📔 കഥ
#

📔 കഥ

full part ഞാൻ ഷമീന എന്റെ ഒരനുഭവം ഇവിടെ പങ്കുവെച്ചോട്ടെ. സകൂൾ വിട്ട് വന്ന് ഉമ്മറപ്പടിയിലിരുന്ന് ചായകുടിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി whatsuppൽ എനിക്കൊരു ഹായ് msg വന്നത്. നമ്പർ അപരിചിതമാണെങ്കിലും ആരെന്നറിയാൻ ഞാനും തിരിച്ച് ഹായ് വിട്ടു.പക്ഷെ തിരിച്ച് മറുപടിയൊന്നും വന്നില്ല.അങ്ങനെ ഞാനെന്റെ ഗ്രൂപ്പുകളിലൊക്കെ കേറിയിറങി ചങ്ക്സ് നൊക്കെ മെസ്സെജ് അയച്ചോണ്ടിരിക്കുമ്പോഴാണ് അതെ നമ്പറിൽ നിന്നും വീണ്ടും മെസ്സേജ് വന്നത്. സോറി നമ്പർ മാറി അയച്ചതാണ്.ഞാനെന്റെ സുഹൃത്തിന് അയച്ച മെസ്സേജ് നിർഭാഗ്യവശാൽ ഇയാൾക്കാണ് വന്നത്.ഇതാരാണ്? ഞാൻ ഷമീന ഷെമി എന്ന് വിളിക്കും. ഇയാളെ പേരെന്താ? എന്റെ പേര് കിഷോർ കിച്ചു എന്ന് വിളിക്കും. കുറച്ച് നേരത്തെ സൗഹൃദ സംഭാഷണം കൊണ്ട് കൊണ്ട് ഞങ്ങൾ പരിചിതരായി പിന്നെ കാണാം എന്നും പറഞ് അവൻ പോയി. ഒന്ന് രണ്ട് ദിവസം അവന്റെ മെസ്സെജ് ഒന്നും വന്നില്ല ഞാൻ അങോട്ടും അയച്ചില്ല . ഷെമി...ഞാൻ വീണ്ടും വന്നു 😊 എവിടെ ആയിരുന്നു കിച്ചു പിന്നെ കാണാമെന്ന് പറഞ് പോയതല്ലെ.. പിന്നെ ഒരു വിവരവും ഇല്ല. അമ്മക്ക് സുഖല്ലായിരുന്നു ഹോസ്പിറ്റലിൽ ആയിരുന്നു അതാ അയക്കാഞെ. അമ്മക്ക് എന്ത് പറ്റി? അമ്മക്ക് ശ്വാസം മുട്ടാണ് ഇടക്കുള്ളതാ വയ്യാത്ത അമ്മയെ നോക്കാൻ ഞാൻ അല്ലെ ഉള്ളൂ... എന്നാ നീ ഒരു പെണ്ണ് കെട്ട് അമ്മയെ നോക്കാൻ ഒരാളാവുമല്ലോ..😊 ആഹ് നോക്കണം എനിക്ക് പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ..ഷെമി.. അതൊക്കെ കിട്ടും നീ നോക്ക്.. ഉം നോക്കാം നിന്നെ അങ് നോക്കിയാലോ ഷെമി... അയ്യട ന്താ മോന്റെ പൂതി... ഞാൻ കാര്യം പറഞതാ ഷെമി എനിക്ക് നിന്നെ ഇഷ്ടായി. അതിനു നീ എന്നെ കണ്ടിട്ട് പോലും ഇല്ലല്ലോ കാണാതെ എങ്ങനെയാ നിനക്ക് ഇഷ്ടായത്.അറിയില്ല നിന്നോട് കുറെയതികം സംസാരിച്ചത് കൊണ്ടാവാം ചിലപ്പോൾ. എന്റെ ഇഷ്ടം ഞാൻ പറഞ്ഞു ബാക്കി നിന്റെ ഇഷ്ടം ഞാൻ മറുപടി ഒന്നും പറഞില്ല ഞങ്ങളുടെ സംസാരം നീണ്ടു ദിവസങ്ങൾ കൊണ്ട് അവനിലെന്തോ എനിക്കിഷ്ടം തോന്നി തുടങ്ങി. ഒരു ദിവസം അവൻ ചോദിച്ചു ടീ ഷെമി എനിക്ക് നിന്നെ ഒന്ന് കാണണം നീ പാർക്കിൽ വരാമോ.. ടാ എനിക്ക് പേടിയാ ആരെങ്കിലും കണ്ടാൽ വീട്ടിൽ പ്രശ്നാവും. പക്ഷെ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു അവനെ ഒന്ന് നേരിട്ട് കാണണമെന്ന്. അങ്ങനെ ഒരു ശനിയാഴ്ച സ്പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ് ഞാൻ വീട്ടിൽന്ന് ഇറങി ഞങ്ങളാദ്യമായ് പാർക്കിൽ വെച്ച് കണ്ടുമുട്ടി. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം കുറെനേരം അവിടെ ഇരുന്ന് സംസാരിച്ചു.ഷെമി ഞാൻ അന്ന് പറഞതിനു മറുപടി ഒന്നും പറഞില്ലല്ലോ നീ.. എടാ പൊട്ടാ നിന്നെ ഇഷ്ടമല്ലെങ്കിൽ സ്പെഷ്യൽ ക്ലാസുണ്ടെന്ന് കള്ളം പറഞ് നിന്നെ കാണാൻ വരുമോ.. എനിക്ക് നിന്നെ ഇഷ്ടൊക്കെ തന്നെയാ പക്ഷെ വീട്ടിൽ സമ്മതിക്കില്ല ഒരിക്കലും നീ വേറെ കാസ്റ്റ്. ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ വരുമോ ഷെമി എനിക്ക് നിന്നെ അത്രക്ക് ഇഷ്ടാ ..നീ വരോ.. നിന്നെ മതം മാറ്റാനോ‌ നിന്റെ ആചാരങ്ങൾ ലംഗിക്കാനോ നിർബന്ധിക്കില്ല.നിന്റെ മതവിശ്വാസങളിൽ വിശ്വസിച്ച് എന്റെ‌ പെണ്ണായ് ജീവിക്കാൻ പോരുന്നോ എന്റെ കൂടെ... തിരിച്ചൊന്നും പറയാതെ നേരം വൈകി എന്നും പറഞ് ഞാൻ വീട്ടിലേക്ക് പോയി. പിന്നീടുള്ള ദിവസങ്ങൾ മനസ്സിൽ എന്തോപോലെ ആയിരുന്നു എന്ത് ചെയ്യണം എന്നറിയാതെ ഉറക്കമില്ലാത്ത രാത്രികൾ. അവന്റെ സ്നേഹം ശെരിക്കും എന്നെ മത്ത് പിടിപ്പിച്ചിരുന്നു എന്ത് വന്നാലും അവനെ നഷ്ടപ്പെടിത്തിക്കൂടാ കുറച്ച് കാലം കഴിയുമ്പൊ വീട്ടുകാരൊക്കെ ശെരിയാവും എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.അവനെ മാത്രം സ്വപ്നകണ്ടിരുന്ന രാത്രികൾ.ഒരു നിമിഷം പോലും അവനെ പിരിഞിരിക്കാൻ പറ്റാത്ത അവസ്ഥകൾ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.രാത്രി സമയങ്ങളിൽ വീഡിയോ കോളിലൂടെ അവനെ കണ്ടു പകൽ സമയങളിൽ സ്കൂളിന്റെ അവിടെന്നും.പിന്നെ പലതരം കള്ളം പറഞ് വീട്ടിൽ നിന്നിറങി പാർക്കിലും ബീച്ചിലും കറങി നടന്നു ഒരു പ്രാവശ്യം പോലും അവനെന്റെ ശരീരത്തിൽ അനാവശ്യമായി സപ്ർശിച്ചിട്ടില്ലായിരുന്നു മോശമായി ഒരു വാക്ക് പോലും എന്നോട് പറഞിട്ടില്ല അത് എനിക്ക് അവ്നോടുള്ള അടുപ്പം കൂട്ടി. വീട്ടിൽ കല്യാണാലോചനകൾ വന്ന് തുടങ്ങി.നല്ല ഒരാലോചന വന്നാൽ ഉറപ്പായും എന്നെ കെട്ടിച്ച് വിടുമെന്നായപ്പോൾ ഒരു ദിവസം രാത്രി അത്യാവശ്യം ഉടുക്കാനുള്ള തുണിയും മറ്റും എടുത്ത് വീട് വിട്ടിറങി.നൊന്തു പെറ്റ് മ്മാനേയും കഷ്ട്തകളിൽ പൊന്നു പോലെ നോക്കിയിരുന്ന എന്റുപ്പാനേയും മറന്ന് ഞാനവനോടൊപ്പം ഒളിച്ചോടിപ്പോയി. ഒന്ന് രണ്ട് ദിവസം കൂട്ടുകാരന്റെ വീട്ടിലായി കഴിഞു.മകളെ കാണാനില്ലാ എന്ന പരാതിയിൽ പോലീസ്‌ ഞങ്ങളെ പൊക്കി സ്റ്റേഷനിൽ കൊണ്ടു വന്നു. എന്റെ പൊന്നു മോളെ എന്താ നിനക്ക് പറ്റിയത് എന്തിനാ അങനെ ഒക്കെ ചെയ്തത് എന്ന് പറഞ്ഞു നിറമിഴിയോടെ നിൽക്കുന്ന ഉമ്മാന്റേം ഉപ്പാന്റേം മുഖം എന്നെ അലോസരപ്പെടുത്തിയില്ല എന്റെയുള്ളിൽ അവൻ മാത്രമായിരുന്നു അവനോടൊപ്പമുള്ള ജീവിതം. ആരെകൂടെ പോവാനാണ് ഇഷ്ടം‌ എന്ന ചോദ്യത്തിന് മനസ്സ് പതറാതെ ഞാൻ മറുപടി പറഞു . എനിക്ക് കിച്ചൂനെ ഇഷ്ടാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞാൻ കിച്ചൂന്റെ കൂടെ പോവാ... പ്രായപൂർത്തിയായ എനിക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശം പെറ്റ് പോറ്റിയ മാതാപിതാക്കളുടെ വാക്കിന് വിലവെക്കാതെ ഞാനവന്റെ കയ്യും പിടിച്ച് നടന്നകന്നപ്പോൾ നിസ്സഹയവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ എന്റെ ഉപ്പ പൊട്ടിക്കരഞു എന്നോട് കേണപേക്ഷിച്ചു മേളേ ... എന്റെ പൊന്നു മോളെ ... ഇക്കാലമത്രയും ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കി വളർത്തി വലുതാക്കി നല്ല വിദ്യാഭ്യാസം തന്നു മദ്രസയിലും സ്കൂളിലും പഠനത്തിനും നീ മുൻപന്തിയിൽ എന്നിട്ടും നിനക്കീ ബുദ്ധിമോശം വന്നല്ലോ ... ഇസ്ലാമു ദീനും മറന്ന് നിനക്ക് എന്ത് ജീവിതമാണ് കിട്ടാനുള്ളത്.ദുനിയാവും ആഖിറവും ഇല്ലാതെയാക്കല്ലെ പൊന്നുമോളെ.... ഉപ്പ അത്രയൊക്കെ പറഞിട്ടും എനിക്ക് ഒരു കുലുക്കവും ഉണ്ടായില്ല എന്റെ മനസ്സിൽ അവൻ മാത്രമായിരുന്നു. പ്രേമത്തിന് കണ്ണും മൂക്കും ഇല്ലല്ലോ ...തളർന്ന് വീണുകിടക്കുന്ന ഉമ്മാനെം ഹൃദയം തകർന്ന ഉപ്പാനേയും അവസാനമായി ഒരു നോക്ക് കണ്ട് അവന്റെ കൈപിടിച്ച് രജിസ്റ്റർ ഓഫീസിലേക്ക് നടന്നു.ഞങ്ങളുടെ കല്യാണവും കഴിഞു നേരെ കിച്ചൂന്റെ വീട്ടിലേക്ക് നിലവിളക്കുമായ് അമ്മ ഉമ്മറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. അമ്മ എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി. വലതു കാൽ വെച്ച് നിലവിളക്കുമേന്തി എന്നിലെ വിശ്വാസത്തെ വൃണപ്പെടുത്തി ഞാനാ വീടിന്റെ പടികയറി. കുറച്ച് മാസക്കാലം നല്ലനിലയിൽ ജീവിച്ചു. എന്റെ മതാചാരങൾ ചെയ്യുന്നതിലൊന്നും അവർക്കെതിർപ്പുണ്ടായിരുന്നില്ല. അവരുടെ വീട്ടിൽ നടക്കുന്ന പൂജയിലും കർമ്മത്തിലും ഞാൻ മാത്രം മാറിനിന്നിരുന്നു.പിന്നീട് അങോട്ട് വീട്ടിൽ ഓരോ പ്രശ്നങ്ങളായി അവന്റെ ജോലി പോയി എന്നും അമ്മയുമായി വഴക്ക് ഞാൻ വന്നതിനു ശേഷമാണ് ഇങ്ങനെ ഒക്കെ പറഞ് അമ്മ എന്നും വഴക്കായി. നമുക്ക് വേറെ പോവാം എന്ന് പറഞപ്പോൾ എനിക്ക് എന്റെ അമ്മയാ വലുത് അമ്മയെ വിട്ട് ഞാൻ എങോട്ടും പോവില്ല എന്ന് പറഞു അമ്മന്റെ വാക്ക് കേട്ട് എന്നിലെ സ്വാതന്ത്ര്യം നിശേധിച്ചു. നിസ്കരിക്കാനേ നോമ്പെടുക്കാനോ സമ്മദിക്കതെ ആയി. ജോലിയും ഇല്ല മറ്റു വരുമാനവും ഇല്ലതെ ആയപ്പോൾ കിച്ചൂനും എന്നോട് എന്തോ ഒരിഷ്ടക്കുറവ് പോലെ.. ദിവസങ്ങളും മാസങ്ങളും കടന്നുപോയി ഞങ്ങൾക്ക് ഒരു പെൺകുഞ് പിറന്നു അതെനിക്കൊരു ആശ്വാസമായിരുന്നു.പക്ഷെ കിച്ചൂന്റെ അമ്മയുമായുള്ള വഴക്ക് ദിനം പ്രതികൂടി വന്നു. ഞങ്ങൾ വേറെ വാടക്ക് മാറി താമസമാക്കേണ്ടി വന്നു. രാവിലെ അവൻ പോയികഴിഞാൽ വരും വരെ ആ ഒറ്റമുറിയിൽ ‌ഞാനും മോളും തനിച്ചായി.എല്ലാം സഹിക്കാനുള്ള മനക്കരുത്തോടെ ഇറങിപ്പുറപ്പെട്ടതല്ലേ സഹിക്കാതെ നിവർത്തിയില്ലാന്ന് മനസ്സിനെ പറഞു പടിപ്പിച്ചു. പിന്നീട് കിച്ചൂന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി ഒരു ദുശ്ശീലവുമില്ലാത്ത കിച്ചു ഒരു ദിവസം കുടിച്ച് വന്നു ജോലിയും കൂലിയും ഇല്ലാതെ ആയപ്പോൾ മനോനില തെറ്റി സ്തിരം ഒരു മദ്യപാനിയായിമാറി.അടിയും കുത്തും വഴക്കുമായി കുറച്ച് കാലം ആരോട് പറയാൻ എനിക്ക് ആരും ഇല്ലല്ലോ എല്ലാം ഉപേക്ഷിച്ച് വന്നതല്ലെ കുറെ ഒക്കെ സഹിച്ചു നിന്നു. ഞായറാഴ്ച ദിവസങ്ങളിൽ വീട്ടിൽ കൂട്ടുകാരുമൊത്ത് മദ്യപാനം പതിവാക്കി.ശെരിക്കും അവൻ മദ്യത്തിനടിമയായി.പണത്തിനു വേണ്ടി കൂട്ടുകാർക്ക് മുമ്പിൽ എന്നെ കാഴ്ചവെക്കാൻ നിർബന്ധിച്ചു.എതിർത്ത എന്നെ ഒരുപാട് ഉപദ്രവിച്ചു ഒന്ന് പുറത്തിറങാൻ പോലുമാവാതെ മുറിയിൽ പൂട്ടിയിട്ടു. വരുന്നവർക്കൊക്കെ എന്നെ കാഴ്ചവെച്ചു. ഇന്ന് ഞാൻ ശെരിക്കും ഒരു വേശ്യയാണ്.സ്വന്തം ഭർത്താവിനാൽ വേശ്യയാക്കപ്പെട്ടവൾ. എന്റെ മുന്നിൽ മരണം‌ മാത്രമേ ഉള്ളൂ..പക്ഷേ ഞാൻ മരിച്ചാൽ എന്റെ മോൾ എന്താവും എന്നൊരു ഭയമെന്നെ വല്ലതെ അലട്ടി. സ്തിര സന്ദർശകർ കേറിയിറങുന്നത് കാരണം അയൽ വാസികളിൽ സംശയം ജനിപ്പിച്ചു അവർ പോലീസിൽ പരാതി നൽകി.പോലീസ് വന്ന് കാര്യങ്ങളെല്ലാം തിരക്കി എനിക്ക് വിവാഹമോചനം നേടിതന്നു.അടുത്തുള്ള ഒരു ചേച്ചിന്റെ സഹായത്താൽ ഒരു തുണിക്കടയിൽ ജോലിയും കിട്ടി. മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ആരോരും തുണയില്ലാതെ ഞാനും മോളും ദിനങ്ങൾ തള്ളിനീക്കുന്നു. എല്ലാ സുഖ സൗകര്യങ്ങളും തട്ടിത്തെറുപ്പിച്ച് ഉമ്മാന്റേം ഉപ്പാന്റേം വാക്ക് ദിക്കരിച്ച് ദുനിയാവും ആഖിറവും മറന്ന് സ്നേഹം മാത്രം നോക്കി ഞാൻ വരുത്തിവെച്ച പാപത്തിന്റെ ശിക്ഷ അനുഭവിക്കുന്നു. ഞാൻ മരിച്ചാൽ മയ്യത്തിനെ അനുഗമിക്കാനാരുണ്ട് മയ്യത്ത് നമസ്കരിക്കാനാരുണ്ട്,എനിക്ക് വേണ്ടി പ്രാർതിക്കാനാരുണ്ട്. ഉമ്മ മരിച്ചപ്പോൾ പോലും ഒരു നോക്ക് കാണുവാനായില്ല. തളർന്ന് കിടപ്പിലായ ഉപ്പാക്ക് ഇനി എന്നെ സംരക്ഷിക്കാനാവുമോ ഒരിക്കലും ഇല്ല അന്ന് ഉപ്പ പറഞ വാക്കുകൾ കാതിൽ മുഴങുന്നു.. ഇന്നെനിക്ക് ദുനിയാവും ഇല്ല ആഖിറവും ഇല്ല. മുസ്ലിമായി ജനിച്ച് കാഫിറായി മരിക്കേണ്ടവളായിരുന്നോ ഇന്ന് ഞാൻ ചിന്തിക്കുന്നു... ചെയ്ത് പോയ പാപങ്ങൾ പൊറുത്ത് തരുവാൻ റബ്ബിനോട് ഞാൻ തൗബതേടുന്നു.. ആരൊക്കെ സ്നേഹം വാരിക്കോരി ചൊരിയാമെന്ന് പറഞാലും മാതാപിതാക്കളിൽ നിന്നും കിട്ടുന്ന ഒരു സ്നേഹവും സംരക്ഷണവും മറ്റൊരാളിൽ നിന്നും കിട്ടില്ല എന്ന് അനുഭവത്തിൽന്ന് ഞാൻ പടിച്ചു. ഇൻഷാ അള്ളാഹ് എന്റെ ഈ ഗതി മറ്റൊരാൾക്കും വരുത്തല്ലേന്ന് മനമുരുകി പ്രാർത്തിക്കുന്നു. "يا مقلب القلوب ثبت قلبي على دينك" "Oh Turner of Hearts Keep My Heart Firm On Your Religion" "ഓഹ് ഹൃദയത്തെ നിയന്ത്രിക്കുന്നവനെ എന്റെ ഹൃദയത്തെ നീ നിന്റെ മതത്തിൽ സംരക്ഷിക്കേണമേ.."... മുസ്ലിമായി ജനിച്ച് മുസ്ലിമായി തന്നെ മരിക്കാൻ പടച്ചവൻ വിധിയേകട്ടെ "ആമീൻ" ദുനിയാവും ആഖിറവും മറന്ന് ജീവിത സുഖം തേടിപ്പോക്കുന്നവർക്കായ്
28.2k views
1 days ago
#

📔 കഥ

❤ എൻറെ പെണ്ണ് ❤ ************* നാളുകൾക്കു ശേഷമാണ് ഒരിറ്റു സ്വസ്ഥതകിട്ടുന്നത്….. അവളിന്നു വീട്ടിൽ പോയി ഇല്ലെങ്കിൽ ഒരു സമാധാനവും തരാതെ പരാതിയും പരിഭവും കൊണ്ട് നിറച്ചേനെ ഈ വീട്……. ഒരു പരുതി വരെ അവളെ താൻ വെറുത്ത്‌ തുടങ്ങിയിരിക്കുന്നു… കോടികൾ വീട്ടിൽലേക്ക് കൊണ്ടുവന്നതിന്റെ അഹങ്കാരം…. തന്നെ ഒരു ഭർത്താവിന്റെ സ്ഥാനത്തു പോലും കാണുന്നില്ലാത്തവൾ…… അവൻ ദേഷ്യം കൊണ്ട് വിറച്ചു…. ഉടൻ തന്നെ മൊബൈൽ എടുത്തു, ഈ മൂഡ് ഒക്കെ ഒന്ന് മാറും കുറച്ചു നേരം ഇതിൽ കുത്തികൊണ്ടിരുന്നാൽ…. തന്റെ ഫേസ്ബുക് പേജ്എടുത്ത്‌ വെറുതെ സ്ക്രോൾ ചെയ്യാൻ തുടങ്ങി…. എന്തേലും നേരംപോക്ക് വേണ്ടേ….. !!!!!! പെട്ടന്നാണ് അവൻ അവളുടെ ഫോട്ടോ കണ്ടത്… അവനൊന്നു ഞെട്ടി…. അനന്ദുവിനും അഞ്ജലിക്കും എന്റെ വിവാഹമംഗളാശംസകൾ എന്ന ക്യാപ്ഷന്റെ അടിയിൽ അഞ്ജലിയും അനന്ദുവും പിന്നെ തന്റെ……. അല്ലാ…… ഒരുകാലത്തു തന്റെയായിരുന്ന….. താൻ തന്നെ നഷ്ട്ടപെടുത്തിയ….. തന്റെ അനു നിൽക്കുന്നു……. അവന്റെ മനസിലൂടെ ആയിരം ചോദ്യങ്ങൾ കടന്നുപോയി….. അനു വിവാഹം കഴിച്ചിട്ടില്ലേ??? എന്താ അനു വിവാഹം കഴിക്കാത്തെ??? അനു തന്ന ഓർക്കുന്നുണ്ടാകുമോ??? താൻ അവളെ കുറിച്ചുകരുതിയതെല്ലാം തെറ്റിപോയിരിക്കുന്നോ? അവൻ ഉടനെ അനുവിന്റെ പ്രൊഫൈൽ തിരഞ്ഞു….. still she is single !!!!!!!!!….. തന്നെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന വാക്കവൾ പാലിച്ചു…… തനിക്കു തെറ്റിയിരിക്കുന്നു…… ഉണ്ണി മനസ്സിൽ പറഞ്ഞു….അവന്റെ ഹൃദയത്തിൽ കുറ്റബോധത്തിന്റെ ആയിരം തിരകൾ ആഞ്ഞടിച്ചുയർന്നു…. അനു നാട്ടിൽ ഉണ്ടാകുമോ? അവളെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…. പണ്ട് സാരീ ഉടുക്കുമ്പോൾ താൻ കളിയാക്കുമായിരുന്നു പക്ഷെ ഇന്നവൾ സാരിയിൽ സുന്ദരിയായിരിക്കുന്നു… എന്നൊക്കെ അയാൾ സ്വയം പറഞ്ഞുകൊണ്ട് കസേരയിലേക്ക് ചാഞ്ഞു കിടന്ന് കണ്ണുകൾ അടച്ചു…. കാതുകളിൽ ഉണ്ണി ഏട്ടാ…… എന്നുള്ള വിളി ഒരു ഇടുത്തി പോലെ തുളഞ്ഞു കയറി പഴയ ഓർമകളിലേക്ക് അവൻ വഴുതി വീണു…. അന്ന് അവളെ പിരിയാൻ ആയിരം കാരണങ്ങൾ ഉണ്ടായിരുന്നു…. വീട്ടുകാരുടെ എതിർപ്പ്, മുഖത്തടിക്കുന്ന അവളുടെ പ്രതികരണങ്ങൾ,മറ്റു പലരോടും പലതിനോടും തോന്നിയ താല്പര്യം….. അഞ്ചു വർഷം അവളെന്നെ ഹൃദയത്തിൽ കൊണ്ടു നടന്നതാണ് അന്നൊന്നും ആ പ്രണയത്തിന്റെ ആഴവും അർത്ഥവും എനിക്ക് അറിയില്ലായിരുന്നു….. കിട്ടാത്ത സ്നേഹത്തിന് ഒടുക്കത്തെ ലഹരിയാണെന്ന് ആ സ്നേഹം നിസാരമായി വലിച്ചെറിഞ്ഞപ്പോൾ താൻ അറിഞ്ഞിരുന്നില്ല… കാണാൻ വലിയ ചന്തം ഒന്നും ഇല്ലങ്കിലും ഐശ്വര്യമുള്ള മുഖമായിരുന്നു എന്നാലും തനിക്ക് അത് കുറവായിരുന്നു…. പക്വത ഇല്ലാത്ത പല പെരുമാറ്റരീതികളും പലപ്പോഴും തന്റെ സ്വസ്ഥത കെടുത്തിയിട്ടുണ്ടെങ്കിലും അതിൽ ഒരു കുട്ടിത്തം ഉണ്ട് !!!ഇന്നത്തെ തന്റെ സാഹചര്യം വെച്ച് നോക്കുമ്പോൾ …… ആ കുറുമ്പ് ഒക്കെ ഇന്ന് വല്ലാണ്ടങ്ങ് മിസ്സ്‌ ചെയ്യുന്നുണ്ട്…. ഇച്ചിരി കുറുമ്പും വഴക്കും കളിയും ചിരിയും ഇല്ലാത്ത ജീവിതം അവാർഡ് പടം പോലെയാണെന്ന് മനസിലാക്കാൻ വൈകി പോയി….. അവളെ വീട്ടുകാർക്ക് ഇഷ്ട്ടമല്ലെന്നത് ശെരിയാണ് പക്ഷേ അത് കാലക്രമത്തിൽ മാറിയേനെ താൻ ഒന്ന് മനസുവെച്ചിരുന്നെങ്കിൽ……. പക്ഷേ അന്ന് അവളുടെ ഇല്ലാത്ത കുറവുകളും കുറ്റങ്ങളും കണ്ടുപിടിച്ച് കഴിയുന്നത്ര അവളെ ഉപദ്രവിക്കുന്നതിലായിരുന്നു തന്റെ സന്തോഷം…. ആയിരം ശരികൾക്ക് ഇടയിൽ അവളുടെ പത്തു തെറ്റുകൾ ആയിരുന്നു തനിക്കു പ്രധാനം എന്ന് ഓർത്ത് അവന്റെ ഹൃദയം പിടഞ്ഞു…. അവൾക്ക് തന്റെ വീട്ടിൽ കയറാനുള്ള യോഗ്യത പോലും ഇല്ലാന്ന് പറഞ്ഞു കുത്തി നോവിച്ചിട്ടുണ്ട് …. ഇനി ഒരിക്കലും അവളുടെ സ്നേഹം തിരിച്ചു കിട്ടില്ലാ അതായിരിക്കും തനിക്കുള്ള ശിക്ഷ…. അത്രക്ക് വേദനിപ്പിച്ചിട്ടുണ്ട് താൻ അവളെ….. ഒരുതരത്തിൽ പറഞ്ഞാൽ അവളെ തന്റെ ആവിശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചത്.. അവളുടെ സങ്കടങ്ങൾക്ക് ഒരിക്കലും കൂട്ടായിട്ടില്ലാ… തന്നെ ഇത്രയധികം സ്നേഹിച്ചിട്ടും പട്ടിയെ പോലെ ആട്ടി വിട്ടിട്ടെ ഒള്ളു….താൻ എത്ര ക്രൂരനാണ്…. ഒടുക്കം സഹികെട്ടവൾ പോയപ്പോൾ അവസാനമായി ഇങ്ങനെ പറഞ്ഞു “ഞാൻ സ്നേഹിച്ചത് പോലെ ഇനി ലോകത്ത് ഒരു പെണ്ണിനും ഏട്ടനെ സ്നേഹിക്കാൻ കഴിയില്ലന്ന്”…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അന്ന് അവൾ പറഞ്ഞത് എത്ര ശരിയാണ്… ദിയ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും അനു സ്നേഹിച്ചപോലെ അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ലാ…. അല്ലാ അനുവിനെ പോലെ ലോകത്ത് ഒരു പെണ്ണിനും എന്നെ സ്നേഹിക്കാൻ കഴിയില്ലാ…. അവളെ നഷ്ട്ടപെടുത്തെണ്ടായിരുന്നു…. എനിക്ക് അവളെ ഒന്ന് കാണണം… പഴയ നമ്പർ മാറ്റിയിട്ടുണ്ടാകുമോ???താൻ വിളിച്ചാൽ അവൾ ഫോൺ എടുക്കുമോ?,……. രണ്ടുംകല്പ്പിച്ചവൻ വിളിച്ചു…… അവൾ ഫോൺ എടുത്തു ‘ഹലോ ‘ രണ്ടുപേരുടെയും ശബ്ദം ഇടറി.. ‘ഞാനാണ്…… ‘ അവന്റെ വാക്കുകൾ മുറിഞ്ഞു പോയി ‘എനിക്ക് മനസിലായി…. ഞാൻ മറന്നിട്ടില്ലാ…. നമ്പർ കളഞ്ഞിട്ടുമില്ലാ’ ‘അനു നാട്ടിൽ ഉണ്ടെന്നറിഞ്ഞു… ഒന്ന് കാണണം അതാണ് വിളിച്ചത്…… ‘ ‘മ്മ്മ്മ് ‘ ‘അനുവിനെ ബുദ്ധിമുട്ടാകുമോ ‘ ‘ഇല്ലാ കാണാം’ ‘നാളെ വൈകുന്നേരം ലൈബ്രറിയിൽ വെച്ചു കാണാം… ‘ ‘മ്മ്മ്, ശെരി ‘ അവൾ തിരിച്ചൊന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു….. ആ ശബ്‌ദത്തിന് ഒരുമാറ്റവുമില്ലാ…. അവളു വരും… എനിക്ക് ഉറപ്പാണ്… എന്റെ അനു ഇതുവരെ എന്നെ വഞ്ചിച്ചിട്ടില്ലാ….. പതിയെ അവനിൽ ആ പഴയ പ്രണയം പൂത്തുലഞ്ഞു….. വളരെ നേരത്തെ തന്നെ അവൻ ലൈബ്രറിയിൽ അവളെയും കാത്തു നിന്നു….പഴയ ഓർമ്മകൾ അയവിറക്കി….. ഒരു കാമുകന്റെ അതെ ഭാവങ്ങളോടെ…. അവൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള വൈറ്റ് ഷർട്ട്‌ ആണ് അവൻ ധരിച്ചത്….ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ലാ അവളും ഉടനെ തന്നെ എത്തി…. ചുവന്ന സാരിയിൽ ഇന്നും ആ പഴയ പതിനെട്ടുകാരി… അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു… അവന്റെ ഹൃദയം വല്ലാതെ മിടിച്ചു…. ‘ എന്താ ഉണ്ണി ഏട്ടാ ഞാൻ വൈകിയോ??? ‘ ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു ‘ആ പേര് അനു മറന്നില്ലാ അല്ലെ? ‘ ‘ഞാൻ ഒന്നും മറന്നിട്ടില്ലാ…. എല്ലാം മറന്നത് മറ്റുചിലരാണ്…. കാത്തിരിക്കാൻ പറഞ്ഞതും… വീട്ടുകാരുമായി വരുമെന്ന് പറഞ്ഞതും….. അങ്ങനെ അങ്ങനെ പല പാഴ് വാക്കുകളും….ഒന്നും ഞാൻ മറന്നിട്ടില്ല… ‘ ‘എനിക്ക് ഉത്തരമില്ലാ….ഞാനാണു കുറ്റക്കാരൻ ‘ ‘അങ്ങനെ ഞാൻ പറഞ്ഞോ? പിന്നീട് ഞാൻ അറിഞ്ഞു മറ്റൊരു പെണ്ണുമായി പ്രണയത്തിൽ ആയതും.,വിവാഹം കഴിഞ്ഞതുമൊക്കെ… ‘ ഉണ്ണിക്ക് മറുപടി ഇല്ലായിരുന്നു …… അനു തുടർന്നു.. ‘ഒറ്റക്കുള്ള ജീവിതം ഞാൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു…. പഴയ കഥകളുടെ കെട്ടു പൊട്ടിച്ചു നമ്മളെന്തിനാ വീർപ്പുമുട്ടുന്നെ???? ആട്ടെ എന്തിനാ കാണണം എന്ന് പറഞ്ഞെ???’ ‘അനു എന്താ വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കാനായിരുന്നു… അതിനുള്ള ഉത്തരം അനു തന്നു കഴിഞ്ഞു…. അനു എന്നെ ശപിക്കരുത്…. ഞാൻ കാരണം അല്ലെ അനുവിന്റെ ജീവിതം…. !!!??’ ‘ഇനി ഇപ്പൊ ശപിച്ചിട്ടെന്തിനാ…. ഞാൻ ഇതുമായി പൊരുത്തപെട്ടു…. ‘ ‘അങ്ങനെ അല്ലാ അനുവിന്റെ സ്നേഹത്തിന്റെ ആഴം എനിക്ക് ഇപ്പോഴാണ് മനസിലായത്…. Still i love you’ ‘നിർത്തു നിങ്ങൾ ഒരു ഭർത്താവാണ്…. ആ സ്നേഹം ഭാര്യക്ക് കൊടുക്കണം ‘ ‘അവളുടെ സ്വഭാവവുമായി എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ലാ ‘ ‘എന്നെ ഒഴുവാക്കാനും ഇതെ കാരണം തന്നെയാ അന്ന് പറഞ്ഞെ…. ഒരു ദുഃഖം ഉണ്ടായപ്പോൾ എന്നെ തേടി വീണ്ടും വന്നല്ലെ… പക്ഷേ എന്നെ പോലെ അല്ലാ അവൾ… അവൾ ഒരു ഭാര്യയാണ്… അവളുടെ കഴുത്തിലെ താലിക്ക് വലിയ മഹത്വം ഉണ്ട്… ചുമ്മാ പൊട്ടിച്ചേറിയാൻ കഴിയില്ലാ….’ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി അനു തുടർന്നു ‘ഇന്നെങ്കിലും മനസിലായല്ലോ പണത്തിനും മറ്റു സുഖങ്ങൾക്കും അപ്പുറമാണ് പരിശുദ്ധമായ സ്നേഹമെന്ന്…. ഇനി എനിക്ക് മുൻപോട്ടു ജീവിക്കാൻ നിങ്ങളുടെ ഈ വാക്കുകൾ മാത്രം മതി അവളെ സ്നേഹിച്ചു സന്തോഷമായി ജീവിക്കു’ ‘അനു എനിക്കൊരു സെക്കന്റ്‌ ചാൻസ്?? ‘ ‘ഇല്ലാ ഉണ്ണിഏട്ടാ,….. നമ്മൾ പിരിഞ്ഞവരാണ്….. ഇനി ഒരിക്കലും…. ഒന്നിക്കാൻ കഴിയാത്തവിതം പിരിഞ്ഞവർ……..’ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….. അനു പതിയെ തിരിഞ്ഞു നടന്നു….. അവളും കരയുന്നുണ്ടായിരുന്നു….. അത് പക്ഷെ ഉള്ളിലായിരുന്നുവെന്നു മാത്രം…… Repost കടപ്പാട്
10.1k views
2 days ago
#

📔 കഥ

Full part ഒരു unofficial പെണ്ണുകാണാൻ ********************* (ഇത് എന്റെ ആദ്യഎഴുത്താണ്... തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം.. പറഞ്ഞു തരണം ) ഇന്നും പതിവുപോലെ അമ്മ രാവിലെ തന്നെ തുടങ്ങിയല്ലോ എന്നെ ഉപദേശിക്കൽ "വയസു 24ആയി എന്ന വെല്ല ബോധവും നിനക്കുണ്ടോ ജിയ. ഈ പ്രായത്തിലുള്ള കുട്ടികളുടെ ഒക്കെ കല്യാണം കഴിഞ്ഞു.. നാട്ടുകാർ പറയാൻ തുടങ്ങി നിന്നെ കെട്ടിച്ചു വിടാൻ". അമ്മ പറഞ്ഞു നിർത്തിയതും എന്റെ നാവ് പുറത്തുചാടി. "എന്നാൽ ആ പറഞ്ഞ നാട്ടുകാരോട് എന്നെ കെട്ടിക്കാൻ 10 പവൻ തരാൻ പറ അമ്മേ " (അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലല്ലോ ) അപ്പോൾ അമ്മയുടെ അടുത്ത ഡയലോഗ് "നല്ല ഒന്നാതരം ആലോചന വന്നതാ നീ അത് മുടക്കിഇല്ലേ..എന്നിട്ട് നിന്ന് ചിലക്കുന്നോ". " ഈ വർത്താനം കേട്ട് നിന്നാൽ ഞാൻ സമയത്തിന് കോളേജിൽ ചെല്ലില്ല." മറുപടി ഞാൻ വരുമ്പോൾ തരാം എന്നും പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ************************** വിശപ്പുകൊണ്ടാണോ വൈകുന്നേരം ബസ് ഇറങ്ങി വീട്ടിലേക്ക് വരുന്ന എന്റെ നടത്തത്തിനു നല്ല സ്പീഡ് ഉണ്ടായിരുന്നു. വീടിന്റെ മുന്നിൽ എത്തിയപ്പോൾ പരിചയം ഇല്ലാത്ത ഒരു വാഹനം കിടക്കുന്നു. ഓ വല്ല സ്വന്തക്കാരോ മറ്റും ആകും ഞാൻ മനസ്സിൽ കരുതി. വാതിലിന്റെ അടുത്ത് വന്നു നിന്ന് ഞാൻ ചെവി പതുക്കെ കൂർപ്പിച്ചു. ഓ പരിചയം ഇല്ലാത്ത ശബ്ദം തന്നെ. ആരും ആകട്ടെ ഞാൻ എന്തിനു പേടിക്കണം എന്റെ വീടല്ലേ. ഞാൻ പതുക്കെ അകത്തേക്ക് കയറി. മുൻപ് കണ്ടു പരിചയം ഇല്ലാത്ത അൽപ്പം പ്രായം ആയ സ്ത്രീഉം രണ്ടു ചേട്ടന്മാരും ഒരു ചേച്ചിയും അവരുടെ കയ്യിൽ ഒരു വാവയും ഉണ്ട്. എന്നെ കണ്ടതും അപ്പൻ പറഞ്ഞു. " ഇതാണ് ഞങ്ങളുടെ മകൾ ജിയ". എന്നിട്ട് എന്നോടായി പറഞ്ഞു "ഇവര് നിന്നെ കാണാനായി വന്നിരിക്കുന്നതാ".അപ്പൻ തന്നെ ആ പയ്യന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു "ഇതാണ് പയ്യൻ.ബാക്കി എന്താണെന്നു വച്ചാൽ നിങ്ങൾ പരിചയപ്പെട്ടോ". അവരിൽ നിന്നും അൽപ്പം അകലത്തിൽ മാറി നിന്നും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. പെട്ടെന്ന് ഉള്ള പെണ്ണുകാണൽ ആയതു കൊണ്ട് ഇത് എങ്ങനെ മുടക്കാം എന്ന് ആലോചിച്ചു കണ്ടുപിടിക്കാൻ എനിക്ക് സമയം കിട്ടിയില്ല എന്നിരുന്നാലും ഞാൻ പഴയ കല്യാണം മുടക്കിയ കഥ ഓർത്തു. എനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്നു അങ്ങ് വെച്ച് കാച്ചാൻ തീരുമാനിച്ചു.. അയാൾ തന്നെ സംസാരത്തിനു തുടക്കം ഇട്ടു. "എന്റെ പേര് സെബിൻ. ഡ്രൈവർ ആണ് തനിക്ക് എന്നെ ഇഷ്ടപ്പെട്ടോ "?എന്തും പറഞ്ഞോ കുഴപ്പമില്ല. ഇല്ല എന്ന് പറയണം എന്ന് എനിക്ക് തോന്നിഎങ്കിലും അത് ശരിയല്ല എന്ന് എനിക്ക് തോന്നി അതുകൊണ്ടു തന്നെ ഞാൻ പറഞ്ഞു. "ബ്രദർ എനിക്ക് മറ്റൊരാളെ ഇഷ്ടമാ "..So..ഞാൻ വാക്കുകൾ മുഴുമിപ്പിച്ചില്ല".... ഓ ഓക്കേ എങ്കിൽ കുഴപ്പമില്ല എന്ന്‌ പറഞ്ഞു അയാൾ തിരിഞ്ഞതും എന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി. പക്ഷെ ഒരു നിമിഷം അയാൾ തിരിഞ്ഞു നിന്നു തനിക്കു ഇഷ്ട്ടമുള്ള ആ ആളുടെ പേരും നമ്പറും ഒന്ന് തരൂ. ശരിക്കും ഞാൻ പെട്ടു.. എങ്കിലും എന്റെ കുരുട്ടുബുദ്ധിയിലെ ആശയം വെച്ച് ഞാൻ എന്റെ ഫ്രണ്ട് അലന്റെ പേരും നമ്പറും അയാൾക്ക്‌ നൽകി. എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ മുൻപിൽ വെച്ചു തന്നെ അയാൾ ഫോൺ വിളിച്ചു. "hello ഇത് അലൻ അല്ലെ ഞാൻ ജിയയുടെ അപ്പനാണ് ഈ മാസം 28നു ജിയയുടെ എൻഗേജ്മെന്റ് ആണ് മോൻ എന്തായാലും വരണം.. " അയാൾ പറഞ്ഞു നിർത്തി "തീർച്ചയായും വരാം അങ്കിൾ മറുതലക്കൽ നിന്നും അലന്റെ ശബ്‌ദം. ഓ എല്ലാം പൊളിഞ്ഞതിന്റെ സങ്കടത്തിൽ നിൽക്കുന്ന എന്റെ മുഖത്തു നോക്കി അയാൾ പറഞ്ഞു. "നീ ഇതല്ല ഇതിലപ്പുറം ചെയ്യും എന്ന്‌ നിന്റെ അപ്പന്റെ വാക്കിൽ നിന്നും ഞാൻ അറിഞ്ഞു അപ്പൊ എന്റെ മിമിക്രി കൊണ്ട് ഇന്ന് ഇവിടെ ഒരു ഉപകാരം ഉണ്ടായി. അപ്പൊ പോയി വരാം ജിയ സെബിൻ 28ആം തീയതി എൻഗേജ്മെന്റ് ന്റെ അന്ന്. ആദ്യ ക്ഷണം നിന്റെ കള്ള കാമുകനെ തന്നെ വിളിച്ചില്ലേ അപ്പൊ എങ്ങനാ സന്തോഷം ആയില്ലേ മോളെ" എന്തോ മറുത്തു ഒന്നും പറയാൻ എനിക്ക് തോന്നിയില്ല അയാൾ ആണ് ഇനി എന്റെ ലോകം എന്ന് മനസ് ആവർത്തിച്ച് പറയുന്നു. ശുഭം...
8.7k views
2 days ago
#

📔 കഥ

Full part😍😎 എന്റെ പ്രണയം. ഇതൊരു കഥ അല്ല എന്റെ ജീവിതം ആണ്. ഫേസ്ബുക് പ്രണയം ആയിരുന്നു ഞങ്ങൾ രണ്ടു മതം ആയിരുന്നു എന്റെ വീട് പാലക്കാട്‌ അവൾ വീട് കൊല്ലം. മുഖപുസ്തകത്തിൽ അറിയുന്നവർക്കും അറിയാത്തവർക്കും റിക്വസ്റ്റ് അയച്ചിരുന്ന കാലം. കുറെ പേര് ഫ്രണ്ട്‌സ് ആയി അങ്ങനെ എല്ലാവർക്കും ലൈക്‌ കൊടുത്തിരുന്ന സമയത്ത് ആണ് അവളുടെ പ്രൊഫൈൽ ഞാൻ ശ്രദ്ദിക്കുന്നത് ഒരു തേപ്പ് കിട്ടി നിൽക്കുക ആണെന്ന് എനിക്ക് മനസിലായി. അവളുടെ പോസ്റ്റിൽ ഞാൻ കമെന്റ് ഇട്ടു അവൾ മറുപടി തന്നു സങ്കടം കൊണ്ട് ആയിരിക്കും ഒരുപാട് പോസ്റ്റുകൾ അവൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അവളോട്‌ ഒന്ന് സംസാരിക്കണം എന്ന് തോന്നി ഇൻബോക്സിൽ പോയി മറുപടി കിട്ടിയില്ല കമെന്റ് ബോക്സിൽ മാത്രം റിപ്ലൈ തരും വല്ലാത്ത ജാട നമ്മൾ അതൊന്നും കാര്യം ആക്കിയില്ല എന്റെ ലോവർ ഒന്നും അല്ലല്ലോ ജസ്റ്റ്‌ ഫ്രണ്ട്‌സ് അല്ലെ എനിക്ക് ചാറ്റിങ് ചെയ്യാൻ ഫ്രണ്ട്‌സ് വേറെ ഉണ്ടല്ലോ. എങ്കിലും അവളോട്‌ എനിക്ക് എന്തോ ഒരു അടുപ്പം പോലെ തോന്നിയിരുന്നു കമെന്റ് ബോക്സിൽ ഞങ്ങൾ ദിവസവും സംസാരിക്കും അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം അവൾ എന്റെ ഇൻബോക്സിൽ മറുപടി അയച്ചിരിക്കുന്നു എന്തോ വലിയ സന്തോഷം തോന്നി അവളോട്‌ ചാറ്റിങ് തുടങ്ങി അവളുടെ പ്രണയം പൊട്ടി അതാണ് പ്രശ്നം അവൾക്ക് ഒരുപാട് സങ്കടം. അവന്റെ അമ്മ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞത്രേ അമ്മക്ക് ഇഷ്ട്ടം അല്ലെങ്കിൽ അവനും ഇഷ്ട്ടം അല്ല എന്ന് വർഷം ഒന്ന് കഴിഞ്ഞപ്പോൾ ആണ് അവന് അമ്മയുടെ ഇഷ്ട്ടം ഓർമ്മ വന്നത്. അങ്ങനെ അവളെ പറഞ്ഞു മാറ്റാൻ ഉള്ള ശ്രമം ആയിരുന്നു പറയുന്നവന് സിമ്പിൾ ആണ് നഷ്ട്ടപ്പെട്ടവന് അല്ലെ അതിന്റെ വേദന അറിയു മാസങ്ങൾ കഴിഞ്ഞു അവൾ ഫീലിംഗ് എല്ലാം മാറി വന്നു ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. ഒരു പെൺകുട്ടിയുമായി അവൾ നല്ല കമ്പനി ആയിരുന്നു പിന്നീടാണ് അറിയുന്നത് അത് ഫേക്ക് ആയിരുന്നു എന്ന് പേടിച്ചു പോയ അവൾ എന്നോട് അവളുടെ ഫേസ്ബുക് അക്കൗണ്ടിൽ കേറാൻ പറഞ്ഞു പാസ്സ്‌വേർഡ്‌ തന്നു ഞാൻ കയറി നോക്കിയപ്പോൾ ഒരു നരമ്പു രോഗി ആണ് അവൾ ഫ്രണ്ട്‌സ് ആയിരുന്നപ്പോൾ ഗേൾ ആണെന്ന് കരുതി ഫോട്ടോ കൊടുത്തിരുന്നു അതാണ് പ്രശ്നം. ഞാൻ അവന്റെ കുടുംബപുരാണം വിളിച്ചു പറഞ്ഞു അവൻ ബ്ലോക്ക്‌ ചെയ്തു ഓടി എന്തായാലും അവൻ കാരണം എനിക്ക് അവളുടെ മൊബൈൽ നമ്പർ കിട്ടി ആരുടെ നമ്പർ ആണെന്ന് ചോദിച്ചപ്പോൾ അമ്മയുടെ നമ്പർ ആണെന്ന് അവൾ പറഞ്ഞു ആരുടെ ആയാലും കുഴപ്പം ഇല്ല ഞാൻ സേവ് ചെയ്തു വിളിക്കാൻ ഒന്നും പോയില്ല. ദിവസങ്ങൾ കടന്ന് പോയി എന്തോ അവളെ ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയോ എന്ന് എനിക്ക് തന്നെ ഒരു സംശയം എന്തായാലും ഞാൻ അവളോട്‌ ഒരു ഫോട്ടോ ചോദിച്ചു മറുപടി ഉടനെ വന്നു പറ്റില്ല വിടാൻ ഞാൻ ഉദ്ദേശം ആയിരുന്നില്ല കുറെ ചോദിച്ചു അവൾ പറ്റില്ല എന്ന് തന്നെ തീർത്തു പറഞ്ഞു. അവസാന അടവ് പുറത്ത് എടുത്തു എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ഫോട്ടോ തരാത്തത് എന്ന് ഞാൻ പറഞ്ഞു അങ്ങനെ കരഞ്ഞു കാൽ പിടിച്ചു ഞാൻ ഫോട്ടോ മേടിച്ചു....... ഫോട്ടോ കിട്ടി ഓൾ ഒരു മൊഞ്ചത്തി കുട്ടി എന്റെ ഫോട്ടോയും അവളുടെ ഫോട്ടോയും വെച്ച് നോക്കി പ്രേമിക്കാൻ ഉള്ള ആഗ്രഹം അതോടെ മാറിക്കിട്ടി അവൾ എവിടെ നില്കുന്നു ഞാൻ എവിടെ നിക്കുന്നു ഉടനെ അവളുടെ ചോദ്യം വന്നു ഇനി എന്നെ കാണണം എന്ന് ഞാൻ ആകെ പെട്ട് കാണാൻ ഗ്ലാമർ ഇല്ല എന്ന് ഞാൻ പറഞ്ഞു അതൊന്നും കുഴപ്പം ഇല്ല എന്ന് അവളും പറഞ്ഞു ഒടുവിൽ എന്റെ ഫോട്ടോ അവൾക്കും കൊടുത്തു കുഴപ്പമില്ല എന്ന് അവളും പറഞ്ഞു. പിന്നീട് ഞങ്ങൾ കട്ട ഫ്രണ്ട്‌സ് ആയി അവളുടെ പോസ്റ്റിൽ ഏതോ ഒരുത്തൻ ഐ ലവ് യു എന്ന് കമെന്റ് ഇട്ടത് കണ്ടപ്പോൾ ഞാൻ അങ്ങ് ചൂടായി അപ്പോൾ ആണ് മനസിലായത് അവളെ ഞാൻ പ്രണയിച്ചു തുടങ്ങി എന്ന് തുറന്നു പറഞ്ഞാൽ സൗഹൃദം നഷ്ട്ടപ്പെട്ടാലോ എന്നുള്ള പേടി പറഞ്ഞില്ല എങ്കിൽ വേറെ ആരെങ്കിലും അവളെ ഇഷ്ട്ടപെട്ടാലോ എന്നുള്ള പേടി. ആലോചിച്ചാൽ ഒരു എത്തും പിടിയും ഇല്ല ഒടുവിൽ രണ്ടും കല്പ്പിച്ചു ഞാൻ അവളോട്‌ ഇഷ്ട്ടം പറഞ്ഞു മറുപടി വന്നു നിന്നെ ഞാൻ ഫ്രണ്ട്‌സ് ആയിട്ടാണ് കാണുന്നത് കുറച്ചു സ്വാതന്ത്ര്യം തന്നപ്പോൾ അവളെ ഞാൻ ചതിച്ചു എന്ന് പറഞ്ഞു അവൾ എന്നെ ബ്ലോക്ക്‌ ചെയ്തു പോയി. വെറും ഫേസ്ബുക് ബന്ധം മാത്രം ഒരുപാട് സങ്കടം ആയി ഫ്രണ്ട്‌സ് ആയിട്ട് തന്നെ ഇരുന്നാൽ മതി ആയിരുന്നു എന്ന് തോന്നിപ്പോയി ദിവസവും അവൾ ബ്ലോക്ക്‌ മാറ്റിയോ എന്ന് നോക്കും ഫേസ്ബുക്കിൽ വരുന്നത് പോലും അവൾ ബ്ലോക്ക്‌ മാറ്റിയോ എന്ന് അറിയാൻ വേണ്ടി മാത്രം ആയി ആരോടും സംസാരം ഇല്ല ആകെ ശോകം പിടിച്ച അവസ്ഥ. മാസങ്ങൾ കഴിഞ്ഞു ഒരു വിവരവും ഇല്ല അവളെ കുറിച്ച് ഫേസ്ബുക് പ്രണയം ഇത്രയൊക്കെ ഉള്ളു എന്ന് പലവട്ടം മനസിനെ പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ ഞങ്ങളുടെ പെരുന്നാൾ ആയി രാവിലെ എല്ലാവർക്കും ഡയറക്റ്റ് മെസ്സേജ് വിഷ് അയച്ചു. അതിൽ അവൾ അന്ന് തന്ന നമ്പർ അതിലൊട്ടും അയച്ചു എന്റെ പേരും എഴുതി അയച്ചു തിരിച്ചു വിളിച്ചാലും അമ്മ ആണെങ്കിൽ നമ്പർ മാറി വന്നത് ആണെന്ന് പറയാലോ പെരുന്നാൾ അല്ലെ. ഞാൻ പള്ളിയിൽ പോയി വരുമ്പോളേക്കും ഫോണിലോട്ട് ഒരുപാട് മിസ്സ്കാൾ വന്നിരിക്കുന്നു അവൾ തന്നെ ആണ് ഒടുവിൽ ഞാൻ ഫോൺ എടുത്തു അവൾ ആണ് എന്ന് എനിക്ക് തോന്നി ആദ്യമായി ഞാൻ വോയിസ്‌ കേൾക്കുക ആണ് നമ്പർ മാറിയത് ആണെന്ന് പറഞ്ഞപ്പോൾ അവൾ ഫോൺ കട്ട് ചെയ്തു പോയി. പെരുന്നാൾ ആയത് കൊണ്ട് ഫുൾ ബിസി ആയിരുന്നു വൈകീട്ട് ആണ് ഫേസ്ബുക്കിൽ കേറിയത് അപ്പോൾ കിടക്കുന്നു അവൾ മെസ്സേജ് അയച്ചിരിക്കുന്നു അയ്യോ ഒരുപാട് സന്തോഷം ആയി ഞാൻ മറുപടി അയച്ചു അവൾ ചോദിച്ചു ഫ്രണ്ട്‌സ് ആയിട്ട് പഴയ പോലെ തുടരാം എന്ന് ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അവൾ വീണ്ടും തെറ്റിപ്പോയി പിറ്റേ ദിവസം വന്നു ഇഷ്ട്ടം ആണെന്ന് പറഞ്ഞു ഒരുപാട് ഒരുപാട് സന്തോഷം ആയി. വൈകുന്നേരം അവൾ ഫോൺ വിളിച്ചു പിന്നീട് അങ്ങോട്ട്‌ ഫോൺ വിളി ആയി എല്ലാവരിലും ഉള്ള പോലെ ചതിക്കില്ല എന്നുള്ള ഉടമ്പടിയുമായി. പിന്നീട് ദിവസങ്ങൾ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു പോയി. ഫ്രണ്ട്സിന്റെ മുന്നിൽ എനിക്കും ലോവർ ആയി എല്ലാവർക്കും ഫോട്ടോ കാണിച്ചു കൊടുത്തു അവരെല്ലാം ചോദിച്ചു നേരിൽ കണ്ടിട്ടാണോ ഇഷ്ടപെട്ടത് എന്ന്. ഞാൻ അല്ല എന്ന് പറഞ്ഞു അതോടെ എല്ലാവരും എന്നെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാൻ തുടങ്ങി ചെറുപ്പത്തിലേ ഫോട്ടോ അയച്ചു തന്നത് ആകും അവൾക്കൊക്കെ ഒരുപാട് വയസ്സ് ഉണ്ടാകും നേരിൽ കാണുമ്പോൾ വയസ്സായ മുത്തശ്ശി ആയിരിക്കും എന്നൊക്കെ പറഞ്ഞു. എനിക്ക് അപ്പോൾ വാട്സാപ്പ് ഒന്നും ഇല്ലായിരുന്നു ഇവരെല്ലാം കൂടെ എന്നോട് ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അവളെ നേരിൽ കാണണം എന്ന് ആഗ്രഹം ആയി. ഞാൻ കാണാൻ വരാം എന്ന് പറഞ്ഞപ്പോൾ അവൾ പറ്റില്ല എന്ന് പറഞ്ഞു നമ്മുടെ മാര്യേജ് ദിവസമേ നമ്മൾ നേരിൽ കാണു എന്റെ എന്ന് അവൾ പറഞ്ഞു അത് കേട്ടതോടെ എനിക്ക് പേടി പിടിച്ചു ഞാൻ കാണണം എന്ന് നിർബന്ധം പിടിച്ചു ഒടുവിൽ അവൾ സമ്മതിച്ചു രണ്ടു വർഷം ആയിരുന്നു അപ്പോളേക്കും ഏകദേശം ഞങ്ങൾ പരിചയപ്പെട്ടു കഴിഞ്ഞു. അങ്ങനെ ആദ്യമായി അവളെ കാണാൻ ഞാൻ പാലക്കാട്‌ നിന്നും കൊല്ലത്തേക്ക് ട്രെയിൻ കയറി............... .
15.4k views
2 days ago
#

📔 കഥ

*ഫുൾ പാർട്ട്* ◆◆◆◆◆◆◆◆◆◆◆◆ കാറിന്റെ ഹോൺ കേട്ട് അച്ഛൻ ചെന്ന് വാതിൽ തുറന്നു.. മുത്തശ്ശാ..... മുത്തശ്ശനെ കണ്ടു ആദി ഓടി വന്നു പുറത്തു ചാടിക്കയറി.... മുത്തശ്ശന്റെ മോനൂട്ടാ.... ആദിയെ അയാൾ കെട്ടിപ്പിടിച്ചു ഉമ്മ വെച്ച്.... ആദി താഴെ ഇറങ്ങു... മുത്തശ്ശന്റെ ഇടുപ്പിൽ ചാടിക്കേറി ഇരിക്കുന്ന ആദിയെ കണ്ടു ശിവൻ പറഞ്ഞു.... താഴെ ഇറങ്ങാൻ തുടങ്ങിയ ആദിയെ ചുറ്റിപ്പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു മുത്തശ്ശന്റെ മോന് ഇരുന്നോ.... ഈ ശിവന് നല്ല അടി കൊടുക്കുന്നുണ്ട് മുത്തശ്ശൻ... അതു പിന്നെ മുത്തശ്ശൻ അച്ഛയെ എടുക്കാത്തത് കൊണ്ടാണ് ദേഷ്യം.... ആദി രഹസ്യമായി മുത്തശ്ശന്റെ കാതിൽ പറഞ്ഞു.... മുത്തശ്ശൻ അതു കേട്ടു പൊട്ടിച്ചിരിച്ചു.... കാറിൽ നിന്ന് സാധനങ്ങൾ എടുത്തു അകത്തേക്ക് കൊണ്ട് പോകുകയായിരുന്ന ശിവനത് കേട്ടു ടാ ടാ.... മുത്തശ്ശനെ കൂട്ടുപിടിച്ചു അച്ഛയെ കളിയാക്കുന്നോ നീ.... നിന്നെ എന്റെ കയ്യിൽ കിട്ടും ശെരിയാക്കിത്തരാം.... "എവിടെ എന്റെ പൊന്നുമോൻ... ആദിയെ"... മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞ വിളികേട്ടു ആദി മുത്തശ്ശന്റെ കയ്യിൽ നിന്നും ഇറങ്ങി ഓടി അടുക്കളയിൽ നിന്ന് ഹാളിലേക്കു വന്ന മുത്തശ്ശിയുടെ അടുത്തേക് ആദി ഓടിയെത്തി കെട്ടിപ്പിടിച്ചു.... മുത്തശീട ചക്കരെ.... അവർ അവന്റെ കവിളിൽ മാറി മാറി ഉമ്മ വെച്ചു.... അമ്മേടെ കാല് മുറിഞ്ഞു... നടക്കാൻ പറ്റുന്നില്ല.... ആദി സങ്കടത്തോടെ അവരോടു പറഞ്ഞു.... അയ്യേ.... എന്റെ മോന് കരയുന്നോ... ആദിയുടെ അമ്മയ്ക്കു ഒന്നുല്ല... മുത്തശ്ശി ഉണ്ടല്ലോ ഇവിടെ... ദാ മുത്തശ്ശനും ഉണ്ട്.... അമ്മയ്ക്കു സുഖമായിട്ടേ ഞങ്ങൾ ഇവിടുന്നു പോകു... വേണ്ട മുത്തശ്ശിയും മുത്തശ്ശനും എങ്ങോട്ടും പോവണ്ട... ആ ശെരി എങ്ങോട്ടും പോണില്ല.... ഞാൻ പോയി അമ്മയേ കണ്ടിട്ട് വരാവേ... ആദി റൂമിലേക്കു ഓടി... ഹാളിലെ സെറ്റിയിൽ വെച്ചിരുന്ന കവറുകൾ എടുത്തു ശിവൻ അമ്മയുടെ നേർക് നീട്ടി ഇതാ അമ്മേ... ആദികു വാങ്ങിയതാണ് അങ്ങു കൊടുത്തേക്കു.... എനിക്ക് അടുക്കളയിൽ ജോലിയുണ്ട് മോനെ... നീ തന്നെ അങ്ങ് കൊടുത്തേക്... അതും പറഞ്ഞു അവർ അടുക്കളയിലേക്കു പോയി... ശിവൻ അച്ഛനെ നോക്കി... അച്ഛൻ പത്ര വായനയിൽ മുഴുകി ഇരിക്കുന്നു.... ശിവൻ അവളുടെ റൂമിലേക്കു നടന്നു.... അവിടെ ചെല്ലുമ്പോൾ അമ്മയോട് ഷോപ്പിങ്ങിന്റെ വിശേഷങ്ങൾ വിവരിക്കുകയായിരുന്നു ആദി.... എല്ലാം കേട്ടു കൊണ്ട് കൗതുകത്തോടെ അവനെ നോക്കിയിരിക്കുകയായിരുന്നു അവൾ.... ശിവനെ കണ്ടതും ഓടി വന്നു കവറുകളിൽ പിടിച്ചു കൊണ്ട് ആദി പറഞ്ഞു.... കണ്ടോ അമ്മ... ഇതെല്ലം അച്ഛ എനിക്ക് വേണ്ടി വാങ്ങിയതാണ്..... ശിവൻ കവറുകൾ കട്ടിലിൽ അവൾക്കരികിലായി വെച്ചു.... ആദി ഓരോന്നായി പുറത്തു വലിച്ചിട്ട് കൊണ്ട് അവളെ കാണിച്ചു.... പക്ഷേ അവളുടെ കണ്ണുകൾ ശിവനിലായിരുന്നു.... റൂമിൽ വന്നത് മുതൽ തന്നെ തന്ന കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന അവളെ ശിവൻ കണ്ടു..... അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് അവനറിഞ്ഞു..... ഒരു കവർ എടുത്തു ശിവൻ അവൾക്കു നേരെ നീട്ടി... എന്താണ് എന്ന അർത്ഥത്തിൽ അവൾ ശിവനെ നോക്കി തുറന്നു നോക്കു... ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാം.... അവളത് തുറന്നു നോക്കി.... ക്രീമിൽ ചുവപ്പ് അരികുള്ള ജൂട്ടിന്റെ ഒരു സാരിയായിരുന്നു.... തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റാതെ അവൾ ശിവനെ നോക്കി.... ഇഷ്ടപ്പെട്ടോ?.., അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാം.... അതിനു കരയണ്ട.... ചിരിച്ചു കൊണ്ടവൻ പറഞ്ഞു.... അവൾ ആ സാരി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ചിരിച്ചു... അപ്പോൾ ശിവൻ വേറൊരു കവർ അവൾക്കു നേരെ നീട്ടി ഇതെന്താ?..... തുറന്നു നോക്കു….. ആകാംഷയോടെ അവളതു തുറന്നു നോക്കി.... അതും മറൂണിൽ കറുപ്പ് ഡിസൈനുള്ള ട്സർ സിൽക്കിന്റെ ഒരു സാരി ആയിരുന്നു... സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു.... വീണ്ടുമൊരു കവർ ശിവൻ അവൾക്കുനേരെ നീട്ടി.... അതിൽ മഞ്ഞയിൽ പച്ച ബോർഡർ ഉള്ള കോട്ടൺ സിൽക്കിന്റെ ഒരു സാരിയായിരുന്നു..... വീണ്ടും രണ്ടു കവറുകൾ കൂടി അവൾക്കു നേരെ നീട്ടി.... കരയണോ ചിരിക്കണോ എന്നറിയാൻ പറ്റാതെ അവൾ ശിവനെ നോക്കി.... തുറന്നു നോക്ക്.... ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി വാങ്ങാലോ.... തനിക് ഏതാണ് ഇഷ്ടമുള്ളത് എന്നറിയാത്ത കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങി.... ആഹാ എന്തൊക്കെയാ ആദിക് അച്ഛൻ വാങ്ങിച്ചേ?... മുത്തശ്ശിയെ കാണിക്കുന്നില്ലേ?.... റൂമിലേക്കു കയറിവന്നുകൊണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.... അമ്മയേ കണ്ടതും ശിവൻ എഴുന്നേറ്റു.... മോനെ ശിവ, ഇലയട ഉണ്ടാക്കിയത് മേശപ്പുറത്തു വെച്ചിട്ടുണ്ട്... എടുത്തു കഴിക്ക്.... മുത്തശ്ശി ഇത് കണ്ടോ.... ആദി അവന്റെ ഉടുപ്പുകളും,കളിപ്പാട്ടങ്ങളും എല്ലാം നിരത്തി കാണിച്ചു.... നാളെ എന്റെ ഹാപ്പി ബര്ത്ഡേ ആണ് മുത്തശ്ശി.... ആണോ.... ഹ്മ്മ്മ്... ആദി വാ അച്ഛ അട തരാം.... ശിവൻ ആദിയെ വിളിച്ചു.... ഹ്മ്മ്മ് ശെരി.... അമ്മ അടുത്തു വന്നു അവളുടെ മുടിയിൽ തലോടി.... ശിവൻ കൊടുത്ത കവറുകളും കെട്ടിപ്പിടിച്ചു ഇരുന്ന അവൾ മുഖമുയർത്തി നോക്കി.... അമ്മേ... ഇത്... ഏട്ടൻ എനിക്ക് വാങ്ങി തന്നതാണ്... അതൊക്കെ അവർക്കു നേരെ നീട്ടി നിറകണ്ണുകളോടെ പറഞ്ഞു.... അതിനെന്താ... അവൻ നിനക്കല്ലാതെ പിന്നെ ആർക്കു വാങ്ങി കൊടുക്കാൻ... നീയല്ലേ അവന്റെ ഭാര്യ... അവർ പറഞ്ഞു... അതല്ലമ്മേ... എനിക്ക് ഇതുവരെ.... നോക്കു മോളെ, അവനൊരു പരുക്കൻ സ്വഭാവക്കാരനാണ്.... എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എന്നൊന്നും അറിയില്ല നീ വേണം അവനെ മാറ്റി എടുക്കേണ്ടത്.... മോൾക്ക് സാരിയൊക്കെ ഇഷ്ടമായോ.... ഹ്മ്മ്മ്... ഒരുപാടൊരുപാട് ഇഷ്ടമായി പക്ഷേ ഇത്ര വിലകൂടിയ സാരികൾ വേണ്ടായിരുന്നു.... മംഗലത്തു തറവാട്ടിലെ മരുമകൾ ആണ് നീ.... മനസ്സിലായോ..... ഹ്മ്മ്മ്.... അമ്മെ ഈ സാരിയൊക്കെ... അവൾ സാരിയും കവറും അമ്മയുടെ നേരെ നീട്ടി... ലക്ഷ്മിയമ്മ അതുവാങ്ങി അലമാരയിൽ വെച്ചു.... അമ്മേ... ആദി പ്ലേറ്റുമായി ഓടി വന്നു... എനിക്ക് അമ്മ തന്നാൽ മതി.... ഈ അച്ഛ... കണ്ണുരുട്ടുന്നു.... ആദി അവളുടെ മടിയിൽ കയറിയിരുന്നു കഴിക്കുന്നതും നോക്കി ലക്ഷ്മിയമ്മ നിന്നു.... സ്വാർത്ഥതയാണെന്നറിയാം എങ്കിലും ഒരിക്കലും ഇവൾ എന്റെ ശിവനെയും ആദിയെയും ഉപേക്ഷിച്ചു പോവരുതേ !!!!… അവർ ഈശ്വരനോട് മനസ്സുരുകി പ്രാർത്ഥിച്ചു... …………. ആദി..... മോനെ.... ശിവൻ ആദിയെ അന്വേഷിച്ചു റൂമിൽ വന്നപ്പോൾ അവിടെയാരുമില്ല... അടുക്കളയിൽ എത്തിയപ്പോൾ അമ്മ രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കുന്ന തിരക്കിൽ.... ആദിയെവിടെ അമ്മേ?... ദേ നോക്കിയേ.. മുത്തശ്ശന്റെ കൂടെ ചെടികൾക്ക് വെള്ളമൊഴിക്കുന്നു... അവൻ ജനാലയിലൂടെ വെളിയിലേക്കു നോക്കി... ആഹാ... ശിവനും അടുക്കളവശത്തു ഇറങ്ങിച്ചെന്നു... അവിടെ നിൽക്കുന്ന പച്ചക്കറികൾ കണ്ടു ശിവൻ അന്തംവിട്ടു..... തന്റെ വീട്ടിൽ ഇങ്ങനെയൊരു സ്ഥലമുണ്ട് എന്നു ശിവൻ അന്നാണ് കാണുന്നത്.... അച്ഛേ... ആദി ഓടി വന്നു... ഇതാര് തോട്ടക്കാരനോ... ങേ ശിവൻ ആദിയെ പൊക്കിയെടുത്തു.... മോനെ ശിവ... ഇതൊക്കെ കണ്ടില്ലേ... എന്ത് ഭംഗിയാണ്.... അച്ഛൻ പൂന്തോട്ടത്തിലേക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു... ശെരിയാണ് താനിതൊന്നും ശ്രദ്ധിക്കാറില്ല... എല്ലാം ആദിയോടുള്ള സ്നേഹം കൊണ്ട് അവൾ ചെയ്തത്.... ആദിയെ താഴെ നിർത്തിയിട്ടു.... ശിവൻ അകത്തേക്ക് കയറിപ്പോയി... നേരത്തെ ആദിയെ അന്വേഷിച്ചു ചെന്നപ്പോൾ റൂമിൽ അവളെ കണ്ടില്ല... ശിവൻ റൂമിന്റെ വാതിൽ തുറന്നു അകത്തുകയറി.... കട്ടിലിൽ ഇരിക്കുന്ന അവളെ കണ്ടതും എന്ത് പറയണം എന്നറിയാതെ ശിവൻ വാക്കുകൾ പരതി... ഇല്ല... ഒന്നുമില്ല... ഞാൻ... ആദിയെ... ആദി... അച്ഛന്റെ കൂടെ മുറ്റത്തു നില്പുണ്ട്... ഉണ്ടല്ലേ... ശെരി... ശിവൻ തിരിഞ്ഞു നടന്നു... ഏട്ടാ... എന്താ... താങ്ക്സ്... എന്തിനു... സാരി വാങ്ങി തന്നതിന്... ഓഹ്... ശെരി... ഹ്മ്മ്മ് കാലിനു വേദനയുണ്ടോ ഇപ്പോൾ? ഇല്ല.... ഹ്മ്മ്... ശിവൻ പോവാൻ തുടങ്ങി... പിന്നെ... നാളെ ഞാൻ ഏതു സാരി ഉടുക്കണം... ങേ.... നീ ഏതെങ്കിലും ഉടുക്ക്… ഇതൊക്കെ എന്നോടെന്തിന് ചോദിക്കുന്നെ? ദേഷ്യപ്പെട്ടു ശിവൻ റൂമിൽ നിന്ന് പോയി... അവൾ ആകെ വല്ലാതായി.... രാത്രി ആഹാരത്തിനു ശേഷം.… കഴിക്കേണ്ട ടാബ്‌ലറ്റുമായി ശിവൻ റൂമിൽ വന്നു.... ദാ ഇത് കഴിക്കു.... അവൾ മുഖത്തു നോക്കാതെ കൈ നീട്ടി അത് കണ്ടപ്പോൾ ശിവന് കുസൃതി തോന്നി... ടാബ്ലറ്റ് കൈയിൽ കൊടുക്കാതെ മേശയുടെ പുറത്തിരുന്ന പഴത്തൊലി എടുത്തു കൈയിൽ കൊടുത്തു... കൈ വായിലേക്കു കൊണ്ട് വന്ന അവൾ ഞെട്ടി... ശോ ! പരിഭവത്തോടെ നോക്കിയ അവൾ കണ്ടത്.... പൊട്ടിച്ചിരിക്കുന്ന ശിവനെയാണ്... അവൾ ആ ചിരി കണ്ടാസ്വദിച്ചു.... എന്ത് മനോഹരമാണ് എന്റേട്ടൻ ചിരിക്കുമ്പോൾ.... തന്നെ തന്ന കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന അവളെ കണ്ടു ശിവൻ ചിരി നിർത്തി ടാബ്ലറ്റ് കൈയിൽ കൊടുത്തിട്ടു റൂമിൽ നിന്നിറങ്ങി പോവാൻ തുടങ്ങി വെള്ളം തന്നില്ല... ങേ !വേണമെങ്കിൽ എടുത്തു കുടിക്... അതും പറഞ്ഞു റൂമിൽ നിന്ന് പോയി അവൾക് ചിരി വന്നു ഹ്മ്മ്മ്... ഏട്ടന്റെ കാര്യം... കണ്ണും തിരുമ്മി വരുന്ന ആദിയെ കണ്ടതും... അവൾ കൈ നീട്ടി.... അമ്മേടെ മോന് ഉറക്കം വരുന്നോ... ഹ്മ്മ്മ്മ്.... ബാത്‌റൂമിൽ പോവണ്ടേ? ഹ്മ്മ്മ്... മുത്തശ്ശൻ കൊണ്ടുപോയി... വാ.... അമ്മ ഉറക്കാം... ….. ഹാപ്പി ബര്ത്ഡേ മോനുട്ടാ.... അവൾ പതുക്കെ ആദിയുടെ ചെവിയിൽ പറഞ്ഞു.... ഹ്മ്മ്മ്മ്മ്.... അവൻ ചാടിയെണീറ്റു... ഹായ് ഇന്നെന്റെ ബര്ത്ഡേ ആണ്.... അവൻ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.... ഹാപ്പി ബർത്ഡേയ് ആദിക്കുട്ടാ... മുത്തശ്ശനും മുത്തശ്ശിയും റൂമിലേക്കു വന്നു അവനെ വിഷ് ചെയ്‌തു... ലക്ഷ്മിയമ്മ അവന്റെ കയ്യിൽ ഒരു പൊൻനാണയം വെച്ച് കൊടുത്തു.... എന്തിനാ അമ്മേ ഇതൊക്കെ... അതുകണ്ടു കൊണ്ടുവന്ന ശിവൻ ചോദിച്ചു... ഞങ്ങളുടെ കൊച്ചുമോന് സമ്മാനം കൊടുത്തതിന് നിനക്കെന്താ ! ആദി അതു അവളുടെ കയ്യിൽ കൊടുത്തു.... എന്നിട്ട് ശിവന്റെ നേരെ കൈ പൊക്കി... അച്ഛേ... ഹാപ്പി ബർത്ഡേയ് മോനു... ആദിയെ പൊക്കിയെടുത്തു ശിവൻ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... ഹോ ഈ അച്ഛയുടെ ഒരു താടി... അതുകേട്ടു എല്ലാവരും ചിരിച്ചു... അമ്മേ….. ഇന്ന് രാഹുലും ശ്വേതയും വരും വൈകിട്ട്.... ശിവൻ പറഞ്ഞു.... ങേ ! രാഹുലേട്ടന്റെ റിസോർട്ടിൽ വെച്ചാണ് ബര്ത്ഡേ പാർട്ടി എന്ന് പറഞ്ഞിട്ട്... അവൾ മനസ്സിലോർത്തു... മോനു അലെർജി ഉള്ളതല്ലേ... ഇവിടുണ്ടാക്കുന്ന ഫുഡ് മതി... പുറത്തു നിന്നൊന്നും വാങ്ങേണ്ട... പിന്നിവിടാരോ കേക്ക് ഉണ്ടാക്കിയെന്ന് പറയുന്ന കേട്ടു... വായിൽ വെച്ചു കഴിക്കാൻ പറ്റുമോ എന്തോ... അത് കേട്ട് അവൾക് ചിരി വന്നു... അവൾ നോക്കുമ്പോൾ തന്നെ കണ്ണെടുക്കാതെ നോക്കുന്ന ശിവനെയാണ് കണ്ടത്........ പെട്ടെന്ന് ശിവൻ നോട്ടം മാറ്റി... പക്ഷേ ചുണ്ടിലപ്പോഴും ആ കള്ള ചിരിയുണ്ടായിരുന്നു.... ….. അത് മതി മോനെ... പുറത്തു നിന്നൊന്നും വാങ്ങേണ്ട.... ലക്ഷ്മിയമ്മ പറഞ്ഞു... ………… ബര്ത്ഡേ ഉടുപ്പൊക്കെയിട് സുന്ദരനായി ആദി സ്കൂളിലേക്കു പോയി.... അമ്മേ.... അവൾ വിളിച്ചു ഞാനും കൂടി അടുക്കളയിൽ വരുന്നു... അതിപ്പോൾ എങ്ങനാണ്... അവിടേം വരെ വരുന്നത്... അതു ഞാൻ വന്നോളാം.... വേണ്ട വേണ്ട ഏന്തി വലിഞ്ഞു വന്നിട്ട് എവിടെയെങ്കിലും തട്ടി വീഴാൻ... ശിവാ.... അമ്മ വിളിച്ചു എന്താ അമ്മാ... മോളെ അടുക്കളയിൽ കൊണ്ട് വന്നു ഇരുത്തു... ങേ... ശിവൻ അവളെ നോക്കി... അവൾ നാണത്തോടെ തലകുനിച്ചു... ഹ്മ്മ്മ്മ്…. ശിവൻ അവളെ കോരിയെടുത്തു കൊണ്ട് നടന്നു.... അവൾ ശിവന്റെ കണ്ണുകളിലേക്കു നോക്കി.... അവളുടെ നോട്ടം കണ്ടു.... ശിവൻ കണ്ണുരുട്ടി.... ചിരിച്ചു പോയി അവൾ.... അവളെ അടുക്കളയിലെ കസേരയിൽ ഇരുത്തുമ്പോൾ രണ്ടു പേരുടെയും നെറ്റികൾ തമ്മിൽ കൂട്ടിയിടിച്ചു.... ശോ... വേദനിച്ചോ... അവൾ ശിവന്റെ നെറ്റി മെല്ലെ തടവി.... ഏയ് ഒന്നുല്ല... ശിവൻ നടന്നു പോയി... …………….. വൈകിട് രാഹുലും ശ്വേതയും എത്തി.... ഹലോ അങ്കിൾ... ആഹാ... ഇതാര് ബര്ത്ഡേ ബോയോ... ഹാപ്പി ബര്ത്ഡേ ആദികുട്ടാ... ഹാപ്പി ബര്ത്ഡേ മോനു.... ശ്വേതയും ആദിയെ വിഷ് ചെയ്തു... കൊണ്ട് വന്ന ഗിഫ്റ്റ് അവനു കൊടുത്തു താങ്ക്യൂ ആന്റി...... രാഹുൽ ശങ്കരമേനോനെ കണ്ടു എണീറ്റു.... ഹലോ അങ്കിൾ, സുഖാണോ? ആഹ്... സുഖം.... അങ്കിൾ എന്റെ കല്യാണത്തിന് വന്നില്ലല്ലോ? ദാ ഇതാണ് ആള്.... ശ്വേതയെ രാഹുൽ പരിചയപെടുത്തി സുഖാണോ മോളെ... അതെ അങ്കിൾ.... എവിടെ ശിവേട്ടന്റെ വൈഫ്.... ശ്വേതാ തിരക്കി.... ഞാൻ കാണിച്ചു തരാം.... ആദി... ശ്വേതയെ കയ്യിൽ പിടിച്ചുകൊണ്ട് പോയി.... അമ്മാ.... ദാ ശ്വേതാന്റി.... ക്രീം കളർ സാരിയും ഉടുത്തിരിക്കുന്ന അവളെ കണ്ടു ശ്വേതാ അന്തം വിട്ടു... എന്തു ഭംഗിയാണ് ഇവരെ കാണാൻ... ശെരിക്കും ശിവേട്ടന് മാച്ച്.... വരു... ഇരിക്കൂ.... അവൾ പറഞ്ഞു.... ശ്വേതാ ചിരിച്ചു കൊണ്ട് കട്ടിലിനു അരികിൽ ഇരുന്നു.... അയ്യോ !ഇതെന്തുപറ്റി.... അവളുടെ കാലു ഡ്രസ്സ് ചെയ്തിരിക്കുന്നത് കണ്ട് ശ്വേതാ തിരക്കി... ഒന്നുമില്ല ചെറിയൊരു ചില്ലു കൊണ്ടത്.... ശെരിയാണ്... ചെറിയ ചില്ലായിരുന്നു… അതുകൊണ്ട് അഞ്ചാറ് സ്റ്റിച്ചിൽ കാര്യമൊതുങ്ങി..... റൂമിലേക്കു വന്ന രാഹുൽ പറഞ്ഞു... കൊള്ളാല്ലോ..... മോന്റെ ബര്ത്ഡേ ആയിട്ട് ഇവിടെ വിശ്രമിക്കുന്നോ.... ചിരിച്ചു കൊണ്ട് രാഹുൽ ചോദിച്ചു അവൾ ചിരിച്ചു.... അല്ല ഇതാര് രാഹുലോ.... ! അമ്മയുടെ ശബ്ദം കേട്ട് രാഹുൽ തിരിഞ്ഞു നോക്കി... വേണ്ട.... ഞാൻ പിണക്കമാണ്.... എന്റെടുത്തു മിണ്ടണ്ട.... രാഹുൽ പരിഭവം നടിച്ചു.... നീയും എന്റെ മോനാണ് എന്നൊക്കെ പറഞ്ഞിട്ട്..... സ്വന്തം മോന്റെ കല്യാണത്തിന് ആരെങ്കിലും വരാതിരിക്കുമോ? അദ്ദേഹത്തിന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു... നിയറിഞ്ഞല്ലോ അത്... എവിടെ എന്റെ മരുമകൾ... ആഹാ സുന്ദരിയാണല്ലോ.... ദാ ഇവനൊരു കുരുത്തംകെട്ടവനാണ് വരച്ച വരയിൽ നിർത്തിക്കോണം.. 'അമ്മ പറഞ്ഞു അത് ഞാൻ ഏറ്റമ്മേ... ശ്വേതാ രാഹുലിനെ നോക്കി കൊണ്ട് പറഞ്ഞു... ഹ്മ്മ്മ്മ്മ്... ഇടി ഉണ്ടല്ലോ... മുതുക് പൊളക്കെ കിട്ടുമ്പോൾ നല്ല സുഖം ആയിരിക്കും.... രാഹുലിന്റെ മറുപടി കേട്ടു അവർ ചിരിച്ചു.... എല്ലാരും കേക്ക് മുറിക്കാൻ വാ.... ആദി ഓടി വന്നു പറഞ്ഞിട്ട് പോയി.... എന്ത് ചെയ്യണം എന്നറിയാതെ അവൾ വിഷമിച്ചു... എല്ലാരും ഹാളിൽ എത്തി... ലക്ഷ്മിയമ്മ ശിവനെ നോക്കി.... അതുമനസ്സിലാക്കിയ ശിവൻ റൂമിൽ ചെന്നു.... താൻ വാങ്ങി കൊടുത്ത സാരിയും ഉടുത്തിരിക്കുന്ന അവളെ കണ്ടപ്പോൾ ശിവൻ.... വാതിലിൽ തന്നെ നോക്കി നിന്നു.... ഞാൻ ഏതു സാരിയാണോ ഇന്നവൾ ഉടുക്കണമെന്നു ആഗ്രഹിച്ചത് അത് തന്നെ ഉടുത്തിരിക്കുന്നു അവൾ... ശിവാ... അമ്മയുടെ ശബ്ദം കേട്ട്... ശിവൻ ചെന്ന് അവളെ പൊക്കിയെടുത്തു ഹാളിൽ കൊണ്ട് വന്നു.... അവരുടെ വരവ് കണ്ടു ലക്ഷ്മിഅമ്മയുടെ മനസ്സ് നിറഞ്ഞു... അവർ കണ്ണടച്ച് പ്രാർത്ഥിച്ചു.... ശിവപാർവ്വതി... ശ്വേതാ രാഹുലിന്റെ ചെവിയിൽ പറഞ്ഞു... ഹ്മ്മ്മ്... മറുപടിയായി രാഹുൽ ഒന്ന് മൂളി.... അല്ല കേക്ക് എവിടെ.... രാഹുൽ ചോദിച്ചു... ശിവൻ അവളെ നോക്കി... ഫ്രിഡ്ജിൽ ഇരിക്കുന്നു... അവൾ പറഞ്ഞു.... ശിവൻ പോയി കേക്ക് എടുത്ത് കൊണ്ട് വന്നു... കേക്ക് കണ്ട് ശിവൻ ഞെട്ടി... ആദിയുടെ ഫേവറിറ്റ് ടോയ്... കാറാണ്... ആ ഡിസൈനിൽ ഉണ്ടാക്കിയ കേക്ക്... ആദി സന്തോഷം കൊണ്ട് കൈകൊട്ടി ആഹാ അടിപൊളി കേക്ക് ആണല്ലോ അച്ഛൻ ആദിക് വേണ്ടി വാങ്ങിയത്... രാഹുൽ പറഞ്ഞത് കേട്ട്... ഇതെന്റെ അമ്മ ഉണ്ടാക്കിയതാണ്... ആദി പറഞ്ഞു... ങേ !രാഹുൽ ശിവനെ നോക്കി... അതെ എന്നർത്ഥത്തിൽ ശിവൻ തലയാട്ടി... കേക്ക് മുറിക്ക് ആദി... ഓക്കേ... എല്ലാരുടെയും ബര്ത്ഡേ വിഷിനിടയിൽ ആദി കേക്ക് മുറിച്ചു.... ശിവൻ ആദിയുടെ വായിൽ വെച്ച് കൊടുത്തു.... ആദി കേക്ക് എടുത്തോണ്ട് ഓടി അവളുടെ വായിൽ കൊണ്ട് വെച്ചുകൊടുത്തു.... അച്ഛയ്ക് കൊടുക്... അവൾ പറഞ്ഞു... ആദി ബാക്കി ശിവന്റെ വായിൽ വെച്ച് കൊടുത്തു.... ………….. ആഹാരമെല്ലാം കഴിച്ചിട്ട് എല്ലാരും ഹാളിൽ ഇരുന്നു.... വീടിനു വെളിയിൽ പോയിരുന്ന ശിവനും രാഹുലും തിരികെ വന്നു... അപ്പോൾ ശെരി... രാത്രി യാത്ര പറയുന്നില്ല.... രാഹുൽ യാത്ര പറഞ്ഞിറങ്ങി.... കാലൊക്കെ ശെരിയായിട്ട് അങ്ങോട്ട് വരണം കേട്ടോ? ഇന്നുണ്ടാക്കിയ പോലെ രുചികരമായൊരു കേക്ക് ഉണ്ടാക്കിതരികയും വേണം…. ശ്വേത അവളോട് പറഞ്ഞു.... അവൾ പുഞ്ചിരിയോടെ തലയാട്ടി.... അപ്പോൾ ഇനി സന്ധിക്കും വരേയ്ക്കും വണക്കം.... രാഹുൽ ശിവനോട് പറഞ്ഞു കൈ കൊടുത്തു.... ……. കാറ്റിൽ പെട്ട കരിയിലകളെ പോലെ ദിവസങ്ങൾ ഓടി മറഞ്ഞു...... അവളുടെ കാലിലെ മുറിവ് കരിഞ്ഞുണങ്ങി.... ആദ്യമായി മണ്ണിലിറങ്ങിയ കൊച്ചു കുട്ടിയെ പോലെയവള് ആ വീട് മുഴുവൻ ഓടി നടന്നു.... തന്റെ കൃഷിയിടത്തിലും പൂന്തോട്ടത്തിലും പോയി മതിവരുവോളം കാഴ്ചകൾ കാണുകയും അവരോടു കിന്നാരം പറയുകയും ചെയ്തു.... മോളെ ഞങ്ങൾ നാളെ ഉച്ചക് പോകും.... രാത്രി അത്താഴത്തിനു ശേഷം ലക്ഷ്മിയമ്മ അവളോട് പറഞ്ഞു.... മുത്തശ്ശിയും മുത്തശ്ശനും പോകുന്നോ? വേണ്ട.. പോവണ്ട… ഞാൻ വിടൂല്ല.... ആദി ചിണുങ്ങി.... കുറച്ചുദിവസം കഴിഞ്ഞിട്ട് പോവാം അമ്മേ.... അവൾ പറഞ്ഞു... മോൾക്ക് അറിയാല്ലോ വീട് അടച്ചിട്ടിട്ടാണ് വന്നത്.... ഇനി പോയിട്ട് വേണം ഒന്നേന്നു തുടങ്ങാൻ.... മോന്റെ സ്കൂൾ അവധി തീരും വരെ അവിടെ വന്നു നിൽക്കണം കേട്ടോ? അവർ ആദിയോടായി പറഞ്ഞു ഹ്മ്മ്മ്.... മുത്തശ്ശാ ഊഞ്ഞാൽ കെട്ടിതരുവോ? പിന്നെ.... ആദിമോൻ വരുമ്പോഴേക്കും ഊഞ്ഞാൽ റെഡി ആയിരിക്കും..... ഓക്കേ.......
9.4k views
2 days ago
#

📔 കഥ

*ഫുൾ പാർട്ട്* _______________ #ആഗ്രഹം എന്റെ മാറിടത്ത് ഞെരിഞ്ഞമർന്ന് തത്തിക്കളിക്കുന്ന അവനെ കണ്ണിമ വെട്ടാതെ നോക്കി നിന്ന ഏട്ടനെയൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു " എന്താ മനുഷ്യാ ഇങ്ങനെ തുറിച്ച് നോക്കുന്നത് എന്റെ കുഞ്ഞിനെ " ഏട്ടന്റെ മുഖത്ത് മെല്ലെയൊരു മന്ദഹാസം വിരിഞ്ഞു " അവനിങ്ങനെ ആസ്വദിച്ച് കുടിക്കണത് കാണുമ്പോ എനിക്കും ഒരു പൂതി " " ഹയ്യട എന്ത് പൂതി? ദേ എന്റെ വായിലിരിക്കണത് കേക്കണ്ട ട്ടോ, പോയെ പോയെ " " നീയിങ്ങനെ കണ്ണീ ചോരയില്ലാതെയാകരുത് ഭാര്യേ, ആർക്കായാലും ആഗ്രഹം കാണില്ലേ?" " എന്റെ കണ്ണിലിത്തിരി ചോര കുറവാ, അങ്ങോട്ട് മാറി നിന്ന് ആഗ്രഹിക്ക് മനുഷ്യാ " അത് പറഞ്ഞപ്പോഴേക്കും എന്റെ കെട്ടിയോന്റെ മോന്തയൊന്നു വീർത്തതാണ്, അവിടെ വച്ച് എല്ലാം തീർന്നെന്നാണ് ഞാനും വിചാരിച്ചത്, ഓരോരോ പൂതികളേ ഇങ്ങനേം ഉണ്ടാകുവോ മനുഷ്യർ, ഹോ കഷ്ട്ടം തന്നെ അടുക്കളയിൽ പാത്രങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോളും പതി മഹാൻ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല ആവശ്യം അത് തന്നെയായതുകൊണ്ട് അമ്മയോട് പറഞ്ഞു കൊടുക്കും എന്നു പറഞ്ഞ് വിരട്ടിയോടിക്കാൻ നോക്കി , പക്ഷെ നോ രക്ഷ, ആളിത്തിരി വാശിക്കാരനാണ്, ആ പിണങ്ങിയ മോന്ത കണ്ടപ്പോൾ എനിക്കും മനസ്സലിവ് തോന്നിയിരുന്നു പ്രായം മുപ്പത്തിമൂന്നായിട്ടും ആ മൂന്നുവയസുകാരന്റെ ലാഘവത്തിൽ എന്റെ സാരിത്തലപ്പിൽ വട്ടംചുറ്റി ഒരേ വാശിയാണ്, പിന്നാമ്പുറത്തു നിന്നും മുറ്റമടിക്കണ ചൂലുമായി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്ന അമ്മ മുഖം കേറ്റിപ്പിടിച്ച് ഏട്ടനോടായി ചോദിക്കുന്നുണ്ടായിരുന്നു " നാണമില്ലേടാ നിനക്ക് ഏത് സമയവും അച്ചീടെ ചുറ്റും ഇങ്ങനെ പ്രദക്ഷിണം വച്ച് നടക്കാൻ, ഇവളെയാരും ഈ വീട്ടീന്ന് തട്ടിക്കൊണ്ടു പോകൊന്നും ഇല്ല " എന്ന് ജാള്യത നിറഞ്ഞ ആ മുഖത്ത് എന്നോടുള്ള ദേഷ്യവും കുത്തി നിറഞ്ഞിരുന്നു, ജോലി കഴിഞ്ഞ് ബെഡ്‌റൂമിലേക്ക് കടന്നു ചെന്നപ്പോഴേക്കും ആ മുഖം കടന്നലു കുത്തിയോണം വീർത്തിരുന്നു, ഉള്ളിൽ കേറിയതും കടുത്ത നോട്ടം കൊണ്ടെന്നെ അടിമുടിയൊന്ന് നോക്കിയേട്ടൻ, ചുവന്നു തുടുത്ത മോന്തയുമായി ഏട്ടനാ ചോദ്യം ചോദിച്ചു " ഞാൻ നിന്റെ ആരാ "? " ഭർത്താവ്, എന്താ അങ്ങനല്ലേ "? " എനിക്കും കൂടെ തോന്നണ്ടേ അത് ?" " എന്താ ഏട്ടാ ഇങ്ങനെയൊക്കെ പറയുന്നേ " ? " ഭർത്താവിന്റെ ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെ നിറവേറ്റണ്ടത് ഭാര്യയുടെ കടമയല്ലേ? എന്നിട്ട് നീയെന്താ കാണിക്കുന്നേ?" " എന്തൊരു സാധനാ ഇത്, നാണാവില്ലേ മനുഷ്യ, അതും ഈ പ്രായത്തിൽ അത് കുടിച്ചിട്ടെന്താ ഗുണം, അയ്യേ ഓർക്കുമ്പോ തന്നെ നാണാവാ " "ആ എനിക്കിത്തിരി നാണം കുറവാ, നിനക്ക് പറ്റോ ഇല്ലയോ? അതറിഞ്ഞാൽ മതി എനിക്ക് " " വൈന്നേരം ആകട്ടെ കണ്ണന് കൊടുത്തിട്ട് ബാക്കിയുണ്ടേൽ തരാം" അത് കേട്ടപ്പോഴേയ്ക്കും പതി മഹാന്റെ മുഖമൊന്നു തെളിഞ്ഞു, സന്ധ്യ മയങ്ങിയപ്പോഴേക്കും കണ്ണൻ വിശന്ന് കാറിത്തുടങ്ങി, അടുക്കളയിൽ ചെന്ന് തിളപ്പിച്ചാറ്റിയ പാലിലാ കുങ്കുമപ്പൂവും കലക്കിയെടുത്ത് റൂമിൽ കൊണ്ടു വെച്ചു , ഫീഡർ ബോട്ടിൽ എടുക്കാനായി ഹാളിൽ പോയി തിരിച്ച് വന്നപ്പോൾ ഞാൻ കണ്ടയാ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ആ കുഞ്ഞിക്കോപ്പയിൽ നിറച്ചു വെച്ച കുങ്കുമപ്പൂ കലക്കിയ ആ പാല് മൊത്തം ഒറ്റ മോന്തിനു കുടിച്ച് തീർത്തിട്ട് ഏമ്പക്കം വിടുന്നുണ്ടായിരുന്നു എന്റെ കാലമാടൻ കെട്ട്യോൻ എന്റെ കുഞ്ഞിനെ പട്ടിണിക്കിട്ടിട്ട് വേണോ മനുഷ്യ നിങ്ങക്ക് മേനി നിറം വെപ്പിക്കാൻ എന്നുള്ള എന്റെ ചോദ്യത്തിന് എന്റെ മോൻ തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല ഒരു നേരം ഈ കുങ്കുമപ്പു കലക്കിയ പാലവൻ കുടിച്ചില്ലേലും ഇപ്പോ ഇത്രയേ വരാൻ പോണുള്ളോ എന്ന് ആ വിശന്നു കരയുന്നുണ്ടായിരുന്ന അവനെ നെഞ്ചോട് ചേർത്ത് വിശപ്പടക്കാനായി എന്റെ അമ്മിഞ്ഞയവന്റെ ചുണ്ടിലേക്ക് ചേർത്തു കൊടുത്തു, കട്ടക്കലിപ്പിൽ ഞാനങ്ങേർടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നപ്പോൾ പല്ലിളിച്ചു വെള്ളമിറക്കിക്കൊണ്ടങ്ങേര് വീണ്ടും പറയുവാ " എനിക്ക് ഒരാഗ്രഹവും കൂടെ ഉണ്ട് " എന്ന് #മൈഥിലി_മിത്രൻ
12.3k views
2 days ago
#

📔 കഥ

*ഫുൾ പാർട്ട്* ≠≠≠≠≠≠≠≠≠≠≠≠≠≠ *❄⭐ഒരു കല്യാണാലോചന⭐❄* ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ കുട്ടികളെ... സ്കൂളിൽ പറഞ്ഞയച്ചിട്ട് ഞാൻ വേഗം കുളിക്കാൻ കയറി... ബാത്‌റൂമിൽ കയറിയ ഉടനെ തന്നെ.. ഫോൺ നിർത്താതെ കരയാൻ തുടങ്ങി....ഓഹ്.... ബാത്‌റൂമിൽ കേറാൻ നിക്കായിരുന്നു.. അവിടെ കിടന്ന് കരഞ്ഞോട്ടെ... എന്തായാലും കുളി കഴിയട്ടെ എന്ന് കരുതി ഞാൻ...... അത് ബെല്ലടിക്കുന്നത് കാര്യമാക്കാതെ.... കുളിക്കാൻ തീരുമാനിച്ചു.... കുളികഴിഞ്ഞു ഡ്രസ്സ്‌ മാറുമ്പോൾ..... കാളിംഗ് ബെൽ നിർത്താതെ അടിക്കുന്നു..... ഞാൻ ട്ടക്കെ... ന്ന് ഡ്രസ്സ്‌ മാറി ഇറങ്ങി വേഗം ഡോർ തുറന്നു നോക്കുമ്പോ ഹസ് അനിയൻ.. കലിപ്പിൽ.. 😡😡നിൽക്കുന്നു..... ഞാൻ ആകെ.. പേടിച്ചു.... 😱😱 എവിടെ പ്പോയി കിടക്കാണ്... എത്ര നേരായി പോത്തേ... വിളിക്കുന്നു.... ആളുകൾ വന്നു കാത്തു നിൽക്കാണവിടെ..... ഒന്ന് വരുന്നുണ്ടോ... ഞാൻ പറഞ്ഞു. ...... ഒരഞ്ചു മിനിട്ട് ഞാനിതാ വരുന്നു... ഞാൻ വേഗം റൂമിൽ വന്നു ഫോൺ നോക്കിയപ്പോൾ.....ആറു മിസ്സ്കാൾ... മെഡിക്കൽ ഷോപ്പിൽ നിൽക്കണ്ടായിരുന്നു.... ഒരു ചൊറ.... ചീത്തയും കേൾക്കണം..... വെറുതെ ഇരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.... എന്നൊക്കെ വിചാരിച്ചു മുടി ചീകിയൊതുക്കി.... കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഫോൺ വീണ്ടും അടിക്കാൻ തുടങ്ങി....നോക്കുമ്പോൾ.. ഹസ് അനിയൻ... അള്ളോഹ്..... അവനാണല്ലോ.... കിട്ടിയ.... ഷാളും എടുത്ത് വേഗം..... ക്ലിനിക്കിലേക്ക് ഓടി കയറി.... 🏃🏃🏃അവിടെ എത്തിയതും.... വീടിന്റെ ഡോർ അടച്ചില്ല എന്ന ബോധം വന്നത്.😪😪.... അല്ലെങ്കിലും... എല്ലാരും പറയും ഒരു കാര്യത്തിലും ശ്രദ്ധ ഇല്ലാന്ന്.. അത് പോലെ ആണ് ചിലപ്പോൾ ഞാൻ കാട്ടിക്കൂട്ടലും.... ഒരു കഥ..... വേഗം പതിനാല് സ്റ്റെപ് താഴോട്ട് ഇറങ്ങേണ്ടി വന്നു.... 🚶🚶ഡോർ അടച്ചു അത് പോലെ....വീണ്ടും ഓടി കയറി...✌✌ അവിടെ എത്തിയപ്പോത്തിനു.. കുളിച്ചതൊക്കെ.. ആവിയായി..... നിന്ന് വിയർക്കാനും തുടങ്ങി..😓... വേഗം.... ക്ലിനിക്കിൽ കയറി നോക്കുമ്പോൾ ആളുകളുടെ.... തിരക്ക്... അതിൽ ഒരു കാർന്നോർ.... ചോദിക്കാ.....എവിടായിരുന്നു കുട്ടി.... എത്ര നേരായി വന്നു നിൽക്കുന്നു..... അങ്ങ് ദൂരേന്നു ഞങ്ങൾ ഇവിടെത്തി.... ഇവിടുന്ന് നിനക്ക് വരാൻ ഇത്രക്ക് താമസം എന്തെ...? ഹും.... കാർന്നോർക്ക് അത് പറഞ്ഞാൽ മതി മനുഷ്യന്ക്ക് എന്തല്ലാം പണി കഴിഞ്ഞിട്ടാ ഇങ്ങോട്ട് കേറുന്നത്.... ചോറ് കഞ്ഞി കറി ഉപ്പേരി.....അലക്കൽ... വീട് വൃത്തിയാക്കൽ മക്കളെ സ്കൂളിൽ വിടൽ..... ഇതൊന്നും ഇവർക്കറിയണ്ടല്ലോ.... പത്തു മണിയാവുമ്പോ ഇവർക്ക് ഇവിടെ വന്നിരുന്നാൽ മതി എനിക്കാകെ ദേഷ്യം വന്നു 😡😡....എന്താ കുട്ടി ഒന്നും മിണ്ടാതെ നിക്കുന്നു.... ഹേയ്... ഒന്നുല്ല കാക്കോ ... മക്കളെ സ്കൂളിൽ വിട്ടപ്പോ ഇച്ചിരി വൈകി......😊😊 അപ്പോ അയാൾ എന്നെ നോക്കി പറഞ്ഞു.... നിന്നെ കുറെ ആയി ഞങ്ങളെല്ലാരും കാത്തു നിക്കുന്നു.... അവിടെ കൂടിയവരുടെ നോട്ടം എന്നിൽ ആണെന്ന് എനിക്ക് മനസിലായി... ആകെ വല്ലാണ്ടായി 😓😓 ഇന്നാ കാർഡ്.. ലിസ്റ്റ് എടുക്ക്... ഞാൻ വേഗം കാർഡ് വാങ്ങി നമ്പർ നോക്കി ലിസ്റ്റ് എടുത്തു കൊടുത്തു.... അവർ dr അടുത്തേക്ക് പോയി.... ഞാൻ ഫാൻ ഇട്ടു... ഒന്ന് നിവർന്നു ഇരിന്നു.... ഹോ സമാധാനം ആയി.... ടേബിൾ ഒന്ന് റെഡിയാക്കി... പേനയും ബില്ല് ബുക്കും ഒക്കെ എടുത്തു മുന്നിൽ വെച്ച് ഞാനിങ്ങനെ ഇരിക്കുമ്പോൾ ഉണ്ട് മ്മളെ.. കെട്ടിയോൻ വിളിക്കുന്നു... ഞാൻ വേഗം ഫോൺ എടുത്ത് സംസാരിക്കാൻ നിന്നതും... ആ കാർന്നോർ dr കാണിച്ചു ഇറങ്ങിയതും ഒന്നിച്ചായിരുന്നു... ആഹാ. ഇജ് ഫോൺ വിളിച്ചിരിക്കാണോ... രണ്ടും കൂടി നടക്കൂല ഒന്നെങ്കിൽ ഫോൺ വിളിക്കാ അല്ലെങ്കി.... മരുന്ന് എടുക്ക്... നിന്നെ ഒക്കെ ആരാ ഇവിടെ നിർത്തിയെ.... എനിക്ക് ആകെ വല്ലാണ്ടായി.... സങ്കടം ഒക്കെ വന്നോ എന്നൊരു തോന്നൽ 😭😭ഹേയ് ഇല്ല ഞാൻ ഹസിനോട് പറഞ്ഞു നിങ്ങൾ പിന്നെ വിളിക്ക് ഞാൻ ഇവിടെ തിരക്കിലാ....ശെരി എന്നാ ഞാൻ ഉച്ചക്ക് വിളിക്കാം എന്നും പറഞ്ഞു ഹസ് വെച്ച്.... ഫോൺ വെച്ചു എഴുതിയതൊന്നും വായിക്കാൻ അറിയില്ലെങ്കിലും എഴുതാപ്പുറം വായിക്കാൻ ഭയങ്കര കഴിവാണ്..... ഈ കാർന്നോർക്ക്...... ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.... എത്ര ആഗ്രഹത്തോടെ ആണ് ഒന്ന് വിളിക്കുന്നത് സംസാരിക്കാനും കഴിഞ്ഞില്ല..... ഈ കാർന്നോരെ കൊണ്ടോയി മരുഭൂമിയില്‍ ഇടണം എന്നൊക്കെ ചിന്തിച്ചു ഞാൻ മരുന്നെടുത്തു കൊടുക്കാൻ നിന്ന്..... ടീ... അന്നോട് ആണ് ചോയ്ച്ചത് ഇജെന്ത.... മിണ്ടാതെ നിക്കണേ 😷😷 അന്റെ മോന്ത എന്താ കടന്നൽ കുത്തിയ പോലെ.... ഞാൻ ചോദിച്ചു എന്താ കാക്കോ....? നിന്നെ ആരാ ഇവിട നിർത്തിയത് നിനക്ക് ഇത് ശെരിയാവൂല..... ഇയാളെന്നേം കൊണ്ട് പോവോളളുന്ന തോന്നുന്നത്..😞😞. ഞാൻ പറഞ്ഞു.... ശെരിയാ ഇന്ക് ഇത് ശെരിയാവൂല.... കക്കൂന്റെ കയ്യിൽ ആളുണ്ടങ്കിൽ... നാളെ ഇവിടെ കൊടുന്ന് നിർത്തിക്കോളു.... 😊😊 ആവുന്നത്ര സോഫ്റ്റിൽ പറഞ്ഞു... ഇജ് ആള് കൊള്ളാലോ...ബഡായിക്ക് ഒരു കുറവും ഇല്ലല്ലോ... നിന്റെ... പേര് എന്താ കുട്ടി... ഞാൻ മിണ്ടാതെ വേഗം മരുന്നെടുത്തു കൊടുത്തു...ഇജെന്താ മിണ്ടാത്തത്...മരുന്ന് വാങ്ങുമ്പോൾ അങ്ങേര് ചോദിച്ചു...... ഓഹ് മിണ്ടിയാലും മിണ്ടാഞ്ഞാലും കുറ്റം..... ഞാൻ മനസിൽ കരുതി.... ബില്ല് കൂട്ടുമ്പോൾ... കാർന്നോരെ കൂടെ വേറെ ഒരാളും കൂടെ ഉണ്ടായിരുന്നു.... അയാൾ കാർന്നോരോട് പറയാണ് നിങ്ങൾ ചോതിച്ചു നോക്ക്.... അപ്പോ കാർന്നോർ എന്നോട് ചോയ്ക്കാണ്... മോളെ നിന്റെ പേര് പറഞ്ഞില്ലാ....ഞാൻ പേര് പറഞ്ഞു കൊടുത്തു... അന്നേരം അടുത്ത ചോദ്യം... വീട് എവിടെയാ....വീട്ടിൽ ആരൊക്കെ ഉണ്ട് എന്നൊക്കെ ചോദിക്കാൻ തുടങ്ങി ... ഇവരെന്താ dr കാണിക്കാൻ വന്നതോ.... അതോ... കല്യാണം ആലോചിക്കാൻ വന്നതോ...😐 ഞാൻ പറഞ്ഞു.... എന്റെ വീട് കുറച്ചു ദൂരെയാ എന്ത്യേ...? ഹേയ് ഒന്നുല്ല കുട്ടി.....അവർ വീണ്ടും എന്തൊക്കയോ അടക്കം പറയുന്നു.... ഞാൻ വേഗം ബില്ല് കൊടുത്തു... അപ്പോ കാർന്നോർ ചോയ്ക്ക... മോളെ കല്യാണം കഴിഞ്ഞിക്കണാ.... ഇല്ലെങ്ങി നല്ലൊരു കെട്ടുണ്ട് വീട് എവിടെന്നു പറഞ്ഞാൽ.... വീട്ടിൽ വന്നു ആലോചിക്കാം..... ഞാൻ ആകെ കണ്ണും മിഴിച്ചു നിന്ന് 😨😨ന്റെ പടച്ചോനെ.... വിചാരിച്ച പോലെ തന്നെ... ഇവർക്ക് കണ്ണും കണ്ടൂടെ... മക്കളെ സ്കൂൾക്ക്... വിട്ടിട്ട് ഇങ്ങോട്ട് വരാന് കഴിയൊള്ളുന്നും പറഞ്ഞതാ ന്നിട്ടിപ്പോ ചോയ്ക്കണത് കേട്ടീലെ.... ഇന്നാരെയാ.... ഞാൻ കണി കണ്ടത്.... 😇😇 മോളെ നീ ഒന്നും മിണ്ടിയില്ല.... ഞാൻ എന്ത് പറയാൻ ആണ് ഇന്ക് സമ്മതം ആണ്...... കെട്ടിയോന്ക്ക് നൂറു വട്ടം സമ്മതം ആവും.. പക്ഷേ.... മക്കൾ സമ്മയിക്കോന്നാ.... അവരെ മ്മക്ക് പറഞ്ഞു മനസ്സിലാക്കാം നിങ്ങൾ ഒരു കാര്യം ചെയ്യ് തത്കാലം dr നോട്‌ ചോയ്ക്ക് ഹസിന്റെ...അനിയൻ ആണ് 😊😊 അപ്പോ കണ്ടു കാർന്നോരുടെ കൂടെ ഉള്ള ആൾ ചമ്മി 😕😕 നിക്കുന്നു... കാർന്നോർ ഉറക്കെ ചിരിക്കാനും തുടങ്ങി.... 😅😅😅എല്ലാത്തിനും കൂടി ഒറ്റ ഉത്തരം.... ഹാ... നന്നായി.... മോള് മോളെ ജോലി എടുത്തോ.... ഞങ്ങൾ വെറുതെ.... ഇവന്റെ മോന്ക്ക് ഒരു കുട്ടിനെ വേണം അതാ ഞങ്ങൾ... സാരല്യ ട്ടോ.... 😀😀....അവര് പോയപ്പോ....... ഇത്രക്ക് ..മൊഞ്ചത്തി ആണോ ഞാൻ എന്നൊകെ....ഞാൻ ഒരു നിമിഷം. വിചാരിച്ചു.... 😍😍😍അല്ലെങ്കിലും ഞാൻ ഒരു സംഭവം ആണ്... 😍😍 ഞാൻ കാശി രാമേശ്വരം വഴി ഗോവക്ക് ഒറ്റക്ക് നാടുവിട്ടാലൊന്ന് ആലോജിക്ക്യ... ??? ആരെങ്കിലും ണ്ടോ ന്റെ കൂടെ... നമ്മക്ക് ഒറ്റക്ക് നാടുവിടാന്നേ ....😂😂😂🏃🏃🏃🏃🏃..... ❄⭐@$n@$⭐❄
8.2k views
4 days ago
❤ആത്മസഖി❤ തുടരുന്നു @kissakal അർജുനുമായുള്ള കല്യാണക്കാര്യം പറഞ്ഞാൽ ലച്ചു സമ്മതിയ്ക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല.. "നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ അനു?" "അതെ.. " "മമ്.. ഓൾ ദി ബെസ്റ്റ്.." അവൾ നടുങ്ങുമെന്നു കരുതി കാര്യമവതരിപ്പിച്ച അനുവാണ് വാസ്തവത്തിൽ ആശ്ചര്യപ്പെട്ടത്.. ഇവൾക്കിതെന്തുപറ്റി!! തന്റെ പ്ലാനെല്ലാം അർജുനെ കൂടാതെ അറിയുന്ന മറ്റൊരാൾ ലച്ചുവാണ്.. അവൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിനും വല്ലാത്തൊരു ധൈര്യമാണ്.. അനു ആഗ്രഹിച്ച പോലെത്തന്നെ ശരത്തിന്റെ കല്യാണത്തിന്റെ കൃത്യം ഒരാഴ്ച്ച മുൻപ് തന്നെയായിരുന്നു അവളുടെ കല്യാണം.. താലി ചാർത്തുന്നതിനു തൊട്ടു മുൻപ് വരെ അർജുൻ അവൾക്ക് പിന്മാറാൻ അവസരം കൊടുത്തിരുന്നു.. ചിരിച്ചുകൊണ്ടവൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും ആചാരങ്ങൾക്കൊരോന്നിനും ആത്മാർത്ഥത ചമഞ്ഞു കൊണ്ട് സഹകരണം നൽകുമ്പോഴും എനിയ്ക്കൊരുപാട് അത്ഭുതം തോന്നി.. പക്ഷെ.. അവളുടെ കണ്ണുകളെപ്പോഴും ആരെയോ തിരയുന്നുണ്ടായിരുന്നു.. ഉള്ളിലൊന്നും, പുറത്തു മറ്റൊന്നും !! ഇത്രത്തോളം ചടുലതയോടെ ജീവിതം അഭിനയിച്ചു ഫലിപ്പിയ്ക്കാൻ ഇവൾക്കെവിടുന്നാണിത്രയും ആത്മബലം!! ഉദ്ദേശിച്ചതിലും കൂടുതൽ ആർഭാടമായിത്തന്നെ വിവാഹം നടന്നു.. ഒരുപാടാളുകളെ സാക്ഷിയാക്കി കഴുത്തിൽ താലി ചാർത്തുമ്പോൾ അവളിൽ കണ്ട ഭാവമെന്തായിരുന്നു? ഒരിയ്ക്കൽ തന്റെ ജീവിതം തകർക്കാൻ അവസരം കാത്തിരുന്ന അർജുനോട് പക വീട്ടുന്നതിലുള്ള ചാരിദാർഥ്യമായിരുന്നോ? അതോ? എന്നെന്നേക്കുമായി കൈപ്പിടിയിൽ നിന്നും അകന്നു പോയ ശരത്തിനെ തോല്പിച്ചതിലുള്ള ആത്മ സംതൃപ്തിയോ?? അറിയില്ല!! ഒന്നേ പ്രാർത്ഥിച്ചുള്ളു.. പ്രണനകലും വരെ തമ്മിലകറ്റരുതേയെന്ന്.. ചങ്കിൽ പ്രാണന്റെ അവസാന കണികയും അവശേഷിയ്ക്കുന്നിടത്തോളം കരയിയ്ക്കാനിട വരുത്തരുതേയെന്ന്.. കല്യാണ വേഷം മുൻപൊരിയ്ക്കലും കണ്ടിട്ടില്ലാത്ത വശ്യത അവൾക്കു പകർന്നു നൽകിയിരുന്നുവോ!! സ്വയമറിയാതെ കണ്ണുകളവളിൽ പലപ്പോഴായി തറഞ്ഞു നിന്നു... ചേർന്ന് നിൽക്കുന്ന അർജുനെയും അനുവിനെയും വേദിയിലുള്ളവരെല്ലാം അസൂയയോടെ മാത്രം നോക്കി നിന്നു... അർജുന്റെ കയ്യിൽ അനുവിന്റെ കൈത്തലം ചേർത്തുപിടിച്ചു യാത്രയാക്കവേ നിറകണ്ണുകളോടെ അയാൾ മന്ത്രിച്ചു.. "ഒന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ലിതുവരെ.. കരയിയ്ക്കരുതെന്റെ കുട്ടിയെ.. കുറച്ചു അനുസരണക്കേടും കുറുമ്പുമൊക്കെ ഉണ്ടാവും.. പക്ഷെ സ്നേഹിയ്ക്കാൻ മാത്രം അറിയുന്ന പൊട്ടിപ്പെണ്ണാണ്.. വിശ്വസിച്ചേൽപിയ്ക്കാണ് അച്ഛൻ.. നോക്കിക്കോണേ മോനെ.." "പേടിയ്ക്കണ്ട.. ഒരു കുറവും വരുത്തില്ല ഞാൻ.. അച്ഛനും അമ്മയ്ക്കും കാണണമെന്ന് തോന്നുമ്പോൾ അടുത്ത നിമിഷം ഞങ്ങളിവിടെ എത്തിയിരിയ്ക്കും..." അർജുന്റെ വാക്കുകൾ ഉറച്ചതായിരുന്നു! അവരെ കെട്ടിപ്പിടിച്ചു കരയുന്ന അനുവിനെ അടർത്തി മാറ്റി കൂടെ കൊണ്ട് പോവുമ്പോൾ കാറിനു വെളിയിൽ സംതൃപ്തിയോടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു രണ്ടു പേരും.. അവളൊന്നു മിണ്ടിയിരുന്നെങ്കിലെന്നുള്ള പാഴ്‌മോഹം നിയന്ത്രണ പരിധി ലംഘിച്ചുയരുമ്പോൾ ഞാൻ മനസ്സിനെ പാട് പെട്ട് വിലക്കി... പാടില്ല.. അവതരിപ്പിച്ചു മനോഹരമാക്കിയ നാടകത്തിന്റെ തിരശീല വീഴുമ്പോൾ ഒന്നും ബാക്കി വെയ്ക്കാതെ ഇറങ്ങി പോവേണ്ടവളാണവൾ..!! ഒന്ന് നോക്കാൻ പോലും അവകാശമില്ലാത്ത ജീവന്റെ പാതി! ചെയ്തുപോയതിനെല്ലാം ഇതാണ് പ്രായ്ശ്ചിത്തമെങ്കിൽ ഇത്രയും നാൾ കാത്തുസൂക്ഷിച്ച സ്വപ്നങ്ങളെല്ലാം അവളുടെ ആഗ്രഹ സാഫല്യത്തിനായി വിട്ടു നൽകാം... എന്റെ പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും അവളെന്നെ തിരിച്ചറിയും.. അതുവരെ ക്ഷമയോടെ കാത്തിരിയ്ക്കാം.. ഒടുവിൽ എല്ലാവരെയും പോലെ അവളും തനിച്ചാക്കാതിരുന്നെങ്കിലെന്നുള്ള പ്രാർത്ഥന മാത്രമേയുള്ളൂ.. ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും ഞാനത് പുറമെ കാണിച്ചില്ല.. വീട്ടിലെ പരിപാടികളെല്ലാം കഴിഞ്ഞു രാത്രിയായപ്പോഴേയ്ക്കും എല്ലാരും ക്ഷീണിച്ചിരുന്നു.. കസിൻസെല്ലാരും കൂടി അണിയിച്ചൊരുക്കിയ മണിയറയിൽ നിർവികാരനായി ഞാനവളെയും കാത്തിരുന്നു.. നിമിഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടു ഭംഗിയായി മൈലാഞ്ചിയിട്ട കൈകളിൽ പാൽ ഗ്ളാസ്സും പിടിച്ചുകൊണ്ട് അവൾ മുറിയിലേയ്ക്കെത്തി.. മെറൂൺ നിറത്തിലുള്ള കരയോട് കൂടിയ സെറ്റുസാരിയിൽ അവൾക്കെന്തൊരു ഐശ്വര്യമാണ്!! ഞാൻ ചാർത്തിയ താലി അവളുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം എന്റെ ഹൃദയത്തിൽ പടർന്നു.. "താങ്ക്സ് അർജുൻ.. ഞാനിതൊരിയ്ക്കലും മറക്കില്ല.." അവൾ വശ്യമായി പുഞ്ചിരിച്ചു.. "വീട് ഇഷ്ടായോ?" "മമ്.. പിന്നെ അർജുന്റെ കസിൻസെല്ലാം സൂപ്പറാണ് ട്ടോ.. എനിയ്ക്കൊരുപാട് ഇഷ്ടായി.." അവളുടെ ചിരിയിൽ ഞാൻ സ്വയം അലിഞ്ഞില്ലാതാവുന്നത് പോലെ.. !! മനസ്സ് കൈ വിട്ടുപോവാതിരിയ്ക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. "എനിവേ.. എന്റെ റൂം എവിടെയാ?" "അത്.. അനൂ.. ഇന്നിവിടെ എല്ലാരും ഇല്ലേ? അനുവിന്റെ മുറിയിലാണ് അച്ഛനും അമ്മയും.. അതുമല്ല ഇന്ന് തന്നെ നമ്മൾ വേറെ കിടന്നാൽ എല്ലാരും എന്ത് കരുതും? വെറുതെ എന്തിനാ ഒരു സംശയത്തിനിട വരുത്തുന്നത്?" "എന്നുവച്ചാൽ? നാളെ നേരം വെളുക്കുവോളം ഞാനിവിടെ നിന്റെ കൂടെ കിടക്കണമെന്നോ?" "അല്ലാതെ വേറെ വഴിയില്ല അനു.. ഇന്നൊരു ദിവസത്തേയ്ക്ക് ക്ഷമിയ്ക്ക്.. " "പറ്റില്ല.. ഞാനത്ര മണ്ടിയൊന്നും അല്ല അർജുൻ.. തന്ത്രങ്ങളുപയോഗിച്ചു എന്നെ വശത്താക്കാമെന്നാണെങ്കിൽ നടക്കില്ല..!!" അനുവിന്റെ ശബ്ദമുയർന്നു.. "ഞാനെന്തു ചെയ്യാനാ അനൂ? ഹാളിൽ കിടക്കാമെന്നു വച്ചാൽ ഇന്നിവിടെ ആർക്കും ഉറക്കമുണ്ടാവില്ല.. ആരെങ്കിലും കണ്ടാൽ എന്ത് പറയും അവരോട്?" "എനിയ്ക്കൊന്നും കേൾക്കേണ്ട അർജുൻ.. ഇതെല്ലാം നിന്റെ അടവാണ്.. നിന്നെ വിശ്വസിച്ചു കൂടെ വന്നതാണ് ഞാൻ.. പക്ഷെ.. നീയെന്നെ ചതിയ്ക്കായിരുന്നു.. എനിയ്ക്കു തന്ന പ്രോമിസ് നീ തെറ്റിച്ചു.. ആദ്യ ദിവസം തന്നെ.." അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.. "ഓക്കേ.. എന്നാൽ ഞാൻ ഹാളിൽ പോയി കിടക്കാം.. എല്ലാരും കാണട്ടെ.. നിന്റെ എല്ലാ പ്ലാനും തകരട്ടെ.. ബൈ.. " മുറിയിൽ നിന്നിറങ്ങാൻ നേരം ഞാനവൾക്കു നേരെ ഏറുകണ്ണയച്ചു.. എന്ത് ചെയ്യണമെന്നറിയാതെ അവൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു.. "എന്തുപറ്റി അർജൂ.." അപ്രതീക്ഷിതമായി അതുവഴി വന്ന അമ്മയെ കണ്ട് ഞാനും അവളും നിന്ന് വിയർത്തു.. "ഡോറിന്റെ ലോക്ക് അവര് പൊട്ടിച്ചു വച്ചതാണല്ലേ?? ഈ കുട്ടികളുടെ ഒരു കാര്യം.." അമ്മ ചിരിച്ചു.. അപ്പോഴാണ് ഞങ്ങൾ രണ്ടുപേരുമത് ശ്രദ്ധിയ്ക്കുന്നത്.. ബോൾട്ട് അടർത്തി മാറ്റിയിരിയ്ക്കുന്നു.. "സാരമില്ല.. നിങ്ങള് കേറ്.. ഞാൻ പുറത്തു നിന്നും ലോക്ക് ചെയ്തേക്കാം.." ഭയത്തോടെ നോക്കുന്ന അനുവിനെ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അമ്മ ഗുഡ് നൈറ്റ് പറഞ്ഞു ഡോർ പുറത്തു നിന്നും പൂട്ടി.. ശീതീകരിച്ച മുറിയിലും അവൾ നിന്ന് വിയർക്കുന്നുണ്ടായിരുന്നു. " വരുന്നില്ലേ?" അവൾ ദഹിപ്പിയ്ക്കുന്ന നോട്ടം അർജുന് നേരെ തൊടുത്തു വിട്ടു.. "എന്നെ നോക്കി പേടിപ്പിച്ചാൽ ഞാനെന്ത് ചെയ്യാനാ? വന്ന് കിടക്ക്.. വെറുതെ ഉറക്കമിളച്ചു ഓരോന്ന് വരുത്തി വയ്‌ക്കേണ്ട.." "പോടാ.." "എന്റെ പൊന്ന് അനൂ.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. എനിയ്ക്ക് നല്ല ക്ഷീണമുണ്ട്.. ലൈറ്റ് ഓഫ് ചെയ്യണം.." "അർജുൻ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്.." " നീ കേറിക്കിടക്കാൻ നോക്ക് അനു.. വെറുതെ എന്നെ ദേഷ്യം പിടിപ്പിയ്ക്കരുത്.." കൃത്രിമമായ ദേഷ്യം മുഖത്തു വരുത്തി അർജുൻ ആജ്ഞാ സ്വരത്തിൽ പറഞ്ഞു.. "നിന്റെ ഉദ്ദേശമൊക്കെ എനിയ്ക്ക് മനസ്സിലായി.. പക്ഷെ എന്റടുത്തു ഒന്നും നടക്കാൻ പോണില്ല അർജുൻ.." അവളുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നിരുന്നു.. "നീ കിടന്നോ.. എന്റെ കാര്യം നോക്കണ്ട... എന്തായാലും നിന്റെ ബെഡിൽ കിടക്കാൻ തൽക്കാലം എനിയ്ക്ക് സൗകര്യമില്ല.." കൊണ്ടുവച്ച പാലിന്റെ ഗ്ലാസ്സ് വാഷ് ബേസിനിലേയ്ക്ക് കമിഴ്ത്തവേ അവളെന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. മുറിയിൽ ചാരി വച്ച കസേര കട്ടിലിനെതിർവശത്തെ മേശയ്ക്കു സമീപം വലിച്ചിട്ടുകൊണ്ട് അവൾ അതിലിരുന്നു.. കയ്യിലെ വളകളും സ്വർണക്കമ്മലുമെല്ലാം അഴിച്ചെടുത്തു മേശപ്പുറത്തെ പെട്ടിയിൽ അടച്ചു വച്ചുകൊണ്ട് അവളെന്റെ നേരെ തിരിഞ്ഞു.. "എനിയ്ക്ക് ഗോൾഡ് ഇഷ്ടമല്ല.. കല്യാണമായതുകൊണ്ടു മാത്രം അണിഞ്ഞതാണ്.. ഈ താലിമാലയല്ലാതെ ഒരു തരി സ്വർണം പോലും ഞാനിനി തൊടില്ല.. താലി അഴിയ്ക്കാത്തത് നിന്നോടുള്ള സ്നേഹംകൊണ്ടാണെന്നു കരുതണ്ട.. എനിയ്ക്ക് ജയിയ്ക്കാൻ ഇത് കൂടിയേ തീരൂ!!.." മറുപടിയായി ഞാനൊന്നും പറഞ്ഞില്ല.. ഇവളോട് തർക്കിച്ചു ജയിക്കാനാവില്ല.. "അപ്പൊ അനു വരുന്നില്ലല്ലോ?" മറുപടിയില്ല.. "ഓക്കേ.. ഇതിൽ കൂടുതൽ വിളിയ്ക്കാൻ എനിയ്ക്കറിയില്ല.. ഗുഡ് നൈറ്റ്.." ലൈറ്റ് ഓഫ് ചെയ്ത് ഇന്റീരിയറിലെ അരണ്ട വെളിച്ചം തെളിച്ചു ഞാൻ കിടക്കയിലേയ്ക്കമർന്നു.. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം എന്റെ കണ്ണുകളെ പുൽകുമ്പോഴും അനു മേശമേൽ തല വച്ച് ചിന്തകളിൽ മുഴുകിയിരിയ്ക്കുന്നുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം നോക്കിയത് അനുവിനെയാണ്.. ഇല്ല.. അവളവിടെയില്ല.. പെട്ടെന്നെഴുന്നേറ്റു കുളിച്ചു മാറ്റി മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോൾ വിവാഹ രാത്രിയെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും എപ്പോഴോ മനസ്സിൽ പതിഞ്ഞു പോയ സ്വപ്നങ്ങളെല്ലാം ഒരു ചില്ലു കൊട്ടാരം പോലെ തകർത്തു കൊണ്ട് പതിവ് പോലെത്തന്നെ ജാനുചേച്ചി ചായ കയ്യിൽ തന്നു മുറി വിട്ടിറങ്ങി.. ആദ്യമായി സ്നേഹിച്ച പെണ്ണിനെത്തന്നെ ജീവിത സഖിയാക്കാൻ ഭാഗ്യം സിദ്ധിച്ച ചുരുക്കം ചിലരിൽ ഒരാൾ!!! അർജുന് സ്വയം പുച്ഛം തോന്നി.. ഇനിയെത്ര ജന്മം കഴിഞ്ഞാലും എന്നെ സ്നേഹിയ്ക്കാൻ ഇവൾക്കൊരിയ്ക്കലും കഴിയില്ല.. അനുവിനെ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാൻ കഴിഞ്ഞില്ല.. അമ്മയോട് ചോദിച്ചാലോ?? വേണ്ട!! ചിലപ്പോൾ അമ്പലത്തിലോ മറ്റോ പോയിക്കാണും. പത്രമെടുത്തുകൊണ്ടു സിറ്റ് ഔട്ടിൽ ചെന്നിരുന്നപ്പോഴാണ് കയ്യിലൊരു കുഞ്ഞിനെയുമെടുത്തു അവൾ മുറ്റത്തുകൂടെ നടക്കുന്നത് കണ്ടത്.. വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കളിലാരുടെയോ കുഞ്ഞാണ്.. ഇന്നലെ വൈകീട്ടും കണ്ടിരുന്നു അവളീ കുഞ്ഞിന്റെ പിറകെ.. കാക്കയെയും പൂച്ചയെയുമെല്ലാം ചൂണ്ടി കാണിച്ചു കൊണ്ട് അവളാ കുഞ്ഞിനോട് എന്തൊക്കെയോ പറയുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു.. "അനു രാവിലെ മുതൽ മോളെ എടുത്തോണ്ട് നടപ്പാണ്... അവൾക്ക് ചെറിയ കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടാണല്ലേ??" കസിൻസിലൊരുവൾ എന്റെ അരികിൽ വന്നിരുന്നുകൊണ്ടു ചോദിച്ചു.. ഞാൻ ചിരിച്ചു.. അവളുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും എനിയ്ക്കറിയില്ലെന്നു ഞാനിവളോടെങ്ങനെ പറയും? ഞങ്ങൾ തമ്മിൽ തീവ്ര പ്രണയമാണെന്നാണ് വീട്ടിലെല്ലാവരുടെയും വിചാരം!! ഉച്ചഭക്ഷണം കഴിയ്ക്കുമ്പോൾ എല്ലാവരുടെയും മുൻപിൽ വച്ച് അവളെനിയ്ക്കു സ്നേഹത്തോടെ വിളമ്പിത്തന്നു.. ഭാഗ്യം!! മറ്റുള്ളവരുടെ മുന്പിലെങ്കിലും ഈ അവഗണന സഹിയ്ക്കണ്ടല്ലോ.. അഭിനയമാണെങ്കിലും സ്നേഹത്തോടെ അവളൊന്നു നോക്കുന്നെങ്കിലുമുണ്ടല്ലോ.. ഉച്ചയ്ക്ക് ശേഷം അവളെന്നെ വിളിയ്ക്കുന്നുണ്ടെന്നു കുട്ടികളാരോ വന്നു പറഞ്ഞപ്പോൾ പ്രതീക്ഷയോടെ ഞാനോടി മുറിയിലെത്തി.. "അനൂ.. എന്താ വിളിച്ചത്?" "അർജുൻ.. എന്റെ റൂമിന്റെ കാര്യമെന്തായി??" പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി അവൾ വീണ്ടും അക്കാര്യമെടുത്തിട്ടു.. "ഇന്ന് രാത്രി കൂടി നീയൊന്നു ക്ഷമിച്ചാ മതി അനു.. നാളെ മോണിംഗ് ഫ്ളൈറ്റിൽ അമ്മയും പപ്പയും തിരിച്ചു പോവും.. പിന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചാണ് എല്ലാം.." "ഏഹ്?? അപ്പോ ഇന്നും ഞാനിവിടെ നിന്റെ കൂടെയോ?? " "നിന്റെ ദേഷ്യം കണ്ടാൽ തോന്നും ഞാൻ മനപ്പൂർവം ചെയ്യുന്നതാണെന്ന്.. അവരിവിടെ ഉള്ളിടത്തോളം കാലം നമുക്ക് വേറെ വേറെ റൂമിൽ കിടക്കാൻ പറ്റില്ല.. എന്തെങ്കിലുമൊരു സംശയം ആർക്കെങ്കിലും തോന്നാനിട വന്നാൽ ആടിത്തുടങ്ങിയ നാടകം പാതി വഴിയിലുപേക്ഷിച്ചു നിനക്ക് തോൽവി സമ്മതിയ്ക്കേണ്ടി വരും!" പതഞ്ഞു പൊങ്ങിയ ദേഷ്യമടക്കാൻ പാട് പെടുന്നതിനിടെ താക്കീതെന്നോണം അവളെന്റെ നേരെ വിരൽ ചൂണ്ടി.. "ഇന്നൊരു ദിവസം കൂടി ഞാൻ ക്ഷമിയ്ക്കാം.. നാളെത്തൊട്ടു വിളച്ചിലെടുത്താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.." അവൾ ദേഷ്യത്തോടെ മുറി വിട്ടു പുറത്തിറങ്ങി.. രാത്രി പ്രതീക്ഷിയ്ക്കാതെ അച്ഛനും അമ്മയും കൂടി ഒരുമിച്ചു മുറിയിലെത്തി.. "മക്കൾക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഞങ്ങളൊരുമിച്ചു വന്നത്.." എന്ത് സർപ്രൈസ് ആണെന്ന മട്ടിൽ ഞങ്ങളിരുവരും പരസ്പരം നോക്കി.. "നിങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന കാര്യമാ.." അവർ ചിരിച്ചുകൊണ്ട് തുടർന്നു.. "ഞങ്ങളിനി തിരിച്ചു പോവുന്നില്ല.. ഇനിയുള്ള കാലം നാട്ടിലെ ബിസിനെസ്സ് ഒക്കെ നോക്കി നിങ്ങളോടൊപ്പം ഇവിടെ സ്വസ്ഥം..." അന്നാദ്യമായി എനിയ്ക്കമ്മയോട് സ്നേഹം തോന്നി... ജീവിതത്തിലാദ്യമായി അമ്മയെയും അച്ഛനെയും ഞാൻ ഹൃദയത്തിന്റെ വിശിഷ്ട സ്ഥാനത്തു കുടിയിരുത്തി... ഒരേ വീട്ടിൽ തന്നെ രണ്ടു മുറികളിൽ കഴിഞ്ഞാൽ അവളെ ഒന്ന് കാണാൻ പോലും കിട്ടില്ലെന്നെനിയ്ക്ക് നൂറു ശതമാനം ഉറപ്പായിരുന്നു.. "സന്തോഷായില്ലേ രണ്ടാൾക്കും??" മുഖത്തു കഴിവതും സന്തോഷം വരുത്തി എന്നോടൊപ്പം അവളും തലയാട്ടി.. ഗുഡ് നൈറ്റ് പറഞ്ഞു ഡോർ അടച്ചവർ പുറത്തിറങ്ങിയപ്പോൾ വർധിച്ച ദേഷ്യത്തോടെ അവളെന്നെ നോക്കി.. "തനിയ്ക്ക് സന്തോഷായില്ലേ??" "ഹതു കൊള്ളാം.. ഇതുകേട്ടാൽ തോന്നും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തതാണ് ഇതൊക്കെന്ന്.. നമ്മളെ രണ്ടാക്കാൻ ദൈവത്തിനു പോലും ആഗ്രഹമില്ലെന്നു മനസ്സിലായില്ലേ??" മറുപടിയായി കയ്യിൽ കിട്ടിയ പേപ്പർ വെയ്‌റ്റെടുത്തു അവൾ കണ്ണാടിയിലേയ്ക്ക് നീട്ടിയെറിഞ്ഞു.. വലിയ ശബ്ദത്തോടെ കണ്ണാടി പല കഷ്ണങ്ങളായി പൊട്ടിത്തകർന്നു.. ഞാനെന്തെങ്കിലും പറഞ്ഞാൽ അതവളെ പ്രകോപിപ്പിയ്ക്കുകയെ ഉള്ളുവെന്നുറപ്പുള്ളതിനാൽ കൂടുതലൊന്നും മിണ്ടാതെ ഞാൻ കിടക്കയിലിരുന്നു.. ഇടതുകൈ കൊണ്ട് തല താങ്ങിപ്പിടിച്ചു അവൾ കസേരയിലേയ്ക്കമർന്നു.. ഉറക്കക്ഷീണത്താൽ അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു.. കസേരയിലിരുന്നുകൊണ്ടു എത്രത്തോളം ഉറങ്ങാൻ കഴിയും?? അവളൊന്നു തണുത്തിട്ടു മുറിയിലേയ്ക് വരാമെന്നു കരുതി ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. തിരിച്ചു വന്നപ്പോൾ ഒട്ടും പ്രതീക്ഷിയ്ക്കാത്ത കാഴ്ച്ച കണ്ടു ഞാൻ ശരിയ്ക്കും അമ്പരന്നു.. രണ്ടു തലയിണകൾ ഒത്ത നടുക്ക് അതിർത്തിയാക്കി വച്ചുകൊണ്ട് അവൾ ചുമരിനോട് ചേർന്ന് മൂടിപ്പുതച്ചു കിടക്കുന്നു.. അത്യാവശ്യം വലിപ്പമുള്ളൊരു പാവക്കുട്ടിയെ മാറോടടക്കിപ്പിടിച്ചിട്ടുണ്ട്.. പാവം നല്ല ക്ഷീണമുണ്ടവൾക്ക്.. ഉള്ളാലെ ചിരിച്ചുകൊണ്ട് നോക്കിയിരിയ്ക്കും തോറും ഒരു കൊച്ചു കുഞ്ഞിനോടുള്ള വാത്സല്യം ഹൃദയത്തിൽ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. അവൾ നിർമിച്ച ലക്ഷ്മണ രേഖയ്ക്കിപ്പുറം ശബ്ദമുണ്ടാക്കാതെ വന്നു കിടക്കുമ്പോൾ അർജുന്റെ മുഖം ആയിരം ദീപങ്ങളൊരുമിച്ചു തെളിഞ്ഞ പോലെ പ്രകാശിച്ചു.. ഈ കിടക്കയിലവൾ വന്നു കിടക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!! ബെഡ്ഷീറ്റ് നിവർത്തി വിരിച്ചു നിലത്തു കിടക്കുമെന്നു കരുതിയതാണ്.. അല്ലെങ്കിലും എവിടെയും തോറ്റു കൊടുക്കുന്ന ശീലം പണ്ടേയിവൾക്കില്ലല്ലോ... ഞാൻ കരുതുന്നതിനുമപ്പുറമാണിവളുടെ ചിന്തകൾ സഞ്ചരിയ്ക്കുന്നത്.. ഒറ്റ തട്ടിനു തെറിച്ചു പോയേക്കാവുന്ന തലയിണകളുടെ ബലത്തിൽ ധൈര്യമായി കിടന്നുറങ്ങുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു.. "മനസ്സിന്റെ ഏതെങ്കിലും കോണിൽ വിശ്വാസത്തിന്റെ ചെറു കണിക പോലുമില്ലാതെ കൈ നീട്ടിയാൽ തൊടാവുന്നിടത്തിങ്ങനെ ശാന്തമായുറങ്ങാൻ കഴിയില്ലിവൾക്ക്.. " പ്രതീക്ഷയുടെ നറുതിരി ഹൃദയത്തിലെവിടെയോ പതിയെ തെളിയുന്നുണ്ടോ? മനസിന്റെ ചാപല്യങ്ങളടക്കി നിർത്താൻ കെൽപ്പുള്ളവനാണ് അർജുനെന്നവൾ തിരിച്ചറിയട്ടെ.. "അനൂ.. എനിയ്ക്ക് സ്വന്തമാക്കേണ്ടത് നിന്റെ ഹൃദയത്തെയാണ്.. എന്റെ പ്രണയം തിരിച്ചറിയുന്ന നിമിഷം നീ തന്നെ എടുത്തുമാറ്റും ഈ അതിർ വരമ്പുകളെല്ലാം!! ഹൃദയംകൊണ്ടു നീയെത്ര അകറ്റാൻ ശ്രമിച്ചാലും എന്റെ പ്രണയം നിന്നിലങ്ങനെ പറ്റിച്ചേർന്നു കിടക്കും... നിന്റെ കഴുത്തിൽ അർജുൻ ചാർത്തിയ താലിയുടെ മഹത്വം നീ തിരിച്ചറിയുന്നൊരു ദിവസം വരും.. അതുവരെ ഒരു ചെറുവിരൽ പോലും നിന്റെ നേരെ ഉയർത്തില്ല അർജുൻ...!!" ഒട്ടും ശബ്ദമില്ലാതെ അവളുടെ കാതോരം മന്ത്രിയ്ക്കുമ്പോൾ അവന്റെ ഹൃദയം ശാന്തമായിരുന്നു.. ഇമ വെട്ടാതെ അവളെ നോക്കിക്കിടന്നെപ്പോഴോ നിദ്രയ്ക്കു കീഴടങ്ങുമ്പോഴും അർജുന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ഞങ്ങളെ രണ്ടു പേരെയും അമ്മ നിർബന്ധിച്ചു അമ്പലത്തിലേയ്ക്കയച്ചു.. മനസ്സില്ലാ മനസ്സോടെയാണ് അവളെന്റെ കൂടെ വന്നത്.. തിരിച്ചു വന്നു ചായ കുടിയ്ക്കവേ പ്രീ പ്ലാൻ ചെയ്തു വച്ച ഹണിമൂൺ ട്രിപ്പിന്റെ കാര്യം അമ്മയുടെ വായിൽ നിന്നും ഇടിത്തീ പോലെ കാതുകളിൽ പതിച്ചപ്പോൾ ഞാനെന്തു മറുപടി പറയുമെന്നറിയാൻ അവൾ ആശങ്കയോടെ കാതോർക്കുന്നുണ്ടായിരുന്നു.. (തുടരും....) 10 "അതമ്മേ.. ക്ലാസ് ഇങ്ങനെ ലീവാക്കാൻ പറ്റില്ല.. ഫൈനൽ ഇയറല്ലേ.." അർജുൻ വിസമ്മതമറിയിക്കില്ലെന്നു ബോധ്യമായപ്പോൾ ഞാൻ ചാടിക്കയറി പറഞ്ഞു.. "മോളെ.. ഹണിമൂൺ ട്രിപ്പ് എന്നൊക്കെ പറഞ്ഞാൽ ലൈഫിലൊരിയ്ക്കലെ പോകാൻ കഴിയൂ.. കല്യാണം കഴിഞ്ഞ ഉടൻ പോയില്ലെങ്കിൽ പിന്നീടതൊരു നഷ്ടമാവും..." "എന്നാലും.." "നിങ്ങളിനി ഒബ്ജക്ഷനൊന്നും പറയണ്ട.. അമ്മ പറയുന്നത് കേട്ടാൽ മതി.." അമ്മ എഴുന്നേറ്റതിന്റെ കൂടെത്തന്നെ താത്കാലിക രക്ഷ നോക്കി ഞാനെഴുന്നേറ്റു കൈ കഴുകി റൂമിൽ പോയി.. ഇനി ഇതിന്റെ പേരിലെന്തൊക്കെയാണാവോ അവളുടെ വായിന്ന് കേൾക്കേണ്ടി വരിക.. "അർജുൻ.. ഇതൊന്നും ശരിയാവില്ല.. എങ്ങനെയെങ്കിലും ഈ ട്രിപ്പ് കാൻസൽ ചെയ്യണം.." "അതിനിപ്പോ ഞാനെന്തു ചെയ്യാനാ? അമ്മ പറഞ്ഞത് അനു കേട്ടതല്ലേ..??" "എനിയ്ക്ക് നിന്റെ കൂടെ വരാൻ ഒട്ടും താല്പര്യമില്ല.." "എങ്കിൽ നീ തന്നെ അമ്മയോട് പറഞ്ഞോ.. എനിക്കേതായാലും നല്ല താല്പര്യമുണ്ട്.. സോ.. എന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഈ കാര്യത്തിൽ പ്രതീക്ഷിയ്ക്കണ്ട.." "വൃത്തികെട്ടവൻ..." അവൾ എന്നെ നോക്കി പിറു പിറുത്തു.. "നിന്നോടാരെങ്കിലും പറഞ്ഞോ വൃത്തികെട്ടവനെ കല്യാണം കഴിയ്ക്കാൻ? ഇതൊക്കെ ആദ്യമേ ഓർക്കണമായിരുന്നു.." വർധിച്ച ദേഷ്യത്തോടെ അവളമർത്തി ചവുട്ടി നടന്നു പോയപ്പോൾ പറയേണ്ടായിരുന്നെന്നു തോന്നി.. പിറ്റേന്ന് കാറിൽ കയറി ഇരിയ്ക്കുമ്പോൾ അവൾ പതിവ് പോലെ പുച്ഛത്തിന്റെ ആവരണമെടുത്തണിഞ്ഞു. "എന്നെ ആ ബസ് സ്റ്റാൻഡിൽ വിട്ടാ മതി.." "അതെന്താ??" "നീ വരുന്നത് വരെ ഞാൻ ലച്ചുവിന്റെ വീട്ടിൽ നിക്കാം.. അതാവുമ്പോൾ ആർക്കും സംശയവും തോന്നില്ല..." "അപ്പൊ അമ്മ വിളിച്ചാൽ എന്ത് പറയും?" "അമ്മയെങ്ങാനും വിളിച്ചാൽ എന്നെ കൂടി കണക്ട് ചെയ്താൽ മതി.." "നീയില്ലാതെ ഞാനെന്തിന് പോവാ അനൂ?? ഹണിമൂൺ സോളോ ട്രിപ്പ് അല്ല.." "നിന്റെ കൂടെ ഹണിമൂൺ ട്രിപ്പ് വരാൻ നീയെന്റെ ആരാ? " "കഴുത്തിൽ കിടക്കുന്ന താലിയോട് ചോദിയ്ക്ക്.. ഉത്തരം കിട്ടും!!" "കഴുത്തിലൊരു ചരടണിയിച്ചെന്നു കരുതി എന്റെ മേലുള്ള അവകാശം നിനക്ക് ഞാൻ തീറെഴുതി തന്നിട്ടുണ്ടോ?? എന്റെ ഹൃദയത്തിലൊരിയ്ക്കലും നിനക്കൊരു സ്ഥാനമുണ്ടാവില്ലെന്നോർത്താൽ നന്ന്!!" അവൻ മറുപടി പറയുന്നില്ലെന്നു കണ്ട് അനു തുടർന്നു.. വാക്കുകൾ കൊണ്ട് പല തവണ നീയെന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേല്പിച്ചിട്ടുണ്ട്.. അതിന്റെ ചോരപ്പാടുകളുണങ്ങാത്തിടത്തോളം കാലം നിന്നോടെനിയ്ക്ക് യാതൊരു അനുകമ്പയും തോന്നില്ല അർജുൻ! നീയെത്ര സ്നേഹം അഭിനയിച്ചാലും ചെയ്തു കൂട്ടിയത്തിന്റെയെല്ലാം തട്ട് താണ് തന്നെയിരിയ്ക്കും!! ഇനിയങ്ങോട്ട് നിന്റെ ഇപ്പോഴുള്ള അഭിനയമൊന്നും തികയാതെ വരും അർജുൻ!! വെറും ആറു മാസം.. അത് കഴിഞ്ഞാൽ അരങ്ങൊഴിയാണുള്ളതാണീ ഭർതൃ പദവിയെന്നോർക്കണം!!" അർജുനെനിയ്ക്ക് മറുപടി തരാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.. ബസ് സ്റ്റാൻഡിന് സമീപം ഏത്താറായപ്പോൾ ഞാനിറങ്ങാൻ റെഡിയായി നിന്നു.. എന്നാൽ എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടു അർജുൻ ശര വേഗത്തിൽ കാർ മുൻപോട്ട് കൊണ്ടുപോയി.. " വണ്ടി നിർത്ത്.. എനിക്കിവിടെ ഇറങ്ങണം.." കേട്ട ഭാവം പോലുമില്ല!! "അർജുൻ നിന്നോടാ പറഞ്ഞത് വണ്ടി നിർത്താൻ.. എനിയ്ക്കിവിടെ ഇറങ്ങണമെന്നു പറഞ്ഞില്ലേ?" "നിനക്കെന്താ ചെവി കേൾക്കില്ലേ??? സ്റ്റോപ്പ് ദി കാർ..." "ഇതെവിടെ നിർത്തണമെന്ന് എനിയ്ക്കറിയാം.. നീ മിണ്ടാതവിടെ ഇരുന്നാൽ മതി.." "നിന്റെ കൂടെ വരുന്നില്ലെന്നു ഞാൻ പറഞ്ഞതല്ലേ അർജുൻ?? പിന്നെന്തിനാ നീയെന്നെ ബലമായി കൊണ്ട് പോവുന്നത്??" "നിന്നേയും കൂടെ കൊണ്ടുപോവുമെന്ന് അർജുൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ദൈവം വിചാരിച്ചാൽ പോലും അതിനൊരു മാറ്റവും ഉണ്ടാവില്ല.." "നിന്നെപ്പോലുള്ള വായിനോക്കികളുടെ കൂടെ വരാൻ എനിയ്ക്ക് താത്പര്യമില്ലെന്ന് പറഞ്ഞില്ലേ?" "വെറുതെ ഒച്ച വെച്ച് കഷ്ടപ്പെടണമെന്നില്ല.." "അപ്പൊ നീ വണ്ടി നിർത്തില്ല??" മറുപടിയില്ലാതെ നേരെ നോക്കി ഡ്രൈവ് ചെയ്യുന്ന അർജുനെ കണ്ടപ്പോൾ അനുവിന് ദേഷ്യം നിയന്ത്രിയ്ക്കാനായില്ല.. നീയെവിടെയെങ്കിലും നിർത്തുമല്ലോ! അപ്പൊ കാണിച്ചു തരാം! അവൾ മനസ്സിലോർത്തു.. യാത്രയിലുടനീളം അർജുനെന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നെങ്കിലും ഒരു വാക്ക് പോലും അവളുരിയാടിയിരുന്നില്ല.. പിന്നോട്ട് മറയുന്ന കാഴ്ചകൾക്കൊപ്പം അവൾ ഓർമകളെയും യാത്രയയച്ചിരുന്നെന്നു തോന്നി... ഉച്ചഭക്ഷണം കഴിയ്ക്കാൻ വണ്ടി നിർത്തുന്നത് വരെയും അവളുടെ കണ്ണുകളിൽ ദേഷ്യം അതിന്റെ പാരമ്യതയിൽ തന്നെ നിലകൊണ്ടു.. "അനൂ.. ഇറങ്ങ്.. ഇവിടെയാണ് ഫുഡ് അറേഞ്ച് ചെയ്തിരിയ്ക്കുന്നത്... ഇനി കുറച്ചു നേരം റെസ്‌റ്റെടുത്തിട്ടു കണ്ടിന്യു ചെയ്യാം.." മനസ്സിലെന്തൊക്കെയോ കണക്കുകൂട്ടലുകളോടെ കാറിൽ നിന്നിറങ്ങിയ അനുവിന്റെ കയ്യിൽ നിന്നും പൊടുന്നനെ അർജുൻ ഹാൻഡ് ബാഗ് പിടിച്ചെടുത്തു കാറിനുള്ളിലേയ്ക്കിട്ടു ഡോർ ലോക് ചെയ്തു.. "അത് തൽക്കാലം അവിടെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ നീ ചിലപ്പോ കിട്ടുന്ന ബസ് പിടിച്ചു വീട്ടിൽ പോകും.. ഇവിടെ പിള്ളേരെ പിടുത്തക്കാരൊക്കെ ഉള്ളതാ.." അർജുൻ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു!! അവൾ ദേഷ്യത്തോടെ നിലത്തമർത്തി ചവിട്ടി.. തന്റെ സകല പ്ലാനും തകർന്നിരിയ്ക്കുന്നു!! തീ പാറുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അനുവിന്റെ കൈ പിടിച്ചു അർജുൻ റെസ്റ്റോറന്റിലേയ്ക്ക് നടന്നു.. കുതറാൻ ശ്രമിച്ചെങ്കിലും ഒരടി പോലും പിറകോട്ടു വയ്ക്കാനാവാതെ അവൾക്കൊടുവിൽ തോൽവി സമ്മതിയ്ക്കേണ്ടി വന്നു.. മുൻപിൽ വിളമ്പിയ ഭക്ഷണം ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെയാണ് അവനോടുള്ള ദേഷ്യം കുറച്ചെങ്കിലും അടക്കിയത്.. അർജുനൊരുപാട് നിർബന്ധിച്ചെങ്കിലും പുച്ഛത്തോടെ മുഖം തിരിച്ചുകൊണ്ട് അവളെഴുന്നേറ്റു പോയി!! കുഴച്ചിട്ട ആഹാരത്തിനു മുൻപിൽ നിന്നും വേദനയോടെ എഴുന്നേൽക്കുമ്പോൾ ഹൃദയം തകരുന്ന വേദന തന്നെ തകർക്കുന്നതായി തോന്നി. യാത്രയിലുടനീളം അവളുടെ മൗനം അവനെ ചുട്ടു പൊള്ളിച്ചുകൊണ്ടേയിരുന്നു.. "എന്തിനാ അനൂ എന്നോടിത്രയും ദേഷ്യം? യാത്രകൾ നിനക്കൊരുപാടിഷ്ടമല്ലേ? എന്നിട്ടും.. " മൗനം.. "മുൻപെപ്പോഴോ സ്വയമറിയാതെ പിണഞ്ഞു പോയൊരബദ്ധത്തിന്റെ പേരിൽ കാലങ്ങളായി മൗനം കൊണ്ട് നീയെന്നെ ചിത്രവധം ചെയ്തില്ലേ? അവസാനിപ്പിച്ചു കൂടെ ഇനിയെങ്കിലും??" പുച്ഛത്തോടെയുള്ള നോട്ടമായിരുന്നു മറുപടി.. "എന്നെങ്കിലുമൊരിയ്ക്കൽ നീ തിരിച്ചറിയും ഞാനെത്ര മാത്രം നിന്നെ സ്നേഹിച്ചിരുന്നെന്ന്!! എന്റെ സ്നേഹത്തിന്റെ വില കാലം തെളിയിയ്ക്കും അനു.." "ഇതെന്തൊരു ശല്യമാണ്.. തനിയ്ക്കൊന്നു മിണ്ടാതിരിയ്ക്കാൻ കഴിയോ?? ഇല്ലെങ്കിൽ എന്നെയൊന്ന് കൊന്നു താ അർജുൻ.. അങ്ങനെയെങ്കിൽ പിന്നെ കാണണ്ടല്ലോ ഓരോ വാക്കുകളും വ്യക്തതയോടെ മനഃപാഠമാക്കി എനിയ്ക്കു മുൻപിൽ കെട്ടിയാടുന്ന നിന്റെയീ ഒറ്റയാൾ നാടകം!!" അവളെന്തൊക്കെയോ പിറുപിറുത്തുകൊണ്ടു പുറത്തേയ്ക്ക് നോക്കിയിരുന്നു... "മുൻപോട്ടു തന്നെ പോവാനാണ് ഭാവമെങ്കിൽ ഇനിയുള്ള നാല് ദിവസവും പച്ച വെള്ളം പോലും ഞാൻ കൈ കൊണ്ട് തൊടില്ല... " അവളുടെ ശബ്ദം ഉറച്ചതായിരുന്നു.. പക്ഷെ അവനൊരിയ്ക്കലും വണ്ടി തിരിയ്ക്കുമെന്നവൾ പ്രതീക്ഷിച്ചതേയില്ല!! ലച്ചുവിന്റെ വീടിനു മുൻപിൽ കാർ നിർത്തുമ്പോഴും അവളിറങ്ങി യാത്രയാവുമ്പോഴും കുനിഞ്ഞ മുഖത്തോടെ അർജുൻ കാറിലിരിയ്ക്കുന്നുണ്ടായിരുന്നു... അഞ്ചാം ദിവസം പുലർച്ചെ അവനോടൊപ്പം വീട്ടിലേയ്ക്ക് യാത്രയാവുമ്പോഴും അവനിത്രയും ദിവസം എവിടെയായിരുന്നെന്നു പോലും അവളന്വേഷിച്ചില്ല.. കട്ടിലിലെ കിടപ്പ് നിലത്തേക്ക് മാറ്റിക്കൊണ്ടാണവൾ പ്രതിക്ഷേധമറിയിച്ചത്!! വീട്ടിലെല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ അവൾക്കൊട്ടും പ്രയാസമുണ്ടായിരുന്നില്ല.. ഗൗരവക്കാരനായ അച്ഛനെപ്പോലും എത്ര വേഗത്തിലാണവൾ വശത്താക്കിയത്!!! ക്ലാസ് കഴിഞ്ഞു വന്നാലുടൻ കോളേജിലെ കഥകളുമായി അവളമ്മയുടെ പിറകെ തന്നെ കാണും!! ആരോടും അധികം മിണ്ടാട്ടമില്ലാത്ത അച്ഛൻ അവളുടെ കൂടെ തമാശ പറഞ്ഞ് ഉച്ചത്തിൽ ചിരിയ്ക്കുന്നത് കണ്ടു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്!!! പക്ഷെ വെറുതെയെങ്കിൽ പോലും എന്നോടൊരു വാക്ക് മിണ്ടാൻ അവൾ ഒട്ടും ആഗ്രഹിച്ചതെയില്ല.. വെറുപ്പോടെയുള്ള സമീപനങ്ങൾ ഓരോ നിമിഷവും കൂടി വന്നു.. ഒരുപാട് ആഗ്രഹിച്ചൊരു ചുരിദാർ വാങ്ങിക്കൊടുത്തപ്പോൾ ഒന്ന് പൊതിയഴിച്ചു നോക്കുക കൂടി ചെയ്യാതെ അവജ്ഞയോടെ കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു കളഞ്ഞു!! പുച്ഛത്തോടെ മുറിവിട്ടിറങ്ങിപ്പോവുമ്പോൾ ചിരിയ്ക്കിടയിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് അവളെന്തേ കണ്ടില്ല!! അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതോ?? ഒരു ദിവസം ഓഫീസ് കഴിഞ്ഞു വന്നപ്പോൾ മുറിയിൽ കരഞ്ഞു വീർത്ത മുഖവുമായിരിയ്ക്കുന്ന അനുവിനെയാണ് കണ്ടത്.. എത്ര ചോദിച്ചിട്ടും അവളുത്തരം തന്നില്ല.. ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നിയെനിയ്ക്ക്... രാത്രി തലയിണയിൽ മുഖമമർത്തി തേങ്ങുന്നത് കണ്ടപ്പോൾ കാലു പിടിയ്ക്കുന്നത് പോലെ ചോദിച്ചതാണ് കാരണമെന്താണെന്ന്.. എന്നിട്ടുമവൾ ഒന്ന് നോക്കിയത് പോലുമില്ല.. കരഞ്ഞു കരഞ്ഞെപ്പോഴോ അവളുറങ്ങിയപ്പോഴും ഹൃദയ ഭാരത്തോടെ ഞാനുറങ്ങാതെ കാവലുണ്ടായിരുന്നു.. ഒരുപാട് സങ്കടമൊന്നും സഹിയ്ക്കാൻ ശക്തിയില്ലവൾക്ക്.. പിറ്റേന്ന് രാവിലെ വന്നു കിടക്കുന്ന മെയിലുകൾക്കിടയിൽ നിന്നും അപ്രതീക്ഷിതമായി ആ വെഡ്ഡിങ് കാർഡ് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ശരത്തിന്റെ കല്യാണമാണെന്നുള്ള കാര്യം ഓർമയിലുദിച്ചത്. മനസ്സിൽ തറഞ്ഞു കിടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം പകൽ പോലെ വ്യക്തമായപ്പോൾ കണ്ണാടിയിൽ കണ്ട തന്റെ പ്രതി രൂപം ഒരു കോമാളിയെ അനുസ്മരിപ്പിയ്ക്കുന്നതായി തോന്നിയോ?" മുഹൂർത്തിനെത്താൻ കണക്കാക്കി അനു വീട്ടിൽ നിന്നിറങ്ങുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അർജുൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. കയറിയിരിയ്ക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ എന്തുകൊണ്ടോ നിരസിയ്ക്കാൻ തോന്നിയില്ല... വേദിയ്ക്കുള്ളിലിരുന്നു താലികെട്ട് കണ്ടപ്പോൾ അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ നിറഞ്ഞിരുന്നോ?? ശരത്തേട്ടന്റെ മുഖത്തെ സന്തോഷമാണോ തന്നെ തളർത്തിയത്? മനസ്സിലാവുന്നില്ലല്ലോ! താനെന്തിനാണ് കരഞ്ഞതെന്നുള്ള ചോദ്യത്തിന് ഉത്തരമില്ലായിരുന്നു... പക്ഷെ.. തന്റെ കണ്ണീരിന് നിസ്സഹായനായി സാക്ഷ്യം വഹിയ്ക്കേണ്ടി വന്ന അർജുന്റെ മുഖത്തു കണ്ട വേദന.. അതെന്തിനായിരുന്നെന്ന ചോദ്യത്തിനുള്ള ഉത്തരം തികച്ചും വ്യക്തമായിരുന്നു.. എല്ലാ വേദനകളും മായ്ച്ചു കളഞ്ഞിറങ്ങാൻ നേരം അർജുനെന്റെ കൈ പിടിച്ചു മണ്ഡപത്തിലേയ്ക്ക് കയറുമ്പോൾ ഒന്നും മനസ്സിലാവാതെ ഞാനമ്പരന്നു നിന്നു.. ഒട്ടും പ്രതീക്ഷിയ്ക്കാതെ എന്റെ കയ്യിൽ രണ്ടു സ്വർണ മോതിരങ്ങളേൽപിച്ച് അവരുടെ കൈകളിൽ ഇട്ടുകൊടുക്കാനേല്പിച്ചപ്പോൾ അനുസരിയ്ക്കാതിരിയ്ക്കാനായില്ല.. രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവനെന്നെ ചേർത്ത് പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നപ്പോൾ മുൻപൊരിയ്ക്കലും തോന്നാത്തൊരിഷ്ടം തോന്നിപ്പോയതെങ്ങിനെയാണ്?? അറിയില്ല!! പക്ഷെ ഒന്നറിയാമായിരുന്നു.. എത്ര വേദനിപ്പിച്ചാലും ഒട്ടും പരിഭവിയ്ക്കാതെ അവനെന്നെ ചേർത്തു പിടിയ്ക്കുന്നുണ്ടായിരുന്നു. സദാ ഒരു കവചം പോലെ അവനെനിയ്ക്ക് കാവലുണ്ടായിരുന്നു.. എന്റെ അച്ഛനുമമ്മയ്ക്കും അവനെങ്ങനെയാണ് സ്വന്തം മകനായതെന്നു എത്ര ആലോചിച്ചിട്ടുമെനിയ്ക്ക് മനസിലായിരുന്നില്ല.. പക്ഷെ.. പിന്നീടൊരിയ്ക്കൽ ലച്ചുവിനെ കണ്ടപ്പോൾ പല തവണ ഞാനറിയാതെ അവനെന്റെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും ഒത്തിരി നേരം സംസാരിച്ചിരിയ്ക്കാറുണ്ടായിരുന്നെന്നും മനസ്സിലായി... അച്ഛനെയും അമ്മയെയും ആറു മാസത്തെ കരാറിന്റെ മറവിൽ ചതിയ്ക്കുകയാണെന്ന ബോധ്യം ഹൃദയത്തെ വേട്ടയാടുന്നതിനാൽ മനപ്പൂർവം വീട്ടിൽ പോവാതെ പിടിച്ചു നിൽക്കുന്നതിന്റെ വേദന അവനെത്ര വേഗമാണുൾക്കൊണ്ടത്!!! ഞാൻ ചെയ്യേണ്ടുന്ന കടമകളെല്ലാം എന്നെ തോൽപിച്ചുകൊണ്ടവൻ നിറവേറ്റുമ്പോൾ വീണ്ടും വീണ്ടുമവന്റെ മുൻപിൽ തോറ്റു പോവുകയാണോ? അവനോട് പതിവ് ദേഷ്യം പ്രകടിപ്പിയ്ക്കാൻ മനസ്സ് വല്ലാതെ വിസമ്മതിച്ചു തുടങ്ങിയത് പോലെ... ഒരു നിശ്വാസത്തുടിപ്പിനിപ്പുറം അവനെപ്പോഴും കൂടെ ഉണ്ടായിരുന്നെങ്കിൽ!! എന്താണിങ്ങനെയൊക്കെ?? ഒരിയ്ക്കലും കാണാനിഷ്ടപ്പെടാത്ത അവന്റെ കണ്ണുകളും ചിരിയ്ക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴികളും ഹൃദയത്തെ കീഴടക്കിയോ? അവനോടുള്ള ദേഷ്യത്തിന് നേരിയ താഴ്ച്ച തോന്നിയതുപോലെ.. ചിന്തകളിലെങ്ങോ മുഴുകിയിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാതെയാണ് ആ കോൾ അവളെ തേടിയെത്തിയത്.. "ഹലോ അനുവല്ലേ??" "അതെ.. ആരാ?" "ഞാൻ ദിയ.. അർജുന്റെ ഫ്രണ്ടാ.. എനിയ്ക്ക് അർജൻറ്റ് ആയിട്ട് അനുവിനെയാണ് കാണണം.." "എന്താ കാര്യം?" "അതൊക്കെ വന്നിട്ടു പറയാം.. പിന്നെ.. അർജുൻ അറിയരുത്.." വരേണ്ട സ്ഥലം പറഞ്ഞു ഫോൺ കട്ടായപ്പോൾ ഉള്ളിലൊരുപാട് സംശങ്ങളോടെ അനു യാത്ര തിരിച്ചു... സംഭവിയ്ക്കാൻ പോവുന്നതിനെക്കുറിച്ചു യാതൊരു ധാരണയുമില്ലാതെ... (തുടരും...) 11 അര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ അനുവിന്റെ ഹൃദയം നിറയെ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു.. അവളെ കണ്ട പാട് തന്നെ ദിയ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നെത്തി.. "ഹായ് അനൂ.. ദിയ!!." ചിരിച്ചുകൊണ്ടവൾ നീട്ടിയ ഹസ്ത ദാനം സ്വീകരിയ്ക്കുമ്പോൾ ഉള്ളിലൊരായിരം സംശയങ്ങൾ ഉടലെടുത്തിരുന്നു.. അർജുനോടൊപ്പം തന്നെ കോളേജിൽ വച്ചൊരുപാട് തവണ കണ്ടിരിയ്ക്കുന്നു ഇവളെ!! "പ്രധാനപ്പെട്ടൊരു കാര്യം സംസാരിയ്ക്കാനാണ് ഞാൻ അനുവിനോട് വരാൻ പറഞ്ഞത്.." എന്താണെന്നുള്ള ഭാവത്തിൽ ഞാനവളെ നോക്കി.. "നീയറിയാത്തൊരു സത്യമുണ്ട് അനു.. നീ കരുതുന്നത് പോലെ അർജുൻ അവരുടെ മകനല്ല... ആ വീട്ടിലെ അഛന്റെ അനിയന്റെ മകനാണ്..." നടുക്കത്തോടെ ഞാൻ അവളെ നോക്കി...!! "സത്യമാണ്... ഒരു കാർ ആക്സിഡന്റിൽ അവന്റെ അമ്മയും അച്ഛനും കുഞ്ഞിലെ മരിച്ചു പോയതാണ്..." "സത്യമാണോ??" വിശ്വസിയ്ക്കാനാവാതെ ഞാനമ്പരന്നു നിന്നു.. "അതെ...അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.. അതിനുള്ള ട്രീറ്റ്മെന്റിന്‌ വേണ്ടിയാണ് അവർ വിദേശത്തേയ്ക്ക് പോയത്... ഒരുപാട് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം തിരിച്ചു വരാൻ ഒരുങ്ങവേയാണ് അയാൾക്ക് കാൻസർ ആണെന്ന് മനസ്സിലാവുന്നത്... പിന്നെ അതിന്റെ ചികിത്സയ്ക്ക് വേണ്ടി വര്ഷങ്ങളെടുത്തു.." "ഇത്... അർജുന് അറിയോ??" "അറിയാം... ഇപ്പോഴവന് സ്വന്തമെന്നു പറഞ്ഞു ചേർത്ത് പിടിയ്ക്കാൻ അനു മാത്രമേയുള്ളു... ഇത്രയും കാലം കൂട്ടി വച്ച സ്നേഹം മുഴുവനും അവന്റെ ഹൃദയത്തിലുണ്ട്..." പേരറിയാത്തൊരു ഗദ്ഗദം എന്റെ ഹൃദയത്തിൽ പടർന്നു.. "അനുവിനറിയാലോ അർജുന്റെ സ്വഭാവം.. ഒരുപാട് അടുപ്പമുള്ള സുഹൃത്തുക്കളൊഴിച്ചാൽ ബാക്കിയെല്ലാവരും ശത്രുക്കളാണവന്... പക്ഷെ അവൻ എന്ത് ചെയ്‌താലും അതിനു പിന്നിലെല്ലാം വ്യക്തമായ കാരണങ്ങളുണ്ടാവും.. ഉള്ളിലൊന്നും പുറത്തു മറ്റൊന്നും വച്ച് പെരുമാറുന്ന സ്വഭാവമില്ലാത്തതിനാലാവാം അവനൊരുപാട് പേരുടെ ശത്രുത കൈപ്പറ്റിയത്.." ഒന്നും മനസ്സിലാവാതെ ഞാൻ അവളെത്തന്നെ നോക്കി.. "കുഞ്ഞു നാളു മുതൽക്കേ അച്ഛനും അമ്മയും അവനെ മുത്തശ്ശിയെ ഏൽപ്പിച്ചു പോയതാണ്... ഏകാന്തതയും സ്നേഹക്കുറവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് അർജുൻ..." വേദന നിഴൽ പടർത്തിയ മനസ്സോടെ ഞാൻ മൂകമായി നിന്നു.. "അനു ഇനിയും അവനെ വേദനിപ്പിയ്ക്കരുത്.. അത്രമാത്രം അവൻ സ്നേഹിയ്ക്കുന്നുണ്ട് തന്നെ!! അന്ന് ഗ്രീൻ റൂമിൽ വച്ചു തനിയ്ക്ക് സംഭവിച്ച അപകടം അവനെ ഒരുപാട് എഫക്ട് ചെയ്തിരുന്നു.. ഓരോ ദിവസവും ആ ഹോസ്പിറ്റൽ വരാന്തയിൽ അവൻ ഉറക്കമൊഴിച്ചു കാവലുണ്ടായിരുന്നു.. ജീവിതത്തിലാദ്യമായി അവനെ അമ്പലത്തിൽ കണ്ടപ്പോൾ ശരിയ്ക്കും ഞാൻ അത്ഭുതപ്പെട്ടു.. നിന്നെ ഓര്മയിലേയ്ക്ക് തിരിച്ചു കൊണ്ട് വരാനായി അവനാണ് ഡോക്ടറുമായി ആലോചിച്ചു അങ്ങനൊരു പ്ലാൻ ഉണ്ടാക്കിയത്.." അവളുടെ വാക്കുകൾ എന്നിൽ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചു.. "അതിനു ശേഷം ഒരു തുള്ളി മദ്യം പോലും അവൻ കൈ കൊണ്ട് തൊട്ടിട്ടില്ല അനു.. നിങ്ങളുടെ കല്യാണം ഉറപ്പിച്ചതിനു ശേഷം അവനാരോടും ഒരു വഴക്കിനും പോയിട്ടില്ല.. ചെയ്ത തെറ്റെല്ലാം അവൻ തിരുത്തിയില്ലേ? എന്നിട്ടും എന്തിനാ താനവനെ ഇപ്പോഴും ഇങ്ങനെ ശിക്ഷിയ്ക്കുന്നത്?? അവനൊരു പാവമാണ്.. വർഷങ്ങളായിട്ടു അവന്റെ ഉള്ളു കാണുന്ന എനിയ്ക്കതറിയാം.. മറ്റാരേക്കാളും..." അവളുടെ മുൻപിൽ കടമകൾ നിറവേറ്റാത്തൊരു പെണ്ണായി നിൽക്കേണ്ടി വന്നപ്പോൾ എനിയ്ക്കൊരുപാട് ജാള്യത തോന്നി.. "ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസമായില്ലെങ്കിൽ നിന്റെ കൂട്ടുകാരിയോട് ചോദിയ്ക്കാം... അവൾക്കറിയാം എല്ലാം!!" "കെട്ടുതാലി കഴുത്തിൽ ചാർത്തിയവനോട് ഒരുപാട് കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട് പെണ്ണിന്.. അത് ഒരിയ്ക്കലെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മനസ്സാക്ഷിയോട് ചോദിച്ചു നോക്ക് അനു.. ഉത്തരം കിട്ടും.. എല്ലാം സഹിച്ചും ക്ഷമിച്ചും അവൻ നിന്നോടൊപ്പം ജീവിയ്ക്കാൻ തുടങ്ങിയിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞില്ലേ?? എപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ?? എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും നിന്നെ കരയിച്ചിട്ടുണ്ടോ??? അതെല്ലാം പോട്ടെ.. കല്യാണത്തിന് മുൻപത്തെ പോലെ പുറത്തിറങ്ങുമ്പോൾ ആരെങ്കിലും മോശമായ രീതിയിൽ നിന്നെ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ പറ!!" അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനാവാതെ ഞാൻ നിന്ന് വിയർത്തു... ഓരോ നിമിഷവും അവളുടെ മുൻപിൽ ഞാൻ മാത്രം തെറ്റുകാരിയായി!!! "ഉള്ളിൽ മനഃസാക്ഷിയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇനിയും വേദനിപ്പിയ്ക്കരുത്... അത്രമാത്രം സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് അവൻ ജീവിയ്ക്കുന്നത്.. എന്നെങ്കിലുമൊരിയ്ക്കൽ അവന്റെ സ്നേഹം നീ തിരിച്ചറിയുന്ന ദിവസത്തിന് വേണ്ടിയാണ് അവനിപ്പോൾ ജീവിയ്ക്കുന്നത് തന്നെ..." തല കുനിച്ചു നിൽക്കുന്ന എന്നെ നോക്കി അവൾ തുടർന്നു.. "ഈ കാര്യങ്ങളെല്ലാം എന്നെങ്കിലും അവൻ നിന്നോട് തുറന്നു പറയുന്ന നിമിഷം വരെ ഒന്നും അനു അറിഞ്ഞതായി ഭാവിയ്ക്കരുത്..." ഹൃദയഭാരത്തോടെ മടങ്ങുമ്പോൾ സൂര്യൻ അസ്തമയത്തിന്റെ അവസാന പാതിയിലെത്തിയിരുന്നു.. നേരെ പോയത് ലച്ചുവിന്റെ അരികിലേയ്ക്കാണ്... "എല്ലാം സത്യമാണ് അനു... ഓർമ നഷ്ടപ്പെട്ടു നീ കഴിയുമ്പോൾ എല്ലാ മാസവും മുടങ്ങാതെ നീ പൈസ കൊടുക്കുന്ന അനാഥാലയങ്ങളിലെല്ലാം അവനത് മുടങ്ങാതെ എത്തിച്ചിരുന്നു.." നിശ്ശബ്ദമായിരിയ്ക്കുന്ന അനുവിനെ നോക്കി അവൾ തുടർന്നു... "നിന്റെ അവസ്ഥ താങ്ങാൻ കഴിയാതെ ശരത്തേട്ടൻ വേദനയോടെ തിരിച്ചു പോവുമ്പോൾ അർജുൻ ഊണും ഉറക്കവുമുപേക്ഷിച്ചു കാവലുണ്ടായിരുന്നു.. അവനാണ് അർജുൻ എന്ന് നിന്റെ വീട്ടുകാർ അറിയുന്നത് വരെ എല്ലാ കാര്യത്തിനും അവനുണ്ടായിരുന്നു അവരുടെ കൂടെ... ഇതൊന്നും നിന്നോട് പറയരുതെന്ന് അർജുൻ പറഞ്ഞിരുന്നു.. ഇതുകൊണ്ടൊക്കെയാണ് നീയവനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർക്കാതിരുന്നത്... ചേരേണ്ടത് നിങ്ങൾ തന്നെയായിരുന്നു..!! ചെയ്ത തെറ്റ് മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തവർക്ക് വീണ്ടും വീണ്ടും ശിക്ഷ വിധിയ്ക്കേണ്ടതിന്റെ ആവശ്യകതയെന്താ അനൂ? നീ തന്നെ പറ!!" "നീയവനെ സ്നേഹിച്ചില്ലെങ്കിലും ഇനിയും ഇത്തരത്തിൽ അവഗണിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കണം..." അവളോട് യാത്ര പോലും പറയാതെ ഇരുട്ട് വീണ വഴികളിലൂടെ വീട് ലക്ഷ്യമാക്കി വണ്ടിയോടിയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ അവന്റെ അരികിലെത്താൻ ഹൃദയം വ്യഗ്രതപ്പെടുന്നുണ്ടായിരുന്നു.. പൊടുന്നനെ ഒരു കാർ അവൾക്കു കുറുകെ ബ്രെയ്ക് ചെയ്തു നിന്നു.. "അർജുന്റെ വൈഫ് അല്ലെ??" "അതെ.. ആരാ?" ഉത്തരം പറയുന്നതിന് മുൻപേ തന്നെ പിറകിലൂടെ ബലിഷ്ഠമായ കരങ്ങൾ മുഖത്തമർന്നിരുന്നു... ബോധശൂന്യയായി വീഴവെ നിലത്തു വീണ മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലെയിൽ വീണ്ടും വീണ്ടും ആ പേര് തെളിഞ്ഞുകൊണ്ടേയിരുന്നു.. അർജുൻ!!! "അനു ഇതുവരെ വന്നില്ലല്ലോ അമ്മെ??" "അവളേതോ ഫ്രണ്ടിന്റെ വീട്ടിൽ പോയതാ മോനെ..." "വൈകുന്നേരം പോയതല്ലേ? ഇപ്പൊ ഏഴു മണി കഴിഞ്ഞു... ഇത്ര നേരമൊക്കെ സംസാരിച്ചിരിയ്ക്കാൻ ഏതു ഫ്രണ്ടാ അവൾക്കുള്ളത്?" "മോൻ ഒന്ന് വിളിച്ചു നോക്ക്.. " "എത്ര തവണ വിളിച്ചു?? ഒന്ന് ഫോണെടുത്താലെന്താ ഇവൾക്ക്??" "നീ ടെൻഷൻ ആവല്ലേ.. അവളുടെ ഏതെങ്കിലും കൂട്ടുകാരികളെ വിളിച്ചു നോക്ക്..." ഫോണെടുത്തു ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ അവളവിടെ ഉണ്ടായിരിയ്ക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ... "ലച്ചൂ.. അനു ഉണ്ടോ അവിടെ??" "ഇവിടുന്ന് പോയിട്ട് കുറച്ചു സമയമായല്ലോ... അങ്ങോട്ട് എത്തേണ്ട നേരം കഴിഞ്ഞു... എന്തുപറ്റി അർജുൻ??? അനു ഇതുവരെ വന്നില്ലേ??" അവളുടെ ശബ്ദത്തിൽ നേരിയ പരിഭ്രമം കലർന്നിരുന്നു.... "ആഹ്.. ഞാൻ വീട്ടിലല്ല ലച്ചൂ.. അവള് ചിലപ്പോ എത്തിക്കാണും... ഞാൻ ഇറങ്ങുന്ന വരെ എത്തിയില്ലായിരുന്നു.. അതാ.. ശരി അപ്പൊ.." ശബ്ദത്തിൽ കലർന്ന വിറയൽ അവളറിയാതിരിയ്ക്കാൻ പൊടുന്നനെ ഫോൺ കട്ട് ചെയ്യുമ്പോൾ അവനാകെ വിയർത്തു കുളിച്ചിരുന്നു.. ഡ്രസ് മാറ്റി നേരെ അവളുടെ വീട്ടിലേയ്ക്ക് പോവുന്നത് വരെ നേരിയ പ്രതീക്ഷ അവന്റെ മനസ്സിലുണ്ടായിരുന്നു... ഇതുവഴി പോകുന്ന വഴിയ്ക്ക് കേറിയതാണെന്നുള്ള മറുപടി അവർ വിശ്വസിയ്ക്കും വിധം പറഞ്ഞിറങ്ങുമ്പോൾ തന്നെ വിഷമിപ്പിയ്ക്കാൻ വേണ്ടി അവളെവിടെയെങ്കിലും പോയതാവുമെന്നു മനസ്സിനെ വിശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു... എവിടെയാണെങ്കിലും ഒരപകടവും സംഭവിയ്ക്കരുതെന്നു ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുമ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി ചിതറുന്നത്പോലെ തോന്നി... അവളുടെ നമ്പറിലേക്ക് തുടർച്ചയായി വിളിയ്ക്കവേ ഉള്ളുരുകി പ്രാർത്ഥിയ്ക്കുന്നുണ്ടായിരുന്നു... റോഡിനു നടുക്ക് നിന്നും സ്ക്രീൻ പാതി തകർന്ന ഫോൺ കയ്യിൽ കിട്ടിയപ്പോഴേയ്ക്കും ഹൃദയത്തിൽ സ്വരുക്കൂട്ടി വച്ച പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞിരുന്നു.. സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ മനസ്സിലേയ്ക്ക് കടന്നു വന്നു... പ്രിയപ്പെട്ടവരുടെ വീട്ടിലോ അവൾ തനിച്ചിരിയ്ക്കുന്ന ഇടങ്ങളിലോ അന്വേഷിച്ചിട്ടു കാര്യമില്ലെന്ന് മനസ്സ് വീണ്ടും വീണ്ടും ഓർമപ്പെടുത്തി.. ആരായിരിയ്ക്കും ഇതിനു പിന്നിൽ?? അവൾക്കെന്തെങ്കിലും സംഭവിച്ചാൽ... പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല... ശത്രുക്കളുടെ എണ്ണം നിർവചിയ്ക്കാവുന്നതിലും ഒരുപാട് ഉയരത്തിലാണ്... അതിലാരെങ്കിലും അവളെ അപായപ്പെടുത്താൻ ശ്രമിച്ചതാണെങ്കിൽ!!! ഞാൻ കാരണം ഒരിയ്ക്കൽ കൂടി അനുവിന് എന്തെങ്കിലും സംഭവിച്ചാൽ!!! ഓർക്കാൻ കൂടി വയ്യ!! രാത്രിയിലുടനീളം അവളെ അന്വേഷിച്ചു നടന്നിട്ടും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല... ഈ രാത്രി പുലരുന്നതിനു മുൻപേ കണ്ടെത്തണമവളെ....!! നേരം പതിനൊന്നു മണിയോടടുക്കവേ... ഒട്ടും പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ അവനെ തേടിയെത്തി.. അറ്റൻഡ് ചെയ്ത് കാതോരം ചേർത്ത് വയ്ക്കുമ്പോൾ പ്രതീക്ഷകളായിരം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു... "ഹലോ അർജുൻ..." ഘനഗംഭീരമായ ശബ്ദം അവന്റെ കാതുകളിൽ തറച്ചിറങ്ങി... "ഹൂ ഈസ് ദിസ്??" "എന്നെ മോനറിയില്ല..." "നിങ്ങൾക്കെന്താ വേണ്ടത്??" "ഭാര്യയെ ചേട്ടമ്മാര് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്.. അവള് കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ..." "ഡാ.." "ഹ.. ശബ്ദമുയർത്തണ്ടഡോ... തിരിച്ചു കൊണ്ടാക്കണോ അതോ ഇവിടെത്തന്നെ താമസിപ്പിയ്ക്കണോ എന്ന് ഞങ്ങള് തീരുമാനിയ്ക്കും..." "എന്റെ പെണ്ണിനെ എന്തെങ്കിലും ചെയ്താൽ... അർജുൻ ആരാണെന്നു നിങ്ങളറിയും..." മുഴക്കമുള്ള അട്ടഹാസമായിരുന്നു മറുപടി.... "ആണാണെങ്കിൽ നീ നിൽക്കുന്ന സ്ഥലം പറയെടാ..." അവന്റെ ശബ്ദം കാറിനുള്ളിലെങ്ങും പ്രകമ്പനം സൃഷ്ടിച്ചു... പുച്ഛം കലർന്ന അട്ടഹാസത്തിന്റെ അകമ്പടിയോടെ മറുഭാഗത്തു നിന്നും ഫോൺ കട്ട് ആയപ്പോൾ അർജുൻ ഭ്രാന്തമായി മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ ഇടിച്ചു..... (തുടരും....) 12 ഒരുപാട് തവണ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല... ഒരു വിരൽ സ്പർശം കൊണ്ട് പോലും നോവിയ്ക്കാത്തതാണവളെ.. താലി കെട്ടി കൂടെ കൂട്ടിയിട്ടും മനസ്സ് കൈവിട്ട രീതിയിൽ നോക്കിയിട്ടില്ല... അർഹതയുണ്ടായിട്ടുപോലും!!! എന്തും ചെയ്യാൻ മടിയ്ക്കാത്ത നര ഭോജികൾക്ക് നടുവിൽ അവളൊറ്റയ്ക്ക്!! ഒന്നും കഴിച്ചു കാണില്ല!! പക്ഷെ എത്ര ഭയം തോന്നിയാലും കരയില്ലവൾ!! വീറോടെ പിടിച്ചു നിൽക്കും!! മൂർച്ചയുള്ള വാക്കുകൾ കൊണ്ട് ചുറ്റും കൂടി നിൽക്കുന്നവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും!! അതവരെ ചൊടിപ്പിയ്ക്കില്ലേ?? അങ്ങനെയെങ്കിൽ അവരവളെ ഉപദ്രവിച്ചുകാണുമോ?? ഒരു തുള്ളി രക്തമെങ്കിലും അവളുടെ ദേഹത്ത് നിന്നും പൊടിഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരനായവനോട് കണക്കു ചോദിച്ചിരിയ്ക്കും അർജുൻ!! അവന്റെ ശവം പോലും പിന്നീടാരും കാണില്ല!! ചിന്തകൾ കാടു കയറുന്നതോടൊപ്പം മനസമാധാനവും പടിയകന്നിരുന്നു... പുറത്തെ മരം കോച്ചുന്ന തണുപ്പിലും അർജുൻ വിയർത്തൊഴുകി... നിമിഷങ്ങൾ തേരട്ടയുടെ കാലുകളോടെ സഞ്ചരിച്ചുകൊണ്ടിരുന്നു... പൊടുന്നനെ ഫോൺ ശബ്ദിച്ചു... കാത്തിരുന്ന നമ്പർ!! "ഹലോ... പ്ലീസ് അവളെ ഒന്നും ചെയ്യരുത്... ഞാൻ.. ഞാനെന്തു വേണമെങ്കിലും ചെയ്യാം.. നിങ്ങൾ പറയുന്നതെന്തും..." "അർജുൻ..." മരുവശത്തു നിന്നും തളർന്ന സ്വരം.. "അനൂ...നീ.. നീ ഓക്കേ ആണോ?? അവര് നിന്നെ ഉപദ്രവിച്ചിട്ടൊന്നും ഇല്ലല്ലോ?? എവിടെയാ നീയിപ്പോ??" ഒറ്റ ശ്വാസത്തിലാണ് അത്രയും ചോദിച്ചത്.. "എനിയ്ക്ക്... എനിയ്ക്കറിയില്ല അർജുൻ.. ഇവര് ഒരുപാട് പേരുണ്ട്.. എനിയ്ക്ക് പേടിയാവാ.." അവളുടെ ശബ്ദത്തിലെ തേങ്ങൽ സ്വരം അവന്റെ ഹൃദയത്തിൽ ആഴത്തിൽ തറച്ചിറങ്ങി!!! "അനൂ... നീ ടെൻഷനാവല്ലേ... ഇപ്പൊ എവിടെയാ നിൽക്കുന്നതെന്ന് എന്തെങ്കിലും സിഗ്നൽ തരാൻ കഴിയോ നിനക്ക്??" മറുപടി വരുന്നതിന് മുമ്പ് ഫോൺ കട്ടായിരുന്നു... ഓർത്തിട്ടു ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നി അവന്... തിരിച്ചു വിളിച്ചാൽ സ്വിച്ച്ഡ് ഓഫ്!! ഓർമയിൽ തെളിഞ്ഞ പണി തീരാത്തതും പാതിയിടിഞ്ഞതുമായ എല്ലാ കെട്ടിടങ്ങളിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല!! രാത്രിയുടെ അവസാന യാമവും പിന്നിട്ടു!! തിരച്ചിലുകളും പ്രാർത്ഥനയുമെല്ലാം നിരർഥകമാകവേ പരിജയമില്ലാത്ത നമ്പറിൽ നിന്നും ആ കോൾ അവനെ തേടിയെത്തി... ദൈവദൂതനെപ്പോലൊരാൾ!! "എലോ അർജുൻ സാറല്ലേ?" "യെസ്.?." "സാറിന്റെ ഭാര്യയെ എസ്റ്റേറ്റിനടുത്തുള്ള പഴയ ഗസ്റ്റ് ഹൗസ്സിലേക്ക് കുറച്ചുപേർ തട്ടിക്കൊണ്ടു വന്നിട്ടുണ്ട്... സാർ എത്രയും പെട്ടെന്ന് വന്നില്ലെങ്കിൽ ആ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചേക്കാം..." വിളിച്ചതാരാണെന്നു പോലും അന്വേഷിയ്ക്കാതെ എസ്റ്റേറ്റ് ലക്ഷ്യമാക്കി കാറ്റിൻ വേഗത്തിൽ യാത്രയാവുമ്പോൾ അറിഞ്ഞത് സത്യമാവണേ എന്നൊരു പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.. കിഴക്ക് വെള്ള കീറിത്തുടങ്ങവേ വണ്ടി എസ്റ്റേറ്റിനു മുന്പിലെത്തിച്ചേർന്നു... കാർ സൈഡാക്കി തലയുയർത്തി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ ഗസ്റ്റ് ഹൗസ് ലക്‌ഷ്യം വച്ച് മുൻപോട്ടു നടന്നു... കാവൽ നിൽക്കുന്നവനെ എന്നേയ്ക്കുമായി നിശ്ശബ്ദനാക്കി മുൻവശത്തെ വാതിൽ പതിയെ തുറന്നു.. ഭാഗ്യം!!ഉള്ളിൽ നിന്നും പൂട്ടിയിട്ടില്ലായിരുന്നു!! താഴെയുള്ള മുറികളിലൊരോന്നിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.. ശബ്ദമുണ്ടാക്കാതെ മുകളിലത്തെ സ്റ്റെപ് കയറുമ്പോൾ അവന്റെ കണ്ണും കാതും അതീവ ശ്രദ്ധയിലാണ്ടു!! മദ്യത്തിന്റെ തീക്ഷ്ണ ഗന്ധം അന്തരീക്ഷത്തിലെങ്ങും പടർന്നിരുന്നു!! എതിർവശത്തെ മുറിയിൽ നിന്നും അവ്യക്തമായ സംസാരം കേൾക്കാമായിരുന്നു!! ചാരിയിട്ട മറ്റൊരു മുറിയിലേയ്ക്ക് പതിയെ കയറുമ്പോൾ ആ കാഴ്ച്ച അവന്റെ മിഴിക്കോണുകളിൽ തടഞ്ഞു.. അനു!! കയ്യും കാലും വായും ബന്ധിച്ച നിലയിൽ മുറിയുടെ കോണിൽ തളർന്നുറങ്ങുന്നു... തികട്ടി വന്ന ഗദ്ഗദം അവന്റെ ചങ്കിൽ പിടഞ്ഞമർന്നു.. കയ്യിൽ കിട്ടിയ പഴന്തുണി അവൾക്കു കാവൽ കിടന്നെപ്പോഴോ മയങ്ങിപ്പോയ തടിമാടന്റെ വായിൽ തിരുകി മർദ്ദിച്ചവശനാക്കിയിട്ടും പതഞ്ഞു പൊങ്ങിയ ദേഷ്യം തെല്ലും ക്ഷമിച്ചിരുന്നില്ല!! ഓടിച്ചെന്നവളുടെ കെട്ടുകളഴിയ്ക്കവേ ഞരക്കത്തോടെ അവൾ മിഴികൾ തുറന്നു... "അർജുൻ..." വിശ്വസിയ്ക്കാനാവാതെ അവൾ പതിയെ വിളിച്ചു.. "അനൂ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?" ശബ്ദം കഴിവതും താഴ്ത്തിയുള്ള ചോദ്യത്തിന് അവൾ ഇല്ലെന്നു തലയാട്ടി.. അസഹ്യമായ തണുപ്പത്തു വെറും നിലത്തു പറ്റിച്ചേർന്നു കിടന്നതിന്റെ ശേഷിപ്പുകൾ അവളുടെ ദേഹം വ്യക്തമാക്കി... കൈ കാലുകലിലെല്ലാം മരവിപ്പ് പടർന്നിരുന്നു... തണുപ്പുകൊണ്ടവൾ വിറച്ചുകൊണ്ടേയിരുന്നു.. എഴുന്നേല്പിയ്ക്കാൻ ശ്രമിയ്ക്കും തോറുമവളുടെ ചുവടുകൾ പതറുന്നുണ്ടായിരുന്നു.. എന്റെ ദേഹത്തോട് ചേർന്നവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.. "എനിയ്ക്കറിയാമായിരുന്നു അർജുൻ വരുമെന്ന്..." ദേഹത്ത് നിന്നും വിട്ടുമാറാതെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. മുഖത്തേയ്ക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി അർജുൻ അവളുടെ നെറുകയിൽ അധരങ്ങളമർത്തി... അവളെ താങ്ങിയെടുത്തു മുറിയിൽ നിന്നിറങ്ങാൻ ശ്രമിയ്ക്കവേ പിറകിൽ താളത്തോടെയുള്ള കയ്യടി ശബ്ദമുയർന്നു.. "കൊള്ളാം... സമർത്ഥനാണ് നീ... ഞാൻ കണക്കു കൂട്ടിയത്തിലും വളരെ പെട്ടെന്ന് തന്നെ നീയിവളെ തേടിയെത്തി!!" അവർ രണ്ടുപേരും തിരിഞ്ഞു... ഒത്ത പൊക്കമുള്ള ആൻപതോളം പ്രായം തോന്നിയ്ക്കുന്ന ഒരാൾ.. വെള്ള ജുബ്ബയും ചന്ദന നിറത്തിലുള്ള മുണ്ടുമായിരുന്നു വേഷം... കയ്യിൽ ഞാന്നു കിടന്നിരുന്ന സ്വർണ ചങ്ങലയും കൊമ്പൻ മീശയും അയാൾക്ക് ഭീതിയുളവാക്കുന്ന രൂപം പകുത്തു നൽകിയിരുന്നു.. "നിങ്ങളാരാ?? എന്തിനു വേണ്ടിയാ ഇവളെ തട്ടിക്കൊണ്ടു വന്നത്?" "അതൊന്നും നിങ്ങളറിയണ്ട... ഇതൊരു ക്വട്ടേഷനാണെന്നു മാത്രം തൽക്കാലം അറിഞ്ഞാൽ മതി.." അവരെ നോക്കി അയാൾ തുടർന്നു... "രണ്ടിനെയും ഒരുമിച്ചു തീർക്കാനാ ഓഡർ... എന്നാപ്പിന്നെ തുടങ്ങാം?" എന്തിനും പോന്ന രണ്ടു മൂന്നാളുകൾ അയാൾക്ക്‌ പിറകിൽ നിരന്നു... രംഗം വഷളാവുന്നതിനു മുൻപേ അനുവിനെ തുറന്നിട്ട മുറിയ്ക്കുള്ളിലാക്കി പുറത്തു നിന്നും വാതിലടച്ചു അർജുൻ അവരുടെ അടുത്തേയ്ക്ക് പോയി... നിമിഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അവനെത്തി ചേർന്നപ്പോൾ ചിലയിടങ്ങളിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു.. "അർജുൻ...അയ്യോ... എന്താ ഇതൊക്കെ..? അർജുൻ അവരുമായി വാഴക്കിനു പോയോ??" അവളുടെ ശബ്ദത്തിൽ പരിഭ്രമം നിഴലിച്ചു.. "ഏയ്... ഞാനൊന്നും ചെയ്തില്ല.. സംസാരിച്ചു ഓക്കേ ആക്കി അത്ര മാത്രം... വാ അനൂ പോകാം.." എന്നെ ചേർത്ത് പിടിച്ചവൻ നടക്കുമ്പോൾ തൊട്ടടുത്ത മുറിയുടെ പാതിയടഞ്ഞ ജനാലയിലൂടെ കയ്യും കാലും വായും ബന്ധിച്ച നിലയിൽ മൂന്നാലു പേരെ കണ്ടപ്പോൾ സംഭവിച്ചതെന്താണെന്നുള്ള ഏകദേശ ധാരണ കൈ വന്നിരുന്നു.. "അർജുൻ... ആരാ നമുക്കെതിരെ.. " "അതറിയില്ലഡോ.. അതുമാത്രം എത്ര ചോദിച്ചിട്ടും അയാള് പറഞ്ഞില്ല..ശത്രുക്കളൊരുപാടുണ്ട്... അവരിലാരെങ്കിലുമാവും.." ഞാൻ ചോദിച്ചു മുഴുവനാക്കുന്നതിനു മുൻപേ അവനുത്തരം പറഞ്ഞിരുന്നു.. "അർജുൻ എന്തെങ്കിലും എന്നിൽ നിന്നും മറയ്ക്കുന്നുണ്ടോ?" "എന്ത്?നീ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. അങ്ങനൊന്നുമില്ല.." എനിയ്ക്ക് മുഖം തരാതെ അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു... അവന്റെ മുഖത്തു നിഴലിട്ട വേദന എന്റെ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തി... ഇതിനു പിന്നിലാരാണെന്നു അവനു വ്യക്തമായി അറിയാം... അത് മറച്ചു വയ്ക്കുന്നതിന്റെ കാരണം... കണ്ടു പിടിയ്ക്കണമത്.. പതിവില്ലാതെ മുഴുവനായും അഴിച്ചിട്ട ഫുൾ സ്ലീവ് ആകെ നനഞ്ഞു കുതിർന്നത് കണ്ടപ്പോൾ അനു ബലം പ്രയോഗിച്ചു അതുയർത്തി നോക്കി.. ഇടതു കൈത്തണ്ടയിലേറ്റ വെട്ടിൽ നിന്നും നിലയ്ക്കാതെ രക്തം വമിയ്ക്കുന്നുണ്ടായിരുന്നു... "വണ്ടി ഹോസ്പിറ്റലിലേക്ക് പോട്ടെ.." "എന്തിന്?? അത് മാറിക്കോളും.. എനിയ്ക്കിതൊക്കെ ശീലമുള്ളതാ.. " "ഇത് ആഴത്തിലുള്ളതാണ്.. സ്റ്റിച് വേണ്ടി വരും... പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി... എതിർപ്പുകൾക്കൊടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു... ഹോസ്പിറ്റലിനുള്ളിലേയ്ക്ക് കയറവേ അർജുന്റെ ഫോൺ അവൾ വിദഗ്ദമായി കൈക്കലാക്കുമ്പോൾ പ്രതീക്ഷകളേറെ മനസ്സിൽ നാമ്പിട്ടു... അവൻ മുറിയിലേയ്ക്ക് കയറിയെന്നുറപ്പ് വരുത്തിയതിനു ശേഷം സ്വന്തം പേര് ടൈപ് ചെയ്ത് ലോക്ക് അഴിയ്ക്കുമ്പോൾ നടന്നതെന്താണെന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടുമെന്നവൾക്കുറപ്പുണ്ടായിരുന്നു... (തുടരും....) 13 ഒരുപാട് പ്രതീക്ഷയോടെ ഫോണ് മുഴുവൻ പണിപ്പെട്ടു തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.. ഗാലറിയിലെ തിരച്ചിലിനൊടുവിൽ നിരാശയോടെ കോൾ ലിസ്റ്റിലേക്ക് അന്വേഷണത്തിന്റെ വേരുകളിറക്കവേ ഒരു കാര്യമെനിയ്ക്ക് തീർച്ചയായി.. ഇതിനു പിന്നിലാരാണെന്നുള്ള സത്യം ഞാനറിയതിരിയ്ക്കാൻ അർജുൻ ആഗ്രഹിയ്ക്കുന്നു!!! അല്ലെങ്കിൽ ഇന്നലെ രാത്രി മുതൽ ഈ നേരം വരെ ഫോണിലേക്ക് വന്ന എല്ലാ കോളുകളുടെ ഡീറ്റയിൽസും ഒന്നടങ്കം മായ്ച്ചു കളയേണ്ടുന്നത്തിന്റെ ആവശ്യകതയെന്ത്?? ചിന്തകൾ കാടു കയറവേ ഭ്രാന്തു പിടിക്കുന്നതായി തോന്നി അനുവിന്.. "എന്താടോ ഒന്നും കിട്ടിയില്ലേ അതിന്ന്??" പിറകിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന അർജുനെ കണ്ടപ്പോൾ തെല്ല് ജാള്യത തോന്നിയെങ്കിലും ഞാനത് പുറമെ കാണിച്ചില്ല.. നീയെത്ര ഒളിയ്ക്കാൻ ശ്രമിച്ചാലും എല്ലാ സത്യങ്ങളും അനു കണ്ടെത്തിയിരിയ്ക്കും..!! മനസ്സിൽ പറഞ്ഞു.. അവനോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലെ കനലുകളെയെല്ലാം താത്കാലിക വിസ്മൃതിയിൽ ബലി കഴിച്ചിരുന്നു... രാത്രി ഭക്ഷണത്തിന് ശേഷം ബാൽക്കണിയിൽ പതിവ് പോലെ നക്ഷത്രങ്ങളെ നോക്കി വെറുതേയിരിയ്ക്കുമ്പോൾ അവനെന്റെ തൊട്ടരികിൽ വന്നിരുന്നു... "നക്ഷത്രമെണ്ണിക്കഴിഞ്ഞില്ലേ ഇതുവരെ?" ഞാൻ അലസമായി ചിരിച്ചു.. "അനൂ.. ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?" "എന്താ അർജുൻ?" "ഇത്രയൊക്കെയായിട്ടും ഒരിത്തിരി ഇഷ്ടം പോലും തോന്നുന്നില്ലേ എന്നോട്?" "ഇല്ലെന്നു പറഞ്ഞാൽ അതൊരു വലിയ നുണയാവും.." അവനു മുഖം കൊടുക്കാതെ ഞാൻ തുടർന്നു... "പക്ഷെ പണ്ടത്തെ പോലെ നിന്നോടെനിയ്ക്കിപ്പോൾ വെറുപ്പില്ല..." "പിന്നെ?" വെറുപ്പിനും ഇഷ്ടത്തിനുമിടയിലുള്ള പേരറിയാത്ത എന്തോ ഒന്ന്... പ്രണയമല്ലാത്ത... സൗഹൃദമല്ലാത്ത... കേവലം മനുഷ്യ വികാരങ്ങളുടെ കണക്കു പട്ടികയിലൊന്നും ഒരിയ്ക്കലും എഴുതിച്ചേർക്കപ്പെട്ടിട്ടില്ലാത്ത എന്തോ ഒന്ന്..." അവളുടെ കണ്ണുകൾ വിദൂരതയിലെവിടെയോ തറഞ്ഞു നിന്നു... "പക്ഷെ ഒന്നെനിയ്ക്കറിയാം അർജുൻ... ഈ ലോകത്തിന്റെ ഏതു കോണിലും ഏത് പാതിരയ്ക്കും ധൈര്യമായി കടന്നു ചെല്ലാനെനിയ്ക്ക് കഴിയും... നീ കൂടെയുണ്ടെന്നോർക്കുമ്പോൾ.." അർജുന്റെ ചുണ്ടിൽ നേരിയ പുഞ്ചിരി സ്ഥാനം പിടിച്ചു.. "പ്രണയത്തേക്കാൾ തീവ്രതയേറിയതെന്താണെന്നറിയോ അനുവിന്? വിശ്വാസം!! അതില്ലാത്തിടത്തോളം ബന്ധങ്ങളെല്ലാം ഒരു കളവാണ് അനൂ... നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ അതിനർത്ഥം നിന്റെ ഹൃദയത്തിനുള്ളിലെവിടെയോ സ്നേഹത്തിന്റെ കനൽ വെറുപ്പിൽ പൂണ്ടു കിടക്കുന്നുണ്ടെന്നാണ്..... " "അർജുന് എന്നോട് ഇഷ്ടം തോന്നാൻ എന്താ കാരണം?" അവൻ ചിരിച്ചു.. "ജീവിതത്തിലൊരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഈ ചോദ്യമൊരു തമാശയാണ്.. സ്നേഹം അനിശ്ചിതമാണെന്നു കേട്ടിട്ടില്ലേ??" "ശരിയായിരിയ്ക്കാം... പക്ഷെ.. മുൻപൊരിയ്ക്കലും തമാശയ്ക്ക് പോലും അർജുനെന്ന പേര് മറ്റൊരു പേരിനോട് ചേർത്ത് വച്ച് കണ്ടിട്ടേയില്ലാത്തിടത്തോളം ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.." "ആവോ.. അറിയില്ല.. പക്ഷെ ഒന്നറിയാം.. ഇതുപോലെ ഞാൻ തൊട്ടരികിൽ വന്നിരിയ്ക്കുമ്പോൾ വെറുപ്പോടെ നീയെഴുന്നേറ്റു പോവാത്തൊരു നിമിഷം.. വെറുപ്പിന്റെ അകമ്പടിയോട് കൂടിയല്ലാതെ നീയെന്നോട് സംസാരിച്ചിരിയ്ക്കുന്ന കുറച്ചു സമയം.. എല്ലാം ഞാനൊരുപാടു സ്വപ്നം കണ്ടിരുന്നു.." രാത്രിയുടെ വിരൽ സ്പർശമേറ്റെപ്പോഴോ വിരിഞ്ഞ നിശാഗന്ധിയെ പുണർന്നെത്തിയ തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി.. "അനൂ.. ഇടയ്ക്കെപ്പോഴോ തോന്നിപ്പോയൊരിഷ്ടം പഴയ വെറുപ്പിനു കീഴടങ്ങില്ലെങ്കിൽ മരണം വേർപ്പെടുത്തുന്നത് വരെ നിന്നൂടെ എന്റെ കൂടെ?? ഒരു നിഴൽസ്പർശം പോലെ കൂടെ നിന്നൊരുപാട് സ്വപ്‌നങ്ങൾ കാണിച്ചൊടുവിൽ എന്നെ തനിച്ചാക്കി അകന്നു പോവാതിരുന്നൂടെ??" ചെറിയൊരിടവേളയ്ക്ക് ശേഷം അർജുൻ തുടർന്നു.. "നമ്മളൊന്നിച്ചു നിന്ന് ചെയ്തു തീർക്കേണ്ടുന്ന എന്തൊക്കെയോ ഇനിയും ബാക്കി നിൽക്കുന്നു എന്നൊരു തോന്നൽ... ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിച്ചു മനസ്സ് തുറന്നൂടെ?? നമുക്ക് മുൻപിലുള്ള സന്തോഷം മാത്രമുള്ള ജീവിതം തട്ടിത്തെറിപ്പിച്ചു അകന്നു പോണോ അനൂ??" മറുപടിയായി അവൾ തോളിൽ തല ചായ്ക്കുമ്പോൾ അർജുന്റെ മുഖം ഒരായിരം ദീപങ്ങളൊരുമിച്ചു തെളിഞ്ഞ പോലെ പ്രകാശിച്ചു.. രാവേറെ ചെല്ലുവോളം സംസാരിച്ചിരിച്ചൊടുവിൽ മുറിയിലേയ്ക്ക് പോവുമ്പോൾ അങ്ങ് ദൂരെ നക്ഷത്രക്കുഞ്ഞുങ്ങൾ അവരെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു.. പതിവില്ലാതെ അവളെനിയ്ക്കു ബെഡ് കോഫീ കൊണ്ട് വന്നു തന്നപ്പോഴും നിർബന്ധിച്ചു വിളിച്ചുണർത്തി അമ്പലത്തിലേക്ക് കൊണ്ട് പോയപ്പോഴും ജീവിതത്തിലൊരിയ്ക്കലും അനുഭവിയ്ക്കാത്ത സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു.. ഞാൻ വാങ്ങിക്കൊടുത്ത ചുരിദാറണിഞ്ഞു അവളെ കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!! ഓഫീസിലേയ്ക്കുള്ള ഇടക്കിടെയുള്ള വിളികളും ഞാൻ വരുന്നതും നോക്കിയുള്ള കാത്തിരിപ്പുകളുമെല്ലാം ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിച്ചിരിയ്ക്കാനുള്ള ആഗ്രഹത്തെ വല്ലാതെ വർധിപ്പിച്ചു... കൂട്ടുകാരിയുടെ മകളുടെ ഒന്നാം പിറന്നാളിന് എന്നോടൊപ്പം അവൾ വന്നപ്പോൾ അവളെന്നെ തനിച്ചാക്കില്ലെന്നുള്ള വിശ്വാസം ബലപ്പെട്ടു... "നല്ല വാവ അല്ലെ അർജുൻ?" "മമ്... നീയിങ്ങനെ കണ്ടവരുടെ വാവയെയും നോക്കി ഇരുന്നോ..." "എന്തെങ്കിലും പറഞ്ഞോ?" "ഒന്നും പറഞ്ഞില്ലേ..." അവൻ മുറിയിൽ നിന്നും പോവുന്നത് നോക്കി അനു അടക്കി ചിരിച്ചു.. പിറ്റേന്ന് അവൻ ഓഫിസിലേക്ക് പോയിക്കഴിഞ്ഞു പ്ലാൻ ചെയ്തതുപോലെ അർജുന്റെ ഫോണിലെ ഡിലീറ്റ് ചെയ്‌ത കോൾ ലിസ്റ്റിന്റെ പകർപ്പ് സൈബർ സെല്ലിലുള്ള സുഹൃത്തിന്റെ സഹായത്തോടെ എടുത്ത് സൂക്ഷ്മതയോടെ പരിശോധിച്ചു... അവസാനം കണ്ട നമ്പർ ഫോണിൽ അമർത്തി കാതോരം ചേർത്തു.. "ഹലോ.." "ഹലോ അനൂ... വോട്ട് എ സർപ്രൈസ്.. എന്താ പതിവില്ലാതെ??" ഒട്ടും പ്രതീക്ഷിയ്ക്കാതെ എതിർവശത്തു നിന്നും പെയ്തിറങ്ങിയ മറുപടി അവളെ വല്ലാത്ത നടുക്കത്തിൽ കൊണ്ടു ചെന്നെത്തിച്ചു.. "അത്... എനിയ്ക്കൊന്നു കാണണം.. അര മണിക്കൂറിനുള്ളിൽ ഒന്ന് പാർക്കിൽ വരാൻ കഴിയോ??" "പിന്നെന്താ ഷുവർ.." "ഓക്കേ.. താങ്ക് യു .." ഫോൺ കട്ട് ചെയ്‌ത്‌ യാത്രയാകവേ ഉത്തരമില്ലാ ചോദ്യങ്ങളേറെ മനസ്സിൽ ഉയർന്നു പൊങ്ങി.. ആരായിരിയ്ക്കും അയാൾ?? അയാളായിരിയ്ക്കോ എല്ലാത്തിനും പിറകിൽ? അങ്ങനെയാണെങ്കിൽ എന്തിന്? കാത്തിരിപ്പിനൊടുവിൽ അയാളെത്തി ചേർന്നപ്പോൾ ശബ്ദിയ്ക്കാൻ പോലുമാവാതെ അവൾ പകച്ചു നിന്നു.. ഡോക്ടർ ശ്രീജിത്ത് !!! (തുടരും...) 14 "ഹായ് അനൂ... എന്തുപറ്റി പതിവില്ലാതെ? ഹെൽത്ത്‌ ഒക്കെ ഓകെ അല്ലേ?" ശ്രീജിത് അവൾക്ക് നേരെ ഹൃദ്യമായി ചിരിച്ചു... എല്ലാത്തിനും പിറകിൽ ഇവനാണ്.. എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ചോദിയ്ക്കുന്നത് കേട്ടില്ലേ? കഷ്ടം തന്നെ!! "എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?" "ഡോക്ടർക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ അഭിനയിയ്ക്കാൻ?" "മനസ്സിലായില്ല?" "ഒരേയൊരു ചോദ്യം മാത്രം ചോദിച്ചറിയാനാണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്.. അറിഞ്ഞോ അറിയാതെയോ ഡോക്ടറോട് ഒരു തെറ്റും ചെയ്യാത്ത എന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ചതിനുള്ള കാരണം.. അതെനിയ്ക്കറിഞ്ഞേ തീരൂ.." "വോട്ട്?? ഐ ഹോപ് യു ആർ ജോക്കിങ്.." "നോ വേ.. ഇനിയും എന്നെ മണ്ടിയാക്കാൻ ശ്രമിയ്ക്കരുത്.. നിങ്ങളാണ് അത് ചെയ്‌തതെന്ന്‌ എനിയ്ക്ക് വ്യക്തമായി അറിയാം..." "അനുവിനെന്താ ഭ്രാന്തു പിടിച്ചോ? എന്തൊക്കെയാണീ വിളിച്ചു പറയുന്നത്? " "കഷ്ടം..ഇനിയും നിങ്ങളീ നാടകം തുടരുന്നതിന്റെ അർഥമാണെനിയ്ക്ക് മനസിലാവാത്തത്.. എന്നോട് നിങ്ങൾക്ക് വിദ്വേഷം തോന്നാനുള്ള കാരണം.. അതു നിങ്ങൾ പറഞ്ഞേ തീരൂ മിസ്റ്റർ ശ്രീജിത്.." "ഒരുപാട് നാളുകൾക്ക് ശേഷം എന്നെ കാണണമെന്ന് അനു വിളിച്ചു പറഞ്ഞപ്പോൾ സന്തോഷത്തോടെ വന്നതാണ് ഞാൻ.. പക്ഷെ ... ഒന്നെങ്കിൽ അനുവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.. അല്ലെങ്കിൽ അനുവിനെന്തോ കുഴപ്പമുണ്ട്.." "എത്രയൊക്കെ ചോദിച്ചാലും നിങ്ങളിത് തന്നെ പറയുമെന്നെനിയ്ക്കറിയാം... അത്രയേറെ സാമർഥ്യം നിങ്ങൾക്കുണ്ട്... പക്ഷെ ഒന്നോർക്കണം.. എല്ലാക്കാലത്തും എല്ലാവരെയും മണ്ടന്മാരാക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല..." "ഞാനിനി എന്ത് പറഞ്ഞാലാണ് നിനക്ക് മനസ്സിലാവുക എന്നറിയില്ല.. സത്യമായിട്ടും നീ പറയുന്നതൊന്നും ഞാൻ അറിഞ്ഞ കാര്യങ്ങളല്ല..." അയാളുടെ മുഖത്തു നേരിയ പരിഭ്രമം സ്ഥാനം പിടിച്ചുവോ?? "നോ... ഇനിയുമോരോ കള്ളങ്ങൾ മെനഞ്ഞ് എന്നെ കബളിപ്പിയ്ക്കാൻ ശ്രമിച്ചു ബുദ്ധിമുട്ടണമെന്നില്ല..." അവളുടെ മുഖം അമാവാസി രാവു കണക്കെ ഇരുണ്ടിരുന്നു... "അനൂ.. പ്ലീസ്.." "നിങ്ങളെന്തിനാണെന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നറിയില്ല.. ബട്ട് ഒന്നെനിയ്ക്കറിയാം... എല്ലാരും കൂടെ വിദഗ്ദമായി എന്നെ മണ്ടിയാക്കുകയാണ്... സത്യമെല്ലാം അറിഞ്ഞിട്ടും അർജുൻ എന്നിൽ നിന്നും എല്ലാം മറച്ചു വയ്ക്കുന്നതിന്റെ കാരണം.. എന്നെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിച്ചെന്നറിഞ്ഞിട്ടും അവൻ നിങ്ങളെ ഒരു പോറൽ പോലുമേൽപ്പിയ്ക്കാതെ വെറുതെ വിട്ടതിന്റെ കാരണം.. അത് പറയാതെ ഞാൻ നിങ്ങളെ പോകാനനുവദിയ്ക്കില്ല..." "എന്തൊരു കഷ്ടമാണിത്... ഒരുപാട് വർക്കുകൾക്കിടയിൽ നിന്നാണ് ഞാനിത്രയും ദൂരം ഡ്രൈവ് ചെയ്ത് വന്നത്... " അയാൾ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തു... "ഓക്കെ.. ഫൈൻ.. നിങ്ങൾ പറയണ്ട... ഈ നാട്ടിൽ നിയമവും കോടതിയുമൊക്കെയുണ്ടല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം.. നിങ്ങളെക്കൊണ്ടു ഞാൻ അഴിയെണ്ണിയ്ക്കും.. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ചെടുത്ത സൽപ്പേരും പ്രശസ്തിയുമെല്ലാം ഇതോടെ നിങ്ങൾക്ക് നഷ്ടമാകും... വധശ്രമം!!അതത്ര ചെറിയ കുറ്റമല്ലെന്നോർത്തോളൂ.." "വെറുതെ സ്വയം വിഡ്ഢിയാവരുത് അനൂ.. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നറിഞ്ഞാൽ കൊള്ളാം.." "നിങ്ങളുടെ നമ്പറിലേക്ക് അന്നത്തെ ദിവസം അർജുൻ വിളിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്..." ഞാൻ ഉയർത്തിപ്പിടിച്ച കടലാസിലേയ്ക്ക് കണ്ണയക്കവേ അയാൾ തെല്ലൊന്നു പതറി... "ഒരു കോളിന്റെ ബലത്തിൽ ഒരാളെ പ്രതിയാക്കാൻ കഴിയോ? അന്നവൻ വേറെ എന്തോ ആവശ്യത്തിനു വിളിച്ചതാണ്..." "എന്നെ മുറിയിലാക്കി വാതിലടച്ചതിന് ശേഷമാണ് അർജുൻ നിങ്ങളെ വിളിച്ചിരിയ്ക്കുന്നത്... എന്നുവച്ചാൽ നിങ്ങൾ പണം കൊടുത്തേൽപിച്ച വാടക ഗുണ്ടകൾ നിങ്ങളുടെ പേരു പറഞ്ഞതിന് ശേഷം... അല്ലാതെ ആ നേരത്തു നിങ്ങളെ വിളിച്ചു വെറുതെ സംസാരിച്ചതാവുമെന്നു ചിന്തിയ്ക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.. അർജുൻ എന്നെ മുറിയിൽ നിന്നിറക്കുന്നതിനു തൊട്ട് മുമ്പ് ഒരു വൈറ്റ് കാർ അവിടെ നിന്നും വേഗത്തിൽ അകന്നു പോവുന്നത് ജനലിലൂടെ ഞാൻ വ്യക്തമായി കണ്ടതാണ്.. അത് ഈ കാർ തന്നെയായിരുന്നു മിസ്റ്റർ ശ്രീജിത്..!! നിങ്ങളെ ഞാൻ കാണരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു.. അതുകൊണ്ട് മാത്രമാവും നിങ്ങളെ പറഞ്ഞയച്ചതിനു ശേഷം എന്നെ തുറന്നു വിട്ടത്..." വരുമ്പോഴുണ്ടായിരുന്ന പ്രസന്ന ഭാവം അയാളുടെ മുഖത്തു നിന്നും പൂർണമായി അകന്നു പോയിരുന്നു.. "ഈ വാച് എനിക്കവിടെ നിലത്തു നിന്നും കിട്ടിയതാണ്... ഇനി ഇതും നിങ്ങളുടെതല്ലെന്നു പറയുമോ?" "അത്... അനൂ.." "കണ്ടു കിട്ടിയ തെളിവുകളുടെയെല്ലാം ബലത്തോടെ ഞാൻ ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോവും.. സത്യമറിയാൻ ഈയൊരു വഴി മാത്രമേ എന്റെ മുന്പിലുള്ളൂ.." "അരുത്... നീ വെറുതെ അവിവേകമൊന്നും കാണിയ്ക്കരുത്.. പ്ലീസ്.." പുച്ഛത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി ശ്രീജിത് നിസ്സഹായതയോടെ നിന്നു.. "അനൂ... നിൽക്ക്... ഞാനെല്ലാം പറയാം.." "എങ്കിൽ പറ.. എന്തിനാ എന്നെ കൊല്ലാൻ ശ്രമിച്ചത്?" "എന്റെ ലക്ഷ്യം നീയായിരുന്നില്ല... ഇറ്റ്‌ വാസ് അർജുൻ!! അത്ര പെട്ടെന്നൊന്നും അവനെ ഒന്നും ചെയ്യാനാവില്ലെന്നെനിയ്ക്കറിയാമായിരുന്നു... നിന്നെ ഉപയോഗിച്ച് അവനെ അങ്ങോട്ട് വരുത്താനായിരുന്നു എന്റെ പ്ലാൻ.. പക്ഷെ... ഞാൻ വിചാരിച്ചതിലും നേരത്തെ അവൻ നിന്നെ തേടിയെത്തി..." ഒട്ടും പ്രതീക്ഷിയ്ക്കാതെ വന്ന മറുപടി അവളിൽ വല്ലാത്തൊരു നടുക്കം സൃഷ്‌ടിച്ചു... "പക്ഷെ എന്തിന്??? നിങ്ങളും അവനുമായി എന്തെങ്കിലും ശത്രുതയുള്ളതായി എനിയ്ക്കറിയില്ല.. എന്നിട്ടും എന്തിനു വേണ്ടിയാണ് നിങ്ങളവനെ???" "സോറി... അത് നിന്നോടൊരിയ്ക്കലും പറയില്ലെന്ന് ഞാൻ അർജുന് വാക്ക് കൊടുത്തു പോയി..." "എന്തുകൊണ്ട്?? ഞാനതറിഞ്ഞാൽ എന്താ കുഴപ്പം?? ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ബാക്കി കൂടി പറയാൻ നിങ്ങൾ ബാധ്യസ്ഥനാണ്... അല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ പ്രവർത്തിയ്ക്കും.. കാണണോ നിങ്ങൾക്ക്,?" ശ്രീജിത് ആകെ വിയർത്തു കുളിച്ചിരുന്നു... അനുവിന്റെ ദൃഡ നിശ്ചയത്തിനു മുൻപിൽ തോറ്റു കൊടുക്കുകയെ വഴിയുള്ളുവെന്ന് അയാൾ സ്വയം മനസ്സിലാക്കി.. "ലച്ചുവിന് വേണ്ടി... അവൾക്ക് വേണ്ടിയാണ് ഞാൻ അത്രയും തരം താഴ്ന്നത്..." "ലച്ചുവിന് വേണ്ടിയോ??? " ഇടി വെട്ടേറ്റത് പോലെ അവൾ ശ്രീജിത്തിനെ നോക്കി.. "അതെ... അനു എന്റെ ട്രീട്മെന്റിൽ കഴിയുന്ന സമയത്താണ് ഞാനാദ്യമായി അവളെ കാണുന്നത്.. അവൾക്ക് നിന്നോടുള്ള സ്നേഹവും കെയറിങ്ങും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു... പതിയെ പതിയെ അവളെന്റെ മനസ്സു കീഴടക്കി... പക്ഷെ എന്റെ പ്രണയം അത്രയേറെ തീവ്രമാണെന്ന് ഞാനറിഞ്ഞത് നീ ഡിസ്ചാർജ് ചെയ്തു പോയതിനു ശേഷമാണ്.. അവളെ കാണാതിരിയ്ക്കാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല... ഒടുവിൽ ഞാനത് തുറന്നു പറഞ്ഞപ്പോൾ അവളത് നിരസിച്ചു.. അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാനത് വിശ്വസിച്ചിരുന്നില്ല.. പിന്നീടാണ് മനസ്സിലായത് അത് അർജ്ജുനാണെന്ന്...." തരിച്ചു നില്‌ക്കുന്ന അനുവിനെ നോക്കി അയാൾ വാക്കുകൾക്ക് വിരാമമിട്ടു.. "നോ... ഞാനിത് വിശ്വസിയ്ക്കില്ല... എന്തുണ്ടെങ്കിലും അവളെന്നോട് തുറന്നു പറയും... ഞാനറിയാത്ത രഹസ്യമൊന്നും അവൾക്കില്ല.. നിങ്ങൾ കള്ളം പറയാണ്... യൂ ആർ എ ബിഗ് ലയർ...!!" അവളുടെ ശബ്ദമുയർന്നു... അനുവിന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവം ശ്രീജിത്തിനെ ഭയപ്പെടുത്തി... "വിശ്വസിച്ചേ തീരു... സത്യമിതാണ്.. എനിയ്ക്കവളോട് ഇഷ്ടം തോന്നാനുള്ള അതേ കാരണം കൊണ്ട് തന്നെയാണ് അവൾക്ക് അർജുനോട് പ്രണയം തോന്നിയതും.. പിന്തിരിപ്പിയ്ക്കാൻ ഞാനേറെ ശ്രമിച്ചെങ്കിലും അവൾ തയ്യാറായില്ല.. ഒടുക്കം നീയും അർജ്ജുനും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിച്ചു നിന്നെയും ശരത്തിനെയും തമ്മിലകറ്റിയതും ഞാനാണ്... നിന്റെ വാശി അറിയാവുന്നതുകൊണ്ട് നീ ശരത്തിനെ തോല്പിയ്ക്കാൻ അർജുനെ തിരഞ്ഞെടുക്കുമെന്നെനിയ്ക്കുറപ്പായിരുന്നു.. എല്ലാം അവൾക്ക് വേണ്ടിയായിരുന്നു!! ഞാൻ കണ്ടുകൂട്ടിയ സ്വപ്നങ്ങൾക്ക് വേണ്ടിയായിരുന്നു!! ജ്വലിയ്ക്കുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അനുവിനെ അഭിമുഖീകരിയ്ക്കാനാവാതെ അയാൾ ദൃഷ്ടി തിരിച്ചു... നിങ്ങളുടെ വിവാഹ ശേഷം അവളെ എനിയ്ക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു... പക്ഷെ അവിടെയും അവളെന്നെ തോൽപ്പിച്ചു... ഇപ്പോഴുമവൾ അവനെ കാത്തിരിയ്ക്കുകയാണെന്നുള്ള സത്യമറിഞ്ഞപ്പോൾ... എന്റെ ബുദ്ധിയിൽ മറ്റു വഴികളൊന്നും തോന്നിയില്ല അനൂ... പ്രണയം മനുഷ്യനെ അന്ധനാക്കുമെന്നു കേട്ടിട്ടില്ലേ?? ഞാനിപ്പോഴും അവളെ മറ്റെന്തിനേക്കാളും സ്നേഹിയ്ക്കുന്നു... അവൾ സ്നേഹിയ്ക്കുന്നത് മറ്റൊരാളെയും.. പക്ഷെ വിവാഹിതനായൊരാളെ അവളിപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിയ്ക്ക് മനസ്സിലാവുന്നില്ല..." പൊടുന്നനെ ഭ്രാന്തമായി അയാളുടെ കോളറുകളിൽ തെരുപ്പിടിച്ചുകൊണ്ട് അവളലറി... "ചതിയനാണ് നിങ്ങൾ...സ്വന്തം സ്വാർഥ താൽപര്യത്തിന് വേണ്ടി മൂന്നുപേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ചാരമാക്കിയപ്പോൾ നിങ്ങളെന്തു നേടി?? പ്രാണന് തുല്യം സ്നേഹിച്ചവനും ജീവനേക്കാളേറെ സ്നേഹിച്ച കൂട്ടുകാരിയ്ക്കും തുല്യ വേദന നൽകി ഞാൻ സ്വയം കോമാളിയാകുമ്പോൾ സർവ്വം സാക്ഷിയായി നിങ്ങൾ ഗാലറിയിലിരിപ്പുണ്ടായിരുന്നില്ലേ??" അഗ്നിഗോളം കണക്കെ തനിയ്ക്ക് നേരെ ജ്വലിയ്ക്കുന്ന കണ്ണുകളെ നേരിടാനാവാതെ അയാൾ മുഖം കുനിച്ചു... ഒരിയ്ക്കലും നടക്കാത്ത പ്രണയത്തിനു വേണ്ടി നിങ്ങൾ തകർത്തെറിഞ്ഞത് എന്റെ ലച്ചുവിന്റെ സ്വപ്നങ്ങളാണ്... ഞാനെന്റെ ജീവനേക്കാൾ പ്രാധാന്യം നൽകുന്നുണ്ടവൾക്കെന്നറിഞ്ഞിട്ടും എന്നോടിത്രയും ക്രൂരത കാണിയ്ക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു???" അവളുടെ കരച്ചിൽ ചീളുകൾ അയാളുടെ നെഞ്ചിൽ തറച്ചിറങ്ങി.. "ഞാനിനി എന്തു ചെയ്യണമെന്ന് കൂടി പറഞ്ഞു താടോ.. സത്യമെല്ലാം ഉൾക്കൊണ്ടുകൊണ്ട് അർജുനോടൊപ്പം ദാനം കിട്ടിയ ജീവിതം പ്രജ്ഞയറ്റവളെപ്പോലെ ജീവിച്ചു തീർക്കണോ? അതോ അവനെ എന്റെ ഹൃദയത്തിൽ നിന്നും പറിച്ചെറിഞ്ഞു ആത്മാർഥ കൂട്ടുകാരിയ്ക്ക് വിട്ടു നൽകി ജീവിതം അവസാനിപ്പിയ്ക്കണോ?? പറയെടോ" ഓരോ വാക്കുകളും കരച്ചിന്റെ അകമ്പടിയോട് കൂടി പുറത്തുവരുമ്പോൾ അവളുടെ കണ്ണുകളിൽ പൈശാചികമായ ഭാവം ഉയർന്നുകൊണ്ടേയിരുന്നു.. "ഒരു വാക്ക്.. ഒരു വാക്കെന്നോട് പറഞ്ഞൂടായിരുന്നോ ആർക്കെങ്കിലും?? എന്റെ കഴുത്തിലവൻ താലി ചർത്തുമ്പോൾ തൊട്ടടുത്ത് ഞാനവളെ പിടിച്ചു നിർത്തിയതായിരുന്നില്ലേ?? ഇഷ്ടമാണെന്നൊരു വാക്കെങ്കിലും അവള് പറഞ്ഞിരുന്നെങ്കിൽ ഞാനീ കപട വേഷം കെട്ടിയാടുമായിരുന്നോ??" തളർച്ചയോടെ അരികിലുള്ള മരത്തിൽ ചാരി നിൽക്കുമ്പോൾ അവൾ രണ്ടു കയ്യും തലയിലമർത്തി പിടിച്ചിരുന്നു... "അനൂ... ദയവ് ചെയ്ത് ഈ കരച്ചിലൊന്നു നിർത്തൂ.. ആൾക്കാരു ശ്രദ്ധിയ്ക്കുന്നു..." "കടന്നു പൊയ്ക്കോണം എന്റെ മുന്പിന്ന്... എനിയ്ക്കിനി കാണണ്ട ആരെയും... എല്ലാരും കൂടെ ചതിച്ചതാ എന്നെ... എല്ലാം തുറന്നു പറയുന്നവൾ ഇത്രയും വലിയൊരു സത്യം മറച്ചു വച്ചു... എന്തിനായിരുന്നു ഒരെതിർപ്പു പോലും പറയാതെ അവളെനിയ്ക്കനുവാദം നൽകിയത്... എന്തിനും ഏതിനും നിഴൽ പോലെ കൂടെ നിന്നിട്ട് ഒടുവിലവളുടെ പ്രണയവും അപഹരിച്ചുകൊണ്ട് ഞാൻ... ഛേ..." നിമിഷങ്ങൾ കടന്നു പോകും തോറും സമനില തെറ്റുന്നതുപോലെ തോന്നി അനുവിന്... ഭയത്തോടെ ശ്രീജിത് അരികിൽ നിന്നും യാത്രയാവുമ്പോൾ അനു വെറും നിലത്തേയ്ക്കിരുന്നു പൊട്ടിക്കരഞ്ഞു... അർജുൻ ഹൃദയത്തിൽ അത്രയേറെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിയ്ക്കുന്നു... മറുഭാഗത്ത് കൂടിപ്പിറപ്പിനെപ്പോലെ സ്നേഹിയ്ക്കുന്ന കൂട്ടുകാരി... വീട്ടിലേയ്ക്കെത്തിയതെങ്ങനെയാണെന്നു പോലും അവൾക്കോർമയുണ്ടായിരുന്നില്ല... അവൾ... കാത്തിരിയ്ക്കുകയാവും... ഞാനവനെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞാൽ!! വിട്ടുതരുമായിരിയ്ക്കും!! അങ്ങനെയാണെങ്കിൽ അവളുടെ ഹൃദയത്തിൽ ചവിട്ടിക്കൊണ്ട്, അവളെ വേദനിപ്പിച്ചുകൊണ്ട് അര്ജുനോടൊപ്പം ജീവിയ്ക്കാം... മനസ്സിൽ തോന്നിയ കാര്യം ആദ്യം പറഞ്ഞത് അവളോടായിരുന്നില്ലേ?? പറഞ്ഞൂടായിരുന്നോ അപ്പോഴെങ്കിലും... അപ്പോഴായിരുന്നെങ്കിൽ ഏതെങ്കിലും വിധത്തിൽ നേടിക്കൊടുക്കുമായിരുന്നു അവൾക്കവനെ... സ്നേഹിച്ചവരെല്ലാരും എല്ലാം വിട്ടു നൽകി അനുവിനെ തോൽപ്പിച്ചു... ഒരു ഭാവമാറ്റം പോലും പ്രകടമാക്കാതെ അവളെന്റെ കൂടെ വിവാഹം കഴിയുന്നതുവരെ നിന്നതെങ്ങിനെയാണ്?? എന്റെ സന്തോഷത്തിനു വേണ്ടി സ്വന്തം പ്രണയവും വിട്ടു നൽകിയിരിയ്ക്കുന്നു... ഓരോ നിമിഷവും അവളവനെ പിന്തുണച്ചു സംസാരിച്ചപ്പോഴെങ്കിലും മനസ്സിലാക്കണമായിരുന്നു... എന്റെ കല്യാണത്തിന് അവളാണ് ഏറ്റവും വലിയ സമ്മാനം നൽകുന്നതെന്ന് പറഞ്ഞപ്പോഴെങ്കിലും ഓർക്കണമായിരുന്നു.... ഈശ്വരാ!! വീണ്ടും വീണ്ടും നീയെന്നെ പരീക്ഷിയ്ക്കുകയാണോ?? അർജുനില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ കൂടി വയ്യ... ഓർമ വച്ച നാള് മുതൽ നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെ ഇനിയും വേദനിപ്പിയ്ക്കാനും വയ്യ... തലയിണയിൽ മുഖം പൂഴ്ത്തി കരയും തോറും സങ്കടം അധികരിച്ചുകൊണ്ടേയിരുന്നു... അർജുൻ വന്നു വിളിച്ചിട്ടും അവളെഴുന്നേറ്റിരുന്നില്ല.... അവന്റെ സാമീപ്യം അവളെ വേദനിപ്പിയ്ക്കുന്നതുപോലെ... മനസ്സിൽ എന്തോ തീരുമാനമെടുത്തവൾ മുഖം തുടച്ചെഴുന്നേൽക്കുമ്പോൾ അരികിലവൻ ഹൃദയമുരുകി നോക്കി നിൽക്കുന്നുണ്ടായിരുന്നു... (തുടരും....) 15 "എന്താ എന്റെ അനുവിന് പറ്റിയത്?" അർജുൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി.. "അർജുൻ... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?" എന്താണെന്നുള്ള ഭാവത്തിൽ അവനവളെ നോക്കി.. "ഞാനില്ലാതായാൽ അർജുൻ വേറെ ആരെയെങ്കിലും സ്വീകരിയ്ക്കോ?" "നിനക്കെന്താ ഭ്രാന്തു പിടിച്ചോ അനൂ.. സംസാരിയ്ക്കാൻ നമുക്കൊരുപാട് കാര്യങ്ങൾ ഇനിയും ബാക്കി നിൽക്കവേ എന്തിനാണിത്തരം അനാവശ്യ ചോദ്യങ്ങളെന്നെനിയ്ക്ക് മനസ്സിലാവുന്നില്ല.." അവന്റെ വാക്കുകളിൽ അനുവിന്റെ ചോദ്യത്തോടുള്ള അനിഷ്ടം പ്രകടമായിരുന്നു... "അർജുൻ.. നമ്മളൊക്കെ എത്ര കാലം ജീവിച്ചിരിയ്ക്കുമെന്നു ആർക്കെങ്കിലും പ്രവചിയ്ക്കാൻ കഴിയോ? അടുത്ത പ്രഭാതത്തിൽ കഴിഞ്ഞ രാത്രിയോളം കണ്ട എല്ലാവരും കൂടെയുണ്ടാവണമെന്നു ശാഢ്യം പിടിച്ചാൽ അത് നടക്കണമെന്നുണ്ടോ??" "നീയെന്തൊക്കെയാ അനൂ വിളിച്ചു പറയുന്നേ?? ഇന്ന് രാവിലെ വരെ ഹാപ്പിയായി നടന്നിട്ട് പെട്ടെന്നു നിനക്കിതെന്താ പറ്റിയത്??" വികാരങ്ങളന്യേ അവളവന്റെ കണ്ണുകളിൽ നോക്കിയിരുന്നു... പറയാനെന്തൊക്കെയോ കൂട്ടി വച്ചിട്ടുണ്ടെങ്കിലും സാഹചര്യത്തിനനുസൃതമാം വിധം വാക്കുകളൊന്നും തന്നെ അവളെ കടാക്ഷിച്ചില്ല.. "എന്താ നിന്റെ പ്രശ്നം? എന്തായാലും തുറന്നു പറഞ്ഞൂടെ?" "പ്രശ്നമെന്തായാലും അതിന്റെ പരിഹാരം... അതൊരുപാട് കഠിനമാണ്... " എത്ര കഠിനമായാലും ഞാനില്ലേ കൂടെ?? പിന്നെ നീയെന്തിനാ പേടിയ്ക്കുന്നെ?? എന്റെ മരണം വരെ ഞാൻ നിന്നെ തനിച്ചാക്കില്ല... അതു പോരെ നിനക്ക്??" അലസമായി നിർവികാരതയെ പുണർന്നിരിയ്ക്കവേ ചിന്തകളൊരു വള്ളിപ്പടർപ്പു പോലെ അവളുടെ ഹൃദയത്തെ വരിഞ്ഞു മുറുക്കി.. "വാ... നമുക്കൊരു റൈഡ് പോവാം... നിന്റെ ഈ മൂഡ് ഒക്കെ ഒന്നു ഓക്കേ ആവട്ടെ..." "ഈ രാത്രിയിലോ? ഞാനില്ല അർജുൻ.." "അതൊന്നും പറഞ്ഞാൽ പറ്റില്ല.. നിനക്കൊരുപാട് ഇഷ്ടമല്ലേ യാത്രകൾ..." "ആയിരുന്നു.... ഇഷ്ടങ്ങളെല്ലാം എന്നും കൂടെ വേണമെന്ന് വാശി പിടിയ്ക്കാനൊക്കില്ലല്ലോ.." വാക്കുകളിൽ കേൾവിക്കാർക്കന്യമായ അർത്ഥങ്ങളുൾപ്പെടുത്തി സംസാരിയ്ക്കാൻ പണ്ടേ മിടുക്കിയാണിവൾ! "വന്നേ പറ്റു... നമ്മള് പോയി വന്നാൽ അനു പഴയ പോലെ ആക്റ്റീവ് ആവും... ഈ സങ്കടം നമുക്ക് വേണ്ട.. നമുക്കിതിനെ വഴിയിലെവിടെയെങ്കിലും കളഞ്ഞിട്ട് വരാം..." എതിർപ്പുകളെ അവഗണിച്ചു അവളെയും കൂട്ടി യാത്രയാവുമ്പോൾ എങ്ങനെയെങ്കിലും അവളുടെ സന്തോഷം തിരികെ കൊണ്ട് വരാൻ കഴിയണെ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.. അനു സൈഡ് ഗ്ലാസ് പൂർണമായും താഴ്ത്തി വച്ചു.. പുറത്തു തണുത്ത കാറ്റുണ്ടായിരുന്നു.. പാതയോരങ്ങളിൽ നിഴൽ വീഴ്ത്തിക്കൊണ്ടു നിലാവെളിച്ചവും... ദൂരെ പടുകൂറ്റൻ വൃക്ഷത്തലപ്പുകൾ നിലാവിൽ കുളിച്ചു നിലക്കുന്ന കാഴ്ചയിലേക്ക് നോട്ടമയച്ചുകൊണ്ടവൾ സീറ്റിലേക്ക് ചാഞ്ഞു... "നമുക്ക് നിർത്താതെ പോയാലോ എങ്ങോട്ടെങ്കിലും? പോയിപ്പോയി ഈ ലോകത്തിന്റെ അങ്ങേയറ്റത്തു ചെല്ലണം... അവിടെയൊരു വീട് വയ്ക്കാം.. പുതിയൊരു ജീവിതം തുടങ്ങാം.. നമ്മളെ ആരും അറിയാത്തൊരിടത്ത്.. പുതിയൊരു പേരിൽ.. ബന്ധങ്ങളുടെയും സ്നേഹത്തിന്റെയുമെല്ലാം കെട്ടു പൊട്ടിച്ച് ...ഒരിയ്ക്കലും തിരിച്ചു വരാതെ.. അങ്ങനെയങ്ങനെ..." കാഴ്ചകളിൽ നിന്നും നോട്ടം പിൻവലിയ്ക്കാതെ തന്നെ അവൾ അർജുനോടെന്നോണം പറഞ്ഞുകൊണ്ടേയിരുന്നു... സംസാരിയ്ക്കാൻ അവൾക്ക് മാത്രം അവസരം നൽകിക്കൊണ്ട് പൂർണമായും കേൾവിക്കാരന്റെ പദവിയിലേയ്ക്കവൻ സ്വയം ഒതുങ്ങി.. വഴിയോര തട്ടുകടയിൽ നിന്നും ഭക്ഷണം കഴിയ്ക്കുമ്പോഴും നിലാവെട്ടത്തിന്റെ അകമ്പടി സേവിച്ചുകൊണ്ടു കടൽക്കരയിലൂടെ പതിയെ നടക്കുമ്പോഴും ഇതെല്ലാം ഒരുപാട് സ്വപ്നം കണ്ടൊടുവിൽ ഹൃദയത്തിന്റെ കോണിലെങ്ങോ എന്നേയ്ക്കുമായി മാറ്റി വച്ചതാണെന്നവൾ അതിശയത്തോടെ ഓർത്തു... "അർജുൻ... ഞാൻ മരിച്ചാൽ അർജുൻ വേറെ ആളെ കല്യാണം കഴിയ്ക്കോ?? അർജുനെ ഒരുപാട് സ്നേഹിയ്ക്കുന്നൊരാളെ... എന്നെക്കാളും നല്ലൊരാളെ..." ഗാഢമായ നിശ്ശബ്ദതയെ തേരിലേറ്റി സമയം പതിയെ ഇഴഞ്ഞുകൊണ്ടിരുന്നു... "അർജുനെന്താ ഒന്നും പറയാത്തത്?" അർജുൻ അവളെ തനിയ്ക്കഭിമുഖമായി ചേർത്തു നിർത്തി.. " ജീവിച്ചിരിയ്ക്കുന്നിടത്തോളം കാലം അർജുനെന്ന പേര് ഇനി മറ്റൊരു പേരിനോടും ചേർത്തു വയ്ക്കാൻ പോവുന്നില്ല... മരണത്തിനു പോലും നമ്മളെ പിരിയ്ക്കാൻ കഴിയില്ല.. നീയല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിലുണ്ടാവില്ല അനൂ.. അതിനൊരു മാറ്റവും വരാൻ പോണില്ല... അറ്റ് എനി കോസ്റ്റ്..." മറുപടി പറയാതെ അവൾ പോയി കാറിൽ കയറിയപ്പോൾ ഒന്നും മനസ്സിലാവാതെ അർജുൻ കാർ സ്റ്റാർട്ട് ചെയ്തു.. "തമാശക്ക് പോലും ഇനിയിത്തരം ചോദ്യങ്ങൾ ആവർത്തിയ്ക്കരുത്.. മനസിലായില്ലേ?" വിൻഡോയിൽ കൈത്തലം ചേർത്തു വച്ച് അതിനുമേൽ തലവച്ചു അവൾ പുറത്തേയ്ക്ക്. നോക്കിയിരുന്നു... മറുപടി പറയാൻ ആഗ്രഹിയ്ക്കാത്തത് പോലെ... കാർ വളരെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു.. ഇരുവർക്കുമിടയിൽ തീവ്രമായ നിശ്ശബ്ദത സ്ഥാനം പിടിച്ചു... ഒരധികപ്പറ്റെന്നോണം.... "അർജുൻ... നമ്മൾ സ്നേഹിയ്ക്കുന്നവരെയാണോ അതോ നമ്മളെ സ്നേഹിയ്ക്കുന്നവരെയാണോ ശരിയ്ക്കും കൂടെ കൂട്ടേണ്ടത്??" അനുവിന്റെ ശബ്ദം അസഹ്യമായ നിശ്ശബ്ദതയ്ക്ക് താൽകാലികമായ വിരാമമിട്ടു... "നമ്മളെ സ്നേഹിയ്ക്കുന്നവരെയല്ലേ നമ്മളും സ്നേഹിയ്ക്കേണ്ടത്? " അർജുൻ അവളുടെ മുഖത്തേയ്ക്ക് നോക്കി... പെയ്യാനൊരുങ്ങിയ വാനം പോലെ അവൾ അസ്വസ്ഥയായിരുന്നോ?? അതിനുമാത്രം അവളെ അലട്ടുന്ന പ്രശ്നമെന്താണ്?? എന്തുണ്ടെങ്കിലും ഒരു ചേർത്തു പിടിയ്ക്കലിൽ.. ഒരു തലോടലിൽ അലിഞ്ഞില്ലാതാവുമെന്നു കരുതിയതാണ്.. പക്ഷെ... "വീട്ടിലേയ്ക്ക് പോവാം... എനിയ്ക്ക് മടുത്തു.." പിറകോട്ടു ചാരിയിരുന്നു കണ്ണുകളടച്ചുകൊണ്ടവൾ പറഞ്ഞു.. പതിവ് ഗുഡ് നൈറ്റ് പോലും പറയാതെ വീട്ടിലെത്തിയ ഉടൻ കിടക്കയിലേക്കമർന്നു അനു കണ്ണുകളടച്ചു.. അവളുടെ പെരുമാറ്റം അർജുനെ വല്ലാതെ നിരാശപ്പെടുത്തി.. ഓരോന്നോർത്തു ഉറങ്ങിപ്പോയതെപ്പോഴാണ്?? ഉദയ കിരണങ്ങൾ മിഴികളെ പുണർന്നപ്പോഴാണ് പിറ്റേന്നു അർജുൻ ഉറക്കമുണർന്നത്.. അച്ഛനും അമ്മയും പുലർച്ചെ ഗുരുവായൂർ ദർശനത്തിനു പോവുമെന്നു തലേ ദിവസം പറഞ്ഞത് ഓർമ വന്നു... പതിവ് ചായയെത്തുന്ന നേരമായിട്ടും കാണാതായപ്പോൾ അവൻ അനുവിനെ അന്വേഷിച്ചു അടുക്കളയിലേക്ക് ചെന്നു.. പ്രഭാത ഭക്ഷണം പാകം ചെയ്ത് മൂടി വച്ചിരിയ്ക്കുന്നു.. പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തിന് താഴെ വിളക്കെരിഞ്ഞു നിൽക്കുന്നുണ്ട്.. വീട്ടിലെങ്ങും അവളെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.. കിടപ്പുമുറിയിലെ മേശപ്പുറത്തു മടക്കി വച്ചിരിയ്ക്കുന്ന വെള്ളക്കടലാസ് നിവർത്തി വായിയ്ക്കുന്നത് വരെ നേരിയ പ്രതീക്ഷ അവന്റെ ഹൃദയത്തിലുണ്ടായിരുന്നു... ഞാൻ പോവുന്നു.. ദയവ് ചെയ്ത് എന്നെ അന്വേഷിച്ചു വരരുത്.. എല്ലാം ഞാനറിഞ്ഞു.. അർജുൻ ലച്ചുവിനെ സ്വീകരിയ്ക്കണം.. സ്നേഹിയ്ക്കാൻ മാത്രേ അറിയൂ അവൾക്ക്. അവളെ വേദനിപ്പിയ്ക്കരുത്... നമ്മളെ സ്നേഹിയ്ക്കുന്നവരെയല്ലേ നമ്മളും സ്നേഹിയ്ക്കേണ്ടത്? അവളുടെ ഇഷ്ടം അർജുൻ കണ്ടില്ലെന്ന് നടിയ്ക്കരുത്.. ഇതു മാത്രമേ എനിയ്ക്ക് അവൾക്ക് വേണ്ടി ചെയ്യാനുള്ളു.. നിങ്ങൾക്കിടയിലൊരു വിലങ്ങു തടിയായി ഇനിയും ഞാൻ നിൽക്കുന്നില്ല... ഒത്തിരി ഇഷ്ടത്തോടെ... അനു... കത്തു വായിച്ചു തളർച്ചയോടെ അവൻ കിടക്കയിലേയ്ക്കിരുന്നു... ഹൃദയത്തിൽ പടർന്ന വേദനയുടെ അംശം തെല്ലുമില്ലാതെ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നു!! ലച്ചുവിനെ സ്വീകരിയ്ക്കണമത്രെ!! സ്‍നേഹിയ്ക്കുന്നവർക്ക് വേണ്ടി ഹൃദയം വരെ പറിച്ചു നൽകുന്നവളാണെന്ന്!! കൂട്ടുകാരിയ്ക്ക് വേണ്ടി ഭർത്താവിനെ ഉപേക്ഷിയ്ക്കാൻ എങ്ങനെ കഴിഞ്ഞു ഇവൾക്ക്?? യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണല്ലോ അല്ലെങ്കിലും തനിയ്ക്ക് ചുറ്റും നടക്കുന്നതെല്ലാം.. പെട്ടെന്ന് തന്നെ ഫോണെടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും കിടക്കയിലവളുടെ ഫോണ് അവന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ടു ശബ്ദമുതിർത്തു.. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിയ്ക്കുന്നു!! എങ്കിലും ഒരു ഇറങ്ങിപ്പോക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല.. കുറച്ചു വസ്ത്രങ്ങൾ മാത്രം എടുത്തുകൊണ്ട് ഇവളെങ്ങോട്ടാണ് പോയിട്ടുണ്ടാവുക?? ഒരായിരം ആവർത്തി പറഞ്ഞതല്ലേ അവളോട്‌... അനു ഇല്ലെങ്കിൽ അർജുൻ ഇല്ലെന്ന്.. എന്നിട്ടും!! അന്വേഷിച്ചു വരരുതെന്ന്!! അധിക ദൂരമൊന്നും പോയിക്കാണില്ല.. ചെല്ലാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല.. അടുത്തുള്ള ഓട്ടോ സ്റ്റാന്റിലും ടാക്സി സ്റ്റാന്റിലുമെല്ലാം അവളുടെ ഫോട്ടോ കാണിച്ചെങ്കിലും എല്ലാരും കൈ മലർത്തി.. കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് പോലെ.. അവളെന്തെങ്കിലും അവിവേകം പ്രവർത്തിച്ചാൽ?? പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ എന്താണർത്ഥം?? എല്ലാം മനസ്സിൽ കുഴിച്ചു മൂടി സ്വയം ഒതുങ്ങിയതായിരുന്നില്ലേ?? ഇങ്ങോട്ട് വന്നു ജീവിതം പിടിച്ചു വാങ്ങി കുന്നോളം സ്വപ്നങ്ങൾ തന്നു മോഹിപ്പിച്ചിട്ട് ഒടുക്കം എങ്ങോട്ടെന്നില്ലാതെ അകന്നു പോയിരിയ്ക്കുന്നു.. ഒരാശ്വാസ വാക്ക് പോലും പറയാൻ ആരുമില്ലാത്തവനാണെന്ന് അറിയുന്നതല്ലേ അവൾക്ക്?? ഇത്രയും നാൾ അവളുടെ ആഗ്രഹങ്ങൾക്കൊത്തു ജീവിച്ചിട്ട്.. അനുവിനെയും കൂട്ടി ഒരു യാത്രയിലാണെന്നു വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞു.. പകൽ അസ്തമിച്ചിട്ടും തിരച്ചിൽ മാത്രം ബാക്കിയായി... ഭ്രാന്തമായൊരാവസ്ഥയിൽ അകപ്പെട്ടു പോയി അർജുൻ .. അരികിലില്ലെങ്കിലും അവളീ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിയ്ക്കുന്നുണ്ടെന്നുള്ള വിശ്വാസം മാത്രമായിരുന്നു അവനെ മുൻപോട്ടു നയിച്ചത്... പൊടുന്നനെ അനുവിന്റെ ഫോണ് റിങ് ചെയ്യാൻ തുടങ്ങി.. സ്ക്രീനിൽ ലച്ചുവെന്ന പേരു തെളിഞ്ഞപ്പോൾ അർജുന്റെ സകല നിയന്ത്രണവും കൈ വിട്ടു... (തുടരും...) #ആത്മസഖി_16_അവസാനഭാഗം "ഹലോ അനൂ..." "എന്തു വേണം??" "അർജുൻ..!! അനു എവിടെ??" "വിളിച്ച കാര്യം പറഞ്ഞിട്ട് ഫോൺ വെയ്ക്കാൻ നോക്ക് ലച്ചൂ.." "അർജുനെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.??" "പിന്നെങ്ങനെ സംസാരിയ്ക്കണം?? " "എന്താ അർജുൻ? എന്തെങ്കിലും പ്രശ്നമുണ്ടോ?? അനു എവിടെ?" "നിനക്കിപ്പോ എന്താ വേണ്ടത്?.." "അർജുൻ പ്ലീസ്.." "ചെന്ന് ശ്രീജിത്തിനോട് ചോദിയ്ക്ക്.. അയാൾ പറഞ്ഞു തരും.." "ശ്രീജിത്തിനോടോ??" ലച്ചുവിന്റെ ശബ്ദത്തിൽ നേരിയ പരിഭ്രമം കലർന്നിരുന്നു.. "അതെ...എല്ലാവരും കൂടെ ഓരോന്ന് പറഞ്ഞുകൊടുത്തു എന്റെ ജീവിതം ഇല്ലാതാക്കിയപ്പോ സമാധാനമായില്ലേ??" മറുവശത്തു നിന്നും അടക്കിയ തേങ്ങൽ സ്വരം അവന്റെ കാതുകളിലെത്തി.. "ആത്മാർത്ഥ കൂട്ടുകാരിയ്ക്ക് വേണ്ടി അവളെല്ലാം ഇട്ടെറിഞ്ഞ് പോയി..പറയാനും ചെയ്യാനും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ആവാം.. പക്ഷെ ഒന്നോർത്തോ എല്ലാരും.. എന്റെ അനുവിനെന്തെങ്കിലും സംഭവിച്ചാൽ ഒറ്റയെണ്ണത്തിനെ ജീവനോടെ വച്ചേക്കില്ല അർജുൻ!!" "അർജുൻ ഞാൻ.." അവളൊരു പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. ദേഷ്യത്തോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇടതുവശത്തെ സീറ്റിലേക്ക് വലിച്ചെറിഞ്ഞ് അർജുൻ കാറിന്റെ വേഗത കൂട്ടി.. തിരയാനൊരിടവും ബാക്കിയുണ്ടായിരുന്നില്ല.. പ്രിയപ്പെട്ടവരെയെല്ലാം തുച്ഛമായി വലിച്ചെറിഞ്ഞുകൊണ്ട് ഇവളെങ്ങോട്ടാവും പോയിട്ടുണ്ടാവുക?? ചോദിയ്ക്കുന്നവരോട് എന്ത് മറുപടിയാണ് പറയേണ്ടതെന്നറിയില്ല.. അവളെ കണ്ടെത്താനായില്ലെങ്കിൽ!! എത്ര ദിവസങ്ങൾ കള്ളം പറഞ്ഞു പിടിച്ചു നിൽക്കാനാവും... ഒന്നും ഓർക്കാതെ ഇറങ്ങിപ്പോയതല്ലേ?? എവിടെയായിരുന്നാലും സുരക്ഷിതയായിരുന്നാൽ മതിയായിരുന്നു.. ഒരപകടവും സംഭവിയ്ക്കാതിരുന്നാൽ മതി അവൾക്ക്... തികച്ചും ഭ്രാന്തമായൊരവസ്ഥയിൽ സ്വയം അകപ്പെട്ടു പോവുന്നതുപോലെ തോന്നി അർജുന്.. തിരച്ചിലുകളെ പൂർണമായും വ്യർഥമാക്കിക്കൊണ്ട് രാത്രി പുലർന്നു.. ################## ഉദയ സൂര്യൻ മഞ്ഞു കണങ്ങളിലെങ്ങും വർണം പടർത്തുന്ന കാഴ്ചയിൽ ലയിച്ചുകൊണ്ടു കയ്യിലെ ചൂട് ചായയൂതി അവൾ ഉമ്മറപ്പടിയിലിരുന്നു.. അർജ്ജുനും ലച്ചുവിനുമിടയിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന നേരത്താണ് പാത്രത്താളിൽ ആ വാർത്ത കണ്ടത്!! ഊട്ടിയിലെ മലയാളി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാൻ ഒരാളെ വേണമെന്ന്!! പ്ലസ് ടൂ യോഗ്യത മാത്രം മതിയത്രെ!! ടീച്ചർമാർ വേണമെന്ന് നിർബന്ധവുമില്ല.. വിളിച്ചു നോക്കിയപ്പോൾ ഒരു ദിവസത്തിനുള്ളിൽ വന്നുകൊള്ളാനും പറഞ്ഞു!! മുന്നിൽ തെളിഞ്ഞ വഴിയിലൂടെ ആത്മധൈര്യം സംഭരിച്ചു നടന്നെത്തിയതാണിവിടെ!! ഊട്ടിയിലെത്തി ചേരുന്നത് വരെ ഒരു സമാധാനവുമില്ലായിരുന്നു... അർജുൻ!! അവൻ ഉണരുന്ന നിമിഷം തന്നെ തിരഞ്ഞെത്തുമെന്നുറപ്പായിരുന്നു.. ദൈവകൃപ കൊണ്ട് മാത്രം ആരുടേയും കണ്ണിൽ പെടാതെ എത്തിച്ചേരാൻ കഴിഞ്ഞു.. ഭാഗ്യം!! പക്ഷെ... എത്ര ശ്രമിച്ചിട്ടും ഈ താലി മാത്രം അവിടെ ഊരി വയ്ക്കാൻ കഴിഞ്ഞില്ല.. ശ്രമിച്ചതാണ്.. ഒരായിരം തവണ.. കഴിഞ്ഞില്ല.. ഹൃദയം പറിഞ്ഞു പോവുന്നത് പോലെ!! തന്റെ ധൈര്യത്തിന്റെ ഉറവിടമാണിത്!! മരണം വരെ ഇതിങ്ങനെ നെഞ്ചോട് ചേർന്ന് കിടക്കട്ടെ!! എന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്?? പാടില്ല!! ഒരുപാട് നാൾ കഴിഞ്ഞു നാട്ടിലേയ്ക്ക് പോവുമ്പോൾ ലച്ചുവിനു തിരികെ നൽകാനുള്ളതാണിത്.. അവൾക്ക് മാത്രം അവകാശപ്പെട്ട സ്വത്ത്!! താൻ കളമൊഴിഞ്ഞിടത്ത് ലച്ചുവിനെ പ്രതിഷ്ഠിയ്ക്കാൻ അർജുന് കഴിയുമോ? കഴിയണം..അതിനു വേണ്ടിയാണല്ലോ എല്ലാം വിട്ടെറിഞ്ഞൊരു കൂടു മാറ്റത്തിന് മുതിർന്നത്.. ഇനിയൊരിയ്ക്കലും അനു പഴയതൊന്നും ഓർക്കില്ല.. ഇനി ജീവിതം ഇവിടെയാണ്.. പുതിയൊരാളായി!! അക്ഷരാഭ്യാസമില്ലാത്ത അനവധി പേരാണിവിടെ ഒത്തിരി ആവേശത്തോടെ അറിവിനെ കാത്തിരുന്നത്.. ഈ പ്രായത്തിലും അവർക്ക് പഠിയ്ക്കാനുള്ള താല്പര്യം കണ്ടപ്പോൾ ശരിയ്ക്കും അത്ഭുതപ്പെട്ടു പോയി!! സാഹചര്യങ്ങൾകൊണ്ടു മാത്രം വിദ്യ നിഷേധിയ്ക്കപ്പെട്ടവരാണവർ.. ഇവർക്ക് അറിവ് പകർന്നു നൽകാൻ കഴിഞ്ഞത് ഭാഗ്യമല്ലേ? ഒരു പള്ളി വക അഗതി മന്ദിരമാണിത്.. ബിടെക് പൂർത്തീകരിച്ചിട്ടും എന്തിനാണിവിടെ വന്നതെന്ന് ചോദിച്ചപ്പോൾ കള്ളങ്ങൾ ഒരുപാട് പറഞ്ഞാണ് പിടിച്ചു നിന്നത് ... നാവു പിഴച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു? ഒരു മാസം പെട്ടെന്ന് കടന്നു പോയി.. എങ്കിലും അർജുൻ.. അവനെ മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നതേയില്ല!! ഉണർന്നിരിയ്ക്കുന്ന നിമിഷങ്ങളിലെല്ലാം അവൻ മാത്രമാണ് മനസ്സിൽ... കണ്ണടച്ചാൽ ഒന്ന് മയങ്ങാൻ പോലും സാധിയ്ക്കുന്നില്ലല്ലോ.. അവരോടൊപ്പം സമയം ചിലവിടുമ്പോൾ മാത്രമാണ് അർജുന്റെ ഓർമ്മകൾ ഒരൽപമെങ്കിലും വിസ്‌മൃതിയ്ക്ക് കീഴടങ്ങുന്നത്.. താത്കാലികമായി മാത്രം.. എങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവരുമായി വല്ലാത്തൊരാത്മ ബന്ധം സ്ഥാപിയ്ക്കാൻ കഴിഞ്ഞു.. എത്ര പെട്ടെന്നാണ് എല്ലാവരും പ്രിയപ്പെട്ടവരായി മാറിയത്?? ഒരായുസ്സിന്റെ അടുപ്പമുള്ളത് പോലെ... ഒരു മെയിൽ സ്റ്റാഫിനെ കൂടി കൊണ്ട് വരുന്നുണ്ടെന്നവർ പറഞ്ഞിരുന്നു.. എത്തിച്ചേർന്നയാൾ തന്നെക്കണ്ടപ്പോൾ ഞെട്ടിയോ?? തോന്നലാവും.. അല്ലെങ്കിലും തനിച്ചു ജീവിയ്ക്കാൻ തുടങ്ങിയ നിമിഷം മുതൽ എല്ലാത്തിനോടും കടുത്ത സംശയമാണ്... രോഹിത്.. നല്ല സുഹൃത്തായിരുന്നു അയാൾ.. വന്ന ദിവസം തന്നെ ഒരുപാട് സംസാരിച്ചു.. മുൻപരിജയമുള്ളത് പോലെ.. തനിയ്ക്കും വല്ലാത്തൊരടുപ്പം തോന്നി അയാളുമായി.. ഒന്നുരണ്ടു ദിവസങ്ങൾ കഴിയവേ ഒട്ടും പ്രതീക്ഷിയ്ക്കാത്ത രണ്ട് അതിഥികൾ തേടി വന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ ആശങ്കയോടെയാണ് ചെന്ന് നോക്കിയത്.. അപ്രതീക്ഷിതമായി അർജ്ജുനും ലച്ചുവും വിസിറ്റിങ് റൂമിൽ ഇരിയ്ക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ തോന്നിയ വികാരമെന്തായിരുന്നെന്നു മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. ഞാനിവിടെയുണ്ടെന്നു കണ്ടുപിടിച്ചതെങ്ങനെയാവും?? നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ മുഖത്തു കൃത്രിമമായ സന്തോഷം പുനഃസൃഷ്ടിച്ചിരുന്നു.. ഒടുവിൽ ആഗ്രഹിച്ചതുപോലെത്തന്നെ അവരൊന്നിച്ചിരിയ്ക്കുന്നു.. സന്തോഷം കൊണ്ടാണോ കണ്ണുകൾ നിറയുന്നത്?? അനുവിനെക്കണ്ടപ്പോൾ അവരുടെ മുഖത്തു അനിർവചനീയമായ സന്തോഷം നിറഞ്ഞു.. മനസ്സിൽ പെറുക്കി കൂട്ടിയ വാക്കുകൾ കൃത്രിമമായി നാക്കിൻ തുമ്പിലെത്തിച്ചു.. "കൺഗ്രാറ്റ്സ്.. നാട്യങ്ങൾക്കെല്ലാമൊടുവിൽ ചേരേണ്ടവർ തന്നെ ചേർന്നല്ലോ... അത് മതിയെനിയ്ക്ക്.. സന്തോഷമായി.. ഹാപ്പി മാരീഡ് ലൈഫ്.." ശബ്ദമിടറാതിരിയ്ക്കാൻ ഒത്തിരി പാടുപെട്ടു.. ഒരുപാട് വേദനിപ്പിച്ചു എന്നറിയാം.. പക്ഷെ ഇനിയും ഒരുപാട് നാൾ കഴിയുമ്പോൾ നിങ്ങൾ തന്നെ വിചാരിയ്ക്കും എല്ലാം നല്ലതിനായിരുന്നുവെന്ന്.. ഒഴിഞ്ഞുപോക്കും സ്ഥാനമാറ്റവുമെല്ലാം ശരിയായിരുന്നുവെന്ന്..." പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അർജുന്റെ കൈ അനുവിന്റെ കവിളിൽ പതിഞ്ഞിരുന്നു.. വിശ്വസിയ്ക്കാനാവാതെ മുഖമുയർത്തി നോക്കിയപ്പോൾ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൻ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. "പലർക്കും വേണ്ടി നീ പലതും ത്യജിച്ചു.. എല്ലാവരെയും നീ ഓർത്തു.. അപ്പോഴും നീ കാണാൻ മറന്നു പോയ ഒന്നുണ്ടായിരുന്നു... നിന്നെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ജീവിയ്ക്കുന്ന എന്റെ മനസ്സ്.. ഇനിയെത്ര നാളുകൾ കഴിഞ്ഞാലും എത്ര ജന്മങ്ങൾ ജനിച്ചാലും മറ്റൊരാളെ സ്വപ്നം കാണാൻ പോലും എനിയ്ക്ക് കഴിയില്ലെന്ന് നിനക്കറിയുന്നതല്ലേ?? അർജുനൊരു ജീവിതമുണ്ടെങ്കിൽ അത് നിന്നോടൊപ്പം മാത്രമായിരിയ്ക്കുമെന്നു ഒരു നൂറാവർത്തി പറഞ്ഞതായിരുന്നില്ലേ നിന്നോട്?? ഒരിയ്ക്കലെങ്കിലും എന്നേക്കുറിച്ചോർത്തിരുന്നെങ്കിൽ എല്ലാം വിട്ടെറിഞ്ഞു യാത്രയാവാൻ കഴിയുമായിരുന്നോ നിനക്ക്??" പ്രജ്ഞയറ്റു നിൽക്കുന്ന അനുവിനെ നോക്കി അർജുൻ തുടർന്നു... "ഈ കഴിഞ്ഞ ദിവസങ്ങളെല്ലാം ഞാനെങ്ങനെയാണ് തള്ളി നീക്കിയതെന്നു നിനക്കറിയോ?? അന്വേഷിയ്ക്കാത്ത ഇടങ്ങളില്ല... നീയെവിടെയാണെന്നും ഏത് അവസ്ഥയിലാണെന്നും അറിയാതെ ഊണും ഉറക്കവുമുപേക്ഷിച്ചു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുകയായിരുന്നു ഞാൻ.. എല്ലാം മനഃപൂർവ്വം മറന്നുകൊണ്ട് മുന്നിൽ വന്നു നിന്നുകൊണ്ട് ലജ്ജയില്ലാതെ അഭിവാദ്യങ്ങൾ നേർന്നിരിയ്ക്കുന്നു... എങ്ങനെ കഴിഞ്ഞു നിനക്ക്?? ഹൃദയത്തിനു മുൻപിൽ ഇത്രയും വലിയ മറ തീർത്തു ജീവിതമൊരു നാട്യ ശാലയാക്കി തീർക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു അനൂ??" അർജുന്റെ ചുണ്ടുകൾ വിറ പൂണ്ടിരുന്നു.. ചോദ്യങ്ങളോരോന്നും ശരങ്ങളായി തറയ്ക്കുമ്പോൾ നിയന്ത്രണം ഭേദിച്ചു കണ്ണുനീർ ധാരയായി പുറത്തേയ്ക്കൊഴുകുന്നുണ്ടായിരുന്നു.. "അനൂ.. നീ കരുതിയത് പോലെയൊന്നുമായിരുന്നില്ല കാര്യങ്ങൾ... അർജുനോട് എനിക്കിഷ്ടം തോന്നിയെന്നത് ശരിയായിരുന്നു.. പക്ഷെ.. അതത്ര മാത്രം തീവ്രമായിരുന്നില്ല അനൂ.. അവൻ നിന്നെയാണ് സ്നേഹിയ്ക്കുന്നതെന്നറിഞ്ഞപ്പോൾ ആ നിമിഷം തന്നെ അവനെ ഞാൻ ഹൃദയത്തിൽ നിന്നും പറിച്ചെറിഞ്ഞതാണ്... ഒരു പരിച്ചയവുമില്ലാത്ത കാവ്യയ്ക്ക് വേണ്ടി നീ ശരത്തേട്ടനെ വിട്ടു നല്കിയതല്ലേ അനൂ... ആ നിന്റെ കൂട്ടുകാരിയായ എനിയ്ക്ക് നിന്നോട് ഇത്രയും വലിയ ക്രൂരത ചെയ്യാൻ കഴിയുമെന്നു തോന്നിയോ നിനക്ക്?? ഒരു വാക്ക് ചോദിച്ചോ നീയെന്നോട്?? അർജുൻ അനുവിന്റേതാണ്.. നിങ്ങളുടെ ലോകത്തേയ്ക്ക് ഇനിയൊരിയ്ക്കലും മറ്റൊരാളെ കടത്തി വിടരുത്.... നമ്മളെ സ്നേഹിയ്ക്കുന്നവരെയാണ് നമ്മളും സ്നേഹിയ്ക്കേണ്ടത്... ശ്രീജിത്ത് എന്നെ അത്രമാത്രം സ്നേഹിയ്ക്കുന്നുണ്ടെന്നു ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്... അടുത്ത മാസം ഞങ്ങളുടെ എൻഗേജ്‌മെന്റാണ്.. ആദ്യത്തെ ക്ഷണം നിങ്ങൾക്കാണ്..വരണം... പോട്ടെ.." അനുവിന്റെ കവിലൂടെ അറിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചുമാറ്റി ലച്ചു പുറത്തു കാത്തു നിൽക്കുന്ന ശ്രീജിത്തിന്റെ അടുക്കലേക്ക് പോയി.. "അർജുൻ... ഞാൻ... ഞാൻ അറിയാതെ.." വാക്കുകൾ മുഴുവനാക്കാനാവാതെ അവൾ വിതുമ്പി.. "സാരമില്ല... എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല അനൂ.. " അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ ഒരിയ്ക്കലും അടർന്നു മാറാനാവാതെ വീണ്ടും വീണ്ടും അവനിലേക്ക് ആഴ്ന്നു പോവുന്നതുപോലെ തോന്നി അനുവിന്.. "ഈ കണ്ണീരു കാണാൻ വയ്യാഞ്ഞിട്ടല്ലേ ഞാൻ എല്ലാം ഉള്ളിലൊതുക്കി നിഴൽ പോലെ കൂടെ നിന്നത്?? നിന്നെ കൈ പിടിച്ചേല്പിയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞിരുന്നു.. കുസൃതിയൽപ്പം കൂടുതലാണെന്ന്.. ഞാനിത് അങ്ങനെ കണ്ടോളാം.. ഇത്തവണത്തേയ്ക്ക് മാത്രം.." അനുവിന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടു അർജുൻ പറഞ്ഞു.. "സോറി... സോറി അർജുൻ... എല്ലാം എന്റെ തെറ്റാണ്... ഞാൻ.. ഞാൻ അറിയാതെ... എന്നോട് ക്ഷമിയ്ക്കില്ലേ??" കരച്ചിലിനിടയിൽ അവളെങ്ങനെയോ വാക്കുകൾ കൂട്ടിയോജിപ്പിച്ചു.. "ഇനിയൊരിയ്ക്കലും ഞാൻ അർജുനെ വിട്ടു പോവില്ല.. ഇപ്പോൾ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ അർജുനെ സ്നേഹിയ്ക്കുന്നുണ്ട്.. മരണത്തിനു പോലും ഇനി നമ്മളെ പിരിയ്ക്കാനാവില്ല അർജുൻ..." അവൾ അർജുന്റെ കണ്ണുകളിൽ നോക്കി പതിയെ പറഞ്ഞു.. "വേദനിച്ചോ?" കവിളിൽ ചുവന്നു പൊന്തിയ വിരൽപ്പാടുകളിൽ പതിയെ വിരലോടിച്ചുകൊണ്ടു അർജുനവളോട് ചോദിച്ചു.. "ഇല്ല.." അവൻ അനുവിന്റെ കവിളുകളിൽ ആധരങ്ങളമർത്തുമ്പോൾ പിറകിൽ നിന്നും ഒരു കയ്യടി ശബ്ദമുയർന്നു.. രോഹിത്!! ചിരിച്ചുകൊണ്ട് അവൻ അവരുടെ അടുത്തേയ്ക്ക് നടന്നു.. "ഇനി അനുവിന് അറിയാത്തൊരു കാര്യം കൂടി പറയാം.. അർജുൻ എന്റെ കസിനാണ്.. കല്യാണത്തിന് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല.. എനിയ്ക്ക് വരാൻ കഴിഞ്ഞില്ലെങ്കിലും ഫോട്ടോയിൽ ഞാൻ ആളെ കണ്ടിരുന്നു.. അനു ഇവിടെയുണ്ടെന്നു ഞാനാണ് അർജുനെ അറിയിച്ചത്..." ഞാൻ അർജുനെ നോക്കി.. അവൻ ചിരിച്ചുകൊണ്ട് അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. "ഇനിയിപ്പോ എന്തായാലും പ്രോബ്ലംസ് കംപ്ലീറ്റ് സോൾവായ സ്ഥിതിയ്ക്ക് മുടങ്ങിപ്പോയ പഴയ ഹണിമൂൺ ട്രിപ്പിലേയ്ക്കാവട്ടെ യാത്ര.. നിങ്ങൾക്ക് ആവശ്യമുള്ള ഗൈഡും റിസോർട്ടും എല്ലാം റെഡിയാണ്.. അപ്പൊ... ഓൾ ദി ബെസ്റ്റ്.." എല്ലാവരും സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി.. രോഹിത് എല്ലാവരോടും കാര്യങ്ങളെല്ലാം പറഞ്ഞെന്നു തോന്നി... കാറൊഴിഞ്ഞ വാനം പോലെ ഞങ്ങളിരുവരും ശാന്തരായിരുന്നു... പുതിയൊരു ജീവിതത്തിലേയ്ക്ക്... കണ്ടു കൂട്ടിയ സ്വപ്നങ്ങളിലേയ്ക്ക് യാത്രയാവുമ്പോൾ പിറകിൽ എല്ലാവരും ഞങ്ങളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു... കാറിൽ അർജുന്റെ ഇടതു കൈത്തലം ചുറ്റിപ്പിടിച്ചു ചേർന്നിരിയ്ക്കുമ്പോൾ എങ്ങ് നിന്നോ കാലം തെറ്റിയെത്തിയ പെരുമഴ മംഗള വാദ്യം തീർത്തു... അർജുന്റെ അമ്മയും അച്ഛനും ഞങ്ങളെ അനുഗ്രഹിയ്ക്കുന്നതാവും.സ്വാതി ശുഭം
#

📔 കഥ

❤ആത്മസഖി❤ തുടരുന്നു @കിസ്സകളുടെ സുൽത്താൻ അർജുനുമായുള്ള കല്യാണക്കാര്യം പറഞ്ഞാൽ ലച്ചു സമ്മതിയ്ക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല.. "നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ അനു?" "അതെ.. " "മമ്.. ഓൾ ദി ബെസ്റ്റ്.." അവൾ നടുങ്ങുമെന്നു കരുതി കാര്യമവതരിപ്പിച്ച അനുവാണ് വാസ്തവത്തിൽ ആശ്ചര്യപ്പെട്ടത്.. ഇവൾക്കിതെന്തുപറ്റി!! തന്റെ പ്ലാനെല്ലാം അർജുനെ കൂടാതെ അറിയുന്ന മറ്റൊരാൾ ലച്ചുവാണ്.. അവൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിനും വല്ലാത്തൊരു ധൈര്യമാണ്.. അനു ആഗ്രഹിച്ച പോലെത്തന്നെ ശരത്തിന്റെ കല്യാണത്തിന്റെ കൃത്യം ഒരാഴ്ച്ച മുൻപ് തന്നെയായിരുന്നു അവളുടെ കല്യാണം.. താലി ചാർത്തുന്നതിനു തൊട്ടു മുൻപ് വരെ അർജുൻ അവൾക്ക് പിന്മാറാൻ അവസരം കൊടുത്തിരുന്നു.. ചിരിച്ചുകൊണ്ടവൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും ആചാരങ്ങൾക്കൊരോന്നിനും ആത്മാർത്ഥത ചമഞ്ഞു കൊണ്ട് സഹകരണം നൽകുമ്പോഴും എനിയ്ക്കൊരുപാട് അത്ഭുതം തോന്നി.. പക്ഷെ.. അവളുടെ കണ്ണുകളെപ്പോഴും ആരെയോ തിരയുന്നുണ്ടായിരുന്നു.. ഉള്ളിലൊന്നും, പുറത്തു മറ്റൊന്നും !! ഇത്രത്തോളം ചടുലതയോടെ ജീവിതം അഭിനയിച്ചു ഫലിപ്പിയ്ക്കാൻ ഇവൾക്കെവിടുന്നാണിത്രയും ആത്മബലം!! ഉദ്ദേശിച്ചതിലും കൂടുതൽ ആർഭാടമായിത്തന്നെ വിവാഹം നടന്നു.. ഒരുപാടാളുകളെ സാക്ഷിയാക്കി കഴുത്തിൽ താലി ചാർത്തുമ്പോൾ അവളിൽ കണ്ട ഭാവമെന്തായിരുന്നു? ഒരിയ്ക്കൽ തന്റെ ജീവിതം തകർക്കാൻ അവസരം കാത്തിരുന്ന അർജുനോട് പക വീട്ടുന്നതിലുള്ള ചാരിദാർഥ്യമായിരുന്നോ? അതോ? എന്നെന്നേക്കുമായി കൈപ്പിടിയിൽ നിന്നും അകന്നു പോയ ശരത്തിനെ തോല്പിച്ചതിലുള്ള ആത്മ സംതൃപ്തിയോ?? അറിയില്ല!! ഒന്നേ പ്രാർത്ഥിച്ചുള്ളു.. പ്രണനകലും വരെ തമ്മിലകറ്റരുതേയെന്ന്.. ചങ്കിൽ പ്രാണന്റെ അവസാന കണികയും അവശേഷിയ്ക്കുന്നിടത്തോളം കരയിയ്ക്കാനിട വരുത്തരുതേയെന്ന്.. കല്യാണ വേഷം മുൻപൊരിയ്ക്കലും കണ്ടിട്ടില്ലാത്ത വശ്യത അവൾക്കു പകർന്നു നൽകിയിരുന്നുവോ!! സ്വയമറിയാതെ കണ്ണുകളവളിൽ പലപ്പോഴായി തറഞ്ഞു നിന്നു... ചേർന്ന് നിൽക്കുന്ന അർജുനെയും അനുവിനെയും വേദിയിലുള്ളവരെല്ലാം അസൂയയോടെ മാത്രം നോക്കി നിന്നു... അർജുന്റെ കയ്യിൽ അനുവിന്റെ കൈത്തലം ചേർത്തുപിടിച്ചു യാത്രയാക്കവേ നിറകണ്ണുകളോടെ അയാൾ മന്ത്രിച്ചു.. "ഒന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ലിതുവരെ.. കരയിയ്ക്കരുതെന്റെ കുട്ടിയെ.. കുറച്ചു അനുസരണക്കേടും കുറുമ്പുമൊക്കെ ഉണ്ടാവും.. പക്ഷെ സ്നേഹിയ്ക്കാൻ മാത്രം അറിയുന്ന പൊട്ടിപ്പെണ്ണാണ്.. വിശ്വസിച്ചേൽപിയ്ക്കാണ് അച്ഛൻ.. നോക്കിക്കോണേ മോനെ.." "പേടിയ്ക്കണ്ട.. ഒരു കുറവും വരുത്തില്ല ഞാൻ.. അച്ഛനും അമ്മയ്ക്കും കാണണമെന്ന് തോന്നുമ്പോൾ അടുത്ത നിമിഷം ഞങ്ങളിവിടെ എത്തിയിരിയ്ക്കും..." അർജുന്റെ വാക്കുകൾ ഉറച്ചതായിരുന്നു! അവരെ കെട്ടിപ്പിടിച്ചു കരയുന്ന അനുവിനെ അടർത്തി മാറ്റി കൂടെ കൊണ്ട് പോവുമ്പോൾ കാറിനു വെളിയിൽ സംതൃപ്തിയോടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു രണ്ടു പേരും.. അവളൊന്നു മിണ്ടിയിരുന്നെങ്കിലെന്നുള്ള പാഴ്‌മോഹം നിയന്ത്രണ പരിധി ലംഘിച്ചുയരുമ്പോൾ ഞാൻ മനസ്സിനെ പാട് പെട്ട് വിലക്കി... പാടില്ല.. അവതരിപ്പിച്ചു മനോഹരമാക്കിയ നാടകത്തിന്റെ തിരശീല വീഴുമ്പോൾ ഒന്നും ബാക്കി വെയ്ക്കാതെ ഇറങ്ങി പോവേണ്ടവളാണവൾ..!! ഒന്ന് നോക്കാൻ പോലും അവകാശമില്ലാത്ത ജീവന്റെ പാതി! ചെയ്തുപോയതിനെല്ലാം ഇതാണ് പ്രായ്ശ്ചിത്തമെങ്കിൽ ഇത്രയും നാൾ കാത്തുസൂക്ഷിച്ച സ്വപ്നങ്ങളെല്ലാം അവളുടെ ആഗ്രഹ സാഫല്യത്തിനായി വിട്ടു നൽകാം... എന്റെ പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും അവളെന്നെ തിരിച്ചറിയും.. അതുവരെ ക്ഷമയോടെ കാത്തിരിയ്ക്കാം.. ഒടുവിൽ എല്ലാവരെയും പോലെ അവളും തനിച്ചാക്കാതിരുന്നെങ്കിലെന്നുള്ള പ്രാർത്ഥന മാത്രമേയുള്ളൂ.. ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും ഞാനത് പുറമെ കാണിച്ചില്ല.. വീട്ടിലെ പരിപാടികളെല്ലാം കഴിഞ്ഞു രാത്രിയായപ്പോഴേയ്ക്കും എല്ലാരും ക്ഷീണിച്ചിരുന്നു.. കസിൻസെല്ലാരും കൂടി അണിയിച്ചൊരുക്കിയ മണിയറയിൽ നിർവികാരനായി ഞാനവളെയും കാത്തിരുന്നു.. നിമിഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടു ഭംഗിയായി മൈലാഞ്ചിയിട്ട കൈകളിൽ പാൽ ഗ്ളാസ്സും പിടിച്ചുകൊണ്ട് അവൾ മുറിയിലേയ്ക്കെത്തി.. മെറൂൺ നിറത്തിലുള്ള കരയോട് കൂടിയ സെറ്റുസാരിയിൽ അവൾക്കെന്തൊരു ഐശ്വര്യമാണ്!! ഞാൻ ചാർത്തിയ താലി അവളുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം എന്റെ ഹൃദയത്തിൽ പടർന്നു.. "താങ്ക്സ് അർജുൻ.. ഞാനിതൊരിയ്ക്കലും മറക്കില്ല.." അവൾ വശ്യമായി പുഞ്ചിരിച്ചു.. "വീട് ഇഷ്ടായോ?" "മമ്.. പിന്നെ അർജുന്റെ കസിൻസെല്ലാം സൂപ്പറാണ് ട്ടോ.. എനിയ്ക്കൊരുപാട് ഇഷ്ടായി.." അവളുടെ ചിരിയിൽ ഞാൻ സ്വയം അലിഞ്ഞില്ലാതാവുന്നത് പോലെ.. !! മനസ്സ് കൈ വിട്ടുപോവാതിരിയ്ക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. "എനിവേ.. എന്റെ റൂം എവിടെയാ?" "അത്.. അനൂ.. ഇന്നിവിടെ എല്ലാരും ഇല്ലേ? അനുവിന്റെ മുറിയിലാണ് അച്ഛനും അമ്മയും.. അതുമല്ല ഇന്ന് തന്നെ നമ്മൾ വേറെ കിടന്നാൽ എല്ലാരും എന്ത് കരുതും? വെറുതെ എന്തിനാ ഒരു സംശയത്തിനിട വരുത്തുന്നത്?" "എന്നുവച്ചാൽ? നാളെ നേരം വെളുക്കുവോളം ഞാനിവിടെ നിന്റെ കൂടെ കിടക്കണമെന്നോ?" "അല്ലാതെ വേറെ വഴിയില്ല അനു.. ഇന്നൊരു ദിവസത്തേയ്ക്ക് ക്ഷമിയ്ക്ക്.. " "പറ്റില്ല.. ഞാനത്ര മണ്ടിയൊന്നും അല്ല അർജുൻ.. തന്ത്രങ്ങളുപയോഗിച്ചു എന്നെ വശത്താക്കാമെന്നാണെങ്കിൽ നടക്കില്ല..!!" അനുവിന്റെ ശബ്ദമുയർന്നു.. "ഞാനെന്തു ചെയ്യാനാ അനൂ? ഹാളിൽ കിടക്കാമെന്നു വച്ചാൽ ഇന്നിവിടെ ആർക്കും ഉറക്കമുണ്ടാവില്ല.. ആരെങ്കിലും കണ്ടാൽ എന്ത് പറയും അവരോട്?" "എനിയ്ക്കൊന്നും കേൾക്കേണ്ട അർജുൻ.. ഇതെല്ലാം നിന്റെ അടവാണ്.. നിന്നെ വിശ്വസിച്ചു കൂടെ വന്നതാണ് ഞാൻ.. പക്ഷെ.. നീയെന്നെ ചതിയ്ക്കായിരുന്നു.. എനിയ്ക്കു തന്ന പ്രോമിസ് നീ തെറ്റിച്ചു.. ആദ്യ ദിവസം തന്നെ.." അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.. "ഓക്കേ.. എന്നാൽ ഞാൻ ഹാളിൽ പോയി കിടക്കാം.. എല്ലാരും കാണട്ടെ.. നിന്റെ എല്ലാ പ്ലാനും തകരട്ടെ.. ബൈ.. " മുറിയിൽ നിന്നിറങ്ങാൻ നേരം ഞാനവൾക്കു നേരെ ഏറുകണ്ണയച്ചു.. എന്ത് ചെയ്യണമെന്നറിയാതെ അവൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു.. "എന്തുപറ്റി അർജൂ.." അപ്രതീക്ഷിതമായി അതുവഴി വന്ന അമ്മയെ കണ്ട് ഞാനും അവളും നിന്ന് വിയർത്തു.. "ഡോറിന്റെ ലോക്ക് അവര് പൊട്ടിച്ചു വച്ചതാണല്ലേ?? ഈ കുട്ടികളുടെ ഒരു കാര്യം.." അമ്മ ചിരിച്ചു.. അപ്പോഴാണ് ഞങ്ങൾ രണ്ടുപേരുമത് ശ്രദ്ധിയ്ക്കുന്നത്.. ബോൾട്ട് അടർത്തി മാറ്റിയിരിയ്ക്കുന്നു.. "സാരമില്ല.. നിങ്ങള് കേറ്.. ഞാൻ പുറത്തു നിന്നും ലോക്ക് ചെയ്തേക്കാം.." ഭയത്തോടെ നോക്കുന്ന അനുവിനെ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അമ്മ ഗുഡ് നൈറ്റ് പറഞ്ഞു ഡോർ പുറത്തു നിന്നും പൂട്ടി.. ശീതീകരിച്ച മുറിയിലും അവൾ നിന്ന് വിയർക്കുന്നുണ്ടായിരുന്നു. " വരുന്നില്ലേ?" അവൾ ദഹിപ്പിയ്ക്കുന്ന നോട്ടം അർജുന് നേരെ തൊടുത്തു വിട്ടു.. "എന്നെ നോക്കി പേടിപ്പിച്ചാൽ ഞാനെന്ത് ചെയ്യാനാ? വന്ന് കിടക്ക്.. വെറുതെ ഉറക്കമിളച്ചു ഓരോന്ന് വരുത്തി വയ്‌ക്കേണ്ട.." "പോടാ.." "എന്റെ പൊന്ന് അനൂ.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. എനിയ്ക്ക് നല്ല ക്ഷീണമുണ്ട്.. ലൈറ്റ് ഓഫ് ചെയ്യണം.." "അർജുൻ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്.." " നീ കേറിക്കിടക്കാൻ നോക്ക് അനു.. വെറുതെ എന്നെ ദേഷ്യം പിടിപ്പിയ്ക്കരുത്.." കൃത്രിമമായ ദേഷ്യം മുഖത്തു വരുത്തി അർജുൻ ആജ്ഞാ സ്വരത്തിൽ പറഞ്ഞു.. "നിന്റെ ഉദ്ദേശമൊക്കെ എനിയ്ക്ക് മനസ്സിലായി.. പക്ഷെ എന്റടുത്തു ഒന്നും നടക്കാൻ പോണില്ല അർജുൻ.." അവളുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നിരുന്നു.. "നീ കിടന്നോ.. എന്റെ കാര്യം നോക്കണ്ട... എന്തായാലും നിന്റെ ബെഡിൽ കിടക്കാൻ തൽക്കാലം എനിയ്ക്ക് സൗകര്യമില്ല.." കൊണ്ടുവച്ച പാലിന്റെ ഗ്ലാസ്സ് വാഷ് ബേസിനിലേയ്ക്ക് കമിഴ്ത്തവേ അവളെന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. മുറിയിൽ ചാരി വച്ച കസേര കട്ടിലിനെതിർവശത്തെ മേശയ്ക്കു സമീപം വലിച്ചിട്ടുകൊണ്ട് അവൾ അതിലിരുന്നു.. കയ്യിലെ വളകളും സ്വർണക്കമ്മലുമെല്ലാം അഴിച്ചെടുത്തു മേശപ്പുറത്തെ പെട്ടിയിൽ അടച്ചു വച്ചുകൊണ്ട് അവളെന്റെ നേരെ തിരിഞ്ഞു.. "എനിയ്ക്ക് ഗോൾഡ് ഇഷ്ടമല്ല.. കല്യാണമായതുകൊണ്ടു മാത്രം അണിഞ്ഞതാണ്.. ഈ താലിമാലയല്ലാതെ ഒരു തരി സ്വർണം പോലും ഞാനിനി തൊടില്ല.. താലി അഴിയ്ക്കാത്തത് നിന്നോടുള്ള സ്നേഹംകൊണ്ടാണെന്നു കരുതണ്ട.. എനിയ്ക്ക് ജയിയ്ക്കാൻ ഇത് കൂടിയേ തീരൂ!!.." മറുപടിയായി ഞാനൊന്നും പറഞ്ഞില്ല.. ഇവളോട് തർക്കിച്ചു ജയിക്കാനാവില്ല.. "അപ്പൊ അനു വരുന്നില്ലല്ലോ?" മറുപടിയില്ല.. "ഓക്കേ.. ഇതിൽ കൂടുതൽ വിളിയ്ക്കാൻ എനിയ്ക്കറിയില്ല.. ഗുഡ് നൈറ്റ്.." ലൈറ്റ് ഓഫ് ചെയ്ത് ഇന്റീരിയറിലെ അരണ്ട വെളിച്ചം തെളിച്ചു ഞാൻ കിടക്കയിലേയ്ക്കമർന്നു.. രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം എന്റെ കണ്ണുകളെ പുൽകുമ്പോഴും അനു മേശമേൽ തല വച്ച് ചിന്തകളിൽ മുഴുകിയിരിയ്ക്കുന്നുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം നോക്കിയത് അനുവിനെയാണ്.. ഇല്ല.. അവളവിടെയില്ല.. പെട്ടെന്നെഴുന്നേറ്റു കുളിച്ചു മാറ്റി മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോൾ വിവാഹ രാത്രിയെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും എപ്പോഴോ മനസ്സിൽ പതിഞ്ഞു പോയ സ്വപ്നങ്ങളെല്ലാം ഒരു ചില്ലു കൊട്ടാരം പോലെ തകർത്തു കൊണ്ട് പതിവ് പോലെത്തന്നെ ജാനുചേച്ചി ചായ കയ്യിൽ തന്നു മുറി വിട്ടിറങ്ങി.. ആദ്യമായി സ്നേഹിച്ച പെണ്ണിനെത്തന്നെ ജീവിത സഖിയാക്കാൻ ഭാഗ്യം സിദ്ധിച്ച ചുരുക്കം ചിലരിൽ ഒരാൾ!!! അർജുന് സ്വയം പുച്ഛം തോന്നി.. ഇനിയെത്ര ജന്മം കഴിഞ്ഞാലും എന്നെ സ്നേഹിയ്ക്കാൻ ഇവൾക്കൊരിയ്ക്കലും കഴിയില്ല.. അനുവിനെ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാൻ കഴിഞ്ഞില്ല.. അമ്മയോട് ചോദിച്ചാലോ?? വേണ്ട!! ചിലപ്പോൾ അമ്പലത്തിലോ മറ്റോ പോയിക്കാണും. പത്രമെടുത്തുകൊണ്ടു സിറ്റ് ഔട്ടിൽ ചെന്നിരുന്നപ്പോഴാണ് കയ്യിലൊരു കുഞ്ഞിനെയുമെടുത്തു അവൾ മുറ്റത്തുകൂടെ നടക്കുന്നത് കണ്ടത്.. വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കളിലാരുടെയോ കുഞ്ഞാണ്.. ഇന്നലെ വൈകീട്ടും കണ്ടിരുന്നു അവളീ കുഞ്ഞിന്റെ പിറകെ.. കാക്കയെയും പൂച്ചയെയുമെല്ലാം ചൂണ്ടി കാണിച്ചു കൊണ്ട് അവളാ കുഞ്ഞിനോട് എന്തൊക്കെയോ പറയുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു.. "അനു രാവിലെ മുതൽ മോളെ എടുത്തോണ്ട് നടപ്പാണ്... അവൾക്ക് ചെറിയ കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടാണല്ലേ??" കസിൻസിലൊരുവൾ എന്റെ അരികിൽ വന്നിരുന്നുകൊണ്ടു ചോദിച്ചു.. ഞാൻ ചിരിച്ചു.. അവളുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും എനിയ്ക്കറിയില്ലെന്നു ഞാനിവളോടെങ്ങനെ പറയും? ഞങ്ങൾ തമ്മിൽ തീവ്ര പ്രണയമാണെന്നാണ് വീട്ടിലെല്ലാവരുടെയും വിചാരം!! ഉച്ചഭക്ഷണം കഴിയ്ക്കുമ്പോൾ എല്ലാവരുടെയും മുൻപിൽ വച്ച് അവളെനിയ്ക്കു സ്നേഹത്തോടെ വിളമ്പിത്തന്നു.. ഭാഗ്യം!! മറ്റുള്ളവരുടെ മുന്പിലെങ്കിലും ഈ അവഗണന സഹിയ്ക്കണ്ടല്ലോ.. അഭിനയമാണെങ്കിലും സ്നേഹത്തോടെ അവളൊന്നു നോക്കുന്നെങ്കിലുമുണ്ടല്ലോ.. ഉച്ചയ്ക്ക് ശേഷം അവളെന്നെ വിളിയ്ക്കുന്നുണ്ടെന്നു കുട്ടികളാരോ വന്നു പറഞ്ഞപ്പോൾ പ്രതീക്ഷയോടെ ഞാനോടി മുറിയിലെത്തി.. "അനൂ.. എന്താ വിളിച്ചത്?" "അർജുൻ.. എന്റെ റൂമിന്റെ കാര്യമെന്തായി??" പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി അവൾ വീണ്ടും അക്കാര്യമെടുത്തിട്ടു.. "ഇന്ന് രാത്രി കൂടി നീയൊന്നു ക്ഷമിച്ചാ മതി അനു.. നാളെ മോണിംഗ് ഫ്ളൈറ്റിൽ അമ്മയും പപ്പയും തിരിച്ചു പോവും.. പിന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചാണ് എല്ലാം.." "ഏഹ്?? അപ്പോ ഇന്നും ഞാനിവിടെ നിന്റെ കൂടെയോ?? " "നിന്റെ ദേഷ്യം കണ്ടാൽ തോന്നും ഞാൻ മനപ്പൂർവം ചെയ്യുന്നതാണെന്ന്.. അവരിവിടെ ഉള്ളിടത്തോളം കാലം നമുക്ക് വേറെ വേറെ റൂമിൽ കിടക്കാൻ പറ്റില്ല.. എന്തെങ്കിലുമൊരു സംശയം ആർക്കെങ്കിലും തോന്നാനിട വന്നാൽ ആടിത്തുടങ്ങിയ നാടകം പാതി വഴിയിലുപേക്ഷിച്ചു നിനക്ക് തോൽവി സമ്മതിയ്ക്കേണ്ടി വരും!" പതഞ്ഞു പൊങ്ങിയ ദേഷ്യമടക്കാൻ പാട് പെടുന്നതിനിടെ താക്കീതെന്നോണം അവളെന്റെ നേരെ വിരൽ ചൂണ്ടി.. "ഇന്നൊരു ദിവസം കൂടി ഞാൻ ക്ഷമിയ്ക്കാം.. നാളെത്തൊട്ടു വിളച്ചിലെടുത്താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.." അവൾ ദേഷ്യത്തോടെ മുറി വിട്ടു പുറത്തിറങ്ങി.. രാത്രി പ്രതീക്ഷിയ്ക്കാതെ അച്ഛനും അമ്മയും കൂടി ഒരുമിച്ചു മുറിയിലെത്തി.. "മക്കൾക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഞങ്ങളൊരുമിച്ചു വന്നത്.." എന്ത് സർപ്രൈസ് ആണെന്ന മട്ടിൽ ഞങ്ങളിരുവരും പരസ്പരം നോക്കി.. "നിങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന കാര്യമാ.." അവർ ചിരിച്ചുകൊണ്ട് തുടർന്നു.. "ഞങ്ങളിനി തിരിച്ചു പോവുന്നില്ല.. ഇനിയുള്ള കാലം നാട്ടിലെ ബിസിനെസ്സ് ഒക്കെ നോക്കി നിങ്ങളോടൊപ്പം ഇവിടെ സ്വസ്ഥം..." അന്നാദ്യമായി എനിയ്ക്കമ്മയോട് സ്നേഹം തോന്നി... ജീവിതത്തിലാദ്യമായി അമ്മയെയും അച്ഛനെയും ഞാൻ ഹൃദയത്തിന്റെ വിശിഷ്ട സ്ഥാനത്തു കുടിയിരുത്തി... ഒരേ വീട്ടിൽ തന്നെ രണ്ടു മുറികളിൽ കഴിഞ്ഞാൽ അവളെ ഒന്ന് കാണാൻ പോലും കിട്ടില്ലെന്നെനിയ്ക്ക് നൂറു ശതമാനം ഉറപ്പായിരുന്നു.. "സന്തോഷായില്ലേ രണ്ടാൾക്കും??" മുഖത്തു കഴിവതും സന്തോഷം വരുത്തി എന്നോടൊപ്പം അവളും തലയാട്ടി.. ഗുഡ് നൈറ്റ് പറഞ്ഞു ഡോർ അടച്ചവർ പുറത്തിറങ്ങിയപ്പോൾ വർധിച്ച ദേഷ്യത്തോടെ അവളെന്നെ നോക്കി.. "തനിയ്ക്ക് സന്തോഷായില്ലേ??" "ഹതു കൊള്ളാം.. ഇതുകേട്ടാൽ തോന്നും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തതാണ് ഇതൊക്കെന്ന്.. നമ്മളെ രണ്ടാക്കാൻ ദൈവത്തിനു പോലും ആഗ്രഹമില്ലെന്നു മനസ്സിലായില്ലേ??" മറുപടിയായി കയ്യിൽ കിട്ടിയ പേപ്പർ വെയ്‌റ്റെടുത്തു അവൾ കണ്ണാടിയിലേയ്ക്ക് നീട്ടിയെറിഞ്ഞു.. വലിയ ശബ്ദത്തോടെ കണ്ണാടി പല കഷ്ണങ്ങളായി പൊട്ടിത്തകർന്നു.. ഞാനെന്തെങ്കിലും പറഞ്ഞാൽ അതവളെ പ്രകോപിപ്പിയ്ക്കുകയെ ഉള്ളുവെന്നുറപ്പുള്ളതിനാൽ കൂടുതലൊന്നും മിണ്ടാതെ ഞാൻ കിടക്കയിലിരുന്നു.. ഇടതുകൈ കൊണ്ട് തല താങ്ങിപ്പിടിച്ചു അവൾ കസേരയിലേയ്ക്കമർന്നു.. ഉറക്കക്ഷീണത്താൽ അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു.. കസേരയിലിരുന്നുകൊണ്ടു എത്രത്തോളം ഉറങ്ങാൻ കഴിയും?? അവളൊന്നു തണുത്തിട്ടു മുറിയിലേയ്ക് വരാമെന്നു കരുതി ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. തിരിച്ചു വന്നപ്പോൾ ഒട്ടും പ്രതീക്ഷിയ്ക്കാത്ത കാഴ്ച്ച കണ്ടു ഞാൻ ശരിയ്ക്കും അമ്പരന്നു.. രണ്ടു തലയിണകൾ ഒത്ത നടുക്ക് അതിർത്തിയാക്കി വച്ചുകൊണ്ട് അവൾ ചുമരിനോട് ചേർന്ന് മൂടിപ്പുതച്ചു കിടക്കുന്നു.. അത്യാവശ്യം വലിപ്പമുള്ളൊരു പാവക്കുട്ടിയെ മാറോടടക്കിപ്പിടിച്ചിട്ടുണ്ട്.. പാവം നല്ല ക്ഷീണമുണ്ടവൾക്ക്.. ഉള്ളാലെ ചിരിച്ചുകൊണ്ട് നോക്കിയിരിയ്ക്കും തോറും ഒരു കൊച്ചു കുഞ്ഞിനോടുള്ള വാത്സല്യം ഹൃദയത്തിൽ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. അവൾ നിർമിച്ച ലക്ഷ്മണ രേഖയ്ക്കിപ്പുറം ശബ്ദമുണ്ടാക്കാതെ വന്നു കിടക്കുമ്പോൾ അർജുന്റെ മുഖം ആയിരം ദീപങ്ങളൊരുമിച്ചു തെളിഞ്ഞ പോലെ പ്രകാശിച്ചു.. ഈ കിടക്കയിലവൾ വന്നു കിടക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!! ബെഡ്ഷീറ്റ് നിവർത്തി വിരിച്ചു നിലത്തു കിടക്കുമെന്നു കരുതിയതാണ്.. അല്ലെങ്കിലും എവിടെയും തോറ്റു കൊടുക്കുന്ന ശീലം പണ്ടേയിവൾക്കില്ലല്ലോ... ഞാൻ കരുതുന്നതിനുമപ്പുറമാണിവളുടെ ചിന്തകൾ സഞ്ചരിയ്ക്കുന്നത്.. ഒറ്റ തട്ടിനു തെറിച്ചു പോയേക്കാവുന്ന തലയിണകളുടെ ബലത്തിൽ ധൈര്യമായി കിടന്നുറങ്ങുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു.. "മനസ്സിന്റെ ഏതെങ്കിലും കോണിൽ വിശ്വാസത്തിന്റെ ചെറു കണിക പോലുമില്ലാതെ കൈ നീട്ടിയാൽ തൊടാവുന്നിടത്തിങ്ങനെ ശാന്തമായുറങ്ങാൻ കഴിയില്ലിവൾക്ക്.. " പ്രതീക്ഷയുടെ നറുതിരി ഹൃദയത്തിലെവിടെയോ പതിയെ തെളിയുന്നുണ്ടോ? മനസിന്റെ ചാപല്യങ്ങളടക്കി നിർത്താൻ കെൽപ്പുള്ളവനാണ് അർജുനെന്നവൾ തിരിച്ചറിയട്ടെ.. "അനൂ.. എനിയ്ക്ക് സ്വന്തമാക്കേണ്ടത് നിന്റെ ഹൃദയത്തെയാണ്.. എന്റെ പ്രണയം തിരിച്ചറിയുന്ന നിമിഷം നീ തന്നെ എടുത്തുമാറ്റും ഈ അതിർ വരമ്പുകളെല്ലാം!! ഹൃദയംകൊണ്ടു നീയെത്ര അകറ്റാൻ ശ്രമിച്ചാലും എന്റെ പ്രണയം നിന്നിലങ്ങനെ പറ്റിച്ചേർന്നു കിടക്കും... നിന്റെ കഴുത്തിൽ അർജുൻ ചാർത്തിയ താലിയുടെ മഹത്വം നീ തിരിച്ചറിയുന്നൊരു ദിവസം വരും.. അതുവരെ ഒരു ചെറുവിരൽ പോലും നിന്റെ നേരെ ഉയർത്തില്ല അർജുൻ...!!" ഒട്ടും ശബ്ദമില്ലാതെ അവളുടെ കാതോരം മന്ത്രിയ്ക്കുമ്പോൾ അവന്റെ ഹൃദയം ശാന്തമായിരുന്നു.. ഇമ വെട്ടാതെ അവളെ നോക്കിക്കിടന്നെപ്പോഴോ നിദ്രയ്ക്കു കീഴടങ്ങുമ്പോഴും അർജുന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ഞങ്ങളെ രണ്ടു പേരെയും അമ്മ നിർബന്ധിച്ചു അമ്പലത്തിലേയ്ക്കയച്ചു.. മനസ്സില്ലാ മനസ്സോടെയാണ് അവളെന്റെ കൂടെ വന്നത്.. തിരിച്ചു വന്നു ചായ കുടിയ്ക്കവേ പ്രീ പ്ലാൻ ചെയ്തു വച്ച ഹണിമൂൺ ട്രിപ്പിന്റെ കാര്യം അമ്മയുടെ വായിൽ നിന്നും ഇടിത്തീ പോലെ കാതുകളിൽ പതിച്ചപ്പോൾ ഞാനെന്തു മറുപടി പറയുമെന്നറിയാൻ അവൾ ആശങ്കയോടെ കാതോർക്കുന്നുണ്ടായിരുന്നു.. (തുടരും....) 10 "അതമ്മേ.. ക്ലാസ് ഇങ്ങനെ ലീവാക്കാൻ പറ്റില്ല.. ഫൈനൽ ഇയറല്ലേ.." അർജുൻ വിസമ്മതമറിയിക്കില്ലെന്നു ബോധ്യമായപ്പോൾ ഞാൻ ചാടിക്കയറി പറഞ്ഞു.. "മോളെ.. ഹണിമൂൺ ട്രിപ്പ് എന്നൊക്കെ പറഞ്ഞാൽ ലൈഫിലൊരിയ്ക്കലെ പോകാൻ കഴിയൂ.. കല്യാണം കഴിഞ്ഞ ഉടൻ പോയില്ലെങ്കിൽ പിന്നീടതൊരു നഷ്ടമാവും..." "എന്നാലും.." "നിങ്ങളിനി ഒബ്ജക്ഷനൊന്നും പറയണ്ട.. അമ്മ പറയുന്നത് കേട്ടാൽ മതി.." അമ്മ എഴുന്നേറ്റതിന്റെ കൂടെത്തന്നെ താത്കാലിക രക്ഷ നോക്കി ഞാനെഴുന്നേറ്റു കൈ കഴുകി റൂമിൽ പോയി.. ഇനി ഇതിന്റെ പേരിലെന്തൊക്കെയാണാവോ അവളുടെ വായിന്ന് കേൾക്കേണ്ടി വരിക.. "അർജുൻ.. ഇതൊന്നും ശരിയാവില്ല.. എങ്ങനെയെങ്കിലും ഈ ട്രിപ്പ് കാൻസൽ ചെയ്യണം.." "അതിനിപ്പോ ഞാനെന്തു ചെയ്യാനാ? അമ്മ പറഞ്ഞത് അനു കേട്ടതല്ലേ..??" "എനിയ്ക്ക് നിന്റെ കൂടെ വരാൻ ഒട്ടും താല്പര്യമില്ല.." "എങ്കിൽ നീ തന്നെ അമ്മയോട് പറഞ്ഞോ.. എനിക്കേതായാലും നല്ല താല്പര്യമുണ്ട്.. സോ.. എന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഈ കാര്യത്തിൽ പ്രതീക്ഷിയ്ക്കണ്ട.." "വൃത്തികെട്ടവൻ..." അവൾ എന്നെ നോക്കി പിറു പിറുത്തു.. "നിന്നോടാരെങ്കിലും പറഞ്ഞോ വൃത്തികെട്ടവനെ കല്യാണം കഴിയ്ക്കാൻ? ഇതൊക്കെ ആദ്യമേ ഓർക്കണമായിരുന്നു.." വർധിച്ച ദേഷ്യത്തോടെ അവളമർത്തി ചവുട്ടി നടന്നു പോയപ്പോൾ പറയേണ്ടായിരുന്നെന്നു തോന്നി.. പിറ്റേന്ന് കാറിൽ കയറി ഇരിയ്ക്കുമ്പോൾ അവൾ പതിവ് പോലെ പുച്ഛത്തിന്റെ ആവരണമെടുത്തണിഞ്ഞു. "എന്നെ ആ ബസ് സ്റ്റാൻഡിൽ വിട്ടാ മതി.." "അതെന്താ??" "നീ വരുന്നത് വരെ ഞാൻ ലച്ചുവിന്റെ വീട്ടിൽ നിക്കാം.. അതാവുമ്പോൾ ആർക്കും സംശയവും തോന്നില്ല..." "അപ്പൊ അമ്മ വിളിച്ചാൽ എന്ത് പറയും?" "അമ്മയെങ്ങാനും വിളിച്ചാൽ എന്നെ കൂടി കണക്ട് ചെയ്താൽ മതി.." "നീയില്ലാതെ ഞാനെന്തിന് പോവാ അനൂ?? ഹണിമൂൺ സോളോ ട്രിപ്പ് അല്ല.." "നിന്റെ കൂടെ ഹണിമൂൺ ട്രിപ്പ് വരാൻ നീയെന്റെ ആരാ? " "കഴുത്തിൽ കിടക്കുന്ന താലിയോട് ചോദിയ്ക്ക്.. ഉത്തരം കിട്ടും!!" "കഴുത്തിലൊരു ചരടണിയിച്ചെന്നു കരുതി എന്റെ മേലുള്ള അവകാശം നിനക്ക് ഞാൻ തീറെഴുതി തന്നിട്ടുണ്ടോ?? എന്റെ ഹൃദയത്തിലൊരിയ്ക്കലും നിനക്കൊരു സ്ഥാനമുണ്ടാവില്ലെന്നോർത്താൽ നന്ന്!!" അവൻ മറുപടി പറയുന്നില്ലെന്നു കണ്ട് അനു തുടർന്നു.. വാക്കുകൾ കൊണ്ട് പല തവണ നീയെന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേല്പിച്ചിട്ടുണ്ട്.. അതിന്റെ ചോരപ്പാടുകളുണങ്ങാത്തിടത്തോളം കാലം നിന്നോടെനിയ്ക്ക് യാതൊരു അനുകമ്പയും തോന്നില്ല അർജുൻ! നീയെത്ര സ്നേഹം അഭിനയിച്ചാലും ചെയ്തു കൂട്ടിയത്തിന്റെയെല്ലാം തട്ട് താണ് തന്നെയിരിയ്ക്കും!! ഇനിയങ്ങോട്ട് നിന്റെ ഇപ്പോഴുള്ള അഭിനയമൊന്നും തികയാതെ വരും അർജുൻ!! വെറും ആറു മാസം.. അത് കഴിഞ്ഞാൽ അരങ്ങൊഴിയാണുള്ളതാണീ ഭർതൃ പദവിയെന്നോർക്കണം!!" അർജുനെനിയ്ക്ക് മറുപടി തരാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.. ബസ് സ്റ്റാൻഡിന് സമീപം ഏത്താറായപ്പോൾ ഞാനിറങ്ങാൻ റെഡിയായി നിന്നു.. എന്നാൽ എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടു അർജുൻ ശര വേഗത്തിൽ കാർ മുൻപോട്ട് കൊണ്ടുപോയി.. " വണ്ടി നിർത്ത്.. എനിക്കിവിടെ ഇറങ്ങണം.." കേട്ട ഭാവം പോലുമില്ല!! "അർജുൻ നിന്നോടാ പറഞ്ഞത് വണ്ടി നിർത്താൻ.. എനിയ്ക്കിവിടെ ഇറങ്ങണമെന്നു പറഞ്ഞില്ലേ?" "നിനക്കെന്താ ചെവി കേൾക്കില്ലേ??? സ്റ്റോപ്പ് ദി കാർ..." "ഇതെവിടെ നിർത്തണമെന്ന് എനിയ്ക്കറിയാം.. നീ മിണ്ടാതവിടെ ഇരുന്നാൽ മതി.." "നിന്റെ കൂടെ വരുന്നില്ലെന്നു ഞാൻ പറഞ്ഞതല്ലേ അർജുൻ?? പിന്നെന്തിനാ നീയെന്നെ ബലമായി കൊണ്ട് പോവുന്നത്??" "നിന്നേയും കൂടെ കൊണ്ടുപോവുമെന്ന് അർജുൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ദൈവം വിചാരിച്ചാൽ പോലും അതിനൊരു മാറ്റവും ഉണ്ടാവില്ല.." "നിന്നെപ്പോലുള്ള വായിനോക്കികളുടെ കൂടെ വരാൻ എനിയ്ക്ക് താത്പര്യമില്ലെന്ന് പറഞ്ഞില്ലേ?" "വെറുതെ ഒച്ച വെച്ച് കഷ്ടപ്പെടണമെന്നില്ല.." "അപ്പൊ നീ വണ്ടി നിർത്തില്ല??" മറുപടിയില്ലാതെ നേരെ നോക്കി ഡ്രൈവ് ചെയ്യുന്ന അർജുനെ കണ്ടപ്പോൾ അനുവിന് ദേഷ്യം നിയന്ത്രിയ്ക്കാനായില്ല.. നീയെവിടെയെങ്കിലും നിർത്തുമല്ലോ! അപ്പൊ കാണിച്ചു തരാം! അവൾ മനസ്സിലോർത്തു.. യാത്രയിലുടനീളം അർജുനെന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നെങ്കിലും ഒരു വാക്ക് പോലും അവളുരിയാടിയിരുന്നില്ല.. പിന്നോട്ട് മറയുന്ന കാഴ്ചകൾക്കൊപ്പം അവൾ ഓർമകളെയും യാത്രയയച്ചിരുന്നെന്നു തോന്നി... ഉച്ചഭക്ഷണം കഴിയ്ക്കാൻ വണ്ടി നിർത്തുന്നത് വരെയും അവളുടെ കണ്ണുകളിൽ ദേഷ്യം അതിന്റെ പാരമ്യതയിൽ തന്നെ നിലകൊണ്ടു.. "അനൂ.. ഇറങ്ങ്.. ഇവിടെയാണ് ഫുഡ് അറേഞ്ച് ചെയ്തിരിയ്ക്കുന്നത്... ഇനി കുറച്ചു നേരം റെസ്‌റ്റെടുത്തിട്ടു കണ്ടിന്യു ചെയ്യാം.." മനസ്സിലെന്തൊക്കെയോ കണക്കുകൂട്ടലുകളോടെ കാറിൽ നിന്നിറങ്ങിയ അനുവിന്റെ കയ്യിൽ നിന്നും പൊടുന്നനെ അർജുൻ ഹാൻഡ് ബാഗ് പിടിച്ചെടുത്തു കാറിനുള്ളിലേയ്ക്കിട്ടു ഡോർ ലോക് ചെയ്തു.. "അത് തൽക്കാലം അവിടെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ നീ ചിലപ്പോ കിട്ടുന്ന ബസ് പിടിച്ചു വീട്ടിൽ പോകും.. ഇവിടെ പിള്ളേരെ പിടുത്തക്കാരൊക്കെ ഉള്ളതാ.." അർജുൻ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു!! അവൾ ദേഷ്യത്തോടെ നിലത്തമർത്തി ചവിട്ടി.. തന്റെ സകല പ്ലാനും തകർന്നിരിയ്ക്കുന്നു!! തീ പാറുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അനുവിന്റെ കൈ പിടിച്ചു അർജുൻ റെസ്റ്റോറന്റിലേയ്ക്ക് നടന്നു.. കുതറാൻ ശ്രമിച്ചെങ്കിലും ഒരടി പോലും പിറകോട്ടു വയ്ക്കാനാവാതെ അവൾക്കൊടുവിൽ തോൽവി സമ്മതിയ്ക്കേണ്ടി വന്നു.. മുൻപിൽ വിളമ്പിയ ഭക്ഷണം ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെയാണ് അവനോടുള്ള ദേഷ്യം കുറച്ചെങ്കിലും അടക്കിയത്.. അർജുനൊരുപാട് നിർബന്ധിച്ചെങ്കിലും പുച്ഛത്തോടെ മുഖം തിരിച്ചുകൊണ്ട് അവളെഴുന്നേറ്റു പോയി!! കുഴച്ചിട്ട ആഹാരത്തിനു മുൻപിൽ നിന്നും വേദനയോടെ എഴുന്നേൽക്കുമ്പോൾ ഹൃദയം തകരുന്ന വേദന തന്നെ തകർക്കുന്നതായി തോന്നി. യാത്രയിലുടനീളം അവളുടെ മൗനം അവനെ ചുട്ടു പൊള്ളിച്ചുകൊണ്ടേയിരുന്നു.. "എന്തിനാ അനൂ എന്നോടിത്രയും ദേഷ്യം? യാത്രകൾ നിനക്കൊരുപാടിഷ്ടമല്ലേ? എന്നിട്ടും.. " മൗനം.. "മുൻപെപ്പോഴോ സ്വയമറിയാതെ പിണഞ്ഞു പോയൊരബദ്ധത്തിന്റെ പേരിൽ കാലങ്ങളായി മൗനം കൊണ്ട് നീയെന്നെ ചിത്രവധം ചെയ്തില്ലേ? അവസാനിപ്പിച്ചു കൂടെ ഇനിയെങ്കിലും??" പുച്ഛത്തോടെയുള്ള നോട്ടമായിരുന്നു മറുപടി.. "എന്നെങ്കിലുമൊരിയ്ക്കൽ നീ തിരിച്ചറിയും ഞാനെത്ര മാത്രം നിന്നെ സ്നേഹിച്ചിരുന്നെന്ന്!! എന്റെ സ്നേഹത്തിന്റെ വില കാലം തെളിയിയ്ക്കും അനു.." "ഇതെന്തൊരു ശല്യമാണ്.. തനിയ്ക്കൊന്നു മിണ്ടാതിരിയ്ക്കാൻ കഴിയോ?? ഇല്ലെങ്കിൽ എന്നെയൊന്ന് കൊന്നു താ അർജുൻ.. അങ്ങനെയെങ്കിൽ പിന്നെ കാണണ്ടല്ലോ ഓരോ വാക്കുകളും വ്യക്തതയോടെ മനഃപാഠമാക്കി എനിയ്ക്കു മുൻപിൽ കെട്ടിയാടുന്ന നിന്റെയീ ഒറ്റയാൾ നാടകം!!" അവളെന്തൊക്കെയോ പിറുപിറുത്തുകൊണ്ടു പുറത്തേയ്ക്ക് നോക്കിയിരുന്നു... "മുൻപോട്ടു തന്നെ പോവാനാണ് ഭാവമെങ്കിൽ ഇനിയുള്ള നാല് ദിവസവും പച്ച വെള്ളം പോലും ഞാൻ കൈ കൊണ്ട് തൊടില്ല... " അവളുടെ ശബ്ദം ഉറച്ചതായിരുന്നു.. പക്ഷെ അവനൊരിയ്ക്കലും വണ്ടി തിരിയ്ക്കുമെന്നവൾ പ്രതീക്ഷിച്ചതേയില്ല!! ലച്ചുവിന്റെ വീടിനു മുൻപിൽ കാർ നിർത്തുമ്പോഴും അവളിറങ്ങി യാത്രയാവുമ്പോഴും കുനിഞ്ഞ മുഖത്തോടെ അർജുൻ കാറിലിരിയ്ക്കുന്നുണ്ടായിരുന്നു... അഞ്ചാം ദിവസം പുലർച്ചെ അവനോടൊപ്പം വീട്ടിലേയ്ക്ക് യാത്രയാവുമ്പോഴും അവനിത്രയും ദിവസം എവിടെയായിരുന്നെന്നു പോലും അവളന്വേഷിച്ചില്ല.. കട്ടിലിലെ കിടപ്പ് നിലത്തേക്ക് മാറ്റിക്കൊണ്ടാണവൾ പ്രതിക്ഷേധമറിയിച്ചത്!! വീട്ടിലെല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ അവൾക്കൊട്ടും പ്രയാസമുണ്ടായിരുന്നില്ല.. ഗൗരവക്കാരനായ അച്ഛനെപ്പോലും എത്ര വേഗത്തിലാണവൾ വശത്താക്കിയത്!!! ക്ലാസ് കഴിഞ്ഞു വന്നാലുടൻ കോളേജിലെ കഥകളുമായി അവളമ്മയുടെ പിറകെ തന്നെ കാണും!! ആരോടും അധികം മിണ്ടാട്ടമില്ലാത്ത അച്ഛൻ അവളുടെ കൂടെ തമാശ പറഞ്ഞ് ഉച്ചത്തിൽ ചിരിയ്ക്കുന്നത് കണ്ടു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്!!! പക്ഷെ വെറുതെയെങ്കിൽ പോലും എന്നോടൊരു വാക്ക് മിണ്ടാൻ അവൾ ഒട്ടും ആഗ്രഹിച്ചതെയില്ല.. വെറുപ്പോടെയുള്ള സമീപനങ്ങൾ ഓരോ നിമിഷവും കൂടി വന്നു.. ഒരുപാട് ആഗ്രഹിച്ചൊരു ചുരിദാർ വാങ്ങിക്കൊടുത്തപ്പോൾ ഒന്ന് പൊതിയഴിച്ചു നോക്കുക കൂടി ചെയ്യാതെ അവജ്ഞയോടെ കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു കളഞ്ഞു!! പുച്ഛത്തോടെ മുറിവിട്ടിറങ്ങിപ്പോവുമ്പോൾ ചിരിയ്ക്കിടയിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് അവളെന്തേ കണ്ടില്ല!! അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതോ?? ഒരു ദിവസം ഓഫീസ് കഴിഞ്ഞു വന്നപ്പോൾ മുറിയിൽ കരഞ്ഞു വീർത്ത മുഖവുമായിരിയ്ക്കുന്ന അനുവിനെയാണ് കണ്ടത്.. എത്ര ചോദിച്ചിട്ടും അവളുത്തരം തന്നില്ല.. ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നിയെനിയ്ക്ക്... രാത്രി തലയിണയിൽ മുഖമമർത്തി തേങ്ങുന്നത് കണ്ടപ്പോൾ കാലു പിടിയ്ക്കുന്നത് പോലെ ചോദിച്ചതാണ് കാരണമെന്താണെന്ന്.. എന്നിട്ടുമവൾ ഒന്ന് നോക്കിയത് പോലുമില്ല.. കരഞ്ഞു കരഞ്ഞെപ്പോഴോ അവളുറങ്ങിയപ്പോഴും ഹൃദയ ഭാരത്തോടെ ഞാനുറങ്ങാതെ കാവലുണ്ടായിരുന്നു.. ഒരുപാട് സങ്കടമൊന്നും സഹിയ്ക്കാൻ ശക്തിയില്ലവൾക്ക്.. പിറ്റേന്ന് രാവിലെ വന്നു കിടക്കുന്ന മെയിലുകൾക്കിടയിൽ നിന്നും അപ്രതീക്ഷിതമായി ആ വെഡ്ഡിങ് കാർഡ് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ശരത്തിന്റെ കല്യാണമാണെന്നുള്ള കാര്യം ഓർമയിലുദിച്ചത്. മനസ്സിൽ തറഞ്ഞു കിടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം പകൽ പോലെ വ്യക്തമായപ്പോൾ കണ്ണാടിയിൽ കണ്ട തന്റെ പ്രതി രൂപം ഒരു കോമാളിയെ അനുസ്മരിപ്പിയ്ക്കുന്നതായി തോന്നിയോ?" മുഹൂർത്തിനെത്താൻ കണക്കാക്കി അനു വീട്ടിൽ നിന്നിറങ്ങുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അർജുൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. കയറിയിരിയ്ക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ എന്തുകൊണ്ടോ നിരസിയ്ക്കാൻ തോന്നിയില്ല... വേദിയ്ക്കുള്ളിലിരുന്നു താലികെട്ട് കണ്ടപ്പോൾ അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ നിറഞ്ഞിരുന്നോ?? ശരത്തേട്ടന്റെ മുഖത്തെ സന്തോഷമാണോ തന്നെ തളർത്തിയത്? മനസ്സിലാവുന്നില്ലല്ലോ! താനെന്തിനാണ് കരഞ്ഞതെന്നുള്ള ചോദ്യത്തിന് ഉത്തരമില്ലായിരുന്നു... പക്ഷെ.. തന്റെ കണ്ണീരിന് നിസ്സഹായനായി സാക്ഷ്യം വഹിയ്ക്കേണ്ടി വന്ന അർജുന്റെ മുഖത്തു കണ്ട വേദന.. അതെന്തിനായിരുന്നെന്ന ചോദ്യത്തിനുള്ള ഉത്തരം തികച്ചും വ്യക്തമായിരുന്നു.. എല്ലാ വേദനകളും മായ്ച്ചു കളഞ്ഞിറങ്ങാൻ നേരം അർജുനെന്റെ കൈ പിടിച്ചു മണ്ഡപത്തിലേയ്ക്ക് കയറുമ്പോൾ ഒന്നും മനസ്സിലാവാതെ ഞാനമ്പരന്നു നിന്നു.. ഒട്ടും പ്രതീക്ഷിയ്ക്കാതെ എന്റെ കയ്യിൽ രണ്ടു സ്വർണ മോതിരങ്ങളേൽപിച്ച് അവരുടെ കൈകളിൽ ഇട്ടുകൊടുക്കാനേല്പിച്ചപ്പോൾ അനുസരിയ്ക്കാതിരിയ്ക്കാനായില്ല.. രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവനെന്നെ ചേർത്ത് പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നപ്പോൾ മുൻപൊരിയ്ക്കലും തോന്നാത്തൊരിഷ്ടം തോന്നിപ്പോയതെങ്ങിനെയാണ്?? അറിയില്ല!! പക്ഷെ ഒന്നറിയാമായിരുന്നു.. എത്ര വേദനിപ്പിച്ചാലും ഒട്ടും പരിഭവിയ്ക്കാതെ അവനെന്നെ ചേർത്തു പിടിയ്ക്കുന്നുണ്ടായിരുന്നു. സദാ ഒരു കവചം പോലെ അവനെനിയ്ക്ക് കാവലുണ്ടായിരുന്നു.. എന്റെ അച്ഛനുമമ്മയ്ക്കും അവനെങ്ങനെയാണ് സ്വന്തം മകനായതെന്നു എത്ര ആലോചിച്ചിട്ടുമെനിയ്ക്ക് മനസിലായിരുന്നില്ല.. പക്ഷെ.. പിന്നീടൊരിയ്ക്കൽ ലച്ചുവിനെ കണ്ടപ്പോൾ പല തവണ ഞാനറിയാതെ അവനെന്റെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും ഒത്തിരി നേരം സംസാരിച്ചിരിയ്ക്കാറുണ്ടായിരുന്നെന്നും മനസ്സിലായി... അച്ഛനെയും അമ്മയെയും ആറു മാസത്തെ കരാറിന്റെ മറവിൽ ചതിയ്ക്കുകയാണെന്ന ബോധ്യം ഹൃദയത്തെ വേട്ടയാടുന്നതിനാൽ മനപ്പൂർവം വീട്ടിൽ പോവാതെ പിടിച്ചു നിൽക്കുന്നതിന്റെ വേദന അവനെത്ര വേഗമാണുൾക്കൊണ്ടത്!!! ഞാൻ ചെയ്യേണ്ടുന്ന കടമകളെല്ലാം എന്നെ തോൽപിച്ചുകൊണ്ടവൻ നിറവേറ്റുമ്പോൾ വീണ്ടും വീണ്ടുമവന്റെ മുൻപിൽ തോറ്റു പോവുകയാണോ? അവനോട് പതിവ് ദേഷ്യം പ്രകടിപ്പിയ്ക്കാൻ മനസ്സ് വല്ലാതെ വിസമ്മതിച്ചു തുടങ്ങിയത് പോലെ... ഒരു നിശ്വാസത്തുടിപ്പിനിപ്പുറം അവനെപ്പോഴും കൂടെ ഉണ്ടായിരുന്നെങ്കിൽ!! എന്താണിങ്ങനെയൊക്കെ?? ഒരിയ്ക്കലും കാണാനിഷ്ടപ്പെടാത്ത അവന്റെ കണ്ണുകളും ചിരിയ്ക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴികളും ഹൃദയത്തെ കീഴടക്കിയോ? അവനോടുള്ള ദേഷ്യത്തിന് നേരിയ താഴ്ച്ച തോന്നിയതുപോലെ.. ചിന്തകളിലെങ്ങോ മുഴുകിയിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാതെയാണ് ആ കോൾ അവളെ തേടിയെത്തിയത്.. "ഹലോ അനുവല്ലേ??" "അതെ.. ആരാ?" "ഞാൻ ദിയ.. അർജുന്റെ ഫ്രണ്ടാ.. എനിയ്ക്ക് അർജൻറ്റ് ആയിട്ട് അനുവിനെയാണ് കാണണം.." "എന്താ കാര്യം?" "അതൊക്കെ വന്നിട്ടു പറയാം.. പിന്നെ.. അർജുൻ അറിയരുത്.." വരേണ്ട സ്ഥലം പറഞ്ഞു ഫോൺ കട്ടായപ്പോൾ ഉള്ളിലൊരുപാട് സംശങ്ങളോടെ അനു യാത്ര തിരിച്ചു... സംഭവിയ്ക്കാൻ പോവുന്നതിനെക്കുറിച്ചു യാതൊരു ധാരണയുമില്ലാതെ... (തുടരും...) 11 അര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ അനുവിന്റെ ഹൃദയം നിറയെ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു.. അവളെ കണ്ട പാട് തന്നെ ദിയ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നെത്തി.. "ഹായ് അനൂ.. ദിയ!!." ചിരിച്ചുകൊണ്ടവൾ നീട്ടിയ ഹസ്ത ദാനം സ്വീകരിയ്ക്കുമ്പോൾ ഉള്ളിലൊരായിരം സംശയങ്ങൾ ഉടലെടുത്തിരുന്നു.. അർജുനോടൊപ്പം തന്നെ കോളേജിൽ വച്ചൊരുപാട് തവണ കണ്ടിരിയ്ക്കുന്നു ഇവളെ!! "പ്രധാനപ്പെട്ടൊരു കാര്യം സംസാരിയ്ക്കാനാണ് ഞാൻ അനുവിനോട് വരാൻ പറഞ്ഞത്.." എന്താണെന്നുള്ള ഭാവത്തിൽ ഞാനവളെ നോക്കി.. "നീയറിയാത്തൊരു സത്യമുണ്ട് അനു.. നീ കരുതുന്നത് പോലെ അർജുൻ അവരുടെ മകനല്ല... ആ വീട്ടിലെ അഛന്റെ അനിയന്റെ മകനാണ്..." നടുക്കത്തോടെ ഞാൻ അവളെ നോക്കി...!! "സത്യമാണ്... ഒരു കാർ ആക്സിഡന്റിൽ അവന്റെ അമ്മയും അച്ഛനും കുഞ്ഞിലെ മരിച്ചു പോയതാണ്..." "സത്യമാണോ??" വിശ്വസിയ്ക്കാനാവാതെ ഞാനമ്പരന്നു നിന്നു.. "അതെ...അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.. അതിനുള്ള ട്രീറ്റ്മെന്റിന്‌ വേണ്ടിയാണ് അവർ വിദേശത്തേയ്ക്ക് പോയത്... ഒരുപാട് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം തിരിച്ചു വരാൻ ഒരുങ്ങവേയാണ് അയാൾക്ക് കാൻസർ ആണെന്ന് മനസ്സിലാവുന്നത്... പിന്നെ അതിന്റെ ചികിത്സയ്ക്ക് വേണ്ടി വര്ഷങ്ങളെടുത്തു.." "ഇത്... അർജുന് അറിയോ??" "അറിയാം... ഇപ്പോഴവന് സ്വന്തമെന്നു പറഞ്ഞു ചേർത്ത് പിടിയ്ക്കാൻ അനു മാത്രമേയുള്ളു... ഇത്രയും കാലം കൂട്ടി വച്ച സ്നേഹം മുഴുവനും അവന്റെ ഹൃദയത്തിലുണ്ട്..." പേരറിയാത്തൊരു ഗദ്ഗദം എന്റെ ഹൃദയത്തിൽ പടർന്നു.. "അനുവിനറിയാലോ അർജുന്റെ സ്വഭാവം.. ഒരുപാട് അടുപ്പമുള്ള സുഹൃത്തുക്കളൊഴിച്ചാൽ ബാക്കിയെല്ലാവരും ശത്രുക്കളാണവന്... പക്ഷെ അവൻ എന്ത് ചെയ്‌താലും അതിനു പിന്നിലെല്ലാം വ്യക്തമായ കാരണങ്ങളുണ്ടാവും.. ഉള്ളിലൊന്നും പുറത്തു മറ്റൊന്നും വച്ച് പെരുമാറുന്ന സ്വഭാവമില്ലാത്തതിനാലാവാം അവനൊരുപാട് പേരുടെ ശത്രുത കൈപ്പറ്റിയത്.." ഒന്നും മനസ്സിലാവാതെ ഞാൻ അവളെത്തന്നെ നോക്കി.. "കുഞ്ഞു നാളു മുതൽക്കേ അച്ഛനും അമ്മയും അവനെ മുത്തശ്ശിയെ ഏൽപ്പിച്ചു പോയതാണ്... ഏകാന്തതയും സ്നേഹക്കുറവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് അർജുൻ..." വേദന നിഴൽ പടർത്തിയ മനസ്സോടെ ഞാൻ മൂകമായി നിന്നു.. "അനു ഇനിയും അവനെ വേദനിപ്പിയ്ക്കരുത്.. അത്രമാത്രം അവൻ സ്നേഹിയ്ക്കുന്നുണ്ട് തന്നെ!! അന്ന് ഗ്രീൻ റൂമിൽ വച്ചു തനിയ്ക്ക് സംഭവിച്ച അപകടം അവനെ ഒരുപാട് എഫക്ട് ചെയ്തിരുന്നു.. ഓരോ ദിവസവും ആ ഹോസ്പിറ്റൽ വരാന്തയിൽ അവൻ ഉറക്കമൊഴിച്ചു കാവലുണ്ടായിരുന്നു.. ജീവിതത്തിലാദ്യമായി അവനെ അമ്പലത്തിൽ കണ്ടപ്പോൾ ശരിയ്ക്കും ഞാൻ അത്ഭുതപ്പെട്ടു.. നിന്നെ ഓര്മയിലേയ്ക്ക് തിരിച്ചു കൊണ്ട് വരാനായി അവനാണ് ഡോക്ടറുമായി ആലോചിച്ചു അങ്ങനൊരു പ്ലാൻ ഉണ്ടാക്കിയത്.." അവളുടെ വാക്കുകൾ എന്നിൽ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചു.. "അതിനു ശേഷം ഒരു തുള്ളി മദ്യം പോലും അവൻ കൈ കൊണ്ട് തൊട്ടിട്ടില്ല അനു.. നിങ്ങളുടെ കല്യാണം ഉറപ്പിച്ചതിനു ശേഷം അവനാരോടും ഒരു വഴക്കിനും പോയിട്ടില്ല.. ചെയ്ത തെറ്റെല്ലാം അവൻ തിരുത്തിയില്ലേ? എന്നിട്ടും എന്തിനാ താനവനെ ഇപ്പോഴും ഇങ്ങനെ ശിക്ഷിയ്ക്കുന്നത്?? അവനൊരു പാവമാണ്.. വർഷങ്ങളായിട്ടു അവന്റെ ഉള്ളു കാണുന്ന എനിയ്ക്കതറിയാം.. മറ്റാരേക്കാളും..." അവളുടെ മുൻപിൽ കടമകൾ നിറവേറ്റാത്തൊരു പെണ്ണായി നിൽക്കേണ്ടി വന്നപ്പോൾ എനിയ്ക്കൊരുപാട് ജാള്യത തോന്നി.. "ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസമായില്ലെങ്കിൽ നിന്റെ കൂട്ടുകാരിയോട് ചോദിയ്ക്കാം... അവൾക്കറിയാം എല്ലാം!!" "കെട്ടുതാലി കഴുത്തിൽ ചാർത്തിയവനോട് ഒരുപാട് കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട് പെണ്ണിന്.. അത് ഒരിയ്ക്കലെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മനസ്സാക്ഷിയോട് ചോദിച്ചു നോക്ക് അനു.. ഉത്തരം കിട്ടും.. എല്ലാം സഹിച്ചും ക്ഷമിച്ചും അവൻ നിന്നോടൊപ്പം ജീവിയ്ക്കാൻ തുടങ്ങിയിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞില്ലേ?? എപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ?? എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും നിന്നെ കരയിച്ചിട്ടുണ്ടോ??? അതെല്ലാം പോട്ടെ.. കല്യാണത്തിന് മുൻപത്തെ പോലെ പുറത്തിറങ്ങുമ്പോൾ ആരെങ്കിലും മോശമായ രീതിയിൽ നിന്നെ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ പറ!!" അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനാവാതെ ഞാൻ നിന്ന് വിയർത്തു... ഓരോ നിമിഷവും അവളുടെ മുൻപിൽ ഞാൻ മാത്രം തെറ്റുകാരിയായി!!! "ഉള്ളിൽ മനഃസാക്ഷിയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇനിയും വേദനിപ്പിയ്ക്കരുത്... അത്രമാത്രം സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് അവൻ ജീവിയ്ക്കുന്നത്.. എന്നെങ്കിലുമൊരിയ്ക്കൽ അവന്റെ സ്നേഹം നീ തിരിച്ചറിയുന്ന ദിവസത്തിന് വേണ്ടിയാണ് അവനിപ്പോൾ ജീവിയ്ക്കുന്നത് തന്നെ..." തല കുനിച്ചു നിൽക്കുന്ന എന്നെ നോക്കി അവൾ തുടർന്നു.. "ഈ കാര്യങ്ങളെല്ലാം എന്നെങ്കിലും അവൻ നിന്നോട് തുറന്നു പറയുന്ന നിമിഷം വരെ ഒന്നും അനു അറിഞ്ഞതായി ഭാവിയ്ക്കരുത്..." ഹൃദയഭാരത്തോടെ മടങ്ങുമ്പോൾ സൂര്യൻ അസ്തമയത്തിന്റെ അവസാന പാതിയിലെത്തിയിരുന്നു.. നേരെ പോയത് ലച്ചുവിന്റെ അരികിലേയ്ക്കാണ്... "എല്ലാം സത്യമാണ് അനു... ഓർമ നഷ്ടപ്പെട്ടു നീ കഴിയുമ്പോൾ എല്ലാ മാസവും മുടങ്ങാതെ നീ പൈസ കൊടുക്കുന്ന അനാഥാലയങ്ങളിലെല്ലാം അവനത് മുടങ്ങാതെ എത്തിച്ചിരുന്നു.." നിശ്ശബ്ദമായിരിയ്ക്കുന്ന അനുവിനെ നോക്കി അവൾ തുടർന്നു... "നിന്റെ അവസ്ഥ താങ്ങാൻ കഴിയാതെ ശരത്തേട്ടൻ വേദനയോടെ തിരിച്ചു പോവുമ്പോൾ അർജുൻ ഊണും ഉറക്കവുമുപേക്ഷിച്ചു കാവലുണ്ടായിരുന്നു.. അവനാണ് അർജുൻ എന്ന് നിന്റെ വീട്ടുകാർ അറിയുന്നത് വരെ എല്ലാ കാര്യത്തിനും അവനുണ്ടായിരുന്നു അവരുടെ കൂടെ... ഇതൊന്നും നിന്നോട് പറയരുതെന്ന് അർജുൻ പറഞ്ഞിരുന്നു.. ഇതുകൊണ്ടൊക്കെയാണ് നീയവനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർക്കാതിരുന്നത്... ചേരേണ്ടത് നിങ്ങൾ തന്നെയായിരുന്നു..!! ചെയ്ത തെറ്റ് മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തവർക്ക് വീണ്ടും വീണ്ടും ശിക്ഷ വിധിയ്ക്കേണ്ടതിന്റെ ആവശ്യകതയെന്താ അനൂ? നീ തന്നെ പറ!!" "നീയവനെ സ്നേഹിച്ചില്ലെങ്കിലും ഇനിയും ഇത്തരത്തിൽ അവഗണിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കണം..." അവളോട് യാത്ര പോലും പറയാതെ ഇരുട്ട് വീണ വഴികളിലൂടെ വീട് ലക്ഷ്യമാക്കി വണ്ടിയോടിയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ അവന്റെ അരികിലെത്താൻ ഹൃദയം വ്യഗ്രതപ്പെടുന്നുണ്ടായിരുന്നു.. പൊടുന്നനെ ഒരു കാർ അവൾക്കു കുറുകെ ബ്രെയ്ക് ചെയ്തു നിന്നു.. "അർജുന്റെ വൈഫ് അല്ലെ??" "അതെ.. ആരാ?" ഉത്തരം പറയുന്നതിന് മുൻപേ തന്നെ പിറകിലൂടെ ബലിഷ്ഠമായ കരങ്ങൾ മുഖത്തമർന്നിരുന്നു... ബോധശൂന്യയായി വീഴവെ നിലത്തു വീണ മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലെയിൽ വീണ്ടും വീണ്ടും ആ പേര് തെളിഞ്ഞുകൊണ്ടേയിരുന്നു.. അർജുൻ!!! "അനു ഇതുവരെ വന്നില്ലല്ലോ അമ്മെ??" "അവളേതോ ഫ്രണ്ടിന്റെ വീട്ടിൽ പോയതാ മോനെ..." "വൈകുന്നേരം പോയതല്ലേ? ഇപ്പൊ ഏഴു മണി കഴിഞ്ഞു... ഇത്ര നേരമൊക്കെ സംസാരിച്ചിരിയ്ക്കാൻ ഏതു ഫ്രണ്ടാ അവൾക്കുള്ളത്?" "മോൻ ഒന്ന് വിളിച്ചു നോക്ക്.. " "എത്ര തവണ വിളിച്ചു?? ഒന്ന് ഫോണെടുത്താലെന്താ ഇവൾക്ക്??" "നീ ടെൻഷൻ ആവല്ലേ.. അവളുടെ ഏതെങ്കിലും കൂട്ടുകാരികളെ വിളിച്ചു നോക്ക്..." ഫോണെടുത്തു ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ അവളവിടെ ഉണ്ടായിരിയ്ക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ... "ലച്ചൂ.. അനു ഉണ്ടോ അവിടെ??" "ഇവിടുന്ന് പോയിട്ട് കുറച്ചു സമയമായല്ലോ... അങ്ങോട്ട് എത്തേണ്ട നേരം കഴിഞ്ഞു... എന്തുപറ്റി അർജുൻ??? അനു ഇതുവരെ വന്നില്ലേ??" അവളുടെ ശബ്ദത്തിൽ നേരിയ പരിഭ്രമം കലർന്നിരുന്നു.... "ആഹ്.. ഞാൻ വീട്ടിലല്ല ലച്ചൂ.. അവള് ചിലപ്പോ എത്തിക്കാണും... ഞാൻ ഇറങ്ങുന്ന വരെ എത്തിയില്ലായിരുന്നു.. അതാ.. ശരി അപ്പൊ.." ശബ്ദത്തിൽ കലർന്ന വിറയൽ അവളറിയാതിരിയ്ക്കാൻ പൊടുന്നനെ ഫോൺ കട്ട് ചെയ്യുമ്പോൾ അവനാകെ വിയർത്തു കുളിച്ചിരുന്നു.. ഡ്രസ് മാറ്റി നേരെ അവളുടെ വീട്ടിലേയ്ക്ക് പോവുന്നത് വരെ നേരിയ പ്രതീക്ഷ അവന്റെ മനസ്സിലുണ്ടായിരുന്നു... ഇതുവഴി പോകുന്ന വഴിയ്ക്ക് കേറിയതാണെന്നുള്ള മറുപടി അവർ വിശ്വസിയ്ക്കും വിധം പറഞ്ഞിറങ്ങുമ്പോൾ തന്നെ വിഷമിപ്പിയ്ക്കാൻ വേണ്ടി അവളെവിടെയെങ്കിലും പോയതാവുമെന്നു മനസ്സിനെ വിശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു... എവിടെയാണെങ്കിലും ഒരപകടവും സംഭവിയ്ക്കരുതെന്നു ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുമ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി ചിതറുന്നത്പോലെ തോന്നി... അവളുടെ നമ്പറിലേക്ക് തുടർച്ചയായി വിളിയ്ക്കവേ ഉള്ളുരുകി പ്രാർത്ഥിയ്ക്കുന്നുണ്ടായിരുന്നു... റോഡിനു നടുക്ക് നിന്നും സ്ക്രീൻ പാതി തകർന്ന ഫോൺ കയ്യിൽ കിട്ടിയപ്പോഴേയ്ക്കും ഹൃദയത്തിൽ സ്വരുക്കൂട്ടി വച്ച പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞിരുന്നു.. സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ മനസ്സിലേയ്ക്ക് കടന്നു വന്നു... പ്രിയപ്പെട്ടവരുടെ വീട്ടിലോ അവൾ തനിച്ചിരിയ്ക്കുന്ന ഇടങ്ങളിലോ അന്വേഷിച്ചിട്ടു കാര്യമില്ലെന്ന് മനസ്സ് വീണ്ടും വീണ്ടും ഓർമപ്പെടുത്തി.. ആരായിരിയ്ക്കും ഇതിനു പിന്നിൽ?? അവൾക്കെന്തെങ്കിലും സംഭവിച്ചാൽ... പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല... ശത്രുക്കളുടെ എണ്ണം നിർവചിയ്ക്കാവുന്നതിലും ഒരുപാട് ഉയരത്തിലാണ്... അതിലാരെങ്കിലും അവളെ അപായപ്പെടുത്താൻ ശ്രമിച്ചതാണെങ്കിൽ!!! ഞാൻ കാരണം ഒരിയ്ക്കൽ കൂടി അനുവിന് എന്തെങ്കിലും സംഭവിച്ചാൽ!!! ഓർക്കാൻ കൂടി വയ്യ!! രാത്രിയിലുടനീളം അവളെ അന്വേഷിച്ചു നടന്നിട്ടും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല... ഈ രാത്രി പുലരുന്നതിനു മുൻപേ കണ്ടെത്തണമവളെ....!! നേരം പതിനൊന്നു മണിയോടടുക്കവേ... ഒട്ടും പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ അവനെ തേടിയെത്തി.. അറ്റൻഡ് ചെയ്ത് കാതോരം ചേർത്ത് വയ്ക്കുമ്പോൾ പ്രതീക്ഷകളായിരം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു... "ഹലോ അർജുൻ..." ഘനഗംഭീരമായ ശബ്ദം അവന്റെ കാതുകളിൽ തറച്ചിറങ്ങി... "ഹൂ ഈസ് ദിസ്??" "എന്നെ മോനറിയില്ല..." "നിങ്ങൾക്കെന്താ വേണ്ടത്??" "ഭാര്യയെ ചേട്ടമ്മാര് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്.. അവള് കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ..." "ഡാ.." "ഹ.. ശബ്ദമുയർത്തണ്ടഡോ... തിരിച്ചു കൊണ്ടാക്കണോ അതോ ഇവിടെത്തന്നെ താമസിപ്പിയ്ക്കണോ എന്ന് ഞങ്ങള് തീരുമാനിയ്ക്കും..." "എന്റെ പെണ്ണിനെ എന്തെങ്കിലും ചെയ്താൽ... അർജുൻ ആരാണെന്നു നിങ്ങളറിയും..." മുഴക്കമുള്ള അട്ടഹാസമായിരുന്നു മറുപടി.... "ആണാണെങ്കിൽ നീ നിൽക്കുന്ന സ്ഥലം പറയെടാ..." അവന്റെ ശബ്ദം കാറിനുള്ളിലെങ്ങും പ്രകമ്പനം സൃഷ്ടിച്ചു... പുച്ഛം കലർന്ന അട്ടഹാസത്തിന്റെ അകമ്പടിയോടെ മറുഭാഗത്തു നിന്നും ഫോൺ കട്ട് ആയപ്പോൾ അർജുൻ ഭ്രാന്തമായി മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ ഇടിച്ചു..... (തുടരും....) 12 ഒരുപാട് തവണ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല... ഒരു വിരൽ സ്പർശം കൊണ്ട് പോലും നോവിയ്ക്കാത്തതാണവളെ.. താലി കെട്ടി കൂടെ കൂട്ടിയിട്ടും മനസ്സ് കൈവിട്ട രീതിയിൽ നോക്കിയിട്ടില്ല... അർഹതയുണ്ടായിട്ടുപോലും!!! എന്തും ചെയ്യാൻ മടിയ്ക്കാത്ത നര ഭോജികൾക്ക് നടുവിൽ അവളൊറ്റയ്ക്ക്!! ഒന്നും കഴിച്ചു കാണില്ല!! പക്ഷെ എത്ര ഭയം തോന്നിയാലും കരയില്ലവൾ!! വീറോടെ പിടിച്ചു നിൽക്കും!! മൂർച്ചയുള്ള വാക്കുകൾ കൊണ്ട് ചുറ്റും കൂടി നിൽക്കുന്നവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും!! അതവരെ ചൊടിപ്പിയ്ക്കില്ലേ?? അങ്ങനെയെങ്കിൽ അവരവളെ ഉപദ്രവിച്ചുകാണുമോ?? ഒരു തുള്ളി രക്തമെങ്കിലും അവളുടെ ദേഹത്ത് നിന്നും പൊടിഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരനായവനോട് കണക്കു ചോദിച്ചിരിയ്ക്കും അർജുൻ!! അവന്റെ ശവം പോലും പിന്നീടാരും കാണില്ല!! ചിന്തകൾ കാടു കയറുന്നതോടൊപ്പം മനസമാധാനവും പടിയകന്നിരുന്നു... പുറത്തെ മരം കോച്ചുന്ന തണുപ്പിലും അർജുൻ വിയർത്തൊഴുകി... നിമിഷങ്ങൾ തേരട്ടയുടെ കാലുകളോടെ സഞ്ചരിച്ചുകൊണ്ടിരുന്നു... പൊടുന്നനെ ഫോൺ ശബ്ദിച്ചു... കാത്തിരുന്ന നമ്പർ!! "ഹലോ... പ്ലീസ് അവളെ ഒന്നും ചെയ്യരുത്... ഞാൻ.. ഞാനെന്തു വേണമെങ്കിലും ചെയ്യാം.. നിങ്ങൾ പറയുന്നതെന്തും..." "അർജുൻ..." മരുവശത്തു നിന്നും തളർന്ന സ്വരം.. "അനൂ...നീ.. നീ ഓക്കേ ആണോ?? അവര് നിന്നെ ഉപദ്രവിച്ചിട്ടൊന്നും ഇല്ലല്ലോ?? എവിടെയാ നീയിപ്പോ??" ഒറ്റ ശ്വാസത്തിലാണ് അത്രയും ചോദിച്ചത്.. "എനിയ്ക്ക്... എനിയ്ക്കറിയില്ല അർജുൻ.. ഇവര് ഒരുപാട് പേരുണ്ട്.. എനിയ്ക്ക് പേടിയാവാ.." അവളുടെ ശബ്ദത്തിലെ തേങ്ങൽ സ്വരം അവന്റെ ഹൃദയത്തിൽ ആഴത്തിൽ തറച്ചിറങ്ങി!!! "അനൂ... നീ ടെൻഷനാവല്ലേ... ഇപ്പൊ എവിടെയാ നിൽക്കുന്നതെന്ന് എന്തെങ്കിലും സിഗ്നൽ തരാൻ കഴിയോ നിനക്ക്??" മറുപടി വരുന്നതിന് മുമ്പ് ഫോൺ കട്ടായിരുന്നു... ഓർത്തിട്ടു ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നി അവന്... തിരിച്ചു വിളിച്ചാൽ സ്വിച്ച്ഡ് ഓഫ്!! ഓർമയിൽ തെളിഞ്ഞ പണി തീരാത്തതും പാതിയിടിഞ്ഞതുമായ എല്ലാ കെട്ടിടങ്ങളിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല!! രാത്രിയുടെ അവസാന യാമവും പിന്നിട്ടു!! തിരച്ചിലുകളും പ്രാർത്ഥനയുമെല്ലാം നിരർഥകമാകവേ പരിജയമില്ലാത്ത നമ്പറിൽ നിന്നും ആ കോൾ അവനെ തേടിയെത്തി... ദൈവദൂതനെപ്പോലൊരാൾ!! "എലോ അർജുൻ സാറല്ലേ?" "യെസ്.?." "സാറിന്റെ ഭാര്യയെ എസ്റ്റേറ്റിനടുത്തുള്ള പഴയ ഗസ്റ്റ് ഹൗസ്സിലേക്ക് കുറച്ചുപേർ തട്ടിക്കൊണ്ടു വന്നിട്ടുണ്ട്... സാർ എത്രയും പെട്ടെന്ന് വന്നില്ലെങ്കിൽ ആ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചേക്കാം..." വിളിച്ചതാരാണെന്നു പോലും അന്വേഷിയ്ക്കാതെ എസ്റ്റേറ്റ് ലക്ഷ്യമാക്കി കാറ്റിൻ വേഗത്തിൽ യാത്രയാവുമ്പോൾ അറിഞ്ഞത് സത്യമാവണേ എന്നൊരു പ്രാർത്ഥന മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.. കിഴക്ക് വെള്ള കീറിത്തുടങ്ങവേ വണ്ടി എസ്റ്റേറ്റിനു മുന്പിലെത്തിച്ചേർന്നു... കാർ സൈഡാക്കി തലയുയർത്തി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ ഗസ്റ്റ് ഹൗസ് ലക്‌ഷ്യം വച്ച് മുൻപോട്ടു നടന്നു... കാവൽ നിൽക്കുന്നവനെ എന്നേയ്ക്കുമായി നിശ്ശബ്ദനാക്കി മുൻവശത്തെ വാതിൽ പതിയെ തുറന്നു.. ഭാഗ്യം!!ഉള്ളിൽ നിന്നും പൂട്ടിയിട്ടില്ലായിരുന്നു!! താഴെയുള്ള മുറികളിലൊരോന്നിലും പ്രതീക്ഷയോടെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.. ശബ്ദമുണ്ടാക്കാതെ മുകളിലത്തെ സ്റ്റെപ് കയറുമ്പോൾ അവന്റെ കണ്ണും കാതും അതീവ ശ്രദ്ധയിലാണ്ടു!! മദ്യത്തിന്റെ തീക്ഷ്ണ ഗന്ധം അന്തരീക്ഷത്തിലെങ്ങും പടർന്നിരുന്നു!! എതിർവശത്തെ മുറിയിൽ നിന്നും അവ്യക്തമായ സംസാരം കേൾക്കാമായിരുന്നു!! ചാരിയിട്ട മറ്റൊരു മുറിയിലേയ്ക്ക് പതിയെ കയറുമ്പോൾ ആ കാഴ്ച്ച അവന്റെ മിഴിക്കോണുകളിൽ തടഞ്ഞു.. അനു!! കയ്യും കാലും വായും ബന്ധിച്ച നിലയിൽ മുറിയുടെ കോണിൽ തളർന്നുറങ്ങുന്നു... തികട്ടി വന്ന ഗദ്ഗദം അവന്റെ ചങ്കിൽ പിടഞ്ഞമർന്നു.. കയ്യിൽ കിട്ടിയ പഴന്തുണി അവൾക്കു കാവൽ കിടന്നെപ്പോഴോ മയങ്ങിപ്പോയ തടിമാടന്റെ വായിൽ തിരുകി മർദ്ദിച്ചവശനാക്കിയിട്ടും പതഞ്ഞു പൊങ്ങിയ ദേഷ്യം തെല്ലും ക്ഷമിച്ചിരുന്നില്ല!! ഓടിച്ചെന്നവളുടെ കെട്ടുകളഴിയ്ക്കവേ ഞരക്കത്തോടെ അവൾ മിഴികൾ തുറന്നു... "അർജുൻ..." വിശ്വസിയ്ക്കാനാവാതെ അവൾ പതിയെ വിളിച്ചു.. "അനൂ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?" ശബ്ദം കഴിവതും താഴ്ത്തിയുള്ള ചോദ്യത്തിന് അവൾ ഇല്ലെന്നു തലയാട്ടി.. അസഹ്യമായ തണുപ്പത്തു വെറും നിലത്തു പറ്റിച്ചേർന്നു കിടന്നതിന്റെ ശേഷിപ്പുകൾ അവളുടെ ദേഹം വ്യക്തമാക്കി... കൈ കാലുകലിലെല്ലാം മരവിപ്പ് പടർന്നിരുന്നു... തണുപ്പുകൊണ്ടവൾ വിറച്ചുകൊണ്ടേയിരുന്നു.. എഴുന്നേല്പിയ്ക്കാൻ ശ്രമിയ്ക്കും തോറുമവളുടെ ചുവടുകൾ പതറുന്നുണ്ടായിരുന്നു.. എന്റെ ദേഹത്തോട് ചേർന്നവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.. "എനിയ്ക്കറിയാമായിരുന്നു അർജുൻ വരുമെന്ന്..." ദേഹത്ത് നിന്നും വിട്ടുമാറാതെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. മുഖത്തേയ്ക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി അർജുൻ അവളുടെ നെറുകയിൽ അധരങ്ങളമർത്തി... അവളെ താങ്ങിയെടുത്തു മുറിയിൽ നിന്നിറങ്ങാൻ ശ്രമിയ്ക്കവേ പിറകിൽ താളത്തോടെയുള്ള കയ്യടി ശബ്ദമുയർന്നു.. "കൊള്ളാം... സമർത്ഥനാണ് നീ... ഞാൻ കണക്കു കൂട്ടിയത്തിലും വളരെ പെട്ടെന്ന് തന്നെ നീയിവളെ തേടിയെത്തി!!" അവർ രണ്ടുപേരും തിരിഞ്ഞു... ഒത്ത പൊക്കമുള്ള ആൻപതോളം പ്രായം തോന്നിയ്ക്കുന്ന ഒരാൾ.. വെള്ള ജുബ്ബയും ചന്ദന നിറത്തിലുള്ള മുണ്ടുമായിരുന്നു വേഷം... കയ്യിൽ ഞാന്നു കിടന്നിരുന്ന സ്വർണ ചങ്ങലയും കൊമ്പൻ മീശയും അയാൾക്ക് ഭീതിയുളവാക്കുന്ന രൂപം പകുത്തു നൽകിയിരുന്നു.. "നിങ്ങളാരാ?? എന്തിനു വേണ്ടിയാ ഇവളെ തട്ടിക്കൊണ്ടു വന്നത്?" "അതൊന്നും നിങ്ങളറിയണ്ട... ഇതൊരു ക്വട്ടേഷനാണെന്നു മാത്രം തൽക്കാലം അറിഞ്ഞാൽ മതി.." അവരെ നോക്കി അയാൾ തുടർന്നു... "രണ്ടിനെയും ഒരുമിച്ചു തീർക്കാനാ ഓഡർ... എന്നാപ്പിന്നെ തുടങ്ങാം?" എന്തിനും പോന്ന രണ്ടു മൂന്നാളുകൾ അയാൾക്ക്‌ പിറകിൽ നിരന്നു... രംഗം വഷളാവുന്നതിനു മുൻപേ അനുവിനെ തുറന്നിട്ട മുറിയ്ക്കുള്ളിലാക്കി പുറത്തു നിന്നും വാതിലടച്ചു അർജുൻ അവരുടെ അടുത്തേയ്ക്ക് പോയി... നിമിഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അവനെത്തി ചേർന്നപ്പോൾ ചിലയിടങ്ങളിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു.. "അർജുൻ...അയ്യോ... എന്താ ഇതൊക്കെ..? അർജുൻ അവരുമായി വാഴക്കിനു പോയോ??" അവളുടെ ശബ്ദത്തിൽ പരിഭ്രമം നിഴലിച്ചു.. "ഏയ്... ഞാനൊന്നും ചെയ്തില്ല.. സംസാരിച്ചു ഓക്കേ ആക്കി അത്ര മാത്രം... വാ അനൂ പോകാം.." എന്നെ ചേർത്ത് പിടിച്ചവൻ നടക്കുമ്പോൾ തൊട്ടടുത്ത മുറിയുടെ പാതിയടഞ്ഞ ജനാലയിലൂടെ കയ്യും കാലും വായും ബന്ധിച്ച നിലയിൽ മൂന്നാലു പേരെ കണ്ടപ്പോൾ സംഭവിച്ചതെന്താണെന്നുള്ള ഏകദേശ ധാരണ കൈ വന്നിരുന്നു.. "അർജുൻ... ആരാ നമുക്കെതിരെ.. " "അതറിയില്ലഡോ.. അതുമാത്രം എത്ര ചോദിച്ചിട്ടും അയാള് പറഞ്ഞില്ല..ശത്രുക്കളൊരുപാടുണ്ട്... അവരിലാരെങ്കിലുമാവും.." ഞാൻ ചോദിച്ചു മുഴുവനാക്കുന്നതിനു മുൻപേ അവനുത്തരം പറഞ്ഞിരുന്നു.. "അർജുൻ എന്തെങ്കിലും എന്നിൽ നിന്നും മറയ്ക്കുന്നുണ്ടോ?" "എന്ത്?നീ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. അങ്ങനൊന്നുമില്ല.." എനിയ്ക്ക് മുഖം തരാതെ അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു... അവന്റെ മുഖത്തു നിഴലിട്ട വേദന എന്റെ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തി... ഇതിനു പിന്നിലാരാണെന്നു അവനു വ്യക്തമായി അറിയാം... അത് മറച്ചു വയ്ക്കുന്നതിന്റെ കാരണം... കണ്ടു പിടിയ്ക്കണമത്.. പതിവില്ലാതെ മുഴുവനായും അഴിച്ചിട്ട ഫുൾ സ്ലീവ് ആകെ നനഞ്ഞു കുതിർന്നത് കണ്ടപ്പോൾ അനു ബലം പ്രയോഗിച്ചു അതുയർത്തി നോക്കി.. ഇടതു കൈത്തണ്ടയിലേറ്റ വെട്ടിൽ നിന്നും നിലയ്ക്കാതെ രക്തം വമിയ്ക്കുന്നുണ്ടായിരുന്നു... "വണ്ടി ഹോസ്പിറ്റലിലേക്ക് പോട്ടെ.." "എന്തിന്?? അത് മാറിക്കോളും.. എനിയ്ക്കിതൊക്കെ ശീലമുള്ളതാ.. " "ഇത് ആഴത്തിലുള്ളതാണ്.. സ്റ്റിച് വേണ്ടി വരും... പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി... എതിർപ്പുകൾക്കൊടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു... ഹോസ്പിറ്റലിനുള്ളിലേയ്ക്ക് കയറവേ അർജുന്റെ ഫോൺ അവൾ വിദഗ്ദമായി കൈക്കലാക്കുമ്പോൾ പ്രതീക്ഷകളേറെ മനസ്സിൽ നാമ്പിട്ടു... അവൻ മുറിയിലേയ്ക്ക് കയറിയെന്നുറപ്പ് വരുത്തിയതിനു ശേഷം സ്വന്തം പേര് ടൈപ് ചെയ്ത് ലോക്ക് അഴിയ്ക്കുമ്പോൾ നടന്നതെന്താണെന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടുമെന്നവൾക്കുറപ്പുണ്ടായിരുന്നു... (തുടരും....) 13 ഒരുപാട് പ്രതീക്ഷയോടെ ഫോണ് മുഴുവൻ പണിപ്പെട്ടു തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.. ഗാലറിയിലെ തിരച്ചിലിനൊടുവിൽ നിരാശയോടെ കോൾ ലിസ്റ്റിലേക്ക് അന്വേഷണത്തിന്റെ വേരുകളിറക്കവേ ഒരു കാര്യമെനിയ്ക്ക് തീർച്ചയായി.. ഇതിനു പിന്നിലാരാണെന്നുള്ള സത്യം ഞാനറിയതിരിയ്ക്കാൻ അർജുൻ ആഗ്രഹിയ്ക്കുന്നു!!! അല്ലെങ്കിൽ ഇന്നലെ രാത്രി മുതൽ ഈ നേരം വരെ ഫോണിലേക്ക് വന്ന എല്ലാ കോളുകളുടെ ഡീറ്റയിൽസും ഒന്നടങ്കം മായ്ച്ചു കളയേണ്ടുന്നത്തിന്റെ ആവശ്യകതയെന്ത്?? ചിന്തകൾ കാടു കയറവേ ഭ്രാന്തു പിടിക്കുന്നതായി തോന്നി അനുവിന്.. "എന്താടോ ഒന്നും കിട്ടിയില്ലേ അതിന്ന്??" പിറകിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന അർജുനെ കണ്ടപ്പോൾ തെല്ല് ജാള്യത തോന്നിയെങ്കിലും ഞാനത് പുറമെ കാണിച്ചില്ല.. നീയെത്ര ഒളിയ്ക്കാൻ ശ്രമിച്ചാലും എല്ലാ സത്യങ്ങളും അനു കണ്ടെത്തിയിരിയ്ക്കും..!! മനസ്സിൽ പറഞ്ഞു.. അവനോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലെ കനലുകളെയെല്ലാം താത്കാലിക വിസ്മൃതിയിൽ ബലി കഴിച്ചിരുന്നു... രാത്രി ഭക്ഷണത്തിന് ശേഷം ബാൽക്കണിയിൽ പതിവ് പോലെ നക്ഷത്രങ്ങളെ നോക്കി വെറുതേയിരിയ്ക്കുമ്പോൾ അവനെന്റെ തൊട്ടരികിൽ വന്നിരുന്നു... "നക്ഷത്രമെണ്ണിക്കഴിഞ്ഞില്ലേ ഇതുവരെ?" ഞാൻ അലസമായി ചിരിച്ചു.. "അനൂ.. ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?" "എന്താ അർജുൻ?" "ഇത്രയൊക്കെയായിട്ടും ഒരിത്തിരി ഇഷ്ടം പോലും തോന്നുന്നില്ലേ എന്നോട്?" "ഇല്ലെന്നു പറഞ്ഞാൽ അതൊരു വലിയ നുണയാവും.." അവനു മുഖം കൊടുക്കാതെ ഞാൻ തുടർന്നു... "പക്ഷെ പണ്ടത്തെ പോലെ നിന്നോടെനിയ്ക്കിപ്പോൾ വെറുപ്പില്ല..." "പിന്നെ?" വെറുപ്പിനും ഇഷ്ടത്തിനുമിടയിലുള്ള പേരറിയാത്ത എന്തോ ഒന്ന്... പ്രണയമല്ലാത്ത... സൗഹൃദമല്ലാത്ത... കേവലം മനുഷ്യ വികാരങ്ങളുടെ കണക്കു പട്ടികയിലൊന്നും ഒരിയ്ക്കലും എഴുതിച്ചേർക്കപ്പെട്ടിട്ടില്ലാത്ത എന്തോ ഒന്ന്..." അവളുടെ കണ്ണുകൾ വിദൂരതയിലെവിടെയോ തറഞ്ഞു നിന്നു... "പക്ഷെ ഒന്നെനിയ്ക്കറിയാം അർജുൻ... ഈ ലോകത്തിന്റെ ഏതു കോണിലും ഏത് പാതിരയ്ക്കും ധൈര്യമായി കടന്നു ചെല്ലാനെനിയ്ക്ക് കഴിയും... നീ കൂടെയുണ്ടെന്നോർക്കുമ്പോൾ.." അർജുന്റെ ചുണ്ടിൽ നേരിയ പുഞ്ചിരി സ്ഥാനം പിടിച്ചു.. "പ്രണയത്തേക്കാൾ തീവ്രതയേറിയതെന്താണെന്നറിയോ അനുവിന്? വിശ്വാസം!! അതില്ലാത്തിടത്തോളം ബന്ധങ്ങളെല്ലാം ഒരു കളവാണ് അനൂ... നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ അതിനർത്ഥം നിന്റെ ഹൃദയത്തിനുള്ളിലെവിടെയോ സ്നേഹത്തിന്റെ കനൽ വെറുപ്പിൽ പൂണ്ടു കിടക്കുന്നുണ്ടെന്നാണ്..... " "അർജുന് എന്നോട് ഇഷ്ടം തോന്നാൻ എന്താ കാരണം?" അവൻ ചിരിച്ചു.. "ജീവിതത്തിലൊരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഈ ചോദ്യമൊരു തമാശയാണ്.. സ്നേഹം അനിശ്ചിതമാണെന്നു കേട്ടിട്ടില്ലേ??" "ശരിയായിരിയ്ക്കാം... പക്ഷെ.. മുൻപൊരിയ്ക്കലും തമാശയ്ക്ക് പോലും അർജുനെന്ന പേര് മറ്റൊരു പേരിനോട് ചേർത്ത് വച്ച് കണ്ടിട്ടേയില്ലാത്തിടത്തോളം ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.." "ആവോ.. അറിയില്ല.. പക്ഷെ ഒന്നറിയാം.. ഇതുപോലെ ഞാൻ തൊട്ടരികിൽ വന്നിരിയ്ക്കുമ്പോൾ വെറുപ്പോടെ നീയെഴുന്നേറ്റു പോവാത്തൊരു നിമിഷം.. വെറുപ്പിന്റെ അകമ്പടിയോട് കൂടിയല്ലാതെ നീയെന്നോട് സംസാരിച്ചിരിയ്ക്കുന്ന കുറച്ചു സമയം.. എല്ലാം ഞാനൊരുപാടു സ്വപ്നം കണ്ടിരുന്നു.." രാത്രിയുടെ വിരൽ സ്പർശമേറ്റെപ്പോഴോ വിരിഞ്ഞ നിശാഗന്ധിയെ പുണർന്നെത്തിയ തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി.. "അനൂ.. ഇടയ്ക്കെപ്പോഴോ തോന്നിപ്പോയൊരിഷ്ടം പഴയ വെറുപ്പിനു കീഴടങ്ങില്ലെങ്കിൽ മരണം വേർപ്പെടുത്തുന്നത് വരെ നിന്നൂടെ എന്റെ കൂടെ?? ഒരു നിഴൽസ്പർശം പോലെ കൂടെ നിന്നൊരുപാട് സ്വപ്‌നങ്ങൾ കാണിച്ചൊടുവിൽ എന്നെ തനിച്ചാക്കി അകന്നു പോവാതിരുന്നൂടെ??" ചെറിയൊരിടവേളയ്ക്ക് ശേഷം അർജുൻ തുടർന്നു.. "നമ്മളൊന്നിച്ചു നിന്ന് ചെയ്തു തീർക്കേണ്ടുന്ന എന്തൊക്കെയോ ഇനിയും ബാക്കി നിൽക്കുന്നു എന്നൊരു തോന്നൽ... ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിച്ചു മനസ്സ് തുറന്നൂടെ?? നമുക്ക് മുൻപിലുള്ള സന്തോഷം മാത്രമുള്ള ജീവിതം തട്ടിത്തെറിപ്പിച്ചു അകന്നു പോണോ അനൂ??" മറുപടിയായി അവൾ തോളിൽ തല ചായ്ക്കുമ്പോൾ അർജുന്റെ മുഖം ഒരായിരം ദീപങ്ങളൊരുമിച്ചു തെളിഞ്ഞ പോലെ പ്രകാശിച്ചു.. രാവേറെ ചെല്ലുവോളം സംസാരിച്ചിരിച്ചൊടുവിൽ മുറിയിലേയ്ക്ക് പോവുമ്പോൾ അങ്ങ് ദൂരെ നക്ഷത്രക്കുഞ്ഞുങ്ങൾ അവരെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു.. പതിവില്ലാതെ അവളെനിയ്ക്കു ബെഡ് കോഫീ കൊണ്ട് വന്നു തന്നപ്പോഴും നിർബന്ധിച്ചു വിളിച്ചുണർത്തി അമ്പലത്തിലേക്ക് കൊണ്ട് പോയപ്പോഴും ജീവിതത്തിലൊരിയ്ക്കലും അനുഭവിയ്ക്കാത്ത സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു.. ഞാൻ വാങ്ങിക്കൊടുത്ത ചുരിദാറണിഞ്ഞു അവളെ കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!! ഓഫീസിലേയ്ക്കുള്ള ഇടക്കിടെയുള്ള വിളികളും ഞാൻ വരുന്നതും നോക്കിയുള്ള കാത്തിരിപ്പുകളുമെല്ലാം ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിച്ചിരിയ്ക്കാനുള്ള ആഗ്രഹത്തെ വല്ലാതെ വർധിപ്പിച്ചു... കൂട്ടുകാരിയുടെ മകളുടെ ഒന്നാം പിറന്നാളിന് എന്നോടൊപ്പം അവൾ വന്നപ്പോൾ അവളെന്നെ തനിച്ചാക്കില്ലെന്നുള്ള വിശ്വാസം ബലപ്പെട്ടു... "നല്ല വാവ അല്ലെ അർജുൻ?" "മമ്... നീയിങ്ങനെ കണ്ടവരുടെ വാവയെയും നോക്കി ഇരുന്നോ..." "എന്തെങ്കിലും പറഞ്ഞോ?" "ഒന്നും പറഞ്ഞില്ലേ..." അവൻ മുറിയിൽ നിന്നും പോവുന്നത് നോക്കി അനു അടക്കി ചിരിച്ചു.. പിറ്റേന്ന് അവൻ ഓഫിസിലേക്ക് പോയിക്കഴിഞ്ഞു പ്ലാൻ ചെയ്തതുപോലെ അർജുന്റെ ഫോണിലെ ഡിലീറ്റ് ചെയ്‌ത കോൾ ലിസ്റ്റിന്റെ പകർപ്പ് സൈബർ സെല്ലിലുള്ള സുഹൃത്തിന്റെ സഹായത്തോടെ എടുത്ത് സൂക്ഷ്മതയോടെ പരിശോധിച്ചു... അവസാനം കണ്ട നമ്പർ ഫോണിൽ അമർത്തി കാതോരം ചേർത്തു.. "ഹലോ.." "ഹലോ അനൂ... വോട്ട് എ സർപ്രൈസ്.. എന്താ പതിവില്ലാതെ??" ഒട്ടും പ്രതീക്ഷിയ്ക്കാതെ എതിർവശത്തു നിന്നും പെയ്തിറങ്ങിയ മറുപടി അവളെ വല്ലാത്ത നടുക്കത്തിൽ കൊണ്ടു ചെന്നെത്തിച്ചു.. "അത്... എനിയ്ക്കൊന്നു കാണണം.. അര മണിക്കൂറിനുള്ളിൽ ഒന്ന് പാർക്കിൽ വരാൻ കഴിയോ??" "പിന്നെന്താ ഷുവർ.." "ഓക്കേ.. താങ്ക് യു .." ഫോൺ കട്ട് ചെയ്‌ത്‌ യാത്രയാകവേ ഉത്തരമില്ലാ ചോദ്യങ്ങളേറെ മനസ്സിൽ ഉയർന്നു പൊങ്ങി.. ആരായിരിയ്ക്കും അയാൾ?? അയാളായിരിയ്ക്കോ എല്ലാത്തിനും പിറകിൽ? അങ്ങനെയാണെങ്കിൽ എന്തിന്? കാത്തിരിപ്പിനൊടുവിൽ അയാളെത്തി ചേർന്നപ്പോൾ ശബ്ദിയ്ക്കാൻ പോലുമാവാതെ അവൾ പകച്ചു നിന്നു.. ഡോക്ടർ ശ്രീജിത്ത് !!! (തുടരും...) 14 "ഹായ് അനൂ... എന്തുപറ്റി പതിവില്ലാതെ? ഹെൽത്ത്‌ ഒക്കെ ഓകെ അല്ലേ?" ശ്രീജിത് അവൾക്ക് നേരെ ഹൃദ്യമായി ചിരിച്ചു... എല്ലാത്തിനും പിറകിൽ ഇവനാണ്.. എന്നിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ചോദിയ്ക്കുന്നത് കേട്ടില്ലേ? കഷ്ടം തന്നെ!! "എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?" "ഡോക്ടർക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ അഭിനയിയ്ക്കാൻ?" "മനസ്സിലായില്ല?" "ഒരേയൊരു ചോദ്യം മാത്രം ചോദിച്ചറിയാനാണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്.. അറിഞ്ഞോ അറിയാതെയോ ഡോക്ടറോട് ഒരു തെറ്റും ചെയ്യാത്ത എന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ചതിനുള്ള കാരണം.. അതെനിയ്ക്കറിഞ്ഞേ തീരൂ.." "വോട്ട്?? ഐ ഹോപ് യു ആർ ജോക്കിങ്.." "നോ വേ.. ഇനിയും എന്നെ മണ്ടിയാക്കാൻ ശ്രമിയ്ക്കരുത്.. നിങ്ങളാണ് അത് ചെയ്‌തതെന്ന്‌ എനിയ്ക്ക് വ്യക്തമായി അറിയാം..." "അനുവിനെന്താ ഭ്രാന്തു പിടിച്ചോ? എന്തൊക്കെയാണീ വിളിച്ചു പറയുന്നത്? " "കഷ്ടം..ഇനിയും നിങ്ങളീ നാടകം തുടരുന്നതിന്റെ അർഥമാണെനിയ്ക്ക് മനസിലാവാത്തത്.. എന്നോട് നിങ്ങൾക്ക് വിദ്വേഷം തോന്നാനുള്ള കാരണം.. അതു നിങ്ങൾ പറഞ്ഞേ തീരൂ മിസ്റ്റർ ശ്രീജിത്.." "ഒരുപാട് നാളുകൾക്ക് ശേഷം എന്നെ കാണണമെന്ന് അനു വിളിച്ചു പറഞ്ഞപ്പോൾ സന്തോഷത്തോടെ വന്നതാണ് ഞാൻ.. പക്ഷെ ... ഒന്നെങ്കിൽ അനുവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.. അല്ലെങ്കിൽ അനുവിനെന്തോ കുഴപ്പമുണ്ട്.." "എത്രയൊക്കെ ചോദിച്ചാലും നിങ്ങളിത് തന്നെ പറയുമെന്നെനിയ്ക്കറിയാം... അത്രയേറെ സാമർഥ്യം നിങ്ങൾക്കുണ്ട്... പക്ഷെ ഒന്നോർക്കണം.. എല്ലാക്കാലത്തും എല്ലാവരെയും മണ്ടന്മാരാക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല..." "ഞാനിനി എന്ത് പറഞ്ഞാലാണ് നിനക്ക് മനസ്സിലാവുക എന്നറിയില്ല.. സത്യമായിട്ടും നീ പറയുന്നതൊന്നും ഞാൻ അറിഞ്ഞ കാര്യങ്ങളല്ല..." അയാളുടെ മുഖത്തു നേരിയ പരിഭ്രമം സ്ഥാനം പിടിച്ചുവോ?? "നോ... ഇനിയുമോരോ കള്ളങ്ങൾ മെനഞ്ഞ് എന്നെ കബളിപ്പിയ്ക്കാൻ ശ്രമിച്ചു ബുദ്ധിമുട്ടണമെന്നില്ല..." അവളുടെ മുഖം അമാവാസി രാവു കണക്കെ ഇരുണ്ടിരുന്നു... "അനൂ.. പ്ലീസ്.." "നിങ്ങളെന്തിനാണെന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നറിയില്ല.. ബട്ട് ഒന്നെനിയ്ക്കറിയാം... എല്ലാരും കൂടെ വിദഗ്ദമായി എന്നെ മണ്ടിയാക്കുകയാണ്... സത്യമെല്ലാം അറിഞ്ഞിട്ടും അർജുൻ എന്നിൽ നിന്നും എല്ലാം മറച്ചു വയ്ക്കുന്നതിന്റെ കാരണം.. എന്നെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിച്ചെന്നറിഞ്ഞിട്ടും അവൻ നിങ്ങളെ ഒരു പോറൽ പോലുമേൽപ്പിയ്ക്കാതെ വെറുതെ വിട്ടതിന്റെ കാരണം.. അത് പറയാതെ ഞാൻ നിങ്ങളെ പോകാനനുവദിയ്ക്കില്ല..." "എന്തൊരു കഷ്ടമാണിത്... ഒരുപാട് വർക്കുകൾക്കിടയിൽ നിന്നാണ് ഞാനിത്രയും ദൂരം ഡ്രൈവ് ചെയ്ത് വന്നത്... " അയാൾ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തു... "ഓക്കെ.. ഫൈൻ.. നിങ്ങൾ പറയണ്ട... ഈ നാട്ടിൽ നിയമവും കോടതിയുമൊക്കെയുണ്ടല്ലോ.. ഞാൻ കണ്ടു പിടിച്ചോളാം.. നിങ്ങളെക്കൊണ്ടു ഞാൻ അഴിയെണ്ണിയ്ക്കും.. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ചെടുത്ത സൽപ്പേരും പ്രശസ്തിയുമെല്ലാം ഇതോടെ നിങ്ങൾക്ക് നഷ്ടമാകും... വധശ്രമം!!അതത്ര ചെറിയ കുറ്റമല്ലെന്നോർത്തോളൂ.." "വെറുതെ സ്വയം വിഡ്ഢിയാവരുത് അനൂ.. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നറിഞ്ഞാൽ കൊള്ളാം.." "നിങ്ങളുടെ നമ്പറിലേക്ക് അന്നത്തെ ദിവസം അർജുൻ വിളിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്..." ഞാൻ ഉയർത്തിപ്പിടിച്ച കടലാസിലേയ്ക്ക് കണ്ണയക്കവേ അയാൾ തെല്ലൊന്നു പതറി... "ഒരു കോളിന്റെ ബലത്തിൽ ഒരാളെ പ്രതിയാക്കാൻ കഴിയോ? അന്നവൻ വേറെ എന്തോ ആവശ്യത്തിനു വിളിച്ചതാണ്..." "എന്നെ മുറിയിലാക്കി വാതിലടച്ചതിന് ശേഷമാണ് അർജുൻ നിങ്ങളെ വിളിച്ചിരിയ്ക്കുന്നത്... എന്നുവച്ചാൽ നിങ്ങൾ പണം കൊടുത്തേൽപിച്ച വാടക ഗുണ്ടകൾ നിങ്ങളുടെ പേരു പറഞ്ഞതിന് ശേഷം... അല്ലാതെ ആ നേരത്തു നിങ്ങളെ വിളിച്ചു വെറുതെ സംസാരിച്ചതാവുമെന്നു ചിന്തിയ്ക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ.. അർജുൻ എന്നെ മുറിയിൽ നിന്നിറക്കുന്നതിനു തൊട്ട് മുമ്പ് ഒരു വൈറ്റ് കാർ അവിടെ നിന്നും വേഗത്തിൽ അകന്നു പോവുന്നത് ജനലിലൂടെ ഞാൻ വ്യക്തമായി കണ്ടതാണ്.. അത് ഈ കാർ തന്നെയായിരുന്നു മിസ്റ്റർ ശ്രീജിത്..!! നിങ്ങളെ ഞാൻ കാണരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു.. അതുകൊണ്ട് മാത്രമാവും നിങ്ങളെ പറഞ്ഞയച്ചതിനു ശേഷം എന്നെ തുറന്നു വിട്ടത്..." വരുമ്പോഴുണ്ടായിരുന്ന പ്രസന്ന ഭാവം അയാളുടെ മുഖത്തു നിന്നും പൂർണമായി അകന്നു പോയിരുന്നു.. "ഈ വാച് എനിക്കവിടെ നിലത്തു നിന്നും കിട്ടിയതാണ്... ഇനി ഇതും നിങ്ങളുടെതല്ലെന്നു പറയുമോ?" "അത്... അനൂ.." "കണ്ടു കിട്ടിയ തെളിവുകളുടെയെല്ലാം ബലത്തോടെ ഞാൻ ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോവും.. സത്യമറിയാൻ ഈയൊരു വഴി മാത്രമേ എന്റെ മുന്പിലുള്ളൂ.." "അരുത്... നീ വെറുതെ അവിവേകമൊന്നും കാണിയ്ക്കരുത്.. പ്ലീസ്.." പുച്ഛത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി ശ്രീജിത് നിസ്സഹായതയോടെ നിന്നു.. "അനൂ... നിൽക്ക്... ഞാനെല്ലാം പറയാം.." "എങ്കിൽ പറ.. എന്തിനാ എന്നെ കൊല്ലാൻ ശ്രമിച്ചത്?" "എന്റെ ലക്ഷ്യം നീയായിരുന്നില്ല... ഇറ്റ്‌ വാസ് അർജുൻ!! അത്ര പെട്ടെന്നൊന്നും അവനെ ഒന്നും ചെയ്യാനാവില്ലെന്നെനിയ്ക്കറിയാമായിരുന്നു... നിന്നെ ഉപയോഗിച്ച് അവനെ അങ്ങോട്ട് വരുത്താനായിരുന്നു എന്റെ പ്ലാൻ.. പക്ഷെ... ഞാൻ വിചാരിച്ചതിലും നേരത്തെ അവൻ നിന്നെ തേടിയെത്തി..." ഒട്ടും പ്രതീക്ഷിയ്ക്കാതെ വന്ന മറുപടി അവളിൽ വല്ലാത്തൊരു നടുക്കം സൃഷ്‌ടിച്ചു... "പക്ഷെ എന്തിന്??? നിങ്ങളും അവനുമായി എന്തെങ്കിലും ശത്രുതയുള്ളതായി എനിയ്ക്കറിയില്ല.. എന്നിട്ടും എന്തിനു വേണ്ടിയാണ് നിങ്ങളവനെ???" "സോറി... അത് നിന്നോടൊരിയ്ക്കലും പറയില്ലെന്ന് ഞാൻ അർജുന് വാക്ക് കൊടുത്തു പോയി..." "എന്തുകൊണ്ട്?? ഞാനതറിഞ്ഞാൽ എന്താ കുഴപ്പം?? ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ബാക്കി കൂടി പറയാൻ നിങ്ങൾ ബാധ്യസ്ഥനാണ്... അല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ പ്രവർത്തിയ്ക്കും.. കാണണോ നിങ്ങൾക്ക്,?" ശ്രീജിത് ആകെ വിയർത്തു കുളിച്ചിരുന്നു... അനുവിന്റെ ദൃഡ നിശ്ചയത്തിനു മുൻപിൽ തോറ്റു കൊടുക്കുകയെ വഴിയുള്ളുവെന്ന് അയാൾ സ്വയം മനസ്സിലാക്കി.. "ലച്ചുവിന് വേണ്ടി... അവൾക്ക് വേണ്ടിയാണ് ഞാൻ അത്രയും തരം താഴ്ന്നത്..." "ലച്ചുവിന് വേണ്ടിയോ??? " ഇടി വെട്ടേറ്റത് പോലെ അവൾ ശ്രീജിത്തിനെ നോക്കി.. "അതെ... അനു എന്റെ ട്രീട്മെന്റിൽ കഴിയുന്ന സമയത്താണ് ഞാനാദ്യമായി അവളെ കാണുന്നത്.. അവൾക്ക് നിന്നോടുള്ള സ്നേഹവും കെയറിങ്ങും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു... പതിയെ പതിയെ അവളെന്റെ മനസ്സു കീഴടക്കി... പക്ഷെ എന്റെ പ്രണയം അത്രയേറെ തീവ്രമാണെന്ന് ഞാനറിഞ്ഞത് നീ ഡിസ്ചാർജ് ചെയ്തു പോയതിനു ശേഷമാണ്.. അവളെ കാണാതിരിയ്ക്കാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല... ഒടുവിൽ ഞാനത് തുറന്നു പറഞ്ഞപ്പോൾ അവളത് നിരസിച്ചു.. അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാനത് വിശ്വസിച്ചിരുന്നില്ല.. പിന്നീടാണ് മനസ്സിലായത് അത് അർജ്ജുനാണെന്ന്...." തരിച്ചു നില്‌ക്കുന്ന അനുവിനെ നോക്കി അയാൾ വാക്കുകൾക്ക് വിരാമമിട്ടു.. "നോ... ഞാനിത് വിശ്വസിയ്ക്കില്ല... എന്തുണ്ടെങ്കിലും അവളെന്നോട് തുറന്നു പറയും... ഞാനറിയാത്ത രഹസ്യമൊന്നും അവൾക്കില്ല.. നിങ്ങൾ കള്ളം പറയാണ്... യൂ ആർ എ ബിഗ് ലയർ...!!" അവളുടെ ശബ്ദമുയർന്നു... അനുവിന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവം ശ്രീജിത്തിനെ ഭയപ്പെടുത്തി... "വിശ്വസിച്ചേ തീരു... സത്യമിതാണ്.. എനിയ്ക്കവളോട് ഇഷ്ടം തോന്നാനുള്ള അതേ കാരണം കൊണ്ട് തന്നെയാണ് അവൾക്ക് അർജുനോട് പ്രണയം തോന്നിയതും.. പിന്തിരിപ്പിയ്ക്കാൻ ഞാനേറെ ശ്രമിച്ചെങ്കിലും അവൾ തയ്യാറായില്ല.. ഒടുക്കം നീയും അർജ്ജുനും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിച്ചു നിന്നെയും ശരത്തിനെയും തമ്മിലകറ്റിയതും ഞാനാണ്... നിന്റെ വാശി അറിയാവുന്നതുകൊണ്ട് നീ ശരത്തിനെ തോല്പിയ്ക്കാൻ അർജുനെ തിരഞ്ഞെടുക്കുമെന്നെനിയ്ക്കുറപ്പായിരുന്നു.. എല്ലാം അവൾക്ക് വേണ്ടിയായിരുന്നു!! ഞാൻ കണ്ടുകൂട്ടിയ സ്വപ്നങ്ങൾക്ക് വേണ്ടിയായിരുന്നു!! ജ്വലിയ്ക്കുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അനുവിനെ അഭിമുഖീകരിയ്ക്കാനാവാതെ അയാൾ ദൃഷ്ടി തിരിച്ചു... നിങ്ങളുടെ വിവാഹ ശേഷം അവളെ എനിയ്ക്ക് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു... പക്ഷെ അവിടെയും അവളെന്നെ തോൽപ്പിച്ചു... ഇപ്പോഴുമവൾ അവനെ കാത്തിരിയ്ക്കുകയാണെന്നുള്ള സത്യമറിഞ്ഞപ്പോൾ... എന്റെ ബുദ്ധിയിൽ മറ്റു വഴികളൊന്നും തോന്നിയില്ല അനൂ... പ്രണയം മനുഷ്യനെ അന്ധനാക്കുമെന്നു കേട്ടിട്ടില്ലേ?? ഞാനിപ്പോഴും അവളെ മറ്റെന്തിനേക്കാളും സ്നേഹിയ്ക്കുന്നു... അവൾ സ്നേഹിയ്ക്കുന്നത് മറ്റൊരാളെയും.. പക്ഷെ വിവാഹിതനായൊരാളെ അവളിപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിയ്ക്ക് മനസ്സിലാവുന്നില്ല..." പൊടുന്നനെ ഭ്രാന്തമായി അയാളുടെ കോളറുകളിൽ തെരുപ്പിടിച്ചുകൊണ്ട് അവളലറി... "ചതിയനാണ് നിങ്ങൾ...സ്വന്തം സ്വാർഥ താൽപര്യത്തിന് വേണ്ടി മൂന്നുപേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ചാരമാക്കിയപ്പോൾ നിങ്ങളെന്തു നേടി?? പ്രാണന് തുല്യം സ്നേഹിച്ചവനും ജീവനേക്കാളേറെ സ്നേഹിച്ച കൂട്ടുകാരിയ്ക്കും തുല്യ വേദന നൽകി ഞാൻ സ്വയം കോമാളിയാകുമ്പോൾ സർവ്വം സാക്ഷിയായി നിങ്ങൾ ഗാലറിയിലിരിപ്പുണ്ടായിരുന്നില്ലേ??" അഗ്നിഗോളം കണക്കെ തനിയ്ക്ക് നേരെ ജ്വലിയ്ക്കുന്ന കണ്ണുകളെ നേരിടാനാവാതെ അയാൾ മുഖം കുനിച്ചു... ഒരിയ്ക്കലും നടക്കാത്ത പ്രണയത്തിനു വേണ്ടി നിങ്ങൾ തകർത്തെറിഞ്ഞത് എന്റെ ലച്ചുവിന്റെ സ്വപ്നങ്ങളാണ്... ഞാനെന്റെ ജീവനേക്കാൾ പ്രാധാന്യം നൽകുന്നുണ്ടവൾക്കെന്നറിഞ്ഞിട്ടും എന്നോടിത്രയും ക്രൂരത കാണിയ്ക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു???" അവളുടെ കരച്ചിൽ ചീളുകൾ അയാളുടെ നെഞ്ചിൽ തറച്ചിറങ്ങി.. "ഞാനിനി എന്തു ചെയ്യണമെന്ന് കൂടി പറഞ്ഞു താടോ.. സത്യമെല്ലാം ഉൾക്കൊണ്ടുകൊണ്ട് അർജുനോടൊപ്പം ദാനം കിട്ടിയ ജീവിതം പ്രജ്ഞയറ്റവളെപ്പോലെ ജീവിച്ചു തീർക്കണോ? അതോ അവനെ എന്റെ ഹൃദയത്തിൽ നിന്നും പറിച്ചെറിഞ്ഞു ആത്മാർഥ കൂട്ടുകാരിയ്ക്ക് വിട്ടു നൽകി ജീവിതം അവസാനിപ്പിയ്ക്കണോ?? പറയെടോ" ഓരോ വാക്കുകളും കരച്ചിന്റെ അകമ്പടിയോട് കൂടി പുറത്തുവരുമ്പോൾ അവളുടെ കണ്ണുകളിൽ പൈശാചികമായ ഭാവം ഉയർന്നുകൊണ്ടേയിരുന്നു.. "ഒരു വാക്ക്.. ഒരു വാക്കെന്നോട് പറഞ്ഞൂടായിരുന്നോ ആർക്കെങ്കിലും?? എന്റെ കഴുത്തിലവൻ താലി ചർത്തുമ്പോൾ തൊട്ടടുത്ത് ഞാനവളെ പിടിച്ചു നിർത്തിയതായിരുന്നില്ലേ?? ഇഷ്ടമാണെന്നൊരു വാക്കെങ്കിലും അവള് പറഞ്ഞിരുന്നെങ്കിൽ ഞാനീ കപട വേഷം കെട്ടിയാടുമായിരുന്നോ??" തളർച്ചയോടെ അരികിലുള്ള മരത്തിൽ ചാരി നിൽക്കുമ്പോൾ അവൾ രണ്ടു കയ്യും തലയിലമർത്തി പിടിച്ചിരുന്നു... "അനൂ... ദയവ് ചെയ്ത് ഈ കരച്ചിലൊന്നു നിർത്തൂ.. ആൾക്കാരു ശ്രദ്ധിയ്ക്കുന്നു..." "കടന്നു പൊയ്ക്കോണം എന്റെ മുന്പിന്ന്... എനിയ്ക്കിനി കാണണ്ട ആരെയും... എല്ലാരും കൂടെ ചതിച്ചതാ എന്നെ... എല്ലാം തുറന്നു പറയുന്നവൾ ഇത്രയും വലിയൊരു സത്യം മറച്ചു വച്ചു... എന്തിനായിരുന്നു ഒരെതിർപ്പു പോലും പറയാതെ അവളെനിയ്ക്കനുവാദം നൽകിയത്... എന്തിനും ഏതിനും നിഴൽ പോലെ കൂടെ നിന്നിട്ട് ഒടുവിലവളുടെ പ്രണയവും അപഹരിച്ചുകൊണ്ട് ഞാൻ... ഛേ..." നിമിഷങ്ങൾ കടന്നു പോകും തോറും സമനില തെറ്റുന്നതുപോലെ തോന്നി അനുവിന്... ഭയത്തോടെ ശ്രീജിത് അരികിൽ നിന്നും യാത്രയാവുമ്പോൾ അനു വെറും നിലത്തേയ്ക്കിരുന്നു പൊട്ടിക്കരഞ്ഞു... അർജുൻ ഹൃദയത്തിൽ അത്രയേറെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിയ്ക്കുന്നു... മറുഭാഗത്ത് കൂടിപ്പിറപ്പിനെപ്പോലെ സ്നേഹിയ്ക്കുന്ന കൂട്ടുകാരി... വീട്ടിലേയ്ക്കെത്തിയതെങ്ങനെയാണെന്നു പോലും അവൾക്കോർമയുണ്ടായിരുന്നില്ല... അവൾ... കാത്തിരിയ്ക്കുകയാവും... ഞാനവനെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞാൽ!! വിട്ടുതരുമായിരിയ്ക്കും!! അങ്ങനെയാണെങ്കിൽ അവളുടെ ഹൃദയത്തിൽ ചവിട്ടിക്കൊണ്ട്, അവളെ വേദനിപ്പിച്ചുകൊണ്ട് അര്ജുനോടൊപ്പം ജീവിയ്ക്കാം... മനസ്സിൽ തോന്നിയ കാര്യം ആദ്യം പറഞ്ഞത് അവളോടായിരുന്നില്ലേ?? പറഞ്ഞൂടായിരുന്നോ അപ്പോഴെങ്കിലും... അപ്പോഴായിരുന്നെങ്കിൽ ഏതെങ്കിലും വിധത്തിൽ നേടിക്കൊടുക്കുമായിരുന്നു അവൾക്കവനെ... സ്നേഹിച്ചവരെല്ലാരും എല്ലാം വിട്ടു നൽകി അനുവിനെ തോൽപ്പിച്ചു... ഒരു ഭാവമാറ്റം പോലും പ്രകടമാക്കാതെ അവളെന്റെ കൂടെ വിവാഹം കഴിയുന്നതുവരെ നിന്നതെങ്ങിനെയാണ്?? എന്റെ സന്തോഷത്തിനു വേണ്ടി സ്വന്തം പ്രണയവും വിട്ടു നൽകിയിരിയ്ക്കുന്നു... ഓരോ നിമിഷവും അവളവനെ പിന്തുണച്ചു സംസാരിച്ചപ്പോഴെങ്കിലും മനസ്സിലാക്കണമായിരുന്നു... എന്റെ കല്യാണത്തിന് അവളാണ് ഏറ്റവും വലിയ സമ്മാനം നൽകുന്നതെന്ന് പറഞ്ഞപ്പോഴെങ്കിലും ഓർക്കണമായിരുന്നു.... ഈശ്വരാ!! വീണ്ടും വീണ്ടും നീയെന്നെ പരീക്ഷിയ്ക്കുകയാണോ?? അർജുനില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ കൂടി വയ്യ... ഓർമ വച്ച നാള് മുതൽ നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെ ഇനിയും വേദനിപ്പിയ്ക്കാനും വയ്യ... തലയിണയിൽ മുഖം പൂഴ്ത്തി കരയും തോറും സങ്കടം അധികരിച്ചുകൊണ്ടേയിരുന്നു... അർജുൻ വന്നു വിളിച്ചിട്ടും അവളെഴുന്നേറ്റിരുന്നില്ല.... അവന്റെ സാമീപ്യം അവളെ വേദനിപ്പിയ്ക്കുന്നതുപോലെ... മനസ്സിൽ എന്തോ തീരുമാനമെടുത്തവൾ മുഖം തുടച്ചെഴുന്നേൽക്കുമ്പോൾ അരികിലവൻ ഹൃദയമുരുകി നോക്കി നിൽക്കുന്നുണ്ടായിരുന്നു... (തുടരും....) 15 "എന്താ എന്റെ അനുവിന് പറ്റിയത്?" അർജുൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി.. "അർജുൻ... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?" എന്താണെന്നുള്ള ഭാവത്തിൽ അവനവളെ നോക്കി.. "ഞാനില്ലാതായാൽ അർജുൻ വേറെ ആരെയെങ്കിലും സ്വീകരിയ്ക്കോ?" "നിനക്കെന്താ ഭ്രാന്തു പിടിച്ചോ അനൂ.. സംസാരിയ്ക്കാൻ നമുക്കൊരുപാട് കാര്യങ്ങൾ ഇനിയും ബാക്കി നിൽക്കവേ എന്തിനാണിത്തരം അനാവശ്യ ചോദ്യങ്ങളെന്നെനിയ്ക്ക് മനസ്സിലാവുന്നില്ല.." അവന്റെ വാക്കുകളിൽ അനുവിന്റെ ചോദ്യത്തോടുള്ള അനിഷ്ടം പ്രകടമായിരുന്നു... "അർജുൻ.. നമ്മളൊക്കെ എത്ര കാലം ജീവിച്ചിരിയ്ക്കുമെന്നു ആർക്കെങ്കിലും പ്രവചിയ്ക്കാൻ കഴിയോ? അടുത്ത പ്രഭാതത്തിൽ കഴിഞ്ഞ രാത്രിയോളം കണ്ട എല്ലാവരും കൂടെയുണ്ടാവണമെന്നു ശാഢ്യം പിടിച്ചാൽ അത് നടക്കണമെന്നുണ്ടോ??" "നീയെന്തൊക്കെയാ അനൂ വിളിച്ചു പറയുന്നേ?? ഇന്ന് രാവിലെ വരെ ഹാപ്പിയായി നടന്നിട്ട് പെട്ടെന്നു നിനക്കിതെന്താ പറ്റിയത്??" വികാരങ്ങളന്യേ അവളവന്റെ കണ്ണുകളിൽ നോക്കിയിരുന്നു... പറയാനെന്തൊക്കെയോ കൂട്ടി വച്ചിട്ടുണ്ടെങ്കിലും സാഹചര്യത്തിനനുസൃതമാം വിധം വാക്കുകളൊന്നും തന്നെ അവളെ കടാക്ഷിച്ചില്ല.. "എന്താ നിന്റെ പ്രശ്നം? എന്തായാലും തുറന്നു പറഞ്ഞൂടെ?" "പ്രശ്നമെന്തായാലും അതിന്റെ പരിഹാരം... അതൊരുപാട് കഠിനമാണ്... " എത്ര കഠിനമായാലും ഞാനില്ലേ കൂടെ?? പിന്നെ നീയെന്തിനാ പേടിയ്ക്കുന്നെ?? എന്റെ മരണം വരെ ഞാൻ നിന്നെ തനിച്ചാക്കില്ല... അതു പോരെ നിനക്ക്??" അലസമായി നിർവികാരതയെ പുണർന്നിരിയ്ക്കവേ ചിന്തകളൊരു വള്ളിപ്പടർപ്പു പോലെ അവളുടെ ഹൃദയത്തെ വരിഞ്ഞു മുറുക്കി.. "വാ... നമുക്കൊരു റൈഡ് പോവാം... നിന്റെ ഈ മൂഡ് ഒക്കെ ഒന്നു ഓക്കേ ആവട്ടെ..." "ഈ രാത്രിയിലോ? ഞാനില്ല അർജുൻ.." "അതൊന്നും പറഞ്ഞാൽ പറ്റില്ല.. നിനക്കൊരുപാട് ഇഷ്ടമല്ലേ യാത്രകൾ..." "ആയിരുന്നു.... ഇഷ്ടങ്ങളെല്ലാം എന്നും കൂടെ വേണമെന്ന് വാശി പിടിയ്ക്കാനൊക്കില്ലല്ലോ.." വാക്കുകളിൽ കേൾവിക്കാർക്കന്യമായ അർത്ഥങ്ങളുൾപ്പെടുത്തി സംസാരിയ്ക്കാൻ പണ്ടേ മിടുക്കിയാണിവൾ! "വന്നേ പറ്റു... നമ്മള് പോയി വന്നാൽ അനു പഴയ പോലെ ആക്റ്റീവ് ആവും... ഈ സങ്കടം നമുക്ക് വേണ്ട.. നമുക്കിതിനെ വഴിയിലെവിടെയെങ്കിലും കളഞ്ഞിട്ട് വരാം..." എതിർപ്പുകളെ അവഗണിച്ചു അവളെയും കൂട്ടി യാത്രയാവുമ്പോൾ എങ്ങനെയെങ്കിലും അവളുടെ സന്തോഷം തിരികെ കൊണ്ട് വരാൻ കഴിയണെ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.. അനു സൈഡ് ഗ്ലാസ് പൂർണമായും താഴ്ത്തി വച്ചു.. പുറത്തു തണുത്ത കാറ്റുണ്ടായിരുന്നു.. പാതയോരങ്ങളിൽ നിഴൽ വീഴ്ത്തിക്കൊണ്ടു നിലാവെളിച്ചവും... ദൂരെ പടുകൂറ്റൻ വൃക്ഷത്തലപ്പുകൾ നിലാവിൽ കുളിച്ചു നിലക്കുന്ന കാഴ്ചയിലേക്ക് നോട്ടമയച്ചുകൊണ്ടവൾ സീറ്റിലേക്ക് ചാഞ്ഞു... "നമുക്ക് നിർത്താതെ പോയാലോ എങ്ങോട്ടെങ്കിലും? പോയിപ്പോയി ഈ ലോകത്തിന്റെ അങ്ങേയറ്റത്തു ചെല്ലണം... അവിടെയൊരു വീട് വയ്ക്കാം.. പുതിയൊരു ജീവിതം തുടങ്ങാം.. നമ്മളെ ആരും അറിയാത്തൊരിടത്ത്.. പുതിയൊരു പേരിൽ.. ബന്ധങ്ങളുടെയും സ്നേഹത്തിന്റെയുമെല്ലാം കെട്ടു പൊട്ടിച്ച് ...ഒരിയ്ക്കലും തിരിച്ചു വരാതെ.. അങ്ങനെയങ്ങനെ..." കാഴ്ചകളിൽ നിന്നും നോട്ടം പിൻവലിയ്ക്കാതെ തന്നെ അവൾ അർജുനോടെന്നോണം പറഞ്ഞുകൊണ്ടേയിരുന്നു... സംസാരിയ്ക്കാൻ അവൾക്ക് മാത്രം അവസരം നൽകിക്കൊണ്ട് പൂർണമായും കേൾവിക്കാരന്റെ പദവിയിലേയ്ക്കവൻ സ്വയം ഒതുങ്ങി.. വഴിയോര തട്ടുകടയിൽ നിന്നും ഭക്ഷണം കഴിയ്ക്കുമ്പോഴും നിലാവെട്ടത്തിന്റെ അകമ്പടി സേവിച്ചുകൊണ്ടു കടൽക്കരയിലൂടെ പതിയെ നടക്കുമ്പോഴും ഇതെല്ലാം ഒരുപാട് സ്വപ്നം കണ്ടൊടുവിൽ ഹൃദയത്തിന്റെ കോണിലെങ്ങോ എന്നേയ്ക്കുമായി മാറ്റി വച്ചതാണെന്നവൾ അതിശയത്തോടെ ഓർത്തു... "അർജുൻ... ഞാൻ മരിച്ചാൽ അർജുൻ വേറെ ആളെ കല്യാണം കഴിയ്ക്കോ?? അർജുനെ ഒരുപാട് സ്നേഹിയ്ക്കുന്നൊരാളെ... എന്നെക്കാളും നല്ലൊരാളെ..." ഗാഢമായ നിശ്ശബ്ദതയെ തേരിലേറ്റി സമയം പതിയെ ഇഴഞ്ഞുകൊണ്ടിരുന്നു... "അർജുനെന്താ ഒന്നും പറയാത്തത്?" അർജുൻ അവളെ തനിയ്ക്കഭിമുഖമായി ചേർത്തു നിർത്തി.. " ജീവിച്ചിരിയ്ക്കുന്നിടത്തോളം കാലം അർജുനെന്ന പേര് ഇനി മറ്റൊരു പേരിനോടും ചേർത്തു വയ്ക്കാൻ പോവുന്നില്ല... മരണത്തിനു പോലും നമ്മളെ പിരിയ്ക്കാൻ കഴിയില്ല.. നീയല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിലുണ്ടാവില്ല അനൂ.. അതിനൊരു മാറ്റവും വരാൻ പോണില്ല... അറ്റ് എനി കോസ്റ്റ്..." മറുപടി പറയാതെ അവൾ പോയി കാറിൽ കയറിയപ്പോൾ ഒന്നും മനസ്സിലാവാതെ അർജുൻ കാർ സ്റ്റാർട്ട് ചെയ്തു.. "തമാശക്ക് പോലും ഇനിയിത്തരം ചോദ്യങ്ങൾ ആവർത്തിയ്ക്കരുത്.. മനസിലായില്ലേ?" വിൻഡോയിൽ കൈത്തലം ചേർത്തു വച്ച് അതിനുമേൽ തലവച്ചു അവൾ പുറത്തേയ്ക്ക്. നോക്കിയിരുന്നു... മറുപടി പറയാൻ ആഗ്രഹിയ്ക്കാത്തത് പോലെ... കാർ വളരെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു.. ഇരുവർക്കുമിടയിൽ തീവ്രമായ നിശ്ശബ്ദത സ്ഥാനം പിടിച്ചു... ഒരധികപ്പറ്റെന്നോണം.... "അർജുൻ... നമ്മൾ സ്നേഹിയ്ക്കുന്നവരെയാണോ അതോ നമ്മളെ സ്നേഹിയ്ക്കുന്നവരെയാണോ ശരിയ്ക്കും കൂടെ കൂട്ടേണ്ടത്??" അനുവിന്റെ ശബ്ദം അസഹ്യമായ നിശ്ശബ്ദതയ്ക്ക് താൽകാലികമായ വിരാമമിട്ടു... "നമ്മളെ സ്നേഹിയ്ക്കുന്നവരെയല്ലേ നമ്മളും സ്നേഹിയ്ക്കേണ്ടത്? " അർജുൻ അവളുടെ മുഖത്തേയ്ക്ക് നോക്കി... പെയ്യാനൊരുങ്ങിയ വാനം പോലെ അവൾ അസ്വസ്ഥയായിരുന്നോ?? അതിനുമാത്രം അവളെ അലട്ടുന്ന പ്രശ്നമെന്താണ്?? എന്തുണ്ടെങ്കിലും ഒരു ചേർത്തു പിടിയ്ക്കലിൽ.. ഒരു തലോടലിൽ അലിഞ്ഞില്ലാതാവുമെന്നു കരുതിയതാണ്.. പക്ഷെ... "വീട്ടിലേയ്ക്ക് പോവാം... എനിയ്ക്ക് മടുത്തു.." പിറകോട്ടു ചാരിയിരുന്നു കണ്ണുകളടച്ചുകൊണ്ടവൾ പറഞ്ഞു.. പതിവ് ഗുഡ് നൈറ്റ് പോലും പറയാതെ വീട്ടിലെത്തിയ ഉടൻ കിടക്കയിലേക്കമർന്നു അനു കണ്ണുകളടച്ചു.. അവളുടെ പെരുമാറ്റം അർജുനെ വല്ലാതെ നിരാശപ്പെടുത്തി.. ഓരോന്നോർത്തു ഉറങ്ങിപ്പോയതെപ്പോഴാണ്?? ഉദയ കിരണങ്ങൾ മിഴികളെ പുണർന്നപ്പോഴാണ് പിറ്റേന്നു അർജുൻ ഉറക്കമുണർന്നത്.. അച്ഛനും അമ്മയും പുലർച്ചെ ഗുരുവായൂർ ദർശനത്തിനു പോവുമെന്നു തലേ ദിവസം പറഞ്ഞത് ഓർമ വന്നു... പതിവ് ചായയെത്തുന്ന നേരമായിട്ടും കാണാതായപ്പോൾ അവൻ അനുവിനെ അന്വേഷിച്ചു അടുക്കളയിലേക്ക് ചെന്നു.. പ്രഭാത ഭക്ഷണം പാകം ചെയ്ത് മൂടി വച്ചിരിയ്ക്കുന്നു.. പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തിന് താഴെ വിളക്കെരിഞ്ഞു നിൽക്കുന്നുണ്ട്.. വീട്ടിലെങ്ങും അവളെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.. കിടപ്പുമുറിയിലെ മേശപ്പുറത്തു മടക്കി വച്ചിരിയ്ക്കുന്ന വെള്ളക്കടലാസ് നിവർത്തി വായിയ്ക്കുന്നത് വരെ നേരിയ പ്രതീക്ഷ അവന്റെ ഹൃദയത്തിലുണ്ടായിരുന്നു... ഞാൻ പോവുന്നു.. ദയവ് ചെയ്ത് എന്നെ അന്വേഷിച്ചു വരരുത്.. എല്ലാം ഞാനറിഞ്ഞു.. അർജുൻ ലച്ചുവിനെ സ്വീകരിയ്ക്കണം.. സ്നേഹിയ്ക്കാൻ മാത്രേ അറിയൂ അവൾക്ക്. അവളെ വേദനിപ്പിയ്ക്കരുത്... നമ്മളെ സ്നേഹിയ്ക്കുന്നവരെയല്ലേ നമ്മളും സ്നേഹിയ്ക്കേണ്ടത്? അവളുടെ ഇഷ്ടം അർജുൻ കണ്ടില്ലെന്ന് നടിയ്ക്കരുത്.. ഇതു മാത്രമേ എനിയ്ക്ക് അവൾക്ക് വേണ്ടി ചെയ്യാനുള്ളു.. നിങ്ങൾക്കിടയിലൊരു വിലങ്ങു തടിയായി ഇനിയും ഞാൻ നിൽക്കുന്നില്ല... ഒത്തിരി ഇഷ്ടത്തോടെ... അനു... കത്തു വായിച്ചു തളർച്ചയോടെ അവൻ കിടക്കയിലേയ്ക്കിരുന്നു... ഹൃദയത്തിൽ പടർന്ന വേദനയുടെ അംശം തെല്ലുമില്ലാതെ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നു!! ലച്ചുവിനെ സ്വീകരിയ്ക്കണമത്രെ!! സ്‍നേഹിയ്ക്കുന്നവർക്ക് വേണ്ടി ഹൃദയം വരെ പറിച്ചു നൽകുന്നവളാണെന്ന്!! കൂട്ടുകാരിയ്ക്ക് വേണ്ടി ഭർത്താവിനെ ഉപേക്ഷിയ്ക്കാൻ എങ്ങനെ കഴിഞ്ഞു ഇവൾക്ക്?? യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണല്ലോ അല്ലെങ്കിലും തനിയ്ക്ക് ചുറ്റും നടക്കുന്നതെല്ലാം.. പെട്ടെന്ന് തന്നെ ഫോണെടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും കിടക്കയിലവളുടെ ഫോണ് അവന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ടു ശബ്ദമുതിർത്തു.. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിയ്ക്കുന്നു!! എങ്കിലും ഒരു ഇറങ്ങിപ്പോക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല.. കുറച്ചു വസ്ത്രങ്ങൾ മാത്രം എടുത്തുകൊണ്ട് ഇവളെങ്ങോട്ടാണ് പോയിട്ടുണ്ടാവുക?? ഒരായിരം ആവർത്തി പറഞ്ഞതല്ലേ അവളോട്‌... അനു ഇല്ലെങ്കിൽ അർജുൻ ഇല്ലെന്ന്.. എന്നിട്ടും!! അന്വേഷിച്ചു വരരുതെന്ന്!! അധിക ദൂരമൊന്നും പോയിക്കാണില്ല.. ചെല്ലാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല.. അടുത്തുള്ള ഓട്ടോ സ്റ്റാന്റിലും ടാക്സി സ്റ്റാന്റിലുമെല്ലാം അവളുടെ ഫോട്ടോ കാണിച്ചെങ്കിലും എല്ലാരും കൈ മലർത്തി.. കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് പോലെ.. അവളെന്തെങ്കിലും അവിവേകം പ്രവർത്തിച്ചാൽ?? പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ എന്താണർത്ഥം?? എല്ലാം മനസ്സിൽ കുഴിച്ചു മൂടി സ്വയം ഒതുങ്ങിയതായിരുന്നില്ലേ?? ഇങ്ങോട്ട് വന്നു ജീവിതം പിടിച്ചു വാങ്ങി കുന്നോളം സ്വപ്നങ്ങൾ തന്നു മോഹിപ്പിച്ചിട്ട് ഒടുക്കം എങ്ങോട്ടെന്നില്ലാതെ അകന്നു പോയിരിയ്ക്കുന്നു.. ഒരാശ്വാസ വാക്ക് പോലും പറയാൻ ആരുമില്ലാത്തവനാണെന്ന് അറിയുന്നതല്ലേ അവൾക്ക്?? ഇത്രയും നാൾ അവളുടെ ആഗ്രഹങ്ങൾക്കൊത്തു ജീവിച്ചിട്ട്.. അനുവിനെയും കൂട്ടി ഒരു യാത്രയിലാണെന്നു വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞു.. പകൽ അസ്തമിച്ചിട്ടും തിരച്ചിൽ മാത്രം ബാക്കിയായി... ഭ്രാന്തമായൊരാവസ്ഥയിൽ അകപ്പെട്ടു പോയി അർജുൻ .. അരികിലില്ലെങ്കിലും അവളീ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിയ്ക്കുന്നുണ്ടെന്നുള്ള വിശ്വാസം മാത്രമായിരുന്നു അവനെ മുൻപോട്ടു നയിച്ചത്... പൊടുന്നനെ അനുവിന്റെ ഫോണ് റിങ് ചെയ്യാൻ തുടങ്ങി.. സ്ക്രീനിൽ ലച്ചുവെന്ന പേരു തെളിഞ്ഞപ്പോൾ അർജുന്റെ സകല നിയന്ത്രണവും കൈ വിട്ടു... (തുടരും...) #ആത്മസഖി_16_അവസാനഭാഗം "ഹലോ അനൂ..." "എന്തു വേണം??" "അർജുൻ..!! അനു എവിടെ??" "വിളിച്ച കാര്യം പറഞ്ഞിട്ട് ഫോൺ വെയ്ക്കാൻ നോക്ക് ലച്ചൂ.." "അർജുനെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.??" "പിന്നെങ്ങനെ സംസാരിയ്ക്കണം?? " "എന്താ അർജുൻ? എന്തെങ്കിലും പ്രശ്നമുണ്ടോ?? അനു എവിടെ?" "നിനക്കിപ്പോ എന്താ വേണ്ടത്?.." "അർജുൻ പ്ലീസ്.." "ചെന്ന് ശ്രീജിത്തിനോട് ചോദിയ്ക്ക്.. അയാൾ പറഞ്ഞു തരും.." "ശ്രീജിത്തിനോടോ??" ലച്ചുവിന്റെ ശബ്ദത്തിൽ നേരിയ പരിഭ്രമം കലർന്നിരുന്നു.. "അതെ...എല്ലാവരും കൂടെ ഓരോന്ന് പറഞ്ഞുകൊടുത്തു എന്റെ ജീവിതം ഇല്ലാതാക്കിയപ്പോ സമാധാനമായില്ലേ??" മറുവശത്തു നിന്നും അടക്കിയ തേങ്ങൽ സ്വരം അവന്റെ കാതുകളിലെത്തി.. "ആത്മാർത്ഥ കൂട്ടുകാരിയ്ക്ക് വേണ്ടി അവളെല്ലാം ഇട്ടെറിഞ്ഞ് പോയി..പറയാനും ചെയ്യാനും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ആവാം.. പക്ഷെ ഒന്നോർത്തോ എല്ലാരും.. എന്റെ അനുവിനെന്തെങ്കിലും സംഭവിച്ചാൽ ഒറ്റയെണ്ണത്തിനെ ജീവനോടെ വച്ചേക്കില്ല അർജുൻ!!" "അർജുൻ ഞാൻ.." അവളൊരു പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. ദേഷ്യത്തോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇടതുവശത്തെ സീറ്റിലേക്ക് വലിച്ചെറിഞ്ഞ് അർജുൻ കാറിന്റെ വേഗത കൂട്ടി.. തിരയാനൊരിടവും ബാക്കിയുണ്ടായിരുന്നില്ല.. പ്രിയപ്പെട്ടവരെയെല്ലാം തുച്ഛമായി വലിച്ചെറിഞ്ഞുകൊണ്ട് ഇവളെങ്ങോട്ടാവും പോയിട്ടുണ്ടാവുക?? ചോദിയ്ക്കുന്നവരോട് എന്ത് മറുപടിയാണ് പറയേണ്ടതെന്നറിയില്ല.. അവളെ കണ്ടെത്താനായില്ലെങ്കിൽ!! എത്ര ദിവസങ്ങൾ കള്ളം പറഞ്ഞു പിടിച്ചു നിൽക്കാനാവും... ഒന്നും ഓർക്കാതെ ഇറങ്ങിപ്പോയതല്ലേ?? എവിടെയായിരുന്നാലും സുരക്ഷിതയായിരുന്നാൽ മതിയായിരുന്നു.. ഒരപകടവും സംഭവിയ്ക്കാതിരുന്നാൽ മതി അവൾക്ക്... തികച്ചും ഭ്രാന്തമായൊരവസ്ഥയിൽ സ്വയം അകപ്പെട്ടു പോവുന്നതുപോലെ തോന്നി അർജുന്.. തിരച്ചിലുകളെ പൂർണമായും വ്യർഥമാക്കിക്കൊണ്ട് രാത്രി പുലർന്നു.. ################## ഉദയ സൂര്യൻ മഞ്ഞു കണങ്ങളിലെങ്ങും വർണം പടർത്തുന്ന കാഴ്ചയിൽ ലയിച്ചുകൊണ്ടു കയ്യിലെ ചൂട് ചായയൂതി അവൾ ഉമ്മറപ്പടിയിലിരുന്നു.. അർജ്ജുനും ലച്ചുവിനുമിടയിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന നേരത്താണ് പാത്രത്താളിൽ ആ വാർത്ത കണ്ടത്!! ഊട്ടിയിലെ മലയാളി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാൻ ഒരാളെ വേണമെന്ന്!! പ്ലസ് ടൂ യോഗ്യത മാത്രം മതിയത്രെ!! ടീച്ചർമാർ വേണമെന്ന് നിർബന്ധവുമില്ല.. വിളിച്ചു നോക്കിയപ്പോൾ ഒരു ദിവസത്തിനുള്ളിൽ വന്നുകൊള്ളാനും പറഞ്ഞു!! മുന്നിൽ തെളിഞ്ഞ വഴിയിലൂടെ ആത്മധൈര്യം സംഭരിച്ചു നടന്നെത്തിയതാണിവിടെ!! ഊട്ടിയിലെത്തി ചേരുന്നത് വരെ ഒരു സമാധാനവുമില്ലായിരുന്നു... അർജുൻ!! അവൻ ഉണരുന്ന നിമിഷം തന്നെ തിരഞ്ഞെത്തുമെന്നുറപ്പായിരുന്നു.. ദൈവകൃപ കൊണ്ട് മാത്രം ആരുടേയും കണ്ണിൽ പെടാതെ എത്തിച്ചേരാൻ കഴിഞ്ഞു.. ഭാഗ്യം!! പക്ഷെ... എത്ര ശ്രമിച്ചിട്ടും ഈ താലി മാത്രം അവിടെ ഊരി വയ്ക്കാൻ കഴിഞ്ഞില്ല.. ശ്രമിച്ചതാണ്.. ഒരായിരം തവണ.. കഴിഞ്ഞില്ല.. ഹൃദയം പറിഞ്ഞു പോവുന്നത് പോലെ!! തന്റെ ധൈര്യത്തിന്റെ ഉറവിടമാണിത്!! മരണം വരെ ഇതിങ്ങനെ നെഞ്ചോട് ചേർന്ന് കിടക്കട്ടെ!! എന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്?? പാടില്ല!! ഒരുപാട് നാൾ കഴിഞ്ഞു നാട്ടിലേയ്ക്ക് പോവുമ്പോൾ ലച്ചുവിനു തിരികെ നൽകാനുള്ളതാണിത്.. അവൾക്ക് മാത്രം അവകാശപ്പെട്ട സ്വത്ത്!! താൻ കളമൊഴിഞ്ഞിടത്ത് ലച്ചുവിനെ പ്രതിഷ്ഠിയ്ക്കാൻ അർജുന് കഴിയുമോ? കഴിയണം..അതിനു വേണ്ടിയാണല്ലോ എല്ലാം വിട്ടെറിഞ്ഞൊരു കൂടു മാറ്റത്തിന് മുതിർന്നത്.. ഇനിയൊരിയ്ക്കലും അനു പഴയതൊന്നും ഓർക്കില്ല.. ഇനി ജീവിതം ഇവിടെയാണ്.. പുതിയൊരാളായി!! അക്ഷരാഭ്യാസമില്ലാത്ത അനവധി പേരാണിവിടെ ഒത്തിരി ആവേശത്തോടെ അറിവിനെ കാത്തിരുന്നത്.. ഈ പ്രായത്തിലും അവർക്ക് പഠിയ്ക്കാനുള്ള താല്പര്യം കണ്ടപ്പോൾ ശരിയ്ക്കും അത്ഭുതപ്പെട്ടു പോയി!! സാഹചര്യങ്ങൾകൊണ്ടു മാത്രം വിദ്യ നിഷേധിയ്ക്കപ്പെട്ടവരാണവർ.. ഇവർക്ക് അറിവ് പകർന്നു നൽകാൻ കഴിഞ്ഞത് ഭാഗ്യമല്ലേ? ഒരു പള്ളി വക അഗതി മന്ദിരമാണിത്.. ബിടെക് പൂർത്തീകരിച്ചിട്ടും എന്തിനാണിവിടെ വന്നതെന്ന് ചോദിച്ചപ്പോൾ കള്ളങ്ങൾ ഒരുപാട് പറഞ്ഞാണ് പിടിച്ചു നിന്നത് ... നാവു പിഴച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു? ഒരു മാസം പെട്ടെന്ന് കടന്നു പോയി.. എങ്കിലും അർജുൻ.. അവനെ മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നതേയില്ല!! ഉണർന്നിരിയ്ക്കുന്ന നിമിഷങ്ങളിലെല്ലാം അവൻ മാത്രമാണ് മനസ്സിൽ... കണ്ണടച്ചാൽ ഒന്ന് മയങ്ങാൻ പോലും സാധിയ്ക്കുന്നില്ലല്ലോ.. അവരോടൊപ്പം സമയം ചിലവിടുമ്പോൾ മാത്രമാണ് അർജുന്റെ ഓർമ്മകൾ ഒരൽപമെങ്കിലും വിസ്‌മൃതിയ്ക്ക് കീഴടങ്ങുന്നത്.. താത്കാലികമായി മാത്രം.. എങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവരുമായി വല്ലാത്തൊരാത്മ ബന്ധം സ്ഥാപിയ്ക്കാൻ കഴിഞ്ഞു.. എത്ര പെട്ടെന്നാണ് എല്ലാവരും പ്രിയപ്പെട്ടവരായി മാറിയത്?? ഒരായുസ്സിന്റെ അടുപ്പമുള്ളത് പോലെ... ഒരു മെയിൽ സ്റ്റാഫിനെ കൂടി കൊണ്ട് വരുന്നുണ്ടെന്നവർ പറഞ്ഞിരുന്നു.. എത്തിച്ചേർന്നയാൾ തന്നെക്കണ്ടപ്പോൾ ഞെട്ടിയോ?? തോന്നലാവും.. അല്ലെങ്കിലും തനിച്ചു ജീവിയ്ക്കാൻ തുടങ്ങിയ നിമിഷം മുതൽ എല്ലാത്തിനോടും കടുത്ത സംശയമാണ്... രോഹിത്.. നല്ല സുഹൃത്തായിരുന്നു അയാൾ.. വന്ന ദിവസം തന്നെ ഒരുപാട് സംസാരിച്ചു.. മുൻപരിജയമുള്ളത് പോലെ.. തനിയ്ക്കും വല്ലാത്തൊരടുപ്പം തോന്നി അയാളുമായി.. ഒന്നുരണ്ടു ദിവസങ്ങൾ കഴിയവേ ഒട്ടും പ്രതീക്ഷിയ്ക്കാത്ത രണ്ട് അതിഥികൾ തേടി വന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ ആശങ്കയോടെയാണ് ചെന്ന് നോക്കിയത്.. അപ്രതീക്ഷിതമായി അർജ്ജുനും ലച്ചുവും വിസിറ്റിങ് റൂമിൽ ഇരിയ്ക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ തോന്നിയ വികാരമെന്തായിരുന്നെന്നു മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.. ഞാനിവിടെയുണ്ടെന്നു കണ്ടുപിടിച്ചതെങ്ങനെയാവും?? നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ മുഖത്തു കൃത്രിമമായ സന്തോഷം പുനഃസൃഷ്ടിച്ചിരുന്നു.. ഒടുവിൽ ആഗ്രഹിച്ചതുപോലെത്തന്നെ അവരൊന്നിച്ചിരിയ്ക്കുന്നു.. സന്തോഷം കൊണ്ടാണോ കണ്ണുകൾ നിറയുന്നത്?? അനുവിനെക്കണ്ടപ്പോൾ അവരുടെ മുഖത്തു അനിർവചനീയമായ സന്തോഷം നിറഞ്ഞു.. മനസ്സിൽ പെറുക്കി കൂട്ടിയ വാക്കുകൾ കൃത്രിമമായി നാക്കിൻ തുമ്പിലെത്തിച്ചു.. "കൺഗ്രാറ്റ്സ്.. നാട്യങ്ങൾക്കെല്ലാമൊടുവിൽ ചേരേണ്ടവർ തന്നെ ചേർന്നല്ലോ... അത് മതിയെനിയ്ക്ക്.. സന്തോഷമായി.. ഹാപ്പി മാരീഡ് ലൈഫ്.." ശബ്ദമിടറാതിരിയ്ക്കാൻ ഒത്തിരി പാടുപെട്ടു.. ഒരുപാട് വേദനിപ്പിച്ചു എന്നറിയാം.. പക്ഷെ ഇനിയും ഒരുപാട് നാൾ കഴിയുമ്പോൾ നിങ്ങൾ തന്നെ വിചാരിയ്ക്കും എല്ലാം നല്ലതിനായിരുന്നുവെന്ന്.. ഒഴിഞ്ഞുപോക്കും സ്ഥാനമാറ്റവുമെല്ലാം ശരിയായിരുന്നുവെന്ന്..." പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അർജുന്റെ കൈ അനുവിന്റെ കവിളിൽ പതിഞ്ഞിരുന്നു.. വിശ്വസിയ്ക്കാനാവാതെ മുഖമുയർത്തി നോക്കിയപ്പോൾ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൻ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. "പലർക്കും വേണ്ടി നീ പലതും ത്യജിച്ചു.. എല്ലാവരെയും നീ ഓർത്തു.. അപ്പോഴും നീ കാണാൻ മറന്നു പോയ ഒന്നുണ്ടായിരുന്നു... നിന്നെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ജീവിയ്ക്കുന്ന എന്റെ മനസ്സ്.. ഇനിയെത്ര നാളുകൾ കഴിഞ്ഞാലും എത്ര ജന്മങ്ങൾ ജനിച്ചാലും മറ്റൊരാളെ സ്വപ്നം കാണാൻ പോലും എനിയ്ക്ക് കഴിയില്ലെന്ന് നിനക്കറിയുന്നതല്ലേ?? അർജുനൊരു ജീവിതമുണ്ടെങ്കിൽ അത് നിന്നോടൊപ്പം മാത്രമായിരിയ്ക്കുമെന്നു ഒരു നൂറാവർത്തി പറഞ്ഞതായിരുന്നില്ലേ നിന്നോട്?? ഒരിയ്ക്കലെങ്കിലും എന്നേക്കുറിച്ചോർത്തിരുന്നെങ്കിൽ എല്ലാം വിട്ടെറിഞ്ഞു യാത്രയാവാൻ കഴിയുമായിരുന്നോ നിനക്ക്??" പ്രജ്ഞയറ്റു നിൽക്കുന്ന അനുവിനെ നോക്കി അർജുൻ തുടർന്നു... "ഈ കഴിഞ്ഞ ദിവസങ്ങളെല്ലാം ഞാനെങ്ങനെയാണ് തള്ളി നീക്കിയതെന്നു നിനക്കറിയോ?? അന്വേഷിയ്ക്കാത്ത ഇടങ്ങളില്ല... നീയെവിടെയാണെന്നും ഏത് അവസ്ഥയിലാണെന്നും അറിയാതെ ഊണും ഉറക്കവുമുപേക്ഷിച്ചു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുകയായിരുന്നു ഞാൻ.. എല്ലാം മനഃപൂർവ്വം മറന്നുകൊണ്ട് മുന്നിൽ വന്നു നിന്നുകൊണ്ട് ലജ്ജയില്ലാതെ അഭിവാദ്യങ്ങൾ നേർന്നിരിയ്ക്കുന്നു... എങ്ങനെ കഴിഞ്ഞു നിനക്ക്?? ഹൃദയത്തിനു മുൻപിൽ ഇത്രയും വലിയ മറ തീർത്തു ജീവിതമൊരു നാട്യ ശാലയാക്കി തീർക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു അനൂ??" അർജുന്റെ ചുണ്ടുകൾ വിറ പൂണ്ടിരുന്നു.. ചോദ്യങ്ങളോരോന്നും ശരങ്ങളായി തറയ്ക്കുമ്പോൾ നിയന്ത്രണം ഭേദിച്ചു കണ്ണുനീർ ധാരയായി പുറത്തേയ്ക്കൊഴുകുന്നുണ്ടായിരുന്നു.. "അനൂ.. നീ കരുതിയത് പോലെയൊന്നുമായിരുന്നില്ല കാര്യങ്ങൾ... അർജുനോട് എനിക്കിഷ്ടം തോന്നിയെന്നത് ശരിയായിരുന്നു.. പക്ഷെ.. അതത്ര മാത്രം തീവ്രമായിരുന്നില്ല അനൂ.. അവൻ നിന്നെയാണ് സ്നേഹിയ്ക്കുന്നതെന്നറിഞ്ഞപ്പോൾ ആ നിമിഷം തന്നെ അവനെ ഞാൻ ഹൃദയത്തിൽ നിന്നും പറിച്ചെറിഞ്ഞതാണ്... ഒരു പരിച്ചയവുമില്ലാത്ത കാവ്യയ്ക്ക് വേണ്ടി നീ ശരത്തേട്ടനെ വിട്ടു നല്കിയതല്ലേ അനൂ... ആ നിന്റെ കൂട്ടുകാരിയായ എനിയ്ക്ക് നിന്നോട് ഇത്രയും വലിയ ക്രൂരത ചെയ്യാൻ കഴിയുമെന്നു തോന്നിയോ നിനക്ക്?? ഒരു വാക്ക് ചോദിച്ചോ നീയെന്നോട്?? അർജുൻ അനുവിന്റേതാണ്.. നിങ്ങളുടെ ലോകത്തേയ്ക്ക് ഇനിയൊരിയ്ക്കലും മറ്റൊരാളെ കടത്തി വിടരുത്.... നമ്മളെ സ്നേഹിയ്ക്കുന്നവരെയാണ് നമ്മളും സ്നേഹിയ്ക്കേണ്ടത്... ശ്രീജിത്ത് എന്നെ അത്രമാത്രം സ്നേഹിയ്ക്കുന്നുണ്ടെന്നു ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്... അടുത്ത മാസം ഞങ്ങളുടെ എൻഗേജ്‌മെന്റാണ്.. ആദ്യത്തെ ക്ഷണം നിങ്ങൾക്കാണ്..വരണം... പോട്ടെ.." അനുവിന്റെ കവിലൂടെ അറിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചുമാറ്റി ലച്ചു പുറത്തു കാത്തു നിൽക്കുന്ന ശ്രീജിത്തിന്റെ അടുക്കലേക്ക് പോയി.. "അർജുൻ... ഞാൻ... ഞാൻ അറിയാതെ.." വാക്കുകൾ മുഴുവനാക്കാനാവാതെ അവൾ വിതുമ്പി.. "സാരമില്ല... എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല അനൂ.. " അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ ഒരിയ്ക്കലും അടർന്നു മാറാനാവാതെ വീണ്ടും വീണ്ടും അവനിലേക്ക് ആഴ്ന്നു പോവുന്നതുപോലെ തോന്നി അനുവിന്.. "ഈ കണ്ണീരു കാണാൻ വയ്യാഞ്ഞിട്ടല്ലേ ഞാൻ എല്ലാം ഉള്ളിലൊതുക്കി നിഴൽ പോലെ കൂടെ നിന്നത്?? നിന്നെ കൈ പിടിച്ചേല്പിയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞിരുന്നു.. കുസൃതിയൽപ്പം കൂടുതലാണെന്ന്.. ഞാനിത് അങ്ങനെ കണ്ടോളാം.. ഇത്തവണത്തേയ്ക്ക് മാത്രം.." അനുവിന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടു അർജുൻ പറഞ്ഞു.. "സോറി... സോറി അർജുൻ... എല്ലാം എന്റെ തെറ്റാണ്... ഞാൻ.. ഞാൻ അറിയാതെ... എന്നോട് ക്ഷമിയ്ക്കില്ലേ??" കരച്ചിലിനിടയിൽ അവളെങ്ങനെയോ വാക്കുകൾ കൂട്ടിയോജിപ്പിച്ചു.. "ഇനിയൊരിയ്ക്കലും ഞാൻ അർജുനെ വിട്ടു പോവില്ല.. ഇപ്പോൾ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ അർജുനെ സ്നേഹിയ്ക്കുന്നുണ്ട്.. മരണത്തിനു പോലും ഇനി നമ്മളെ പിരിയ്ക്കാനാവില്ല അർജുൻ..." അവൾ അർജുന്റെ കണ്ണുകളിൽ നോക്കി പതിയെ പറഞ്ഞു.. "വേദനിച്ചോ?" കവിളിൽ ചുവന്നു പൊന്തിയ വിരൽപ്പാടുകളിൽ പതിയെ വിരലോടിച്ചുകൊണ്ടു അർജുനവളോട് ചോദിച്ചു.. "ഇല്ല.." അവൻ അനുവിന്റെ കവിളുകളിൽ ആധരങ്ങളമർത്തുമ്പോൾ പിറകിൽ നിന്നും ഒരു കയ്യടി ശബ്ദമുയർന്നു.. രോഹിത്!! ചിരിച്ചുകൊണ്ട് അവൻ അവരുടെ അടുത്തേയ്ക്ക് നടന്നു.. "ഇനി അനുവിന് അറിയാത്തൊരു കാര്യം കൂടി പറയാം.. അർജുൻ എന്റെ കസിനാണ്.. കല്യാണത്തിന് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല.. എനിയ്ക്ക് വരാൻ കഴിഞ്ഞില്ലെങ്കിലും ഫോട്ടോയിൽ ഞാൻ ആളെ കണ്ടിരുന്നു.. അനു ഇവിടെയുണ്ടെന്നു ഞാനാണ് അർജുനെ അറിയിച്ചത്..." ഞാൻ അർജുനെ നോക്കി.. അവൻ ചിരിച്ചുകൊണ്ട് അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. "ഇനിയിപ്പോ എന്തായാലും പ്രോബ്ലംസ് കംപ്ലീറ്റ് സോൾവായ സ്ഥിതിയ്ക്ക് മുടങ്ങിപ്പോയ പഴയ ഹണിമൂൺ ട്രിപ്പിലേയ്ക്കാവട്ടെ യാത്ര.. നിങ്ങൾക്ക് ആവശ്യമുള്ള ഗൈഡും റിസോർട്ടും എല്ലാം റെഡിയാണ്.. അപ്പൊ... ഓൾ ദി ബെസ്റ്റ്.." എല്ലാവരും സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി.. രോഹിത് എല്ലാവരോടും കാര്യങ്ങളെല്ലാം പറഞ്ഞെന്നു തോന്നി... കാറൊഴിഞ്ഞ വാനം പോലെ ഞങ്ങളിരുവരും ശാന്തരായിരുന്നു... പുതിയൊരു ജീവിതത്തിലേയ്ക്ക്... കണ്ടു കൂട്ടിയ സ്വപ്നങ്ങളിലേയ്ക്ക് യാത്രയാവുമ്പോൾ പിറകിൽ എല്ലാവരും ഞങ്ങളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു... കാറിൽ അർജുന്റെ ഇടതു കൈത്തലം ചുറ്റിപ്പിടിച്ചു ചേർന്നിരിയ്ക്കുമ്പോൾ എങ്ങ് നിന്നോ കാലം തെറ്റിയെത്തിയ പെരുമഴ മംഗള വാദ്യം തീർത്തു... അർജുന്റെ അമ്മയും അച്ഛനും ഞങ്ങളെ അനുഗ്രഹിയ്ക്കുന്നതാവും.സ്വാതി ശുഭം
42.7k views
4 days ago
❤ആത്മസഖി❤ ഫുൾ പാർട്ട്‌ @kissakal "ഇവരെല്ലാവരും നോക്കി നിൽക്കെ ഞാനിപ്പോ നിന്നെ കിസ്സ് ചെയ്യാൻ പോവാ.. പ്രതികാരമായിട്ടൊന്നും കാണണ്ട.. നിന്നെ എനിയ്ക്ക് നന്നായിട്ടങ്ങു ബോധിച്ചു.. ഇഷ്ടംകൊണ്ടു തരുന്നതാണെന്നു കരുതിക്കോ.." അവളെ ചൂഴ്ന്നു നോക്കിക്കൊണ്ട് അർജുൻ അടുത്തേയ്ക്ക് നടന്നടുക്കും തോറും കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് അനു അറിയുന്നുണ്ടായിരുന്നു.. യാന്ത്രികമായി ചുവടുകൾ പിറകോട്ട് വയ്ക്കുമ്പോൾ ഹൃദയം പെരുമ്പറ കണക്കെ മിടിയ്ക്കുന്നുണ്ടായിരുന്നു. " ഇന്നലെ ഇവിടെ കിടന്ന് ഷോ കാണിയ്ക്കുമ്പോൾ നീയെന്താ കരുതിയത്? ഞാൻ അതും കണ്ടു മിണ്ടാതങ്ങ് പോവുമെന്നോ? ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനീ കോളേജിലെ ഗുണ്ടയാണെന്നും പറഞ്ഞു നടന്നിട്ടെന്താടി കാര്യം?" തൊണ്ടയാകെ വറ്റി വരളുന്നതുപോലെ... കാലുകളെ തീവ്രമായ തളർച്ച ബാധിയ്ക്കുന്നുണ്ടോ? ദൈവമേ.. ഒന്നും വേണ്ടായിരുന്നു.. ലച്ചുവിനെ മോശമായി കമന്റടിച്ചതിന് ഇന്നലെ ഇതേ സ്ഥലത്തു വച്ചാണ് അവനോട് കയർത്തു സംസാരിച്ചത്. വേണ്ടെന്നു പലരും വിലക്കിയിട്ടും അഭിമാനം ചുരുട്ടിപ്പിടിച്ചുകൊണ്ട് അവരെപ്പോലെ മിണ്ടാതെ പോവാൻ തോന്നാതിരുന്നത് തെറ്റായിപ്പോയോ? സീനിയറാണെന്നുള്ള പരിഗണന കൊടുക്കേണ്ടതായിരുന്നു. അല്ലെങ്കിലും അവൾക്കില്ലാത്ത ദേഷ്യം തനിയ്‌ക്കെന്തിനായിരുന്നു? സ്വയം വരുത്തി വച്ചതാണിത്... കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്നവരിലേയ്ക്കും അവന്റെ കൈകളിലെ ഉരുണ്ട മസിലുകളിലേയ്ക്കും ചെന്ന് പതിയ്ക്കും തോറും ഭയം കനത്ത കാരിരുമ്പായി തന്നെ പ്രഹരിയ്ക്കുന്നത് പോലെ.. തോൽക്കാൻ പാടില്ലെന്ന് മനസ്സാക്ഷി വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിലും പരസ്യമായി ഒരു പെൺകുട്ടിയെ അപമാനിയ്ക്കാൻ ശ്രമിയ്ക്കുന്നവന്റെ മുന്നിൽ കണ്ണീരൊലിപ്പിച്ചു നിൽക്കേണ്ടത്തിന്റെ അവശ്യകതയെന്ത്? അവൻ രണ്ടു കൈകളാൽ മുഖം പിടിച്ചുയർത്തിയതും അനുവിന്റെ കൈകൾ ശക്തിയോടെ അവന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു... "മേലിൽ... മേലിൽ എന്റെ ദേഹത്ത് തൊട്ടു പോവരുത്..." ചൂണ്ടു വിരൽ ഉയർത്തി ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അഭിമാനം വ്രണപ്പെട്ടു നിൽക്കുന്ന അർജുന്റെ വരിഞ്ഞു മുറുകിയ മുഖം അവളുടെ മനസ്സിൽ ആനന്ദം പടർത്തി.. ടൂ വീലർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേയ്ക്ക് വരുമ്പോഴേയ്ക്കും ധൈര്യമാകെ ചോർന്നൊലിച്ചു പോയിരുന്നു.. മൂർഖനേക്കാൾ പകയാണവന്... ഇതിനു പ്രതികാരം ചെയ്യാതെ അവനടങ്ങില്ല.. ഊഹിച്ചതുപോലെത്തന്നെ ഗേറ്റിനരികിൽ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.. "എന്താ മോളെ വൈകീത്? എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ വീട്ടിലിരിയ്ക്കുന്നവരു പേടിയ്ക്കൂന്ന് അറിയില്ലേ?" "സ്‌പെഷൽ ക്ലാസ് ഉള്ളോണ്ടല്ലേ ന്റെ ദേവൂട്ടി... " അനു ചിരിച്ചു.. "പോയി വേഗം കുളിച്ചു വാ.. അപ്പോഴേയ്ക്കും അമ്മ കഴിയ്ക്കാൻ എടുത്തു വയ്ക്കാം.." അവളുടെ കൈകൾ ചുമലിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു.. ചായ കുടിച്ചുകൊണ്ടിരിയ്ക്കുന്ന നേരത്താണ് ലച്ചുവിന്റെ കോൾ വന്നത്.. "ഹലോ ലച്ചൂ... തല വേദന മാറിയോ? നീ വരാഞ്ഞിട്ടു ഒരു രസവും ഇല്ലാരുന്നൂട്ടോ.." "അനൂ... നീയാ അർജുനെ തല്ലിയോ?" "അത്.. അത് നീയെങ്ങനെ അറിഞ്ഞു??" "അതിന്റെ വീഡിയോ നമ്മുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ട് . എന്തിനാ അനൂ വേണ്ടാത്ത പണിയ്ക്കൊക്കെ പോയത്? ഇനി എന്തൊക്കെയാ ഉണ്ടാവാന്ന് ഓർത്തിട്ട് എനിയ്ക്ക് പേടിയാവാ.." "നീയിങ്ങനെ പേടിച്ചാൽ എങ്ങന്യാ ജീവിയ്ക്കാ ലച്ചൂ? അവനോട് പോകാൻ പറ.." "ആദ്യം നിന്റെ ഈ ലൈസൻസില്ലാത്ത സ്വഭാവം മാറ്റ് അനൂ.. ഇല്ലെങ്കിൽ ആപത്താണ്.." "എന്റെ ലച്ചൂ.. അപ്പൊ എനിയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു... അല്ലാതെ ആണുങ്ങളെ കൈ നീട്ടി അടിയ്ക്കുന്ന സ്വഭാവം എനിയ്ക്കുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?" "എന്നാലും..." "എന്ത് എന്നാലും? പിന്നെ ഞാൻ അവന്റെ ഉമ്മയും വാങ്ങിയിട്ട് മിണ്ടാതെ ഇങ്ങു പോരണമായിരുന്നോ?" "ഞാനെന്റെ പേടി കൊണ്ട് പറഞ്ഞതാണ് മോളെ.. അവനങ്ങനെ അടങ്ങിയിരിയ്ക്കാനൊന്നും പോണില്ല... സൂക്ഷിയ്ക്കണം.." "മമ്... ശരി നാളെ വരില്ലേ?" "വരും.. ബാക്കി ക്ലാസ്സിന്ന് പറയാം.. ബൈ ഡീ.." ലച്ചുവിന്റെ സംസാരം കേട്ടപ്പോൾ ആശങ്ക വർധിച്ചത് പോലെ.. പ്രശ്നമെന്തെങ്കിലും ഉണ്ടാവോ? നാളെ അറിയാം... എന്തായാലും അനു പേടിച്ചു ഒളിച്ചിരിയ്ക്കാനൊന്നും പോണില്ല.. മുറിയിൽ തന്റെ പാവക്കുട്ടികളുടെ നടുക്ക് അവരെയെല്ലാം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരു സങ്കടവും തന്നെ അലട്ടില്ല.. കൂടപ്പിറപ്പില്ലാത്ത സങ്കടം മാറ്റിത്തന്നത് ഇവരാണ്.. എല്ലാ സങ്കടവും ഇവരോട് പറഞ്ഞു കേൾപ്പിയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. ഇത്ര വലുതായിട്ടും ഇപ്പോഴും പാവക്കുട്ടികളോടാണ് കൂട്ടെന്നു പറഞ്ഞു അമ്മ ഇടയ്ക്കിടെ വഴക്ക് പറയും.. പിന്നെ പറഞ്ഞാൽ അനുസരിയ്ക്കാത്ത നമുക്കിതൊക്കെ എന്ത്.. പിറ്റേന്ന് കോളേജിൽ വിചാരിച്ച പോലെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.. ഇടയ്ക്കെപ്പോഴോ കണ്ടപ്പോൾ അർജുൻ തറപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ സംസാരിയ്ക്കാനോ അടുത്തേയ്ക്ക് വരാനോ മുതിർന്നില്ല.. "കണ്ടോ ലച്ചൂ... അവൻ പേടിച്ചു പിന്മാറി.. " "അവൻ അങ്ങനെ പേടിച്ചു പിന്മാറുന്ന കൂട്ടത്തിലൊന്നുമല്ല അനൂ.. തൽക്കാലം അടങ്ങിയിരിയ്ക്കുന്നത് ചിലപ്പോ മനസ്സിലെന്തെങ്കിലും തീരുമാനിച്ചിട്ടാണെങ്കിലോ?" "ഒന്ന് പോടീ.. വെറുതെ എഴുതാപ്പുറം വായിക്കണ്ട. അവനൊന്നും ചെയ്യാൻ പോണില്ല.. ഇനി അഥവാ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നേരിടാനുള്ള ചങ്കുറപ്പ് എനിയ്ക്കുണ്ട്..." "നിനക്ക് അവനെക്കുറിച്ചു ഒന്നും അറിയാത്തതുകൊണ്ടാ നീയങ്ങനെ പറയുന്നേ.. അവന്റെ പാരന്റ്സ് വിദേശത്താണ്. വീട്ടിൽ അവനും കേൾവി ശക്തി കുറവുള്ള അമ്മൂമ്മയും മാത്രേ ഉള്ളു.. ചോദിയ്ക്കാനും പറയാനുമൊന്നും ആരുമില്ല.. കയ്യിൽ പൂത്ത കാശും.. പിന്നെ പറയണോ?" "അത് എന്തെങ്കിലുമാവട്ടെ ലച്ചൂ.. അതൊന്നും നമ്മളെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ഞാൻ പോവാണ്.. നാലു മണിയ്ക്ക് കുട്ടികൾ വരും ട്യൂഷൻ എടുത്ത് കൊടുക്കണം.." "നിനക്ക് വേണ്ടീട്ടല്ലേ അച്ഛനും അമ്മയും ഈ സമ്പാദിച്ചു കൂട്ടുന്നതൊക്കെ? പിന്നെന്തിനാ അനൂ നീയിങ്ങനെ ടൂഷനെടുത്തൊക്കെ കാശുണ്ടാക്കി കിട്ടുന്നത് മുഴുവൻ അനാഥാലയത്തിലും വൃദ്ധ സദനത്തിലുമൊക്കെ കൊടുക്കുന്നത്... വീട്ടിൽ ചോദിച്ചാൽ കിട്ടില്ലേ പൈസ.. അതുകൊണ്ടുപോയി കൊടുത്താൽ പോരെ??" "സ്വന്തമായിട്ടു അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് മറ്റുള്ളവരെ സഹായിയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷം അച്ഛന്റെ കയ്യിന്നു വാങ്ങിയിട്ട് അവർക്ക് കൊണ്ടുപോയി കൊടുത്താൽ കിട്ടില്ല മോളെ..." "വാചകമടിയ്ക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു ആരും.." "സമ്മതിച്ചല്ലോ.. അത് മതി.." "നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയോ? എന്തിനും ഏതിനും കട്ട സപ്പോർട് തന്നു കൂടെ നിൽക്കുന്ന അച്ഛനും അമ്മയും. സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്നോട് അസൂയ തോന്നിപ്പോവ്വാ അനൂ.." ഞാൻ ചിരിച്ചു.. "എന്നാൽ നോം വേഗം ചെല്ലട്ടെ... " അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ പതിയെ വണ്ടിയെടുത്തു തിരിച്ചു.. പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഉറങ്ങാമെന്നു കരുതി കിടന്നതാണ്.. കിഴക്ക് വെള്ള കീറുന്നതിനു മുൻപേ തന്നെ അസിസ്റ്റന്റ് അലാറം ക്ളോക്ക് വന്നു വിളി തുടങ്ങി.. "അനൂ... മതി ഉറങ്ങിയത്.. എഴുന്നേൽക്ക് മോളെ.." "ഇന്ന് ക്ളാസില്ലല്ലോ അമ്മെ.. ഉച്ചയാവട്ടെ . എന്നിട്ട് എഴുന്നേൽക്കാം.." "അതൊന്നും പറ്റില്ല.. ചെന്ന് കുളിച്ചു അമ്പലത്തിൽ പോവാൻ നോക്ക്." "അമ്മേ..." "എണീറ്റ്‌ പോടീ.. പെണ്കുട്ട്യോള് ഇങ്ങനെ ഉച്ച വരെ കിടന്നുറങ്ങാൻ പാടില്ല.. അത് ലക്ഷണക്കേടാ..." അമ്മയെ മൈൻഡ് ചെയ്യാതെ വീണ്ടും ഉറങ്ങാൻ വട്ടം കൂടുമ്പോഴാണ് നീണ്ട വടിയും പിടിച്ചു കക്ഷി പിന്നേം വന്നത്.. നിവൃത്തിയില്ലാതെ ഞാൻ എഴുന്നേറ്റു അമ്പലത്തിൽ പോവാൻ റെഡി ആയി.. "അച്ഛന് ഈ അമ്പലവാസി അമ്മയെ അല്ലാതെ വേറെ ആരേം കിട്ടീല്ലേ പ്രേമിയ്ക്കാൻ? വാല്ലാത്ത ചതി ആയിപ്പോയി.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോ വഴിപാട് നേർന്നിട്ടു ഇതിനൊക്കെ ഞാൻ കിടന്നു ഓടേണ്ടി വരുന്നത് കണ്ടില്ലേ?? "സാരംല്ല.. മോള് വന്നിട്ട് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങിക്കോ.." "താങ്ക്യൂ അച്ഛാ..." ഞാൻ ചിരിച്ചു.. " സൂക്ഷിച്ചു പോണം.. കേട്ടോ..അച്ഛന്റെ മടിച്ചിക്കുട്ടി" "ആയിക്കോട്ടെ... റ്റാറ്റ..." ആറു മണി ആയപ്പോഴേയ്ക്കും ടൂ വീലർ സ്റ്റാർട്ട് ചെയ്തു.. നല്ല തണുപ്പുണ്ടായിരുന്നു... കിളികളുടെ ശബ്ദവും ആസ്വദിച്ചു മുന്നോട്ടു പോവുമ്പോൾ പെട്ടെന്ന് വണ്ടിയുടെ ടയർ പഞ്ചറായി... വണ്ടി സൈഡാക്കി ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ നടുക്ക് നിന്നും കിട്ടിയ മുള്ളുവേലി എന്നിലൊരായിരം ചോദ്യങ്ങൾക്ക് തിരി കൊളുത്തി. വഴിയിലെങ്ങും ആരുമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിഷമത്തിലായി.. അമ്പലത്തിലേയ്ക്കായത്‌കൊണ്ടു ഫോണും എടുത്തില്ല.. അപ്രതീക്ഷിതമായി എതിരെ വന്ന ആളെക്കണ്ട് എന്റെ സപ്തനാഡികളും തളർന്നു. അർജുൻ!! "ഗുഡ് മോണിംഗ് അനുഗ്രഹ... എങ്ങോട്ടാ രാവിലെത്തന്നെ? " ഞാനൊന്നും മിണ്ടിയില്ല.. " മുള്ളു വേലി കറക്റ്റ് ആയി ടയറിൽത്തന്നെ കൊണ്ടല്ലോ അല്ലെ?" "ഓഹോ.. ട്രാപ്പ് ആയിരുന്നു അല്ലെ?" അവന്റെ അട്ടഹാസം എന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികളായി പൊടിയാൻ തുടങ്ങി.. "എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കാനുണ്ട്.. ദാ ആ കാണുന്നതാ എന്റെ വീട്. നമുക്ക് അങ്ങോട്ട് പോകാം.." "എനിയ്ക്കൊന്നും കേൾക്കാനില്ല.." "അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ മോളെ... ചേട്ടൻ ഇത്ര നേരം കാത്തു നിന്നത് വെറുതെയാവില്ലേ?" ചുറ്റും വേറെ വീടുകളൊന്നും ഉണ്ടായിരുന്നില്ല.. ഭയം എന്റെ കൈ കാലുകളിൽ വിറയൽ പടർത്തി.. "ഇന്നത്തോടെ ഞാൻ നിന്റെ അഹങ്കാരം അവസാനിപ്പിയ്ക്കും.. ഒരു അവസരത്തിനായി ഞാൻ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.." എന്റെ കൈ കടന്നു പിടിച്ചുകൊണ്ട് അവൻ വീട് ലക്ഷ്യമാക്കി നടന്നു.. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സിൽ ഉറക്കെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.. അവന്റെ കരുത്തിന് മുൻപിൽ എതിർത്തു നിൽക്കാൻ എനിയ്ക്കാവില്ലെന്നുറപ്പായിരുന്നു.. "മര്യാദയ്ക്ക് എന്നെ വിട്.. ഇല്ലെങ്കിൽ ഞാൻ ഒച്ച വച്ച് ആളെക്കൂട്ടും.." "നീ ഒച്ച വച്ചാൽ കേൾക്കാൻ ഈ പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല... " അവന്റെ അട്ടഹാസം എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു.. ഗേറ്റിനടുത്തെത്തിയപ്പോഴേയ്ക്കും സർവ ശക്തിയുമെടുത്ത് അവന്റെ കൈകളിൽ അമർത്തി കടിച്ചു വിജനമായ വഴിയിലൂടെ കുതറിയോടുമ്പോൾ പകയോടെ അവൻ എന്റെ പിറകെയുണ്ടായിരുന്നു.. കല്ല് തട്ടി ഞാൻ മുന്നോട്ട് വീഴുമ്പോഴും, വീണിടത്തു നിന്നും കിതപ്പോടെ എഴുന്നേൽക്കാൻ ശ്രമിയ്ക്കുമ്പോഴും തൊട്ടുപിറകിൽ അവന്റെ കാലൊച്ച എനിയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു... (തുടരും....) #ആത്മസഖി_2 ഒന്നുറക്കെ കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല... നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.. തികട്ടി വന്ന പൊട്ടിക്കരച്ചിൽ ഞാൻ പാടുപെട്ടടക്കി.. പാടില്ല.. ജീവൻ പോവുന്ന നിമിഷം വരെ തോറ്റുകൊടുക്കരുത്. പ്ലസ്2 കഴിഞ്ഞതിന് ശേഷം കുറച്ചു കാലം പഠിച്ച സെൽഫ് ഡിഫൻസിംഗ് ക്‌ളാസുകളിലെ ഓർമ്മകൾ വീണ്ടെടുത്ത് പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, മുന്നോട്ടാഞ്ഞ അവന്റെ കാലുകൾക്ക് കുറുകെ അനു തന്റെ ഷാൾ നീട്ടി എറിഞ്ഞു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ അർജുൻ മുൻപോട്ട് ആഞ്ഞു വീണപ്പോഴേയ്ക്കും സർവ്വശക്തിയുമെടുത്ത് അവളെഴുന്നേറ്റു ഓടിയിരുന്നു. എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ ഇടനെഞ്ചിൽ തീയുമായി ഗേറ്റിനരികിൽ കാത്തു നിൽക്കുന്ന അമ്മയുടെയും മുഖമൊന്നു വാടിയാൽ പോലും സഹിയ്ക്കാനാവാത്ത അച്ഛന്റെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി പൊട്ടിത്തകരുന്നതുപോലെ തോന്നി.. ഈശ്വരാ... ന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരും ഇല്ലെന്ന് നിനക്കറിയുന്നതല്ലേ? എന്നും മുടങ്ങാതെ വിളക്ക് തെളിയിയ്ക്കുകയും മാല ചാർത്തുകയും ചെയ്യുന്നത്തിന്റെ പകരമായി ആ പാവം അമ്മയ്ക്ക് ഈ ജന്മം മുഴുവൻ തോരാക്കണ്ണീരാണോ നീ വിധിച്ചിരിയ്ക്കുന്നത്? അവരെ ഓർത്തിട്ടെങ്കിലും എന്നെ രക്ഷിയ്ക്കണേ .. അവന്റെ കയ്യിലകപ്പെട്ടാൽ പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല.. കൈകാലുകൾ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.. അമ്പലത്തിലേയ്ക്കായതുകൊണ്ട് രാവിലെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ.. പ്രതീക്ഷയുടെ അവസാന കണികയും അറ്റുപോവുന്ന നിമിഷത്തിൽ ദൈവമെന്നു പറയുന്നത് വെറുമൊരു ശിലയാണെന്ന് ഉള്ളിലിരുന്നാരോ ഉറക്കെ പറയുന്നതായി തോന്നി... ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇടതുവശത്തെ റോഡിലൂടെ പെട്ടെന്ന് കടന്നു വന്ന കാർ തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബ്രെയ്ക് ചെയ്തപ്പോഴേയ്ക്കും മുന്നിലെ കാഴ്ചകളേറെയും മങ്ങിത്തുടങ്ങിയിരുന്നു.. ഡോർ തുറന്നു പുറത്തിറങ്ങിയ ആളുടെ കൈകളിലേയ്ക്ക് തളർന്നു വീഴുമ്പോഴേയ്ക്കും മനസ്സിൽ പ്രഭാതഭക്ഷണം കഴിയ്ക്കാൻ മകളെയും കാത്തിരിയ്ക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം പതിയെ ഇരുട്ടിനു കീഴടങ്ങിയിരുന്നു.. കണ്ണു തുറക്കുമ്പോൾ താനേതോ ഹോസ്പിറ്റലിലാണ്... കുതറിയെഴുന്നേൽക്കുമ്പോൾ എതിരെയുള്ള കസേരയിലിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു അടുത്തേക്കു വന്നു.. "ഇപ്പോ എങ്ങനെയുണ്ട്? ആർ യു ഓക്കേ?" പരിചയമുള്ള മുഖം.. ശരത്തേട്ടൻ!! "ഞാൻ.. ഞാനെങ്ങനെ ഇവിടെ... ?" "പേടിയ്ക്കണ്ട.. എന്റെ കാറിന്റെ മുന്നിലേയ്ക്കാ താൻ വന്നു ചാടിയത്.. പിറകെ ആരോ ഉണ്ടായിരുന്നല്ലോ? എന്നെ കണ്ടപ്പോൾ ആള് മരങ്ങൾക്കിടയിൽ മറഞ്ഞു.. മഞ്ഞായതുകൊണ്ടു ശരിയ്ക്ക് കണ്ടില്ല... എന്താ സംഭവിച്ചത്??" "അത്... എനിയ്ക്ക്.. എനിയ്ക്കറിയില്ല.. വണ്ടി പഞ്ചറായി.. പെട്ടെന്ന് അയാള് ഉപദ്രവിയ്ക്കാൻ ശ്രമിച്ചപ്പോൾ ഓടിയതാ.. അപ്പോഴാ..." പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. വിശ്വസിച്ചിട്ടില്ലെന്നു മുഖം കണ്ടാലറിയാം.. "ഓക്കേ.. ഓക്കെ.. എനിവേ.. ഞാൻ ശരത്ത്.." "അറിയാം.." "അതെങ്ങനെ?" "ചേട്ടൻ പഠിച്ച കോളേജിലാ ഞാനിപ്പോ പഠിയ്ക്കുന്നത്.. ബി.ടെക്‌ സെക്കൻഡ് ഇയർ.. കഴിഞ്ഞ ആർട്സ് ഡേയ്ക്ക് കോളേജ്‌ ടോപ്പർ അവാർഡ് വാങ്ങാൻ വന്നില്ലേ? അപ്പൊ കണ്ടിരുന്നു.." ഞാൻ പതിയെ ചിരിച്ചു.. "ആഹാ.. കൊള്ളാലോ.. എന്താ ഇയാൾടെ പേര്.." "അനുഗ്രഹ.." "കറക്റ്റ് ..." "എന്ത്?" "അല്ലാ.. പേര് കറക്റ്റ് ആണെന്ന് പറഞ്ഞതാണ്.. അല്ലെങ്കിൽ തീരെ പതിവില്ലാതെ ആ സമയത്തു എനിയ്ക്കെഴുന്നേറ്റ്‌ അമ്പലത്തിൽ പോവാൻ തോന്നേണ്ട കാര്യമില്ലല്ലോ.." "അയ്യോ.. സോറി.. ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ.." "ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ലഡോ.. എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു അനിയത്തിക്കുട്ടി. അതുകൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോരാൻ തോന്നിയില്ല.." ഞാൻ പതിയെ ചിരിച്ചു.. "താൻ വീട്ടിലെ നമ്പർ പറ.. ഞാൻ വിളിച്ചു പറയാം.. സമയം കുറച്ചായില്ലേ.. അവരെ ചുമ്മാ ടെൻഷനടിപ്പിയ്ക്കണ്ട.." "അയ്യോ അത് വേണ്ട.. ഹോസ്പിറ്റലിലാണെന്നൊക്കെ പറഞ്ഞാൽ ടെന്ഷനാവും.. ബിപി ഒക്കെ ഉള്ള ആൾക്കാരാ.." എന്റെ മറുപടി കേട്ട് ശരത്തേട്ടൻ അടക്കി ചിരിച്ചു.. "ഓക്കേ.. എന്നാൽ ഞാൻ കൊണ്ടു വിടാം.. ഈ ഡ്രിപ് ഇപ്പോൾ കഴിയും തന്റെ വീട് എവിടെയാ?" "അയ്യോ അത് വേണ്ട.. ഞാൻ ഓട്ടോയ്ക്ക് പൊയ്‌ക്കോളാം.. ഒരു പരിചയവുമില്ലാഞ്ഞിട്ടും ഇപ്പോത്തന്നെ എനിയ്ക്കുവേണ്ടി ഒത്തിരി ബുദ്ധിമുട്ടിയില്ലേ? ഒരുപാട് താങ്ക്സ് ഉണ്ട്.." "അയ്യേ.. എന്ത് ബുദ്ധിമുട്ട്? അതൊന്നും സാരമില്ല.. ഇനിയെന്തായാലും ഒറ്റയ്ക്ക് പോവണ്ട.. ഞാൻ കൊണ്ട് വിടാം" നല്ല ക്ഷീണമുള്ളതുകൊണ്ടു പിന്നീട് ഞാൻ എതിരൊന്നും പറയാൻ പോയില്ല.. വീടിനു മുൻപിൽ അമ്മയുണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു കുറച്ചു മാറിയാണ് ഞാൻ ഇറങ്ങിയത്.. പേരറിയാത്തൊരാശ്വാസംഎപ്പോഴേയ്ക്കും എന്റെ മനസ്സിനെ ശാന്തമാക്കിയിരുന്നു.. "ഇവിടെ വരെ വന്നതല്ലേ? ഒന്ന് കയറിയിട്ട് പോവാം.." "കേറുന്നില്ല ഇപ്പോത്തന്നെ ലേറ്റ് ആയി.. അപ്പൊ ശരി അനുഗ്രഹ.. ഇതെന്റെ കാർഡാണ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ധൈര്യമായിട്ടു വിളിച്ചോ.." "ഓക്കേ.. താങ്ക്സ് എഗൈൻ.. പിന്നെ ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിയ്ക്കരുത്.. ഹോസ്പിറ്റലിൽ എത്ര ബിൽ ആയെന്നു പറയാണെങ്കിൽ ഞാൻ.." "ആ പൈസയ്ക്ക് മോള് വല്ല ചോക്ലേറ്റ് വാങ്ങിച്ചു കഴിയ്ക്കാൻ നോക്ക്.. ബൈ.." എന്റെ മറുപടി കാത്തു നിൽക്കാതെ കാർ മുന്നോട്ട് പോയിരുന്നു. ഓടി അകത്തേയ്ക്ക് കേറുമ്പോൾ അമ്മ പിറകെ വന്നു.. "അനൂ.. എന്താ ലേറ്റ് ആയത്? നിന്റെ വണ്ടി എവിടെ?" "അത് പഞ്ചറായി, അപ്പൊ അവിടെ അടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിൽ കേറി അതാ ലേറ്റ് ആയത്.. വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ടു വരുന്ന വഴിയാ... " നേരത്തെ കണ്ടുപിടിച്ചു വച്ച മറുപടി ഫുൾ സ്റ്റോപ്പ് പോലുമിടാതെ പറഞ്ഞിട്ട് അമ്മയ്ക്ക് മുഖം കൊടുക്കാതെ ഞാൻ മുറിയിലേയ്ക്കോടി. ഡ്രസ്സ് മാറി കിടന്നുറങ്ങി എഴുന്നേറ്റപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്‌നം പോലെ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.. രാത്രി ഫോണെടുത്തു ശരത്തേട്ടൻ തന്ന കാർഡിലെ നമ്പറിലേക്ക് ഗുഡ് നൈറ്റ് (അനുഗ്രഹ) എന്ന് മെസ്സേജ് അയച്ചു.. നിമിഷങ്ങൾക്കുള്ളിൽ ഗുഡ് നൈറ്റ് എന്നു റിപ്ലെ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിനെ കീഴടക്കിയിരുന്നു.. അതോടെ അന്നത്തെ സംഭാഷണം അവസാനിച്ചെങ്കിലും വാട്സാപ് വഴി ഞങ്ങൾ നല്ല കൂട്ടുകാരായി.. ദിവസങ്ങൾ കടന്നു പോവുന്നതിനനുസരിച്ചു ശരത്തേട്ടൻ ഞാൻ പോലുമറിയാതെ എനിയ്ക്കു മറ്റാരൊക്കെയോ ആയി മാറുകയാണെന്നുള്ള സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും തിരിച്ചും അങ്ങനെ തന്നെയാണെന്നുള്ളതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.. ദിവസങ്ങൾ കഴിയും തോറും ശരത്തേട്ടൻ എന്നിൽ ആഴത്തിൽ വേരുറച്ചു... ഒട്ടും മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും സംസാരത്തിൽ പിടിച്ചിരുത്താൻ ശരത്തേട്ടനെന്തോ പ്രത്യേക കഴിവുണ്ടെന്ന് തോന്നി.. എക്‌സാമിന്റെ തിരക്കുകളായി കുറച്ചു ദിവസം ഫോൺ അമ്മ ബലമായി വാങ്ങി വച്ചു.. ശരത്തേട്ടനോടൊന്നു മിണ്ടാൻ അക്ഷമയോടെ എക്സാമിനെ ശപിച്ചു കാത്തിരുന്നു.. അവസാന എക്‌സാമും കഴിഞ്ഞു ഫോണെടുത്തു സ്വിച്ച് ഓൺ ചെയ്തതും സ്‌ക്രീനിൽ ശരത്തേട്ടൻ എന്ന് എഴുതി കാണിച്ചപ്പോൾ ഹൃദയമാകെ ആനന്ദം പടർന്നു.. "ഹലോ.. ശരത്തേട്ടാ." "അനൂ... ഒരു പ്രശ്നമുണ്ട്.." ശരത്തേട്ടന്റെ ശബ്ദത്തിലെ വല്ലായ്‌മ എന്റെ ഹൃദയത്തിലും പടർന്നതു പോലെ.. "എന്തുപറ്റി ശരത്തേട്ടാ? കാര്യം പറ.." ഇടർച്ചയോടെ ശരത്തേട്ടൻ പറഞ്ഞ വാക്കുകൾ കൂരമ്പുകൾ പോലെ കാതുകളിലേയ്ക്ക് തറച്ചിറങ്ങിയപ്പോൾ ഇടിവെട്ടേറ്റ പോലെ ഞാൻ സ്തബ്ധയായി നിന്നു... (തുടരും....) #ആത്മസഖി_3 "അനൂ.. നിനക്ക് ശങ്കരമ്മാമ്മേടെ മകൾ കാവ്യയെ അറിയില്ലേ?ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്?" "ഉവ്വ്... ആ കുട്ടിയല്ലേ രാഹുലുമായി ഇഷ്ടത്തിലാണെന്നൊക്കെ പറഞ്ഞത്? അത് വീട്ടിലറിഞ്ഞിട്ടു അവളെ പുറത്തേയ്ക്കൊന്നും വിടാതെ വീട്ടിൽ തന്നെ പിടിച്ചു വച്ചേക്കുവല്ലേ?" "അതെ.. അവള് ആരും അറിയാതെ അവന്റെ കൂടെ പോവാൻ നോക്കി.. പക്ഷെ അത് അമ്മായി കണ്ടു.. അകെ വഴക്കും ബഹളവും ആയിരുന്നു.. മുത്തശ്ശനും ശങ്കരമ്മാമ്മയും കൂടെ അവളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കാമെന്നു തീരുമാനിച്ചിരിയ്ക്കാണ് അനൂ..." ശരത്തേട്ടന്റെ ശബ്ദമാകെ വിറയൽ പടർന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അത്രയും നേരം എന്നിൽ തളം കെട്ടിക്കിടന്ന നിർവികാരത പൊടുന്നനെ ആശങ്കയ്ക്ക് വഴി മാറി.. "എന്നിട്ട്.. എന്നിട്ട് ശരത്തേട്ടൻ സമ്മതിച്ചോ?" "ശങ്കരമ്മാമ്മയുടെ തീരുമാനത്തിനെ എതിർക്കാൻ ഇവിടെ ആർക്കും അവകാശമില്ലെന്ന് നിനക്കറിയില്ലേ അനൂ.. എന്നിട്ടും ഞാൻ ഒരുപാട് പറഞ്ഞു നോക്കി.. പക്ഷെ മക്കളുടെ സന്തോഷത്തിനെക്കാൾ അഭിമാനത്തിനും തറവാട് മഹിമയ്ക്കും പ്രാധാന്യം കൊടുക്കന്നവരോട് പറഞ്ഞിട്ടെന്തു കാര്യം" "പെങ്ങളെപ്പോലെയാണ് കാവ്യയെന്നു പറഞ്ഞിട്ട്? ശരത്തേട്ടനെക്കൊണ്ടു കഴിയോ ആ കുട്ടിയെ അങ്ങനെ.." "നിനക്ക് തോന്നുന്നുണ്ടോ അനൂ എനിയ്ക്കതിനു കഴിയുമെന്ന്.. ഞാനിതുവരെ വിവാഹത്തിന് സമ്മതിച്ചിട്ടില്ല.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം ശരത്തേട്ടൻ തുടർന്നു.. "എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല എനിയ്ക്ക്.. അച്ഛന്റെ മരണ ശേഷം ഒരു കുറവും കൂടാതെയാണ് എന്നെയും അമ്മുവിനെയും അമ്മാമ്മ വളർത്തിയത്.. ആദ്യമായിട്ടാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത് .. ഞാൻ വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയിട്ടു രണ്ടു ദിവസമായി.. നേരത്തെ അമ്മു വിളിച്ചിരുന്നു.. മുത്തശ്ശൻ നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു പറഞ്ഞു.. മുത്തശ്ശനെന്തെങ്കിലും സംഭവിച്ചാൽ.." "അവരോട്.. അവരോട് സമ്മതമാണെന്ന് പറഞ്ഞേക്ക് ശരത്തേട്ടാ.." എന്റെ ശബ്ദത്തിലെ ഇടർച്ച ശരത്തേട്ടൻ അറിയാതിരിയ്ക്കാൻ ഞാനേറെ പാടുപെട്ടു.. "അനൂ..." ശരത്തേട്ടന്റെ ശബ്ദത്തിലെ ദൈന്യത എന്റെ ഹൃദയത്തിൽ വന്ന് ആർത്തലച്ചു ചിന്നിച്ചിതറി.. "അനൂ... എനിയ്ക്ക്.. എനിയ്ക്ക് നിന്നെയാടീ ഇഷ്ടം.. ആ സ്ഥാനത്തു മറ്റൊരാളെ ചിന്തിയ്ക്കാൻ പോലും കഴിയില്ല എനിയ്ക്ക്... നിന്നെ എനിയ്ക്കൊരുപാട് ഇഷ്ടാ അനൂ.." കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ കാതുകളിൽ തറച്ചിറങ്ങി.. തീവ്രമായൊരു പൊട്ടിക്കരച്ചിൽ എന്റെ കണ്ഠനാളത്തിലെവിടെയോ നിലകിട്ടാതാഴ്ന്നു പോയി. മറുപടി പറയാൻ ഞാൻ തേടിപ്പിടിച്ച അക്ഷരങ്ങളെല്ലാം മരവിച്ച നിശ്ശബ്ദതയിലെവിടെയോ ഘനീഭവിച്ചു കിടന്നു... "അനൂ... " "ശരത്തേട്ടൻ തമാശ പറഞ്ഞു നിൽക്കാതെ പെട്ടെന്ന് ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാൻ നോക്ക്.. ഓൾ ദി ബെസ്റ്റ്." മറുപടി കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്ത് കിടക്കയിലേയ്ക്ക് വീണ് പൊട്ടിക്കരഞ്ഞു... എനിയ്ക്ക് ചുറ്റിലുമുള്ള ലോകം തീരെ ചുരുങ്ങി എന്നിലേക്ക് മാത്രമായി മാറുന്നത്പോലെ... ജീവിതം വലിയൊരു വട്ടപ്പൂജ്യമായത് പോലെ.. ചുറ്റും വല്ലാത്ത ശൂന്യത നിറഞ്ഞു... ശരത്തേട്ടൻ വേറെ ഒരാളുടെ സ്വന്തമാവുന്നത് ഓർക്കാൻ പോലും വയ്യ.. ദൈവമേ എന്തൊരു വിധിയാണിത്.. പെട്ടെന്ന് വണ്ടിയെടുത്തു ലച്ചുവിന്റെ വീട്ടിലേയ്ക്ക് ചെന്നു.. അവളെ കെട്ടിപ്പിടിച്ചു നിശബ്ദമായി കരയുമ്പോൾ ഉള്ളിലെ സങ്കടങ്ങൾക്കെല്ലാം തെല്ലൊരാശ്വാസം കിട്ടിയതുപോലെ... "കരയല്ലേ അനൂ.. എത്രയെത്ര ആളുകൾക്ക് ആത്മാർത്ഥമായി പ്രണയിച്ചതിനു ശേഷം പിരിയേണ്ടി വരുന്നു.. ഇതിപ്പോ തുറന്നു പറയാത്തൊരിഷ്ടമല്ലേ? എന്റെ അനൂന് മറക്കാൻ കഴിയും.. ഞാനല്ലേ പറയണേ?കണ്ണ് തുടയ്ക്ക്.." ലച്ചൂ.. നിനക്കറിയോ? എന്നെ ഇഷ്ടമാണെന്ന് ശരത്തേട്ടൻ പറഞ്ഞു... പരസ്പരം പറയാതെ തന്നെ ഞങ്ങളത്രയേറെ അടുത്ത് പോയിരുന്നു.. എന്നിട്ടും.." എത്ര ശ്രമിച്ചിട്ടും എനിയ്‌ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാനായില്ല.. "നിനക്കിഷ്ടാണെന്നു നമുക്ക് രണ്ടുപേർക്കും മാത്രമല്ലേ അറിയൂ... അതങ്ങനെ തന്നെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ ആ കുട്ടീടെ ജീവിതം തകരാൻ നീയൊരു കാരണമാവും അനൂ... ശരത്തേട്ടനുമായി ഇനിയൊരു ബന്ധവും വേണ്ട.. എനിയ്ക്ക് വാക്ക് താ.." ഞാൻ ദയനീയമായി അവളെ നോക്കി.. "കൂട്ടുകാരിയല്ല കൂടപ്പിറപ്പാണ് ഞാനെന്ന് നീയെപ്പോഴും പറയാറുള്ളതല്ലേ അനൂ.. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇനി അവനെ ഓർത്തു വിഷമിച്ചിരിയ്ക്കില്ലെന്നും ഒരു കോണ്ടാക്റ്റും ഉണ്ടാവില്ലെന്നും എനിയ്ക്ക് വാക്കു തരണം.." നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും ശരത്തേട്ടനെ മായ്ച്ചു കളയുമെന്നു ഞാൻ ശപഥം ചെയ്തിരുന്നു.. വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ശരത്തേട്ടനെ ബ്ലോക്ക് ചെയ്തിട്ടും ഫോൺ നമ്പർ മാറ്റിയിട്ടും ഹൃദയത്തിൽ നിന്നും പറിച്ചെറിയുന്നതിൽ ഞാൻ പൂർണമായും പരാജയപ്പെട്ടുകൊണ്ടേയിരുന്നു.. സംസാരിയ്ക്കാൻ ശരത്തേട്ടൻ പലവുരു ശ്രമിച്ചിട്ടും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി.. "അനു അല്ലേ?" ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്തേയ്ക്ക് വന്നു.. "അതെ.. ആരാ..? "ഞാൻ അമ്മു.. ശരത്തേട്ടന്റെ അനിയത്തി ആണ്.." "ആഹ്.. മനസ്സിലായി. എന്താ അമ്മൂ..?" "ഏട്ടന് ഇയാളെ ഒരുപാട് ഇഷ്ടാണ്.. കാവ്യേച്ചി ആയിട്ടുള്ള കല്യാണത്തിന് മൗനാനുവാദം കൊടുത്തതിനു ശേഷം എട്ടനാരോടും മിണ്ടാറു പോലുമില്ല.." "അമ്മു വിചാരിയ്ക്കുന്ന പോലെയൊന്നുമില്ല.. വീ ആർ ഗുഡ് ഫ്രണ്ട്സ്.. നത്തിങ് എൽസ്.." "അനുവിന് അങ്ങനെ ആയിരിയ്ക്കാം.. പക്ഷെ ഏട്ടന് താൻ എന്നു വച്ചാൽ ജീവനാണ്.. ഒന്ന് പറഞ്ഞു മനസ്സിലാക്കണം ഏട്ടനെ.. തനിയ്ക്ക് മാത്രേ അതിനു കഴിയു.. ഒരപേക്ഷ ആയിട്ടു കണ്ടാൽ മതി.." "ഞാൻ.." "പ്ലീസ് അനൂ.. സന്തോഷം നിറഞ്ഞു നിന്ന ഞങ്ങളുടെ വീട് പഴയ പടി ആവണമെങ്കിൽ ഏട്ടനും കാവ്യേച്ചിയും ഒന്നിയ്ക്കണം.. അനു എന്നെ സഹായിയ്ക്കില്ലേ?" കപടമായ പുഞ്ചിരിയെടുത്തണിഞ്ഞുകൊണ്ട് അവളെ സമാധാനിപ്പിച്ചു നടന്നകലുമ്പോൾ മനസ്സ് മുഴുവൻ ശൂന്യതയായിരുന്നു.. ദിവസങ്ങൾ കൂടുംതോറും എന്റെ ഓർമകളിൽ ശരത്തേട്ടൻ ശോഭയോടെ നിറഞ്ഞുകൊണ്ടേയിരുന്നു.. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ എന്നെയും കാത്ത് ശരത്തേട്ടൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ ശ്രമിയ്ക്കുമ്പോൾ എനിയ്ക്കഭിമുഖമായി ശരത്തേട്ടൻ വന്നു നിന്നു.. "അനൂ.. നീയെന്തിനാ എന്നെ അവോയ്‌ഡ് ചെയ്യുന്നത്?" "ഞാനോ? എപ്പോ? ഞാൻ ശരത്തേട്ടനെ കണ്ടില്ലായിരുന്നു അതാ..." "നീയെന്തിനാ എന്നെ ബ്ലോക് ചെയ്തത്? പലപ്പോഴും ഞാൻ സംസാരിയ്ക്കാൻ ശ്രമിച്ചപ്പോൾ നീ ഒഴിഞ്ഞു മാറി.. ഞാനെന്തു തെറ്റുചെയ്തിട്ടാ അനൂ.." "ശരത്തേട്ടൻ മാറ്.. ഞാനിത്തിരി ബിസി ആണ്.. പിന്നെ സംസാരിയ്ക്കാം.." "അനൂ... ഇഷ്ടമല്ലേ എന്നെ?" നിറഞ്ഞു വന്ന കണ്ണുകൾ ശരത്തേട്ടൻ കാണാതിരിയ്ക്കാൻ ഞാൻ മുഖം തിരിച്ചു.. " എന്തൊക്കെയാ ശരത്തേട്ടൻ പറയണേ? ഞാനിതുവരെ ശരത്തേട്ടനെ അങ്ങനെ കണ്ടിട്ട് പോലുമില്ല.. കല്യാണമൊക്കെ അടുത്തില്ലേ? തമാശ കളഞ്ഞിട്ടു ചെല്ലാൻ നോക്ക് ശരത്തേട്ടാ.." മുൻപോട്ടു നടന്ന അനുവിനെ നെഞ്ചോരം ചേർത്ത് നിർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.. "അനൂ.. നിനക്കെന്നെ ഇഷ്ടമല്ലെന്ന് നീ കള്ളം പറഞ്ഞതാണെന്ന് എനിയ്ക്കറിയാം.. നീയല്ലാതെ എനിയ്ക്ക് വയ്യ അനൂ.. ഞാൻ വിളിച്ചാൽ നീ കൂടെ വരില്ലേ?പറ.. എവിടെയെങ്കിലും പോയി നമുക്ക് ജീവിയ്ക്കാം അനൂ.." "വിട് ശരത്തേട്ടാ ആളുകൾ ശ്രെദ്ധിയ്ക്കും.." "അനൂ.. പ്ലീസ്.." കുതറി മാറി ഞാൻ മുന്നോട്ട് നടക്കുമ്പോൾ കുറച്ചു മാറി രണ്ടു കണ്ണുകൾ ഞങ്ങളെ ശ്രെദ്ധിയ്ക്കുന്നത് ഞാൻ വ്യക്തമായി കണ്ടിരുന്നു.. അർജുൻ!! പിറ്റേന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ പോകുമ്പോഴാണ് പിറകിലൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞത്... "അനൂ.. നിന്നെ ഗായത്രി മിസ്സ് അന്വേഷിയ്ക്കുന്നു.. ഫസ്റ്റ് ഫ്ലോറിലുണ്ട്.. ആ ലാസ്റ്റ് ക്ലാസിൽ..." ഫൈനൽ ഇയറിലെ ദിവ്യച്ചേച്ചിയാണ്.. അർജുന്റെ മനസാക്ഷി സൂക്ഷിപ്പുകാരി.. "മിസ്സ് എന്താ അവിടെ? അത് പ്രാക്ടീസ് റൂം അല്ലെ?" "അതെ.. ആർട്സിന്റെ കാര്യമെന്തോ പറയാനാണെന്നു പറഞ്ഞു.. പെട്ടെന്ന് ചെല്ലു.." എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ സ്റ്റെപ്പ് കേറി മുകളിലേയ്ക്ക് ചെന്നു.. ഡോർ തുറന്ന് അകത്തേയ്ക്ക് ചെല്ലുമ്പോൾ പ്രാക്ടീസ് റൂം വിജനമായിരുന്നു.. പെട്ടെന്ന് പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു.. "ഹലോ അനൂ.. ഹൗ ആർ യു? "ഡോർ തുറക്ക് അർജുൻ.. എനിയ്ക്ക് പോണം.." അനുവിന്റെ ശബ്ദമുയർന്നു.. "ഡോർ തുറക്കാൻ കുറച്ചു കഴിഞ്ഞു പ്രിൻസിപ്പാളും ടീച്ചേഴ്‌സുമൊക്കെ വരും.. അതുവരെ നമുക്കെന്തെങ്കിലും കൊച്ചുവർത്താനാവും പറഞ്ഞിരിയ്ക്കാം.." "എന്താ നിന്റെ ഉദ്ദേശം?" "സിമ്പിൾ.. നിന്നെ ഒന്ന് നാണം കെടുത്തണം.. ഇനിയുള്ള ദിവസങ്ങൾ തലയുയർത്തിപ്പിടിച്ചു നിനക്കീ കാമ്പസ്സിലൂടെ നടക്കാൻ കഴിയില്ല.. അതിനെന്താ വേണ്ടതെന്ന് എനിയ്ക്കറിയാം.." ചിരിച്ചുകൊണ്ട് അവനടുത്തേയ്ക്ക് നടക്കുമ്പോൾ തളർച്ചയോടെ ഞാൻ ചുവടുകൾ പിറകോട്ട് വച്ചു...പിറകിൽ കാത്തിരിയ്ക്കുന്ന അപകടമറിയാതെ.... (തുടരും...) "നീയെന്താടി കരുതിയത്? ഞാനൊരു മണ്ടനാണെന്നോ? ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും മോളെ.." അടച്ചിട്ട ക്‌ളാസ് മുറിയ്ക്കുള്ളിൽ എന്നെ രക്ഷിയ്ക്കാൻ ആരും വരില്ലെന്നുള്ള പൂർണ ബോധ്യം എന്റെ കാലടികളെ തളർത്തിക്കൊണ്ടിരുന്നു.. "നീ വെറുമൊരു പെണ്ണാണ്.. പരിമിതികളേറെയുള്ള വെറും പെണ്ണ്.. ആ ബോധം നിനക്കില്ലാതെ പോയതാണ് നിന്റെ ഏറ്റവും വലിയ തോൽവി.." "നിർത്തെടാ.. നീയീ പുച്ഛിച്ചു തള്ളുന്ന പെണ്ണില്ലായിരുന്നെങ്കിൽ ഇന്നിവിടെ ഇതുപോലെ നിന്ന് വാചകക്കസർത്തു നടത്താൻ നീയുണ്ടാവുമായിന്നോ? നിന്നെപ്പോലൊരു വൃത്തികെട്ടവന് ജന്മം നൽകേണ്ടി വന്നതിന്റെ ഗതികേടോർത്തു എനിയ്ക്കാ സ്ത്രീയോട് സഹതാപം തോന്നുന്നു.." "ഡീ... " ആക്രോശിച്ചുകൊണ്ടു അവനടുത്തേയ്ക്കടുത്തു.. വെപ്രാളത്തോടെ പിറകോട്ടുവച്ച എന്റെ കാൽപാദം പെട്ടെന്ന് താഴെയുള്ള എന്തിലോ തട്ടിത്തടഞ്ഞു ..പിടുത്തം കിട്ടാതെ പിറകിലെ അഴികളില്ലാത്ത ജനലിലൂടെ പൊടുന്നനെ ഞാൻ താഴോട്ടു പതിച്ചു.. ഒഴുകിയകലുന്ന ചുവന്ന ദ്രവത്തോടൊപ്പം കണ്ണുകളടഞ്ഞു പോവുമ്പോൾ ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.. ******************************************** "അനുഗ്രഹയുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?" ഇടറുന്ന കാലുകൾ പണിപ്പെട്ടു മുന്നോട്ട് വച്ചുകൊണ്ട് അയാൾ നഴ്‌സിനടുത്തേയ്ക്ക് നടന്നു.. "ഞാൻ അവളുടെ അച്ഛനാണ് സിസ്റ്റർ.." "തലയിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്... ഇമ്മീഡിയറ്റായിട്ടു സർജറി വേണം.. ഇവിടെ സൈൻ ചെയ്‌തോളൂ... " വിറയ്ക്കുന്ന കൈകളാൽ ഒപ്പിടുമ്പോൾ അയാൾ സ്വയം നിയന്ത്രിയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു. കരഞ്ഞു തളർന്ന മിഴികളോടെ നോക്കുന്ന ഭാര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കുമെന്നറിയാതെ അയാളേറെ വിഷമിച്ചു... "നന്ദേട്ടാ... അവരെന്തിനാ സൈൻ വാങ്ങിയത്? മോൾക്ക് സർജറി എന്തെങ്കിലും വേണോ?" "അത് മൈനർ സർജറി ആണ് ദേവൂ... പേടിയ്ക്കാനൊന്നുമില്ല.." സമാധാനിപ്പിയ്ക്കാണെന്നോണം അയാൾ പറഞ്ഞു. "ഈശ്വരാ.. ചെറിയൊരു മുള്ളു കൊണ്ടാൽ പോലും സഹിയ്ക്കാൻ പറ്റാത്ത കുട്ടിയാ..." അവർ തേങ്ങി.. "നീയിങ്ങനെ തളർന്നു പോയാലോ ദേവൂ.. അവള് എല്ലാം മാറി പഴേ പോലെ ഉഷാറായിട്ടു തിരിച്ചു വരുമ്പോഴേയ്ക്കും നിനക്ക് വയ്യാണ്ടാവില്ലേ?" "കൈ മുറിഞ്ഞാലോ ന്നു കരുതി കത്തി പോലും എടുക്കാൻ സമ്മതിയ്ക്കാറില്ലല്ലോ ദൈവമേ... ന്റെ കുട്ടിയ്ക്ക് നീയീ ഗതി വരുത്തിയല്ലോ" സരിത്തലപ്പുകൊണ്ടു കണ്ണീരൊപ്പി സകല ദൈവങ്ങളെയും ഉള്ളു നൊന്തു വിളിച്ചുകൊണ്ട് അവരാ ബഞ്ചിലിരുന്നു.. കണ്ടു നിൽക്കുന്നവരുടെ കണ്ണുകളും ഈറനായി... മൂന്നു ദിവസങ്ങൾ പ്രാർത്ഥനയിലലിഞ്ഞു കടന്നു പോയി.. ബോധശൂന്യയായി ഐ സി യു വിൽ കിടക്കുന്ന അനുവിന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രിയപ്പെട്ടവരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു.. ഗൾഫിൽ നിന്നെത്തിയ അർജുന്റെ മാതാപിതാക്കൾ കാലു പിടിച്ചു അപേക്ഷിച്ചതുകൊണ്ട് അനുവിന്റെ അച്ഛൻ പരാതിയുമായി പോയില്ല.. അനുവിന്റെ വീഴ്ചയ്ക്ക് പിറകിൽ അര്ജുനാണെന്ന സത്യം കൂടുതലാരും അറിഞ്ഞതുമില്ല . അഥവാ കേസും കൂട്ടവുമായാലും പണവും സ്വാധീനവുമുപയോഗിച്ചുഅവർ കേസ് ഒതുക്കി തീർക്കുമെന്ന് അയാൾക്കറിയാമായിരുന്നു... അനുവിന്‌ ഇത്തരമൊരു ആപത്തു വരുമെന്നു അർജുൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.. ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തൽ അവനിൽ എന്തെന്നില്ലാത്ത വേദന പടർത്തി.. അവൾക്കു പറ്റിയ അപകടം അവനെ തീവ്രമായ കുറ്റബോധത്തിലാഴ്ത്തിയിരുന്നു.. ഉള്ളിലെവിടെയോ പകയേക്കാളേറെ അവളോട് പ്രണയം തോന്നിയിരുന്നെന്ന തിരിച്ചറിവ് അവനെ ആഴത്തിൽ മുറിവേല്പിച്ചു.. അനു കണ്ണ് തുറക്കുന്ന നിമിഷം അവളോട് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കാൻ അവൻ തീരുമാനിച്ചിരുന്നു.. "മിസ്റ്റർ നന്ദൻ.. അനുഗ്രഹയുടെ ജീവൻ രക്ഷിയ്ക്കാൻ നമുക്ക് കഴിഞ്ഞു. പക്ഷെ..." "എന്താ ഡോക്ടർ..? എന്തെങ്കിലും കുഴപ്പമുണ്ടോ?" "അത്... കോൺഷ്യസ് ആയാലും മെമ്മറി ലോസ് ആയേക്കാം.. എന്നുവച്ചാൽ ഇനി ആ കുട്ടി ആരെയും തിരിച്ചറിയില്ല... ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.." "ഡോക്ടർ..." "നിങ്ങൾ പൊരുത്തപ്പെടാൻ ശ്രമിയ്ക്കണം.. ആ കുട്ടിയ്ക്ക് ധൈര്യം കൊടുക്കണം... തളർന്നു പോവരുത്..എല്ലാത്തിനും മുകളിൽ ഒരാളുണ്ടല്ലോ.. നമുക്ക് പ്രാർത്ഥിയ്ക്കാം. " ബോധം വന്നെങ്കിലും ഡോക്ടർ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു... നിറകണ്ണുകളോടെ ചുറ്റും കൂടി നിൽക്കുന്നവരെ തിരിച്ചറിയാൻ അനുവിന്‌ സാധിച്ചില്ല... കൂടി നിൽക്കുന്നവരുടെ കരച്ചിൽ അവൾ നിർവികാരതയോടെ നോക്കി.. ആരെയും തിരിച്ചറിയാനാവാതെ.. ദിവസങ്ങൾ കടന്നു പോയി.. അനുവിന്റെ അഭാവം പലരേയും സാരമായി ബാധിച്ചു... ലച്ചുവാകെ തകർന്നു പോയിരുന്നു.. നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെപേരെടുത്തു പറഞ്ഞു പരിജയപ്പെടേണ്ടി വരുമെന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ദിവസം വഴിയിൽ വച്ച് ശരത്തേട്ടനെ കണ്ടപ്പോൾ അവളാകെ അത്ഭുതപ്പെട്ടു... ഷേവ് ചെയ്യാത്ത കവിളുകളും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും അവന് അനുവിനോടുള്ള ആത്മബന്ധത്തെ വിളിച്ചോതുന്നതുപോലെ തോന്നി... "ശരത്തേട്ടാ ..." "ആഹ്.. ലച്ചൂ.. " ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു.. "അനുവിന്റെ ഡോക്ടർ എന്റെ ഫ്രണ്ടാണ്... മെമ്മറിയുടെ കാര്യത്തിൽ ഹോപ്പില്ലെന്നാണ് പറഞ്ഞത്.." ശരത്തേട്ടന്റെ കണ്ണുകളിൽ നനവ് പടർന്നു.. "ദൈവം ഇത്രയ്ക്ക് ക്രൂരനാണോ ശരത്തേട്ടാ? ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിയ്ക്കാത്തതല്ലേ അനു.. എന്നിട്ടും.." "സത്യത്തിൽ എന്താ അനുവിന് സംഭവിച്ചത്? പറ ലച്ചൂ.. നിനക്കറിയാതിരിയ്ക്കില്ല. " "അത്... ശരത്തേട്ടാ.." "പറ ലച്ചൂ.. അവളെ ആരെങ്കിലും അപായപ്പെടുത്തിയതാണോ? സംഭവം നടന്നിട്ട് ആറു മാസത്തോളമായി. ഈ ചോദ്യത്തിനിനി പ്രസക്തിയില്ലെന്നറിയാം.. പലവട്ടം ചോദിച്ചിട്ടും നീ ഒഴിഞ്ഞു മാറിയതാണ്.. ഇനിയെങ്കിലും എനിയ്ക്കറിഞ്ഞേ തീരു ലച്ചൂ.. അവൾ കാലു തെറ്റി വീണതാണോ അതോ?" ആറു മാസങ്ങൾക്കു മുൻപുള്ള ആ ശപിയ്ക്കപ്പെട്ട ദിവസത്തിലേക്ക് ലച്ചു ഓർമകളുടെ തേർ തെളിച്ചു.. ഇന്റർവെൽ സമയത്തു തന്ത്രപൂർവം തന്നെ ഒഴിവാക്കി അനുവിനെ എങ്ങോട്ടോ പറഞ്ഞയച്ചതും... ക്ലാസ് തുടങ്ങിയിട്ടും അവളെ കാണാതിരുന്നതും പൊടുന്നനെ എല്ലാവരും കോളേജിന്റെ സൈഡിലേയ്ക്ക് ഓടിയതും കാര്യമറിയാനായി താൻ ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനുവിനെ കണ്ടതും എല്ലാമെല്ലാം ഓർമകളിലേക്ക് കടന്നു വന്നു.. "ശരത്തേട്ടാ.. സത്യത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും ശരിയ്ക്ക് അറിയില്ല.. പക്ഷെ.. ഇതിന്റെയെല്ലാം പിറകിൽ അർജുനാണ്.. അതെനിയ്ക്കുറപ്പാ.." "അർജുനോ? " "അതെ.. അവനു മാത്രമേ എന്റെ അറിവിൽ അനുവിനോട് പകയുള്ളൂ.." വർധിച്ച ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു ഫോൺ കോൾ ശരത്തിനെ തേടിയെത്തിയത്.. ഡോക്ടർ ശ്രീജിത്ത്!! അനുവിന്റെ ഡോക്ടർ.. "ഹലോ.. ശ്രീജിത്ത്.." "ശരത് താൻ അർജന്റായിട്ടു ഇവിടെ വരെ ഒന്ന് വരണം.. അനുവിന്റെ ഓർമ തിരിച്ചുകൊണ്ടുവരാൻ ഒരവസാന ശ്രമം... തന്റെ ഹെൽപ് ഞങ്ങൾക്കാവശ്യമുണ്ട്.. എത്രയും പെട്ടെന്ന് വരാൻ കഴിയുമോ അത്രയും പെട്ടെന്ന് വരൂ.." കോൾ കട്ട് ചെയ്ത് ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിയ്ക്കുമ്പോൾ ശരത്തിന്റെ മനസ്സ് മുഴുവൻ വല്ലാത്തൊരു പ്രതീക്ഷ കത്തിപ്പടരുന്നുണ്ടായിരുന്നു... (തുടരും...) "എന്റെ അനുവിനെ പഴയപടിയാക്കാൻ നിനക്ക് കഴിയോ?" ഡോക്ടർ ശ്രീജിത്ത് ശരത്തിനെ പുഞ്ചിരിയോടെ വീക്ഷിയ്ക്കുകയായിരുന്നു വല്ലാത്തൊരു പ്രത്യാശ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു . "ഒരു എയ്‌റ്റി ഫൈവ് പേർസെൻറ്റേജ് ഉറപ്പ് മാത്രമേ ഈ കാര്യത്തിൽ എനിയ്ക്ക് തരാൻ കഴിയൂ.." ശരത്തിന്റെ കണ്ണുകളിലെ തിളക്കം തെല്ലൊന്നു മങ്ങി. "ഇതൊരു അവസാന പരീക്ഷണമാണ് ശരത്.. അനുവിനെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് മാക്സിമം ട്രൈ ചെയ്യാം.." "ഇപ്പോഴും ആ പരീക്ഷണമെന്താണെന്നു നീ പറഞ്ഞില്ല.." "പറയാം.. നിനക്കിത് എത്രമാത്രം അക്സെപ്റ്റ് ചെയ്യാൻ കഴിയുമെന്നൊന്നും എനിയ്ക്കറിയില്ല.. ബട്ട്.. നമുക്കിതല്ലാതെ മറ്റു വഴികളില്ല." അക്ഷമയോടെ നോക്കി നിൽക്കുന്ന ശരത്തിനെ നോക്കി ശ്രീജിത്ത് തുടർന്നു. " ആറു മാസങ്ങൾക്കു മുൻപുള്ള ആ ദിവസത്തെ നമ്മൾ അവൾക്കു മുന്നിൽ റീക്രിയേറ്റ് ചെയ്യുന്നു.." "വാട്ട് യു മീൻ?" "യെസ്..അനു കാലു തെറ്റി വീണ അതേ ക്ലാസ് റൂമിൽ നമ്മൾ വീണ്ടും അവളെ കൊണ്ട് പോവുന്നു.. അന്ന് സംഭവിച്ചതെല്ലാം വ്യക്തമായ കണക്കു കൂട്ടലുകളോടെ ഒരിയ്ക്കൽ കൂടി അവൾക്കു മുമ്പിൽ അവതരിപ്പിയ്ക്കുന്നു.." "പക്ഷെ, എന്തിന്?? ഇനി അതുകൊണ്ട് എന്ത് കാര്യം? വീണ്ടും അത്തരമൊരു മണ്ടത്തരം ആവർത്തിയ്ക്കപ്പെടുന്നതിലൂടെ എന്റെ അനുവിനെ എങ്ങനെ തിരിച്ചു കൊണ്ടുവരാമെന്നാ നീ പറയുന്നത്?" "കഴിയും.. അത് പറയാനാണ് നിന്നെ ഞാനിങ്ങോട്ടു വിളിച്ചു വരുത്തിയത്.." "നോ.. ഞാനിത് സമ്മതിയ്ക്കില്ല.. അവൾക്ക് വീണ്ടുമൊരു അപകടം കൂടി സംഭവിച്ചാൽ... " "അതൊരിയ്ക്കലും സംഭവിയ്ക്കില്ല... അനുവിന് ഒരപകടവും സംഭവിയ്ക്കാതിരിയ്ക്കാനുള്ള എല്ലാ മുൻകരുതലുകളും നമുക്കെടുക്കാം.. അർജുൻ നമ്മളെ സഹായിയ്ക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.." "അർജുൻ.. ആ പേരിവിടെ മിണ്ടിപ്പോവരുത്..." ശരത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.. "ശരത് പ്ലീസ്.. നീ വാശി പിടിയ്ക്കരുത്... അവനു മാത്രമേ നമ്മളെ സഹായിയ്ക്കാനാവൂ.." "അവന്റെ മുന്നിലേയ്ക്ക് എന്റെ അനുവിനെ വീണ്ടും ഇട്ടു കൊടുക്കാൻ ഞാൻ കൂട്ട് നിൽക്കില്ല.. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ഞാനവനെ ശരിയ്ക്കൊന്നു കാണുന്നുണ്ട്. എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനൊക്കെ അവൻ കണക്കു പറയും.. ശരത് ആരാണെന്ന് അവനു ഞാൻ മനസ്സിലാക്കി കൊടുക്കും.." "ഇത് പ്രതികാരത്തിനുള്ള സമയമല്ല.. നീ ഒരൽപമെങ്കിലും പക്വത കാണിയ്ക്ക്.. നമ്മളെല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ ഈ പ്ലാൻ സക്സസ് ആവൂ.." " അവൻ ആരാണെന്നു നിനക്ക് ശരിയ്ക്കറിയില്ല.. എന്റെ അനുവിന്റെ നിഴൽവെട്ടത്തു പോലും അവനിനി വരാൻ പാടില്ല.. എനിയ്ക്കറിയാം എന്താ വേണ്ടതെന്ന്.." ശരത് ദേഷ്യത്തോടെ എഴുന്നേറ്റു.. " ചെന്ന് പ്രതികാരം ചെയ്യ്.. അതോടെ എല്ലാം അവസാനിയ്ക്കട്ടെ.. ജീവിതകാലം മുഴുവൻ പഴയതൊന്നും ഓർക്കാതെ അനു ജീവിയ്ക്കട്ടെ... നീ കാരണം തന്നെ അവളെ നിനക്ക് നഷ്ടപ്പെടട്ടെ.. ഓൾ ദി ബെസ്റ്റ്.." പോകാൻ എഴുന്നേറ്റ ശരത് നിശ്ശബ്ദമായി വീണ്ടും സീറ്റിലേയ്ക്കിരുന്നു.. "ശരത്.. ജസ്റ്റ് ട്രൈ ടു അണ്ടർസ്റ്റാൻഡ്.. അനുവിന് വീണ്ടുമൊരു മെന്റൽ ഷോക്ക് കൊടുക്കുക എന്നൊരൊറ്റ വഴി മാത്രമേ നമുക്ക് മുൻപിലുള്ളൂ.. നിനക്കവളെ വേണ്ടേ? നിന്റെ മാത്രം അനുവായിട്ട്? " ശരത്തിന്റെ കണ്ണുകളിൽ ഓർമകൾ ചാലിച്ച നനവ് പടർന്നു.. "അവൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാണെന്നു നാഴികയ്ക്കു നാൽപതു വട്ടം പറയാറില്ലേ ? അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ തൽക്കാലം നിന്റെ വൈരാഗ്യമെല്ലാം മറക്കണം.. ഇല്ലെങ്കിലൊരു പക്ഷെ ഓർമകൾ മരിച്ച അനുവായി അവൾക്ക് ജീവിയ്ക്കേണ്ടി വരും.. ഒന്നും ഓർക്കാതെ.. പുതിയൊരാളായി മരണം വരെ.." "മതി.. നിർത്ത്.. ഞാൻ.. ഞാനെന്താ ചെയ്യേണ്ടത്? നീ പറ.. അവൾക്ക് വേണ്ടി തൽക്കാലം ഞാനെല്ലാം മറക്കാം.. തൽക്കാലത്തേക്ക് മാത്രം.." "ഗുഡ്.. നീ അനുവിന്റെ പാരെന്റ്സുമായി സംസാരിയ്ക്കണം.. നമ്മുടെ പ്ലാൻ അവരോട് പറയണ്ട.. അവർക്കൊരിയ്ക്കലും ഇതൊന്നും അംഗീകരിയ്ക്കാനാവില്ല.." "പിന്നെ?" "അവളുടെ ഒരു ഫ്രണ്ട് ഇല്ലേ? ആ കുട്ടിയെ കൂട്ടി അനുവിന്റെ വീട്ടിൽ ചെല്ലു.. അവളെ കോളേജിലേക്ക് കൊണ്ട് പോയി പഴയതെന്തെങ്കിലും ഓർമ വരുമോ എന്ന് നോക്കാൻ ആണെന്ന് പറഞ്ഞു നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ നാളെ രാവിലെ പത്തു മണിയ്ക്ക് ഞങ്ങൾ കോളേജിലെത്തും.. സകല ഒരുക്കങ്ങളുമായി നിങ്ങളവിടെ റെഡി ആയി നിൽക്കണം.." "ഓക്കേ.. നന്നായി പ്രാർത്ഥിയ്ക്ക്.." "മമ്.. ഇതിലെനിയ്ക്ക് വിജയിച്ചേ മതിയാവൂ.." ലച്ചുവിനെ കൂടെ കൂട്ടി അനുവിന്റെ വീട്ടിലേയ്ക്ക് യാത്രയാവുമ്പോൾ മനസ്സ് ഇടവപ്പെയ്ത്തു പോലെ കലുഷിതമായിരുന്നു... ഇതൊരു പരീക്ഷണമാണ്.. കണക്കു കൂട്ടലുകൾ പിഴച്ചാൽ... വീണ്ടുമൊരു മെന്റൽ ഷോക് കൂടി അനുവിന് താങ്ങാൻ കഴിഞ്ഞില്ലെങ്കിൽ? ഓർക്കാൻ പോലും വയ്യ! "ലച്ചൂ ... നീ സംസാരിയ്ക്ക്.." "അവര് സമ്മതിച്ചില്ലെങ്കിലോ? ശരത്തേട്ടാ..?" "സമ്മതിപ്പിയ്ക്കണം ലച്ചൂ.. നമ്മുടെ അനുവിന് വേണ്ടിയാണ് എല്ലാം.. തിരിച്ചുകൊണ്ടു വരണ്ടേ നമുക്കവളെ?" ഞങ്ങൾ അകത്തേയ്ക്ക് നടന്നു.. അച്ഛനും അമ്മയും ടീവിയ്ക്ക് മുൻപിൽ മൂകരായിരിയ്ക്കുന്നു.. "അമ്മേ.." "ആഹ്.. ലച്ചു മോളോ? വാ മോളെ.. ശരത്തെ ഇരിയ്ക്ക് മോനെ.." "അമ്മേ, അനു?" "മുകളിലുണ്ട്.. താഴേയ്ക്ക് വരാറേയില്ല.. ആരോടും സംസാരിയ്ക്കാറുമില്ല.. ഈ വീട്.. ഒരു മരണവീട് പോലെയായി മോളെ..." തേങ്ങലടക്കാൻ പാട് പെടുന്ന അമ്മയെ കണ്ടപ്പോൾ ഉള്ളു പിടഞ്ഞു.. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിശബ്ദത ആ വീട്ടിലെങ്ങും തളം കെട്ടിയിരുന്നു.. ഒരു സെക്കൻഡ് പോലും മിണ്ടാതിരിയ്ക്കാൻ അനുവിന് കഴിയുമായിരുന്നില്ല.. ഏതെങ്കിലുമൊരു പാട്ടിന്റെ വരികൾ അവളുടെ ചുണ്ടുകളിലെപ്പോഴും പറ്റിച്ചേർന്നു കിടക്കാറുണ്ട്.. ഒഴിവു സമയങ്ങളിലെല്ലാം ചിലങ്കയുടെ ക്രമ താളം ആ വീട്ടിലെങ്ങും നിറഞ്ഞു നിൽക്കാറുണ്ട്.. അനുവിന് അങ്ങനൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ... "ദേവൂ.. നീയോരോന്നു പറഞ്ഞു കുട്ടികളെ വിഷമിപ്പിയ്ക്കാതെ.. മക്കള് മുകളിലേയ്ക്ക് പൊയ്ക്കോളൂ.. അനു അവിടെ ഉണ്ട്..." അനുവിന്റെ അച്ഛന്റെ ശബ്ദം എന്റെ ചിന്തകൾക്ക് താൽകാലികമായ കടിഞ്ഞാണിട്ടു... സ്റ്റെപ്പുകൾ കയറി മുകളിലേയ്ക്ക് ചെല്ലുമ്പോൾ അനു ബാൽക്കണിയിൽ ദൂരേയ്ക്ക് നോക്കി ഇരിയ്ക്കുന്നു.. പതിവില്ലാത്തതാണ്.. വെറുതേയിരിയ്ക്കുന്ന സ്വഭാവം അവൾക്കില്ലല്ലോ! അവളുടെ ബെഡ്റൂമിൽ പാവക്കുട്ടികളൊന്നുമില്ല.. ചിലങ്കയും തമ്പുരുവുമില്ല.. എല്ലാം എവിടെപ്പോയി.. അവളിപ്പോൾ പഴയ അനുവല്ലല്ലോ.. "അനൂ.." ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റു.. "മനസ്സിലായോ?" "ലച്ചുവല്ലേ? ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതല്ലേ.. ഓർമയുണ്ട്.." "ഇത് ശരത്തേട്ടൻ.. അനുവിന്റെ ഫ്രണ്ടാണ്.." അവൾ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ശരത്തേട്ടന്റെ മുഖമാകെ കാറു മൂടിയ ആകാശം കണക്കെ ഇരുണ്ടിരുന്നു.. "അനൂ.. ഓർക്കാൻ കഴിയുന്നില്ലേ ഒന്നും?" അവൾ ഇല്ലെന്നു തലയാട്ടി.. "എനിയ്ക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.. ശ്രമിയ്ക്കും തോറും പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കാണ്..ഈ മുഖങ്ങളൊന്നും... എനിയ്ക്ക്.. തല പിളർന്നു പോവുന്നതുപോലെ.." ഇരു കൈകളാലും തല പൊത്തി പിടിച്ചുകൊണ്ടു അനു ചുമർ ചാരി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "വാ ലച്ചു.. അവളെ ടെൻഷനടിപ്പിയ്ക്കണ്ട.." ശരത്തേട്ടനെ അനുഗമിയ്ക്കുമ്പോൾ വിതുമ്പലടക്കാൻ ഞാനേറെ പാടു പെട്ടു. "ഞങ്ങൾ നാളെ അനുവിനെ ഒന്ന് കോളേജിൽ കൊണ്ട് പോയി നോക്കട്ടെ? പഴയതെന്തെങ്കിലും അവൾക്കോർമ വന്നാലോ?" അമ്മയും അച്ഛനും മുഖത്തോടു മുഖം നോക്കി.. "അതൊന്നും വേണ്ട മോളെ.. അവളിവിടെ ഇരുന്നോട്ടെ.. അതാവുമ്പോ ഞങ്ങൾക്കും സമാധാനം ഉണ്ടാവുമല്ലോ.." "അങ്ങനെ പറയല്ലേ അച്ഛാ.. ഞാൻ നോക്കിക്കോളാം അവളെ.. എന്തെങ്കിലും ഓർമ വന്നാലോ.." "അത് മോളെ.." "എനിയ്ക്ക് വയ്യ ഇനിയും അവളെ ഇങ്ങനെ കാണാൻ... എന്റെ ഒരു സമാധാനത്തിന്.. ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാവുമെങ്കിലോ? സമ്മതിയ്ക്കമ്മേ.. അച്ഛാ.. പ്ലീസ് അച്ഛാ.." അവരുടെ കൈകളിൽ പിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോഴേയ്ക്കും അടക്കി വെച്ച കണ്ണുനീർ അണ പൊട്ടിയിരുന്നു... അവളെ സമാധാനിപ്പിച്ചുകൊണ്ടു അനുവിനെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്ക് കൊടുത്തു.. പിറ്റേന്ന് പറഞ്ഞതുപോലെയുള്ള ഒരുക്കങ്ങളുമായി എല്ലാവരും കാത്തു നിന്നു.. ആദ്യം വിസമ്മതിച്ചെങ്കിലും അനു ഞങ്ങളോടൊപ്പം വന്നു.. പഴയതുപോലെ തന്നെ അവളെ ആ ക്ലാസിലേക്ക് തനിച്ചു പറഞ്ഞയച്ചു.. അവളെ വേദനിപ്പിയ്ക്കേണ്ടി വരുന്നതിൽ ഉള്ളിലൊരായിരം തവണ മാപ്പപേക്ഷിച്ചുകൊണ്ട് ശരത് ലച്ചിവിന്റെയും ശ്രീജിത്തിന്റെയും കൂടെ ആ റൂമിനുള്ളിൽ തന്നെ കുറച്ചു മാറി സ്ഥാനം പിടിച്ചിരുന്നു.. അവളുടെ നോട്ടമെത്താത്തിടത്ത്... ഹൃദയം വലിയ ശബ്ദത്തോടെ മിടിച്ചുകൊണ്ടേയിരുന്നു.. വല്ലാത്തൊരു ഭയം മനസ്സിനെ കീഴടക്കി... അർജുൻ ഉള്ളിൽ കയറി വാതിലടച്ചതും ഭയത്തോടെ അനു തിരിഞ്ഞു.. "ആരാ..?" പതിവുപോലെ ക്രൂരമായ വാക്കുകളാൽ അവളെ മുറിവേല്പിയ്ക്കാനാവാതെ അവൻ നിന്ന് വിയർക്കുന്നുണ്ടോ? "നിങ്ങളാരാ ?? എന്തിനാ വാതിൽ അടച്ചത്? എനിയ്ക്ക് പോണം.." കൃത്രിമമായ ചിരി ചുണ്ടിൽ പടർത്തിക്കൊണ്ടു അർജുൻ ക്രൂരമായ വാക്കുകൾ അവൾക്കു മീതെ ചൊരിഞ്ഞു.. അനുവിന്റെ കരച്ചിൽ ചീളുകൾ ശരത്തിന്റെ ഹൃദയത്തിൽ തറച്ചു.. എഴുന്നേൽക്കാൻ ശ്രമിച്ച അവനെ ശ്രീജിത്ത് പണിപ്പെട്ടു തടഞ്ഞു നിർത്തി.. തേങ്ങൽ ശബ്ദം ഉയർന്നു കേൾക്കാതിരിയ്ക്കാൻ ലച്ചുവും ഏറെ പാട് പെടുന്നുണ്ടായിരുന്നു.. "ശ്രീ.. എനിയ്ക്കിത് കണ്ടു നിൽക്കാൻ വയ്യ.. അവൾക്ക് ഓർമ തിരിച്ചു കിട്ടിയില്ലെങ്കിൽ വേണ്ട.. ഇത് കണ്ടിന്യു ചെയ്യാൻ പറ്റില്ല.. അനു ഓൾറെഡി വീക്ക് ആണ്..," "കുറച്ചു സമയം കൂടി ക്ഷമിയ്ക്ക് ശരത്... പ്ലീസ്.. " അർജുൻ പൊടുന്നനെ അവൾക്കരികിലേയ്ക്ക് നടന്നു.. ഭയത്തോടെ അനു ചുവടുകൾ പിറകോട്ടു വച്ചു.. പിറകിലെ ജനൽ ആദ്യമേ അടച്ചിരുന്നു.. വാക്കുകളുടെ ശര വർഷത്തോടെ അർജുൻ അവളെ കടന്നു പിടിയ്ക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ബോധ ശൂന്യയായി അനു തളർന്നു വീണു.. അർജുൻ അവളെ താങ്ങിയെടുക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ ശരത് അതിവേഗത്തിൽ ഓടിയെത്തിയിരുന്നു.. അവനെ വർധിച്ച ദേഷ്യത്തോടെ പിടിച്ചു തള്ളിക്കൊണ്ട് ശരത് അനുവിനെ താങ്ങിയെടുത്തു.. കയ്യിൽ കരുതിയിരുന്ന വെള്ളം തളിച്ചിട്ടും അവളുണരാത്തതു കണ്ട് എല്ലാവരും ഭയന്നു.. "ശരത്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കണം.." ശ്രീജിത്തിന്റെ മുഖത്തു പരിഭ്രമം.. അവളെ വാരിയെടുത്തു കാറിനടുത്തേക്ക് ചെല്ലുമ്പോൾ ശരത്തിന്റെ ഹൃദയമാകെ അഗ്നിപർവ്വതം കണക്കെ ഉരുകുന്നുണ്ടായിരുന്നു.. ലച്ചുവിനെയും ശ്രീജിത്തിനേയും കൂട്ടി കാറ്റിൻ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോഴും അനു കണ്ണുകൾ തുറന്നതേയില്ല.. അടച്ചിട്ട കാഷ്വാലിറ്റിയുടെ മുന്പിൽ അധിയോടെ നിൽക്കുമ്പോൾ ഹൃദയം മുഴുവൻ പ്രാർഥനയായിരുന്നു.. "ശരത്തേട്ടാ.. അനു.." "ടെന്ഷനടിയ്ക്കല്ലേ ലച്ചു.. അനുവിന് ഒന്നും സംഭവിക്കില്ല.." "അവളുടെ അമ്മയോടും അച്ഛനോടും ഞാനെന്തു സമാധാനം പറയും? എനിയ്ക്ക് പേടിയാവാ ശരത്തേട്ടാ.." അപ്പോഴേയ്ക്കും ശ്രീജിത്ത് ഡോർ തുറന്നു പുറത്തു വന്നു.. "ബിപി ലോ ആയതാണ്.. കുഴപ്പമൊന്നുമില്ല.. ട്രിപ്പ് കൊടുത്തിട്ടുണ്ട്.. ബോധം തെളിഞ്ഞിട്ടില്ല.. അകത്തേയ്ക്ക് ചെന്നോളൂ.." കണ്ണുകളടച്ചു കിടക്കുന്ന അനുവിനടുത്തു ചെന്നിരിയ്ക്കുമ്പോഴും അവളുണർന്നാൽ പഴയതുപോലെ എല്ലാവരെയും തിരിച്ചറിയുമോ എന്ന ആശങ്കയായിരുന്നു മനസ്സ് നിറയെ.. നിമിഷങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പതിയെ കണ്ണ് തുറന്നപ്പോൾ വേഗതയേറിയ ഹൃദയമിടിപ്പുകളോടെ ലച്ചുവും ശരത്തും അവളുടെ കാഴ്ചയോരം സ്ഥാനം പിടിച്ചിരുന്നു.. ഒത്തിരി പ്രതീക്ഷയോടെ.. ആത്മാർത്ഥമായ പ്രാർത്ഥനയോടെ... (തുടരും...) "അനൂ... ആർ യു ഓക്കെ?" അനു നിശ്ശബ്ദമായി ലച്ചുവിനെയും ശരത്തിനെയും മാറി മാറി നോക്കി. നേരിയ നിരാശ അവരുടെ മുഖത്തു പടർന്നു. "അനൂ.. മനസ്സിലായോ ഞങ്ങളെ?" ലച്ചുവിന്റെ ശബ്ദത്തിൽ ഇടർച്ച.. മൂകമായി നോക്കുന്ന അനുവിനെ വേദനയോടെ നോക്കി ശരത് തിരിഞ്ഞു നടന്നു.. "ശരത്തേട്ടാ..." ഹൃദയത്തിലനേകം പൂക്കൾ ഒരുമിച്ചു വിടർന്നു.. "അനൂ.. ഓർമ വന്നോ? എന്നെ.. എന്നെ നിനക്ക് ഓർമ വന്നോ?" അവൾ ചിരിച്ചു.. "താങ്ക് ഗോഡ്... ലച്ചൂ.. ഇപ്പോത്തന്നെ നമുക്ക് അനുവിന്റെ വീട്ടിലേയ്ക്ക് പോകാം.. അവർക്ക് ഒത്തിരി സന്തോഷമാവും.." ലച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അനുവിനെ പുണർന്നു... വല്ലാത്തൊരാശ്വാസത്തോടെ.. പിന്നീടുള്ള ദിവസങ്ങളിൽ പൂർണാരോഗ്യം വീണ്ടെടുത്ത് അനു പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു... കോളേജിലേക്ക് തിരിച്ചു വന്നു.. പഴയ അനുവായി... ഡാൻസ് ക്‌ളാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരാൾ അവളെ തേടിയെത്തി.. അർജുൻ! "അനൂ.." "മമ്?? എന്ത് വേണം?" "ഞാൻ.. നിന്നോട് മാപ്പു പറയാൻ.." അവനു നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചുകൊണ്ടു അനു വീണ്ടും നടക്കാനൊരുങ്ങി.. "അനൂ.. പ്ലീസ്.. അന്നങ്ങനെയൊക്കെ.. സത്യമായിട്ടും നിനക്കങ്ങനൊരപകടം സംഭവിയ്ക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അനു.. മാപ്പു ചോദിയ്ക്കാൻ പോലും അർഹതയില്ലെന്നറിയാം.." "അറിയാലോ പിന്നെന്തിനാ വന്നത്?" " എനിയ്ക്ക് പറ്റിയ അബദ്ധത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്.. നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം.." "ആണോ? അങ്ങനെയാണെങ്കിൽ ഇനിയൊരിയ്ക്കലും എന്റെ കൺവെട്ടത്തു പോലും നീ വരരുത്.. അത്രക്ക് വെറുപ്പാ എനിയ്ക്ക് നിന്നോട്.." "പ്ലീസ് അനൂ.. ഇങ്ങനൊന്നും പറയല്ലേ.. ഞാനൊരിയ്ക്കലും ഇനി പഴയ അർജുനാവില്ല.. ഐ പ്രോമിസ് യു .." "നീ നന്നായാൽ നിനക്ക് കൊള്ളാം.. വഴി മാറ് അർജുൻ.." "സോറി അനൂ.. ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്.." "എന്നെ സ്നേഹിയ്ക്കുന്ന എല്ലാവരെയും കണ്ണീരു കുടിപ്പിച്ച നിന്നോടെനിയ്ക്ക് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല അർജുൻ.. നീ അന്ന് പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്റെ ഹൃദയത്തിൽ തറച്ചു കിടക്കുന്നുണ്ട്.. എന്റെ ഹൃദയത്തിൽ നീ സൃഷ്ടിച്ച മുറിവിന് ഒരിയ്ക്കലും ഉണ്ടാക്കമുണ്ടാവില്ലെന്നു ഓർത്താൽ കൊള്ളാം.." ദയനീയമായി നോക്കുന്ന അർജുനെ പാടെ അവഗണിച്ചു നടന്നകലുമ്പോൾ അവളാകെ അമ്പരന്നിരുന്നു.. അർജുൻ തന്നെയാണോ ഇത്? അതോ ഇനി അടുത്ത ട്രാപ്പിനുള്ള ഒരുക്കമാണോ?ഒന്നും മനസ്സിലാവുന്നില്ലല്ലോ.. കോളേജിൽ നിന്നും പല തവണ അർജുൻ അവളോട് ക്ഷമാപണം നടത്തി.. അനു പക്ഷെ പൂർണമായും അവഗണിയ്ക്കുകയല്ലാതെ അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാറായില്ല.. ദൂരെ മാറിയിരുന്ന് അനു കാണാതെ അവളെ നോക്കിയിരിയ്ക്കുന്ന അർജുന്റെ കണ്ണുകളിൽ പക്ഷെ മുൻപത്തെ പോലെ പകയുടെ അംശം തെല്ലും ഉണ്ടായിരുന്നില്ല.. ഇതെന്ത് അത്ഭുതമാണ്.. ഒന്ന് തുറിച്ചു നോക്കിയത്തിന്റെ പേരിൽ ഒരുവന്റെ തല അടിച്ചു തകർത്തവനാണ്.. തക്കം കിട്ടുമ്പോഴെല്ലാം തന്നെ ഉപദ്രവിയ്ക്കാൻ കച്ച കെട്ടി നടന്നിരുന്ന പഴയ അർജുൻ തന്നെയാണോ ഇത്? പരസ്യമായി പോലും പല തവണ മാപ്പു പറഞ്ഞു കഴിഞ്ഞു.. അവിശ്വസനീയം!! ശരത്തേട്ടനോട് ഈ കാര്യം സൂചിപ്പിച്ചാലോ എന്ന് പല തവണ ഓർത്തു... പിന്നീട് വേണ്ടെന്നു വച്ചു.. അല്ലെങ്കിലും വേറൊരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച ശരത്തേട്ടൻ എനിയ്ക്കിനി എന്നും നല്ല സുഹൃത്തു മാത്രമാണ്.. അതിലുപരി ഒരു സ്ഥാനവും ശരത്തേട്ടനു കൊടുക്കില്ല.. അനുവിന്റെ തീരുമാനം ശരത്തിനെ വല്ലാതെ തളർത്തിയിരുന്നു.. എന്തുകൊണ്ടാണ് അവളിത്തരം ക്രൂരമായ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.. "അനൂ.. നീയെന്തിനാ അനൂ എന്നിൽ നിന്നും അകലാൻ ശ്രമിയ്ക്കുന്നത്?" "ഞാനോ? ശരത്തേട്ടൻ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. ഞാനെന്നും ശരത്തേട്ടന്റെ കൂടെത്തന്നെയുണ്ടാവും.. ഒരു നല്ല സുഹൃത്തായി.." "ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.. കാവ്യയെ ഒരിയ്ക്കലും നിന്റെ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കാൻ എനിയ്ക്കാവില്ലെന്നു നിനക്കറിയില്ലേ അനു.." "ഇന്നലെ വന്ന എനിയ്ക്കു വേണ്ടി ശരത്തേട്ടൻ വീട്ടുകാരെ വിഷമിപ്പിയ്ക്കരുത്.. അവർക്കൊരുയ്ക്കലും കാവ്യയ്ക്ക് പകരം എന്നെ സ്വീകരിയ്ക്കാനാവില്ല.." "വേണ്ട.. നമുക്ക് എവിടെയെങ്കിലും പോയി ജീവിയ്ക്കാം.. എനിയ്ക്ക് നീയും നിനക്ക് ഞാനും മതി.. പ്ലീസ് അനു.." "ബന്ധങ്ങളങ്ങിനെ തുച്ഛവില നൽകി വലിച്ചെറിഞ്ഞു കടന്നു കളയാനാവില്ല ശരത്തേട്ടാ.. നമുക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്ന വീട്ടുകാരുടെ അഭിമാനം ചവുട്ടിത്തേച്ചു നേടുന്നതിനൊന്നും ആയുസ്സുണ്ടാവില്ല.." "തുടക്കത്തിലെ അകൽച്ച മാത്രമേ എല്ലാവര്ക്കും ഉണ്ടാവൂ.. പിന്നീട് എല്ലാരും നമ്മളെ സ്വീകരിയ്ക്കും.." "ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് അമ്മയെയും കൂട്ടി പടിയിറങ്ങുമ്പോൾ എന്റച്ഛനും ഇത് തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക.. വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്റമ്മയും അച്ഛനുമല്ലാതെ സ്വന്തമെന്നു പറയാൻ ബന്ധുക്കളാരും വന്നിട്ടില്ല.. പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും അതിന്റെ വേദനയെന്തെന്ന് മറ്റാരേക്കാളും എനിയ്ക്കറിയാൻ കഴിയും.. അങ്ങനൊരാവസ്ഥ ശരത്തേട്ടനുണ്ടാവരുത്.." "അനൂ..." ശരത്തിന്റെ ശബ്‌ദം നിശ്ശബ്ദതയിലെവിടെയോ നേർത്തു പോയി... "അമ്മുവിനെക്കുറിച്ചു ശരത്തേട്ടൻ ഓർത്തോ?? അവളെ നാളെ ഒരാളുടെ കൈ പിടിച്ചയയ്ക്കണ്ടേ? കല്യാണമുറപ്പിച്ച പെണ്ണിനെയും നാടും വീടുമുപേക്ഷിച്ചു പോയ ശരത്തിന്റെ പെങ്ങൾക്ക് നല്ലൊരാലോചനയുമായി ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ?" "നീ ഒരുപാട് പക്വതയോടെ സംസാരിയ്ക്കുന്നു.. എല്ലാരെക്കുറിച്ചും നീ ഓർത്തു.. എന്നെക്കുറിച്ചു മാത്രം ആലോജിയ്ക്കാൻ മറന്നതോ? അതോ മനപ്പൂർവം വേണ്ടെന്ന് വച്ചതോ?" അവളുടെ മൗനം സഹിയ്ക്കാവുന്നതിലുമപ്പുറമായപ്പോൾ ശരത് തുടർന്നു.. "പരസ്പ്പരം അത്രയേറെ സ്നേഹിച്ചിട്ടും നമ്മളെന്തിനാ പിരിയുന്നതെന്നുകൂടി പറഞ്ഞു താ അനൂ.. എല്ലാവർക്കും വേണ്ടി വലിച്ചെറിയാനുള്ളതാണോ നമ്മുടെ ജീവിതം?" "തമ്മിൽ സ്നേഹിയ്ക്കുന്നവരെല്ലാം ഒരുമിയ്ക്കുന്നുണ്ടോ? ആത്മാർത്ഥമായ പ്രണയങ്ങളിൽ ഭൂരിഭാഗവും നഷ്ടങ്ങളാണ് ശരത്തേട്ടാ.. പ്രണയം സ്വന്തമാക്കാൻ മാത്രമുള്ളതല്ല.. വിട്ടുകൊടുക്കാൻ കൂടിയുള്ളതാണ്.." "നിനക്ക്.. നിനക്കെന്താ പറ്റിയത് അനു..? നീ തന്നെയാണോ ഈ പറയുന്നത്? കഴിയോ നിനക്ക് ഞാനില്ലാതെ?" മറുപടി കൊടുക്കാതെ ആർത്തലച്ചു വരുന്ന കടലിനെ കണ്ണുകളാൽ ആലിംഗനം ചെയ്ത് അവളോർമകളിലെങ്ങോ മുഴുകിയിരുന്നു.. ശരത്തിനു വേണ്ടി തന്റെ മുൻപിൽ യാചിയ്ക്കാനെത്തിയ അമ്മുവിനെയും മുത്തശ്ശനെയുമെല്ലാം അവളോർത്തു.. പാടില്ല.. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ഒരുപാട് പേരെയൊന്നും വേദനിപ്പിയ്ക്കാൻ ആർക്കും അർഹതയില്ല.. അച്ഛനും അമ്മയും ഒരിയ്ക്കൽ ചെയ്ത തെറ്റ് ഈ അനു വീണ്ടും ആവർത്തിയ്ക്കാൻ പാടില്ല.. കാവ്യ നല്ല കുട്ടിയാണ്.. എന്നേക്കാൾ നന്നായി ശരത്തേട്ടനെ അവൾ നോക്കിക്കോളും.. ഞാൻ കാരണം ആരും വേദനിയ്ക്കരുത്.. കുനിഞ്ഞ ശിരസുമായി ശരത് എഴുന്നേറ്റു പോയതും അൽപ്പസമയത്തിനകം തന്നെ മറ്റൊരാൾ പകരം വന്നിരുന്നതുമൊന്നും അവളറിഞ്ഞതേയില്ല.. ശരത്തേട്ടനോടിപ്പോൾ പറഞ്ഞതൊന്നും തന്റെ ആഗ്രഹപ്രകാരമല്ല.. എല്ലാം നേരത്തെ തയ്യാറാക്കി വച്ച വാക്കുകൾ.. മനസ്സറിഞ്ഞതല്ല... സ്വയം എഴുതി തയ്യാറാക്കിയ തിരക്കഥ... ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഓർമകളുടെ അതിർത്തി ഭേദിച്ച് കണ്ണുനീർ ചാലുകളായി ഒഴുകി... സ്വപ്നങ്ങളെല്ലാം തകർന്നടിയുകയാണ്... ഈ തിരകൾ പോലെ.. പെട്ടെന്ന് സ്വബോധം തട്ടിയുണർത്തിയപ്പോഴേയ്ക്കും അവൾ കണ്ണുകൾ തുടച്ചു.. പക്ഷെ അരികിൽ ഒട്ടും പ്രതീക്ഷിയ്ക്കാതെ തിരകളെ നോക്കിയിരിയ്ക്കുന്ന അർജുനെ കണ്ടപ്പോൾ അവളമ്പരന്നു ... "തീർന്നോ സങ്കടം?" "നീ ആരോട് ചോദിച്ചിട്ടാ എന്റടുത്തു വന്നിരുന്നത്?" അനുവിന്റെ ശബ്ദമുയർന്നു.. "തനിച്ചിരിയ്ക്കുന്നത് കണ്ടപ്പോൾ വന്നിരുന്നു എന്നേയുള്ളു.. ഇഷ്ടമായില്ലേ?" "ഇഷ്ടമായില്ല.. എഴുന്നേറ്റു പോടോ.. അല്ലെങ്കിൽ തന്നെ നാട്ടപ്രാന്തു പിടിച്ചിരിയ്ക്കാണ്.." "ഞാൻ നിന്റെ സൗന്ദര്യം കാണാൻ വന്നതൊന്നും അല്ല.. ചുമ്മാ കടല് കാണാൻ വന്നപ്പോ തനിച്ചിരിയ്ക്കുന്നത് കണ്ടു.. അപ്പൊ കമ്പനി തരാലോ എന്ന് കരുതി.." "കടല് കാണണമെങ്കിൽ ഒറ്റയ്ക്കിരുന്നു കണ്ടോ.." ദേഷ്യത്തോടെ എഴുന്നേറ്റ് മാറിയിരിയ്ക്കുമ്പോൾ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. "അവൻ തേച്ചിട്ടു പോയതിന് എന്നോടെന്തിനാ ദേഷ്യം?" അരികിൽ വന്നിരുന്നുകൊണ്ടു അർജുൻ സൗമ്യതയോടെ ചോദിച്ചു.. "ആര് തേച്ചു? ദേ വേണ്ടാ വേണ്ടാന്ന് വിചാരിയ്ക്കുമ്പോൾ തലയിൽ കേറാൻ നിക്കരുത് പറഞ്ഞേക്കാം.. " "ഓക്കേ.. എന്നോട് ചൂടായിക്കോ.. അപ്പോത്തനെ നല്ല ആശ്വാസം കിട്ടും.." "ഛെ! ഇതെന്തൊരു ശല്യാ... താനിപ്പോ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്? ഒന്ന് പോയിത്തരാമോ?" "ഞാൻ പോയേക്കാം... പക്ഷെ ഒരു കാര്യം പറഞ്ഞിട്ടേ പോകു.." പറഞ്ഞു തൊലയ്ക്ക് എന്ന രീതിയിൽ അവൾ നോക്കുന്നത് കണ്ട് അർജുൻ ഉള്ളിൽ ചിരിച്ചു.. "ഇന്ന് നല്ല ഭംഗിയുണ്ട് തന്നെ കാണാൻ.." "തനിയ്ക്കൊക്കെ പോയി ചത്തൂടെ??" "അതുകൊള്ളാം.. അനൂനെ കാണാൻ ഭംഗിയുള്ളതിന് ഞാനെന്തിനാ ചാവുന്നെ?" വർധിച്ച ദേഷ്യത്തോടെ അവൾ എഴുന്നേറ്റു നടന്നു.. "ഹലോ.. ഒന്ന് നിന്നേ..." കേട്ട ഭാവം നടിയ്ക്കാതെ ടൂ വീലർ സ്റ്റാർട്ട് ചെയ്യുമ്പോഴേയ്ക്കും അർജുൻ അവൾക്കടുത്തെത്തിയിരുന്നു.. "കുറച്ചു ദിവസമായി ഒരു കാര്യം പറയണമെന്ന് കരുതുന്നു.." അനുവിന്റെ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി അർജുൻ തെല്ലിട നിന്നു.. സമുദ്രത്തെ തലോടിയെത്തിയ തണുത്ത കാറ്റിനെ അവന്റെ വിടർന്ന നുണക്കുഴികൾ ആവാഹിച്ചെടുത്തു.. മുന്പൊരിയ്ക്കലും കണ്ടിട്ടില്ലാത്തൊരു ഭാവം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.. "ഞാനിത് പറഞ്ഞാൽ പുതിയ ട്രാപ്പിനുള്ള ഒരുക്കമാണെന്നെ അനു പറയു.. ബട് ട്രസ്റ്റ് മീ .. ഞാനിപ്പോ പഴയ അർജനല്ല.. നീയെന്നെ ഒരുപാട് മാറ്റിക്കളഞ്ഞു അനു.." അവന്റെ നിൽപ്പും സംസാരവും അനുവിനെ വല്ലാതെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. "പറയാൻ ഒട്ടും അർഹതയില്ലെന്നറിയാം.. എങ്കിലും പറയാം.. എനിയ്ക്കിഷ്ടാണ്... ഒരുപാട്.. നായകനൊഴിഞ്ഞിടത്തു വില്ലനെ പ്രതിഷ്ഠിയ്ക്കാൻ കഴിയുമെങ്കിൽ.. പൊന്നുപോലെ നോക്കിക്കോളാം.." ദേഷ്യംകൊണ്ടു ചുവന്ന അനുവിന്റെ കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ട് അർജുൻ തുടർന്നു.. "മറുപടി നോ ആവുമെന്നറിയാം.. നിശ്ശബ്ദമായി പ്രണയിയ്ക്കാൻ താത്പര്യമില്ലാത്തതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.. ഐ ലവ് യൂ സോ മച് അനൂ.." തരിച്ചു നിൽക്കുന്ന അനുവിന് ഒരിയ്ക്കൽ കൂടി വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടു അവൻ നടന്നകന്നു.. നടന്നതൊന്നും വിശ്വസിയ്ക്കാനാവാതെ അവളവനെ നോക്കി നിൽക്കുമ്പോൾ അസ്തമയ സൂര്യൻ പതിയെ സമുദ്രത്തിന്റെ കരങ്ങളിലേയ്ക്ക് ചായുന്നുണ്ടായിരുന്നു... (തുടരും....) #ആത്മസഖി_7 "എഹ്‌? അവനങ്ങനെ പറഞ്ഞോ?!" "പറഞ്ഞു ലച്ചു.. ഇന്നലെ വൈകീട്ട് ബീച്ചിൽ വച്ച്.. ഞാൻ ശരിയ്ക്കും ഷോക് ആയിപ്പോയി.." "അല്ലെങ്കിലും കുറച്ചു ദിവസായിട്ടുള്ള അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ ഒരു മിസ്റ്റേക് എനിയ്ക്കും തോന്നിയിരുന്നു.." "ഇത് പുതിയ ട്രാപ് ആവും.. അവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിയ്ക്കാനാവില്ല.." "ഏയ്.. എനിയ്ക്കങ്ങനെ തോന്നുന്നില്ല അനു.. കാരണം പഴയ അർജുനായിരുന്നെങ്കിൽ അവനൊരിയ്ക്കലും ഇത്രയും നാണം കെട്ട് നിന്റെ പിറകെ നടക്കില്ല.. നീയെന്തൊക്കെ പറയുന്നുണ്ട് അവനെ." " ഉവ്വ്.. അവന്റെ ഉദ്ദേശം വേറെയാണ് മോളെ.. എല്ലാ വഴിയും ഫ്ലോപ്പ് ആയെന്നു കണ്ടിട്ട് ഒടുക്കം പ്രേമവും കൊണ്ട് ഇറങ്ങിയിരിയ്ക്കാണ്.." "എന്തോ... ഇതൊരു ട്രാപ് ആണെന്ന് എനിയ്ക്ക് തോന്നുന്നില്ല.. ഡീ അവൻ ശരിയ്ക്കും മാറിയിട്ടുണ്ട്.. എനിയ്ക്കുറപ്പാ..." "എന്നാൽ നീ ചെന്നൊരു ജീവിതം കൊടുക്ക്.." അനുവിന്റെ ദേഷ്യം കണ്ട് ലച്ചു അടക്കി ചിരിച്ചു.. "എന്റെ അനൂ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ? നിന്റെ മനസ്സിൽ ശരത്തേട്ടൻ മാത്രമേ ഉള്ളുവെന്നു മറ്റാരേക്കാളും എനിയ്ക്കറിയില്ലേ?" അനുവിന്റെ മുഖഭാവം കണ്ടപ്പോൾ ശരത്തേട്ടന്റെ കാര്യം എടുത്തിടേണ്ടായിരുന്നെന്നു ലച്ചുവിന്‌ തോന്നി.. അവർക്കിടയിൽ രൂപപ്പെട്ട താത്കാലിക മൗനത്തെ നീട്ടിയടിച്ച ബെൽ ശബ്ദം തട്ടിയെടുത്തുകൊണ്ടോടി.. "അനൂ... വാ.. ബെല്ലടിച്ചു.. ഈ ഹവർ എനിയ്ക്ക് സെമിനാർ ഉള്ളതാ.." "ഞാനില്ല ലച്ചു.. എനിയ്ക്കൊരു മൂഡില്ല.. കുറച്ചു സമയം ഇവിടെ ഇരിയ്ക്കട്ടെ.. നീ ചെല്ലു.." "വാ അനൂ.. നീ ക്ലാസിൽ കിടന്നുറങ്ങിക്കോ.. " "മൈൻഡ് ഓക്കേ ആയിട്ട് ഞാനങ്ങു വന്നേക്കാം.. കുറച്ചു സമയം ഒറ്റയ്ക്കിരിയ്ക്കട്ടെ.." മനസ്സില്ലാ മനസ്സോടെ ലച്ചു പോവുന്നത് അവൾ നിർവികാരയായി നോക്കി നിന്നു... വല്ലാത്തൊരു മടുപ്പ് തന്നെ കീഴടക്കുന്നുണ്ടോ? സന്തോഷമെല്ലാം ആരോ കവർന്നെടുത്തത് പോലെ.. ഏകാന്തതയോട് തീവ്രമായൊരാസക്തി തോന്നുന്നു.. "എന്താടോ വല്ല കവിത എഴുതാനുള്ള പ്ലാൻ ആണോ?" അവൾക്കരികിൽ കുറച്ചു മാറിയിരുന്നുകൊണ്ട് അർജുൻ ചോദിച്ചു.. "നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത എനിയ്ക്കില്ല അർജുൻ.." " തനിയെ മരച്ചുവട്ടിൽ വന്നു ആലോചിച്ചിരിയ്ക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ്.. ഇഷ്ടായില്ലെങ്കിൽ തിരിച്ചെടുത്തു.. പോരെ?" മൗനം.. "ഞാനിന്നലെ ഒരു കാര്യം പറഞ്ഞിരുന്നു.." "ന്ത് കാര്യം?" "ഇഷ്ടമാണെന്ന്..." "നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നതിന് എനിയ്‌ക്കെന്താ? നിന്റെ കാര്യങ്ങളിൽ ഇടപെടാൻ എനിയ്ക്കൊട്ടും താല്പര്യമില്ല.." "നല്ല ചൂടിലാണല്ലോ?" അവനു മുഖം കൊടുക്കാതെ അനു ദൂരേയ്ക്ക് നോക്കിയിരുന്നു.. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തിയുള്ളതു പോലെ.. അർജുന്റെ സാന്നിധ്യം അവളിൽ മടുപ്പുളവാക്കുന്ന അസ്വസ്ഥതയുണ്ടാക്കി.. "ഡോ.. തനിയ്ക്ക് പോയി ഇരിയ്ക്കാൻ ഇവിടെ വേറെ സ്ഥലങ്ങളൊന്നുമില്ലേ?? ഇവിടെ വന്ന് അന്ധാളിച്ചു നിൽക്കാതെ എണീറ്റ് പോയെ.." അടക്കി വച്ച ചിരി പൊട്ടിച്ചിരിയിലേയ്ക്ക് വഴി മാറി. "എന്തിനാ കിണിക്കുന്നെ?" "നിന്റെ ഓരോ പ്രയോഗം കേട്ട് ചിരിച്ചു പോയതാ അനുവേ.." "ദേ., ഞാനൊരു കാര്യം പറഞ്ഞേക്കാം.. പ്രണയം നടിച്ചു എന്നെ വശത്താക്കാമെന്നൊന്നും ആരും കരുതണ്ട.. എനിയ്ക്ക് നിന്നോട് വെറുപ്പാണ്.. അറപ്പാണ്.." "എന്റമ്മോ.. അതിനു നീയെന്നെ ഇഷ്ടപ്പെടണമെന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിയ്ക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാൻ മിണ്ടാൻ വരുന്നത്.. അല്ലാതെ നീയെന്നെ ഇഷ്ടപ്പെടുമെന്നു പ്രതീക്ഷയുണ്ടായിട്ടല്ല." "ഒന്നെണീറ്റു പോടോ.. എനിയ്ക്കൊന്നു തനിച്ചിരിയ്ക്കണം.. എവിടെയെങ്കിലും ഒറ്റയ്ക്കിരിയ്ക്കാമെന്നു വച്ചാൽ അപ്പൊ എഴുന്നള്ളിക്കോളും.. " "മനപ്പൂർവം അല്ലെടോ.. എന്തോ.. നീ തനിച്ചിരിയ്ക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. അതാ വന്നത്.." അനുവിന്റെ മുഖത്തു പുച്ഛം.. "ഏകാന്തതയ്ക്കു നീ കരുതുന്ന സൗന്ദര്യമൊന്നും ഇല്ല അനൂ.. ഒറ്റപ്പെടൽ ഭ്രാന്തമായൊരു അനുഭൂതിയാണ്.. ദൂരെ നിന്ന് നോക്കുമ്പോൾ ഭംഗിയുണ്ടെന്നു തോന്നാം.. പക്ഷെ അനുഭവിയ്ക്കേണ്ടി വരുമ്പോഴാണ്..." അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഇടർച്ച കണ്ടു അനു കണ്ണുകൾ അവനിലേക്ക് തിരിച്ചു.. വേദനിപ്പിയ്ക്കുന്ന ഓർമകളിലെങ്ങോ അവനലയുന്നതുപോലെ.. അല്പനേരത്തെ മൗനത്തിനു ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് അവൻ തുടർന്നു.. "ശരത്തിനെ ഓർത്തു ഇനിയും സങ്കടം വേണോ? അവന്റെ കല്യാണം ഫിക്സ് ചെയ്തതല്ലേ? നാളെ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാവേണ്ട അവനെയോർത്തു നീയിങ്ങനെ സങ്കടപ്പെട്ടിരുന്നാൽ അതവരുടെ ജീവിതത്തെ നെഗറ്റീവ് ആയി ബാധിയ്ക്കില്ലേ?" നിറഞ്ഞു വന്ന കണ്ണുകൾ അവൾ പതിയെ തുടച്ചു.. "മറന്നൂടെ അവനെ? വീട്ടുകാരെ ഉപേക്ഷിച്ചു അവനോടൊപ്പം പോകാൻ അനു ആഗ്രഹിയ്ക്കാത്തിടത്തോളം മറ്റു വഴികളൊന്നുമില്ലല്ലോ?" അവന്റെ വാക്കുകൾ അനുവിനെ വല്ലാതെ ഭ്രാന്തു പിടിപ്പിയ്ക്കുന്നതായി തോന്നി... "എന്റെ കാര്യം നോക്കാൻ എനിയ്ക്കറിയാം.. മേലാൽ ഇത്തരം സംഭാഷണങ്ങളുമായി എന്റെ മുന്നിൽ വന്നു പോവരുത്.. അതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനും ആരെങ്കിലുമൊക്കെ വേണം.. " ഒട്ടും നിനയ്ക്കാതെ വായിൽ നിന്നും വീണു പോയ പദങ്ങൾ അവന്റെ ഹൃദയത്തിലെവിടെയോ ആഴത്തിൽ തറച്ചത് പോലെ.. മറുത്തൊന്നും പറയാതെ അവനെഴുന്നേറ്റു നടന്നപ്പോൾ അനുവിന്റെ ഹൃദയത്തിൽ വല്ലാത്തൊരാശ്വാസം ചേക്കേറിയിരുന്നു.. തനിച്ചിരിയ്ക്കുമ്പോഴെല്ലാം പതിവുപോലെ അവനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വെറുതെയായി.. ഒരിയ്ക്കൽ സ്ഥിരമായി പോവുന്ന അനാഥാലയത്തിൽ ചെന്ന് തിരിച്ചു പോരാൻ നേരം ഒട്ടും പ്രതീക്ഷിയ്ക്കാതെ അർജുനെ അവിടെ കണ്ടു.. അനുവിനെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നു.. "അർജുൻ ഇവിടെ?" മറുപടിയായി അവൻ പുഞ്ചിരിച്ചു.. "അനുവിന് മാത്രമേ ഇവിടെ വരാൻ പാടുള്ളോ?" അവളോടൊപ്പം ഇരുവശത്തും ചെടികൾ വച്ചു പിടിപ്പിച്ച നടപ്പാതയിലൂടെ പതിയെ നടക്കുമ്പോൾ അവനെന്തിനെക്കുറിച്ചൊക്കെയോ വാചാലനായി.. "നന്നേ ചെറുപ്പത്തിൽ എന്നെ മുത്തശ്ശിയേയും മുത്തശ്ശനെയും ഏൽപ്പിച്ചു വിദേശത്തേയ്ക്ക് പോയതാണ് അമ്മയും പപ്പയും.. മറ്റു കുട്ടികൾ അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വരുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും.. ഇരുട്ടത്തിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ.. മുത്തശ്ശനും കൂടി പോയപ്പോൾ പതിയെ എല്ലാരോടും ദേഷ്യമായി.. കൂടെ നിൽക്കാൻ തല തെറിച്ച കുറെ കൂട്ടുകാരും.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൻ തുടർന്നു.. "കയ്യിൽ ഇഷ്ടംപോലെ കാശുണ്ടല്ലോ.. ആരെ പേടിയ്ക്കാൻ.. നേർവഴിയ്ക്ക് നടത്താനും ആരുമില്ലായിരുന്നു.. ഉപദേശിയ്ക്കാനും പുച്ഛിയ്ക്കാനും വന്നവരൊക്കെ എന്റെ ശത്രുക്കളായി.. അനു പറഞ്ഞതുപോലെ സ്നേഹത്തിന്റെ വില അറിയാത്തതുകൊണ്ടാവും ഞാനിങ്ങനെയൊക്കെ ആയിത്തീർന്നത് അല്ലെ?" മറുപടി പറയാൻ വാക്കുകളൊന്നും എന്നെ കടാക്ഷിച്ചില്ല.. "എങ്ങനെയെങ്കിലും നിന്നെ സ്വന്തമാക്കണമെന്നു മാത്രമേ ഞാൻ കരുതിയുള്ളു അനു.. നീ വേറൊരാളെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഭ്രാന്തമായൊരാവസ്ഥയായിരുന്നു.. ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതും, മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ തമ്മിൽ വഴിവിട്ട ബന്ധമാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചതുമെല്ലാം എന്നും നീ എന്റെ കൂടെത്തന്നെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ്.. ജീവിതത്തിലാദ്യമായി എന്റെ ഹൃദയം സ്വന്തമാക്കിയ പെൺകുട്ടിയെ നെഞ്ചിൽ ശ്വാസമുള്ളിടത്തോളം കാലം അരികിൽ നിർത്തണമെന്നാഗ്രഹിച്ചു.. സ്നേഹം പിടിച്ചു പറിയ്ക്കാൻ കഴിയാത്തതാണെന്നു ഞാനറിഞ്ഞില്ല അനൂ.. ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ലിതുവരെ.. നീയൊഴികെ.. എല്ലാം എന്റെ തെറ്റാണ്.. എന്റെ അഹങ്കാരമായിരുന്നു.. നീയനുഭവിച്ച വേദനകൾക്കൊന്നും പകരം തരാനാവില്ലെന്നറിയാം.. ഒരു നോട്ടം കൊണ്ട് പോലും നിന്നെ കളങ്കപ്പെടുത്താൻ ഇനിയൊരിയ്ക്കലും അർജുൻ ശ്രമിയ്ക്കില്ല.. " അവന്റെ ശബ്‌ദം ഉറച്ചതായിരുന്നു.. "എന്നെ സ്നേഹിയ്ക്കാൻ ഒരു പെൺകുട്ടിയ്ക്കും കഴിയില്ലെന്നറിയാം... പക്ഷെ ഈ ചങ്കിൽ ജീവനുള്ളിടത്തോളം നീയവിടെ ഉണ്ടാവും അനൂ.. നീ മാത്രമേ ഉണ്ടാവൂ.. ഇത് അർജുന്റെ വാക്കാണ്.. എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി.. നീയറിയാതെ നിന്നെ പിന്തുടർന്നതെല്ലാം ഇനിയൊരപകടം കൂടി നിനക്ക് സംഭവിച്ചാലോ എന്ന് പേടിച്ചിട്ടാണ്.. അല്ലാതെ നീ കരുതിയ പോലെ ശല്യം ചെയ്യാൻ വേണ്ടിയല്ല.. പക്ഷെ ഇനിയൊരിയ്ക്കലും അർഹതയില്ലാത്തൊരിഷ്ടത്തിന്റെ പേര് പറഞ്ഞു ശല്യം ചെയ്യില്ല നിന്നെ.. ഒരിയ്ക്കലും.. ഇതുവരെ ചെയ്തതിനൊക്കെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിയ്ക്കുന്നു.. നിനക്കെന്തു ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി.. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അർജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തിയിരിയ്ക്കും... പോട്ടെ.. പുഞ്ചിരിയ്ക്കിടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അനുവിന്റെ ഹൃദയത്തിൽ നേരിയ കുറ്റബോധം തോന്നി.. ജീവിതത്തിലൊരിയ്ക്കലും കാണാൻ കഴിയുമെന്ന് കരുതിയിട്ടില്ല ഇങ്ങനൊരു കാഴ്ച.. അനുവിന്റെ കണ്ണുകളിൽ സഹതാപത്തിന്റെ കണികകൾ ദൃശ്യമാവുന്നെന്നു തോന്നിയതുകൊണ്ടാവും അർജുൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി.. ഹൃദ്യമായി ചിരിച്ചു.. എങ്ങനെ കഴിയുന്നു ഇവന്? "അനുവിന്റെ കയ്യിൽ വണ്ടിയുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. " "വേണ്ട.. ഞാൻ വന്നോളാം.." "ഞാനൊത്തിരി ബോറായി അല്ലെ??" അവന്റെ പൊട്ടിച്ചിരിയുടെ അലകൾ വൃക്ഷത്തലപ്പുകളിൽ തട്ടി പ്രതിധ്വനിച്ചുവോ? "പറഞ്ഞതെല്ലാം മറന്നേക്കൂ.. സെന്റി അടിച്ചതാണെന്നു കരുതണ്ട.. ഒന്നും ഉള്ളിലൊളിപ്പിച്ചു ശീലമില്ലാത്തതുകൊണ്ടാണ്." എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ വീണ്ടും തുടർന്നു.. "ഇനി ഇതിന്റെ പേരിൽ സിമ്പതി ഒന്നും വേണ്ട.. അനുവിന്റെ മനസ്സിൽ ആ പഴയ കാമഭ്രാന്തന്റെ സ്ഥാനം തന്നെ മതിയെനിയ്ക്ക്..." അവൻ വീണ്ടും ഉറക്കെ ചിരിച്ചു.. ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തിക്കൊണ്ട് അവനകലുന്നതും നോക്കി നിൽക്കുമ്പോൾ കയ്യിലിരുന്ന മൊബൈൽ ശബ്ദമുതിർക്കുന്നുണ്ടായിരുന്നു..ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു.. ശരത്തേട്ടൻ... (തുടരും....) #ആത്മസഖി_8 "ഹലോ.. അനൂ.. ഒന്ന് ബീച്ചിലേക്ക് വരാൻ കഴിയോ?" "എന്താ കാര്യം?" "വന്നിട്ട് പറയാം.. പെട്ടെന്ന് വാ... അനു വന്നിട്ടെ ഞാൻ തിരിച്ചു പോവൂ.. ആം വെയ്റ്റിങ്.." മറുപടി കാത്തു നിൽക്കാതെ ഫോൺ കട്ടായപ്പോൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും അവൾ നേരെ ബീച്ചിലേക്ക് തിരിച്ചു.. എന്തിനായിരിയ്ക്കും ശരത്തേട്ടൻ വരാൻ പറഞ്ഞത്?? ബീച്ചിനു മുൻപിലെ കല്ല് മതിലിൽ കടലിനഭിമുഖമായിരിയ്ക്കുന്ന ശരത്തേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. "ശരത്തേട്ടാ.." "ആഹ് വന്നോ? " "എന്തിനാ വരാൻ പറഞ്ഞത്?" "ഒരു കാര്യമറിഞ്ഞു.. നേരിട്ട് ചോദിച്ചു ബോധ്യപ്പെടാൻ വേണ്ടി വിളിച്ചതാണ്.." എന്താണെന്നുള്ള ഭാവത്തിൽ അവൾ ശരത്തിനെ നോക്കി.. "നീയും ആ അർജ്ജുനും തമ്മിലെന്താ??" ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം കേട്ട് ഞാൻ അമ്പരന്നു.. "മനസ്സിലായില്ല?" "നീയും ആ വൃത്തികെട്ടവനും തമ്മിലെന്തെങ്കിലും കണക്ഷനുണ്ടോ എന്ന്?" "കണക്ഷനോ? വോട് യു മീൻ?" "ഓഹോ നിനക്കൊന്നും അറിയില്ല അല്ലെ? എന്റെ ഫ്രണ്ട്സ് പറഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല.. പക്ഷെ ഒരിയ്ക്കൽ പോലും എന്റെ കൂടെ വരാത്ത പല സ്ഥലങ്ങളിലും നീ അവനെയും കൂട്ടി പോവുന്നത് നേരിട്ട് കണ്ടപ്പോൾ.. ഛെ!!" ഇടിവെട്ടേറ്റ പോലെ നിൽക്കുന്ന അനുവിന്റെ കണ്ണുകളിൽ നോക്കി ശരത് തുടർന്നു.. "കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരുപാട് തവണ നിന്നേയും അവനെയും ഞാൻ ഒരുമിച്ചു കണ്ടു.. പത്തു മിനിറ്റ് മുൻപ് വരെ നീ അവനോടൊപ്പമായിരുന്നില്ലേ??" "അത്.. ശരത്തേട്ടാ.." "കഷ്ടം.. നിന്നെക്കുറിച്ചു ഞാനിങ്ങനൊന്നും കരുതിയില്ല അനൂ.." ശരത്തേട്ടന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു.. "അവൻ നിന്നെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ട് അനൂ? എന്നിട്ടും ജീവന് തുല്യം സ്നേഹിച്ച എന്നെ ഒഴിവാക്കിയിട്ടു അവനെ സ്വീകരിയ്ക്കാൻ നിനക്കെങ്ങനെ സാധിച്ചു?" വീണു പോവാതിരിയ്ക്കാൻ ഞാൻ കൽമതിൽ ചാരി നിന്നു.. ശരത്തേട്ടൻ തന്നെയാണോ ഇത്? "കാവ്യയെ കല്യാണം കഴിയ്ക്കാൻ നീ ഓരോ തവണ നിർബന്ധിയ്ക്കുമ്പോഴും എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.. പക്ഷെ സൂത്രത്തിൽ എന്നെ ഒഴിവാക്കിയിട്ടു നീ അവനുമായി.." വാക്കുകൾ തൊണ്ടക്കുഴി ഭേദിച്ച് പുറത്തിറങ്ങിയാൽ കരഞ്ഞു പോയേക്കുമോ എന്ന ഭയം കൊണ്ട് മാത്രം ഞാൻ മൂകമായി നിന്നു.. നിമിഷങ്ങളോളം.. കരയരുത്.. തന്നെ മനസ്സിലാക്കാത്തവരുടെ മുൻപിൽ ഒരിയ്ക്കൽ പോലും തോറ്റു പോവരുത്.. അത് ജീവന് തുല്യം സ്നേഹിയ്ക്കുന്നവരായാൽ പോലും.. "ഞാനിത്രയും പറഞ്ഞിട്ടും നിനക്കൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലല്ലോ അനൂ.. നിന്നെ ആത്മാവിനോട് ചേർത്ത് വച്ചതിന് എനിയ്ക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു.." എന്റെ ഭാഗം ന്യായീകരിയ്ക്കാൻ മുന്പിലൊരുപാട് തെളിവുകൾ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം കൂട്ടി യോജിപ്പിച്ചു ശരത്തേട്ടന്റെ മുൻപിൽ നിരത്താൻ എന്റെ മനസ്സ് വിസമ്മതിച്ചു.. ഒരിയ്ക്കലെങ്കിൽ ഒരിയ്ക്കൽ.. എന്റെ ആത്മാർഥതയെ ചോദ്യം ചെയ്തവനാണിയാൾ... സ്വപ്നത്തിൽ പോലും മറ്റൊരാളെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല താൻ.. എന്നിട്ടും അത്രമേൽ അവിശ്വസിയ്ക്കാൻ കഴിഞ്ഞുവെങ്കിൽ തെളിവുകൾ നിരത്തി കുറ്റ വിമുക്തയായിത്തീരുന്നതെന്തിന്?? "നിനക്കൊന്നും പറയാനില്ലേ അനൂ?" കണ്ണുകൾ നിറയാതിരിയ്ക്കാൻ പാടു പെടുന്നതിനിടയ്ക്ക് ഞാൻ ഇല്ലെന്നു തലയാട്ടി.. "ഒടുക്കം നീയും മറ്റു പെൺകുട്ടികളെ പോലെ പണത്തിനു പിറകെ പോയി അല്ലെ? അവന്റെ അത്രയൊന്നും ഇല്ലെങ്കിലും നിന്നെ പൊന്നു പോലെ നോക്കാനുള്ള വരുമാനമൊക്കെ എനിയ്ക്കും ഉണ്ടായിരുന്നു.. നിന്റെ സ്വപ്നങ്ങൾ അതിനും മീതെയാണെന്നു ഞാനറിഞ്ഞില്ല അനൂ.. ഒരിയ്ക്കലെങ്കിലും നിനക്കെല്ലാം തുറന്നു പറയാമായിരുന്നു.. അങ്ങനെയാണെങ്കിൽ എനിയ്ക്കീ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നല്ലോ?" അഗ്നിശരങ്ങൾ പോലെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചിറങ്ങി... മരണത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകളുടെ എണ്ണം അനിർവചനീയമായി കൂടിക്കൊണ്ടിരുന്നു.. അതിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ഞാൻ നിസ്സഹായയായി നോക്കി നിന്നു.. "നിന്നെയോർത്തു ആ പാവം പെണ്ണിന്റെ ജീവിതം ഞാൻ നശിപ്പിച്ചിരുന്നെങ്കിലോ? ആ പാപമൊക്കെ എവിടെ കൊണ്ടുപോയി ഒടുക്കുമായിരുന്നു? പക്ഷെ എന്നെങ്കിലുമൊരിയ്ക്കൽ ഈ ചെയ്തതിനെല്ലാം നീ ദുഃഖിയ്ക്കും.. ഹൃദയം തകർന്നു നീ കരയും... ഓർത്തോ.. അന്ന് നിനക്കെന്റെ വില മനസ്സിലാവും.. കഴിയുമോ എന്നറിയില്ല.. പക്ഷെ.. കാവ്യയെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയാക്കാൻ ഈ നിമിഷം മുതൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.." ശരത്തേട്ടന്റെ കണ്ണുകളിൽ ദേഷ്യം ചുവന്ന രാശികൾ സൃഷ്ടിച്ചു. "നീ തെറ്റുകാരിയാണെന്നു നിന്റെ മൗനം വിളിച്ചു പറയുന്നുണ്ട് അനൂ.. ലജ്ജ തോന്നുന്നു എനിയ്ക്ക്.. നിന്നെ പ്രാണന് തുല്യം സ്നേഹിച്ചതിന്.. നിനക്ക് വേണ്ടി എല്ലാവരെയും സങ്കടപ്പെടുത്തിയത്തിന്.." ലജ്ജ തോന്നുന്നതെനിയ്ക്കാണ്.. എന്നെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിന്.. നിങ്ങൾക്കു വേണ്ടി ഓരോ നിമിഷവും വേദനിയ്ക്കുന്നതിന്.. മുഖത്തു നോക്കി പറഞ്ഞിട്ട് തിരിച്ചു നടക്കണമെന്നാഗ്രഹിച്ചു.. പക്ഷെ വേണ്ടാ.. വിശ്വാസം നഷ്ടപ്പെട്ടിടത്തു പ്രണയത്തിനെന്തു സ്ഥാനം? "നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.. നിന്നെപ്പോലുള്ളവർക്കൊക്കെ സമൂഹം ചാർത്തി തരുന്ന വിളിപ്പേര് വേറെയാണ്.. അത് വിളിയ്ക്കാൻ എന്റെ സംസ്കാരം നിന്നോളം അധപതിച്ചിട്ടില്ല.. " "നിർത്തഡോ..!!" അപ്രതീക്ഷിതമായുള്ള അവളുടെ ഭാവ മാറ്റം കണ്ട് ശരത് തെല്ലൊന്നു പതറി.. "കഴിഞ്ഞോ തന്റെ പ്രസംഗം? എങ്കിൽ എനിയ്ക്ക് പറയാനുള്ള ചിലത് കൂടി കേട്ടോളു.. ഇഷ്ടമായിരുന്നു തന്നെ.. അനു ഇവിടേയ്ക്ക് എത്തുന്ന നിമിഷം വരെ! പക്ഷെ.. ഈ നിമിഷം മുതൽ എന്റെ മനസ്സിൽ താനില്ല.. " വീശിയടിച്ച കടൽക്കാറ്റു പോലും അവൾക്കരികിൽ നിന്നും ഭയത്തോടെ ഗതി മാറി.. താനിപ്പോൾ പറഞ്ഞതുണ്ടല്ലോ.. അതിനു മറുപടി പറയാൻ എനിയ്ക്കറിയാഞ്ഞിട്ടല്ല.. " കണ്ണുനീർ കവിളിലൂടെ ധാരയായൊഴുകുന്നുണ്ടായിരുന്നു.. "നിങ്ങളെ പ്രാണന് തുല്യം സ്നേഹിച്ചു പോയതിൽ എനിയ്ക്ക് ലജ്ജ തോന്നുന്നു.. "ഒരു നിമിഷത്തേയ്‌ക്കെങ്കിലും എന്നെ അവിശ്വസിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ എനിയ്ക്കു നൽകിയിരുന്ന മഹത്വമെന്തെന്നു തിരിച്ചറിയാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടതില്ല!!" അനുവിന്റെ ശബ്ദത്തിലെ കിതപ്പ് അവളുടെ തളർച്ചയെ എടുത്തു കാട്ടുന്നുണ്ടായിരുന്നു... "പ്രാണന് തുല്യം നിങ്ങളെ സ്നേഹിച്ചിട്ടും ചങ്ക് പറിയുന്ന വേദന സഹിച്ചുകൊണ്ടു വിട്ടു കൊടുത്തതല്ലേ ഞാൻ? എന്നിട്ടും എന്നോടിങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു??" കരച്ചിലിന്റെ അകമ്പടിയോടെ കടന്നു വന്ന തേങ്ങൽ അവളുടെ ശബ്ദത്തിൽ കലർന്നിരുന്നു. "നിങ്ങളെനിക്ക് ചാർത്തിത്തന്ന പട്ടം കൊള്ളാം...ജീവന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷന്റെ വായിൽ നിന്നും ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിയ്ക്കാത്തതാണത്.. കേവലം വാക്കുകളിലൂടെ നിങ്ങൾ ചോദ്യം ചെയ്തത് നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ പരിശുദ്ധിയെയാണ്... നിങ്ങളുടെ സ്നേഹം.. അത് കപടമായിരുന്നു ശരത്.. നിങ്ങളെ സ്നേഹിച്ച കുറ്റത്തിന് എനിയ്‌ക്കെന്തു ശിക്ഷ കിട്ടിയാലും അതൊന്നും മതിയാവില്ല.." തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി അനുവിന്.. കാലുകളിടറുന്നുണ്ടോ?? "അനൂ നീ അവിടെ ഇരിയ്ക്ക്.. " ശരത് അവളെ താങ്ങാനായി അടുത്തേയ്ക്ക് നീങ്ങി.. "തൊട്ടു പോവരുതെന്നെ!! നിങ്ങൾക്കതിനുള്ള അർഹതയില്ല.." അനുവിന്റെ നീട്ടിയ ചൂണ്ടു വിരൽ ശരത്തിനു നേരെ വിറ പൂണ്ടു.. ഒന്നുറക്കെ കരയാൻ പോലുമാവാത്ത വിധം തളർച്ച ബാധിച്ചു പോയ ശരീരം പണിപ്പെട്ടുയർത്തി അനു മുൻപോട്ടു നടക്കുമ്പോൾ പിറകിൽ ശരത് തരിച്ചു നിൽക്കുന്നുണ്ടായിരുന്നു.. താൻ തനിച്ചു പോവുന്നിടത്തെല്ലാം നിഴൽ പോലെ കൂട്ടിനെത്തിയ അർജുനോട് അടക്കാനാവാത്ത പക തോന്നി.. ശരത്തേട്ടനെ എനിയ്ക്ക് കിട്ടിയില്ലെങ്കിലും ആ മനസ്സിൽ എല്ലാ പരിശുദ്ധിയോടും കൂടി എന്നും നിലനിൽക്കണമെന്നാഗ്രഹിച്ചിരുന്നു.. പക്ഷെ.. ജീവന്റെ ഓരോ അംശത്തിൽ പോലും ശരത്തേട്ടനെ മാത്രം ധ്യാനിച്ച് കഴിഞ്ഞിരുന്ന അനുവിനെ അയാൾ തന്നെ ഭൂമിയോളം താഴ്ത്തിയിരിയ്ക്കുന്നു... എല്ലാം... എല്ലാം അവൻ കാരണം.. അർജുൻ.. ഉറക്കമില്ലാത്ത രാത്രികളിലെങ്ങോ ചിന്തകൾ അവളിൽ പുതിയൊരു തീരുമാനത്തിന്റെ വേരുറപ്പിച്ചു.. വാശി.. അത് ശരത്തിനു മാത്രമല്ല.. അനുവിനും കൂടി ഉണ്ടെന്നു കാണിച്ചു കൊടുക്കണം.. എന്നെ സ്വീകരിയ്ക്കാൻ ഈ ജന്മം കഴിഞ്ഞില്ലെങ്കിലും ഒരിയ്ക്കലും ഉണക്കാനാവാത്ത മുറിവുകൾ സൃഷ്ടിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. നിമിഷങ്ങൾ നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം നിസ്സഹായയായൊരു പെണ്ണിന്റെ പ്രണയത്തിനു വിലയിട്ടപ്പോൾ നിങ്ങളെന്തു നേടി?? എന്ത് വേണമെന്ന് എനിയ്ക്കറിയാം! കരച്ചിലിനൊടുവിൽ എപ്പോഴോ തളർന്നുറങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകലുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ശരത്തേട്ടൻ തന്നെ ഉപേക്ഷിച്ചു പോയ കടൽക്കരയിൽ ചെന്നിരുന്നു അർജുൻ എന്നു സേവ് ചെയ്ത നമ്പറിൽ വിരലമർത്തുമ്പോൾ അവൾക്കു തെല്ലും ആശങ്ക തോന്നിയിരുന്നില്ല.. "ഹലോ.. അനു.. " "അർജുൻ.. എനിയ്ക്ക് കാണണം..." നിൽക്കുന്ന സ്ഥലം പോലും പറയാതെ കോൾ കട്ട് ചെയ്യുമ്പോൾ താനെവിടെയാണെങ്കിലും നിമിഷങ്ങൾക്കകം അവനെത്തുമെന്നുള്ള വിശ്വാസമുള്ളതുകൊണ്ടായിരുന്നു. ബൈക് നിർത്തി അവനിറങ്ങി വരുമ്പോൾ ചോദിയ്ക്കാനുള്ളതെല്ലാം നാവിൻ തുമ്പിലുണ്ടെന്നു ഞാനുറപ്പു വരുത്തി.. "എന്ത് പറ്റി അനു?" പതിവില്ലാതെ ഫോൺ ചെയ്തു വിളിച്ചതെന്തിനാണെന്നുള്ള സംശയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. "അർജുൻ... വിൽ യു മാരി മീ?" "വോട്?" അവന്റെ മുഖത്തു വല്ലാത്തൊരു ഞെട്ടൽ ദൃശ്യമായി.. "എന്നെ കെട്ടാൻ നിനക്ക് സമ്മതമാണോന്ന്?" മറുപടി പറയുന്നതിന് പകരം അവനുറക്കെ ചിരിയ്ക്കാൻ തുടങ്ങി.. "ആം വെരി സീരിയസ് അർജുൻ.. എനിയ്ക്ക് എത്രയും പെട്ടെന്നൊരു മറുപടി വേണം ..." ചിരിയടക്കി എന്നെ നോക്കിക്കൊണ്ട് അർജുൻ ചോദ്യ ശരമെയ്തു.. "ആരോടുള്ള വാശിപ്പുറത്താണാവോ ഇങ്ങനൊരു തീരുമാനം?" "നിനക്ക് കെട്ടാൻ പറ്റുവോ? യെസ് ഓർ നോ..?" "ഓക്കെ.. ബട്ട് ആദ്യം നിന്റെ കണ്ടീഷൻസ് കംപ്ലീറ്റ് പറ.. അത് കഴിഞ്ഞിട്ടു തീരുമാനിയ്ക്കാം.." "കണ്ടീഷനോ? എനിയ്ക്ക് കണ്ടീഷൻസ് ഉണ്ടെന്നു നിന്നോടാരു പറഞ്ഞു?" "നിന്നെയെനിയ്ക്ക് അസ്സലായിട്ടു അറിയാം മോളെ.. എന്തെങ്കിലും കാര്യമില്ലാതെ നീ ഇത്തരമൊരു തീരുമാനവുമായി വരില്ല.." ഞാൻ കരുതിയതിലും ബുദ്ധിയുണ്ടിവന്... ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കുന്നതാണ് ബുദ്ധി.. "മമ്.. കല്യാണം കഴിഞ്ഞാലും നമ്മൾ വെറും ഫ്രണ്ട്സ് മാത്രമായിരിയ്ക്കും.. അതിൽ കൂടുതൽ ഒരു ബന്ധവുമുണ്ടാവില്ല.." "ആഹാ.. അടുത്തത് പോരട്ടെ.." "ഒരു വീട്ടിൽ രണ്ടു മുറിയിലായിരിയ്ക്കും നമ്മുടെ താമസം.. അയൽക്കാരെപ്പോലെ.. എന്റെ കാര്യത്തിൽ നീയോ നിന്റെ കാര്യത്തിൽ ഞാനോ ഇടപെടാൻ പാടില്ല.." "മമ്.. നെക്സ്റ്റ്.." "കൃത്യം ആറു മാസം കഴിഞ്ഞാൽ ഡിവോഴ്‌സ്.." "അതെന്താ ആറു മാസത്തിന്റെ കണക്ക്?" "അതൊന്നും നീയറിയണ്ട.. " "കഴിഞ്ഞോ?" "ലാസ്റ്റ് വൺ.. ഈ കാര്യങ്ങളൊന്നും നമ്മൾ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാൾ അറിയരുത്.. പ്രത്യേകിച്ച് വീട്ടുകാർ.." "കൊള്ളാം.. ചുരുക്കി പറഞ്ഞാൽ, നീയെഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചു ഞാൻ ആട്ടമാടണം അല്ലെ?" "അങ്ങനെയല്ല അർജുൻ.. എന്നെ ഒന്ന് ഹെൽപ് ചെയ്യണം.. പ്ലീസ്.." "ബുദ്ധിമുട്ടാണ്.." "അപ്പൊ.. അന്ന് പറഞ്ഞതൊക്കെ പാഴ് വാക്കുകളായിരുന്നു അല്ലെ? എന്തൊക്കെയായിരുന്നു? നിന്നെപ്പോലെ വാക്കിനു വിലയില്ലാത്തൊരുവൻ പറഞ്ഞത് വിശ്വസിച്ചു സംസാരിയ്ക്കാൻ വന്ന ഞാനാ മണ്ടി.." "സ്നേഹിയ്ക്കുന്നവർക്കു വേണ്ടി എന്തും ചെയ്യുന്നവനാണ് നീയെന്നു പല തവണ കേട്ടിട്ടുണ്ട്.. ആ ഉറപ്പിൽ വന്നതായിരുന്നു.. സഹായിയ്ക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല.. ഗുഡ് ബൈ.." ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു.. "ഡീ... " അവൾ നിൽക്കുന്നില്ലെന്നു കണ്ട് ഓടിച്ചെന്ന് അർജുൻ അവൾക്കഭിമുഖമായി നിന്നു.. "ഏതായാലും എന്നെ കെട്ടാൻ ഇനി നല്ല പെമ്പിള്ളേരൊന്നും വരുമെന്ന് തോന്നുന്നില്ല.. എന്നാൽ പിന്നെ നീ ഉദ്ദേശിച്ച കാര്യം നടക്കട്ടെ.. എനിയ്ക്ക് സമ്മതം.." "സത്യം??" "അനുവാണേ സത്യം.." അവളുടെ മുഖം ആയിരം പൂർണ ചന്ദ്രൻമ്മാർ ഒരുമിച്ചുദിച്ച പോലെ പ്രകാശിച്ചു.. "മോള് നല്ലോണം ആലോചിച്ചിട്ടൊക്കെ തന്നെയാണോ ഇറങ്ങി തിരിച്ചത്? എന്റെ പേരിൽ പത്തിരുപത് പോലീസ് കേസ് ഒക്കെ ഉണ്ടെന്നറിയാലോ?." "അതിനു ഞാൻ നിന്നെ ആയുഷ്കാലം മുഴുവൻ കൂടെക്കൂട്ടാനൊന്നും പോണില്ല.. കൃത്യം ആറു മാസം.. അത് കഴിഞ്ഞാൽ തീർന്നു എല്ലാം.." "ഇതൊരു നാടകമാണെന്നു എനിയ്ക്കും നിനക്കും മാത്രേ അറിയൂ.. പുറത്തുള്ളവർക്ക് നീ എന്റെ ഭാര്യയാണ്.. അർജുന്റെ പെണ്ണായി ജീവിയ്ക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും മതിയാവില്ല അനുവേ.." "നിന്നെ കെട്ടാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിൽ ആറു മാസം കൂടെ നിൽക്കാനുള്ള ധൈര്യവും എനിയ്ക്കുണ്ട്.." "പക്ഷെ... എന്നെ കെട്ടാൻ നിന്റെ പാരെന്റ്സ് സമ്മതിയ്ക്കോ?" "അവരെക്കൊണ്ട് സമ്മതിപ്പിയ്ക്കുന്ന കാര്യം ഞാനേറ്റു.. നീ നിന്റെ വീട്ടിൽ സമ്മതിപ്പിയ്ക്കാൻ നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ മോള് കല്യാണത്തിന് റെഡി ആയിക്കോ.." "പിന്നെ.. ശരത്തേട്ടന്റെ കല്യാണത്തിന് ഒരു ദിവസം മുൻപെങ്കിലും വേണം നമ്മുടേത്.. ഓക്കേ ആണോ?" "ഓഹോ... അപ്പൊ അവനോടുള്ള പ്രതികാരത്തിനാണ് നീയീ കടും കൈ ചെയ്യാൻ തുനിഞ്ഞിറങ്ങിയത്.." "അതൊന്നും നീയറിയണ്ട.. പറ്റുമെങ്കിൽ അടുത്ത മാസം തന്നെ നമ്മുടെ കല്യാണം നടത്തണം.. ബാക്കി കാര്യങ്ങൾ ഫോണിൽ സംസാരിയ്ക്കാം.." മനസ്സിലെ കണക്കു കൂട്ടലുകൾ മുഖത്തു ദൃശ്യമാക്കിക്കൊണ്ടു നടന്നകലുന്ന അനുവിനെ നോക്കി അർജുൻ അത്ഭുതത്തോടെ നിന്നു.. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനൊന്നിനെ ആദ്യമായിട്ടാണ്.. വല്ലാത്തൊരു പെണ്ണ്.. അവൻ മനസ്സിൽ മന്ത്രിച്ചു.. അടക്കാനാവാത്തൊരു സന്തോഷം അവന്റെ മനസ്സിനെ പൂർണമായും കീഴടക്കിയിരുന്നു... അധികം പെൺകുട്ടികളിലൊന്നും കണ്ടുവരാത്തൊരു പ്രത്യേകത ഇവളിലുണ്ട്.. ചങ്കൂറ്റം! കാരിരുമ്പിന്റെ ശക്തിയുള്ള വാക്കുകളാണിവളുടേത്.. അത് തന്നെയല്ലേ എന്നെ ഇവളിലേയ്ക്കടുപ്പിച്ചതും? പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണ്.. ഒരിയ്ക്കലും കരുതിയതല്ല.. താത്കാലികമായിട്ടാണെങ്കിലും ആറു മാസം അവൾ കൂടെയുണ്ടാവുമെന്നോർത്തപ്പോൾ ജീവിതത്തിലിന്നേ വരെ അനുഭവിച്ചിട്ടില്ലാത്തൊരു ആത്മസംതൃപ്തി തോന്നി.. ദിവസങ്ങൾക്കുള്ളിൽ ഇരു വീട്ടുകാരും കൂടിയാലോചിച്ചു തിയതി കുറിച്ചപ്പോഴും അർജുന് നടക്കുന്നതൊന്നും വിശ്വസിയ്ക്കാൻ കഴിഞ്ഞിരുന്നില്ല.. ദിവസങ്ങൾ കൊഴിയും തോറും‌ കാത്തിരിപ്പിന്റെ ദൈർഗ്യവും കുറഞ്ഞു വരാൻ തുടങ്ങിയിരുന്നു... (തുടരും...) ബാക്കി ഭാഗത്തിനായി പ്രൊഫൈൽ നോക്കുക(കിസ്സകളുടെ സുൽത്താൻ ) ❤
#

📔 കഥ

❤ആത്മസഖി❤ ഫുൾ പാർട്ട്‌ @കിസ്സകളുടെ സുൽത്താൻ "ഇവരെല്ലാവരും നോക്കി നിൽക്കെ ഞാനിപ്പോ നിന്നെ കിസ്സ് ചെയ്യാൻ പോവാ.. പ്രതികാരമായിട്ടൊന്നും കാണണ്ട.. നിന്നെ എനിയ്ക്ക് നന്നായിട്ടങ്ങു ബോധിച്ചു.. ഇഷ്ടംകൊണ്ടു തരുന്നതാണെന്നു കരുതിക്കോ.." അവളെ ചൂഴ്ന്നു നോക്കിക്കൊണ്ട് അർജുൻ അടുത്തേയ്ക്ക് നടന്നടുക്കും തോറും കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് അനു അറിയുന്നുണ്ടായിരുന്നു.. യാന്ത്രികമായി ചുവടുകൾ പിറകോട്ട് വയ്ക്കുമ്പോൾ ഹൃദയം പെരുമ്പറ കണക്കെ മിടിയ്ക്കുന്നുണ്ടായിരുന്നു. " ഇന്നലെ ഇവിടെ കിടന്ന് ഷോ കാണിയ്ക്കുമ്പോൾ നീയെന്താ കരുതിയത്? ഞാൻ അതും കണ്ടു മിണ്ടാതങ്ങ് പോവുമെന്നോ? ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനീ കോളേജിലെ ഗുണ്ടയാണെന്നും പറഞ്ഞു നടന്നിട്ടെന്താടി കാര്യം?" തൊണ്ടയാകെ വറ്റി വരളുന്നതുപോലെ... കാലുകളെ തീവ്രമായ തളർച്ച ബാധിയ്ക്കുന്നുണ്ടോ? ദൈവമേ.. ഒന്നും വേണ്ടായിരുന്നു.. ലച്ചുവിനെ മോശമായി കമന്റടിച്ചതിന് ഇന്നലെ ഇതേ സ്ഥലത്തു വച്ചാണ് അവനോട് കയർത്തു സംസാരിച്ചത്. വേണ്ടെന്നു പലരും വിലക്കിയിട്ടും അഭിമാനം ചുരുട്ടിപ്പിടിച്ചുകൊണ്ട് അവരെപ്പോലെ മിണ്ടാതെ പോവാൻ തോന്നാതിരുന്നത് തെറ്റായിപ്പോയോ? സീനിയറാണെന്നുള്ള പരിഗണന കൊടുക്കേണ്ടതായിരുന്നു. അല്ലെങ്കിലും അവൾക്കില്ലാത്ത ദേഷ്യം തനിയ്‌ക്കെന്തിനായിരുന്നു? സ്വയം വരുത്തി വച്ചതാണിത്... കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്നവരിലേയ്ക്കും അവന്റെ കൈകളിലെ ഉരുണ്ട മസിലുകളിലേയ്ക്കും ചെന്ന് പതിയ്ക്കും തോറും ഭയം കനത്ത കാരിരുമ്പായി തന്നെ പ്രഹരിയ്ക്കുന്നത് പോലെ.. തോൽക്കാൻ പാടില്ലെന്ന് മനസ്സാക്ഷി വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിലും പരസ്യമായി ഒരു പെൺകുട്ടിയെ അപമാനിയ്ക്കാൻ ശ്രമിയ്ക്കുന്നവന്റെ മുന്നിൽ കണ്ണീരൊലിപ്പിച്ചു നിൽക്കേണ്ടത്തിന്റെ അവശ്യകതയെന്ത്? അവൻ രണ്ടു കൈകളാൽ മുഖം പിടിച്ചുയർത്തിയതും അനുവിന്റെ കൈകൾ ശക്തിയോടെ അവന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു... "മേലിൽ... മേലിൽ എന്റെ ദേഹത്ത് തൊട്ടു പോവരുത്..." ചൂണ്ടു വിരൽ ഉയർത്തി ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അഭിമാനം വ്രണപ്പെട്ടു നിൽക്കുന്ന അർജുന്റെ വരിഞ്ഞു മുറുകിയ മുഖം അവളുടെ മനസ്സിൽ ആനന്ദം പടർത്തി.. ടൂ വീലർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേയ്ക്ക് വരുമ്പോഴേയ്ക്കും ധൈര്യമാകെ ചോർന്നൊലിച്ചു പോയിരുന്നു.. മൂർഖനേക്കാൾ പകയാണവന്... ഇതിനു പ്രതികാരം ചെയ്യാതെ അവനടങ്ങില്ല.. ഊഹിച്ചതുപോലെത്തന്നെ ഗേറ്റിനരികിൽ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.. "എന്താ മോളെ വൈകീത്? എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ വീട്ടിലിരിയ്ക്കുന്നവരു പേടിയ്ക്കൂന്ന് അറിയില്ലേ?" "സ്‌പെഷൽ ക്ലാസ് ഉള്ളോണ്ടല്ലേ ന്റെ ദേവൂട്ടി... " അനു ചിരിച്ചു.. "പോയി വേഗം കുളിച്ചു വാ.. അപ്പോഴേയ്ക്കും അമ്മ കഴിയ്ക്കാൻ എടുത്തു വയ്ക്കാം.." അവളുടെ കൈകൾ ചുമലിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു.. ചായ കുടിച്ചുകൊണ്ടിരിയ്ക്കുന്ന നേരത്താണ് ലച്ചുവിന്റെ കോൾ വന്നത്.. "ഹലോ ലച്ചൂ... തല വേദന മാറിയോ? നീ വരാഞ്ഞിട്ടു ഒരു രസവും ഇല്ലാരുന്നൂട്ടോ.." "അനൂ... നീയാ അർജുനെ തല്ലിയോ?" "അത്.. അത് നീയെങ്ങനെ അറിഞ്ഞു??" "അതിന്റെ വീഡിയോ നമ്മുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ട് . എന്തിനാ അനൂ വേണ്ടാത്ത പണിയ്ക്കൊക്കെ പോയത്? ഇനി എന്തൊക്കെയാ ഉണ്ടാവാന്ന് ഓർത്തിട്ട് എനിയ്ക്ക് പേടിയാവാ.." "നീയിങ്ങനെ പേടിച്ചാൽ എങ്ങന്യാ ജീവിയ്ക്കാ ലച്ചൂ? അവനോട് പോകാൻ പറ.." "ആദ്യം നിന്റെ ഈ ലൈസൻസില്ലാത്ത സ്വഭാവം മാറ്റ് അനൂ.. ഇല്ലെങ്കിൽ ആപത്താണ്.." "എന്റെ ലച്ചൂ.. അപ്പൊ എനിയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു... അല്ലാതെ ആണുങ്ങളെ കൈ നീട്ടി അടിയ്ക്കുന്ന സ്വഭാവം എനിയ്ക്കുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?" "എന്നാലും..." "എന്ത് എന്നാലും? പിന്നെ ഞാൻ അവന്റെ ഉമ്മയും വാങ്ങിയിട്ട് മിണ്ടാതെ ഇങ്ങു പോരണമായിരുന്നോ?" "ഞാനെന്റെ പേടി കൊണ്ട് പറഞ്ഞതാണ് മോളെ.. അവനങ്ങനെ അടങ്ങിയിരിയ്ക്കാനൊന്നും പോണില്ല... സൂക്ഷിയ്ക്കണം.." "മമ്... ശരി നാളെ വരില്ലേ?" "വരും.. ബാക്കി ക്ലാസ്സിന്ന് പറയാം.. ബൈ ഡീ.." ലച്ചുവിന്റെ സംസാരം കേട്ടപ്പോൾ ആശങ്ക വർധിച്ചത് പോലെ.. പ്രശ്നമെന്തെങ്കിലും ഉണ്ടാവോ? നാളെ അറിയാം... എന്തായാലും അനു പേടിച്ചു ഒളിച്ചിരിയ്ക്കാനൊന്നും പോണില്ല.. മുറിയിൽ തന്റെ പാവക്കുട്ടികളുടെ നടുക്ക് അവരെയെല്ലാം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരു സങ്കടവും തന്നെ അലട്ടില്ല.. കൂടപ്പിറപ്പില്ലാത്ത സങ്കടം മാറ്റിത്തന്നത് ഇവരാണ്.. എല്ലാ സങ്കടവും ഇവരോട് പറഞ്ഞു കേൾപ്പിയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. ഇത്ര വലുതായിട്ടും ഇപ്പോഴും പാവക്കുട്ടികളോടാണ് കൂട്ടെന്നു പറഞ്ഞു അമ്മ ഇടയ്ക്കിടെ വഴക്ക് പറയും.. പിന്നെ പറഞ്ഞാൽ അനുസരിയ്ക്കാത്ത നമുക്കിതൊക്കെ എന്ത്.. പിറ്റേന്ന് കോളേജിൽ വിചാരിച്ച പോലെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.. ഇടയ്ക്കെപ്പോഴോ കണ്ടപ്പോൾ അർജുൻ തറപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ സംസാരിയ്ക്കാനോ അടുത്തേയ്ക്ക് വരാനോ മുതിർന്നില്ല.. "കണ്ടോ ലച്ചൂ... അവൻ പേടിച്ചു പിന്മാറി.. " "അവൻ അങ്ങനെ പേടിച്ചു പിന്മാറുന്ന കൂട്ടത്തിലൊന്നുമല്ല അനൂ.. തൽക്കാലം അടങ്ങിയിരിയ്ക്കുന്നത് ചിലപ്പോ മനസ്സിലെന്തെങ്കിലും തീരുമാനിച്ചിട്ടാണെങ്കിലോ?" "ഒന്ന് പോടീ.. വെറുതെ എഴുതാപ്പുറം വായിക്കണ്ട. അവനൊന്നും ചെയ്യാൻ പോണില്ല.. ഇനി അഥവാ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നേരിടാനുള്ള ചങ്കുറപ്പ് എനിയ്ക്കുണ്ട്..." "നിനക്ക് അവനെക്കുറിച്ചു ഒന്നും അറിയാത്തതുകൊണ്ടാ നീയങ്ങനെ പറയുന്നേ.. അവന്റെ പാരന്റ്സ് വിദേശത്താണ്. വീട്ടിൽ അവനും കേൾവി ശക്തി കുറവുള്ള അമ്മൂമ്മയും മാത്രേ ഉള്ളു.. ചോദിയ്ക്കാനും പറയാനുമൊന്നും ആരുമില്ല.. കയ്യിൽ പൂത്ത കാശും.. പിന്നെ പറയണോ?" "അത് എന്തെങ്കിലുമാവട്ടെ ലച്ചൂ.. അതൊന്നും നമ്മളെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ഞാൻ പോവാണ്.. നാലു മണിയ്ക്ക് കുട്ടികൾ വരും ട്യൂഷൻ എടുത്ത് കൊടുക്കണം.." "നിനക്ക് വേണ്ടീട്ടല്ലേ അച്ഛനും അമ്മയും ഈ സമ്പാദിച്ചു കൂട്ടുന്നതൊക്കെ? പിന്നെന്തിനാ അനൂ നീയിങ്ങനെ ടൂഷനെടുത്തൊക്കെ കാശുണ്ടാക്കി കിട്ടുന്നത് മുഴുവൻ അനാഥാലയത്തിലും വൃദ്ധ സദനത്തിലുമൊക്കെ കൊടുക്കുന്നത്... വീട്ടിൽ ചോദിച്ചാൽ കിട്ടില്ലേ പൈസ.. അതുകൊണ്ടുപോയി കൊടുത്താൽ പോരെ??" "സ്വന്തമായിട്ടു അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് മറ്റുള്ളവരെ സഹായിയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷം അച്ഛന്റെ കയ്യിന്നു വാങ്ങിയിട്ട് അവർക്ക് കൊണ്ടുപോയി കൊടുത്താൽ കിട്ടില്ല മോളെ..." "വാചകമടിയ്ക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു ആരും.." "സമ്മതിച്ചല്ലോ.. അത് മതി.." "നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയോ? എന്തിനും ഏതിനും കട്ട സപ്പോർട് തന്നു കൂടെ നിൽക്കുന്ന അച്ഛനും അമ്മയും. സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്നോട് അസൂയ തോന്നിപ്പോവ്വാ അനൂ.." ഞാൻ ചിരിച്ചു.. "എന്നാൽ നോം വേഗം ചെല്ലട്ടെ... " അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ പതിയെ വണ്ടിയെടുത്തു തിരിച്ചു.. പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഉറങ്ങാമെന്നു കരുതി കിടന്നതാണ്.. കിഴക്ക് വെള്ള കീറുന്നതിനു മുൻപേ തന്നെ അസിസ്റ്റന്റ് അലാറം ക്ളോക്ക് വന്നു വിളി തുടങ്ങി.. "അനൂ... മതി ഉറങ്ങിയത്.. എഴുന്നേൽക്ക് മോളെ.." "ഇന്ന് ക്ളാസില്ലല്ലോ അമ്മെ.. ഉച്ചയാവട്ടെ . എന്നിട്ട് എഴുന്നേൽക്കാം.." "അതൊന്നും പറ്റില്ല.. ചെന്ന് കുളിച്ചു അമ്പലത്തിൽ പോവാൻ നോക്ക്." "അമ്മേ..." "എണീറ്റ്‌ പോടീ.. പെണ്കുട്ട്യോള് ഇങ്ങനെ ഉച്ച വരെ കിടന്നുറങ്ങാൻ പാടില്ല.. അത് ലക്ഷണക്കേടാ..." അമ്മയെ മൈൻഡ് ചെയ്യാതെ വീണ്ടും ഉറങ്ങാൻ വട്ടം കൂടുമ്പോഴാണ് നീണ്ട വടിയും പിടിച്ചു കക്ഷി പിന്നേം വന്നത്.. നിവൃത്തിയില്ലാതെ ഞാൻ എഴുന്നേറ്റു അമ്പലത്തിൽ പോവാൻ റെഡി ആയി.. "അച്ഛന് ഈ അമ്പലവാസി അമ്മയെ അല്ലാതെ വേറെ ആരേം കിട്ടീല്ലേ പ്രേമിയ്ക്കാൻ? വാല്ലാത്ത ചതി ആയിപ്പോയി.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോ വഴിപാട് നേർന്നിട്ടു ഇതിനൊക്കെ ഞാൻ കിടന്നു ഓടേണ്ടി വരുന്നത് കണ്ടില്ലേ?? "സാരംല്ല.. മോള് വന്നിട്ട് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങിക്കോ.." "താങ്ക്യൂ അച്ഛാ..." ഞാൻ ചിരിച്ചു.. " സൂക്ഷിച്ചു പോണം.. കേട്ടോ..അച്ഛന്റെ മടിച്ചിക്കുട്ടി" "ആയിക്കോട്ടെ... റ്റാറ്റ..." ആറു മണി ആയപ്പോഴേയ്ക്കും ടൂ വീലർ സ്റ്റാർട്ട് ചെയ്തു.. നല്ല തണുപ്പുണ്ടായിരുന്നു... കിളികളുടെ ശബ്ദവും ആസ്വദിച്ചു മുന്നോട്ടു പോവുമ്പോൾ പെട്ടെന്ന് വണ്ടിയുടെ ടയർ പഞ്ചറായി... വണ്ടി സൈഡാക്കി ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ നടുക്ക് നിന്നും കിട്ടിയ മുള്ളുവേലി എന്നിലൊരായിരം ചോദ്യങ്ങൾക്ക് തിരി കൊളുത്തി. വഴിയിലെങ്ങും ആരുമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിഷമത്തിലായി.. അമ്പലത്തിലേയ്ക്കായത്‌കൊണ്ടു ഫോണും എടുത്തില്ല.. അപ്രതീക്ഷിതമായി എതിരെ വന്ന ആളെക്കണ്ട് എന്റെ സപ്തനാഡികളും തളർന്നു. അർജുൻ!! "ഗുഡ് മോണിംഗ് അനുഗ്രഹ... എങ്ങോട്ടാ രാവിലെത്തന്നെ? " ഞാനൊന്നും മിണ്ടിയില്ല.. " മുള്ളു വേലി കറക്റ്റ് ആയി ടയറിൽത്തന്നെ കൊണ്ടല്ലോ അല്ലെ?" "ഓഹോ.. ട്രാപ്പ് ആയിരുന്നു അല്ലെ?" അവന്റെ അട്ടഹാസം എന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികളായി പൊടിയാൻ തുടങ്ങി.. "എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കാനുണ്ട്.. ദാ ആ കാണുന്നതാ എന്റെ വീട്. നമുക്ക് അങ്ങോട്ട് പോകാം.." "എനിയ്ക്കൊന്നും കേൾക്കാനില്ല.." "അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ മോളെ... ചേട്ടൻ ഇത്ര നേരം കാത്തു നിന്നത് വെറുതെയാവില്ലേ?" ചുറ്റും വേറെ വീടുകളൊന്നും ഉണ്ടായിരുന്നില്ല.. ഭയം എന്റെ കൈ കാലുകളിൽ വിറയൽ പടർത്തി.. "ഇന്നത്തോടെ ഞാൻ നിന്റെ അഹങ്കാരം അവസാനിപ്പിയ്ക്കും.. ഒരു അവസരത്തിനായി ഞാൻ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.." എന്റെ കൈ കടന്നു പിടിച്ചുകൊണ്ട് അവൻ വീട് ലക്ഷ്യമാക്കി നടന്നു.. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സിൽ ഉറക്കെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.. അവന്റെ കരുത്തിന് മുൻപിൽ എതിർത്തു നിൽക്കാൻ എനിയ്ക്കാവില്ലെന്നുറപ്പായിരുന്നു.. "മര്യാദയ്ക്ക് എന്നെ വിട്.. ഇല്ലെങ്കിൽ ഞാൻ ഒച്ച വച്ച് ആളെക്കൂട്ടും.." "നീ ഒച്ച വച്ചാൽ കേൾക്കാൻ ഈ പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല... " അവന്റെ അട്ടഹാസം എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു.. ഗേറ്റിനടുത്തെത്തിയപ്പോഴേയ്ക്കും സർവ ശക്തിയുമെടുത്ത് അവന്റെ കൈകളിൽ അമർത്തി കടിച്ചു വിജനമായ വഴിയിലൂടെ കുതറിയോടുമ്പോൾ പകയോടെ അവൻ എന്റെ പിറകെയുണ്ടായിരുന്നു.. കല്ല് തട്ടി ഞാൻ മുന്നോട്ട് വീഴുമ്പോഴും, വീണിടത്തു നിന്നും കിതപ്പോടെ എഴുന്നേൽക്കാൻ ശ്രമിയ്ക്കുമ്പോഴും തൊട്ടുപിറകിൽ അവന്റെ കാലൊച്ച എനിയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു... (തുടരും....) #ആത്മസഖി_2 ഒന്നുറക്കെ കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല... നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.. തികട്ടി വന്ന പൊട്ടിക്കരച്ചിൽ ഞാൻ പാടുപെട്ടടക്കി.. പാടില്ല.. ജീവൻ പോവുന്ന നിമിഷം വരെ തോറ്റുകൊടുക്കരുത്. പ്ലസ്2 കഴിഞ്ഞതിന് ശേഷം കുറച്ചു കാലം പഠിച്ച സെൽഫ് ഡിഫൻസിംഗ് ക്‌ളാസുകളിലെ ഓർമ്മകൾ വീണ്ടെടുത്ത് പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, മുന്നോട്ടാഞ്ഞ അവന്റെ കാലുകൾക്ക് കുറുകെ അനു തന്റെ ഷാൾ നീട്ടി എറിഞ്ഞു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ അർജുൻ മുൻപോട്ട് ആഞ്ഞു വീണപ്പോഴേയ്ക്കും സർവ്വശക്തിയുമെടുത്ത് അവളെഴുന്നേറ്റു ഓടിയിരുന്നു. എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ ഇടനെഞ്ചിൽ തീയുമായി ഗേറ്റിനരികിൽ കാത്തു നിൽക്കുന്ന അമ്മയുടെയും മുഖമൊന്നു വാടിയാൽ പോലും സഹിയ്ക്കാനാവാത്ത അച്ഛന്റെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി പൊട്ടിത്തകരുന്നതുപോലെ തോന്നി.. ഈശ്വരാ... ന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരും ഇല്ലെന്ന് നിനക്കറിയുന്നതല്ലേ? എന്നും മുടങ്ങാതെ വിളക്ക് തെളിയിയ്ക്കുകയും മാല ചാർത്തുകയും ചെയ്യുന്നത്തിന്റെ പകരമായി ആ പാവം അമ്മയ്ക്ക് ഈ ജന്മം മുഴുവൻ തോരാക്കണ്ണീരാണോ നീ വിധിച്ചിരിയ്ക്കുന്നത്? അവരെ ഓർത്തിട്ടെങ്കിലും എന്നെ രക്ഷിയ്ക്കണേ .. അവന്റെ കയ്യിലകപ്പെട്ടാൽ പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല.. കൈകാലുകൾ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.. അമ്പലത്തിലേയ്ക്കായതുകൊണ്ട് രാവിലെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ.. പ്രതീക്ഷയുടെ അവസാന കണികയും അറ്റുപോവുന്ന നിമിഷത്തിൽ ദൈവമെന്നു പറയുന്നത് വെറുമൊരു ശിലയാണെന്ന് ഉള്ളിലിരുന്നാരോ ഉറക്കെ പറയുന്നതായി തോന്നി... ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇടതുവശത്തെ റോഡിലൂടെ പെട്ടെന്ന് കടന്നു വന്ന കാർ തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബ്രെയ്ക് ചെയ്തപ്പോഴേയ്ക്കും മുന്നിലെ കാഴ്ചകളേറെയും മങ്ങിത്തുടങ്ങിയിരുന്നു.. ഡോർ തുറന്നു പുറത്തിറങ്ങിയ ആളുടെ കൈകളിലേയ്ക്ക് തളർന്നു വീഴുമ്പോഴേയ്ക്കും മനസ്സിൽ പ്രഭാതഭക്ഷണം കഴിയ്ക്കാൻ മകളെയും കാത്തിരിയ്ക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം പതിയെ ഇരുട്ടിനു കീഴടങ്ങിയിരുന്നു.. കണ്ണു തുറക്കുമ്പോൾ താനേതോ ഹോസ്പിറ്റലിലാണ്... കുതറിയെഴുന്നേൽക്കുമ്പോൾ എതിരെയുള്ള കസേരയിലിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു അടുത്തേക്കു വന്നു.. "ഇപ്പോ എങ്ങനെയുണ്ട്? ആർ യു ഓക്കേ?" പരിചയമുള്ള മുഖം.. ശരത്തേട്ടൻ!! "ഞാൻ.. ഞാനെങ്ങനെ ഇവിടെ... ?" "പേടിയ്ക്കണ്ട.. എന്റെ കാറിന്റെ മുന്നിലേയ്ക്കാ താൻ വന്നു ചാടിയത്.. പിറകെ ആരോ ഉണ്ടായിരുന്നല്ലോ? എന്നെ കണ്ടപ്പോൾ ആള് മരങ്ങൾക്കിടയിൽ മറഞ്ഞു.. മഞ്ഞായതുകൊണ്ടു ശരിയ്ക്ക് കണ്ടില്ല... എന്താ സംഭവിച്ചത്??" "അത്... എനിയ്ക്ക്.. എനിയ്ക്കറിയില്ല.. വണ്ടി പഞ്ചറായി.. പെട്ടെന്ന് അയാള് ഉപദ്രവിയ്ക്കാൻ ശ്രമിച്ചപ്പോൾ ഓടിയതാ.. അപ്പോഴാ..." പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. വിശ്വസിച്ചിട്ടില്ലെന്നു മുഖം കണ്ടാലറിയാം.. "ഓക്കേ.. ഓക്കെ.. എനിവേ.. ഞാൻ ശരത്ത്.." "അറിയാം.." "അതെങ്ങനെ?" "ചേട്ടൻ പഠിച്ച കോളേജിലാ ഞാനിപ്പോ പഠിയ്ക്കുന്നത്.. ബി.ടെക്‌ സെക്കൻഡ് ഇയർ.. കഴിഞ്ഞ ആർട്സ് ഡേയ്ക്ക് കോളേജ്‌ ടോപ്പർ അവാർഡ് വാങ്ങാൻ വന്നില്ലേ? അപ്പൊ കണ്ടിരുന്നു.." ഞാൻ പതിയെ ചിരിച്ചു.. "ആഹാ.. കൊള്ളാലോ.. എന്താ ഇയാൾടെ പേര്.." "അനുഗ്രഹ.." "കറക്റ്റ് ..." "എന്ത്?" "അല്ലാ.. പേര് കറക്റ്റ് ആണെന്ന് പറഞ്ഞതാണ്.. അല്ലെങ്കിൽ തീരെ പതിവില്ലാതെ ആ സമയത്തു എനിയ്ക്കെഴുന്നേറ്റ്‌ അമ്പലത്തിൽ പോവാൻ തോന്നേണ്ട കാര്യമില്ലല്ലോ.." "അയ്യോ.. സോറി.. ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ.." "ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ലഡോ.. എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു അനിയത്തിക്കുട്ടി. അതുകൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോരാൻ തോന്നിയില്ല.." ഞാൻ പതിയെ ചിരിച്ചു.. "താൻ വീട്ടിലെ നമ്പർ പറ.. ഞാൻ വിളിച്ചു പറയാം.. സമയം കുറച്ചായില്ലേ.. അവരെ ചുമ്മാ ടെൻഷനടിപ്പിയ്ക്കണ്ട.." "അയ്യോ അത് വേണ്ട.. ഹോസ്പിറ്റലിലാണെന്നൊക്കെ പറഞ്ഞാൽ ടെന്ഷനാവും.. ബിപി ഒക്കെ ഉള്ള ആൾക്കാരാ.." എന്റെ മറുപടി കേട്ട് ശരത്തേട്ടൻ അടക്കി ചിരിച്ചു.. "ഓക്കേ.. എന്നാൽ ഞാൻ കൊണ്ടു വിടാം.. ഈ ഡ്രിപ് ഇപ്പോൾ കഴിയും തന്റെ വീട് എവിടെയാ?" "അയ്യോ അത് വേണ്ട.. ഞാൻ ഓട്ടോയ്ക്ക് പൊയ്‌ക്കോളാം.. ഒരു പരിചയവുമില്ലാഞ്ഞിട്ടും ഇപ്പോത്തന്നെ എനിയ്ക്കുവേണ്ടി ഒത്തിരി ബുദ്ധിമുട്ടിയില്ലേ? ഒരുപാട് താങ്ക്സ് ഉണ്ട്.." "അയ്യേ.. എന്ത് ബുദ്ധിമുട്ട്? അതൊന്നും സാരമില്ല.. ഇനിയെന്തായാലും ഒറ്റയ്ക്ക് പോവണ്ട.. ഞാൻ കൊണ്ട് വിടാം" നല്ല ക്ഷീണമുള്ളതുകൊണ്ടു പിന്നീട് ഞാൻ എതിരൊന്നും പറയാൻ പോയില്ല.. വീടിനു മുൻപിൽ അമ്മയുണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു കുറച്ചു മാറിയാണ് ഞാൻ ഇറങ്ങിയത്.. പേരറിയാത്തൊരാശ്വാസംഎപ്പോഴേയ്ക്കും എന്റെ മനസ്സിനെ ശാന്തമാക്കിയിരുന്നു.. "ഇവിടെ വരെ വന്നതല്ലേ? ഒന്ന് കയറിയിട്ട് പോവാം.." "കേറുന്നില്ല ഇപ്പോത്തന്നെ ലേറ്റ് ആയി.. അപ്പൊ ശരി അനുഗ്രഹ.. ഇതെന്റെ കാർഡാണ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ധൈര്യമായിട്ടു വിളിച്ചോ.." "ഓക്കേ.. താങ്ക്സ് എഗൈൻ.. പിന്നെ ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിയ്ക്കരുത്.. ഹോസ്പിറ്റലിൽ എത്ര ബിൽ ആയെന്നു പറയാണെങ്കിൽ ഞാൻ.." "ആ പൈസയ്ക്ക് മോള് വല്ല ചോക്ലേറ്റ് വാങ്ങിച്ചു കഴിയ്ക്കാൻ നോക്ക്.. ബൈ.." എന്റെ മറുപടി കാത്തു നിൽക്കാതെ കാർ മുന്നോട്ട് പോയിരുന്നു. ഓടി അകത്തേയ്ക്ക് കേറുമ്പോൾ അമ്മ പിറകെ വന്നു.. "അനൂ.. എന്താ ലേറ്റ് ആയത്? നിന്റെ വണ്ടി എവിടെ?" "അത് പഞ്ചറായി, അപ്പൊ അവിടെ അടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിൽ കേറി അതാ ലേറ്റ് ആയത്.. വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ടു വരുന്ന വഴിയാ... " നേരത്തെ കണ്ടുപിടിച്ചു വച്ച മറുപടി ഫുൾ സ്റ്റോപ്പ് പോലുമിടാതെ പറഞ്ഞിട്ട് അമ്മയ്ക്ക് മുഖം കൊടുക്കാതെ ഞാൻ മുറിയിലേയ്ക്കോടി. ഡ്രസ്സ് മാറി കിടന്നുറങ്ങി എഴുന്നേറ്റപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്‌നം പോലെ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.. രാത്രി ഫോണെടുത്തു ശരത്തേട്ടൻ തന്ന കാർഡിലെ നമ്പറിലേക്ക് ഗുഡ് നൈറ്റ് (അനുഗ്രഹ) എന്ന് മെസ്സേജ് അയച്ചു.. നിമിഷങ്ങൾക്കുള്ളിൽ ഗുഡ് നൈറ്റ് എന്നു റിപ്ലെ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിനെ കീഴടക്കിയിരുന്നു.. അതോടെ അന്നത്തെ സംഭാഷണം അവസാനിച്ചെങ്കിലും വാട്സാപ് വഴി ഞങ്ങൾ നല്ല കൂട്ടുകാരായി.. ദിവസങ്ങൾ കടന്നു പോവുന്നതിനനുസരിച്ചു ശരത്തേട്ടൻ ഞാൻ പോലുമറിയാതെ എനിയ്ക്കു മറ്റാരൊക്കെയോ ആയി മാറുകയാണെന്നുള്ള സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും തിരിച്ചും അങ്ങനെ തന്നെയാണെന്നുള്ളതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.. ദിവസങ്ങൾ കഴിയും തോറും ശരത്തേട്ടൻ എന്നിൽ ആഴത്തിൽ വേരുറച്ചു... ഒട്ടും മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും സംസാരത്തിൽ പിടിച്ചിരുത്താൻ ശരത്തേട്ടനെന്തോ പ്രത്യേക കഴിവുണ്ടെന്ന് തോന്നി.. എക്‌സാമിന്റെ തിരക്കുകളായി കുറച്ചു ദിവസം ഫോൺ അമ്മ ബലമായി വാങ്ങി വച്ചു.. ശരത്തേട്ടനോടൊന്നു മിണ്ടാൻ അക്ഷമയോടെ എക്സാമിനെ ശപിച്ചു കാത്തിരുന്നു.. അവസാന എക്‌സാമും കഴിഞ്ഞു ഫോണെടുത്തു സ്വിച്ച് ഓൺ ചെയ്തതും സ്‌ക്രീനിൽ ശരത്തേട്ടൻ എന്ന് എഴുതി കാണിച്ചപ്പോൾ ഹൃദയമാകെ ആനന്ദം പടർന്നു.. "ഹലോ.. ശരത്തേട്ടാ." "അനൂ... ഒരു പ്രശ്നമുണ്ട്.." ശരത്തേട്ടന്റെ ശബ്ദത്തിലെ വല്ലായ്‌മ എന്റെ ഹൃദയത്തിലും പടർന്നതു പോലെ.. "എന്തുപറ്റി ശരത്തേട്ടാ? കാര്യം പറ.." ഇടർച്ചയോടെ ശരത്തേട്ടൻ പറഞ്ഞ വാക്കുകൾ കൂരമ്പുകൾ പോലെ കാതുകളിലേയ്ക്ക് തറച്ചിറങ്ങിയപ്പോൾ ഇടിവെട്ടേറ്റ പോലെ ഞാൻ സ്തബ്ധയായി നിന്നു... (തുടരും....) #ആത്മസഖി_3 "അനൂ.. നിനക്ക് ശങ്കരമ്മാമ്മേടെ മകൾ കാവ്യയെ അറിയില്ലേ?ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്?" "ഉവ്വ്... ആ കുട്ടിയല്ലേ രാഹുലുമായി ഇഷ്ടത്തിലാണെന്നൊക്കെ പറഞ്ഞത്? അത് വീട്ടിലറിഞ്ഞിട്ടു അവളെ പുറത്തേയ്ക്കൊന്നും വിടാതെ വീട്ടിൽ തന്നെ പിടിച്ചു വച്ചേക്കുവല്ലേ?" "അതെ.. അവള് ആരും അറിയാതെ അവന്റെ കൂടെ പോവാൻ നോക്കി.. പക്ഷെ അത് അമ്മായി കണ്ടു.. അകെ വഴക്കും ബഹളവും ആയിരുന്നു.. മുത്തശ്ശനും ശങ്കരമ്മാമ്മയും കൂടെ അവളെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിയ്ക്കാമെന്നു തീരുമാനിച്ചിരിയ്ക്കാണ് അനൂ..." ശരത്തേട്ടന്റെ ശബ്ദമാകെ വിറയൽ പടർന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അത്രയും നേരം എന്നിൽ തളം കെട്ടിക്കിടന്ന നിർവികാരത പൊടുന്നനെ ആശങ്കയ്ക്ക് വഴി മാറി.. "എന്നിട്ട്.. എന്നിട്ട് ശരത്തേട്ടൻ സമ്മതിച്ചോ?" "ശങ്കരമ്മാമ്മയുടെ തീരുമാനത്തിനെ എതിർക്കാൻ ഇവിടെ ആർക്കും അവകാശമില്ലെന്ന് നിനക്കറിയില്ലേ അനൂ.. എന്നിട്ടും ഞാൻ ഒരുപാട് പറഞ്ഞു നോക്കി.. പക്ഷെ മക്കളുടെ സന്തോഷത്തിനെക്കാൾ അഭിമാനത്തിനും തറവാട് മഹിമയ്ക്കും പ്രാധാന്യം കൊടുക്കന്നവരോട് പറഞ്ഞിട്ടെന്തു കാര്യം" "പെങ്ങളെപ്പോലെയാണ് കാവ്യയെന്നു പറഞ്ഞിട്ട്? ശരത്തേട്ടനെക്കൊണ്ടു കഴിയോ ആ കുട്ടിയെ അങ്ങനെ.." "നിനക്ക് തോന്നുന്നുണ്ടോ അനൂ എനിയ്ക്കതിനു കഴിയുമെന്ന്.. ഞാനിതുവരെ വിവാഹത്തിന് സമ്മതിച്ചിട്ടില്ല.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം ശരത്തേട്ടൻ തുടർന്നു.. "എന്താ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല എനിയ്ക്ക്.. അച്ഛന്റെ മരണ ശേഷം ഒരു കുറവും കൂടാതെയാണ് എന്നെയും അമ്മുവിനെയും അമ്മാമ്മ വളർത്തിയത്.. ആദ്യമായിട്ടാണ് എന്നോടൊരു കാര്യം ആവശ്യപ്പെടുന്നത് .. ഞാൻ വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയിട്ടു രണ്ടു ദിവസമായി.. നേരത്തെ അമ്മു വിളിച്ചിരുന്നു.. മുത്തശ്ശൻ നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു പറഞ്ഞു.. മുത്തശ്ശനെന്തെങ്കിലും സംഭവിച്ചാൽ.." "അവരോട്.. അവരോട് സമ്മതമാണെന്ന് പറഞ്ഞേക്ക് ശരത്തേട്ടാ.." എന്റെ ശബ്ദത്തിലെ ഇടർച്ച ശരത്തേട്ടൻ അറിയാതിരിയ്ക്കാൻ ഞാനേറെ പാടുപെട്ടു.. "അനൂ..." ശരത്തേട്ടന്റെ ശബ്ദത്തിലെ ദൈന്യത എന്റെ ഹൃദയത്തിൽ വന്ന് ആർത്തലച്ചു ചിന്നിച്ചിതറി.. "അനൂ... എനിയ്ക്ക്.. എനിയ്ക്ക് നിന്നെയാടീ ഇഷ്ടം.. ആ സ്ഥാനത്തു മറ്റൊരാളെ ചിന്തിയ്ക്കാൻ പോലും കഴിയില്ല എനിയ്ക്ക്... നിന്നെ എനിയ്ക്കൊരുപാട് ഇഷ്ടാ അനൂ.." കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ കാതുകളിൽ തറച്ചിറങ്ങി.. തീവ്രമായൊരു പൊട്ടിക്കരച്ചിൽ എന്റെ കണ്ഠനാളത്തിലെവിടെയോ നിലകിട്ടാതാഴ്ന്നു പോയി. മറുപടി പറയാൻ ഞാൻ തേടിപ്പിടിച്ച അക്ഷരങ്ങളെല്ലാം മരവിച്ച നിശ്ശബ്ദതയിലെവിടെയോ ഘനീഭവിച്ചു കിടന്നു... "അനൂ... " "ശരത്തേട്ടൻ തമാശ പറഞ്ഞു നിൽക്കാതെ പെട്ടെന്ന് ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാൻ നോക്ക്.. ഓൾ ദി ബെസ്റ്റ്." മറുപടി കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്ത് കിടക്കയിലേയ്ക്ക് വീണ് പൊട്ടിക്കരഞ്ഞു... എനിയ്ക്ക് ചുറ്റിലുമുള്ള ലോകം തീരെ ചുരുങ്ങി എന്നിലേക്ക് മാത്രമായി മാറുന്നത്പോലെ... ജീവിതം വലിയൊരു വട്ടപ്പൂജ്യമായത് പോലെ.. ചുറ്റും വല്ലാത്ത ശൂന്യത നിറഞ്ഞു... ശരത്തേട്ടൻ വേറെ ഒരാളുടെ സ്വന്തമാവുന്നത് ഓർക്കാൻ പോലും വയ്യ.. ദൈവമേ എന്തൊരു വിധിയാണിത്.. പെട്ടെന്ന് വണ്ടിയെടുത്തു ലച്ചുവിന്റെ വീട്ടിലേയ്ക്ക് ചെന്നു.. അവളെ കെട്ടിപ്പിടിച്ചു നിശബ്ദമായി കരയുമ്പോൾ ഉള്ളിലെ സങ്കടങ്ങൾക്കെല്ലാം തെല്ലൊരാശ്വാസം കിട്ടിയതുപോലെ... "കരയല്ലേ അനൂ.. എത്രയെത്ര ആളുകൾക്ക് ആത്മാർത്ഥമായി പ്രണയിച്ചതിനു ശേഷം പിരിയേണ്ടി വരുന്നു.. ഇതിപ്പോ തുറന്നു പറയാത്തൊരിഷ്ടമല്ലേ? എന്റെ അനൂന് മറക്കാൻ കഴിയും.. ഞാനല്ലേ പറയണേ?കണ്ണ് തുടയ്ക്ക്.." ലച്ചൂ.. നിനക്കറിയോ? എന്നെ ഇഷ്ടമാണെന്ന് ശരത്തേട്ടൻ പറഞ്ഞു... പരസ്പരം പറയാതെ തന്നെ ഞങ്ങളത്രയേറെ അടുത്ത് പോയിരുന്നു.. എന്നിട്ടും.." എത്ര ശ്രമിച്ചിട്ടും എനിയ്‌ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാനായില്ല.. "നിനക്കിഷ്ടാണെന്നു നമുക്ക് രണ്ടുപേർക്കും മാത്രമല്ലേ അറിയൂ... അതങ്ങനെ തന്നെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ ആ കുട്ടീടെ ജീവിതം തകരാൻ നീയൊരു കാരണമാവും അനൂ... ശരത്തേട്ടനുമായി ഇനിയൊരു ബന്ധവും വേണ്ട.. എനിയ്ക്ക് വാക്ക് താ.." ഞാൻ ദയനീയമായി അവളെ നോക്കി.. "കൂട്ടുകാരിയല്ല കൂടപ്പിറപ്പാണ് ഞാനെന്ന് നീയെപ്പോഴും പറയാറുള്ളതല്ലേ അനൂ.. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ഇനി അവനെ ഓർത്തു വിഷമിച്ചിരിയ്ക്കില്ലെന്നും ഒരു കോണ്ടാക്റ്റും ഉണ്ടാവില്ലെന്നും എനിയ്ക്ക് വാക്കു തരണം.." നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ നീട്ടിയ കൈകളിൽ കൈ ചേർത്ത് വയ്ക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും ശരത്തേട്ടനെ മായ്ച്ചു കളയുമെന്നു ഞാൻ ശപഥം ചെയ്തിരുന്നു.. വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ശരത്തേട്ടനെ ബ്ലോക്ക് ചെയ്തിട്ടും ഫോൺ നമ്പർ മാറ്റിയിട്ടും ഹൃദയത്തിൽ നിന്നും പറിച്ചെറിയുന്നതിൽ ഞാൻ പൂർണമായും പരാജയപ്പെട്ടുകൊണ്ടേയിരുന്നു.. സംസാരിയ്ക്കാൻ ശരത്തേട്ടൻ പലവുരു ശ്രമിച്ചിട്ടും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി.. "അനു അല്ലേ?" ക്‌ളാസ് കഴിഞ്ഞിറങ്ങുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുത്തേയ്ക്ക് വന്നു.. "അതെ.. ആരാ..? "ഞാൻ അമ്മു.. ശരത്തേട്ടന്റെ അനിയത്തി ആണ്.." "ആഹ്.. മനസ്സിലായി. എന്താ അമ്മൂ..?" "ഏട്ടന് ഇയാളെ ഒരുപാട് ഇഷ്ടാണ്.. കാവ്യേച്ചി ആയിട്ടുള്ള കല്യാണത്തിന് മൗനാനുവാദം കൊടുത്തതിനു ശേഷം എട്ടനാരോടും മിണ്ടാറു പോലുമില്ല.." "അമ്മു വിചാരിയ്ക്കുന്ന പോലെയൊന്നുമില്ല.. വീ ആർ ഗുഡ് ഫ്രണ്ട്സ്.. നത്തിങ് എൽസ്.." "അനുവിന് അങ്ങനെ ആയിരിയ്ക്കാം.. പക്ഷെ ഏട്ടന് താൻ എന്നു വച്ചാൽ ജീവനാണ്.. ഒന്ന് പറഞ്ഞു മനസ്സിലാക്കണം ഏട്ടനെ.. തനിയ്ക്ക് മാത്രേ അതിനു കഴിയു.. ഒരപേക്ഷ ആയിട്ടു കണ്ടാൽ മതി.." "ഞാൻ.." "പ്ലീസ് അനൂ.. സന്തോഷം നിറഞ്ഞു നിന്ന ഞങ്ങളുടെ വീട് പഴയ പടി ആവണമെങ്കിൽ ഏട്ടനും കാവ്യേച്ചിയും ഒന്നിയ്ക്കണം.. അനു എന്നെ സഹായിയ്ക്കില്ലേ?" കപടമായ പുഞ്ചിരിയെടുത്തണിഞ്ഞുകൊണ്ട് അവളെ സമാധാനിപ്പിച്ചു നടന്നകലുമ്പോൾ മനസ്സ് മുഴുവൻ ശൂന്യതയായിരുന്നു.. ദിവസങ്ങൾ കൂടുംതോറും എന്റെ ഓർമകളിൽ ശരത്തേട്ടൻ ശോഭയോടെ നിറഞ്ഞുകൊണ്ടേയിരുന്നു.. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ എന്നെയും കാത്ത് ശരത്തേട്ടൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു.. കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ ശ്രമിയ്ക്കുമ്പോൾ എനിയ്ക്കഭിമുഖമായി ശരത്തേട്ടൻ വന്നു നിന്നു.. "അനൂ.. നീയെന്തിനാ എന്നെ അവോയ്‌ഡ് ചെയ്യുന്നത്?" "ഞാനോ? എപ്പോ? ഞാൻ ശരത്തേട്ടനെ കണ്ടില്ലായിരുന്നു അതാ..." "നീയെന്തിനാ എന്നെ ബ്ലോക് ചെയ്തത്? പലപ്പോഴും ഞാൻ സംസാരിയ്ക്കാൻ ശ്രമിച്ചപ്പോൾ നീ ഒഴിഞ്ഞു മാറി.. ഞാനെന്തു തെറ്റുചെയ്തിട്ടാ അനൂ.." "ശരത്തേട്ടൻ മാറ്.. ഞാനിത്തിരി ബിസി ആണ്.. പിന്നെ സംസാരിയ്ക്കാം.." "അനൂ... ഇഷ്ടമല്ലേ എന്നെ?" നിറഞ്ഞു വന്ന കണ്ണുകൾ ശരത്തേട്ടൻ കാണാതിരിയ്ക്കാൻ ഞാൻ മുഖം തിരിച്ചു.. " എന്തൊക്കെയാ ശരത്തേട്ടൻ പറയണേ? ഞാനിതുവരെ ശരത്തേട്ടനെ അങ്ങനെ കണ്ടിട്ട് പോലുമില്ല.. കല്യാണമൊക്കെ അടുത്തില്ലേ? തമാശ കളഞ്ഞിട്ടു ചെല്ലാൻ നോക്ക് ശരത്തേട്ടാ.." മുൻപോട്ടു നടന്ന അനുവിനെ നെഞ്ചോരം ചേർത്ത് നിർത്തി കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം താഴ്ത്തി.. "അനൂ.. നിനക്കെന്നെ ഇഷ്ടമല്ലെന്ന് നീ കള്ളം പറഞ്ഞതാണെന്ന് എനിയ്ക്കറിയാം.. നീയല്ലാതെ എനിയ്ക്ക് വയ്യ അനൂ.. ഞാൻ വിളിച്ചാൽ നീ കൂടെ വരില്ലേ?പറ.. എവിടെയെങ്കിലും പോയി നമുക്ക് ജീവിയ്ക്കാം അനൂ.." "വിട് ശരത്തേട്ടാ ആളുകൾ ശ്രെദ്ധിയ്ക്കും.." "അനൂ.. പ്ലീസ്.." കുതറി മാറി ഞാൻ മുന്നോട്ട് നടക്കുമ്പോൾ കുറച്ചു മാറി രണ്ടു കണ്ണുകൾ ഞങ്ങളെ ശ്രെദ്ധിയ്ക്കുന്നത് ഞാൻ വ്യക്തമായി കണ്ടിരുന്നു.. അർജുൻ!! പിറ്റേന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ പോകുമ്പോഴാണ് പിറകിലൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞത്... "അനൂ.. നിന്നെ ഗായത്രി മിസ്സ് അന്വേഷിയ്ക്കുന്നു.. ഫസ്റ്റ് ഫ്ലോറിലുണ്ട്.. ആ ലാസ്റ്റ് ക്ലാസിൽ..." ഫൈനൽ ഇയറിലെ ദിവ്യച്ചേച്ചിയാണ്.. അർജുന്റെ മനസാക്ഷി സൂക്ഷിപ്പുകാരി.. "മിസ്സ് എന്താ അവിടെ? അത് പ്രാക്ടീസ് റൂം അല്ലെ?" "അതെ.. ആർട്സിന്റെ കാര്യമെന്തോ പറയാനാണെന്നു പറഞ്ഞു.. പെട്ടെന്ന് ചെല്ലു.." എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ സ്റ്റെപ്പ് കേറി മുകളിലേയ്ക്ക് ചെന്നു.. ഡോർ തുറന്ന് അകത്തേയ്ക്ക് ചെല്ലുമ്പോൾ പ്രാക്ടീസ് റൂം വിജനമായിരുന്നു.. പെട്ടെന്ന് പിറകിൽ വാതിലടയുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു.. "ഹലോ അനൂ.. ഹൗ ആർ യു? "ഡോർ തുറക്ക് അർജുൻ.. എനിയ്ക്ക് പോണം.." അനുവിന്റെ ശബ്ദമുയർന്നു.. "ഡോർ തുറക്കാൻ കുറച്ചു കഴിഞ്ഞു പ്രിൻസിപ്പാളും ടീച്ചേഴ്‌സുമൊക്കെ വരും.. അതുവരെ നമുക്കെന്തെങ്കിലും കൊച്ചുവർത്താനാവും പറഞ്ഞിരിയ്ക്കാം.." "എന്താ നിന്റെ ഉദ്ദേശം?" "സിമ്പിൾ.. നിന്നെ ഒന്ന് നാണം കെടുത്തണം.. ഇനിയുള്ള ദിവസങ്ങൾ തലയുയർത്തിപ്പിടിച്ചു നിനക്കീ കാമ്പസ്സിലൂടെ നടക്കാൻ കഴിയില്ല.. അതിനെന്താ വേണ്ടതെന്ന് എനിയ്ക്കറിയാം.." ചിരിച്ചുകൊണ്ട് അവനടുത്തേയ്ക്ക് നടക്കുമ്പോൾ തളർച്ചയോടെ ഞാൻ ചുവടുകൾ പിറകോട്ട് വച്ചു...പിറകിൽ കാത്തിരിയ്ക്കുന്ന അപകടമറിയാതെ.... (തുടരും...) "നീയെന്താടി കരുതിയത്? ഞാനൊരു മണ്ടനാണെന്നോ? ഞാനെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും മോളെ.." അടച്ചിട്ട ക്‌ളാസ് മുറിയ്ക്കുള്ളിൽ എന്നെ രക്ഷിയ്ക്കാൻ ആരും വരില്ലെന്നുള്ള പൂർണ ബോധ്യം എന്റെ കാലടികളെ തളർത്തിക്കൊണ്ടിരുന്നു.. "നീ വെറുമൊരു പെണ്ണാണ്.. പരിമിതികളേറെയുള്ള വെറും പെണ്ണ്.. ആ ബോധം നിനക്കില്ലാതെ പോയതാണ് നിന്റെ ഏറ്റവും വലിയ തോൽവി.." "നിർത്തെടാ.. നീയീ പുച്ഛിച്ചു തള്ളുന്ന പെണ്ണില്ലായിരുന്നെങ്കിൽ ഇന്നിവിടെ ഇതുപോലെ നിന്ന് വാചകക്കസർത്തു നടത്താൻ നീയുണ്ടാവുമായിന്നോ? നിന്നെപ്പോലൊരു വൃത്തികെട്ടവന് ജന്മം നൽകേണ്ടി വന്നതിന്റെ ഗതികേടോർത്തു എനിയ്ക്കാ സ്ത്രീയോട് സഹതാപം തോന്നുന്നു.." "ഡീ... " ആക്രോശിച്ചുകൊണ്ടു അവനടുത്തേയ്ക്കടുത്തു.. വെപ്രാളത്തോടെ പിറകോട്ടുവച്ച എന്റെ കാൽപാദം പെട്ടെന്ന് താഴെയുള്ള എന്തിലോ തട്ടിത്തടഞ്ഞു ..പിടുത്തം കിട്ടാതെ പിറകിലെ അഴികളില്ലാത്ത ജനലിലൂടെ പൊടുന്നനെ ഞാൻ താഴോട്ടു പതിച്ചു.. ഒഴുകിയകലുന്ന ചുവന്ന ദ്രവത്തോടൊപ്പം കണ്ണുകളടഞ്ഞു പോവുമ്പോൾ ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.. ******************************************** "അനുഗ്രഹയുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?" ഇടറുന്ന കാലുകൾ പണിപ്പെട്ടു മുന്നോട്ട് വച്ചുകൊണ്ട് അയാൾ നഴ്‌സിനടുത്തേയ്ക്ക് നടന്നു.. "ഞാൻ അവളുടെ അച്ഛനാണ് സിസ്റ്റർ.." "തലയിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്... ഇമ്മീഡിയറ്റായിട്ടു സർജറി വേണം.. ഇവിടെ സൈൻ ചെയ്‌തോളൂ... " വിറയ്ക്കുന്ന കൈകളാൽ ഒപ്പിടുമ്പോൾ അയാൾ സ്വയം നിയന്ത്രിയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു. കരഞ്ഞു തളർന്ന മിഴികളോടെ നോക്കുന്ന ഭാര്യയെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കുമെന്നറിയാതെ അയാളേറെ വിഷമിച്ചു... "നന്ദേട്ടാ... അവരെന്തിനാ സൈൻ വാങ്ങിയത്? മോൾക്ക് സർജറി എന്തെങ്കിലും വേണോ?" "അത് മൈനർ സർജറി ആണ് ദേവൂ... പേടിയ്ക്കാനൊന്നുമില്ല.." സമാധാനിപ്പിയ്ക്കാണെന്നോണം അയാൾ പറഞ്ഞു. "ഈശ്വരാ.. ചെറിയൊരു മുള്ളു കൊണ്ടാൽ പോലും സഹിയ്ക്കാൻ പറ്റാത്ത കുട്ടിയാ..." അവർ തേങ്ങി.. "നീയിങ്ങനെ തളർന്നു പോയാലോ ദേവൂ.. അവള് എല്ലാം മാറി പഴേ പോലെ ഉഷാറായിട്ടു തിരിച്ചു വരുമ്പോഴേയ്ക്കും നിനക്ക് വയ്യാണ്ടാവില്ലേ?" "കൈ മുറിഞ്ഞാലോ ന്നു കരുതി കത്തി പോലും എടുക്കാൻ സമ്മതിയ്ക്കാറില്ലല്ലോ ദൈവമേ... ന്റെ കുട്ടിയ്ക്ക് നീയീ ഗതി വരുത്തിയല്ലോ" സരിത്തലപ്പുകൊണ്ടു കണ്ണീരൊപ്പി സകല ദൈവങ്ങളെയും ഉള്ളു നൊന്തു വിളിച്ചുകൊണ്ട് അവരാ ബഞ്ചിലിരുന്നു.. കണ്ടു നിൽക്കുന്നവരുടെ കണ്ണുകളും ഈറനായി... മൂന്നു ദിവസങ്ങൾ പ്രാർത്ഥനയിലലിഞ്ഞു കടന്നു പോയി.. ബോധശൂന്യയായി ഐ സി യു വിൽ കിടക്കുന്ന അനുവിന്‌ വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രിയപ്പെട്ടവരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു.. ഗൾഫിൽ നിന്നെത്തിയ അർജുന്റെ മാതാപിതാക്കൾ കാലു പിടിച്ചു അപേക്ഷിച്ചതുകൊണ്ട് അനുവിന്റെ അച്ഛൻ പരാതിയുമായി പോയില്ല.. അനുവിന്റെ വീഴ്ചയ്ക്ക് പിറകിൽ അര്ജുനാണെന്ന സത്യം കൂടുതലാരും അറിഞ്ഞതുമില്ല . അഥവാ കേസും കൂട്ടവുമായാലും പണവും സ്വാധീനവുമുപയോഗിച്ചുഅവർ കേസ് ഒതുക്കി തീർക്കുമെന്ന് അയാൾക്കറിയാമായിരുന്നു... അനുവിന്‌ ഇത്തരമൊരു ആപത്തു വരുമെന്നു അർജുൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.. ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തൽ അവനിൽ എന്തെന്നില്ലാത്ത വേദന പടർത്തി.. അവൾക്കു പറ്റിയ അപകടം അവനെ തീവ്രമായ കുറ്റബോധത്തിലാഴ്ത്തിയിരുന്നു.. ഉള്ളിലെവിടെയോ പകയേക്കാളേറെ അവളോട് പ്രണയം തോന്നിയിരുന്നെന്ന തിരിച്ചറിവ് അവനെ ആഴത്തിൽ മുറിവേല്പിച്ചു.. അനു കണ്ണ് തുറക്കുന്ന നിമിഷം അവളോട് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കാൻ അവൻ തീരുമാനിച്ചിരുന്നു.. "മിസ്റ്റർ നന്ദൻ.. അനുഗ്രഹയുടെ ജീവൻ രക്ഷിയ്ക്കാൻ നമുക്ക് കഴിഞ്ഞു. പക്ഷെ..." "എന്താ ഡോക്ടർ..? എന്തെങ്കിലും കുഴപ്പമുണ്ടോ?" "അത്... കോൺഷ്യസ് ആയാലും മെമ്മറി ലോസ് ആയേക്കാം.. എന്നുവച്ചാൽ ഇനി ആ കുട്ടി ആരെയും തിരിച്ചറിയില്ല... ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്.." "ഡോക്ടർ..." "നിങ്ങൾ പൊരുത്തപ്പെടാൻ ശ്രമിയ്ക്കണം.. ആ കുട്ടിയ്ക്ക് ധൈര്യം കൊടുക്കണം... തളർന്നു പോവരുത്..എല്ലാത്തിനും മുകളിൽ ഒരാളുണ്ടല്ലോ.. നമുക്ക് പ്രാർത്ഥിയ്ക്കാം. " ബോധം വന്നെങ്കിലും ഡോക്ടർ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു... നിറകണ്ണുകളോടെ ചുറ്റും കൂടി നിൽക്കുന്നവരെ തിരിച്ചറിയാൻ അനുവിന്‌ സാധിച്ചില്ല... കൂടി നിൽക്കുന്നവരുടെ കരച്ചിൽ അവൾ നിർവികാരതയോടെ നോക്കി.. ആരെയും തിരിച്ചറിയാനാവാതെ.. ദിവസങ്ങൾ കടന്നു പോയി.. അനുവിന്റെ അഭാവം പലരേയും സാരമായി ബാധിച്ചു... ലച്ചുവാകെ തകർന്നു പോയിരുന്നു.. നിഴൽ പോലെ കൂടെയുണ്ടായിരുന്നവളെപേരെടുത്തു പറഞ്ഞു പരിജയപ്പെടേണ്ടി വരുമെന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ദിവസം വഴിയിൽ വച്ച് ശരത്തേട്ടനെ കണ്ടപ്പോൾ അവളാകെ അത്ഭുതപ്പെട്ടു... ഷേവ് ചെയ്യാത്ത കവിളുകളും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും അവന് അനുവിനോടുള്ള ആത്മബന്ധത്തെ വിളിച്ചോതുന്നതുപോലെ തോന്നി... "ശരത്തേട്ടാ ..." "ആഹ്.. ലച്ചൂ.. " ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു.. "അനുവിന്റെ ഡോക്ടർ എന്റെ ഫ്രണ്ടാണ്... മെമ്മറിയുടെ കാര്യത്തിൽ ഹോപ്പില്ലെന്നാണ് പറഞ്ഞത്.." ശരത്തേട്ടന്റെ കണ്ണുകളിൽ നനവ് പടർന്നു.. "ദൈവം ഇത്രയ്ക്ക് ക്രൂരനാണോ ശരത്തേട്ടാ? ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിയ്ക്കാത്തതല്ലേ അനു.. എന്നിട്ടും.." "സത്യത്തിൽ എന്താ അനുവിന് സംഭവിച്ചത്? പറ ലച്ചൂ.. നിനക്കറിയാതിരിയ്ക്കില്ല. " "അത്... ശരത്തേട്ടാ.." "പറ ലച്ചൂ.. അവളെ ആരെങ്കിലും അപായപ്പെടുത്തിയതാണോ? സംഭവം നടന്നിട്ട് ആറു മാസത്തോളമായി. ഈ ചോദ്യത്തിനിനി പ്രസക്തിയില്ലെന്നറിയാം.. പലവട്ടം ചോദിച്ചിട്ടും നീ ഒഴിഞ്ഞു മാറിയതാണ്.. ഇനിയെങ്കിലും എനിയ്ക്കറിഞ്ഞേ തീരു ലച്ചൂ.. അവൾ കാലു തെറ്റി വീണതാണോ അതോ?" ആറു മാസങ്ങൾക്കു മുൻപുള്ള ആ ശപിയ്ക്കപ്പെട്ട ദിവസത്തിലേക്ക് ലച്ചു ഓർമകളുടെ തേർ തെളിച്ചു.. ഇന്റർവെൽ സമയത്തു തന്ത്രപൂർവം തന്നെ ഒഴിവാക്കി അനുവിനെ എങ്ങോട്ടോ പറഞ്ഞയച്ചതും... ക്ലാസ് തുടങ്ങിയിട്ടും അവളെ കാണാതിരുന്നതും പൊടുന്നനെ എല്ലാവരും കോളേജിന്റെ സൈഡിലേയ്ക്ക് ഓടിയതും കാര്യമറിയാനായി താൻ ചെന്ന് നോക്കുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനുവിനെ കണ്ടതും എല്ലാമെല്ലാം ഓർമകളിലേക്ക് കടന്നു വന്നു.. "ശരത്തേട്ടാ.. സത്യത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും ശരിയ്ക്ക് അറിയില്ല.. പക്ഷെ.. ഇതിന്റെയെല്ലാം പിറകിൽ അർജുനാണ്.. അതെനിയ്ക്കുറപ്പാ.." "അർജുനോ? " "അതെ.. അവനു മാത്രമേ എന്റെ അറിവിൽ അനുവിനോട് പകയുള്ളൂ.." വർധിച്ച ദേഷ്യത്തോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു ഫോൺ കോൾ ശരത്തിനെ തേടിയെത്തിയത്.. ഡോക്ടർ ശ്രീജിത്ത്!! അനുവിന്റെ ഡോക്ടർ.. "ഹലോ.. ശ്രീജിത്ത്.." "ശരത് താൻ അർജന്റായിട്ടു ഇവിടെ വരെ ഒന്ന് വരണം.. അനുവിന്റെ ഓർമ തിരിച്ചുകൊണ്ടുവരാൻ ഒരവസാന ശ്രമം... തന്റെ ഹെൽപ് ഞങ്ങൾക്കാവശ്യമുണ്ട്.. എത്രയും പെട്ടെന്ന് വരാൻ കഴിയുമോ അത്രയും പെട്ടെന്ന് വരൂ.." കോൾ കട്ട് ചെയ്ത് ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിയ്ക്കുമ്പോൾ ശരത്തിന്റെ മനസ്സ് മുഴുവൻ വല്ലാത്തൊരു പ്രതീക്ഷ കത്തിപ്പടരുന്നുണ്ടായിരുന്നു... (തുടരും...) "എന്റെ അനുവിനെ പഴയപടിയാക്കാൻ നിനക്ക് കഴിയോ?" ഡോക്ടർ ശ്രീജിത്ത് ശരത്തിനെ പുഞ്ചിരിയോടെ വീക്ഷിയ്ക്കുകയായിരുന്നു വല്ലാത്തൊരു പ്രത്യാശ അവന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു . "ഒരു എയ്‌റ്റി ഫൈവ് പേർസെൻറ്റേജ് ഉറപ്പ് മാത്രമേ ഈ കാര്യത്തിൽ എനിയ്ക്ക് തരാൻ കഴിയൂ.." ശരത്തിന്റെ കണ്ണുകളിലെ തിളക്കം തെല്ലൊന്നു മങ്ങി. "ഇതൊരു അവസാന പരീക്ഷണമാണ് ശരത്.. അനുവിനെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് മാക്സിമം ട്രൈ ചെയ്യാം.." "ഇപ്പോഴും ആ പരീക്ഷണമെന്താണെന്നു നീ പറഞ്ഞില്ല.." "പറയാം.. നിനക്കിത് എത്രമാത്രം അക്സെപ്റ്റ് ചെയ്യാൻ കഴിയുമെന്നൊന്നും എനിയ്ക്കറിയില്ല.. ബട്ട്.. നമുക്കിതല്ലാതെ മറ്റു വഴികളില്ല." അക്ഷമയോടെ നോക്കി നിൽക്കുന്ന ശരത്തിനെ നോക്കി ശ്രീജിത്ത് തുടർന്നു. " ആറു മാസങ്ങൾക്കു മുൻപുള്ള ആ ദിവസത്തെ നമ്മൾ അവൾക്കു മുന്നിൽ റീക്രിയേറ്റ് ചെയ്യുന്നു.." "വാട്ട് യു മീൻ?" "യെസ്..അനു കാലു തെറ്റി വീണ അതേ ക്ലാസ് റൂമിൽ നമ്മൾ വീണ്ടും അവളെ കൊണ്ട് പോവുന്നു.. അന്ന് സംഭവിച്ചതെല്ലാം വ്യക്തമായ കണക്കു കൂട്ടലുകളോടെ ഒരിയ്ക്കൽ കൂടി അവൾക്കു മുമ്പിൽ അവതരിപ്പിയ്ക്കുന്നു.." "പക്ഷെ, എന്തിന്?? ഇനി അതുകൊണ്ട് എന്ത് കാര്യം? വീണ്ടും അത്തരമൊരു മണ്ടത്തരം ആവർത്തിയ്ക്കപ്പെടുന്നതിലൂടെ എന്റെ അനുവിനെ എങ്ങനെ തിരിച്ചു കൊണ്ടുവരാമെന്നാ നീ പറയുന്നത്?" "കഴിയും.. അത് പറയാനാണ് നിന്നെ ഞാനിങ്ങോട്ടു വിളിച്ചു വരുത്തിയത്.." "നോ.. ഞാനിത് സമ്മതിയ്ക്കില്ല.. അവൾക്ക് വീണ്ടുമൊരു അപകടം കൂടി സംഭവിച്ചാൽ... " "അതൊരിയ്ക്കലും സംഭവിയ്ക്കില്ല... അനുവിന് ഒരപകടവും സംഭവിയ്ക്കാതിരിയ്ക്കാനുള്ള എല്ലാ മുൻകരുതലുകളും നമുക്കെടുക്കാം.. അർജുൻ നമ്മളെ സഹായിയ്ക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.." "അർജുൻ.. ആ പേരിവിടെ മിണ്ടിപ്പോവരുത്..." ശരത്തിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.. "ശരത് പ്ലീസ്.. നീ വാശി പിടിയ്ക്കരുത്... അവനു മാത്രമേ നമ്മളെ സഹായിയ്ക്കാനാവൂ.." "അവന്റെ മുന്നിലേയ്ക്ക് എന്റെ അനുവിനെ വീണ്ടും ഇട്ടു കൊടുക്കാൻ ഞാൻ കൂട്ട് നിൽക്കില്ല.. ഇവിടുന്ന് ഇറങ്ങി കഴിഞ്ഞാൽ ഞാനവനെ ശരിയ്ക്കൊന്നു കാണുന്നുണ്ട്. എന്റെ പെണ്ണിനെ വേദനിപ്പിച്ചതിനൊക്കെ അവൻ കണക്കു പറയും.. ശരത് ആരാണെന്ന് അവനു ഞാൻ മനസ്സിലാക്കി കൊടുക്കും.." "ഇത് പ്രതികാരത്തിനുള്ള സമയമല്ല.. നീ ഒരൽപമെങ്കിലും പക്വത കാണിയ്ക്ക്.. നമ്മളെല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ ഈ പ്ലാൻ സക്സസ് ആവൂ.." " അവൻ ആരാണെന്നു നിനക്ക് ശരിയ്ക്കറിയില്ല.. എന്റെ അനുവിന്റെ നിഴൽവെട്ടത്തു പോലും അവനിനി വരാൻ പാടില്ല.. എനിയ്ക്കറിയാം എന്താ വേണ്ടതെന്ന്.." ശരത് ദേഷ്യത്തോടെ എഴുന്നേറ്റു.. " ചെന്ന് പ്രതികാരം ചെയ്യ്.. അതോടെ എല്ലാം അവസാനിയ്ക്കട്ടെ.. ജീവിതകാലം മുഴുവൻ പഴയതൊന്നും ഓർക്കാതെ അനു ജീവിയ്ക്കട്ടെ... നീ കാരണം തന്നെ അവളെ നിനക്ക് നഷ്ടപ്പെടട്ടെ.. ഓൾ ദി ബെസ്റ്റ്.." പോകാൻ എഴുന്നേറ്റ ശരത് നിശ്ശബ്ദമായി വീണ്ടും സീറ്റിലേയ്ക്കിരുന്നു.. "ശരത്.. ജസ്റ്റ് ട്രൈ ടു അണ്ടർസ്റ്റാൻഡ്.. അനുവിന് വീണ്ടുമൊരു മെന്റൽ ഷോക്ക് കൊടുക്കുക എന്നൊരൊറ്റ വഴി മാത്രമേ നമുക്ക് മുൻപിലുള്ളൂ.. നിനക്കവളെ വേണ്ടേ? നിന്റെ മാത്രം അനുവായിട്ട്? " ശരത്തിന്റെ കണ്ണുകളിൽ ഓർമകൾ ചാലിച്ച നനവ് പടർന്നു.. "അവൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറാണെന്നു നാഴികയ്ക്കു നാൽപതു വട്ടം പറയാറില്ലേ ? അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ തൽക്കാലം നിന്റെ വൈരാഗ്യമെല്ലാം മറക്കണം.. ഇല്ലെങ്കിലൊരു പക്ഷെ ഓർമകൾ മരിച്ച അനുവായി അവൾക്ക് ജീവിയ്ക്കേണ്ടി വരും.. ഒന്നും ഓർക്കാതെ.. പുതിയൊരാളായി മരണം വരെ.." "മതി.. നിർത്ത്.. ഞാൻ.. ഞാനെന്താ ചെയ്യേണ്ടത്? നീ പറ.. അവൾക്ക് വേണ്ടി തൽക്കാലം ഞാനെല്ലാം മറക്കാം.. തൽക്കാലത്തേക്ക് മാത്രം.." "ഗുഡ്.. നീ അനുവിന്റെ പാരെന്റ്സുമായി സംസാരിയ്ക്കണം.. നമ്മുടെ പ്ലാൻ അവരോട് പറയണ്ട.. അവർക്കൊരിയ്ക്കലും ഇതൊന്നും അംഗീകരിയ്ക്കാനാവില്ല.." "പിന്നെ?" "അവളുടെ ഒരു ഫ്രണ്ട് ഇല്ലേ? ആ കുട്ടിയെ കൂട്ടി അനുവിന്റെ വീട്ടിൽ ചെല്ലു.. അവളെ കോളേജിലേക്ക് കൊണ്ട് പോയി പഴയതെന്തെങ്കിലും ഓർമ വരുമോ എന്ന് നോക്കാൻ ആണെന്ന് പറഞ്ഞു നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ നാളെ രാവിലെ പത്തു മണിയ്ക്ക് ഞങ്ങൾ കോളേജിലെത്തും.. സകല ഒരുക്കങ്ങളുമായി നിങ്ങളവിടെ റെഡി ആയി നിൽക്കണം.." "ഓക്കേ.. നന്നായി പ്രാർത്ഥിയ്ക്ക്.." "മമ്.. ഇതിലെനിയ്ക്ക് വിജയിച്ചേ മതിയാവൂ.." ലച്ചുവിനെ കൂടെ കൂട്ടി അനുവിന്റെ വീട്ടിലേയ്ക്ക് യാത്രയാവുമ്പോൾ മനസ്സ് ഇടവപ്പെയ്ത്തു പോലെ കലുഷിതമായിരുന്നു... ഇതൊരു പരീക്ഷണമാണ്.. കണക്കു കൂട്ടലുകൾ പിഴച്ചാൽ... വീണ്ടുമൊരു മെന്റൽ ഷോക് കൂടി അനുവിന് താങ്ങാൻ കഴിഞ്ഞില്ലെങ്കിൽ? ഓർക്കാൻ പോലും വയ്യ! "ലച്ചൂ ... നീ സംസാരിയ്ക്ക്.." "അവര് സമ്മതിച്ചില്ലെങ്കിലോ? ശരത്തേട്ടാ..?" "സമ്മതിപ്പിയ്ക്കണം ലച്ചൂ.. നമ്മുടെ അനുവിന് വേണ്ടിയാണ് എല്ലാം.. തിരിച്ചുകൊണ്ടു വരണ്ടേ നമുക്കവളെ?" ഞങ്ങൾ അകത്തേയ്ക്ക് നടന്നു.. അച്ഛനും അമ്മയും ടീവിയ്ക്ക് മുൻപിൽ മൂകരായിരിയ്ക്കുന്നു.. "അമ്മേ.." "ആഹ്.. ലച്ചു മോളോ? വാ മോളെ.. ശരത്തെ ഇരിയ്ക്ക് മോനെ.." "അമ്മേ, അനു?" "മുകളിലുണ്ട്.. താഴേയ്ക്ക് വരാറേയില്ല.. ആരോടും സംസാരിയ്ക്കാറുമില്ല.. ഈ വീട്.. ഒരു മരണവീട് പോലെയായി മോളെ..." തേങ്ങലടക്കാൻ പാട് പെടുന്ന അമ്മയെ കണ്ടപ്പോൾ ഉള്ളു പിടഞ്ഞു.. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിശബ്ദത ആ വീട്ടിലെങ്ങും തളം കെട്ടിയിരുന്നു.. ഒരു സെക്കൻഡ് പോലും മിണ്ടാതിരിയ്ക്കാൻ അനുവിന് കഴിയുമായിരുന്നില്ല.. ഏതെങ്കിലുമൊരു പാട്ടിന്റെ വരികൾ അവളുടെ ചുണ്ടുകളിലെപ്പോഴും പറ്റിച്ചേർന്നു കിടക്കാറുണ്ട്.. ഒഴിവു സമയങ്ങളിലെല്ലാം ചിലങ്കയുടെ ക്രമ താളം ആ വീട്ടിലെങ്ങും നിറഞ്ഞു നിൽക്കാറുണ്ട്.. അനുവിന് അങ്ങനൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ... "ദേവൂ.. നീയോരോന്നു പറഞ്ഞു കുട്ടികളെ വിഷമിപ്പിയ്ക്കാതെ.. മക്കള് മുകളിലേയ്ക്ക് പൊയ്ക്കോളൂ.. അനു അവിടെ ഉണ്ട്..." അനുവിന്റെ അച്ഛന്റെ ശബ്ദം എന്റെ ചിന്തകൾക്ക് താൽകാലികമായ കടിഞ്ഞാണിട്ടു... സ്റ്റെപ്പുകൾ കയറി മുകളിലേയ്ക്ക് ചെല്ലുമ്പോൾ അനു ബാൽക്കണിയിൽ ദൂരേയ്ക്ക് നോക്കി ഇരിയ്ക്കുന്നു.. പതിവില്ലാത്തതാണ്.. വെറുതേയിരിയ്ക്കുന്ന സ്വഭാവം അവൾക്കില്ലല്ലോ! അവളുടെ ബെഡ്റൂമിൽ പാവക്കുട്ടികളൊന്നുമില്ല.. ചിലങ്കയും തമ്പുരുവുമില്ല.. എല്ലാം എവിടെപ്പോയി.. അവളിപ്പോൾ പഴയ അനുവല്ലല്ലോ.. "അനൂ.." ഞങ്ങളെ കണ്ടതും അവളെഴുന്നേറ്റു.. "മനസ്സിലായോ?" "ലച്ചുവല്ലേ? ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതല്ലേ.. ഓർമയുണ്ട്.." "ഇത് ശരത്തേട്ടൻ.. അനുവിന്റെ ഫ്രണ്ടാണ്.." അവൾ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ശരത്തേട്ടന്റെ മുഖമാകെ കാറു മൂടിയ ആകാശം കണക്കെ ഇരുണ്ടിരുന്നു.. "അനൂ.. ഓർക്കാൻ കഴിയുന്നില്ലേ ഒന്നും?" അവൾ ഇല്ലെന്നു തലയാട്ടി.. "എനിയ്ക്കൊന്നും ഓർക്കാൻ കഴിയുന്നില്ല.. ശ്രമിയ്ക്കും തോറും പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കാണ്..ഈ മുഖങ്ങളൊന്നും... എനിയ്ക്ക്.. തല പിളർന്നു പോവുന്നതുപോലെ.." ഇരു കൈകളാലും തല പൊത്തി പിടിച്ചുകൊണ്ടു അനു ചുമർ ചാരി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "വാ ലച്ചു.. അവളെ ടെൻഷനടിപ്പിയ്ക്കണ്ട.." ശരത്തേട്ടനെ അനുഗമിയ്ക്കുമ്പോൾ വിതുമ്പലടക്കാൻ ഞാനേറെ പാടു പെട്ടു. "ഞങ്ങൾ നാളെ അനുവിനെ ഒന്ന് കോളേജിൽ കൊണ്ട് പോയി നോക്കട്ടെ? പഴയതെന്തെങ്കിലും അവൾക്കോർമ വന്നാലോ?" അമ്മയും അച്ഛനും മുഖത്തോടു മുഖം നോക്കി.. "അതൊന്നും വേണ്ട മോളെ.. അവളിവിടെ ഇരുന്നോട്ടെ.. അതാവുമ്പോ ഞങ്ങൾക്കും സമാധാനം ഉണ്ടാവുമല്ലോ.." "അങ്ങനെ പറയല്ലേ അച്ഛാ.. ഞാൻ നോക്കിക്കോളാം അവളെ.. എന്തെങ്കിലും ഓർമ വന്നാലോ.." "അത് മോളെ.." "എനിയ്ക്ക് വയ്യ ഇനിയും അവളെ ഇങ്ങനെ കാണാൻ... എന്റെ ഒരു സമാധാനത്തിന്.. ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാവുമെങ്കിലോ? സമ്മതിയ്ക്കമ്മേ.. അച്ഛാ.. പ്ലീസ് അച്ഛാ.." അവരുടെ കൈകളിൽ പിടിച്ചുകൊണ്ട് അത്രയും പറഞ്ഞപ്പോഴേയ്ക്കും അടക്കി വെച്ച കണ്ണുനീർ അണ പൊട്ടിയിരുന്നു... അവളെ സമാധാനിപ്പിച്ചുകൊണ്ടു അനുവിനെ പറഞ്ഞയയ്ക്കാമെന്ന് അവർ വാക്ക് കൊടുത്തു.. പിറ്റേന്ന് പറഞ്ഞതുപോലെയുള്ള ഒരുക്കങ്ങളുമായി എല്ലാവരും കാത്തു നിന്നു.. ആദ്യം വിസമ്മതിച്ചെങ്കിലും അനു ഞങ്ങളോടൊപ്പം വന്നു.. പഴയതുപോലെ തന്നെ അവളെ ആ ക്ലാസിലേക്ക് തനിച്ചു പറഞ്ഞയച്ചു.. അവളെ വേദനിപ്പിയ്ക്കേണ്ടി വരുന്നതിൽ ഉള്ളിലൊരായിരം തവണ മാപ്പപേക്ഷിച്ചുകൊണ്ട് ശരത് ലച്ചിവിന്റെയും ശ്രീജിത്തിന്റെയും കൂടെ ആ റൂമിനുള്ളിൽ തന്നെ കുറച്ചു മാറി സ്ഥാനം പിടിച്ചിരുന്നു.. അവളുടെ നോട്ടമെത്താത്തിടത്ത്... ഹൃദയം വലിയ ശബ്ദത്തോടെ മിടിച്ചുകൊണ്ടേയിരുന്നു.. വല്ലാത്തൊരു ഭയം മനസ്സിനെ കീഴടക്കി... അർജുൻ ഉള്ളിൽ കയറി വാതിലടച്ചതും ഭയത്തോടെ അനു തിരിഞ്ഞു.. "ആരാ..?" പതിവുപോലെ ക്രൂരമായ വാക്കുകളാൽ അവളെ മുറിവേല്പിയ്ക്കാനാവാതെ അവൻ നിന്ന് വിയർക്കുന്നുണ്ടോ? "നിങ്ങളാരാ ?? എന്തിനാ വാതിൽ അടച്ചത്? എനിയ്ക്ക് പോണം.." കൃത്രിമമായ ചിരി ചുണ്ടിൽ പടർത്തിക്കൊണ്ടു അർജുൻ ക്രൂരമായ വാക്കുകൾ അവൾക്കു മീതെ ചൊരിഞ്ഞു.. അനുവിന്റെ കരച്ചിൽ ചീളുകൾ ശരത്തിന്റെ ഹൃദയത്തിൽ തറച്ചു.. എഴുന്നേൽക്കാൻ ശ്രമിച്ച അവനെ ശ്രീജിത്ത് പണിപ്പെട്ടു തടഞ്ഞു നിർത്തി.. തേങ്ങൽ ശബ്ദം ഉയർന്നു കേൾക്കാതിരിയ്ക്കാൻ ലച്ചുവും ഏറെ പാട് പെടുന്നുണ്ടായിരുന്നു.. "ശ്രീ.. എനിയ്ക്കിത് കണ്ടു നിൽക്കാൻ വയ്യ.. അവൾക്ക് ഓർമ തിരിച്ചു കിട്ടിയില്ലെങ്കിൽ വേണ്ട.. ഇത് കണ്ടിന്യു ചെയ്യാൻ പറ്റില്ല.. അനു ഓൾറെഡി വീക്ക് ആണ്..," "കുറച്ചു സമയം കൂടി ക്ഷമിയ്ക്ക് ശരത്... പ്ലീസ്.. " അർജുൻ പൊടുന്നനെ അവൾക്കരികിലേയ്ക്ക് നടന്നു.. ഭയത്തോടെ അനു ചുവടുകൾ പിറകോട്ടു വച്ചു.. പിറകിലെ ജനൽ ആദ്യമേ അടച്ചിരുന്നു.. വാക്കുകളുടെ ശര വർഷത്തോടെ അർജുൻ അവളെ കടന്നു പിടിയ്ക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ബോധ ശൂന്യയായി അനു തളർന്നു വീണു.. അർജുൻ അവളെ താങ്ങിയെടുക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ ശരത് അതിവേഗത്തിൽ ഓടിയെത്തിയിരുന്നു.. അവനെ വർധിച്ച ദേഷ്യത്തോടെ പിടിച്ചു തള്ളിക്കൊണ്ട് ശരത് അനുവിനെ താങ്ങിയെടുത്തു.. കയ്യിൽ കരുതിയിരുന്ന വെള്ളം തളിച്ചിട്ടും അവളുണരാത്തതു കണ്ട് എല്ലാവരും ഭയന്നു.. "ശരത്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കണം.." ശ്രീജിത്തിന്റെ മുഖത്തു പരിഭ്രമം.. അവളെ വാരിയെടുത്തു കാറിനടുത്തേക്ക് ചെല്ലുമ്പോൾ ശരത്തിന്റെ ഹൃദയമാകെ അഗ്നിപർവ്വതം കണക്കെ ഉരുകുന്നുണ്ടായിരുന്നു.. ലച്ചുവിനെയും ശ്രീജിത്തിനേയും കൂട്ടി കാറ്റിൻ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോഴും അനു കണ്ണുകൾ തുറന്നതേയില്ല.. അടച്ചിട്ട കാഷ്വാലിറ്റിയുടെ മുന്പിൽ അധിയോടെ നിൽക്കുമ്പോൾ ഹൃദയം മുഴുവൻ പ്രാർഥനയായിരുന്നു.. "ശരത്തേട്ടാ.. അനു.." "ടെന്ഷനടിയ്ക്കല്ലേ ലച്ചു.. അനുവിന് ഒന്നും സംഭവിക്കില്ല.." "അവളുടെ അമ്മയോടും അച്ഛനോടും ഞാനെന്തു സമാധാനം പറയും? എനിയ്ക്ക് പേടിയാവാ ശരത്തേട്ടാ.." അപ്പോഴേയ്ക്കും ശ്രീജിത്ത് ഡോർ തുറന്നു പുറത്തു വന്നു.. "ബിപി ലോ ആയതാണ്.. കുഴപ്പമൊന്നുമില്ല.. ട്രിപ്പ് കൊടുത്തിട്ടുണ്ട്.. ബോധം തെളിഞ്ഞിട്ടില്ല.. അകത്തേയ്ക്ക് ചെന്നോളൂ.." കണ്ണുകളടച്ചു കിടക്കുന്ന അനുവിനടുത്തു ചെന്നിരിയ്ക്കുമ്പോഴും അവളുണർന്നാൽ പഴയതുപോലെ എല്ലാവരെയും തിരിച്ചറിയുമോ എന്ന ആശങ്കയായിരുന്നു മനസ്സ് നിറയെ.. നിമിഷങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ പതിയെ കണ്ണ് തുറന്നപ്പോൾ വേഗതയേറിയ ഹൃദയമിടിപ്പുകളോടെ ലച്ചുവും ശരത്തും അവളുടെ കാഴ്ചയോരം സ്ഥാനം പിടിച്ചിരുന്നു.. ഒത്തിരി പ്രതീക്ഷയോടെ.. ആത്മാർത്ഥമായ പ്രാർത്ഥനയോടെ... (തുടരും...) "അനൂ... ആർ യു ഓക്കെ?" അനു നിശ്ശബ്ദമായി ലച്ചുവിനെയും ശരത്തിനെയും മാറി മാറി നോക്കി. നേരിയ നിരാശ അവരുടെ മുഖത്തു പടർന്നു. "അനൂ.. മനസ്സിലായോ ഞങ്ങളെ?" ലച്ചുവിന്റെ ശബ്ദത്തിൽ ഇടർച്ച.. മൂകമായി നോക്കുന്ന അനുവിനെ വേദനയോടെ നോക്കി ശരത് തിരിഞ്ഞു നടന്നു.. "ശരത്തേട്ടാ..." ഹൃദയത്തിലനേകം പൂക്കൾ ഒരുമിച്ചു വിടർന്നു.. "അനൂ.. ഓർമ വന്നോ? എന്നെ.. എന്നെ നിനക്ക് ഓർമ വന്നോ?" അവൾ ചിരിച്ചു.. "താങ്ക് ഗോഡ്... ലച്ചൂ.. ഇപ്പോത്തന്നെ നമുക്ക് അനുവിന്റെ വീട്ടിലേയ്ക്ക് പോകാം.. അവർക്ക് ഒത്തിരി സന്തോഷമാവും.." ലച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അനുവിനെ പുണർന്നു... വല്ലാത്തൊരാശ്വാസത്തോടെ.. പിന്നീടുള്ള ദിവസങ്ങളിൽ പൂർണാരോഗ്യം വീണ്ടെടുത്ത് അനു പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു... കോളേജിലേക്ക് തിരിച്ചു വന്നു.. പഴയ അനുവായി... ഡാൻസ് ക്‌ളാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരാൾ അവളെ തേടിയെത്തി.. അർജുൻ! "അനൂ.." "മമ്?? എന്ത് വേണം?" "ഞാൻ.. നിന്നോട് മാപ്പു പറയാൻ.." അവനു നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചുകൊണ്ടു അനു വീണ്ടും നടക്കാനൊരുങ്ങി.. "അനൂ.. പ്ലീസ്.. അന്നങ്ങനെയൊക്കെ.. സത്യമായിട്ടും നിനക്കങ്ങനൊരപകടം സംഭവിയ്ക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അനു.. മാപ്പു ചോദിയ്ക്കാൻ പോലും അർഹതയില്ലെന്നറിയാം.." "അറിയാലോ പിന്നെന്തിനാ വന്നത്?" " എനിയ്ക്ക് പറ്റിയ അബദ്ധത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്.. നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം.." "ആണോ? അങ്ങനെയാണെങ്കിൽ ഇനിയൊരിയ്ക്കലും എന്റെ കൺവെട്ടത്തു പോലും നീ വരരുത്.. അത്രക്ക് വെറുപ്പാ എനിയ്ക്ക് നിന്നോട്.." "പ്ലീസ് അനൂ.. ഇങ്ങനൊന്നും പറയല്ലേ.. ഞാനൊരിയ്ക്കലും ഇനി പഴയ അർജുനാവില്ല.. ഐ പ്രോമിസ് യു .." "നീ നന്നായാൽ നിനക്ക് കൊള്ളാം.. വഴി മാറ് അർജുൻ.." "സോറി അനൂ.. ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്.." "എന്നെ സ്നേഹിയ്ക്കുന്ന എല്ലാവരെയും കണ്ണീരു കുടിപ്പിച്ച നിന്നോടെനിയ്ക്ക് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല അർജുൻ.. നീ അന്ന് പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്റെ ഹൃദയത്തിൽ തറച്ചു കിടക്കുന്നുണ്ട്.. എന്റെ ഹൃദയത്തിൽ നീ സൃഷ്ടിച്ച മുറിവിന് ഒരിയ്ക്കലും ഉണ്ടാക്കമുണ്ടാവില്ലെന്നു ഓർത്താൽ കൊള്ളാം.." ദയനീയമായി നോക്കുന്ന അർജുനെ പാടെ അവഗണിച്ചു നടന്നകലുമ്പോൾ അവളാകെ അമ്പരന്നിരുന്നു.. അർജുൻ തന്നെയാണോ ഇത്? അതോ ഇനി അടുത്ത ട്രാപ്പിനുള്ള ഒരുക്കമാണോ?ഒന്നും മനസ്സിലാവുന്നില്ലല്ലോ.. കോളേജിൽ നിന്നും പല തവണ അർജുൻ അവളോട് ക്ഷമാപണം നടത്തി.. അനു പക്ഷെ പൂർണമായും അവഗണിയ്ക്കുകയല്ലാതെ അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാറായില്ല.. ദൂരെ മാറിയിരുന്ന് അനു കാണാതെ അവളെ നോക്കിയിരിയ്ക്കുന്ന അർജുന്റെ കണ്ണുകളിൽ പക്ഷെ മുൻപത്തെ പോലെ പകയുടെ അംശം തെല്ലും ഉണ്ടായിരുന്നില്ല.. ഇതെന്ത് അത്ഭുതമാണ്.. ഒന്ന് തുറിച്ചു നോക്കിയത്തിന്റെ പേരിൽ ഒരുവന്റെ തല അടിച്ചു തകർത്തവനാണ്.. തക്കം കിട്ടുമ്പോഴെല്ലാം തന്നെ ഉപദ്രവിയ്ക്കാൻ കച്ച കെട്ടി നടന്നിരുന്ന പഴയ അർജുൻ തന്നെയാണോ ഇത്? പരസ്യമായി പോലും പല തവണ മാപ്പു പറഞ്ഞു കഴിഞ്ഞു.. അവിശ്വസനീയം!! ശരത്തേട്ടനോട് ഈ കാര്യം സൂചിപ്പിച്ചാലോ എന്ന് പല തവണ ഓർത്തു... പിന്നീട് വേണ്ടെന്നു വച്ചു.. അല്ലെങ്കിലും വേറൊരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച ശരത്തേട്ടൻ എനിയ്ക്കിനി എന്നും നല്ല സുഹൃത്തു മാത്രമാണ്.. അതിലുപരി ഒരു സ്ഥാനവും ശരത്തേട്ടനു കൊടുക്കില്ല.. അനുവിന്റെ തീരുമാനം ശരത്തിനെ വല്ലാതെ തളർത്തിയിരുന്നു.. എന്തുകൊണ്ടാണ് അവളിത്തരം ക്രൂരമായ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.. "അനൂ.. നീയെന്തിനാ അനൂ എന്നിൽ നിന്നും അകലാൻ ശ്രമിയ്ക്കുന്നത്?" "ഞാനോ? ശരത്തേട്ടൻ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. ഞാനെന്നും ശരത്തേട്ടന്റെ കൂടെത്തന്നെയുണ്ടാവും.. ഒരു നല്ല സുഹൃത്തായി.." "ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.. കാവ്യയെ ഒരിയ്ക്കലും നിന്റെ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കാൻ എനിയ്ക്കാവില്ലെന്നു നിനക്കറിയില്ലേ അനു.." "ഇന്നലെ വന്ന എനിയ്ക്കു വേണ്ടി ശരത്തേട്ടൻ വീട്ടുകാരെ വിഷമിപ്പിയ്ക്കരുത്.. അവർക്കൊരുയ്ക്കലും കാവ്യയ്ക്ക് പകരം എന്നെ സ്വീകരിയ്ക്കാനാവില്ല.." "വേണ്ട.. നമുക്ക് എവിടെയെങ്കിലും പോയി ജീവിയ്ക്കാം.. എനിയ്ക്ക് നീയും നിനക്ക് ഞാനും മതി.. പ്ലീസ് അനു.." "ബന്ധങ്ങളങ്ങിനെ തുച്ഛവില നൽകി വലിച്ചെറിഞ്ഞു കടന്നു കളയാനാവില്ല ശരത്തേട്ടാ.. നമുക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്ന വീട്ടുകാരുടെ അഭിമാനം ചവുട്ടിത്തേച്ചു നേടുന്നതിനൊന്നും ആയുസ്സുണ്ടാവില്ല.." "തുടക്കത്തിലെ അകൽച്ച മാത്രമേ എല്ലാവര്ക്കും ഉണ്ടാവൂ.. പിന്നീട് എല്ലാരും നമ്മളെ സ്വീകരിയ്ക്കും.." "ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് അമ്മയെയും കൂട്ടി പടിയിറങ്ങുമ്പോൾ എന്റച്ഛനും ഇത് തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക.. വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്റമ്മയും അച്ഛനുമല്ലാതെ സ്വന്തമെന്നു പറയാൻ ബന്ധുക്കളാരും വന്നിട്ടില്ല.. പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും അതിന്റെ വേദനയെന്തെന്ന് മറ്റാരേക്കാളും എനിയ്ക്കറിയാൻ കഴിയും.. അങ്ങനൊരാവസ്ഥ ശരത്തേട്ടനുണ്ടാവരുത്.." "അനൂ..." ശരത്തിന്റെ ശബ്‌ദം നിശ്ശബ്ദതയിലെവിടെയോ നേർത്തു പോയി... "അമ്മുവിനെക്കുറിച്ചു ശരത്തേട്ടൻ ഓർത്തോ?? അവളെ നാളെ ഒരാളുടെ കൈ പിടിച്ചയയ്ക്കണ്ടേ? കല്യാണമുറപ്പിച്ച പെണ്ണിനെയും നാടും വീടുമുപേക്ഷിച്ചു പോയ ശരത്തിന്റെ പെങ്ങൾക്ക് നല്ലൊരാലോചനയുമായി ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ?" "നീ ഒരുപാട് പക്വതയോടെ സംസാരിയ്ക്കുന്നു.. എല്ലാരെക്കുറിച്ചും നീ ഓർത്തു.. എന്നെക്കുറിച്ചു മാത്രം ആലോജിയ്ക്കാൻ മറന്നതോ? അതോ മനപ്പൂർവം വേണ്ടെന്ന് വച്ചതോ?" അവളുടെ മൗനം സഹിയ്ക്കാവുന്നതിലുമപ്പുറമായപ്പോൾ ശരത് തുടർന്നു.. "പരസ്പ്പരം അത്രയേറെ സ്നേഹിച്ചിട്ടും നമ്മളെന്തിനാ പിരിയുന്നതെന്നുകൂടി പറഞ്ഞു താ അനൂ.. എല്ലാവർക്കും വേണ്ടി വലിച്ചെറിയാനുള്ളതാണോ നമ്മുടെ ജീവിതം?" "തമ്മിൽ സ്നേഹിയ്ക്കുന്നവരെല്ലാം ഒരുമിയ്ക്കുന്നുണ്ടോ? ആത്മാർത്ഥമായ പ്രണയങ്ങളിൽ ഭൂരിഭാഗവും നഷ്ടങ്ങളാണ് ശരത്തേട്ടാ.. പ്രണയം സ്വന്തമാക്കാൻ മാത്രമുള്ളതല്ല.. വിട്ടുകൊടുക്കാൻ കൂടിയുള്ളതാണ്.." "നിനക്ക്.. നിനക്കെന്താ പറ്റിയത് അനു..? നീ തന്നെയാണോ ഈ പറയുന്നത്? കഴിയോ നിനക്ക് ഞാനില്ലാതെ?" മറുപടി കൊടുക്കാതെ ആർത്തലച്ചു വരുന്ന കടലിനെ കണ്ണുകളാൽ ആലിംഗനം ചെയ്ത് അവളോർമകളിലെങ്ങോ മുഴുകിയിരുന്നു.. ശരത്തിനു വേണ്ടി തന്റെ മുൻപിൽ യാചിയ്ക്കാനെത്തിയ അമ്മുവിനെയും മുത്തശ്ശനെയുമെല്ലാം അവളോർത്തു.. പാടില്ല.. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ഒരുപാട് പേരെയൊന്നും വേദനിപ്പിയ്ക്കാൻ ആർക്കും അർഹതയില്ല.. അച്ഛനും അമ്മയും ഒരിയ്ക്കൽ ചെയ്ത തെറ്റ് ഈ അനു വീണ്ടും ആവർത്തിയ്ക്കാൻ പാടില്ല.. കാവ്യ നല്ല കുട്ടിയാണ്.. എന്നേക്കാൾ നന്നായി ശരത്തേട്ടനെ അവൾ നോക്കിക്കോളും.. ഞാൻ കാരണം ആരും വേദനിയ്ക്കരുത്.. കുനിഞ്ഞ ശിരസുമായി ശരത് എഴുന്നേറ്റു പോയതും അൽപ്പസമയത്തിനകം തന്നെ മറ്റൊരാൾ പകരം വന്നിരുന്നതുമൊന്നും അവളറിഞ്ഞതേയില്ല.. ശരത്തേട്ടനോടിപ്പോൾ പറഞ്ഞതൊന്നും തന്റെ ആഗ്രഹപ്രകാരമല്ല.. എല്ലാം നേരത്തെ തയ്യാറാക്കി വച്ച വാക്കുകൾ.. മനസ്സറിഞ്ഞതല്ല... സ്വയം എഴുതി തയ്യാറാക്കിയ തിരക്കഥ... ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഓർമകളുടെ അതിർത്തി ഭേദിച്ച് കണ്ണുനീർ ചാലുകളായി ഒഴുകി... സ്വപ്നങ്ങളെല്ലാം തകർന്നടിയുകയാണ്... ഈ തിരകൾ പോലെ.. പെട്ടെന്ന് സ്വബോധം തട്ടിയുണർത്തിയപ്പോഴേയ്ക്കും അവൾ കണ്ണുകൾ തുടച്ചു.. പക്ഷെ അരികിൽ ഒട്ടും പ്രതീക്ഷിയ്ക്കാതെ തിരകളെ നോക്കിയിരിയ്ക്കുന്ന അർജുനെ കണ്ടപ്പോൾ അവളമ്പരന്നു ... "തീർന്നോ സങ്കടം?" "നീ ആരോട് ചോദിച്ചിട്ടാ എന്റടുത്തു വന്നിരുന്നത്?" അനുവിന്റെ ശബ്ദമുയർന്നു.. "തനിച്ചിരിയ്ക്കുന്നത് കണ്ടപ്പോൾ വന്നിരുന്നു എന്നേയുള്ളു.. ഇഷ്ടമായില്ലേ?" "ഇഷ്ടമായില്ല.. എഴുന്നേറ്റു പോടോ.. അല്ലെങ്കിൽ തന്നെ നാട്ടപ്രാന്തു പിടിച്ചിരിയ്ക്കാണ്.." "ഞാൻ നിന്റെ സൗന്ദര്യം കാണാൻ വന്നതൊന്നും അല്ല.. ചുമ്മാ കടല് കാണാൻ വന്നപ്പോ തനിച്ചിരിയ്ക്കുന്നത് കണ്ടു.. അപ്പൊ കമ്പനി തരാലോ എന്ന് കരുതി.." "കടല് കാണണമെങ്കിൽ ഒറ്റയ്ക്കിരുന്നു കണ്ടോ.." ദേഷ്യത്തോടെ എഴുന്നേറ്റ് മാറിയിരിയ്ക്കുമ്പോൾ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. "അവൻ തേച്ചിട്ടു പോയതിന് എന്നോടെന്തിനാ ദേഷ്യം?" അരികിൽ വന്നിരുന്നുകൊണ്ടു അർജുൻ സൗമ്യതയോടെ ചോദിച്ചു.. "ആര് തേച്ചു? ദേ വേണ്ടാ വേണ്ടാന്ന് വിചാരിയ്ക്കുമ്പോൾ തലയിൽ കേറാൻ നിക്കരുത് പറഞ്ഞേക്കാം.. " "ഓക്കേ.. എന്നോട് ചൂടായിക്കോ.. അപ്പോത്തനെ നല്ല ആശ്വാസം കിട്ടും.." "ഛെ! ഇതെന്തൊരു ശല്യാ... താനിപ്പോ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്? ഒന്ന് പോയിത്തരാമോ?" "ഞാൻ പോയേക്കാം... പക്ഷെ ഒരു കാര്യം പറഞ്ഞിട്ടേ പോകു.." പറഞ്ഞു തൊലയ്ക്ക് എന്ന രീതിയിൽ അവൾ നോക്കുന്നത് കണ്ട് അർജുൻ ഉള്ളിൽ ചിരിച്ചു.. "ഇന്ന് നല്ല ഭംഗിയുണ്ട് തന്നെ കാണാൻ.." "തനിയ്ക്കൊക്കെ പോയി ചത്തൂടെ??" "അതുകൊള്ളാം.. അനൂനെ കാണാൻ ഭംഗിയുള്ളതിന് ഞാനെന്തിനാ ചാവുന്നെ?" വർധിച്ച ദേഷ്യത്തോടെ അവൾ എഴുന്നേറ്റു നടന്നു.. "ഹലോ.. ഒന്ന് നിന്നേ..." കേട്ട ഭാവം നടിയ്ക്കാതെ ടൂ വീലർ സ്റ്റാർട്ട് ചെയ്യുമ്പോഴേയ്ക്കും അർജുൻ അവൾക്കടുത്തെത്തിയിരുന്നു.. "കുറച്ചു ദിവസമായി ഒരു കാര്യം പറയണമെന്ന് കരുതുന്നു.." അനുവിന്റെ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി അർജുൻ തെല്ലിട നിന്നു.. സമുദ്രത്തെ തലോടിയെത്തിയ തണുത്ത കാറ്റിനെ അവന്റെ വിടർന്ന നുണക്കുഴികൾ ആവാഹിച്ചെടുത്തു.. മുന്പൊരിയ്ക്കലും കണ്ടിട്ടില്ലാത്തൊരു ഭാവം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു.. "ഞാനിത് പറഞ്ഞാൽ പുതിയ ട്രാപ്പിനുള്ള ഒരുക്കമാണെന്നെ അനു പറയു.. ബട് ട്രസ്റ്റ് മീ .. ഞാനിപ്പോ പഴയ അർജനല്ല.. നീയെന്നെ ഒരുപാട് മാറ്റിക്കളഞ്ഞു അനു.." അവന്റെ നിൽപ്പും സംസാരവും അനുവിനെ വല്ലാതെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു.. "പറയാൻ ഒട്ടും അർഹതയില്ലെന്നറിയാം.. എങ്കിലും പറയാം.. എനിയ്ക്കിഷ്ടാണ്... ഒരുപാട്.. നായകനൊഴിഞ്ഞിടത്തു വില്ലനെ പ്രതിഷ്ഠിയ്ക്കാൻ കഴിയുമെങ്കിൽ.. പൊന്നുപോലെ നോക്കിക്കോളാം.." ദേഷ്യംകൊണ്ടു ചുവന്ന അനുവിന്റെ കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ട് അർജുൻ തുടർന്നു.. "മറുപടി നോ ആവുമെന്നറിയാം.. നിശ്ശബ്ദമായി പ്രണയിയ്ക്കാൻ താത്പര്യമില്ലാത്തതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.. ഐ ലവ് യൂ സോ മച് അനൂ.." തരിച്ചു നിൽക്കുന്ന അനുവിന് ഒരിയ്ക്കൽ കൂടി വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടു അവൻ നടന്നകന്നു.. നടന്നതൊന്നും വിശ്വസിയ്ക്കാനാവാതെ അവളവനെ നോക്കി നിൽക്കുമ്പോൾ അസ്തമയ സൂര്യൻ പതിയെ സമുദ്രത്തിന്റെ കരങ്ങളിലേയ്ക്ക് ചായുന്നുണ്ടായിരുന്നു... (തുടരും....) #ആത്മസഖി_7 "എഹ്‌? അവനങ്ങനെ പറഞ്ഞോ?!" "പറഞ്ഞു ലച്ചു.. ഇന്നലെ വൈകീട്ട് ബീച്ചിൽ വച്ച്.. ഞാൻ ശരിയ്ക്കും ഷോക് ആയിപ്പോയി.." "അല്ലെങ്കിലും കുറച്ചു ദിവസായിട്ടുള്ള അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തോ ഒരു മിസ്റ്റേക് എനിയ്ക്കും തോന്നിയിരുന്നു.." "ഇത് പുതിയ ട്രാപ് ആവും.. അവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിയ്ക്കാനാവില്ല.." "ഏയ്.. എനിയ്ക്കങ്ങനെ തോന്നുന്നില്ല അനു.. കാരണം പഴയ അർജുനായിരുന്നെങ്കിൽ അവനൊരിയ്ക്കലും ഇത്രയും നാണം കെട്ട് നിന്റെ പിറകെ നടക്കില്ല.. നീയെന്തൊക്കെ പറയുന്നുണ്ട് അവനെ." " ഉവ്വ്.. അവന്റെ ഉദ്ദേശം വേറെയാണ് മോളെ.. എല്ലാ വഴിയും ഫ്ലോപ്പ് ആയെന്നു കണ്ടിട്ട് ഒടുക്കം പ്രേമവും കൊണ്ട് ഇറങ്ങിയിരിയ്ക്കാണ്.." "എന്തോ... ഇതൊരു ട്രാപ് ആണെന്ന് എനിയ്ക്ക് തോന്നുന്നില്ല.. ഡീ അവൻ ശരിയ്ക്കും മാറിയിട്ടുണ്ട്.. എനിയ്ക്കുറപ്പാ..." "എന്നാൽ നീ ചെന്നൊരു ജീവിതം കൊടുക്ക്.." അനുവിന്റെ ദേഷ്യം കണ്ട് ലച്ചു അടക്കി ചിരിച്ചു.. "എന്റെ അനൂ.. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ? നിന്റെ മനസ്സിൽ ശരത്തേട്ടൻ മാത്രമേ ഉള്ളുവെന്നു മറ്റാരേക്കാളും എനിയ്ക്കറിയില്ലേ?" അനുവിന്റെ മുഖഭാവം കണ്ടപ്പോൾ ശരത്തേട്ടന്റെ കാര്യം എടുത്തിടേണ്ടായിരുന്നെന്നു ലച്ചുവിന്‌ തോന്നി.. അവർക്കിടയിൽ രൂപപ്പെട്ട താത്കാലിക മൗനത്തെ നീട്ടിയടിച്ച ബെൽ ശബ്ദം തട്ടിയെടുത്തുകൊണ്ടോടി.. "അനൂ... വാ.. ബെല്ലടിച്ചു.. ഈ ഹവർ എനിയ്ക്ക് സെമിനാർ ഉള്ളതാ.." "ഞാനില്ല ലച്ചു.. എനിയ്ക്കൊരു മൂഡില്ല.. കുറച്ചു സമയം ഇവിടെ ഇരിയ്ക്കട്ടെ.. നീ ചെല്ലു.." "വാ അനൂ.. നീ ക്ലാസിൽ കിടന്നുറങ്ങിക്കോ.. " "മൈൻഡ് ഓക്കേ ആയിട്ട് ഞാനങ്ങു വന്നേക്കാം.. കുറച്ചു സമയം ഒറ്റയ്ക്കിരിയ്ക്കട്ടെ.." മനസ്സില്ലാ മനസ്സോടെ ലച്ചു പോവുന്നത് അവൾ നിർവികാരയായി നോക്കി നിന്നു... വല്ലാത്തൊരു മടുപ്പ് തന്നെ കീഴടക്കുന്നുണ്ടോ? സന്തോഷമെല്ലാം ആരോ കവർന്നെടുത്തത് പോലെ.. ഏകാന്തതയോട് തീവ്രമായൊരാസക്തി തോന്നുന്നു.. "എന്താടോ വല്ല കവിത എഴുതാനുള്ള പ്ലാൻ ആണോ?" അവൾക്കരികിൽ കുറച്ചു മാറിയിരുന്നുകൊണ്ട് അർജുൻ ചോദിച്ചു.. "നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത എനിയ്ക്കില്ല അർജുൻ.." " തനിയെ മരച്ചുവട്ടിൽ വന്നു ആലോചിച്ചിരിയ്ക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ്.. ഇഷ്ടായില്ലെങ്കിൽ തിരിച്ചെടുത്തു.. പോരെ?" മൗനം.. "ഞാനിന്നലെ ഒരു കാര്യം പറഞ്ഞിരുന്നു.." "ന്ത് കാര്യം?" "ഇഷ്ടമാണെന്ന്..." "നീ ആരെയെങ്കിലും ഇഷ്ടപ്പെടുന്നതിന് എനിയ്‌ക്കെന്താ? നിന്റെ കാര്യങ്ങളിൽ ഇടപെടാൻ എനിയ്ക്കൊട്ടും താല്പര്യമില്ല.." "നല്ല ചൂടിലാണല്ലോ?" അവനു മുഖം കൊടുക്കാതെ അനു ദൂരേയ്ക്ക് നോക്കിയിരുന്നു.. അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു കാന്തിക ശക്തിയുള്ളതു പോലെ.. അർജുന്റെ സാന്നിധ്യം അവളിൽ മടുപ്പുളവാക്കുന്ന അസ്വസ്ഥതയുണ്ടാക്കി.. "ഡോ.. തനിയ്ക്ക് പോയി ഇരിയ്ക്കാൻ ഇവിടെ വേറെ സ്ഥലങ്ങളൊന്നുമില്ലേ?? ഇവിടെ വന്ന് അന്ധാളിച്ചു നിൽക്കാതെ എണീറ്റ് പോയെ.." അടക്കി വച്ച ചിരി പൊട്ടിച്ചിരിയിലേയ്ക്ക് വഴി മാറി. "എന്തിനാ കിണിക്കുന്നെ?" "നിന്റെ ഓരോ പ്രയോഗം കേട്ട് ചിരിച്ചു പോയതാ അനുവേ.." "ദേ., ഞാനൊരു കാര്യം പറഞ്ഞേക്കാം.. പ്രണയം നടിച്ചു എന്നെ വശത്താക്കാമെന്നൊന്നും ആരും കരുതണ്ട.. എനിയ്ക്ക് നിന്നോട് വെറുപ്പാണ്.. അറപ്പാണ്.." "എന്റമ്മോ.. അതിനു നീയെന്നെ ഇഷ്ടപ്പെടണമെന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിയ്ക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാൻ മിണ്ടാൻ വരുന്നത്.. അല്ലാതെ നീയെന്നെ ഇഷ്ടപ്പെടുമെന്നു പ്രതീക്ഷയുണ്ടായിട്ടല്ല." "ഒന്നെണീറ്റു പോടോ.. എനിയ്ക്കൊന്നു തനിച്ചിരിയ്ക്കണം.. എവിടെയെങ്കിലും ഒറ്റയ്ക്കിരിയ്ക്കാമെന്നു വച്ചാൽ അപ്പൊ എഴുന്നള്ളിക്കോളും.. " "മനപ്പൂർവം അല്ലെടോ.. എന്തോ.. നീ തനിച്ചിരിയ്ക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. അതാ വന്നത്.." അനുവിന്റെ മുഖത്തു പുച്ഛം.. "ഏകാന്തതയ്ക്കു നീ കരുതുന്ന സൗന്ദര്യമൊന്നും ഇല്ല അനൂ.. ഒറ്റപ്പെടൽ ഭ്രാന്തമായൊരു അനുഭൂതിയാണ്.. ദൂരെ നിന്ന് നോക്കുമ്പോൾ ഭംഗിയുണ്ടെന്നു തോന്നാം.. പക്ഷെ അനുഭവിയ്ക്കേണ്ടി വരുമ്പോഴാണ്..." അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഇടർച്ച കണ്ടു അനു കണ്ണുകൾ അവനിലേക്ക് തിരിച്ചു.. വേദനിപ്പിയ്ക്കുന്ന ഓർമകളിലെങ്ങോ അവനലയുന്നതുപോലെ.. അല്പനേരത്തെ മൗനത്തിനു ശേഷം പഴയ പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് അവൻ തുടർന്നു.. "ശരത്തിനെ ഓർത്തു ഇനിയും സങ്കടം വേണോ? അവന്റെ കല്യാണം ഫിക്സ് ചെയ്തതല്ലേ? നാളെ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാവേണ്ട അവനെയോർത്തു നീയിങ്ങനെ സങ്കടപ്പെട്ടിരുന്നാൽ അതവരുടെ ജീവിതത്തെ നെഗറ്റീവ് ആയി ബാധിയ്ക്കില്ലേ?" നിറഞ്ഞു വന്ന കണ്ണുകൾ അവൾ പതിയെ തുടച്ചു.. "മറന്നൂടെ അവനെ? വീട്ടുകാരെ ഉപേക്ഷിച്ചു അവനോടൊപ്പം പോകാൻ അനു ആഗ്രഹിയ്ക്കാത്തിടത്തോളം മറ്റു വഴികളൊന്നുമില്ലല്ലോ?" അവന്റെ വാക്കുകൾ അനുവിനെ വല്ലാതെ ഭ്രാന്തു പിടിപ്പിയ്ക്കുന്നതായി തോന്നി... "എന്റെ കാര്യം നോക്കാൻ എനിയ്ക്കറിയാം.. മേലാൽ ഇത്തരം സംഭാഷണങ്ങളുമായി എന്റെ മുന്നിൽ വന്നു പോവരുത്.. അതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്നേഹിയ്ക്കാനും സ്നേഹിയ്ക്കപ്പെടാനും ആരെങ്കിലുമൊക്കെ വേണം.. " ഒട്ടും നിനയ്ക്കാതെ വായിൽ നിന്നും വീണു പോയ പദങ്ങൾ അവന്റെ ഹൃദയത്തിലെവിടെയോ ആഴത്തിൽ തറച്ചത് പോലെ.. മറുത്തൊന്നും പറയാതെ അവനെഴുന്നേറ്റു നടന്നപ്പോൾ അനുവിന്റെ ഹൃദയത്തിൽ വല്ലാത്തൊരാശ്വാസം ചേക്കേറിയിരുന്നു.. തനിച്ചിരിയ്ക്കുമ്പോഴെല്ലാം പതിവുപോലെ അവനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വെറുതെയായി.. ഒരിയ്ക്കൽ സ്ഥിരമായി പോവുന്ന അനാഥാലയത്തിൽ ചെന്ന് തിരിച്ചു പോരാൻ നേരം ഒട്ടും പ്രതീക്ഷിയ്ക്കാതെ അർജുനെ അവിടെ കണ്ടു.. അനുവിനെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നു.. "അർജുൻ ഇവിടെ?" മറുപടിയായി അവൻ പുഞ്ചിരിച്ചു.. "അനുവിന് മാത്രമേ ഇവിടെ വരാൻ പാടുള്ളോ?" അവളോടൊപ്പം ഇരുവശത്തും ചെടികൾ വച്ചു പിടിപ്പിച്ച നടപ്പാതയിലൂടെ പതിയെ നടക്കുമ്പോൾ അവനെന്തിനെക്കുറിച്ചൊക്കെയോ വാചാലനായി.. "നന്നേ ചെറുപ്പത്തിൽ എന്നെ മുത്തശ്ശിയേയും മുത്തശ്ശനെയും ഏൽപ്പിച്ചു വിദേശത്തേയ്ക്ക് പോയതാണ് അമ്മയും പപ്പയും.. മറ്റു കുട്ടികൾ അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വരുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും.. ഇരുട്ടത്തിരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ.. മുത്തശ്ശനും കൂടി പോയപ്പോൾ പതിയെ എല്ലാരോടും ദേഷ്യമായി.. കൂടെ നിൽക്കാൻ തല തെറിച്ച കുറെ കൂട്ടുകാരും.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൻ തുടർന്നു.. "കയ്യിൽ ഇഷ്ടംപോലെ കാശുണ്ടല്ലോ.. ആരെ പേടിയ്ക്കാൻ.. നേർവഴിയ്ക്ക് നടത്താനും ആരുമില്ലായിരുന്നു.. ഉപദേശിയ്ക്കാനും പുച്ഛിയ്ക്കാനും വന്നവരൊക്കെ എന്റെ ശത്രുക്കളായി.. അനു പറഞ്ഞതുപോലെ സ്നേഹത്തിന്റെ വില അറിയാത്തതുകൊണ്ടാവും ഞാനിങ്ങനെയൊക്കെ ആയിത്തീർന്നത് അല്ലെ?" മറുപടി പറയാൻ വാക്കുകളൊന്നും എന്നെ കടാക്ഷിച്ചില്ല.. "എങ്ങനെയെങ്കിലും നിന്നെ സ്വന്തമാക്കണമെന്നു മാത്രമേ ഞാൻ കരുതിയുള്ളു അനു.. നീ വേറൊരാളെ സ്നേഹിയ്ക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഭ്രാന്തമായൊരാവസ്ഥയായിരുന്നു.. ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതും, മറ്റുള്ളവർക്ക് മുൻപിൽ നമ്മൾ തമ്മിൽ വഴിവിട്ട ബന്ധമാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചതുമെല്ലാം എന്നും നീ എന്റെ കൂടെത്തന്നെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ്.. ജീവിതത്തിലാദ്യമായി എന്റെ ഹൃദയം സ്വന്തമാക്കിയ പെൺകുട്ടിയെ നെഞ്ചിൽ ശ്വാസമുള്ളിടത്തോളം കാലം അരികിൽ നിർത്തണമെന്നാഗ്രഹിച്ചു.. സ്നേഹം പിടിച്ചു പറിയ്ക്കാൻ കഴിയാത്തതാണെന്നു ഞാനറിഞ്ഞില്ല അനൂ.. ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ലിതുവരെ.. നീയൊഴികെ.. എല്ലാം എന്റെ തെറ്റാണ്.. എന്റെ അഹങ്കാരമായിരുന്നു.. നീയനുഭവിച്ച വേദനകൾക്കൊന്നും പകരം തരാനാവില്ലെന്നറിയാം.. ഒരു നോട്ടം കൊണ്ട് പോലും നിന്നെ കളങ്കപ്പെടുത്താൻ ഇനിയൊരിയ്ക്കലും അർജുൻ ശ്രമിയ്ക്കില്ല.. " അവന്റെ ശബ്‌ദം ഉറച്ചതായിരുന്നു.. "എന്നെ സ്നേഹിയ്ക്കാൻ ഒരു പെൺകുട്ടിയ്ക്കും കഴിയില്ലെന്നറിയാം... പക്ഷെ ഈ ചങ്കിൽ ജീവനുള്ളിടത്തോളം നീയവിടെ ഉണ്ടാവും അനൂ.. നീ മാത്രമേ ഉണ്ടാവൂ.. ഇത് അർജുന്റെ വാക്കാണ്.. എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി.. നീയറിയാതെ നിന്നെ പിന്തുടർന്നതെല്ലാം ഇനിയൊരപകടം കൂടി നിനക്ക് സംഭവിച്ചാലോ എന്ന് പേടിച്ചിട്ടാണ്.. അല്ലാതെ നീ കരുതിയ പോലെ ശല്യം ചെയ്യാൻ വേണ്ടിയല്ല.. പക്ഷെ ഇനിയൊരിയ്ക്കലും അർഹതയില്ലാത്തൊരിഷ്ടത്തിന്റെ പേര് പറഞ്ഞു ശല്യം ചെയ്യില്ല നിന്നെ.. ഒരിയ്ക്കലും.. ഇതുവരെ ചെയ്തതിനൊക്കെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിയ്ക്കുന്നു.. നിനക്കെന്തു ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി.. ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അർജുൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തിയിരിയ്ക്കും... പോട്ടെ.. പുഞ്ചിരിയ്ക്കിടയിലും അവന്റെ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോൾ അനുവിന്റെ ഹൃദയത്തിൽ നേരിയ കുറ്റബോധം തോന്നി.. ജീവിതത്തിലൊരിയ്ക്കലും കാണാൻ കഴിയുമെന്ന് കരുതിയിട്ടില്ല ഇങ്ങനൊരു കാഴ്ച.. അനുവിന്റെ കണ്ണുകളിൽ സഹതാപത്തിന്റെ കണികകൾ ദൃശ്യമാവുന്നെന്നു തോന്നിയതുകൊണ്ടാവും അർജുൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റി.. ഹൃദ്യമായി ചിരിച്ചു.. എങ്ങനെ കഴിയുന്നു ഇവന്? "അനുവിന്റെ കയ്യിൽ വണ്ടിയുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. " "വേണ്ട.. ഞാൻ വന്നോളാം.." "ഞാനൊത്തിരി ബോറായി അല്ലെ??" അവന്റെ പൊട്ടിച്ചിരിയുടെ അലകൾ വൃക്ഷത്തലപ്പുകളിൽ തട്ടി പ്രതിധ്വനിച്ചുവോ? "പറഞ്ഞതെല്ലാം മറന്നേക്കൂ.. സെന്റി അടിച്ചതാണെന്നു കരുതണ്ട.. ഒന്നും ഉള്ളിലൊളിപ്പിച്ചു ശീലമില്ലാത്തതുകൊണ്ടാണ്." എന്റെ മുഖഭാവം കണ്ടിട്ടാവണം അവൻ വീണ്ടും തുടർന്നു.. "ഇനി ഇതിന്റെ പേരിൽ സിമ്പതി ഒന്നും വേണ്ട.. അനുവിന്റെ മനസ്സിൽ ആ പഴയ കാമഭ്രാന്തന്റെ സ്ഥാനം തന്നെ മതിയെനിയ്ക്ക്..." അവൻ വീണ്ടും ഉറക്കെ ചിരിച്ചു.. ചുണ്ടിൽ കൃത്രിമമായ ചിരി വരുത്തിക്കൊണ്ട് അവനകലുന്നതും നോക്കി നിൽക്കുമ്പോൾ കയ്യിലിരുന്ന മൊബൈൽ ശബ്ദമുതിർക്കുന്നുണ്ടായിരുന്നു..ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു.. ശരത്തേട്ടൻ... (തുടരും....) #ആത്മസഖി_8 "ഹലോ.. അനൂ.. ഒന്ന് ബീച്ചിലേക്ക് വരാൻ കഴിയോ?" "എന്താ കാര്യം?" "വന്നിട്ട് പറയാം.. പെട്ടെന്ന് വാ... അനു വന്നിട്ടെ ഞാൻ തിരിച്ചു പോവൂ.. ആം വെയ്റ്റിങ്.." മറുപടി കാത്തു നിൽക്കാതെ ഫോൺ കട്ടായപ്പോൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും അവൾ നേരെ ബീച്ചിലേക്ക് തിരിച്ചു.. എന്തിനായിരിയ്ക്കും ശരത്തേട്ടൻ വരാൻ പറഞ്ഞത്?? ബീച്ചിനു മുൻപിലെ കല്ല് മതിലിൽ കടലിനഭിമുഖമായിരിയ്ക്കുന്ന ശരത്തേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. "ശരത്തേട്ടാ.." "ആഹ് വന്നോ? " "എന്തിനാ വരാൻ പറഞ്ഞത്?" "ഒരു കാര്യമറിഞ്ഞു.. നേരിട്ട് ചോദിച്ചു ബോധ്യപ്പെടാൻ വേണ്ടി വിളിച്ചതാണ്.." എന്താണെന്നുള്ള ഭാവത്തിൽ അവൾ ശരത്തിനെ നോക്കി.. "നീയും ആ അർജ്ജുനും തമ്മിലെന്താ??" ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം കേട്ട് ഞാൻ അമ്പരന്നു.. "മനസ്സിലായില്ല?" "നീയും ആ വൃത്തികെട്ടവനും തമ്മിലെന്തെങ്കിലും കണക്ഷനുണ്ടോ എന്ന്?" "കണക്ഷനോ? വോട് യു മീൻ?" "ഓഹോ നിനക്കൊന്നും അറിയില്ല അല്ലെ? എന്റെ ഫ്രണ്ട്സ് പറഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല.. പക്ഷെ ഒരിയ്ക്കൽ പോലും എന്റെ കൂടെ വരാത്ത പല സ്ഥലങ്ങളിലും നീ അവനെയും കൂട്ടി പോവുന്നത് നേരിട്ട് കണ്ടപ്പോൾ.. ഛെ!!" ഇടിവെട്ടേറ്റ പോലെ നിൽക്കുന്ന അനുവിന്റെ കണ്ണുകളിൽ നോക്കി ശരത് തുടർന്നു.. "കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരുപാട് തവണ നിന്നേയും അവനെയും ഞാൻ ഒരുമിച്ചു കണ്ടു.. പത്തു മിനിറ്റ് മുൻപ് വരെ നീ അവനോടൊപ്പമായിരുന്നില്ലേ??" "അത്.. ശരത്തേട്ടാ.." "കഷ്ടം.. നിന്നെക്കുറിച്ചു ഞാനിങ്ങനൊന്നും കരുതിയില്ല അനൂ.." ശരത്തേട്ടന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു.. "അവൻ നിന്നെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ട് അനൂ? എന്നിട്ടും ജീവന് തുല്യം സ്നേഹിച്ച എന്നെ ഒഴിവാക്കിയിട്ടു അവനെ സ്വീകരിയ്ക്കാൻ നിനക്കെങ്ങനെ സാധിച്ചു?" വീണു പോവാതിരിയ്ക്കാൻ ഞാൻ കൽമതിൽ ചാരി നിന്നു.. ശരത്തേട്ടൻ തന്നെയാണോ ഇത്? "കാവ്യയെ കല്യാണം കഴിയ്ക്കാൻ നീ ഓരോ തവണ നിർബന്ധിയ്ക്കുമ്പോഴും എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.. പക്ഷെ സൂത്രത്തിൽ എന്നെ ഒഴിവാക്കിയിട്ടു നീ അവനുമായി.." വാക്കുകൾ തൊണ്ടക്കുഴി ഭേദിച്ച് പുറത്തിറങ്ങിയാൽ കരഞ്ഞു പോയേക്കുമോ എന്ന ഭയം കൊണ്ട് മാത്രം ഞാൻ മൂകമായി നിന്നു.. നിമിഷങ്ങളോളം.. കരയരുത്.. തന്നെ മനസ്സിലാക്കാത്തവരുടെ മുൻപിൽ ഒരിയ്ക്കൽ പോലും തോറ്റു പോവരുത്.. അത് ജീവന് തുല്യം സ്നേഹിയ്ക്കുന്നവരായാൽ പോലും.. "ഞാനിത്രയും പറഞ്ഞിട്ടും നിനക്കൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലല്ലോ അനൂ.. നിന്നെ ആത്മാവിനോട് ചേർത്ത് വച്ചതിന് എനിയ്ക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു.." എന്റെ ഭാഗം ന്യായീകരിയ്ക്കാൻ മുന്പിലൊരുപാട് തെളിവുകൾ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം കൂട്ടി യോജിപ്പിച്ചു ശരത്തേട്ടന്റെ മുൻപിൽ നിരത്താൻ എന്റെ മനസ്സ് വിസമ്മതിച്ചു.. ഒരിയ്ക്കലെങ്കിൽ ഒരിയ്ക്കൽ.. എന്റെ ആത്മാർഥതയെ ചോദ്യം ചെയ്തവനാണിയാൾ... സ്വപ്നത്തിൽ പോലും മറ്റൊരാളെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല താൻ.. എന്നിട്ടും അത്രമേൽ അവിശ്വസിയ്ക്കാൻ കഴിഞ്ഞുവെങ്കിൽ തെളിവുകൾ നിരത്തി കുറ്റ വിമുക്തയായിത്തീരുന്നതെന്തിന്?? "നിനക്കൊന്നും പറയാനില്ലേ അനൂ?" കണ്ണുകൾ നിറയാതിരിയ്ക്കാൻ പാടു പെടുന്നതിനിടയ്ക്ക് ഞാൻ ഇല്ലെന്നു തലയാട്ടി.. "ഒടുക്കം നീയും മറ്റു പെൺകുട്ടികളെ പോലെ പണത്തിനു പിറകെ പോയി അല്ലെ? അവന്റെ അത്രയൊന്നും ഇല്ലെങ്കിലും നിന്നെ പൊന്നു പോലെ നോക്കാനുള്ള വരുമാനമൊക്കെ എനിയ്ക്കും ഉണ്ടായിരുന്നു.. നിന്റെ സ്വപ്നങ്ങൾ അതിനും മീതെയാണെന്നു ഞാനറിഞ്ഞില്ല അനൂ.. ഒരിയ്ക്കലെങ്കിലും നിനക്കെല്ലാം തുറന്നു പറയാമായിരുന്നു.. അങ്ങനെയാണെങ്കിൽ എനിയ്ക്കീ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നല്ലോ?" അഗ്നിശരങ്ങൾ പോലെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചിറങ്ങി... മരണത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകളുടെ എണ്ണം അനിർവചനീയമായി കൂടിക്കൊണ്ടിരുന്നു.. അതിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ഞാൻ നിസ്സഹായയായി നോക്കി നിന്നു.. "നിന്നെയോർത്തു ആ പാവം പെണ്ണിന്റെ ജീവിതം ഞാൻ നശിപ്പിച്ചിരുന്നെങ്കിലോ? ആ പാപമൊക്കെ എവിടെ കൊണ്ടുപോയി ഒടുക്കുമായിരുന്നു? പക്ഷെ എന്നെങ്കിലുമൊരിയ്ക്കൽ ഈ ചെയ്തതിനെല്ലാം നീ ദുഃഖിയ്ക്കും.. ഹൃദയം തകർന്നു നീ കരയും... ഓർത്തോ.. അന്ന് നിനക്കെന്റെ വില മനസ്സിലാവും.. കഴിയുമോ എന്നറിയില്ല.. പക്ഷെ.. കാവ്യയെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയാക്കാൻ ഈ നിമിഷം മുതൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.." ശരത്തേട്ടന്റെ കണ്ണുകളിൽ ദേഷ്യം ചുവന്ന രാശികൾ സൃഷ്ടിച്ചു. "നീ തെറ്റുകാരിയാണെന്നു നിന്റെ മൗനം വിളിച്ചു പറയുന്നുണ്ട് അനൂ.. ലജ്ജ തോന്നുന്നു എനിയ്ക്ക്.. നിന്നെ പ്രാണന് തുല്യം സ്നേഹിച്ചതിന്.. നിനക്ക് വേണ്ടി എല്ലാവരെയും സങ്കടപ്പെടുത്തിയത്തിന്.." ലജ്ജ തോന്നുന്നതെനിയ്ക്കാണ്.. എന്നെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിന്.. നിങ്ങൾക്കു വേണ്ടി ഓരോ നിമിഷവും വേദനിയ്ക്കുന്നതിന്.. മുഖത്തു നോക്കി പറഞ്ഞിട്ട് തിരിച്ചു നടക്കണമെന്നാഗ്രഹിച്ചു.. പക്ഷെ വേണ്ടാ.. വിശ്വാസം നഷ്ടപ്പെട്ടിടത്തു പ്രണയത്തിനെന്തു സ്ഥാനം? "നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.. നിന്നെപ്പോലുള്ളവർക്കൊക്കെ സമൂഹം ചാർത്തി തരുന്ന വിളിപ്പേര് വേറെയാണ്.. അത് വിളിയ്ക്കാൻ എന്റെ സംസ്കാരം നിന്നോളം അധപതിച്ചിട്ടില്ല.. " "നിർത്തഡോ..!!" അപ്രതീക്ഷിതമായുള്ള അവളുടെ ഭാവ മാറ്റം കണ്ട് ശരത് തെല്ലൊന്നു പതറി.. "കഴിഞ്ഞോ തന്റെ പ്രസംഗം? എങ്കിൽ എനിയ്ക്ക് പറയാനുള്ള ചിലത് കൂടി കേട്ടോളു.. ഇഷ്ടമായിരുന്നു തന്നെ.. അനു ഇവിടേയ്ക്ക് എത്തുന്ന നിമിഷം വരെ! പക്ഷെ.. ഈ നിമിഷം മുതൽ എന്റെ മനസ്സിൽ താനില്ല.. " വീശിയടിച്ച കടൽക്കാറ്റു പോലും അവൾക്കരികിൽ നിന്നും ഭയത്തോടെ ഗതി മാറി.. താനിപ്പോൾ പറഞ്ഞതുണ്ടല്ലോ.. അതിനു മറുപടി പറയാൻ എനിയ്ക്കറിയാഞ്ഞിട്ടല്ല.. " കണ്ണുനീർ കവിളിലൂടെ ധാരയായൊഴുകുന്നുണ്ടായിരുന്നു.. "നിങ്ങളെ പ്രാണന് തുല്യം സ്നേഹിച്ചു പോയതിൽ എനിയ്ക്ക് ലജ്ജ തോന്നുന്നു.. "ഒരു നിമിഷത്തേയ്‌ക്കെങ്കിലും എന്നെ അവിശ്വസിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ എനിയ്ക്കു നൽകിയിരുന്ന മഹത്വമെന്തെന്നു തിരിച്ചറിയാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടതില്ല!!" അനുവിന്റെ ശബ്ദത്തിലെ കിതപ്പ് അവളുടെ തളർച്ചയെ എടുത്തു കാട്ടുന്നുണ്ടായിരുന്നു... "പ്രാണന് തുല്യം നിങ്ങളെ സ്നേഹിച്ചിട്ടും ചങ്ക് പറിയുന്ന വേദന സഹിച്ചുകൊണ്ടു വിട്ടു കൊടുത്തതല്ലേ ഞാൻ? എന്നിട്ടും എന്നോടിങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു??" കരച്ചിലിന്റെ അകമ്പടിയോടെ കടന്നു വന്ന തേങ്ങൽ അവളുടെ ശബ്ദത്തിൽ കലർന്നിരുന്നു. "നിങ്ങളെനിക്ക് ചാർത്തിത്തന്ന പട്ടം കൊള്ളാം...ജീവന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷന്റെ വായിൽ നിന്നും ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിയ്ക്കാത്തതാണത്.. കേവലം വാക്കുകളിലൂടെ നിങ്ങൾ ചോദ്യം ചെയ്തത് നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ പരിശുദ്ധിയെയാണ്... നിങ്ങളുടെ സ്നേഹം.. അത് കപടമായിരുന്നു ശരത്.. നിങ്ങളെ സ്നേഹിച്ച കുറ്റത്തിന് എനിയ്‌ക്കെന്തു ശിക്ഷ കിട്ടിയാലും അതൊന്നും മതിയാവില്ല.." തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി അനുവിന്.. കാലുകളിടറുന്നുണ്ടോ?? "അനൂ നീ അവിടെ ഇരിയ്ക്ക്.. " ശരത് അവളെ താങ്ങാനായി അടുത്തേയ്ക്ക് നീങ്ങി.. "തൊട്ടു പോവരുതെന്നെ!! നിങ്ങൾക്കതിനുള്ള അർഹതയില്ല.." അനുവിന്റെ നീട്ടിയ ചൂണ്ടു വിരൽ ശരത്തിനു നേരെ വിറ പൂണ്ടു.. ഒന്നുറക്കെ കരയാൻ പോലുമാവാത്ത വിധം തളർച്ച ബാധിച്ചു പോയ ശരീരം പണിപ്പെട്ടുയർത്തി അനു മുൻപോട്ടു നടക്കുമ്പോൾ പിറകിൽ ശരത് തരിച്ചു നിൽക്കുന്നുണ്ടായിരുന്നു.. താൻ തനിച്ചു പോവുന്നിടത്തെല്ലാം നിഴൽ പോലെ കൂട്ടിനെത്തിയ അർജുനോട് അടക്കാനാവാത്ത പക തോന്നി.. ശരത്തേട്ടനെ എനിയ്ക്ക് കിട്ടിയില്ലെങ്കിലും ആ മനസ്സിൽ എല്ലാ പരിശുദ്ധിയോടും കൂടി എന്നും നിലനിൽക്കണമെന്നാഗ്രഹിച്ചിരുന്നു.. പക്ഷെ.. ജീവന്റെ ഓരോ അംശത്തിൽ പോലും ശരത്തേട്ടനെ മാത്രം ധ്യാനിച്ച് കഴിഞ്ഞിരുന്ന അനുവിനെ അയാൾ തന്നെ ഭൂമിയോളം താഴ്ത്തിയിരിയ്ക്കുന്നു... എല്ലാം... എല്ലാം അവൻ കാരണം.. അർജുൻ.. ഉറക്കമില്ലാത്ത രാത്രികളിലെങ്ങോ ചിന്തകൾ അവളിൽ പുതിയൊരു തീരുമാനത്തിന്റെ വേരുറപ്പിച്ചു.. വാശി.. അത് ശരത്തിനു മാത്രമല്ല.. അനുവിനും കൂടി ഉണ്ടെന്നു കാണിച്ചു കൊടുക്കണം.. എന്നെ സ്വീകരിയ്ക്കാൻ ഈ ജന്മം കഴിഞ്ഞില്ലെങ്കിലും ഒരിയ്ക്കലും ഉണക്കാനാവാത്ത മുറിവുകൾ സൃഷ്ടിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. നിമിഷങ്ങൾ നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം നിസ്സഹായയായൊരു പെണ്ണിന്റെ പ്രണയത്തിനു വിലയിട്ടപ്പോൾ നിങ്ങളെന്തു നേടി?? എന്ത് വേണമെന്ന് എനിയ്ക്കറിയാം! കരച്ചിലിനൊടുവിൽ എപ്പോഴോ തളർന്നുറങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകലുണ്ടായിരുന്നു.. പിറ്റേന്ന് രാവിലെ ശരത്തേട്ടൻ തന്നെ ഉപേക്ഷിച്ചു പോയ കടൽക്കരയിൽ ചെന്നിരുന്നു അർജുൻ എന്നു സേവ് ചെയ്ത നമ്പറിൽ വിരലമർത്തുമ്പോൾ അവൾക്കു തെല്ലും ആശങ്ക തോന്നിയിരുന്നില്ല.. "ഹലോ.. അനു.. " "അർജുൻ.. എനിയ്ക്ക് കാണണം..." നിൽക്കുന്ന സ്ഥലം പോലും പറയാതെ കോൾ കട്ട് ചെയ്യുമ്പോൾ താനെവിടെയാണെങ്കിലും നിമിഷങ്ങൾക്കകം അവനെത്തുമെന്നുള്ള വിശ്വാസമുള്ളതുകൊണ്ടായിരുന്നു. ബൈക് നിർത്തി അവനിറങ്ങി വരുമ്പോൾ ചോദിയ്ക്കാനുള്ളതെല്ലാം നാവിൻ തുമ്പിലുണ്ടെന്നു ഞാനുറപ്പു വരുത്തി.. "എന്ത് പറ്റി അനു?" പതിവില്ലാതെ ഫോൺ ചെയ്തു വിളിച്ചതെന്തിനാണെന്നുള്ള സംശയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു.. "അർജുൻ... വിൽ യു മാരി മീ?" "വോട്?" അവന്റെ മുഖത്തു വല്ലാത്തൊരു ഞെട്ടൽ ദൃശ്യമായി.. "എന്നെ കെട്ടാൻ നിനക്ക് സമ്മതമാണോന്ന്?" മറുപടി പറയുന്നതിന് പകരം അവനുറക്കെ ചിരിയ്ക്കാൻ തുടങ്ങി.. "ആം വെരി സീരിയസ് അർജുൻ.. എനിയ്ക്ക് എത്രയും പെട്ടെന്നൊരു മറുപടി വേണം ..." ചിരിയടക്കി എന്നെ നോക്കിക്കൊണ്ട് അർജുൻ ചോദ്യ ശരമെയ്തു.. "ആരോടുള്ള വാശിപ്പുറത്താണാവോ ഇങ്ങനൊരു തീരുമാനം?" "നിനക്ക് കെട്ടാൻ പറ്റുവോ? യെസ് ഓർ നോ..?" "ഓക്കെ.. ബട്ട് ആദ്യം നിന്റെ കണ്ടീഷൻസ് കംപ്ലീറ്റ് പറ.. അത് കഴിഞ്ഞിട്ടു തീരുമാനിയ്ക്കാം.." "കണ്ടീഷനോ? എനിയ്ക്ക് കണ്ടീഷൻസ് ഉണ്ടെന്നു നിന്നോടാരു പറഞ്ഞു?" "നിന്നെയെനിയ്ക്ക് അസ്സലായിട്ടു അറിയാം മോളെ.. എന്തെങ്കിലും കാര്യമില്ലാതെ നീ ഇത്തരമൊരു തീരുമാനവുമായി വരില്ല.." ഞാൻ കരുതിയതിലും ബുദ്ധിയുണ്ടിവന്... ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കുന്നതാണ് ബുദ്ധി.. "മമ്.. കല്യാണം കഴിഞ്ഞാലും നമ്മൾ വെറും ഫ്രണ്ട്സ് മാത്രമായിരിയ്ക്കും.. അതിൽ കൂടുതൽ ഒരു ബന്ധവുമുണ്ടാവില്ല.." "ആഹാ.. അടുത്തത് പോരട്ടെ.." "ഒരു വീട്ടിൽ രണ്ടു മുറിയിലായിരിയ്ക്കും നമ്മുടെ താമസം.. അയൽക്കാരെപ്പോലെ.. എന്റെ കാര്യത്തിൽ നീയോ നിന്റെ കാര്യത്തിൽ ഞാനോ ഇടപെടാൻ പാടില്ല.." "മമ്.. നെക്സ്റ്റ്.." "കൃത്യം ആറു മാസം കഴിഞ്ഞാൽ ഡിവോഴ്‌സ്.." "അതെന്താ ആറു മാസത്തിന്റെ കണക്ക്?" "അതൊന്നും നീയറിയണ്ട.. " "കഴിഞ്ഞോ?" "ലാസ്റ്റ് വൺ.. ഈ കാര്യങ്ങളൊന്നും നമ്മൾ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാൾ അറിയരുത്.. പ്രത്യേകിച്ച് വീട്ടുകാർ.." "കൊള്ളാം.. ചുരുക്കി പറഞ്ഞാൽ, നീയെഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചു ഞാൻ ആട്ടമാടണം അല്ലെ?" "അങ്ങനെയല്ല അർജുൻ.. എന്നെ ഒന്ന് ഹെൽപ് ചെയ്യണം.. പ്ലീസ്.." "ബുദ്ധിമുട്ടാണ്.." "അപ്പൊ.. അന്ന് പറഞ്ഞതൊക്കെ പാഴ് വാക്കുകളായിരുന്നു അല്ലെ? എന്തൊക്കെയായിരുന്നു? നിന്നെപ്പോലെ വാക്കിനു വിലയില്ലാത്തൊരുവൻ പറഞ്ഞത് വിശ്വസിച്ചു സംസാരിയ്ക്കാൻ വന്ന ഞാനാ മണ്ടി.." "സ്നേഹിയ്ക്കുന്നവർക്കു വേണ്ടി എന്തും ചെയ്യുന്നവനാണ് നീയെന്നു പല തവണ കേട്ടിട്ടുണ്ട്.. ആ ഉറപ്പിൽ വന്നതായിരുന്നു.. സഹായിയ്ക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല.. ഗുഡ് ബൈ.." ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു.. "ഡീ... " അവൾ നിൽക്കുന്നില്ലെന്നു കണ്ട് ഓടിച്ചെന്ന് അർജുൻ അവൾക്കഭിമുഖമായി നിന്നു.. "ഏതായാലും എന്നെ കെട്ടാൻ ഇനി നല്ല പെമ്പിള്ളേരൊന്നും വരുമെന്ന് തോന്നുന്നില്ല.. എന്നാൽ പിന്നെ നീ ഉദ്ദേശിച്ച കാര്യം നടക്കട്ടെ.. എനിയ്ക്ക് സമ്മതം.." "സത്യം??" "അനുവാണേ സത്യം.." അവളുടെ മുഖം ആയിരം പൂർണ ചന്ദ്രൻമ്മാർ ഒരുമിച്ചുദിച്ച പോലെ പ്രകാശിച്ചു.. "മോള് നല്ലോണം ആലോചിച്ചിട്ടൊക്കെ തന്നെയാണോ ഇറങ്ങി തിരിച്ചത്? എന്റെ പേരിൽ പത്തിരുപത് പോലീസ് കേസ് ഒക്കെ ഉണ്ടെന്നറിയാലോ?." "അതിനു ഞാൻ നിന്നെ ആയുഷ്കാലം മുഴുവൻ കൂടെക്കൂട്ടാനൊന്നും പോണില്ല.. കൃത്യം ആറു മാസം.. അത് കഴിഞ്ഞാൽ തീർന്നു എല്ലാം.." "ഇതൊരു നാടകമാണെന്നു എനിയ്ക്കും നിനക്കും മാത്രേ അറിയൂ.. പുറത്തുള്ളവർക്ക് നീ എന്റെ ഭാര്യയാണ്.. അർജുന്റെ പെണ്ണായി ജീവിയ്ക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും മതിയാവില്ല അനുവേ.." "നിന്നെ കെട്ടാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിൽ ആറു മാസം കൂടെ നിൽക്കാനുള്ള ധൈര്യവും എനിയ്ക്കുണ്ട്.." "പക്ഷെ... എന്നെ കെട്ടാൻ നിന്റെ പാരെന്റ്സ് സമ്മതിയ്ക്കോ?" "അവരെക്കൊണ്ട് സമ്മതിപ്പിയ്ക്കുന്ന കാര്യം ഞാനേറ്റു.. നീ നിന്റെ വീട്ടിൽ സമ്മതിപ്പിയ്ക്കാൻ നോക്ക്.." "ഓക്കേ.. അങ്ങനെ ആണെങ്കിൽ മോള് കല്യാണത്തിന് റെഡി ആയിക്കോ.." "പിന്നെ.. ശരത്തേട്ടന്റെ കല്യാണത്തിന് ഒരു ദിവസം മുൻപെങ്കിലും വേണം നമ്മുടേത്.. ഓക്കേ ആണോ?" "ഓഹോ... അപ്പൊ അവനോടുള്ള പ്രതികാരത്തിനാണ് നീയീ കടും കൈ ചെയ്യാൻ തുനിഞ്ഞിറങ്ങിയത്.." "അതൊന്നും നീയറിയണ്ട.. പറ്റുമെങ്കിൽ അടുത്ത മാസം തന്നെ നമ്മുടെ കല്യാണം നടത്തണം.. ബാക്കി കാര്യങ്ങൾ ഫോണിൽ സംസാരിയ്ക്കാം.." മനസ്സിലെ കണക്കു കൂട്ടലുകൾ മുഖത്തു ദൃശ്യമാക്കിക്കൊണ്ടു നടന്നകലുന്ന അനുവിനെ നോക്കി അർജുൻ അത്ഭുതത്തോടെ നിന്നു.. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനൊന്നിനെ ആദ്യമായിട്ടാണ്.. വല്ലാത്തൊരു പെണ്ണ്.. അവൻ മനസ്സിൽ മന്ത്രിച്ചു.. അടക്കാനാവാത്തൊരു സന്തോഷം അവന്റെ മനസ്സിനെ പൂർണമായും കീഴടക്കിയിരുന്നു... അധികം പെൺകുട്ടികളിലൊന്നും കണ്ടുവരാത്തൊരു പ്രത്യേകത ഇവളിലുണ്ട്.. ചങ്കൂറ്റം! കാരിരുമ്പിന്റെ ശക്തിയുള്ള വാക്കുകളാണിവളുടേത്.. അത് തന്നെയല്ലേ എന്നെ ഇവളിലേയ്ക്കടുപ്പിച്ചതും? പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണ്.. ഒരിയ്ക്കലും കരുതിയതല്ല.. താത്കാലികമായിട്ടാണെങ്കിലും ആറു മാസം അവൾ കൂടെയുണ്ടാവുമെന്നോർത്തപ്പോൾ ജീവിതത്തിലിന്നേ വരെ അനുഭവിച്ചിട്ടില്ലാത്തൊരു ആത്മസംതൃപ്തി തോന്നി.. ദിവസങ്ങൾക്കുള്ളിൽ ഇരു വീട്ടുകാരും കൂടിയാലോചിച്ചു തിയതി കുറിച്ചപ്പോഴും അർജുന് നടക്കുന്നതൊന്നും വിശ്വസിയ്ക്കാൻ കഴിഞ്ഞിരുന്നില്ല.. ദിവസങ്ങൾ കൊഴിയും തോറും‌ കാത്തിരിപ്പിന്റെ ദൈർഗ്യവും കുറഞ്ഞു വരാൻ തുടങ്ങിയിരുന്നു... (തുടരും...) ബാക്കി ഭാഗത്തിനായി പ്രൊഫൈൽ നോക്കുക(കിസ്സകളുടെ സുൽത്താൻ ) ❤
52.1k views
4 days ago
#

📔 കഥ

*""നിഴലായ് നീ മാത്രം... എന്നിട്ടും""* [ Full Part ] Part 1 "ഇക്കാ... വർക്ക്‌ കഴിയാറായോ..? ഭക്ഷണം കഴിച്ചായിരുന്നോ.. ഞാൻ വെയിറ്റ് ചെയ്യണോ.. വരുമ്പോൾ വിളിക്കണേ ചിലപ്പോൾ ഞാനുറങ്ങിയെകാം " "എനിക്ക് പറയാനൊരു ഗ്യാപ് താടീ. കഴിഞ്ഞിട്ടില്ല... ഫുഡ്‌ കഴിച്ചുവെങ്കിലും വിശപ്പ്‌ മാറീട്ടില്ല.. വന്നിട്ടൊരുമിച്ചു ഇച്ചിരി വേണം ട്ടോ ചോറിൽ വെള്ളമൊഴിക്കണ്ടാട്ടോ... " " കെ.. ശ്രദ്ധിച്ചു പോന്നേക്കണേ ഓവർ സ്പീഡ് വേണ്ടാട്ടോ, കഴിഞ്ഞാഴ്ച വീണ മുറിവിതുവരെ ഉണങ്ങീട്ടില്ല.. " "ന്റെ പെണ്ണെ.. ശ്രദ്ധിച്ചോളാം ഭാര്യ മാഡം ഒന്ന് ഫോൺ വെച്ചേ പണിയുണ്ട് " "കെ ബൈ " കല്യാണം കഴിഞ്ഞിട്ടു കുറച്ചു മാസങ്ങളെ ആയുള്ളൂ.. ഇക്കാക്ക്‌ മലപ്പുറത്തൊരു സൂപ്പർ മാർക്കറ്റാണ്... ചില ദിവസങ്ങളിൽ വൈകിയ വരാറുള്ളത്... വീട്ടുകാർ കണ്ടെത്തിയ ബന്ധമാണെങ്കിലും ഞങ്ങളെ കാട്ടികൂട്ടല് കണ്ടാൽ എല്ലാരും പ്രണയിച്ചു കല്യാണം കഴിച്ചതാണൊന്ന ചോതിക്കാറ്... ഉപ്പയുമമ്മയും രണ്ടാനിയന്മാരുമാണ് ഇക്കാക്കുള്ളത്. പെണ്കുട്ടികളില്ലാത്ത വീടയൊണ്ട് എല്ലാർകുമെന്നെ ഒരുപാടിഷ്ടമാ... നേരം ഒരുപാടായി.. ഉറങ്ങിയാൽ ഇക്ക വരുമ്പോൾ ഒരുശാറുണ്ടാകില്ലെനിക്ക്.. അപ്പോൾ പിന്നെ ഓരോന്ന് വായിച്ചിരിക്കും.. 11 മണിയും കഴിഞ്ഞല്ലോ... പേടിയുള്ള ആളുമാണ്.. വരുന്ന വഴിയിലിടക്ക് വീടുകളൊന്നുമില്ല.. കാടുമൂടി കിടക്കുകയാ രണ്ടു സൈഡും.. റബ്ബേ കാത്തോളണേ.. "ഹസീ.. വാതിൽ തുറന്നെ " ആഹാ എത്തിയോ മ്മടെ മുത്ത്‌.. "എന്തേയ് ഇത്ര ലേറ്റ് ആയി " "സ്റ്റോക്ക്എടുക്കാനുണ്ടായിരുന്നു പൊന്നോ ഉമ്മച്ചിം ഉപ്പിം ഉറങ്ങ്യോ ചോറ് കഴിച്ചീനോ " "ആ ഒരുറങ്ങി.. ഇങ്ങള് പോയി കുളിച്ചിട്ടു വാ ഞാൻ ചോറ് വിളമ്പട്ടെ " "നിക്കെടി പെണ്ണെ ഞമ്മുക്ക് ഒരുമിച്ചു കുളിച്ചാലോ " "ഹയ്യട മോന്റെ പൂതി വിയർപ്പു നാറീട്ട് വയ്യ കുളിച്ചേ പോയി.. നടക്ക ബാത്രൂമില്ക് " "ഹസീ പ്ലീസ്... നല്ലകുട്ടിയല്ലേ " "ഇക്ക ചുമ്മാ കളിക്കല്ലേ " ബാത്‌റൂമിൽ ഞാനിറങ്ങി ചെരിപ്പിടാൻ നിന്നുപോയ സോപ് ഇല്ലെന്നു കണ്ടത്.. "നീ പോയി ഒരു സോപ് കൊണ്ട്തന്നെ ഇവടെ സോപ്പില്ല " "മ്മ് " അവളുവരുംബോൾക് ഷവർ ഒനാകണം ന്നട്ട് ഇങ്ങട് വലിച്ചിടണം... അങ്ങനെ വിട്ടാൽ പറ്റൂലല്ലോ.. 😁😁 "ഇക്കാ ഡോർ തുറന്നെ ദാ സോപ്.. " അൻവർ വാതിൽ ഒരു കൈകൊണ്ടു തുറന്നു മറ്റേ കൈകൊണ്ടു ഹസിയെ ബാത്രൂമില്ക് ഒറ്റ വലി... "ഇക്ക വേണ്ടാട്ടോ... ഞാൻ കുളിക്കുന്നില്ല നിങ്ങള് തമാശ കളിക്കല്ലേ " "നീ കുളിക്കണ്ട നനഞ്ഞല്ലോ ഇനി പൊക്കോ.. " പോകാനൊരുങ്ങിയതും അൻവർ അവളെ പിടിച്ചു മാറിലേക്കിട്ടു.... 💏💏💏 "ന്താ പെണ്ണെ കുതറി പായുന്നില്ലേ? " "ഇല്ല " "ന്ദേ" "ഏതായാലും നനഞ്ഞു ഇഞ്ഞിമ്മക്കു കുളിച്ചങ്ങു കേറാം " "ഇജ്ജ് മുത്താണ് ന്റെ ഖൽബെ..... 💑💑💑💑..... ഉമ്മ... " അങ്ങനെ കുളിയൊക്കെ കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഇനി ഒന്നുറങ്ങണം... "ഹാ... ചിം...... ഹാ... ചിം " "ന്ദേയന് നീ ഹാച്ചി പാടി കളിയ്ക്കാൻ കിടക്കാൻ നേരം... " "ദേ അൻവിക്ക അപ്പോയെ പറഞ്ഞതാ കുളിക്കണ്ടാന്നു ഞാൻ വൈകിട്ടു കുളിച്ചു വന്നതാര്ന്നു.. അതോണ്ടാ വേണ്ടാന്നു പറഞ്ഞെ.. ഇപ്പോൾ ഹാ.. ചിം ഹോ ജലദോഷം പിടിപ്പിച്ചു " "സാരല്ല മാറിക്കോളും ന്നാലും ഇജ്ജ് 😊😉😉😉" "ന്ദേ ഇളിക്കുന്നു " "ഒന്നുല്ല പെണ്ണെ... വാ കിടക്കാം... നേരം പാടായി.... " "നാളെ ഞാനൊന്നു വീട്ടിൽ പൊയ്ക്കോട്ടേ ഇക്ക.. എല്ലാരേം കാണാൻ പൂതിയാവൂണ്ട്... " "രാവിലെ ഉമ്മാനോട് ചോയ്‌ചോക്.. ന്നട്ട് സമ്മയിക്കാണേൽ വൈകിട്ടു നേരത്തെ വരാം ഒരുമിച്ചു പോകാം നാളെത്തന്നെ ഇങ്ങോട്ടു പോരണംട്ടോ.. 🙂🙂🙂" "രണ്ടൂസം നിന്നോട്ടെ " "വേണ്ട... അധികാരത്തിൽ പറയല്ല പെണ്ണെ നീയില്ലാതെ നിക്ക് പറ്റില്ല അതോണ്ടാ.. സോർത്ഥത കാണിക്കുകയില്ല... നീയില്ലാണ്ടീ വീട്ടിലോട്ടു വരനെ കയ്യൂല.. അന്നൊരുദിവസം നീ പോയില്ലേ ഉമ്മാക്ക് വയ്യാഞ്ഞിട്ട... ഒരുപോള കണ്ണടച്ചിട്ടില്ല ഞാനന്ന്.. രാവിലെ ആയിക്കിട്ടാൻ കാത്തിരുന്ൻസ്‌തേങ്ങാനാണെന്നു എനിക്കെ അറിയു.... "ഇക്കാ.. നിക്ക് മനസ്സിലാകും ന്നാലും ഒരു ദിവസമെങ്കിക്കും അവരുടെ കൂടെ " "ഹസീ ഞാൻ പറഞ്ഞു വേണ്ടാന്നു ഇനി അതിൽ മാറ്റമില്ല വന്നു കിടക്കാൻ നോക് " "ഇക്ക, ഉമ്മ ഇന്ന് വിളിച്ചപ്പോഴും ചോദിച്ചു ഒരാഴ്ച വന്നു നിന്നിട്ടു പൊയ്ക്കൂടെന്ന്.. അതികം ദിവസമൊന്നും ഇക്കാനെ പിരിഞ്ഞിരിക്കാൻ പറ്റാത്തൊണ്ട ഞാൻ രണ്ടുദിവസം എന്ന് പറഞ്ഞെ.. ന്റെ പൊന്നിക്ക അല്ലെ പ്ലീസ് " "ഹസീ നീ കൂടുന്നുണ്ട് പോകണ്ടാന്നു പറഞ്ഞിട്ടുണ്ടെൽ പോകണ്ട അതല്ല പോയെ പറ്റു എന്നാണേൽ പൊയ്ക്കോ പിന്നെ ഇങ്ങോട്ടു വന്നേക്കരുത്.... നേരം പാതിരയായി.. അന്നേരത്തെ... 👺👺👺👺👺" ഹസി ഒട്ടും പ്രതീക്ഷിച്ചില്ല അന്വിക്കന്റെ ഈ ദേഷ്യപ്പെടൽ.. വീട്ടിൽപോയിട്ടു നാളുകുറെ ആയോണ്ട് സമ്മതിക്കുമെന്ന വിചാരിച്ചേ.. നന്ടിപോയെന്തിനാ ഇങ്ങനെ വിഷമിപ്പിച്ചേ.... അൻവി വേഗം കിടന്നു... അവനറിയാം അവളിന്നു ഉറങ്ങൂല ന്നു... പെണ്ണിനെ വേദനിപ്പിക്കാൻ പറഞ്ഞതല്ല... അവളില്ലാണ്ട് കഴിയൂല എനിക്കിപ്പോ... സാന്ത്വനിപ്പിക്കാൻ ചെന്നാൽ ചിലപ്പോൾ പരിഭവത്തിന്റെ കെട്ടഴിക്കും.. കുറച്ചു കഴിയുമ്പോൾ വന്നു കിടന്നോളും... തുടരും ബൈ shifaasif 😔😔😔: ""നിഴലായ് നീ മാത്രം..... എന്നിട്ടും "" part 2 written by...Shifaasif നേരം വെളുക്കുവോളം ഹസി ചുമച്ചു കൊണ്ടിരുന്നു.. അൻവറിനു എന്തോ അസ്വസ്ഥത തോന്നിയെങ്കിലും മിണ്ടാതെ കിടന്നു... എന്തോ ഒരു ദേഷ്യം ഉറക്കത്തിലും കൂടെയുണ്ടായിരുന്നു... പുലർച്ചെ 3 മണിക്ക് അവൾ ചുമക്കുന്നത് സഹിക്കാൻ വയ്യാണ്ട് അൻവർ എണീറ്റു ബാം എടുത്തു കൊടുത്തു... "ഇതൊന്നു തേച്ചു കിടന്നോ... ചുമക്കു കുറവുണ്ടാകും എനിക്കൊന്നുറങ്ങണം " "നിങ്ങളുറങ്ങിക്കോളൂ ഞാൻ വേറെ റൂമിൽ പോയ്കോളാം നേരത്തെ പറഞ്ഞൂടായിരുന്നോ? " അതും പറഞ്ഞു മറുപടിക്ക് നില്കാതെ ഹസി ഡോറടച്ചു പുറത്തേക്കു പോയി.. അവൾ ഞാൻ അങ്ങനെ പറയുമ്പോൾ അങ്ങനിപ്പോൾ ഇങ്ങളുറങ്ങണ്ടാ എന്ന പറയാറുള്ളെ.. അത് കേള്കാന അങ്ങനെ പറഞ്ഞതും.. പക്ഷെ കൈവിട്ടുപോയി ഇന്നലെ രാത്രി പറഞ്ഞതും കൂടുതലായിരുന്നല്ലോ നൊന്തിട്ടുണ്ടാകും അല്ലെങ്കിലേ പെട്ടെന്ന് സങ്കടം വരും.. ഇനിയിപ്പോ നോകേം വേണ്ടല്ലോ റബ്ബേ.. ഹസി റൂമിലെത്തിയതും മുഖം പൊതിഞ്ഞു കരഞ്ഞു തീർത്തു... രാത്രി മുഴുവൻ ഞാൻ ചുമച്ചിട്ടും ഇക്കയോന്നു തിരിഞ്ഞു നോക്കിയില്ലല്ലോ അല്ലെങ്കിലെനിക്കൊരു തലവേദന വന്നാൽ പോലും ഞാനുറങ്ങാതെ ഉറങ്ങൂലാരുന്നു.. ഇതിപ്പോ വീട്ടിലൊന്നു പോയ്കോട്ടെയെന്നു ചോതിച്ചതിനാണോ ഇത്ര വല്ല്യ പിണക്കം... 😓😓😓😓 സങ്കടങ്ങളെല്ലാം തേങ്ങലുകളായി കണ്ണീർ തുള്ളികൾ ആവോളം കൂട്ടിനു വന്നു.. എപ്പോയോ അവളുറങ്ങിപോയി... രാവിലെ എന്നും സുബഹി ഉമ്മയും ഹസിയും ഒരുമിച്ച നിസ്കരിക്കാറുള്ളെ... ഹസിയെ നിസ്കാര റൂമിലും ബാത്‌റൂമിലുമൊന്നും കാണാഞ്ഞിട് ഉമ്മ അവരുടെ റൂമിൽ നോക്കാനായി ചെന്നപ്പോൾ വാതിൽ ചാരിയാതെയൊള്ളു.. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ അൻവി മാത്രം കിടക്കുന്നതു കണ്ടു ഒഴിഞ്ഞു കിടക്കുന്ന റൂമിലേക്ക് ആച്ചുമ്മ നടന്നു പിണക്കമൊന്നും ഉണ്ടാവാറില്ലല്ലോ രണ്ടും.. ഇനി വയറുവേദനയെങ്ങാനും വന്നപ്പോൾ മാറി കിടന്നതാണോ പെണ്ണ്.. ഒരു സമാദാനമില്ലാതായി റൂമിൽ കാണാഞ്ഞപ്പോ... വാതിൽ ലോക് ചെയ്തിട്ടില്ല തുറന്നപ്പോ ഹസി അവിടെ കിടപ്പുണ്ട് "മോളെ ഹസീ എണീക്കുന്നില്ലേ സുബഹി നിസ്കരിക്കണ്ടേ " പടച്ചോനെ എന്താ ന്റെ കുട്ടി മിണ്ടാണ്ട് കിടക്കുന്നെ വയ്യായ്കയുണ്ടോ... ആച്ചുമ്മ വയ്യാത്ത കാലും ഏന്തി നടന്നു കട്ടിലിനരികിൽ എത്തി... പുതച്ചു കിടക്കുകയാണല്ലോ.. നെറ്റിയിൽ തൊട്ടു നോക്കിയ ഉമ്മ കൈവലിച്ചു അളളാ പൊള്ളുന്ന പനിയായല്ലോ ഹസിക്ക് രാത്രി ഒന്നുമുണ്ടായനിലല്ലോ ന്നതെന്തേ ഇവടെ കിടക്കുന്നെ ആ ചെയ്താനാണേൽ നല്ല ഉറക്കവുമാ... തുണി നനച്ചു നെറ്റിയിലിടാം.. കുറവില്ലേൽ രാവിലെ കൊണ്ടൊകാം.. വേഗം തുണിയൊക്കെ നനച്ചിട്ടു രാവിലേക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി പണികളൊക്കെ തീർത്തു ഹസിക്ക് ചായയുമായി വന്നു.. "മോളെ എണീറ്റെ.. ചായ കുടിക്കണ്ടേ " "ഉമ്മാ " വിളിച്ചതും കരഞ്ഞുപോയി ഹസി "എന്താ ന്റെ കുട്ടിക്ക് പേടിക്കണ്ടാട്ടോ.. പനിച്ചതല്ലേ മാറിക്കോളും ചായ കുടിക്ക് ന്നട്ട് ഹോസ്പിറ്റലിൽ പോകാൻ.. " "ഉമ്മാ ഒറ്റക്കായല്ലേ ഞാനും വരാം അടുക്കലേക്കു " "ഏയ് ഇല്ല പെണ്ണെ ഉപ്പയുമുണ്ടായ്നു അല്ല പെണ്ണെ നിനക്ക് പനിച്ചതൊന്നും ആ ചെക്കൻ അറിഞ്ഞിട്ടില്ലേ സുഗായ്റ്റു ഉറങ്ങൂണ്ടല്ലോ " "ഞാൻ ചുമച്ചിരുന്നു കുറെ നേരമുമ്മ അപ്പോൾ എനിക്കുറങ്ങണമെന്നു പറഞ്ഞു ചൂടായി അപ്പോൾ ഞാനിങ്ങു വന്നു കിടന്നതാ " "ആഹാ അവനത്രക്കായോ കൊള്ളാലോ ന്റെ മോനെ " "വിശപ്പിലുംമ വാ കഴിച്ചുനുണ്ട് " "ന്നാ ചായ കുടിച്ചാലേ നീ കിടന്നോ പോവാനാകുമ്പോ വിളിക്കാട്ടോ " ഉമ്മാ ഡോർ അടച്ചു പോയി... അൻവർ എണീറ്റപ്പോൾ വൈകിയിരുന്നു വിളിക്കാൻ വന്നില്ലല്ലോ ഹസി പിണങ്ങീട്ടുണ്ടാകും തോര്തെടുത്തു പതുങ്ങി പതുങ്ങി അടുക്കളയിൽ ചെന്നപ്പോൾ ഉമ്മാ തിരക്കിട്ട പണിയിലാ അവളെവിടെയെന്നു ചോതിക്കണമെന്നൊക്കെ ഉണ്ട് അവളുടെ കരഞ്ഞു വീർത്ത മുഖം കണ്ടുമ്മ ചോതിച്ചിട്ടുണ്ടേൽ ഇപ്പോൾ എന്റെ ചോദ്യത്തിന് സ്കൂറ്റാവുകയാ നല്ലത് 😁😁 പെണ്ണിനെ എവിടേം കാണാനില്ലല്ലോ അതോ പോയോ എവ്ടെമില്ല ഇതെവിടെപോയി "എന്താടാ നീ നിന്ന് പരുങ്ങുന്നത് കുളിയും പല്ല് തേയ്പ്പൊന്നുമില്ലേ? " "ആ താ പോണു " ന്നാലും ഇതെവിടെ പോയി അല്ലേൽ ഇവിടെ രണ്ടാളും കൂടെ നാട്ടു വർത്താനം പറഞ്ഞു ഇരിക്കും... കുളി കഴിഞ്ഞു വന്നിട്ടും പെണ്ണിനെ കാണാനില്ലല്ലോ റൂമിലും ഇല്ല.. എന്താപ്പോ സംഭവിച്ചേ... അപ്പോൾ റൂമിൽ നിന്നിറങ്ങി എങ്ങോട്ട് എങ്കിലും പോയോ...? തുടരും 😔😔😔: " നിഴലായ് നീ മാത്രം.... എന്നിട്ടും " part 3 written by.. Shifaasif ഹസിക്ക് കിടന്നിട്ടു ഒരു സമാദാനവും കിട്ടുന്നുണ്ടായിരുന്നില്ല.. അൻവിക്ക എണീറ്റോ ആവോ.. കാണാനാൽ വിളിക്കുന്നതാണല്ലോ ഒന്നും കേട്ടതുമില്ല എന്തിനാ ഇത്രമാത്രം വിഷമിപ്പിക്കുന്നതാവോ... വീട്ടിൽക് പോകണ്ടെങ്കിൽ പോകണ്ട but... സുഖമില്ലാതെ കിടക്കുമ്പോൾ ഒരു അശോസിപ്പിക്കുന്ന വാക്കോ പ്രവർത്തിയോ നൽകുന്നതിന് പകരം.. വീണ്ടും കുത്തി നോവിക്കുന്നു... മനസ്സിലാകുന്നില്ല എന്തിനാ ഇങ്ങനെ പെരുമാറുന്നതെന്ന് പനിയുടെ ക്ഷീണം കൊണ്ട് പുതപ്പിനുള്ളിൽ നിന്നും ഇറങ്ങാനും തോന്നുന്നില്ല.. ദേഷ്യപ്പെട്ടു നില്കുകയാകും.. ഷർട് ഒരെണ്ണം പോലും തേച്ചതില്ല.. രാവിലെ തേക്കാമെന്ന വിചാരിച്ചേ... ഇനി ടി ഷർട് ഇട്ടു പൊക്കോളും.. ഇങ്ങട് വരോന്നു നോക്കാലോ... റൂമിലെത്തിയപ്പോൾ ഷർട്ടോ പാന്റോ ഒന്നും എടുത്തു വെച്ചിട്ടില്ല... ഹാങ്ങറിൽ നോക്കിയപ്പോൾ ഒരെറ്റ ഷർട്ട്‌ അയൺ ചെയ്തതില്ല.. ഈ പെന്നിതെവിടെപോയി... ചുമച്ചിരുന്നല്ലോ രാത്രി.. ഇപോയതും കേൾക്കുന്നില്ല... പോയോ വീട്ടിലേക്കു ഒന്ന് വിളിച്ചു നോകാം.. റിങ് ചെയ്യുന്നുണ്ട് അറ്റൻഡ് ചെയ്യുന്നില്ലല്ലോ.. അവളുടെ ഉമ്മാന്റെ ഫോണിലേക്ക് വിളിക്കാം.. സൊറപറഞ്ഞിരിക്കുകയാകും ചിലപ്പോൾ "ഹലോ എന്താ അൻവി രാവിലെ തന്നെ അവിടെ എന്തേലും വിശേഷമുണ്ടോ? " "ഒന്നുമില്ലുമ്മ വെറുതെ വർത്തമാനമറിയാൻ വിളിച്ചതാ " "എവിടെ ഹസി അവളിന്നു വരാന്നു പറഞ്ഞിരുന്നു വരുന്നുണ്ടോ ഉണ്ടേൽ ഉപ്പ വന്നോളും konduvaran കുറച്ചൂസം നിന്നോട്ടെ അവളിവിടെ അൻവിയെ " "ചിലപോയെ വരൂ ഉമ്മാ ഇവടെ ഉമ്മാക്ക് കാൽവേദന കൂടുതലാ അപ്പോൾ കുറച്ചൂസം കഴിഞ്ഞു പോകാന്നു പറഞ്ഞിരുന്നു " "ആ ഇങ്ങളെ ഇഷ്ടം പോലെ വന്നൊളി " "ന്നാ കെ ഉമ്മാ " "ആ ആയ്കോട്ടെ " പടച്ചോനെ പിന്നെ ഇവളിതെവിടെപോയി ഇബടെ തന്നെ ഒന്ന് തപ്പി നോകാം എന്റെ മൂന്നിലൊന്നു കണ്ടു കിട്ടിയിരുന്നേൽ ഈ ദേഷ്യമെല്ലാം തീർക്കും ഞാനവളെ !!!! അൻവർ ഓരോ റൂമിലും തിരഞ്ഞു... അവൾ കിടക്കുന്ന റൂമിനടുത്തെത്തിയതും ഒരു കാൾ വന്നു ഷോപ്പിൽ നിന്നാണല്ലോ "ഹലോ " "അൻവർക നിങ്ങളൊന്നു നേരത്തെ വരൂ പുതിയൊരു കമ്പനിക്കാർ വന്നിട്ടുണ്ട് ഡീൽ ചെയ്യണമെങ്കിൽ ഇക്ക വേണം " "ആ ഞാൻ വരാം " പെട്ടെന്ന് ഡ്രസ്സ്‌ ചെയ്തു ഇറങ്ങാൻ നിന്നപ്പോൾ ഉമ്മാ വിളിക്കുന്നുണ്ട് . റഹമാനെ അപ്പോഴത്തെ ദേഷ്യത്തിലാ പെണ്ണിനോട് വയ്‍ക്കിടെ പറഞ്ഞു ഒറ്റി കൊടുത്തോ ആവോ "എന്താ " "നിനക്ക് ചായ വേണ്ടേ? " "വേണ്ടുമ്മ ടൈമില്ല വൈകീകുന്നു അവടന്ന് വിളിക്കുന്നുണ്ട് ഞാനിറങ്ങ അസ്സലാമു അലൈകും " "വാ അലൈകും സലാം പിന്നെ എനിക്കൊന്നു ഹോസ്പിറ്റലിൽ പോണം.. നീ കാറെടുക്കുന്നുണ്ടോ " "പോവ്വാനുണ്ടേൽ ഞാൻ ബൈക്കെടുത്തോളാ.. എന്തിനാ ഇപ്പോൾ ഹോസ്പിറ്റലിൽ " "ആവിശ്യമുണ്ട്.. നീ ആ മാലികിനോട് വരാൻ പറയൂ ഡ്രൈവറിറ്റു പോരാൻ.. നിനക്ക് പറ്റുമെങ്കിൽ നീയായാലും മതി " "എന്തിനാ പോണത് അത് പറയുമ്മ്‌നാ " "പറഞ്ഞാലേ പോരോല്ലോ " "അതല്ല ന്നാലും " "നിനക്ക് പറ്റില്ലെങ്കിൽ പൊയ്ക്കോ " "എപ്പോഴാ പോണത് എനിക്കൊരു മീറ്റിംഗ് ഉണ്ട് അത് കയിഞ്ഞു വന്നാൽ മതിയോ 11മണിയാകും " "ആ ന്നാ അപ്പോൾ വാ ഞാൻ റെഡി ആയി നിൽകാം " "കെ ഉമ്മാ " അൻവർ ബൈക്കെടുത്തു പോയി. പോകും വഴിക്കെല്ലാം ഹസി എവിടെപോയതായിരിക്കുമെന്നും ആലോചിച്ചു.. ഉമ്മാ അവളെ പറ്റി ഒന്ന്നും പറഞ്ഞതുപോലുമില്ലല്ലോ ഇനി വയ്യാത്തത് അവൾക്കാകുമോ അവളെ കൊണ്ടോകാനാണോ ഹോസ്പിറ്റലിൽ പോകണമെന്ന് പറഞ്ഞട്??? ചുമക്കുന്നതൊന്നും കേട്ടതുമില്ല അവളില്ലാത്തൊരു കുറവ് നല്ലോണം അവിടെ അറിയുന്നുമുണ്ട് ആകെ ടെൻഷനായി.. അവളൊന്നു വിളിച്ചാലും മതിയായിരുന്നു.. വീട്ടിൽ ഫുള്ളാണ്ട് തിരയാനും പറ്റില്ല.. ആകെ പ്രാന്തുപിടിക്കും പോലെ തോന്നുന്നു ദേഷ്യപെടേണ്ടിയിരുന്നില്ല.. പറ്റി പോയി.. ന്നാലും ഇങ്ങനെ കണ്മുന്നിൽ വരാതെ മാറി നില്കുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല... അവളുടെ സാമീപ്യം ഇല്ലാതെ വീർപ്പു മുട്ടുന്നുണ്ടോ... ??? ഷോപ്പിലെത്തിയതും പുതിയ ഡീലർസിനെ മീറ്റിംഗ് കഴിഞ്ഞു ലോഗിൻ കഴിഞ്ഞു പെട്ടെന്ന് ഇറങ്ങി... മനസ്സ് പറയുന്നുണ്ട് അവൾക്കെന്തോ സംഭവിച്ചിട്ടുണ്ടെന്ന്... പെട്ടെന്ന് വീട്ടിലെത്തണം.. ഒന്നിലുമൊരു ശ്രദ്ധ കിട്ടുന്നില്ലല്ലോ... വീട്ടിലെ പോർച്ചിൽ ബൈക്ക് സ്റാൻഡിലിട് വേഗം അകത്തു കയറി.. റൂമിലേക ഓടിയത്.. അവ്ടെമില്ല പടച്ചോനെ എന്നെയിങ്ങനെ പരീക്ഷിക്കല്ലേ.... "ഉമ്മാ ഉമ്മാ,,,,,,? " "എന്താടാ ഇങ്ങനെ വിളിച്ചു കൂബുന്നെ " "ഹസി എവിടെ " അതുപറഞ്ഞതും ഉമ്മാ അവന്റെ പുറം പോളിയപോലൊരു അടി കൊടുത്തതും ഒരുമിച്ചായിരുന്നു. !!!! തുടരും 😔😔😔: "നിഴലായ് നീ മാത്രം, എന്നിട്ടും..... " പാർട്ട്‌ 4 wtitten by shifaasif അൻവർ ഞെട്ടിപ്പോയി.. "എന്തിനാ ഉമ്മാ ഇങ്ങനെ കാര്യമില്ലാതെ അടിക്കുന്നെ? " "നിനക്ക് അറിയില്ലല്ലേ കാരണം? ന്നലെ ന്റെ മോള് പനിച്ചു വിറച്ചു കിടന്നത് നീയറിഞ്ഞില്ല.. ചുമച്ചപ്പോ നിനക്കുറങ്ങാൻ പറ്റാതായല്ലേ... നിന്റെ കൂടെയല്ലേടാ അവളും കിടന്നിരുന്നത്.. ഭർത്താവെന്നു പറഞ്ഞാൽ ഭാര്യയുടെ ശരീര സുഖം മാത്രം കൊതിച്ചു അവളെ ആഗ്രഹിക്കേണ്ടവനല്ല സുഖത്തിലും ദുഃഖത്തിലും കൂടെ നിക്കുന്നോന.. അവള് റൂമും മാറി കിടന്നു എന്നിട്ട് രാവിലെ അവളെ കാണാഞ്ഞിട് തിരക്കിയതുപോലുമില്ല.. എന്ത് തെറ്റാടാ ആ പാവം ചെയ്തത്? നിന്റെ എല്ലാം ദേഷ്യവും സഹിച്ചു സ്നേഹിച്ചു കൂടെ നിക്കനതോ.. പനിച്ചു വിറച്ചിട് അതിനൊന്നും ചെയ്യാൻ പോലും കഴിയുന്നില്ല.. നീ അവളുടെ അടുത്തൊന്നു പോയി നോകിയതുമില്ല... ഇതിലും ഭേദം അവൾ അവളുടെ വീട്ടിൽ പോയി നിക്കണതാ... നീ പനിച്ചു കിടന്ന അന്നൊന്നും അവള് ഉറങ്ങീട്ടുപോലുമില്ലായിരുന്നു.. അതൊക്കെ പോട്ടെ... നിനക്കൊന്നു ചോതിക്കായിരുന്നില്ലേ ഹസിയെവിടെയെന്നു ഇപ്പോൾ പാഞ്ഞു വന്നാകുന്നു ഹസിയെവിടെയെന്നു ചോദിച്ചു... ഇപ്പോ മനസ്സിലായോ എന്തിനാ തല്ലിയതെന്നു അവളെ പിടിച്ചിട്ടു വേണം കാറിൽ കയറ്റാൻ വാ... " റഹ്മാനെ ഞാനിത്ര ക്രൂരനായിരുന്നോ പാവമെന്റെ പെണ്ണ്... ഉമ്മാ പറഞ്ഞപോലെ ഒന്ന് അന്നോഷിച്ചതുപോലുമില്ല അവള് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകും എന്റെ സാമീപ്യം... ടെൻഷനും ഇന്നലത്തെ രാത്രിയിലെ കുളിയും കൂടെ ആയപ്പോൾ പനിച്ചതാകും... പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാം റൂമിൽ ചെന്നപ്പോൾ കട്ടിലിനോട് ചാരി ഇരിക്കുക ആണ്.. ഉമ്മാ തട്ടമിട്ടു കൊടുക്കികയാണ്... ആകെ വാടിയിട്ടുണ്ട്.. സഹിക്കുന്നില്ലല്ലോ റബ്ബേ ഞാൻ കാരണം ന്റെ പെണ്ണ്... 😢😢😢😢 "അൻവി നിനക്ക് എടുത്തു കൊണ്ടോകാൻ കഴിയുമോടാ.. പിടിച്ചാൽ അവള് വീഴും. അഡ്മിറ്റ്‌ ചെയ്യോന്ന പേടി സൂചി വേറെ ആർക്കേലും വെക്കുമ്പോൾ തന്നെ കരയുന്ന പെണ്ണാ " "ഞാനെടുത്തോളം ഉമ്മാ " അൻവി വേഗം അവളെ എടുത്തു.. നല്ല ചൂടുണ്ടല്ലോ റബ്ബേ... കണ്ണ് തുറക്കുന്നുപോലുമില്ല.. എന്റെ പെണ്ണിനെ കാത്തോളണേ... കാറിലെ ബാക് സീറ്റിൽ ഉമ്മയുടെ മടിയിലേക്കു തലവെച്ചു കിടത്തി ഹസിയെ.... വേഗം ഹോസ്പിറ്റലിൽ എത്തി... സ്ട്രെക്ചർ ഒന്നും വിളിക്കാതെ ഷാഹി തന്നെ അവളെ എടുത്തുപോകുന്നത് കണ്ടു എല്ലാരും അവനെ നോക്കുന്നുണ്ടായിരുന്നു. അപ്പോയെക്കും ഉമ്മാ op കാർഡെടുത്തു ഡോക്ടറെ റൂമിലേക്ക്‌ വന്നു ഹസിയെ നഴ്സുമാർ ബെഡിലോട് കിടത്താൻ പറഞ്ഞു അല്പം കാത്തിരുന്ന ശേഷം ഡോക്ടർ വന്നു പരിശോധിച്ചു "ഹസീനാകു പനി കൂടുതലാണ് അഡ്മിറ്റ് ചെയ്യുന്നതാകും നല്ലത് ബിപി ഡൌൺ ആകുന്നുണ്ട് ഡ്രിപ്പിടേണ്ടി വരും " "ഓക്കേ ഡോക്ടർ " "മേരി സിസ്റ്ററെ ഇവർക്കു റൂമിനുള്ള ഏർപ്പാട് ചെയ്തോളു... പേഷ്യന്റ് ഒബ്‌സെർവിൽ കിടക്കട്ടെ ഡ്രിപ്എടുത്തോളു " "ശരി ഡോക്ടർ " അൻവർ മരുന്ന് വാങ്ങാനും റൂം എടുക്കാനുമൊക്കെ പോയി തിരികെ വന്നപ്പോഴാണ് ഹാസിയുടെ കയ്യിൽ കാനിൽ വെക്കാൻ ഇൻജക്ഷന് വെക്കുന്നത് കണ്ടത് .അല്ലാഹ് ന്റെ പെണ്ണിന് പേടിയുള്ള കാര്യമാണ്.. ഒരുപ്പാട് വേദനിപ്പിക്കല്ലേ സൂചി ഇൻ ചെയ്തതും അവളൊന്നു മൂളി അൻവിയുടെയും ഉമ്മന്റേയും ഞെഞ്ഞു പിടഞ്ഞു പോയി... 😢😢😢 "മോനെ നീ പോയി ഇച്ചിരി കഞ്ഞി വാങ്ങിക്കൊണ്ടു വാ രാവിലെ ഒന്നും കഴിച്ചിട്ടില്ല മോള് " ക്യാന്റീനിൽ പോയി കഞ്ഞി വാങ്ങി വന്നുപോയ്ക്കു റൂം റെഡി ആയിരുന്നു "മോനെ ഗ്ളൂക്കോസ് കയറ്റി തുടങ്ങി നീ ഉപ്പനെയും അവളുടെ ഉമ്മാനേം വിളിച്ചു പറഞ്ഞേക്റ്റോ എനിക്കൊന്നു വീട്ടിലും പോണം ഓളെ തുണിയും കുപ്പയൊക്കെ എടുക്കണ്ടേ നിനക്കെന്തെലും എടുക്കാനുണ്ടോ? " "ആവിളിക്കാം ഉമ്മാ എനിക്കൊന്നും വേണ്ട നിങ്ങളെങ്ങനെ പോകും വീട്ടിക്ക്? " "nee മാലികിനോട് വരാൻ പറ എന്നിട്ട് കാറിൽ പോകാം അങ്ങനല്ലേ നല്ലത് നീ ഇവടെ നിന്നോ " "ആ ഞാൻ അവനെ വിളിച്ചോകട്ടെ? " "മ്മ് പാവം ഒന്നും കഴിച്ചിട്ടുമില്ല ഇജ്ജാദിനെ എന്തോപറഞ്ഞു സങ്കടാകീട്ടുണ്ട് അതോണ്ടാ bp കുറഞ്ഞത് " "ഇല്ലുമ്മ ആ നേരത്തു അങ്ങനെ പറഞ്ഞോളു വേറൊന്നും പറഞ്ഞിട്ടില്ല ഉണരുമ്പോൾ ചോയ്ച്ചോകിക്കോളി " "ആ ചോയ്ക്കും ഞാൻ നിന്നെ അങ്ങനെ വിട്ടാൽ പറ്റൂലല്ലോ " "പിന്നെ മാലിക് ഇപ്പോ വരും " "മ്മ് " ന്നലെ ഞാൻ വരുമ്പോൾ കൊണ്ടാരം ഉച്ചക്കുള്ള ചോറ് എന്നീകുമ്പോ ചോയ്ച്ചോകൊണ്ടു എന്താ വേണ്ടതെന്നു ട്ടോ ഞാൻ ഓൻ വരുമ്പോൾക്കു ഇറങ്ങട്ടെ ചാവി കാട്ടിക്കാ... " "ഓക്കേ ഞാൻ ചോദിച്ചോണ്ടു ദാ ചാവി... " !ന്നാ ഞാൻ പോയിവരെ " !മ്മ് " ഉമ്മാ പോയ ഉടനെ ഡോറടച്ചു അൻവി ഹസിയുടെ അരികിലിരുന്നു പതിയെ കവിളിൽ ഒന്ന് കൈ വെച്ച് പനി ഒരു മാറ്റവുമില്ല അത്രയ്ക്ക് പനിക്കുന്നതോണ്ടാകും ഇങ്ങനെ ഒന്നുമറിയാതെ കിടക്കുന്നത്.. ഇന്നലെ ചുമച്ചപ്പോ വെറുതെ പറഞ്ഞതാ അങ്ങനെ... സാദാരണ അങ്ങനെ പറയുമ്പോൾ അങ്ങനിപ്പോ ഉറങ്ങണ്ട എന്നുപറഞ്ഞു വഴക്കിനു വരും.. പക്ഷെ വീട്ടിൽ പോകണ്ടാന്നു പറഞ്ഞു ദേഷ്യപ്പെട്ട പേടിക്ക് റൂമിൽ നിന്നും പോയതാകും ഒരുപാടിഷ്ടം എനിക്ക് അവളേം അവൾക്കു എന്നേം.. ന്നാലും ഇടക്കിങ്ങാനൊരു പിണക്കം ഉണ്ടായിട്ടില്ലിടുവരെ... ഇതിപ്പോ ഹോസ്പിറ്റൽ വരെ എത്തി... ഹസിയുടെ ഇടതു കയ്യിലെ കാനിലിന്റെ സൈഡിലൊക്കെ ചെറുതായൊന്നു തടവി കൊണ്ടിരുന്നപോയ അവളൊന്നു നെരങ്ങി മൂളും പോലെ തോന്നിയത് "എന്താ ഹസി എന്തേലും വേണോ. "? "ഇന്ക്..... ഇന്ക് വയ്യിക്ക.... എന്തോ പോലെ.. ..? 😓😓" "ഒന്നുല്ലടാ ഒന്ന് പനിച്ചതല്ലേ.... അത് മാറിക്കോളും കേട്ടോ.. ഇപ്പോ ഹോസ്പിറ്റലിൽ ആണ് മ്മള് നിനക്കെന്തെലും കുടിക്കാൻ വേണോ " "മ്മ്... വേണ്ട " അതും പറഞ്ഞു ഹസി വീണ്ടും മയക്കത്തിലേക്ക് വീണു.... അംവിക്കാനേൽ എന്തൊപോലായി... പെട്ടന്നു സുഗാക്കണമേ അല്ലാഹ്... അപ്പോഴാ ഫോൺ ബെല്ലടിച്ചേ "ഹലോ ഉമ്മാ " "ഞാന്ഇബിടെ എത്തിട്ട മോള് എണീറ്റോ " "ആ ഉമ്മാ എണീറ്റു വയ്യാനും പറഞ്ഞു വീണ്ടും ഉറങ്ങി " "ക്ഷീണമുണ്ടാകും.. കിടന്നോട്ടെ ഉപ്പ അങ്ങട് വരുന്നുണ്ട്... ഞാൻ കുറച്ചു കഴിഞ്ഞു വരാം " "മ്മ് കെ ഉമ്മാ " വാടിത്തളർന്ന റോസാപ്പൂ പോലെ കിടക്കുകയാ എന്റെ നല്ലപാതി... ഇതിന്റെ കാരണക്കാരൻ മുഴുവൻ ഞാനും... കുളിക്കുന്നില്ലാന്നു അവളാപ്പയെ പറഞ്ഞതാ, ഞാൻ കേട്ടില്ല.. അപ്പോൾ തോന്നിയ റൊമാൻസ് ഇമ്മാതിരി പണി തരുമെന്ന് വിചാരിച്ചില്ല.... തുടരും... 😔😔😔: നിഴലായ് നീ മാത്രം.... എന്നിട്ടും part 5 written by shifaasif ഉച്ച ആയപോയ ഹസി ഒന്ന് ഉണർന്നത്.. മെല്ലെ എണീക്കാൻ നോക്കി. പറ്റുന്നില്ലല്ലോ.. ഇതിപ്പോ എവിടെയാ റബ്ബേ ഞാൻ കിടക്കുന്നെ.. അള്ളോ ന്റെ കയ്യില് സൂചി 😢😢😢😢ഇതെപ്പോ സംഭവിച്ചു.. പനിച്ചതൊക്കെ ഓര്മയിൻഡ്.. പക്ഷെ ഇതെപോയെത്തി ഹോസ്പിറ്റലിൽ... ആരെയും കാണുന്നുമില്ലല്ലോ റബ്ബേ.. ഉമ്മ ഒറ്റക്കായിരുന്നു വീട്ടിൽ.. ഇനി മരുന്ന് വാങ്ങിക്കാനോ മറ്റോ പോയോ ആവോ.. അംവിക്ക പിണക്കം മാറി വന്നിട്ടുണ്ടാകില്ല... വെറുതെ ദേഷ്യം പിടിച്ചതല്ലേ വരട്ടെ, ഞാനും മൈൻഡ് ചെയ്യാൻ പോവൂല.. എപ്പോഴും തോറ്റു കൊടുക്കുന്നത് കൊണ്ട എന്നെയിങ്ങനെ സങ്കടപെടുത്തുന്നത്.... നല്ല ക്ഷീണം തോന്നുന്നുണ്ട്. കയ്യിൽ കുത്തിയ ക്യാനിലൊന്നു മാറ്റി കുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. നല്ല വേദന എടുക്കുന്നുണ്ട്.. ഇതിപ്പോ ആരാ കൂടെയുള്ളതെന്നു മനസ്സിലായതുമില്ലല്ലോ ഹസി റൂമിലാകമാനം ഒന്ന് വീക്ഷിച്ചു.. ആഹ്‌ അംവിക്കാ ന്റെ ഫോണാണല്ലോ അത്.. ഇക്കയാണോ കൂടെ.... ന്നാൽ നന്നായി.. ഇനി പക്കാ റൊമാൻസ് ആയിരിക്കും ചിലപ്പോൾ.. പിണങ്ങിയതായിരുന്നല്ലോ.. സുഖമില്ലാത്തോണ്ട് അശവസിപ്പിക്കാൻ വരും... അപ്പോളെനിക്ക് കുറച്ചു പറയാനുണ്ട്. അല്ല എനിക്കല്ല ഞങ്ങൾ പെൺ സമൂഹത്തിനു തന്നെ പറയാനുണ്ട്... സ്നേഹിച്ചിട്ട ഒള്ളു ഞാനെന്നും.. ഇന്നുവരെ എതിർത്തും സംസാരിച്ചിട്ടില്ല പെൺ ആണെന്ന് താഴ്ന്നു കൊടുത്തതല്ല ഒരവസരത്തിൽ പെണ്ണിനുമുണ്ട് മറുപടി എന്ന് കാണിച്ചു കൊടുക്കാനാ... ബാൽക്കണിയിൽ ഓരോന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു അൻവി.. ഇനീപ്പോ ഉമ്മമാരും ഉപ്പമാരുമെല്ലാം വരും. രാത്രി ജലദോഷം പോലുമില്ലാത്ത പെണ്ണിന് നേരം പുലർന്നപ്പയെക് ഇമ്മാതിരി പനി എങ്ങനെ വന്നെന്നും ചോതിക്കകം. ഉമ്മ അറിഞ്ഞിട്ടുമുണ്ട് ഞാനവളോട് പറഞ്ഞതെല്ലാം... അവളിനി വീട്ടിൽ പോകണ്ടാന്നു പറഞ്ഞതും പറഞ്ഞിട്ടുണ്ടോ ആവോ..... കുടുങ്ങിയത് തന്നെ.. അവളെന്നെ രക്ഷിചോളും എന്തേലും പറഞ്ഞു.... അല്ലേ....???? എന്തായാലും മിണ്ടുമൊന്നു നോകാം. എന്നിട് ഒരു മയത്തിൽ കാര്യം പറയാം. അതുവരെ ആരും വരാതിരിക്കട്ടെ.. വന്നാല്പിന്നെ ഉള്ള ചാൻസും പോകും ഒടുക്കത്തെ മുന്കോപമാ ഇതിനെല്ലാം കാരണം.... അവള് കാര്യമായ എന്തേലും പറയുമ്പോഴും ഞാൻ എന്താണവൾ പറഞ്ഞു വരുന്നതെന്ന് നോക്കാതെ നീപോയെ എനിക്ക് വേറെ പണിയുണ്ടെന്നു പറയുമായിരുന്നു. ഒന്നും മിണ്ടാതെ പോകുമ്പോൾ എനിക്ക് പ്രതേകിച്ചൊന്നും തോന്നാറുമില്ല.. അനാവശ്യ ആഗ്രഹങ്ങളൊന്നും അതിനില്ലായിരുന്നു. ഇടക്കൊരു കടലമിട്ടായി വേണം. അതിടക്കു കൊടുക്കുമ്പോയെല്ലാം ഞാൻ പറയും ഇതിലും നല്ലത് കടല വറുത്തു തിന്നുന്നതാണെന്നു... അപ്പോൾ പറയും എനിക്ക് തിന്നു മടുത്തു ഇനി വാങ്ങി വരണ്ടാന്നു.. പിന്നെ എന്തോ തിരക്കുളൾക്കിടയിൽ ഞാൻ മറന്നു തുടങ്ങി കടലമിട്ടായി.. പിന്നൊരിക്കൽ നേരത്തെ വീട്ടിൽ ചെന്നപ്പോഴുണ്ട ഉമ്മയും ഉപ്പയും ഹസിയും കൂടെ ടീവി ക്കു മുമ്പിലിരുന്നു കടലമിട്ടായി തിന്നുന്നു.. ഞാൻ വാങ്ങാത്ത കാരണം ഉപ്പ വാങ്ങികൊടുക്കുമായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.. എന്തോ അന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ് ആയിരുന്നു മനസ്സിൽ... "ഹലോ വാതിലൊന്നു തുറന്നെ " നഴ്സിന്റെ വാതിലിലെ മുട്ട് കേട് കൊണ്ട അൻവി ചിന്തയിൽ നിന്നും എണീറ്റത്.. വാതിൽ തുറക്കാൻ പോകുമ്പോഴാ ഹസി ഫോണിൽ എന്തോ എഴുതുന്നത് കണ്ടത് തുടരും by shifaasif 😔😔😔: നിഴലായ് നീ മാത്രം.... എന്നിട്ടും Part 6 written by shifaasif ഹസിയെ ശ്രദ്ധിച്ചു കൊണ്ട് തന്നെ അൻവർ വാതിൽ തുറക്കാൻ പോയി.. ഹസി അൻവി ശ്രദ്ധിക്കുന്നത് കണ്ടിട്ടും കാണാത്തപോലു കിടന്നു... വാതിൽ തുറന്നപ്പോൾ നേഴ്സ് ടെമ്പറേച്ചർ നോക്കാൻ വന്നതാണ്.. "ആഹാ കുറവുണ്ടല്ലോ ഹസി " ഹസി ഒന്ന് പുഞ്ചിരി കാണിച്ചു "കെ. ഭക്ഷണം കഴിച്ചു കഴിഞ്ഞൊന്നു പറയണേ മരുന്നുടുത്തു തരാം " "മ്മ് പറയാം " നഴ്സ് പോയിക്കഴിഞ്ഞുടനെ അൻവർ വാതിലടച്ചു കുറ്റിയിട്ടു. ഒരു സ്ടൂലെടുത്തു ബെഡിനരികിൽ ഇരിപ്പുറപ്പിച്ചു. ഹസി നോക്കുന്നുപോലുമില്ല റബ്ബേ വയ്യാഞ്ഞിട്ടാണോ അതോ പിണക്കം തന്നെയാണോ.. രണ്ടിൽ ഏതാണെങ്കിലും ഞാൻ കാരണമാണല്ലോ. 😝😝 സഹിച്ചേ പറ്റൂ....... ഒന്ന് തൊട്ടു നോകാം... എന്തായിരിക്കും റെസ്പോണ്ട് എന്നറിയാലോ. അവളാണേൽ ഫോണിൽ കുത്തികൊണ്ടിരിക്കുകയാ.. ആർക്കാണാവോ ഇത്ര കുത്തി കുത്തി msg അയക്കാൻ.. ഫോണുണ്ടെങ്കിക്കും നെറ്റുണ്ടെങ്കിലും ഒരുപാടൊന്നും അതിൽ സ്പെൻഡ്‌ ചെയ്യാറില്ല.. ഇപ്പോ നോട്ടം ഫുൾ അതിലും 😈😈 എന്നോടുള്ള ദേഷ്യം തീർക്കാനാണോ ആവോ????? വിഷമത്തോടെയും തെല്ലു ചമ്മലോടെയും ഒരു ധൈര്യം കൈവരിച്ചു ചോദിച്ചു "ഹസീ...., കുറവുണ്ടോടി പനി " "മ്മ് " ഹാവൂ സമദാനായി സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ല.. ഇനിയങ്ങു പിടിച്ചു കയറാം.. "എപ്പോൾ തുടങ്ങിയതാ നിനക്ക് പനി? ഞാൻ ഷോപ്പിൽ പോകുമ്പൊയൊന്നും കണ്ടില്ലല്ലോ? " "5 മിനിറ്റ് ആയുള്ളൂ പനി തുടങ്ങീട്ട് എന്തേയ്? പിന്നെ ഒരു ദിവസം ഇറങ്ങുമ്പോൾ ഭാര്യയെ കണ്ടില്ലെങ്കിൽ അന്നോഷിക്കുന്നതും നല്ലതാ.. എന്നെ കാണാതെ പോയെങ്കിൽ ത്രേം നന്നായി അല്ലെ... പറയാനുള്ളതെല്ലാം തലേന്ന് രാത്രി പറഞ്ഞോണ്ട് പോകാൻ നേരം വീണ്ടും അവർത്തിക്കേണ്ടതില്ലല്ലോ ഞാൻ പോയിട്ടില്ല വീട്ടിൽക്.. ഇതാ ഇവടെ സുഖമായി പനിച്ചു കിടക്കുന്നു " "ഹസീ " പിന്നൊന്നും ചോദിക്കാന് എനിക്ക് തോന്നിയില്ല.. അവൾപറഞ്ഞാടിൽ കാര്യമുണ്ട്... പിണക്കം പനിച്ചു വിറച്ചു രൂപം മാറിയത് ഞാനറിഞ്ഞില്ല അന്നോഷിച്ചതുമില്ലല്ലോ .അവൾ പറഞ്ഞു പോലെ ചിലപ്പോൾ രാവിലെ കാണുമ്പോഴും പറഞ്ഞടൊക്കെ തന്നെ വീണ്ടും ആവർത്തിച്ചേക്കാം... അതവൾക്കു ശീലവുമുണ്ട്.. . ന്നാലും ഇത് ഒന്നു ഒന്നര തിരിച്ചടി ആയിപോയല്ലോ റബ്ബേ 🚶🙏🙏🙏 അവളാണെങ്കിൽ അതും പറഞ്ഞു വീണ്ടും ഫോണിൽ കുത്തുന്നു.. എനിക്കാണെങ്കിൽ ദേഷ്യവും സങ്കടവും ഒരുമിച്ചു തുള്ളീട്ടു എന്ത് ചെയ്യണമെന്നും അറീല അവൾ കയ്യൊന്നു ബെഡിൽ വെച്ചപ്പോൾ ഒരു പ്രതീക്ഷയെന്നോണം ഞാനാ കൈപിടിച്ചതും ന്റുമാന്നും വിളിച്ചു കരഞ്ഞു ഹസി... ക്യാനിൽ കുത്തിയ കയ്യിലാണ് ഞാൻ പിടിച്ചത്... അവിടെ നീര് വന്നു ചീർത്തിട്ടുണ്ട്. വേദനകൊണ്ട് ഹസി കരഞ്ഞു പോയി... സങ്കടത്തോടെ അൻവിയെ ഒന്ന് നോക്കി എല്ലാ സങ്കടവും അവളീ ഗ്യാപ്പിൽ കരഞ്ഞുതീർക്കുവാന്നോ....?? കണ്ണീരിനൊരു കുറവുമില്ല... കണ്ടിട്ടാണെൽ എനിക്കും കരച്ചിൽ വരുന്നുണ്ട്. വേഗം നഴ്സിനെ വിളിച്ചു കൊണ്ട് വന്നു ക്യാനുൽ വലതു കയ്യിലേക്ക് മാറ്റി കുത്തി... കുത്തിയപ്പോ അടുത്ത് നന്ന എന്റെ കയ്യിലമർത്തി പിടിച്ചിരുന്നു ഹസി... അതെനിക്കൊരു സമാദാനത്തിന്റെ വെള്ളിവെളിച്ചം നൽകി.. ഇനീപ്പോ തനിയെ ഭക്ഷണം കഴിക്കാനാവില്ലല്ലോ.. വാരി കൊടുക്കേണ്ടി വരും.. ആഹാ ഗോൾ എന്റെ പോസ്റ്റിൽ വന്നല്ലോ അൽഹംദുലില്ലാഹ്..... 🙆🙆 തുടരും വൈകുന്നുണ്ടെന്നും ലെങ്ത് കുറവാണെന്നും അറിയാഞ്ഞിട്ടല്ലട്ടോ... തിരക്കുകൾ കൊണ്ടും വയ്യായ്ക കൊണ്ടും എഴുതാൻ സമയം കിട്ടാഞ്ഞിട്ടാണ് പ്രിയ കൂട്ടുകാർ മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു by shifaasif 😔😔😔: നിഴലായ് നീ മാത്രം.... എന്നിട്ടും part 7 written by shifaasif നേഴ്സ് പോകാൻ നിന്നപ്പോൾ ഞൻ പറഞ്ഞു.. "സിസ്റ്ററെ ഒരു അഞ്ചു മിനിറ്റ് നിൽക്കാമോ ഭക്ഷണം വാങ്ങി വരാനാ പറ്റുമോ...? " "ഓ അതിനെന്താ നിങ്ങൾ വാങ്ങിവരുവോളം ഞാൻ നിന്നോളും " "കെ താങ്ക്സ് ഞാൻ പെട്ടെന്ന് വരാം " അൻവി ചോറ് വാങ്ങുവാൻ ഇറങ്ങിയപോയ ഹസിയുടെ ഉമ്മ വരുന്നത് കണ്ടത് 😆😆😆 അല്ലാഹ് ഇന്നിപോൾ ഞാൻ വിചാരിച്ച പോലൊന്നും നടക്കൂലല്ലോ എതിർ ടീം തിരിച്ചു ഗോൾ അടിച്ചല്ലോ.... "മോനെ എങ്ങനുണ്ട് ഹാസിമോൾക്ക് രാവിലെ നീ വിളിച്ചപ്പോൾ ഒന്നുമുണ്ടായിരുന്നില്ലല്ലോ പിന്നെന്തുപറ്റി,,.? " "കുറവുണ്ട്‌മ്മ രാത്രി ചുമ ഉണ്ടായിരുന്നു രവിലെ ചെറുതായൊന്നു മേലുകാച്ചിലുണ്ടെന്നു പറഞ്ഞിരുന്നു... ഞാൻ ഷോപ്പിൽ പോയി വന്നപ്പോൾകു നല്ല പനി ആണ് അവിടെ റൂമിൽ നഴ്സ് ഉണ്ട് ഞാൻ ഫുഡ്‌ വാങ്ങാനിറങ്ങിയതാ വേഗം വരാം " "വേണ്ട മോനെ ചോറ് ഞാൻ കൊണ്ടുവന്നിട്ടുണ്ടല്ലോ നീ വാ ഒരുമിച്ചു കഴികാം " 😝😝😝😝😝😝😝 ആകെ കുളമായി ഇന്നിപ്പോൾ എങ്ങനെ പിണക്കം മാറ്റും റബ്ബേ... ഇനി ഡിസ്ചാർജ് ആയെങ്കിൽ മാത്രേ ചാൻസൊള്ളു 😮😮😮 തിരികെ റൂമിക്കെത്തിയപ്പോൾ ഉമ്മ ഹസിക് ചോറ് വാരി കൊടുക്കുന്നതല്ലേ കണ്ടത്.. സത്യം പറഞ്ഞാൽ ന്റെ ഖൽബൊന്നു പിടഞ്ഞ് പോയിട്ടോ.... അവളൊന്നു നോക്കുന്നു പോലുമില്ല.. അതാണെന്നേ കൂടുതൽ സങ്കടത്തിലാകുന്നത്... ഞാനിങ്ങനെ ടെൻഷനടിച്ചു നടക്കുന്നതവൾ കാണാതെ പോലെ... എന്റെ ഇതേ ഫീലിംഗ്സ് തന്നെയാകുമല്ലേ അവളിന്നലെ അനുഭവിച്ചത്. വേണ്ടായിരുന്നു... ഇത്രമാത്രം ഫീലിങ്‌ണ്ടോ ഈ പിണക്കങ്ങൾക്.. എന്തൊക്കെയാണാവോ ഇന്നലെ അവളോട്‌ പറഞ്ഞു പോയത്... എന്തായാലും കുറിക്കു കൊള്ളുന്ന വിതം പറഞ്ഞിട്ട് ഉണ്ട് പടച്ചോനെ എങ്ങനേലും ഒരു ചാൻസ് എനിക്ക് നൽകണേ..... ഭക്ഷണമൊക്കെ എങ്ങനൊക്കെയോ കഴിച്ചെന്നു വരുത്തി അവളെ മാത്രം ശ്രദ്ധിച്ചിരിക്കുക ആയിരുന്നു.. ഉമ്മ ചെറുതായൊന്നു മയക്കത്തിലുമാണെന്നു തോനുന്നു.. അവളിപ്പോഴും ഫോണിൽ തോണ്ടുവാ.. അത് എന്നിലേക്ക്‌ ശ്രദ്ധ വരാതിരിക്കാനാകും.. അവളൊന്നു ശരിക്കെന്നെ നോക്കിയാൽ അവളുടെ പിണക്കം മാറുമെന്ന് അവൾക്കുമറിയാം... മെല്ലെ അവളുടെ ചാരത്തു ബെഡിലോന്നിരുന്നു... നെറ്റിയിൽ തൊട്ടു നോക്കി "കുറവുണ്ടല്ലേ ഹസി? " ഉണ്ടെന്നോ ഇല്ലെന്നോ ഒന്നും പറഞ്ഞില്ല. നോകിയതുപോലുമില്ല സഹിക്കാൻ പറ്റുന്നില്ലല്ലോ ഈ അവഗണന... ഇന്നലെ പാവം ഒരുപാടു സങ്കടപെട്ടിട്ടരുണ്ടാകും.. ആ സങ്കടം ആണ് ഈ ദേഷ്യമായി മാറിയിരിക്കുന്നത് അതിനിടയിലാണ് എന്റുമ്മ കടന്നു വന്നത്... "മോളെ ഹസി കുറവുണ്ടോ ചോറ് ബെയ്ച്ചീനോ? " ഉമ്മാനെ കണ്ടതും അവളെണീറ്റു ഇരുന്നു ഹമ്പടീ കൊള്ളാലോ "കുറവുണ്ട്‌മ്മ ചെറിയിരു ക്ഷീണം തോന്നുന്നുണ്ട് ഉമ്മ ഒറ്റക്കാണോ " "ആവൂ സമദാനായി എന്തെയ്നു പനി ന്നോ... വിറക്കുക ആയിരുന്നു അൻവി നിന്നേം എടുത്ത് ഓടി കൊണ്ടന്നതാ ഡോക്ടറെ അടുത്തേക്ക് അതൊന്നും അനക് ഓർമ ഇല്ലല്ലോ.... " "ഇല്ലുമ്മ " "ഉപ്പ തായെയുണ്ട് എന്തേലും ഫ്രൂട്ട് വങ്ങാട്ടെന്നും പറഞ്ഞു പോയ്കൂണ് മോളെ ഉമ്മ എപോയെത്തി " "കുറച്ചേരായി ഉമ്മ വന്നപ്പോൾ ചോറും കൊണ്ടാണ് വന്നീനെ " "ആ അൻവിയെ നീ ഷോപ്പിൽ പൊയ്ക്കോളൂ ഇപ്പോ ഞങ്ങൾ രണ്ടാളുമുണ്ടല്ലോ ഇവടെ വൈന്നേരം മഹ്റിബ് നിസ്കരിച്ചിട് ഇങ്ങു പോരെ ഞങ്ങൾക്കു രണ്ടാൾക്കും വീട്ടിൽ ആലുള്ളതല്ലേ അപ്പോ ഇവടെ നിക്കാൻ പറ്റൂല പകല് ഞങ്ങൾ നിന്നാൽ നിനക്ക് ഷോപ്പിലും പോകാം. വന്നിട്ട് രാത്രി നീ നിന്നോ രണ്ടൂസത്തെ കാര്യല്ലേ? " അത് കേട്ടപ്പോൾ മ്മടെ മനസ്സിലൊരു ആയിരം ലഡ്ഡു പൊട്ടിട്ടോ പടച്ചോനെ ഒരുപാട് നന്ദിയുണ്ട് ഇനി രാത്രി ഒറ്റക്കവുമല്ലേ അപ്പോൾ മാറ്റം എല്ലം "ആയ്കോട്ടെ ഉമ്മ ന്ന അങ്ങനെ ആകാം ന്ന ഞാൻ ഷോപ്പിൽ പോവ്വാണ് വൈന്നാരം വരാം " പോവാൻ മനസ്സിൽക്കെങ്കിലും അവളോട്‌ പറയാതെയും നോക്കാതെയും ഞാൻ റൂമിൽ നിന്നുമിറങ്ങി.... തുടരും by shifaasif 😔😔😔: നിഴലായ് നീ മാത്രം... എന്നിട്ടും last part written by shifaasif അംവിക്ക എന്തെ എന്നോട് പറയാതെ പോയി.... ഞാനിതു വരെ മൈൻഡ് ചെയ്യാഞ്ഞിട്ടു ഫീൽ ചെയ്തിട്ടുണ്ടാകും.. അതോണ്ടാകും ഫീലിംഗ് എന്താണെന്നു ഞങ്ങളെ വഴക്കു പറയുന്ന നിങ്ങളും അറിയണമല്ലോ ആവിശ്യം നടക്കാണെന്നും ഞങ്ങളും വേണം.. എന്നാൽ ചെറിയൊരു തെറ്റ് പറ്റിയാലോ എന്തെങ്കിലും പറഞ്ഞുപോയാലോ ഞങ്ങൾക്കില്ലാത്ത കുറ്റമുണ്ടാകില്ല പ്രിയ ഭർത്താവേ നിങ്ങളിൽ നിന്നും ഭാര്യമാരായ ഞങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങളുടെ സാമീപ്യവും സ്നേഹവും സംരക്ഷണവും മാത്രമാണ്... വരവറിയാതെ ചിലവാകുന്നവർ ഉണ്ടായേകാം. എങ്കിലും എല്ലാരേം അതിൽ കൂട്ടരുത് നിങ്ങളുടെ ജോലിസ്ഥലത്തും മറ്റും ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഉണ്ടായേകാം... അതൊക്കെ ഞങ്ങളുമായി ഷെയർ ചെയ്തു കൂടെ.. മൂഡോഫായി ഇരിക്കുന്നത് കാണുമ്പോഴുള്ള വിഷമം കൊണ്ടാണ് ചോദിച്ചു പോകാറുള്ളത്.. പക്ഷെ എന്തിനു നീയതറിയണമെന്നു പറയുമ്പോൾ ഞങ്ങൾ നിങ്ങളുടെ ആരുമല്ലാതായോ എന്നൊരു തോന്നലുണ്ടാകും മനസ്സിൽ... ഇടക്കൊക്കെയുള്ളോരു റൊമാന്റിക് മൂഡ് ഞങ്ങളാഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? നിങ്ങളുടെ ഇഷ്ടത്തിനുള്ള ജീവിതമാണ് ഞങ്ങൾ നയിക്കുന്നത്‌. എങ്കിലും വല്ലപ്പോഴും ഞങ്ങളുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞുകൂടേ... വിവാഹം കഴിഞ്ഞെന്നു കരുതി സ്വന്തം വീട്ടുകാരെ മറക്കാനൊന്നും പറ്റില്ല... ജന്മം നൽകിയവരെ അകറ്റികൊണ്ടുള്ള ഒരു സന്തോഷവും ഞങ്ങളാഗ്രഹിക്കില്ല എന്ത് കാരണം കൊണ്ടാണ് ഓരോ ഭർത്താവും ഭാര്യ സ്വന്തം വീട്ടിൽ കുറച്ചൂസം നിൽക്കാൻ പോകുന്നതിനെ എതിർക്കുന്നത്??? കല്യാണം കഴിഞ്ഞതിനു ശേഷമല്ലേ നിങ്ങൾക്കു ഞങ്ങളെ പിരിഞ്ഞിരിക്കാൻ വയ്യാതായത്.. ഞങ്ങൾക്ക് ജന്മം തന്നവർ ഞങ്ങളെ എത്ര ദിവസങ്ങൾ പിരിഞ്ഞിരിക്കുന്നുണ്ട്.. അവർക്കുമുണ്ട് ഞങ്ങളെ സ്നേഹിക്കാൻ അധികാരം... അവരെ ഒറ്റപെടുത്താനാവില്ല ഞങ്ങൾക്ക്... ആവിശ്യത്തിന് മാത്രം സ്നേഹം കാണിച്ചിട്ട് പിന്നെ മൂകത കാണിക്കുന്നത് എന്തിനാ.. ഞങ്ങൾക്കുമുണ്ട് നോവുന്നൊരു മനസ്സ്... മനസ്സിൽ കുത്തുന്ന വാക്കുകൾ പ്രയോഗിക്കുമ്പോൾ ഇടക്കെങ്കിലുമൊന്നു ചിന്തിക്കണം ഞങ്ങളും മനുഷ്യനാണെന്നും വഴക്കു കേൾക്കാനും നിങ്ങളുടെ ഇങ്കിതത്തിന് വഴങ്ങി തരാനും മാത്രമുള്ളതല്ലാന്നു.... ഓരോന്ന് ഓർത്തുപോയി എന്താണെന്നറിയൂല ഇന്നലെ വയ്യാന്നു അറിഞ്ഞിട്ടും ഉറങ്ങണമെന്നു പറഞ്ഞു അവഗണിച്ചത് സഹിക്കാൻ കഴിയുന്നില്ല.. രാവിലെയെങ്കിലും കാണാഞ്ഞു അന്നോഷിച്ചു വരുമെന്ന് പ്രതീക്ഷിച്ചു.. അതും കാണാതായപ്പോൾ പൊട്ടിക്കരഞ്ഞുപോയി 😢😢😢 പ്രാണൻ നൽകി സ്നേഹിച്ചിട്ടും ഒന്ന് വീട്ടിൽപോവാൻ സമ്മതം ചോതിച്ചതിനെ എന്നോട് അത്രേം ദേഷ്യപ്പെട്ടത്... ഇന്നുവരെ തിരിച്ചൊന്നും പറഞ്ഞിട്ടുമില്ല.. എന്നിട്ടുമെന്തേ അങ്ങനെ പെരുമാറി എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല... ഇപ്പോഴും മനസ്സുണ്ടായിട്ടല്ല കാണാത്തപോൽ കാണിച്ചത്.. ഹൃദയം നുറുങ്ങും വേദന ഉള്ളിൽ അമര്തികൊണ്ട മുന്നിലുണ്ടായിട്ടും മിണ്ടാതെ ഇരുന്നേ... നല്ലോണം സങ്കടമായിട്ടുണ്ടെന്നു അന്വിക്കന്റെ മുഖം കണ്ടാൽ തന്നെ മനസ്സിലാകും.. എന്നാലും ഇനിയെങ്കിലും എനിക്ക് പറയാനുള്ളത് പറഞ്ഞെ പറ്റൂ... പടച്ചോനെ എന്താപ്പോ നേരം പോവാതെ.. ഒന്ന് 6 മണിയായെങ്കിൽ പോകാമായിരുന്നു. ഉമ്മമാരെയും കൊണ്ടാക്കികൊടുക്കണം. മാലിക്കിനെ ഏൽപ്പിക്കണം.. ന്നാലെ ന്റെ പെണ്ണിന്റെ പിണക്കം മാറ്റാൻ പറ്റൂ... പിണങ്ങി ഒരു നോട്ടം പോലെ താരത്തെ കിടക്കുന്ന ആ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല. ഞാൻ കരണമാണല്ലോ ഇങ്ങനൊക്കെ സംഭവിച്ചത്. എന്റെ മുന്കോപമാ എല്ലാറ്റിഞ്ഞും കാരണം... ഇത്രേം നേരം ഞാൻ കൂടെയുണ്ടായിട്ടും എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ നിൽക്കണമെങ്കിൽ അവൾക്കു അത്രമാത്രം നൊന്തിട്ടുണ്ടാകും... ഇനി അങ്ങനെ ദേഷ്യപ്പെടാതിരുന്നാൽ മതിയായിരുന്നു... ഇറങ്ങാൻ നോക്കട്ടെ... പോകുംവഴി മാലിക്കിന് വിളിച്ചു പറയാം അവരെ വീട്ടിലാക്കാൻ... പടച്ചോനെ എന്റെ പെണ്ണിന്റെ പിണക്കം മാറ്റിത്തരണേ... അൻവർ വേഗം ഷോപ്പിൽ നിന്നുമിറങ്ങി. വഴിക്ക് മാലികിനോട് ഞാൻ വരുന്നുണ്ടെന്നും അവരെ വീട്ടിലാക്കാനും പറഞ്ഞു.. കുറച്ചു ഫ്രൂട്സ് വാങ്ങാം.. നട്സും വാങ്ങിയെകം... നട്സ് കണ്ടാൽ അവൾ മിണ്ടാതിരിക്കൂല.. എന്ത് വാങ്ങേണ്ടി വന്നാലും കുഴപ്പമില്ല.... ഒന്ന് ഇണങ്ങി കണ്ടാൽ മതിയാരുന്നു.... ഹോസ്പിറ്റൽ എത്തിയപ്പോൾ ഉമ്മമാരെയും കൊണ്ട് മാലിക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ സമാദാനം ആയി "ദാ അൻവി വേഗം ചെല്ല്.. ഹസി അവിടെ ഒറ്റക്ക് ആണ് പേടിയാണ് പെണ്ണിന് " "ആ പോവാനുമ്മ " വേഗം സ്റ്റെയർ കയറി മുകളിലെത്തി.. ചെന്നപോൽ ഏതോ ബുക്ക്‌ വായിച്ചിരിപ്പുണ്ട്... കയ്യിലുള്ളത് അവിടെ വെച്ചിട്ട് അവളുടെ അടുത്തേക്ക് ചെന്ന്... "കുറവുണ്ടോ ന്റെ കടല മിട്ടായിക്ക്? " അവളൊന്ന് നോക്കി മ്മളെ "എന്തേയ് അന്നോടെന്നയാ സുഗായൊന്ന് " "എന്തെ ഇന്ന് രാത്രി ഉറങ്ങാൻ പറ്റില്ലാന്ന് വിചാരിച്ചിട്ടാണോ ആണെങ്കിൽ ഉമ്മ വന്നോളും. നിങ്ങൾ പൊയ്ക്കോളൂ " അതും പറഞ്ഞു അവൾ സൈടിലേക് ചെരിഞ്ഞു കിടന്നു.. ഞാനാണേൽ ആകെ കിട്ടിയ ലഡുവൊക്കെ പൊട്ടി തരിപ്പണമായ അവസ്ഥയിലായി... പെണ്ണ് കലിപ്പിലാണല്ലോ റബ്ബേ... എന്താപ്പോ ചെയ്യാ ഒന്ന് ചേർത്ത് പിടിച്ചു നോക്കിയാലോ വരുന്നത് വഴീല് താങ്ങൂല്ലല്ലോ.... "ഹസി സോറി ഞാൻ അങ്ങനെ പറഞ്ഞത് അപ്പോഴത്തെ എന്റെ സങ്കടം കൊണ്ടാണ് നീ പോവാണ് ന്നു പറഞ്ഞപ്പോൾ എന്തോ എനിക്ക് പറ്റില്ല പെണ്ണെ നീയില്ലാണ്ട് നിന്നോടുള്ള സ്നേഹമൊക്കെ എന്തോ ദേഷ്യത്തിലൂടെയാ പുറത്തുവരുന്നതെന്നു തോന്നും നീയല്ലേ എന്റെ പെണ്ണ് നിനക്കറിയാവുന്നതല്ലേ എന്നെ? ഞാൻ നീ ചുമച്ചപ്പോൾ എനിക്കുറങ്ങണമെന്നു പറഞ്ഞത് നീ എപ്പോഴും എന്നോട് മറുപടി പറയുന്നതുപോലെ അങ്ങനിപ്പോ ഉറങ്ങണ്ട ഞാനിനിയും ചുമക്കുമെന്നു പറയുമെന്ന പ്രതീക്ഷിച്ച പക്ഷെ നിന്നോട് ഞാൻ അതിനുമുന്നെ വഴക്കിട്ടത് കൊണ്ട് നീ ഞാൻ കാര്യത്തിലാണ് പറഞ്ഞതെന്ന് തെറ്റിധരിച്ചു റൂമിൽ നിന്നുമിറങ്ങിപോയി... നീ പോയപ്പോൾ എനിക്ക് തടുക്കാൻ തോന്നിയതാ പിന്നെ തോന്നി സങ്കടമുണ്ടാകും ഒറ്റക്കിരുന്നു കരഞ്ഞു തീർക്കട്ടെയെന്നു പനിയുള്ളതൊന്നും അറിഞ്ഞില്ല ഞാൻ കുറെ നേരം ഉറങ്ങാതിരുന്നു ഞാൻ നീ വരുന്നതും കാത്തു.. കാണാതായപ്പോൾ ഉറങ്ങിപ്പോയി സോറി ഹസി ഇനിയങ്ങാനൊന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാകില്ല സത്യം നീയിങ്ങനെ മിണ്ടാതിരിക്കല്ലേ പ്ലീസ്.... നിനക്കറിയാവുന്നത് അല്ലെ എന്റെ ദേഷ്യം പെട്ടെന്ന് നീ പോകണമെന്ന് പറഞ്ഞപ്പോൾ എന്തോ അങ്ങനെയാ പറയാൻ തോന്നിയത് രാവിലെ നീ വിളിച്ചുനര്താൻ വരാത്തത് കൊണ്ട് ഞാൻ വൈകി ആണ് എണീറ്റത്.. കുറെ തിരഞ്ഞെങ്കിലും കണ്ടില്ല. ഗസ്റ്റ് റൂമിൽ എത്താറായപ്പോയ ഷോപ്പിൽ നിന്നും കാൾ വന്നു പെട്ടെന്ന് പോയത് pls എന്നെയൊന്നു മനസ്സിലാക് " "എന്നെയും.... എനിക്കുമുണ്ട് ദേഷ്യമെന്ന വികാരം എനിക്കുമുണ്ട് സങ്കടം പിരിഞ്ഞിരിക്കുന്നതിൽ എന്നുവെച്ചു സ്വന്തം വീട്ടിൽ പോകാതിരിക്കാനൊന്നും പറ്റില്ല ഇക്കോ... നിങ്ങടെ ഇഷ്ടങ്ങളെ അനുസരിച്ചല്ലേ ഞാൻ നിങ്ങളോടൊപ്പം ജീവിക്കുന്നെ പറയുന്നതിന് എതിരായി ഒന്നും ഇതുവരെ ചെയ്തിട്ടുമില്ല. എന്നിട്ടും ചെറിയ കാര്യങ്ങൾക്കു വേണ്ടി ഇങ്ങനെ ഞെഞ്ഞു തകരുന്ന വിതം സങ്കടപെടുത്തുന്നതെന്തിനാണിക്ക.... കല്യാണം കഴിഞ്ഞാൽ പിന്നെ ഞാൻ നിങ്ങടെ ഭാര്യ മാത്രമല്ലല്ലോ ഉമ്മക്കും ഉപ്പക്കും മോളും തന്നെയാ തുടർന്നും അത് മറക്കരുത്.. ഇന്നലെ രാത്രി എത്ര മാത്രം സന