qurhan
#

qurhan

#വിശുദ്ധ_ഖുര്‍ആനിലെ 67-ാം അധ്യായമായ തബാറക എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്തിന് ചില പ്രത്യേകമായ സവിശേഷതകള്‍ ഉണ്ടെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. 30 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ അധ്യായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖബ്‌റിലെ ശിക്ഷയില്‍ നിന്നും രക്ഷയായിത്തീരും എന്നതാണ്. നരക മോചനവും സ്വിറാത്തിലെ രക്ഷയും ശുപാര്‍ശയും ഇതിന്റെ മറ്റുസവിശേഷതകളാണ്. വിശ്വാസികളുടെ ഏറ്റവുംവലിയ ദുരിതസമയങ്ങളില്‍ രക്ഷക്കെത്തുന്ന സൂറത്തായി നബി(സ്വ) തങ്ങള്‍ പരിചയപ്പെടുത്തുന്നതുകാണാം. ◾നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ 30 ആയത്തുകളുള്ള ഒരു സൂറത്ത് ഉണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് പാപമോചനം കിട്ടുന്നതുവരെ അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. അത് തബാറക എന്ന് പറയുന്ന സൂറത്താണ്. (അഹ്മദ്, മിശ്കാത്ത്) ഇമാം ഖുര്‍ത്വുബി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും ഇത് പാരായണം ചെയ്താല്‍ ഒരു ഫിത്‌നയും ആ വ്യക്തിയെ ബാധിക്കുകയില്ല (ഖുര്‍ത്വുബി). ഖുര്‍ആനില്‍ 30 ആയത്തുകള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അത് പാരയണം ചെയ്യുന്നവര്‍ക്ക് വേണ്ടി അത് വാദിച്ചുകൊണ്ടിരിക്കും. അയാള്‍ സ്വര്‍ഗത്തില്‍ എത്തുന്നതുവരെ. അത് തബാറകയാണ്. (ഖസീനത്തുല്‍ അസ്‌റാര്‍ 169). ◾തബാറക സൂറത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നത് ആ സൂറത്തിന്റെ ആദ്യ ഭാഗത്താണ്. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതുന്നത് പതിവാക്കിയാല്‍ അതില്‍ വിവരിച്ച സവിശേഷ ഗുണങ്ങളെല്ലാം ആ വ്യക്തിയില്‍ സംഗമിക്കുന്നതാണ്. ഉയര്‍ന്ന മഹത്വങ്ങളും പദവികളും അയാള്‍ക്ക് ലഭിക്കും. അധികാര സ്വാധീനവും സമ്പത്തും കൈവരിക്കാന്‍ ഈ പാരായണം വഴി കഴിയും. ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായിത്തീരും. (ഖസ്വീനത്തുല്‍ അസ്‌റാര്‍) നബി(സ്വ) പറയുന്നു: തബാറക എല്ലാ വിശ്വാസികളുടെയും ഹൃദയത്തിലുണ്ടാവാന്‍ ഞാന്‍ കൊതിക്കുന്നു (തദ്കിറത്തുല്‍ ഖുര്‍ത്വുബി ഹാകിം) ◾ഇബ്‌നു മസ്ഊദ് (റ) പറയുന്നു:”ഖബ്‌റിനുള്ളില്‍ കിടക്കുന്ന മനുഷ്യന്റെ കാല്‍പാദത്തിന്റെ പരിസരത്തുകൂടി അല്ലാഹുവിന്റെ ശിക്ഷകള്‍ വരുമ്പോള്‍ പാദങ്ങള്‍ പറയും എന്റെ അരികിലൂടെ വരാന്‍ വഴിയില്ല. കാരണം, അദ്ദേഹം സൂറത്തുല്‍ മുല്‍ക് ഓതിയിരുന്നവനാണ്. ശേഷം നെഞ്ചിന്റെയോ വയറിന്റെയോ ഭാഗത്തുകൂടെ ശിക്ഷകള്‍ വരുമ്പോള്‍ ഇതിലൂടെ വരുവാന്‍ നിനക്ക് സാധിക്കിവല്ല. കാരണം സൂറത്തുല്‍ മുല്‍ക് ഇദ്ദേഹം ഓതിയിരുന്നുവെന്ന് അവ പറയും. ശേഷം ശിരസ്സിന്റെ ഭാഗത്തുകൂടെ വരുമ്പോള്‍ എന്റെ ഭാഗത്തുകൂടിയും വരാന്‍ നിനക്ക് സാധിക്കില്ല. കാരണം ഇദ്ദേഹം സൂറത്തുല്‍ മുല്‍ക് പാരായണം ചെയ്യുന്നവനായിരുന്നുവെന്ന് സിരസ്സും പ്രതികരിക്കും. ഈ സൂറത്ത് ഖബ്‌റിലെ ശിക്ഷയെ തടയുന്നതാണ്. തൗറാത്തില്‍ ഇതിന്റെ പേര് സൂറത്തുല്‍ മുല്‍ക് എന്നാണ്. ആരെങ്കിലും ഒരു രാത്രി ഇത് പാരായണം ചെയ്താല്‍ അവനു ധാരാളം പ്രതിഫലം നേടാവുന്നതാണ്. (ഹാകിം) ഖുര്‍ആനില്‍ 30 വാക്യങ്ങള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അതോതുന്നവനു വേണ്ടി അത് വാദിച്ചുകൊണ്ടിരികകും. അയാള്‍ സ്വര്‍ഗത്തിലെത്തുവോളം. അത് തബറാകയാണ്. (ഖസീനത്തുല്‍ അസ്‌റാര്‍ 169). സൂറതുല്‍ മുല്‍കില്‍ 30 ആയത്തും മുന്നൂറ്റിമുപ്പത്തിമൂന്ന് വാക്കുകളും ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്ന് അക്ഷരങ്ങളുമുള്ള സൂറത്താണ്. (ഖസീന..) ◾സൂറത്തു യാസീനിന്റെ പൊരുളുകള്‍ ഉള്ളത് അതിന്റെ ഒടുക്കത്തിലാണ് എന്നാല്‍ സൂറത്തുല്‍ മുല്‍കിന്റെ പൊരുളുകള്‍ അതിന്റെ തുടക്കത്തിലും. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതല്‍ പതിവാക്കിയാല്‍ അതില്‍ വിവരിച്ച സദ്ഗുണങ്ങളെല്ലാം ആ വ്യക്തിയിലും വന്നുചേരും. ഉയര്‍ന്ന പദവികളും സമ്പത്തും അധികാരവും കൈവരും. എല്ലാവരും ഈ പാരായണക്കാരനെ പ്രിയം വെക്കും. (ഖസീന..) ◾ഓതിയാലുളള ഗുണങ്ങള്‍... ▪ഖബ്‌റിന്റെ ശിക്ഷയില്‍ നിന്ന് മോചനം. ▪പാപമോചനത്തിന് വഴിയൊരുക്കുന്നു. ▪സ്വര്‍ഗത്തിലെത്തുംവരെ പാരായണക്കാരനുവേണ്ടി വാദിക്കുന്നു. ▪റബ്ബിന്റെ മുമ്പില്‍ പാരായണക്കാരനുവേണ്ടി പക്ഷം ചേരുന്നു. ▪ദിനേനെ ഓതുന്നവന് നാശങ്ങള്‍ വരുന്നതല്ല. ▪താബാറക സൂറത്തിലെ ആദ്യ ഭാഗത്തിലെ സവിശേഷതകള്‍ ആ വ്യക്തിയില്‍ സംഗമിക്കുന്നു. ▪ജനസ്വാധീനവും അധികാരവും ഉണ്ടാവുന്നു. ▪സാമ്പത്തിക അഭിവൃദ്ധി കൈവരുന്നു. #ഖുർആൻ_തെറ്റുകൂടാതെ_പാരായണം_ചെയ്യുന്നവരുടെ_കൂട്ടത്തിൽ_നമ്മെയും_ഉൾപ്പെടുത്തട്ടെ #ആമീൻ (പകർന്നുകൊടുക്കുന്ന വിജ്ഞാനം പരമ കാരുണ്യം)
673 കണ്ടവര്‍
1 വർഷം
#

qurhan

*🎊 ആദ്യകുട്ടി പെണ്ണായാൽ 🎊* *🔹~~~~~~◼💐◼~~~~~~🔹* ✍🏼പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഒരു സംഭവം ഖുര്‍ആനില്‍ വിവരിക്കുന്നത് കാണുക: "ഇമ്രാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ഓര്‍മ്മിക്കുവിന്‍). എന്റെ നാഥാ, എന്റെ ഉദരത്തിലുള്ളതിനെ സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ നിനക്കുവേണ്ടി ഞാന്‍ നേര്‍ച്ച നേരുന്നു. അതിനാല്‍ എന്റെ പക്കല്‍നിന്നും സ്വീകരിച്ചാലും. നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌. അങ്ങനെ അവള്‍ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു : എന്റെ രക്ഷിതാവേ, ഞാന്‍ ഇതിനെ പെണ്ണായി പ്രസവിച്ചിരിക്കുന്നു. -അല്ലാഹുവാകട്ടെ അവള്‍ പ്രസവിച്ചതിനെ സംബന്ധിച്ചു അറിയുന്നവനാണ്-. ആണ് പെണ്ണിനെപ്പോലെയല്ല. ഞാന്‍ അതിനു മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അതിന്റെയും അതിന്റെ സന്താനങ്ങളുടെയും കാര്യത്തില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്നും ന്നിന്നോട് ഞാന്‍ അഭയം തേടുന്നു. അപ്പോള്‍ അവളെ (കുഞ്ഞിനെ) അവളുടെ നാഥന്‍ നല്ലനിലയില്‍ സ്വീകരിച്ചു. അവളെ ഉത്തമമായി വളര്‍ത്തുകയും ചെയ്തു" [ആലു ഇമ്രാന്‍ 36 ,37] പെണ്‍കുട്ടിയായതിനാല്‍ മോശമായിപ്പോയി എന്ന ഇമ്രാന്റെ ഭാര്യയുടെ ചിന്താഗതിയെ അല്ലാഹുﷻ തിരുത്തുകയാണ്. ആണിനെക്കാള്‍ നല്ല രീതിയില്‍ അല്ലാഹുﷻ ആ പെണ്‍കുഞ്ഞിനെ സ്വീകരിച്ചു. അവന്റെ പ്രത്യേക പരിഗണനയും ആദരവും നല്‍കി അവളെ വളര്‍ത്തി. അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി ﷺ ക്ക് പെണ്മക്കള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അവര്‍ മുഖേന അല്ലാഹുﷻ തങ്ങളെ അനുഗ്രഹിച്ചു... പെണ്‍കുട്ടികളെ മോശമായി ദര്‍ശിക്കുന്ന സമൂഹം നശിച്ചുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. "തങ്ങളുടെ (പെണ്‍ )സന്തതികളെ യാതോരരിവുമില്ലാതെ മൂഡമായി വധിച്ചവര്‍ നഷ്ട്ടത്തില്‍ പതിച്ചു." [ആന്‍ആം] "കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് അവള്‍ എന്ത് കുറ്റം നിമിത്തമാണ് വധിക്കപ്പെട്ടതെന്നു ചോദിക്കപ്പെടുമ്പോള്‍ " [തക്-വീര്‍ 8 ,9 ]. ഭ്രൂണം പെണ്‍കുഞ്ഞിന്റെതായതിനാല്‍ അതിനെ നശിപ്പിച്ചുകളഞ്ഞവരും ഈ വിചാരണയെ നേരിടേണ്ടിവരും. മനുഷ്യമനസ്സിന്റെ വികലമായ ചിന്താഗതിയെയാണ് ഖുര്‍ആന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്. അതായത്, ആണ്‍ ജന്മത്തെക്കാള്‍ നിലവാരം കുറഞ്ഞതാണ് പെണ്‍ജന്മം എന്ന ചിന്താഗതിയെ. ജനിച്ച പെണ്‍ കുഞ്ഞിനെ വധിക്കുന്നവന്റെയും ഭ്രൂണത്തെ നശിപ്പിക്കുന്നവന്റെയും ചിന്താഗതി ഒന്ന് തന്നെയാണ്... മുഹമ്മദ്‌ നബിﷺ ആണിന്റെ ജനനത്തെക്കാള്‍ പ്രാധാന്യം കല്പ്പിച്ചിരുന്നത്‌ പെണ്‍കുട്ടികളുടെ ജന്മത്തിനാണ്. തങ്ങളുടെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക : "ആഇശ (റ) നിവേദനം, ഒരിക്കല്‍ ഒരു സ്ത്രീ ഭിക്ഷയാചിച്ചുകൊണ്ട് എന്റെ അരികില്‍വന്നു. അവളുടെ രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നു. ഒരു കാരക്കയല്ലാതെ മറ്റൊന്നും എന്റെയടുത്തു ഉണ്ടായിരുന്നില്ല. അത് ഞാന്‍ അവര്‍ക്ക് കൊടുത്തു. അവളതു കുട്ടികള്‍ക്ക് ഭാഗിച്ചു കൊടുത്തു. അവളൊന്നും കഴിച്ചില്ല. പിന്നീട് ഈ സംഭവം ഞാന്‍ നബിﷺയോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ഈ പെണ്‍കുട്ടികള്‍ നിമിത്തം വല്ലവരും പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്‌താല്‍ നരകത്തില്‍ നിന്ന് അവര്‍ അവനു ഒരു മറയാകിത്തീരുന്നതാണ്." [ബുഖാരി,മുസ്ലിം] ആണ്‍ കുട്ടികള്‍ നരകത്തില്‍ നിന്നും മറയായിത്തീരുമെന്നു നബിﷺതങ്ങൾ ഇത്ര വ്യക്തമായി പ്രസ്താവിക്കുന്നില്ല... നബിﷺപറഞ്ഞു : "പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ നിന്നും അയാളെ മോചിപ്പിക്കുകയോ ചെയ്യും." [മുസ്‌ലിം] നബിﷺപറഞ്ഞു : "ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ് " [മുസ്‌ലിം] നബിﷺപറഞ്ഞു : "സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവര്‍ പാപികളാണ്." [നാസാഈ] നബിﷺപറഞ്ഞു : "വല്ലവനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബിﷺഅവിടുത്തെ വിരലുകള്‍ തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്ത്പിടിച്ചു." [മുസ്‌ലിം] _✍🏼അബൂത്വാഹിർ ഫൈസി മാനന്തവാടി_ *''☝🏼അള്ളാഹു അഅ്ലം☝🏼''* *✨HOLY QUR'AN✨* *(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)* 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 *നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 🔹〰️〰️〰️🔹🔸🔹〰️〰️〰️🔹
484 കണ്ടവര്‍
1 വർഷം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post