📙 നോവൽ

📙 നോവൽ

29.2K
35.7K പോസ്റ്റുകള്‍
135.7M കണ്ടവര്‍
📙 നോവൽ
💖*ദിൽ സെ*💖 💓ROMANTIC_LOVE_STORY💓 ✍️MUCHIII Part-126 അവള് പോയി കഴിഞ്ഞതും മ്മള് മ്മളെ റൂമിലേക്ക് പോയി മുഖമൊന്ന് നന്നായി കഴുകി... കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട്... മ്മള് മുഖമൊന്ന് തുവർത്തികൊണ്ട് ബെഡിൽ വന്നിരുന്നു... അപ്പോഴാ മ്മളെ ഫോൺ റിങ് ചെയ്തത്... മ്മള് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി.. ഒരു unknow നമ്പർ... ഇതാരാ... മ്മള് ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു... "ഹലോ... ആരാ.. " "അതൊക്കെ നമ്മുക്ക് പിന്നെ വിശദമായി പരിചയപ്പെടാം... എന്നാലും നീ എന്തൊരളാടോ.. പെങ്ങളെ കല്യാണം ആണെന്ന് കരുതി സ്വന്തം പെണ്ണിനെ മറക്കാൻ പാടുണ്ടോ... " ഫോൺ എടുത്ത ഉടനെ അവൻ അങ്ങനെ പറയുന്നത് കേട്ടതും മ്മള് പെട്ടെന്ന് ബെഡിൽ നിന്നും എണീറ്റു പുറത്തേക്കിറങ്ങി... "ഹേയ്.. zayan താനിങ്ങനെ ടെൻഷൻ അടിക്കൊന്നും വേണ്ട... നിന്റെ പെണ്ണിനെ ഞാനൊന്നും ചെയ്യാൻ പോകുന്നില്ല....ഞാനൊന്ന് സ്നേഹിച്ചിട്ട് അവളെ നിനക്ക് തന്നെ തിരിച്ചേൽപ്പിച്ചോളാം.. " "ഡാ... &&$&&#&#&&$... ആരാടാ നീ.. എവിടെടാ എന്റെ മിന്നു.... " മ്മൾ ചോദിക്കുന്നതിനൊക്കെ അവൻ അട്ടഹസിച്ചു ചിരിക്കുന്നു എന്നല്ലാതെ മറുപടിയൊന്നും അവൻ പറയുന്നില്ല... അവന്റെ ചിരി കേൾക്കുമ്പോ തരിച്ചു വരുന്നുണ്ട്.... മിന്നു അവന്റെ കയ്യിലാണെന്നുള്ള ബോധം ഉള്ളതോണ്ട് മാത്രമാണ് മ്മളൊന്നും പറയാതെ ദേഷ്യം മുഴുവൻ മ്മൾ റൂമിൽ കയറി മുമ്പിലുള്ള കണ്ണാടിയിൽ തീർത്തു.... "ഡാ... നീ ഒറ്റ തന്തക്ക് പിറന്നവനാണെങ്കിൽ നേർക്ക് നേരെ വാ...എന്നെ തോൽപ്പിക്ക്..." "അതേടാ...നിനക്ക് മേലോട്ടു പോകാൻ ഇത്രയും ദൃതിയുള്ള കാര്യം ഞാൻ അറിഞ്ഞില്ല... നീ വാടാ.. ഞാനിതാ നിന്റെ നിന്റെ പണി തീരാതെ കിടക്കുന്ന ബിൽഡിങ്ങിൽ തന്നെയുണ്ട്... നീ വാ... നിന്റെ മുന്നിൽ വെച്ച് തന്നെ നിന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കും... " അതും പറഞ്ഞോണ്ട് ആ $&&#&..മോൻ ഫോൺ കട്ട്‌ ചെയ്തു... മ്മൾ വേഗം തന്നെ കാറിന്റെ കീയും എടുത്തോണ്ട് തായേക്കോടി... ആരോടും ഒന്നും പറയാതെ വണ്ടിയും എടുത്തോണ്ട് അങ്ങോട്ടേക്ക് വിട്ടു... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) പെട്ടെന്ന് എല്ലാരേയും മുമ്പിൽ വെച്ചു ഡ്രാക്കു അങ്ങനെ ചെയ്തപ്പോ എന്തോ സങ്കടം വന്നു... അതോണ്ടാ മ്മൾ അവിടുന്ന് ഇറങ്ങി പോന്നത്.... അവിടുന്ന് മുങ്ങി പിന്നെ പൊങ്ങിയത് മുറ്റത്തെ ഗാർഡനിലാണ്... ഗാർഡനിൽ നിറച്ചും പിള്ളേര് ഓടി കളിക്കുവാണ്... മ്മളവരെ കളിയും നോക്കി രസിച്ചങ്ങനെ ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും നിർത്താതെയുള്ള ഹോൺ കേട്ടത്... മ്മൾ തിരിഞ്ഞു നോക്കിയപ്പോ ഒരു വാൻ ഗേറ്റിന്റെ അടുത്ത് നിന്ന് ഹോൺ അടിക്കുന്നതാണ്... ചോട്ടകൾ മാത്രേ പുറത്തുള്ള.. ബാക്കി എല്ലാം ഉള്ളിലാണ്... വണ്ടിയിൽ നിന്നും ആരും പുറത്തേക്ക് വരാത്ത കണ്ടപ്പോ മ്മൾ മെല്ലെ അതിന്റെ അടുത്തേക്ക് ചെന്ന് ഗ്ലാസിന് മുട്ടി നോക്കി... മുട്ടിയതും മാസ്ക് ഇട്ട ആരോ അതിൽ നിന്നും ഇറങ്ങി വന്നു മ്മളേം പിടിച്ചു അതിൽ തള്ളിയിട്ടുകൊണ്ട് അതിലേക്ക് കയറി ഡോറടച്ചു... അതിനുള്ളിൽ പെട്ടതും മ്മൾ ശരിക്കും പേടിച്ചു നിലവിളിക്കാൻ വേണ്ടി പോയതും ആ തെണ്ടി മ്മളെ മൂക്കിൽ എന്തോ വെച്ചു മണപ്പിച്ചതും മ്മളെ ബോധം പോയി.... പിന്നെ കണ്ണ് തുറക്കുമ്പോ കാണുന്നത് മ്മളെ ഒരു ചെയറിൽ കെട്ടിയിട്ടിരിക്കുന്നതാണ്... ചുറ്റും നല്ല ഇരുട്ടാണ്... പടച്ചോനെ മ്മളെ ഇവിടെ കൊണ്ടുവന്നിട്ട് സമയം കൊറേ ആയോ.... മ്മൾ പേടിച്ചു കണ്ണടച്ച് പിടിച്ചിരുന്നു... മ്മക്ക് ഈ ഇരുട്ട് ഭയങ്കര പേടിയാണ്... 😔 പേടിച്ചു മ്മളെ കണ്ണിന്ന് കണ്ണീര് കവിൾ തടങ്ങളിലൂടെ തായേക്കൊലിച്ചിറങ്ങാൻ തുടങ്ങി... പെട്ടെന്ന് ആരോ മ്മളെ മുമ്പിൽ വന്നു നിക്കുന്നത് പോലെ തോന്നിയതും മ്മൾ മെല്ലെ കണ്ണ് തുറന്നു നോക്കി.... അപ്പൊ മ്മളെ മുമ്പിൽ ചെയറിട്ട് ഇരിക്കുന്ന അജ്‌സലിനെ കണ്ട് മ്മൾ ഞെട്ടി... ഇവനാണോ മ്മളെ പിടിച്ചു ഇങ്ങോട്ട് കൊണ്ടുവന്നത്... മ്മൾ ദേഷ്യത്തിൽ അവനെ നോക്കി.. "ഹൗ... എന്റെ മിന്നു നീയിങ്ങനെ ആ കണ്ണോണ്ട് നോക്കല്ലേടി... എന്റെ കണ്ട്രോൾ പോകും... നിന്റെ കേട്യോൻ വരുന്നത് വരെ നീയൊന്ന് ആ കണ്ണടച്ചു തന്നെ ഇരിക്ക്... " "എന്നെ മര്യാദക്ക് അയിച്ചു വിട്ടോ... എനിക്കെന്റെ zayukkante അടുത്തേക്ക് പോകണം.. എന്നെ അയിച്ചു വിട്... " ദേഷ്യത്തിൽ പറയാൻ തുടങ്ങിയ മ്മളെ വാക്കുകൾ അവസാനിച്ചത് ഒരു പൊട്ടിക്കരിച്ചിലിൽ ആണ്... "പ്ലീസ്‌ എന്നെ വെറുതെ വിട്ടേക്ക്... നിങ്ങക്ക് എന്നെ ദ്രോഹിച്ചിട്ട് മതിയായില്ലേ... " "എന്താ മിന്നു നീ ഇങ്ങനെയൊക്കെ പറയുന്നേ... ഞാൻ നിന്നെ ദ്രോഹിക്കാനല്ല വന്നേ സ്നേഹിക്കാനാണ്... എനിക്ക് വേണം നിന്നെ... ജീവിത കാലം മുഴുവൻ കൂടെ പൊറുപ്പിക്കാൻ ഒന്നും അല്ല.. ഒരു ദിവസം.. ഒരേയൊരു ദിവസം...അത് മതി എനിക്ക്... ഇത് ഞാൻ നിന്നോട് പല തവണ ചോദിച്ചതല്ലേ... അപ്പോയൊക്കെ നീ എന്നെ ആട്ടി വിട്ടു... ഇന്ന് ഇന്ന് നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും... അതും നിന്റെ കെട്യോന്റെ മുമ്പിൽ വെച്ച്... അവൻ വരുന്നുണ്ട്... അവന്റെ അവസാനവും എന്റെ കൈകൊണ്ടായിരിക്കും... " Zayukka വരുന്നുണ്ടെന്ന് അറിഞ്ഞതും ഇത്രയും നേരം പേടിച്ചിരുന്നു മ്മളെ പേടിയൊക്കെ എവിടേക്കോ പോയി... ആ പേര് കേട്ടാൽ തന്നെ മ്മക്ക് എവിടുന്നൊക്കെയോ ധൈര്യം വരുന്നത് പോലെയാണ്... പിന്നെ ഈ മഹർ കഴുത്തിൽ ഉണ്ടാകുമ്പോ zayukka കൂടെ ഉള്ളത് പോലെയാണ്... പെട്ടെന്നുണ്ടായ മ്മളെ മുഖത്തെ ഭാവവ്യത്യസം കണ്ടിട്ട് അജ്‌സൽ മ്മളെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്... തെണ്ടി... "എന്താടി... അവൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ നിന്റെ പേടിയൊക്കെ മാറിയോ... " "മാറി.. എന്റെ ധൈര്യം അതെന്റെ zayukkayaan.... zayukka ഉള്ളപ്പോ ഒരുത്തനും മ്മളെ ഒന്ന് തൊടാൻ പോലും കയ്യൂല... " അത് കേട്ടതും അജ്‌സൽ ദേഷ്യം കൊണ്ട് എണീറ്റു വന്നു അവളെ മുഖത്തേക്ക് ആഞ്ഞടിച്ചു.... "അവളെയൊരു zayukkaa....അവൻ എന്നെയൊന്നും ചെയ്യാൻ പോണില്ല... നീ കണ്ടോ... അവന്റെ മുമ്പിൽ വെച്ച് നിന്നെ ഞാൻ പിച്ചി ചീന്തുന്നത്... " അതും പറഞ്ഞുകൊണ്ട് അവൻ മ്മളെ ചെയറിന്റെ രണ്ട് ഭാഗത്തായി കൈ വെച്ചുകൊണ്ട് മ്മളെ അടുത്തേക്ക് മുഖം അടുപ്പിച്ചു വരാൻ തുടങ്ങി.... അവനടുത്തേക്ക് വരുംതോറും മ്മളെ പേടി കൂടി കൂടി വരാൻ തുടങ്ങി.... അവൻ മ്മളെ അടുത്തേക്ക് വന്ന് മ്മളെ മ്മളെ മുടിയുടെ സൈഡിലുള്ള ഷാൾ മാറ്റി സ്മെൽ വലിച്ചെടുക്കാൻ തുടങ്ങിയതും മ്മക്ക് അറപ്പ് തോന്നി... ഒന്നും ചെയ്യാൻ പറ്റുന്നില്ലാലോ പടച്ചോനെ കണ്ണിനൊക്കെ വെള്ളം ധാരയായി ഒഴുകിക്കൊണ്ടിരുന്നു.... പെട്ടെന്ന് അവൻ മ്മളെ കഴുത്തിൽ നിന്നും ഷാൾ വലിച്ചൂരി ദൂരേക്ക് എറിഞ്ഞുകൊണ്ട് മ്മളിലേക്ക് മുഖം അടുപ്പിച്ചു വരുന്ന അവനെ കണ്ടതും മ്മൾ കണ്ണടച്ച് പിടിച്ചിരുന്നു... "ആാാ........." പെട്ടെന്ന് അവന്റെ അലർച്ച മ്മളെ ചെവിയിൽ അലയടിച്ചതും മ്മൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു... കണ്ണ് തുറന്നതും കാണുന്നത് അജ്‌സലിന് പിറകിലായി ഒരു കൈകൊണ്ട് മ്മളെ ഷാളും മറ്റേ കൈകൊണ്ട് അജ്‌സലിന്റെ മുടിയിൽ പിടിച്ചു വലിക്കുന്ന zayukkane യാണ്.... Zayukka അവനെ പിടിച്ചുവലിച്ചു തിരിച്ചുകൊണ്ടുപോയി പുറത്ത് നല്ല അടാർ ചെവിട്ട് വെച്ചുകൊടുത്തു... അത് കിട്ടിയതും അവൻ പറന്നു പോയി ചുമരിൽ പോയി തലകുത്തി മറിഞ്ഞു നിലത്തേക്ക് വീണു... മ്മൾ അതുകണ്ടു പേടിച്ചു നിക്കുമ്പോ zayukka അടുത്തേക്ക് വന്നു മ്മളെ കയ്യിലെ കെട്ടൊക്കെ അയിച്ചു തന്ന് മ്മളെ ഷാൾ മ്മളെ തലയിൽ ഇട്ടോണ്ട് മ്മളെ കവിളിൽ കൈ വെച്ചു മ്മളെ കണ്ണിലേക്ക് നോക്കികൊണ്ട് ചോദിച്ചു "എന്റെ മിന്നു പേടിച്ചു പോയോ... എന്തിനാ നീ പേടിക്കുന്നെ കൂടെ ഞാനില്ലേ... " അതും പറഞ്ഞു ചിരിച്ചോണ്ട് മ്മളെ കവിളിൽ തട്ടിക്കൊണ്ട് മ്മളെ മറ്റേ കവിളിൽ ഒരു ഉമ്മയും തന്നു തിരിച്ചു അവന്റെ അടുത്തേക്ക് പോയി... അങ്ങോട്ടേക്ക് ചെന്നതും ഉള്ളിൽ നിന്നും അജ്‌സലിന്റെ ആളുകൾ പുറത്തേക്ക് ഇറങ്ങി വന്നു.... പിന്നെ അവിടെ പൂര തല്ലായിരുന്നു... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Zayu) ആ ബിൽഡിങ്ങിൽ എത്തിയപ്പോ തന്നെ ഞാൻ ഓരോ തട്ടിലും പോയി മിന്നുനെ പരതുവായിരുന്നു.... പെട്ടെന്ന് ഒരു ഭാഗത്തു നിന്ന് ആരുടെയോ സൗണ്ട് കേട്ടതും ഞാൻ അങ്ങോട്ടേക്ക് ചെന്നു... അപ്പൊ മിന്നുനോട് തിരിഞ്ഞു നിന്ന് സംസാരിക്കുന്ന ആരെയോ ആണ് കണ്ടത്.. അവളെ തൊടാൻ അവൻ കൈ പൊന്തിച്ചതും മ്മൾ പോയി അവന്റെ മുടിയിൽ പിടിച്ചു ബാക്കിലേക്ക് വലിച്ചു... അപ്പോഴാണ് അവന്റെ മുഖം ഞാൻ കാണുന്നത്... അജ്‌സലിനെ കണ്ടപ്പോ ഞാൻ ഷോക്കോന്നും ആയില്ല.. കാരണം അവന്റെ സ്വഭാവം എനിക്ക് പണ്ടേ അറിയാം... ഞാൻ മിന്നുനെ കാണാതെയായപ്പോ അനുഭവിച്ച വേദനയും ദേഷ്യവും എല്ലാം ഞാൻ അവന് കൊടുക്കുന്ന ഓരോ അടിയിലും തീർത്തുകൊണ്ടേയിരുന്നു... അപ്പൊ കയ്യിൽ കിട്ടിയ ഇരു ഇരുമ്പ് വടി വെച്ചു ഞാൻ എല്ലാത്തിനെയും അടിച്ചു ഇഞ്ചുപേരുവമാക്കി ഇട്ടു... പക്ഷെ മ്മളൊട്ടും പ്രതീക്ഷിക്കാതെ പിറകിൽ നിന്നും എന്തോ ഒരു ഭാരമുള്ള വസ്തുകൊണ്ടു തലയുടെ പിറകിൽ അടി കിട്ടിയതും മ്മളെ കണ്ണിനൊക്കെ ആകെ ഇരുട്ട് മൂടി പിടിക്കാൻ തുടങ്ങി... മ്മൾ കഷ്ടപ്പെട്ട് തിരിഞ്ഞു നോക്കിയപ്പോ കയ്യിൽ ഒരു വടിയും പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു പെൺരൂപത്തെയാണ് കണ്ടത്... അവളെ പിറകിന്ന് ZAYUKKA എന്നും വിളിച്ചോണ്ട് വരുന്ന മിന്നുവിനെ മ്മൾ നിലം പതിക്കുമ്പോഴും മങ്ങിയ കാഴ്ചയിൽ അവളെ ദൂരെ നിന്ന് ഓടി വരുന്നതും കാതിൽ അവളെ ZAYUKKA എന്ന വിളിയും കേൾക്കാമായിരുന്നു..... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) Zayukkante പിറകിൽ നിന്നും ആരോ വന്നു തലക്ക് അടിച്ചതും മ്മൾ zayukkannum വിളിച്ചോണ്ട് zayukkante അടുത്തേക്കോടി... Zayukkante അടുത്തേക്കെത്തിയതും ആരോ മ്മളെ കയ്യിൽ പിടിച്ചു വെച്ചു .. മ്മൾ കരഞ്ഞുകൊണ്ട് ആരാന്ന് നോക്കിയതും മ്മളിതുവരെ കാണാത്ത ഒരു പെണ്ണിനെയായിരുന്നു കണ്ടത്... മ്മൾ അവളെ കയ്യിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചോണ്ട് നിന്നതും... "സിയ... അവളെ വിട്ടേക്ക്... തായേ നിന്ന് ziyan വരുന്നുണ്ട്... വേഗം വാ... "അജ്‌സലിന്റെ ഉപ്പ.. അത് കേട്ടതും എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു... കൂടെ മ്മളെ കയ്യിൽ പിടിച്ചുവെച്ച ആ പെണ്ണ് മ്മളെ ദേഷ്യത്തിൽ നോക്കി അവിടുന്ന് പോയി... മ്മൾ വേഗം zayukkante അടുത്തേക്ക് പോയി zayukkante തലയെടുത്തു മ്മളെ മടിയിൽ വെച്ചു കുറേ വിളിച്ചു നോക്കി. "Zayukka കണ്ണ് തുറക്ക്... മ്മളെ നോക്ക് zayukka....ഇങ്ങക്കൊന്നും സംഭവിക്കില്ല... മ്മളെ നോക്ക് zayukkaa...."😭😭😭 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Ziyu) സിനു പോയി കഴിഞ്ഞതും മ്മൾ മേലേക്ക് പോകാൻ നിന്നതും കില്ലർ ദ്രിതിപ്പെട്ടു റൂമിൽ നിന്നും ഇറങ്ങിവരുന്നതാണ് കണ്ടത്... വന്നതും വന്ന അതേപോലെ തന്നെ തിരിച്ചു ഓടി റൂമിലേക്ക് കയറി... എന്താ സംഭവം എന്നറിയാൻ വേണ്ടി മ്മൾ അവന്റെ പിറകെ പോയി... അപ്പൊ അവൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു... ഫോൺ ലൗഡ് സ്പീക്കറിൽ ആയിരുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് പറയുന്നതൊക്കെ മ്മൾ കെട്ടു... അവൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ വരുന്നത് കണ്ടതും മ്മൾ സൈഡിലേക്ക് മാറി നിന്നു... അതവൻ ഡീൽ ചെയ്തോളും എന്ന് മ്മക്ക് അറീണതുകൊണ്ട് തന്നെ മ്മൾ മ്മളെ റൂമിലേക്ക് പോയി... അപ്പൊ ദേ നിക്കുന്നു മ്മളെ പൊണ്ടാട്ടി... അതിനെ കണ്ടതും മ്മക്ക് ഓർമ വന്നത് നേരത്തെ കിട്ടിയ കിസ്സാണ്... എന്റുമ്മോ അതോർമ വന്നതും മ്മളോട് അറിയാതെ കൈ ചുണ്ടിൽ വെച്ചുപോയി... പെണ്ണ് കാരണം മ്മളിന്ന് ഫുൾ ചുണ്ട് പൊത്തി പൊത്തിയാണ് എല്ലാരോടും സംസാരിച്ചത്... Zai ആണേൽ ഇത് കാണുമ്പോ കാണുമ്പോ മ്മക്കിട്ട് കൊറേ താങ്ങിയിട്ട് അങ്ങട് മുങ്ങും... മ്മൾ മെല്ലെ ലിയു എന്നും വിളിച്ചോണ്ട് അവളെ പിറകിൽ പോയി കെട്ടിപ്പിടിച്ചതും പെണ്ണ് കുതറി മാറി മ്മളെ ഒരു തള്ളായിരുന്നു .. "മേലാൽ എന്നെതൊട്ടാൽ എന്റെ സ്വഭാവം മാറും... ഞാൻ പീഡനത്തിന് കേസ് കൊടുക്കും. പറഞ്ഞില്ലാന്നു വേണ്ട..." "ഓഹ് പിന്നെ.. പീഡനം. സത്യത്തിൽ ആര് ആരെയാടി പീഡിപ്പിച്ചേ നീയെല്ലെടി ഒരു ദയയും ഇല്ലാതെ എന്റെ ചുണ്ടിലെ രക്തം ഊറ്റിക്കുടിച്ചേ... പിന്നെ ഇനി നീ കേസ് കൊടുത്താലും കൊയപ്പില്ല... നീയെന്റെ ഭാര്യയാണ്.. നിന്നെ തൊടാനുള്ള പൂർണ അവകാശവും നിന്റെ ഉപ്പ എനിക്ക് തന്നിട്ടുണ്ട്... " "ആണോ... ഈ ഭാര്യ ഭാര്യ എന്ന് പറയുമ്പോ ദാ ഈ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടതും കൂടെ ഓർക്കുന്നത് നല്ലതാണ്.. അതോണ്ട് ഇനി ഭാര്യയാണ് എന്നും പറഞ്ഞോണ്ട് എന്റെ അടുത്തേക്കെങ്ങാനും വന്നാൽ മോൻ വിവരമറിയും... " അവളെ കയ്യിലെ ഡിവോഴ്സ് പേപ്പർ കണ്ടതും മ്മളെ തൊണ്ടയിലെ ഉമിനീർ വരെ വറ്റിപ്പോയി... മ്മൾ ദയനീയമായി ഓളെ നോക്കിയതും ഓൾ മ്മളെ പുചിച്ചോണ്ട് റൂമിന്ന് ഇറങ്ങിപ്പോയി... എനിക്ക് കിട്ടണം... ഇത് തന്നെ കിട്ടണം . വടികൊടുത്തു അടി വാങ്ങിച്ചതല്ലേ... 😪 പിന്നെ മ്മൾ ഒന്ന് കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ചെന്നു... അപ്പോഴും കില്ലർ എത്തിയിട്ടില്ല... എന്തോ അവനെന്തോ വലിയ ആപത്ത് വരുന്നതുപോലെ മനസ്സ് പറഞ്ഞതും മ്മൾ വേഗം കാറെടുത്തു ആ ബിൽഡിങ്ങിലേക്ക് വിട്ടു... അവിടെ എത്തിയതും മ്മൾ ചുറ്റും അവനെ പരതാൻ തുടങ്ങി.. പെട്ടെന്ന് ഒരു തട്ടിൽ നിന്നും മിന്നുന്റെ നിലവിളി കേട്ടതും മ്മൾ അങ്ങോട്ടേക്കോടി. . അപ്പൊ ചോരയിൽ കുളിച്ചുകിടക്കുന്ന കില്ലറെയും മടിയിൽ കിടത്തി കരയുന്ന മിന്നുനെയാണ് മ്മൾ കണ്ടത്.. അത് കണ്ടതും മ്മൾ വേഗം അവരെ അടുത്തേക്ക് ചെന്ന് കില്ലറെയും എടുത്തോണ്ട് തായേക്കിറങ്ങി മിന്നുനെ കാറിൽ കയറ്റി അവളെ മടിയിൽ കില്ലറെ തലവെച്ചു കിടത്തി ഡോർ അടച്ചു... മ്മൾ മുമ്പിൽ കയറി വണ്ടി നേരെ ഹോസ്പിറ്റലെക്കെടുത്തു... "മിന്നു നീയിങ്ങനെ കരയല്ലേ... അവനൊന്നും പറ്റില്ല... " ഹോസ്പിറ്റലിൽ എത്തിയതും മ്മൾ പോയി സിസ്റ്ററെ വിളിച്ചുകൊണ്ടു വന്നു അവനെ icu വിലേക്ക് മാറ്റി... ഞങ്ങള് രണ്ടുപേരും പുറത്തു നിന്നു... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) കല്യാണം അങ്ങനെ കഴിഞ്ഞു... മ്മൾ ഫിനുവുമായി നല്ലോണം കമ്പിനിയായി വന്നോണ്ടിരിക്കുമ്പോളാ പെട്ടെന്ന് ziyukkante ഉപ്പ വന്നു ഉമ്മാനോട് വേഗം റെഡി ആവാൻ പറയുന്നത് കണ്ടത്... ഉമ്മി എന്തിനാണെന്ന് ചോദിച്ചിട്ട് ഉപ്പ ഒന്നും പറയുന്നില്ല... മ്മളൊന്നും മനസ്സിലാകാതെ അട്ടം നോക്കി നിക്കുമ്പോഴാ മ്മളെ ഉപ്പച്ചി മ്മളെ അടുത്തേക്ക് വന്നത്... മ്മളോട് വേഗം റെഡി ആയി വരാൻ പറഞ്ഞു... എന്താന്ന് ചോദിച്ചപ്പോ മ്മളെ ഇന്ന് മ്മളെ വീട്ടിലേക്ക് കൂട്ടുവാണെന്നു.. അത് കേട്ടപ്പോ മ്മക്ക് ചെറിയ സങ്കടം വന്നു.. പിന്നെ തൊരപ്പനെ ഓർത്തപ്പോ മ്മളെ ഓർത്തു തൊരപ്പനും കുറച്ചു വിഷമിക്കട്ടെ എന്ന് കരുതി മ്മൾ അവരെക്കൂടെ വീട്ടിലേക്ക് വിട്ടു... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) മ്മൾ ഇപ്പൊ icu വിന്റെ പുറത്ത് നിക്കുവാ... zayukka ഹോസ്പിറ്റലിലാണെന്നറിഞ്ഞ ഉപ്പയും ഉമ്മയും ചെപ്പുകയും ഒക്കെ വന്നിട്ടുണ്ട്.. മ്മൾ ആകെ പേടിച്ചിരിക്കുവാണ്.. ഇതുവരെ ഡോക്ടർ പുറത്തേക്ക് വന്നിട്ടില്ല... എന്തേലും അറിയാതെ മ്മക്ക് മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റൂല... Ziyukka വന്നു മ്മളോട് വീട്ടിൽ പോയി ഫ്രഷ് ആവാനും ഫുഡ്‌ കഴിക്കാനും ഒക്കെ പറഞ്ഞതാ... ഡ്രാക്കുനെങ്ങനെയുണ്ടെന്ന് അറിയാതെ മ്മാക്കിന്ന് സമാധാനം കിട്ടൂല.. ഭക്ഷണം പോയിട്ട് ഒരു തുള്ളി വെള്ളം പോലും ഇറങ്ങൂല... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Ziyu) മ്മളെ മേലാകെ ചോരയാണ്.. അതൊക്കെ ഒന്ന് കഴുകി വരാമെന്നും മ്മളെ പെണ്ണ് വീട്ടിൽ ഒറ്റക്കല്ലേ എന്നും കരുതിയാണ് മ്മൾ വീട്ടിലേക്ക് വന്നത്... ഇവിടെ വന്നു നോക്കുമ്പോ മിന്നുന്റെ ഉപ്പാപ്പയും ഉമ്മാമയും പിന്നെ കുറച്ചു ബന്ധുക്കളും അല്ലാതെ വേറാരുല്ല... അത് കണ്ടതും മ്മൾ ഉമ്മാനെ വിളിച്ചു... അപ്പൊ ഉമ്മ പറഞ്ഞത് കേട്ട് മ്മളെ ഹാർട്ട്‌ രണ്ട് പീസായിപോയി... ലിയു അവളെ വീട്ടിലേക്ക് പോയെന്ന്... അവളില്ലാതെ എങ്ങനെ ഞാനിവിടെ.. 😪 മ്മൾ വേഗം ഫോൺ എടുത്ത് അവൾക് വിളിച്ചു... റിങ് ആവും അങ്ങ്ന്ന് കട്ട്‌ ആക്കും.. മ്മൾ കൊറേ നോക്കി നോ രക്ഷ...അവളെ രണ്ട് തെറിയെങ്കിലും കേട്ടിരുന്നേൽ ആശ്വാസമായേനെ... അവസാനം കലിപ്പ് കേറി ഫോൺ ബെഡിലെറിഞ്ഞു മ്മൾ ബാത്റൂമിലേക്ക് പോയി... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Liyu) മ്മൾ ഉറങ്ങാൻ കിടന്നിട്ടൊന്നും മ്മക്ക് ഉറക്കം വരുന്നില്ല... തൊരപ്പൻ തന്നെയാണ് മനസ്സിൽ... കിടന്നിട്ടും ഉറക്കം വരാതെ വന്നപ്പോ മ്മൾ ഫോൺ എടുത്ത് ബാല്കണിയിലേക്ക് പോയി ഫോണിൽ തൊരപ്പന്റെ ഫോട്ടോയും നോക്കി അവിടെ ഇരുന്നു... അപ്പൊ ദേ തൊരപ്പൻ വിളിക്കുന്നു... തൊരപ്പൻ എന്ന പേര് ഫോണിൽ തെളിഞ്ഞു വന്നപ്പോ തന്നെ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.. പിന്നെ മ്മളെ കലിപ്പ് തീർന്നിട്ടില്ലാത്തതുകൊണ്ട് തന്നെ മ്മൾ ഫോൺ കട്ടാക്കി... തൊരപ്പൻ വിളിക്കും മ്മൾ കട്ടാക്കും... കൊറേ കഴിഞ്ഞതും തൊരപ്പൻ വിളി നിർത്തി.. മ്മൾ പിന്നെ പഴയ പോലെ ഫോട്ടോയും നോക്കി അങ്ങനെ ഇരുന്നു... അപ്പൊ ദേ മ്മളെ മണവാട്ടി സിനു വിളിക്കുന്നു.. "ഹലോ... എടി ലിയു.. ലിയു മിന്നു ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെടി...ഞാനിപ്പോ ഒരു അത്യാവശ്യ കാര്യത്തിന നിന്നെ വിളിച്ചേ.. " "എന്ത് പറ്റി... മിന്നു ഉറങ്ങിയിട്ടുണ്ടാവും... നീ കാര്യം പറ... " "അതുണ്ടല്ലോ.. അത് ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ ആണല്ലോ... അപ്പൊ എനിക്ക് പേടിയാവുന്നെടി.. " "ഹാഹ്ഹ്ഹഹ്ഹ... " അത് കേട്ടതും മ്മൾ പൊട്ടിച്ചിരിച്ചു.. "ഇത് നിനക്ക് കിട്ടേണ്ടതല്ലേ.. നിനക്ക് പേടി ഉണ്ടല്ലേ കുരിപ്പേ... അന്ന് ഞങ്ങൾ നിന്നോട് നിന്റെ കൂടെ കിടന്നോട്ടെ എന്ന് ചോദിച്ചപ്പോ മോൾ എന്തായിരുന്നു ചെയ്തേ... ഏഹ്.. എന്നേനു ചെയ്തേ.. ഓര്മയുണ്ടാ... " "ലിയു... ശവത്തിൽ കുത്തല്ലേടി... നീ ഒന്ന് പറഞ്ഞുതാ... ശരിക്കും ഈ ഫസ്റ്റ് നൈറ്റിൽ എന്താടി ഉണ്ടാവ..." ബെസ്റ്റ്... ഇത് എന്നോട് തന്നെ ചോയ്ക്കണം... എടി അണ്ണാച്ചി അതിന് നിന്റെ കാക്കു ആദ്യം മ്മളെയൊന്ന് നേരെ നോക്കിയാലല്ലേ വല്ലതും നടക്കു...ഏത് സമയത്തും മ്മളെ പിറകെ നടത്തിച്ചല്ലേ അങ്ങേർക്കു ശീലൊള്ളു... ഇങ്ങനൊക്കെ പറയണം എന്നുണ്ട്.. പക്ഷെ അത് ശരിയാവൂല... ഇവളെ ഞാനിന്ന് അറ്റാക്ക് വരുത്തി ഡെഗ് ബോഡി ആക്കും... "എടി സിനു... ഈ ഫസ്റ്റ് നൈറ് വല്ലാത്തൊരു സംഭവാനു മോളെ... അതൊക്കെ ഇഞ് ഇന്ന് അറിഞ്ഞോളും... അപ്പുക്കയുണ്ടല്ലോ... പിന്നെന്തിനാ ഇഞ് പേടിക്കുന്നെ... പിന്നെ എന്ന ഞാൻ ഫോൺ വെക്കുവാ... നാളെ ജീവനോടെ ഉണ്ടെങ്കിൽ വിളിക്ക്ട്ടാ... " "ലിയൂ...."😵 മ്മൾ വേഗം ഫോൺ കട്ടാക്കി...എന്റമ്മോ ചിരിച് ചിരിച് വയറു വേദനിച്ചു... അവളെ നല്ലോണം പേടിപ്പിച്ചു വിട്ടിട്ടുണ്ട്... പാവം സിനു... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 (Minnu) മ്മൾ മുഖം പൊത്തി കസേരയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് icu വിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്... അത് കേട്ടതും മ്മൾ തല ഉയർത്തി നോക്കി... അതിൽ നിന്നും ഡോക്ടർ ഇറങ്ങി വരുന്നത് കണ്ടതും മ്മൾ എഴുന്നേറ്റോടി അവരെ അടുത്തേക്കെത്തി.. "പറ ഡോക്ടർ.. എന്റെ zayukkakk എങ്ങനുണ്ട്..ഒന്നുല്ലലോല്ലേ... എനിക്ക് zayukkane ഇപ്പൊ കാണണം... " തുടരും....... #📙 നോവൽ https://sharechat.com/post/pxZxd7v #📙 നോവൽ
💕ആഷിയുടെ ഹൈഫ💕 Part-4 📝Hmt പടച്ചോനേ .. ഇതിന്റെ അടുത്ത ഒന്നും നടക്കൂലാ .. മിണ്ടാതെ നടക്കാൻ നോക്ക അഞ്ചു ... ( ഷാന ) എങ്ങനെ ഞാൻ നാളെ ഇങ്ങോട്ട് തന്ന വരും എന്നതാണ് ആലോജിക്കാൻ വയ്യാത്തത് ... തൽകാലം എല്ലാം ദൈവത്തിൽ ഏൽപ്പിച്ചു ഞാൻ വണ്ടിയെടുത്തു . ●●●●●●●●●●● വീട്ടിലെത്തോളം മനസ്സിൽ ഒരു സമാധാനവും ഇല്ലാത്ത ചിന്തകളായിരുന്നു .. ഐഷ് .., എന്താ ഹൈഫാ ഇത് അതൊക്കെ വിട് , നീയെന്താ ഒരുമാതിരി കുട്ടികളെ പോലെ , വരുന്നത് അവിടെ വെച്ച് കാണാം , അല്ലാതെ അതും ആലോചിച്ചിരിക്കുവാണോ ചെയ്യേണ്ടത് . ശെരിയാ ലേ .. നമ്മളപ്പോ തന്നെ നമ്മളെ മൈൻഡൊക്കെ ഒന്ന് ശെരിയാക്കി .. വീട്ടിലേക്ക് കയറ്റി നിർത്തി തിരിഞ്ഞതും , ഉപ്പയും ഉമ്മയും സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നതാണ് കണ്ടത് .. നമ്മളങ്ങോട്ട് കേറി ചെന്ന ചോദിച്ചു , എന്ത് പറ്റി രണ്ടാൾക്കും , പക്കാ സൈലന്റാണല്ലോ ... അതിനവരൊന്ന ചിരിച്ചു , ഇനിയിപ്പോ ഞങ്ങള് വല്ലതും സംസാരിച്ചോണ്ടിരിക്കുന്നത് നീ കണ്ടോണ്ട വന്നാൽ പിന്നെ ഇവിടുത്തെ പൂരം പറയേണ്ടി വരൂലല്ലോ ... വെറുതെ എന്തിനാ അതിന് നിക്കണത് എന്ന വിചാരിച്ചിട്ടാ😃 .. ( ഉപ്പ ) ഹോ ... അപ്പൊ അതായിരുന്നല്ലേ ... എന്നാലും രണ്ടിനും കുറുകലിന് ഒരു കുറവും ഇല്ലല്ലോ ... കല്യാണം കഴിഞ്ഞ് മോളെ വരേ കെട്ടിക്കാനായി , പക്ഷേ ആ ചിന്ത നിങ്ങൾക്കില്ലെന്നറിയാം .. സാരമില്ല , എന്നിട്ടും രണ്ടും ഇപ്പോഴും ന്യൂ കപ്പിൾസിനെപോലെയാ ... എന്തോന്ന് ഉപ്പാ ഇങ്ങൾക്കെങ്കിലും ഇത്തിരി വിവരമുണ്ടെന്ന വിചാരിച്ചു , ഇപ്പൊ അതും ഇല്ലേ ... എന്റെ പൊന്നാര ഹൈഫാ ... തൽകാലം നീ ആ വാ ഒന്ന് പൂട്ട് , ഞങ്ങൾകറിയായിരുന്നു നീ വന്നാൽ ചെവിക്കൊരു റെസ്റ്റും ഉണ്ടാവൂലാ ന്ന ... ( ഉപ്പ ) അതിന് നമ്മളൊന്ന ഇളിച്ചു കൊടുത്തു 😁. അല്ല ഹൈഫാ .. എന്തായി നീ പോയ കാര്യമൊക്കെ , ഉഷാറാണോ ... അത് കേട്ട പാടെ നമ്മളെ മൂഡ് പോയി , ഞാനെന്റെ ബേഗ് അവിടുന്ന് ഹാളിലെ സോഫയിലോട്ട എറിഞ്ഞു , എൻറുപ്പാ ... അതൊക്കെ കുറേ പറയാനുണ്ട് , ഇങ്ങള് നെയ്‍വട കൊണ്ട് വന്നക്കണോ ... ഉപ്പാക്ക് ഒരു ബേക്കറി ഉണ്ട് , പണിക്കാരുള്ളതോണ്ട ഉപ്പ് ഇടക്കൊക്കെ ഒന്ന് പോയി വരുകയേ ഉള്ളൂ ... പിന്നെ ഈ നെയ്‌വട നമ്മളെ ഫേവറേറ്റ് ആണ് , അത് കൊണ്ട് എന്നും നമുക്കത് കിട്ടണം ഹാ ... ഡൈനിങ് ടേബിളിലുണ്ട് , പോയി എടുത്ത വാ ( ഉമ്മ ) അങ്ങനെ നമ്മളതും എടുത്തോണ്ട് വന്ന ചാരുപടിയിൽ കയറി കാൽ രണ്ടും മടക്കി വെച്ചിരുന്ന അതും കഴിച്ചോണ്ട് പറയാൻ തുടങ്ങി .. എന്റെ മക്കളേ അവിടുത്തെ കാര്യമൊന്നും പറയാത്തതാ നല്ലത് .. ഒരു കാട്ടുമാക്കാൻറെ കീഴിലാണുപ്പാ ഞാൻ പെട്ടിട്ടുള്ളത് .. ഇനി അങ്ങോട്ടുള്ള കാര്യം എന്തൊക്കെയാണെന്ന് ഒരു ഐഡിയയും ഇല്ലാ ... അങ്ങനെ നമ്മളെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു , അതും കേട്ട് ഉപ്പ താടക്കും കൈ കൊടുത്ത നമ്മളെയും നോക്കി ഒറ്റ ഇരുപ്പ് , ഉമ്മാന്റെ കാര്യം പറയണ്ട , പിന്നെ തുടങ്ങീലേ 😖, ആരോടാ എന്താ എന്നൊന്നുമില്ല , വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവിക്കോളും .. നിനക്കെന്താ ഒന്ന് താഴ്‌ന്നു കൊടുത്താൽ , പെണ്ണാണെന്നുള്ള ഒരു വിചാരവുമില്ല .. എന്നൊക്കെ തുടങ്ങി നമ്മളെ ചെവി തിന്നെന്ന വേണം പറയാൻ സഹി കെട്ടപ്പോ ഞാനങ്ങട്ട് പറഞ്ഞു , എന്റുമാ ... എന്തിനാ ബാക്കിയുള്ളോരെ പേടിക്കുന്നത് , അവര് നമ്മളെ ആരാ ... വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നതൊക്കെ ക്ഷമിച്ച് ഓൻ പറയുന്നതും കേട്ട് ഓന്റെ അടിമയായി അവിടെ വർക്ക് ചെയ്യാൻ തൽകാലം ഹൈഫക്ക് കഴിയില്ല ... എന്തിന്റെ കേടാ ഹൈഫാ നിനക്ക് , അല്ലേലും അന്നേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല , എല്ലാത്തിനും കൂട്ട നിക്കാൻ ഇവിടൊരാളുണ്ടല്ലോ .. എന്താന്ന് വെച്ചാൽ ചെയ്യ് , എന്നു പറഞ്ഞോണ്ട് ഉമ്മ എണീറ്റ പോയി , എൻറുപ്പാ .. ഇങ്ങളെ പൊണ്ടാട്ടി ശെരിയല്ല ട്ടാ ... എന്നാ പിന്നെ നീയും കൂടി പറഞ്ഞ സ്ഥിതിക്ക് നമ്മക്ക് വേറെ ഒന്ന് നോക്കിയാലോ 😜😃 ... കൊച്ചു കള്ളാ മനസ്സിലിരുപ്പ് കൊള്ളാലോ ... എന്നും പറഞ്ഞോണ്ട് ഉപ്പാന്റെ വയറ്റിനിട്ട ഒരു കുത്തങ്ങട്ട് കൊടുത്തു , എന്തായാലും ആ പൂതി ഒരിക്കലും നടക്കാൻ പോണില്ല ... ഹീ😁 ... ഹൈഫ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ഉപ്പയും ഉമ്മയും എന്റെ കൂടെ തന്നെ വേണം ... അപ്പൊ ഇപ്പൊ അടുത്ത കാലത്തൊന്നും ചാൻസില്ല ലേ ( ഉപ്പ ) ചെറിയ സങ്കടമൊക്കെ മുഖത്ത ഫിറ്റ് ചെയ്തോണ്ട ഉപ്പ ചോദിച്ചു 😪.. നെവർ 😂 ... പിന്നെ , ഉപ്പച്ചീ ... ആ ജോലി എനിക്കങ്ങട്ട് ഒരു തൃപ്തി വരുന്നില്ല , മിക്കവാറും ഞാനിപ്പോ അടുത്ത തന്നെ അവിടുന്ന് ചാടും , അതോണ്ട് അതും കൂടെ എങ്ങനെലും ഇങ്ങളൊന്ന ഉമ്മച്ചിയെ പറഞ്ഞ് ബോധിപ്പിക്കണം 😁.. അതെനിക്കറിയായിരുന്നു .., നിന്റെ ഈ പറച്ചിലിന്റെ അവസാനം ഇത് തന്നെയാവും ന്ന് , അതിന് നമ്മളൊന്ന ഇളിച്ചു കൊടുത്തു😀 . പറ്റിയില്ലേൽ വലിച്ചെറിഞ്ഞ് പോര് , വേണേൽ രണ്ട് തെറിയും വിളിച്ചോ ... പക്ഷേ ഓവറാവാൻ നിക്കണ്ട , നിന്റെ ഈ സ്ട്രോബറി പോലത്തെ മുഖം കൊട്ട തേങ്ങ പോലെ ആക്കരുത് . ഉപ്പാ ... വേണ്ടാ ട്ടാ ... ഹൈഫക്ക് ഓനും , ഓന്റെ ആ ദരിദ്രവാസി മലേഷ്യയും പുല്ലാ ... വെറും പുല്ല് മലേഷ്യയോ 🙄 ... ഹീ 😁 .. റയേഷ , നമ്മളൊരു ഫ്ലോയിൽ അങ്ങട്ട പറഞ്ഞതല്ലേ ... അപ്പൊ വീണ്ടും നിന്റെ പരാക്രമം സഹിക്കണം എന്നർത്ഥം " Yss ... waiting man ... ഹൈഫ വരും , ചിലതൊക്കെ കളിക്കാനും , ചിലരെയൊക്കെ കളി പഠിപ്പിക്കുവാനും , " ഈ ഡയലോഗ് ഇങ്ങനൊന്നും അല്ലായിരുന്നല്ലോ 🤔 ... അതൊക്കെ ഞാൻ മാറ്റി , എനിക്ക് എന്തിനാ കണ്ടവന്മാരുടെരുടെ ഡയലോഗൊക്കെ 😉😃 .. മതി ഹൈഫാ തള്ളിമറിച്ചത് , പോവാൻ നോക്ക് ഹോ മതിയെങ്കിൽ മതി , അല്ല എന്റെ ഒരേയൊരു സഹോദരി ഫിദ തസ്‌നി വന്നില്ലേ ... എന്താന്നറിയൂലാ ഓളെ കാണാഞ്ഞിട്ട വല്ലാത്ത മിസ്സിങ് . ഹാ .. അതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നൊള്ളൂ ... .. ഇനിയും നീ ഓളുമായിട്ട തല്ലുണ്ടാകല്ലേ .. അന്റുമ്മാന്റെ ഓശാന കേൾക്കാൻ വയ്യാത്തൊണ്ടാ ... ( ഉപ്പ ) അതിനാരാ പ്രശ്നമുണ്ടാക്കുന്നത് , ഓളല്ലേ .. എന്നിട്ടെല്ലാം എന്റെ തലയിലും ... ഞാനില്ലോയ് , നിങ്ങളായി , നിങ്ങളെ പാടായി അതും പറഞ്ഞ് ഉപ്പാക്ക് നേരെ മുഖം കോട്ടികൊണ്ട നമ്മളെ റൂമിലോട്ട വിട്ടു , ഇനി പ്രശ്നത്തിന് പോവൂലാന്ന പറഞ്ഞതൊക്കെ വെറുതെയാണ് ട്ടാ ... ചുമ്മാ ഓളെയൊന്ന് ചൂട് പിടിപ്പിക്കാൻ ഭയങ്കര രസാ 😜... അങ്ങനെ സമയം അതിന്റെ വഴിക്കങ് പോയി , രാത്രി ബെഡ്‌ഡിൽ കയറിയിരുന്ന് കുത്തിമറിഞ്ഞിട്ടും ആ കോന്തന്റെ ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകിയ മുഖമായിരുന്നു മനസ്സിൽ . അപ്പൊ തന്നെ നമ്മള് ഫോണെടുത്തു ഷാനക്ക് വിളിച്ചു , ഒറ്റ റിങ്ങിൽ തന്നെ കോപ്പത്തി ഫോണെടുത്തു . എന്താ ഹൈഫാ ഉറങ്ങിയില്ലേ .. അതെന്താ നിനക്കാ പറഞ്ഞ സാധനമൊന്നുല്ല്യേ ... ഞാൻ ഇക്കാൻറെ വിളിയും കാത്ത നിക്കുവാ .. അപ്പോഴല്ലേ നിന്റെ വിളി , സാധാരണ ഈ ടൈമിലൊക്കെ നീ മൂടിപുതച്ചു കിടന്നുറങ്ങലായിരുന്നല്ലൊ .. ഇപ്പൊ എന്തേ പതിവില്ലാതെ , അത് പിന്നെ , ഞാനൊരു കാര്യം ചോദിക്കാനായിരുന്നു . നീ പറഞ്ഞില്ലേ ജുനൈദ് കാക്കുവിന്റെ ഫ്രണ്ടാണ് ആ കാലമാടാൻ തെണ്ടി എന്ന , എന്നിട്ട് നിങ്ങളെ എൻഗേജ്‌മെന്റിന് കാക്കുവിന്റെ കൂടെ വന്നവരെയൊക്കെ ഞാനും അഞ്ജുവും കൂടി നോട്ട് ചെയ്തിരുന്നല്ലോ ... അതിലൊന്നും ഇത് പോലൊരു ഓഞ്ഞ മോന്ത ഞാൻ കണ്ടിട്ടില്ലായിരുന്നു . എടീ കാട്ടുകോഴീ ... നിങ്ങളുടെ ലിസ്റ്റിൽ അവൻ പെട്ടിട്ടില്ല ട്ടാ .. എൻഗേജ്‌മെന്റിന് സാറ് ലണ്ടനിലായിരുന്നു . വന്നിട്ടിപ്പൊ ആറുമാസമേ ആയിട്ടൊള്ളൂ .. അന്നിവിടെ ഇല്ലായിരുന്നു . ഹോ .. അപ്പൊ അങ്ങനെയാണ് ലേ ... എന്നാ ശെരി മുത്തേ .. ഞാനുറങ്ങട്ടെ , വെക്കല്ലേ വെക്കല്ലേ ... എന്താടീ .... എന്താണ് മോളേ സാറ് മനസ്സിൽ നിന്നും പോവുന്നില്ലേ ... എന്ന ഓള് കുറച്ച് കൊഞ്ചി കുഴഞ്ഞോണ്ട് ചോദിച്ചു . കള്ള ബലാല് ... എടീ തൊരപ്പത്തി ഷാനാ .. ആർക്ക് വേണം ആ ദരിദ്രവാസി തെണ്ടിനെ , ആ പൂതന തന്നെ എടുത്തോട്ടെ ശ്ശെ , എല്ലാം പോയി ... സാരമില്ല , എന്നാ നീ കിടന്നോ നാളെ മോണിംഗ് കാണാ .. നാളെ മോണിംഗ് 😠 , എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ കോപ്പ ... മര്യാദക്ക് വെച്ച് പോവാ നിനക്ക് നല്ലത് . ഹീ ... എന്നാ പിന്നെ ബൈ , എന്നും പറഞ്ഞോണ്ട് ഓള് കട്ട് ചെയ്ത് പോയി . ശെരിക്കും ആ റയേഷ എന്തിനാ ആഷിയെ ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നാ എനിക്കറിയാത്തത് , ഓളുടെ സ്വഭാവം എത്രത്തോളം നല്ലതാണെന്ന് ആ ഉമ്മുമായെ ഇടിച്ചു വീഴ്ത്തിയപ്പോ തന്നെ മനസ്സിലായി . അവളുടെ കോപ്പിലെ സംസാരം , എന്നിട്ട് അവന്റെ മുമ്പിൽ നല്ല പിള്ള ചമയുകയാണ് . അതിന്റെ ആവശ്യമെന്താ അവൾക് . എന്തായാലും ഓളുടെ കളികൾ ഞാനൊന്ന് കാണട്ടെ , എന്തായാലും നിനക്കിട്ട ഞാനൊന്ന് ഓങ്ങി വെച്ചിട്ടുണ്ട് മോളേ ... , എവിടെ വരെ പോവും ന്ന എനിക്കൊന്ന കാണണമല്ലോ .. അങ്ങനെ നമ്മള് ഓരോന്ന് ആലോചിച്ചോണ്ട് ഉറക്കത്തിലേക്ക് വീണു , രാവിലത്തെ അലാറം മുഴങ്ങിയപ്പോ എടുത്ത കിണറ്റിലെറിയാനാ തോന്നിയത് , പിന്നെ ആ കാട്ടുപോത്തിന്റെ കലിപ്പൻ ലുക്ക് ഓർത്തപ്പോ താനേ ഉയർത്തെഴുന്നേറ്റു . ഫിദ എടുത്ത വെച്ച ദോശയും ചട്നിയും ഓള് വരുന്നതിന് മുന്നേ ഞാനകത്താക്കി .. ഹാവൂ അങ്ങനെ ചെയ്തപ്പോ ഒരാശ്വാസം😂 .. പിന്നെ അവിടെ നിന്നില്ല , വേഗം വിട്ടു . ഇല്ലെങ്കിൽ ഫിദയിപ്പോ ഉറഞ്ഞു തുള്ളി വരും , ഹീ😁 പടച്ചോനേ ഇന്നലത്തെ പോലെയുള്ള ശകുനങ്ങൾ ഒന്നും ഉണ്ടാവരുതേ ,, ആ കാലമാടന്റെ അടുത്തുന്ന കേൾക്കാൻ വയ്യാതോണ്ടാണ് , എന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ടങ് വണ്ടിയെടുത്തു . പോവുന്ന വഴിയിൽ വെച്ച് പോപിൻസും വാങ്ങി തിരിഞ്ഞപ്പോ ഇന്നലെ കണ്ട ഉമ്മുമായെ ആണ് ഓർമ വന്നത് , അപ്രതീക്ഷിതമായി കണ്ടുമുട്ടാമെന്നൊക്കെ പറഞ്ഞു പിരിഞ്ഞതാ .. കാണുമായിരിക്കോ ... എന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് നമ്മളൊന്ന ചുറ്റും കണ്ണോടിച്ചു , ശേഷം ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയും വിടർത്തി വണ്ടിയെടുത്തു . പിന്നെ നിന്നത് അവിടെയെത്തിയപ്പോഴാ ... നിവർന്നു നിൽക്കുന്ന പടുകൂറ്റൻ കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കിയപ്പോഴാ നല്ല അന്തസ്സോടെ എഴുതിപിടിപ്പിച്ച ആ പേര് കണ്ടത് . "റഹ്‌മാ കമ്പനീസ് " അത് വായിച്ചതും നമ്മളങ് കാർക്കിച്ചു തുപ്പി . റഹ്മാൻ സാറിനെ ആലോചിക്കുമ്പോ പാവം തോന്നിയെങ്കിലും മറ്റേ രണ്ട് സാധാനങ്ങളെയും ഓർത്തപ്പോ ഇതിലപ്പുറവും ചെയ്യാൻ തോന്നി .. അങ്ങനെ വണ്ടി പാർക്കിങ്ങിൽ ഇട്ട് തിരിഞ്ഞതും നിറഞ്ഞ പുഞ്ചിരിയോടെ സെക്ക്യൂരിറ്റി ചേട്ടൻ എന്നെ വരവേറ്റു . എന്താണ് ഹൈഫ കുട്ടീ വണ്ടിന്മേൽ ഇരുന്ന പല കാട്ടികൂട്ടലുകളും ഉണ്ടല്ലോ ... എന്റെ ചേട്ടാ ഒന്നും പറയണ്ട , ഇതിനുള്ളിലോട്ട കേറണോ ന്ന ആലോചിക്കുവാണ് , ഹ ഹ ഹാ😂 ... അതെന്താ മോളേ നിനക്ക് പേടി തോന്നി തുടങ്ങിയോ .. ഹേയ് എനിക്കെന്ത പേടി .. എനിക്ക് ഇഷ്ടപെടാത്തത് കണ്ടാൽ ഞാൻ കേറി ഇടപെടും , നാല് വർത്തമാനവും പറയും . അതാണ് പ്രോബ്ലം . അങ്ങനെ ഞങ്ങള് കുറച്ച് സമയം സംസാരിച്ചിരുന്നു , രാമു എന്നാണ് നമ്മടെ ചേട്ടന്റെ പേര് , ഭാര്യയും രണ്ട പെണ്മക്കളും ഉണ്ട് . ഒരാളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട് , ആളൊരു കുട്ടി ഡോക്ടറാ .. BDS ആണ് , അടുത്ത തന്നെ മേരേജ് ഉണ്ടാവുമെന്നും പറഞ്ഞു . രണ്ടാമത്തെ മോള് പ്ലസ് ടു കഴിഞ് എൻട്രൻസ് എഴുതാനുള്ള പരിപാടിയിലാണ് , അങ്ങനെ എല്ലാം നമ്മള് ചോദിച്ചറിഞ്ഞു , എന്റേത് പിന്നെ ചോദിക്കാതെ തന്നെ ഞാനങ്ങോട്ട് വിളമ്പി കൊടുത്തു . നമ്മക്ക് അതാണല്ലോ ശീലം , ഹീ😁 അങ്ങനെ സംസാരിച്ചോണ്ടിരിക്കുന്ന സമയത്താണ് ഞങ്ങളെ തൊട്ടപ്പുറത്തായി ഒരു കാറ് വന്ന നിന്നത് . നോക്കിയപ്പോ മനസ്സിലായി അതാ തൊരപ്പത്തിയുടേതാണെന്ന , നമ്മളത് കണ്ടപാടെ പിന്നെ അങ്ങോട്ട് നോക്കാൻ നിന്നീലാ ... ഓളെ ഒടുക്കത്തെ ജാഡ കാണാൻ വയ്യാതോണ്ടാണ് . ഓള് അതിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോ നമ്മക്കൊരു കുസൃതി തോന്നി , അല്ല ചേട്ടാ ... ഈ വാലാട്ടി പട്ടികളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താ ... നമ്മള് കണ്ണിറുക്കി കാണിച്ചപ്പോ മൂപ്പർക്ക് പിടികിട്ടി , അവറ്റകൾക്ക് നന്ദി , ദയ , കരുണ , അങ്ങനെയുള്ള ഒരു തരത്തിലുള്ള സംഭവങ്ങളും ഉണ്ടാവില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . പിന്നെ കുരക്കും പട്ടി കടിക്കില്ല എന്നൊക്കെയാണ് , പക്ഷേ ചില ഇനങ്ങൾ കുരക്കുകയും കടിക്കുകയുമൊക്കെ ചെയ്യും , പടച്ചോനേ ചിരി കടിച്ചു പിടിച്ചോണ്ട് നിക്കുവാ ... ചേട്ടൻറെ കാര്യവും അതേ അവസ്ഥ തന്നെയാ 😂😂 ... ആ പൂതനയാണെങ്കിൽ ഞങ്ങളുടെ സംസാരം കേട്ടിട്ട് അവിടെ നിന്ന് കലി തുള്ളി നിക്കുവാ ... പിന്നെയൊരു വരവുണ്ടായിരുന്നു മക്കളേ ഞങ്ങളുടെ നേർക്ക് .. എല്ലാം കയ്യിൽന്ന പോയീ ന്ന വിചാരിച്ചതാ ടീ .... അനാവശ്യം പറയുന്നോ ടീ .. അതിനിപ്പോ ഞാനൊന്നും തന്നോട് പറഞ്ഞില്ലല്ലോ ...എന്താ പ്രശ്‌നം , എന്ന നമ്മള് ഒന്നും അറിയാത്ത പോലെ അങ് ചോദിച്ചു , അപ്പൊ ഓളുടെ ഉത്തരം മുട്ടി , എന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട ചേട്ടന് നേരെ തിരിഞ്ഞു , ഓളെ നോട്ടം കൊണ്ടൊന്നും നമ്മക്കൊരു ചുക്കും ഇല്ലാ ... തനിക്കിപ്പോ ഇവള് വന്നപ്പോ ഒരു നെട്ട കൂടിയിട്ടുണ്ടല്ലോ ... നല്ലതിനല്ല ട്ടാ .. ഇവള് മിക്കവാറും ഇപ്പൊ അടുത്ത തന്നെ ഇവിടുന്ന് ലെഫ്റ്റാവും പിന്നെ തനിക്ക് ഇവിടെ ഒരു നിലനിൽപ് വേണമെങ്കിൽ അടങ്ങി ഒതുങ്ങി നിന്നോണം അവളുടെ ആ പറച്ചിൽ എനിക്ക് തീരെ പറ്റിയില്ല . അല്ല മാഡം , അതൊക്കെ അവരവരുടെ പേഴ്‌സണൽ കാര്യങ്ങളല്ലേ .. നീ പിഎ പോസ്റ്റിലല്ലേ , കുട്ടി കുട്ടിയുടെ പണിയെടുക്കാൻ നോക്ക് ട്ടാ .. ഫ്രീ ആയിട്ടുള്ള അഡ്വൈസ് ഒന്നും തൽകാലം ചേട്ടന് ആവശ്യമില്ല . അതിനവള് ഞങ്ങളെ രണ്ടാളെയും കണ്ണും മുഖവും ചുവപ്പിച്ച് തുറുക്കനെ നോക്കിയിട്ട് ഒരൊറ്റ പോക്കായിരുന്നു ... ചിരിച്ചു ചത്തു എന്ന വേണം പറയാൻ ... എന്നാലും എന്റെ ഹൈഫാ ,, നീയിങ്ങനത്തെ പണിയൊക്കെ കൊടുക്കും ന്ന ഞാൻ ഒരിക്കലും വിചാരിച്ചില്ല ട്ടാ 😂 ... ചുമ്മാ ഒരു രസം 😜 , ഇടക്കൊക്കെ ചെറിയ ഡോസ് കൊടുക്കണ്ടേ ചേട്ടാ ... ഹാ വേണം വേണം , ശെരിക്കും ആഷി സാറൊരു നല്ല മനുഷ്യനാ .. റഹ്മാൻ സാറിന്റെയല്ലേ മോൻ , ചീത്തയാവാൻ വഴിയില്ല , പക്ഷേ സാറിന്റെ ഉള്ളിൽ വിഷ വിത്തുകൾ പാകുന്നത് ആ പോയ ഇനമാണ് , അവള് ലോക ഉടായിപ്പാ .. , മോളുടെ മുന്നിലാ അവര് രണ്ടാളും കുറച്ചെങ്കിലും താഴ്ന്നത് ഞാൻ കണ്ടത് , ബാക്കിയുള്ളവർക്കെല്ലാം അവരെ ഭയങ്കര പേടിയാ ... പ്രത്യേകിച്ചു റയേഷ മാഡത്തിനെ ഇനിയെന്തായാലും അവളടങ്ങി നിൽക്കില്ല , നമ്മക്ക് രണ്ടാൾക്കും എന്തെങ്കിലും പണി വാങ്ങി തരും , ഉറപ്പാ ... അത് കുഴപല്യ , ബാക്കിയൊക്കെ വരുന്നോടത്ത വെച്ച് കാണാം .. എന്തായാലും തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറല്ല , എന്തായാലും ഞാനങ്ങോട്ട് ചെല്ലട്ടെ , അങ്ങനെ ചേട്ടന് നല്ലൊരു പുഞ്ചിരിയും സമ്മാനിച്ച് ഞാനുള്ളിലോട്ട കയറി , അവിടെ എല്ലാവരും പ്രസന്റ് ആണ് , ``` നമ്മളെ പടകളെല്ലാം കൈ കൊണ്ടൊക്കെ ഹായ് കാണിക്കുകയും എന്തൊക്കെയോ ചുണ്ടനക്കി ചോദിക്കുന്നുമൊക്കെയുണ്ട , എനിക്കാണേൽ അത് കണ്ട് ഭ്രാന്താവാൻ തുടങ്ങിയപ്പോ , നമ്മള് പിന്നെ ഫോണും തോണ്ടി ഇരുന്നു , അപ്പോഴാണ് നമ്മടെ അൽ കാട്ടുപോത്ത വൽ കാലമാടൻ തെണ്ടി കേറി വരുന്നത് , അവൻക്ക് റെസ്‌പെക്ടിന്റെ ഒന്നും ആവശ്യമില്ല , പക്ഷേ വർക്കിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല . അത് കൊണ്ട് തന്നെ എല്ലാ മെംബേർസും അവരവരുടെ സിസ്റ്റം റെഡിയാക്കുന്ന തിരക്കിലാ ... നമ്മള് പിന്നെ അതൊന്നും തൊട്ട് നോക്കിയിട്ട് പോലുമില്ല ഡോറിന്റെ അങ്ങോട്ട് നോക്കിയതും കോട്ടും കുടഞ്ഞ് അടിപൊളി ലുക്കിൽ കയറി വരുന്ന അവനെ കണ്ടതും ഒരു നിമിഷം ഒന്ന് നോക്കി നിന്നു പോയി . പിന്നെയാണ് ഓർത്തത് , ആ കുരിപ്പ് എങ്ങാനും കണ്ടാൽ ഇന്നെന്റെ മയ്യത്താവും ന്ന അങ്ങനെ ഓരോന്ന് ചിന്ധിച്ചോണ്ട് ഫോണിൽ തോണ്ടിയിരിക്കുന്ന സമയത്താണ് എന്റെ മുന്നിൽ ഒരു വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ടത് . തുടരും . #📙 നോവൽ
40. 💞 ഞാനറിയാതെ..... 💞 "സാ...ർ.. " ഹൈറയുടെ വിളി കേട്ട് ക്ലാസിലെ കുട്ടികൾ ഒന്നടങ്കം അവളെ തന്നെ നോക്കി ഒപ്പം നിഷാദ് സാറിനെയും... അവൻ ഗൗരവത്തിൽ തന്നെ അവളെ നോക്കി. "മ്മ്മ്... എന്താ??? " "അത്... എ..ന്റെ പേ..പ്പ...ർ "അവൾ വിക്കി വിക്കി പറഞ്ഞു. കൈയിൽ ഇരുന്ന അവശേഷിച്ച ആ ഒരു പേപ്പർ അവൻ ഫ്രണ്ടിലെ ഡെസ്കിൽ ആഞ്ഞടിച്ചു കൊണ്ടു വച്ചു. എന്നിട്ട കൈ കെട്ടി നിന്നുകൊണ്ട് കണ്ണ് കൊണ്ടു വന്ന എടുത്തു കൊണ്ടു പോവാൻ ആംഗ്യം കാട്ടി. അല്പനേരം കൂടി അങ്ങനെ നിന്നിട്ട് അവൾ മുന്നോട്ട് വന്ന അവന് നേർക്കായി അവനെ നോക്കി  നിന്നുകൊണ്ട് തന്നെ പേപ്പർ കൈ കൊണ്ടെടുത്തു... അവൻ അവളെ കൂർപ്പിച്ചു ഒന്ന് നോക്കി. "ഈ ക്ലാസിൽ 10 ഇൽ താഴെയുള്ളവർക്ക് എഴുന്നേറ്റു നിൽക്കാം.... " പക്ഷെ ആരും എഴുന്നേറ്റില്ല.... "നാദിയയ്‌ക്ക് കഴിഞ്ഞ ടെസ്റ്റ്‌ പേപ്പറിൽ എത്രയായിരുന്നു മാർക്ക്?? " "അത്... 28... "അവന്റെ മുഖത്ത് നോക്കാതെ തല താഴ്ത്തി കൊണ്ടവൾ പറഞ്ഞു. "ഇപ്പോഴോ....??? " "...9.... " "സൂര്യയ്‌ക്ക് കഴിഞ്ഞ ടെസ്റ്റ്‌ പേപ്പറിൽ എത്രയായിരുന്നു മാർക്ക്‌??? " "... 27സാർ.... "അവളും തല താഴ്ത്തി പറഞ്ഞു. "ഇപ്പോഴോ??? " "അ...ത്... 7 സാർ.... " "മുഷ്റയ്‌ക്കോ???കഴിഞ്ഞ ടെസ്റ്റ്‌ പേപ്പറിൽ എത്രയായിരുന്നു മാർക്ക്‌  " "... 27 സാർ.... "മറ്റുള്ളവരെ പോലെ തല താഴ്ത്തി പറഞ്ഞു. "ഇപ്പോഴോ ....??? " "...8 സാർ... " "മ്മ്മ്...... plus one ലെ total മാര്ക്സ് എത്രയായിരുന്നു മൂന്നു പേർക്കും...??? " "553"(മുഷി) "556"( നാദി ) "554"(ചുരുൾ ) സാറിന്റെ ചോദ്യവും അവരുടെ മറുപടിയും മറ്റു കുട്ടികൾ വീക്ഷിച്ചു കൊണ്ടിരുന്നു. "അപ്പൊ ചുരുക്കി പറഞ്ഞാൽ ഫുൾ A+അല്ലെ....?? നിങ്ങടെ ഈ പഠിപ്പിന്റെ പോക്ക് വച്ചാണേൽ പ്ലസ് ടു ഫുൾ A+ കിട്ടുമെന്ന് വല്ല ഉറപ്പും ഉണ്ടോ....???" "എങ്ങനെ കിട്ടും.... കൂട്ടകെട്ട അങ്ങനത്തെതല്ലേ.... നിങ്ങളുടെ പേപ്പറുകൾ  പ്രത്യേകം മാറ്റി വെക്കാനും കാരണം ഇതൊക്കെ തന്നെയാ... ഇതിപ്പോ എന്റെ സബ്ജെക്ട് മാത്രമല്ല... എല്ലാ സബ്ജെക്ടിലും നിങ്ങള് ഉഴപ്പാണെന്നാ സ്റ്റാഫ്റൂമിൽ പോലും സംസാരം....  അങ്ങനെ അല്ലാന്ന് തോന്നുന്നുണ്ടോ.... "അവർ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. "ഇനി എല്ലാവരോടുമായിട്ട് പറയുവാണ്... പ്ലസ് ടു ലൈഫ് ഒക്കെ അടിപൊളിയാണ്... എൻജോയ് ചെയ്യേണ്ടതുമാണ്... പക്ഷെ അത് ഒരിക്കലും നിങ്ങളുടെ പഠിത്ത്ത്തിനെ ബാധിക്കരുത്.... ഇപ്പോ മിനിമം ക്വാളിഫിക്കേഷൻ പ്ലസ് ടുവാണ്... ജീവിതത്തിൽ ഒരിക്കലും നമുക്ക് റീടേക്കുകൾ ഇല്ല അത് ഓർമയിൽ ഉണ്ടാവണം.... " "ഇനി നിന്നോട്..... എന്താണ് നിന്റെ ഉദ്ദേശം എന്നെനിക്കറിയില്ല.... ക്ലാസ്സിൽ ശ്രദ്ധിക്കുകയുമില്ല... ബാക്കിയുള്ള കുട്ടികളെ ശ്രദ്ധിക്കാൻ സമ്മതിക്കുകയുമില്ല... " അത് വരെയും മിണ്ടാതെ നിന്ന് ഹൈറയ്‌ക്ക് നല്ലത് പോലെ ദേഷ്യം വന്നു. "സാർ ഇതെന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്.... ഞാനെങ്ങനെ ഇതിനൊക്കെ കാരണമാവും.... ഞാൻ ആരോടും പഠിക്കണ്ടാന്ന് പറഞ്ഞിട്ടില്ല... പഠിക്കുന്നവരെ നിരന്തരം ശല്യപ്പെടുത്താറുമില്ല... പിന്നെ സാറിത്ര രോഷം കൊള്ളാൻ  ഇത് പബ്ലിക് എക്സാം ഒന്നും അല്ലല്ലോ... വെറുമൊരു ടെസ്റ്റ്‌ പേപ്പർ അല്ലെ..... " "വെറുമൊരു ടെസ്റ്റ്‌ പേപ്പറിന് കിട്ടിയ മാർക്ക്‌ പിന്നെ ഒരുപാട് ഉണ്ടല്ലോ... വെറും '5'മാർക്ക്. "അതും പറഞ്ഞവൻ അവളുടെ പേപ്പർ കൈയിൽ നിന്നും പിടിച്ചു വാങ്ങി അവളുടെ മുഖത്തിന്‌ നേർക്ക് ഉയർത്തി കാട്ടി. "വെറും രണ്ടു ചാപ്റ്റർ ലെ question ഇട്ടപ്പോ ഈ മാർക്ക് ആണേൽ 6 സബ്ജെക്ട് ലെയും ഫുൾ ചാപ്റ്റർ ബേസിൽ വരുന്ന പബ്ലിക് എക്സാമിന് നീയെത്ര വാങ്ങും....?? "അവൻ ശബ്ദം ഉയർത്തി ചോദിച്ചു. അവൾ മറുപടി പറഞ്ഞു. " പഠിക്കാൻ താല്പര്യം ഇല്ലായെങ്കിൽ പിന്നെയെന്തിനാ ഇങ്ങോട്ടേക്ക ഒരുങ്ങികെട്ടി വരുന്നേ.... ആരും നിർബന്ധിക്കുന്നില്ലല്ലോ....കണ്ടു പഠിക്കെടി ക്ലാസ്സിലെ മറ്റു പെൺകുട്ടികളെ... ആ മൂന്നു കുട്ടികൾ ഒഴിച്ച് ബാക്കി 25 മാർക്ക്‌ ഇൽ കുറഞ്ഞ എത്ര പെൺകുട്ടികൾ ഉണ്ടെന്ന് ... പിന്നെ പ്ലസ് വണ്ണിലെ പോലെ ചുമ്മാ ചക്ക വീണു മുയൽ ചത്ത പോലെ മാർക്ക്‌  കിട്ടും  എന്ന് വിചാരിച്ചാണോ.... എങ്കിൽ ആ ധാരണ നീ മാറ്റിക്കോ... കഷ്ടപ്പെടാതെ ആർക്കും കൂടുതൽ മാർക്ക് കിട്ടിയ ചരിത്രം ഇല്ല.... " "അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.... കഷ്ടപ്പെട്ട് തന്നെയാ പ്ലസ് വണ്ണിൽ ഞാൻ എനിക്ക് അർഹതപ്പെട്ട മാർക്ക്‌ വാങ്ങിയത്.... അല്ലാതെ ആരുടേയും ഔതാര്യമായിരുന്നില്ല അത്.... ഇനിയും അതുപോലെ കഷ്ടപ്പെട്ട്  മാർക്ക്‌ വാങ്ങാനും ഞാൻ ശ്രമിക്കും 100 ഇൽ CE മാർക്ക്‌ 20 ഒഴിച്ച് ബാക്കി 80 മാർക്ക് സാറിന്റെ സബ്ജെക്ടിന് ഞാൻ വാങ്ങിയിരിക്കും.... അതീ ഹൈറയുടെ ഉറപ്പാ.... " "പിന്നെ സാറിന്റെ ക്ലാസിലെ പെൺകുട്ടികൾ കൂടുതൽ മാർക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ അത് സാറ് കാരണമാ.... പക്ഷെ അത് സാർ ഉദ്ദേശിക്കുന്നത് പോലെ ആത്മാർത്ഥത കൊണ്ടൊന്നുമല്ല.... നിങ്ങളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ.... അതുപോലുള്ള ഇമ്പ്രെസ്സ് ചെയ്യിക്കൽ ഹൈറയ്‌ക്ക് വശവുമില്ല ആവശ്യവുമില്ല...ഇപ്പോ മനസ്സിലായില്ലേ ആരാണ് കെട്ടിയൊരുങ്ങി വരുന്നതെന്ന്... " "ഹൈറാ......... You're crossing your limits.... " "ഓഹ്.... ഞാനൊരു സത്യം തുറന്നു  പറഞ്ഞപ്പോൾ അതെങ്ങനെ ഞാൻ പരിധി ലംഘിക്കുന്നതാവും.... അല്ലേലും അപ്രിയ സത്യങ്ങളെ ആരും അങ്ങനെ പെട്ടന്ന് അംഗീകരിക്കാറില്ലല്ലോ...  " "ഡീീ...... "അതും പറഞ്ഞു കൊണ്ടവൻ അവളെ തല്ലാനായി കൈയോങ്ങി പിന്നെ എന്തോ ആലോചിച്ചു അവൻ കൈ താഴ്ത്തിയിട്ടു. "നീ പറഞ്ഞു പറഞ്ഞു കാട് കയറി എങ്ങോട്ടാ ഈ പോണത്..... പെണ്ണായി പോയി അതിലുപരി ഇതൊരു വിദ്യാലയവും..... ഇല്ലേൽ എന്റെന്ന് നീ കൊണ്ടേനെ.... " "സാറ് ചോതിച്ചതിനുള്ള മറുപടിയാണ് ഞാൻ തന്നത്.... അതിൽ കൂടുതൽ ഞാൻ സംസാരിച്ചിട്ടില്ല..... " "ഗെറ്റ് ലോസ്റ്റ്‌ യൂ ബ്ലഡി......... "പൂർത്തിയാക്കാതെ അവൻ അവളെ  ക്ലാസിൽ നിന്നും വലിച്ചു പുറത്തേക്ക് തള്ളി. "നാളെ.... നാളെ നിന്റെ പേരെന്റ്സ് എന്നെ വന്നു കണ്ടിട്ട് നീ ക്ലാസിൽ കേറിയാൽ മതി.... "ആകെ മൊത്തം ചുവന്ന ഉറഞ്ഞു തുള്ളി സാർ പോയി. അവൽക്കണേൽ സങ്കടം വന്നു കണ്ണൊക്കെ നിറഞ്ഞു. "എന്റെ പട്ടി കരയും ഇയാള് പറഞ്ഞതിനൊക്കെ .... ഹും....ഓഹ് എന്റെ പടച്ചോനെ ഞാൻ കരയുമെന്നാ തോന്നണേ... ഇവിടെ നിന്ന് കരഞ്ഞാൽ ഉള്ള നാണോം മാനോം കൂടി കപ്പല് കേറും.... " അപ്പോഴേക്കും ഓഫിസിൽ നിന്ന് അറിയിപ്പ് വന്നു. "ഇന്ന് വെട്ടുകാട് പള്ളിയിൽ പെരുന്നാൾ ആയത് കൊണ്ടും ഉച്ചയ്ക്ക് ശേഷം ട്രാഫിക് ബ്ലോക്ക്‌ ഉണ്ടാവാൻ ചാൻസ് ഉള്ളത് കൊണ്ടും ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുന്നു... അതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതല്ല.... അറിയിപ്പ് കഴിഞ്ഞു. " എല്ലാ പിള്ളേർക്കും സന്തോഷം കൊണ്ടു ചാടി തുള്ളാൻ തോന്നുന്നെങ്കിലും ഹൈറയ്ക്ക് തോന്നിയില്ല.... ലാസ്റ്റ് ബെൽ അടിച്ചതും ഹൈറ ക്ലാസിൽ കേറി ബാഗും എടുത്തു തിരിഞ്ഞതും ലിന്റ...താല്പര്യം ഇല്ലാത്തതു പോലെ അവൾ നടക്കാൻ ഒരുങ്ങിയതും ബാഗിൽ പിടി വീണു. "എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം.... സാറിന്റെ നേരെ നിന്ന് വല്യ ഡയലോഗ് ഒക്കെ അടിച്ചില്ലേ.... " "സമ്മതിച്ചു കഴിഞ്ഞിരുന്നേൽ എനിക്ക് പോകാമായിരുന്നു.... " അവൾ പുച്ഛത്തോടെ പറഞ്ഞു. "സാറിന്റെന്ന് ഒരടി നിനക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ചീറ്റി പോയി.... " "ആദ്യം നീ പോയി വാങ്ങി നോക്ക്... എന്നിട്ട പ്രതീക്ഷിച്ച പോലാണെങ്കിൽ നിനക്ക് കിട്ടാൻ ഞാൻ ഒരുപാട് അവസരം ഉണ്ടാക്കി തരാന്നെ.... അതിൽകൂടി നിനക്ക് സാറിന്റെ സിമ്പതി പിടിച്ചു പറ്റി സാറിന്റെ മനസ്സിൽ കേറി പറ്റാന്നേ..... എങ്ങനെയുണ്ട് ഐഡിയ.... അതിലൂടെ എനിക്ക് നിങ്ങൾക്ക രണ്ടിനും കൂടി ഒരു പണി തന്നാൽ മതിയല്ലോ... വെറുതെ സമയം കളയണ്ടല്ലോ.... "അത്രയും പുച്ഛത്തോടെ പറഞ്ഞു കൊണ്ടു ഹൈറ വേഗത്തിൽ ബാഗുമായി പുറത്തേക്കിറങ്ങി... പുറകിൽ നിന്നും മുഷിയും ചുരുളും നാദിയും അവളോട് 'ഒന്നിച്ചു പോകാം.. നിക്കെടി... 'എന്നൊക്കെ വിളിച്ചു കൂവി കൊണ്ടു ഓടുന്നുണ്ടെങ്കിലും അവൾ നിന്നില്ല. 'വെറുതെ എന്തിനാ ഞാൻ കാരണം ആ പാവങ്ങളുടെ ഭാവിയും ഇല്ലാതാകുന്നത്.... 'എന്ന് സ്വയം പറഞ്ഞു കൊണ്ടു അവൾ വേഗത്തിൽ ഓടി.... സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്നും ഇപ്പുറത്തെ സ്റ്റോപ്പിലേക്ക് അവൾ നടന്നു. അവരുടെ കൂടെ നിന്നാൽ താൻ കരഞ്ഞു പോവും.... അപ്പോഴും കുറച്ചു മുൻപ് നടന്ന സംഭവങ്ങളുടെ വേദനയുടെ പ്രതിഫലനം എന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜ ️ സ്കൂളിൽ നിന്നും വന്ന ശേഷം  കിടപ്പാണ് വേഷം പോലും മാറാതെ...അത്രത്തോളം സങ്കടമുണ്ട് അതിലുപരി ദേഷ്യവും... അവളൊരു പെണ്ണ് തന്നെയാണോ... എന്തൊക്കെയാ വിളിച്ചു കൂവിയത് അതും അത്രേം പിള്ളേരുടെ മുന്നിൽ വച്ച്.... മുന്നും പിന്നും നോക്കാതെ ഒന്ന് പൊട്ടിച്ചിരുന്നേൽ പിന്നെ ഈ ഫീൽഡിൽ തുടരാനുള്ള അർഹത ഞാനായി തന്നെ നഷ്ടപ്പെടുത്താൻ ഇടയായേനെ.... പഠിപ്പിൽ ഉഴപ്പരുതെന്ന് ഒന്ന് ഉപദേശിച്ചു വിടാം എന്നാണ് കരുതിയത്....അതിലുപരി അവരെ നാലു പേരെയും പറ്റി സ്റ്റാഫ്‌റൂമിൽ നടന്ന ചർച്ചകൾ....  പിന്നെ  പേപ്പർ കൊണ്ടുവന്നിട്ടുമുള്ള അവളുടെ കൂസലില്ലായ്മ അതൊക്കെ തന്നെയാണ് തന്നെ  ചൊടിപ്പിച്ചത്.... അതാണ് തന്റെ പ്രതികരണം അങ്ങനെയായി പോയത്... ചിന്തകൾ നീണ്ടു നീണ്ടു പോയപ്പോഴാണ് വാതിലിൽ മുട്ട കേൾക്കുന്നത്. മുഖം ഒന്ന് അമർത്തി തുടച്ചു വാതിൽ തുറന്നപ്പോ വീട്ടിലുള്ള എല്ലാവരും ഉണ്ട്.... "നീയെന്താടാ ഡ്രസ്സ്‌ പോലും മാറ്റാതെ....??? " "അത്... ഒരു തലവേദന പോലെ ഉമ്മാ... ഇപ്പോ ഏകദേശം മാറി... " "മോനെ.. നീയൊന്ന് വന്നേ... സഫിയ താഴെ വന്നു നിപ്പുണ്ട്... " "എന്താ ഉമ്മ കാര്യം... മാമി വെറുതെ വന്നതാണോ.... " "മോനെ സ്കൂളിൽ ക്ലാസ്സ്‌ എപ്പോഴാ കഴിഞ്ഞത്...??? " "അത്  ഉപ്പാ ഇന്ന് ഉച്ചയ്ക്ക് ശേഷം ഗവണ്മെന്റ് ലീവ് പറഞ്ഞിരുന്നല്ലോ വെട്ടുകാട് പള്ളിയിൽ തിരുനാൾ ആയോണ്ടും ബ്ലോക്ക്‌ ആവുമെന്നും ഒക്കെ കരുതിയാണ് ഗവണ്മെന്റ് ലീവ് പ്രഖ്യാപിച്ചത് ..... " "അല്ലാഹ്.... ആ കുട്ടി പിന്നെ എവിടെ പോയോ ആവോ....??? "ഉമ്മ നെഞ്ചിൽ കൈ വച്ചു സ്വയം പറഞ്ഞു. ഞെട്ടലോടു കൂടി അവൻ അവരോട് ചോദിച്ചു. "ആര്... ആരുടെ കാര്യമാ ഉമ്മാ നിങ്ങള് പറയണേ....??? " "മോനെ.... എന്റെ മോള് ഇതുവരെയും വീട്ടിൽ എത്തീലാ.... അവധി ആയ കാര്യമൊന്നും ഞാനറിഞ്ഞില്ല.... "ഹൈറയുടെ ഉമ്മ ഷാൾ കൊണ്ടു കണ്ണുനീർ തുടച്ചു ആവലാതിയോടെ പറഞ്ഞു. കൂടെ നസിയുമുണ്ട്.... "മാമി നിങ്ങള് ഇങ്ങനെ കരയല്ലേ... അവള് വേറെ എവിടെ പോവാൻ.... മുഷ്റയോടു ചോദിച്ചോ അവരല്ലേ ഒന്നിച്ചു വരണത്...." "അവളോട് ചോദിച്ചപ്പോ അവള് അവരെ ആരെയും കൂട്ടാതെ ഒറ്റയ്ക്കാ സ്കൂളിൽ നിന്നിറങ്ങിയതെന്നാ പറേണെ.... അല്ലാഹ്... എനിക്കറിഞ്ഞൂടാ... എന്റെ കുട്ടി എവിടാണോ എന്തോ.... മണി നാലര കഴിഞ്ഞു.... " അവരുടെ ആവലാതിയും കണ്ണീരും കാണുമ്പോഴേ അവനാകെ തളർന്നു. 'അല്ലാഹ് ഇനി ഞാൻ കാരണം അവളെങ്ങാനും വല്ല കടുംകൈയും.....???' അവന്റെ നെഞ്ചോന്ന കാളി..... !!! "മാമി... മാമി വിഷമിക്കണ്ട ഞാൻ... ഞാനുണ്ടല്ലോ.... ഞാൻ പോയി ഒന്ന് അനേഷിച്ചു വരാം... "അവൻ അവരെ സമാധാനപ്പെടുത്തി. "ഉമ്മാ... മാമിയെ ഒന്ന് നോക്കികോളീ... ഞാൻ... ഞാനൊന്ന് നോക്കട്ടെ.... ടാ നിഹാലെ നീ കൂടെ വാ.... "അതും പറഞ്ഞു ടേബിളിൽ ഇരുന്ന കാറിന്റെ കീയുമെടുത്തു വണ്ടിയോടിച്ചു... മനസ്സ വല്ലാതെ പൊള്ളിപിടയും പോലെ... ആദ്യം സ്കൂളിനുള്ളിൽ ഉണ്ടോന്നറിയാൻ സെക്യൂരിറ്റി ചേട്ടനോട് ഫോട്ടോ കാട്ടി കാണിച്ചു. അവളെ കണ്ടപ്പോഴേ ചേട്ടൻ തിരിച്ചറിഞ്ഞു. "ഈ മോള് ആദ്യമേ പോയല്ലോ സാർ... എന്നും കൂടെയുള്ള കുട്ടികൾ കൂടെയില്ലായിരുന്നു ഇനി വഴക്കിടോ മറ്റൊ ചെയ്‌തെന്ന് തോന്നുന്നു.... " "ഇത്രേം പിള്ളേരുള്ളപ്പോ ചേട്ടൻ ഈ കുട്ടിയെ മാത്രം ശ്രദ്ധിച്ചതെന്താ...?? "നിഹാൽ ചോദിച്ചു. "ഈ കുട്ടി എനിക്കെന്റെ ചെറുകുട്ടികളെ പോലാണ്.... ചിരിക്കുകേം തമാശ പറയുകേം ഒക്കെ ചെയ്യും.... ഇന്ന് ചിരിക്കാനൊന്നും നിന്നില്ല.... "അയാള് നെടുവീർപ്പിട്ടു. "മോളെ കിട്ടുവാണേൽ എന്നെ ഈ നമ്പറിലേക്ക് ഒന്ന് വിളിക്കണേ സാറെ.... "അയാൾ ആവലാതിയോടെ പറഞ്ഞു. അവൻ ആ നമ്പർ വാങ്ങി തലകുലുക്കി. ആ ചേട്ടനോട് പറഞ്ഞിട്ട് വണ്ടിയിൽ കേറി... ഫോണെടുത്തു അഫ്സൽ നെയും അക്കുവിനെയും കാര്യങ്ങൾ അറിയിച്ചു. അവരും ബന്ധുവീടുകളിലും പോവാറുള്ള സ്ഥലങ്ങളിലും അനേഷിച്ചു തുടങ്ങിയിരുന്നു. ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കുറച്ചു മണിക്കൂറുകൾ മുൻപ്....... !!!! തലയ്ക്കു ഒക്കെ ഭയങ്കര ഭാരം...കണ്ണൊന്നും തുറക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ്.... എങ്ങനെയൊക്കെയോ പാട് പെട്ട കണ്ണുകൾ വലിച്ചു തുറന്നു. കുറച്ചു നേരത്തേക്ക് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.... ആകെ ഒരു മൂടൽ... കണ്ണൊന്നു തിരുമ്മി ഒന്നൂടെ തെളിച്ചു കാണാൻ കൈ ഉയർത്താൻ നോക്കുമ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്.... തന്റെ കൈയും കാലും ഒരു കസേരയോട് ചേർത്തു കെട്ടിയിട്ടിരിക്കുന്ന ..... ഹേ....ഇതെന്തു പാട്..... അപ്പോഴാണ് ചുറ്റും നോക്കുന്നത്... ഏതോ ഗ്യാരേജ് ആണെന്ന് തോന്നുന്നു. കസേര ഒന്ന് ചലിപ്പിച്ചു ചലിപ്പിച്ചു ചുറ്റും നോക്കിയപ്പോ ഒരു അഞ്ചാറെണ്ണം കിടന്നുറങ്ങുന്നു. ഒരുത്തൻ ഫോണിൽ തോണ്ടുന്നു.... പടച്ചോനെ എന്നെ ഇവന്മാർ തട്ടി കൊണ്ടു വന്നതാണോ.... എന്തിന്....?? "ഒന്ന് നിലവിളിക്കാൻ പോലും.... ങേ... !!!ഈ മണ്ടന്മാർ എന്റെ വായയിൽ പ്ലാസ്റ്റർ ഒട്ടിച്ചിട്ടില്ലല്ലോ.... ഓ... ബോധം കെട്ടാൽ പിന്നെ നിലവിളിക്കില്ലല്ലോ..... മ്മ്മ്... ബുദ്ധിയുണ്ട്... "ഡോ.... ഡോ..... "ഫോണിൽ തോണ്ടുന്നവനെ നീട്ടി വിളിച്ചു. "ആഹ്.... ഉണർന്നോ.... എന്തൊരു ഉറക്കമാ കൊച്ചേ.... "അവൻ അവളോട് സംസാരിച്ചു. "ഡാ.... എഴുന്നേൽക്കടാ പൊട്ടന്മാരെ... ആ പെണ്ണ് എഴുന്നേറ്റു... "അവൻ മറ്റുള്ളവരെ വിളിച്ചു എഴുന്നേൽപ്പിച്ചു. അവന്മാർ ഉറക്കച്ചടവോടെ എഴുന്നേറ്റു. "ഹാാാ..... ആ പെണ്ണിന്റെ ഉറക്കം കണ്ടപ്പോ തന്നെ ഉറങ്ങാൻ തോന്നി പോയി അളിയോ..... "നീട്ടി ഒരു കോട്ടുവായ ഇട്ടുകൊണ്ടു കറുത്ത ഷർട്ട്‌ ഇട്ടവൻ പച്ച ഷർട്ട്‌ ഇട്ടവനോട് പറഞ്ഞു. "നിങ്ങള് ഗുണ്ടയാണോ.... എന്നെ തട്ടി കൊണ്ടു വന്നതാണോ....??? " "അതേ കൊച്ചേ... ഞങ്ങള് ഗുണ്ടകളാ... കൊച്ചിനെ തട്ടി കൊണ്ടു വന്നതാ.... " ഒരു ബ്ലു കളർ ഷർട്ട്‌ ഇട്ടവൻ അവളോട് പറഞ്ഞു. അത് കേട്ടതും അവള് പൊട്ടി ചിരിച്ചു. "എന്നാത്തിനാ കൊച്ചേ നീ പടക്കം പൊട്ടണ പോലെ ചിരിക്കണേ..... "(ബ്ലൂ ) "ഒന്ന് തമാശ പറയാതെ പോ ചേട്ടാ.... ഒരു ഗുണ്ട പോലും ഗുണ്ട.... ഉണ്ടയാണ്.... "അവള് ചിരിച്ചോണ്ട് പറഞ്ഞു. "സത്യായിട്ടും കൊച്ചേ ഞങ്ങള് ഗുണ്ടകളാ.... "അയാൾ അവളോട് പറഞ്ഞു. "എന്നിട്ട നിങ്ങളെ കണ്ടാൽ വൃത്തീം മെനയും ഒക്കെയുണ്ടലോ.... കൈയിൽ ഒരു വടിവാളോ തോക്കോ പോയിട്ട് ഒരു കമ്പി പോലും ഇല്ല.... "പറഞ്ഞു നിർത്തിയിട്ടവൾ അഞ്ചു പേരെയും അടിമുടി നോക്കി. "എന്നതാ കൊച്ചേ നീയിങ്ങനെ അടിമുടി നോക്കണേ..... "കാപ്പി കളർ ഷർട്ട്‌ ഇട്ടവൻ അവളോട് വല്ലായ്മയോടെ ചോദിച്ചു. "എന്റെ ചേട്ടാ.... നിങ്ങളുടെ ദേഹത്തൊക്കെ പൊടിയോ... അടിയുടെയോ വെട്ടിന്റെയോ കുത്തിന്റെയോ ഒക്കെ പാടുണ്ടോന്ന് നോക്കിയതാ.... ഒരു പിന്ന കൊണ്ട പാട് പോലും ഇല്ല... എന്നിട്ടും ഗുണ്ട പോലും ഗുണ്ട..... "അവള് പരിഹാസചിരിയോടെ പറഞ്ഞു. "ഇതൊക്കെയുണ്ടെങ്കിലെ ഗുണ്ടയാവുള്ളോ കൊച്ചേ.... " കടും പച്ച ഷർട്ട്‌ ഇട്ടവൻ അവളോട് ചോദിച്ചു. "അല്ല...സാധാരണ സിനിമകളിലെ ഗുണ്ടകൾ ഒക്കെ അങ്ങനെ അല്ലെ ചേട്ടാ..... അതാ നേരിട്ട് ചോദിച്ചത്... " അപ്പോഴേക്കും ബ്ലാക്ക് ഷർട്ട്‌ ഇട്ട ചേട്ടന്റെ ഫോൺ റിങ് ചെയ്തു. "ആ.... അളിയാ ആ പെൺകൊച്ചു എഴുന്നേറ്റു... നീയെവിടാ.... ഒന്ന് വേഗം വാടാ.... ട്രാഫിക്കോ... നാളെ എങ്ങാനും വരോടാ നീ....ന്നാ വാ.... ആഹ്.. "അത്രേം പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട്‌ ചെയ്തു. "ഓയ്.... പൊന്നു ചേട്ടന്മാരെ.... വിശന്നിട്ടു മനുഷ്യന്റെ കുടല് വരെ തന്തയ്ക്ക് വിളിക്കുന്നുണ്ട്... വല്ലോം ഉണ്ടേൽ തിന്നാൻ തായോ.... " "കൊച്ചേ ഞങ്ങള് ഗുണ്ടകളാ.... ഗുണ്ടകളോട് ഇങ്ങനെയൊന്നും ചോദിക്കരുത്.... "(കരിംപച്ച ) "അതെന്താ നിങ്ങളൊക്കെ മനുഷ്യരല്ലേ... വിശപ്പും ദാഹോം ഒന്നുല്ലേ....??? " "കൊച്ചേ ഗുണ്ടകളോട് ഇത്തിരി പേടീം ബഹുമാനോം ഒക്കെ വേണം... "( കാപ്പി കളർ ) "ഗുണ്ടകൾ ഒക്കെ ഇങ്ങനെയാണോ ചേട്ടാ തട്ടി കൊണ്ടുവന്നവരോട് പെരുമാറുന്നത്??? ചേട്ടാ വല്ല ബ്രാണ്ടിയോ വിസ്കിയോ ഒക്കെയാണ് ഉള്ളതെങ്കിൽ ഏതായാലും മതി... ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം... നിങ്ങള് പിന്നെ മിച്ചറും ഫ്രൈയും ഒക്കെയല്ലേ കൂട്ടുന്നത്... ടച്ചിങ്‌സെ ടച്ചിങ്‌സ്.... " "ഞങ്ങള് കുടിക്കാറില്ല കൊച്ചേ...."(ബ്ലൂ ) "ഒന്ന് പോ അണ്ണാ കള്ളം പറയാതെ... കുടിക്കാത്ത് ഗുണ്ടകളോ അതും ഈ കാലത്ത്..... ഒരു കമ്പനി തരാന്ന് വച്ചപ്പോ .... നിങ്ങളൊക്കെ ഗുണ്ടയാണെന്ന് എനിക്ക് ഇപ്പോഴും നല്ല വിശ്വാസം വന്നില്ല..... " "ഇതിനെ എങ്ങനെയാ അളിയാ നമ്മള് ഗുണ്ടകളാണെന്ന് വിശ്വസിപ്പിക്കണേ.... "(ബ്ലാക്ക് ) "ഓ..... നിങ്ങള് എന്റെ ഉള്ള എനർജി കൂടി കളയല്ലേ.... വല്ലോം തിന്നാൻ തായോ.... ഇല്ലേൽ ആ ഗ്ലാസിൽ ഇരിക്കണ സാധനം എങ്കിലും താ തൊണ്ട നനയ്ക്കാൻ.... " "ടാ.... അതങ്ങു കൊടുത്തു അതിന്റെ വായ അടപ്പിക്ക്.... "കാപ്പി കളർ ചേട്ടൻ മഞ്ഞ കളർ ഷർട്ട്‌ ഇട്ട ചേട്ടനോട് പറഞ്ഞു. അത് കേട്ടതും ആ ചേട്ടൻ ആ ഗ്ലാസ് കൊണ്ടു വന്നു വായയോടു അടുപ്പിച്ചു. അത് മട മടാന്ന് അങ്ങ് കുടിച്ചു. "താങ്ക്സ് യെല്ലോ ചേട്ടാ.... "അവൾ ആശ്വാസത്തോടെ അവനോട് പറഞ്ഞു. "അല്ല...കൊച്ചേ... അത് മദ്യം ആണോന്ന് പോലും കൊച്ച് ചിന്തിച്ചില്ലല്ലോ.... ഒറ്റ വലിയായിരുന്നല്ലോ.... "(ബ്ലൂ ) "😭😭😭😭😭😭😭😭😭" "കൊച്ച് എന്നാത്തിനാ കരയണേ ...   "(ബ്ലാക്ക് ) "എനിക്കിപ്പം മരിക്കണം..... 😭😭😭" "ങേ.... എന്തിന്......??? "എല്ലാം കൂടി ഒന്നിച്ചു ചോദിച്ചു. "അതൊരു ചെറ്യേ ബല്യേ സ്റ്റോറിയാ.... നിങ്ങളെല്ലാം കൂടി എന്നെ കൊല്ലോ....??? " "ഒന്ന് പോയെ കൊച്ചേ.... കൊല്ലാനുള്ള ത്രാണിയൊന്നും ഞങ്ങക്കില്ല... "( യെല്ലോ ) "പിന്നെ നിങ്ങളൊക്കെ എവിടത്തെ ഉണ്ടകളാ..... ദിവസോം കുളി, നന, ജപം, കള്ളു കുടിക്കത്തില്ല, ആരേം കൊല്ലത്തില്ല, ദേഷ്യപ്പെടില്ല, കത്തി, വടിവാള്, ബോംബ്, തോക്ക് പോയിട്ട് കളി തോക്ക് പോലുമില്ല കൈയിൽ...പിന്നെ  ദേഹത്തു പിന്ന കൊണ്ട പാടുപോലും ഇല്ല.... ഉണ്ടയാണത്രേ ഉണ്ട.... "അവള് കലിപ്പിച്ചു പറഞ്ഞു.... " "എന്റെ ബാഗിലെ പാത്രത്തിൽ ചോറുണ്ട്.... അതേലും എടുത്തു തായോ.... ദരിദ്രവാസി ഗുണ്ടകൾ...." "എടുത്തു കൊടുക്കെടാ... ജോജിയെ... "(ബ്ലൂ ചേട്ടൻ കാപ്പി ചേട്ടനോട് പറഞ്ഞു. ) "അളിയാ എനിക്ക് വിശന്നപ്പോ ഞാനതെടുത്ത് തിന്നായിരുന്ന....."ഇളിച്ചോണ്ട് ആ ചേട്ടൻ പറഞ്ഞു. "ശവം.... അതും കേറ്റിയല്ലേ.... "(ബ്ലൂ ) "ഞാൻ മാത്രല്ല ഇവന്മാരും ഉണ്ടായിരുന്നു.... "(കാപ്പി കളർ ) "പിന്നെ എന്നെ കൂടെ വിളിക്കാത്തതെന്താടാ തെണ്ടികളെ.... "(ബ്ലു ) "ആഹ്... നീ നിന്റെ മറ്റോളോട് സൊള്ളാൻ പോയിട്ടല്ലേ..... അന്നേരം ഞങ്ങള് തിന്നു.... എന്നിട്ടും അതെങ്ങും എത്തീല.... ഈ കൊച്ചു എങ്ങനെ അത്ര മാത്രം തിന്ന് വയറു വീപ്പിക്കുന്നോ.... "(കാപ്പി ) "ഓ.... നശൂലങ്ങള്... അതും കേറ്റി.... എന്നിട്ട ചോദിക്കുന്ന കേട്ടില്ലേ...ഉണ്ടകള്.....  ഓരോരോ ഗുണ്ടകളുടെ കൈയിലൊക്കെ പൂത്ത കാശാ.....ഓ... ഗുണ്ടകളുടെ പേര് കളയാൻ അഞ്ചണ്ണം... " "സോറി കൊച്ചേ.... വിശന്നപ്പോ തിന്നുപോയതാ.... എന്നാലും ഇത്ര കുറച്ചു തിന്നിട്ട് കൊച്ചെങ്ങനാ വൈകുന്നേരം വരെ ഇരിക്കണേ.... "(ബ്ലാക് ) "ചങ്കുകളെന്ന് കൈയിട്ടു വാരുന്ന ഈ എന്നോടോ ബാലാ ഈ ചോദ്യം.... " "അല്ല കൊച്ചെ.... നേരം ഇത്രേം ആയി എന്തിനാ കൊച്ചിനെ ഞങ്ങള് തട്ടി കൊണ്ടുവന്നെന്ന് എങ്കിലും കൊച്ചിതു വരെ ചോദിക്കാഞ്ഞതെന്താ....??? "(പച്ച ) "അത് ഞാൻ പറഞ്ഞില്ലേ... ഒരു ഗദന ഗദയാ.... "ഒരു നെടുവീർപ്പിട്ടു കൊണ്ടവൾ പറഞ്ഞു. "ആ അലവലാതി വരാൻ സമയമെടുക്കും....സിറ്റിയിലെ ട്രാഫിക് അല്ലെ... ഞങ്ങള് കഥ കേക്കാനുള്ള മൂഡിലാ...  കൊച്ചു പറ..... "(യെല്ലോ.... ) "ആദ്യം ഇതൊക്കെ ഒന്ന് ഊരി മാറ്റി താ.... ചൂടെടുത്തിട്ട് മേലാ...." അത് കേട്ടതും അവരെല്ലാം തമ്മിൽ തമ്മിൽ നോക്കി. " ഞാനെന്തായാലും ഇവിടന്ന് ഓടി പോകത്തോന്നുല്ല.... "അത് കേട്ടതും ജോജി ചേട്ടൻ വന്നു കെട്ടഴിച്ചു തന്നു. "നിങ്ങടെയൊക്കെ പേരെന്താ ചേട്ടന്മാരെ....??? " "ജോജി.... "(കാപ്പി കളർ ) "സണ്ണി... "(ബ്ലാക്ക് ) "ലിജോ...." (യെല്ലോ ) "രാഹുൽ... "(പച്ച ) "നൈസാം "(ബ്ലൂ ) "ആഹാ മതമൈത്രിയാണല്ലോ... എന്നിട്ട എല്ലാത്തിന്റെയും സ്ലാങ് ഒരു പോലാണല്ലോ..... അതെന്താ.... " "ഞങ്ങളും വെറൈറ്റി സ്ലാങ് ആയിരുന്നു കൊച്ചെ.... ദേ ഈ മൂന്നോന്മാരുടേം കൂടിയ ശേഷം ഞങ്ങളെം അതുപോലായി.... "ചിരിച്ചു കൊണ്ടു രാഹുൽ ചേട്ടൻ പറഞ്ഞു. "ഹാ... അതൊക്കെ പോട്ടെ.... കൊച്ചു പറയാന്നു പറഞ്ഞത് പറയ്‌.... "ക്ഷമ കെട്ട ലിജോ ചേട്ടൻ പറഞ്ഞു. "ആദ്യം എന്റടുത്തോട്ട് വന്നിരിക്ക....നിങ്ങടെയൊക്കെ മുഖം കണ്ടാലേ എനിക്ക് പറയാനൊരു മൂഡ് വരത്തുള്ളൂ.... "അവള് പറഞ്ഞതനുസരിച്ച്‌ അവരെല്ലാം അവളുടെ മുന്നിൽ വന്നിരുന്നു. പുള്ളിക്കാരി നടന്ന കഥയൊക്കെ വള്ളി പുള്ളി വിടാതെ അഭിനയിച്ചു അങ്ങ് പറഞ്ഞു കൊടുത്തു. എല്ലാം കേട്ട അവരെല്ലാം അന്തം വിട്ടു. "എന്നാലും... കൊച്ചു ഇങ്ങനെയൊക്കെ ആ സാറിനോട് പറഞ്ഞോ....??? "(സണ്ണി ) "പിന്നെ പറയാതെ.... ദേഷ്യം വന്നപ്പോ എല്ലാം കൈയീന്ന് പോയി.... "വിഷമഭാവത്തോടെയവൾ പറഞ്ഞു. "എന്നാലും കൊച്ചെ.... ആ ലിന്റ കൊച്ചിനോട് പറഞ്ഞ ഡയലോഗ് പൊളി...ഹോ... തിയേറ്ററിലായിരുന്നേൽ ഒന്ന് വിസിലടിക്കായിരുന്ന....."(ജോജി ) "അതൊക്കെ പോട്ടെ... ആ ലിന്റ കൊച്ച് കാണാൻ എങ്ങനാ....??? "(ലിജോ ) "കുറച്ചു തൊലിവെളുപ്പുള്ള ദരിദ്രവാസിയാ... ഉണങ്ങി കോലു പോലത്തെ ചുള്ളി കമ്പ് .... പക്ഷെ പൂത്ത കാശ് അവളെ തന്തേടെ കൈയിലുള്ള അഹങ്കാരം ആണ്.... ശവം.... " "അല്ല കൊച്ചെ.... ഈ സ്റ്റോറി കേട്ടത് വച്ച് നോക്കുമ്പോ ആ ലിന്റ കൊച്ച് കൊച്ചിന്റെ എനിമി അല്ലായിരുന്നല്ലോ....പിന്നെങ്ങനെ  "(നൈസാം ) "എന്റെ പൊന്നു ചേട്ടാ... അങ്ങേര് എന്നോട് കൂടുതൽ അടുക്കുമോന്നുള്ള പേടിയാ അവൾക്ക്.... ഞാൻ പറഞ്ഞില്ലേ മുന്നേ ഞാൻ ആ പെണ്ണുമായിട്ട് വലിയ ടച് ഇല്ലായിരുന്നു.... ഞങ്ങള് നാലും ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്ക് പോലുമില്ലായിരുന്ന......ഇപ്പോഴല്ലേ ഇങ്ങനെയുള്ള പ്രശ്നം ഉണ്ടായത്.... " "എന്നാലും ഇടയ്ക്ക് കൊച്ച് ഒരു വലിയ തള്ള് തള്ളിയായിരുന്ന.....ആ സാറിന്റെ സബ്ജെക്ട് ന് ഫുൾ വാങ്ങുമെന്ന്.. വാങ്ങോ കൊച്ചെ.... "(ജോജി ) "അന്നേരം വായിൽ വന്നത് ഒരു പഞ്ചിന് വേണ്ടി തട്ടി വിട്ടതാ.... ആർക്കറിയാം..... " "എന്നാലും നാളെ പോവുമ്പോ വീട്ടുകാരെം കൊണ്ടു പോണ്ടായോ...??? "(സണ്ണി ) "എന്റെ വീടിന്റെ തൊട്ടപ്പുറത്തുള്ള അങ്ങേർക്ക് എന്റെ വീട്ടിൽ വന്നു പറഞ്ഞൂടെ.... എന്തിനാ കെട്ടിയൊരുക്കി അങ്ങോട്ട് കൊണ്ടു വരാൻ പറഞ്ഞെ.... കാട്ടാളൻ.... "നഖം കടിച്ചു തുപ്പി കൊണ്ടു പറഞ്ഞു. "അപ്പോഴേ കിട്ടുന്ന അടിക്കുള്ള ഇന്റെന്സിറ്റി കൂടുള്ളൂ കൊച്ചേ.... "ചിരിച്ചു കൊണ്ടു നൈസാം ചേട്ടൻ പറഞ്ഞു. "ഡാ.... നീ മറ്റവനെ വിളിച്ചു നോക്കിയേ..... അവൻ എത്താറായോന്ന്.... "ജോജി ചേട്ടൻ സണ്ണി ചേട്ടനോട് പറഞ്ഞു. "അല്ല ചേട്ടാ.... നിങ്ങളെന്തിനാ എന്നെ തട്ടി കൊണ്ടു വന്നത്.....??? " അപ്പോഴേക്കും ആരോ ഒരാൾ അങ്ങോട്ടേക്ക് നടന്നടുക്കുന്ന ശബ്ദം കേട്ടു. "ഡാാ..... ഇതേതാടാ ഈ പെണ്ണ്???? " "ങേ..... അപ്പൊ നിന്റെ മറ്റവളല്ലേ ഇവള്..... " (സണ്ണി ) ( കാത്തിരിക്കണേ..... തുടരും... ) #📙 നോവൽ
നീ വരുവോളം - 38 'സ്നേഹം തോന്നുന്നു ഇഷ്ടം തോന്നുന്നു ആരാധന തോന്നുന്നു ബഹുമാനം തോന്നുന്നു പക്ഷേ പ്രണയം മാത്രം അപ്പോഴും......' എന്തിനെന്നറിയാതെ മനസിനൊപ്പം ശരീരവും നോവുന്നതുപോലെ..... ഇത്രത്തോളമൊക്കെ നീറാൻ അത്രത്തോളം ആരോ ആയിക്കഴിഞ്ഞിരിക്കുന്നു തനിക്കാ മനുഷ്യൻ.... ഇടയ്ക്കിടെ വീട്ടിൽ നിന്നും ധനുവും അച്ഛനും അമ്മയും ഒക്കെ കാണാൻ വരും തിരിച്ചുപോകുമ്പോ മാളൂട്ടിക്ക് ധനുചിറ്റെടെ കൂടെ പോകണമെന്ന് പറഞ്ഞു നിലവിളിയാകും... ഒടുക്കം അവര് തിരികെപോവുമ്പോ അവർക്കൊപ്പം മംഗലത്തേക്ക് പോകും രണ്ടുദിവസം നിൽക്കാൻ..... ""നാളെ അപ്പുവെത്തും..."" അടുക്കളയിൽ ചോറ് വാർക്കുമ്പോഴായിരുന്നു ബേബിയമ്മ അതുപറഞ്ഞത്.... ""ഈ ആഴ്ച രണ്ട് ദിവസം ഉണ്ടാകും ... അമ്മുനെ ഹരിന്റെ വീട്ടിൽ ആക്കേണ്ട ദിവസം കണ്ടിരിക്കുന്നത് മറ്റന്നാളാ.... അത് കഴിഞ്ഞേ അവനിനി പോകൂ...."" കേട്ടപ്പോ സന്തോഷം തോന്നി.... ആഴ്ചയിൽ ഒരു ദിവസം വന്നാൽ തന്നെ മാളൂട്ടിടെ കൂടെ ഒരേ ഇരിപ്പാണ് തന്നെയൊന്ന് ശ്രദ്ധിക്കാറുകൂടെയില്ല ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയിട്ടാവും.... രാവിലെ മുതലുള്ള കാത്തിരിപ്പാണ് അച്ഛന് വേണ്ടി ഉമ്മറപ്പടിയിൽ.... അപ്പുവേട്ടന്റെ വണ്ടി മുറ്റത്തേക്ക് കടന്നതും കാന്താരി ഇറങ്ങിയോടി.... അഞ്ചുമിനിറ്റ് അച്ഛനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു.... ഒരാഴ്ച കാണാതിരുന്നതുകൊണ്ട് മുറ്റത്ത് വച്ചുതന്നെ ആദ്യ ദിവസം മുതലുള്ള കാര്യം പറഞ്ഞുകൊടുക്കാൻ തുടങ്ങി.... ഒരു ഗ്ലാസ്‌ ചായയും കൊണ്ട് മുറിക്കകത്തേക്ക് കയറുമ്പോഴാണ് അച്ഛന് പഠിച്ച നൃത്തചുവടുകൾ കാണിച്ചുകൊടുക്കുന്ന വാവയെ കണ്ടത്.... അപ്പുവേട്ടൻ കണ്ണൊക്കെ വിടർത്തിയും മീശ പിരിച്ചും ഒക്കെ സൂപ്പറായിട്ടുണ്ടെന്ന് കാണിക്കുന്നുണ്ട്..... സന്തോഷം തോന്നി... അരികിലേക്ക് ചെന്ന് ചായ കൊടുത്തു.... മോളുടെ കളികൾ നോക്കി കിടക്കയിൽ ഇരുന്നു.... മടിയിലേക്ക് ഒരു പൊതി വച്ചുതന്നു.... """ഇഷ്ടമാവുമോന്ന് അറിയില്ല ഇഷ്ടപെട്ടത് എടുത്തിട്ട് മറ്റേത് അമ്മൂന് കൊടുത്തേക്ക്.... മാറ്റണമെങ്കിൽ മാറ്റി വാങ്ങാം....""" മോളെ തന്നെ നോക്കിയാണ് പറഞ്ഞത്.... ദച്ചുവത് തുറക്കുമ്പോഴേക്കും കുറുമ്പിയുടെ ചുവടുകൾ പിഴച്ചുതുടങ്ങിയിരുന്നു... കയ്യിലിരുന്ന കവറിൽ സാരി കണ്ടതും അവളോടി അപ്പുവേട്ടന്റെ മടിയിൽ ഇരുന്ന് ഏട്ടന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.... """അച്ഛേടെ പൊന്നമ്പിളിക്കും കൊണ്ടോന്നിട്ടുണ്ട്... ദേ....""" ഒരു മുന്തിരികളർ ഉടുപ്പെടുത്ത് പൊക്കി കാണിച്ചു.... പതിവുപോലെ ഇട്ടിരുന്ന ഉടുപ്പ് അപ്പൊ തന്നെ ആള് ഊരി വലിച്ചെറിഞ്ഞു.... ഒളികണ്ണിട്ട് അച്ഛന്റെയും മോളുടെയും സ്നേഹം ആവോളം കണ്ടു... കൊണ്ടുവന്നതിൽ നിന്നും ഏറ്റവും നല്ലത് അമ്മുവിന് എടുത്തുവച്ച് മറ്റേത് തനിക്കായി മാറ്റിവച്ചു..... രാവിലെതന്നെ ബന്ധുക്കൾ ഓരോരുത്തരായി എത്തിത്തുടങ്ങിയിരുന്നു.... ആരും 'തന്നെ' ശ്രദ്ധിക്കാത്തതുപോലെ.... ആരെയും തനിക്ക് ഓർമയില്ലാ... ആരും പരിചയപ്പെടാനും വന്നില്ല..... എന്തോ ഹൃദയത്തിൽ ഒരു കല്ലെടുത്തുവച്ച ഭാരം തോന്നി തുടങ്ങിയിരുന്നു..... പിന്നെ മനസ്സിനെ പിടിച്ചുവച്ചു.... വന്നവർക്കെല്ലാം വെള്ളവും ചായയും പലഹാരങ്ങളുമൊക്കെ കൊടുത്തു.... ചിരിച്ചുനോക്കി.... എന്തിനോ ആർക്കോ വേണ്ടി ഒരു ചിരിയായിരുന്നു തിരികെ കിട്ടിയത്..... അപ്പുവേട്ടൻ മുറ്റത്തൂടെ ഫോണിൽ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് അടുക്കള ജനവാതിലിലൂടെ കണ്ടു.... കൂടെ മോളെ കാണാഞ്ഞപ്പോ എന്തോ പേടിതോന്നി... തിരഞ്ഞിറങ്ങിയപ്പോൾ അമ്മുവിന്റെ മുറിയിൽ ആളുണ്ട്.... """ആന്റി... വാവ മൂത്തരം ഒഴിച്ചും പിന്നേ എപ്പളും എപ്പളും കരയും... പാല് മാത്രേ കുടിച്ചുള്ളൂ... അപ്പളേക്കും പിന്നെയും മൂത്തരം ഒഴിച്ചും.... ഒഴിച്ചാലേ അപ്പം വിചക്കും ന്നിട്ട് പിന്നേം പിന്നേം കരയും.... മോളെ ചവിട്ടുമല്ലോ കുറുമ്പൻ ....""" മുറിയിലെ ആരോടൊക്കെയോ വാ അടയ്ക്കാതെ സംസാരിക്കുന്നുണ്ട്.... പക്ഷേ ആരും തന്റെ മോളെ നോക്കുന്നത് പോലും ഇല്ലാ.... ആരും നോക്കാതെ ഇരിക്കുമ്പോൾ അവള് തോണ്ടി വിളിച്ച് പിന്നെയും പിന്നെയും പറയുന്നു..... ഉള്ള് നീറി... ഹൃദയം മുറിയുന്ന വേദന തോന്നി.... കുഞ്ഞല്ലേ അവള്.... എന്തിനാ ഈൗ അവഗണന.... മനുഷ്യരെ എത്ര ശ്രമിച്ചിട്ടും പഠിക്കാൻ സാധിക്കുന്നില്ല..... ""മാളൂട്ടി... ഇങ്ങ് വാ..."" കണ്ടുനിൽക്കാനാവാതെ അവളെ വിളിച്ചു.. ചാടിത്തുള്ളി ആള് കൈകളിലേക്ക് ഓടി കയറി... ""ആന്റിമാരെ എന്റമ്മയാ ഇത്...."" ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു... ആരും...ആരും... ഞങ്ങളെ ഗൗനിച്ചില്ല പതിയെ അവിടെ നിന്നും നടന്നു..... """നല്ലോരു ചെറുക്കാനായിരുന്നു.... പോരാത്തതിന് പഠിച്ച് പരീക്ഷയും എഴുതി ചെറുപ്രായത്തിലേ ജോലിയും ആക്കി എന്നിട്ട് കണ്ടവന്റെ കൊച്ചിനെയും വിഴുപ്പിനെയും ചുമക്കേണ്ട ആവശ്യം എന്തായിരുന്നു..... കലികാലം... കൈവിഷം വല്ലതുമാവും....""" എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചോ അത് തന്നെ കേട്ടു.... പിടിച്ചുനിർത്താനായില്ല മോളെയും കൊണ്ട് മുകളിലെ മുറിയിലേക്ക് ഓടിക്കയറി ശബ്ദത്തെ അടക്കി വച്ച് ഉള്ളുകൊണ്ട് പൊട്ടിക്കരഞ്ഞു.... കുറെ കരഞ്ഞപ്പോൾ ഒരാശ്വാസം കിട്ടി.... അന്ന് പിന്നെ മോളെ ഒക്കത്ത് നിന്ന് താഴെ ഇറക്കിയില്ല.... അമ്മുവിനെയും വാവയെയും അവിടെ ഹരിയേട്ടന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി... പിന്നെ വീട്ടിലാകെ ഒരു മൂകതയായിരുന്നു.... രാത്രി മുറിയിൽ ചെല്ലുമ്പോൾ അപ്പുവേട്ടൻ മോളെ ഉറക്കുന്നുണ്ടായിരുന്നു.... എന്തോ കാലിനൊരു വിറവൽ പോലെ.... തിരിഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ കൈകളിൽ പിടിച്ചു.... ""ആയിരം കുടത്തിന്റെ വാ മൂടികെട്ടാം... ഒരു വാ മൂടികെട്ടാൻ പ്രയാസാവും ദച്ചൂ..."" അത്രയും പറഞ്ഞ് ആ മനുഷ്യൻ മുറിവിട്ട് ഇറങ്ങുമ്പോൾ മനസിലായി തനിക്കേറ്റ മുറിവ് അദ്ദേഹത്തിന് മനസിലായെന്ന്... ""എന്തിനായിരുന്നു അപ്പുവേട്ടാ മറ്റൊരുവന്റെ വിഴുപ്പിനെ ചുമന്നത്....??? എന്നിൽ അത്രമാത്രം എന്ത് നന്മയാ ഉണ്ടായിരുന്നത്...."" തിരിഞ്ഞുവന്ന് കവിൾത്തടങ്ങളെ കൈകുമ്പിളിൽ കോരിയെടുത്തു.... ""ആരുടേയും ഒന്നിനേയുമല്ല ഞാൻ സ്വന്തമാക്കിയത്... എന്റെ പ്രണയത്തെയാണ്.... എന്റെ പതിനേഴ് വർഷത്തെ കാത്തിരിപ്പിനെയാണ്...'" കണ്ണുകളിൽ കണ്ട ചുവപ്പ് എന്തിന്റെയാണെന്ന് മനസിലായില്ല ദേഷ്യമാണോ അതോ തന്നോടുള്ള പ്രണയമോ..... പ്രണയമാണെന്നറിയാം പക്ഷേ ദേഷ്യമാണെന്ന് ഉൾകൊള്ളാൻ മനസ്സിനെ നിര്ബന്ധിച്ചു.... തിരിച്ചിറങ്ങിപോകുമ്പോൾ എന്തോ തരിച്ചുനിന്നുപോയി.... """ഒരാൾക്ക് ഇങ്ങനെയും പ്രണയിക്കാൻ ആകുമോ... എന്റെ മനസിലും ഹൃദയത്തിലും സ്വപ്നത്തിലും എല്ലാം നിങ്ങളുണ്ട് അപ്പുവേട്ടാ... പക്ഷേ ആ സ്നേഹത്തിന് ഒരു പേര് നൽകാൻ ആവുന്നില്ലെനിക്ക്... അതൊരിക്കലും പ്രണയമല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം....കാരണം സ്വപ്നങ്ങളായി മാറിക്കഴിഞ്ഞ നഷ്ടപെട്ട ആ ദിവസങ്ങളോട് ആണെന്റെ പ്രണയം....... എന്റെ വിച്ചേട്ടനോട്..... മരിച്ചവരെ പ്രണയിക്കുന്നത് ഭ്രാന്താണെങ്കിൽ ആാാ ഭ്രാന്തിനെ ഞാൻ ഇന്നും ഇഷ്ടപെടുന്നു.... ഒരിക്കലും വരില്ലാന്ന് അറിയാം പക്ഷേ പ്രണയിച്ചു പോവുകയാണ് ഞാൻ.... അറിയാം അപ്പുവേട്ടൻ എന്നെ ആഗ്രഹിക്കുന്നുണ്ട് എനിക്കായുള്ള കാത്തിരിപ്പിലാണെന്നും അറിയാം..... ആവുന്നില്ല വിച്ചേട്ടാ.... നിങ്ങളെ മറക്കാൻ ആവുന്നില്ലെനിക്ക്.... എന്തിനാ ഇത്രയേറെ സ്നേഹിച്ചെന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞത്.....""" പൊട്ടിക്കരഞ്ഞു... അന്നുറങ്ങാനായില്ല.... കണ്ണടയ്ക്കുമ്പോൾ വിച്ചേട്ടന്റെ മുഖം വ്യക്തതയിൽ കാണും. കുറച്ചകലെയായി ഒരു പുകമറപോലെ അപ്പുവേട്ടനും... അത് മറനീക്കി വിചേട്ടനരികിലേക്ക് വരുന്നതുപോലെ... കൊതിയോടെ നോക്കിയിരുന്നു.... ഞാനും അത് ആഗ്രഹിക്കുന്നത് പോലെ.... കാതുകളിൽ അപ്പോഴേക്കും മൂർച്ചയുള്ള ആ വാക്കുകൾ മുഴങ്ങി """മറ്റൊരുവന്റെ വിഴുപ്പ്""" അടച്ചുപിടിച്ച കൺപോളകൾ വലിച്ചുതുറന്നു...... ഇരുകണ്ണുകളും ചാലിട്ടൊഴുകി.... പിറ്റേന്ന് കാലത്ത് അപ്പുവേട്ടനും കൂടെ തിരികെ പോവാനൊരുങ്ങിയപ്പോൾ ആകെ ഒരു വല്ലാത്ത അവസ്ഥ... താനും മോളും ബേബിയമ്മയും മാത്രം ഇനിയുള്ള ദിവസങ്ങളിൽ.... ഇറങ്ങാൻ നേരം ഒരുപാട് വട്ടം അകത്തളത്തിലേക്ക് തനിക്കുവേണ്ടി നോക്കുന്ന അപ്പുവേട്ടനെ കണ്ടു..... എന്തിനങ്ങോട്ട് പോകാതിരുന്നു, എന്തിനാ പാവത്തിനെ അവഗണിച്ചു, എന്തിനാ പ്രണയത്തിനെ ഞാൻ കുത്തിനോവിച്ചു... അറിയില്ല.... അദ്ദേഹം എന്റേതാണ് എനിക്ക് താലിചാർത്തിയവൻ എന്റെ സിന്ദൂരചുവപ്പിന്റെ അവകാശി.... മനസ്സും ശരീരവും അവന് പകർന്നുനൽകേണ്ടവളാണ്.... സ്നേഹം കൊണ്ടവനെ ശ്വാസം മുട്ടിക്കേണ്ടവളാണ്... ഇന്ന് പോവേണ്ടെന്ന് പറഞ്ഞ് ചിണുങ്ങേണ്ടവളാണ്.... എന്നിട്ടും.... കാർ മുറ്റത്ത് നിന്നും അനങ്ങിത്തുടങ്ങിയ ശബ്ദം കേട്ടപ്പോൾ ഓടി കിതച്ച് ഉമ്മറത്തെ വാതിൽക്കൽ ചെന്ന് വീണു.... കണ്ണാടിയിലൂടെ തന്നെത്തന്നെ നോക്കുന്ന അപ്പുവേട്ടനെ കണ്ടു.... പാതി മറഞ്ഞ മുഖം മെല്ലെ മെല്ലെ പൂർണമായും വാതിലിന്റെ മറവിലേക്ക് ഒളിച്ചു..... തുടരും... ©️ Anjali mohan രചന :: അഞ്‌ജലി മോഹൻ ലെങ്ത് കുറവാണെന്നു അറിയാം കുറച്ച് തിരക്കുകളിൽ പെട്ടുപോയി അതുകൊണ്ടാണ്.... പിന്നെ മറ്റൊരു കാര്യം ഈ കഥയിലെ ഒരു സന്ദർഭം (വിച്ചു മരിച്ചതായി അഭിനയിച്ച് ദച്ചുവിനെ പറ്റിച്ച രംഗം) അതുപോലെ മറ്റൊരു കഥയിൽ കോപ്പി ചെയ്തതായി കണ്ടുവെന്ന് പറഞ്ഞ് ഇൻബോക്സിൽ ഒരുപാട് മെസ്സേജ്സ് വന്നിരുന്നു... ഞാനും അത് വായിച്ചു... പ്ലാറ്റ്ഫോം ഏതായാലും അവിടെയെല്ലാം ഞാനും എന്റെ കഥകളും ഉണ്ടാവും.... എന്റെ അനുവാദം പോലും ഇല്ലാതെ കഥകൾ അതേപോലെയും കഥയുടെ പേരുമാറ്റിയും കഥാപാത്രങ്ങളെ മാറ്റിയും ഒക്കെ പാറി പറക്കാറും ഉണ്ട്.... ഇതുവരെയും ഞാൻ ഒരു പ്രശ്നത്തിനും നിന്നിട്ടില്ല... ഒരിക്കൽ വായനക്കാരുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം എനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്.... അതും ഞാൻ ഇടപെട്ടില്ലെങ്കിൽ അവരത് ഏറ്റെടുക്കും എന്ന് പറഞ്ഞതുകൊണ്ട് മാത്രം.... അറിയാം ചിലപ്പോൾ സാമ്യത അറിഞ്ഞും അറിയാതെയും വരാം.... അറിഞ്ഞുകൊണ്ടാണെങ്കിൽ ഞാൻ കാരണം അതിന്റെ എഴുത്തുകാരിക്ക് അതൊരു പ്രശ്നം ആകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു... കുട്ടിയോട് ഒന്നേ പറയാനുള്ളു വായനക്കാരെ അടക്കി നിർത്താൻ എനിക്ക് സാധിക്കാതെ വരുന്നുണ്ട്.... NB: ഞാൻ മുകളിൽ കഥയെയോ കഥാകാരിയെയോ പരാമർശിച്ചിട്ടില്ല... എനിക്കറിയാം നിങ്ങളിൽ കുറേപേർക്ക് ആാാ കഥയും കഥാകാരിയെയും അറിയാൻ സാധ്യത ഉണ്ട്.... പക്ഷേ ചുപ്... കമന്റിൽ നിങ്ങളും കഥയുടെ പേരും എഴുത്തുകാരിയെയും വെളിപ്പെടുത്തരുത്.❤️ #📙 നോവൽ
മൗനം.. 💠 💘part 13💘 _____________________________________ "ഞാൻ ഇല്ലേ നിന്റെ കൂടെ ഫറു നീ ഇങ്ങ് വന്നേ... " അവളുടെ കയ്യും പിടിച്ചു മാമന്റെ മുന്നിൽ ചെന്നു നിന്നു,,, അപ്പോഴും അവൾ പേടിച്ചു കൊണ്ട് എന്നെ തന്നെ നോക്കി... "മോനെ മനു നിന്റെ ആ കയ് ഇങ്ങ് തന്നെ... " എന്തിനെന്നു അറിയാതെ ഞാൻ കയ് നീട്ടി... "ഇനി നിന്റെ കയ് നീട്ടിയെ... " അവളും പേടിച്ചു കൊണ്ട് എന്നെ പോലെ നീട്ടി,,, അവളുടെ കയ് എടുത്തു എന്റെ കയ്യിൽ വെച്ചു തന്നു... "ഇവളെ ഞാൻ നിന്നെ ഏൽപ്പിച്ചു... ഇനി ഇവളെ നീ വേണം നോക്കാൻ... അത് നന്നായി നോക്കും എന്ന് എനിക്ക് അറിയാം... കെട്ടുന്നതിന് മുന്നേ നീ ഇവളെ നോക്കുന്നത് ഞാൻ നേരിട്ട് കണ്ടത് ആണല്ലോ... " മാമന്റെ വാക്കുകൾ വിശ്വസിക്കാൻ ആവാതെ ഞാനും അവളും ഒരു പോലെ നിന്നു... "സ്നേഹം ഉള്ള കുട്ടിയാണ് എന്റെ മനു,,, അല്ലെങ്കിൽ ഇത്രയും ദ്രോഹിച്ച എന്നെ ഇവൻ ഇങ്ങനെ നോക്കുമോ... അത് കൊണ്ട് ഇവനെ നീ ഏതു കഷ്ടപ്പാടിൽ ആയാലും കൂടെ നിക്കണം... ഇപ്പൊ എന്റെ പാത്തു എന്നെ നോക്കുന്നത് പോലെ നീ ഇവനെ നോക്കണം കേട്ടല്ലോ... ഞാൻ മറ്റൊരു പെണ്ണിനെ കെട്ടിയിട്ടും അവൾ എന്നെ വിട്ടു പോയോ ഇല്ലല്ലോ അത് പോലെ ഇവൻ എങ്ങാനും വേറെ ഒന്നിനെ കെട്ടിയാലും നീ കൂടെ തന്നെ നിന്നു സ്നേഹിക്കണം... " അത് കേട്ടതും പെണ്ണ് എന്നെ ഒന്ന് തറപ്പിച്ചു നോക്കി... അവസാനം പറഞ്ഞ വാക് വേണ്ടായിരുന്നു മാമ എന്ന പോലെ ഞാൻ ഇളിച്ചു കൊണ്ട് മാമനെ നോക്കി... അവൾ എല്ലാറ്റിനും തല കുലുക്കി നിന്നു... എല്ലാ ഉപദേശവും തീർന്നതോടെ അവൾ മാമന്റെ കാലിൽ വീണു എല്ലാറ്റിനും മാപ്പ് ചോദിച്ചു... "എന്താടാ മനു ഈ കുട്ടി പറയുന്നത്,,, എനിക്ക് ഈ പെണ്ണ് കാണിക്കുന്നത് ഒന്നും മനസ്സിൽ ആവുന്നില്ല... " "അത് മാമനോട് മാപ്പ് ചോദിക്കാ... " "ഞാൻ അല്ലേ മോളെ നിന്നോട് മാപ്പ് ചോദിക്കേണ്ടത്... പടച്ചോൻ എന്നെ ഇങ്ങനെ മാറ്റി എടുത്തത് അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടാവും... " അതും പറഞ്ഞു മാമൻ ഒന്ന് ചിരിച്ചു... "അല്ല മനു ഇവളുടെ ഭാഷ ഒക്കെ നിനക്ക് എങ്ങനെ അറിയാം... " "അതൊക്ക ഈസി ആണ് മാമ... " "ഈ പെണ്ണിനെ നിങ്ങൾ എല്ലാരും മനസ്സിൽ ആക്കി അല്ലേ,,, എന്റെ പാത്തു വരെ മനസ്സിൽ ആക്കി കളഞ്ഞു ഇവളുടെ ഈ കോപ്രായങ്ങൾ... " അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു,,, പെണ്ണിന് അതൊന്നും പിടിച്ച മട്ടില്ല... ഭാഗ്യത്തിന് അപ്പോ തന്നെ മാമി വന്നതും ഞാൻ അവളെയും കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി... പുറത്തേക്ക് ഇറങ്ങിയതും ചുറ്റും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളെ വലിച്ചു ചേർത്ത് നിർത്തി... "രണ്ട് തവണ ആയി പൂർത്തി ആക്കാൻ പറ്റാതെ പകുതിക്ക് വെച്ചു നിർത്തിയത് ഒക്കെ ഞാൻ ഇപ്പൊ തരട്ടെ... " അവൾ വേണ്ടെന്ന് കാണിച്ചു മാറാൻ നോക്കി എങ്കിലും ഇറുക്കി പിടിച്ചു അവളെ വിറച്ചു കൊണ്ടിരിക്കുന്ന ചുണ്ടുകൾ ലക്ഷ്യം വെച്ചു പോയി... "അയ്യേ എന്തോന്നാടാ ഇത്... " അവളും ഞാനും ഞെട്ടി കൊണ്ട് മാറി നിന്നതും മുന്നിൽ നിക്കുന്ന ജാബിയെ കണ്ടതും അവൾ ഒരു ഓട്ടം ആയിരുന്നു... "അതേ ഫറു ഒരു ചായ ഇങ്ങ് എടുത്തോ,,, തന്റെ ചായ കുടിച്ചാൽ ഒരു ഉണർവ് കിട്ടും കേട്ടോ... " അവൾ ഒന്ന് നിന്നു ഏതാണ്ട് ഒക്കെ ആക്ഷൻ കാണിച്ചു പോയി... "എന്തോന്നാടാ അവൾ പറഞ്ഞത് വല്ല തെറിയും ആണോ... " "സോപ്പിട്ടു പതപ്പിക്കേണ്ട എന്നാ ആ പറഞ്ഞത് എന്നാണ് എന്റെ ഒരു ഇത്... " "ഓഹ് അപ്പോ നിനക്കും വ്യക്തമായി അറിയില്ല,,, അതൊക്ക അവിടെ നിക്കട്ടെ ഞാൻ ഇങ്ങ് വരുമ്പോ എന്താടാ ആ കണ്ടത്... " "നിനക്ക് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു വന്നാൽ പോരെ,,, നല്ലോരു ചാൻസ് മിസ്സ്‌ ആയി... " "ഓഹ് അങ്ങനെ,,, ഞാനും ഇതൊക്കെ കൊതിച്ചു തന്നെയാ ഇങ്ങോട്ട് ഇടക്ക് വരുന്നത്... നീ ഒന്ന് സമ്മതിച്ചാൽ പോലും അവൾ സമ്മതിക്കില്ല കോപ്പ്... " "നന്നായി,,, അപ്പോ മോൻ വരുന്നതിന്റെ ഉദ്ദേശം ഇതാണ് അല്ലേ... " "ഏയ് അങ്ങനെ ഒന്നും ഇല്ല,,, നീ ഇങ്ങനെ പരസ്യം ആയി കൊടുത്തിട്ട് ഇനിയും മാമന്റെ കയ്യിൽ നിന്നും പണി വാങ്ങാൻ തന്നെ ആണോ പ്ലാൻ... " "മാമൻ തന്നെ അവളെ പിടിച്ചു എന്നെ ഏൽപ്പിച്ചു,,, അതിന്റെ സ്നേഹ പ്രകടനം ആണ് ഇപ്പൊ കണ്ടത്,,, ഇനി എന്റെ പെങ്ങളെ അല്ലാതെ വേറെ ആരെയും പേടിക്കേണ്ട... " "കെട്ടുന്നതിന് മുന്നേ നീ വല്ലതും ഒപ്പിക്കോ... " അപ്പോഴേക്കും ഫറു ചായയും ആയി വന്നു,,, അവൻ അത് എടുത്തു കുടിച്ചതും പൊക്കി വെക്കാൻ എന്ന പോലെ വാ തുറന്നതും അവൾ കയ് കൂപ്പി കാണിച്ചു അകത്തേക്ക് പോയി... ഞാൻ ഇളിച്ചു കാണിച്ചു അല്ല പിന്നെ... "ചക്കിക്കൊത്ത ചങ്കരൻ അല്ലാണ്ടെന്താ... " അവൻ അതും പറഞ്ഞു മിന്നായെ കാണാതെ ചുറ്റും ഒന്ന് നോക്കി... "അവൾ അനുന്റെ കൂടെ എന്തോ വാങ്ങാൻ പോയി... നോക്കണ്ട... " "എങ്കിൽ നിനക്ക് ഇത് ഞാൻ വന്നപാടെ പറയാൻ പാടില്ലായിരുന്നോ... " "അതിന് ഞാൻ കരുതി നീ ചായ കുടിക്കാൻ വന്നത് ആണെന്ന്... " അവനെ ഇട്ടു താങ്ങി ഞാൻ ഒന്ന് ചിരിച്ചു... ◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️ കാലത്ത് തന്നെ കണ്ടത് എന്റെ ഉമ്മച്ചിയെ ആണ്,,, ഞാൻ ഓടിച്ചെന്നു ഉമ്മച്ചിയെ കെട്ടിപ്പിടിച്ചു നിന്നു... ഒപ്പം ഇത്തയും കാക്കുവും ഉണ്ട്.. എന്താണാവോ ഉമ്മച്ചിയെയും കൊണ്ട് വരാൻ തോന്നിയത്... അവർ എല്ലാം വന്നപാടെ എന്റെ കെട്ടിയോൻ എന്ന പരിഗണന വെച്ചു മാമന്റെ മുറിയിൽ ആണ് ചെന്നത്... "ഞങ്ങൾ ഇന്നാണ് എല്ലാം അറിഞ്ഞത്,,, അതാ ഇങ്ങോട്ട് വന്നത്... " എന്ന് കാക്കു അയാളെ നോക്കി പറഞ്ഞത് കേട്ടപ്പോൾ ആണ് എന്തൊക്കെയോ അറിഞ്ഞു കൊണ്ട് ഉള്ള വരവ് ആണെന്ന്... "അല്ലേലും എങ്ങനെ കഴിഞ്ഞ ഹാജിയാര് ആണ്,,, ഓരോന്നിനെ കെട്ടിയപ്പോൾ വീഴ്ച വന്നു,,, താമസിച്ചു കൊണ്ടിരുന്ന വീട് വരെ പോയില്ലേ,,, ഇവൾക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് ഞങ്ങൾക്ക് മുന്നേ മനസ്സിൽ ആയതാ... " സ്വന്തം കൂടപിറപ്പ് തന്നെ അത് പറഞ്ഞപ്പോൾ സങ്കടം കൊണ്ട് എന്റെ തല താണു... "ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ... " അയാളോട് ഉമ്മച്ചി ചോദിച്ചു... അയാൾ ഇല്ലെന്ന് പറഞ്ഞു എന്നെ ഒന്ന് നോക്കി... "അതേ ഹാജിയാരെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് കേട്ടല്ലോ... ഇവൾ തലയിൽ ഉള്ള കാലത്തോളം നിങ്ങൾക്ക് മോശ സമയം ആണ്... ആരെയെങ്കിലും കണ്ടു എന്തെങ്കിലും പ്രതിവിധി കണ്ടില്ലെങ്കിൽ നിങ്ങളെ ജീവന് തന്നെ ആപത്ത് ആണ്... ഇവൾ ജനിച്ചതിൽ പിന്നെ ആണ് ഞങ്ങളെ കുടുംബം പോലും നശിക്കാൻ തുടങ്ങിയത്... " ഉമ്മച്ചി തടയാൻ നോക്കി എങ്കിലും ഇത്ത അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു വന്നു,,, എല്ലാം ശരി ആണെന്ന് എനിക്കും തോന്നി... എന്നെ ഒരു ദിവസം എങ്കിലും സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കില്ല അല്ലേ പടച്ചോനെ,,, ഒന്നും കേൾക്കാൻ ശക്തി ഇല്ലാത്ത കൊണ്ട് നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് പുറത്തേക്ക് വരുമ്പോൾ ആണ് മനുവും മിന്നായും എല്ലാം കേട്ടു എന്ന് മനസ്സിൽ ആയത്... അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നതും മിന്നാ എന്റെ കൂടെ തന്നെ വന്നു... "അവർ നിന്റെ ഇത്ത അല്ലേ ഫറു പിന്നെന്താ ഇങ്ങനെ പെരുമാറുന്നത്... " "ഞാൻ ഒരു ഭാഗ്യം കെട്ട ജന്മം ആണ്,,, എല്ലാർക്കും ഞാൻ കാരണം നഷ്ടം മാത്രമേ ഉണ്ടായിട്ട് ഉളളൂ,,, അപ്പോ പിന്നെ ഇങ്ങനെ അല്ലാതെ വേറെ എന്ത് പറയാൻ... " "നീ കാരണം ആണെന്നോ... അതൊക്ക അവരെ കയ്യിൽ ഇരിപ്പ് കൊണ്ടാവും അതല്ലേ സ്വഭാവം... " അവളെ നോക്കി ചിരിച്ചു കൊണ്ട് എല്ലാ നഷ്ടവും ഒരു കണക്ക് പുസ്തകം എന്ന പോലെ മുന്നിൽ തുറന്നു കാണിച്ചു,,, എന്റെ കണ്ണീർ തുടച്ചു കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു... "നീ എന്റെ ലൈഫിൽ വന്നതിൽ പിന്നെ എനിക്ക് ഭാഗ്യം ആണ് ഫറു ഉണ്ടായത്,,, എന്റെ കാക്കു വന്നു,,,സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റി... ഇപ്പൊ എന്റെ കല്യാണം ആയി... അതൊക്ക എന്റെ ഭാഗ്യം അല്ലേ... " "ആവോ എനിക്ക് അറിയില്ല,,, ഞാൻ വന്നില്ലെങ്കിലും അതൊക്ക നിനക്ക് കിട്ടും മിന്നാ... " എന്ന് കാണിച്ചപ്പോൾ അവൾ എന്റെ കവിളിൽ പിച്ചി... "എന്നെ കിട്ടിയത് കൊണ്ട് നിനക്ക് എന്തെങ്കിലും ഭാഗ്യം കിട്ടിയോ...? " അവൾ ഒരു തമാശ പോലെ അത് ചോദിച്ചപ്പോൾ കണ്ണും നിറച്ചു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു... നിന്നെ കണ്ട നിമിഷം മുതൽ എനിക്ക് സന്തോഷം മാത്രമേ ഉളളൂ എന്ന് പറഞ്ഞു കൊണ്ട്... ◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️ അവരൊക്കെ പോവാൻ നിന്നതും മാമൻ എന്നെ അടുത്തേക്ക് വിളിച്ചു... എന്നെ നോക്കി എല്ലാം പറയാൻ കാണിച്ചു... "അത് ഉമ്മാ,,, എനിക്ക് ഞാൻ... " എങ്ങനെ ഒക്കെയോ അത്രയും പറഞ്ഞു മുഴുവൻ ആക്കാൻ പറ്റാതെ ഞാൻമാമനെ നോക്കി... "മോന്റെ വീട് ആണല്ലേ ഇത്... എന്ത് ചെയ്യാം എന്റെ മോളെ ദോഷം കൊണ്ടാവും ഇങ്ങനെ ഒക്കെ ഉണ്ടായത്,,, മോന്റെ നല്ല മനസ് കൊണ്ട് എന്റെ മോൾ ഇപ്പോഴും നല്ല രീതിയിൽ ജീവിക്കുന്നു... " ഉമ്മച്ചി മുഴുവൻ ആക്കിയത് കേട്ടു ഞാൻ ഒന്ന് നോക്കി... ഇല്ലാത്ത ധൈര്യം ഒക്കെ ഉണ്ടാക്കി... "ഞാൻ ഉമ്മച്ചിയെ കാണാൻ വരാൻ ഇരിക്കുക ആയിരുന്നു,,, എനിക്ക് ഫറുനെ ഇഷ്ടം ആണ്,,, അവളെ കെട്ടിച്ചു തരുവോ എന്ന് ചോദിക്കാൻ അല്ല,,, ഞങ്ങളുടെ കല്യാണത്തിന് വരണം എന്ന് പറയാൻ... മാമൻ എന്തായാലും സമ്മതിച്ചു,,, ഇനി എനിക്ക് ആരെയും പേടിക്കണ്ട... " എല്ലാം പറഞ്ഞു തീർത്തു ഞാൻ അവരെ ഒന്ന് നോക്കി,,, അവർ അപ്പോൾ വായും പൊളിച്ചു ഇതിന് ഭ്രാന്ത് ആണോ എന്ന പോലെ എന്നെ തന്നെ നോക്കി നിന്നു... "നിനക്ക് എന്താടാ വട്ടാണോ ചെക്കാ,,, ഒരു കിളവന്റെ കൂടെ ജീവിച്ച അവളെ കെട്ടാൻ നിനക്ക് എന്താ നാട്ടിൽ വേറെ പെണ്ണിനെ ഒന്നും കിട്ടിയില്ലെ... അവളെ കെട്ടിയ ഇയാളെ അവസ്ഥ കണ്ടല്ലോ നീ,,, ഇനി നിന്റെ ജീവൻ പോലും ഇല്ലാതെ ആവും അതിനെ കെട്ടിയാൽ... " "അതൊക്കെ ഞാൻ സഹിച്ചു,,, ഞാൻ ഈ പറഞ്ഞത് മുഴുവനും ഈ ഉമ്മയോട് ആണ്... പിന്നെ നിങ്ങൾ എന്തിന് ഇടപെടണം... പിന്നെ പറഞ്ഞല്ലോ കിളവന്റെ കൂടെ ജീവിച്ചു എന്ന്,,, അവളെ പിടിച്ചു കെട്ടിക്കുംമ്പോ നിങ്ങൾക്ക് അറിയാം ആയിരുന്നു അല്ലേ ഒരു കിളവനെ കൊണ്ടാണ് സഹോദരിയെ കെട്ടിക്കുന്നത് എന്ന്... എന്നിട്ടും നിങ്ങൾ അത് ചെയ്തു... അവളെ ദ്രോഹിക്കാൻ വേണ്ടി ആവും അല്ലേ... പക്ഷെ പടച്ചോൻ അവളെ കൂടെയാ,,, അവൾക്ക് സന്തോഷം ഉള്ള ജീവിതം കിട്ടിയത് നിങ്ങളുടെ ഒക്കെ അടുത്ത് നിന്നും രക്ഷപെട്ടപ്പോൾ ആണ്... അവൾക്ക് ഇപ്പൊ എല്ലാരും ഉണ്ട്,,, ഉമ്മയായും ഉപ്പയായും കൂടപിറപ്പ് ആയും ഒക്കെ ആള് ഉണ്ട്... സ്വന്തം അല്ലെങ്കിലും നിങ്ങളെ പോലെ അവളെ പറ്റി ഒരു വാക്ക് ആരോടും പറയില്ല... " അവർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി ഇറങ്ങി,,, ഉമ്മച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവരുടെ പിന്നാലെ ഇറങ്ങി,,, ഫറു ഓടി വന്നു ഉമ്മച്ചിയെ കെട്ടിപ്പിടിച്ചു കരയുന്ന കണ്ട് അവരെ ഇവിടെ നിർത്തണം എന്ന് തീരുമാനിച്ചു ഞാൻ... അവർ തന്നെ അവളെ സമാദാനിപ്പിച്ചു പുറത്തേക്ക് പോയി... അതും നോക്കി നിക്കുമ്പോ ആണ് ജാബി കയറി വന്നത്... ഫറു കരഞ്ഞു കൊണ്ട് അപ്പോ തന്നെ അകത്തേക്ക് പോയി... "ആരാടാ അത്...? " "ഫറുന്റെ ഉമ്മ ആണ്,,, എല്ലാം അറിഞ്ഞു മാമനെ കാണാൻ വന്നതാ... " "അപ്പോ ഫറു അവരെ മോളാണോ... " "ഏയ് അല്ല,,, ഫറുന്റെ ഉമ്മയാ അത്... എടാ പൊട്ടാ നീ ചോദിച്ചത് തന്നെ ആണ് ഞാൻ പറഞ്ഞത്,,, നീ എന്താ അത് പിന്നെ നേരെ തിരിച്ചു ചോദിക്കുന്നത്... " അവൻ ഒന്നും പറയാതെ അവരെ തന്നെ തിരിഞ്ഞു നോക്കി... എന്തെങ്കിലും പറഞ്ഞു വെറുതെ ഇട്ടു മാന്തി കൊണ്ടിരിക്കുന്ന അവൻ ആള് സൈലന്റ് ആയി ഇരിക്കുന്ന കണ്ടു ഞാൻ അവനെ തന്നെ നോക്കി... "നിനക്ക് ഇത് എന്ത് പറ്റി... " "എടാ അവർ എവിടെയാ ഇപ്പൊ താമസം... " "രണ്ടാമത്തെ മകളുടെ വീട്ടിൽ ആണ്,,, അവരെ കൂടെ വന്നതാ,,, സഹോദരി ആണെന്ന് പോലും നോക്കാതെ ഫറുനെ പറ്റി എന്തൊക്കെയാ അവർ പറഞ്ഞത്,,, ആ ഉമ്മ ഒഴിച്ചു ബാക്കി രണ്ടും കണക്ക് ആണെന്ന് തോന്നുന്നു,,, അതല്ലേ മാമനെ പോലെ ഒരാളെ അവളെ തലയിൽ അവളെ വെച്ചു കൊടുത്തത്... " അപ്പോഴേക്കും ഫറു ചായയും കൊണ്ട് വന്നു,,, മുഖം ഇപ്പോഴും വീർത്തു തന്നെ നിൽപ്പ് ഉണ്ട്... അവർ എന്തൊക്കെയോ പറഞ്ഞു വിഷമിപ്പിച്ചത് കൊണ്ടാവും... അവൻ അവളെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിന്നു,,, അല്ലെങ്കിൽ അവളെ ചായ കിട്ടിയാൽ ചായ കാണാത്തവനെ പോലെ കുടിക്കുന്നവൻ ആണ്... "നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ജാബി... " അവൻ ആ ചായയും അവിടെ വെച്ചു എന്റെ കയ്യും പിടിച്ചു ഇറങ്ങി,,, എന്നെയും കയറ്റി വണ്ടിയും കൊണ്ട് ഒരു പോക്ക് ആയിരുന്നു... "എടാ നീ എങ്ങോട്ടാ ഈ പോണെ,,, നിനക്ക് എന്താ ഭ്രാന്ത് ആയോ... " "നിനക്ക് ഇപ്പൊ വന്നവരുടെ അഡ്രെസ്സ് അറിയോ... " "പള്ളിയുടെ അടുത്ത് ആണെന്ന് അവർ പറഞ്ഞു കേട്ടു,,, എന്തിനാ അവരുടെ അടുത്തേക്ക് ഇപ്പൊ പോന്നത്... " "അതൊക്ക ഞാൻ പറയാം,,, നീ അടങ്ങി ഇരിക്ക് മനു... " അവിടെ എത്തി വഴി ചോദിച്ചു ആ വീട്ടു മുറ്റത്ത്‌ അവൻ വണ്ടി നിർത്തി... ഞങ്ങളെ കണ്ടതും രണ്ടിനും തീരെ പിടിച്ച മട്ടില്ല... "നിങ്ങൾ എന്താ ഞങ്ങളെ പിറകെ തന്നെ ഇങ്ങ് വന്നേ,,, ഇനി അവളെ കെട്ടണം എന്ന് പറയാൻ ആണോ... " ഇവൻ ഇത് കേൾപ്പിച്ചു തരാൻ ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന പോലെ ഞാൻ അവനെ നോക്കി നിന്നു... അവളുടെ ഉമ്മച്ചി സൗണ്ട് കേട്ടു പുറത്തേക്ക് വന്നു നോക്കിയതും അവൻ അവരെ ചെന്നു കെട്ടിപ്പിടിച്ചു,,, ഇവന് ഇതെന്ത് പറ്റി എന്ന് മനസ്സിൽ ആവാതെ ഞാൻ പകച്ചു കൊണ്ട് അത് നോക്കി നിന്നു... *തുടരും * #📙 നോവൽ ഇനി 2part മാത്രമേ ഉളളൂ... അത് വരെ ക്ഷമിക്ക്...
🌸ഹുദവിയെ പ്രണയിച്ചവൾ🌸 🌻PDF LINK🌻 https://drive.google.com/file/d/1LF65PGl_7jZuFt5PfubdSbEaQgVM9z-W/view?usp=drivesdk ,വാട്സ്ആപ്പ് ചെയ്തു link ഓപ്പൺ ചെയ്ത് ഡൌൺലോഡ് ചെയ്യുക #📙 നോവൽ
പാർട്ട് 34 മഹിളാരത്നങ്ങളുടെ ചിരിയും ബഹളവുമൊക്കെ കേട്ടാണ് രാവിലെ എഴുന്നേറ്റത്. ഇവരെന്തിനാ രാവിലെ തന്നെ കിടന്ന് ഒച്ച വെക്കുന്നെ? വല്ല കാക്കക്കൂട്ടിൽ കല്ലിട്ടത് പോലെ. എല്ലാതുങ്ങളും എന്തോ കാര്യമായ ചർച്ചയിലാണ്. ചിലർ കുളി കഴിഞ്ഞു മുഖത്തു ചായക്കൂട്ടുകൾ വാരിപ്പൂശുന്ന തിരക്കിലാണ്. ബാക്കിയുള്ളവർ ഊഴം കാത്ത് നിൽക്കുന്നു. ഞാൻ എല്ലാം നോക്കി അന്തം വിട്ട് ഇരുന്നു. അപ്പോഴാണ് രേവു വാഷ് റൂമിൽ നിന്നും ഇറങ്ങി വന്നത്. "നീ എണീറ്റോ? ഇങ്ങനെ ഇരിക്കാതെ വേഗം പോയി കുളിക്ക്. ചെല്ല്. " അവള് എന്നെ ഉന്തി തള്ളി വാഷ് റൂമിലേക്ക് പറഞ്ഞു വിട്ടു. കുളിച്ചു ഇറങ്ങിയപ്പോൾ കണ്ടു എല്ലാവരും അണിഞ്ഞൊരുങ്ങി നിൽക്കുന്നു. രാത്രിയിലെ ഫങ്ക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാരും. എന്തുകൊണ്ടോ ആ തിരക്കിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ഞാനാഗ്രഹിച്ചു. ഇവരുടെയൊക്കെ സന്തോഷം കാണുമ്പോൾ അകാരണമായൊരു ഭയം എന്നിൽ നിറഞ്ഞു. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല. ഒപ്പം അച്ഛനും അമ്മയും ഏട്ടനും ഇല്ലാത്ത വിഷമം വേറെ. പരിമിതികൾ ഒന്നുമില്ലാതെ തന്റെ വീട്ടുകാരുടെ ചെല്ലക്കുട്ടിയായി കഴിയാൻ ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന അവസാനദിവസം. അതുകഴിഞ്ഞാൽ അവൾ പിന്നെ ആ വീട്ടിൽ വന്നുപോകുന്ന ഒരു അഥിതി മാത്രം. പെണ്ണായ് പിറന്നാൽ അവൾക്ക് രണ്ടാണത്രെ കൂട്. ഇപ്പോൾ എനിക്കും കൂട് മാറി പോകാനുള്ള സമയമാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇത് ഒരു പ്രത്യേക കൂടുമാറ്റമായിപോയി. ഉറ്റവരാരും കൂടെയില്ലാതെ. അച്ഛന്റെ സ്ഥാനത്തു നിന്ന് എന്റെ കൈ പിടിച്ചു ചന്ദ്രുവേട്ടനെ ഏൽപ്പിക്കാൻ ഏട്ടനെങ്കിലും ഉണ്ടായിരുന്നെങ്കിൽ.... ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിട്ട് കൂടി മനസറിഞ്ഞു സന്തോഷിക്കാൻ എനിക്ക് സാധിക്കുന്നില്ല. നാളെ നടക്കാൻ പോകുന്നത് എന്റെ വിവാഹമാണെന്ന് തന്നെ തോന്നുന്നില്ല. ഇടയ്ക്ക് രേവുവും രാധുവും എന്തൊക്കെയോ പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഒന്ന് വെച്ച് പുറത്ത് ചിരിച്ചു നടന്നു. അവര് എന്താ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. വാനരപ്പട മുഴുവൻ ഡാൻസ് പ്രാക്ടീസിലാണ്. നാളെ ഞങ്ങളെ ഞെട്ടിക്കാനാണത്രെ. ആരൊക്കെയാണ് ഞെട്ടാൻ പോകുന്നതെന്ന് കണ്ടറിയാം. ഒടുവിൽ തിരക്കിൽ നിന്നെല്ലാം മാറി പുറത്തേക്കിറങ്ങി. മുറ്റത്തെ പന്തലിനിടയിൽ പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തു ഗാർഡനിൽ ചെന്നിരുന്നു. ആ ചെടികളെയും പൂക്കളെയും നോക്കി ഇരുന്നു. ഇടയ്ക്കിടെ വീശുന്ന ഇളംകാറ്റിൽ കടുവയുടെ പ്രിയപ്പെട്ട ചെടികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അവയെ നോക്കി ഇരിക്കുംതോറും മനസിനെ വന്നുമൂടിയ അകാരണമായ മൂകതയും പേടിയും കുറഞ്ഞു വരുന്നതായി തോന്നി. ആ ഇളംകാറ്റ് ശരീരത്തോടൊപ്പം മനസിനെയും തണുപ്പിച്ചുകൊണ്ടിരുന്നു. ഒരുനിമിഷം ചിന്തകൾ പിറകിലേക്ക് സഞ്ചരിച്ചു. അച്ഛനും അമ്മയും ഏട്ടനുമൊത്തുള്ള സുന്ദരനിമിഷങ്ങളുടെ ഓർമയിൽ. മാധുര്യമുള്ള ആ ഓർമ്മകൾ നുണഞ്ഞ് എത്ര നേരം അവിടെയിരുന്നുവെന്ന് അറിയില്ല. മടിയിൽ വെച്ചിരുന്ന കൈയുടെ പുറത്ത് പതിച്ച നീർമുത്തുകളുടെ താപമാണ് എന്നെ ഓർമകളിൽ നിന്നുണർത്തിയത്. പെട്ടന്ന് കണ്ണുതുടച്ചുകൊണ്ട് എഴുന്നേറ്റു തിരിഞ്ഞത് രേവുവിന്റെ മുഖത്തേക്കായിരുന്നു. "എനിക്ക് തോന്നി എവിടെയെങ്കിലും തനിച്ച് ഇരിക്കുന്നുണ്ടാവുംന്ന്. അങ്കിൾനെയും ആന്റിയെയും കുറിച്ചോർത്തല്ലേ? " മറുപടി പറഞ്ഞില്ല. പകരം കരഞ്ഞുകൊണ്ട് അവളുടെ തോളിൽ തല ചായ്ച്ചു. "കരയല്ലേ പ്രിയ. ഞങ്ങളൊക്കെ ഇല്ലേ. നീ വിഷമിക്കാതെ. " "എങ്ങനെയാടി ഞാൻ... എനിക്ക്... ഇതിനും മാത്രം എന്ത് തെറ്റാണ് ഞങ്ങൾ അവരോടു ചെയ്തത്? ചോദിച്ചാൽ അച്ഛൻ അവർക്ക് എന്ത് വേണേലും കൊടുക്കുമായിരുന്നില്ലേ? കൊല്ലണമായിരുന്നോ. ചിലപ്പോൾ തോന്നാറുണ്ട് അച്ഛൻ ആ പഴയ സ്കൂൾ മാഷായിരുന്നാൽ മതിയായിരുന്നു. ഈ ബിസിനസ് ഒന്നും വേണ്ടായിരുന്നു. എങ്കിൽ അവര് എല്ലാരും ഇന്നും എന്റെ കൂടെ ഉണ്ടാവുമായിരുന്നു. ഞാനിങ്ങനെ.... " വാക്കുകൾ മുറിഞ്ഞു പോയി. "ഇനി അത് ആലോചിച്ചു വിഷമിച്ചിട്ട് എന്താ കാര്യം. ഞാനില്ലേടി നിനക്ക്? അപ്പയും അമ്മയും. എന്തിന് നിന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെയില്ലേ? പിന്നെ നിന്റെ ചന്ദ്രുവേട്ടൻ. കരച്ചിൽ നിർത്തിക്കെ ആരേലും കണ്ടാൽ അത് മതി. " കണ്ണ് തുടച്ചു അവൾക്ക് വേണ്ടി ഒന്ന് പുഞ്ചിരിച്ചു. "ഈ സമയത്തു പറയുന്നത് ശെരിയല്ല. എന്നാലും... നിന്നോട് ഒരാൾ അന്വേഷണം പറയാൻ പറഞ്ഞിരുന്നു. " സംശയത്തോടെ ഞാൻ അവളെ നോക്കി. "വരുൺ ഏട്ടൻ. കുറച്ചു ദിവസം മുൻപ് ടൗണിൽ വെച്ച് കണ്ടിരുന്നു. നിന്നെ കുറിച്ച് ചോദിച്ചു. ആള് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. വല്ല സ്കോപ്പും ഉണ്ടോന്ന് ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു. സൂരജേട്ടന്റെ കാര്യവും നിന്റെ കല്യാണം തീരുമാനിച്ചതും എല്ലാം. " "എന്നിട്ടോ? " "എന്നിട്ടെന്താ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു അടുത്ത ജന്മത്തിലും നിനക്ക് വേണ്ടി കാത്തിരിക്കുമെന്ന്. കൂടെ ചെന്നേക്കണംന്ന്. " ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു തുടങ്ങി. "അടുത്ത ജന്മത്തിലെന്നല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്റെ നല്ല പാതിയായി ചന്ദ്രുവേട്ടനെ തന്നെ തന്നേക്കണേന്നാണ് ഞാൻ ഓരോ നിമിഷവും പ്രാർത്ഥിക്കുന്നത്. അത്രമാത്രം ഞാനെന്റെ ചന്ദ്രുവേട്ടനെ സ്നേഹിക്കുന്നുണ്ട്. എത്ര വഴക്കിട്ടാലും ഒരു നിമിഷം ആ മനുഷ്യനെ കാണാതെ എനിക്ക് പറ്റുന്നില്ലെടി. ഉള്ളിന്റെ ഉള്ളിൽ അങ്ങനെ നിറഞ്ഞു നിൽക്കാണ് ആ രൂപം. സൂരജേട്ടനുമായുള്ള വിവാഹത്തിന് സമ്മതിച്ചുവെങ്കിലും ഒരിക്കൽ പോലും അങ്ങനെ ഒരു സ്ഥാനത്ത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നും ഏട്ടനായി മാത്രമേ കണ്ടുള്ളു. പക്ഷെ ചന്ദ്രുവേട്ടൻ.... എന്താ പറയാ. അറിയില്ല രേവു. അത് എങ്ങനെ പറഞ്ഞുതരണംന്ന്. അതുകൊണ്ട് വരുൺ ഏട്ടന്റെ ആ ആഗ്രഹവും നടക്കാൻ പോണില്ല. ഏട്ടന് ഏട്ടനെപോലെ ഒരു പാവം കുട്ടിയേ ചേരൂ. " "എന്താണ് രണ്ടും കൂടി എന്റെ ചെടികൾടെ ഇടയിലൊരു ഗൂഢാലോചന? " തൊട്ടടുത്ത് നിന്നും ചന്ദ്രുവേട്ടന്റെ ശബ്ദം കേട്ടതും ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കി. "നാളത്തെ ചടങ്ങിന് കുറച്ചു റോസ് പൂവ് വേണം. ഇവിടെ ഇത്രയധികം ഉള്ളപ്പോൾ പുറത്തുന്നു വാങ്ങിക്കണോന്ന് ആലോചിക്കാർന്നു. " രേവു പറഞ്ഞു. "ആലോചിക്കുന്നത് കൊള്ളാം. പക്ഷെ ഇവിടുന്ന് ഒരു പൂവ് ആരെങ്കിലും പറിച്ചാൽ.... അയാൾടെ ദേഹത്ത് പിന്നെ ആ കൈ കാണില്ല. ഓർത്തോ. " അതാണ് ചന്ദ്രമൗലി. അങ്ങനെ പറഞ്ഞു കൊടുക്ക്. അവൾക്ക് ശെരിക്കും അറിയില്ല ന്റെ ചന്ദ്രുവേട്ടനെ. "ഒരു പൂവല്ലേ പറിക്കുന്നുള്ളൂ. ഇത്രയും ചെടികൾ ഇല്ലേ. ഇനിയും പൂക്കൾ ഉണ്ടാവില്ലേ? പിന്നെന്താ? " "ഈ നിൽപ്പിൽ നിന്റെ തല ഞാനങ്ങ് വെട്ടട്ടെ? " ഉടനെ രേവു 'അയ്യോ 'ന്നും പറഞ്ഞ് തല പൊതിഞ്ഞു പിടിച്ചു. "പറ്റില്ലല്ലേ? അതുപോലെ തന്നെയാണ് ഇതും. മനുഷ്യനെ പോലെ അല്ലെങ്കിലും ഇവയ്ക്കും ജീവനുണ്ട്. ഇവരും നമ്മളെ പോലെ ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്താടി മനുഷ്യന്മാരുടെ ജീവന് മാത്രമേ വിലയുള്ളൂ? അതുകൊണ്ട് ഇതിൽ തൊട്ടുള്ള കളിയൊന്നും വേണ്ട. പറഞ്ഞേക്കാം. നിന്റെ തലയിലല്ലല്ലോ അവ വളരുന്നത്.? " "നിനക്ക് എന്താ പറ്റിയെ? സാധാരണ ഇവള് പറഞ്ഞ ഡയലോഗ് നിയ്യണല്ലോ പറയേണ്ടത്. " ചന്ദ്രുവേട്ടൻ എന്നോടായി ചോദിച്ചു. "ഞാനായത് നന്നായി. ഇല്ലെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ. " രേവതി പറഞ്ഞു. "കുരുത്തം കെട്ടവളേ കരിനാക്ക് വളക്കല്ലെടി. " ചന്ദ്രുവേട്ടൻ രേവതിയോട് ദേഷ്യപ്പെട്ടു. എന്നിട്ട് വീണ്ടും എന്റെ നേർക്ക് തിരിഞ്ഞപ്പോൾ അകത്തു പോവാണെന്നു പറഞ്ഞു പോരാൻ നോക്കി. "നിനക്ക് എന്താ ഒരു വല്ലായ്മ? സുഖമില്ലേ? " "കുഴപ്പമില്ല. എന്തോ തല വേദനിക്കുന്നു. ഒന്ന് കിടക്കട്ടെ. പ്ലീസ്. " പിറകിൽ നിന്നും ചന്ദ്രുവേട്ടൻ വിളിക്കുന്നത് ശ്രദ്ധിക്കാതെ ഞാൻ പോന്നു. ഔട്ട്‌ ഹൗസിൽ കയറി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു രേവുവിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നത്. ദൈവമേ എന്തൊക്കെ പറഞ്ഞാലും വരുൺ ഏട്ടനെക്കുറിച്ച് മാത്രം ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു. കുറെ സമയത്തിന് ശേഷം കൈ തടവികൊണ്ട് അവൾ കയറി വന്നു. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ചന്ദ്രുവേട്ടനെ ചീത്ത വിളിക്കുന്നതാണെന്ന് മനസിലായി. "ചന്ദ്രുവേട്ടൻ എന്താടി ചോദിച്ചത്? " "നമ്മള് അത്രയും നേരം സംസാരിച്ചത് മുഴുവൻ അങ്ങേർക്ക് അറിയണം പോലും. ഹും... " "എന്നിട്ട് നീ പറഞ്ഞോ? " "ആ പറഞ്ഞു. " മറുപടി മുഴുവൻ ദേഷ്യത്തോടെയാണ്. "എല്ലാം...? " "പറഞ്ഞുന്ന് പറഞ്ഞില്ലേ ടി. " എന്റെ നേർക്ക് ഒരു ചാട്ടമായിരുന്നു. "വ... രു... ണേ... ട്ടൻ? " വിക്കി വിക്കി ചോദിച്ചു. "ആദ്യം തന്നെ അതാ ചോദിച്ചത്. ആരാടി ഈ വരുൺ ന്ന്. " ചന്ദ്രുവേട്ടനെ അനുകരിച്ചു കൊണ്ട് അവൾ പറഞ്ഞു. അതുകേട്ട് ഞാൻ തലയ്ക്കു കൈ കൊടുത്ത് ഇരുന്നു. തൃപ്തിയായി. ഇനി കടുവയുടെ പ്രതികരണം എങ്ങനെയാവുമോ എന്തോ? വൈകുന്നേരമയതോടുകൂടി തിരക്കും ബഹളവും കൂടി. ക്ഷണിച്ചിരുന്ന അതിഥികൾ വന്നു തുടങ്ങി. എല്ലാവരുടെയും ഇടയിൽ മനസിലെ വിഷമമെല്ലാം മാറ്റിവെച്ച് സന്തോഷത്തോടെ ഞാൻ ഇരുന്നു. അച്ഛനും അമ്മയും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. ചന്ദ്രുവേട്ടനെ പിന്നെ കണ്ടതേയില്ല. പെൺപ്പടയിലെ എല്ലാവരും ചേർന്ന് എന്റെ കൈയിൽ നിറച്ചും മെഹന്ദി അണിയിച്ചു. അശ്വതിയുടെ നിർബന്ധപ്രകാരം കാലിലും ഇട്ടു. ഫോട്ടോ എടുക്കുന്ന സമയത്താണ് ചന്ദ്രുവേട്ടനെ പിന്നെ കണ്ടത്. മുഖത്തു ഭയങ്കര ഗൗരവമായിരുന്നു. രാവിലത്തെ പിണക്കത്തിലാണ്. വെള്ളയിൽ ഗോൾഡൻ വർക്കുള്ള ഷെർവാണിയായിരുന്നു വേഷം. സുന്ദരനായിട്ടുണ്ട്. എല്ലാവർക്കും ഡ്രസ്സ്‌ കോഡുണ്ട്. സ്ത്രീകൾ മഞ്ഞയും പുരുഷന്മാര് വെള്ളയും. എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിക്കാം തൊട്ടടുത്ത് നിൽക്കുന്ന എന്നെ മാത്രം കണ്ണിൽ കാണാനില്ല. അത്രയ്ക്ക് ഗാമയാണെങ്കിൽ ആകട്ടേന്ന് ഞാനും വിചാരിച്ചു. വിട്ടുകൊടുക്കാനും പിറകെ നടക്കാനും എന്നെയും കിട്ടില്ല. കല്യാണം കഴിഞ്ഞോട്ടെ തന്നെകൊണ്ട് ഞാൻ ക്ഷ, ണ്ണ, മ്മ, ത, ദ, ഥ, ധ, ന വരപ്പിക്കാമെടോ മത്തങ്ങത്തലയൻ കടുവേ. ചടങ്ങുകൾ കഴിഞ്ഞ് ഉറങ്ങാൻ പോകുമ്പോഴും ഒന്ന് ചിരിക്ക പോലും ചെയ്തില്ല. അലവലാതി. രാത്രി ഉറക്കം വരാതെ ഫാൻ കറങ്ങുന്നതും നോക്കി കിടന്നു. ഇടവും വലതും രണ്ട് കുംഭക്കർണികൾ കൂർക്കം വലിച്ച് കിടന്നുറങ്ങുന്നു. അശ്വതിയും രേവുവും. ബാക്കിയുള്ളതുങ്ങൾ എവിടെയൊക്കെയോ ചുരുണ്ടുകൂടിയിട്ടുണ്ട്. അശ്വതി ഇടയ്ക്കിടെ എന്തൊക്കെയോ പറയുകയും തന്നെകിടന്നു ചിരിക്കുകയും ചെയ്യുന്നുണ്ട്. പാവം. കുറ്റി സ്വപ്നലോകത്താണ്. ചെവിയോർത്തു എങ്കിലും ഒന്നും മനസിലായില്ല. അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്. അശ്വതിക്കുട്ടിയുടെ സ്വപ്നം തകർക്കണ്ടാന്നു കരുതി ആരാണെന്നു പോലും നോക്കാതെ ചാടിക്കേറി ഫോണെടുത്തു. "ഹലോ..." ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. തിരിച്ചു പ്രതികാരണമില്ലാത്തതിനാൽ ഞാൻ വീണ്ടും പറഞ്ഞു നോക്കി. "നിന്റെ ശബ്ദത്തിന് എന്ത് പറ്റി? " മറുതലക്കൽ നിന്നും കടുവയായിരുന്നു. ഓഹ്... പിണക്കത്തിലല്ലേ. പിന്നെന്തിനാ ഇപ്പോൾ വിളിച്ചത്? ഹും... മിണ്ടനെനിക്ക് സൗകര്യമില്ല. ഞാൻ ഒന്നും പറയാത്തത് കൊണ്ട് രണ്ടു മൂന്നു വട്ടം 'ഹലോ' 'പ്രിയെ ' ന്നൊക്കെ വിളിക്കുന്നത് കേട്ടു. ചിരി അടക്കിപ്പിടിച്ച് എല്ലാം കേട്ടിരുന്നു. "നീ ടെറസിലേക്ക് വന്നേ. " "അതെന്തിനാ? " ഞാൻ പോലുമറിയാതെ എന്റെ ശബ്ദം പുറത്ത് വന്നു. "വരാൻ പറഞ്ഞാൽ വന്നാൽ മതി. അഞ്ചു മിനിറ്റ് ഞാൻ നോക്കും. കണ്ടില്ലേൽ ഞാൻ അങ്ങോട്ട് വരും. " പറയലും കട്ട്‌ ചെയ്യലും കഴിഞ്ഞു. ഇയ്യാൾക്ക് പാതിരാത്രി ഉറക്കവും ഇല്ലേ. അല്ല ആരാ ഈ പറയുന്നത്. ഞാനും ഉറങ്ങാതെ ഇരിക്കായിരുന്നില്ലേ. വിവരമില്ലാത്ത കുട്ടിയാ ചിലപ്പോൾ പറഞ്ഞ പോലെ ഇങ്ങോട്ട് വരും. വേഗം ചെല്ലട്ടെ. ഞാൻ പതിയെ എഴുന്നേറ്റു രേവുവെന്ന വന്മതിൽ എടുത്തു ചാടി ടെറസ് ലക്ഷ്യമാക്കി നടന്നു. പമ്മിപ്പമ്മി ടെറസിൽ എത്തിയപ്പോൾ ദാ നിൽക്കുന്നു ചന്ദ്രമൗലി മഹാരാജാവ് തന്റെ ഉദ്യാനത്തിലെ ചെടികളെയും തലോടിക്കൊണ്ട്. "നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക്? നാളെ കല്യാണമായിട്ട് രാത്രി മതിൽ ചാടാനിറങ്ങിയിരിക്കുന്നു. കഷ്ടം. " "അതിന് ഇവിടെ എവിടെയാടി മതില്? " "പിന്നെ എങ്ങനെയാ ഇങ്ങോട്ട് വന്നത്? ഇവിടെയും ഉണ്ടാക്കിയിട്ടുണ്ടോ വല്ല രഹസ്യവാതിലും? " ചോദിച്ച ഉടനെ ചന്ദ്രുവേട്ടൻ എന്റെ തല പിടിച്ചു താഴേക്ക് നോക്കാൻ പറഞ്ഞു. ദേഷ്യം തീരാതെ ഇയ്യാള് എന്നെ താഴെ തട്ടിയിട്ട് കൊല്ലാൻ വന്നതാണോ? അപ്പോഴുണ്ട് ഒരു കലക്കൻ ഏണി സ്റ്റൈലായി ടെറസിനോട്‌ ചേർന്ന് ചാരിനിൽക്കുന്നു. ഓഹ്.. ഏണി കേറി വന്നതാണ് ലെ? "എന്നോട് പിണങ്ങി നടക്കല്ലേ പിന്നെന്തിനാ ഈ സമയത്തു ഇങ്ങോട്ട് കെട്ടിയെടുത്തത്? നാളെ എന്റെ കല്യാണമാണ്. മുടക്കരുത്. പ്ലീസ്. " ഇച്ചിരി താഴ്മയായി ഞാൻ പറഞ്ഞു. "ശെരിക്കും ! വാട്ട്‌ എ സിമിലാരിറ്റി. നാളെ തന്നെയാ എന്റെയും കല്യാണം. ഇന്ന് കൂടിയല്ലേ എനിക്ക് എന്റെ കാമുകിയുടെ അടുത്ത് വരാൻ പറ്റൂ. നാളെ മുതൽ അവിടെ ഒരു ഭദ്രക്കാളി ഉണ്ടാവും. ഒന്നിനും സമ്മതിക്കില്ല ന്നേ. അതാ ഞാൻ ഇപ്പോൾ വന്നത്." "ദുഷ്ടാ ആരാടോ ഭദ്രക്കാളി? ആരാന്ന്? " ചന്ദ്രുവേട്ടന്റെ കഴുത്തിന് കുത്തിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു. "ദേ ഇപ്പൊ കറക്റ്റ് ആണെടി. അതുപോലെ തന്നെ ണ്ട്. " അത് കൂടിയായപ്പോൾ ഞാൻ ചന്ദ്രവേട്ടനെ ഇടിക്കാനും കുത്താനും തുടങ്ങി. ഉടനെ കൈ രണ്ടും കൂട്ടിപിടിച്ചു അനങ്ങാൻ പറ്റാത്ത രീതിയിൽ വരിഞ്ഞു മുറുക്കി. "എന്തിനാ രാവിലെ മുതൽ വിഷമിച്ചു നടന്നത്? " മറുപടി ഞാൻ മൗനംത്തിൽ ഒതുക്കി. പെട്ടന്ന് ചന്ദ്രുവേട്ടൻ എന്നെയും കൂട്ടി അവിടെ വെച്ചിരുന്ന കസേരയിൽ ചെന്നിരുന്നു. എന്നെ പിടിച്ചു ചന്ദ്രുവേട്ടന്റെ മടിയിൽ ഇരുത്തി. "ദേ അങ്ങോട്ട്‌ നോക്കിയേ. " എന്റെ മുഖം ആകാശത്തേക്ക് തിരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. അങ്ങിങ്ങായി മല്ലിപ്പൂക്കൾ ചിതറി കിടക്കുന്ന ഗഗനോദ്യാനത്തിൽ രണ്ടു വലിയ താരകങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മികാണിക്കുന്നു. "അച്ഛനും അമ്മയും നമ്മളെ അനുഗ്രഹിക്കാൻ വന്നതാ. " കാതോരം ചേർന്ന് ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ ഒരു തേങ്ങലോടെ ഞാനാ നെഞ്ചിൽ അഭയം പ്രാപിച്ചു. "പ്രിയെ കരയരുത്. നീ എന്നും സന്താഷത്തോടെ ഇരിക്കണംന്നല്ലേ അവരുടെ ആഗ്രഹം. ന്നിട്ട് ഇങ്ങനെ കരഞ്ഞു അവരെ വിഷമിപ്പിച്ചാലോ? ഞാനില്ലേ കൂടെ? കരയല്ലേ. " എന്നിട്ടും കരച്ചിൽ നിൽക്കുന്നില്ലെന്ന് കണ്ടതും ചന്ദ്രുവേട്ടൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. സങ്കടം മുഴുവൻ കരഞ്ഞു തീർക്കട്ടെന്ന് കരുതിക്കാണും. ഏങ്ങലടികൾ കുറഞ്ഞതും ചന്ദ്രുവേട്ടൻ അല്പം ഗൗരവത്തിലും കുസൃതി കലർത്തി പറഞ്ഞു. "മതി കരഞ്ഞത്. ഇനി ഈ കണ്ണുകൾ നിറഞ്ഞു കാണരുത്. അങ്ങനെ കരയണംന്ന് ഉണ്ടെങ്കിൽലേയ്യ് അതിനുള്ള അവസരം ഞാൻ വേറെ തരാം കേട്ടോ. " പറയുന്നതോടൊപ്പം എന്റെ തലയിൽ തലോടികൊണ്ടിരുന്ന കൈകൾ ദിശ മാറി സഞ്ചരിച്ചു തുടങ്ങിയതും ഞാൻ ചന്ദ്രുവേട്ടന്റെ മടിയിൽ നിന്നും എണീക്കാൻ ശ്രമിച്ചു. പക്ഷെ വീണ്ടും എന്നെ പിടിച്ചു മടിയിലിരുത്തി. താഴ്ത്തി പിടിച്ചിരുന്ന എന്റെ മുഖം ആ കൈകളിൽ കോരിയെടുത്തു. "പ്രിയെ... " അത്രമേൽ ആർദ്രമായിരുന്നു ശബ്ദം. "മ്മ്ഹ്ഹ്... " അത്രയും നേരം ആ കണ്ണുകളിൽ തെളിഞ്ഞ വാത്സല്യമെന്ന വികാരം മറ്റെന്തിനോ വഴി മാറികൊടുത്തു. ആ സമയം ചന്ദ്രുവേട്ടൻ ആഗ്രഹിച്ചത് എന്താണെന്ന് മനസിലാക്കാൻ മൊഴികളുടെ ആവശ്യം ഇല്ലായിരുന്നു. പകരം ആ മിഴികളിൽ നിന്നും ഞാനത് വായിച്ചെടുത്തു. സമ്മതമെന്നോണം നാണത്താൽ പൊതിഞ്ഞൊരു പുഞ്ചിരി എന്നിൽ വിരിഞ്ഞു. വൈകാതെ അത് ചന്ദ്രുവേട്ടനിലേക്കും വ്യാപിച്ചു. ചന്ദ്രുവേട്ടന്റെ മുഖം താഴ്ന്നു വന്നതും കണ്ണുകളടച്ച് ആ സ്നേഹമുദ്രണം സ്വീകരിക്കാൻ തയ്യാറായി ഞാനിരുന്നു. മുഖത്തേക്കടിക്കുന്ന ചുടുനിശ്വാസത്തിന്റെ തോത് കൂടുംതോറും ചന്ദ്രുവേട്ടന്റെ ഷിർട്ടിലുള്ള എന്റെ പിടിയും മുറുകിക്കൊണ്ടിരുന്നു. വൈകാതെ ആ അധരങ്ങളുടെ നനുത്ത സ്പർശം എന്റെ അധരങ്ങളിൽ പതിഞ്ഞത് ഞാനറിഞ്ഞു. ഒപ്പം കണ്ണുകൾ കുറച്ചുകൂടെ ഇറുക്കി അടച്ചുപിടിച്ചു. "കുറുനരി മോഷ്ടിക്കരുത് കുറുനരി മോഷ്ടിക്കരുത്. " പെട്ടന്ന് ആ ശബ്ദം കേട്ട് ഞങ്ങൾ പരസ്പരം അകന്നുമാറി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു. (തുടരും) #📙 നോവൽ
*💘നീയില്ലാ ജീവിതം💘3️⃣* _ഭാഗം.11_ (1) ✍️ Mubashira MSKH വേറെ നിവർത്തിയില്ലാതെ അതിന് സമ്മതം മൂളി അവന്റെ മുന്നിൽ കൈ കൂപ്പി നിന്നോണ്ട് പറയാൻ പറഞ്ഞതും അവൻ പറയുന്നത് കേട്ട് ഞങ്ങൾ നാല് പേരും ഞെട്ടി തരിച്ച് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു... "ഇപ്പൊ പുരിഞ്ചിതാ അവ്ൻക്ക് എപ്പടി ഇവളെ തെരിയുംന്ന്..." (ഇപ്പോ മനസ്സിലായല്ലോ അവന് എങ്ങനെ ഇവളെ അറിയാമെന്ന്...) കതിരിന്റെ സംസാരം കേട്ട് നമ്മള് അപ്പോ തന്നെ ശാമിയിലേക്ക് നോട്ടം തെറ്റിച്ചതും അവൻ എന്നെ വല്ലാത്തൊരു മട്ടില് തുറിച്ച് നോക്കുന്നുണ്ട്... അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ഞാൻ തല താഴ്ത്തി കൊണ്ട് നേരെ കതിരിന്റെ നേരെ തിരിഞ്ഞു... "താങ്ക്സ് കതിർ... അവന് എങ്ങനെ എന്നെ അറിയാമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ തല പുണ്ണാക്കി നടക്കായിരുന്നു ഞാൻ... ഇനി ഇപ്പോ എന്താ ഞാൻ ചെയ്യേണ്ടതെന്ന വ്യക്തമായ ധാരണയും എനിക്കുണ്ട്... ഇപ്പോ അവൻ എവിടെയുണ്ടാകും..? I want to see him..." "ഫെബി... നീയെന്തിനുള്ള പുറപ്പാടാ...?" ഹസി. "ചിലതൊക്കെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്... അതെങ്ങനെ ഡീൽ ചെയ്യണമെന്നും എനിക്കറിയാം... പറയ് കതിർ... അവനിപ്പോ എവിടെയുണ്ടാകും..?" "ഇപ്പൊ ക്ലാസ് ടൈം താനേ... നാൻ ഇങ്കെ വറ വരയ്ക്കും അവൻ ക്ലാസിൽ ഇരുന്താ..." (ഇപ്പോ ക്ലാസ് ടൈം അല്ലെ... ഞാൻ ഇങ്ങോട്ട് വരുന്ന വരെ അവൻ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു...) എന്ന് കതിർ പറഞ്ഞതും ഞാൻ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചോണ്ട് അവിടന്ന് അവന്റെ ക്ലാസ് ലക്ഷ്യമാക്കി നടന്നു... "ഹേയ് തങ്കച്ചി... എന്നോട വിഷയം ഓക്കേ പണ്ണിടുവേലെ..." (എന്റെ കാര്യം ഓക്കേ ആക്കില്ലേ...) "അത് അവളോട് തന്നെ നേരിട്ട് പറഞ്ഞ് ഓക്കേ ആക്കിയാൽ മതി... ഞങ്ങളെ അതിന് കിട്ടില്ല..." ഞങ്ങളെ പിറകിൽ നിന്ന് വിളിച്ച് കൂവിയ കതിരിന് ശാമി അങ്ങനെ ഒരു മറുപടി കൊടുത്തോണ്ട് നമ്മളെ പിന്നാലെ വന്നതും കതിരിന്റെ മുഖത്ത് ഒട്ടും കൂസാത്ത ഒരു പുഞ്ചിരി വിടർന്നിരുന്നു... ഫസ്റ്റ് ഫ്ലോറിലാണ് അവന്മാരെ ക്ലാസുള്ളതെന്ന് അന്ന് ഓഫീസ് റൂമിലേക്ക് പോകുമ്പോ തന്നെ നമ്മള് നോട്ട് ചെയ്തതാ... അതോണ്ട് ഞങ്ങൾ അവരെ ക്ലാസിന്റെ അടുത്ത് എത്തിയതും ഞാൻ അവരെ നേർക്ക് തിരിഞ്ഞ് നിന്നു... "നിങ്ങൾ ഇവിടെ നിന്നാൽ മതി... അവനോട് ഞാൻ ഒറ്റക്ക് സംസാരിച്ചോളാം..." "ഫെബി നീ ഒറ്റക്ക്..." അച്ചു. "എന്താ അവൻ എന്നെ വല്ലതും ചെയ്യുമെന്ന് പേടിയുണ്ടോ..? എനിക്ക് ആ വക പേടി ഇതുവരെ ഉണ്ടായിരുന്നെങ്കിലും എന്തോ എനിക്കിപ്പോ ആ പേടിയില്ല... അവനോട് ഞാൻ സംസാരിച്ചോളാം... നിങ്ങള് ഇവിടെ നിന്നാൽ മതി..." അതും പറഞ്ഞ് അവര് പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ഞാൻ അവരെ ക്ലാസിലേക്ക് സ്പീഡിൽ കയറി ചെന്നതും എന്നെ കണ്ട് ആ ക്ലാസിലുള്ളവരൊക്കെ സ്പോട്ടിൽ അവനിലേക്ക് നോട്ടം തെറ്റിച്ചു... അതോണ്ട് തന്നെ ആ മഹാൻ എവിടെയാ ഇരിക്കുന്നതെന്ന് കണ്ട് പിടിക്കാൻ വലിയ പ്രയാസമൊന്നും വേണ്ടി വന്നില്ല... പക്ഷെ ഞാൻ വന്നത് ക്ലാസിലെ എല്ലാവരും കണ്ടെങ്കിലും അവൻ മാത്രം ശ്രദ്ധിച്ചിട്ടില്ല... കാരണം എനിക്ക് പുറം തിരിഞ്ഞ് കൊണ്ട് ഡെസ്കിൽ കയറി ഇരിക്കാണ് അവൻ... നമ്മളെ കണ്ട് അവന്റെ ഫ്രണ്ട്‌സൊക്കെ എന്നെ നോക്കി ചിരിച്ചിട്ട് സിയാദ്ക്ക എന്നെ നോക്കി കൊണ്ട് തന്നെ അവന്റെ കാലിലൊന്ന് തോണ്ടി അവനെ വിളിച്ചു... "ആദി..." സിയാദ്ക്ക വിളിച്ച് തീരേണ്ട താമസം അപ്പോ തന്നെ അവൻ നമ്മളെയൊന്ന് തിരിഞ്ഞ് നോക്കി പുഞ്ചിരി തൂകി കൊണ്ട് വീണ്ടും തിരിഞ്ഞിരുന്നു... "എനിക്ക് ഇയാളോട് ഒന്ന് തനിച്ച് സംസാരിക്കണം..." ഇത്തിരി കടുപ്പത്തോടെയുള്ള എന്റെ പറച്ചില് കേട്ട് എല്ലാവരും എന്നെയൊരു നോട്ടം നോക്കി എന്താ വേണ്ടതെന്ന മട്ടില് അവനെ തിരിഞ്ഞ് നോക്കിയതും അവനൊന്ന് തലയാട്ടി കാണിച്ചപ്പോഴേക്കും ക്ലാസിലുള്ള എല്ലാവരും പുറത്തേക്ക് ഇറങ്ങി പോകാൻ തുടങ്ങി... അക്കൂട്ടത്തിൽ അവന്മാര് എന്നെ നോക്കി ഇളിച്ചോണ്ട് പോകുന്നത് കണ്ടിട്ട് ഞാൻ നല്ലോണം ഒരു തുറിച്ച് നോട്ടമങ്ങ് പാസാക്കി കൊടുത്ത് ആ കോന്തനിലേക്ക് നോട്ടം തെറ്റിച്ചതും ആരോ ഡോർ അടക്കുന്ന ശബ്ദം കേട്ട് ഞാൻ അപ്പോ തന്നെ ഒന്ന് തിരിഞ്ഞ് നോക്കി... പണ്ടാറക്കാലന്മാര് എന്നെ ഇവന്റെ മുന്നിൽ ഇട്ട് കൊടുത്തോണ്ട് ഡോറും ലോക്കാക്കിയാണ് പോയിട്ടുള്ളത്... അതില് നമ്മക്ക് ചെറിയ ഒരു പേടി വന്നെങ്കിലും എന്തിനാ ഇങ്ങോട്ട് വന്നതെന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് നല്ല ധൈര്യത്തോടെ അവന്റെ നേർക്ക് തിരിഞ്ഞു... അപ്പോ തന്നെ അവൻ കാലുയർത്തി ആ ഡെസ്കിൽ ഇരുന്നോണ്ട് തന്നെ നമ്മളെ നേരെ തിരിഞ്ഞിരുന്നതും അവന്റെ സ്റ്റൈലിലുള്ള ആ ഇരുത്തം കണ്ട് നമ്മളൊന്ന് കണ്ണ് ചിമ്മി തുറന്ന് വേഗം മുഖം തിരിച്ചു... "എന്നെ കാണാത്തത് കൊണ്ട് തേടി വന്നതാകുമല്ലേ...?" അവന്റെ വർത്താനം കേട്ടിട്ട് രണ്ടെണ്ണം പറയണമെന്നൊക്കെയുണ്ട്... പക്ഷെ അതിനല്ല നമ്മള് വന്നതെന്നുള്ളത് കൊണ്ട് ഞാൻ ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടിട്ട് അവന്റെ നേർക്ക് മുഖം തിരിച്ചു... "I am sorry..." എന്റെ നാവിൽ നിന്ന് വീണ വാക്കുകൾ കേട്ട് അവൻ പുരികമൊന്ന് ചുളിച്ചതും എന്തിനാണ് ആ സോറി എന്ന് ഞാൻ തന്നെ പറഞ്ഞു... "കതിർ പറഞ്ഞപ്പോഴാ അറിഞ്ഞത് അന്ന് തല്ലിയത് ഇയാളെയാണെന്ന്... ഞങ്ങളെ ബാഗ് തട്ടിപ്പറിച്ച് ഒരുത്തൻ ഓടിയപ്പോ അവന്റെ മുഖത്തും ഉണ്ടായിരുന്നത് ഇയാള് ധരിച്ച ആ സെയിം കർചീഫായിരുന്നു... അത് കണ്ട് ഒന്ന് കൺഫ്യൂസ് ആയി പോയി ആള് മാറി തല്ലിയതാണ്... അയാം റിയലി സോറി... തെറ്റ് ചെയ്തെന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ ഇയാളോട് സോറി പറഞ്ഞത്..." നമ്മളെ ഈ ഏറ്റുപറച്ചിൽ ഒക്കെ കേട്ടിട്ടും അവൻ അതിന്റെ യാതൊരു ഭാവവും മുഖത്ത് കാണിക്കാതെ എന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് ചിരിക്കുന്നത് കണ്ട് അവനിൽ നിന്നും മുഖം തിരിച്ച് ഒന്ന് നെടുവീർപ്പിട്ടോണ്ട് വീണ്ടും അവനിലേക്ക് നോക്കി... "നോക്ക് ആദി... ഞാൻ ഇയാളെ അടിച്ചതിന് തനിക്ക് എന്നോട് വല്ല ദേഷ്യവും ഉണ്ടെങ്കിൽ ഇയാള് പറയുന്ന എന്ത് ശിക്ഷ ഏറ്റെടുക്കാനും ഞാൻ തയ്യാറാണ്... അതല്ലാതെ നിന്റെ പെണ്ണാണ് ഞാനെന്ന് പറഞ്ഞ് ഇങ്ങനെ ടോർച്ചർ ചെയ്യരുത്... It's my request... ഞാൻ ഇതിന് മുൻപ് ഒരുത്തന്റെ മുന്നിലും ഇതുപോലെ നിന്നിട്ടില്ല... സൊ പ്ലീസ്... ഇനി അതിന്റെ പേരിൽ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യരുത്..." എന്ന് ഇല്ലാത്ത വിനയവും കെഞ്ചലുമൊക്കെ മുഖത്ത് ഭാവങ്ങളായി വിരിയിച്ച് അവന്റെ മുന്നിൽ കൊട്ടിയതും ചെക്കൻ ഇപ്പോഴും ആ ഒലക്കീമലെ ഇളി പാസാക്കി കൊണ്ട് ഇരിക്കാണ്... അത് കണ്ടിട്ട് എവിടെന്നൊക്കെയോ ചൊറിഞ്ഞ് വരുന്നുണ്ടെങ്കിലും ഇവൻ എങ്ങനേലും തലയിൽ നിന്ന് ഒഴിഞ്ഞ് പോകേണ്ടത് എന്റെ ആവശ്യമല്ലേ അതോണ്ട് പിടിച്ച് നിന്നു... "You know something... ഈ കോളേജിലെ തന്നെ പല പെൺകുട്ടികളും എന്റെ പിന്നാലെ നടന്നിട്ടുണ്ട്... പക്ഷെ ഒരുത്തിക്കും എന്റെ കണ്മുന്നിൽ വന്ന് നിന്ന് ധൈര്യത്തോടെ എന്നെ ഇഷ്ടമാണെന്ന് പറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല..." അവൻ നമ്മളിൽ നിന്ന് നോട്ടം തെറ്റിക്കാതെ അത് പറഞ്ഞ് തുടങ്ങിയപ്പോ അയിന്? എന്ന മട്ടില് ഞാൻ അവനെ നോക്കി കൊണ്ടിരുന്നു... "കാരണം ഒരു വിധത്തിൽ അല്ലെങ്കിൽ ഒരു വിധത്തിൽ അവളുമാർക്കൊക്കെ എന്നെ പേടിയായിരുന്നു... ഞാൻ എങ്ങനെ റെസ്പോണ്ട് ചെയ്യും, ഞാൻ എങ്ങാനും അവരെ പ്രൊപോസൽ റിജെക്ട് ചെയ്യോ അങ്ങനെയങ്ങനെ.... അതോണ്ട് തന്നെ ഗേൾസിനോട് അങ്ങനെയൊരു താല്പര്യം എനിക്കിത് വരെ തോന്നിയിട്ടില്ലായിരുന്നു... പക്ഷെ... എന്ന് നിന്നെ ഞാൻ കണ്ട് മുട്ടിയോ അന്ന് ഞാൻ തീരുമാനിച്ചു നീയാകും എന്റെ പെണ്ണെന്ന്... ഞാൻ ആരാണെന്ന് അറിയാതെയാണ് നീയെന്നെ തല്ലിയതെങ്കിലും ഒരു പെണ്ണ് എന്റെ നേർക്ക് നേർ മുന്നിൽ വന്ന് നിന്ന് അത്രക്ക് തന്റേടത്തോടെ സംസാരിക്കുന്നത് ആദ്യമായിട്ടാണ്... അതോണ്ട് തന്നെ മറ്റുള്ളവരെ മുന്നിൽ പുലിക്കുട്ടി ആകുന്ന നിന്നെ എന്റെ മുന്നിൽ ഒരു പൂച്ചക്കുട്ടിയെ പോലെ കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചു... അതിന് വേണ്ടി നിന്നെ കുറിച്ചുള്ള ഫുൾ ഡീറ്റൈൽസും അന്ന് തന്നെ ഞങ്ങൾ തപ്പിയെടുത്തിരുന്നു... കൂട്ടത്തിൽ അരുണിന് നിന്നെ കുറിച്ച് അറിയുന്ന കാര്യങ്ങൾ കൂടി പറഞ്ഞപ്പോ I am impressed... അപ്പോഴേക്കും നീയാണ് എന്റെ പെണ്ണെന്ന് ആ ഒരു തല്ല് കിട്ടിയപ്പൊ തന്നെ എന്റെ മൈൻഡിൽ ഞാൻ ഫിക്സ് ആക്കി കഴിഞ്ഞു... അതിൽ ഇനി ഒരു മാറ്റവും വരാൻ പോണില്ല..." അവന്റെ പറച്ചില് കേട്ട് ആദ്യം നമ്മളൊന്ന് വാ പൊളിച്ച് നിന്നെങ്കിലും പെട്ടെന്ന് സ്വബോധത്തേക്ക് വന്ന് വാ അടച്ച് വെച്ച് അവനെ ഞാൻ തുറിച്ച് നോക്കി... "ആദി പ്ലീസ്... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... നീ മനസ്സിൽ വിചാരിക്കുന്നതൊന്നും ഒരിക്കലും നടക്കാൻ പോണില്ല... അതോണ്ട് വെറുതെ എന്നെ ടോർച്ചർ ചെയ്ത് തന്റെ സമയം കളയണ്ട... അതുമല്ല എന്റെ എൻഗേജ്മെന്റ് ഓൾറെഡി കഴിഞ്ഞതാണ്..." "അറിയാം..." യാതൊരു കൂസലുമില്ലാതെ ഒരു ചിരിയോടെ അവൻ അത് പറഞ്ഞതും എന്റെ നെഞ്ചിൽ ഒരു ഇടി വെട്ടിയ ഫീലിൽ ഞാൻ കണ്ണും തള്ളി അവനെ തന്നെ ഷോക്കായി നോക്കി കൊണ്ടിരുന്നു... "എ.. എൻ.. എന്താ പറഞ്ഞെ... അറിയാന്നോ..." "Yes... നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞ വിവരം എനിക്ക് നേരത്തെ അറിയാം... കൃത്യമായി പറഞ്ഞാൽ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഇന്നേക്ക് പത്ത് ദിവസമായി... am I right..?" ഡെസ്കിൽ നിന്നും നമ്മളെ മുന്നിലേക്ക് ചാടിയിറങ്ങി കൊണ്ട് അവൻ അതും ചോദിച്ച് എന്നെയൊന്ന് നോക്കിയതും ഞാൻ ഏതോ ഒരു ഹാലിൽ നിന്നോണ്ട് എൻഗേജ്മെന്റ് കഴിഞ്ഞിട്ട് എത്ര ദിവസമായെന്ന് കണക്ക് കൂട്ടി... അവൻ പറഞ്ഞത് പോലെ തന്നെ കൃത്യം പത്ത് ദിവസമായെന്ന് മനസ്സിലായതും നമ്മളൊരു തരിപ്പോടെ അവനെ നോക്കി നിന്നിട്ട് അവന്റെ നേർക്ക് കുരച്ച് ചാടി... *"നിനക്ക് എന്താ ഭ്രാന്താണോ...? മറ്റൊരുത്തന്റെ പെണ്ണാണ് ഞാനെന്ന് അറിഞ്ഞിട്ടും ഞാൻ നിന്റെ പെണ്ണാണെന്ന് പറഞ്ഞ് നടക്കാൻ നിനക്ക് നാണമില്ലേ..?"* നമ്മളെ ചോദ്യത്തിന് അവൻ ഇല്ലെന്ന് തലയാട്ടി ചിരിച്ചോണ്ട് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നീക്കി എനിക്ക് നേരെ തിരിച്ച് പിടിച്ചു... "ഇതല്ലേ നിന്റെ വുഡ്ബി സമീർ..." അതും പറഞ്ഞ് അവൻ ഫോണിലേക്ക് നോക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും സ്പോട്ടിൽ എന്റെ നോട്ടം അവന്റെ ഫോണിലേക്ക് പോയി... അതിൽ സമീർക്ക ഓഫീസിൽ വർക്ക് ചെയ്യുന്നതിന്റെ ഫോട്ടോസാണ് ഉണ്ടായിരുന്നത്... അത് കൂടി കണ്ടപ്പോ ഷോക്കിന് മേൽ ഷോക്ക് കിട്ടിയ അവസ്ഥയായിരുന്നു എനിക്ക്... ഇതൊക്കെ എങ്ങനെ ഇവന് കിട്ടിയെന്ന് ആലോചിച്ച് ഒരു നടുക്കത്തോടെ ഞാൻ അവനിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവൻ ഫോൺ എടുത്ത് പോക്കറ്റിലിട്ടു... "ഈ ഫോട്ടോസ് ഒക്കെ എനിക്ക് എവിടെന്നാ കിട്ടിയതെന്ന് ആലോചിച്ച് തല പുണ്ണാക്കണ്ട... അവൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ എന്റെ ഒരുപാട് ഫ്രണ്ട്സ് വർക്ക് ചെയ്യുന്നുണ്ട്... അങ്ങനെ കിട്ടിയതാ... കൂട്ടത്തിൽ അവര് മുഖേന അവനെ കുറിച്ച് ഞാൻ നല്ലോണമൊന്ന് അന്വേഷിച്ചു... എല്ലാവർക്കും അവനെ കുറിച്ച് നല്ല അഭിപ്രായം... ഒറ്റ വാക്കിൽ പറഞ്ഞാൽ he is a good man... പക്ഷെ അവൻ നിനക്കൊട്ടും ചേരില്ല... അതുപോലെയൊരു പാവം പിടിച്ച ഗുഡ് ബോയ് അല്ല നിനക്ക് വേണ്ടത്... നിന്നെ തളച്ചിടാൻ പറ്റിയ എന്നെ പോലെയുള്ള ഒരു തെമ്മാടിയേയാ... അതോണ്ട് ഞാൻ ഫിക്‌സായി കഴിഞ്ഞു എങ്ങനെയെങ്കിലും നിന്നെ അവനിൽ നിന്ന് മോചിപ്പിച്ചിട്ട് പകരം അവന് വേറൊരു നല്ല പെണ്ണിനെ ഒപ്പിച്ച് കൊടുക്കാമെന്ന്... നമ്മളെ ഫാൻസ്‌ എല്ലാവരും അതാ ആഗ്രഹിക്കുന്നെ... അതോണ്ട് എനിക്കും അതേ അഭിപ്രായമാ..." എന്ന് അവൻ നമ്മളെ മുന്നിൽ നിന്ന് ഇളിച്ചോണ്ട് പറഞ്ഞപ്പോ അവനെ എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലായിരുന്നു എനിക്ക്... അവന്റെ പറച്ചിലിന് കരച്ചിലും ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ച് വരുന്നുണ്ട്... ഇനിയും ഇവിടെ നിന്നാൽ സമനില തെറ്റി ഞാനൊരു ഭ്രാന്തിയാകുമെന്ന് തോന്നിയതും അവനോടുള്ള ദേഷ്യത്തിൽ പല്ലിറുമ്മി അവനെ രൂക്ഷമായി നോക്കി കൊണ്ട് നിലത്ത് ആഞ്ഞൊരു ചവിട്ട് കൊടുത്ത് തിരിഞ്ഞ് നടന്നു... "ഐഷു... സമീറിന്റെ കാര്യം ഞാൻ നോക്കിക്കോളുമെന്ന് കരുതി ഇപ്പോ തന്നെയൊന്നും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞേക്കല്ലേ... അതിന് ഇനിയും സമയമുണ്ട്..." വേണ്ടാ വേണ്ടാ എന്ന് കരുതി ഒതുങ്ങി പോകുന്നതിന് അനുസരിച്ച് അവൻ തലയിൽ കയറി നിരങ്ങുന്ന പോലെ അത് നിന്ന് വിളിച്ച് കൂവിയതും എരിഞ്ഞ് കയറി വന്ന ദേഷ്യം കൺട്രോൾ ചെയ്യാൻ കഴിയാതെ ഞാൻ അപ്പോ തന്നെ അവന്റെ നേർക്ക് തിരിഞ്ഞ് ചെന്ന് അവന്റെ മുഖത്തിന്‌ നേരെ എന്റെ കൈ ആഞ്ഞ് വീശി... പക്ഷെ അതവന്റെ മുഖത്ത് ചെന്ന് പതിയുന്നതിന് മുൻപ് തന്നെ ആ കോന്തൻ എന്റെ കൈ പിടിച്ച് വെച്ചിട്ട് കയ്യിലെ പിടി മുറുക്കി എന്നെ നോക്കി ചിരിച്ചു... "ഒരു തവണ നിന്റെ ഈ കൈ എന്റെ കവിളിൽ പതിഞ്ഞതിനാണ് നീയിന്നിങ്ങനെ എന്റെ മുന്നിൽ വന്ന് നിൽക്കുന്നത്... ഇനി ഒരിക്കൽ കൂടി നീ അത് ആവർത്തിച്ചാൽ തിരിച്ച് എന്നിൽ നിന്ന് നീ പലതും പ്രതീക്ഷിക്കേണ്ടി വരും..." എന്റെ ചുണ്ടുകളിലേക്ക് നോട്ടം തെറ്റിച്ചോണ്ട് അവൻ എന്തോ ഒരു ഉൾക്കുത്തിൽ അതും പറഞ്ഞ് എന്റെ കണ്ണിലേക്ക് നോട്ടം തെറ്റിച്ചതും ഞാൻ അവനെ രൂക്ഷമായി തുറിച്ച് നോക്കി കൊണ്ട് അവന്റെ കയ്യിൽ നിന്ന് എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു... അവന്റെ കൈ പിടിയിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ ഞാൻ ആവുന്നത്ര നോക്കിയെങ്കിലും അതിന് കഴിയാതെ വന്നപ്പോ അവൻ തന്നെ ഒരു പുച്ഛത്തോടെ എന്നിലെ പിടി വിട്ടു... "വേണ്ട ഐഷു... എന്റെ കൈക്കരുത്തിന് മുന്നിൽ നിനക്ക് ജയിക്കാൻ കഴിയില്ല... അതോണ്ട് ഇനി എന്റെ നേർക്ക് വരുമ്പോ അതൊന്ന് ഓർത്ത് വെച്ചേക്ക്..." എന്ന് അവൻ പറഞ്ഞതും നമ്മളെ കണ്ണിൽ നിന്ന് എന്തിനെന്നില്ലാതെ കണ്ണീര് ധാരധാരയായി ഒഴുകി കൊണ്ടിരുന്നു... അവനെ എന്റെ നോട്ടം കൊണ്ട് പോലും ചുട്ടെരിക്കാൻ കഴിയില്ലെന്ന് അറിയുന്നോണ്ട് ഞാൻ പെട്ടെന്ന് തന്നെ അവിടന്ന് തിരിഞ്ഞ് പോകാൻ ഒരുങ്ങി... പക്ഷെ അപ്പോഴേക്കും അവൻ എന്റെ മുടിയിൽ പിടിച്ച് എന്നെ അവനിലേക്ക് വലിച്ച് അടുപ്പിച്ച് നിർത്തി എന്റെ രണ്ട്‍ കൈകൾക്ക് മേലെയും അവന്റെ കൈകൾ ചുറ്റി പിടുത്തമിട്ടിരുന്നു... അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് പുറം തിരിഞ്ഞുള്ള നമ്മളെ ആ നിർത്തത്തിൽ എന്റെ ശരീരമാകെ ഒരു തരം വിറയൽ അനുഭവപ്പെട്ടു... ഒന്ന് കുതറാനോ വാ തുറന്ന് അലറാനോ കഴിയാതെ നമ്മളെ തൊണ്ടയിലെ വെള്ളമൊക്കെ വറ്റി വരണ്ട് ഞാനൊന്ന് വിയർത്തു... "നിന്നോട് ഇന്നലെ തന്നെ പറയണമെന്ന് കരുതിയതായിരുന്നു... എനിക്ക് നിന്റെ ഈ നീണ്ട ഇടതൂർന്ന കാർകൂന്തൽ ഒരുപാട് ഇഷ്ടമായി... നല്ല മണമുണ്ട് നിന്റെ ഈ മുടിക്ക്..." എന്ന് നമ്മളെ കാതോരം അവന്റെ ചുണ്ടുകൾ അടുപ്പിച്ച് നമ്മളെ മുടി മണത്തോണ്ട് അവൻ പറഞ്ഞതും അവന്റെ കൈ പിടിയിൽ നിന്ന് ഞാനൊന്ന് കുതറാൻ ശ്രമിച്ചെങ്കിലും അതിന് സമ്മതിക്കാതെ അവൻ നമ്മളെ തോളിൽ അവന്റെ മുഖം ചേർത്ത് വെച്ചു... അപ്പോ അവന്റെ മുള്ള് വേലി പോലെയുള്ള ആ കട്ട താടി നമ്മളെ കവിളിൽ അങ്ങനെ ഉരസി നിന്നതും എന്റെ ശ്വാസം നിലച്ച്‌ പോയ അവസ്ഥയിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ അങ്ങനെ നിന്നു... "എന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് എനിക്ക് കണ്ട് നിൽക്കാൻ പറ്റുന്നില്ല... മനസ്സിൽ എന്തോ വല്ലാത്തൊരു വിങ്ങൽ... അതോണ്ട് കണ്ണൊക്കെ തുടച്ച് നല്ലൊരു ചിരിയും പാസാക്കിയിട്ടേ നീ ഇവിടന്ന് പോകാവൂ... ഇല്ലെങ്കിൽ നിന്നെ ഞാൻ ഈ പിടിയിൽ നിന്ന് വിടുന്ന പ്രശ്നമേയില്ല..." എന്ന് പറഞ്ഞ് അവൻ നമ്മളെ തോളിൽ നിന്ന് മുഖമുയർത്തി തല ചെരിച്ച് നമ്മളെ നോക്കിയതും ഞാൻ ഒരു വിറങ്ങലിച്ച അവസ്ഥയിൽ അവനെ നോക്കിയപ്പോ അവൻ എന്റെ കണ്ണ് തുടച്ചിട്ട് അവന്റെ വിരലുകൾ കൊണ്ട് നമ്മളെ ചുണ്ടിൽ സ്‌മൈൽ വിരിയിച്ച് അവൻ കയ്യെടുത്തു... "ഇതുപോലെ ആയിരിക്കണം നിന്റെ മുഖം എപ്പോഴും... പ്രത്യേകിച്ച് എന്നെ കാണുമ്പോ നിന്റെ ചുണ്ടിൽ ഇതുപോലെ ഒരു സ്‌മൈൽ എപ്പോഴും ഉണ്ടായിരിക്കണം..." എന്നൊക്കെ പറഞ്ഞ് അവൻ എന്നിലെ പിടി ചെറുതായി അയച്ചതും നമ്മള് അപ്പോ തന്നെ സട കുടഞ്ഞ് എണീക്കുന്ന ഒരു സിംഹത്തെ പോലെ അവനിൽ നിന്ന് കുതറി മാറി അവനെ നോക്കി കൊണ്ട് പിന്നിലേക്ക് നടന്ന് പെട്ടെന്ന് തിരിഞ്ഞ് ഡോറിന്റെ അടുത്തേക്ക് ചെന്നു... "ലവ് യു ഐഷു... ഇതുപോലെ ഇനിയും വരണേ..." എന്നവൻ അവിടെ നിന്ന് വിളിച്ച് കൂവുന്നത് കേട്ടതേയില്ലെന്ന മട്ടില് ഞാൻ വേഗം ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവിടെയുള്ള ആരുടെയും മുഖത്തേക്ക് നോക്കാതെ അവിടന്ന് ക്ലാസ് റൂം ലക്ഷ്യമാക്കി കൊണ്ട് ഓടി പോയി... °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° ഐഷു ക്ലാസിൽ നിന്നും ഇറങ്ങി ഓടിയത് കണ്ട് ചിരിച്ചോണ്ട് ഞാൻ ഡെസ്കിലേക്ക് കയറി ഇരുന്നപ്പോ അവളെ പോക്ക് കണ്ട് അവന്മാരൊക്കെ കൂടി എന്നെ നോക്കി പുരികം ചുളിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു... "ഡാ ആദി നീയെന്താടാ അവളെ ചെയ്തെ..? അവളെ മുഖമാകെ ചുവന്ന് തുടുത്ത് കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ടല്ലോ... ഡാ ചെക്കാ നീ അവളെ പിടിച്ച് കിസ്സിയാ..?" അരുണിന്റെ ചോദ്യം കേട്ട് അവന്മാരെ നോക്കി ഇളിച്ചോണ്ട് ഞാൻ ഇവിടെ നടന്നതൊക്കെ ഒന്ന് ഓർത്ത് അവള് പോയ ഭാഗത്തേക്ക് നോട്ടം തെറ്റിച്ചു... "അവളെ പിടിച്ച് കിസ്സാനോക്കെ ഇനിയും സമയമില്ലേ അരുണേ... ഇപ്പോ അവളെ ചെറുതായി ഒന്ന് പേടിപ്പിച്ച് വിട്ടു... അത്രേയുള്ളൂ..." "മോനെ ആദി... എന്താ ശരിക്കും നിന്റെ ഉദ്ദേശം..? അവൾ ഓൾറെഡി എൻഗേജ്ഡ് ആണെന്ന് അറിഞ്ഞ് വെച്ചോണ്ട് നീയെന്തിനാ അവളെ ഇഷ്ടമാണെന്ന് പറഞ്ഞത്..?" അനു. "കാരണം പ്രേമത്തിന് കണ്ണില്ല മക്കളെ... അവളെ എൻഗേജ്മെന്റ് കഴിഞ്ഞത് എന്റെ കുഴപ്പമല്ലല്ലോ... ഞാൻ അവളെ ഇഷ്ടപ്പെട്ടതും അത് അറിഞ്ഞ് വെച്ചോണ്ടല്ല... അവളെ കണ്ടപ്പോ തന്നെ ഒരു സ്പാർക്ക് അടിച്ചു ഇഷ്ടായി... കൂട്ടത്തിൽ അവള് കൂടി എന്നെ അടിച്ചപ്പോ ആ ഇഷ്ടം അങ്ങ് ഫിക്‌സായി... ഇനി ആര് വിചാരിച്ചാലും അത് മാറില്ല..." "അപ്പൊ അവളെ ചെക്കനെ എന്ത് ചെയ്യും..? അവരെ തമ്മിൽ പിരിക്കാൻ നീ വല്ലതും പ്ലാൻ ചെയ്തിട്ടുണ്ടോ...?" നിസു. "അവരെ തമ്മിൽ പിരിക്കാൻ എന്തിനാ നിസൂ ഞാൻ പ്ലാൻ ചെയ്യുന്നത്..? അവള് തന്നെ അതിന് ധാരാളം... നിങ്ങള് വേണേൽ കണ്ടോ അവള് തന്നെ ഈ ബന്ധത്തിൽ നിന്ന് പിന്മാറും..." "അത്രക്ക് ഇഷ്ടാണോടാ നിനക്ക് അവളെ..?" സിയാദ്. സിയാദിന്റെ ചോദ്യത്തിന് ഒരു ചിരി സമ്മാനിച്ച് കൊണ്ട് അവളെ മനസ്സിൽ ഓർത്ത് ഞാൻ എങ്ങോട്ടോ കണ്ണ് പായിച്ചു... "അതുക്കും മേലെ ഇഷ്ടാണ്... ഒരുപാട്... ഒരുപാട്..." എന്ന് ഞാൻ പറഞ്ഞപ്പോ അവന്മാരൊക്കെ കൂടി എന്റെ ചുറ്റും നിന്ന് എന്നെ പൊങ്കാല ഇട്ടതും ഞങ്ങളെ അടുത്തേക്ക് വന്ന കതിരിനെ കണ്ട് ഞാൻ അവനിലേക്ക് നോട്ടം തെറ്റിച്ചു... "എന്നാച്ച് മച്ചാ... വർക്ക്ഔട്ട് ആയിടിച്ചാ...? എല്ലാം അയ്യാവോടെ നടിപ്പിനാലെ വന്തത്‌ടാ... ഇല്ലൈനാ അവ ഉൻ മുന്നാടി വന്ത് നിന്നിർക്കവേ മാട്ടാ..." (എന്തായി മച്ചാ... വർക്ക്ഔട്ട് ആയോ..? എല്ലാം എന്റെ അഭിനയം കൊണ്ട് വന്നതാ... ഇല്ലെങ്കിൽ അവള് നിന്റെ മുന്നിൽ വന്ന് നിന്നിട്ടേ ഉണ്ടാവില്ല...) "അറിയാം മച്ചാ... അതോണ്ട് നിനക്ക് എന്റെ വക ഒരു സ്പെഷ്യൽ ഗിഫ്റ്റുണ്ട്... വാ വാ..." എന്ന് പറഞ്ഞ് അവനെ അടുത്തേക്ക് വിളിപ്പിച്ചിട്ട് അവനെ കുനിച്ച് നിർത്തി നല്ലോണം അങ്ങ് ഗുണദോഷിച്ചതും പിന്നാലെ അവന്മാരും കിട്ടിയ ചാൻസിൽ അവനെയിട്ട് പെരുമാറി... അത് കഴിഞ്ഞ് അവന്റെ തോളിൽ കൈ വെച്ചോണ്ട് നമ്മള് താങ്ക്സ് പറഞ്ഞിട്ട് എന്റെ ക്രെഡിറ്റ്‌ കാർഡ് അവർക്ക് നേരെ നീട്ടിയതും ട്രീറ്റ് എന്ന് പറഞ്ഞ് കാതടപ്പിക്കുന്നതിന് മുൻപ് തന്നെ അവന്മാര് അവിടന്ന് എന്നെയും കൊണ്ട് സ്ഥലം കാലിയാക്കിയിരുന്നു... അല്ലാ ഇതൊക്കെ ഈ പറയുന്ന എന്നെ നിങ്ങൾക്ക് മനസ്സിലായോ...? ഞാനാണ് എന്റെ ഈ കഥയിലെ നായകൻ... *ആദിൽ സാഹിബ്‌ കരീം...* പക്ഷെ എനിക്ക് നിങ്ങളെ നായിക തന്നിരിക്കുന്ന വേഷം തൽക്കാലത്തേക്ക് വില്ലനാണ്... അതോണ്ട് അവളെ മുന്നിൽ ഇത്തിരി വില്ലത്തരം ഉള്ള ആള് തന്നെ ആയിക്കോട്ടെ ഞാൻ... എന്നെ കുറിച്ച് വേണ്ടാത്തതൊക്കെ പറഞ്ഞ് എന്നിൽ ഒരു വില്ലൻ ഇമേജ് അവള് ക്രിയേറ്റ് ചെയ്ത് തന്നിട്ടില്ലേ... അത് തിരുത്താൻ ഞാൻ ഇതുപോലെ ഇടക്കിടക്ക് കയറി വരണ്ട്... പക്ഷെ ഇപ്പോ ഞാൻ കുറച്ച് ബിസിയാ അവന്മാരെ കൂടെ പുറത്തേക്ക് പോകാ... അതോണ്ട് നിങ്ങള് അവളെ അടുത്തേക്ക് ഒന്ന് പോയിട്ട് വന്നേക്ക്... ഞാൻ ഇവിടെയൊക്കെ തന്നെ കാണും... °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° വീട്ടിൽ തിരിച്ചെത്തിയതും പതിവ് പോലെ ബാഗെടുത്ത് എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ട് ദേഷ്യം അടങ്ങുവോളം അവിടെ നിന്ന് ഉച്ചത്തിൽ അലറി... എന്നിട്ട് ആ കോന്തൻ തെണ്ടി പറഞ്ഞതും ചെയ്തതുമൊക്കെ ഓർത്തോണ്ട് പല്ലിറുമ്മി കൈ ചുരുട്ടി പിടിച്ച് സോഫയിൽ ചെന്നിരുന്ന് മുഖം പൊത്തി പിടിച്ച് ഞാൻ കരഞ്ഞു... അവന്റെ ക്ലാസിൽ നിന്നും ഇറങ്ങി വന്നപ്പോ നമ്മളെ പിന്നാലെ തന്നെ അച്ചുവും ഹസിയും ശാമിയും കൂടി ഓടി വന്നിട്ട് എന്താ ഉണ്ടായെതെന്നൊക്കെ തിരക്കിയിരുന്നെങ്കിലും അവരോട് അപ്പൊ ഒന്നും മിണ്ടാൻ പറ്റിയ മാനസികാവസ്ഥ അല്ലായിരുന്നു എനിക്ക്... കോളേജിൽ ഇനിയും നിന്നാൽ എന്താ എനിക്കുണ്ടാവുകയെന്ന് എനിക്ക് തന്നെ നിശ്ചയമില്ലാത്തത് കൊണ്ട് ആരോടും ഒന്നും പറയാതെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങി വന്നത്... 'ആദിൽ സാഹിബ്‌ കരീം... ഞാൻ വിചാരിച്ചതിനേക്കാൾ ഒരു ചെറ്റയാണ് നീയെന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്... എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതൊക്കെ അറിഞ്ഞ് വെച്ചോണ്ടാണ് നീ ഇതൊക്കെ ചെയ്ത് കൂട്ടിയതെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... എനിക്ക് വരുന്ന ദേഷ്യത്തിന് നിന്നെ ജീവനോടെ ചുട്ടെരിക്കാൻ തോന്നുന്നുണ്ട്... പക്ഷെ അത്ര പെട്ടെന്നൊന്നും നിന്നെ ഒരു മരണത്തിനും ഞാൻ വിട്ട് കൊടുക്കില്ല... മരണത്തിനും മുകളിലുള്ള ഒരു വലിയ ശിക്ഷ തന്നെ ഞാൻ നിനക്ക് തന്നിരിക്കും... പക്ഷെ എന്ത്..? അതാണ് എനിക്ക് മനസ്സിലാകാത്തത്... എന്നാലും നീ ഒന്ന് കരുതി ഇരുന്നോ... മൂർഖൻ പാമ്പിനെയാ നീ ദ്രോഹിച്ചത് അത് നിന്നെ തിരിഞ്ഞ് കൊത്താതെ പോകില്ല... നിന്നെ തളച്ചിടാൻ എന്റെ മുന്നിൽ എന്തെങ്കിലും വഴി തെളിഞ്ഞ് വരും... അന്ന് നിനക്ക് എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല...' നമ്മള് ഉള്ളിൽ ആളി കത്തുന്ന ദേഷ്യത്തോടെ മുന്നിലേക്ക് നോക്കി കൊണ്ട് കണ്ണിൽ നിന്നൊഴുകുന്ന കണ്ണീര് തുടച്ചോണ്ട് അവിടന്ന് എണീറ്റ് തിരിഞ്ഞതും നമ്മളെ മുന്നിൽ വന്ന് നിൽക്കുന്ന നമ്മളെ കുരാമീസിനെ കണ്ട് ഇതുവരെ പിടിച്ച് വെച്ച നമ്മളെ കണ്ണീരൊക്കെ പുറത്തേക്ക് വന്നു... ഞാൻ അപ്പോ തന്നെ ഓടി ചെന്ന് ശാമിയെ കെട്ടിപ്പിടിച്ച് കരഞ്ഞതും കാര്യം അറിയാതെ അവരൊക്കെ കൂടി പേടിച്ച് എന്റെ ചുറ്റും കൂടി നിന്ന് എന്നോട് കാര്യം തിരക്കി കൊണ്ടിരുന്നു... (തുടരും) നെക്സ്റ്റ് പാർട്ട്‌ 11(2) അൽപ സമയത്തിനുള്ളിൽ പോസ്റ്റുന്നതാണ്... #📙 നോവൽ
❤️ബാനു❤️ (പാർട്ട് 26) ✍️🏻 shahala shaalu ബാനു അവരുടെ അടുത്തു നിന്നും ഓടിപ്പോന്നെങ്കിലും എന്തിനായിരുന്നു താൻ അങ്ങനെ ചെയ്തതെന്ന് അവൾക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല. "റബ്ബേ.. എന്റെ ഉമ്മയാണോ അത്.. എന്റെ ഇക്കയാണോ അത്.. ഇത്ര ദിവസം കണ്മുന്നിൽ ഉണ്ടായിട്ടും അപരിചിതരെ പോലെ.. സന്തോഷാണോ സങ്കടാണോ എനിക്ക് .. ഞാൻ ഇപ്പൊ എന്തിനാ ഓടിപ്പോന്നത്.. ഉമ്മയെ ഓർത്തു എന്നും കരഞ്ഞിട്ടെ ഉള്ളു.. എന്നിട്ട് മുന്നിൽ വന്നു നിന്നിട്ടും ഒരു വാക്ക് പോലും മിണ്ടാൻ കഴിയാത്തത് എന്താ.. അപ്പൊ ഫോട്ടോയിൽ കണ്ട സ്ത്രീ.. എന്റെ സൈനുപ്പ.. " " എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട് ബാനു.. നിനക്കും ഞങ്ങൾക്കും ഇടയിൽ കാലം സൃഷ്ടിച്ച അകലത്തിന് കാരണങ്ങൾ ഒത്തിരി ഉണ്ട്.. " പുറകിൽ നിന്നും പെട്ടെന്ന് ഫൈസിയുടെ ശബ്ദം കേട്ടതും ബാനു ഒന്ന് ഞെട്ടി. അവൾ തിരിഞ്ഞു നോക്കിയപ്പോ എല്ലാരും ഉണ്ട് അവളുടെ പുറകിൽ. അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിക്കാൻ ശ്രേമിച്ചു. " ചിരിക്ക് വോൽറ്റേജ് പോരല്ലോ ഫൈസി.. " നബീൽ " അത് ഇഞ് ശെരിയാവുന്നെ.. ന്യൂ കണക്ഷൻ കൊടുക്കാൻ പോവല്ലേ.. " സൈറയും ഫൈസിയും അവളുടെ അടുത്തേക്ക് എത്തും മുന്നേ ഉമ്മാമ പോയി കെട്ടിപ്പിടിച്ചു മുത്തം കൊടുത്തിരുന്നു. " അൽഹംദുലില്ലാഹ്.. വേറെ ഒന്നും ഉമ്മാമക്ക് പറയാൻ ഇല്ല. നീ എന്തിനാ മോളെ ഈ മടിച്ചു നിക്കണത്.. നിന്റെ ഉമ്മയും സഹോദരനും ഒക്കെ തന്നെയാ ഇത്. അന്യരല്ല.. " ബാനു എല്ലാരുടെയും മുഖത്തേക്ക് ഒന്നു നോക്കി. സൈറ അവളെ നോക്കി കണ്ണുനിറച്ചതും അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ അവരുടെ അടുത്തേക്ക് ചലിച്ചു. അവരുടെ മുന്നിൽ നിക്കുമ്പോ അവൾ നന്നേ വിറക്കുന്നുണ്ടായിരുന്നു. സൈറ അവളെ അടിമുടി ഒന്നു നോക്കി ഒരു കൈ കൊണ്ട് അവളുടെ തലയിൽ തലോടി. " ഉമ്മാ.. " എന്നു വിറയാർന്ന സ്വരത്തിൽ ബാനു വിളിച്ചതും സൈറ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു കൊണ്ടു അവളെ വാരിപുണർന്നു ചുംബനങ്ങൾ കൊണ്ടു മൂടി.. " എന്റെ പൊന്നു മോള്.. ഒരുപാട് കേൾക്കാൻ കൊതിച്ചിരുന്ന വിളി.. എനിക്ക് എന്താ.. ഞാൻ.. റബ്ബേ.. ഒന്നും പറയാൻ കിട്ടുന്നില്ലല്ലോ.." " അല്ലെങ്കിലും ഇനി എന്താ മമ്മാ പറയാൻ ഉള്ളത്. ഇപ്പൊ കരയാൻ ഉള്ള സമയം അല്ല.. സന്തോഷിക്കാൻ ഉള്ളത.. അല്ലെടി കാന്താരി" ഫൈസി അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചോണ്ട് പറഞ്ഞു. അന്ന് വരെ അവന്റെ വിളിയിലും കേയറിങ്ങിലും ഒരു പ്രത്യേക ഫീൽ ആയിരുന്നു അവൾക്ക്. ഇപ്പൊ അത് ഒന്നുകൂടി ഇരട്ടിച്ചു. അവളുടെ മിഴികളും സന്തോഷത്തിൽ ഒഴുകുന്നുണ്ടായിരുന്നു. എല്ലാം കണ്ടുകൊണ്ട് അജു ഒരു മൂലയിലും ഉണ്ടായിരുന്നു. " എടി.. പൊട്ടി.. എന്നെ ഒന്ന് ഇക്കാന്ന് വിളിക്കെടി.. ഞാൻ മനസ്സ് നിറയെ ഒന്നു കേട്ടോട്ടെ.. " " അതന്നെ.. പഠിക്കുന്ന ടൈമിൽ പ്രൊപോസ് ചെയ്യാൻ വരുന്ന പെണ്ണുങ്ങളോട് ഇക്കാന്ന് വിളിപ്പിച്ച് സഹോദരി ആക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു മ്മടെ ഫൈസിക്ക്.. അല്ലെ ഫൈസി.. " നബീൽ കിട്ടിയ അവസരത്തിൽ അവന്നിട്ടു താങ്ങി. " അയ്യട.. ഞാൻ ഒന്നും വിളിക്കുല.. ഇത്ര ദിവസം പേരല്ലേ വിളിച്ചിരുന്നത്.. ഇനിയും അങ്ങനെ വിളിക്കുള്ളൂ.. " " അയ്യടി മോളെ.. അതോന്നും പറഞ്ഞ പറ്റുല.. ഗിവ് റെസ്‌പെക്ട്.. " " ഒന്നു പോടാ.. അതൊ‌ക്കെ അവൾ ശെരിയാക്കിക്കോളും.. " സൈറ അവളുടെ കയ്യിൽ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു. " അല്ല.. അപ്പൊ ആ സ്ത്രീ ആരായിരുന്നു.. എന്റെ സൈനുപ്പ.. എങ്ങനെ എന്നെ കിട്ടി.. " " ആ സ്ത്രീയുടെ പേര് റാബിയ. നിന്റെ സൈനുപ്പന്റെ ഭാര്യയാണ്.. ഭാര്യ മാത്രമല്ല.. നീ നുകർന്ന മുലപ്പാലിന്റെ മാധുര്യം അവരുടേതായിരുന്നു. ഒരു തരത്തിൽ നിന്റെ ഉമ്മ തന്നെ.. നിന്നെ പ്രസവിച്ചില്ലെന്നെ ഉള്ളു.. " ബാനുവിന് അവരെ കുറിച്ചോർത്തു വിഷമം തോന്നുന്നുണ്ടായിരുന്നു. " അതു മാത്രമല്ല ആ ബന്ധത്തിൽ നിനക്കൊരു സഹോദരിയും ഉണ്ട്. ഐഷ മെഹ്‌റിന്.. എന്റെ ഐഷു.. " " ഐഷുവോ.. അവള്.. എന്റെ .. " " അതേ.. അവള് തന്നെ.. " റാബിയ പറഞ്ഞ കാര്യങ്ങൾ എല്ലാം ഫൈസി വള്ളിപുള്ളി തെറ്റാതെ ബാനുവിന് പറഞ്ഞു കൊടുത്തു. " അപ്പൊ ഞാൻ കാരണം ഒത്തിരി പേരുടെ സന്തോഷം നശിച്ചിട്ടുണ്ടല്ലേ.. എന്നെ വളർത്തി എന്റെ ഉപ്പാ.. ഭർത്താവിനെ നഷ്ടപ്പെട്ട ആ ഉമ്മ.. ഉപ്പച്ചിയുടെ സ്നേഹം അനുഭവിക്കാൻ കഴിയാതെ ഐഷു.. എന്തൊരു ജന്മം.. അല്ലെ ഉമ്മ" " നി ആണ് മോളെ ഭാഗ്യവതി. അല്ലാഹ് നിനക്ക് രണ്ടു ഉമ്മമാരെ തന്നില്ലേ.. ഒരു സഹോദരി .. സഹോദരൻ.. ഉപ്പാന്റെ സ്നേഹം കിട്ടി.. പിന്നെന്തിനാ ഈ പഴി ചാരൽ.. " " ഉമ്മാ.. എനിക്ക് അവരെ രണ്ട്‌പേരെയും കാണണം.. ഞാൻ കാരണം അനുഭവിച്ച ദുരിതങ്ങൾക്ക് മാപ്പ് ചോദിക്കണം.. കാര്യമില്ലെന്ന് അറിയാം.. എന്നാലും. " " അവരെ ഒക്കെ ഇങ്ങോട്ട് വിളിക്കാം.. അതോർത് നീ വിഷമിക്കണ്ട.. പിന്നെ മാപ്പ് പറയുന്നത്.. അവർക്കൊക്കെ നിന്നോട് സ്നേഹമേ ഉള്ളു.. പോരെ.. " ബാനു ഒന്നു ചിരിച്ചു. " ഇനി ശെരിയാക്കാൻ ഉള്ളത് ധാ ഇതാണ്.. അതും കൂടി ഓകെ ആയാൽ ഡബിൾ ഹാപ്പി. അല്ലെ മമ്മാ.. " അജുനെ ചേർത്തുപിടിച്ചു ഫൈസി ബാനുവിന്റെ മുൻപിലേക്ക് വന്നു നിന്നു പറഞ്ഞു. പെട്ടെന്ന് ബാനു മുഖത്തെ പുഞ്ചിരി മായ്ച്ചു. " അതിന് നമുക്ക് ഒരു ഇത്തിരി നേരം മാറി നീക്കാം.. മമ്മാ വാ.. ആഹ്. വാ മമ്മാ. അവളെങ്ങും പോവില്ല.. പോരെ. കുറച്ചു സമയം അവരോന്നിച്ചിരിക്കട്ടെ.. " ഫൈസി എല്ലാവരെയും വിളിച്ചോണ്ട് പോയി. നബീലിനെ ഐഷുനെയും ഉമ്മനെയും വിളിക്കാൻ പറഞ്ഞയച്ചു. ഉമ്മാമയും സൈറയും അടുക്കളയിലേക്ക് കയറി. പുന്നാര മോൾക്ക് വേണ്ടി എന്തൊക്കെയോ ഉണ്ടാക്കാൻ.. ഫൈസി റൂമിലേക്കും പോയി. റൂമിൽ കയറി കതകടച്ചു ബെഡിലേക്ക് മലർന്നു കിടന്നു മുഖം ഒന്നു രണ്ടു കൈ കൊണ്ടും ഒന്നു തുടച്ചു. നേർത്ത പുഞ്ചിരിയാലെ അവൻ ഫോൺ എടുത്തു ഐഷുവിന് മെസ്സേജ് അയച്ചു. " I LOVE YOU AISHU... MISS YOU SO MUCH💝" _____________________ എല്ലാരും പോയപ്പോ അജു റൂമിന്റെ ഡോർ ലോക്ക് ചെയ്തു. തന്നെ ശ്രേധിക്കാതെ നിക്കുന്ന ബാനുവിന്റെ അടുത്തു ചെന്നു അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് ഒരു സോറി പറഞ്ഞു. പക്ഷെ ബാനു കൈ തട്ടി കളഞ്ഞു. " ടി.. ഒന്നു ക്ഷമിക്കേടി.. നിന്റെ അജു അല്ലെ.." " എപ്പഴും പറയുന്നതെ ഇപ്പഴും എനിക്ക് പറയാൻ ഉള്ളു.. കൂടുതൽ ഒന്നും ഇല്ല.." ബാനു പോവാൻ തുടങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. " എല്ലാം പറഞ്ഞു മനസ്സിലാക്കേണ്ട നീ ഒന്നും പറയാതെ മാറി നിന്നതൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്.. " " അതേ. എല്ലാത്തിനും കാരണകാരി ഞാനാ.. എന്നിട്ടോ നഷ്ടങ്ങളും എനിക്ക് മാത്രം.. എന്റെ ഉപ്പാ.. എന്റ മോള്.. " "ബാനു.. ഇനിയും ഇങ്ങനെ കുത്തി നോവിക്കല്ലേ.. പറ്റിപ്പോയി.. ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആണ് അതൊ‌ക്കെ.. ഇനിയും അതൊന്നും ഓര്മിപ്പിക്കല്ലേ.. പ്ളീസ്" " വേണ്ട അജു.. ഞാൻ ഒത്തിരി അജുവിനെ സ്നേഹിച്ചിരുന്നു. ആ സ്നേഹം തിരിച്ചു കിട്ടാൻ ഒത്തിരി ഞാൻ കൊതിച്ചിരുന്നു. ചേർന്നു നിൽക്കാൻ ഒരുപാട് കൊതിച്ച സമയം ഉണ്ടായിരുന്നു.. ഏത് അവസ്ഥയിൽ ആയിക്കോട്ടെ കൂടെ നിന്ന എന്നെ വിശ്വസിക്കാതെ ഒരു അപകടം പറ്റിയപ്പോഴേക്കും നിന്നെ ഇട്ടിട്ട് പോയവളുടെ വാക്കല്ലേ നീ വിശ്വസിച്ചത്.. ഇനിയും അവൾക്ക് വേണ്ടി എന്നെ നീ വലിച്ചെറിയില്ലെന്ന് ആര് കണ്ടു.." " ഇല്ലെടി.. ഇനിയോരിക്കലും അങ്ങനെ സംഭവിക്കില്ല.. നീ അറിഞ്ഞില്ലല്ലോ.. അവളുടെ കല്യാണം കഴിഞ്ഞു നിയാസുമായിട്ട്.." അതുകേട്ടപ്പോ ബാനു എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി. " സത്യം.. അന്ന് കോളേജിൽ നിന്നെയും എന്നെയും കുടുക്കിയ പോലെ ഒന്നുകൂടി എന്നെ കുടുക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ അത് ഞാൻ അവർക്കിട്ടു തന്നെ പണിതു. " ആ കാര്യങ്ങൾ എല്ലാം അജു ബാനുവിനോട് പറഞ്ഞു. ബാനു എല്ലാം കേട്ടു നിന്നു. " അപ്പൊ അവള് വേറെ കെട്ടിയതുകൊണ്ടാണ് എന്നെ തിരഞ്ഞു വന്നതല്ലേ.. നാണമില്ലല്ലോ.. " " അയ്യോ.. അല്ല.. എല്ലാം അറിഞ്ഞപ്പഴേ നിന്നെ കാണാൻ ഉള്ള മോഹത്തിൽ ആയിരുന്നു ഞാൻ.. പക്ഷെ അങ്ങനെ എല്ലാം അറിഞ്ഞു വെറുതെ പോരാൻ ഒക്കുമോ.. അവർക്ക് കണക്കിന് കൊടുക്കണ്ടേ.. അതിനാ ഇത്രേം ഡിലെ ആക്കിയത്.. " " എന്തായാലും എനിക്ക് നിന്റെ കൂടെ വരാൻ സൗകര്യം ഇല്ല.. നീ വന്ന പോലെ തിരിച്ചു പൊക്കോ..വിശ്വാസമില്ല നിന്നെ എനിക്ക്. ചതിയന.. " " എന്തു വേണമെങ്കിലും പറഞ്ഞോ... എന്തു ശിക്ഷ വേണമെങ്കിലും തന്നോ ഞാൻ സ്വീകരിച്ചോളാം.. പക്ഷെ ഒരിക്കലും എന്നെ വിട്ടു പോവരുത്.. എനിക്ക് വേണം നിന്നെ .. എന്റെ പെണ്ണായിട്ട്.." " എന്തു ശിക്ഷ തന്നാലും സ്വീകരിക്കുമോ.. എന്ന കേട്ടോ.. എന്റെ മൗനമാണ് നിനക്കുള്ള ശിക്ഷ.. " ബാനു അജുവിന് പറയാൻ ഒരു ഗ്യാപ്പ് കൊടുക്കാതെ മുറിയിന്ന് ഇറങ്ങിപ്പോയി. അജു വിഷണ്ണനായി ഫൈസിയുടെ അടുത്തു പോയി ഇരുന്നു. " കോംപ്രമൈസ് ആയില്ല അല്ലെ.. " ഫൈസിയുടെ ചോദ്യത്തിന് അവൻ ഹമ്.. എന്നു മൂളി " ഞാൻ ഊഹിച്ചു.. എന്റെ അല്ലെ ബാക്കി..അങ്ങനെ വരു.. അതോണ്ട് മോൻ ഇത്തിരി കഷ്ടപ്പെടും" " അയ്യട.. നിന്റെ ബാക്കി ആണെങ്കിലും വളർത്തിയത് സൈനുപ്പയ.. അതിന്റെ കൊണം ഓൾക്കുണ്ട്.. " " അതെന്താ നിനക്ക് ഇത്ര ഉറപ്പ്.." " അതിന്റെ വല്യേ തെളിവ് അല്ലെ ഞാൻ.. വേറെ ആരെങ്കിലും ആയിരുന്നെങ്കി മിനിമം എന്റെ തലയിൽ എങ്കിലും ഒരു കെട്ട് കാണില്ലേ.. " " ഹോ.. അതു കറക്ട.. അപ്പൊ മോൻ ഇച്ചിരി സഹിച്ചോട്ടെ.. ഞാനെയ് ഒന്നു റെഡി ആയി മൊഞ്ചനായി നിക്കട്ടെ.. ഇന്റെ മൊഞ്ചത്തി ഇപ്പൊ ഓൻ ദി വെയ് ആയിരിക്കും.. " അജുവിന്റെ കവിളിൽ നുള്ളിക്കൊണ്ടു ഫൈസി ബാത്റൂമിലേക്ക് ഓടി. അജു താടിക്ക് കൈകൊടുത്തു അവിടെ ഇരുന്നു. _______________________ റാബിയയും ഐഷുവും പരസ്പരം ഒന്നും മിണ്ടാനാവാതെ വീടിന്റെ ഓരോ കോണിൽ ഇരുന്നു നേരം തള്ളി നിക്കുമ്പോ ആണ് പുറത്തു കാളിങ് ബെൽ കേട്ടത്. വാതിൽ തുറക്കാൻ റാബിയക്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു. എങ്കിലും അവർ വാതിൽ തുറന്നു. പുറത്തു നിക്കുന്ന നബീലിനെ കണ്ടു അവരുടെ മുഖം ചുളിഞ്ഞു. " ഞാൻ നബീൽ.. മെഹ്റുന്റെ കോളേജില പഠിപ്പിക്കുന്നത്.. ഫൈസിയുടെ കൂട്ടുകാരനും ആണ്. " " ഓഹ്.. വരു.. അകത്തേക്ക് ഇരിക്കു.. " ശബ്ദം കേട്ട് ഐഷുവും വന്നു. നബീലിനെ കണ്ടു ഐഷു ഒന്നു ചിരിച്ചു. " ഞാൻ വന്നത് നിങ്ങളെ രണ്ടാളെയും ഫൈസിയുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആണ്.. ബാനുവിന് രണ്ടാളെയും കാണാൻ ആഗ്രഹം ഉണ്ട്.. " " അങ്ങോട്ട് വരാനോ.. അത് വേണ്ട സാറേ.. അവൾക്ക് ഇങ്ങോറ്റ് എപ്പോ വേണങ്കിലും വരാലോ.. " " വരാം.. പക്ഷെ അങ്ങനെ അവൾ ഇങ്ങോട്ട് വന്ന അത് നിങ്ങക്ക് വീണ്ടും അപകടം ക്ഷണിച്ചു വരുത്തേ ഉള്ളു.. ഇപ്പോഴും നിങ്ങൾ അവരുടെ ശ്രേദ്ധയിൽ ആണ്.. " റാബിയ നിശ്ശബ്ദയായി.. " എന്നാലും ഞാൻ അങ്ങോട്ടില്ല.. ഇവളെ കൊണ്ടുപോക്കോ.. ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു വിട്ട മതി. " " ഉമ്മാ ഇല്ലാതെ ഞാൻ എങ്ങോട്ടും ഇല്ല.. " ഐഷുവും വാശിയിൽ തന്നെ ഉറച്ചു നിന്നു. അവസാനം ഉമ്മാന്റെ നിർബന്ധത്തിന് വഴങ്ങി അവൾക്ക് നബീലിന്റെ കൂടെ വരാമെന്നു സമ്മതിക്കേണ്ടി വന്നു. അങ്ങനെ പോവാൻ വേണ്ടി റേഡിയായിക്കൊണ്ടിരിക്കുമ്പോ ആണ് ഫൈസിയുടെ മെസ്സേജ് ഫോണിൽ വന്നു കിടക്കുന്നത് അവൾ ശ്രേദ്ധിച്ചത്.. ഐ ലൗ യൂ.. മിസ് യൂ..അവൾ അത് വായിച്ചു അങ്ങനെ വെച്ചു. പിന്നെ വേഗം റെഡി ആയി ഉമ്മാനോട് യാത്ര പറഞ്ഞു നബീലിന്റെ കൂടെ ഇറങ്ങി. അവരെ രണ്ടാളെയും കാത്തു ഫൈസിയും ബാനുവും വീടിന്റെ ഫ്രന്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു. കാർ വന്നു നിന്നതും ഫൈസിക്ക് വല്ലാത്തൊരു ചിരി. അവന്റെ ചിരിയും കളിയും കണ്ടു ബാനു ഒരു ജാതി നോട്ടം നോക്കി. " അയ്യ.. ആർ യൂ ബ്ലഷിങ്.." " യെസ്.. " " prrrr.. നാണമില്ലല്ലോ.. " ബാനു അവനെ കളിയാക്കി. ഐഷുന്റെ പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ അടുത്തേക്കുള്ള വരവും പ്രതീക്ഷിച്ചു നിക്കുവായിരുന്നു ഫൈസി. പക്ഷെ ഓനെ സസി ആക്കികൊണ്ട് ഓൾ ബാനുവിന്റെ അടുത്തേക്ക് ആണ് പോയത്. അവളെ കെട്ടിപ്പിടിച്ചു സന്തോഷം അറിയിച്ചു. ബാനുവും അവളെ ചേർത്തുപിടിച്ചു രണ്ടു കവിളിലും ഓരോ മുത്തം കൊടുത്തു.. " നമ്മടെ ഉമ്മയെവിടെ.. വന്നില്ലേ.. എന്നോട് ദേഷ്യം ആണോ.. അതോണ്ടാണോ വരാഞ്ഞത്.. " " നിന്നോട് ദേഷ്യം ഒന്നും ഇല്ലെടി ഉമ്മാക്ക്.. ഇത്ര നാളും നെഞ്ചിൽ കൊണ്ടു നടന്ന ഭാരം ഒക്കെ ഇറക്കിവെച്ചതല്ലേ.. കറഞ്ഞുതീർക്കാൻ ഉണ്ടാവും കൊറേ.. അതോണ്ട് എന്നെ നൈസായിറ്റ് ഒഴിവാക്കി വിട്ടതാ.. അതോർത് ഇജ്ജ് ബെസമിക്കണ്ട.. ഇവിടുത്തെ കാര്യം കയ്ഞ് ഉമ്മാനെ കാണാൻ നമ്മക്ക് അങ്ങോട്ട് പോവാം.. " " നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.. " " എടി ബെഡ്‌കുസെ.. എന്തിന്.. എല്ലാം റബ്ബിന്റെ തീരുമാനങ്ങളാ.. അതിൽ ആർക്കും ആരോടും ദേഷ്യം തോന്നിയിട്ട് കാര്യമില്ല.. ഒരു സങ്കടം മാത്രേ ഉള്ളു.. ആ ഉപ്പാന്റെ സ്നേഹം കിട്ടിയില്ലല്ലോ ന്ന്.. " " ആ ഉപ്പാ തന്ന സ്നേഹം ഒത്തിരി ഈ ഹൃദയത്തിൽ ഉണ്ട്.. അത് മുഴുവൻ ഞാൻ അങ് തന്നോളാ.. മതിയോ" " മതി.. അത്രേം മതി. " രണ്ടുപേരുടെയും സ്നേഹപ്രകടനം കണ്ടു നബീലും ഫൈസിയും നോക്കി നിക്കുന്നുണ്ട്. അന്നേരമാണ് അജുവും അങ്ങോട്ട് വന്നത്. " ഇതാരാ" ഐഷു ചോദിച്ചു. ബാനു ഒന്നും പറഞ്ഞില്ല " അതാണ് അന്റെ അളിയൻ.. അതായത് ബാനുന്റെ കെട്ടിയോൻ. അല്ലെടാ.." " ആഹാ.. അത് നിങ്ങളാണോ.. " " പൊന്നാര പെങ്ങളെ.. അടിക്കാനാണ് ഭാവമെങ്കിൽ കൊള്ളാൻ ഈ ഉള്ളവന് വയ. പ്ളീസ്.. " " വിട്ടേക്ക് ഐഷു.. പാവം സെക്കൻ.. " നബീൽ അവന്റെ കൂടെ കൂടി. " അതേയ് ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ട്. ഒന്നു ശ്രേദ്ധിച്ച കൊള്ളാം.. " ഫൈസി ഒരു കൂളിംഗ് ഗ്ലാസ് വെച്ചു എങ്ങോട്ടോ നോക്കി പറഞ്ഞു. അതു കണ്ടു ഐഷു ചിറി കോട്ടി. " ഉമ്മയും ഉമ്മാമയും എവിടെ ബാനു.. കാണുന്നില്ലല്ലോ.." " രണ്ടാളും അടുക്കളയിൽ കാര്യപ്പെട്ട പണിയില. എന്നെ അടുപ്പിക്കുന്നില്ല.. നീ വാ.. നമുക്കൊന്നു പോയി നോക്കാം.. " എന്നു പറഞ്ഞതും ഐഷു മുന്നിൽ നടക്കാൻ തുടങ്ങി. അതുകണ്ട് ഫൈസി വീണ്ടും സസി. " ടി. കോപ്പേ അന്നെ കാണാനാടി ഞാൻ ഇങ്ങനെ കട്ടപ്പെട്ട് ഒരുങ്ങിയത്.. ഇന്നിട്ട് ഇജ്ജ് ഇന്നേ ഒന്നു നോക്കുന്നു കൂടി ഇല്ലാലോ.. " ഫൈസിക്ക് ഒരു ലോഡ് പുച്ഛം വിതറിക്കൊടുത്തു അവൾ ബാനുവിനെ പിടിച്ചു വലിച്ചു അകത്തേക്ക് പോയി. അജുവും നബീലും ഒരു മൂലയിൽ നിന്നു കിണിക്കുന്നുണ്ട്. " ഹോ.. ഇപ്പൊ ഒരു സമാധാനം.. ഇക്ക് ഒരു കൂട്ടായി.. ഇഞ് ഞമ്മക്ക് രണ്ടാൾക്കും കൂട്ടായി പ്രവർത്തിക്കാം.. ബാ മോനെ.. " " അതന്നെ.. രണ്ടാൾക്കും ആൾ തി ബെസ്റ്റ്.. " നബീൽ രണ്ടാൾക്കും ഓരോ വിശും കൊടുത്തു. തുടരും..... പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ  കഥകളുടെ കലവറ എന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 instagram. mr__rowdey__ #📙 നോവൽ
💖മഹ്‌ശിൽ💖 Part 71 Afsana Abdulazeez 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഞാൻ കണ്ണൊക്കെ തുടച് തിരിഞ്ഞു നോക്കി.... "നാഷിത്ത....ഇങ്ങളെന്താ ഈ സമയത്ത്"ഞാൻ "അത് തന്നെയ എനിക്കും ചോദിക്കാനുള്ളെ....നീയെന്താ ഈ സമയത്ത്... ഉറങ്ങാതെ...അതും ഇവിടെ...."നാഷിത്ത "ഏയ്യ്...അത് ഒന്നുല്ല ഉറക്കം വന്നില്ല....അപ്പൊ ചുമ്മാ...."ഞാൻ "ഒന്നുല്ലേ "നാഷിത്ത ഒരു സംശയത്തോടെ ചോദിച്ചപ്പോ ഞാൻ ഇല്ലന്ന് തലയാട്ടി.... "മഹ്‌ഫു ഡാ....നിന്നെ ഞാൻ കാണാൻ തുടങ്ങീട്ട് അതികം ആയില്ലെങ്കിലും എനിക്ക് നിന്റെ ഓരോ മാറ്റവും മനസിലാക്കാൻ പറ്റും.....ഒരേ വയറ്റിൽ പിറന്നിലെങ്കിലും നീയെന്റെ സ്വന്തം അനിയത്തിയാണ്....നിന്റെ സ്വന്തം ഇത്തയെ പോലെ നീ എന്നെ കാണുന്നുണ്ടെങ്കിൽ പറയ്യ്...എന്താ നിന്റെ പ്രശ്നം..." നാഷിത്ത അത്രയും പറഞ്ഞു തീർത്തതും ഞാൻ കരഞ്ഞു കൊണ്ട് ഇത്തയെ കെട്ടിപിടിച്ചു.... "മഹ്‌ഫു...മോളെ... "ഇത്ത എന്റെ തലയിൽ തലോടി കൊണ്ട് വിളിച്ചു.... ഞാൻ കുറച്ചു നേരം പൊട്ടി കരഞ്ഞു....പതിയെ ഇത്തയിൽ നിന്ന് മാറി നിന്ന് കണ്ണൊക്കെ തുടച്ചു.....ചെറുതായി പുഞ്ചിരിച്ചു.... നാഷിത്ത എന്റെ കയ്യ്പിടിച്ചു അവിടെ ഉള്ള സോഫയിൽ കൊണ്ട് ഇരുത്തിയിട്ട് ഇത്തയും അടുത്തിരുന്നു... "എന്താ...ഡാ....എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന നീ....ഇത്രക്ക് തളരാൻ മാത്രം എന്താ സംഭവിച്ചേ....പറ..."നാശിത്ത ഞാൻ ഒരു നെടുവീർപ്പിട്ടു കൊണ്ട് ആശിക്ക എന്നോട് ഇപ്പൊ പെരുമാറുന്നതിനെ കുറിച് പറഞ്ഞു.... "വാട്ട്‌!!... ആഷി...നിന്നെ അവോയ്ഡ് ചെയ്യുന്നെന്നോ....നോ വേ....എനിക്ക് വിശ്വാസം വരുന്നില്ല...."നാഷിത്ത "പക്ഷെ സത്യം അതാണ്..."ഞാൻ "അതിന് ആശിക്ക് നിന്നെ അവോയ്ഡ് ചെയ്യാൻ കഴിയോ......മറ്റെന്തിന്നെകാളും അവൻ സ്നേഹിക്കുന്നത് നിന്നെയ....നിന്നെ മാത്രം.....എന്നിട്ട് നിന്നെ അവഗണിക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ വിശ്വസിക്കും..."നാഷിത്ത "ആശിക്ക ക്ക് മറ്റേന്തിനേക്കാളും സ്നേഹം എന്നോട് ആണെങ്കിൽ.....ഒരിക്കലും എന്നെ അവഗണിച് മറ്റൊരുത്തിയോട് അടുപ്പം കാണിക്കാൻ കഴിയില്ല....ഇത്രയും നാൾ എനിക്ക് ഇക്ക തന്ന സ്നേഹമൊന്നും യഥാർത്ഥമായിരുന്നില്ലന്ന് അർത്ഥം..."ഞാൻ "മറ്റൊരുത്തിയോ....നീ ഇത് എന്തൊക്കെയാ പറയുന്നേ...."നാഷിത്ത ചോദിച്ചപ്പോൾ ദിൽഷയുടെ കാര്യം കൂടി ഞാൻ പറഞ്ഞു.... "ഹേ....അങ്ങനെ ഒരു പെണ്ണ് വരുമ്പോഴേക്കും അവൻ മാറില്ല മഹ്‌ഫു...."നാഷിത്ത അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..... "അതിന് അവർ ഇന്നും ഇന്നലെയുമുള്ള പരിചയക്കാർ അല്ലല്ലോ....വര്ഷങ്ങളായിട്ടുള്ള സൗഹൃദം അല്ലെങ്കിൽ അതൊരു പ്രണയം ആയിരിന്നിരിക്കും....എനിക്ക് അറിയില്ല.....ദിൽഷ വന്നതിൽ പിന്നെ പലപ്പോഴും ആശിക്ക എന്നെ ശ്രദ്ധിക്കാതെ അവളോടൊപ്പം കൂടുതൽ സമയം സ്പെൻഡ്‌ ചെയ്തിട്ടുണ്ട്...അപ്പോഴൊക്കെ അതൊരു സൗഹൃദം മാത്രമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്....പക്ഷെ ഇപ്പൊ തോന്നുന്നു അങ്ങനെ അല്ലെന്ന്......"ഞാൻ "ഹേയ്....അങ്ങനെ ഒന്നും ഉണ്ടാവില്ല....നീ ആദ്യം അവനോട് ഒന്ന് സംസാരിക്ക്.....ചെലപ്പോ രണ്ടുപേരും മനസ്സ് തുറന്ന് സംസാരിച്ച തീരാവുന്ന പ്രശ്നമേ ഉണ്ടാവുള്ളു...."നാഷിത്ത "ഇത്ത....അത് പിന്നെ....വേണോ "ഞാൻ "വേണം....നാളെ തന്നെ സംസാരിക്കണം....ഇപ്പൊ വാ വന്നു കിടക്കാൻ നോക്ക്...."നാഷിത്ത ഇത്രയും പറഞ്ഞു എന്റെ കയ്യ് പിടിച്ചു കൊണ്ട് അകത്തേക്കു പോയി.... എന്നോട് പോയി കിടക്കാൻ പറഞ്ഞിട്ട് ഇത്ത ഞാൻ പോകുന്നത് നോക്കി നിന്ന്....ഞാൻ ഒന്ന് ചിരിച്ചിട്ട് താഴേക്ക് പോയി.... ഉമ്മ നല്ല ഉറക്കമാണ് ഉമ്മാനെ ഡിസ്റ്റർബ് ചെയ്യാതെ ഞാൻ പതിയെ പോയി കിടന്ന്....ഉമ്മാനെ പതിയെ കെട്ടിപിടിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി..... രാവിലെ ഉമ്മ വിളിച്ചപ്പോഴാണ് എണീറ്റത്....ഉമ്മാക്ക് ഒരു പുഞ്ചിരിയും കൊടുത്ത് നേരെ റൂമിലേക്ക് പോയി.....ഓനെ അവിടെങ്ങും കാണാൻ ഇല്ല....ഞാൻ വേഗം ചെന്ന് കുളിച്ചു ഫ്രഷായി വന്നു നിസ്കരിച്ചു പടച്ചോനോട് മനമുരുകി പ്രാർത്ഥിച്ചു.... ഫോണിൽ നോക്കി കോഫി കുടിച്ചു കൊണ്ട് റൂമിലേക്ക് വരുന്ന ആശിക്കാനേ കണ്ടതും ഞാൻ വേഗം എണീറ്റു.... രാവിലെ തന്നെ പോയി ചോദിക്കണോ....കലിപ്പായാലോ....ആയാലോ എന്നല്ല ആവുമെന്ന് ഉറപ്പാണ്....ഇപ്പൊ തന്നെ മൂഡ് കളയണ്ട പോയിട്ട് പിന്നെ വരാ....അതാവും നല്ലത്... 😝 ഞാൻ ഓരോന്നും ആലോചിച് ഓനെ നോക്കിയപ്പോ...ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഭാവം തന്നെ ഇല്ല...പുല്ല്... ഞാൻ പിന്നെ അവിടെ നിന്നില്ല റൂമിലെന്ന് ഇറങ്ങി താഴേക്ക് പോവാൻ നിന്ന്.... "മഹ്‌ഫു " പെട്ടെന്നാരോ വിളിച്ചത് കേട്ട് ചുറ്റും നോക്കി....ദില്ഷായാണ് "ആഹ്...ദിൽഷ"ഞാൻ ചെറുതായി ഒന്ന് ചിരിച്ചു കാണിച്ചു.... "എടാ...എനിക്കൊരു ചെറിയ ഹെല്പ് ചെയ്യോ...." ദിൽഷ അങ്ങനെ ചോദിച്ചപ്പോ ഞാൻ ചെയ്യാമെന്ന് തലയാട്ടി.... അപ്പൊ ഓൾ എന്റെ കയ്യ്പിടിച്ചു വലിച്ചു കൊണ്ട് ഓളെ റൂമിലേക്ക് പോയിട്ട് അവിടെ ബെഡിൽ നിരത്തിയിട്ടിരിക്കുന്ന ഡ്രെസ്സിലേക്ക് നോക്കിയിട്ട് എന്നെ നോക്കി ചിരിച്ചു... "എല്ലാം കൂടെ എനിക്കൊരു കൺഫ്യൂഷൻ....നീ ഇതിൽ നിന്ന് എനിക്ക് ഏറ്റവും നന്നായി ചേരുന്ന ഒരു ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് തരാവോ..."ഓൾ അങ്ങനെ ചോദിച്ചപ്പോ ഞാൻ ഒന്ന് എല്ലാത്തിലും കണ്ണോടിച്ചിട്ട് ഓൾക്ക് നന്നായി ചേരുമെന്ന് തോന്നിയ ഒരെണ്ണം എടുത്ത് കൊടുത്ത്.... ഓൾ അത് വെച് നോക്കിയിട്ട് താങ്ക്യു എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു..... ഞാൻ തിരിച്ചു ഒന്ന് പുഞ്ചിരിച്ചു കൊടുത്തിട്ട് അവിടെന്ന് ഇറങ്ങി.... താഴെ ചെന്ന് നേരെ കിച്ചണിൽ കേറി....നാഷിത്ത മാത്രമേ ഉണ്ടായിരുന്നുള്ളു.... "ഇന്ന് സൺ‌ഡേ അല്ലെ....അവൻ ഇവിടെ തന്നെ ഉണ്ടാവും....ഇന്ന് തന്നെ എല്ലാം ഒക്കെ ആക്കണം...."നാഷിത്ത അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വേണോ വേണ്ടേ എന്നാ മട്ടിൽ ഒന്ന് തലയാട്ടി.... കുറച്ചു കഴിഞ്ഞതും എല്ലാരും വന്നു ബ്രേക്ഫാസ്റ് ഒക്കെ കഴിച് ഓരോ പണിയിലേക്ക് പോയി....റൂമിലേക്ക് പോയ ആശിക്കാന്റെ പിന്നാലെ ഞാനും പോയി.... ഡോർ ന്റെ പുറത്ത് നിന്ന് ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട്....ഡോർ തുറന്ന് അകത്തേക്ക് കയറി.... "ആശിക്ക....ആശിക്ക "ഞാൻ വിളിച്ചിട്ടും ഓൻ ഒരു പ്രതികരണവും ഇല്ലാതെ എന്തോ തിരഞ്ഞു കൊണ്ടിരിക്കുവാണ്... "ആശിക്ക....എനിക്ക് നിങ്ങളോട് സംസാരിക്കണം..."ഞാൻ പറഞ്ഞത് കേട്ട് ഓൻ ഒന്ന് നോക്കീട്ട് ഓന്റെ പണി തുടർന്ന്..... "എനിക്ക് ചെവിക്ക് കുഴപ്പം ഒന്നും ഇല്ല....പറഞ്ഞോ..."ആശിക്ക ഓൻ അങ്ങനെ പറഞ്ഞത് കേട്ടിട്ട് ഓനെ തല്ലി കൊല്ലാന തോന്നുന്നത്....കോപ്പ് "എന്നോട് എന്തിനാ ഇപ്പൊ ഇങ്ങനെ ബീഹെവ് ചെയ്യുന്നത്....ഞാൻ എന്ത് ചെയ്തിട്ടാ ഇങ്ങനെ ഒക്കെ..."ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ ഉള്ള ഓന്റെ നിൽപ്പ് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്.... ഓന്റെ മുന്നിൽ പോയി തടസമായി നിന്നിട്ട് ഓനെ തന്നെ നോക്കി കൊണ്ട് ചോദിച്ചു..... "Answer me....എന്തിനാ ഇപ്പൊ എന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന്..."ഞാൻ "മാറി നിക്കടി...."ഇതും പറഞ്ഞു ഓൻ എന്റെ കയ്യ് തട്ടി മാറ്റി മുന്നോട്ട്പോയി.... "ആരോട് എങ്ങനെ പെരുമാറണം എന്നതൊക്കെ എന്റെ ഇഷ്ട്ടം....എന്റെ പേർസണൽ കാര്യത്തിൽ നീ ഇടപെടാൻ വരണ്ട...."ആശിക്ക "ആശിക്ക...!!!!" ഓനെ ദയനീയമായി വിളിക്കുമ്പോ ന്റെ ശബ്ദം ഒക്കെ ഇടറിയിരുന്നു.... ഓൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു....അപ്പോഴേക്കും ആഷി എന്ന് വിളിച്ചു കൊണ്ട് ആരോ വന്നു....തിരിഞ്ഞു നോക്കാതെ തന്നെ കണ്ണാടിയിലൂടെ കണ്ടു ഞാൻ അപ്പോഴേ സെലക്ട്‌ ചെയ്ത് കൊടുത്ത ഡ്രെസ്സും ഇട്ടു നിക്കുന്ന ദിൽഷയെ.... "ഞാൻ റെഡി.....പോവാം ആഷി..."ദിൽഷ "Yeh...sure dear" ഓൻ ഇതും പറഞ്ഞു ഓളെ ഒപ്പം പോവുന്നത് കണ്ണാടിയിലൂടെ കണ്ടു.... കണ്ണ് നിറഞ്ഞ കാരണം കാഴ്ച മങ്ങിയിരുന്നു........ (തുടരും) ____________________________________________________________________ തീരെ വെഴുകിച്ചില്ലല്ലോ ലെ😝😝🏃‍♂️🏃‍♂️.... എന്ത് ചെയാൻ ഒന്നും എഴുതാൻ കിട്ടുന്നില്ലന്നെ.....എഴുതാൻ എടുത്ത് കഴിഞ്ഞ ഒന്നും കിട്ടൂല😒🙁....ഫുൾ ബ്ലാങ്ക്.... സോറി ഖൽബുസ്😑.... സപ്പോർട്ട് കുറക്കല്ലേട്ടോ....ചില കമന്റൊക്കെ കണ്ടിട്ടാണ് ഇപ്പൊ എന്തൊക്കെയോ എഴുതിയത്....നിങ്ങളെ സപ്പോർട്ട് ചെയ്യുമ്പോ തീർച്ചയായും പെട്ടെന്ന് പോസ്റ്റാൻ ഞാൻ ശ്രെമിക്കാം😻... അപ്പൊ കമന്റ്‌ ഇടാൻ മറക്കല്ലേ ട്ടോ....ലൈകും😘😘😘😘😘😘😍😍😍😍😍😍😍💕💕💕💕💕 AFSANA__AFZ💜 #📙 നോവൽ #💞 പ്രണയകഥകൾ