qurhan
#

qurhan

#വിശുദ്ധ_ഖുര്‍ആനിലെ 67-ാം അധ്യായമായ തബാറക എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്തിന് ചില പ്രത്യേകമായ സവിശേഷതകള്‍ ഉണ്ടെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. 30 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ അധ്യായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖബ്‌റിലെ ശിക്ഷയില്‍ നിന്നും രക്ഷയായിത്തീരും എന്നതാണ്. നരക മോചനവും സ്വിറാത്തിലെ രക്ഷയും ശുപാര്‍ശയും ഇതിന്റെ മറ്റുസവിശേഷതകളാണ്. വിശ്വാസികളുടെ ഏറ്റവുംവലിയ ദുരിതസമയങ്ങളില്‍ രക്ഷക്കെത്തുന്ന സൂറത്തായി നബി(സ്വ) തങ്ങള്‍ പരിചയപ്പെടുത്തുന്നതുകാണാം. ◾നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ 30 ആയത്തുകളുള്ള ഒരു സൂറത്ത് ഉണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് പാപമോചനം കിട്ടുന്നതുവരെ അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. അത് തബാറക എന്ന് പറയുന്ന സൂറത്താണ്. (അഹ്മദ്, മിശ്കാത്ത്) ഇമാം ഖുര്‍ത്വുബി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും ഇത് പാരായണം ചെയ്താല്‍ ഒരു ഫിത്‌നയും ആ വ്യക്തിയെ ബാധിക്കുകയില്ല (ഖുര്‍ത്വുബി). ഖുര്‍ആനില്‍ 30 ആയത്തുകള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അത് പാരയണം ചെയ്യുന്നവര്‍ക്ക് വേണ്ടി അത് വാദിച്ചുകൊണ്ടിരിക്കും. അയാള്‍ സ്വര്‍ഗത്തില്‍ എത്തുന്നതുവരെ. അത് തബാറകയാണ്. (ഖസീനത്തുല്‍ അസ്‌റാര്‍ 169). ◾തബാറക സൂറത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്നത് ആ സൂറത്തിന്റെ ആദ്യ ഭാഗത്താണ്. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതുന്നത് പതിവാക്കിയാല്‍ അതില്‍ വിവരിച്ച സവിശേഷ ഗുണങ്ങളെല്ലാം ആ വ്യക്തിയില്‍ സംഗമിക്കുന്നതാണ്. ഉയര്‍ന്ന മഹത്വങ്ങളും പദവികളും അയാള്‍ക്ക് ലഭിക്കും. അധികാര സ്വാധീനവും സമ്പത്തും കൈവരിക്കാന്‍ ഈ പാരായണം വഴി കഴിയും. ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായിത്തീരും. (ഖസ്വീനത്തുല്‍ അസ്‌റാര്‍) നബി(സ്വ) പറയുന്നു: തബാറക എല്ലാ വിശ്വാസികളുടെയും ഹൃദയത്തിലുണ്ടാവാന്‍ ഞാന്‍ കൊതിക്കുന്നു (തദ്കിറത്തുല്‍ ഖുര്‍ത്വുബി ഹാകിം) ◾ഇബ്‌നു മസ്ഊദ് (റ) പറയുന്നു:”ഖബ്‌റിനുള്ളില്‍ കിടക്കുന്ന മനുഷ്യന്റെ കാല്‍പാദത്തിന്റെ പരിസരത്തുകൂടി അല്ലാഹുവിന്റെ ശിക്ഷകള്‍ വരുമ്പോള്‍ പാദങ്ങള്‍ പറയും എന്റെ അരികിലൂടെ വരാന്‍ വഴിയില്ല. കാരണം, അദ്ദേഹം സൂറത്തുല്‍ മുല്‍ക് ഓതിയിരുന്നവനാണ്. ശേഷം നെഞ്ചിന്റെയോ വയറിന്റെയോ ഭാഗത്തുകൂടെ ശിക്ഷകള്‍ വരുമ്പോള്‍ ഇതിലൂടെ വരുവാന്‍ നിനക്ക് സാധിക്കിവല്ല. കാരണം സൂറത്തുല്‍ മുല്‍ക് ഇദ്ദേഹം ഓതിയിരുന്നുവെന്ന് അവ പറയും. ശേഷം ശിരസ്സിന്റെ ഭാഗത്തുകൂടെ വരുമ്പോള്‍ എന്റെ ഭാഗത്തുകൂടിയും വരാന്‍ നിനക്ക് സാധിക്കില്ല. കാരണം ഇദ്ദേഹം സൂറത്തുല്‍ മുല്‍ക് പാരായണം ചെയ്യുന്നവനായിരുന്നുവെന്ന് സിരസ്സും പ്രതികരിക്കും. ഈ സൂറത്ത് ഖബ്‌റിലെ ശിക്ഷയെ തടയുന്നതാണ്. തൗറാത്തില്‍ ഇതിന്റെ പേര് സൂറത്തുല്‍ മുല്‍ക് എന്നാണ്. ആരെങ്കിലും ഒരു രാത്രി ഇത് പാരായണം ചെയ്താല്‍ അവനു ധാരാളം പ്രതിഫലം നേടാവുന്നതാണ്. (ഹാകിം) ഖുര്‍ആനില്‍ 30 വാക്യങ്ങള്‍ മാത്രമുള്ള ഒരു സൂറത്തുണ്ട്. അതോതുന്നവനു വേണ്ടി അത് വാദിച്ചുകൊണ്ടിരികകും. അയാള്‍ സ്വര്‍ഗത്തിലെത്തുവോളം. അത് തബറാകയാണ്. (ഖസീനത്തുല്‍ അസ്‌റാര്‍ 169). സൂറതുല്‍ മുല്‍കില്‍ 30 ആയത്തും മുന്നൂറ്റിമുപ്പത്തിമൂന്ന് വാക്കുകളും ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്ന് അക്ഷരങ്ങളുമുള്ള സൂറത്താണ്. (ഖസീന..) ◾സൂറത്തു യാസീനിന്റെ പൊരുളുകള്‍ ഉള്ളത് അതിന്റെ ഒടുക്കത്തിലാണ് എന്നാല്‍ സൂറത്തുല്‍ മുല്‍കിന്റെ പൊരുളുകള്‍ അതിന്റെ തുടക്കത്തിലും. ആരെങ്കിലും സൂറത്തുല്‍ മുല്‍ക് ഓതല്‍ പതിവാക്കിയാല്‍ അതില്‍ വിവരിച്ച സദ്ഗുണങ്ങളെല്ലാം ആ വ്യക്തിയിലും വന്നുചേരും. ഉയര്‍ന്ന പദവികളും സമ്പത്തും അധികാരവും കൈവരും. എല്ലാവരും ഈ പാരായണക്കാരനെ പ്രിയം വെക്കും. (ഖസീന..) ◾ഓതിയാലുളള ഗുണങ്ങള്‍... ▪ഖബ്‌റിന്റെ ശിക്ഷയില്‍ നിന്ന് മോചനം. ▪പാപമോചനത്തിന് വഴിയൊരുക്കുന്നു. ▪സ്വര്‍ഗത്തിലെത്തുംവരെ പാരായണക്കാരനുവേണ്ടി വാദിക്കുന്നു. ▪റബ്ബിന്റെ മുമ്പില്‍ പാരായണക്കാരനുവേണ്ടി പക്ഷം ചേരുന്നു. ▪ദിനേനെ ഓതുന്നവന് നാശങ്ങള്‍ വരുന്നതല്ല. ▪താബാറക സൂറത്തിലെ ആദ്യ ഭാഗത്തിലെ സവിശേഷതകള്‍ ആ വ്യക്തിയില്‍ സംഗമിക്കുന്നു. ▪ജനസ്വാധീനവും അധികാരവും ഉണ്ടാവുന്നു. ▪സാമ്പത്തിക അഭിവൃദ്ധി കൈവരുന്നു. #ഖുർആൻ_തെറ്റുകൂടാതെ_പാരായണം_ചെയ്യുന്നവരുടെ_കൂട്ടത്തിൽ_നമ്മെയും_ഉൾപ്പെടുത്തട്ടെ #ആമീൻ (പകർന്നുകൊടുക്കുന്ന വിജ്ഞാനം പരമ കാരുണ്യം)
695 കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post