📙 നോവൽ
#

📙 നോവൽ

ആദ്യമായാണ് എഴുത്ത് എന്ന സാഹസത്തിന് മുതിരുന്നത്........അതിന്‍റേതായ തെറ്റ് കുറ്റങ്ങള്‍ കണ്ടേക്കാം...... ക്ഷമിക്കുക. എന്‍റുമ്മാന്‍റെ മരുമോള്‍😍 Aliya Fathi Part-1 🎶മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടില്‍ വിലസിടും നാരീ.... വിലസിടും നാരീ...🎶 കോളേജില്‍ നടന്ന് കൊണ്ടിരിക്കുന്ന കലാപരിപാടികളിലൊന്നായ ആല്‍ബം സോങ്ങാണ് നിങ്ങളിപ്പോള്‍ കേള്‍ക്കുന്നത്.പാടുന്നത് മറ്റാരുമല്ലാട്ടോ....... ഇവനാണ് നമ്മുടെ കഥയിലെ താരം ''ആദില്‍'' ...... കോളേജില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ ഒരാള്‍.അത് നിങ്ങള്‍ക്കവന്‍റെ പാട്ട് കേട്ടപ്പോള്‍ മനസ്സിലായിക്കാണുമല്ലോ........ ഇനി നമുക്ക് കഥയിലേക്ക് വരാം........... കഥ നടക്കുന്നത് മൊഞ്ചന്മാരുടെയും മൊഞ്ചത്തികളുടെയും കോളേജ് എന്നറിയപ്പെടുന്ന തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജ്✌🏻.അവിടെയാണ് ട്ടോ നമ്മുടെ കഥാ നായകന്‍ പഠിക്കുന്നത്... ''ടാ..... പാട്ട് സൂപ്പറായിട്ടോ.....''അജ്മല്‍ , ആദിലിന്‍റെ ചന്‍ക്. ''ടാ നിന്‍റെ പാട്ട് കേട്ടിരുന്ന് നമ്മളെ പരിപാടിയൊന്നും നടന്നില്ലല്ലോ.....'' അതാരാപ്പാ ആ പറഞ്ഞത്🤔🤔 ഓഹ്! ഇവനോ.....ഇത് നമ്മളെ അന്‍സി അല്ലേ..... ആദിന്‍റെ മറ്റൊരു ചന്‍കാണ്,അന്‍സില്‍. ''നിന്‍റ എന്ത് പരിപാടിയാടാ നടക്കാഞ്ഞത്??'' അജു ചോദിച്ചു. ''മോനേ... ഇവിടെ എന്ത് കോംപറ്റിഷനാ നടക്കുന്നത് എന്ന വല്ല ഓര്‍മയുമുണ്ടോ...?''അന്‍സി. ''അള്ളാഹ്! ഇന്ന് ഫ്രഷേര്‍സ് ഡേ അല്ലേ...... അത് നമ്മള് മറന്നൂ.....'' ഇപ്പോ വായനക്കാര്‍ക്കും മനസ്സിലായിക്കാണുമല്ലോ അന്‍സിന്‍റെ പരിപാടി എന്താന്ന്. ഇല്ലെന്‍കില്‍ കുറച്ച് കൂടി വിശദമാക്കി പറയാം'വായ്നോട്ടം' തന്നെ! അല്ലാതെന്താ....... ''വാടാ....നമുക്കവരെ welcome ചെയ്യാം.കൂടെ കുറച്ച് task കൂടി കൊടുക്കാം.......''അജു പറഞ്ഞു. അയ്യോ...... എന്‍റെ ഉമ്മ വിളിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കഥ പറഞ്ഞ് തന്ന് സമയം പോയതറിഞ്ഞില്ല.ഞാന്‍ പോവ്വാട്ടോ.... ഇനി നിങ്ങള്‍ക്ക് ഓന്‍ തന്നെ പറഞ്ഞ് തരും.എന്നാല്‍ പിന്നെക്കാണാട്ടോ...... റ്റാ....റ്റാ.......👋🏻👋🏻 തുടരും...........
545 views
51 minutes ago
#

📙 നോവൽ

"Love & Trust" Part 30 വീടെത്തി കാർ നിർത്തിയതും ഞാൻ വേഗം ഇറങ്ങി എന്റെ മുറിയിലേക്ക് കയറി പോയി...... ************************* നമ്മള് മുറിയിൽ വിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.... അപ്പോഴാണ് പുറത്ത് നിന്നും നമ്മടെ കാറിന്റെ ശബ്ദം കേട്ടത്.... കാവ്യ വീട്ടിൽ തിരിച്ച് എത്തി.... എന്തായാലും ഒലെ ഒന്ന് പേടിപ്പിച്ച് വിടാം... ഞാൻ വേഗം പോയി അലമാരയുടെ അകത്ത് കയറി ഒളിച്ചു നിന്നു.... *************************** അർജുൻ എന്തൊരു ദുഷ്ടൻ ആണ്.... എന്നെ വിട്ടേച്ച് പോയില്ലേ.... ഇനി 2 വർഷം നമ്മള് എങ്ങനെയാ അർജ്ജുനെ കാണാതെ കഴിച്ചുകൂട്ടുന്നതു എന്ന് ആലോചിച്ച് ഒരു പിടിയും കിട്ടുന്നില്ല.... എന്തായാലും അർജുന് നമ്മളോട് നല്ല സ്നേഹമുണ്ട്... ഇല്ലായിരുന്നെങ്കിൽ എയർപോർട്ടിൽ വച്ച് നമ്മളെ കണ്ടപ്പോൾ കെട്ടിപിടിച്ചു ഉമ്മ തരില്ലായിരുന്നല്ലോ.... അർജുന്റെ ആ സ്നേഹം മാത്രം മതി ഞാൻ ഒന് വേണ്ടി കാത്ത് ഇരുന്നൊള്ളം.... നല്ല യാത്രക്ഷീണം ഉണ്ട്... ഒന്ന് കുളിച്ചേക്കാം... നമ്മള് ഡ്രസ്സ് എടുക്കാനായി അലമാര തുറന്നു.... അലമാര തുറന്നതും ഞാൻ ആകെ പേടിച്ച് പോയി... ദേ അലമാരയിൽ ഒരു കള്ളൻ.... നമ്മള് സൗണ്ട് ഒന്നും ഉണ്ടാക്കാതെ പതിയെ അലമാരയുടെ ഡോര് അടച്ചു താഴേക്ക് ഓടിപ്പോയി.... വേഗം തന്നെ എല്ലാവരോടും കാര്യം പറഞ്ഞു.... പിന്നെ വലിയ മുട്ട് വടികളും എടുത്ത് ഞങൾ എല്ലാവരും ചേർന്ന് നേരെ നമ്മടെ മുറിയിലേക്ക് പോയി.... മുറിയിൽ എത്തി അജയ് പതിയെ അലമാരയുടെ വാതിൽ തുറന്നു.... കള്ളനെ പിടിച്ചു വലിച്ചു അലമാരയുടെ പുറത്തേക്ക് ഇട്ടു.... പിന്നെ അച്ഛനും അജയ് ഉം ചേർന്ന് കള്ളനെ തലങ്ങും വിലങ്ങും ഇട്ടു തല്ലി.... അതിന്റെ ഇടയിൽ അമ്മയും വടിയെടുത്ത് തല്ലുന്നുണ്ടായിരുന്നൂ.... അത് കണ്ടപ്പോൾ എനിക്കും കള്ളനെ ഇട്ടു തല്ലാൻ ഒരു ആഗ്രഹം തോന്നി.... ************************* അലമാരയുടെ അകത്ത് കയറിയ ശേഷം ആണ് ഞാൻ അതിനകത്തുള്ള എന്റെ പഴയ ഒരു മാസ്ക് കണ്ടത്.... എന്തായാലും മുഖത്ത് മാസ്ക് ധരിച്ച് ഓള് എന്നെ കണ്ടാൽ ഓൾക്‌ എന്നെ തിരിച്ചറിയുക പോലും ഇല്ല... എന്തായാലും ഇത് ഇരിക്കട്ടെ മുഖത്ത്.... കാവ്യ മുറിയിൽ എത്തിയോ എന്ന് അറിയാൻ ഞാൻ പതിയെ അലമരുടെ നടുവിലെ ചെറിയ വിടവിലൂടെ പുറത്തേക്ക് നോക്കി.... ഞാൻ നോക്കുമ്പോൾ കാവ്യ കറക്റ്റ് ആയി മുറിയിൽ കയറി നിൽക്കുന്നുണ്ടായിരുന്നു.... പെട്ടന്ന് ഓള് അലമാരയുടെ നേർക്ക് വരുന്നത് കണ്ടൂ ഞാൻ അല്പം പുറകിലേക്ക് നിന്നു ഒന്ന് അനങ്ങുകപോലും ചെയ്യാതെ.... കാവ്യ വന്നു അലമാരയുടെ വാതിൽ തുറന്നു.... പുറകിലേക്ക് നിന്നത് കാരണം തുണികൾ മറഞ്ഞിട്ട് ഓൾടെ മുഖം എനിക്ക് കാണാൻ പറ്റിയില്ല.... ഓള് പെട്ടന്ന് തന്നെ വാതിൽ അടച്ചു പോയി... ശ്ശേടാ... ഓള് വാതിൽ ലോക് ചെയ്തല്ലോ.... ഇനി ഓള് വന്നു വാതിൽ തുറക്കുന്നതും കാത്ത് നമ്മള് എത്ര സമയമാ ഇതിനുള്ളിൽ ഇരിക്കുക.... ഇതിനുള്ളിൽ ആണെങ്കിൽ ഭയങ്കര ചൂടും ഒന്ന് ശ്വാസം പോലും മര്യാദക്ക് എടുക്കാൻ കിട്ടുന്നില്ല.... ഇനി ഇപ്പൊ എന്താ ചെയ്യുക.... ഒന്ന് അജയ്‌നെ വിളിച്ചു കാര്യം പറയാം എന്ന് വെച്ചാൽ ഫോൺ നമ്മടെ ബാഗിൽ ആണല്ലോ.... നമ്മള് ശെരിക്കും പെട്ടു എന്നാ തോന്നുന്നത്.... മിക്കവാറും ഇതിനുള്ളിൽ തന്നെ ആവും നമ്മടെ അന്ത്യം.... ഞാൻ അങ്ങനെ എന്തൊക്കെയോ ആലോചിച്ചു നിൽക്കുമ്പോൾ ആണ് പെട്ടന്ന് ആരോ അലമാര തുറന്നത്.... തുറന്ന പാടെ തന്നെ നമ്മളെ ആരോ അലമാരയിൽ നിന്നു താഴേക്കു വലിച്ച് ഇട്ടു.... പിന്നെ നടന്നതെല്ലാം ഞാൻ സ്വപ്നത്തില് പോലും വിചാരിക്കാത്ത കാര്യങ്ങൽ ആയിരുന്നു.... നമ്മുക്ക് ഒന്ന് ഒച്ച വക്കാൻ പോലും ഗ്യപ് തരാതെ നമ്മളെ ഇട്ടു തല്ലി ചതച്ചു.... കമഴ്ന്നു കിടക്കുന്നതിനാൽ ആരാ നമ്മളെ തല്ലുന്നത് എന്ന് പോലും നോക്കാൻ പറ്റിയില്ല.... പിന്നെ തല്ലിനിടയി യില് സ്വല്പം നോക്കിയപ്പോൾ അജയ് ഉം അച്ഛനും ആണ് നമ്മളെ തല്ലുന്നതെന്ന് മനസ്സിലായി... കുറച്ച് അകലെ നിന്ന് നമ്മടെ അമ്മയും ഒരു വടിയും എടുത്ത് നമ്മളെ തല്ലാൻ വരുന്നത് കണ്ടൂ.... അജയുടെയും അച്ഛന്റെയും കൂടെ അമ്മയും കൂടി ചേർന്നപ്പോൾ തല്ലോന്ന് ഇച്ചിരി കൂടി ഉഷാറായി നമ്മുക്ക് കിട്ടി.... *************************** അർജുൻ ഇല്ലാത്ത സമയത്ത് നമ്മടെ മുറിയിൽ കയറിയ കള്ളൻ അല്ലേ.... ഇവനെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല.... ഇനി ഒരിക്കലും ഇവൻ ഇങ്ങനെ ചെയ്യാൻ പാടില്ല... അങ്ങനെ വേണം ഇവനെയൊക്കെ തല്ലാൻ.... പിന്നെ ഞാൻ ആര്യയുടെ കൈയിൽ നിന്ന് ഒരു വടയും വാങ്ങി കള്ളന്റെ അടുത്തേക്ക് നടന്നു.... തുടരും
1k views
2 hours ago
#

📙 നോവൽ

https://sharechat.com/post/ayDybvb?referrer=otherShare ente first novel links... *😘കോളേജ് ബസ്🚃* *✍🏻 Rishana Nafsal* *Full Part* *(link)* *Story Whtsappiലോട്ട് share ചെയ്ത ശേഷം link open ചെയ്ത് വയ്ക്കുക* *Part 1..5* https://sharechat.com/post/mx1zQk *Part 6..11* https://sharechat.com/post/OAq5yG *Part 12..17* https://sharechat.com/post/BAgqQX *Part 18* https://sharechat.com/post/e5peEk *Part 19* https://sharechat.com/post/8D9kPW *Part 20* https://sharechat.com/post/Z4G0k8 *Part 21* https://sharechat.com/post/JA0J6m *Part 22* https://sharechat.com/post/K9gqeE *Part 23* https://sharechat.com/post/gv39E1 *Part 24* https://sharechat.com/post/5d7OOB *Part 25,26* https://sharechat.com/post/Z494gW *Part 27* https://sharechat.com/post/zpPalP *Part 28* https://sharechat.com/post/gpAVQ7 *Part 29* https://sharechat.com/post/PzW0dn *Part 30* https://sharechat.com/post/Zznk65 *Part 31* https://sharechat.com/post/M9wJyz *Part 32* https://sharechat.com/post/gplO46 *Part 33* https://sharechat.com/post/M9ZE3n *Part 34* https://sharechat.com/post/JzX7RZ *Part 35* https://sharechat.com/post/Kz1Nyb *Part 36* https://sharechat.com/post/JzvOe3 *Part 37,38* https://sharechat.com/post/NXan5v *Part 39* https://sharechat.com/post/Br0Nbe *Part 40* https://sharechat.com/post/n9xqA7 *Part 41* https://sharechat.com/post/57xyDJ *Part 42* https://sharechat.com/post/babbvn *Part 43* https://sharechat.com/post/GBnyvK *അവസാനിച്ചു*
1.3k views
4 hours ago
#

📙 നോവൽ

*കരിനീല കണ്ണ്* *11 മുതൽ 17 വരെ* *അവസാനഭാഗങ്ങൾ* *Sufaid.M* 👑 *കഥകളുടെപറുദീസ* 👑 *_നിങ്ങൾക്കിഷ്ടപ്പെട്ട കഥകൾ ഇനി മുതൽ നിങ്ങളുടെ വിരൽ തുമ്പിൽ....._* https://b.sharechat.com/KVT2wqVvrR കിനാവിലൊരു മൈലാഞ്ചി കാടുണ്ട്. അതിനിടയിൽ കാടുമൂടിയ കിനാവുകളും... ആർക്കും വേണ്ടിയല്ലാതെ പൂക്കുന്ന മുല്ലയും.... ഒരിക്കലും ചിരിക്കാത്ത കുപ്പിവളകളും... ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ...... #### ആ വലിയ മനുഷ്യന്റെ ബഹുമാനത്തിൽ ഞാൻ സ്തംഭിച്ചു നിന്നു. വന്ന കാര്യം ആ മനഷ്യൻ വീണ്ടും ആവർത്തിച്ചു. നിശബ്ധമായ എന്റെ നാവുകൾക്ക് പകരമായി നിസാം സംസാരിച്ചു തുടങ്ങി. " കോളേജിൽ ഒരു സെമിനാറുണ്ട് ഫസ്റ്റ് ഇയേഴ്സിന്. മറ്റന്നാളാണ്.ഒരു വിധം എല്ലാരും പങ്കെടുക്കണം ന്നാണ് യൂണിയന്റെ തീരുമാനം. ഇങ്ങളെ മോളാണെങ്കിൽ രണ്ടീസായിട്ട് ലീവാണ്. ആ കാര്യം ഒന്ന് പറയാൻ വേണ്ടി....." ഞാൻ പ്രതീക്ഷിച്ചതിലും വലിയ നുണ നിസാമിന്റെ നാവിൽ നിന്നും പുറത്ത് വന്നു. " ന്റെ മോളോ........?" അതെ എന്ന് നിസാം തലയാട്ടി. "പടച്ചോന്റെ കൃപ കൊണ്ട് നിക്ക് രണ്ട് കുട്ടികളാ ഉള്ളത്. ഒന്ന് ഈ റമീസും പിന്നെ ഓന്റെ അനിയത്തിയും. ഓളിപ്പോ ഏഴാം ക്ലാസിലാ..... പിന്നെ ഇന്റെ ഏത് മോളെ പറ്റിയാ ഇങ്ങള് പറയണ്ടത്.......?" ഞാനും നിസാമും അന്ധം വിട്ടു നിന്നു. "അല്ല.... അപ്പോ റീന നാസിം......?" ''റീന മോളോ.......? ഓള് ഇവിടെ അല്ലല്ലോ...... " " പിന്നെ......?" '' ഇങ്ങളോടാരാ ഓളെ വീട് ഇതാന്ന് പറഞ്ഞത്.......?" എന്ത് നുണ പറയണം എന്ന ചിന്തയിൽ നിസാം നിശബ്ധനായിരിന്നു. " കോളേജിലെ അഡ്രസ് ഇതാണ്.......!!" ഞാൻ വെറുതെ തട്ടിവിട്ടു. സംശയത്തിന്റെ നിഴൽ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. പക്ഷെ. "വേഗം കോൺണ്ടാക്റ്റ് കിട്ടാൻ വേണ്ടി ഓള് കൊടുത്തതെയ്ക്കാരം.....!!" അയാളുടെ മകനാണ്. "ഞങ്ങൾക്കൊന്നും അങ്ങട്ട് മനസിലാവണില്ലാ.....?" അയാൾ എന്തോ പറയാനുള്ള ഒരുക്കത്തിലാണ്. വലിയ രഹസ്യം കേൾക്കാനെന്ന പോലെ ഞങ്ങൾ കാതുകൾ കൂർപ്പിച്ചു. ഇവർക്കെല്ലാം ഞാനറിഞ്ഞതിനേക്കാൾ കൂടുതൽ റീനയെ അറിയാം എന്ന് മാത്രം വ്യക്തം......!! "ഓളെ വീട് ഇവടെന്ന് കുറച്ച് കൂടെ പോണം. ഓളെ ഇമ്മ ഇവിടെ പണിക്ക് വരല്ണ്ട്. ആവശ്യം ണ്ടായ് ട്ടൊന്നും അല്ല. പിന്നെ ഓൽക്കൊരു സഹായം ആയിക്കേട്ടെ എന്ന് കരുതീട്ടാ.... ക്ലാസ് കഴിഞ്ഞാ ആ പെണ്ണ് നേരെ ഇങ്ങട്ടാ വരല്.പിന്നെ പണി ഒക്കെ കഴിഞ്ഞിട്ടാ പോവല്......" "ഇന്നലെ വന്നീനൊ ഓള്.....?" "ഓള് എന്നല്ല..., ഓളെ ഉമ്മ പണിക്ക് വന്നിട്ട് ഒരു ആഴ്ചയായി..... " ഒരു സിനിമാ കഥ പോലെ ഞങ്ങൾ എല്ലാം കേട്ടിരുന്നു. ഉമ്മ പണിക്ക് പോയി കുടുംബം പോറ്റുന്ന റീന ഞാൻ സങ്കൽപ്പിച്ചതിലും വലുതായിരുന്നു. യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.ഞാൻ മുന്നോട്ടു നടന്നു. നിസാം അയാളോട് സംസാരിച്ചിട്ട് വേഗത്തിൽ വന്നു. മാന്യമായ പെരുമാറ്റത്തിൽ ആ നാട്ടിലെ പ്രമാണിയായ വ്യക്തി എന്നെ അത്ഭുതപ്പെടുത്തി. അതിനേക്കാൾ അധികം റീനയും......!! റീനയെ കാണാനും അറിയാനുമുള്ള ചിന്ത മനസ്സിനെ കുത്തിനോവിച്ചു. ഞാൻ ബൈക്ക് തിരിച്ചു. " അനക്കന്റെ പെണ്ണിനെ കാണണ്ടേ ഷാനു.....?" ഞാൻ നിസാമിനെ നോക്കി. "ഏതായാലും ഇറങ്ങി തിരിച്ചു. ഇനി കണ്ടിട്ട് തിരിച്ചു പോവാം.......!" റീന...!! കദന കഥകൾ ഒരുപാട് ആ കണ്ണുകളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അറിയാൻ ആഗ്രഹമില്ലാഞ്ഞിട്ടോ മനസ് തുനിയാത്തതോ കൊണ്ടല്ല. മനസിന്റെ വെമ്പലിൽ കാണുന്ന പലതും സ്വപ്നങ്ങളായി മാത്രം വേർതിരിയുന്നു. ആശയകുഴപ്പത്തിനിടയിലും ആ വ്യക്തി തന്ന അഡ്രസിലേക്ക് ഞാൻ ബൈക്ക് പായിച്ചു. അധികം ദൂരം സഞ്ചരിച്ചില്ല.അഡ്രസിലെ സ്ഥലത്തെത്തി.മുന്നിൽ കണ്ട ഒരു പലചരക്കു കടയിൽ വീടന്വോശിച്ചു.നിർദേശ പ്രകാരം ഇവഴിയൂടെ ഞങ്ങൾ ബൈക്ക് തിരിച്ചു.എത്താവുന്നത്ര ബൈക്ക് മുന്നോട്ടു നീങ്ങി. പിന്നീട് നടക്കാതെ രക്ഷയില്ലായിരുന്നു. കാടു പിടിച്ച ഒരു ഇടവഴി.അധികം വീടുകളില്ല. കടക്കാരൻ പറഞ്ഞ വീടിനു മുന്നിലെത്തി ഞങ്ങൾ സ്തംഭിച്ചു നിന്നു.ഞാൻ കണ്ട റീനയുടെ വീട് ഇതാവരുതെ എന്ന പ്രാർത്ഥനയോടെ....... ഞാനും നിസാമും പരസ്പരം നോക്കി. വീടെന്ന് പറയാൻ ആ മേൽക്കൂരകൾ അനുവധിക്കില്ലായിരുന്നു. പൊട്ടി പൊളിഞ്ഞ ഓടുകൾക്ക് പ്ലാസ്റ്റിക്ക് കവറുകൾ പകരമായിരുന്നു. ചുമരുകൾ മണ്ണ് പാകിയതാണോ പെയ്ന്റ് അടിച്ചതാണോ എന്ന് സംശയമാണ്. സിറ്റ് ഔട്ടിലെ ഇരിപ്പടിയുടെ പകുതിയോളം അടർന്നു വീണിട്ടുണ്ട്. എന്നിരുന്നാലും ആ വീട്ടിൻ മുറ്റത്തെ അടുക്കും ചിട്ടയും എന്നെ അത്ഭുതപ്പെടുത്തി. ദാരിദ്രത്തിന്റെ മുൻ വശങ്ങൾക്കിടയിലും അണിഞ്ഞൊരുങ്ങിയ പൂന്തോട്ടവും വേലി തീർത്ത കൽപടവുകളും അതിനുദാഹരണമാണ്. ഉള്ളത് കൊണ്ട് ഓണം പോലെ കൊണ്ട് നടക്കാൻ പഠിച്ചവർ......!! ആളും അനക്കവും ഒന്നും പുറത്ത് കേക്കാനില്ല. കോളിംഗ് ബെൽ കാണാത്തത് കൊണ്ട് തന്നെ വാതിലിൽ മുട്ടാൻ അകത്തേക്ക് കയറാൻ ഒരുങ്ങിയതും. "ആരാണ്ങ്ങള്......? എന്താണവ്ടെ.....?" അയൽവാസിയായ ഒരു സ്ത്രീ ആണ്. ''ഞങ്ങൾ മലപ്പൊർത്തിന്നാണ്.... ഇവിടെ ആളില്ലേ.....?" " ആ തളളിം മോളും ഇവിടെ ഇല്ലാന്നാ തേന്നണ്ടത്.....!!" എതിർപ്പോടെ എന്തോ വൈരാഗ്യമുള്ള സംസാരം....!! "എങ്ങട്ടാ പോയത് ന്ന്......?" "അതൊന്നും നിക്കറിയൂല്ല..... ഏതെങ്കിലും കള്ളൻമാരാണെന്ന് കരുതി വന്ന് നോക്കിയതാ... കള്ളന്മാർക്ക് രാത്രിം പകലൊന്നും ഇല്ല ഇപ്പൊ....!!" നിസാം ആ സ്ത്രീയുടെ മുന്നിൽ പോയി നിന്നു. "ഇവിടത്തെ പെണ്ണ് ഒരാഴ്ചയായി കേളേജിൽ വന്നിട്ട് അതന്വോഷിക്കാൻ കോളേജിൽ നിന്നും പറഞ്ഞയച്ചതാണ് ഞങ്ങളെ . അല്ലാതെ.......!!! " " ആസ്പത്രിക്ക് ങ്ങട്ടെങ്കിലും പോയതെയ്ക്കാരം. ഇന്നോട് പറഞ്ഞിട്ടൊന്നും ഇല്ല പോണ്ടത്...." ഇതും പറഞ്ഞ് ആ സ്ത്രീ അകത്തേക്ക് പോയി. ഇനിയെന്ത് എന്ന വലിയ ചോദ്യം ഉറവയെടുത്തു. ഏത് ഹോസ്പിറ്റൽ ആവും....? ആരോട് ചോദിക്കും......? ഇരുട്ടിനെ തലോടി അസ്തമയ സൂര്യൻ ഒരുങ്ങി കഴിഞ്ഞു. റീന നാസിമിന്റെ വീട് ഒരു പ്രാവിശ്യം കൂടെ കണ്ണോടിച്ച് ഞങ്ങൾ തിരിഞ്ഞു നടന്നു. ഇരുട്ടിന്റെ മറവിൽ അപരിചിതർ ചുറ്റി തിരിയുന്നത് കൊണ്ടാവാം രണ്ട് സമപ്രായക്കാർ ഞങ്ങൾക്ക് മുന്നിലെത്തി. ഒരിക്കലും പ്രതീക്ഷിക്കാത്തത്. എന്തോ നടക്കാൻ പോകുന്നു എന്ന് മനസ് മന്ത്രിച്ചു. കാരണം...... ആ ഇരു വ്യക്തികളുടെയും കണ്ണുകളിൽ കോപത്തിന്റെ അഗ്നി കത്തി ജ്വലിക്കുന്നുണ്ടായിരുന്നു. മനസ് പൂർണമായും ഭയത്തിന്റെ പിടിയിലായി. * * * * *നീയൊരു കവിതയാണ്* *വായിച്ചു* *പകുതിയെത്തിയപ്പോൾ* ... *മുറിവേറ്റ* *ഹൃദയവുമായ്* *മടങ്ങേണ്ടിവന്ന* *വായനക്കാരൻ* *ഞാനും ...* *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (വളരെ കുറഞ്ഞ് പോയെന്നറിയാം. സമയം വില്ലനാണ്. വായനക്കാർ സഹകരിക്കുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.) *കരിനീല കണ്ണ്* *Part-12* **Sufaid.M* *+918943465025** #### കണ്ണിനു കുളിർ ഏകുന്ന കാഴ്ചയും.., മനസ്സിനെ അനുരാഗ പുളകിതനാക്കുന്ന വാക് ചാതുര്യവും ഉണ്ടെങ്കിൽ ആർക്കും ആരെയും വഞ്ചിക്കാം #### ഇരുട്ടിന്റെ കാഠിന്യം കുറവായിരുന്നു. അസ്തമയ സൂര്യന്റെ തൂവെളിച്ചം പലയിടത്തും തെളിഞ്ഞു കാണാം.. ഇരുട്ടിന്റെ മറവിൽ അപരിചിതരായ ഞങ്ങളെ കണ്ടതുകൊണ്ടാവാം അവരുടെ നോട്ടങ്ങളിൽ ദേഷ്യത്തിന്റെ കണികകൾ......!! ഇരു ചെറുപ്പക്കാരും ഞങ്ങളെ തന്നെ തുറിച്ചു നോക്കി. " ഇങ്ങളെ ഇവിടെ കണ്ടിട്ടില്ലല്ലോ.....? ങ്ങള് എവട്ന്നാ...?" "മലപ്പൊർത്തിന്നാ.....!!" ഭയത്തിന്റെ നേർവശം ഞാൻ പുറത്തു കാണിച്ചില്ല. " കൊറച്ച് നേരായല്ലോ ഇവിടെ ചുറ്റി തിരിയണു....?ന്താ കാര്യം......?" മറുപടി പറയാൻ നാവുകൾക്ക് ബലമില്ല. എന്തെങ്കിലും പറയണം.... അല്ലെങ്കിൽ ഒരു പക്ഷെ......!! " ഈ വീട്ടിൽ വന്നതാ.....!!" " എന്തിനാണാവോ......?" ''ഇവിടത്തെ കുട്ടി ഞങ്ങളെ കൂടെ പഠിക്കണതാണ് .ഒന്നു കാണേണ്ട ആവശ്യം ണ്ടായിരുന്നു. അതിനു വന്നതാ.....!!" " ഈ സമയത്തോ......?" " ഉച്ചക്ക് എത്തീതാ..... വീട് കണ്ട് പിടിച്ചപ്പോഴേക്കും......!!" " എന്താ കാര്യം......?" ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങൾ വന്നുകൊണ്ടിരിന്നു. സംശയത്തിന്റെ നിഴലിലുള്ളവരോട് ആരും ചെയ്യുന്നതേ അവരും ചെയ്യുന്നൊള്ളൂ......!! " കോളേജിലെ ഒരു കാര്യം അറിയിക്കാൻ വന്നു എന്നെ ഒള്ളു. വേറെ ഒന്നുല്ല.... '' " എന്തോ പന്തികേട് മണക്കുന്നുണ്ടല്ലോ......?" " കാക്കേ.... ഒന്നൂല്ല......!!" "ഇവിടെ കിടന്ന് ചുറ്റി തിരിയാതെ വീട്ടിൽ പോവാൻ നോക്കി...." തിരിഞ്ഞു നടന്നു. എന്തോ അറിയാൻ ബാക്കിയുള്ളത് പോലെ...!! പറയാൻ തുടിക്കുന്ന നാവുകൾ അരികിലുള്ളത് പോലെ....!! ആ വ്യക്തികളോട് കാര്യം തിരക്കണം എന്നൊരു തോന്നൽ. "ചേട്ടാ.... ഒന്നു നിൽക്കോ.....!!" റീനയെ കുറിച്ചറിയാനുള്ള ആഗ്രഹം എന്റെ ധൈര്യം ഇരട്ടിയാക്കി. " ഈ വീട്ടിൽ ആരൂല്ല..... എവിടെ പോയതാന്നോ മറ്റോ എന്തെങ്കിലും അറിയോ.......?" "അതൊന്നും ഞങ്ങളേ പണിയല്ല. ആവശ്യ ഇല്ലാത്തത് അന്വേഷിക്കാൻ നിക്കാതെ മക്കള് ചെല്ല്...!!" ഒരു വ്യക്തിയുടെ കോപം കടുത്തതായിരുന്നു. അയാൾ തിരിഞ്ഞു നടന്നു.എന്നാൽ....!! മറ്റൊരാളുടെ മുഖം സഹതാപത്തിലേക്ക് വഴിമാറി. " അവര് ആസ്പത്രിലാണ്... ആ ഉമ്മാക്ക് തീരെ സുഖം ഇല്ലാ...." "എന്താ അസുഖം....?" " ഒന്നും അറീല്ല മക്കളെ. മഞ്ചേരി ഉള്ള ആസ്പത്രി ആണ്. എന്തോ ഓപ്പറേഷൻ വേണം എന്ന് മാത്രം അറിയാ..... വേറെ ഒന്നും അറീല്ല. എനിക്കെന്നല്ല.... ഈ നാട്ടിലുള്ള ആർക്കും...ആരും അറിയാൻ നോക്കിട്ടൂല്ല.കാരണം....... കാരണം......." അയാൾ സംസാരം നിർത്തി. കാതുകളിൽ കേൾക്കാൻ ആഗ്രഹിക്കാത്തത് എന്തോ കേൾക്കാൻ പോവുന്നു എന്നൊരു തോന്നൽ.....!! " എന്തെലും പ്രശ്നണ്ടോ......?" ''നാട്ടിലുള്ളോൽക്ക് ഈ വീടും ആ സ്ത്രീയും നല്ല രീതിയിലല്ല..... " " മനസ്സിലായില്ല......!!" '' അറിയാനും പറയാനും കുറെ ഉണ്ട് ഇവരെ കുറിച്ച്...മക്കളെ ഇങ്ങള് ചെല്ലി......!!" "വിരോധമില്ലെങ്കിൽ.......!!'' എനിക്കറിയണമായിരുന്നു റീനയെ കുറിച്ച്.....!! അയാൾ സംസാരിച്ചു തുടങ്ങി. "ചെറുപ്പത്തിൽ ഇവരെ ഉപേക്ഷിച്ചു പോയതാണ് ഇവരുടെ ഭർത്താവ്. ഒരു വർഷം മുമ്പ് ഒരു സംഭവമുണ്ടായി. ഈ കുടുംബത്തിന്റെ തന്നെ ജീവിതം ഇല്ലാതാക്കിയ സംഭവം.ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞാൻ വന്ന് നോക്കണത്. അപ്പോഴേക്കും വീടിനു ചുറ്റിലും ആളും തിരക്കും ആയിരുന്നു. വീട്ടിനകത്ത് നിന്നും ഒരു പുരുഷനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു. വാദം പോലും കേൾക്കാതെ ആ സ്ത്രീ കുറ്റക്കാരിയായി. ഒരു സ്ത്രീയും ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്ക്.... വേശ്യ....!!നാട്ടുകാരെല്ലാരും കൂടെ അത് അവർക്കങ്ങട്ട് ചാർത്തിക്കൊടുത്തു. കാര്യം ആർക്കും അറിയണ്ട. ആരും ചോദിച്ചതുല്ല... പാടി നടക്കാൻ ഒരു കഥ കിട്ടിയ സന്തോഷത്തില് എല്ലാരും അതങ്ങട്ട് വിശ്വസിച്ചു. ഞാനി കാര്യം ഒരിക്കല് ചോദിച്ചപ്പോ 'പടച്ചോന് ഒരാള് മേലന്ന് കാണുണ്ട്' എന്ന് മാത്രാണ് ഓല് പറഞ്ഞത്.കുറച്ച് അപ്പുറത്തുള്ള വീട്ടിൽ സ്ത്രീക്ക് ഞാനാണ് ഒരു വീട്ടുജോലി ശരിയാക്കി കൊടുത്തത്.അതിന് എനിക്കും കിട്ടി കുറെ പരാമർശം. ഒരു ചീത്ത പേര് വീണാ പിന്നെ അതങ്ങട്ട് മാറി കിട്ടൂല്ല... ഇപ്പോ അതിനും വയ്യാണ്ടായി. പരീക്ഷിക്കാൻ തൊടങ്ങിയാ പടച്ചോന് അതിനെ സമയം കാണൂ.....!!" ആ വ്യക്തി നടന്നകന്നു. തറയിലേക്ക് കാലുകൾ താഴ്ന്നിറങ്ങുന്നത് പോലെ.!! കൺപോളകളെ ആരോ പിടിച്ചു താഴ്ത്തുന്ന പ്രതീതി..... റീന.....!! വാക്കുകളിൽ നിർവചിക്കാനാവാത്ത സത്യം. വേശ്യ എന്ന പേര് കേട്ട സ്ത്രീയുടെ മകളായി ജീവിക്കേണ്ട ഗതി. കാതുകളിൽ അലയടിക്കുന്ന ശബ്ദത്തിൽ ആരുടെയോ തേങ്ങൽ വ്യക്തമായി കേൾക്കാം...... കണ്ണുകളിൽ തെളിയുന്ന ചിത്രത്തിൽ അനേകായിരം സ്വപ്നങ്ങൾ കുഴിച്ചു മൂടിയ കല്ലറകൾ മാത്രം.....!! എന്ത് പറയണമെന്നറിയുന്നില്ല കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ.... നിസാം ബൈക്കെടുത്തു. വീടെത്തിയതറിഞ്ഞില്ല. കണ്ണ് കൊണ്ട് അവൾ പറഞ്ഞ കഥകളിലെല്ലാം നൊമ്പരങ്ങൾ ഏറെയുണ്ടായിരിന്നു....ആരും അറിയാതെ പോയ.., അല്ലെങ്കിൽ ആരെയും അറിയിക്കാതെ അവൾ മറച്ചു വെച്ച ഒരു സങ്കടത്തിന്റെ പേമാരി...... * * * * *മൗനമാണ് ഇന്ന് നിന്റെ* *ആയുധമെങ്കിൽ* *ആ ആയുധത്തിൻ* *മൂർച്ചയാൽ* *തോറ്റു* *പോയൊരു* *പോരാളിയാണ്* *ഞാൻ* .. * * * * സത്യമെന്താണെന്നറിയില്ല....!!എന്തായാലും നടന്നത് ഞാൻ പാത്തുവിനോട് പറഞ്ഞു. " ഇങ്ങള് കഥ പറയാണോ......?" " പല ജീവിതങ്ങളും പലർക്കും കഥയാണ് പാത്തോ...!! പലരുടെ രചനകളിലൂടെയും പുനർജനിക്കുന്ന വെറും കഥകൾ....!!" " ഇങ്ങള് എന്താ വിചാരിച്ച്ക്ക്ണത് ന്ന് നിക്കറീല്ല. എന്തായാലും ങ്ങള് നാളെ ഓളെ പോയി കാണണം.... പാത്തൂന് അത്രെ പറയാനൊള്ളു...." അവൾ പുറത്ത് പോയി. ശരിയാണ്....!! നാളെ കാണണം റീനയെ....!! അടുത്തറിയണം എന്റെ പെണ്ണിനെ.....!! ഒരു പാട് കരഞ്ഞ് തളർന്നവളാണവൾ......!! ആർക്കോ വേണ്ടി സ്വപ്നങ്ങളെ അഗ്നിക്കിരയാക്കിയവൾ... ഇനി ആ കണ്ണ് നിറയാൻ പാടില്ല. നിറയാൻ ഞാൻ അനുവധിക്കില്ല. * * * * * * * * * ഉദയസൂര്യന്റെ പ്രഭയ്ക്ക് ഏറെ മങ്ങൽ വന്നത് പോലെ നിസാമിനെയും വിളിച്ച് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ബൈക്കെടുത്തു.... റീനയെ കുറിച്ച് ഞങ്ങൾ ഇരുവർക്കും അഭിപ്രായമില്ലായിരുന്നു ഏതൊരു കാര്യത്തെ ഉൾക്കൊള്ളാനും മനസ്സ് പാകമാക്കണം..... പ്രണയനിക്ക് സ്വപ്നങ്ങൾ ഒരു പാട് പറയാനുണ്ടാവും.... എരിഞ്ഞൊടുക്കിയ സങ്കടങ്ങൾ വേറെയും. ഉദ്ധേശം അനുസരിച്ച് ഒരു ഹോസ്പിറ്റലിൽ വണ്ടി നിർത്തി. ഒരു പാട്അന്വോഷിച്ചു. അവസാനം അറിയാൻ കഴിഞ്ഞു റൂം നമ്പർ 213. റൂം ലക്ഷ്യമാക്കി പടികൾ കയറി. വാതിലിൽ മുട്ടി. റൂമിന്റെ വാതിൽ പാതി മാത്രം തുറന്നു. കലങ്ങിയ കണ്ണുകളുമായി അവൾ......!! റീന നാസിം....!! സങ്കടം കൊണ്ടും പരിഭ്രാന്തിയിലും ആയതിനാലും ആവാം.... അവൾ മുഖം പോയിട്ട് തലമുടി മറക്കാൻ വരെ മറന്നിരുന്നു. ആ മുഖം ഞാൻ ആദ്യമായി കണ്ടു. മുഖ സൗന്ദര്യം കണ്ണിലേക്ക് വെൺമ കോരിയെങ്കിലും അത് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നല്ല ഞാൻ. എന്തൊക്കെയോ തപ്പി തടഞ്ഞ് തലമുടി കാണാത്ത രീതിയിൽ അവൾ തട്ടം ശരിയാക്കി. അനുസരണയില്ലാത്ത മുടിയിഴകൾ മുന്നിലേക്ക് താഴ്ന്നിറങ്ങി. ആ കണ്ണൂകളിലെ സൗന്ദര്യം ആർക്കോ മുന്നിൽ അടിയറവ് വെച്ചിരുന്നു. പാവം ഒരു പാട് കരഞ്ഞിട്ടുണ്ട്.....!! വാടി തളർന്ന കവിളുകളുമായി ഞങ്ങളെ കണ്ട ഞെട്ടലിലാണ് അവൾ....... ആശ്ചര്യം ഏറെ ആ കണ്ണുകളിൽ വ്യക്തമാണ്. " ങ്ങള്...... ങ്ങളെന്താ ഇവിടെ.....?" ഞാൻ മറുപടി പറഞ്ഞില്ല. അവളെ മാറ്റി വാതിൽ തുറന്ന് അകത്തു കയറി. ഒരു മുപ്പത്തഞ്ച് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ. റീനയുടെ ഉമ്മ..... ആ തലമുടികളിൽ നരപോലും ബാധിച്ചിട്ടില്ല. "ആരാണിങ്ങള്........?" ഞാൻ റീനയെ നോക്കി. " ന്റെ കോളേജിലുള്ളതാണ് ഉമ്മാ.......!!" "എന്താ ഓല് ഇവിടെ......?" റീന കളവ് പറയാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു. "ഇവള് ലീവായതോണ്ട് എന്താ കാര്യം ന്ന് അറിയാൻ വീട്ടിൽ പോയിരുന്നു. അപ്പോഴാണ് അറിഞ്ഞത് ആശുപത്രിയിലാണ് എന്ന്. അതാണ് ഇങ്ങോട്ട് വന്നത്.........!!" നിസാമും റീനയും എന്നെ തന്നെ തുറിച്ചു നോക്കി. " ഇപ്പോ എങ്ങനുണ്ട് ഉമ്മാ......?" " കൊയപ്പൊന്നും ഇല്ലാ...... ഇന്ന് ഇവിടെന്ന് ഏതായാലും പോവാം.......!!" "ഇന്ന് ഡിസ്ചാർജ് ചെയ്യോ....?'' ഞാൻ റീനയോട് ചോദിച്ചു. മറുപടി പറഞ്ഞത് ഉമ്മയാണ്. " ബില്ലടക്കാത്തോണ്ട് ഓല് പൊറത്താക്കണതാണ്..... " ഉമ്മ ചിരിച്ചു. അത് ഞാൻ ഊഹിച്ച മറുപടി ആയിരുന്നു. " ഉമ്മ വല്ലതും കഴിച്ചോ.....?" "ഇവളെന്തോ വാങ്ങി കൊടുന്നിരുന്നു. ഞാനത് കഴിച്ചു.....!!" " ഇജ് കഴിച്ചോ :::........?" റീനയോടാണ്. അവൾ തലയാട്ടി. അതെ എന്നാണോ അല്ല എന്നാണോ എനിക്ക് വ്യക്തമായില്ല. " ഷാനു..... ഉമ്മാന്റെ അടുത്ത് ഞാൻ നിന്നോളാം...... ഇജ് ഓൾക്ക് വല്ലതും വാങ്ങി കൊടുത്ത് വാ.......!!" നിസാമാണ്. "വാ..... വല്ലതും കഴിച്ചു വരാം....." "എനിക്ക് വെശക്കണില്ല......!!" "വരാനാ പറഞ്ഞത്....!!" നടക്കുന്നെത് എന്താണെന്നറിയാതെ ഉമ്മ മിഴിച്ചു നിന്നു. ഞാനും റീനയും പുറത്തേക്ക് നടന്നു. ആശുപത്രിയുടെ തിക്കിലൂടെയും തിരക്കിലൂടെയും ഹോട്ടൽ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. ഉമ്മാക്ക് ഭക്ഷണം വാങ്ങി കൊടുത്ത് പാവം പട്ടിണി കിടക്കുകയാണെന്ന് ആ മുഖം കണ്ടാലറിയാം. അവളൊന്നും പറഞ്ഞില്ല. പക്ഷെ.... ''ഉമ്മാക്കെന്താ അസുഖം.....?'' " ഡോക്ടർമാര് എന്തോ പേരിട്ടിട്ടുണ്ട്. ഞമ്മക്കൊക്കെ മനസിലാവത്ത കോലത്തില് ഒരു പേര്.... മനസിലാവുന്ന ഒന്നെ ഒള്ളു. ഒരു പതിനഞ്ച് ലക്ഷം വേണം ന്ന്..... ന്നാലെ ന്റെ ഉമ്മാനെ.... " അവളുടെ ശബ്ദം ഇടറി. കണ്ണ് നിറഞ്ഞു. "എന്താ റീന ഇത്..... ഒക്കെ ശരിയാവും.....പടച്ചോൻ മേലെ ണ്ടല്ലോ.......!!" " പടച്ചോനും കൂടെ വേണ്ടാത്തോലാണ് ഞങ്ങള്.......!!" "അങ്ങനെ ഒന്നും പറയല്ലെ.. പൈസ ഞമ്മക്കെങ്ങനെങ്കിലും ശരിയാക്കാം....!!" അവൾ ഭക്ഷണം മുന്നിൽ വെച്ച് എന്തോ ചിന്തിച്ചു നിൽപാണ്. കണ്ണുകളിലെ പ്രഭ ഏറെ കുറഞ്ഞു. " കഴിക്ക് റീന....ഇയ്യ് റ്റെൻഷനാവണ്ട.... ഞങ്ങളെല്ലാരും ണ്ടല്ലോ." പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്. നിസാമാണല്ലോ..... ഇവനെന്തിനാ വിളിക്കുന്നത്.......? ഫോൺ അറ്റന്റ് ചെയ്തു.. " ഷാനു ...ഇയ്യെവിടെ.....? അവളോം കൂട്ടി വേഗം റൂമിലേക്ക് വാ......!!" ''ടാ...ന്താ കാര്യം.......? പറ.....!!" " അന്നോട് വരാനാ പറഞ്ഞത്..... ഇവിടെ ആകെ പ്രശ്നാടാ.....!!" അവൻ ഫോൺ കട്ടാക്കി. * * * *: *നഷ്ടങ്ങൾക്കെല്ലാം* *ഓരോ* *ഇഷ്ടങ്ങളുടെ* *കഥ* *പറയാനുണ്ടാവും* .... *പക്ഷേ* *എന്റെ* *ഇഷ്ടങ്ങൾക്കെല്ലാം* *നഷ്ടങ്ങളുടെ* *കഥ* - *പറയാനുള്ളൂ* ... *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* *കരിനീല കണ്ണ്* *Part-13* **Sufaid.M* *+918943465025** #### ഭാഗം വൈകിയതിൽ ക്ഷമ ചേദിച്ചു കൊണ്ട്.... * * * * എവിടെ കൊണ്ട് കളയാൻ ശ്രമിച്ചാലും വഴിതെറ്റാതെ തിരിച്ചു എന്നിലേക്ക് തന്നെ വരുന്ന എന്റെ സങ്കടങ്ങൾ തന്നെയാണ് ഞാൻ കണ്ടതിൽ ഏറ്റവും ആത്മാർത്ഥതയുള്ള സുഹൃത്ത് * * * * ഹൃദയമിടിപ്പിന്റെ തീവ്രത വർധിച്ചുകൊണ്ടിരുന്നു. റീന ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്. റൂമിലേക്ക് പോവൽ അനിവാര്യമാണ്. " റീന ഇയ്യ് കഴിക്ക്...... ഞാൻ റൂമിൽ പോയി വരാം.....!!" " എന്തേയ്..... ?ഞാനും വരാം....." ''ഒന്നൂല്ല പെണ്ണെ....... ഇയ്യ് കഴിച്ച് കഴിഞ്ഞു വാ.......!!ഞാൻ പോയിട്ടു വരാം.........!!" വിശപ്പിന്റെ കാഠിന്യം കൂടുതലായതിനാലാവാം അവൾ ഭക്ഷണം കഴിക്കൽ തുടർന്നു. അരുതാത്തത് ഒന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയോടെ ഞാൻ റൂമിലേക്ക് ഓടി. റൂമിന്റെ വാതിൽ തുറന്നു തന്നെ കിടപ്പായിരുന്നു. പക്ഷെ.... അകത്ത് ആരെയും കണ്ടില്ല. ചിന്തകൾ കാടു കയറാൻ തുടങ്ങി. ഫോണെടുത്തു. കൈകൾക്ക് ബലം കുറഞ്ഞത് പോലെ..... വിറക്കുന്ന വിരലുകളോടെ ഞാൻ നിസാമിനു വിളിച്ചു. ഫോൺ അറ്റന്റ് ആയ ഉടനെ തന്നെ.... '' ടാ.... മോളിലേക്ക് വാ..... ഐ.സി.യു വിന്റെ മുന്നിലുണ്ട് ഞാൻ......!!" "ഐ സി യു വിലോ.....?" ഞാൻ മുകളിലേക്ക് ഓടി. കാര്യമറിയാത്തത് കൊണ്ട് തന്നെ എല്ലാത്തിനും ഒരു പരിവേഷം ഐ സി യു വിന്റെ മുന്നിൽ ഭയ കണ്ണുകളോടെ നിസാം.....!! "ടാ... ന്താടാ....ന്താണ് കാര്യം.......?" " ഇവർക്കെന്താ ഷാനു അസുഖം......!!" " അറിയില്ല..... റീന ഒന്നും പറഞ്ഞിട്ടില്ല......!!'' "ടാ... എനിക്കെന്തോ വല്ലാത്ത പേടി......!!" ''ആളെ റ്റെൻഷനാക്കാതെ എന്താ ണ്ടായത് ന്ന് പറ..... ?" "നല്ലോണം സംസാരിക്കണ സ്ത്രീ ആണ് .കുറെ എന്തെക്കെയോ പറഞ്ഞു......റീനയെ കുറിച്ച് തന്നെ കൂടുതൽ..... പെട്ടെന്നു വയറിന് എന്തോ വേദന ആവുന്നുണ്ട് എന്ന് മാത്രം പറഞ്ഞു..... പിന്നെ അതങ്ങ് കൂടായിരുന്നു. ഞാൻ ഡേക്ടറെ വിളിച്ചു കൊടുന്നു.... അവര് നേരെ ഇങ്ങട്ട് കൊണ്ടു വന്നു... പാവം സ്ത്രീ ആണ്...... എനിക്കെന്തോ...." "ഇയ്യും ഇങ്ങനെ ആയാലോ..... റീനക്ക് ധൈര്യം കൊടുക്കേണ്ടത് ഞമ്മളാണ്.......!!" ഐ സി യു വിന്റെ വാതിൽ തുറന്നു.ഡോക്ടർ പുറത്തു വന്നു. " ഡോക്ടർ......!!" "നിങ്ങൾ...... നിങ്ങളൊക്കെ ആരാണ്......?" "ഞങ്ങൾ....... ഞങ്ങൾ......!!" എനിക്ക് തക്കതായ മറുപടി ഇല്ല. " ഡോകടർ......അവർക്കിപ്പോ ങ്ങനെ ണ്ട്....?" " ഞാൻ പറഞ്ഞതാണ്........ ഒരു മാസത്തിനുള്ളിൽ ഓപ്പറേഷൻ നടത്തണം എന്നത്....ബട്ട്..... ഇപ്പോൾ കുറച്ച് ക്രിട്ടിക്കൽ ആണ് കാര്യങ്ങൾ.... വൺ വീക്കിനുള്ളിൽ ഓപറേഷൻ നടത്തണം....... അല്ലെങ്കിൽ ഒരു പക്ഷെ......!!" " പെട്ടെന്നിങ്ങനെ പറഞ്ഞാ...... ഞങ്ങൾ......" "സീ..... മിസ്റ്റർ......?" " ഷാനവാസ്........!!" "ഒകെ.... സീ മിസ്റ്റർ ഷാനവാസ്...... ഈ രോഗത്തിനു ഇതല്ലാതെ ഞങ്ങൾക്ക് വേറെന്നും ചെയ്യാനില്ല. ഇന്ന് ഓപ്പറേഷൻ നടത്തിയാൽ അത്രയും നല്ലത്.അല്ലാതെ ഞങ്ങൾക്കൊന്നും പറയാനില്ല......!!" റീന.... അവളൊന്നും അറിഞ്ഞിട്ടില്ല. എകാന്തതയിൽ അവൾക്ക് തുണയായിട്ടുള്ളത് ഇവർ മാത്രമാണ്. നിസാമിനെ അവിടെ നിർത്തി ഞാൻ താഴെക്കിറങ്ങി. പഴയ റൂമിനു മുന്നിൽ അവൾ നിൽക്കുന്നുണ്ട്. കണ്ട ഉടനെ അരികിലേക്ക് ഓടിയെത്തി. " ഉമ്മ....... ഉമ്മ എവിടെ.......? " "ഇയ്യ് വാ.......!!" " ഷാനു ഉമ്മ എവിടെ....?" " ഉമ്മാക്ക് ഒന്നൂല്ല........ വേദന അൽപം കൂടിയത് കൊണ്ട്.......!!" വാക്കുകൾ മുറിഞ്ഞു. " കൂടിയത് കൊണ്ട്........!! പറ.......!!" '' ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്.........!!'' " ഉമ്മ ഐ സി യു വിൽ........!!" വാക്കുകൾ മുഴുവനാക്കുന്നതിനു മുമ്പെ അവൾ മുകളിലേക്ക് ഓടി. ഐ സി യു വിന്റെ മുന്നിലെത്തി നിശ്ചലനായി അവൾ നിന്നു. അവളുടെ കാലുകൾ നിലത്തുറച്ചിരുന്നില്ല. ഞാൻ അരികിലെത്തിച്ചതും...... "ഷാനു ......ന്റെ ഉമ്മ...... ഞാനെന്താ.......!!" അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. "റീന.... ഇയ്യ് ബേജാറാവണ്ട...... ഉമ്മക്കൊന്നും കണ്ടാവൂല്ല.....!!" " ഷാനു....... നിക്ക് ഉമ്മാനെ കാണണം........!!" "റീന...... ഞാൻ.......!!" "കാണണം......ഷാനു.. എന്നെ കണ്ടിലെങ്കിൽ ഉമ്മ ഒന്നും കഴിക്കൂല........!!" ഞാൻ നിസ്സഹായനാണ്. അവളെ ഒന്ന് ആശ്വസിപ്പിക്കാൻ കൂടെ എന്റെ നാവുകൾ മുതിർന്നില്ല. വാക്കുകൾ ഒന്നും പൂർത്തിയായില്ല. ഒരുപാടവൾ ഒറ്റക്കിരുന്ന് കരഞ്ഞു. പാവം......! ഒരിക്കലും ഞാൻ നിറയരുതെന്ന് കരുതിയ കണ്ണുകൾ എന്റെ മുന്നിലുണ്ട്.... കരഞ്ഞ് തളർന്ന് കൊണ്ട്..... സമയം വൈകുന്നേരത്തോട് അടുത്തു. വീട്ടിൽ പോവണം....... വലിയൊരു ഭാരം മുന്നിലുണ്ട്...... എങ്ങനെയെങ്കിലും പൈസ ശരിയാക്കണം....... റീനയെ ഇവിടെ തനിച്ചാക്കി പോവാൻ മനസ്സ് ഒരുക്കമല്ല. തളർന്നിട്ടുണ്ട്....... ഉച്ചക്കും ഒന്നും കഴിച്ചിട്ടില്ല. അരികിൽ പോയി ഇരിന്നു..... ഒരു പാട് ചിന്തകളിൽ അവൾ ഇല്ലാതായതിനാലാവാം ഞാൻ അരികിലിരുന്നത് അവൾ അറിഞ്ഞില്ല. അവളെന്തെക്കെയോ പറയുന്നുണ്ട്...... ഇടയ്ക്കിടക്ക് ഉമ്മാനെ വിളിച്ച് കരയുന്നു. വാടി തളർന്ന.മുഖം അവളെന്റെ ചുമലിലേക്ക് താഴ്ത്തി. ആ കണ്ണ് നീർ എന്റെ കൈകളിലേക്ക് പതിച്ചു കൊണ്ടിരുന്നു. " റീന...... ഇയ് ഇങ്ങനെ കരയല്ലെ......!!" " എന്നെ പൊന്നു പോലെ നോക്കിയതാണ് ന്റെ ഉമ്മ..... ആ ഉമ്മാനെ എനിക്ക്......!!" അവൾ കൊച്ചു കുട്ടികളെ പോലെ മുഖം പൊത്തി കരഞ്ഞു. " റീനാ...... ഉമ്മാന്റെ ഓപ്പറേഷൻ ഞമ്മക്ക് ങ്ങനെങ്കിലും നടത്താം......!!ഇയ്യ് ഇങ്ങനെ കരഞ്ഞിട്ട് എന്തു കാര്യം....." അവളുടെ കണ്ണ് നീർ ഭൂമിയെ ചുംബിച്ചു കൊണ്ടിരിന്നു. " റീനാ... ഞങ്ങൾ പോയിട്ട് നാളെ വരാം....... ഇതാണ് ന്റെ നമ്പർ.... എന്താവശ്യണ്ടെങ്കിലും വിളിക്കണം.....!!" ഒരു പക്ഷെ എന്നെ ഒറ്റയ്ക്കാക്കി പോവരുത് എന്ന് അവളുടെ മനസ് മന്ത്രിക്കുന്നുണ്ടാവും. ഈ രാത്രി മുഴുവൻ അവളിവിടെ തനിച്ച്.... ആലോചിക്കാൻ വയ്യ..... മനസ് അത്യന്തികം നീറി പുകയുകയാണ്. ഞാൻ എണീറ്റു. " ഇത് വച്ചോ......!!" പേഴ്സ് തുറന്ന് നാല് അഞ്ഞൂറിന്റെ നോട്ടുകൾ അവൾക്ക് നേരെ നീട്ടി. മടിച്ചിട്ടാണെങ്കിലും അവളത് വാങ്ങി. കാരണം.അതല്ലാതെ വേറെ പണം അവളുടെ കയ്യിൽ ഉണ്ടാവാൻ വഴിയില്ല. " ഓരോന്ന് ആലേയിച്ച് ഭക്ഷണം കഴിക്കാൻ മറക്കരുത്... പറഞ്ഞേക്കാം....!!" ഉപദേശങ്ങൾക്ക് നടുവിലാണ് പെട്ടെന്ന് ഐ സി യു വിന്റെ ഡോർ തുറന്ന് ഒരു നഴ്സ് പുറത്തുവന്നത്. റീന അടുത്ത് ചെന്നു. "നിക്ക് ഉമ്മാനെ ഒന്ന് കാണാൻ പറ്റോ....?" "സോറി.... ഇപ്പോ വിസിറ്റേഴ്സ് അലൗഡ് അല്ല......." "എനിക്ക് ഉമ്മാനെ ഒന്ന് കണ്ടാൽ മതി.....!!" "നിങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസിലാവില്ലെ.....!!" "എന്താണവിടെ.......?" ഡോക്ടറാണ്.ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു. " ഡോക്ടർ..... ഇവൾക്ക് ഉമ്മാനെ ഒന്ന് കാണാൻ പറ്റ്വോ.....?" " രോഗിയുടെ സിറ്റ് വേഷൻ അനുസരിച്ച് ഇപ്പോൾ കാണാതിരിക്കുന്നതാണ് നല്ലത്.....!!" " ഡോക്ടർ....നിക്ക് ഉമ്മാന്നെ ഒന്നു കണ്ടാ മതി..... ആ കൈ പിടിച്ച് അരികത്തൊന്ന് ഇരുന്നാൽ മതി........!!" "ഒകെ.... രോഗിയെ അധികം സംസാരിപ്പിക്കരുത്.'...!!" അവൾ വേഗതയിൽ വാതിൽ തുറന്ന് അകത്ത് കയറി. ഞാനും പിറകെ പോയി. ഉമ്മ ഉറക്കത്തിലാണ്. അവൾ അരികിലിരുന്നു. ആ കൈകളിലൊന്ന് ചുംബിച്ചു.മുഖത്തോട് കൈകൾ ചേർത്ത് പിടിച്ചു. റീനയുടെ കണ്ണുനീർ ധാരയായി നിലത്ത് പതിച്ചു. പതിയെ ഉമ്മ കണ്ണുകൾ തുറന്നു. അവൾ കണ്ണ് നീരിനെ ഉമ്മയിൽ നിന്നും മറച്ചു പിടിച്ചു. " മേളേ......... ഇജ് പിന്നിം കരഞ്ഞോ.......?ഉമ്മാനെ ആലോയ്ച്ച് ഇഞ്ഞി കരയരുത് ഞാൻ പറഞ്ഞിട്ടില്ലെ......!" " ഇല്ല ഉമ്മാ........!! അത് ഞാൻ കരഞ്ഞതല്ല.......!" "അന്നെ ആലോയ്ചിട്ട് മാത്രം ഇൻക്ക് പേടി ഒള്ളു...... ന്റെ കുട്ടിനെ ഇവിടെ ഒറ്റക്കാക്കി പോണം ല്ലോന്ന് ആലോയ്ചപ്പോ.....?" " ഉമ്മാ.... ങ്ങളൊന്ന് മുണ്ടാതെ നിക്കി.... ഇങ്ങളെ ഞാന് എങ്ങട്ടും പറഞ്ഞയക്കൂല........!!" അവരുടെ സ്നേഹത്തിനു മുന്നിൽ കണ്ണുകൾ നിറഞ്ഞു.ഇനിയും ഞാനവിടെ നിന്നാൽ കണ്ണുകൾ അനുസരിക്കാതെ ആവും. യാത്ര പോലും പറയാതെ ഞാൻ പുറത്തിറങ്ങി. ഒരു കാര്യം മാത്രം മനസ്സിലുറപ്പിച്ചു. എങ്ങനെ ആയാലും റീനയുടെ ഉമ്മാന്റെ ഓപ്പറേഷൻ ഞാൻ നടത്തും.......!! അവളെ ഈ ഭൂമിയിൽ ഒറ്റയ്ക്കാകാൻ ഷാനവാസിന് കഴിയില്ല. വീടെത്തി.....!! ഉമ്മയും പാത്തുവും പുറത്ത് തന്നെയുണ്ട്.....എന്തെക്കെയോ പറയുന്നുണ്ട്. അനുവാദമില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ഉമ്മാന്റെ മുന്നിൽ ഞാൻ പൊട്ടി കരഞ്ഞു. സ്നേഹിക്കുന്ന ആർക്കോ വേണ്ടി കണ്ണ്നീർ പിടിവാശി കാണിക്കുന്നു. സ്നേഹത്തിനു മുന്നിൽ തോൽവി അറിഞ്ഞ നിമിഷം.....! " ഷാനവാസെ.....ന്താന്ന് വെച്ചാ ഇജ് പറയ്...!!" " ഉമ്മാ..... ഞാൻ..... എനിക്ക്......" "ഷാനുക്കാ......ന്താണ്........?" " പാത്തേ....... ഞാനിന്ന് കണ്ടു...... സ്നേഹത്തിന്റെ വെല ന്താന്ന് ഞാനിന്ന് കണ്ടു..... ഉമ്മാ... ജീവിതത്തിന്റെ വെല നിക്കിന്ന് മനസിലായി... കണ്ണ് നീര് തോറ്റു പോയ കരച്ചില് ഞാനിന്ന് കണ്ടു ഉമ്മാ......!!" ഒന്നുമറിയാത്ത ഉമ്മയും പാത്തുവും മിഴിച്ചു നിന്നു. നടന്ന കാര്യങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിച്ചു. കേട്ട് കഴിഞ്ഞ് നിറകണ്ണുകളോടെ പാത്തു എന്നെ തന്നെ നോക്കിയിരുന്നു. കുറച്ച് സമയം ചിന്തിച്ചിരുന്ന് ഉമ്മ ഒന്നും പറയാതെ അകത്ത് പോയി. * * * * *കടമെടുത്ത ജീവിതം* *തന്നവൻ* *തിരിച്ചെടുക്കും* *മുൻപേ* ... *എനിക്ക്* *ഒന്ന്* *ചിരിക്കണം* .. *പിണങ്ങിയവരോടും*... *പിണക്കം* *നടിച്ചവരോടും* .. * * * * മുഷിഞ്ഞ വസ്ത്രം മാറ്റി... ഒന്നു ഫ്രഞ്ച് ആയി. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുന്നില്ല. രാത്രിയുടെ അകത്തളങ്ങളെ കൂട്ടുപിടിച്ച് ചിന്തകൾ പാറി പറന്നു. പാത്തു അരികിൽ വന്നിരുന്നു. " ഒന്നും ണ്ടാവൂല ഇക്കാ.......!! ഒക്കെ ശരിയാവും.......!!" ഞാനൊന്നും പറഞ്ഞില്ല. മൗനത്തിന്റെ ഇരുവശങ്ങളിലും സങ്കടത്തിന്റെ പേമാരി. ഉമ്മയും റൂമിലേക്ക് വന്നു. ആ മുഖത്ത് എന്തോ പറയാനുള്ളത് ഞാൻ വായിച്ചെടുത്തു. ഉമ്മ എന്നെ തന്നെ നോക്കിയിരുന്നു. എത്ര സമയം അങ്ങനെ ഇരുന്നു എന്നറിയില്ല. " അന്നോട് അന്റെ ഉപ്പ നാളെ പീടീല് പോവാൻ പറഞ്ഞ് ക്ക്ണു..." എന്തിനെന്ന ഭാവത്തിൽ ഞാൻ ഉമ്മയെ തന്നെ നോക്കിയിരുന്നു. "ഓപറേഷനുള്ള പൈസ അന്നോട് അവട്ന്ന് വാങ്ങാൻ.....!!" "ങേ.......!!" " എന്തേ......അന്റെ ഉപ്പാന്റെ പൈസോണ്ട് ഓപ്പറേഷൻ നടത്താൻ പറ്റൂലെ......? അല്ലെങ്കി അന്റെ ഉപ്പാന്റെ അട്ത്ത് പൈസ ഇല്ലെ......!!" "ഉമ്മ...... ഞാൻ......!!" എനിക്ക് ചിരിക്കണോ കരയണോ എന്നറിയുന്നില്ല. ഉമ്മാനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു. ഞാൻ ഒരിക്കലും മനസിൽ വിചാരിക്കാത്ത കാര്യം..... (ഇങ്ങളിത് ആദ്യമേ വിചിരിച്ചു കാണും എന്നെനിക്കറിയാം......പക്ഷെ ഇങ്ങക്കറിയോ.....? വിധി...... അത് ഒരു സംഭവമാണ്.....) നിസാമിനു വിളിച്ചു കാര്യം പറഞ്ഞു. നാളെ നേരത്തെ ആശുപത്രിയിൽ പോവാം എന്ന ധാരണയിൽ ഓർമകൾക്ക് നിദ്ര കൂട്ടിനെത്തി. രാവിലെ നേരത്തെ ഹോസ്പിറ്റലിലേക്ക് വെച്ചു പിടിച്ചു. പണം ശരിയായതറിയുമ്പോൾ എന്റെ പെണ്ണിന്റെ മുഖം എനിക്കൊന്ന് കാണണം. കരഞ്ഞ് തളർന്ന കണ്ണിൽ സന്തോഷത്തിന്റെ കണ്ണ് നീർ ആസ്വദിക്കണം. ആ ചുണ്ടിൽ ചിരി വിടരുന്നത് കണ്ട് കണ്ണ് നീർ പൊഴിക്കണം. ആശുപത്രിയിലെ കോണിപ്പടികൾ വേഗത്തിൽ കയറി. ഐ സി യു വിന്റെ മുന്നിൽ റീനയെ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. അൽപ സമയത്തിനു ശേഷം കൈകളിൽ മരുന്ന് കുപ്പിയുമായി അവൾ അരികിലെത്തി. "ഇയ്യ് എപ്പോ വന്നു.......?" '' വരുന്ന വരവാണ്........ ഇജ് ഭക്ഷണം കഴിച്ചില്ലെ.......!" അവളൊന്നു മൂളുക മാത്രം ചെയ്തു. "ഇയ്യ് ഇനി റ്റെൻഷനാവണ്ട. അന്റെ പ്രശ്നങ്ങളൊക്കെ തീരാൻ പോവാണ്. ഞാൻ പറഞ്ഞില്ലെ പടച്ചോൻ കൂടെ ണ്ട് ന്ന്.. " അവളുടെ മുഖം കണ്ടാലറിയാം ഇന്നലെ രാത്രി ഒരു പോള കണ്ണടിച്ചിട്ടില്ല എന്ന്. ആ മുഖം ഒന്നു വിടർന്നു. എന്തോ ഒന്നു ചോദിക്കാൻ ഒരുങ്ങുന്നതിന്നു മുമ്പെ ഡോർ തുറന്ന് ഒരു നഴ്സ് പുറത്തുവന്നു. വേഗത്തിൽ ഡോക്ടറെയും വിളിച്ച് അകത്ത് പോയി. അധികം വൈകിയില്ല. ഡോക്ടർ പുറത്തുവന്നു. " ഡോക്ടർ.......ഓപറേഷൻ ഇന്നു തന്നെ നടത്താം...... പൈസ ഞാനിന്നടച്ചോളാം.....!!" പറയുന്നത് കേട്ട് റീന ഒന്ന് ഞെട്ടിയെങ്കിലും ഡോക്ടർ ഒന്നും പറഞ്ഞില്ല. "സോറി...... ഇനി ഞങ്ങൾക്കൊന്നും ചെയ്യാനില്ല..." " എന്താ......?" ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ഡോക്ടർ എല്ലാം കഴിഞ്ഞു എന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അതെ...... ഉൾകൊള്ളണം......... മരണമെന്ന ചരിത്രം റീനയുടെ ഉമ്മയെ കൂട്ടുപിടിച്ചിരിക്കുന്നു ' " ഉമ്മാ..............!!........!!" പരിസര ബോധം മറന്ന് റീന അലറി. * * * * _*ഓർമകളുടെ പിൻവിളികളില്ലാതെ ഇനി നടന്നകലണം രാവിനെ പ്രണയിക്കുന്ന ഒറ്റപ്പെട്ട തീരത്തേക്ക് ഒരു ഒറ്റപ്പെട്ടവനായ്.*_ *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (ഒരുപാട് പരിമിധികളും പിഴവുകളും ഉണ്ടെന്നറിയാം. ശരിയായ വിമർശനങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.) *കരിനീല കണ്ണ്* *Part-14* **Sufaid.M* *+918943465025** #### *ഓരോ* *ഹൃദയത്തിന്റെ* *അറകളിലും* *മറവിക്ക്* *പിടികൊടുക്കാത്തചില* *ഓർമ്മകളുണ്ടാവും* , *കണ്ണിനെ* *ഈറനണിയിക്കുന്ന* , *മരിച്ചാലും* *മറക്കാനാവാത്ത* *ചില* *ഓർമ്മകൾ* .... #### കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ...... സ്വപ്നം കാണുകയാവണെ എന്ന് മനമുരുകി പ്രാർത്ഥിച്ചു. റീന ഒന്നും പറഞ്ഞില്ല..... ആ കണ്ണുകളൊന്ന് നിറഞ്ഞൊഴുകിയില്ല....... ആ നാവിൽ നിന്ന് കരച്ചിലിന്റെ ശബ്ദം പോലും കേട്ടില്ല. ആ നീലകണ്ണുകൾ വിടർത്തി അവളങ്ങനെ ഇരുന്നു...... ഒരേ ഇരുപ്പ്.......!! എന്ത് ചെയ്യണമെന്നറിയാതെ തല പെരുക്കുന്നത് പോലെ...... ശ്വാസം പോലും നിലക്കുന്നത് പോലെ ഒരു തോന്നൽ..... കാലുകൾ നിലത്തുറക്കുന്നില്ല. റീനയെ കാണുമ്പോൾ സങ്കടം ഇരട്ടിയാവുന്നു. ആ കണ്ണുകൾ നിറച്ച് ഇവൾക്കൊന്ന് പൊട്ടി കരഞ്ഞു കൂടെ.....? ആരെക്കെയോ വന്നു കൊണ്ട് എന്തൊക്കെയോ പറയുന്നു...... എല്ലാം വെറും അവ്യക്തത മാത്രം.......!! . . . . . . . . വീട്ടിന്റെ മുറ്റത്ത് ഒരു നീല പായ വലിച്ചു കെട്ടിയിട്ടുണ്ട്. തമ്മിലുള്ള അടക്കം പറച്ചിൽ മാത്രം കേൾക്കുന്നു. അധികം വൈകാതെ പള്ളിയിലേക്ക് തിരിച്ചു. നമസ്കാര ശേഷം എല്ലാവരും അവരവരുടെ തിരക്കിലേക്ക്.......!! മണ്ണറയിൽ ഒരു ശരീരമുണ്ട്..... ഇന്നലെ വരെ പലർക്കും പരിഹാസ കഥാപാത്രമായ ഒരു ജീവൻ....... അതിനരികിൽ അൽപ സമയം പോയിരുന്നു. അറിയണമായിരുന്നു ഞാൻ കുറച്ച് മുമ്പെ ഈ ജീവിതം.... അറിയാതെ കണ്ണ് നിറഞ്ഞൊഴുകി. മരണം മാത്രം ഓർമപ്പെടുത്തുന്ന സത്യം...... എത്രയോ നിസാരമാണ് നീ എനിക്കു മുന്നിൽ..... റീനയുടെ ഉമ്മയോട് വല്ലാത്ത ആത്മബന്ധം. ഒരു ദിവസത്തെ പരിചയത്തിന്റെ പേരിൽ.... എത്ര സമയം അവിടെ ഇരുന്ന് എന്നറിയില്ല. ആരോ എന്റെ തോളിൽ കൈവെച്ചു. നിറക്കണ്ണുകളോടെ തല ഉയർത്തി. നിസാമാണ്. " ഷാനു..... എണീക്ക് പോവാം........!!" " നിസാമെ...... ഇവര്......!!" ഞാൻ എണീറ്റു. ഉയർന്ന് നിൽകുന്ന ഖബറിന്റെ കൂമ്പാരത്തിലെ മീസാൻ കല്ല് മാത്രം കാണാം...... പൂർത്തിയാകാത്ത സ്വപ്നങ്ങൾ ഒരു പാട് കൊത്തിവെച്ചിട്ടുണ്ടതിൽ.........!! അവരെ തനിച്ചാക്കി ഞാനും നടന്നകന്നു. സമയം ഉച്ചയോടടുത്തു. വീട്ടിൽ പോവാൻ മനസ്സ് അനുവധിക്കുന്നില്ല. കൈ കാലുകളുടെ താളം തെറ്റുന്നു. അശാന്തമായ ചിന്തകൾ പാറി പറക്കുന്നു..... നിസാം ബൈക്കെടുത്തു. വീട്ടിന്റെ ഉമ്മറപ്പടിയിൽ ഞാൻ പ്രതീക്ഷിക്കാത്ത ഒരു മുഖം...... ഉപ്പ....... " ങ്ങള്...... ങ്ങളെ പ്പൊ വന്നു.......?" " കുറച്ച് നേരായി......സാലിമിന് വിളിച്ച് ഏർപോർട്ടിക്ക് വരാൻ പറഞ്ഞിരുന്നു." വേറെ ഒന്നും ചോദിക്കാൻ തോന്നുന്നില്ല. നല്ല ക്ഷീണം...... തലയ്ക്കൊരു ഭാരം പോലെ..... റൂമിലെ ബെഡിൽ നിവർന്ന് കിടന്നു. മയങ്ങി എന്നു തോന്നുന്നു. റീനയെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ ചേക്കേറി കൊണ്ടിരുന്നു. ഞാൻ തീർത്തും നിസ്സഹായനാണ്.....! " ഷാനുക്കാ........ ങ്ങളെ ഉപ്പ വിളിക്കുണ്ട്......!!" മുഖം കഴുകി. താഴെ പോയി. ഉപ്പാന്റെ അരികിലിരിന്നു. ഉപ്പ എന്നെ നോക്കി ഒരേ ഒരിരുപ്പിരുന്നു..... " ആ പൊൺ കൊച്ചിന് ഇനി ആരാ കൂട്ടിന്........?" ഞാൻ ഉപ്പയെ നോക്കി. മറുപടിയായിട്ട് ഒന്നും പറഞ്ഞില്ല. "അവളെ ഒറ്റക്ക് ആക്കാനാണോ അന്റെ തീരുമാനം.......?" " ഉപ്പാ.... ഞാൻ... ഞാനെന്തു ചെയ്യാനാ....?" " പോരാൻ ഒരുക്കമാണെങ്കിൽ വിളിച്ച് കൊണ്ട് വാടോ ഓളെ.......!!" " ഉപ്പാ...... അത്.......!!" " ഉപ്പയില്ലാത്ത കുട്ടിയാടോ ഓള്..... ഇപ്പോ ഉമ്മയും പോയി.അന്റെ ബാപ്പ ആയ മൂസാ ഹാജി നടത്തി തരും നിക്കാഹ്......!!" വല്ലാത്ത ഒരു മനോധൈര്യം.... സമയം അസ്തമയത്തോടടുത്തു. ഞാൻ ബൈക്കെടുത്തു. നിസാമിന് വിളിച്ചിട്ട് കിട്ടുന്നില്ല. " ഷാനുക്കാ........!! ഞാനും പോന്നോട്ടേ.....?" " അത് വേണ്ട പാത്തു......!!" അവൾ തല താഴ്ത്തി. " അവളും പോന്നോട്ടെ...... ബൈക്ക് എടുക്കണ്ട....! സാലിമിന്റെ കാറ് എടുത്തോ....?" വീണ്ടും വേണ്ടെന്ന് പറയാൻ മനസ് ഒരുങ്ങിയില്ല. കാറിന്റെ ഗിയർ മാറി കൊണ്ടിരുന്നു. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എന്തിനാണെന്നറിയാതെ മനസ് വിങ്ങിപൊട്ടി കൊണ്ടിരുന്നു. "പാത്തോ..... ഇറങ്ങ്.... ഇനി കൊറച്ച് നടക്കണം.......!!" പാത്തു ഇറങ്ങി. മങ്ങിയ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ ഇടവഴിയിലൂടെ നടന്നു. ആളനക്കമില്ലാത്ത വീടിനു മുന്നിൽ ഞാൻ നിന്നു. വീട് കണ്ടിട്ട് പാത്തു എന്നെ തന്നെ നോക്കി ഇരുട്ടിന്റെ കാഠിന്യത്തിലും ആ വീടിന്റെ പുറത്ത് വിളക്കിന്റെ ഒരു തിരി പോലും ഇല്ല. അകത്ത് നിന്ന് രണ്ട് സ്ത്രീകളുടെ അടക്കം പറച്ചിൽ മാത്രം കേൾക്കുന്നു ഞാൻ ഇരുട്ടിനെ കൂട്ടുപിടിച്ച് അകത്ത് കയറി. ഒരു വിളക്കിന്റെ വെട്ടം മാത്രം.....! ആരോ ഒരു കട്ടിലിൽ കിടക്കുന്നുണ്ട്. റീനയാണ്... അരികിലായി രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്. അവർ ഞാൻ ആരെന്ന ഭാവത്തിൽ എന്നെ തന്നെ നോക്കിയിരുന്നു. " റീനാ........... " ഞാൻ നീട്ടി വിളിച്ചു. അവൾ തല ഉയർത്തി ഒന്നു നോക്കി. എന്നെ കണ്ടതും അവൾ എണീറ്റിരുന്നു. " എണീക്ക്......വാ... പോവാം.....!!" എങ്ങോട്ടെന്ന ഭാവത്തിൽ അവളും ആ സ്ത്രീകളും എന്നെ തന്നെ നോക്കിയിരുന്നു. " ഇത്താത്ത.... എണീക്കി... വാ പോവാം......!!" അവൾ പാത്തുവിനെ ഒന്നു നോക്കി. " ഷാനു..... ഞാൻ.... എങ്ങോട്ട്......?" "കുറച്ചപ്പുറത്ത് എനിക്ക് ഒരു വീടുണ്ട്.... അവിടോം ഉണ്ട് ഒരുമ്മയും ഉപ്പയും.... ഇനി നീ അവിടെ കഴിഞ്ഞാ മതി..... " ഒന്നും വ്യക്തമാവാത്ത രീതിയിൽ അവളെന്നെ തന്നെ തുറിച്ചു നോക്കി. " ഇങ്ങളാരാ...... ഇവളെ എങ്ങോട്ടാ കൊണ്ട് പോണേ...??" " ന്റെ വീട്ടിലേക്ക്...... അവിടെ അവള് എന്റെ പെണ്ണായി കഴിയും.......!!" അവൾ എണീറ്റു. " റീനാ... നിനക്ക് അത്യാവശ്യം മാത്രമുള്ളത് എടുക്ക്..... ബാക്കി നമുക്ക് പിന്നെ വന്ന് എടുക്കാം......!!" " ഷാനു.... ഞാൻ.....!!" " ഒന്നും പറയണ്ട..... നീയില്ലാതെ ഷാനവാസ് ഇവിടെന്ന് പോവൂല്ല." അവൾ അന്ധാളിച്ചു നിൽക്കുക മാത്രം ചെയ്തു.അധികം വൈകാതെ അവൾ ഒരു ചെറിയ കവറുമായി പുറത്തിറങ്ങി. എന്നെ തന്നെ നോക്കിയിരുന്നു. " പോവാം......!!" അവളൊന്ന് തലയാട്ടി. അവളെന്റെ കൂടെ.......!! എന്റെ വീട്ടിലേക്ക്..... വിളിക്കാൻ ഒരുങ്ങി ചാടി പുറപ്പെട്ടെങ്കിലും ഞാനൊരിക്കലും അവൾ കൂടെയുണ്ടാവുമെന്ന് കരുതിയില്ല. അമിത ആവേശത്തിൽ കാറിനടുത്തേക്ക് നടന്നു. നിലാവിന്റെ തൂ വെളിച്ചത്തിൽ കാറ് ചീറി പാഞ്ഞു. പാത്തു അവളോട് എന്തൊക്കെയോ പറയുന്നുണ്ട്..... ചെറിയ മൂളലുകൾ ഒഴിച്ചാൽ അവൾ മൗനം തുടർന്നുകൊണ്ടിരുന്നു. " ഷാനു.... നിനക്ക് എന്നെ കുറിച്ച് എന്തറിയാം......?" " ഞാൻ എന്താ അറിയേണ്ടത് നിന്നെ കുറിച്ച്.....!!" "കുറെ അറിയാനുണ്ട് ഷാനു.... എന്നെ കുറിച്ച്..... വേശ്യയായി പേര് കേട്ട എന്റെ ഉമ്മയെ കുറിച്ച്......!!", " നിന്റെ ഉമ്മയെ കുറിച്ച് എനിക്കറിയാം........ രാത്രിയിൽ അഭയം കൊടുത്ത മനുഷ്യനാൽ വേശ്യയായ നിന്റെ ഉമ്മയെ ഞാൻ അറിഞ്ഞതാണ്.പിന്നെ നിന്നെ കുറിച്ച് എന്തറിഞ്ഞാലും എന്റെ ഖൽബില് ഇയ്യ് എന്റെ പെണ്ണായിട്ടു തന്നെ ണ്ടാവും......!!" " ഷാനു വണ്ടി ഒന്നു നിർത്തോ.... നമുക്കൽപ്പം സംസാരിച്ചിട്ട് പോവാം.....!" കാർ ഒരു മരചുവട്ടിലേക്ക് ഒതുക്കി നിർത്തി. റീന പുറത്തിറങ്ങി. പിന്നാലെ ഞാനും പാത്തുവും.... " ഷാനു.... ഞാൻ പറയുന്നത് കേട്ടാൽ നീ എന്നെ ഇവിടെ ഉപേക്ഷിച്ച് പോവാം...... എന്നാൽ പോലും എനിക്കത് പറഞ്ഞെ തീരൂ..... കാരണം ഇയ്യ് അറിയണം റീനയെ പറ്റി.....!!" . "എന്താ..... എന്താന്ന് വെച്ചാ പറയ് ഇജ്.....?" "ഇജ് വിചാരിക്കണ പോലെ ഞാൻ നിന്റെ പെണ്ണായി.... അത് നടക്കൂല ഷാനു......!!" കാരണമന്വേഷിച്ച് എന്റെയും പാത്തുവിന്റെയും കണ്ണുകൾ അവളെ തന്നെ വീക്ഷിച്ചു നെഞ്ചിടുപ്പ് വർധിച്ചു കൊണ്ടിരുന്നു. കാരണം....അവൾ എന്റെതല്ല എന്ന് മാത്രം എനിക്ക് സഹിക്കാൻ കഴിയില്ല. " റീനാ.....ഇയ്യ്........!!എന്താ........" നാവ് അനുസരിക്കുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. " എന്റെ..... എന്റെ നിക്കാഹ് കഴിഞ്ഞതാ ഷാനു........!!" ഞാൻ ഞെട്ടി തരിച്ച് പിറകോട്ട് മാറി.... * * * * *നീയൊരു* *കവിതയാണ്* *വായിച്ചു* *പകുതിയെത്തിയപ്പോൾ* ... *മുറിവേറ്റ* *ഹൃദയവുമായ്* *മടങ്ങേണ്ടിവന്ന* *വായനക്കാരൻ* *ഞാനും* ... *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (അപാകതകൾ ഏറെയാവും.... മനസ് ശരിയല്ല. ക്ഷമ ചോദിച്ചു കൊണ്ട് ) *കരിനീല കണ്ണ്* *Part-15* **Sufaid.M* *+918943465025** #### *കണ്ണീരൊപ്പാന്‍* *നിനക്ക്* *കഴിയില്ലെങ്കിലും* *കണ്ണീരൊലിക്കാൻ* *നീയൊരു* *കാരണമാകരുത്* ..!! #### നിലാവ് മുഴുവൻ പ്രഭയും കാണിച്ച് ചിരിച്ചു നിന്നു. വിദൂരതയിൽ ഒരുപാട് വെളിച്ചത്തിന്റെ തിരുനാളങ്ങൾ മാത്രം.. ഇശാഹ് ബാങ്കിന്റെ ധ്വനികൾ അകലെ നിന്ന് പതിങ്ങിയ ശബ്ദത്തിൽ മാത്രം കേൾക്കാം. ഉരുകിയൊലിക്കുന്ന മനസുമായി ഞാനിവിടെ നിൽക്കുന്നത് ഒരു ചെറു ചിരിയോടെ നക്ഷത്രങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു. അവൾ ഒരു തമാശക്ക് പറഞ്ഞതാവണെ എന്ന് മനമുരുകി പ്രാർത്ഥിച്ചു. "എന്താ.....ന്താ റീനാ ഇയ്യ് പറഞ്ഞെ......?" മനസ്സൊന്ന് പിടഞ്ഞു. " സത്യമാണ് ഷാനു..... ഞാൻ......!!" "ഇജ് എന്നെ ഒഴിവാക്കാൻ എന്തേലും പറയല്ലെ......?" എനിക്കത് വിശ്വസിക്കുന്നതിന്നും അപ്പുറമായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നതറിയാതെ എന്നെ പോലെ പാത്തുവും മിഴിച്ചു നിന്നു. എന്തോ പറയാനുള്ള തയ്യാറെടുപ്പിൽ അവളൊന്ന് മുന്നോട്ട് നടന്നു. '' ഇയ്യ് അറിയണം ഷാനു..........റീന........!!. ന്റെ ഉപ്പ താലോലിച്ച് എനിക്കു നൽകിയ പേര്. ഉപ്പയുടെ മുഖം എനിക്ക് ഓർമയില്ല. ആ സ്നേഹം രണ്ട് വയസ്സുള്ളപ്പോൾ എനിക്ക് നഷ്ടപ്പെട്ടു പോയതാ..... ഉമ്മ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടായിരുന്നു... ഉപാക്ക് എന്നെ ജീവനായിരുന്നു എന്ന്.......!ഇന്ന് ഉമ്മയും ഉപ്പാടെ അടുത്തേക്ക് പോയി...എന്നെ ഇവിടെ തനിച്ചാക്കി....!!" അവളുടെ ശബ്ദം ഇടറി. ഒരു ചെറിയ തേങ്ങൽ പുറത്ത് കേട്ടു.ആ കരിനില കണ്ണുകൾ നിറഞ്ഞൊഴുകി. "നിനക്ക് എന്തറിയാം ഷാനു എന്നെ പറ്റി..... ഒന്നുമറിയില്ല.മാസങ്ങൾ കൊണ്ടുള്ള പരിചയം മാത്രം നിനക്ക് എന്നോടൊള്ളൂ.......!!" ശരിയാണ്....ഷാനവാസിന് അത്രയെ അറിയൂ..... അതറിഞ്ഞാൽ മതിയായിരുന്നു എനിക്ക്. കാരണം......ഒരു ഒറ്റ നോട്ടത്തിൽ എന്റെ പെണ്ണായി ഈ മനസിൽ കയറിക്കൂടിയതാണ് റീന എന്ന സത്യം. " ഷാനു...... അന്റെ മനസിൽ എന്നോട്ട് തോന്നിയ ഇഷ്ടം നീ പറയുന്നതിന്നു മുമ്പെ സൽമ എന്നോട് പറഞ്ഞതാണ്. എനിക്കെന്തോ അത് എതിർക്കാൻ തോന്നിയില ഒരു കളിയായിട്ടെ കരുതിയൊള്ളൂ...ഞാൻ ചെയ്ത വലിയ തെറ്റാണത്.......!!" "സൽമ.......അവൾ.......!!എനിക്കു വേണ്ടി.....?" "അതെ...... സത്യം ഞാൻ അവളോടെങ്കിലും പറയണമായിരുന്നു.... പക്ഷെ.... എനിക്ക്......" അവളെന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. നിലാവിന്റെ വെളിച്ചത്തിൽ ആ നിറ കണ്ണുകൾ തിളങ്ങികൊണ്ടിരുന്നു. " ഇനിയും എന്റെ മുന്നിൽ നീ ഒരു കോമാളിയാവാൻ പാടില്ല. കാരണം.... എല്ലാവരും തനിച്ചാക്കിയപ്പോഴും എന്റെ കൂടെ നിൽക്കാൻ നീ മാത്രെ ഉണ്ടായിരുന്നൊള്ളൂ.......!!" "ന്താണ് അനക്ക് പറയാനുള്ളത് എന്ന് വെച്ചാ ഇയ്യ് പറയ്.......!!" "ഷാനു..... ഞാൻ ഈ നാട്ടുകാരിയല്ല. ജനിച്ചതും വളർന്നതും പാലക്കാടാണ്. ഞാൻ ഈ നാട്ടിൽ വന്നിട്ട് ഒരു ഒന്നര വർഷം ആയിട്ടൊള്ളൂ..... ഇവിടെ താമസം തുടങ്ങിയതിന്നു ശേഷം ഞാൻ ഈ നാടിനെ പഴിക്കാത്ത ദിവസങ്ങളില്ല. രാത്രിയിൽ ഒരു മനുഷ്യന് അഭയം കൊടുത്തതിന്റെ പേരിൽ ന്റെ പാവം ഉമ്മയെ......." ആ വാക്കുകൾ മുറിഞ്ഞു.ശബ്ദം ഇടറി. കണ്ണ് നീര് ഭൂമിയെ ചുംബിച്ചുകൊണ്ടെയിരുന്നു. " റീനാ........ നീ.......!!'' " ഷാനു....ന്റെ ഉപ്പയിട്ട പേരിനോട് പടച്ചോൻ കൂട്ടിചേർത്ത പേരാണ് നാസിം....... ന്റെ നാസിമിക്ക.....!!" " അപ്പോ.......നാസിം.......... അത്....?" "അതെ......... എനിക്ക് മഹർ തന്ന എന്റെ ഭർത്താവ്. അദ്ധേഹത്തെ സ്നേഹിച്ച പോലെ ഞാൻ വേറെ ആരെയും സ്നേഹിച്ചിട്ടില്ല. ഇനി സ്നേഹിക്കാൻ കഴിയൂല്ല......!!" " റീനാ....... നീ എന്തൊക്കെയാ ഈ പറയണത്..... എനിക്ക്..... എനിക്കൊന്നും........" കാതുകളിൽ കേൾക്കാൻ പാടില്ലാത്തത് മാത്രം കേൾക്കുന്നു. അലയടിക്കുന്നത് വെറും നൊമ്പരത്തിന്റെ തേങ്ങൽ മാത്രം.... റീന നിശബ്ധമായി തല താഴ്ത്തി നിന്നു.പറയാനുള്ള ഒരുക്കത്തോടെ അവൾ എന്റെ നേരെ തിരിഞ്ഞു. "ഉപ്പ മരിച്ചതിന്ന് ശേഷം വളരെ കഷ്ടപെട്ടാണ് ഉമ്മ എന്നെ വളർത്തിയത്... എന്നെ പഠിപ്പിക്കാനും എന്റെ ആവശ്യങ്ങൾ നിറവേറ്റാനും പല രാത്രികളും ഉമ്മ പകലാക്കിയിട്ടുണ്ട്. ഈ സൗഭാഗ്യത്തിൽ ജീവിക്കുന്ന നിനക്കൊന്നും ചിന്തിക്കാൻ കഴിയാത്ത ദാരിദ്രമായിരുന്നു എനിക്ക്. ഞങ്ങളെ കുറ്റവും കുറവും എല്ലാം കണ്ടിട്ടാണ് നാസിമിക്ക എന്നെ സ്വീകരിക്കാൻ തയ്യാറായത്. വൈകാതെ തന്നെ എന്റെ നിക്കാഹ് കഴിഞ്ഞു. ഞാനന്ന് പത്താം ക്ലാസിലാണ്... നാസിമിക്ക എന്റെ ജീവിതത്തിലേക്ക് വന്നത് മുതലാണ് ഞാൻ സന്തോഷം എന്തെന്ന് അറിഞ്ഞു തുടങ്ങിയത്... സന്തോഷത്തോടെ ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ഒരു ചെറിയ തെറ്റിദ്ധാരണയായിട്ടുള്ള ബന്ധം നാസിമിക്കയുടെ പേരിൽ കേട്ടത്.അധികം സന്തോഷം പടച്ചോന് പറ്റാത്തത് കൊണ്ട് തന്നെ അതൊരു വലിയ വഴക്കിന്റെ തുടക്കമായി. ഞാനായിട്ട് എന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ കൊട്ടിയടക്കുകയായിരുന്നു.എന്റെ പിടി വാശി കാരണം ഞാനില്ലാതെ ആക്കിയത് എന്റെ ജീവിതം തന്നെയാണ്. എന്റെ നല്ല ഒരു ഭർത്താവിനെയാണ്........!!ഉപ്പയില്ലാതെ വളർന്നത് തന്നെയാണ് നാസിമിക്കയും...... എന്നെ സ്വന്തം മകളെ പോലെ സ്നേഹിച്ച ഇക്കയുടെ ഉമ്മ മരിച്ചിട്ട് പോലും ഞാൻ കാണാൻ പോയില്ല എന്ന് പറഞ്ഞാൽ..... ഒന്ന് ആശ്വാസ വാക്ക് പറഞ്ഞില്ല എന്ന് പറഞ്ഞാൽ...... ഏതൊരു പുരുഷനും സഹിക്കുന്നതിന്ന് അപ്പുറമായിരുന്നു അത്..... ഒരു യാത്ര പോലും പറയാതെ അന്ന് എന്നെ തനിച്ചാക്കി പോയതാണ് .... പിന്നെ ഞാൻ കണ്ടിട്ടില്ല....ആ സ്നേഹത്തിന്റെ വില മനസിലാക്കാൻ ഞാൻ ഒരുപാട് വൈകി..... അന്വോഷിക്കാൻ ഒരു പാട് അന്വേഷിച്ചു.... ഒരു പെണ്ണായ എനിക്ക് അതിന് പരിമിധികളുണ്ടായിരുന്നു..... ആരോടും സംസാരിക്കാതെ ഒരുതരം ഭ്രാന്തൻ ചിന്തകളായി പിന്നീടുള്ള കാലം.... ഞാൻ തട്ടികളഞ്ഞ സ്നേഹത്തിന്റെ വില അത്രത്തോളം വലുതായിരിന്നു..... മനോനില തെറ്റുന്നത് കണ്ടിട്ടാണ് ആ വീടും സ്ഥലവും വിട്ട് ഇങ്ങോട്ട് താമസം മാറിയതും പഠിക്കാൻ കോളേജിൽ വന്നതും..... ഇന്നും ഞാൻ ജീവിക്കുന്നുണ്ടെങ്കിൽ നാസിമി ക്കയുടെ കൂടെ കഴിഞ്ഞ നല്ല നിമിഷങ്ങളെ ഓർത്ത് കൊണ്ട് മാത്രമാണ്....ഞാൻ ഇല്ലാതാക്കിയ ബന്ധം എത്രത്തോളം വലുതാണെന്ന് ഞാനിന്ന് മനസിലാക്കി..... സ്നേഹിച്ചവരും മനസ്സിലാക്കിയവരും കൂടെയില്ലാതെ ഭൂമിക്കൊരു ഭാരമായി.....!!" അവൾ മുഖം പൊത്തി കരഞ്ഞു. മനസ് താളം തെറ്റുന്നത് പോലെ.... പാത്തു ചിന്തയിൽ നിന്നുണർന്നിട്ടില്ല. ദേഷ്യവും വാശിയും എന്റെ മുഖത്തെ ചുവപ്പിച്ചു.... " റീനാ...... നീ........!!" "ഡൽഹിയിൽ നിന്നും തീവ്രവാദികളുടെ പിടിയിൽ പെട്ടു എന്നൊരു സംസാരം ഉണ്ടായിരുന്നു. അതിനു ശേഷം മരണ വാർത്ത പലരും പറഞ്ഞതാണ് എന്നോട്.... ഞാനിന്നും പ്രതീക്ഷയിലാണ്..... റീന എന്ന വിളിയുമായി എന്നെ തേടി വരുമെന്ന പ്രതീക്ഷയിൽ...... " അവൾ കണ്ണീരൊലിപ്പിച്ച് തല താഴ്ത്തി നിന്നു. നാവ് ഒന്നും പറയാൻ മുതിർന്നില്ല. മനസിൽ സ്വപ്നം കണ്ട പെണ്ണ് വേറൊരു പുരുഷനെ.....!! ഭൂമി പിളർന്ന് താഴെ പോയിരുന്നെങ്കിൽ....... നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. ശരിയാണ്....!! ഹൃദയം തുറന്ന് ഒരാളെ സ്നേഹിക്കേണ്ടില്ല എന്ന് തോന്നുന്നത്..... അയാൾ പിണങ്ങുമ്പോഴോ കുറ്റപ്പെടുത്തുമ്പോഴോ അല്ല....... അയാളെ നഷ്ടമാകുമ്പോഴാണ്. നറുനിലാവിൽ മനസ് വിങ്ങിപ്പൊട്ടി..... ആഗ്രഹമില്ലാഞ്ഞിട്ടും കണ്ണീരിനു മുന്നിൽ തോറ്റു കൊടുത്തു. തട്ടി തലോടി വന്ന പാതിരാ കാറ്റു പോലും കളിയാക്കി ചിരിക്കുന്നത് പോലെ........ ഞാൻ കാറിൽ കയറി...... "പാത്തോ...... ഇയ്യ് കയറുണ്ടോ.......?" " ഷാനുക്കാ........ ഇത്താത്ത.......!!" " അന്നോട് വണ്ടീ കേറാനാ പറഞ്ഞെ.......അവൾ നിന്റെ ആരാ......?" ദേഷ്യത്തിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.... തല താഴ്ത്തി നിന്ന അവൾക്ക് മുന്നിൽ എനിക്ക് ജയിക്കണമായിരുന്നു. കരയുന്ന മുഖവുമായി ഒന്നു ചിരിക്കണമായിരുന്നു. മടിച്ചിട്ടാണെങ്കിലും പാത്തു വണ്ടിയിൽ കയറി...... ഞാൻ വേഗതയിൽ കാറിനെ പായിച്ചു. മനസ് അശാന്തമാണ്. ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാത്ത നിസ്സഹായൻ.....!! " ഷാനുക്ക........ ഓള്........!!" "ഓള് എങ്ങോട്ടെങ്കിലും പോട്ടേ......ഇയ്യെന്തിനാ അത് നോക്കണെ......?" " ഇത്താത്ത എന്ത് തെറ്റ് ചെയ്തിട്ടാ..... നിക്കാഹ് കഴിച്ചതോ.....? ഞാൻ ഇങ്ങളോട് പറഞ്ഞതല്ലെ.... എല്ലാം അറിഞ്ഞിട്ട് മതി പ്രേമവും മണ്ണാങ്കട്ടിം ഒക്കെ ന്ന്......!!" " ഞാൻ ചോദിച്ചില്ല എന്ന് സത്യാണ്.......!പക്ഷെ അറിയണ സമയത്തെങ്കിലും ഓക്ക് ഒന്ന് പറഞ്ഞുടെയ്നോ.... ഒന്നു സൂചിപ്പിച്ചൂടെ..... സത്യം പറഞ്ഞാ ഓളിന്നെ പൊട്ടനാക്കിയതല്ലെ...... ഒരു വാക്ക് അവള് പറഞ്ഞിരുന്നെങ്കി......'' " ഷാനുക്ക....... അതിന് പ്രതികാരം ചെയ്യേണ്ട സമയമല്ലിത്......!!" " ഷഹല...... അനക്ക് വേറെ എന്തെലും പറയാനുണ്ടോ.....?" "എനിക്ക് ഇത് തന്നെ പറയണം..... കാരണം ഈ രാത്രീല് വാശി പുറത്ത് ഇങ്ങള് റോഡരികിൽ ഇട്ടിട്ട് പോന്നത് ഒരു പെണ്ണിനെയാണ് .....ഞാനും ഒരു പെണ്ണാണ്....... എന്നെ ഒന്ന് സങ്കൽപിച്ച് നോക്ക് ഇങ്ങള്......!!" ഞാൻ കാറ് ബ്രേക്കിട്ടു. സംരക്ഷണം നൽകാം എന്ന് വാക്കു പറഞ്ഞ പെണ്ണിനെ ഞാൻ..... ഒരു നിമിഷത്തെ വാശിയുടെ പേരിൽ...... നരഭോജികളായ മനുഷ്യ ജന്മങ്ങളുടെ നാടാണിത്.... ഒരു പെണ്ണ് തനിച്ചായ അവസരം കിട്ടിയാൽ പിച്ചി ചീന്താൻ അവസരം പാർത്തിരിക്കുന്ന കഴുകൻമാരുടെ നാട്...... ആലോചിച്ച് നിൽക്കാൻ സമയമില്ല. റീനയെ ഇറക്കിയിട്ട് ഏകദേശം അര മണിക്കൂറിനടുത്തായി. ഇനി തിരിച്ചെത്തുമ്പോഴേക്കും.....!! ഞാൻ വേഗതയിൽ കാറ് തിരിച്ചു. കൈ കാലുകൾക്ക് പരവേശം ഏറിയത് പോലെ..... വേഗതയിൽ കാറിനെ പായിച്ചു. ഞാൻ എന്നെ തന്നെ ശപിച്ച നിമിഷം......!! വെറുക്കപ്പെട്ട ജന്മം പോലെ ഒരു തോന്നൽ.......!! മനസിൽ വെറുക്കപ്പെട്ട ചിന്തകൾ മാത്രം കുന്നുകൂടി. പ്രതീക്ഷകൾക്കും പരാതികൾക്കും നടുവിൽ ഒരു പെൺ ജന്മം തനിയെ....... ആലോചിക്കും തോറും കാറിന്റെ വേഗത വർധിച്ചു കൊണ്ടിരുന്നു. വൈകാതെ ഞങ്ങൾ സംസാരിച്ച ആളൊഴിഞ്ഞ പ്രദേശത്തെത്തി. ആരെയും കാണാനില്ല...... ശൂന്യമായ റോഡരികിലെ കൽ തറകൾ മാത്രം...... പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി. ഇവളിതെവിടെപ്പോയി.......!! " റീനാ..............!!!!.........!!!...???" രാത്രിയെ മറന്ന് ഉറക്കെ വിളിച്ചു. പാത്തു ശരിക്കും പേടിച്ചിട്ടുണ്ട്. ചെയ്ത വലിയ തെറ്റിനെ പഴിച്ചുകൊണ്ടിരിന്നു. കൺമുന്നിലൂടെ ചെറിയ നീല കവർ മിന്നായം പോലെ മാറി മറിഞ്ഞു. അതെ..... റീനയുടെ കൈയ്യിലുണ്ടായിരുന്ന അതേ കവർ....... " ഷാനുക്കാ.........!!" വലിയ ശബ്ദത്തോടെ പാത്തു പിറകിൽ നിന്ന് വിളിച്ചു. ഞെട്ടി തരിച്ച് തിരിഞ്ഞു നോക്കി. * * * * ❝ *ചതിച്ചിട്ട്* *പോയ* *കാമുകന്റെ* *കഥയേ* *എല്ലാവർക്കും* *അറിയൂ* ... *ചങ്ക്* *പറിച്ച്* *കൊടുത്തിട്ടും* *ചതിക്കപ്പെട്ടവന്റെ* *കഥ* *നിങ്ങൾക്കറിയില്ല* .... *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* [07/12, 5:39 pm] Sufaid Wr: , *കരിനീല കണ്ണ്* *Part-16* **Sufaid.M* *+918943465025** ഒരു പാട് എഴുതി മുശിപ്പിക്കുന്നില്ല. നീട്ടി വലിച്ചെഴുതിയ പരാതി പലരും പറഞ്ഞു. അടുത്തത് അവസാന ഭാഗമായിരിക്കും എന്ന ഉറപ്പോടെ........... #### *'നീ'യെന്ന ചിന്തകളുടെ തടവറയിൽനിന്ന് എന്നെ മോചിപ്പിച്ചത് അവഗണന എന്ന താക്കോൽ കൊണ്ടായിരുന്നു!!!* #### മിഴി തുറന്നിരിക്കുന്ന വെളിച്ചത്തിൽ തിരിനാളങ്ങൾ നിഗൂഢമായി എന്നെയും പാത്തുവിനെയും മാറി മാറി നോക്കി. വാഹനങ്ങൾ വളരെ കുറവാണ്. അപ്രതീക്ഷമായി ഏകാഗ്രമായി കിടക്കുന്ന റീനയുടെ കൈകളിലെ കവർ എന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ സമയത്താണ്.......... " ഷാനുക്കാ............!!" ഞാൻ ഞെട്ടി തരിച്ച് തിരിഞ്ഞു നോക്കി....... "ഷാനുക്കാ........ അവിടെ ആരോ ണ്ട്........!!" പാത്തു പറഞ്ഞ ഭാഗത്തേക്ക് കണ്ണുകളെ പായിച്ചു. ഇരുട്ടിന്റെ മറവിൽ ആരോ ഉണ്ട്....... റീനയല്ല............!! പിന്നെ ആരാ........? ആരാണെന്ന് വ്യക്തമല്ല. ഒന്നിലധികം ആളുകളുണ്ടെന്നത് മാത്രം തീർച്ച.... കൽ തറയ്ക്കരികിലൂടെ ഞാൻ മുന്നോട്ട് നടന്നു. ഇരുട്ടിന്റെ കാഠിന്യത്തെ വകഞ്ഞു മാറ്റി ഒരു പതിങ്ങിയ കരച്ചിൽ മാത്രം കേൾക്കാം..... മുന്നിൽ നിന്ന രണ്ട് വ്യക്തികളെ വകഞ്ഞു മാറ്റി നോക്കി. മുഖം പൊത്തി കരയുന്ന റീന.....!! "നീയാരാ...........? ചോദ്യം പ്രതീക്ഷിച്ചതിലും ഗൗരവത്തിലായിരുന്നു. "നിങ്ങൾ........?" " ഒരു പെൺകുട്ടി അസമയത്തിരുന്ന് കരയുന്നത് കണ്ടപ്പോൾ.....?" " റീനാ......... ..... ...... !!! " ഒരു പക്ഷെ എന്നെ നോക്കാതിരുന്നേക്കാം.... അവൾ തല ഉയർത്തി. "ഷാനു......!!" ആ മുഖം വിടർന്നു. തൽക്ഷണം എണീറ്റ് ഓടി വന്നു. എന്നെ മുഴുവനായും വാരിപ്പുണർന്ന് ശരീരത്തിലേക്ക് അലിഞ്ഞു ചേർന്നു. ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു. ചുടു കണ്ണ് നീര് മാറിടത്തിലേക്ക് ചേർന്നു കൊണ്ടിരുന്നു. " റീനാ........!!" അവൾ തല ഉയർത്തി. ചുറ്റി പുണർന്ന കൈകൾ വിട്ടിരുന്നില്ല. അതിശക്തമായി അവളെന്റെ ശരീരത്തിലേക്ക് ചേർന്നു നിന്നു. "ചേട്ടാ.... ന്റെ പെണ്ണുങ്ങളാണ്...... ചെറിയ പ്രശ്നത്തിന്റെ പേരിൽ.......!!" അവൾക്ക് ബോധം വന്നത് പോലെ പെടുന്നനെ കൈകൾ അഴിച്ചു. ഒന്നു തല ഉയർത്തി നോക്കി എന്റെ പിറകിലേക്ക് മാറി. " മക്കളെ....... എന്ത് പ്രശനാണെങ്കിലും ഈ രാത്രി ഇങ്ങനെ.....?" "ചേട്ടാ ഞാൻ നോക്കിക്കോളാം........" ഞാൻ മുന്നോട്ട് നടന്നു. അവളെന്നെ അനുഗമിച്ച് പിറകിൽ വന്നു. റീന എന്തിനെന്നെ വാരിപ്പുനർന്നു........? മറക്കാൻ ശ്രമിക്കും തോറും എന്തിനെന്റെ മനസിനെ ചേർത്തു പിടിക്കുന്നു.......? അപരിചിതർക്കിടയിൽ ഒരു ആശ്രയം ലഭിച്ച സന്തോഷത്തിലായിരിക്കാം........! മനസിന്റെ അകത്തളങ്ങിൽ ചതിയുടെ നേർ ഗന്ധം മാത്രം.......!! അനുവാദമില്ലാതെ കയറിക്കൂടിയ ഒരു പിടി സ്വപ്നങ്ങളെ വലിച്ചെറിയാനുണ്ട്... വീട് ലക്ഷ്യമാക്കി കാറ് നീങ്ങിക്കൊണ്ടിരുന്നു. പിൻസീറ്റിൽ പാത്തു സാന്ത്വന വാക്കുകളുമായി റീനയെ ആശ്വസിപ്പിച്ചു. തോളിൽ മുഖം ചാർത്തി ആ കണ്ണ്നീര് ഒഴുകി കൊണ്ടിരുന്നു. ഫോണിലേക്ക് ആരൊക്കെയോ വിളിക്കുന്നുണ്ട്....... വീട്ടിൽ നിന്നാവണം...... ഗേറ്റി കടന്ന് ഞാൻ വീടിൻ മുറ്റത്ത് കാറ് നിർത്തി. ഉമ്മയും ഉപ്പയും പുറത്തു തന്നെയുണ്ട്. പാത്തു ഡോർ തുറന്ന് പുറത്തിറങ്ങി. " ഷാനു...... ഞാൻ......!!" " വീട്ടിൽ കയറിക്കോ....... ആ ഉമ്മയും ഉപ്പയും നിന്നെ കാത്തു നിൽക്കുന്നതാ.......!!" അവൾ തല താഴ്ത്തി. "പേടിക്കേണ്ട........ സത്യമറിഞ്ഞാലും ഓല് അന്നെ ഇറക്കി വിടൂല....... സ്നേഹിക്കാൻ മാത്രം അറിയുണോലാ......!!" " ഇത്താത്ത..... ഇറങ്ങി.......!!" റീന പുറത്തിറങ്ങി.ഉമ്മാന്റെ മുഖം വിടർന്നു. തോറ്റ് പോയ മകന്റെ മനസറിയാതെ ആ ഉപ്പ ചിരിച്ചു. മുന്നോട്ട് നടക്കുന്നതിനിടയിൽ റീന ഒന്നു തിരിഞ്ഞു. സങ്കടം സഹിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. വിങ്ങിപൊട്ടി കരയാൻ പോലും സാധിക്കാതെ മനസ് നിസഹായനായി....... ഉമ്മവും റീനയും സോഫയിലിരുന്ന് എന്തോ സംസാരിക്കുന്ന തിരക്കിലാണ്... ഒന്നും ശ്രദ്ധിക്കാതെ ഞാൻ റൂമിലേക്ക് പടികൾ കയറി....... " ഷാനവാസെ..... അനക്ക് ചോറ് വേണ്ടെ........?" "വിശപ്പില്ല........!!" "ഇവനിതെന്തിന്റെ കേടാ........!!" റൂമിൽ കയറി മുഖം പൊത്തി കരഞ്ഞു. കണ്ണ് നീര് ഗതിയറിയാതെ ഒരു പാട് അലഞ്ഞു. തളർന്ന് കിടന്നു. ചതിച്ചവരോട് പരിഭവമില്ല. ചതിക്കാൻ ഒരുങ്ങി കെട്ടി നിന്ന ഞാൻ ചെയ്തതാണ് വലിയ തെറ്റ്.......! ശരിക്കും ജീവിതം ഒരു കണ്ണുപൊത്തി കളിയാണ്.... ഒളിച്ചിരുന്നവരൊക്കെ കളി നിർത്തി പോയതറിയാതെ ആ മരച്ചുവട്ടിൽ ആർക്കോ വേണ്ടി കാത്തിരിക്കും..... മനസ്സിപ്പോഴും അതിർ വരമ്പുകൾക്കിടയിലെ ഒളിഞ്ഞു നോട്ടത്തിലും..... കുളിര് കോരിച്ച മധുരശബ്ദത്തിലും ഉടക്കി കിടക്കുകയാണല്ലോ റബ്ബേ...... ആരോ മുറിക്കകത്തേക്ക് വരുന്നുണ്ട്.....!! പാത്തു ആണല്ലോ...... കൂടെ റീനയുമുണ്ട്.... " ഇങ്ങക്ക് ചോറ് വേണ്ടേ.......?" " വേണ്ടാന്ന് ഉമ്മാനോട് പറഞ്ഞതാണല്ലോ.........!!" "അതെന്തെ........?'' ഞാനൊന്നും പറഞ്ഞില്ല. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി റീന എന്നെ തന്നെ നോക്കിയിരുന്നു. ''റീന....... ഇയ്യ് ഇതുവരെ കുളിച്ചില്ലെ....... ഉമ്മാക് വേണ്ടി പ്രാർത്ഥിക്കണ്ടേ.........?" " ഞാൻ.......!!" "എനിക്ക് മനസിലാവും അന്നെ...... മനസിലാവാത്തതായിട്ട് ഈ ലോകത്ത് എന്നെ മാത്രെ ഒള്ളൂ...... അറിയാതെ കയറിക്കൂടിയ നൊമ്പരം ഒരു കനലായിട്ട് എരിയൂണ്ട്..... കെട്ട് അടക്കണം എല്ലാം.......!!" " ഷാനു........!!" "ആരോടും ഒരു പരാതിം വെറുപ്പും ഒന്നും ഇല്ലാ..... അയിനൊന്നും ഇന്നെ കൊണ്ട് കഴിയൂല്ല...... " " ഷാനുക്കാ....... ഇങ്ങള് ഇത്.......?" "പാത്തു....... ഇങ്ങള് പൊയ്ക്കോളി..... എനിക്കൊന്ന് ഒറ്റക്കിരിക്കണം......." പാത്തു എന്തൊക്കെയോ പിറുപിറുത്ത് താഴെക്കിറങ്ങി.റീന എന്നെ തന്നെ തുറിച്ചു നോക്കി. ആ നോട്ടം കൊണ്ടവൾ ഒരു പാട് മാപ്പപേക്ഷിക്കുന്നുണ്ട്. "എന്താ ഇങ്ങനെ നോക്കണെ......?" "ഇയ്യ് ഒരു പാവാണ് ഷാനു..... പഞ്ച പാവം.....!!" "അങ്ങനെ ആയതാണ് തെറ്റ്........!!" " ഷാനു അതല്ല. എന്നേക്കാൾ രണ്ട് വയസ് കൂടുതലാവാം നിനക്ക്.... പക്ഷെ ഈ ലോകത്ത് ഞാൻ അനുഭവിച്ച യാധനയുടെ നൂറിലൊരംശം പോലും ഇയ്യ് അനുഭവിച്ചിട്ടില്ല..... " "റീന... നിന്റെ ജീവിതം കേട്ട് ഞാൻ കഥ ഒന്നും എഴുതാൻ പോണില്ല.....!!" " ആയിക്കോട്ടെ....... നീ പറഞ്ഞത് കേട്ട് ഒരുങ്ങി ഒരു ഉമ്മയും ഉപ്പയും താഴെ ഇരിക്കുന്നുണ്ട്....... അവര്....... അവരുടെ കണ്ണിൽ ഞാൻ നിന്റെ പെണ്ണായിട്ടാണ്.... അത് കേൾക്കുമ്പോ....... " " അവരെ ഞാൻ പറഞ്ഞത് മനസ്സിലാക്കിക്കോളം..... ഇജ് അതാലോചിച്ച് ബേജാറാവണ്ട......!!" ദേഷ്യം കിടപിടി കൂടി കൊണ്ടിരുന്നു. "ഒന്നു ചോദിക്കട്ടെ.....? ഇത്രയും കാലമായിട്ട് ഇയ്യ് കാത്തുനിൽക്കണ നാസിമിക്ക ഇനി ഒരു പക്ഷെ........!!" അവളുടെ മുഖം താഴ്ന്നു. നിശബ്ധമായ സമയത്തിനു ശേഷം...... "അങ്ങനെയാണെങ്കി തന്നെ മറ്റൊരാളുടെ ബീവിയായി കഴിയുന്നതിനേക്കാൾ എനിക്കിഷ്ടം നാസിമിക്കയുടെ വിധവയായി കഴിയുന്നതാ......!!" "നിക്ക് നല്ല ക്ഷീണണ്ട്......ഇയ്യ്.... താഴെ പൊയ്ക്കോ......?" " ഷാനു എന്നോട് വല്ല ദേഷ്യവും.......!!" മറുപടി പറയാൻ ഞാൻ ഒരുങ്ങിയില്ല..... ബെഡ്ഡിലേക്ക് തല താഴ്ത്തി. കണ്ണ് നീരിനാൽ തലയണ നനഞ്ഞു കൊണ്ടിരുന്നു. ഒന്നു മാത്രം സത്യം...... ഇവൾ നാസിമിനെ സ്നേഹിച്ചത് ജീവനേക്കാൾ ഏറെയാണ്...... നെയ്തെടുത്ത സ്വപ്നങ്ങളിൽ വിഢിവേഷം എനിക്കാണ്..... ആരും വരാനില്ലെന്ന തിരിച്ചറിവ് മരണത്തോട് പ്രണയം തോന്നിക്കുന്നു. ഈ ഉറക്കം ഉണരാതിരുന്നെങ്കിൽ.......? ഈ രാത്രി അവസാനത്തേതായിരുന്നെങ്കിൽ...........? * * * * *_ഉറങ്ങാത്ത നാളുകൾ എനിക്കും ഉണ്ടായിരുന്നു .... വേരുകൾ മണ്ണിനടിയിൽ ഉറച്ചു പോയപ്പോൾ ... ഒരു പക്ഷേ വേരിനെ തടഞ്ഞു നിർത്തിയിരുന്നുവെങ്കിൽ എനിക്കൂ മണ്ണിനെയെങ്കിലും ഉണർത്താമായിരുന്നു_*. * * * * ഉറങ്ങി എന്നുറപ്പില്ല..... ഉണർന്നപ്പോഴും കണ്ണുകളിലെ ക്ഷീണം അതികഠിനമായിരുന്നു. റൂമിന്റെ നാല് ചുമരുകൾക്കിടയിൽ ഈ ഞായറാഴ്‌ചയെ കഴിച്ചു കൂട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ.......!! സമയം ഒരു പാട് വൈകിയിട്ടുണ്ട്....... ചായ കുടിച്ചിട്ട് എങ്ങോട്ടെങ്കിലും ഒന്നിറങ്ങി പോവണം.... റീനയുള്ള ഈ വീടിനകത്ത് വല്ലാത്തൊരു വീർപ്പുമുട്ടൽ...... ആരോടും ഒന്നും പറഞ്ഞില്ല. വേഗം കഴിച്ചു. വിശപ്പ് കഠിനമായിരുന്നെങ്കിലും ഭക്ഷണത്തെ പാതിയിൽ നിർത്തി. ഉമ്മയുടെ നോട്ടത്തിൽ ഒരു സഹതാപത്തിന്റെ ഗന്ധം.... പാത്തു എല്ലാം പറഞ്ഞിട്ടുണ്ടാവണം..... ബൈക്കിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു. " ഷാനുക്ക...... ഇങ്ങള് എങ്ങോട്ടാ.......?" " അറിയില്ല.......... ഏതായാലും ചാവാനല്ല........!!" പാത്തു എന്തോ പറയാനൊരുങ്ങിയതും ബൈക്ക് ഞാൻ മുന്നോട്ട് പായിച്ചു. എല്ലാവരോടും എന്തിന് എനിക്കിത്ര ദേഷ്യം.....? ഞാനെന്തിനാണ് ഈ വാശി കാണിക്കുന്നത്.....? മനസിനെ ആരോ കുത്തിനോവിക്കുന്നത് പോലെ....... പാടവരമ്പത്തെ കൽ തറയിൽ കുറെ സമയം ഒറ്റക്കിരുന്നു. മുന്നിലൂടെ കുതിച്ചു പായുന്ന വാഹനത്തിൻ മുന്നിൽ ചാടി ജീവനൊടുക്കാൻ തോന്നിപോകുന്നു..... തനിച്ചിരുക്കുന്നതിന്റെ മടുപ്പിനെ അകറ്റാൻ നിസാമിനു വിളിച്ചു. താമസിച്ചില്ല.... അവനെത്തി........ എങ്ങനെ അവനോട് പറയണമെന്നറിയില്ല......!! പക്ഷെ..... അവനറിയണം.......!! എല്ലാം കേട്ട് അവൻ നിശബ്ധനായിരുന്നു. "ഷാനു...... എണീക്ക്...... ഒരു സ്ഥലം വരെ പോവാം.......!!" എങ്ങോട്ടെന്ന ഭാവത്തിൽ ഞാൻ നോക്കി. അവനൊന്നും പറഞ്ഞില്ല. ഞാൻ ബൈക്കിന്റെ പിന്നിൽ കയറി. പിറകിലേക്ക് ഓരിയിട്ടെത്തിയ കുളിർ കാറ്റിനും നെമ്പരത്തിന്റെ ചൂട്...... ഓർത്തോണ്ടിരിക്കുന്ന ചിന്തകളിൽ മുഴുവനും തേങ്ങലിന്റെ ധ്വനി മാത്രം....... കിലോമീറ്ററുകൾ താണ്ടി ബൈക്ക് ചീറി പാഞ്ഞു. ചെന്ന് നിന്നത് ഒരു കടൽ തീരത്താണ്. '' ടാ..... ഇവിടെ......!!" " ഇജ് ഇറങ്ങ്.......!!" വെയിലിന്റെ കാഠിന്യം വളരെ കൂടുതലായിരുന്നു. വിശപ്പില്ലായിരുന്നെങ്കിലും പേരിനു മാത്രം ഉച്ച ഭക്ഷണം കഴിച്ചു. ഒരു ചെറു മരചുവട്ടിൽ തിര കളെയുംനോക്കിയിരുന്നു. സമയം വേഗത്തിൽ നീങ്ങിയിരിക്കുന്നു. സൂര്യൻ അസ്തമയ വിസ്മയം തീർക്കാൻ മണിക്കൂറുകൾ ബാക്കി....... തിരകൾക്ക് അരികിലേക്ക് നടന്നു ..... കാലിൽ കൊഞ്ചി കുഴഞ്ഞ് അവനങ്ങനെ കളിച്ചു കൊണ്ടിരുന്നു. വിശാലമായ കടലിന്റെ അക്കരെ തേടി കണ്ണിന്റെ നോട്ടം പാഞ്ഞുകൊണ്ടിരുന്നു. എല്ലാവരും പറയുന്ന സത്യം.....!! കടലൊരു സംഭവമാണ്......!! എല്ലാവരുടെയും സങ്കടം കേൾക്കാൻ വിധിച്ചൻ. ഒറ്റക്കായവരും ഒറ്റക്കാക്കിയവരുടെയും പ്രിയ കൂട്ടുക്കാരൻ... " ഷാനു ...അന്റെ ആലോചന മാറീല്ലെ........?" ഞാനൊന്ന് ചിരിച്ചു. " ഈ കടലിനെ കണ്ടോ ഇജ്.....? ആള് ഉഷാറാണ്....... ഒരുപാട് പറയാനുണ്ടാവും മൂപ്പർക്ക്..... പക്ഷെ ആരും അത് കേൾക്കാൻ നിക്കാറില്ല. എല്ലാരും മൂപ്പരോട് ഉള്ള സങ്കടം മുഴുവൻ പറഞ്ഞങ്ങട്ട് പോവും...... ആ സങ്കടൊക്കെ മൂപ്പര് നെഞ്ചോട് ചേർന്ന് ഒന്നു തലോടും...... അവസാനം എല്ലാം കഴിഞ്ഞ് പോവുമ്പോ ഒരു പറച്ചിലുണ്ട്...... വരാതിരുന്നാ മതിയായിരുന്നു. ഇത് ആകെ മണലും ആയി..., ഉപ്പു വെള്ളവും.....!! ഇതൊക്കെ കേൾക്കുമ്പോ മൂപ്പരെത്ര വേദനിക്കൂണ്ടാവും...... നൊഞ്ചു പൊട്ടി കരയാൻ കഴിയുമായിരുന്നെങ്കിൽ കടല് കരഞ്ഞത്രയ്ക്ക് വേറെ ആരും കരയൂല്ല........!!" എല്ലാം കേട്ട് ഞങ്ങളെ നോക്കി കടലൊന്നു കളിയാക്കി. സങ്കടം മായ്ക്കാൻ മുട്ടോളം വെള്ളത്തിൽ താഴ്ത്തി...... അറിയാതെ മനസറിഞ്ഞൊന്നു ചിരിച്ചു. " ഷാനു...... ഞമ്മള് വിചാരിച്ച പോലെ ജീവിതം നീങ്ങിയാൽ പിന്നെ ജീവിക്കാൻ എന്താടോ സുഖം......? അനക്കറിയോ...... നിക്ക് പതിമൂന്ന് വയസുള്ളപ്പോൾ ഉമ്മാക്ക് മാറാരോഗം വന്നു.... അത് കണ്ടിട്ട് ഞങ്ങളെ ഉപേക്ഷിച്ച് പോയതാ ന്റെ ഉപ്പ...... എന്നിട്ടും ഞാൻ തോറ്റ് കൊടുക്കാൻ നിന്നില്ല..... പണി എട്ത്ത് നോക്കി ന്റെ ഉമ്മാനെ.... പടച്ചോൻ ഓപറേഷന് ന്നും പറഞ്ഞ് പിന്നിം പരീക്ഷിക്കാൻ തൊടങ്ങിയപ്പോ ഓന്റെ മനസ്സും ആയിട്ട് വന്ന് ന്റെ ഉമ്മാനെ രക്ഷിച്ചോനാണ് ഇയ്യ്..... ഈ ഭൂമി മലയാളത്തില് ഇന്റെ അത്ര ഭാഗ്യം ഉള്ള ഒരുത്തനുണ്ടാവൂല്ല....കാരണം ഇനിക്ക് പടച്ചോൻ തന്നത് അത്രയും വല്യ ഖൽബുള്ള ചെങ്ങായിനെ ആണ്..... " ഞാൻ നിസാമിന്റെ തോളിൽ കൈ അമർത്തി. മുഴുവൻ പ്രഭയോടെ തന്നെ സൂര്യൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. സങ്കടത്തിന്റെ ഭാരക്കെട്ടിൽ നിന്നും ഒരംശം കുറഞ്ഞത് പോലെ.... തലോടി വന്ന കടൽ കാറ്റ് മനസിനെ തണുപ്പിച്ചു. കൊഞ്ചി കുഴഞ്ഞ തിരമാലകൾ കാലിനെ തലോടികൊണ്ടിരുന്നു...... 'ന്താ.... ഷാനു..... കടല് കണ്ട് ഇരുന്നാ മതിയോ..... നേരം വൈകി.... വീട്ടിൽ പോണ്ടെ.....?" "പോവണോ........ ഇവിടെ തന്നെ അങ്ങ് കൂടിയാലോ........?" "മോൻ വാ..... ഇനിയും ഇവിടെ അധിക സമയം നിന്നാ ശരിയാവൂല........!!" പാതിയോളം കടലിൽ താഴ്ന്ന സൂര്യനോട് സലാം പറഞ്ഞ് തിരിഞ്ഞു നടന്നു. നിസാം ബൈക്കെടുത്തു. വേഗതയിലോടിയ ബൈക്കിനു കൂടെ ഞാൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...... " നിസാമെ...... അനക്ക് മരിക്കാൻ പേടി ണ്ടോ......?" " എന്തേ അങ്ങനെ ചേദിക്കാൻ........!!" " അതിനു സമയായി ന്നൊക്കെ തോന്നി പോവാണ്.......!!" "ഇജൊന്ന് മുണ്ടാതെ നിന്നാ.......!!" " എന്തൊക്കെയോ ചെയ്യാൻ ബാക്കി ഉളള പോലെ.......!!" " ഇഷ്ടം പോലെ സമയണ്ട്.......!" "മരണ വേദന സഹിക്കാൻ കഴിയൂല്ല.... ഇനി ഞമ്മളെന്നാ കാണാ......നിക്ക് നല്ല പേടിണ്ട്.......!" "ഇനി ഇജ് തൊള്ള തൊറന്നാൽ അന്നെ ഞാൻ കൊല്ലും ഹിമാറെ.........." വീട്ടിലേക്ക് എത്താതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഉമ്മയും പാത്തുവും റീനയെ മുൻനിർത്തി എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. ചെവി കൊടുക്കാൻ നിൽക്കാതെ റൂമിലേക്ക് കയറി...... എല്ലാവരോടും ഒരു തരം ദേഷ്യം........!! രാത്രി ഭക്ഷണത്തിനും ആരോടും ഒന്നും പറയാൻ നിന്നില്ല. രാത്രിയിൽ ഉറക്കത്തെ വേഗത്തിൽ കൂട്ടു തേടി.. പിറ്റേന്ന്........!! "പാത്തോ....... ഷാനു എണീറ്റില്ലല്ലോ....... ഇജൊന്ന് പോയി വിളിച്ചോക്ക്......!!" പാത്തു മുകളിലേക്ക് കയറി. അൽപസമയത്തിനു ശേഷം.... " ഉമ്മാ.........!!'' പാത്തു അലറി വിളിച്ചു...... അടുത്തത് അവസാന ഭാഗം.....!! * * * * *_നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട് ...._* *കാത്തിരിക്കാം അവസാന ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (അവസാന ഭാഗവുമായി വേഗം വരാമെന്ന പ്രതീക്ഷയോടെ.........) [10/12, 6:28 pm] Sufaid Wr: *കരിനീല കണ്ണ്* *Part-17* ( *Last* *Part* ) **Sufaid.M* *+918943465025** #### _*മരിച്ച ഓർമ്മകളെ പുനരുജീവിപ്പിക്കുന്ന ഏകാന്തതയോട് അനിഷ്ടവും, ചിന്തകൾക്ക് പുതുജീവൻ നല്ക്കുന്ന ഏകാന്തതയോട് ഇഷ്ടവുമാണ് എനിക്ക്.*_ #### കിഴക്കൻ ചക്രവാളത്തിൽ നിന്നും സൂര്യൻ തല പൊക്കിയിട്ട് സമയം ഏറെയായി.കൂട്ടു തേടി പാറുന്ന ദേശാടന കിളികളിൽ മൗനത്തിന്റെ സ്വരം. പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിൽ മണ്ണിന്റെ ഗന്ധം വീടിനുള്ളിലേക്ക് തുളഞ്ഞു കയറി. പല പ്രാവിശ്യമായി ഉമ്മ അലറി വിളിക്കുന്നു. ഷാനുവിന്റെ റൂമിൽ നിന്നും ഒരനക്കവും കേൾക്കാനില്ല. "പാത്തോ...... ഷാനു എണീറ്റില്ലല്ലോ....... ഇയ്യ് ഒന്നു പോയി വിളിച്ച് ഒണർത്തിക്കാ.......?" പാത്തു റൂമിൽ കയറി.അൽപ സമയത്തിനു ശേഷം......... " ഉമ്മാ.........!!" അലറി വിളിച്ചു. "ന്താ....... ഷഹല......... ന്തിനാ വിളിച്ച് കൂവണത്......?" പടികൾ വേഗത്തിൽ ചാടിയിറങ്ങി വിറച്ച് കൊണ്ട് ഉമ്മാന്റെ മുന്നിൽ വന്ന് നിന്നു. അലറിയതിന്റെ ശബ്ദം കൂടുതലായത് കൊണ്ട് തന്നെ ഉപ്പയും, റൂമിനകത്തുള്ള റീനയും അരികിലെത്തി. " ഉമ്മാ...... ഷാനുക്ക........!!" "ന്താന്ന് വെച്ചാ ആളെ ബേജാറാക്കാതെ ഇജ് പറയ്......!!" " ഷാനുക്കാനെ റൂമിലൊന്നും കാണാനില്ലാ.........!!" " അത്രള്ളൂ..... അതിനാണോ ഇജ് ങ്ങനെ വിള്ച്ച് കൂവിയത്..... ഓന് രാവിലെ തന്നെ നീച്ച് ങ്ങട്ടെങ്കിലും പോയ്റ്റിണ്ടാവും........!!" ''അങ്ങനെ എങ്ങട്ടെങ്കിലും പോയതല്ല.......ഷാനുക്ക....... ങ്ങള് ഇത് നോക്കി.......!!" പാത്തു കൈയ്യിലിരുന്ന പേപ്പർ ഉപ്പാക് നേരെ നീട്ടി. എല്ലാവരും കേൾക്കെ പേപ്പറിലെ അക്ഷര തുണ്ടുകൾ വായിച്ചു. """ഒരു മാറി നിൽക്കൽ അനിവാര്യമാണെന്ന് തോന്നുന്നു. അധികം വൈകാതെ തിരിച്ചു വരും.......!!""" പേപ്പറിന് ഭാരമേറിയത് പോലെ...... ഉപ്പാന്റെ കൈകളിൽ നിന്നും പേപ്പർ താഴെ വീണു. ആരോടും ഒന്നും പറയാതെ ഉമ്മ സോഫയിലിരുന്നു. പാത്തുവിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. റീന മുറിയിലേക്കോടി.......... തികച്ചും മരണവീടിന്റെ പ്രതീതി..... ആരും പരസ്പരം ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിക്കുമ്പോഴും തമ്മിൽ മൗനം കെട്ടികിടന്നു. " ഉമ്മാ...... ഞാൻ .... ഞാൻ കാരണാണല്ലോ.........!!" "അല്ല...... മോളോ...... അങ്ങനൊന്നുല്ല......അവൻ..... അവന്ന് പിരാന്താണ്..... രണ്ടീസം കഴിഞ്ഞാ ഇങ്ങട്ട് വെരും....... കാണിച്ച് കൊടുക്കാം ഞാൻ..........!!" ഉമ്മാന്റെ കണ്ണ് നിറഞ്ഞു.മുഖം പൊത്തി കരഞ്ഞ ഉമ്മയെ ആശ്വസിപ്പിക്കാൻ കഴിയുന ഒരാളും ആ കൂട്ടത്തിലില്ലായിരുന്നില്ല. രാത്രി ഏറെയായി..... സമയം കഴിച്ചു കൂട്ടാൻ അവരെല്ലാം ഏറെ പണിപ്പെട്ടു. കുറ്റബോധത്തിന്റെ കനൽ റീനയുടെ മനസിൽ എരിഞ്ഞു കൊണ്ടിരുന്നു. നേരം വെളുക്കുന്നെ ഒള്ളൂ...... കോളിംഗ് ബെൽ നീട്ടിയടിച്ചു....... ഷാനുക്ക......... പാത്തു വാതിൽ തുറക്കാൻ ഓടി. പിന്നാലെ ഉമ്മയും റീനയും.......!! വേഗതയിൽ വാതിൽ പിടിച്ച് തുറന്നു. പാത്തുവിന്റെ മൊഞ്ച് നിറഞ്ഞ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എങ്ങോട്ടോ പോയി മറഞ്ഞു..... ഉറക്കം തളർത്തിയ കണ്ണുകളുമായി ഉമ്മ അകത്തേക്ക് പോയി.... " നിസാമിക്ക...... ങ്ങള്........!!" "പാത്തു...... ഷാനു എവ്ടെ.......? ഓന്റെ ഫോൺ ഓഫ് ആണല്ലോ......? ഇന്നലെ കേളേജിക്കും കണ്ടീല....!!" "ഷാനുക്ക......ഷാനുക്ക.......ഷാനുക്ക ഇവിടെല്ല്യാ.....!" "ഇവടില്ല്യേ.... പിന്നെ ഈ നേരം വെളുത്തപ്പോത്തിന് ഓന് എങ്ങട്ടാ പോയി......? "അറീല്ല........!!" "അറീല്ലെ......?ന്താ പാത്തു കാര്യം.........?" നിസാം ചെവിയോർത്തു. എല്ലാം കേട്ട് പാത്തുവിനെ ഒന്നു തുറിച്ചു നോക്കി.... ആ നാവ് ഒന്നും ശബ്ദിച്ചില്ല...... ആ കണ്ണുകൾ നിറഞ്ഞൊഴുകിയില്ല....... നിസാം തിരിഞ്ഞു നടന്നു. പാത്തു ഷാനുക്കാനെ വിളിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ആ ഉമ്മ ഷാനവാസിന്റെ മുഖം കണ്ടിട്ടും.......!! ചെന്നൈയിൽ ജോലിയാർഥം പോയതാണെന്ന നുണ പ്രചരിപ്പിക്കാൻ മാത്രം മൂസ ഹാജി ശ്രദ്ധിച്ചു. പ്രണയ നൈരാശ്യം മൂലം മകൻ നാടുവിട്ടു പോയി എന്ന് പാടി നടക്കുന്നത് ആ ഉപ്പാക്ക് താങ്ങുന്നതിലും അപ്പുറമായിരുന്നു.... ഒരു വൈകുന്നേരമാണ് വീട്ടിലെ സന്തോഷം പാതിയെങ്കിലും തിരികെ കൊണ്ടു വന്ന ആ ഫോൺ വന്നത്.....!! ഉമ്മയാണ് ഫോണെടുത്തത്...... "ഹലോ..........." മറുതലയ്ക്കൽ നിന്നും മറുപടിയില്ല. "ഹലോ....ആരാണ്.......!!" തീർത്തും പരിചിതനായ അപരിചിതൻ നിശബ്ധത തുടർന്നു. ആ ഉമ്മ പിന്നെ ഒന്നും ചോദിച്ചില്ല.... ആ കണ്ണുകൾ നിറഞ്ഞു...... ''ഉമ്മാ........ അസ്സലാമു അലൈക്കും.......!!" ഉമ്മ മനസിൽ സലാം മടക്കി. " ഉമ്മാ............!!" സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവാം അ ഉമ്മ വിളി കേട്ടില്ല. ഒരു മാസമായി ആ മകന്റെ ശബ്ദം ഉമ്മ കേട്ടിട്ട്......!! " ഉമ്മാ...... ങ്ങളിങ്ങനെ മുണ്ടാതെ നിക്കാണെങ്കി ഞാൻ ഫോൺ വെക്കും ട്ടോ.......!!" "വെച്ചാളെ ഫോണ്... ങ്ങനെ കൊറച്ച് ആൾക്കാര് ഇവ്ടെ ള്ളത് അനക്ക് ഓർമണ്ടെങ്കിലല്ലേ........!!" ഇടറിയ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. " ഉമ്മാ...... ഞാൻ.........!!" ഉമ്മ ഫോൺ കട്ടാക്കി. കരച്ചിലമർത്തി പിടിച്ച ഉമ്മ പൊട്ടിക്കരഞ്ഞു. ഷാനുവിന്റെ വിളിയുമായി ആ ഫോൺ വീണ്ടും ശബ്ദിച്ചു കൊണ്ടിരിന്നു. കുറെ സമയത്തിനു ശേഷം....... " ഉമ്മാ....... ഞാൻ.......!!" '' എവിടെ മോനേ ഇജ്....? എത്ര ദിവസായി അന്റെ സൗണ്ട് കേട്ടിട്ട്....... ഇതിപ്പോ ശരിക്കും ഒരു മരിച്ച വീടാ........!!" " ഉമ്മാ....... അങ്ങനൊന്നും പറയല്ലി.......!!ഞാൻ വരാം.......!!" "നിക്ക് ഇപ്പോ കാണണം അന്നെ......!!" " ഉമ്മാ....... കൊറച്ച് ദിവസം കഴിയട്ടെ.....ഞാൻ വരാം....!!" " ഷാനു...... അനക്ക് സുഖാണോ മോനോ........?" "സുഖാണ് ഉമ്മാ....... ങ്ങളൊന്നും കൂടെ ഇല്ലാ എന്ന കൊയപ്പം ഒഴിച്ചാ നിക്കിവിടെ ഒരു പ്രശ്നം ഇല്യാ...... ന്നിട്ട്..... പാത്തും റീനക്കെ എവ്ടെ......?" "ഓലെക്കെ അവ്ടെ ണ്ട്....... ഞാനിപ്പോ വിളിക്കാ........!!" '' വേണ്ട ഉമ്മാ....... ഞാൻ വിള്ച്ചീനു ന്ന് പറഞ്ഞാണ്ടി....... ഇനിക്ക് പണിക്ക് കേറാൻ സമയായി.......!!" "പണിക്കോ....... ന്ത് പണിക്ക്........!!" " ഞാൻ ഇവിടെ ഒരു ഹോട്ടലിൽ ആണ്........!!" " ന്റെ ഷാനു....... അനക്കിത് എന്തിന്റെ കേടാ.......!!" " ജീവിതം കൊറെ പഠിച്ചാന്ണ്ട്....... ഉപ്പാന്റെ തണലിലങ്ങനെ നിന്നാ അതൊന്നും പഠിയൂല....... ഞാന് കൊറെ ദൂരത്തൊന്നുമല്ല. ഇങ്ങളൊക്കെ അട്ത്ത് ണ്ട്....... ഞാൻ വെക്കാണ്...... എല്ലാരോടും ന്റെ സലാം പറഞ്ഞാണ്ടി........." ഫോൺ കട്ടായി .ഓരോന്ന് ആലോചിച്ച് ആ ഉമ്മാന്റെ കണ്ണ് നീര് ഒഴുകികൊണ്ടിരുന്നു. വാർത്തയറിഞ്ഞ് ആ വീട്ടിലെ കളിയും ചിരിയും തിരികെ വന്ന പോലെ.......!! * * * * *തുന്നിപ്പിടിപ്പിച്ച* *ബട്ടൺ* *പോലെയായിരുന്നു* *എന്റെ* *പ്രണയം...* *നൂലൊന്നു* *കുരുക്കാൻ* *മറന്നുപോയപ്പോൾ* *ബട്ടൺ* *എവിടേയോ* *അടർന്നുപോയ്* * * * * ഷാനവാസ് വീട് വിട്ടിറങ്ങിയിട്ട് ഇന്നേക്ക് മൂന്നു മാസത്തിലധികമായി . ഒരു ഞായറാഴ്ച വൈകുന്നേരത്തോട് അടുക്കുന്ന സമയത്ത്.... ഉപ്പയും റീനയും പാത്തുവും പുറത്ത് സിറ്റ് ഔട്ടിൽ എന്തോ സംസാരിച്ചിരിക്കുന്ന തിരക്കിലാണ്..... നീണ്ട ഹോണോടു കൂടെ മുറ്റത്തേക്ക് ഒരു കറുത്ത കാറ് വന്ന് നിന്നത്...... മുറ്റത്ത് വന്നു നിന്ന ആ വലിയ കാറിലേക്ക് എല്ലാവരും തുറിച്ചു നോക്കി. ഒട്ടും അതിശയപ്പെടാതെ കാറിന്റെ മുൻ സൈസ് സീറ്റിൽ നിന്നും അവനിറങ്ങി. " ഉമ്മാ............ ഷാനുക്കാ..........!!! " പാത്തു വിളിച്ചു കൂവി. കേൾക്കേണ്ട താമസം ആ ഉമ്മ ഓടി ഷാനുവിന്റെ മുന്നിലെത്തി. കുറെ സമയം ആ കരഞ്ഞ് കലങ്ങിയ കണ്ണുകളിലേക്ക് നോക്കി നിന്നു. എന്തെങ്കിലും പറയുന്നതിന്നു മുന്നെ ഒരടി ഷാനവാസിന്റെ പുറത്ത് കിട്ടി. " ഉമ്മാ............!!" വിളി കേൾക്കുന്നതിന്നു പകരം ഉമ്മ ഷാനവാസിനെ നിസംശയം തല്ലി കൊണ്ടിരുന്നു. " ഉമ്മാ..... തല്ലല്ലി...... ന്റെ കൂടെ ന്റെ ഒരു ചെങ്ങായി കൂടെ ണ്ട്.......!!" ആരെന്ന് ചോദിക്കുന്നതിന്നു മുമ്പെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി. ഇരു നിറത്തിലുള്ള താടി വെച്ച മൊഞ്ചൻ.......!! ആരാണെന്ന ചോദ്യം എല്ലാവരുടെ നോട്ടത്തിലും പ്രകടമായിരുന്നു. ഒരാളുടെത് ഒഴികെ.........!! റീന......... എല്ലാവരും കണ്ടു നിൽക്കെ ആ കരിനീല കണ്ണുകൾ നിറഞ്ഞൊഴുകി. സംഭവിക്കുന്നത് എന്താണെന്ന് വ്യക്തമാവാതെ എല്ലാവരും അന്തം വിട്ടു നിന്നു. മനസ്സറിഞ്ഞ് റീനയുടെ ചുണ്ടുകൾ മന്ത്രിച്ചു. "നാസിമിക്ക......!!" ആ കണ്ണുകൾ ഉടക്കി. ആ നോട്ടത്തിലൂടെ അവരെല്ലാം പറയാതെ പറഞ്ഞു. റീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. " നാസിം....... ഇവര്........!" ഒരു നൂറു ചോദ്യങ്ങൾ അവിടെ പാറികളിച്ചു. "നാസിം....... വീട്ടിൽ കയറ്..... ഉമ്മാ ഇങ്ങള് നടക്കി... കെറെ പറയാന്ണ്ട് നിക്ക്.....!!" വീട്ടിനകത്ത് കയറി. നാസിമും റീനയും ഒന്നും സംസാരിച്ചില്ല. ആ വർഷത്തിന്റെ ദൈർഘ്യമുള്ള മൗനത്തെ ഇല്ലാതാക്കാൻ എനിക്കെന്തെങ്കിലും പറയണമായിരുന്നു. "റീനാ..... അന്റെ ബാഗും സാധനങ്ങളൊക്കെ പെട്ടീലാക്കിക്കോ.....?പോവാൻ നോക്കെ........!!" " ഷാനു..........!!" "പറഞ്ഞയക്കാൻ മനസ്ണ്ടായിട്ടല്ല.... അങ്ങനെ നടക്കാവൂ.... ഇനി നീ ഈ വീട്ടില് നിക്കാൻ പാടില്ല..... എങ്ങനെ...? എപ്പള്...? എന്തിന്...?ന്നൊക്കെ സൗകര്യം പോലെ നാസിമിക്ക പറഞ്ഞ് തന്നോളും......." പർദ്ധയും ബുർഖയും ധരിച്ച് ഒരു ചെറിയ ബാഗും തൂക്കി റീന ഇറങ്ങി. " ഉമ്മാ....... ഞാൻ പോട്ടെ......!!" " പോയിട്ട് വാ..... ഇതന്റെ പെര ആണ്..... നിക്ക് പെൺ മക്കള് രണ്ടാണ് ഇപ്പോ......!!" ഉമ്മാന്റെ കണ്ണ് നിറഞ്ഞു.റീനയെ കെട്ടി പിടിച്ചു കരഞ്ഞു. ബുർഖയുടെ അധിർ വരമ്പുകൾ ബേധിച്ച് ആ കരിനീല കണ്ണുകളും നിറഞ്ഞെഴുകി. ഈയൊരു കാലയളവിൽ ഈ വീടിന് റീന എത്രത്തോളം പ്രിയപ്പെട്ടവളായി എന്ന് തെളിയിക്കാൻ ഈ ഒരു യാത്ര പറച്ചിൽ സാക്ഷിയായിരുന്നു. നാസിമിന്റെ കൂടെ കാറിൽ കയറാൻ ഒരുങ്ങവെ അവളൊന്ന് തിരിഞ്ഞു. ആയിരം സൂര്യന്റെ പ്രഭയോടെ തിളങ്ങുന്ന കണ്ണുകൊണ്ട് എന്നെ ഒന്നു നോക്കി. ഞാൻ ചിരിച്ചു. വിധികൊണ്ട് തോൽപിച്ചവരെ അതേ വിധികൊണ്ട് വിജയിച്ചവന്റെ ചിരി......! റീനയെ റീനാ നാസിമാക്കിയവന്റെ ചിരി.....! ബുർഖയ്ക്കുള്ളിലെ ആ ചുണ്ടുകളും ചിരിച്ചിട്ടുണ്ടാവണം..... നന്ദി പറഞ്ഞിട്ടുണ്ടാവണം..... ആ കാറ് മുന്നോട്ട് പാഞ്ഞു. അവരുടെതായ ജീവിതത്തിലേക്ക്......!! " എങ്ങനെ...... എങ്ങനെ ഷാനു നാസിം......?" " കണ്ട് പിടിക്കാൻ ഒരിത്തിരി ബുദ്ധിമുട്ടി. ഡൽഹിയിൽ നിന്ന് ഒരു തീവ്രവാദികളുടെ പിടിയിൽ പെട്ടു. മരിച്ചു എന്നാണ് എല്ലാവരും കരുതിയത്. പോലീസ് രക്ഷപെടുത്തിയിരുന്നു. കുറെ റീനയെ അന്വോഷിച്ചതാണ്. ആരോടും പറയാതെ ആണല്ലോ അവര് ഇവിടെ താമസം തൊടങ്ങിയത്. മൂപ്പര് ജീവനോടെ ണ്ട് എന്നറിഞ്ഞപ്പോ നിക്ക് കണ്ടു പിടിക്കണം ന്ന് വാശിയായി. കുറച്ചധികം അന്വോഷിക്കേണ്ടി വന്നു. അവസാനം അറിയാൻ കഴിഞ്ഞു ഒരു എറണാകുളത്ത് കാറിന്റെ ഷോറൂമിൽ മാനേജരായി ജോലി ചെയ്യുന്ന നാസിമിനെ കുറിച്ച്.പിന്നെ താമസിച്ചില്ല. പോയി കണ്ടു. കാര്യം പറഞ്ഞു.നിക്ക് ജോലി ഒഴിവാക്കി പോരാന് ഒരാഴ്ച കൂടെ വേണായിരുന്നു. അത് കഴിഞ്ഞു. ഞങ്ങളിങ്ങട്ട് പോന്നു..... " " അപ്പോ ഇജ് ഏത് ഭൂലോകത്തെ ഹോട്ടലിൽ ആയിരിന്നു.....!!" " അതവിടെ നിക്കട്ടെ ഉമ്മാ..... ങ്ങളെന്തിനാ വന്നപ്പോ ഇന്നെ കൊറെ തല്ലിത്......?" " പറയാതെ പെരിന്ന് എറങ്ങി പോയ അന്നെ തല്ലല്ല വേണ്ടത്.....!!" " അത് ശരി.... അങ്ങനെ ആണെങ്കി ആദ്യം തല്ലണ്ടത് ങ്ങളെ ഈ നിക്കണ കെട്ടിയോനെ ആണ്..." "ങേ.....? എന്തിന്......?" " ഞാൻ പോണ കാര്യം ഉപ്പാനോട് പറഞ്ഞിട്ടാണ് പോയത്... ഉപ്പാന്റെ ചെങ്ങായി ന്റെ ഹോട്ടലിൽ പണി റെഡി ആക്കി തന്നതും ഉപ്പാണ്... ഉപ്പാക്ക് എല്ലേതും അറിയായിരുന്നു. എന്തിനാ അധികം പറയിണ്ടത്....നാസിമിക്കാനെ പോയി കണ്ടത് ഞാനാണ്.... മൂപ്പരെ തെരഞ്ഞ് കണ്ട്പുട്ച്ചതും കാര്യങ്ങള് അന്വോഷിച്ചറിഞ്ഞതൊക്കെ ഉപ്പാണ്.....!!" "മനുഷ്യാ.... ഒരു വാക്ക് ഇന്നോട് പറഞ്ഞൂടെയ്നോ ങ്ങക്ക്.... ങ്ങളിങ്ങ്ട്ട് ബെരി.... ഞാൻ പള്ള നെറച്ച് തരാ...... " ഉമ്മ മുഖം ചുവപ്പിച്ച് റൂമിലേക്ക് കയറി. പിന്നാലെ ഉപ്പയും. "അല്ല.... ഷാനുക്ക.... കത്തൊക്കെ എഴുതി വെച്ച് പോവാന് ങ്ങള് ആരാ.....?'' " കത്തോ........? എന്ത് കത്ത്.....?" " ങ്ങള് എറങ്ങി പോണ അന്ന് രാത്രി ഇവടെ എഴുതി വെച്ചീലെ.....? രണ്ട് വരി പേപ്പറ്......!" " ഞാനോ..... ഇല്ലല്ലോ.....!!" "ഇല്ലേ...... പിന്നെ.....?" " അതും ഞമ്മളെ ഉപ്പ ഒപ്പിച്ച പണി ആയിരിക്കും......!!" "ബെസ്റ്റ്.... ഏതായാലും ങ്ങള് മൊഞ്ചൊക്കെ നല്ലോണം കൂടിക്ക്ണ്...!!" " ഞമ്മള് പണ്ടെ സൂപ്പറല്ലെ......!!" ഒരു പിടി സ്വപ്നങ്ങൾ എവിടെയോ വാരിവലിച്ചെറിഞ്ഞ് ഷാനവാസ് റൂമിലേക്കുള്ള പടികൾ കയറി. വിധിയുടെ വിളയാട്ടത്തിൽ തട്ടി തെറിച്ച നല്ല ഓർമകൾ മനസ്സിൽ കെടാവിളക്കായി സൂക്ഷിച്ചു കൊണ്ട്.. ************************* " എങ്ങനെ ണ്ട് പാത്തോ ഞാനെഴുതിയ കഥ......?" "കൊഴപ്പല്ലാ......!!" " അത്ര ഒള്ളൂ.... നന്നായിട്ടില്ലെ....?" "കഥയൊക്കെ രസണ്ട്..... പക്ഷെ.....!" "ങേ... പിന്നെന്താ ഒരു പക്ഷെ.....?" " ങ്ങക്ക് ഓളെ കെട്ടിയാ മതിയായിരുന്നു.....!!" " ഇതല്ലേ മണ്ടൂസെ ശരിക്കും നായകൻ......!!" " ന്നാലും......!!" "ഒര് ഇന്നാലും ഇല്യാ.....?" " അപ്പോ ഇങ്ങളെ നോക്കീന്റ സൽമ എവിടെ.......?'' " ഹ..... ഹ..... ഹ..... " ന്തിനാ ങ്ങള് ചിർച്ച് ണ്ടത്......?ന്തിനാന്ന് പറയി.....?" "ഓളെ അപ്പുറത്ത്ണ്ട്......!!" " അപ്പൊറത്തോ......? എപ്പൊറത്ത്......?" "അവസാന പേജില് ണ്ട് ന്ന്......!!" പാത്തു പേജ് മറിച്ചു. "ണ്ടോക്കി മനുഷ്യാ.... ഈ ഷാള് ഇടണോ..... അതോ ഇത് ഇടണോ....?" "സൽമാ....... അന്റെ ഒരുക്കം കഴിഞ്ഞീലെ.....?'' " ന്റെ മനുഷ്യാ..... ദാ കഴിഞ്ഞു......!!" " സൽമാ....ഇജ് ആ കണ്ണാടിന്റെ മുന്നിന്നൊന്ന് മാറിനിക്ക്... ഇന്നാണ് റീനന്റെ പെരിലെ പരിപാടി.... അടുത്ത കൊല്ലം അല്ല... " " ഷാനുക്കാ...... ഞമ്മക്ക് ബുള്ളറ്റിമ്മല് പോയാലോ പരിപാടിക്ക്...!!" " ബുള്ളറ്റിലോ തീവണ്ടി ലോ എന്തിലാ ന്നാ വെച്ചാ പോവാ....അന്റെ ഒരുക്കം കഴിഞ്ഞിട്ട് വേണ്ടെ..... " " കഴിഞ്ഞു..... ങ്ങനെ ണ്ട് ഷാനുക്ക..... മൊഞ്ച് ആയിക്കുണോ....?" " കൊയപ്പല്ല...... റീന ന്റെ അത്രക്ക് അങ്ങട്ട് മൊഞ്ച് ആയിട്ടില്ലാ...." "ന്നാ പിന്നെ ഇങ്ങളെന്നെ അങ്ങട്ട് പൊയ്ക്കോളി... ഞാൻ പോരുണില്ലാ..... " "അള്ളാ.... ന്റെ സൽമ മൊഞ്ചത്തി അല്ലെ...... ങ്ങട്ട് നോക്ക്....!!" "ന്നോട് ഇഞ്ഞി ഇങ്ങള് മുണ്ടണ്ട....!!" " ഇജ് തെറ്റല്ലെ മുത്തെ.... ഇനിക്ക് ഇജ് ഇങ്ങനെ ഒരുങ്ങി കാണുമ്പോ ണ്ടല്ലോ....?" " കാണുമ്പോ.........?ബാക്കി പറയി......!" " കാണുമ്പോ അന്നെ കെട്ടി പിടിച്ച്........." . . . " ങ്ങള് ഇത് നോക്കി നിക്കാണോ...? കഥ ഒക്കെ കഴിഞ്ഞു... ഇനി അവരായി അവരുടെ പാടായി...... അതിലും ഞമ്മള് കേറി ഇടപെടണോ.......?" ശുഭം (അവസാനിച്ചു) *ആ മിഴികളും ആ മൊഴികളും മറക്കാൻ പറ്റാത്ത മധുരകിനാവുകളാണ്...* *Waiting for your feedback* *Sufaid.M* *+918943465025* കൂടെ നിന്നവർക്കും കൂട്ടു കൂടിയവർക്കും ഒരു പാട് നന്ദി. പലരുടെ മെസേജിനും റിപ്ലെ തരാൻ സാധിച്ചിട്ടില്ല. തിരക്ക് കാരണമാണ്. ആരുടെ മനസിനെ വേദനിപ്പിക്കണമെന്ന ഉദ്ധേശത്തോടെ ഒന്നും എഴുതിയിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. നല്ല ഒരു കഥയുമായി വീണ്ടും വരാം എന്ന ഉറപ്പോടെ....... *നിങ്ങളുടെ പ്രിയ* *സുഹൃത്ത്* *SUFAID. M*
2.9k views
4 hours ago
#

📙 നോവൽ

*കരിനീല കണ്ണ്* *01 മുതൽ 10 വരെ* *Sufaid.M* 👑 *കഥകളുടെപറുദീസ* 👑 *_നിങ്ങൾക്കിഷ്ടപ്പെട്ട കഥകൾ ഇനി മുതൽ നിങ്ങളുടെ വിരൽ തുമ്പിൽ....._* https://b.sharechat.com/KVT2wqVvrR പ്രിയ വായനക്കാരുടെ ശ്രദ്ധക്ക്..... ; ഇതൊരു സാങ്കൽപിക കഥ മാത്രം ആണ്. നിങ്ങൾക്ക് ഏതെങ്കിലും വ്യക്തിയുമായി സാധ്യശ്ം തോന്നുന്നു എങ്കിൽ അത് സത്യമായിട്ടും നിങ്ങൾക്ക് തോന്നുന്നത് മാത്രമാണ്.വാക്കുകൾ കൊണ്ട് കോരിതരിപ്പിക്കാനും സാഹിത്യം നിറച്ച വാചകം കൊണ്ട് അമ്മാനമാടാനോ എനിക്കറിയില്ലാ.എഴുതിയ പല വാചകങ്ങളും കേട്ടറിഞ്ഞും സ്റ്റാറ്റസുകളിൽ നിന്നും കടമെടുത്തതാനെന്ന് ഓർമിപ്പിച്ചു കൊണ്ട്............. ഇത് ജീവിതമാണ്....സൗഭാഗ്യം കൊണ്ടും ദൗർഭാഗ്യം കൊണ്ടും നടനമാടുന്ന ജീവിതം.....!!! പിന്നെ ഈ കഥ വായിച്ചിട്ടു പ്രേമിക്കാനോ വായിനോക്കാനോ തുനിഞ്ഞ് ഇറങ്ങിയാൽ അതിനു മാത്രമേ സമയം കാണു.... അപ്പൊ നമുക്ക് തുടങ്ങാം.... *തെറ്റുകൾ ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ* ....... Please Notify Your Feedback : *Sufaid.M* *+918943465025* മാമലകൾക്ക് അപ്പുറത്ത് നിന്നും സൂര്യ കിരണങ്ങൾ തെളിഞ്ഞു വന്നു കോടമഞ്ഞിന്റെ കുളിരിനെ തെന്നലേകി നിർവൃരിയമാക്കാൻ പരവധാനി വിരിച്ച പച്ച വയലുകൾക്കിടയിൽ .......അല്ലെക്കിൽ വേണ്ട സമയം 8:00 മണി മടിച്ചിട്ടാണെങ്കിലും ഉറക്കത്തിൽ നിന്നും ഞാൻ ഉണർന്നു . ഞാനോ ...... പറയാം നിങ്ങൾ ക്ഷമിക്കി..... ഞാൻ ഷാനു. ഷാനവാസ്‌ . മാളിയെക്കൽ മൂസഹാജിയുടെയും കരിമ്പനക്കൽ സുലൈഖ ബിവിയുടെയും മൂത്ത പുത്രൻ.ബാപ്പ ഗൾഫിൽ ബിസിനസ് നടത്തി കഷ്ടപെട്ടു പണം സമ്പാദിക്കുന്നത് കൊണ്ട് ഞമ്മൾ ന്നല്ലോണ്ണം മെനകെട്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു . പിന്നെ ഉള്ളത് എന്തിനും ഏതിനും ഞമ്മളെ കുറ്റം പറയാനുള്ള ഒരു അവസരവും നഷ്ട്ടപെട്ടുതാത്ത പുന്നാര പെങ്ങൾ ഷഹല .ന്റെ പാത്തു. +2പഠിക്കുന്നു. ന്റെ പെങ്ങൾ ആയത്കൊണ്ട് പറയുകയല്ല ആ കുരുപ്പിന് ഒടുക്കത്തെ മൊഞ്ചാണ് അതിന്റെ അഹങ്കാരം ഓൾക്ക് നാല്ലോണ്ണം ഉണ്ട്.. "അല്ല ഷാനുക്ക ങ്ങൾ ഞമ്മളെ പറ്റിയാണോ കഥ എഴുതണ്ട്.....?" "അയ്യടാ..എഴുതാൻ പറ്റിയ ഒരു സാധനം അന്നേ കുറിച്ച് ആരെക്കിലും എന്തെകിലും എഴുതോ പാത്തു ...." "അല്ല ഞമ്മളെ മൊഞ്ചിനെ ഇങ്ങനെ പൊക്ക്നോണ്ട് ചോദിച്ചതാ.." "ന്റെ പാത്തു ഒരു കഥ എഴുതുമ്പോൾ ഞമ്മൾ എല്ലാം സത്യം എഴുതാൻ പാടില്ല.കുറച്ച് ഒക്കെ അങ് തട്ടി വിട്ടേക്കണം ..." ഞാനും വിട്ടു കൊടുത്തില്ല . "ഇങ്ങളെ വർത്താനം കേട്ടാൽ തോന്നും ലോകത്തു ഉള്ള എല്ലരും ഇങ്ങളെ കഥ വായിക്കാൻ ഇരിക്കാണ് ന്ന് ....." "തൊടങ്ങി രാവിലത്തന്നെ ഇജ്ജ് ഒന്ന് നിർത്ത് പാത്തു...ഞാൻ ഒന്ന് എഴുതാട്ടെ...!!! " "ഞമ്മൾ ഒന്നും പറയുന്നില്ല...ഇങ്ങൾ എഴുതികോളി ........അല്ല ഷാനുക്ക..... ഇങ്ങൾ ഞമ്മളെ മൊഞ്ചിനെ പറ്റി പറഞ്ഞത് ഞമ്മക്ക് നല്ലോണം പറ്റിക്ക്ണ്..! ങ്ങളെ മൊഞ്ചിനെ പറ്റി ഇങ്ങനെ എഴുതുന്നില്ലേ..?" "ഞമ്മളെ മൊഞ്ചിനെ പറ്റി വായിക്കുന്നവർക്ക് വഴിയെ മനസ്സിലാവും. അല്ലെങ്കി തന്നെ ന്റെ പാത്തോ...ഇജ്ജ് ഒന്ന് പറഞ്ഞാ...?ഏതെങ്കിലും കഥയിൽ മൊഞ്ച് ഇല്ലാത്ത നായകൻ ഉണ്ടായിട്ടണ്ടോ..?" "അത് ശെരിയാ ഷാനുക്ക,അതെന്താ അങ്ങനെ...?"ഓളെ അടുത്ത ചോദ്യം.. "പ്രതേകിച്ചു കാരണം ഒന്നും ഇല്ല ഒരു ഭാഗത്തു നിന്ന് അല്ലെക്കിൽ മറ്റൊരു ഭാഗത്തു നിന്ന് നോക്കിയാൽ അത് അവരവരുടെ കഥ തന്നെ ആവും.സ്വന്തം ജീവിത കാലത്ത് സൗന്ദര്യം ഇല്ലാതെ ജീവിക്കുന്ന ഒരു വ്യക്തി പോലും ഇല്ല" ഞാൻ വിചാരിച്ചു "അത് തെറ്റാണ് ....ഞമ്മൾ സമ്മതിക്കൂല..തെറ്റാണ്... തെറ്റാണ് ന്ന് പറഞ്ഞാൽ തെറ്റ് ആണ് ..."പാത്തു തുള്ളി ചാടാണ്. "തെറ്റ് ആണെകിൽ ഇജ്ജ് അങ്ങട്ട് സഹിച്ചാളെ... അന്നോട് ഇനി വർത്താനല്ല.ഇജ്ജ് ഒന്ന് പോയിക്ക" * * * * (അല്ല ചെങ്ങായിമാരെ ഇങ്ങൾക് ചടച്ചോ...? ഓൾ വന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല) * * * * "ന്റെ ഷാനവസേ.. ഇജ്ജ് ഒന്ന് നീച്ചോ..ഓനെ ആറു മണിക്ക് വിളിക്കൻ തൊടങ്ങിയാലും ഓന് നീച്ചണങ്കിൽ സമയം പത്ത് ആവണം " ന്റെ പുന്നാര ഉമ്മച്ചി അവിടെന്നു അലമുറ തൊടങ്ങി. "പത്ത് മണി ആയിട്ടില്ല ഇമ്മാ...എട്ട് മണി ആയിട്ടുള്ളു.....ആ ക്ലോക് തെറ്റായിരിക്കും..." (ന്റെ ഉമ്മ മാത്രമല്ല..... ലോകത്തുള്ള എല്ലാ ഉമ്മമാരും അങ്ങനെ തന്നെയാ..... ഏഴു മണിക്ക് വിളിക്കാൻ പറഞ്ഞാൽ ആറു മണിക്ക് വിളിച്ചിട്ട് പറയും: 'എട്ടു മണി ആയെന്ന്') "ഷാനുക്കാനെറ വക സമയം എട്ട് മണി, വല്യ ചളി ഒന്ന്" പാത്തു ആണ് ഇനിയും ഇവിടെ കിടന്ന് കഥ പറഞ്ഞാൽ ഉമ്മാന്റെ വക മടലുകൊണ്ടുള്ള അടി മൂടിനിട്ട് കിട്ടും. ചാടി എണീറ്റ് താഴെ പോയി. പാത്തു നല്ല പുട്ടും കടലയും കയറ്റുന്ന തിരക്കിലാണ്. കണ്ടിട്ട് വെയ്റ്റ് ചെയ്യാൻ തോന്നിയില്ല. പാത്തുന്റെ അരികിലിരുന്ന് പുട്ടെടുത്ത് പ്ലെയ്റ്റിലേക്കിട്ടതും പാത്തു വിളിച്ചു കൂവിയതും ഒരുമിച്ചായിരിന്നു. "ഉമ്മച്ചീ ....... ഷാനുക്ക പല്ല് തേക്കാതെ ചായ കുടിക്ക്ണ് ണ്ട്" " ന്റെ പാത്തു..... ഏതായാലും ചായ കുടിച്ചിട്ട് കുളിക്കണം. അപ്പോ പല്ല് തേച്ചാ പോരെ...? എപ്പടിയിരിക്ക്..?" ഞാൻ പറഞ്ഞത് ന്യായമല്ലെ...? ഇങ്ങള് പറയി.....!! " എന്നാ പിന്നെ എല്ലാം കൂട്ടി വൈകീട്ട് കുളിക്കാം....!" ആ പറഞ്ഞത് ഉമ്മച്ചി ആയത് കൊണ്ടും കയ്യിൽ ചട്ടകം ഉള്ളത് കൊണ്ടും ഞമ്മള് മെല്ലെ ബാത്ത്റൂമിലേക്ക് സ്കൂട്ടായി...             *   *   *   *   * പല്ലുതേപ്പും കുളിയും ഒരുമിച്ച് കഴിച്ചു. ചായ കുടിക്കാൻ ഇരുന്നപ്പോഴും പാത്തൂന്റെ തീറ്റ തീർന്നിട്ടില്ല. '' ഇജ് പോണ നേരം കഴിഞ്ഞല്ലോ...? ഇന്നെന്താ വൈകണേ.... ?" "ഓളിന്ന് അന്റെപ്പം ആണോല്ലോ .....?" അടുക്കളേന്ന് ഉമ്മയാണ് മറുപടി തന്നത്. "അതെന്താപ്പൊ അങ്ങനെ.....?" "ഓളൊപ്പം ബസിനു പോണ ഫസീന ഇന്ന് ലീവാണോല്ലോ.. ഒറ്റക്ക് ബസിനു പോണ്ട അന്റെ കൂടെ പേരാൻ ഞാനാ പറഞ്ഞത്...'' " ന്റെ പാത്തോ... അനക്ക് ആ ബസിനെങ്ങാനും പോയാ പോരെ..?" " ഞാൻ വേണെങ്കിൽ ബസിനു പൊക്കോളാം. ആ ഫാസിലയും ഷാഹിനയും ഒക്കെ ഇങ്ങളെ ചോയ്ച്ചീനു. ഓൽക്കൊന്ന് കാണാല്ലോന്ന് കരുതി ന്റെ ഇക്കാനെ. വേണ്ടെങ്കി വേണ്ട.....!!" " ന്റെ പെങ്ങൾ ഒരു കാര്യം പറഞ്ഞതല്ലേ.... ഇനി അനുസരിച്ചില്ലാന്ന് വേണ്ട... അല്ലാതെ അന്റെ കൂട്ടികാരികൾ പറഞ്ഞതോണ്ടല്ല....... കേട്ടോ.....?. " പാത്തു ആക്കി കൊണ്ട് തലയാട്ടി. "അല്ല.... എന്താ ചോയിച്ചത് ......?" ഞാൻ ചുമ്മാ ചോദിച്ചു. "എന്ത് " പാത്തു അറിഞ്ഞിട്ടേയില്ല. " അല്ല... ഓല്...." "ആര്"….." ''ഫാസിലയും ഷാഹിനയും..... ഇന്നെ പറ്റി......?" '' അതോ... ഇങ്ങളെ കാണാൻ ചാർലിലെ ദുർഖർനെ' പോലെ ആണോന്ന് ചോദിച്ചു.... ? ഞാൻ പറഞ്ഞു. അല്ല,. മമ്മുട്ടി നെ പോലെ ആണ്ന്ന്.'മൃഗയ 'യിലെ...!! ''ഹ..ഹ..ഹ.. കോമഡി ആണോ.....?ചിരിച്ചിട്ടുണ്ട്......" പിന്നെ ഞമ്മൾ മൈന്റ് ചെയ്യാൻ പോയില്ല. പത്ത് മിനുട്ടിനകം ഇറങ്ങി. "എത്ര നേരായി ഇക്കാ കാത്തു നിൽക്കാൻ തൊടങ്ങീട്ട്. ആ ഫസ്റ്റ് ഇയേഴ്സ് വരണ ദിവസെങ്കിലും ഇങ്ങക്ക് ഒന്ന് നേരത്തും കാലത്തും പൊക്കൂടെ." [പറയാൻ മറന്നു. ഇന്ന് ഫസ്റ്റ് ഇയേഴ്സ് ക്ലാസ് തുടങ്ങുന്ന ദിവസമാണ്. അത് ഞമ്മൾ മറന്നു. ഒരു ഗവൺമെന്റ്, കോളേജിൽ ബി.കോം തേഡ് ഇയർ ആണ് ഞമ്മൾ.] ബുള്ളറ്റും മനസ്സിൽ കണ്ട് ഞമ്മൾ പൾസറിലേക്ക് കയറി. ഹെൽമറ്റ് പാത്തുന്റെ തലയിലും വെച്ച് കൊടുത്തു. ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരിന്നു. "ഹലോ നിസാമെ......എവിടെടാ തെണ്ടി ഇയ്യ്... ഫസ്റ്റ് യേർസ് വരുന്ന ദിവസമെങ്കിലും നേരത്തെ വന്നൂടെടാ അനക്ക്" മറു തലക്കെ നിസാമിന്റെ ദേഷ്യം സഹി കെട്ടിട്ടുണ്ട്. "അഞ്ചു മിനിറ്റ്. ദാ....എത്തി. ഞാൻ വന്നിട്ട് ക്ലാസ്സിൽ കയറിയ മതിട്ടോ" ഞാൻ ഫോൺ കട്ടാക്കി. പറഞ്ഞില്ലെങ്കിലും ഞാൻ വന്നിട്ടേ ഓൻ ക്ലാസ്സിൽ കയറോള്ളൂ... അതെങ്ങനെയാണ് ഒന്ന് തൊട്ടു കൂടിയതാ എന്റെ കൂടെ ഒരേ ക്ലാസ്സിൽ ഇരുന്ന് പഠിച്ച മൈ ബെസ്റ്റ് ഫ്രണ്ട്.ആളൊരിത്തിരി കലിപ്പനാണ്.പുറമെ ദേഷ്യം കാണിച്ചു നടക്കുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കും. ഞാൻ വണ്ടിയെടുത്തു.വണ്ടി നേരെ ചെന്ന് നിന്നത് പാത്തൂന്റെ സ്കൂളിന്റെ മുൻപിലാണ്. "ഷാനുക്ക...ആ ഹെൽമെറ്റ്‌ വച്ചു പൊയ്ക്കോളിട്ടോ...വെറുതെ ആളാവാൻ നിക്കണ്ട ഇങ്ങള്" പാത്തൂന്റെ ഉപദേശം. (ജീവിതം കൊണ്ടുള്ള ഒരു പ്രയാണം ആണ് ബൈക്ക് യാത്ര. എത്രയൊക്കെ വേഗത കുറച്ചാലും,മനസ്സ് ദൃതി പിടിക്കും.നാല് ചക്രം അനുസരിക്കുന്ന പോലെ രണ്ട് ചക്രം അനുസരിക്കണമെന്നില്ല. വേഗത നിറവേററ്റുന്നത് ലക്ഷ്യത്തിൽ എത്താനുള്ള നമ്മിടെ ആഗ്രഹം ആയിരിക്കില്ല, കാലന്റെ ആഗ്രഹം ആയിരിക്കും.ശിരസിൽ മർമ്മമ്മില്ലാത്ത ഒരു ഭാഗവുമില്ല. അത് കൊണ്ട് ഹെൽമെറ്റ്‌ തലയിൽ ധരിക്കണം. പടച്ചട്ട ധരിച്ചവർക്കൊന്നും അമ്പേൽക്കാതിരുന്നിട്ടില്ല.... എന്നാലും അമ്പേറ്റ പലരും രക്ഷപെട്ടിട്ടുണ്ട്.... പ്രിയപ്പെട്ടവരുടെ അവസാന കാഴ്ചയിലെങ്കിലും നമ്മുടെ മുഖം വൃകൃതമാവാതിരിക്കട്ടെ...!! ) " അനക്ക് മ്മളെ മൊഞ്ചു നാലാളു കാണുന്നതിലുള്ള അസൂയ ആണ്" " അത് തന്നെ ആണ്"ഹെൽമെറ്റ്‌ എന്റെ തലയിൽ വച്ചു തന്നു കൊണ്ട് പാത്തു പറഞ്ഞു. "അല്ല പാത്തു.. ഇയ്യ് എങ്ങനെ തിരിച്ചു വീട്ടിൽ പോണത് ഏതായ്യാലും പത്തു മിനിറ്റ് എന്നെ വെയിറ്റ് ചെയ്തു നോക്ക് ഞാൻ എത്തിയില്ലെങ്കിൽ ബസിനു വിട്ടോ"  ഞാൻ പറഞ്ഞതിന് മറുപടി എന്നോണം തലയാട്ടി കൊണ്ട് പാത്തു സ്കൂൾ ലക്ഷ്യമായി നടന്നു.  കോളേജ് ലക്ഷ്യം വെച്ച് ഞാനും വണ്ടിയെടുത്തു. (ഒരിക്കലും തിരകെ തരില്ല എന്ന വാശിയോടെ ദൈവം പിടിച്ചു വെച്ചിരിക്കുന്ന ഒരു പിടി നല്ല കുസൃതിത്തരങ്ങളും ആഘോഷങ്ങളും ഏറെ കണ്ട, സ്കൂൾ ലൈഫിലെ സൗഹൃദ ബന്ധത്തിന്റെ ആഴത്തിലുള്ള ജീവിതം.രാവിലെ പത്ത് മണിക്ക് സ്കൂളിലേക്കും വൈകീട്ട് നാലു മണിക്ക് വീട്ടിലേക്കും ഓടികിതക്കുമ്പോൾ നാം അറിയാതെപോയതാണ് 'ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷമാണ് ഓടി തീർക്കുന്നതെന്ന് '  എത്തിനോക്കീടുവാൻ      ഏറെയുണ്ടാഗ്രഹമെങ്കിലും     എത്താത്തിടത്തോളം ദൂരത്താണെൻ ബാല എത്തിപ്പിടിച്ചുള്ള സൗഹൃദം ഏറെയും എത്തുന്നതന്ത്യത്തിൽ      ഒന്നോടെ ബാല്യത്തിൽ..... ബാല്യത്തിലേറ്റവും പ്രാധാന്യമുള്ളതായ്.... വേധങ്ങളോതിയ വിദ്യാലയങ്കണം..!!                       മഹാനായ കവി ശ്രീ....... ആരുമല്ല. ഞമ്മളെഴുതിയതാ... )                  *   *   *   * 'നവാഗതർക്ക് സ്വാഗതം' എന്ന വലിയ ബാനറിനു താഴെ കലിപ്പിൽ നിസാം നിൽപുണ്ട്. " അനക്ക് ഇത് എന്തിന്റെ കേടാണ് ഷാനു " " അതിന് ക്ലാസ് തൊടങ്ങീട്ടൊന്നുമില്ലല്ലോ...?" "ഒരു പത്ത് മിനുട്ട് നേരത്തെയെങ്കിലും....?" " ആകെ പ്രോബ്ലം ആണെടോ...!!എനിക്ക് പറ്റണില്ലാ " "അതിനു മാത്രം എന്താണ് ഇത്ര വല്ല്യ പ്രശ്നം.....?" "ഇയ്യ് ഒന്ന്ആലോയ്ച്ച് നോക്ക്. ഞമ്മൾ ഒരു എട്ട് മണിക്ക് എണീറ്റ്, 8:45 ആവുമ്പോഴേക്കും കുളിക്കണം, പല്ല് തേക്കണം, ചായ കുടിക്കണം, ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് വീട്ടിൽ നിന്ന് ഒന്നിറങ്ങണം. ഇതിനൊക്കെ എവിടുന്നാ സമയം..?" "അതിനിത്തിരി നേരത്തെ എണീറ്റാ പോരെ....?" "അതല്ലെ ഞാൻ പറഞ്ഞത് എനിക്ക് പറ്റണില്ലാന്ന്....!!! " " വളിഞ്ഞ കോമഡി... പാർക്ക് ചെയ്ത് വാടാ തെണ്ടീ വണ്ടി... " ഞാൻ വണ്ടി പാർക്ക് ചെയ്തു. കലിപ്പ് സീനിൽ റാഗ് ചെയ്യുന്നവർ ഒരു സൈഡിലും, മാന്യമായി വായനോക്കി നിൽക്കുന്നവർ മറ്റൊരു സൈഡിലും നിൽപുണ്ട്. ഇതൊന്നും കൂടാതെ മരത്തറയിലെ ഇണക്കുരുവികൾ വേറെയും. ഞമ്മളതൊന്നും ശ്രദ്ധിച്ചില്ല. ഞമ്മ ഡീസന്റല്ലെ....നേരെ ക്ലാസിലേക്ക് .... അധികമൊന്നും താമസിച്ചില്ല. സർ വന്നു. ക്ലാസ് തുടങ്ങി. ഒന്നിനും ഒരു മാറ്റവുമില്ല. എങ്ങും നിശബ്ദത. കലിപ്പ് സർ, മരണ വീടിന്റെ പ്രതീതി.എല്ലാ കണ്ണുകളും സാറുടെ മുഖത്ത് തുറിച്ചു നോക്കുന്നു. ഒരാളുടെത് ഒഴികെ..... ആരാണ് എന്നല്ലെ...? ഞമ്മളെ നോക്കാനും ആളൊക്കെ ഉണ്ട് മാഷെ....!!! * * * * *ഇരുട്ടിന്റെ അന്ധകാരത്തിന്റെ മറവില്‍ വെളിച്ചമെന്ന് തൂവല്‍ പക്ഷിയെ വിളക്കോടിച്ച് തലോടുവാനൊരുപാട് മോഹമാണ്........... കണ്ടാലും കൊതി തീരാത്ത കിനാവുകള്‍ മാത്രം ബാക്കി....* *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* [03/12, 10:26 am] Sufaid Wr: *കരിനീല കണ്ണ്* *Part-02* **Sufaid.M* *+918943465025** #### 🌺ആശയകുഴപ്പത്തോടെയുള്ള ഓട്ടത്തെക്കാൾ ഭേദമാണ് ആത്മവിശ്വാസതോടെ ഉള്ള നടത്തം. ആരെയും അനുകരിക്കാൻ ശ്രമിക്കരുത്, എല്ലാരിൽ നിന്നും പഠിക്കാൻ ശ്രമിക്കുക 🌺 ##### എല്ലാ കണ്ണുകളും സാറുടെ ചുണ്ടുകളുടെ ചലനം നിരീക്ഷിച്ചപ്പോൾ ഒരാളുടെ കണ്ണ് മാത്രം ഞമ്മളെ മുഖത്തായിരിന്നു.  സൽമ... ഫുൾ ടൈം നോക്കിയിരിക്കാൻ എന്താണ് ഞമ്മളെ മുഖത്തുള്ളത് എന്ന് പടച്ചോനും ഓൾക്കും മാത്രം അറിയൊള്ളു..... നോട്ടം തുടങ്ങീട്ട് കൊല്ലം ഒന്നു കഴിഞ്ഞു. രണ്ടിലൊന്ന് തീരുമാനിക്കാൻ നിസാമിന്റെ താക്കീത് എന്നുമുണ്ടാവും "ണ്ടോ ക്ക്.... അന്നെ അന്റെ ബീവി നോക്കൂണ്ട്.ഇയ്യ് ഒന്ന് ദർശനം കൊടുക്ക്. അല്ലാതെ ഓൾക്ക് അവിടെ ഇരുപ്പൊറക്കൂല്ല." നിസാം കളിയാക്കി. ഒന്നും നോക്കീല്ല .കൊടുത്തു തലയ്ക്കിട്ടൊന്ന്. " നിസാം, ഷാനവാസ്.... സ്റ്റാന്റ് അപ്പ്.വാട്ട് ആർ യു ഡൂയിംഗ് ദെർ " "നതിംഗ് സർ... വീ ആർ പിക്കിംഗ് ഓൾ ഈച്ച "ഇംഗ്ലീഷ് കറക്ട് അല്ലെ.അതിൽ ഞമ്മൾ പണ്ടെ പുലിയല്ലെ. " എന്നാ മക്കൾ പോയി എല്ലാ ഈച്ചയെയും പിടിച്ചിട്ട് പോര്... പുറത്തെക്കാ കുറെ ഈച്ചയുണ്ട്. ഗെറ്റ് ഔട്ട്..... " അടിപൊളി .എങ്ങനെ ക്ലാസിൽ നിന്ന് ചാടും എന്ന് ചിന്തിച്ച് ഇരിക്കുകയായിരിന്നു. ക്ലാസിൽ നിന്ന്‌ ഇറങ്ങും നേരം ചുമ്മാ സൽമയെ നോക്കി ഒന്ന് കണ്ണടച്ചു. " അനക്കെന്തിന്റെ കേടാണ് ഷാനു ....? ചുമ്മാ ആളെ മക്കാറാക്കാൻ ... അവിടെ ഇരുന്നാൽ പോരായിരുന്നോ...?" "ഓ.. പിന്നെ.... ഇജൊക്കൊ പഠിച്ച് വല്യ കളക്ടർ ആവാൻ പോവല്ലെ...? ഒന്നു പോ ചെക്കാ " " അനക്കത് പറയാം.... അനെറെ ഉപ്പാനെറ അടുത്ത് പൈസയുണ്ട്. ഞാനങ്ങനെയല്ലല്ലോ.....? പിന്നെ ഇയ്യ് പറഞ്ഞ പോലെ കളക്ടർ ഒന്നും ആവണ്ട. കുഞ്ഞോളെ ( ഓന്റെ പെങ്ങളാണ് ) ഒരു കയ്യിൽ ഏൽപിക്കണം. മരിക്കുന്നത് വരെ ഉമ്മാന്റെ ചുണ്ടിലെ ചിരി മായാതെ നോക്കണം" മൂഡ് ഓഫ്....!!  സെന്റിസീൻ....!!! "ഒരു ചായ കുടിച്ചാല്ലോ......?"വിഷയം മാറ്റണം. " നിസാം.........!!!! " പിന്നിൽ നിന്ന് ആരോ വിളിച്ചു. സൽമയാണ്. "ഇവളെയും ക്ലാസീന്ന് ഗെറ്റ് ഔട്ട് അടിച്ചോ....?" ഞാൻ പതിയെ പറഞ്ഞു. "ഇജ് ഇല്ലാതോണ്ട് എറങ്ങി പോന്നതാവും...." അവൾ അരികിലെത്തി. " ഇങ്ങളെന്തിനാ ക്ലാസിന്ന് പുറത്തു പോയത്..?" " പുറത്ത് പോയതല്ലല്ലോ....! പുറത്ത് ആക്കിയതല്ലെ......" നിസാമിന്റെ കൗണ്ടർ. അവൾ ചിരിച്ചു. എന്റെ കണ്ണുകൾ അവളിൽ മാത്രം പതിച്ചു.കാണാൻ പെണ്ണിനു മൊഞ്ച് ഏറെയുണ്ട്. ചുവന്ന ചുണ്ടും മൃതുലമാം കവിളും കവിളിലേക്ക് നെറ്റിതടത്തിലൂടെ ഇറക്കിയിട്ടിരിക്കുന്ന മുടിയും.... !! "ഇജ് ദിവസം കൂടും തോറും മൊഞ്ച് കൂടി വരുകയാണല്ലോ..... എന്താ ഗുട്ടൻസ്....?" ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. " ഞമ്മളെ മൊഞ്ച് കാണാൻ പലർക്കും സമയം വേണ്ടേ...." ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു. പക്ഷെങ്കിൽ ഞമ്മൾ കേട്ടു . " ഇയ്യെന്തെലും പറഞ്ഞോ....?" " ഇല്ല" "ക്ലാസ് കഴിഞ്ഞോ....? അതോ..... അന്നെയും പുറത്താക്കിയോ......?" നിസാമാണ് "ഒന്നുല്ല.ക്ലാസ്സിലിരിക്കാൻ ഒരു ഇൻഡ്രസ്റ്റ് തോന്നില്ല..." " അന്റെ ഇൻഡ്രസ്റ്റിനെ പൊറത്താക്കിയല്ലോ..... ല്ലെ....?" "എന്താണ്....... " "ഒന്നൂല്ല. ഞങ്ങൾ പോയി വരാം." "ഇങ്ങളെങ്ങോട്ടാ.......?" " മോണിംഗ് റ്റീ...... " " ഞാനും കൂടെ " അവൾ വിടാൻ ഉദ്ധേശമില്ല.ഞാൻ നിസാമിനോട് 'വേണ്ട' തലയാട്ടി. " എന്നാ പോര്...!!അല്ലെ ഷാനു...?" 'പോടാ തെണ്ടി' ഞാൻ മനസിൽ പറഞ്ഞു.                 *    *    *    * കാലത്തിന്റെ ചിതലരിക്കത്ത പൂമരമാണ് സൗഹൃദം. തണലും സുഗന്ധവുംനൽകുന്ന ഈ സൗഹൃദം മാത്രമാണ് നമ്മുടെ ജിവിതത്തിലെ അപുർവ്വ സൗഭാഗ്യങ്ങൾ.....!!!. * * * * നിങ്ങൾക്കു പൂക്കളെ നുള്ളിയെറിയൻ കഴിഞ്ഞേക്കും, പക്ഷെ വസന്തത്തിന്റെ വരവിനെ തടയാനാകില്ല!!! -പാബ്ലോ നെരൂദ- * * * * വിശാലമായ കാന്റീൻ...! കിഴക്കു ഭാഗത്തെ ജനലിനരികിൽ ഇരുപ്പുറപ്പിച്ചു. "ചേട്ടാ..... രണ്ട് ചായ....." ഞാൻ വിളിച്ചു പറഞ്ഞു. "അതെന്താ ഷാനു.... അനക്ക് വേണ്ടേ...?'' നിസാമാണ്. "ഓ.... സോറി.... രണ്ടല്ല........ മൂന്ന്" സൽമയോട് വളിഞ്ഞ ചിരി ചിരിച്ചു. അനുവാദമില്ലാതെ അകത്തു കടന്ന കിഴക്കൻ കാറ്റ് അവളുടെ മുടിയിഴകളെ തട്ടി തലോടിക്കൊണ്ടിരിന്നു. ഈ പെണ്ണിന് ഇത്രയ്ക്കും മൊഞ്ച് ഉണ്ടായിരുന്നോ.....? അവളുടെ ഓരോ ചിരിയിലും ഖൽബിനുള്ളിൽ കുളിര് കോരുന്നു.ഹൃദയമിടിപ്പ് ആർക്കോ വേണ്ടി വേഗതയിലാവുന്നു. ( ങ്ങക്ക് ഒരു മുഹബ്ബത്തിന്റെ സുലൈമാനി മണക്കുന്നുണ്ടോ എന്നൊരു തോന്നൽ...? തോന്നൽ മാത്രം ഒള്ളു. കുടിക്കാൻ സമയം ആയിട്ടില്ല. കാത്തിരിക്കണം ) ഇവളെയെങ്ങാനും ഞാനിനി പ്രേമിക്കുമോ....?  ഇല്ല...!! ഇത്രയും കാലം അങ്ങനെ ഒരു പ്രണയം മനസിൽ മുള പൊട്ടിയിട്ടില്ല. മനസ് നിയന്ത്രിക്കുന്നതിന്റെ പിടിപ്പുകേടുകൊണ്ട്, ശാശ്വതമല്ലാത്ത അവളുടെ സൗന്ദര്യത്തോട് തോന്നുന്ന വെറും അറ്റ്രാക്ഷൻ മാത്രം. അവളെന്റെ ഫ്രണ്ടാണ്. അത്രയ്ക്കെ ഒള്ളു.അത്രയ്ക്കെ ഉണ്ടാവാൻ പാടൊള്ളൂ.അതെ...!!എന്റെ പെണ്ണിനെ കാണുമ്പോൾ മനസ് പറയും 'ഷാനുവിന്റെ പെണ്ണ്......!!നിന്റെ മഹറിനു വേണ്ടി കാത്തിരിക്കുന്ന നിന്റെ മൊഞ്ചത്തി..... "ഇജ് ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ സൽമ....?" നിസാമിന്റെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. " അത് ഒരു പാസ്റ്റ് അല്ലെ...., പ്രേമിക്കുന്നുണ്ടോ ന്ന് ചോയ്ക്ക്......?" "എനിക്ക് ലൗ സ്റ്റോറീസ് കേൾക്കാൻ ഭയങ്കര ഇൻഡ്രസ്റ്റ് ആണ്. ഇയ്യ് പറ....!ആരാ ഞമ്മളെ കഥ നായകൻ...?" "ഏതായാലും ഇയ്യ് അല്ല " ഞാനാണോ എന്ന് ചോദിക്കാൻ മനസ് വെമ്പി .വേണ്ട. മൗനം ഉത്തമം. " അല്ലെങ്കിലും ഞമ്മളെ ഒക്കെ ആര് പ്രേമിക്കാൻ....? പിന്നെ ഇയ്യ് ഒന്നു അലോചിക്കണം. മൗനം തുടരുന്നതിലൂടെ ഒരു കാമുകനെ നഷ്ടമാവാം. വെടിയുന്നതിലൂടെ ഒരു സൗഹൃദവും....!!! " ഇവനിതെന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നത്.മുങ്ങുന്നതാണ് നല്ലത്. " നിസാമെ... ക്ലാസിൽ കേറിയാല്ലോ...? സൽമ വരുന്നില്ലേ....?" അവൾ എന്തോ ചിന്തയിൽ നിന്നും 'വരാം' എന്ന് തലയാട്ടി. ഞാനും നിസാമും എണീറ്റു. വിചിനമായ കോളേജ് വരാന്ത. മുറ്റത്തെ അരന്നി പൂവിന്റെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി. പല പ്രണയരഹസ്യങ്ങളും ഒളിഞ്ഞു കേട്ട കൽ തൂണുകൾ ഞങ്ങളെ തന്നെ തുറിച്ചു നോക്കി. " ഷാനു .....!!! "സൽമ പിന്നിൽ നിന്ന് വിളിച്ചു. "എനിക്ക് തന്നോട് സംസാരിക്കണം......!!! " നിസാമിന്റെ ഉപദേശം കേട്ടപ്പോഴോ ഞാനിത് ഊഹിച്ചതാണ്. " ഞാൻ ക്ലാസിൽ ഉണ്ടാവും....!" നിസാം തിരിഞ്ഞു നടന്നു. അവളുടെ സംസാരത്തിനായി ഞാനും കാതോർത്തു. "നമുക്കൽപം നടക്കാം " തലയാട്ടി കൊണ്ട് അവളുടെ കൂടെ നടന്നു. "എന്താ പറയാൻ....." എന്റെ ചോദ്യം മുഴുവനാക്കുന്നതിന്നു മുമ്പെ അവൾ ഇടയ്ക്ക് കയറി പറഞ്ഞു. " ഷാനു..... ഞാൻ പറഞ്ഞില്ല എന്ന് സത്യമാണ്. പക്ഷെ.. നീ അറിഞ്ഞില്ലാ എന്ന് കളവു പറയരുത്......!!" അവളെന്റെ കണ്ണുകളിലേക്ക് ഹിമവെട്ടാതെ നോക്കികൊണ്ടിരിന്നു. അവളുടെ മിഴികൾ കാത്തിരിക്കുകയാണ്..... എന്റെ മറുപടിയിലെ പ്രണയ കാമുകനെയും പ്രതീക്ഷിച്ചു കൊണ്ട്...........!!! * * * * * *ഒരിക്കൽ ഇല കൊഴിഞ്ഞ വീണ വഴിയിലുടെയും മഴകൊണ്ട് പുണർന്ന കാറ്റിലുടെയും നിന്റെ ഓർമ്മകൾ കൊണ്ട് കുറിച്ചിട്ട ഒരു കവിതയുണ്ട്,,!!എന്റെ ജീവിതംകൊണ്ടു നീ എഴുതിയ കവിത....* .... * * * * *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (ഒരുപാട് പരിമിധികളും പിഴവുകളും ഉണ്ടെന്നറിയാം. ശരിയായ വിമർശനങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.) [03/12, 10:26 am] Sufaid Wr: *കരിനീല കണ്ണ്* *Part-03* **Sufaid.M* *+918943465025* * * * * *അടുക്കളയുടെ അകത്തളങ്ങളില്‍ വെന്തെരിയുന്ന പ്രണയത്തിന്‍റെ നിറക്കുടത്തെ കാണാതെ മററാരുടെയോ മനസ്സിന്‍റെ ഉള്‍തളങ്ങളിലെ സ്നേഹത്തിന്‍റെ പങ്ക് പററാന്‍ പോകുന്നത് കൊണ്ട് എന്ത് അര്‍ഥം... * * * * അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കാണ്. എന്റെ മറുപടിക്കായി ആ മിഴികൾ കാത്തിരിക്കുകയാണ്. ഇനിയും ഇവളെ വെറുതെ മോഹിപ്പിച്ചു കൂടാ.എന്റെ മറുപടിയിൽ ഒരു പ്രണയ കാമുകനെ അവൾ പ്രതീക്ഷിക്കുന്നുണ്ട്.മാസങ്ങൾ ദൈർഗ്യം ഉള്ള അവളുടെ പ്രണയത്തിനു ഈ നിമിഷം തിരഷീല വീഴുകയാണ്.തകർന്നു പോകും പാവം....!! വൈകും തോറും അതിന്റെ ആഴം വർദ്ധിക്കുകയെ ഉള്ളു......!!അതൊരു പ്രണയത്തിന്റെ അവസാനവും.., സൗഹൃദത്തിന്റെ തുടക്കവും ആവണം. ഞാൻ മൗനം വെടിഞ്ഞു. "സൽമ പലരും പറഞ്ഞു അറിഞ്ഞിട്ടുണ്ട് നിന്റെ പ്രണയത്തിന്റെ പൊൻ വെട്ടം. അന്നേ അതെനിക്ക് അവസാനിപ്പിക്കാമായിരുന്നു. ഞാനത് ചെയ്യാഞ്ഞത് എന്റെ തെറ്റ്.ഇനിയും ഞാനതിനു വൈകിയാൽ ഉണങ്ങാത്ത ഒരു കരടായി അതെന്റെ മനസ്സിൽ എന്നും നില നിൽക്കും.നിന്നെ ഇഷ്ട്ടപ്പെടാതിരിക്കാൻ എന്റെ അടുത്തു ന്യായങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും സൽമ എന്നൊരു പ്രണയിനിയെക്കാൾ എനിക്കിഷ്ട്ടം സൽമ എന്നൊരു ഫ്രണ്ടിനെയാണ്...നീ തീരുമാനിക്കണം....അത് എന്ത് തന്നെ ആയാലും ഒരു ബെസ്റ്റ് ഫ്രണ്ട് ആയി ഷാനവാസിന്റെ മനസ്സിൽ ഇയ്യ് എന്നുമുണ്ടാവും... എന്നും...."  പാവം അവൾ കരച്ചിലിന്റെ വക്കത്തെത്തിയിരിക്കുന്നു. മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ. മനസ്സൊന്നു പിടഞ്ഞുവെങ്കിലും ശരിയായ തീരുമാനം തന്നെ എന്നൊരു തോന്നൽ. അവളുടെ മറുപടിക്കായി കാതോർത്തു.  "ഒരാവേശത്തിനു തോന്നിയ പ്രണയം ഇന്ന് ജീവനെടുക്കുവാൻ മാത്രം വലുതാകുമെന്ന് ഓർത്തതെയില്ല. മനസ്സിലാക്കണമായിരുന്നു നിന്റെ ചിരിയിൽ നീ കണ്ടിരുന്നത് ഒരു കൂട്ടുകാരിയെ ആയിരുന്നു. ഞാനൊരു പൊട്ടിപ്പെണ്ണ്. ഒന്നുമറിയാതെ ഓടി തീർത്ത ഒരു ഓട്ടക്കാരി.എന്നിലെ ഇഷ്ട്ടം നിന്നിൽ വന്നു അവസാനിക്കുന്നത്  കൊണ്ടാവാം നിന്റെ മറുപടി ഉൾക്കൊള്ളാൻ കഴിയുന്നില്ല. നീ പറഞ്ഞതാണ് ശരി.മറക്കണം... മറന്നേ പറ്റു.... കഴിയുമെന്ന് അറിയില്ല. ശ്രമിക്കാം.... " കണ്ണ് നിറഞ്ഞിട്ടുണ്ട്. കണ്ണ് നീർ തുള്ളികളെ കൺമഷി കൊണ്ട് മറച്ചു പിടിച്ച് അവൾ നടന്നു. മൂഗമായ വരാന്തകളിലെ ഓരോ മൺതരിയും എന്നെ കുറ്റപ്പെടുത്തുന്ന പോലെ. ക്രമാതീതമായ കൺപീലി പോലും പറയാതെ പറയുന്ന പോലെ ഒരു തോന്നൽ. ഇല്ല.....തെറ്റ് പറ്റിയിട്ടില്ല...ഞാൻ പറഞ്ഞതാണ് ശരി. അവൾ ഒരു പ്രാവിശ്യം പോലും തിരിഞ്ഞ് നോക്കിയില്ല. അതേതായാലും നന്നായി അല്ലെങ്കിൽ ആ കലങ്ങിയ കണ്ണുകൾ ഞാൻ കാണേണ്ടി വന്നേനെ.                     *     *     *       ' ഭൂമിയാം വേദിയിൽ        അതിഥിയാം മാനവർ        അധികമാം തീർത്തിതാ        ഏറെയും ദൈവമാ'      (ഇതൊക്കെ ചെറുത്.......!!)                    *     *      * ഞാൻ ക്‌ളാസ്സിലേക്ക് കയറി. എല്ലാരും എന്നെ ആണോ നോക്കുന്നത്...അതോ...എനിക്ക് തോന്നുന്നതോ..?സൽമയെ നോക്കി.അവൾ തല താഴ്ത്തി ഇരിക്കാണ്.ഞാൻ നിസാമിനടുത്തിരുന്നു.അവൻ ഒന്നും ചോദിച്ചില്ല. അവൻ എന്റെ മുഖത്തു നിന്നും എല്ലാം വായിച്ചെടുത്തത് പോലെ . സൽമ അടുത്ത് വന്നു എനിക്ക് നേരെ കൈ നീട്ടി: "ഫ്രണ്ട്‌സ്'' ആദ്യം ഒന്ന് ഞാൻ അന്തം വിട്ടെങ്കിലുംചിരിച്ചു കൊണ്ട് കൈ തിരിച്ചു കൊടുത്തു. " ഫ്രണ്ട്‌സ് " വലിയൊരു നെടു വീർപ്പിട്ടു.... മനസ്സ് ശാന്തമായിരിക്കുന്നു..... സമയം വേഗത്തിൽ കടന്നു പോയി... സൽമ കൂടുതൽ ആക്റ്റീവ് ആയിട്ടുണ്ട്...അതും കൂടി കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഏതായാലും ഫസ്റ്റ് ദിവസം തന്നെ ഇങ്ങനെ ഒരു റ്റ്വിസ്റ്റ് ഞമ്മൾ മനസ്സിൽ കണ്ടീല്ല. "നിസാമെ ഞാൻ ഇറങ്ങാട്ടോ..... കോമ്പൗണ്ട് ചുറ്റി തൊള്ളീക്കും നോക്കി നടക്കാൻ ഞമ്മളില്ല.പാത്തു കാത്ത് നിൽക്കൂണ്ടാവും.അവളെ പിക് ചെയ്യണം." " ഇയ്യ് ഏതായാലും എന്നെ ടൗണിൽ വിട്ട് താ.ഉമ്മാക്കുള്ള മരുന്ന് വാങ്ങാൻ ഉണ്ട്" ബൈക്കെടുത്തു. അറിയാത്ത ഒരു പാട് പുതിയ മുഖങ്ങൾ. ഏതായാലും നാളെ നേരതെ വരണം. നിസാമിനെ ടൗണിൽ ഇറക്കി പാത്തൂന്റെ സ്കൂളിലേക്ക് ബൈക്ക് എടുത്തു .സ്കൂൾ ഗേറ്റ്നു മുമ്പിൽ ബൈക്ക് നിർത്തി.ക്ലാസ്സ്‌ വിട്ടിട്ടില്ല. മൊബൈൽ എടുത്തു വെറുതെ തോണ്ടി കൊണ്ട് ഇരുന്നു.ലോങ്ങ്‌ ബെൽ കെട്ടാണ് തല ഉയർത്തിയത് ഓരോരുത്തരായി വന്നു തുടങ്ങി.മൂന്നു കൂട്ടുകാരികളോടോപ്പം പാത്തുവും എത്തി. " എന്നാ ഇങ്ങൾ പൊയ്ക്കോളി. ഞാൻ ആ ചെങ്ങായിന്റെപ്പം വരാം...... " ഞമ്മളെ നോക്കിയാണ് "ആരാ ഷഹല അത്..... " കൂടെയുള്ള ഒരു ഫ്രണ്ടിന്റെ ചോദ്യം. " വകയിൽ ഞമ്മളെ കാരണവർ ആയി വരും" വകയിലോ.....? "ഇതാണോ അന്റെ ഷാനുക്ക....?" പാത്തു അതെ എന്ന് തലയാട്ടി. " ഞമ്മളെ കൂടെ പരിചയപ്പെടുത്ത ടോ അനെറെ ഇക്കാനെ.....?" ഞാൻ ചിരിച്ചു. " എന്റെ ഇക്കാനെ പരിചയപ്പെടാനുള്ള സ്റ്റാന്റേർഡ് അനക്കൊന്നും ആയിട്ടില്ല......!! മക്കള് ചെല്ല്......!!" ഇവൾ എന്റെ പെങ്ങൾ തന്നെ....!!! ഞാൻ ബൈക്കെടുത്തു. പാത്തു പിറകിലും. "ന്താ... ഷാനുക്ക മുഖത്തിനൊരു തെളി.... ഇങ്ങള് കാര്യം പറയി...?" "സന്തോഷം ഒരിക്കലും നമ്മളെ തേടി വരില്ല.തേടി പോവുക തന്നെ വേണം. മനസിലായോ......?" "അത് മനസിലായി.അതിപ്പോ പറയാൻ കാരണം..." "കാരണമെന്താന്ന് വെച്ചാ ......... അത് ......... അയിന് കാര്യായിട്ട് കാരണെന്നുല്ല.അതന്നെ കാരണം." "ഓ..... അങ്ങെനെയാണോ.....!!!" "പിന്നെ.... ഇന്നൊരു സംഭവണ്ടായി...... " " എന്താ....?" " ന്റെ ക്ലാസിലെ സൽമല്ലേ..........!!ണ്ടോക്ക്..... ജ് കേക്കൂണ്ടോ.........?" "കേക്കുണ്ട്.... പറയി.... ഓളിങ്ങളെ മോത്തിന്ന് കണ്ണ് ഇട്ക്കാത്ത കാര്യം ഇൻക്ക് കേക്കണ്ട.....!!" " അതല്ലെടി.. ഓളെ മുഹബ്ബത്ത് ഓള് ഞമ്മളോടിന്ന് പറഞ്ഞ്... " " ന്നിട്ട്.... ന്നിട്ടെന്താണ്ടായി " " അപ്പോത്തിന് ബെല്ലടിച്ചു. ഞമ്മൾ കുടീക്ക് പോന്നു." "ഓ..... ജാഡ തെണ്ടി...... കളിക്കാതെ കാര്യം പറയിങ്ങള്........!!" "ജ് വിശ്വസിക്കോന്ന് നിക്ക് അറീല്ല..... കേട്ട പാതി ഞമ്മള് കെട്ടിപിടിച്ച് ഒരു ഉമ്മ ങ്ങട്ട് കൊടുത്തു." " ഉമ്മ അല്ല. ബാപ്പയ്ക്കാരം കൊടുത്തത്." "എന്തെ... അനക്ക് പുട്ച്ചീല്ലെ....?" "പെണ്ണുങ്ങളെ മോത്തിക്ക് നോക്കിയാ മൂത്രം പോണ ടീമാണ് ന്റെ കാക്കു. ങ്ങള് സത്യം ന്താന്ന് വെച്ചാ തൊള്ള തൊറന്നങ്ങട്ട് പറയി....!!" (ആ കുരിപ്പിന് പിരിന്താണ്. ഇങ്ങള് അതൊന്നും വിശ്വസിക്കണ്ട. ഓളെ നാക്കിന് എല്ലുമില്ല ഇറച്ചീം ഇല്ല. അല്ലാതെ ഞമ്മക്ക് ധൈര്യത്തിന് ഒരു കൊറവും ഇല്ല. ഇങ്ങക്ക് അറിയണത് അല്ലെ ഞമ്മളെ .? ഞമ്മള് പൊളിയല്ലെ.......!!) "ഇജ് ഇന്നങ്ങനെ കളിയാക്കൊന്നും വേണ്ട. ഞാൻ തൊള്ള തൊറന്നാ കാര്യം അങ്ങട്ട് പറഞ്ഞ്...." "എന്ത് " " ഞമ്മളെ ഖൽബിൽ ഇജൊരു ഫ്രണ്ടായിട്ടൊള്ളു. അത് ഇനി എത്ര കഴിഞ്ഞാലും അങ്ങനെ ണ്ടാവൊള്ളൂന്ന്...... " " ആഹാ..... ഇങ്ങള് ഓളിംതേച്ചു.ല്ലെ... ഇതിപ്പൊ എത്രാമത്തതാ....?" "പോടീ..... പാവാണ്.നല്ലോണം സങ്കടായിട്ടുണ്ട്. ചിരിച്ച് അഭിനയിക്കാൻ നല്ലോണം മെനക്കെടുന്നുണ്ട് ഓള്...." " ഒക്കെ ശരിയാവും...... ഷാനുക്ക..... നിസാമിക്ക എവ്ടെ..?" "ഓന് മരുന്ന് വാങ്ങാനുണ്ട്. ഉമ്മാക്ക്.... " "പോയപ്പളും കണ്ടീല്ല...." "വണ്ടിമ്മൽ ഇജ് കേറിക്കൂടില്ലെ.....! പിന്നെങ്ങനെ കാണാനാ....." " ഇങ്ങള് ഇതെവിടുക്കാ വാലിമ്മൽ തീ പുട്ച്ച പോലെ പറക്കണത്....? സ്പീഡ് കൊറക്കി...... " "മഴയാണ് വരണത്.അയിന് മുന്ന് പെരീലെത്തണം..." " ഇങ്ങനെ പോയാ എത്തല് ണ്ടാവ്വൂല്ല...!!" കാർമേഘങ്ങൾ ഉരുകിയൊലിക്കാൻ ഒരുങ്ങിയിരുന്നതിനാൽ വേഗത കൂടിയതല്ലാതെ കുറഞ്ഞില്ല...... ഇളം കാറ്റിന്റെ സൗന്ദര്യം മുഖത്തെ കുളിര് കോരിച്ചു. അപകടം മുന്നിൽ കാണാതെ ഞാൻ മഴയുടെ വരവിനായി കാത്തിരിന്നു. ഇരുചക്രമാണ് എന്ന കാര്യം ഞാൻ മറന്നു..... കുറച്ചകലെ ഒരു പർദ്ധക്കാരി അശ്രദ്ധയായി റോഡ് ക്രോസ് ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചതാണ്. ഞാൻ പരമാവധി വണ്ടി വെട്ടിച്ചു. ചോര വാർന്ന് കിടക്കുന്ന പാത്തുവി നെറ മുഖം കൺമുന്നിൽ മിന്നി മറിഞ്ഞു. ഇടറിയ ശബ്ദത്തോടെ 'ഷാനുക്ക' എന്ന വിളി കാതുകളിലും.......... അപകടം സംഭവിക്കണം എന്നത് ദൈവത്തിന് ദൃഢനിശ്ചയമുള്ളത് പോലെ....!! * * * * *ഈ നാട്* *നശിക്കുന്നത്* *തിന്മചെയ്യുന്നവരെ* *കൊണ്ടായിരിക്കുകയില്ല* *പകരം* *തിന്മ കണ്ടിട്ടും *പ്രതികരികാത്തവരെ* *കൊണ്ടായിരിക്കും*.. * * * * *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (ചില പ്രശ്നങ്ങൾ കഥ രചനയെ ബാധിച്ചതിനാൽ ഇനിയുള്ള ഭാഗങ്ങളിൽ സംഭാഷണം ചുരുക്കുമെന്ന് അറിയിക്കുന്നു. കഥയിലെ പിഴവ് ചൂണ്ടി കാണിച്ചു തന്ന പ്രിയ സുഹ്യത്തിന് നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും ഇതുപോലുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. പ്രിയ വായനക്കാർ സഹകരിക്കുക) [03/12, 10:26 am] Sufaid Wr: *കരിനീല കണ്ണ്* *Part-04* **Sufaid.M* *+918943465025** #### ഓർമകളുടെ പിൻവിളികളില്ലാതെ ഇനി നടന്നകലണം.... രാവിനെ പ്രണയിക്കുന്ന ഒറ്റപ്പെട്ട തീരത്തേക്ക് ഒരു ഒറ്റപ്പെട്ടവനായ്.. #### ബൈക്ക് അമിത വേഗതയിലായിരിന്നു. അപകട തീവ്രത മനസിൽ മിന്നായം പോലെ മാറിമറിഞ്ഞു. ഞാൻ പരമാവധി വണ്ടി വെട്ടിച്ചു. ദൈവ സഹായമുള്ളത് പോലെ തോന്നി. ബൈക്ക് മറിഞ്ഞില്ല. പക്ഷെ.... ഒഴിഞ്ഞു മാറുന്നതിനിടയിൽ റോഡ് ക്രോസ് ചെയ്യുന്ന പർദ്ധക്കാരി വീണു......!! എനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. " എവിടെ നോക്കിയാടി താനൊക്കെ റോഡ് ക്രോസ് ചെയ്യണത്....?.വീട്ടിൽ പറഞ്ഞിട്ട് തന്നെ ആണോ ഇങ്ങട്ട് കെട്ടിയിടിക്ക്ണത്..?.അന്റെ മുഖത്ത് കണ്ണില്ലെ....? മുഖം ഒന്നാകെ മൂടി കെട്ടിയാൽ കണ്ണ് പിന്നെഎങ്ങനെ കാണാനാ... വെറുതെ മനുഷ്യന് പണിണ്ടാക്കാൻ ഓരോന്ന് ഇറങ്ങിക്കോളും.... " (സ്ത്രീകളുടെ വസ്ത്രധാരണത്തെയും ബുർഖയുടെ പവിത്രതയെയും അധിക്ഷേപിച്ചതല്ല. കഥയിലെ കഥാപാത്രത്തിനുസരിച്ച് വരികൾ എഴുതിയെന്നു മാത്രം..) അവൾ പതിയെ എണീറ്റു. എന്റെ മുഖത്തു നോക്കിയില്ല. പതിയെ സോറി പറഞ്ഞു. നിമിഷ നേരം കൊണ്ട് ആളുകൾ കൂടി . " എന്തെലും പറ്റിയോ മേളേ....?" "ഹോസ്പിറ്റലിൽ പോണോ....?" നുറുകൂട്ടം ചേദ്യങ്ങൾ ആളുകൾ ചോദിച്ചു കൊണ്ടെയിരിന്നു.അവൾ ഒന്നും പറ്റിയിട്ടില്ല എന്ന് തലയാട്ടുക മാത്രം ചെയ്തു.  ആൾക്കൂട്ടത്തിൽ നിന്നും ക്ഷോഭീതനായ ഒരുത്തൻ എന്റെ കോളറിൽ കയറി പിടിച്ചു. "എവിടെ നോക്കിയാടോ താനൊക്കെ വണ്ടി ഓടിക്കണെ.....?" ഞാൻ കുറ്റക്കാരൻ. എതിർത്ത് പറയാൻ ഒരുങ്ങവേ അവൾ ഇടയ്ക്ക് കയറി. "അയ്യോ.... ചേട്ടാ.... തെറ്റ് എന്റെ ഭാഗത്താണ്.. ഞാൻ ശ്രദ്ധിക്കാതെ യാണ് റോഡ് മുറിച്ചുകടന്നത്..." അവൾ എന്റെ നേരെ തിരിഞ്ഞു.ബുർഖയുടെ അധിരുകൾ ഭേധിച്ച് ഇരുകണ്ണുകൾ മാത്രം കാണാം... " ഇങ്ങൾ പൊയ്ക്കോളി. ഇനിക്കൊന്നും പറ്റീട്ടില്ല.... സോറി..... " എന്റെ കണ്ണുകൾ വലുതായി... എന്തൊരു മാധുര്യമുള്ള ശബ്ദം......!! ആ കിളിനാദം ഹൃദയത്തിൽ തട്ടി കളിച്ചു കൊണ്ടെയിരുന്നു...... ആ കണ്ണുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. കറുത്തിരുണ്ട ബുർഖയ്ക്കുള്ളിൽ അവളുടെ 'കരിനീല കണ്ണുകൾ ' തിളങ്ങികൊണ്ടെയിരുന്നു. നീട്ടി വരച്ച കൺമഷി വരകൾ മിഴികളുടെ സൗന്ദര്യം പത്തരമാറ്റാക്കി. ആ കൺമഷി കൊണ്ട് ഷാനുവിന്റെ പേരാണ് എഴുതിയിട്ടുള്ളത്.......!!! ആ കൺപീലികളിൽ ഷാനുവിന്റെ മുഖമാണുള്ളത്.....!!! ആ കറുപ്പ് കലർന്ന നീല കണ്ണിൽ ഷാനവാസിന്റെ ഹൃദയതാളമാണുള്ളത്......!!! കത്തിജ്വലിച്ച എന്റെ ദേഷ്യം എങ്ങോട്ടോ പോയി. അറിയാതെ എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. പിറകിലിരുന്ന് പാത്തു പിടിച്ചു തള്ളി കൊണ്ടേയിരുന്നു. ഞാൻ വേറെ ഏതോ ലോകത്താണ്. പിന്നിലെ വാഹനങ്ങൾ നിർത്താതെ ഹോണടിച്ചു.അവൾ എന്നെ തിരിഞ്ഞു നോക്കിയോ....? ഇല്ല........!! നടന്നകലുകയാണ്. "കിനാവ് കാണാതെ ഇങ്ങൾ വണ്ടിടിക്കി ഷാനുക്കാ....!" ചിന്തയിൽ നിന്ന് ഞാനുണർന്നില്ലെങ്കിലും വണ്ടി മുന്നോട്ടെടുത്തു. പാത്തു എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാം ഒരു അവ്യക്തതയോടെ മാത്രം കേൾക്കുന്നു. പേരെന്തായിരിക്കും.....? വീട് എവിടെയായിരിക്കും.....? എന്തായിരിക്കും ചെയ്യണത്.....? ഉത്തരമില്ലാത്ത നുറുകുട്ടം ചോദ്യങ്ങൾ മനസിലേക്ക്‌ ഓടിയെടുത്തു. എന്ന് കാണും, എവിടെ നിന്ന് കാണും, ഇനി കാണുമോ എന്നൊന്നും അറിയില്ല. അറിയുന്നത് ഒന്നു മാത്രം.........!! കണ്ണ് കൊണ്ട് കിന്നാരം പറഞ്ഞ് കണ്ണെത്താ ദൂരത്തെക്ക് മാഞ്ഞു പോയപ്പോഴും ഒരു കാര്യം മാത്രം മനസ്സിലുറപ്പിച്ചു.കിസ്മത് നിറഞ്ഞ ഖൽബിലേക്ക് മുഹബ്ബത്ത് കൊണ്ടു വന്ന പെണ്ണെ....!! സുലൈഖാ ബീവിയുടെ മരുമകളായി നീ മാത്രം മതി. ഇരുണ്ട് വന്ന കാർമേഘം ആനന്ദ കണ്ണീർ പൊഴിച്ചു.മഴ തുള്ളികൾ ഭൂമിയെ ചുംബിച്ചു.കാറ്റിന്റെ വേഗതയും മഴയുടെ ശക്തിയും വർധിച്ചു കൊണ്ടേയിരുന്നു. "ഇക്കാ..... നനയണുണ്ട്. വണ്ടി നിർത്തി.മഴ നിന്നിട്ട് പോവ്വാം" എങ്ങനെ വണ്ടി നിർത്താൻ. ഞമ്മൾ ഈ ലോകത്തൊന്നുമല്ല. തലോടികൊണ്ടിരിക്കുന്ന കുളിർക്കാറ്റിനും മുഖത്ത് വേദനയിൽ പതിക്കുന്ന മഴ തുള്ളിക്കും ഇതുവരെ അനുഭവിക്കാത്ത പ്രത്യേക സുഖം.                 *    *    *    * മനസ്സിൽ നെയ്ത നിനവുകളൊക്കെ ദൂരെയൊരു മണ്കുടിലിൽ മൺവിളക്കായ് കത്തുന്നു. വെണ്ണീറായ് മാറിയ കനവുകൾ മാത്രം കൂട്ടിന്..... * * * * വീടെത്തിയതറിഞ്ഞില്ല. പാത്തു ബൈക്കിൽ നിന്നിറങ്ങി, ഉമ്മാനെ അലറി വീട്ടിലേക്ക് ഓടി.പാൻറും ഷർട്ടും നനഞ്ഞൊലിക്കുന്നുണ്ട്. അത്രത്തോളം മഴ പെയ്ത കാര്യം ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. "ന്താ...ഷാനവാസെ അനക്ക് പിരാന്തായോ..? മഴ പെയ്യണ തൊന്നും ഇയ്യറിഞ്ഞില്ലേ..? (സത്യത്തിൽ ഞമ്മളറിഞ്ഞിട്ടില്ല. അത് വേറെ കാര്യം) "ചെറിയതായിട്ടൊള്ളായിരുന്നു മഴ ഉമ്മാ.. " "ബഡായി പറയാണുമ്മാ.....! ഇന്റെ ബുക്കൊക്കെ നോക്കി ഇമ്മാ..... ഞാൻ നാളെ എങ്ങനെ ക്ലാസിക്ക് പോവ്വാ....?" "ജ്ജ് പേടിക്കണ്ട. നാളിം ഞമ്മക്ക് ന്റെ ബൈക്കിമ്മൽ പോവ്വാ...." " ന്റെ ബുക്കൊക്കൊ ഇങ്ങളെ ബാപ്പ മൂസാ ഹാജി ഉണക്കി തരോ....?" "ഇപ്പ ഗൾഫിന്ന് വന്ന് ഇതൊക്കെ ഉണക്കുമ്പോഴേക്കും അനക്ക് നേരം വൈകൂല്ലെ....?" " ഷാനവാസെ അനക്ക് കളി കൊറച്ച് കൂടുന്നുണ്ട്." തലയാട്ടി നേരെ കുളിക്കാൻ പോയി. അവളുടെ കണ്ണുകൾ മനസിൽ നിന്ന് മായുന്നില്ല. ആ ശബ്ദം കാതിൽ അലയടിച്ചു കൊണ്ടേയിരിന്നു. ആ ദേഷ്യത്തിൽ കുറെ ചീത്തയും പറഞ്ഞു. പാത്തു ബാത്റൂമിന്റെ വാതിലിൽ മുട്ടിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. "ങ്ങളെന്താണ് കുളിമുറീല് ഫുഡ്‌ബാൾ കളിച്ചാണോ...!!ങ്ങട്ട് ഇറങ്ങി കാക്കോ.....!" കുളിച്ചിറങ്ങി. റൂമിൽ കയറി വാതിലടച്ചു.നേരം വൈകിയിട്ടും പുറത്തേക്ക് കാണാത്തതിനാൽ പാത്തു തിരഞ്ഞു വന്നു. "എന്തോ ഒരു വശപെശക് ണ്ടല്ലോ... ?" " എന്തേ....?'' " ഈ സമയത്ത് പാടവരമ്പത്ത് തൊള്ള പുട്ട് ചുടണ ആളാണല്ലോ ങ്ങള്., ഇന്നെന്താ റൂമിൽ കുത്തിയിരിന്നു." "അനക്ക് ഇന്നെ ചോദ്യം ചെയ്യലല്ലാതെ വേറെ ഒരു പണീം ഇല്ലെ..." " സത്യായിട്ടും ഇല്ല ..." "ഞാനൊറങ്ങാണ്.. ഇജൊന്ന് പോയാ...!!" "ഇങ്ങക്ക് ചോറ് മാണ്ടെ....?" ''പയ്ചണില്ലാ...." "നല്ല പയറുപ്പേരിയും മത്തി വറ്റിച്ചതും എതോ ഒരു മീൻ പൊരിച്ചതും ണ്ട്...മാണെങ്കി പോരി....?" " ഞാൻ വരാ.... ഇജ് പൊയ്ക്കോ...!" പാത്തു പോകാനൊരുങ്ങി. ''ഞാൻ ചൂടായത് തെറ്റായി...ല്ലെ...?" "അയിന് ങ്ങള് ന്നോട് ചൂടായില്ലല്ലോ....?" " അന്നോടല്ല..!! വണ്ടി ഇടിച്ച പെണ്ണിനോട്.... " " ഇങ്ങക്ക് അല്ലെലും പിരാന്താണ്. വല്യ സ്പീഡില് വന്ന് അതിനെ ഇടിച്ചതും പോരാ അയിനോട് ചൂടായിം ചെയ്തു." "ഓള് മാനത്തിക്ക് നോക്കിയാണ് നടക്കണത്. ഞാൻ മെല്ലെ വന്നാലും വണ്ടി ഇടിക്കും.ഇനി കാണുമ്പോ ഒരു സോറി പറയാം." "അയിന് ഇങ്ങള് ഓളെ മൊഖം കണ്ട്ക്ണോ....? പിന്നെങ്ങനെ കാണാനാണ്..." "അതൊക്കെ ഞമ്മക്ക് നോക്കാം..." ''ന്താണാവോ ഉദ്ധേശം...." "വിടാന് ഉദ്ധേശമില്ല ഏതായാലും..." "പിന്നെ...." ''അനെറെ നാത്തൂനായിട്ട് ഓള് ഈ പെരീല് ണ്ടാവും...." പാത്തു ഒരു കൊല ചിരി ചിരിച്ച് താഴെ പോയി... ഫോണിലേക്ക് ആരൊക്കെയോ വിളിക്കുന്നുണ്ട്. ആരാണെന്നു പോലും നോക്കാൻ തോന്നണില്ല. ഖൽബിനുള്ളിൽ മുഴുവൻ ഹിജാബിനുള്ളിലെ കരിനീല കണ്ണ് മാത്രം.......!! ചില നിമിഷങ്ങൾ അങ്ങനെയാണ്. നാം ഇഷ്ടപ്പെടുന്നവരെ കുറിച്ചുള്ള ഓർമകളിൽ അറിയാതെ നമ്മളെ തന്നെ മറന്നിരിക്കും * * * * നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട് * * * * ഓർമകളിൽ നിന്ന് ഉണർന്ന് കഴിക്കാൻ താഴെ പോയി. കഴിക്കുന്നതിനിടയിൽ പാത്തുന്റെ ആക്കിയുള്ള കമന്റ്. " ഉമ്മച്ചീ... ഷാനുക്കാനെ വേഗം ഒരു പെണ്ണ് കെട്ടിച്ചണം. ചെക്കൻ ബെടക്കാവുണ്ട്..... " "അന്റതല്ലെ ആങ്ങള...! ബെടക്കായില്ലെങ്കിലെ അത്ഭുതമൊള്ളു..." "അയ്യേ..... വടി കൊടുത്ത് അടി വാങ്ങി." "ഏതാണ്ടാ ആ പെണ്ണ്....?" "ഏത് പെണ്ണ്....?" "ഇജ് വണ്ടി ഇടിച്ചത്....?" പാത്തുനോട് കണ്ണ് ഉരുട്ടി കാണിച്ച് കൊടുത്തു. എല്ലാം ഓതിക്കൊടുത്തിട്ടുണ്ട് ഓള്. "അറില്ല... അറിയാതെ... " "അയിനെ തള്ളിട്ടതും പോര.ചീത്തിം പറഞ്ഞ് വന്നക്കാണ് ഓന്.:..." കിട്ടി ഉമ്മാന്റെ വക ഒരടി നടുപ്പൊർത്ത്.നേരെ ഒരു ചവിട്ടായി പാത്തുന് തിരിച്ചു കൊടുത്തു. "ണ്ടോക്കി... ഇമ്മാ.... ഇന്നെ ചവിട്ടൂണ്ട്..... " "ഒരു സോറി പറയണം.അല്ലെങ്കി ഒരു സമാധാനവും ണ്ടാവൂല്ല." "ഉമ്മാ.... ഇങ്ങക്ക് മരുമോളെ അന്വോഷിച്ച് പോവ്വാണ് ങ്ങളെ മോന്.." "പാത്തു... ഇയ്യ് ന്റെ കയ്യീന്ന് വാങ്ങിക്കും ട്ടോ.....?" "രണ്ടിനേം... ഞാനുണ്ടല്ലേ....? മുണ്ടാതെ ബെയ്ച്ച് ണീച്ച് പൊയ്ക്കോളി അവ്ട്ന്ന്..." കിടക്കാൻ പോവാൻ നേരം പാത്തുനെ വിളിച്ച്, മുഹബ്ബത്ത് ഖൽബിൽ കയറി കൂടിയ കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് പാത്തുന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. "ങ്ങൾ ഓളെ കണ്ട്പുട്ച്ചി. ബാക്കി വരണോട്ത്ത്ന്ന് വെച്ച് കാണാം. പാത്തുണ്ടാവും കൂടെ." തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. ഹിജാബിനുളളിലെ കരിനീല കണ്ണുകൾ തട്ടി ഉണർത്തുന്ന പോലെ. ആലോചനകൾക്കിടയിൽ അറിയാതെ ഉറങ്ങി പോയി. കോളിംഗ് ബെൽ കേട്ടാണ് ഉണർന്നത്. ഉമ്മ വാതിൽ തുറന്നു. കേട്ട് മറന്ന ഒരു പെൺശബ്ദം. ആളെ കാണുന്നില്ല. താഴെ പോയി നോക്കണോ.....? വേണ്ട..... ആരെങ്കിലും ആവട്ടെ......!! തല പുറത്തേക്കിട്ട് വന്ന അതിഥിയെ ഒന്നു കൂടെ നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. അതെ....!! ഞമ്മളെ ഖൽബും കവർന്നെടുത്ത് ഇന്നലെ പോയവൾ......!!കരിനീല കണ്ണ് കൊണ്ട് കഥ പറഞ്ഞവൾ......!! അവളെങ്ങനെ ഇവിടെ......? ഉമ്മയോട് എന്തോ പറഞ്ഞ് കോണിപ്പടികൾ കയറി മുകളിലേക്ക് വരുന്നു. പടച്ച റബ്ബെ ഞമ്മളെ റൂമിലേക്കാണല്ലോ....!!! കാലുകൾ നിലത്തുറയ്ക്കുന്നില്ല.റൂമിലേക്ക് ഓടി. കണ്ണുകൾ ഇറുക്കിയടച്ച് ബെഡിൽ കിടന്നു.അവൾ റൂമിൽ കടന്നു. ഇവളിതെന്ത് ഭാവിച്ചാണ്....? " ഹലോ...... " ഞാൻ കണ്ണ് തുറന്നില്ല. "ഹലോ......................!!!!! " കണ്ണ് തുറന്നു. അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കിയിരുന്നു......!                    *    *    *    * *ഒരുപാടു വേദനകൾ നെഞ്ചിലേറ്റി നടക്കുമ്പോൾ ..മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കുന്ന ഒരു മുഖമാകാനാണ് എനിക്കിഷ്ടം* *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* (ഒരുപാട് പരിമിധികളും പിഴവുകളും ഉണ്ടെന്നറിയാം. ശരിയായ വിമർശനങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.) [03/12, 10:26 am] Sufaid Wr: *കരിനീല കണ്ണ്* *Part-06* **Sufaid.M* *+918943465025** #### ചേർത്ത് പിടിക്കുക ആവുന്നിടത്തോളം....... എന്നിട്ടും നഷ്ട്ടപ്പെടാൻ ആണ് വിധിയെങ്കിൽ..,വിട്ട് കളയുക.നിങ്ങൾക്ക് ഉള്ളതാണങ്കിൽ തേടി വരുക തന്നെ ചെയ്യും....... #### ഒരിക്കലും മനസിൽ ചിന്തിക്കാത്ത കാര്യം.....!! കണ്ണ് കൊണ്ട് ഖൽബ് കവർന്നവൾ എന്റെ തൊട്ടു മുന്നിൽ. "ഹലോ..... ഹേയ്..... ഇയാളോടാണ്.........." തൊള്ള പൊളിച്ച് നിക്കാണ് ഞമ്മള് . പെട്ടെന്നാണ് ചിന്തയിൽ നിന്നുണർന്നത്. ''നന്ദിയുണ്ട് ട്ടോ........." "എന്തിനാ....... " " റാഗിങ്ങിൽ നിന്നും എന്നെ........." "അതിനൊരു നന്ദി വാക്കിന്റെ ആവശ്യമില്ല......" എന്നെ ഇങ്ങനെ നോക്കല്ലെ പെണ്ണ....... ഞാൻ ഇല്ലാണ്ടാവുന്നുണ്ട്. ''ചെറിയ ഒരു കണക്കുണ്ട് തന്നോട് എനിക്ക്........." "അയ്യോ...... എന്ത് കണക്ക്......?" " വേറെ ഒന്നുമല്ല. ഇന്നലെ വൈകീട്ട് തനിക്കൊരു ആക്സിഡന്റ് സംഭവിച്ചില്ലെ. ക്ഷമിക്കണം.അത് എന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാ.......!!" "ഹോ...... അതാണോ കാര്യം. അത് എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും ശ്രദ്ധിച്ചില്ല. ഞാനതപ്പോഴേ വിട്ടു." ഞമ്മക്കതങ്ങനെ വിടാൻ പറ്റില്ലല്ലോ .....!! കാരണം...... ഒരു നിമിഷത്തെ നോട്ടം കൊണ്ട് ഒരായുസ്സ് ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസിന്റെ ഏറ്റവും സുന്ദരമായ വികാരത്തിന്റെ പേരാണ് നീ.............!!! "എനി വെ.... ഞാൻ ഷാനവാസ്.ബി.കോം തേർഡ് ഇയർ ആണ്." "ഒകെ.ഞാൻ പൊക്കോട്ടെ.........?" വേണ്ട എന്ന് പറയണം എന്നുണ്ട്. എന്നിരുന്നാലും ഞാൻ തലയാട്ടി. പേര് എന്താണാവോ....? ആ ബാച്ചെങ്കിലും പറഞ്ഞിട്ട് പൊയ്‌ക്കൂടെ.....? സാരമില്ല. ഞമ്മൾ ഇവിടെ തന്നെ കാണും. ശരിയാക്കാം.......!!! മുന്നോട്ട് നടന്നു അവൾ തിരിഞ്ഞു നിന്നു. " ഷാനവാസിക്ക........! ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ ബി.എ അറബിക് എവിടെയാന്ന് പറയാമോ......?" ഇക്കയോ...., ആ ചുണ്ടുകൊണ്ട് ഞമ്മളെ പേര് വിളിക്കുന്നത് കാണാൻ പറ്റിയില്ലല്ലോ......!! " എനിക്കെന്ത് ബുദ്ധിമുട്ട്...... ഹോ അറബിക് ആണോ.....?" "ഹും......!!!" " അപ്പോ ഇന്നലെ.....?" "ലീവായിരുന്നു." "വാ.... ഞാൻ കാണിക്കാം......!!" "വേണമെന്നില്ല. പറഞ്ഞാൽ മതി. ഞാൻ പൊക്കോളാം...." അന്നെ ഞമ്മളങ്ങനെ ഒറ്റക്ക് വിടുലല്ലോ.... !! "പ്രോബ്ലം ഇല്ല. എന്റെ ക്ലാസും അതിനടുത്താണ്...." (അല്ല എന്നത് എനിക്കുമറിയാം വായിക്കുന്ന നിങ്ങൾക്കുമറിയാം....) അവൾ തല ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. ഈർപ്പം തട്ടിയ വെള്ളി കൊലുസിൽ വെയിൽ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു, തട്ടത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഓളുടെ ആ നോട്ടത്തിന്.... (നിർത്ത്.ഒരുപാട് വായിച്ചതാണ് ഈ ക്യാമ്പസ് ലൗ സ്റ്റോറീസ്. അവളെ കാണുന്നു.പിന്നാലെ നടക്കുന്നു. വളയുന്നു.നീയും അതും കൊണ്ട് വരുകയാണോ എന്ന് നിങ്ങൾ ചോദിച്ചേക്കാം...... നിങ്ങൾക്ക് പ്രതീക്ഷിക്കാം വായിച്ചതിൽ നിന്നും ഒരു വ്യത്യസ്ഥത. *Please Wait* ) അവളെന്റെ കൂടെ നടന്നു. അല്ല. ഞാനവളുടെ കൂടെ.. 'ദുൽ ഖർ' പറഞ്ഞത് പോലെ അന്റെ മുന്നിലും പിന്നിലും ഒന്നും ഞമ്മക്ക് നടക്കണ്ട. ഈ വലതു കയ്യിൽ അന്റെ ഇടതു കൈ കോർത്ത് അന്റെ ഒപ്പം നടന്നാൽ മതി. ന്റെ പടപ്പേ... ഈ അറബിക് ക്ലാസ് ഒന്ന് എത്താതിരുന്നെങ്കിൽ......? കൽ തൂണുകൾ ഓരോന്നായി പിറകിലേക്ക് പാഞ്ഞുകൊണ്ടിരിന്നു. തട്ടി തലോടി വന്ന പുലരിക്കാറ്റ് പർദ്ധയുടെ സുഗന്ധം മൂക്കിലേക്ക് പാഞ്ഞുകയറ്റി. "എന്താടോ ഇയാളുടെ പേര്....?" എന്തെങ്കിലും ചോദിക്കണമല്ലോ.....!!! "പേരിലൊക്കെ എന്തിരിക്കുന്നു....?" " അത് ശരിയായിരിക്കാം....!! പക്ഷെങ്കിൽ ഞമ്മക്ക് ങ്ങനെന്തെങ്കിലും ബുൾച്ചാൻ പറ്റ്വോ.... " അവൾ ചിരിച്ചിട്ടുണ്ടാവുമോ......? ബുർഖ ഉയർത്തി നോക്കാൻ പലതവണയായി കൈ മുതിരുന്നു. " ന്നാല് ങ്ങള് 'ജമീല'ന്ന് വിളിച്ചോളി.ന്റെ ഉമ്മാന്റെ പേരാ...നിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ്..." "താൻ പറയണില്ലെങ്കിൽ വേണ്ട. വിട്ടേക്ക്.... " "അല്ല മാഷെ.... വരാന്ത കഴിഞ്ഞല്ലോ...? എവിടെയാ ക്ലാസ്.....?" അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. "ക്ലാസ്..... ക്ലാസ്.... ക്ലാസ് ഈ വരാന്ത തൊടങ്ങുന്നതിന്റെ അവ്ടന്ന് രണ്ടാമത്തെ ക്ലാസാ.....!!" " അപ്പൊ ഇങ്ങോട്ടു വന്നത്......?" സൈക്കിളിൽ നിന്ന് വീണ ചിരി എന്ന് കേട്ടിട്ടുണ്ട്.ഇപ്പോ അഭിനയിച്ചു കാണിച്ചു കൊടുത്തു. " ചുരക്കി പറഞ്ഞാൽ ഞമ്മൾ നടന്നതൊക്കെ തിരിച്ചു നടക്കണം.... ല്ലെ......" ഞാൻ മുഖത്ത് നോക്കാതെ തലയാട്ടി. " മാഷ് ചെല്ല്... ഞാൻ കണ്ടു പിടിച്ചോളാം....." " എഗൈൻ സോറി....!!" അവളുടെ ചെറുചിരി ശബ്ദം പുറത്ത് കേട്ടു. "പേര് പറയാൻ പറ്റാത്ത അത്രയ്ക്ക് മോശമാണോ......?" "അയ്യോ.... ഞാൻ റീന...... റീന നാസിം..." റീന നാസിം ഞമ്മള് വൈകാതെ റീന ഷാനവാസ് ആക്കും മോളെ........!! അവൾ നടന്നു. കൂടെ നടക്കാൻ കാലുകൾ തുനിഞ്ഞെങ്കിലും വേണ്ട എന്ന് മനസിനെ പഠിപ്പിച്ചു. ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ......? ആ കരിനീല കണ്ണുകൾ ഒരു പ്രാവിശ്യം കൂടെ കണ്ടിരുന്നെങ്കിൽ......? ആരു പറഞ്ഞു കറുപ്പിനഴകില്ലെന്ന്.... ഇങ്ങൾ അവളുടെ കൺമഷി എഴുതിയ കണ്ണൊന്നു കണ്ടു നോക്കണം. അറിയാതെ പറയും... കറുപ്പിന് ഏഴഴകാണെന്ന്....!! ഇനിയും ചിന്തിച്ചു നിന്നാൽ ശരിയാവില്ല.ക്ലാസിൽ പോവണം. ഒന്നു കൂടെ പോയി കണ്ടാല്ലോ....? വേണ്ട... ഇങ്ങൾ കരുതും ഞാൻ പക്ക പെൺ കോന്തനാണെന്ന്. ഞാൻ തുള്ളി ചാടി ക്ലാസിലേക്ക് ഓടി. എല്ലാരും നല്ല സന്തോഷത്തിലാണല്ലോ....? അതോ...! ഞാൻ സന്തോഷത്തിലായതു കൊണ്ട് തോന്നണതോ..... "എന്താ ആഷിഖെ അനക്ക് പഠിക്കാനൊന്നുമില്ലെ.....?" ഓൻ ഞമ്മളെ തുറിച്ചു നോക്കാണ്. ബുക്ക് തുറന്നാൽ 'ഭുജി'ന്ന് വിളിച്ച് കളിയാക്കുന്ന ആളാണ് ഞമ്മള് . "എടീ ഫസ്ന..കൺമഷി ഒക്കെ ഇട്ട് വന്നൂടെ അനക്ക്.....? ആ കണ്ണൊക്കെ ഒന്നു തിളങ്ങട്ടെ പെണ്ണെ... " ഓളും വാ പൊളിച്ച് നിൽപാണ്. അവരൊക്കെ അന്തം വിട്ടതിൽ  ഒരു അത്ഭുതവുമില്ല. ആവശ്യത്തിനു പോലും തൊള്ള തൊറക്കാത്ത ടീമാണ് ഞമ്മള്.ആ ഞാനാണ് ഇങ്ങനെ തുള്ളിച്ചാടണത്. എല്ലാരും എന്നെ നോക്കുന്നുണ്ടോ...?  തോന്നണതാണോ ....? അല്ല. നോക്കുന്നുണ്ട്. ഡീസന്റാവാം. അധികം വൈകിയില്ല.സർ വന്നു. ക്ലാസ് തുടങ്ങി.ഞമ്മളാണെങ്കിൽ കണ്ണ് കൊണ്ട് കഥ പറഞ്ഞ മാലാഖയെയും ചിന്തിച്ചിരിപ്പാണ്. "എന്താ ഷാനവാസ്..... ഒറ്റക്ക് ചിരിക്കണേ...? കാര്യം പറയ്...? ഞങ്ങളും കൂടെ ചിരിക്കട്ടെ......!" എല്ലാ മാഷുമാരുടെയും സ്ഥിരം ഡയലോഗ്.....! " നത്തിംഗ് സർ'" ഞാൻ എണീറ്റ് നിന്ന് പറഞ്ഞു. "ഓനെന്തോ മുഹബ്ബത്ത് ഖൽബിൽ കയറി കൂടിയിട്ടുണ്ട്‌....." ഗേൾസിന്റെ ഭാഗത്തു നിന്നും കമന്റ്.. ക്ലാസിൽ കൂട്ട ചിരിയായി. (അതല്ലെങ്കിലും ഈ പ്രേമവും മണ്ണാങ്കട്ടയും ഒക്കെ കണ്ടു പിടിക്കാൻ പെൺകുട്ടികൾക്ക് ഒരു പ്രത്യേക കഴിവാണ്. അത് ഞമ്മൾ സമ്മതിച്ചു കൊടുത്തു. പടച്ചോൻ കാക്കട്ടെ...!!) "ഒകെ... സിറ്റ് ഡൗൺ....!" സർ ചിരിച്ചു കൊണ്ട് പറഞ്ഞു. * * * * *മൊഹബ്ബത്തിന്റെ അത്തർ മണക്കുന്ന* *മണിയറ ഒരുക്കി കാത്തിരിക്കുന്ന* *മൈലാഞ്ചി മൊഞ്ചുള്ള ഒരു ഖൽബുണ്ട്* *അതിലെ ഗസൽപാടുന്ന* *കിളിയുടെ ഇശലിന് നിന്റെ പേരാണ് ...* * * * * സമയത്തെ ആരോ പിറകിലേക്ക് വലിക്കുന്ന പോലെ. ക്ലാസിൽ നിന്നിറങ്ങി... അറബിക് ക്ലാസ് ലക്ഷ്യമാക്കി ഓടി. ക്ലാസിൽ സർ ഉണ്ടായിരിന്നു. ജനലിലൂടെ ക്ലാസിനകത്തേക്ക് നോക്കി. എന്തൊരു കഷ്ട്ടാണ്... ഇവൾക്ക് ആ മൂലയിലെല്ലാം പോയി ഇരിക്കേണ്ട വല്ല കാര്യവുമുണ്ടോ.?? ഈ ജനലിനരികിലെല്ലാം വന്ന് ഇരുന്നുടെ....മുഖം പോലും കണ്ടില്ല.  ഉച്ചഭക്ഷണ സമയത്ത് നോക്കാം എന്ന ചിന്തയോടെ തിരിഞ്ഞു നടന്നു. ക്ലാസിലിരുന്ന് പിന്നെ കാത്തിരിപ്പായി. സമയമായോ എന്നറിയില്ല. ഞാനിറങ്ങി ഓടി. പക്ഷെ..... ക്ലാസ് ശൂന്യം.....!!ഒരു ഈച്ച പോലുമില്ല. ചോദിച്ചറിഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞു.നേരത്തെവിട്ടു എന്ന്.. ന്റെ ദൈവമെ...! പണി തരാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ...? ഇനി ഇന്നെങ്ങനെ സമയം പോവും......?ആലോചിച്ചിട്ട് ദേഷ്യം ഇരമ്പി കയറുന്നു. ഭക്ഷണം കഴിച്ച് ക്ലാസിൽ പോയി. അടുത്തായിട്ട് ആരോ വന്നിരുന്നു. വേറെ ആരുമല്ല. സൽമ........!!! "എന്താ മാഷെ ഇങ്ങളെ പ്രശ്നം.... " "ഒന്നൂല്ല..... എന്തേ...." " കളിക്കാതെ കാര്യം പറയ്...." "മുഖം പോലും കാണാത്ത ഒരു ബുർഖക്കാരി...... " " എങ്ങനെ......? മനസ്സിലായില്ല......!!!" " ആളെ മയക്കണ ഇരുകണ്ണുകൾ... വേറെ ഒന്നുല്ല.അതിൽ ഞമ്മള് വീണു. അത്ര തന്നെ.....!!" "ന്നിട്ട് ങ്ങക്ക് ന്തെലും പറ്റിയോ....?" ഞാൻ തുറിച്ചു നോക്കി. "സൽമ.... കോമഡി പഴയ പോലെ ങ്ങട്ട് ഏൽക്കണില്ല. ശ്രദ്ധിക്കണം ട്ടോ....!!" "ചുമ്മാ പറഞ്ഞതാ..... ഇങ്ങള് പറയി. ആരാ ആള്.....?" "അറബിക് ആണ്. പേര് റീന.റീനനാസിം." " അയീ..... എന്ത് തോൽവി പേരാടെയ്.....?" (ഈ പേരിന് ഉടമകളായിട്ടുള്ള വ്യക്തികളോട്.... എന്റെ പ്രിയ സുഹ്യത്ത് ഉൾപ്പടെ.....,  കഥയിൽ പരാമർശിച്ചിട്ടുള്ളത് കഥയായിട്ട് മാത്രം കരുതണം എന്ന അഭ്യർത്ഥനയോടെ, ആരുടെയെങ്കിലും മനസിനെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിച്ചു കൊണ്ട് ) "യ്യ്  ണീറ്റ് പോയേ....!!" "അല്ല മാഷെ... രാവിലെ ഉദിച്ചോണ്ട് വന്ന സൂര്യൻ ഉച്ചക്ക് അസ്തമിക്കാൻ എന്താ കാരണം...?" "ഓലെ ക്ലാസ് ഉച്ചക്ക് വിട്ടു.'' " അതാണ് പ്പോ ങ്ങളെ പ്രശനം.... ഇന്നങ്ങട്ട് ലോകമവസാനിക്കാനൊന്നും പോവണില്ല. ഓള് ഇവടെ തന്നെ കാണും. ഇങ്ങള് സമാധാനിക്കി." ഞാൻ ചിരിച്ചു കൊടുത്തു. "ഏതായാലും ഓള് ഭാഗ്യം ചെയ്തവളാണ്." അതും പറഞ്ഞ് സൽമ എണീറ്റു. "സൽമ.... ഒരു നിമിഷം.....!!" അവൾ തിരിഞ്ഞു. " അനക്കിന്നോട് വല്ല ദേഷ്യവുണ്ടോ....?" " ദേഷ്യമോ...... എന്തിന്....? എല്ലാം ഒന്ന് ഉൾകൊള്ളാൻ ഇത്തിരി സമയം വേണം. പേടിക്കേണ്ട. കാമുകിയായിട്ട് ശല്ല്യം ചെയ്യാൻ ഞാൻ ഏതായാലും വരില്ല. പിന്നെ ഈ മനസ്സീന്ന് ഷാനു ഇല്ലാതാ...... ഒന്നുല്ല.ഞാൻ വരാട്ടോ....." മനസ്സിനകത്ത് എവിടെയോ ഒരു നീറ്റൽ. ഞമ്മളെ കാത്തിരിക്കുന്നവളെ ഒഴിവാക്കി, ആരെയോ കാത്തിരിക്കുന്നവളെ തേടി പോവുന്ന പോലെ. ഇവളൊരു പഞ്ച പാവമാണ്. സഹിക്കുന്നതാണ് ഇവളെല്ലാം. സ്നേഹിക്കുന്നവരെ ചെറിയ ഒരു അകൽച്ച മനസിനുണ്ടാകുന്ന വേദന എത്രയോ വലുതാണ്. പറഞ്ഞറിയാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ......!!                     *    *    *    * *_❣ഇന്ന് ഞാൻ മരണത്തെ ഭയക്കുന്നില്ല സ്നേഹിക്കുന്നവരെ ഭയക്കുന്നു എന്തെന്നാൽ മരണത്തേക്കാൾ വേദന ഞാൻ സ്നേഹിക്കുന്നവർ എന്നെ വേദനിക്കുമ്പോഴാണ്..._* * * * * ഉന്തിയും തള്ളിയും സമയത്തെ കഴിച്ചു കൂട്ടി. ക്ലാസ് കഴിഞ്ഞതും, പാത്തുന്റെ സ്കൂൾ ലക്ഷ്യമാക്കി വണ്ടിയെടുത്തു. പാത്തു ഞമ്മളെ വെയ്റ്റ് ചെയ്യാണ്. " ഇന്നെന്തെ വൈകി......?" "ഇജ് നേരത്തെ ആയതാണ് പാത്തു......!!" " മെല്ലെ പൊയ്ക്കോളി.... ഇന്നലെ ണ്ടായത് അറീല്ലെ.... ? മറന്നിട്ടില്ലല്ലോ......" "അത് മറക്കണമെങ്കിൽ ഞമ്മൾ മയ്യത്താവണം.... " "ഇപ്പളും ഓളെ ആലോയ്ച് നടക്കാണോ... ഓളെ ഇഞ്ഞി ങ്ങള് കാണോ....?" " കണ്ടല്ലോ......!!" "ങേ.......!!" ഞാൻ നടന്നത് വളളിപുള്ളി തെറ്റിക്കാതെ പാത്തൂന് പറഞ്ഞു കൊടുത്തു. " ഇത്രയ്ക്കും തലക്കു പുട്ച്ചക്ക്ണോ ങ്ങക്ക്....?'' " അന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല......" (ഓളെ പറഞ്ഞിട്ട് കാര്യല്ല. ഇതൊക്കെ കൊറെ ഓവറല്ലെ..... ഇങ്ങനൊക്കെയുണ്ടോ മുഹബ്ബത്ത്.... എന്ന് ഇങ്ങള് വിചാരിക്കുന്നില്ലെ.ചില പ്രണയങ്ങൾ അങ്ങനെയാണ്.നിമിഷ നേരം കൊണ്ട് ഖൽബ് കീഴടക്കി, പിന്നീടങ്ങോട്ട് ഹ്യദയമിടിപ്പ് നിയന്ത്രിക്കുന്നത് പോലും അവരായിരിക്കും. അവരുടെ അസാനിധ്യം നൽകുന്നത് മരണതുല്ല്യ വേദനയായിരിക്കും. അവര് ചേക്കേറുന്നത് സ്വപ്നത്തിലായിരിക്കില്ല. ഹൃദയത്തിലായിരിക്കും. ഉണരുമ്പോൾ മറക്കാനല്ല. ഹൃദയ താളമാകാനാണ്.) വീടെത്തി .ബൈക്കിൽ നിന്നിറങ്ങുന്നതിന്ന് മുമ്പായി നിസാമിനു വിളിച്ചു. "ടാ... ന്തായി.....? വീട്ടിലെത്തിയോ.....?" " ആ..... അര മണിക്കൂറായി.. തിരക്കായിരിന്നു.'' " ഡോക്ടർ എന്താ പറഞ്ഞെ....?" " എല്ലാം റാഹത്തായി. ഇനി പ്രോബ്ലം ഒന്നൂല്ല." "അൽഹംദുലില്ലാഹ്.... നാളെ വാ... കുറച്ച് പറയാനുണ്ട്." "എന്താടാ....?" "നാളെ നേരത്തെ വാ..." ഞാൻ ഫോൺ കട്ടാക്കി. " ഉമ്മാ..... ചായ...... " അലറി വിളിച്ച് വീട്ടിൽ കയറി. ഉമ്മാന്റെ മുഖം മാറിയിട്ടുണ്ടല്ലോ....? എന്താ കാര്യം എന്ന് ചോദിക്കാൻ ഒരുങ്ങിയപ്പോഴേക്കും ഉമ്മാന്റെ കൈ എന്റെ മുഖത്ത് പതിച്ചു. അപ്രതീക്ഷമായി കിട്ടിയ അടി ആയതിനാലും ശക്തി വളരെ കൂടുതലായത്‌ കൊണ്ടും ഞാൻ ടേബിളിൽ തല ഇടിച്ച് നിലത്ത് വീണു.                   *    *    *    * *ചരടുപൊട്ടിയ പട്ടം പോലെ മനസ്സ് ഗതിയറിയാതെ അലയുന്നു. എവിടെയെങ്കിലും ചായണം..നോവിന്റെ* *കണ്ണീരൊപ്പാൻ ഒരു വിരൽ തുമ്പും..., തലചായ്ക്കാൻ തോളും കണ്ടെത്തണം...* *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* [03/12, 10:26 am] Sufaid Wr: *കരിനീല കണ്ണ്* *Part-05* **Sufaid.M* *+918943465025** #### *ഇണങ്ങിയാലും പിണങ്ങിയാലും അന്തസ്സാടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതാണ് മാന്യതയുടെ ലക്ഷണം 💔🖤💔🖤* #### ഇന്നലെ മുഹബ്ബത്ത് കട്ടെടുത്തവൾ ഇന്നെങ്ങനെ എന്റെ വീട്ടിലെത്തി.അതും എന്റെ റൂമിൽ. അവളുടെ കണ്ണുകളിലേക്ക് മാത്രം നോട്ടം പതിപ്പിച്ചു.ആ കണ്ണുകൾക്ക് അൽപം തിളക്കം കുറഞ്ഞത് പോലെ ഒരു തോന്നൽ....! "ഇയ്യ് ന്താ ഇവിടെ......?" ഇടറിയ ശബ്ദത്തിൽ ചോദിച്ചു. " ഇങ്ങളെ വിളിക്കാൻ വന്നതാ...! എണീച്ച് ബെരി... " " ഇന്നെ വിളിക്കാനോ.... എന്തിന്...." " ന്തൊക്കെയാണ് ഇങ്ങളി ഒറക്കപിച്ചിൽ പറയണത്...? ഇങ്ങട്ട് എണീക്കി കാക്കോ..?" തല ശരിക്കും കുലുക്കി. കണ്ണുകൾ അടച്ച് തുറന്നു. " പാത്തോ....... ഇയ്യോ....... " ചുറ്റും നോക്കി. മുറിയിൽ വേറെ ആരും ഇല്ല. ഹോ...... സ്വപ്നം.......!! " ഇങ്ങള് ആരെയാണീ നോക്കണത്....?" " അനക്കെന്താ വേണ്ടത്.....?" "ഇന്ന് സ്കൂളിൽ പരിപാടി ണ്ട്.നാർത്ത പോണം....." "പൊയ്ക്കോ....." " ഞാനൊറ്റയ്ക്കോ....." "ന്നാൽ രണ്ട് യുണിയൻകാരെ കൂടി വിളിച്ചോ....." " സിനിമാ കോമഡി പറയാതെ ങ്ങട്ട് എണീക്കി....!" "കുരുപ്പ് ഒറങ്ങാനും അയക്കൂല്ല..... " " കുരുപ്പ് ങ്ങളെ മറ്റോള്.... ഇനി ഒറങ്ങാൻ നിക്കല്ലിട്ടോ....." പാത്തു താഴെ പോയി. അല്ലെങ്കിലും ഇനി എങ്ങനെ ഉറങ്ങാനാണ്...? ഒരു പെണ്ണിന്റെ കണ്ണ് കണ്ടപ്പോഴേക്കും സ്വന്തം മനസിന്റെ നിയന്ത്രണം കൈവിട്ടോ.....? മുഖം പോലും കണ്ടിട്ടില്ല....!! സ്വഭാവം അറിയില്ല... കുടുംബമറിയില്ല. എന്തിനേറെ പറയുന്നു. നിക്കാഹ് കഴിഞ്ഞോ എന്ന് പോലും അറിയില്ല. പിന്നെന്തിന് വെറുതെ കിനാവ് നെയ്തു കൂട്ടുന്നത്. അറിയില്ല....!! ഒന്നുമറിയില്ല......!! നീട്ടി വലിഞ്ഞ് പിറകിലേക്ക് നോക്കിയാൽ ഏറെയും സ്വപ്നങ്ങളാണ്. പാതി വഴിയിൽ ആർക്കോ വേണ്ടി എരിഞ്ഞൊടുങ്ങിയ സ്വപ്നങ്ങൾ. കദന കഥകളിലേക്കും പ്രണയ കാവ്യങ്ങളിലേക്കും കൂട്ടി ചേർക്കാൻ ഒരു പുതിയ അനുഭവം കിട്ടിയേക്കാം.......!! ഓർക്കാപ്പുറത്ത് കൺമുന്നിൽ മിഴി അഴക് തീർത്ത പ്രണയമേ....!! അവളെന്റേതാണെന്ന് മനസ്സ് പല തവണ ആവർത്തിച്ചു.വിശുദ്ധമാം ഹിജാബിനുള്ളിലെ പവിത്രമാം മുഖം എന്റെ മാറിടത്തിൽ അലിയാനുള്ളതാണെന്ന് കാലം ആർത്തലയ്ക്കുന്നത് പോലെ......!! * * * * *തന്നു പോവുക കാലമേ നീ..* *തച്ചുടച്ചോരെൻ നാളുകൾ....* *ചിട്ടയോടെ അടുക്കി വെച്ചൊരു* *ശിഷ്ടജീവിതംകെട്ടുവാൻ.......* * * * * കുളിച്ച് വേഗം ഡ്രസ്സ് മാറി " അനക്ക് നേരത്തെ എണീക്കാനൊക്കെ അറിയാം ല്ലെ.....?" ഉമ്മാന്റെ പ്രശംസ ചായ കുടിച്ച് പത്തുവിനെയും വിളിച്ച് വേഗം ഇറങ്ങി. ബെക്കിന്റെ ഗിയർ മാറികൊണ്ടേയിരുന്നു.റോഡിന്റെ ഇരുവശങ്ങളിലും അവളെ തിരഞ്ഞ് കണ്ണൂകൾ ഓടികൊണ്ടേയിരുന്നു. എവിടെയോ അവളെന്നെ കാത്തിരിക്കുന്ന പോലെ ഒരു തോന്നൽ.....!! "ഷാനുക്കാ ബൈക്ക് നിർത്തി. ഇതാണ് സ്കൂൾ......." '' വിളിച്ച് കാറണ്ടാ.... നിക്കറിയാം......." '' ഇന്നിപ്പോ കോളേജിലെത്തോ.....?അതോ പെണ്ണിനെ തപ്പി പോവ്വോ.....? " മോള് പോയി പഠിച്ചാ മതി......!!" ഞാൻ വണ്ടിയെടുത്തു.കോളേജിൽ എത്തിയ ഉടനെ നിസാമിനു വിളിച്ചു.കോൾ അറ്റന്റ് ചെയ്ത ഉടനെ പുളിച്ച തെറിയും ചെവി പൊട്ടുന്ന ചീത്തയും. '' നിസാമെ..... കാര്യം പറയ്.....?" ''അന്റെ ഫോൺ ഏത് പാതാളത്തിലാ കൊണ്ട് വെക്കല്.....?നൂറ്റമ്പത് വെട്ടം ബുള്ച്ച്ക്ക്ണ്.....?" ഞമ്മളെ പെണ്ണിനെ കിനാവ് കണ്ട് കിടന്നപ്പോ........!! "എടുക്കാൻ പറ്റാത്ത സാഹചര്യമായിരിന്നു.ഇയ്യൊന്ന് ക്ഷമി......!" ''ഞാൻ ഇന്ന് ലീവാണ്......!!" ''അതെന്തെ.........?" " ഉമ്മാനെ ഡോക്ടറെ കാണിക്കാൻ പോവണം.......!!ഇന്ന് വരാൻ പറഞ്ഞതാണ്......" "ഡാ..... ഞാൻ വരണോ.....?" " വേണ്ട...... അല്ല മോനേ....ഇയ്യെന്താ നേരത്തെ...... " "ആരാണൊരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത്......" ഞാൻ ഫോൺ കട്ടാക്കി.ഇന്നത്തെ ദിവസം കട്ടപൊക.നിസാമും കൂടെ ഇല്ലാത്തത് ആലോചിക്കാൻ വയ്യ. വണ്ടി പാർക് ചെയ്‌ത് ക്ലാസിലേക്ക് കയറണോ അതോ വന്ന വഴി തിരിച്ചു പോവണോ എന്ന് ചിന്തയിലിരിക്കുമ്പോഴാണ് സൽമയുടെ വരവ്. "അല്ല മാഷെ ഇന്ന് വാലിനെ കാണാനില്ലല്ലോ.....?'' ''എന്താണ്.........'' '' അല്ല...... നിസാമെവിടെന്ന്.......'' " അവൻ ലീവാണ്. എന്തൊക്കെയോ ഹോസ്പിറ്റൽ കേസ്......." എന്നെ ആശ്ചര്യപ്പെടുത്തിയത് ഇതാണ്.സൽമ എത്ര പെട്ടെന്നാണ് മാറിയത്. എന്റെ മുഖത്ത് നോക്കുന്ന നേരം നാണം കൊണ്ട് തല താഴ്ത്തിയിരുന്ന പെണ്ണാണ്. ഒന്നെങ്കിൽ അവൾ യാത്രാർത്ഥ്യം ഉൾകൊണ്ടു.അതല്ലെങ്കിൽ ചിരിച്ചു കൊണ്ട് വേദന കടിച്ചമർത്താൻ അവൾ പഠിച്ചു. ഞങ്ങൾ ക്ലാസ് ലക്ഷ്യമാക്കി നടന്നു.പെട്ടെന്നാണ് ആ കാഴ്ച എന്റെ കണ്ണിലൂടെ തെന്നിമാറിയത്. " സൽമാ..... ഇയ്യ് നടന്നോ...? ഞാൻ വന്നോളാം..'' കാരണമന്വേഷിച്ച് അവളുടെ കണ്ണുകൾ തലങ്ങും വിലങ്ങും ഓടി.ഒടുവിൽ.....!! "ജഹ്ഫറിനെ കണ്ടിട്ടാണ് ല്ലെ.ഷാനു വെറുതെ ഒരു പ്രശ്നത്തിന് ഇയ്യ് നിക്കണ്ട. ക്ലാസിലേക്ക് പോര്.........!!" (ജഹ്ഫർ.കോളേജിലെ തെമ്മാടി എന്ന് തന്നെ പറയാം.എന്റെ മുഖ്യ ശത്രു.എല്ലാ വേണ്ടാതരത്തിനും അവനും ടീമും മുന്നിലുണ്ടാവും. അത് കൊണ്ട് തന്നെ ഒരു വിധം കുട്ടികൾക്കും അവനെ പേടിയാണ്) " അവനെ എല്ലാത്തിനും അങ്ങട്ട് കയറൂരി വിട്ടാൽ ഞാനൊക്കെ ആണാണെന്ന് പറഞ്ഞ് നടന്നിട്ടെന്താ കാര്യം.....?" "ഷാനു... അവനും അവന്റെ ഫുൾ ടീംസുമുണ്ട്..... " ''ഇയ്യ് അവരുടെ നടുക്കുള്ള പെൺകുട്ടിയെ കണ്ടോ......? ആ സ്ഥാനത്ത് ഇയ്യ് അന്നെ ഒന്നു സങ്കൽപിച്ചു നോക്ക്....?" അവൾ തല താഴ്ത്തി. ഞാൻ ജഹ്ഫറിനു നേരെ തിരിഞ്ഞു. അവൾ പറഞ്ഞത് ശരിയാണ്. അവന്റെ ഫുൾ ടീമും കൂടെയുണ്ട്. ഒരാവേശത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു.മനസ്സിൽ പേടി ഇല്ലാതില്ല.പക്ഷെ മുഖത്ത് ഞമ്മളത് കാണിച്ചില്ല. വരുന്നെടത്ത് വെച്ച് കാണാം......മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ. "ഇതെന്തോന്ന് കോലമാടി.....? ഇതെന്താ അറബിക് കോളേജോ.....? പർദ്ധയൊക്കെയിട്ട് എഴുന്നള്ളാൻ.....!!അന്റെ മോന്തമ്മലെ കർട്ടനൊന്ന് പൊക്കെടൊ......? അന്റെ മൊഞ്ച് ഞമ്മളും കൂടെ കാണട്ടെ.????" പറയാൻ ജഹ്ഫറും , ചിരിക്കാൻ അവന്റെ ടീംസും. ''ജഹ്ഫർ.... നിർത്ത്... മതി തന്റെ വായാട്ടം." ഉള്ള ധൈര്യം വെച്ച് ഞമ്മളങ്ങ് പറഞ്ഞു. "ഇയ്യ് ഇതിൽ ഇടപെടണ്ട.ഇയ്യ് അന്റെ പണി നോക്കി പോ ഷാനവാസെ......" " അനക്ക് മനസ്സിലാവുന്ന ഭാഷയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അന്റെ സാമർത്ഥ്യം കാണിക്കേണ്ടത് പെൺകുട്ടികളോടല്ല എന്ന്. ഇജ് കുതിര കളിക്കണ്ടാ എന്നോ കോളേജിൽ അഴിഞ്ഞാടണ്ട എന്നോ ഞാൻ പറയണില്ല.അതിനൊക്കെ ഒരു പരിധിയുണ്ട്.പോത്തിനോട് വേധം ഓതിയിട്ട് കാര്യമില്ല എന്നറിയാം. എന്നാലും അന്റെ നല്ലതിന് പറയാണ്. ഇനിയും ഇയ്യ് ന്റെ മുന്നിൽ കിടന്ന് തെണ്ടിത്തരം കാണിക്കാനാണ് ഉദ്ധേശമെങ്കിൽ തെട്ടുമുമ്പായി മഞ്ചേരി മെഡിക്കൽ കേളേജിൽ ഒരു ബെഡ് ബുക്ക് ചെയ്യാൻ പറഞ്ഞേക്കണം അന്റെ ഉപ്പാനോട്..... " ( വിസിലടിക്കാൻ തോന്നില്ലെ ങ്ങക്ക്. തോന്നും. അക്കോലത്തിലാണല്ലോ ഞമ്മള് ആ സിനിമാ ഡയലോഗ് കാച്ചിയത്.അല്ല പിന്നെ.) (പഞ്ച് ഡയലോഗും അടിച്ച് തിരിഞ്ഞ് നടന്നപ്പോഴും ഞമ്മളെ മനസ്സിൽ പേടിയുണ്ടായിരുന്നു. കാരണം.......; ഇത് പോലൊരു ജഹ്ഫറിന്റെ റാഗിങ്ങ് സീനിൽ ഇടപെട്ടതിന്ന് അവന്റെ ടീമിന്റെ അടുത്ത് നിന്ന് പള്ള നിറച്ച് തല്ല് കിട്ടിയ ചരിത്രമുണ്ട് സെക്കന്റ് ഇയറിൽ. പക്ഷെ ഞാൻ കിടന്നതിനേക്കാൾ രണ്ടാഴ്ച ജഹ്ഫറിനെ നിസാം ഹോസ്പിറ്റലിൽ കിടത്തിയത് വേറെ കഥ. എനിക്ക് തല്ല് കിട്ടിയ കഥ ഇങ്ങളങ്ങനെ കേട്ട് രസിക്കണ്ട.അതൊന്നും പറയാൻ ഞമ്മക്ക് സമയമില്ല. കഥയിലേക്ക് വരാം.......!!) എന്തോ ജഹ്ഫർ ഒന്നും പറഞ്ഞില്ല. ഞാനും ആ പർദ്ധക്കാരിയും തിരിഞ്ഞു നടന്നു.' "ഹലോ............" അവളാണ്. വേഗത്തിൽ മുന്നോട്ട് നടക്കുന്നതിനിടയിൽ ഞാൻ തിരിഞ്ഞു.നോക്കിയത് മാത്രം എനിക്ക് ഓർമ്മയൊള്ളു.ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. മുന്നിൽ ' നിൽക്കുന്ന പർദ്ധക്കാരി മാത്രം വ്യക്തം. ഒരുമാതിരി ക്യാമറയിൽ എടുത്ത ഫോട്ടോ പോലെ പിന്നിൽ ഉള്ളതെല്ലാം വെറും മങ്ങൽ.. അതെ.......!!ഞാൻ കണ്ടു......!! ഞാൻ തേടി നടന്ന ഹിജാബുകാരി........ എന്റെ ഉറക്കം കളഞ്ഞ കിനാവുകാരി........ എന്റെ ഖൽബ് കട്ടെടുത്ത പ്രിയ പ്രണയനി.......... ഞമ്മളെ മുഹബ്ബത്ത് കൊണ്ടുപോയ കരിനീല കണ്ണുകാരി........ 'തട്ടത്തിൻ മറയത്തിൽ 'നിവിൻ പോളി പറഞ്ഞത് പോലെ ഇപ്പോ ഞമ്മള് മയ്യത്തായാൽ ഞമ്മളെ മയ്യത്തിന് ചിരിച്ചോണ്ടു നിൽക്കണ മൊഖമായിരിക്കും........ * * * *' *നിലച്ചെന്നു കരുതിയൊരെൻ തൂലിക ഇപ്പോൾ ചലിച്ചു തുടങ്ങി., നിറയെ മഷിയില്ലെങ്കിലും രണ്ടക്ഷരം കോറിയിടാൻ ഈ നനവ് മതി.* *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* ( വളരെ കുറഞ്ഞ് പോയെന്നറിയാം.ജോലി തിരക്ക് കാരണമാണ് ഭാഗങ്ങൾ വൈകുന്നതെന്ന് അറിയിക്കുന്നു. പ്രിയ വായനക്കാർ സഹകരിക്കുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.) [03/12, 10:26 am] Sufaid Wr: *കരിനീല കണ്ണ്* *Part-07* **Sufaid.M* *+918943465025** #### _*ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല!!!! പലരുടെയും വാശിയെ അതിജീവിക്കാനാണ്.....* #### ഉമ്മാന്റെ ദേഷ്യത്തിന്റെ കാര്യം അന്വേഷിക്കുന്നതിന്നു മുമ്പെ ഉമ്മാന്റെ ശക്തമായ അടി മുഖത്തു പതിച്ചു. ഞാൻ ടേബിളിൽ തലയിടിച്ച് താഴെ വീണു. പാത്തു ഓടി വന്ന് എണീപ്പിച്ചു. ഞാൻ ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല. തലയ്ക്ക് അസഹനീയമായ വേദന.......!! നെറ്റി പൊട്ടി ചോര കവിളിലൂടെ ഒലിച്ചിറങ്ങുന്നത് കണ്ട് പാത്തു അലറി വിളിച്ചു. ഉമ്മാക്ക് ഒരു കൂസലുമില്ലാത്തതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. കളിക്കിടയിൽ വീണ് കൈ മുറിഞ്ഞപ്പോൾ കളിയെ പഴിച്ച്, എന്നെ വഴക്കും പറഞ്ഞ് ബൂട്ടും സോക്സും അടുപ്പിലേക്കിട്ട എന്റെ ഉമ്മ. അന്ന് രാത്രി ഞാനുറങ്ങിയ ശേഷം മരുന്ന് വെച്ച് മുറിവ് കെട്ടി തന്നതും ഈ ഉമ്മ തന്നെയാണ്. തല്ലി പഠിപ്പിച്ച കൈ തന്നെയാണ് പല പ്രാവിശ്യം ഞാനറിയാതെ തലോടിയതും. പനിയേറ്റു വാടിയ എന്റെ നെറ്റിതടത്തിൽ സ്നേഹവും വാത്സല്ല്യവും വിരിച്ചു തണുപ്പേകിയ ന്റെ ഉമ്മാന്റെ സാമിപ്യം. (പ്രിയ വായനക്കാരുടെ ശ്രദ്ധക്ക്, ഉമ്മാനെ കുറിച്ച് പറയാതെ ഈ ഭാഗം എഴുതാൻ കഴിയില്ല എന്ന കാരണത്താൽ.....,, മുകളിൽ പറഞ്ഞ വാക്കുകൾ ഷാനവാസിന്റെ ഉമ്മയെ കുറിച്ചു മാത്രമല്ല. എന്റെയും നിങ്ങളുടെയും എല്ലാവരുടെയും മാതാവിനെ കുറിച്ചാണ്. ഉമ്മ......!! നഷ്ടമാകും മുമ്പ് ആ പുണ്ണ്യത്തെ ചേർത്തു പിടിച്ചു സ്നേഹിക്കണം. കാരണം..... നഷ്ടപ്പെട്ടാൽ പകരം തിരയാൻ കഴിയാത്തതും, നഷ്ടപ്പെട്ടാൽ നമ്മളൊക്കെ ഏറ്റവും കൂടുതൽ തേടുന്നതുമായ അത്ഭുത പ്രതിഭാസമാണ് ഉമ്മ. പ്രണയിക്കണം ഉമ്മയെ..... കവിളത്ത് കൊടുത്തു നോക്കണം ദിനപ്രതി ഒരു ചുടു ചുംബനമെങ്കിലും..... കിട്ടിയിട്ടുണ്ടാവും ഉമ്മന്റെ കയ്യിൽ നിന്നും ഒരു പാട് തല്ല്. ഉമ്മ തല്ലി വളർത്തിയ മക്കളാരും ചീത്തയായി പോയിട്ടില്ല എന്നതാണ് സത്യം........!! നെന്തു പെറ്റ മക്കൾക്കു മുന്നിൽ ഹ്യദയം തകർന്നു.., കണ്ണീർ പൊഴിച്ചു..., ഒരിത്തിരി സ്നേഹം കൊതിച്ചു കാത്തു നിൽക്കുന്ന ഉമ്മമാർ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ........!!! ) ഉമ്മ വീണ്ടും അടിക്കാൻ കൈ ഉയർത്തി. പാത്തു മുന്നിൽ കയറി നിന്നു. കാരണം ചോദിക്കാൻ നാവ് തുനിഞ്ഞതാണ്. പക്ഷെ ശബ്ദം പുറത്തു വന്നില്ല. " ഉമ്മാ.... ഇഞ്ഞി കാക്കുനെ തല്ലല്ലി.... ഇങ്ങൾ കാര്യം പറയി......?" " കാര്യം ഒക്കെ ഓൻക്ക് അറിയാം. പറയിപ്പിക്കാനായിട്ട് ഒരു ജന്മം....." " ഇങ്ങളെന്താ ഉമ്മാ പറയിണ്ടത്.നിക്ക് മനസ്സിലായില്ല....'' ഞാൻ കലങ്ങിയ കണ്ണുമായി ചോദിച്ചു. "ഇന്നോട് ചോയ്ച്ചാതെ ഇജ് ഉപ്പാന്റെ പൈസ ഇട്ത്തീനൊ...?" ഞാൻ ഞെട്ടി... പരുങ്ങുന്നത് കണ്ട ഉമ്മ വീണ്ടും ചോദിച്ചു. " അന്നോടാണ് ഷാനവാസെ ചോയ്ച്ചത്......?അന്റെ തൊള്ളിലെന്താ നാവില്ലെ.....?ഉപ്പാന്റെ രണ്ട് ലക്ഷം ഇജ് ഇട്ത്തീനെ.....?" പാത്തു ആകെ അന്തം വിട്ടിട്ടുണ്ട്. "ഉമാ ... അ..ത്.... ഒരു ആവശ്യത്തിന്... ഞാൻ മറന്ന.... " വൈകിയില്ല. വാക്കുകൾ മുഴുവിപ്പിക്കുന്നതിന്നു മുന്നെ മുഖത്ത് അടുത്ത അടിയും കിട്ടി. " ആ പാവം അന്നെ കൊഞ്ചിച്ചത് ഏറിയതിന്റെ പ്രശ്നമാണ്. അനെറെ ഉപ്പ അന്യനാട്ടിൽ കിടന്ന് ചോര നീരാക്കാണ്. ഇയ്യ് പൈസ ഇട്ത്തീനും ചെലവാക്കിനൊന്നുംഅനെറെ ഉപ്പാക്ക് കൊയപ്പം ഇല്ല. ഓനക്ക് ഇന്നോട് ഒന്ന് ചോയ്ക്കായിരിന്നു ന്ന് പറഞ്ഞപ്പോ ന്റെ കണ്ണ് നിറഞ്ഞു.അന്റെ ഉപ്പാനെ സംബന്ധിച്ചിടത്തോളം അതിത്ര വല്യ കായി ഒന്നുല്ല. ഒന്നും പറയാതിരിക്കിണ്ടത് ഇയ്യ് മൊതലാക്കാണ്.....!!" " ഉമ്മാ...... ഞാൻ ....." "നിക്ക് അന്നെ കാണണ്ട..... പൊയ്ക്കോ ന്റെ മുന്നീന്ന്....!" റൂമിലേക്ക് കോണിപ്പടി കയറി. പകുതിയിലെത്തി ഉമ്മാനോട് പറഞ്ഞു. "ഇന്നെ തച്ചീന് ഇൻക്ക് സങ്കടമില്ല. ങ്ങക്ക് ചോയ്ച്ചൂടെയ്നൊ.., എന്തിനാ അത് എട്ത്തത് ന്ന്....? മൂസാ ഹാജിന്റെ മോന് പൈസ ദൂർത്ത് അടിക്കാൻ പഠിച്ചിട്ടില്ല. അയിന് കാരണം, ഇന്നെ പോറ്റി വളർത്തിയത്,പട്ടിണി കിടന്ന് വിശപ്പിന്റെയും പണത്തിന്റെയും വില ശരിക്കും അറിഞ്ഞ ഒരുമ്മയാണ്......!" മറുപടി കാത്തു നിൽക്കാതെ ഞാൻ റൂമിൽ കയറി വാതിലടച്ചു. മുറിവിലെ ചോര ഒരു തുണി കൊണ്ട് തുടച്ചു. നെറ്റി നല്ല വേദനയുണ്ട്. കവിളിൽ ശരിക്കും നീര് വന്നിട്ടുണ്ട്.അങ്ങനെ തന്നെ കിടന്ന് ചെറിയ മഴക്കത്തിലേക്ക് ആഴ്ന്നിറങ്ങി. ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്. പാത്തു ആണ്. " എന്താ ഇങ്ങള് ഇരുട്ടത്ത് കിടക്കണത്...?" പാത്തു ലൈറ്റ് ഓണാക്കി. " ഇങ്ങൾ ഇതു വരെ കുളിച്ചില്ലെ....?" മുഖത്ത് ഉമ്മാന്റെ കൈ വിരലുകൾ തെളിഞ്ഞ് കാണാം. "ഇക്കാ.... നല്ല വേദനയുണ്ടോ.....??" "കൊയപ്പല്ല...നിക്ക് രണ്ടടിന്റെ കുറവ് ണ്ടായ് നു." " ങ്ങക്ക് ഉമ്മാനോട് പറഞ്ഞിട്ട് എടുത്തൂടെയ്നോ....?" " ന്റെ പാത്തോ ഞാനത് മറന്നതാ...! ഇൻക്ക് അയിന്റെ ഓർമയില്ല ... പിന്നെ അനക്ക് തോന്നൂണ്ടോ...ഞാൻ വെറുതെ പൈസ ചിലവാക്കുംന്ന്.ന്റെ ഡ്രസ്സ്.., ഈ റൂമ്.., പറ.... ഇതിലെന്തിലെങ്കിലും ആവശ്യമില്ലാതെ പൈസ ചെലവാക്കീട്ടുണ്ടോ.....?" " ഇതൊക്കെ ഇന്നെ പോലെ ഇമ്മാക്കും അറിയാം..... ഇത്രയും കൊറെ പൈസ ഇടക്കുമ്പോ ങ്ങക്ക് ഒന്ന് ഉമ്മാനോട് ചോയ്ച്ചൂടെയ്നൊ...?" എനിക്ക് ഉത്തരമില്ല വലിയ തെറ്റ് തന്നെയാണ് സംഭവിച്ചത്.തല കുനിച്ചു നിൽക്കാനായിരുന്നു വിധി. "നല്ല മുറിണ്ട് കാക്കോ.... ഞമ്മക്ക് ആശുപത്രി പോവ്വാ.....?" " ഇത് നാളെക്ക് മാറും " "എന്തിനാ അത്ര പൈസ എട്ത്തത് ന്ന് ങ്ങള് പാത്തുനോട് പറയി......? " അത്... അത്.... നിസാമിന്റെ ഉമ്മാന്റെ ഓപ്പറേഷനു കൊടുത്തതാ. ഉള്ള പണ്ടവും പണവും വിറ്റും നുള്ളിയും പൊറുക്കിയും ഓന് മൂന്നു ലക്ഷം ണ്ടാക്കി. ബാക്കി രണ്ട് ലക്ഷത്തിന് വീട് വിക്കാൻ തുനിഞ്ഞപ്പോ ഞാൻ വേറെ ഒന്നും ചിന്തിക്കാതെ......... അന്ന് തന്നെ വീട്ടിൽ വന്ന് പറയാൻ ഒരുങ്ങിയതാ..... പക്ഷെ വേറെ എന്തോ ചുറ്റുപാടിൽ പെട്ട്. പിന്നെ ആ പൈസ കൊടുത്തത് അത്ര വല്ല്യ തെറ്റായിട്ട് നിക്ക് ഇപ്പോഴും തോന്നുന്നില്ല. ഞമ്മളെ ഉപ്പ പഠിപ്പിച്ചിട്ടുണ്ട്. സ്വയം വേദനിക്കുന്നവൻ മനുഷ്യനാണ്. പക്ഷെ മറ്റുള്ളവരുടെ വേദന കൂടെ കാണാൻ കഴിയുമ്പോഴേ മനുഷ്യത്വം ഉള്ളവൻ എന്ന് പറയാൻ കഴിയു.......!!" എന്റെ കണ്ണ് നിറഞ്ഞു. " അയീ.... ഇങ്ങള് ചെറിയ കുട്ട്യോളെ പോലെ കരയാൻ നിക്കാണോ..... കുളിച്ച് ബെരി......." പാത്തു പുറത്തിറങ്ങി. എന്നെ പോലെ അവൾക്കും നല്ല സങ്കടമുണ്ട്. അല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ...... ഒരു സന്തോഷത്തിനു പിന്നിൽ സങ്കടങ്ങൾ വരാനുണ്ടെന്ന് പറയുന്നത് എത്രയോ ശരിയാണ്........!! ഓരോ ആലോചനയിലിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. നെറ്റ് നമ്പർ ആണല്ലോ......?ഉപ്പയാവും......!!ഉപ്പ ആളൊരു സംഭവമാണ്. അത് ഇങ്ങക്ക് ഈ ഫോൺ വിളി കഴിഞ്ഞാൽ മനസിലാവും. "ഹലോ......!!" "അസ്സലാമു അലൈക്കും.......!!" "വ അലൈക്കുമുസ്സലാം.......!!" "എന്താ ശബ്ദം വല്ലാണ്ടിരിക്കണേ...?" ''ഒന്നുല്ല ഉപ്പാ.... ഒറങ്ങി എണീറ്റതോണ്ട് തോന്നിയതാവും......" " ഷാനു ഞാൻ പറഞ്ഞിട്ടില്ലേ ചങ്ക് തകർന്നാലും സത്യം പറയണം ന്ന്.... ഉമ്മ എല്ലാം പറഞ്ഞു." "ഹും......" " എന്തെ..... ഒന്നും പറയാനില്ലെ.....?" " ഉപ്പാ.... ഞാൻ...." "ഇജ് .......!!" " ഉപ്പാക്ക് ന്നോട് വല്ല ദേഷ്യവുണ്ടോ.....?" " ന്റെ ഷാനോ...... പൈസ ണ്ടാകുന്നുണ്ടെങ്കിൽ അത് ചെലവാക്കാനുള്ളതാ........ ന്റെ സമ്പാദ്യം ന്റെ മക്കൾക്കുള്ളത് തന്നെയാ......" " ഉപ്പാ ഞാൻ പറയാൻ മറന്നതാ..... അല്ലാതെ..... " " നിക്കറിയില്ലേ ന്റെ മക്കളെ........!!" " നിസാമിന്റെ ഉമ്മാക്കുള്ള ഓപ്പറേഷനു വേണ്ടിയാണ് ഞാൻ പൈസ കെടുത്തത്.അവനെ കണ്ടപ്പോ സങ്കടം തോന്നി ഉപ്പാ... വേറെ ആരാ ഉള്ളത് ഓൽക്ക്.....അതാ ഞാൻ......!!" "ഞാൻ അന്നോടതിന് ഒന്നും ചോയ്ച്ചീലല്ലോ...... ഇൻക്കറിയാം... ഇയ്യ് ആ പൈസ വെറുതെ ചെലവാക്കൂല ന്ന്. അന്റെ ഉമ്മാക്കുള്ളത് ഞാൻ വേറെ കൊടുത്തോളാം......" ഞാൻ ചിരിച്ചു. "അല്ല ഷാനവാസെ.... ഇയ്യ് ഏതോ പർദ്ധക്കാരിടെ പിന്നാലെ ആണ് ന്ന് ഉമ്മ പറഞ്ഞല്ലോ....?" പടച്ച റബ്ബെ.... കുടുങ്ങിയോ....? " അതങ്ങട്ട് കടലിന്റെ അക്കരയും എത്തിയോ......?" "അതൊക്കെ എത്തും.ഇത് പറഞ്ഞപ്പോയാണ് ഞാൻ പൈസന്റെ കാര്യം പറഞ്ഞെ.... അപ്പോ അന്റെ ഉമ്മ ഓരോന്ന് വെറുതെ ചിന്തിച്ചു കൂട്ടിയതാണ്.അത് വിട് ഇജ്. എങ്ങനെ ണ്ട് ഞമ്മളെ ഭാവി മരോള്......?" "നല്ല ബാപ്പന്നെ ങ്ങള്....?മോന് ഒരു പെണ്ണിന്റെ പിന്നാലെ നടന്നിട്ട് ഒരു ചീത്തയും കൂടെ പറയാതെ.....?" "ചീത്ത പറഞ്ഞാ ന്റെ മോൻ നന്നാവ്വോ......?" "അതൊക്കെ വല്ല്യ ബുദ്ധിമുട്ടാണ്. " ''നാട്ടിക്ക് വരുമ്പോ ന്നെ കൂക്കി വിളിക്കാനുള്ള അവസരം ഇജ് ഇണ്ടാക്കരുത്...!!ഇൻക്കത്രയ്ക്ക് പറയാനൊള്ളു....!!" " ആലോചിക്കാം....." "ഷോപ്പിൽ ഇപ്പൊ എങ്ങനെ കച്ചോടം ഒക്കെ ണ്ടോ....?" " കൊയപ്പല്ല.... അങ്ങനെ പോവൂണ്ട്........" "ആര് പോവൂണ്ട് ന്ന്....? ഇജ് ഷോപ്പിന്റെ അടുത്ത് കൂടെ പോവല് ണ്ടോ......?" "അവിടെ ന്റെ ആവശ്യം ഇല്ലാ... അവിടെ ഓരോന്നിനും അല്ലെങ്കി തന്നെ ആൾക്കാരുണ്ട്. പിന്നെ ഞാനെന്തിനാ.......?" "ഞാനങ്ങോട്ട് വരട്ടെ.....!! അനക്ക് ഞാൻ ശരിയാക്കിത്തരാം. നാട്ടിൽ രണ്ട് തുണി ഷോപ്പുണ്ടായിട്ട് അനക്കങ്ങട്ട് തിരിഞ്ഞു നോക്കാൻ നേരം ഇല്ല. ല്ലെ......!!" " ഉപ്പാ റെയ്ഞ്ച് കട്ടാവുണ്ട്..... ഒന്നും കേൾക്കുന്നില്ല......" " അല്ലെങ്കിലും അതൊന്നും അനക്ക് കേക്കൂല്ല ന്ന് നിക്കറിയാം. ഏതായാലും ഞാൻ പിന്നെ വിളിക്കാം.'' " ശരി ഉപ്പാ...... " സലാം പറഞ്ഞ് ഫോൺ കട്ടാക്കി. (ഉപ്പ ഒരു സംഭവമാണ് എന്ന് പറഞ്ഞത് ഇതെല്ലാം കൊണ്ടു തന്നെയാണ്. ഉപ്പ എന്നെ ഇതുവരെ തല്ലിയിട്ടില്ല. എന്തിന്...?മുഖം കനപ്പിച്ച് ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല..... നിങ്ങളുടെ ഉപ്പയും ഇങ്ങനെയൊക്കെ തന്നെയാണ്.പല ഉപ്പമാർക്കും സ്നേഹത്തിനു മുന്നിൽ വെക്കുന്ന ഒരു മുഖം മൂടി മാത്രമാണ് ദേഷ്യം. പത്ത് മാസം ഞമ്മളെ ചുമന്നില്ല...... നൊന്തു പ്രസവിച്ചില്ല..... എന്നാലും കടലോളം സ്നേഹമാവും ആ മനസിൽ........!! പലരും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ അകറ്റുന്ന കൈകൾ.............!! ഇന്ന് നാം അനുഭവിക്കുന്ന എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപ്പാന്റെ ഒരു പാട് കാലത്തെ വിയർപ്പാണ്.., അധ്വാനമാണ്... ഉമ്മാന്റെ കൈപുണ്യത്തെ പുകഴ്ത്തുമ്പോൾ.., ഓർക്കാതെ പോയ ഒന്നാണ്.... അരിമണിക്കു പിന്നിലെ ഉപ്പാന്റെ വിയർപ്പ്.... എവിടെ നിന്നോ കേട്ടിട്ടുണ്ട്.. ;പത്ത് മാസം ചുമന്ന കഥ ഉമ്മ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും രാത്രിയെ പകലാക്കിയ കാര്യം ഉപ്പ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. സത്യത്തിൽ താൻ തോറ്റു പോയ ജീവിതമെന്ന മത്സരത്തിൽ സ്വന്തം മക്കളെ ജയിപ്പിക്കാനുള്ള വാശിയാണ് ഓരോ ഉപമാർക്കും.... മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ..) * * * * *രാത്രികളിലെ പല സ്വപ്നങ്ങളും. പകൽ വെളിച്ചത്തിൽ കണ്ണീരുകളാണ്.* * * * * ഉമ്മ റൂമിലേക്ക് കടന്നു വന്നു. കരഞ്ഞ് കലങ്ങിയ കണ്ണുമായി എന്റെ മുന്നിൽ വന്നിരിന്നു. "മോനോ..... ഉമ്മ ആ ദേഷ്യത്തിൽ...." " അതിനെന്താ ഉമ്മാ തെറ്റ് കണ്ടാൽ തല്ലണം. ഇന്നെ തല്ലാനുള്ള അവകാശം ന്റെ ഉമ്മാക്ക് ണ്ട്......" "ഇജ് എണീച്ച് വാ.. ഞാൻ ആ മുറി കെട്ടിത്തരാം....." "ഞാൻ ഒന്ന് കൂളിക്കട്ടെ... ഇങ്ങള് പൊയ്ക്കോളി. ഞാൻ വരാം....... " "മോന് ഇന്നോട് ദേഷ്യണ്ടോ...... ?" ഉമ്മ തേങ്ങി. അത് എന്നെ പോലെ ഒരു മക്കൾക്കും സഹിക്കുന്നതല്ല. " അയീ.... കരഞ്ഞാൽ സുലൈഖാ ബീവിനെ കാണാൻ ഒരു മൊഞ്ചും ണ്ടാവൂല്ല..... " "പോടാ അവ്ട്ന്ന്......." ഉമ്മ ചിരിച്ച് എണീറ്റു. ''എന്തടിയാ ഉമ്മാ ങ്ങള് അടിച്ചത്. ഇങ്ങള് ഞമ്മളറിയാതെ വല്ല ജിമ്മിലും പോവൂണ്ടോ.......?പല്ല് രണ്ടെണ്ണം കുറഞ്ഞുന്നാ തോന്നണ്ടത്...." "ഇടയ്ക്കൊക്കെ അങ്ങനെ ഓരോന്ന് കിട്ടീലെങ്കി ഇജൊന്നും ശരിയാവില്ല..... " എല്ലാം കലങ്ങി തെളിഞ്ഞ പോലെ.....! മനസിൽ ശരിക്കും ഒരു ആശ്വാസം ......!! മനസൊന്ന് ശാന്തമായപ്പോൾ ഖൽബ് പൊളിച്ച് ആ കരിനീല കണ്ണുകൾ ഒളിഞ്ഞു നോക്കാൻ ആരംഭിച്ചു. (ഇത്രയും ഭാഗങ്ങളിൽ ഞാൻ ഷാനവാസിനെയും അവന്റെ ഫാമിലിയെയും ശരിക്കും പരിചയപെടുത്തുക മാത്രമാണ് ചെയ്തത്. സത്യത്തിൽ ഇനിയാണ് കഥ തുടങ്ങുന്നത്. നൊമ്പരങ്ങൾ ഒരു പാട് ഏറ്റു വാങ്ങിയ...., വിധിയുടെ വിളയാട്ടത്തിൽ തകർന്നു പോയ ഷാനുവിന്റെ കഥ...... നഷ്ട പ്രണയകാവ്യങ്ങളിലേക്ക് കൂട്ടി ചേർത്ത ഷാനുവിന്റെ മുഹബ്ബത്തിന്റെ കഥ.......! ! മനസ് കൊണ്ട് ഒന്നായി ജീവിച്ച ഇരുഹൃദയങ്ങളെ വേർപെടുത്തിയ മരണമെന്ന വില്ലന്റെ കഥ......) * * * * *ഇതെന്ത് ലോകം ......! മരിച്ച മനസ്സും* *ജീവനുള്ള ശരീരവും വെച്ച് ആർകൊക്കെയോ* *വേണ്ടി ചിരിക്കുന്നു... ഉള്ളിലുള്ള തീ കനലിലേക്ക് ഒരു കടലോളം വെള്ളം* *ഒഴിച്ചാലും അത് ആളി കത്തുന്നുന്ടെങ്കിൽ അതിന് കാരണം അവൾ മാത്രം..* *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* ( വളരെ കുറഞ്ഞ് പോയെന്നറിയാം.ജോലി തിരക്ക് കാരണമാണ് ഭാഗങ്ങൾ വൈകുന്നതെന്ന് അറിയിക്കുന്നു. പ്രിയ വായനക്കാർ സഹകരിക്കുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.) [03/12, 10:28 am] Sufaid Wr: *കരിനീല കണ്ണ്* *Part-08* **Sufaid.M* *+918943465025** #### *എന്റെ കണ്ണുനീരുപ്പിനാൽ* *തുരുമ്പിച്ചുകിടപ്പുണ്ടീ* *മാറിടത്തിൽ....,* *നിന്നോട് പലവട്ടം* *പടവെട്ടി* *തോറ്റുപോയൊരായുധം* ... #####' ഓരോന്ന് ചിന്തിച്ചിരുന്ന് അവസാനം ബാത്റൂമിൽ കയറി. നെറ്റി ശരിക്കും നീറ്റലുണ്ട്.നാളെ കോളേജിൽ പോയാൽ നൂറു കൂട്ടം ചോദ്യങ്ങളാവും. നുണ പറഞ്ഞ് കുഴങ്ങും..... പോയി നോക്കാം.... വരുന്നെടത്ത് വെച്ച് കാണാം.... ചോറ് കഴിക്കാൻ പോയി. മൂഡ് ശരിയല്ല. അധികമൊന്നും സംസാരിച്ചില്ല. സന്തോഷിപ്പിക്കാൻ പാത്തു നല്ലപോലെ കഷ്ടപ്പെടുന്നുണ്ട്. ചിരിച്ച് അഭിനയിക്കാൻ ഞാനും....! മുറിവിൽ ഒരു തുണിയും വലിച്ചു കെട്ടി നേരെ പേയി കിടന്നു. മനസിനകത്ത് എവിടെയോ ഒരു വേദന........! തെറ്റ് ചെയ്തതിന് എന്റെ ഉമ്മ എന്നെ തല്ലിയതിന് ഞാനെന്തിന് സങ്കടപ്പെടണം......? വാടിയ മുഖവുമായി ഉറക്കമുണർന്നാൽ ഞമ്മളെ സ്നേഹിക്കുന്നവർ പോലും സങ്കടത്തിലാവും. ഓർമകളെയും തേരു തെളിച്ച് ഉറക്കം വേഗത്തിൽ പാഞ്ഞു. * * * * * * * * * * എണീറ്റ ഉടനെ കണ്ണാടിയെ കണി കാണിച്ചു.മുഖത്തെ നീര് കുറഞ്ഞിട്ടുണ്ട്. പക്ഷെ നെറ്റിയിലെ മുറിവ് തെളിഞ്ഞു കാണാം. കുളിച്ച് ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് .., മുറിവിൻ മേൽ ഒരു ബാൻറ്റേജ് ഒട്ടിച്ച് ഡൈനിംഗ് ടേബിളിൽ പേയിരിന്നു. " ഉമ്മാ....... ചായ.......!!!" പാത്തു തൊള്ള തൊറന്ന് നിപ്പാണ്. അവളെ കുളി കഴിഞ്ഞിട്ടില്ല. അതിനു മുമ്പെ ഞമ്മളെ ഒരുക്കം കഴിഞ്ഞു. " ആ തൊള്ള പൂട്ടിയേക്ക് പാത്തു......!! വല്ല ഈച്ചയും കേറും.......!" ചുണ്ട് തലങ്ങും വിലങ്ങും ഒന്ന് ആട്ടിയിട്ട് അവൾ കുളിക്കാൻ പോയി. "മോനെ......!! ശരിക്കും വേദനണ്ടോ മുറിവ്......?" "ഇല്ല.. നെറ്റി പൊട്ടി ചോര വന്നാൽ നല്ല സുഖമായിരിക്കും......." '' എന്നാ എണീക്ക്..... ആശുപത്രി പോവ്വാ.......!!!" " ഇപ്പോ തന്നെ പോണോ......?അതോ ഈ ദോശ തിന്നിട്ട് പോയാ മതിയോ.....?" "എന്ത് പറഞ്ഞാലും അനക്ക് കളിയാണ്........" " കോൺസണ്ട്രേഷൻ പോവൂണ്ട് ഉമ്മാ...... മുണ്ടാതിരിക്കി......!!" * * * * * * * * * "പാത്തു........ഇജ് വരുണ്ടോ..... അന്റെ ഒരു ഒരുക്കം.......!!" "' ദാ.... വരണു.... ഇങ്ങളൊന്ന് നേരത്തെ ആയപ്പോ എന്താന്നോ....?'' ' "ചെലക്കാതെ കേറ് വണ്ടിമ്മല് .... പോയിട്ട് വേറെ പണിള്ളതാ......!" "കണ്ട പെണ്ണുങ്ങളെ തൊള്ളിൽ നോക്കണതല്ലെ., ഇങ്ങളെ വല്ല്യ പണി......?" പാത്തുനെ സ്കൂളിൽ ഇറക്കി. നേരെ കേളേജിലേക്ക് വണ്ടിയെടുത്തു. " ഇന്ന് ഉച്ചക്ക് ശേഷം ക്ലാസില്ലാ.... ഞാൻ നേരത്തെ പോവും......!!" പാത്തു വിളിച്ചു പറഞ്ഞു. കേളേജിലെത്തിയ ഉടനെ നിസാമിനു വിളിച്ചു. നോ റെസ്പോണ്ട്. അധികം വൈകിയില്ല. നിസാമെത്തി. വന്ന ഉടനെ "എന്താ നെറ്റിമ്മല്........?" "അതൊന്നു വീണു......!!" "അന്റെ മോന്തമ്മല് പിന്നെന്തിനാ രണ്ട് ഉണ്ട കണ്ണ്......!!" "അടി തെറ്റിയാൽ ആനയും....... അത്രയോ ഒള്ളു.....!!" "അതെക്കെ പോട്ടെ.....ഷാനവാസ് .. കം റ്റു ദ പോയന്റ്....!!" " എന്തോന്ന്.......?" " ഞമ്മളൊന്നും ചത്ത് കാറി വിളിച്ചാലും നേരത്തെ വരാത്ത ടീമാണ്......... എന്താ കാര്യം.....?" കറക്റ്റ് ടൈംമിങ്ങ്. '' ഇജ് ചോയ്ച്ചീന്റെ ഉത്തരം ദാ വരണു.... " നിസാം തിരിഞ്ഞു. മുഹബ്ബത്തിന്റെ സുലൈമാനി......!!ദാ വരുന്നു..... കൺമഷി കൊണ്ട് കൊഞ്ചി കുഴഞ്ഞവൾ..........!! നിസാം എന്നെയും റീനയെയും മാറി മാറി നോക്കി. അവളൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ നിസാമിന്റെ ഇടയിൽ ഒന്നാളാവാമായിരുന്നു. എവിടന്ന്...? കണ്ണു കൊണ്ട് പ്രകാശം പരത്തി ഞങ്ങളെ മുന്നിലൂടെ കടന്നുപോയതല്ലാതെ..., ഇങ്ങനെ ഒരു മൊഞ്ചൻ നോക്കുന്നത് കണ്ട ഭാവം നടിച്ചില്ല. "എടാ.... ഈ പ്രേമം കൊണ്ടുള്ള ചിത്രം വര ഞമ്മക്ക് വേണോ....? ഒന്നു പിഴച്ചാൽ ഒരു പക്ഷെ മാറ്റി വരയ്കാൻ പോലും പറ്റിയെന്നു വരില്ല......!!" "ഇയ്യ് പറയണ പോലെ അല്ലെടാ .....ഈ മുഹബ്ബത്ത് ന്ന് പറഞ്ഞാൽ വല്ലാത്ത ജാതി ജിന്ന് തന്നെയാണ്. ഖൽബിക്കങ്ങട്ട് കേറിക്കൂടിയാൽ ഒഴിഞ്ഞു പോവാൻ ഇമ്മിണി വല്ല്യ പാടാണ്......!!" " എന്നാ പിന്നെ മോൻ ചെല്ല്......!! വായിൽനോട്ടം കഴിഞ്ഞ് വാ .... ഞാൻ ക്ലാസിലുണ്ടാവും. പേരും വിശേഷം ഒക്കെ ന്നിട്ട് പറഞ്ഞാ മതി.......!!" ഒരു കണ്ണ് ചിമ്മി..., ഒരു ചിരിയും പാസാക്കി ഞാൻ അവളുടെ പിന്നാലെ ഓടി. "ഹലോ........ റീന.........!!" അവൾ തിരിഞ്ഞു.ആ മിഴികൾക്ക് പ്രകാശമേറിയതു പോലെ. ''എന്റെ ക്ലാസ് നിക്കറിയാം. ഒരാളെ ആവശ്യമില്ല......." ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യം. ''ഒരു കാര്യം ചോദിക്കാണെടോ.......?" ''എന്തേ........?" '' ഇത്ര താൽപര്യമാണോ ഇങ്ങനെ മോറും മറച്ച് നടക്കാൻ.....?" ''ഇതാണോ തനിക്ക് ചോയ്ക്കാൻ ഉള്ളത്.....?" '" എല്ലാരിൽ നിന്നും ഡിഫറന്റ് ആയതോണ്ട് ചോയ്ച്ചതാ....?'' " ഇതിലിപ്പോ അസാധാരണം ഇപ്പോ എന്താ ഉള്ളത്..... ഇങ്ങനെ നടക്കാനുള്ളത് ന്റെ സ്വാതന്ത്ര്യം.... അതിലിപ്പോ....!!" '' നിർത്ത്...!! ഫിലോസഫിയൊന്നും പറയണ്ട...! വേറെ ആരും ഇങ്ങനെ വരുന്നില്ലാ എന്നാ പറഞ്ഞു വന്നത്.....!!" '' വേറെ ആരും വരാത്തത് എന്റെ കുറ്റാണോ......?" എല്ലാത്തിലും ഒരു ഗൗരവത്തിന്റെ സ്വരം.........!!! " ഇങ്ങനെ മസില് പിടിച്ച് സംസാരിക്കണോ....? ഒന്നു കൂളാവടോ.....?'' "തനിക്കിപ്പോ എന്താ വേണ്ടേ.......?" നെഞ്ചോട് ചോർക്കാൻ നിന്റെ ഖൽബ് വേണമെന്ന് പറയാൻ ആഗ്രഹമുണ്ട്. പക്ഷെ..... അവൾ തിരിഞ്ഞു നടന്നു. സ്വരത്തിലെല്ലാം എന്തോ വെറുപ്പ് നിറഞ്ഞ പോലെ...!! എന്നോടുള്ള ദേഷ്യം തീർക്കുന്ന പോലെ. ഒരു പക്ഷേ എനിക്ക് തോന്നിയതാവാം. അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. കൽപടിയിൽ നിന്നും വരാന്തയിലേക്ക് കാലെടുത്ത് വെക്കുന്നതിന്നു മുമ്പായി അവളൊന്ന് തിരിഞ്ഞു നോക്കി. അതെ.....!!എന്നെ തന്നെ......!! ഞാനൊരിക്കലും പ്രതീക്ഷിക്കാത്തത്. മനസ് കൊണ്ടു പോലും ചിന്തിക്കാത്ത നോട്ടം......!! (ഫ്രീയായി വാങ്ങുന്ന ചിക്കൻ കറിയിൽ നിന്നും അഡാറ് ചിക്കൻ പീസ് കിട്ടണ ഫീൽ....!) മുഖത്ത് നവരസങ്ങൾ മാറിമറിഞ്ഞു. ഒരു നോട്ടം കൊണ്ട് മനസ് കുളിർന്നെങ്കിൽ ഇഷ്ടമാണെന്ന് പറയണ സീൻ ആലോചിക്കാൻ വയ്യ.....! അറ്റാക്ക് വന്ന് ചത്ത് പോവും. പിന്നാലെ ഓടി ചെന്ന് കൺമഷി അഴക് കൺകുളിരെ കാണണമെന്നുണ്ട്. സമയമായിട്ടില്ല. ക്ലാസിലേക്കോടി.... ചെന്ന് നിന്നത് ക്ലാസിനകത്ത് നിസാമിന്റെ അരികത്താണ്. " നോക്കിയെടാ ഓള്....... ഇന്നെ നോക്കി...... ഇജ് കണ്ടീലല്ലോ..... ആ നീലകണ്ണോണ്ട് ഇന്നെ നോക്കണത് ഇജ് കണ്ടീലല്ലോ.......?" ഞാൻ നിസാമിനെ പിടിച്ച് കുലുക്കി. " ഇന്നെ തിരിഞ്ഞു നോക്കിയെടാ...... " ഞാൻ പരിസരബോധം മറന്ന് ചിരിച്ചു.നിസാമിനെ കെട്ടിപ്പിടിച്ചു. അയ്യായിരം കടം ചോദിച്ചു നടക്കുന്ന സമയത്ത് അമ്പതിനായിരം ലോട്ടറി അടിച്ചവനെപ്പോലെ ഞാനെന്തൊക്കൊയോ ചെയ്തു. ഒരു നോട്ടം നോക്കിയതിന്ന്........ നിസാം ഒന്നും പറഞ്ഞില്ല. എല്ലാവരും നിശബ്ധരാണ്. അറുക്കാൻ കൊണ്ടുവന്ന മാടിനെ നോക്കുന്ന പോലെ എല്ലാവരും എന്നെ തന്നെ നോക്കുന്നു. കാരണമെന്താണ് എന്ന് മാത്രം വ്യക്തമല്ല. ഒരു 'ഗെറ്റ് ഔട്ടി'ന്റെ അലർച്ച കേട്ടാണ് തിരിഞ്ഞത്. പിന്നെ ഞാനൊന്നും പറഞ്ഞില്ല. പൊടിയും തട്ടി പുറത്തേക്ക്.......!! സർ പഠിപ്പിക്കുന്ന ക്ലാസിലേക്ക് ഒരു കൂസലുമില്ലാതെ കേറി വന്നതും പോര.., കിടന്ന് അട്ടഹസിച്ചതിന്ന് ഒരു ഗെറ്റ് ഔട്ട് മാത്രം കിട്ടിയത് എന്റെ ഭാഗ്യം......!! അരന്നി പൂവിന്റെ മരത്തറയിൽ സമയത്തെ കൊല്ലാനായി മൊബൈൽ എടുത്തു. ഒരു വിധം സോഷ്യൽ മീഡിയയിൽ എല്ലാം പരതി.റീന നാസിമിനെ അന്വോഷിച്ച്.... നിരാശയായിരുന്നു ഫലം....!! സമയം വൈകിയില്ല. നിസാമും കൂട്ടിനെത്തി. അവളുടെ ക്ലാസിന് മുന്നിലൂടെയുള്ള നടത്തം....!! അവളെ നോക്കാതെ നോക്കുന്ന നോട്ടം.....!! അവളെ കൊണ്ട് തിരിഞ്ഞു നോക്കിപ്പിക്കാനുള്ള ശ്രമം....!! എല്ലാം തകൃതിയായി നടന്നു കൊണ്ടിരിന്നു. മണിക്കൂർ സൂചി വേഗത്തിൽ തിരിഞ്ഞതല്ലാതെ അവൾ സംസാരിക്കുന്നത് പോയിട്ട് തിരിഞ്ഞു പോലും നോക്കിയില്ല. ക്ലാസ് കഴിഞ്ഞ് ഗേറ്റിലെ കാത്തിരിപ്പിലേക്കായി ശ്രമം. കൺമഷി കൊണ്ട് അഴക് തീർത്ത് പെണ്ണ് മുന്നിൽ നടന്നെത്തി. ആ കൈ പിടിച്ച് നെഞ്ചോട് ചേർന്ന് ഇഷ്ടമാണെന്ന് പറയാൻ ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ...... "ടാ..... ഇജെന്ത് ആലോയ്ച്ച് നിക്കാണ് ഷാനു.....?" ''ഓളെന്നെ നോക്കണ പോലും ഇല്ലല്ലോ......!!" "ന്നാ പിന്നെ ഓളെ ഓളെ പാട്ടിനു വിട്ടേക്ക്.......?" " ഞമ്മള് ന്ന് ഓളെ വീട് കണ്ട് പിടിക്കും. നേരെ കേറി അങ്ങട്ട് പെണ്ണ് ചോയ്ക്കാം......?" "നാളെ കല്യാണം ഒറപ്പിക്കാം......!!" " ഞമ്മള് വീട് കണ്ട്പുട്ച്ചാൻ പോകൂണ്ട് ന്ന് ഞാൻ കാര്യത്തിൽ പറഞ്ഞതാ......!!" " ഞമ്മളോ.....? ഒറ്റക്കങ്ങട്ട് പോയാ മതി.......!!" "ഇജ് പോരുണ്ടോന്ന് ചോയ്ച്ചിട്ടില്ല. പോരണം എന്ന് പറഞ്ഞക്കാണ്......" "ഓള് എങ്ങനെ പോവ്വല്..... ?" " അത് നിക്കറിയൂല്ല..... " "എന്ത് കുന്താണ് പിന്നെ അനക്കറിയാ......??" " ഇഷ്ടാന്നറിയാം.... മറക്കാൻ പറ്റൂലാന്നും......!" "ഇളിച്ചു നിക്കാതെ വണ്ടി ഇട്ത്ത് വാ.....!!" ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു. അവൾ നിലയുറപ്പിച്ച ബസ്റ്റോപ്പിനു എതിർവശത്ത് ഞങ്ങളും നിലയുറപ്പിച്ചു. ബസുകൾ ഓരോന്നായി പാഞ്ഞു പോയി. അതിലൊന്നുമല്ല അവളുടെ ശ്രദ്ധ. ആരെയോ കാത്തിരിക്കുന്ന പോലെ ബസ് സ്റ്റോപ്പിൽ അവൾ മാത്രം തനിച്ചായി. പെട്ടെന്ന് ഒരു വെളുത്ത കാർ അവർക്ക് മുന്നിലായ് നിർത്തി. കാറിൽ മൂന്ന് സമപ്രായക്കാരായ ചെറുപ്പക്കാർ മൂൽ സീറ്റിലിരുന്ന ചെറുപ്പക്കാരൻ പുറത്തിറങ്ങി. അവളോടെന്തോ ചിരിച്ചു പറഞ്ഞു. ഒരു നിമിഷം പോലും ചിന്തിക്കാതെ അവർ കാറിലേക്ക് കയറി. മനസിൽ നെയ്ത് കൂട്ടിയ റീനനാസിമിന്റെ നിഷ്കളങ്കതയ്ക്ക് കോട്ടം സംഭവിച്ചത് പോലെ......!! * * * * *കാറ്റത്തു പാറി പറക്കുന്ന ചരടുപൊട്ടിയ ഒരു പാട്ടമാണ് ഞാൻ....* *കാറ്റിന്റെ ഗതിയനുസരിച്ചു കാറ്റ്* *നിലക്കുന്നതുവരെ സ്വതന്ത്രമായി* *പാറിപറന്നുകൊണ്ടിരിക്കും* ... *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025* [03/12, 10:28 am] Sufaid Wr: *കരിനീല കണ്ണ്* *Part-09* **Sufaid.M* *+918943465025** #### *ഒരു വൃക്ഷം അറിയപ്പടെുന്നത്‌* *അതിന്റെ ഫലത്തിന്റെ പേരിലാണ്‌.* *ഒരു മനുഷ്യൻ* *അറിയപ്പെടുന്നത്‌* *അവന്റെ* *പ്രവര്‍ത്തിയുടെ* *പേരിലും* #### ഒരു എതിർപ്പുമില്ലാതെ അവർ കാറിലേക്ക് കയറുന്നത് കണ്ട് എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ആരാണാ താടി വെച്ച മൊഞ്ചൻ.....? ഏട്ടനായിരിക്കും..... അല്ലെങ്കിൽ കസിനായിരിക്കും.... അതുമല്ലെങ്കിൽ.........!!! " നിസാമെ......ആരാടാ അത്.......? ഓളെന്തിനാ ഓലെ വണ്ടീല് കേറിയത്........? ഓൾക്ക് ബസിനെങ്ങാനും പോയാ പോരെ......?" " ന്റെ കുഞ്ഞാമാന്റെ കൂട്ട്യാണ് അത്.......!!" ഞാൻ തുറിച്ചു നോക്കി. " എല്ലേതും ഇന്നോട് ചോയ്ച്ചാ ഇനിക്കെങ്ങനെ അറിയാ..... ഓല് ആരാന്ന്......? ഇജ് വണ്ടിട്ക്ക്.... പോയി നോക്കാം....." ''ഏട്ടനെയ്ക്കാരം അത്......!!" " ലുക്ക് കണ്ടിട്ട് ഏട്ടനെ പോലെ തോന്നണില്ല.ഇനിക്ക് ഒരു മുറചെറുക്കനായിട്ടാണ് തോന്നിണ്ടത്." " നിസാമെ.... വേണ്ടട്ടൊ ജ്........!!" വേഗതയിലോടിയ കാറിനു പിന്നാലെ ഞങ്ങളെ ബൈക്ക് പാഞ്ഞു. കിലോമീറ്ററുകൾ താണ്ടി കാറ് ചെന്ന് നിന്നത് ഒരു പടുകൂറ്റൻ വീടിനു ഗേറ്റിനു മുന്നിലാണ്. കാർ വ്യക്തമായി കാണുന്ന രീതിയിൽ ഞാൻ ബൈക്ക് നിർത്തി. അവളിറങ്ങി. മുൻ സീറ്റിലിരുന്ന താടി വെച്ച ചുള്ളൻ ചെറുക്കനോട് എന്തോ പറഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് പോയി. അത് ആരാണ് എന്ന് മാത്രം വ്യക്തമല്ല. ജ്യേഷ്ടനാവട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ വീട്ടിലേക്ക് കണ്ണോടിച്ചു. ആ മതിലുകൾക്ക് രണ്ട് ആളുകളുടെ പൊക്കമുണ്ടായിരിന്നു.... ഗേറ്റിലെ ചിത്ര പണികൾ ആരും നോക്കി നിന്നു പോകും.... ബാൽക്കണിയിൽ വ്യക്തതയോടെ ദ്രശ്യമായ നിറവിസ്മയങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരിന്നു. ഞാനും നിസാമും പരസ്പരം നോക്കി. അതിനിടയിൽ....!! "ചേട്ടാ..... ഒന്നു നിൽക്കോ.....!!ഇത് ആരെ വീടാ....?" വീട് ചൂണ്ടി കാണിച്ചു. " മക്കള് ഇവിടെ ഉള്ളതല്ലെ.....?" ''ഞങ്ങൾ മലപ്പെർത്തിന്നാണ്........!!" " ഇത് ഗൾഫിൽ സൂപ്പർമാർക്കറ്റൊക്കെ ഉള്ള സൈതലവീടെ വീടാ.... ഇങ്ങക്കറീല്ലെ.......?കേട്ടക്കലുള്ള വല്യ തുണിക്കടയൊക്കെ മൂപ്പരതാണ്......!!!എന്തേ ചോയ്ക്കാന്....?" എനിക്ക് മറുപടിയില്ല. "ഞങ്ങൾ LIC ഏജന്റുമാരാണ്. പോളിസി കിട്ടോന്നറിയാൻ...?" നിസാമാണ്. '' എന്നാ ശരിട്ടോ..... കാണാം......!!" ഞാൻ ബൈക്കെടുത്തു. ചിന്തയിൽ ഒരുപാട് വാചകങ്ങൾ നൃത്തമാടി. അറിയാതെ മനസിലേക്ക് ഓടിക്കയറിയ പെണ്ണ് നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ് പോലും...! "എന്ത് തോന്നി ഷാനു അന്റെ ബീവിന്റെ വീട് കണ്ടിട്ട്....?" ഞാൻ വേറെ എന്തോ ചിന്തയിലാണ്. " അന്നോടാണ്......!!" "എടാ ഞാൻ വിചാരിച്ച പോലെ അല്ല.....!!" " എന്താണാവോ.......?" " ന്റെ മനസിൽ ഒാളിങ്ങനൊന്നും അല്ലെയ്നു. ഞാൻ കണക്ക് കൂട്ടിയ ഒരു പെണ്ണ് ണ്ടായ്നു..... അത്.....!!" " ഇജെന്തൊക്കെ ഈ പറയിണ്ടത്......?" "ഒരു പാട് ബാധ്യതകളുള്ള പെണ്ണ്......!!നിക്കാഹ് കഴിയുന്നതിലൂടെ എന്റേതു കൂടെ ആവുന്ന കടങ്ങൾ.....!! ഓരോന്നായി തീരുമ്പോൾ അവളുടെ മോത്ത്ണ്ടാവുന്ന സന്തോഷം.....!!എല്ലാം വെറുതെ....... ഇതൊരുമാതിരി അംബാനിടെ മോളെ കേറി പ്രേമിച്ച പോലെ ആയി..... " "ഇയ്യൊരു ഭൂലോക പരാജയമാണല്ലോ.......!!" '' എടാ... ഞാനെന്തൊക്കെയോ കിനാവ് കണ്ടീനു... ഹിജാബിനുള്ളിൽ ഓള് ഒരുപാട് സ്വപ്നങ്ങൾ മൂടി വെച്ചിട്ടുണ്ടാവും... ന്നും... എന്നിലൂടെ അതൊക്കെ സാഫല്യമാവുന്നും........!!" " ന്റെ ഷാനവാസെ ഇജൊന്ന് നിർത്ത്..... കെട്ടി കഴിഞ്ഞാൽ ഓളെ പെരിം പൈസക്കെ ഇജ് ഇന്റെ പേരിലങ്ങട്ട് എഴുതി തന്നാണ്ടി... അപ്പോ അനക്ക് സമാധാനം ആവൂല്ലെ.....?" നിസാമിനെ വീട്ടിലിറക്കി. കാറിലുണ്ടായിരുന്ന ചെറുപ്പക്കാരന്റെ മുഖം മനസിൽ നിന്നും മാഞ്ഞിരുന്നില്ല. അർഹതയില്ലാത്തത് എന്തോ മോഹിക്കുന്നു എന്ന് മനസ് ആവർത്തിച്ചു. * * * * *കണ്ട നാൾ മുതൽ 'ഉമ്മ' എനിയ്ക്ക് എന്നും ഒരു അത്ഭുതമാണ്...എത്രയെത്ര സഹനങ്ങൾ ഒരു ചെറുപുഞ്ചിരിയോടെ നേരിടുന്നു...ഒരു പരാതിയുമില്ലാതെ.* * * * * ''പാത്തോ.........!!" ഞാൻ നീട്ടി വിളിച്ചു. "എന്താണ്........ കാര്യം പറയി.......!!" താഴെ നിന്നും വിളി കേട്ടു . "ഒന്ന് വാ....... ഒരു കാര്യം പറയാന്ണ്ട്.........!!" കാര്യം അവളൊരു വായാടി ആണെങ്കിലും നടന്നതെല്ലാം അവളോട് പറഞ്ഞാൽ ഒരു സമാധാനമാണ്. ''ഇനിക്ക് കൊറെ എഴുതാന്ണ്ട്....... കഴിഞ്ഞിട്ട് വരാ......" "ഇപ്പോ പോവ്വാ.... വേഗം വാ........" ഓടി പാഞ്ഞ് റൂമിൽ കയറി. "പാത്തു.... അനക്ക് കേക്കണോ...... ഇന്ന് ഞങ്ങള് ഓളെ വീട്ടിൽ പോയി.... " " ആരെ........?" "ഓളെ........!!" "ആര്...... ഈ ഓക്ക് പേരില്ലേ......?'' "ഇജ് പൊയ്ക്കോ..... പോയി എഴ്തിക്കോ......!!" " ഇങ്ങള് തെറ്റല്ലി..... പറയി...... ഇങ്ങള് ' ഇങ്ങളെ ഓളെ പെരീ പോയി...... ന്നിട്ട്......?" "പോയതല്ല പ്രശ്നം.... ഓള് ഏതോ ഒരു ചെക്കന്റെപ്പം ആണ് പോയത്.... നിക്കത് തീരെ പറ്റീല....." " തന്നെ..... പാവം..... ന്നിട്ട് കാക്കോ.....ആ ചെക്കനെ കാണാൻ മൊഞ്ച് ണ്ടോ......?" ''അതാണോ ഞമ്മളെ പ്രശ്നം......?" ഞാൻ പല്ല് ഇറുമ്പി. "ന്നാ പറയി ങ്ങള്.......!!" " പെര ഒക്കെ കണ്ട് ഇങ്ങട്ട് പോന്നു......." "ഏത് പെര കാക്കു......?" അവള് തല്ലുണ്ടാക്കാൻ വേണ്ടി മാത്രം വന്നതാണ്. "അന്റെ കെട്ടിയോന്റെ പെര..... അതാണല്ലോ ഞമ്മള് പറയിണ്ടത്......!!" " ന്നിട്ട് കണ്ടോ ന്റെ കെട്ടിയോന്റെ പെര....?" ഇങ്ങനൊരു സാധനം........!!! " ഞാൻ പറയണത് അനക്ക് കേൾക്കാൻ പറ്റോ.....?" അവൾ തലയാട്ടി. "ഒരു പടുകൂറ്റൻ ബംഗ്ലാവ്...... ഇജൊന്ന് കാണണം.... ഞമ്മളെ പെര ഒന്നും ഒന്നൂല്ല.......!!" " ഷാനുക്കാ..... ഞാനൊരു കാര്യം ചോയ്ക്കട്ടെ.....?" " കുരുത്തക്കേട് ആണെങ്കി പൊന്നു പാത്തോ ചോയ്ക്കാത്തതാണ് നല്ലത്......" " ഇങ്ങളെ ഓൾക്ക് ഇഷ്ടായിലെങ്കിലോ.... അല്ലെങ്കി തന്നെ ഓളെ നിക്കാഹ് കഴിഞ്ഞ്ക്കുണെങ്കിലോ......?" "പൊന്നു പാത്തോ..... ആ കരിനാക്ക് വളച്ചൊന്നും പറയല്ലെ......?'' '' ഷാനുക്കാ.... അതല്ല.... ഇങ്ങള് ഒരു കാര്യം ചെയ്യി. നാളെ പോയി ഇങ്ങളെ മുഹബ്ബത്തങ്ങട്ട് പറയി.....!!" " അത് പറയാനായിട്ടില്ല.....!!" "ന്നാ പിന്നെ ഇങ്ങളെ ഇഷ്ടം ങ്ങനെ ഇട്ത്ത് വെച്ചാളി .കിനാവ് കണ്ട് നടന്നിട്ട് അവസാനം 'ബ് ധും' ന്ന് പറഞ്ഞങ്ങാട്ട് പൊട്ടട്ടെ....!! അപ്പോ പഠിച്ചോളും ങ്ങള്.... ഞാൻ എഴുതാൻ പോവ്വാ.... " അവൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. പറഞ്ഞതെല്ലാം ശരിയാണ്. പ്രണയമെന്നത് ഒരു തീ കനലാണ്. ചെറുകാറ്റ് കൊണ്ട് ആളി പടരാനും കൈ കുമ്പിൾ വെള്ളം കൊണ്ട് കെട്ടടങ്ങാനും സാധ്യതയുള്ള ഒരു അത്ഭുതം. കാലചക്രം അനുവാദമില്ലാതെ മുന്നോട്ട് പാഞ്ഞു.കോളേജ് ലൈഫിലെ ഓരോ ദിനങ്ങളും ഓർമകൾക്ക് വഴിമാറി. കോളേജ് ഗേറ്റിലെ അവളുടെ വരവിനായുള്ള കാത്തിരിപ്പും...... ഇട കണ്ണുകൊണ്ട് അവളെ നോക്കിയുള്ള ക്ലാസിനു മുന്നിലൂടെയുള്ള നടത്തവും........ തിരിച്ചു പോകുമ്പോൾ അറിയാതെ പിന്തുടർന്നുള്ള ഒളിച്ചുകളിയും.... മാത്രമായി ദിനങ്ങൾ കഴിഞ്ഞു പോയി. പറയാതെ മൂടിവെച്ച പരിശുദ്ധ പ്രണയം മനസിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിക്കൂടി. മനസിൽ ഭയമായിരിന്നു. ഇഷ്ടമല്ല എന്ന വാക്കിൽ പിന്നീട് ജീവിച്ചു തീർക്കേണ്ട ദിനരാത്രികളെ കുറിച്ചുള്ള ഭയം. അന്നൊരു വൈകുന്നേരം.......!!! നിസാമിനോടൊപ്പം അവളെയും കാത്തുള്ള നിൽപ്പാണ്.ഒരു വിധം കുട്ടികളെല്ലാം പോയി കഴിഞ്ഞു.ഇവളെ മാത്രം കണ്ടില്ല. "എവ്ടെ ടാ ഓള്.......? ഓളെ കാണാനില്ലല്ലോ.......?" "ന്താ ന്നോ ആ നിപ്പ്.....!! ഓള് മുന്നിലൂടെ പോവുമ്പോ നോക്കലും കൂടെ ഇല്ലാ..... നിക്കണ് കണ്ടാ തോന്നും.......!ഞാനൊന്നും പറയണില്ല........" "എടാ ഇജ് വന്നാ....... ഞമ്മക്കൊന്ന് പോയി നോക്കാം........." "ഇജ് പോയി വാ..... ഞാൻ ഇവിടെണ്ടാവും......." ക്ലാസ് ലക്ഷ്യമാക്കി നടന്നു. ബാത്റൂമിന്റെ അടുത്ത് ആരൊക്കെയോ ഉണ്ടല്ലോ........? ജഹ്ഫറാണ്.....!!അവിടത്തെ ചുറ്റുപാട് നോക്കാൻ ഇപ്പോ സമയം ഇല്ല. റീനയെ കാണണം. അല്ല..... ജഹ്ഫറും അവന്റെ ടീംസും മാത്രമല്ല. വേറെ ആരോ ഉണ്ട്..... കണ്ണുകളുടെ ഗതി ആ ഭാഗത്തേക്ക് മാത്രമായി തിരിഞ്ഞു. വേറെ ആരുമല്ല..... കലങ്ങിയ കണ്ണുമായി പരിഹാസങ്ങൾക്ക് നടുവിൽ എന്റെ പെണ്ണ്......!! റീന....... റീന നാസിം.......!! എനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതിന്നും അപ്പുറമായിരിന്നു. താമസിച്ചില്ല. ക്ഷതവേഗത്തിൽ ഞാൻ ജഹ്ഫറിനടുത്തെത്തി. മുഷ്ടി ചുരുട്ടി ജഹ്ഫറിന്റെ മുഖത്ത് ആഞ്ഞടിച്ചു. അവൻ നിലത്ത് വീണു. അന്ധാളിച്ചു നിന്നില്ല. എണീറ്റ ഉടനെ അടുത്ത അടിയും കൊടുത്തു. കാര്യം പോലും അന്വോഷിക്കാതെ...........!! പെട്ടെന്നുള്ള അടിയിൽ ജഹ്ഫർ തരിച്ചുനിൽപ്പാണ്. പക്ഷെ അവന്റെ കൂട്ടുകാർക്ക് അധിക സമയം വേണ്ടി വന്നില്ല. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ശക്തിയിൽ തലയ്ക്ക് പിൻഭാഗത്ത് ആദ്യത്തെ അടി. ആരാണ് അടിച്ചതെന്ന് നോക്കുന്നതിന്നു മുമ്പെ അടുത്ത അടിയും കിട്ടി. ഞാൻ താഴെ വീണു. എവിടൊന്നെക്കൊയോ ശരീരത്തിൽ മർദ്ധനം ഏറ്റുകൊണ്ടിരിന്നു. എനിക്ക് വേദനിച്ചില്ല.കാരണം കലങ്ങിയ കണ്ണുമായി എന്റെ പെണ്ണ് അടുത്തുണ്ടായിരുന്നു.ഇവൾക്ക് വേണ്ടി എന്തും സഹിക്കാൻ ഈ മനസ് പാകമായിരിന്നു.ആ കണ്ണ് നീര് എനിക്ക് സഹിക്കുന്നതിന്നും അപ്പുറമായിരുന്നു. കിട്ടിയ തല്ലിൽ മുഴുവനും തിരിച്ചു കൊടുത്തില്ലെങ്കിലും ഞാനും വെറുതെയിരുന്നില്ല. (കാരണം ഞങ്ങൾ മലപ്പുറത്ത്കാർക്ക് ഒരു പ്രത്യേകതയുണ്ട്. നാലെണ്ണം കിട്ടിയാൽ രണ്ടെണ്ണമെങ്കിലും തിരിച്ചു കൊടുക്കണം. മൂന്നാള് ചേർന്ന് തല്ലി കൊല്ലുകയാണെങ്കിൽ ചാവുന്നതിന്നു മുമ്പെ അതിൽ ഒരുത്തന്റെ മയ്യിത്ത് വീണിട്ടുണ്ടാവണം. അതിന് ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ വല്ലിപ്പമാർ തന്നെ ശീലിപ്പിച്ചു തന്നതാണ്.അത് കൊണ്ടാണല്ലോ കേരളത്തിൽ ഏറ്റവും കൂടുതൽ ബ്രിട്ടീഷുകാരുടെ ശവകല്ലറകൾ മലപ്പുറത്ത് കാണാനായത്.) ആരെക്കെയോ ചേർന്ന് പിടിച്ചു മാറ്റി. കൂട്ടത്തിൽ നിസാമും ഉണ്ട്. " പുന്നാര മോനെ ജഹ്ഫറെ....... ഇനീം ജജ് ഇവളെ കാര്യത്തിൽ.. ഇടപെട്ടു എന്ന്.... ഞാനറിഞ്ഞാൽ........!!" "എടാ മൈ*&! അന്റെ ആരാടാ പന്നി ഓള്...... " എവിടെ നിന്നോ നാവുകൾക്ക് ബലം വന്ന പോലെ... ചോദിച്ച ഉടനെ ഞാൻ ജഹ്ഫറിനു നേരെ വിളിച്ചു പറഞ്ഞു. " ന്റെ പെണ്ണാടാ ഓള്...... ഈ ഷാനവാസിന്റെ പെണ്ണ്.....!!" കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ തന്നെ നോക്കി നിന്നു. ഉണ്ടായിരുന്ന മനസാനിധ്യം കൈ മുതലാക്കി അവളുടെ കൈയിൽ പിടിച്ച് മുന്നോട്ടു നടന്നു.അനുസരണയുള്ള പേടമാൻ പോലെ അവളെന്റെ പിന്നാലെ നടന്നു. " ഈ ജഹ്ഫറിനെ നോവിച്ചിട്ട് ഇയ്യൊന്നും ഇവിടെ സുഖിക്കാൻ ഞാൻ അനുവദിക്കൂല." എന്റെ അടി അവന്ന് എത്രത്തോളം വേദനിച്ചിട്ടുണ്ടെന്ന് ആ വിളിച്ചു പറയലിൽ നിന്നും വ്യക്തമായിരിന്നു. എന്റെ പെണ്ണിന്റെ കണ്ണ് നിറയിച്ച നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത് അന്റെ ഭാഗ്യം. ഞാൻ മനസിൽ പറഞ്ഞു. ഗേറ്റിനടുത്ത് വെച്ച് അവൾ കൈ കുതറി. ഞാൻ പിടി വിട്ടു. "എന്താ റീന.... ജഹ്ഫറിനെ ആയിട്ടും പ്രശ്നം....." നിസാമാണ്. "ഒരു പാട്ട് പാടാതെ വിടില്ല എന്ന് പറഞ്ഞ് അവരെന്നെ പിടിച്ചു വെച്ചു. ഞാൻ പാടി കൊടുത്തു. അത് കഴിഞ്ഞ് അവന്റെ കൂടെ ഡാൻസും കളിക്കണം എന്ന്. ഞാൻ............" അവളുടെ ശബ്ദം ഇടറി. "പേടിക്കേണ്ട..... ഇനി അവനൊന്നും ചെയ്യൂല്ല........!!" അവൾ മുന്നോട്ട് നടന്നു. " റീനാ....." ഞാൻ നീട്ടി വിളിച്ചു. അവൾ നിന്നു. തിരിഞ്ഞു നോക്കിയില്ല. ഞാൻ അവളുടെ മുന്നിൽ പോയി നിന്നു "ജഹ്ഫറിന്റെ മുന്നിൽ വെച്ച് വായിൽ വെന്ന രണ്ട് വാക്കെടുത്ത് ഇട്ടതല്ല ഞാൻ. കാര്യത്തിൽ പറഞ്ഞതാ..... അന്റെ ഖൽബ് ഇനിക്ക് മാത്രായി തരാൻ പറ്റോ...... പൊന്നു പോലെ നോക്കിക്കോളാം ഞാൻ......!!! " അവൾ തല താഴ്ത്തി എന്നെ മാറ്റി മുന്നോട്ട് നടന്നു. " എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ റീന........?" അവൾ നിശബ്ധമായി മുന്നോട്ട് നീങ്ങി.ഞാൻ വിടാൻ ഉദ്ദേശമില്ലായിരിന്നു. " റീന... കാത്തിരുന്നോട്ടെ നാളെ നിന്റെ മറുപടിക്കായി...... " അവൾ തിരിഞ്ഞു നിന്നു.അതെ എന്ന് മാത്രം തലയാട്ടി. നിസാം എന്റെ തോളിൽ പിടിച്ച് കുലുക്കി. നാളെയുടെ അനുകൂലമായ മറുപടിക്കായി ഷാനവാസ് കാത്തിരിക്കുകയാണ്.... നമുക്കും കാത്തിരുന്ന് നോക്കാം അടുത്ത ഭാഗത്തിനായി........ (തുടരും)… *വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്.* *സംശയനിവൃത്തിക്കും, തത്ത്വ പ്രകാശത്തിനും വേണ്ടിയാവണം.* *Waiting for your feedback* *Sufaid.M* *+918943465025* *കരിനീല കണ്ണ്* *Part-10* **Sufaid.M* *+918943465025** #### *പുറകോട്ട് നോക്കി സങ്കടപ്പെടരുത്., കാരണം നമുക്ക് സഞ്ചരിക്കാനുള്ളത് മുന്നോട്ടാണ്....* #### മറച്ചുവെച്ച എന്റെ ഖൽബിലെ മുഹബ്ബത്ത് ഞാൻ പോലുമറിയാതെ പുറത്ത് ചാടി. വീട്ടിലേക്ക് വെച്ചുപിടിച്ചു. സന്തോഷം മുഖത്തെ കൂടുതൽ പ്രകാശഭരിതമാക്കി. കിടന്നിട്ട് ഉറക്കം വരുന്നില്ല. നാളെയുടെ സ്വപ്നങ്ങൾ ഉറക്കത്തെ വേട്ടയാടി. പിന്തിരുഞ്ഞു പോയ വസന്തക്കാലം തിരിച്ചു വന്ന പോലെ...... മനസിൽ എന്തെന്നില്ലാത്ത ഒരു തരം അനുഭൂതി...... ഇഷ്കിന്റെ വെൺ ചോലയിൽ മതിവരാത്ത സ്വപ്നങ്ങൾ ചേക്കേറികൊണ്ടിരുന്നു. നേരത്തെ എണീറ്റു. അത് കുറച്ച് കാലമായി ശീലമായി... ഒരിക്കലും ഒതുക്കി നിർത്താൻ ശ്രമിക്കാത്ത തലമുടി ജെല്ലിട്ട് ശരിയാക്കി. ഫ്രീക്കൻ താടി ഷേവ് ചെയ്ത് ഷെയ്പ്പാക്കി. ഉള്ളതിൽ വെച്ച് പുതിയ ഷർട്ട് തന്നെ ഇസ്തിരിയിട്ടു . ന്യൂ ജെൻ ചെരുപ്പ് ഒഴിവാക്കി കാനവാസ് തേച്ചുമിനുക്കി . മൊഞ്ച് ഫുൾ ആയിട്ട് അപ്ഡേറ്റാക്കി. മാറ്റി ഒരുങ്ങിയുള്ള വരവിൽ പാത്തു മിഴിച്ചു നിന്നു. " ഈ മോന്തക്ക് ഇത്രേം ചൊർക്ക്ണ്ടായ്നോ.....?" തലയ്ക്കിട്ട് ഒന്നു കൊട്ടിയിട്ട് ചായ കുടിക്കാൻ ഇരുന്നു. "എന്ത് കോലാ ഇത്...... ഇജ് കോളേജിക്കൊന്നും അല്ലെ പോണ്ടത്........?" ഉമ്മാന്റെ വക....... പാത്തു എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു. വേഗത്തിൽ പുറത്തിറങ്ങി. "ഷാനുക്കാ...... ഓൾ ദ ബെസ്റ്റ്.......!!" പാത്തു വിളിച്ചു പറഞ്ഞു. നിസാമിനെ അവന്റെ വീട്ടിൽ നിന്നും പിക്ക് ചെയ്ത് കോളേജിലേക്ക് ബൈക്ക് പായിച്ചു. കോളേജ് ഗേറ്റിൽ അവളുടെ വരവിനായുള്ള കാത്തിരിപ്പായി. മനസിന്റെ ഏതോ കോണിൽ ഭയത്തിന്റെ നീർതുള്ളികൾ ഉറവയെടുത്തു. പതിയെ പതിയെ അത് വർധിച്ചു കൊണ്ടിരുന്നു. കാത്തിരിപ്പിന്റെ സമയം ഒരു പാട് വൈകി. അവളെ കണ്ടില്ല. സമയത്തെ ദൈർഘ്യം കൂടുംതോറും മുഖത്തെ സന്തോഷം എങ്ങോട്ടോ മറഞ്ഞുകൊണ്ടിരുന്നു. ഇല്ല......!! റീന നാസിം വന്നില്ല....!! ആർക്കോ വേണ്ടി ദിവസത്തെ കഴിച്ചുകൂട്ടി. ഇത്രയും കാലം മനസിൽ കൊണ്ട് നടന്ന് നീ കാത്തിരുന്നില്ലേ... ഒരു ദിവസം കൂടെ കാത്തിരിക്ക് ഷാനവാസ്..... സമയം പതിയെ മാത്രം ചലിച്ചു. ആർക്കോ വേണ്ടി കെട്ടി ഒരുങ്ങിയ വേഷം ഒന്ന് അഴിച്ചു വെച്ചിരുന്നെങ്കിൽ...!! വല്ലാത്തൊരു വീർപ്പുമുട്ടൽ......!! * * * * * * * * * സമയം ഒരു പാട് വൈകി. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഉറക്കം ചിന്തയിലേക്ക് മാത്രം വഴിമാറി. ഫോണെടുത്തു. സമയം 12.55. നിസാമിന് വിളിച്ചു. ഒരു പാട് റിംഗ് ചെയ്തതിനു ശേഷം ഫോൺ അറ്റന്റായി. "എന്താടാ ഈ പാതിരാത്രി......!!! " ഉറക്ക പിച്ചിൽ മറുപുറത്ത് നിസാമിന്റെ ശബ്ദം. "ഇയ്യ് ഒറങ്ങിയോ.....?" "ഹും..... എന്തേലും അത്യാവശ്യം ണ്ടെങ്കി പറ......!" "എടാ ഇച്ച് ഓളെ കാണണം......!" " ആരെ........?" " റീനയെ........!!" " ആ....ഒകെ...... കണ്ടിട്ടു വാ.... ശരി ന്നാ......!!" "പോവല്ലേ ഓളെ വീട്ടിക്ക്.....?" " ആരെ വീട്ടിക്ക്.......?" "എടാ ഒറക്കം വരണില്ല.....!!ഞാൻ വണ്ടിയെടുത്ത് വരാ....!!ഇജ് പൊറത്തെറങ്ങ്......!!" "ഒറ്റക്കങ്ങട്ട് പോയാമതി.... അതിന്റെ കൂടെ കൊറവുണ്ട്.......!!" നിസാം ഫോൺ കട്ടാക്കി. അര മണിക്കൂർ കഴിഞ്ഞ് കാണും. ഞാൻ നിസാമിനു വീണ്ടും വിളിച്ചു. " എന്താടാ.... അനക്ക് ഒറക്കം ല്ല്യേ......?" " കിടന്നിട്ട് കറക്കം വരുണ് ല്ല്യാ.......!!" " എന്നാ പിന്നെ ഇജൊറങ്ങണ്ട...... ഞാനൊറങ്ങട്ടെ........!!" "എടാ അതല്ല.... ഓളെ വീട്ടിൽ പോയാല്ലോ......?'' " മതിലു ചാടി തല്ല് കൊള്ളാൻ എന്റെ പട്ടി വരും........!! ആ പെര കണ്ടാൽ പേടി ആവും അപ്പളാണ്......!!" ''എടാ തലപിരാന്ത് പുട്ച്ചുണ്ട്......!!i ''ന്റെ പൊന്നോ........ നാളെ കാണാം ഓളെ.. ഇജൊന്ന് കെടന്നൊറങ്ങ്........!!" ഇനി വിളിക്കരുത് എന്ന താക്കീതോടെ നിസാം ഫോൺ കട്ടാക്കി. ഉറക്കത്തെ കൂട്ടുപിടിക്കാൻ ചിന്തകൾക്ക് വീണ്ടും ഒരു പാട് സമയം വേണ്ടിവന്നു. പിറ്റേന്ന് നേരത്തെ തന്നെ കോളേജിലേക്ക് വെച്ചു പിടിച്ചു.അവളെ കാത്തുള്ള നിൽപ്പായി...... നിരാശയായി ഫലം. മനസിന്റെ അകത്തളങ്ങളിൽ ഭയം അതിശക്തമായി കൂടുകൂട്ടി. നാല് ദിവസം പിന്നിട്ടു. അവളെ കുറിച്ച് വിവരമില്ല. അവളെ ഒന്നു കണ്ടാൽ മതി.... ആ മിഴികളിൽ ഒളിപ്പിച്ചു വെച്ച കള്ളനോട്ടം കൊണ്ട് ഞാൻ സമാധാനിച്ചോളാം........!! ഹൃദയ അറകൾ തീ തിന്നുന്നതറിയാതെ അവൾ എവിടെ മറഞ്ഞിരിക്കുന്നു......? കാണാതിരുന്നപ്പോൾ മാനസ്സ് ശക്തമായി ആവർത്തിച്ചു നൽകി. അവൾ എത്രത്തോളം ജീവനായിരുന്നു എന്ന സത്യം.....!! ക്ഷമയെ ബദ്ധിപ്പിക്കാൻ ഇനി എനിക്ക് കഴിഞ്ഞേക്കില്ല. അന്വോഷിച്ചറിയണം എനിക്കവളെ......!! നിസാമിനെയും വിളിച്ച് വീട്ടിൽ പോവാൻ തന്നെ തീരുമാനിച്ചു. എന്ത് പറഞ്ഞ് പോകും......? ആരാണെന്ന് പറയും.....? എന്തിനാണെന്ന് പറയും.......? അറിയില്ല.....!! അതെല്ലാം പോയതിനു ശേഷമുള്ള കാര്യങ്ങൾ.....!! റീനയുടെ വീട് ലക്ഷ്യമാക്കി ബൈക്ക് പായിച്ചു. " ഷാനു.... ഇന്നന്നെ പോണോ......?രണ്ടീസം വെയ്റ്റ് ചെയ്ത് നോക്കിയാല്ലോ.......?" നിസാം പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. '' വയ്യ നിസാമെ.... മനസ്സിലൊരു പേടി.......!ഒരു സമാധാനം ഇല്ലാ...!" ''എന്തെലും ചെറിയ സൂക്കേട് ആയിരിക്കും....... അയ്ന് തന്നെ ഞമ്മൾ തെരഞ്ഞു പോവാ ന്ന് പറഞ്ഞാ മോശല്ലെ..... ഞമ്മക്ക് വെയ്റ്റ് ചെയ്ത് നോക്കാ.....!!" ഞാൻ ബൈക്ക് നിർത്തി. ദേഷ്യം നിയന്ത്രണാതീതമായിരുന്നു. "ഇയ്യ് എറങ്ങിക്കോ.....?" "ങേ.......?" "ഇജ് ഇല്ലെങ്കിലും ഷാനവാസ് റീനയെ കണ്ടിട്ടെ മടങ്ങ്ന്നൊള്ളു.....!!" നിസാം നിശബ്ധനായി. " ഒറ്റക്ക് ഞാൻ ഏതായാലും തിരിച്ചു പോവൂല്ല. പോവുന്നുണ്ടെങ്കിൽ ഇജും കൂടെണ്ടാവും.... ഒരുമിച്ചെ പോവൂ.... അതെങ്ങട്ടായാലും....!!..'' നിസാം കൂടെ വരും എന്നത് അവനെക്കാൾ ഏറെ എനിക്കറിയാം....... ഞാൻ ബൈകെടുത്തു. ''എന്തൊക്കെയോ പ്രോബ്ലം ണ്ട്ടോ ഓൾക്ക്.....!!" " എന്ത് പ്രോബ്ലം.....?'' ''അനക്കറിയോ......? ഇത്രയും ദിവസായിട്ട് ഓൾക്ക് ക്ലാസിൽ വല്ല്യ കൂട്ടുകാരികൾ ഇല്ലാ...... ആരോടും അധികം സംസാരിക്കാറില്ല..... എന്തിന്.... ഇത്ര വല്യ പത്രാസ് ഉള്ള ആളായിട്ട് ഒരു ഫോണുപോലും ഇല്ല എന്ന് പറഞ്ഞാൽ......!!" ''ഇതൊക്കെ ഇജെപ്പൊ അന്വോഷിച്ചു......?" " അത് മാത്രല്ല. അവൾക്ക് വേറെ എന്തോ പ്രശ്നം ണ്ട്. ഈയിടെയായിട്ട് ക്ലാസിൽ വെറുതെ ഇരുന്ന് കരയും പോലും..... ആ കലങ്ങിയ കണ്ണ് പല പ്രാവിശ്യം ഞാനും കണ്ടിട്ടുള്ളതാ.... ആദ്യം കണ്ട റീനയെ അല്ല ഇപ്പോ കാണുന്നത്. അവളാകെ മാറി. എല്ലാരിൽ നിന്നും എന്തൊക്കെയോ ഓള് മറക്കൂണ്ട്.. നമുക്കൊന്നും അറിയാത്ത ഒരു റീന നാസിം ഉണ്ട്. സൗഭാഗ്യങ്ങൾക്ക് നടുവിൽ നിന്നും എന്തൊക്കെയോ ഒളിപ്പിച്ച വെച്ച റീനനാസിം.... മുഖപടം മുഖം മൂടി ആക്കി മാറ്റിയ റീനനാസിം..... എനിക്കത് കണ്ടെത്തണം........!!" * * * * *ധീരതയ്ക്കും* *ആത്മവിശ്വാസത്തിനും* *മുന്നിൽ* *തോൽക്കാത്തവൻ* *അവനെന്ന* *സത്യത്തിന്* *വിശ്വസ്തനാകുന്നു* * * * * വേഗതയിലോടിയ ബൈക്ക് ആ വലിയ വീടിനു മുന്നിൽ നിശ്ചലനായി. ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു. ഒരു സെക്യൂരിറ്റിയെ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. വില കൂടിയ ഏതോ തരം കല്ലുകൾ കൊണ്ട് നിലം ഭാഗിയാക്കായിരുന്നു..... ഇരു വശങ്ങളിലും വിസ്മയം തീർത്തു കൊണ്ടുള്ള വേലികൾ...... പുൽമൈതാനത്തിന്റെ പ്രതീതി വേറെ.....!! വീടിനോടടുക്കും തോറും ചുവടുകളുടെ വേഗത കുറഞ്ഞു കൊണ്ടിരുന്നു. ആരാണ്.......? എന്താണ്....? എന്തിനാണ്......? ഉത്തരമില്ലാത്ത നൂറുകൂട്ടം ചോദ്യങ്ങൾക്ക് മറുപടി റീനയെ കാണണം എന്ന എന്റെ വാശി മാത്രം. നെഞ്ചിടുപ്പ് അതിവ്രുത താളത്തിലായി. തൂണിൽ ഘടിപ്പിച്ച കോളിംഗ് ബെല്ലിൽ വിരലമർത്തി. അകത്തെ അനക്കം കാതുകളിലെത്തി. ഭീമാകാരമായ വാതിൽ തുറന്ന വ്യക്തിയോടെ തെല്ലതിശയത്തോടെ ഞാൻ നോക്കി നിന്നു. അതെ......! അന്ന് റീനയുടെ കൂടെ കാറിൽ വന്ന അതേ മൊഞ്ചൻ........! അത് ജേഷ്ടനായിരുന്നു എന്ന കാര്യം മനസിൽ ഉറപ്പിച്ചു. "ആരാണ് നിങ്ങൾ.......?" ഗാംഭീര്യമുള്ള ശബ്ദം....! മറുപടി എന്ത് പറയണം എന്ന ആലോചനയിലാണ്. "ആരാ റീമസെ അവിടെ.....?" അകത്ത് നിന്ന് ആരോ വിളിച്ചു ചോദിച്ചു. മറുപടി പറയുന്നതിന്നു മുമ്പെ ഒരു മദ്ധ്യ വയസ്കൻ പുറത്ത് വന്നു. റീനയുടെ ഉപ്പയാവും.......!! "ആരാ മക്കളെ ഇങ്ങള്.....? ആരായാലും കേറി ഇരിക്കി. ഇരുന്ന് സംസാരിക്കാം......." ബഹുമാനമുള്ള മനുഷ്യൻ.....!! " കാക്കേ....ഇരുക്കാൻ സമയമില്ല. പോയിട്ട് കുറച്ച് പണി ണ്ട്.ഒരു കാര്യം അറിയിക്കാൻ വന്നതാണ്......?" നിസാമിന്റെ സംസാരം ആ വ്യക്തിയെ പോലെ ഞാനും ചെവി കോർത്തു. "ഇങ്ങട്ട് കയറ് മക്കളെ..... ഇരുന്ന് സംസാരിക്കാം..!" ഞങ്ങൾ അദ്ധേഹത്തിനു അഭിമുഖമായി ഇരുന്നു. " ഇനി പറയി...... ഇങ്ങൾ ആരാ.....? എവട്ന്നാ........?" ഞാനും നിസാമും പരസ്പരം നോക്കി. എന്ത് പറയണമെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും നിശ്ചയമില്ലായിരുന്നു. സ്നേഹിക്കുന്ന പെണ്ണിനെ അന്വേഷിച്ച് വന്നതാണെന്ന് ആ പിതാവറിഞ്ഞാൽ......!!!! * * * * " *യശസ്സ്* *ഉയര്‍ത്തലും* *അധികാരം* *നേടലുമാവരുത്* *പൊതുപ്രവര്‍ത്തകരുടെ* *ലക്ഷ്യം* ." - *ഗാന്ധിജി* - *കാത്തിരിക്കാം അടുത്ത ഭാഗത്തിനായി* (തുടരും)… *Waiting for your feedback* *Sufaid.M* *+918943465025*
2.9k views
4 hours ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 32 ❤❤❤❤❤❤ ഈ ചെക്കന്മാർ എന്തോ പ്രതേകത എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ലല്ലോ നമ്മൾ... ഇങ്ങോട്ട് വരാതിരുന്നേൽ വെറും നഷ്ടം ആയി പോയേനെ മോളേ... അവിടെ കണ്ട കാഴ്ച്ചയിൽ ഞങ്ങൾ മതി മറന്ന് വായും പൊളിച് നിന്നു... " എങ്ങനിണ്ട് ഈ സ്ഥലം... ടി നിന്നോടാ ചോദിച്ചേ എങ്ങനിണ്ടെന്ന്.... സൈനു... സൈനു..... ടി പോത്തേ... " വായും പൊളിച് നിന്ന മ്മളെ പിടിച്ചു കുലുക്കി കൊണ്ട് ഓൻ ചോദിച്ചു... " ഏഹ്..എന്താ..എന്താ ചോദിച്ചേ... " "നി ആരെ വായിനോക്കി നിക്കുവാ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ " "ഇല്ലാ... ഈ കാഴ്ചകളൊക്കെ കാണുമ്പോ എങ്ങനെ ചെവി കേൾക്കാനാ... "അതിന് നീ ചെവി കൊണ്ടാണോ കാണുന്നെ... അപ്പോ എങ്ങനാ സൈനു നമ്മൾ അങ്ങോട്ട് നടക്കുവല്ലേ? "... ഓന്റെ കൈ എന്റെ നേരെ നീട്ടി കൊണ്ട് അങ്ങനെ ചോധിച്ചപോ ചിന്തകൾക്കൊക്കെ വിരാമമിട്ട് മ്മള് ഓനെ നോക്കി ഇളിച്ചു... രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മ്മള് ഓന്റെ കയ്യിൽ പിടിച്ചു.. മണൽ തരികകളിൽ വിരിച്ചിട്ട റെഡ് കാർപെറ്റിലൂടെ കയ്യും കോർത്തു പിടിച് ഞങ്ങൾ നടന്നു.. ഇരു വശങ്ങളും LED ലൈറ്റും പൂക്കളും കൊണ്ട് അലങ്കരിചിരിക്കുന്നു... മനോഹരമായ വൈറ്റ് സാൻഡ് ബീച്....കടലിൽ നിന്നും വളരെ കുറച്ച് അകലത്തിൽ വർണാഭമായ രീതിയിൽ അലങ്കരിച്ച മേൽക്കൂര മാത്രം ഉള്ള ഒരു ചെറിയ കുടിൽ... അതിന് ചുറ്റിലും മിന്നി തിളങ്ങുന്ന ഡെക്കറേറ്റീവ് ലൈറ്റ്‌സ്... അതിനൊക്കെ നടുവിലായി ഒരു ടേബിൾ... അതിന്റെയും നടുവിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കാൻഡിൽ ലൈറ്റ്സ്... "ഹോ കാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നോ... " " ഹോ.... ഇത്രയും നേരം നല്ല രീതിയിൽ പറഞ്ഞിട്ട് അവസാനം നി കുളം ആകിയല്ലോ... കാൻഡിൽ ലൈറ്റ് ഡിന്നർ അല്ല... സംതിങ് സ്പെഷ്യൽ... ദേ അങ്ങോട്ട് നോക്ക് മോളേ... ദിസ്‌ ഈസ്‌ മൂൺ ലൈറ്റ് ഡിന്നർ " മ്മടെ തല പിടിച് ഓൻ തിരിച്ചപ്പോ ആണ് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന സുന്ദരൻ ആയ മൂണിനെ കണ്ടത്... ഓഹ് അപ്പോ ഇതാണ് ല്ലേ മൂൺ ലൈറ്റ് ഡിന്നർ... "എന്തിനാ നിക്കുന്നെ നമുക്ക് ഇരുന്നാലോ....യാഹ്... ഓഫ്‌കോഴ്സ്.. പ്ലീസ് ഹാവ് യുവർ സീറ്റ്‌ സൈനു... " മ്മളെ കൈ പിടിച് ഓൻ ആഹ് ചെയറിൽ ഇരുത്തി... എന്റെ നേരെ ഓനും ഇരുന്നു.. ആഹാ കഥകൾ കൈമാറാൻ പറ്റിയ ആംബിയൻസ്.. രോമാഞ്ചിഫിക്കേഷൻ വരുന്ന തരത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ട്... ലക്ഷദ്വീപിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതേക തരം പാതിരാ കാറ്റ്... അത് മ്മടെ തട്ടത്തിലും മുടിയിലും തട്ടി തടഞ്ഞു പോയി... "ഹോ.... വെറുപ്പിക്കല്ലേ സൈനു... ഇത്രയും നല്ലൊരു റൊമാന്റിക് മൂഡ് തോന്നുന്ന സിറ്റുവേഷനിൽ ആണോ നിന്റെ ചളി.. " "ചളി ഒന്നുമല്ല മോനെ മ്മള് കാര്യമാ പറഞ്ഞെ... ഇവിടുന്ന് മാത്രം കിട്ടുന്നൊരു ഫീൽ അല്ലേ ഇത്... ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരിക്കലും അതൊന്നും ലക്ഷദ്വീപ് പോലെ ആകില്ലാ ... ഇങ്ങൾ പറയുന്ന പോലെ സംതിങ് സ്പെഷ്യൽ.. " "അതല്ല മോളേ നമ്മൾ ഇങ്ങോട്ട് തന്നെ വന്നേ.. " മ്മ്... ഓൻ പറഞ്ഞത് ശെരിയാ.. ഇങ്ങോട്ട് വരാതിരുന്നേൽ വല്യ നഷ്ടം ആയിരുന്നേനെ.. ഓന്റെ നോട്ടം തെറ്റിച് ഓൻ പോലും അറിയാതെ മ്മള് ഓനെ തന്നെ നോക്കി ഇരുന്നു.. ഇപ്പോഴാ ശെരിക്കും ചെക്കന്റെ മൊഞ്ച് മ്മള് കാണുന്നെ... അറിയാതെ മ്മടെ നോട്ടം ഓന്റെ കണ്ണിലേക്കായി... അള്ളോഹ് അവിടെ മ്മള് ഉടക്കിപ്പോയി.. അപ്പോഴാ ചെക്കനും മ്മളെ തന്നെ നോക്കുന്നത് കണ്ടത്.. "ഇങ്ങനെ നോക്കല്ലേ... പ്ലീസ്.. " "അതെന്താ സൈനു ഞാൻ നോക്കിയാല്? " ഈ ചെക്കന് അറിയില്ലല്ലോ... മ്മള് ഓന്റെ നോട്ടത്തിൽ അലിഞ്ഞു പോകുവാണെന്ന്... "ഓക്കേ സൈനു ..ഒരു ഗെയിം കളിക്കാം " "ഇവിടെയും ഗെയ്‌മോ? " "ആന്നെ... നമുക്ക് കണ്ണും കണ്ണും നോക്കി ഇരിക്കാം ഇമ വെട്ടാതെ.. ആരാ ജയിക്കുന്നെ എന്ന് നമുക്ക് നോക്കാം... " ഓക്കേ.. അങ്ങനെ മ്മൾ പരസ്പരം കണ്ണിലേക്ക് നോക്കി ഇരുന്നു .. ഓന്റെ കണ്ണിലേക്ക് നോക്കി ഇരുമ്പൊ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഓന്റെ മുഖം പതിഞ്ഞിരുന്നു... ഒരു തവണ പോലും ഇമ വെട്ടാതെ മ്മള് പൊരുതി ജയിച്ചു... " സൈനു മതി.... ഗെയിം ഓവർ... ഹലോ... ഇവിടെ നോക്ക്... ടി പൊട്ടി... ഇവിടെ നോക്കാൻ... " മ്മടെ മുന്നിൽ നിന്ന് എന്തൊക്കെ കോപ്രായം കാട്ടിയിട്ടും അപ്പോഴും മ്മള് ഒന്നിൽ തന്നെ മതി മറന്ന് നോക്കി ഇരുന്നു... എന്റെ കണ്ണിനെ ഓൻ കുത്തി പൊട്ടിക്കും എന്നായപ്പോ മ്മള് നോട്ടം ഒക്കെ നിർത്തി ഓനെ നോക്കി ഇളിച്ചു... "എന്തൊരു നോട്ടമാണ് മോളേ ഇത്... നി ഇങ്ങനെ എന്നെ നോക്കി ഇരുമ്പൊ ഞാൻ അലിഞ് പോകുന്ന പോലെ തോന്നി... എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... " ഹിഹി... എപ്പോഴും ഇങ്ങനെ തന്നെ ആണ് ഓൻ ഇച്ചിരി റൊമാന്റിക് ആയി വരുമ്പോഴേക്കും ഇടങ്ങേറാകാൻ ആരേലും വന്നിരിക്കും. ഇപ്പോ വന്നത് റോസി അല്ലാട്ടോ... ഞങ്ങൾക്ക് ഫുഡും കൊണ്ട് വന്ന റൂം ബോയ് ആണ്.. അവനേ നോക്കി ഈ ചെക്കൻ പല്ല് കടിക്കുന്നുണ്ട്... പാവം അവൻ എന്ത് ചെയ്തിട്ടാ... പ്രതീക്ഷിച്ചതിലും ടേസ്റ്റി ആയിട്ടുള്ള ഫുടൊക്കെ കഴിച് വായിനോക്കി ഇരുന്നു... ഓനെ വായിനോക്കി ഇരുന്നു... " ഉഫ്.... എന്റെ സാറേ..... " മ്മടെ നോട്ടം സഹിക്കാൻ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല... എന്റെ സാറേ.... എന്നൊക്കെ പറഞ് എന്തൊക്കെയോ എക്സ്പ്രെഷൻസ് കാണിക്കുന്നുണ്ട്... തലക്ക് കൈ കൊടുക്കുന്നു... മുഖം പൊത്തി ഇരിക്കുന്നു എന്നിട്ട് വിരലുകൾക് ഇടയിലൂടെ മ്മളെ നോക്കിയിട്ട് വീണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇതൊക്കെ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട് എങ്കിലും ചെക്കനെ വട്ടാകാൻ വേണ്ടി വീണ്ടും ഓനെ നോക്കി ഇരുന്നു... "സൈനു പ്ലീസ് ഇത് നിർത്തിക്കെ.... നിനക്ക് തന്ന വാക്ക് ഒക്കെ മറന്നിട്ട്ട് ഞാൻ ചിലപ്പോ ഉമ്മച്ചിയുടെ ആഗ്രഹം സാധിച് കൊടുക്കും... എന്റെ കണ്ട്രോൾ പോകുന്നുണ്ട്.. " അള്ളോഹ്... മ്മള് അപ്പോ തന്നെ നോട്ടം തെറ്റിച് വേറെ എങ്ങോട്ടോ നോക്കി ഇരുന്നു... പ്രൊപോസൽ... യസ് പറയണം... കല്യാണം കളവാണം എന്നൊക്കെ പറഞ്ഞിട്ട്.. വേണ്ടാ.... മ്മള് നോട്ടം നിർത്തി... ഒരുപാട് നേരം അവിടെ സംസാരിച്ചും ഫോട്ടോസ് ഒക്കെ എടുത്തും ഇരുന്നു... ഓരോന്ന് ഓൻ പറയുമ്പോഴും എന്നോടുള്ള ഓന്റെ ഇഷ്ടം മ്മള് മനസിലാക്കിയിരുന്നു... പ്രവൃത്തികളെ കാളും ഓന്റെ ഓരോ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട് ... " എന്തിനാ മിഴിച് നോക്കുന്നേ അങ്ങോട്ട് നീങ്ങി ഇരുന്നേ ചെക്കാ " മ്മള് ചെയറും എടുത്ത് ചാടി ചാടി ഓന്റെ അടുത്ത് പോയി ഇരുന്നു... മ്മള് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും ഓൻ പ്രതീക്ഷിച്ചില്ല എന്ന് തൊള്ളയും തുറന്നുള്ള ഓന്റെ ഇരുപ്പ് കണ്ടപ്പോ മനസിലായി... തുറന്നിരിക്കുന്ന ഓന്റെ വായ് അടച്ചു വെച്ചിട്ട് മ്മള് ഓനെ നോക്കി പല്ല് കാട്ടി പള പളാന്ന് ചിരിച്ചു... **************************** ഇത് ശെരിയാകില്ല.. ഇവൾ എന്റെ കയ്യീന്ന് പണി മേടിച്ചിട്ടേ അടങ്ങു എന്നാ തോന്നണേ .... ഓൾടെ ഓരോ മാറ്റങ്ങളും എനിക്ക് പുതിയ പ്രതീക്ഷകൾ ആയിരുന്നു... ഓള് എന്നെ സ്നേഹിക്കുമെന്നും സന്തോഷത്തോടെ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നും ഞാൻ വിശ്വസിച് തുടങ്ങിയിരിക്കുന്നു.... ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്ക് കിട്ടാതെ പോയതും അവൾ സ്നേഹിച്ച ആളെ അവൾക്ക് കിട്ടാതെ പോയതും ഞങ്ങൾക്ക് വേണ്ടി ആയിരുന്നു... വിധി എന്നാ കിതാബിൽ പടച്ചവൻ കുറിച്ചിട്ട പോലെ ഞങ്ങൾ ഒന്നാകാൻ വേണ്ടിയിട്ട്... അൽഹംദുലില്ലാഹ്.. ഇവളെ എന്റെ റൂഹിന്റെ പാതി ആകിയതിന്.. ഇങ്ങനെ ഓരോന്നൊക്കെ ഓർത്ത് സന്തോഷിച് ഇരിക്കുമ്പോഴാണ് എന്റെ തോളിലേക്ക് ഓൾ ചാഞ്ഞിരുന്നത് .... സ്വബോധത്തോടെ ആണോന്ന് മ്മക്ക് അറിയില്ല... അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി മ്മളും മിണ്ടിയില്ല... എന്റെ കയ്യിൽ അവള്ടെ കൈകൾ ചുറ്റി പിടിച്ചപ്പോ ബോധത്തോടെ കൂടി ആണെന്ന് മ്മക്ക് മനസിലായി.... സൈനു.... മ്മ്... സൈനു.... പറയ്... "നി എന്നും എന്റൊപ്പം എന്റെ നിഴലായ്... എന്റെ ജീവനായി... എന്റെ ജീവിതം ആയി ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചു പോകുന്നു പെണ്ണെ... നീ എന്റൊപ്പം ഉണ്ടാകില്ലേ " " കവലപ്പെടാതെ തമ്പി.. ആലോചിക്കാം... " മ്മടെ ചോദ്യം കേട്ട് എന്റെ തോളിൽ കിടന്നിരുന്നവൾ തല ഉയർത്തി എന്നെ നോക്കി ഇത്രയും പറഞ്ഞിട്ട് വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.. കിട്ടിയ അവസരം മ്മൾ നല്ലപോലെ മുതലാക്കി... അവൾ അറിയാതെ അവൾക്കൊപ്പം അങ്ങനിരിക്കുന്ന ഒരുപാട് ഫോട്ടോസ് എടുത്തു... പെട്ടന്നാണ് എന്റെ ഞെട്ടിച്ചു കൊണ്ട് അവൾ പ്രതികരിച്ചത്... " ഹാ അങ്ങനെ അല്ലടോ മണ്ടാ... ഇങ്ങു തന്നേക്ക് ഞാൻ എടുക്കാം " എന്ന് പറഞ് മ്മടെ കയ്യെന്നു ഫോൺ പിടിച് വാങ്ങിയിട്ട് അവൾ ഫോട്ടോസ് എടുത്തു .. നല്ല അസ്സലായി തന്നെ മ്മളും പോസ് ചെയ്തു.. ഞങ്ങടെ കല്യാണ ആൽബത്തിൽ പോലും ഇത്രയും നല്ലത് ഉണ്ടാകില്ല... നേരം ഒത്തിരി വൈകിയത് കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും ഞങ്ങൾ പരിപാടികൾ ഒക്കെ അവസാനിപ്പിച് റൂമിലേക്ക് നടന്നു.. "ടോയ്.... റോസി... കൽഫു... ഇരുന്ന് ഉറങ്ങിയത് മതി വാ റൂമിലേക്ക് പോകാം " മ്മള് വിളിക്കാൻ കാത്തിരുന്ന പോലെ എന്റെ അന്നൗൺസ്‌മെന്റ് കേട്ടതും അവരൊക്കെ അവിടുന്ന് എഴുന്നേറ്റ് വന്നു... " എന്താണ് ചങ്ങായി... ഒത്തിരി റൊമാന്റിക് ആയതിന്റെ ക്ഷീണം ആണോ മുഖത്ത്... അവിടെ കസേര കളിയും.. ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന കണ്ടല്ലോ " "നാണമില്ലല്ലോ റോസി നിനക്ക്... സ്വന്തമായി ഇത്പോലെ തന്നെ ഒരു അവസരം കിട്ടിയിട്ടും അവിടിരുന്ന് ഞങ്ങൾ എന്താ ചെയ്യണേ എന്ന് വായ്‌നോക്കൽ ആയിരുന്നു ല്ലേ പരിപാടി... " "ഒന്ന് പോടാ ഊളെ ... അറിയാതെ എങ്ങോട്ടോ നോക്കിയപ്പോ കണ്ടതാ... വായ്‌നോക്കാൻ പറ്റിയ ചരക്ക്... " ശേ വെണ്ടാർന്നു വെറുതെ ഇരന്നു വാങ്ങി.. അവനോട് വെറുതെ ഓരോന്ന് പറഞ് വഴക് കൂടിയിട്ട് മ്മള് റൂമിലേക്ക് പോയി... ബെഡ് കണ്ടതും മ്മൾ സുഗമായി കിടന്ന് ഉറങ്ങി **************************** മ്മടെ നോട്ടം കണ്ടിട്ട് ഓൻ കാണിച്ച കോപ്രായങ്ങൾ കണ്ട്‌ ഒന്ന്കൂടി ഓനെ വട്ടം കളിപ്പിക്കാൻ വേണ്ടിയാ ഓന്റടുത് പോയി ഇരുന്നതും കയ്യിൽ മുറുകെ പിടിച്ചതും പൊട്ടൻ മ്മളറിയാതെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ചപ്പോ അത് പിടിച് വാങ്ങി മ്മള് ഫോട്ടോ എടുത്തതും.. പിന്നെ പൂർണമായും മ്മള് അഭിനയിച്ചതാ എന്ന് പറയുന്നില്ല അതിൽ എവിടൊക്കെയോ ഒനോടുള്ള ഇഷ്ടം ഉണ്ടായിരുന്നോ എന്ന് മ്മക്ക് ഡൌട്ട് ഇല്ലാതില്ലാ... തിരിച് റൂമിലേക്ക് നടക്കുമ്പോ മെഹ്‌സൂം റിയായും കാകിയാക്കിയപ്പോ ആണ് ഞാൻ അലമ്പിയതൊക്കെ അവരും കണ്ടെന്ന് മനസിലായത്... റൂമിൽ എത്തി ബെഡ് കണ്ടതും ചെക്കൻ ഫ്ലാറ്റ് ആയി ... ഓരോന്ന് ആലോചിച് കിടന്ന് ഞാനും ഉറങ്ങി.. രാവിലെ എഴുനേറ്റ് ഓൻ പറയുന്നതൊക്കെ കേട്ടിട്ട് മ്മക്ക് ദേഷ്യം വരുന്നുണ്ട് വരുന്നുണ്ട്... ഒരു ദിവസത്തേക്കുള്ള ഡ്രസ്സ്‌ എടുത്താൽ മതീന്ന് പറഞ്ഞിട്ട് ഇപ്പോ ഇന്ന് ഇവിടുന്ന് തന്നെ വേറെ എങ്ങോട്ടോ പോകുന്നുണ്ടെന്ന്.. ഉടുത് മാറാൻ ഡ്രസ്സ്‌ ഇല്ലാന്ന് പറഞ് എന്നോട് ദേഷ്യപെടുവാ... " നീയല്ലേ ഇതൊക്കെ ചെയ്യേണ്ടേ.... എങ്ങോട്ടേലും പോകുമ്പോ ഒരു ജോഡി ഡ്രെസ്സും ആയിട്ടാണോ പോകേണ്ടത്... ഇതൊക്കെ കണ്ടറിഞ് ചെയ്തൂടെ " "പിന്നെ ഒരു ദിവസത്തേക്ക് എന്ന് പറയുമ്പോ വീട്ടിലുള്ളത് മുഴുവനും എടുക്കണോ? കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കാതെ പോയ്‌ ഫ്രഷ് ആയി വാ " ബാഗ് തുറന്ന് ഓന് മാറാനുള്ള ഡ്രസ്സ്‌ ആഹ് മരമോന്തയിലേക്ക് എറിഞ് കൊടുത്തു... ഇതെവിടുന്ന വന്നേ എന്ന് ഒൻ ചോദിച്ചിട്ടും മ്മൾ ഒന്നും മിണ്ടിയില്ല.. ബാഗിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രക്ക് എന്നോട് ദേശ്യപെട്ടതാ ... " സോറി സൈനു... ഞാൻ നോക്കിയപ്പോ കണ്ടില്ലായിരുന്നു... സോറി സോറി എന്നോട് ക്ഷമിച്ചേക്ക്.. ഇങ്ങനെ പിണക്കം കാണിക്കല്ലേ.. " പറഞ്ഞതിന് ഒന്നിനും മറുപടി കൊടുക്കാതെ മ്മള് പുറത്തേക്ക് ഇറങ്ങി നിന്നു... എന്റെ പിന്നാലെ വരാൻ സാധ്യത ഉള്ളത് കൊണ്ട് മ്മള് വേഗം അകത് കയറിയിട്ട് മ്മള് ആദ്യം ഫ്രഷ് ആകാൻ പോയി.. നിക്കട്ടെ അവിടെ കുറച്ച് നേരം.. കുളിയും തേവാരവും ഒക്കെ കഴിഞ്ഞിട്ടും മ്മള് പുറത്ത് ഇറങ്ങാതെ അതിനകത്ത് തന്നെ നിന്നു... " ദേ സൈനു നീ ഇറങ്ങുന്നുണ്ടോ... അവരൊക്കെ പോകാൻ ഇറങ്ങി... വേഗം ഇങ്ങോട്ട് ഇറങ്ങിക്കെ " ഓന്റെ ദേഷ്യം കൂടാൻ തുടങ്ങിയപ്പോ മ്മള് വേഗം പുറത്തേക്ക് ഇറങ്ങി.. ഓനെ മൈൻഡ് ചെയ്യാതെ മ്മള് ബാക്കി പരിപാടികൾ ഒക്കെ കഴിഞ്ഞ് അവരുടെ അടുത്തേക്ക് പോയി... "അവൻ എവിടെ സൈനു? ഇതുവരെ ആഹ് മൊതല് റെഡി ആയില്ലേ... നമുക്ക് പോകാനായി " "അറിയില്ല റോസി... ഇത്രയും നേരം വായിനോക്കി ഇരുന്നിട്ട് ഇപ്പോഴാണ് ബാത്റൂമിലേക്ക് കയറിയെ... ഹാ ദേ വരുന്നു നിങ്ങൾ തിരക്കിയ ആഹ് മൊതല്... അങ്ങോട്ട് തന്നെ ചോദിക്ക് എന്തായിരുന്നു പണി എന്ന്...... " " എടാ പുന്നാര... അല്ലേൽ വേണ്ടാ എടാ നല്ലവനായ മോനെ നീ തന്നെ അല്ലേടാ ഇന്നലെ ഞങ്ങളോട് നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞെ... എന്നിട്ട് നി ഇപ്പോ...? " റോസി അങ്ങനെ ചോധിച്ചപോൾ തുറിച് നോക്കൽ ആയിരുന്നു ഓന്റെ മറുപടി.... റോസിയെ അല്ല എന്നെ.. മ്മൾ ഒന്നും അറിയാത്ത പോലെ മാനത് നോക്കി നിന്നു... " സൈനു നി പറഞ്ഞില്ലായിരുന്നേൽ ഞങ്ങൾക്ക് ഇന്ന് ഇവരുടെ വായെന്ന് വയറു നിറയെ കിട്ടിയേനെ... നി പറഞ്ഞത് കൊണ്ടാ ഞങ്ങൾ എക്സ്ട്രാ ഡ്രസ്സ്‌ എടുത്തത് " " എനിക്കറിയാം റിയാ ഇവന്മാരൊക്കെ നിന്ന നില്പിനു് പ്ലാൻ മാറ്റുന്ന ആളുകൾ ആണെന്ന്... നിങ്ങൾക്ക് കിട്ടിയില്ലേലും എനിക്ക് അതിന്റെ പേരിൽ വയറു നിറയെ കിട്ടിയതാ... " മ്മള് അങ്ങനെ പറഞ്ഞപ്പോ ചെക്കൻ എന്നെ നോക്കി സോറി എന്ന് പതിയെ പറഞ്ഞു... ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞിട്ട് മ്മള് അവരുടെ കൂടെ നടന്നു... ചെക്കനെ മൈൻഡ് ചെയ്തതെ ഇല്ലാ... " നമ്മൾ എങ്ങോട്ടാ റോസി ഇന്ന് പോകുന്നെ... " " സൈനു നമ്മൾ.... " " നിന്നോടല്ലല്ലോടാ അവൾ ചോദിച്ചേ എന്നോടല്ലേ ഞാൻ പറഞ്ഞോളാം " ഓൻ മ്മളോട് പറയാൻ തുടങ്ങിയപ്പോ ഓനെ തടഞ്ഞിട്ട് റോസി മ്മളോട് സംസാരിച്ചു... ഇയാൾ പിന്നെ ഗൂഗിൾ കുരു ആയത് കൊണ്ട് എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു... " സൈനു നമ്മൾ ലക്ഷദ്വീപിലെ മറ്റൊരു ഐലൻഡ് ആയ കവരാതിയിലേക്ക പോകുന്നത്... ലക്ഷദ്വീപിൽ ആകെ എയർപോർട്ട് ഉള്ളത് ദ ഇവിടെ മാത്രമാണ് അഗത്തിയിൽ മാത്രം.. ഇവിടുന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റർ സർവീസ് ഉണ്ട്... പക്ഷേ ഈ പൊട്ടൻ പറഞ്ഞു ബോട്ടിൽ പോയാൽ മതീന്ന്... " റബ്ബേ ചോദിച്ചതും അബദ്ധം ആയീന്നാ തോന്നണേ.... ഫുൾ ഹിസ്റ്ററി അയാൾ നിന്ന് പ്രസംഗിക്കുന്നുണ്ട്... അവസാനം മെഹ്‌സൂ എങ്ങനേലും ഓന്റെ വായ് അടപ്പിച്ചു... അവിടുന്ന് ബോട്ടിൽ ഞങ്ങൾ കവരത്തിയിലേക്ക് പോയി... ഇവിടെ എന്തൊക്കെയാ ഉള്ളതെന്ന് അറിയാൻ ആകാംഷയായി .. പക്ഷേ ആരോടേലും ചോദിക്കാമെന്ന് വെച്ചാൽ ആഹ് റോസി ഫുൾ ചരിത്രം പറഞ് ചെവി കടിച് തിന്നും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.... മ്മടെ ചെക്കൻ ഇടക്കൊക്കെ എന്നോട് മിണ്ടാൻ ശ്രമിച്ചിരുന്നു പക്ഷേ മ്മള് എന്നിട്ടും മിണ്ടിയില്ല... ഇടക്ക് ഈ ചെക്കൻ ഇങ്ങനെയാ.... നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യം കാണിക്കും... കലിപ്പൻ ആകും.. ബീച് പിക്‌നിക് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കരയിലേക്ക് മാറി ഇരുന്നു... ചെക്കന്മാർ അവിടെ നീന്തി തിമിർക്കുന്നുണ്ട്... ഞങ്ങളെ കൂട്ടാതെ മൂന്നെണ്ണവും അറുമാതിക്കുന്നുണ്ട്... ഞങ്ങളോട് ഒന്ന് വരുന്നോ എന്ന് പോലും ചോദിച്ചില്ല... ചോദിച്ചാലും ഞങ്ങൾ പോകില്ല അത് വേറെ കാര്യം... എങ്കിലും കണ്ടിട്ട് സഹിക്കുന്നില്ല.. "സൈനു.... റിയാ " "എന്താ മെഹ്‌സൂ " " അവരെ നോക്കിക്കേ... നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആഹ് വിദേശി മധാമകളെ വീക്ഷിക്കുന്നത് കണ്ടോ... വായ്നോക്കികൾ " "ആഹ് കണ്ടു മോളേ കണ്ടൂ .. നമ്മളൊക്കെ ഇപ്പോ ആരായി ല്ലേ.. " "അതേ എനിക്കൊരു ഐഡിയ... അവർക്കിട്ട് പണി കൊടുക്കാൻ പറ്റിയ ഒരു അടാർ ഐഡിയ... നിങ്ങളും എന്റൊപ്പം നിക്കണം " എന്തിനും കട്ടക്ക് കൂടെ നിക്കാമെന്ന് ഞാനും റിയയും വാക്ക് കൊടുത്തപ്പോ അവൾ ഐഡിയ പറഞ്ഞു... റബ്ബീ... ഇതൊന്നും നടക്കില്ല... ഇവളുടേത് വല്ലാത്ത ഐഡിയ ആയി പോയല്ലോ... കൂടെ നിക്കാമെന്ന് വാക്കും കൊടുത്തുപോയി ..... എന്തായാലും വരുന്നിടത് വെച്ച് കാണാമെന്ന് ചിന്തിച് ഓൾടെ കോപ്പിലെ ഐഡിയക്ക് ഞാൻ ബലിയാടായി... തുടരും.... ******* SA FNA 💝************
2.2k views
5 hours ago
#

📙 നോവൽ

👻 *ചെകുത്താനെ 💙പ്രണയിച്ച 🧚🏻മാലാഖ* тнє нυитєя *ഷാ അനസ്* *പാർട്ട്‌ 102* https://sharechat.com/profile/sufaidsufu കുറച്ചു സെക്കൻഡുകൾ കഴിഞ്ഞതും അവളുടെ ശരീരം നിശ്ചലമായി... എല്ലാം പെട്ടെന്നായിരിക്കണം. എന്റെ മനസ്സ് മന്ത്രിച്ചു.. അവളുടെ ഹാർട്ട്‌ ഓപ്പറേറ്റു ചെയ്തു എടുക്കണമെങ്കിൽ എനിക്ക് മറ്റൊരാളുടെ കൂടെ സഹായം ആവിശ്യം ഉണ്ടായിരുന്നു.. എല്ലാ സജ്ജീകരണത്തോടും ഹോസ്പിറ്റലിനു പിന്നിലെ വാഹനത്തിൽ എന്നെ കാത്തു ശേഖർ വർമ ഉണ്ടായിരുന്നു.. അവനോടു ഞാൻ മുറിയിലേക്കു വരാൻ പറഞ്ഞു.. ഹോസ്പിറ്റലിന്റെ മതിൽ ചാടി കടന്നു വന്ന ശേഖർ വർമ യാധൃക്ഷികമായി അവിടെ കഞ്ചാവിന്റെ ഡീലറെ കാത്ത് നിൽക്കുന്ന ഹോസ്പിറ്റൽ സെക്യൂരിറ്റി രാജേഷിനെ കണ്ടു.. അപകടം മനസ്സിൽ ആക്കിയ ശേഖർ വർമ എന്റെ വാട്സാപ്പിലേക്ക് പുറത്തു രാജേഷ് ഉള്ളത് msg അയച്ചു അറിയിച്ചു.. ഒരു അഞ്ചു മിനുട്ടിനു അടുത്തോളം സമയം അവൻ പോകുമോ എന്ന് ഞങ്ങൾ വെയിറ്റ് ചെയ്തു.. പക്ഷെ അവൻ പോകുന്ന ലക്ഷം കണ്ടില്ല . അതോടെ ഞങൾ പ്ലാൻ ചെയ്തു കാര്യം നടക്കില്ല എന്ന് ഉറപ്പായി . ദേഷ്യം കോപവും എല്ലാം കൂടെ മനസ്സിലേക്ക് ഓടി വന്നു.. ചെറിയൊരു പിഴവ് കാരണം നഷ്ടപെടാൻ പോകുന്നത് കോടികൾ ആയിരുന്നു.. പക്ഷെ അതിന്റെ ആ ദേഷ്യം ഞാൻ അവളുടെ ശരീരത്തിൽ തീർക്കാൻ ഉറപ്പിച്ചു സർജിക്കൽ ബ്ലേഡ് എടുത്ത ഞാൻ വളരെ അധികം ആഹ്ലാദത്തോടെ അവളുടെ ശരീര ഭാഗങ്ങൾ ശ്രദ്ധയോടെ അറുത്തു . ഗ്രഹ്യ ഭാഗങ്ങൾ വിക്രതമാക്കി കില്ലർ ഒരു സൈക്കോ ആയിരിക്കും എന്ന ഊഹത്തിൽ പോലീസ് എത്താൻ ആയിരുന്നു അങ്ങനെ ചെയ്തത്.. എങ്ങനെയൊക്കെ അന്നെഷിച്ചാലും കില്ലറുമായി കണക്ട് ആവുന്ന യാതൊരു തെളിവും കിട്ടാതെ പോലീസ് കുഴഞ്ഞു പോകണം.. ആ ഒരു ലക്ഷ്യമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ .. ശരീരo അറുത്തത്തിനു മാറ്റിയതിനു ശേഷം രക്തം വാർന്നു അവൾ മരിക്കുന്നത് വരെ കാത്തിരുന്നു. അതിനു ശേഷം സാധങ്ങൾ എല്ലാം അവളുടെ സാരിയിൽ പൊതിഞെടുത്തു അതിനിടയിൽ ഗ്ലൗസ് ഊരി അറിയാതെ വീണ്ടും എല്ലാം ഒന്നു കൂടെ ചെക് ചെയ്തു ഉറപ്പു വരുത്തി അതിനു ശേഷം ഡോറിൽ തട്ടി ശബ്ദം ഉണ്ടാക്കി... ---------------------------- ---------//------------------ അതായിരുന്നു സംഭവിച്ചത് മുഖം പൂഴ്ത്തി കസേരയിൽ ഇരുന്നു കരഞ്ഞു കൊണ്ടു Dr രാജ ഗോപാൽ പറഞ്ഞു നിർത്തി.. ഒരു കൊലക്ക് പിന്നിൽ നടന്ന യദാർത്ഥ സംഭവങ്ങൾ അത് ചെയ്ത ആൾ തന്നെ ഏറ്റു പറഞ്ഞു വിവരിച്ചിട്ടും വിശ്വാസം വരാത്തത് പോലെ ഹോസ്പിറ്റൽ സ്റ്റാഫ്സ് പരസ്പരം നോക്കി നിന്നോട് ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടോ? *നാളെ നിന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുന്നതും ഒരു പെണ്ണായിരിക്കും* എന്ന് തൊപ്പി തലയിൽ വെച്ചു ശെരി ആക്കി Dr രാജ ഗോപാല നോക്കി ചിരിച്ചു കൊണ്ടു ഹുനൈസ് ചോദിച്ചു... മറുപടി പറയാൻ ആവാതെ അയാൾ തല കുനിച്ചു വിപിൻ അറസ്റ്റ് ഹിം.. ആ അലീ കിഷോർ കം ഹിയർ.. കോൺസ്റ്റബിളിനോട് അയാളെ അറസ്റ്റ് ചെയ്യാൻ പറഞ്ഞ ശേഷം അവൻ SI അലിയെയും എസിപി കിഷോറിനെയും തന്റെ അടുത്തേക്ക് വിളിച്ചു നമ്മൾ ആദ്യം പുറത്തുള്ള മീഡിയയുടെ മുന്നിൽ കില്ലറെ പ്രൊഡ്യൂസ് ചെയ്യുന്നു. കോടതി time കഴിഞ്ഞതിനാൽ ഇന്ന് ഇനി കോർട്ട് ൽ produse ചെയ്യാൻ കഴിയില്ല. അതെ സമയം കോൺസ്റ്റബിൾ വിപിൻ വിലങ്ങുമായി Dr രാജ ഗോപാലിന്റെ നേർക്ക് നടന്നടുത്തു.. .. അതെ സമയം കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി കരയുകയായിരുന്ന Dr രാജ ഗോപാൽ തല ഉയർത്തി മുന്നോട്ട് നോക്കി ഹുനൈസ് മറ്റു പോലീസുകാരുമായി സംസാരിച്ചു നിൽക്കുകയാണ്. ഒരു നിമിഷം അയാളുടെ കണ്ണുകൾ ടേബിളിൽ ഇരിക്കുന്നു തോക്കിലേക്കു നീണ്ടു എഴുന്നേൽക്.. Dr രാജ ഗോപാലിന്റെ മുന്നിൽ എത്തിയ കോൺസ്റ്റബിൾ വിപിൻ അയാളെ നോക്കി പറഞ്ഞു.. സാർ IG വന്നിട്ടുണ്ട് . താഴെ മീഡിയക്കാരോട് സംസാരിക്കുകയാണ് SI മരക്കാർ അവന്റെ അടുത്ത് വന്നു സല്യൂട്ട് ചെയ്തു കൊണ്ടു പറഞ്ഞു.. Ok. നമുക്ക് അങ്ങോട്ട്‌ നീങ്ങാം.. അവരെ മൂന്നു പേരെയും നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് മുന്നോട്ട് നടന്നു *ട്ടെ* അതെ സമയം തന്നെ ഒരു വെടി ശബ്ദം ഹാളിൽ ഉയർന്നു.. ഞെട്ടി തിരിഞ്ഞു ഹുനൈസ് പിന്നിലേക്ക് നോക്കി.. കോൺസ്റ്റബിൾ വിപിനെ പിന്നിൽ നിന്നും കഴുത്തിൽ കൂടി Dr രാജ ഗോപാൽ പിടിച്ചു നില്കുന്നു . അയാളുടെ കൈയിൽ നേരത്തെ തങ്ങൾ പിടിച്ചെടുത്ത ഗൺ ഹുനൈസ് കണ്ടു ഷിറ്റ്.. ഒരു നിമിഷം തന്റെ ശ്രദ്ധ പാളിയത് ഓർത്തു അവൻ സ്വയം പഴിച്ചു. നീ എന്താണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് എനിക്ക് അറിയാം.. നീ തെറ്റു ചെയ്തു ഹുനൈസ്.. എന്നെ പോലെ ഒരു ക്രിമിനലിനെ ബന്ധിക്കാൻ വെറുമൊരു കോൺസ്റ്റബിളിനെ അയക്കാൻ നീ എടുത്ത തീരുമാനം.. വെരി വെരി ബാഡ് !!! ഏത് നിമിഷവും കളിയുടെ ദിഷ മാറ്റാൻ കെല്പുള്ള gamer ആണ് ഞാൻ എന്ന് നീ മറന്നു Another ബിഗ് മിസ്റ്റേക്ക് ഓഫ് Mr ഡിസിപി !!! നിനക്ക് ഇനി രക്ഷപെടാൻ കഴിയില്ല.. ഈ ആളുകൾ മുഴുവൻ കേട്ടു കഴിഞ്ഞു നിന്റെ കുറ്റ സമ്മതം.. Dr ശ്രുതി അടക്കം എല്ലാവരെയും നീയാണ് കൊന്നത് എന്ന് നീ തന്നെ പറയുന്ന വീഡിയോ ഇവിടെ റെക്കോർഡ് ആണു With പ്രൂഫ്.. You dont have another chance... പോലീസുകാരനെ വിട്ടു കീഴടങ്ങുന്നതാണു നിനക്ക് നല്ലത് Dr രാജ ഗോപാലിന്റെ നേർക്ക് പതിയെ അടുത്ത് കൊണ്ടു ഹുനൈസ് പറഞ്ഞു എസിപി കിഷോറും മറ്റു പോലീസുകാരും Dr രാജ ഗോപാലിനു നേരെ തോക്കുകൾ Aim ചെയ്തു അറിയാം ഹുനൈസ് അറിയാം. എല്ലാ രീതിയിലും നീ എന്നെ ട്രാപ് ചെയ്തു എന്ന് അറിയാം.. ഞാനും നീയും കളിച്ച കളിയിൽ നീ win ചെയ്തു നിൽക്കുകയായിരുന്നു കുറച്ചു സെക്കന്റ്‌ കൾ മുന്നേ വരെ But THE GAME RE-STARTED നിന്റെ നിയമത്തിനു മുന്നിൽ കൈ നീട്ടി നിൽക്കുന്ന ഒരു സാധാ ക്രിമിനൽ ആണ് ഞാൻ എന്ന് കരുതിയോ? ഇത് കളി വേറെയാ ഹുനൈസ്.. നിനക്ക് ഇമാജിൻ ചെയ്യാൻ കഴിയുന്നതിനും അപ്പുറം.. THE DARK WORLD.. ഒരു ലോകം എന്നെ കാത്തിരിക്കുന്നുണ്ട്.. എനിക്ക് പോയെ പറ്റൂ എന്റെ മുന്നിൽ നിൽക്കരുത്. അറിയാലോ എന്നെ. ഇത്രയും പേരെ കൊന്നു തള്ളിയ എനിക്ക് ഇനിയും ഒരു കൊലപാതകം കൂടി നടത്തിയാൽ ഒരു തൂക്ക് കയർ തന്നെയേ കിട്ടൂ അത് കൊണ്ടു വീണ്ടും എന്നെ കൊണ്ടു ഒരു കൊലപാതകം കൂടി ചെയ്യിക്കരുത്.. Back back.... തോക്ക് ഒന്നും കൂടി വിപിന്റെ കഴുത്തിലേക് അമർത്തി വെച്ചു കൊണ്ടു അയാൾ ആക്രോശിച്ചു എന്റെ പിന്നാലെ വരരുത്... നിനക്ക് അറിയാലോ? ആളെ കൊല്ലാനുള്ള എന്റെ ഹരം???!!! ഹുനൈസ് വേണ്ട നിന്റെ പോലീസുകാരോട് തോക്ക് താഴ്ത്താൻ പറ.. അല്ലെങ്കിൽ എന്റെ ശരീരത്തിൽ നിന്നും അവസാന ജീവൻ പോകുന്നതിനു മുന്നേ ഞാൻ ഇവിടെ രക്ത പുഴ ഒഴുക്കും... തോക്കുകൾ എടുത്തു മാറ്റു.. ട്ടെ... Dr രാജ ഗോപാൽ സീലിംഗ് ലേക്ക് വെടിയുതിർത്തു കൊണ്ടു ആക്രോശിച്ചു DONT ഷൂട്ട്‌.. പൊലീസുകാരെ നോക്കി ഹുനൈസ് പറഞ്ഞു ഗുഡ് ബോയ്.... !! പോലീസുകാരുടെ നീട്ടി പിടിച്ച തോക്കിനു മുന്നിലൂടെ Dr രാജ ഗോപാൽ ഹുനൈസിനു അടുത്തേക്ക് വന്നു.. നീയും നിന്റെ നിയമം എന്നെ ഒരു ചുക്കും ചെയ്യില്ല ബ്ലഡി ഓഫീസർ ... ഹുനൈസിന്റെ നോക്കി പുച്ചത്തോടെ പറഞ്ഞു കൊണ്ടു DR രാജ ഗോപാൽ ലിഫ്റ്റിലെക്ക് കയറി.. കമോൺ.. ലിഫ്റ്റ് താഴേക്കു പോയതും പൊലീസുകാരെ നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് Stair വഴി താഴേക്കു കുതിച്ചു അതെ സമയം ലിഫ്റ്റ് വഴി ഹോസ്പിറ്റലിനു പുറത്തേക്കു വന്ന Dr രാജ ഗോപാൽ ക്യാമറ കണ്ണുകളുമായി നിൽക്കുന്ന മീഡിയക്കാരെയും IG ജേക്കബിനെയും കണ്ടു മൂവ്.. മൂവ്. മുന്നിൽ കാണുന്നവരെ നോക്കി തോക്ക് ചൂണ്ടി കൊണ്ടയാൾ അലറി കൊണ്ടിരുന്നു ഫ്ലാഷ് ലൈറ്റുകൾ അത് കണ്ടതും exclusive ന്യൂസ്‌ നു വേണ്ടി മാറി മാറി തെളിഞ്ഞു പോലീസുകാരനെ ഗൺ പോയിന്റ്ൽ വെച്ചു കൊണ്ടു Dr രാജ ഗോപാൽ വരുന്നത് കണ്ടതും IG ജേക്കബിന്റെയും പുറത്തുണ്ടായിരുന്ന സായുധ പോലീസുകാരുടെയും തോക്കുകൾ അയാൾക് നേരെ നീണ്ടു ഡോക്ടർ വേണ്ട.. അബദ്ധം കാണിക്കരുത്.. IG ജേക്കബ് അയാളുടെ നേരെ അടുത്ത് കൊണ്ടു പറഞ്ഞു.. ഇൻസ്‌പെക്ടർ ജെനറൽ ജേക്കബ് ! Stop there. ഒരു അടി മുന്നോട്ട് എടുത്തു വെച്ചാൽ നിന്റെയീ പോലീസുകാരന്റെ തല തെറിക്കും മൂവ് back.. തോക്ക് അവർക്ക് നേരെ ചൂണ്ടി കൊണ്ടു Dr രാജ ഗോപാൽ അട്ടഹസിചു ക്രിമിനൽ ആരാണെന്നു അറിയാൻ വന്ന മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഒട്ടും പ്രതീക്ഷിക്കാതെ കണ്മുന്നിൽ നടക്കുന്ന നാടകീയ രംഗങ്ങൾ ഒന്നു പോലും വിടാതെ ഒപ്പി എടുത്തു കൊണ്ടിരുന്നു കയറു.. പോലീസ് വാഹനത്തിലേക് കോൺസ്റ്റബിൾ വിപിനെ പിടിച്ചു തള്ളി Dr രാജഗോപാൽ അലറി... ഫ്ലാഷ് ലൈറ്റുകൾ മിന്നി മറഞ്ഞു.... പോലീസ് വാഹനത്തിലേക് കയറിയതും വിലങ്ങു കൊണ്ടു കോൺസ്റ്റബിൾ വിപിന്റെ കൈ ബന്ധിച്ച Dr രാജ ഗോപാൽ വാഹനം മുന്നോട്ട് എടുത്തു.. പോലിസ് വാഹനം മഹാരാജാസ് ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു കുതിച്ചു.. Damt.. തോക്കിന്റെ പാതി കൊണ്ടു വാഹനത്തിൽ അടിച്ച IG ജേക്കബ് പറഞ്ഞു.. അതെ സമയം തന്നെ മുകളിൽ നിന്നും stair വഴി ഓടി ഇറങ്ങിയ ഹുനൈസും പോലീസുകാരും അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ചു വന്നു ഹുനൈസ് എന്ത്‌ റിസ്ക് എടുത്തു ആയാലും അവനെ ഈ രാജ്യം വിടാൻ അനുവദിക്കരുത്... അതിനു അവന്റെ ജീവൻ എടുക്കേണ്ടി വന്നാലും ഹുനൈസിനെ നോക്കി പല്ലുകൾ കടിച്ചു കൊണ്ടു IG ജേക്കബ് പറഞ്ഞു DONT WORRY SIR. I WILL TAKE CARE OF THIS അലി, കിഷോർ Get റെഡി Its hunting time അവരെ നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് മുന്നിലെ ബൊലോറോയിലേക് കുതിച്ചു കയറി.. മരക്കാർ, സക്കറിയ...!!! ഒരു മീഡിയ കാരനും ഞങ്ങളുടെ പിന്നാലെ എത്തരുത്.. എന്ത്‌ ചെയ്തിട്ടായാലും SI മരക്കാറേയും CI സക്കറിയയോടും പറഞ്ഞു കൊണ്ടവൻ ബൊലോറോയുടെ ആക്‌സിലെറ്ററിൽ കാൽ അമർത്തി ബൂം... വൂ..വൂ....വൂ ..... സൈറൺ മുഴക്കി പോലീസ് ബൊലോറോകൾ മുരണ്ടു കൊണ്ടു Dr രാജ ഗോപാൽ പോയ വഴിയേ കുതിച്ചു പാഞ്ഞു --------------------------------------------- കണ്ട്രോൾ റൂം.. ഡിസിപി ഹുനൈസ് മുഹമ്മദ്‌ Dr ശ്രുതി കൊലക്കേസിലെ പ്രതി Dr രാജ ഗോപാൽ പോലീസിന്റെ പിടിയിൽ നിന്നും വാഹനവുമായി എസ്‌കേപ്പ് ആയിട്ടുണ്ട്.. ഒരു പോലീസുകാരനെ ബന്ദി ആക്കിയാണ് അയാൾ രക്ഷപെട്ടത്.. ഹൈ വേയിൽ കൂടി വരുന്ന പോലീസ് വാഹനം ഹൈവേ പോലീസ് ബ്ലോക്ക്‌ ചെയ്യേണ്ടത് ആണു.. മെഡിക്കൽ കോളേജ് റൂട്ടിൽ ആണു കില്ലർ വന്നു കൊണ്ടിരിക്കുന്നത്... ഓവർ ഓവർ വയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം ചീറി അടിച്ചു... ഇതെ സമയം മെഡിക്കൽ കോളജിനു മുന്നിൽ higw പോലീസിന്റെ ടവേര നൈറ്റ് പട്രോളിംഗ്ൽ ആയിരുന്നു.. അപ്പോഴാണ് വയർലെസ്സ് ശബ്ദിച്ചത് പോലീസ് വാഹനത്തിൽ ആണു കില്ലർ ഉള്ളത്.. മെഡിക്കൽ കോളേജ് റൂട്ടിൽ ആണു വാഹനം ഞങൾ പിന്നാലെ തന്നെ ഉണ്ട്.. എന്ത്‌ മാർഗം ഉപയോഗിച്ചാണെങ്കിലും കില്ലറെ മെഡിക്കൽ കോളേജ് കഴിഞ്ഞു പോകാൻ അനുവദിക്കരുത്... ബ്ലോക് ചെയ്യടോ ബാരികേട് വെക്ക്.. വേഗം വയർലെസ്സിൽ കൂടി ഇൻഫർമേഷൻ കേട്ടതും തന്റെ കൂടെ ഉള്ള പോലീസുകാരെ നോക്കി A SI ശശീദ്രൻ ആക്രോശിച്ചു --------------------------------------------- ഇതെ സമയം Dr രാജ ഗോപാൽ ഓടിച്ചിരുന്ന പോലീസ് ബൊലോറോ മെഡിക്കൽ കോളേജിനു സമീപത്തേക്കു അടുത്തു കൊണ്ടിരിക്കുകയായിരുന്നു... One way റോഡിൽ ബാരിക്കേഡ് വെച്ചു പോലീസുകാർ നില്കുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാൾ കണ്ടു നിന്റെ പോലീസുകാർ എന്നെ പിടിക്കാൻ കെണി വെച്ചിട്ടുണ്ടല്ലോ? എന്തായാലും നിന്നെ എനിക്ക് ഇനി വേണ്ട നീ പൊയ്ക്കോ !! അവർ ഏതായാലും കാത്ത് നിൽക്കുകയല്ലേ? കൂടെ ജോലി ചെയ്യുന്നവൻ തന്നെ ആയിക്കോട്ടെ വിപിനെ നോക്കി വന്യമായി ചിരിച്ച Dr രാജ ഗോപാൽ പറഞ്ഞു അയാളുടെ കൈയിലെ തോക്ക് അവന്റെ തലക്ക് നേരെ നീണ്ടു.. വേണ്ട.. എന്നെ കൊല്ലരുത് . മരണം തൊട്ടു മുന്നിൽ എത്തിയത് കണ്ട കോൺസ്റ്റബിൾ വിപിൻ ഭയത്തോടെ പറഞ്ഞു By by അയാളുടെ കൈ വിരൽ പതിയെ ട്രിഗറിൽ അമരാൻ തുടങ്ങി.. പ്ലീസ് എന്നെ കൊല്ലരുത്.. കണ്ണുകൾ അടച്ചു പിടിച്ചു നിന്നു കൊണ്ടു വിപിൻ Dr രാജ ഗോപാലെ നോക്കി കെഞ്ചി Happy jurny ഒന്നു വന്യമായി ചിരിച്ച Dr രാജ ഗോപാൽ ട്രിഗറിൽ വിരൽ അമർത്തി ബൂം.. പ്ടക്ക്... അതെ സമയം തന്നെ പിന്നിൽ നിന്നും ഇരച്ചു വന്ന ഹുനൈസിന്റെ ബൊലോറോ dr രാജ ഗോപാലിന്റെ വാഹനത്തിനു പിന്നിൽ ആഞ്ഞിടിച്ചു ട്ടെ.. വെടിയുണ്ട ചില്ലു തുളച്ചു പുറത്തേക്കു പാഞ്ഞു... Fuc*. ഇടിയുടെ ആഘാതതിൽ തോക്ക് കൈയിൽ നിന്നും തെറിച്ചു വാഹനത്തിലേക് വീണതും Dr രാജ ഗോപാൽ മിററിൽ കൂടി പിന്നിലേക് നോക്കി ആക്രോശിച്ചു... വിപിൻ.. DONT WORRY. നിനക്ക് ഒന്നും സംഭവിക്കില്ല.. ബൊലോറോയിലെ വയർലെസ്സിൽ കൂടി ഡിസിപി ഹുനൈസിന്റെ ശബ്ദം കോൺസ്റ്റബിൾ വിപിൻ കേട്ടു... വിലങ്ങു വെച്ച കൈ കൊണ്ടു കണ്ണുകൾ തുടച്ചവൻ പിന്നിലേക്ക് നോക്കി ഗിയർ down ചെയ്ത ഹുനൈസ് ആക്സിലെറ്ററിൽ കാൽ അമർത്തി വീണ്ടും ഗിയർ ടോപ്പിലേക് തന്നെ മാറ്റി ഇട്ടു കാൽ അമർത്തി.. ബൂം.. മുരണ്ടു കൊണ്ടു അവന്റെ ബൊലോറോ അയാളുടെ വലതു വശത്തു കൂടെ വാഹനത്തിനു സമമായി വന്നു അതെ സമയം തന്നെ സൈറൺ മുഴക്കി മറ്റൊരു ബൊലോറോ ഇടത് വശത്തു കൂടെ കയറി വന്നു... ഇടത് വശത്തു കൂടെ കയറി വന്ന ബൊലോറോയിൽ നിന്നും എസിപി കിഷോർ ഹുനൈസിനെ നോക്കി വലത്തേ കൈയുടെ തള്ള വിരൽ ഉയർത്തി കാണിച്ചു ഞെട്ടിയ Dr രാജ ഗോപാൽ മുന്നോട്ട് നോക്കി.. 100 മീറ്ററോളം മുന്നിൽ ആയി തന്നെ തടയാൻ ബാരിക്കേഡ് വെച്ചു നിൽക്കുന്ന പോലീസുകാരെ അയാൾ കണ്ടു... പെ പെ . അയാളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു കൊണ്ടു പിന്നിൽ നിന്നും മറ്റൊരു വാഹനത്തിന്റെ ഹോൺ അടി ശബ്ദം ഉയർന്നു... സെന്റർ മിററിൽ കൂടി അയാൾ പിന്നിലേക്ക് നോക്കി .. സൈറൺ മുഴക്കി തന്റെ പിന്നിൽ മറ്റൊരു പോലീസ് വാഹനം... അതെ സമയം പിന്നിലെ പോലിസ് വാഹനം ഓടിച്ചിരുന്ന SI അലി ആക്‌സിലേറ്ററിൽ കാൽ അമർത്തി ഇരച്ചു കൊണ്ടു മുന്നോട്ട് കയറിയ SI അലിയുടെ ബൊലോറോ ശക്തിയിൽ Dr രാജ ഗോപാലിന്റെ വാഹനത്തിനു പിന്നിൽ വന്നിടിച്ചു ... ഇടിയുടെ ആഖാതത്തിൽ മുന്നോട്ട് പോയ Dr രാജ ഗോപാൽ ഒരു ഞെട്ടലോടെ തന്റെ വലതു ഭാഗത്തേക് നോക്കി.. തന്റെ വാഹനത്തിനു ഒപ്പം വരുന്ന പോലീസ് ബൊലോറോയിൽ ഇരുന്നു കൊണ്ടു തന്നെ നോക്കി വന്യമായി ചിരിക്കുന്ന ഹുനൈസിനെ അയാൾ കണ്ടു... *നിന്നെ ഞാൻ വേട്ടയാടി പിടിക്കും* ഫോണിൽ ക്കൂടി ഹുനൈസ് തന്നോട് പറഞ്ഞത് അയാളുടെ തലച്ചോറിലേക് ഓടി കയറി വന്നു അവന്റെ വാക്കുകൾ ഓർമ്മ വന്നതും തന്റെ നട്ടെല്ലിൽ കൂടി ഒരു വിറയൽ പാഞ്ഞത് Dr രാജ ഗോപാൽ അറിഞ്ഞു... അതെ സമയം തന്നെ Dr രാജ ഗോപാലിന്റെ ചങ്കിടിപ്പ് വർധിപ്പിച്ചു കൊണ്ടു ഹുനൈസിന്റ ബൊലോറോ അയാളുടെ വാഹനത്തെ പിന്നിലാക്കി കൊണ്ടു മുന്നോട്ട് കുതിച്ചു കയറി... കുറച്ചു മുന്നോട്ട് കയറിയതും അവൻ ഹാൻഡ് ബ്രേക്ക് പിടിച്ചു വലിച്ചു കൊണ്ടു സ്റ്റിയറിങ് ഇടത്തോട്ട് ഒടിച്ചു പിടിച്ചു ക്രീ..---------------------------------------------- പുതിയതും പഴയതുമായ കഥകൾ ഉടനെ വായിക്കാൻ എന്റെ മൊഞ്ചത്തി ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 ഒരു അലർച്ചയോട് കൂടെ ടയർ റോഡിൽ ഉരഞ്ഞു അവന്റെ ബൊലോറോ കറങ്ങി തിരിഞ്ഞു ബാരിക്കേഡനു മുന്നിൽ നിന്നു... ബൊലോറോയുടെ സോക്കാപ്സർ കുറച്ചു നേരം കുത്തി കളിച്ചു... ഹാൻഡ് ബ്രേക്ക് ഫ്രീ ആക്കിയ ഹുനൈസ് c ഫസ്റ്റ് ഗിയറിലേക് ഇട്ടു ക്ലച്ച് വിടാതെ ആക്‌സിലെറ്റർ മുരപ്പിച്ചു കളിച്ചു ഭൂo ഭൂം... പോലീസ് ബൊലോറോ മുരണ്ടു.. അതെ സമയം ഹുനൈസിന്റെ വലത്തേ കൈ പുറത്തേക്കു വരുന്നത് അവന്റെ നേരെ മുന്നിൽ നിന്നും കുതിച്ചു വരുന്ന വാഹനത്തിൽ നിന്നും Dr രാജ ഗോപാൽ കണ്ടു.. വിപിൻ ഡൌൺ... രാജ ഗോപാൽ ബന്ദിയാക്കിയ കോൺസ്റ്റബിൾ വിപിൻ പോലീസ് ബൊലോറോയിലെ വയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം കേട്ടു . അത് കേട്ടതും കോൺസ്റ്റബിൾ വിപിൻ പ്ലാറ്റുഫോമിലേക് കുനിഞ്ഞിരുന്നു.. ഹേയ് ഹേയ് WHAT HE DOING ഹുനൈസ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാവാതെ Dr രാജ ഗോപാൽ വിപിനെ നോക്കി അലറി കൊണ്ടു ചോദിച്ചു അതെ സമയം മുന്നിൽ നിൽക്കുന്ന ഹുനൈസിന്റെ കൈയിൽ ഒരു ഗൺ പ്രത്യക്ഷപെട്ടത് Dr രാജ ഗോപാൽ കണ്ടു ഓഹ്, ഷിറ്റ്.. ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ അതെ സെക്കൻഡിൽ Dr രാജ ഗോപാല ലക്ഷ്യം വെച്ചു ഹുനൈസിന്റെ കൈ ട്രിഗറിൽ അമർന്നു.. ഹോളി ഷിറ്റ് .. വെടിയുണ്ടകൾ ചീറി വരുന്നത് കണ്ടതും ആക്‌സിലെറ്ററിൽ കാൽ അമർത്തിയ Dr രാജ ഗോപാൽ നിലത്തേക് മുട്ട് കുത്തി ഇരുന്നു .. ച്ലും, ച്ലും വെടിയുണ്ടകൾ അയാളുടെ പോലീസ് ബൊലോറോയുടെ ഫ്രണ്ട് ഗ്ലാസ്‌ തകർത്തു ഡ്രൈവർ സീറ്റിൽ തുളഞ്ഞു കയറി കൊണ്ടിരുന്നു.. അലറി കൊണ്ടു Dr രാജ ഗോപാൽ മുന്നിലേക്ക്‌ നോക്കാതെ സ്റ്റിയറിങ് ഹുനൈസിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കാൻ ലക്ഷ്യമാക്കി പിടിച്ചു കൊണ്ടു ആക്‌സിലെറ്ററിൽ അമർത്തി... ഇരച്ചു കൊണ്ടു വാഹനം ഹുനൈസിന്റെ ബൊലോറോയുടെ നേരെ കുതിച്ചു അതെ സമയം തന്നെ പിന്നിൽ ഉണ്ടായിരുന്ന SI അലിയുടെ ബൊലോറോ വലതു വശത്തു കൂടെ ഇരച്ചു കയറി വന്നു Dr രാജ ഗോപാലിന്റെ വാഹനത്തിന്റെ അടുത്ത് എത്തിയതും SI അലി സ്റ്റീയറിംഗ് ഇടത്തോട്ട് വെട്ടിച്ചു.. പോലീസ് വാഹനത്തിന്റെ ബംബറിലേക് SI അലിയുടെ ബൊലോറോ വന്നടിച്ചു... അപ്രതീക്ഷിതമായ ആ ഇടിയുടെ ആഘാതത്തിൽ Dr രാജ ഗോപാലിന്റെ കൈയിൽ നിന്നും സ്റ്റിയറിങ് ഇടത്തോട്ട് വെട്ടി... ബൊലോറോ തങ്ങളുടെ നേരെ വരുന്നത് കണ്ടതും ബാരിക്കേഡ് വെച്ചു നിന്ന പോലീസുകാർ ഓടി ഒഴിഞ്ഞു.. നിയന്ത്രണം വിട്ട അയാളുടെ ബൊലോറോ ബാരിക്കേഡിൽ ചെന്നിടിച്ചു... ഇടിയുടെ ആഖാതത്തിൽ ഫ്രണ്ട് ഗ്ലാസ്‌ മുഴുവൻ ആയി തകർത്തു കൊണ്ടു കോൺസ്റ്റബിൾ വിപിൻ മുന്നിലെ റോഡിലേക്ക് തെറിച്ചു വീണു... സീറ്റിൽ നേരെ ഇരുന്ന Dr രാജ ഗോപാൽ ഗിയർ മാറ്റി ആക്‌സിലെറ്ററിൽ കാൽ അമർത്തി... മുന്നിലെ റോഡിൽ വീണു കിടക്കുന്ന കോൺസ്റ്റബിൾ വിപിനെ അയാൾ കണ്ടു.. ബാക്കി ഉള്ളത് ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ചു കൊണ്ടു അയാളുടെ വാഹനം അവനു നേരെ കുതിച്ചു... ഹാ ഹാ.. ആക്രോഷിച്ചു കൊണ്ടായാൾ വീറോടെ ആക്‌സിലെറ്റർ മുഴുവനായി ചവിട്ടി പിടിച്ചു ക്ടക്.. വിപിന്റെ നേരെ എത്തിയതും റിവേഴ്‌സ് ഗിയറിൽ പിന്നിലേക്ക് വന്ന ഹുനൈസിന്റെ ബൊലോറോ യുടെ പിൻ ഭാഗം അയാളുടെ വാഹനത്തിന്റെ മധ്യ ഭാഗത്ത് ശക്തിയോടെ അടിച്ചു.. ഇടിയേറ്റതും സൈഡിലേക് നിരങ്ങി പോയ Dr രാജ ഗോപാലിന്റെ ബൊലോറോ എഡ്ജ് ഇറങ്ങി വിപിന്റെ തലയുടെ സമീപത്തു കൂടെ മുന്നോട്ട് കുതിച്ചു... ഇവനെ ഹോസ്പിറ്റലിൽ എത്തിക്.. ബൊലോറോ കുത്തി തിരിച്ചു നിർത്തിയ ഹുനൈസ് സൈഡിലേക് ഓടി കയറിയ പൊലീസുകാരെ നോക്കി പറഞ്ഞു കൊണ്ടു വാഹനം മുന്നോട്ട് എടുത്തു... മൂന്നു പോലീസ് വാഹങ്ങളും Dr രാജ ഗോപാലിന്റെ പോലീസ് വാഹനത്തിനു തൊട്ടു പിന്നാലെ കുതിച്ചു പാഞ്ഞു... അവൻ കുന്നമംഗലം റോഡിലേക്ക് ആണു പോയി കൊണ്ടിരിക്കുന്നത്.. One way കഴിഞ്ഞു.. അവൻ കൂടുതൽ മെയിൻ റോഡിൽ കൂടി പോയാൽ സാധാരണ ഞങ്ങളുടെ ജീവന് ആപത്താണ്... അവനെ മെയിൻ റോഡിൽ നിന്നും ഏതെങ്കിലും പോക്കറ്റ് റോഡിലേക്ക് കയറ്റണം.. വയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം എസിപി കിഷോറും SI അലിയും തങ്ങളുടെ വാഹനത്തിൽ ഉള്ള വയർലെസ്സിൽ കൂടി കേട്ടു... അതെ സമയം പോലീസ് വാഹങ്ങൾക് സൈഡ് കൊടുക്കാതെ Dr രാജ ഗോപാൽ തന്റെ ബൊലോറോ റോഡിനു ഇരു വശങ്ങളിലേക്ക് മാറി മാറി ഒടിച്ചു കളിച്ചു കൊണ്ടിരുന്നു.. എതിർ വശത്തു നിന്നും വരുന്ന വാഹനങ്ങൾ പലതും റോങ്ങ്‌ സൈഡിൽ കയറിയ ബൊലോറോയിൽ ഇടിക്കാതെ ഇരിക്കാനായി എഡ്ജ് ഇറക്കി നിർത്തി.. അതെ സമയം തന്നെ രണ്ടു മൂന്നു ബൈക്ക് യാത്രികരെ dr രാജ ഗോപാൽ ഇടിച്ചു തെറിപ്പിച്ചു കൊണ്ടു വാഹനം മുന്നോട്ട് കുതിപ്പിച്ചു... അതെ സമയം SI അലി റോഡനു വശങ്ങളിലേക് നോക്കി.. കുറച്ചു മുന്നിൽ പണ്ട് തങ്ങൾ ശേഖർ വർമയെ അറസ്റ്റ് ചെയ്യാൻ പോയ പോക്കറ്റ് റോഡ് അയാളുടെ കണ്ണിൽ ഉടക്കി... സാർ അവനെ ഞാൻ ലോക്ക് ചെയ്യാം... വയർ ലെസ്സിൽ കൂടി പറഞ്ഞു കൊണ്ടു SI അലി ഗിയർ ടോപിലേക് ഇട്ടു ആക്‌സിലെറ്ററിൽ കാലമർത്തി.. Dr രാജ ഗോപാലിന്റെ ബൊലോറോയെ ഇടിച്ചു ഒരു ഭാഗത്തേക് മാറ്റി കൊണ്ടു അവന്റെ ബൊലോറോ മുന്നിലേക്ക്‌ കയറി വന്നു.. മുന്നിലേക്ക്‌ കയറിയതും രണ്ടും കല്പ്പിച്ചു കൊണ്ടയാൾ ഹാൻഡ് ബ്രേക്ക് മേലേക്ക് വലിച്ചു.. ഡ്രീം--=--=========&&
amp;
amp;$&---- ഒരു അലർച്ച അവിടെ ഉയർന്നു.. എഞ്ചിൻ ഓഫ്‌ ആയ ബൊലോറോ ടയർ നിശ്ചലമായിട്ടും വണ്ടി വന്ന സ്പീഡ് കൊണ്ടു റോഡിൽ കൂടി ഉരഞ്ഞു കുറച്ചു മുന്നോട്ട് നീങ്ങി നിന്നു.. പെട്ടെന്നുള്ള ബ്രേക്കിങ്ങിന്റെ ആഖാതത്തിൽ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടും SI അലിയുടെ തല സ്റ്റീയറിങ്ങിൽ വന്നടിച്ചു ഷിറ്റ്.. ഷിറ്റ്.... തൊട്ട് മുന്നിൽ SI അലിയുടെ ബൊലോറോ ബ്രേക്ക് ചെയ്തതും ഇടിക്കാതിരിക്കാൻ വേണ്ടി Dr രാജ ഗോപാൽ തന്റെ ബൊലോറോ ഇടതേക് വെട്ടിച്ചു.. പെട്ടെന്നുള്ള വെട്ടിക്കലിൽ വലത്തേ ഭാഗത്തെ ടയറുകൾ കുറച്ചു വായുവിൽ ഉയർന്ന Dr രാജ ഗോപാലിന്റെ ബൊലോറോ വീണ്ടും നിലത്തേക് തന്നെ വീണു.. പൊടി മണ്ണ് തെറിപ്പിച്ചു കൊണ്ടു അയാളുടെ വാഹനം പോക്കറ്റ് റോഡിലേക്ക് കയറി.. GREAT... അത് കണ്ടതും പിന്നിൽ തന്റെ ബൊലോറോ ബ്രേക്ക് ചെയ്തു നിർത്തിയ ഹുനൈസ് സ്വയം പറഞ്ഞു.. ഒന്നിനു പിന്നാലെ ഒന്നായി പോലീസ് വാഹങ്ങൾ ബംഗ്ലാവിലേക്ക് ഉള്ള റോഡിലേക്ക് പ്രവേശിച്ചു . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ടു പോലീസ് വാഹങ്ങളുടെ പ്രകാശം അവിടെ പരന്നു ഈ വഴി മുന്നോട്ട് പോകാൻ സ്ഥലമില്ല പിന്നിൽ കൊക്കയാണ്.. വയർലെസ്സിൽ കൂടി SI അലി പറഞ്ഞു അവന്റെ അവസാന GAME.. ബൊലോറോയിൽ ഉള്ള വെയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം Dr രാജ ഗോപാൽ കേട്ടു.. കാറ്റിന്റെ വേഗതയിൽ നാലു പോലീസ് വാഹങ്ങളും പൊട്ടി പൊളിഞ്ഞ ആ റോഡിൽ കൂടി മുന്നോട്ട് കുതിച്ചു പാഞ്ഞു.. ടാർ പൊളിഞ്ഞു ഇളകി കിടക്കുന്ന ചെറിയ മെറ്റൽ ചീളുകൾ ടയറിൽ ഉരഞ്ഞു വശങ്ങളിലേക് തെറിച്ചു വീണു കൊണ്ടിരുന്നു ബൂം... ധും... ബംഗ്ലാവിന്റെ മുന്നിലെ പഴയ മതിൽ ഇടിച്ചു ഇതകർത്തു കൊണ്ടു നാലു വാഹങ്ങളും മുറ്റത്തേക്കു ഇരച്ചു കയറി.. ബ്രേക്ക് ചെയ്തതും മഴ പെയ്തത് കാരണം ചളി പിളി ആയി കിടന്ന ബംഗ്ലാവിന്റെ മുറ്റത്ത് കിടന്നു പോലീസ് വാഹങ്ങൾ ചളിയിൽ കറങ്ങാൻ തുടങ്ങി.. ബൂം ബൂം.. ആക്‌സിലേറ്റർ റേസ് ആവുന്ന ശബ്ദം അന്തരീക്ഷത്തിൽ ഉയർന്നു ട്ടെ ട്ടെ . തെന്നി നീങ്ങിയ ബോലോറിയിൽ ഇരുന്നു കൊണ്ടു ഹുനൈസ് Dr രാജ ഗോപാലിന്‌ നേരെ വെടിയുണ്ടകൾ വർഷിച്ചു വെടിയുണ്ടകൾ ഉന്നം പിഴച്ചു ബംഗ്ലാവിന്റെ ചുമരുകളിൽ തുളച്ചു കയറി ചളിയിൽ കൂടി മുന്നോട്ട് തെന്നി നീങ്ങിയ അവന്റെ ബൊലോറോ Dr രാജ ഗോപാലിന്റെ ബോലോറിയിൽ വന്നിടിച്ചു രണ്ടു വാഹങ്ങളും ഡോറിൽ പരസ്പരം കൊളുത്തി തെന്നി നീങ്ങി ബംഗ്ലാവിന്റെ ചുമരിൽ അടിച്ചു നിന്നു... ആഹ്.. ബൊലോറോ ചുമരിൽ അടിച്ചതും അവന്റെ കൈയിൽ നിന്നും തോക്ക് കാലിനു അടിയിലേക് വീണു.. ശരീരം ഒന്നു കുടഞ്ഞ ഹുനൈസ് സീറ്റ്‌ ബെൽറ്റ്‌ ഫ്രീ ആക്കി കുനിഞ്ഞു തോക്ക് എടുത്ത ശേഷം ഡോർ തുറന്നു പുറത്തേക്കു കുതിച്ചിറങ്ങി.. അതെ സമയം ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയ Dr രാജ ഗോപാല അവൻ കണ്ടു ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ക്ടക് ക്ടക്.. ബുള്ളറ്റ് തീർന്നു എന്ന് അവനു മനസ്സിൽ ആയി.. കാലി മാഗസിൻ ഊരി മാറ്റിയ ഹുനൈസ് പോക്കറ്റിൽ നിന്നും പുതിയ മാഗസിൻ എടുത്തു sig saur ലോഡ് ചെയ്തു.. അതെ സമയം തന്നെ നീട്ടി പിടിച്ച തോക്കുമായി എസിപി കിഷോർ അവന്റെ അടുത്തേക്ക് വന്നു.. അലി ക്യാച്ച്.. തന്റെ സർവിസ് പിസ്റ്റൾ അവൻ SI അലിക് നേരെ ഇട്ടു കൊടുത്തു കിഷോർ.. Go.. SIG SAUR ലെ പിടുത്തം ഒന്നു കൂടി മുറുക്കി കൊണ്ടവൻ എസിപി കിഷോറിനോട് പറഞ്ഞു .. മൂന്നു പേരും മൂന്നു ഭാഗങ്ങളിൽ കൂടി നീട്ടി പിടിച്ച തോക്കുകളുമായി ആ വാഹനത്തിന് നേരെ അടുത്തു.. സാർ അവൻ ഇവിടെ ഇല്ല.. ഡ്രൈവിംഗ് സീറ്റിലേക് നോക്കിയ എസിപി കിഷോർ പറഞ്ഞു അതെ സമയം തന്നെ ബംഗ്ലാവ് നു ഉള്ളിൽ ഉള്ളത് ഒരു വാതിൽ തുറന്നു അടയുന്ന ശബ്ദം ഉയർന്നു.. Common... അവരെ നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് ഉള്ളിലേക്ക് കുതിച്ചു പാഞ്ഞു മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിൽ അവൻ കണ്ടു.. വലതു കാൽ കൊണ്ടവൻ വാതിലിൽ ആഞ്ഞു ചവിട്ടി.. രണ്ടു ഭാഗത്തേക്കും പൊളികളായി അത് തകർന്നു നിലത്തേക് വീണു ഇരച്ചു ഉള്ളിലേക്ക് കയറിയതും നെഞ്ചിൽ ആരുടെയോ ചവിട്ടേട്ടവൻ പിന്നിലേക്ക് തെറിച്ചു വീണു.. ചവിട്ടിന്റെ ആഖാതത്തിൽ അവന്റെ കൈയിൽ നിന്നും തോക്ക് തെറിച്ചു വീണു ഹാ . നെഞ്ചിൽ തടവി കൊണ്ടു ഹുനൈസ് വീണു കിടക്കുന്നിടത്തു നിന്നും മുന്നോട്ട് നോക്കി . ആജാനു ബാഹു ആയ ഒരാൾ മുഖം മറച്ചു തന്റെ മുന്നിൽ നില്കുന്നു.. ഫ്രീസ്... അതെ സമയം പിന്നാലെ ഓടി വന്ന എസിപി കിഷോറും SI അലിയും ആ രൂപത്തെ നോക്കി തോക്ക് ചൂണ്ടി കൊണ്ടു അലറി.. അതെ സമയം തന്നെ ആ രൂപം തന്റെ കൈയിലെ റിമോട്ടിൽ വിരൽ അമർത്തി.. സെക്കൻഡുകൾ കൊണ്ടു ഒരു ചുമർ സൈഡിൽ നിന്നും വന്നു ആ വാതിൽ മറഞ്ഞു... ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ.. എസിപി കിഷോറും SI അലിയും മുന്നിലെ ഭിത്തിയിലേക്ക് ഷൂട്ട്‌ ചെയ്തു.. പക്ഷെ ബുള്ളറ്റ് ഭിത്തിയിൽ തുളഞ്ഞു കയറിയതല്ലാതെ യാതൊരു ഫലവും ഇല്ലായിരുന്നു ഒരു സെക്കന്റ്‌ കൊണ്ടു പിന്നിൽ നടന്ന മാറ്റം കണ്ടു അമ്പരന്ന ഹുനൈസ് മുന്നോട്ട് നോക്കി ഇതെന്റെ കോട്ട ആണു ഹുനൈസ്.. Dr രാജ ഗോപാലിന്റെ ശബ്ദം അവൻ കേട്ടു നീ എന്ത്‌ കരുതി നിനക്ക് മാത്രമേ ട്വിസ്റ്റും സസ്പെൻസും തരാൻ കഴിയൂ എന്നോ.. ദാ ഇവനാണ് നിനക്കായ് ഞാൻ കാത്തു വെച്ച സസ്പെൻസ്. ഞാൻ പറഞ്ഞില്ലേ *THE DARK WORLD* വന്യമായി ചിരിച്ചു കൊണ്ടു Dr രാജ ഗോപാൽ ഹുനൈസിനെ നോക്കി.. .തുടരും
2.4k views
6 hours ago
#

📙 നോവൽ

           💓ജിന്നിന്റെ മൊഞ്ചത്തി💓                          PART  52     https://sharechat.com/profile/sufaidsufu അവസാനം മ്മള് ഡോർ തുറന്നു ഇറങ്ങാൻ നേരം ആണു ഓൻ പിറകിൽ നിന്നും സൂഹാ... എന്നു വിളിച്ചത്...  സൂഹാ......  മ്മള് വിളി കേൾക്കാൻ ഇരുന്നപോലെ അവിടെ നിന്ന് എന്നിട്ട് തിരിഞ്ഞു നോക്കി..  പക്ഷെ... ഓൻ ഫോൺൽ സംസാരിക്കരുന്നു....  എനിക്ക് തോന്നിയത് ആണോ...  അതോ ഓൻ ന്നെ കളിയാക്കാൻ കാണിക്കുന്നതു ആണോ......  മ്മള് നിരാശയിൽ തിരിഞ്ഞു വീണ്ടും ഡോർ തുറന്നു പോകാൻ നിന്നതും വീണ്ടും മ്മളെ ഓൻ സൂഹാ എന്നു വിളിക്കുന്നതു കേട്ടു....   പക്ഷെ... ഇപ്രാവശ്യവും മ്മള് തിരിഞ്ഞു നോക്കിയപ്പോൾ ഓൻ ഫോൺൽ തന്നെ ആരോഡോ കത്തി വെക്കാരുന്നു.....   ഇത്തവണ മ്മള് ഡോർ തുറക്കാൻ വേണ്ടി കൈ വെച്ച ഉടനെ തിരിഞ്ഞു നോക്കി....   അപ്പോ തന്നെ മ്മടെ ഡോക്ടർ ന്നെ സൂഹാ എന്നു വിളിച്ചിരുന്നു.....  അപ്പൊ ഞാൻ സംശയിച്ചതു വെറുതെ ആയില്ല......ന്നെ കളിപ്പിക്കാൻ വേണ്ടി ഇത്രേം നേരം മ്മള് ഇട്ട് വട്ടു കളിപ്പിക്കാരുന്നല്ലൊ...... ഇതിനുളളതു ഞാൻ കൊടുത്തിരിക്കും എന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് ഓന്റെ അടുത്തേക്ക് നടന്നു.....   ഡോക്ടർ എന്താ ന്നെ കളിയാക്കണോ...   എന്ത്നാ ന്നെ വിളിച്ചത്....   ആ... ആര്...  ഞാൻ.. ഞാൻ ഒന്നും വിളിച്ചില്ല....   കള്ളം പറയുന്നോ.. ഞാൻ ഇപ്പൊ കണ്ടല്ലോ....  എന്നെ സൂഹാ എന്നു വിളിക്കുന്നത്....   അത് നിനക്ക് തോന്നിയത് ആവും....  ഞാൻ ഫോൺൽ സംസാരികാര്ന്നു...  എനിക്ക് തോന്നിയത് ഒന്നുമല്ല...  ഞാൻ ശെരിക്കും കണ്ടതാ ഇയാൾ ന്നെ സൂഹാ എന്നു വിളിക്കുന്നത്....   തനിക്കു മാത്രേ സൂഹാ എന്നു പേരുള്ളോ.. ഞാൻ ഫോൺൽ ന്റെ ഫ്രണ്ട് സൂഹാ ആയ്ട്ട് സംസാരിക്കാരുന്നു... അല്ലാതെ തന്നെ വിളിച്ചത് ഒന്നുമല്ല..... ഓൻ പറയുന്നതു കേട്ടിട്ട് മ്മക്ക് അങ്ങ് എരിഞ്ഞു കേറി ഓനെ ഒന്ന് തുറിച്ചു നോക്കിട് തിരിഞ്ഞു നടന്നു... അപ്പൊ  ആ സാധനം വീണ്ടും സൂഹാ എന്നു വിളിക്കാൻ തുടങ്ങി...  ഇപ്രാവശ്യം മ്മള് തിരിഞ്ഞു നോക്കാൻ ഒന്നും പോയില്ല....  ഡോർ തുറന്നു പുറത്തേക് പോയി....   💖💖💖💖💖💖💖💖💖💖💖💖💖💖   Hi frnds....  ഞാൻ ഫർസീ.. ഈ  കഥയിലെ ഒരു ഭാഗം ആയതു കൊണ്ട് കുറച്ചു ഒക്കെ നാനും പറയാം....   അന്ന് വൈകിട്ട് മ്മടെ കാന്താരിയെ കൂട്ടി ഇടിച്ചപ്പോൾ തന്നെ ഖൽബിൽ കൂടി കേറിയത പെണ്ണ്...  പിന്നെ പറിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയായി....   അന്ന് വൈകിട്ട് തന്നെ ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോൾ ന്റെ മനസ്സിൽ ഉറപ്പിച്ചു ഓളെ എനിക്ക് വേണ്ടി പടച്ചത് ആണെന്ന്....... മറ്റൊരുത്തനും വിട്ടു കൊടുക്കില്ലന്നു.....   പക്ഷെ ഓളോട് ന്റെ ഇഷ്ടം പറഞ്ഞിട്ടും ഒരു ഗ്രീൻ സിഗ്നൽ തരാതെ ഒരു വാക്ക് പോലും പറയാതെ ഓൾ പോയി കളഞ്ഞപ്പോൾ ശെരിക്കും എനിക്ക് സങ്കടം ആയി...  അതിനു  പകരം വീട്ടിയത് ആണു മ്മള് ഇന്ന് ...  പക്ഷെ.. ഇന്ന് ഞാൻ കണ്ടു ഓൾക് മ്മളോട് ഉള്ള മുഹബ്ബത്ത് ആ കണ്ണുകളിൽ..... എനിക്ക് അത് ഓൾടെ വായിൽ നിന്നും കേൾക്കണം...  അതിനു കുറച്ചു വെയിറ്റ് ചെയ്താലും കുഴപ്പം ഇല്ല. പെട്ടന്ന് ആണു....  ഡോർ തുറന്നു ആരോ അകത്തേക്ക് വന്നത്...  നോക്കുമ്പോൾ മ്മടെ കാന്താരി....  ഇവൾ പോയില്ലേ....  എന്നു കരുതി ഇരിക്കുമ്പോൾ ആണു ഓൾ ന്റെ അടുത്തേക്ക് നടന്നു അടുത്തതു...   പെട്ടന്ന് തന്നെ മ്മള് അല്പം ഗൗരവത്തിൽ ഒക്കെ ഇരുന്നു...   ഹ്മ്മ്... എന്തെ തിരിച്ചു വന്നത്....   അത്...  ന്റെ ടവൽ ഇവിടെ വെച്ച് മറന്നു.. അത് എടുക്കാൻ വന്നതാ.....   ഹ്മ്മ്...  പ്ലാസ്റ്റർ ഊരി എന്നു കരുതി ഇങ്ങനെ ഓടി നടക്കണ്ട... കുറച്ചു കൂടി റസ്റ്റ്‌ എടുക്കു....  ഓ.. ശെരി ഡോക്ടർ....   എന്നും പറഞ്ഞു ഓൾ ഒറ്റ പൊക് ആയിരുന്നു...  എന്ത് സാധനം ആണോ ഇത് എന്നിട്ട് മ്മളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ...  ഇതിന ഒക്കെ കെട്ടിയാൽ ന്റെ കാര്യം ഗോവിന്ദ ആകുമല്ലോ....   💓💓💓💓💓💓💓💓💓💓💓💓💓💓 ഹോ.. എന്ത് സാധനം ആണോ അത്...  ഇല്ലാത്ത കാരണം ഉണ്ടാക്കി  അവിടെ ചെന്നപ്പോൾ ഓൻ ഒന്ന് മയത്തിൽ സംസാരിച്ചുടെ.. ഞാൻ എന്തോ കുറ്റം ചെയ്തപോലെ....  ഹ്മ്മ്.. എന്താന്നു....  കുന്തം... ഒലക്ക ചക്കെട മൂഡ്....  ദുഷ്ടൻ... പ്രാന്തൻ....  മത്തങ്ങതലയൻ...  മ്മള് വല്യ പ്രതീക്ഷയിൽ ആണു അങ്ങോട്ട്‌ ചെന്നത്...  ഞാൻ അന്ന് പറയാതെ പോയതിൽ ഒരു സോറി ഒക്കെ പറയാം എന്നു കരുതി ആണു അങ്ങോട്ട്‌  ചെന്നത്.... അപ്പൊ ഓന്റെ ഒടുക്കത്തെ ഒരു ജാഡ...  അതും കെട്ടിപിടിച്ചു അവിടെ ഇരിക്കത്തെ ഉള്ളൂ....    ഓരോന്ന് പിറു പിറുത്തു മ്മള് വീട്ടിൽക്ക് യാത്ര തിരിച്ചു...   വീട്ടിൽ ചെന്നിട്ടു മ്മക്ക് ഒരു സമാദാനവും ഉണ്ടായിരുന്നില്ല....  കിടന്നിട്ടു ആണേൽ ഉറക്കവും വന്നില്ല...   എന്നാലും അത്ര അടുത്ത് കിട്ടിട്ട് മ്മടെ ഇഷ്ടം ഒന്ന് പറയാൻ പറ്റിയില്ലല്ലോ...  അതെങ്ങന പറയാ... ഓൻ ഭയങ്കര ജാഡ അല്ലെ....  പിന്നെ ന്റെ കയ്യില കൊഴപ്പം കൊണ്ട് ആണു അങ്ങനെ ഒക്കെ കാണിച്ചു കൂട്ട്ന്നത് എന്നു മ്മക്ക് അറിയാം എങ്കിലും മനസ്സിൽ വല്ലാത്ത ഒരു സങ്കടം....   ഓരോന്ന് ആലോചിച്ചു കൂട്ടി ഓനെയും സ്വപ്നം കണ്ടു കൊണ്ട് എപ്പോളോ ഉറങ്ങി പോയി...   പിറ്റേന്ന് വീണ്ടും മ്മള് സ്കൂളിൽക്ക് പോകാൻ തുടങ്ങി...  രണ്ടാഴ്ച പോകാഞ്ഞത് കൊണ്ട് പ്രിൻസി മ്മടെ കാര്യം മറന്നു കാണും എന്നൊക്കെ സമാധാനിച്ചു മ്മള് സ്കൂളിൽക്ക് വലതു കാൽ വെച്ച് നല്ല ഐശ്വര്യം ആയിട്ട് തന്നെ കേറി ചെന്നു....   എനിക്ക് അത്ഭുതം ആയതു ന്റെ ശത്രുക്കൾ പോലും മ്മടെ സുഖ വിവരങ്ങൾ അന്വേഷിക്കാൻ വന്നു പാവം പിള്ളേർ....  ചെന്ന പാടെ രണ്ടു തെണ്ടികൾക്കും ഓനെ പറ്റി അറിയാൻ ആണു താല്പര്യം...  പിന്നെ ഇന്നലത്തെ സംഭവങ്ങൾ എല്ലാം പറഞ്ഞപ്പോൾ രണ്ടും കൂടി എന്നെ പൊങ്കാല ഇടാരുന്നു....   ശ്യേ....  എന്നാലും ന്റെ പെണ്ണെ .. അത്ര നല്ല അവസരം കിട്ടിയിട്ട്...നീ  കളഞ്ഞു കുളിചില്ലേ.... ...   അതെങ്ങന നിനക്ക് ഭയങ്കര വാശി അല്ലെ....  അതും കൊണ്ട് ഇരുന്നോ... ഓനെ വല്ല  നല്ല പെൺപിള്ളേർ കൊണ്ട് പോകും.....   ഷാനു പറയുന്നതു കേട്ടിട്ട് എനിക്ക് പേടിയും ഒപ്പം സങ്കടവും വന്നു.....  ഇനി വല്ലോരും കൊണ്ട് പോകുമോ ന്റെ ചെക്കനെ....   ആ... കൊണ്ട് പോകും.... നീ ഇനിയും വാശി കാണിക്കാൻ ആണെങ്കിൽ വല്ലോരും കൊണ്ട് പോകും ഉറപ്പാ...  ഏയ്യ്...  അതിനു ഈ.. സൂഹാ ജീവിച്ചു ഇരിക്കുമ്പോൾ സമ്മതിക്കില്ല....  ഞാൻ പറയും ഇഷ്ടന്നു....  ഇനി എപ്പോ എവടെ വെച്ച് കാണുന്നോ അവിടെ വെച്ച് ഓനോട്‌ ഉള്ള മ്മടെ മൊഹബത് പറഞ്ഞിരിക്കും...  ഇത് സത്യം... സത്യം.. സത്യം.....  ഹ്മ്മ്... ബെസ്റ്റ്....  ഇതൊക്കെ ഓനെ കാണുമ്പോൾ കണ്ട മതി.....   ആ കാണും സിനു...  ഞാൻ പറയും...  നിനക്ക് അല്ലെ ആ ഗ്യാപ്ൽ കേറാൻ അല്ലെ....   അയ്യടി... എനിക്ക് ഒന്നും വേണ്ട നിന്റെ ചെക്കനെ....  നിനക്ക് പകുതിയും ഡയലോഗ് അടിക്കാനെ അറിയുള്ളു....   അത് കറക്റ്റ് ആണു സിനു...  ഇവൾ നമ്മളോട് എന്തൊക്കെയ പറഞ്ഞത്...  എനിക്ക് ഇഷ്ടം അല്ല ആ സാധനത്തെ..  എനിക്ക് ഒന്നും വേണ്ട.... മലപ്പുറം കത്തി...  അമ്പും വില്ലു.... തേങ്ങ കൊല... ഇപ്പൊ കണ്ടില്ലേ....   ഷാനു പറയുന്നതിന് മ്മള് ഒന്നു ചിരിച്ചു കൊടുത്തതു അല്ലാതെ ഒന്നും പറഞ്ഞില്ല..  ഇനി എന്തേലും പറഞ്ഞാൽ മ്മളെ പഞ്ഞിക്കിടും എന്ന് അറിയാവുന്നതു കൊണ്ട് ആ ഭാഗത്തക്ക് തിരിഞ്ഞു നോക്കാൻ പോയില്ല....   അന്ന് എന്തായാലും ക്ലാസ്സ്‌ ഒക്കെ അടിപൊളി ആയിരുന്നു...  കുറച്ചു നാളായിട്ട് വാരാത്തതു കൊണ്ട് ആണെന്ന് തോന്നുന്നു...  ഭയങ്കര ഹാപ്പി ആയിരുന്നു മ്മള്...   ന്റെ സിനുന്റെയും വീട് അടുത് ആണു ഷാനുനെ ബസ് കേറ്റി വിട്ടിട്ടു ഞങ്ങൾ രണ്ടും കൂടി ഓരോ കഥ പറഞ്ഞു നടക്കരുന്നു.... സിനു ആണെങ്കിൽ ആ സാധനത്തിന്റെ കാര്യം തന്ന പറഞ്ഞു നടക്കാരുന്നു..  അപ്പോൾ ആണു അപ്രതീക്ഷിതമായി ഓനെ മ്മള് റോഡ് സൈഡിൽ കണ്ടതു....   സിനു... ദേ.. നോക്കടി... ഓൻ...  ധാ അവിടെ നിൽക്കുന്നു.....   ങേ... ആര്..... ആരാടി സൂഹാ... ദേ.. കണ്ണു തുറന്നു നോക്കടി മാക്കാച്ചി....   ദേ... ഡോക്ടർ....  അടിപൊളി.....  100ആയുസ്സ് ആണല്ലോ...  പറഞ്ഞു നാവു എടുത്ത്ല്ല അതിനു മുൻപ് മുൻപിൽ വന്നല്ലോ....   എടി...  ഇതിനെ ഒന്നും തല്ലി കൊന്നാലും ചാവത്തില്ല....  അങ്ങനത്തെ ഇനമ...   അപ്പൊ.. സൂഹാ..മോളെ...  എങ്ങന കാര്യങ്ങൾ...  സ്കൂളിൽ വെച്ച് പറഞ്ഞ ആ സത്യം  അങ്ങ് നടത്തല്ലേ....  സിനു പറയുമ്പോൾ ആണു ഇന്ന് മ്മള് അടിച്ച പഞ്ചു ഡയലോഗ് ഓർമ വന്നതു...  ഞാൻ അറിഞ്ഞോ ഈ സാധനം ഇന്ന് തന്നെ ഇങ്ങനെ മുൻപിൽ വന്നു നിൽക്കും എന്ന്....   ശ്യോ... എന്ത് ചെയ്യും റബ്ബേ....   എടി പോത്തേ... നിന്നു ആലോചിക്കാതെ പോയി പറയാൻ നോക്കു....   ങേ...  ഇപ്പോളോ....   അല്ലടി ഓൻ കെട്ടി 5 പുള്ളാര് ആയി കഴിഞ്ഞു പറഞ്ഞ മതി....   സിനു...  മ്മള് അല്പം ഉച്ചത്തിൽ തന്നെ വിളിച്ചു.....   നീ കിടന്നു കാറണ്ടാ....വേഗം ചെന്നു പറയാൻ നോക്കു...   എന്നും പറഞ്ഞു ആ സാധനം മ്മളെ പിടിച്ചു ഓന്റെ മുന്പിലെക്ക് തള്ളി..... .  എന്നെ കണ്ടപ്പോൾ തന്നെ ഓന്റെ മുഖത്തു 500ന്റെ ബൾബ് കത്ത്ന്നത് മ്മള് കണ്ടിരുന്നു....   ഹല്ല ഇതാര് കാന്താരിയോ..... ഇത് വരെ വീട് എത്താറായില്ലേ പെണ്ണെ....   ആ... ഇപ്പൊ എത്തും....  ഡോക്ടർ എന്ത ഇവിടെ...   ഓ.. ഞാൻ ഒരു ഫ്രണ്ട്നെ കാണാൻ വേണ്ടി വന്നതാ.... ആ....   മ്മക്ക് ആണേൽ എന്താ പറയേണ്ടതു എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയി പോയി....  ഓൻ ആണേൽ ഒന്നും പറയുന്നുമില്ല..  മ്മള് സിനുനെ ഒന്ന് നോക്കിയപ്പോൾ  ഓൾ പറ പറ എന്ന് ആഗ്യം കാണിക്ക....  എന്തും വരട്ടെ എന്ന് കരുതി മ്മള് ഒരു ദീർഘശ്വാസം എടുത്തു ഓനോട്‌ മ്മടെ ഇഷ്ടം പറയാൻ വേണ്ടി  ഒരുങ്ങി....  അതെ....  ഡോക്ടറെ....  എ... എനി... എനിക്ക്...  ഒരു...  കാര്യം പറ...  പറയാൻ ഉണ്ട്.....   ഓൻ മ്മളെ ഒന്ന് സൂക്ഷിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല....   മ്മള് ഓന്റെ മുഖത്തു നോക്കാതെ ഒറ്റ അടിക്കു അങ്ങ് പറയാൻ തീരുമാനിച്ചു....  ഓന്റെ മുഖത്തു നോക്കിയാൽ എല്ലാം കയ്യിൽ നിന്നും പോകും അതുകൊണ്ട് താഴെ നോക്കി കൊണ്ട് തന്നെ മ്മള് അങ്ങ് വെച്ച് കാച്ചി....   ഡോ.... ഡോക്ടറെ..... എനിക്ക് ഇഷ്ടം ആണു... മാളികക്കൽ തറവാട്ടിലെ അബൂബക്കർ സാഹിബ്ന്റെയും ആയിഷാ ബീവിയുടെ മകളായി ഡോക്ടർടെ  മഹറിൻ  അവകാശിയായി...  നല്ലൊരു പാതി ആയികൊണ്ട് ഡോക്ടറെ ബീവിയായി വരാൻ എനിക്ക് ഇഷ്ടം ആണു...   I LOVE YOU.... .  എന്ന് ഓൻ അന്ന് മ്മളെ പ്രൊപ്പോസ് ചെയ്തപോലെ അതിനു മറുപടി അങ്ങ് കൊടുത്തു.....  പക്ഷെ.....ന്റെ ഖൽബിനെ വെട്ടി മുറിക്കുന്നപോലുള്ള ഒരു മറുപടി ആയിരുന്നു ഓൻ പറഞ്ഞത്.. ...   മ്മള് താഴെ നോക്കി  ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ പയ്യെ ഓന്റെ മുഖത്തെക്ക് തല ഉയർത്തി  നോക്കി.......   ഓൻ സന്തോഷം കൊണ്ട് തുള്ളി ചാടും എന്നാണ് കരുതിയതു പക്ഷെ..  ഓന്റെ മുഖത്തു മ്മള് ഒരു പുച്ഛം ആണു കണ്ടത്....   ഓൻ ന്നെ നോക്കി ഓന്റെ സ്പെകസ് ഒന്നുടെ ശെരി ആക്കി വെച്ചിട്ടു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു  എനിക്ക് നേരെ നീട്ടി....   മ്മള് പയ്യെ അത് വാങ്ങി നോക്കിയപ്പോൾ  അതിൽ ഒരു പെൺകുട്ടിടെ ഫോട്ടോ ആയിരുന്നു.....   ആ ഫോട്ടോയിൽ നോക്കിട്ട് മ്മള് ഓനെ ഒന്ന് നോക്കി.....   സഹല......  she is my fiancé....   ഓൻ പറയുന്നത് കേട്ടിട്ട്  എന്റെ കണ്ണുകളിൽ ഇരുട്ട് കേറുന്നത് പോലെ തോന്നി......   എല്ലാം പെട്ടന്ന് ആയിരുന്നു....  നിന്നോട് ന്റെ ഇഷ്ടം പറഞ്ഞപ്പോൾ നീ മറുപടി ഒന്നും തരാതെ പോയി....... ഇത് ആൾറെഡി വന്ന ഒരു ആലോചന ആയിരുന്നു...  നിന്റെ മറുപടി കേട്ടിട്ട് ഇതിനു അഭിപ്രായം പറയാം എന്ന് കരുതി...  സോ.. നീ ഒന്നും പറയാത്ത കൊണ്ട്   I decided to marry her. ഓൻ പറഞ്ഞ ഓരോ വാക്കുകളും മനസ്സിൽ ആഴത്തിൽ കുത്തി ഇറങ്ങാൻ തുടങ്ങി... സങ്കടം കൊണ്ട് ആണോ അതോ എനിക്ക് എന്നോട് തന്നെ തോന്നിയ ദേഷ്യം കൊണ്ട് ആണോ എന്ന് അറിയില്ല...  കണ്ണീർ കണങ്ങൾ കവിളിനെ തലോടാൻ തുടങ്ങി.......   മനസ്സിൽ എന്തോ ഭാരം എടുത്തു വെച്ചപോലെ.... ഓന്റെ മുഖത്തു പോലും നോക്കാതെ...  ഫോൺ തിരിച്ചു ഓൻ കൊടുത്തിട്ടു തിരിഞ്ഞു നടന്നു.....    പെട്ടന്ന് ആണു ഓൻ ന്റെ കയ്യില കേറി പിടിച്ചത്... ...   മ്മള് സ്റ്റക്ക്  ആയത് പോലെ അവിടെ നിന്നു.. എന്നിട്ട് ന്റെ കയ്യിനയും ഓനെയും മ്മള് മാറി മാറി നോക്കി...   ഹ... ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേടി പെണ്ണെ... ഞാൻ ദഹിച്ച് പോകും....   നിന്റെ വായിൽ നിന്ന് ഇത് കേൾക്കാൻ വേണ്ടി ഞാൻ എത്ര കൊതിച്ചതു ആണെന്ന് അറിയോ ...... നിന്റെ സ്നേഹം എത്ര മാത്രം ഉണ്ടെന്നു ഈ കണ്ണീർ കണ്ട തന്നെ മതിയാവും..  പിന്നെ എന്നോട് അന്ന് പറയാതെ പോയതിനും.....  കുറച്ചു നാളത്തെ ന്റെ ഉറക്കം കളഞ്ഞതിന്മുള്ള ന്റെ ചെറിയൊരു പ്രതികാരം ആണു ഇപ്പോ ചെയ്തത്..   സത്യത്തിൽ അത് ന്റെ കസിൻ സിസ്റ്റർ ആണു...  നിന്നെ ഒന്ന് പറ്റിക്കാൻ വേണ്ടി പറഞ്ഞത് ആണു...  ന്റെ പെണ്ണ് ഇപ്പൊ എങ്കിലും പറഞ്ഞല്ലോ മ്മളെ ഇഷ്ടം ആണെന്ന്....  സമാധാനം...   എനിക്ക് ന്റെ കാന്താരിയെ ഒത്തിരി ഇഷ്ടം ആണു....  കൊണ്ട് പോകട്ടെ  ഇപ്പൊ തന്നെ  ന്റെ ബീവി ആയിട്ട്...   ഓൻ പറയുന്നത് കേട്ടു ആദ്യം ഒരു ഞെട്ടലും പിന്നെ എന്തോ അടക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു മ്മക്ക്...  പെട്ടന്ന് ഉള്ള ഓന്റെ ഡയലോഗ് കേട്ടു പരിസരം മറന്നു മ്മള് ഓനെ കെട്ടിപിടിച്ചു...  സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകി.....   അയ്യേ.....  ന്റെ കാന്താരി കരയുന്നോ...   ശ്യേ... മോശം...  അന്റെ വായാടിത്തരം ഒക്കെ എവിടപ്പോയി.....  മ്മള് ഓൻൽ നിന്നും വിട്ടു നിന്നിട്ട് കൈ കൊണ്ട് ഓനെ പൊതിരെ തല്ലുകയും പിച്ചുകയും ഒക്കെ ചെയ്തു......   പെട്ടന്ന് ആണു ഒരു കാർ ഞങ്ങൾക്ക് മുൻപിൽ വന്നു നിന്നത്...                           തുടരും....                   ഷെഫി ഫൈസൽ. 
3k views
6 hours ago
#

📙 നോവൽ

💘അവളാണെന്റെ മൊഹബത്ത് 💘 Part 1⃣ 💖F@!M@💖 ഇക്കാ... ഫാത്തിമയുടെ ആ വിളി ഷെരീഫിന്റെ കണ്ണുകളെ ഈറനണയിച്ചു കൊണ്ടിരുന്നു.. റബ്ബേ ....... എന്റെ പെണ്ണിനേയും കുഞ്ഞിനേയും കാത്തോളണേ.... (ചുവന്നനിറം കത്തികൊണ്ടിരുന്ന ആ സീറോ ബൾബ് പച്ചനിറം പ്രാപിച്ചു ) ???????????????????????????????????? പറമ്പത്ത് വീട്ടിൽ അബൂബക്കർ ഹാജിയുടെയും കദീജയുടെയും മകനാണ് ഷെരീഫ്... പണത്തിലും പ്രശസ്തിയിലും ഉയർന്ന നിലയിലാണ് പറമ്പത്ത് വീട്... നാട്ടുകാർക്ക് എല്ലാം പ്രിയപ്പെട്ടവർ... ആർക്ക് എന്ത് സഹായത്തിനും അബൂക്ക ഉണ്ടാകും... അബൂക്കയുടെ സഹോദരി ആമിനയുടെ മകളാണ് ഫാത്തിമ... 3 വർഷം മുൻപ് നടന്ന ഒരു അപകടത്തിൽ ഫാത്തിമക്ക് അവളുടെ കുടുംബത്തെ നഷ്ടമായി... നിസാരപരുക്കുകളോടെ ഫാത്തിമ രക്ഷപ്പെട്ടെങ്കിലും അവളുടെ മാനസിക നില തെറ്റിയിരുന്നു... തന്റെ മാതാപിതാക്കളുടെയും കുഞ്ഞനിയന്റെയും വേർപാട് അവളെ ഒരുപാട് തളർത്തി.... ഷെരീഫിന്റെ സ്നേഹവും സാന്നിന്ധ്യവും അവളെ പുതു ജീവിതത്തിലേക്ക് കൊണ്ടുവന്നു... ഒരു വർഷം മുൻപ് ഫാത്തിമ എന്നെന്നേക്കുമായി ഷെരീഫിന്റെ പാത്തുവായി... ആർഭാടങ്ങളും ആരവങ്ങളും ഇല്ലാതെ അവരുടെ നിക്കാഹ് നടന്നു. പാത്തുവിന്റെ ആഗ്രഹമായിരുന്നു അത്... രണ്ട് മാസങ്ങൾക്കുശേഷം അവൾക്ക് തന്റെ ശരീരത്തിൽ ചിലമാറ്റങ്ങൾ അനുഭവപ്പെട്ടു.. അവളുടെ ഉദരത്തിൽ ഒരു ജീവൻ കൂടി തുടിക്കുന്നു.. അവൾ ഗർഭംധരിച്ചു എന്നാ വാർത്ത അവളെ തെല്ലെന്നുമല്ല സന്തോഷിപ്പിച്ചത്..... അവൾ തന്റെ നഷ്ട്ടങ്ങൾ എല്ലാം മറന്നു തുടങ്ങി... തന്റെ പൊന്നോമനയ്ക്കായുള്ള കാത്തിരിപ്പിലായി... ????????????????????????????????? ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഉപ്പാന്റെ കാൾ വന്നത്.... ആച്ചീ..... മോള്....മോള് ബാത്റൂമിൽ വീണു... ഞങ്ങൾ ഹോസ്പിറ്റളിലേക്ക് പോകാണ്..... നീ വേഗം വാ.. ഉപ്പാന്റെ ഇടറിയ ശബ്ദംകാതിൽ പതിച്ചപ്പോയെക്കും ഒരോട്ടമായിരുന്നു പാർക്കിങ്ങിലേക്ക്... ഉപ്പാ...എന്താ ഇന്റെ പാത്തൂന് എന്താ പറ്റിയത്.... മോള് ബാത്‌റൂമിൽ കാലുതെന്നിവീണ് മോനെ.... മാസം തികഞ്ഞുനിക്കല്ലേ ഉമ്മാക്ക് പേടി ആവുന്നു... ഡോക്ടർ എന്റെ പാത്തൂന് എങ്ങനുണ്ട്... ഫാത്തിമക്ക് ബ്ലീഡിങ് ഉണ്ട് ഉടനെ തന്നെ ഓപറേഷൻ വേണം... ഇല്ലെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ആപത്താണ്.... ഡോക്ടറുടെ വാക്കുകൾ കാരിരുമ്പ് പോലെയാണ് ഹൃദയത്തിൽ തറച്ചത്... ഒന്നുല്ല ഉമ്മാ... ഓൾ ഇന്നേ വിട്ട് അങ്ങനെ ഒന്നും പോവൂലാ... ഇന്റെ പാത്തൂനും വാവാക്കും ഒന്നും സംഭവിക്കില്ല.... ഉമ്മാനെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിലെ നീറ്റൽ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.... ഓപ്പറേഷൻ വേണ്ട തയ്യാറെടുപ്പുകളുമായി തീയേറ്ററിലേക്ക് പോകുമ്പോൾ ആണ് പാത്തൂനെ അവസാനമായി കാണുന്നത്.... ആ കൈപിടിച്ച് ഒന്നുമില്ലന്ന് പറഞ്ഞപ്പോ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൾ..... ഇക്കാ.... ന്ന് വിളിച് എന്തോ പറയാൻ വന്നപ്പോയെക്കും സ്ട്രക്റ്റർ തിയറ്ററിന്റെ വാതിൽ കടന്നിരുന്നു... ഫാത്തിമയുടെ കൂടെ ഉള്ളത്.... ഷെരീഫിന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഒരു സ്ത്രീശബ്ദം അലയടിച്ചത്.... തലയുയർത്തി നോക്കിയപ്പോൾ കണ്ടത്.. ഉയർത്തി പിടിച്ച ചിറകുകളുമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു മാലാഖ... അവരുടെ കൈകളിൽ ഒരു ചോരകുഞ്ഞ്.. യാന്ത്രികമായി മാലാഖക്ക് അരികിലേക്ക് നടന്നടുത്തപ്പോയെക്കും ഉമ്മ കുഞ്ഞിനെ വാങ്ങിയിരുന്നു.... പെൺകുട്ടി ആണ്.... അമ്മയും കുഞ്ഞും സുഖായിട്ടിരിക്കുന്നു... അൽഹംദുലില്ലാഹ്... സന്തോഷം കൊണ്ട് കണ്ണ് വീണ്ടും നിറയുന്നുണ്ട്... തന്റെ പ്രാണസഖിയെയും മോളെയും ഒരു പോറൽപോലും ഏൽപ്പിക്കാതെ നൽകിയ സർവ്വശക്തനെ അയാൾ സ്തുതിച്ചു... മോളുടെ കുഞ്ഞുനെറ്റിത്തടത്തിൽ തന്റെ ചുണ്ടുകൾ ചേർത്തു... അബൂബക്കർ ഹാജി ആ കുഞ്ഞ്കാതുകളിൽ ബാങ്കും ഇക്കാമതും വിളിച്ചു..... കൈജു മോളെ പേര് വിളിക്ക്....... "ഐഷാ നിസ്‌റീൻ " " ഐഷാ നിസ്‌റീൻ " " ഐഷാ നിസ്‌റീൻ " മാഷാ അല്ലാഹ്... നല്ല സുന്ദരിക്കുട്ടി.... ആയുസ്സും ആഫിയത്തും നൽകട്ടെ... ഫാത്തിമയെ നാളെ റൂമിലേക്ക് മാറ്റും.... നേരത്തെ വന്ന നേഴ്സ് മോളെയും വാങ്ങിപോയി... ഉപ്പാ ഞാൻ പള്ളിയിൽ പോയി വരാം.... പള്ളിയിൽ ചെന്ന് അല്ലാഹ്ക്ക് മുന്നിൽ സുജൂദ് ചെയ്തു.. രണ്ട് റകഹത് സുന്നത്ത് നിസ്‌ക്കരിച്ചു... $$$$$$$$$$$$$$$ സുബ്ഹ് ബാങ്കിന്റെ മാറ്റൊലി കേട്ടാണ് ഷെരീഫ് ഉണർന്നത്... പള്ളിയിൽ പോയി വരുമ്പോഴാണ് ഉമ്മ വിളിച്ചത്... പാത്തൂനെ റൂമിലേക്ക് മാറ്റി... റൂമിന്റെ വാതിൽ തുറന്നതും പുഞ്ചിരിതൂകുന്ന പാത്തൂനെ കണ്ടപ്പോ സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ ... ഓടിച്ചെന്ന് തുരുതുരാ ഉമ്മവെച്ചു.. ഞങ്ങൾ ചായ വാങ്ങി വരാംമെന്ന് പറഞ്ഞു ഉപ്പ ഉമ്മാനേം വിളിച്ചതുപോയപ്പോ ആണ് അബദ്ധം മനസ്സിലായത്.. പാത്തൂന്റെ കയ്യീന്ന് നല്ലോണം കിട്ടി... ഞാൻ അനുഭവിച്ചവേദന എനിക്കല്ലേ അറിയൂ... ⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛ ഉമ്മാ ആച്ചിക്ക വന്നില്ലേ.... ഇല്ലമോളെ ഓന്ക്ക് ഓഫീസിൽ എന്തോ തിരക്കിട്ട പണി ഉണ്ട് വരാൻ പറ്റില്ലാന്നു വിളിച് പറഞ്ഞു.... ഫോണിലേക്ക് വിളിച് നോക്കിയപ്പോ കട്ട്‌ ചെയ്തു...ഇക്കാ കൂടെ വേണമായിരുന്നു... ഇന്ന് പാത്തു ഡിസ്ചാർജ് ആവാണ്... ഓൾക്ക് ഒരു സർപ്രൈസ് കൊടുക്കണം.. അതിനുവേണ്ടി ഓഫീസിൽ തിരക്കാണെന്ന് ഒരു കള്ളം ഉമ്മാനോട് പറഞ്ഞു.. എന്റെ സാന്നിധ്യം പാവം ആഗ്രഹിക്കുന്നുണ്ട്... അതാ ഓൾ വിളിച്ചത്.. ഒരു ആവേശത്തിന് കാൾ കട്ടും ചെയ്തു... എന്റെ സർപ്രൈസ് ഓൾക്ക് ഒരുപാട് ഇഷ്ടപെടും...ഓൾടെ പിണക്കമൊക്കെ സർപ്രൈസ് കാണുമ്പോ മാറും... ചെറിയ കാര്യം മതി പെണ്ണിന് സന്തോഷിക്കാനും സങ്കടപെടാനും.... ⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛ വീട്ടിൽ എത്തി വാതിൽ തുറന്നപ്പോ കണ്ടകാഴ്ച എന്നെ ഒരുപാട് സന്തോഷപ്പെടുത്തി... തുടരും ഹായ് ഫ്രണ്ട്സ്... ഞാൻ വിചാരിച്ച പോലെ എഴുതാൻ പറ്റിയിട്ടില്ല..... രണ്ടു പ്രാവശ്യം പോസ്റ്റ്‌ ചെയ്തത് ഡിലീറ്റ് ആയിപ്പോയി... ഇന്റെ മണ്ടത്തരം അത് സേവ് ചെയ്തു വെച്ചും ഇല്ലാ... പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയാതാണ്... നന്നാക്കാൻ ശ്രമിക്കാം...... നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ചെയ്യുക.... നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ മുന്നോട്ടു നയിക്കുക.. ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യുക കഥയിലെ നായികയുടെ എൻട്രി ആണ് ഈ പാർട്ടിൽ...
4.6k views
6 hours ago
#

📙 നോവൽ

👻 *ചെകുത്താനെ 💙പ്രണയിച്ച 🧚🏻മാലാഖ* тнє нυитєя *ഷാ അനസ്* *പാർട്ട്‌ 1⃣0⃣2⃣* കുറച്ചു സെക്കൻഡുകൾ കഴിഞ്ഞതും അവളുടെ ശരീരം നിശ്ചലമായി... എല്ലാം പെട്ടെന്നായിരിക്കണം. എന്റെ മനസ്സ് മന്ത്രിച്ചു.. അവളുടെ ഹാർട്ട്‌ ഓപ്പറേറ്റു ചെയ്തു എടുക്കണമെങ്കിൽ എനിക്ക് മറ്റൊരാളുടെ കൂടെ സഹായം ആവിശ്യം ഉണ്ടായിരുന്നു.. എല്ലാ സജ്ജീകരണത്തോടും ഹോസ്പിറ്റലിനു പിന്നിലെ വാഹനത്തിൽ എന്നെ കാത്തു ശേഖർ വർമ ഉണ്ടായിരുന്നു.. അവനോടു ഞാൻ മുറിയിലേക്കു വരാൻ പറഞ്ഞു.. ഹോസ്പിറ്റലിന്റെ മതിൽ ചാടി കടന്നു വന്ന ശേഖർ വർമ യാധൃക്ഷികമായി അവിടെ കഞ്ചാവിന്റെ ഡീലറെ കാത്ത് നിൽക്കുന്ന ഹോസ്പിറ്റൽ സെക്യൂരിറ്റി രാജേഷിനെ കണ്ടു.. അപകടം മനസ്സിൽ ആക്കിയ ശേഖർ വർമ എന്റെ വാട്സാപ്പിലേക്ക് പുറത്തു രാജേഷ് ഉള്ളത് msg അയച്ചു അറിയിച്ചു.. ഒരു അഞ്ചു മിനുട്ടിനു അടുത്തോളം സമയം അവൻ പോകുമോ എന്ന് ഞങ്ങൾ വെയിറ്റ് ചെയ്തു.. പക്ഷെ അവൻ പോകുന്ന ലക്ഷം കണ്ടില്ല . അതോടെ ഞങൾ പ്ലാൻ ചെയ്തു കാര്യം നടക്കില്ല എന്ന് ഉറപ്പായി . ദേഷ്യം കോപവും എല്ലാം കൂടെ മനസ്സിലേക്ക് ഓടി വന്നു.. ചെറിയൊരു പിഴവ് കാരണം നഷ്ടപെടാൻ പോകുന്നത് കോടികൾ ആയിരുന്നു.. പക്ഷെ അതിന്റെ ആ ദേഷ്യം ഞാൻ അവളുടെ ശരീരത്തിൽ തീർക്കാൻ ഉറപ്പിച്ചു സർജിക്കൽ ബ്ലേഡ് എടുത്ത ഞാൻ വളരെ അധികം ആഹ്ലാദത്തോടെ അവളുടെ ശരീര ഭാഗങ്ങൾ ശ്രദ്ധയോടെ അറുത്തു . ഗ്രഹ്യ ഭാഗങ്ങൾ വിക്രതമാക്കി കില്ലർ ഒരു സൈക്കോ ആയിരിക്കും എന്ന ഊഹത്തിൽ പോലീസ് എത്താൻ ആയിരുന്നു അങ്ങനെ ചെയ്തത്.. എങ്ങനെയൊക്കെ അന്നെഷിച്ചാലും കില്ലറുമായി കണക്ട് ആവുന്ന യാതൊരു തെളിവും കിട്ടാതെ പോലീസ് കുഴഞ്ഞു പോകണം.. ആ ഒരു ലക്ഷ്യമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ .. ശരീരo അറുത്തത്തിനു മാറ്റിയതിനു ശേഷം രക്തം വാർന്നു അവൾ മരിക്കുന്നത് വരെ കാത്തിരുന്നു. അതിനു ശേഷം സാധങ്ങൾ എല്ലാം അവളുടെ സാരിയിൽ പൊതിഞെടുത്തു അതിനിടയിൽ ഗ്ലൗസ് ഊരി അറിയാതെ വീണ്ടും എല്ലാം ഒന്നു കൂടെ ചെക് ചെയ്തു ഉറപ്പു വരുത്തി അതിനു ശേഷം ഡോറിൽ തട്ടി ശബ്ദം ഉണ്ടാക്കി... ---------------------------- ---------//------------------ അതായിരുന്നു സംഭവിച്ചത് മുഖം പൂഴ്ത്തി കസേരയിൽ ഇരുന്നു കരഞ്ഞു കൊണ്ടു Dr രാജ ഗോപാൽ പറഞ്ഞു നിർത്തി.. ഒരു കൊലക്ക് പിന്നിൽ നടന്ന യദാർത്ഥ സംഭവങ്ങൾ അത് ചെയ്ത ആൾ തന്നെ ഏറ്റു പറഞ്ഞു വിവരിച്ചിട്ടും വിശ്വാസം വരാത്തത് പോലെ ഹോസ്പിറ്റൽ സ്റ്റാഫ്സ് പരസ്പരം നോക്കി നിന്നോട് ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടോ? *നാളെ നിന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുന്നതും ഒരു പെണ്ണായിരിക്കും* എന്ന് തൊപ്പി തലയിൽ വെച്ചു ശെരി ആക്കി Dr രാജ ഗോപാല നോക്കി ചിരിച്ചു കൊണ്ടു ഹുനൈസ് ചോദിച്ചു... മറുപടി പറയാൻ ആവാതെ അയാൾ തല കുനിച്ചു വിപിൻ അറസ്റ്റ് ഹിം.. ആ അലീ കിഷോർ കം ഹിയർ.. കോൺസ്റ്റബിളിനോട് അയാളെ അറസ്റ്റ് ചെയ്യാൻ പറഞ്ഞ ശേഷം അവൻ SI അലിയെയും എസിപി കിഷോറിനെയും തന്റെ അടുത്തേക്ക് വിളിച്ചു നമ്മൾ ആദ്യം പുറത്തുള്ള മീഡിയയുടെ മുന്നിൽ കില്ലറെ പ്രൊഡ്യൂസ് ചെയ്യുന്നു. കോടതി time കഴിഞ്ഞതിനാൽ ഇന്ന് ഇനി കോർട്ട് ൽ produse ചെയ്യാൻ കഴിയില്ല. അതെ സമയം കോൺസ്റ്റബിൾ വിപിൻ വിലങ്ങുമായി Dr രാജ ഗോപാലിന്റെ നേർക്ക് നടന്നടുത്തു.. .. അതെ സമയം കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി കരയുകയായിരുന്ന Dr രാജ ഗോപാൽ തല ഉയർത്തി മുന്നോട്ട് നോക്കി ഹുനൈസ് മറ്റു പോലീസുകാരുമായി സംസാരിച്ചു നിൽക്കുകയാണ്. ഒരു നിമിഷം അയാളുടെ കണ്ണുകൾ ടേബിളിൽ ഇരിക്കുന്നു തോക്കിലേക്കു നീണ്ടു എഴുന്നേൽക്.. Dr രാജ ഗോപാലിന്റെ മുന്നിൽ എത്തിയ കോൺസ്റ്റബിൾ വിപിൻ അയാളെ നോക്കി പറഞ്ഞു.. സാർ IG വന്നിട്ടുണ്ട് . താഴെ മീഡിയക്കാരോട് സംസാരിക്കുകയാണ് SI മരക്കാർ അവന്റെ അടുത്ത് വന്നു സല്യൂട്ട് ചെയ്തു കൊണ്ടു പറഞ്ഞു.. Ok. നമുക്ക് അങ്ങോട്ട്‌ നീങ്ങാം.. അവരെ മൂന്നു പേരെയും നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് മുന്നോട്ട് നടന്നു *ട്ടെ* അതെ സമയം തന്നെ ഒരു വെടി ശബ്ദം ഹാളിൽ ഉയർന്നു.. ഞെട്ടി തിരിഞ്ഞു ഹുനൈസ് പിന്നിലേക്ക് നോക്കി.. കോൺസ്റ്റബിൾ വിപിനെ പിന്നിൽ നിന്നും കഴുത്തിൽ കൂടി Dr രാജ ഗോപാൽ പിടിച്ചു നില്കുന്നു . അയാളുടെ കൈയിൽ നേരത്തെ തങ്ങൾ പിടിച്ചെടുത്ത ഗൺ ഹുനൈസ് കണ്ടു ഷിറ്റ്.. ഒരു നിമിഷം തന്റെ ശ്രദ്ധ പാളിയത് ഓർത്തു അവൻ സ്വയം പഴിച്ചു. നീ എന്താണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് എനിക്ക് അറിയാം.. നീ തെറ്റു ചെയ്തു ഹുനൈസ്.. എന്നെ പോലെ ഒരു ക്രിമിനലിനെ ബന്ധിക്കാൻ വെറുമൊരു കോൺസ്റ്റബിളിനെ അയക്കാൻ നീ എടുത്ത തീരുമാനം.. വെരി വെരി ബാഡ് !!! ഏത് നിമിഷവും കളിയുടെ ദിഷ മാറ്റാൻ കെല്പുള്ള gamer ആണ് ഞാൻ എന്ന് നീ മറന്നു Another ബിഗ് മിസ്റ്റേക്ക് ഓഫ് Mr ഡിസിപി !!! നിനക്ക് ഇനി രക്ഷപെടാൻ കഴിയില്ല.. ഈ ആളുകൾ മുഴുവൻ കേട്ടു കഴിഞ്ഞു നിന്റെ കുറ്റ സമ്മതം.. Dr ശ്രുതി അടക്കം എല്ലാവരെയും നീയാണ് കൊന്നത് എന്ന് നീ തന്നെ പറയുന്ന വീഡിയോ ഇവിടെ റെക്കോർഡ് ആണു With പ്രൂഫ്.. You dont have another chance... പോലീസുകാരനെ വിട്ടു കീഴടങ്ങുന്നതാണു നിനക്ക് നല്ലത് Dr രാജ ഗോപാലിന്റെ നേർക്ക് പതിയെ അടുത്ത് കൊണ്ടു ഹുനൈസ് പറഞ്ഞു എസിപി കിഷോറും മറ്റു പോലീസുകാരും Dr രാജ ഗോപാലിനു നേരെ തോക്കുകൾ Aim ചെയ്തു അറിയാം ഹുനൈസ് അറിയാം. എല്ലാ രീതിയിലും നീ എന്നെ ട്രാപ് ചെയ്തു എന്ന് അറിയാം.. ഞാനും നീയും കളിച്ച കളിയിൽ നീ win ചെയ്തു നിൽക്കുകയായിരുന്നു കുറച്ചു സെക്കന്റ്‌ കൾ മുന്നേ വരെ But THE GAME RE-STARTED നിന്റെ നിയമത്തിനു മുന്നിൽ കൈ നീട്ടി നിൽക്കുന്ന ഒരു സാധാ ക്രിമിനൽ ആണ് ഞാൻ എന്ന് കരുതിയോ? ഇത് കളി വേറെയാ ഹുനൈസ്.. നിനക്ക് ഇമാജിൻ ചെയ്യാൻ കഴിയുന്നതിനും അപ്പുറം.. THE DARK WORLD.. ഒരു ലോകം എന്നെ കാത്തിരിക്കുന്നുണ്ട്.. എനിക്ക് പോയെ പറ്റൂ എന്റെ മുന്നിൽ നിൽക്കരുത്. അറിയാലോ എന്നെ. ഇത്രയും പേരെ കൊന്നു തള്ളിയ എനിക്ക് ഇനിയും ഒരു കൊലപാതകം കൂടി നടത്തിയാൽ ഒരു തൂക്ക് കയർ തന്നെയേ കിട്ടൂ അത് കൊണ്ടു വീണ്ടും എന്നെ കൊണ്ടു ഒരു കൊലപാതകം കൂടി ചെയ്യിക്കരുത്.. Back back.... തോക്ക് ഒന്നും കൂടി വിപിന്റെ കഴുത്തിലേക് അമർത്തി വെച്ചു കൊണ്ടു അയാൾ ആക്രോശിച്ചു എന്റെ പിന്നാലെ വരരുത്... നിനക്ക് അറിയാലോ? ആളെ കൊല്ലാനുള്ള എന്റെ ഹരം???!!! ഹുനൈസ് വേണ്ട നിന്റെ പോലീസുകാരോട് തോക്ക് താഴ്ത്താൻ പറ.. അല്ലെങ്കിൽ എന്റെ ശരീരത്തിൽ നിന്നും അവസാന ജീവൻ പോകുന്നതിനു മുന്നേ ഞാൻ ഇവിടെ രക്ത പുഴ ഒഴുക്കും... തോക്കുകൾ എടുത്തു മാറ്റു.. ട്ടെ... Dr രാജ ഗോപാൽ സീലിംഗ് ലേക്ക് വെടിയുതിർത്തു കൊണ്ടു ആക്രോശിച്ചു DONT ഷൂട്ട്‌.. പൊലീസുകാരെ നോക്കി ഹുനൈസ് പറഞ്ഞു ഗുഡ് ബോയ്.... !! പോലീസുകാരുടെ നീട്ടി പിടിച്ച തോക്കിനു മുന്നിലൂടെ Dr രാജ ഗോപാൽ ഹുനൈസിനു അടുത്തേക്ക് വന്നു.. നീയും നിന്റെ നിയമം എന്നെ ഒരു ചുക്കും ചെയ്യില്ല ബ്ലഡി ഓഫീസർ ... ഹുനൈസിന്റെ നോക്കി പുച്ചത്തോടെ പറഞ്ഞു കൊണ്ടു DR രാജ ഗോപാൽ ലിഫ്റ്റിലെക്ക് കയറി.. കമോൺ.. ലിഫ്റ്റ് താഴേക്കു പോയതും പൊലീസുകാരെ നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് Stair വഴി താഴേക്കു കുതിച്ചു അതെ സമയം ലിഫ്റ്റ് വഴി ഹോസ്പിറ്റലിനു പുറത്തേക്കു വന്ന Dr രാജ ഗോപാൽ ക്യാമറ കണ്ണുകളുമായി നിൽക്കുന്ന മീഡിയക്കാരെയും IG ജേക്കബിനെയും കണ്ടു മൂവ്.. മൂവ്. മുന്നിൽ കാണുന്നവരെ നോക്കി തോക്ക് ചൂണ്ടി കൊണ്ടയാൾ അലറി കൊണ്ടിരുന്നു ഫ്ലാഷ് ലൈറ്റുകൾ അത് കണ്ടതും exclusive ന്യൂസ്‌ നു വേണ്ടി മാറി മാറി തെളിഞ്ഞു പോലീസുകാരനെ ഗൺ പോയിന്റ്ൽ വെച്ചു കൊണ്ടു Dr രാജ ഗോപാൽ വരുന്നത് കണ്ടതും IG ജേക്കബിന്റെയും പുറത്തുണ്ടായിരുന്ന സായുധ പോലീസുകാരുടെയും തോക്കുകൾ അയാൾക് നേരെ നീണ്ടു ഡോക്ടർ വേണ്ട.. അബദ്ധം കാണിക്കരുത്.. IG ജേക്കബ് അയാളുടെ നേരെ അടുത്ത് കൊണ്ടു പറഞ്ഞു.. ഇൻസ്‌പെക്ടർ ജെനറൽ ജേക്കബ് ! Stop there. ഒരു അടി മുന്നോട്ട് എടുത്തു വെച്ചാൽ നിന്റെയീ പോലീസുകാരന്റെ തല തെറിക്കും മൂവ് back.. തോക്ക് അവർക്ക് നേരെ ചൂണ്ടി കൊണ്ടു Dr രാജ ഗോപാൽ അട്ടഹസിചു ക്രിമിനൽ ആരാണെന്നു അറിയാൻ വന്ന മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഒട്ടും പ്രതീക്ഷിക്കാതെ കണ്മുന്നിൽ നടക്കുന്ന നാടകീയ രംഗങ്ങൾ ഒന്നു പോലും വിടാതെ ഒപ്പി എടുത്തു കൊണ്ടിരുന്നു കയറു.. പോലീസ് വാഹനത്തിലേക് കോൺസ്റ്റബിൾ വിപിനെ പിടിച്ചു തള്ളി Dr രാജഗോപാൽ അലറി... ഫ്ലാഷ് ലൈറ്റുകൾ മിന്നി മറഞ്ഞു.... പോലീസ് വാഹനത്തിലേക് കയറിയതും വിലങ്ങു കൊണ്ടു കോൺസ്റ്റബിൾ വിപിന്റെ കൈ ബന്ധിച്ച Dr രാജ ഗോപാൽ വാഹനം മുന്നോട്ട് എടുത്തു.. പോലിസ് വാഹനം മഹാരാജാസ് ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കു കുതിച്ചു.. Damt.. തോക്കിന്റെ പാതി കൊണ്ടു വാഹനത്തിൽ അടിച്ച IG ജേക്കബ് പറഞ്ഞു.. അതെ സമയം തന്നെ മുകളിൽ നിന്നും stair വഴി ഓടി ഇറങ്ങിയ ഹുനൈസും പോലീസുകാരും അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ചു വന്നു ഹുനൈസ് എന്ത്‌ റിസ്ക് എടുത്തു ആയാലും അവനെ ഈ രാജ്യം വിടാൻ അനുവദിക്കരുത്... അതിനു അവന്റെ ജീവൻ എടുക്കേണ്ടി വന്നാലും ഹുനൈസിനെ നോക്കി പല്ലുകൾ കടിച്ചു കൊണ്ടു IG ജേക്കബ് പറഞ്ഞു DONT WORRY SIR. I WILL TAKE CARE OF THIS അലി, കിഷോർ Get റെഡി Its hunting time അവരെ നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് മുന്നിലെ ബൊലോറോയിലേക് കുതിച്ചു കയറി.. മരക്കാർ, സക്കറിയ...!!! ഒരു മീഡിയ കാരനും ഞങ്ങളുടെ പിന്നാലെ എത്തരുത്.. എന്ത്‌ ചെയ്തിട്ടായാലും SI മരക്കാറേയും CI സക്കറിയയോടും പറഞ്ഞു കൊണ്ടവൻ ബൊലോറോയുടെ ആക്‌സിലെറ്ററിൽ കാൽ അമർത്തി ബൂം... വൂ..വൂ....വൂ ..... സൈറൺ മുഴക്കി പോലീസ് ബൊലോറോകൾ മുരണ്ടു കൊണ്ടു Dr രാജ ഗോപാൽ പോയ വഴിയേ കുതിച്ചു പാഞ്ഞു --------------------------------------------- കണ്ട്രോൾ റൂം.. ഡിസിപി ഹുനൈസ് മുഹമ്മദ്‌ Dr ശ്രുതി കൊലക്കേസിലെ പ്രതി Dr രാജ ഗോപാൽ പോലീസിന്റെ പിടിയിൽ നിന്നും വാഹനവുമായി എസ്‌കേപ്പ് ആയിട്ടുണ്ട്.. ഒരു പോലീസുകാരനെ ബന്ദി ആക്കിയാണ് അയാൾ രക്ഷപെട്ടത്.. ഹൈ വേയിൽ കൂടി വരുന്ന പോലീസ് വാഹനം ഹൈവേ പോലീസ് ബ്ലോക്ക്‌ ചെയ്യേണ്ടത് ആണു.. മെഡിക്കൽ കോളേജ് റൂട്ടിൽ ആണു കില്ലർ വന്നു കൊണ്ടിരിക്കുന്നത്... ഓവർ ഓവർ വയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം ചീറി അടിച്ചു... ഇതെ സമയം മെഡിക്കൽ കോളജിനു മുന്നിൽ higw പോലീസിന്റെ ടവേര നൈറ്റ് പട്രോളിംഗ്ൽ ആയിരുന്നു.. അപ്പോഴാണ് വയർലെസ്സ് ശബ്ദിച്ചത് പോലീസ് വാഹനത്തിൽ ആണു കില്ലർ ഉള്ളത്.. മെഡിക്കൽ കോളേജ് റൂട്ടിൽ ആണു വാഹനം ഞങൾ പിന്നാലെ തന്നെ ഉണ്ട്.. എന്ത്‌ മാർഗം ഉപയോഗിച്ചാണെങ്കിലും കില്ലറെ മെഡിക്കൽ കോളേജ് കഴിഞ്ഞു പോകാൻ അനുവദിക്കരുത്... ബ്ലോക് ചെയ്യടോ ബാരികേട് വെക്ക്.. വേഗം വയർലെസ്സിൽ കൂടി ഇൻഫർമേഷൻ കേട്ടതും തന്റെ കൂടെ ഉള്ള പോലീസുകാരെ നോക്കി A SI ശശീദ്രൻ ആക്രോശിച്ചു --------------------------------------------- ഇതെ സമയം Dr രാജ ഗോപാൽ ഓടിച്ചിരുന്ന പോലീസ് ബൊലോറോ മെഡിക്കൽ കോളേജിനു സമീപത്തേക്കു അടുത്തു കൊണ്ടിരിക്കുകയായിരുന്നു... One way റോഡിൽ ബാരിക്കേഡ് വെച്ചു പോലീസുകാർ നില്കുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാൾ കണ്ടു നിന്റെ പോലീസുകാർ എന്നെ പിടിക്കാൻ കെണി വെച്ചിട്ടുണ്ടല്ലോ? എന്തായാലും നിന്നെ എനിക്ക് ഇനി വേണ്ട നീ പൊയ്ക്കോ !! അവർ ഏതായാലും കാത്ത് നിൽക്കുകയല്ലേ? കൂടെ ജോലി ചെയ്യുന്നവൻ തന്നെ ആയിക്കോട്ടെ വിപിനെ നോക്കി വന്യമായി ചിരിച്ച Dr രാജ ഗോപാൽ പറഞ്ഞു അയാളുടെ കൈയിലെ തോക്ക് അവന്റെ തലക്ക് നേരെ നീണ്ടു.. വേണ്ട.. എന്നെ കൊല്ലരുത് . മരണം തൊട്ടു മുന്നിൽ എത്തിയത് കണ്ട കോൺസ്റ്റബിൾ വിപിൻ ഭയത്തോടെ പറഞ്ഞു By by അയാളുടെ കൈ വിരൽ പതിയെ ട്രിഗറിൽ അമരാൻ തുടങ്ങി.. പ്ലീസ് എന്നെ കൊല്ലരുത്.. കണ്ണുകൾ അടച്ചു പിടിച്ചു നിന്നു കൊണ്ടു വിപിൻ Dr രാജ ഗോപാലെ നോക്കി കെഞ്ചി Happy jurny ഒന്നു വന്യമായി ചിരിച്ച Dr രാജ ഗോപാൽ ട്രിഗറിൽ വിരൽ അമർത്തി ബൂം.. പ്ടക്ക്... അതെ സമയം തന്നെ പിന്നിൽ നിന്നും ഇരച്ചു വന്ന ഹുനൈസിന്റെ ബൊലോറോ dr രാജ ഗോപാലിന്റെ വാഹനത്തിനു പിന്നിൽ ആഞ്ഞിടിച്ചു ട്ടെ.. വെടിയുണ്ട ചില്ലു തുളച്ചു പുറത്തേക്കു പാഞ്ഞു... Fuc*. ഇടിയുടെ ആഘാതതിൽ തോക്ക് കൈയിൽ നിന്നും തെറിച്ചു വാഹനത്തിലേക് വീണതും Dr രാജ ഗോപാൽ മിററിൽ കൂടി പിന്നിലേക് നോക്കി ആക്രോശിച്ചു... വിപിൻ.. DONT WORRY. നിനക്ക് ഒന്നും സംഭവിക്കില്ല.. ബൊലോറോയിലെ വയർലെസ്സിൽ കൂടി ഡിസിപി ഹുനൈസിന്റെ ശബ്ദം കോൺസ്റ്റബിൾ വിപിൻ കേട്ടു... വിലങ്ങു വെച്ച കൈ കൊണ്ടു കണ്ണുകൾ തുടച്ചവൻ പിന്നിലേക്ക് നോക്കി ഗിയർ down ചെയ്ത ഹുനൈസ് ആക്സിലെറ്ററിൽ കാൽ അമർത്തി വീണ്ടും ഗിയർ ടോപ്പിലേക് തന്നെ മാറ്റി ഇട്ടു കാൽ അമർത്തി.. ബൂം.. മുരണ്ടു കൊണ്ടു അവന്റെ ബൊലോറോ അയാളുടെ വലതു വശത്തു കൂടെ വാഹനത്തിനു സമമായി വന്നു അതെ സമയം തന്നെ സൈറൺ മുഴക്കി മറ്റൊരു ബൊലോറോ ഇടത് വശത്തു കൂടെ കയറി വന്നു... ഇടത് വശത്തു കൂടെ കയറി വന്ന ബൊലോറോയിൽ നിന്നും എസിപി കിഷോർ ഹുനൈസിനെ നോക്കി വലത്തേ കൈയുടെ തള്ള വിരൽ ഉയർത്തി കാണിച്ചു ഞെട്ടിയ Dr രാജ ഗോപാൽ മുന്നോട്ട് നോക്കി.. 100 മീറ്ററോളം മുന്നിൽ ആയി തന്നെ തടയാൻ ബാരിക്കേഡ് വെച്ചു നിൽക്കുന്ന പോലീസുകാരെ അയാൾ കണ്ടു... പെ പെ . അയാളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു കൊണ്ടു പിന്നിൽ നിന്നും മറ്റൊരു വാഹനത്തിന്റെ ഹോൺ അടി ശബ്ദം ഉയർന്നു... സെന്റർ മിററിൽ കൂടി അയാൾ പിന്നിലേക്ക് നോക്കി .. സൈറൺ മുഴക്കി തന്റെ പിന്നിൽ മറ്റൊരു പോലീസ് വാഹനം... അതെ സമയം പിന്നിലെ പോലിസ് വാഹനം ഓടിച്ചിരുന്ന SI അലി ആക്‌സിലേറ്ററിൽ കാൽ അമർത്തി ഇരച്ചു കൊണ്ടു മുന്നോട്ട് കയറിയ SI അലിയുടെ ബൊലോറോ ശക്തിയിൽ Dr രാജ ഗോപാലിന്റെ വാഹനത്തിനു പിന്നിൽ വന്നിടിച്ചു ... ഇടിയുടെ ആഖാതത്തിൽ മുന്നോട്ട് പോയ Dr രാജ ഗോപാൽ ഒരു ഞെട്ടലോടെ തന്റെ വലതു ഭാഗത്തേക് നോക്കി.. തന്റെ വാഹനത്തിനു ഒപ്പം വരുന്ന പോലീസ് ബൊലോറോയിൽ ഇരുന്നു കൊണ്ടു തന്നെ നോക്കി വന്യമായി ചിരിക്കുന്ന ഹുനൈസിനെ അയാൾ കണ്ടു... *നിന്നെ ഞാൻ വേട്ടയാടി പിടിക്കും* ഫോണിൽ ക്കൂടി ഹുനൈസ് തന്നോട് പറഞ്ഞത് അയാളുടെ തലച്ചോറിലേക് ഓടി കയറി വന്നു അവന്റെ വാക്കുകൾ ഓർമ്മ വന്നതും തന്റെ നട്ടെല്ലിൽ കൂടി ഒരു വിറയൽ പാഞ്ഞത് Dr രാജ ഗോപാൽ അറിഞ്ഞു... അതെ സമയം തന്നെ Dr രാജ ഗോപാലിന്റെ ചങ്കിടിപ്പ് വർധിപ്പിച്ചു കൊണ്ടു ഹുനൈസിന്റ ബൊലോറോ അയാളുടെ വാഹനത്തെ പിന്നിലാക്കി കൊണ്ടു മുന്നോട്ട് കുതിച്ചു കയറി... കുറച്ചു മുന്നോട്ട് കയറിയതും അവൻ ഹാൻഡ് ബ്രേക്ക് പിടിച്ചു വലിച്ചു കൊണ്ടു സ്റ്റിയറിങ് ഇടത്തോട്ട് ഒടിച്ചു പിടിച്ചു ക്രീ..---------------------------------------------- ഒരു അലർച്ചയോട് കൂടെ ടയർ റോഡിൽ ഉരഞ്ഞു അവന്റെ ബൊലോറോ കറങ്ങി തിരിഞ്ഞു ബാരിക്കേഡനു മുന്നിൽ നിന്നു... ബൊലോറോയുടെ സോക്കാപ്സർ കുറച്ചു നേരം കുത്തി കളിച്ചു... ഹാൻഡ് ബ്രേക്ക് ഫ്രീ ആക്കിയ ഹുനൈസ് c ഫസ്റ്റ് ഗിയറിലേക് ഇട്ടു ക്ലച്ച് വിടാതെ ആക്‌സിലെറ്റർ മുരപ്പിച്ചു കളിച്ചു ഭൂo ഭൂം... പോലീസ് ബൊലോറോ മുരണ്ടു.. അതെ സമയം ഹുനൈസിന്റെ വലത്തേ കൈ പുറത്തേക്കു വരുന്നത് അവന്റെ നേരെ മുന്നിൽ നിന്നും കുതിച്ചു വരുന്ന വാഹനത്തിൽ നിന്നും Dr രാജ ഗോപാൽ കണ്ടു.. വിപിൻ ഡൌൺ... രാജ ഗോപാൽ ബന്ദിയാക്കിയ കോൺസ്റ്റബിൾ വിപിൻ പോലീസ് ബൊലോറോയിലെ വയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം കേട്ടു . അത് കേട്ടതും കോൺസ്റ്റബിൾ വിപിൻ പ്ലാറ്റുഫോമിലേക് കുനിഞ്ഞിരുന്നു.. ഹേയ് ഹേയ് WHAT HE DOING ഹുനൈസ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാവാതെ Dr രാജ ഗോപാൽ വിപിനെ നോക്കി അലറി കൊണ്ടു ചോദിച്ചു അതെ സമയം മുന്നിൽ നിൽക്കുന്ന ഹുനൈസിന്റെ കൈയിൽ ഒരു ഗൺ പ്രത്യക്ഷപെട്ടത് Dr രാജ ഗോപാൽ കണ്ടു ഓഹ്, ഷിറ്റ്.. ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ അതെ സെക്കൻഡിൽ Dr രാജ ഗോപാല ലക്ഷ്യം വെച്ചു ഹുനൈസിന്റെ കൈ ട്രിഗറിൽ അമർന്നു.. ഹോളി ഷിറ്റ് .. വെടിയുണ്ടകൾ ചീറി വരുന്നത് കണ്ടതും ആക്‌സിലെറ്ററിൽ കാൽ അമർത്തിയ Dr രാജ ഗോപാൽ നിലത്തേക് മുട്ട് കുത്തി ഇരുന്നു .. ച്ലും, ച്ലും വെടിയുണ്ടകൾ അയാളുടെ പോലീസ് ബൊലോറോയുടെ ഫ്രണ്ട് ഗ്ലാസ്‌ തകർത്തു ഡ്രൈവർ സീറ്റിൽ തുളഞ്ഞു കയറി കൊണ്ടിരുന്നു.. അലറി കൊണ്ടു Dr രാജ ഗോപാൽ മുന്നിലേക്ക്‌ നോക്കാതെ സ്റ്റിയറിങ് ഹുനൈസിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കാൻ ലക്ഷ്യമാക്കി പിടിച്ചു കൊണ്ടു ആക്‌സിലെറ്ററിൽ അമർത്തി... ഇരച്ചു കൊണ്ടു വാഹനം ഹുനൈസിന്റെ ബൊലോറോയുടെ നേരെ കുതിച്ചു അതെ സമയം തന്നെ പിന്നിൽ ഉണ്ടായിരുന്ന SI അലിയുടെ ബൊലോറോ വലതു വശത്തു കൂടെ ഇരച്ചു കയറി വന്നു Dr രാജ ഗോപാലിന്റെ വാഹനത്തിന്റെ അടുത്ത് എത്തിയതും SI അലി സ്റ്റീയറിംഗ് ഇടത്തോട്ട് വെട്ടിച്ചു.. പോലീസ് വാഹനത്തിന്റെ ബംബറിലേക് SI അലിയുടെ ബൊലോറോ വന്നടിച്ചു... അപ്രതീക്ഷിതമായ ആ ഇടിയുടെ ആഘാതത്തിൽ Dr രാജ ഗോപാലിന്റെ കൈയിൽ നിന്നും സ്റ്റിയറിങ് ഇടത്തോട്ട് വെട്ടി... ബൊലോറോ തങ്ങളുടെ നേരെ വരുന്നത് കണ്ടതും ബാരിക്കേഡ് വെച്ചു നിന്ന പോലീസുകാർ ഓടി ഒഴിഞ്ഞു.. നിയന്ത്രണം വിട്ട അയാളുടെ ബൊലോറോ ബാരിക്കേഡിൽ ചെന്നിടിച്ചു... ഇടിയുടെ ആഖാതത്തിൽ ഫ്രണ്ട് ഗ്ലാസ്‌ മുഴുവൻ ആയി തകർത്തു കൊണ്ടു കോൺസ്റ്റബിൾ വിപിൻ മുന്നിലെ റോഡിലേക്ക് തെറിച്ചു വീണു... സീറ്റിൽ നേരെ ഇരുന്ന Dr രാജ ഗോപാൽ ഗിയർ മാറ്റി ആക്‌സിലെറ്ററിൽ കാൽ അമർത്തി... മുന്നിലെ റോഡിൽ വീണു കിടക്കുന്ന കോൺസ്റ്റബിൾ വിപിനെ അയാൾ കണ്ടു.. ബാക്കി ഉള്ളത് ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ചു കൊണ്ടു അയാളുടെ വാഹനം അവനു നേരെ കുതിച്ചു... ഹാ ഹാ.. ആക്രോഷിച്ചു കൊണ്ടായാൾ വീറോടെ ആക്‌സിലെറ്റർ മുഴുവനായി ചവിട്ടി പിടിച്ചു ക്ടക്.. വിപിന്റെ നേരെ എത്തിയതും റിവേഴ്‌സ് ഗിയറിൽ പിന്നിലേക്ക് വന്ന ഹുനൈസിന്റെ ബൊലോറോ യുടെ പിൻ ഭാഗം അയാളുടെ വാഹനത്തിന്റെ മധ്യ ഭാഗത്ത് ശക്തിയോടെ അടിച്ചു.. ഇടിയേറ്റതും സൈഡിലേക് നിരങ്ങി പോയ Dr രാജ ഗോപാലിന്റെ ബൊലോറോ എഡ്ജ് ഇറങ്ങി വിപിന്റെ തലയുടെ സമീപത്തു കൂടെ മുന്നോട്ട് കുതിച്ചു... ഇവനെ ഹോസ്പിറ്റലിൽ എത്തിക്.. ബൊലോറോ കുത്തി തിരിച്ചു നിർത്തിയ ഹുനൈസ് സൈഡിലേക് ഓടി കയറിയ പൊലീസുകാരെ നോക്കി പറഞ്ഞു കൊണ്ടു വാഹനം മുന്നോട്ട് എടുത്തു... മൂന്നു പോലീസ് വാഹങ്ങളും Dr രാജ ഗോപാലിന്റെ പോലീസ് വാഹനത്തിനു തൊട്ടു പിന്നാലെ കുതിച്ചു പാഞ്ഞു... അവൻ കുന്നമംഗലം റോഡിലേക്ക് ആണു പോയി കൊണ്ടിരിക്കുന്നത്.. One way കഴിഞ്ഞു.. അവൻ കൂടുതൽ മെയിൻ റോഡിൽ കൂടി പോയാൽ സാധാരണ ഞങ്ങളുടെ ജീവന് ആപത്താണ്... അവനെ മെയിൻ റോഡിൽ നിന്നും ഏതെങ്കിലും പോക്കറ്റ് റോഡിലേക്ക് കയറ്റണം.. വയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം എസിപി കിഷോറും SI അലിയും തങ്ങളുടെ വാഹനത്തിൽ ഉള്ള വയർലെസ്സിൽ കൂടി കേട്ടു... അതെ സമയം പോലീസ് വാഹങ്ങൾക് സൈഡ് കൊടുക്കാതെ Dr രാജ ഗോപാൽ തന്റെ ബൊലോറോ റോഡിനു ഇരു വശങ്ങളിലേക്ക് മാറി മാറി ഒടിച്ചു കളിച്ചു കൊണ്ടിരുന്നു.. എതിർ വശത്തു നിന്നും വരുന്ന വാഹനങ്ങൾ പലതും റോങ്ങ്‌ സൈഡിൽ കയറിയ ബൊലോറോയിൽ ഇടിക്കാതെ ഇരിക്കാനായി എഡ്ജ് ഇറക്കി നിർത്തി.. അതെ സമയം തന്നെ രണ്ടു മൂന്നു ബൈക്ക് യാത്രികരെ dr രാജ ഗോപാൽ ഇടിച്ചു തെറിപ്പിച്ചു കൊണ്ടു വാഹനം മുന്നോട്ട് കുതിപ്പിച്ചു... അതെ സമയം SI അലി റോഡനു വശങ്ങളിലേക് നോക്കി.. കുറച്ചു മുന്നിൽ പണ്ട് തങ്ങൾ ശേഖർ വർമയെ അറസ്റ്റ് ചെയ്യാൻ പോയ പോക്കറ്റ് റോഡ് അയാളുടെ കണ്ണിൽ ഉടക്കി... സാർ അവനെ ഞാൻ ലോക്ക് ചെയ്യാം... വയർ ലെസ്സിൽ കൂടി പറഞ്ഞു കൊണ്ടു SI അലി ഗിയർ ടോപിലേക് ഇട്ടു ആക്‌സിലെറ്ററിൽ കാലമർത്തി.. Dr രാജ ഗോപാലിന്റെ ബൊലോറോയെ ഇടിച്ചു ഒരു ഭാഗത്തേക് മാറ്റി കൊണ്ടു അവന്റെ ബൊലോറോ മുന്നിലേക്ക്‌ കയറി വന്നു.. മുന്നിലേക്ക്‌ കയറിയതും രണ്ടും കല്പ്പിച്ചു കൊണ്ടയാൾ ഹാൻഡ് ബ്രേക്ക് മേലേക്ക് വലിച്ചു.. ഡ്രീം--=--=========&&
amp;
amp;$&---- ഒരു അലർച്ച അവിടെ ഉയർന്നു.. എഞ്ചിൻ ഓഫ്‌ ആയ ബൊലോറോ ടയർ നിശ്ചലമായിട്ടും വണ്ടി വന്ന സ്പീഡ് കൊണ്ടു റോഡിൽ കൂടി ഉരഞ്ഞു കുറച്ചു മുന്നോട്ട് നീങ്ങി നിന്നു.. പെട്ടെന്നുള്ള ബ്രേക്കിങ്ങിന്റെ ആഖാതത്തിൽ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടും SI അലിയുടെ തല സ്റ്റീയറിങ്ങിൽ വന്നടിച്ചു ഷിറ്റ്.. ഷിറ്റ്.... തൊട്ട് മുന്നിൽ SI അലിയുടെ ബൊലോറോ ബ്രേക്ക് ചെയ്തതും ഇടിക്കാതിരിക്കാൻ വേണ്ടി Dr രാജ ഗോപാൽ തന്റെ ബൊലോറോ ഇടതേക് വെട്ടിച്ചു.. പെട്ടെന്നുള്ള വെട്ടിക്കലിൽ വലത്തേ ഭാഗത്തെ ടയറുകൾ കുറച്ചു വായുവിൽ ഉയർന്ന Dr രാജ ഗോപാലിന്റെ ബൊലോറോ വീണ്ടും നിലത്തേക് തന്നെ വീണു.. പൊടി മണ്ണ് തെറിപ്പിച്ചു കൊണ്ടു അയാളുടെ വാഹനം പോക്കറ്റ് റോഡിലേക്ക് കയറി.. GREAT... അത് കണ്ടതും പിന്നിൽ തന്റെ ബൊലോറോ ബ്രേക്ക് ചെയ്തു നിർത്തിയ ഹുനൈസ് സ്വയം പറഞ്ഞു.. ഒന്നിനു പിന്നാലെ ഒന്നായി പോലീസ് വാഹങ്ങൾ ബംഗ്ലാവിലേക്ക് ഉള്ള റോഡിലേക്ക് പ്രവേശിച്ചു . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ടു പോലീസ് വാഹങ്ങളുടെ പ്രകാശം അവിടെ പരന്നു ഈ വഴി മുന്നോട്ട് പോകാൻ സ്ഥലമില്ല പിന്നിൽ കൊക്കയാണ്.. വയർലെസ്സിൽ കൂടി SI അലി പറഞ്ഞു അവന്റെ അവസാന GAME.. ബൊലോറോയിൽ ഉള്ള വെയർലെസ്സിൽ കൂടി ഹുനൈസിന്റെ ശബ്ദം Dr രാജ ഗോപാൽ കേട്ടു.. കാറ്റിന്റെ വേഗതയിൽ നാലു പോലീസ് വാഹങ്ങളും പൊട്ടി പൊളിഞ്ഞ ആ റോഡിൽ കൂടി മുന്നോട്ട് കുതിച്ചു പാഞ്ഞു.. ടാർ പൊളിഞ്ഞു ഇളകി കിടക്കുന്ന ചെറിയ മെറ്റൽ ചീളുകൾ ടയറിൽ ഉരഞ്ഞു വശങ്ങളിലേക് തെറിച്ചു വീണു കൊണ്ടിരുന്നു ബൂം... ധും... ബംഗ്ലാവിന്റെ മുന്നിലെ പഴയ മതിൽ ഇടിച്ചു ഇതകർത്തു കൊണ്ടു നാലു വാഹങ്ങളും മുറ്റത്തേക്കു ഇരച്ചു കയറി.. ബ്രേക്ക് ചെയ്തതും മഴ പെയ്തത് കാരണം ചളി പിളി ആയി കിടന്ന ബംഗ്ലാവിന്റെ മുറ്റത്ത് കിടന്നു പോലീസ് വാഹങ്ങൾ ചളിയിൽ കറങ്ങാൻ തുടങ്ങി.. ബൂം ബൂം.. ആക്‌സിലേറ്റർ റേസ് ആവുന്ന ശബ്ദം അന്തരീക്ഷത്തിൽ ഉയർന്നു ട്ടെ ട്ടെ . തെന്നി നീങ്ങിയ ബോലോറിയിൽ ഇരുന്നു കൊണ്ടു ഹുനൈസ് Dr രാജ ഗോപാലിന്‌ നേരെ വെടിയുണ്ടകൾ വർഷിച്ചു വെടിയുണ്ടകൾ ഉന്നം പിഴച്ചു ബംഗ്ലാവിന്റെ ചുമരുകളിൽ തുളച്ചു കയറി ചളിയിൽ കൂടി മുന്നോട്ട് തെന്നി നീങ്ങിയ അവന്റെ ബൊലോറോ Dr രാജ ഗോപാലിന്റെ ബോലോറിയിൽ വന്നിടിച്ചു രണ്ടു വാഹങ്ങളും ഡോറിൽ പരസ്പരം കൊളുത്തി തെന്നി നീങ്ങി ബംഗ്ലാവിന്റെ ചുമരിൽ അടിച്ചു നിന്നു... ആഹ്.. ബൊലോറോ ചുമരിൽ അടിച്ചതും അവന്റെ കൈയിൽ നിന്നും തോക്ക് കാലിനു അടിയിലേക് വീണു.. ശരീരം ഒന്നു കുടഞ്ഞ ഹുനൈസ് സീറ്റ്‌ ബെൽറ്റ്‌ ഫ്രീ ആക്കി കുനിഞ്ഞു തോക്ക് എടുത്ത ശേഷം ഡോർ തുറന്നു പുറത്തേക്കു കുതിച്ചിറങ്ങി.. അതെ സമയം ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയ Dr രാജ ഗോപാല അവൻ കണ്ടു ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ ക്ടക് ക്ടക്.. ബുള്ളറ്റ് തീർന്നു എന്ന് അവനു മനസ്സിൽ ആയി.. കാലി മാഗസിൻ ഊരി മാറ്റിയ ഹുനൈസ് പോക്കറ്റിൽ നിന്നും പുതിയ മാഗസിൻ എടുത്തു sig saur ലോഡ് ചെയ്തു.. അതെ സമയം തന്നെ നീട്ടി പിടിച്ച തോക്കുമായി എസിപി കിഷോർ അവന്റെ അടുത്തേക്ക് വന്നു.. അലി ക്യാച്ച്.. തന്റെ സർവിസ് പിസ്റ്റൾ അവൻ SI അലിക് നേരെ ഇട്ടു കൊടുത്തു കിഷോർ.. Go.. SIG SAUR ലെ പിടുത്തം ഒന്നു കൂടി മുറുക്കി കൊണ്ടവൻ എസിപി കിഷോറിനോട് പറഞ്ഞു .. മൂന്നു പേരും മൂന്നു ഭാഗങ്ങളിൽ കൂടി നീട്ടി പിടിച്ച തോക്കുകളുമായി ആ വാഹനത്തിന് നേരെ അടുത്തു.. സാർ അവൻ ഇവിടെ ഇല്ല.. ഡ്രൈവിംഗ് സീറ്റിലേക് നോക്കിയ എസിപി കിഷോർ പറഞ്ഞു അതെ സമയം തന്നെ ബംഗ്ലാവ് നു ഉള്ളിൽ ഉള്ളത് ഒരു വാതിൽ തുറന്നു അടയുന്ന ശബ്ദം ഉയർന്നു.. Common... അവരെ നോക്കി പറഞ്ഞു കൊണ്ടു ഹുനൈസ് ഉള്ളിലേക്ക് കുതിച്ചു പാഞ്ഞു മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിൽ അവൻ കണ്ടു.. വലതു കാൽ കൊണ്ടവൻ വാതിലിൽ ആഞ്ഞു ചവിട്ടി.. രണ്ടു ഭാഗത്തേക്കും പൊളികളായി അത് തകർന്നു നിലത്തേക് വീണു ഇരച്ചു ഉള്ളിലേക്ക് കയറിയതും നെഞ്ചിൽ ആരുടെയോ ചവിട്ടേട്ടവൻ പിന്നിലേക്ക് തെറിച്ചു വീണു.. ചവിട്ടിന്റെ ആഖാതത്തിൽ അവന്റെ കൈയിൽ നിന്നും തോക്ക് തെറിച്ചു വീണു ഹാ . നെഞ്ചിൽ തടവി കൊണ്ടു ഹുനൈസ് വീണു കിടക്കുന്നിടത്തു നിന്നും മുന്നോട്ട് നോക്കി . ആജാനു ബാഹു ആയ ഒരാൾ മുഖം മറച്ചു തന്റെ മുന്നിൽ നില്കുന്നു.. ഫ്രീസ്... അതെ സമയം പിന്നാലെ ഓടി വന്ന എസിപി കിഷോറും SI അലിയും ആ രൂപത്തെ നോക്കി തോക്ക് ചൂണ്ടി കൊണ്ടു അലറി.. അതെ സമയം തന്നെ ആ രൂപം തന്റെ കൈയിലെ റിമോട്ടിൽ വിരൽ അമർത്തി.. സെക്കൻഡുകൾ കൊണ്ടു ഒരു ചുമർ സൈഡിൽ നിന്നും വന്നു ആ വാതിൽ മറഞ്ഞു... ട്ടെ ട്ടെ ട്ടെ ട്ടെ ട്ടെ.. എസിപി കിഷോറും SI അലിയും മുന്നിലെ ഭിത്തിയിലേക്ക് ഷൂട്ട്‌ ചെയ്തു.. പക്ഷെ ബുള്ളറ്റ് ഭിത്തിയിൽ തുളഞ്ഞു കയറിയതല്ലാതെ യാതൊരു ഫലവും ഇല്ലായിരുന്നു ഒരു സെക്കന്റ്‌ കൊണ്ടു പിന്നിൽ നടന്ന മാറ്റം കണ്ടു അമ്പരന്ന ഹുനൈസ് മുന്നോട്ട് നോക്കി ഇതെന്റെ കോട്ട ആണു ഹുനൈസ്.. Dr രാജ ഗോപാലിന്റെ ശബ്ദം അവൻ കേട്ടു നീ എന്ത്‌ കരുതി നിനക്ക് മാത്രമേ ട്വിസ്റ്റും സസ്പെൻസും തരാൻ കഴിയൂ എന്നോ.. ദാ ഇവനാണ് നിനക്കായ് ഞാൻ കാത്തു വെച്ച സസ്പെൻസ്. ഞാൻ പറഞ്ഞില്ലേ *THE DARK WORLD* വന്യമായി ചിരിച്ചു കൊണ്ടു Dr രാജ ഗോപാൽ ഹുനൈസിനെ നോക്കി.. .തുടരും
6.1k views
6 hours ago
#

📙 നോവൽ

https://sharechat.com/post/d9AwG98?referrer=otherShare 💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 32 ❤❤❤❤❤❤ ഈ ചെക്കന്മാർ എന്തോ പ്രതേകത എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ലല്ലോ നമ്മൾ... ഇങ്ങോട്ട് വരാതിരുന്നേൽ വെറും നഷ്ടം ആയി പോയേനെ മോളേ... അവിടെ കണ്ട കാഴ്ച്ചയിൽ ഞങ്ങൾ മതി മറന്ന് വായും പൊളിച് നിന്നു... " എങ്ങനിണ്ട് ഈ സ്ഥലം... ടി നിന്നോടാ ചോദിച്ചേ എങ്ങനിണ്ടെന്ന്.... സൈനു... സൈനു..... ടി പോത്തേ... " വായും പൊളിച് നിന്ന മ്മളെ പിടിച്ചു കുലുക്കി കൊണ്ട് ഓൻ ചോദിച്ചു... " ഏഹ്..എന്താ..എന്താ ചോദിച്ചേ... " "നി ആരെ വായിനോക്കി നിക്കുവാ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ " "ഇല്ലാ... ഈ കാഴ്ചകളൊക്കെ കാണുമ്പോ എങ്ങനെ ചെവി കേൾക്കാനാ... "അതിന് നീ ചെവി കൊണ്ടാണോ കാണുന്നെ... അപ്പോ എങ്ങനാ സൈനു നമ്മൾ അങ്ങോട്ട് നടക്കുവല്ലേ? "... ഓന്റെ കൈ എന്റെ നേരെ നീട്ടി കൊണ്ട് അങ്ങനെ ചോധിച്ചപോ ചിന്തകൾക്കൊക്കെ വിരാമമിട്ട് മ്മള് ഓനെ നോക്കി ഇളിച്ചു... രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മ്മള് ഓന്റെ കയ്യിൽ പിടിച്ചു.. മണൽ തരികകളിൽ വിരിച്ചിട്ട റെഡ് കാർപെറ്റിലൂടെ കയ്യും കോർത്തു പിടിച് ഞങ്ങൾ നടന്നു.. ഇരു വശങ്ങളും LED ലൈറ്റും പൂക്കളും കൊണ്ട് അലങ്കരിചിരിക്കുന്നു... മനോഹരമായ വൈ... *See more* at https://sharechat.com/post/d9AwG98
2.4k views
15 hours ago
#

📙 നോവൽ

👸🏻 FIDHA 👸🏻 📝 Shubana Part -47 ✿❁════❁✿✿❁════❁✿ *📖പുസ്തകശാല 📖* ------------------------------         *📖📖READ ON YOUR* *PUSTHAKASHALA📖📖*    ✿❁════❁✿✿❁════❁✿ ♦ *"പുസ്തക  ശാല" അക്ഷരങ്ങൾ കൊണ്ട്   വർണ്ണ വിസ്മയങ്ങൾ സൃഷിടിക്കുന്നവർക്കും അതിന് ശ്രമിക്കുന്നവർക്കും ഞങ്ങളുടെ ഉദ്യാനത്തിലേക്ക് സ്വാഗതം.....* *നിങ്ങൾ എഴുതുന്നവർ ആണോ?* *എഴുതി തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?  എങ്കിൽ നമ്മളോടൊപ്പം ചേരു...* *നിങ്ങൾ  ആഗ്രഹിക്കുന്ന ....എഴുത്തിന്റെ ആ മാസ്മരിക ലോകത്തു നിങ്ങളെ എത്തിക്കാൻ ഞങ്ങളുണ്ട് കൂടെ..* ~~~~~~~~~~~~~~~~~~~~~~~~~~~~~ https://chat.whatsapp.com/HaBBm3Y29OuECOVuTtlEDL ~~~~~~~~~~~~~~~~~~~~~~~~~~~~~ ♦ *FOR JOIN THIS GROUP MESSEGE UR NAME & PLACE* *(PH : http://api.whatsapp.com/send?phone=919544022273* *🧑🏻 POSTING ADMIN : Nizam Nichu* *PH :+91 95440 22273*    ✿❁════❁✿✿❁════❁✿ കഥ ഇതുവരെ.... _____________ വീട്ടിൽ ചെന്നപ്പോൾ എല്ലാവരും മുകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു..ലെഹങ്കയിൽ അവൾ സുന്ദരി ആയിരിക്കുന്നു... കാണാൻ തന്നെ എന്തൊരു ഭംഗി... അവളുടെ അടുത്തേക്ക് പോകാൻ നിന്നപ്പോൾ ആണ് ഉപ്പ വിളിച്ചു കൊണ്ട് വരുന്നത്... " ഫിദ..... നീ തിരക്കിൽ ആണോ... ? " അല്ലല്ലോ... എന്താ ഉപ്പ കാര്യം. ? "ഇവരുടെ ഡ്രസ്സ്‌ എന്തൊ അടിച്ചത് തറവാട്ടിൽ ഉണ്ടെന്നു പറഞ്ഞു.. നീയും ഫവായും കൂട്ടി അതൊന്നു എടുത്തു വാ... " " ഇല്ല.... ഞാൻ പോവില്ല..... അവനോട് പോയി എടുക്കാൻ പറ... " മോളെ വാശി പിടിക്കല്ലേ.. പോയി എടുത്തു വാ...... -**- തുടരുന്നു..... ______________ ഉപ്പാനോട് തർക്കിച്ചു നിന്നപ്പോഴണ് ഫവാ വരുന്നത്.... " ഫിദ എനിക്ക് കുറച് സ്വീറ്സ് ഓഡർ ചെയ്യണം... ഞാൻ ജംഗ്ഷനിൽ പോകാ... നീ ഉണ്ടെങ്കിൽ വാ അവിടെ ഇറക്കി തരാം... " " ഞാനില്ല... നീ ഇങ്ങോട്ട് പോരുമ്പോൾ വാങ്ങിച്ചു പോന്നാൽ മതി.... " " ആഹാ ബെസ്റ്റ്... ഇങ്ങോട്ട് പോരുമ്പോൾ കയ്യിൽ ഒരുപാട് സാധനങ്ങൾ ഉണ്ടാവും... അതൊക്കെ മാനേജ ചെയ്ത് ഇങ്ങോട്ട് എത്തിക്കാൻ നോക്കുന്നതിനിടയിൽ അവിടെ ഇറങ്ങൽ ഒന്നും നടക്കില്ല... " " കേട്ടല്ലോ... മോള് പൊയ്ക്കോ...ഇങ്ങോട്ട് ഹാഷിനോട് ആക്കി തരാൻ പറഞ്ഞൽ മതി.. ' ഉപ്പ അത് പറഞ്ഞപ്പോ ഉപ്പാനെ ഞാൻ ഒന്ന് നോക്കി... " എന്താടാ.... ഇങ്ങനെ നോക്കാൻ ഞാൻ എന്തേലും പറഞ്ഞോ... ഓക്കേ കഴിഞ്തല്ലേ... നീ പോയി എടുത്തു വാ... " " ഉപ്പ എന്നാലും... അങ്ങോട്ട്‌...? " ഒന്നൂല്ല... പോയി വാ... ഫവാ പോവും മുൻപ്.." ഉപ്പാന്റെ വിശ്വസത്തിൽ ഞാൻ താഴെക്ക് ഇറങ്ങിയതും തറവാട്ടിൽ നിന്നും പെണ്ണിനുള്ള ഡ്രസ്സ്‌ കൊണ്ട് വന്നതും ഒരുമിച്ചയി.... ഹർഷ ഇരു കൈകളിലും മൈലാഞ്ചി ഇട്ട് മൊഞ്ചത്തി ആയിട്ട് തന്നെയാണ് വന്നത്... കൊണ്ട് വന്നതിൽ ആ അടിക്കാൻ കൊടുത്തുവയും ഉണ്ടായത് കൊണ്ട് ഞാൻ പിന്നെ പോയില്ല... വന്നവർക്കെല്ലാം ഫുഡ് കൊടുത്തു.... പറഞ്ഞയച്ചു... അവൾക്കുള്ള ഡ്രസ്സ്‌ കൊണ്ട് വന്നിട്ടാണ് അവർ വന്നത് എന്നും പറഞ്ഞു... രാത്രിയിലെ മൈലാഞ്ചി കല്യാണം തക്യതിയയി നടന്നു .. പാട്ടും മേളവും ഒപ്പനയും എല്ലാം...ഞാൻ മുകളിൽ ഇരുന്ന് എല്ലാം കണ്ടു... താഴെ പോയി ആസ്വദിക്കാനുള്ള മൂഡ് ഒന്നും എനിക്കില്ല... ഇരുട്ടത് ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖമാണ്.....ഇരുളാന്നെന്റെ ഉറ്റ സുഹൃത്... ഞാൻ കണ്ട സ്വപ്നങ്ങളിൽ എല്ലാം ഇരുൾ വീഴ്ത്തി എന്നോട് കൂട്ട് കൂടിയ കൂട്ടുകാരൻ.. എത്ര നേരം അങ്ങനെ ഇരുന്നന്ന് അറിയില്ല... സന വന്നപ്പോളാണ് എന്റെ പഴയ ഓർമ്മകളിൽ നിന്ന് ഉണരുന്നത്... " ഫിദ നീ ഇവിടെ വന്നിരിക്കാണോ.. ? നിന്നെ ഞാൻ എവിടെയൊക്കെ തിരക്കിയെന്ന് അറിയോ... ? " ഉം.... ഞാൻ വെറുതെ... ഇരുട്ടിൽ ഇരിക്കാൻ ഒരു സുഘാ.... സ്വപ്നങ്ങൾ എല്ലാം ഇരുട്ടിൽ മറഞ്ഞപ്പോൾ ഇരുട്ടിന്റെ കൂടെ കൂടി ഞാൻ.. " എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി... സന മുട്ടുകുത്തി എന്റെ മുന്നിൽ ഇരുന്നു.. " ഫിദ പ്ലീസ്... നീ ഇങ്ങനെ ചങ്കിൽ തറക്കുന്ന വാക്കുകൾ പറയല്ലേ... എനിക്ക് സഹിക്കാൻ കഴിയില്ല.. ഞാൻ അന്നേ പറഞ്ഞതല്ലേ നിന്നോട് നമുക്ക് ഇതിൽ ഒരു വഴി കണ്ടെത്താമെന്ന്.... നീ അപ്പൊ അതിനു കൂട്ടക്കിയില്ല... " അവൾ കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.. " ഏയ്‌. സന... നീ എന്ത കാണിക്കുന്നെ... അതിനു ഞാൻ എന്താ പറഞ്ഞെ... നീ കരയല്ലേ.... അതൊക്കെ കഴിഞ്ഞു പോയില്ലേ. ഇനി അങ്ങനെ ഒന്നും ചിന്തിക്കേണ്ട... നാളെ നീ പുതിയ ഒരു ജീവിതതിലേക്ക് കാലേട്ത്ത് വെക്കാ... " "ഫിദ നിനക്ക് എങ്ങനെ കഴിയുന്നെടി ഇങ്ങനെ ഓക്കേ പറയാൻ.... ചങ്ക് പൊട്ടിയിട്ടും പുറത്തു ചിരിക്കാൻ നിനക്കെ കഴിയു.... " " സന ..... എല്ലാം മനസിലാക്കാൻ വിശ്വസിക്കാൻ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചു... അർഹിക്കത്തത് മോഹിക്കാൻ പാടില്ല.... അത് എന്റെ തെറ്റ് അല്ലെ.... " " എന്നാലും.. നിങ്ങൾ എങ്ങനെ... ? "സന ഇനി കരഞ്ഞാൽ ഒരു ചവിട്ട് തരും ഞാൻ.... ഓക്കേ കഴിഞ്ഞില്ലേ പെണ്ണെ.... ഇനി നിന്റെ ജീവിതമാണ് സന്തോഷത്തോടെ ജീവിക്.... ആരെങ്കിലും വരും... വാ നമുക്ക് താഴെ പോകാം.. " ഞാൻ പോകാൻ എണീറ്റതും അവൾ എന്റെ കയ്യിൽ പിടിച്ചു... ഞാൻ തിരിഞ്ഞു എന്തെന്ന് ചോദിച്ചു. " ഇനി ഇങ്ങനെരു ദിവസം എന്റെ ജീവിതത്തിലോ നിന്റെ ജീവിതത്തിലോ ഉണ്ടാവില്ല... എനിക്ക് ഒരാഗ്രഹം ഉണ്ട്.... " " എന്താ മുത്തേ അന്റെ ആഗ്രഹം... നീ പറ . ? " ഇന്നൊരു ദിവസം നീ എന്റെ കൂടെ കിടക്കോ . ? " അയ്യെ ഇതായിരുന്നോ നിന്റെ ആഗ്രഹം..😝 " എന്താ പറ്റില്ലേ.... 🙁? " മഹ്.... ഓക്കേ.... 😊" ഞങ്ങൾ താഴെ പോയി ഫുഡ് കഴിച്ചു....റൂമിൽ വന്ന് നാളെക്കുള്ള ഡ്രെസ്സും ആഭരണമെല്ലാം റെഡിയാക്കി വെച്ചു.... നേരെ വീട്ടിൽ പോയി... നിസ്കാരമെല്ലാം കഴിഞ് തിരികെ അങ്ങോട്ട്‌ തന്നെ പോയി.... റൂമിൽ ചെന്നപ്പോൾ പെണ്ണ് ഫോൺ വിളിയിൽ ആണ്... അടക്കി പിടിച്ച സംസാരമാണ് കേൾക്കുന്നത്.... ഞാൻ ഡോറിൽ രണ്ടു തവണ മുട്ടിയപ്പോൾ അവൾ ഫോൺ കട്ടാക്കി വന്നു... " ആരോടാ ഈ സമയത്ത് കുറുകുന്നത്... ? " വേറെ ആരാ എന്നെ കെട്ടാൻ പോകുന്നവന് തന്നെ... " " മ്മ് ... 🙂..അല്ല നീ എന്താ ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്യാതെ... നാളെ നേരത്തെ എണീക്കാണെങ്കിൽ ഇപ്പൊ കിടക്കാൻ നോക്..." " നീ കിടന്നോ... ഞാൻ ഒന്ന് ഫ്രഷ് ആയി വരാം... " " നീ ജംഷിയെ ഓക്കേ വിളിച്ചില്ലേ... ? " ആഹ്... വിളിച്ചിട്ടുണ്ട്.. വരാമെന്നു പറഞ്ഞു." അവൾ ബാത്‌റൂമിൽ കയറി... ഞാൻ ബെഡിൽ കിടന്നു.... നാളെ ഹാഷിൻറെ കല്യാണം... ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയ വെക്തി... ഒരു ദീർഘ ശ്വാസമെട്ത്ത് തിരിഞ്ഞു കിടന്നു.... പെട്ടന്ന് അരയിലുടെ ഒരു കൈ എന്നെ ചുറ്റി പിണഞ്ഞു....എനിക്ക് പെട്ടന്ന് ആ അപരിചിതനെ ഓർമ വന്നതും കൈ തട്ടി മാറ്റി ഒറ്റ ചവിട്ട് ആയിരുന്നു.... " ഉമ്മാ.... !! എന്ന വിളികേട്ട് താഴെക്ക് നോക്കിയപ്പോൾ അല്ലു.... " അള്ളോ.... നീ ആയിരുന്നോ... ? " അല്ലേടി നിന്റെ... &&
amp;*%
amp;..." ":അയ്യോ ഞാൻ കണ്ടില്ല അല്ലു.... ഒരു മുന്നറിയിപ്പ് ഇല്ലാതെ ഇങ്ങനെ ചെയ്‌താൽ ആരും പേടിക്കില്ലെ... ? സോറി... " ഞാൻ അവൾക് നേരെ കൈ നീട്ടി.. അവൾ അത് തട്ടി മാറ്റി എണീറ്റു... " മനുഷ്യന്റെ നടു ഒടിഞ്ഞു... ഇഞ്ഞി കൊറച്ചു കൈ തരാഞ്ഞിട്ടാ... " അപ്പോഴേക്കും സനയും വന്നു... " എന്താ ഇവിടെ ഒരു ബഹളം.. ? അല്ലു പറഞ്ഞത് കേട്ട് സനക്ക് ചിരി അടക്കാൻ കഴിയുന്നില്ല... " ചിരിച്ചോടി ചിരിച്ചോ.... നിനക്കൊക്കെ ഞാൻ വെച്ചിട്ടുണ്ട്... " " ഓഹ് ആയ്കോട്ടെ മേടം... അല്ല എന്താ ഈ നട്ടപാതിരാക്ക്... ? "നിങ്ങളുടെ കൂടെ കിടക്കാൻ അല്ലാതെ എന്താ... " അതു പറഞ് അവൾ ആദ്യം കയറി കിടന്നു.. ഞാൻ നടുവിലും സന എന്റെ ഇപ്പുറത്തമായി കിടന്നു.... സമയം 1 മണി കഴിഞ്ഞു....ഉറക്കം എന്നോ നഷ്ടപ്പെട്ടതാണ്.... ഇന്ന് അതിന്റെ അവസാനമാണെന്ന് മാത്രം.... "ഫിദ നീ ഉറങ്ങിയില്ലേ... ? സനയുടെ ചോത്യം ആണ്... പക്ഷെ തിരിച്ചു മറുപടി കൊടുക്കാതെ ഞാൻ കണ്ണുകൾ അടച്ചു... വീണ്ടും ചോദിചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.... ഞാൻ ഉറങ്ങിയെന്ന് കരുതി ആവും അവൾ ബാൽക്കണി ലക്ഷ്യം വെച്ചു നടന്നു....ആകാശത്തെക്ക് നോക്കി നിൽക്കുന്നത് ഞാൻ ജനാലയിലൂടെ കണ്ടു..അവൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട്... ആകെ tensd ആണ്.. അവൾ തിരിച്ചു വന്നു ഉറങ്ങിയതിനു ശേഷമാണ് ഞാനും ഉറങ്ങിയാത്... സുബ്ഹി ബാങ്കിന്റെ ശബ്ദമാണെന്നെ ഉണർത്തിയത്...എണീറ്റു നോക്കിയപ്പോൾ അല്ലു നല്ല ഉറക്കമാണ്... പക്ഷെ സനയെ കാണുന്നില്ല...പെട്ടന്ന് ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ സന ബാത്‌റൂമിൽ ആണെന്ന് കരുതി ഞാൻ താഴെക്ക് ഇറങ്ങി...ഉമ്മമാരെല്ലാം എണീറ്റു ചായക്കുള്ള ഒരുക്കത്തിൽ ആണ്... മഞ്ഞു കൊണ്ട് റോഡന്നു കാണുന്നില്ല..... ഞാൻ നേരെ വീട്ടിലെക്ക് ഓടി... ഉമ്മ എണീറ്റിട്ടുണ്ട്... ഉമ്മയോട് ഒരു ഗ്ലാസ്‌ ചായക്ക് പറഞ് ഞാൻ മുകളിലേക്ക് കയറി... കുളിച്ചു ഫ്രഷ് ആയി നിസ്കരിച്ചു.... അവരുടെ സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി നാഥന്റെ മുന്നിൽ കൈകൾ ഉയർത്തി.... താഴെ പോയി ഉമ്മയെ നോക്കിയപ്പോൾ കാണാനില്ല... പക്ഷെ മൂത്തപാട്ന്ന് എന്തൊക്കെയോ ഒച്ചയും ബഹളവും കേൾക്കുന്നുണ്ട്... നേരെ അങ്ങോട്ട്‌ ഓടി... മൂത്തുമ്മ സോഫയിൽ കിടന്നു കരയുന്നുണ്ട്... അയല്കാരും ബന്ധുക്കാരും ചുറ്റും നിന്ന് ആശ്വാസിപ്പിക്കുന്നുണ്ട്..... മൂത്തുപ്പ തലയ്ക്കു കൈ വെച്ചു ഇരിക്കുന്നുണ്ട്... ചില ആളുകൾ അടക്കം പറയുന്നുണ്ട്... ഞാൻ പോയ അരമണിക്കൂറിൽ ഇവിടെ എന്തൊക്കെയോ നടന്നിട്ടുണ്ട്.... പെട്ടന്ന് സനയെ ഓർമ വന്നു ഞാൻ മുകളിൽ പോയപ്പോൾ അവിടെ അല്ലു, താതു... നിക്കുന്നുണ്ട്... " താത്തു എന്താ പ്രശ്നം... സനയെവിടെ.. ? " അവൾ ചതിച്ചു.... അവളെ കാണുന്നില്ല... " " കാണുന്നില്ലന്നോ.. ? എന്തൊക്കെണ് പറയുന്നത്... ? " അതേ ഫിദ അവളെ കാണുന്നില്ല... " " അല്ലു ഞാൻ എണീറ്റപ്പോ അവൾ ബാത്‌റൂമിൽ ഉണ്ടായിരുന്നു.... ഇപ്പൊ ഒരരമണിക്കൂർ ആയിട്ടുള്ളൂ ഞാൻ പോയിട്ട്... ഇവിടെ എവിടെങ്കിലും തന്നെ ഉണ്ടാവും... " "എവിടെ... എന്ന കാണിച്ചു താ... വീട് മൊത്തം അരിച്ചു പെറുക്കി.. എവിടെയും ഇല്ല...." എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല... ഇന്നലെ വരെ അടുത് ഉണ്ടായിരുന്ന അവൾ ഇത്ര പെട്ടന്ന് എങ്ങോട്ട് പോയി... അതും ഞ്ഗലോടോന്നും പറയാതെ....ഇനി.. "അല്ലു തറവാട്ടിൽ അറിയിച്ചോ... ? " ആ അറിയിച്ചു... അവർ വരുന്നുണ്ടവും... " പറഞ്ഞു തീരും മുന്നേ മുറ്റത്തൊരു കാർ വന്നു നിന്നു.... തറവാട്ടിൽ നിന്നാണന്ന് താഴെ പറയുന്നുണ്ട്... ഞങ്ങളും താഴെക്ക് പോയി... എല്ലാവരും കൂടിയിരിക്കുന്നുണ്ട്... ആരും ഒന്നും മിണ്ടുന്നില്ല... ഹാഷിയും മൗനം.... " എന്താ റഹ്മാനെ ഇനി അന്റെ ആലോചന.... ഇജ്ജ് ഇഞ്ഞി ഈ കുടുംബത്തി നാണം കെടുതോ...? ഉപ്പുപ്പാന്റെ വാക്കുകൾ കേട്ട് എല്ലാവരും നിശബ്ദരായി... " ഉപ്പ... ആ *%%** മോൾക്ക്‌ ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞൂടയിരുന്നോ.. ? " റഹ്മാനെ അതൊന്നും ഇച്ചറീയെണ്ട...എന്താ ചെയ്നെച ചെയ്...? " മൂതാപ്പ പോലീസിൽ പരാതി കൊടുത്താലോ... ? " വേണ്ട ആമി....ഒന്നും വേണ്ട.... അവൾകുള്ളത് ഞാൻ കൊടുത്തോളം... 😡..." " നികാഹ്ന് ഇനി അതിക സമയം ഇല്ല... ആളുകൾ വന്നു തുടങ്ങാൻ ആയി.... ഇനി എന്താ ചെയ്യേണ്ടത്...." " ന്റെ കുട്ട്യേ അനക്ക് ഇങ്ങനൊരു അവസ്ഥ വന്നല്ലോ.... ? ഉമ്മുമ്മ ഇങ്ങക്ക് ഒരു പേരകുട്ടി മാത്രമല്ലല്ലോ... ഒന്നും കൂടെ ഇല്ലേ... ആമിയുടെ സംസാരം കേട്ട് എല്ലാവരും പരസ്പരം നോക്കി... പിന്നെ എല്ലാവരും എന്റെ മുഖത്തെക്ക്.... ഞാൻ എന്ത് ചെയ്യണമെന്നറിയാതെ കൈകലുകൾ വിറക്കാൻ തുടങ്ങി... ":ആമി പറഞ്ഞത് സെരിയാ...നമ്മുടെ കുടുംബത്തിൻറെ മാനം നേടണങ്കിൽ ഈ കല്യാണം നടക്കണം... റഹീമെ എന്താ അന്റെ തീരുമാനം...? ":ഉപ്പാ... ഇത്ര പെട്ടന്ന്... പിന്നെ പഠിപ്പും കഴിഞ്ഞിട്ടില്ലല്ലോ....? " കുഞ്ഞിക്ക നമ്മുടെ തറവാട്ന്റെ മാനം കാക്കാൻ എങ്കിലും ഇങ്ങള് സമ്മയിചക്കണം.. " അമ്മായിടെ വാക്കുകൾ കേട്ട് ആകെ അന്തം വിട്ടു നിൽക്കാ...അവന്റെ മുന്നിലെക്ക് പോലും വരരുത് എന്ന് പറഞ്ഞ ആളാ ഇപ്പൊ.... ":ഹാഷി മോനെ എന്താ അന്റെ തീരുമാനം... ? ഹാഷിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ട്ണ്ട്... അവൻ മറുപടി കൊടുക്കാതെ എന്നെ ഒന്നു നോക്കി പുറത്തേക്കു പോയി... " ഉപ്പ ഇങ്ങള് പറയുന്ന പോലെ.... " " ആഹ് റഹ്മാനെ ഇനി അനക്ക് എന്തെങ്കിലും പറയാനുണ്ടോ... ? മൂത്തുപ്പ ഇല്ലെന്ന് തലയാട്ടി.... " നികാഹ് 11 മണിക്കണ്... ഹാഷിം ഫിദയും ഈ കല്യാണത്തിനു പൊരുത്തപെടുക തന്നെ വേണ്ടി വരും കാരണം.. ഇത് നാലു പുരയ്ക്കൽ തറവാടിന്റെ മാനം കാക്കാൻ ആണ്.... " ആമിന്റെ വാക്കുകൾ എന്റെ കാതുകളിൽ സൂചി പോലെ കുത്തി തറച്ചു... കണ്ണുകൾ നിറഞ്ഞു.... ഇതൊരിക്കലും ശ്വാശദമല്ല.....ഞാൻ മുകളിലേക്ക് ഓടി... സന എവിടെണ്.... അവൾ.... ഇവിടെ എന്തൊക്കെണ് നടക്കുന്നത്..... ഒന്നും അറിയുന്നില്ല... ആകെ ഭ്രാന്ത് പിടിക്കുന്നു.... മറന്നു തുടങ്ങിയ അവന്റെ മനസിലേക്ക് ജീവിതത്തിലേക്ക് വീണ്ടും ഞാൻ... ഇനി ആ മനസ്സിൽ സ്ഥാനം ഇല്ല...പിന്നെ ആര്ക്കു വേണ്ടിയാ.... അറിയില്ല . . നാഥാ ഇതിലും എന്തിനാ എന്നെ ബലിയിടാൻ നോക്കുന്നെ... ഇതിലേറെ നല്ലത മരണം ആയിരുന്നു... കരയാൻ അല്ലാതെ വേറെ ഒന്നിനും എനിക്ക് കഴിഞ്ഞില്ല....വൈകാതെ എല്ലാവരും വന്നന്നെ അണിയിചൊരുക്കാൻ തുടങ്ങി.... ഞാൻ ഒരു പ്രതിമ കണക്കെ ഇരുന്നു കൊടുത്തു... ഉമ്മാന്റെ കണ്ണുകൾ നിറഞ്ട്ടുണ്ട്... കാണാതെരിക്കാൻ പാവം ഒരുപാട് നോക്കുന്നുണ്ട്.... വാതിൽക്കൽ ഉപ്പാനെ കൂടെ കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല...കൈകൾ പൊതി കരയാനെ കഴിഞ്ഞുള്ളൂ.... ആരും ഒന്നും പ്രതികരിചില്ല...കാരണം തീരുമാനം അത് ഉറച്ചതാണ്.... ആരും പരസ്പരം മിണ്ടുന്നില്ല... സനയുടെ ഡ്രസ്സ്‌ൽ ഞാൻ മണവാട്ടി ആയിരിക്കുന്ന്... എല്ലാവരും പോയി.....പെട്ടന്നാണ് ആമി അങ്ങോട്ട്‌ കയറി വന്നത്... " ഫിദ മോളെ കരയണോ.. ? ";ആമി എന്തിനാടാ... ? " മോളെ നീ ഒരുപാട് ആഗ്രഹിച്ച കല്യാണമല്ലേ... അത് നിനക്ക് വിധിച്ചു എന്ന് കരുതിയാൽ മതി... ". " പക്ഷെ സന... ഹാഷിം... " " അവളെ കണ്ടു പിടിക്കാ...ഹാഷിം അവനെ ഞാൻ പറഞ്ഞു മനസിലാക്കിക്കോള...നീ ടെൻഷൻ അടിക്കേണ്ട.. കൂൾ ആയി ഇരിക്..." അവന്റെ ആശ്വാസ വാക്കുകൾ ഒന്നും എന്റെ ഉള്ളിൽ ആളി കത്തുന്ന തീയെ അണക്കാൻ ആവില്ല.. ... എന്റെ ഏറെ കാലത്തെ സ്വപ്നം ആണെങ്കിലും സന ഒരു ചോത്യ ചിഹ്നമായി മുന്നിൽ കിടക്കുന്നു... സന നീ എവിടെ.. നിനക്ക് എന്ത് പറ്റി..? വൈകാതെ ഓടിറ്റോറിയത്തിലേക്ക് പോകാനുള്ള കാർ വന്നു..... അല്ലു വന്നുഎന്നെ കൊണ്ട് പോയി.... കല്യാണ വീട് ഒരു മരണ വീടിനു തുല്യമായിരിക്കുന്നു.... ആമി വന്നന്നെ കൂട്ടി കൊണ്ട് പോയി.... ഓടിറ്റോറിയത്തൽ എത്തിയപ്പോൾ സമയം 10:30 കഴിഞ്ഞിട്ടുണ്ട്..... ഹർഷയും ഹാഷിയും നേരത്തെ എത്തിയിട്ടുണ്ട്... എന്നെ കൊണ്ട് എല്ലാവരും ഡ്രെസ്സിങ റൂമിലേക്ക് പോയി... ഒപ്പം ഹർഷയും വന്നു.... എന്നെ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്ന ഹാഷിയെ കണ്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ... ഹർഷ ഭയങ്കര സന്തോഷവധിയാണ്... " ഫിദ നീ ഇങ്ങനെ dell ആവല്ലേ.. ഒന്നില്ലെങ്കിലും ഇന്ന് നിന്റെ വിവാഹമല്ലേ... പ്രണയിച്ചവരെ സ്വന്തമാക്വാണ് നമ്മൾ രണ്ടു കൂട്ടരും... " " ഹർഷ നിനക്കെങ്ങനെ ഇങ്ങനീയൊക്കെ ചിന്തിക്കാൻ കഴിയുന്നു... നമ്മുടെ സനയെ കുറിച്ച് ഒരു വിവരവും ഇല്ല... " " ഹ... ഹ.... സനയെ കുറിച്ച് നന്നായി എന്നേക്കാൾ ഹാഷിക്ക് അറിയാം... സംശയം ഉണ്ടെങ്കിൽ ചോദിച്ചു നോക്...? " എന്ത്.... ? " എന്നോടല്ല അവനോട് ചോദിച്ചു നോക്...പിന്നെ ഹാഷിയും നീയും ചെറുതായി വല്ല പിണക്കം ഉണ്ടായിട്ടുണ്ട്ങ്കിൽ ദേ ഇന്നത്തോടെ എല്ലാം തീർതെക്ക്... ഇനി നിങ്ങൾ ഒന്നാണ്.. " " ഹർഷ എനിക്കൊന്നും... ? വാക്കുകൾ മുറിച്ചു കൊണ്ടാണ് നികാഹ് കഴിഞ്ഞന് ഫവാ വന്നു പറഞ്ഞത്...വൈകാതെ എന്നെയും ഹർഷയെയും സ്റ്റേജിലേക്ക് കൊണ്ട് പോയി... ആരുടെ മുഖത്ക്കും നോക്കാനുള്ള ധൈര്യം എനിക്കില്ല... പക്ഷെ പലരുടെയും അടക്കി വെച്ചുള്ള സംസാരം എനിക്ക് കേൾക്കാം.... ഹാഷിയുടെ മുന്നിലാണ് ഞാൻ നിൽക്കുന്നത്... അതികം വൈകിയില്ല അവന്റെ മെഹർ എന്റെ കഴുത്തിൽ അണിഞ്ഞു... പടച്ചോനോട് ഒരു പതിനായിരം നന്ദി ഒരുമിച്ചു പറഞ്ഞ നിമിഷം... മുന്നിൽ ഇരിക്കുന്നവർ എന്നെ ഒരു അത്ഭുത ജീവിയായി കാണുന്ന പോലെ നോക്കുന്നു... ഹർഷയുടെ വീട്ടുകാരുടെ ഇടയിലും ഇത് തന്നെ ചർച്ച.... എല്ലാം ഓരോരുത്തർ പറഞ്ഞു മനസിലാക്കുന്നുണ്ട്... സനക്ക് പകരം ഫിദയോ... ? അപ്പൊ സന എവിടെ... ? എന്താ പ്രശ്നം...? ഇതാണ് എല്ലാവരുടെയും ചോദ്യം.... ചിലരുടെ ചോദ്യത്തിന് മുന്നിൽ മൗനം പാലിക്കെണ്ടി വരുന്നു.... ജംഷി... സൽമ...Jeni...അലീന... പാർവതി... പിന്നെ കുറച് കോളേജ് ഫ്രണ്ട്സ്... പിന്നെ മ്മളെ ചങ്ക് ആനി... എല്ലാവരും വന്നു... പക്ഷെ എല്ലാവരുടെയും മുഖത്തന്തൊക്കെയോ ചോദിക്കാൻ ഉള്ളത് പോലെ..ചോദിക്കാൻ എല്ലാവർക്കും ഉണ്ടാകും.... എന്റെ പോലെ.. ആനിക്കായിരുന്നു കൂടുതൽ... അവരെയല്ലാം രേണുവിനെ ഏൽപിച്ചു... ഫോട്ടോ ഷൂട്ട്ഉം ഫുഡ് കഴിക്കലും എല്ലാം കഴിഞ് ആളുകൾ പോയപ്പോഴക്കു 5:30 കഴിഞ്ഞിരുന്നു.... ഉമ്മ ഇടയ്ക്കിടെ അടുത്തേക്ക് വരും.. ഇടയ്ക്കിടെ ഫവായും ഉപ്പയും വന്നു സമാധാനിപ്പിക്കും.. എന്തെങ്കിലും പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കു.... പക്ഷെ ഹാഷിയുടെ മൗനം എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.. ഹർഷ പോയപ്പോൾ ഒന്നേ പറഞ്ഞുള്ളു..." ഹാഷി ഇനി നിന്റെയാ.. നിന്റെ സ്വന്തം.. അവന്റെ മെഹർ ആണ് നിന്റെ കഴുത്തിൽ... രണ്ടാൾക്കും തുല്യ അവകാശം... എല്ലാവരുടെയും മുന്നിൽ ഇനി തല ഉയർത്തി പ്രേമിക്കാ.... " സ്നേഹിക്കേണ്ട എന്നെ ഒന്ന് നോക്കിയിരുന്നങ്കിൽ... സമയം ഒരുപാട് ആയി.. ഞങ്ങൾ വീട്ടിലേക്ക് തിരിക്കാൻ നില്ക്കാന്...വീട്ടിൽ ഉള്ളവരെ വിട്ടു ആദ്യമായി... എന്നെ സന്തോഷത്തോടെ യാത്ര അയച്ചു .... വീട്ടിൽ എത്തി... ഹാഷി റൂമിലേക്ക് പോയി... ഞാൻ താഴെ സോഫയിൽ തന്നെ ഇരുന്നു.. മുകളിലേക്ക് പോകാനുള്ള ധൈര്യം എനിക്കില്ല... . മഗ്‌രിബ് ബാങ്ക് കൊടുത്തു... " മോളെ എന്താ ഇവിടെ ഇരിക്കുന്നെ.. മുകളിലേക്ക് പൊയ്ക്കോ.... ? അമ്മായിടെ ഒന്നുമറിയത്ത സംസാരം എനിക്ക് അത്രക്ക് പിടിച്ചില്ല..... ഞാൻ മൂളി കൊണ്ട് റൂമിലേക്ക് പോയി... ഡോർ തുറക്കാൻ ഒരു പേടി... അല്ലെങ്കിൽ എന്നെ ഒന്ന് വിളിച്ചൂടെ... രണ്ടു കല്പിച്ചു ഞാൻ ഡോർ തുറന്നു.... റൂമിന്റ് അലങ്കാരം എല്ലാം പൊളിച്ചട്ക്കിയ രീതിയിൽ ആയിരുന്നു....ഞാൻ റൂം നോക്കി നിന്നപ്പോൾ ആണ് ഹാഷിയെ ഓർമ വന്നത്... പെട്ടന്ന് ചുറ്റും നോക്കി.. ഇല്ല എവിടെയും ഇല്ല... ബാത്‌റൂമിൽ നിന്ന് സൗണ്ട് കേൾക്കുന്നുണ്ട്... ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു... ഞാൻ ഒരു ചെയർൽ ഇരുന്നു... ആഭരണങ്ങൾ എല്ലാം അഴിച്ചു വെച്ചു... ആകെ തല വേദനിക്കുന്നു... ഹാഷിയുടെ പ്രതികരണം ആലോചിച്ചു നെഞ്ച് ഇപ്പൊ തന്നെ ചാടി കളിക്കുന്നു... ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പോ ഞാൻ വേഗം എണീറ്റു ഷെൽഫിൽ നിന്ന് ഒരു തോർത്ത്‌ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് കയറി.. പരസ്പരം നോക്കിയില്ല എന്ന തന്നെ പറയാം... കുളി കഴിഞ്ഞിട്ടു എന്തൊ ഇറങ്ങാൻ ഒരു പേടി.. ഹാഷി എന്നോട് എങ്ങനെ പ്രതികരിക്കും എന്നറിയില്ല... സമയം ഒരുപാട് ആയി... ഞാൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി... അവൻ ബെഡിൽ ഫോണിൽ കളിച്ചു ഇരിക്കുന്നുണ്ട്... കയ്യും കാലും വിറക്കുന്നു... ടേബിളിൽ വെച്ച ഓർണിമെൻസ് എല്ലാം ഷെൽഫിലേക്ക് എടുത്തു വെച്ചു... ഡോർ അടച്ചപ്പോൾ അറിയാതെ മിററിലേക്ക് കണ്ണ് പോയി... കണ്ണാടിയിലൂടെ കാണുന്ന കഴുത്തിലെ മെഹർ കണ്ടു ഒരു നിമിഷം ഞാൻ ആകെ അന്തം വിട്ടു പോയി... ഞാൻ വേഗം മാലയുടെ ലോകറ്റ് നോക്കി... Fidha hashim.. എന്ന് വെള്ള കല്ലിൽ കൊതി വെച്ചിട്ടുണ്ട്... ഈ ഒരു ദിവസം കൊണ്ട് അല്ലെങ്കിൽ ആ കുറച് മണിക്കൂറുകൾ കൊണ്ട് ഇങ്ങനെ ഒരു മെഹർ ഉണ്ടാക്കാൻ കഴിയോ.. ഇല്ല ഒരിക്കലും ഇല്ല... അപ്പൊ ഇതൊക്കെ നേരത്തെ പ്ലാൻ ചെയ്തത് ആണോ.. എന്റെ അന്തളിപ്പ് മാറുന്നില്ല.. ഞാൻ തിരിഞ്ഞു അവനെ നോക്കി.. അവൻ എന്നെയും നോക്കി ഇരിക്ക.. ചിരിച്ചു കൊണ്ട് പുരികം പൊക്കി എന്തെന്ന് ചോദിച്ചു.... അപ്പൊ ഇതെല്ലാം... -** ( തുടരും ) ഫിദയെ പോലെ ഒരുപാട് ചോത്യങ്ങൾ നിങ്ങൾക്കും ചോദിക്കാൻ ഉണ്ടാവും അതിനുള്ള മറുപടിയുമായി എത്രയു പെട്ടന്ന് വരാം... എങ്ങനെ ഉണ്ടെന്ന് അറിയില്ല.. Secnd one എഴുതിയതാ.. അതിന്റെ പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കല്ലെ...
6.8k views
15 hours ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 32 ❤❤❤❤❤❤ *📚 വായന മുറി* 👇🏻👇🏻👇🏻 👇🏻👇🏻👇🏻 👇🏻👇🏻👇🏻 https://sharechat.com/profile/356415 ഈ ചെക്കന്മാർ എന്തോ പ്രതേകത എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ലല്ലോ നമ്മൾ... ഇങ്ങോട്ട് വരാതിരുന്നേൽ വെറും നഷ്ടം ആയി പോയേനെ മോളേ... അവിടെ കണ്ട കാഴ്ച്ചയിൽ ഞങ്ങൾ മതി മറന്ന് വായും പൊളിച് നിന്നു... " എങ്ങനിണ്ട് ഈ സ്ഥലം... ടി നിന്നോടാ ചോദിച്ചേ എങ്ങനിണ്ടെന്ന്.... സൈനു... സൈനു..... ടി പോത്തേ... " വായും പൊളിച് നിന്ന മ്മളെ പിടിച്ചു കുലുക്കി കൊണ്ട് ഓൻ ചോദിച്ചു... " ഏഹ്..എന്താ..എന്താ ചോദിച്ചേ... " "നി ആരെ വായിനോക്കി നിക്കുവാ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ " "ഇല്ലാ... ഈ കാഴ്ചകളൊക്കെ കാണുമ്പോ എങ്ങനെ ചെവി കേൾക്കാനാ... "അതിന് നീ ചെവി കൊണ്ടാണോ കാണുന്നെ... അപ്പോ എങ്ങനാ സൈനു നമ്മൾ അങ്ങോട്ട് നടക്കുവല്ലേ? "... ഓന്റെ കൈ എന്റെ നേരെ നീട്ടി കൊണ്ട് അങ്ങനെ ചോധിച്ചപോ ചിന്തകൾക്കൊക്കെ വിരാമമിട്ട് മ്മള് ഓനെ നോക്കി ഇളിച്ചു... രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മ്മള് ഓന്റെ കയ്യിൽ പിടിച്ചു.. മണൽ തരികകളിൽ വിരിച്ചിട്ട റെഡ് കാർപെറ്റിലൂടെ കയ്യും കോർത്തു പിടിച് ഞങ്ങൾ നടന്നു.. ഇരു വശങ്ങളും LED ലൈറ്റും പൂക്കളും കൊണ്ട് അലങ്കരിചിരിക്കുന്നു... മനോഹരമായ വൈറ്റ് സാൻഡ് ബീച്....കടലിൽ നിന്നും വളരെ കുറച്ച് അകലത്തിൽ വർണാഭമായ രീതിയിൽ അലങ്കരിച്ച മേൽക്കൂര മാത്രം ഉള്ള ഒരു ചെറിയ കുടിൽ... അതിന് ചുറ്റിലും മിന്നി തിളങ്ങുന്ന ഡെക്കറേറ്റീവ് ലൈറ്റ്‌സ്... അതിനൊക്കെ നടുവിലായി ഒരു ടേബിൾ... അതിന്റെയും നടുവിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കാൻഡിൽ ലൈറ്റ്സ്... "ഹോ കാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നോ... " " ഹോ.... ഇത്രയും നേരം നല്ല രീതിയിൽ പറഞ്ഞിട്ട് അവസാനം നി കുളം ആകിയല്ലോ... കാൻഡിൽ ലൈറ്റ് ഡിന്നർ അല്ല... സംതിങ് സ്പെഷ്യൽ... ദേ അങ്ങോട്ട് നോക്ക് മോളേ... ദിസ്‌ ഈസ്‌ മൂൺ ലൈറ്റ് ഡിന്നർ " മ്മടെ തല പിടിച് ഓൻ തിരിച്ചപ്പോ ആണ് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന സുന്ദരൻ ആയ മൂണിനെ കണ്ടത്... ഓഹ് അപ്പോ ഇതാണ് ല്ലേ മൂൺ ലൈറ്റ് ഡിന്നർ... "എന്തിനാ നിക്കുന്നെ നമുക്ക് ഇരുന്നാലോ....യാഹ്... ഓഫ്‌കോഴ്സ്.. പ്ലീസ് ഹാവ് യുവർ സീറ്റ്‌ സൈനു... " മ്മളെ കൈ പിടിച് ഓൻ ആഹ് ചെയറിൽ ഇരുത്തി... എന്റെ നേരെ ഓനും ഇരുന്നു.. ആഹാ കഥകൾ കൈമാറാൻ പറ്റിയ ആംബിയൻസ്.. രോമാഞ്ചിഫിക്കേഷൻ വരുന്ന തരത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ട്... ലക്ഷദ്വീപിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതേക തരം പാതിരാ കാറ്റ്... അത് മ്മടെ തട്ടത്തിലും മുടിയിലും തട്ടി തടഞ്ഞു പോയി... "ഹോ.... വെറുപ്പിക്കല്ലേ സൈനു... ഇത്രയും നല്ലൊരു റൊമാന്റിക് മൂഡ് തോന്നുന്ന സിറ്റുവേഷനിൽ ആണോ നിന്റെ ചളി.. " "ചളി ഒന്നുമല്ല മോനെ മ്മള് കാര്യമാ പറഞ്ഞെ... ഇവിടുന്ന് മാത്രം കിട്ടുന്നൊരു ഫീൽ അല്ലേ ഇത്... ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരിക്കലും അതൊന്നും ലക്ഷദ്വീപ് പോലെ ആകില്ലാ ... ഇങ്ങൾ പറയുന്ന പോലെ സംതിങ് സ്പെഷ്യൽ.. " "അതല്ല മോളേ നമ്മൾ ഇങ്ങോട്ട് തന്നെ വന്നേ.. " മ്മ്... ഓൻ പറഞ്ഞത് ശെരിയാ.. ഇങ്ങോട്ട് വരാതിരുന്നേൽ വല്യ നഷ്ടം ആയിരുന്നേനെ.. ഓന്റെ നോട്ടം തെറ്റിച് ഓൻ പോലും അറിയാതെ മ്മള് ഓനെ തന്നെ നോക്കി ഇരുന്നു.. ഇപ്പോഴാ ശെരിക്കും ചെക്കന്റെ മൊഞ്ച് മ്മള് കാണുന്നെ... അറിയാതെ മ്മടെ നോട്ടം ഓന്റെ കണ്ണിലേക്കായി... അള്ളോഹ് അവിടെ മ്മള് ഉടക്കിപ്പോയി.. അപ്പോഴാ ചെക്കനും മ്മളെ തന്നെ നോക്കുന്നത് കണ്ടത്.. "ഇങ്ങനെ നോക്കല്ലേ... പ്ലീസ്.. " "അതെന്താ സൈനു ഞാൻ നോക്കിയാല്? " ഈ ചെക്കന് അറിയില്ലല്ലോ... മ്മള് ഓന്റെ നോട്ടത്തിൽ അലിഞ്ഞു പോകുവാണെന്ന്... "ഓക്കേ സൈനു ..ഒരു ഗെയിം കളിക്കാം " "ഇവിടെയും ഗെയ്‌മോ? " "ആന്നെ... നമുക്ക് കണ്ണും കണ്ണും നോക്കി ഇരിക്കാം ഇമ വെട്ടാതെ.. ആരാ ജയിക്കുന്നെ എന്ന് നമുക്ക് നോക്കാം... " ഓക്കേ.. അങ്ങനെ മ്മൾ പരസ്പരം കണ്ണിലേക്ക് നോക്കി ഇരുന്നു .. ഓന്റെ കണ്ണിലേക്ക് നോക്കി ഇരുമ്പൊ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഓന്റെ മുഖം പതിഞ്ഞിരുന്നു... ഒരു തവണ പോലും ഇമ വെട്ടാതെ മ്മള് പൊരുതി ജയിച്ചു... " സൈനു മതി.... ഗെയിം ഓവർ... ഹലോ... ഇവിടെ നോക്ക്... ടി പൊട്ടി... ഇവിടെ നോക്കാൻ... " മ്മടെ മുന്നിൽ നിന്ന് എന്തൊക്കെ കോപ്രായം കാട്ടിയിട്ടും അപ്പോഴും മ്മള് ഒന്നിൽ തന്നെ മതി മറന്ന് നോക്കി ഇരുന്നു... എന്റെ കണ്ണിനെ ഓൻ കുത്തി പൊട്ടിക്കും എന്നായപ്പോ മ്മള് നോട്ടം ഒക്കെ നിർത്തി ഓനെ നോക്കി ഇളിച്ചു... "എന്തൊരു നോട്ടമാണ് മോളേ ഇത്... നി ഇങ്ങനെ എന്നെ നോക്കി ഇരുമ്പൊ ഞാൻ അലിഞ് പോകുന്ന പോലെ തോന്നി... എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... " ഹിഹി... എപ്പോഴും ഇങ്ങനെ തന്നെ ആണ് ഓൻ ഇച്ചിരി റൊമാന്റിക് ആയി വരുമ്പോഴേക്കും ഇടങ്ങേറാകാൻ ആരേലും വന്നിരിക്കും. ഇപ്പോ വന്നത് റോസി അല്ലാട്ടോ... ഞങ്ങൾക്ക് ഫുഡും കൊണ്ട് വന്ന റൂം ബോയ് ആണ്.. അവനേ നോക്കി ഈ ചെക്കൻ പല്ല് കടിക്കുന്നുണ്ട്... പാവം അവൻ എന്ത് ചെയ്തിട്ടാ... പ്രതീക്ഷിച്ചതിലും ടേസ്റ്റി ആയിട്ടുള്ള ഫുടൊക്കെ കഴിച് വായിനോക്കി ഇരുന്നു... ഓനെ വായിനോക്കി ഇരുന്നു... " ഉഫ്.... എന്റെ സാറേ..... " മ്മടെ നോട്ടം സഹിക്കാൻ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല... എന്റെ സാറേ.... എന്നൊക്കെ പറഞ് എന്തൊക്കെയോ എക്സ്പ്രെഷൻസ് കാണിക്കുന്നുണ്ട്... തലക്ക് കൈ കൊടുക്കുന്നു... മുഖം പൊത്തി ഇരിക്കുന്നു എന്നിട്ട് വിരലുകൾക് ഇടയിലൂടെ മ്മളെ നോക്കിയിട്ട് വീണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇതൊക്കെ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട് എങ്കിലും ചെക്കനെ വട്ടാകാൻ വേണ്ടി വീണ്ടും ഓനെ നോക്കി ഇരുന്നു... "സൈനു പ്ലീസ് ഇത് നിർത്തിക്കെ.... നിനക്ക് തന്ന വാക്ക് ഒക്കെ മറന്നിട്ട്ട് ഞാൻ ചിലപ്പോ ഉമ്മച്ചിയുടെ ആഗ്രഹം സാധിച് കൊടുക്കും... എന്റെ കണ്ട്രോൾ പോകുന്നുണ്ട്.. " അള്ളോഹ്... മ്മള് അപ്പോ തന്നെ നോട്ടം തെറ്റിച് വേറെ എങ്ങോട്ടോ നോക്കി ഇരുന്നു... പ്രൊപോസൽ... യസ് പറയണം... കല്യാണം കളവാണം എന്നൊക്കെ പറഞ്ഞിട്ട്.. വേണ്ടാ.... മ്മള് നോട്ടം നിർത്തി... ഒരുപാട് നേരം അവിടെ സംസാരിച്ചും ഫോട്ടോസ് ഒക്കെ എടുത്തും ഇരുന്നു... ഓരോന്ന് ഓൻ പറയുമ്പോഴും എന്നോടുള്ള ഓന്റെ ഇഷ്ടം മ്മള് മനസിലാക്കിയിരുന്നു... പ്രവൃത്തികളെ കാളും ഓന്റെ ഓരോ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട് ... " എന്തിനാ മിഴിച് നോക്കുന്നേ അങ്ങോട്ട് നീങ്ങി ഇരുന്നേ ചെക്കാ " മ്മള് ചെയറും എടുത്ത് ചാടി ചാടി ഓന്റെ അടുത്ത് പോയി ഇരുന്നു... മ്മള് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും ഓൻ പ്രതീക്ഷിച്ചില്ല എന്ന് തൊള്ളയും തുറന്നുള്ള ഓന്റെ ഇരുപ്പ് കണ്ടപ്പോ മനസിലായി... തുറന്നിരിക്കുന്ന ഓന്റെ വായ് അടച്ചു വെച്ചിട്ട് മ്മള് ഓനെ നോക്കി പല്ല് കാട്ടി പള പളാന്ന് ചിരിച്ചു... **************************** ഇത് ശെരിയാകില്ല.. ഇവൾ എന്റെ കയ്യീന്ന് പണി മേടിച്ചിട്ടേ അടങ്ങു എന്നാ തോന്നണേ .... ഓൾടെ ഓരോ മാറ്റങ്ങളും എനിക്ക് പുതിയ പ്രതീക്ഷകൾ ആയിരുന്നു... ഓള് എന്നെ സ്നേഹിക്കുമെന്നും സന്തോഷത്തോടെ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നും ഞാൻ വിശ്വസിച് തുടങ്ങിയിരിക്കുന്നു.... ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്ക് കിട്ടാതെ പോയതും അവൾ സ്നേഹിച്ച ആളെ അവൾക്ക് കിട്ടാതെ പോയതും ഞങ്ങൾക്ക് വേണ്ടി ആയിരുന്നു... വിധി എന്നാ കിതാബിൽ പടച്ചവൻ കുറിച്ചിട്ട പോലെ ഞങ്ങൾ ഒന്നാകാൻ വേണ്ടിയിട്ട്... അൽഹംദുലില്ലാഹ്.. ഇവളെ എന്റെ റൂഹിന്റെ പാതി ആകിയതിന്.. ഇങ്ങനെ ഓരോന്നൊക്കെ ഓർത്ത് സന്തോഷിച് ഇരിക്കുമ്പോഴാണ് എന്റെ തോളിലേക്ക് ഓൾ ചാഞ്ഞിരുന്നത് .... സ്വബോധത്തോടെ ആണോന്ന് മ്മക്ക് അറിയില്ല... അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി മ്മളും മിണ്ടിയില്ല... എന്റെ കയ്യിൽ അവള്ടെ കൈകൾ ചുറ്റി പിടിച്ചപ്പോ ബോധത്തോടെ കൂടി ആണെന്ന് മ്മക്ക് മനസിലായി.... സൈനു.... മ്മ്... സൈനു.... പറയ്... "നി എന്നും എന്റൊപ്പം എന്റെ നിഴലായ്... എന്റെ ജീവനായി... എന്റെ ജീവിതം ആയി ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചു പോകുന്നു പെണ്ണെ... നീ എന്റൊപ്പം ഉണ്ടാകില്ലേ " " കവലപ്പെടാതെ തമ്പി.. ആലോചിക്കാം... " മ്മടെ ചോദ്യം കേട്ട് എന്റെ തോളിൽ കിടന്നിരുന്നവൾ തല ഉയർത്തി എന്നെ നോക്കി ഇത്രയും പറഞ്ഞിട്ട് വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.. കിട്ടിയ അവസരം മ്മൾ നല്ലപോലെ മുതലാക്കി... അവൾ അറിയാതെ അവൾക്കൊപ്പം അങ്ങനിരിക്കുന്ന ഒരുപാട് ഫോട്ടോസ് എടുത്തു... പെട്ടന്നാണ് എന്റെ ഞെട്ടിച്ചു കൊണ്ട് അവൾ പ്രതികരിച്ചത്... " ഹാ അങ്ങനെ അല്ലടോ മണ്ടാ... ഇങ്ങു തന്നേക്ക് ഞാൻ എടുക്കാം " എന്ന് പറഞ് മ്മടെ കയ്യെന്നു ഫോൺ പിടിച് വാങ്ങിയിട്ട് അവൾ ഫോട്ടോസ് എടുത്തു .. നല്ല അസ്സലായി തന്നെ മ്മളും പോസ് ചെയ്തു.. ഞങ്ങടെ കല്യാണ ആൽബത്തിൽ പോലും ഇത്രയും നല്ലത് ഉണ്ടാകില്ല... നേരം ഒത്തിരി വൈകിയത് കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും ഞങ്ങൾ പരിപാടികൾ ഒക്കെ അവസാനിപ്പിച് റൂമിലേക്ക് നടന്നു.. "ടോയ്.... റോസി... കൽഫു... ഇരുന്ന് ഉറങ്ങിയത് മതി വാ റൂമിലേക്ക് പോകാം " മ്മള് വിളിക്കാൻ കാത്തിരുന്ന പോലെ എന്റെ അന്നൗൺസ്‌മെന്റ് കേട്ടതും അവരൊക്കെ അവിടുന്ന് എഴുന്നേറ്റ് വന്നു... " എന്താണ് ചങ്ങായി... ഒത്തിരി റൊമാന്റിക് ആയതിന്റെ ക്ഷീണം ആണോ മുഖത്ത്... അവിടെ കസേര കളിയും.. ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന കണ്ടല്ലോ " "നാണമില്ലല്ലോ റോസി നിനക്ക്... സ്വന്തമായി ഇത്പോലെ തന്നെ ഒരു അവസരം കിട്ടിയിട്ടും അവിടിരുന്ന് ഞങ്ങൾ എന്താ ചെയ്യണേ എന്ന് വായ്‌നോക്കൽ ആയിരുന്നു ല്ലേ പരിപാടി... " "ഒന്ന് പോടാ ഊളെ ... അറിയാതെ എങ്ങോട്ടോ നോക്കിയപ്പോ കണ്ടതാ... വായ്‌നോക്കാൻ പറ്റിയ ചരക്ക്... " ശേ വെണ്ടാർന്നു വെറുതെ ഇരന്നു വാങ്ങി.. അവനോട് വെറുതെ ഓരോന്ന് പറഞ് വഴക് കൂടിയിട്ട് മ്മള് റൂമിലേക്ക് പോയി... ബെഡ് കണ്ടതും മ്മൾ സുഗമായി കിടന്ന് ഉറങ്ങി **************************** മ്മടെ നോട്ടം കണ്ടിട്ട് ഓൻ കാണിച്ച കോപ്രായങ്ങൾ കണ്ട്‌ ഒന്ന്കൂടി ഓനെ വട്ടം കളിപ്പിക്കാൻ വേണ്ടിയാ ഓന്റടുത് പോയി ഇരുന്നതും കയ്യിൽ മുറുകെ പിടിച്ചതും പൊട്ടൻ മ്മളറിയാതെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ചപ്പോ അത് പിടിച് വാങ്ങി മ്മള് ഫോട്ടോ എടുത്തതും.. പിന്നെ പൂർണമായും മ്മള് അഭിനയിച്ചതാ എന്ന് പറയുന്നില്ല അതിൽ എവിടൊക്കെയോ ഒനോടുള്ള ഇഷ്ടം ഉണ്ടായിരുന്നോ എന്ന് മ്മക്ക് ഡൌട്ട് ഇല്ലാതില്ലാ... തിരിച് റൂമിലേക്ക് നടക്കുമ്പോ മെഹ്‌സൂം റിയായും കാകിയാക്കിയപ്പോ ആണ് ഞാൻ അലമ്പിയതൊക്കെ അവരും കണ്ടെന്ന് മനസിലായത്... റൂമിൽ എത്തി ബെഡ് കണ്ടതും ചെക്കൻ ഫ്ലാറ്റ് ആയി ... ഓരോന്ന് ആലോചിച് കിടന്ന് ഞാനും ഉറങ്ങി.. രാവിലെ എഴുനേറ്റ് ഓൻ പറയുന്നതൊക്കെ കേട്ടിട്ട് മ്മക്ക് ദേഷ്യം വരുന്നുണ്ട് വരുന്നുണ്ട്... ഒരു ദിവസത്തേക്കുള്ള ഡ്രസ്സ്‌ എടുത്താൽ മതീന്ന് പറഞ്ഞിട്ട് ഇപ്പോ ഇന്ന് ഇവിടുന്ന് തന്നെ വേറെ എങ്ങോട്ടോ പോകുന്നുണ്ടെന്ന്.. ഉടുത് മാറാൻ ഡ്രസ്സ്‌ ഇല്ലാന്ന് പറഞ് എന്നോട് ദേഷ്യപെടുവാ... " നീയല്ലേ ഇതൊക്കെ ചെയ്യേണ്ടേ.... എങ്ങോട്ടേലും പോകുമ്പോ ഒരു ജോഡി ഡ്രെസ്സും ആയിട്ടാണോ പോകേണ്ടത്... ഇതൊക്കെ കണ്ടറിഞ് ചെയ്തൂടെ " "പിന്നെ ഒരു ദിവസത്തേക്ക് എന്ന് പറയുമ്പോ വീട്ടിലുള്ളത് മുഴുവനും എടുക്കണോ? കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കാതെ പോയ്‌ ഫ്രഷ് ആയി വാ " ബാഗ് തുറന്ന് ഓന് മാറാനുള്ള ഡ്രസ്സ്‌ ആഹ് മരമോന്തയിലേക്ക് എറിഞ് കൊടുത്തു... ഇതെവിടുന്ന വന്നേ എന്ന് ഒൻ ചോദിച്ചിട്ടും മ്മൾ ഒന്നും മിണ്ടിയില്ല.. ബാഗിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രക്ക് എന്നോട് ദേശ്യപെട്ടതാ ... " സോറി സൈനു... ഞാൻ നോക്കിയപ്പോ കണ്ടില്ലായിരുന്നു... സോറി സോറി എന്നോട് ക്ഷമിച്ചേക്ക്.. ഇങ്ങനെ പിണക്കം കാണിക്കല്ലേ.. " പറഞ്ഞതിന് ഒന്നിനും മറുപടി കൊടുക്കാതെ മ്മള് പുറത്തേക്ക് ഇറങ്ങി നിന്നു... എന്റെ പിന്നാലെ വരാൻ സാധ്യത ഉള്ളത് കൊണ്ട് മ്മള് വേഗം അകത് കയറിയിട്ട് മ്മള് ആദ്യം ഫ്രഷ് ആകാൻ പോയി.. നിക്കട്ടെ അവിടെ കുറച്ച് നേരം.. കുളിയും തേവാരവും ഒക്കെ കഴിഞ്ഞിട്ടും മ്മള് പുറത്ത് ഇറങ്ങാതെ അതിനകത്ത് തന്നെ നിന്നു... " ദേ സൈനു നീ ഇറങ്ങുന്നുണ്ടോ... അവരൊക്കെ പോകാൻ ഇറങ്ങി... വേഗം ഇങ്ങോട്ട് ഇറങ്ങിക്കെ " ഓന്റെ ദേഷ്യം കൂടാൻ തുടങ്ങിയപ്പോ മ്മള് വേഗം പുറത്തേക്ക് ഇറങ്ങി.. ഓനെ മൈൻഡ് ചെയ്യാതെ മ്മള് ബാക്കി പരിപാടികൾ ഒക്കെ കഴിഞ്ഞ് അവരുടെ അടുത്തേക്ക് പോയി... "അവൻ എവിടെ സൈനു? ഇതുവരെ ആഹ് മൊതല് റെഡി ആയില്ലേ... നമുക്ക് പോകാനായി " "അറിയില്ല റോസി... ഇത്രയും നേരം വായിനോക്കി ഇരുന്നിട്ട് ഇപ്പോഴാണ് ബാത്റൂമിലേക്ക് കയറിയെ... ഹാ ദേ വരുന്നു നിങ്ങൾ തിരക്കിയ ആഹ് മൊതല്... അങ്ങോട്ട് തന്നെ ചോദിക്ക് എന്തായിരുന്നു പണി എന്ന്...... " " എടാ പുന്നാര... അല്ലേൽ വേണ്ടാ എടാ നല്ലവനായ മോനെ നീ തന്നെ അല്ലേടാ ഇന്നലെ ഞങ്ങളോട് നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞെ... എന്നിട്ട് നി ഇപ്പോ...? " റോസി അങ്ങനെ ചോധിച്ചപോൾ തുറിച് നോക്കൽ ആയിരുന്നു ഓന്റെ മറുപടി.... റോസിയെ അല്ല എന്നെ.. മ്മൾ ഒന്നും അറിയാത്ത പോലെ മാനത് നോക്കി നിന്നു... " സൈനു നി പറഞ്ഞില്ലായിരുന്നേൽ ഞങ്ങൾക്ക് ഇന്ന് ഇവരുടെ വായെന്ന് വയറു നിറയെ കിട്ടിയേനെ... നി പറഞ്ഞത് കൊണ്ടാ ഞങ്ങൾ എക്സ്ട്രാ ഡ്രസ്സ്‌ എടുത്തത് " " എനിക്കറിയാം റിയാ ഇവന്മാരൊക്കെ നിന്ന നില്പിനു് പ്ലാൻ മാറ്റുന്ന ആളുകൾ ആണെന്ന്... നിങ്ങൾക്ക് കിട്ടിയില്ലേലും എനിക്ക് അതിന്റെ പേരിൽ വയറു നിറയെ കിട്ടിയതാ... " മ്മള് അങ്ങനെ പറഞ്ഞപ്പോ ചെക്കൻ എന്നെ നോക്കി സോറി എന്ന് പതിയെ പറഞ്ഞു... ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞിട്ട് മ്മള് അവരുടെ കൂടെ നടന്നു... ചെക്കനെ മൈൻഡ് ചെയ്തതെ ഇല്ലാ... " നമ്മൾ എങ്ങോട്ടാ റോസി ഇന്ന് പോകുന്നെ... " " സൈനു നമ്മൾ.... " " നിന്നോടല്ലല്ലോടാ അവൾ ചോദിച്ചേ എന്നോടല്ലേ ഞാൻ പറഞ്ഞോളാം " ഓൻ മ്മളോട് പറയാൻ തുടങ്ങിയപ്പോ ഓനെ തടഞ്ഞിട്ട് റോസി മ്മളോട് സംസാരിച്ചു... ഇയാൾ പിന്നെ ഗൂഗിൾ കുരു ആയത് കൊണ്ട് എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു... " സൈനു നമ്മൾ ലക്ഷദ്വീപിലെ മറ്റൊരു ഐലൻഡ് ആയ കവരാതിയിലേക്ക പോകുന്നത്... ലക്ഷദ്വീപിൽ ആകെ എയർപോർട്ട് ഉള്ളത് ദ ഇവിടെ മാത്രമാണ് അഗത്തിയിൽ മാത്രം.. ഇവിടുന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റർ സർവീസ് ഉണ്ട്... പക്ഷേ ഈ പൊട്ടൻ പറഞ്ഞു ബോട്ടിൽ പോയാൽ മതീന്ന്... " റബ്ബേ ചോദിച്ചതും അബദ്ധം ആയീന്നാ തോന്നണേ.... ഫുൾ ഹിസ്റ്ററി അയാൾ നിന്ന് പ്രസംഗിക്കുന്നുണ്ട്... അവസാനം മെഹ്‌സൂ എങ്ങനേലും ഓന്റെ വായ് അടപ്പിച്ചു... അവിടുന്ന് ബോട്ടിൽ ഞങ്ങൾ കവരത്തിയിലേക്ക് പോയി... ഇവിടെ എന്തൊക്കെയാ ഉള്ളതെന്ന് അറിയാൻ ആകാംഷയായി .. പക്ഷേ ആരോടേലും ചോദിക്കാമെന്ന് വെച്ചാൽ ആഹ് റോസി ഫുൾ ചരിത്രം പറഞ് ചെവി കടിച് തിന്നും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.... മ്മടെ ചെക്കൻ ഇടക്കൊക്കെ എന്നോട് മിണ്ടാൻ ശ്രമിച്ചിരുന്നു പക്ഷേ മ്മള് എന്നിട്ടും മിണ്ടിയില്ല... ഇടക്ക് ഈ ചെക്കൻ ഇങ്ങനെയാ.... നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യം കാണിക്കും... കലിപ്പൻ ആകും.. ബീച് പിക്‌നിക് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കരയിലേക്ക് മാറി ഇരുന്നു... ചെക്കന്മാർ അവിടെ നീന്തി തിമിർക്കുന്നുണ്ട്... ഞങ്ങളെ കൂട്ടാതെ മൂന്നെണ്ണവും അറുമാതിക്കുന്നുണ്ട്... ഞങ്ങളോട് ഒന്ന് വരുന്നോ എന്ന് പോലും ചോദിച്ചില്ല... ചോദിച്ചാലും ഞങ്ങൾ പോകില്ല അത് വേറെ കാര്യം... എങ്കിലും കണ്ടിട്ട് സഹിക്കുന്നില്ല.. "സൈനു.... റിയാ " "എന്താ മെഹ്‌സൂ " " അവരെ നോക്കിക്കേ... നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആഹ് വിദേശി മധാമകളെ വീക്ഷിക്കുന്നത് കണ്ടോ... വായ്നോക്കികൾ " "ആഹ് കണ്ടു മോളേ കണ്ടൂ .. നമ്മളൊക്കെ ഇപ്പോ ആരായി ല്ലേ.. " "അതേ എനിക്കൊരു ഐഡിയ... അവർക്കിട്ട് പണി കൊടുക്കാൻ പറ്റിയ ഒരു അടാർ ഐഡിയ... നിങ്ങളും എന്റൊപ്പം നിക്കണം " എന്തിനും കട്ടക്ക് കൂടെ നിക്കാമെന്ന് ഞാനും റിയയും വാക്ക് കൊടുത്തപ്പോ അവൾ ഐഡിയ പറഞ്ഞു... റബ്ബീ... ഇതൊന്നും നടക്കില്ല... ഇവളുടേത് വല്ലാത്ത ഐഡിയ ആയി പോയല്ലോ... കൂടെ നിക്കാമെന്ന് വാക്കും കൊടുത്തുപോയി ..... എന്തായാലും വരുന്നിടത് വെച്ച് കാണാമെന്ന് ചിന്തിച് ഓൾടെ കോപ്പിലെ ഐഡിയക്ക് ഞാൻ ബലിയാടായി... തുടരും.... ******* SA FNA 💝************
6.2k views
15 hours ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 32 ❤❤❤❤❤❤ ഈ ചെക്കന്മാർ എന്തോ പ്രതേകത എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ലല്ലോ നമ്മൾ... ഇങ്ങോട്ട് വരാതിരുന്നേൽ വെറും നഷ്ടം ആയി പോയേനെ മോളേ... അവിടെ കണ്ട കാഴ്ച്ചയിൽ ഞങ്ങൾ മതി മറന്ന് വായും പൊളിച് നിന്നു... " എങ്ങനിണ്ട് ഈ സ്ഥലം... ടി നിന്നോടാ ചോദിച്ചേ എങ്ങനിണ്ടെന്ന്.... സൈനു... സൈനു..... ടി പോത്തേ... " വായും പൊളിച് നിന്ന മ്മളെ പിടിച്ചു കുലുക്കി കൊണ്ട് ഓൻ ചോദിച്ചു... " ഏഹ്..എന്താ..എന്താ ചോദിച്ചേ... " "നി ആരെ വായിനോക്കി നിക്കുവാ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ " "ഇല്ലാ... ഈ കാഴ്ചകളൊക്കെ കാണുമ്പോ എങ്ങനെ ചെവി കേൾക്കാനാ... "അതിന് നീ ചെവി കൊണ്ടാണോ കാണുന്നെ... അപ്പോ എങ്ങനാ സൈനു നമ്മൾ അങ്ങോട്ട് നടക്കുവല്ലേ? "... ഓന്റെ കൈ എന്റെ നേരെ നീട്ടി കൊണ്ട് അങ്ങനെ ചോധിച്ചപോ ചിന്തകൾക്കൊക്കെ വിരാമമിട്ട് മ്മള് ഓനെ നോക്കി ഇളിച്ചു... രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മ്മള് ഓന്റെ കയ്യിൽ പിടിച്ചു.. മണൽ തരികകളിൽ വിരിച്ചിട്ട റെഡ് കാർപെറ്റിലൂടെ കയ്യും കോർത്തു പിടിച് ഞങ്ങൾ നടന്നു.. ഇരു വശങ്ങളും LED ലൈറ്റും പൂക്കളും കൊണ്ട് അലങ്കരിചിരിക്കുന്നു... മനോഹരമായ വൈറ്റ് സാൻഡ് ബീച്....കടലിൽ നിന്നും വളരെ കുറച്ച് അകലത്തിൽ വർണാഭമായ രീതിയിൽ അലങ്കരിച്ച മേൽക്കൂര മാത്രം ഉള്ള ഒരു ചെറിയ കുടിൽ... അതിന് ചുറ്റിലും മിന്നി തിളങ്ങുന്ന ഡെക്കറേറ്റീവ് ലൈറ്റ്‌സ്... അതിനൊക്കെ നടുവിലായി ഒരു ടേബിൾ... അതിന്റെയും നടുവിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കാൻഡിൽ ലൈറ്റ്സ്... "ഹോ കാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നോ... " " ഹോ.... ഇത്രയും നേരം നല്ല രീതിയിൽ പറഞ്ഞിട്ട് അവസാനം നി കുളം ആകിയല്ലോ... കാൻഡിൽ ലൈറ്റ് ഡിന്നർ അല്ല... സംതിങ് സ്പെഷ്യൽ... ദേ അങ്ങോട്ട് നോക്ക് മോളേ... ദിസ്‌ ഈസ്‌ മൂൺ ലൈറ്റ് ഡിന്നർ " മ്മടെ തല പിടിച് ഓൻ തിരിച്ചപ്പോ ആണ് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന സുന്ദരൻ ആയ മൂണിനെ കണ്ടത്... ഓഹ് അപ്പോ ഇതാണ് ല്ലേ മൂൺ ലൈറ്റ് ഡിന്നർ... "എന്തിനാ നിക്കുന്നെ നമുക്ക് ഇരുന്നാലോ....യാഹ്... ഓഫ്‌കോഴ്സ്.. പ്ലീസ് ഹാവ് യുവർ സീറ്റ്‌ സൈനു... " മ്മളെ കൈ പിടിച് ഓൻ ആഹ് ചെയറിൽ ഇരുത്തി... എന്റെ നേരെ ഓനും ഇരുന്നു.. ആഹാ കഥകൾ കൈമാറാൻ പറ്റിയ ആംബിയൻസ്.. രോമാഞ്ചിഫിക്കേഷൻ വരുന്ന തരത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ട്... ലക്ഷദ്വീപിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതേക തരം പാതിരാ കാറ്റ്... അത് മ്മടെ തട്ടത്തിലും മുടിയിലും തട്ടി തടഞ്ഞു പോയി... "ഹോ.... വെറുപ്പിക്കല്ലേ സൈനു... ഇത്രയും നല്ലൊരു റൊമാന്റിക് മൂഡ് തോന്നുന്ന സിറ്റുവേഷനിൽ ആണോ നിന്റെ ചളി.. " "ചളി ഒന്നുമല്ല മോനെ മ്മള് കാര്യമാ പറഞ്ഞെ... ഇവിടുന്ന് മാത്രം കിട്ടുന്നൊരു ഫീൽ അല്ലേ ഇത്... ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരിക്കലും അതൊന്നും ലക്ഷദ്വീപ് പോലെ ആകില്ലാ ... ഇങ്ങൾ പറയുന്ന പോലെ സംതിങ് സ്പെഷ്യൽ.. " "അതല്ല മോളേ നമ്മൾ ഇങ്ങോട്ട് തന്നെ വന്നേ.. " മ്മ്... ഓൻ പറഞ്ഞത് ശെരിയാ.. ഇങ്ങോട്ട് വരാതിരുന്നേൽ വല്യ നഷ്ടം ആയിരുന്നേനെ.. ഓന്റെ നോട്ടം തെറ്റിച് ഓൻ പോലും അറിയാതെ മ്മള് ഓനെ തന്നെ നോക്കി ഇരുന്നു.. ഇപ്പോഴാ ശെരിക്കും ചെക്കന്റെ മൊഞ്ച് മ്മള് കാണുന്നെ... അറിയാതെ മ്മടെ നോട്ടം ഓന്റെ കണ്ണിലേക്കായി... അള്ളോഹ് അവിടെ മ്മള് ഉടക്കിപ്പോയി.. അപ്പോഴാ ചെക്കനും മ്മളെ തന്നെ നോക്കുന്നത് കണ്ടത്.. "ഇങ്ങനെ നോക്കല്ലേ... പ്ലീസ്.. " "അതെന്താ സൈനു ഞാൻ നോക്കിയാല്? " ഈ ചെക്കന് അറിയില്ലല്ലോ... മ്മള് ഓന്റെ നോട്ടത്തിൽ അലിഞ്ഞു പോകുവാണെന്ന്... "ഓക്കേ സൈനു ..ഒരു ഗെയിം കളിക്കാം " "ഇവിടെയും ഗെയ്‌മോ? " "ആന്നെ... നമുക്ക് കണ്ണും കണ്ണും നോക്കി ഇരിക്കാം ഇമ വെട്ടാതെ.. ആരാ ജയിക്കുന്നെ എന്ന് നമുക്ക് നോക്കാം... " ഓക്കേ.. അങ്ങനെ മ്മൾ പരസ്പരം കണ്ണിലേക്ക് നോക്കി ഇരുന്നു .. ഓന്റെ കണ്ണിലേക്ക് നോക്കി ഇരുമ്പൊ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഓന്റെ മുഖം പതിഞ്ഞിരുന്നു... ഒരു തവണ പോലും ഇമ വെട്ടാതെ മ്മള് പൊരുതി ജയിച്ചു... " സൈനു മതി.... ഗെയിം ഓവർ... ഹലോ... ഇവിടെ നോക്ക്... ടി പൊട്ടി... ഇവിടെ നോക്കാൻ... " മ്മടെ മുന്നിൽ നിന്ന് എന്തൊക്കെ കോപ്രായം കാട്ടിയിട്ടും അപ്പോഴും മ്മള് ഒന്നിൽ തന്നെ മതി മറന്ന് നോക്കി ഇരുന്നു... എന്റെ കണ്ണിനെ ഓൻ കുത്തി പൊട്ടിക്കും എന്നായപ്പോ മ്മള് നോട്ടം ഒക്കെ നിർത്തി ഓനെ നോക്കി ഇളിച്ചു... "എന്തൊരു നോട്ടമാണ് മോളേ ഇത്... നി ഇങ്ങനെ എന്നെ നോക്കി ഇരുമ്പൊ ഞാൻ അലിഞ് പോകുന്ന പോലെ തോന്നി... എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... " ഹിഹി... എപ്പോഴും ഇങ്ങനെ തന്നെ ആണ് ഓൻ ഇച്ചിരി റൊമാന്റിക് ആയി വരുമ്പോഴേക്കും ഇടങ്ങേറാകാൻ ആരേലും വന്നിരിക്കും. ഇപ്പോ വന്നത് റോസി അല്ലാട്ടോ... ഞങ്ങൾക്ക് ഫുഡും കൊണ്ട് വന്ന റൂം ബോയ് ആണ്.. അവനേ നോക്കി ഈ ചെക്കൻ പല്ല് കടിക്കുന്നുണ്ട്... പാവം അവൻ എന്ത് ചെയ്തിട്ടാ... പ്രതീക്ഷിച്ചതിലും ടേസ്റ്റി ആയിട്ടുള്ള ഫുടൊക്കെ കഴിച് വായിനോക്കി ഇരുന്നു... ഓനെ വായിനോക്കി ഇരുന്നു... " ഉഫ്.... എന്റെ സാറേ..... " മ്മടെ നോട്ടം സഹിക്കാൻ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല... എന്റെ സാറേ.... എന്നൊക്കെ പറഞ് എന്തൊക്കെയോ എക്സ്പ്രെഷൻസ് കാണിക്കുന്നുണ്ട്... തലക്ക് കൈ കൊടുക്കുന്നു... മുഖം പൊത്തി ഇരിക്കുന്നു എന്നിട്ട് വിരലുകൾക് ഇടയിലൂടെ മ്മളെ നോക്കിയിട്ട് വീണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇതൊക്കെ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട് എങ്കിലും ചെക്കനെ വട്ടാകാൻ വേണ്ടി വീണ്ടും ഓനെ നോക്കി ഇരുന്നു... "സൈനു പ്ലീസ് ഇത് നിർത്തിക്കെ.... നിനക്ക് തന്ന വാക്ക് ഒക്കെ മറന്നിട്ട്ട് ഞാൻ ചിലപ്പോ ഉമ്മച്ചിയുടെ ആഗ്രഹം സാധിച് കൊടുക്കും... എന്റെ കണ്ട്രോൾ പോകുന്നുണ്ട്.. " അള്ളോഹ്... മ്മള് അപ്പോ തന്നെ നോട്ടം തെറ്റിച് വേറെ എങ്ങോട്ടോ നോക്കി ഇരുന്നു... പ്രൊപോസൽ... യസ് പറയണം... കല്യാണം കളവാണം എന്നൊക്കെ പറഞ്ഞിട്ട്.. വേണ്ടാ.... മ്മള് നോട്ടം നിർത്തി... ഒരുപാട് നേരം അവിടെ സംസാരിച്ചും ഫോട്ടോസ് ഒക്കെ എടുത്തും ഇരുന്നു... ഓരോന്ന് ഓൻ പറയുമ്പോഴും എന്നോടുള്ള ഓന്റെ ഇഷ്ടം മ്മള് മനസിലാക്കിയിരുന്നു... പ്രവൃത്തികളെ കാളും ഓന്റെ ഓരോ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട് ... " എന്തിനാ മിഴിച് നോക്കുന്നേ അങ്ങോട്ട് നീങ്ങി ഇരുന്നേ ചെക്കാ " മ്മള് ചെയറും എടുത്ത് ചാടി ചാടി ഓന്റെ അടുത്ത് പോയി ഇരുന്നു... മ്മള് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും ഓൻ പ്രതീക്ഷിച്ചില്ല എന്ന് തൊള്ളയും തുറന്നുള്ള ഓന്റെ ഇരുപ്പ് കണ്ടപ്പോ മനസിലായി... തുറന്നിരിക്കുന്ന ഓന്റെ വായ് അടച്ചു വെച്ചിട്ട് മ്മള് ഓനെ നോക്കി പല്ല് കാട്ടി പള പളാന്ന് ചിരിച്ചു... **************************** ഇത് ശെരിയാകില്ല.. ഇവൾ എന്റെ കയ്യീന്ന് പണി മേടിച്ചിട്ടേ അടങ്ങു എന്നാ തോന്നണേ .... ഓൾടെ ഓരോ മാറ്റങ്ങളും എനിക്ക് പുതിയ പ്രതീക്ഷകൾ ആയിരുന്നു... ഓള് എന്നെ സ്നേഹിക്കുമെന്നും സന്തോഷത്തോടെ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നും ഞാൻ വിശ്വസിച് തുടങ്ങിയിരിക്കുന്നു.... ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്ക് കിട്ടാതെ പോയതും അവൾ സ്നേഹിച്ച ആളെ അവൾക്ക് കിട്ടാതെ പോയതും ഞങ്ങൾക്ക് വേണ്ടി ആയിരുന്നു... വിധി എന്നാ കിതാബിൽ പടച്ചവൻ കുറിച്ചിട്ട പോലെ ഞങ്ങൾ ഒന്നാകാൻ വേണ്ടിയിട്ട്... അൽഹംദുലില്ലാഹ്.. ഇവളെ എന്റെ റൂഹിന്റെ പാതി ആകിയതിന്.. ഇങ്ങനെ ഓരോന്നൊക്കെ ഓർത്ത് സന്തോഷിച് ഇരിക്കുമ്പോഴാണ് എന്റെ തോളിലേക്ക് ഓൾ ചാഞ്ഞിരുന്നത് .... സ്വബോധത്തോടെ ആണോന്ന് മ്മക്ക് അറിയില്ല... അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി മ്മളും മിണ്ടിയില്ല... എന്റെ കയ്യിൽ അവള്ടെ കൈകൾ ചുറ്റി പിടിച്ചപ്പോ ബോധത്തോടെ കൂടി ആണെന്ന് മ്മക്ക് മനസിലായി.... സൈനു.... മ്മ്... സൈനു.... പറയ്... "നി എന്നും എന്റൊപ്പം എന്റെ നിഴലായ്... എന്റെ ജീവനായി... എന്റെ ജീവിതം ആയി ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചു പോകുന്നു പെണ്ണെ... നീ എന്റൊപ്പം ഉണ്ടാകില്ലേ " " കവലപ്പെടാതെ തമ്പി.. ആലോചിക്കാം... " മ്മടെ ചോദ്യം കേട്ട് എന്റെ തോളിൽ കിടന്നിരുന്നവൾ തല ഉയർത്തി എന്നെ നോക്കി ഇത്രയും പറഞ്ഞിട്ട് വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.. കിട്ടിയ അവസരം മ്മൾ നല്ലപോലെ മുതലാക്കി... അവൾ അറിയാതെ അവൾക്കൊപ്പം അങ്ങനിരിക്കുന്ന ഒരുപാട് ഫോട്ടോസ് എടുത്തു... പെട്ടന്നാണ് എന്റെ ഞെട്ടിച്ചു കൊണ്ട് അവൾ പ്രതികരിച്ചത്... " ഹാ അങ്ങനെ അല്ലടോ മണ്ടാ... ഇങ്ങു തന്നേക്ക് ഞാൻ എടുക്കാം " എന്ന് പറഞ് മ്മടെ കയ്യെന്നു ഫോൺ പിടിച് വാങ്ങിയിട്ട് അവൾ ഫോട്ടോസ് എടുത്തു .. നല്ല അസ്സലായി തന്നെ മ്മളും പോസ് ചെയ്തു.. ഞങ്ങടെ കല്യാണ ആൽബത്തിൽ പോലും ഇത്രയും നല്ലത് ഉണ്ടാകില്ല... നേരം ഒത്തിരി വൈകിയത് കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും ഞങ്ങൾ പരിപാടികൾ ഒക്കെ അവസാനിപ്പിച് റൂമിലേക്ക് നടന്നു.. "ടോയ്.... റോസി... കൽഫു... ഇരുന്ന് ഉറങ്ങിയത് മതി വാ റൂമിലേക്ക് പോകാം " മ്മള് വിളിക്കാൻ കാത്തിരുന്ന പോലെ എന്റെ അന്നൗൺസ്‌മെന്റ് കേട്ടതും അവരൊക്കെ അവിടുന്ന് എഴുന്നേറ്റ് വന്നു... " എന്താണ് ചങ്ങായി... ഒത്തിരി റൊമാന്റിക് ആയതിന്റെ ക്ഷീണം ആണോ മുഖത്ത്... അവിടെ കസേര കളിയും.. ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന കണ്ടല്ലോ " "നാണമില്ലല്ലോ റോസി നിനക്ക്... സ്വന്തമായി ഇത്പോലെ തന്നെ ഒരു അവസരം കിട്ടിയിട്ടും അവിടിരുന്ന് ഞങ്ങൾ എന്താ ചെയ്യണേ എന്ന് വായ്‌നോക്കൽ ആയിരുന്നു ല്ലേ പരിപാടി... " "ഒന്ന് പോടാ ഊളെ ... അറിയാതെ എങ്ങോട്ടോ നോക്കിയപ്പോ കണ്ടതാ... വായ്‌നോക്കാൻ പറ്റിയ ചരക്ക്... " ശേ വെണ്ടാർന്നു വെറുതെ ഇരന്നു വാങ്ങി.. അവനോട് വെറുതെ ഓരോന്ന് പറഞ് വഴക് കൂടിയിട്ട് മ്മള് റൂമിലേക്ക് പോയി... ബെഡ് കണ്ടതും മ്മൾ സുഗമായി കിടന്ന് ഉറങ്ങി **************************** മ്മടെ നോട്ടം കണ്ടിട്ട് ഓൻ കാണിച്ച കോപ്രായങ്ങൾ കണ്ട്‌ ഒന്ന്കൂടി ഓനെ വട്ടം കളിപ്പിക്കാൻ വേണ്ടിയാ ഓന്റടുത് പോയി ഇരുന്നതും കയ്യിൽ മുറുകെ പിടിച്ചതും പൊട്ടൻ മ്മളറിയാതെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ചപ്പോ അത് പിടിച് വാങ്ങി മ്മള് ഫോട്ടോ എടുത്തതും.. പിന്നെ പൂർണമായും മ്മള് അഭിനയിച്ചതാ എന്ന് പറയുന്നില്ല അതിൽ എവിടൊക്കെയോ ഒനോടുള്ള ഇഷ്ടം ഉണ്ടായിരുന്നോ എന്ന് മ്മക്ക് ഡൌട്ട് ഇല്ലാതില്ലാ... തിരിച് റൂമിലേക്ക് നടക്കുമ്പോ മെഹ്‌സൂം റിയായും കാകിയാക്കിയപ്പോ ആണ് ഞാൻ അലമ്പിയതൊക്കെ അവരും കണ്ടെന്ന് മനസിലായത്... റൂമിൽ എത്തി ബെഡ് കണ്ടതും ചെക്കൻ ഫ്ലാറ്റ് ആയി ... ഓരോന്ന് ആലോചിച് കിടന്ന് ഞാനും ഉറങ്ങി.. രാവിലെ എഴുനേറ്റ് ഓൻ പറയുന്നതൊക്കെ കേട്ടിട്ട് മ്മക്ക് ദേഷ്യം വരുന്നുണ്ട് വരുന്നുണ്ട്... ഒരു ദിവസത്തേക്കുള്ള ഡ്രസ്സ്‌ എടുത്താൽ മതീന്ന് പറഞ്ഞിട്ട് ഇപ്പോ ഇന്ന് ഇവിടുന്ന് തന്നെ വേറെ എങ്ങോട്ടോ പോകുന്നുണ്ടെന്ന്.. ഉടുത് മാറാൻ ഡ്രസ്സ്‌ ഇല്ലാന്ന് പറഞ് എന്നോട് ദേഷ്യപെടുവാ... " നീയല്ലേ ഇതൊക്കെ ചെയ്യേണ്ടേ.... എങ്ങോട്ടേലും പോകുമ്പോ ഒരു ജോഡി ഡ്രെസ്സും ആയിട്ടാണോ പോകേണ്ടത്... ഇതൊക്കെ കണ്ടറിഞ് ചെയ്തൂടെ " "പിന്നെ ഒരു ദിവസത്തേക്ക് എന്ന് പറയുമ്പോ വീട്ടിലുള്ളത് മുഴുവനും എടുക്കണോ? കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കാതെ പോയ്‌ ഫ്രഷ് ആയി വാ " ബാഗ് തുറന്ന് ഓന് മാറാനുള്ള ഡ്രസ്സ്‌ ആഹ് മരമോന്തയിലേക്ക് എറിഞ് കൊടുത്തു... ഇതെവിടുന്ന വന്നേ എന്ന് ഒൻ ചോദിച്ചിട്ടും മ്മൾ ഒന്നും മിണ്ടിയില്ല.. ബാഗിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രക്ക് എന്നോട് ദേശ്യപെട്ടതാ ... " സോറി സൈനു... ഞാൻ നോക്കിയപ്പോ കണ്ടില്ലായിരുന്നു... സോറി സോറി എന്നോട് ക്ഷമിച്ചേക്ക്.. ഇങ്ങനെ പിണക്കം കാണിക്കല്ലേ.. " പറഞ്ഞതിന് ഒന്നിനും മറുപടി കൊടുക്കാതെ മ്മള് പുറത്തേക്ക് ഇറങ്ങി നിന്നു... എന്റെ പിന്നാലെ വരാൻ സാധ്യത ഉള്ളത് കൊണ്ട് മ്മള് വേഗം അകത് കയറിയിട്ട് മ്മള് ആദ്യം ഫ്രഷ് ആകാൻ പോയി.. നിക്കട്ടെ അവിടെ കുറച്ച് നേരം.. കുളിയും തേവാരവും ഒക്കെ കഴിഞ്ഞിട്ടും മ്മള് പുറത്ത് ഇറങ്ങാതെ അതിനകത്ത് തന്നെ നിന്നു... " ദേ സൈനു നീ ഇറങ്ങുന്നുണ്ടോ... അവരൊക്കെ പോകാൻ ഇറങ്ങി... വേഗം ഇങ്ങോട്ട് ഇറങ്ങിക്കെ " ഓന്റെ ദേഷ്യം കൂടാൻ തുടങ്ങിയപ്പോ മ്മള് വേഗം പുറത്തേക്ക് ഇറങ്ങി.. ഓനെ മൈൻഡ് ചെയ്യാതെ മ്മള് ബാക്കി പരിപാടികൾ ഒക്കെ കഴിഞ്ഞ് അവരുടെ അടുത്തേക്ക് പോയി... "അവൻ എവിടെ സൈനു? ഇതുവരെ ആഹ് മൊതല് റെഡി ആയില്ലേ... നമുക്ക് പോകാനായി " "അറിയില്ല റോസി... ഇത്രയും നേരം വായിനോക്കി ഇരുന്നിട്ട് ഇപ്പോഴാണ് ബാത്റൂമിലേക്ക് കയറിയെ... ഹാ ദേ വരുന്നു നിങ്ങൾ തിരക്കിയ ആഹ് മൊതല്... അങ്ങോട്ട് തന്നെ ചോദിക്ക് എന്തായിരുന്നു പണി എന്ന്...... " " എടാ പുന്നാര... അല്ലേൽ വേണ്ടാ എടാ നല്ലവനായ മോനെ നീ തന്നെ അല്ലേടാ ഇന്നലെ ഞങ്ങളോട് നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞെ... എന്നിട്ട് നി ഇപ്പോ...? " റോസി അങ്ങനെ ചോധിച്ചപോൾ തുറിച് നോക്കൽ ആയിരുന്നു ഓന്റെ മറുപടി.... റോസിയെ അല്ല എന്നെ.. മ്മൾ ഒന്നും അറിയാത്ത പോലെ മാനത് നോക്കി നിന്നു... " സൈനു നി പറഞ്ഞില്ലായിരുന്നേൽ ഞങ്ങൾക്ക് ഇന്ന് ഇവരുടെ വായെന്ന് വയറു നിറയെ കിട്ടിയേനെ... നി പറഞ്ഞത് കൊണ്ടാ ഞങ്ങൾ എക്സ്ട്രാ ഡ്രസ്സ്‌ എടുത്തത് " " എനിക്കറിയാം റിയാ ഇവന്മാരൊക്കെ നിന്ന നില്പിനു് പ്ലാൻ മാറ്റുന്ന ആളുകൾ ആണെന്ന്... നിങ്ങൾക്ക് കിട്ടിയില്ലേലും എനിക്ക് അതിന്റെ പേരിൽ വയറു നിറയെ കിട്ടിയതാ... " മ്മള് അങ്ങനെ പറഞ്ഞപ്പോ ചെക്കൻ എന്നെ നോക്കി സോറി എന്ന് പതിയെ പറഞ്ഞു... ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞിട്ട് മ്മള് അവരുടെ കൂടെ നടന്നു... ചെക്കനെ മൈൻഡ് ചെയ്തതെ ഇല്ലാ... " നമ്മൾ എങ്ങോട്ടാ റോസി ഇന്ന് പോകുന്നെ... " " സൈനു നമ്മൾ.... " " നിന്നോടല്ലല്ലോടാ അവൾ ചോദിച്ചേ എന്നോടല്ലേ ഞാൻ പറഞ്ഞോളാം " ഓൻ മ്മളോട് പറയാൻ തുടങ്ങിയപ്പോ ഓനെ തടഞ്ഞിട്ട് റോസി മ്മളോട് സംസാരിച്ചു... ഇയാൾ പിന്നെ ഗൂഗിൾ കുരു ആയത് കൊണ്ട് എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു... " സൈനു നമ്മൾ ലക്ഷദ്വീപിലെ മറ്റൊരു ഐലൻഡ് ആയ കവരാതിയിലേക്ക പോകുന്നത്... ലക്ഷദ്വീപിൽ ആകെ എയർപോർട്ട് ഉള്ളത് ദ ഇവിടെ മാത്രമാണ് അഗത്തിയിൽ മാത്രം.. ഇവിടുന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റർ സർവീസ് ഉണ്ട്... പക്ഷേ ഈ പൊട്ടൻ പറഞ്ഞു ബോട്ടിൽ പോയാൽ മതീന്ന്... " റബ്ബേ ചോദിച്ചതും അബദ്ധം ആയീന്നാ തോന്നണേ.... ഫുൾ ഹിസ്റ്ററി അയാൾ നിന്ന് പ്രസംഗിക്കുന്നുണ്ട്... അവസാനം മെഹ്‌സൂ എങ്ങനേലും ഓന്റെ വായ് അടപ്പിച്ചു... അവിടുന്ന് ബോട്ടിൽ ഞങ്ങൾ കവരത്തിയിലേക്ക് പോയി... ഇവിടെ എന്തൊക്കെയാ ഉള്ളതെന്ന് അറിയാൻ ആകാംഷയായി .. പക്ഷേ ആരോടേലും ചോദിക്കാമെന്ന് വെച്ചാൽ ആഹ് റോസി ഫുൾ ചരിത്രം പറഞ് ചെവി കടിച് തിന്നും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.... മ്മടെ ചെക്കൻ ഇടക്കൊക്കെ എന്നോട് മിണ്ടാൻ ശ്രമിച്ചിരുന്നു പക്ഷേ മ്മള് എന്നിട്ടും മിണ്ടിയില്ല... ഇടക്ക് ഈ ചെക്കൻ ഇങ്ങനെയാ.... നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യം കാണിക്കും... കലിപ്പൻ ആകും.. ബീച് പിക്‌നിക് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കരയിലേക്ക് മാറി ഇരുന്നു... ചെക്കന്മാർ അവിടെ നീന്തി തിമിർക്കുന്നുണ്ട്... ഞങ്ങളെ കൂട്ടാതെ മൂന്നെണ്ണവും അറുമാതിക്കുന്നുണ്ട്... ഞങ്ങളോട് ഒന്ന് വരുന്നോ എന്ന് പോലും ചോദിച്ചില്ല... ചോദിച്ചാലും ഞങ്ങൾ പോകില്ല അത് വേറെ കാര്യം... എങ്കിലും കണ്ടിട്ട് സഹിക്കുന്നില്ല.. "സൈനു.... റിയാ " "എന്താ മെഹ്‌സൂ " " അവരെ നോക്കിക്കേ... നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആഹ് വിദേശി മധാമകളെ വീക്ഷിക്കുന്നത് കണ്ടോ... വായ്നോക്കികൾ " "ആഹ് കണ്ടു മോളേ കണ്ടൂ .. നമ്മളൊക്കെ ഇപ്പോ ആരായി ല്ലേ.. " "അതേ എനിക്കൊരു ഐഡിയ... അവർക്കിട്ട് പണി കൊടുക്കാൻ പറ്റിയ ഒരു അടാർ ഐഡിയ... നിങ്ങളും എന്റൊപ്പം നിക്കണം " എന്തിനും കട്ടക്ക് കൂടെ നിക്കാമെന്ന് ഞാനും റിയയും വാക്ക് കൊടുത്തപ്പോ അവൾ ഐഡിയ പറഞ്ഞു... റബ്ബീ... ഇതൊന്നും നടക്കില്ല... ഇവളുടേത് വല്ലാത്ത ഐഡിയ ആയി പോയല്ലോ... കൂടെ നിക്കാമെന്ന് വാക്കും കൊടുത്തുപോയി ..... എന്തായാലും വരുന്നിടത് വെച്ച് കാണാമെന്ന് ചിന്തിച് ഓൾടെ കോപ്പിലെ ഐഡിയക്ക് ഞാൻ ബലിയാടായി... തുടരും.... ******* SA FNA 💝************
15.9k views
15 hours ago
#

📙 നോവൽ

💕മഹറിൽ കോർത്ത ഹൃദയം 💕 Part. 18 By.കുഞ്ഞിപാത്തു. *📖പുസ്തകശാല 📖* *📍കൂടുതൽ മികച്ച കഥകൾ വായിക്കാൻ പുസ്തകശാല ഫോളോ ചെയ്യൂ📍* *https://sharechat.com/profile/pusthakashala_official_account/* _________________________ ചുറ്റും ഉണ്ടായിരുന്ന നിശബ്ദതയെ ഭേദിച്ച് കൊണ്ടാണ് എന്റെ പിറകിൽ ഒരു കാൽപെരുമാറ്റം ഞാൻ കേട്ടത്. ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. ഫയാസ്........ എന്റെ കോളേജ് ജീവിതത്തിൽ ഞാൻ മറന്നു തുടങ്ങിയ ഒരധ്യായം..... വീണ്ടും ഇവൻ എന്റെ മുന്നിൽ എന്തിനായിരിക്കും വന്നത് . അവന്റെ മുഖത്തെ നിഗൂഡമായ പുഞ്ചിരി അവൻ എന്തോ ലക്ഷ്യം വെച്ചാണ് ഇവിടേക്ക് വന്നതെന്ന് എന്നെ സൂചിപ്പിച്ചു. എന്റെ കൺമുന്നിൽ അന്ന് നടന്ന സംഭവങ്ങളൊക്കെ ഒരു സിനിമയിലെന്ന പോലെ തെളിഞ്ഞു. "എന്താ മൊഞ്ചത്തിക്കുട്ടി ഇന്നൊറ്റക്കായത്. കൂടെയുണ്ടാവുന്നവരൊക്കെ എവിടെ." പകച്ചു നിക്കുന്ന എന്റെ ചിന്തകളെ മുറിച്ചു കൊണ്ടാണ് അവന്റെ ശബ്ദം എന്റെ കാതിൽ പതിഞ്ഞത് . ഞാൻ ഒന്നും മിണ്ടാതെ ബുക്സെല്ലാം എടുത്ത് അവിട്ന്ന് വരാൻ നോക്കി. പോകാൻ നിന്ന എന്നെ തടഞ്ഞു കൊണ്ട് അവന്റെ കൈ നീണ്ടു. "ഹാ.... അങ്ങനങ്ങ് പോയാലോ. ഇങ്ങനൊരു മൊതലിനെ ഒറ്റക്ക് കിട്ടീട്ട് ഒന്നും ചെയ്യാതെ വിടുന്നത് മണ്ടത്തരമല്ലെ." "എന്താ നിന്റെ ഉദ്ദേശം?" ഞാൻ അറപ്പോടെയും അതിലേറെ ദേഷ്യത്തോടെയും ചോദിച്ചു. "അത്യാവശ്യം ദുരുദ്ദേശം ഉണ്ടെന്ന് കൂട്ടിക്കോ ..... കുറെ നാളായി നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുന്നു. ഇന്നാ അത് സാധിച്ചത്." അവൻ ഒരു കളളച്ചിരിയോടെ പറഞ്ഞു. "നിന്റെ ഉദ്ദേശം എന്തായാലും അത് നടക്കാൻ പോന്നില്ല.ഞാനതിന് സമ്മതിക്കില്ല." "ആഹാ.... എന്തായാലും നിന്റെ ആത്മവിശ്വാസം കൊള്ളാം. പക്ഷെ....എന്നെ പൊരുതി തോൽപിക്കാൻ ഈ വീര്യം പോരല്ലോ മോളേ.... അതോ നിന്റെ മറ്റവൻ വരുമോ. വീണ്ടും ഈ ഫയാസിന്റെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ?" അവനതും പറഞ്ഞ് പുച്ഛത്തോടെ ചിരിക്കാൻ തുടങ്ങി. "ദേ സൂക്ഷിച്ചു സംസാരിക്കണം. " "ഓ സോറി സോറി. നിന്റെ കല്യാണം കഴിഞ്ഞല്ലോ അല്ലെ. അതറിഞ്ഞത് മുതൽ അവനെപ്പഴേ നിന്റെ പിറകിൽ നടക്കുന്നത് നിർത്തിയിട്ടുണ്ടാവും. അതോ സൈഡ് ബിസിനിസായി അവനെയും വെച്ച്പൊറുപ്പിക്കുന്നുണ്ടോ. അങ്ങനെയാണെങ്കിൽ ഈ പാവത്തിനെ കൂടി ആ പാർട്ണർഷിപ്പിൽ പങ്കാളിയാക്കണം." അവനാ പറഞ്ഞത് മുഴുവനാക്കും മുമ്പേ എന്റെ കരം അവന്റെ കവിളത്ത് പതിഞ്ഞിരുന്നു. "ടീ.... നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടെങ്കി എന്ത് ചെയ്തിട്ടും ഞാൻ സ്വന്തമാക്കിയിരിക്കും." അവൻ ദേഷ്യത്തോടെ പല്ലുരുമ്മിക്കൊണ്ട് എന്റട്ത്തേക്ക് നടന്നട്ത്തു. ഞാൻ അവിട്ന്ന് ഡോറിന്റെ അടുത്തേക്ക് ഓടാൻ തുടങ്ങി. ഡോർ ലോക്കാക്കിയിരുന്നു. അത് അൺലോക്കാക്കി യെങ്കിലും തുറക്കുന്നതിന് മുമ്പ് അവനെന്നെ തള്ളി താഴെ ഇട്ടു. വീണുകിടക്കുന്ന എന്റെ നേരെ ചിരിച്ചു കൊണ്ടവൻ വരാൻ തുടങ്ങി. ഞാൻ ഇരുന്നിടത്ത് നിന്നു നീങ്ങി നീങ്ങി ഒരു ചുമരിൽ തട്ടി നിന്നു. പേടിയും സങ്കടവും കൊണ്ട് ഞാനാകെ വിയർക്കുന്നുണ്ടായിരുന്നു. അവൻ നടന്ന് എന്റെ അടുത്തെത്തി. ഈ ദുഷ്ടനിൽ നിന്നും എന്നെ രക്ഷിക്കാൻ ഞാൻ റബ്ബിനോട് ദുആ ചെയ്യാൻ തുടങ്ങി. അവൻ കുനിഞ്ഞ് എന്നിലേക്കടുത്തതും അവനെ ഉന്തിയിട്ട് ഞാൻ അവിട്ന്ന് എണീച്ച് ഓടാൻ നോക്കി. പക്ഷെ എന്റെ ആ ശ്രമം വിഫലമാക്കി കൊണ്ടാണ് വീണുകിടക്കുന്ന അവൻ എന്റെ കാലിൽ പിടിച്ചു വലിച്ചത്. പെട്ടെന്ന് ഞാൻ താഴെ വീണ് എന്റെ തല പോയി ചുമരിനിടിച്ചു. ഇടിയുടെ ആഘാതത്തിൽ വേദന കൊണ്ട് തരിച്ചുനിക്കുന്ന എന്ന പിടിച്ചെഴുന്നേൽപിച്ച് അവന്റെ മുഖം എന്റെ മുഖത്തേക്ക് അടുപ്പിക്കാൻ തുടങ്ങി. ഞാൻ ബലം പ്രയോഗിച്ച് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം അവൻ നിഷ്പക്ഷമാക്കി കൊണ്ടിരുന്നു. എന്റെ മുഖത്തോട് അവന്റെ മുഖം അടുപ്പിച്ചതും ആരോ പെട്ടെന്ന് അവനെ ചവിട്ടിമാറ്റി. ജംഷാദ്ക്ക.... ഞാൻ ആശ്വാസത്തോടെ അവിടെ നിന്നും മാറി ജംഷാദ്ക്കയുടെ പിറകിൽ പോയി നിന്നു. വീണിടത്ത് നിന്നും എണീച്ച് അവൻ ജംഷാദ്ക്കാന്റെ നേർക്ക് വന്നു നിന്നു. "ജംഷാദ്... വീണ്ടും നീ തന്നെയാണോ ഇവളുടെ രക്ഷകനായി എന്റെ മുന്നിൽ അവതരിച്ചത്." അവന്റെ വാക്കുകളിൽ ഒരുതരം പുച്ഛം നിഴലിച്ചിരുന്നു. "അതേടാ ഞാൻ തന്നെ. നിനക്ക് ഞാൻ ആദ്യമേ വാണിംഗ് തന്നതാ ഇവളെ നീയാ കഴുകൻ കണ്ണ് കൊണ്ട് നോക്കരുതെന്ന്. " "അന്ന് നീ മറ്റൊരു കാര്യം കൂടി ആവർത്തിച്ചു പറഞ്ഞിരുന്നു. ഇവൾ നിന്റെ പെണ്ണാണെന്ന്. ഇപ്പോ ആ വാക്കുകൾ മൂല്യമില്ലാത്തതാണെന്ന് എനിക്കറിയാം നിനക്കിവളെ സ്വന്തമാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് നമുക്ക് രണ്ടാൾക്കും ഇവളെ ഷെയർ ചെയ്തെടുക്കാം. ആരുമറിയാതെ ഞാൻ നോക്കിക്കോളാം." "ടാ... പന്ന..............മോനേ നിന്റെ പെങ്ങളെയും നീയിങ്ങനെ ഷെയർ ചെയ്യ്വോ?" ജംഷാദ്ക്ക അതും ചോദിച്ചു കൊണ്ട് അവനെ വീണ്ടും ആഞ്ഞ് ചവിട്ട്. ആ ചവിട്ടിൽ അവൻ കുറച്ചപ്പുറത്തേക്ക് തെറിച്ചു വീണു. അവൻ എണീച്ച് വന്ന് ജംഷാദ്ക്കയെയും തിരിച്ചു ചവിട്ടി വീഴ്തി. ഞാൻ വേഗം ജംഷാദ്ക്കയെ എണീപ്പിക്കാൻ പോയെങ്കിലും ഇക്ക വേഗം എഴുന്നേറ്റിരുന്നു. പിന്നെ അവിടെ ജംഷാദ്ക്കയും ഫയാസും തമ്മിലൊരു ഫൈറ്റായിരുന്നു. എനിക്കാണെങ്കി ഇതൊക്കെ കണ്ടിട്ട് ആകെ ഭയമാകുന്നു . ഞാൻ ഇടക്ക് വേണ്ടാന്നൊക്കെ പറയുന്നുണ്ടെങ്കിലും അവരതൊന്നും ചെവി കൊളളാതെ അടി തുടർന്നു കൊണ്ടിരുന്നു. അവസാനം ജംഷാദ്ക്ക ഫയാസിനെ കീഴ്പെടുത്തി. വീണ്ടും അവനെ തല്ലാൻ പോയ ജംഷാദ്ക്കയെ ഞാൻ തടഞ്ഞു. ആ സമയം അവൻ ജംഷാദ്ക്കയെ പെട്ടെന്ന് ആഞ്ഞുതളളി. ജംഷാദ്ക്ക പിറകിലേക്ക് വീണു. ജംഷാദ്ക്ക എണീക്കുമ്പോഴേക്കും അവൻ അവിട്ന്ന് ഓടി രക്ഷപ്പെട്ടിരുന്നു. "നീയെന്തിനാ മിച്ചൂ ഇപ്പോ ഇവിടെ വന്ന് ഇങ്ങനെ ഇരുന്നത്?. അവനെ സൂക്ഷിക്കാൻ ഞാൻ അന്നേ പറഞ്ഞതല്ലേ ". ജംഷാദ്ക്ക കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. "അത് എനിക്ക് കുറച്ച് നോട്ട്സ് എഴുതാൻ ഉണ്ടായിരുന്നു. അതാ ഓഡിറ്റോറിയത്തിൽ നിന്ന് ഇവിടെ വന്നിരുന്നത്. ഫയാസിന്റെ കാര്യം എന്റെ ഓർമ്മയിലേ ഇല്ലായിരുന്നു. " "എന്ന് കരുതി ഒറ്റക്ക് വന്നിരിക്കലാണോ?" എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല . "ഇനിയിതാവർത്തിക്കരുത്. അവൻ ചിലപ്പോ വീണ്ടും വന്നേക്കാം. കരുതിയിരിക്കണം. മനസിലായോ?" "മ് മ്.ഞാൻ കാരണം ജംഷാദ്ക്കാക്ക് ഒരുപാട് വേദനിച്ചു അല്ലേ." "അതിനെന്താ മിച്ചൂ. നിന്നെ എന്തെങ്കിലും ആപത്തിൽ നിന്നു രക്ഷിക്കേണ്ടത് എന്റെ കടമയല്ലേ. അല്ലാതെ നിന്റെ ഫ്രണ്ടാണെന്ന് പറയുന്നതിൽ എന്തർത്ഥാ ഉള്ളെ ?" ജംഷാദ്ക്ക ചിരിച്ചോണ്ട് പറഞ്ഞു. "അല്ല. ആ സമയം ജംഷാദ്ക്ക എങ്ങനെ ഇവിടെയെത്തി?" "ഓഡിറ്റോറിയത്തിൽ നിന്റെ ചങ്ക്സിന്റെ കൂടെ നിന്നെ കാണാഞ്ഞിട്ട് അവരോട് ചോദിച്ചപ്പോഴാ നീ ഇവിടെയുണ്ടെന്ന് പറഞ്ഞത്. കുറച്ചു കഴിഞ്ഞ് ഇതിലൂടെ പോകുമ്പോൾ ഫയാസിന്റെ കൂട്ടുകാർ പോകുന്നത് കണ്ടു. അതിൽ അവനെ കാണാതായപ്പോഴേ എനിക്കെന്തോ അപകടം മണത്തു. അതുകൊണ്ട് നിന്നോട് ഇവിടുന്ന് പോയി ഓഡിറ്റോറിയത്തിൽ തന്നെ ഇരിക്കാൻ പറയാൻ വന്നതാ. അപ്പോഴാ അവൻ നിന്നെ...." ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്തി നിന്നു. "ഇനി ഇവിടെ അധികം നിക്കുന്നത് നല്ലതല്ല. അവൻ അവന്റെ ചങ്ക്സിനെയും കൂട്ടി വന്നാൽ എല്ലാവരെയും ഒറ്റയ്ക്ക് നേരിടാൻ ഞാൻ വല്യ ആക്ഷൻ ഹീറോ യൊന്നുഅല്ലാട്ടൊ " അതും പറഞ്ഞു കൊണ്ട് ജംഷാദ്ക്ക ചിരിച്ചു. "എന്നാലും ഒരു പൊടിക്ക് ആക്ഷൻ കൈകാര്യം ചെയ്യാനും പറ്റും അതോണ്ടല്ലെ അവൻ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടത്. " ഞാനും ജംഷാദ്ക്കയുടെ ചിരിയിൽ പങ്ക് ചേർന്നു. "ആ നിന്ന് ഡയലോഗടിക്കാതെ വാ പോകാം " അതും പറഞ്ഞ് ജംഷാദ്ക്ക ഡോർ ലക്ഷ്യമാക്കി നടന്നു. ഞാൻ പിറകെയും. അവിടെ എത്തിയപ്പോൾ ഡോർ പുറത്ത് നിന്നും ആരോ ലോക്കാക്കിയിരുന്നു. "ആ ഫയാസ് ചതിച്ചൂന്നാ തോന്നുന്നെ. ഡോർ ലോക്കാ" ജംഷാദ്ക്ക ടെൻഷനോടെ പറഞ്ഞു. "പടച്ചോനേ ഇനിയിപ്പോ എന്താ ചെയ്യാ?" എനിക്കാകെ പേടിയാകാൻ തുടങ്ങി. ഞങ്ങൾ രണ്ടാളും ഡോർ എങ്ങനെയെങ്കിലും തുറക്കാൻ കഴിയോന്ന് നോക്കി. എങ്ങനെ നോക്കിയിട്ടും അത് തുറക്കാൻ കഴിഞ്ഞില്ല. അവസാനം ജംഷാദ്ക്ക ഫോണെടുത്ത് റയാനെ വിളിക്കാൻ നോക്കി. അപ്പോഴേക്കും പുറത്ത് നിന്നും ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങളങ്ങോട്ട് നോക്കി. ഡോർ തുറന്ന് വന്ന ഫയാസിനെ കണ്ടതും ജംഷാദ്ക്ക അവന്റെ കോളറിൽ കേറിപ്പിടിച്ചു. "ടാ നിന്നെ ഞാൻ...... എന്നലറി ബാക്കി പൂർത്തിയാക്കാതെ അവനിൽ നിന്നും കൈ വിട്ട് പുറത്തേക്ക് നോക്കി. ഇതുകണ്ട് ഞാനും പുറത്തേക്ക് നോക്കി. അവിടെ കണ്ട കാഴ്ച ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ തളർത്തി. പ്രിൻസിയും കുറച്ചു ടീച്ചേഴ്സും പിന്നെ മറ്റുവിദ്യാർത്ഥികളുടെ ഒരു പടയും. പടച്ചോനേ ഇവനെന്ത് ഭാവിച്ചാ എല്ലാരെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നത്. അമ്പരന്നു നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഫയാസ് ഒരു വിജയിയെ പോലെ വന്നു. "എന്താ നിങ്ങൾ രണ്ട് പേർക്കും ഇതിനുള്ളിൽ പരിപാടി? അതും രണ്ടാളും തനിച്ച്?" ഞങ്ങളെ നോക്കി പുച്ഛത്തോടെ അവനങ്ങനെ ചോദിക്കുമ്പോൾ അവന്റെ ശബ്ദം അവിടമാകെ അലയടിക്കുന്നുണ്ടായിരുന്നു. "ടാ.. നീ.." എന്ന് പറഞ്ഞ് അവനിലേക്കടുക്കാൻ നോക്കിയ ജംഷാദ്ക്കയുടെ മുന്നിലേക്ക് പ്രിൻസി കേറി നിന്നു. അത് കണ്ടതും ജംഷാദ്ക്ക അവിടെ തന്നെ നിന്നു. "എല്ലാവരും അവിടെ ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോൾ നിങ്ങൾ മാത്രം എന്താ ഇതിനുള്ളിൽ?" ഇത്രയും പേരുടെ മുന്നിൽ സത്യാവസ്ഥ പറയാൻ പോലും കഴിയാതെ അപമാന ഭാരത്താൽ ഞങ്ങളുടെ തല താഴ്ന്നു . " നിങ്ങളൊക്കെ പഠിക്കാൻ തന്നെയാണോ ഇങ്ങോട്ടേക്ക് വരുന്നത്. കോളേജിന് നാണക്കേടുണ്ടാക്കാൻ ഓരോന്ന് ഇറങ്ങി തിരിച്ചോളും" എല്ലാം കേട്ട് കൊണ്ട് ഒരക്ഷരം ഉരിയാടാൻ കഴിയാതെ ഞാൻ നിന്നു. കണ്ണുനീർ തുളളികൾ ധാരയായ് പെയ്തു കൊണ്ടിരുന്നു. ജംഷാദ്ക്ക പലതും പറയാൻ ശ്രമിച്ചെങ്കിലും ചുറ്റും കൂടി നിന്നവരുടെ കമന്റുകൾക്കിടയിൽ എല്ലാം നിശ്ഫലമായി. അത്രക്കും അസഹിനീയമായിരുന്നു അവരുടെ ഓരോ വാക്കുകളും നോട്ടവും. ഒരു നിമിഷം പടച്ചോൻ എന്റെ ജീവനെടുത്തിരുന്നെങ്കിൽ എന്നു പോലും ഞാൻ ചിന്തിച്ച് പോയി. എല്ലാവരുടെയും പരിഹാസ വാക്കുകൾക്കും നോട്ടത്തിനുമിടയിൽ ഞങ്ങൾ രണ്ടാളും നിന്നുരുകി. "ഈ കോളേജിന് അപമാനമുണ്ടാക്കുന്ന ഒന്നും ഞാനിവിടെ വെച്ച് പൊറുപ്പിക്കില്ല .ഇനി ഒരു 15 ദിവസം രണ്ടാളും വീട്ടിൽ തന്നെ ഇരുന്നാൽ മതി. ഇങ്ങോട്ട് വരണമെന്നില്ല. നിങ്ങൾ രണ്ടു പേരെയും സസ്പെൻഡ് ചെയ്തിരിക്കുന്നു. " ഒരിടിത്തീ പോലെ ആ വാക്കുകൾ എന്റെ കാതിൽ പതിഞ്ഞപ്പോൾ എന്റെ കാലുകൾ കുഴയുന്ന പോലെ തോന്നി. അത്രയും പറഞ്ഞ് പ്രിൻസിയും മറ്റു ടീച്ചേർസും പോകുന്നത് ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു. അപ്പോഴാണ് എല്ലാത്തിനും മൂകസാക്ഷിയായി അജൂക്കയും ഉണ്ടായിരുന്നു എന്ന സത്യം ഞാൻ മനസിലാക്കിയത്. കത്തിജ്വലിക്കുന്ന മുഖവുമായി എന്നെയും ജംഷാദ്ക്കയെയും മാറി മാറി നോക്കുന്ന അജൂക്കയെ ഞാൻ കണ്ടു. എന്നെ ദഹിപ്പിക്കാൻ കെൽപ്പുളള നോട്ടവും നോക്കി അജൂക്ക ദേഷ്യത്തോടെ അവിടെ നിന്നും പോയി. എന്നെ ചുട്ടെരിക്കാനുളള ദേഷ്യം ആ കണ്ണുകളിൽ പ്രകടമായിരുന്നു. എന്തിനാ റബ്ബെ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? അപ്പോഴാണ് എന്റെ ചങ്ക്സ് അവിടേക്ക് വന്നത്. അവരെ കണ്ടപ്പോൾ എന്റെ എല്ലാ സങ്കടങ്ങളും അണപൊട്ടിയൊഴുകി. ഞാൻ അവരെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ആശ്വാസ വാക്കുകളാൽ അവരെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും എന്റെ മനസിനെ ശാന്തമാക്കിയില്ല. എല്ലാം കണ്ടും കേട്ടും യുദ്ധം ജയിച്ച പടയാളിയെ പോലെ നെഞ്ചും വിരിച്ച് ഫയാസ് ഞങ്ങളുടെ മുന്നിൽ നിന്ന് ഇറങ്ങിപ്പോയി. ഇനിയും അവിടെ മറ്റുള്ളവരുടെ പരിഹാസത്തിന് നിന്നു കൊടുക്കാൻ കെൽപില്ലാത്തത് കൊണ്ട് ഞാൻ അപ്പോ തന്നെ വീട്ടിലേക്കു തിരിച്ചു പോയി. അവിടെയെത്തിയപ്പോൾ എന്നെ കണ്ടയുടനെ ഉമ്മ എന്റെ അടുത്തേക്ക് വന്നു. "ആ വന്നോ? എന്താ മോളേ കോളേജ് ഇന്ന് നേരത്തെ വിട്ടോ?" ഉമ്മ എന്നോട് ചോദിച്ചു. ഞാൻ എന്ത് പറയുമെന്നറിയാതെ നിന്നു . "എന്താ മോളേ നിന്റെ മുഖൊക്കെ വല്ലാതെ?. എന്തെങ്കിലും വയ്യായ്ക ഉണ്ടോ?" ഉമ്മ എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു. "അത്... ഉമ്മാ...... പെട്ടെന്നൊരു തലവേദന." എന്തോ സത്യം പറയാൻ തോന്നിയില്ല.പെട്ടെന്ന് വായിൽ വന്നത് ആ കളളമാ.അല്ലെങ്കിലും ഉമ്മാനോട് എങ്ങനെയാ ഞാനാ കാര്യങ്ങളൊക്കെ പറയാ?. അതറിഞ്ഞാൽ ഉമ്മാന്റെ പ്രതികരണം എന്തായിരിക്കും? ഓരോന്ന് മനസിലിങ്ങനെ ആലോചിക്കുമ്പോഴാണ് ഉമ്മാന്റെ അടുത്ത ചോദ്യം എന്നെ തേടിയെത്തിയത്. "നല്ലോണം ഉണ്ടോ മോളേ.ഞാൻ ഉപ്പാനെയൊന്ന് വിളിക്കട്ടെ. ആശുപത്രിയിൽ പോകാൻ. " "അതൊന്നും വേണ്ട ഉമ്മാ. ചെറുങ്ങനെയേ ഉള്ളൂ.കുറച്ചു സമയം കിടന്നാൽ മാറിക്കോളും." ഞാൻ കരച്ചിലടക്കാൻ പാട്പെട്ട് കൊണ്ട് പറഞ്ഞു . "ആ.. എന്നാ മോളിപ്പോ പോയി കിടക്ക്. വൈകുന്നേരം നോക്കീട്ട് നമ്മക്ക് ആസ്പത്രീ പോകാം ." ഉമ്മ അതും പറഞ്ഞ് എന്നെ മുകളിലേക്ക് അയച്ചു . ഞാൻ വേഗം റൂമിലേക്ക് പോയി. അവിടെയെത്തിയപ്പോൾ നേരത്തെ നടന്ന കാര്യങ്ങളൊക്കെ ഓർത്ത് എന്റെ നെഞ്ച് പൊട്ടുന്നപോലെ തോന്നി. ഇനി അജൂക്ക വന്നാൽ എന്താ സംഭവിക്ക്വ?.ഓരോന്നോർത്ത് ഞാൻ അവിടെ ഒരു മൂലയിലിരുന്ന് കരയാൻ തുടങ്ങി. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തലയുയർത്തി നോക്കി. റൂം തുറന്നു വന്ന അജൂക്കയെ കണ്ടപ്പോൾ എന്റെ പേടി ഇരട്ടിച്ചു. ആ കണ്ണുകളിൽ ഇപ്പോഴും എന്നോടുളള അടങ്ങാത്ത ദേഷ്യം ഉണ്ട്. ടീ.... എന്നലറിക്കൊണ്ട് അജൂക്ക എന്നിലേക്ക് പാഞ്ഞടുത്തു... തുടരും...... സോറി ഫ്രണ്ട്സ് നിങ്ങളെ കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമിക്കണം. ഇന്ന് ലെന്ക്തും കുറവാണെന്നറിയാം. ഇൻഷാ അല്ലാഹ് ഇനി അടുത്ത പാർട്ടുമായി ബുധനാഴ്ച വരാം.
3.3k views
16 hours ago
#

📙 നോവൽ

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🕺🏻 *RAMZAAN*💃🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ✍🏻 *ഫാത്തിമ* *ഭാഗം* 4⃣4⃣ മുഖമെല്ലാം കഴുകി ഒന്നും സംഭവിക്കാത്തത് പോലെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ കോളേജിലേക്കിറങ്ങി. ഷബീർ കാക്കു നേരേ റെയിൽവേ സ്റ്റേഷനിലേക്കും പോയി. സ്റ്റോപ്പിൽ നിന്നപ്പോഴും ബസ്സിലിരുന്നപ്പോഴുമെല്ലാം മനസ്സ് നിറയെ അയാൾ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു. ബസ്സിലെ കണ്ടക്ടർ എസ് റ്റി ക്ക് പകരം ഫുൾ ടിക്കറ്റ് എടുപ്പിച്ചു. എന്നെ മാത്രമല്ല എല്ലാ സ്കൂൾ കുട്ടികളേയും കോളേജ് കുട്ടികളേയും കൊണ്ടു മെല്ലാം ഇത് പോലെ ഫുൾ ടിക്കറ്റ് എടുപ്പിച്ചു. എനിക്ക് ദൂരം കൂടുതലായത് കൊണ്ട് ഇരുപത് രൂപയാണ് കൊടുക്കേണ്ടി വന്നത്. ഈ ബസ്സുകാരുടെ തോന്നിവാസത്തിന് ആര് ചോദിക്കാനാ. ആദിൽക്കായും കൂട്ടുകാരും ടൗണിൽ നിന്ന് കയറിയപ്പോൾ അവരും കണ്ടക്ടറുമായി വഴക്കുണ്ടായി. അതും ഇത് തന്നെ പ്രശ്നം. പക്ഷെ ബസ്സിൽ നിന്നിറക്കി വിടും എന്നായപ്പോ അവർക്കും ഫുൾ ടിക്കറ്റ് എടുക്കേണ്ടി വന്നു. സുനു, മിർസു, സപ്പു ഇവരും ഫുൾ ടിക്കറ്റ് എടുത്തു. അങ്ങനെ കോളേജ് എത്തി. പതിവ് സ്ഥലത്ത് തന്നെ റാമും കൂട്ടുകാരും ഇരുപ്പുണ്ട്. ഷൻസ എങ്ങനുണ്ടാർന്നു റിസപ്ഷൻ. ബാസിക്കയാണ്. അടിപൊളി. റംസു നിനക്കും ഇവൾക്കും ഒന്ന് കറങ്ങാൻ പൊയ്ക്കൂടെ. ഇങ്ങനെ പ്രേമിച്ചാൽ മാത്രം മതിയോ !!! ആസിഫ്ക്കയാണ് അത് ചോദിച്ചത്. ആസിഫിൽ നിന്നും ആ ചോദ്യമുയർന്നതും ഞാൻ വല്ലാതെ ഞെട്ടി. ആ ഷോക്കിൽ ഓനെ നോക്കിയിരുന്നപ്പോഴാണ് ഓന്റെ അടുത്ത ഡയലോഗ്. റംസു, നീയെന്നെ ഇങ്ങനെ നോക്കണ്ട. ബാസി എല്ലാം എന്നോട് പറഞ്ഞു. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ അതിന്റെ ഇടയിലേക്ക് ഒരു പ്രശ്നമായി ഞാൻ വരില്ലടാ. നിങ്ങളുടെ സന്തോഷം തന്നെയാണ് എന്റേയും സന്തോഷം. അത് കൊണ്ട് രണ്ടാളും ഒന്ന് കറങ്ങാനൊക്കെ പോ. ചെല്ല്. കറങ്ങലൊന്നും വേണ്ട ആസിഫ്ക്ക. ഇങ്ങക്ക് ഇപ്പോഴെങ്കിലും സത്യാവസ്ഥ മനസ്സിലായല്ലോ എനിക്കതുമതി. നമ്മളങ്ങനെ പറഞ്ഞപ്പോ ഓനെന്നെ തുറിച്ച് നോക്കി. നമ്മള് ഓനെ ഇളിച്ച് കാണിച്ച് അവിടെ നിന്നും നടന്ന് നീങ്ങി. ആസിഫ്ക്ക കൂടെ ഉള്ളത് കൊണ്ടാണ് എന്റെ ഫോൺ ഞാൻ റാമിനെ ഏൽപ്പിക്കാതിരുന്നത്. ആസിഫ്ക്കക്ക് ഒന്നുമറിയില്ല. ഇനി ഞാനായിട്ട് എന്തിനാ അതറിയിക്കുന്നത് എന്ന് കരുതി. നടന്ന് നീങ്ങിയപ്പോഴാണ് എന്റെ കയ്യിൽ ആരോ കയറി പിടിച്ചത്. മറ്റാരുമല്ല റാമാണ്. ഓനല്ലാതെ വേറെ ആരാ എന്റെ കൈ ഇത്ര ധൈര്യത്തിൽ പിടിക്കുക. എന്താ റാം? അത്. ഓന്റെ ഒരാഗ്രഹമല്ലെ വാ നമുക്കൊന്ന് കറങ്ങിയിട്ട് വരാം. ഞാൻ വരുന്നില്ല. ഒറ്റയ്ക്ക് പോയി കറങ്ങിക്കോ. മോളേ ഷൻസ നല്ല രീതിയിൽ നീ വരുന്നോ. അതോ ഞാൻ എടുത്ത് കൊണ്ടു പോണോ? റാം എന്താ ഇങ്ങനെ പറയുന്നെ. ക്ലാസ്സുള്ളതല്ലെ. എനിക്ക് ക്ലാസ്സിൽ കയറണം. ഫസ്റ്റ് ഹവർ ഏതായാലും പോട്ടേ. വേഗം നമുക്ക് തിരിച്ച് വരാം. വാ ഷൻസ റാം..............!!! ഓനെന്റെ കൈ പിടിച്ച് വലിച്ചു നടക്കാൻ തുടങ്ങി. പിന്നീട് നമ്മളോനെ എതിർത്തില്ല. കാരണം വി എസ് വിളിച്ചതിനെ കുറിച്ച് ഓനോട് സ്വസ്ഥമായി പറയാൻ ഒരവസരം കിട്ടുവാണല്ലോ. ഓൻ നേരേ ഓന്റെ ജിക്സറിൽ കയറി. നമ്മള് ഓന്റെ പുറകിലും. ഞങ്ങൾ കോളേജിൽ നിന്നും പുറത്തേക്ക് പോകുന്നതും ആഷ്ന ഓൾട കാറിൽ കോളേജിലേക്ക് വരുന്നതും ഒന്നിച്ചായിരുന്നു. ഓളാണെന്ന് മനസ്സിലായപ്പോ ഞാൻ റാമിലേക്ക് ഒന്നൂടെ ചേർന്നിരുന്ന് ഓനെ രണ്ട് കൈകൾ കൊണ്ടും വട്ടം കെട്ടിപ്പിടിച്ചിരുന്നു. ഓളത് ഓൾട കാറിന്റെ ഗ്ലാസ്സ് താഴ്ത്തി വല്ലാത്ത ഒരു ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. നമ്മളോളെ പുച്ഛിച്ചിട്ട് മുഖം തിരിച്ചു. അവിടെ നിന്നും പോന്നതും ഞാനെന്റെ കൈ ഓനിൽ നിന്നും പിൻവലിക്കാൻ നോക്കി. അപ്പോ തന്നെ ഓൻ എന്റെ കൈ പിടിച്ച് അത് പോലെ തന്നെ വച്ചു. ഷൻസ, നീ ഓള് കാണാൻ വേണ്ടി കൈ ഇങ്ങനെ വച്ചതല്ലെ. ഏതായാലും വച്ച സ്ഥിതിക്ക് അതവിടെ തന്നെ ഇരുന്നോട്ടെ. റാം അത്. ഒന്നും പറയണ്ട. ഇങ്ങനെ ഇരുന്ന് ബൈക്ക് ഓടിക്കാൻ നല്ല രസാ. വെറുതെ ആ രസം കളയരുത്. ജീവിതം മൊത്തം ഇത് പോലെ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കണം. നല്ല പൂതിയാണല്ലോ മോന്. പിന്നെ പൂതിയില്ലാണ്ടിരിക്കോ. ഒരുഗ്രൻ ചരക്കല്ലെ നീ. ചരക്കോ? എന്ന് വച്ചാ എന്താ? റബ്ബേ പെട്ട്. ഇനി ഞാനത് വിവരിച്ച് കൊടുക്കേണ്ടി വരും. ഒന്നൂല്ല. അതൊരു പ്രയോഗാ. തൽക്കാലം മോളത്രയും മനസ്സിലാക്കിയാൽ മതി. റാമങ്ങനെ പറഞ്ഞോണ്ട്. പിന്നീടൊന്നും ഞാൻ ചോദിച്ചില്ല. ഓനൊരു കൂൾ ബാറിലാണ് ബൈക്ക് നിർത്തിയത്. എന്നിട്ട് എന്റെ കയ്യും പിടിച്ച് ഓനവിടേക്ക് കയറി. നേരേ മുകളിലെ നിലയിൽ ഒരൊഴിഞ്ഞ മൂലയിൽ പോയി ഇരുന്നു. രണ്ട് പിസ്ത്ത ഷേക്ക് ഓർഡർ ചെയ്തു. ഓൻ ഓന്റെ സ്ഥിരം പരിപാടി തുടങ്ങി. സെൽഫി എടുക്കൽ. കുറെ എടുത്തു. റാം മതി. എന്തിനാ ഇങ്ങനെ സെൽഫി എടുത്ത് കൂട്ടുന്നത്. അത് എനിക്ക് കാണണമെന്ന് തോന്നുമ്പോ കണ്ടുകൊണ്ടിരിക്കാൻ. മോനോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല.' ഓൾട പറച്ചില് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. അപ്പോഴേക്കും ഷേക്ക് എത്തി. ഞങ്ങളത് കുടിക്കാൻ തുടങ്ങി. റാം എനിക്കൊരു കാര്യം പറയാനുണ്ട്. എന്താ? അത് അമീർക്കയെ അടിച്ച് അവശനാക്കി ഹോസ്പിറ്റലിൽ ആക്കിയത് വി എസ് ആണ്. ഓളത് പറഞ്ഞതും ഞാൻ ഓളെ സത്യാമാണോ എന്ന അർത്ഥത്തിൽ നോക്കി. നിന്നോടിത് ആര് പറഞ്ഞു. വി എസ് തന്നെ അല്ലാതാരാ. അത്രയും പറഞ്ഞ് ഞാൻ വേഗം ഫോണെടുത്ത് ആ റെക്കോർഡിങ് ഓനെ കേൾപ്പിച്ചു. ഷൻസ അങ്ങനെയാണെങ്കിൽ വി എസ്സിനെ അമീർ കണ്ടിട്ടുണ്ടാവും. അമീറിനോട് ചോദിച്ചാൽ നമുക്കറിയാൻ കഴിയില്ലെ. തല്ലി അവശനാക്കി ഒരു റിയാക്ഷനും ഇല്ലാതെ വെന്റിലേറ്ററിൽ കിടക്കുന്ന അമീർക്ക നമ്മളോട് എന്ത് പറയാനാ. ഓനെ കൊണ്ട് പറയിപ്പിക്കലല്ലാതെ നമ്മുടെ മുന്നിൽ വി എസിനെ കണ്ടു പിടിക്കാൻ വേറെ വഴിയില്ല ഷൻസ. അമീർക്ക ഇനി ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്നത് തന്നെ സംശയമാണ്. ജീവിതത്തിലേക്ക് തിരിച്ച് വന്നാലേ നമുക്ക് ആ രീതിയിൽ അന്വേഷിക്കാൻ പറ്റൂ. ഷൻസ, അമീറിനി ആ അവസ്ഥയിൽ നിന്ന് തിരിച്ച് വരില്ല. അവന്റെ മുന്നിൽ മരണവും, അല്ലെങ്കിൽ ജീവച്ചവമായിട്ടുള്ള ആ കിടപ്പും അത് മാത്രമാണ് ഉള്ളത്. ജീവിതത്തിലേക്ക് തിരിച്ച് വന്നാൽ അവനെ വി എസ് കൊല്ലും. കാരണം അവനെ കണ്ടിട്ടുള്ള ഏക വ്യക്തി ഇപ്പോൾ അമീർ മാത്രമാണ്. അപ്പോ നമ്മളാ വഴിക്ക് തിരിഞ്ഞിട്ട് യാതൊരു വിധ കാര്യവും ഇല്ല. ഇനി എന്ത് ചെയ്യും റാം? എന്ത് ചെയ്യാനാ എന്തെങ്കിലും വഴി റബ്ബ് കാട്ടിത്തരും. അങ്ങനെ വിശ്വസിക്കാം. മ്. ഞങ്ങൾ രണ്ടാളും ഷേയ്ക്കൊക്കൊ കുടിച്ച് അവിടെ നിന്നിറങ്ങി. ഷൻസ, നിനക്കിനി എവിടേക്കെങ്കിലും പോണോ? ഞാൻ കൊണ്ടു പോകാം. വേണമെന്നില്ല. എനിക്ക് കോളേജിലേക്ക് പോയാൽ മതി. ഹോ അങ്ങനെയെങ്കിൽ അങ്ങനെ. ഓൻ വേഗം നമ്മളെ കോളേജിലെത്തിച്ചു. ഫസ്റ്റ് ഹവർ പോകട്ടെ എന്ന് പറഞ്ഞിട്ട്. ഇപ്പോ സെക്കന്റ് ഹവർ പകുതി ആയീട്ടുണ്ട്. അതു കൊണ്ട് ഞാനും റാമും ക്യാന്റീനിൽ പോയി ഇരുന്നു. ഷൻസ, വല്ലതും വേണോ? ഇപ്പോ പുറത്ത് നിന്ന് കഴിച്ചതല്ലെ ഒള്ളൂ. അപ്പോഴേക്കും അടുത്തതോ!!! ഓളത് പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു. ഷൻസ എന്നാലും നീ റിസപ്ഷന് സാരി ഉടുത്തില്ലട്ടോ. റാം എനിക്കത് ഉടുക്കാനും, ഉടുത്ത് നടക്കാനുമൊന്നും അറിയില്ല അതാ. നീയൊരു പെണ്ണല്ലെ എന്നിട്ട് നിനക്കതറിയില്ല എന്ന് പറഞ്ഞാൽ നാണക്കേടാണ്. ഞാനൊരു പെണ്ണാണെന്ന ചിന്ത എനിക്ക് വന്നിട്ട് തന്നെ കുറച്ചെ ആയിട്ടുള്ളൂ അപ്പോഴാ. ആ ചിന്ത എപ്പോഴാ ഷൻസ വന്ന് തുടങ്ങിയത്. പറ കേൾക്കട്ടെ. ഒന്നൂല്ല. ഞാനത് ചുമ്മ പറഞ്ഞതാ. നീ ചുമ്മ പറഞ്ഞതൊന്നുമല്ല. കാര്യം പറ. പറയാതെ നിന്നെ ഞാൻ വിടില്ല. റാം. ഷട്ട് അപ്പ്. അത്രയും പറഞ്ഞ് ഞാൻ ക്യാന്റീനിൽ നിന്നിറങ്ങി നടന്നു. ഷൻസ..........! ഷൻസ..............! ഓനെന്റെ പുറകെ തന്നെ നടന്ന് വരുന്നുണ്ട്. ഞാനത് മൈന്റ് ചെയ്യാതെ വേഗം നടന്നു. കുറച്ച് നടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ റാമിന്റെ പൊടി പോലും കാണാനില്ലായിരുന്നു. അപ്പോഴേക്കും കോളേജിന്റെ ആരുമില്ലാത്ത ഭാഗത്തായിരുന്നു ഞാൻ എത്തിപ്പെട്ടത്. തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് അവിടെ മറ്റൊരു കാഴ്ച ഞാൻ കണ്ടത്. റാം ആഷ്നയെ കെട്ടിപ്പിടിച്ച് നിൽക്കുന്നു. അത് കണ്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങി. ആ കാഴ്ച കണ്ട് നിൽക്കുന്ന എന്റടുത്തേക്ക് കിരണും വന്നു. എന്താ zayna നീ ഇവിടെ ആരുമില്ലാത്തിടത്ത് വന്ന് ഒറ്റക്ക് നിൽക്കുന്നത്. ഓൻ ചോദിച്ചതിനൊന്നും മറുപടി പറയാതെ നിൽക്കുന്ന എന്റെ ശ്രദ്ധ മറ്റൊരുത്തണെന്ന് മനസ്സിലായീട്ടാവും ഓനും ഞാൻ നോക്കുന്നിടത്തേക്ക് നോക്കി നിന്നത്. നീ അതാണോ ഇത്ര കാര്യായിട്ട് നോക്കി നിൽക്കുന്നത്. ഇപ്പോഴെങ്കിലും നിനക്ക് അവന്റെ സ്വഭാവം മനസ്സിലായല്ലോ. അവൻ ആദ്യം സെലീനയെ പ്രണയിച്ചു. അതിന്റെ ത്രില്ല് കഴിഞ്ഞപ്പോ ഓളെ തന്ത്രപൂർവ്വം ഒഴിവാക്കി. അതിന് ശേഷമാണ് നീ വന്നത്. നിന്നോടൊത്ത് നടക്കുന്നതിനൊപ്പം തന്നെ അവൻ മറ്റൊരുത്തിയുടെ കൂടെ കാണിച്ച് കൂട്ടുന്നത് കണ്ടില്ലെ. ഇതാണ് അവന്റെ സ്വഭാവം. ഞാൻ ഇതൊക്കെ നേരത്തേ പറയണമെന്നാഗ്രഹിച്ചതാണ്. പക്ഷെ ഓന്റെ ശത്രുവായ ഞാൻ എന്തൊക്കെ പറഞ്ഞാലും നീ വിശ്വസിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് പറയാതിരുന്നത്. ഇനഫ് കിരൺ. ഇനി ഒന്നും തന്നെ എനിക്ക് കേൾക്കണമെന്നില്ല. പറയാനുള്ളതൊക്കെ പറഞ്ഞില്ലെ ഇനി നിർത്തിക്കോ. അത്രയും പറഞ്ഞ് ഞാൻ റാമിന്റേയും ആഷ്നയുടേയും അടുത്തേക്ക് നടന്നു. എന്നെ കണ്ടതും എന്തോ ഒരു വലിയ തെറ്റ് നടന്നത് പോലെ ആഷ്ന റാമിൽ നിന്ന് മാറി. Zayna, നീ. സോറി ഞാൻ അപ്പോഴേ റംസുനോട് പറഞ്ഞതാ വേണ്ട വേണ്ടാന്ന്. നീ കാണുമെന്നൊക്കെ പറഞ്ഞിട്ടും അതൊന്നും സാരമില്ല എന്ന് പറഞ്ഞ് ഓനെന്നെ കെട്ടിപ്പിടിക്കായിരുന്നു. എനിക്കറിയാം നീ ഇതൊന്നും വിശ്വസിക്കില്ലെന്ന്. കാരണം നിങ്ങളെ തമ്മിൽ തെറ്റിപ്പിക്കും എന്ന് പറഞ്ഞവളല്ലെ ഞാൻ. പക്ഷെ അങ്ങനെ പറഞ്ഞു എന്നല്ലാതെ ഞാനൊന്നിനും ഇറങ്ങിയിരുന്നില്ല. റംസുവാണ് എന്നിലേക്കടുത്തതും എന്നെ ഇതിനൊക്കെ പ്രേരിപ്പിച്ചതും. നീ എന്നെ വിശ്വസിക്കണം. റംസു നിന്നെ ചതിക്കുവായിരുന്നു. അത്രയും പറഞ്ഞ് ഓളെന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞാൻ ഓളെ എന്നിൽ നിന്ന് പിടിച്ച് മാറ്റി. എന്നിട്ട് റാമിന് നേരേ തിരിഞ്ഞു. റാം ഞാൻ ഈ കണ്ടതും കേട്ടതുമൊക്കെ സത്യമാണോ? സത്യമാണോന്ന് പറ. പറയാൻ. ഞാനങ്ങനെ ചോദിച്ചതും. ഒരു കൂസലുമില്ലാതെ ഓൻ മറുപടി തന്നു. അതെ. നീ ഇവിടെ കണ്ടതും കേട്ടതും ഒക്കെ സത്യമാണ്. എന്താ നിനക്ക് ഇപ്പോ സമാധാനായോ? അപ്പോ എന്റെ കൂടെ നടന്ന് എന്നെ ചതിക്കായിരുന്നല്ലെ. ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്തത്. എന്തിനായിരുന്നു ഇതൊക്കെ. മറ്റാരേക്കാളും സ്നേഹവും വിശ്വാസവും എനിക്ക് നിങ്ങളിലുണ്ടായിരുന്നു എന്നിട്ട് എന്നോടിതെന്തിനാ ചെയ്തത്. കരഞ്ഞ് കരഞ്ഞ് ഞാൻ അത്രയും പറഞ്ഞു. എന്നിട്ട് പെട്ടെന്ന് ചൊട്ടിച്ചിരിച്ചു. ശേഷം ആഷ്നയുടെ മുഖമടക്കി ഒന്ന് പൊട്ടിച്ചു.. ടീ.....................!!! അലറണ്ട ആഷ്ന. നീയെന്താ കരുതിയത് നിന്റെ ഈ നാടകം വിശ്വസിക്കാൻ മാത്രമുള്ള പൊട്ടിയാണ് ഞാനെന്നോ. എങ്കി നിനക്ക് തെറ്റി. എന്നെ ചതിക്കാനുള്ള ഉദ്ദേശമായിരുന്നു റാമിന്റെ മനസ്സിൽ ഉണ്ടായിരുന്നത് എങ്കിൽ അതെന്നോ ആവാമായിരുന്നു. അതിനുള്ള സാഹചര്യങ്ങൾ ഒരുപാട് ഞങ്ങൾക്കിടയിലുണ്ടായതാണ്. പിന്നെ എന്നെ മനപ്പൂർവ്വം ചതിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ ഒരിക്കലും ഞാൻ കാണുമെന്ന് ഉറപ്പുള്ള ഈ സാഹചര്യത്തിൽ ഒരിക്കലും ഇങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യില്ല. ഇതൊക്കെ നിന്റെ പ്ലാനാണെന്ന് മനസ്സിലാക്കാൻ ഒരുപാടൊന്നും എനിക്ക് ആലോചിക്കേണ്ട ആവശ്യമില്ല ആഷ്ന. ഞാനത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ റാം വല്ലാതെ കൈ അടിക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@ ഷൻസയുടെ പുറകെ ഓളേയും വിളിച്ച് നടന്നപ്പോഴാണ് ആരുമില്ലാത്ത ഒരിടത്തേക്ക് എന്നെ പെട്ടെന്ന് ആരോ പിടിച്ച് വലിച്ചത്. നോക്കിയപ്പോൾ ആഷ്നയാണ്. ടി നിനക്ക് വേറെ പണിയൊന്നൂല്ലെ.? ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോ ഇവിടേക്ക് വരുമായിരുന്നില്ലല്ലോ!!! നിന്റെ പ്രസംഗം കേട്ട് നിൽക്കാൻ എനിക്ക് ടൈം ഇല്ല. മോള് തന്നെ ഒറ്റക്ക് നിന്ന് പ്രസംഗിച്ചോ. എനിക്ക് വേറെ പണിയുണ്ട്. ഹേയ് അങ്ങനങ്ങ് പോകല്ലെ *മിസ്റ്റർ റംസാൻ ദുൽഫുക്കാർ അലി*. ഞാനിപ്പോ ഇവിടെ വന്നിരിക്കുന്നത് തന്നെ നിങ്ങളെ തമ്മിൽ തെറ്റിക്കാനല്ലെ. അതെനിക്ക് ഭംഗിയായി ചെയ്യണം. ഓളത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്. എടി പൊട്ടി നീ എന്ത് ചെയ്താലും അവൾ നിന്നെ വിശ്വസിക്കാൻ പോകുന്നില്ല. അത്ര കോൺഫിഡൻസാണോ അവൾ വിശ്വസിക്കില്ലാന്ന്. അതെ. വേണമെങ്കിൽ നിനക്ക് കൂട്ട് ഞാനും നിൽക്കാം. എന്താ. എന്നിട്ടും ഓള് വിശ്വസിക്കോന്ന് നോക്ക്. ഓക്കെ. അങ്ങനെ ഓളോടൊപ്പം ചേർന്ന് ഞാനും അഭിനയിച്ചു. അത്രക്കൊന്നും ഇല്ല. ചുമ്മ ആ സാധനത്തിനെ കെട്ടിപ്പിടിച്ചു അത്രയേ ഒള്ളൂ. ഞാനതിന് കൂട്ട് നിൽക്കാൻ ഒരു കാരണം കൂടിയുണ്ട്. ഓൾക്ക് എന്നിൽ എത്രമാത്രം വിശ്വാസം ഉണ്ടെന്ന് എനിക്കറിയണം. അത്രതന്നെ. ഷൻസ എല്ലാം കണ്ട് കൊണ്ട് വന്ന് എന്നോട് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാനാകെ ഷോക്കായിപ്പോയി. ഓളെന്നെ അത്രയെ മനസ്സിലാക്കിയീട്ടുള്ളൂ എന്ന് എനിക്ക് തോന്നിപ്പോയി. ആ സമയത്ത് ആഷ്നയുടെ മുഖമൊന്നു കാണണമായിരുന്നു. അവളുടെ പ്ലാൻ വർക്കൗട്ട് ആയതിന്റെ സന്തോഷം അവളിലുണ്ടായിരുന്നു. ഷൻസ എന്നെ വിശ്വസിച്ചില്ലല്ലോ എന്ന ദേഷ്യം കൊണ്ടാ ഓള് ചോദിച്ചപ്പോ ഞാനങ്ങനൊക്കെ പറഞ്ഞത്. പക്ഷെ പെട്ടെന്ന് ഓള് ആഷ്നയെ അടിക്കുകയും, അത് കഴിഞ്ഞ് ഓൾട പറച്ചിലും കൂടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അതു കൊണ്ടാണ് ഞാൻ കയ്യടിച്ചത്. എന്നിട്ട് ഞാൻ ഷൻസയെ എന്നിലേക്ക് ചേർത്ത് നിർത്തി. കേട്ടല്ലോ ആഷ്ന ഓള് പറഞ്ഞത്. നിന്റെ അഭിനയത്തിന് ഞാൻ കൂട്ടുനിന്നിട്ട് കൂടി ഓളത് വിശ്വസിച്ചില്ല. അപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതല്ലെ ഓളിതൊന്നും വിശ്വസിക്കില്ലാന്ന്. ഇപ്പോ സമാധാനായോ. ഞാൻ ഷൻസയേം കൊണ്ട് അവിടെ നിന്നും പോകാൻ നിന്നതും എനിക്കൊരു സമാധാനക്കുറവ്. വേഗം തിരിഞ്ഞ് ആഷ്നയുടെ കരണം നോക്കി ഞാനും ഒന്ന് കൊടുത്തു. ഇപ്പോഴാ സമാധാനായത്. നിനക്ക് ഈ പ്ലാനിൽ നിന്റെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയെ വക്കാമായിരുന്നു. എങ്കിൽ കുറച്ചെങ്കിലും ഓള് വിശ്വസിച്ചേനേ. അപ്പോ ശരി ആഷ്ന. ബൈ. അവിടെ നിന്നും നടന്നതും ഞാൻ കിരണിനെ കണ്ടു. ആഹാ നീയും ഉണ്ടായിരുന്നോ ഈ പ്ലാനിൽ. കഷ്ടം. ഇനിയെങ്കിലും കുറച്ച് നിലവാരമുള്ള പ്ലാനുമായിട്ട് വാടാ. റാമത് പറഞ്ഞപ്പോഴുള്ള കിരണിന്റെ മുഖം കാണേണ്ടതായിരുന്നു. ഓനെ ഒന്ന് പുച്ഛിച്ചിട്ട് ഞാൻ റാമിനൊപ്പം നടന്നകന്നു. ഷൻസ നീയെന്താ ആ പ്ലാൻ വിശ്വസിക്കാതിരുന്നെ? ഓ ഞാനപ്പോ അത് വിശ്വസിക്കാത്തതാണോ മോന്റെ പ്രശ്നം. അതല്ല. ഞാനതൊക്കെ സമ്മതിച്ചിട്ട് കൂടി നീയെന്താ വിശ്വസിക്കാഞ്ഞേ? അത്. ഞാൻ റാമിനോട് അത് സത്യാണോന്ന് ചോദിച്ചപ്പോ.. ഒരു നിമിഷം റാമിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. പിന്നെ പെട്ടെന്ന് ദേഷ്യവും വന്നു. അപ്പോ എനിക്ക് മനസ്സിലായി ഇത് തട്ടിപ്പാണെന്ന്. പിന്നെ ആഷ്ന നമ്മളെ എങ്ങനെ തമ്മിൽ പിരിക്കാം എന്ന് നോക്കി നടക്കുവല്ലെ. അത് തെളിയിക്കാൻ വേണ്ടിയാ ഞാൻ ഓളെ അടിച്ചത്. അവൾ പറഞ്ഞത് സത്യം ആയിരുന്നെങ്കിൽ ഞാൻ അടിച്ചപ്പോൾ അവൾ കരഞ്ഞ് കൊണ്ട് വീണ്ടും എന്നെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ നോക്കിയേനെ. അതുണ്ടായില്ല. പകരം അവൾ ദേഷ്യം കൊണ്ട് അലറുകയാണ് ചെയ്തത്. അതിൽ നിന്നും എനിക്ക് മനസ്സിലായി ഓള് നുണ പറഞ്ഞതാണെന്ന്. കൊള്ളാലോ. നീ ഞാൻ വിചാരിച്ചത് പോലെ അത്ര ബോധമില്ലാത്ത പെണ്ണല്ല. പോടാ. ഞാൻ ഇനിയെങ്കിലും ഒന്ന് ക്ലാസ്സിൽ കയറട്ടെ. ബൈ റാം. ഓക്കെ ബൈ. അങ്ങനെ തേർഡ് ഹവർ ഞാൻ ക്ലാസ്സിൽ കയറി. മറിയം നീ ഇത് വരെ എവിടായിരുന്നു. നിന്നെ കാണാത്തതുകൊണ്ട് ഞങ്ങൾ കരുതി നീ ഇന്ന് ലീവായിരിക്കൂന്ന്. ഞാൻ രാവിലെ എത്തിയതാ റിസു. റാം എന്നേം കൊണ്ട് പുറത്ത് പോയി. ആഹാ കറങ്ങാൻ പോക്കൊക്കെ തുടങ്ങിയോ. ആ തുടങ്ങി. എന്താ അസ്മി. അതിനെന്തെങ്കിലും പ്രശ്നമുണ്ടോ? പ്രശ്നമോ എന്ത് പ്രശ്നം. അത് നല്ല കാര്യമല്ലെ. അല്ലെ റിസു. അതന്നെ. ഞങ്ങൾ മൂന്നുപേരും സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് ആഷ്ന ക്ലാസ്സിലേക്ക് വന്നത്. ഓൾട മുഖത്ത് ഞങ്ങൾ അടിച്ചതിന്റെ പാട് എടുത്ത് കാണുന്നുണ്ട്. ടി ഓളെ ആരോ കാര്യായിട്ട് പെരുമാറിയിട്ടുണ്ടല്ലോ. ആരായാലും അയാൾക്ക് നല്ലൊരു ഷേക്ക് ഹാന്റ് കൊടുക്കണം. ആണോ? എങ്കി റിസു ആ കർമ്മം വളരെ ഭംഗിയായി നിർവ്വഹിച്ച എനിക്ക് വേഗം ഷേക്ക് ഹാന്റ് തന്നേക്ക്. മറിയം നീയാണോ അപ്പോ ഓളെ അടിച്ചത്.? അതെ. ഞാൻ മാത്രമല്ല. റാമും കൊടുത്തു. എന്തിന്? ഞാൻ ഓരോട് കാര്യങ്ങൾ പറഞ്ഞു. കലക്കി മറിയൂ. ശ്ശോ ആ സമയത്ത് ഞങ്ങളവിടെ ഇല്ലാതെ പോയല്ലോ. നേരിട്ട് കാണേണ്ട കാഴ്ചയായിരുന്നു. സാരല്ല. ഇനി അടുത്ത തവണയാകട്ടെ. അപ്പോഴേക്കും ക്ലാസ്സിലേക്ക് സർ കയറി വന്നു. ക്ലാസ്സിൽ ശ്രദ്ധിച്ച് കൊണ്ടിരുന്നപ്പോഴാണ്. പ്യൂൺ എന്തോ ഒരു നോട്ടീസുമായി ക്ലാസ്സിലേക്ക് വന്നത്. സർ അത് വാങ്ങി നോക്കി. Zayna ആന്റ് ആഷ്ന, രണ്ട് പേരേയും പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്. വേഗം ചെല്ല്. അത് കേട്ടതും ഞാനും റിസുവും അസ്മിയും പരസ്പരം നോക്കി. തുടരും😉 ഇന്ന് ലെങ്ത്ത് കുറഞ്ഞിട്ടുണ്ടെന്നറിയാം. ഇനി വരുന്ന ദിവസങ്ങളിലും ലെങ്ത്ത് കുറയും എന്ന് അറിയീക്കുന്നു. പിന്നെ ഈ കഥ നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ട് കാണും എന്നൊന്നും എനിക്കറിയില്ല. ഉടനെ തന്നെ ഈ കഥ ഞാൻ അവസാനിപ്പിക്കാൻ ശ്രമിക്കാം.
2.1k views
17 hours ago
#

📙 നോവൽ

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🕺🏻 *RAMZAAN*💃🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ✍🏻 *ഫാത്തിമ* *ഭാഗം* 4⃣4⃣ മുഖമെല്ലാം കഴുകി ഒന്നും സംഭവിക്കാത്തത് പോലെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ കോളേജിലേക്കിറങ്ങി. ഷബീർ കാക്കു നേരേ റെയിൽവേ സ്റ്റേഷനിലേക്കും പോയി. സ്റ്റോപ്പിൽ നിന്നപ്പോഴും ബസ്സിലിരുന്നപ്പോഴുമെല്ലാം മനസ്സ് നിറയെ അയാൾ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു. ബസ്സിലെ കണ്ടക്ടർ എസ് റ്റി ക്ക് പകരം ഫുൾ ടിക്കറ്റ് എടുപ്പിച്ചു. എന്നെ മാത്രമല്ല എല്ലാ സ്കൂൾ കുട്ടികളേയും കോളേജ് കുട്ടികളേയും കൊണ്ടു മെല്ലാം ഇത് പോലെ ഫുൾ ടിക്കറ്റ് എടുപ്പിച്ചു. എനിക്ക് ദൂരം കൂടുതലായത് കൊണ്ട് ഇരുപത് രൂപയാണ് കൊടുക്കേണ്ടി വന്നത്. ഈ ബസ്സുകാരുടെ തോന്നിവാസത്തിന് ആര് ചോദിക്കാനാ. ആദിൽക്കായും കൂട്ടുകാരും ടൗണിൽ നിന്ന് കയറിയപ്പോൾ അവരും കണ്ടക്ടറുമായി വഴക്കുണ്ടായി. അതും ഇത് തന്നെ പ്രശ്നം. പക്ഷെ ബസ്സിൽ നിന്നിറക്കി വിടും എന്നായപ്പോ അവർക്കും ഫുൾ ടിക്കറ്റ് എടുക്കേണ്ടി വന്നു. സുനു, മിർസു, സപ്പു ഇവരും ഫുൾ ടിക്കറ്റ് എടുത്തു. അങ്ങനെ കോളേജ് എത്തി. പതിവ് സ്ഥലത്ത് തന്നെ റാമും കൂട്ടുകാരും ഇരുപ്പുണ്ട്. ഷൻസ എങ്ങനുണ്ടാർന്നു റിസപ്ഷൻ. ബാസിക്കയാണ്. അടിപൊളി. റംസു നിനക്കും ഇവൾക്കും ഒന്ന് കറങ്ങാൻ പൊയ്ക്കൂടെ. ഇങ്ങനെ പ്രേമിച്ചാൽ മാത്രം മതിയോ !!! ആസിഫ്ക്കയാണ് അത് ചോദിച്ചത്. ആസിഫിൽ നിന്നും ആ ചോദ്യമുയർന്നതും ഞാൻ വല്ലാതെ ഞെട്ടി. ആ ഷോക്കിൽ ഓനെ നോക്കിയിരുന്നപ്പോഴാണ് ഓന്റെ അടുത്ത ഡയലോഗ്. റംസു, നീയെന്നെ ഇങ്ങനെ നോക്കണ്ട. ബാസി എല്ലാം എന്നോട് പറഞ്ഞു. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ അതിന്റെ ഇടയിലേക്ക് ഒരു പ്രശ്നമായി ഞാൻ വരില്ലടാ. നിങ്ങളുടെ സന്തോഷം തന്നെയാണ് എന്റേയും സന്തോഷം. അത് കൊണ്ട് രണ്ടാളും ഒന്ന് കറങ്ങാനൊക്കെ പോ. ചെല്ല്. കറങ്ങലൊന്നും വേണ്ട ആസിഫ്ക്ക. ഇങ്ങക്ക് ഇപ്പോഴെങ്കിലും സത്യാവസ്ഥ മനസ്സിലായല്ലോ എനിക്കതുമതി. നമ്മളങ്ങനെ പറഞ്ഞപ്പോ ഓനെന്നെ തുറിച്ച് നോക്കി. നമ്മള് ഓനെ ഇളിച്ച് കാണിച്ച് അവിടെ നിന്നും നടന്ന് നീങ്ങി. ആസിഫ്ക്ക കൂടെ ഉള്ളത് കൊണ്ടാണ് എന്റെ ഫോൺ ഞാൻ റാമിനെ ഏൽപ്പിക്കാതിരുന്നത്. ആസിഫ്ക്കക്ക് ഒന്നുമറിയില്ല. ഇനി ഞാനായിട്ട് എന്തിനാ അതറിയിക്കുന്നത് എന്ന് കരുതി. നടന്ന് നീങ്ങിയപ്പോഴാണ് എന്റെ കയ്യിൽ ആരോ കയറി പിടിച്ചത്. മറ്റാരുമല്ല റാമാണ്. ഓനല്ലാതെ വേറെ ആരാ എന്റെ കൈ ഇത്ര ധൈര്യത്തിൽ പിടിക്കുക. എന്താ റാം? അത്. ഓന്റെ ഒരാഗ്രഹമല്ലെ വാ നമുക്കൊന്ന് കറങ്ങിയിട്ട് വരാം. ഞാൻ വരുന്നില്ല. ഒറ്റയ്ക്ക് പോയി കറങ്ങിക്കോ. മോളേ ഷൻസ നല്ല രീതിയിൽ നീ വരുന്നോ. അതോ ഞാൻ എടുത്ത് കൊണ്ടു പോണോ? റാം എന്താ ഇങ്ങനെ പറയുന്നെ. ക്ലാസ്സുള്ളതല്ലെ. എനിക്ക് ക്ലാസ്സിൽ കയറണം. ഫസ്റ്റ് ഹവർ ഏതായാലും പോട്ടേ. വേഗം നമുക്ക് തിരിച്ച് വരാം. വാ ഷൻസ റാം..............!!! ഓനെന്റെ കൈ പിടിച്ച് വലിച്ചു നടക്കാൻ തുടങ്ങി. പിന്നീട് നമ്മളോനെ എതിർത്തില്ല. കാരണം വി എസ് വിളിച്ചതിനെ കുറിച്ച് ഓനോട് സ്വസ്ഥമായി പറയാൻ ഒരവസരം കിട്ടുവാണല്ലോ. ഓൻ നേരേ ഓന്റെ ജിക്സറിൽ കയറി. നമ്മള് ഓന്റെ പുറകിലും. ഞങ്ങൾ കോളേജിൽ നിന്നും പുറത്തേക്ക് പോകുന്നതും ആഷ്ന ഓൾട കാറിൽ കോളേജിലേക്ക് വരുന്നതും ഒന്നിച്ചായിരുന്നു. ഓളാണെന്ന് മനസ്സിലായപ്പോ ഞാൻ റാമിലേക്ക് ഒന്നൂടെ ചേർന്നിരുന്ന് ഓനെ രണ്ട് കൈകൾ കൊണ്ടും വട്ടം കെട്ടിപ്പിടിച്ചിരുന്നു. ഓളത് ഓൾട കാറിന്റെ ഗ്ലാസ്സ് താഴ്ത്തി വല്ലാത്ത ഒരു ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. നമ്മളോളെ പുച്ഛിച്ചിട്ട് മുഖം തിരിച്ചു. അവിടെ നിന്നും പോന്നതും ഞാനെന്റെ കൈ ഓനിൽ നിന്നും പിൻവലിക്കാൻ നോക്കി. അപ്പോ തന്നെ ഓൻ എന്റെ കൈ പിടിച്ച് അത് പോലെ തന്നെ വച്ചു. ഷൻസ, നീ ഓള് കാണാൻ വേണ്ടി കൈ ഇങ്ങനെ വച്ചതല്ലെ. ഏതായാലും വച്ച സ്ഥിതിക്ക് അതവിടെ തന്നെ ഇരുന്നോട്ടെ. റാം അത്. ഒന്നും പറയണ്ട. ഇങ്ങനെ ഇരുന്ന് ബൈക്ക് ഓടിക്കാൻ നല്ല രസാ. വെറുതെ ആ രസം കളയരുത്. ജീവിതം മൊത്തം ഇത് പോലെ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കണം. നല്ല പൂതിയാണല്ലോ മോന്. പിന്നെ പൂതിയില്ലാണ്ടിരിക്കോ. ഒരുഗ്രൻ ചരക്കല്ലെ നീ. ചരക്കോ? എന്ന് വച്ചാ എന്താ? റബ്ബേ പെട്ട്. ഇനി ഞാനത് വിവരിച്ച് കൊടുക്കേണ്ടി വരും. ഒന്നൂല്ല. അതൊരു പ്രയോഗാ. തൽക്കാലം മോളത്രയും മനസ്സിലാക്കിയാൽ മതി. റാമങ്ങനെ പറഞ്ഞോണ്ട്. പിന്നീടൊന്നും ഞാൻ ചോദിച്ചില്ല. ഓനൊരു കൂൾ ബാറിലാണ് ബൈക്ക് നിർത്തിയത്. എന്നിട്ട് എന്റെ കയ്യും പിടിച്ച് ഓനവിടേക്ക് കയറി. നേരേ മുകളിലെ നിലയിൽ ഒരൊഴിഞ്ഞ മൂലയിൽ പോയി ഇരുന്നു. രണ്ട് പിസ്ത്ത ഷേക്ക് ഓർഡർ ചെയ്തു. ഓൻ ഓന്റെ സ്ഥിരം പരിപാടി തുടങ്ങി. സെൽഫി എടുക്കൽ. കുറെ എടുത്തു. റാം മതി. എന്തിനാ ഇങ്ങനെ സെൽഫി എടുത്ത് കൂട്ടുന്നത്. അത് എനിക്ക് കാണണമെന്ന് തോന്നുമ്പോ കണ്ടുകൊണ്ടിരിക്കാൻ. മോനോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല.' ഓൾട പറച്ചില് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. അപ്പോഴേക്കും ഷേക്ക് എത്തി. ഞങ്ങളത് കുടിക്കാൻ തുടങ്ങി. റാം എനിക്കൊരു കാര്യം പറയാനുണ്ട്. എന്താ? അത് അമീർക്കയെ അടിച്ച് അവശനാക്കി ഹോസ്പിറ്റലിൽ ആക്കിയത് വി എസ് ആണ്. ഓളത് പറഞ്ഞതും ഞാൻ ഓളെ സത്യാമാണോ എന്ന അർത്ഥത്തിൽ നോക്കി. നിന്നോടിത് ആര് പറഞ്ഞു. വി എസ് തന്നെ അല്ലാതാരാ. അത്രയും പറഞ്ഞ് ഞാൻ വേഗം ഫോണെടുത്ത് ആ റെക്കോർഡിങ് ഓനെ കേൾപ്പിച്ചു. ഷൻസ അങ്ങനെയാണെങ്കിൽ വി എസ്സിനെ അമീർ കണ്ടിട്ടുണ്ടാവും. അമീറിനോട് ചോദിച്ചാൽ നമുക്കറിയാൻ കഴിയില്ലെ. തല്ലി അവശനാക്കി ഒരു റിയാക്ഷനും ഇല്ലാതെ വെന്റിലേറ്ററിൽ കിടക്കുന്ന അമീർക്ക നമ്മളോട് എന്ത് പറയാനാ. ഓനെ കൊണ്ട് പറയിപ്പിക്കലല്ലാതെ നമ്മുടെ മുന്നിൽ വി എസിനെ കണ്ടു പിടിക്കാൻ വേറെ വഴിയില്ല ഷൻസ. അമീർക്ക ഇനി ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്നത് തന്നെ സംശയമാണ്. ജീവിതത്തിലേക്ക് തിരിച്ച് വന്നാലേ നമുക്ക് ആ രീതിയിൽ അന്വേഷിക്കാൻ പറ്റൂ. ഷൻസ, അമീറിനി ആ അവസ്ഥയിൽ നിന്ന് തിരിച്ച് വരില്ല. അവന്റെ മുന്നിൽ മരണവും, അല്ലെങ്കിൽ ജീവച്ചവമായിട്ടുള്ള ആ കിടപ്പും അത് മാത്രമാണ് ഉള്ളത്. ജീവിതത്തിലേക്ക് തിരിച്ച് വന്നാൽ അവനെ വി എസ് കൊല്ലും. കാരണം അവനെ കണ്ടിട്ടുള്ള ഏക വ്യക്തി ഇപ്പോൾ അമീർ മാത്രമാണ്. അപ്പോ നമ്മളാ വഴിക്ക് തിരിഞ്ഞിട്ട് യാതൊരു വിധ കാര്യവും ഇല്ല. ഇനി എന്ത് ചെയ്യും റാം? എന്ത് ചെയ്യാനാ എന്തെങ്കിലും വഴി റബ്ബ് കാട്ടിത്തരും. അങ്ങനെ വിശ്വസിക്കാം. മ്. ഞങ്ങൾ രണ്ടാളും ഷേയ്ക്കൊക്കൊ കുടിച്ച് അവിടെ നിന്നിറങ്ങി. ഷൻസ, നിനക്കിനി എവിടേക്കെങ്കിലും പോണോ? ഞാൻ കൊണ്ടു പോകാം. വേണമെന്നില്ല. എനിക്ക് കോളേജിലേക്ക് പോയാൽ മതി. ഹോ അങ്ങനെയെങ്കിൽ അങ്ങനെ. ഓൻ വേഗം നമ്മളെ കോളേജിലെത്തിച്ചു. ഫസ്റ്റ് ഹവർ പോകട്ടെ എന്ന് പറഞ്ഞിട്ട്. ഇപ്പോ സെക്കന്റ് ഹവർ പകുതി ആയീട്ടുണ്ട്. അതു കൊണ്ട് ഞാനും റാമും ക്യാന്റീനിൽ പോയി ഇരുന്നു. ഷൻസ, വല്ലതും വേണോ? ഇപ്പോ പുറത്ത് നിന്ന് കഴിച്ചതല്ലെ ഒള്ളൂ. അപ്പോഴേക്കും അടുത്തതോ!!! ഓളത് പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു. ഷൻസ എന്നാലും നീ റിസപ്ഷന് സാരി ഉടുത്തില്ലട്ടോ. റാം എനിക്കത് ഉടുക്കാനും, ഉടുത്ത് നടക്കാനുമൊന്നും അറിയില്ല അതാ. നീയൊരു പെണ്ണല്ലെ എന്നിട്ട് നിനക്കതറിയില്ല എന്ന് പറഞ്ഞാൽ നാണക്കേടാണ്. ഞാനൊരു പെണ്ണാണെന്ന ചിന്ത എനിക്ക് വന്നിട്ട് തന്നെ കുറച്ചെ ആയിട്ടുള്ളൂ അപ്പോഴാ. ആ ചിന്ത എപ്പോഴാ ഷൻസ വന്ന് തുടങ്ങിയത്. പറ കേൾക്കട്ടെ. ഒന്നൂല്ല. ഞാനത് ചുമ്മ പറഞ്ഞതാ. നീ ചുമ്മ പറഞ്ഞതൊന്നുമല്ല. കാര്യം പറ. പറയാതെ നിന്നെ ഞാൻ വിടില്ല. റാം. ഷട്ട് അപ്പ്. അത്രയും പറഞ്ഞ് ഞാൻ ക്യാന്റീനിൽ നിന്നിറങ്ങി നടന്നു. ഷൻസ..........! ഷൻസ..............! ഓനെന്റെ പുറകെ തന്നെ നടന്ന് വരുന്നുണ്ട്. ഞാനത് മൈന്റ് ചെയ്യാതെ വേഗം നടന്നു. കുറച്ച് നടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ റാമിന്റെ പൊടി പോലും കാണാനില്ലായിരുന്നു. അപ്പോഴേക്കും കോളേജിന്റെ ആരുമില്ലാത്ത ഭാഗത്തായിരുന്നു ഞാൻ എത്തിപ്പെട്ടത്. തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് അവിടെ മറ്റൊരു കാഴ്ച ഞാൻ കണ്ടത്. റാം ആഷ്നയെ കെട്ടിപ്പിടിച്ച് നിൽക്കുന്നു. അത് കണ്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങി. ആ കാഴ്ച കണ്ട് നിൽക്കുന്ന എന്റടുത്തേക്ക് കിരണും വന്നു. എന്താ zayna നീ ഇവിടെ ആരുമില്ലാത്തിടത്ത് വന്ന് ഒറ്റക്ക് നിൽക്കുന്നത്. ഓൻ ചോദിച്ചതിനൊന്നും മറുപടി പറയാതെ നിൽക്കുന്ന എന്റെ ശ്രദ്ധ മറ്റൊരുത്തണെന്ന് മനസ്സിലായീട്ടാവും ഓനും ഞാൻ നോക്കുന്നിടത്തേക്ക് നോക്കി നിന്നത്. നീ അതാണോ ഇത്ര കാര്യായിട്ട് നോക്കി നിൽക്കുന്നത്. ഇപ്പോഴെങ്കിലും നിനക്ക് അവന്റെ സ്വഭാവം മനസ്സിലായല്ലോ. അവൻ ആദ്യം സെലീനയെ പ്രണയിച്ചു. അതിന്റെ ത്രില്ല് കഴിഞ്ഞപ്പോ ഓളെ തന്ത്രപൂർവ്വം ഒഴിവാക്കി. അതിന് ശേഷമാണ് നീ വന്നത്. നിന്നോടൊത്ത് നടക്കുന്നതിനൊപ്പം തന്നെ അവൻ മറ്റൊരുത്തിയുടെ കൂടെ കാണിച്ച് കൂട്ടുന്നത് കണ്ടില്ലെ. ഇതാണ് അവന്റെ സ്വഭാവം. ഞാൻ ഇതൊക്കെ നേരത്തേ പറയണമെന്നാഗ്രഹിച്ചതാണ്. പക്ഷെ ഓന്റെ ശത്രുവായ ഞാൻ എന്തൊക്കെ പറഞ്ഞാലും നീ വിശ്വസിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് പറയാതിരുന്നത്. ഇനഫ് കിരൺ. ഇനി ഒന്നും തന്നെ എനിക്ക് കേൾക്കണമെന്നില്ല. പറയാനുള്ളതൊക്കെ പറഞ്ഞില്ലെ ഇനി നിർത്തിക്കോ. അത്രയും പറഞ്ഞ് ഞാൻ റാമിന്റേയും ആഷ്നയുടേയും അടുത്തേക്ക് നടന്നു. എന്നെ കണ്ടതും എന്തോ ഒരു വലിയ തെറ്റ് നടന്നത് പോലെ ആഷ്ന റാമിൽ നിന്ന് മാറി. Zayna, നീ. സോറി ഞാൻ അപ്പോഴേ റംസുനോട് പറഞ്ഞതാ വേണ്ട വേണ്ടാന്ന്. നീ കാണുമെന്നൊക്കെ പറഞ്ഞിട്ടും അതൊന്നും സാരമില്ല എന്ന് പറഞ്ഞ് ഓനെന്നെ കെട്ടിപ്പിടിക്കായിരുന്നു. എനിക്കറിയാം നീ ഇതൊന്നും വിശ്വസിക്കില്ലെന്ന്. കാരണം നിങ്ങളെ തമ്മിൽ തെറ്റിപ്പിക്കും എന്ന് പറഞ്ഞവളല്ലെ ഞാൻ. പക്ഷെ അങ്ങനെ പറഞ്ഞു എന്നല്ലാതെ ഞാനൊന്നിനും ഇറങ്ങിയിരുന്നില്ല. റംസുവാണ് എന്നിലേക്കടുത്തതും എന്നെ ഇതിനൊക്കെ പ്രേരിപ്പിച്ചതും. നീ എന്നെ വിശ്വസിക്കണം. റംസു നിന്നെ ചതിക്കുവായിരുന്നു. അത്രയും പറഞ്ഞ് ഓളെന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞാൻ ഓളെ എന്നിൽ നിന്ന് പിടിച്ച് മാറ്റി. എന്നിട്ട് റാമിന് നേരേ തിരിഞ്ഞു. റാം ഞാൻ ഈ കണ്ടതും കേട്ടതുമൊക്കെ സത്യമാണോ? സത്യമാണോന്ന് പറ. പറയാൻ. ഞാനങ്ങനെ ചോദിച്ചതും. ഒരു കൂസലുമില്ലാതെ ഓൻ മറുപടി തന്നു. അതെ. നീ ഇവിടെ കണ്ടതും കേട്ടതും ഒക്കെ സത്യമാണ്. എന്താ നിനക്ക് ഇപ്പോ സമാധാനായോ? അപ്പോ എന്റെ കൂടെ നടന്ന് എന്നെ ചതിക്കായിരുന്നല്ലെ. ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്തത്. എന്തിനായിരുന്നു ഇതൊക്കെ. മറ്റാരേക്കാളും സ്നേഹവും വിശ്വാസവും എനിക്ക് നിങ്ങളിലുണ്ടായിരുന്നു എന്നിട്ട് എന്നോടിതെന്തിനാ ചെയ്തത്. കരഞ്ഞ് കരഞ്ഞ് ഞാൻ അത്രയും പറഞ്ഞു. എന്നിട്ട് പെട്ടെന്ന് ചൊട്ടിച്ചിരിച്ചു. ശേഷം ആഷ്നയുടെ മുഖമടക്കി ഒന്ന് പൊട്ടിച്ചു.. ടീ.....................!!! അലറണ്ട ആഷ്ന. നീയെന്താ കരുതിയത് നിന്റെ ഈ നാടകം വിശ്വസിക്കാൻ മാത്രമുള്ള പൊട്ടിയാണ് ഞാനെന്നോ. എങ്കി നിനക്ക് തെറ്റി. എന്നെ ചതിക്കാനുള്ള ഉദ്ദേശമായിരുന്നു റാമിന്റെ മനസ്സിൽ ഉണ്ടായിരുന്നത് എങ്കിൽ അതെന്നോ ആവാമായിരുന്നു. അതിനുള്ള സാഹചര്യങ്ങൾ ഒരുപാട് ഞങ്ങൾക്കിടയിലുണ്ടായതാണ്. പിന്നെ എന്നെ മനപ്പൂർവ്വം ചതിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ ഒരിക്കലും ഞാൻ കാണുമെന്ന് ഉറപ്പുള്ള ഈ സാഹചര്യത്തിൽ ഒരിക്കലും ഇങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യില്ല. ഇതൊക്കെ നിന്റെ പ്ലാനാണെന്ന് മനസ്സിലാക്കാൻ ഒരുപാടൊന്നും എനിക്ക് ആലോചിക്കേണ്ട ആവശ്യമില്ല ആഷ്ന. ഞാനത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ റാം വല്ലാതെ കൈ അടിക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@ ഷൻസയുടെ പുറകെ ഓളേയും വിളിച്ച് നടന്നപ്പോഴാണ് ആരുമില്ലാത്ത ഒരിടത്തേക്ക് എന്നെ പെട്ടെന്ന് ആരോ പിടിച്ച് വലിച്ചത്. നോക്കിയപ്പോൾ ആഷ്നയാണ്. ടി നിനക്ക് വേറെ പണിയൊന്നൂല്ലെ.? ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോ ഇവിടേക്ക് വരുമായിരുന്നില്ലല്ലോ!!! നിന്റെ പ്രസംഗം കേട്ട് നിൽക്കാൻ എനിക്ക് ടൈം ഇല്ല. മോള് തന്നെ ഒറ്റക്ക് നിന്ന് പ്രസംഗിച്ചോ. എനിക്ക് വേറെ പണിയുണ്ട്. ഹേയ് അങ്ങനങ്ങ് പോകല്ലെ *മിസ്റ്റർ റംസാൻ ദുൽഫുക്കാർ അലി*. ഞാനിപ്പോ ഇവിടെ വന്നിരിക്കുന്നത് തന്നെ നിങ്ങളെ തമ്മിൽ തെറ്റിക്കാനല്ലെ. അതെനിക്ക് ഭംഗിയായി ചെയ്യണം. ഓളത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്. എടി പൊട്ടി നീ എന്ത് ചെയ്താലും അവൾ നിന്നെ വിശ്വസിക്കാൻ പോകുന്നില്ല. അത്ര കോൺഫിഡൻസാണോ അവൾ വിശ്വസിക്കില്ലാന്ന്. അതെ. വേണമെങ്കിൽ നിനക്ക് കൂട്ട് ഞാനും നിൽക്കാം. എന്താ. എന്നിട്ടും ഓള് വിശ്വസിക്കോന്ന് നോക്ക്. ഓക്കെ. അങ്ങനെ ഓളോടൊപ്പം ചേർന്ന് ഞാനും അഭിനയിച്ചു. അത്രക്കൊന്നും ഇല്ല. ചുമ്മ ആ സാധനത്തിനെ കെട്ടിപ്പിടിച്ചു അത്രയേ ഒള്ളൂ. ഞാനതിന് കൂട്ട് നിൽക്കാൻ ഒരു കാരണം കൂടിയുണ്ട്. ഓൾക്ക് എന്നിൽ എത്രമാത്രം വിശ്വാസം ഉണ്ടെന്ന് എനിക്കറിയണം. അത്രതന്നെ. ഷൻസ എല്ലാം കണ്ട് കൊണ്ട് വന്ന് എന്നോട് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാനാകെ ഷോക്കായിപ്പോയി. ഓളെന്നെ അത്രയെ മനസ്സിലാക്കിയീട്ടുള്ളൂ എന്ന് എനിക്ക് തോന്നിപ്പോയി. ആ സമയത്ത് ആഷ്നയുടെ മുഖമൊന്നു കാണണമായിരുന്നു. അവളുടെ പ്ലാൻ വർക്കൗട്ട് ആയതിന്റെ സന്തോഷം അവളിലുണ്ടായിരുന്നു. ഷൻസ എന്നെ വിശ്വസിച്ചില്ലല്ലോ എന്ന ദേഷ്യം കൊണ്ടാ ഓള് ചോദിച്ചപ്പോ ഞാനങ്ങനൊക്കെ പറഞ്ഞത്. പക്ഷെ പെട്ടെന്ന് ഓള് ആഷ്നയെ അടിക്കുകയും, അത് കഴിഞ്ഞ് ഓൾട പറച്ചിലും കൂടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അതു കൊണ്ടാണ് ഞാൻ കയ്യടിച്ചത്. എന്നിട്ട് ഞാൻ ഷൻസയെ എന്നിലേക്ക് ചേർത്ത് നിർത്തി. കേട്ടല്ലോ ആഷ്ന ഓള് പറഞ്ഞത്. നിന്റെ അഭിനയത്തിന് ഞാൻ കൂട്ടുനിന്നിട്ട് കൂടി ഓളത് വിശ്വസിച്ചില്ല. അപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതല്ലെ ഓളിതൊന്നും വിശ്വസിക്കില്ലാന്ന്. ഇപ്പോ സമാധാനായോ. ഞാൻ ഷൻസയേം കൊണ്ട് അവിടെ നിന്നും പോകാൻ നിന്നതും എനിക്കൊരു സമാധാനക്കുറവ്. വേഗം തിരിഞ്ഞ് ആഷ്നയുടെ കരണം നോക്കി ഞാനും ഒന്ന് കൊടുത്തു. ഇപ്പോഴാ സമാധാനായത്. നിനക്ക് ഈ പ്ലാനിൽ നിന്റെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയെ വക്കാമായിരുന്നു. എങ്കിൽ കുറച്ചെങ്കിലും ഓള് വിശ്വസിച്ചേനേ. അപ്പോ ശരി ആഷ്ന. ബൈ. അവിടെ നിന്നും നടന്നതും ഞാൻ കിരണിനെ കണ്ടു. ആഹാ നീയും ഉണ്ടായിരുന്നോ ഈ പ്ലാനിൽ. കഷ്ടം. ഇനിയെങ്കിലും കുറച്ച് നിലവാരമുള്ള പ്ലാനുമായിട്ട് വാടാ. റാമത് പറഞ്ഞപ്പോഴുള്ള കിരണിന്റെ മുഖം കാണേണ്ടതായിരുന്നു. ഓനെ ഒന്ന് പുച്ഛിച്ചിട്ട് ഞാൻ റാമിനൊപ്പം നടന്നകന്നു. ഷൻസ നീയെന്താ ആ പ്ലാൻ വിശ്വസിക്കാതിരുന്നെ? ഓ ഞാനപ്പോ അത് വിശ്വസിക്കാത്തതാണോ മോന്റെ പ്രശ്നം. അതല്ല. ഞാനതൊക്കെ സമ്മതിച്ചിട്ട് കൂടി നീയെന്താ വിശ്വസിക്കാഞ്ഞേ? അത്. ഞാൻ റാമിനോട് അത് സത്യാണോന്ന് ചോദിച്ചപ്പോ.. ഒരു നിമിഷം റാമിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. പിന്നെ പെട്ടെന്ന് ദേഷ്യവും വന്നു. അപ്പോ എനിക്ക് മനസ്സിലായി ഇത് തട്ടിപ്പാണെന്ന്. പിന്നെ ആഷ്ന നമ്മളെ എങ്ങനെ തമ്മിൽ പിരിക്കാം എന്ന് നോക്കി നടക്കുവല്ലെ. അത് തെളിയിക്കാൻ വേണ്ടിയാ ഞാൻ ഓളെ അടിച്ചത്. അവൾ പറഞ്ഞത് സത്യം ആയിരുന്നെങ്കിൽ ഞാൻ അടിച്ചപ്പോൾ അവൾ കരഞ്ഞ് കൊണ്ട് വീണ്ടും എന്നെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ നോക്കിയേനെ. അതുണ്ടായില്ല. പകരം അവൾ ദേഷ്യം കൊണ്ട് അലറുകയാണ് ചെയ്തത്. അതിൽ നിന്നും എനിക്ക് മനസ്സിലായി ഓള് നുണ പറഞ്ഞതാണെന്ന്. കൊള്ളാലോ. നീ ഞാൻ വിചാരിച്ചത് പോലെ അത്ര ബോധമില്ലാത്ത പെണ്ണല്ല. പോടാ. ഞാൻ ഇനിയെങ്കിലും ഒന്ന് ക്ലാസ്സിൽ കയറട്ടെ. ബൈ റാം. ഓക്കെ ബൈ. അങ്ങനെ തേർഡ് ഹവർ ഞാൻ ക്ലാസ്സിൽ കയറി. മറിയം നീ ഇത് വരെ എവിടായിരുന്നു. നിന്നെ കാണാത്തതുകൊണ്ട് ഞങ്ങൾ കരുതി നീ ഇന്ന് ലീവായിരിക്കൂന്ന്. ഞാൻ രാവിലെ എത്തിയതാ റിസു. റാം എന്നേം കൊണ്ട് പുറത്ത് പോയി. ആഹാ കറങ്ങാൻ പോക്കൊക്കെ തുടങ്ങിയോ. ആ തുടങ്ങി. എന്താ അസ്മി. അതിനെന്തെങ്കിലും പ്രശ്നമുണ്ടോ? പ്രശ്നമോ എന്ത് പ്രശ്നം. അത് നല്ല കാര്യമല്ലെ. അല്ലെ റിസു. അതന്നെ. ഞങ്ങൾ മൂന്നുപേരും സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് ആഷ്ന ക്ലാസ്സിലേക്ക് വന്നത്. ഓൾട മുഖത്ത് ഞങ്ങൾ അടിച്ചതിന്റെ പാട് എടുത്ത് കാണുന്നുണ്ട്. ടി ഓളെ ആരോ കാര്യായിട്ട് പെരുമാറിയിട്ടുണ്ടല്ലോ. ആരായാലും അയാൾക്ക് നല്ലൊരു ഷേക്ക് ഹാന്റ് കൊടുക്കണം. ആണോ? എങ്കി റിസു ആ കർമ്മം വളരെ ഭംഗിയായി നിർവ്വഹിച്ച എനിക്ക് വേഗം ഷേക്ക് ഹാന്റ് തന്നേക്ക്. മറിയം നീയാണോ അപ്പോ ഓളെ അടിച്ചത്.? അതെ. ഞാൻ മാത്രമല്ല. റാമും കൊടുത്തു. എന്തിന്? ഞാൻ ഓരോട് കാര്യങ്ങൾ പറഞ്ഞു. കലക്കി മറിയൂ. ശ്ശോ ആ സമയത്ത് ഞങ്ങളവിടെ ഇല്ലാതെ പോയല്ലോ. നേരിട്ട് കാണേണ്ട കാഴ്ചയായിരുന്നു. സാരല്ല. ഇനി അടുത്ത തവണയാകട്ടെ. അപ്പോഴേക്കും ക്ലാസ്സിലേക്ക് സർ കയറി വന്നു. ക്ലാസ്സിൽ ശ്രദ്ധിച്ച് കൊണ്ടിരുന്നപ്പോഴാണ്. പ്യൂൺ എന്തോ ഒരു നോട്ടീസുമായി ക്ലാസ്സിലേക്ക് വന്നത്. സർ അത് വാങ്ങി നോക്കി. Zayna ആന്റ് ആഷ്ന, രണ്ട് പേരേയും പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്. വേഗം ചെല്ല്. അത് കേട്ടതും ഞാനും റിസുവും അസ്മിയും പരസ്പരം നോക്കി. തുടരും😉 ഇന്ന് ലെങ്ത്ത് കുറഞ്ഞിട്ടുണ്ടെന്നറിയാം. ഇനി വരുന്ന ദിവസങ്ങളിലും ലെങ്ത്ത് കുറയും എന്ന് അറിയീക്കുന്നു. പിന്നെ ഈ കഥ നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ട് കാണും എന്നൊന്നും എനിക്കറിയില്ല. ഉടനെ തന്നെ ഈ കഥ ഞാൻ അവസാനിപ്പിക്കാൻ ശ്രമിക്കാം.
7.2k views
17 hours ago
#

📙 നോവൽ

ഇശൽ...💖 ഭാഗം 6 ************ ഞാൻ മനസ്സിൽ കരുതിയത് അവൾ ഇങ്ങോട്ട് ചോദിച്ചപ്പോ ഞമ്മള് ചെറുതായി ഒന്ന് ചിരിച്ചു.....ഒന്നൂടെ എല്ലാരോടും റ്റാറ്റ പറഞ്ഞു ഞാൻ വണ്ടി വിട്ടു.......💓 യാത്ര തുടങ്ങി കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല,,,,,,ഈ കോപ്പിന് എന്ത് പറ്റി,,,,,അല്ലെങ്കി റേഡിയോ ഓണ് ചെയ്ത പോലെ കലപില ആക്കിക്കൊണ്ടു നിക്കുമല്ലോ....... "ഡി,,,,,," "ഹ്മ്മ...???...." "ഉപ്പ പറഞ്ഞു വെച്ച് നീയെന്തിനാ എന്റെ കൂടെ വന്നേ,,,,," "ഞാൻ വന്നു വെച്ച് നിങ്ങൾക്ക് എന്താ...." "എനിക്കിഷ്ടല്ല,,,,,,ഒറ്റയ്ക്ക് റൈഡിങ് നടത്തുന്നതാ എനിക്കിഷ്ടം...." "ഓഹോ,,,,,ഇന്ന് തൽക്കാലം ആ ഇഷ്ടം മാറ്റി വെച്ചേക്ക്....." "കോപ്പ്,,,,,അല്ലെങ്കിലും നിന്നെ കെട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ....." "ഹിഹിഹി.....വാചകമടിക്കാൻ നിക്കാൻഡ് ഇത്തിരി സ്പീഡ് കൂട്ട് മോനെ......" "whaatt.... ഈ ഉള്ള സ്പീഡ് പോരെ നിനക്ക്......" "പോരല്ലോ....." ഹേ,,,,,അവൾ പിന്നിൽ ഉള്ളത് കൊണ്ടാ ഞാൻ സ്പീഡ് കുറച്ച് നല്ല കുട്ടിയായി ഓടിച്ചേ......ഇതിപ്പോ അവൾക്ക് പോരത്രെ....പിന്നെ ഞമ്മക്ക് എന്താ പ്രശ്നം.....അല്ല പിന്നെ..... ★★★★★★★★★★★★★★★★★★★★ ഞാൻ പറഞ്ഞു കഴിഞ്ഞതും മൂപ്പര് സ്പീഡ് കൂട്ടി,,,,,ഹൊയ്‌ ഹൊയ്‌,,,,....😍 ഞാൻ ഷാഹീടെ  അരയിലൂടെ കയ്യിട്ട്  അവനോട് ചേർന്ന് ഇരുന്നു.....സംഭവം സ്പീഡിൽ പോകാൻ ഒക്കെ ഞമ്മക്ക് ഇഷ്ടാണ്....എന്നാലും പേടിയാ..... അതോണ്ട് അവനെ ഒന്ന് പിടിച്ചിരുന്നു..... അവനെ ചേർന്ന് ഇരുന്നപ്പോ ഞമ്മക്ക് എന്തോ നല്ലൊരു സുരക്ഷിതത്വം തോന്നി.... പെട്ടെന്ന് അവൻ വണ്ടി സഡൻ ബ്രെക്ക് ഇട്ട് നിർത്തി,,,, "എന്താ,,,,,," എന്ന എന്റെ ചോദ്യത്തിന്..... "നീ ഒന്ന് ഇറങ്ങ്....." എന്നായിരുന്നു മറുപടി,,,,,, "എന്തിന്....." "ഇറങ്ങേടി....." "ഹ്മ്മ....." ഞാൻ ഇറങ്ങി വണ്ടിടെ മുന്നിൽ പോയി നിന്നു.....അപ്പൊ മൂപ്പര് എന്നെ മൊത്തത്തിൽ ഒന്ന് നോക്കി..... "എന്താ,,,,,എനി പ്രോബ്ലെം???....." എന്ന് ഞാൻ ചോദിച്ചു..... "നീ എന്ത് ധൈര്യത്തിലാ  എന്നെയും കെട്ടിപ്പിടിച്ചിരുന്നെ....." "ഓഹ് സോറി,,,,,, ഇനി നിങ്ങളെ ടച്ച് ചെയ്യില്ല,,,,, ഞാനൊന്ന് തൊട്ടാൽ നിങ്ങടെ കൻഡ്രോൾ പോകുമെന്ന് ഞാൻ ഓർത്തില്ല....." "ആഹാ,,,,,ഇപ്പൊ അങ്ങനെ ആയോ....നീ തൊട്ടെന്ന് വെച്ച് എന്റെ കൻഡ്രോൾ പോവൊന്നും ഇല്ല....കേട്ടോടി പുല്ലേ...." "പിന്നെന്താ പാക്കരാ ഞാൻ നിങ്ങളെ ഒന്ന് പിടിച്ചാൽ..... ഹും....." "തട്ടാതെ ഇരിക്കാൻ പറ്റുമെങ്കിൽ കേറിക്കോ....." ★★★★★★★★★★★★★★★★★★★★ എന്ന് ഞാൻ പറഞ്ഞതും പെണ്ണിന്റെ മോന്ത ഒന്ന് കാണണം.........ഹഹഹ്ഹ.... അവൾ ഞമ്മളെ അങ്ങനെ ചേർത്ത് പിടിച്ചു ഇരുന്നപ്പോ ഞമ്മളെ ദേഹത്തൂടെ കറന്റ് പാഞ്ഞു പോയ പോലെ തോന്നി.... അതാണ് ഞാൻ പെട്ടെന്ന് സഡൻ ബ്രെക്ക് ഇട്ട് നിർത്തിയെ.....പിന്നെ അതിവളോട് പറയാൻ വയ്യാത്തൊണ്ട ഇങ്ങനെ ഓരോന്ന് പറഞ്ഞെ...... ഞമ്മള് അവളെ നോക്കി ഒന്ന് പുച്ഛിച്ചു തള്ളിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കിയതും പഹയത്തി ഞമ്മളെ ബുള്ളെറ്റിന്റെ കീയങ്ങട് എടുത്തു.... "ഡി,,,,, നീയെന്ത് പണിയാ ഈ കാണിച്ചേ... കീയിങ്ങോട്ട് താ......ഡി,,,,നിന്നോടാ പറഞ്ഞെ തരാൻ....." "ഇല്ലാലോ മിസ്റ്റർ ഷാഹിൽ,,,,," "നിനക്കെന്താടി വട്ടാണോ.....നിനക്കെന്താ വേണ്ടത്....." "വേണ്ടതൊക്കെ ഞാൻ പറയാം....ആദ്യം മോൻ വണ്ടിയിൽ നിന്ന് ഇറങ്ങ്...." "ഫോർ വാട്ട്?? ......" "പറയാന്നെ,,,,,ഇറങ്ങൂ പ്ലീസ്....." എന്ന് അവൾ പറഞ്ഞതും ഞാൻ ഹെൽമറ്റ് ഊരി ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി..... ഞാൻ ഇറങ്ങിയതും അവൾ ഹെയറിന് മുകളിൽ ആയി വെച്ച കൂളിങ് ഗ്ലാസ് താഴ്ത്തി കൊണ്ട് ബൈക്കിൽ കേറി ഇരുന്ന് സ്റ്റാർട്ട് ചെയ്തു..... ഞമ്മള് ഇത് കണ്ട് തലക്കടി കിട്ടിയ പോലെ അവളെ നോക്കി,,,,, "നോക്കി നിൽക്കാതെ കെറ് മനുഷ്യാ...." എന്നും പറഞ്ഞു അവൾ വയറ്റിനിട്ടൊരു കുത്ത് തന്നതും ഞമ്മള് പെട്ടെന്ന് തന്നെ അവളെ പിന്നിൽ കേറി ഇരുന്നു..... അവൾ നല്ല അടിപൊളി ആയി ബുള്ളറ്റ് ഓടിക്കുന്നുണ്ട്.....ന്റെ റബ്ബി,,,,,ഈ പെണ്ണ് ആൾ കൊള്ളാലോ....ഞാൻ ഇവളെ കുറിച്ച് ഇനിയും അറിയാൻ ഉണ്ടത്രേ,,,,,ഹൗ.... ഞമ്മള് ചെറുചിരിയാലെ അവൾടെ കൂടെ ഉള്ള യാത്ര തുടർന്നു.....സത്യം പറഞ്ഞാൽ,,,,, ഈയൊരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല..... സോ സ്വീറ്റ്......💝 പെട്ടെന്നാണ് ഞമ്മക്ക് അവൾ നേരത്തെ അവൾടെ ഉപ്പാനോട് പറഞ്ഞ കാര്യം ഒക്കെ ഓർമ വന്നത്,,,,,, ഇവളോട് ചോദിച്ചാലോ,,,,,,വേണോ,,,, ചോദിച്ചു നോക്കാം..... ഞമ്മള് മിക്കവാറും ഫ്രണ്ട്സിന്റെ കൂടെ പോകാറുള്ള ബീച്ചിന്റെ അടുത്ത് എത്തിയതും,,,,,, "ഇശൽ,,,,, സ്റ്റോപ്പ് ഹിയർ....." അവൾ പെട്ടെന്ന് തന്നെ നിർത്തി.....ഞാൻ ഇറങ്ങിയപ്പോ അവളും ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി..... "എന്തേ,,,,,," "വാ......." "എങ്ങോട്ട്....." "എങ്ങോട്ടാണെന്നു പറഞ്ഞാലേ നീ വരൂ....നടക്കേടി ഹംക്കെ....." എന്നും പറഞ്ഞു ഞമ്മള് കലിപ്പ് ആയതും അവൾ പെട്ടെന്ന് തന്നെ നടന്നു,,,,,ഹിഹി....അല്ല പിന്നെ,,,,ഞമ്മളോടാ അവൾടെ കളി..... കടലിന് അഭിമുഖമായി ഞാൻ ഇരുന്നപ്പോ എന്റെ അടുത്തായി അവൾ വന്നിരുന്നു.... *"ഞാനൊരു കാര്യം ചോദിക്കട്ടെ...."* എന്ന് ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു ചോദിച്ചതും പെട്ടെന്ന് തന്നെ സ്റ്റക്ക് ആയി മുഖത്തോട് മുഖം നോക്കി.....അതൊരു പൊട്ടിച്ചിരിയായി മാറാൻ അധിക സമയം വേണ്ടി വന്നില്ല..... "ഹ്മ്മ,,,,,,എന്താ നിങ്ങൾ ചോദിക്ക്...." ചിരി മതിയാക്കി കൊണ്ട് അവൾ ചോദിച്ചപ്പോ ഞാനും ചിരി നിർത്തി.... "വേണ്ട,,,,,നീ ചോദിക്ക്...." "വേണ്ട....വേണ്ട.....നിങ്ങൾ ചോദിക്ക്...." "ലേഡീസ് ഫസ്റ്റ്.....പെട്ടെന്ന്....", "ഹഹഹ....ഓകെ.....ബട്ട് വണ് കണ്ടീഷൻ..." "എന്ത് കണ്ടീഷൻ....???...." "ഞാൻ ചോധിച്ചത് ഇഷ്ടായില്ല എങ്കിൽ ദേഷ്യത്തിന് ഇങ്ങള് ഞമ്മളെ കടലിൽ ഒന്നും എറിയരുത്....." "ഹഹഹഹ്ഹ.....ചളി അടിക്കാതെ കാര്യം പറയെടി പോത്തെ....." ഞമ്മളെ വാർത്താനം കേട്ടതും അവൾ ഞമ്മളെ നോക്കി സൈറ്റടിച്ചു..... ഈയൊരു യാത്ര കൊണ്ട് ഉണ്ടായ ഒര് ഉപകാരം ഞാനും അവളും കുറെയൊക്കെ അടുത്തു..... "അത് പിന്നെ,,,,,നിങ്ങൾ എന്താ എന്നെ കെട്ടാൻ താൽപ്പര്യം ഇല്ലെന്ന് പറയാൻ കാരണം....." അവൾടെ ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചത് തന്നെയാ... അതുകൊണ്ട് തന്നെ ഞമ്മള് ചെറു ചിരിയാലെ മറുപടി നൽകി.... "എനിക്കൊരു പെണ്ണിനെ ഇഷ്ടമായിരുന്നു,,,,ഫൈഹ..... പല പ്രാവശ്യം എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.....എനിക്ക് കെട്ടാൻ ടൈം ആയപ്പോൾ ഞാൻ ഉമ്മയോട് ഈ കാര്യം പറഞ്ഞു..... പക്ഷെ അവര് സമ്മതിച്ചില്ല..... അവൾടെ കുടുംബ പാരമ്പര്യം നല്ലതല്ല എന്നും പറഞ്ഞു ഉമ്മയും ഉപ്പയും എതിർത്തു.... അവസാനം അവളുടെ കല്യാണം കഴിഞ്ഞു.... ഇപ്പോ ഒര് കുട്ടിയും ആയി...." ഞമ്മള് ഞമ്മളെ ഫ്ലാഷ് ബ്ളാക്ക് പറഞ്ഞതും ബലാൽ ചിരിക്കാൻ തുടങ്ങി.... "എന്തിനാ പോത്തെ ചിരിക്കുന്നെ...." "ഒന്നുല്ലായെ.....ഹിഹി...." "പോടി പോടി....." "ഓകെ,,,,,ഇനി നിങ്ങൾക്ക് എന്താ ചോദിക്കാൻ ഉള്ളതെന്ന് പറയ്....." "അത് എന്താന്ന് വെച്ചാൽ...." ഞാൻ ചോദിക്കാൻ തുടങ്ങിയതും അവൾടെ ഫോണ് റിങ് ചെയ്തു.....അവൾ ഫോണും നോക്കി,,,,എന്നെയും നോക്കി.... ഒന്ന് പരുങ്ങി കൊണ്ട് അറ്റൻഡ് ചെയ്തു.... _________________________________________ തുടരും (സോറി ഗയ്‌സ്....ലെങ്ത് കുറവാണ്....ബിസി ആയിപോയി.... അടുത്ത ഭാഗം വ്യാഴാഴ്ചയെ ഉണ്ടാകൂ... ഞമ്മക്ക് ഒരുപാട് നോട്ട്‌സ് എഴുതാൻ ഉണ്ട്.....നല്ല  ഒര് കിടുക്കാച്ചി ഭാഗവും ആയി,,,,ലെങ്ത്തോട് കൂടി വ്യാഴാഴ്ച വരാട്ടോ.... ഇൻ ഷാ അല്ലാഹ്....) SAHALA SACHU
6.5k views
17 hours ago
#

📙 നോവൽ

ഇശൽ...💖 ഭാഗം 6 *വായന  മുറി* 👇🏻👇🏻 https://sharechat.com/profile/356415/ ************ ഞാൻ മനസ്സിൽ കരുതിയത് അവൾ ഇങ്ങോട്ട് ചോദിച്ചപ്പോ ഞമ്മള് ചെറുതായി ഒന്ന് ചിരിച്ചു.....ഒന്നൂടെ എല്ലാരോടും റ്റാറ്റ പറഞ്ഞു ഞാൻ വണ്ടി വിട്ടു.......💓 യാത്ര തുടങ്ങി കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല,,,,,,ഈ കോപ്പിന് എന്ത് പറ്റി,,,,,അല്ലെങ്കി റേഡിയോ ഓണ് ചെയ്ത പോലെ കലപില ആക്കിക്കൊണ്ടു നിക്കുമല്ലോ....... "ഡി,,,,,," "ഹ്മ്മ...???...." "ഉപ്പ പറഞ്ഞു വെച്ച് നീയെന്തിനാ എന്റെ കൂടെ വന്നേ,,,,," "ഞാൻ വന്നു വെച്ച് നിങ്ങൾക്ക് എന്താ...." "എനിക്കിഷ്ടല്ല,,,,,,ഒറ്റയ്ക്ക് റൈഡിങ് നടത്തുന്നതാ എനിക്കിഷ്ടം...." "ഓഹോ,,,,,ഇന്ന് തൽക്കാലം ആ ഇഷ്ടം മാറ്റി വെച്ചേക്ക്....." "കോപ്പ്,,,,,അല്ലെങ്കിലും നിന്നെ കെട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ....." "ഹിഹിഹി.....വാചകമടിക്കാൻ നിക്കാൻഡ് ഇത്തിരി സ്പീഡ് കൂട്ട് മോനെ......" "whaatt.... ഈ ഉള്ള സ്പീഡ് പോരെ നിനക്ക്......" "പോരല്ലോ....." ഹേ,,,,,അവൾ പിന്നിൽ ഉള്ളത് കൊണ്ടാ ഞാൻ സ്പീഡ് കുറച്ച് നല്ല കുട്ടിയായി ഓടിച്ചേ......ഇതിപ്പോ അവൾക്ക് പോരത്രെ....പിന്നെ ഞമ്മക്ക് എന്താ പ്രശ്നം.....അല്ല പിന്നെ..... ★★★★★★★★★★★★★★★★★★★★ ഞാൻ പറഞ്ഞു കഴിഞ്ഞതും മൂപ്പര് സ്പീഡ് കൂട്ടി,,,,,ഹൊയ്‌ ഹൊയ്‌,,,,....😍 ഞാൻ ഷാഹീടെ  അരയിലൂടെ കയ്യിട്ട്  അവനോട് ചേർന്ന് ഇരുന്നു.....സംഭവം സ്പീഡിൽ പോകാൻ ഒക്കെ ഞമ്മക്ക് ഇഷ്ടാണ്....എന്നാലും പേടിയാ..... അതോണ്ട് അവനെ ഒന്ന് പിടിച്ചിരുന്നു..... അവനെ ചേർന്ന് ഇരുന്നപ്പോ ഞമ്മക്ക് എന്തോ നല്ലൊരു സുരക്ഷിതത്വം തോന്നി.... പെട്ടെന്ന് അവൻ വണ്ടി സഡൻ ബ്രെക്ക് ഇട്ട് നിർത്തി,,,, "എന്താ,,,,,," എന്ന എന്റെ ചോദ്യത്തിന്..... "നീ ഒന്ന് ഇറങ്ങ്....." എന്നായിരുന്നു മറുപടി,,,,,, "എന്തിന്....." "ഇറങ്ങേടി....." "ഹ്മ്മ....." ഞാൻ ഇറങ്ങി വണ്ടിടെ മുന്നിൽ പോയി നിന്നു.....അപ്പൊ മൂപ്പര് എന്നെ മൊത്തത്തിൽ ഒന്ന് നോക്കി..... "എന്താ,,,,,എനി പ്രോബ്ലെം???....." എന്ന് ഞാൻ ചോദിച്ചു..... "നീ എന്ത് ധൈര്യത്തിലാ  എന്നെയും കെട്ടിപ്പിടിച്ചിരുന്നെ....." "ഓഹ് സോറി,,,,,, ഇനി നിങ്ങളെ ടച്ച് ചെയ്യില്ല,,,,, ഞാനൊന്ന് തൊട്ടാൽ നിങ്ങടെ കൻഡ്രോൾ പോകുമെന്ന് ഞാൻ ഓർത്തില്ല....." "ആഹാ,,,,,ഇപ്പൊ അങ്ങനെ ആയോ....നീ തൊട്ടെന്ന് വെച്ച് എന്റെ കൻഡ്രോൾ പോവൊന്നും ഇല്ല....കേട്ടോടി പുല്ലേ...." "പിന്നെന്താ പാക്കരാ ഞാൻ നിങ്ങളെ ഒന്ന് പിടിച്ചാൽ..... ഹും....." "തട്ടാതെ ഇരിക്കാൻ പറ്റുമെങ്കിൽ കേറിക്കോ....." ★★★★★★★★★★★★★★★★★★★★ എന്ന് ഞാൻ പറഞ്ഞതും പെണ്ണിന്റെ മോന്ത ഒന്ന് കാണണം.........ഹഹഹ്ഹ.... അവൾ ഞമ്മളെ അങ്ങനെ ചേർത്ത് പിടിച്ചു ഇരുന്നപ്പോ ഞമ്മളെ ദേഹത്തൂടെ കറന്റ് പാഞ്ഞു പോയ പോലെ തോന്നി.... അതാണ് ഞാൻ പെട്ടെന്ന് സഡൻ ബ്രെക്ക് ഇട്ട് നിർത്തിയെ.....പിന്നെ അതിവളോട് പറയാൻ വയ്യാത്തൊണ്ട ഇങ്ങനെ ഓരോന്ന് പറഞ്ഞെ...... ഞമ്മള് അവളെ നോക്കി ഒന്ന് പുച്ഛിച്ചു തള്ളിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കിയതും പഹയത്തി ഞമ്മളെ ബുള്ളെറ്റിന്റെ കീയങ്ങട് എടുത്തു.... "ഡി,,,,, നീയെന്ത് പണിയാ ഈ കാണിച്ചേ... കീയിങ്ങോട്ട് താ......ഡി,,,,നിന്നോടാ പറഞ്ഞെ തരാൻ....." "ഇല്ലാലോ മിസ്റ്റർ ഷാഹിൽ,,,,," "നിനക്കെന്താടി വട്ടാണോ.....നിനക്കെന്താ വേണ്ടത്....." "വേണ്ടതൊക്കെ ഞാൻ പറയാം....ആദ്യം മോൻ വണ്ടിയിൽ നിന്ന് ഇറങ്ങ്...." "ഫോർ വാട്ട്?? ......" "പറയാന്നെ,,,,,ഇറങ്ങൂ പ്ലീസ്....." എന്ന് അവൾ പറഞ്ഞതും ഞാൻ ഹെൽമറ്റ് ഊരി ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി..... ഞാൻ ഇറങ്ങിയതും അവൾ ഹെയറിന് മുകളിൽ ആയി വെച്ച കൂളിങ് ഗ്ലാസ് താഴ്ത്തി കൊണ്ട് ബൈക്കിൽ കേറി ഇരുന്ന് സ്റ്റാർട്ട് ചെയ്തു..... ഞമ്മള് ഇത് കണ്ട് തലക്കടി കിട്ടിയ പോലെ അവളെ നോക്കി,,,,, "നോക്കി നിൽക്കാതെ കെറ് മനുഷ്യാ...." എന്നും പറഞ്ഞു അവൾ വയറ്റിനിട്ടൊരു കുത്ത് തന്നതും ഞമ്മള് പെട്ടെന്ന് തന്നെ അവളെ പിന്നിൽ കേറി ഇരുന്നു..... അവൾ നല്ല അടിപൊളി ആയി ബുള്ളറ്റ് ഓടിക്കുന്നുണ്ട്.....ന്റെ റബ്ബി,,,,,ഈ പെണ്ണ് ആൾ കൊള്ളാലോ....ഞാൻ ഇവളെ കുറിച്ച് ഇനിയും അറിയാൻ ഉണ്ടത്രേ,,,,,ഹൗ.... ഞമ്മള് ചെറുചിരിയാലെ അവൾടെ കൂടെ ഉള്ള യാത്ര തുടർന്നു.....സത്യം പറഞ്ഞാൽ,,,,, ഈയൊരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല..... സോ സ്വീറ്റ്......💝 പെട്ടെന്നാണ് ഞമ്മക്ക് അവൾ നേരത്തെ അവൾടെ ഉപ്പാനോട് പറഞ്ഞ കാര്യം ഒക്കെ ഓർമ വന്നത്,,,,,, ഇവളോട് ചോദിച്ചാലോ,,,,,,വേണോ,,,, ചോദിച്ചു നോക്കാം..... ഞമ്മള് മിക്കവാറും ഫ്രണ്ട്സിന്റെ കൂടെ പോകാറുള്ള ബീച്ചിന്റെ അടുത്ത് എത്തിയതും,,,,,, "ഇശൽ,,,,, സ്റ്റോപ്പ് ഹിയർ....." അവൾ പെട്ടെന്ന് തന്നെ നിർത്തി.....ഞാൻ ഇറങ്ങിയപ്പോ അവളും ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി..... "എന്തേ,,,,,," "വാ......." "എങ്ങോട്ട്....." "എങ്ങോട്ടാണെന്നു പറഞ്ഞാലേ നീ വരൂ....നടക്കേടി ഹംക്കെ....." എന്നും പറഞ്ഞു ഞമ്മള് കലിപ്പ് ആയതും അവൾ പെട്ടെന്ന് തന്നെ നടന്നു,,,,,ഹിഹി....അല്ല പിന്നെ,,,,ഞമ്മളോടാ അവൾടെ കളി..... കടലിന് അഭിമുഖമായി ഞാൻ ഇരുന്നപ്പോ എന്റെ അടുത്തായി അവൾ വന്നിരുന്നു.... *"ഞാനൊരു കാര്യം ചോദിക്കട്ടെ...."* എന്ന് ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു ചോദിച്ചതും പെട്ടെന്ന് തന്നെ സ്റ്റക്ക് ആയി മുഖത്തോട് മുഖം നോക്കി.....അതൊരു പൊട്ടിച്ചിരിയായി മാറാൻ അധിക സമയം വേണ്ടി വന്നില്ല..... "ഹ്മ്മ,,,,,,എന്താ നിങ്ങൾ ചോദിക്ക്...." ചിരി മതിയാക്കി കൊണ്ട് അവൾ ചോദിച്ചപ്പോ ഞാനും ചിരി നിർത്തി.... "വേണ്ട,,,,,നീ ചോദിക്ക്...." "വേണ്ട....വേണ്ട.....നിങ്ങൾ ചോദിക്ക്...." "ലേഡീസ് ഫസ്റ്റ്.....പെട്ടെന്ന്....", "ഹഹഹ....ഓകെ.....ബട്ട് വണ് കണ്ടീഷൻ..." "എന്ത് കണ്ടീഷൻ....???...." "ഞാൻ ചോധിച്ചത് ഇഷ്ടായില്ല എങ്കിൽ ദേഷ്യത്തിന് ഇങ്ങള് ഞമ്മളെ കടലിൽ ഒന്നും എറിയരുത്....." "ഹഹഹഹ്ഹ.....ചളി അടിക്കാതെ കാര്യം പറയെടി പോത്തെ....." ഞമ്മളെ വാർത്താനം കേട്ടതും അവൾ ഞമ്മളെ നോക്കി സൈറ്റടിച്ചു..... ഈയൊരു യാത്ര കൊണ്ട് ഉണ്ടായ ഒര് ഉപകാരം ഞാനും അവളും കുറെയൊക്കെ അടുത്തു..... "അത് പിന്നെ,,,,,നിങ്ങൾ എന്താ എന്നെ കെട്ടാൻ താൽപ്പര്യം ഇല്ലെന്ന് പറയാൻ കാരണം....." അവൾടെ ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചത് തന്നെയാ... അതുകൊണ്ട് തന്നെ ഞമ്മള് ചെറു ചിരിയാലെ മറുപടി നൽകി.... "എനിക്കൊരു പെണ്ണിനെ ഇഷ്ടമായിരുന്നു,,,,ഫൈഹ..... പല പ്രാവശ്യം എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.....എനിക്ക് കെട്ടാൻ ടൈം ആയപ്പോൾ ഞാൻ ഉമ്മയോട് ഈ കാര്യം പറഞ്ഞു..... പക്ഷെ അവര് സമ്മതിച്ചില്ല..... അവൾടെ കുടുംബ പാരമ്പര്യം നല്ലതല്ല എന്നും പറഞ്ഞു ഉമ്മയും ഉപ്പയും എതിർത്തു.... അവസാനം അവളുടെ കല്യാണം കഴിഞ്ഞു.... ഇപ്പോ ഒര് കുട്ടിയും ആയി...." ഞമ്മള് ഞമ്മളെ ഫ്ലാഷ് ബ്ളാക്ക് പറഞ്ഞതും ബലാൽ ചിരിക്കാൻ തുടങ്ങി.... "എന്തിനാ പോത്തെ ചിരിക്കുന്നെ...." "ഒന്നുല്ലായെ.....ഹിഹി...." "പോടി പോടി....." "ഓകെ,,,,,ഇനി നിങ്ങൾക്ക് എന്താ ചോദിക്കാൻ ഉള്ളതെന്ന് പറയ്....." "അത് എന്താന്ന് വെച്ചാൽ...." ഞാൻ ചോദിക്കാൻ തുടങ്ങിയതും അവൾടെ ഫോണ് റിങ് ചെയ്തു.....അവൾ ഫോണും നോക്കി,,,,എന്നെയും നോക്കി.... ഒന്ന് പരുങ്ങി കൊണ്ട് അറ്റൻഡ് ചെയ്തു.... _________________________________________ തുടരും (സോറി ഗയ്‌സ്....ലെങ്ത് കുറവാണ്....ബിസി ആയിപോയി.... അടുത്ത ഭാഗം വ്യാഴാഴ്ചയെ ഉണ്ടാകൂ... ഞമ്മക്ക് ഒരുപാട് നോട്ട്‌സ് എഴുതാൻ ഉണ്ട്.....നല്ല  ഒര് കിടുക്കാച്ചി ഭാഗവും ആയി,,,,ലെങ്ത്തോട് കൂടി വ്യാഴാഴ്ച വരാട്ടോ.... ഇൻ ഷാ അല്ലാഹ്....) SAHALA SACHU
6.9k views
17 hours ago
#

📙 നോവൽ

ഇശൽ...💖 ഭാഗം 6 *വായന  മുറി* 👇🏻👇🏻 https://sharechat.com/profile/356415/ ************ ഞാൻ മനസ്സിൽ കരുതിയത് അവൾ ഇങ്ങോട്ട് ചോദിച്ചപ്പോ ഞമ്മള് ചെറുതായി ഒന്ന് ചിരിച്ചു.....ഒന്നൂടെ എല്ലാരോടും റ്റാറ്റ പറഞ്ഞു ഞാൻ വണ്ടി വിട്ടു.......💓 യാത്ര തുടങ്ങി കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല,,,,,,ഈ കോപ്പിന് എന്ത് പറ്റി,,,,,അല്ലെങ്കി റേഡിയോ ഓണ് ചെയ്ത പോലെ കലപില ആക്കിക്കൊണ്ടു നിക്കുമല്ലോ....... "ഡി,,,,,," "ഹ്മ്മ...???...." "ഉപ്പ പറഞ്ഞു വെച്ച് നീയെന്തിനാ എന്റെ കൂടെ വന്നേ,,,,," "ഞാൻ വന്നു വെച്ച് നിങ്ങൾക്ക് എന്താ...." "എനിക്കിഷ്ടല്ല,,,,,,ഒറ്റയ്ക്ക് റൈഡിങ് നടത്തുന്നതാ എനിക്കിഷ്ടം...." "ഓഹോ,,,,,ഇന്ന് തൽക്കാലം ആ ഇഷ്ടം മാറ്റി വെച്ചേക്ക്....." "കോപ്പ്,,,,,അല്ലെങ്കിലും നിന്നെ കെട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ....." "ഹിഹിഹി.....വാചകമടിക്കാൻ നിക്കാൻഡ് ഇത്തിരി സ്പീഡ് കൂട്ട് മോനെ......" "whaatt.... ഈ ഉള്ള സ്പീഡ് പോരെ നിനക്ക്......" "പോരല്ലോ....." ഹേ,,,,,അവൾ പിന്നിൽ ഉള്ളത് കൊണ്ടാ ഞാൻ സ്പീഡ് കുറച്ച് നല്ല കുട്ടിയായി ഓടിച്ചേ......ഇതിപ്പോ അവൾക്ക് പോരത്രെ....പിന്നെ ഞമ്മക്ക് എന്താ പ്രശ്നം.....അല്ല പിന്നെ..... ★★★★★★★★★★★★★★★★★★★★ ഞാൻ പറഞ്ഞു കഴിഞ്ഞതും മൂപ്പര് സ്പീഡ് കൂട്ടി,,,,,ഹൊയ്‌ ഹൊയ്‌,,,,....😍 ഞാൻ ഷാഹീടെ  അരയിലൂടെ കയ്യിട്ട്  അവനോട് ചേർന്ന് ഇരുന്നു.....സംഭവം സ്പീഡിൽ പോകാൻ ഒക്കെ ഞമ്മക്ക് ഇഷ്ടാണ്....എന്നാലും പേടിയാ..... അതോണ്ട് അവനെ ഒന്ന് പിടിച്ചിരുന്നു..... അവനെ ചേർന്ന് ഇരുന്നപ്പോ ഞമ്മക്ക് എന്തോ നല്ലൊരു സുരക്ഷിതത്വം തോന്നി.... പെട്ടെന്ന് അവൻ വണ്ടി സഡൻ ബ്രെക്ക് ഇട്ട് നിർത്തി,,,, "എന്താ,,,,,," എന്ന എന്റെ ചോദ്യത്തിന്..... "നീ ഒന്ന് ഇറങ്ങ്....." എന്നായിരുന്നു മറുപടി,,,,,, "എന്തിന്....." "ഇറങ്ങേടി....." "ഹ്മ്മ....." ഞാൻ ഇറങ്ങി വണ്ടിടെ മുന്നിൽ പോയി നിന്നു.....അപ്പൊ മൂപ്പര് എന്നെ മൊത്തത്തിൽ ഒന്ന് നോക്കി..... "എന്താ,,,,,എനി പ്രോബ്ലെം???....." എന്ന് ഞാൻ ചോദിച്ചു..... "നീ എന്ത് ധൈര്യത്തിലാ  എന്നെയും കെട്ടിപ്പിടിച്ചിരുന്നെ....." "ഓഹ് സോറി,,,,,, ഇനി നിങ്ങളെ ടച്ച് ചെയ്യില്ല,,,,, ഞാനൊന്ന് തൊട്ടാൽ നിങ്ങടെ കൻഡ്രോൾ പോകുമെന്ന് ഞാൻ ഓർത്തില്ല....." "ആഹാ,,,,,ഇപ്പൊ അങ്ങനെ ആയോ....നീ തൊട്ടെന്ന് വെച്ച് എന്റെ കൻഡ്രോൾ പോവൊന്നും ഇല്ല....കേട്ടോടി പുല്ലേ...." "പിന്നെന്താ പാക്കരാ ഞാൻ നിങ്ങളെ ഒന്ന് പിടിച്ചാൽ..... ഹും....." "തട്ടാതെ ഇരിക്കാൻ പറ്റുമെങ്കിൽ കേറിക്കോ....." ★★★★★★★★★★★★★★★★★★★★ എന്ന് ഞാൻ പറഞ്ഞതും പെണ്ണിന്റെ മോന്ത ഒന്ന് കാണണം.........ഹഹഹ്ഹ.... അവൾ ഞമ്മളെ അങ്ങനെ ചേർത്ത് പിടിച്ചു ഇരുന്നപ്പോ ഞമ്മളെ ദേഹത്തൂടെ കറന്റ് പാഞ്ഞു പോയ പോലെ തോന്നി.... അതാണ് ഞാൻ പെട്ടെന്ന് സഡൻ ബ്രെക്ക് ഇട്ട് നിർത്തിയെ.....പിന്നെ അതിവളോട് പറയാൻ വയ്യാത്തൊണ്ട ഇങ്ങനെ ഓരോന്ന് പറഞ്ഞെ...... ഞമ്മള് അവളെ നോക്കി ഒന്ന് പുച്ഛിച്ചു തള്ളിക്കൊണ്ട് ബൈക്ക് സ്റ്റാർട്ട് ആക്കിയതും പഹയത്തി ഞമ്മളെ ബുള്ളെറ്റിന്റെ കീയങ്ങട് എടുത്തു.... "ഡി,,,,, നീയെന്ത് പണിയാ ഈ കാണിച്ചേ... കീയിങ്ങോട്ട് താ......ഡി,,,,നിന്നോടാ പറഞ്ഞെ തരാൻ....." "ഇല്ലാലോ മിസ്റ്റർ ഷാഹിൽ,,,,," "നിനക്കെന്താടി വട്ടാണോ.....നിനക്കെന്താ വേണ്ടത്....." "വേണ്ടതൊക്കെ ഞാൻ പറയാം....ആദ്യം മോൻ വണ്ടിയിൽ നിന്ന് ഇറങ്ങ്...." "ഫോർ വാട്ട്?? ......" "പറയാന്നെ,,,,,ഇറങ്ങൂ പ്ലീസ്....." എന്ന് അവൾ പറഞ്ഞതും ഞാൻ ഹെൽമറ്റ് ഊരി ദേഷ്യത്തോടെ പല്ലിറുമ്പി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി..... ഞാൻ ഇറങ്ങിയതും അവൾ ഹെയറിന് മുകളിൽ ആയി വെച്ച കൂളിങ് ഗ്ലാസ് താഴ്ത്തി കൊണ്ട് ബൈക്കിൽ കേറി ഇരുന്ന് സ്റ്റാർട്ട് ചെയ്തു..... ഞമ്മള് ഇത് കണ്ട് തലക്കടി കിട്ടിയ പോലെ അവളെ നോക്കി,,,,, "നോക്കി നിൽക്കാതെ കെറ് മനുഷ്യാ...." എന്നും പറഞ്ഞു അവൾ വയറ്റിനിട്ടൊരു കുത്ത് തന്നതും ഞമ്മള് പെട്ടെന്ന് തന്നെ അവളെ പിന്നിൽ കേറി ഇരുന്നു..... അവൾ നല്ല അടിപൊളി ആയി ബുള്ളറ്റ് ഓടിക്കുന്നുണ്ട്.....ന്റെ റബ്ബി,,,,,ഈ പെണ്ണ് ആൾ കൊള്ളാലോ....ഞാൻ ഇവളെ കുറിച്ച് ഇനിയും അറിയാൻ ഉണ്ടത്രേ,,,,,ഹൗ.... ഞമ്മള് ചെറുചിരിയാലെ അവൾടെ കൂടെ ഉള്ള യാത്ര തുടർന്നു.....സത്യം പറഞ്ഞാൽ,,,,, ഈയൊരു ദിവസം ഞാൻ ഒരിക്കലും മറക്കില്ല..... സോ സ്വീറ്റ്......💝 പെട്ടെന്നാണ് ഞമ്മക്ക് അവൾ നേരത്തെ അവൾടെ ഉപ്പാനോട് പറഞ്ഞ കാര്യം ഒക്കെ ഓർമ വന്നത്,,,,,, ഇവളോട് ചോദിച്ചാലോ,,,,,,വേണോ,,,, ചോദിച്ചു നോക്കാം..... ഞമ്മള് മിക്കവാറും ഫ്രണ്ട്സിന്റെ കൂടെ പോകാറുള്ള ബീച്ചിന്റെ അടുത്ത് എത്തിയതും,,,,,, "ഇശൽ,,,,, സ്റ്റോപ്പ് ഹിയർ....." അവൾ പെട്ടെന്ന് തന്നെ നിർത്തി.....ഞാൻ ഇറങ്ങിയപ്പോ അവളും ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി..... "എന്തേ,,,,,," "വാ......." "എങ്ങോട്ട്....." "എങ്ങോട്ടാണെന്നു പറഞ്ഞാലേ നീ വരൂ....നടക്കേടി ഹംക്കെ....." എന്നും പറഞ്ഞു ഞമ്മള് കലിപ്പ് ആയതും അവൾ പെട്ടെന്ന് തന്നെ നടന്നു,,,,,ഹിഹി....അല്ല പിന്നെ,,,,ഞമ്മളോടാ അവൾടെ കളി..... കടലിന് അഭിമുഖമായി ഞാൻ ഇരുന്നപ്പോ എന്റെ അടുത്തായി അവൾ വന്നിരുന്നു.... *"ഞാനൊരു കാര്യം ചോദിക്കട്ടെ...."* എന്ന് ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു ചോദിച്ചതും പെട്ടെന്ന് തന്നെ സ്റ്റക്ക് ആയി മുഖത്തോട് മുഖം നോക്കി.....അതൊരു പൊട്ടിച്ചിരിയായി മാറാൻ അധിക സമയം വേണ്ടി വന്നില്ല..... "ഹ്മ്മ,,,,,,എന്താ നിങ്ങൾ ചോദിക്ക്...." ചിരി മതിയാക്കി കൊണ്ട് അവൾ ചോദിച്ചപ്പോ ഞാനും ചിരി നിർത്തി.... "വേണ്ട,,,,,നീ ചോദിക്ക്...." "വേണ്ട....വേണ്ട.....നിങ്ങൾ ചോദിക്ക്...." "ലേഡീസ് ഫസ്റ്റ്.....പെട്ടെന്ന്....", "ഹഹഹ....ഓകെ.....ബട്ട് വണ് കണ്ടീഷൻ..." "എന്ത് കണ്ടീഷൻ....???...." "ഞാൻ ചോധിച്ചത് ഇഷ്ടായില്ല എങ്കിൽ ദേഷ്യത്തിന് ഇങ്ങള് ഞമ്മളെ കടലിൽ ഒന്നും എറിയരുത്....." "ഹഹഹഹ്ഹ.....ചളി അടിക്കാതെ കാര്യം പറയെടി പോത്തെ....." ഞമ്മളെ വാർത്താനം കേട്ടതും അവൾ ഞമ്മളെ നോക്കി സൈറ്റടിച്ചു..... ഈയൊരു യാത്ര കൊണ്ട് ഉണ്ടായ ഒര് ഉപകാരം ഞാനും അവളും കുറെയൊക്കെ അടുത്തു..... "അത് പിന്നെ,,,,,നിങ്ങൾ എന്താ എന്നെ കെട്ടാൻ താൽപ്പര്യം ഇല്ലെന്ന് പറയാൻ കാരണം....." അവൾടെ ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചത് തന്നെയാ... അതുകൊണ്ട് തന്നെ ഞമ്മള് ചെറു ചിരിയാലെ മറുപടി നൽകി.... "എനിക്കൊരു പെണ്ണിനെ ഇഷ്ടമായിരുന്നു,,,,ഫൈഹ..... പല പ്രാവശ്യം എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.....എനിക്ക് കെട്ടാൻ ടൈം ആയപ്പോൾ ഞാൻ ഉമ്മയോട് ഈ കാര്യം പറഞ്ഞു..... പക്ഷെ അവര് സമ്മതിച്ചില്ല..... അവൾടെ കുടുംബ പാരമ്പര്യം നല്ലതല്ല എന്നും പറഞ്ഞു ഉമ്മയും ഉപ്പയും എതിർത്തു.... അവസാനം അവളുടെ കല്യാണം കഴിഞ്ഞു.... ഇപ്പോ ഒര് കുട്ടിയും ആയി...." ഞമ്മള് ഞമ്മളെ ഫ്ലാഷ് ബ്ളാക്ക് പറഞ്ഞതും ബലാൽ ചിരിക്കാൻ തുടങ്ങി.... "എന്തിനാ പോത്തെ ചിരിക്കുന്നെ...." "ഒന്നുല്ലായെ.....ഹിഹി...." "പോടി പോടി....." "ഓകെ,,,,,ഇനി നിങ്ങൾക്ക് എന്താ ചോദിക്കാൻ ഉള്ളതെന്ന് പറയ്....." "അത് എന്താന്ന് വെച്ചാൽ...." ഞാൻ ചോദിക്കാൻ തുടങ്ങിയതും അവൾടെ ഫോണ് റിങ് ചെയ്തു.....അവൾ ഫോണും നോക്കി,,,,എന്നെയും നോക്കി.... ഒന്ന് പരുങ്ങി കൊണ്ട് അറ്റൻഡ് ചെയ്തു.... _________________________________________ തുടരും (സോറി ഗയ്‌സ്....ലെങ്ത് കുറവാണ്....ബിസി ആയിപോയി.... അടുത്ത ഭാഗം വ്യാഴാഴ്ചയെ ഉണ്ടാകൂ... ഞമ്മക്ക് ഒരുപാട് നോട്ട്‌സ് എഴുതാൻ ഉണ്ട്.....നല്ല  ഒര് കിടുക്കാച്ചി ഭാഗവും ആയി,,,,ലെങ്ത്തോട് കൂടി വ്യാഴാഴ്ച വരാട്ടോ.... ഇൻ ഷാ അല്ലാഹ്....) SAHALA SACHU
16.9k views
17 hours ago
#

📙 നോവൽ

🌹🌹RAMZAAN🌹🌹 ✍🏻 *ഫാത്തിമ* *ഭാഗം* 4⃣4⃣ മുഖമെല്ലാം കഴുകി ഒന്നും സംഭവിക്കാത്തത് പോലെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ കോളേജിലേക്കിറങ്ങി. ഷബീർ കാക്കു നേരേ റെയിൽവേ സ്റ്റേഷനിലേക്കും പോയി. സ്റ്റോപ്പിൽ നിന്നപ്പോഴും ബസ്സിലിരുന്നപ്പോഴുമെല്ലാം മനസ്സ് നിറയെ അയാൾ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു. ബസ്സിലെ കണ്ടക്ടർ എസ് റ്റി ക്ക് പകരം ഫുൾ ടിക്കറ്റ് എടുപ്പിച്ചു. എന്നെ മാത്രമല്ല എല്ലാ സ്കൂൾ കുട്ടികളേയും കോളേജ് കുട്ടികളേയും കൊണ്ടു മെല്ലാം ഇത് പോലെ ഫുൾ ടിക്കറ്റ് എടുപ്പിച്ചു. എനിക്ക് ദൂരം കൂടുതലായത് കൊണ്ട് ഇരുപത് രൂപയാണ് കൊടുക്കേണ്ടി വന്നത്. ഈ ബസ്സുകാരുടെ തോന്നിവാസത്തിന് ആര് ചോദിക്കാനാ. ആദിൽക്കായും കൂട്ടുകാരും ടൗണിൽ നിന്ന് കയറിയപ്പോൾ അവരും കണ്ടക്ടറുമായി വഴക്കുണ്ടായി. അതും ഇത് തന്നെ പ്രശ്നം. പക്ഷെ ബസ്സിൽ നിന്നിറക്കി വിടും എന്നായപ്പോ അവർക്കും ഫുൾ ടിക്കറ്റ് എടുക്കേണ്ടി വന്നു. സുനു, മിർസു, സപ്പു ഇവരും ഫുൾ ടിക്കറ്റ് എടുത്തു. അങ്ങനെ കോളേജ് എത്തി. പതിവ് സ്ഥലത്ത് തന്നെ റാമും കൂട്ടുകാരും ഇരുപ്പുണ്ട്. ഷൻസ എങ്ങനുണ്ടാർന്നു റിസപ്ഷൻ. ബാസിക്കയാണ്. അടിപൊളി. റംസു നിനക്കും ഇവൾക്കും ഒന്ന് കറങ്ങാൻ പൊയ്ക്കൂടെ. ഇങ്ങനെ പ്രേമിച്ചാൽ മാത്രം മതിയോ !!! ആസിഫ്ക്കയാണ് അത് ചോദിച്ചത്. ആസിഫിൽ നിന്നും ആ ചോദ്യമുയർന്നതും ഞാൻ വല്ലാതെ ഞെട്ടി. ആ ഷോക്കിൽ ഓനെ നോക്കിയിരുന്നപ്പോഴാണ് ഓന്റെ അടുത്ത ഡയലോഗ്. റംസു, നീയെന്നെ ഇങ്ങനെ നോക്കണ്ട. ബാസി എല്ലാം എന്നോട് പറഞ്ഞു. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ അതിന്റെ ഇടയിലേക്ക് ഒരു പ്രശ്നമായി ഞാൻ വരില്ലടാ. നിങ്ങളുടെ സന്തോഷം തന്നെയാണ് എന്റേയും സന്തോഷം. അത് കൊണ്ട് രണ്ടാളും ഒന്ന് കറങ്ങാനൊക്കെ പോ. ചെല്ല്. കറങ്ങലൊന്നും വേണ്ട ആസിഫ്ക്ക. ഇങ്ങക്ക് ഇപ്പോഴെങ്കിലും സത്യാവസ്ഥ മനസ്സിലായല്ലോ എനിക്കതുമതി. നമ്മളങ്ങനെ പറഞ്ഞപ്പോ ഓനെന്നെ തുറിച്ച് നോക്കി. നമ്മള് ഓനെ ഇളിച്ച് കാണിച്ച് അവിടെ നിന്നും നടന്ന് നീങ്ങി. ആസിഫ്ക്ക കൂടെ ഉള്ളത് കൊണ്ടാണ് എന്റെ ഫോൺ ഞാൻ റാമിനെ ഏൽപ്പിക്കാതിരുന്നത്. ആസിഫ്ക്കക്ക് ഒന്നുമറിയില്ല. ഇനി ഞാനായിട്ട് എന്തിനാ അതറിയിക്കുന്നത് എന്ന് കരുതി. നടന്ന് നീങ്ങിയപ്പോഴാണ് എന്റെ കയ്യിൽ ആരോ കയറി പിടിച്ചത്. മറ്റാരുമല്ല റാമാണ്. ഓനല്ലാതെ വേറെ ആരാ എന്റെ കൈ ഇത്ര ധൈര്യത്തിൽ പിടിക്കുക. എന്താ റാം? അത്. ഓന്റെ ഒരാഗ്രഹമല്ലെ വാ നമുക്കൊന്ന് കറങ്ങിയിട്ട് വരാം. ഞാൻ വരുന്നില്ല. ഒറ്റയ്ക്ക് പോയി കറങ്ങിക്കോ. മോളേ ഷൻസ നല്ല രീതിയിൽ നീ വരുന്നോ. അതോ ഞാൻ എടുത്ത് കൊണ്ടു പോണോ? റാം എന്താ ഇങ്ങനെ പറയുന്നെ. ക്ലാസ്സുള്ളതല്ലെ. എനിക്ക് ക്ലാസ്സിൽ കയറണം. ഫസ്റ്റ് ഹവർ ഏതായാലും പോട്ടേ. വേഗം നമുക്ക് തിരിച്ച് വരാം. വാ ഷൻസ റാം..............!!! ഓനെന്റെ കൈ പിടിച്ച് വലിച്ചു നടക്കാൻ തുടങ്ങി. പിന്നീട് നമ്മളോനെ എതിർത്തില്ല. കാരണം വി എസ് വിളിച്ചതിനെ കുറിച്ച് ഓനോട് സ്വസ്ഥമായി പറയാൻ ഒരവസരം കിട്ടുവാണല്ലോ. ഓൻ നേരേ ഓന്റെ ജിക്സറിൽ കയറി. നമ്മള് ഓന്റെ പുറകിലും. ഞങ്ങൾ കോളേജിൽ നിന്നും പുറത്തേക്ക് പോകുന്നതും ആഷ്ന ഓൾട കാറിൽ കോളേജിലേക്ക് വരുന്നതും ഒന്നിച്ചായിരുന്നു. ഓളാണെന്ന് മനസ്സിലായപ്പോ ഞാൻ റാമിലേക്ക് ഒന്നൂടെ ചേർന്നിരുന്ന് ഓനെ രണ്ട് കൈകൾ കൊണ്ടും വട്ടം കെട്ടിപ്പിടിച്ചിരുന്നു. ഓളത് ഓൾട കാറിന്റെ ഗ്ലാസ്സ് താഴ്ത്തി വല്ലാത്ത ഒരു ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. നമ്മളോളെ പുച്ഛിച്ചിട്ട് മുഖം തിരിച്ചു. അവിടെ നിന്നും പോന്നതും ഞാനെന്റെ കൈ ഓനിൽ നിന്നും പിൻവലിക്കാൻ നോക്കി. അപ്പോ തന്നെ ഓൻ എന്റെ കൈ പിടിച്ച് അത് പോലെ തന്നെ വച്ചു. ഷൻസ, നീ ഓള് കാണാൻ വേണ്ടി കൈ ഇങ്ങനെ വച്ചതല്ലെ. ഏതായാലും വച്ച സ്ഥിതിക്ക് അതവിടെ തന്നെ ഇരുന്നോട്ടെ. റാം അത്. ഒന്നും പറയണ്ട. ഇങ്ങനെ ഇരുന്ന് ബൈക്ക് ഓടിക്കാൻ നല്ല രസാ. വെറുതെ ആ രസം കളയരുത്. ജീവിതം മൊത്തം ഇത് പോലെ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കണം. നല്ല പൂതിയാണല്ലോ മോന്. പിന്നെ പൂതിയില്ലാണ്ടിരിക്കോ. ഒരുഗ്രൻ ചരക്കല്ലെ നീ. ചരക്കോ? എന്ന് വച്ചാ എന്താ? റബ്ബേ പെട്ട്. ഇനി ഞാനത് വിവരിച്ച് കൊടുക്കേണ്ടി വരും. ഒന്നൂല്ല. അതൊരു പ്രയോഗാ. തൽക്കാലം മോളത്രയും മനസ്സിലാക്കിയാൽ മതി. റാമങ്ങനെ പറഞ്ഞോണ്ട്. പിന്നീടൊന്നും ഞാൻ ചോദിച്ചില്ല. ഓനൊരു കൂൾ ബാറിലാണ് ബൈക്ക് നിർത്തിയത്. എന്നിട്ട് എന്റെ കയ്യും പിടിച്ച് ഓനവിടേക്ക് കയറി. നേരേ മുകളിലെ നിലയിൽ ഒരൊഴിഞ്ഞ മൂലയിൽ പോയി ഇരുന്നു. രണ്ട് പിസ്ത്ത ഷേക്ക് ഓർഡർ ചെയ്തു. ഓൻ ഓന്റെ സ്ഥിരം പരിപാടി തുടങ്ങി. സെൽഫി എടുക്കൽ. കുറെ എടുത്തു. റാം മതി. എന്തിനാ ഇങ്ങനെ സെൽഫി എടുത്ത് കൂട്ടുന്നത്. അത് എനിക്ക് കാണണമെന്ന് തോന്നുമ്പോ കണ്ടുകൊണ്ടിരിക്കാൻ. മോനോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല.' ഓൾട പറച്ചില് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. അപ്പോഴേക്കും ഷേക്ക് എത്തി. ഞങ്ങളത് കുടിക്കാൻ തുടങ്ങി. റാം എനിക്കൊരു കാര്യം പറയാനുണ്ട്. എന്താ? അത് അമീർക്കയെ അടിച്ച് അവശനാക്കി ഹോസ്പിറ്റലിൽ ആക്കിയത് വി എസ് ആണ്. ഓളത് പറഞ്ഞതും ഞാൻ ഓളെ സത്യാമാണോ എന്ന അർത്ഥത്തിൽ നോക്കി. നിന്നോടിത് ആര് പറഞ്ഞു. വി എസ് തന്നെ അല്ലാതാരാ. അത്രയും പറഞ്ഞ് ഞാൻ വേഗം ഫോണെടുത്ത് ആ റെക്കോർഡിങ് ഓനെ കേൾപ്പിച്ചു. ഷൻസ അങ്ങനെയാണെങ്കിൽ വി എസ്സിനെ അമീർ കണ്ടിട്ടുണ്ടാവും. അമീറിനോട് ചോദിച്ചാൽ നമുക്കറിയാൻ കഴിയില്ലെ. തല്ലി അവശനാക്കി ഒരു റിയാക്ഷനും ഇല്ലാതെ വെന്റിലേറ്ററിൽ കിടക്കുന്ന അമീർക്ക നമ്മളോട് എന്ത് പറയാനാ. ഓനെ കൊണ്ട് പറയിപ്പിക്കലല്ലാതെ നമ്മുടെ മുന്നിൽ വി എസിനെ കണ്ടു പിടിക്കാൻ വേറെ വഴിയില്ല ഷൻസ. അമീർക്ക ഇനി ജീവിതത്തിലേക്ക് തിരിച്ച് വരുമോ എന്നത് തന്നെ സംശയമാണ്. ജീവിതത്തിലേക്ക് തിരിച്ച് വന്നാലേ നമുക്ക് ആ രീതിയിൽ അന്വേഷിക്കാൻ പറ്റൂ. ഷൻസ, അമീറിനി ആ അവസ്ഥയിൽ നിന്ന് തിരിച്ച് വരില്ല. അവന്റെ മുന്നിൽ മരണവും, അല്ലെങ്കിൽ ജീവച്ചവമായിട്ടുള്ള ആ കിടപ്പും അത് മാത്രമാണ് ഉള്ളത്. ജീവിതത്തിലേക്ക് തിരിച്ച് വന്നാൽ അവനെ വി എസ് കൊല്ലും. കാരണം അവനെ കണ്ടിട്ടുള്ള ഏക വ്യക്തി ഇപ്പോൾ അമീർ മാത്രമാണ്. അപ്പോ നമ്മളാ വഴിക്ക് തിരിഞ്ഞിട്ട് യാതൊരു വിധ കാര്യവും ഇല്ല. ഇനി എന്ത് ചെയ്യും റാം? എന്ത് ചെയ്യാനാ എന്തെങ്കിലും വഴി റബ്ബ് കാട്ടിത്തരും. അങ്ങനെ വിശ്വസിക്കാം. മ്. ഞങ്ങൾ രണ്ടാളും ഷേയ്ക്കൊക്കൊ കുടിച്ച് അവിടെ നിന്നിറങ്ങി. ഷൻസ, നിനക്കിനി എവിടേക്കെങ്കിലും പോണോ? ഞാൻ കൊണ്ടു പോകാം. വേണമെന്നില്ല. എനിക്ക് കോളേജിലേക്ക് പോയാൽ മതി. ഹോ അങ്ങനെയെങ്കിൽ അങ്ങനെ. ഓൻ വേഗം നമ്മളെ കോളേജിലെത്തിച്ചു. ഫസ്റ്റ് ഹവർ പോകട്ടെ എന്ന് പറഞ്ഞിട്ട്. ഇപ്പോ സെക്കന്റ് ഹവർ പകുതി ആയീട്ടുണ്ട്. അതു കൊണ്ട് ഞാനും റാമും ക്യാന്റീനിൽ പോയി ഇരുന്നു. ഷൻസ, വല്ലതും വേണോ? ഇപ്പോ പുറത്ത് നിന്ന് കഴിച്ചതല്ലെ ഒള്ളൂ. അപ്പോഴേക്കും അടുത്തതോ!!! ഓളത് പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു. ഷൻസ എന്നാലും നീ റിസപ്ഷന് സാരി ഉടുത്തില്ലട്ടോ. റാം എനിക്കത് ഉടുക്കാനും, ഉടുത്ത് നടക്കാനുമൊന്നും അറിയില്ല അതാ. നീയൊരു പെണ്ണല്ലെ എന്നിട്ട് നിനക്കതറിയില്ല എന്ന് പറഞ്ഞാൽ നാണക്കേടാണ്. ഞാനൊരു പെണ്ണാണെന്ന ചിന്ത എനിക്ക് വന്നിട്ട് തന്നെ കുറച്ചെ ആയിട്ടുള്ളൂ അപ്പോഴാ. ആ ചിന്ത എപ്പോഴാ ഷൻസ വന്ന് തുടങ്ങിയത്. പറ കേൾക്കട്ടെ. ഒന്നൂല്ല. ഞാനത് ചുമ്മ പറഞ്ഞതാ. നീ ചുമ്മ പറഞ്ഞതൊന്നുമല്ല. കാര്യം പറ. പറയാതെ നിന്നെ ഞാൻ വിടില്ല. റാം. ഷട്ട് അപ്പ്. അത്രയും പറഞ്ഞ് ഞാൻ ക്യാന്റീനിൽ നിന്നിറങ്ങി നടന്നു. ഷൻസ..........! ഷൻസ..............! ഓനെന്റെ പുറകെ തന്നെ നടന്ന് വരുന്നുണ്ട്. ഞാനത് മൈന്റ് ചെയ്യാതെ വേഗം നടന്നു. കുറച്ച് നടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ റാമിന്റെ പൊടി പോലും കാണാനില്ലായിരുന്നു. അപ്പോഴേക്കും കോളേജിന്റെ ആരുമില്ലാത്ത ഭാഗത്തായിരുന്നു ഞാൻ എത്തിപ്പെട്ടത്. തിരിച്ച് നടക്കാൻ തുടങ്ങിയപ്പോഴാണ് അവിടെ മറ്റൊരു കാഴ്ച ഞാൻ കണ്ടത്. റാം ആഷ്നയെ കെട്ടിപ്പിടിച്ച് നിൽക്കുന്നു. അത് കണ്ട് എന്റെ കണ്ണ് നിറയാൻ തുടങ്ങി. ആ കാഴ്ച കണ്ട് നിൽക്കുന്ന എന്റടുത്തേക്ക് കിരണും വന്നു. എന്താ zayna നീ ഇവിടെ ആരുമില്ലാത്തിടത്ത് വന്ന് ഒറ്റക്ക് നിൽക്കുന്നത്. ഓൻ ചോദിച്ചതിനൊന്നും മറുപടി പറയാതെ നിൽക്കുന്ന എന്റെ ശ്രദ്ധ മറ്റൊരുത്തണെന്ന് മനസ്സിലായീട്ടാവും ഓനും ഞാൻ നോക്കുന്നിടത്തേക്ക് നോക്കി നിന്നത്. നീ അതാണോ ഇത്ര കാര്യായിട്ട് നോക്കി നിൽക്കുന്നത്. ഇപ്പോഴെങ്കിലും നിനക്ക് അവന്റെ സ്വഭാവം മനസ്സിലായല്ലോ. അവൻ ആദ്യം സെലീനയെ പ്രണയിച്ചു. അതിന്റെ ത്രില്ല് കഴിഞ്ഞപ്പോ ഓളെ തന്ത്രപൂർവ്വം ഒഴിവാക്കി. അതിന് ശേഷമാണ് നീ വന്നത്. നിന്നോടൊത്ത് നടക്കുന്നതിനൊപ്പം തന്നെ അവൻ മറ്റൊരുത്തിയുടെ കൂടെ കാണിച്ച് കൂട്ടുന്നത് കണ്ടില്ലെ. ഇതാണ് അവന്റെ സ്വഭാവം. ഞാൻ ഇതൊക്കെ നേരത്തേ പറയണമെന്നാഗ്രഹിച്ചതാണ്. പക്ഷെ ഓന്റെ ശത്രുവായ ഞാൻ എന്തൊക്കെ പറഞ്ഞാലും നീ വിശ്വസിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് പറയാതിരുന്നത്. ഇനഫ് കിരൺ. ഇനി ഒന്നും തന്നെ എനിക്ക് കേൾക്കണമെന്നില്ല. പറയാനുള്ളതൊക്കെ പറഞ്ഞില്ലെ ഇനി നിർത്തിക്കോ. അത്രയും പറഞ്ഞ് ഞാൻ റാമിന്റേയും ആഷ്നയുടേയും അടുത്തേക്ക് നടന്നു. എന്നെ കണ്ടതും എന്തോ ഒരു വലിയ തെറ്റ് നടന്നത് പോലെ ആഷ്ന റാമിൽ നിന്ന് മാറി. Zayna, നീ. സോറി ഞാൻ അപ്പോഴേ റംസുനോട് പറഞ്ഞതാ വേണ്ട വേണ്ടാന്ന്. നീ കാണുമെന്നൊക്കെ പറഞ്ഞിട്ടും അതൊന്നും സാരമില്ല എന്ന് പറഞ്ഞ് ഓനെന്നെ കെട്ടിപ്പിടിക്കായിരുന്നു. എനിക്കറിയാം നീ ഇതൊന്നും വിശ്വസിക്കില്ലെന്ന്. കാരണം നിങ്ങളെ തമ്മിൽ തെറ്റിപ്പിക്കും എന്ന് പറഞ്ഞവളല്ലെ ഞാൻ. പക്ഷെ അങ്ങനെ പറഞ്ഞു എന്നല്ലാതെ ഞാനൊന്നിനും ഇറങ്ങിയിരുന്നില്ല. റംസുവാണ് എന്നിലേക്കടുത്തതും എന്നെ ഇതിനൊക്കെ പ്രേരിപ്പിച്ചതും. നീ എന്നെ വിശ്വസിക്കണം. റംസു നിന്നെ ചതിക്കുവായിരുന്നു. അത്രയും പറഞ്ഞ് ഓളെന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞാൻ ഓളെ എന്നിൽ നിന്ന് പിടിച്ച് മാറ്റി. എന്നിട്ട് റാമിന് നേരേ തിരിഞ്ഞു. റാം ഞാൻ ഈ കണ്ടതും കേട്ടതുമൊക്കെ സത്യമാണോ? സത്യമാണോന്ന് പറ. പറയാൻ. ഞാനങ്ങനെ ചോദിച്ചതും. ഒരു കൂസലുമില്ലാതെ ഓൻ മറുപടി തന്നു. അതെ. നീ ഇവിടെ കണ്ടതും കേട്ടതും ഒക്കെ സത്യമാണ്. എന്താ നിനക്ക് ഇപ്പോ സമാധാനായോ? അപ്പോ എന്റെ കൂടെ നടന്ന് എന്നെ ചതിക്കായിരുന്നല്ലെ. ഞാനെന്ത് തെറ്റാ നിങ്ങളോട് ചെയ്തത്. എന്തിനായിരുന്നു ഇതൊക്കെ. മറ്റാരേക്കാളും സ്നേഹവും വിശ്വാസവും എനിക്ക് നിങ്ങളിലുണ്ടായിരുന്നു എന്നിട്ട് എന്നോടിതെന്തിനാ ചെയ്തത്. കരഞ്ഞ് കരഞ്ഞ് ഞാൻ അത്രയും പറഞ്ഞു. എന്നിട്ട് പെട്ടെന്ന് ചൊട്ടിച്ചിരിച്ചു. ശേഷം ആഷ്നയുടെ മുഖമടക്കി ഒന്ന് പൊട്ടിച്ചു.. ടീ.....................!!! അലറണ്ട ആഷ്ന. നീയെന്താ കരുതിയത് നിന്റെ ഈ നാടകം വിശ്വസിക്കാൻ മാത്രമുള്ള പൊട്ടിയാണ് ഞാനെന്നോ. എങ്കി നിനക്ക് തെറ്റി. എന്നെ ചതിക്കാനുള്ള ഉദ്ദേശമായിരുന്നു റാമിന്റെ മനസ്സിൽ ഉണ്ടായിരുന്നത് എങ്കിൽ അതെന്നോ ആവാമായിരുന്നു. അതിനുള്ള സാഹചര്യങ്ങൾ ഒരുപാട് ഞങ്ങൾക്കിടയിലുണ്ടായതാണ്. പിന്നെ എന്നെ മനപ്പൂർവ്വം ചതിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ ഒരിക്കലും ഞാൻ കാണുമെന്ന് ഉറപ്പുള്ള ഈ സാഹചര്യത്തിൽ ഒരിക്കലും ഇങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യില്ല. ഇതൊക്കെ നിന്റെ പ്ലാനാണെന്ന് മനസ്സിലാക്കാൻ ഒരുപാടൊന്നും എനിക്ക് ആലോചിക്കേണ്ട ആവശ്യമില്ല ആഷ്ന. ഞാനത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ റാം വല്ലാതെ കൈ അടിക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@ ഷൻസയുടെ പുറകെ ഓളേയും വിളിച്ച് നടന്നപ്പോഴാണ് ആരുമില്ലാത്ത ഒരിടത്തേക്ക് എന്നെ പെട്ടെന്ന് ആരോ പിടിച്ച് വലിച്ചത്. നോക്കിയപ്പോൾ ആഷ്നയാണ്. ടി നിനക്ക് വേറെ പണിയൊന്നൂല്ലെ.? ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോ ഇവിടേക്ക് വരുമായിരുന്നില്ലല്ലോ!!! നിന്റെ പ്രസംഗം കേട്ട് നിൽക്കാൻ എനിക്ക് ടൈം ഇല്ല. മോള് തന്നെ ഒറ്റക്ക് നിന്ന് പ്രസംഗിച്ചോ. എനിക്ക് വേറെ പണിയുണ്ട്. ഹേയ് അങ്ങനങ്ങ് പോകല്ലെ *മിസ്റ്റർ റംസാൻ ദുൽഫുക്കാർ അലി*. ഞാനിപ്പോ ഇവിടെ വന്നിരിക്കുന്നത് തന്നെ നിങ്ങളെ തമ്മിൽ തെറ്റിക്കാനല്ലെ. അതെനിക്ക് ഭംഗിയായി ചെയ്യണം. ഓളത് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്. എടി പൊട്ടി നീ എന്ത് ചെയ്താലും അവൾ നിന്നെ വിശ്വസിക്കാൻ പോകുന്നില്ല. അത്ര കോൺഫിഡൻസാണോ അവൾ വിശ്വസിക്കില്ലാന്ന്. അതെ. വേണമെങ്കിൽ നിനക്ക് കൂട്ട് ഞാനും നിൽക്കാം. എന്താ. എന്നിട്ടും ഓള് വിശ്വസിക്കോന്ന് നോക്ക്. ഓക്കെ. അങ്ങനെ ഓളോടൊപ്പം ചേർന്ന് ഞാനും അഭിനയിച്ചു. അത്രക്കൊന്നും ഇല്ല. ചുമ്മ ആ സാധനത്തിനെ കെട്ടിപ്പിടിച്ചു അത്രയേ ഒള്ളൂ. ഞാനതിന് കൂട്ട് നിൽക്കാൻ ഒരു കാരണം കൂടിയുണ്ട്. ഓൾക്ക് എന്നിൽ എത്രമാത്രം വിശ്വാസം ഉണ്ടെന്ന് എനിക്കറിയണം. അത്രതന്നെ. ഷൻസ എല്ലാം കണ്ട് കൊണ്ട് വന്ന് എന്നോട് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാനാകെ ഷോക്കായിപ്പോയി. ഓളെന്നെ അത്രയെ മനസ്സിലാക്കിയീട്ടുള്ളൂ എന്ന് എനിക്ക് തോന്നിപ്പോയി. ആ സമയത്ത് ആഷ്നയുടെ മുഖമൊന്നു കാണണമായിരുന്നു. അവളുടെ പ്ലാൻ വർക്കൗട്ട് ആയതിന്റെ സന്തോഷം അവളിലുണ്ടായിരുന്നു. ഷൻസ എന്നെ വിശ്വസിച്ചില്ലല്ലോ എന്ന ദേഷ്യം കൊണ്ടാ ഓള് ചോദിച്ചപ്പോ ഞാനങ്ങനൊക്കെ പറഞ്ഞത്. പക്ഷെ പെട്ടെന്ന് ഓള് ആഷ്നയെ അടിക്കുകയും, അത് കഴിഞ്ഞ് ഓൾട പറച്ചിലും കൂടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അതു കൊണ്ടാണ് ഞാൻ കയ്യടിച്ചത്. എന്നിട്ട് ഞാൻ ഷൻസയെ എന്നിലേക്ക് ചേർത്ത് നിർത്തി. കേട്ടല്ലോ ആഷ്ന ഓള് പറഞ്ഞത്. നിന്റെ അഭിനയത്തിന് ഞാൻ കൂട്ടുനിന്നിട്ട് കൂടി ഓളത് വിശ്വസിച്ചില്ല. അപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതല്ലെ ഓളിതൊന്നും വിശ്വസിക്കില്ലാന