"പെട്രോള്‍ വില 100 ആയാല്‍ പമ്പുടമകളും കുടുങ്ങും; ഇന്ധന മെഷീനുകള്‍ക്ക് 99.99 രൂപയില്‍ കൂടുതല്‍ ഡിസ്‌പ്ലേ സംവിധാനമില്ല. തുടര്‍ച്ചയായി 47-ാം ദിവസവും ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇന്ധനവില കിതപ്പില്ലാതെ കുതിച്ചുയരുമ്പോള്‍ നാട്ടുകാര്‍ വലയുന്നതിനൊപ്പം പെട്രോള്‍ പമ്പ് ഉടമകളും വെട്ടിലാകും. കാരണം എന്തെന്നാല്‍, നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന ഇന്ധന മെഷീനുകളില്‍ ഡിസ്‌പ്ലേ ചെയ്യുന്ന യൂണിറ്റ് പ്രൈസ് 99.99 വരെ മാത്രമെ സെറ്റ് ചെയ്തിട്ടുള്ളു. 100 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില ഉയരുകയാണെങ്കില്‍ യൂണിറ്റ് പ്രൈസ് 100 രൂപ എന്ന് ഡിസ്‌പ്ലേ ചെയ്യാന്‍ പാകത്തിന് പുനക്രമീകരണം നടത്തേണ്ടി വരും. ഇത് പറയാന്‍ കാരണം മുംബൈ പോലുള്ള നഗരങ്ങളില്‍ വില്‍ക്കുന്ന പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കഴിഞ്ഞു. സാധാരണ പെട്രോളിന് 902 രൂപയ്ക്ക് അടുത്താണ് ഇവിടെ വില. ഹിന്ദുസ്ഥാന്‍ പെട്രോളിയം വില്‍ക്കുന്ന ഒക്ടെയ്ന്‍ ക്വാളിറ്റി പെട്രോളിന് സാധാ പെട്രോളിനെക്കാള്‍ 20 രൂപ കൂടുതലാണ്. ഈ പെട്രോളിന്റെ വില മെഷീനുകളില്‍ ഡിസ്‌പ്ലേ ചെയ്യുമ്പോള്‍ 103 രൂപ എന്നത് 03.33 എന്നാണ് കാണിക്കുന്നത്. എച്ച്പിയുടെ ഈ പ്രീമിയം പെട്രോളിന്റെ പേര് പവര്‍ 99 എന്നാണ്. ഇത് പോലെ മറ്റ് എണ്ണ കമ്പനികള്‍ക്കും പ്രീമിയം പെട്രോള്‍ വകഭേദങ്ങളുണ്ട്. ഹൈഎന്‍ഡ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാത്രമാണ് പ്രീമിയം പെട്രോളുകളെ സാധാരണഗതിയില്‍ ആശ്രയിക്കാറുള്ളത്. കൂടുതല്‍ ആളുകളും സാധാ പെട്രോളാണ് വാഹനങ്ങളില്‍ നിറയ്ക്കാറുള്ളത് എന്നതിനാല്‍ പ്രീമിയം പെട്രോളുകള്‍ക്ക് 100 കടന്നത് അധികമാരും അറിഞ്ഞിട്ടുമില്ല. പെട്രോള്‍ പമ്പുകളിലെ യൂണിറ്റ് വില സെന്‍ട്രല്‍ സെര്‍വറുകളില്‍നിന്നാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മെഷീനുകളില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടി വരും. സാധാ പെട്രോളിന് വില കയറിക്കൊണ്ട് ഇരിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പമ്പുടമകളും ഇപ്പോള്‍ ബോധവാന്മാരാണ്. അതേസമയം, യൂണിറ്റ് പ്രൈസ് ഡിസ്‌പ്ലേയില്‍ 99.99 രൂപ വരെയുള്ളു എന്ന വാര്‍ത്ത ഇന്നലെ ഇന്ത്യാടൈംസ് പുറത്തുവിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആകെ ഇത് സംബന്ധിച്ച് ട്രോളുകളും നിറയാന്‍ തുടങ്ങി. ഇന്ത്യാടൈംസിന്റെ വാര്‍ത്ത ഇന്നലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു." - പെട്രോള്‍ വില 100 ആയാല്‍ പമ്പുടമകളും കുടുങ്ങും; ഇന്ധന മെഷീനുകള്‍ക്ക് 99.99 രൂപയില്‍ കൂടുതല്‍ ഡിസ്‌പ്ലേ സംവിധാനമില്ല https://buc.kim/d/7uxq7UE4QNes
#

ഇന്ധനവിലവര്‍ദ്ധന

ഇന്ധനവിലവര്‍ദ്ധന - ShareChat
602 കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post