെ ദേഹം വീട്ടു വളപ്പിലേയ്ക്ക് ചുമന്നു വരുമ്പോൾ കാഴ്ചക്കാരിലൊരാളായി ഞാനുമുണ്ടായിരുന്നു.. വെട്ടിയൊരുക്കിയ വിറകിനാൽ അയാൾക്ക് ചിതയൊരുങ്ങുമ്പോൾ കൂട്ടത്തിൽ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകൾ മാത്രമായിരുന്നു.. അതിൽ കൂടുതലായ് അയാൾക്ക് നൽകാൻ എന്റെ കയ്യിൽ മറ്റൊന്നുമില്ലായിരുന്നു.. അയാളുടെ ദേഹത്തേയ്ക്ക് തീ പടരുമ്പൊഴേയ്ക്കും ഞാൻ തിരിഞ്ഞു നടന്നു.. അപ്പൊഴും എന്റെ ഉള്ളം കയ്യിൽ അയാൾ നൽകിയ കടലാസു കഷ്ണങ്ങൾ പല കീറുകളായ് ബാക്കിയുണ്ടായിരുന്നു.. ഇഷ്ടമാവുകയായിരുന്നു അപ്പുവേട്ടാ നിങ്ങളെ,,ഇനിയാ ഇഷ്ടങ്ങളൊക്കെയും എനിക്കുള്ളിൽ മരിച്ചു കൊള്ളട്ടെ... *ശുഭം* *സോളോ-മാൻ*
13.4k views
3 days ago
#

📔 കഥ

Full part😎 #ആ_രാത്രിയിൽ_നടന്നത് ഒരുവിധം അവൻ ബസ്സിൽ കയറിപ്പറ്റി.. പുറത്തു നല്ല മഴ... ബസ്സിൽ ആണെങ്കിൽ നിൽക്കാൻ കൂടി ഇടമില്ല.... അപ്പൊ നോക്കുമ്പോഴുണ്ട് ഒരു സീറ്റിൽ നിന്ന് ഒരാൾ എഴുന്നേറ്റ് പോകുന്നു.. പിന്നെ ഒന്നും നോക്കിയില്ല ചാടിക്കയറി അവിടെയിരുന്നു.. നോക്കുമ്പോൾ തൊട്ടടുത്ത് ഒരു സ്ത്രീയാണ് ഇരിക്കുന്നത്.... അവൻ അവിടെനിന്ന് എണീക്കണോ വേണ്ടയോ എന്ന് ഓർത്ത് അവിടെയിരുന്ന് പതുങ്ങി... അപ്പോൾ ആ സ്ത്രീ പറഞ്ഞു, " താൻ എന്തിനാടോ പേടിക്കുന്നത് അവിടെയിരുന്നോ എനിക്കൊരു കുഴപ്പവുമില്ല..." അത് കേട്ടതും അവൻ ആ സ്ത്രീയോട് കുറച്ചുകൂടി അടുത്തിരുന്നു... "നല്ലൊരു ഐറ്റമാണല്ലോ അടുത്തിരിക്കുന്നത്" അവൻ മനസ്സിൽ ചിന്തിച്ചു... "ചേച്ചി എങ്ങോട്ട് പോയിട്ട് വരുന്നതാ ഈ മഴയത്ത് ഈ രാത്രിയിൽ..?" "നീ എവിടെ പോയിട്ട് വരവാണ് ഈ രാത്രിയിൽ ഈ മഴയത്ത്..?" അവൾ അവനോട് തിരിച്ചും ചോദിച്ചു ഇതേ ചോദ്യം..! എൻറെ ജോലി അവിടെ ടൗണിലാണ് ചേച്ചി, ഞാൻ ഇന്ന് കുറച്ചു നേരം വൈകി.. ലാസ്റ്റ് ബസ് ആണ്, ഇത് പോയിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ.. "അല്ല ചേച്ചി ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല, ചേച്ചി എവിടെ പോയതാണ്...?" ഞാനൊരു ജോലിയുടെ കാര്യത്തിനുവേണ്ടി ടൗണിൽ പോയതാ ഞാനും വൈകി..ഇനി പള്ളിയുടെ അവിടെയിറങ്ങി ഒരു ഓട്ടോ വിളിച്ച് വേണം വീട്ടിലേക്ക് പോകാൻ കുറച്ചു ദൂരമുണ്ട്... "നിന്റെ പേര് എന്താണ്..? ചോദിക്കാൻ വിട്ടുപോയല്ലോ...!" എൻറെ പേര് ഫിറോസ് എന്നാണ്... ചേച്ചിയുടെ പേരെന്താ...? "ഹിമ ." ഫിറോസ് ടൗണിൽ എന്ത് ജോലി ചെയ്യുന്നു..! എവിടെയാണ് ഏതെങ്കിലും കടയിൽ ആണോ അതോ കമ്പനിയിലാണോ...? "ഞാൻ അവിടെ ഒരു കമ്പനിയിൽ ഫീൽഡ് സ്റ്റാഫ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്..പുതിയ ജോലിക്കാരെ കമ്പനിക്ക് എത്തിച്ചുകൊടുക്കുക എന്ന ജോലിയാണ് എൻറെ....വലിയൊരു കമ്പനിയാണ്.." അപ്പോഴേക്കും അവർക്ക് രണ്ടുപേർക്കും ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു.. രണ്ടുപേരും ഒരേ സ്റ്റോപ്പിൽ ആണ് ഇറങ്ങിയത്.. ശെ ഓട്ടോ ഒന്നും ഇല്ലല്ലോ..!കുറച്ച് നടന്നു നോക്കാം.. "ഫിറോസ് നിൻറെ കയ്യിൽ കുടയില്ലല്ലോ..! സാരമില്ല എൻറെ കുടയിലേക്ക് നിന്നോ, കുഴപ്പമില്ല.." ഏയ് വേണ്ട ചേച്ചി ഞാൻ നനഞ് പൊക്കോളാം, കുഴപ്പമൊന്നുമില്ല, എനിക്കിതൊക്കെ ശീലമാണ്... "അതൊന്നും പറയണ്ട നീ എൻറെ കുടയിലേക്ക് കേറ്.. എനിക്ക് കുഴപ്പമില്ലെങ്കിൽ നിനക്ക് എന്തു കുഴപ്പം...!" അതുകേട്ടപ്പോൾ ഫിറോസിന് മനസ്സിൽ പല ആശയങ്ങളും ഉദിച്ചു വന്നു..."ഇതൊരു അവസരമാണ്" ഫിറോസ് മനസ്സിൽ വിചാരിച്ചു... "എന്താണ് ഫിറോസ് ഒരാലോചന...!" ഹിമ ഫിറോസിനോട് ചോദിച്ചു.... ഏയ് ഒന്നുമില്ല ചേച്ചി ഞാൻ വെറുതെ.."ഫിറോസ് ഹിമയെ അടിമുടി ഒന്ന് നോക്കി.. അവളുടെ സാരി പകുതിയും നനഞ്ഞിരുന്നു... "എന്താണെങ്കിലും എന്നോട് പറയു ഫിറോസ്... നമുക്ക് പരിഹാരമുണ്ടാക്കാം..!" ഹിമ ഫിറോസിനോടായി ചോദിച്ചു... എൻറെ ജോലിയുടെ കാര്യം ഹിമയോട് പറഞ്ഞാലോ..! എൻറെ കൂടെ നിൽക്കാൻ ഇവളെക്കാൾ പറ്റിയ വേറൊരാൾ ഇല്ല.. ആളുകളെ വീഴ്ത്താനും മറ്റും ഇവളെക്കാൾ നല്ലൊരു മുഖഭാവം ഒരു പെണ്ണിനും ഇൗ അടുത്ത് ഞാൻ കണ്ടിട്ടില്ല..." ഫിറോസ് മനസ്സിൽ പലതും ചിന്തിച്ചു.." "എനിക്ക് ഹിമയോട് ഒരു കാര്യം പറയാനുണ്ട്..!" ഓഹോ ഇത്രയും നേരം ചേച്ചി എന്നാണല്ലോ താൻ വിളിച്ചത്.. ഇപ്പൊ പെട്ടെന്ന് ഹിമ ആയോ...? "ഹിമ എന്ന വിളിയാണ് ഇനി നമ്മുടെ സംസാരത്തിന് നല്ലതെന്ന് എനിക്ക് തോന്നി, അതാണ് ഞാൻ...!" ഫിറോസ് കാര്യം പറയൂ...! "ഹിമാ ഞാൻ വർക്ക് ചെയ്യുന്നത് ഒരു മാർക്കറ്റിംഗ് കമ്പനിയിലാണ്... അവിടെ സെയിൽസിൽ കുറെയധികം പെൺകുട്ടികളുടെ ഒഴിവുകളുണ്ട്.. അവരെയൊക്കെ ഇൻറർവ്യൂ ചെയ്യുന്നതും കമ്പനിയിലേക്ക് കൊണ്ടുവരുന്നതും എൻറെ ജോലിയാണ്... അതിൽ കുറച്ചു പേരെ സെലക്ട് ചെയ്തില്ല അടുത്തപ്രാവശ്യം ട്രൈ ചെയ്യൂ എന്നു പറഞ്ഞ മനപ്പൂർവ്വം ഒഴിവാക്കി വിടും... അങ്ങനെ പോകുന്ന പെൺകുട്ടികളെ പിന്നീട് ഞാൻ തന്നെ വിളിച്ച് അവരെ വീണ്ടും കമ്പനിയിലേക്ക് കൊണ്ടുവരും.. അതും ആരുമറിയാതെ ഒഫീഷ്യൽ അല്ലാതെ... അങ്ങനെ വരുന്ന പെൺകുട്ടികളെ, ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മറവിൽ പ്രവർത്തിക്കുന്ന ഒരു പെൺവാണിഭസംഘം ഉണ്ട്, അവർക്ക് കൈമാറും... ഒഫീഷ്യൽ അല്ലാതെ ഒരു ഇൻറർവ്യൂവിന് വന്ന പെൺകുട്ടികളെ കുറിച്ച് യാതൊരു വിവരവും മറ്റുള്ളവർക്ക് പിന്നീട് അന്വേഷിക്കാനോ കണ്ടെത്താനോ കഴിയില്ല... അതുകൊണ്ട് ഹിമയെ പോലൊരു മിടുക്കിയായ ഒരു പെണ്ണ് എൻറെ കൂടെ, എൻറെ കമ്പനിയുടെ കൂടെ ഉണ്ട് എങ്കിൽ കൂടുതൽ പെൺകുട്ടികളെ നമുക്ക് ഈ വലയിലേക്ക് കൊണ്ടുവരാനും അതിലൂടെ ഹിമ വിചാരിക്കുന്നതിൽ കൂടുതൽ പണം സമ്പാദിക്കുവാനും കഴിയും..." "ഹിമയുടെ അഭിപ്രായം പറഞ്ഞില്ല...!" ഹിമ ഫിറോസിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ഒന്നാലോചിച്ചു...! ഫിറോസ് പിന്നെയും തുടർന്നു... "എന്തു പറയാനാ, ലക്ഷങ്ങൾ തടയുന്ന ഒരു പെൺകുട്ടി കഴിഞ്ഞ മാസം എൻറെ കയ്യിൽ നിന്നും വഴുതിപ്പോയി... അവൾ എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടാൽ ഞാനും എൻറെ കൂടെയുള്ളവരും പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ, അവളെ അന്നുതന്നെ തേടിപ്പിടിച്ച് കൊന്നുകളഞ്ഞു ഞാൻ... അന്നവളെ അവർക്ക് കൈമാറിയിരുന്നു എങ്കിൽ എനിക്ക് കമ്മീഷനായി ലക്ഷങ്ങൾ കയ്യിലേക്ക് വന്നേനെ... ഹിമക്ക്‌ എൻറെ കൂടെ എല്ലാത്തിനും നിൽക്കാൻ തയ്യാറാണെങ്കിൽ ഹിമ ചോദിക്കുന്ന പണം അവർ തരും... ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ കൊണ്ടുവരുന്ന ഒരു പെൺകുട്ടി എൻറെ കയ്യിൽ നിന്നും ചാടി പോകുന്നത്.. എനിക്ക് വേറെ വഴിയില്ലാത്തതു കൊണ്ട് അവളെ ഞാൻ കൊന്നു... അല്ലെങ്കിലും എങ്ങനെയെങ്കിലും അവളെ തേടി പിടിച്ചു ഞാൻ കൊന്നുകളഞ്ഞെനെ.. ഇല്ലെങ്കിൽ എന്റെ നിലനിൽപിന് തടസ്സമാകും... ആദ്യമായിട്ടാണ് ഞാൻ ഒരു കൊല ചെയ്യുന്നത് അതും ഒരു പെൺകുട്ടിയെ പക്ഷേ കൊലയ്ക്കുമുമ്പ് അവളെ ഞാൻ ശരിക്കും ഉപയോഗിച്ചതിനു ശേഷമാണ് കൊന്നത്...." "എന്നാൽ ബാക്കി പറയുന്നതിനു മുന്നേ ഹിമ തന്റെ കയ്യിലിരുന്ന കത്തി ഫിറോസിന്റെ ശരീരത്തിൽ കുത്തിയിറക്കി...." ഫിറോസ് വേദനയിൽ പുളഞ്ഞു കൊണ്ട് ഹിമയെ തിരിഞ്ഞുനോക്കി.... ഹിമയുടെ കണ്ണുകളിൽ പകയായിരുന്നു... കോരിച്ചൊരിയുന്ന മഴയത്തും അടങ്ങാത്ത പകയുടെ തീ ആയിരുന്നു അവളുടെ കണ്ണുകളിൽ.... "ഫിറോസ് താഴേക്ക് വീഴാൻ തുടങ്ങിയപ്പോഴും ഹിമയോട്, "എന്തിനാ നീ എന്നെ" എന്ന് ചോദിച്ചു.. പകയോടെ ഹിമ പറഞ്ഞു, "നീ പറഞ്ഞല്ലോ ആദ്യമായി ഒരു പെണ്ണിനെ നശിപ്പിച്ച് കൊന്നുവെന്ന്.. ആദ്യമായിട്ടല്ല അവസാനമായിട്ടാണ്‌ നീയത് ചെയ്തത്..." ""ഞാൻ പൊന്നുപോലെ നോക്കിയിരുന്ന എൻറെ അനിയത്തിയെ ആണ് നീ അന്ന് വലിച്ചുകീറി കൊന്നത്..."" നിന്റെ പേര് മാത്രമേ എനിക്ക് അറിവുള്ളൂ..കുറച്ച് ബുദ്ധിമുട്ടി നിന്നെ കണ്ടെത്താൻ...കുറച്ച് ദിവസമായി ഞാൻ നിന്റെ പുറകെ കൂടിയിട്ട്‌... "എന്റെ അനിയത്തിയെ നീ, ആകെ ഉണ്ടായിരുന്ന എന്റെ കൂടപിറപ്പിനെ.......!" താഴെ വീണു കിടന്ന ഫിറോസിനെ അവള് തുടരെ കത്തി കൊണ്ട് കുത്തി... "മരണത്തിലേക്ക് ഫിറോസിന്റെ കണ്ണുകൾ മറയുമ്പോ പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അവൻ കണ്ടു, "ഇരുട്ടിലേക്ക് നടന്നകലുന്ന ഹിമയെ..."
18.3k views
3 days ago
#

📔 കഥ

. full part #പെണ്ണ് നാളെയവൾ പ്രസവിക്കും... പ്രസവശേഷം അവളുടെ വയറു ചുളിഞ്ഞു പാടുകൾ വീണു വികൃതമാവും... മുലയൂട്ടി മാറുകൾ വലിഞ്ഞു തൂങ്ങി മാറിടത്തിന്റെ അഴക് നഷ്ടപ്പെടും... പ്രണയിക്കാൻ മാത്രമറിയുന്ന അവൾ കലഹിക്കാൻ മാത്രം അറിയുന്നവളാവും.. കിടപ്പറയിലെത്തുമ്പോൾ ഉടുത്തൊരുങ്ങാനും സുഗന്ധം പൂശാനും നിന്റെ രാവുകളെ മനോഹരമാക്കാനും അവൾക്ക് പറ്റിയെന്നു വരില്ല.. നിന്നിലെ കാമുകനു വിരസത മാത്രം സമ്മാനിക്കുന്ന ഒരുവളായി അവൾ മാറിയേക്കാം... അപ്പോഴും നിന്നിലെ കാമുകന് അവളോട്‌ കൗതുകം തോന്നുന്നുണ്ടെങ്കിൽ അവളെക്കുറിച്ചു കവിതകളെഴുതാൻ സാധിക്കുന്നെങ്കിൽ... നീയെന്ന ശലഭത്തിനു വേണ്ടി ഉള്ളിലെ സ്വപ്നങ്ങളുടെ മധുരവും ഇതളുകളുടെ ശോഭയും ത്യജിച്ച സുഗന്ധം പരത്തുന്നൊരു പുഷ്പമായിരുന്നു അവളെന്ന് തിരിച്ചറിയാൻ പറ്റുന്നെങ്കിൽ... അവളിൽ വീണ്ടുമൊരു വസന്തകാലം തീർക്കാൻ സാധിക്കുമെങ്കിൽ.. നീയവളെ ഉപയോഗിക്കുകയായിരുന്നില്ല പ്രണയിക്കുകയായിരുന്നു എന്ന് തിരിച്ചറിയപ്പെടുക ആ നിമിഷം മുതലാണ്.. ☺☺
37k views
3 days ago
❤ആത്മസഖി❤ ഫുൾ പാർട്ട്‌ @kissakal "ഇവരെല്ലാവരും നോക്കി നിൽക്കെ ഞാനിപ്പോ നിന്നെ കിസ്സ് ചെയ്യാൻ പോവാ.. പ്രതികാരമായിട്ടൊന്നും കാണണ്ട.. നിന്നെ എനിയ്ക്ക് നന്നായിട്ടങ്ങു ബോധിച്ചു.. ഇഷ്ടംകൊണ്ടു തരുന്നതാണെന്നു കരുതിക്കോ.." അവളെ ചൂഴ്ന്നു നോക്കിക്കൊണ്ട് അർജുൻ അടുത്തേയ്ക്ക് നടന്നടുക്കും തോറും കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് അനു അറിയുന്നുണ്ടായിരുന്നു.. യാന്ത്രികമായി ചുവടുകൾ പിറകോട്ട് വയ്ക്കുമ്പോൾ ഹൃദയം പെരുമ്പറ കണക്കെ മിടിയ്ക്കുന്നുണ്ടായിരുന്നു. " ഇന്നലെ ഇവിടെ കിടന്ന് ഷോ കാണിയ്ക്കുമ്പോൾ നീയെന്താ കരുതിയത്? ഞാൻ അതും കണ്ടു മിണ്ടാതങ്ങ് പോവുമെന്നോ? ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനീ കോളേജിലെ ഗുണ്ടയാണെന്നും പറഞ്ഞു നടന്നിട്ടെന്താടി കാര്യം?" തൊണ്ടയാകെ വറ്റി വരളുന്നതുപോലെ... കാലുകളെ തീവ്രമായ തളർച്ച ബാധിയ്ക്കുന്നുണ്ടോ? ദൈവമേ.. ഒന്നും വേണ്ടായിരുന്നു.. ലച്ചുവിനെ മോശമായി കമന്റടിച്ചതിന് ഇന്നലെ ഇതേ സ്ഥലത്തു വച്ചാണ് അവനോട് കയർത്തു സംസാരിച്ചത്. വേണ്ടെന്നു പലരും വിലക്കിയിട്ടും അഭിമാനം ചുരുട്ടിപ്പിടിച്ചുകൊണ്ട് അവരെപ്പോലെ മിണ്ടാതെ പോവാൻ തോന്നാതിരുന്നത് തെറ്റായിപ്പോയോ? സീനിയറാണെന്നുള്ള പരിഗണന കൊടുക്കേണ്ടതായിരുന്നു. അല്ലെങ്കിലും അവൾക്കില്ലാത്ത ദേഷ്യം തനിയ്‌ക്കെന്തിനായിരുന്നു? സ്വയം വരുത്തി വച്ചതാണിത്... കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്നവരിലേയ്ക്കും അവന്റെ കൈകളിലെ ഉരുണ്ട മസിലുകളിലേയ്ക്കും ചെന്ന് പതിയ്ക്കും തോറും ഭയം കനത്ത കാരിരുമ്പായി തന്നെ പ്രഹരിയ്ക്കുന്നത് പോലെ.. തോൽക്കാൻ പാടില്ലെന്ന് മനസ്സാക്ഷി വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിലും പരസ്യമായി ഒരു പെൺകുട്ടിയെ അപമാനിയ്ക്കാൻ ശ്രമിയ്ക്കുന്നവന്റെ മുന്നിൽ കണ്ണീരൊലിപ്പിച്ചു നിൽക്കേണ്ടത്തിന്റെ അവശ്യകതയെന്ത്? അവൻ രണ്ടു കൈകളാൽ മുഖം പിടിച്ചുയർത്തിയതും അനുവിന്റെ കൈകൾ ശക്തിയോടെ അവന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു... "മേലിൽ... മേലിൽ എന്റെ ദേഹത്ത് തൊട്ടു പോവരുത്..." ചൂണ്ടു വിരൽ ഉയർത്തി ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അഭിമാനം വ്രണപ്പെട്ടു നിൽക്കുന്ന അർജുന്റെ വരിഞ്ഞു മുറുകിയ മുഖം അവളുടെ മനസ്സിൽ ആനന്ദം പടർത്തി.. ടൂ വീലർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേയ്ക്ക് വരുമ്പോഴേയ്ക്കും ധൈര്യമാകെ ചോർന്നൊലിച്ചു പോയിരുന്നു.. മൂർഖനേക്കാൾ പകയാണവന്... ഇതിനു പ്രതികാരം ചെയ്യാതെ അവനടങ്ങില്ല.. ഊഹിച്ചതുപോലെത്തന്നെ ഗേറ്റിനരികിൽ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.. "എന്താ മോളെ വൈകീത്? എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ വീട്ടിലിരിയ്ക്കുന്നവരു പേടിയ്ക്കൂന്ന് അറിയില്ലേ?" "സ്‌പെഷൽ ക്ലാസ് ഉള്ളോണ്ടല്ലേ ന്റെ ദേവൂട്ടി... " അനു ചിരിച്ചു.. "പോയി വേഗം കുളിച്ചു വാ.. അപ്പോഴേയ്ക്കും അമ്മ കഴിയ്ക്കാൻ എടുത്തു വയ്ക്കാം.." അവളുടെ കൈകൾ ചുമലിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു.. ചായ കുടിച്ചുകൊണ്ടിരിയ്ക്കുന്ന നേരത്താണ് ലച്ചുവിന്റെ കോൾ വന്നത്.. "ഹലോ ലച്ചൂ... തല വേദന മാറിയോ? നീ വരാഞ്ഞിട്ടു ഒരു രസവും ഇല്ലാരുന്നൂട്ടോ.." "അനൂ... നീയാ അർജുനെ തല്ലിയോ?" "അത്.. അത് നീയെങ്ങനെ അറിഞ്ഞു??" "അതിന്റെ വീഡിയോ നമ്മുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ട് . എന്തിനാ അനൂ വേണ്ടാത്ത പണിയ്ക്കൊക്കെ പോയത്? ഇനി എന്തൊക്കെയാ ഉണ്ടാവാന്ന് ഓർത്തിട്ട് എനിയ്ക്ക് പേടിയാവാ.." "നീയിങ്ങനെ പേടിച്ചാൽ എങ്ങന്യാ ജീവിയ്ക്കാ ലച്ചൂ? അവനോട് പോകാൻ പറ.." "ആദ്യം നിന്റെ ഈ ലൈസൻസില്ലാത്ത സ്വഭാവം മാറ്റ് അനൂ.. ഇല്ലെങ്കിൽ ആപത്താണ്.." "എന്റെ ലച്ചൂ.. അപ്പൊ എനിയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു... അല്ലാതെ ആണുങ്ങളെ കൈ നീട്ടി അടിയ്ക്കുന്ന സ്വഭാവം എനിയ്ക്കുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?" "എന്നാലും..." "എന്ത് എന്നാലും? പിന്നെ ഞാൻ അവന്റെ ഉമ്മയും വാങ്ങിയിട്ട് മിണ്ടാതെ ഇങ്ങു പോരണമായിരുന്നോ?" "ഞാനെന്റെ പേടി കൊണ്ട് പറഞ്ഞതാണ് മോളെ.. അവനങ്ങനെ അടങ്ങിയിരിയ്ക്കാനൊന്നും പോണില്ല... സൂക്ഷിയ്ക്കണം.." "മമ്... ശരി നാളെ വരില്ലേ?" "വരും.. ബാക്കി ക്ലാസ്സിന്ന് പറയാം.. ബൈ ഡീ.." ലച്ചുവിന്റെ സംസാരം കേട്ടപ്പോൾ ആശങ്ക വർധിച്ചത് പോലെ.. പ്രശ്നമെന്തെങ്കിലും ഉണ്ടാവോ? നാളെ അറിയാം... എന്തായാലും അനു പേടിച്ചു ഒളിച്ചിരിയ്ക്കാനൊന്നും പോണില്ല.. മുറിയിൽ തന്റെ പാവക്കുട്ടികളുടെ നടുക്ക് അവരെയെല്ലാം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരു സങ്കടവും തന്നെ അലട്ടില്ല.. കൂടപ്പിറപ്പില്ലാത്ത സങ്കടം മാറ്റിത്തന്നത് ഇവരാണ്.. എല്ലാ സങ്കടവും ഇവരോട് പറഞ്ഞു കേൾപ്പിയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. ഇത്ര വലുതായിട്ടും ഇപ്പോഴും പാവക്കുട്ടികളോടാണ് കൂട്ടെന്നു പറഞ്ഞു അമ്മ ഇടയ്ക്കിടെ വഴക്ക് പറയും.. പിന്നെ പറഞ്ഞാൽ അനുസരിയ്ക്കാത്ത നമുക്കിതൊക്കെ എന്ത്.. പിറ്റേന്ന് കോളേജിൽ വിചാരിച്ച പോലെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.. ഇടയ്ക്കെപ്പോഴോ കണ്ടപ്പോൾ അർജുൻ തറപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ സംസാരിയ്ക്കാനോ അടുത്തേയ്ക്ക് വരാനോ മുതിർന്നില്ല.. "കണ്ടോ ലച്ചൂ... അവൻ പേടിച്ചു പിന്മാറി.. " "അവൻ അങ്ങനെ പേടിച്ചു പിന്മാറുന്ന കൂട്ടത്തിലൊന്നുമല്ല അനൂ.. തൽക്കാലം അടങ്ങിയിരിയ്ക്കുന്നത് ചിലപ്പോ മനസ്സിലെന്തെങ്കിലും തീരുമാനിച്ചിട്ടാണെങ്കിലോ?" "ഒന്ന് പോടീ.. വെറുതെ എഴുതാപ്പുറം വായിക്കണ്ട. അവനൊന്നും ചെയ്യാൻ പോണില്ല.. ഇനി അഥവാ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നേരിടാനുള്ള ചങ്കുറപ്പ് എനിയ്ക്കുണ്ട്..." "നിനക്ക് അവനെക്കുറിച്ചു ഒന്നും അറിയാത്തതുകൊണ്ടാ നീയങ്ങനെ പറയുന്നേ.. അവന്റെ പാരന്റ്സ് വിദേശത്താണ്. വീട്ടിൽ അവനും കേൾവി ശക്തി കുറവുള്ള അമ്മൂമ്മയും മാത്രേ ഉള്ളു.. ചോദിയ്ക്കാനും പറയാനുമൊന്നും ആരുമില്ല.. കയ്യിൽ പൂത്ത കാശും.. പിന്നെ പറയണോ?" "അത് എന്തെങ്കിലുമാവട്ടെ ലച്ചൂ.. അതൊന്നും നമ്മളെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ഞാൻ പോവാണ്.. നാലു മണിയ്ക്ക് കുട്ടികൾ വരും ട്യൂഷൻ എടുത്ത് കൊടുക്കണം.." "നിനക്ക് വേണ്ടീട്ടല്ലേ അച്ഛനും അമ്മയും ഈ സമ്പാദിച്ചു കൂട്ടുന്നതൊക്കെ? പിന്നെന്തിനാ അനൂ നീയിങ്ങനെ ടൂഷനെടുത്തൊക്കെ കാശുണ്ടാക്കി കിട്ടുന്നത് മുഴുവൻ അനാഥാലയത്തിലും വൃദ്ധ സദനത്തിലുമൊക്കെ കൊടുക്കുന്നത്... വീട്ടിൽ ചോദിച്ചാൽ കിട്ടില്ലേ പൈസ.. അതുകൊണ്ടുപോയി കൊടുത്താൽ പോരെ??" "സ്വന്തമായിട്ടു അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് മറ്റുള്ളവരെ സഹായിയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷം അച്ഛന്റെ കയ്യിന്നു വാങ്ങിയിട്ട് അവർക്ക് കൊണ്ടുപോയി കൊടുത്താൽ കിട്ടില്ല മോളെ..." "വാചകമടിയ്ക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു ആരും.." "സമ്മതിച്ചല്ലോ.. അത് മതി.." "നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയോ? എന്തിനും ഏതിനും കട്ട സപ്പോർട് തന്നു കൂടെ നിൽക്കുന്ന അച്ഛനും അമ്മയും. സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്നോട് അസൂയ തോന്നിപ്പോവ്വാ അനൂ.." ഞാൻ ചിരിച്ചു.. "എന്നാൽ നോം വേഗം ചെല്ലട്ടെ... " അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ പതിയെ വണ്ടിയെടുത്തു തിരിച്ചു.. പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഉറങ്ങാമെന്നു കരുതി കിടന്നതാണ്.. കിഴക്ക് വെള്ള കീറുന്നതിനു മുൻപേ തന്നെ അസിസ്റ്റന്റ് അലാറം ക്ളോക്ക് വന്നു വിളി തുടങ്ങി.. "അനൂ... മതി ഉറങ്ങിയത്.. എഴുന്നേൽക്ക് മോളെ.." "ഇന്ന് ക്ളാസില്ലല്ലോ അമ്മെ.. ഉച്ചയാവട്ടെ . എന്നിട്ട് എഴുന്നേൽക്കാം.." "അതൊന്നും പറ്റില്ല.. ചെന്ന് കുളിച്ചു അമ്പലത്തിൽ പോവാൻ നോക്ക്." "അമ്മേ..." "എണീറ്റ്‌ പോടീ.. പെണ്കുട്ട്യോള് ഇങ്ങനെ ഉച്ച വരെ കിടന്നുറങ്ങാൻ പാടില്ല.. അത് ലക്ഷണക്കേടാ..." അമ്മയെ മൈൻഡ് ചെയ്യാതെ വീണ്ടും ഉറങ്ങാൻ വട്ടം കൂടുമ്പോഴാണ് നീണ്ട വടിയും പിടിച്ചു കക്ഷി പിന്നേം വന്നത്.. നിവൃത്തിയില്ലാതെ ഞാൻ എഴുന്നേറ്റു അമ്പലത്തിൽ പോവാൻ റെഡി ആയി.. "അച്ഛന് ഈ അമ്പലവാസി അമ്മയെ അല്ലാതെ വേറെ ആരേം കിട്ടീല്ലേ പ്രേമിയ്ക്കാൻ? വാല്ലാത്ത ചതി ആയിപ്പോയി.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോ വഴിപാട് നേർന്നിട്ടു ഇതിനൊക്കെ ഞാൻ കിടന്നു ഓടേണ്ടി വരുന്നത് കണ്ടില്ലേ?? "സാരംല്ല.. മോള് വന്നിട്ട് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങിക്കോ.." "താങ്ക്യൂ അച്ഛാ..." ഞാൻ ചിരിച്ചു.. " സൂക്ഷിച്ചു പോണം.. കേട്ടോ..അച്ഛന്റെ മടിച്ചിക്കുട്ടി" "ആയിക്കോട്ടെ... റ്റാറ്റ..." ആറു മണി ആയപ്പോഴേയ്ക്കും ടൂ വീലർ സ്റ്റാർട്ട് ചെയ്തു.. നല്ല തണുപ്പുണ്ടായിരുന്നു... കിളികളുടെ ശബ്ദവും ആസ്വദിച്ചു മുന്നോട്ടു പോവുമ്പോൾ പെട്ടെന്ന് വണ്ടിയുടെ ടയർ പഞ്ചറായി... വണ്ടി സൈഡാക്കി ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ നടുക്ക് നിന്നും കിട്ടിയ മുള്ളുവേലി എന്നിലൊരായിരം ചോദ്യങ്ങൾക്ക് തിരി കൊളുത്തി. വഴിയിലെങ്ങും ആരുമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിഷമത്തിലായി.. അമ്പലത്തിലേയ്ക്കായത്‌കൊണ്ടു ഫോണും എടുത്തില്ല.. അപ്രതീക്ഷിതമായി എതിരെ വന്ന ആളെക്കണ്ട് എന്റെ സപ്തനാഡികളും തളർന്നു. അർജുൻ!! "ഗുഡ് മോണിംഗ് അനുഗ്രഹ... എങ്ങോട്ടാ രാവിലെത്തന്നെ? " ഞാനൊന്നും മിണ്ടിയില്ല.. " മുള്ളു വേലി കറക്റ്റ് ആയി ടയറിൽത്തന്നെ കൊണ്ടല്ലോ അല്ലെ?" "ഓഹോ.. ട്രാപ്പ് ആയിരുന്നു അല്ലെ?" അവന്റെ അട്ടഹാസം എന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികളായി പൊടിയാൻ തുടങ്ങി.. "എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കാനുണ്ട്.. ദാ ആ കാണുന്നതാ എന്റെ വീട്. നമുക്ക് അങ്ങോട്ട് പോകാം.." "എനിയ്ക്കൊന്നും കേൾക്കാനില്ല.." "അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ മോളെ... ചേട്ടൻ ഇത്ര നേരം കാത്തു നിന്നത് വെറുതെയാവില്ലേ?" ചുറ്റും വേറെ വീടുകളൊന്നും ഉണ്ടായിരുന്നില്ല.. ഭയം എന്റെ കൈ കാലുകളിൽ വിറയൽ പടർത്തി.. "ഇന്നത്തോടെ ഞാൻ നിന്റെ അഹങ്കാരം അവസാനിപ്പിയ്ക്കും.. ഒരു അവസരത്തിനായി ഞാൻ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.." എന്റെ കൈ കടന്നു പിടിച്ചുകൊണ്ട് അവൻ വീട് ലക്ഷ്യമാക്കി നടന്നു.. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സിൽ ഉറക്കെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.. അവന്റെ കരുത്തിന് മുൻപിൽ എതിർത്തു നിൽക്കാൻ എനിയ്ക്കാവില്ലെന്നുറപ്പായിരുന്നു.. "മര്യാദയ്ക്ക് എന്നെ വിട്.. ഇല്ലെങ്കിൽ ഞാൻ ഒച്ച വച്ച് ആളെക്കൂട്ടും.." "നീ ഒച്ച വച്ചാൽ കേൾക്കാൻ ഈ പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല... " അവന്റെ അട്ടഹാസം എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു.. ഗേറ്റിനടുത്തെത്തിയപ്പോഴേയ്ക്കും സർവ ശക്തിയുമെടുത്ത് അവന്റെ കൈകളിൽ അമർത്തി കടിച്ചു വിജനമായ വഴിയിലൂടെ കുതറിയോടുമ്പോൾ പകയോടെ അവൻ എന്റെ പിറകെയുണ്ടായിരുന്നു.. കല്ല് തട്ടി ഞാൻ മുന്നോട്ട് വീഴുമ്പോഴും, വീണിടത്തു നിന്നും കിതപ്പോടെ എഴുന്നേൽക്കാൻ ശ്രമിയ്ക്കുമ്പോഴും തൊട്ടുപിറകിൽ അവന്റെ കാലൊച്ച എനിയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു... (തുടരും....) #ആത്മസഖി_2 ഒന്നുറക്കെ കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല... നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.. തികട്ടി വന്ന പൊട്ടിക്കരച്ചിൽ ഞാൻ പാടുപെട്ടടക്കി.. പാടില്ല.. ജീവൻ പോവുന്ന നിമിഷം വരെ തോറ്റുകൊടുക്കരുത്. പ്ലസ്2 കഴിഞ്ഞതിന് ശേഷം കുറച്ചു കാലം പഠിച്ച സെൽഫ് ഡിഫൻസിംഗ് ക്‌ളാസുകളിലെ ഓർമ്മകൾ വീണ്ടെടുത്ത് പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, മുന്നോട്ടാഞ്ഞ അവന്റെ കാലുകൾക്ക് കുറുകെ അനു തന്റെ ഷാൾ നീട്ടി എറിഞ്ഞു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ അർജുൻ മുൻപോട്ട് ആഞ്ഞു വീണപ്പോഴേയ്ക്കും സർവ്വശക്തിയുമെടുത്ത് അവളെഴുന്നേറ്റു ഓടിയിരുന്നു. എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ ഇടനെഞ്ചിൽ തീയുമായി ഗേറ്റിനരികിൽ കാത്തു നിൽക്കുന്ന അമ്മയുടെയും മുഖമൊന്നു വാടിയാൽ പോലും സഹിയ്ക്കാനാവാത്ത അച്ഛന്റെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി പൊട്ടിത്തകരുന്നതുപോലെ തോന്നി.. ഈശ്വരാ... ന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരും ഇല്ലെന്ന് നിനക്കറിയുന്നതല്ലേ? എന്നും മുടങ്ങാതെ വിളക്ക് തെളിയിയ്ക്കുകയും മാല ചാർത്തുകയും ചെയ്യുന്നത്തിന്റെ പകരമായി ആ പാവം അമ്മയ്ക്ക് ഈ ജന്മം മുഴുവൻ തോരാക്കണ്ണീരാണോ നീ വിധിച്ചിരിയ്ക്കുന്നത്? അവരെ ഓർത്തിട്ടെങ്കിലും എന്നെ രക്ഷിയ്ക്കണേ .. അവന്റെ കയ്യിലകപ്പെട്ടാൽ പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല.. കൈകാലുകൾ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.. അമ്പലത്തിലേയ്ക്കായതുകൊണ്ട് രാവിലെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ.. പ്രതീക്ഷയുടെ അവസാന കണികയും അറ്റുപോവുന്ന നിമിഷത്തിൽ ദൈവമെന്നു പറയുന്നത് വെറുമൊരു ശിലയാണെന്ന് ഉള്ളിലിരുന്നാരോ ഉറക്കെ പറയുന്നതായി തോന്നി... ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇടതുവശത്തെ റോഡിലൂടെ പെട്ടെന്ന് കടന്നു വന്ന കാർ തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബ്രെയ്ക് ചെയ്തപ്പോഴേയ്ക്കും മുന്നിലെ കാഴ്ചകളേറെയും മങ്ങിത്തുടങ്ങിയിരുന്നു.. ഡോർ തുറന്നു പുറത്തിറങ്ങിയ ആളുടെ കൈകളിലേയ്ക്ക് തളർന്നു വീഴുമ്പോഴേയ്ക്കും മനസ്സിൽ പ്രഭാതഭക്ഷണം കഴിയ്ക്കാൻ മകളെയും കാത്തിരിയ്ക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം പതിയെ ഇരുട്ടിനു കീഴടങ്ങിയിരുന്നു.. കണ്ണു തുറക്കുമ്പോൾ താനേതോ ഹോസ്പിറ്റലിലാണ്... കുതറിയെഴുന്നേൽക്കുമ്പോൾ എതിരെയുള്ള കസേരയിലിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു അടുത്തേക്കു വന്നു.. "ഇപ്പോ എങ്ങനെയുണ്ട്? ആർ യു ഓക്കേ?" പരിചയമുള്ള മുഖം.. ശരത്തേട്ടൻ!! "ഞാൻ.. ഞാനെങ്ങനെ ഇവിടെ... ?" "പേടിയ്ക്കണ്ട.. എന്റെ കാറിന്റെ മുന്നിലേയ്ക്കാ താൻ വന്നു ചാടിയത്.. പിറകെ ആരോ ഉണ്ടായിരുന്നല്ലോ? എന്നെ കണ്ടപ്പോൾ ആള് മരങ്ങൾക്കിടയിൽ മറഞ്ഞു.. മഞ്ഞായതുകൊണ്ടു ശരിയ്ക്ക് കണ്ടില്ല... എന്താ സംഭവിച്ചത്??" "അത്... എനിയ്ക്ക്.. എനിയ്ക്കറിയില്ല.. വണ്ടി പഞ്ചറായി.. പെട്ടെന്ന് അയാള് ഉപദ്രവിയ്ക്കാൻ ശ്രമിച്ചപ്പോൾ ഓടിയതാ.. അപ്പോഴാ..." പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. വിശ്വസിച്ചിട്ടില്ലെന്നു മുഖം കണ്ടാലറിയാം.. "ഓക്കേ.. ഓക്കെ.. എനിവേ.. ഞാൻ ശരത്ത്.." "അറിയാം.." "അതെങ്ങനെ?" "ചേട്ടൻ പഠിച്ച കോളേജിലാ ഞാനിപ്പോ പഠിയ്ക്കുന്നത്.. ബി.ടെക്‌ സെക്കൻഡ് ഇയർ.. കഴിഞ്ഞ ആർട്സ് ഡേയ്ക്ക് കോളേജ്‌ ടോപ്പർ അവാർഡ് വാങ്ങാൻ വന്നില്ലേ? അപ്പൊ കണ്ടിരുന്നു.." ഞാൻ പതിയെ ചിരിച്ചു.. "ആഹാ.. കൊള്ളാലോ.. എന്താ ഇയാൾടെ പേര്.." "അനുഗ്രഹ.." "കറക്റ്റ് ..." "എന്ത്?" "അല്ലാ.. പേര് കറക്റ്റ് ആണെന്ന് പറഞ്ഞതാണ്.. അല്ലെങ്കിൽ തീരെ പതിവില്ലാതെ ആ സമയത്തു എനിയ്ക്കെഴുന്നേറ്റ്‌ അമ്പലത്തിൽ പോവാൻ തോന്നേണ്ട കാര്യമില്ലല്ലോ.." "അയ്യോ.. സോറി.. ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ.." "ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ലഡോ.. എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു അനിയത്തിക്കുട്ടി. അതുകൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോരാൻ തോന്നിയില്ല.." ഞാൻ പതിയെ ചിരിച്ചു.. "താൻ വീട്ടിലെ നമ്പർ പറ.. ഞാൻ വിളിച്ചു പറയാം.. സമയം കുറച്ചായില്ലേ.. അവരെ ചുമ്മാ ടെൻഷനടിപ്പിയ്ക്കണ്ട.." "അയ്യോ അത് വേണ്ട.. ഹോസ്പിറ്റലിലാണെന്നൊക്കെ പറഞ്ഞാൽ ടെന്ഷനാവും.. ബിപി ഒക്കെ ഉള്ള ആൾക്കാരാ.." എന്റെ മറുപടി കേട്ട് ശരത്തേട്ടൻ അടക്കി ചിരിച്ചു.. "ഓക്കേ.. എന്നാൽ ഞാൻ കൊണ്ടു വിടാം.. ഈ ഡ്രിപ് ഇപ്പോൾ കഴിയും തന്റെ വീട് എവിടെയാ?" "അയ്യോ അത് വേണ്ട.. ഞാൻ ഓട്ടോയ്ക്ക് പൊയ്‌ക്കോളാം.. ഒരു പരിചയവുമില്ലാഞ്ഞിട്ടും ഇപ്പോത്തന്നെ എനിയ്ക്കുവേണ്ടി ഒത്തിരി ബുദ്ധിമുട്ടിയില്ലേ? ഒരുപാട് താങ്ക്സ് ഉണ്ട്.." "അയ്യേ.. എന്ത് ബുദ്ധിമുട്ട്? അതൊന്നും സാരമില്ല.. ഇനിയെന്തായാലും ഒറ്റയ്ക്ക് പോവണ്ട.. ഞാൻ കൊണ്ട് വിടാം" നല്ല ക്ഷീണമുള്ളതുകൊണ്ടു പിന്നീട് ഞാൻ എതിരൊന്നും പറയാൻ പോയില്ല.. വീടിനു മുൻപിൽ അമ്മയുണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു കുറച്ചു മാറിയാണ് ഞാൻ ഇറങ്ങിയത്.. പേരറിയാത്തൊരാശ്വാസംഎപ്പോഴേയ്ക്കും എന്റെ മനസ്സിനെ ശാന്തമാക്കിയിരുന്നു.. "ഇവിടെ വരെ വന്നതല്ലേ? ഒന്ന് കയറിയിട്ട് പോവാം.." "കേറുന്നില്ല ഇപ്പോത്തന്നെ ലേറ്റ് ആയി.. അപ്പൊ ശരി അനുഗ്രഹ.. ഇതെന്റെ കാർഡാണ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ധൈര്യമായിട്ടു വിളിച്ചോ.." "ഓക്കേ.. താങ്ക്സ് എഗൈൻ.. പിന്നെ ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിയ്ക്കരുത്.. ഹോസ്പിറ്റലിൽ എത്ര ബിൽ ആയെന്നു പറയാണെങ്കിൽ ഞാൻ.." "ആ പൈസയ്ക്ക് മോള് വല്ല ചോക്ലേറ്റ് വാങ്ങിച്ചു കഴിയ്ക്കാൻ നോക്ക്.. ബൈ.." എന്റെ മറുപടി കാത്തു നിൽക്കാതെ കാർ മുന്നോട്ട് പോയിരുന്നു. ഓടി അകത്തേയ്ക്ക് കേറുമ്പോൾ അമ്മ പിറകെ വന്നു.. "അനൂ.. എന്താ ലേറ്റ് ആയത്? നിന്റെ വണ്ടി എവിടെ?" "അത് പഞ്ചറായി, അപ്പൊ അവിടെ അടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിൽ കേറി അതാ ലേറ്റ് ആയത്.. വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ടു വരുന്ന വഴിയാ... " നേരത്തെ കണ്ടുപിടിച്ചു വച്ച മറുപടി ഫുൾ സ്റ്റോപ്പ് പോലുമിടാതെ പറഞ്ഞിട്ട് അമ്മയ്ക്ക് മുഖം കൊടുക്കാതെ ഞാൻ മുറിയിലേയ്ക്കോടി. ഡ്രസ്സ് മാറി കിടന്നുറങ്ങി എഴുന്നേറ്റപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്‌നം പോലെ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.. രാത്രി ഫോണെടുത്തു ശരത്തേട്ടൻ തന്ന കാർഡിലെ നമ്പറിലേക്ക് ഗുഡ് നൈറ്റ് (അനുഗ്രഹ) എന്ന് മെസ്സേജ് അയച്ചു.. നിമിഷങ്ങൾക്കുള്ളിൽ ഗുഡ് നൈറ്റ് എന്നു റിപ്ലെ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിനെ കീഴടക്കിയിരുന്നു.. അതോടെ അന്നത്തെ സംഭാഷണം അവസാനിച്ചെങ്കിലും വാട്സാപ് വഴി ഞങ്ങൾ നല്ല കൂട്ടുകാരായി.. ദിവസങ്ങൾ കടന്നു പോവുന്നതിനനുസരിച്ചു ശരത്തേട്ടൻ ഞാൻ പോലുമറിയാതെ എനിയ്ക്കു മറ്റാരൊക്കെയോ ആയി മാറുകയാണെന്നുള്ള സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും തിരിച്ചും അങ്ങനെ തന്നെയാണെന്നുള്ളതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.. ദിവസങ്ങൾ കഴിയും തോറും ശരത്തേട്ടൻ എന്നിൽ ആഴത്തിൽ വേരുറച്ചു... ഒട്ടും മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും സംസാരത്തിൽ പിടിച്ചിരുത്താൻ ശരത്തേട്ടനെന്തോ പ്രത്യേക കഴിവുണ്ടെന്ന് തോന്നി.. എക്‌സാമിന്റെ തിരക്കുകളായി കുറച്ചു ദിവസം ഫോൺ അമ്മ ബലമായി വാങ്ങി വച്ചു.. ശരത്തേട്ടനോടൊന്നു മിണ്ടാൻ അക്ഷമയോടെ എക്സാമിനെ ശപിച്ചു കാത്തിരുന്നു.. അവസാന എക്‌സാമും കഴിഞ്ഞു ഫോണെടുത്തു സ്വിച്ച് ഓൺ ചെയ്തതും സ്‌ക്രീനിൽ ശരത്തേട്ടൻ എന്ന് എഴുതി കാണിച്ചപ്പോൾ ഹൃദയമാകെ ആനന്ദം പടർന്നു.. "ഹലോ.. ശരത്തേട്ടാ." "അനൂ... ഒരു പ്രശ്നമുണ്ട്.." ശരത്തേട്ടന്റെ ശബ്ദത്തിലെ വല്ലായ്‌മ എന്റെ ഹൃദയത്തിലും പടർന്നതു പോലെ.. "എന്തുപറ്റി ശരത്തേട്ടാ? കാര്യം പറ.." ഇടർച്ചയോടെ ശരത്തേട്ടൻ പറഞ്ഞ വാക്കുകൾ കൂരമ്പുകൾ പോലെ കാതുകളിലേയ്ക്ക് തറച്ചിറങ്ങിയപ്പോൾ ഇടിവെട്ടേറ്റ പോലെ ഞാൻ സ്തബ്ധയായി നിന്നു... (തുടരും....) #ആത്മസഖി_3 "അനൂ.. നിനക്ക് ശങ്കരമ്മാമ്മേടെ മകൾ കാവ്യയെ അറിയില്ലേ?ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്?" "ഉവ്വ്... ആ കുട്ടിയല്ലേ രാഹുലുമായി ഇഷ്ടത്തിലാണെന്നൊക്കെ പറഞ്ഞത്? അത് വീട്ടിലറിഞ്ഞിട്ടു അവളെ പുറത്തേയ്ക്കൊന്നും വിടാതെ വീട്ടിൽ തന്നെ പിടിച്ചു വച്ചേക്കുവല്ലേ?" "അതെ.. അവള് ആരും അറിയാതെ അവന്റെ കൂടെ പോവാൻ നോക്കി.. പക്ഷെ അത് അമ്മായി കണ്ടു.. അകെ വഴക്കും ബഹളവും ആയിരുന്നു.. മുത്തശ്ശനും ശങ്കരമ്മാമ്മയും കൂടെ അവളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കാമെന്നു തീരുമാനിച്ചിരിയ്ക്കാണ് അനൂ..." ശരത്തേട്ടന്റെ ശബ്ദമാകെ വിറയൽ പടർന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അത്രയും നേരം എന്നിൽ തളം കെട്ടിക്കിടന്ന നിർവികാരത പൊടുന്നനെ ആശങ്കയ്ക്ക് വഴി മാറി.. "എന്നിട്ട്.. എന്നിട്ട് ശരത്തേട്ടൻ സമ്മതിച്ചോ?" "ശങ്കരമ്മാമ്മയുടെ തീരുമാനത്തിനെ എതിർക്കാൻ ഇവിടെ ആർക്കും അവകാശമില്ലെന്ന് നിനക്കറിയില്ലേ അനൂ.. എന്നിട്ടും ഞാൻ ഒരുപാട് പറഞ്ഞു നോക്കി.. പക്ഷെ മക്കളുടെ സന്തോഷത്തിനെക്കാൾ അഭിമാനത്തിനും തറവാട് മഹിമയ്ക്കും പ്രാധാന്യം കൊടുക്കന്നവരോട് പറഞ്ഞിട്ടെന്തു കാര്യം" "പെങ്ങളെപ്പോലെയാണ് കാവ്യയെന്നു പറഞ്ഞിട്ട്? ശരത്തേട്ടനെക്കൊണ്ടു കഴിയോ ആ കുട്ടിയെ അങ്ങനെ.." "നിനക്ക് തോന്നുന്നുണ്ടോ അനൂ എനിയ്ക്കതിനു കഴിയുമെന്ന്.. ഞാനിതുവരെ വിവാഹത്തിന് സമ്മതിച്ചിട്ടില്ല.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം ശരത്തേട്ടൻ തുടർന്നു.. "എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല എനിയ്ക്ക്.. അച്ഛന്റെ മരണ ശേഷം ഒരു കുറവും കൂടാതെയാണ് എന്നെയും അമ്മുവിനെയും അമ്മാമ്മ വളർത്തിയത്.. ആദ്യമായിട്ടാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത് .. ഞാൻ വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയിട്ടു രണ്ടു ദിവസമായി.. നേരത്തെ അമ്മു വിളിച്ചിരുന്നു.. മുത്തശ്ശൻ നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു പറഞ്ഞു.. മുത്തശ്ശനെന്തെങ്കിലും സംഭവിച്ചാൽ.." "അവരോട്.. അവരോട് സമ്മതമാണെന്ന് പറഞ്ഞേക്ക് ശരത്തേട്ടാ.." എന്റെ ശബ്ദത്തിലെ ഇടർച്ച ശരത്തേട്ടൻ അറിയാതിരിയ്ക്കാൻ ഞാനേറെ പാടുപെട്ടു.. "അനൂ..." ശരത്തേട്ടന്റെ ശബ്ദത്തിലെ ദൈന്യത എന്റെ ഹൃദയത്തിൽ വന്ന് ആർത്തലച്ചു ചിന്നിച്ചിതറി.. "അനൂ... എനിയ്ക്ക്.. എനിയ്ക്ക് നിന്നെയാടീ ഇഷ്ടം.. ആ സ്ഥാനത്തു മറ്റൊരാളെ ചിന്തിയ്ക്കാൻ പോലും കഴിയില്ല എനിയ്ക്ക്... നിന്നെ എനിയ്ക്കൊരുപാട് ഇഷ്ടാ അനൂ.." കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ കാതുകളിൽ തറച്ചിറങ്ങി.. തീവ്രമായൊരു പൊട്ടിക്കരച്ചിൽ എന്റെ കണ്ഠനാളത്തിലെവിടെയോ നിലകിട്ടാതാഴ്ന്നു പോയി. മറുപടി പറയാൻ ഞാൻ തേടിപ്പിടിച്ച അക്ഷരങ്ങളെല്ലാം മരവിച്ച നിശ്ശബ്ദതയിലെവിടെയോ ഘനീഭവിച്ചു കിടന്നു... "അനൂ... " "ശരത്തേട്ടൻ തമാശ പറഞ്ഞു നിൽക്കാതെ പെട്ടെന്ന് ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാൻ നോക്ക്.. ഓൾ ദി ബെസ്റ്റ്." മറുപടി കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്ത് കിടക്കയിലേയ്ക്ക് വീണ് പൊട്ടിക്കരഞ്ഞു... എനിയ്ക്ക് ചുറ്റിലുമുള്ള ലോകം തീരെ ചുരുങ്ങി എന്നിലേക്ക് മാത്രമായി മാറുന്നത്പോലെ... ജീവിതം വലിയൊരു വട്ടപ്പൂജ്യമായത് പോലെ.. ചുറ്റും വല്ലാത്ത ശൂന്യത നിറഞ്ഞു... ശരത്തേട്ടൻ വേറെ ഒരാളുടെ സ്വന്തമാവുന്നത് ഓർക്കാൻ പോലും വയ്യ.. ദൈവമേ എന്തൊരു വിധിയാണിത്.. പെട്ടെന്ന് വണ്ടിയെടുത്തു ലച്ചുവിന്റെ വീട്ടിലേയ്ക്ക് ചെന്നു.. അവളെ കെട്ടിപ്പിടിച്ചു നിശബ്ദമായി കരയുമ്പോൾ ഉള്ളിലെ സങ്കടങ്ങൾക്കെല്ലാം തെല്ലൊരാശ്വാസം കിട്ടിയതുപോലെ... "കരയല്ലേ അനൂ.. എത്രയെത്ര ആളുകൾക്ക് ആത്മാർത്ഥമായി പ്രണയിച്ചതിനു ശേഷം പിരിയേണ്ടി വരുന്നു.. ഇതിപ്പോ തുറന്നു പറയാത്തൊരിഷ്ടമല്ലേ? എന്റെ അനൂന് മറക്കാൻ കഴിയും.. ഞാനല്ലേ പറയണേ?കണ്ണ് തുടയ്ക്ക്.." ലച്ചൂ.. നിനക്കറിയോ? എന്നെ ഇഷ്ടമാണെന്ന് ശരത്തേട്ടൻ പറഞ്ഞു... പരസ്പരം പറയാതെ തന്നെ ഞങ്ങളത്രയേറെ അടുത്ത് പോയിരുന്നു.. എന്നിട്ടും.." എത്ര ശ്രമിച്ചിട്ടും എനിയ്‌ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാനായില്ല.. "നിനക്കിഷ്ടാണെന്നു നമുക്ക് രണ്ടുപേർക്കും മാത്രമല്ലേ അറിയൂ... അതങ്ങനെ തന്നെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ ആ കുട്ടീടെ ജീവിതം തകരാൻ നീയൊരു കാരണമാവും അനൂ... ശരത്തേട്ടനുമായി ഇനിയൊരു ബന്ധവും വേണ്ട.. എനിയ്ക്ക് വാക്ക് താ.." ഞാൻ ദയനീയമായി അവളെ നോക്കി.. "കൂട്ടുകാരിയല്ല കൂടപ്പിറപ്പാണ് ഞാനെന്ന് നീയെപ്പോഴും പറയാറുള്ളതല്ലേ അനൂ.. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇനി അവനെ ഓർത്തു വിഷമിച്ചിരിയ്ക്കില്ലെന്നും ഒരു കോണ്ടാക്റ്റും ഉണ്ടാവില്ലെന്നും എനിയ്ക്ക് വാക്കു തരണം.." നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും ശരത്തേട്ടനെ മായ്ച്ചു കളയുമെന്നു ഞാൻ ശപഥം ചെയ്തിരുന്നു.. വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ശരത്തേട്ടനെ ബ്ലോക്ക് ചെയ്തിട്ടും ഫോൺ നമ്പർ മാറ്റിയിട്ടും ഹൃദയത്തിൽ നിന്നും പറിച്ചെറിയുന്നതിൽ ഞാൻ പൂർണമായും പരാജയപ്പെട്ടുകൊണ്ടേയിരുന്നു.. സംസാരിയ്ക്കാൻ ശരത്തേട്ടൻ പലവുരു ശ്രമിച്ചിട്ടും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി.. "അനു അല്ലേ?" ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്തേയ്ക്ക് വന്നു.. "അതെ.. ആരാ..? "ഞാൻ അമ്മു.. ശരത്തേട്ടന്റെ അനിയത്തി ആണ്.." "ആഹ്.. മനസ്സിലായി. എന്താ അമ്മൂ..?" "ഏട്ടന് ഇയാളെ ഒരുപാട് ഇഷ്ടാണ്.. കാവ്യേച്ചി ആയിട്ടുള്ള കല്യാണത്തിന് മൗനാനുവാദം കൊടുത്തതിനു ശേഷം എട്ടനാരോടും മിണ്ടാറു പോലുമില്ല.." "അമ്മു വിചാരിയ്ക്കുന്ന പോലെയൊന്നുമില്ല.. വീ ആർ ഗുഡ് ഫ്രണ്ട്സ്.. നത്തിങ് എൽസ്.." "അനുവിന് അങ്ങനെ ആയിരിയ്ക്കാം.. പക്ഷെ ഏട്ടന് താൻ എന്നു വച്ചാൽ ജീവനാണ്.. ഒന്ന് പറഞ്ഞു മനസ്സിലാക്കണം ഏട്ടനെ.. തനിയ്ക്ക് മാത്രേ അതിനു കഴിയു.. ഒരപേക്ഷ ആയിട്ടു കണ്ടാൽ മതി.." "ഞാൻ.." "പ്ലീസ് അനൂ.. സന്തോഷം നിറഞ്ഞു നിന്ന ഞങ്ങളുടെ വീട് പഴയ പടി ആവണമെങ്കിൽ ഏട്ടനും കാവ്യേച്ചിയും ഒന്നിയ്ക്കണം.. അനു എന്നെ സഹായിയ്ക്കില്ലേ?" കപടമായ പുഞ്ചിരിയെടുത്തണിഞ്ഞുകൊണ്ട് അവളെ സമാധാനിപ്പിച്ചു നടന്നകലുമ്പോൾ മനസ്സ് മുഴുവൻ ശൂന്യതയായിരുന്നു.. ദിവസങ്ങൾ കൂടുംതോറും എന്റെ ഓർമകളിൽ ശരത്തേട്ടൻ ശോഭയോടെ നിറഞ്ഞുകൊണ്ടേയിരുന്നു.. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ എന്നെയും കാത്ത് ശരത്തേട്ടൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ ശ്രമിയ്ക്കുമ്പോൾ എനിയ്ക്കഭിമുഖമായി ശരത്തേട്ടൻ വന്നു നിന്നു.. "അനൂ.. നീയെന്തിനാ എന്നെ അവോയ്‌ഡ് ചെയ്യുന്നത്?" "ഞാനോ? എപ്പോ? ഞാൻ ശരത്തേട്ടനെ കണ്ടില്ലായിരുന്നു അതാ..." "നീയെന്തിനാ എന്നെ ബ്ലോക് ചെയ്തത്? പലപ്പോഴും ഞാൻ സംസാരിയ്ക്കാൻ ശ്രമിച്ചപ്പോൾ നീ ഒഴിഞ്ഞു മാറി.. ഞാനെന്തു തെറ്റുചെയ്തിട്ടാ അനൂ.." "ശരത്തേട്ടൻ മാറ്.. ഞാനിത്തിരി ബിസി ആണ്.. പിന്നെ സംസാരിയ്ക്കാം.." "അനൂ... ഇഷ്ടമല്ലേ എന്നെ?" നിറഞ്ഞു വന്ന കണ്ണുകൾ ശരത്തേട്ടൻ കാണാതിരിയ്ക്കാൻ ഞാൻ മുഖം തിരിച്ചു.. " എന്തൊക്കെയാ ശരത്തേട്ടൻ പറയണേ? ഞാനിതുവരെ ശരത്തേട്ടനെ അങ്ങനെ കണ്ടിട്ട് പോലുമില്ല.. കല്യാണമൊക്കെ അടുത്തില്ലേ? തമാശ കളഞ്ഞിട്ടു ചെല്ലാൻ നോക്ക് ശരത്തേട്ടാ.." മുൻപോട്ടു നടന്ന അനുവിനെ നെഞ്ചോരം ചേർത്ത് നിർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.. "അനൂ.. നിനക്കെന്നെ ഇഷ്ടമല്ലെന്ന് നീ കള്ളം പറഞ്ഞതാണെന്ന് എനിയ്ക്കറിയാം.. നീയല്ലാതെ എനിയ്ക്ക് വയ്യ അനൂ.. ഞാൻ വിളിച്ചാൽ നീ കൂടെ വരില്ലേ?പറ.. എവിടെയെങ്കിലും പോയി നമുക്ക് ജീവിയ്ക്കാം അനൂ.." "വിട് ശരത്തേട്ടാ ആളുകൾ ശ്രെദ്ധിയ്ക്കും.." "അനൂ.. പ്ലീസ്.." കുതറി മാറി ഞാൻ മുന്നോട്ട് നടക്കുമ്പോൾ കുറച്ചു മാറി രണ്ടു കണ്ണുകൾ ഞങ്ങളെ ശ്രെദ്ധിയ്ക്കുന്നത് ഞാൻ വ്യക്തമായി കണ്ടിരുന്നു.. അർജുൻ!! പിറ്റേന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ പോകുമ്പോഴാണ് പിറകിലൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞത്... "അനൂ.. നിന്നെ ഗായത്രി മിസ്സ് അന്വേഷിയ്ക്കുന്നു.. ഫസ്റ്റ് ഫ്ലോറിലുണ്ട്.. ആ ലാസ്റ്റ് ക്ലാസിൽ..." ഫൈനൽ ഇയറിലെ ദിവ്യച്ചേച്ചിയാണ്.. അർജുന്റെ മനസാക്ഷി സൂക്ഷിപ്പുകാരി.. "മിസ്സ് എന്താ അവിടെ? അത് പ്രാക്ടീസ് റൂം അല്ലെ?" "അതെ.. ആർട്സിന്റെ കാര്യമെന്തോ പറയാനാണെന്നു പറഞ്ഞു.. പെട്ടെന്ന് ചെല്ലു.." എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ സ്റ്റെപ്പ് കേറി മുകളിലേയ്ക്ക് ചെന്നു.. ഡോർ തുറന്ന് അകത്തേയ്ക്ക് ചെല്ലുമ്പോൾ പ്രാക്ടീസ് റൂം വിജനമായിരുന്നു.. പെട്ടെന്ന് പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു.. "ഹലോ അനൂ.. ഹൗ ആർ യു? "ഡോർ തുറക്ക് അർജുൻ.. എനിയ്ക്ക് പോണം.." അനുവിന്റെ ശബ്ദമുയർന്നു.. "ഡോർ തുറക്കാൻ കുറച്ചു കഴിഞ്ഞു പ്രിൻസിപ്പാളും ടീച്ചേഴ്‌സുമൊക്കെ വരും.. അതുവരെ നമുക്കെന്തെങ്കിലും കൊച്ചുവർത്താനാവും പറഞ്ഞിരിയ്ക്കാം.." "എന്താ നിന്റെ ഉദ്ദേശം?" "സിമ്പിൾ.. നിന്നെ ഒന്ന് നാണം കെടുത്തണം.. ഇനിയുള്ള ദിവസങ്ങൾ തലയുയർത്തിപ്പിടിച്ചു നിനക്കീ കാമ്പസ്സിലൂടെ നടക്കാൻ കഴിയില്ല.. അതിനെന്താ വേണ്ടതെന്ന് എനിയ്ക്കറിയാം.." ചിരിച്ചുകൊണ്ട് അവനടുത്തേയ്ക്ക് നടക്കുമ്പോൾ തളർച്ചയോടെ ഞാൻ ചുവടുകൾ പിറകോട്ട് വച്ചു...പിറകിൽ കാത്തിരിയ്ക്കുന്ന അപകടമറിയാതെ.... (തുടരും...) "നീയെന്താടി കരുതിയത്? ഞാനൊരു മണ്ടനാണെന്നോ? ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും മോളെ.." അടച്ചിട്ട ക്‌ളാസ് മുറിയ്ക്കുള്ളിൽ എന്നെ രക്ഷിയ്ക്കാൻ ആരും വരില്ലെന്നുള്ള പൂർണ ബോധ്യം എന്റെ കാലടികളെ തളർത്തിക്കൊണ്ടിരുന്നു.. "നീ വെറുമൊരു പെണ്ണാണ്.. പരിമിതികളേറെയുള്ള വെറും പെണ്ണ്.. ആ ബോധം നിനക്കില്ലാതെ പോയതാണ് നിന്റെ ഏറ്റവും വലിയ തോൽവി.." "നിർത്തെടാ.. നീയീ പുച്ഛിച്ചു തള്ളുന്ന പെണ്ണില്ലായിരുന്നെങ്കിൽ ഇന്നിവിടെ ഇതുപോലെ നിന്ന് വാചകക്കസർത്തു നടത്താൻ നീയുണ്ടാവുമായിന്നോ? നിന്നെപ്പോലൊരു വൃത്തികെട്ടവന് ജന്മം നൽകേണ്ടി വന്നതിന്റെ ഗതികേടോർത്തു എനിയ്ക്കാ സ്ത്രീയോട് സഹതാപം തോന്നുന്നു.." "ഡീ... " ആക്രോശിച്ചുകൊണ്ടു അവനടുത്തേയ്ക്കടുത്തു.. വെപ്രാളത്തോടെ പിറകോട്ടുവച്ച എന്റെ കാൽപാദം പെട്ടെന്ന് താഴെയുള്ള എന്തിലോ തട്ടിത്തടഞ്ഞു ..പിടുത്തം കിട്ടാതെ പിറകിലെ അഴികളില്ലാത്ത ജനലിലൂടെ പൊടുന്നനെ ഞാൻ താഴോട്ടു പതിച്ചു.. ഒഴുകിയകലുന്ന ചുവന്ന ദ്രവത്തോടൊപ്പം കണ്ണുകളടഞ്ഞു പോവുമ്പോൾ ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.. ******************************************** "അനുഗ്രഹയുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?" ഇടറുന്ന കാലുകൾ പണിപ്പെട്ടു മുന്നോട്ട് വച്ചുകൊണ്ട് അയാൾ നഴ്‌സിനടുത്തേയ്ക്ക് നടന്നു.. "ഞാൻ അവളുടെ അച്ഛനാണ് സിസ്റ്റർ.." "തലയിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്... ഇമ്മീഡിയറ്റായിട്ടു സർജറി വേണം.. ഇവിടെ സൈൻ ചെയ്‌തോളൂ... " വിറയ്ക്കുന്ന കൈകളാൽ ഒപ്പിടുമ്പോൾ അയാൾ സ്വയം നിയന്ത്രിയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു. കരഞ്ഞു തളർന്ന മിഴികളോടെ നോക്കുന്ന ഭാര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കുമെന്നറിയാതെ അയാളേറെ വിഷമിച്ചു... "നന്ദേട്ടാ... അവരെന്തിനാ സൈൻ വാങ്ങിയത്? മോൾക്ക് സർജറി എന്തെങ്കിലും വേണോ?" "അത് മൈനർ സർജറി ആണ് ദേവൂ... പേടിയ്ക്കാനൊന്നുമില്ല.." സമാധാനിപ്പിയ്ക്കാണെന്നോണം അയാൾ പറഞ്ഞു. "ഈശ്വരാ.. ചെറിയൊരു മുള്ളു കൊണ്ടാൽ പോലും സഹിയ്ക്കാൻ പറ്റാത്ത കുട്ടിയാ..." അവർ തേങ്ങി.. "നീയിങ്ങനെ തളർന്നു പോയാലോ ദേവൂ.. അവള് എല്ലാം മാറി പഴേ പോലെ ഉഷാറായിട്ടു തിരിച്ചു വരുമ്പോഴേയ്ക്കും നിനക്ക് വയ്യാണ്ടാവില്ലേ?" "കൈ മുറിഞ്ഞാലോ ന്നു കരുതി കത്തി പോലും എടുക്കാൻ സമ്മതിയ്ക്കാറില്ലല്ലോ ദൈവമേ... ന്റെ കുട്ടിയ്ക്ക് നീയീ ഗതി വരുത്തിയല്ലോ" സരിത്തലപ്പുകൊണ്ടു കണ്ണീരൊപ്പി സകല ദൈവങ്ങളെയും ഉള്ളു നൊന്തു വിളിച്ചുകൊണ്ട് അവരാ ബഞ്ചിലിരുന്നു.. കണ്ടു നിൽക്കുന്നവരുടെ കണ്ണുകളും ഈറനായി... മൂന്നു ദിവസങ്ങൾ പ്രാർത്ഥനയിലലിഞ്ഞു കടന്നു പോയി.. ബോധശൂന്യയായി ഐ സി യു വിൽ കിടക്കുന്ന അനുവിന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രിയപ്പെട്ടവരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു.. ഗൾഫിൽ നിന്നെത്തിയ അർജുന്റെ മാതാപിതാക്കൾ കാലു പിടിച്ചു അപേക്ഷിച്ചതുകൊണ്ട് അനുവിന്റെ അച്ഛൻ പരാതിയുമായി പോയില്ല.. അനുവിന്റെ വീഴ്ചയ്ക്ക് പിറകിൽ അര്ജുനാണെന്ന സത്യം കൂടുതലാരും അറിഞ്ഞതുമില്ല . അഥവാ കേസും കൂട്ടവുമായാലും പണവും സ്വാധീനവുമുപയോഗിച്ചുഅവർ കേസ് ഒതുക്കി തീർക്കുമെന്ന് അയാൾക്കറിയാമായിരുന്നു... അനുവിന്‌ ഇത്തരമൊരു ആപത്തു വരുമെന്നു അർജുൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.. ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തൽ അവനിൽ എന്തെന്നില്ലാത്ത വേദന പടർത്തി.. അവൾക്കു പറ്റിയ അപകടം അവനെ തീവ്രമായ കുറ്റബോധത്തിലാഴ്ത്തിയിരുന്നു.. ഉള്ളിലെവിടെയോ പകയേക്കാളേറെ അവളോട് പ്രണയം തോന്നിയിരുന്നെന്ന തിരിച്ചറിവ് അവനെ ആഴത്തിൽ മുറിവേല്പിച്ചു.. അനു കണ്ണ് തുറക്കുന്ന നിമിഷം അവളോട് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കാൻ അവൻ തീരുമാനിച്ചിരുന്നു.. "മിസ്റ്റർ നന്ദൻ.. അനുഗ്രഹയുടെ ജീവൻ രക്ഷിയ്ക്കാൻ നമുക്ക് കഴിഞ്ഞു. പക്ഷെ..." "എന്താ ഡോക്ടർ..? എന്തെങ്കിലും കുഴപ്പമുണ്ടോ?" "അത്... കോൺഷ്യസ് ആയാലും മെമ്മറി ലോസ് ആയേക്കാം.. എന്നുവച്ചാൽ ഇനി ആ കുട്ടി ആരെയും തിരിച്ചറിയില്ല... ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.." "ഡോക്ടർ..." "നിങ്ങൾ പൊരുത്തപ്പെടാൻ ശ്രമിയ്ക്കണം.. ആ കുട്ടിയ്ക്ക് ധൈര്യം കൊടുക്കണം... തളർന്നു പോവരുത്..എല്ലാത്തിനും മുകളിൽ ഒരാളുണ്ടല്ലോ.. നമുക്ക് പ്രാർത്ഥിയ്ക്കാം. " ബോധം വന്നെങ്കിലും ഡോക്ടർ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു... നിറകണ്ണുകളോടെ ചുറ്റും കൂടി നിൽക്കുന്നവരെ തിരിച്ചറിയാൻ അനുവിന്‌ സാധിച്ചില്ല... കൂടി നിൽക്കുന്നവരുടെ കരച്ചിൽ അവൾ നിർവികാരതയോടെ നോക്കി.. ആരെയും തിരിച്ചറിയാനാവാതെ.. ദിവസങ്ങൾ കടന്നു പോയി.. അനുവിന്റെ അഭാവം പലരേയും സാരമായി ബാധിച്ചു... ലച്ചുവാകെ തകർന്നു പോയിരുന്നു.. നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെപേരെടുത്തു പറഞ്ഞു പരിജയപ്പെടേണ്ടി വരുമെന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ദിവസം വഴിയിൽ വച്ച് ശരത്തേട്ടനെ കണ്ടപ്പോൾ അവളാകെ അത്ഭുതപ്പെട്ടു... ഷേവ് ചെയ്യാത്ത കവിളുകളും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും അവന് അനുവിനോടുള്ള ആത്മബന്ധത്തെ വിളിച്ചോതുന്നതുപോലെ തോന്നി... "ശരത്തേട്ടാ ..." "ആഹ്.. ലച്ചൂ.. " ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു.. "അനുവിന്റെ ഡോക്ടർ എന്റെ ഫ്രണ്ടാണ്... മെമ്മറിയുടെ കാര്യത്തിൽ ഹോപ്പില്ലെന്നാണ് പറഞ്ഞത്.." ശരത്തേട്ടന്റെ കണ്ണുകളിൽ നനവ് പടർന്നു.. "ദൈവം ഇത്രയ്ക്ക് ക്രൂരനാണോ ശരത്തേട്ടാ? ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിയ്ക്കാത്തതല്ലേ അനു.. എന്നിട്ടും.." "സത്യത്തിൽ എന്താ അനുവിന് സംഭവിച്ചത്? പറ ലച്ചൂ.. നിനക്കറിയാതിരിയ്ക്കില്ല. " "അത്... ശരത്തേട്ടാ.." "പറ ലച്ചൂ.. അവളെ ആരെങ്കിലും അപായപ്പെടുത്തിയതാണോ? സംഭവം നടന്നിട്ട് ആറു മാസത്തോളമായി. ഈ ചോദ്യത്തിനിനി പ്രസക്തിയില്ലെന്നറിയാം.. പലവട്ടം ചോദിച്ചിട്ടും നീ ഒഴിഞ്ഞു മാറിയതാണ്.. ഇനിയെങ്കിലും എനിയ്ക്കറിഞ്ഞേ തീരു ലച്ചൂ.. അവൾ കാലു തെറ്റി വീണതാണോ അതോ?" ആറു മാസങ്ങൾക്കു മുൻപുള്ള ആ ശപിയ്ക്കപ്പെട്ട ദിവസത്തിലേക്ക് ലച്ചു ഓർമകളുടെ തേർ തെളിച്ചു.. ഇന്റർവെൽ സമയത്തു തന്ത്രപൂർവം തന്നെ ഒഴിവാക്കി അനുവിനെ എങ്ങോട്ടോ പറഞ്ഞയച്ചതും... ക്ലാസ് തുടങ്ങിയിട്ടും അവളെ കാണാതിരുന്നതും പൊടുന്നനെ എല്ലാവരും കോളേജിന്റെ സൈഡിലേയ്ക്ക് ഓടിയതും കാര്യമറിയാനായി താൻ ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനുവിനെ കണ്ടതും എല്ലാമെല്ലാം ഓർമകളിലേക്ക് കടന്നു വന്നു.. "ശരത്തേട്ടാ.. സത്യത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും ശരിയ്ക്ക് അറിയില്ല.. പക്ഷെ.. ഇതിന്റെയെല്ലാം പിറകിൽ അർജുനാണ്.. അതെനിയ്ക്കുറപ്പാ.." "അർജുനോ? " "അതെ.. അവനു മാത്രമേ എന്റെ അറിവിൽ അനുവിനോട് പകയുള്ളൂ.." വർധിച്ച ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു ഫോൺ കോൾ ശരത്തിനെ തേടിയെത്തിയത്.. ഡോക്ടർ ശ്രീജിത്ത്!! അനുവിന്റെ ഡോക്ടർ.. "ഹലോ.. ശ്രീജിത്ത്.." "ശരത് താൻ അർജന്റായിട്ടു ഇവിടെ വരെ ഒന്ന് വരണം.. അനുവിന്റെ ഓർമ തിരിച്ചുകൊണ്ടുവരാൻ ഒരവസാന ശ്രമം... തന്റെ ഹെൽപ് ഞങ്ങൾക്കാവശ്യമുണ്ട്.. എത്രയും പെട്ടെന്ന് വരാൻ കഴിയുമോ അത്രയും പെട്ടെന്ന് വരൂ.." കോൾ കട്ട് ചെയ്ത് ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിയ്ക്കുമ്പോൾ ശരത്തിന്റെ മനസ്സ് മുഴുവൻ വല്ലാത്തൊരു പ്രതീക്ഷ കത്തിപ്പടരുന്നുണ്ടായിരുന്നു... (തുടരും...) "എന്റെ അനുവിനെ പഴയപടിയാക്കാൻ നിനക്ക് കഴിയോ?" ഡോക്ടർ ശ്രീജിത്ത് ശരത്തിനെ പുഞ്ചിരിയോടെ വീക്ഷിയ്ക്കുകയായിരുന്നു വല്ലാത്തൊരു പ്രത്യാശ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു . "ഒരു എയ്‌റ്റി ഫൈവ് പേർസെൻറ്റേജ് ഉറപ്പ് മാത്രമേ ഈ കാര്യത്തിൽ എനിയ്ക്ക് തരാൻ കഴിയൂ.." ശരത്തിന്റെ കണ്ണുകളിലെ തിളക്കം തെല്ലൊന്നു മങ്ങി. "ഇതൊരു അവസാന പരീക്ഷണമാണ് ശരത്.. അനുവിനെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് മാക്സിമം ട്രൈ ചെയ്യാം.." "ഇപ്പോഴും ആ പരീക്ഷണമെന്താണെന്നു നീ പറഞ്ഞില്ല.." "പറയാം.. നിനക്കിത് എത്രമാത്രം അക്സെപ്റ്റ് ചെയ്യാൻ കഴിയുമെന്നൊന്നും എനിയ്ക്കറിയില്ല.. ബട്ട്.. നമുക്കിതല്ലാതെ മറ്റു വഴികളില്ല." അക്ഷമയോടെ നോക്കി നിൽക്കുന്ന ശരത്തിനെ നോക്കി ശ്രീജിത്ത് തുടർന്നു. " ആറു മാസങ്ങൾക്കു മുൻപുള്ള ആ ദിവസത്തെ നമ്മൾ അവൾക്കു മുന്നിൽ റീക്രിയേറ്റ് ചെയ്യുന്നു.." "വാട്ട് യു മീൻ?" "യെസ്..അനു കാലു തെറ്റി വീണ അതേ ക്ലാസ് റൂമിൽ നമ്മൾ വീണ്ടും അവളെ കൊണ്ട് പോവുന്നു.. അന്ന് സംഭവിച്ചതെല്ലാം വ്യക്തമായ കണക്കു കൂട്ടലുകളോടെ ഒരിയ്ക്കൽ കൂടി അവൾക്കു മുമ്പിൽ അവതരിപ്പിയ്ക്കുന്നു.." "പക്ഷെ, എന്തിന്?? ഇനി അതുകൊണ്ട് എന്ത് കാര്യം? വീണ്ടും അത്തരമൊരു മണ്ടത്തരം ആവർത്തിയ്ക്കപ്പെടുന്നതിലൂടെ എന്റെ അനുവിനെ എങ്ങനെ തിരിച്ചു കൊണ്ടുവരാമെന്നാ നീ പറയുന്നത്?" "കഴിയും.. അത് പറയാനാണ് നിന്നെ ഞാനിങ്ങോട്ടു വിളിച്ചു വരുത്തിയത്.." "നോ.. ഞാനിത് സമ്മതിയ്ക്കില്ല.. അവൾക്ക് വീണ്ടുമൊരു അപകടം കൂടി സംഭവിച്ചാൽ... " "അതൊരിയ്ക്കലും സംഭവിയ്ക്കില്ല... അനുവിന് ഒരപകടവും സംഭവിയ്ക്കാതിരിയ്ക്കാനുള്ള എല്ലാ മുൻകരുതലുകളും നമുക്കെടുക്കാം.. അർജുൻ നമ്മളെ സഹായിയ്ക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.." "അർജുൻ.. ആ പേരിവിടെ മിണ്ടിപ്പോവരുത്..." ശരത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.. "ശരത് പ്ലീസ്.. നീ വാശി പിടിയ്ക്കരുത്... അവനു മാത്രമേ നമ്മളെ സഹായിയ്ക്കാനാവൂ.." "അവന്റെ മുന്നിലേയ്ക്ക് എന്റെ അനുവിനെ വീണ്ടും ഇട്ടു കൊടുക്കാൻ ഞാൻ കൂട്ട് നിൽക്കില്ല.. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ഞാനവനെ ശരിയ്ക്കൊന്നു കാണുന്നുണ്ട്. എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനൊക്കെ അവൻ കണക്കു പറയും.. ശരത് ആരാണെന്ന് അവനു ഞാൻ മനസ്സിലാക്കി കൊടുക്കും.." "ഇത് പ്രതികാരത്തിനുള്ള സമയമല്ല.. നീ ഒരൽപമെങ്കിലും പക്വത കാണിയ്ക്ക്.. നമ്മളെല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ ഈ പ്ലാൻ സക്സസ് ആവൂ.." " അവൻ ആരാണെന്നു നിനക്ക് ശരിയ്ക്കറിയില്ല.. എന്റെ അനുവിന്റെ നിഴൽവെട്ടത്തു പോലും അവനിനി വരാൻ പാടില്ല.. എനിയ്ക്കറിയാം എന്താ വേണ്ടതെന്ന്.." ശരത് ദേഷ്യത്തോടെ എഴുന്നേറ്റു.. " ചെന്ന് പ്രതികാരം ചെയ്യ്.. അതോടെ എല്ലാം അവസാനിയ്ക്കട്ടെ.. ജീവിതകാലം മുഴുവൻ പഴയതൊന്നും ഓർക്കാതെ അനു ജീവിയ്ക്കട്ടെ... നീ കാരണം തന്നെ അവളെ നിനക്ക് നഷ്ടപ്പെടട്ടെ.. ഓൾ ദി ബെസ്റ്റ്.." പോകാൻ എഴുന്നേറ്റ ശരത് നിശ്ശബ്ദമായി വീണ്ടും സീറ്റിലേയ്ക്കിരുന്നു.. "ശരത്.. ജസ്റ്റ് ട്രൈ ടു അണ്ടർസ്റ്റാൻഡ്.. അനുവിന് വീണ്ടുമൊരു മെന്റൽ ഷോക്ക് കൊടുക്കുക എന്നൊരൊറ്റ വഴി മാത്രമേ നമുക്ക് മുൻപിലുള്ളൂ.. നിനക്കവളെ വേണ്ടേ? നിന്റെ മാത്രം അനുവായിട്ട്? " ശരത്തിന്റെ കണ്ണുകളിൽ ഓർമകൾ ചാലിച്ച നനവ് പടർന്നു.. "അവൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാണെന്നു നാഴികയ്ക്കു നാൽപതു വട്ടം പറയാറില്ലേ ? അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ തൽക്കാലം നിന്റെ വൈരാഗ്യമെല്ലാം മറക്കണം.. ഇല്ലെങ്കിലൊരു പക്ഷെ ഓർമകൾ മരിച്ച അനുവായി അവൾക്ക് ജീവിയ്ക്കേണ്ടി വരും.. ഒന്നും ഓർക്കാതെ.. പുതിയൊരാളായി മരണം വരെ.." "മതി.. നിർത്ത്.. ഞാൻ.. ഞാനെന്താ ചെയ്യേണ്ടത്? നീ പറ.. അവൾക്ക് വേണ്ടി തൽക്കാലം ഞാനെല്ലാം മറക്കാം.. തൽക്കാലത്തേക്ക് മാത്രം.." "ഗുഡ്.. നീ അനുവിന്റെ പാരെന്റ്സുമായി സംസാരിയ്ക്കണം.. നമ്മുടെ പ്ലാൻ അവരോട് പറയണ്ട.. അവർക്കൊരിയ്ക്കലും ഇതൊന്നും അംഗീകരിയ്ക്കാനാവില്ല.." "പിന്നെ?" "അവളുടെ ഒരു ഫ്രണ്ട് ഇല്ലേ? ആ കുട്ടിയെ കൂട്ടി അനുവിന്റെ വീട്ടിൽ ചെല്ലു.. അവളെ കോളേജിലേക്ക് കൊണ്ട് പോയി പഴയതെന്തെങ്കിലും ഓർമ വരുമോ എന്ന് നോക്കാൻ ആണെന്ന് പറഞ്ഞു നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ നാളെ രാവിലെ പത്തു മണിയ്ക്ക് ഞങ്ങൾ കോളേജിലെത്തും.. സകല ഒരുക്കങ്ങളുമായി നിങ്ങളവിടെ റെഡി ആയി നിൽക്കണം.." "ഓക്കേ.. നന്നായി പ്രാർത്ഥിയ്ക്ക്.." "മമ്.. ഇതിലെനിയ്ക്ക് വിജയിച്ചേ മതിയാവൂ.." ലച്ചുവിനെ കൂടെ കൂട്ടി അനുവിന്റെ വീട്ടിലേയ്ക്ക് യാത്രയാവുമ്പോൾ മനസ്സ് ഇടവപ്പെയ്ത്തു പോലെ കലുഷിതമായിരുന്നു... ഇതൊരു പരീക്ഷണമാണ്.. കണക്കു കൂട്ടലുകൾ പിഴച്ചാൽ... വീണ്ടുമൊരു മെന്റൽ ഷോക് കൂടി അനുവിന് താങ്ങാൻ കഴിഞ്ഞില്ലെങ്കിൽ? ഓർക്കാൻ പോലും വയ്യ! "ലച്ചൂ ... നീ സംസാരിയ്ക്ക്.." "അവര് സമ്മതിച്ചില്ലെങ്കിലോ? ശരത്തേട്ടാ..?" "സമ്മതിപ്പിയ്ക്കണം ലച്ചൂ.. നമ്മുടെ അനുവിന് വേണ്ടിയാണ് എല്ലാം.. തിരിച്ചുകൊണ്ടു വരണ്ടേ നമുക്കവളെ?" ഞങ്ങൾ അകത്തേയ്ക്ക് നടന്നു.. അച്ഛനും അമ്മയും ടീവിയ്ക്ക് മുൻപിൽ മൂകരായിരിയ്ക്കുന്നു.. "അമ്മേ.." "ആഹ്.. ലച്ചു മോളോ? വാ മോളെ.. ശരത്തെ ഇരിയ്ക്ക് മോനെ.." "അമ്മേ, അനു?" "മുകളിലുണ്ട്.. താഴേയ്ക്ക് വരാറേയില്ല.. ആരോടും സംസാരിയ്ക്കാറുമില്ല.. ഈ വീട്.. ഒരു മരണവീട് പോലെയായി മോളെ..." തേങ്ങലടക്കാൻ പാട് പെടുന്ന അമ്മയെ കണ്ടപ്പോൾ ഉള്ളു പിടഞ്ഞു.. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിശബ്ദത ആ വീട്ടിലെങ്ങും തളം കെട്ടിയിരുന്നു.. ഒരു സെക്കൻഡ് പോലും മിണ്ടാതിരിയ്ക്കാൻ അനുവിന് കഴിയുമായിരുന്നില്ല.. ഏതെങ്കിലുമൊരു പാട്ടിന്റെ വരികൾ അവളുടെ ചുണ്ടുകളിലെപ്പോഴും പറ്റിച്ചേർന്നു കിടക്കാറുണ്ട്.. ഒഴിവു സമയങ്ങളിലെല്ലാം ചിലങ്കയുടെ ക്രമ താളം ആ വീട്ടിലെങ്ങും നിറഞ്ഞു നിൽക്കാറുണ്ട്.. അനുവിന് അങ്ങനൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ... "ദേവൂ.. നീയോരോന്നു പറഞ്ഞു കുട്ടികളെ വിഷമിപ്പിയ്ക്കാതെ.. മക്കള് മുകളിലേയ്ക്ക് പൊയ്ക്കോളൂ.. അനു അവിടെ ഉണ്ട്..." അനുവിന്റെ അച്ഛന്റെ ശബ്ദം എന്റെ ചിന്തകൾക്ക് താൽകാലികമായ കടിഞ്ഞാണിട്ടു... സ്റ്റെപ്പുകൾ കയറി മുകളിലേയ്ക്ക് ചെല്ലുമ്പോൾ അനു ബാൽക്കണിയിൽ ദൂരേയ്ക്ക് നോക്കി ഇരിയ്ക്കുന്നു.. പതിവില്ലാത്തതാണ്.. വെറുതേയിരിയ്ക്കുന്ന സ്വഭാവം അവൾക്കില്ലല്ലോ! അവളുടെ ബെഡ്റൂമിൽ പാവക്കുട്ടികളൊന്നുമില്ല.. ചിലങ്കയും തമ്പുരുവുമില്ല.. എല്ലാം എവിടെപ്പോയി.. അവളിപ്പോൾ പഴയ അനുവല്ലല്ലോ.. "അനൂ.." ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റു.. "മനസ്സിലായോ?" "ലച്ചുവല്ലേ? ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതല്ലേ.. ഓർമയുണ്ട്.." "ഇത് ശരത്തേട്ടൻ.. അനുവിന്റെ ഫ്രണ്ടാണ്.." അവൾ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ശരത്തേട്ടന്റെ മുഖമാകെ കാറു മൂടിയ ആകാശം കണക്കെ ഇരുണ്ടിരുന്നു.. "അനൂ.. ഓർക്കാൻ കഴിയുന്നില്ലേ ഒന്നും?" അവൾ ഇല്ലെന്നു തലയാട്ടി.. "എനിയ്ക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.. ശ്രമിയ്ക്കും തോറും പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കാണ്..ഈ മുഖങ്ങളൊന്നും... എനിയ്ക്ക്.. തല പിളർന്നു പോവുന്നതുപോലെ.." ഇരു കൈകളാലും തല പൊത്തി പിടിച്ചുകൊണ്ടു അനു ചുമർ ചാരി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "വാ ലച്ചു.. അവളെ ടെൻഷനടിപ്പിയ്ക്കണ്ട.." ശരത്തേട്ടനെ അനുഗമിയ്ക്കുമ്പോൾ വിതുമ്പലടക്കാൻ ഞാനേറെ പാടു പെട്ടു. "ഞങ്ങൾ നാളെ അനുവിനെ ഒന്ന് കോളേജിൽ കൊണ്ട് പോയി നോക്കട്ടെ? പഴയതെന്തെങ്കിലും അവൾക്കോർമ വന്നാലോ?" അമ്മയും അച്ഛനും മുഖത്തോടു മുഖം നോക്കി.. "അതൊന്നും വേണ്ട മോളെ.. അവളിവിടെ ഇരുന്നോട്ടെ.. അതാവുമ്പോ ഞങ്ങൾക്കും സമാധാനം ഉണ്ടാവുമല്ലോ.." "അങ്ങനെ പറയല്ലേ അച്ഛാ.. ഞാൻ നോക്കിക്കോളാം അവളെ.. എന്തെങ്കിലും ഓർമ വന്നാലോ.." "അത് മോളെ.." "എനിയ്ക്ക് വയ്യ ഇനിയും അവളെ ഇങ്ങനെ കാണാൻ... എന്റെ ഒരു സമാധാനത്തിന്.. ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാവുമെങ്കിലോ? സമ്മതിയ്ക്കമ്മേ.. അച്ഛാ.. പ്ലീസ് അച്ഛാ.." അവരുടെ കൈകളിൽ പിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോഴേയ്ക്കും അടക്കി വെച്ച കണ്ണുനീർ അണ പൊട്ടിയിരുന്നു... അവളെ സമാധാനിപ്പിച്ചുകൊണ്ടു അനുവിനെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്ക് കൊടുത്തു.. പിറ്റേന്ന് പറഞ്ഞതുപോലെയുള്ള ഒരുക്കങ്ങളുമായി എല്ലാവരും കാത്തു നിന്നു.. ആദ്യം വിസമ്മതിച്ചെങ്കിലും അനു ഞങ്ങളോടൊപ്പം വന്നു.. പഴയതുപോലെ തന്നെ അവളെ ആ ക്ലാസിലേക്ക് തനിച്ചു പറഞ്ഞയച്ചു.. അവളെ വേദനിപ്പിയ്ക്കേണ്ടി വരുന്നതിൽ ഉള്ളിലൊരായിരം തവണ മാപ്പപേക്ഷിച്ചുകൊണ്ട് ശരത് ലച്ചിവിന്റെയും ശ്രീജിത്തിന്റെയും കൂടെ ആ റൂമിനുള്ളിൽ തന്നെ കുറച്ചു മാറി സ്ഥാനം പിടിച്ചിരുന്നു.. അവളുടെ നോട്ടമെത്താത്തിടത്ത്... ഹൃദയം വലിയ ശബ്ദത്തോടെ മിടിച്ചുകൊണ്ടേയിരുന്നു.. വല്ലാത്തൊരു ഭയം മനസ്സിനെ കീഴടക്കി... അർജുൻ ഉള്ളിൽ കയറി വാതിലടച്ചതും ഭയത്തോടെ അനു തിരിഞ്ഞു.. "ആരാ..?" പതിവുപോലെ ക്രൂരമായ വാക്കുകളാൽ അവളെ മുറിവേല്പിയ്ക്കാനാവാതെ അവൻ നിന്ന് വിയർക്കുന്നുണ്ടോ? "നിങ്ങളാരാ ?? എന്തിനാ വാതിൽ അടച്ചത്? എനിയ്ക്ക് പോണം.." കൃത്രിമമായ ചിരി ചുണ്ടിൽ പടർത്തിക്കൊണ്ടു അർജുൻ ക്രൂരമായ വാക്കുകൾ അവൾക്കു മീതെ ചൊരിഞ്ഞു.. അനുവിന്റെ കരച്ചിൽ ചീളുകൾ ശരത്തിന്റെ ഹൃദയത്തിൽ തറച്ചു.. എഴുന്നേൽക്കാൻ ശ്രമിച്ച അവനെ ശ്രീജിത്ത് പണിപ്പെട്ടു തടഞ്ഞു നിർത്തി.. തേങ്ങൽ ശബ്ദം ഉയർന്നു കേൾക്കാതിരിയ്ക്കാൻ ലച്ചുവും ഏറെ പാട് പെടുന്നുണ്ടായിരുന്നു.. "ശ്രീ.. എനിയ്ക്കിത് കണ്ടു നിൽക്കാൻ വയ്യ.. അവൾക്ക് ഓർമ തിരിച്ചു കിട്ടിയില്ലെങ്കിൽ വേണ്ട.. ഇത് കണ്ടിന്യു ചെയ്യാൻ പറ്റില്ല.. അനു ഓൾറെഡി വീക്ക് ആണ്..," "കുറച്ചു സമയം കൂടി ക്ഷമിയ്ക്ക് ശരത്... പ്ലീസ്.. " അർജുൻ പൊടുന്നനെ അവൾക്കരികിലേയ്ക്ക് നടന്നു.. ഭയത്തോടെ അനു ചുവടുകൾ പിറകോട്ടു വച്ചു.. പിറകിലെ ജനൽ ആദ്യമേ അടച്ചിരുന്നു.. വാക്കുകളുടെ ശര വർഷത്തോടെ അർജുൻ അവളെ കടന്നു പിടിയ്ക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ബോധ ശൂന്യയായി അനു തളർന്നു വീണു.. അർജുൻ അവളെ താങ്ങിയെടുക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ ശരത് അതിവേഗത്തിൽ ഓടിയെത്തിയിരുന്നു.. അവനെ വർധിച്ച ദേഷ്യത്തോടെ പിടിച്ചു തള്ളിക്കൊണ്ട് ശരത് അനുവിനെ താങ്ങിയെടുത്തു.. കയ്യിൽ കരുതിയിരുന്ന വെള്ളം തളിച്ചിട്ടും അവളുണരാത്തതു കണ്ട് എല്ലാവരും ഭയന്നു.. "ശരത്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കണം.." ശ്രീജിത്തിന്റെ മുഖത്തു പരിഭ്രമം.. അവളെ വാരിയെടുത്തു കാറിനടുത്തേക്ക് ചെല്ലുമ്പോൾ ശരത്തിന്റെ ഹൃദയമാകെ അഗ്നിപർവ്വതം കണക്കെ ഉരുകുന്നുണ്ടായിരുന്നു.. ലച്ചുവിനെയും ശ്രീജിത്തിനേയും കൂട്ടി കാറ്റിൻ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോഴും അനു കണ്ണുകൾ തുറന്നതേയില്ല.. അടച്ചിട്ട കാഷ്വാലിറ്റിയുടെ മുന്പിൽ അധിയോടെ നിൽക്കുമ്പോൾ ഹൃദയം മുഴുവൻ പ്രാർഥനയായിരുന്നു.. "ശരത്തേട്ടാ.. അനു.." "ടെന്ഷനടിയ്ക്കല്ലേ ലച്ചു.. അനുവിന് ഒന്നും സംഭവിക്കില്ല.." "അവളുടെ അമ്മയോടും അച്ഛനോടും ഞാനെന്തു സമാധാനം പറയും? എനിയ്ക്ക് പേടിയാവാ ശരത്തേട്ടാ.." അപ്പോഴേയ്ക്കും ശ്രീജിത്ത് ഡോർ തുറന്നു പുറത്തു വന്നു.. "ബിപി ലോ ആയതാണ്.. കുഴപ്പമൊന്നുമില്ല.. ട്രിപ്പ് കൊടുത്തിട്ടുണ്ട്.. ബോധം തെളിഞ്ഞിട്ടില്ല.. അകത്തേയ്ക്ക് ചെന്നോളൂ.." കണ്ണുകളടച്ചു കിടക്കുന്ന അനുവിനടുത്തു ചെന്നിരിയ്ക്കുമ്പോഴും അവളുണർന്നാൽ പഴയതുപോലെ എല്ലാവരെയും തിരിച്ചറിയുമോ എന്ന ആശങ്കയായിരുന്നു മനസ്സ് നിറയെ.. നിമിഷങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പതിയെ കണ്ണ് തുറന്നപ്പോൾ വേഗതയേറിയ ഹൃദയമിടിപ്പുകളോടെ ലച്ചുവും ശരത്തും അവളുടെ കാഴ്ചയോരം സ്ഥാനം പിടിച്ചിരുന്നു.. ഒത്തിരി പ്രതീക്ഷയോടെ.. ആത്മാർത്ഥമായ പ്രാർത്ഥനയോടെ... (തുടരും...) "അനൂ... ആർ യു ഓക്കെ?" അനു നിശ്ശബ്ദമായി ലച്ചുവിനെയും ശരത്തിനെയും മാറി മാറി നോക്കി. നേരിയ നിരാശ അവരുടെ മുഖത്തു പടർന്നു. "അനൂ.. മനസ്സിലായോ ഞങ്ങളെ?" ലച്ചുവിന്റെ ശബ്ദത്തിൽ ഇടർച്ച.. മൂകമായി നോക്കുന്ന അനുവിനെ വേദനയോടെ നോക്കി ശരത് തിരിഞ്ഞു നടന്നു.. "ശരത്തേട്ടാ..." ഹൃദയത്തിലനേകം പൂക്കൾ ഒരുമിച്ചു വിടർന്നു.. "അനൂ.. ഓർമ വന്നോ? എന്നെ.. എന്നെ നിനക്ക് ഓർമ വന്നോ?" അവൾ ചിരിച്ചു.. "താങ്ക് ഗോഡ്... ലച്ചൂ.. ഇപ്പോത്തന്നെ നമുക്ക് അനുവിന്റെ വീട്ടിലേയ്ക്ക് പോകാം.. അവർക്ക് ഒത്തിരി സന്തോഷമാവും.." ലച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അനുവിനെ പുണർന്നു... വല്ലാത്തൊരാശ്വാസത്തോടെ.. പിന്നീടുള്ള ദിവസങ്ങളിൽ പൂർണാരോഗ്യം വീണ്ടെടുത്ത് അനു പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു... കോളേജിലേക്ക് തിരിച്ചു വന്നു.. പഴയ അനുവായി... ഡാൻസ് ക്‌ളാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരാൾ അവളെ തേടിയെത്തി.. അർജുൻ! "അനൂ.." "മമ്?? എന്ത് വേണം?" "ഞാൻ.. നിന്നോട് മാപ്പു പറയാൻ.." അവനു നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചുകൊണ്ടു അനു വീണ്ടും നടക്കാനൊരുങ്ങി.. "അനൂ.. പ്ലീസ്.. അന്നങ്ങനെയൊക്കെ.. സത്യമായിട്ടും നിനക്കങ്ങനൊരപകടം സംഭവിയ്ക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അനു.. മാപ്പു ചോദിയ്ക്കാൻ പോലും അർഹതയില്ലെന്നറിയാം.." "അറിയാലോ പിന്നെന്തിനാ വന്നത്?" " എനിയ്ക്ക് പറ്റിയ അബദ്ധത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്.. നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം.." "ആണോ? അങ്ങനെയാണെങ്കിൽ ഇനിയൊരിയ്ക്കലും എന്റെ കൺവെട്ടത്തു പോലും നീ വരരുത്.. അത്രക്ക് വെറുപ്പാ എനിയ്ക്ക് നിന്നോട്.." "പ്ലീസ് അനൂ.. ഇങ്ങനൊന്നും പറയല്ലേ.. ഞാനൊരിയ്ക്കലും ഇനി പഴയ അർജുനാവില്ല.. ഐ പ്രോമിസ് യു .." "നീ നന്നായാൽ നിനക്ക് കൊള്ളാം.. വഴി മാറ് അർജുൻ.." "സോറി അനൂ.. ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്.." "എന്നെ സ്നേഹിയ്ക്കുന്ന എല്ലാവരെയും കണ്ണീരു കുടിപ്പിച്ച നിന്നോടെനിയ്ക്ക് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല അർജുൻ.. നീ അന്ന് പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്റെ ഹൃദയത്തിൽ തറച്ചു കിടക്കുന്നുണ്ട്.. എന്റെ ഹൃദയത്തിൽ നീ സൃഷ്ടിച്ച മുറിവിന് ഒരിയ്ക്കലും ഉണ്ടാക്കമുണ്ടാവില്ലെന്നു ഓർത്താൽ കൊള്ളാം.." ദയനീയമായി നോക്കുന്ന അർജുനെ പാടെ അവഗണിച്ചു നടന്നകലുമ്പോൾ അവളാകെ അമ്പരന്നിരുന്നു.. അർജുൻ തന്നെയാണോ ഇത്? അതോ ഇനി അടുത്ത ട്രാപ്പിനുള്ള ഒരുക്കമാണോ?ഒന്നും മനസ്സിലാവുന്നില്ലല്ലോ.. കോളേജിൽ നിന്നും പല തവണ അർജുൻ അവളോട് ക്ഷമാപണം നടത്തി.. അനു പക്ഷെ പൂർണമായും അവഗണിയ്ക്കുകയല്ലാതെ അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാറായില്ല.. ദൂരെ മാറിയിരുന്ന് അനു കാണാതെ അവളെ നോക്കിയിരിയ്ക്കുന്ന അർജുന്റെ കണ്ണുകളിൽ പക്ഷെ മുൻപത്തെ പോലെ പകയുടെ അംശം തെല്ലും ഉണ്ടായിരുന്നില്ല.. ഇതെന്ത് അത്ഭുതമാണ്.. ഒന്ന് തുറിച്ചു നോക്കിയത്തിന്റെ പേരിൽ ഒരുവന്റെ തല അടിച്ചു തകർത്തവനാണ്.. തക്കം കിട്ടുമ്പോഴെല്ലാം തന്നെ ഉപദ്രവിയ്ക്കാൻ കച്ച കെട്ടി നടന്നിരുന്ന പഴയ അർജുൻ തന്നെയാണോ ഇത്? പരസ്യമായി പോലും പല തവണ മാപ്പു പറഞ്ഞു കഴിഞ്ഞു.. അവിശ്വസനീയം!! ശരത്തേട്ടനോട് ഈ കാര്യം സൂചിപ്പിച്ചാലോ എന്ന് പല തവണ ഓർത്തു... പിന്നീട് വേണ്ടെന്നു വച്ചു.. അല്ലെങ്കിലും വേറൊരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച ശരത്തേട്ടൻ എനിയ്ക്കിനി എന്നും നല്ല സുഹൃത്തു മാത്രമാണ്.. അതിലുപരി ഒരു സ്ഥാനവും ശരത്തേട്ടനു കൊടുക്കില്ല.. അനുവിന്റെ തീരുമാനം ശരത്തിനെ വല്ലാതെ തളർത്തിയിരുന്നു.. എന്തുകൊണ്ടാണ് അവളിത്തരം ക്രൂരമായ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.. "അനൂ.. നീയെന്തിനാ അനൂ എന്നിൽ നിന്നും അകലാൻ ശ്രമിയ്ക്കുന്നത്?" "ഞാനോ? ശരത്തേട്ടൻ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. ഞാനെന്നും ശരത്തേട്ടന്റെ കൂടെത്തന്നെയുണ്ടാവും.. ഒരു നല്ല സുഹൃത്തായി.." "ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.. കാവ്യയെ ഒരിയ്ക്കലും നിന്റെ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കാൻ എനിയ്ക്കാവില്ലെന്നു നിനക്കറിയില്ലേ അനു.." "ഇന്നലെ വന്ന എനിയ്ക്കു വേണ്ടി ശരത്തേട്ടൻ വീട്ടുകാരെ വിഷമിപ്പിയ്ക്കരുത്.. അവർക്കൊരുയ്ക്കലും കാവ്യയ്ക്ക് പകരം എന്നെ സ്വീകരിയ്ക്കാനാവില്ല.." "വേണ്ട.. നമുക്ക് എവിടെയെങ്കിലും പോയി ജീവിയ്ക്കാം.. എനിയ്ക്ക് നീയും നിനക്ക് ഞാനും മതി.. പ്ലീസ് അനു.." "ബന്ധങ്ങളങ്ങിനെ തുച്ഛവില നൽകി വലിച്ചെറിഞ്ഞു കടന്നു കളയാനാവില്ല ശരത്തേട്ടാ.. നമുക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്ന വീട്ടുകാരുടെ അഭിമാനം ചവുട്ടിത്തേച്ചു നേടുന്നതിനൊന്നും ആയുസ്സുണ്ടാവില്ല.." "തുടക്കത്തിലെ അകൽച്ച മാത്രമേ എല്ലാവര്ക്കും ഉണ്ടാവൂ.. പിന്നീട് എല്ലാരും നമ്മളെ സ്വീകരിയ്ക്കും.." "ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് അമ്മയെയും കൂട്ടി പടിയിറങ്ങുമ്പോൾ എന്റച്ഛനും ഇത് തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക.. വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്റമ്മയും അച്ഛനുമല്ലാതെ സ്വന്തമെന്നു പറയാൻ ബന്ധുക്കളാരും വന്നിട്ടില്ല.. പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും അതിന്റെ വേദനയെന്തെന്ന് മറ്റാരേക്കാളും എനിയ്ക്കറിയാൻ കഴിയും.. അങ്ങനൊരാവസ്ഥ ശരത്തേട്ടനുണ്ടാവരുത്.." "അനൂ..." ശരത്തിന്റെ ശബ്‌ദം നിശ്ശബ്ദതയിലെവിടെയോ നേർത്തു പോയി... "അമ്മുവിനെക്കുറിച്ചു ശരത്തേട്ടൻ ഓർത്തോ?? അവളെ നാളെ ഒരാളുടെ കൈ പിടിച്ചയയ്ക്കണ്ടേ? കല്യാണമുറപ്പിച്ച പെണ്ണിനെയും നാടും വീടുമുപേക്ഷിച്ചു പോയ ശരത്തിന്റെ പെങ്ങൾക്ക് നല്ലൊരാലോചനയുമായി ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ?" "നീ ഒരുപാട് പക്വതയോടെ സംസാരിയ്ക്കുന്നു.. എല്ലാരെക്കുറിച്ചും നീ ഓർത്തു.. എന്നെക്കുറിച്ചു മാത്രം ആലോജിയ്ക്കാൻ മറന്നതോ? അതോ മനപ്പൂർവം വേണ്ടെന്ന് വച്ചതോ?" അവളുടെ മൗനം സഹിയ്ക്കാവുന്നതിലുമപ്പുറമായപ്പോൾ ശരത് തുടർന്നു.. "പരസ്പ്പരം അത്രയേറെ സ്നേഹിച്ചിട്ടും നമ്മളെന്തിനാ പിരിയുന്നതെന്നുകൂടി പറഞ്ഞു താ അനൂ.. എല്ലാവർക്കും വേണ്ടി വലിച്ചെറിയാനുള്ളതാണോ നമ്മുടെ ജീവിതം?" "തമ്മിൽ സ്നേഹിയ്ക്കുന്നവരെല്ലാം ഒരുമിയ്ക്കുന്നുണ്ടോ? ആത്മാർത്ഥമായ പ്രണയങ്ങളിൽ ഭൂരിഭാഗവും നഷ്ടങ്ങളാണ് ശരത്തേട്ടാ.. പ്രണയം സ്വന്തമാക്കാൻ മാത്രമുള്ളതല്ല.. വിട്ടുകൊടുക്കാൻ കൂടിയുള്ളതാണ്.." "നിനക്ക്.. നിനക്കെന്താ പറ്റിയത് അനു..? നീ തന്നെയാണോ ഈ പറയുന്നത്? കഴിയോ നിനക്ക് ഞാനില്ലാതെ?" മറുപടി കൊടുക്കാതെ ആർത്തലച്ചു വരുന്ന കടലിനെ കണ്ണുകളാൽ ആലിംഗനം ചെയ്ത് അവളോർമകളിലെങ്ങോ മുഴുകിയിരുന്നു.. ശരത്തിനു വേണ്ടി തന്റെ മുൻപിൽ യാചിയ്ക്കാനെത്തിയ അമ്മുവിനെയും മുത്തശ്ശനെയുമെല്ലാം അവളോർത്തു.. പാടില്ല.. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ഒരുപാട് പേരെയൊന്നും വേദനിപ്പിയ്ക്കാൻ ആർക്കും അർഹതയില്ല.. അച്ഛനും അമ്മയും ഒരിയ്ക്കൽ ചെയ്ത തെറ്റ് ഈ അനു വീണ്ടും ആവർത്തിയ്ക്കാൻ പാടില്ല.. കാവ്യ നല്ല കുട്ടിയാണ്.. എന്നേക്കാൾ നന്നായി ശരത്തേട്ടനെ അവൾ നോക്കിക്കോളും.. ഞാൻ കാരണം ആരും വേദനിയ്ക്കരുത്.. കുനിഞ്ഞ ശിരസുമായി ശരത് എഴുന്നേറ്റു പോയതും അൽപ്പസമയത്തിനകം തന്നെ മറ്റൊരാൾ പകരം വന്നിരുന്നതുമൊന്നും അവളറിഞ്ഞതേയില്ല.. ശരത്തേട്ടനോടിപ്പോൾ പറഞ്ഞതൊന്നും തന്റെ ആഗ്രഹപ്രകാരമല്ല.. എല്ലാം നേരത്തെ തയ്യാറാക്കി വച്ച വാക്കുകൾ.. മനസ്സറിഞ്ഞതല്ല... സ്വയം എഴുതി തയ്യാറാക്കിയ തിരക്കഥ... ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഓർമകളുടെ അതിർത്തി ഭേദിച്ച് കണ്ണുനീർ ചാലുകളായി ഒഴുകി... സ്വപ്നങ്ങളെല്ലാം തകർന്നടിയുകയാണ്... ഈ തിരകൾ പോലെ.. പെട്ടെന്ന് സ്വബോധം തട്ടിയുണർത്തിയപ്പോഴേയ്ക്കും അവൾ കണ്ണുകൾ തുടച്ചു.. പക്ഷെ അരികിൽ ഒട്ടും പ്രതീക്ഷിയ്ക്കാതെ തിരകളെ നോക്കിയിരിയ്ക്കുന്ന അർജുനെ കണ്ടപ്പോൾ അവളമ്പരന്നു ... "തീർന്നോ സങ്കടം?" "നീ ആരോട് ചോദിച്ചിട്ടാ എന്റടുത്തു വന്നിരുന്നത്?" അനുവിന്റെ ശബ്ദമുയർന്നു.. "തനിച്ചിരിയ്ക്കുന്നത് കണ്ടപ്പോൾ വന്നിരുന്നു എന്നേയുള്ളു.. ഇഷ്ടമായില്ലേ?" "ഇഷ്ടമായില്ല.. എഴുന്നേറ്റു പോടോ.. അല്ലെങ്കിൽ തന്നെ നാട്ടപ്രാന്തു പിടിച്ചിരിയ്ക്കാണ്.." "ഞാൻ നിന്റെ സൗന്ദര്യം കാണാൻ വന്നതൊന്നും അല്ല.. ചുമ്മാ കടല് കാണാൻ വന്നപ്പോ തനിച്ചിരിയ്ക്കുന്നത് കണ്ടു.. അപ്പൊ കമ്പനി തരാലോ എന്ന് കരുതി.." "കടല് കാണണമെങ്കിൽ ഒറ്റയ്ക്കിരുന്നു കണ്ടോ.." ദേഷ്യത്തോടെ എഴുന്നേറ്റ് മാറിയിരിയ്ക്കുമ്പോൾ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. "അവൻ തേച്ചിട്ടു പോയതിന് എന്നോടെന്തിനാ ദേഷ്യം?" അരികിൽ വന്നിരുന്നുകൊണ്ടു അർജുൻ സൗമ്യതയോടെ ചോദിച്ചു.. "ആര് തേച്ചു? ദേ വേണ്ടാ വേണ്ടാന്ന് വിചാരിയ്ക്കുമ്പോൾ തലയിൽ കേറാൻ നിക്കരുത് പറഞ്ഞേക്കാം.. " "ഓക്കേ.. എന്നോട് ചൂടായിക്കോ.. അപ്പോത്തനെ നല്ല ആശ്വാസം കിട്ടും.." "ഛെ! ഇതെന്തൊരു ശല്യാ... താനിപ്പോ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്? ഒന്ന് പോയിത്തരാമോ?" "ഞാൻ പോയേക്കാം... പക്ഷെ ഒരു കാര്യം പറഞ്ഞിട്ടേ പോകു.." പറഞ്ഞു തൊലയ്ക്ക് എന്ന രീതിയിൽ അവൾ നോക്കുന്നത് കണ്ട് അർജുൻ ഉള്ളിൽ ചിരിച്ചു.. "ഇന്ന് നല്ല ഭംഗിയുണ്ട് തന്നെ കാണാൻ.." "തനിയ്ക്കൊക്കെ പോയി ചത്തൂടെ??" "അതുകൊള്ളാം.. അനൂനെ കാണാൻ ഭംഗിയുള്ളതിന് ഞാനെന്തിനാ ചാവുന്നെ?" വർധിച്ച ദേഷ്യത്തോടെ അവൾ എഴുന്നേറ്റു നടന്നു.. "ഹലോ.. ഒന്ന് നിന്നേ..." കേട്ട ഭാവം നടിയ്ക്കാതെ ടൂ വീലർ സ്റ്റാർട്ട് ചെയ്യുമ്പോഴേയ്ക്കും അർജുൻ അവൾക്കടുത്തെത്തിയിരുന്നു.. "കുറച്ചു ദിവസമായി ഒരു കാര്യം പറയണമെന്ന് കരുതുന്നു.." അനുവിന്റെ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി അർജുൻ തെല്ലിട നിന്നു.. സമുദ്രത്തെ തലോടിയെത്തിയ തണുത്ത കാറ്റിനെ അവന്റെ വിടർന്ന നുണക്കുഴികൾ ആവാഹിച്ചെടുത്തു.. മുന്പൊരിയ്ക്കലും കണ്ടിട്ടില്ലാത്തൊരു ഭാവം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.. "ഞാനിത് പറഞ്ഞാൽ പുതിയ ട്രാപ്പിനുള്ള ഒരുക്കമാണെന്നെ അനു പറയു.. ബട് ട്രസ്റ്റ് മീ .. ഞാനിപ്പോ പഴയ അർജനല്ല.. നീയെന്നെ ഒരുപാട് മാറ്റിക്കളഞ്ഞു അനു.." അവന്റെ നിൽപ്പും സംസാരവും അനുവിനെ വല്ലാതെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. "പറയാൻ ഒട്ടും അർഹതയില്ലെന്നറിയാം.. എങ്കിലും പറയാം.. എനിയ്ക്കിഷ്ടാണ്... ഒരുപാട്.. നായകനൊഴിഞ്ഞിടത്തു വില്ലനെ പ്രതിഷ്ഠിയ്ക്കാൻ കഴിയുമെങ്കിൽ.. പൊന്നുപോലെ നോക്കിക്കോളാം.." ദേഷ്യംകൊണ്ടു ചുവന്ന അനുവിന്റെ കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ട് അർജുൻ തുടർന്നു.. "മറുപടി നോ ആവുമെന്നറിയാം.. നിശ്ശബ്ദമായി പ്രണയിയ്ക്കാൻ താത്പര്യമില്ലാത്തതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.. ഐ ലവ് യൂ സോ മച് അനൂ.." തരിച്ചു നിൽക്കുന്ന അനുവിന് ഒരിയ്ക്കൽ കൂടി വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടു അവൻ നടന്നകന്നു.. നടന്നതൊന്നും വിശ്വസിയ്ക്കാനാവാതെ അവളവനെ നോക്കി നിൽക്കുമ്പോൾ അസ്തമയ സൂര്യൻ പതിയെ സമുദ്രത്തിന്റെ കരങ്ങളിലേയ്ക്ക് ചായുന്നുണ്ടായിരുന്നു... (തുടരും....) #ആത്മസഖി_7 "എഹ്‌? അവനങ്ങനെ പറഞ്ഞോ?!" "പറഞ്ഞു ലച്ചു.. ഇന്നലെ വൈകീട്ട് ബീച്ചിൽ വച്ച്.. ഞാൻ ശരിയ്ക്കും ഷോക് ആയിപ്പോയി.." "അല്ലെങ്കിലും കുറച്ചു ദിവസായിട്ടുള്ള അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ ഒരു മിസ്റ്റേക് എനിയ്ക്കും തോന്നിയിരുന്നു.." "ഇത് പുതിയ ട്രാപ് ആവും.. അവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിയ്ക്കാനാവില്ല.." "ഏയ്.. എനിയ്ക്കങ്ങനെ തോന്നുന്നില്ല അനു.. കാരണം പഴയ അർജുനായിരുന്നെങ്കിൽ അവനൊരിയ്ക്കലും ഇത്രയും നാണം കെട്ട് നിന്റെ പിറകെ നടക്കില്ല.. നീയെന്തൊക്കെ പറയുന്നുണ്ട് അവനെ." " ഉവ്വ്.. അവന്റെ ഉദ്ദേശം വേറെയാണ് മോളെ.. എല്ലാ വഴിയും ഫ്ലോപ്പ് ആയെന്നു കണ്ടിട്ട് ഒടുക്കം പ്രേമവും കൊണ്ട് ഇറങ്ങിയിരിയ്ക്കാണ്.." "എന്തോ... ഇതൊരു ട്രാപ് ആണെന്ന് എനിയ്ക്ക് തോന്നുന്നില്ല.. ഡീ അവൻ ശരിയ്ക്കും മാറിയിട്ടുണ്ട്.. എനിയ്ക്കുറപ്പാ..." "എന്നാൽ നീ ചെന്നൊരു ജീവിതം കൊടുക്ക്.." അനുവിന്റെ ദേഷ്യം കണ്ട് ലച്ചു അടക്കി ചിരിച്ചു.. "എന്റെ അനൂ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ? നിന്റെ മനസ്സിൽ ശരത്തേട്ടൻ മാത്രമേ ഉള്ളുവെന്നു മറ്റാരേക്കാളും എനിയ്ക്കറിയില്ലേ?" അനുവിന്റെ മുഖഭാവം കണ്ടപ്പോൾ ശരത്തേട്ടന്റെ കാര്യം എടുത്തിടേണ്ടായിരുന്നെന്നു ലച്ചുവിന്‌ തോന്നി.. അവർക്കിടയിൽ രൂപപ്പെട്ട താത്കാലിക മൗനത്തെ നീട്ടിയടിച്ച ബെൽ ശബ്ദം തട്ടിയെടുത്തുകൊണ്ടോടി.. "അനൂ... വാ.. ബെല്ലടിച്ചു.. ഈ ഹവർ എനിയ്ക്ക് സെമിനാർ ഉള്ളതാ.." "ഞാനില്ല ലച്ചു.. എനിയ്ക്കൊരു മൂഡില്ല.. കുറച്ചു സമയം ഇവിടെ ഇരിയ്ക്കട്ടെ.. നീ ചെല്ലു.." "വാ അനൂ.. നീ ക്ലാസിൽ കിടന്നുറങ്ങിക്കോ.. " "മൈൻഡ് ഓക്കേ ആയിട്ട് ഞാനങ്ങു വന്നേക്കാം.. കുറച്ചു സമയം ഒറ്റയ്ക്കിരിയ്ക്കട്ടെ.." മനസ്സില്ലാ മനസ്സോടെ ലച്ചു പോവുന്നത് അവൾ നിർവികാരയായി നോക്കി നിന്നു... വല്ലാത്തൊരു മടുപ്പ് തന്നെ കീഴടക്കുന്നുണ്ടോ? സന്തോഷമെല്ലാം ആരോ കവർന്നെടുത്തത് പോലെ.. ഏകാന്തതയോട് തീവ്രമായൊരാസക്തി തോന്നുന്നു.. "എന്താടോ വല്ല കവിത എഴുതാനുള്ള പ്ലാൻ ആണോ?" അവൾക്കരികിൽ കുറച്ചു മാറിയിരുന്നുകൊണ്ട് അർജുൻ ചോദിച്ചു.. "നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത എനിയ്ക്കില്ല അർജുൻ.." " തനിയെ മരച്ചുവട്ടിൽ വന്നു ആലോചിച്ചിരിയ്ക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ്.. ഇഷ്ടായില്ലെങ്കിൽ തിരിച്ചെടുത്തു.. പോരെ?" മൗനം.. "ഞാനിന്നലെ ഒരു കാര്യം പറഞ്ഞിരുന്നു.." "ന്ത് കാര്യം?" "ഇഷ്ടമാണെന്ന്..." "നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നതിന് എനിയ്‌ക്കെന്താ? നിന്റെ കാര്യങ്ങളിൽ ഇടപെടാൻ എനിയ്ക്കൊട്ടും താല്പര്യമില്ല.." "നല്ല ചൂടിലാണല്ലോ?" അവനു മുഖം കൊടുക്കാതെ അനു ദൂരേയ്ക്ക് നോക്കിയിരുന്നു.. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തിയുള്ളതു പോലെ.. അർജുന്റെ സാന്നിധ്യം അവളിൽ മടുപ്പുളവാക്കുന്ന അസ്വസ്ഥതയുണ്ടാക്കി.. "ഡോ.. തനിയ്ക്ക് പോയി ഇരിയ്ക്കാൻ ഇവിടെ വേറെ സ്ഥലങ്ങളൊന്നുമില്ലേ?? ഇവിടെ വന്ന് അന്ധാളിച്ചു നിൽക്കാതെ എണീറ്റ് പോയെ.." അടക്കി വച്ച ചിരി പൊട്ടിച്ചിരിയിലേയ്ക്ക് വഴി മാറി. "എന്തിനാ കിണിക്കുന്നെ?" "നിന്റെ ഓരോ പ്രയോഗം കേട്ട് ചിരിച്ചു പോയതാ അനുവേ.." "ദേ., ഞാനൊരു കാര്യം പറഞ്ഞേക്കാം.. പ്രണയം നടിച്ചു എന്നെ വശത്താക്കാമെന്നൊന്നും ആരും കരുതണ്ട.. എനിയ്ക്ക് നിന്നോട് വെറുപ്പാണ്.. അറപ്പാണ്.." "എന്റമ്മോ.. അതിനു നീയെന്നെ ഇഷ്ടപ്പെടണമെന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിയ്ക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാൻ മിണ്ടാൻ വരുന്നത്.. അല്ലാതെ നീയെന്നെ ഇഷ്ടപ്പെടുമെന്നു പ്രതീക്ഷയുണ്ടായിട്ടല്ല." "ഒന്നെണീറ്റു പോടോ.. എനിയ്ക്കൊന്നു തനിച്ചിരിയ്ക്കണം.. എവിടെയെങ്കിലും ഒറ്റയ്ക്കിരിയ്ക്കാമെന്നു വച്ചാൽ അപ്പൊ എഴുന്നള്ളിക്കോളും.. " "മനപ്പൂർവം അല്ലെടോ.. എന്തോ.. നീ തനിച്ചിരിയ്ക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. അതാ വന്നത്.." അനുവിന്റെ മുഖത്തു പുച്ഛം.. "ഏകാന്തതയ്ക്കു നീ കരുതുന്ന സൗന്ദര്യമൊന്നും ഇല്ല അനൂ.. ഒറ്റപ്പെടൽ ഭ്രാന്തമായൊരു അനുഭൂതിയാണ്.. ദൂരെ നിന്ന് നോക്കുമ്പോൾ ഭംഗിയുണ്ടെന്നു തോന്നാം.. പക്ഷെ അനുഭവിയ്ക്കേണ്ടി വരുമ്പോഴാണ്..." അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഇടർച്ച കണ്ടു അനു കണ്ണുകൾ അവനിലേക്ക് തിരിച്ചു.. വേദനിപ്പിയ്ക്കുന്ന ഓർമകളിലെങ്ങോ അവനലയുന്നതുപോലെ.. അല്പനേരത്തെ മൗനത്തിനു ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് അവൻ തുടർന്നു.. "ശരത്തിനെ ഓർത്തു ഇനിയും സങ്കടം വേണോ? അവന്റെ കല്യാണം ഫിക്സ് ചെയ്തതല്ലേ? നാളെ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാവേണ്ട അവനെയോർത്തു നീയിങ്ങനെ സങ്കടപ്പെട്ടിരുന്നാൽ അതവരുടെ ജീവിതത്തെ നെഗറ്റീവ് ആയി ബാധിയ്ക്കില്ലേ?" നിറഞ്ഞു വന്ന കണ്ണുകൾ അവൾ പതിയെ തുടച്ചു.. "മറന്നൂടെ അവനെ? വീട്ടുകാരെ ഉപേക്ഷിച്ചു അവനോടൊപ്പം പോകാൻ അനു ആഗ്രഹിയ്ക്കാത്തിടത്തോളം മറ്റു വഴികളൊന്നുമില്ലല്ലോ?" അവന്റെ വാക്കുകൾ അനുവിനെ വല്ലാതെ ഭ്രാന്തു പിടിപ്പിയ്ക്കുന്നതായി തോന്നി... "എന്റെ കാര്യം നോക്കാൻ എനിയ്ക്കറിയാം.. മേലാൽ ഇത്തരം സംഭാഷണങ്ങളുമായി എന്റെ മുന്നിൽ വന്നു പോവരുത്.. അതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനും ആരെങ്കിലുമൊക്കെ വേണം.. " ഒട്ടും നിനയ്ക്കാതെ വായിൽ നിന്നും വീണു പോയ പദങ്ങൾ അവന്റെ ഹൃദയത്തിലെവിടെയോ ആഴത്തിൽ തറച്ചത് പോലെ.. മറുത്തൊന്നും പറയാതെ അവനെഴുന്നേറ്റു നടന്നപ്പോൾ അനുവിന്റെ ഹൃദയത്തിൽ വല്ലാത്തൊരാശ്വാസം ചേക്കേറിയിരുന്നു.. തനിച്ചിരിയ്ക്കുമ്പോഴെല്ലാം പതിവുപോലെ അവനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വെറുതെയായി.. ഒരിയ്ക്കൽ സ്ഥിരമായി പോവുന്ന അനാഥാലയത്തിൽ ചെന്ന് തിരിച്ചു പോരാൻ നേരം ഒട്ടും പ്രതീക്ഷിയ്ക്കാതെ അർജുനെ അവിടെ കണ്ടു.. അനുവിനെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നു.. "അർജുൻ ഇവിടെ?" മറുപടിയായി അവൻ പുഞ്ചിരിച്ചു.. "അനുവിന് മാത്രമേ ഇവിടെ വരാൻ പാടുള്ളോ?" അവളോടൊപ്പം ഇരുവശത്തും ചെടികൾ വച്ചു പിടിപ്പിച്ച നടപ്പാതയിലൂടെ പതിയെ നടക്കുമ്പോൾ അവനെന്തിനെക്കുറിച്ചൊക്കെയോ വാചാലനായി.. "നന്നേ ചെറുപ്പത്തിൽ എന്നെ മുത്തശ്ശിയേയും മുത്തശ്ശനെയും ഏൽപ്പിച്ചു വിദേശത്തേയ്ക്ക് പോയതാണ് അമ്മയും പപ്പയും.. മറ്റു കുട്ടികൾ അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വരുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും.. ഇരുട്ടത്തിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ.. മുത്തശ്ശനും കൂടി പോയപ്പോൾ പതിയെ എല്ലാരോടും ദേഷ്യമായി.. കൂടെ നിൽക്കാൻ തല തെറിച്ച കുറെ കൂട്ടുകാരും.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൻ തുടർന്നു.. "കയ്യിൽ ഇഷ്ടംപോലെ കാശുണ്ടല്ലോ.. ആരെ പേടിയ്ക്കാൻ.. നേർവഴിയ്ക്ക് നടത്താനും ആരുമില്ലായിരുന്നു.. ഉപദേശിയ്ക്കാനും പുച്ഛിയ്ക്കാനും വന്നവരൊക്കെ എന്റെ ശത്രുക്കളായി.. അനു പറഞ്ഞതുപോലെ സ്നേഹത്തിന്റെ വില അറിയാത്തതുകൊണ്ടാവും ഞാനിങ്ങനെയൊക്കെ ആയിത്തീർന്നത് അല്ലെ?" മറുപടി പറയാൻ വാക്കുകളൊന്നും എന്നെ കടാക്ഷിച്ചില്ല.. "എങ്ങനെയെങ്കിലും നിന്നെ സ്വന്തമാക്കണമെന്നു മാത്രമേ ഞാൻ കരുതിയുള്ളു അനു.. നീ വേറൊരാളെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഭ്രാന്തമായൊരാവസ്ഥയായിരുന്നു.. ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതും, മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ തമ്മിൽ വഴിവിട്ട ബന്ധമാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചതുമെല്ലാം എന്നും നീ എന്റെ കൂടെത്തന്നെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ്.. ജീവിതത്തിലാദ്യമായി എന്റെ ഹൃദയം സ്വന്തമാക്കിയ പെൺകുട്ടിയെ നെഞ്ചിൽ ശ്വാസമുള്ളിടത്തോളം കാലം അരികിൽ നിർത്തണമെന്നാഗ്രഹിച്ചു.. സ്നേഹം പിടിച്ചു പറിയ്ക്കാൻ കഴിയാത്തതാണെന്നു ഞാനറിഞ്ഞില്ല അനൂ.. ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ലിതുവരെ.. നീയൊഴികെ.. എല്ലാം എന്റെ തെറ്റാണ്.. എന്റെ അഹങ്കാരമായിരുന്നു.. നീയനുഭവിച്ച വേദനകൾക്കൊന്നും പകരം തരാനാവില്ലെന്നറിയാം.. ഒരു നോട്ടം കൊണ്ട് പോലും നിന്നെ കളങ്കപ്പെടുത്താൻ ഇനിയൊരിയ്ക്കലും അർജുൻ ശ്രമിയ്ക്കില്ല.. " അവന്റെ ശബ്‌ദം ഉറച്ചതായിരുന്നു.. "എന്നെ സ്നേഹിയ്ക്കാൻ ഒരു പെൺകുട്ടിയ്ക്കും കഴിയില്ലെന്നറിയാം... പക്ഷെ ഈ ചങ്കിൽ ജീവനുള്ളിടത്തോളം നീയവിടെ ഉണ്ടാവും അനൂ.. നീ മാത്രമേ ഉണ്ടാവൂ.. ഇത് അർജുന്റെ വാക്കാണ്.. എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി.. നീയറിയാതെ നിന്നെ പിന്തുടർന്നതെല്ലാം ഇനിയൊരപകടം കൂടി നിനക്ക് സംഭവിച്ചാലോ എന്ന് പേടിച്ചിട്ടാണ്.. അല്ലാതെ നീ കരുതിയ പോലെ ശല്യം ചെയ്യാൻ വേണ്ടിയല്ല.. പക്ഷെ ഇനിയൊരിയ്ക്കലും അർഹതയില്ലാത്തൊരിഷ്ടത്തിന്റെ പേര് പറഞ്ഞു ശല്യം ചെയ്യില്ല നിന്നെ.. ഒരിയ്ക്കലും.. ഇതുവരെ ചെയ്തതിനൊക്കെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിയ്ക്കുന്നു.. നിനക്കെന്തു ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി.. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അർജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തിയിരിയ്ക്കും... പോട്ടെ.. പുഞ്ചിരിയ്ക്കിടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അനുവിന്റെ ഹൃദയത്തിൽ നേരിയ കുറ്റബോധം തോന്നി.. ജീവിതത്തിലൊരിയ്ക്കലും കാണാൻ കഴിയുമെന്ന് കരുതിയിട്ടില്ല ഇങ്ങനൊരു കാഴ്ച.. അനുവിന്റെ കണ്ണുകളിൽ സഹതാപത്തിന്റെ കണികകൾ ദൃശ്യമാവുന്നെന്നു തോന്നിയതുകൊണ്ടാവും അർജുൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി.. ഹൃദ്യമായി ചിരിച്ചു.. എങ്ങനെ കഴിയുന്നു ഇവന്? "അനുവിന്റെ കയ്യിൽ വണ്ടിയുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. " "വേണ്ട.. ഞാൻ വന്നോളാം.." "ഞാനൊത്തിരി ബോറായി അല്ലെ??" അവന്റെ പൊട്ടിച്ചിരിയുടെ അലകൾ വൃക്ഷത്തലപ്പുകളിൽ തട്ടി പ്രതിധ്വനിച്ചുവോ? "പറഞ്ഞതെല്ലാം മറന്നേക്കൂ.. സെന്റി അടിച്ചതാണെന്നു കരുതണ്ട.. ഒന്നും ഉള്ളിലൊളിപ്പിച്ചു ശീലമില്ലാത്തതുകൊണ്ടാണ്." എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ വീണ്ടും തുടർന്നു.. "ഇനി ഇതിന്റെ പേരിൽ സിമ്പതി ഒന്നും വേണ്ട.. അനുവിന്റെ മനസ്സിൽ ആ പഴയ കാമഭ്രാന്തന്റെ സ്ഥാനം തന്നെ മതിയെനിയ്ക്ക്..." അവൻ വീണ്ടും ഉറക്കെ ചിരിച്ചു.. ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തിക്കൊണ്ട് അവനകലുന്നതും നോക്കി നിൽക്കുമ്പോൾ കയ്യിലിരുന്ന മൊബൈൽ ശബ്ദമുതിർക്കുന്നുണ്ടായിരുന്നു..ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു.. ശരത്തേട്ടൻ... (തുടരും....) #ആത്മസഖി_8 "ഹലോ.. അനൂ.. ഒന്ന് ബീച്ചിലേക്ക് വരാൻ കഴിയോ?" "എന്താ കാര്യം?" "വന്നിട്ട് പറയാം.. പെട്ടെന്ന് വാ... അനു വന്നിട്ടെ ഞാൻ തിരിച്ചു പോവൂ.. ആം വെയ്റ്റിങ്.." മറുപടി കാത്തു നിൽക്കാതെ ഫോൺ കട്ടായപ്പോൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും അവൾ നേരെ ബീച്ചിലേക്ക് തിരിച്ചു.. എന്തിനായിരിയ്ക്കും ശരത്തേട്ടൻ വരാൻ പറഞ്ഞത്?? ബീച്ചിനു മുൻപിലെ കല്ല് മതിലിൽ കടലിനഭിമുഖമായിരിയ്ക്കുന്ന ശരത്തേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. "ശരത്തേട്ടാ.." "ആഹ് വന്നോ? " "എന്തിനാ വരാൻ പറഞ്ഞത്?" "ഒരു കാര്യമറിഞ്ഞു.. നേരിട്ട് ചോദിച്ചു ബോധ്യപ്പെടാൻ വേണ്ടി വിളിച്ചതാണ്.." എന്താണെന്നുള്ള ഭാവത്തിൽ അവൾ ശരത്തിനെ നോക്കി.. "നീയും ആ അർജ്ജുനും തമ്മിലെന്താ??" ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം കേട്ട് ഞാൻ അമ്പരന്നു.. "മനസ്സിലായില്ല?" "നീയും ആ വൃത്തികെട്ടവനും തമ്മിലെന്തെങ്കിലും കണക്ഷനുണ്ടോ എന്ന്?" "കണക്ഷനോ? വോട് യു മീൻ?" "ഓഹോ നിനക്കൊന്നും അറിയില്ല അല്ലെ? എന്റെ ഫ്രണ്ട്സ് പറഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല.. പക്ഷെ ഒരിയ്ക്കൽ പോലും എന്റെ കൂടെ വരാത്ത പല സ്ഥലങ്ങളിലും നീ അവനെയും കൂട്ടി പോവുന്നത് നേരിട്ട് കണ്ടപ്പോൾ.. ഛെ!!" ഇടിവെട്ടേറ്റ പോലെ നിൽക്കുന്ന അനുവിന്റെ കണ്ണുകളിൽ നോക്കി ശരത് തുടർന്നു.. "കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരുപാട് തവണ നിന്നേയും അവനെയും ഞാൻ ഒരുമിച്ചു കണ്ടു.. പത്തു മിനിറ്റ് മുൻപ് വരെ നീ അവനോടൊപ്പമായിരുന്നില്ലേ??" "അത്.. ശരത്തേട്ടാ.." "കഷ്ടം.. നിന്നെക്കുറിച്ചു ഞാനിങ്ങനൊന്നും കരുതിയില്ല അനൂ.." ശരത്തേട്ടന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു.. "അവൻ നിന്നെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ട് അനൂ? എന്നിട്ടും ജീവന് തുല്യം സ്നേഹിച്ച എന്നെ ഒഴിവാക്കിയിട്ടു അവനെ സ്വീകരിയ്ക്കാൻ നിനക്കെങ്ങനെ സാധിച്ചു?" വീണു പോവാതിരിയ്ക്കാൻ ഞാൻ കൽമതിൽ ചാരി നിന്നു.. ശരത്തേട്ടൻ തന്നെയാണോ ഇത്? "കാവ്യയെ കല്യാണം കഴിയ്ക്കാൻ നീ ഓരോ തവണ നിർബന്ധിയ്ക്കുമ്പോഴും എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.. പക്ഷെ സൂത്രത്തിൽ എന്നെ ഒഴിവാക്കിയിട്ടു നീ അവനുമായി.." വാക്കുകൾ തൊണ്ടക്കുഴി ഭേദിച്ച് പുറത്തിറങ്ങിയാൽ കരഞ്ഞു പോയേക്കുമോ എന്ന ഭയം കൊണ്ട് മാത്രം ഞാൻ മൂകമായി നിന്നു.. നിമിഷങ്ങളോളം.. കരയരുത്.. തന്നെ മനസ്സിലാക്കാത്തവരുടെ മുൻപിൽ ഒരിയ്ക്കൽ പോലും തോറ്റു പോവരുത്.. അത് ജീവന് തുല്യം സ്നേഹിയ്ക്കുന്നവരായാൽ പോലും.. "ഞാനിത്രയും പറഞ്ഞിട്ടും നിനക്കൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലല്ലോ അനൂ.. നിന്നെ ആത്മാവിനോട് ചേർത്ത് വച്ചതിന് എനിയ്ക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു.." എന്റെ ഭാഗം ന്യായീകരിയ്ക്കാൻ മുന്പിലൊരുപാട് തെളിവുകൾ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം കൂട്ടി യോജിപ്പിച്ചു ശരത്തേട്ടന്റെ മുൻപിൽ നിരത്താൻ എന്റെ മനസ്സ് വിസമ്മതിച്ചു.. ഒരിയ്ക്കലെങ്കിൽ ഒരിയ്ക്കൽ.. എന്റെ ആത്മാർഥതയെ ചോദ്യം ചെയ്തവനാണിയാൾ... സ്വപ്നത്തിൽ പോലും മറ്റൊരാളെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല താൻ.. എന്നിട്ടും അത്രമേൽ അവിശ്വസിയ്ക്കാൻ കഴിഞ്ഞുവെങ്കിൽ തെളിവുകൾ നിരത്തി കുറ്റ വിമുക്തയായിത്തീരുന്നതെന്തിന്?? "നിനക്കൊന്നും പറയാനില്ലേ അനൂ?" കണ്ണുകൾ നിറയാതിരിയ്ക്കാൻ പാടു പെടുന്നതിനിടയ്ക്ക് ഞാൻ ഇല്ലെന്നു തലയാട്ടി.. "ഒടുക്കം നീയും മറ്റു പെൺകുട്ടികളെ പോലെ പണത്തിനു പിറകെ പോയി അല്ലെ? അവന്റെ അത്രയൊന്നും ഇല്ലെങ്കിലും നിന്നെ പൊന്നു പോലെ നോക്കാനുള്ള വരുമാനമൊക്കെ എനിയ്ക്കും ഉണ്ടായിരുന്നു.. നിന്റെ സ്വപ്നങ്ങൾ അതിനും മീതെയാണെന്നു ഞാനറിഞ്ഞില്ല അനൂ.. ഒരിയ്ക്കലെങ്കിലും നിനക്കെല്ലാം തുറന്നു പറയാമായിരുന്നു.. അങ്ങനെയാണെങ്കിൽ എനിയ്ക്കീ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നല്ലോ?" അഗ്നിശരങ്ങൾ പോലെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചിറങ്ങി... മരണത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകളുടെ എണ്ണം അനിർവചനീയമായി കൂടിക്കൊണ്ടിരുന്നു.. അതിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ഞാൻ നിസ്സഹായയായി നോക്കി നിന്നു.. "നിന്നെയോർത്തു ആ പാവം പെണ്ണിന്റെ ജീവിതം ഞാൻ നശിപ്പിച്ചിരുന്നെങ്കിലോ? ആ പാപമൊക്കെ എവിടെ കൊണ്ടുപോയി ഒടുക്കുമായിരുന്നു? പക്ഷെ എന്നെങ്കിലുമൊരിയ്ക്കൽ ഈ ചെയ്തതിനെല്ലാം നീ ദുഃഖിയ്ക്കും.. ഹൃദയം തകർന്നു നീ കരയും... ഓർത്തോ.. അന്ന് നിനക്കെന്റെ വില മനസ്സിലാവും.. കഴിയുമോ എന്നറിയില്ല.. പക്ഷെ.. കാവ്യയെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയാക്കാൻ ഈ നിമിഷം മുതൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.." ശരത്തേട്ടന്റെ കണ്ണുകളിൽ ദേഷ്യം ചുവന്ന രാശികൾ സൃഷ്ടിച്ചു. "നീ തെറ്റുകാരിയാണെന്നു നിന്റെ മൗനം വിളിച്ചു പറയുന്നുണ്ട് അനൂ.. ലജ്ജ തോന്നുന്നു എനിയ്ക്ക്.. നിന്നെ പ്രാണന് തുല്യം സ്നേഹിച്ചതിന്.. നിനക്ക് വേണ്ടി എല്ലാവരെയും സങ്കടപ്പെടുത്തിയത്തിന്.." ലജ്ജ തോന്നുന്നതെനിയ്ക്കാണ്.. എന്നെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിന്.. നിങ്ങൾക്കു വേണ്ടി ഓരോ നിമിഷവും വേദനിയ്ക്കുന്നതിന്.. മുഖത്തു നോക്കി പറഞ്ഞിട്ട് തിരിച്ചു നടക്കണമെന്നാഗ്രഹിച്ചു.. പക്ഷെ വേണ്ടാ.. വിശ്വാസം നഷ്ടപ്പെട്ടിടത്തു പ്രണയത്തിനെന്തു സ്ഥാനം? "നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.. നിന്നെപ്പോലുള്ളവർക്കൊക്കെ സമൂഹം ചാർത്തി തരുന്ന വിളിപ്പേര് വേറെയാണ്.. അത് വിളിയ്ക്കാൻ എന്റെ സംസ്കാരം നിന്നോളം അധപതിച്ചിട്ടില്ല.. " "നിർത്തഡോ..!!" അപ്രതീക്ഷിതമായുള്ള അവളുടെ ഭാവ മാറ്റം കണ്ട് ശരത് തെല്ലൊന്നു പതറി.. "കഴിഞ്ഞോ തന്റെ പ്രസംഗം? എങ്കിൽ എനിയ്ക്ക് പറയാനുള്ള ചിലത് കൂടി കേട്ടോളു.. ഇഷ്ടമായിരുന്നു തന്നെ.. അനു ഇവിടേയ്ക്ക് എത്തുന്ന നിമിഷം വരെ! പക്ഷെ.. ഈ നിമിഷം മുതൽ എന്റെ മനസ്സിൽ താനില്ല.. " വീശിയടിച്ച കടൽക്കാറ്റു പോലും അവൾക്കരികിൽ നിന്നും ഭയത്തോടെ ഗതി മാറി.. താനിപ്പോൾ പറഞ്ഞതുണ്ടല്ലോ.. അതിനു മറുപടി പറയാൻ എനിയ്ക്കറിയാഞ്ഞിട്ടല്ല.. " കണ്ണുനീർ കവിളിലൂടെ ധാരയായൊഴുകുന്നുണ്ടായിരുന്നു.. "നിങ്ങളെ പ്രാണന് തുല്യം സ്നേഹിച്ചു പോയതിൽ എനിയ്ക്ക് ലജ്ജ തോന്നുന്നു.. "ഒരു നിമിഷത്തേയ്‌ക്കെങ്കിലും എന്നെ അവിശ്വസിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ എനിയ്ക്കു നൽകിയിരുന്ന മഹത്വമെന്തെന്നു തിരിച്ചറിയാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടതില്ല!!" അനുവിന്റെ ശബ്ദത്തിലെ കിതപ്പ് അവളുടെ തളർച്ചയെ എടുത്തു കാട്ടുന്നുണ്ടായിരുന്നു... "പ്രാണന് തുല്യം നിങ്ങളെ സ്നേഹിച്ചിട്ടും ചങ്ക് പറിയുന്ന വേദന സഹിച്ചുകൊണ്ടു വിട്ടു കൊടുത്തതല്ലേ ഞാൻ? എന്നിട്ടും എന്നോടിങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു??" കരച്ചിലിന്റെ അകമ്പടിയോടെ കടന്നു വന്ന തേങ്ങൽ അവളുടെ ശബ്ദത്തിൽ കലർന്നിരുന്നു. "നിങ്ങളെനിക്ക് ചാർത്തിത്തന്ന പട്ടം കൊള്ളാം...ജീവന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷന്റെ വായിൽ നിന്നും ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിയ്ക്കാത്തതാണത്.. കേവലം വാക്കുകളിലൂടെ നിങ്ങൾ ചോദ്യം ചെയ്തത് നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ പരിശുദ്ധിയെയാണ്... നിങ്ങളുടെ സ്നേഹം.. അത് കപടമായിരുന്നു ശരത്.. നിങ്ങളെ സ്നേഹിച്ച കുറ്റത്തിന് എനിയ്‌ക്കെന്തു ശിക്ഷ കിട്ടിയാലും അതൊന്നും മതിയാവില്ല.." തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി അനുവിന്.. കാലുകളിടറുന്നുണ്ടോ?? "അനൂ നീ അവിടെ ഇരിയ്ക്ക്.. " ശരത് അവളെ താങ്ങാനായി അടുത്തേയ്ക്ക് നീങ്ങി.. "തൊട്ടു പോവരുതെന്നെ!! നിങ്ങൾക്കതിനുള്ള അർഹതയില്ല.." അനുവിന്റെ നീട്ടിയ ചൂണ്ടു വിരൽ ശരത്തിനു നേരെ വിറ പൂണ്ടു.. ഒന്നുറക്കെ കരയാൻ പോലുമാവാത്ത വിധം തളർച്ച ബാധിച്ചു പോയ ശരീരം പണിപ്പെട്ടുയർത്തി അനു മുൻപോട്ടു നടക്കുമ്പോൾ പിറകിൽ ശരത് തരിച്ചു നിൽക്കുന്നുണ്ടായിരുന്നു.. താൻ തനിച്ചു പോവുന്നിടത്തെല്ലാം നിഴൽ പോലെ കൂട്ടിനെത്തിയ അർജുനോട് അടക്കാനാവാത്ത പക തോന്നി.. ശരത്തേട്ടനെ എനിയ്ക്ക് കിട്ടിയില്ലെങ്കിലും ആ മനസ്സിൽ എല്ലാ പരിശുദ്ധിയോടും കൂടി എന്നും നിലനിൽക്കണമെന്നാഗ്രഹിച്ചിരുന്നു.. പക്ഷെ.. ജീവന്റെ ഓരോ അംശത്തിൽ പോലും ശരത്തേട്ടനെ മാത്രം ധ്യാനിച്ച് കഴിഞ്ഞിരുന്ന അനുവിനെ അയാൾ തന്നെ ഭൂമിയോളം താഴ്ത്തിയിരിയ്ക്കുന്നു... എല്ലാം... എല്ലാം അവൻ കാരണം.. അർജുൻ.. ഉറക്കമില്ലാത്ത രാത്രികളിലെങ്ങോ ചിന്തകൾ അവളിൽ പുതിയൊരു തീരുമാനത്തിന്റെ വേരുറപ്പിച്ചു.. വാശി.. അത് ശരത്തിനു മാത്രമല്ല.. അനുവിനും കൂടി ഉണ്ടെന്നു കാണിച്ചു കൊടുക്കണം.. എന്നെ സ്വീകരിയ്ക്കാൻ ഈ ജന്മം കഴിഞ്ഞില്ലെങ്കിലും ഒരിയ്ക്കലും ഉണക്കാനാവാത്ത മുറിവുകൾ സൃഷ്ടിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. നിമിഷങ്ങൾ നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം നിസ്സഹായയായൊരു പെണ്ണിന്റെ പ്രണയത്തിനു വിലയിട്ടപ്പോൾ നിങ്ങളെന്തു നേടി?? എന്ത് വേണമെന്ന് എനിയ്ക്കറിയാം! കരച്ചിലിനൊടുവിൽ എപ്പോഴോ തളർന്നുറങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകലുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ശരത്തേട്ടൻ തന്നെ ഉപേക്ഷിച്ചു പോയ കടൽക്കരയിൽ ചെന്നിരുന്നു അർജുൻ എന്നു സേവ് ചെയ്ത നമ്പറിൽ വിരലമർത്തുമ്പോൾ അവൾക്കു തെല്ലും ആശങ്ക തോന്നിയിരുന്നില്ല.. "ഹലോ.. അനു.. " "അർജുൻ.. എനിയ്ക്ക് കാണണം..." നിൽക്കുന്ന സ്ഥലം പോലും പറയാതെ കോൾ കട്ട് ചെയ്യുമ്പോൾ താനെവിടെയാണെങ്കിലും നിമിഷങ്ങൾക്കകം അവനെത്തുമെന്നുള്ള വിശ്വാസമുള്ളതുകൊണ്ടായിരുന്നു. ബൈക് നിർത്തി അവനിറങ്ങി വരുമ്പോൾ ചോദിയ്ക്കാനുള്ളതെല്ലാം നാവിൻ തുമ്പിലുണ്ടെന്നു ഞാനുറപ്പു വരുത്തി.. "എന്ത് പറ്റി അനു?" പതിവില്ലാതെ ഫോൺ ചെയ്തു വിളിച്ചതെന്തിനാണെന്നുള്ള സംശയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. "അർജുൻ... വിൽ യു മാരി മീ?" "വോട്?" അവന്റെ മുഖത്തു വല്ലാത്തൊരു ഞെട്ടൽ ദൃശ്യമായി.. "എന്നെ കെട്ടാൻ നിനക്ക് സമ്മതമാണോന്ന്?" മറുപടി പറയുന്നതിന് പകരം അവനുറക്കെ ചിരിയ്ക്കാൻ തുടങ്ങി.. "ആം വെരി സീരിയസ് അർജുൻ.. എനിയ്ക്ക് എത്രയും പെട്ടെന്നൊരു മറുപടി വേണം ..." ചിരിയടക്കി എന്നെ നോക്കിക്കൊണ്ട് അർജുൻ ചോദ്യ ശരമെയ്തു.. "ആരോടുള്ള വാശിപ്പുറത്താണാവോ ഇങ്ങനൊരു തീരുമാനം?" "നിനക്ക് കെട്ടാൻ പറ്റുവോ? യെസ് ഓർ നോ..?" "ഓക്കെ.. ബട്ട് ആദ്യം നിന്റെ കണ്ടീഷൻസ് കംപ്ലീറ്റ് പറ.. അത് കഴിഞ്ഞിട്ടു തീരുമാനിയ്ക്കാം.." "കണ്ടീഷനോ? എനിയ്ക്ക് കണ്ടീഷൻസ് ഉണ്ടെന്നു നിന്നോടാരു പറഞ്ഞു?" "നിന്നെയെനിയ്ക്ക് അസ്സലായിട്ടു അറിയാം മോളെ.. എന്തെങ്കിലും കാര്യമില്ലാതെ നീ ഇത്തരമൊരു തീരുമാനവുമായി വരില്ല.." ഞാൻ കരുതിയതിലും ബുദ്ധിയുണ്ടിവന്... ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കുന്നതാണ് ബുദ്ധി.. "മമ്.. കല്യാണം കഴിഞ്ഞാലും നമ്മൾ വെറും ഫ്രണ്ട്സ് മാത്രമായിരിയ്ക്കും.. അതിൽ കൂടുതൽ ഒരു ബന്ധവുമുണ്ടാവില്ല.." "ആഹാ.. അടുത്തത് പോരട്ടെ.." "ഒരു വീട്ടിൽ രണ്ടു മുറിയിലായിരിയ്ക്കും നമ്മുടെ താമസം.. അയൽക്കാരെപ്പോലെ.. എന്റെ കാര്യത്തിൽ നീയോ നിന്റെ കാര്യത്തിൽ ഞാനോ ഇടപെടാൻ പാടില്ല.." "മമ്.. നെക്സ്റ്റ്.." "കൃത്യം ആറു മാസം കഴിഞ്ഞാൽ ഡിവോഴ്‌സ്.." "അതെന്താ ആറു മാസത്തിന്റെ കണക്ക്?" "അതൊന്നും നീയറിയണ്ട.. " "കഴിഞ്ഞോ?" "ലാസ്റ്റ് വൺ.. ഈ കാര്യങ്ങളൊന്നും നമ്മൾ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാൾ അറിയരുത്.. പ്രത്യേകിച്ച് വീട്ടുകാർ.." "കൊള്ളാം.. ചുരുക്കി പറഞ്ഞാൽ, നീയെഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചു ഞാൻ ആട്ടമാടണം അല്ലെ?" "അങ്ങനെയല്ല അർജുൻ.. എന്നെ ഒന്ന് ഹെൽപ് ചെയ്യണം.. പ്ലീസ്.." "ബുദ്ധിമുട്ടാണ്.." "അപ്പൊ.. അന്ന് പറഞ്ഞതൊക്കെ പാഴ് വാക്കുകളായിരുന്നു അല്ലെ? എന്തൊക്കെയായിരുന്നു? നിന്നെപ്പോലെ വാക്കിനു വിലയില്ലാത്തൊരുവൻ പറഞ്ഞത് വിശ്വസിച്ചു സംസാരിയ്ക്കാൻ വന്ന ഞാനാ മണ്ടി.." "സ്നേഹിയ്ക്കുന്നവർക്കു വേണ്ടി എന്തും ചെയ്യുന്നവനാണ് നീയെന്നു പല തവണ കേട്ടിട്ടുണ്ട്.. ആ ഉറപ്പിൽ വന്നതായിരുന്നു.. സഹായിയ്ക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല.. ഗുഡ് ബൈ.." ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു.. "ഡീ... " അവൾ നിൽക്കുന്നില്ലെന്നു കണ്ട് ഓടിച്ചെന്ന് അർജുൻ അവൾക്കഭിമുഖമായി നിന്നു.. "ഏതായാലും എന്നെ കെട്ടാൻ ഇനി നല്ല പെമ്പിള്ളേരൊന്നും വരുമെന്ന് തോന്നുന്നില്ല.. എന്നാൽ പിന്നെ നീ ഉദ്ദേശിച്ച കാര്യം നടക്കട്ടെ.. എനിയ്ക്ക് സമ്മതം.." "സത്യം??" "അനുവാണേ സത്യം.." അവളുടെ മുഖം ആയിരം പൂർണ ചന്ദ്രൻമ്മാർ ഒരുമിച്ചുദിച്ച പോലെ പ്രകാശിച്ചു.. "മോള് നല്ലോണം ആലോചിച്ചിട്ടൊക്കെ തന്നെയാണോ ഇറങ്ങി തിരിച്ചത്? എന്റെ പേരിൽ പത്തിരുപത് പോലീസ് കേസ് ഒക്കെ ഉണ്ടെന്നറിയാലോ?." "അതിനു ഞാൻ നിന്നെ ആയുഷ്കാലം മുഴുവൻ കൂടെക്കൂട്ടാനൊന്നും പോണില്ല.. കൃത്യം ആറു മാസം.. അത് കഴിഞ്ഞാൽ തീർന്നു എല്ലാം.." "ഇതൊരു നാടകമാണെന്നു എനിയ്ക്കും നിനക്കും മാത്രേ അറിയൂ.. പുറത്തുള്ളവർക്ക് നീ എന്റെ ഭാര്യയാണ്.. അർജുന്റെ പെണ്ണായി ജീവിയ്ക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും മതിയാവില്ല അനുവേ.." "നിന്നെ കെട്ടാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിൽ ആറു മാസം കൂടെ നിൽക്കാനുള്ള ധൈര്യവും എനിയ്ക്കുണ്ട്.." "പക്ഷെ... എന്നെ കെട്ടാൻ നിന്റെ പാരെന്റ്സ് സമ്മതിയ്ക്കോ?" "അവരെക്കൊണ്ട് സമ്മതിപ്പിയ്ക്കുന്ന കാര്യം ഞാനേറ്റു.. നീ നിന്റെ വീട്ടിൽ സമ്മതിപ്പിയ്ക്കാൻ നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ മോള് കല്യാണത്തിന് റെഡി ആയിക്കോ.." "പിന്നെ.. ശരത്തേട്ടന്റെ കല്യാണത്തിന് ഒരു ദിവസം മുൻപെങ്കിലും വേണം നമ്മുടേത്.. ഓക്കേ ആണോ?" "ഓഹോ... അപ്പൊ അവനോടുള്ള പ്രതികാരത്തിനാണ് നീയീ കടും കൈ ചെയ്യാൻ തുനിഞ്ഞിറങ്ങിയത്.." "അതൊന്നും നീയറിയണ്ട.. പറ്റുമെങ്കിൽ അടുത്ത മാസം തന്നെ നമ്മുടെ കല്യാണം നടത്തണം.. ബാക്കി കാര്യങ്ങൾ ഫോണിൽ സംസാരിയ്ക്കാം.." മനസ്സിലെ കണക്കു കൂട്ടലുകൾ മുഖത്തു ദൃശ്യമാക്കിക്കൊണ്ടു നടന്നകലുന്ന അനുവിനെ നോക്കി അർജുൻ അത്ഭുതത്തോടെ നിന്നു.. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനൊന്നിനെ ആദ്യമായിട്ടാണ്.. വല്ലാത്തൊരു പെണ്ണ്.. അവൻ മനസ്സിൽ മന്ത്രിച്ചു.. അടക്കാനാവാത്തൊരു സന്തോഷം അവന്റെ മനസ്സിനെ പൂർണമായും കീഴടക്കിയിരുന്നു... അധികം പെൺകുട്ടികളിലൊന്നും കണ്ടുവരാത്തൊരു പ്രത്യേകത ഇവളിലുണ്ട്.. ചങ്കൂറ്റം! കാരിരുമ്പിന്റെ ശക്തിയുള്ള വാക്കുകളാണിവളുടേത്.. അത് തന്നെയല്ലേ എന്നെ ഇവളിലേയ്ക്കടുപ്പിച്ചതും? പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണ്.. ഒരിയ്ക്കലും കരുതിയതല്ല.. താത്കാലികമായിട്ടാണെങ്കിലും ആറു മാസം അവൾ കൂടെയുണ്ടാവുമെന്നോർത്തപ്പോൾ ജീവിതത്തിലിന്നേ വരെ അനുഭവിച്ചിട്ടില്ലാത്തൊരു ആത്മസംതൃപ്തി തോന്നി.. ദിവസങ്ങൾക്കുള്ളിൽ ഇരു വീട്ടുകാരും കൂടിയാലോചിച്ചു തിയതി കുറിച്ചപ്പോഴും അർജുന് നടക്കുന്നതൊന്നും വിശ്വസിയ്ക്കാൻ കഴിഞ്ഞിരുന്നില്ല.. ദിവസങ്ങൾ കൊഴിയും തോറും‌ കാത്തിരിപ്പിന്റെ ദൈർഗ്യവും കുറഞ്ഞു വരാൻ തുടങ്ങിയിരുന്നു... (തുടരും...) ബാക്കി ഭാഗത്തിനായി പ്രൊഫൈൽ നോക്കുക(കിസ്സകളുടെ സുൽത്താൻ ) ❤
#

📔 കഥ

❤ആത്മസഖി❤ ഫുൾ പാർട്ട്‌ @കിസ്സകളുടെ സുൽത്താൻ "ഇവരെല്ലാവരും നോക്കി നിൽക്കെ ഞാനിപ്പോ നിന്നെ കിസ്സ് ചെയ്യാൻ പോവാ.. പ്രതികാരമായിട്ടൊന്നും കാണണ്ട.. നിന്നെ എനിയ്ക്ക് നന്നായിട്ടങ്ങു ബോധിച്ചു.. ഇഷ്ടംകൊണ്ടു തരുന്നതാണെന്നു കരുതിക്കോ.." അവളെ ചൂഴ്ന്നു നോക്കിക്കൊണ്ട് അർജുൻ അടുത്തേയ്ക്ക് നടന്നടുക്കും തോറും കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് അനു അറിയുന്നുണ്ടായിരുന്നു.. യാന്ത്രികമായി ചുവടുകൾ പിറകോട്ട് വയ്ക്കുമ്പോൾ ഹൃദയം പെരുമ്പറ കണക്കെ മിടിയ്ക്കുന്നുണ്ടായിരുന്നു. " ഇന്നലെ ഇവിടെ കിടന്ന് ഷോ കാണിയ്ക്കുമ്പോൾ നീയെന്താ കരുതിയത്? ഞാൻ അതും കണ്ടു മിണ്ടാതങ്ങ് പോവുമെന്നോ? ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനീ കോളേജിലെ ഗുണ്ടയാണെന്നും പറഞ്ഞു നടന്നിട്ടെന്താടി കാര്യം?" തൊണ്ടയാകെ വറ്റി വരളുന്നതുപോലെ... കാലുകളെ തീവ്രമായ തളർച്ച ബാധിയ്ക്കുന്നുണ്ടോ? ദൈവമേ.. ഒന്നും വേണ്ടായിരുന്നു.. ലച്ചുവിനെ മോശമായി കമന്റടിച്ചതിന് ഇന്നലെ ഇതേ സ്ഥലത്തു വച്ചാണ് അവനോട് കയർത്തു സംസാരിച്ചത്. വേണ്ടെന്നു പലരും വിലക്കിയിട്ടും അഭിമാനം ചുരുട്ടിപ്പിടിച്ചുകൊണ്ട് അവരെപ്പോലെ മിണ്ടാതെ പോവാൻ തോന്നാതിരുന്നത് തെറ്റായിപ്പോയോ? സീനിയറാണെന്നുള്ള പരിഗണന കൊടുക്കേണ്ടതായിരുന്നു. അല്ലെങ്കിലും അവൾക്കില്ലാത്ത ദേഷ്യം തനിയ്‌ക്കെന്തിനായിരുന്നു? സ്വയം വരുത്തി വച്ചതാണിത്... കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്നവരിലേയ്ക്കും അവന്റെ കൈകളിലെ ഉരുണ്ട മസിലുകളിലേയ്ക്കും ചെന്ന് പതിയ്ക്കും തോറും ഭയം കനത്ത കാരിരുമ്പായി തന്നെ പ്രഹരിയ്ക്കുന്നത് പോലെ.. തോൽക്കാൻ പാടില്ലെന്ന് മനസ്സാക്ഷി വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിലും പരസ്യമായി ഒരു പെൺകുട്ടിയെ അപമാനിയ്ക്കാൻ ശ്രമിയ്ക്കുന്നവന്റെ മുന്നിൽ കണ്ണീരൊലിപ്പിച്ചു നിൽക്കേണ്ടത്തിന്റെ അവശ്യകതയെന്ത്? അവൻ രണ്ടു കൈകളാൽ മുഖം പിടിച്ചുയർത്തിയതും അനുവിന്റെ കൈകൾ ശക്തിയോടെ അവന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു... "മേലിൽ... മേലിൽ എന്റെ ദേഹത്ത് തൊട്ടു പോവരുത്..." ചൂണ്ടു വിരൽ ഉയർത്തി ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അഭിമാനം വ്രണപ്പെട്ടു നിൽക്കുന്ന അർജുന്റെ വരിഞ്ഞു മുറുകിയ മുഖം അവളുടെ മനസ്സിൽ ആനന്ദം പടർത്തി.. ടൂ വീലർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേയ്ക്ക് വരുമ്പോഴേയ്ക്കും ധൈര്യമാകെ ചോർന്നൊലിച്ചു പോയിരുന്നു.. മൂർഖനേക്കാൾ പകയാണവന്... ഇതിനു പ്രതികാരം ചെയ്യാതെ അവനടങ്ങില്ല.. ഊഹിച്ചതുപോലെത്തന്നെ ഗേറ്റിനരികിൽ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.. "എന്താ മോളെ വൈകീത്? എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ വീട്ടിലിരിയ്ക്കുന്നവരു പേടിയ്ക്കൂന്ന് അറിയില്ലേ?" "സ്‌പെഷൽ ക്ലാസ് ഉള്ളോണ്ടല്ലേ ന്റെ ദേവൂട്ടി... " അനു ചിരിച്ചു.. "പോയി വേഗം കുളിച്ചു വാ.. അപ്പോഴേയ്ക്കും അമ്മ കഴിയ്ക്കാൻ എടുത്തു വയ്ക്കാം.." അവളുടെ കൈകൾ ചുമലിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു.. ചായ കുടിച്ചുകൊണ്ടിരിയ്ക്കുന്ന നേരത്താണ് ലച്ചുവിന്റെ കോൾ വന്നത്.. "ഹലോ ലച്ചൂ... തല വേദന മാറിയോ? നീ വരാഞ്ഞിട്ടു ഒരു രസവും ഇല്ലാരുന്നൂട്ടോ.." "അനൂ... നീയാ അർജുനെ തല്ലിയോ?" "അത്.. അത് നീയെങ്ങനെ അറിഞ്ഞു??" "അതിന്റെ വീഡിയോ നമ്മുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ട് . എന്തിനാ അനൂ വേണ്ടാത്ത പണിയ്ക്കൊക്കെ പോയത്? ഇനി എന്തൊക്കെയാ ഉണ്ടാവാന്ന് ഓർത്തിട്ട് എനിയ്ക്ക് പേടിയാവാ.." "നീയിങ്ങനെ പേടിച്ചാൽ എങ്ങന്യാ ജീവിയ്ക്കാ ലച്ചൂ? അവനോട് പോകാൻ പറ.." "ആദ്യം നിന്റെ ഈ ലൈസൻസില്ലാത്ത സ്വഭാവം മാറ്റ് അനൂ.. ഇല്ലെങ്കിൽ ആപത്താണ്.." "എന്റെ ലച്ചൂ.. അപ്പൊ എനിയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു... അല്ലാതെ ആണുങ്ങളെ കൈ നീട്ടി അടിയ്ക്കുന്ന സ്വഭാവം എനിയ്ക്കുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?" "എന്നാലും..." "എന്ത് എന്നാലും? പിന്നെ ഞാൻ അവന്റെ ഉമ്മയും വാങ്ങിയിട്ട് മിണ്ടാതെ ഇങ്ങു പോരണമായിരുന്നോ?" "ഞാനെന്റെ പേടി കൊണ്ട് പറഞ്ഞതാണ് മോളെ.. അവനങ്ങനെ അടങ്ങിയിരിയ്ക്കാനൊന്നും പോണില്ല... സൂക്ഷിയ്ക്കണം.." "മമ്... ശരി നാളെ വരില്ലേ?" "വരും.. ബാക്കി ക്ലാസ്സിന്ന് പറയാം.. ബൈ ഡീ.." ലച്ചുവിന്റെ സംസാരം കേട്ടപ്പോൾ ആശങ്ക വർധിച്ചത് പോലെ.. പ്രശ്നമെന്തെങ്കിലും ഉണ്ടാവോ? നാളെ അറിയാം... എന്തായാലും അനു പേടിച്ചു ഒളിച്ചിരിയ്ക്കാനൊന്നും പോണില്ല.. മുറിയിൽ തന്റെ പാവക്കുട്ടികളുടെ നടുക്ക് അവരെയെല്ലാം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരു സങ്കടവും തന്നെ അലട്ടില്ല.. കൂടപ്പിറപ്പില്ലാത്ത സങ്കടം മാറ്റിത്തന്നത് ഇവരാണ്.. എല്ലാ സങ്കടവും ഇവരോട് പറഞ്ഞു കേൾപ്പിയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. ഇത്ര വലുതായിട്ടും ഇപ്പോഴും പാവക്കുട്ടികളോടാണ് കൂട്ടെന്നു പറഞ്ഞു അമ്മ ഇടയ്ക്കിടെ വഴക്ക് പറയും.. പിന്നെ പറഞ്ഞാൽ അനുസരിയ്ക്കാത്ത നമുക്കിതൊക്കെ എന്ത്.. പിറ്റേന്ന് കോളേജിൽ വിചാരിച്ച പോലെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.. ഇടയ്ക്കെപ്പോഴോ കണ്ടപ്പോൾ അർജുൻ തറപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ സംസാരിയ്ക്കാനോ അടുത്തേയ്ക്ക് വരാനോ മുതിർന്നില്ല.. "കണ്ടോ ലച്ചൂ... അവൻ പേടിച്ചു പിന്മാറി.. " "അവൻ അങ്ങനെ പേടിച്ചു പിന്മാറുന്ന കൂട്ടത്തിലൊന്നുമല്ല അനൂ.. തൽക്കാലം അടങ്ങിയിരിയ്ക്കുന്നത് ചിലപ്പോ മനസ്സിലെന്തെങ്കിലും തീരുമാനിച്ചിട്ടാണെങ്കിലോ?" "ഒന്ന് പോടീ.. വെറുതെ എഴുതാപ്പുറം വായിക്കണ്ട. അവനൊന്നും ചെയ്യാൻ പോണില്ല.. ഇനി അഥവാ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നേരിടാനുള്ള ചങ്കുറപ്പ് എനിയ്ക്കുണ്ട്..." "നിനക്ക് അവനെക്കുറിച്ചു ഒന്നും അറിയാത്തതുകൊണ്ടാ നീയങ്ങനെ പറയുന്നേ.. അവന്റെ പാരന്റ്സ് വിദേശത്താണ്. വീട്ടിൽ അവനും കേൾവി ശക്തി കുറവുള്ള അമ്മൂമ്മയും മാത്രേ ഉള്ളു.. ചോദിയ്ക്കാനും പറയാനുമൊന്നും ആരുമില്ല.. കയ്യിൽ പൂത്ത കാശും.. പിന്നെ പറയണോ?" "അത് എന്തെങ്കിലുമാവട്ടെ ലച്ചൂ.. അതൊന്നും നമ്മളെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ഞാൻ പോവാണ്.. നാലു മണിയ്ക്ക് കുട്ടികൾ വരും ട്യൂഷൻ എടുത്ത് കൊടുക്കണം.." "നിനക്ക് വേണ്ടീട്ടല്ലേ അച്ഛനും അമ്മയും ഈ സമ്പാദിച്ചു കൂട്ടുന്നതൊക്കെ? പിന്നെന്തിനാ അനൂ നീയിങ്ങനെ ടൂഷനെടുത്തൊക്കെ കാശുണ്ടാക്കി കിട്ടുന്നത് മുഴുവൻ അനാഥാലയത്തിലും വൃദ്ധ സദനത്തിലുമൊക്കെ കൊടുക്കുന്നത്... വീട്ടിൽ ചോദിച്ചാൽ കിട്ടില്ലേ പൈസ.. അതുകൊണ്ടുപോയി കൊടുത്താൽ പോരെ??" "സ്വന്തമായിട്ടു അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് മറ്റുള്ളവരെ സഹായിയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷം അച്ഛന്റെ കയ്യിന്നു വാങ്ങിയിട്ട് അവർക്ക് കൊണ്ടുപോയി കൊടുത്താൽ കിട്ടില്ല മോളെ..." "വാചകമടിയ്ക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു ആരും.." "സമ്മതിച്ചല്ലോ.. അത് മതി.." "നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയോ? എന്തിനും ഏതിനും കട്ട സപ്പോർട് തന്നു കൂടെ നിൽക്കുന്ന അച്ഛനും അമ്മയും. സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്നോട് അസൂയ തോന്നിപ്പോവ്വാ അനൂ.." ഞാൻ ചിരിച്ചു.. "എന്നാൽ നോം വേഗം ചെല്ലട്ടെ... " അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ പതിയെ വണ്ടിയെടുത്തു തിരിച്ചു.. പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഉറങ്ങാമെന്നു കരുതി കിടന്നതാണ്.. കിഴക്ക് വെള്ള കീറുന്നതിനു മുൻപേ തന്നെ അസിസ്റ്റന്റ് അലാറം ക്ളോക്ക് വന്നു വിളി തുടങ്ങി.. "അനൂ... മതി ഉറങ്ങിയത്.. എഴുന്നേൽക്ക് മോളെ.." "ഇന്ന് ക്ളാസില്ലല്ലോ അമ്മെ.. ഉച്ചയാവട്ടെ . എന്നിട്ട് എഴുന്നേൽക്കാം.." "അതൊന്നും പറ്റില്ല.. ചെന്ന് കുളിച്ചു അമ്പലത്തിൽ പോവാൻ നോക്ക്." "അമ്മേ..." "എണീറ്റ്‌ പോടീ.. പെണ്കുട്ട്യോള് ഇങ്ങനെ ഉച്ച വരെ കിടന്നുറങ്ങാൻ പാടില്ല.. അത് ലക്ഷണക്കേടാ..." അമ്മയെ മൈൻഡ് ചെയ്യാതെ വീണ്ടും ഉറങ്ങാൻ വട്ടം കൂടുമ്പോഴാണ് നീണ്ട വടിയും പിടിച്ചു കക്ഷി പിന്നേം വന്നത്.. നിവൃത്തിയില്ലാതെ ഞാൻ എഴുന്നേറ്റു അമ്പലത്തിൽ പോവാൻ റെഡി ആയി.. "അച്ഛന് ഈ അമ്പലവാസി അമ്മയെ അല്ലാതെ വേറെ ആരേം കിട്ടീല്ലേ പ്രേമിയ്ക്കാൻ? വാല്ലാത്ത ചതി ആയിപ്പോയി.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോ വഴിപാട് നേർന്നിട്ടു ഇതിനൊക്കെ ഞാൻ കിടന്നു ഓടേണ്ടി വരുന്നത് കണ്ടില്ലേ?? "സാരംല്ല.. മോള് വന്നിട്ട് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങിക്കോ.." "താങ്ക്യൂ അച്ഛാ..." ഞാൻ ചിരിച്ചു.. " സൂക്ഷിച്ചു പോണം.. കേട്ടോ..അച്ഛന്റെ മടിച്ചിക്കുട്ടി" "ആയിക്കോട്ടെ... റ്റാറ്റ..." ആറു മണി ആയപ്പോഴേയ്ക്കും ടൂ വീലർ സ്റ്റാർട്ട് ചെയ്തു.. നല്ല തണുപ്പുണ്ടായിരുന്നു... കിളികളുടെ ശബ്ദവും ആസ്വദിച്ചു മുന്നോട്ടു പോവുമ്പോൾ പെട്ടെന്ന് വണ്ടിയുടെ ടയർ പഞ്ചറായി... വണ്ടി സൈഡാക്കി ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ നടുക്ക് നിന്നും കിട്ടിയ മുള്ളുവേലി എന്നിലൊരായിരം ചോദ്യങ്ങൾക്ക് തിരി കൊളുത്തി. വഴിയിലെങ്ങും ആരുമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിഷമത്തിലായി.. അമ്പലത്തിലേയ്ക്കായത്‌കൊണ്ടു ഫോണും എടുത്തില്ല.. അപ്രതീക്ഷിതമായി എതിരെ വന്ന ആളെക്കണ്ട് എന്റെ സപ്തനാഡികളും തളർന്നു. അർജുൻ!! "ഗുഡ് മോണിംഗ് അനുഗ്രഹ... എങ്ങോട്ടാ രാവിലെത്തന്നെ? " ഞാനൊന്നും മിണ്ടിയില്ല.. " മുള്ളു വേലി കറക്റ്റ് ആയി ടയറിൽത്തന്നെ കൊണ്ടല്ലോ അല്ലെ?" "ഓഹോ.. ട്രാപ്പ് ആയിരുന്നു അല്ലെ?" അവന്റെ അട്ടഹാസം എന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികളായി പൊടിയാൻ തുടങ്ങി.. "എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കാനുണ്ട്.. ദാ ആ കാണുന്നതാ എന്റെ വീട്. നമുക്ക് അങ്ങോട്ട് പോകാം.." "എനിയ്ക്കൊന്നും കേൾക്കാനില്ല.." "അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ മോളെ... ചേട്ടൻ ഇത്ര നേരം കാത്തു നിന്നത് വെറുതെയാവില്ലേ?" ചുറ്റും വേറെ വീടുകളൊന്നും ഉണ്ടായിരുന്നില്ല.. ഭയം എന്റെ കൈ കാലുകളിൽ വിറയൽ പടർത്തി.. "ഇന്നത്തോടെ ഞാൻ നിന്റെ അഹങ്കാരം അവസാനിപ്പിയ്ക്കും.. ഒരു അവസരത്തിനായി ഞാൻ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.." എന്റെ കൈ കടന്നു പിടിച്ചുകൊണ്ട് അവൻ വീട് ലക്ഷ്യമാക്കി നടന്നു.. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സിൽ ഉറക്കെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.. അവന്റെ കരുത്തിന് മുൻപിൽ എതിർത്തു നിൽക്കാൻ എനിയ്ക്കാവില്ലെന്നുറപ്പായിരുന്നു.. "മര്യാദയ്ക്ക് എന്നെ വിട്.. ഇല്ലെങ്കിൽ ഞാൻ ഒച്ച വച്ച് ആളെക്കൂട്ടും.." "നീ ഒച്ച വച്ചാൽ കേൾക്കാൻ ഈ പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല... " അവന്റെ അട്ടഹാസം എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു.. ഗേറ്റിനടുത്തെത്തിയപ്പോഴേയ്ക്കും സർവ ശക്തിയുമെടുത്ത് അവന്റെ കൈകളിൽ അമർത്തി കടിച്ചു വിജനമായ വഴിയിലൂടെ കുതറിയോടുമ്പോൾ പകയോടെ അവൻ എന്റെ പിറകെയുണ്ടായിരുന്നു.. കല്ല് തട്ടി ഞാൻ മുന്നോട്ട് വീഴുമ്പോഴും, വീണിടത്തു നിന്നും കിതപ്പോടെ എഴുന്നേൽക്കാൻ ശ്രമിയ്ക്കുമ്പോഴും തൊട്ടുപിറകിൽ അവന്റെ കാലൊച്ച എനിയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു... (തുടരും....) #ആത്മസഖി_2 ഒന്നുറക്കെ കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല... നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.. തികട്ടി വന്ന പൊട്ടിക്കരച്ചിൽ ഞാൻ പാടുപെട്ടടക്കി.. പാടില്ല.. ജീവൻ പോവുന്ന നിമിഷം വരെ തോറ്റുകൊടുക്കരുത്. പ്ലസ്2 കഴിഞ്ഞതിന് ശേഷം കുറച്ചു കാലം പഠിച്ച സെൽഫ് ഡിഫൻസിംഗ് ക്‌ളാസുകളിലെ ഓർമ്മകൾ വീണ്ടെടുത്ത് പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, മുന്നോട്ടാഞ്ഞ അവന്റെ കാലുകൾക്ക് കുറുകെ അനു തന്റെ ഷാൾ നീട്ടി എറിഞ്ഞു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ അർജുൻ മുൻപോട്ട് ആഞ്ഞു വീണപ്പോഴേയ്ക്കും സർവ്വശക്തിയുമെടുത്ത് അവളെഴുന്നേറ്റു ഓടിയിരുന്നു. എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ ഇടനെഞ്ചിൽ തീയുമായി ഗേറ്റിനരികിൽ കാത്തു നിൽക്കുന്ന അമ്മയുടെയും മുഖമൊന്നു വാടിയാൽ പോലും സഹിയ്ക്കാനാവാത്ത അച്ഛന്റെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി പൊട്ടിത്തകരുന്നതുപോലെ തോന്നി.. ഈശ്വരാ... ന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരും ഇല്ലെന്ന് നിനക്കറിയുന്നതല്ലേ? എന്നും മുടങ്ങാതെ വിളക്ക് തെളിയിയ്ക്കുകയും മാല ചാർത്തുകയും ചെയ്യുന്നത്തിന്റെ പകരമായി ആ പാവം അമ്മയ്ക്ക് ഈ ജന്മം മുഴുവൻ തോരാക്കണ്ണീരാണോ നീ വിധിച്ചിരിയ്ക്കുന്നത്? അവരെ ഓർത്തിട്ടെങ്കിലും എന്നെ രക്ഷിയ്ക്കണേ .. അവന്റെ കയ്യിലകപ്പെട്ടാൽ പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല.. കൈകാലുകൾ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.. അമ്പലത്തിലേയ്ക്കായതുകൊണ്ട് രാവിലെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ.. പ്രതീക്ഷയുടെ അവസാന കണികയും അറ്റുപോവുന്ന നിമിഷത്തിൽ ദൈവമെന്നു പറയുന്നത് വെറുമൊരു ശിലയാണെന്ന് ഉള്ളിലിരുന്നാരോ ഉറക്കെ പറയുന്നതായി തോന്നി... ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇടതുവശത്തെ റോഡിലൂടെ പെട്ടെന്ന് കടന്നു വന്ന കാർ തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബ്രെയ്ക് ചെയ്തപ്പോഴേയ്ക്കും മുന്നിലെ കാഴ്ചകളേറെയും മങ്ങിത്തുടങ്ങിയിരുന്നു.. ഡോർ തുറന്നു പുറത്തിറങ്ങിയ ആളുടെ കൈകളിലേയ്ക്ക് തളർന്നു വീഴുമ്പോഴേയ്ക്കും മനസ്സിൽ പ്രഭാതഭക്ഷണം കഴിയ്ക്കാൻ മകളെയും കാത്തിരിയ്ക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം പതിയെ ഇരുട്ടിനു കീഴടങ്ങിയിരുന്നു.. കണ്ണു തുറക്കുമ്പോൾ താനേതോ ഹോസ്പിറ്റലിലാണ്... കുതറിയെഴുന്നേൽക്കുമ്പോൾ എതിരെയുള്ള കസേരയിലിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു അടുത്തേക്കു വന്നു.. "ഇപ്പോ എങ്ങനെയുണ്ട്? ആർ യു ഓക്കേ?" പരിചയമുള്ള മുഖം.. ശരത്തേട്ടൻ!! "ഞാൻ.. ഞാനെങ്ങനെ ഇവിടെ... ?" "പേടിയ്ക്കണ്ട.. എന്റെ കാറിന്റെ മുന്നിലേയ്ക്കാ താൻ വന്നു ചാടിയത്.. പിറകെ ആരോ ഉണ്ടായിരുന്നല്ലോ? എന്നെ കണ്ടപ്പോൾ ആള് മരങ്ങൾക്കിടയിൽ മറഞ്ഞു.. മഞ്ഞായതുകൊണ്ടു ശരിയ്ക്ക് കണ്ടില്ല... എന്താ സംഭവിച്ചത്??" "അത്... എനിയ്ക്ക്.. എനിയ്ക്കറിയില്ല.. വണ്ടി പഞ്ചറായി.. പെട്ടെന്ന് അയാള് ഉപദ്രവിയ്ക്കാൻ ശ്രമിച്ചപ്പോൾ ഓടിയതാ.. അപ്പോഴാ..." പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. വിശ്വസിച്ചിട്ടില്ലെന്നു മുഖം കണ്ടാലറിയാം.. "ഓക്കേ.. ഓക്കെ.. എനിവേ.. ഞാൻ ശരത്ത്.." "അറിയാം.." "അതെങ്ങനെ?" "ചേട്ടൻ പഠിച്ച കോളേജിലാ ഞാനിപ്പോ പഠിയ്ക്കുന്നത്.. ബി.ടെക്‌ സെക്കൻഡ് ഇയർ.. കഴിഞ്ഞ ആർട്സ് ഡേയ്ക്ക് കോളേജ്‌ ടോപ്പർ അവാർഡ് വാങ്ങാൻ വന്നില്ലേ? അപ്പൊ കണ്ടിരുന്നു.." ഞാൻ പതിയെ ചിരിച്ചു.. "ആഹാ.. കൊള്ളാലോ.. എന്താ ഇയാൾടെ പേര്.." "അനുഗ്രഹ.." "കറക്റ്റ് ..." "എന്ത്?" "അല്ലാ.. പേര് കറക്റ്റ് ആണെന്ന് പറഞ്ഞതാണ്.. അല്ലെങ്കിൽ തീരെ പതിവില്ലാതെ ആ സമയത്തു എനിയ്ക്കെഴുന്നേറ്റ്‌ അമ്പലത്തിൽ പോവാൻ തോന്നേണ്ട കാര്യമില്ലല്ലോ.." "അയ്യോ.. സോറി.. ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ.." "ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ലഡോ.. എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു അനിയത്തിക്കുട്ടി. അതുകൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോരാൻ തോന്നിയില്ല.." ഞാൻ പതിയെ ചിരിച്ചു.. "താൻ വീട്ടിലെ നമ്പർ പറ.. ഞാൻ വിളിച്ചു പറയാം.. സമയം കുറച്ചായില്ലേ.. അവരെ ചുമ്മാ ടെൻഷനടിപ്പിയ്ക്കണ്ട.." "അയ്യോ അത് വേണ്ട.. ഹോസ്പിറ്റലിലാണെന്നൊക്കെ പറഞ്ഞാൽ ടെന്ഷനാവും.. ബിപി ഒക്കെ ഉള്ള ആൾക്കാരാ.." എന്റെ മറുപടി കേട്ട് ശരത്തേട്ടൻ അടക്കി ചിരിച്ചു.. "ഓക്കേ.. എന്നാൽ ഞാൻ കൊണ്ടു വിടാം.. ഈ ഡ്രിപ് ഇപ്പോൾ കഴിയും തന്റെ വീട് എവിടെയാ?" "അയ്യോ അത് വേണ്ട.. ഞാൻ ഓട്ടോയ്ക്ക് പൊയ്‌ക്കോളാം.. ഒരു പരിചയവുമില്ലാഞ്ഞിട്ടും ഇപ്പോത്തന്നെ എനിയ്ക്കുവേണ്ടി ഒത്തിരി ബുദ്ധിമുട്ടിയില്ലേ? ഒരുപാട് താങ്ക്സ് ഉണ്ട്.." "അയ്യേ.. എന്ത് ബുദ്ധിമുട്ട്? അതൊന്നും സാരമില്ല.. ഇനിയെന്തായാലും ഒറ്റയ്ക്ക് പോവണ്ട.. ഞാൻ കൊണ്ട് വിടാം" നല്ല ക്ഷീണമുള്ളതുകൊണ്ടു പിന്നീട് ഞാൻ എതിരൊന്നും പറയാൻ പോയില്ല.. വീടിനു മുൻപിൽ അമ്മയുണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു കുറച്ചു മാറിയാണ് ഞാൻ ഇറങ്ങിയത്.. പേരറിയാത്തൊരാശ്വാസംഎപ്പോഴേയ്ക്കും എന്റെ മനസ്സിനെ ശാന്തമാക്കിയിരുന്നു.. "ഇവിടെ വരെ വന്നതല്ലേ? ഒന്ന് കയറിയിട്ട് പോവാം.." "കേറുന്നില്ല ഇപ്പോത്തന്നെ ലേറ്റ് ആയി.. അപ്പൊ ശരി അനുഗ്രഹ.. ഇതെന്റെ കാർഡാണ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ധൈര്യമായിട്ടു വിളിച്ചോ.." "ഓക്കേ.. താങ്ക്സ് എഗൈൻ.. പിന്നെ ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിയ്ക്കരുത്.. ഹോസ്പിറ്റലിൽ എത്ര ബിൽ ആയെന്നു പറയാണെങ്കിൽ ഞാൻ.." "ആ പൈസയ്ക്ക് മോള് വല്ല ചോക്ലേറ്റ് വാങ്ങിച്ചു കഴിയ്ക്കാൻ നോക്ക്.. ബൈ.." എന്റെ മറുപടി കാത്തു നിൽക്കാതെ കാർ മുന്നോട്ട് പോയിരുന്നു. ഓടി അകത്തേയ്ക്ക് കേറുമ്പോൾ അമ്മ പിറകെ വന്നു.. "അനൂ.. എന്താ ലേറ്റ് ആയത്? നിന്റെ വണ്ടി എവിടെ?" "അത് പഞ്ചറായി, അപ്പൊ അവിടെ അടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിൽ കേറി അതാ ലേറ്റ് ആയത്.. വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ടു വരുന്ന വഴിയാ... " നേരത്തെ കണ്ടുപിടിച്ചു വച്ച മറുപടി ഫുൾ സ്റ്റോപ്പ് പോലുമിടാതെ പറഞ്ഞിട്ട് അമ്മയ്ക്ക് മുഖം കൊടുക്കാതെ ഞാൻ മുറിയിലേയ്ക്കോടി. ഡ്രസ്സ് മാറി കിടന്നുറങ്ങി എഴുന്നേറ്റപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്‌നം പോലെ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.. രാത്രി ഫോണെടുത്തു ശരത്തേട്ടൻ തന്ന കാർഡിലെ നമ്പറിലേക്ക് ഗുഡ് നൈറ്റ് (അനുഗ്രഹ) എന്ന് മെസ്സേജ് അയച്ചു.. നിമിഷങ്ങൾക്കുള്ളിൽ ഗുഡ് നൈറ്റ് എന്നു റിപ്ലെ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിനെ കീഴടക്കിയിരുന്നു.. അതോടെ അന്നത്തെ സംഭാഷണം അവസാനിച്ചെങ്കിലും വാട്സാപ് വഴി ഞങ്ങൾ നല്ല കൂട്ടുകാരായി.. ദിവസങ്ങൾ കടന്നു പോവുന്നതിനനുസരിച്ചു ശരത്തേട്ടൻ ഞാൻ പോലുമറിയാതെ എനിയ്ക്കു മറ്റാരൊക്കെയോ ആയി മാറുകയാണെന്നുള്ള സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും തിരിച്ചും അങ്ങനെ തന്നെയാണെന്നുള്ളതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.. ദിവസങ്ങൾ കഴിയും തോറും ശരത്തേട്ടൻ എന്നിൽ ആഴത്തിൽ വേരുറച്ചു... ഒട്ടും മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും സംസാരത്തിൽ പിടിച്ചിരുത്താൻ ശരത്തേട്ടനെന്തോ പ്രത്യേക കഴിവുണ്ടെന്ന് തോന്നി.. എക്‌സാമിന്റെ തിരക്കുകളായി കുറച്ചു ദിവസം ഫോൺ അമ്മ ബലമായി വാങ്ങി വച്ചു.. ശരത്തേട്ടനോടൊന്നു മിണ്ടാൻ അക്ഷമയോടെ എക്സാമിനെ ശപിച്ചു കാത്തിരുന്നു.. അവസാന എക്‌സാമും കഴിഞ്ഞു ഫോണെടുത്തു സ്വിച്ച് ഓൺ ചെയ്തതും സ്‌ക്രീനിൽ ശരത്തേട്ടൻ എന്ന് എഴുതി കാണിച്ചപ്പോൾ ഹൃദയമാകെ ആനന്ദം പടർന്നു.. "ഹലോ.. ശരത്തേട്ടാ." "അനൂ... ഒരു പ്രശ്നമുണ്ട്.." ശരത്തേട്ടന്റെ ശബ്ദത്തിലെ വല്ലായ്‌മ എന്റെ ഹൃദയത്തിലും പടർന്നതു പോലെ.. "എന്തുപറ്റി ശരത്തേട്ടാ? കാര്യം പറ.." ഇടർച്ചയോടെ ശരത്തേട്ടൻ പറഞ്ഞ വാക്കുകൾ കൂരമ്പുകൾ പോലെ കാതുകളിലേയ്ക്ക് തറച്ചിറങ്ങിയപ്പോൾ ഇടിവെട്ടേറ്റ പോലെ ഞാൻ സ്തബ്ധയായി നിന്നു... (തുടരും....) #ആത്മസഖി_3 "അനൂ.. നിനക്ക് ശങ്കരമ്മാമ്മേടെ മകൾ കാവ്യയെ അറിയില്ലേ?ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്?" "ഉവ്വ്... ആ കുട്ടിയല്ലേ രാഹുലുമായി ഇഷ്ടത്തിലാണെന്നൊക്കെ പറഞ്ഞത്? അത് വീട്ടിലറിഞ്ഞിട്ടു അവളെ പുറത്തേയ്ക്കൊന്നും വിടാതെ വീട്ടിൽ തന്നെ പിടിച്ചു വച്ചേക്കുവല്ലേ?" "അതെ.. അവള് ആരും അറിയാതെ അവന്റെ കൂടെ പോവാൻ നോക്കി.. പക്ഷെ അത് അമ്മായി കണ്ടു.. അകെ വഴക്കും ബഹളവും ആയിരുന്നു.. മുത്തശ്ശനും ശങ്കരമ്മാമ്മയും കൂടെ അവളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കാമെന്നു തീരുമാനിച്ചിരിയ്ക്കാണ് അനൂ..." ശരത്തേട്ടന്റെ ശബ്ദമാകെ വിറയൽ പടർന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അത്രയും നേരം എന്നിൽ തളം കെട്ടിക്കിടന്ന നിർവികാരത പൊടുന്നനെ ആശങ്കയ്ക്ക് വഴി മാറി.. "എന്നിട്ട്.. എന്നിട്ട് ശരത്തേട്ടൻ സമ്മതിച്ചോ?" "ശങ്കരമ്മാമ്മയുടെ തീരുമാനത്തിനെ എതിർക്കാൻ ഇവിടെ ആർക്കും അവകാശമില്ലെന്ന് നിനക്കറിയില്ലേ അനൂ.. എന്നിട്ടും ഞാൻ ഒരുപാട് പറഞ്ഞു നോക്കി.. പക്ഷെ മക്കളുടെ സന്തോഷത്തിനെക്കാൾ അഭിമാനത്തിനും തറവാട് മഹിമയ്ക്കും പ്രാധാന്യം കൊടുക്കന്നവരോട് പറഞ്ഞിട്ടെന്തു കാര്യം" "പെങ്ങളെപ്പോലെയാണ് കാവ്യയെന്നു പറഞ്ഞിട്ട്? ശരത്തേട്ടനെക്കൊണ്ടു കഴിയോ ആ കുട്ടിയെ അങ്ങനെ.." "നിനക്ക് തോന്നുന്നുണ്ടോ അനൂ എനിയ്ക്കതിനു കഴിയുമെന്ന്.. ഞാനിതുവരെ വിവാഹത്തിന് സമ്മതിച്ചിട്ടില്ല.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം ശരത്തേട്ടൻ തുടർന്നു.. "എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല എനിയ്ക്ക്.. അച്ഛന്റെ മരണ ശേഷം ഒരു കുറവും കൂടാതെയാണ് എന്നെയും അമ്മുവിനെയും അമ്മാമ്മ വളർത്തിയത്.. ആദ്യമായിട്ടാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത് .. ഞാൻ വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയിട്ടു രണ്ടു ദിവസമായി.. നേരത്തെ അമ്മു വിളിച്ചിരുന്നു.. മുത്തശ്ശൻ നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു പറഞ്ഞു.. മുത്തശ്ശനെന്തെങ്കിലും സംഭവിച്ചാൽ.." "അവരോട്.. അവരോട് സമ്മതമാണെന്ന് പറഞ്ഞേക്ക് ശരത്തേട്ടാ.." എന്റെ ശബ്ദത്തിലെ ഇടർച്ച ശരത്തേട്ടൻ അറിയാതിരിയ്ക്കാൻ ഞാനേറെ പാടുപെട്ടു.. "അനൂ..." ശരത്തേട്ടന്റെ ശബ്ദത്തിലെ ദൈന്യത എന്റെ ഹൃദയത്തിൽ വന്ന് ആർത്തലച്ചു ചിന്നിച്ചിതറി.. "അനൂ... എനിയ്ക്ക്.. എനിയ്ക്ക് നിന്നെയാടീ ഇഷ്ടം.. ആ സ്ഥാനത്തു മറ്റൊരാളെ ചിന്തിയ്ക്കാൻ പോലും കഴിയില്ല എനിയ്ക്ക്... നിന്നെ എനിയ്ക്കൊരുപാട് ഇഷ്ടാ അനൂ.." കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ കാതുകളിൽ തറച്ചിറങ്ങി.. തീവ്രമായൊരു പൊട്ടിക്കരച്ചിൽ എന്റെ കണ്ഠനാളത്തിലെവിടെയോ നിലകിട്ടാതാഴ്ന്നു പോയി. മറുപടി പറയാൻ ഞാൻ തേടിപ്പിടിച്ച അക്ഷരങ്ങളെല്ലാം മരവിച്ച നിശ്ശബ്ദതയിലെവിടെയോ ഘനീഭവിച്ചു കിടന്നു... "അനൂ... " "ശരത്തേട്ടൻ തമാശ പറഞ്ഞു നിൽക്കാതെ പെട്ടെന്ന് ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാൻ നോക്ക്.. ഓൾ ദി ബെസ്റ്റ്." മറുപടി കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്ത് കിടക്കയിലേയ്ക്ക് വീണ് പൊട്ടിക്കരഞ്ഞു... എനിയ്ക്ക് ചുറ്റിലുമുള്ള ലോകം തീരെ ചുരുങ്ങി എന്നിലേക്ക് മാത്രമായി മാറുന്നത്പോലെ... ജീവിതം വലിയൊരു വട്ടപ്പൂജ്യമായത് പോലെ.. ചുറ്റും വല്ലാത്ത ശൂന്യത നിറഞ്ഞു... ശരത്തേട്ടൻ വേറെ ഒരാളുടെ സ്വന്തമാവുന്നത് ഓർക്കാൻ പോലും വയ്യ.. ദൈവമേ എന്തൊരു വിധിയാണിത്.. പെട്ടെന്ന് വണ്ടിയെടുത്തു ലച്ചുവിന്റെ വീട്ടിലേയ്ക്ക് ചെന്നു.. അവളെ കെട്ടിപ്പിടിച്ചു നിശബ്ദമായി കരയുമ്പോൾ ഉള്ളിലെ സങ്കടങ്ങൾക്കെല്ലാം തെല്ലൊരാശ്വാസം കിട്ടിയതുപോലെ... "കരയല്ലേ അനൂ.. എത്രയെത്ര ആളുകൾക്ക് ആത്മാർത്ഥമായി പ്രണയിച്ചതിനു ശേഷം പിരിയേണ്ടി വരുന്നു.. ഇതിപ്പോ തുറന്നു പറയാത്തൊരിഷ്ടമല്ലേ? എന്റെ അനൂന് മറക്കാൻ കഴിയും.. ഞാനല്ലേ പറയണേ?കണ്ണ് തുടയ്ക്ക്.." ലച്ചൂ.. നിനക്കറിയോ? എന്നെ ഇഷ്ടമാണെന്ന് ശരത്തേട്ടൻ പറഞ്ഞു... പരസ്പരം പറയാതെ തന്നെ ഞങ്ങളത്രയേറെ അടുത്ത് പോയിരുന്നു.. എന്നിട്ടും.." എത്ര ശ്രമിച്ചിട്ടും എനിയ്‌ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാനായില്ല.. "നിനക്കിഷ്ടാണെന്നു നമുക്ക് രണ്ടുപേർക്കും മാത്രമല്ലേ അറിയൂ... അതങ്ങനെ തന്നെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ ആ കുട്ടീടെ ജീവിതം തകരാൻ നീയൊരു കാരണമാവും അനൂ... ശരത്തേട്ടനുമായി ഇനിയൊരു ബന്ധവും വേണ്ട.. എനിയ്ക്ക് വാക്ക് താ.." ഞാൻ ദയനീയമായി അവളെ നോക്കി.. "കൂട്ടുകാരിയല്ല കൂടപ്പിറപ്പാണ് ഞാനെന്ന് നീയെപ്പോഴും പറയാറുള്ളതല്ലേ അനൂ.. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇനി അവനെ ഓർത്തു വിഷമിച്ചിരിയ്ക്കില്ലെന്നും ഒരു കോണ്ടാക്റ്റും ഉണ്ടാവില്ലെന്നും എനിയ്ക്ക് വാക്കു തരണം.." നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും ശരത്തേട്ടനെ മായ്ച്ചു കളയുമെന്നു ഞാൻ ശപഥം ചെയ്തിരുന്നു.. വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ശരത്തേട്ടനെ ബ്ലോക്ക് ചെയ്തിട്ടും ഫോൺ നമ്പർ മാറ്റിയിട്ടും ഹൃദയത്തിൽ നിന്നും പറിച്ചെറിയുന്നതിൽ ഞാൻ പൂർണമായും പരാജയപ്പെട്ടുകൊണ്ടേയിരുന്നു.. സംസാരിയ്ക്കാൻ ശരത്തേട്ടൻ പലവുരു ശ്രമിച്ചിട്ടും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി.. "അനു അല്ലേ?" ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്തേയ്ക്ക് വന്നു.. "അതെ.. ആരാ..? "ഞാൻ അമ്മു.. ശരത്തേട്ടന്റെ അനിയത്തി ആണ്.." "ആഹ്.. മനസ്സിലായി. എന്താ അമ്മൂ..?" "ഏട്ടന് ഇയാളെ ഒരുപാട് ഇഷ്ടാണ്.. കാവ്യേച്ചി ആയിട്ടുള്ള കല്യാണത്തിന് മൗനാനുവാദം കൊടുത്തതിനു ശേഷം എട്ടനാരോടും മിണ്ടാറു പോലുമില്ല.." "അമ്മു വിചാരിയ്ക്കുന്ന പോലെയൊന്നുമില്ല.. വീ ആർ ഗുഡ് ഫ്രണ്ട്സ്.. നത്തിങ് എൽസ്.." "അനുവിന് അങ്ങനെ ആയിരിയ്ക്കാം.. പക്ഷെ ഏട്ടന് താൻ എന്നു വച്ചാൽ ജീവനാണ്.. ഒന്ന് പറഞ്ഞു മനസ്സിലാക്കണം ഏട്ടനെ.. തനിയ്ക്ക് മാത്രേ അതിനു കഴിയു.. ഒരപേക്ഷ ആയിട്ടു കണ്ടാൽ മതി.." "ഞാൻ.." "പ്ലീസ് അനൂ.. സന്തോഷം നിറഞ്ഞു നിന്ന ഞങ്ങളുടെ വീട് പഴയ പടി ആവണമെങ്കിൽ ഏട്ടനും കാവ്യേച്ചിയും ഒന്നിയ്ക്കണം.. അനു എന്നെ സഹായിയ്ക്കില്ലേ?" കപടമായ പുഞ്ചിരിയെടുത്തണിഞ്ഞുകൊണ്ട് അവളെ സമാധാനിപ്പിച്ചു നടന്നകലുമ്പോൾ മനസ്സ് മുഴുവൻ ശൂന്യതയായിരുന്നു.. ദിവസങ്ങൾ കൂടുംതോറും എന്റെ ഓർമകളിൽ ശരത്തേട്ടൻ ശോഭയോടെ നിറഞ്ഞുകൊണ്ടേയിരുന്നു.. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ എന്നെയും കാത്ത് ശരത്തേട്ടൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ ശ്രമിയ്ക്കുമ്പോൾ എനിയ്ക്കഭിമുഖമായി ശരത്തേട്ടൻ വന്നു നിന്നു.. "അനൂ.. നീയെന്തിനാ എന്നെ അവോയ്‌ഡ് ചെയ്യുന്നത്?" "ഞാനോ? എപ്പോ? ഞാൻ ശരത്തേട്ടനെ കണ്ടില്ലായിരുന്നു അതാ..." "നീയെന്തിനാ എന്നെ ബ്ലോക് ചെയ്തത്? പലപ്പോഴും ഞാൻ സംസാരിയ്ക്കാൻ ശ്രമിച്ചപ്പോൾ നീ ഒഴിഞ്ഞു മാറി.. ഞാനെന്തു തെറ്റുചെയ്തിട്ടാ അനൂ.." "ശരത്തേട്ടൻ മാറ്.. ഞാനിത്തിരി ബിസി ആണ്.. പിന്നെ സംസാരിയ്ക്കാം.." "അനൂ... ഇഷ്ടമല്ലേ എന്നെ?" നിറഞ്ഞു വന്ന കണ്ണുകൾ ശരത്തേട്ടൻ കാണാതിരിയ്ക്കാൻ ഞാൻ മുഖം തിരിച്ചു.. " എന്തൊക്കെയാ ശരത്തേട്ടൻ പറയണേ? ഞാനിതുവരെ ശരത്തേട്ടനെ അങ്ങനെ കണ്ടിട്ട് പോലുമില്ല.. കല്യാണമൊക്കെ അടുത്തില്ലേ? തമാശ കളഞ്ഞിട്ടു ചെല്ലാൻ നോക്ക് ശരത്തേട്ടാ.." മുൻപോട്ടു നടന്ന അനുവിനെ നെഞ്ചോരം ചേർത്ത് നിർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.. "അനൂ.. നിനക്കെന്നെ ഇഷ്ടമല്ലെന്ന് നീ കള്ളം പറഞ്ഞതാണെന്ന് എനിയ്ക്കറിയാം.. നീയല്ലാതെ എനിയ്ക്ക് വയ്യ അനൂ.. ഞാൻ വിളിച്ചാൽ നീ കൂടെ വരില്ലേ?പറ.. എവിടെയെങ്കിലും പോയി നമുക്ക് ജീവിയ്ക്കാം അനൂ.." "വിട് ശരത്തേട്ടാ ആളുകൾ ശ്രെദ്ധിയ്ക്കും.." "അനൂ.. പ്ലീസ്.." കുതറി മാറി ഞാൻ മുന്നോട്ട് നടക്കുമ്പോൾ കുറച്ചു മാറി രണ്ടു കണ്ണുകൾ ഞങ്ങളെ ശ്രെദ്ധിയ്ക്കുന്നത് ഞാൻ വ്യക്തമായി കണ്ടിരുന്നു.. അർജുൻ!! പിറ്റേന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ പോകുമ്പോഴാണ് പിറകിലൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞത്... "അനൂ.. നിന്നെ ഗായത്രി മിസ്സ് അന്വേഷിയ്ക്കുന്നു.. ഫസ്റ്റ് ഫ്ലോറിലുണ്ട്.. ആ ലാസ്റ്റ് ക്ലാസിൽ..." ഫൈനൽ ഇയറിലെ ദിവ്യച്ചേച്ചിയാണ്.. അർജുന്റെ മനസാക്ഷി സൂക്ഷിപ്പുകാരി.. "മിസ്സ് എന്താ അവിടെ? അത് പ്രാക്ടീസ് റൂം അല്ലെ?" "അതെ.. ആർട്സിന്റെ കാര്യമെന്തോ പറയാനാണെന്നു പറഞ്ഞു.. പെട്ടെന്ന് ചെല്ലു.." എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ സ്റ്റെപ്പ് കേറി മുകളിലേയ്ക്ക് ചെന്നു.. ഡോർ തുറന്ന് അകത്തേയ്ക്ക് ചെല്ലുമ്പോൾ പ്രാക്ടീസ് റൂം വിജനമായിരുന്നു.. പെട്ടെന്ന് പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു.. "ഹലോ അനൂ.. ഹൗ ആർ യു? "ഡോർ തുറക്ക് അർജുൻ.. എനിയ്ക്ക് പോണം.." അനുവിന്റെ ശബ്ദമുയർന്നു.. "ഡോർ തുറക്കാൻ കുറച്ചു കഴിഞ്ഞു പ്രിൻസിപ്പാളും ടീച്ചേഴ്‌സുമൊക്കെ വരും.. അതുവരെ നമുക്കെന്തെങ്കിലും കൊച്ചുവർത്താനാവും പറഞ്ഞിരിയ്ക്കാം.." "എന്താ നിന്റെ ഉദ്ദേശം?" "സിമ്പിൾ.. നിന്നെ ഒന്ന് നാണം കെടുത്തണം.. ഇനിയുള്ള ദിവസങ്ങൾ തലയുയർത്തിപ്പിടിച്ചു നിനക്കീ കാമ്പസ്സിലൂടെ നടക്കാൻ കഴിയില്ല.. അതിനെന്താ വേണ്ടതെന്ന് എനിയ്ക്കറിയാം.." ചിരിച്ചുകൊണ്ട് അവനടുത്തേയ്ക്ക് നടക്കുമ്പോൾ തളർച്ചയോടെ ഞാൻ ചുവടുകൾ പിറകോട്ട് വച്ചു...പിറകിൽ കാത്തിരിയ്ക്കുന്ന അപകടമറിയാതെ.... (തുടരും...) "നീയെന്താടി കരുതിയത്? ഞാനൊരു മണ്ടനാണെന്നോ? ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും മോളെ.." അടച്ചിട്ട ക്‌ളാസ് മുറിയ്ക്കുള്ളിൽ എന്നെ രക്ഷിയ്ക്കാൻ ആരും വരില്ലെന്നുള്ള പൂർണ ബോധ്യം എന്റെ കാലടികളെ തളർത്തിക്കൊണ്ടിരുന്നു.. "നീ വെറുമൊരു പെണ്ണാണ്.. പരിമിതികളേറെയുള്ള വെറും പെണ്ണ്.. ആ ബോധം നിനക്കില്ലാതെ പോയതാണ് നിന്റെ ഏറ്റവും വലിയ തോൽവി.." "നിർത്തെടാ.. നീയീ പുച്ഛിച്ചു തള്ളുന്ന പെണ്ണില്ലായിരുന്നെങ്കിൽ ഇന്നിവിടെ ഇതുപോലെ നിന്ന് വാചകക്കസർത്തു നടത്താൻ നീയുണ്ടാവുമായിന്നോ? നിന്നെപ്പോലൊരു വൃത്തികെട്ടവന് ജന്മം നൽകേണ്ടി വന്നതിന്റെ ഗതികേടോർത്തു എനിയ്ക്കാ സ്ത്രീയോട് സഹതാപം തോന്നുന്നു.." "ഡീ... " ആക്രോശിച്ചുകൊണ്ടു അവനടുത്തേയ്ക്കടുത്തു.. വെപ്രാളത്തോടെ പിറകോട്ടുവച്ച എന്റെ കാൽപാദം പെട്ടെന്ന് താഴെയുള്ള എന്തിലോ തട്ടിത്തടഞ്ഞു ..പിടുത്തം കിട്ടാതെ പിറകിലെ അഴികളില്ലാത്ത ജനലിലൂടെ പൊടുന്നനെ ഞാൻ താഴോട്ടു പതിച്ചു.. ഒഴുകിയകലുന്ന ചുവന്ന ദ്രവത്തോടൊപ്പം കണ്ണുകളടഞ്ഞു പോവുമ്പോൾ ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.. ******************************************** "അനുഗ്രഹയുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?" ഇടറുന്ന കാലുകൾ പണിപ്പെട്ടു മുന്നോട്ട് വച്ചുകൊണ്ട് അയാൾ നഴ്‌സിനടുത്തേയ്ക്ക് നടന്നു.. "ഞാൻ അവളുടെ അച്ഛനാണ് സിസ്റ്റർ.." "തലയിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്... ഇമ്മീഡിയറ്റായിട്ടു സർജറി വേണം.. ഇവിടെ സൈൻ ചെയ്‌തോളൂ... " വിറയ്ക്കുന്ന കൈകളാൽ ഒപ്പിടുമ്പോൾ അയാൾ സ്വയം നിയന്ത്രിയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു. കരഞ്ഞു തളർന്ന മിഴികളോടെ നോക്കുന്ന ഭാര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കുമെന്നറിയാതെ അയാളേറെ വിഷമിച്ചു... "നന്ദേട്ടാ... അവരെന്തിനാ സൈൻ വാങ്ങിയത്? മോൾക്ക് സർജറി എന്തെങ്കിലും വേണോ?" "അത് മൈനർ സർജറി ആണ് ദേവൂ... പേടിയ്ക്കാനൊന്നുമില്ല.." സമാധാനിപ്പിയ്ക്കാണെന്നോണം അയാൾ പറഞ്ഞു. "ഈശ്വരാ.. ചെറിയൊരു മുള്ളു കൊണ്ടാൽ പോലും സഹിയ്ക്കാൻ പറ്റാത്ത കുട്ടിയാ..." അവർ തേങ്ങി.. "നീയിങ്ങനെ തളർന്നു പോയാലോ ദേവൂ.. അവള് എല്ലാം മാറി പഴേ പോലെ ഉഷാറായിട്ടു തിരിച്ചു വരുമ്പോഴേയ്ക്കും നിനക്ക് വയ്യാണ്ടാവില്ലേ?" "കൈ മുറിഞ്ഞാലോ ന്നു കരുതി കത്തി പോലും എടുക്കാൻ സമ്മതിയ്ക്കാറില്ലല്ലോ ദൈവമേ... ന്റെ കുട്ടിയ്ക്ക് നീയീ ഗതി വരുത്തിയല്ലോ" സരിത്തലപ്പുകൊണ്ടു കണ്ണീരൊപ്പി സകല ദൈവങ്ങളെയും ഉള്ളു നൊന്തു വിളിച്ചുകൊണ്ട് അവരാ ബഞ്ചിലിരുന്നു.. കണ്ടു നിൽക്കുന്നവരുടെ കണ്ണുകളും ഈറനായി... മൂന്നു ദിവസങ്ങൾ പ്രാർത്ഥനയിലലിഞ്ഞു കടന്നു പോയി.. ബോധശൂന്യയായി ഐ സി യു വിൽ കിടക്കുന്ന അനുവിന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രിയപ്പെട്ടവരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു.. ഗൾഫിൽ നിന്നെത്തിയ അർജുന്റെ മാതാപിതാക്കൾ കാലു പിടിച്ചു അപേക്ഷിച്ചതുകൊണ്ട് അനുവിന്റെ അച്ഛൻ പരാതിയുമായി പോയില്ല.. അനുവിന്റെ വീഴ്ചയ്ക്ക് പിറകിൽ അര്ജുനാണെന്ന സത്യം കൂടുതലാരും അറിഞ്ഞതുമില്ല . അഥവാ കേസും കൂട്ടവുമായാലും പണവും സ്വാധീനവുമുപയോഗിച്ചുഅവർ കേസ് ഒതുക്കി തീർക്കുമെന്ന് അയാൾക്കറിയാമായിരുന്നു... അനുവിന്‌ ഇത്തരമൊരു ആപത്തു വരുമെന്നു അർജുൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.. ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തൽ അവനിൽ എന്തെന്നില്ലാത്ത വേദന പടർത്തി.. അവൾക്കു പറ്റിയ അപകടം അവനെ തീവ്രമായ കുറ്റബോധത്തിലാഴ്ത്തിയിരുന്നു.. ഉള്ളിലെവിടെയോ പകയേക്കാളേറെ അവളോട് പ്രണയം തോന്നിയിരുന്നെന്ന തിരിച്ചറിവ് അവനെ ആഴത്തിൽ മുറിവേല്പിച്ചു.. അനു കണ്ണ് തുറക്കുന്ന നിമിഷം അവളോട് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കാൻ അവൻ തീരുമാനിച്ചിരുന്നു.. "മിസ്റ്റർ നന്ദൻ.. അനുഗ്രഹയുടെ ജീവൻ രക്ഷിയ്ക്കാൻ നമുക്ക് കഴിഞ്ഞു. പക്ഷെ..." "എന്താ ഡോക്ടർ..? എന്തെങ്കിലും കുഴപ്പമുണ്ടോ?" "അത്... കോൺഷ്യസ് ആയാലും മെമ്മറി ലോസ് ആയേക്കാം.. എന്നുവച്ചാൽ ഇനി ആ കുട്ടി ആരെയും തിരിച്ചറിയില്ല... ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.." "ഡോക്ടർ..." "നിങ്ങൾ പൊരുത്തപ്പെടാൻ ശ്രമിയ്ക്കണം.. ആ കുട്ടിയ്ക്ക് ധൈര്യം കൊടുക്കണം... തളർന്നു പോവരുത്..എല്ലാത്തിനും മുകളിൽ ഒരാളുണ്ടല്ലോ.. നമുക്ക് പ്രാർത്ഥിയ്ക്കാം. " ബോധം വന്നെങ്കിലും ഡോക്ടർ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു... നിറകണ്ണുകളോടെ ചുറ്റും കൂടി നിൽക്കുന്നവരെ തിരിച്ചറിയാൻ അനുവിന്‌ സാധിച്ചില്ല... കൂടി നിൽക്കുന്നവരുടെ കരച്ചിൽ അവൾ നിർവികാരതയോടെ നോക്കി.. ആരെയും തിരിച്ചറിയാനാവാതെ.. ദിവസങ്ങൾ കടന്നു പോയി.. അനുവിന്റെ അഭാവം പലരേയും സാരമായി ബാധിച്ചു... ലച്ചുവാകെ തകർന്നു പോയിരുന്നു.. നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെപേരെടുത്തു പറഞ്ഞു പരിജയപ്പെടേണ്ടി വരുമെന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ദിവസം വഴിയിൽ വച്ച് ശരത്തേട്ടനെ കണ്ടപ്പോൾ അവളാകെ അത്ഭുതപ്പെട്ടു... ഷേവ് ചെയ്യാത്ത കവിളുകളും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും അവന് അനുവിനോടുള്ള ആത്മബന്ധത്തെ വിളിച്ചോതുന്നതുപോലെ തോന്നി... "ശരത്തേട്ടാ ..." "ആഹ്.. ലച്ചൂ.. " ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു.. "അനുവിന്റെ ഡോക്ടർ എന്റെ ഫ്രണ്ടാണ്... മെമ്മറിയുടെ കാര്യത്തിൽ ഹോപ്പില്ലെന്നാണ് പറഞ്ഞത്.." ശരത്തേട്ടന്റെ കണ്ണുകളിൽ നനവ് പടർന്നു.. "ദൈവം ഇത്രയ്ക്ക് ക്രൂരനാണോ ശരത്തേട്ടാ? ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിയ്ക്കാത്തതല്ലേ അനു.. എന്നിട്ടും.." "സത്യത്തിൽ എന്താ അനുവിന് സംഭവിച്ചത്? പറ ലച്ചൂ.. നിനക്കറിയാതിരിയ്ക്കില്ല. " "അത്... ശരത്തേട്ടാ.." "പറ ലച്ചൂ.. അവളെ ആരെങ്കിലും അപായപ്പെടുത്തിയതാണോ? സംഭവം നടന്നിട്ട് ആറു മാസത്തോളമായി. ഈ ചോദ്യത്തിനിനി പ്രസക്തിയില്ലെന്നറിയാം.. പലവട്ടം ചോദിച്ചിട്ടും നീ ഒഴിഞ്ഞു മാറിയതാണ്.. ഇനിയെങ്കിലും എനിയ്ക്കറിഞ്ഞേ തീരു ലച്ചൂ.. അവൾ കാലു തെറ്റി വീണതാണോ അതോ?" ആറു മാസങ്ങൾക്കു മുൻപുള്ള ആ ശപിയ്ക്കപ്പെട്ട ദിവസത്തിലേക്ക് ലച്ചു ഓർമകളുടെ തേർ തെളിച്ചു.. ഇന്റർവെൽ സമയത്തു തന്ത്രപൂർവം തന്നെ ഒഴിവാക്കി അനുവിനെ എങ്ങോട്ടോ പറഞ്ഞയച്ചതും... ക്ലാസ് തുടങ്ങിയിട്ടും അവളെ കാണാതിരുന്നതും പൊടുന്നനെ എല്ലാവരും കോളേജിന്റെ സൈഡിലേയ്ക്ക് ഓടിയതും കാര്യമറിയാനായി താൻ ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനുവിനെ കണ്ടതും എല്ലാമെല്ലാം ഓർമകളിലേക്ക് കടന്നു വന്നു.. "ശരത്തേട്ടാ.. സത്യത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും ശരിയ്ക്ക് അറിയില്ല.. പക്ഷെ.. ഇതിന്റെയെല്ലാം പിറകിൽ അർജുനാണ്.. അതെനിയ്ക്കുറപ്പാ.." "അർജുനോ? " "അതെ.. അവനു മാത്രമേ എന്റെ അറിവിൽ അനുവിനോട് പകയുള്ളൂ.." വർധിച്ച ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു ഫോൺ കോൾ ശരത്തിനെ തേടിയെത്തിയത്.. ഡോക്ടർ ശ്രീജിത്ത്!! അനുവിന്റെ ഡോക്ടർ.. "ഹലോ.. ശ്രീജിത്ത്.." "ശരത് താൻ അർജന്റായിട്ടു ഇവിടെ വരെ ഒന്ന് വരണം.. അനുവിന്റെ ഓർമ തിരിച്ചുകൊണ്ടുവരാൻ ഒരവസാന ശ്രമം... തന്റെ ഹെൽപ് ഞങ്ങൾക്കാവശ്യമുണ്ട്.. എത്രയും പെട്ടെന്ന് വരാൻ കഴിയുമോ അത്രയും പെട്ടെന്ന് വരൂ.." കോൾ കട്ട് ചെയ്ത് ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിയ്ക്കുമ്പോൾ ശരത്തിന്റെ മനസ്സ് മുഴുവൻ വല്ലാത്തൊരു പ്രതീക്ഷ കത്തിപ്പടരുന്നുണ്ടായിരുന്നു... (തുടരും...) "എന്റെ അനുവിനെ പഴയപടിയാക്കാൻ നിനക്ക് കഴിയോ?" ഡോക്ടർ ശ്രീജിത്ത് ശരത്തിനെ പുഞ്ചിരിയോടെ വീക്ഷിയ്ക്കുകയായിരുന്നു വല്ലാത്തൊരു പ്രത്യാശ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു . "ഒരു എയ്‌റ്റി ഫൈവ് പേർസെൻറ്റേജ് ഉറപ്പ് മാത്രമേ ഈ കാര്യത്തിൽ എനിയ്ക്ക് തരാൻ കഴിയൂ.." ശരത്തിന്റെ കണ്ണുകളിലെ തിളക്കം തെല്ലൊന്നു മങ്ങി. "ഇതൊരു അവസാന പരീക്ഷണമാണ് ശരത്.. അനുവിനെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് മാക്സിമം ട്രൈ ചെയ്യാം.." "ഇപ്പോഴും ആ പരീക്ഷണമെന്താണെന്നു നീ പറഞ്ഞില്ല.." "പറയാം.. നിനക്കിത് എത്രമാത്രം അക്സെപ്റ്റ് ചെയ്യാൻ കഴിയുമെന്നൊന്നും എനിയ്ക്കറിയില്ല.. ബട്ട്.. നമുക്കിതല്ലാതെ മറ്റു വഴികളില്ല." അക്ഷമയോടെ നോക്കി നിൽക്കുന്ന ശരത്തിനെ നോക്കി ശ്രീജിത്ത് തുടർന്നു. " ആറു മാസങ്ങൾക്കു മുൻപുള്ള ആ ദിവസത്തെ നമ്മൾ അവൾക്കു മുന്നിൽ റീക്രിയേറ്റ് ചെയ്യുന്നു.." "വാട്ട് യു മീൻ?" "യെസ്..അനു കാലു തെറ്റി വീണ അതേ ക്ലാസ് റൂമിൽ നമ്മൾ വീണ്ടും അവളെ കൊണ്ട് പോവുന്നു.. അന്ന് സംഭവിച്ചതെല്ലാം വ്യക്തമായ കണക്കു കൂട്ടലുകളോടെ ഒരിയ്ക്കൽ കൂടി അവൾക്കു മുമ്പിൽ അവതരിപ്പിയ്ക്കുന്നു.." "പക്ഷെ, എന്തിന്?? ഇനി അതുകൊണ്ട് എന്ത് കാര്യം? വീണ്ടും അത്തരമൊരു മണ്ടത്തരം ആവർത്തിയ്ക്കപ്പെടുന്നതിലൂടെ എന്റെ അനുവിനെ എങ്ങനെ തിരിച്ചു കൊണ്ടുവരാമെന്നാ നീ പറയുന്നത്?" "കഴിയും.. അത് പറയാനാണ് നിന്നെ ഞാനിങ്ങോട്ടു വിളിച്ചു വരുത്തിയത്.." "നോ.. ഞാനിത് സമ്മതിയ്ക്കില്ല.. അവൾക്ക് വീണ്ടുമൊരു അപകടം കൂടി സംഭവിച്ചാൽ... " "അതൊരിയ്ക്കലും സംഭവിയ്ക്കില്ല... അനുവിന് ഒരപകടവും സംഭവിയ്ക്കാതിരിയ്ക്കാനുള്ള എല്ലാ മുൻകരുതലുകളും നമുക്കെടുക്കാം.. അർജുൻ നമ്മളെ സഹായിയ്ക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.." "അർജുൻ.. ആ പേരിവിടെ മിണ്ടിപ്പോവരുത്..." ശരത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.. "ശരത് പ്ലീസ്.. നീ വാശി പിടിയ്ക്കരുത്... അവനു മാത്രമേ നമ്മളെ സഹായിയ്ക്കാനാവൂ.." "അവന്റെ മുന്നിലേയ്ക്ക് എന്റെ അനുവിനെ വീണ്ടും ഇട്ടു കൊടുക്കാൻ ഞാൻ കൂട്ട് നിൽക്കില്ല.. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ഞാനവനെ ശരിയ്ക്കൊന്നു കാണുന്നുണ്ട്. എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനൊക്കെ അവൻ കണക്കു പറയും.. ശരത് ആരാണെന്ന് അവനു ഞാൻ മനസ്സിലാക്കി കൊടുക്കും.." "ഇത് പ്രതികാരത്തിനുള്ള സമയമല്ല.. നീ ഒരൽപമെങ്കിലും പക്വത കാണിയ്ക്ക്.. നമ്മളെല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ ഈ പ്ലാൻ സക്സസ് ആവൂ.." " അവൻ ആരാണെന്നു നിനക്ക് ശരിയ്ക്കറിയില്ല.. എന്റെ അനുവിന്റെ നിഴൽവെട്ടത്തു പോലും അവനിനി വരാൻ പാടില്ല.. എനിയ്ക്കറിയാം എന്താ വേണ്ടതെന്ന്.." ശരത് ദേഷ്യത്തോടെ എഴുന്നേറ്റു.. " ചെന്ന് പ്രതികാരം ചെയ്യ്.. അതോടെ എല്ലാം അവസാനിയ്ക്കട്ടെ.. ജീവിതകാലം മുഴുവൻ പഴയതൊന്നും ഓർക്കാതെ അനു ജീവിയ്ക്കട്ടെ... നീ കാരണം തന്നെ അവളെ നിനക്ക് നഷ്ടപ്പെടട്ടെ.. ഓൾ ദി ബെസ്റ്റ്.." പോകാൻ എഴുന്നേറ്റ ശരത് നിശ്ശബ്ദമായി വീണ്ടും സീറ്റിലേയ്ക്കിരുന്നു.. "ശരത്.. ജസ്റ്റ് ട്രൈ ടു അണ്ടർസ്റ്റാൻഡ്.. അനുവിന് വീണ്ടുമൊരു മെന്റൽ ഷോക്ക് കൊടുക്കുക എന്നൊരൊറ്റ വഴി മാത്രമേ നമുക്ക് മുൻപിലുള്ളൂ.. നിനക്കവളെ വേണ്ടേ? നിന്റെ മാത്രം അനുവായിട്ട്? " ശരത്തിന്റെ കണ്ണുകളിൽ ഓർമകൾ ചാലിച്ച നനവ് പടർന്നു.. "അവൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാണെന്നു നാഴികയ്ക്കു നാൽപതു വട്ടം പറയാറില്ലേ ? അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ തൽക്കാലം നിന്റെ വൈരാഗ്യമെല്ലാം മറക്കണം.. ഇല്ലെങ്കിലൊരു പക്ഷെ ഓർമകൾ മരിച്ച അനുവായി അവൾക്ക് ജീവിയ്ക്കേണ്ടി വരും.. ഒന്നും ഓർക്കാതെ.. പുതിയൊരാളായി മരണം വരെ.." "മതി.. നിർത്ത്.. ഞാൻ.. ഞാനെന്താ ചെയ്യേണ്ടത്? നീ പറ.. അവൾക്ക് വേണ്ടി തൽക്കാലം ഞാനെല്ലാം മറക്കാം.. തൽക്കാലത്തേക്ക് മാത്രം.." "ഗുഡ്.. നീ അനുവിന്റെ പാരെന്റ്സുമായി സംസാരിയ്ക്കണം.. നമ്മുടെ പ്ലാൻ അവരോട് പറയണ്ട.. അവർക്കൊരിയ്ക്കലും ഇതൊന്നും അംഗീകരിയ്ക്കാനാവില്ല.." "പിന്നെ?" "അവളുടെ ഒരു ഫ്രണ്ട് ഇല്ലേ? ആ കുട്ടിയെ കൂട്ടി അനുവിന്റെ വീട്ടിൽ ചെല്ലു.. അവളെ കോളേജിലേക്ക് കൊണ്ട് പോയി പഴയതെന്തെങ്കിലും ഓർമ വരുമോ എന്ന് നോക്കാൻ ആണെന്ന് പറഞ്ഞു നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ നാളെ രാവിലെ പത്തു മണിയ്ക്ക് ഞങ്ങൾ കോളേജിലെത്തും.. സകല ഒരുക്കങ്ങളുമായി നിങ്ങളവിടെ റെഡി ആയി നിൽക്കണം.." "ഓക്കേ.. നന്നായി പ്രാർത്ഥിയ്ക്ക്.." "മമ്.. ഇതിലെനിയ്ക്ക് വിജയിച്ചേ മതിയാവൂ.." ലച്ചുവിനെ കൂടെ കൂട്ടി അനുവിന്റെ വീട്ടിലേയ്ക്ക് യാത്രയാവുമ്പോൾ മനസ്സ് ഇടവപ്പെയ്ത്തു പോലെ കലുഷിതമായിരുന്നു... ഇതൊരു പരീക്ഷണമാണ്.. കണക്കു കൂട്ടലുകൾ പിഴച്ചാൽ... വീണ്ടുമൊരു മെന്റൽ ഷോക് കൂടി അനുവിന് താങ്ങാൻ കഴിഞ്ഞില്ലെങ്കിൽ? ഓർക്കാൻ പോലും വയ്യ! "ലച്ചൂ ... നീ സംസാരിയ്ക്ക്.." "അവര് സമ്മതിച്ചില്ലെങ്കിലോ? ശരത്തേട്ടാ..?" "സമ്മതിപ്പിയ്ക്കണം ലച്ചൂ.. നമ്മുടെ അനുവിന് വേണ്ടിയാണ് എല്ലാം.. തിരിച്ചുകൊണ്ടു വരണ്ടേ നമുക്കവളെ?" ഞങ്ങൾ അകത്തേയ്ക്ക് നടന്നു.. അച്ഛനും അമ്മയും ടീവിയ്ക്ക് മുൻപിൽ മൂകരായിരിയ്ക്കുന്നു.. "അമ്മേ.." "ആഹ്.. ലച്ചു മോളോ? വാ മോളെ.. ശരത്തെ ഇരിയ്ക്ക് മോനെ.." "അമ്മേ, അനു?" "മുകളിലുണ്ട്.. താഴേയ്ക്ക് വരാറേയില്ല.. ആരോടും സംസാരിയ്ക്കാറുമില്ല.. ഈ വീട്.. ഒരു മരണവീട് പോലെയായി മോളെ..." തേങ്ങലടക്കാൻ പാട് പെടുന്ന അമ്മയെ കണ്ടപ്പോൾ ഉള്ളു പിടഞ്ഞു.. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിശബ്ദത ആ വീട്ടിലെങ്ങും തളം കെട്ടിയിരുന്നു.. ഒരു സെക്കൻഡ് പോലും മിണ്ടാതിരിയ്ക്കാൻ അനുവിന് കഴിയുമായിരുന്നില്ല.. ഏതെങ്കിലുമൊരു പാട്ടിന്റെ വരികൾ അവളുടെ ചുണ്ടുകളിലെപ്പോഴും പറ്റിച്ചേർന്നു കിടക്കാറുണ്ട്.. ഒഴിവു സമയങ്ങളിലെല്ലാം ചിലങ്കയുടെ ക്രമ താളം ആ വീട്ടിലെങ്ങും നിറഞ്ഞു നിൽക്കാറുണ്ട്.. അനുവിന് അങ്ങനൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ... "ദേവൂ.. നീയോരോന്നു പറഞ്ഞു കുട്ടികളെ വിഷമിപ്പിയ്ക്കാതെ.. മക്കള് മുകളിലേയ്ക്ക് പൊയ്ക്കോളൂ.. അനു അവിടെ ഉണ്ട്..." അനുവിന്റെ അച്ഛന്റെ ശബ്ദം എന്റെ ചിന്തകൾക്ക് താൽകാലികമായ കടിഞ്ഞാണിട്ടു... സ്റ്റെപ്പുകൾ കയറി മുകളിലേയ്ക്ക് ചെല്ലുമ്പോൾ അനു ബാൽക്കണിയിൽ ദൂരേയ്ക്ക് നോക്കി ഇരിയ്ക്കുന്നു.. പതിവില്ലാത്തതാണ്.. വെറുതേയിരിയ്ക്കുന്ന സ്വഭാവം അവൾക്കില്ലല്ലോ! അവളുടെ ബെഡ്റൂമിൽ പാവക്കുട്ടികളൊന്നുമില്ല.. ചിലങ്കയും തമ്പുരുവുമില്ല.. എല്ലാം എവിടെപ്പോയി.. അവളിപ്പോൾ പഴയ അനുവല്ലല്ലോ.. "അനൂ.." ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റു.. "മനസ്സിലായോ?" "ലച്ചുവല്ലേ? ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതല്ലേ.. ഓർമയുണ്ട്.." "ഇത് ശരത്തേട്ടൻ.. അനുവിന്റെ ഫ്രണ്ടാണ്.." അവൾ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ശരത്തേട്ടന്റെ മുഖമാകെ കാറു മൂടിയ ആകാശം കണക്കെ ഇരുണ്ടിരുന്നു.. "അനൂ.. ഓർക്കാൻ കഴിയുന്നില്ലേ ഒന്നും?" അവൾ ഇല്ലെന്നു തലയാട്ടി.. "എനിയ്ക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.. ശ്രമിയ്ക്കും തോറും പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കാണ്..ഈ മുഖങ്ങളൊന്നും... എനിയ്ക്ക്.. തല പിളർന്നു പോവുന്നതുപോലെ.." ഇരു കൈകളാലും തല പൊത്തി പിടിച്ചുകൊണ്ടു അനു ചുമർ ചാരി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "വാ ലച്ചു.. അവളെ ടെൻഷനടിപ്പിയ്ക്കണ്ട.." ശരത്തേട്ടനെ അനുഗമിയ്ക്കുമ്പോൾ വിതുമ്പലടക്കാൻ ഞാനേറെ പാടു പെട്ടു. "ഞങ്ങൾ നാളെ അനുവിനെ ഒന്ന് കോളേജിൽ കൊണ്ട് പോയി നോക്കട്ടെ? പഴയതെന്തെങ്കിലും അവൾക്കോർമ വന്നാലോ?" അമ്മയും അച്ഛനും മുഖത്തോടു മുഖം നോക്കി.. "അതൊന്നും വേണ്ട മോളെ.. അവളിവിടെ ഇരുന്നോട്ടെ.. അതാവുമ്പോ ഞങ്ങൾക്കും സമാധാനം ഉണ്ടാവുമല്ലോ.." "അങ്ങനെ പറയല്ലേ അച്ഛാ.. ഞാൻ നോക്കിക്കോളാം അവളെ.. എന്തെങ്കിലും ഓർമ വന്നാലോ.." "അത് മോളെ.." "എനിയ്ക്ക് വയ്യ ഇനിയും അവളെ ഇങ്ങനെ കാണാൻ... എന്റെ ഒരു സമാധാനത്തിന്.. ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാവുമെങ്കിലോ? സമ്മതിയ്ക്കമ്മേ.. അച്ഛാ.. പ്ലീസ് അച്ഛാ.." അവരുടെ കൈകളിൽ പിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോഴേയ്ക്കും അടക്കി വെച്ച കണ്ണുനീർ അണ പൊട്ടിയിരുന്നു... അവളെ സമാധാനിപ്പിച്ചുകൊണ്ടു അനുവിനെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്ക് കൊടുത്തു.. പിറ്റേന്ന് പറഞ്ഞതുപോലെയുള്ള ഒരുക്കങ്ങളുമായി എല്ലാവരും കാത്തു നിന്നു.. ആദ്യം വിസമ്മതിച്ചെങ്കിലും അനു ഞങ്ങളോടൊപ്പം വന്നു.. പഴയതുപോലെ തന്നെ അവളെ ആ ക്ലാസിലേക്ക് തനിച്ചു പറഞ്ഞയച്ചു.. അവളെ വേദനിപ്പിയ്ക്കേണ്ടി വരുന്നതിൽ ഉള്ളിലൊരായിരം തവണ മാപ്പപേക്ഷിച്ചുകൊണ്ട് ശരത് ലച്ചിവിന്റെയും ശ്രീജിത്തിന്റെയും കൂടെ ആ റൂമിനുള്ളിൽ തന്നെ കുറച്ചു മാറി സ്ഥാനം പിടിച്ചിരുന്നു.. അവളുടെ നോട്ടമെത്താത്തിടത്ത്... ഹൃദയം വലിയ ശബ്ദത്തോടെ മിടിച്ചുകൊണ്ടേയിരുന്നു.. വല്ലാത്തൊരു ഭയം മനസ്സിനെ കീഴടക്കി... അർജുൻ ഉള്ളിൽ കയറി വാതിലടച്ചതും ഭയത്തോടെ അനു തിരിഞ്ഞു.. "ആരാ..?" പതിവുപോലെ ക്രൂരമായ വാക്കുകളാൽ അവളെ മുറിവേല്പിയ്ക്കാനാവാതെ അവൻ നിന്ന് വിയർക്കുന്നുണ്ടോ? "നിങ്ങളാരാ ?? എന്തിനാ വാതിൽ അടച്ചത്? എനിയ്ക്ക് പോണം.." കൃത്രിമമായ ചിരി ചുണ്ടിൽ പടർത്തിക്കൊണ്ടു അർജുൻ ക്രൂരമായ വാക്കുകൾ അവൾക്കു മീതെ ചൊരിഞ്ഞു.. അനുവിന്റെ കരച്ചിൽ ചീളുകൾ ശരത്തിന്റെ ഹൃദയത്തിൽ തറച്ചു.. എഴുന്നേൽക്കാൻ ശ്രമിച്ച അവനെ ശ്രീജിത്ത് പണിപ്പെട്ടു തടഞ്ഞു നിർത്തി.. തേങ്ങൽ ശബ്ദം ഉയർന്നു കേൾക്കാതിരിയ്ക്കാൻ ലച്ചുവും ഏറെ പാട് പെടുന്നുണ്ടായിരുന്നു.. "ശ്രീ.. എനിയ്ക്കിത് കണ്ടു നിൽക്കാൻ വയ്യ.. അവൾക്ക് ഓർമ തിരിച്ചു കിട്ടിയില്ലെങ്കിൽ വേണ്ട.. ഇത് കണ്ടിന്യു ചെയ്യാൻ പറ്റില്ല.. അനു ഓൾറെഡി വീക്ക് ആണ്..," "കുറച്ചു സമയം കൂടി ക്ഷമിയ്ക്ക് ശരത്... പ്ലീസ്.. " അർജുൻ പൊടുന്നനെ അവൾക്കരികിലേയ്ക്ക് നടന്നു.. ഭയത്തോടെ അനു ചുവടുകൾ പിറകോട്ടു വച്ചു.. പിറകിലെ ജനൽ ആദ്യമേ അടച്ചിരുന്നു.. വാക്കുകളുടെ ശര വർഷത്തോടെ അർജുൻ അവളെ കടന്നു പിടിയ്ക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ബോധ ശൂന്യയായി അനു തളർന്നു വീണു.. അർജുൻ അവളെ താങ്ങിയെടുക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ ശരത് അതിവേഗത്തിൽ ഓടിയെത്തിയിരുന്നു.. അവനെ വർധിച്ച ദേഷ്യത്തോടെ പിടിച്ചു തള്ളിക്കൊണ്ട് ശരത് അനുവിനെ താങ്ങിയെടുത്തു.. കയ്യിൽ കരുതിയിരുന്ന വെള്ളം തളിച്ചിട്ടും അവളുണരാത്തതു കണ്ട് എല്ലാവരും ഭയന്നു.. "ശരത്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കണം.." ശ്രീജിത്തിന്റെ മുഖത്തു പരിഭ്രമം.. അവളെ വാരിയെടുത്തു കാറിനടുത്തേക്ക് ചെല്ലുമ്പോൾ ശരത്തിന്റെ ഹൃദയമാകെ അഗ്നിപർവ്വതം കണക്കെ ഉരുകുന്നുണ്ടായിരുന്നു.. ലച്ചുവിനെയും ശ്രീജിത്തിനേയും കൂട്ടി കാറ്റിൻ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോഴും അനു കണ്ണുകൾ തുറന്നതേയില്ല.. അടച്ചിട്ട കാഷ്വാലിറ്റിയുടെ മുന്പിൽ അധിയോടെ നിൽക്കുമ്പോൾ ഹൃദയം മുഴുവൻ പ്രാർഥനയായിരുന്നു.. "ശരത്തേട്ടാ.. അനു.." "ടെന്ഷനടിയ്ക്കല്ലേ ലച്ചു.. അനുവിന് ഒന്നും സംഭവിക്കില്ല.." "അവളുടെ അമ്മയോടും അച്ഛനോടും ഞാനെന്തു സമാധാനം പറയും? എനിയ്ക്ക് പേടിയാവാ ശരത്തേട്ടാ.." അപ്പോഴേയ്ക്കും ശ്രീജിത്ത് ഡോർ തുറന്നു പുറത്തു വന്നു.. "ബിപി ലോ ആയതാണ്.. കുഴപ്പമൊന്നുമില്ല.. ട്രിപ്പ് കൊടുത്തിട്ടുണ്ട്.. ബോധം തെളിഞ്ഞിട്ടില്ല.. അകത്തേയ്ക്ക് ചെന്നോളൂ.." കണ്ണുകളടച്ചു കിടക്കുന്ന അനുവിനടുത്തു ചെന്നിരിയ്ക്കുമ്പോഴും അവളുണർന്നാൽ പഴയതുപോലെ എല്ലാവരെയും തിരിച്ചറിയുമോ എന്ന ആശങ്കയായിരുന്നു മനസ്സ് നിറയെ.. നിമിഷങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പതിയെ കണ്ണ് തുറന്നപ്പോൾ വേഗതയേറിയ ഹൃദയമിടിപ്പുകളോടെ ലച്ചുവും ശരത്തും അവളുടെ കാഴ്ചയോരം സ്ഥാനം പിടിച്ചിരുന്നു.. ഒത്തിരി പ്രതീക്ഷയോടെ.. ആത്മാർത്ഥമായ പ്രാർത്ഥനയോടെ... (തുടരും...) "അനൂ... ആർ യു ഓക്കെ?" അനു നിശ്ശബ്ദമായി ലച്ചുവിനെയും ശരത്തിനെയും മാറി മാറി നോക്കി. നേരിയ നിരാശ അവരുടെ മുഖത്തു പടർന്നു. "അനൂ.. മനസ്സിലായോ ഞങ്ങളെ?" ലച്ചുവിന്റെ ശബ്ദത്തിൽ ഇടർച്ച.. മൂകമായി നോക്കുന്ന അനുവിനെ വേദനയോടെ നോക്കി ശരത് തിരിഞ്ഞു നടന്നു.. "ശരത്തേട്ടാ..." ഹൃദയത്തിലനേകം പൂക്കൾ ഒരുമിച്ചു വിടർന്നു.. "അനൂ.. ഓർമ വന്നോ? എന്നെ.. എന്നെ നിനക്ക് ഓർമ വന്നോ?" അവൾ ചിരിച്ചു.. "താങ്ക് ഗോഡ്... ലച്ചൂ.. ഇപ്പോത്തന്നെ നമുക്ക് അനുവിന്റെ വീട്ടിലേയ്ക്ക് പോകാം.. അവർക്ക് ഒത്തിരി സന്തോഷമാവും.." ലച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അനുവിനെ പുണർന്നു... വല്ലാത്തൊരാശ്വാസത്തോടെ.. പിന്നീടുള്ള ദിവസങ്ങളിൽ പൂർണാരോഗ്യം വീണ്ടെടുത്ത് അനു പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു... കോളേജിലേക്ക് തിരിച്ചു വന്നു.. പഴയ അനുവായി... ഡാൻസ് ക്‌ളാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരാൾ അവളെ തേടിയെത്തി.. അർജുൻ! "അനൂ.." "മമ്?? എന്ത് വേണം?" "ഞാൻ.. നിന്നോട് മാപ്പു പറയാൻ.." അവനു നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചുകൊണ്ടു അനു വീണ്ടും നടക്കാനൊരുങ്ങി.. "അനൂ.. പ്ലീസ്.. അന്നങ്ങനെയൊക്കെ.. സത്യമായിട്ടും നിനക്കങ്ങനൊരപകടം സംഭവിയ്ക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അനു.. മാപ്പു ചോദിയ്ക്കാൻ പോലും അർഹതയില്ലെന്നറിയാം.." "അറിയാലോ പിന്നെന്തിനാ വന്നത്?" " എനിയ്ക്ക് പറ്റിയ അബദ്ധത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്.. നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം.." "ആണോ? അങ്ങനെയാണെങ്കിൽ ഇനിയൊരിയ്ക്കലും എന്റെ കൺവെട്ടത്തു പോലും നീ വരരുത്.. അത്രക്ക് വെറുപ്പാ എനിയ്ക്ക് നിന്നോട്.." "പ്ലീസ് അനൂ.. ഇങ്ങനൊന്നും പറയല്ലേ.. ഞാനൊരിയ്ക്കലും ഇനി പഴയ അർജുനാവില്ല.. ഐ പ്രോമിസ് യു .." "നീ നന്നായാൽ നിനക്ക് കൊള്ളാം.. വഴി മാറ് അർജുൻ.." "സോറി അനൂ.. ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്.." "എന്നെ സ്നേഹിയ്ക്കുന്ന എല്ലാവരെയും കണ്ണീരു കുടിപ്പിച്ച നിന്നോടെനിയ്ക്ക് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല അർജുൻ.. നീ അന്ന് പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്റെ ഹൃദയത്തിൽ തറച്ചു കിടക്കുന്നുണ്ട്.. എന്റെ ഹൃദയത്തിൽ നീ സൃഷ്ടിച്ച മുറിവിന് ഒരിയ്ക്കലും ഉണ്ടാക്കമുണ്ടാവില്ലെന്നു ഓർത്താൽ കൊള്ളാം.." ദയനീയമായി നോക്കുന്ന അർജുനെ പാടെ അവഗണിച്ചു നടന്നകലുമ്പോൾ അവളാകെ അമ്പരന്നിരുന്നു.. അർജുൻ തന്നെയാണോ ഇത്? അതോ ഇനി അടുത്ത ട്രാപ്പിനുള്ള ഒരുക്കമാണോ?ഒന്നും മനസ്സിലാവുന്നില്ലല്ലോ.. കോളേജിൽ നിന്നും പല തവണ അർജുൻ അവളോട് ക്ഷമാപണം നടത്തി.. അനു പക്ഷെ പൂർണമായും അവഗണിയ്ക്കുകയല്ലാതെ അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാറായില്ല.. ദൂരെ മാറിയിരുന്ന് അനു കാണാതെ അവളെ നോക്കിയിരിയ്ക്കുന്ന അർജുന്റെ കണ്ണുകളിൽ പക്ഷെ മുൻപത്തെ പോലെ പകയുടെ അംശം തെല്ലും ഉണ്ടായിരുന്നില്ല.. ഇതെന്ത് അത്ഭുതമാണ്.. ഒന്ന് തുറിച്ചു നോക്കിയത്തിന്റെ പേരിൽ ഒരുവന്റെ തല അടിച്ചു തകർത്തവനാണ്.. തക്കം കിട്ടുമ്പോഴെല്ലാം തന്നെ ഉപദ്രവിയ്ക്കാൻ കച്ച കെട്ടി നടന്നിരുന്ന പഴയ അർജുൻ തന്നെയാണോ ഇത്? പരസ്യമായി പോലും പല തവണ മാപ്പു പറഞ്ഞു കഴിഞ്ഞു.. അവിശ്വസനീയം!! ശരത്തേട്ടനോട് ഈ കാര്യം സൂചിപ്പിച്ചാലോ എന്ന് പല തവണ ഓർത്തു... പിന്നീട് വേണ്ടെന്നു വച്ചു.. അല്ലെങ്കിലും വേറൊരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച ശരത്തേട്ടൻ എനിയ്ക്കിനി എന്നും നല്ല സുഹൃത്തു മാത്രമാണ്.. അതിലുപരി ഒരു സ്ഥാനവും ശരത്തേട്ടനു കൊടുക്കില്ല.. അനുവിന്റെ തീരുമാനം ശരത്തിനെ വല്ലാതെ തളർത്തിയിരുന്നു.. എന്തുകൊണ്ടാണ് അവളിത്തരം ക്രൂരമായ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.. "അനൂ.. നീയെന്തിനാ അനൂ എന്നിൽ നിന്നും അകലാൻ ശ്രമിയ്ക്കുന്നത്?" "ഞാനോ? ശരത്തേട്ടൻ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. ഞാനെന്നും ശരത്തേട്ടന്റെ കൂടെത്തന്നെയുണ്ടാവും.. ഒരു നല്ല സുഹൃത്തായി.." "ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.. കാവ്യയെ ഒരിയ്ക്കലും നിന്റെ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കാൻ എനിയ്ക്കാവില്ലെന്നു നിനക്കറിയില്ലേ അനു.." "ഇന്നലെ വന്ന എനിയ്ക്കു വേണ്ടി ശരത്തേട്ടൻ വീട്ടുകാരെ വിഷമിപ്പിയ്ക്കരുത്.. അവർക്കൊരുയ്ക്കലും കാവ്യയ്ക്ക് പകരം എന്നെ സ്വീകരിയ്ക്കാനാവില്ല.." "വേണ്ട.. നമുക്ക് എവിടെയെങ്കിലും പോയി ജീവിയ്ക്കാം.. എനിയ്ക്ക് നീയും നിനക്ക് ഞാനും മതി.. പ്ലീസ് അനു.." "ബന്ധങ്ങളങ്ങിനെ തുച്ഛവില നൽകി വലിച്ചെറിഞ്ഞു കടന്നു കളയാനാവില്ല ശരത്തേട്ടാ.. നമുക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്ന വീട്ടുകാരുടെ അഭിമാനം ചവുട്ടിത്തേച്ചു നേടുന്നതിനൊന്നും ആയുസ്സുണ്ടാവില്ല.." "തുടക്കത്തിലെ അകൽച്ച മാത്രമേ എല്ലാവര്ക്കും ഉണ്ടാവൂ.. പിന്നീട് എല്ലാരും നമ്മളെ സ്വീകരിയ്ക്കും.." "ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് അമ്മയെയും കൂട്ടി പടിയിറങ്ങുമ്പോൾ എന്റച്ഛനും ഇത് തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക.. വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്റമ്മയും അച്ഛനുമല്ലാതെ സ്വന്തമെന്നു പറയാൻ ബന്ധുക്കളാരും വന്നിട്ടില്ല.. പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും അതിന്റെ വേദനയെന്തെന്ന് മറ്റാരേക്കാളും എനിയ്ക്കറിയാൻ കഴിയും.. അങ്ങനൊരാവസ്ഥ ശരത്തേട്ടനുണ്ടാവരുത്.." "അനൂ..." ശരത്തിന്റെ ശബ്‌ദം നിശ്ശബ്ദതയിലെവിടെയോ നേർത്തു പോയി... "അമ്മുവിനെക്കുറിച്ചു ശരത്തേട്ടൻ ഓർത്തോ?? അവളെ നാളെ ഒരാളുടെ കൈ പിടിച്ചയയ്ക്കണ്ടേ? കല്യാണമുറപ്പിച്ച പെണ്ണിനെയും നാടും വീടുമുപേക്ഷിച്ചു പോയ ശരത്തിന്റെ പെങ്ങൾക്ക് നല്ലൊരാലോചനയുമായി ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ?" "നീ ഒരുപാട് പക്വതയോടെ സംസാരിയ്ക്കുന്നു.. എല്ലാരെക്കുറിച്ചും നീ ഓർത്തു.. എന്നെക്കുറിച്ചു മാത്രം ആലോജിയ്ക്കാൻ മറന്നതോ? അതോ മനപ്പൂർവം വേണ്ടെന്ന് വച്ചതോ?" അവളുടെ മൗനം സഹിയ്ക്കാവുന്നതിലുമപ്പുറമായപ്പോൾ ശരത് തുടർന്നു.. "പരസ്പ്പരം അത്രയേറെ സ്നേഹിച്ചിട്ടും നമ്മളെന്തിനാ പിരിയുന്നതെന്നുകൂടി പറഞ്ഞു താ അനൂ.. എല്ലാവർക്കും വേണ്ടി വലിച്ചെറിയാനുള്ളതാണോ നമ്മുടെ ജീവിതം?" "തമ്മിൽ സ്നേഹിയ്ക്കുന്നവരെല്ലാം ഒരുമിയ്ക്കുന്നുണ്ടോ? ആത്മാർത്ഥമായ പ്രണയങ്ങളിൽ ഭൂരിഭാഗവും നഷ്ടങ്ങളാണ് ശരത്തേട്ടാ.. പ്രണയം സ്വന്തമാക്കാൻ മാത്രമുള്ളതല്ല.. വിട്ടുകൊടുക്കാൻ കൂടിയുള്ളതാണ്.." "നിനക്ക്.. നിനക്കെന്താ പറ്റിയത് അനു..? നീ തന്നെയാണോ ഈ പറയുന്നത്? കഴിയോ നിനക്ക് ഞാനില്ലാതെ?" മറുപടി കൊടുക്കാതെ ആർത്തലച്ചു വരുന്ന കടലിനെ കണ്ണുകളാൽ ആലിംഗനം ചെയ്ത് അവളോർമകളിലെങ്ങോ മുഴുകിയിരുന്നു.. ശരത്തിനു വേണ്ടി തന്റെ മുൻപിൽ യാചിയ്ക്കാനെത്തിയ അമ്മുവിനെയും മുത്തശ്ശനെയുമെല്ലാം അവളോർത്തു.. പാടില്ല.. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ഒരുപാട് പേരെയൊന്നും വേദനിപ്പിയ്ക്കാൻ ആർക്കും അർഹതയില്ല.. അച്ഛനും അമ്മയും ഒരിയ്ക്കൽ ചെയ്ത തെറ്റ് ഈ അനു വീണ്ടും ആവർത്തിയ്ക്കാൻ പാടില്ല.. കാവ്യ നല്ല കുട്ടിയാണ്.. എന്നേക്കാൾ നന്നായി ശരത്തേട്ടനെ അവൾ നോക്കിക്കോളും.. ഞാൻ കാരണം ആരും വേദനിയ്ക്കരുത്.. കുനിഞ്ഞ ശിരസുമായി ശരത് എഴുന്നേറ്റു പോയതും അൽപ്പസമയത്തിനകം തന്നെ മറ്റൊരാൾ പകരം വന്നിരുന്നതുമൊന്നും അവളറിഞ്ഞതേയില്ല.. ശരത്തേട്ടനോടിപ്പോൾ പറഞ്ഞതൊന്നും തന്റെ ആഗ്രഹപ്രകാരമല്ല.. എല്ലാം നേരത്തെ തയ്യാറാക്കി വച്ച വാക്കുകൾ.. മനസ്സറിഞ്ഞതല്ല... സ്വയം എഴുതി തയ്യാറാക്കിയ തിരക്കഥ... ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഓർമകളുടെ അതിർത്തി ഭേദിച്ച് കണ്ണുനീർ ചാലുകളായി ഒഴുകി... സ്വപ്നങ്ങളെല്ലാം തകർന്നടിയുകയാണ്... ഈ തിരകൾ പോലെ.. പെട്ടെന്ന് സ്വബോധം തട്ടിയുണർത്തിയപ്പോഴേയ്ക്കും അവൾ കണ്ണുകൾ തുടച്ചു.. പക്ഷെ അരികിൽ ഒട്ടും പ്രതീക്ഷിയ്ക്കാതെ തിരകളെ നോക്കിയിരിയ്ക്കുന്ന അർജുനെ കണ്ടപ്പോൾ അവളമ്പരന്നു ... "തീർന്നോ സങ്കടം?" "നീ ആരോട് ചോദിച്ചിട്ടാ എന്റടുത്തു വന്നിരുന്നത്?" അനുവിന്റെ ശബ്ദമുയർന്നു.. "തനിച്ചിരിയ്ക്കുന്നത് കണ്ടപ്പോൾ വന്നിരുന്നു എന്നേയുള്ളു.. ഇഷ്ടമായില്ലേ?" "ഇഷ്ടമായില്ല.. എഴുന്നേറ്റു പോടോ.. അല്ലെങ്കിൽ തന്നെ നാട്ടപ്രാന്തു പിടിച്ചിരിയ്ക്കാണ്.." "ഞാൻ നിന്റെ സൗന്ദര്യം കാണാൻ വന്നതൊന്നും അല്ല.. ചുമ്മാ കടല് കാണാൻ വന്നപ്പോ തനിച്ചിരിയ്ക്കുന്നത് കണ്ടു.. അപ്പൊ കമ്പനി തരാലോ എന്ന് കരുതി.." "കടല് കാണണമെങ്കിൽ ഒറ്റയ്ക്കിരുന്നു കണ്ടോ.." ദേഷ്യത്തോടെ എഴുന്നേറ്റ് മാറിയിരിയ്ക്കുമ്പോൾ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. "അവൻ തേച്ചിട്ടു പോയതിന് എന്നോടെന്തിനാ ദേഷ്യം?" അരികിൽ വന്നിരുന്നുകൊണ്ടു അർജുൻ സൗമ്യതയോടെ ചോദിച്ചു.. "ആര് തേച്ചു? ദേ വേണ്ടാ വേണ്ടാന്ന് വിചാരിയ്ക്കുമ്പോൾ തലയിൽ കേറാൻ നിക്കരുത് പറഞ്ഞേക്കാം.. " "ഓക്കേ.. എന്നോട് ചൂടായിക്കോ.. അപ്പോത്തനെ നല്ല ആശ്വാസം കിട്ടും.." "ഛെ! ഇതെന്തൊരു ശല്യാ... താനിപ്പോ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്? ഒന്ന് പോയിത്തരാമോ?" "ഞാൻ പോയേക്കാം... പക്ഷെ ഒരു കാര്യം പറഞ്ഞിട്ടേ പോകു.." പറഞ്ഞു തൊലയ്ക്ക് എന്ന രീതിയിൽ അവൾ നോക്കുന്നത് കണ്ട് അർജുൻ ഉള്ളിൽ ചിരിച്ചു.. "ഇന്ന് നല്ല ഭംഗിയുണ്ട് തന്നെ കാണാൻ.." "തനിയ്ക്കൊക്കെ പോയി ചത്തൂടെ??" "അതുകൊള്ളാം.. അനൂനെ കാണാൻ ഭംഗിയുള്ളതിന് ഞാനെന്തിനാ ചാവുന്നെ?" വർധിച്ച ദേഷ്യത്തോടെ അവൾ എഴുന്നേറ്റു നടന്നു.. "ഹലോ.. ഒന്ന് നിന്നേ..." കേട്ട ഭാവം നടിയ്ക്കാതെ ടൂ വീലർ സ്റ്റാർട്ട് ചെയ്യുമ്പോഴേയ്ക്കും അർജുൻ അവൾക്കടുത്തെത്തിയിരുന്നു.. "കുറച്ചു ദിവസമായി ഒരു കാര്യം പറയണമെന്ന് കരുതുന്നു.." അനുവിന്റെ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി അർജുൻ തെല്ലിട നിന്നു.. സമുദ്രത്തെ തലോടിയെത്തിയ തണുത്ത കാറ്റിനെ അവന്റെ വിടർന്ന നുണക്കുഴികൾ ആവാഹിച്ചെടുത്തു.. മുന്പൊരിയ്ക്കലും കണ്ടിട്ടില്ലാത്തൊരു ഭാവം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.. "ഞാനിത് പറഞ്ഞാൽ പുതിയ ട്രാപ്പിനുള്ള ഒരുക്കമാണെന്നെ അനു പറയു.. ബട് ട്രസ്റ്റ് മീ .. ഞാനിപ്പോ പഴയ അർജനല്ല.. നീയെന്നെ ഒരുപാട് മാറ്റിക്കളഞ്ഞു അനു.." അവന്റെ നിൽപ്പും സംസാരവും അനുവിനെ വല്ലാതെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. "പറയാൻ ഒട്ടും അർഹതയില്ലെന്നറിയാം.. എങ്കിലും പറയാം.. എനിയ്ക്കിഷ്ടാണ്... ഒരുപാട്.. നായകനൊഴിഞ്ഞിടത്തു വില്ലനെ പ്രതിഷ്ഠിയ്ക്കാൻ കഴിയുമെങ്കിൽ.. പൊന്നുപോലെ നോക്കിക്കോളാം.." ദേഷ്യംകൊണ്ടു ചുവന്ന അനുവിന്റെ കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ട് അർജുൻ തുടർന്നു.. "മറുപടി നോ ആവുമെന്നറിയാം.. നിശ്ശബ്ദമായി പ്രണയിയ്ക്കാൻ താത്പര്യമില്ലാത്തതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.. ഐ ലവ് യൂ സോ മച് അനൂ.." തരിച്ചു നിൽക്കുന്ന അനുവിന് ഒരിയ്ക്കൽ കൂടി വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടു അവൻ നടന്നകന്നു.. നടന്നതൊന്നും വിശ്വസിയ്ക്കാനാവാതെ അവളവനെ നോക്കി നിൽക്കുമ്പോൾ അസ്തമയ സൂര്യൻ പതിയെ സമുദ്രത്തിന്റെ കരങ്ങളിലേയ്ക്ക് ചായുന്നുണ്ടായിരുന്നു... (തുടരും....) #ആത്മസഖി_7 "എഹ്‌? അവനങ്ങനെ പറഞ്ഞോ?!" "പറഞ്ഞു ലച്ചു.. ഇന്നലെ വൈകീട്ട് ബീച്ചിൽ വച്ച്.. ഞാൻ ശരിയ്ക്കും ഷോക് ആയിപ്പോയി.." "അല്ലെങ്കിലും കുറച്ചു ദിവസായിട്ടുള്ള അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ ഒരു മിസ്റ്റേക് എനിയ്ക്കും തോന്നിയിരുന്നു.." "ഇത് പുതിയ ട്രാപ് ആവും.. അവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിയ്ക്കാനാവില്ല.." "ഏയ്.. എനിയ്ക്കങ്ങനെ തോന്നുന്നില്ല അനു.. കാരണം പഴയ അർജുനായിരുന്നെങ്കിൽ അവനൊരിയ്ക്കലും ഇത്രയും നാണം കെട്ട് നിന്റെ പിറകെ നടക്കില്ല.. നീയെന്തൊക്കെ പറയുന്നുണ്ട് അവനെ." " ഉവ്വ്.. അവന്റെ ഉദ്ദേശം വേറെയാണ് മോളെ.. എല്ലാ വഴിയും ഫ്ലോപ്പ് ആയെന്നു കണ്ടിട്ട് ഒടുക്കം പ്രേമവും കൊണ്ട് ഇറങ്ങിയിരിയ്ക്കാണ്.." "എന്തോ... ഇതൊരു ട്രാപ് ആണെന്ന് എനിയ്ക്ക് തോന്നുന്നില്ല.. ഡീ അവൻ ശരിയ്ക്കും മാറിയിട്ടുണ്ട്.. എനിയ്ക്കുറപ്പാ..." "എന്നാൽ നീ ചെന്നൊരു ജീവിതം കൊടുക്ക്.." അനുവിന്റെ ദേഷ്യം കണ്ട് ലച്ചു അടക്കി ചിരിച്ചു.. "എന്റെ അനൂ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ? നിന്റെ മനസ്സിൽ ശരത്തേട്ടൻ മാത്രമേ ഉള്ളുവെന്നു മറ്റാരേക്കാളും എനിയ്ക്കറിയില്ലേ?" അനുവിന്റെ മുഖഭാവം കണ്ടപ്പോൾ ശരത്തേട്ടന്റെ കാര്യം എടുത്തിടേണ്ടായിരുന്നെന്നു ലച്ചുവിന്‌ തോന്നി.. അവർക്കിടയിൽ രൂപപ്പെട്ട താത്കാലിക മൗനത്തെ നീട്ടിയടിച്ച ബെൽ ശബ്ദം തട്ടിയെടുത്തുകൊണ്ടോടി.. "അനൂ... വാ.. ബെല്ലടിച്ചു.. ഈ ഹവർ എനിയ്ക്ക് സെമിനാർ ഉള്ളതാ.." "ഞാനില്ല ലച്ചു.. എനിയ്ക്കൊരു മൂഡില്ല.. കുറച്ചു സമയം ഇവിടെ ഇരിയ്ക്കട്ടെ.. നീ ചെല്ലു.." "വാ അനൂ.. നീ ക്ലാസിൽ കിടന്നുറങ്ങിക്കോ.. " "മൈൻഡ് ഓക്കേ ആയിട്ട് ഞാനങ്ങു വന്നേക്കാം.. കുറച്ചു സമയം ഒറ്റയ്ക്കിരിയ്ക്കട്ടെ.." മനസ്സില്ലാ മനസ്സോടെ ലച്ചു പോവുന്നത് അവൾ നിർവികാരയായി നോക്കി നിന്നു... വല്ലാത്തൊരു മടുപ്പ് തന്നെ കീഴടക്കുന്നുണ്ടോ? സന്തോഷമെല്ലാം ആരോ കവർന്നെടുത്തത് പോലെ.. ഏകാന്തതയോട് തീവ്രമായൊരാസക്തി തോന്നുന്നു.. "എന്താടോ വല്ല കവിത എഴുതാനുള്ള പ്ലാൻ ആണോ?" അവൾക്കരികിൽ കുറച്ചു മാറിയിരുന്നുകൊണ്ട് അർജുൻ ചോദിച്ചു.. "നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത എനിയ്ക്കില്ല അർജുൻ.." " തനിയെ മരച്ചുവട്ടിൽ വന്നു ആലോചിച്ചിരിയ്ക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ്.. ഇഷ്ടായില്ലെങ്കിൽ തിരിച്ചെടുത്തു.. പോരെ?" മൗനം.. "ഞാനിന്നലെ ഒരു കാര്യം പറഞ്ഞിരുന്നു.." "ന്ത് കാര്യം?" "ഇഷ്ടമാണെന്ന്..." "നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നതിന് എനിയ്‌ക്കെന്താ? നിന്റെ കാര്യങ്ങളിൽ ഇടപെടാൻ എനിയ്ക്കൊട്ടും താല്പര്യമില്ല.." "നല്ല ചൂടിലാണല്ലോ?" അവനു മുഖം കൊടുക്കാതെ അനു ദൂരേയ്ക്ക് നോക്കിയിരുന്നു.. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തിയുള്ളതു പോലെ.. അർജുന്റെ സാന്നിധ്യം അവളിൽ മടുപ്പുളവാക്കുന്ന അസ്വസ്ഥതയുണ്ടാക്കി.. "ഡോ.. തനിയ്ക്ക് പോയി ഇരിയ്ക്കാൻ ഇവിടെ വേറെ സ്ഥലങ്ങളൊന്നുമില്ലേ?? ഇവിടെ വന്ന് അന്ധാളിച്ചു നിൽക്കാതെ എണീറ്റ് പോയെ.." അടക്കി വച്ച ചിരി പൊട്ടിച്ചിരിയിലേയ്ക്ക് വഴി മാറി. "എന്തിനാ കിണിക്കുന്നെ?" "നിന്റെ ഓരോ പ്രയോഗം കേട്ട് ചിരിച്ചു പോയതാ അനുവേ.." "ദേ., ഞാനൊരു കാര്യം പറഞ്ഞേക്കാം.. പ്രണയം നടിച്ചു എന്നെ വശത്താക്കാമെന്നൊന്നും ആരും കരുതണ്ട.. എനിയ്ക്ക് നിന്നോട് വെറുപ്പാണ്.. അറപ്പാണ്.." "എന്റമ്മോ.. അതിനു നീയെന്നെ ഇഷ്ടപ്പെടണമെന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിയ്ക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാൻ മിണ്ടാൻ വരുന്നത്.. അല്ലാതെ നീയെന്നെ ഇഷ്ടപ്പെടുമെന്നു പ്രതീക്ഷയുണ്ടായിട്ടല്ല." "ഒന്നെണീറ്റു പോടോ.. എനിയ്ക്കൊന്നു തനിച്ചിരിയ്ക്കണം.. എവിടെയെങ്കിലും ഒറ്റയ്ക്കിരിയ്ക്കാമെന്നു വച്ചാൽ അപ്പൊ എഴുന്നള്ളിക്കോളും.. " "മനപ്പൂർവം അല്ലെടോ.. എന്തോ.. നീ തനിച്ചിരിയ്ക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. അതാ വന്നത്.." അനുവിന്റെ മുഖത്തു പുച്ഛം.. "ഏകാന്തതയ്ക്കു നീ കരുതുന്ന സൗന്ദര്യമൊന്നും ഇല്ല അനൂ.. ഒറ്റപ്പെടൽ ഭ്രാന്തമായൊരു അനുഭൂതിയാണ്.. ദൂരെ നിന്ന് നോക്കുമ്പോൾ ഭംഗിയുണ്ടെന്നു തോന്നാം.. പക്ഷെ അനുഭവിയ്ക്കേണ്ടി വരുമ്പോഴാണ്..." അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഇടർച്ച കണ്ടു അനു കണ്ണുകൾ അവനിലേക്ക് തിരിച്ചു.. വേദനിപ്പിയ്ക്കുന്ന ഓർമകളിലെങ്ങോ അവനലയുന്നതുപോലെ.. അല്പനേരത്തെ മൗനത്തിനു ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് അവൻ തുടർന്നു.. "ശരത്തിനെ ഓർത്തു ഇനിയും സങ്കടം വേണോ? അവന്റെ കല്യാണം ഫിക്സ് ചെയ്തതല്ലേ? നാളെ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാവേണ്ട അവനെയോർത്തു നീയിങ്ങനെ സങ്കടപ്പെട്ടിരുന്നാൽ അതവരുടെ ജീവിതത്തെ നെഗറ്റീവ് ആയി ബാധിയ്ക്കില്ലേ?" നിറഞ്ഞു വന്ന കണ്ണുകൾ അവൾ പതിയെ തുടച്ചു.. "മറന്നൂടെ അവനെ? വീട്ടുകാരെ ഉപേക്ഷിച്ചു അവനോടൊപ്പം പോകാൻ അനു ആഗ്രഹിയ്ക്കാത്തിടത്തോളം മറ്റു വഴികളൊന്നുമില്ലല്ലോ?" അവന്റെ വാക്കുകൾ അനുവിനെ വല്ലാതെ ഭ്രാന്തു പിടിപ്പിയ്ക്കുന്നതായി തോന്നി... "എന്റെ കാര്യം നോക്കാൻ എനിയ്ക്കറിയാം.. മേലാൽ ഇത്തരം സംഭാഷണങ്ങളുമായി എന്റെ മുന്നിൽ വന്നു പോവരുത്.. അതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനും ആരെങ്കിലുമൊക്കെ വേണം.. " ഒട്ടും നിനയ്ക്കാതെ വായിൽ നിന്നും വീണു പോയ പദങ്ങൾ അവന്റെ ഹൃദയത്തിലെവിടെയോ ആഴത്തിൽ തറച്ചത് പോലെ.. മറുത്തൊന്നും പറയാതെ അവനെഴുന്നേറ്റു നടന്നപ്പോൾ അനുവിന്റെ ഹൃദയത്തിൽ വല്ലാത്തൊരാശ്വാസം ചേക്കേറിയിരുന്നു.. തനിച്ചിരിയ്ക്കുമ്പോഴെല്ലാം പതിവുപോലെ അവനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വെറുതെയായി.. ഒരിയ്ക്കൽ സ്ഥിരമായി പോവുന്ന അനാഥാലയത്തിൽ ചെന്ന് തിരിച്ചു പോരാൻ നേരം ഒട്ടും പ്രതീക്ഷിയ്ക്കാതെ അർജുനെ അവിടെ കണ്ടു.. അനുവിനെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നു.. "അർജുൻ ഇവിടെ?" മറുപടിയായി അവൻ പുഞ്ചിരിച്ചു.. "അനുവിന് മാത്രമേ ഇവിടെ വരാൻ പാടുള്ളോ?" അവളോടൊപ്പം ഇരുവശത്തും ചെടികൾ വച്ചു പിടിപ്പിച്ച നടപ്പാതയിലൂടെ പതിയെ നടക്കുമ്പോൾ അവനെന്തിനെക്കുറിച്ചൊക്കെയോ വാചാലനായി.. "നന്നേ ചെറുപ്പത്തിൽ എന്നെ മുത്തശ്ശിയേയും മുത്തശ്ശനെയും ഏൽപ്പിച്ചു വിദേശത്തേയ്ക്ക് പോയതാണ് അമ്മയും പപ്പയും.. മറ്റു കുട്ടികൾ അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വരുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും.. ഇരുട്ടത്തിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ.. മുത്തശ്ശനും കൂടി പോയപ്പോൾ പതിയെ എല്ലാരോടും ദേഷ്യമായി.. കൂടെ നിൽക്കാൻ തല തെറിച്ച കുറെ കൂട്ടുകാരും.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൻ തുടർന്നു.. "കയ്യിൽ ഇഷ്ടംപോലെ കാശുണ്ടല്ലോ.. ആരെ പേടിയ്ക്കാൻ.. നേർവഴിയ്ക്ക് നടത്താനും ആരുമില്ലായിരുന്നു.. ഉപദേശിയ്ക്കാനും പുച്ഛിയ്ക്കാനും വന്നവരൊക്കെ എന്റെ ശത്രുക്കളായി.. അനു പറഞ്ഞതുപോലെ സ്നേഹത്തിന്റെ വില അറിയാത്തതുകൊണ്ടാവും ഞാനിങ്ങനെയൊക്കെ ആയിത്തീർന്നത് അല്ലെ?" മറുപടി പറയാൻ വാക്കുകളൊന്നും എന്നെ കടാക്ഷിച്ചില്ല.. "എങ്ങനെയെങ്കിലും നിന്നെ സ്വന്തമാക്കണമെന്നു മാത്രമേ ഞാൻ കരുതിയുള്ളു അനു.. നീ വേറൊരാളെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഭ്രാന്തമായൊരാവസ്ഥയായിരുന്നു.. ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതും, മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ തമ്മിൽ വഴിവിട്ട ബന്ധമാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചതുമെല്ലാം എന്നും നീ എന്റെ കൂടെത്തന്നെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ്.. ജീവിതത്തിലാദ്യമായി എന്റെ ഹൃദയം സ്വന്തമാക്കിയ പെൺകുട്ടിയെ നെഞ്ചിൽ ശ്വാസമുള്ളിടത്തോളം കാലം അരികിൽ നിർത്തണമെന്നാഗ്രഹിച്ചു.. സ്നേഹം പിടിച്ചു പറിയ്ക്കാൻ കഴിയാത്തതാണെന്നു ഞാനറിഞ്ഞില്ല അനൂ.. ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ലിതുവരെ.. നീയൊഴികെ.. എല്ലാം എന്റെ തെറ്റാണ്.. എന്റെ അഹങ്കാരമായിരുന്നു.. നീയനുഭവിച്ച വേദനകൾക്കൊന്നും പകരം തരാനാവില്ലെന്നറിയാം.. ഒരു നോട്ടം കൊണ്ട് പോലും നിന്നെ കളങ്കപ്പെടുത്താൻ ഇനിയൊരിയ്ക്കലും അർജുൻ ശ്രമിയ്ക്കില്ല.. " അവന്റെ ശബ്‌ദം ഉറച്ചതായിരുന്നു.. "എന്നെ സ്നേഹിയ്ക്കാൻ ഒരു പെൺകുട്ടിയ്ക്കും കഴിയില്ലെന്നറിയാം... പക്ഷെ ഈ ചങ്കിൽ ജീവനുള്ളിടത്തോളം നീയവിടെ ഉണ്ടാവും അനൂ.. നീ മാത്രമേ ഉണ്ടാവൂ.. ഇത് അർജുന്റെ വാക്കാണ്.. എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി.. നീയറിയാതെ നിന്നെ പിന്തുടർന്നതെല്ലാം ഇനിയൊരപകടം കൂടി നിനക്ക് സംഭവിച്ചാലോ എന്ന് പേടിച്ചിട്ടാണ്.. അല്ലാതെ നീ കരുതിയ പോലെ ശല്യം ചെയ്യാൻ വേണ്ടിയല്ല.. പക്ഷെ ഇനിയൊരിയ്ക്കലും അർഹതയില്ലാത്തൊരിഷ്ടത്തിന്റെ പേര് പറഞ്ഞു ശല്യം ചെയ്യില്ല നിന്നെ.. ഒരിയ്ക്കലും.. ഇതുവരെ ചെയ്തതിനൊക്കെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിയ്ക്കുന്നു.. നിനക്കെന്തു ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി.. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അർജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തിയിരിയ്ക്കും... പോട്ടെ.. പുഞ്ചിരിയ്ക്കിടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അനുവിന്റെ ഹൃദയത്തിൽ നേരിയ കുറ്റബോധം തോന്നി.. ജീവിതത്തിലൊരിയ്ക്കലും കാണാൻ കഴിയുമെന്ന് കരുതിയിട്ടില്ല ഇങ്ങനൊരു കാഴ്ച.. അനുവിന്റെ കണ്ണുകളിൽ സഹതാപത്തിന്റെ കണികകൾ ദൃശ്യമാവുന്നെന്നു തോന്നിയതുകൊണ്ടാവും അർജുൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി.. ഹൃദ്യമായി ചിരിച്ചു.. എങ്ങനെ കഴിയുന്നു ഇവന്? "അനുവിന്റെ കയ്യിൽ വണ്ടിയുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. " "വേണ്ട.. ഞാൻ വന്നോളാം.." "ഞാനൊത്തിരി ബോറായി അല്ലെ??" അവന്റെ പൊട്ടിച്ചിരിയുടെ അലകൾ വൃക്ഷത്തലപ്പുകളിൽ തട്ടി പ്രതിധ്വനിച്ചുവോ? "പറഞ്ഞതെല്ലാം മറന്നേക്കൂ.. സെന്റി അടിച്ചതാണെന്നു കരുതണ്ട.. ഒന്നും ഉള്ളിലൊളിപ്പിച്ചു ശീലമില്ലാത്തതുകൊണ്ടാണ്." എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ വീണ്ടും തുടർന്നു.. "ഇനി ഇതിന്റെ പേരിൽ സിമ്പതി ഒന്നും വേണ്ട.. അനുവിന്റെ മനസ്സിൽ ആ പഴയ കാമഭ്രാന്തന്റെ സ്ഥാനം തന്നെ മതിയെനിയ്ക്ക്..." അവൻ വീണ്ടും ഉറക്കെ ചിരിച്ചു.. ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തിക്കൊണ്ട് അവനകലുന്നതും നോക്കി നിൽക്കുമ്പോൾ കയ്യിലിരുന്ന മൊബൈൽ ശബ്ദമുതിർക്കുന്നുണ്ടായിരുന്നു..ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു.. ശരത്തേട്ടൻ... (തുടരും....) #ആത്മസഖി_8 "ഹലോ.. അനൂ.. ഒന്ന് ബീച്ചിലേക്ക് വരാൻ കഴിയോ?" "എന്താ കാര്യം?" "വന്നിട്ട് പറയാം.. പെട്ടെന്ന് വാ... അനു വന്നിട്ടെ ഞാൻ തിരിച്ചു പോവൂ.. ആം വെയ്റ്റിങ്.." മറുപടി കാത്തു നിൽക്കാതെ ഫോൺ കട്ടായപ്പോൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും അവൾ നേരെ ബീച്ചിലേക്ക് തിരിച്ചു.. എന്തിനായിരിയ്ക്കും ശരത്തേട്ടൻ വരാൻ പറഞ്ഞത്?? ബീച്ചിനു മുൻപിലെ കല്ല് മതിലിൽ കടലിനഭിമുഖമായിരിയ്ക്കുന്ന ശരത്തേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. "ശരത്തേട്ടാ.." "ആഹ് വന്നോ? " "എന്തിനാ വരാൻ പറഞ്ഞത്?" "ഒരു കാര്യമറിഞ്ഞു.. നേരിട്ട് ചോദിച്ചു ബോധ്യപ്പെടാൻ വേണ്ടി വിളിച്ചതാണ്.." എന്താണെന്നുള്ള ഭാവത്തിൽ അവൾ ശരത്തിനെ നോക്കി.. "നീയും ആ അർജ്ജുനും തമ്മിലെന്താ??" ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം കേട്ട് ഞാൻ അമ്പരന്നു.. "മനസ്സിലായില്ല?" "നീയും ആ വൃത്തികെട്ടവനും തമ്മിലെന്തെങ്കിലും കണക്ഷനുണ്ടോ എന്ന്?" "കണക്ഷനോ? വോട് യു മീൻ?" "ഓഹോ നിനക്കൊന്നും അറിയില്ല അല്ലെ? എന്റെ ഫ്രണ്ട്സ് പറഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല.. പക്ഷെ ഒരിയ്ക്കൽ പോലും എന്റെ കൂടെ വരാത്ത പല സ്ഥലങ്ങളിലും നീ അവനെയും കൂട്ടി പോവുന്നത് നേരിട്ട് കണ്ടപ്പോൾ.. ഛെ!!" ഇടിവെട്ടേറ്റ പോലെ നിൽക്കുന്ന അനുവിന്റെ കണ്ണുകളിൽ നോക്കി ശരത് തുടർന്നു.. "കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരുപാട് തവണ നിന്നേയും അവനെയും ഞാൻ ഒരുമിച്ചു കണ്ടു.. പത്തു മിനിറ്റ് മുൻപ് വരെ നീ അവനോടൊപ്പമായിരുന്നില്ലേ??" "അത്.. ശരത്തേട്ടാ.." "കഷ്ടം.. നിന്നെക്കുറിച്ചു ഞാനിങ്ങനൊന്നും കരുതിയില്ല അനൂ.." ശരത്തേട്ടന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു.. "അവൻ നിന്നെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ട് അനൂ? എന്നിട്ടും ജീവന് തുല്യം സ്നേഹിച്ച എന്നെ ഒഴിവാക്കിയിട്ടു അവനെ സ്വീകരിയ്ക്കാൻ നിനക്കെങ്ങനെ സാധിച്ചു?" വീണു പോവാതിരിയ്ക്കാൻ ഞാൻ കൽമതിൽ ചാരി നിന്നു.. ശരത്തേട്ടൻ തന്നെയാണോ ഇത്? "കാവ്യയെ കല്യാണം കഴിയ്ക്കാൻ നീ ഓരോ തവണ നിർബന്ധിയ്ക്കുമ്പോഴും എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.. പക്ഷെ സൂത്രത്തിൽ എന്നെ ഒഴിവാക്കിയിട്ടു നീ അവനുമായി.." വാക്കുകൾ തൊണ്ടക്കുഴി ഭേദിച്ച് പുറത്തിറങ്ങിയാൽ കരഞ്ഞു പോയേക്കുമോ എന്ന ഭയം കൊണ്ട് മാത്രം ഞാൻ മൂകമായി നിന്നു.. നിമിഷങ്ങളോളം.. കരയരുത്.. തന്നെ മനസ്സിലാക്കാത്തവരുടെ മുൻപിൽ ഒരിയ്ക്കൽ പോലും തോറ്റു പോവരുത്.. അത് ജീവന് തുല്യം സ്നേഹിയ്ക്കുന്നവരായാൽ പോലും.. "ഞാനിത്രയും പറഞ്ഞിട്ടും നിനക്കൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലല്ലോ അനൂ.. നിന്നെ ആത്മാവിനോട് ചേർത്ത് വച്ചതിന് എനിയ്ക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു.." എന്റെ ഭാഗം ന്യായീകരിയ്ക്കാൻ മുന്പിലൊരുപാട് തെളിവുകൾ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം കൂട്ടി യോജിപ്പിച്ചു ശരത്തേട്ടന്റെ മുൻപിൽ നിരത്താൻ എന്റെ മനസ്സ് വിസമ്മതിച്ചു.. ഒരിയ്ക്കലെങ്കിൽ ഒരിയ്ക്കൽ.. എന്റെ ആത്മാർഥതയെ ചോദ്യം ചെയ്തവനാണിയാൾ... സ്വപ്നത്തിൽ പോലും മറ്റൊരാളെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല താൻ.. എന്നിട്ടും അത്രമേൽ അവിശ്വസിയ്ക്കാൻ കഴിഞ്ഞുവെങ്കിൽ തെളിവുകൾ നിരത്തി കുറ്റ വിമുക്തയായിത്തീരുന്നതെന്തിന്?? "നിനക്കൊന്നും പറയാനില്ലേ അനൂ?" കണ്ണുകൾ നിറയാതിരിയ്ക്കാൻ പാടു പെടുന്നതിനിടയ്ക്ക് ഞാൻ ഇല്ലെന്നു തലയാട്ടി.. "ഒടുക്കം നീയും മറ്റു പെൺകുട്ടികളെ പോലെ പണത്തിനു പിറകെ പോയി അല്ലെ? അവന്റെ അത്രയൊന്നും ഇല്ലെങ്കിലും നിന്നെ പൊന്നു പോലെ നോക്കാനുള്ള വരുമാനമൊക്കെ എനിയ്ക്കും ഉണ്ടായിരുന്നു.. നിന്റെ സ്വപ്നങ്ങൾ അതിനും മീതെയാണെന്നു ഞാനറിഞ്ഞില്ല അനൂ.. ഒരിയ്ക്കലെങ്കിലും നിനക്കെല്ലാം തുറന്നു പറയാമായിരുന്നു.. അങ്ങനെയാണെങ്കിൽ എനിയ്ക്കീ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നല്ലോ?" അഗ്നിശരങ്ങൾ പോലെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചിറങ്ങി... മരണത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകളുടെ എണ്ണം അനിർവചനീയമായി കൂടിക്കൊണ്ടിരുന്നു.. അതിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ഞാൻ നിസ്സഹായയായി നോക്കി നിന്നു.. "നിന്നെയോർത്തു ആ പാവം പെണ്ണിന്റെ ജീവിതം ഞാൻ നശിപ്പിച്ചിരുന്നെങ്കിലോ? ആ പാപമൊക്കെ എവിടെ കൊണ്ടുപോയി ഒടുക്കുമായിരുന്നു? പക്ഷെ എന്നെങ്കിലുമൊരിയ്ക്കൽ ഈ ചെയ്തതിനെല്ലാം നീ ദുഃഖിയ്ക്കും.. ഹൃദയം തകർന്നു നീ കരയും... ഓർത്തോ.. അന്ന് നിനക്കെന്റെ വില മനസ്സിലാവും.. കഴിയുമോ എന്നറിയില്ല.. പക്ഷെ.. കാവ്യയെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയാക്കാൻ ഈ നിമിഷം മുതൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.." ശരത്തേട്ടന്റെ കണ്ണുകളിൽ ദേഷ്യം ചുവന്ന രാശികൾ സൃഷ്ടിച്ചു. "നീ തെറ്റുകാരിയാണെന്നു നിന്റെ മൗനം വിളിച്ചു പറയുന്നുണ്ട് അനൂ.. ലജ്ജ തോന്നുന്നു എനിയ്ക്ക്.. നിന്നെ പ്രാണന് തുല്യം സ്നേഹിച്ചതിന്.. നിനക്ക് വേണ്ടി എല്ലാവരെയും സങ്കടപ്പെടുത്തിയത്തിന്.." ലജ്ജ തോന്നുന്നതെനിയ്ക്കാണ്.. എന്നെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിന്.. നിങ്ങൾക്കു വേണ്ടി ഓരോ നിമിഷവും വേദനിയ്ക്കുന്നതിന്.. മുഖത്തു നോക്കി പറഞ്ഞിട്ട് തിരിച്ചു നടക്കണമെന്നാഗ്രഹിച്ചു.. പക്ഷെ വേണ്ടാ.. വിശ്വാസം നഷ്ടപ്പെട്ടിടത്തു പ്രണയത്തിനെന്തു സ്ഥാനം? "നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.. നിന്നെപ്പോലുള്ളവർക്കൊക്കെ സമൂഹം ചാർത്തി തരുന്ന വിളിപ്പേര് വേറെയാണ്.. അത് വിളിയ്ക്കാൻ എന്റെ സംസ്കാരം നിന്നോളം അധപതിച്ചിട്ടില്ല.. " "നിർത്തഡോ..!!" അപ്രതീക്ഷിതമായുള്ള അവളുടെ ഭാവ മാറ്റം കണ്ട് ശരത് തെല്ലൊന്നു പതറി.. "കഴിഞ്ഞോ തന്റെ പ്രസംഗം? എങ്കിൽ എനിയ്ക്ക് പറയാനുള്ള ചിലത് കൂടി കേട്ടോളു.. ഇഷ്ടമായിരുന്നു തന്നെ.. അനു ഇവിടേയ്ക്ക് എത്തുന്ന നിമിഷം വരെ! പക്ഷെ.. ഈ നിമിഷം മുതൽ എന്റെ മനസ്സിൽ താനില്ല.. " വീശിയടിച്ച കടൽക്കാറ്റു പോലും അവൾക്കരികിൽ നിന്നും ഭയത്തോടെ ഗതി മാറി.. താനിപ്പോൾ പറഞ്ഞതുണ്ടല്ലോ.. അതിനു മറുപടി പറയാൻ എനിയ്ക്കറിയാഞ്ഞിട്ടല്ല.. " കണ്ണുനീർ കവിളിലൂടെ ധാരയായൊഴുകുന്നുണ്ടായിരുന്നു.. "നിങ്ങളെ പ്രാണന് തുല്യം സ്നേഹിച്ചു പോയതിൽ എനിയ്ക്ക് ലജ്ജ തോന്നുന്നു.. "ഒരു നിമിഷത്തേയ്‌ക്കെങ്കിലും എന്നെ അവിശ്വസിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ എനിയ്ക്കു നൽകിയിരുന്ന മഹത്വമെന്തെന്നു തിരിച്ചറിയാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടതില്ല!!" അനുവിന്റെ ശബ്ദത്തിലെ കിതപ്പ് അവളുടെ തളർച്ചയെ എടുത്തു കാട്ടുന്നുണ്ടായിരുന്നു... "പ്രാണന് തുല്യം നിങ്ങളെ സ്നേഹിച്ചിട്ടും ചങ്ക് പറിയുന്ന വേദന സഹിച്ചുകൊണ്ടു വിട്ടു കൊടുത്തതല്ലേ ഞാൻ? എന്നിട്ടും എന്നോടിങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു??" കരച്ചിലിന്റെ അകമ്പടിയോടെ കടന്നു വന്ന തേങ്ങൽ അവളുടെ ശബ്ദത്തിൽ കലർന്നിരുന്നു. "നിങ്ങളെനിക്ക് ചാർത്തിത്തന്ന പട്ടം കൊള്ളാം...ജീവന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷന്റെ വായിൽ നിന്നും ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിയ്ക്കാത്തതാണത്.. കേവലം വാക്കുകളിലൂടെ നിങ്ങൾ ചോദ്യം ചെയ്തത് നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ പരിശുദ്ധിയെയാണ്... നിങ്ങളുടെ സ്നേഹം.. അത് കപടമായിരുന്നു ശരത്.. നിങ്ങളെ സ്നേഹിച്ച കുറ്റത്തിന് എനിയ്‌ക്കെന്തു ശിക്ഷ കിട്ടിയാലും അതൊന്നും മതിയാവില്ല.." തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി അനുവിന്.. കാലുകളിടറുന്നുണ്ടോ?? "അനൂ നീ അവിടെ ഇരിയ്ക്ക്.. " ശരത് അവളെ താങ്ങാനായി അടുത്തേയ്ക്ക് നീങ്ങി.. "തൊട്ടു പോവരുതെന്നെ!! നിങ്ങൾക്കതിനുള്ള അർഹതയില്ല.." അനുവിന്റെ നീട്ടിയ ചൂണ്ടു വിരൽ ശരത്തിനു നേരെ വിറ പൂണ്ടു.. ഒന്നുറക്കെ കരയാൻ പോലുമാവാത്ത വിധം തളർച്ച ബാധിച്ചു പോയ ശരീരം പണിപ്പെട്ടുയർത്തി അനു മുൻപോട്ടു നടക്കുമ്പോൾ പിറകിൽ ശരത് തരിച്ചു നിൽക്കുന്നുണ്ടായിരുന്നു.. താൻ തനിച്ചു പോവുന്നിടത്തെല്ലാം നിഴൽ പോലെ കൂട്ടിനെത്തിയ അർജുനോട് അടക്കാനാവാത്ത പക തോന്നി.. ശരത്തേട്ടനെ എനിയ്ക്ക് കിട്ടിയില്ലെങ്കിലും ആ മനസ്സിൽ എല്ലാ പരിശുദ്ധിയോടും കൂടി എന്നും നിലനിൽക്കണമെന്നാഗ്രഹിച്ചിരുന്നു.. പക്ഷെ.. ജീവന്റെ ഓരോ അംശത്തിൽ പോലും ശരത്തേട്ടനെ മാത്രം ധ്യാനിച്ച് കഴിഞ്ഞിരുന്ന അനുവിനെ അയാൾ തന്നെ ഭൂമിയോളം താഴ്ത്തിയിരിയ്ക്കുന്നു... എല്ലാം... എല്ലാം അവൻ കാരണം.. അർജുൻ.. ഉറക്കമില്ലാത്ത രാത്രികളിലെങ്ങോ ചിന്തകൾ അവളിൽ പുതിയൊരു തീരുമാനത്തിന്റെ വേരുറപ്പിച്ചു.. വാശി.. അത് ശരത്തിനു മാത്രമല്ല.. അനുവിനും കൂടി ഉണ്ടെന്നു കാണിച്ചു കൊടുക്കണം.. എന്നെ സ്വീകരിയ്ക്കാൻ ഈ ജന്മം കഴിഞ്ഞില്ലെങ്കിലും ഒരിയ്ക്കലും ഉണക്കാനാവാത്ത മുറിവുകൾ സൃഷ്ടിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. നിമിഷങ്ങൾ നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം നിസ്സഹായയായൊരു പെണ്ണിന്റെ പ്രണയത്തിനു വിലയിട്ടപ്പോൾ നിങ്ങളെന്തു നേടി?? എന്ത് വേണമെന്ന് എനിയ്ക്കറിയാം! കരച്ചിലിനൊടുവിൽ എപ്പോഴോ തളർന്നുറങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകലുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ശരത്തേട്ടൻ തന്നെ ഉപേക്ഷിച്ചു പോയ കടൽക്കരയിൽ ചെന്നിരുന്നു അർജുൻ എന്നു സേവ് ചെയ്ത നമ്പറിൽ വിരലമർത്തുമ്പോൾ അവൾക്കു തെല്ലും ആശങ്ക തോന്നിയിരുന്നില്ല.. "ഹലോ.. അനു.. " "അർജുൻ.. എനിയ്ക്ക് കാണണം..." നിൽക്കുന്ന സ്ഥലം പോലും പറയാതെ കോൾ കട്ട് ചെയ്യുമ്പോൾ താനെവിടെയാണെങ്കിലും നിമിഷങ്ങൾക്കകം അവനെത്തുമെന്നുള്ള വിശ്വാസമുള്ളതുകൊണ്ടായിരുന്നു. ബൈക് നിർത്തി അവനിറങ്ങി വരുമ്പോൾ ചോദിയ്ക്കാനുള്ളതെല്ലാം നാവിൻ തുമ്പിലുണ്ടെന്നു ഞാനുറപ്പു വരുത്തി.. "എന്ത് പറ്റി അനു?" പതിവില്ലാതെ ഫോൺ ചെയ്തു വിളിച്ചതെന്തിനാണെന്നുള്ള സംശയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. "അർജുൻ... വിൽ യു മാരി മീ?" "വോട്?" അവന്റെ മുഖത്തു വല്ലാത്തൊരു ഞെട്ടൽ ദൃശ്യമായി.. "എന്നെ കെട്ടാൻ നിനക്ക് സമ്മതമാണോന്ന്?" മറുപടി പറയുന്നതിന് പകരം അവനുറക്കെ ചിരിയ്ക്കാൻ തുടങ്ങി.. "ആം വെരി സീരിയസ് അർജുൻ.. എനിയ്ക്ക് എത്രയും പെട്ടെന്നൊരു മറുപടി വേണം ..." ചിരിയടക്കി എന്നെ നോക്കിക്കൊണ്ട് അർജുൻ ചോദ്യ ശരമെയ്തു.. "ആരോടുള്ള വാശിപ്പുറത്താണാവോ ഇങ്ങനൊരു തീരുമാനം?" "നിനക്ക് കെട്ടാൻ പറ്റുവോ? യെസ് ഓർ നോ..?" "ഓക്കെ.. ബട്ട് ആദ്യം നിന്റെ കണ്ടീഷൻസ് കംപ്ലീറ്റ് പറ.. അത് കഴിഞ്ഞിട്ടു തീരുമാനിയ്ക്കാം.." "കണ്ടീഷനോ? എനിയ്ക്ക് കണ്ടീഷൻസ് ഉണ്ടെന്നു നിന്നോടാരു പറഞ്ഞു?" "നിന്നെയെനിയ്ക്ക് അസ്സലായിട്ടു അറിയാം മോളെ.. എന്തെങ്കിലും കാര്യമില്ലാതെ നീ ഇത്തരമൊരു തീരുമാനവുമായി വരില്ല.." ഞാൻ കരുതിയതിലും ബുദ്ധിയുണ്ടിവന്... ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കുന്നതാണ് ബുദ്ധി.. "മമ്.. കല്യാണം കഴിഞ്ഞാലും നമ്മൾ വെറും ഫ്രണ്ട്സ് മാത്രമായിരിയ്ക്കും.. അതിൽ കൂടുതൽ ഒരു ബന്ധവുമുണ്ടാവില്ല.." "ആഹാ.. അടുത്തത് പോരട്ടെ.." "ഒരു വീട്ടിൽ രണ്ടു മുറിയിലായിരിയ്ക്കും നമ്മുടെ താമസം.. അയൽക്കാരെപ്പോലെ.. എന്റെ കാര്യത്തിൽ നീയോ നിന്റെ കാര്യത്തിൽ ഞാനോ ഇടപെടാൻ പാടില്ല.." "മമ്.. നെക്സ്റ്റ്.." "കൃത്യം ആറു മാസം കഴിഞ്ഞാൽ ഡിവോഴ്‌സ്.." "അതെന്താ ആറു മാസത്തിന്റെ കണക്ക്?" "അതൊന്നും നീയറിയണ്ട.. " "കഴിഞ്ഞോ?" "ലാസ്റ്റ് വൺ.. ഈ കാര്യങ്ങളൊന്നും നമ്മൾ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാൾ അറിയരുത്.. പ്രത്യേകിച്ച് വീട്ടുകാർ.." "കൊള്ളാം.. ചുരുക്കി പറഞ്ഞാൽ, നീയെഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചു ഞാൻ ആട്ടമാടണം അല്ലെ?" "അങ്ങനെയല്ല അർജുൻ.. എന്നെ ഒന്ന് ഹെൽപ് ചെയ്യണം.. പ്ലീസ്.." "ബുദ്ധിമുട്ടാണ്.." "അപ്പൊ.. അന്ന് പറഞ്ഞതൊക്കെ പാഴ് വാക്കുകളായിരുന്നു അല്ലെ? എന്തൊക്കെയായിരുന്നു? നിന്നെപ്പോലെ വാക്കിനു വിലയില്ലാത്തൊരുവൻ പറഞ്ഞത് വിശ്വസിച്ചു സംസാരിയ്ക്കാൻ വന്ന ഞാനാ മണ്ടി.." "സ്നേഹിയ്ക്കുന്നവർക്കു വേണ്ടി എന്തും ചെയ്യുന്നവനാണ് നീയെന്നു പല തവണ കേട്ടിട്ടുണ്ട്.. ആ ഉറപ്പിൽ വന്നതായിരുന്നു.. സഹായിയ്ക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല.. ഗുഡ് ബൈ.." ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു.. "ഡീ... " അവൾ നിൽക്കുന്നില്ലെന്നു കണ്ട് ഓടിച്ചെന്ന് അർജുൻ അവൾക്കഭിമുഖമായി നിന്നു.. "ഏതായാലും എന്നെ കെട്ടാൻ ഇനി നല്ല പെമ്പിള്ളേരൊന്നും വരുമെന്ന് തോന്നുന്നില്ല.. എന്നാൽ പിന്നെ നീ ഉദ്ദേശിച്ച കാര്യം നടക്കട്ടെ.. എനിയ്ക്ക് സമ്മതം.." "സത്യം??" "അനുവാണേ സത്യം.." അവളുടെ മുഖം ആയിരം പൂർണ ചന്ദ്രൻമ്മാർ ഒരുമിച്ചുദിച്ച പോലെ പ്രകാശിച്ചു.. "മോള് നല്ലോണം ആലോചിച്ചിട്ടൊക്കെ തന്നെയാണോ ഇറങ്ങി തിരിച്ചത്? എന്റെ പേരിൽ പത്തിരുപത് പോലീസ് കേസ് ഒക്കെ ഉണ്ടെന്നറിയാലോ?." "അതിനു ഞാൻ നിന്നെ ആയുഷ്കാലം മുഴുവൻ കൂടെക്കൂട്ടാനൊന്നും പോണില്ല.. കൃത്യം ആറു മാസം.. അത് കഴിഞ്ഞാൽ തീർന്നു എല്ലാം.." "ഇതൊരു നാടകമാണെന്നു എനിയ്ക്കും നിനക്കും മാത്രേ അറിയൂ.. പുറത്തുള്ളവർക്ക് നീ എന്റെ ഭാര്യയാണ്.. അർജുന്റെ പെണ്ണായി ജീവിയ്ക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും മതിയാവില്ല അനുവേ.." "നിന്നെ കെട്ടാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിൽ ആറു മാസം കൂടെ നിൽക്കാനുള്ള ധൈര്യവും എനിയ്ക്കുണ്ട്.." "പക്ഷെ... എന്നെ കെട്ടാൻ നിന്റെ പാരെന്റ്സ് സമ്മതിയ്ക്കോ?" "അവരെക്കൊണ്ട് സമ്മതിപ്പിയ്ക്കുന്ന കാര്യം ഞാനേറ്റു.. നീ നിന്റെ വീട്ടിൽ സമ്മതിപ്പിയ്ക്കാൻ നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ മോള് കല്യാണത്തിന് റെഡി ആയിക്കോ.." "പിന്നെ.. ശരത്തേട്ടന്റെ കല്യാണത്തിന് ഒരു ദിവസം മുൻപെങ്കിലും വേണം നമ്മുടേത്.. ഓക്കേ ആണോ?" "ഓഹോ... അപ്പൊ അവനോടുള്ള പ്രതികാരത്തിനാണ് നീയീ കടും കൈ ചെയ്യാൻ തുനിഞ്ഞിറങ്ങിയത്.." "അതൊന്നും നീയറിയണ്ട.. പറ്റുമെങ്കിൽ അടുത്ത മാസം തന്നെ നമ്മുടെ കല്യാണം നടത്തണം.. ബാക്കി കാര്യങ്ങൾ ഫോണിൽ സംസാരിയ്ക്കാം.." മനസ്സിലെ കണക്കു കൂട്ടലുകൾ മുഖത്തു ദൃശ്യമാക്കിക്കൊണ്ടു നടന്നകലുന്ന അനുവിനെ നോക്കി അർജുൻ അത്ഭുതത്തോടെ നിന്നു.. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനൊന്നിനെ ആദ്യമായിട്ടാണ്.. വല്ലാത്തൊരു പെണ്ണ്.. അവൻ മനസ്സിൽ മന്ത്രിച്ചു.. അടക്കാനാവാത്തൊരു സന്തോഷം അവന്റെ മനസ്സിനെ പൂർണമായും കീഴടക്കിയിരുന്നു... അധികം പെൺകുട്ടികളിലൊന്നും കണ്ടുവരാത്തൊരു പ്രത്യേകത ഇവളിലുണ്ട്.. ചങ്കൂറ്റം! കാരിരുമ്പിന്റെ ശക്തിയുള്ള വാക്കുകളാണിവളുടേത്.. അത് തന്നെയല്ലേ എന്നെ ഇവളിലേയ്ക്കടുപ്പിച്ചതും? പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണ്.. ഒരിയ്ക്കലും കരുതിയതല്ല.. താത്കാലികമായിട്ടാണെങ്കിലും ആറു മാസം അവൾ കൂടെയുണ്ടാവുമെന്നോർത്തപ്പോൾ ജീവിതത്തിലിന്നേ വരെ അനുഭവിച്ചിട്ടില്ലാത്തൊരു ആത്മസംതൃപ്തി തോന്നി.. ദിവസങ്ങൾക്കുള്ളിൽ ഇരു വീട്ടുകാരും കൂടിയാലോചിച്ചു തിയതി കുറിച്ചപ്പോഴും അർജുന് നടക്കുന്നതൊന്നും വിശ്വസിയ്ക്കാൻ കഴിഞ്ഞിരുന്നില്ല.. ദിവസങ്ങൾ കൊഴിയും തോറും‌ കാത്തിരിപ്പിന്റെ ദൈർഗ്യവും കുറഞ്ഞു വരാൻ തുടങ്ങിയിരുന്നു... (തുടരും...) ബാക്കി ഭാഗത്തിനായി പ്രൊഫൈൽ നോക്കുക(കിസ്സകളുടെ സുൽത്താൻ ) ❤
58.8k views
6 days ago
ShareChat Install Now
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post