📔 കഥ
ഞാൻ മാലയിൽ നിന്നും താലി മാറ്റി ഒരു മഞ്ഞച്ചരടിലേക്കു കോർത്തിടുമ്പോൾ ചന്ദ്രേട്ടന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു...സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നപ്പോ പോലും പിടിച്ചു നിന്ന ആളാ... പക്ഷെ ഇപ്പൊ.. "സുമേ നീ തിരഞ്ഞെടുത്ത ജീവിതം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ? താലിമാല പോലും... " "അങ്ങനെ എനിക്ക് തോന്നിയതായിട്ടു ചന്ദ്രേട്ടൻ കരുതുന്നുന്നുണ്ടോ, പിന്നെ ഫീസ് കൊടുക്കാതെ മോളെ ക്ലാസ്സിനു പുറത്താക്കിന്നു ഉണ്ണിക്കുട്ടൻ വന്നു പറഞ്ഞപ്പോ...തല്ക്കാലം ഇതല്ലാതെ വേറെ വഴിയില്ലല്ലോ.. മോളാണെങ്കിൽ നമ്മളെ വിഷമിപ്പിക്കണ്ടാന്നു കരുതിയാവും ഒന്നും പറഞ്ഞില്ല എന്നാലും പത്താം ക്ലാസ്സല്ലേ, ക്ലാസ്സ്‌ പോയാ ബുദ്ധിമുട്ടാവില്ലേ, പിന്നെ വാടകയും കൊടുക്കേണ്ട സമയമായി... "മ്മ് "ഒന്ന് അമർത്തി മൂളി ചന്ദ്രേട്ടൻ തിരിഞ്ഞു കിടന്നു.. എന്നാലും കരയുകയാണെന്നു അമർത്തിപിടിച്ച തേങ്ങലുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്... * * * * * * * ചന്ദ്രേട്ടന്റെ ആലോചന വന്നപ്പോ അച്ഛന് വേറൊന്നും നോക്കാനുണ്ടായിരുന്നില്ല.. അത്രയ്ക്ക് കുടുംബസ്നേഹിയാണ് അതുകൊണ്ട്തന്നെ എന്നെ പൊന്നുപോലെ നോക്കുന്നു അച്ഛന് അറിയാരുന്നു.. അത് ശരിയായിരുന്നു പെണ്മക്കള് മാത്രമുള്ള എന്റെ അച്ഛനും അമ്മയ്ക്കും ഒരു മോനായിരുന്നു.. അനിയത്തിമാരുടെ കല്യാണത്തിനോ വീട്ടിലെ മറ്റു വിശേഷങ്ങൾക്കോ ഏട്ടൻ അച്ഛനെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല.. ചന്ദ്രേട്ടന്റെ വീട്ടിലെ കാര്യങ്ങളും ചന്ദ്രേട്ടനായിരുന്നു നോക്കിയത് അവിടെ അച്ഛനില്ലാത്തതിന്റെ കുറവൊന്നും അനിയത്തിമാരെയും അനിയനെയും അറിയിച്ചിട്ടില്ല.. ആകെയുള്ള വീട് പണയം വച്ചും, എന്റെ കുറച്ചു സ്വർണം വിറ്റും രണ്ടു പെങ്ങമ്മാരുടെയും കല്യാണം ആർഭാടമായി നടത്തി.. അനിയൻ ഏറ്റവും ഇളയതായിരുന്നു അവനെ പഠിപ്പിച്ചു... അവനിപ്പോ ബാങ്ക് മാനേജർ ആയി.. അതുകൂടാതെ പെങ്ങമ്മാരുടെ ആദ്യത്തെ പ്രസവം...അവരുടെ വീടെടുക്കൽ.. ഒന്നിനും ഒരു കുറവും വരുത്തിയില്ല, കുറച്ചു കഷ്ടപ്പെട്ടാലും മറ്റുള്ളവർക്ക് മുന്നിൽ അമ്മയുടെയും സഹോദരങ്ങളുടെയും തല താണുപോകരുതെന്നു ചന്ദ്രേട്ടന് നിര്ബന്ധമുണ്ടായിരുന്നു.. അതിനിടയിൽ ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ടായി.. അവര് ഏട്ടന്റെ ജീവനായിരുന്നെങ്കിലും പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി മാറ്റി വച്ചതു ഞങ്ങളുടെ കാര്യങ്ങളായിരുന്നു.. അതിനു അവരോ ഞാനോ പരിഭവം കാണിച്ചിട്ടുമില്ല.... അതിനിടയിൽ അമ്മ മരിച്ചു അന്നും എല്ലാരേം ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുകയും, എല്ലാത്തിനും ഓടി നടന്നതും ഏട്ടൻ തന്നെ... അനിയന്റെ കല്യാണം കഴിഞ്ഞു അവനു വേറെ വീട് വയ്ക്കണമെന്ന് പറഞ്ഞപ്പോഴാണ്, ദൂരെയൊന്നും പോവേണ്ടെന്നു കരുതി വീടിനോടു ചേർന്നുള്ള പതിനഞ്ചു സെന്റ് സ്ഥലം അവന്റെ പേരിൽ എഴുതി കൊടുത്തത്... അതായിരുന്നു കുടുംബത്തിലെ പ്രശ്നങ്ങളുടെ തുടക്കം... പെങ്ങമാരോട് ആലോചിക്കാതെ കൊടുത്തതിനു അവര് വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കി അവസാനം ആ പതിനഞ്ചു സെന്റിലെ തെങ്ങിന്റെയും പ്ലാവിന്റെയും ആദായം ചന്ദ്രേട്ടനും ഞാനും തനിച്ചു തിന്നതിന്റെ കണക്കും കൂടി പറഞ്ഞപ്പോ ഏട്ടൻ ശരിക്കും തകർന്നുപോയി.. ഒടുവിൽ ഉള്ള വീടും സ്ഥലവും പെങ്ങമ്മാർക്ക് വീതിച്ചു കൊടുത്തിട്ട് ഞങ്ങളുടെ കയ്യും പിടിച്ചു ചന്ദ്രേട്ടൻ അവിടിന്നിറങ്ങി... തിരികെ അടക്കാനുള്ള ലോണിന്റെ കടലാസും, ഡ്രെസ്സും മാത്രം എടുത്തിറങ്ങിയ ഞങ്ങളെ ഇളയ പെങ്ങളുടെ ഭർത്താവ് തടഞ്ഞു നിർത്തി ബാഗ് മുഴുവൻ വലിച്ചിട്ടു പരിശോധിച്ചു, മരിച്ചുപോയ അമ്മയുടെ വിലപിടിപ്പുള്ള എന്തെങ്കിലും എടുത്തിട്ടുണ്ടോന്നു... കുറച്ചു ദൂരെ മാറി ഒരു വാടക വീടെടുത്തു...ജീവിതം തിരിച്ചു പിടിക്കണം.. മക്കളെ ആരും ഇറക്കി വിടാത്ത സ്വന്തം വീട് ഉണ്ടാക്കണം എന്നൊക്കെ സ്വപനം കാണുന്നതിനിടയിലാണ് പെട്ടെന്നൊരു നെഞ്ചു വേദന വന്നു ഏട്ടനെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുന്നത്... ഒരു മൈനർ അറ്റാക്ക്.. പെങ്ങമ്മാരേയും അനിയനെയും കാണണമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല ഒടുക്കം ബാക്കിയുള്ള ഉള്ള സ്വര്ണമെല്ലാം വിറ്റും, എന്റെ അച്ഛന്റെ സഹായത്തോടും കൂടി ആശുപത്രി ചിലവും മറ്റും നടത്തി രോഗം ഭേദമായി ആശുപത്രി വിട്ടു...പക്ഷെ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ചന്ദ്രേട്ടന് കുറെ നാളത്തെ റസ്റ്റ്‌ വേണമായിരുന്നു.. അതോടെ എല്ലാ കാര്യങ്ങളും താളം തെറ്റി.. അവസാനം താലിമാല വിൽക്കുന്നിടം വരെയായി കാര്യങ്ങൾ... ഞാൻ ഒരു ജോലിക്ക് ശ്രമിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു... ഞാൻ തോറ്റുപോയല്ലോ എന്നും പറഞ്ഞു.. പിന്നെ ജോലിയുടെ കാര്യം ചോദിക്കനുള്ള ധൈര്യം എനിക്കില്ലായിരുന്നു....ഒന്നുമില്ലായ്മയിൽ നിന്നും കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പൊക്കിയ മനുഷ്യനാരുന്നു...പക്ഷെ അതിന്റെ അടിത്തറ സ്നേഹം മാത്രമായിരുന്നു... ആ സ്നേഹത്തിനു വിള്ളല് വീണപ്പോഴാണ് ഏട്ടൻ തളർന്നുപോയത് ... * * * * * * * * "ചന്ദ്രേട്ടാ.. ചന്ദ്രേട്ടാ... ആരും ഇല്ലേ ഇവിടെ... " ഗോപിയേട്ടനോ കയറി ഇരിക്കൂ, ഞാൻ ഏട്ടനെ വിളിക്കാം, എന്താ വിശേഷിച്ചു... കഴിഞ്ഞ മാസം എന്റെ കഷ്ടപ്പാട് കേട്ടിട്ട് ഇവിടത്തെ ആള് മൂന്നു ലോട്ടറി ടിക്കറ്റ് എടുത്തിരുന്നു... അതിലൊന്നിനാ മോളെ ഒന്നാം സമ്മാനം.. ക്രിസ്മസ് ബമ്പർ... ആറു കോടിയാ... ചന്ദ്രനും രക്ഷപെട്ടു കൂടെ ഞാനും... ദൈവമേ.... ഞാൻ സ്വപ്നം കാണുകയാണോന്നു ഒന്ന് നുള്ളി നോക്കി, അല്ല സത്യം തന്നെ... നാളുകൾക്കു ശേഷം മുഖത്തൊരു പുഞ്ചിരിയുമായി ചന്ദ്രേട്ടനും,കൈയിൽ ചുരുട്ടിപിടിച്ച ടിക്കറ്റും.. ആര് തോല്പിച്ചാലും ദൈവം തോൽപ്പിക്കില്ല എന്ന് ഞാൻ പറയാറില്ലേ എന്നും ചോദിച്ച് ചന്ദ്രേട്ടനെന്നെ ചേർത്തു പിടിച്ചു... വിൽക്കാൻ വേണ്ടി എടുത്തു വച്ച മാലയിൽ താലികോർത്തു ദൈവത്തിന് മുന്നിൽ വച്ച് വീണ്ടും എന്റെ കഴുത്തിൽ ഇട്ടു തന്നു... എന്നിട്ടെന്റെ ചെവിയിൽ പറഞ്ഞു പെണ്ണെ ഇനി നിനക്കും മക്കൾക്കും വേണ്ടി എനിക്കൊന്നു ജീവിക്കണമെന്ന്.....
#

📔 കഥ

📔 കഥ - ShareChat
3.8k views
21 hours ago
ആദ്യമായി അവളെ ആളൊഴിഞ്ഞ ആ മരച്ചുവട്ടിൽ ഒറ്റക്ക് കിട്ടിയപ്പോൾ അറിയാതെ ഞാനും ആഗ്രഹിച്ചു ആ കവിളിൽ ഒന്ന് ഉമ്മവെക്കാൻ . ഇരുണ്ട് മൂടിയ ആകാശം ഒരു പേമാരിക്ക് മുൻപുള്ള തണുത്ത കാറ്റ് . അതിനേക്കാൾ ചുവന്നു തുടുത്ത അവളുടെ കവിൾ തടങ്ങൾ എല്ലാം എന്റെ സിരകൾക്ക് ചൂട് പിടിപ്പിക്കുന്ന പോലെ . എന്തിനാ അച്ചുവേട്ടാ ഇപ്പോ ഇവടെ വരാൻ പറഞ്ഞെ , ? അത് ഞാൻ കേൾകാഞ്ഞിട്ടാണോ അറിയില്ല അവൾ വീണ്ടും കുറച്ചു കൂടി ശബ്ദത്തിൽ ചോദിച്ചു എന്തിനാ അച്ചുവേട്ടാ ഇപ്പോ ഇവടെ വരാൻ പറഞ്ഞെ ,??? ഏയ് ഒന്നൂല്ല്യ ഞാൻ നിന്നോട് കുറച്ചു നേരം സംസാരിക്കാൻ . എന്താ എന്നുവെച്ചാ പെട്ടന്ന് പറയ് നിക്ക് പോണം 'അമ്മ അനേഷിക്കും . എന്ന നീ പൊയ്ക്കോ , അതല്ല ഏട്ടാ മഴ വരുന്നത് കണ്ടില്ലേ . എന്താ ഏട്ടാ ഇത് ഈ തണുപ്പിലും നിന്ന് വിയർക്കുന്നുണ്ടോ . ? നെറ്റി തടത്തിലൂടെ ഒലിച്ചുറങ്ങിയ വിയർപ്പ് തുള്ളികൾ അവൾ അവളുടെ കൈ കൊണ്ട് തുടച്ചു . എന്തോ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് നിറുത്താൻ തോന്നി എനിക്ക് . പക്ഷെ കൈകൾ വിറയ്ക്കുന്ന പോലെ . എന്ത് പറയണം എന്നറിയാതെ എന്നാ അമ്മു നീയെന്നെ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ നിനക്ക് .? ഇത് ചോദിക്കാൻ ആണോ ഇപ്പോ എന്നെ വിളിച്ചു വരുത്തിയെ ,? നീ പറയ് നിനക്ക് ഓർമ്മയുണ്ടോ .? ആ ഉണ്ട് മൂത്താര് കാവിലെ പൂരത്തിന് .ആനപ്പുറത്ത് ഇരുന്ന് എന്നെ നോക്കുന്നത് . അതെ ചുവന്ന ധാവണിയുടത്ത് ആ പൂരപ്പറമ്പിൽ ആരെയും ശ്രദ്ധിക്കാതെ ആനകളെ നോക്കി നിൽക്കുന്ന നിന്നെ അന്ന് കണ്ടപ്പോ എന്തോ കണ്ണെടുക്കാൻ തോന്നിയില്ല . പിന്നീട് എന്തെ അമ്മു എന്നോട് ഒരിക്കലും ആനപ്പുറത്ത് കയറരുത് എന്ന് പറഞ്ഞത് .,? അത് ഒന്നൂല്ല്യ . പെട്ടന്ന് വലിയ രണ്ടു ഇടി മുഴക്കത്തോട് കൂടി മഴവന്നു വലിയ തുള്ളികൾ ഉള്ള മഴ . ആ മരചുവട്ടിലിലേക്ക് നീങ്ങി നിന്നു അവളെന്നോട് ചാരി നിന്ന് ആ മഴയിൽ നിന്ന് ഓടിയൊളിക്കാൻ, പറയ് അമ്മു എന്തെ പിന്നീട് കയറല്ലേ എന്ന് പറഞ്ഞത് . അത് ആനപ്പുറത്ത് കയറാൻ ഷർട്ട് ഇടാൻ പറ്റില്ലാലോ അപ്പോ ആ പൂരപ്പറമ്പിലെ എല്ലാ പെണ്ണുങ്ങളുടെ കണ്ണും ഈ നെഞ്ചിൽ ആവും അതെനിക്ക് കാണാൻ വയ്യ . അവളെന്റെ നെഞ്ചിൽ ചാരി നിന്ന് അത് പറയുമ്പോ ഞാനവളുടെ കണ്ണിലേക്ക് നോക്കുകയായിരുന്നു . വല്ലാത്ത തീക്ഷണത ഉള്ള പോലെ . ആ ചുണ്ടുകളെ ഒന്ന് അമർത്തി ചുംബിക്കാൻ ഉള്ള മോഹം വല്ലാതെ എന്നെ വേട്ടയാടികൊണ്ടേ ഇരുന്നു . വലിയൊരു കാറ്റ് മഴയെ വിളിച്ചോണ്ട് ദൂരേക്ക് പോയി . അമ്മു ഞാനൊന്ന് ചോദിച്ചോട്ടെ . ആ എന്തെ ഏട്ടാ .? ഇല്ലങ്കിൽ വേണ്ട നീ പൊയ്ക്കോ . ചോദിക്ക് ഏട്ടാ വേണ്ട മഴ തോർന്നു നീ പൊയ്ക്കോ അനേഷിക്കും നിന്നെ . എന്നാ ഞാൻ പോവാ എന്ന് പറഞ്ഞു കരിയിലകൾ വീണു പുല്ല് കയറിയ ആ ഇടവഴിയിലൂടെ തിരിഞ്ഞു നോക്കാതെ അവൾ ഓടി പോയി . അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. ആകാശത്തോളം ആഗ്രഹം ഉണ്ട് അമ്മു നിന്നെ ഒന്ന് ചുംബിക്കാൻ . അനുവാദമില്ലാതെ നിന്നിൽ ഒന്ന് തൊടാൻ പോലും ഞാൻ നിൽകാത്തത് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല .അമ്മു. ഒരാൺ ആയത് കൊണ്ടാണ് . എന്റെ വികാരങ്ങളെ പോലും പിടിച്ചു നിർത്താൻ കഴിയില്ലെങ്കിൽ ഞാൻ പിന്നെ ഒരാൺ ആണെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ .? എന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഞാൻ കാത്ത് വെക്കും നീ എന്റേതാവുന്ന നാൾ വരെ ,?
#

📔 കഥ

📔 കഥ - ShareChat
7k views
1 months ago
"ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. " റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്.. അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി.. നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത് അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം തൃശൂരിലുള്ള അവരുടെ അമ്മവീട്ടിലേക്ക് താമസം മാറ്റി.. മേബിൾ ഡൽഹിയിൽ ഫ്ലോറികൽച്ചറിൽ എന്തോ ഗവേഷണം ചെയ്യുകയാണെന്നും അവൾക്ക് എന്നെക്കൊണ്ടെന്തോ സഹായം വേണമെന്നും അമ്മച്ചി പറഞ്ഞപ്പോൾ എതിർത്ത് പറയാൻ കഴിഞ്ഞില്ല.. ആ വീട്ടിലെത്തി ഓളെ കണ്ടപ്പോഴാണ് സംഗതി ഇച്ചിരി ഗുരുതരമാണെന്ന് മനസിലായത്.. കള്ളിമുണ്ടും മാടികുത്തിയുള്ള എന്റെ വരവ് അവൾക്കൊട്ടും പിടിച്ചിട്ടില്ലെന്ന് ആ മുഖഭാവം കണ്ടപ്പോഴേ ഞാനൂഹിച്ചു.. അത് കഴിഞ്ഞു ഓൾടെ വക ഒരു ഇന്റർവ്യൂ.. ബൈക്ക് ഓടിക്കാൻ അറിയോ?, ലൈസെൻസ് ഉണ്ടോ? ഇജ്ജാതി ചോദ്യങ്ങൾ കേട്ടപ്പഴേ എനിക്ക് പ്രാന്തായി.. അപ്പോഴാണ് അവൾ കാര്യങ്ങൾ വിവരിച്ചത്.. അങ്ങ് ദൂരെ 'മഥേരാൻ' എന്നൊരിടത്തു "വൈഷ്ണകമലം" എന്നൊരു അപൂർവയിനം പുഷ്പമുണ്ടത്രേ.. ആ പൂവിനെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി മേബിളിന് മഥേരാനിലേക്ക് ഒരു യാത്ര പോകണം,... പ്രകൃതിഭംഗി ആസ്വദിച്ചു ഒരു ബുള്ളറ്റ് യാത്രയാണ് അവൾ ഉദ്ദേശിക്കുന്നത്,.. അതിനുവേണ്ടി ഒരു ബുള്ളറ്റും, വിശ്വസ്തനായ ഒരു ഡ്രൈവറെയും അവൾക്ക് ഞാൻ സംഘടിപ്പിച്ചു കൊടുക്കണം... മേബിളിന്റെ അമ്മച്ചിക്ക് ഓളെ അത്ര വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ, എന്നെ കൂടുതലായി വിശ്വസിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, മകൾക്ക് കൂട്ടിനായി ഉറ്റകൂട്ടുകാരിയുടെ മകനായ ഞാൻ തന്നെ പോകണം എന്ന വാശിയിലായിരുന്നു.. യാത്രകൾ ഏറെ ഇഷ്ടമായതുകൊണ്ട് അവരോട് എതിർപ്പൊന്നും പറയാതെ ഞാൻ അവിടെന്നിറങ്ങി നേരെ ചെന്നത് ഹരിയേട്ടന്റെ വർക്ക്‌ഷോപ്പിലേക്കായിരുന്നു. അവിടൊരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നൊരു ബുള്ളറ്റിൽ കണ്ണുടക്കിയപ്പോഴാണ് അതിനെക്കുറിച്ച് ഹരിയേട്ടനോട് തിരക്കിയത്.. മുപ്പത് വർഷത്തോളം പഴക്കമുള്ള വണ്ടിയാണെന്നും, വിൽപ്പനക്കായി ഇട്ടിരിക്കുവാണെന്നും ഹരിയേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കാവേശമായി.. ഇത് പഴേ വണ്ടിയല്ലേ സ്റ്റാർട്ട്‌ ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടാവില്ലേ എന്ന എന്റെസംശയം കേട്ടപ്പോൾ അയാളൊന്ന് ഉറക്കെ ചരിച്ചു.. "തെങ്ങിൽനിന്നും ഒരു മച്ചിങ്ങ അടർന്നു ആ കിക്കറിൽ വീണാൽമതി,അവൻ സ്റ്റാർട്ടായിക്കോളും.. " പുള്ളിക്കാരന്റെ ആ ഒറ്റ ഡയലോഗിൽ തന്നെ ഞാൻ വീണു.. ഒരാഴ്ചത്തേക്ക് ആ വയസൻ ബുള്ളെറ്റിനെ വാടകക്ക് പറഞ്ഞുറപ്പിച്ചാണ് ഞാനവിടുന്നിറങ്ങിയത് അങ്ങനെയിറങ്ങിയതാണ് ഈ യാത്ര... തൃശ്ശൂരിൽനിന്നും എങ്ങാണ്ടോ കിടക്കുന്ന മാഥേരാനിലേക്ക്, പിറകിൽ മേബിൾ എന്ന മാരണത്തെയും വഹിച്ചുകൊണ്ട്... അലുവയും മത്തിക്കറിയും പോലായിരുന്നു ഞാനും മേബിളും തമ്മിൽ, എല്ലാ അർത്ഥത്തിലും വിപരീത ദിശയിലുള്ള രണ്ടുപേർ.. ഇട്ടിരിക്കുന്ന ഡ്രസ്സിൽ തുടങ്ങി ഞങ്ങൾ തമ്മിലുള്ള പൊരുത്തക്കേട്.. ദൂരയാത്രയല്ലേ, അൽപ്പം കാറ്റ് കിട്ടിക്കോട്ടെ എന്ന് കരുതി സ്വർണ്ണകസവുള്ള വെള്ളമുണ്ടും, കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമല ഷർട്ടുമായിരുന്നു യാത്രയുടെ ആദ്യ ദിവസത്തിൽ എന്റെ വേഷം.. അത് മേബിളിന് പിടിച്ചില്ലത്രെ.. താൻ കല്യാണത്തിന് പോകൂന്നതാണോ അതോ ട്രിപ്പ്‌ വരുന്നതാണോ എന്നുള്ള അവളുടെ ചോദ്യത്തിൽ നിന്ന് അതിലുള്ള കുത്തൽ ഞാൻ മനസിലാക്കിയെടുത്തു.. അവളെന്തോ നിക്കർ പോലുള്ള സാധനവും ഇറുകിയ ബനിയനും ധരിച്ചായിരുന്നു ബുള്ളറ്റിനു പിറകിൽ കയറിയത്.. നോക്കീം കണ്ടും ഇരുന്നോണം ഇജ്ജാതി ഉടുപ്പിട്ട് എന്നെ തട്ടാനും മുട്ടാനും വന്നേക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവളുടെ വസ്ത്രധാരണത്തോടുള്ള വിയോജിപ്പ് ഞാനും പ്രകടിപ്പിച്ചു.. അടുത്ത പ്രധാനപ്രശ്നം ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു.. മേബിളിന് ഇഷ്ടപെട്ട വല്യ റെസ്റ്റോറന്റിൽ കേറി ഓള് വായിലൊതുങ്ങാത്ത കണകുണ പേരുകൾ ഓരോന്ന് ഓർഡർ ചെയ്തപ്പോൾ വെല്യ വിശപ്പില്ലാത്തതുകൊണ്ട് ഞാൻ നൈസായിട്ട് രണ്ട് ഐറ്റം ഓർഡർ ചെയ്തു.. "ഒരു സെറ്റ് പുഴുങ്ങ്യ താറാംമൊട്ടേം ഒരു ജീരക ഷോഡയും " തൊപ്പിവെച്ച വൈറ്ററും ഒപ്പം മേബിളും അതുകേട്ട് വാ പൊളിച്ചു നിൽക്കുന്നത് കണ്ട് ഞാൻ അമ്പരന്നു.. അതിന്റെ പേരിൽ ഞങ്ങൾ കൊർച് നേരം അവിടിരുന്നു തർക്കിച്ചു.. അവസാനം ബില്ല് കൊടുക്കാൻ നേരത്ത് ബാക്കിവന്ന തുകയിൽ നിന്നും നൂറുപ്യ അനാഥരായവരെ സഹായിക്കാൻ വെച്ചിരിക്കുന്ന ചില്ല് ബോക്സിലേക്ക് തിരുകി വെക്കുന്ന മേബിളിനെ കണ്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി.. 'എന്തൊക്കെയായാലും മനസ്സിൽ നന്മയുണ്ട് ഈ പെണ്ണിന് ' യാത്രക്കിടയിൽ ബോറടിച്ചപ്പോൾ ഞാൻ വെറുതെ രണ്ടുവരി പാട്ടൊന്നു മൂളിതുടങ്ങിയപ്പോഴേക്കും പിറകിൽ നിന്നും മേബിളിന്റെ സ്വരമുയർന്നു.. "ഇഷ്ട്ടായി, നിർത്തിക്കേ.." നല്ലറോഡിലൂടെ ബുള്ളറ്റ് പറത്തികൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തോളിൽ തട്ടികൊണ്ട് മേബിൾ വണ്ടിനിർത്താൻ ആവശ്യപ്പെടും.. വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡരികിലുള്ള പറമ്പിലേക്കോ, പൊന്തക്കാട്ടിലേക്കോ അവൾ ഓടിപിടഞ്ഞു പോകുന്നത് കാണുമ്പോൾ ആദ്യമൊക്ക ഞാൻ കരുതി "അതിന് മുട്ടിയിട്ടല്ലേ, പോയി സാധിച്ചിട്ടു വരട്ടെ എന്ന്.." പക്ഷെ ഈ പരിപാടി ഇടയ്ക്കിടെ ആവർത്തിച്ചപ്പോൾ ഒരുതവണ ഞാനും ഓൾടെ പിറകെ കാട്ടിലേക്ക് കേറി നോക്കി.. ന്താ ഏർപ്പാടെന്നു അറിയണല്ലോ... ആ കാട്ടിൽ അങ്ങിങ്ങായി വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ ഫോട്ടോയും എടുത്ത് അവയെയൊക്കെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന മേബിളിനെ കണ്ട് ഞാൻ മൂക്കത്തു വിരൽവെച്ചു.. "ഇതിനായിരുന്നോ ഈ പെണ്ണ് പരക്കംപാഞ്ഞു ഇങ്ങോട്ട് ചാടിപിടഞ്ഞു കേറിയത് വെറുതെ തെറ്റിദ്ധരിച്ചു. " നാല് ദിവസം കൊണ്ട് മഥേരാൻ എത്താമെന്നാണ് മേബിൾ ഉദ്ദേശിച്ചതെങ്കിലും ഇടക്ക് പെയ്ത മഴ ഞങ്ങളുടെ യാത്രയെ ചെറുതായൊന്നു ചുറ്റിച്ചു, ഒരുപകൽ കൂടി ഞങ്ങൾക്ക് ബുള്ളറ്റിൽ യാത്ര ചെയ്യേണ്ടിവന്നു.. ആദ്യത്തെ മൂന്ന് ദിവസങ്ങളിലും എന്നോട് അടികൂടിയ മേബിൾ നാലാംദിനം ആയപ്പോഴേക്കും പതിയെ ഞാനുമായി കമ്പനിആയി തുടങ്ങി.. യാത്ര വിരസമാകാതിരിക്കാൻ ഞാനവൾക്ക് നാട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ മേബിൾ അതെല്ലാം ആസ്വദിച്ചു കേൾക്കുന്നുണ്ടായിരുന്നു.. ഡൽഹിയിൽ ജനിച്ചു വളർന്ന മേബിളിന് നാട്ടിലെ അമ്പുപെരുന്നാളും, ബാൻഡ്മേളവും, ഉത്സവവും ആനയുമെല്ലാം കേട്ട് പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു നമ്മടെ ഇടവകപള്ളീൽ പെരുന്നാളിന് വൈകീട്ട് മ്മടെ അമ്മച്ചി ഉണ്ടാക്കിയ പോത്തെറച്ചി അമ്മച്ചിവരട്ട് കൂട്ടി രണ്ടെണ്ണം പിടിപ്പിച്ചു പള്ളിപ്പറമ്പില് നിക്കണ സുഖം അങ്ങ് ഡൽഹിൽ നിന്നാ കിട്ടോ ന്ടെ മേബിളെ..? ഞാനത് ചോയ്ച്ചപ്പോൾ മേബിളാകെ ത്രില്ലടിച്ചതുപോലെ എന്നോട് ചേർന്നിരുന്നു.. അവളുടെ ശരീരത്തിലെ ചൂടും മാർദ്ദവവും എന്റെ ചുമലിൽ പതിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു "അതെന്തോന്നാ ഈ അമ്മച്ചി വരട്ട്..? " ആവേശത്തോടെ അവളത് എന്റെ ചെവിക്കരുകിലേക്ക് മുഖമെത്തിച്ചു ചോയ്ച്ചപ്പോൾ ചുടുനിശ്വാസം ചെവിയിൽ പതിഞ്ഞു.. കൈകാലുകളിൽ ഒന്ന് കുളിരുകോരി.. 'ഈ പെണ്ണെന്നെ പ്രാന്ത് പിടിപ്പിക്കുലോ തമ്പുരാനെ.. ' ഞാനത് പിറുപിറുത്തപ്പോൾ മേബിൾ വീണ്ടും ചോദ്യം ആവർത്തിച്ചു.. "അമ്മച്ചിവരട്ടിനെ പറ്റി പറയൂന്നേ.. " അതുപിന്നെ, എന്റെ അമ്മച്ചീന്റെ ഒരു സ്പെഷ്യൽ ഐറ്റം ആണത്, മ്മടെ പള്ളിപെരുന്നാളിന്റെ അന്ന് ഉച്ച ആവുമ്പോഴേക്കും ഒരു കുഞ്ഞുരുളി നിറയെ പോത്തിറച്ചി വരട്ടിവെക്കും അമ്മച്ചി.. വൈകുന്നേരം ആവുമ്പോഴേക്കും ഞാനത് മുഴേനും തിന്നുതീർക്കും.. അങ്ങിനെ ഞാനതിനു ഇട്ട പേരാണ് "പോത്തിറച്ചി അമ്മച്ചിവരട്ട് " അവളതു കേട്ട് കുടുകുടാ ചിരിക്കുന്നതും ആ വെളുത്ത മുഖം ചുവന്നുതുടുക്കുന്നതും ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിയുന്നു.. അപ്പോഴും ഞാനിങ്ങനെ പിറുപിറുത്തു.. "ഈ പെണ്ണെന്നെ പ്രാന്താക്കും.. " അല്ല മേബിളെ ഈ പറഞ്ഞ പൂവിന്റെ ശരിക്കും നിറം എന്തൂട്ടാ, ചൊമപ്പ് ആണേൽ നമ്മടെ പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ഈ പറഞ്ഞമാതിരിയുള്ള ചൊമലപൂക്കൾ ഒന്ന് രണ്ട് തവണ ഞാൻ കണ്ടിട്ടുണ്ട്, ഇപ്പൊ എനിക്കൊരു സംശയം ഇനി അതാണോ ഈ വൈഷ്ണകമലം..? "ഹഹ, വൈഷ്ണകമലത്തിന്റെ നിറം കടും നീലയാണ്.. ആ പുഷ്പത്തിൽനിന്നുയരുന്ന ഗന്ധം ആഞ്ഞൊന്നു ശ്വസിച്ചാൽ അത് നമ്മുടെ തലച്ചോറിനെ വരെ മന്ദീഭവിപ്പിക്കും.. അതായത് കുറച്ചു നേരത്തേക്ക് ഫിറ്റായതുപോലെ തോന്നുമെന്ന്‌. " "ആഹാ.. എന്നാപ്പിന്നെ കൊർച്ച്‌ നേരം അവിടെയിരുന്നു ആ പൂവിന്റെ മണം വലിച്ചു കേറ്റിട്ട് തന്നെ കാര്യം.." ഞാനതും പറഞ്ഞു ബുള്ളറ്റിന്റെ ഗിയർ മാറി.. മഥേരാനിലേക്ക് കഷ്ടിച്ച് അൻപതു കിലോമിറ്ററോളം ഉള്ളപ്പോൾ വീണ്ടുമൊരു മഴപെയ്തു.. എവിടെയെങ്കിലും കേറിനിൽക്കാമെന്നു ഞാൻപറഞ്ഞപ്പോൾ മേബിൾ സമ്മതിച്ചില്ല, ആ മഴ നനഞ്ഞു വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.. കുറച്ചൂടെ മുന്നോട്ടു ചെന്നപ്പോൾ മഴ മാറി പകരം ചുറ്റിനും കോടമഞ്ഞുയർന്നു.. ഇരു വശങ്ങളിലും അഗാധഗർത്തങ്ങളുള്ള റോഡിന്റെ വെളുത്തവര നോക്കി സാവധാനത്തിൽ ബുള്ളറ്റ് നീങ്ങുമ്പോൾ ആ കോടമഞ്ഞിലേക്ക് മിന്നാമിന്നികൾ പ്രകാശം പൊഴിച്ചുകൊണ്ട് കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു.. ഇതാണ് ഭൂമിയിലെ സ്വർഗ്ഗമെന്നു തോന്നിപ്പിക്കുംവിധമുള്ള കാഴച്ചയിരുന്നു അത്.. അത് കണ്ടിട്ടാകണം പിറകിലിരിക്കുന്ന മേബിളിന്റെ കണ്ണിൽ ആയിരം വൈഷ്ണകമലങ്ങൾ പൂത്തുനിൽക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു... കോടമഞ്ഞിന്റെ കണികകൾ പാറിപ്പറന്നുവന്നെന്റെ താടിരോമങ്ങളിൽ പറ്റിപിടിച്ചിരിക്കുന്നത് കണ്ടിട്ടാവണം പിറകിൽനിന്നും ഒരുകൈ നീണ്ടുവന്നെന്റെ കവിളിൽ തലോടിയത്.. ആ കുളിരിലും ഞാനൊന്ന് ഉഷ്ണിച്ചു.. "കിളിക്കൂട് പോലെയുണ്ട് നിങ്ങളുടെ താടി.. " അവളെന്റെ താടിരോമത്തിനിടയിലൂടെ കൈവിരൽ ഓടിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാനൊരു മിന്നാമിന്നിപോൽ പറന്നുയരുകയായിരുന്നു.. മേബിളിനെ കഴിഞ്ഞാൽ ആ യാത്രയിലുടനീളം എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഞാനുപയോഗിക്കുന്ന ആ വാഹനം തന്നെയായിരുന്നു.. ആ വയസ്സൻ ബുള്ളറ്റ് യാത്രയിലൊരിക്കൽപോലും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്നു മാത്രമല്ല, ക്ഷീണമേതുമില്ലാതെ അവൻ ഞങ്ങളെയുംകൊണ്ട് മഥേരാനിലേക്ക് പാഞ്ഞു.. മഥേരാൻ.. അൾസഞ്ചാരം കുറവുള്ള, കുന്നും മലകളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു.. ടാറിങ് നടന്നിട്ട് വർഷങ്ങൾ പിന്നിട്ട അവിടുത്തെ റോഡിലൂടെ തെന്നിത്തെന്നിയുള്ള ബൈക്ക് യാത്ര എന്നെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.. എങ്കിലും അല്പസമയംകൊണ്ട് ഞങ്ങൾ വൈഷ്ണകമലം എന്ന അപൂർവപുഷ്പം പൂത്തുനിൽക്കുന്ന മഥേരാനിലെ താഴ് വാരത്തിലെത്തി.. ബുള്ളറ്റ് സൈഡിലൊതുക്കി ഞാനിറങ്ങുമ്പോഴേക്കും പിറകിൽനിന്നും മേബിൾ ചാടിയിറങ്ങി മുന്നോട്ട് കുതിച്ചിരുന്നു. യാത്രാക്ഷീണത്താൽ ഒന്ന് മൂരിനിവർന്നു ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ ആ കാഴ്ച്ചകണ്ടു.. കിഴക്കുദിക്കിലെ ഒരു പൊയ്കമുഴുവൻ നീലനിറ ത്താൽ മൂടപ്പെട്ടിരിക്കുന്നു..ഒന്നല്ല രണ്ടല്ല ആയിരമായിരം കടുംനീല പൂക്കൾ.. ആ പൂവിൻതണ്ടുകൾ കാറ്റിൽ ഇളകിയാടുന്നു... അതേ.., അതാണ്‌ മേബിൾ തിരക്കിയിറങ്ങിയ 'വൈഷ്ണകമലം'.. ആ പൂക്കളിൽനിന്നുയരുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു എന്ന തോന്നലിൽ ഞാനൊന്ന് ശ്വാസം ആഞ്ഞുവലിച്ചു.. ശരിയാണ് മേബിൾ പറഞ്ഞതുപോലെ ആ പുഷ്പഗന്ധം തലച്ചോറിൽ കയറിയിറങ്ങി വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്... പാതിയടഞ്ഞ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു നോക്കുമ്പോൾ ആ കടുംനീല പൂക്കൾക്കിടയിൽ മറ്റൊരു പൂവായി മേബിൾ വിടർന്നു നിൽക്കുന്നത് കണ്ടു.... ################### കയറിയ കയറ്റങ്ങളെല്ലാം ബുള്ളറ്റിൽ തിരികെ ഇറങ്ങികൊണ്ടിരിക്കെ ചെവിക്കരുകിൽ മേബിളിന്റെ നനുത്ത സ്വരം കേട്ടു.. "പോകുമ്പോൾ പാടിനിർത്തിയ ആ പാട്ട് ഒന്നുകൂടെ പാടിക്കെ.. " "മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ... മെല്ലേ.. മെല്ലെ... " ഞാൻ മൂളിയ ആ പാട്ട് അവസാനിക്കുമ്പോഴേക്കും മേബിൾ എന്റെ ചുമലിൽ തലചേർത്തു ഉറങ്ങിക്കഴിഞ്ഞിരുന്നു... ആ യാത്ര ആവസാനിച്ചു ബുള്ളറ്റ് തിരികെ മേബിളിന്റെ വീടിന്റെ പടിക്കൽ എത്തിച്ചപ്പോൾ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവൾ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് കണ്ട് എന്റെ ചങ്കൊന്ന് വേദനിച്ചു... യാത്രാക്ഷീണം തീർക്കാൻ വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞു ടർക്കിയുമുടുത്തു ബെഡിലേക്ക് ചെരിയുമ്പോൾ മൊബൈലിൽ മേബിളിന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു.. "അടുത്ത പള്ളിപെരുന്നാളിന് നിങ്ങളുടെ വീട്ടിലെ കുഞ്ഞുരുളീന്ന് അമ്മച്ചിവരട്ട് കഴിക്കാൻ ഞാനും ഉണ്ടാവും ട്ടോ. " "ഈ പെണ്ണെന്നെ പ്രാന്താക്കും. " എന്റെ ചുണ്ടുകൾ അങ്ങിനെ പിറുപിറുക്കുമ്പോൾ കുറച്ചു ദൂരെ മേബിളിന്റെ റൂമിൽനിന്നും ആ പാട്ടുയരുന്നുണ്ടായിരുന്നു... "മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ.. മെല്ലേ.. മെല്ലേ ✍ Repost ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
#

കഥ

കഥ - ShareChat
2.3k views
2 months ago
കഥ തുടരുന്നൂ _____________________ 😍അവളുടെ കല്യാണം😍 "ടാ ഇന്ന് കല്യാണത്തിന് പോണ്ടേ"... .ഉമ്മാന്റെ വിളി കേട്ടാണ് ഉറക്കമുണർന്നത്.നേരെ ചെന്ന് കണ്ണാടിയിൽ നോക്കി. ഇന്ന് മുഖത്തിന് ഒരു മങ്ങൽ പോലെ,അതോ മങ്ങൽ എന്റെ മനസിലാണോ...😔.പല്ലുതേപ്പും കുളിയും കഴിഞ്ഞു.നല്ലോണം ഒന്ന് അണിഞ്ഞൊരുങ്ങി. ഉമ്മാന്റെ സ്‌പെഷ്യൽ ദോശയും ചട്ടിണിയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഉമ്മാന്റെ ചോദ്യം "എന്താടാ മുഖത്ത് ഒരു വാട്ടം"?.ഒരു ഫിറ്റ് ചെയ്ത പുഞ്ചിരി 🙂കൊണ്ട് ഒന്നുല്ല എന്ന് പറഞ്ഞു മുറ്റത്തേക്കിറങ്ങി.സ്റ്റാൻഡേർഡ് 350 ബുള്ളറ്റിന്റെ പിറക് സീറ്റിലേക്ക് നോക്കിയപ്പോൾ ഒരു ശൂന്യത..🙁 ഓർമകൾ 4 കൊല്ലം പിറകിലേക്ക് പായിപ്പിച്ചു........ അന്നാദ്യം ഒരു ബസ്റ്റോപ്പിൽ വെച്ച് കണ്ടതായിരുന്നു 😍അവളെ😍.പിന്നീടങ്ങോട്ട് ആ കാഴ്ചക്കായി എന്റെ കാത്തിരിപ്പ്.എല്ലാ ബോയ്സിനെയും പോലെ അവളുടെ കമ്പനിക്കാരികളെ സോപ്പിട്ട് എന്റെ മനസ്സിലെ മോഹബ്ബത്❤അവളെ അറിയിച്ചു.നോ രക്ഷ ,പക്ഷെ എപ്പോഴോ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അതൊരു സിഗ്നലായി... .പിന്നീട് കിട്ടിയ ഒരു പുഞ്ചിരിയിൽ സകല ധൈര്യവും സംഭരിച്ച് പോയി പറഞ്ഞു ...വെറുതെ അല്ല കൂടെ കൂട്ടാനാണ് ഇഷ്ട്ടം എന്ന്❣.... .അങ്ങനെ അവൾ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു 😘.പിന്നീടങ്ങോട്ട് ഒരു പ്രണയകാലമായിരുന്നു...നിലാവ് പോലും നിഴലിനോട് കഥ പറഞ്ഞിരുന്ന പ്രണയ കാലം.... വിധി വന്നത് ആങ്ങളമാരുടെ രൂപത്തിലായിരുന്നു.പിന്നീട് ബഹളമായി ആളായി അടിയായി.പക്ഷെ ചങ്കിൽ കൊണ്ട് നടന്ന മോഹബ്ബത് മാത്രം കളഞ്ഞില്ല..പിന്നെയും പ്രണയിച്ചു ...ഒരുപാട് .അവസാനം വീട്ടുകാർ അവളെയും കൊണ്ട് താമസം മാറി.ഒരുപാട് കാത്തിരുന്നു.. .കാത്തിരിപ്പിന് വിരാമമിട്ട് 4 ദിവസം മുമ്പ് അവളുടെ കല്യാണക്കത്തു വീട്ടിൽ postman ഏല്പിച്ചപ്പോൾ ഒരു തരം മരവിപ്പായിരുന്നു... "ടാ നീ പോയില്ലേ ..." ഉമ്മാന്റെ വിളി കേട്ട് ചിന്തയിൽ നിന്നുണർന്നത്. "ആ ദേ പോവ ഉമ്മ" അതും പറഞ്ഞു നേരെ ബൈക്കിൽ കേറിയപ്പോ ഉമ്മന്റെ അടുത്ത ചോദ്യം "അല്ല ഉച്ചക്ക് കല്യാണം ഉള്ളതിന് നീയെന്തിനാ നേരത്തെ പോണേ" .അതിന് മറുപടി പറയാതെ ഞാൻ എന്റെ പടക്കുതിരയെ ഓടിച്ചുതുടങ്ങി. ഞങ്ങൾ ഒന്നായി സ്വപ്നം കണ്ട മരത്തണൽ മുതൽ അവസാനം പോയ ബീച്ചിലും ഒന്ന് നടന്നു .എന്തോ എവിടെയോ ഒരു കുറവ് പോലെ. പിന്നെ നേരെ അവളുടെ വീട്ടിലേക്ക് വെച് പിടിച്ചു.വീടിന് മുന്നിലെത്തിയപ്പോൾ അന്ന് അടിക്കാൻ വന്ന ദേശ്യം ഒന്നും ഒളുടെ ഏട്ടന്റെയും ഉപ്പയുടെയും മുഖത്ത് കണ്ടില്ല.പകരം സന്തോഷമായിരുന്നു.കൈപിടിച്ചു ഇരുത്തി കുടിക്കാൻ വെള്ളം തന്നപ്പോൾ ഓളെ ഒന്ന് കാണണം എന്ന് പറഞ്ഞു.ഒരു മുറി ചൂണ്ടിക്കാണിച് ഉപ്പ ആളുകളെ സ്വീകരിക്കാൻ പോയി.മുറിയിലേക്ക് കടന്നപ്പോ അന്ന് അവളോടുള്ള ഇഷ്ട്ടം പറഞ്ഞയച്ച കൂട്ടുകാരികളുടേ മുഖത്തു അന്ന് കണ്ട ചിരി ഇല്ല.ഒരു സഹതാപം മാത്രം.കൂട്ടുകാരികൾ മാറി തന്നപ്പോൾ അവൾ മറുപടി ഒരു തേങ്ങലിൽ ഒതുക്കി😥.അവിടെ നിന്നും ഇറങ്ങിയപ്പോ അവളുടെ ഏട്ടൻ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു.ബിരിയാണി കണ്ടാൽ പരിസരം മറന്ന് തിന്നുന്ന ഞാൻ പക്ഷെ അന്ന് ബിരിയാണി കഴിച്ചപ്പോ തൊണ്ടയിൽ ആരോ പിടിച്ചു വലിക്കുന്ന പോലെ തോന്നി.ചോർ ബാക്കിവെച് ഞാൻ എണീറ്റു.യാത്ര പറഞ്ഞപ്പോൾ അവളുടെ ഉപ്പയുടെ കണ്ണിൽ കണ്ടത് സഹതപമോ അതോ സന്തോഷമോ എന്ന് അറിയില്ല😶. എന്റെ ബുള്ളറ്റിൽ കയറി പിൻ സീറ്റിലേക്ക് നോക്കിയപ്പോ ഓർമ വന്നത് അവളുടെ സ്വപ്നമാണ് ഒരു ദിവസം നമ്മക്ക് 2 ആൾക്കും ദൂരത്തേക്ക് ഒരു യാത്ര പോണം എന്ന അവളുടെ സ്വപ്‍നം. നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ പെട്ടെന്ന് തന്നെ ഞാൻ വണ്ടി പായിപ്പിച്ചു എങ്ങോട്ടെന്നില്ലാതെ ....
#

കഥ

കഥ - ShareChat
1.8k views
4 months ago
"എന്നെ വെറും വിഡ്ഢിയാക്കരുത് രോഹിത്‌.... മഴയത്ത്‌ രഹനയുമായി ഒട്ടിച്ചേർന്ന് ബൈക്കിൽ കറങ്ങുന്നതിനു  നിങ്ങൾക്ക്‌ പല ന്യായീകരണങ്ങൾ ഉണ്ടാകും, പക്ഷേ എന്റെ മനസ്സിൽ നിങ്ങളുടെ സ്ഥാനം വഞ്ചകന്റെതാണ് , എന്നെ ഇനി കാണാൻ ശ്രമിക്കരുത്‌ വിളിക്കാനും......"  അനുന്റെ ഈ മെസ്സേജ്  സത്യത്തിൽ എനിക്ക്‌ അവളോട്‌ വെറുപ്പായി തുടങ്ങിയിരുന്നു...     ബാംഗ്ലൂർ നിന്നും  ഒറ്റക്കാണു രഹന വരുന്നത്‌, ഒന്ന് പിക്‌ ചെയ്യാമോ ചേട്ടായിന്ന് മെസ്സേജ്  അയച്ചതും അവൾ തന്നെയായിരുന്നു, എന്നിട്ട്‌ എന്തെ ഇങ്ങനെ ഒരു മെസ്സേജ്  എന്ന് ചിന്തിച്ച്‌ കിടന്നത്‌ കൊണ്ട്‌ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. രാവിലെ തന്നെ അവളുടെ ഹോസ്റ്റലിലേക്ക്‌ തിരിച്ചെങ്കിലും , രാത്രിയിൽ ആങ്ങളമാരുടെ കൂടെ അവൾ വീട്ടിലേക്ക്‌ പോയി എന്ന കൂട്ടുകാരികളുടെ വാക്കുകൾ , എനിക്ക്‌ അവളോടുള്ള ദേഷ്യം ഇരട്ടിപ്പിച്ചിരുന്നു.. രണ്ട്‌ ദിവസം, നോക്കിയിട്ടും കോൾ ഒന്നും കാണാത്തത്‌ കൊണ്ടാണു അവളെ ഒന്ന് വിളിച്ച്‌ നോക്കിയത്‌, നിങ്ങളോട്‌ വിളിക്കരുതെന്നല്ലെ പറഞ്ഞതെന്ന് പറഞ്ഞ്‌ ഫോൺ കട്ടാക്കും മുമ്പെ അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങിയത്‌ കൊണ്ടാണു അവളെ നേരിൽ കാണാൻ വണ്ടി കയറിയതും.. നാലരമണിക്കൂർ യാത്രയിൽ, ആദ്യമായി അമ്പലനടയിൽ വെച്ച്‌ കണ്ടതും, ഒരുപാട്‌ പുറകെ നടന്നിട്ടും ഇഷ്ടമല്ലെന്ന് പറഞ്ഞവളെ , കോവിലിന്റെ മുന്നിൽ വെച്ച്‌ പിടിച്ച്‌ നിർത്തി തലയിൽ തൊട്ട്‌ ദൈവം സത്യം ഞാൻ നിന്നെയും കൊണ്ടെ പോകു എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത്‌ കണ്ട ചിരിക്ക്‌ പത്തരമാറ്റായിരുന്നു, ചെറുപ്പത്തിലെ അമ്മ നഷ്ടമായ എനിക്ക്‌ അവളൊരു  അമ്മയായിരുന്നു, അവളെ കാണാതെ പുക വലിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്‌ അവളെന്റെ അച്ചനാണോന്ന്, പിണങ്ങാനും , അടിയിടാനും ഒരു പെങ്ങളുടെ കുറവും ഞാൻ മറന്ന് തുടങ്ങിയത്‌ അവൾ വന്നതിനു ശേഷമായിരുന്നു, സ്ഥലമായിന്നു കണ്ടക്ടറിന്റെ വാക്കുകളാണു എന്നെ ചിന്തയിൽ നിന്നു ഉണർത്തിയത്‌, ജീവനെ പോലെ കരുതിയവൾക്കുണ്ടായ മാറ്റം , വേറെ നല്ല ആലോചന അവൾക്ക്‌ വന്ന് കാണുമെടാ എന്ന സുഹൃത്തുക്കളുടെ  വാക്കുകൾ സത്യമാണോ എന്ന് കൂടി അറിയണം എന്നതെ ഉണ്ടായിരുന്നുള്ളു, അവളുടെ വീട്‌ എത്തുന്നത്‌ വരെയും , അതോടൊപ്പം ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച്‌ വാങ്ങിയ ആ താലി ചരട്‌ അവളുടെ  മുന്നിലേക്ക്‌ എറിഞ്ഞ്‌ കൊടുക്കുകയും വേണം എന്ന് കരുതിയാണു കോളിംഗ്‌ ബെല്ല് അടിച്ചത്‌ എന്നെ കണ്ടയുടനെ, അവളുടെ അമ്മ അകത്തേക്ക്‌ ക്ഷണിച്ച്‌ ഇരുത്തിയെങ്കിലും, എന്നെ കാണാനോ , വിളിക്കാനോ പാടില്ല എന്ന് ഞാൻ പറഞ്ഞതല്ലെന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ വന്ന അനുന്റെ കോലം കണ്ട്‌ ഞാൻ അന്തം വിട്ട്‌ പോയിരുന്നു.. മുടിയാകെ പാറി പറന്ന്, കരഞ്ഞ്‌ തളർന്ന കണ്ണുകളും കണ്ട്‌.... മോളെ..., എന്താ നിനക്ക്‌ പറ്റിയതെന്ന ചോദ്യത്തിനു , നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതെ തുടച്ച്‌ , റുമിലേക്ക്‌ കയറി അവൾ കഥകടച്ചപ്പോഴാണു, അവൾക്ക്‌ ക്യാൻസർ ആണ് മോനെ, ലാസ്റ്റ്‌ സ്റ്റേജാണെന്നാ  ഡോക്ടർ പറഞ്ഞത്‌, അതാ മനപ്പുർവ്വം മോനിൽ നിന്ന് അവൾ അകലാൻ ശ്രമിച്ചതെന്ന അമ്മയുടെ വിറയാർന്ന വാക്കുകൾ എന്നെ തളർത്തിയിരുന്നു, പതിയെ വാതിൽ തുറന്ന് അവൾക്കരികിലായി എത്തിയപ്പോഴേക്കും കരഞ്ഞ്‌ തളർന്നിരുന്നു ആ പാവം, തോളിൽ പതിയെ കൈകൾ അമർത്തിയപ്പോഴേക്കും, ചേട്ടായിന്നു വിളിച്ചു  എന്റെ നെഞ്ചിലേക്ക്  വീണിരുന്നു അവൾ . പോക്കറ്റിൽ നിന്ന് ആ താലിയെടുത്ത്‌ അവളുടെ കഴുത്തിൽ കെട്ടുമ്പോൾ അമ്പരപ്പോടെ എന്റെ മുഖത്തേക്ക്‌ നോക്കുന്നുണ്ടായിരുന്നു അവൾ.. പൊഴിഞ്ഞ്‌ തുടങ്ങിയ അവളുടെ  മുടിയിഴകളിൽ തലോടി, ഞാൻ സത്യം ചെയ്തതല്ലെ മോളെ നിന്നെയും കൊണ്ടെ പോകു എന്ന് പറഞ്ഞപ്പോഴേക്കും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു ഞങ്ങളുടെ നാലു കണ്ണുകളും......
#

കഥ

കഥ - ShareChat
10k views
5 months ago
No more posts
ShareChat Install Now
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post