കൺമഷി
8K views • 4 days ago
#🥰 പ്രിയ നടി വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് താരം ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സൈറ വസീം വിവാഹിതയായി. സ്വകാര്യ നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങള്‍ വെള്ളിയാഴ്ച നടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.
'ഖുബൂല്‍ ഹേ' എന്ന് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് രണ്ട് ചിത്രങ്ങളാണ് സൈറ പങ്കുവെച്ചത്. സൈറ വസീമും വരനും നില്‍ക്കുന്ന മുഖം വെളിപ്പെടുത്താതെയുള്ള ചിത്രവും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്
ചിത്രത്തില്‍, സൈറയും ഭര്‍ത്താവും രാത്രിയിലെ ആകാശത്തിന് താഴെ ചന്ദ്രനെ നോക്കി നില്‍ക്കുന്നത് കാണാം. സ്വര്‍ണ നൂലുകൊണ്ട് മനോഹരമായി എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. വരന്‍ ക്രീം നിറത്തിലുള്ള ഷെര്‍വാണിയും അതിന് ചേര്‍ന്ന സ്റ്റോളും അണിഞ്ഞിട്ടുണ്ട്.
പതിനാറാം വയസ്സിലാണ് സൈറ ആമിര്‍ ഖാന്റെ ദംഗല്‍ (2016) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായത്. ചിത്രത്തില്‍ ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് അവര്‍ അവതരിപ്പിച്ചത്.
22 likes
37 shares