📔 കഥ
#

📔 കഥ

💞കലിപ്പന്റെ പെണ്ണ് 💞 അവള്‍ : "മതി, എനിക്ക് മതിയായി.. ഈ സ്വഭാവം ഒട്ടും പറ്റുന്നില്ല.." . അവന്‍ : "അപ്പോൾ എന്താ തീരുമാനം, പിരിയുവല്ലേ..?" . അവള്‍ : "ഉം.." . അവന്‍ : "മതി, ഇനിയൊന്നും പറയണമെന്നില്ല.. അവസാനമായിട്ട് ഒന്നു കണ്ടാലോ..? അല്ലേ വേണ്ട, ശരിയാകില്ല.. അവസാനമായിട്ട് എന്തേലും പറയാനുണ്ടോ..?" . അവള്‍ : "ഉം.. പാർട്ടീന്ന് പറഞ്ഞു മാത്രം നടക്കാതെ വീടൊക്കെ നോക്കണം.. അച്ഛനേം അമ്മേം ഒക്കെ.. പിന്നെ, കല്യാണം ആയാൽ വിളിക്കണം.. ഇനി... ഇനി എന്നോട് എന്തേലും..?" . അവന്‍ : "ഉം... കല്യാണം ഉണ്ടേൽ എന്നേം വിളിക്കണം.. പിന്നെ നീ നന്നായി ഫുഡ് കഴിക്കണം.. ഒന്നാമത് കഴിക്കാൻ മടിയാണ്.. പിന്നെ നന്നായിട്ട് പഠിക്കണം കേട്ടോ.." . അവള്‍ : "ഉം..." . . അവള്‍ ചിന്തിച്ചു - . എനിക്കറിയാം, ഏട്ടൻ നല്ല ദേഷ്യക്കാരനാണ്.. പക്ഷേ, ആ ദേഷ്യം അധികനേരം ഉണ്ടാവില്ല.. അല്ലേലും ഇപ്പോളത്തെ ചെക്കന്മാർ എല്ലാം വല്യ ദേഷ്യക്കാരാ.. ഇതിപ്പോ ഞാനൊന്ന് ദേഷ്യപ്പെട്ടപ്പോൾ ആൾക്ക് സഹിക്കാൻ വയ്യ പോലും.. ഏതോ ഗതികെട്ട നേരത്ത്, "എനിക്കിത്തിരി സമാധാനം തരുവോ" എന്നൊന്ന് പറഞ്ഞു പോയി.. അതിനു ഇത്ര ദേഷ്യമോ..? വാട്ട്സപ്പില്‍ ബ്ളോക്ക് ചെയ്തിട്ട് പോയേക്കുന്നു.. വിളിച്ചപ്പോഴും വഴക്ക് തന്നെ.. അപ്പോൾ ഞാനും മനുഷ്യനല്ലേ.. ദേഷ്യം വന്നു.. പക്ഷേ, ഇതിപ്പോ... പിരിയാന്ന്... പെട്ടെന്ന് പറഞ്ഞു പോയെങ്കിലും എന്തോ പോലെ... . അവന്‍ : "എന്താ ഒന്നും മിണ്ടാത്തേ..? എങ്കിൽ ശരി.." . അവള്‍ : "അത്.. ഏട്ടാ.." . അവന്‍ : "എന്താ...പിരിയാന്ന് പറഞ്ഞിട്ട്. ?" . അവള്‍ : "അത്.. ഏട്ടാ.. എനിക്ക് പറ്റുന്നില്ല.. ഏട്ടനില്ലാതെ..." . പറഞ്ഞതും അവള്‍ കരഞ്ഞുപോയി... . അവന്‍ : "ഈ പറ്റാത്ത കാര്യമൊക്കെ എന്തിനാ പറയുന്നേ..?" . അവന്‍ ചിരിച്ചോണ്ട് ചോദിച്ചപ്പോൾ സത്യത്തിൽ അവള്‍ക്ക് കരച്ചിൽ വന്നു... . അവള്‍ : "പെട്ടെന്ന് അങ്ങ് പറഞ്ഞതാ..." . അവന്‍ : "എടി മണ്ടീ.. എനിക്ക് പെട്ടെന്ന് ദേഷ്യം വരും.. എന്നുവെച്ച് എന്റെ പെണ്ണിനോടല്ലാതെ എനിക്ക് വേറെ ആരോടേലും ദേഷ്യപ്പെടാൻ പറ്റുവോടീ പുല്ലേ.. നിന്റെ അടുത്തല്ലാതെ ആരോടാ എനിക്ക് ഇത്ര സ്വാതന്ത്യത്തിൽ പറയാൻ പറ്റുന്നേ..? പിന്നെ, എനിക്ക് വാക്കൊന്നേയുളളൂ... അതിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നീ വേണ്ടെന്ന് വെച്ചാലും, ഞാൻ നിന്നേം കൊണ്ടേ പോകൂ മോളേ..." . അവള്‍ : "അയ്യടാ.. അതിന് ആര് വേണ്ടെന്ന് പറഞ്ഞു..? എന്നെ കരയിക്കുന്നതിന് പകരമായി, നിന്നെ തന്നെ കെട്ടി പണ്ടാരമടങ്ങി, അവിടെ വന്ന് നിന്നോട് വഴക്കുണ്ടാക്കി, സ്വസ്ഥത തരില്ല... നോക്കിക്കോ..." . അവന്റെ മറുപടി ചിരി മാത്രം...!!! . . . പിണങ്ങിയും ഇണങ്ങിയും അവരുടെ പ്രണയമങ്ങനെ വീണ്ടും.... . . . (ദേഷ്യക്കാരായ ആണ്‍കുട്ട്യോള്‍ക്കും, അവരെ സ്നേഹിക്കുന്ന എല്ലാ പാവം പെങ്കുട്ട്യോൾക്കും വേണ്ടി...) . . . . . NB: ഈ ചൂടന്മാരുടെ ദേഷ്യമൊക്കെ വെറുതെയാട്ടോ.... ഉളളില് എപ്പോഴും സ്നേഹമായിരിക്കും.... സ്വന്തം പെണ്ണിനോടുളള പെരുത്ത സ്നേഹം❤ #📔 കഥ
8.8k കണ്ടവര്‍
7 മണിക്കൂർ
#

📔 കഥ

💞 മുഹബ്ബത്ത് 💞 Full part ✍️Muneesha കോളേജിൽ പോവാൻ ഒരുങ്ങുമ്പോൾ ആണ് ഉമ്മാന്റെ നീട്ടി ഉള്ള വിളി കേട്ടത്. വരാം എന്ന് വിളിച്ച് കൂവി ഒന്നൂടെ തട്ടം ചുറ്റിയത് ശെരിയായോ എന്ന് നോക്കി താഴോട്ട് ഓടി. അപ്പൊ ഉമ്മ ചായ എടുത്ത് വെച്ചു കാത്തിരിക്കാണ്. പെട്ടന്ന് ചായ കുടിച് ഉമ്മാനോടും ഉപ്പാനോടും സലാം പറഞ്ഞു ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. അവിടെ അച്ചു കാത്ത് നിൽക്കുന്നുണ്ടാവും. എന്നത്തേയും പോലെ ഇന്ന് ലൈറ്റ് അല്ല കാരണം പുതിയ കോളേജ് ഒക്കെ അല്ലെ 1st day തന്നെ ലൈറ്റ് ആവണ്ട എന്ന് വിചാരിച്ചു.ബസ്സ് സ്റ്റോപ്പിൽക്ക് കുറച്ചു ദൂരം ഉണ്ട് അവിടെ എത്തുമ്പോഴേക്കും ഞാൻ എന്നെ പരിചയപ്പെടുതാം. അബൂബക്കർ ന്റെയും ആമിനയുടെയും മകൾ അയ്ഷ നിഷ എന്ന നിഷ. എനിക്ക് ഒരു അനിയൻ ഹംദാൻ എന്നാ ആദി. ആദി ഇപ്പൊ 5th ൽ പഠിക്കുന്നു. ഞാൻ ഡിഗ്രി 1st ഇയർ. അപ്പൊ പുതിയ കോളേജ് ആണ്. ബസ്സ് സ്റ്റോപ്പിൽ അച്ചു എന്നേം നോക്കി കാത്ത് നിൽക്കുന്നുണ്ട്. അവളോട്‌ ഒന്നും രണ്ടും പറഞ്ഞു നിന്നപ്പോൾ ബസ്സ് വന്നു. അങ്ങനെ കോളേജ് ലക്ഷ്യമാക്കി. ഞാനും അച്ചുവും ബസ്സിൽ കയറി. കോളേജിന്റെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഞങ്ങൾ നടന്നു. അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി. നിഷ ഏതാ നമ്മടെ ക്ലാസ്സ്‌ എങ്ങോട്ടാ പോവ്വാ. നിനക്ക് അറിയോ. നമുക്ക് ആരോടെങ്കിലും ചോദിച്ചാലോ. ഹാ അച്ചു എനിക്ക് അറിയില്ല. നമുക്ക് ആ ചേച്ചിയോട് ചോദിക്കാം. എന്നും പറഞ്ഞ് ഞങ്ങൾ അവിടെ കണ്ട ഒരു ചേച്ചിയോട് ചോദിച്ച് ക്ലാസ്സ്‌ മനസ്സിലാക്കി അവിടെന്ന് പോവാൻ നിന്നപ്പോ പെട്ടന്ന് ആ ചേച്ചി പിറകിൽ നിന്ന് വിളിച്ചു. അല്ല തന്റെ പേര് എന്താ. ഞാൻ തിരിഞ്ഞ് പേര് പറഞ്ഞു കൊടുക്കുന്നതിനു മുന്പേ ഒരു മൊഞ്ചൻ കണ്ടാൽ ആരും നോക്കി നിന്ന് പോവുന്ന ഒരു താടിക്കാരൻ. ചേച്ചി ന്റെ അടുത്തേക് വന്നു. നമ്മൾ പിന്നെ അത്യാവശ്യം വായിനോട്ടം ഒക്കെ കയ്യിൽ ഉണ്ടായത് കൊണ്ട് ചെക്കനെ വെറുതെ വിട്ടില്ല. പെട്ടന്ന് അച്ചു തോണ്ടി വിളിച്ചപ്പോ നമ്മൾ നമ്മടെ ഉള്ളിലെ കോഴിയെ ആട്ടി പായിപ്പിച്ചു മര്യാദക്ക് നോക്കി. പെട്ടന്ന് അവൻ എന്താടി നിന്റെ പേര് എന്ന് കുറച്ചു കലിപ്പിൽ ചോദിച്ചു. അപ്പൊ മനസ്സിലായി മൊഞ്ചൻ കലിപ്പാണെന്ന്. ഞാൻ കുറച്ചു ജാഡ ഒക്കെ ഇട്ട് നിന്ന്. അപ്പൊ അച്ചു കയറി എന്റെ പേര് പറയുന്നത് കേട്ട് ഞാൻ അവളെ കലിപ്പിൽ തിരിഞ്ഞ് നോക്കി. അവളെ പേര് അയ്ഷ നിഷ. നിഷ എന്ന് വിളിക്കും. ഞാൻ അവളെ കാലിന് ഒരു ചവിട്ട് വെച്ച് കൊടുത്തു. അവൾ പിന്നെ ഒന്നും മിണ്ടീല. നിന്നോട് ആര് ചോദിച്ചു. അവളെ പേര് പറയാൻ അവൾക് അറിയില്ലേ. നിന്നോട് ചോദിക്കുമ്പോൾ നീ പറഞ്ഞാൽ മതി. ഞാൻ പറഞ്ഞാലും അവൾ പറഞ്ഞാലും തനിക് പേര് അറിഞ്ഞാ പോരെ. നീ കൊള്ളാലോ. ക്ലാസ്സിൽ പോടീ. എന്ന് കലിപ്പിൽ പറഞ്ഞപ്പോ പെട്ടന്ന് അവിടന്ന് സ്കൂട്ടായി. വെറുതെ വടി കൊടുത്ത് അടി വാങ്ങണോ. ============================== അവൾ കൊള്ളാം ലെ റാസി. അമ്മുവിന്റെ ചോദ്യം കേട്ട് ഞാൻ അവിളെ പുരികം പോക്കി ഒന്ന് നോക്കി. അല്ല കാണാൻ നല്ല മൊഞ്ചത്തി ആണ്. എന്ന് പറഞ്ഞതാ. കാണാൻ ഒക്കെ മോന്ജ് ണ്ട് പക്ഷെ നാവിനു നീളം കൂടുതലാ. എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് നടുന്നു. ഞാൻ അഹമ്മദ് ന്റെയും ഫാത്തിമ യുടെയും ഒരേ ഒരു മകൻ റാസിൽ അഹമ്മദ്. റാസി എന്ന് ഇഷ്ടം ഉള്ളവർ വിളിക്കും. ഇഷ്ടമില്ലാത്തവർ പലതും വിളിക്കും. ഉപ്പ ബിസ്സിനെസ്സ് മാൻ ഉമ്മ house wife.ഞാൻ ഇപ്പൊ pg 2nd yr ആണ്. അങ്ങനെ ക്ലാസ്സിൽ ചെന്ന് അത്യാവശ്യം അലമ്പ് ഒക്കെ കാണിച്ചു ഇന്റർവെൽ ആയപ്പോ. കാന്റീൻ പോയി. അപ്പോ nd രാവിലെ കണ്ട ആ മൊഞ്ചത്തി അവിടെ. ഫ്രണ്ട്സ് ന് അവളെ കാട്ടി കൊടുത്ത് ചെറിയ ഒരു പണി കൊടുക്കാൻ വേണ്ടി അവളെ അടുത്തേക് ചെന്നു. നീ എന്താടി ഇവടെ ക്ലാസ്സിൽ പോടീ. ഈ കാന്റീൻ നിന്റെ ആണോ. ആണെങ്കിൽ. ആണെങ്കിൽ ഞാൻ പോവാം. എന്നും പറഞ്ഞു പെണ്ണ് അവിടെ തന്നെ ഇരുന്നു. നീ ആരാടി എന്നെ നിനക്ക് അറിയില്ല. എന്നും പറഞ്ഞു ആകെ തിരക്ക് ആയി കാന്റീൻ ഉള്ളവരൊക്കെ ഞങ്ങളെ നോക്കി നിൽക്കാണെന്ന് മനസ്സിലായി ഫ്രണ്ട്സ് ഒക്കെ കൂടി എന്നെ അവിടന്ന് വലിച്ചു കൊണ്ട് പോന്നു. ക്ലാസ്സിൽ ചെന്ന് ആലോചിച്ചപ്പോൾ എനിക്ക് ചിരി ആണ് വന്നത്. സാധാരണ ആരോടെങ്കിലും തിരക്ക് കൂടിയാൽ പിന്നെ ഒരു ആഴ്ച ക്ക് കലിപ്പായിരിക്കും. അവളോട് തിരക്ക് കൂടിയിട് എനിക്ക് എന്താ ചിരി വരുന്നത്. ആ എന്തെങ്കിലും ആവട്ടെ. എന്നാലും എന്തോ പോലെ... ആ പോട്ടെ പുല്ല്. =========================== ചുമ്മാ കാന്റീൻ ൽ നിന്ന എന്നെ ആ മൊഞ്ചൻ ചൊറിയാൻ വന്നപ്പോ ഞാൻ കയറി അങ്ങ് മാന്തി. പിന്നെ ആകെ സീൻ ആയി എന്നെ അച്ചുവും അവനെ അവന്റെ ഫ്രണ്ട്സും അവിടന്ന് മാറ്റി. അത് കൊണ്ട് അവൻ രക്ഷപെട്ടു. പിന്നീട് അങ്ങോട്ട് അതൊരു പതിവായി. കോളേജിൽ പോകുന്നത് തന്നെ അവനോട് തിരക്ക് ഉണ്ടാക്കാൻ ആയി. പിന്നീട് ആ തിരക്ക് ഒരു ഫ്രണ്ട്ഷിപ് ലേക്ക് വഴി മാറി. അപ്പോഴും കാണുമ്പോൾ ഒക്കെ തിരക്ക് കൂടാൻ മറന്നില്ല. ഇന്ന് കോളേജിൽ ഓണം സെലിബ്രേഷൻ ആണ് നമ്മൾ നല്ല സെറ്റ് സാരി ഒക്കെ ഉടുത്തു മൊഞ്ചിൽ തന്നെ പോയി. അങ്ങനെ ഓരോ ക്ലാസ്സിലെയും പൂക്കളം കണ്ട് വരാന്തയിൽ കൂടെ നടക്കുമ്പോൾ പുറകിൽ ന്ന് നിഷാ എന്ന വിളികേട്ടു ഞാൻ തിരിഞ്ഞ് നോക്കി. റാസി ആയിരുന്നു അത്. വെള്ള മുണ്ടും കറുപ്പ് ഷർട്ടും ഇട്ട് എന്താ ചെക്കന്റെ മോന്ജ്. എന്റെ പുന്നാര ചെങ്ങായി ഇന്ന് നിന്നോട് തിരക്കിന് ഞാൻ ഇല്ല. ഞാൻ തിരക്ക് ന് വന്നതല്ല. അച്ചു നീ പൊയ്ക്കോ നിഷ വന്നോളും. അവൻ പറയുന്നത് കേട്ട് ഒരു ആക്കിയ ചിരി ചിരിച് അവൾ പോയി. ഹാ പറയു എന്താ നിനക്ക് പറയാൻ ഉള്ളത്. എനിക്ക് പോയിട്ട് വേറെ പണി ഇണ്ട്. ഒന്ന് അടങ് പെണ്ണെ ഞാൻ പറയാം. വളച്ചു കെട്ടാതെ ഞാൻ കാര്യം പറയാം. എനിക്ക് നിന്നെ ഇഷ്ടം ആണ്. നിന്നെ 1st day കണ്ടപ്പോ മുതൽ ഇഷ്ടം ആണ്. പിന്നെ നിന്നോട് തിരക്ക് കൂടിയത് നിന്നോട് അടുക്കാൻ വേണ്ടി മാത്രം ആണ്. ഇപ്പൊ നീ ഒരു ഉത്തരം പറയണ്ട ആലോചിച്ചു നാളെ പറഞ്ഞാൽ മതി. എന്നാ ഞാൻ പോട്ടെ. എന്നും പറഞ്ഞു അവൻ പോയപ്പോഴും ഷോക്ക് അടിച്ച കാക്കയെ പോലെ ഞാൻ അവിടെ തന്നെ നിന്നു. പെട്ടന്ന് അച്ചു വന്നു ഒരു 100 ചോദ്യം ചോദിക്കുന്നുണ്ട്. എല്ലാത്തിനും ഒന്ന് മൂളി കൊടുത്തു. പരിപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ തന്നെ സമയം ഒരുപാട് ആയിരുന്നു. കുളിച്ചു ഫ്രഷ് ആയി റൂമിൽ ഇരുന്ന് അവൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വന്നു. എപ്പോഴൊക്കെയോ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അവൻ എനിക്ക് സ്വന്തം ആയെങ്കിൽ എന്ന്. അങ്ങനെ എന്തൊക്കയോ ആലോചിച്ചു എപ്പോഴാ ഞാൻ ഉറങ്ങിപ്പോയി. ഇന്ന് എണീറ്റപ്പോൾ മുതൽ എന്റെ ചിന്ത അവൻ ആണ് എന്ത് മറുപടി കൊടുക്കും എനിക്കും അവനെ ഇഷ്ടമാണ് ഒരുപാട്. എന്തായാലും ഇന്ന് പറയും ഞാൻ. ഇല്ലെങ്കിൽ അവനെ മാറ്റാരെങ്കിലും. ഹോ നോ. എന്ന് മനസ്സിൽ പറഞ്ഞു ഇന്ന് കുറച്ചൂടെ സുന്ദരി ആയി ഒരുങ്ങി. ബസ്സ് സ്റ്റോപ്പിൽ ക്ക് നടന്നു. അച്ചു എന്നെ കാത്ത് അവിടെ ഉണ്ടായിരുന്നു. അങ്ങനെ കോളേജിൽ എത്തി 4 ഭാഗം നോക്കി പോകു വഴി മുഴുവൻ നോക്കി നമ്മടെ മൊഞ്ചനെ അവിടെ ഒന്നും കണ്ടീല. ഞാൻ നടന്നതും ഇനി നടക്കാൻ പോകുന്നതും മുഴുവൻ അച്ചുവിനോട്‌ പറഞ്ഞു. എന്ത് സത്യം ആണോ നീ ഇന്ന് ശെരിക്കും അവനോട് ഇഷ്ടം ആണെന്ന് പറയോ. എങ്കിൽ വേഗം ചെല്ല്. പിന്നെ ചിലവിന്റെ കാര്യം മറക്കല്ലേ. ഡീ പോത്തേ അതിന് അവനെ ഇവടെ എങ്ങും കാണാൻ ഇല്ല. എന്നും പറഞ്ഞു അവിടെ ഒക്കെ ഞങ്ങൾ നോക്കി. അപ്പൊ അമ്മു ചേച്ചി യെ കണ്ടപ്പോ ചേച്ചി യോട് ചോദിച്ചു. ചേച്ചി യും ഇന്ന് കണ്ടിട്ടില്ല എന്ന് പറഞ്ഞു. ആകെ നിരാശ മാത്രം ഫലം. ബെൽ അടിച്ചതും ഞങ്ങൾ ക്ലാസ്സിൽ കയറി. ഇന്റർവെൽ നും മറ്റെല്ലാ ബ്രേക്ക്‌ നും ഞാൻ റാസി യെ തിരഞ്ഞു കണ്ടില്ല. അച്ചു ഓരോന്ന് പറയുന്നുണ്ട് ഇന്ന് ലീവ് ആയിരിക്കും നാളെ വരുമ്പോൾ പറയാം എന്നൊക്കെ.കോളേജ് വിട്ടു ബസ്സ് സ്റ്റോപ്പിൽ ക്ക് നടക്കുമ്പോ പെട്ടന്ന് നല്ല മഴ പെയ്തു വേഗം കുട എടുത്ത് നിവർത്തി നടന്നപ്പോ അച്ചുവിന്റെ അച്ഛൻ വന്നു അവളെ കൂട്ടി കൊണ്ട് പോയി ബൈക്ക് ആയിരുന്നു ഇല്ലെങ്കിൽ എനിക്കും പോകാമായിരുന്നു. ഞാൻ നടത്തം തുടർന്നു. പെട്ടന്ന് ആരോ എന്റെ കുടക്കീഴിൽ കയറി കാന്താരി ഇന്നെന്നെ ഒരുപാട് തിരഞ്ഞു എന്ന് തോന്നുന്നു. എന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയതും അത് റാസി ആയിരുന്നു എന്തോ വല്ലാത്ത സന്തോഷം തോന്നി ആ പെരും മഴയത് അവനെ കെട്ടിപിടിച്ചു അങ്ങനെ നിൽക്കാൻ തോന്നി. ഏയ് എന്താ ആലോചിച്ചു നിൽക്കുന്നെ. നീ എന്താ ആദ്യമായിട്ട് കാണണോ എന്നെ ഇങ്ങനെ നോക്കുന്നു. നീ എന്നെ തിരഞ്ഞു നടക്കുന്നത് ഞാൻ കണ്ടിരുന്നു. എന്ന് അവൻ പറഞ്ഞപ്പോ ഞാൻ ആകെ ചമ്മി. അത് പിന്നെ ഞാൻ നിന്നെ തിരഞ്ഞു നടന്നത് അല്ല. അല്ലെ, പിന്നെ നീ എന്തിനാ അമ്മുവിനോട്‌ ചോദിച്ചത്. അത് പിന്നെ ഞാൻ. അതൊക്കെ പോട്ടെ. ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി. ഞാൻ നിന്നോട് സീരിയസ് ആയിട്ടാണ് ഇന്നലെ ചോദിച്ചത് എന്റെ ഉപ്പാനോടും ഉമ്മാനോടും ഞാൻ കാര്യം പറഞ്ഞു നിന്റെ ഫോട്ടോ അവര്ക് കാണിച്ചു കൊടുതു. അവർക്ക് നിന്നെ ഒരുപാട് ബോധിച്ചു ഇനി നിന്റെ മറുപടി കൂടെ വേണം അത് കഴിഞ്ഞു ഞാൻ നിന്റെ വീട്ടിൽ വന്നു നിന്റെ ഉപ്പാനോട് സംസാരിച്ചോളാം.plsss നീ നോ എന്ന് പറയല്ലേ. =========================== അവളെ കാണാതെ ഞാൻ ഇന്ന് അവളെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. അവൾ എന്നെ തിരയുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി. അവൾ എന്നെ തിരയുന്നുണ്ടായിരുന്നു. കോളേജിൽ നിന്ന് അവൾ ഇറങ്ങിയപ്പോ തന്നെ നല്ല മഴയും പെയ്തു. അച്ചുവും പോയി. അങ്ങനെ ഞാൻ അവളെ അടുത്ത് ചെന്ന് കാര്യം ചോദിച്ചതും അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നെ ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറഞ്ഞു അവളെ മറുപടി ക്ക് വേണ്ടി കാത്തു കണ്ണ് അടച്ചു നിന്നു. എനിക്ക് ഇഷ്ട്ടം ആണ് ഒരുപാട് എപ്പോഴോക്കെയോ ഞാനും അറിയാതെ ഇഷ്ടപ്പെട്ടിരുന്നു. ഇനി എന്റെ ഉപ്പാക്കും ഉമ്മാക്കും ഇഷ്ടം ആയാൽ പിന്നെ എന്റെ റാസിക്ക എനിക്ക് സ്വന്തം. എന്നെ കെട്ടിപ്പിടിച്ചു അവൾ പറയുന്നതൊക്കെ കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നപ്പോ. പെട്ടന്ന് അവൾ എന്നിൽ നിന്ന് അകന്ന് നിന്ന് ചുറ്റും ഒന്ന് നോക്കി ഇടവഴിയും മഴയും ആയത് കൊണ്ട് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. 💞I LOVE U RASIKKA I LOVE U SO MUCH 💞 എന്ന് പറഞ്ഞു അവൾ ആ ഇടവഴിയിൽ നിന്ന് മെയിൻ റോട്ടിലേക്ക് ഓടി. ഞാനും സന്തോഷം കൊണ്ട് തുള്ളി ചാടി അവളെ പിന്നാലെ പതിയെ ബസ് സ്റ്റോപ്പിൽ ക്ക് നടന്നു. അവൾ ബസ്സ് വന്നതും അതിൽ കയറി സൈഡ് സീറ്റിൽ വന്നിരുന്നു. ഞാൻ എന്റെ ബൈക്ക് എടുത്ത് അവളെ ഫോളോ ചെയ്തു പോയി.കുറച്ചു ദൂരം പോയി പിന്നെ അവളോട് പോവാണ് എന്ന് കാണിച്ചു ഞാൻ ബൈക്ക് തിരിച്ചു പോന്നതും. എന്തോ പൊട്ടി തെറിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോ. ബസ്സ് മറിഞ്ഞു കിടക്കുന്നതാണ് കണ്ടത്. ബൈക്ക് അവിടെ ഇട്ട് ഞാൻ ഓടി ചെന്നു അപ്പോഴേക്കും നാട്ടുകാർ കൂടി എല്ലാവരെയും ബസ്സിൽ നിന്ന് ഇറക്കുന്നുണ്ടായിരുന്നു .ബസ്സിൽ നിഷ യെ നോക്കിയിട്ട് കണ്ടില്ല. ഒടുവിൽ റോട്ടിൽ ഒരു സൈഡിൽ ബോധം ഇല്ലാണ്ട് രക്തത്തിൽ കുളിച്ചു കിടക്കുന്നുണ്ടായിരുന്നു എന്റെ പെണ്ണ്. കയ്യും കാലും തളരുന്ന പോലെ. ഓടി ചെന്ന് ഒരുപാട് തവണ അവളെ തട്ടി വിളിചെങ്കിലും. അവൾ കണ്ണ് തുറന്നില്ല ചീറി പാഞ്ഞു വരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിയതും അവളെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. എന്ത് തന്നെ സംഭവിച്ചാലും ഡോക്ടർ എന്റെ നിഷ ക്ക് ഒന്നും സംഭവിക്കാരുത് എത്ര പൈസ ചിലവായാലും കുഴപ്പം ഇല്ല. എന്ന് ഡോക്ടറോഡ് കരഞ്ഞു പറഞ്ഞു. ഞാൻ എന്റെ കഴിവിന്റെ പരമാവധി നോക്കാം നിങ്ങൾ പ്രാർത്ഥിക്ക്. എന്ന് പറഞ്ഞു ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കയറി. തളർന്നു അവശനായി മനസ്സിനെ കല്ലാക്കി കൊണ്ട് മുഖം പൊത്തി കരഞ്ഞു അവിടെ ഒരു ചെയറിൽ ഇരുന്ന്. അപ്പോഴേക്കും അവളുടെ വീട്ടുകാരും എന്റെ ഉപ്പയും ഉമ്മയും വന്നു. എന്നോട് കാര്യം തിരക്കി മുറിഞ്ഞ വാക്കുകളിലൂടെ ഞാൻ കാര്യം അവരെ അറിയിച്ചു. അവളുടെ ഉമ്മ പൊട്ടിക്കരഞ്ഞു പിന്നെ അവിടെ ഒരു സങ്കടത്തിന്റെ നീർകേട്ട് ആയിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നതും ഞാൻ ഓടി ചെന്ന് നിഷ ക്ക് എങ്ങനെ ഉണ്ട് ഡോക്ടർ അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. ഒരുപാട് ബ്ലേഡ് പോയിട്ടുണ്ട് b+ve ബ്ലേഡ് എത്രയും പെട്ടന്ന് വേണം. എന്റെ ബ്ലേഡ് b+ve ആണ്. എന്ന് പറഞ്ഞു. ഞാൻ ഒരു നെഴ്സിന്റെ കൂടെ പോയി ബ്ലേഡ് എടുത്തു. വീണ്ടും ആ ചെയറിൽ വന്നിരുന്നു. നടന്ന കാര്യങ്ങൾ ഒക്കെ ആലോജിച്ച് മുഖം പൊത്തി ഇരുന്നു. തോളിൽ ആരോ തട്ടി വിളിച്ചതും ഞാൻ തിരിഞ്ഞ് നോക്കി കലങ്ങിയ കണ്ണുകളോടെ അവളുടെ ഉപ്പ ആയിരുന്നു. മോന്റെ ഉപ്പ ഇന്നലെ എനിക്ക് വിളിച്ചിരുന്നു. കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു. ഇന്ന് പടച്ചോൻ ഇങ്ങനെ ഒരു വിധി തരും എന്ന് വിചാരിച്ചില്ല. എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. ഇല്ല ഉപ്പ അവൾക്കൊന്നും പറ്റില്ല. നമുക്ക് അവളെ പഴയ നിഷ ആയിട്ട് തിരിച്ചു കിട്ടും. അപ്പൊ ഡോക്ടർ ഇറങ്ങി വരുന്നത് കണ്ട് ഞങ്ങൾ ഡോക്ടർ ന്റെ അടുത്തേക്ക് ചെന്നു ഡോക്ടർ നിഷ ക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... അവൾ ഓക്കേ ആല്ലേ.............. എന്നിട്ട്, എന്നിട്ട് എന്താ ഉണ്ടായത് ഉപ്പ ബാക്കി പറ. Plss ഉപ്പ. എന്നിട്ട് പടച്ചോൻ ഇന്ക് നല്ല 8 ന്റെ പണി തന്നു. എന്ത് പണി 3 വർഷം കഴിഞ്ഞപ്പോ അന്റെ ഉമ്മാനെ നിക്ക് കല്യാണം കഴിക്കേണ്ടി വന്നു. അല്ല വാപ്പാന്റെ കഥ പറച്ചിലും മോന്റെ കേൾക്കളും കഴിഞ്ഞെങ്കിൽ പോയി കിടക്കാമായിരുന്നു. അപ്പൊ ഗുഡ് നൈറ്റ്‌ ഉപ്പ ഗുഡ് നൈറ്റ് ഉമ്മ 😘😘 ന്നാ പിന്നെ നമക്ക് കിടന്നാലോ ന്റെ കാന്താരി. അയ്യടാ ചെക്കന്റെ ഒരു പൂതി. നിച്ചുവിന് 5 വയസ്സ് ആയിട്ടില്ല. അപ്പഴാ വാപ്പാന്റെ റൊമാന്റിക്. ചെന്ന് കിടക്കാൻ നോക്ക്. ഗുഡ് നൈറ്റ്. 🥰😘.. *************************************************************************** വെറുതെ തട്ടി കൂട്ടി എഴുതിയതാണ്. എങ്ങനെ ഉണ്ട് എന്ന് എനിക്ക് അറിയില്ല. ഇനി എല്ലാ സ്റ്റോറി യിലും പറയുന്ന പോലെ "പിന്നീടുള്ള കാലം അവർ സുഗമായിട്ട് ജീവിച്ചു"🥰😘💓 💞 മുഹബ്ബത്ത് 💞 #📔 കഥ #📙 നോവൽ
18.8k കണ്ടവര്‍
2 ദിവസം
#

📔 കഥ

പെണ്ണ് കാണാൻ വന്നവർ, ചടങ്ങ് കഴിഞ്ഞ് തിരിച്ച് പോയപ്പോഴാണ്, ശിവന്യ കോളേജ് ഹോസ്റ്റലിൽ നിന്ന് വന്നത്. “ചിന്നൂ..നീയൊരല്പം കൂടി നേരത്തെ വന്നിരുന്നെങ്കിൽ നിന്റെ ഏട്ടനെ കാണാമായിരുന്നു” ശിവന്യയെ ചിന്നുവെന്നും ,ശില്പയെ ചിപ്പിയെന്നുമാണ് വീട്ടിൽ എല്ലാവരും വിളിക്കുന്നത്. “ങ്ഹേ.. ഏട്ടനോ അതാരാ ചിപ്പീ? ഒന്നും മനസ്സിലാകാതെ ശിവന്യ ചേച്ചിയോട് ചോദിച്ചു . “ഇന്ന് എന്നെ പെണ്ണ് കാണാൻ വന്ന ചെക്കനെ കുറിച്ചാ ഞാൻ പറഞ്ഞെ” “ഓഹ് ,എടി ചേച്ചിപ്പെണ്ണെ അവര് വന്ന് കണ്ടതല്ലേയുള്ളു ,അതിന് മുമ്പേ നീയതങ്ങ് ഉറപ്പിച്ചോ? അത് കേട്ടപ്പോൾ ശില്പയ്ക്ക് നാണം വന്നു. “എനിക്കിഷ്ടായി ,കാണാൻ നല്ല ലുക്കാ” “നീയാള് കൊള്ളാമല്ലോ? മിണ്ടാപ്പൂച്ചയെ പോലെയിരുന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ” “ങ്ഹാ,,വന്നോ കാന്താരി ,ഇനി നീ ആരുമായിട്ട് വഴക്കടിക്കുമെടീ ,ചിപ്പി ഇനി ഒരു മാസം കൂടിയേ ഇവിടെ ഉണ്ടാവൂ” അവരുടെ ഇടയിലേക്ക് അമ്മ സൗദാമിനി കടന്ന് വന്നു. “ഓഹ് എന്റമ്മേ.. അത് പറഞ്ഞ് ഇപ്പോഴേ ഞങ്ങളെ കരയിക്കല്ലേ സമയമാകുമ്പോൾ ഞങ്ങള്കരഞ്ഞോളാം” അതും പറഞ്ഞ് സങ്കടം നിറഞ്ഞ മുഖവുമായി ശിവന്യ അവളുടെ മുറിയിലേക്ക് പോയി. ഡ്രസ്സ് മാറാനായി വാതിലടച്ച് കുറ്റിയിട്ടിട്ട്, ആദ്യമവൾ വാട്ട്സ്ആപ് ഓപ്പൺ ചെയ്തു നോക്കി. നന്ദു, ഇപ്പോഴും ഓൺലൈനിൽ വന്നിട്ടില്ല രണ്ട് ദിവസം മുമ്പാണ് അവസാനമായി ചാറ്റ് ചെയ്തത്. അവന്റെ പിണക്കം മാറിയിട്ടില്ലെന്ന് തോന്നുന്നു. അവൻ പണ്ടേ ഇങ്ങനെ തന്നെയാ നിസ്സാര കാര്യത്തിന് പോലും പിണങ്ങും. പക്ഷേ ഇപ്പോൾ, പിണങ്ങിയിരിക്കുന്നത് കുറച്ച് സീരിയസ്സായിട്ടാ. അവന് ഉടനെ വിവാഹം നടത്തണമെന്ന്. പെങ്ങളുടെ കല്യാണത്തിന് ശേഷം വീട്ടിൽ തനിച്ചായ അവന്റെ അമ്മ ,അവനെ നിർബന്ധിച്ച് കൊണ്ടിരിക്കുകയാണെന്ന്. പക്ഷേ ,തനിക്ക് പെട്ടെന്ന് എടുത്ത് ചാടി ഒരു തീരുമാനം എടുക്കാൻ പറ്റില്ലെന്നും, ഒരു ചേച്ചിയുണ്ട് ,അവളുടെ വിവാഹം കഴിഞ്ഞാൽ മാത്രമേ ,നമ്മുടെ ബന്ധത്തെക്കുറിച്ച് പോലും ഞാൻ വീട്ടിൽ പറയുകയുള്ളുവെന്നും പറഞ്ഞപ്പോഴാണ് അവന് ദേഷ്യം വന്നത്. “എന്നാൽ നീ മൂക്കിൽ പല്ലും മുളച്ച് അവിടിരുന്നോ, ഞാൻ ഇനി നിന്നെ കാത്തിരിക്കില്ല, എന്റെ അമ്മ കാണിച്ച് തരുന്ന ഏതെങ്കിലും പെണ്ണിനെ കെട്ടിക്കൊള്ളാം” “എന്നാൽ പോയി കെട്ട് നിനക്കെന്നെ വേണ്ടെങ്കിൽ, എനിക്ക് നിന്നെയും വേണ്ട” അങ്ങനെയാണ്, ചാറ്റിങ്ങ് അവസാനിപ്പിച്ച് ,അവനന്ന് നെറ്റും ഓഫാക്കി പോയത്. ഇപ്രാവശ്യത്തെ പിണക്കം കുറച്ച് സീരിയസ്സാണല്ലോ എന്നോർത്ത് ശിവന്യയുടെ ഉള്ളൊന്നാളി. ‘ അവൾ ഡ്രസ്സഴിക്കാൻ തുടങ്ങുമ്പോൾ കതകിൽ തുടരെ മുട്ട് കേട്ട്, പോയി തുറന്നു. “തല്ക്കാലം നീ വേണോങ്കിൽ ചെക്കന്റെ ഫോട്ടോ ഒന്ന് കണ്ട് നോക്ക് ,എന്നിട്ട് പറ എങ്ങനെയുണ്ടെന്ന്” ഒരു കവറും നീട്ടിപ്പിടിച്ച് കൊണ്ട് ശില്പ ,അനുജത്തിയോട് പറഞ്ഞു, വ്യഗ്രതയോടെ ശിവന്യ കവറിൽ നിന്നും ഫോട്ടൊ ,ഊരിഎടുത്ത് നോക്കി. “ഉം, നീ പറഞ്ഞത് നേരാണല്ലോ ചേച്ചീ.. ആളൊരു സിനിമാനടനെ പോലെയുണ്ടല്ലോ” “അതെന്റെ ഭാഗ്യം , രസമിതൊന്നുമല്ല , ചേട്ടന് വേണ്ടി പെണ്ണ് ചോദിക്കാൻ വന്ന ,ചെറുക്കന്റെ അനുജനാണിത്, കാരണം ചെറുക്കൻ പെണ്ണ് ചോദിക്കാൻ വന്നത് നിന്നെയാ, അപ്പോൾ അച്ഛൻ പറഞ്ഞു ,മൂത്തവൾ നില്ക്കുമ്പോൾ എങ്ങനെ അനുജത്തിയുടെ കല്യാണം നടത്തുമെന്ന് ,അതിനൊരു ഉപായമായിട്ട് ഈ അനുജനാ പറഞ്ഞത് അയാൾക്ക് എന്നെ ഇഷ്ടമായി ,വിരോധമില്ലെങ്കിൽ അയാള് എന്നെ കെട്ടാക്കോളാമെന്ന്” “ങ്ഹേ.. എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു? ശിവന്യ ജിജ്ഞാസയോടെ ചോദിച്ചു. “അച്ഛൻ പറഞ്ഞു ,നീ വരട്ടെ നിന്നോട് ചോദിച്ചിട്ട് ഒരു മറുപടി പറയാമെന്ന്” അത് കേട്ടപ്പോൾ ശിവന്യ, ആകെ വിഷമ സ്ഥിതിയിലായി. ഈശ്വരാ.. ചേച്ചി ഒത്തിരി സന്തോഷത്തിലാണ് ,തന്റെ ഒരു മൂളലിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. താൻ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ, തകരാൻ പോകുന്നത് തന്റെ ചേച്ചിയുടെ പ്രതീക്ഷകൾ മാത്രമല്ല, അച്ഛന്റെയും, അമ്മയുടെയും മനസ്സ് കൂടിയാണ്. പക്ഷേ, താൻ ഫോട്ടോ കണ്ടിട്ട് സമ്മതമറിയിച്ചാൽ, തന്റെ കുടുംബം സന്തോഷിക്കും പക്ഷേ തന്റെ നന്ദു അവനിത് ‘ഒരിക്കലും താങ്ങാനാവില്ല “നീയെന്തായാലും ഈ ഫോട്ടോ കൂടി ഒന്ന് നോക്ക്, നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കും വേണ്ട ,എന്തായാലും ഇന്ന് കണ്ട ചെക്കനെയോർത്ത് ഞാനൊരിക്കലും എന്റെ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന് ഒട്ടും കുറവ് കാണിക്കില്ല” ശില്പയുടെ നിർബന്ധം സഹിക്കാതെ, ഒടുവിൽ ശിവന്യ രണ്ടാമത്തെ ഫോട്ടോയിലേക്ക് നിർവ്വികാരതയോടെ നോക്കി. പെട്ടെന്നവളുടെ മുഖത്ത് അതിശയോക്തിയുണ്ടായി. അവൾ കണ്ണ് തിരുമ്മി കൊണ്ട് വീണ്ടും ആ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി. അവൾക്ക്, തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല “ഇത്, ഇത് നന്ദുവല്ലേ? അതെ മോളേ.. മോളുടെ കൂട്ടുകാരൻ നന്ദകുമാർ തന്നെയാണ് അത് ,അയാൾ ഞങ്ങളോട് എല്ലാം തുറന്ന് പറഞ്ഞു. പക്ഷേ, ചേച്ചിയുടെ കാര്യം അച്ഛൻ പറഞ്ഞപ്പോൾ, കൂടെ വന്ന നന്ദന്റെ പേരമ്മയുടെ മകനാണ് പറഞ്ഞത് , ആ സമയത്ത് അങ്ങോട്ട് ചായയുമായി വന്ന ,ചിപ്പിയെ, അയാൾക്ക് ഇഷ്ടമായെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും” “അത് കേട്ടപ്പോൾ ഒരു കുടുംബത്തിലേക്ക് തന്നെ എന്റെ രണ്ട് മക്കളെയും അയക്കാമെല്ലോ , അവർക്ക് എപ്പോഴും പരസ്പരം കാണുകയും ചെയ്യാമല്ലോ എന്നോർത്തപ്പോൾ അച്ഛന് സന്തോഷം തോന്നി, പിന്നെ നിനക്ക് കുറച്ച് സർപ്രൈസ് തരാമെന്ന് കരുതിയാ, ഞങ്ങൾ ഇത്രയും സസ്പെൻസൊക്കെ ഇട്ടത്” “ആ കുടുംബത്തിൽ വരുമ്പോഴും, നീ എന്നോട് വഴക്കിന് വരുമോടീ? ശില്പ, അനുജത്തിയോട് കളിയാക്കി ചോദിച്ചു. “ഒന്ന് പോടീ.. ചേച്ചീപ്പെണ്ണെ” സന്തോഷവും ലജ്ജയും കൊണ്ട് ശിവന്യയുടെ മുഖം വിവർണ്ണമായി. അപ്പോൾ വാട്ട്സ്ആപ്പിൽ, നോട്ടിഫിക്കേഷൻ വന്നു. ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ, അവൾ കണ്ടത് ,ചിരിച്ച് കൊണ്ട് നില്ക്കുന്ന നന്ദുവിന്റെ, ഒരു സെൾഫിയായിരുന്നു . #📔 കഥ
10k കണ്ടവര്‍
2 ദിവസം
#

📔 കഥ

ഇവൾ നസീമ... സ്വന്തം ഭർത്താവിനെയും മകളെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവുകാരിയായ നസീമയേ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി വിധിക്കുന്നു.. വിധി കേട്ട് ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ തലയുയർത്തി പിടിച്ചു അവൾ നിന്നു... അവൾ നസീമ... കോടതിമുറിയിൽ ഉണ്ടായിരുന്ന പലരും പല ഭാവങ്ങളോടെ അവളെ നോക്കി ചിലരുടെ കണ്ണുകളിൽ അവളോട് അലിവ് തോന്നി പക്ഷേ കൂടുതൽ ആളുകളും ആ കൊലയാളിക്ക് അത് തന്നെ വേണം എന്നുള്ള അർത്ഥത്തിൽ അവളെ തുറിച്ചു നോക്കി... "ഹും ഇവളൊക്കെ പെണ്ണ് തന്നെയാണോ... കെട്ടിയവനെയും സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനേയും കൊന്നു കളഞ്ഞിട്ട് ഒരു കുറ്റബോധവുമില്ലാതെ നിൽക്കുന്നത് കണ്ടില്ലേ... " പോലീസ് കയ്യാമം വെച്ച് കൊണ്ട് പോയപ്പോൾ അവിടെ നിന്ന ചിലരുടെ സംസാരം നസീമയുടെ ചെവിയിൽ ചീളുകളായി വന്നു തറഞ്ഞു.. ജയിലറയ്ക്കുള്ളിൽ വിചാരണ തടവറയിൽ നിന്നും തൂക്കിലേറ്റുന്നവർക്കായി പ്രത്യേകം പണികഴിപ്പിച്ച സെല്ലിലേക്ക് അവളെ മാറ്റി... ജയിലറ പൂട്ടിയിട്ട് വാർഡനും മറ്റു പോലീസുകാരും പോയപ്പോൾ നസീമ ചുവരിൽ ചാരി കണ്ണടച്ചിരുന്നു... "ഉപ്പാ.... " പണികഴിഞ്ഞു കയറി വരുന്ന സത്താറിനെ കണ്ടു കുഞ്ഞ് നസീമ ഓടിവന്നു... സത്താർ വേഗം ഓളെ വാരിയെടുത്തു.. "ഉമ്മിച്ചി ദേ ഉപ്പിച്ചി വന്നു... " നസീമ അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.. "ഉപ്പിച്ചിയുടെ നാച്ചു മോൾക്ക് സുഖമാണോ?? " "അതെ ഉപ്പിച്ചി... ഉപ്പിച്ചി എന്താ ഇന്നലെ വരാഞ്ഞത് നാച്ചു എത്ര നേരം കാത്തിരുന്നു എന്നറിയുമോ?? " "അച്ചോടാ മുത്തേ ഉപ്പിക്ക് ജോലിയില്ലേ അതല്ലേ വരാഞ്ഞത്... " "ഇതെന്താ ഉപ്പിച്ചി..?? " സത്താറിന്റെ കയ്യിലുണ്ടാരുന്ന കവറിൽ തപ്പിക്കൊണ്ട് നാച്ചു നിഷ്കളങ്കമായ് ചോദിച്ചു... "ഇതെന്റ നാച്ചൂന് അല്ലെ.. കഴിഞ്ഞ തവണ വന്നപ്പോൾ മോള് പറഞ്ഞില്ലേ കറങ്ങുമ്പോൾ പൊങ്ങിപോകുന്ന പാവാട വേണമെന്ന്... അതായിത്.. " നാച്ചു വേഗം പൊതിയഴിച്ചു നോക്കി.. ഇളം നീലനിറത്തിൽ ഉള്ള പാവാടയും നീലയും വെള്ളയും ഇടകലർന്ന നിറത്തിലുള്ള ഉടുപ്പും ആയിരുന്നു അത്... നാച്ചു അത് നോക്കുന്ന കണ്ടിട്ടാണ് സുൽഫി അങ്ങോട്ട് വന്നത്.. "എന്തിനാ ഇക്കാ ഇപ്പൊ ദിത് വാങ്ങീത് കഴിഞ്ഞാഴ്ച വന്നപ്പോഴും ഓള് പറഞ്ഞതൊക്കെ വാങ്ങി.. ഓൾക്ക് ആവശ്യത്തിന് ഉടുപ്പുകൾ ഉണ്ടല്ലോ പിന്നെന്തിനാ... " "അങ്ങനെ പറയല്ലേ സുലു ഓൾക്ക് ഉടുപ്പുകൾ ഞാനെല്ലാതെ വേറാരാ വാങ്ങിക്കൊടുക്കാൻ... " "അതല്ല ഇക്കാ കഴിഞ്ഞ ദിവസം കൂടി ആ പലിശക്കാരൻ അണ്ണാച്ചി വന്നിരുന്നു ഇവിടെ കിടന്ന് കുറെ ബഹളം വെച്ചിട്ട പോയെ ഈ ആഴ്ച കൂടി കാശ് കൊടുത്തില്ലെങ്കിൽ അയാൾ നമ്മളെ എല്ലാരുടെയും മുന്നിൽ അപമാനിക്കും.. " "അറിയാം സുലു.. ആ കാശ് ഞാൻ എങ്ങനെങ്കിലും കൊടുത്തിരിക്കും... എന്നുവെച്ചു നമ്മുടെ മോളെ കഷ്ടപെടുത്താൻ പറ്റുമോ ഓള് നമ്മുടെ രാജകുമാരി അല്ലെ... " "ഉപ്പിച്ചി ഇപ്പൊ എന്നെക്കാണാൻ രാജകുമാരിയെ പോലുണ്ടോ... " "പിന്നെ ഉപ്പാടെ മുത്തിന്റെ മൊഞ്ചു കണ്ടാൽ അങ്ങ് അറബിനാട്ടിലെ രാജകുമാരൻ വരും കൊണ്ടുപോകാൻ... " ഉപ്പാടെ മോൾടെ സന്തോഷം കണ്ടപ്പോൾ സുലുവിന്റെയും കണ്ണു നിറഞ്ഞു... അത്‌ കണ്ടോണ്ടാണ് നാച്ചുവിന്റെ ചേട്ടൻ നിയാസ് കയറി വന്നത്.. "ഉപ്പിച്ചി... " സത്താറിനെ കണ്ടു അവനും ഓടി വന്നു... സത്താർ അവനെയും ചേർത്ത് പിടിച്ചു.. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി... കുഞ്ഞ് നാച്ചു ഇന്ന് വലിയൊരു പെണ്ണാണ്... കോളേജ് വിട്ടു വന്ന നാച്ചു ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടച്ചു... "ഉമ്മാ.. ഈ നാച്ചുവിന് എന്ത് പറ്റി.. " "എനിക്കറിയാമ്മേല.. നീതന്നെ പോയി ചോദിക്ക് നിയാസെ.. " "നാച്ചു... വാതിൽ തുറക്ക് ... " നിയാസ് കുറെ തട്ടിയതിനു ശേഷമാണ് നാച്ചു വാതിൽ തുറന്നത്... അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു... "എന്താടാ.. എന്റെ കുഞ്ഞിപ്പെങ്ങൾക്ക് എന്ത് പറ്റി.. " "ഇച്ചൂസെ... " അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു... "നീ കരയാതെ കാര്യം പറയ്‌ പെണ്ണെ.. " "ഇന്നും ആ ഷബീർ എന്നെ... " "അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഇതിപ്പോ പലതവണ ആയി... ഇത് ഞാൻ ഉപ്പാനോട് പറയും.. " "വേണ്ട ഇക്കു.. എനിക്ക് പേടിയാ.. " "എങ്കിൽ ഇത് ഞാൻ തന്നെ കൈകാര്യം ചെയ്തോളാം.. " ************************************** "നിയാസേ... എനിക്ക് നസീമയെ ഒരുപാടിഷ്ടമാണ്... " "നിന്നെപ്പോലെ തെണ്ടി നടക്കുന്നവന് കൊടുക്കാനല്ല എന്റെ പെങ്ങളെ ഞങൾ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നത്... " "എന്റെ പെങ്ങളെ പ്രേമിക്കാൻ എന്ത് യോഗ്യത ആണെടാ നിനക്കുള്ളത്.. ജോലിയും ഇല്ല സമ്പത്തുമില്ല സൗന്ദര്യവുമില്ല... എന്ത് വിശ്വസിച്ചാ എന്റെ പെങ്ങളെ നിന്നെ ഏൽപ്പിക്കുന്നത്.. " നിയാസ് ഷബീറിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു പറഞ്ഞു... "ഇനി മേലാൽ എന്റെ പെങ്ങൾ പോകുന്ന വഴിയേ വന്നാൽ... ഞാനാരാണെന്നു നീയറിയും.. " നിയാസും കൂട്ടുകാരും തിരിഞ്ഞു നടക്കുമ്പോൾ ഷബീർ കടവായിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര തുടച്ചു നീക്കി... പിടയുന്ന നെഞ്ചുമായി നിന്നു... ************************************** "ഇക്കാ... പറഞ്ഞു കേട്ടിടത്തോളം ഇത്‌ നല്ലൊരു ബന്ധമാണ്... നാച്ചുവിന് ഇതിനേക്കാൾ നല്ലൊരു ബന്ധം ഇനി കിട്ടാനില്ല... " "പക്ഷേ സുലു ഓൾക്ക് ഇപ്പൊ പതിനെട്ടു തികഞ്ഞതല്ലേ ഉള്ളു.. ഇനിയും പഠിക്കണം എന്നാണ് അവളുടെ ആഗ്രഹം.. " "അതൊക്കെ നിക്കാഹ് കഴിഞ്ഞാലും പഠിക്കാമല്ലോ ഇക്കാ... നമ്മുടെ നാച്ചുവിന്റെ പ്രായമാണ് സീനത്തിന്റെ മകൾ റസീമക്ക് ഓൾക്കിപ്പോ ഒരു കുട്ടിയായി... " സുൽഫിയുടെ തലയണമന്ത്രം കൊണ്ട് ഒട്ടും ഇഷ്ടമില്ല എങ്കിലും സത്താർ ആ വിവാഹത്തിന് സമ്മതിച്ചു... നിറഞ്ഞു വന്ന മിഴികൾ കൊണ്ട് ദയനീയമായി നസീമ ഉപ്പാനെ നോക്കി... അയാൾ ആ നോട്ടം അവഗണിച്ചു... "ഉപ്പാ ഇപ്പൊ ഈ നിക്കാഹ് വേണോ?? നാച്ചു പഠിക്കട്ടെ... " "നിയസേ.. നീ വല്യവല്യ കാര്യങ്ങളോർത്തു തല പുകക്കേണ്ട... നസീമയുടെ കാര്യങ്ങൾ അന്വേഷിക്കാൻ ഇവിടെ നിന്റെ ഉപ്പയും ഞാനുമുണ്ട് മനസ്സിലായോ... " ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ നിയാസിന്റെയും ശബ്ദം നിലച്ചു... അങ്ങനെ പുത്തൻപണക്കാരൻ ആയ കബീർ നസീമയെ നിക്കാഹ് കഴിച്ചു... നസീമയെക്കാൾ ഇരട്ടി വയസ്സിനു വ്യത്യാസം ഉണ്ടായിരുന്നു കബീറിന്... കെട്ടു കഴിഞ്ഞ് ഒൻപതാം മാസത്തിൽ നസീമ കുഞ്ഞിപ്പാത്തൂനെ പെറ്റു... മാസം തികഞ്ഞു പ്രസവിച്ചതാണെങ്കിലും കബീറിന്റെയും ഉമ്മ ആമിനമ്മയുടെയും മനസ്സിൽ അത് സംശയത്തിന്റെ വിത്തുകൾ വിതച്ചു... കബീറോ ഉമ്മയോ ആ കുഞ്ഞിനെ ഒന്ന് വാരിയെടുക്കാൻ പോലും തയ്യാറായില്ല... എങ്കിലും പ്രാരാബ്ധക്കാരനായ ഉപ്പയെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി നസീമ വീണ്ടും കെട്ട്യോന്റെ വീട്ടിലേക്ക് തിരിച്ചു പോന്നു... കുഞ്ഞിപ്പാത്തൂനെയും വെച്ചുകൊണ്ട് വീട്ടിലെ പണിയും ഭർത്താവിന്റെയും ഉമ്മയുടെയും കാര്യങ്ങൾ നോക്കിയും നസീമ വശം കെട്ടു.. അധികം വൈകാതെ തന്നെ നസീമ വീണ്ടും ഗർഭിണി ആയി.. ഒരു കുഞ്ഞ് ആഷിയെ പടച്ചോൻ നസീമക്ക് കൊടുത്തു.. വർഷങ്ങൾ കടന്നു പോയിട്ടും കബീറിന് മാറ്റമൊന്നും ഉണ്ടായില്ല... വിവാഹം കഴിഞ്ഞു പഠിപ്പിക്കും എന്നുള്ള ഉറപ്പിന്മേൽ ആണ് നസീമയുടെ ഉപ്പ അവളെ പിടിച്ചു കബീറിനെ ഏല്പിച്ചത്... പക്ഷേ അയാൾക്ക് വേണ്ടത് തന്റെ കാര്യങ്ങൾ നോക്കുന്ന ഒരു വേലക്കാരിയെ ആയിരുന്നു... പാത്തുവിനോടും അയാളുടെ സമീപനത്തിൽ മാറ്റമൊന്നുമുണ്ടായില്ല.. പാത്തുവിനെ അയാളൊരിക്കലും മകളായി കണ്ടിട്ടില്ല ആദ്യമൊക്കെ നസീമയ്ക്ക് അത് വിഷമമുണ്ടാക്കിയെങ്കിലും പിന്നെ പിന്നെ അവൾ അതുമായി പൊരുത്തപ്പെട്ടു ... മകളുടെ അവസ്ഥ കണ്ടു മനം നൊന്താണ് നസീമയുടെ ഉപ്പ അവരെ വിട്ടുപോയത്.. ആങ്ങള നിയാസ് ആണെങ്കിൽ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കി ഒപ്പം ഉമ്മയെയും കൂട്ടി... *********************************** അന്നൊരു നശിച്ച രാത്രി ആയിരുന്നു... കോരിച്ചൊരിയുന്ന മഴയും ഇടിയും ആരുന്നു... ആഷിക്കാണെങ്കിൽ ചുട്ടു പൊള്ളുന്ന പനിയും... "എന്റെ പടച്ചോനെ എന്റെ കുഞ്ഞിനെ കാത്തോണേ... " തുണി നനച്ചു കുഞ്ഞിന്റെ നെറ്റിയിൽ ഇട്ടിട്ടും പനിക്ക് ശമനമുണ്ടായില്ല... മോളെ പാത്തു വാവയെ നോക്കണേ ഉമ്മിച്ചി അപ്പുറത്ത് നിന്ന് ഒരു ഓട്ടോ കിട്ടുമോയെന്ന് നോക്കട്ടെ... കുറച്ചു സമയത്തിനകം ഒരു ഓട്ടോ വിളിച്ചു കൊണ്ട് നസീമ കേറി വന്നു... "പാത്തു മോള് അപ്പുറത്തെ ദേവകിയേട്ടത്തിയുടെ അടുത്ത് പോയി ഇരിക്കണം ഉമ്മിച്ചി മോനെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വരാം... " "ഉമ്മിച്ചി ഞാനും കൂടി... " നസീമ നിസ്സഹായതയോടെ പാത്തൂനെ തിരിഞ്ഞു നോക്കി.. "മോളെ ഉമ്മിക്ക് രണ്ടാളെയും നോക്കാൻ പാടാണ് എന്റെ മോള് അപ്പുറത്തു പോയി ഇരിക്ക്.. ഉമ്മ വേഗം വരാം.. " മനസ്സില്ലാമനസ്സോടെ നസീമ പാത്തൂനെ അവിടെ തനിച്ചാക്കി ഓട്ടോയിൽ കയറി പോയി... ************************************** "ടീ... " വാർഡന്റെ ശബ്ദം ആണ് നസീമയെ ഓർമ്മയിൽ നിന്നും ഉണർത്തിയത്... "നീയെന്താ ഇരുന്നു സ്വപ്നം കാണുവാണോ.. ഇനിയിപ്പോ ഇരുന്ന് കാണാം... അധികം നാളില്ലല്ലോ അല്ലെ... " മുഖം കോട്ടി പുച്ഛത്തോടെ അവർ പറഞ്ഞു.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു നസീമ എഴുനേറ്റു... "നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് !!" കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സ്വന്തം ആങ്ങളയൊ ഉമ്മയോ പോലും തന്നെ ഒരുനോക്ക് കാണാൻ വന്നിട്ടില്ലലോ എന്ന് വേദനയോടെ അവളോർത്തു... ഒരുപക്ഷെ തന്റെ ഉപ്പ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ആഷി എങ്കിലും അനാഥനായി വളരാതെ ഇരുന്നേനെ... "ആരാ വന്നത്.. " അവൾ സൗമ്യമായി ചോദിച്ചു.. "ആ ഏതോ ഒരു വക്കീലാണ്... " "എനിക്കാരെയും കാണേണ്ട.. " "അതൊന്നും എനിക്കറിയേണ്ട നിന്നെയും കൊണ്ട് ചെല്ലാൻ മാഡം ആവശ്യപ്പെട്ടു മര്യാദക്ക് വന്നേ.. " അവസാനം വേറെ നിവർത്തിയില്ലാതെ അവൾ അവർക്കൊപ്പം ചെന്നു... വാർഡന്റെ മുറിയിൽ വക്കീലിന്റെ വേഷത്തിൽ ഒരാളുണ്ടാരുന്നു... അവൾ അയാളുടെ മുഖത്തേക്ക് പോലും നോക്കിയില്ല... "നസീമേ... " "സാറിന് എന്താ വേണ്ടത്... ഞാൻ അപ്പീലിന് പോകുന്നില്ല.. എനിക്ക് ജീവിക്കേണ്ട... ഈ ശിക്ഷ ഞാൻ സ്വയം ഏറ്റുവാങ്ങിയതാ... " "നാച്ചു... " അയാൾ ആർദ്രമായി വിളിച്ചു... അത് കേട്ടപ്പോൾ അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.. അവൾ മിഴികളുയർത്തി നോക്കി... "ഷബീറിക്ക... !!" "അപ്പൊ എന്നെ മറന്നിട്ടില്ല അല്ലെ.. " "മാഡം എനിക്ക് നസീമയോട് ഒന്ന് തനിച്ചു സംസാരിക്കണം... " ഷബീർ തിരിഞ്ഞു നിന്ന് വാർഡനോട് ആവശ്യപ്പെട്ടു... "അതിനെന്താ.. നിങ്ങൾ സംസാരിച്ചു കൊള്ളൂ... " ഷബീർ നസീമയുമായി കുറച്ച് നീങ്ങി നിന്നു.. "നാച്ചു... നിനക്കെന്താ പറ്റിയെ ഞാനറിയുന്ന ഞാൻ സ്നേഹിച്ച എന്റെ നാച്ചു ഇങ്ങനൊന്നുമല്ലാരുന്നല്ലോ.. " അവസാന വാചകം പറയുമ്പോൾ അയാളുടെ വാക്കുകളിൽ ഇടർച്ച ഉണ്ടായിരുന്നു... "ഇക്കാക്ക് അറിയുന്ന നാച്ചു അല്ല ഞാൻ.. ഞാനിപ്പോ നസീമ ആണ് കൊലയാളി നസീമ... " അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു "നാച്ചു മതി നിർത്തൂ.. എന്റെ നാച്ചുവിന് ആരെയും കൊല്ലാൻ സാധിക്കില്ല.. ആ നീ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയെന്നു പറയുമ്പോൾ ഞാൻ.. ഞാനത് വിശ്വസിക്കില്ല.. " "എന്തിനാ ഇങ്ങള് എന്നെ അവിശ്വസിക്കുന്നതു... എന്റെ ഇക്കു വിശ്വസിച്ചു എന്റെ ഉമ്മിച്ചി വിശ്വസിച്ചു പിന്നെ നിങ്ങളാരാ എന്നെ അവിശ്വസിക്കാൻ.. " "അന്നും ഇന്നും ഈ ഇടനെഞ്ചിൽ നീയാണ് പെണ്ണെ... എന്റെ മരണം വരെ നീയുണ്ടാകും...എന്റെ ഖല്ബിലെ റാണിയായിട്ട്... " ഷബീറിന്റെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ നസീമ നിന്നു... "നിന്റെ കഴുത്തിലെന്റെ മഹർ വീണില്ലെന്നേ ഉള്ളു എന്നും നീ എനിക്കെന്റെ പാതിയാണ്.. " "പറയ്‌.. എന്തിനാരുന്നു നീ കബീറിനെ.. " "സ്വന്തം ചോരയിൽ ജനിച്ച കുഞ്ഞിനെ കാമഭ്രാന്തിനു ഇരയാക്കി ശ്വാസം മുട്ടിച്ചു കൊന്ന അയാളെ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു... പറ... വെട്ടിയരിഞ്ഞു അയാളുടെ ജനനേന്ദ്രിയം..." അലറിക്കരഞ്ഞു കൊണ്ട് നസീമ പറയുന്നത് കേട്ട് വിശ്വാസം വരാതെ തറഞ്ഞു നിന്നു ഷബീർ... "പനികൂടി ഫിക്സ് വന്ന ആഷിയെയും വാരി തോളിലിട്ട് കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോൾ എന്റെ കുഞ്ഞ് എന്നോട് കെഞ്ചി പറഞ്ഞതാ എന്നെയും കൊണ്ടുപോ ഉമ്മിച്ചി എന്ന്... " "ദുഷ്ടയായ അമ്മയായ ഞാൻ അത് കേട്ടില്ല... " "വെറും ഒൻപതു വയസ് മാത്രമല്ലെ എന്റെ കുഞ്ഞിന് ഉണ്ടാരുന്നുള്ളു അയാൾക്ക് കാമം തോന്നാൻ എന്തുണ്ടാരുന്നു അവളിൽ... എന്ത് മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും എന്റെ പൊന്ന് മോള്... " "മരിച്ചു വിറങ്ങലിച്ചു കിടക്കുന്ന എന്റെ പൊന്നുമോൾ... ഇക്കാ പറ എങ്ങനെ താങ്ങും ഒരമ്മ... " "സ്ത്രീ എന്ന് പറഞ്ഞാൽ എന്തും സഹിക്കാൻ ഉള്ള ജന്മം മാത്രമല്ല... ആ സഹനത്തിന്റെ അവസാനം അവളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ഒരു സ്വരൂപം ഉണ്ട് അത് പുറത്ത് വരും ... " "എന്തുകൊണ്ട് നീ ഇത് കോടതിയിൽ പറഞ്ഞില്ല... " "എന്തിനാ... പറഞ്ഞിട്ട് എന്തിനാ..." നസീമ ഷബീറിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.. "എന്റെ പാത്തുവിനെ ഇര എന്ന് വിളിക്കാനോ.. വേണ്ട... എന്റെ പൊന്നുമോളെ ആരും ഇരയാക്കേണ്ട... എത്രയോ പെൺകുഞ്ഞുങ്ങളെ ഇര എന്നുള്ള പേരിൽ നിങ്ങൾ സമൂഹം വിളിക്കുന്നു... ആ കുഞ്ഞുങ്ങളെ നൊന്ത് പ്രസവിച്ചു കണ്ണിലെ കൃഷ്ണമണി പോലെ വളർത്തി കൊണ്ടുവരുന്ന അമ്മമാരുടെ ഹൃദയം നുറുങ്ങുന്ന വേദന നിങ്ങളാരെങ്കിലും അറിഞ്ഞിട്ടുണ്ടോ... " "അതെ... സാമൂഹിക മാധ്യമങ്ങളിൽ ഒരു ഹാഷ് ടാഗ് ഇട്ടാലോ തെരുവിൽ കുറെ മെഴുകുതിരി കത്തിച്ചാലോ ആ അമ്മമാരുടെ നെഞ്ചിലെ തീയണയില്ല... നിങ്ങളൊക്കെ തല കുനിച്ചു നിന്ന് വണങ്ങുന്ന ആ നീതിദേവത ഒരിക്കലും കറുത്ത തുണിയിൽ മൂടിയ കണ്ണുകൾ തുറക്കില്ല... ഒരു കുഞ്ഞിനും നീതി കിട്ടാൻ പോകുന്നില്ല... " "ഇത് കലിയുഗമാണ്.. ഇതുപോലെ ഉള്ള നരാധമന്മാരെ ഇല്ലാതാക്കാൻ ഓരോ അമ്മമാരും മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ചന്മാരും മുന്നിട്ടിറങ്ങുന്ന കാലം വരും... " "നാച്ചു... മതി... " "ഇല്ല ഇക്കാ.. കഴിയില്ല ഒന്നും മറക്കാനോ പൊറുക്കാനോ കഴിയില്ലെനിക്ക് ഈ നസീമയുടെ ഉള്ളിലെ തീയണയണമെങ്കിൽ ഞാനില്ലാതാവണം.. " "അപ്പൊ ഇവനോ... " ഷബീർ കുറച്ച് അകലെ നിന്നിരുന്ന ആഷിയെ അവളുടെ അടുത്തേക്ക് കൊണ്ടുവന്നു... "മോനെ... " "ഉമ്മിച്ചി... " നസീമ ആഷിയെ വാരിപ്പുണർന്നു... "ഉമ്മിച്ചി പോകല്ലേ... മോനെ തനിച്ചാക്കി പോകല്ലേ ആഷിക് പേടിയാവുന്നു... " ആഷിയുടെ സങ്കടം കണ്ടപ്പോൾ നസീമ നിസ്സഹായയായി ഷബീറിനെ നോക്കി... ഷബീർ അവൾക്ക് നേരെ ഒരു പേപ്പർ നീട്ടി... സുപ്രീം കോടതിയിലേക്കുള്ള അപ്പീൽ ആയിരുന്നു അത്... "ആഷിക് ഉമ്മയെ വേണം... കബീർ ചെയ്ത തെറ്റിനുള്ള ശിക്ഷ നീ കൊടുത്തു.. നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നീ അനുഭവിച്ചും കഴിഞ്ഞു... " "ആഷി ഇപ്പൊ യത്തീംഘാനയിൽ അല്ല എന്റൊപ്പം ആണ്.. എന്റെ മകനായി ഞാൻ അവനെ വളർത്തും... " ഷബീർ പറയുന്നത് കേട്ട് നസീമയുടെ കണ്ണുകൾ നിറഞ്ഞു.. സന്തോഷം കൊണ്ട് മുഖം വിടർന്നു... "പക്ഷേ.. " ആ പക്ഷേ കേട്ടപ്പോൾ സംശയത്തോടെ അവൾ ഷബീറിനെ നോക്കി... "എന്റെ മോന് അവന്റെ ഉമ്മയെ വേണം.. അതിന് നിന്റെ കഴുത്തിൽ എന്റെ മഹർ വീഴണം.. നീ ഞങ്ങളോടൊപ്പം ഉണ്ടാവണം നാച്ചു... " കുറച്ചു നേരം എന്തോ ആലോചിച്ചു നിന്ന നസീമ ആ അപ്പീൽ പേപ്പറിൽ ഒപ്പിട്ട് കൊടുത്തു... ഷബീർ ആ പേപ്പർ വാങ്ങി നസീമയുടെ കൈകളിൽ ബലമായി അമർത്തി... ഞാനുണ്ട് നിനക്ക് എന്നൊരു വിശ്വാസം അതിലുണ്ടാരുന്നു... ആഷിയെയും കൊണ്ട് ഷബീർ നടന്നു നീങ്ങുമ്പോൾ പ്രതീക്ഷയുടെ മറ്റൊരു തിരിനാളം നസീമയുടെ കണ്ണുകളിൽ വിടരുന്നുണ്ടാരുന്നു.. #📔 കഥ #📖 കുട്ടി കഥകൾ അവസാനിച്ചു... ✍️✍️അഞ്ജു...
12.3k കണ്ടവര്‍
2 ദിവസം
#

📔 കഥ

💗💗💗💕💕💗💗💗 ഡീ....പൊന്നു... നിനക്കൊന്നു നടക്കരുതോ... നീയിങ്ങനെ കുത്തി ഇരുന്നാൽ എന്റെ മോളും നിന്നെപ്പോലൊരു മടിച്ചി ആയിപ്പോവും.. അതേ..ശ്രീയേട്ട നിങ്ങൾക്കങ്ങിനെയൊക്കെ പറയാം.. ശ്രീയേട്ടനറീല്ലല്ലോ....വയറ്റിലൊരു കുഞ്ഞീനേം കൊണ്ട്‌ നടക്കുന്ന ഈ പെണ്ണുങ്ങൾടെ അവസ്ഥ... പിന്നേയ്....ഞാൻ ഒറ്റയ്ക്കല്ല...നടക്കുമ്പോളും ഇരിക്കുമ്പോളും കിടക്കുമ്പോളും കൂടെ ഒരാളുണ്ട്... ഇത്തിരി പരിഭവത്തോടെ അവളു പറഞ്ഞപ്പോ...അവനൊരു പാൽ പുഞ്ചിരിയുമായി അവളോട് ചേർന്നിരുന്നു പറഞ്ഞു...പൊന്നൂസേ..... ഞാൻ വിട്ടു....നീ മുത്തല്ലേ...അടിയുണ്ടാക്കല്ലേഡീ... ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ വീട്ടുകർക്കിടയിന്നു തട്ടിപറിച്ചോണ്ട് പൊന്നതാണിവളെ... ഇറങ്ങി വരാൻ കുറെ കഷ്ടപെട്ടതാ ഞാൻ... അച്ഛനേം അമ്മർനെം വിഷമത്തിലാക്കി വരൂല്ലന്നു പറഞ്ഞു... ഒടുക്കം....നീയില്ലേൽ പിന്നെ ഞാനുണ്ടാവില്ലന്നു പറഞ്ഞപ്പോളാ ഇറങ്ങി വന്നത്... പതുക്കെ കൈ പിടിച്ചു നിർത്തി ഞാൻ പറഞ്ഞു....അതേയ്...പൊന്നൂസേ... 'അമ്മ ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു പെണ്ണിന് മാസം തികഞ്ഞു നിക്കുവാ...അവളെ കുറച്ച് വെയിലൊക്കെ കൊള്ളിച്ചു മുറ്റത്തോടെ നടപ്പിക്കാനോന്നോക്കെ... നമുക്കു നല്ല അടിപൊളി കുഞ്ഞൂസിനെ വേണ്ടതല്ലേ... വാടി... കുറച്ചു നടക്കാം... അങ്ങിനെ കുറെ പഞ്ചാര വർത്താനൊക്കെ പറഞ്ഞു ഞാനവളെ മുറ്റത്തൂടെയും പറമ്പിലൂടെയുമൊക്കെ നടത്തിച്ചു... ശ്രീയേട്ട...ഇനി മതി ...എനിക്ക് വയ്യ കാലു വേദനിക്കുന്നു...കുറച്ചൂടെ കുറച്ചൂടെ എന്നു പറഞ്ഞപ്പോ....എന്റെ കയ്യെടുത് നല്ലൊരു കടി വച്ചു തന്നു... സത്യം സ്വർഗം കണ്ടുപോയ്... വേദനയുടെ ശക്തിയിൽ അവളെ തുറിച്ചു നോക്കിയപ്പോ അവൾക്കു മനസിലായി കുറച്ചു കൂടിപ്പോയെന്നു... അവളപ്പൊ രണ്ടു കൈകളാൽ എന്റെ മുഖം അവളുടെ കയ്യിലേക്ക് ചേർത്ത് പിടിച്ചു ....അവളുടെ നനുത്ത ചുണ്ടാലെ ചുംബിച്ചു കൊണ്ട് എന്നോട് പറഞ്ഞു.... ശ്രീയേട്ട സോറി.... നിങ്ങളെന്റെ നല്ല കെട്യോനല്ലേ..... നിങ്ങളെ കുറേ... ഇഷ്ട്ടാണ്....ഇഷ്ടംകൊണ്ട് അല്ലെ..... അവളെ നോക്കി ഒരു കള്ള ചിരി പാസാക്കി ഞാൻ.... അവൾക്കാ...ചിരി അത്ര പിടിച്ചില്ലന്നു തോനുന്നു...... മുഖം ഒരു കുമ്പളം പോലാക്കി അവളിരുന്നപ്പോ...ഞാൻ പതിയെ പറഞ്ഞു തുടങ്ങി... അതായത് പൊന്നുസെ.... നീയിപ്പോ പറഞ്ഞ രണ്ടു കാര്യങ്ങളില്ലേ...ഞാൻ നിന്റെ നല്ല ഭർത്താവുന്നും പിന്നെ എന്നോടൊതിരി ഇഷ്ട്ടന്നും...രണ്ടാമത്തെ കാര്യം എനിക്കങ്ങു സുഖിച്ചു....പക്ഷെ...പൊന്നു... രണ്ടാമത്തെ കാര്യം... അതിനു ഞാനിപ്പോ യോഗ്യനല്ല... ഇത്രയും ആയപ്പോ അവളുടെ കുമ്പളം കുറച്ചൂടെ വലുതായി.... അവളുടെ കയ്യെടുത്ത് എന്റെ കൈൾക്കുള്ളിൽ ഒളിപ്പിച്ചുകൊണ്ടു ഞാൻ പറഞ്ഞു... എടി...എന്റെ ജീവിതത്തിന്റെ അവസാന നിമിഷം മാത്രമേ ഞാൻ അതിനു അർഹനാവുള്ളു....അതുവരെയും.... നിന്റെ നല്ല ഭർത്താ വാകാനുള്ള പരിശ്രമത്തിൽ ആണ് ഞാൻ... അവസാന നാളുകൾ വരെ ഇതുപോലെ നല്ല ഭർത്താവായി ജീവിച്ചു തീർക്കണമെനിക്കി... എന്റെ മരണത്തിന്റെ അവസാന നിമിഷത്തിൽ നിന്റെ ചുണ്ടിൽ നിന്നും ഈ വാക്കുകൾ കേൾക്കാനാണെനിക്കിഷ്ടം.. എന്റെ ഫിലോസഫി കേട്ടപ്പോ അവൾ ചിരിച്ചു കൊണ്ട് സ്നേഹത്തോടെ എന്നോട് ചേർന്നിരുന്നു... അതേയ്...പൊന്നുസെ... നമുക്കിങ്ങനെ സ്നേഹത്തോടെ..ഒരുപാട് കാലം ജീവിക്കണം... നീയും ഞാനും നമ്മടെ മോളും... അല്ല ശ്രീയേട്ട ഇതിപ്പോ കുറേ ദിവസായല്ലോ കേൾക്കുന്നു...നമ്മുടെ മോളെന്നൊക്കെ...മോളാന്നു ശ്രീയേട്ടനങ്ങു ഉറപ്പിച്ചോ.....ഇതു മോളൊന്നുമല്ല...ഒരു കൊച്ചു ശ്രീക്കുട്ടൻ ആണ്....ശ്രീയേട്ടനെപോലെ... പോടീ...അതെന്റെ മോളാണ്‌...ഇന്നലെ കുഞ്ഞൂസിന് മുത്തം കൊടുത്തപ്പോ...അച്ഛാന്നു വിളിച്ചു... ആ വിളി കേട്ടപ്പോ മനസിലായി അതെന്റെ പൊന്നുമോളാന്നു... ഒന്നു പോ ശ്രീയേട്ട... അപ്പൊ നിനക്കു വിശ്വാസയില്ല അല്ലെ ഇപ്പൊ ശരിയാക്കി തരാം... അവൻ അവളുടെ വയറിനോട് ചേർന്നു...വയറിൽ മുത്തം വച്ചിട്ടു... പതുക്കെ വിളിച്ചു...കുഞ്ഞൂസേ... നിന്റെ 'അമ്മ പറയുന്നത് കേൾക്കുന്നുണ്ടോ..മോളാന്നു പറഞ്ഞിട്ട് അവളു സമ്മതിക്കുന്നില്ല..വന്നിട്ടു നമുക്ക് ശരിയാക്കി കൊടുക്കാം അല്ലെ.... മുഖത്തേക്കുതിർന്നു വീണ കണ്ണീരിന്റെ നനവിനാൽ ഞാൻ എഴുന്നേറ്റപ്പോ എന്റെ പൊന്നൂസ് കരയുന്നു... അയ്യേ....എന്തയിത്...കൊച്ചു പിള്ളേരെ പോലെ ... ഞാനൊരു തമാശ പറഞ്ഞതാടീ.... നിനക്കിഷ്ടം....മോനാണെങ്കിൽ ഒക്കെ...എനിക്കും അങ്ങിനെ മതി... ശ്രീയേട്ട അതല്ല....ശ്രീയേട്ടന്റെ ഈ സ്നേഹം കണ്ടപ്പോ...അറിയാതെ കരഞ്ഞു പോയതാ... ഭാഗ്യം ചെയ്തവള ഞാൻ....ഇങ്ങനൊരാളെ എനിക്ക് കിട്ടിയത്....ഇതിനു ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... പത്തിരുപതിരണ്ടു കൊല്ലം എന്നെ നോക്കി വളർത്തിയ അച്ചനേയും അമ്മയെയും ഇട്ടേച്ചു പോന്നതിന്റെ....വിഷമം ഏറെ ഉണ്ട് ഉള്ളിൽ...എന്നാലും..ശ്രീയേട്ടന്റെ സ്നേഹത്തിനു മുന്നിൽ അതൊക്കെ മറക്കാൻ പറ്റുന്നുണ്ട്... അവനറിയാം അവളുടെ ഈ കരച്ചിലിനുള്ളിൽ....ഏറെ വിഷമം ഉണ്ട്....ഒറ്റപാലത്തെക്കു വണ്ടി കയറീട്ടിപ്പോ വർഷം...ഒന്നായി.... നാട്ടിലെ വിവരങ്ങൾ ഒന്നും അറീല്ല... അവൾക്കു കാണും ആഗ്രഹം അച്ഛനെയും അമ്മയെയും കാണാൻ....ഏട്ടൻമ്മാരെ പേടിച്ചിട്ടാ....അല്ലേൽ കൊണ്ടോയി കാണിച്ചേനെ... രണ്ട് ഏട്ടൻമാർടെ പുന്നാര പെങ്ങളാ.... ഈ അവസ്ഥയിൽ തിരിച്ചു പോയാലും അവർ ഇവളെ കൂട്ടി കൊണ്ടോകും...അവരോടു പിടിച്ചു നിൽക്കാൻ എനിക്കും പറ്റില്ല... ഇപ്പൊ ഉള്ള ആകെ ആശ്വാസം അമ്മയുടെ വിളി ആണ്..അമ്മയ്ക്ക് ഞങ്ങളെ വീട്ടിലോട്ടു കൂട്ടാണോന്നുണ്ട്....പക്ഷെ അച്ഛൻ... അച്ഛനങ്ങനെ എന്റെ മുന്നിൽ തോറ്റു തരില്ല.... അച്ഛന്റെ വലിയൊരാഗ്രഹായിരുന്നു അച്ഛന്റെ കളികൂട്ടുകാരന്റെ മകളെ എന്നെ കൊണ്ട് കെട്ടിക്കുക എന്നത്... അച്ഛന്റെ ഇഷ്ടങ്ങൾക്കു ഞാൻ എതിരു പറയില്ലെന്ന ഉറപ്പിൽ അച്ഛനവർക്കു വാക്ക് കൊടുത്തു .. ഡേറ്റും ഫിക്സ് ആക്കി.. പൊന്നൂസില്ലാതെ ജീവിക്കാൻ പറ്റില്ലെന്നുള്ള ഉറപ്പു കൊണ്ടാ... ഒന്നും ചിന്തിക്കാൻ നിൽക്കാതെ അവളെയും കൂട്ടി പോന്നത്... കണ്ണു നിറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ ചേർന്നു കിടന്ന അവളെ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു...പൊന്നൂസേ... കരയല്ലേടീ....ഈ കണ്ണീരു കാണാൻ എനിക്കിഷ്ട്ടല്ല...ഒരിക്കലും കരയിക്കില്ലെന്നു പറഞ്ഞല്ലേടീ കൂടെ കൂട്ടിയത്..എന്നിട്ടു നീയിങ്ങനെ കരഞ്ഞാൽ...എനിക്കത് സഹിക്കാൻ പറ്റ്വോ...വാ... നമുക്ക് ചോറൊക്കെ കഴിച്ചു കിടക്കാല്ലോ....നാളെയല്ലേ ചെക്കപ്പിന് പോകേണ്ടത്... അതേയ്...ശ്രീയേട്ട...ഈ മാസം ഇനിയെത്ര ലീവുണ്ട്... ലീവൊക്കെ കഴിഞ്ഞു...ഇതിപ്പോ ഇന്നു അങ്ങേരുടെ കാലു പിടിച്ചിട്ട രണ്ടുദിവസം കൂട്ടി കിട്ടിയത്... നീ അവിടെ വേദനയാ....ഇവിടെ വേദനയന്നും പറഞ്ഞു എന്നെ കൊണ്ട് ഉള്ള ലീവൊക്കെ എടുപ്പിച്ചതല്ലേ.... അവളൊരു കള്ള ചിരി തന്നോണ്ട് അകത്തേക്ക് പോയി.... സത്യത്തിൽ.. പെണ്ണേന്നെ പറ്റിച്ചതാ....എന്നെ കൂടെ നിർത്താനുള്ള അവളുടെ അടവുനയം ആണത്.... 'അമ്മ വിളിച്ചപ്പോൾ പറഞ്ഞിനും....ഈ സമയത്ത് കൂടെ നിൽക്കാൻ പറ്റുന്നപ്പോലോക്കെ കൂടെയുണ്ടാവനൊന്നു... അതോണ്ട് പരിഭവോന്നും പറയാതെ... അവളുടെ ഇഷ്ടത്തിന് നിന്നു കൊടുത്തത്...... അതേയ് പൊന്നുസേ....നാളെ നിന്റെ ഉച്ചവരെ ഉള്ള ഉറക്കൊന്നും നടക്കില്ലട്ടോ...നാളെ രാവിലെ ഹോസ്പിറ്റലിൽ എത്തിയില്ലെങ്കിൽ....നാളത്തെ ദിവസം തന്നെ പോകും...അതിനു മാത്രം ആളുണ്ടാകും അവിടെ... ശ്രീയേട്ട ഞാൻ നേരത്തെ എണീറ്റോളം....ഒന്നെന്നെ വിളിച്ചാൽ മതി....പിന്നേയ്....ഞാനൊരു കാര്യം പറഞ്ഞിനും മറന്നോ ശ്രീയേട്ടൻ... ഇല്ലെടി പൊന്നു...നീ പറഞ്ഞിട്ടു ഇതുവരെ എന്തേലും ഞാൻ മറന്നിനോ...നമ്മുടെ കുഞ്ഞൂസ് വരുന്നതിനു മുൻപായി...നമ്മൾ മാത്രമുള്ള ഒരു സായാഹ്നം... അതല്ലെടി...പൊന്നുസെ... അങ്ങിനെ എവിടേലും ഒരു സായാഹ്നം പോരല്ലോ ശ്രീയേട്ട ഞാനേറെ ഇഷ്ട്ടപ്പെടുന്ന നമ്മളെപ്പോളും പോകാറുള്ള തിരക്കൊഴിഞ്ഞ ആ..ബീച്ചിൽ തന്നെ പോകണം... ശരി വരവു വെച്ചിരിക്കുന്നു ഇനി ഉറങ്ങിക്കോ...ഇനിയും വൈകിയാൽ നീ ഉണരില്ല... ശ്രീയേട്ടനുണ്ടല്ലോ ഉറങ്ങിയൽ വിളിച്ചുണർത്താൻ... അതോര്തിരിക്കേണ്ട പൊന്നുസെ ഞാൻ വിളിക്കില്ല...'അമ്മ പറഞ്ഞിട്ടുണ്ട് മാസം തികഞ്ഞു നിക്കണ പെണ്ണിനെ വിളിച്ചാൽ ....എന്റെ കുഞ്ഞൂസിന് ഇഷ്ടവില്ലന്നു അതോണ്ട് ഞാൻ വിളിക്കത്തില്ല പൊന്നു.... ഒരു കുഞ്ഞു ചിരിയാലെ.. അവളെന്നെ നോക്കി നിന്നെന്റെ അടുത്തേക്ക് കിടന്നു.... എന്റെ മുഖം അവളുടെ കൈകൾക്കുള്ളിലാക്കി...ചേർത്തു പിടിച്ചു...ആ നനുത്ത ചുണ്ടലെന്റെ...നെറ്റിയിൽ അമർത്തി മുത്തി....എന്നോട് ചേർന്നു കിടന്നു..... അവളുടെ ആ മുത്തതിനു എന്റെ സിരകളിലേ...ചുടു ചോരയെ തിളപ്പിക്കുന്ന ശക്തി ഉണ്ടായിരുന്നു....അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു ....മനസിലെ വികാരങ്ങളെ മുഷ്ടിചുരുട്ടി പിടിച്ചു ശമിപ്പിക്കുമ്പോളും....അവന്റെ മനസൊരായിരം വട്ടം മന്ത്രിച്ചു ....വെറുമൊരു പെണ്ണായിരുന്നില്ല തന്റെ ജീവനാണിതെന്നു.... ഡോക്ടർ എത്തുന്നതിനു മുന്നേ ശ്രീയും പൊന്നുവും ഹോസ്പിറ്റൽ ബെഞ്ചിൽ സ്ഥാനം പിടിച്ചു... സംസാരം കൊണ്ടൊരു മാലപ്പടക്കം തീർക്കുന്നുണ്ടവിടെ പൊന്നു.... അതുകൊണ്ടാവാം അവിടെ എത്തിയ പലരുടെയും ശ്രദ്ധ അവരിലേക്കായത്... ടോക്കൻ നമ്പർ 7 പൊന്നു ശ്രീനാഥ്..സിസ്റ്റർടെ നീട്ടി വിളി കേട്ടതോടെ രണ്ടു പേരും ഡോക്ടർടെ റൂമിലേക്ക് കയറി....പരിശോധന യ്ക്ക് ശേഷം ഡോക്ടർ ശ്രീയോട്‌ മാത്രയി പറഞ്ഞു...കുറചു കോംപ്ലിക്കേറ്റഡ് ആണ്....ഒരു പക്ഷെ അമ്മയെയും കുഞ്ഞിനെയും...ശ്രീയുടെ മുഖത്തെ കാർമേഘം കണ്ടു മുഴുമിപ്പിക്കാനാവാതെ..ഡോക്ടർ പതറിപ്പോയി...ശ്രീ ..പ്രാർത്ഥിക്കുക ദൈവഹിതം നടക്കട്ടെ... നിങ്ങൾക്കായി ഒരു മിറാക്കിൽ സംഭവിക്കട്ടെ... ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... തല ചുറ്റുന്നത് പോലെ തോന്നി... കണ്ണു തുടച്ചു..മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് പൊന്നുവിന്റെ അടുത്തേക്ക് നടന്നു... ശ്രീയേട്ട...ഇന്നെന്താ ഡോക്ടർ ശ്രീയേട്ടനോട് മാത്രയി പറഞ്ഞത്...കുഞ്ഞൂസിന് വല്ലതും....ഹേയ് ഇല്ലെടി...അഡ്മിറ്റ് കാര്യങ്ങളൊക്കെ പറഞ്ഞതാ... അടുത്ത ആഴ്ച വരണം എന്നാ പറഞ്ഞത്... മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല... എന്റെ പൊന്നും....കുഞ്ഞും...രണ്ടാളും വേണം...ദൈവമേ... ശ്രീയേട്ട....ഇങ്ങനെ സ്വപ്നം കണ്ടു നിൽക്കാതെ വാ... ഞാൻ പറഞ്ഞതല്ലേ ഇന്ന് ബീച്ചിൽ പോകണമെന്ന്.. പൊന്നു...ഒരു മൂടില്ലെടാ....ഇന്ന് പോകണോ?? എന്താ ശ്രീയേട്ട ഇങ്ങനെ പറയുന്നേ ഒരുപാട് ആഗ്രഹിച്ചിനും...ശ്രീയേട്ടന് പറ്റില്ലെങ്കിൽ വേണ്ട... ശ്രീയുടെ ചിന്തകൾ....എവിടെക്കൊക്കെയോ ഒഴുകി...ഒരു പക്ഷെ ഇനി ഇങ്ങനെ പോകാൻ കഴിഞ്ഞില്ലെങ്കിലോ... പൊന്നു...വാ.. പോകാം... നിന്റെ ഇഷ്ടങ്ങൾക്കൊന്നും എതിരു പറഞ്ഞിട്ടില്ല....കഴിയുന്നതൊക്കെ നടത്തി തരറാനുള്ളത്... തിരമാലകൾ....അലയടിക്കുന്ന...കടൽ.... പൂഴി മണ്ണിലൂടെ എന്നോട് ചേർന്നു നടക്കുമ്പോഴും...വാ....തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നു അവൾ.... അവന്റെ മൗനം...അവളും ചെറുതായി മനസിലാക്കി തുടങ്ങി....എന്താ....ശ്രീയേട്ട...പറ്റിയത്...ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോ മുതലേ ശ്രദ്ധിക്കുന്നു... ഒന്നുല്ല...പൊന്നു...അവൾക്കു മുഖം കൊടുക്കാതെ അവൻ തിരിഞ്ഞു നടന്നു... ശ്രീയേട്ട....നമുക്കിടയിൽ ഇതുവരെ അങ്ങിനൊന്നും ഇല്ലായിരുന്നു...പരസ്പരം പറയാതിരുന്നിട്ടില്ല...ഒന്നും.. പറ ശ്രീയേട്ട എനിക്കറിയണം...എന്താ...ഉണ്ടായത്... പൊന്നു...അത്‌...ത്..... വാക്കുകൾ കിട്ടാതവൻ പരുങ്ങി... പോന്നൂ.....എനിക്ക് വേണം....പൊന്നു...നീയും...കുഞ്ഞൂം.... നിറഞ്ഞൊഴുകുന്ന കണ്ണാലവൻ...അവളെ ചേർത്തു പിടിച്ചു പൊട്ടി കരഞ്ഞു... ശ്രീയേട്ട....ഇങ്ങനെയാവല്ലേ....ഒന്നുണ്ടാവില്ല...എനിക്കൊന്നുല്ലല്ലോ....ദൈവം അങ്ങിനെ നമ്മളോട് ചെയ്യില്ല.....നമ്മളെ പിരിക്കില്ലാ.... അവനെ അശ്വസിപ്പിക്കാനായി...പറഞ്ഞൊപ്പിക്കുമ്പോളും...അവളാകെ...തളർന്നു പോയിരുന്നു... പരസ്പരം... സംസാരിക്കാതെ...രണ്ടു പേരും...ഒരുപാട് നേരം അവിടിരുന്നു...എന്തു ചെയ്യണമെന്നറീല്ലായിരുന്നു... ഏറെ വൈകി വീട്ടിലെത്തി...ഭക്ഷണത്തിനോട്...വെറുപ്പായി....പരസ്പ്പരം...സംസാരിക്കാതായ്....ഇങ്ങനെയുള്ള ദിവസങ്ങൾ ഉണ്ടായിരുന്നില്ല...അവർക്കിടയിൽ... ഹോസ്പിറ്റലിൽ അഡ്മിറ്റാകാനായി ചെന്നപ്പോൾ...ശ്രീയെയും പൊന്നുനേയും കണ്ടു ഡോക്ടർ വല്ലാതെ വിഷമിച്ചു...എത്ര..സന്തോഷത്തിൽ വന്നിരുന്നവരാ...ഇതിപ്പോ...രണ്ടുപേരും...വല്ലാത്തൊരവസ്ഥയിൽ...ഡോക്ടർ ദൈവത്തോടയ് പറഞ്ഞു ...ഇവർക്കിടയിൽ...ഇനിയൊരു ദുഃഖം കൊടുക്കല്ലേ... ഓപ്പറേഷൻ തീയേറ്ററിലേക്കു പോകുമ്പോ ശ്രീയോട്‌ അവൾ പറഞ്ഞു...ശ്രീയേട്ട...എനിക്കൊരാഗ്രഹം ഉണ്ട്.... എന്റെ നെറ്റിയിൽ...ഈ സിന്ദൂരം ഇട്ടു തരണം...സീമന്ത രേഖയിലെ ഈ ചുവപ്പു...നിങ്ങൾ കൂടെ ഉള്ളത് പോലെയാ... അവൾ ഓപ്പറേഷൻ തീയേറ്ററിലേക്കു..കയറിയതും...അവൻ...ഓടിപ്പോയത്...അവന്റെ ഇഷ്ട്ട ദേവന്റെ നടയിലേക്കായിരുന്നു...മനസുറുകി പ്രാർത്ഥിക്കാൻ...അവർക്കൊന്നും ഉണ്ടാവാതിരിക്കാൻ... ഏറെ സന്തോശത്തോടെ ആയിരുന്നു...ഡോക്ടർ പുറത്തേക്കു വന്നത്...ശ്രീയെ കാണാതെ ഡോക്ടർ തിരഞ്ഞു...അവിടെയാകെ... കാണാതായപ്പോ...ഫോണെടുത്തു വിളിച്ചു....ശ്രീ ...ദൈവം നിങ്ങടെ കൂടെയുണ്ട്...അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.... ഡോക്ടർ.....ഇതാ....ഞാനെത്തി... ദൈവത്തോട് നന്ദി പറഞ്ഞവൻ അവിടുന്നിറങ്ങി... ഹോസ്പിറ്റലിലേക്കു ദൂരം ഏറിയത്‌ പോലെ തോന്നിയവന്...മനസു മുഴുവൻ ഹോസ്പിറ്റലിൽ ആയിരുന്നു.... പൊന്നു....പൊന്നു... ഡോക്ടർ പതിയെ വിളിച്ചു... കണ്ണു തുറന്ന പൊന്നു ...ആദ്യം തിരഞ്ഞത് കുഞ്ഞിനെ ആയിരുന്നു... പെണ്കുഞ്ഞാണ്..മോൾക്കും കുഞ്ഞിനും കുഴപ്പൊന്നുല്ല... ദൈവം കൂടെയുണ്ട്... ഡോക്ടർടെ വാക്കുകൾ അവളെ വളരെയധികം സന്തോഷത്തിലാക്കി.. ഡോക്ടർ.... ശ്രീയേട്ടൻ.... ശ്രീയോട്‌ പറഞ്ഞു ....അവനിപ്പോ വരും.. പൊന്നു കുഞ്ഞിനെ നോക്കി...അവൾക്കു ശ്രീയെപ്പോലെ തന്നെ തോന്നി.... സമയമേറെ ചെന്നിട്ടും ശ്രീയെ കാണാതായപ്പോ അവൾക്കു വിഷമം തോന്നി... എന്തേ ശ്രീയേട്ടൻ വരത്തെ ഡോക്ടർ... അവൾ ഡോക്ടറോടയി ചോദിച്ചുകൊണ്ടേയിരുന്നു.. അവളുടെ മനസിൽ ശ്രീയോട്‌ പറയാനായി നൂറുനൂറു കാര്യങ്ങൾ ഉണ്ടായിരുന്നു...ശ്രീയേട്ടൻ ആഗ്രഹിച്ച പോലൊരു...മോളു തന്നെയാണ്...അവളങ്ങിനെ ചിന്തിച്ചിരുന്നു... ദിവസം ഒന്നു കഴിഞ്ഞിട്ടും ശ്രീ വന്നില്ല...എന്തായിരിക്കും ശ്രീയേട്ടൻ വരാത്തത്... പെട്ടന്ന് തന്നെ ഡോക്ടർ അങ്ങോട്ടേക്ക് വന്നു...നമുക്കോരിടം വരെ പോകാം എന്നു പറഞ്ഞു... എന്റെ കൈ പിടിച്ചുകൊണ്ട് ഡോക്ടർ നടന്നെത്തിയത്...മോർച്ചറിയുടെ മുന്നിലേക്കായിരുന്നു... ഡോക്ടറുടെ മുഖത്തേക്ക് നോക്കിയ..പൊന്നുനോടയി ഡോക്ടർ പറഞ്ഞു...ഇന്നലെ..അമ്പലത്തിൽ നിന്നും വരുന്ന വഴി...ശ്രീയെ ഒരു കാർ.... അത്രയേ അവൾ കെട്ടുള്ളൂ.....വെള്ളപുതച്ചു കിടത്തിയ ശ്രീയേ... കണ്ടപ്പോളും കണ്ണില്നിന്നൊരുത്തുള്ളി വെള്ളം പോലും വന്നില്ല....അവളിൽ ഒരു തരം മരവിപ്പായിരുന്നു....മോർച്ചറിയിൽ നിന്നും ഇറങ്ങി ആർക്കു മുന്നിലും നിൽക്കാതവൾ ഓടി...വളരെ കഷ്ടപെട്ടവളെ പിടിച്ചു വച്ചെങ്കിലും.. ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം അവൾ ഒരു മുഴു ഭ്രാന്തി ആയി മാറിയിരുന്നു....കുഞ്ഞിനെ ഓർഫനേജിലേക്കും...അമ്മയെ മെന്റലോസ്‌പിറ്റ ലിലേക്കും കൊണ്ടു പോകുമ്പോൾ...നിറ കണ്ണുകളോടെ നോക്കി നിൽക്കാനേ ഡോക്ടർക്ക് കഴിഞ്ഞുള്ളു.... #📔 കഥ
16.6k കണ്ടവര്‍
3 ദിവസം
#

📔 കഥ

നാണക്കേട് -#.......................... * നല്ല ഭംഗിയുള്ള ബെഡ്ഷീറ്റ് വിരിച്ച വിശാലമായ മണിയറ കട്ടിലിൽ പിന്നോട്ട് കൈകൾ കുത്തി കാല് താഴേക്ക് തൂക്കിയിട്ട് നേരം എറെയായി ഞാൻ അവളെയും കാത്തിരിക്കണു. കല്യാണം മണ്ഡപതിലായത് നന്നായി കൂട്ടവും , കുടുംബവും കളിച്ച് ചിരിച്ച് അവിടെ നിന്ന് തന്നെ അവരവരുടെ വീടുകളിലേക്ക് മടങ്ങി. ഇങ്ങോട്ട് പുതുപെണ്ണിനെ കൊണ്ടാക്കാൻ വന്നവർ മണിയറ കണ്ട് ചിരിച്ച് എന്നോടും അവളോടും കണ്ണകൾ കൊണ്ടു മറ്റും എന്തൊക്കെയോ കൊഞ്ഞനം കാട്ടി മടങ്ങി , അവളുടെ കൂട്ടുകാരികൾ അവളുടെ ചെവിയിൽ എന്തൊക്കെയോ ഉപദേശമാണോ , പരദൂഷണമാണോ പറയുന്നത് എന്നറിയില്ല. പറയുന്ന അവരും കേൾക്കുന്ന അവളും അടക്കിപ്പിടിച്ച് ചിരിക്കുന്നുണ്ട്. കല്യാണം മണ്ഡപത്തിലാകുന്നവരുടെ കൂട്ടൻസ് സത്യത്തിൽ ഇപ്പഴാ മനസിലായത്. കല്യാണം വീട്ടിൽ വച്ചായിരുന്നെങ്കിൽ കുടുംബങ്ങളും ,അയൽവാസികളും ഒന്ന് ഒഴിഞ്ഞ് പോയിക്കിട്ടാൻ വലിയ പാടാ. പിന്നെ ചെമ്പ്, കൊട്ട, പാത്രങ്ങൾ ,പന്തൽ എല്ലാ വിധ മറ്റ് ബഹളങ്ങൾ വേറേയും സഹിക്കണം. പന്തൽ അഴിച്ച് കൊണ്ട് പോകും വരെ ഒരു സമാധാനവും സ്വസ്ഥതയും ഉണ്ടാവില്ല. അയൽവാസി കുട്ടികളുടെ കളികളൊക്കെ ഒച്ചയും ബഹളവുമായി പന്തലിലായിരിക്കുമല്ലൊ. ഇന്ന് എന്തൊരു സമാധാനം ഹണിമൂണിന് മറ്റെവിടെയെങ്കിലും പോയത് പോലെ വീട് നിശബ്ദം , കല്യാണത്തിനെത്തിയ വേണ്ടപെട്ടവരൊക്കെ അവിടെ നിന്ന് തന്നെ മടങ്ങി --- ഹാവു... ആശ്വാസമായി. ഇങ്ങിനെയുള്ള കാത്തിരിപ്പ് സന്ദർഭങ്ങളിലാ കൂട്ടോം കുടുംബോം കൂടുതൽ ഉണ്ടാവാവത്തത് ഒരു അനുഗ്രഹമായി തോന്നുന്ന ചില നിമിഷം. മണിയറ മുകളിലെ നിലയിലായത് നന്നായി ഇവിടേക്ക് വേറെയാരും കേറി വരില്ല. ആകെയുള്ള പെങ്ങളും അളിയനും താഴെ റൂമിലേതിലെങ്കിലും അഡ്ജസ്റ്റ് ചെയ്തോളും, ഒരു പെങ്ങൾ മാത്രമായതും നല്ല കാലം. വന്നപാടെ കൂട്ടുകാരികളെ യാത്രയാക്കാൻ താഴേക്ക് ഇറങ്ങിയതാണ് അവൾ മണവാട്ടി ഞാൻ എത്ര നേരമായി അവളെയും കാത്ത് ഇവിടെ ഒറ്റക്ക്. വസ്ത്രംകോണിഅഴികളിൽഉരസുന്നതിനോടൊപ്പം അവളുടെ കാലടി ശബ്ദവും അവളുടെ ഇങ്ങോട്ടുള്ള വരവ് അറിയിച്ചു. ഞാൻ ഭയവും, സന്തോഷവും സമ്മിശ്രമായി ഒരു ചിരി പാസ്സാക്കി കട്ടിലിൽ തന്നെ ഇരുന്നു. അവൾ റൂമിൽ കയറിയ പാടെ വാതിൽ കുറ്റിയിട്ടു. ഞാനൊന്ന് ഭയന്നു. ആ ഭയമല്ല , ഏതോ ഒരു ഉൾഭയം എന്നെ തേടിയെത്തി. അവൾ മെല്ലെ എന്റെ അരികിൽ തൊട്ടുരുമ്മി ഇരുന്നു. കാലം ഏറെയായി ഞങ്ങൾപ്രേമത്തിലാണങ്കിലും ഇതുവരെ ഇങ്ങിനെ തൊട്ടുരുമ്മി ഇരുന്നിട്ടില്ല - വീട്ടുകാരുടെയും, കുടുംബങ്ങളുടെയും വാക്ക് ചെവി കൊള്ളാതെ ഞാൻ വാശി പിടിച്ച് നേടിയെടുത്തതാണ് ഇവളെ. " എന്താ ഇക്കാ ഇത്ര ആലോചിക്കുന്നത് " അവൾ ഞങ്ങൾക്കിടയിലെ മൗനം ബേധിച്ച് കൊണ്ട് മണിമുത്തുകൾ കൊഴിയും ശബ്ദത്തിൽ എന്നോട് ചോദിച്ചു. " ഞാൻ ആലോചിക്കുകയായിരുന്നു ഫോൺ കോളിലും, ചാറ്റിങ്ങിലൂടെയും പറയാത്ത എത്ര എത്ര കഥകൾ കാതോട് കാതോരം ഇനി അല്ലെ. " അല്ലാണ്ട് പിന്നെ , എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ എന്താ ഇങ്ങനെ തുറിച്ച് നോക്കുന്നത് " " എന്നാലും നീ എന്റെ സ്വന്തമായി എന്റെ അരികിലെത്തിയത് എനിക്ക് അങ്ങ് വിശ്വാസം വരുന്നില്ല " " ഇങ്ങള് വിശ്വസിക്കണ്ട , ഇങ്ങള് എന്റെ ഈ ഡ്രസ്സിന്റെ പുറകിലെ കുളത്തുകൾ ഒന്ന് അഴിച്ച് തന്നാണീം " എന്നും പറഞ്ഞ് അവൾ എനിക്ക് നേരെ പുറം തിരിഞ്ഞിരുന്നു. ഞാൻ ചുമരിൽ തൂക്കിയിട്ട ക്ലോക്കിലേക്കൊന്ന് നോക്കി. സമയം വൈകീട്ട് 5.30 പടച്ചോനെ .... രാത്രയാകാതെ ഇവള് ജപ്പാൾ തന്നെ എന്നേ കൊണ്ട് മണവാട്ടി ബ്രസ്സൊക്കെ അഴിപ്പിച്ചിട്ട് എന്തിനുള്ള പുറപ്പാടാ !!! കൂട്ടുകാര് പറഞ്ഞ് തന്നത് പോലെ ആണെങ്കിൽ ശരിക്ക് ഞാനല്ലെ എല്ലാത്തിനും മുൻകയ്യെടുക്കേണ്ടത്, ഇവള് ചില്ലറക്കാരിയല്ല, എന്നെ ഓവർട്ടേക്ക് ചെയ്ത് അവള് മുമ്പിലെത്തി. കാലം പോയ പോക്ക്. നേരം അൽപം ഇരുട്ടീട്ടാണേലുംകുഴപ്പമില്ല അവൾ ഇപ്പോൾ തന്നെ എന്തൊരു ആക്രാന്തം , എന്റെ ക്ഷമയെ ഞാൻ നമിക്കുന്നു. അവക്ക് ഈ കാര്യങ്ങൾക്കൊന്നിനും ക്ഷമ തീരെ ഇല്ലാത്തവളായത് കൊണ്ട് കാര്യങ്ങൾ എല്ലാം എളുപ്പമായി. " എളുപ്പം അഴിക്കീം " വീണ്ടും അവളുടെ അപേക്ഷ. ഞാൻ അവളുടെ ഡ്രസ്സിന്റെ പിന്നിലുള്ള കുളത്തുകളും , കെട്ടി കൂട്ടിയ ചിരടുകളും അഴിച്ച് കൊടുത്തു അവൾ ആസമയംകൊണ്ട് അവൾഅണിഞ്ഞിരുന്ന ആഭരണങ്ങളൊക്കെ അഴിച്ച് മാറ്റി കഴിഞ്ഞിരുന്നു. വസ്ത്രം അഴിഞ്ഞ് താഴെ വീഴാതിരിക്കാൻ രണ്ട് കൈകളും എക്സ് രൂപത്തിൽ തന്റെ ഇരു തോളിലും പിടിച്ചിരുന്നു അവൾ. " ഞാൻ ഉതൊക്കെ ഒന്ന് അഴിച്ച് ഇട്ടോട്ടെ നിങ്ങൾ അങ്ങോട്ടൊന്ന് തിരിഞ്ഞ് കിടക്കീം എനിക്ക് നാണാ " അവളേക്കാൾ നാണത്തിലായിരുന്നു ഞാൻ, തിരിഞ്ഞ് കിടക്കാൻ പറഞ്ഞത് ഏതായായും നന്നായി, ഞാൻ ചുമരിന്റ ഭാഗത്തേക്ക് ചെരിഞ്ഞ് ജനൽ കർട്ടനിലെ ഇണചേർന്ന് പിരിഞ്ഞുടഞ്ഞ് പോകുന്ന നിറമാർന്ന വരകളെ നോക്കി കിടന്നു. അവൾ എല്ലാം അഴിച്ച് വച്ച് ഇനി എന്റെ അടുത്തായി ബെഡിൽ ഇരിക്കും , ഞാനവളെ എന്റെ മാറോട് ചേർത്ത് എന്റെ കൈവലയത്തിൽ ഒതുക്കും , എന്നിട്ട് സിനിമയിലൊക്കെ കാണുന്നത് പോലെ അവൾ എന്റെ കോട്ടിന്റെയും , ഷർട്ടിന്റെയും ബട്ടനുകൾ മുകളിൽ നിന്ന് താഴേക്ക് ഓരോന്നോരോന്നായി അഴിക്കും. അവൾ അപ്പോഴും എന്റെ കൈ വലയത്തിലായിരിക്കും. " ഇങ്ങോട്ടൊന്ന് നോക്കാണീം " അവളുടെ നാണത്തോടെയുള്ള മധുര സ്വരം കാലം പോയ പോക്ക്. എല്ലാം അഴിച്ച് വെച്ച് ആദ്യ ദിനം തന്നെ അതും രാത്രി ആകും മുമ്പ് വിളിക്കന്നത് കേട്ടില്ലെ നോക്കാണീം ന്ന്. അവൾക്ക് നാണമില്ലങ്കിലും ഞാനെങ്കിലും നാണം കാണിക്കണ്ടെ , ഞാൻ നാണം പ്രകടിപ്പിക്കാനായി പറഞ്ഞു. " നീ ലൈറ്റ് ഓഫ് ചെയ്യ്. അല്ലാതെ ഞാൻ തിരിഞ്ഞ് കിടക്കൂല " ഞാൻ കിടന്നിടത്തു നിന്ന് അനങ്ങിയില്ല. " അതല്ല .. ഇക്ക ലൈറ്റ് കെടുത്തണ്ട , നിങ്ങള് ഇങ്ങോട്ടൊന്ന് നോക്കീന്ന് " തിരിച്ചു കിടത്താനായി അവൾ എന്നെ പിടിച്ചു മറിച്ചു. ലൈറ്റ് ഓഫാക്കാതെ ഞാൻ തിരിഞ്ഞ് കിടക്കില്ലെന്ന് വീണ്ടും ഞാൻ പറഞ്ഞതോടെ അവൾ പറഞ്ഞു " എങ്കിൽ ഞാൻ താഴേക്ക് പോവാ " എന്ത് ഭ്രാന്താണ് ഇവളീ പറയുന്നത്, ഉടുതുണി ഇല്ലാതെ താഴേക്ക് പോകുകയാ ? അവളുടെ വാക്ക് കേട്ട ഉടനെ ഞാൻ തിരിഞ്ഞ് കിടന്നു. പുതിയ മെറൂൺകളർചുരിദാറുംഅതിലേക്കിണങ്ങുന്ന ഷാളും ധരിച്ച് സുന്ദരിയായി പുഞ്ചിരിയോടെ അവൾ നിൽക്കുന്നു. " അപ്പൊ നീ എല്ലാം അഴിച്ച് വെച്ചതല്ലെ " എനിക്കൊന്നും മനസ്സിലാവാത്തത് കൊണ്ട് ഞാൻ അവളോട്ചോദിച്ചു. " ഞാനാ ഡ്രസ്സൊക്കെ ഒന്ന് ചെയ്ൻഞ്ചാക്കാനായിരുന്നു ഇക്കാ, അത് കാലത്ത് അണിഞ്ഞ് കെട്ടി കൂട്ടി നിൽക്കുന്നതാ ഇപ്പഴാ ഞാനൊന്ന് ഫ്രീയായത് " എന്റെ ഇതുവരെയുള്ള എല്ലാ ചിന്തകളും ഒരു നിമിഷം കൊണ്ട് വായിലിട്ട പഞ്ഞി മിഠായി പോലെയായി. പ്രതീക്ഷകളൊക്കെ പോയി " എന്നാ ഇവിടെ ഇരിക്കു് '' എന്നും പറഞ്ഞ് ഞാൻ അവളുടെ കൈ പിടിച്ച് ബെഡിലേക്ക് ക്ഷണിച്ചു. " ഇങ്ങളൊന്ന് സമ്പൂരാ കീം , ഞാനൊന്ന് താഴെ പോയി ഇമ്മ മ്മാന്റെ ( ഉമ്മയുടെ ഉമ്മ ) റൂമൊക്കെ ഒന്ന് വൃത്തിയാക്കി ഇമ്മ മ്മാക്ക് ഭക്ഷണവും കൊടുത്ത് സന്തോഷിപിച്ച് അവരുടെ അനുഗ്രഹവും വാങ്ങി വരാം കല്യാണം മണ്ഡപത്തിൽ ആയതിനാൽ പരാശ്രയമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ഇമ്മ മ്മാന്റെ ഒരു കാര്യവും ഇന്ന് ശരിക്ക് നടന്നിട്ടില്ല .. പാവം" അതും പറഞ്ഞവൾ eപാകാൻ ഒരുങ്ങി - എന്നെ ഈ അലകടലിലാക്കി ഇപ്പോൾ നീ പോവല്ലേ , പോവല്ലേ എന്നും പറഞ്ഞ് ഞാൻ ദൂരേക്ക് എന്തിച്ച് എന്റെ കൈകൾ നീട്ടി അവളെ പിടിക്കാനായി. ഡീം ...... അതാ.. ... ഞാൻ താഴെ തറയിൻ , കണ്ണ് തുറന്ന് നോക്കുമ്പോൾ തറയിൽ കിടക്കുന്ന എന്റെ കാലിന്റെ ഭാഗത്തായി ഉമ്മ എന്നെ ദയനീയമായി നോക്കി നിൽക്കുന്നു. ഉച്ച ഊണു കഴിച്ച്‌ അടുക്കളയിലെ മഞ്ചയിൽ തന്നെ ഒന്ന് മഴങ്ങിയതാണ് , താഴേക്ക് വീണപ്പഴാണ് പരിസരബോധം വന്നത് കൂടെ ഉമ്മാന്റെ ഒരു ഡയലോഗും, " ഉറക്കത്തിൽ പിച്ചും പിഴേം പറഞ്ഞ് കട്ടിലീന്ന് വീഴുന്നോനാ നാളെ നിക്കാഹ് ചെയ്യാൻ പോകുന്നത് " എനിക്ക് ഇപ്പോഴും ഓർമ്മയില്ല അടുക്കളയിൽ നിന്ന് കിണറിന്റെ ഭാഗത്തേക്കുള്ള ടോർ വഴിയാണോ , പൂമുഖവാതിൽ വഴിയാണോ ഞാൻ പുറത്തേക്കോടിയതെന്ന് ,😀😀 #📔 കഥ
12.6k കണ്ടവര്‍
3 ദിവസം
#

📔 കഥ

#📙 നോവൽ 💓ആഷിന്ടെ പൊട്ടി പെണ്ണ് ❤️ FULL PART "ഷൈമ... അന്ടെ ഒരുക്കം കഴിഞ്ഞിലെ ...." "ആാാാ... ഇതാ വരുന്നു ഇപ്പൊ കഴിയും " "ഒന്ന് വേഗം വാ " "ഹാ... ഞാൻ ready പോവാം " എന്നും പറഞ്ഞു അവൾ room ൽ നിന്ന് പുറത്തേക് വന്നു അവളുടെ കോലം കണ്ടു അവൻ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് പറഞ്ഞു " എന്ത് കോലാ ഡീ ഇത് " "ന്താ കണ്ടിട്ട് മനസ്സിലായില്ലേ " "അത് മനസ്സിലായി ഏതു വകയിൽ ആണ് ന്ടെ പുതിയ shirt എടുത്ത് ഇട്ടത് " "ഇത് ഇടാൻ ഇപ്പൊ ആരോടെങ്കിലും ചോദിക്കണോ " "മര്യാദക്ക് പോയി അത് മാറ്റി വാ.... ഓളെ ഒരു jean ഉം shirt ഉം " "plzzz.... ikka" "No...ഷൈമ ഈ കോലത്തിൽ ന്ടെ ഒപ്പം പോരണ്ട " "അയോഗ്യ നായെ........... " "ന്ടെ പെണ്ണെ ഇജ്ജ് എത്ര ഗംഗ ആയിട്ടും കാര്യല്ല ഈ കോലത്തിൽ ഞാൻ കൊണ്ട് പോവൂല " "ഉറപ്പാണോ " "ആ.... ഉറപ്പാ " "ന്നാ... വാണ്ട ല്ലേ " "എന്നോട് ഞാൻ മലയാളത്തിൽ ഇത് തന്നെ അല്ലെ പറഞ്ഞു... പോയി മാറ്റി വാടി " അവൻ കുറച്ചു kalippayi കൊണ്ട് പറഞ്ഞു "ആ... ഇങ്ങനെ പറയണം ennalollu ഇക്ക അനുസരിക്കാൻ ഒരു ഇത് ഉണ്ടാവാ.." അവൾ illichond room ലേക്ക് poyi.....എന്നിട്ട് ആ ആ ഷർട്ട്‌ മാറ്റി ഒരു top ഇട്ട് വന്നു "ippo എങ്ങനെ ണ്ട് " "ഒരേ പൊളി " "adaaaann✌️😁" അവളുടെ തലക്ക് ഒരു അടിയും കൊടുത്ത് car ന്ടെ key യും കറക്കി അവൻ hall ലേക്ക് പോയി... തല ഉഴിഞ്ഞു പിന്നാലെ അവളും .... hall ൽ തന്നെ ഉമ്മയും ഉപ്പയും ഇരിക്കുന്നുണ്ട് "എങ്ങോട്ടാ... തലക് വെളിവില്ലാത്ത രണ്ടും നട്ട പാതിരാക്ക് " ഉമ്മ " അത് ഉമ്മാ... ഞങ്ങൾ ഇപ്പൊ വരാം ivalr കൊണ്ട് ഒന്ന് ചുറ്റി വരാം " " ഹാ നോക്കി പോകണം " "mmmm" "Aashi aa പെണ്ണിനെ നേരെ നോക്കണം ട്ടോ അന്ടെ കെട്ട്യോൾ ആണ് പറഞ്ഞിട്ട് കാര്യല്ല അന്ടെ അത്ര വെളിവും ഇല്ല " എന്നും പറഞ്ഞു ഉപ്പ അവളെ കളിയാക്കി ചിരിച്ചു "ഉപ്പാ...... ഇങ്ങൾ ന്നെ അത്രക്ക് പൊട്ടത്തി ആക്കണ്ട... ഈ shaima പുലിയാ പുലി " അവളുടെ വർത്താനം കേട്ടോ എല്ലാരും ചിരിക്കാന്ന് അങ്ങനെ avarodokke സലാം പറഞ്ഞു car ൽ അവർ പോയി ******************************* അല്ല മക്കളെ നിങ്ങൾക് ന്നെ മനസ്സിലായോ ഞാൻ ashik 😊 abubaker& aysha ദമ്പതികളുടെ ഏക പുത്രൻ 😁....പിന്നെ വേറെ ഒരുത്തി ഇല്ലേ ഷൈമ അതാണ് നമ്മളെ ബീവി ❤️ ആ തെണ്ടി വന്നപ്പോ ഉമ്മക്കും ഉപ്പക്കും ഓളെ മതി...☹️ പാവം ഞ്യാൻ അള്ളോഹ് നിങ്ങളോട് സംസാരിച്ചു നമ്മൾ കഥയിൽ നിന്ന് പൊന്നു ല്ലേ... അപ്പൊ നമ്മക് തിരിച്ചു പോവാ 😁 ***************************** "ഇക്കാ " "Mmm" "ഇക്കാ...... " " ന്താടി " "നമ്മൾ എങ്ങോട്ടാ പോകുന്നത്? " "ഉഗാണ്ട ... എന്തെ " " ഒലക്ക .. പറ " "എന്തായാലും anne കൊല്ലാൻ ഒന്നും അല്ല പോരെ " "ന്നാലും പറ ശെരിക്കും ഉഗാണ്ടയിലേക്ക് ആണോ" " ഓ... ന്ടെ shaima ഇജ്ജ് എന്തൊരു പൊട്ടത്തി യാ 😄😄 ഇജ്ജോന്നു മിണ്ടാതെ ഇരുന്ന " "ഓഹോ.... ഇപ്പൊ ഞാൻ മിണ്ടിയത് ആയോ കുറ്റം... ഞാൻ ഒന്നും പറയുന്നില്ലേ 🙏" അവൾ മുഖവും veerpich പുറത്തേക്ക് നോക്കി ഇരുന്നു "shaimaa" "............." " shaimaaa" "എന്താ " "ഇജ്ജ് തെറ്റി ഇരിക്കണോ " "....." "deeee" "എന്താടാ " " ഇയ്യെന്താ ഒന്നും പറയാത്" " നമ്മൾ എന്ത് പറഞ്ഞാലും പൊട്ടത്തരം ആണല്ലോ " " ayy...ഇജ്ജ് പറയാൻ അന്ടെ പൊട്ടത്തരം കേൾക്കാൻ നല്ല രസാ " " ആണോ ന്നാ ഞാൻ ഒരു സംശയം ചോദിക്കട്ടെ " "mmm" " നമ്മൾ മുന്നോട്ട് പോകുമ്പോ ഈ മരങ്ങളും കടകൾ ഉം ഒക്കെ എന്ത് പിന്നോട്ട് പോകുന്നത് " " അതോ.. ഇജ്ജ് മുന്നോട്ട് പോകുമ്പോ ദുരന്തം ആണെന്ന് കരുതി അവർ പിന്നോട്ട് പോവാ... എന്തേയ് " "ആണോ... വല്യ കാര്യായി ... ഹും " അങ്ങനെ എന്റെ അവളെ കളിയാക്കി ചിരിച് പോകുമ്പോ പെട്ടെന്ന് ഒപോസിറ്റ് ഒരു കാർ high head light ഇട്ടോണ്ട് പോയി ആഷി പെട്ടന് break ഇട്ടു "ഇവന്മാർക്ക് light dim ൽ ഇട്ടാൽ പോരെ ഓരോന്ന് arangum മനുഷ്യനെ makkarakkan" " അയ്യോ പൊന്ന് മോളെ വാണ്ട " എന്നും പറഞ്ഞു അവൻ കൈയി koopi 🙏 എന്നിട്ട് കാർ എടുത്തു "ayy ഇങ്ങൾ കേൾക്" "ഹാ ന്നാ ചോദിക്ക് " "ഈ head light ഇല്ലെങ്കിൽ നമ്മൾ എന്താ ചെയ്യാ " "നമ്മൾ night ൽ വണ്ടി എടുക്കൂല " " ഈ head light ന്ടെ കറണ്ട് ബിൽ car ന്ടെ പേരില് ആണോ വരാ? " "എ....എന്ത് " " ഈ car nde കറണ്ട് ബിൽ എങ്ങോട്ടാ വരാ... ന്ന് " " ഹ... ഹാ.. ഹാ.. ന്ടെ shaima ഇജ്ജ് എന്ത് പൊട്ടത്തി ആണ്... അനക് അല്ലാഹ് മൊഞ്ചു മാത്രം തന്നിട്ടുള്ളൂ അന്തം തന്നില്ല.. ഹാ... .ഹാ " അവൻ നിർത്താതെ ചിരിച്ചു " ഇങ്ങനെ ഇളിക്കാൻ ഞാൻ ഇപ്പൊ എന്താ പറഞ്ഞു " " eyy അനക് ഒന്നുമില്ല മോളെ ഒന്നുമില്ല " അവൻ അവളെ വീണ്ടും ആക്കി ചിരിച്ചു "ഇങ്ങനെ കളിയാക്കാൻ ഞാൻ ഒന്നും ചെയ്തില്ലല്ലോ, 😠😠" " എല്ലാം എന്റെ കുറ്റം ആണ്.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ... ഇനി മരണം വരെ അന്നേ സഹിച്ചണം " " ന്നാ പിന്നെ എന്തിനാ ന്നെ കെട്ടി 😏" "ഒരു അബദ്ധം എല്ലാർക്കും patumallo " "😏😏😏😏😏" ********************************** ഹാ ചെങ്ങായിമാരെ നമ്മൾ ഇപ്പൊ ഒരു beach ൽ എത്തി ട്ടോ പക്ഷെ നമ്മളെ പെണ്ണ് ഇപ്പഴും പിണക്കത്തിലാ ഓളെ ഇമ്മാതിരി പൊട്ടത്തരം കേട്ട പിന്നെ ഞാൻ എന്താ ചെയ്യാ ഇങ്ങൾ പറയി..... ആ നമ്മൾ ഇപ്പൊ ഇങ്ങട്ട് വന്നത് എന്തിനാ അറിയോ നിങ്ങൾക് ഇന്ന് ന്ടെ ഹൂറി ന്ടെ birth day ആണ് ഓൾക് surprise കൊടുക്കാൻ വന്നതാ 😁💓💓 ഇപ്പൊ time 11:50✌️❤️ ********************************** "shaimaaa സ്ഥലം എത്തി ഇറങ്ങൂ " "........." "അയ് ന്ടെ പെണ്ണെ ഇജ്ജ് ഇപ്പളും പിനക്കതിലാ " "...." "അയ്യോ oyvak വാ " അവൻ അവളെ car ൽ നിന്നും ഇറക്കി kadalilekk പോയി പെണ്ണിന് pokiv ആയിക്കാണും ******************************** hiiii..... ചങ്ങയിമാരെ ഇങ്ങക്ക് ഇന്നേ അറിയോ ഞാൻ ഷൈമ ആണ്.. ഇങ്ങക്ക് ഇന്നേ ഒന്നും വേണ്ട ല്ലേ... ആ kondhane mathiyallo😏.. ന്നാലും ഞാൻ പറയും 😁😁 നമ്മളെ കെട്ട്യോൻ വിളിച്ചപ്പോ നമ്മൾ ആദ്യം ഒക്കെ ഡിമാൻഡ് കാട്ടി 😁 പിന്നെ കുറെ വിളിച്ചപ്പോ നമ്മൾ ഇറങ്ങി പോയി😁 നമ്മക് beach പെരുത്ത് ഇഷ്ടാ അവടെ നമ്മളെ കെട്ട്യോൻ അടിപൊളി ആയി decorate ചെയ്ത് vechkkunu😍😍 കേക്ക് ഉം candle ഉം okke ആയി അടിപൊളി നമ്മക് അത് കണ്ടിട്ട് പെരുത്ത് സന്തോഷായി ചെക്കൻ നമ്മളോട് മൊഹബത് okke ണ്ട് നമ്മളെ b'day ഒന്നും marannittilla 😍😍 ********************************* ഇതൊക്കെ കണ്ടു വണ്ടർ അടിച്ചു നിക്കുന്ന അവളുടെ അടുത്ത പോയി അവൻ നിന്നു (ചങ്ങയിമാരെ ഇപ്പൊ time 12:00am ആണ് ട്ടോ ) ഒരു diamond ring അവളുടെ വിരലിൽ ഇട്ടു കൊടുത്തു പറഞ്ഞു many many happy b'day my പൊട്ടത്തി ❤️💓😍😍😍" end... ######################## (hlo..frnds ഞാൻ ആദ്യമായി ആണ് സ്റ്റോറി എഴുതുന്നത്.. ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാകും അതൊക്കെ ഇങ്ങൾ ക്ഷമിക്കണം ട്ടോ plzz. #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ
24.7k കണ്ടവര്‍
3 ദിവസം
#

📔 കഥ

#📔 കഥ #❣എന്റെ സ്റ്റാറ്റസ്❣😊😍😎 💞💞💞മഞ്ഞുപോലെ ഒരു പെണ്കുട്ടി 💞💞💞 പതിവ് പോലെ അവൾ വേഗത്തിൽ ജോലിക് പോകാൻ ഇറങ്ങുവാർന്നു അപ്പോഴാണ് ഉമ്മാന്റെ വിളി നജ്മാ... എന്താ ഉമ്മ മോളെ കറണ്ട് ബില്ല് അടക്കാൻ ആയിരിക്കുന്നു മോളെ മറക്കണ്ട നാളെ അടക്കാം ഉമ്മ എന്നും പറഞ്ഞു അവൾ ഇറങ്ങാൻ തുടങ്ങി കു‌ടെ ഉപ്പയും ഉപ്പ ഒരു ടൈൽസ് കടയിൽ സെക്യൂരിറ്റി കാരനായി ജോലി നോക്കുകയാ പ്രായം ആ മനുഷ്യനെ വല്ലാതെ തളർത്തിയിരുന്നു മൂന്ന് പെൺകുട്ടികൾ ഉള്ള ആ കുടുംബത്തിലെ മൂത്ത മകളാണ് നജ്മ ഇപ്പോ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്നു അനിയത്തിമാരിൽ ഒരാളുടെ വിവാഹം കഴിഞ്ഞു രണ്ടാളുടേം കഴിഞ്ഞേ സ്വന്തം കാര്യം ചിന്ദിക്കു എന്ന് അവളുടെ ഒരു വാശി ആയിരുന്നു നല്ല കുടുംബത്തിൽ തന്നെയാ അവൾ ജനിച്ചത് ഒക്കെ പക്ഷെ വിധി അച്ഛനെ ഹാർട് patient ആകിയപോ പിന്നെ അവൾക് വേറെ മാർഗം ഇല്ലായിരുന്നു ഡോക്ടർ ആകാനുള്ള ആഗ്രഹം മാറ്റി വെച്ച് ഒരു നേഴ്‌സായി അതെ വെള്ള ഉടുപ്പിനുള്ളിലെ മാലാഖ അവളുടെ കഷ്ടപ്പാടും ഉത്തരവാദിത്തവും കണ്ട് കണ്ണ് നിറക്കാൻ മാത്രമേ ആ ഉമ്മാക് കഴിഞ്ഞൊള്ളു ഹോസ്പിറ്റലിൽ എത്തിയതും suredinte വക ചീത്ത എവിടെ ആയിരുന്നു നിനക്ക് തോന്നിയ നേരത്ത് വരാനല്ല ഇവിടെ ജോലി ഇത് എന്നും കേള്കുന്നതല്ലേ എന്നാ ഭാവത്തിൽ അവൾ ഒപ്പിട്ടു ജോലി തുടർന്നു അല്ല നജ്മ നിനക്കും വേണ്ടേ ഒരു ജീവിതം എന്ന് ശാരിക യുടെ ചോദ്യത്തിന് പുഞ്ചിരിയോടെ അവൾ പറഞ്ഞു അനിയത്തീടെ കു‌ടെ കഴിയട്ടെ എന്ന് അവൾ ഇപ്പോ plus ടു അല്ലെ നജ്മ :അവൾക് ഒന്ന് രണ്ട് ആലോചന വരുന്നുണ്ട് ഞാൻ ഇങ്ങനെ വീട്ടിൽ ഇരിക്കുന്നുണ്ടാകും ഒന്നും ശരിയാകാത്തതു എന്നും പറഞ്ഞു അവൾ op യിലേക്ക് പോയി അങ്ങനെ മാസങ്ങൾ കഴിഞ്ഞു അനിയത്തീടെ കല്യാണം ഒക്കെ ഏകദേശം റെഡി ആയി നാട്ടുകാരുടെ സഹായവും ലോണും കയ്യിലുള്ളത് പെറുക്കി കൂടിയും ഒരു വിതം അവൾ പണം ഒപ്പിച്ചു കല്യാണം അടുക്കും തോറും അവൾക് ബേജാർ കു‌ടി കു‌ടി വന്നു അനിയത്തീടെ സന്തോഷത്തിന് മുന്നിൽ അവൾ സങ്കടം മറന്നു ചിരിക്കുമ്പോഴും ആ ഉമ്മാക് അറിയാമായിരുന്നു നീറുന്ന മനസുമായി മുഖത്തു ഒരു പുഞ്ചിരി തേച്ചു പിടിച്ചു നടക്കുന്ന നജ്മന്റെ വേദന റബ്ബേ എന്നാ എന്റെ കൂട്ടിക് ഒരു നല്ല ജീവിതം കൊടുക്കുക എല്ലാരും ഒരുമിച്ച് വിഷം കഴിച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ട് പക്ഷെ നാളെ റബ്ബിന്റെ മുന്നിൽ മറുപടി പറയണം എന്നോർത്തിട്ട നാഥാ... കല്യാണത്തിന് എല്ലാരും എത്തി തുടങ്ങി.... ......cntn...
21.3k കണ്ടവര്‍
3 ദിവസം
#

📔 കഥ

സുബഹി ബാങ്കിന്റെ ധ്വനികൾ ഉയർന്നുക്കേട്ടപ്പോൾ എഴുന്നേറ്റിരുന്ന് കൈകൾകൂട്ടി തിരുമ്മി.ബ്ലാങ്കറ്റ്‌ മാറ്റിയാൽ തണുത്ത്‌ മരിക്കും,എന്നാലും നിസ്കാരം വിട്ട്‌ നമ്മക്ക്‌ കളിയില്ല.അടുത്തായി കിടക്കുന്ന കെട്ടിയോനെ ചാടിക്കടന്ന് നിലത്തോട്ട്‌ കാൽ വെച്ചതേയോർമ്മയുള്ളൂ,തണുപ്പ്‌ തലച്ചോറിലെത്തി.AC ഡിസ്പ്ലേയിലേക്ക്‌ നോക്കിയതും ഞെട്ടിപ്പോയി, high😤😤.. AC ഇങ്ങേരുടേതാണെങ്കിലും ശരീരം എന്റയല്ലേ..കയ്യിൽ കിട്ടിയ ഊക്കിൽ ദേഷ്യം മുഴുവൻ remoteനോട്‌ തീർത്തു‌. ഒരുവിധം എഴുന്നേറ്റ്‌ പ്രഭാതകൃത്യങ്ങളും നിസ്കാരവും കഴിഞ്ഞ്‌ നിസ്കാരപ്പായയിൽ തന്നെയിരുന്നു.ബെഡിനടുത്തായിരിക്കുന്ന ടീപോയിയിലെ കലണ്ടർ സ്റ്റാന്റിലേക്ക്‌ കണ്ണുകളെത്തി.. ജനുവരി 6.. ഇങ്ങോട്ടേക്ക്‌ വന്ന് കയറിയിട്ട്‌ ഇന്നേക്ക്‌ 2 മാസം..എല്ലാപെണ്ണിന്റെയും പോലെ വിവാഹം ജീവിതത്തിന്റെ വഴിത്തിരിവാണ്‌ ആന്യാണ്‌ ചേന്യാണ്‌ എന്നൊക്കെ കണക്കുകൂട്ടി അബി(ഉപ്പ)യുടെ നിർബന്ധത്തിന്‌ അതിന്‌ മനസിനെ പാകപ്പെടുത്തി.പിന്നീടങ്ങോട്ട്‌ പെണ്ണുകാണൽ മഹാമഹമായിരുന്നു..ഒരുപാടൊന്നുമില്ല,അഞ്ചെണ്ണം..അഞ്ചാമത്തെത്‌ ഇവിടന്ന് വന്ന ആലോചനയായിരുന്നു..അബിക്ക്‌ അധികം ലീവില്ലാത്തതുകൊണ്ട്‌ അന്വേഷണങ്ങളൊക്കെ fastൽ കഴിഞ്ഞു.കോളേജിലെത്തിയതിന്റെ പുതുമ മാറീട്ടില്ലായിരുന്നു,അതിനു മുന്നേ കല്ല്യാണമിങ്ങെത്തി.കല്ല്യാണമൊക്കെ കഴിഞ്ഞാ പിന്നെ കോളെജിൽ രണ്ടാംകിട പൗരനായല്ലോ..അതേ,*പ്രേമം ദുഖമാണുണ്ണീ വായ്നോട്ടമല്ലോ*സുഖപ്രദം ടീമാണ്‌ ഞാൻ.19 വർഷം എല്ലാ പരിശുദ്ധിയോടെയും സ്നേഹിക്കാൻ ഉമ്മി അബി ഇത്തു അനിയൻ അങ്ങനെ നീണ്ടനിര തന്നെ ഉള്ളപ്പോൾ 🎵പ്രേമോം തേപ്പും നമുക്കെന്തിനാ?🎵..(george tune😁) പറഞ്ഞു വന്നത്‌,കല്ല്യാണമായീന്ന്..പ്രവാസിയായ അബിയുടെ സ്വപ്നം പോലെ നാടറിഞ്ഞുള്ള കല്ല്യാണം. കല്ല്യാണമെന്നാ ബിരിയാണിയെന്നതായിരുന്നു എന്റെയൊരു രാഷ്ട്രീയം.പക്ഷെ സ്വന്തം കാര്യം വന്നപ്പഴല്ലേ അറിഞ്ഞത്‌,തലേന്ന് മുതൽ പ്രഛന്നവേഷ മത്സരം.. (കട്ട ആർഭാഢ വിരോധി😎) സാരീ,സ്വർണ്ണം,പുട്ടി..പിറ്റേന്നേക്ക്‌ സ്ഥിതികൾ കുറച്ചുകൂടെ വഷളാവുന്നു.രാവിലെ തന്നെ ബ്യൂട്ടീഷന്റെ ആക്രമണം..രണ്ട്‌ കോട്ട്‌ പുട്ടിയിൽ തൊടങ്ങി ലഹങ്ക വലിച്ച്‌ വാരി നടക്കൽ മുതൽ ഫോട്ടോഗ്രാഫറുടെ പെറ്റതള്ള സഹിക്കാത്ത പോസുകൾക്ക്‌ വരെ ഇരയാവുന്ന മനോഹര ദിവസം..എവിടേങ്കിലും വെച്ച്‌ കണ്ടാ നാലുലോഡ്‌ പുച്ചോം വാരിവിതറി ജാഡക്ക്‌ പെറന്നത്പോലെ ഓടിപ്പോയിരുന്ന കുടുംബക്കാരൊക്കെ ആഭരണങ്ങളുടെ weight അളക്കുന്ന സുന്ദരസുദിനം.എല്ലാം കഴിഞ്ഞ്‌ "ചെക്കനിങ്ങെത്തീ" ന്ന് ആരെങ്കിലും പറഞ്ഞാപിന്നെ നെഞ്ചിൽ പഞ്ചാരിമേളം സ്റ്റാർട്ട്‌..പുതുക്കം വന്നോരുടെ കേറിനെരങ്ങലും പെയ്ന്റടിയും കഴിഞ്ഞ്‌ ചായയും കനത്തിലെന്തെങ്കിലും കടിയും കഴിക്കാനിരിക്കും..കൂട്ടുകാരികളുടെ കൂടെ ഫോർമ്മലിറ്റിക്ക്‌ മാത്രം തിന്ന് കൈകഴുകി ഉള്ള എനർജ്ജിക്ക്‌ മുഴുവൻ ലഹങ്ക താങ്ങി നടന്നോരുടെ മുന്നിൽ ഒരു പ്ലേറ്റിൽ ബ്രോസ്റ്റും പൊറാട്ടയും അടങ്ങുന്ന weaknessകൾ വെച്ചാൽ ആക്രാന്തമെന്ന് പറഞ്ഞാൽ കുറഞ്ഞു പോവും..അപ്പോഴാണ്‌ ഇങ്ങേപുറത്തുള്ള കെട്ട്യോനും വീട്ടുകാരും വില്ലന്മാരാവുന്നത്‌.കൊണ്ട്‌ വെച്ച പ്ലേറ്റുകൾ മുഴുവൻ കാലിയാക്കാൻ വിഷപ്പുവന്നിട്ടും ഒരു ഗ്ലാസ്‌ ചായകുടിച്ച്‌ എഴുന്നേറ്റ്‌ പോന്നതിൽ തൊടങ്ങി എന്റെ ജീവിതത്തിലെ അഭിനയങ്ങൾ..അടുത്ത സീൻ വീട്ടീന്ന് പടിയിറക്കലാണ്‌.ഒരു പെണ്ണിന്റെ ജീവിതത്തിൽ അത്രേം ഉള്ള്‌ പൊട്ടിക്കരഞ്ഞ നിമിഷം വേറെക്കാണില്ല.രണ്ട്‌ പഞ്ചായത്തിൽ ചേരാത്ത ഞാനും അനിയനുമായിരുന്നു,എന്തായിരുന്നു ഒരു കരച്ചിലും ബഹളവും.ഉമ്മി വന്ന് പറ്റിപ്പിടിച്ച്‌ കണ്ണുനിറച്ചപ്പോൾ,മേക്കപ്പ്‌ ഒലിച്ച്‌ പോവുമെന്നതിൽ ഒരിക്കലും കരയില്ലെന്ന് ദൃഢപ്രതിഞ്ജയെടുത്തിരുന്ന ഞാനേ അല്ലായിരുന്നു അത്‌.. #എന്റെ വീട്‌,എന്റെ റൂമ്‌,എന്റെ ഡ്രസ്സ്‌..അയ്യോ എന്റെ ത്രീഫോർത്ത്‌,ടീഷർട്ട്‌..#എല്ലാം അനാധമായല്ലോന്നോർത്ത് അബിയുടെ നെഞ്ചിൽ വീണ്‌ കരഞ്ഞതൊക്കെ ഇന്നലെ കഴിഞ്ഞപോലെ😄.തരക്കേടില്ലാത്ത രീതിയിൽ വിഭവങ്ങൾ ചെക്കൻ വീട്ടിലും ഉണ്ടായിരുന്നെങ്കിലും കൊണ്ടാക്കാൻ വന്നോരൊക്കെ പൊടീം തട്ടിപ്പോവുന്നത്‌ സഹിക്കാനാവാതെ സങ്കടംകൊണ്ട്‌ വീർപ്പ്മുട്ടുവായിരുന്നു..നാലാള്‌ *സൈക്കോ* ന്ന് വിളിച്ചില്ലേ അപ്പൊ അലറിക്കരഞ്ഞേനെ ഞാൻ.ഫോട്ടോഗ്രാഫീ പീഡനങ്ങൾ തുടrന്ന് ഒടുക്കം ബന്ധുക്കളൊക്കെ പിരിഞ്ഞുപോയി.സഹാറാ മരുഭൂമിയിലൊറ്റപ്പെട്ട ആട്ടിൻക്കുട്ടിയുടെ അവസ്ഥാന്ന് പറഞ്ഞാ മതിയല്ലോ.എന്ത്‌ ചെയ്യണം ന്നറിയാതെ നട്ടംതിരിഞ്ഞ സമയങ്ങൾ..ഒടുക്കം ഇക്കാന്റെ ഉമ്മയും കസിൻസുമൊക്കെ പുതുപെണ്ണിനെ,അതായത്‌ ഈ എന്നെ, പഴയപെണ്ണ്‌ തന്നെയാക്കി.സമയമ്പോകുന്തോറും ടെൻഷൻ കൂടുന്നപോലെ..ആദിരാത്രിയെന്ന മാസ്മരിക സംഭവമല്ലേ വരാൻ കിടക്കുന്നത്‌.സ്കൂളു മുതൽ കോളേജ്‌ വരെ ചർച്ചകൾ കൊടുമ്പിരികൊണ്ട അപൂർവ്വ വിഷയം.. ഉമ്മ,ഇക്കാന്റെ രണ്ട്‌ ബ്രദേഴ്സ്‌ പിന്നെ ഉപ്പാടെ ഉമ്മ(ഉമ്മു)..ഇതാണ്‌ ഇക്കാന്റെ ഫാമിലി.ഫസ്റ്റ്‌ ഡേയൊക്കെയാണ്‌ പേരിനൊരു നാത്തൂനെങ്കിലും ഉണ്ടായിരുന്നെങ്കി എന്ന് തോന്നിയത്‌.ഇവിടെ നaത്തൂന്റെ സ്ഥാനത്ത്‌ റൂമിലാക്കിയതൊക്കെ ഉമ്മയാണ്‌.കൊറച്ച്‌ സമയത്തിനുള്ളിൽ തന്നെ ഉമ്മയൊരു പഞ്ചപാവമാണെന്ന് മനസിലായി. കാലുംകയ്യും കെടന്ന് വിറച്ചെങ്കിലും കെട്ട്യോനെ കാത്ത്‌ റൂമിലിരുന്നു.ഒടുക്കം അങ്ങേരിങ്ങെത്തി.ഒരു വറൈറ്റിക്ക്‌ ബോധംകെട്ടാലോ എന്ന് വരെ ചിന്തിച്ച്‌ പോയി.എണീക്കണമെന്നുണ്ട്‌,but പൊങ്ങണ്ടേ..ബഹുമാനമില്ലെന്ന് തോന്നിക്കാണുവോ യെന്തോ.. എന്നെ നോക്കാതെ നേരെ laptoപ്പെടുത്ത്‌ ബെഡ്ഡിലോട്ട്‌ കയറി.ഇങ്ങനെ പോസ്റ്റാക്കാനാണോ കെട്ടിയെഴുന്നള്ളിച്ചേന്ന് ചോദിക്കാൻ നാവ്‌ തരിച്ച്‌ വന്നു.വേണ്ട,പണി തിരികേ വന്നാ ഇന്ന് ഞാൻ താങ്ങൂല..but എനിക്ക്‌ ഉറങ്ങാൻ മുട്ടുന്നു.ഇങ്ങേരാണെങ്കി ഈ ബെഡ്‌ മൊത്തം പടർന്ന്പന്തലിച്ചിരിപ്പാണ്‌.എന്തേലും കാണിച്ചിട്ട്‌ ശ്രദ്ധ പിടിച്ചു പറ്റണം.എന്നിട്ട്‌ വേണം ഒന്ന് കയ്യും കാലും നീട്ടാൻ. ചൊമക്കുന്നു,മാന്തുന്നു,ചൊറിയുന്നു..എവടെ.ഇങ്ങേരു കണ്ടഭാവം നടിക്കുന്നില്ല.എന്റെ വീട്ടിലും ഉണ്ട്‌ ഈ കുന്ത്രാണ്ടം,എന്ന് വെച്ച്‌ അതിൽ ചത്ത്‌ കിടപ്പൊന്നുമല്ലല്ലോ ഞാൻ.ആദിരാത്രിയാണെത്രേ ആദിരാത്രി.തൂ.. ചുമ്മാ ഒന്ന് ആത്മഗതിച്ചു.(ഒരു ഡെക്കറേഷനു വേണ്ടി പറഞ്ഞതാണേ..) എന്റെ ഫോണെങ്ങാൻ ഉണ്ടായുരുന്നെങ്കി കാണിച്ചു കൊടുത്തേനെ ഞാൻ😒.അവസാനം എന്നെ ഞെട്ടിച്ചുകൊണ്ട്‌ അങ്ങേര്‌ നിലത്ത്‌ പായ്‌വിരിക്കുന്നത്‌ കണ്ടു.പടച്ചോനെ,എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ.ഇനി തേപ്പെങ്ങാനാണോ😥😥.ഇങ്ങനെ നിലത്ത്‌ പായ വിരിച്ചാ താഴേ കെടക്കേണ്ടത്‌ പെണ്ണുങ്ങളല്ലേ..ഇതിപ്പോ ഇങ്ങേരാണല്ലോ കെടക്കൻ പോവുന്നത്‌.ചിലപ്പോ ഇതായിരിക്കും ശീലം.എന്നാലും ഇതെന്റെ സ്ത്രീത്വത്തിന്‌ ഒരപമാനമല്ലേ.എനിക്ക്‌ ശീലമില്ല,ആ.. ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് ശീലിക്കുന്നത്‌.അധികം ചോദ്യോം പറച്ചിലും ഒന്നുമില്ലാതെ പുതപ്പും പിടിച്ച്‌ നിലത്ത്‌ വിരിച്ച പായയിലോട്ട്‌ ചാടിമറിഞു.മൂപ്പരുടെ കിളികളൊക്കെ പാറിപ്പോയിട്ടുണ്ടെന്ന് തോന്നുന്നു.പെരും നോട്ടമാണ്‌.കൊഴപ്പായോ?..വേഗം മറുവശം ചെരിഞ്ഞ്‌ കിടന്നു. "ഹെല്ലോ,വീട്ടിൽ ബിഹേവ്‌ ചെയ്യുന്ന പോലെ ഇവിടെ പറ്റില്ല.ഇത്തിരി അടക്കത്തിലും ഒതുക്കതിലും നടന്നേക്കണം.പ്രായത്തിൽ കവിഞ്ഞില്ലെങ്കിലും പ്രായത്തിനൊത്ത പക്വതയെങ്കിലും കാണിക്കണം.." വിരൽ ഞെടിച്ച്‌ എന്നെ വിളിച്ചിട്ടാണ്‌ ഈ dialouge അടി. വളവളാ ചെലക്കുന്ന നാവ്‌ പോലും തരിച്ച്‌ ഫ്രീസായിപ്പോയി..ങ്കിലും എന്തിനോവേണ്ടി കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു..ഒരുപാട്‌ പ്രതീക്ഷകളോടെ ഒരു ജീവിതത്തിലേക്ക്‌ കടന്ന് വന്നു‌.വിധിച്ചതല്ലേ കിട്ടൂ,കൊതിച്ചത്‌ കിട്ടൂലല്ലോ.ഉറക്കം എന്റെ വീക്നെസ്സ്‌ ആയത്‌ ഭാഗ്യം,ഇല്ലെങ്കി ഞാൻ കരഞ്ഞ്‌ മരിച്ചേനെ അകറ്റി നിർത്തുന്നതിന്റെ കാരണമറിയാൻ വല്ലാത്ത തൊരയായിരുന്നു ആദ്യമൊക്കെ.ആരോട്‌ ചോദിക്കണമെന്നറിയില്ലായിരുന്നു.ഇക്കാന്റെ ഉമ്മാക്കും ഉമ്മുനുമൊക്കെ ഞാനെന്ന് വെച്ചാൽ ജീവനാണ്‌..അവർക്ക്‌ ജനിക്കാതെ പോയ മോളെയോർത്ത്‌ എനിക്കസൂയ തോന്നിപ്പോയി..എവിടേക്ക്‌ പോവുമ്പോഴും എന്നെ കൂടെ കൂട്ടും..എല്ലാം എന്റെ ഇഷ്ടങ്ങൾക്ക്‌ മാത്രം വിട്ടു തരും.ഓരോ ദിവസവും ഫുഡ്ഡൊക്കെ കുക്ക്‌ ചെയ്യുന്നത്‌ പോലും എന്റെ ഇഷ്ടത്തിനൊത്താണ്‌. ****** "കുഞ്ഞോളേ,എന്താ കുട്ടീ മുഖോക്കെ വല്ലാതെ?എന്തേലും വയ്യായ്ക ഉണ്ടോ?" "ഉമ്മയെന്തിനാ ഇങ്ങോട്ട്‌ കയറി വന്നത്‌,ഞാനങ്ങോട്ട്‌ വരുമായിരുന്നല്ലോ..എനിക്കൊന്നുല്ല,ഒരു ചെറിയ വയറുവേദന." "എന്നിട്ടാണോ ഒന്നൂല്ലാ ന്ന് പറയ്ണേ?നമ്മക്ക്‌ ഹോസ്പിറ്റൽ പോയി നോക്കാം.ഭക്ഷണത്തിലെന്തെങ്കിലും പിടിക്കാത്തതാവും." "അതിന്റെ ആവശ്യൊന്നൂല്ലുമ്മാ ഇതെനിക്ക്‌ എല്ലാ മാസോം ഉണ്ടാവുന്നതാ.ഇതിപ്പൊ ഊര വേദന കൂടിയുണ്ട്‌.എന്നാ മോള്‌ കെടന്നോ ഞാൻ ആ മല്ലിയൊന്ന് തെളപ്പിച്ചെടുക്കട്ടേട്ടോ.അത്‌ ചൂടിന്‌ കുടിച്ചാ ഒക്കെ ഭേതാവും." കൊറച്ച്‌ നേരം കഴിഞ്ഞ്‌ ഉമ്മു പടയിളകി വരുന്നുണ്ട്‌.stair കേറിയതൊക്കെ എങ്ങനെയാണാവോ. "എന്താ ഇന്റെ കുട്ടിക്ക്‌?" "എന്റെ ഉമ്മു ...എന്തിനാ ഇങ്ങട്ട്‌ പോന്നേ?ഞാനങ്ങട്ട്‌ വരൂലേ?ഇനിക്കൊരു ചെറിയ വയറു വേദന,ഒന്ന് കെടന്നാ മാറും." "അതിനിപ്പോ ഒരു വൈദ്യം ണ്ട്‌.ഞാനെയ്‌ അത്‌ റസിയാന്റെ അട്ത്ത്‌ കൊടുത്ത്‌ വിടാട്ടോ.ഇപ്പൊ കുട്ടി കെടന്നോ.." കൊറേ സമയം എന്റെ കൂടെയിരുന്നു മുഖത്തും മുടിയിലുമൊക്കെ തഴുകിക്കൊണ്ടിരുന്നു.വേദനക്ക്‌ നല്ല ആശ്വാസമൂള്ള പോലെ തോന്നി.മല്ലിവെള്ളോം ആയിട്ട്‌ ഉമ്മ വന്നു.വായക്ക്‌ രുചി പിടിക്കൂലെങ്കിലും സ്നേഹത്തോടെ തരുന്നതല്ലേ ന്ന് വെച്ച്‌ കുടിച്ചു.ഒരു ഗ്ലാസ്‌-ബോട്ടിലിൽ ചൂടുവേള്ളം കൊണ്ട്‌ വന്ന് വയറ്റിൽ പിടിച്ചു.അപ്പൊ ഇതാണ്‌ല്ലെ ഉമ്മുന്റെ വൈദ്യം. കൊറച്ച്‌ കെടന്നപ്പോ നല്ല സമാധാനം തോന്നി.വയറു വേദനയൊക്കെ കൊറഞ്ഞിട്ടും അടുക്കളയിലോട്ട്‌ വരാൻ രണ്ടാളും സമ്മതിച്ചില്ല. വൈകുന്നേരമായപ്പോ ഇക്ക ഓഫീസീന്ന് വന്നു.ഉമ്മയും ഉമ്മുവും എന്റെ വയറുവേദനയെക്കുറിച്ചൊക്കെ പറഞ്ഞെന്ന് തോന്നുന്നു..പതിവില്ലാതെ അടുത്ത്‌ വന്നിരുന്നു. "ഇപ്പൊ വേദന കൊറവുണ്ടോ?" "മ്മ്മ്." "കെടന്നോ,വയ്യെങ്കി." എന്നും പറഞ്ഞു..എവിടെയോ ഒരു സന്തോഷം..ഇപ്പൊ വയറുവേദനയെ കിട്ടിയുരുന്നെങ്കി ഉമ്മ വെച്ചേനെ ഞാൻ😉..ഇങ്ങേരൊന്ന് കെട്ടിപ്പിടിക്കുക കൂടി ചെയ്തെങ്കി സംഗതി കളറായേനെ. രാത്രി നിലത്ത്‌ കെടക്കാനായിട്ട്‌ പായവിരിച്ചതും എന്നോട്‌ ബെഡ്ഡിൽ കെടക്കാൻ പറഞ്ഞു..ഒരകലം വിട്ട്‌ അങ്ങേരും കെടപ്പുണ്ട്‌.എന്തൊരു unromantic മൂരാച്ചി, പോ😑😑 രാവിലെ എണീറ്റപ്പോഴുണ്ട്‌ മസിലും പിടിച്ച്‌ കെടന്നവരൊക്കെ ഉണ്ടപൊരി കണക്കെ എന്റടുത്ത്‌ ചുരുണ്ടുകൂടി കെടക്കുന്നു.ഒരു പണി കൊടുക്കാം.പതിയേ രണ്ടു കയ്യും വേർപ്പെടുത്തി ഞാനതിനുള്ളിൽ കേറി.എന്റെ തലകൊണ്ട്‌ താടിക്കൊരു തട്ട്‌ കൊടുത്തു.അങ്ങേരുണർന്നു ന്നാ തോന്ന്ണേ.പെട്ടന്ന് അകന്ന് മാറി.മുഖത്ത്‌ നാണം വാരിവിതറി ഞാനൊന്നിളിച്ചു കൊടുത്തു.😇 ഇടിവെട്ടിയതുപോലെ അങ്ങേരുടെ ഒരിരിപ്പുണ്ടേയ്‌,ഉള്ളില്‌ ഞാൻ ചിരിച്ച്‌ സത്തു. അങ്ങനെ ആ വയറുവേദനയിൽ എനിക്ക്‌ ഈ ബെഡ്ഡിലേക്ക്‌ promotion🤗 ############################ സൽക്കാരങ്ങളൊക്കെ പൊടിപൊടിച്ചെങ്കിലും..വീട്ടിൽ ഒന്നുരണ്ട്‌ വട്ടം മാത്രേ പോയൊള്ളൂ. ഇതിനിടയിൽ തനിച്ച്‌ പോയി ഒരുദിവസം പോലുo നിന്നിട്ടില്ല.ഞാൻ പോവുന്നത്‌ ഉമ്മൂന്‌ ഒട്ടും ഇഷ്ടല്ല.. "മോളേ കാണാതെ ഇപ്പൊ ഒട്ടും വയ്യ..പിന്നൊരിക്കേ പോകാം" ന്നും പറഞ്ഞ്‌ എന്നെ സോപ്പിടലാണ്‌ മൂപ്പത്തീടെ സ്ഥിരം പണി.കൊഞ്ചിച്ചു കൊഞ്ചിച്ച്‌ എല്ലാം കൂടി എന്നെ വഷളാക്കി വെച്ചിരിക്കാ.പാവം എന്റെ കെട്ട്യോന്‌ ഒന്നും പിടിക്കുന്നില്ലേലും എല്ലാം സഹിച്ച്‌ നടക്കുന്നുന്നു.ഒരേ എയറു പിടിത്തം.മൂപ്പരെ അനിയന്മാരൊക്കെ എന്നോട്‌ നല്ല കൂട്ടാണ്‌.മൂത്തവൻ അഫ്തബ്‌(അഫ്തൂ)ഇപ്പൊ PG ചെയ്യുന്നു.ഉടായിപ്പിന്റെ ഉസ്താദാണ്‌.അവനെ പഠിക്കാംവിട്ടോണ്ട്‌ എനിക്ക്‌ പീ.ജി വേണ്ടി വരില്ല,മുഴോനും എഴുതുന്നതും വരക്കുന്നതുമൊക്കെ ഞാനല്ലേ.ഇളയയാൾ അഷ്ഫാക്ക്‌(അക്കു) എന്റെ ഹാദി(അനിയൻ)യെ പോലെ പ്ലസ്ടൂ പഠിക്കുന്നു.അഫ്തുവായിട്ട്‌ നല്ല കൂട്ടാണ്‌.പ്രായത്തിൽ ഞാൻ കൊറവാണെങ്കിലും ഇത്താ ന്നും വിളിച്ച്‌ എപ്പോഴും പിറകേയുണ്ടാവും.അക്കു കൊറച്ച്‌ നാണക്കാരനാ.അടുത്ത്‌ വരുന്നതേള്ളൂ..എല്ലാം കൊണ്ടും സന്തോഷം മാത്രം..പക്ഷേ വന്നന്നു തൊട്ട്‌ ഇന്നുവരേ ഇക്ക മാത്രം മാറിയില്ല..ചോദ്യവും ഉത്തരങ്ങളുമൊന്നുമില്ലാതെ അന്യരേ പോലെ ഒരേ റൂമിൽ കഴിഞ്ഞു.സംസാരിക്കാനൊന്നുമില്ലാത്തതുകൊണ്ട്‌ തന്നെ ഉറക്കം വന്ന് കണ്ണടയുന്നെന്ന് തോന്നുമ്പോഴേ ഞാൻ മുറിയിലോട്ട്‌ വരാറുള്ളു.അപ്പോഴൊക്കെ ഇക്ക ലാപ്പിലോ ഫോണിലോ നോക്കിയിരിപ്പാകും. ആ ഇനീം നിന്ന് ശോകം പറഞ്ഞാ കോഫി കിട്ടിയില്ലെന്നും പറഞ്ഞെന്റെ കെട്ട്യോൻ താഴോട്ട്‌ വരും.ദേ എണീറ്റ്‌ ഫ്രഷാവാൻ പോയിണ്ട്‌.വരുമ്പോഴേക്ക്‌ ഡ്രസ്സ്‌ തേച്ച്‌ വെച്ചില്ലെങ്കി ചുമരിനു ചേർത്ത്‌ കുത്തിനു പിടിക്കൊന്നും ഇല്ലെങ്കിലും ആ ചുളുങ്ങിയ ഷർട്ടും ഇട്ടോണ്ടങ്ങ്‌ പോകും😁 @@@@@@@@@@@@@@@@@@@@@@@@ "അഫ്തൂ,നിന്റെ ഇക്ക വല്ലാത്ത മുരടനാണല്ലേ?എപ്പൊ കണ്ടാലും ദേ ഇങ്ങനിരിക്കും." കവിളു രണ്ടും വീർപ്പിച്ച്‌ വെച്ച്‌ കണ്ണ്‌ കൂർപ്പിച്ച്‌ കാണിച്ച്‌ ഞാനവനോട്‌ ചോദിച്ചു. "ഹേയ്‌,ഇക്ക ആള്‌ നൈസല്ലേ..കൊറച്ച്‌ ഗൗരവക്കാരനാണെന്നേള്ളൂ.." "കൊറച്ചല്ലല്ലോ,ഇതിപ്പോ കൊറേയാണ്‌." "അതെന്താ ഇത്താ അങ്ങനെ പറയുന്നേ?നിങ്ങളോടു മൂപരങ്ങനാണോ?" "പിന്നല്ലാതെ?എപ്പഴും കടന്നൽ കുത്തിയപോലെയല്ലേ മോന്തായം..ജാഡത്തെണ്ടി." അത്‌ പറഞ്ഞത്‌ അൽപ്പം പതിയേ ആണെങ്കിലും അവൻ കേട്ടു. "തെണ്ടിയെന്നോ?ഞാൻ പറയട്ടേ ഇക്കാനോട്‌..ഒന്നില്ലേലും ഇങ്ങടെ കെട്ട്യോനല്ലേ" "ഡാ മോനെ ചതിക്കല്ലേ,ഇത്‌ വല്ലോം അറിഞ്ഞാ അങ്ങേരെന്നെ പഞ്ഞിക്കിടും." "ഹാ,അതൊറപ്പല്ലേ.." "അല്ല നിന്റെ ക്യൂട്ട്‌ നൈസ്‌ ഇക്കാക്ക്‌ (ഗതികേട്‌)വല്ല അഫൈറും ഉണ്ടായ്നോ?" "എന്റെ ഇക്കാക്ക്‌?അഫൈർ?😂😂 നിങ്ങക്ക്‌ നല്ല സുഖോല്ലേ ഇത്താ..പ്രേമമെന്ന വാക്കേ അങ്ങേർക്കലർജ്ജിയാണ്‌.പണ്ട്‌ പ്ലസ്ടൂലാവുമ്പോ ഞാനൊരുത്തിയെ ഒന്ന് പ്രപ്പോസ്‌ ചെയ്തിരുന്നു.അന്നാ പണ്ടാറക്കാലിയത്‌ മിസ്സിനോട്‌ പോയി പറഞ്ഞു.മിസ്സാണെങ്കി എന്നെ പൂട്ടാനൊരവസരം കിട്ടിയത്‌ ശെരിക്കും മുതലാക്കി.നേരെ വീട്ടിലോട്ട്‌ വിളിച്ചു,വന്നതാ എന്റെ പുന്നാര ഇക്ക,നിങ്ങടെ കെട്ട്യോൻ..ഹോ അന്ന് വീട്ടിലെത്തിയിട്ട്‌ ബെൽറ്റ്‌ വെച്ചൊരു പ്രയോഗമുണ്ടായിരുന്നേ..എന്റെ പൊന്നിത്തോ..ഇപ്പഴും പ്രേമമെന്ന് കേക്കുമ്പോ ആ അടി ഓർമ്മവരും" "hahahaa നല്ല കോമഡിയായല്ലോ.." "ഇങ്ങളിന്നേകൊണ്ട്‌ പറയിപ്പിക്കണ്ട" (അപ്പൊ പ്രേമോം തേപ്പും അല്ലെന്ന് മനസിലായി..പകുതി ആശ്വാസം.) "അഫ്തുവേയ്‌ അങ്ങനാണെങ്കി നിന്റെ ഇക്കാക്ക്‌ എന്നെ ഇഷ്ടപ്പെട്ടു കാണില്ല..അതോണ്ടാവും ല്ലേ ഇങ്ങനെ അവോയ്ഡ്‌ ചെയ്യുന്നേ?" "അങ്ങനെ വരാൻ വഴിയില്ല,ഇങ്ങള്‌ പൊളിയല്ലേ?" "അതാണ്‌ 😜,എന്നാലും അങ്ങേരുടെ സങ്കൽപ്പത്തിലെ പെണ്ണ്‌ എന്നേപോലായിരിക്കില്ല.." "ഇങ്ങളെ പെണ്ണ്‌ കണ്ട്‌ വന്ന് മൂപ്പരു പറഞ്ഞതെന്താന്നറിയോ?മെച്യൂരിറ്റി ഇല്ലാത്ത കുട്ടിയാണ്‌..age തീരെ ഇല്ലാ അങ്ങനൊക്കെ.പക്ഷെ ബാക്കിയെല്ലാർക്കും ഇങ്ങളേ നല്ലണം ഇഷ്ടായി,അതാ ഈ കല്ല്യാണം നടത്തിയേ." "എന്റെ പടച്ചോനെ,ഇതങ്ങേർക്ക്‌ ആദ്യമേ പറഞ്ഞൂടായ്നോ?എന്നാ ഞാൻ വേറെ വല്ല മൊഞ്ചമ്മാരേം കെട്ടി സുഖമായിട്ട്‌ ജീവിക്കൂലേ.എന്റെ ജീവിതം,അയ്യോ എന്റെ സ്വപ്നങ്ങൾ..." "എന്റെ പൊന്നിത്താ അങ്ങേര്‌ പറഞ്ഞതിലെന്താ ഒരു തെറ്റ്‌.കറക്റ്റ്‌ പിച്ചക്കാരി മോഡൽ കരച്ചിലല്ലേ ഇതൊക്കെ.ഇക്കാനെ വളക്കാൻ ഇങ്ങക്ക്‌ വേണ്ടതും ഇപ്പൊ ഇങ്ങക്കില്ലാത്തതും ഒന്നാണ്‌..thats മെച്യൂരിറ്റി.." "മെച്യുരിറ്റിക്ക്‌ എന്റെ ജീവിതത്തിൽ ഇത്രേം പ്രാധാന്യമുണ്ടോ റബ്ബേ.സ്വന്തം കെട്ട്യോനെ വളക്കാൻ അങ്ങേരുടെ അനിയന്റെ ഐഡിയ കേൾക്കേണ്ടി വരുന്നു,എന്റെ വിധി..അല്ലാതെന്ത്‌." "ഞാനൊരു കാര്യം ചോയ്ച്ചാ സത്യം പറയണം..അന്ന് ഇക്ക പെണ്ണുകാണാൻ വന്നപ്പോ ഇങ്ങളോടെന്തെങ്കിലും സംസാരിച്ചീനോ?" "ഹാ..അത്പ്പോ എല്ലാരും സംസാരിക്കൂലേ?" "അന്നെന്താ ചോയ്ച്ചേ?" "പേര്‌ ചോയ്ച്ചു,പിന്നെ എന്തിനാ പഠിക്ക്ണേന്നും ചോയ്ച്ചു.അപ്പൊ ഞാൻ പറഞ്ഞു വീട്ടുകാര്‌ നിർബന്ധിച്ചിട്ടാന്ന്.പിന്നെ ഒന്നും ചോയ്ച്ചില്ല." "ഹഹഹാ..അപ്പൊ ഇങ്ങൾക്ക്‌ മെച്യൂരിറ്റിയല്ല ഇല്ലാത്തത്‌ ബുദ്ധിയാണ്‌..ഇക്കയായോണ്ട്‌ മെച്യൂരിറ്റിയെന്നേ പറഞ്ഞുള്ളൂ.." "ഇതിൽ ബുദ്ധി ഇല്ലായ്മ എവിടെയാ ഉള്ളേ?ഞാൻ സത്യല്ലേ പറഞ്ഞേ,എനിക്ക്‌ പഠിക്കാനിഷ്ടല്ല..പിന്നെ ആകെ വായ്നോക്കാനാ പോവുന്നേ..കല്ല്യാണം കഴിഞ്ഞപ്പോ അതും പറ്റൂല.അതല്ലേ ഉമ്മ നിർബന്ധിച്ച്‌ പറഞ്ഞിട്ടും ഞാൻ കോളേജ്‌ പോവാത്തേ.." "അത്‌ ശരി അപ്പൊ കോഴിയാണല്ലേ?എന്റെ ഇക്ക അറിഞ്ഞാ ഇങ്ങടെ മയ്യത്തെടുക്കും..അന്ന് ഇക്ക ശരിക്കും ഉദ്ദേശിച്ചത്‌ എന്താന്നറിയോ?ഇങ്ങൾ ഏതു കോഴ്സാ പഠിക്കുന്നേന്ന്.അപ്പൊ ഇങ്ങളന്ത്‌ പൊട്ട ആൻസറാണ്‌ പറഞ്ഞത്‌?" (ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത്‌ തന്നെയാണല്ലോ അവസ്ഥ). "ഓ,അതിപ്പോ ഇങ്ങനെ ഒരുമാതിരി ചോദ്യം ചോയ്ച്ചാ ഞാനെങ്ങനെ അറിയും അതാ ചോദിച്ചേന്ന്..ആ ഇനി പറഞ്ഞിട്ട്‌ കാര്യല്ല്യ.കഴിഞ്ഞത്‌ കഴിഞ്ഞു." "ഇക്കാന്റെയൊരു വിധിയേയ്‌.." "എന്ന പിന്നെ അന്റെ ഇക്കാനോട്‌ ഇന്നെ ഒഴിവാക്കി വേറെ മെച്യൂരിറ്റീം ബുദ്ധീം ഒക്കെ ഉള്ള ആരേലും കെട്ടാൻ പറ... ചെന്നാമതി ഇപ്പൊ കിട്ടും അങ്ങേർക്ക്‌." എന്നും പറഞ്ഞ്‌ അഫ്തൂനെ ഫെയ്സ്‌ ചെയ്യാതെ ഞാൻ പോന്നു. ഇഷ്ടക്കേടുണ്ടായ്നെങ്കി എന്തിനാ പിന്നെ എല്ലാരും കൂടി എന്റെ ജീവിതം വെച്ച്‌ കളിച്ചത്‌. മനസിൽ എവിടെക്കെയോ സങ്കടം ഉരുണ്ടുകൂടിയിരിപ്പുണ്ടായിരുന്നു.കണ്ണീരിന്റെ പരിവേഷത്തോടെ അതൊഴുകി നടന്നു. 🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆 വെറുതേയിരുന്നപ്പോ ഒരു രസത്തിന്‌...രണ്ട്‌ പാർട്ടിൽ തീർക്കാവുന്ന ഒരു കുഞ്ഞു സ്റ്റോറി.വായിച്ച്‌ ഇഷ്ടപ്പെട്ടിട്ട്‌ ഒന്ന് കടാക്ഷിച്ചാൽ അടുത്ത പാർട്ട്‌ എഴുതും.കമന്റ്സ്‌ അറിയിച്ചാൽ മെച്ചപ്പെടുത്തും.. #📔 കഥ
39.7k കണ്ടവര്‍
3 ദിവസം
#

📔 കഥ

മോര്‍ച്ചറി ആരും കയറാൻ പേടിക്കുന്ന മോർച്ചറിയുടെ ഉള്ളിലൂടെ അവൻ ഒരു പേടിയും കൂടാതെ പാട്ടും പാടി നടന്നു.. "മുക്കാലാ... മുക്കാപ്പിലാ... ഓ.. ലൈലാ..'' പെട്ടെന്ന് അവിടെ കിടക്കുന്ന മൃതദേഹങ്ങൾക്കിടയിൽ നിന്ന് ഒരു ഞെരക്കം കേട്ടപ്പോലെ അവന് തോന്നി.. അവൻ പാട്ട് നിർത്തി ചുറ്റും ഒന്ന് നോക്കി.. അവിടെ കിടത്തിയ ഒരു മൃതദേഹം വീണ്ടും ശക്തിയിൽ ശ്വാസം വലിക്കുന്നത് പോലെ അവന് തോന്നി. അവൻ അൽപ്പം ഭയത്തോടെ അവിടേക്ക് ചെന്നു. ആ ശവം അവിടെ കൊണ്ട് വന്നിട്ട് കുറച്ച് നേരമേ ആയിട്ടുള്ളൂ.. കുറച്ച് കഴിഞ്ഞാൽ പോസ്റ്റുമോർട്ടത്തിന് ഒരുക്കേണ്ട ബോഡിയായിരുന്നു. അവൻ ആ ശവത്തിനെ മൂടിയ വെള്ളത്തുണി എടുത്ത് മാറ്റി.. ഒരു കിടുക്കൻ മൊഞ്ചത്തി.. ആ മൊഞ്ചിൽ മയങ്ങി നിന്ന അവൻ വന്ന കാര്യം മറന്നു.. പെട്ടെന്ന് വീണ്ടും അവൾ ശ്വാസം ആഞ്ഞു വലിച്ചു.. അവൻ ഒന്ന് ഞെട്ടിയെങ്കിലും അത് കാണിക്കാതെ.. അവളുടെ മുഖത്തോട് ചേർന്ന് നിന്നു.. അവന്റെ നാറ്റം കൊണ്ടോ എന്തോ അവൾ കണ്ണുകൾ പതുക്കെ തുറന്നു.. അവനെ കണ്ടതും പെണ്ണ് ആർത്ത് കരഞ്ഞു. അത് കണ്ട അവൻ ഒന്ന് മാറി നിന്ന് ചോദിച്ചു.. " എന്തിനാ ശവമേ നീ അലറുന്നത് നീ എന്താ എന്നെ പോലെയുള്ള മൊഞ്ചൻമാരെ കണ്ടിട്ടില്ലേ..." ശവം ആണെന്ന ബോധം പോലും ഇല്ലാതെ ആ പെണ്ണ് സ്ട്രക്ചറിൽ എണീറ്റിരുന്നു എന്നിട്ട് പറഞ്ഞു. " ആയീ... ഈ വവ്വാല് ചപ്പിയ അടക്ക പോലുള്ള മോറുള്ളവരൊക്കെ നിങ്ങളെ നാട്ടിൽ മൊഞ്ചൻ എന്നാണോ പറയാ... ഒരുമാതിരി താടിയും തലയും ഒരു അവിഞ്ഞ ലുക്കും.. " ആകെ നാണം കെട്ടെങ്കിലും അതിലൊന്നും പതറാതെ ഒരു സൈക്കളിൽ നിന്ന് വീണ ഇളിയുമായിട്ട് അവൻ പിടിച്ച് നിന്നു.. അത് കഴിഞ്ഞില്ല പെണ്ണിന്റെ അടുത്ത ചോദ്യം വന്നു. " അല്ലാ... ഇതേതാ.. സ്ഥലം ഞാനിത് എവിടെയാ.. " പറഞ്ഞു തീർന്നില്ല അവന്റെ മറുപടി വന്നു. " ആഹാ.. നിനക്ക് മനസിലായില്ലേ... ഇത് പട്ടായ . നീ ഇവിടേക്ക് ടൂർ വന്നതാ.. " വാ പൊളിച്ച് ഇരിക്കുന്ന അവളോട് അവൻ പറഞ്ഞു.. " അല്ല കുരിപ്പേ... ഇജ്ജല്ലേ ചത്തു പറഞ്ഞ് അന്റെ പെരക്കാര് ഇവിടെ കൊണ്ട് വന്നിട്ടത് ഇത് മോർച്ചറിയാണ് ഇജ്ജ് എന്തോ മരുന്ന് കുടിച്ചു എന്നൊക്കെ പറഞ്ഞു.. ഇത് കേട്ട് കിളിപ്പോയ അവള് പറഞ്ഞു " അയ്യേ... ഞാന്‍ ശരിക്ക് ഒന്ന് ഉറങ്ങാൻ വേണ്ടി ഉറക്ക ഗുളിക കുടിച്ചതാ ഡോസ് അറിയാത്തത് കൊണ്ട് കുറെ വാരി മുണ്ങ്ങി..'' അത് കുടിക്കുന്നതിന്റെ മുന്നേ ഉപ്പച്ചിയോട് ചുമ്മ വഴക്കുംക്കൂടി..! വഴക്കോ.. അത് എന്തിന് .. അവൻ അവളുടെ കഥ കേൾക്കാൻ അടുത്ത് വന്നു നിന്നു.. " അതോ.. എനിക്ക് വീട്ടിൽ കല്യാണം നോക്കിയപ്പോൾ ഞാന്‍ പറഞ്ഞു എനിക്ക് പ്രണയിച്ച് കല്യാണം കഴിക്കണം അല്ലാതെ ചായ കുടിച്ചാൻ മാത്രം വരുന്ന ഒരുത്തനെ ഞാന്‍ കെട്ടൂല്ല എന്ന്. എന്റെ വിവരം ഇല്ലാത്ത ഉപ്പച്ചി ചിലപ്പോ ഞാൻ ആത്മഹത്യ ചെയ്തതാവും എന്ന് കരുതി ഇവിടെ കൊണ്ടിട്ടതാവും... ബ്ലഡീ ഗ്രാമവാസീസ്.. ആകെ ചിന്തയിലാണ്ടിരുന്ന അവൾ അവനോട് ചോദിച്ചു.. " അല്ല ബൈദിബൈ താങ്കൾ ആരാണ്.. എന്നെ പോലെ ഒരു ശവം ആണോ എന്താ ഈ മോർച്ചറിയിൽ ഇങ്ങക്ക് കാര്യം..? ഇത് കേട്ടയവൻ ഉടന്‍ തന്നെ തിരിഞ്ഞ് നിന്നു. അവള്‍ ചിന്തിച്ചു 'ഈ പഹയന്‍ എന്തിനാണപ്പ ഇപ്പൊ കുണ്ടി കാണിച്ച് തിരിഞ്ഞ് നിക്കണത് ഇതെന്താ മീശമാധവന്‍ പാര്‍ട്ട് 2 ന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനൊ' ഓന്‍ പാന്റിന്റെ പോക്കറ്റിൽ നിന്നും റൈബാൻ എടുത്ത് വെച്ച് മുടി ഒക്കെ ഒന്ന് ചീകി ഒതുക്കികൊണ്ട് സ്ലോ മോഷനില്‍ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. " മൈ നയിം ഈസ് സലീൽ.. മൈ റെക്കോടിക്കൽ നയിം ഈസ് സലീൽ ഇബ്നു ഖാസിം, പീപ്പിള്‍സ് കാള്‍ മീ സല്ലു ഭായ്..! ''ഞാന്‍ ഈ ഹോസ്പിറ്റലിന്റെ തന്നെ മുഴുവൻ ഉത്തരവാദിത്തവും ഉള്ള അറ്റന്ററാണ് , ഇതെന്‍റെ സാമ്രാജ്യമാണ്, നിധി കാക്കുന്ന കൊട്ടാരത്തിന്‍റെ കാവല്‍ക്കാരന്‍ ബുഹഹഹ'' അവള്‍ ചുറ്റിനും ഒന്ന് കണ്ണോടിച്ചു നോക്കി 'പടച്ചോനേ ഈ കിടക്കുന്ന ശവങ്ങളാണോ ഓന്‍ പറഞ്ഞ നിധികള്‍ ഹൗ ബല്ലാത്ത ജാതി' ചിന്തയില്‍ നിന്നും ഉണര്‍ന്ന അവൾ ചോദിച്ചു.. ''ഈ ഫേസ്ബുക്കിൽ കഥകൾ എഴുതുന്നയാൾ ഇങ്ങളാണോ..'' ഇത് കേട്ടതും അവൻ ഒന്നും കൂടി മസിലൊക്കെ പിടിച്ച് ' അതേ ' എന്ന് തലയാട്ടി.. അത് കണ്ടയവൾ ഒരു ലോഡ് പുച്ഛം മുഖത്തു വാരി വിതറി ചോദിച്ചു.. " അയ്യേ.. ഇങ്ങള് എന്താ ഇങ്ങനെ.. ഇങ്ങളെ കുറെ വീഡിയോല് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്, ഇങ്ങള് ഒരാളെ തുപ്പുന്ന വീഡിയോ ഒക്കെ ഞാ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട്.. പക്ഷെ അതിലൊക്കെ ഇങ്ങളെ കാണാൻ നല്ല ചോർക്ക് ഇണ്ടല്ലോ... ഇപ്പൊ ഇതെന്താ ഇങ്ങനത്തെ കോലം.. ഇങ്ങള് ഫോണിൽ ഏത് ആപാണ് ഉപയോഗിക്കുന്നത്..? '' " പോടി ശവമേ ഞാ നല്ല മൊഞ്ചൻ തന്നെണ് അത് ഈ മോർച്ചറിയിലെ മങ്ങിയ വെളിച്ചം ആയതോണ്ട ഞമ്മടെ ശരിക്കുള്ള മൊഞ്ച് നീ കാണാത്തത്. അത് പോട്ടെ നിനക്ക് പ്രണയിച്ച് കല്ല്യാണം കഴിച്ചാല്‍ പോരേ..? ഇജ്ജ് ഞമ്മളെ പ്രണയിച്ചോളീ.. നീയൊന്ന് മനസ്സു വെച്ചാല്‍ ഈ മോര്‍ച്ചറി നമുക്കൊരു മണിയറ ആക്കാം..!'' കേട്ട പാതി ഓള് പറഞ്ഞു ''ഇയ്യടാ പ്രണയിക്കാന്‍ പറ്റ്യോര് ചള്ക്ക് ഹും'' ഓന്‍ അവളുടെ കണ്ണിലേക്ക് പ്രണയം വാരി വിതറി തുറിച്ച് നോക്കി ചോദിച്ചു ''ഇജ്ജ് ന്റെ പുതിയ കഥ വായിച്ചിട്ടുണ്ടോ.. 'ഖദീജാന്റെ കുപ്ലീനത ' ആ ഒരൊറ്റ കഥ വായിച്ചാല്‍ നിനക്കെന്നോട് പ്രണയം തോന്നും സംശയം ഉണ്ടേല്‍ വായിച്ച് നോക്കൂ'' ഓന്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് FB ഓപ്പണ്‍ ചെയ്ത് 'അക്ഷരധ്വനി' സാഹിത്യ ഗ്രൂപ്പില്‍ കയറി ഓന്‍റെ പുതിയ കഥ എടുത്ത് ഓള്‍ക്ക് മൊബൈല്‍ കൈമാറി. ഓന്‍റെ ഫോണും വാങ്ങി അവൾ ഒരു സ്ട്രക്ചറില്‍ കിടന്ന ഡെഡ്ബോഡിയുടെ സൈഡില്‍ ഉണ്ടായിരുന്ന കസേരയില്‍ ഇരുന്നു കഥ വായിക്കാന്‍ തുടങ്ങി. ഓനും ഒരു കസേര ഇട്ട് ഡെഡ്ബോഡിയുടെ മറുസൈഡില്‍ ഓളുടെ മൊഞ്ചും നോക്കി ഇരുന്നു. അവന്റെ കഥകൾ ഓരോന്ന് വായിച്ച് ചിരിച്ച് ഇരിക്കുന്ന അവളെ നോക്കി അവന്‍ ചോദിച്ചു '' അല്ല മൊഞ്ചത്ത്യേ ഇജ്ജ് അന്‍റെ പേര് പറഞ്ഞില്ല'' ഓള് മുഖമുയര്‍ത്തി പേര് പറഞ്ഞു 'ഫര്‍ഹ' ''ആഹാ കൊള്ളാം ഫര്‍ഹ '' ഓള് വീണ്ടും കഥ വായന തുടര്‍ന്നു ആ മൊഞ്ചത്തീന്‍റെ കണ്ണിന്റെയും ചുണ്ടിന്റെയും നുണക്കുഴിയുടെയും അളവും കാര്യവും എടുക്കുന്നതിനിടയിൽ ഓന്‍ അവന്റെ അടുത്തുള്ള സ്ട്രക്ചറിൽ കിടന്നിരുന്ന ശവത്തിന്റെ കൈ വിരലുകൾ പൊട്ടിച്ചുകൊണ്ടിരുന്നു(ഞൊട്ട ഇടുകാന്നും പറയും) മുന്നിലെ സ്ട്രക്ചറില്‍ കിടക്കുന്നത് ഒരു ശവമാണെന്ന ബോധം പോലും അവനില്ലാതായി.. ഇടക്ക് കഥ വായിച്ച് പൊട്ടി ചിരിച്ച് അവള് അവനെ നോക്കുമ്പോൾ അവൻ നാണം കൊണ്ട് തല താഴ്ത്തി ആ ശവത്തിന്റെ കൈ വിരല്‍ വായില്‍ വെച്ച് കടിച്ച് നാണ ഭാവം മുഖത്ത് കാണിക്കും. അക്ഷരധ്വനി ഗ്രൂപ്പിലെ വായനക്കാരി ആയിരുന്ന ഫര്‍ഹ സ്ഥിരമായി ഓന്‍റെ കഥകള്‍ വായിച്ച് ഉള്ളില്‍ അല്‍പ്പം പ്രണയം നേരത്തേ പൊട്ടി മുളച്ചിരുന്നു. എന്തരായാലും ഓന്‍ ഇങ്ങോട്ട് വന്ന് പ്രണയം പറഞ്ഞ സ്ഥിതിക്ക് ഓനെ അങ്ങ് പ്രണയിച്ചേക്കാം എന്ന തീരുമാനത്തോടെ കഥ വായിച്ച് അവസാനിപ്പിച്ചപ്പൊഴേക്കും ഫോണിൽ ചാർജ്ജ് തീർന്നു. ഉടനെ അവൻ പോക്കറ്റിൽ നിന്ന് ചാർജർ എടുത്ത് കൊടുത്ത് അവളോട് ചാർജ് ചെയ്യാൻ പറഞ്ഞു.. അത് അവിടെയുള്ള ഒരു പ്ലെഗിൽ കൊണ്ട് കുത്തിയതും ഷോക്കേറ്റ് അവൾ അവിടെ നിന്ന് ആടാൻ തുടങ്ങി.. അത് കണ്ടതും അവൻ വേറെ ഒന്നും നോക്കിയില്ല ഒരു കസേരയെടുത്ത് അവളെ ആഞ്ഞടിച്ചു. " പ്തോ ' എന്നവൾ നിലത്ത് വീണു. അവൻ എന്താ ചെയ്യേണ്ടത് എന്നറിയാതെ അവളുടെ അടുത്ത് ചെന്നിരുന്നു പെട്ടെന്ന് അവനൊരു ബുദ്ധിതോന്നി അവൻ ഒന്നും നോക്കിയില്ല.. അവളുടെ വായയിലേക്ക് ശ്വാസം ഊതി വിട്ടു. ഇത് കണ്ട് വന്ന ഡോക്ടർ ''അന ഇക്കൂസ്'' അലറി വിളിച്ച് ചോദിച്ചു.. " ദുഷ്ടാ.. ശവത്തെ പോലും വെറുതെ വിടില്ല അല്ലേ.. നിന്നെയൊക്കെ " ഇത് കേട്ടയവൻ ചാടി എണീറ്റു പറഞ്ഞു " ഡോക്ടറെ ഇവൾ മരിച്ചിട്ടില്ല.. ഇവക്ക് ജീവൻ ഉണ്ടായിന്.. ഇനി ഞാ പറയുന്നത് സത്യം അല്ലെങ്കിൽ ഇങ്ങള് എന്നെ തുപ്പിക്കോളി എനിക്ക് കുഴപ്പല്ല " ഇത് കേട്ട ഡോക്ടർ അവനെ തട്ടിമാറ്റി കൊണ്ട് പറഞ്ഞു.. " നീ പറഞ്ഞത് ഞാൻ വിശ്വസിക്കൂലാ ഇജ്ജ് ആന കോഴിയാണ് .. ആ കുട്ടിനെ പരിശോധിച്ചത് ഞാനാ അവൾ മരിച്ചിട്ടുണ്ട്.. " ഇത് കേട്ട് ബോധം പോയി കിടന്നിരുന്ന അവൾ എണീറ്റ് വന്ന് ഡോക്ടറോട് ചോദിച്ചു. " തന്നെ ആരാടാ.. ഡോക്ടർ ആക്കിയത് കുറച്ച് നേരം കൂടി ഞാനുറങ്ങിയിരുന്നേൽ നീ ഒക്കെ എന്നെ വെട്ടികീറുമായിരുന്നില്ലേ.. ?" ആകെ ചമ്മിയ ഡോക്ടർ ഒരുമാതിരി വളിഞ മോന്ത വെച്ച് ഒന്ന് ചിരിച്ചു.. ചമ്മി നിക്കുന്ന ഡോക്ടറെ നുമ്മടെ കഥാനായകൻ കൊഞ്ഞനം കുത്തി കൊണ്ടിരുന്നു.. ഇങ്ങനെ എല്ലാരും കിളി പോയി നിക്കുന്നതിന്റെ ഇടക്കാണ് അവളുടെ കിടിലോസ്കിയായ പ്രസ്താവന വന്നത്.. " ഡോക്ടറെ ... ഈ ചെങ്ങായിയും ഞാനും ഈ മോർച്ചറിയിൽ വെച്ച് പ്രണയം കൈമാറി എനിക്ക് ഇവന്റെ കൂടെ ജീവിക്കണം ഞങ്ങളെ ഒളിച്ചോടാൻ സഹായിക്കണം " ഇത് കേട്ട് ആദ്യം ഒന്നും തരിച്ചെങ്കിലും ഞമ്മടെ കഥാനയകനും മുഖത്ത് അല്പം സെന്റി വാരി വിതറി ഡോക്ടറോട് പറഞ്ഞു. " അതേ ഇക്കൂസ് ഡോക്ടറെ ഞങ്ങൾ പിരിയാൻ പറ്റാത്ത വിധം അഗാതമായ പ്രണയത്തിലാണ് ഞങ്ങളോട് കനിവ് ഉണ്ടാവണം. " രോക്ഷാകുലനായി നായകനെ ഉടുപ്പിന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി മോര്‍ച്ചറിയില്‍ കിടന്നിരുന്ന ശവങ്ങളെ ചൂണ്ടി ഡോക്ടര്‍ അലറി ''പരിപാവനമായ ഈ പുണ്യ സ്ഥലം പ്രണയത്തിന്‍റെ ഏദന്‍ തോട്ടം ആക്കി മാറ്റിയിട്ട് നിന്ന് ന്യായികരിക്കുന്നൊ ബ്ലഡി'' എന്നിരുന്നാലും മാസത്തില്‍ മൂന്ന് വീതം തേപ്പ് കിട്ടാറുള്ള ഡോക്ടര്‍ക്ക് അവരുടെ പ്രണയം കണ്ടില്ലെന്ന് നടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ഡോക്ടർ അവരോട് പറഞ്ഞു. " ഓകെ ഞാൻ സഹായിക്കാം എന്റെ കാറില്‍ നിങ്ങളെ ഞാൻ കൊണ്ട് വിടാം നിങ്ങള് മോര്‍ച്ചറിയുടെ പുറകുവശത്ത് ഉള്ള വാതിലില്‍ കൂടി വന്നാ മതി അപ്പോഴേക്കും ഞാൻ വണ്ടി എടുത്ത് വരാം..'' ഇതും പറഞ്ഞ് ഡോക്ടർ പോയി.. മോർച്ചറിയിൽ നിന്നും ബമ്പർ അടിച്ച സന്തോഷത്തിൽ അവൻ ആ മൊഞ്ചത്തിയുടെ കൈയ്യും പിടിച്ച് മുന്നിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ ശക്തമായൊരു കൈ വന്ന് പുറത്ത് പതിച്ചു ഒപ്പം ഒരു അലര്‍ച്ചയും ''മാനൂ കിടന്ന് ഇളിക്കാതെ എഴുന്നേറ്റ് പോയി കുളിച്ച് ഒരുങ്ങി വാ'' ''ചേ ഉമ്മിച്ചി ഒന്ന് പോയേ ഒരു കിടുക്കാച്ചി സ്വപ്നം കണ്ട് കിടന്നതാര്‍ന്നൂ മൊത്തം കൊളമാക്കി'' ഓന്‍ പുതപ്പ് വലിച്ച് മൂടി പിന്നേം കിടന്നൂ ''മാനൂ മലപ്പുറത്തെ കൂട്ടര് ഇന്നല്ലേ ഓരുടെ പൊരേലേക്ക് പെണ്ണ് കാണലിന് ചെല്ലാന്‍ വിളിച്ചത്, ഒരുപാട് ദൂരം പോണ്ടതല്ലേ ഇജ്ജ്പോയ് ഒരുങ്ങ് പഹയാ'' പുതപ്പ് മാറ്റി ഓന്‍ എഴുന്നേറ്റിരുന്നു ''ശബാഷ് കോഴിക്കോട്ടെ ഫുഡ് കയ്ച്ച് മടുത്തു ഇനി കൊര്‍ച്ച് കാലം മലപ്പുറം ഫുഡ് ആകാം ഉമ്മീ ബ്രേക്ക്ഫാസ്റ്റ് ക്യാന്‍സല്‍'' ''കൊഴിക്കോട്ടാര്‍ക്ക് അന്നെ മടുത്തെന്ന് പറ, വൈറല് മാങ്ങാത്തൊലീംന്നും പറഞ്ഞ് വീഡിയോ പിടിച്ച് ഫേസൂക്കിലിട്ട് കോഴിക്കോട്ടങ്ങാടീല്‍ അനക്ക് പെണ്ണിനെ കെട്ടിച്ച് തരാന്‍ എല്ലോര്‍ക്കും പേടിയാ.. റബ്ബില്ലാലമീനായ തമ്പുരാനേ ഈ ആലോചനയെങ്കിലും നടന്നാ മതിയായിരുന്നൂ... ബേം പോയ് കുളിക്ക് '' വൈറല്‍ പുടിച്ച വളിച്ച മോന്തയുമായ് ഓന്‍ കുളിമുറിയിലേക്ക് നടന്ന് പോകുംമ്പോള്‍ പിറകിലേക്ക് തല തിരിച്ച് ഓന്‍ ചോദിച്ചു ''ബൈദ ബൈ ഞമ്മള്‍ ഇന്ന് കാണാന്‍ പോകുന്ന മലപ്പുറം മൊഞ്ചത്തീന്‍റെ പേരെന്താ ഉമ്മിച്ചീ'' 'പേര് കേള്‍ക്കാന്‍ തന്നെ മൊഞ്ചാണ് മാന്യോ' ''ഫര്‍ഹ'' 😄😄😍😍❤️❤️ #📔 കഥ
14.9k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post