#

ബ്രേക്കിംഗ് ന്യൂസ് 🔥

തമിഴ്നാട് സ്വദേശികളായ ദമ്ബതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. വയനാട് അമ്ബലവയലിലാണ് സംഭവം. അമ്ബലവയല്‍ സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ ജീവാനന്ദ് ആണ് ദമ്ബതികളെ മര്‍ദ്ദിച്ചത്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആദ്യം യുവാവിനെ നടുറോഡില്‍ വച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. ചുറ്റിനും കൂടി നിന്നവരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതും. ജീവാനന്ദിന്റെ അടിയേറ്റ് യുവാവ് റോഡില്‍ വീഴുന്നുണ്ട്. വീണ ശേഷവും ഇയാളെ ജീവാനന്ദ് മര്‍ദ്ദിക്കുന്നുണ്ട്. ഇതു ചോദ്യം ചെയ്ത ഭാര്യയോട് 'നിനക്കും വേണോ' എന്ന് ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. കേട്ടാലറയ്ക്കുന്ന തെറിയാണ് ജീവാനന്ദ് യുവതിയെ വിളിച്ചത്. തുടര്‍ന്ന് ജീവാനന്ദിനോട് യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി 'നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത' എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. #ബ്രേക്കിംഗ് ന്യൂസ് 🔥 സംഭവത്തില്‍ പരാതി കിട്ടാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ജീവാനന്ദ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറയുന്നു.
319 കണ്ടവര്‍
2 മാസം
#

ബ്രേക്കിംഗ് ന്യൂസ് 🔥

തിരുവനന്തപുരം: തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മുമ്ബുണ്ടായിരുന്ന എസ്‌എഫ്‌ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്‌എഫ്‌ഐ എന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ യഥാര്‍ത്ഥ എസ്‌എഫ്‌ഐക്കാര്‍ അല്ലാത്തതു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വിപി സാനു ആരോപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വീകരിച്ചതെന്നും വിപി സാനു പറഞ്ഞു. കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെയും വധശ്രമക്കേസിന്റെയും പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയും പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.25 അംഗ കമ്മിറ്റിയില്‍ കുത്തേറ്റ ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ എ ആര്‍ റിയാസാണ് അഡ്ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍. എല്ലാ വകുപ്പുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളേയും കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്. #ബ്രേക്കിംഗ് ന്യൂസ് 🔥
346 കണ്ടവര്‍
3 മാസം
#

ബ്രേക്കിംഗ് ന്യൂസ് 🔥

തിരുവനന്തപുരം: മണ്ടന്മാര്‍ ലണ്ടനില്‍... മലയാളികള്‍ എന്നും ആവേശ പൂര്‍വ്വം ഓര്‍ത്തിരുന്ന സിനിമാ പേരാണിത്. എന്നാല്‍ ഇന്ന് മന്ത്രിമാരാണ് കേരളത്തില്‍ നിന്ന് നിരന്തരം ലണ്ടനില്‍ പോകുന്നത്. യൂറോപ് കാണാത്ത ലണ്ടനില്‍ പോകാത്ത മന്ത്രിമാര്‍ പിണറായി സര്‍ക്കാരില്‍ തീരെ കുറവാണ്. പ്രളയത്തിന്റെ പേരിലും ചുറ്റിയടിച്ചു. പ്രവാസി ചിട്ടിക്കായി ഉദ്യോഗസ്ഥറുമെത്തി. കിഫ്ബിയിലെ ജീവനക്കാരെ വെറുതെ ലണ്ടനില്‍ കൊണ്ടു പോയി സാമ്ബത്തിക ധൂര്‍ത്ത് നടത്തിയത് പിണറായി നേരിട്ടാണ്. ലണ്ടനില്‍ സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയെ നിയമിച്ചും പത്ത് ലക്ഷം പൊടിച്ചു. അങ്ങനെ വ്യത്യസ്തമായ വഴിയിലൂടെയാണ് പിണറായി പോകുന്നത്. ഇതിനിടെയിലും വി എസ് അച്യുതാനന്ദന്റെ സഹായികള്‍ക്ക് വിമാന ടിക്കറ്റ് നിഷേധിക്കുകയാണ് പിണറായി. എങ്ങനേയും മുതിര്‍ന്ന സഖാവിനെ വേദനിപ്പിക്കാനുള്ള ശ്രമവും. ഒരു കാര്യവും ഇല്ലാതെ മന്ത്രിമാരെ തുടരെ തുടരം ലണ്ടനിലേക്ക് ടൂറിന്‍ വിടാന്‍ ഒരു തടസ്സവുമില്ലാത്ത സര്‍ക്കാരാണ് ഈ നിലപാട് എടുക്കുന്നത്. ചെലവ് ചുരുക്കല്‍ പറഞ്ഞിട്ടും മന്ത്രിമാരുടെ എണ്ണവും ജീവനക്കാരുടെ എന്ണവും പരമാവധിയില്‍ എത്തിച്ചു. പോരാത്തതിന് ചീഫ് വിപ്പ് പദവി സിപിഐക്കും നല്‍കി. വിദേശത്തേക്ക് പോകുന്ന മന്ത്രിമാരുടെ സഹായികള്‍ക്കും വാരിക്കേരി നല്‍കുന്നതാണ് പതിവ്. എന്നി ന്നിട്ടും പാവം വി എസ് അച്യുതാനന്ദന്‍ ഒന്നു പുറത്തു പോയപ്പോള്‍ സഹായികളുടെ വിമാന ടിക്കറ്റിന് വിലക്കിട്ട് പിണറായി ചെലവ് ചുരുക്കുകയാണ്. പ്രിന്‍സപ്പില്‍ സെക്രട്ടറിയും ധനമന്ത്രിയും ഒപ്പിട്ടിട്ടും നോ പറയുകയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചെയ്തത്. ഒരു തവണ ഗള്‍ഫില്‍ പോയപ്പോള്‍ കൊണ്ടു പോയ രണ്ട് സഹായികളുടെ വിമാന ടിക്കറ്റ് വി എസ് പോക്കറ്റില്‍ നിന്നും കൊടുക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാണ് വി എസ്. ക്യാബിനറ്റ് പദവിയും ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാ ആനുകൂല്യത്തിനും അര്‍ഹതയുമുണ്ട്. ഇതാണ് നിഷേധിക്കുന്നത്. വി എസ്.അച്യുതാനന്ദനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉത്തരവിട്ടു. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലാണിത്. ഇതാണ് മുഖ്യമന്ത്രി നിഷേഘിക്കുന്നത്. സാധാരണ പ്രശ്‌നമുണ്ടാക്കുക ധന വകുപ്പാണ്. അവര്‍ പോലും അംഗീകരിച്ചിട്ടും പിണറായി വൈരാഗ്യത്തോടെ പെരുമാറിയെന്നാണ് ആരോപമണം. വി എസ് അച്യുതാനന്ദന്റെ അനുയായികളാണ് പിണറായിക്ക് ഏറ്റവും വലിയ തലവേദന. ചാനല്‍ ചര്‍ച്ചയിലും മറ്റും സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്നത്. അതിനുള്ള പ്രതികാരമായും ഇതിനെ കാണുന്നുണ്ട്. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ കാബിനറ്റ് പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്‌സനല്‍ സ്റ്റാഫിലെ ജി.ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിമാരുടെ യാത്രയില്‍ സഹായികള്‍ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനുംഅതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തു. പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍, 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കി. മന്ത്രിമാരുടെ ഡ്രൈവര്‍മാര്‍ക്കും ഓഫിസ് അസിസ്റ്റന്റിനും സര്‍ക്കാര്‍ വര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പു വിഎസിന്റെ 2 ഡ്രൈവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ ഇതൊന്നും മന്ത്രിമാരുടെ പേഴസണല്‍ സ്റ്റാഫിന് താല്‍പ്പര്യവുമില്ല. #ബ്രേക്കിംഗ് ന്യൂസ് 🔥 എക്‌സൈസ് മന്ത്രി ടി പി രാമകൃഷണ്ണനം ഇപ്പോള്‍ ഒരു കാര്യവുമില്ലാതെ ലണ്ടന്‍ പര്യടനത്തിലാണ്.
395 കണ്ടവര്‍
3 മാസം
#

ബ്രേക്കിംഗ് ന്യൂസ് 🔥

യാത്രയ്ക്കിടയിലെ ദാഹമകറ്റാന്‍ കുപ്പിവെളളത്തെ ആശ്രയിക്കുന്നവര്‍ക്ക് റെയില്‍വെയുടെ മുന്നറിയിപ്പ്. അനധികൃത കുപ്പിവെളള വില്പന തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ഒറ്റ ദിവസംകൊണ്ട് പിടിച്ചെടുത്തത് 48,860 വ്യാജ കുപ്പിവെളള ബോട്ടിലുകള്‍. ഓപ്പറേഷന്‍ തേസ്‌ററ് എന്ന പേരില്‍ മുന്നൂറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വ്യാജ കുപ്പിവെളളം വില്‍പ്പന നടത്തിയ നാല് പാന്‍ട്രി കാര്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെ 800 പേരെ ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. പല ട്രെയിനുകളിലും ശുദ്ധീകരിക്കാത്ത കുപ്പിവെളളം വന്‍തോതില്‍ വില്‍ക്കുന്നതായി യാത്രക്കാരില്‍ നിന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വെ പരിശോധന കര്‍ശനമാക്കിയത്. പ്രമുഖ കുടിവെളള കമ്ബനികളുടെ ലേബല്‍ ഒട്ടിച്ചുകൊണ്ടാണ് ഇവര്‍ ബോട്ടിലുകളില്‍ വെളളം വില്പന നടത്തിയിരുന്നത്. റെയില്‍വെ പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാളുകളിലും ഇത്തരത്തില്‍ ബ്രാന്‍ഡഡ് കുടിവെളള കമ്ബനികളുടെ ലേബലില്‍ കുപ്പിവെളളം വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ട്രെയിനിലെ ഭക്ഷണത്തിന് ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാനായി നിരവധി പദ്ധതികള്‍ റെയില്‍വെ ആവിഷ്‌ക്കരിച്ചുവരുന്നുണ്ട്. എങ്കിലും കുപ്പിവെളളത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കിടയില്‍ പരാതികള്‍ വ്യാപകമാണ്.യാത്രക്കാര്‍ ഉപയോഗശേഷം പുറന്തളളുന്ന കുപ്പികള്‍ ശേഖരിച്ച്‌ പൈപ്പിലെയും കുഴല്‍ക്കിണറിലെയും വെളളം നിറച്ച്‌ വില്‍പ്പന നടത്തുന്നതായും പരാതിയുണ്ട്. #ബ്രേക്കിംഗ് ന്യൂസ് 🔥
329 കണ്ടവര്‍
3 മാസം
48 മണിക്കൂറിനുള്ളില്‍ ഇന്‍റര്‍നെറ്റ് നിശ്ചലമാകും; നിങ്ങള്‍ ചെയ്യേണ്ടത്... അടുത്ത 48 മണിക്കൂറില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമാകാന്‍ സാധ്യത. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഡി.എന്‍.എസ് അപ്‍ഡേറ്റ് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആഗോള വ്യാപകമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുക. ഇന്‍റര്‍നെറ്റിന്‍റെ ഡൊമൈന്‍ സിസ്റ്റം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് അറ്റകുറ്റ പണികള്‍ നടത്തുന്നത് . ഇന്‍റര്‍നെറ്റ് സൌകര്യങ്ങല്‍ തടസപ്പെടുന്നത് ലോകവ്യാപകമായി വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തുക. ഇന്‍റര്‍നെറ്റ് ഇടപാടുകള്‍ പോലെയുള്ള മറ്റ് അവശ്യസേവനങ്ങളിലും തടസം നേരിട്ടേക്കും. എന്നാല്‍ ഈ തടസം അധിക സമയമുണ്ടാകില്ല. ഏതാനും സമയത്തിനുള്ളില്‍ തന്നെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ മൊത്തം ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ 3.6 കോടി ജനങ്ങളെ മാത്രമാണ് ഇത് ബാധിക്കുക. എന്ത് ചെയ്യണം ? സാധാരണഗതിയില്‍, തടസം നേരിട്ടാല്‍ അല്‍പ്പസമയത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് തിരിച്ചെത്തും. സാധാരണക്കപ്പുറം തടസം നേരിട്ടാല്‍ വീട്ടില്‍ അല്ലെങ്കില്‍ സ്ഥാപനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന റൌട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതോടെ നിങ്ങളുടെ ഇന്‍റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്ന് അപ്‍ഡേറ്റ് ചെയ്ത ഡി.എന്‍.എസ് വഴി ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കപ്പെടും. ബ്രൌസറുകളിലെ കുക്കീസും ബ്രൌസിങ് ഹിസ്റ്ററിയുമുള്‍പ്പെടെയുള്ള നീക്കം ചെയ്ത ശേഷം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നും ടെക് വിദഗ്ധര്‍ പറയുന്നു. റൌട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത ശേഷവും ഇന്‍റര്‍നെറ്റ് ലഭ്യമായില്ലെങ്കില്‍ പഴയ ഡി.എന്‍.എസ് തന്നെയാണ് നിങ്ങളുടെ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാം. അങ്ങനെയെങ്കില്‍ നിങ്ങളുടെ സേവനദാതാക്കളുമായി ബന്ധപ്പെടുകയാണ് ചെയ്യേണ്ടത്
#

ബ്രേക്കിംഗ് ന്യൂസ് 🔥

ബ്രേക്കിംഗ്  ന്യൂസ് 🔥 - ShareChat
14.3k കണ്ടവര്‍
1 വർഷം
ദില്ലി: ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് എന്ന വാദം ഉന്നയിച്ച് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി തുടരണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ഭരണഘടനയിലെ 158 വര്‍ഷം പഴക്കമുള്ള 497ാം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. വിവാഹിതയായ സ്ത്രീയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ പ്രസ്താവിച്ചു. നിലവില്‍ പുരുഷന്‍ മാത്രമാണ് 497ാം വകുപ്പിന്‍റെ പരിധിയില്‍ വരുന്നത്. അതിനാല്‍ സ്ത്രീകളെ കൂടി കുറ്റവാളികളാക്കണമെന്നാണ് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നിയമം റദ്ദാക്കരുതെന്നും വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം ഏങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്ന് കോടതി ചോദിച്ചു. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമാകുന്നതിനെതിരെയാണ് കോടതി നിലകൊണ്ടത്. നേരത്തേ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഇരയും പുരുഷനെതിരെ ക്രിമിനല്‍ കുറ്റവും നിലനിന്നിരുന്നു. പ്രവാസി മലയാളിയായ ജോസഫ് ഷൈനാണ് 497 ആം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. എന്നാല്‍ പുരുഷന്‍ സ്ത്രീയുടെ ഉടമയല്ലെന്ന് വ്യക്തമാക്കിയ കോടതി നിയമം തന്നെ റദ്ദാക്കി. കേസ് പരിഗണിച്ചപ്പോൾ ഈ വകുപ്പ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ 158 വര്‍ഷം പഴക്കമുള്ള വിധിയില്‍ പിടിച്ച് നിന്നപ്പോഴാണ് സമൂഹത്തിന്‍റെ ഇച്ഛയ്ക്കനുസരിച്ച് സ്ത്രീ ചിന്തിക്കുകയും ജീവിക്കുകയും വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന ഏറെ നിര്‍ണായകമായ പ്രസ്താവം കോടതിയില്‍നിന്ന് ഉണ്ടായത്. ദീപക് മിശ്ര പുറപ്പെടുവിച്ച പ്രസ്താവം സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ണായക വിധിയാണെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ ചരിത്ര വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ സ്വവര്‍ഗ്ഗ അനുരാഗത്തെ അനുകൂലിച്ച്, ക്രിമിനല്‍ കുറ്റമായിരുന്ന 377ാം വകുപ്പ് കോടതി റദ്ദാക്കിയിരുന്നു.
#

ബ്രേക്കിംഗ് ന്യൂസ് 🔥

ബ്രേക്കിംഗ്  ന്യൂസ് 🔥 - ShareChat
3.1k കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post