Failed to fetch language order
Failed to fetch language order
കാലാവസ്ഥ
288 Posts • 429K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
702 views 1 months ago
കേരളം തണുപ്പിച്ച്, മൂടിക്കെട്ടി ഡിറ്റ് വ 🔶🔷🔶🔷🔶🔷🔶🔷🔶🔷 ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തണുത്ത അന്തരീക്ഷം തുടരുകയാണ്. മൂടിക്കെട്ടി നില്‍ക്കുന്നുണ്ടെങ്കിലും മഴ പെയ്യുന്നുമില്ല. എന്താണ് കാരണമെന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും. എന്നാല്‍ അതാകട്ടെ ഇന്നത്തെ പോസ്റ്റ്. തണുപ്പിന് കാരണം ഡിറ്റ് വ ചുഴലിക്കാറ്റിന്റെ ഔട്ടര്‍ ബാന്റുകള്‍ക്കും പുറത്താണ് കേരളം. കേരളത്തിലേക്ക് മേഘങ്ങള്‍ ചുഴലിക്കാറ്റ് അയക്കുന്നത് ഇന്നലെ മുതല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. കനത്ത മേഘങ്ങള്‍ മൂലം സൂര്യപ്രകാശം ഭൂമിയില്‍ വീഴുന്നില്ല. ഇതു മൂലം ഭൂമി ചൂടായി അന്തരീക്ഷം ചൂടുപിടിക്കുന്നില്ല. ഇതിനാല്‍ പകലും രാത്രിയും താപനില കുറഞ്ഞു നില്‍ക്കുന്നു. കൂടാതെ ചുഴലിക്കാറ്റും മറ്റു സിസ്റ്റങ്ങളും മേഖലയിലെ താപനില കുറയ്ക്കാറുണ്ട്. അതിന് പല കാരണങ്ങളുണ്ട്. ഉയര്‍ന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ അപ്പര്‍ എയര്‍ സര്‍ക്കുലേഷനുകളും ചുഴലിക്കാറ്റുകളും ന്യൂനമര്‍ദങ്ങളും താഴേക്ക് കൊണ്ടുവന്നു ഭൗമോപരിതലത്തോട് സമ്പര്‍ക്കം പുലര്‍ത്തുന്ന താഴ്ന്ന അന്തരീക്ഷപാളിയെ തണുപ്പിക്കാറുണ്ട്. ഇതാണ് സിസ്റ്റം വരുമ്പോള്‍ അന്തരീക്ഷം പെട്ടെന്ന് തണുക്കുന്നതിന് മറ്റൊരു കാരണം. ഡിറ്റ് വ ചുഴലിക്കാറ്റിന്റെ സ്‌പൈറല്‍ ബാ്ന്‍ഡ് എന്നറിയപ്പെടുന്ന ഔട്ടര്‍ ബാന്റുകള്‍ ഈര്‍പ്പത്തെ കേരളത്തിനു മുകളിലേക്ക് എ്ത്തിക്കുന്നതും തണുപ്പിന് കാരണമാണ്. ഔട്ടര്‍ ബാന്റിലായതിനാലാണ് കേരളത്തില്‍ മഴ ലഭിക്കാത്തതിനും കാരണം. കൂടാതെ കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ വരണ്ട കാറ്റിന്റെ സ്വാധീനവും ഉണ്ട്. എന്നാല്‍ കേരളത്തില്‍ കിഴക്കന്‍ മേഖലയിലും മറ്റും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഡ്രൈ സ്‌പെല്‍ എന്നറിയപ്പെടുന്ന ചെറിയ മഴ കേരളത്തില്‍ നല്‍കി ഡിറ്റ് വ പ്രസാദിച്ചു പോകും. രാത്രി ബൈക്കില്‍ പോകുന്നവര്‍ തണുപ്പ് പ്രതിരോധിക്കുന്ന സ്വെറ്റര്‍ ഉപയോഗിച്ചാല്‍ കഫക്കെട്ടും ജലദോഷവും ഒഴിവാക്കാം. #weathermankerala #cycloneditwah #keralatemperature #കേരളം തണുപ്പിൽ 😍😍 #നമ്മുടെ കേരളം #കാലാവസ്ഥ
17 likes
9 shares