📙 നോവൽ
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 32 ❤❤❤❤❤❤ ഈ ചെക്കന്മാർ എന്തോ പ്രതേകത എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ലല്ലോ നമ്മൾ... ഇങ്ങോട്ട് വരാതിരുന്നേൽ വെറും നഷ്ടം ആയി പോയേനെ മോളേ... അവിടെ കണ്ട കാഴ്ച്ചയിൽ ഞങ്ങൾ മതി മറന്ന് വായും പൊളിച് നിന്നു... " എങ്ങനിണ്ട് ഈ സ്ഥലം... ടി നിന്നോടാ ചോദിച്ചേ എങ്ങനിണ്ടെന്ന്.... സൈനു... സൈനു..... ടി പോത്തേ... " വായും പൊളിച് നിന്ന മ്മളെ പിടിച്ചു കുലുക്കി കൊണ്ട് ഓൻ ചോദിച്ചു... " ഏഹ്..എന്താ..എന്താ ചോദിച്ചേ... " "നി ആരെ വായിനോക്കി നിക്കുവാ.. ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ " "ഇല്ലാ... ഈ കാഴ്ചകളൊക്കെ കാണുമ്പോ എങ്ങനെ ചെവി കേൾക്കാനാ... "അതിന് നീ ചെവി കൊണ്ടാണോ കാണുന്നെ... അപ്പോ എങ്ങനാ സൈനു നമ്മൾ അങ്ങോട്ട് നടക്കുവല്ലേ? "... ഓന്റെ കൈ എന്റെ നേരെ നീട്ടി കൊണ്ട് അങ്ങനെ ചോധിച്ചപോ ചിന്തകൾക്കൊക്കെ വിരാമമിട്ട് മ്മള് ഓനെ നോക്കി ഇളിച്ചു... രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മ്മള് ഓന്റെ കയ്യിൽ പിടിച്ചു.. മണൽ തരികകളിൽ വിരിച്ചിട്ട റെഡ് കാർപെറ്റിലൂടെ കയ്യും കോർത്തു പിടിച് ഞങ്ങൾ നടന്നു.. ഇരു വശങ്ങളും LED ലൈറ്റും പൂക്കളും കൊണ്ട് അലങ്കരിചിരിക്കുന്നു... മനോഹരമായ വൈറ്റ് സാൻഡ് ബീച്....കടലിൽ നിന്നും വളരെ കുറച്ച് അകലത്തിൽ വർണാഭമായ രീതിയിൽ അലങ്കരിച്ച മേൽക്കൂര മാത്രം ഉള്ള ഒരു ചെറിയ കുടിൽ... അതിന് ചുറ്റിലും മിന്നി തിളങ്ങുന്ന ഡെക്കറേറ്റീവ് ലൈറ്റ്‌സ്... അതിനൊക്കെ നടുവിലായി ഒരു ടേബിൾ... അതിന്റെയും നടുവിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച കാൻഡിൽ ലൈറ്റ്സ്... "ഹോ കാൻഡിൽ ലൈറ്റ് ഡിന്നർ ആയിരുന്നോ... " " ഹോ.... ഇത്രയും നേരം നല്ല രീതിയിൽ പറഞ്ഞിട്ട് അവസാനം നി കുളം ആകിയല്ലോ... കാൻഡിൽ ലൈറ്റ് ഡിന്നർ അല്ല... സംതിങ് സ്പെഷ്യൽ... ദേ അങ്ങോട്ട് നോക്ക് മോളേ... ദിസ്‌ ഈസ്‌ മൂൺ ലൈറ്റ് ഡിന്നർ " മ്മടെ തല പിടിച് ഓൻ തിരിച്ചപ്പോ ആണ് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്ന സുന്ദരൻ ആയ മൂണിനെ കണ്ടത്... ഓഹ് അപ്പോ ഇതാണ് ല്ലേ മൂൺ ലൈറ്റ് ഡിന്നർ... "എന്തിനാ നിക്കുന്നെ നമുക്ക് ഇരുന്നാലോ....യാഹ്... ഓഫ്‌കോഴ്സ്.. പ്ലീസ് ഹാവ് യുവർ സീറ്റ്‌ സൈനു... " മ്മളെ കൈ പിടിച് ഓൻ ആഹ് ചെയറിൽ ഇരുത്തി... എന്റെ നേരെ ഓനും ഇരുന്നു.. ആഹാ കഥകൾ കൈമാറാൻ പറ്റിയ ആംബിയൻസ്.. രോമാഞ്ചിഫിക്കേഷൻ വരുന്ന തരത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ട്... ലക്ഷദ്വീപിൽ മാത്രം കണ്ടു വരുന്ന ഒരു പ്രതേക തരം പാതിരാ കാറ്റ്... അത് മ്മടെ തട്ടത്തിലും മുടിയിലും തട്ടി തടഞ്ഞു പോയി... "ഹോ.... വെറുപ്പിക്കല്ലേ സൈനു... ഇത്രയും നല്ലൊരു റൊമാന്റിക് മൂഡ് തോന്നുന്ന സിറ്റുവേഷനിൽ ആണോ നിന്റെ ചളി.. " "ചളി ഒന്നുമല്ല മോനെ മ്മള് കാര്യമാ പറഞ്ഞെ... ഇവിടുന്ന് മാത്രം കിട്ടുന്നൊരു ഫീൽ അല്ലേ ഇത്... ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരിക്കലും അതൊന്നും ലക്ഷദ്വീപ് പോലെ ആകില്ലാ ... ഇങ്ങൾ പറയുന്ന പോലെ സംതിങ് സ്പെഷ്യൽ.. " "അതല്ല മോളേ നമ്മൾ ഇങ്ങോട്ട് തന്നെ വന്നേ.. " മ്മ്... ഓൻ പറഞ്ഞത് ശെരിയാ.. ഇങ്ങോട്ട് വരാതിരുന്നേൽ വല്യ നഷ്ടം ആയിരുന്നേനെ.. ഓന്റെ നോട്ടം തെറ്റിച് ഓൻ പോലും അറിയാതെ മ്മള് ഓനെ തന്നെ നോക്കി ഇരുന്നു.. ഇപ്പോഴാ ശെരിക്കും ചെക്കന്റെ മൊഞ്ച് മ്മള് കാണുന്നെ... അറിയാതെ മ്മടെ നോട്ടം ഓന്റെ കണ്ണിലേക്കായി... അള്ളോഹ് അവിടെ മ്മള് ഉടക്കിപ്പോയി.. അപ്പോഴാ ചെക്കനും മ്മളെ തന്നെ നോക്കുന്നത് കണ്ടത്.. "ഇങ്ങനെ നോക്കല്ലേ... പ്ലീസ്.. " "അതെന്താ സൈനു ഞാൻ നോക്കിയാല്? " ഈ ചെക്കന് അറിയില്ലല്ലോ... മ്മള് ഓന്റെ നോട്ടത്തിൽ അലിഞ്ഞു പോകുവാണെന്ന്... "ഓക്കേ സൈനു ..ഒരു ഗെയിം കളിക്കാം " "ഇവിടെയും ഗെയ്‌മോ? " "ആന്നെ... നമുക്ക് കണ്ണും കണ്ണും നോക്കി ഇരിക്കാം ഇമ വെട്ടാതെ.. ആരാ ജയിക്കുന്നെ എന്ന് നമുക്ക് നോക്കാം... " ഓക്കേ.. അങ്ങനെ മ്മൾ പരസ്പരം കണ്ണിലേക്ക് നോക്കി ഇരുന്നു .. ഓന്റെ കണ്ണിലേക്ക് നോക്കി ഇരുമ്പൊ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഓന്റെ മുഖം പതിഞ്ഞിരുന്നു... ഒരു തവണ പോലും ഇമ വെട്ടാതെ മ്മള് പൊരുതി ജയിച്ചു... " സൈനു മതി.... ഗെയിം ഓവർ... ഹലോ... ഇവിടെ നോക്ക്... ടി പൊട്ടി... ഇവിടെ നോക്കാൻ... " മ്മടെ മുന്നിൽ നിന്ന് എന്തൊക്കെ കോപ്രായം കാട്ടിയിട്ടും അപ്പോഴും മ്മള് ഒന്നിൽ തന്നെ മതി മറന്ന് നോക്കി ഇരുന്നു... എന്റെ കണ്ണിനെ ഓൻ കുത്തി പൊട്ടിക്കും എന്നായപ്പോ മ്മള് നോട്ടം ഒക്കെ നിർത്തി ഓനെ നോക്കി ഇളിച്ചു... "എന്തൊരു നോട്ടമാണ് മോളേ ഇത്... നി ഇങ്ങനെ എന്നെ നോക്കി ഇരുമ്പൊ ഞാൻ അലിഞ് പോകുന്ന പോലെ തോന്നി... എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി... " ഹിഹി... എപ്പോഴും ഇങ്ങനെ തന്നെ ആണ് ഓൻ ഇച്ചിരി റൊമാന്റിക് ആയി വരുമ്പോഴേക്കും ഇടങ്ങേറാകാൻ ആരേലും വന്നിരിക്കും. ഇപ്പോ വന്നത് റോസി അല്ലാട്ടോ... ഞങ്ങൾക്ക് ഫുഡും കൊണ്ട് വന്ന റൂം ബോയ് ആണ്.. അവനേ നോക്കി ഈ ചെക്കൻ പല്ല് കടിക്കുന്നുണ്ട്... പാവം അവൻ എന്ത് ചെയ്തിട്ടാ... പ്രതീക്ഷിച്ചതിലും ടേസ്റ്റി ആയിട്ടുള്ള ഫുടൊക്കെ കഴിച് വായിനോക്കി ഇരുന്നു... ഓനെ വായിനോക്കി ഇരുന്നു... " ഉഫ്.... എന്റെ സാറേ..... " മ്മടെ നോട്ടം സഹിക്കാൻ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല... എന്റെ സാറേ.... എന്നൊക്കെ പറഞ് എന്തൊക്കെയോ എക്സ്പ്രെഷൻസ് കാണിക്കുന്നുണ്ട്... തലക്ക് കൈ കൊടുക്കുന്നു... മുഖം പൊത്തി ഇരിക്കുന്നു എന്നിട്ട് വിരലുകൾക് ഇടയിലൂടെ മ്മളെ നോക്കിയിട്ട് വീണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു... ഇതൊക്കെ കണ്ടിട്ട് മ്മക്ക് ചിരി വരുന്നുണ്ട് എങ്കിലും ചെക്കനെ വട്ടാകാൻ വേണ്ടി വീണ്ടും ഓനെ നോക്കി ഇരുന്നു... "സൈനു പ്ലീസ് ഇത് നിർത്തിക്കെ.... നിനക്ക് തന്ന വാക്ക് ഒക്കെ മറന്നിട്ട്ട് ഞാൻ ചിലപ്പോ ഉമ്മച്ചിയുടെ ആഗ്രഹം സാധിച് കൊടുക്കും... എന്റെ കണ്ട്രോൾ പോകുന്നുണ്ട്.. " അള്ളോഹ്... മ്മള് അപ്പോ തന്നെ നോട്ടം തെറ്റിച് വേറെ എങ്ങോട്ടോ നോക്കി ഇരുന്നു... പ്രൊപോസൽ... യസ് പറയണം... കല്യാണം കളവാണം എന്നൊക്കെ പറഞ്ഞിട്ട്.. വേണ്ടാ.... മ്മള് നോട്ടം നിർത്തി... ഒരുപാട് നേരം അവിടെ സംസാരിച്ചും ഫോട്ടോസ് ഒക്കെ എടുത്തും ഇരുന്നു... ഓരോന്ന് ഓൻ പറയുമ്പോഴും എന്നോടുള്ള ഓന്റെ ഇഷ്ടം മ്മള് മനസിലാക്കിയിരുന്നു... പ്രവൃത്തികളെ കാളും ഓന്റെ ഓരോ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട് ... " എന്തിനാ മിഴിച് നോക്കുന്നേ അങ്ങോട്ട് നീങ്ങി ഇരുന്നേ ചെക്കാ " മ്മള് ചെയറും എടുത്ത് ചാടി ചാടി ഓന്റെ അടുത്ത് പോയി ഇരുന്നു... മ്മള് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും ഓൻ പ്രതീക്ഷിച്ചില്ല എന്ന് തൊള്ളയും തുറന്നുള്ള ഓന്റെ ഇരുപ്പ് കണ്ടപ്പോ മനസിലായി... തുറന്നിരിക്കുന്ന ഓന്റെ വായ് അടച്ചു വെച്ചിട്ട് മ്മള് ഓനെ നോക്കി പല്ല് കാട്ടി പള പളാന്ന് ചിരിച്ചു... **************************** ഇത് ശെരിയാകില്ല.. ഇവൾ എന്റെ കയ്യീന്ന് പണി മേടിച്ചിട്ടേ അടങ്ങു എന്നാ തോന്നണേ .... ഓൾടെ ഓരോ മാറ്റങ്ങളും എനിക്ക് പുതിയ പ്രതീക്ഷകൾ ആയിരുന്നു... ഓള് എന്നെ സ്നേഹിക്കുമെന്നും സന്തോഷത്തോടെ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നും ഞാൻ വിശ്വസിച് തുടങ്ങിയിരിക്കുന്നു.... ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്ക് കിട്ടാതെ പോയതും അവൾ സ്നേഹിച്ച ആളെ അവൾക്ക് കിട്ടാതെ പോയതും ഞങ്ങൾക്ക് വേണ്ടി ആയിരുന്നു... വിധി എന്നാ കിതാബിൽ പടച്ചവൻ കുറിച്ചിട്ട പോലെ ഞങ്ങൾ ഒന്നാകാൻ വേണ്ടിയിട്ട്... അൽഹംദുലില്ലാഹ്.. ഇവളെ എന്റെ റൂഹിന്റെ പാതി ആകിയതിന്.. ഇങ്ങനെ ഓരോന്നൊക്കെ ഓർത്ത് സന്തോഷിച് ഇരിക്കുമ്പോഴാണ് എന്റെ തോളിലേക്ക് ഓൾ ചാഞ്ഞിരുന്നത് .... സ്വബോധത്തോടെ ആണോന്ന് മ്മക്ക് അറിയില്ല... അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി മ്മളും മിണ്ടിയില്ല... എന്റെ കയ്യിൽ അവള്ടെ കൈകൾ ചുറ്റി പിടിച്ചപ്പോ ബോധത്തോടെ കൂടി ആണെന്ന് മ്മക്ക് മനസിലായി.... സൈനു.... മ്മ്... സൈനു.... പറയ്... "നി എന്നും എന്റൊപ്പം എന്റെ നിഴലായ്... എന്റെ ജീവനായി... എന്റെ ജീവിതം ആയി ഉണ്ടാകണമെന്ന് ഞാൻ കൊതിച്ചു പോകുന്നു പെണ്ണെ... നീ എന്റൊപ്പം ഉണ്ടാകില്ലേ " " കവലപ്പെടാതെ തമ്പി.. ആലോചിക്കാം... " മ്മടെ ചോദ്യം കേട്ട് എന്റെ തോളിൽ കിടന്നിരുന്നവൾ തല ഉയർത്തി എന്നെ നോക്കി ഇത്രയും പറഞ്ഞിട്ട് വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.. കിട്ടിയ അവസരം മ്മൾ നല്ലപോലെ മുതലാക്കി... അവൾ അറിയാതെ അവൾക്കൊപ്പം അങ്ങനിരിക്കുന്ന ഒരുപാട് ഫോട്ടോസ് എടുത്തു... പെട്ടന്നാണ് എന്റെ ഞെട്ടിച്ചു കൊണ്ട് അവൾ പ്രതികരിച്ചത്... " ഹാ അങ്ങനെ അല്ലടോ മണ്ടാ... ഇങ്ങു തന്നേക്ക് ഞാൻ എടുക്കാം " എന്ന് പറഞ് മ്മടെ കയ്യെന്നു ഫോൺ പിടിച് വാങ്ങിയിട്ട് അവൾ ഫോട്ടോസ് എടുത്തു .. നല്ല അസ്സലായി തന്നെ മ്മളും പോസ് ചെയ്തു.. ഞങ്ങടെ കല്യാണ ആൽബത്തിൽ പോലും ഇത്രയും നല്ലത് ഉണ്ടാകില്ല... നേരം ഒത്തിരി വൈകിയത് കൊണ്ടും ഉറക്കം വരുന്നത് കൊണ്ടും ഞങ്ങൾ പരിപാടികൾ ഒക്കെ അവസാനിപ്പിച് റൂമിലേക്ക് നടന്നു.. "ടോയ്.... റോസി... കൽഫു... ഇരുന്ന് ഉറങ്ങിയത് മതി വാ റൂമിലേക്ക് പോകാം " മ്മള് വിളിക്കാൻ കാത്തിരുന്ന പോലെ എന്റെ അന്നൗൺസ്‌മെന്റ് കേട്ടതും അവരൊക്കെ അവിടുന്ന് എഴുന്നേറ്റ് വന്നു... " എന്താണ് ചങ്ങായി... ഒത്തിരി റൊമാന്റിക് ആയതിന്റെ ക്ഷീണം ആണോ മുഖത്ത്... അവിടെ കസേര കളിയും.. ഫോട്ടോഷൂട്ടും ഒക്കെ നടക്കുന്ന കണ്ടല്ലോ " "നാണമില്ലല്ലോ റോസി നിനക്ക്... സ്വന്തമായി ഇത്പോലെ തന്നെ ഒരു അവസരം കിട്ടിയിട്ടും അവിടിരുന്ന് ഞങ്ങൾ എന്താ ചെയ്യണേ എന്ന് വായ്‌നോക്കൽ ആയിരുന്നു ല്ലേ പരിപാടി... " "ഒന്ന് പോടാ ഊളെ ... അറിയാതെ എങ്ങോട്ടോ നോക്കിയപ്പോ കണ്ടതാ... വായ്‌നോക്കാൻ പറ്റിയ ചരക്ക്... " ശേ വെണ്ടാർന്നു വെറുതെ ഇരന്നു വാങ്ങി.. അവനോട് വെറുതെ ഓരോന്ന് പറഞ് വഴക് കൂടിയിട്ട് മ്മള് റൂമിലേക്ക് പോയി... ബെഡ് കണ്ടതും മ്മൾ സുഗമായി കിടന്ന് ഉറങ്ങി **************************** മ്മടെ നോട്ടം കണ്ടിട്ട് ഓൻ കാണിച്ച കോപ്രായങ്ങൾ കണ്ട്‌ ഒന്ന്കൂടി ഓനെ വട്ടം കളിപ്പിക്കാൻ വേണ്ടിയാ ഓന്റടുത് പോയി ഇരുന്നതും കയ്യിൽ മുറുകെ പിടിച്ചതും പൊട്ടൻ മ്മളറിയാതെ ഫോട്ടോസ് എടുക്കാൻ ശ്രമിച്ചപ്പോ അത് പിടിച് വാങ്ങി മ്മള് ഫോട്ടോ എടുത്തതും.. പിന്നെ പൂർണമായും മ്മള് അഭിനയിച്ചതാ എന്ന് പറയുന്നില്ല അതിൽ എവിടൊക്കെയോ ഒനോടുള്ള ഇഷ്ടം ഉണ്ടായിരുന്നോ എന്ന് മ്മക്ക് ഡൌട്ട് ഇല്ലാതില്ലാ... തിരിച് റൂമിലേക്ക് നടക്കുമ്പോ മെഹ്‌സൂം റിയായും കാകിയാക്കിയപ്പോ ആണ് ഞാൻ അലമ്പിയതൊക്കെ അവരും കണ്ടെന്ന് മനസിലായത്... റൂമിൽ എത്തി ബെഡ് കണ്ടതും ചെക്കൻ ഫ്ലാറ്റ് ആയി ... ഓരോന്ന് ആലോചിച് കിടന്ന് ഞാനും ഉറങ്ങി.. രാവിലെ എഴുനേറ്റ് ഓൻ പറയുന്നതൊക്കെ കേട്ടിട്ട് മ്മക്ക് ദേഷ്യം വരുന്നുണ്ട് വരുന്നുണ്ട്... ഒരു ദിവസത്തേക്കുള്ള ഡ്രസ്സ്‌ എടുത്താൽ മതീന്ന് പറഞ്ഞിട്ട് ഇപ്പോ ഇന്ന് ഇവിടുന്ന് തന്നെ വേറെ എങ്ങോട്ടോ പോകുന്നുണ്ടെന്ന്.. ഉടുത് മാറാൻ ഡ്രസ്സ്‌ ഇല്ലാന്ന് പറഞ് എന്നോട് ദേഷ്യപെടുവാ... " നീയല്ലേ ഇതൊക്കെ ചെയ്യേണ്ടേ.... എങ്ങോട്ടേലും പോകുമ്പോ ഒരു ജോഡി ഡ്രെസ്സും ആയിട്ടാണോ പോകേണ്ടത്... ഇതൊക്കെ കണ്ടറിഞ് ചെയ്തൂടെ " "പിന്നെ ഒരു ദിവസത്തേക്ക് എന്ന് പറയുമ്പോ വീട്ടിലുള്ളത് മുഴുവനും എടുക്കണോ? കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കാതെ പോയ്‌ ഫ്രഷ് ആയി വാ " ബാഗ് തുറന്ന് ഓന് മാറാനുള്ള ഡ്രസ്സ്‌ ആഹ് മരമോന്തയിലേക്ക് എറിഞ് കൊടുത്തു... ഇതെവിടുന്ന വന്നേ എന്ന് ഒൻ ചോദിച്ചിട്ടും മ്മൾ ഒന്നും മിണ്ടിയില്ല.. ബാഗിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രക്ക് എന്നോട് ദേശ്യപെട്ടതാ ... " സോറി സൈനു... ഞാൻ നോക്കിയപ്പോ കണ്ടില്ലായിരുന്നു... സോറി സോറി എന്നോട് ക്ഷമിച്ചേക്ക്.. ഇങ്ങനെ പിണക്കം കാണിക്കല്ലേ.. " പറഞ്ഞതിന് ഒന്നിനും മറുപടി കൊടുക്കാതെ മ്മള് പുറത്തേക്ക് ഇറങ്ങി നിന്നു... എന്റെ പിന്നാലെ വരാൻ സാധ്യത ഉള്ളത് കൊണ്ട് മ്മള് വേഗം അകത് കയറിയിട്ട് മ്മള് ആദ്യം ഫ്രഷ് ആകാൻ പോയി.. നിക്കട്ടെ അവിടെ കുറച്ച് നേരം.. കുളിയും തേവാരവും ഒക്കെ കഴിഞ്ഞിട്ടും മ്മള് പുറത്ത് ഇറങ്ങാതെ അതിനകത്ത് തന്നെ നിന്നു... " ദേ സൈനു നീ ഇറങ്ങുന്നുണ്ടോ... അവരൊക്കെ പോകാൻ ഇറങ്ങി... വേഗം ഇങ്ങോട്ട് ഇറങ്ങിക്കെ " ഓന്റെ ദേഷ്യം കൂടാൻ തുടങ്ങിയപ്പോ മ്മള് വേഗം പുറത്തേക്ക് ഇറങ്ങി.. ഓനെ മൈൻഡ് ചെയ്യാതെ മ്മള് ബാക്കി പരിപാടികൾ ഒക്കെ കഴിഞ്ഞ് അവരുടെ അടുത്തേക്ക് പോയി... "അവൻ എവിടെ സൈനു? ഇതുവരെ ആഹ് മൊതല് റെഡി ആയില്ലേ... നമുക്ക് പോകാനായി " "അറിയില്ല റോസി... ഇത്രയും നേരം വായിനോക്കി ഇരുന്നിട്ട് ഇപ്പോഴാണ് ബാത്റൂമിലേക്ക് കയറിയെ... ഹാ ദേ വരുന്നു നിങ്ങൾ തിരക്കിയ ആഹ് മൊതല്... അങ്ങോട്ട് തന്നെ ചോദിക്ക് എന്തായിരുന്നു പണി എന്ന്...... " " എടാ പുന്നാര... അല്ലേൽ വേണ്ടാ എടാ നല്ലവനായ മോനെ നീ തന്നെ അല്ലേടാ ഇന്നലെ ഞങ്ങളോട് നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞെ... എന്നിട്ട് നി ഇപ്പോ...? " റോസി അങ്ങനെ ചോധിച്ചപോൾ തുറിച് നോക്കൽ ആയിരുന്നു ഓന്റെ മറുപടി.... റോസിയെ അല്ല എന്നെ.. മ്മൾ ഒന്നും അറിയാത്ത പോലെ മാനത് നോക്കി നിന്നു... " സൈനു നി പറഞ്ഞില്ലായിരുന്നേൽ ഞങ്ങൾക്ക് ഇന്ന് ഇവരുടെ വായെന്ന് വയറു നിറയെ കിട്ടിയേനെ... നി പറഞ്ഞത് കൊണ്ടാ ഞങ്ങൾ എക്സ്ട്രാ ഡ്രസ്സ്‌ എടുത്തത് " " എനിക്കറിയാം റിയാ ഇവന്മാരൊക്കെ നിന്ന നില്പിനു് പ്ലാൻ മാറ്റുന്ന ആളുകൾ ആണെന്ന്... നിങ്ങൾക്ക് കിട്ടിയില്ലേലും എനിക്ക് അതിന്റെ പേരിൽ വയറു നിറയെ കിട്ടിയതാ... " മ്മള് അങ്ങനെ പറഞ്ഞപ്പോ ചെക്കൻ എന്നെ നോക്കി സോറി എന്ന് പതിയെ പറഞ്ഞു... ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞിട്ട് മ്മള് അവരുടെ കൂടെ നടന്നു... ചെക്കനെ മൈൻഡ് ചെയ്തതെ ഇല്ലാ... " നമ്മൾ എങ്ങോട്ടാ റോസി ഇന്ന് പോകുന്നെ... " " സൈനു നമ്മൾ.... " " നിന്നോടല്ലല്ലോടാ അവൾ ചോദിച്ചേ എന്നോടല്ലേ ഞാൻ പറഞ്ഞോളാം " ഓൻ മ്മളോട് പറയാൻ തുടങ്ങിയപ്പോ ഓനെ തടഞ്ഞിട്ട് റോസി മ്മളോട് സംസാരിച്ചു... ഇയാൾ പിന്നെ ഗൂഗിൾ കുരു ആയത് കൊണ്ട് എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു... " സൈനു നമ്മൾ ലക്ഷദ്വീപിലെ മറ്റൊരു ഐലൻഡ് ആയ കവരാതിയിലേക്ക പോകുന്നത്... ലക്ഷദ്വീപിൽ ആകെ എയർപോർട്ട് ഉള്ളത് ദ ഇവിടെ മാത്രമാണ് അഗത്തിയിൽ മാത്രം.. ഇവിടുന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റർ സർവീസ് ഉണ്ട്... പക്ഷേ ഈ പൊട്ടൻ പറഞ്ഞു ബോട്ടിൽ പോയാൽ മതീന്ന്... " റബ്ബേ ചോദിച്ചതും അബദ്ധം ആയീന്നാ തോന്നണേ.... ഫുൾ ഹിസ്റ്ററി അയാൾ നിന്ന് പ്രസംഗിക്കുന്നുണ്ട്... അവസാനം മെഹ്‌സൂ എങ്ങനേലും ഓന്റെ വായ് അടപ്പിച്ചു... അവിടുന്ന് ബോട്ടിൽ ഞങ്ങൾ കവരത്തിയിലേക്ക് പോയി... ഇവിടെ എന്തൊക്കെയാ ഉള്ളതെന്ന് അറിയാൻ ആകാംഷയായി .. പക്ഷേ ആരോടേലും ചോദിക്കാമെന്ന് വെച്ചാൽ ആഹ് റോസി ഫുൾ ചരിത്രം പറഞ് ചെവി കടിച് തിന്നും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.... മ്മടെ ചെക്കൻ ഇടക്കൊക്കെ എന്നോട് മിണ്ടാൻ ശ്രമിച്ചിരുന്നു പക്ഷേ മ്മള് എന്നിട്ടും മിണ്ടിയില്ല... ഇടക്ക് ഈ ചെക്കൻ ഇങ്ങനെയാ.... നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യം കാണിക്കും... കലിപ്പൻ ആകും.. ബീച് പിക്‌നിക് കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും കരയിലേക്ക് മാറി ഇരുന്നു... ചെക്കന്മാർ അവിടെ നീന്തി തിമിർക്കുന്നുണ്ട്... ഞങ്ങളെ കൂട്ടാതെ മൂന്നെണ്ണവും അറുമാതിക്കുന്നുണ്ട്... ഞങ്ങളോട് ഒന്ന് വരുന്നോ എന്ന് പോലും ചോദിച്ചില്ല... ചോദിച്ചാലും ഞങ്ങൾ പോകില്ല അത് വേറെ കാര്യം... എങ്കിലും കണ്ടിട്ട് സഹിക്കുന്നില്ല.. "സൈനു.... റിയാ " "എന്താ മെഹ്‌സൂ " " അവരെ നോക്കിക്കേ... നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആഹ് വിദേശി മധാമകളെ വീക്ഷിക്കുന്നത് കണ്ടോ... വായ്നോക്കികൾ " "ആഹ് കണ്ടു മോളേ കണ്ടൂ .. നമ്മളൊക്കെ ഇപ്പോ ആരായി ല്ലേ.. " "അതേ എനിക്കൊരു ഐഡിയ... അവർക്കിട്ട് പണി കൊടുക്കാൻ പറ്റിയ ഒരു അടാർ ഐഡിയ... നിങ്ങളും എന്റൊപ്പം നിക്കണം " എന്തിനും കട്ടക്ക് കൂടെ നിക്കാമെന്ന് ഞാനും റിയയും വാക്ക് കൊടുത്തപ്പോ അവൾ ഐഡിയ പറഞ്ഞു... റബ്ബീ... ഇതൊന്നും നടക്കില്ല... ഇവളുടേത് വല്ലാത്ത ഐഡിയ ആയി പോയല്ലോ... കൂടെ നിക്കാമെന്ന് വാക്കും കൊടുത്തുപോയി ..... എന്തായാലും വരുന്നിടത് വെച്ച് കാണാമെന്ന് ചിന്തിച് ഓൾടെ കോപ്പിലെ ഐഡിയക്ക് ഞാൻ ബലിയാടായി... തുടരും.... ******* SA FNA 💝************
15.9k views
15 hours ago
#

📙 നോവൽ

****ഉണ്ടക്കണ്ണിയും കലിപ്പൻ ചെക്കനും full parts*** "എടീ...ഇവനെക്കൊണ്ടാണോ നിന്നെ കെട്ടിക്കുന്നെ..നിന്റെ കാര്യം കട്ട പൊഹ.ഇതാരാന്ന് അറിയോ നിനക്ക് ?!." എൻഗേജ്മെന്റ് കഴിഞ്ഞ പിറ്റേന്ന് ഭാവി വരന്റെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോഴാണ് ജാസിമിന്റെ ഈ ചോദ്യം. എന്റെ ഉള്ളിലൊരാന്തൽ ഉണ്ടായി .പടച്ചോനെ...പെട്ടോ ... "എന്റെ ശൈമാ ഇവൻ എന്റെ കോളേജിൽ എന്റെ സീനിയർ ആയിരുന്നു,ഷെരീഫ്.നമ്മുടെ പ്രേമം ജോർജിന്റെ വകയിലെ ഒരു ബന്ധു ആയി വരും.അതാ സ്വഭാവം." "ദൈവമേ വല്ല ടീച്ചർമാരേം പ്രേമിച്ചോ?!, ഞാൻ അവന്റെ മുഖത്തോട്ട് നോക്കി. "അല്ലമോളെ ...കട്ടകലിപ്പൻ..എല്ലാർക്കും പേടിയാ..ഒന്ന് പറഞ്ഞു രണ്ടിന് അടിവീഴും.നന്നായി പഠിക്കുമായിരുന്നു.അതോണ്ട് എന്തൊക്കെ ആയാലും അധ്യാപകർ മൈൻഡ് ചെയ്യൂല .പെണ്കുട്ടികൾക്കൊക്കെ വല്യഇഷ്ട്ടമായിരുന്നു.പക്ഷെ...പേടി കാരണം എല്ലാം അവരുടെ മനസ്സിൽതന്നെ ജീവിച്ചുമരിച്ചു." അവൻ പറഞ്ഞത് കേട്ടപ്പോ എന്റെ മുഖത്തറിയാതെ ഒരു ചിരിവന്നു.കലിപ്പന്മാരെ മ്മക്ക് പണ്ടേ മുഹബ്ബത്താ... ********* ഞാനൊരു ഡിഗ്രീ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്.രണ്ടാഴ്ച മുൻപാണ് ഉപ്പ ഈ കല്യാണകാര്യം കൊണ്ട്വന്നത്.സാധാരണ പോലെ എല്ലാം മുറക്ക് നടന്നു,വിവാഹവും തീരുമാനിച്ചു. പയ്യന്റെ ഫോട്ടോ ഉറ്റകൂട്ടുകാരി ജംഷിയുടെ കെട്ടിയോനെ കാണിച്ചപ്പോഴാണ് ഈ കഥ അറിഞ്ഞത്.അപ്പൊ അത് ചിരിച്ചുതള്ളിയെങ്കിലും ഉള്ളിലൊരു ആധിതോന്നി.പണി പാളിയോ.പയ്യൻ നാട്ടിലെ ഒരുപ്രമുഖ കമ്പനിക്ക് കീഴിൽ എഞ്ചിനീയർ ആയി വർക്ക്ചെയ്യുന്നു ,ഒറ്റമകൻ എന്നൊക്കെ പറഞ്ഞു ബ്രോക്കർ വന്നപ്പോ വല്ലാണ്ട് മൈൻഡ് ചെയ്തീല.ഭയങ്കര പഠിപ്പിസ്റ് ആണെന്ന് കേട്ടപ്പോ ഒരയഞ്ഞ ഷർട്ടും പാന്റും ടക്ക് ഇൻ ചെയ്ത് വട്ടക്കണ്ണട വെച്ച തോളിലൊരു ബാഗുതൂക്കിയ ബാംഗ്ലൂർ ഡേയ്സിലെ കുട്ടനെയാണ് ഓർമ വന്നത്. പക്ഷെ...കാറിൽ നിന്നിറങ്ങിയ ആളെ കണ്ടപ്പോ അതുവരെ എനിക്ക് കല്യാണം വേണ്ടായേ....ഞാൻ നല്ല കുട്ടിആയിക്കോളാമേന്ന് പറഞ്ഞു നിലവിളിച്ചിരുന്ന ഞാൻ പെട്ടെന്ന് കാലുമാറി.ഒരു ബ്ലാക് ടീഷർട്ടും ബ്ലൂ ജീൻസും,അലസമായി കോതിയിട്ട സ്റ്റൈലൻ മുടിയും,പോരാത്തതിന് ക്ലീൻ ഷേവ് ചെയ്ത താടയിലൊരു ചെറിയ കുഴിയും അവിടെ നിന്ന്തന്നെ ഞാൻ സൂം ചെയ്തെടുത്തിരുന്നു പേരും പഠിക്കുന്ന വിഷയവും ക്ലാസ്സുമൊക്കെ ചോദിച്ചു മൂപ്പർ അങ്ങുപോയി.കണ്ട ഹിന്ദി സീരിയൽ ഒക്കെ കണ്ട് അടിപൊളി പയ്യന്മാരെ മനസ്സിൽ പൂജിച്ചിരുന്ന എനിക്ക് ഇത് 100% ഓക്കേ ആയിരുന്നതിനാൽ പിന്നെ എനിക്കും കൂടുതൽ അറിയണമെന്ന് തോന്നീല.നിശ്ചയം കഴിഞ്ഞെങ്കിലും അവനിന്നേവരെ എനിക്ക് കാൾ ചെയ്യേ മെസ്സേജ് അയക്കേ ഒന്നും ചെയ്തിട്ടില്ല. അതൊരു പ്രശ്നമായി തോന്നീട്ടുമില്ലായിരുന്നു.പക്ഷെ...ഇന്ന് ജാസിം പറഞ്ഞത് കേട്ടപ്പോ ഉള്ളിലൊരു പേടിതോന്നി ****** പിറ്റേന്ന് കോളജ് കഴിഞ്ഞുവന്ന് ഇരിക്കുമ്പോഴാണ് അവരുടെ ഉമ്മ എനിക്ക് കാൾ ചെയ്തത്.അവരോടുപാട്‌ സംസാരിച്ചു.ഒരുപാവം ഉമ്മയാണ്,ഉപ്പയും അതെ.ഫോൺ വെക്കുന്നതിന് മുൻപേ അവർ പറഞ്ഞു. "പിന്നെ...മോളെ...നമ്മുടെ ചെറി അധികം സംസാരിക്കാത്ത ടൈപ്ആണ്.വീട്ടിൽ ഇരിക്കത്തെയില്ല,ഫുൾടൈം ഫ്രണ്ട്‌സാണ് ലോകം.അവർക്കു വേണ്ടി അടിയും പിടിയും,നാട്ടിലെന്തെലും പ്രശ്നം കണ്ടാ പരിഹരിക്കാൻ പോക്കും.എപ്പോഴും വാലിന് തീപിടിച്ച മാതിരിയാണ് നടത്തം. മോള് വേണം ഇനി അവനെ ശരിയാക്കാൻ.അവന്റെ വാശിയൊക്കെ മോള് വന്നാ കുറക്കാൻ പറ്റും." അതുവരെ ആരാ ഈ ചെറി എന്നാലോചിച്ചു നിന്നിരുന്ന എനിക്ക് അവസാന ഡയലോഗ് കേട്ടപ്പൊത്തന്നെ സംഗതി മനസ്സിലായി.അങ്ങനെ എന്റ്റെ കാര്യത്തിലൊരു തീരുമാനം ആയി. ***** ദിവസങ്ങൾ അതിന്റെ വഴിക്ക് നീങ്ങി.ആധി കൂട്ടിക്കൊണ്ട് വിവാഹദിനവും അടുത്തെത്തി.അങ്ങനെ കല്യാണത്തലേന്ന് മെഹന്ദിയും അണിഞ്ഞു കൂട്ടുകാരോടൊപ്പം ഇരിക്കുന്നതിനിടയിലാണ് ഉപ്പ വന്നത്. "ന്നാ ഷൈമാ...ഫോൺ." ആരാണെന്ന് ചോദിക്കും മുന്നേ ഉപ്പ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.കയ്യിൽ മെഹന്ദി ആയിരുന്നതിനാൽ ജംഷിയാണ് ഫോൺ ചെവിയിൽ വെച്ചു തന്നത്. "ഹെലോ...!!!" "അസ്സലാമു അലൈകും.ഇത് ഞാനാ ഷെരീഫ്." കയ്യും കാലും വിറക്കാണോ,അതോ തലചുറ്റാണോ എന്ന് അറിയില്ലായിരുന്നു.തൊണ്ട വരണ്ടുപോയി. "ഹലോ ഷൈമ ...കേൾക്കുന്നില്ലേ ...?!" "എ...ന്തേ..?!" ഒരു വിധം പറഞ്ഞൊപ്പിച്ചു . "സലാം മടക്കുന്ന ശീലമൊന്നുമില്ലാല്ലേ ,അതൊക്കെ പോട്ടെ.നാളെ ഇങ്ങോട്ട് വരാൻ ഉള്ള ആളല്ലേ ,അതാ ഇതുവരെ ഞാൻ വിളിക്കാഞ്ഞേ..ഇനി നാളെ വരുമ്പോ അറിയാത്ത ആളല്ലെന്നുള്ള പരിഭ്രമം വേണ്ടാന്ന് കരുതിയാ ഞാൻ വിളിച്ചത്.ഒരു ഭാര്യക്ക് വേണ്ട അറിവൊക്കെ നേടീറ്റ് ഇങ്ങോട്ട് വന്നാ മതി.എന്നാ ഓക്കേ നാളെ കാണാം." ഫോൺ വെക്കലും കഴിഞ്ഞു.ഞാൻ ആകെ ഇഞ്ചി കടിച്ച അണ്ണാനെപ്പോലെ നിലക്കാണ്. "ആരാടീ ...എന്താടീ ?!" ജംഷി എന്നെ പിടിച്ചു കുലുക്കികൊണ്ട് ചോദിക്കുന്നുണ്ട്. "അതവനാ...ആ ചൊറി.!" "ചൊറിയോ ...എന്തൊക്കെയാടീ ഇത്.നീ തെളിച്ചു പറ ?! " ഞാൻ ഒരുവിധം അവളോട് എല്ലാം പറഞ്ഞുകൊടുത്തു. "എന്നാ സാധനാടീ ഇത് ....ഇവനാര് ആട് തോമായോ...ഒക്കെപ്പോട്ടെ ...എന്താണാവോ നിന്നോട് പഠിച്ചുകൊണ്ടുവരാൻ പറഞ്ഞത്.?!" അവളെന്നെ അർത്ഥഗർഭമായൊന്നു നോക്കി😮 "ആണോടീ ...?!."ഞാൻ പേടിയോടെ അവളെ നോക്കി "ഹാ അതാകാനാണ് ചാൻസ് ." "പോടീ തെണ്ടീ ..അതൊന്നുമാകില്ല.കുക്കിംഗ് വല്ലതും ആകും."എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. "ഞാൻ ചുമ്മാ പറഞ്ഞതാടീ...അവൻ അടുക്കളപ്പണിയും അവന്റെ മാതാപിതാക്കളെ നോക്കലും ആകും ഉദ്ദേശിച്ചിരിക്കാ.മോള് പോയി കിടന്നുറങ്ങിക്കോ .നാളെ നേരത്തെ എണീക്കാനുള്ളതല്ലേ." അങ്ങനെ ഓരോരുത്തരായി പിരിഞ്ഞു പോയി.നേരം പുലരാതിരുന്നെങ്കിൽ...എന്നാശിച്ചുകൊണ്ട് ഞാൻ പതിയെ ഉറങ്ങാൻ കിടന്നു. ********** അങ്ങനെ എന്റെകല്യാണദിനംവന്നെത്തി.പാവം ഞാൻ.ആരൊക്കെയോ വരുന്നു പോകുന്നു.ഞാൻ അവിടൊന്നുമല്ലായിരുന്നു.എനിക്കിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ😥 അഹങ്കാരം പറയൊന്നുമല്ലാട്ടോ,അത്യാവശ്യം ഒരുമ്മച്ചി കുട്ടിക്ക് വേണ്ട മൊഞ്ചൊക്കെ എനിക്കുമുണ്ട്,പിന്നെ നമ്മടെ മാസ്റ്റർ പീസ് ഉണ്ടക്കണ്ണും.അതിൽ അമിതമായുള്ള ഡെക്കറേഷനും പിന്നെ ചറപറാന്നുള്ള സംസാരോം😇. എന്തോരം പയ്യന്മാർ പുറകെവന്നതാ റബ്ബേ.അതിലാരേം പുറകെ പോയാ മതീന്നു.മിക്കവാറും അവരെ പ്രാക്ക് ആവാനാ ചാൻസ്.😫 സംഭവം ഞാനുമൊരു തരികിടയാണ്,എന്താടീന്ന് ചോദിച്ചാൽ എന്താടാന്ന് ചോദിക്കാൻ ഉള്ള തന്റേടമൊക്കെ എനിക്കുണ്ട്.പക്ഷേ...ആ തന്റേടം മറ്റുള്ളവരോട് പോലെ അവിടെ പ്രയോഗിക്കാൻ പോയാൽ പിന്നെ ഞാൻ വീട്ടിലിരുന്ന് വിധവാ പെന്ഷന് അപേക്ഷിക്കേണ്ടി വരും.😯 "ടീ . നീ എന്തോന്നാ ഈ ആലോചിക്കണേ ?!" ഹോ ..ജംഷിയാണ് "നിന്നെ പറഞ്ഞാൽ മതി എല്ലാത്തിനും!"😬 "എന്നെയോ ..ഞാനെന്താ ചെയ്തേ..?!" അവൾ അന്തംവിട്ട് ചോദിച്ചു. "എടീ അന്ന് കോളേജിൽ കരാട്ടെ ക്ലാസ് ഉണ്ടായിട്ട് നീയല്ലേ എന്നെ അതിൽ ചേരാൻ സമ്മതിക്കാഞ്ഞേ.അത് പഠിച്ചീനെൽ കാര്യത്തിൽ പെട്ടീനു😭" എന്റെ പരാതി കേട്ടിട്ട് അവൾ ചിരിക്കുകയാണ് ചെയ്തത്, "നാളെ നേരം വെളുത്തിട്ടും ഇതുതന്നെ പറയണംകേട്ടോ,വാക്കുമാറ്റരുത്😂" അവൾ ചിരിച്ചുകൊണ്ട് പോയി,അല്പം കഴിഞ്ഞപ്പോ ആരോ പറഞ്ഞു പയ്യൻ വന്നെന്ന്.അങ്ങനെ കുറച്ചു സമയംകൊണ്ട് നികാഹും കഴിഞ്ഞു. മഹർ കെട്ടാൻ വേണ്ടി അവൻ വന്നപ്പോ എന്നെ ആരൊക്കെയോ ചേർന്ന് പിടിച്ചോണ്ട് പോയി.അറുക്കാൻ കൊണ്ടുപോകണ ആടിനെപ്പോലെ ഞാനും🐏 മഹർ കെട്ടികഴിഞ്ഞ തലയുയർത്തിയപ്പോ നേരെ നോക്കീത് അവന്റെ മുഖത്തേക്ക്. പടച്ചോനെ ...പഹയൻ മുടിഞ്ഞ മൊഞ്ചാണല്ലോ😋 ഡോണ്ടു ഷൈമ ...കൺട്രോൾ കണ്ട്രോൾ...വീണ്ടും ബോധം വീണ്ടെടുത്തു,സൗന്ദര്യം ഉള്ളിടത്താണ് അപകടം എന്നാരോ പണ്ട് പറഞ്ഞത് ഓർമ വന്നു. എങ്ങനായാലും അവസാനം എല്ലാം കഴിഞ്ഞു ഞാൻ ഇറങ്ങാറായി.അലമുറയിട്ട് കരയുന്ന എന്നെ ആരൊക്കെയോ ആശ്വസിപ്പിക്കുന്നുണ്ട്.😪 "പാവം കുട്ടി,നല്ല സങ്കടം ഉണ്ടെന്ന് തോന്നുന്നു."ആരോ പറയണത് കേട്ടു.അവർക്കറിയില്ലല്ലോ മ്മള് കരയാണത് പേടിച്ചിട്ടാണെന്ന്.കാറിലൊക്കെ മൂപ്പർ ഭയങ്കര സൈലന്റ് ആയിരുന്നു.ഞാനാണേൽ ഇടയ്ക്കിടെ മൂക്ക് വലിച്ചു,കണ്ണുതുടച്ചു നിശബ്ദം പ്രതിഷേധിച്ചു കൊണ്ടിരുന്നു. ********* അങ്ങനെ അവസാനം എന്റെ കാള രാത്രി വന്നണഞ്ഞു.നാത്തൂന്മാരൊന്നും ഇല്ലാത്തതിനാൽ ഉമ്മയാണ് യാത്രയാക്കീത്,അതും കോണിപ്പടി വരെ 😥 പതിയെ കോണികയറുമ്പോൾ പണ്ടാരോ പറഞ്ഞ കഥ ഓർമ വന്നു.നമ്മളാണ് ആദ്യം റൂമിലേക്ക് ചെല്ലണതെങ്കിൽ അവൻ വരുമ്പോ നമ്മൾ ജനലിലൂടെ പുറത്തേക്ക് നോക്കിയോ,അല്ലെങ്കിൽ ചുവരിലെ ഡെക്കറേഷൻ ഒക്കെ നോക്കി 'എന്തൊരു കലാബോധം "എന്ന മട്ടിൽ ഇരുന്നാൽ മതി.😜 അതല്ല അവനാണ് ആദ്യം കയറിക്കൂടിയതെങ്കിൽ,ഒന്നുകിൽ മൊബൈൽ,അല്ലെങ്കിൽ ലാപ്ടോപ്പ്.ഇതിലേതിലെങ്കിലും കണ്ണ്നട്ട് നിഷ്കളങ്കനായി ഇരിക്കാനാണ് സാധ്യത. ഇതിപ്പോ എന്റെ കാര്യത്തിൽ രണ്ടാമത്തേതിനാണ് സ്കോപ്,കട്ട കലിപ്പ് ലുക്കിലെങ്ങാനും ആണേൽ കണ്ടപാടെ മൂത്രമൊഴിച്ചു പോകുമോ ആവോ.😮അവൻ അങ്ങനെ നില്കുമ്പോ മ്മള് അറിയാത്ത പോലെ കയറി ചെല്ലുന്നു,വാതിൽ ചാരിയാ മതി,കുറ്റിയിടേണ്ട,അതാ സേഫ്.നേരെ ചെല്ലുന്നു,ഒന്നും മിണ്ടാതെ കണ്ണുംപൂട്ടി കിടക്കുന്നു.എന്തേലും ചോദിക്കാൻ വന്നാൽ "നല്ല ക്ഷീണമുണ്ടെന്ന ഒരേ ഡയലോഗ് ,സംഗതി ക്‌ളീൻ ☺ അങ്ങനെ നൈസായി പ്ലാൻ ചെയ്ത് പതിയെ കോണികയറി.കഷ്ടപ്പെട്ട് ശബ്ദമുണ്ടാക്കാതെ നടക്കുമ്പോ സൈഡ് എഫ്ഫക്റ്റ് ഒന്നും മുന്നിൽകാണാതെ ഞാൻ വാങ്ങിയ കുഞ്ഞുമണികളുള്ള പാദസരം കലപിലാന്നു ഒച്ചവെച്ചു. "മിണ്ടാതിരി ബലാലെ"😡 ****** അങ്ങനെ പതിയെ റൂമിലേക്ക് കാലെടുത്ത് വെച്ച എന്റെ എല്ലാ പ്ലാനിങ്ങും തകർന്നത് പെട്ടന്നായിരുന്നു.കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന്,മടിയിൽ വെച്ച തലയിണയിൽ രണ്ടുകയ്യും കുത്തി അതിൽ താടയും വെച്ച് പുഞ്ചിരിച്ചോണ്ട് നിൽക്കുന്നു ദേ ....എന്റെ...നിഷ്കളങ്കൻ😱 പണി പാളിയോ.ചിരി കണ്ടിട്ട് എന്തിനൊക്കെയോ ഉള്ള പുറപ്പാടാണെന്ന് തോന്നുന്നു.ഇതിലും ഭേദം കട്ടകലിപ്പ് ലുക്ക് ആയിരുന്നു.ഞാൻ വാതിൽ മെല്ലെ ചാരി ഒന്നുമറിയാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു കട്ടിലിൽ ഇരുന്നു.പെട്ടെന്ന് കട്ടിലിൽ ഇരുന്ന ആളെണീറ്റു നേരെ വാതിലിന് നേരെ നടന്നു,അതടച്ചു ഭദ്രമായി കുറ്റിയിട്ടു.😨കട്ടിലിൽ ഇരുന്ന ഞാൻ അറിയാതെ എണീറ്റുപോയി. "കിടക്കല്ലേ ?!" അവൻ തന്നോട് ചോദിച്ചു.എന്റമ്മേ ....അപ്പൊ ഇനി ഇന്നലെ പറഞ്ഞ സ്റ്റഡി അവലോകനമാണോ.ഉറക്കെ കരയാൻ തോന്നിയെങ്കിലും ഒന്നും മിണ്ടാതെ വീണ്ടും കട്ടിലിൽ ഇരുന്നു. "ഈ ചുരിദാർ ഇട്ടാണോ കിടക്കണേ..അലമാരയിൽ നൈറ്റി ഉണ്ടല്ലോ?!".അവന്റെ ആ ചോദ്യം കേട്ട് ബാക്കിയുണ്ടായിരുന്ന ധൈര്യവും പോയി. എന്തെങ്കിലും ചെയ്തേ..പറ്റൂ... Dont Underestimate the power of common girl എന്നാണല്ലോ.എന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തേ പറ്റൂ.അവസാനം രണ്ടുംകല്പിച്ചു ഞാൻ അവന്റെ നേരെ തിരിഞ്ഞു. *********** "ടാ ചെക്കാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് അന്നോടുള്ള മൊഹബ്ബതോണ്ടുന്നുമല്ല,ഇങ്ങള് ആളൽപ്പം പിശകാന്നു ഇങ്ങടെ ഉമ്മ പറഞ്ഞീനു,നിങ്ങളെയൊന്ന് നന്നാക്കാൻ പറ്റോന്നു ഞാനൊന്ന് നോക്കട്ടെ.ഹല്ല പിന്നെ,ഡ്രസ്സ് മാറ്റാൻ വന്നേക്കണ് ഹും😏" ഇതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കാതെ ബെഡിൽ കേറികിടന്ന് തലവഴി പുതപ്പുവലിച്ചിട്ടു.ദൈവമേ...കാത്തോണേ...മാസ്സ് ഡയലോഗൊക്കെ അടിച്ചതാണ്.ഇനിയൊരു പിൻവിളിഉണ്ടാവല്ലേന്നു പ്രാർത്ഥിച്ചു ഞാൻ കണ്ണുംപൂട്ടികിടന്നു😑 ********* എന്താപ്പോ ണ്ടായേ...ചെറി അന്തംവിട്ടിരുന്നു.ഉമ്മാന്റെ സെലെക്ഷൻ എന്തായാലും തരക്കേടില്ല.ഉള്ളിൽ ചിരിച്ചു കൊണ്ട് അവനും ഉറങ്ങാൻ ആരംഭിച്ചു.😴 ******* രാവിലെ എണീറ്റു നോക്കിയപ്പോ ആകെയൊരന്തം വിടൽ.ഇതെവിടാപ്പോ😰ഉൾകൊള്ളാൻ കുറച്ചു നേരമെടുത്തു.കഴിഞ്ഞ പതിനേഴു വർഷമായി രാവിലെ എണീക്കുമ്പോ കാണല് ഉമ്മാന്റെ കയ്യിലെ ചട്ടകമോ തവിയോ ആകും.ഇതിപ്പോ കണ്ണുതുറന്നപ്പോ കണ്ടത് ചുവരിൽ ചിരിച്ചോണ്ട് നിൽക്കണ ചെറിയെയാണ്.ദുൽഖർ സൽമാനാണെന്നാ വിചാരം.രാവിലെ തന്നെ മൂഡ് കളയാനായിട്ട്.😏 ചുമ്മാ മറുവശത്തേക്ക് തിരിഞ്ഞുനോക്കിയ ഞാൻ ഞെട്ടിപ്പോയി.ദൈവമേ...ഷർട്ട് ഇടാണ്ടൊരു സാധനം കിടക്കുന്നു.കിടക്കുമ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ.ഇനി ഉറങ്ങുമ്പോ എങ്ങാനും😱 ഞെട്ടലോടെ ചാടിഴെണീറ്റ് പുതപ്പ് വലിച്ചുമാറ്റി നോക്കി.ഹാവൂ ഭാഗ്യം എന്റെ ഡ്രെസ്സൊക്കെ അവിടെത്തന്നെണ്ട്.😀 വേഗം എണീറ്റു ഫ്രഷായി നിസ്കാരമൊക്കെ കഴിഞ്ഞു അടുക്കളയിലോട്ട് പോകും മുൻപൊരു കുരുട്ടുബുദ്ധി തോന്നി.അന്തംവിട്ടു പോത്തുപോലെ ഉറങ്ങുന്നുണ്ടൊരു സാധനം.എന്റെ വില്ലത്തരം കാണിക്കാൻ ഇതാണ് പറ്റിയ അവസരം. റൂമിലേക്ക് തന്നെ റിട്ടേണടിച്ചു വാതിലിൽ ഉറക്കെത്തട്ടി സൗണ്ട് ഉണ്ടാക്കി. "ഹെലോ നേരമെത്രയായെന്നാ കരുതിയേ...ഇനി മുതൽ സുബ്ഹി ഖളാക്കിക്കൊണ്ടുള്ള കിടത്തം പറ്റൂല.എണീറ്റെ😠" ചെറി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞുകിടന്നു.ആഹാ വിടില്ല ഞാൻ.വേഗംചെന്നാ പുതപ്പ് വലിച്ചുമാറ്റി. "ഡീ...നിന്നെ😣😣😣😣" അവൻ ദേഷ്യത്തോടെ എണീറ്റ് പല്ലുംകടിച്ചു ബാത്റൂമിലേക്ക് പോയി. ഹിഹി..വിടമാട്ടെ 😈 അടുക്കളയിൽ ചെന്നപ്പോ ഉമ്മയുണ്ട്. "ഹാ മോൾ വന്നോ ,ചെറി എണീറ്റോ ?!" "ആ...സുബഹി നിസ്കരിക്കാണ്." ഞാനത് പറഞ്ഞപ്പോ ഉമ്മ അത്ഭുതത്തോടെ എന്നെ നോക്കുന്നത് കണ്ടു. "ഹോ...എന്റെ കുട്ടിവന്നത് നന്നായി,എല്ലാവക്തും അവൻ നിസ്കരിക്കാറുണ്ട്,സുബ്ഹി ഒഴികെ.ഇപ്പൊ അതുമായി!." ഉമ്മ അത്പറഞ്ഞപ്പോ ഞാൻ രോമാഞ്ചകഞ്ചുക പുളകിതയൊന്നുമായില്ല.ചെറിയുടെ അടുത്തു പിടിച്ചു നിൽക്കണമെങ്കിൽ ഈ വക ഗുണ്ടായിസമൊക്കെ വേണ്ടി വരും👾 ****** അങ്ങനെ ഞാൻ ഈ കഥയിലെ വില്ലത്തിയായി വിലസുകയായിരുന്നു.അങ്ങനെയിരിക്കെ ഒരുദിവസം വൈകീട്ട് ഞാനുംഉപ്പയും കൂടി ടെറസ്സിന് മുകളിൽ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് അതിനായുള്ള നെറ്റുകൾ മുകളിൽ കെട്ടുകയായിരുന്നു.ഇതിനിടയിൽ ഉപ്പയെ ആരോ വിളിക്കുന്നുണ്ടെന്ന് താഴെനിന്നുമ്മ വിളിച്ചു പറഞ്ഞപ്പോ ബാക്കി എന്നെഏല്പിച്ചിട്ട് ഉപ്പപോയി. ഞാൻ അങ്ങനെ എനിക്കറിയാവുന്ന രീതിയിൽ വലിച്ചുകെട്ടിക്കൊണ്ടിരിക്കുമ്പോ ആണ് ചെറിയങ്ങോട്ട് വന്നത്.ഞാനാണേൽ സ്റ്റൂളിൽ കയറിനിൽക്കെയാണ്.റബ്ബേ...മുൻവൈരാഗ്യം വല്ലതും മനസ്സിൽകണ്ട് എന്നെഎങ്ങാനും പിടിച്ചുതള്ളിയിടോ ആവോ😰. പേടി പുറത്തുകാണിക്കാൻ പാടില്ല.ഞാൻ കുറച്ചു കൃതിമ ധൈര്യം സംഭരിച്ചിട്ട് കനത്തിൽ വിളിച്ചു. "ആ കാഴ്ചകണ്ടു നിൽക്കാതെ ഒന്നിങ്ങുവന്നേ.ദേ...ഈ കയറൊന്ന് പിടിക്ക്😏". അവനൊന്നും മിണ്ടാതെവന്ന് കയറും പിടിച്ചുമുൻപോട്ട് നീങ്ങി.ഞാൻ വിചാരിച്ച സൈഡിലേക്കല്ല അവൻ നീങ്ങിയത്.കയർ സ്റ്റൂളിന്റെ കാലിൽ കുടുങ്ങി അതങ്ങു ഒരു വശത്തേക്ക് ചെരിഞ്ഞു😱 "എന്റുമ്മാ..."ഞാൻ ഞെട്ടലോടെ ബാലൻസ് ചെയ്യാൻ ശ്രമിച്ചതും ചെറി എന്റെ അരികിലേക്കു നീങ്ങിയതും ഒപ്പമായിരുന്നു.ഞാൻ മലർന്നടിച്ചു താഴേക്ക് വീണു.കൂടെ ചെറിയും. "താഴെകിടന്നു മേലോട്ട് നോക്കിയപ്പോ കണ്ടത് അവന്റെ കണ്ണുകളായിരുന്നു....ആഹാ നല്ലതേനിന്റെ നിറമുള്ള കൃഷ്ണമണിയാണല്ലോ....എന്നിട്ട് ഞാനിതുവരെ ശ്രദ്ധിച്ചില്ലല്ലോ.😐അങ്ങനെ പുതിയ കണ്ടുപിടിത്തത്തിന്റെ വശങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പരിഭ്രമത്തോടെയുള്ള ചോദ്യം കേട്ടത്. "സോറി...വല്ലതും പറ്റിയോ..?!," അപ്പോഴാണ് എനിക്ക് കഴിഞ്ഞുപോയ സംഭവത്തിന്റെ ഓര്മ വന്നത്.ഇതുതന്നെ അവസരം.ഞനുറക്കെ നിലവിളിച്ചു. "അള്ളോ...ഉമ്മാ....ഓടി വരിന്...ഈ ചെറിയെന്നെ തള്ളിയിട്ടേ....😉." എന്റെ നിലവിളികേട്ട് താഴെനിന്ന് ഉമ്മയുംഉപ്പയും ഓടി വന്നു. "ന്റെ കുട്ടിന്റെ കയ്യും കാലും ഒട്ച്ചോജ്ജ് പഹയാ..." അവർ രണ്ടാളും കൂടി മൂപ്പരെ കണക്കിന് ചീത്തപറഞ്ഞു.എന്നെ പിടിച്ചുയർത്തി സമാധാനിപ്പിച്ചു,വെള്ളമൊക്കെ തന്നു.ഞാൻ വിജയിയെപോലെ തലയുയർത്തി നടക്കുമ്പോ കാണിച്ചുതരാടീ എന്നമട്ടിൽ അവനെന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു😉. ********* എന്താ ഹണിമൂണിനൊന്നും പോകണ്ടേ?!" നാട്ടുകാര് ചോദ്യം തുടങ്ങി.ബ്ലഡി ഗ്രാമവാസീസ്😏ഇവർക്കിതെന്നാത്തിന്റെ കേടാ...ഇനി അതുകഴിഞ്ഞു വന്നാൽ തുടങ്ങും വിശേഷമൊന്നും ആയില്ലേന്ന്. അവസാനം എല്ലാവരുടേം ചോദ്യവും കൂടെവരാൻ റെഡിയായി കൂട്ടുകാരുടെ കട്ട സപ്പോർട്ടുമായപ്പോ ചെറിയും ഞാനും കൂടെ അവരുടെ ഒരു ഫ്രണ്ടും വൈഫും ചേർന്നൊരു ഡൽഹി യാത്ര പ്ലാൻചെയ്തു.അവരൊക്കെ ഉള്ളത്കൊണ്ട് യാത്ര വളരെ രസകരമായിരുന്നു. അവിടെ എത്തിയപ്പോ വൈകുന്നേരമായിരുന്നു.നേരെ റൂമിലോട്ടാണ് പോയത്.ഒന്ന് ഫ്രഷായി അല്പം കഴിഞ്ഞു ഞങ്ങൾ നടക്കാനിറങ്ങി.ഇരുട്ടു വീണിരുന്നു.റോഡ് സൈഡിൽ മുഴുവൻ കച്ചവടക്കാരാണ്.പലതരം ഭക്ഷണങ്ങളുടെ ഗന്ധങ്ങൾ😛 അച്ചാറുകളുടെ സംസ്ഥാന സമ്മേളനങ്ങൾ തന്നെയുണ്ടൊരു വശത്.ചുമ്മാ മനുഷ്യന്റെ കണ്ട്രോൾ കളയാൻ😭ഓരോന്ന് കാണുമ്പോ അത് വേണമെന്ന് പറയാൻ തോന്നുമെങ്കിലും എന്റെ അഭിമാനം അതിന് സമ്മതിച്ചില്ല.കിട്ടിയത് കഴിച്ചു മിണ്ടാതിരുന്നു. പക്ഷെ ....അവസാനം ചെന്നുപെട്ടത് നീളത്തിൽ മുറിച്ച പച്ചമാങ്ങയിൽ ഉപ്പും മുളകും പുരട്ടിവെച്ചതിന്റെ മുന്നിലേക്കാണ്.അള്ളോഹ് ....പച്ചമാങ്ങാ എന്റെയൊരു വീക്നെസ്സാണ്.അഭിമാനത്തിനോട് പോയി പണിനോക്കാൻ പറ. "അതെയ് ..എനിക്കത് വേണം😌". ചെറി അത്ഭുതത്തോടെ എന്നെനോക്കി.ആദ്യമായിട്ടാ ഞാനൊരു കാര്യം ആവശ്യപ്പെടണേ.ചെറിയുടെ ഫ്രണ്ട് അൻവർ അവനെ നോക്കി എന്തോ ആംഗ്യം കാട്ടുന്നത് കണ്ടില്ലാന്ന് നടിച്ചു.അങ്ങനെ അതും തിന്ന് നടക്കുകയായിരുന്നു. നല്ല തിരക്കുണ്ടായിരുന്നു. "കൈ പിടിച്ചോണ്ട് നടന്നോണ്ടു,കൈവിട്ടുപോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല" അൻവർ എന്നോടാണത് പറഞ്ഞത്.ദൈവമേ ...ഇത് ഡൽഹി ആണല്ലോ.നിർഭയ😱 അഭിമാനമൊന്നും നോക്കീല,ജാഡ കാണിച്ചു നിന്നാൽ വിവരമറിയും,നേരെ ചെന്ന് ചെറിയുടെ കൈ മുറുക്കെ പിടിച്ചു.അവനെന്നെ നോക്കിയത് കണ്ടില്ലാന്ന് നടിച്ചങ്ങനെ നടക്കായിരുന്നു. പലതരത്തിലുള്ള ആൾക്കാർ തലങ്ങും വിലങ്ങും പൊയ്ക്കൊണ്ടിരുന്നു.അങ്ങനെ നടന്നുപോയ്കൊണ്ടിരിക്കുമ്പോൾ മനപ്പൂർവം ആണോന്നറിയില്ല,എതിരെ വന്ന ഒരുത്തൻ എന്റെ ഷോള്ഡറില് വന്നിടിച്ചോണ്ടു പോയി. പെട്ടെന്ന് എന്റെ കയ്യിലെ ചെറിയുടെ പിടിത്തം മുറുകാൻ തുടങ്ങി.കൈത്തണ്ട വല്ലാണ്ട് വേദനിക്കുന്നു.ഞാൻ അസഹനീയതയോടെ തിരിഞ്ഞു നോക്കി.ചെറിയുടെ മുഖം ചുവന്നു തുടുത്തിരുന്നു,അവൻ പല്ലിറുമ്പുന്നുണ്ടായിരുന്നു.😬 അപ്പൊ എന്നെയാ ഞരമ്പു രോഗി തൊട്ടത് പിടിച്ചില്ലാന്നർത്ഥം.ഹിഹി ...അപ്പോ ബേജാറുണ്ട്.എനിക്കെന്തോ ചിരിയാണ് വന്നത്.എന്നാലും ഉള്ളിലെവിടെയോ ഒരു സുരക്ഷിതത്വ ബോധം തോന്നിയോ😰 അപ്പോഴാ ഓർമ.ആഗ്രയിൽ വന്നിട്ട് താജ്മഹൽ കാണണ്ടേ. "താജ്മഹൽ കാണണ്ടേ?!." "രാത്രിയാവട്ടെ എന്നിട്ട് പോകാം."! ചെറി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു.ഇനിയെങ്ങോട്ട് രാത്രി ആവാൻ.ഇരുട്ടത് കാണാൻ പോവാൻ ഇത് മിന്നാമിന്നി ഒന്നുമല്ലല്ലോ.കുറെ സംശയങ്ങൾ ഉണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിക്കാൻ മിനക്കെട്ടില്ല.അങ്ങനെ വീണ്ടും റൂമിലേക്ക് തന്നെ തിരിച്ചു.ഫുഡ് കഴിച്ചു കിടന്നുറങ്ങി. ******** "ടീ.. എണീക്ക്.....?!" ചെറി കുലുക്കി വിളിച്ചപ്പോഴാണ് ഉണർന്നത്.പണ്ടാരം ഇത്രപെട്ടെന്ന് നേരം വെളുത്തോ.ഉറക്കച്ചടവോടെ ഫോൺ എടുത്ത് നോക്കിയപ്പോ 12 am😰. "പോവണ്ടേ?!" ചെറി ചോദിക്കുന്നത് കേട്ടു. "എനിക്ക് മുള്ളാനില്ല,നീ പോയി വാ.😴" ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു.ചെറിയുടെ ചിരികേട്ടിട്ടാണ് തിരിഞ്ഞു നോക്കിയത്.ഞാൻ നോക്കുന്നത് കണ്ടപ്പോ അവൻ ചിരിയടക്കാൻ പാടുപെടാണ്😪 സത്യം പറയാല്ലോ ആ ചിരികണ്ടപ്പോ തന്നെ പകുതി ഉറക്കംപോയി.ഇങ്ങനെ ചിരിക്കണത് ആദ്യായിട്ട് കാണാ...പഹയന് ഒടുക്കത്തെ മൊഞ്ചാണല്ലോ റബ്ബേ...കണ്ട്രോൾ തന്നേക്കണേ😜 "എന്താ ഇളിക്കണേ?!,"😡 "ടീ ഞാൻ താജ്മഹൽ കാണാൻപോകണ കാര്യാ പറഞ്ഞെ?!" ചെറിയുടെ മറുപടി കേട്ട് ഞാനന്തം വിട്ടു.ഈ നട്ടപ്പാതിരക്കാണോ താജ്മഹൽ.ഇതിന് വട്ടായോ.😰 ന്തായാലും കണവൻ അല്ലെ.അനുസരിക്കാതിരിക്കാൻ പറ്റോ.ഒരുങ്ങിയിറങ്ങിയപ്പോ അൻവറും വൈഫും കൂടെയുണ്ട്.ആളുകളൊക്കെ കുറവാണ്.പോരാത്തതിന് നല്ല തണുപ്പും. ഇതിന്റൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ?!പകൽ വന്നാ പോരെ...എന്നൊക്കെ ചിന്തിച്ചു താഴോട്ടും നോക്കി വിറച്ചുവിറച്ചു നടക്കുന്ന എന്നെ തട്ടിക്കൊണ്ട് ചെറി പറഞ്ഞു. "ദാ നോക്ക്." അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കിയ ഞാൻ കണ്ണുമിഴിച്ചു പോയി😱 അതാ നിൽക്കുന്നു ലോകത്തെ ഏറ്റവും വലിയ പ്രണയ സ്മാരകം.ആകാശത്തുദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ നിലാവെളിച്ചത്തിൽ ആ വെണ്ണക്കൽ കൊട്ടാരം നീലയാണോ വെള്ളയാണോ എന്ന് പറയാൻ കഴിയാത്ത ഒരു പ്രതേക നിറത്തിൽ ഉദിച്ചുനിൽക്കുന്നു.😍 "താജ്മഹലിന് ഏറ്റവും ഭംഗി രാത്രിയിലാണ്.!"ചെറിയത് പറഞ്ഞപ്പോ ആരാധനയാണോ അത്ഭുതമാണോ എനിക്കവനോട് തോന്നിയതെന്ന് അറിയില്ല.വെറും കലിപ്പൻ മാത്രമല്ല അപ്പോ കക്ഷി. കുറേ നേരം ആ തണുത്ത നിലാവത്തതും നോക്കിയിരുന്നു.തിരികെ മടങ്ങുമ്പോൾ പുലർച്ചെയായിരുന്നു.നല്ല മഞ്ഞുണ്ടായിരുന്നു.എന്തോ ഉള്ളിലെവിടെയോ ഒരു സന്തോഷം തോന്നി.😊 ****** റൂമിൽ ചെന്ന് നന്നായുറങ്ങി,എണീറ്റപ്പോ ഉച്ചയായിട്ടുണ്ട്.വീണ്ടും പുറത്തിറങ്ങി പേരുകേട്ട കുറെ സ്ഥലങ്ങളിൽ കറങ്ങി. "ടാജ്മഹലിൽ പോകണ്ടേ...പകൽ പോയാ അകത്തു കയറാം."ചെറി ചോദിച്ചു. "വേണ്ട...അതിന് രാത്രി തന്നെയാ ഭംഗി.അതങ്ങനെത്തന്നെ നിന്നോട്ടെ." എനിക്കെന്തോ പകൽ വെളിച്ചത്തിലത് കാണാൻ തോന്നിയില്ല.അല്ലെങ്കിലും നമുക്ക് പണ്ടേ...നിലാവിനോട് പെരുത്തിഷ്ട്ടാ.😘 ******** എന്തോ...അന്നുരാത്രി എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.കുറേ തിരിഞ്ഞും മറിഞ്ഞും കിടന്നു.അവസാനം എഴുന്നേറ്റിരുന്നു ചെറിയെ വിളിക്കാൻ തുടങ്ങി. "അതേ ....ഒന്നെണീറ്റെ...എനിക്ക് താജ്മഹൽ കാണാൻ പോകണം..!" "നാളെ പോവാ " ചെറി ഉറക്കച്ചടവോടെ പതിയെ പറഞ്ഞു. "എനിക്കിപ്പോ പോകണം." "നാളെ പോകാന്നല്ലേ പറഞ്ഞത്." "അതെന്താ ഞാനിപ്പോ പോയാല്,ഇന്നലെ നീ വിളിച്ചപ്പോ ഞാൻ വന്നീലെ.👹" എന്റെ ഉള്ളിലെ നാഗവല്ലി പുറത്തുചാടാൻ ഒരുങ്ങിയത് കണ്ടിട്ടാകണം,അവനൊന്നും മിണ്ടാതെ എണീറ്റു.😜 ഞങ്ങൾ ഒറ്റക്കാണ് പോയത്.അൻവറും വൈഫും ഉറങ്ങാവും,വിളിക്കണ്ടാന്ന് കരുതി. വീണ്ടും...ഒരു നിലാകാഴ്ച കൂടി.തൊട്ടടുത്ത് തന്നെ നിശബ്ദമൊഴുകുന്ന യമുനാ നദി. 🎵യെ രാതേൻ യെ മോസം നദി കാ കിരാന🎵ചുണ്ടിലെവിടെയോ ഒരു ഗാനം വന്നു തടഞ്ഞു.എന്തോ...ഉള്ളിലൊരു സുഖമുള്ള നോവുപോലെ...കോളേജ് ഇടനാഴികളിൽ കണ്ടുമുട്ടിയിരുന്ന ഒരു കള്ളി ഷർട്ടുകാരനെ ഓർമ വന്നു.എന്നെക്കാൾ നല്ലതെന്ന് തോന്നിയപ്പോ,തേപ്പ് എന്നത് പെണ്ണിന്റെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചു കടലാസ് തുണ്ടുപോലെ നൈസായി ഒഴിവാക്കിയ ആ കസർത്തുകാരനെ ഓർത്തപ്പോ...ഇപ്പോഴും ഉള്ളിലെവിടെയോ ഒരു നീറ്റൽ.😥 കുറെ നേരം അവിടെയിരുന്നു മടങ്ങുമ്പോ വഴിയരികിൽ കച്ചവടക്കാർ സ്ഥാനം പിടിച്ചു തുടങ്ങുന്നുണ്ടായിരുന്നു.നല്ല മഞ്ഞുണ്ട്. "ചായ വേണോ?!". നല്ല തണുപ്പല്ലേ ഒരുചായ കിട്ടിയാൽ കൊള്ളാമെന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം തലയാട്ടി.ചെറി ചായ വാങ്ങാൻ വേണ്ടി പോയപ്പോ ഞാൻ കുറച്ചപ്പുറത്തു കണ്ട ഒരു മറച്ചുവട്ടിലേക്ക് മാറി നിന്നു.അല്പനേരമായതേയുള്ളൂ...എവിടെ നിന്നാണെന്നറിയില്ല.രണ്ടു പയ്യന്മാർ കടന്നുവന്നു.കാലു നിലത്തുറക്കുന്നില്ല.എന്റെ അടുത്തുവന്ന് എന്നെനോക്കി അവരെന്തൊക്കെയോ പറയുന്നുണ്ട്.അർഥം മനസ്സിലായില്ലെങ്കിലും അശ്ലീലമാണെന്ന് അവരുടെ നോട്ടം കണ്ടാൽ തന്നെയറിയാ. അവിടെ നിൽക്കുന്നത് ശരിയല്ലാന്ന് തോന്നി ഞാൻ അവിടെ നിന്ന് പോകാൻ ഒരുങ്ങീതും അവരെന്റെ കയ്യിൽ കേറിപ്പിടിച്ചു😱ഞാൻ ഉറക്കെ നിലവിളിക്കാൻ ഒരുങ്ങീതും...എവിടെനിന്നോ ഒരാൾ വന്നവരെ ചവിട്ടി താഴെയിട്ടു.തിരിഞ്ഞുനോക്കിയ ഞാനമ്പരന്നു.ചെറി!!!!!. എണീക്കാൻ ഒരുങ്ങിയ ആ രണ്ടു പേരെയും ചെറി മാറിമാറി തല്ലാൻ തുടങ്ങി.അവറ്റകൾക്കെണീക്കാൻ കഴിയാതെ ചോരപൊടിഞ്ഞിട്ടും അവൻ നിർത്താതെ ഭ്രാന്തുപിടിച്ചപോലെ അവരെ വീണ്ടും വീണ്ടും മർദിക്കാൻ തുടങ്ങി.അവസാനം കിതച്ചുകൊണ്ട് ഉറക്കെ പറഞ്ഞു, "കള്ളുകുടിച്ചാൽ വയറ്റീ കിടക്കണം,അല്ലാതെ എന്റെ പെണ്ണിനെങ്ങാനും തൊട്ടാൽ....👊👊👊" ഇതുംപറഞ്ഞവൻ ഞെട്ടിത്തരിച്ചു നിൽക്കുന്ന എന്റെകയ്യും പിടിച്ചോണ്ട് മുന്നോട്ട് നീങ്ങി.കൈത്തണ്ട വേദനിക്കുന്നുണ്ടായിരുന്നു,കയ്യിലെ കുപ്പിവളകൾ ഉടഞ്ഞു കയ്യിൽ തറക്കുന്നുണ്ട്,കണ്ണിൽ വെള്ളം പൊടിഞ്ഞു.ആ നടത്തം അവസാനിച്ചത് റൂമിലായിരുന്നു.ചെറിയൊന്നും മിണ്ടാതെ വാതിൽ വലിച്ചടിച്ചു എങ്ങോട്ടോ പോയി. ഞാൻ വിറച്ചുകൊണ്ട് പതിയെ കട്ടിലിരുന്നു.എന്റെ മേലാസകലം വിറക്കുന്നുണ്ടായിരുന്നു.ചെറിയെ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല.ഞാൻ സങ്കൽപ്പിച്ചതിലും അപ്പുറമായിരുന്നു അവൻ.ഞാൻ എന്റെ കൈത്തണ്ടയിലേക്ക് നോക്കി.വളപ്പൊട്ടുകൾ തറഞ്ഞുകയറിയ മുറിവുകളിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്...പക്ഷെ....എന്തോ...എനിക്ക് വേദനിക്കുന്നുണ്ടായിരുന്നില്ല. ******** എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.എണീറ്റപ്പോ നേരം ഒരുപാടായിരുന്നു.ആലസ്യത്തോടെ തിരിഞ്ഞുകിടന്നപ്പോഴാണ് തലേന്ന് നടന്ന കാര്യങ്ങൾ ഓര്മ വന്നത്.ഉടനെ ഞെട്ടിയെഴുന്നേറ്റു. "കുളിക്കുന്നില്ലേ ...വേഗം റെഡിയാവ്.പോവണ്ടേ?!" ബാത്റൂമിന്റെ ഡോർ തുറന്ന് ചെറിയിറങ്ങി വന്നു.ചിരിച്ചോണ്ടാണ് വരുന്നത്.തലേന്ന് കണ്ട ആളെയല്ല😰 ഒന്നും മിണ്ടാതെ വേഗം ചാടിയെണീറ്റു കുളിമുറിയിലേക്കോടി.പടച്ചോനെ ഇനി ഇവിടുന്നങ്ങോട്ട് മിണ്ടാതെ അനുസരിക്കുന്നതാകും ബുദ്ധി.ഇത്രേം കലിപ്പുണ്ടെന്നറിഞ്ഞിരുന്നേൽ ഞാനവനെ അനുസരണ പഠിപ്പിക്കാൻ നിൽക്കത്തില്ലായിരുന്നു.എനിക്കടികിട്ടാത്തത് എന്തോ ഭാഗ്യം😨ഇനി മുതൽ സൂക്ഷിച്ചും കണ്ടും പെരുമാറിയേ പറ്റൂ.😔 അതോടു കൂടി നമ്മൾ ഡീസെന്റായി.എത്രേം പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹം.അങ്ങനെ മടക്കയാത്ര തുടങ്ങി.വീട്ടിലെത്തീട്ടും എനിക്ക് സമാധാനമില്ലായിരുന്നു.പരമാവധി അവനോട് സംസാരിക്കാതെ കഴിച്ചുകൂട്ടി. ******* ശൈമക്കെന്തു പറ്റിയെന്ന് ഒരുപിടിത്തവുമില്ല,ടൂർ പോയി വന്നശേഷം ഇപ്പൊ എന്തോ പഴയപോലെ മിണ്ടുന്നില്ല,വഴക്കിടുന്നില്ല.ചെറിക്കെന്തോ വല്ലായ്മ തോന്നി.😥 ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് പെണ്ണുകാണാൻ പോയത്.വല്യ താലപര്യമില്ലായിരുന്നെങ്കിലും അവളുടെ നീണ്ടു വിടർന്ന കൺപീലികൾ ഉള്ള ഉണ്ടക്കണ്ണുകൾക്ക് ഒരു പ്രതേക രസംതോന്നി.കെട്ടിക്കൊണ്ടു വരുന്നവളെ ഒരു ഭാര്യയായി കാണാൻ കുറച്ചു പ്രയാസം ഉണ്ടായിരുന്നു.ഉമ്മയുടെ നിർബന്ധം കൊണ്ടാണ് കല്യാണത്തിന് സമ്മതിച്ചത്.അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ കാര്യത്തിന് ഒരു കുറവുവരുത്തതെന്ന് പറയാനാണ് അന്ന് രാത്രി വിളിച്ചത്.അതാണ് പഠിച്ചു വരാൻ പറഞ്ഞതും.😊 കല്യാണ രാത്രി അവളോട് എല്ലാം പറയണമെന്നുണ്ടായിരുന്നു.ഒരു ഭാര്യയായി ഉൾകൊള്ളാൻ പ്രയാസമുണ്ടെന്നും മറ്റും.തുടക്കത്തിലേ ടെൻഷനാക്കണ്ടാന്നു കരുതി പുഞ്ചിരിച്ചോണ്ടാണ് വരവേറ്റത്.പക്ഷേ....മാസ്സ് ഡയലോഗടിച് അവൾതന്നെ തിരിഞ്ഞുകിടന്നപ്പോ രക്ഷപ്പെട്ടെന്ന ആശ്വാസംകൊണ്ടായിരുന്നു ഒന്നും മിണ്ടാഞ്ഞത്.😉 അവളുടെ വികൃതിയും വാശിയും അതുകൊണ്ടാണ് കണ്ടില്ലാന്ന് നടിച്ചതും.പക്ഷെ....അന്നാ താജ്മഹലിന് മുന്നിലെ നിലാരാത്രിയിൽ അവളുടെ ഉണ്ടക്കണ്ണുകൾ സന്തോഷംകൊണ്ട് വിടർന്നത് കണ്ടപ്പോ എന്തോ വലിയൊരു കാര്യം ചെയ്തപോലെ അഭിമാനമാണ് തോന്നിയത്.അന്നേതോ ഒരുത്തൻ അവളെതട്ടി നടന്നപ്പോ എന്തെന്നറിയാത്ത ദേഷ്യമാണ് ഉള്ളിൽ നിറഞ്ഞത്.😣 തന്റെ കൈപിടിച്ചവൾ ഓരോചുവട് വെക്കുമ്പോഴും ഒരു കുഞ്ഞുസന്തോഷം ഉള്ളിലെവിടെയോ തോന്നിയിരുന്നു.അന്നാരാത്രി തനിയെ താജ്മഹലിനു മുന്നിൽ നിന്നെന്തോ ഓർത്തുകൊണ്ടവൾ നിൽക്കുമ്പോൾ അറിയാതെ അവളെന്റെ നെഞ്ചോട് ചേർന്നിരുന്നു.ആ നിലാവിൽ അവളുടെ കഴുത്തിലെ മിന്നുന്ന മഹർ കണ്ടപ്പോഴാണ് ആദ്യമായി എനിക്കതോന്നിയത് ഞാനൊരു ഭർത്താവാണെന്ന്😊 പക്ഷേ.. അന്നാതെണ്ടികൾ അവളെക്കേറിപിടിച്ചപ്പോ ക്ഷമിക്കാൻ കഴിഞ്ഞില്ല.അവളെയും വലിച്ചുകൊണ്ട് റൂമിലേക്ക് നടന്നപ്പോൾ അവളുടെ കുപ്പിവളകൾ കൈക്കുള്ളിൽ കിടന്നുടയുന്നുണ്ടായിരുന്നു.അവളെ റൂമിലാക്കി പുറത്തുവന്നിരുന്നു.ദേഷ്യം അടക്കാതെ റൂമിൽപോയാൽ ചിലപ്പോ താനെങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റൂല. ദേഷ്യം തെല്ലൊന്നടങ്ങിയപ്പോ റൂമിലേക്ക് ചെന്നപ്പോൾ അവളുറങ്ങിയിരുന്നു.ചോരപൊടിഞ്ഞ കൈത്തണ്ടയിലേക്ക് നോക്കിയപ്പോ കുറ്റബോധം തോന്നി.ഉറങ്ങിക്കിടക്കുന്ന അവളെ നോക്കിയപ്പോൾ വല്ലാത്തൊരിഷ്ടം തോന്നിയിരുന്നു.പക്ഷേ അതിനു ശേഷം അവളാകെ മാറി.എന്തോ ഒഴിഞ്ഞുമാറുന്നപോലെ.😥 എന്തൊക്കെയായാലും ഇതിങ്ങനെ പോയാൽ ശരിയാവില്ലല്ലോ.എന്താണ് സത്യാവസ്ഥ എന്നറിയണം.ഞാനൊരു തെമ്മാടിയാണെന്ന് തോന്നിയിട്ടാണോ അതോ എന്നെ പേടിച്ചിട്ടാണോ😰ഒന്ന് നോക്കീട്ട് തന്നെ കാര്യം. "ഡീ ... ഷൈമ....." രണ്ടും കല്പിച്ചവളെ ഒന്നുവിളിച്ചു. കുറച്ചു കഴിഞ്ഞപ്പോ ഒരു പരുങ്ങലോടെയവൾ വന്നു. "എ...എന്താ ?!" അവളാകെ പരിഭ്രമിച്ചിരുന്നു, എന്തായിപ്പോ പറയാ...വിളിക്കേം വിളിക്കേം ചെയ്തു.എന്തേലും പറഞ്ഞേ പറ്റൂ. "നീ എന്റെ ഹെഡ്‌സെറ് എടുത്തീനോ ?!" അല്പം ഗൗരവത്തിലാണ് ചോദിച്ചത്. "ആ ... എടുത്തീന്...ആ അലമാരയിൽ വെച്ചിട്ടുണ്ട്.?!" വളരെ പ്രയാസപ്പെട്ടുകൊണ്ടാണ് അവളത് പറഞ്ഞത്. "ആരോട് ചോദിച്ചിട്ടാടീ എടുത്തേ...ഉം പൊക്കോ?!." കുറച്ചു ഉച്ചത്തിൽ ദേഷ്യത്തോടെയാണ് ഞാൻ പറഞ്ഞത്.ഞെട്ടിപ്പോയെന്ന് തോന്നുന്നു.പിന്നൊന്നും മിണ്ടാതെ അവളോടിപ്പോകുകയാണ് ചെയ്തത്. അപ്പൊ അതാണ് സംഭവം.അന്നത്തെ പെർഫോമൻസ് കണ്ട് ഉണ്ടക്കണ്ണി പേടിച്ചെന്നു തോന്നുന്നു.അവളുടെ സ്വഭാവം വെച്ചു നോക്കുമ്പോ.. "ഞാനെടുത്തെടാ...എന്താ നീ പോയി കേസുകൊടുക്ക്,വേണേൽ ഇനീം എടുക്കും."എന്ന് പറയലാണ് പതിവ്.അപ്പോ എന്റെ ഊഹം തെറ്റിയില്ല😉കാണിച്ചു താരാട്ടാ.. ഇനി എന്റെ ഊഴമാണ്.ചിരിയടക്കിപ്പിടിച്ചു ചെറി റൂമിലേക്ക് നടന്നു😂 ******* ഷൈമക്കപ്പോഴും വിറയൽ മാറിയിരുന്നില്ല.'പടച്ചോനെ...എന്റെ കാര്യത്തിലൊരു തീരുമാനം ആയി.'ഇനി എന്തൊക്കെയാണാവോ.അതിന് ശേഷം പിന്നെ വല്യകുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.എന്നാലും റൂമിലേക്ക് ചെല്ലാനൊരു പേടിതോന്നി. കുളിക്കാനായി റൂമിലേക്ക് ചെന്നപ്പോ ആളെ കാണാനില്ല.ഹാവൂ ഭാഗ്യം.വേഗം ഡ്രെസ്സുമെടുത്തു കുളിമുറിയിൽ കയറി.വാതിലടക്കാൻ വേണ്ടി തിരിഞ്ഞതും മുന്നിൽ ചെറി.ഇതെപ്പോ കേറിക്കൂടി.എന്നെയൊരു വല്ലാത്ത നോട്ടംനോക്കി ഒന്നും മിണ്ടാതെ അവനാ വാതിലടച്ചു കുറ്റിയിട്ടു. എന്റുമ്മാ😱😱😱😱 "ദേ.. എനിക്ക് കുളിക്കണം.?!,..കളിക്കാതെ പുറത്തുപോവോ?!" "ഊഹും.. പോവില്ല.ഞാൻ കുളിപ്പിച്ചു തരാടീ..."😉 ഞാനാണേൽ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. "ഒന്ന് പോവോ പ്ലീസ്...?!," അവൻ പോവില്ലെന്ന് തലയാട്ടി. "ഇങ്ങളെന്തിനാ എന്നെയിങ്ങനെ...?!." പറഞ്ഞു മുഴുമിപ്പിക്കും മുൻപ് അവനെന്റെ കയ്യിൽ കേറിപിടിച്ചിട്ടൊറ്റ വലിയായിരുന്നു.അരയിലൂടെ വട്ടംപിടിച്ചവന്നെന്നെ കൈക്കുള്ളിലാക്കി😱. "എന്താ വിളിച്ചേ...ഇങ്ങളെന്നോ?!" അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവനേ തള്ളിമാറ്റി ഞാൻ പുറകോട്ടു മാറാൻ ശ്രമിച്ചതും അവനെന്നെ ഒന്നൂടെ ചേർത്ത് പിടിച്ചു.അവന്റെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു.😵 "ഇനി പോടാന്നു വിളിക്കോ?!" ഇല്ലെന്ന് ഞാൻ പതിയെ തലയാട്ടി. "മുഖത്തേക്ക് നോക്ക്,?!" അവൻ പറഞ്ഞത് കേട്ട് ഞാൻ പതിയെ മുഖമുയർത്തിയപ്പോ രണ്ടുപേരുടെ മൂക്കും തമ്മിലുരസി. "ഇനി വിളിക്കൂല കാക്കൂന്ന് പറ!" അവന്റെ സ്വരത്തിലെന്തോ ഒരു മാറ്റം വന്നിരുന്നു.😌 എന്തും പറയാൻ ഞാൻ തയ്യാറായിരുന്നു.അവനൊന്ന് പോയികിട്ടിയാൽ മതി.ഒരുവിധം ഞാൻ അതുപോലെ പറഞ്ഞൊപ്പിച്ചു.പതുക്കെ എന്നെപിടിച്ച അവന്റെ കൈകൾ അയഞ്ഞു വന്നു.വാതിൽ തുറന്ന് അവൻ പോയിട്ടും ഞാനാകെ മരവിച്ചിരിക്കുകയായിരുന്നു.എന്താപ്പൊണ്ടായേ... എന്തായാലും ഒരു കാര്യം ഉറപ്പാണ് അവൻ കളി തുടങ്ങിയിരിക്കുന്നു.എല്ലാത്തിനും എണ്ണിയെണ്ണി പകരം വീട്ടാണല്ലോ പടച്ചോനെ... ********* ചെറിയാകെയൊരു വെപ്രാളത്തിലായിരുന്നു.ശൈമയെയൊന്ന് വിരട്ടണമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ... ഇതിപ്പോ വിരണ്ടത് ഞാനാണല്ലോ.അവളുടെ ഉണ്ടക്കണ്ണും വെച്ചുള്ള ആ നോട്ടം കണ്ടപ്പഴേ.. എല്ലാം തീർന്നു. അല്ലെങ്കിലേ വലിയകണ്ണാ.. അത് പോരാഞ്ഞിട്ട് സാധാ സമയോം അത് വാലിട്ട് വലിച്ചെഴുതി നീട്ടും.മനുഷ്യന്റെ കണ്ട്രോൾ പോയി.വേഗം ഇറങ്ങീത് നന്നായി. അല്ലെങ്കിൽ സ്വന്തം ഭാര്യയെ ബാത്റൂമിൽ കേറി അറ്റാക്ക് ചെയ്‌തെന്ന പേര് കേൾക്കേണ്ടി വന്നേനെ😜. ആ സംഭവത്തിന് ശേഷം ഷൈമ കൂടുതൽ ബോധവധിആയിട്ടുണ്ട്. തന്നെ കാണുമ്പോഴേ മുങ്ങും. രാത്രിയാണെകിൽ ഓരോ കാരണം പറഞ്ഞ് വൈകിവരും.അപ്പോഴേക്കും ഞാനുറങ്ങും. എനിക്കാണെങ്കി അവളെയൊന്ന് പേടിപ്പിക്കാഞ്ഞിട്ട് വയ്യ. ശോ... അവളെ ഡിസ്റ്റർബ് ചെയ്യാൻ കൊതിയാവുന്നു.സാരല്ല... ഈ വീട്ടിൽ തന്നെയുണ്ടല്ലോ. അതിനിടയ്ക്കാണ് അവള് വീട്ടിൽ രണ്ടുദിവസത്തേക്ക് താമസിക്കാൻ പോയത്.സത്യം പറയാല്ലോ ഒരു വല്ലാത്ത ഇടങ്ങാറ് തോന്നി.ശോ...എനിക്കും കൂടെപോയാ മതീന്ന്.അതിനെങ്ങനെ പെങ്കോന്തൻ എന്ന പേരുവീഴില്ലേ😡 അങ്ങനെ കുറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അവസാനം അവൾവന്നു.പെണ്ണിനൽപ്പം മൊഞ്ച് കൂടിയോ?!...ഹേയ്...കുറേദിവസം കഴിഞ്ഞുകണ്ടത് കൊണ്ട് തോന്നാവും. ഉച്ചക്ക് ശേഷമാണ് അവള് വന്നത്.ഞാൻ ഓഫീസിൽ നിന്ന് വന്ന് ഒരു ചായയൊക്കെ കുടിച്ച് പുറത്തിറങ്ങാൻ നിൽക്കായിരുന്നു.അവളുടെ ആഗമനം കണ്ടതോടെ ആ പ്ലാനങ് ക്യാൻസൽ ആക്കി.😋കുറേ അവിടേം ഇവിടേം ചുറ്റിപ്പറ്റി നിന്നു.പെണ്ണൊന്നു മൈൻഡ് ചെയ്യണ്ടേ.ഉമ്മയോട് കത്തിയടിച്ചു കൊണ്ടിരിക്കയാണ്.എന്താപ്പോ രണ്ടാൾക്കും വർത്താനം പറഞ്ഞാ തീരൂല.അമ്മായുമ്മയും മരുമോളും ആണെന്നുള്ള വിചാരം തീരെയില്ല😏 ഇരുന്ന് ബോറടിച്ചപ്പോ ഞാൻ പുറത്തുപോയി.അങ്ങാടിയിൽ കുറേചുറ്റിയടിച്ചു കൂട്ടുകാരോടപ്പം ഫുഡൊക്കെ കഴിച്ചുവന്നപ്പോൾ നേരം ഒരുപാടായിരുന്നു.വീട്ടിലേക്കു വിളിച്ചു ഫുഡ്‌കഴിച്ചു കിടന്നോളാൻ പറഞ്ഞീനു.പക്ഷേ കാളിങ് ബെല്ലടിച്ചപ്പോ വാതിൽ തുറന്നത് ഉണ്ടക്കണ്ണിയാണ്.ഒരു ചുവന്ന നൈറ്റ്‌ ഗൗൺ ആണവൾ ധരിച്ചിരുന്നത്.ആദ്യമായിട്ടാ അവളെങ്ങനെയൊരു ഡ്രെസ്സിൽ കാണണേ.ഇന്നേവരെ ഇട്ടിരുന്ന ചുരിദാർ മാറ്റി കിടക്കാറില്ല അവൾ.അതെന്തൊണ്ടാണെന്നും തനിക്കറിയാ.ഇതിപ്പോ എന്തേ....വല്ല മനംമാറ്റവും😜 ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പഴേക്കും അവള് പോയിരുന്നു.റൂമിലേക്ക് കയറി ചെന്നപ്പോഴേക്കും അവൾ പുതപ്പിനുള്ളിൽ ചുരുണ്ടിരുന്നതിനാൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല.വേഗം വന്ന് കിടന്നു. ******** ഒന്നും മിണ്ടാത്തതാണ് തന്റെ ആരോഗ്യത്തിന് നല്ലതെന്ന് അവൾക്ക് തോന്നിയിരുന്നു.നല്ല ചൂടായത് കൊണ്ടാണ് ഈ ഡ്രെസ്സിട്ടത്.പക്ഷേ വാതിൽ തുറന്നപ്പോഴുള്ള അവന്റെയാ നോട്ടം കണ്ടപ്പോ തന്നെ സംഗതി പാളിയെന്നുറപ്പായി.ചെറി തിരിഞ്ഞോ മറിഞ്ഞോ കിടക്കുമ്പോഴൊക്കെ,കട്ടിലിൽ അനക്കമറിയുമ്പോയൊക്കെ എന്റെ ഹൃദയം പടാപടാന്ന് മിടിക്കുകയായിരുന്നു.കണ്ണും കാതും കൂർപ്പിച്ചിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി. ****** രാവിലെ എണീറ്റപ്പോ ദേഹം മുഴുവൻ പൊള്ളുന്നുണ്ടായിരുന്നു.എണീറ്റ് മുഖം കഴുകി വന്നപ്പോഴേക്കും തളർച്ച തോന്നി.കുറച്ചു കഴിഞ്ഞപ്പോ ചെറിയെണീറ്റു. "ഇതെന്തുറക്കാടി...." തന്നെ തട്ടിവിളിക്കാൻ കൈവെച്ച അവൻ ഉറക്കെ ഉമ്മയെ വിളിക്കുന്നത് ഏതോ ലോകത്തെന്ന പോലെ കേൾക്കുന്നുണ്ടായിരുന്നു.😵 കണ്ണുതുറന്നപ്പോ എന്നെത്തന്നെ ഉറ്റുനോക്കികൊണ്ട് നിൽക്കുന്ന ചെറിയെയാണ് കണ്ടത്.കൂടെ രണ്ടാളുടെയും മാതാപിതാക്കളുമുണ്ട്.എണീക്കാൻ വേണ്ടി കൈ ഉയർത്തിയപ്പോ മുകളിൽ തൂങ്ങുന്ന ഗ്ളൂക്കോസ് കുപ്പി കണ്ടു. ഹോസ്പിറ്റലിൽ ആണെന്നപോഴാണ് മനസ്സിലായത്. "പനിയാണ്.ശരിയായിക്കൊള്ളും.ഫുഡ് കഴിക്കണം.ഗുളിക കുടിക്കണ്ടേ?!" ഉമ്മ എന്നെ തലോടിക്കൊണ്ട് പറഞ്ഞു. എല്ലാരും കൂടി എന്നെ പതിയെ എഴുന്നേൽപ്പിച്ചു ഫുഡൊക്കെ തന്നു.ചെറിയൊന്നും മിണ്ടാതെ എന്നെത്തന്നെ നോക്കി നിൽക്കായിരുന്നു 😐 വൈകീട്ടോടെ കുറേ ക്ഷീണം കുറഞ്ഞതിനാൽ വീട്ടിലേക്കു മടങ്ങിപോന്നു.എന്റെ വീട്ടിലേക്ക് പോവാൻ ശ്രമിച്ചതാണ്.പക്ഷേ...ചെറി വേണ്ടാന്ന് പറഞ്ഞപ്പോ പിന്നെ മറുത്തൊന്നും പറയാതെ അവന്റെകൂടെ പോയി.ചെറി മുഴുവൻ സമയവും എന്റെ കൂടെത്തന്നെയായിരുന്നു.കുട്ടികളെ പോലെഎന്നെ കെയർ ചെയ്യുന്നത് കണ്ടപ്പോ എന്തോ...അറിയാണ്ട് കണ്ണ് നിറഞ്ഞുപോയി😥 രാത്രി ഉറങ്ങാൻ കിടന്നപ്പോഴാണ് വല്ലാണ്ട് അസ്വസ്ഥത തോന്നിയത്.എന്തോ നല്ല കുളിരു തോന്നുന്നു.വല്ലാണ്ട് വിറയ്ക്കുന്ന പോലെ.ഞരക്കം കേട്ടാവണം ചെറിയെണീറ്റു. "എന്തേ....?!" അവൻ പരിഭ്രാന്തിയോടെ തിരക്കി. "തണുക്കുന്നു.😥" "എസിയും ഫാനും ഒക്കെ ഓഫാണെല്ലോ..ഇനീപ്പോ എന്താ ചെയ്യാ?!,"😱 അവനെണീറ്റിരുന്ന് എന്റെ കാൽവെള്ളയും കൈവെള്ളയും ഉരസി ചൂടാക്കിക്കൊണ്ടിരുന്നു.ഉറക്കം വരുന്നുണ്ടായിരുന്നു.കണ്ണടയുന്നത് കണ്ടിട്ടാകാം അവൻ പതുക്കെ എന്റെ അരികിൽ കിടന്നു. "ഇനി തണുക്കൂലാട്ടോ!😊" അവൻ മെല്ലെ ചെരിഞ്ഞുകിടന്ന് ഒരു എന്നെ നെഞ്ചോട് ചേർത്ത് ഇരുകൈകൊണ്ടും ഇറുക്കെ കെട്ടിപ്പിടിച്ചു😍 ********** ഉണർന്നെണീറ്റപ്പോഴും ചെറിയെന്നെ ചേർത്തുപിടിച്ച നിലയിൽ തന്നെയായിരുന്നു.പാവം. 😊അവനെ ഉണർത്താതെ മെല്ലെ എണീറ്റു, എന്നെ ചുറ്റിയ അവന്റെ കൈകൾ അടർത്തിമാറ്റി പതിയെ എണീറ്റു,അവനൊന്നുമറിയാതെ നല്ല ഉറക്കമാണ്.വല്ലാത്തൊരിഷ്ട്ടം തോന്നി. ഞാൻ പതിയെ കുനിഞ്ഞവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു. എന്റെ ആദ്യ സമ്മാനം😘 അടുക്കളയിൽ ചെന്ന് ഭക്ഷണം തയ്യാറാക്കിയപ്പോഴേക്കും ചെറി എഴുന്നേറ്റു വന്നു. എല്ലാരും കൂടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോഴൊക്കെ അവനെന്തോ ആലോചനയിലായിരുന്നു. "എന്താടാ ഇരുന്ന് ആലോചിക്കുന്നേ... നിന്റെ കപ്പല് മുങ്ങിയാ? !" ഉപ്പയുടെ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടെന്ന് ശ്രദ്ധമാറ്റിയെങ്കിലും എന്തോ കാര്യമായി ആലോചിക്കാണെന്നു എനിക്ക് തോന്നിയിരുന്നു.ഫുഡൊക്കെ കഴിച്ചു ഞാൻ പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കെ ചെറി പതിയെ എന്റെ അടുത്തേക്ക് വന്നു. "പിന്നേ... ഞാനിന്നൊരു സ്വപ്നം കണ്ടു!" പതിയെ സ്വകാര്യമായിട്ടാണ് അവൻ പറഞ്ഞത്. "എന്താണ്?!" ഞാൻ പാത്രം കഴുകുന്നത് നിർത്തിയവനെ നോക്കി. "അത് പിന്നെ...നീ..നീയെന്നെ കിസ്സ് ചെയ്തു,എന്റെ നെറ്റിയിൽ" "ഓ പിന്നേ....😏" ഞാനാകെ പതറിയിരുന്നത് അവൻ കാണാണ്ടാന്നു കരുതി ഞാൻ വേഗം മുഖം തിരിച്ചു. "സത്യാടീ.. ഞാൻ ആ ഫീൽ ശരിക്കും അനുഭവിച്ചു.😵" അവൻ അത്ഭുതത്തോടെ പറയുന്നുണ്ട്.പാവത്തിനറിയില്ലല്ലോ നിജസ്ഥതി എന്താണെന്ന്😛 "എന്നാലും നീയെന്നെ കിസ്സീലെ...അയ്യേ...വെളുപ്പാൻ കാലം കണ്ട സ്വപ്നം ഫലിക്കുമെന്നാ..😜" "ദേ. എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട.😣" ഞാൻ ദേഷ്യത്തോടെ ചട്ടുകമെടുത്തവന്റെ നേരെ തിരിഞ്ഞതും അവൻ ചിരിച്ചുകൊണ്ട് വേഗം നടന്നകന്നു😁 ************** അന്നൊരു കല്യാണമുണ്ടായിരുന്നു,ചെറിയുടെ ഏതോ കുടുംബത്തിൽ.പക്ഷേ..ചെറിയെന്നോട് വരണ്ടാന്നു പറഞ്ഞു😪കാരണം ചോദിച്ചിട്ട് പറയുന്നുമില്ല.അവസാനം ഞാൻ വാശിപിടിച്ചപ്പോ എന്നോട് പറഞ്ഞു,"അവിടെയൊരു ഇസ്തിരി പെട്ടി ഉണ്ടെന്ന്"😰 അതിപ്പോ എല്ലാ വീട്ടിലും ഉള്ളതല്ലേ.ഇവിടായിട്ടിപ്പോ എന്താ പ്രതേകത???ഉമ്മയോട് ചോദിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.നമ്മുടെ ചെറിയുടെ ഒരു ഓൾഡ് ലവ്സ്റ്റോറി അവിടണ്ടേ😜തേപ്പു കിട്ടീതാണ്.ഹിഹി.എന്നാപ്പിന്നെ എന്തായാലൂം പോകണമല്ലോ,ഉള്ളതിൽ നല്ല ഡ്രസ്സിട്ട്,നന്നായി അണിഞ്ഞൊരുങ്ങി തന്നെയിറങ്ങി. അവിടെ ചെന്നപ്പോഴാണ് എന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞത്.നീലക്കല്ലുവെച്ച ഒരു സാരിയുടുത്ത സുന്ദരി😔എന്നേക്കാൾ ഗ്ലാമർ ഉണ്ടെന്നറിഞ്ഞപ്പോ എനിക്കാകെ ചടച്ചു.ഞാൻ ആരോടും മിണ്ടാതെ ചുമ്മാ ഇരിക്കുമ്പോൾ ഉമ്മ എന്റെയരികിൽ വന്ന് മെല്ലെ പറഞ്ഞു. "അവള് ചെറിയുടെ അടുത്തേക്ക് പോയിട്ടുണ്ട്,ജാഡ കാണിക്കാനാണ്,അതൊന്നു കുറച്ചേക്ക്😜" ഉമ്മയിങ്ങനെ പറഞ്ഞപ്പോ ഞാനാകെ അന്തംവിട്ടു,നല്ല അമ്മായുമ്മ!!!!അങ്ങനെ ഉമ്മ തന്ന ധൈര്യത്തിൽ ഞാനങ്ങോട്ടു തിരിച്ചു.അവള് ഭർത്താവിന്റെ കയ്യും പിടിച്ചു അവന്റെ മുന്നിൽ നിന്ന് ഷോ കാണിക്കുകയാണ്,ശവത്തെ കുത്തുന്നോ???കാണിച്ചു താരാട്ടാ😣 ഞാൻ പെട്ടെന്ന് ഓടിച്ചെന്നു ചെറിയുടെ കയ്യിൽ കേറിപിടിച്ചു,എന്നിട്ട് അവരെ ശ്രദ്ധിക്കാതെ ഉറക്കെ പറഞ്ഞു, "കാക്കൂ..എന്റെ ഡ്രസ്സ് എല്ലാർക്കും ഇഷ്ട്ടായിട്ടോ...ങ്ങള് ബര്ത്ഡേക്ക് വാങ്ങിത്തന്നതാന്ന് പറഞ്ഞപ്പോൾ എല്ലാർക്കും അത്ഭുതം.സെലെക്ഷൻ കൊള്ളാമെന്ന്😉" ഹേ...ഞാനോ...എപ്പോ...എന്ന മട്ടിൽ ചെറി അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നു.അവൻ കണ്ണുകൊണ്ടെന്തോ ആംഗ്യം കാട്ടുന്നത് ശ്രദ്ധിക്കാതെ ഞാൻ വീണ്ടും തള്ളാൻ തുടങ്ങി. "പിന്നെ...ആ ട്രാവെൽസിലേക്ക് വിളിച്ചിട്ട് നമ്മുടെ സിംഗപ്പൂർ ടൂർ ഒന്ന് ക്യാൻസൽ ചെയ്തേക്ക്...എനിക്ക് വരാൻ പറ്റുമെന്ന് തോന്നണില്ല...I think......." "You think???!!!!" ചെറി അറിയാണ്ട് ചോദിച്ചുപോയി. "I think...Im.. pregnent🙈🙈🙈" ഇതും പറഞ്ഞു ഞാൻ ചിരിച്ചോണ്ട് തിരിച്ചു പോകുമ്പോൾ..കണ്ണുംതള്ളിയിരിക്കുന്ന ചെറിയുടെ അടുത്ത്...ചുവന്നു തുടുത്ത മുഖവുമായി അവള് നില്കുന്നുണ്ടായിരുന്നു. ****** ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞു ഏതോ ഹാലിൽ ഞാനങ്ങനെ നടന്നു വരുമ്പോൾ പെട്ടെന്ന് പെട്ടെന്ന് കര്ട്ടന് പിറകിൽ നിന്നൊരു കൈ വന്നെന്നെ ഒരൊറ്റ വലി.ഞെട്ടിപ്പോയി.ഹോ..ചെറിയാണ്. "ടീ..നീ എന്തിനാ അവിടെ വന്ന് ഓരോന്ന് പറഞ്ഞേ??!!" അവൻ ചൂടിലായിരുന്നു. "തേച്ചവളെ ഞാൻ കേറിയങ്ങ് വാർത്തു.അങ്ങനെ കരുതിയാ മതി😣" ഞാനും വിട്ടുകൊടുത്തില്ല.ഹല്ല പിന്നെ. ചെറിയെ തള്ളിമാറ്റി തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ടപ്പുറത്തായി അവളുണ്ട്.ആ ഇസ്തിരിപ്പെട്ടി.😏ഞങ്ങളെ വീക്ഷിക്കുകയാണ്.ഇതുതന്നെ അവസരം. തിരിഞ്ഞുനടക്കാൻ തുടങ്ങിയ ചെറിയുടെ ഷർട്ടിൽ പിടിച്ചങ്ങു വലിച്ചു,അവന്റ മുഖം പിടിച്ചു തിരിച്ചു ഞാനാ കവിളത്തൊരു മുത്തം നൽകി.സ്ലോ മോഷനിൽ തിരികെ നടക്കണമെന്നുണ്ടായിരുന്നു.ജീവിതമല്ലേ എഡിറ്റ്‌ ചെയ്യാൻ വയ്യല്ലോ. "ചെക്കന്റെ ആക്രാന്തം ഇപ്പോഴും മാറീട്ടില്ല.ബെഡ്‌റൂം ആണെന്നാ വിചാരം,ഗൊച്ചു ഗള്ളൻ😀" അതുകൊണ്ട് അവള് കേൾക്കെ ഈ ഡയലോഗ് അടിച്ച് കൃതിമ നാണം അഭിനയിച്ചു കൊണ്ട് കിലുകിലാ ചിരിച്ചുകൊണ്ട് ഞാൻ ബ്ലാക്ക് ആൻഡ് വെയിറ്റ് സിനിമകളിലെ നായികയെപ്പോലെ ഓടിപ്പോയി. ******* തിരിച്ചു വീട്ടിലെത്താൻ കാത്തുനിൽക്കായിരുന്നു ചെറി.റൂമിൽ കയറേണ്ട താമസം.വാതിൽ വലിച്ചടച്ചു എന്നെ പിടിച്ചു തള്ളി കൈരണ്ടും ബലമായി പിടിച്ചുവെച്ചു എന്നെ ചുവരോട് ചേർത്തു. "നീ എന്താടീ കാട്ടിയേ...അത് വേറെ ആരേലും കണ്ടിരുന്നെങ്കിലോ?!" അവനത് ചോദിക്കുമ്പോൾ ആ മുഖഭാവം കണ്ടപ്പോ ആ കവിളത്തൊരു കടിവെച്ചു കൊടുത്താലോന്ന് തോന്നി.ചെക്കന്റെ നോട്ടം.😋 "അതോണ്ടെന്താ....അതുകണ്ടപ്പോ ആ ഇസ്തിരിപ്പെട്ടി ഹീറ്റായി കാണും.അത് പോരെ😉" "ടീ.. ഇസ്തിരിപ്പെട്ടി മാത്രല്ല,എന്റെ............ ദേ...നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട." പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങി ചെറി വേഗം തിരിഞ്ഞു നടന്നപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.പെട്ടൊന്ന് ചെറി വീണ്ടും തിരിഞ്ഞു നിന്നു. "അതല്ല....അതൊക്കെ പോട്ടെ..നീ എന്തിനാ ചുമ്മാ പ്രെഗ്നന്റ് ആണെന്നൊക്കെ പറഞ്ഞേ?!" "ചുമ്മാതല്ലല്ലോ..😏" ഞാനൊട്ടും സംശയിക്കാതെ പറഞ്ഞു. "പിന്നെ...😱" ചെറി അന്തംവിട്ട് ചോദിച്ചു. "ഞാൻ സത്യം പറഞ്ഞതാ..Im pregnent.😏" "അതെങ്ങനെ?!😨" അവൻ ഞെട്ടലോടെ ചോദിച്ചു. "എങ്ങനെന്നാ....പടച്ചോനെ...ഒക്കെ ചെയ്ത് വെച്ചിട്ട് ഇപ്പോ കാലുമാറുന്നോ🙅" ഞാൻ ദേഷ്യത്തോടെ ചോദിച്ചു. "എന്റെ പൊന്നു ശൈമാ...നീ വെറുതെ ഓരോന്ന് വിളിച്ചു പറയല്ലട്ടോ"😨 "ഓര്മയില്ലല്ലേ..അന്നാ രാത്രിയിൽ...ഡൽഹിയിൽ വെച്ച്..ഓര്മവരാതിരിക്കാൻ നിങ്ങളെന്താ അന്ന് കള്ള് കുടിച്ചീനോ.?!" കണ്ണുതള്ളിയിരിക്കുന്ന ചെറിയെ നോക്കിക്കൊണ്ട് ഞാൻ വീണ്ടും തുടർന്നു. "അന്ന് നിങ്ങൾ തണുക്കുന്നെന്ന് പറഞ്ഞെന്നെ കെട്ടിപ്പിടിച്ചത് ഓർമണ്ടാ...എന്നിട്ട്...എന്നിട്ട്....എന്റെ എതിർപ്പ് വകവെക്കാതെ ങ്ങള് ന്നെ....😥" ഇതും പറഞ്ഞു ഞാൻ കരഞ്ഞുകൊണ്ട് അവിടെനിന്നും ഓടിപ്പോയി. ******* ചെറിയാകെ ഷോക്കേറ്റപോലെ നിൽക്കായിരുന്നു.എന്തൊക്കെയാ സംഭവിക്കണേ...ഇന്ന് അവളുടെ വക ഒരു കിസ്സ് കിട്ടി😘.ഇപ്പൊ പറയുന്നു അവൾ ഗർഭിണിയാണെന്ന്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടണില്ലല്ലോ..ഞാനെങ്ങനെ...അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നുറപ്പാണ്,പിന്നെങ്ങനെ..ഇനി ഞാൻ ഉറക്കത്തിലെങ്ങാനും😱ഹേയ്....അത്രക്ക് അന്തംവിട്ടൊന്നും ഞാനുറങ്ങാറില്ല.പക്ഷേ...അവള് വളരെ സീരിയസായിട്ടാണ് പറഞ്ഞത്.ഡല്ഹിയാത്രക്ക് ശേഷം അവളെന്നെ വല്യ മൈൻഡില്ലാത്തത് അപ്പോ ഇതുകൊണ്ടാകോ..😵😵😵 ചെറിക്കാകെ തല തിരിയണുണ്ടായിരുന്നു.ഇനി ഒരുപക്ഷേ...അങ്ങനെ നടന്നെന്ന് വെക്കാ...എന്നാലും എങ്ങനെ...ഒരു ദിവസം കൊണ്ടൊക്കെ😲😲😲ചിലപ്പോ ഇങ്ങനെ ഉണ്ടാകുമായിരിക്കും,പടച്ചോൻക് എന്താ പറ്റാത്തത്.എന്നാലും.....????!!! ആകെ പരവശനായി റൂമിൽ നിന്ന് പുറത്തിറങ്ങിയ ചെറി ബാൽക്കണിയിൽ നിന്നെന്തോ ശബ്ദം കേട്ടു. 'ആരാ ഈ ഇരുട്ടത്തൊറ്റക്ക്...ബാൽക്കണിയിൽ....??!!!പതിയെ ശബ്ദമുണ്ടാക്കാതെ ശബ്ദമുണ്ടാക്കാതെ പതുങ്ങി ചെന്ന ചെറിയാ കാഴ്ചകണ്ട് ആകെ അന്തംവിട്ടു. ******** ഷൈമ നിലത്തിരുന്ന് ചിരിക്കുകയാണ്.ശബ്ദം കേൾക്കാതിരിക്കാനാകണം വായ പൊത്തിപിടിച്ചിട്ടുണ്ട്.ചിരിച്ചു ചിരിച്ചു നിലത്തു കിടന്നുരുളുന്ന അവളെ കണ്ടപ്പൊത്തന്നെ ചെറിക്കു സംഗതി പിടിത്തം കിട്ടി😮 ഓഹോ.... ആളെ കോമാളിയാക്കിയതാണല്ലേ.... കാണിച്ചു തരാം ഞാൻ..മനസ്സിൽ പിറുപിറുത്തുകൊണ്ട് അവൻ മെല്ലെ റൂമിലേക്ക് നടന്നു.ഒന്നുമറിഞ്ഞ ഭാവം കാണിക്കണ്ട.ഇങ്ങു വരട്ടെ.... 😡 കുറച്ചു കഴിഞ്ഞപ്പോ കിടക്കാനായി ഷൈമ റൂമിലേക്ക് വന്നു.മുഖമൊക്കെ ചുവന്നു തുടുത്തു,കണ്ണിലൊക്കെ വെള്ളം നിറഞ്ഞിട്ടുണ്ട്.അങ്ങനത്തെ ചിരിയല്ലേ ചിരിച്ചത്.ചെറിയെ ഫേസ് ചെയ്യാതിരിക്കാനും,പുറത്തുചാടാൻ വെമ്പുന്ന ചിരിയടക്കാനും അവൾ പാടുപെടുന്നുണ്ടായിരുന്നു.😂😂😂 അവൾ ബെഡിൽ ഇരുന്നു ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്ത് പതിയെ കിടന്നു.അൽപനേരം കഴിഞ്ഞതേയുള്ളൂ വയറിലൂടെ എന്തോ ഇഴയുന്നപോലെ തോന്നി തപ്പി നോക്കിയപ്പോ ചെറിയുടെ കൈകളാണ്.ഞെട്ടലോടെ തിരിഞ്ഞു കിടന്നതും അവൻ അവളുടെ മേലേക്ക് മറിഞ്ഞതും ഒപ്പമാണ്. ബെഡ്ലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. "ചെറീ.... " ഷൈമയുടെ ശബ്ദം പുറത്തു വന്നില്ല.തൊണ്ടയാകെ വരണ്ടിരിക്കുന്നു. "ഏതായാലും നമ്മള് തമ്മിൽ അന്നങ്ങനെ ഉണ്ടായി,നീ പ്രെഗ്നന്റ് ആയി. അപ്പോ പിന്നെ ഇനി ജാഡ കാണിക്കണോ... അതൊക്കെ ഇനീം കണ്ടിന്യൂ ചെയ്തൂടെ". ഇതും പറഞ്ഞു ചെറി മെല്ലെ മുഖംകുനിച്ചവളുടെ കവിളിലൊരുമ്മ കൊടുത്തു.😱 ഷൈമയാകെ ഞെട്ടിത്തരിച്ചിരുന്നു. "ചെറീ.... ഞാൻ... " "ശ് ശ്......" അവൾ മുഴുവനാക്കും മുൻപേ ചെറി തന്റെ ചൂണ്ടു വിരലെടുത്തവളുടെ ചുണ്ടിൽ ചേർത്തു പറഞ്ഞു.എന്നിട്ട് പതിയെ അവളുടെ കഴുത്തിൽ നിന്ന് മുടിഴികൾ വകഞ്ഞു നീക്കി. എന്തിനാണ് പോകുന്നതെന്ന് ശൈമക്ക് ബോധ്യമായി.അവൻ പതിയെ മുഖം കുനിച്ചതും അവളവനെ തട്ടിമാറ്റി ഉറക്കെപറഞ്ഞു. "ഞാൻ വെറുതെ പറഞ്ഞതാ... അന്നങ്ങനെയൊന്നും നടന്നിട്ടില്ല." ഇതും പറഞ്ഞവൾ അവനെ തട്ടിമാറ്റി എഴുന്നേറ്റോടാൻ തുടങ്ങീതും അവനവളുടെ കാലിൽ പിടിത്തമിട്ടു.കമിഴ്ന്നുവീണ ഷൈമയുടെ ചെവിയിൽ മെല്ലെ പറഞ്ഞു. "ഒരു പെണ്ണും ഗർഭിണിയാണെന്നൊന്നും കള്ളം പറയൂല." ഷൈമ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.നിലവിളിച്ചാൽ രണ്ട് പേരും നാണംകെടും,മിണ്ടാതിരുന്നാൽ അവനെന്നെ ശരിക്കും ഗർഭിണിയാക്കും.😨😨😨 "ഞാൻ വെറുതെ പറഞ്ഞതാ.. പ്ലീസ്...എന്നെ വിട്" ഇത് പറഞ്ഞതും അവൾ കരഞ്ഞതും പെട്ടന്നായിരുന്നു.അതുവരെ അടക്കിവെച്ച പേടിയും പരിഭ്രമവുമെല്ലാം കരച്ചിലായി പുറത്തു ചാടിയപ്പോ ചെറിയൊന്ന് പതറിപ്പോയി.അവൻ മെല്ലെ പിടിത്തം വിട്ടു. "ഇനി മേലാൽ ഇങ്ങനെ ആവർത്തിക്കരുത്. കേട്ടല്ലോ..... ഇനി പോയി ഉറങ്ങിക്കോ😏" ഇതും പറഞ്ഞു അവൻ അവളെ വിട്ട് വന്നുറങ്ങാൻ കിടന്നിട്ടും ശൈമക്ക് കുറേ നേരത്തിന് അനങ്ങാൻ വയ്യായിരുന്നു.ആകെയൊരു മരവിപ്പ്.ചിരിച്ചതിനൊക്കെ കിട്ടി.കുറച്ചുനേരം അങ്ങനെയിരുന്നു പിന്നെയവൾ പതിയെ വന്നു കിടന്നു. ചെറിക്കാണെങ്കിൽ സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു.ചുളുവിലാണെങ്കിലും കിസ്സാൻ പറ്റീല്ലോ.... ഹിഹി😁😁😁നാളെയും ഇതുപോലൊത്തൊരു ദിവസമാവണേ എന്ന് പ്രാർത്ഥിച്ചവൻ ഉറങ്ങാനാരംഭിച്ചു😉 ********* പിറ്റേന്ന് മുതൽ ഷൈമ വീണ്ടും ഡീസെന്റായി.ചെറിയെ ഫേസ് ചെയ്യാനവൾ വല്ലാണ്ട് ബുദ്ധിമുട്ടിയിരുന്നു, ചെറിക്കാണെങ്കിൽ അവളുടെ ആ ഭാവം കാണുമ്പോ തന്നെ ചിരി വരും.പാവം ഷൈമ...ചെറിയുടെ നിഴലനക്കം എവിടേലും കണ്ടാൽ തന്നെ അവൾക്കൊരു പരക്കം പാച്ചിലാണ്.മുദ്‌ഗൗ... സുഖമുള്ള ഓര്മയാണെന്ന് പറഞ്ഞ ആളെ കിട്ടിയാൽ തലമണ്ടക്കിട്ട് അടികൊടുക്കണം.😭😭😭😭 ******* അങ്ങനെയിരിക്കെ ചെറിയുടെ ഉമ്മാന്റെ ഉമ്മ വയ്യാണ്ട് ഹോസ്പിറ്റലിൽ ആയി.എല്ലാരും കൂടി പോയി കണ്ടപ്പോഴാണ് സ്ഥിതി വഷളാണെന്ന് മനസ്സിലായത്.ഇന്നോ നാളെയോ ആയി തീരുമാനം ആകും എന്ന മട്ടാണ്.അതോടെ ഉമ്മയുംഉപ്പയും അവിടെ നിൽക്കുകയാണെന്ന് പറഞ്ഞു.ഞങ്ങളോട് വീട്ടിൽ പോവാനും.അതുകേട്ടപാടേ എന്റെ മനസ്സിലൊരായിരം ഇടി വെട്ടി⚡⚡⚡ പതിയെ ഒളികണ്ണിട്ട് ചെറിയുടെ മുഖത്ത് നോക്കിയപ്പോ ചുണ്ടും കടിച്ചു പിടിച്ചു ചിരിയമർത്തുകയാണ് തെണ്ടി.അവന്റെ മനസ്സിൽ പൊട്ടിയ ലഡുകളുടെ എണ്ണം ഓർത്തപ്പോ അറിയാണ്ട് കട്ടിലിൽ കിടക്കുന്ന ഉമ്മൂമ്മയെ നോക്കിപ്പോയി.എന്നോടിത് വേണമായിരുന്നോ ഉമ്മൂമ്മ😪😪😪ഒരാഴ്ച കൂടെ കഴിഞ്ഞാൽ കഴിഞ്ഞാൽ ഞാനെന്റെ വീട്ടിലേക്ക് നിക്കാൻ പോകും. അന്ന് കിടന്നാ പോരായിരുന്നോ...ഹാ... ഉമ്മൂമ്മാനേം പറഞ്ഞിട്ട് കാര്യമില്ല.നേരായാൽ പിന്നെ പോകണ്ടേ😑😑😑 പക്ഷേ... പ്രതീക്ഷിച്ച പോലെ പ്രോബ്ലം ഒന്നും ഉണ്ടായില്ല.ശോ.... ഞാൻ ചുമ്മാ തെറ്റിദ്ധരിച്ചു.പാവം.അങ്ങനെ ഒരുദിവസം കഴിഞ്ഞു.രണ്ടാം ദിവസം ചെറിയെ ഓഫീസിലേക്ക് പറഞ്ഞയച്ചു റൂമിലേക്ക്‌ വന്നതാണ് ഞാൻ.ഡ്രെസ്സുകൾ അലക്കാൻ ഉണ്ട്. അതൊക്കെ പെറുക്കി കൂട്ടുമ്പോഴാണ് ചെറിയുടെ ബ്ലാക്ക് ഷർട്ട്‌ കണ്ണിൽ പെട്ടത്. സത്യം പറയാല്ലോ ഈ ബ്ലാക്ക് അതുപോലെ വൈറ്റ് ഷർട്ടുകൾ ഒരുവിധം എല്ലാ പെണ്കുട്ടികളുടേം വീക്നെസ്സാണ്.കണ്ടാൽ എന്താന്നറീല്ല എടുത്തിടാൻ തോന്നും.അങ്ങനെ ഞാനെന്റെ ഡ്രെസ്സൊക്കെ മാറ്റി ആ ഷർട്ട്‌ എടുത്തിട്ടു. ഹോ..സംഭവാല്ലേ... ഏതൊക്കെയോ ബോളിവുഡ് സോങ്ങുകൾ ഓർമ വന്നു.അതും പാടി കണ്ണാടിയിൽ നോക്കി ആസ്വദിച്ചിരിക്കുമ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. "ടീ... ആ വാതിൽ തുറന്നേ... ഒരു ഫയലെടുക്കാൻ മറന്നു." അള്ളോഹ്.... ചെറി. പണിപാളി.ഊരിയെറിഞ്ഞ ഡ്രെസ്സൊക്കെ എവിടെ റബ്ബേ... "ടീ തുറക്ക്. ലേറ്റ് ആവുന്നു" "ഇപ്പൊ തുറക്കാ... ഒരു മിനിറ്റ്" "ശൈമാ.... എടീ കളിക്കല്ലേ." അവൻ വാതിലിൽ തുരുതുരെ മുട്ടിയപ്പോൾ ഞാൻ പതിയെ വാതിൽ തുറന്ന് വാതിലിന്റെ പുറകിലേക്ക് മാറി. എന്നെ തിരിഞ്ഞു നോക്കാതെ റൂമിലേക്ക് കയറി ഫയൽ തപ്പാൻ തുടങ്ങിയ ചെറി പെട്ടൊന്ന് സ്റ്റക്കായി.കട്ടിലിലും നിലത്തുമായി ചിതറിക്കിടക്കുന്ന എന്റെ വസ്ത്രങ്ങൾ കണ്ടവൻ സംശയത്തോടെ തിരിഞ്ഞു നോക്കി.😨 ചെറിയൊരൊറ്റ ചിരിയായിരുന്നു. "എന്നെ പറ്റില്ലേലും എന്റെ ഡ്രസ്സ് പറ്റുംലെ😉" "അള്ളോഹ്... അതല്ല, ഞാൻ വെറുതെ ഇട്ടുനോക്കീതാ.😞" കാൽമുട്ടിൽ നിന്നും ഷർട്ട് താഴോട്ടു വലിച്ചു താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു. പെട്ടെന്ന് ചെറി എന്റെ അടുത്തേക്ക് വന്നു.ഞാനാണെങ്കിൽ പേടിച്ചു വാതിലിനോട് ചേർന്നിരുന്നു.പതിയെ എന്റെ തൊട്ടടുത്തെക്ക് നീങ്ങി. കൈ രണ്ടും എന്റെ ഇരുവശത്തുമായി ചുവരിൽ കുത്തി നിർത്തി അവൻ പതിയെ എന്റെ അടുത്തേക്ക് മുഖം കൊണ്ടു വന്നു. പടച്ചോനെ..... എല്ലാം തീർന്നു.😱ഞാൻ കണ്ണുമടച്ചു പ്രതിമപോലെ നിൽക്കുകയായിരുന്നു. അപ്പോ അവനെന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു "നിനക്ക് വേണമെങ്കിൽ എന്നോട് പറഞ്ഞൂടായിരുന്നോ.... " "എന്ത്?!" കണ്ണുതുറക്കാതെ പരിഭ്രമത്തോടെ ഞാൻ ചോദിച്ചു. "എന്റെ ഷർട്ട്.... കഴിഞ്ഞ ആഴ്ചയല്ലേ.... ആ തെങ്ങിന് വളമിടാൻ വന്ന ദാസപ്പന് അഞ്ചാറ് ഷർട്ട് കൊടുത്തത്😜" ഇതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടവൻ മടങ്ങിപ്പോയി. ഛെ... തെണ്ടി... ആകെ നാണം കെട്ടു. ******* നാളെ ഉമ്മ വരുമെന്നാ പറഞ്ഞത്.ഉമ്മൂമ്മയ്ക്ക് സുഖായി.എന്തായാലും ഒറ്റക്കല്ലേ ഫുഡ് ഒന്നും ഉണ്ടാക്കീട്ടില്ല.ചെറി കൊണ്ടു വരാറാണ് പതിവ്.അന്ന് രാത്രി ഫുഡ് കൊണ്ടു വരാൻ വേണ്ടി ചെറി പുറത്തു പോയി.അല്പം കഴിഞ്ഞപ്പോ നല്ല മഴ പെയ്തു.പാവം ബൈക്കിലാണ് പോയത്. അതുകൊണ്ട് മടങ്ങി വന്നപ്പോ നന്നായി നനഞ്ഞിരുന്നു. ഞാൻ വേഗമോടിച്ചെന്നു ഒരു തോർത്തെടുത്തു കൊണ്ടുവന്നു കൊടുത്തു.ചെറി മെല്ലെയൊന്ന് തുവർത്തി അത് തിരിച്ചു തന്നു. "ശരിയായിട്ടില്ല,ചുമ്മാ പനി പിടിക്കാൻ വേണ്ടി... ഇങ്ങുവാ ഞാൻ തുവർത്തി തരാം" ഞാൻ അവനെ പിടിച്ചു നിർത്തി തല തുവർത്തി കൊടുക്കുമ്പോൾ ചെറിയെന്റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു.അതുകഴിഞ്ഞു ഞാൻ തോർത്തുമായി തിരികെ നടക്കാൻ ഒരുങ്ങീതും അവനെന്റെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തതും ഒപ്പമായിരുന്നു.എനിക്കെന്തെങ്കിലും പറയാൻ കഴിയും മുൻപവനെന്റെ ചുണ്ടിലൊരുമ്മ തന്നു.😱😱😱😱 ******** കിസ്സ് കിട്ടിയെന്ന് കരുതി ഞാൻ രോമാഞ്ച കഞ്ചുക പുളകിതയൊന്നുമായില്ല.മർമ്മ സ്ഥാനത്തൊരു അടികിട്ടിയ ഫീൽ ആയിരുന്നു😵പിന്നെ അവിടെ നിൽക്കാതെ ഞാൻ അവനെ തള്ളിമാറ്റി മുകളിലെ റൂമിലേക്ക് പോയി.ചെറി തുടക്കം കുറിച്ചിരിക്കുന്നു.ഇന്നിവിടെ കിടന്നാൽ അവസാനവും കുറിച്ചെന്നിരിക്കും. എന്ത് ചെയ്യും.... വാലിന് തീപിടിച്ച പോലൊരു അവസ്ഥയായിരുന്നെനിക്ക്😩 പെട്ടെന്നാണ് ആ ചിന്തവന്നത്,ഒരു തലയിണയും,പുതപ്പുമെടുത്തു ഞാൻ തിരിഞ്ഞോടി.തൊട്ടപ്പുറത്തുള്ള മുറിയിൽ കയറി വാതിലടച്ചു. അല്പ നേരം കഴ്ഞ്ഞതേയുള്ളൂ...വാതിലിൽ മുട്ട്കേട്ടു. "ശൈമാ... വാതിൽ തുറക്ക്" "തുറക്കൂല,ഞാനിന്നിവിടെയാ കിടക്കണേ.. " ഞാൻ മറുപടി പറഞ്ഞു. "ഫുഡ് വേണ്ടേ?!" അവൻ വീണ്ടും ചോദിച്ചു. "വേണ്ട,വിശപ്പില്ല.ബാക്കിയുള്ളത് ഫ്രിഡ്ജിൽ വെച്ചോളൂ... ഞാൻ നാളെ കഴിച്ചോളാം." കുറേ നിർബന്ധിച്ച ശേഷം കാര്യമില്ലാന്നറിഞ്ഞു അവൻ മടങ്ങി.സത്യം പറഞ്ഞാ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.പക്ഷേ... കുറച്ചൂടെ കഴിയട്ടെ... ചെറി ഉറങ്ങീട്ട് പുറത്തിറങ്ങാമെന്നു കരുതി. പേടിയായിട്ട് വയ്യല്ലോ പടച്ചോനെ.... ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ.😱ആ റൂമിൽ മുഴുവൻ ചെറിയുടെ കുറെ പുസ്തകങ്ങളും ഫയലുകളുമായിരുന്നു.പടച്ചോനെ... എട്ടുകാലി വല്ലതും ഉണ്ടാവോ ആവോ... അത്രേം പേടിയുള്ളൊരു ജന്തു ഈ ലോകത്തില്ല, ചെറി ഒഴികെ😉 ചെറിയുറങ്ങും വരെ പിടിച്ചു നിന്നേ പറ്റൂ.ഇനീപ്പോ എന്താ ചെയ്യാ.... ഷെൽഫിൽ കുറേ ബുക്ക്സ് കണ്ടു.വല്ല ബാലരമായോ കളിക്കുടുക്കയോ കിട്ടിയാൽ നന്നായീനു,ടൈം പോണത് അറിയേ ഇല്ല,😀 അങ്ങനെ ഞാൻഅവിടൊക്കെ ഒന്ന് സെർച്ച്‌ ചെയ്ത് നോക്കുന്നതിനിടയിലാണ് ആ പുസ്തകം കാണുന്നത്.വല്ല ഡിക്ഷണറിയും ആവുമെന്ന് കരുതി.omg..... അതൊരു ഡയറിയാണ്.ഒന്ന് രണ്ട് പേജ് വായിച്ചപ്പോൾ മനസ്സിലായി അത് ചെറിയുടേത് ആണെന്ന്.ഇങ്ങനൊരു സംഭവം ഇന്നേവരെ കണ്ണിൽ പെട്ടില്ലല്ലോ.കംപ്ലീറ്റ് വായിക്കണം.അതിനുമുന്പ് ഫുഡ്‌ കഴിക്കണം.ഞാൻ പതിയെ അതവിടെത്തന്നെ വെച്ച് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കള്ളനെ പോലെ പതിയെ പമ്മി നടക്കായിരുന്നു.എന്നാലും എന്റെ കൊലുസ് ഇടയ്ക്കിടെ കലപിലാന്ന് പറയുന്നുണ്ടായിരുന്നു. 'മിണ്ടാതിരി ഹംക്കേ.... ' ഒരുവിധം സാഹസികമായി അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോ ഫുഡ്‌ അതിലില്ല. Omg... ആ ജന്തു മുഴുവനും തിന്നോ😱 നിരാശയോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോയാണ് കണ്ടത് അടുക്കളയിലുള്ള ടേബിളിന് മുകളിൽ ഉണ്ട് വെച്ചിരിക്കുന്നു.ഹാവൂ.... വേഗമിരുന്ന് മിണ്ടാണ്ട് തിന്നു.അല്ലെങ്കിൽ രാത്രി അടുക്കളയിലേക്ക് ഒറ്റക്ക് വരാത്ത ആളാ ഞാൻ.എന്റെയൊരു ധൈര്യം😎 ഫുഡൊക്കെ കഴിഞ്ഞു കയ്യും കഴുകി വാതിലടച്ചു തിരിഞ്ഞ ഞാൻ ഞെട്ടിപ്പോയി.ഡൈനിങ് ഹാളിൽ അതാ ചെറി.😮 "എനിക്കറിയാരുന്നു നീ വരുമെന്ന്..അതാ ഞാൻ ഫ്രിഡ്ജിൽ വെക്കാഞ്ഞത്" മറുപടി കൊടുക്കാതെ മുകളിലേക്ക് പോയ ഞാനന്തം വിട്ടു.ഞാൻ കിടന്ന റൂം പൂട്ടിയിരുന്നു.😱 "പുതപ്പും തലയിണയും അവിടെകൊണ്ടു പോയി വെച്ചിട്ടുണ്ട്. ഇവിടെ കിടക്കണ്ട" എന്തോ ഒന്നും മിണ്ടാൻ തോന്നീല.എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.ഒന്നും മിണ്ടാതെ അവിടെച്ചെന്ന് കിടന്നു.ചെറിയും തൊട്ടടുത്തുണ്ട്. "ശൈമാ... എന്താ നിന്റെ പ്രോബ്ലം.. നീ എന്തിനാ എന്നെയിങ്ങനെ പേടിക്കണേ...?!സംഭവം ഞാൻ എല്ലായിടത്തും ഒരു കളിപ്പനാണ്😡ബട്ട്‌ നിന്റെ അടുത്തെന്നെങ്കിലും ഞാൻ അങ്ങനെ പെരുമാറീട്ടുണ്ടോ പെണ്ണേ... 😢" ചെറി പറഞ്ഞത് കേട്ടപ്പോ എനിക്കെന്തൊക്കെയോ പോലെ തോന്നി.പക്ഷേ എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ വീണ്ടും പറയാൻ തുടങ്ങി, "ആദ്യമൊന്നും നിന്നോടെനിക്ക് ഒരു വികാരവും തോന്നീട്ടില്ല ശൈമാ... പക്ഷേ... അന്നാ ഡൽഹിയാത്ര ഉണ്ടല്ലോ... അതൊരു വഴിത്തിരിവായി.അന്നൊരുത്തൻ നിന്റെ കയ്യിൽ കേറിപ്പിടിച്ചപ്പോ എനിക്ക് തോന്നിയ ദേഷ്യം,നീ മിണ്ടാതിരിക്കുമ്പോ ഉള്ള സങ്കടം,നീ ഇല്ലാത്തപ്പോഴുള്ള ഏകാന്തത,നിന്റെ വികൃതികൾ കാണുമ്പോ ഉള്ള സന്തോഷം.... അതൊക്കെ..... അതൊക്കെയാണ്‌ എനിക്ക് നിന്നോട് തോന്നിയ പ്രണയമെന്ന് ഞാൻ തിരിച്ചറിഞ്ഞത് നിനക്കന്നു പനിവന്ന രാത്രിയിലെ എന്റെ വേവലാതിയിൽ നിന്നാണ്😳" അവൻ പറഞ്ഞത് കേട്ടപ്പോ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോന്ന് അറിയില്ലായിരുന്നു..കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു. "നിന്റെ സുറുമയിട്ട ഉണ്ടക്കണ്ണുകളിലും,പിന്നെ നിന്റെ മേൽചുണ്ടിലുള്ള ആ കാക്കാപുള്ളിയിലും...നോട്ടമെത്തുമ്പോഴാണ് പെണ്ണേ..... എന്റെ ആണത്തം പോലും കിടന്നു തിളക്കുന്നത്.അതുകൊണ്ടൊക്കെയാ..കിട്ടുന്ന അവസരമൊക്കെ പൂച്ചയെ പോലെ തൊട്ടുരുമ്മി നടക്കുന്നതും." ഇതും പറഞ്ഞവൻ തലയിലൂടെ പുതപ്പ് വലിച്ചിട്ട് തിരിഞ്ഞു കിടന്നപ്പോൾ ഞാൻ നിശബ്ദം കരയുകയായിരുന്നു.😢😢😢😢 ******* പിറ്റേന്ന് ഉമ്മയും ഉപ്പയും വന്നു.ചെറി എന്നോട് മിണ്ടുന്നില്ലായിരുന്നു.എന്തോ അകലം പാലിക്കുന്നപോലെ...സത്യം പറയാല്ലോ... അതെനിക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു.അവനെ പേടിയായിരുന്നെങ്കിലും ആ പേടിക്കു പുറകിൽ ഒരിഷ്ടം ഒളിഞ്ഞു കിടന്നിരുന്നു. ചെറി ഓഫീസിൽ പോയപ്പോ ചാവി കൈക്കലാക്കി ഞാനാ റൂം തുറന്നു ഡയറി എടുത്ത് എന്റെ ബാഗിലിട്ടു.അന്ന് ഞാൻ എന്റെ വീട്ടിലേക്കു പോകുന്നുണ്ടായിരുന്നു.ഞാനതുൻകൊണ്ടെന്റെ വീട്ടിൽ പോയി.ഒറ്റക്കിരുന്നു പതിയെ വായിക്കാൻ തുടങ്ങി. 2016-ജൂലൈ 4. 'ഇന്ന് വല്ലാത്തൊരു ദിവസമായിരുന്നു.രാവിലെ തന്നെ ബൈക്ക് പഞ്ചറായി.പ്രാകിക്കൊണ്ടാണ് വീട്ടിൽ നിന്നിറങ്ങിയത്.ഇനി ബസ് തന്നെ ശരണം.സ്കൂൾ ഉള്ള ടൈം ആയതിനാൽ നല്ല തിരക്കുണ്ട്. സീറ്റുമില്ല.പുറകിൽ നിന്ന് തള്ളി തള്ളി ഞാൻ മുന്പിലെത്തിയിരുന്നു.ഒരു വിധം കഷ്ടപ്പെട്ട് നിൽക്കുമ്പോഴാണ് ആ സ്റ്റോപ്പിൽ നിന്നൊരാൾ ബസിൽ കയറിയത്. പർദയും ബുർഖയുമിട്ടൊരു പെൺകുട്ടി.ഉഫ്ഫ്ഫ്ഫ്ഫ്ഫ്.... ആ ബുർഖക്കുള്ളിൽ നിന്ന് എടുത്തുകാണിക്കുന്ന വാലിട്ടെഴുതിയ സുറുമക്കണ്ണുകൾ പെട്ടെന്ന് ശ്രദ്ധയിൽ പതിഞ്ഞു.ആരെയും ശ്രദ്ധിക്കാതെ ബസിൽ കയറിയ അവൾ തന്റെ മുന്നിൽ വന്ന് നിന്നു.എന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കുന്നുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞു അവൾ പോയിട്ടും... ഞാനാ ഷോക്കിൽ നിന്ന് മാറീട്ടില്ല.തേപ്പു കിട്ടിയ ശേഷം പിന്നൊരു പെണ്ണിനോടും ഒരു പുല്ലും തോന്നീട്ടില്ല. പക്ഷേ.... ഇവൾ..'😍 ഇതൊക്കെവായിച്ച ഷൈമ ആകെ ഷോക്കിലായിരുന്നു.തുടർന്നെന്താ സംഭവിച്ചതെന്ന് അറിയണം.അവൾ അക്ഷമയോടെ ബാക്കിയുള്ള പേജുകൾ മറിച്ചു. അതിൽ മുഴുവൻ വീണ്ടും അവളെ കണ്ടതും, അവളറിയാതെ അവളെ നോക്കിയതും,ബിസ്മില്ലാ എന്ന ആ ബസിലെ അനുഭവങ്ങളും മാത്രമാണ്.😱 ബൈക്ക് ശരിയായിട്ടും ബസിൽ തന്നെ വന്നതും....കുറച്ചു ദിവസം കഴിഞ്ഞപ്പോ അവളെ കാണാതായതും....അവളെ കുറിച്ച് അതേ കോളജിൽ പഠിക്കുന്ന ഒരു കുട്ടിയോട് അന്വേഷിച്ചതും പക്ഷേ... ആ കുട്ടി ഒന്നും മിണ്ടാതെ പോയതും... പിന്നീടൊരിക്കലും അവളെ കണ്ടുമുട്ടാഞ്ഞതും,പറയാതെ പോയ നഷ്ട്ട പ്രണയത്തിന്റെ ഓർമകളും എഴുതി ആ ഡയറി അവസാനിച്ചിരിക്കുന്നു😭 ഡയറി വായിച്ചു കഴിഞ്ഞ ഷൈമ ഒരു തളർച്ചയോടെ നിലത്തിരുന്നു പോയി.മേലാസകലം കുഴഞ്ഞ പോലെ. അവൾ വേഗം തന്റെ ഫോണെടുത്തു ഉറ്റകൂട്ടുകാരി ജംഷിക്ക് കാൾ ചെയ്തു. ******** കൂട്ടുകാരിയുടെ വിശേഷം അറിയാനുള്ള തിടുക്കത്തോടെ ജംഷി വേഗം ഫോൺ എടുത്തു. "ഹെലോ... മുത്തേ... എന്താടീ പറ😊" ജംഷി ചിരിച്ചോണ്ട് ചോദിച്ചു. അപ്പുറത്ത് നിന്ന് മറുപടിയൊന്നുമില്ല.ജംഷിക്കൊരു പന്തികേട് തോന്നി. "എന്താടീ..... എന്ത് പറ്റി?!" അവൾ വേവലാതിയോടെ ചോദിച്ചു. അപ്പുറത്ത് നിന്നും ഉറക്കെയൊരു പൊട്ടിക്കരച്ചിലാണ് ജംഷി കേട്ടത്.😭😭 ******* "ടീ നീ കരയാതെ കാര്യം പറ" ജംഷി വീണ്ടും പറഞ്ഞു. "ടീ നിനക്കോര്മയുണ്ടോ നമ്മുടെ കോളേജ് അവസാന വർഷം,നമ്മൾ എക്സാം എഴുതാൻ വേണ്ടി യൂണിവേഴ്സിറ്റിയിൽ പോയത്." ഷൈമ ചോദിച്ചു. "ഉണ്ടെടീ... അതിനിപ്പോ എന്താണ്‌ പ്രോബ്ലം?" ജംഷി വീണ്ടും ചോദിച്ചു. "അന്ന് നമ്മൾ ചേളാരി റൂട്ടിലല്ലേ ഒരാഴ്ച പോയത്.നമ്മുടെ എക്സാം കഴിഞ്ഞ പിറ്റേന്ന് ബി കോംകാർക്ക് അവസാന എക്സാം ആയിരുന്നു.അന്ന് എക്സാം കഴിഞ്ഞു വന്ന ബിനിയില്ലെ... അവളൊരു കാര്യം നമ്മോട് പറഞ്ഞിരുന്നില്ലേ... ഓർമ്മയുണ്ടോ?!"😰 "ആ.. ഓർമണ്ട്... ഈ ദിവസങ്ങളിലെല്ലാം നിന്നെ ഒരുത്തൻ ഫോളോ ചെയ്യുകയായിരുന്നു എന്നും, അവസാനം നിന്നെ കാണാതെ വന്നപ്പോ ഊമയാണെന്ന് അറിയാതെ അവളോട് നിന്നെ പറ്റി ചോദിച്ചതും,അവള് ഒന്നും മിണ്ടാനാകാതെ പോന്നതും... അതൊക്കെയല്ലേ.. " ജംഷി ചോദിച്ചു. "അതേടീ... അതാരാണെന്നറിയോ... അതെന്റെ ചെറിയാടീ... " ഷൈമ കരച്ചിലോടെ പറഞ്ഞു. "Whaaaattttt.... അതെങ്ങനെ?? !!" ജംഷി ആകെ അന്തംവിട്ടു.😱 "എനിക്കവന്റെ ഓൾഡ് ഡയറി കിട്ടി.അതിലെല്ലാം ഉണ്ടെടീ... നമ്മൾ പഠിച്ചത് ഒരു ഇസ്ലാമിക്‌ കോളജിൽ ആയതോണ്ട് പർദ്ദ ആയിരുന്നില്ലേ വസ്ത്രം. അതോണ്ടവൻ ഫേസ് കണ്ടിട്ടില്ല.നെയിം പോലും അറീലായിരുന്നു.മാത്രമല്ല ഞങ്ങൾ ഇപ്പോഴും ടോം ആൻഡ് ജെറി കളിച്ചു നടക്കുന്നത് ആയതോണ്ട് എന്റെ ഓൾഡ് പിക് കാണിച്ചു കൊടുത്തിട്ടില്ല... ഹിസ്റ്ററി ഒന്നും അറീല.പക്ഷേ... ഞാൻ അണിഞ്ഞിരുന്ന കുപ്പിവളകളുടെ നിറവും എന്റെ ഫേവറൈറ് പെർഫ്യൂം ആയ ബ്ലൂ ലേഡിയുടെ മണം വരെ അവൻ ശ്രദ്ധിച്ചിരുന്നെടീ...😉" ഷൈമ ആകെ ത്രില്ലിൽ ആയിരുന്നു.😇 "എനിക്ക് വയ്യ മോളേ...ബിനി കല്യാണം കഴിഞ്ഞു പോയ ശേഷം അവളുടെ ഒരു വിവരവുമില്ലല്ലോ.അല്ലെങ്കിൽ നിന്റെ വെഡിങ് പിക് കണ്ടാൽ അവൾക്കാളെ മനസ്സിലാകുമായിരുന്നേനെ...Anyway... ഇനി ജാഡ കാണിക്കാണ്ട് മോൾ പോയി ജീവിച്ചു തുടങ്ങിക്കോ...All the best." ജംഷി ഫോൺ വെച്ചു. ഷൈമക്കാ ഷോക്ക് വിട്ടുമാറിയിരുന്നില്ല.നേരത്തെ അറിഞ്ഞിരുന്നേൽ....ഈ ആറുമാസക്കാലം അവനൊരിക്കലും വേസ്റ്റ് ചെയ്യില്ലായിരുന്നു😊ആത്മാർത്ഥ സ്നേഹമായാൽ കൂട്ടുകാർ മാത്രമല്ല ദൈവവും കൂടെ നിൽക്കുമെന്ന് ഇപ്പൊ മനസ്സിലായി...👌i love you allaahhh😍 ******** തലേന്ന് ചെറിയവളോട് തുറന്നു പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.ഷൈമയെന്തോ തീരുമാനിച്ചുറപ്പിച്ചിരുന്നു.രണ്ട് ദിവസം കഴിഞ്ഞാൽ ചെറിയുടെ ഒരു സ്നേഹിതന്റെ കല്യാണമാണ്.ചെറി അങ്ങോട്ട്‌ തലേന്ന് തന്നെ പോകുമെന്ന് അവൾക്കറിയാമായിരുന്നു.ചെറി ഇല്ലാത്തപ്പോ പോകണം.അതാണ് ആവശ്യം.അവള് അതിനായി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നു.കല്യാണ തലേന്ന് രാത്രിയിൽ ഷൈമ ചെറിയെ അറിയിക്കാതെ അവളുടെ ഉപ്പയെയും കൂട്ടി അവളവന്റെ വീട്ടിൽ പോയി.പറയാതെ വന്നത് കണ്ട് ഉമ്മ അന്തം വിട്ടിരുന്നു.😵ചെറിയോട് പറയണ്ട സർപ്രൈസ് ആയിക്കോട്ടേന്ന് ഉമ്മയോട് പറഞ്ഞിട്ടവൾ റൂമിലേക്ക് പോയി. ഒരു നിമിഷം ഒന്നാലോചിച്ചു നിന്നിട്ടവൾ പതിയെ ആ ഡയറിയെടുത്തു.പ്രതേകം അടയാളമിട്ടു വെച്ച ആ പേജ് തുറന്നു. "അവളെ ഞാനെന്റെ പെണ്ണാക്കി കൊണ്ടു വരുന്ന ആ രാത്രിയിൽ ഞാനെന്റെ റൂമിൽ തൂവെള്ള ബെഡ്ഷീറ്റ് വിരിക്കും,അതിൽ നിറയെ ചുവന്ന റോസാപ്പൂവിതളുകൾ വിതറും.റൂമിൽ അവൾക്കിഷ്ട്ടപ്പെട്ട ബ്ലൂ ലേഡിയുടെ സുഗന്ധം ആയിരിക്കും.എന്നിട്ടവളേ ചേർത്തു പിടിച്ചു ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ എന്ന അഹങ്കാരത്തോടെ ഞാൻ കിടന്നുറങ്ങും." ചെറിയുടെ ഡയറിലെ വാക്കുകളായിരുന്നു അത്.ഷൈമ പതിയെ അതടച്ചു വെച്ച് നെഞ്ചോടു ചേർത്തു.കുറച്ച് നേരം കണ്ണടച്ച് നിന്നു.അതേ....ചെറിയുടെ സ്വപ്നം സഫലമാക്കിയേ തീരൂ....😐അവൾ പതിയെ തന്റെ ബാഗ് തുറന്നു. ****** ചങ്കിന്റെ കല്യാണ തിരക്കും കഴിഞ്ഞു,രാത്രി വളരെ വൈകിയിട്ടാണ് ചെറി വീട്ടിലേക്കു വന്നത്.ഉറക്കച്ചടവോടെ കോണി കയറി മുകളിലേക്ക് പ്രവേശിച്ച ചെറിയൊന്നമ്പരുന്നു😰വാതിലിന് അടിയിലൂടെ പുറത്തേക്ക് അരിച്ചിറങ്ങുന്ന വെളിച്ചം. "ഇതാരാ റൂമിൽ....ഞാൻ ലൈറ്റ് കെടുത്താൻ മറന്നു പോയോ?!" അന്തം വിട്ട് വാതിൽ തുറന്നപ്പോൾ തന്നെ സിരകളെ ത്രസിപ്പിച്ചു കൊണ്ട് മൂക്കിലേക്ക് ബ്ലൂ ലേഡിയുടെ മാദക ഗന്ധം കടന്നുവന്നു.വാതിൽ തുറന്നകത്തേക്ക് നോക്കിയ അവൻ അന്തംവിട്ടു. ബെഡിൽ വിരിച്ചിരിക്കുന്ന പുത്തൻ വെള്ള ബെഡ്ഷീറ്. അതിൽ ചിതറിക്കിടക്കുന്ന റോസാപൂവിതളുകൾ. ഇതാരുടെ പണിയാ... റൂമിൽ കയറി വാതിലടച്ച അവൻ ചുറ്റും പരതി.ജനലിൽ വിരിച്ച കർട്ടണുകളിടയിലൂടെ മൈലാഞ്ചിയണിഞ്ഞ രണ്ട് കാൽപാദങ്ങൾ കണ്ടു.പതിയെ അങ്ങോട്ട്‌ ചെന്ന് കർട്ടൻ വകഞ്ഞു മാറ്റിയ ചെറി ഞെട്ടിപ്പോയി. ഒരു വർഷം മുൻപ് തന്നെയൊരുപാട് മോഹിപ്പിച്ച അതേ..കണ്ണുകൾ😱്ബുർഖക്കുള്ളിലൂടെ തന്നെ ഉറ്റുനോക്കുന്നു.അവൻകൊന്നും ശബ്ദിക്കാൻ കഴിഞ്ഞില്ല.😶 അവൻ നോക്കിനിൽക്കെ കൈകളിൽ മൈലാഞ്ചി ചുവപ്പുള്ള,കിലുങ്ങുന്ന കുപ്പിവളകൾ അണിഞ്ഞ ആ കൈകൾ പതുക്കെയുയർന്നു,പതിയെ മുഖം മറച്ചിരുന്ന ബുർഖയങ് പൊന്തിച്ചു.ആദ്യം കണ്ണിൽ പതിഞ്ഞത് മേൽച്ചുണ്ടിൽ കാക്കാപ്പുള്ളിയുള്ള ചോരച്ചുണ്ടുകളാണ്,പുറകെ ഉണ്ടക്കണ്ണും. "ഫാത്തിമ ഷൈമ,BA sociology സ്റ്റുഡന്റ ഫൈനൽ ഇയർ, അൽ റഹ്മ ഇസ്ലാമിക്‌ കോളജ്,കോട്ടക്കൽ." ഷൈമ പറഞ്ഞത് കേട്ട് ആകെ അമ്പരപ്പിലായിരുന്നു ചെറി.സത്യമാണോ അതോ മിഥ്യയാണോ...ഒരുപാട് കാലം ഞാൻ അന്വേഷിച്ചു നടന്നിരുന്ന വാക്കുകൾ...കയ്യെത്തും ദൂരത്തുണ്ടായിട്ടും താൻ തിരിച്ചറിയാതെ പോയ.... സത്യം. "ശൈമാ...നീ. ? !" മുഴുമിക്കാൻ കഴിയാതെ പ്രയാസപ്പെട്ട ചെറിയുടെ മുന്നിലേക്ക് അവളാ ഡയറി നീട്ടി. "ഇനി എന്താ...നെക്സ്റ്റ് പ്ലാൻ...ഇതിൽ പറഞ്ഞപോലെ അഹങ്കാരത്തോടെ ഉറങ്ങാൻ പോരുന്നോ....അതോ...?!" ഷൈമ വളരെ ഗൗരവത്തിൽ ചോദിച്ചു. പെട്ടെന്ന് പുഞ്ചിരിച്ചു കൊണ്ട് ചെറിയവളുടെ കൈപിടിച്ച് വലിച്ചു നെഞ്ചോടങ്ങു ചേർത്തു.തന്റെ കണ്ണിലേക്കുറ്റു നോക്കുന്ന അവളോട്‌ പതിയെ പറഞ്ഞു.. "നിന്റെ ആ പഴയ നുണയെ നമുക്കങ്ങ് സത്യമാക്കിയാലോ.?!"😉 "വാട്ട്‌....."ഒന്നും മനസ്സിലാകാതെ നിന്ന ശൈമയെ ഇരുകൈകളിലും വാരിയെടുത്തു അവൻ ബെഡിലേക്കിട്ടത് പെട്ടന്നായിരുന്നു.😱 ********************** കഴിഞ്ഞ 20 വര്ഷമായി അവൾ സൂക്ഷിച്ചതെല്ലാം സ്വന്തമാക്കിയ അഹങ്കാരത്തോടെ അവൻ പതിയെ അവളുടെ നെറുകിലൊരു മുത്തം നൽകി😘വിയർപ്പുകണങ്ങൾ പൊടിഞ്ഞ അവന്റെ മാറിൽ തലചായ്ച്ചു കിടക്കുകയായിരുന്ന അവളുടെ കണ്ണിൽ നിന്നെന്തിനോ ചുടുകണങ്ങൾ ഉതിർന്നു. പതിയെ പുഞ്ചിരിച്ചു കൊണ്ട് അവനെ ഇറുക്കെ പുണർന്ന് അവളുറക്കത്തിലേക്ക് വീണു...കലിപ്പൻ ചെക്കന്റെ ഉണ്ടക്കണ്ണിയാണെന്ന അഭിമാനത്തോടെ.😘😘😘😍😍😍 (അവസാനിച്ചു) By.Jasmin shihas. Kottakkal.
27.6k views
1 days ago
#

📙 നോവൽ

ഫൈസി...കലിപ്പൻ ഇൻ കോളേജ് @@@@@@@@@@@@@@@@ Part 102 **************** സഡൻ ബ്രേക്കിട്ടതും എല്ലാരും കൂടെ മുന്നിലേക്ക് ഒരു പോക്കായിരുന്നു..... ഐഷുവും ബാലൻസ് കിട്ടാതെ വീഴാൻ നിന്നപ്പോ....ഞാൻ അവളെ നോക്കിയതേയില്ല.... എങ്കിലും എന്നേ നോക്കി  കൊണ്ടാണ് തറയിലേക്ക് നിലം പതിച്ചത്.... പക്ഷെ,,,,,,ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളിലേക്ക് നീണ്ടു പോയി.... അരയിലൂടെ വലയം വെച്ച്....എന്നിലേക്ക്‌ അവളെ  വലിച്ചടുപ്പിച്ചു....അപ്പോഴും ഇറുക്കിയടച്ച മനോഹര നയനങ്ങൾ ചെറു പേടിയോടെ വിറച്ചു കൊണ്ടെയിരുന്നു..... നിലത്ത് വീഴുമെന്ന് നന്നായിട്ട് ഉറപ്പുണ്ട്.... കലിപ്പൻ അവന്റെ കാര്യം മാത്രം നോക്കി കമ്പിയിൽ പിടിച്ചു നിൽക്കാണ്.... ബാക്കിയുള്ളവർ വീണാലും ഇല്ലെങ്കിലും അവനിക്കെന്താ....! ദേശ്യം കൊണ്ട് എന്തൊക്കെയൊ പിറുപിറുത്തു.... എന്റെ ചിന്തകളെ വകഞ്ഞു മാറ്റി....വീഴാതെ ആരോയെന്നെ നെഞ്ചോട് ചേർത്തതായി അന്നേരം അനുഭവപ്പെട്ടു..... ആ നെഞ്ചിലെ ചൂട് തട്ടിയതും മെല്ലെ കണ്ണുകൾ തുറന്നു നോക്കി....കലിപ്പനാണ് അതെന്നറിയാൻ എനിക്ക് നിമിഷങ്ങൾ വേണ്ടില്ലായിരുന്നു.... അവളെ ചേർത്തു പിടിച്ചപ്പോ ആ അധരങ്ങൾ എന്റെ കവിളിനെ തലോടിയൊ എന്നൊരു സംശയം..... സ്വബോധം വന്നപ്പാടെ വിട്ടകന്നു നിൽക്കാൻ  ഉൾവിളി വന്നതും എന്നിൽ നിന്നും അടർത്തി മാറ്റി....അപ്പോഴും കൈകൾ വിടാതെ എന്നിലുള്ള പിടി മുറുക്കി പിടിച്ചിരുന്നു.... അതോടെ മ്മടെ കൺട്രോൾ പോയി.... " ഡീ,,,,,,ഇതു റൊമാന്റിക് സീനല്ലാ...കെട്ടിപ്പിടിച് കയ്യടി വാങ്ങിക്കാൻ....മര്യാദക്ക് കൈവിട്ട് ഒരു നിശ്ചിത അകലത്തിൽ നിന്നേ......!! " സൗകര്യമില്ല....എന്നേ സങ്കടപ്പെടുത്തിയതിന് ഇതിലൂടെ മ്മള് പകരം ചോദിക്കും....ഇതു മനസ്സിൽ പറഞ്ഞതാണ് ട്ടൊ... അവൻ പറഞ്ഞതൊന്നും കേൾക്കാതെ ഒന്നൂടെ ചേർന്നു നിന്നു....കൂടുതൽ ദേശ്യം കൂട്ടാൻ തന്നെ മ്മള് തീരുമാനിച്ചു.... ഓഹോ,,,,,പറഞ്ഞത് കേൾക്കാൻ വയ്യല്ലേ.... ഫൈസിനെ നിനക്ക് ശരിക്ക് അറിയില്ലെടി.... കണ്ടോ നീ,,,,,ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന്.... ആരേലും ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കി.... എല്ലാരും വീണിടത്തു കിടന്ന് പൊടി തട്ടി എഴുന്നേൽക്കുന്നുണ്ട്....അവർക്ക് അവരുടെ കാര്യം.... എന്ത് സംഭവിച്ചാലും ആരും അറിയാൻ പോണില്ല..... കലിപ്പന്റെ ഡയലോഗ് ഒന്നും കേൾക്കാത്തത് കൊണ്ട് സംഗതിയേറ്റന്ന് മനസ്സിലായി.... പിന്നെയുള്ള സംസാരത്തിൽ അവന് മാറ്റമുണ്ടായിരുന്നത് എന്നേ കൂടുതൽ അത്ഭുതപ്പെടുത്തി....  " ഐഷു,,,,,,,,!! " ഹ്മ്മ്,,,,അവന്റെ സ്നേഹത്തോടെയുള്ള വിളിക്ക് മൂളി കൊടുത്തു.... ആ,,,,,,,, പെട്ടെന്നാണ്....മ്മള് വേദന കൊണ്ട് അലറിയത്....അത് കേട്ടതും അവനെന്നെ മുന്നിലേക്ക് തള്ളി.... കലിപ്പന്റെ സോപ്പിട്ട വിളിക്കു പിന്നിൽ ഇമ്മാതിരി പണിയുണ്ടായിരുന്നുവെന്ന് മ്മള് ഒട്ടും പ്രതീക്ഷിച്ചതല്ല.....ഷോൾഡറിൽ അടാർ കടി തന്നിട്ടാണ് പഹയൻ എസ്‌കേപ്പ് ആയത്.... മ്മളെ അലർച്ച ബസിലെ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.....അപ്പോയെക്കും ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു..... ഒരു വിധത്തിൽ പുറത്തെക്കിറങ്ങി.... പഹയന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയത് കൊണ്ട് ഷോൾഡർ വല്ലാത്ത കടച്ചിലാണ്....അവിടെ ഉഴിഞ്ഞു....അവനോടുള്ള ദേശ്യം മുഴുവൻ അതിലുണ്ടായിരുന്നു....  ദൃതിയിൽ നടക്കാൻ തുടങ്ങിയതും അവരെല്ലാം എനിക്ക് മുന്നിൽ തടസം തീർത്തു.... " ഐഷൂട്ടി,,,,,,നീയെവിടെക്കാ ഓടുന്നേ....കൂടെ  ഞങ്ങളുമുണ്ടെന്ന കാര്യം മറന്ന് പോയോ....? ഫർസി ചോദിച്ചതൊന്നും ഞാൻ കേട്ടിരുന്നില്ല.... കാരണം....ശ്രദ്ധ കൊടുത്തിരുന്നത് കലിപ്പനെ തേടുന്നതിലാണ്.... അപ്രതീക്ഷിതമായി....അന്നമ്മന്റെ കിഴുക്ക് കിട്ടിയതും....അവളെ മ്മള്  ഒന്നൊന്നര നോട്ടമായിരുന്നു.. " നീയെന്താ സ്വപ്നം കണ്ടിരിക്കുവാണോ.... ഫർസി ചോദിച്ചതൊന്നും നീ കേട്ടില്ലേ....? " അതൊക്കെ പോട്ടെ,,,,,ബസിൽ വെച്ച് എന്തിനാ ഒച്ചപ്പാട് ഉണ്ടാക്കിയത്....? " അവളുടെ ചോദ്യത്തിന് മ്മള് ബബ അടിക്കാൻ തുനിഞ്ഞപ്പോയെ അവർക്ക് ഡോട്ട് അടിച്ചു.... " എന്തോ കാര്യമായിട്ട് നിനക്ക് കിട്ടിയിക്ക്ണ്.... അല്ലാതെ....നീയൊന്നും അലറി വിളിക്കാത്ത ആളാ....പറ ഐഷു.... വല്ലോരും നിന്നോട് മോശമായി പെരുമാറിയൊ....? " ശ്രീയാണ്.... " ഏയ്,,,,,,അങ്ങനെയുണ്ടേൽ പ്രതികരിക്കാൻ എനിക്കറിയില്ലേ.....ആരോ പെട്ടെന്ന് കാലിൽ ചവിട്ടി...അത്രേയുള്ളൂ...." പ്രതീക്ഷിക്കാതെയുള്ള സഫന്റെ അടുത്ത ചോദ്യം എന്റെ കാൽപ്പാദങ്ങളെ മുന്നോട്ടു പോവുന്നതിൽ നിന്നും വിലക്കി.... " ആഹാ,,,,,,കാലിൽ ചവിട്ടിയതിനു പിന്നെ എന്താ ഷോൾഡറിൽ നിന്നും കയ്യെടുക്കാതെ അവിടെ വെച്ചേക്കുന്നേ....? അതിന് ഐഷു ഉത്തരം തന്നേ മതിയാകൂ.....! അവൾക്ക്‌ നേരെ നടന്നടുത്തു....എന്റെ വരവ് കണ്ടതും അവരൊക്കെ പകച്ചു നോക്കി.... " ഞാൻ പറയുന്നത് വിശ്വസിക്കുമെങ്കിൽ വിശ്വസിക്ക്.... നമ്മൾ കേറിയ അതേ ബസിൽ ഫൈസിയും ഉണ്ടായിരുന്നു.....സഡൻ ബ്രേക്കിട്ടപ്പോ ഞാൻ വീഴാൻ പോയി....അന്നേരം അവനെന്നെ ചേർത്തു പിടിച്ചു.... ആ ടൈമിൽ അവന്റെ കയ്യിന്ന് അടാർ കടി ഷോൾഡറിൽ കിട്ടി....സംതൃപ്തിയായി....!! മക്കൾക്ക് ഇനിയെന്തെലും അറിയണോ ചോദിക്കണമെന്നുണ്ടേൽ അവന്റെ ക്ലാസ്സിലേക്ക് ചെല്ല്....ബാക്കി വിശദമായി പറഞ്ഞ് തരും...." ഇത്രയും മ്മള് ഒറ്റശോസത്തിൽ പറഞ്ഞു  നിർത്തിയപ്പോയേക്കും അവരൊക്കെ ഹലാക്കിന്റെ ചിരി....അന്നമ്മയുണ്ട് വായും പൊളിച്ചു നോക്കുന്നു... അവളെന്റെ അടുത്ത് വന്നിട്ട് അടിമുടിയൊന്ന് നോക്കിയ ശേഷം അവളും തുടങ്ങി കൊലച്ചിരി.... " ന്റെ ഐഷു,,,,,നീയെന്താ പറഞ്ഞെ....ഫൈസി നിന്നേ കടിച്ചുവെന്നോ....അതും ഷോൾഡറിൽ.... ഹിഹിഹി... നീയി പറഞ്ഞതൊക്കെ വിശ്വസിക്കാൻ വേറെ ആളെ നോക്ക്....അന്ന് കലിപ്പായി പോയ അവൻ നിന്നേ രക്ഷിക്കാൻ നിൽക്കല്ലേ.... അവന്റെ തലക്ക് ഓളമൊന്നുമുണ്ടാവില്ല.... പെട്ടെന്ന് കഴിഞ്ഞതൊക്കെ മറക്കാൻ.... ഫൈസിയാണ്....നല്ല അസ്സൽ കലിപ്പൻ....!! " അവളുടെ വാക്കുകൾക്ക് പോലും എല്ലാവരും അംഗീകരിച്ചു....എന്നിട്ടും മ്മള് പറഞ്ഞത് ആർക്കും വിശ്വാസയോഗ്യമായിട്ടില്ല.... വേണ്ടാ....അതങ്ങനെ തന്നേ നിന്നോട്ടെ.... തിരുത്താൻ പോയാൽ എന്തിനാ കടികിട്ടിയെന്നു കൂടെ വിസ്തരിച്ചു പറയേണ്ടി വരും.... നറുപുഞ്ചിരി അവർക്ക് നൽകി ക്ലാസ്സിലേക്ക് വിട്ടു....വിചാരിച്ച പോലെത്തന്നെ ജിറാഫ് അറ്റൻഡൻസ് എടുത്തു കഴിഞ്ഞിരുന്നു.... ക്ലാസ്സെടുക്കാൻ അഞ്ചു മിനിറ്റ് മുന്നേ ഡോറിന്റെ അടുത്ത് ഞങ്ങൾ ഹാജരായി....അയാളിൽ ശ്രദ്ധ ചെലുത്തിയിരുന്ന മിക്കവരുടെയും കണ്ണുകൾ ഞങ്ങളിൽ പതിച്ചു.... അയാൾ പുറത്തേക്ക് നോക്കിയതും എല്ലാം കൂടെ ചുമരിനു പിന്നിലൊളിച്ചു.... " ഐഷു,,,,,നീ ആദ്യം ചെല്ല്....നിന്നെക്കണ്ടാൽ വേഗം ക്ലാസ്സിലേക്ക് കേറാൻ പറയും...." അന്നമ്മയാണ്.... " ഓ പിന്നെ,,,,,മൂന്നാലുവട്ടം ഗേറ്റ് ഔട്ടടി വാങ്ങിച്ച എന്നോട് അയാൾക്ക്‌ നല്ല ഇമ്പ്രെഷനല്ലേ.... നിനക്ക് വേണേൽ പോയി ചോദിക്ക്.....! " ഞാൻ മുഖം തിരിച്ചു മൂളിപ്പാട്ടും പാടി നിന്നു.... അവരാരും പോകാതെ മുഖത്തോട് മുഖം നോക്കി കണ്ണുകൾ കൊണ്ട് എന്തോ മെസ്സേജ് കൈമാറി.... റെഡി വൺ...ടു....ത്രീ.... എന്ന് പറഞ്ഞോണ്ട് ക്ലാസ്സിനുളിലേക്ക് ഒരൊറ്റ തള്ളൽ....മ്മള് ഒറ്റക്ക് പോയാൽ മോശമല്ലേ.... അതുകരുതി....ശ്രീന്റെ കയ്യ് പിടിച്ചു വലിച്ചു.... അവള് ഫർസിന്റേം....അവളുടെ കൂടെ  ബാക്കിയോരോന്നായി...ചങ്ങല പോലെ കൈകോർത്ത് ക്ലാസ്സിനുളളിലെത്തി.... നേരെ നിൽക്കുന്നതിന് മുന്നേ കണ്ടത് ഞങ്ങളെ ദഹിപ്പിക്കാൻ പാകത്തിലുള്ള സാറിന്റെ നോട്ടമായിരുന്നു.... " ആരോട് ചോദിച്ചിട്ടാ മരംകേറികളെ,,,,, ക്ലാസ്സിൽ കേറിയത്.....? " സാറിന്റെ ശബ്ദത്തിന്റെ ടോൺ മാറിയതും അതുവരെ ചിരിച്ചു കൊണ്ടിരുന്നവരുടെ ചിരിയൊക്കെ സ്വിച്ചിട്ട പോലെ ഓഫായി.... " അത് പിന്നെ,,,,,സാർ,,,,,," ഫർസി വിക്കി വിക്കി ഓരോന്ന് പറയാൻ ശ്രമിക്കുന്നുണ്ട്....എന്നാൽ യാതൊന്നും പുറത്തേക്ക് വരുന്നില്ല..... " No more explanation and get out of my class....!! " ഇത്രയും പറഞ്ഞപ്പോയെക്കും എല്ലാം കൂടെ ഓൺ ദ സ്പോട്ടിൽ പുറത്തെത്തി..... തൽക്കാലം ഞാൻ മാത്രം പോകാൻ വിചാരിച്ചിട്ടില്ല....ഇതുകണ്ട അയാൾ എന്നിലേക്ക്‌ പാഞ്ഞടുത്തു..... " മാഡത്തിനോട് ഇനി പ്രത്യേകം പോവാൻ മാതൃഭാഷയിൽ പറയണോ.....? " സാറിന്റെ പുച്ഛത്തോടെയുള്ള ചോദ്യത്തിന് കൃത്യമായിട്ടുള്ള മറുപടി കൊടുക്കാൻ മ്മള് തയാറായി..... " അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാണ് നിങ്ങളൊക്കെ മനസ്സിലിരിപ്പ് എന്താ സാർ,,,,,, ഒരഞ്ചു മിനിറ്റ് ലേറ്റ് ആയെന്നു പറഞ്ഞ് പുറത്താക്കാനുള്ള നടപടിയൊന്നും എവിടെയുമില്ല....ഇതൊക്കെ ഒരുത്തരം നിയമലംഘനമാണ്.... നിങ്ങളൊന്ന് ഓർക്കണം,,,, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്....ഓരോ പൗരനും അവന്റേതായ അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്.... * Article 19 ഫ്രീഡം ആൻഡ് എക്സ്പ്രഷൻ * സ്വാതന്ത്രത്തിനും ആശയം അവതരിപ്പിക്കാനുമുള്ള അവകാശം... സാറിന് അറിയില്ലെന്ന് തോന്നുന്നു.... അത് വെറുതെ എഴുതിയുണ്ടാക്കിയതല്ല.... ഞങ്ങൾ ഓരൊരുത്തർക്കും അർഹതപ്പെട്ടതാണ്.... ഇമ്മാതിരി അവകാശം സ്റ്റുഡന്റ്സിന്  കിട്ടില്ലെന്ന്‌....മനുഷ്യ അവകാശ കമ്മീഷന് ഒരു പരാതി നൽകിയാലുണ്ടല്ലോ....സാർ പിന്നെയിവിടെ തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ഞങ്ങളാകും....!!! അങ്ങനെ ചെയ്യണോ സാർ,,,,,,,," മ്മളെ കിടിലൻ പ്രസംഗം കേട്ടിട്ട് അയാളുടെ കാറ്റ് പോയെന്ന് ഡൗട്ടുണ്ട്.....എല്ലാരുടെയും അവസ്ഥ ഇതു തന്നെയാണ്.... ചുറ്റും നോക്കിയപ്പോ ശ്രീ കയ്യടിച്ചു പാസാക്കി.... അവൾക്ക്‌ പിന്നാലെ ബാക്കിയുള്ളവരും പൊരിഞ്ഞ കയ്യടിയായിരുന്നു.... " All are get in class....!! " അയാൾ ന്റെ ചങ്ക്‌സിനോട് കേറാൻ ആംഗ്യം കാണിച്ചപ്പോ....തുള്ളി ചാടി അവരൊക്കെ എന്നേം വലിച്ചു കൊണ്ട് സീറ്റിൽ പോയിരുന്നു.... വന്നിരുന്നപ്പാടെ എല്ലാരും കൂടെ മ്മളെ പൊതിഞ്ഞു.....അതിനിടക്ക് സഫയും ഫർസിയും ഇരുകവിളിലും ഉമ്മ തന്നിരുന്നു.... " മുത്തേ....കലക്കി,,,,,അന്റെ ഡയലോഗിൽ അയാൾക്ക്‌ ഉത്തരം മുട്ടി...അതോണ്ടാ വേഗം വന്നിരിക്കാൻ പറഞ്ഞെ....ഇതൊക്കെ എവിടുന്ന് പഠിച്ചെടുത്തെടാ,,,,,,!! " മ്മള് കൊറച്ചൊക്കെ നവരസങ്ങളൊക്കെ ഉണ്ടാക്കി കൊണ്ട്....ഇതൊക്കെ എന്തെന്ന ഭാവത്തിൽ സകാഫിന്റെ ഒരറ്റം ഉയർത്തിയതും എല്ലാം കൂടെ അഴിഞ്ഞു വീണു..... ന്റെ അള്ളോഹ്,,,,,ആ കലിപ്പൻ ശരിയാക്കി വെക്കാതെയാണോ വലിയ വീമ്പിളക്കിയത്..... ഇതികോലത്തിലാകുമെന്ന് ഒട്ടും നിനച്ചില്ല.... ശരിയാക്കാൻ എങ്ങനേലും പുറത്തേക്ക് തന്നേ പോകേണ്ടി വരും.... " ഇതാപ്പോ നന്നായത്....ഇതെന്താ ഐഷുവിന്റെ സകാഫിനു പറ്റിയത്.....പണിയായെന്ന തോന്നുന്നത്.....!! " അന്നമ്മയും ശ്രീയും കൂടെ അടക്കം പറയുന്നത് ശരിക്ക് കരച്ചിൽ വരുന്നുണ്ട്.... കടിച്ചാൽ പൊട്ടാത്ത ഡയലോഗും കാച്ചി പോന്നിട്ട്.....ഇങ്ങനെയോരു ആവശ്യം പറഞ്ഞ് ചെന്നാൽ അയാളെന്നെ പുറം കാലുകൊണ്ട് തൊഴിക്കും.... എന്നേ സമാധാനിപ്പിക്കാനായി ഫർസി പലതും പറഞ്ഞു കൊണ്ടിരുന്നു..... " ഡീ,,,,,നീ വിഷമിക്കണ്ട....ഏറിയാൽ മൂന്നു മിനിട്ടുണ്ട് ബെല്ലടിക്കാൻ....അടിച്ചാലുടനെ നീയും ശ്രീയും ഒക്കെ റെഡിയാക്കി വരാൻ വേഗം പോയാമതി....! " " അത്ര കഷ്ട്ടപ്പെടേണ്ട.....മ്മളെ ടിഫിൻ ബോക്സ്‌ എടുത്തിട്ടു അതിൽ നോക്കി ചെയ്താ പോരെ.... പൊതുവെ,,,,,അധിക ഗേൾസും സ്‌കാഫ് ശരിയാക്കുന്നത് ഇതിൽ നോക്കിയിട്ടാണ്.... പലവട്ടം മ്മളത്‌ ശ്രദ്ധിച്ചിട്ടുണ്ട്....." സഫന്റെ ആശോസ വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... ഒടുവിൽ അതിനായി തല്ല്....അങ്ങനെ പഠിപ്പി റിയാന്റെ ടിഫിൻ ബോക്സ്‌ കൈവശപ്പെടുത്തി....ഒക്കെ റെഡിയാക്കി വന്നപ്പോയെക്കും ബെല്ലടിച്ചു.... പെട്ടന്നായിരുന്നു ജിറാഫ് അടുത്തേക്ക് വന്നത്....മൂപ്പര് ഞങ്ങളോട് ഒരു ക്ഷമാപണം നടത്തി സ്റ്റാഫ്‌ റൂമിലേക്ക്‌ നീങ്ങി..... " ഐഷു,,,,,നീയൊരു മഹാ സംഭവം ആണല്ലോ... ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള കുട്ടിയാണെന്ന് കണ്ടാൽ പറയേയില്ല.... എന്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്.... എനിക്ക് വയ്യാ....! " ന്റെ ഫ്രണ്ട്‌സ് എന്നേ വാനോളം പൊക്കുന്നുണ്ട്.....എപ്പോഴാണ് നിലത്തേക്ക് വലിച്ചിടുന്നെന്ന് പറയാൻ പറ്റില്ല....എവിടം വരെ പോകുമെന്ന് നോക്കാലോ.... ഓരോരുത്തരും വന്ന് വെറുപ്പിച്ചിട്ട് പോയിക്കൊണ്ടിരുന്നു....ആകെ കേട്ടത്‌ അലക്സി സാറിന്റെ ക്ലാസ്സാണ്....കിട്ടിയ ടൈം മുഴുവനും കത്തിയടിച്ചു ഇരുന്നോണ്ട് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.... അതിന് ശ്രമിക്കില്ലെന്ന് പറയുന്നതാവും ശെരി.... ലഞ്ച് ബ്രേക്കിന്റെ സിഗ്നൽ വന്നത് കൊണ്ടാണെന്ന് അറിയില്ല....എല്ലാവർക്കും ഭയങ്കര ഉന്മേഷവും എനർജിയും തിരിച്ചു കിട്ടിയപോലെ....ക്ലാസ്സൊക്കെ കീയ്മേൽ മറിച്ചു..... ഇന്നത്തെ പോക്കറ്റ് കാലിയാക്കാൻ ബലിയാടാക്കിയത് അന്നമ്മയെയാണ്..... അതും അലക്സി സാറിന്റെ പേരും പറഞ്ഞ്.... അല്ലെങ്കിലേ....എപ്പോഴും അവളെ തന്നെയാ മുടിപ്പിക്കാറുള്ളത്..... ക്യാന്റീനിലേക്ക് സൊറയും പറഞ്ഞോണ്ട് പോകുന്നിടയിലാണ്....ഏതോ ബധിരനും മൂകനുമായ ഒരുത്തൻ എന്നേ തട്ടിയിട്ട് പോയത്.... ആദ്യത്തെ തവണയായതിനാൽ കാര്യമാക്കാതെ മ്മള് തിരിഞ്ഞു നടന്നു....വീണ്ടും അതുതന്നെ ആവർത്തിച്ചു....ക്ഷമയുടെ കാര്യത്തിൽ മ്മള് ഒരുപാട് അകലെയാണ്..... ഇടിച്ചവന്റെ കോളർ പിടിച്ചു തിരിച്ചു രണ്ടെണ്ണം പൊട്ടിക്കാൻ കയ്യോങ്ങിയതും മുന്നിലേക്ക് വന്നുകൊണ്ടിരുന്ന ആളെ കണ്ടതും തനിയെ അത് തായ്‌ന്ന് പോയി..... തെസ്നിയും കൂടെ കലിപ്പന്റെ ചങ്ക്‌സും.... ആ വഴിയിലാണ് ഈ പ്രകടനത്തിന് മ്മള് തിരി കൊളുത്താൻ തുനിഞ്ഞത്.... ഇടിച്ചിട്ടവന്റെ മോന്തക്കൊരു തട്ട് കൊടുത്തിട്ട് പോടാന്ന് പറഞ്ഞ്.....മ്മള് ഡീസന്റായി.... കാരണം....വരുന്നത് ഭാവി കെട്ടിയോനും കൂട്ടരുമല്ലേ.....അതോണ്ടാണ്..... അവളുടെ പുഞ്ചിരി കണ്ടതും ദേശ്യമൊക്കെ പമ്പ കടന്നു....എനിക്ക് നേരെ അവര് കാണാതെ കയ്യ് വീശിയതും ഞാനും അതുപോലെ ചെയ്തു.... ഇവളിത് ചിരിക്കുന്നതും ആംഗ്യം കാണിക്കുന്നതുമൊക്കെ എന്റെ ചങ്ക്‌സിനെ നോക്കിയാണ്.....അതിന് മാത്രം ഈ കൂട്ടത്തിൽ പരിജയം നടിക്കുന്ന ഒരാളുണ്ടായത് കൊണ്ടല്ലേ അവള് ഈ വേലത്തരം ഇറക്കുന്നത്.... ആരാണെന്ന് കണ്ടുപിടിക്കണം.....!!! " കലിപ്പന്റെ നോട്ടത്തിൽ മ്മളെ കഥകളി അവൻ കണ്ടിട്ടുണ്ട്.....മ്മള് മനസ്സ് കാണുമ്പോ മാനത്ത് കാണുന്ന മൊതലാണ്..... ഇതിന്റെ പേരിൽ തെസ്‌നിയുമായുള്ള സൗഹൃദം.... ഒരു ചെടിയെ തായ്‌വേരോടെ പറിച്ചെടുക്കുന്ന ലാഘവത്തോടെ നോക്കി കാണുമെന്ന ഭയം മനസ്സിനെ വരിഞ്ഞു മുറുക്കി.... ഇടക്കിടക്ക് പുറകിലേക്കും....മാറിമാറി എന്നെയും വീക്ഷിക്കുന്നതിനാൽ ഫൈസിന്റെ ഓരോ നോട്ടത്തിലും സംശയത്തിന്റെ കണിക അലിഞ്ഞു ചേർന്നതായി തോന്നി.... എന്നിലുള്ള നോട്ടം തെറ്റിച്ചു അവനും കൂട്ടരും ക്യാന്റീനിലേക്ക് ചെന്നു....അവർക്ക് പുറകെ ഞങ്ങളും..... ******************************************* ആ പ്രശനത്തിന് ശേഷം ഐഷുവുമായുള്ള സൗഹൃദം പുതുക്കാൻ ആരും ഒരുക്കമല്ലായിരുന്നു..... വീട്ടിലെത്തിയ എന്റെ കോലം കണ്ടിട്ട് ഉമ്മാക്ക് എന്താ പറയേണ്ടതെന്ന് അറിവില്ല...കണ്ണു നിറച്ചു ഓരോന്ന് പറയാൻ തുടങ്ങിയപ്പോയേക്കും ഞാൻ റൂമിന്റെ ഡോറടച്ചു.... കണ്ണിൽകണ്ട പല വസ്തുക്കളും എന്റെ കയ്യിൽകിടന്നു ഞെരിഞ്ഞമർന്നു....ആരും വിളിച്ചു കൂവാനോ സമാധാനിപ്പിക്കാനോ വന്നില്ല....പേടികൊണ്ട്.... ദേശ്യം വന്നാൽ ന്റെ ഇക്ക പോലും അടുത്തേക്ക് വരില്ല....ഒരിക്കെ കൺട്രോൾ പോയി മ്മള് അവനെ തല്ലി...പിന്നീടാണ് ചെയ്തത് പൊറുക്കാൻ പാടില്ലാത്ത തെറ്റാണെന്ന് ബോധ്യമായത്.... എന്നേ പൂർണ്ണമായും മനസ്സിലാക്കിയത് കൊണ്ടാകാം....ആ വലിയ തെറ്റിനെ തെറ്റല്ലെന്ന് മനപ്പൂർവം കണ്ടില്ലെന്നു നടിച്ചത്.....അന്ന് തൊട്ട് ഇക്കയെന്റെ ജീവനാണ്.... " ഫൈസി,,,,,നിനക്ക് എന്താ ഓർഡർ ചെയ്യേണ്ടത്....ഷവർമ അതോ ചിക്കൻ ബിരിയാണിയൊ....പെട്ടെന്ന് പറ...." ചിന്തകളെ തടഞ്ഞു നിർത്തിയത് പാച്ചുവിന്റെ തിന്നാനുള്ള ഒടുക്കത്തെ ഡയലോഗ്‌ കൊണ്ടാണ്....ഇതിപ്പോ ഹലാക്കിന്റെ അവിലും കഞ്ഞിയായി.... മ്മളൊന്നും മിണ്ടാതെ അവരെ നോക്കി നിന്നതും കിച്ചു മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.... " അതേയ്,,,,,,കൂമന്റെ പോലെ നിൽക്കുന്നത് ഒഴിവാക്ക്....എന്നിട്ട് അയാളെ വെയിറ്റ് ചെയ്തു നിർത്താതെ എന്തേലുമൊന്ന് പറയെന്റെ പാക്കരാ,,,,,,!! " " എന്തായാലും നിങ്ങൾക്ക് പറഞ്ഞൂടെ,,,,, വെറുതെ കഥയിലെ നല്ലൊരു ഭാഗം കൊളമാക്കി....സമാധാനമായില്ലേ എല്ലാത്തിനും..." അവരൊക്കെ സംശയാസ്പതമായി നോക്കി നില്കുന്നത് കണ്ടിട്ട് അവർക്കൊന്നും ഓടിയിട്ടില്ലെന്ന് പിടികിട്ടി....അപ്പോഴാണ് പാച്ചു അടുത്ത ചോദ്യം ഉന്നയിച്ചത്.... " എന്ത് കഥ....ആരുടെ കഥ....ഒന്നും അങ്ങോട്ട്‌ നോമിന് തിരിയുന്നില്ലല്ലോ ഫൈസി....തലക്ക് സാരമായ വല്ല പരിക്കും നിനക്ക് പറ്റിയിട്ടുണ്ടോ....പിച്ചും പേയും വിളിച്ചു പറയാൻ...? " " ഡാ,,,,,നിനക്കൊക്കെ ഒരു കാര്യം അറിയോ,,,,, ഇത് മ്മടെ ചങ്ക് സുഹു എഴുതുന്ന നോവലാണ്....അതിൽപ്പെട്ട ആൾക്കാരാണ് മ്മള് എല്ലാവരും...ഇത് വായിക്കുന്നവരോടാ ഇത്രയും നേരം ഞാൻ സംസാരിച്ചിരുന്നത്.... നശിപ്പിച്ചില്ലേ ഒക്കെ....ഒരിക്കെ എല്ലാരും കൂടെ അവനെ പഞ്ഞിക്കിടുന്നത് വരെയുണ്ടാകും നിന്റെ കാട്ടിക്കൂട്ടൽ.....അതോടെ തടി കേടാകുന്നത് എന്റെയും....! " " ഓഹോ,,,,,അങ്ങനെയാണേൽ നീ മുന്നേ അത് പറഞ്ഞു തരണമായിരുന്നു....ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല....കഥന്റെ ഒഴുക്ക് പോയില്ലേ...അതോണ്ട് നീ ഫസ്റ്റ് മുതൽക്കേ പറഞ്ഞു കൊടുക്ക്...." ലെഗ് പീസ് കടിച്ചു പറിച്ചിട്ടുള്ള നിച്ചുവിന്റെ വർത്താനം കേട്ടതും.....ചെയറടക്കം ചവിട്ടി കൂട്ടിയാലോന്ന് വരെ ചിന്തിച്ചു പോയി.... മറ്റുള്ളവർ ഉണ്ടായതുകൊണ്ട് ആ തീരുമാനം മാറ്റി..... " ഓ പിന്നെ,,,,,,എനിക്ക് വയ്യാ....!! എന്ത് വേണമെന്ന് തീരുമാനിക്കുന്നത് സുഹുവാണ്....നീയൊന്നും ഓവറാക്കി ചളമാക്കണ്ട....കിട്ടാനുള്ളത് വെട്ടിവിയുങ്ങി പോവാൻ നോക്ക്,,,,,," ഏകദേശം അവർക്കൊക്കെ കാര്യം കൃത്യമായും വ്യക്തമായും മനസ്സിലായിട്ടുണ്ട്.... *********************************** പിന്നെ ശ്രദ്ധ കേന്ദ്രികരിച്ചത് ഫുഡിലായിരുന്നു.... അത് കിട്ടിയാൽ ചുറ്റുമുള്ളതൊന്നും കാണൂലാ.... ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തിന് സെയിം ഓപ്പോസിറ്റായിട്ടാണ് അവരുമിരിക്കുന്നത്..... ഞാൻ അതൊന്നും മൈൻഡ് ചെയ്തതേയില്ല... ചെലപ്പോ...അവളെ കണ്ടാൽ കലിപ്പ് ഏതിലൂടെയൊക്കെ വരുന്നതെന്ന് എനിക്ക് തന്നേ ഉറപ്പില്ല..... എനിക്ക് നേരെ ഇരിക്കുന്നത് കണ്ടില്ലേ ജാടക്ക് കയ്യും കാലും വെച്ച സാധനം..... എന്നേ ഒരുവട്ടമെന്ന് നോക്കിയെന്ന് കരുതി..... ഒരുത്തനും ഫുഡ്‌ അടിച്ചു മാറ്റില്ല.... തീറ്റ കണ്ടാൽ തോന്നുന്നു ഇത്രേം കാലം പട്ടിണിയാണെന്ന്.... ഭൂമിയിൽ ഇതുപോലെ വേരെണ്ണം ഇല്ലാത്തത് നന്നായി....ഇല്ലേൽ അവനെ വരച്ച വരയിൽ ആയിരം കാന്താരികളെ ഇറക്കുമതി ചെയ്യേണ്ടി വന്നേനെ....ഇതു തന്നേ കാലാന്തരത്തിന് നല്ലൊരു ഉദാഹരണം..... ഓ....നിന്നെപ്പോലെ ഒന്നിനെ നിലക്ക് നിർത്താനൊക്കെ ഞാൻ തന്നേ ധാരാളം... പക്ഷെ,,,,,വര വരക്കുന്നത് ഞാനാണ്.... അതിനനുസരിച്ചു നിൽക്കേം അനുസരിക്കേം ചെയ്യുന്നത് നീയാണെന്ന് മാത്രം.... അതിന് മ്മക്ക് കൂടുതൽ പ്രയാസപ്പെടേണ്ട ആവിശ്യമൊന്നുമില്ല....ഒരുപാട് നീയെന്റെ മുന്നിൽ മുട്ട് മടക്കിയതല്ലേ....ഇനിയും ഒരുപാട് പ്രതീക്ഷിക്കാം..... രണ്ടുപ്പേരുടെയും ചിന്തകൾ ഒന്നിനൊന്നു മെച്ചമാണെന്ന് സ്വയം ബോധ്യമായിട്ടുണ്ടാകും.... അതുകൊണ്ടാണല്ലോ....പരസ്പരം നോക്കാതെ പാരപണിയുന്നത്....അവസാനം സ്വന്തം കുഴിയിൽ തന്നേ ചാടുമെന്ന് നമുക്ക് കണ്ടറിയാം..... " ഐഷു,,,,,,നീ ചിന്തിക്കുന്ന പോലെ അവനും ചിന്തിക്കുന്നുണ്ടെങ്കിലോ....? " പെട്ടെന്നുള്ള ശ്രീന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവളെ തുറിച്ചു നോക്കി.... " പതുക്കെ നോക്ക്.....ഇല്ലേൽ കണ്ണ് പുറത്തേക്ക് ചാടും....ഹിഹിഹി...." " ഞാൻ ഫൈസിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്ന് നിനക്ക് എങ്ങനെ മനസ്സിലായി...." സംശയത്തോടെ നെറ്റിചുളിച്ചു അവളെ നോക്കിയതിനു.....കൂളായിട്ടാണ് മറുപടി കിട്ടിയത്....ശരിക്കും അന്നേരം ഞെട്ടിയത് ഞാനാണ്..... " ഡീ,,,,,മനസ്സിൽ ഇഷ്ട്ടമുണ്ടായിട്ടും അത് പുറത്ത് കാണിക്കാതെയുള്ള സ്നേഹത്തിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്.... രണ്ടുപേരും അങ്ങനെയാണേൽ അവര് ചിന്തിക്കുന്നത് പോലും ഒരേ തരത്തിലുള്ള കാര്യങ്ങളായിരിക്കും....!! " " ശ്രീ,,,,,ഇതൊരു പുതിയ അറിവാണല്ലോ.... നീയിത്രയും ഭയങ്കരനായ വിവരം മ്മളൊന്നും അറിഞ്ഞതേയില്ല....നിന്നെക്കുറിച്ചു ഓർക്കുമ്പോ അഭിമാനം തോന്നുന്നു ....!! " അന്നമ്മ അവളിക്കിട്ടു താങ്ങിയതാണെങ്കിലും പെണ്ണിനത് നന്നായിട്ട് കുളിര് കോരിയിട്ടുണ്ടെന്ന് പുഞ്ചിരിയിൽ തെളിഞ്ഞു കണ്ടു.... ഫുഡടി കഴിയുന്നത് വരെ വായക്ക് റെസ്റ്റ് അവളുമാര് കൊടുത്തിട്ടില്ല.... ശ്രീ പറഞ്ഞത് മനസ്സാകെ പിടിച്ചു കുലുക്കിയിരുന്നു....ഒരു കാര്യത്തിൽ സന്തോഷമുണ്ട്....എങ്ങനെയായാലും കലിപ്പൻ മ്മളെ ഓർക്കുന്നുണ്ടല്ലോ.....അതു മതി.... ബില്ല് പേ ചെയ്യാൻ കൗണ്ടറിലേക്ക് ചെന്നപ്പോഴാണ് ഫോണിലേക്കൊരു മെസ്സേജ് വന്നത്....അത് കണ്ടതും എന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു.... പിന്നെ,,,,, കോളേജ് വിടാൻ ഉറക്കം തൂങ്ങിയും....ചൊറിയും കുത്തി ഒരു നേരമാക്കി....ലോങ്ങ്‌ ബെല്ലിന്റെ അകമ്പടിയോടെ ബാഗുമെടുത്ത് പുറത്തേക്ക് ഒരോട്ടമായിരുന്നു.....നേരെ കോഫി ഷോപ്പിലേക്ക്..... ഒരു മണിക്കൂർ വരെ വെയിറ്റ് ചെയ്തിരുന്നതും ആള് മുന്നിലെത്തി.....വേറെ ആരുമല്ലാട്ടോ... തെസ്‌നിയാണ്..... " കാത്തിരുന്നു മടുത്തോ ഖൽബെ....? " " ഏയ് ഇല്ലെടാ....അതൊക്കെ പോട്ടെ,,,,,,എവിടെ എനിക്കുള്ള സർപ്രൈസ്....വേഗം തായോ തനു....ഇങ്ങനെ ലേറ്റ് ആക്കല്ലേ....! " അവൾക്കൊരു ഇരിക്കപ്പൊറുതി കൊടുക്കാതെ ചോദ്യങ്ങൾക്ക് മേലെ ചോദ്യങ്ങളുമായി..... ഞാൻ അവളെ വീർപ്പുമുട്ടിച്ചു.... ഒടുക്കം സഹിക്കെട്ട് മ്മളോട് കണ്ണുകൾ അടക്കാൻ പറഞ്ഞു.... " ന്റെ ഐഷു,,,,,,നീയൊന്ന് സമാധാനപ്പെട്.... തീരെ ക്ഷമയില്ലല്ലോ നിനക്ക്.....! " " സർപ്രൈസിന്റെ കാര്യത്തിൽ ക്ഷമയെനിക്ക് തീരെയില്ല.....അറിഞ്ഞാലേ പിന്നങ്ങോട്ട് സ്വസ്ഥതയൊള്ളൂ....." " ഓക്കെ....ഞാൻ പറയുന്ന ടൈമിൽ കണ്ണുകൾ തുറക്കണം....അത് കണ്ടിട്ട് ഞെട്ടരുത്...." " ഇല്ലെടി.....പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്....!" " എന്താ....? " " ഫൈസിക്ക് നമ്മുടെ സൗഹൃദത്തിൽ ചില ഡൗട്ടൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്..... പിടിക്കപ്പെടുമ്പോ.....എന്നോടുള്ള അടുപ്പത്തിന് വല്ല വീഴ്ചയും സംഭവിക്കോ..... " എന്റെ ആ ചോദ്യത്തിന് ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടിനിന്നു.....ചോദിച്ചത് അബദ്ധമായത് കൊണ്ട്.... അവളുടെ മൈൻഡ് മാറ്റാൻ മ്മള് കളം മാറ്റി ചവിട്ടി.... " ഇന്ന് വല്ലതും കിട്ടോ....? എന്നേ പറ്റിക്കാനാണോ തനു നിന്റെ ഏർപ്പാട്....? " പറഞ്ഞു തീരുന്നതിന് മുന്നേ കണ്ണുകൾ തുറക്കാൻ പറഞ്ഞതും....ആ കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.....ഇരിപ്പിടത്തിൽ നിന്നും അറിയാതെ ഞാൻ എഴുന്നേറ്റു.... " ഞാൻ പറഞ്ഞില്ലേ ഐഷു ഞെട്ടുമെന്ന്.... ഇപ്പൊ എന്തായി....! " അവള് പറഞ്ഞതൊന്നും കേൾക്കാതെ ഏതോ മായാലോകത്ത് സഞ്ചരിക്കുന്ന മനസ്സ് തിരികെ എന്റടുത്തേക്ക് വന്നു....ഞാൻ വാക്കുകൾ കിട്ടാതെ പരുങ്ങിയത് ആ വ്യക്തി സസൂക്ഷ്മം നീരിക്ഷിക്കുന്നുണ്ടായിരുന്നു..... " ഹായ്,,,,,ഐഷു.....അറിയോ....? " അറിയാന്നും ഇല്ലെന്നും തലയാട്ടിയപ്പോ അവര് രണ്ടുപ്പേരും എന്നേ നോക്കി ചിരിക്കാൻ തുടങ്ങി.... " തരിച്ചിരിക്കണ്ട നീ.....നിന്നേ എനിക്ക് നന്നായി അറിയാം...അന്നൊരിക്കൽ നിന്നോട് ട്രെയിനിൽ വെച്ച് സംസാരിച്ച സായിപ്പ്....ഓർമ്മയുണ്ടോ ആവോ.....!! " എനിക്ക് മനസ്സിലായിയെന്ന് ഒടുവിൽ തട്ടിമുട്ടി പറഞ്ഞൊപ്പിച്ചു..... " ഇവിടെ വന്നതിന്റെ ഉദ്ദേശം....? " ആ ചോദ്യത്തിന് അവൻ തനുവിനെ ചേർത്തുപിടിച്ചു....അവളുടെ മുഖം അന്നേരം പ്രസന്നമായിരുന്നു..... " ഇവള് നിന്നോട് മറച്ചു വെച്ചൊരു നഗ്ന സത്യം... ഫഹദ്,,,,,നിനക്കൊക്കെ അറിയാവുന്ന ഫൈസൽ നാഷിദിന്റെ ഒരേയൊരു ഇക്ക.... ചുരുക്കി പറഞ്ഞാൽ....തെസ്നിന്റെ ഖൽബിലെ മൊഞ്ചൻ....!!! " അന്തം വിട്ട് അവളെ നോക്കിയപ്പോ സത്യമാണെന്ന അർത്ഥത്തിൽ അവള് തലയാട്ടി....ഇരിക്കാൻ കണ്ണുകൾ കൊണ്ട് എന്നോട് ആംഗ്യം കാണിച്ചു..... പിന്നീടങ്ങോട്ട് സംസാരത്തിന് തുടക്കം കുറിച്ചത് ഫഹദായിരുന്നു.... " നീ തെറ്റുധാരണയുടെ പേരിൽ അറിയാതെ പോയ ചിലകാര്യങ്ങൾ നിനക്ക് മുന്നിൽ ഞാൻ തുറക്കുകയാണ്.... എന്റെ ഫൈസിക്ക് വേണ്ടി,,,,," കേൾവിക്കാരിയായി ഇരുന്നതും അവൻ പറയുന്ന ഓരോ വാക്കുകളും പിന്നങ്ങോട്ട് നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദനയാണ് നൽകിയത്.... പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയാത്ത അസ്ത്രങ്ങളാണ് ഫൈസിക്ക് നേരെ ഞാൻ തൊടുത്തു വിട്ടതെന്ന്..... എന്നോർക്കുമ്പോ,,,,,,അവൻ അനുഭവിച്ചതിന്റെ നോവ് എന്നിലും പടർന്നു കയറി.... ആ ഖൽബ്‌ തകർന്നുപോയതും അതിൽ നിന്നുമെന്നെ പറിച്ചെറിയാൻ കാരണക്കാരിയും ഒക്കേ ഞാൻ തന്നെയാണെന്ന് ഈ നിമിഷം വരെ തിരിച്ചറിയുകയായിരുന്നു..... അവന്റെ നാവിൻ തുമ്പിൽ നിന്നും ഉതിർന്നു വീണ മൂർച്ചയുള്ള വാക്കുകൾ....എന്നേ ഒരുതരം പ്രാന്തമായ അവസ്ഥയിൽ കൊണ്ടെത്തിച്ചു.... " ഫൈസി....ഇവളെ പ്രൊപ്പോസ് ചെയ്തത് എന്റെ അനുവാദത്തോട് കൂടിയാണ്.....!! " ( തുടരും ) ******************************************* തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കണം.... ഈ പാർട്ട്‌ വായിക്കുമ്പോ ചില ഡൗട്ടുകൾ വന്നേക്കാം....അത് അടുത്ത പാർട്ടോടെ എല്ലാം ശരിയാകുന്നതായിരിക്കും..... ഇൻശാ അല്ലാഹ്,,,,,അടുത്തത് പെട്ടെന്ന് പോസ്റ്റാൻ ശ്രമിക്കാം.....
55k views
1 days ago
#

📙 നോവൽ

*"ആയിഷ ഷർമിയ* *ഖൽബറിഞ്ഞ പെണ്ണ് "* *22 മുതൽ 25 (ലാസ്റ്റ് പാർട്ട്‌ )* *✍🏻 ആയിഷ അച്ചൂസ്* *📚 വായന മുറി* "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--22 @@@@@@@@@@@@ മോളെ വാതില് തുറക്ക്.. എന്താ പറ്റിയെ എന്നൊക്കെ ആകെ ബഹളം. കണ്ടതൊരു സ്വപ്‌നമാണെന്ന്‌ ആശ്വസിച് നെറ്റി തടത്തിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളെ ഒപ്പിയെടുത്തു ഞാൻ കതകിനരികിലേക്ക് നടന്നു. മ്മള് വാതില് തുറന്നതും ഒക്കെ കൂടി മ്മളെ ചുറ്റും വളഞ്ഞു. എന്താ ഐഷു.... ഇജ്ജ് നിലവിളിച്ചത്. എന്താ അനക്ക് പറ്റിയെ ഇങ്ങനെ തുടങ്ങി ചോദ്യങ്ങൾ. പടച്ചോനെ മ്മളിപ്പോൾ എന്താ പറയാ. കൂടുതലൊന്നുമാലോചിക്കാതെ മ്മള് സംഭവം പറഞ്ഞു കൊടുത്തു. എന്റെ ഐഷു ഇജ്ജ് ഇങ്ങനെ വേണ്ടാത്തതൊന്നും ആലോചിച് കിടക്കണ്ട. അന്റെ സ്നേഹവും പ്രാർഥനയും ഉണ്ടാകുമ്പോൾ നിച്ചു ന് ഒന്നും സംഭവിക്കൂല. എല്ലാരും മ്മളെ സമാധാനിപ്പിച്ചു. മ്മളോട് കിടന്നോളാൻ പറഞ്ഞു വന്നവരൊക്കെ റൂമുകളിൽ കയറി വാതിലടച്ചു. ഒന്ന് നെടുവീർപ്പിട്ട് ഞാനും പതിയെ കണ്ണുകളടച്ചു. എത്രയൊക്കെ ഉറങ്ങാൻ നോക്കിയിട്ടും മ്മക്ക് പറ്റുന്നില്ല. നിച്ചുക്കയുടെ സ്നേഹ സാമീപ്യവും ആദ്യ ചുംബനവുംഓർത്ത് മ്മളെ മനസ്സിൽ ഓരായിരം ലഡു ഒന്നിച്ചു പൊട്ടി 🤦‍♀. അങ്ങനെ ഓരോന്ന് ആലോചിച്ചും ഓർത്തോർത്തു ചിരിച്ചും മ്മള് നേരം വെളുത്തതറിഞ്ഞില്ല. @@@@@@@@@@@@ ഫ്ലാറ്റിലെത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു.അവിടെ കൂട്ടിന് എന്റെ ഒരു പഴയ സുഹൃത്തും ഉണ്ടായിരുന്നു. പേര് ജാഷിർ. ഐഷുവിന് ഒന്ന് വിളിക്കാമെന്ന് കരുതി ഫോൺ എടുത്തപ്പോളാണ് ഓർത്തത്‌ ഇന്ന് കോളേജ് ഉള്ള ദിവസമല്ലേ. കാന്താരിയോട് സംസാരിക്കയിട്ട് വല്ലാത്ത അസ്വസ്ഥത. കൂട്ടിലിട്ട വെരുകിനെ പോലെ മ്മള് കുറെ നേരമായി റൂം റൗണ്ടടിക്കാൻ തുടങ്ങിയിട്ട്. മ്മളെ കാട്ടികൂട്ടല് കണ്ട്‌ റൂം മേറ്റ്‌ ജാഷി ചോദിച്ചു :നിഷാൽ.... എന്താടോ തനിക്കൊരു വെപ്രാളം. വീട്ടുകാരെ പിരിഞ്ഞിരുന്നു തനിക്ക് ശീലമില്ലേ. ഇതൊക്കെ രണ്ടു ദിവസം ഉണ്ടാകുമെടോ... പിന്നെ എല്ലാം ശെരിയാകും. മ്മളെ ഷോള്ഡറില് തട്ടി ഓനൊന്ന് ചിരിച്ചു. ഏയ്.... അതൊന്നുമല്ലടാ ഇതിന് മുന്പും ഞാൻ പ്രവാസി ആയിട്ടുണ്ട് വീടും വീട്ടുകാരെയും ഓർത്ത് ഞാൻ കഴിഞ്ഞിട്ടുണ്ട്.പക്ഷെ.... ഇത്തവണ വല്ലാത്തൊരു എടങ്ങേറ്.....ഇജ്ജ് പെണ്ണ് കെട്ടിയോ, അറ്റ്ലീസ്റ്റ് എൻഗേജ്ഡ് ആണോ സംശയരൂപേനെ അവനെന്നെ നോക്കി ചോദിച്ചു. അതിനുള്ള മറുപടിയെന്നോണം മ്മളൊന്ന് തലയാട്ടി. എന്നിട്ട് പറഞ്ഞു. ഇന്നലെ എന്റെ നിക്കാഹ് ആയിരുന്നു. ഒരു വർഷം ഓളറിയാതെ ഓളെ പ്രണയിച്ചു. താൻ സ്നേഹിക്കുന്ന പെണ്ണാണ്‌ എന്നറിയാതെ വന്ന ആലോചന അവോയ്ഡ് ചെയ്തു. അത്രയും പറഞ്ഞു മ്മള് ചിരിച്ചു. എന്നിട്ടോ ആകാംഷ കൈവിടാതെ ജാഷി വീണ്ടും ചോദിച്ചു. എന്നിട്ടെന്താ ഒരിക്കൽ അപ്രതീക്ഷിതമായി ഓളെ ഇന്റെ ചങ്കിന്റെ കൂടെ കണ്ട്‌ മുട്ടി. അതൊക്കെ പിന്നെ പറയാം. ഒന്ന് ഫ്രഷ്‌ ആവട്ടെ... പഴയതൊക്കെ ഓർമ്മയിൽ മിന്നി മറഞ്ഞു. അതിന്റെ പ്രതീകമായി മ്മളൊന്ന് പുഞ്ചിരിച്ചു. അങ്ങനെ ഷവറിന് ചുവട്ടിൽ നിന്നപ്പോളും ഐഷുവിന്റെ മുഖമാണ് മനസ്സ് നിറയെ. നിക്കാഹ് കഴിഞ്ഞു പെണ്ണിനെ ഒന്ന് മര്യാദക്ക് കിട്ടിയില്ല. എന്നാലും ഇന്റെ ബാപ്പാ എന്നോടീ ചതി വേണ്ടായിരുന്നു. ആത്മകതമായി മ്മള് പറഞ്ഞു. അങ്ങനെ കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ജാഷി ഫോണിൽ സംസാരത്തിലാണ്. ഓന്റെ ചിരിയും കളിയും കണ്ടാലറിയാം നാട്ടിലേക്കാണ് വിളിയെന്ന്. മ്മളെ സാമിപ്യം അരിഞ്ഞത് കൊണ്ടാണോ അറിയില്ല പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ ഓഫ്‌ ചെയ്തു. Wife ആണ്, കല്യാണം കഴിഞ്ഞു ഒരുമാസം തികയുന്നതിനു മുൻപ് പോരേണ്ടി വന്നു. അത്‌ പറഞ്ഞപ്പോൾ ഓന്റെ മുഖത്തൊരു നിരാശ മ്മള് കണ്ടു. ജാഷി.... മ്മള് പതിയെ ഷോള്ഡറില് തട്ടി വിളിച്ചു. ആദ്യം എനിക്ക് ഇങ്ങോട്ട് പോരുന്നതിൽ വല്ല്യ വിഷമം ഒന്നുമില്ലായിരുന്നു. പക്ഷെ... റിഷാന എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ തിരിച്ചൊരു മടക്കമില്ലാനൊക്കെ എനിക്ക്‌ തോന്നിയിട്ടുണ്ടെടോ. അതുകൊണ്ടാണ് തന്നോടു മാരീഡ് ആണോ ചോദിച്ചത്. നീ റെസ്റ്റ് എടുക്ക്. ഞാൻ പുറത്ത് പോയി വരാം. മ്മം.... മ്മളൊന്ന് മൂളി. ഒന്ന് വേഗം സമയം പോയെങ്കിൽ. @@@@@@@@@@@@ നിച്ചുക്ക... പോയിട്ട് മൂന്ന് മാസം തികഞ്ഞു.ഫോൺ വിളിയും ചാറ്റിംഗ് ഒക്കെ ആയി ദിവസം പെട്ടെന്ന് പോയി. മാത്രമല്ല മ്മളെ നിക്കാഹിന് ഒരാഴ്ച ബാക്കിയുണ്ട്. അങ്ങനെ ഓരോന്നലോജിച് ബാല്കണിയിലിരിക്കുമ്പോളാണ് ഗേറ്റ് കടന്നോരു കാർ വീട്ടുമുറ്റത്ത്‌ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും സന്തോഷം കൊണ്ട് മ്മള് താഴേക്ക് ഓടി. തുടരും..... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--23 @@@@@@@@@@@@ ആദ്യമായി എന്റെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുന്നു ഒരുപാട് തിരക്കുകൾ കാരണം സ്റ്റോറി ഒരുമാസത്തോളം പകുതി വഴിയിൽ നിർത്തേണ്ടി വന്നു. ഇൻഷാ അല്ലാഹ് ഇനി അല്പം സമയം നിങ്ങൾക്ക് വേണ്ടി ഞാൻ മാറ്റി വെക്കുമെന്ന് ഉറപ്പ് തരുന്നു. അപ്പോൾ തുടങ്ങാം ലേ ??? @@@@@@@@@@@@ ഗെറ്റ് കടന്നൊരു കാർ വീട്ടുമുറ്റത്ത്‌ വന്നു നിന്നു. അതിൽ നിന്നുമിറങ്ങിയ ആളെ കണ്ട്‌ ഞാൻ താഴേക്ക് ഓടി. അപ്പോളേക്കും ഉമ്മച്ചിയും ഉപ്പച്ചിയും നിച്ചുക്കയെ സൽക്കാരം തുടങ്ങി. ഓഹ്.... ഇന്റെ റബ്ബേ ചെക്കൻ ആകെ മാറി. ആ വെടക്ക് കോലം ഒക്കെ മാറി ഒന്നൂടെ തടിച്ചു മൊഞ്ചൻ ആയിട്ടുണ്ട്. ഹും.... ഞമ്മളിവിടെ വന്ന് പോസ്റ്റ്‌ പോലെ നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. പഹയൻ, ബലാല് ഒന്ന് നോക്കുന്നു കൂടി ഇല്ല. കാണിച്ചു തരാം ഹും. വന്ന വഴിയെ തിരിച്ചു പോകാൻ നിന്നതും ഉമ്മച്ചി എന്നെ അടുക്കളയിലേക്ക് വിളിച്ചു. ഐഷു..... ഇജ്ജ് നിച്ചുന് കൊണ്ട് കൊടുക്ക്, കയ്യിൽ ഒരു ഗ്ലാസ്‌ ജ്യൂസ്‌ തന്ന് ഉമ്മച്ചി എന്നെ തള്ളിവിട്ടു. ഇക്കാ മ്മളെ മൈൻഡ് ചെയ്യാഞ്ഞിട്ട് മ്മക്കാകെ സങ്കടവും ദേഷ്യം ഒന്നിച്ചു വന്നു. നിറഞ്ഞു വന്ന കണ്ണിനെ അടക്കിനിർത്തി എങ്ങനെയോ ഞാൻ ജ്യൂസ്‌ കൊണ്ട് ഇക്കന്റെ അരികിലെത്തി. മൂപ്പര് ജ്യൂസ്‌ എടുത്ത് ഓരോ സിപ് കുടിച്ചുകൊണ്ട് ഉപ്പയുമായി വീണ്ടും സംസാരത്തിലേർപ്പെട്ടു. ഒന്ന് നെടുവീർപ്പിട്ട് ഞാനും പതിയെ ആ രംഗം വിട്ടു. ഇന്നലെ വരെ നല്ല രീതിയിൽ സംസാരിച്ചു ഫോൺ വെച്ച ആളാണ്. പെട്ടെന്നിതെന്തു പറ്റി. ഓരോന്ന് ആലോചിച്ചു റൂമിലങ്ങനെ ഇരുന്നു. എത്ര ആയാലും ഇക്ക ഇപ്പോൾ റൂമിലേക്ക്‌ വരും.... ഇപ്പോൾ വരും എന്ന് കരുതി കൊണ്ട്. പക്ഷെ.... എന്റെ പ്രതീക്ഷയേ ഒരു നിമിഷം ആയുസ്സ് നൽകി അതും ഇല്ലാതാക്കി മുറ്റത്ത്‌ കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം എനിക്ക് കേള്ക്കാൻ കഴിഞ്ഞു. തികട്ടി വന്ന സങ്കടങ്ങളെ ഉള്ളിലൊതുക്കി ഫോണെടുത് ഞാൻ ഇക്കാക്ക് ടൈൽ ചെയ്തു. ഒരുപാട് തവണ റിംഗ് ചെയ്തു കട്ടായി എന്നല്ലാതെ നിച്ചുക്ക ഒരു തവണ പോലും call അറ്റൻഡ് ചെയ്തില്ല. എങ്കിലും ഞാനെന്റെ ശ്രമം തുടർന്ന് കൊണ്ടിരുന്നു. ഒടുവിൽ നിച്ചുക്ക call അറ്റൻഡ് ചെയ്തു. വളരെ പ്രതീക്ഷയോടെ ഞാൻ സംസാരിച്ചു തുടങ്ങി. ഇ... ഇക്കാ അസ്സലാമു അലൈകും... വാലൈകുംമുസ്സലാം.... Look ആയിഷ... എനിക്ക്‌ നൂറുകൂട്ടം പണിയുണ്ട്. എന്റെ ഫോണിലേക്ക് ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത് എന്തിനാ. തന്നോടു സംസരിക്കനോന്നും എനിക്ക് താല്പര്യം ഇല്ല. ഇപ്പോൾ കരുതുകയാ ഒന്നും വേണ്ടായിരുന്നു എന്ന്. എന്തായാലും കുറച് ദിവസം കഴിഞ്ഞാൽ ഒരു ഒഴിയാ ബാധയായി എന്റെ വീട്ടിലേക്കു വരുകയല്ലെ എന്താ എന്ന് വെച്ചാൽ അപ്പോൾ സംസാരിക്കാം..... എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ ഫോൺ ഡിസ്കോന്നേക്ട് ആയി. കഴിഞ്ഞു പോയ നാളിലെ മറക്കാത്ത ഓർമ്മകള കൂട്ടുപിടിച്ച് ഞാൻ ഏറെ നേരം കരഞ്ഞു. നിക്കാഹ് കഴിഞ്ഞു ഒന്നിച്ചൊരു ജീവിതം തുടങ്ങുന്നതിനു മുന്പേ ജീവിതത്തിൽ കല്ലുകടിയോ.... റബ്ബേ എന്തൊരു പരീക്ഷണം.ഇടയ്ക്കു ഷാനുക്ക ഇക്കാക് ഫോൺ ചെയ്യുമ്പോൾ എനിക്ക്‌ തരും. പക്ഷെ.... ഞാൻ സംസാരിച്ചു തുടങ്ങുബോ ഫോൺ ഡിസ്കോന്നേക്ട് ആകും. മനപ്പൂർവം എന്നെ അവോയ്ഡ് ചെയ്യണെന്നു മനസ്സിലായതോടെ പിന്നീട് ഞാൻ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിഞ്ഞു മാറും. കരഞ്ഞു കരഞ്ഞു എപ്പോളോ ഉറങ്ങിപോയി. @@@@@@@@@@@@ വീട്ടിലൊക്കെ ബന്ധുക്കളും കൂട്ടുകാരും അയൽക്കാരുമൊക്ക എത്തി തുടങ്ങി. ആകെ ജക പോക. ഇടയ്ക്കിടയ്ക്ക് ഐഷു ന് ഫോൺ ചെയ്യാൻ ഉമ്മച്ചി ഓർമ്മപ്പെടുത്തി. മ്മള് അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിൽ കൂടെ പുറത്ത് വിട്ടു. എന്റെ കല്യാണം എല്ലാരും ഒരുത്സവമാക്കി മാറ്റി. ഇടയ്ക്കു ഷാനു വിളിച്ചു വിശേഷം തിരക്കും ഐഷു വിനു ഫോൺ കൊടുക്കും അപ്പോൾ ഞാൻ കട്ട് ചെയ്യും . പിന്നെ പിന്നെ ഷാനു ഫോൺ കൊടുത്താലും പെണ്ണ് ഫോൺ എടുക്കില്ല. ഞാൻ ചിലതൊക്കെ കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. ഓളിങ്ങോട്ട് വരട്ടെ. നിച്ചു..... ഇജ്ജെന്താ ആലോചിച്ചു നില്ക്കുന്നെ....ഉമ്മച്ചിയുടെ ചോദ്യം ആണ് എന്റെ ചിന്തകളെ മാറ്റിയത്. ഒന്നുല്ല ഉമ്മി ഞാൻ വെറുതെ.... അതൊക്കെ പിന്നെ ആലോചിക്കാം ഇജ്ജ് ആ പന്തലിലേക്ക് ചെല്ല്. വരുന്നവരൊക്കെ അന്നേ അന്നെഷിക്കുന്നുണ്ടാകും അങ്ങോട്ടും ഇങ്ങോട്ടും പാഞ് വല്ലാത്ത ക്ഷീണം. ഐഷു... ഇപ്പോൾ മെഹന്ദി ഇട്ട് ഇരിക്കുന്ന ഫോട്ടോ ഷാനു send ചെയ്തിട്ടുണ്ട്. But....ഞാനത് നോക്കാനൊന്നും പോയില്ല. മനപ്പൂർവം തന്നെ ഞാൻ അവളെ അവോയ്ഡ് ചെയ്യുന്നത്. അതൊക്കെ ഇങ്ങൾക്ക് വഴിയെ മനസ്സിലാകും. ഭക്ഷണം കഴിക്കലും കൊടുക്കലും ആകെ ബഹളം. എല്ലാമൊന്ന് കഴിഞ്ഞപ്പോള്ക്ക് സമയം 2കഴിഞ്ഞു. അപ്പോൾ നമ്മളുറങ്ങട്ടെ ഐഷു... ന്റെ അവസ്ഥ എന്താണ് ആവോ....... @@@@@@@@@@@@ ഇന്ന് മ്മളെ മെഹന്ദി കല്യാണം ആണ്. വലിക്കന്റെയും നിക്കാഹ് നാളെയാണ് ഒന്നിച്ചുവേണമെന്ന് മ്മളെ ബന്ധുക്കളൊക്കെ നിര്ബന്ധിച്ചു. ആയികോട്ടെ എന്ന് ഉപ്പച്ചിയും പറഞ്ഞു. കടും ചുവപ്പ് ലെഹങ്കയിൽ ഞാൻ സുന്ദരി ആണെന്ന് എല്ലാരും പറഞ്ഞപ്പോളും എനിക്ക്‌ സന്തോഷം ഒന്നും തോന്നിയില്ല. അതിനേക്കാളേറെ ഞാൻ കേള്ക്കാൻ കൊതിച്ചത് നിച്ചുക്കയിൽ നിന്നാണ് അതുകൊണ്ടാണല്ലേ ഷാനുക്കന്റെ ഫോണിൽ നിന്നും ഞാൻ എന്റെ pic send ചെയ്തിട്ടും ആളൊന്ന് നോക്കുകപോലും ചെയ്യാഞ്ഞത്. ഇതിന് മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്ന് മാത്രം എനിക്കറിയില്ല. ഠോ...... പേടിക്കണ്ട മ്മളെ ചങ്ക്സ് മ്മളെ പേടിപ്പിച്ചതാ. കുരിപ്പേ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ...... നമ്മള് എല്ലാത്തിനും ഓരോ കിഴക്കങ് വെച്ചുകൊടുത്തു. ഹാവൂ.... ഐഷു ഇജ്ജിങ്ങനെ സ്വപ്നലോകത്തിരിക്കണ കണ്ടപ്പോൾ ഒന്ന് പേടിപ്പിച്ചതല്ലേ.... അതിപ്പോ ഇങ്ങനെ ഒക്കെ ആയി നീ ഇന്നും കൂടെ സഹിക്കു മോളെ. പിന്നെ അന്നേ ഒന്ന് തൊടാൻ പോലും കിട്ടൂല.... എന്നും പറഞ്ഞു കൊണ്ട് അഷ്മി മ്മളെ കവിളിൽ പിടിച്ചു നുള്ളി. പക്ഷെ.. എന്റെ ഫ്രണ്ട് ന്റെ സാമിപ്യം പോലും എനിക്ക്‌ സന്തോഷം നല്കിയില്ല. വരാൻ Varaan പോകുന്ന വേദനകളെ ആട്ടിയോടിച്ചിട്ടും മനസ്സിൽ അസ്വസ്ഥത മാത്രം. എന്റെ മനസ്സിലെ ചാഞ്ചാട്ടം പെട്ടെന്ന് തന്നെ എന്റെ ഖൽബുകൾക്ക് പിടികിട്ടി. ഐഷു.... എന്താ നിനക്കൊരു ഉഷാറില്ലാത്തത്, ഞങ്ങള് വന്നിട്ടുപോലും നിന്റെ മുഖത്തൊരു തെളിച്ചമില്ലാത്തത് എന്താ., നിനക്കെന്തെകിലും ബുദ്ധിമുട്ട് ഉണ്ടോ, ആരെങ്കിലും വഴക്ക് പറഞ്ഞോ തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങൾ കൊണ്ട് അവരെന്നെ പിടിച്ചു നിർത്തി. അവർക്കൊരു മറുപടി നല്കാതെ ഞാൻ പതിയെ ചെയറിൽ നിന്നുമെഴുനേറ്റു റൂമിലേക്ക്‌ നടന്നു. ഒപ്പം എന്റെ ചങ്ങായി മാരും. ഐഷു.... എന്താണെങ്കിലും പറയ് നിനക്കെന്ത് ബുദ്ധിമുട്ടണ്... പറയ് ഐഷു pls സീനു മ്മളെ കയ്യിൽ പിടിച്ചു കേണു. ഇന്നേ വരെ അവരോടൊന്നും ഞാൻ മറച്ചുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാം അവർക്കുംമുൻബിൽ ഞാൻ തുറന്ന് പറഞ്ഞാൽ എന്റെ വീട്ടുകാരെ പോലെ മ്മളെ ചങ്ക്‌സിനും വിഷമം ഉണ്ടാകും. മാത്രമല്ല എന്റെ നിച്ചുക്കയെ കുറിച്ച് അവർക്കിടയിലൊരു ബ്ലാക്ക്‌ മാർക്ക്‌ വീഴുകയും ചെയ്യും.വേറെ എന്തെങ്കിലും പറഞ്ഞു തടിതപ്പാം. ഐഷു..... പറയുന്നുണ്ടോ.... എന്ന് മുബിയുടെ ഒച്ചവെച്ചപ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.ഞാൻ പറഞ്ഞു തുടങ്ങി. മണ്ടൂസേ.... എനിക്കൊരു പ്രശ്നവും ഇല്ല, ഏതൊരു പെണ്ണിനും ഒരു പരിചയവും ഇല്ലാത്ത വീട്ടിലേക്കു പോകുമ്പോൾ ആതി യൊക്കെ ഉണ്ടാവൂലെ, എല്ലാരേയും പിരിഞ്ഞിരിക്കണമെന്ന് ഓർത്തപ്പോൾ orthappol ആകെ മനസ്സിനൊരു വല്ലായ്മ. അതിങ്ങനെ ഇങ്ങള് ചോദിച്ചു എല്ലാരേയും അറിയിക്കല്ലേ.. അതൊക്കെ പോട്ടെ നൗഷി വരില്ലേ ഓളെ വാവയെ കാണാൻ കൊതിയായി... മ്മള് മറ്റൊരു വിഷയം എടുത്തിട്ടു. ഹായ്... . നമ്മളെ സംസാരത്തെ തടസപ്പെടുത്തികൊണ്ട് പരിചിതമായ ഒരു ശബ്ദം കേട്ട് ഞങ്ങള് നാലുപേരും അങ്ങോട്ട്‌ നോക്കി. വന്ന ആളെ കണ്ട്‌ എല്ലാവരും അങ്ങോട്ടേക്ക് ഓടി. എടി. നൗഷി.. ഇജ്ജ് ഗുണ്ടുമണി ആയല്ലോ. മ്മളെ ഓളെ കെട്ടിപിടിക്കലും കിസ്സ്‌ കൊടുക്കലും ആയി കാട്ടികൂട്ടല് കണ്ട്‌ ഓളെ മുത്തുമണി ഒക്കത്തിരുന്നു കരയാൻ തുടങ്ങി. ഓളെ പോലെ സുന്ദരി മോള് പേര് izza meharin. എപ്പോളും ആ കൊച്ചു സുന്ദരി യുടെ മുഖത് പുഞ്ചിരിയാണ്. അങ്ങനെ ഇസ മോളുടെ കളിയും ചിരിയും എന്റെ സങ്കടത്തെ മായിച്ചു. പിന്നീട് സീനു ഇരുകൈയിലുംനല്ല ഭംഗിയിൽ മെഹന്ദി ഇട്ട് തന്നു. അങ്ങനെ ഫുഡ്‌ കഴിക്കാൻ വേണ്ടി ഞങ്ങള് അഞ്ചു പേരും പന്തലിലേക്കിറങ്ങി. ഇക്കാക്കമാരും ഉപ്പച്ചിയും അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം തന്നെ. പാവം. എന്റെ മൂന്നിലൊന്ന് നേരാവണ്ണം വന്ന് നിലിക്കുന്നുപോലും ഇല്ല. കണ്ണ് നിറയുന്നത് കാണാതിരിക്കാൻ മനപ്പൂർവം വരാഞ്ഞതാണ്. ഫുഡ്‌ കഴിപ്പിക്കാൻ എല്ലാരും തിരക്ക് ഓരോ ഉരുളകളാക്കി പ്രിയപെട്ടവർ എന്നെ ഊട്ടി. അതൊക്കെ കാണുമ്പോൾ മ്മളെ കണ്ണും അനുസരണയില്ലാത ഒഴുകി. മ്മളെ സങ്കടം കണ്ട്‌ ഉള്ളിലെ വിങ്ങൽ പുറത്തുകാട്ടാതെ ഇക്കാക്കമാരും കൂട്ടുകാരും എന്ന് കളിയാക്കി. "എന്റെ പോന്നൂസേ... അന്റെ സങ്കടം ഇന്നത്തോടെ തീരും നിച്ചുനെ കിട്ടിയാൽ നമ്മളെയൊന്നും ഓർമ്മപോലും ഉണ്ടാവില്ല. ഷാനിക്ക അത്രയും പറഞ്ഞത് തന്നെ പതർച്ചയോടെ ആണ്. ഞാൻ അത്‌ കണ്ട്‌ പിടിക്കാതിരിക്കാൻ എന്നിൽ നിന്നും പെട്ടെന്ന് നടന്നകന്നു. തിരക്കുകളൊക്കെ ഒഴിഞ്ഞു ഞങ്ങള് അഞ്ചുപേരും ഇസ മോളും എന്റെ റൂമിൽ കിടന്നു. കളിയും തമാശയുമായി എപ്പോളോ ഞങ്ങളുറങ്ങി. നാളെത്തെ ദിവസം നല്ല രീതിയിൽ ആകണേ എന്ന പ്രാർഥന യോടെ തുടരും....... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--24 @@@@@@@@@@@@ "മംഗല്യ പന്തലിലാകെ മുട്ടി പാട്ടും കൊട്ടും താളം.... മഗ്ഗകളൊപ്പന പാടി കേസ്സ് പാട്ടിന് സ്വരമേളം......... മാരന്റെ ചേലൊന്ന് നോക്ക് നല്ല ബദറുൽമുനീര്....... ചേലൊത്ത പെണ്ണിനെ കണ്ടോ നല്ല ഹുസുനുൽ ജമാല്........ മൊഞ്ചത്തി പൈകിളിയേ..നിന്റെ മുത്തായ മാരനോടൊത്തിരി കിന്നാരം ചൊല്ലിടും നേരം വന്നേ..... സുന്ദരി പെൺകൊടിയേ ഏറെ മോഹിച്ച പൂമണി മാരൻ വന്നെത്തിടും നേരം വന്നേ........ " ****** പാലൊളി വീട്ടിൽ ഒപ്പനപ്പാട്ടിന്റെ ഈരടികൾ അന്തരീക്ഷത്തിൽ അലയൊലി കൊണ്ടു. ഒരേഒരു പെൺതരി ആയിഷ യുടെ കല്യാണം ഒരുത്സവമാക്കാൻ ബാപ്പയും ആങ്ങളമാരും വീടിന്റെ അകത്തളത്തിലും പന്തലിലും ഓടി നടക്കുന്നു.... എന്നാൽ മ്മളെ പുതുപെണ്ണോ... ഡാർക്ക്‌ മെറൂൺ ഹെവി വർക്കുള്ള ലെഹങ്ക ഗോൾഡൻ കളർ ടോപുംപൊന്നിൽ കുളിച്ച്.. ഹാവൂ എന്തൊരു മൊഞ്ജ്... എന്റെ ഐഷു ഈജ്ജൊന്നു അല്പനേരം ആ ചെയറിലൊന്ന് ഇരിക്ക്. കൊറേ നേരായല്ലോ വാലിനു തീ പിടിച്ചപോലെ പരക്കെ പായാൻ തുടങ്ങിട്ട്..... ചങ്ങാതി മാരൊക്കെ പറഞ്ഞു കൊണ്ടിരുന്നു. നഖം കടിച്ചും കൈവിരലുകൾ പൊട്ടിച്ചും മ്മള് പണി തുടർന്ന്. എന്തൊക്കെ ആകും എന്നോർത്ത് മനസ്സിൽ വല്ലാത്തൊരു മിന്നൽ പിണർപ്പ്. പണ്ടാരങ്ങളാണേൽ ഒരു സൊര്യം തരുന്നതും ഇല്ല ഒരുത്തനാണെങ്കിലോ മ്മളെ പുറകെ ക്യാമറയും പിടിച് അങ്ങനെ നിൽക്ക് ഇങ്ങനെ നിൽക്ക് പറഞ്ഞു ഇന്നലെ തുടങ്ങിയ നടത്തമാണ്. ഇനി മ്മളെ first night ഉം ഓന്റെ ക്യാമറയിൽ വേണ്ടി വരുമോ എന്തൊ.എന്റെ പോന്നു ചേട്ടാ എന്റെ പിറകെ നടക്കാതെ അങ്ങോട്ട്‌ ചെല്ല് അവിടെ ഇക്കാക്കമാരെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്.. അവിടുന്നിങ്ങോട്ട് അവര് തന്നെ പറഞ്ഞു വിട്ടത്... ഇതിപ്പോൾ അങ്ങോട്ട്‌ പോയാൽ ഇങ്ങോട്ട്... ഇങ്ങോട്ട് വനാൽ അങ്ങോട്ട്‌ എന്റെ ദൈവമേ... അയാളെന്തൊക്കെയോ പിറുപിരിത്തോണ്ടു പോയി. അതുകണ്ട് മ്മക്ക് ചിരിവന്നെങ്കിലും പുറത്ത് കാട്ടിയില്ല. വന്നവരൊക്കെ പുതുപെണ്ണിനെ ചോദിക്കുമ്പോൾ അങ്ങോട്ട്‌ പായണം. എന്റെ റബ്ബേ.. ആകെ ക്ഷീണിച്ചു അവശയായി.കൂട്ടുകാരികളൊക്കെ കാതിൽ കിന്നാരം പറയുമ്പോൾ മ്മക്കിത്തിരി നാണമൊക്കെ വരുന്നുണ്ട് ട്ടോ... എന്തൊ ഈ ശബ്ദ കോലാഹലങ്ങൾക്കിടയിൽ മ്മളെ ടെൻഷൻ എങ്ങോ പോയി. ഐഷു.... അന്നേ ആരൊക്കെയോ തിരക്ക്ണ്ട് അങ്ങോട്ട്‌ പോ... അമ്മായി വിളിച്ചു കൂവുന്നുണ്ട്. ആരെന്നറിയാൻ മടിച്ചു മടിച്ചു അമ്മായിക്കരികിലെത്തി. റബ്ബേ ആരൊക്കെയാ ഇത് മ്മള് ഓടി പോയി കെട്ടിപിടിച്ചു... ഫര്ഹാനിത്ത, ജെസിത്ത, മുന്ഷിത്ത, ഒരാളെവിടെ പോയി കാണുന്നില്ലല്ലോ. പാലൊളി ഇയ്യെന്തൊരു മൊഞ്ജാണ് പെണ്ണെ വെറുതെ അല്ല നിഷാൽ സാർ പിടിച്ചപിടിയാലേ നിക്കാഹ് കഴിച്ചത്. എല്ലാരും കൂടെ മ്മളെ ആകെ നാണം കെടുത്തി. അയ്യേ..... അല്ല ഷംസിത്ത എന്താ വരാഞ്ഞത് മ്മള് വേഗം കളം മാറ്റി. അവളെ ഇക്കാന്റെ എൻഗേജ്മെന്റ് ആണെടോ അത്‌ കൊണ്ട് ഈ gift ഞങ്ങളെ കയ്യിൽ തന്നു വിട്ടു. മനോഹരമായ കടലാസിൽ പൊതിഞ്ഞ ഒരു സമ്മാനപ്പൊതി എന്റെ കയ്യിൽ വെച്ചു തന്ന് കൊണ്ട് അവര് പറഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ സ്നേഹോപഹാരം എന്റെ കയ്യിൽ വെച്ചു തന്നു. ഈ ഒരു ദിവസം അവരോടൊത് എന്ജോയ്‌ ചെയ്തു മറക്കാത്ത ഓർമ്മകളായി മാറ്റി. കളിച്ചും ചിരിച്ചും കഥ പറഞ്ഞും ഞങ്ങളങ്ങനെ ആഘോഷിക്കുമ്പോൾ പെട്ടെന്നാരോ പറഞ്ഞു ചെക്കനും കൂട്ടരും എത്തി എന്ന്. എന്റെ റബ്ബേ..... നിന്ന നിൽപ്പിൽ മേലേക്ക് പോയങ്കിലെന്ന് മാലാക്രഹിക്കാതിരുന്നില്ല. ആരൊക്കെയോ ചേർന്ന് മ്മളെ സ്റ്റേജിലേക്ക് കൊണ്ടുപോയി. മ്മളെ മൊഞ്ജനാരെയോ പ്രതീക്ഷിച്ചെന്നപോലെ നിൽക്കുന്നത് മ്മള് ദൂരെ നിന്നും കണ്ടു. കൊട്ടും സൂട്ടുമൊക്കെയിട്ട് ഒന്നൂടെ മൊഞ്ജനായി. മ്മളെ കണ്ടപ്പോൾ പെട്ടെന്ന് നോട്ടം മാറ്റി കൂടെയുള്ളവരോട് കിന്നാരം പറയാണ് പഹയൻ. മ്മളിങ്ങനെ പോസ്റ്റ്‌ പോലെ നില്ക്കുന്നു എന്നല്ലാതെ ഒന്ന് നോക്കുന്നു പോലുമില്ല. മ്മളറിയാതെ മ്മളെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി. കണ്ടുനിന്നവരൊക്കെ ആനന്ദ കണ്ണീരെന്ന് പറഞ്ഞു കളിയാക്കി. ഒടുക്കം ചടങ്ങുകളൊക്കെ കഴിഞ്ഞു ആരൊക്കെയോ ചേർന്ന് വരന്റെ കാറിലേക്ക് മ്മളെ ആനയിച്ചു. പുതുപെണ്ണാണെങ്കിലും മ്മൾക്ക് feel ചെയ്തത് അറക്കാൻ കൊണ്ടുപോകുന്ന പോത്തിനെ പോലെയാണ്. ഉപ്പച്ചിയും കൂടപ്പിറപ്പുകളും ഉമ്മച്ചിയും നിറഞ്ഞു വന്ന കണ്ണുനീരിനെ എനിക്കുമുമ്പിൽ മറച്ചുവെക്കാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്. കരഞ്ഞും ഇടയ്ക്കിടെ മൂക്ക് ചീറ്റിയും മ്മള് പോവൂലാന്ന രീതിയിൽ പ്രതിഷേധം അറിയിച്ചു. ആര് കേള്ക്കാൻ ആരോട്‌ പറയാൻ. ഒടുക്കം ആ വാഹനത്തിന്റെ വാതിലുകൾ അടക്കപ്പെട്ടു. ഈ സമയം കൊണ്ടത്രയും ഇക്കാ എന്നോടൊന്നു മിണ്ടുകയോ മുഖത്തേക്ക് നോക്കുകയോ ചെയ്തില്ല. മൗനം മാത്രം. ഞാനായിട്ടിനി ഇക്കക്കൊരു ശല്യമാകണ്ട കരുതി അല്പം നീങ്ങിയിരുന്നു ഇത് വരെ കാണാത്ത കാഴ്ച പോലെ പുറത്തേക്ക് നോക്കിയിരുന്നു. കുറച്ചു സമയത്തെ യാത്ര കൊണ്ട് നിച്ചുക്കയുടെ വീട്ടിൽ എത്തി. ഞങ്ങളെ സ്വീകരിക്കാൻ ഉമ്മിയും ബന്ധുക്കളും വീട്ടു പടിക്കലെന്നെ ഉണ്ടായിരുന്നു. ഒരു നിറഞ്ഞ പുഞ്ചിരിയാലെ ഉമ്മി എന്നെ അകത്തേക്ക് കയറ്റി. എന്താ ആലോചിച്ചു നിൽക്കുന്നത് ഐഷു മോളെ. വലത് കാല് വെച്ചു കേറി വായോ മ്മളെ ചിന്തയേ കീറി മുറിച്ചു ഉമ്മച്ചിയെന്നെ ചേര്ത്തുപിടിച്ചു. എന്റെ നിച്ചു ഐഷു ന്റെ കയ്യൊന്ന് പിടിക്ക് ഞങ്ങളൊന്ന് കാണട്ടെ ഇത്ത കളിയാക്കി പറഞ്ഞു. വലത് കാല് വെച്ചു ഞാനാ പടി കയറി. @@@@@@@@@@@@ ഇത്രയും നേരം എന്റെ കാ‍ന്താരി പറഞ്ഞില്ലേ. ഇനി കുറച് നമ്മള് പറയാട്ടോ... ഐഷു..... പറയുന്നതൊന്നും കാര്യമാക്കണ്ട ട്ടോ. ഓള് പലതും പറയും. ഐഷു ന്റെ വീട്ടില് വെച് പെണ്ണിനെ കണ്ടപ്പോളേ മ്മളെ കണ്ട്രോൾ പോയിന്. ഇല്ലായെങ്കിൽ ഞാനൊരു ആണാണോ. മെറൂൺ കളറിലുള്ള ലഹങ്കയിൽ പൊന്നിൽ കുളിച്ചു നിൽക്കുന്ന എന്റെ മൊഞ്ചത്തി ശെരിക്കും സ്വർഗത്തിൽ നിന്നിറങ്ങിയ ഹൂറി പോലെയുണ്ട്. കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുനില്ല. മ്മളെ നോട്ടം പെണ് പെട്ടെന്ന് കണ്ട്‌ പിടിച്ചു. നമ്മളാണേൽ വേഗം നോട്ടം മാറ്റി എന്റെ ഫ്രണ്ട് നോട്‌ സംസാരിച്ചു. സത്യത്തിൽ മ്മൾ ഇടയ്ക്കിടെ ഐശുനെ നോക്കും ഓള് നോക്കുമ്പോൾ മ്മൾ മറ്റെവിടെയോ നോക്കും. ഇങ്ങള് വിചാരിക്കും പോലെ എനിക്ക്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ല ട്ടോ. മ്മളെ മൊഞ്ചത്തിയെ ഒന്ന് കളിപ്പിക്കയാണ്. പെണ്ണാകെ കരഞ്ഞു സീൻ ആക്കിയപ്പോൾ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു വേണ്ടാന്ന് വെച്. കാറിലിരിക്കുമ്പോൾ എന്നിൽ നിന്നും അകലം പാലിച്ചപ്പോളും വലിച്ചെടുത്തിരുത്തി ആ കവിളിലൊരു കടിയങ് വെച്ചു കൊടുക്കാൻ തോന്നി. പിന്നെ അല്പം കൂടി ക്ഷമിക്കാൻ നമ്മള് തീരുമാനിച്ചു. അതൊക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകണ്ണോട് നോക്കി കുരിപ് ഇല്ലാണ്ടാക്കുന്ന്‌ തോന്നിപോയി. ഓളെ മുഖത്തെ പരിഭ്രാന്തി എന്നെ കുറച്ചൊന്നുമല്ല ആകർഷിച്ചത്. വന്നപ്പോൾ കണ്ടതാണ് പിന്നെ പെണ്ണിനെ മഷിയിട്ട് നോക്കിയിട്ട് പോലും കാണുനില്ല. ആ കാത്തിരിക്കുക തന്നെ . തുടരും...... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " 25--Last part @@@@@@@@@@@@ എന്റെ റബ്ബേ.... എന്താപ്പോ ചെയ്യാ. മോങ്ങാനിരുന്ന നായിന്റെ തലയിൽ തേങ്ങാ വീണപോലെ ആയല്ലോ. മ്മള് ക്ലോക്കിലേക്കും up സ്റ്റെയർ ലേക്കും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അല്ല ഓടി എന്ന് പറയുന്നതാവും ശരി. പൊട്ടിച്ചു പൊട്ടിച്ചു മ്മളെ കൈ വിരലുകളൊക്കെ നിവരാണ്ടായി. തിരിച് തിരിച്ചു റിംഗ് നിലത്ത് വീണ കലം പോലെ ആയി. എന്താപ്പോ ചെയ്യാ ഇന്ന് നൂറായുടെ കൂടെ കിടന്നാലോ. ഓളെ സോപ്പിട്ടു പതപ്പിക്കാം. എല്ലാതെ മ്മള് കിടക്കൂല ആ കാട്ടാളന്റെ കൂടെ. ശോ... ആകെ എടങ്ങാറായി. ഇറങ്ങി ഓടിയാലോ. വേണ്ട അതിനെക്കാൾ വല്ല്യ വല്ല്യ പുള്ളികളുള്ള കാലമാണ്. അതേ.... എന്താ ഐശുത്ത.. ഇങ്ങള് തനിച്ചിരുന്നു പിറുപിറുക്കുന്നെ. ഇങ്ങൾക്ക് പിരാന്തായോ ? മ്മളോട് ചേർന്നിരുന്ന് നൂറ ചോദിച്ചപ്പോളാണ് മ്മൾക്കും ബോധം വന്നത്. ഇങ്ങനെ പോയാൽ ഇന്നത്തേ രാത്രി കൊണ്ട് മ്മള് പിരാന്തയി ഓടും മോളെ അന്റെ കലിപ്പൻ കാക്കുന്റെ അടുക്കലേക്കല്ലേ മ്മള് പോകേണ്ടത്. അല്ല നൂറ മോളെ ഇജ്ജ് തനിച്ചല്ലേ കിടക്കുന്നത് അപ്പോൾ മ്മളും അന്റെ കൂടെ കിടന്നോ... ട്ടെ... ന്നൊരു അഭിപ്രായം മ്മക്കുണ്ട്... ട്ടോ. ഇടകണ്ണിട്ട് മ്മള് ഓളെ മുഖത്തേക്ക് പാളി നോക്കി. എന്റെ റബ്ബേ ഇങ്ങെളെന്താ പറഞ്ഞത്. എന്നിട് വേണം കാക്കു എന്റെ മയ്യത്തെടുക്കാൻ. പാവം എന്റെ ഷാനുക്ക അനാഥനാവൂലെ. ഓള് മ്മളെ കയ്യൊന്നൂടെ പിടിച്ചു പൊട്ടിക്കാൻ തുടങ്ങി. മ്മളുറക്കെ നിലവിളിച്ചു പോയി. അപ്പോളേക്കും അടുക്കളയിൽ നിന്നും ഉമ്മച്ചി ഓടി വന്നു. എന്താ മോളെ എന്തിനാ നിലവിളിച്ചത്. ഒന്നുല്ല്യ ഉമ്മ ഒരു പാറ്റ മ്മള് പേടിച്ചുപോയി. ഏയ്.... അതൊന്നുമല്ല ഉമ്മച്ചി ഐശുത്ത ചോദിക്ക്യാ പാലൊന്നും കയ്യിൽ തരാത്തതെന്താ... ഇത്താക്ക് ഉറക്കം വരുന്നു ന്ന്‌. എന്റെ റബ്ബേ... ഈ കുരിപ് എന്തൊക്കെ പറയണേ. മ്മളെങ്ങനെലും സമയം പൊക്കുമ്പോൾ ഓള് മ്മളെ സിംഹമടയിലേക്ക് ഉന്തിതള്ളിവിടുകയാണ് ശവം. മ്മക്കിവിടെ മരണ വേദന ഓൾക്ക് വീണ വായന. ഓളെ വർത്താനം കേട്ട് മ്മളെ തൊള്ള തുറന്നോട്തന്നെ ആയി. എന്ന് വെച്ചാൽ മ്മള് വായും പൊളിച്ചിരുന്നു ന്ന്‌. എന്റെ ഐഷു ഇജ്ജ് ആ വായ് ഒന്ന് പൂട്ടിക്കാള. അല്ലെങ്കിൽ പാറ്റ അങ്ങോട്ട്‌ കേറുംഇത്രയും പറഞ്കൊണ്ട് കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി on the സ്പോട്ടിൽ ഇത്ത പ്രെസെന്റ്.ചെല്ല് മോളെ നിച്ചു കുറെ സമയമായി മുകളിലേക്ക് കയറി പോയിട്ട്. എല്ലാരും മ്മളെ ഉന്തി തള്ളി പറഞ്ഞയച്ചു. എല്ലാരോടും ഒരു by പറഞ് മ്മള് പോയി. ഇതിപ്പോ എന്താ കഥ ഗ്ലാസിന് ഓട്ടയുണ്ടോ പാലൊക്കെ അരഗ്ലാസ്സായല്ലോ യാസീൻ മ്മളെ ആക്കിച്ചിരിച്ചു. ചെക്കനറിയില്ലല്ലോ മ്മളെ കയ്യ് വിറച്ചിട്ട് പാൽ തുളുമ്പി പോയതാണെന്ന്. ഓന്റെ മുഖത് നോക്കി അവിഞ്ഞ ഒരു ചിരി പാസാക്കി മ്മള് വീണ്ടും നടന്നു. റൂം ന്റെ കതക് ചാരിയിട്ടിരുന്നു. ഒരു നിമിഷം ഞാനാ കതകിനു മുന്പിൽ നിന്നു. നിച്ചുക്ക ചിലപ്പോൾ ഫോണിലോ ലാപ്ടോപ് on ചെയ്തു അതിന് മുമ്പിലോ ആയിരിക്കും. അതുമല്ലെങ്കിൽ കട്ടിലിൽ കയറിയിരുന്നു മടിയിലൊരു തലയണയും വെച് അതിന്റെ മുകളിൽ കയ്യും ഊന്നി ചിന്താവിഷ്ടനായി ഇരിപ്പുണ്ടാകും. മ്മള് റൂമിൽ കയറുന്നു പാൽ കൊടുക്കുന്നു on the സ്പീഡിൽ പുതപ്പും മൂടി കിടക്കുന്നു. ചിലതൊക്കെ കണക്ക്‌ കൂട്ടി ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു മ്മള് കതക് പതിയെ തള്ളി തുറന്നു. ആഹാ മ്മള് വിചാരിച്ച പോലെ തന്നെ ഫോണിലും കുത്തികൊണ്ടിരിക്ക്യ. ആ കുത്തൽ കണ്ടാൽ തോന്നും ഫോണിലൊരു വലിയ ഹോൾസ് ഉണ്ടാകുന്നു ന്ന്‌ അജ്ജാതി തൊണ്ടലല്ലേ.നമ്മള് വന്നതറിഞ്ഞിട്ടും അറിയാതെ പോലെ ഇരിക്ക്യാ പഹയൻ. മ്മള് വിറയാർന്ന കൈകളോടെ അല്പം നാണത്തോടെ വിളിച്ചു. ഇക്കാ....... മൂപ്പര് മുഖമുയർത്തി മ്മളെ നോക്കി. ഇന്റെ അല്ലാഹ്.... മ്മള് എന്തൊക്കെയോ ഇങ്ങോട്ട് വരുമ്പോൾ കണക്ക്‌ കൂട്ടിയല്ലോ കലിപ്പന്റെ നോട്ടം കണ്ടപ്പോൾ തന്നേ മ്മളൊക്കെ മറന്നുപോയി. ഓനൊന്ന് ഉറക്കെ ആയിഷ വിളിച്ചാൽ മ്മളെ പിന്നെ ഖബറിലേക്കെടുത്താൽ മതി. നിച്ചുക്കന്റെ സംസാരം കേട്ടപ്പോൾ ആ കാര്യതിലും തീരുമാനമായി. " ഡീ, നിന്നോട് ഞാൻ ചോദിച്ചോ പാൽ. പറയടി, ആരെങ്കിലും പറഞ്ഞോ നിച്ചു അവിടെ മയ്യത്താകാൻ കിടക്കയാണ് അവസാനം ഒരിറ്റു വെള്ളം കൊടുക്കണം ന്ന്‌, ഓള് വന്നിരുക്കുന്നു ഒലിപ്പീരും കൊണ്ട്. മേലിൽ എന്റെ കാര്യം നോക്കിപോകരുത്. ഇ... ഇക്കാ.... ഞാൻ ഉമ്മി കയ്യിൽ തന്നപ്പോൾ.. ഞാൻ... എനിക്ക്‌ മ്മൾക്കൊന്നും പറയാൻ കഴിയുന്നില്ല. ആകെ ശരീരം തളരുന്നത് പോലെ കണ്ണുനീർകൊണ്ട് മ്മളെ തട്ടമൊക്കെ നനഞ്ഞു കുതിർന്നു. കയ്യിലുള്ള പാൽ ഗ്ലാസ്‌ ഒരിക്കൽ കൂടെ ഇക്കയിലേക്ക് നീട്ടി. പ്ബേ...... ഒളൊരു പാൽ, ഇത്രയും പറഞ്ഞു മ്മളെ കയ്യിലെ ഗ്ലാസ്‌ ഒറ്റ തട്ടണ്ട് തട്ടി. നീയെന്താടി കരുതിയെ അന്റെ സൌന്ദര്യം കണ്ട്‌ മതിമറന്നാണ് അന്നേ മ്മള് കെട്ടിയെന്നോ. അന്റെ ബാപ്പാന്റെ കയ്യിലെ പൂത്ത ക്യാഷ് കണ്ടിട്ടാടി ഞാനിതിന് മുതിർന്നത്. മ്മൾക്ക് സങ്കടവും വെറുപ്പും ഒന്നിച്ചു വന്നു. ഇക്കാ ..... Sorry അങ്ങനെ വിളിക്കാനെനിക്കൊരു അവകാശവുമില്ലെന്ന് ബോധ്യമായി. സ്വന്തമാക്കാനാവില്ലെന്ന് നൂറുവട്ടം എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും എന്റെ മുമ്പിലേക്ക് വന്നത് നിങ്ങളാണ്. വീണ്ടും ആ മുഖംമൊന്നു കാണുമ്പോൾ എന്റെ സ്വന്തം തന്നെയെന്നു എനിക്ക്‌ തോന്നിയിട്ടുമുണ്ട്. നിക്കാഹ് കഴിഞ്ഞു മൂന്ന് മാസകൊണ്ട് ഒര്പാട് കിനാക്കൾ നെയ്തുകൂട്ടി ഉറങ്ങാതെ നിങ്ങളെ മുഗം മാത്രം മനസ്സിൽ കൊണ്ട് നടന്നു എന്നിട്ട്... എന്നിട്ട് എന്നെ ചതിക്കുകയായിരുന്നു ലേ.... വേണ്ടായിരുന്നു നിച്ചുക്ക ഒന്നും വേണ്ടായിരുന്നു. മ്മള് പറയുന്നത് കേട്ട് ഇക്കയോന്നു പുച്ഛിച്ചു ചിരിച്ചു. നിന്റെ പ്രസംഗം കഴിഞ്ഞെങ്കിൽ ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്യ്. ബാക്കിയുള്ളോർക്ക് കിടക്കണം. ഒരു ദയയുമില്ലാതെ നിച്ചുക്ക കട്ടിലിൽ കയറി കിടന്നോണ്ടു ഒച്ചയിട്ട് പറഞ്ഞു. പിന്നെ ആ തറയൊന്നു ക്ലീൻ ചെയ്തെക്ക്. അനുസരണയില്ലാത്ത ഒഴുകിയ കണ്ണുനീരിനെ ഒരുകയ്യോണ്ട് തുടച് മരുകയ്യോണ്ട് ഇരുട്ടിൽ തപ്പി തടഞ്ഞു മ്മള് ഓരോ ചില്ലുകളും പെറുക്കിയെടുക്കാൻ തുടങ്ങി. ഇരുട്ടായത് കൊണ്ട് തന്നേ മ്മളെ കയ്യിലൊരു ചില്ല് തുളഞ്ഞു കയറി. Aറിയാതെ മ്മളിൽനിന്നൊരു ശബ്ദം വന്നു ആ..... റബ്ബേ... എന്താടി.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല എന്ന് ചോദിച്ചപ്പോളേക്കും മ്മള് വേഗം ബാല്കണിയിലേക്ക് ഓടി. അവിടെയിരുന്ന് ഒരുപാട് കരഞ്ഞു. കയ്യിൽ നിന്നും രക്തം ചെറിയരീതിയിൽ ഒലിക്കാൻ തുടങ്ങി. മ്മള് കയ്യിലുണ്ടായ കർചീഫ് കൊണ്ട് അമർത്തിപ്പിടിച്ചു. മ്മള് കരഞ്ഞു കരഞ്ഞു തളര്ന്നു.പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം മ്മളടുക്കലേക്ക് വരാൻ തുടങ്ങി. ഒടുക്കം മ്മളെ തേങ്ങലിന്റ ശബ്ദം കൂടി കൂടി വന്നു. മ്മള് ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പെടാപാടുപെട്ടു. പെട്ടെന്ന് മ്മളെ ആരോ ചേര്ത്തുപിടിച്ചു. ആളെ കണ്ടപ്പോൾ മ്മൾക്ക് സങ്കടവും സന്തോഷവും ഒന്നിച്ചുവന്നു. ഐഷു... എന്ത് പറ്റിയെടാ കയ്യിൽ നിന്നും ബ്ലഡ്‌ വരുന്നല്ലോ വാ ഞാൻ മുറിവ് കെട്ടിത്തരാം. നിച്ചുക്ക വെപ്രാളപ്പെട്ട് മ്മളെ കയ്യിൽ പിടിച് വലിച്ചുകൊണ്ട് പറഞ്ഞു. വേണ്ട... എന്റെ കയ്യ് മുറിയും ബ്ലഡ്‌ ഉം വരും അതിന് ഇങ്ങൾക്കെന്താ നിച്ചുക്ക രക്തം വാർന്ന് മ്മള് മരിച്ചോട്ടെ. നിച്ചുക്കക്ക് ഞാനൊരതികപറ്റ് ആയിട്ട് ഇവിടെ കഴിയുന്നതിലും ഭേദം അതല്ലേ മ്മളെ കയ്യ് തട്ടി മാറ്റി. @@@@@@@@@@@@ ഐഷു ന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ മ്മള് വേഗം ഫോണെടുത് ചുമ്മാ അതിൽ തോണ്ടിക്കൊണ്ടിരുന്നു. ഓളെയൊന്ന് വട്ടു പിടിപ്പിക്കണം അതിനുവേണ്ട തന്ത്രങ്ങൾ മ്മള് കണക്ക്‌ കൂട്ടി. അല്പനേരം ആയിട്ടും പെണ്ണെ കാണുന്നുന്നില്ല. പെട്ടെന്ന് ഓള് വാതിലും തുറന്നകത്തു കയറി. മ്മളെ മൊഞ്ചത്തി ഒന്നൂടെ മൊഞ്ചായിട്ടുണ്ട്. Red കളറിലുള്ള night ഗൗൺ ആണ് പെണ് ട്ടിരിക്കുന്നത്‌. മ്മളെ മഹർ ഓളെ മാറിലങ്ങനെ തൂങ്ങി കിടക്കുന്നുണ്ട്. ഒന്നൂടെ തിളക്കം കൂടിയപോലെ. പക്ഷെ മ്മള് ഇതൊക്കെ ഇടക്കണ്ണിട്ട് നോക്കുകയെ ചെയ്തുള്ളു ട്ടോ. അല്ലെങ്കിൽ മ്മളെ പ്ലാൻ ഒക്കെ തകരും. കണ്ട്രോൾ തരണേ റബ്ബേ എന്ന് പടചോനോട് ദുആ ചെയ്തു മ്മള് ഒരു കാച്ചങ് കാച്ചി. പാവം ഐഷു... നല്ലോണം സങ്കടം വന്നിട്ടുണ്ട് പെണ്ണിന്റെ കരച്ചിൽ കണ്ടിട്ട് മ്മളെ കണ്ണൊക്കെ നിറഞ്ഞു വന്നു . അത്‌ ഓള് കണ്ട്‌ പിടിക്കാതിരിക്കാൻ മ്മള് വേഗം കയറി കിടന്നു . ലൈറ്റ് ഓഫ്‌ ചെയ്ത് കഴിഞ്ഞപ്പോളാണ് നിലത്ത് ചിതറിയ ഗ്ലാസ്‌ കഷ്ണങ്ങളെ ഓർമ്മ വന്നത്. ദേഷ്യംത്തിൽ പെണ്ണിനോട് ക്ലീൻ ചെയ്യാനും പറഞ്ഞു. ഐഷു ന്റെ തേങ്ങൽ മ്മളെ ഖൽബിനെ മുറിവേൽപ്പിച്ചു. ഇത്രയും മതി ഇനിയും ഓളെ കണ്ണീര് കാണാൻ വയ്യ. മ്മള് പെണ്ണിനരികിലേക്കായി എഴുനേൽക്കാൻ തുടങ്ങുബോളാണ് ഐഷു നിലവിളിച്ചത്. പെട്ടെന്ന് മ്മള് ചാടി എഴുനേറ്റു ലൈറ്റ് ഇട്ടപ്പോൾ തറയിൽ അങ്ങിങ്ങായി ബ്ലഡ്‌ പോയ അടയാളങ്ങൾ മ്മളെ നെഞ്ചിൽ കൊള്ളിയാൻ മിന്നി. റബ്ബേ.... എന്റെ പെണ്. പിന്നെ മ്മളൊരു പാച്ചിലാണ്. ബ്ലഡ്‌ തുള്ളികളെ ഫോളോ ചെയ്തു മ്മളെത്തിയത് ബാല്കണിയിലാണ്.നോക്കുമ്പോൾ പെണ്ണ് കരഞ്ഞു തളര്ന്നു ഫ്ലോറിൽ ഇരുന്നു പോയിട്ടുണ്ട്. എന്റെ ചെയ്തികളെ തോന്നിപ്പിച്ച സമയത്തെ ഒരു നിമിഷം ശപിച്ചുകൊണ്ട് മ്മള് പതിയെ ഐഷുവിനെ ചേര്ത്തുപിടിച്ചു. മ്മളെ മൊഞ്ചത്തി തളര്ന്ന കണ്ണുകളോടെ ആകാംക്ഷയിൽ മ്മളെ നോക്കി. ആ നോട്ടം മ്മളെ ഹൃദയം കീറിമുറിച്ചു. ഞാൻ കാരണം ഒരുപാട് വേദനിച്ചല്ലോ റബ്ബേ.... ഞാനെന്തൊരു ക്രൂരനാണ്. പെട്ടെന്ന് ഐഷു എന്നെ തള്ളിമാറ്റി കൊണ്ട് പറഞ്ഞാ വാക്കുകൾ അവളുടെ മനസ്സിൽ എത്രത്തോളം സങ്കടം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക്‌ വ്യക്തമായി. എന്റെ മുഖത്തുപോലും നോക്കാതെ ഐഷു തിരിഞ്ഞ് നടന്നു. എന്നിട്ട് റൂമിലുണ്ടായിരുന്ന ദിവാൻകോട് ലക്‌ഷ്യം വെച്ചു നടന്നു. നമ്മള് സമ്മതിക്കുമോ. പിടിച്ചു വലിച്ചു മ്മളെ നെഞ്ചിലേക്കിട്ടു. പെട്ടെന്നുള്ള ആക്രമണം പെണ്ണൊരിക്കലും പ്രതീക്ഷിച്ചുകാണില്ല. മ്മളെ കരവലയത്തിനുള്ളിൽ കിടന്നു ഓളെ പിടച്ചിൽ കണ്ട്‌ ഒരു കടിയങ് കൊടുക്കാനാണ് തോന്നിയത്. പിന്നെ first night ൻ ഭാര്യയുടെ കയ്യിൽ നിന്നും ഭർത്താവ് തല്ലും വാങ്ങി എന്ന് പറയിപ്പിക്കണ്ട കരുതി സംയമനം പാലിച്ചു. ഓളെ പിടിച്ചു അരികിലിരുത്തി. നീരസത്തോടെ ഐഷു എന്നിൽ നിന്നും മുഖം തിരിച്ചു. ഒരു ദിവസം കൊണ്ട് എന്നെ വെറുത്തു പോയോടി. അത്രയും ഞാൻ വേദനിപ്പിച്ചല്ലോ ഒരാഴ്ച യോളം ഒരു കാരണവുമില്ലാതെ. ഇക്കാനോട് ക്ഷമിക്കില്ലേ ഐഷു. എന്താ പെണ്ണെ ഇങ്ങനെ നോക്കണേ പെട്ടെന്ന് എനിക്ക്‌ എന്താണ് പറ്റിയത് എന്നാണോ. മണ്ടി പെണ്ണെ നമ്മളെ first night ഒന്ന് കളറാക്കിയതല്ലേ. പെട്ടെന്ന് മ്മളിങ്ങനൊക്കെ കാണിച്ചാൽ ഇജ്ജ് സംശയിക്കും അതുകൊണ്ട് മ്മള് ഒരാഴ്ച മുൻപ് തന്നേ പണി തുടങ്ങി. എങ്ങനെ ഉണ്ട്. പെട്ടെന്ന് ഐഷു എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഇ..... ഇക്കാ ഞാൻ ഇക്കാനെ ഒരു നിമിഷം തെറ്റിദ്ധരിച്ചു പോയി. എന്നോട് പൊറുക്കണം അയ്യേ എന്റെ ഐഷു കരയാണോ കൊച്ചുകുട്ടികളെപോലെ മോശം ഉണ്ട് ട്ടോ . അപ്പോളെ ഇങ്ങനെ കരഞ്ഞും പരിഭവം പറഞ്ഞും ഇരുന്നാൽ മതിയോ. മ്മളെ നെഞ്ചോടു ചേർത്തു ഓളെ ആധരത്തിൽ മ്മളൊരു സ്നേഹ ചുംബനം നൽകി. നാണം കൊണ്ട് മ്മളെ ഹൂറിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. അപ്പോൾ മ്മള് ലൈറ്റ് ഓഫ്‌ ചെയ്യട്ടെ. അല്ല ചങ്ങായിമാരെ ഇങ്ങളെന്ത് നോക്കിനിൽക്കുകയാണ്. ഇനിയെങ്കിലും ആ പാവങ്ങളെ വെറുതെ വിട്ടൂടെ (ഈ സ്റ്റോറി പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഞാൻ കരുതിയതല്ല. പിന്നെ മ്മളെ സാഹചര്യം എന്റെ സുഹൃത്തുക്കൾ മനസ്സിലാക്കുമെന്ന് കരുതുന്നു. എന്റെ സ്റ്റോറി തുടക്കം മുതൽ വായിച്ച് സപ്പോർട്ട് ചെയ്‌തും എന്നെ എഴുതാൻ പ്രേരിപ്പിച്ചതും കൂടെ നിന്ന കൂട്ടുകാർക്ക് ഓരായിരം നന്ദി. അടുത്ത സ്റ്റോറി യുമായി വീണ്ടും കാണാം Thanks all chanks) അവസാനിച്ചു.........
38.6k views
2 days ago
#

📙 നോവൽ

*"ആയിഷ ഷർമിയ* *ഖൽബറിഞ്ഞ പെണ്ണ് "* *17 മുതൽ 21* *✍🏻 ആയിഷ അച്ചൂസ്* *📚 വായന മുറി* Part--17 അയ്യേ.... ഇന്റെ ഐഷു കരയാണോ, അനക്കിന്നൊട് മുഹബത്തൊന്നുമില്ലന്നാണ് നമ്മളറിഞ്ഞത്. ഈയ്യൊരു കാ‍ന്താരി ആണെന്നൊക്കെ ഷാനു പറഞ്ഞിട്ട് ഇതിപ്പോൾ ഒരു കൊച്ചു പൂച്ച കുഞ്ഞിനേക്കാൾ കഷ്ട്ടം ആണെല്ലോ. അല്ല ചങ്ങായി മാരെ ഇങ്ങൾക്ക് ആളെ മനസ്സിലായോ..... ആ.... ഇങ്ങള് ഉദ്ദേശിച്ചത് തന്നെ മ്മളെ നിച്ചുക്ക. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ഞാൻ കുതറി മാറി. ഐഷു... ഇനി സത്യം പറയ് അനക്കിന്നൊട് മുഹബതുണ്ടോ ഇല്ലേ ?... മ്മളൊന്നും മിണ്ടാതെ തലയും താഴ്ത്തി ഓരേ നിൽപ്പ്. മ്മളെ മറുപടിയൊന്നും കിട്ടായിട്ട് നിച്ചുക്ക വീണ്ടും ചോദ്യം ആവര്ത്തിച്ചു. ഐഷു... ഇജ്ജ് ഞാൻ ചോദിച്ചത് കെട്ടില്ലാന്നുണ്ടോ... എന്നാൽ വേണ്ട അപ്പോൾ നമ്മള് പറഞ്ഞോട്ടെ അനക്കിന്നെ ഇഷ്ട്ടം ഇല്ല... വേറെ പുയ്യാപ്ല നെ നോക്കിക്കോളാൻ. ഇത്രയും പറഞ്ഞു നിച്ചുക്ക തിരിഞ്ഞ് നടന്നു. പടച്ചോനെ.... മ്മള് കുറച്ചു ജാഡ കാട്ടി നോക്കിയതാ ഇനിപ്പോ മോങ്ങാനിരുന്ന നായിന്റെ തലയിൽ തേങ്ങാ വീണപോലെ ആയല്ലോ... ഐഷു.... ഇയ്യിങ്ങനെ ആലോചിച്ചു നിൽക്കാൻഡ് ആ കുരിപ്നെ പോയി കെട്ടിയങ് പിടിച്ചാളെ.... അന്റെ മനസിലുള്ള മുഹബത്തിന്റെ പളുങ്ക് പാത്രം ഓന്റെ മുന്പിൽ തുറന്നാളെ.... നമ്മളെ മനസ്സ് നമ്മളോട് പറഞ്ഞോണ്ടിരുന്നു. പിന്നെ ഒന്നും നോക്കിയില്ല നിച്ചുക്ക ഇന്റെ റൂമിന് പുറത്തേക്കിറങ്ങാൻ ആയതും മ്മള് ഓടിപോയി ഇരുകൈകളും വാതിലിനിരു സൈഡിലും വെച് ഒറ്റ നിർത്തങ്ങാട്ട് നിന്ന്. മ്മ്മ്......എന്താ.. രണ്ടു കയ്യും മാറത്തു കെട്ടി ഒരു പുരികം പോക്കി നിച്ചുക്ക മൂളികൊണ്ട് ചോദിച്ചു. പടച്ചോനെ.. എങ്ങനെ പറഞ്ഞു തുടങ്ങും.... ഒരെത്തും പിടിയും കിട്ടുന്നില്ല. ആകെ കൂടി നെല്ലിക്ക പോലെ, ചവർപോണ്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ. ഇയ്യോന്ന് ഇങ് മാറി നിക്ക് ഞാൻ അങ്ങോട്ട്‌ പോട്ടെ. ഇജ്ജ് ആളെ കുതിരാക്കാനാ മുന്പിൽ കേറി നിക്കണേ... നിച്ചുക്ക കലിപ്പിലായി. ഓന്റെ കലിപ്പും മീശ പിരിക്കലും കണ്ടിട്ട് മ്മള് പറയാൻ വന്നത് മറന്നങ്ങനെ നിന്നു. എ... എനിക്ക്.. ഇഷ്ട്ടകേടൊന്നും ഇല്ല. ഞാൻ വിക്കി വിക്കി പറഞ്ഞു. എന്ന് വെച്ചാൽ ഐഷു ന് നൂറിൽ നാല്പത് ശതമാനം ഇഷ്ടം ആണ് ബാക്കി അറുപതു ഇഷ്ടക്കേടും ല്ലേ... ആയിക്കോട്ടെ... ഇന്നേ ഇന്റെ പെണ്ണ് ഹൺഡ്രഡ് പേസനും ഇഷ്ട്ടം ഉണ്ടാകണം എന്ന് എനിക്ക്‌ നിര്ബന്ധണ്ട്. അപ്പൊ അനക്ക് വേറെ നോക്കാൻ പറയാലേ..... ഒനാണേൽ ഒരുനിലക്കും മ്മളെ വിടണ ലക്ഷണമില്ല. മ്മളൊന്നും മിണ്ടാതെ തിരിച്ചു റൂമിലേക്ക്‌ തന്നെ കയറി ജനലിനരികിൽ തന്നെ നിന്നു. അതേ...... എനിക്കെന്തായാലും ഈ കാന്താരിയെ മതിട്ടോ, 40%ഞാൻ 100ആക്കി കൊള്ളാം. മ്മളെ നിച്ചുക്കാക്ക് മുഖം തിരിച്ചു നിർത്തി കണ്ണിലേക്കു നോക്കി പറഞ്ഞു. മ്മള് നാണം കൊണ്ട് തലയൊക്കെ താഴ്ത്തി ചുണ്ടിലൊരു ചെറു പുഞ്ചിരിയാലെ ഇക്കയെ ചേർന്ന് നിന്ന്.അപ്പോൾ തന്നെ നിച്ചുക്ക അതൊരു സെൽഫി യാക്കി ഗാലറിയിൽ സൂക്ഷിച്ചു. അതേ..... ഞങ്ങൾക്കകത്തേക്ക് വരാമോ..അത്രയും പറഞ്ഞു കൊണ്ട് പെട്ടെന്ന് ഇക്കാക്കമാര് അങ്ങോട്ട്‌ വന്നു. മ്മള് വേഗം നിച്ചുക്കയിൽ നിന്നും അകന്നു നിന്നു. അപ്പോളെ നിച്ചു ഇയ്യ്‌ പോകാനൊന്നും ഉദ്ദേശമില്ലേ.... ഷാനുക്കയാണ് ചോദിച്ചത്. ഞാൻ പോണെടോ..... എന്തോ ഒന്നെന്നെ ഇവിടെ പിടിച്ചു നിർത്തുന്നത് പോലെ ഇടയ്ക്കണ്ണിട്ട് മ്മളെ നേരെ നോട്ടമെറിഞ്ഞു നിച്ചുക്ക... പറഞ്ഞു. അയ്യെടാ അതൊക്കെ നമ്മക്ക് പിന്നെ തീരുമാനിക്കാം ഇപ്പോ മോന് നടന്നേ.. ഷാഹിക്ക നിച്ചുക്കയെ ഉന്തി തള്ളി കൊണ്ടുപോയി... പോകുന്നതിനിടയിൽ ഒന്ന് തിരിഞ്ഞ് നോക്കി സൈറ്റടിച് ഒരു പ്ലൈൻ കിസ്സും നമ്മക്ക് തന്നു. അറിയാതെ മ്മളെ കണ്ണുകൾ താന്നു കൂടെ ചുണ്ടിൽ ഒരു ചിരിയും. അങ്ങനെ വല്ലിക്കയുടെ എൻഗേജ്മെന്റിന് തൊട്ടടുത്ത സൺ‌ഡേ മ്മളെ എൻഗേജ്മെന്റും ഫിക്സ് ചെയ്തു എല്ലാരും പിരിഞ്ഞു. പോകുമ്പോളും ഞാനാ ബാല്കണിയിലിരുന്ന് മൗനമായി യാത്ര പറഞ്ഞു. @@@@@@@ @@@@@@@ @@@@@@ ഐഷു വിന്റെ നാണം കലർന്ന ചിരിയും നോട്ടവും... ഹാവൂ.. ഇന്റെ റബ്ബേ ഓർക്കാൻ കൂടി വയ്യ. സത്യത്തിൽ മ്മൾക്ക് ഓളെ വിട്ട് പോരാൻ തോന്നിയില്ല. ആ ഉണ്ടക്കണ്ണുകൊണ്ട് പെണ്ണ് നോക്കി മ്മളെ ആകെ എടങ്ങാറാക്കി. അല്ലെങ്കിലെ ഉണ്ടക്കണ്ണ ണ് സാധാ സമയം അത്‌ നീട്ടി വലിച്ചെഴുതി.... ഭംഗി കൂട്ടിയാൽ മ്മളെ പിടിച്ചാൽ കിട്ടൂല. വീട്ടിലേക്കു കയറിയതും ഉമ്മിയും ഇത്തയും നൂറയും എനിക്ക്‌ ചുറ്റും നിരന്നു. വിശേഷങ്ങളൊക്കെ ചോദിക്കുന്ന തിരക്കിലാണ്. എന്തായി മോനെ പോയിട്ട്, ഓള് സമ്മതിച്ചോ, കാര്യങ്ങളൊക്കെ എന്തായി ?ശ്വാസം വിടാതെ മാറി മാറി ചോദ്യം ചോദിച്ചു കൊണ്ടിരുന്നു. ഇവരെ വർത്താനം കേട്ടിട്ട് മ്മക്ക് ശ്വാസംമുട്ടാൻ തുടങ്ങി. എന്റെ പോന്നാരെ ഉമ്മച്ചി... ഒരു മയത്തിലൊക്കെ ചോദിക്ക്. ഇതൊരുമാതിരി പോലീസ് ചോദിക്കണ പോലെ ഫുൾ സ്റ്റോപ്പൊന്നും ഇല്ലാതെ... ഒരുവിതം അവരോടു കാര്യങ്ങളൊക്കെ പറഞ്ഞു. റൂമിലേക്ക്‌ പോയി.ഡ്രസ്സ്‌ മാറി ഡയറി എടുത്ത്‌ എഴുതാൻ തുടങ്ങി. ഐഷു വിനെ കണ്ട നാൾ മുതൽ എഴുതി തുടങ്ങിയ ഡയറി ആണ്. എഴുത്തൊക്കെ കഴിഞ് ടേബിളിൽ തന്നെ മടക്കി വെച്ചു, കട്ടിലിലെങ്ങനെ കിടന്നു. സത്യത്തിൽ ഇന്ന് രാവിലെ ഷാനു എനിക്ക്‌ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല ഐഷു പെട്ടെന്ന് സമ്മതിക്കുമെന്ന്. എന്തായാലും എനിക്കൊരു പടി മുന്പേ ഉമ്മച്ചി എറിഞ്ഞത് കൊണ്ടല്ലേ ഇന്ന് ഞാൻ സന്തോഷമെന്തെന്ന് അരിഞ്ഞത്. ഉമ്മച്ചിയോടും ഇത്തയോടും ഐഷുവിനെ കുറിച്ച് പറഞ്ഞപ്പോളെന്നെ ഉമ്മച്ചി ഉപ്പാക്ക് വിളിച്ചു പറഞ്ഞിരുന്നു. ഉപ്പ ഐഷുന്റെ ബാപ്പക്കും അങ്ങനെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ നടന്നു. hallo... കാക്കു... പെണ്ണ് കാണാനൊക്കെ പോയിട്ട് എന്തായി,, ആളെങ്ങനെ മൊഞ്ചത്തിയാണോ കട്ടിലിന്റെ അരികിലൊരു ചെയറിട്ടുകൊണ്ട് യാചി ചോദിച്ചു. അതിന് മറുപടിയെന്നോണം ഞാൻ ഒരു പുഞ്ചിരി നൽകി കൊണ്ട് എഴുനേറ്റു ബാൽക്കണിയിൽ പോയി. മാനത്തുദിച്ച നിലാവിനെ ചൂണ്ടി കാണിച്ചു യാച്ചി യോട് ഞാൻ ചോദിച്ചു :നീ ആ ചന്ദ്രനെ കണ്ടോ... ഐഷു വിന്റെ ചിരി അതുപോലെയാണ്, നീണ്ട കണ്പീലികളുള്ള അവളുടെ കണ്ണ് അതൊന്നൊന്നര മുതലാണ്‌, ആ ചുണ്ടും അതിലെ മറുകും ഏതൊരു ആണിനേയും സ്വാതീനിക്കുന്നതാണ്. ഓഹോ.... എന്നാലെ ഇന്റെ കാക്കു കിനാവ്‌ കാണ് ഞാൻ ഇപ്പോൾ വരാം. റബ്ബേ.... കാക്കു പറഞ്ഞു വരുന്നത് ഇന്റെ ഐഷു വിനെയാണോ. എന്തോ ഇനിയെന്റെ തോന്നലോ ശ്ശോ... ഒന്ന് ഫോട്ടോ ചോദിച്ചു നോക്കിയാൽ മതിയായിരുന്നു ആകെ മനസ്സിനൊരസ്വസ്ഥത. മനസ്സിനിണങ്ങിയ പെണ്ണിനെ കിട്ടിയപ്പോൾ കൈ വിട്ടുപോകുകയാണല്ലോ.... ആകെ ടെൻഷൻ അടിച്ചു ഉറക്കം വരുന്നില്ല. ഉമ്മച്ചി വന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചെങ്കിലും ഫ്രണ്ട് ന്റെ കൂടെ പുറത്ത് ന്ന്‌ കഴിച്ചു എന്ന് കള്ളം പറഞ്ഞു. ഒരുപാട് സമയം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വന്നില്ല. അങ്ങനെ കാക്കുവിന്റെ റൂമിലേക്ക്‌ നടന്നു. ഐഷു ആണോ എന്നറിയണം, ആണെങ്കിൽ... ഞാൻ റൂമിൽ കയറിയപ്പോൾ കാക്കു ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു, വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. അപ്പോളാണ് ടേബിളിൽ പാതി തുറന്ന് വെച്ച ഡയറി സ്രെദ്ധയിൽ പെട്ടത്. അതെടുത്ത് മറിച്ചു നോക്കി. താളുകൾ മറിയുന്നതനുസരിച് എനിക്ക്‌ ശരീരം തളരുന്നപോലെ, എന്നാലും ഒന്നുകൂടെ ഉറപ്പ് വരുത്താൻ കാക്കുവിന്റെ ഫോൺ ഞാൻ ഓപ്പൺ ചെയ്തു. വോൾപേപ്പർ ഐഷുവും കാക്കുവും ചേർന്ന് നിലയ്ക്കുന്ന ഒരു ഫോട്ടോ. ഗാലറിയിൽ ഒരുപാട് ഫോട്ടോസ് വ്യത്യസ്ത ഭാവത്തിലുള്ളത്. ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വേഗം റൂമിൽ നിന്നുമിറങ്ങി നടന്നു. സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ അൽപ്പം വൈകി പോയി. അല്ലെങ്കിലും കാക്കു ആദ്യമേ മോഹിച്ച പെണ്ണാണ്. ഞാൻ.... വേണ്ട ഒന്നും വേണ്ട. കണ്ണുകളടച്ചങ്ങനെ കിടന്നു. @@@@@@@@@@@@@@@@@@ ഇന്ന് ഞാൻ വളരെ ഹാപ്പിയാണ്. വലിക്കാന്റെയും എന്റെയും എൻഗേജ്‌മെന്റിനുള്ള ഡ്രസ്സ്‌ എടുക്കാൻ പോകുകയാണ്. ഞാൻ ഇന്ന് ക്ലാസ്സ്‌ കാട്ടാക്കി. അങ്ങനെ എല്ലാവരും രണ്ടു കാറിലായി പുറപെട്ടു. നിച്ചുക്കയും ഉണ്ട് ട്ടോ ആള് ബ്രൈഡൽ സെക്ഷനിൽ കാത്തിരുന്നു മടുത്തു കാണും. അങ്ങനെ ഡ്രെസ്സെല്ലാം സെലക്ട്‌ ചെയ്യാൻ തുടങ്ങി. മ്മക്കുള്ളതൊക്കെ ഇക്കാക്ക മാർക്ക്‌ വിട്ടുകൊടുത്തു. ഒരു പീച് കളർ നെറ്റ് മോഡൽ ഫ്രോക്ക് അവരെനിക്ക് വേണ്ടി സെലക്ട് ചെയ്തു. Same ഐറ്റം മെറൂൺ കളർ വലിക്കാന്റെ പെണ്ണിനും എടുത്തു. നിച്ചുക്ക മറ്റൊരു ദിവസം ഷോപ്പിങ് ചെയ്‌തോളാമെന്ന് പറഞ്ഞു. അങ്ങനെ എല്ലാരും ഡ്രെസ്സൊക്കെ എടുത്ത് സമയം അഞ്ചു മണിയാകനായി. ഫുഡ്‌ കഴിച്ചിട്ടില്ല, അങ്ങനെ നല്ല ഫ്രൈഡ്‌റൈസും അൽഫാമും മൂക്ക് മുട്ടെ തിന്ന് നേരെ ബീച്ചിലേക്ക് വിട്ടു. ഞാനും നിച്ചുക്കയും കൈകോർത്തങ്ങനെ നടന്നു. ഐഷു... ഈ കടല് കണ്ടോ അതിന്റെ തിരയെ നോക്ക് കരയെ പുണരാൻ വേണ്ടി വീണ്ടും വീണ്ടും അത്‌ ശ്രെമിക്കുന്നത് പോലെ അടുത്തുണ്ടായിട്ടും ഒരുപാട് അകാലത്തായി നമ്മള് നിന്നില്ലേ. ഇനിയൊരിക്കലും നമ്മള് മരണം കൊണ്ട് പോലും തനിച്ചാകാൻ പാടില്ല. ആാാാ... ഞങ്ങളെ സ്വപ്നങ്ങളേ കീറിമുറിച്ചു കൊണ്ട് ആ കടൽ തീരത്ത് ആരുടെയോ നിലവിളി ഉയർന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ആരൊക്കെയോ ചേർന്ന് ഇക്കാക്കമാരെ അടിക്കുന്നു. ഞാനും നിച്ചുക്കയും അവർക്കരികിലേക്ക് ഓടി അടുത്തു. തടഞ്ഞു വെക്കാൻ ശ്രെമിക്കുന്നതിനിടയിൽ ഉമ്മച്ചിയെ പിടിച്ചു തള്ളിയിട്ടു. അതുകണ്ടപ്പോൾ എന്റെ ഉള്ളം പിടഞ്ഞു. ഞാൻ ഉമ്മച്ചി.... എന്നുറക്കെ കരഞ്ഞു ഉമ്മക്കരികിലെത്തി പിടിചെഴുനെല്പിക്കാൻ സ്രെമിച്ചു. പെട്ടെന്ന് ഒരുത്തൻ എന്റെ മുടികുത്തിന് പിടിച്ചു എഴുന്നേൽപ്പിച്ചു... എന്നിട്ട് ആക്രോശിച്ചു . എന്റെ അനിയനെയും കൂട്ടുകാരെയും ആങ്ങളമാരെ വിട്ട് തല്ലിചതച് കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കാന് കരുതിയോ &#$%%@മോളെ.. നിന്റെ മറ്റവനെ ഞാൻ ജീവിച്ചിരിപ്പുണ്ടേൽ ജീവനോടെ വിടില്ല. അത്രയും പറഞ്ഞു അവനെന്റെ മുഖമടക്കി തല്ലി. മ്മൾക്കാകെ തല കറങ്ങുന്നത് പോലെ തോന്നി.. മണലിലേക്ക് വീണു. അപ്പോളേക്കും നിച്ചുക്ക എനിക്കരികിലെത്തി. ഐഷു.... കണ്ണ് തുറക്ക്.... കണ്ണ് തുറക്ക് മോളെ. എങ്ങനെയൊക്കെയോ ഞാനും ഉമ്മച്ചിയും കാറിൽ കയറിയിരുന്നു. ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി നിച്ചുക്ക പോയി. നമ്മക്കണേൽ ഒരു സമാധാനവുമില്ല. എല്ലാരെയും അടിച്ചു ഓടിച്ചു. പെട്ടെന്നാണ് ഷാനിക്കയുടെ നേരെ മൂർച്ചയുള്ള കത്തിയുമായി ഒരാള് ഓടി അടുക്കുന്നത് മ്മളെ സ്രെദ്ധയിൽ പെട്ടത്. എങ്ങനെയെല്ലോ ഡോർ തുറന്ന് ഞാൻ സർവ്വ ശക്തിയുമെടുത് ഓടി. ഷാനിക്കാ..... ആാാാാാ..... ഞാൻ ഷാനിക്കയുടെ മാറിലേക്ക് വീഴലും പുറകിൽ നിന്നും കത്തികൊണ്ട് ആഞ്ഞുള്ള കുത്തലും ഒന്നിച്ചായിരുന്നു. ഷാനിക്കയുടെ കയ്യിൽ നിന്നും ഞാൻ ഊർന്ന് മണലിലേക്ക് വീണു. അപ്പോളേക്കും എല്ലാവരും എനിക്കരികിലായി എത്തിയിരുന്നു. അക്രമകാരികളൊക്കെ നാലു വഴിക്കും ഓടി. ഐഷുട്ടി..... കണ്ണ് തുറക്ക്.. ഓരോരുത്തരും മാറി മാറി വിളിച്ചു. ഞാൻ.... എനിക്ക്‌....... ഒ..... ഒന്നും..... ഇ..... വാക്കുകൾ മുഴുവനാകാതെ ഐഷുവിന്റെ ശബ്ദം നിശ്ചലമായി. ഷാനു വേഗം വണ്ടിയെടുക്കടാ..... വല്ലിക്ക അലറി കരഞ്ഞു. കാറെടുക്കാൻ നോക്കിയപ്പോൾ കാറിന്റെ ടയർ ആ ചെറ്റകൾ പഞ്ചറാക്കിന്. അടുത്ത കാറിനരികിലേക്ക് ഓടിയപ്പോൾ ചാവി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ഭ്രാന്തന്മാരെപോലെ ആർത്തു കരഞ്ഞും ഓടിയും നടന്നു. ഒടുവിൽ മണലിൽ പൂഴ്ന്ന് കിടന്ന ചാവി കിട്ടി. ഈ സമയം കൊണ്ടത്രയും രക്തം വാർന്ന് പോയിരുന്നു. എങ്ങനെ യെല്ലോ അടുത്തുള്ള ഹോസ്പിറ്റലിൽ ഐഷു വിനെ എത്തിച്ചു. But... അവിടെ വേണ്ട വിധത്തിലുള്ള സൗകര്യമൊന്നുമില്ലാത്തത് കൊണ്ട് വീണ്ടും അവിടുന്നിറങ്ങേണ്ടി വന്നു. വലിയ സജ്‌ജീകരണങ്ങളുള്ള ഹോസ്പിറ്റലിൽ എത്തിയപ്പോളേക്കും ഐഷുവിൽ നേരിയ ഒരു ഹൃദയം മിടിപ്പ് മാത്രം ബാക്കിയായി. കരഞ്ഞു തളര്ന്നു ഞങ്ങൾ നാലു പേരും icu വിനു മുമ്പിലങ്ങനെ കൂട്ടിലിട്ട വെരുകിനെ പോലെ നടന്നു. അപ്പോളേക്കും തളർന്നവശയായ ഉമ്മയെയും താങ്ങി ഷാഹി ഞങ്ങൾക്കരികിലെത്തി. എന്റെ.... മോളെ.... എന്നുറക്കെ പറഞ്ഞു ആ മാതൃ ഹൃദയം തേങ്ങി. എന്ത് പറഞ്ഞാ ഉമ്മയെ ആശ്വസിപ്പിക്കുമെന്നറിയാതെ അഞ്ചു മുഖങ്ങളും താണ്‌ പോയി. ഇടയ്ക്കിടയ്ക്ക് ചില്ലു വാതില് തുറന്ന് നേഴ്‌സുമാരും ഡോക്ടർസും മാറി മാറി ഓടി. ഓരോ ഡോക്ടറേയും പിടിച്ചു വെച്ചു ആ സഹോദരൻമാരും പ്രിയപ്പെട്ടവൾക്കു സംഭവിച്ച ദുരിതമോർത് ആ പ്രിയനും കേണപേക്ഷിച്ചു. ഡോക്ടർ... ഞങ്ങളെ പ്രാണനാണ് അകത്തു മരണത്തോട് മല്ലടിക്കുന്നത്, എന്ത് വിലകൊടുത്തും ഞങ്ങൾക്കവളെ തിരിച്ചു തരണം ഡോക്ടർ... Pls. ഡോക്ടർ രുടെ കൈകൾ കൂട്ടിപിടിച്ചവരോരുത്തരും പൊട്ടി കരഞ്ഞു. മിസ്റ്റർ... നിങ്ങളിങ്ങനെ ഇമോഷണൽ ആവാതെ.. She is complicated, എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഒര്പാട് ബ്ലഡ്‌ പോയത്‌ കൊണ്ട് തന്നെ എന്തെങ്കിലും മിറക്കിൾ സംഭവിക്കണം. Prayar for god ഇത്രയും പറഞ്ഞു ഡോക്ടർ ധൃതിയിൽ icu വിലേക്ക് കയറി. സർവശക്തൻ മുന്പിൽ കരഞ്‌ പറഞ്ഞും അങ്ങോട്ടുമിങ്ങോട്ടും ഓടിയും സമയമങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന് ഞങ്ങൾക്കുമുമ്പിലായി ആ വലിയ ചില്ലു വാതില് തുറക്കപ്പെട്ടു. ഡോക്ടർ.. ഞാങ്ങള്കരികിലായി വന്നു നിന്നു. ഡോക്ടർ... ഞങ്ങളെ ഐഷു... Sorry മിസ്റ്റർ നിഷാൽ, ഞങ്ങൾക്ക് രക്ഷിക്കാനായില്ല. കേട്ടതൊരിക്കലും സത്യമാകരുതേ എന്ന് ഉള്ളുരുകി ദുആ ചെയ്തു. സ്നേഹിച്ചു കൊതി തീർന്നില്ല റബ്ബേ.... അതിന് മുൻപ് നീ അങ് കൊണ്ടുപോയല്ലേ.... ചുമരിൽ മുഗം ചേർത്തു ഞാൻ തേങ്ങി. ഐഷു വിന്റെ ഉമ്മ തളര്ന്നു വീണു. മാലാഖമാരുടെ അകമ്പടിയോടെ വെള്ള പുതച്ച ഐഷുവിന്റെ മയ്യത്ത് icu വിനു പുറത്തേക്ക് കൊണ്ട് വന്നു. അത്രയും സമയം സങ്കടം കടിച്ചമർത്തിയിരുന്ന ഓരോരുത്തരും മാറി മാറി ആ കവിളിൽ മുത്തം നൽകി. അവസാനം നിനക്ക് കാണേണ്ടെടാ... നിന്റെ ഐഷു വിനെ എന്ന് കരഞ്ഞുകൊണ്ട് ഷാനു ചോദിച്ചപ്പോൾ കണ്ണുനീരിനാൽ കഴുകപ്പെട്ട മുഖവുമായി അവളുടെ മയ്യത്തിനരികിൽ ഞാൻ മുട്ട് കുത്തിയിരുന്നു. ആ കൈകൾ വാരിപുണർന്ന് മുത്തി. പെട്ടെന്ന് ഐഷു വിന്റെ വിരലുകളിൽ ഞാൻ ജീവന്റെ തുടിപ്പറിഞ്ഞു.ആരുടെയോ പ്രാർത്ഥനയുടെ ഫലമായി എവിടെയോ ഒരു തുടിപ്പാവശേഷിക്കുന്നത് അറിഞ്ഞ ഞാൻ ഡോക്ടർ എന്നുറക്കെ വിളിച്ചുകൊണ്ടു ക്യാബിനിലേക്ക് ഓടി. വീണ്ടും പ്രതീക്ഷയുടെ പൊൻതിരിവെട്ടം അവിടെയുണ്ടായ മുഖങ്ങളിൽ തെളിഞ്ഞു. ഐഷു വിനെ വീണ്ടും icu വിലേക്ക് കയറ്റി വാതിലുകളടഞ്ഞു........... തുടരും......... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--18 @@@@ @@@@@@@ @@@@ "മരിച്ചെന്നു കേട്ടാൽ വരണം നീ എന്റെ മയ്യത്ത് കാണാൻ മണ്ണിൽ മറക്കുവോളം അരികത്തായി കൂടെ വേണം ആരാന്നു ചോദിച്ചാൽ മടിക്കാതെ നീ പറയേണം എന്നെ ഒരുപാട് സ്നേഹിച്ചവളാ വിധി കാരണം പിരിഞ്ഞതാണെന്ന് " ***** മ്മള് കണ്ണുതുറന്നു ചുറ്റുമൊന്ന് നോക്കി. ശരീരമാസകലം വല്ലാത്ത വേദന, കട്ടിലിൽ എഴുന്നേറ്റിരിക്കാൻ നോക്കിയപ്പോൾ മ്മളെ വയറിലൊരു കെട്ടൊക്കെ ഉണ്ട്. വേദന കാരണം ഒന്നെഴുന്നേറ്റിരിക്കാൻ കഴിയുന്നില്ല. ആാാാ... വേദന കൊണ്ട് ഞാൻ നിലവിളിച്ചു. പെട്ടെന്ന് ഒരു നേഴ്‌സ് എനിക്കരികിലായി ഓടിയെത്തി. എന്നെ പിടിച്ചു കിടത്തി. എനിക്കെന്താണ്.... എനിക്ക് പോണം എന്റെ ഉമ്മച്ചി, ഇക്കാക്കമാർ ഉപ്പ.... എല്ലാരെയും എനിക്ക്‌ കാണണം. മ്മളാകെ ബഹളം വെച്ചു. ആ സ്ത്രീയാണേൽ എന്നെ പിടിച്ചു കിടത്താനുള്ള തന്ദ്രപാടിലാണ്. ഒരുനിലക്കും നമ്മള് വാഴകുന്നില്ലന്ന് കണ്ടപ്പോൾ അവര് ഫോണെടുത് വിളിക്കാൻ തുടങ്ങി :Hallo.... ഡോക്ടർ icu വിലുള്ള പേഷ്യന്റ് ന് ബോധം തെളിഞ്ഞു. സാർ... she is mentally distorbed. Ok sir..നിമിഷനേരം കൊണ്ട് ഡോക്ടർ icu വിലെത്തി. ഡോക്ടർ.... എന്നെ വിടാൻ പറയു... Pls നമ്മളുറക്കെ കരഞ്ഞു. ആയിഷ.... Cool down baby cool down ഡോക്ടർ മ്മളെ പതിയെ തലോടിക്കൊണ്ട് പറഞ്ഞു. ആയിഷ ക്ക് ഒന്നും സംഭവിച്ചിട്ടില്ല. നീണ്ട ഒന്നര മാസം ചെറിയൊരു മയക്കത്തിലായിരുന്നു താൻ. ഉമ്മയെയും കൂടപ്പിറപ്പുകളെയും കാണണ്ടേ തനിക്ക്, നിന്നെയും കാത്തൊരാൾഇപ്പൊളും പുറത്ത് നില്പുണ്ട് ഐഷു വിന്റെ നിച്ചുക്ക.... അവരെ ഒക്കെ കാണണമെങ്കിൽ നല്ല കുട്ടിയായി ഇരിക്കണം.... ഇന്ന് തന്നെ നമുക്ക് റൂമിലേക്ക്‌ മാറാം എന്താ...... ഇത്രയും പറഞ്ഞു ഡോക്ടർ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ തലയാട്ടി സമ്മതിച്ചു. സിസ്റ്റർ.... ആയിഷയെ റൂമിലേക്ക്‌ മാറ്റിക്കോളൂ.. എന്ന് നിർദേശം നൽകി ഡോക്ടർ പുറത്തേക്ക് പോയി. @@@@@ @@@@@@ @@@@@@ പടച്ചോനെ..... ഡോക്ടർ എന്താണ് ദൃതി പിടിച്ചു icu വിലേക്ക് കയറി പോയത്‌... എന്റെ ഐഷു വിനെന്തെങ്കിലും.... അല്ലാഹുവേ അവളുടെ ഉമ്മന്റെയും ബാപ്പന്റെയും കണ്ണുനീർ കണ്ടെങ്കിലും ഓളെ തിരിച്ചു നല്കണേ. കഴിഞ്ഞ ഒന്നര മാസമായി ഈ വരാന്തയിൽ കണ്ണീരുമായി ഇരിക്കാൻ തുടങ്ങിയിട്ട്. ഓരോന്നാലോചിച് കണ്ണുകൾ വീണ്ടും നിറയുന്നു. പെട്ടെന്ന് വാതിലുകൾ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു. ഞങ്ങളെല്ലാവരും ഡോക്ടറെ ചുറ്റും കൂടി..she is allright averything ok.... റൂമിലേക്ക്‌ ഷിഫ്റ്റ് ചെയ്യും അപ്പോൾ കണ്ടോളു... ഐഷുവിന്റെ ഉപ്പയുടെ ഷോള്ഡറില് തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ ആ വാക്കുകൾ ഞങ്ങളോരോരുത്തരുടേയും മനസ്സിൽ കുളിർമഴ പെയ്യിച്ചു. എങ്ങനെ എങ്കിലും ഒന്ന് ഐഷുവിനെ കാണാനും ആ കവിളിലൊന്ന് മുത്താനും മ്മളെ ഹൃദയം തുടിച്ചു. ഒന്ന് രണ്ടു മണിക്കൂറുകൾക്ക് ശേഷം മ്മളെ മൊഞ്ചത്തിയെ റൂമിലേക്ക്‌ മാറ്റി. എല്ലാരും ഓളെ മുത്തലും കരച്ചിലും പിഴിച്ചിലും അവിടെ അരങ്ങേറിയപ്പോളും ഞാൻ എല്ലാരും പുറത്തിറങ്ങട്ടെ എന്ന് കരുതി ക്ഷമയോടെ കാത്തിരുന്നു. ഓരോന്നും ഒരുനിലക്കും മാറില്ലെന്ന് കണ്ടപ്പോൾ ഞാനും പതിയെ ആ റൂമിലേക്ക്‌ കടന്നു ചെന്നു. മ്മളെ കണ്ടപ്പോൾ എല്ലാരും പുറത്തേക്കിറങ്ങി. ഓളെ കാക്കുമാരും എന്റെ ഇത്തയുമൊക്ക വളിഞ്ഞ ഒരു ചിരി ചിരിച്ചു വെളിയിലേക്ക് പോയി. മ്മള് ഐഷു വിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പഴയ ആ പ്രസന്നത ഇന്നാമുഖത്തില്ല, വളരെ ക്ഷീണിച്ച സ്വരത്തിൽ അവളെന്നെ വിളിച്ചു :നി... നിച്ചുക്ക.. എന്തേയ് ഇത്രയും നേരം പുറത്ത് നിന്നത്, എന്നെയൊന്നു കാണാൻ നിച്ചുക്കക്ക് തോന്നാത്തത്... മ്മളെ വേണ്ടാന്ന് തോന്നിയോ..?. ഐഷു.... ഇയ്യാനൊന്നും പറയല്ലെടോ... കഴിഞ്ഞ ദിവസങ്ങളത്രയും എന്റെ പെണ്ണിന് വേണ്ട കണ്ണീര് പൊഴിച്ചു ഞാനീ വരാന്തയിലുണ്ടായിരുന്നു. അന്നേ ഒന്ന് തനിച് കാണാനും സംസാരിക്കാനും ആളൊഴിയട്ടെ എന്ന് കരുതിയാടോ അക്ഷമനായി ഞാൻ പുറത്ത് നിന്നത്. പതിയെ അവളെന്റെ കൈകളെടുത് മാറോട് ചേർത്തുകൊണ്ട് പറഞ്ഞു :അയ്യേ... ഇത്രേം ഉള്ളു ഈ കലിപ്പന്.... എനിക്കറിയാം നിച്ചുക്ക ഒരുപാട് വേദനിച്ചെന്ന്.... ഈ മുഖം കണ്ടാലറിയാം രാവുകളത്രയും ഉറക്കമുളച്ചെന്ന്... അവളെങ്ങനെ പറഞ്ഞു തേങ്ങി. അവള്കരികിലേക്ക് ഒന്നൂടെ ചേർന്നിരുന്ന് ഞാൻ ആ കവിളിൽ എന്റെ ആദ്യ ചുംബനം അവൾക്കായി നൽകി. പെണ്ണാകെ നാണിച്ചു തലയും താഴ്ത്തി ഇരുന്നു. ഞാൻ ഐഷു വിന്റെ മുഖം പിടിച്ചുയർത്തി. ഓളെ ആ കണ്ണിലെ വശ്യതയും ചുണ്ടിലെ പുഞ്ചിരിയും എനിക്കായി വീണ്ടും പുതുജീവൻ കൊണ്ടു. അവളെയും ചേർത്തുപിടിച്ചങ്ങനെ എത്ര സമയം ഇരുന്ന്‌ എന്ന്റിയില്ല കതകിൽ തട്ടികൊണ്ട് ഞങ്ങൾക്കകത്തേക്ക് വരാമോ എന്ന് ചോദിച്ചു കൊണ്ട് നൂറ അകത്തേക്ക് വന്നു.... ഒപ്പം മ്മളെ ഫ്രണ്ട്സും റിലേറ്റീവ്സ്..... ആകെക്കൂടി ഒരു കല്യാണത്തിനുള്ള ആളുണ്ട് . എന്തിനധികം പറയുന്നു ഈ ഹോസ്പിറ്റലിൽ മൊത്തം മ്മളെ ആൾക്കാരാണ്. അപ്പൊ എങ്ങനെ.... ഡെലിവറി കൂടെ കഴിഞ്ഞു പോകാനാണോ അതോ അതിന് പിനീട് വന്നാൽമതിയോ... മ്മളെ ആകെ വഷളാക്കി കൊണ്ട് മ്മളെ ഫ്രണ്ട് സ് ഒന്നിച്ചു ചോദിച്ചു. അപ്പോളാണ് ഞങ്ങളും അത്‌ സ്രെധിച്ചത്.... നിച്ചുക്ക ഇപ്പോളും മ്മളെ ചേർത്തു പിടിച് തന്നെയാണ് ഉള്ളത്. മ്മള് വേഗം വളരെ ബുദ്ധിമുട്ടി നിച്ചുക്കയുടെ കയ്യിനെ അടർത്തിമാറ്റി. മ്മളെ കളികണ്ടു അവിടെയാകെ ചിരി മുഴങ്ങി. നിച്ചുക്ക ഇപ്പോ വരാനും പറഞ്ഞു അവിടെ നിന്നും എസ്‌കേപ്പ് ആയി. മ്മള് മ്മളെ കാ‍ന്താരികളെ നോക്കി കണ്ണുരുട്ടി പെടിപിച്ചു. എന്റെ അല്ലാഹ് ഐഷു ഇങ്ങനെ നോക്കല്ലേ ആ കണ്ണിപ്പോൾ പുറത്തേക്ക് ചാടും.... മ്മളെ നോട്ടം കണ്ട്‌ ഷാനിക്ക പറഞ്ഞു. അങ്ങനെ തല്ലുകൂടിയും തമാശപറഞ്ഞും ഒരുപാട് സമയം അവരെല്ലാം എന്റെ കൂടെ ചിലവഴിച്ചു. സമയം ഒരുപാടായി ഐഷു ഞങ്ങള് പോട്ടെ.. . ഇടയ്ക്ക് വരാം. മ്മളെ കെട്ടിപിടിച്ചു ഓരോ കിസ്സും തന്ന് അവരൊക്കെ പോയി. പെട്ടെന്ന് ഉമ്മച്ചി എനിക്കരികിലായി ഇരുന്നു. ********** മോളൂസേ.... ഈ ഫ്രുട്സ് കഴിക്കു.. ഉമ്മച്ചി നമ്മളെ കഷ്ടപ്പെട്ട് ആപ്പിൾ തീറ്റിക്കുന്ന തിരക്കിലാണ്. എന്താ പാത്തു ഇയ്യിന്റെ മോളെ എടങ്ങേറാക്കുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഉപ്പച്ചി കട്ടിലിൽ എനിക്കരികിലായി ചെയർ വലിച്ചിട്ടിരുന്നു. ഉപ്പച്ചി എനിക്കൊന്നും കഴിക്കാൻ കഴിയുനില്ല.... വയർ വേദന തോന്നുന്നു. അപ്പോൾ ഉമ്മച്ചി വേദന ക്കുള്ള ടാബ്ലറ്റ് തന്ന് കുടിക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മ്മളെ വീണ്ടും ഉറക്കിലേക്ക് വഴുതി വീണു. @@@@@ @@@@@@@@@ @@@@@ ഇന്ന് ഞങ്ങളൊക്കെ ഭയങ്കര സന്തോഷത്തിലാണ്. എന്താന്നല്ലേ മ്മളെ വലിക്കാന്റെ എൻഗേജ്മെന്റ് ആണ്. ഞാൻ കാരണം നീട്ടിവെക്കേണ്ടിവന്നു. അങ്ങനെ ഞങ്ങൾ റിലേറ്റീവ്സ് ഉം കുറച്ചു ഫ്രണ്ട്സും ഒക്കെ ആയി മുബിയുടെ വീട്ടിലേക്കു പുറപെട്ടു.. മുബിയുടെ വീട്ടിൽ ഒര്പാട് ആളുകളുണ്ടായിരുന്നു. മുർഷി ത്തയെ കൂട്ടി ഞങ്ങള് റൂമിലേക്ക്‌ പോയി. ഞങ്ങൾ കൊണ്ടുവന്ന ഡ്രസ്സ്‌ മാറ്റിച്ചു. നന്നായി ഒരുക്കി.... താഴേക്കു കൊണ്ടുപോയി.. വലിക്കാന്റെ അടുത്തിരുത്തി. മധുരമൊക്കെ നൽകി വളയിടലും കഴിഞ്ഞു. മ്മളെ ഷാഹിക്ക ആണേൽ മുബി എങ്ങോട്ട് പോകുന്നു അവിടെ മൂപ്പരുണ്ടാകും. പെട്ടെന്ന് രണ്ടിനെയും കാണുന്നില്ല ഇവരിതെവിടെപോയി എന്നാലോചിച് തല പുണ്ണാക്കുമ്പോളാണ് ബാല്കണിയിൽനിന്നും അടക്കിപ്പിടിച്ച സംസാരം കേട്ടത്. ആരെന്നറിയാൻ ഞാനും പതിയെ അങ്ങോട്ട്‌ നടന്നു. അവിടെ മ്മള് കണ്ട കാഴ്ച കണ്ണ് തള്ളിപ്പോയി. മുബിയേ ചുമരിനോട് ചേർത്തി അവളുടെ ഷോള്ഡറിന് ഇരുസൈഡിലും കൈ വെച് ഷാഹിക്ക... മുബീന..... അന്നേ കണ്ടപ്പോൾ മുതൽ തോന്നിയ മുഹബത്താണ്. അതിന്റെ ഐഷു... അന്നിവിടെ വെച്ചു എല്ലാരോടും പറഞ്ഞതുമാണ്. എന്നാലും അന്തസുള്ള ഒരു ആണും ഒരിക്കലും മറ്റൊരാൾ മുഖനെ ഇഷ്ട്ടം അറിയിക്കാന് സ്രെമിക്കൂല... തന്റേടത്തോടെ പെണ്ണിന് മുന്പിൽ തുറന്ന് പറയും. അതുകൊണ്ടാണ് തന്നെ ഈ അവസ്ഥയിൽ പിടിച്ചു വെച്ചത്. "ഈ ഒരു ആയുസ്സ് മുഴുവൻ എനിക്ക്‌ ജീവിക്കണം നിന്റെ കൂടെ നിന്റെ റൂഹിന്റെ പാതി ആയിട്ട്... പോരുമോ എന്റെ കൂടെ എന്റെ പെണ്ണായിട്ട് എന്നെ മണ്ണിലേക്ക് മറമാടുവോളം.... "ഷാഹിക്ക ചോദിച്ചതും പെണ്ണ് തലയൊക്കെ താഴ്ത്തി ഒന്നും മിണ്ടാതെ നിൽക്കുകയാണ്. ഓളെ പ്രതികരണമൊന്നും കേൾക്കായിട്ട് ഷാഹിക്ക പറഞ്ഞു... ഇഷ്ടം ഇല്ല അല്ലേ സാരമില്ല ഞാനും കാത്തിരിക്കും എന്നിൽ അവസാനം ശ്വാസം നിലക്കും വരെ ഇത്രയും പറഞ്ഞു ഇക്കാ തിരിച്ചു നടന്നു. പെട്ടെന്ന്... മുബി ഷാഹിക്കയുടെ കയ്യിൽ കയറിപ്പിടിച്ചു എന്നിട്ടമുഖത് നോക്കി പറഞ്ഞു :ഷാഹിക്ക.... പാലൊളി വീട്ടിലേക്കു ഷാഹിക്കയുടെ പെണ്ണായിട്ട് ഐഷു വിനൊരു കൂട്ടായിട്ട് പോരാൻ എനിക്ക്‌ സമ്മതമാണ്. ഇതും പറഞ്ഞു പെണ്ണ് ഓടി വന്നു വീണത്‌ മ്മളെ മേലെ. കള്ളത്തരം പിടിക്കപ്പെട്ട ചമ്മലിൽ മുബി നിന്ന് തിരിഞ്ഞു. ഷാഹിക്ക ഓടിയ വഴി പുല്ല് മുളച്ചില്ല. അങ്ങനെ ഒരു കള്ളത്തരം പിടിച്ച നിർവൃതിയിൽ ഞാനും സ്റ്റെയർ ഇറങ്ങി. അങ്ങനെ കലാപരിപാടികളും ഫുഡ്‌ കഴിക്കലും കഴിഞു ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. പോകുന്നതിനിടെ നീളം ഷാഹിക്കയെ തോണ്ടി പറയട്ടെ... എന്ന് മെല്ലെ ചോദിച്ചു കൊണ്ടിരുന്നു. അപ്പൊ കാക്കുന്റെ മുഖമൊന്ന് കാണണം. അതൊക്കെ മ്മളെ ആകെ സന്തോഷത്തിലാക്കി. അല്ലെങ്കിലും ഏതൊരങ്ങളെക്കും ഉണ്ടാകും ഇതുപോലൊരു പെങ്ങള്. ഷാഹിക്കാനേ ആകെ കൂടി എടങ്ങാറാക്കി. വീട്ടിലെത്തി... ഡ്രസ്സ്‌ മാറി ചുമ്മാ ബാല്കണിയിലിരിക്കുമ്പോളാണ് ഷാനുക്ക എനിക്കരികിൽ വന്ന് ഇക്കാന്റെ ഫോൺ എനിക്ക്‌ നീട്ടിയത്. നിച്ചു calling...... സ്ക്രീനിലെ പേര് കണ്ട്‌ എന്റെ മുഖം ആയിരം നിലാവിന്റെ ശോഭ പോലെ വിടർന്നു.... തുടരും....... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part---19 @@@@@@@@@@@@ നിച്ചു calling....... മ്മളെ ചുണ്ടിലൊരു നാണം വിടർന്നു.... സത്യത്തിൽ നിച്ചുക്കയോട് മനസ്സ് തുറന്നൊന്നു ഇതുവരെ സംസാരിച്ചിട്ടില്ല. അതിന്റെ ഒരു പേടിയൊക്കെ മ്മളെ മനസ്സിലുണ്ടെങ്കിലും ആ ശബ്ദമൊന്ന് കേള്ക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്. മ്മള് ഫോൺ വാങ്ങി ഷാനുക്കയെ നോക്കി... മ്മ്മ്... നടക്കട്ടെ... ഇതൊരു പതിവാക്കണ്ട രണ്ടു പേരും എന്നൊരു സൂചനയും തന്ന് കാക്കു അവിടെ ന്ന്‌ മാറിനിന്നു. മ്മള് എന്ത് പറഞ്ഞു തുടങ്ങുമെന്ന് ഒരുപാട് ആലോചിച്ചു. എന്തെങ്കിലുമൊക്കെ പറയണമല്ലോ... ആ അതൊക്കെ അങ്ങട്ട് ഉണ്ടായിക്കോളും... ഇന്റെ വല്ലിക്ക രണ്ടും മൂന്നും മണിക്കൂറൊക്കെ നിന്നും ഇരുന്നും പറമ്പിലൂടെ നടന്നുമൊക്കെ സംസാരിക്കണത് നമ്മള് കണ്ടീന്.... അപ്പോൾ ഞാനും കരുതീക്കണ് എന്താപ്പോ ഇത്രയും പറയാൻ എന്ന്.... മ്മളോരോന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് ഫോണിൽ സംസാരിക്കാൻ മറന്നുപോയി.. കൂ... കൂ ശബ്ദത്തോടെ ഫോൺ ഡിസ്കോന്നെക്ട ആയി. ശ്ശോ.... ഒക്കെ നശിപിച് ഇന്റെ ഒലക്കമ്മേലെ ആലോചന.... മ്മള് സ്വയം പിറുപിരുതൊണ്ട് ഫോണുമായി ഷാനുക്കയുടെ അരികിലേക്ക് നടന്നു. "തേനായി സ്നേഹം തേൻ വരിക്കയായി..... പൂവായി സ്നേഹം പൂമ്പാറ്റയായി.. . "മ്മളെ നടതം പെട്ടെന്ന് പിടിച്ചു നിർത്താനെന്നപോലെ ഷാനുക്കയുടെ ഫോൺ വീണ്ടും ശബ്ദിച്ചു.... മ്മള് ഒരു നിമിഷം ചിന്ദിക്കാതെ ഫോൺ അറ്റൻഡ് ചെയ്തു..... വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു :Hallo..... Hallo..... അസ്സലാമു അലൈകും ഐഷു.... എന്താ അനക്കൊരു ഇഷ്ടക്കുറവ് മ്മളോട് സംസാരിക്കാനൊക്കെ.... എന്ന് നിച്ചുക്ക നമ്മളോട് കുറച്ചു സെന്റി അടിച്ചു ചോദിച്ചു. പിന്നെ നമ്മളൊന്നും ആലോചിക്കാൻ നിന്നില്ല. മ്മളെ തനി സ്വഭാവം പുറത്തെടുത്തു. അല്ലാഹ്... ഇങ്ങളോട് മ്മക്ക് മിണ്ടാനൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല... ആദ്യമായിട്ടല്ല അതുകൊണ്ട് ഇച്ചിരി നാണം ഒക്കെ വന്ന് അതോണ്ടാണ്... ഹി... ഹി ഹി.... മ്മളെ വർത്താനം കേട്ട് ആള് അവിടെ ചിരിച്ചു ചിരിച് ആകെ വട്ടാക്കി. എന്റെ ഐഷു..... അനക്ക് നാണവും മാനോം ഉണ്ടായിരുന്നോ.... ഇയ്യ്‌ ആളൊരു പുലിയാണ് എന്നൊക്കെ നൂറ ഇന്നോട് പറഞ്ഞല്ലോ. ഇയ്യാണ് അന്ന് പോരെന്നു കള്ളന്റെ കയ്യിൽ നിന്ന് രക്ഷിച്ചേ നോക്കെ........ അതേ..... നമ്മളെന്നെ... ഇല്ലെങ്കിൽ കാണാമായിരുന്നു പെങ്ങളിപ്പോൾ കൂടെ നിച്ചുക്ക... ഇക്കാക്ക നൊന്നും വിളിക്കാൻ ഉണ്ടാവൂലെഞ്ഞി.... മ്മളാകെ കലിപ്പിലായി. മ്മള് നാഗവല്ലി ആയത് മനസ്സിലാക്കിയ നിച്ചുക്ക കളം മാറ്റി ചവിട്ടി.... ഐഷുട്ടി.. നാളെ ഇയ്യ്‌ കോളേജിൽ വരണം.. ഒരുപാട് ക്ലാസൊക്കെ മിസ്സായതാണ്. പിന്നെ നമ്മക്കൊന്ന് കാണാലോ. അയ്യടാ... അങ്ങനെ ഇപ്പോ കാണണ്ട. പിന്നേ ഇങ്ങളെ കാണാനൊന്നും അല്ല മ്മള് കോളേജിൽ പോകുന്നത്... കേട്ടോ കലിപ്പാ.. മ്മളറിയാതെ വിളിച്ചുപോയി. റബ്ബേ... പിന്നെ ഒന്നും പറയേണ്ട ആള് ഇസ്തിരിപെട്ടി പോലെ ചൂടായി. കലിപ്പൻ അന്റെ ബാപ്പ ഹാജ്യാര്..... എന്റെ ഉപ്പച്ചിനെ പറഞ്ഞാലുണ്ടല്ലോ പാക്കരാ.... മ്മള് പിന്നെ ഒരുപാട് നല്ല വെറൈറ്റി പേരൊക്കെ വിളിച്ചു. അതിനുള്ള റിപ്ലേ കിട്ടുന്നതിനു മുൻപ് ഫോൺ ഷാനുക്കയെ ഏല്പിച്ചു മ്മള് കൈച്ചിലായി... എടി..... മരപ്പൊത്തെ... ഇജ്ജ് നാളെ കോളേജിൽ വായോ അനക്ക് ഞാൻ തരാടി.... മ്മളോരോന്ന് പറയുന്നുണ്ടെങ്കിലും ഓളെ അനക്കമൊന്നും ഇല്ല. പെട്ടെന്ന് മ്മള് ഫോണിലൂടെ ഒരു ചിരി കേട്ടു. അതാരാണെന്ന് അറിയാൻ മ്മളതികമൊന്നും തലപുണ്ണാക്കേണ്ടി വന്നില്ല. എന്റെ പൊന്നാര നിച്ചു.... അന്നേ ഓള് എന്താ പറഞ്ഞത്. ഇമ്മാതിരി കലിപ്പൊക്കെ പുറത്തേക്ക് വരാൻ മാത്രം എന്തേലുമൊക്കെ സംഭവിച്ചു കാണുമല്ലോ. ഷാനു മ്മളോട് ചോദിച്ചപ്പോൾ ആകെ അണ്ടിപോയ അണ്ണാനെ പോലെ മ്മള് തലയും ചൊറിഞ്ഞോണ്ട് പറഞ്ഞു. അന്റെ പെങ്ങള് ഒരു മഹാ പ്രസ്ഥാനം തന്നെഷാനൂ. ഷാനൂ... ഇയ്യോക്ക് ആ കാന്താരിയെ എങ്ങനെ സഹിക്കുന്നു.. ജീവിതം മുഴുവൻ ഞാൻ സഹിക്കേണ്ടത് ആലോചിക്കുമ്പോൾ മ്മളെ കണ്ണൊക്കെ നിറയുന്നു.... പക്ഷെ.... എന്ത് വന്നാലും ഇയ്യ്‌ മ്മക്കെന്നെ തരണം ട്ടോ ആ മുതലിനെ ......... . ഓനോട്‌ കുറെ നേരം സംസാരിച്ചു മ്മള് പതിയെ സ്റ്റെയർ ഇറങ്ങി. ഉമ്മച്ചിയും നൂറയും ഭയങ്കര സംസാരത്തിലാണ് എന്താണെന്നറിയാൻ ഞാനും അവർക്കിടയിലിരുന്നു. നിച്ചു.. ഇയ്യ്‌ വന്നത് ഏതായാലും നന്നായി. അന്റെ എൻഗേജ്‌മെന്റ് അടുത്തില്ലേ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അത്യാവശ്യം ബന്ധുക്കളെയൊക്കെ ക്ഷണിക്കണം അന്ന് എൻഗേജ് മെന്റ് മാത്രം അല്ല... പിന്നെ മ്മലാകാംശയോടെ ചോദിച്ചു. ആ അതൊക്കെയുണ്ട്... ഇയ്യാദ്യം പർച്ചേസിന് എന്ന് പോകുമെന്ന് പറയൂ. ഉമ്മച്ചി മ്മളോട് ചോദ്യം ആവര്ത്തിച്ചു. മ്മളല്പമൊന്നു ആലോചിച്ചു. എന്നിട്ട് പറയാൻ തുടങ്ങി. നാളെ കോളേജിൽ ഞാൻ ഹാഫ് ഡേ ലീവെടുക്കാം. ഞാൻ വന്നോണ്ടു ഇങ്ങളൊക്ക റെഡി ആയിനിന്നാൽ മതി. പിന്നെ ഐഷു നെ ഞാൻ കൂട്ടിക്കോളാ... അങ്ങനെ കാര്യങ്ങളൊക്കെ തീരുമാനിച്ചു. ഇത്തയെ ഫോണിൽ ടൈൽ ചെയ്തു. കുറച് കഴിഞ്ഞതും ഇത്ത ഫോൺ അറ്റൻഡ് ചെയ്തു. Hallo..... ഇത്താ എന്തൊക്കെ വർത്താനം... അളിയൻ വിളിച്ചോ.. ആ നിച്ചു... ഇയ്യെന്താ ഈ നേരത്ത് ഇന്ന് ഇയ്യ്‌ നേരെത്തെ വിളിച്ചല്ലോ മ്മള് നേരത്തെ വിളിച്ചതിൽ ആൾക്ക് അതിശയം... ഇല്ലെങ്കിൽ നേരം നാട്ടപതിരക്ക് മ്മള് ഫോൺ ചെയ്യാ... അത് ഇത്ത നാളെ ഉച്ച കഴിഞ്ഞു പർച്ചേസ് ന് പോണം എന്ന് ഉമ്മച്ചി പറഞ്ഞു... നാളെ ഇങ്ങള് റെഡി ആയികൊണ്ടു ഞാൻ വരാം... അങ്ങനെ വിശേഷങ്ങൾ പറയലും വിശേഷങ്ങൾ അറിയലും കഴിഞ്ഞു മ്മള് ഫോൺ വെച്ചു. മ്മള് പതിയെ ബാല്കണിയിലേക്ക് നടന്നു. പുറത്ത് നല്ല തണുത്ത കാറ്റ് വീശിയും മാനത്ത് പൂർണതയിൽ നിലാവ് പരതിയും മ്മളെ സ്വപ്‌നങ്ങൾക്ക് നിറം പകർന്നു. അങ്ങനെ ഒരുപാട് നേരമെങ്ങനെ നിലാവിനെയും നോക്കി നിന്നു... ദൂരെ നേരം പുലർച്ചെ ആയെന്നതിന്റ സൂചനയെന്നോണം കോഴികൾ കൂവി..... സുബ്ഹിബാങ്കിന്റെ ഈരടികൾ മ്മളെ കാതിൽ അലയടിച്ചു അള്ളാഹു അക്ബർ... .... പടച്ചോനെ... നേരം സുബ്ഹി ആയോ ഇത്രയും സമയം താനുറങ്ങാതെ ഐഷു വിനെയും കിനാവുകണ്ടിരുന്നോ. അല്ലെങ്കിലും തന്റെ ഉറക്കം നഷ്ടപെട്ടിട്ടു മാസങ്ങളായി. ഇനിയും താനിവിടെ മ്മളെ മൊഞ്ചത്തിയെ ഓർത്തിരുന്നാൽ മ്മളെ സുബ്ഹി കളാഹാകും... ആ കുരിപ് വല്ലതുമറിയുന്നുണ്ടോ ആവോ. എവിടെ പോത്തു പോലെ ഉറക്കിലാകും.. മ്മള് ചിരിച്ചുകൊണ്ട് റൂമിലേക്ക്‌ നടന്നു. ©©©©©©©© ഐഷു....മോളെ എണീക്കാൻ.... സമയം 6മണിയായി ഉമ്മച്ചി മ്മളെ കുലുക്കി വിളിച്ചു ... റബ്ബേ... 6 മണിയോ ന്റെ സുബ്ഹി.... വേഗം ലൈറ്റ് ഇട്ട് ക്ലോക്കിലേക്ക് നോക്കി. മ്മളെ കണ്ണ് തള്ളി പുറത്തേക്ക് വന്നില്ലാനെ ഉള്ളു. സമയം 5. 15അല്ലാഹ് ഈ ഉമ്മച്ചിനെ കൊണ്ട് തോറ്റു. അഞ്ചരക്ക് വിളിക്കാൻ പറഞ്ഞിട്ട് അഞ്ചേ കാലിനു വിളിച് ആറുമണി ആയെന്ന്. അല്ലേലും മ്മളെ ഉമ്മച്ചി മാര് best അലാറം ആണെന്ന് നമ്മളോരോരുത്തർക്കും അറിയാലോ... വീണ്ടും തല വഴി പുതപ്പിട്ട് കിടക്കാൻ തുനിഞ്ഞ മ്മളെ പുത്തപ്പെടുത്തു ഉമ്മച്ചി കയ്യിലും പിടിച്ചൊരു നിൽപ്പ്. ഉമ്മച്ചിയെ കൂടുതൽ വൈലന്റാക്കണ്ട കരുതി മ്മള് മെല്ലെ ബാത്‌റൂമിൽ കയറി വാതിലടച്ചു. ഈ തണുപ്പിലും ഷവറിനു ചുവട്ടിൽ നിൽക്കുമ്പോൾ മ്മളെ മനസ്സിലേക്ക് ഒന്ന് മാത്രമേ വന്നുള്ളൂ നിച്ചുക്കയുടെ മുഖം... ഇന്നലെ ഞാൻ എപ്പോഴാണോ ഉറങ്ങിയത് എന്നുപോലും മ്മക്ക് ഓർമയില്ല. ഒരുപാട് നേരം ഞാൻ ആമുഖമെങ്ങനെ മനസ്സിൽ കണ്ട്‌ കൊണ്ട് കിടന്നു. എന്നെ ഉറങ്ങാതെ സ്വപ്നം കാണാൻ പഠിപ്പിച്ച ആളാണ്‌. കണ്ണിറുക്കിയുള്ള ചിരി ഓഹ്..... ഇന്റെ റബ്ബേ... പഹയെന്റെ ഒരു മൊഞ്ജ്. ടും.. ടും... ഐഷു ഇയ്യ്‌ കൊറേ നേരായല്ലോ ബാത്‌റൂമിൽ കയറിയിട്ട് ഈജ്ജെന്താ നാല്പതുകുളി കുളിക്കയാണോ ഉമ്മച്ചി കലിപ്പോടെ വാതിലിൽ മുട്ടി. റബ്ബേ... ടാങ്കിലെ വെള്ളവും തീർന്നു പോയിന് അതൊന്നും മ്മളറിഞ്ഞിട്ടില്ല മ്മളെന്നെ തലക്കൊരു തട്ടും തട്ടി ഡ്രസ്സ്‌ മാറി പുറത്തിറങ്ങി. ഉമ്മച്ചിയെങ്ങാനും റൂമിലുണ്ടോ എന്ന് പാളി നോക്കി. Uമ്മച്ചിയില്ലെന്ന് ഉറപ്പ് വരുത്തി പെട്ടെന്ന് നിസ്കരിച്ചു. താഴോട്ടിറങ്ങി. പെണ്ണിപ്പോൾ ആകെ അന്തം പോയ കളിയാണ്. അന്തോം കുന്തോം ഇല്ലാതെ ആ ടാങ്കിലെ വെള്ളം മുഴുവനും തീർത്തു. അല്ലെങ്കിലും ഇപ്പോൾ വെള്ളം അടിച്ചിട്ടേ ഉള്ളു.. ഉമ്മച്ചി ഇനിയും നിര്തിയിട്ടില്ല എന്ന് നമ്മക്ക് മനസ്സിലായി.ഉപ്പച്ചിയെ നോക്കിയപ്പോൾ ആള് പള്ളിയിൽ നിന്നും വന്ന് വീണ്ടും കിടന്നിട്ടുണ്ട്. ശല്യം ചെയ്യണ്ടാ കരുതി തിരിച്ചു ടേബിളിൽ തന്നെ വന്നിരുന്നു. ഉമ്മച്ചിയെ സോപ്പിട്ടാലോ..... അല്ലെങ്കി വേണ്ട ചൂട് ചട്ടകം കയ്യിലുണ്ട് വെറുതെ രാവിലെ ഉമ്മചിന്റെ കയ്യ് ബെടക്കാക്കണ്ട.. മ്മളാ പരിപാടി ഉപേക്ഷിച്ചു. ഉമ്മച്ചി... ചായ മ്മള് ടേബിളിൽ വിരലുകൾ കൊണ്ട് താളം പിടിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു. ഐഷു ഈയ്യൊരു പെണ്ണാണ്‌ കയ്യും കാലും അടക്കിവെച്ചിരുന്നൂടെ പെണ്ണെ ദോശയും വെജിറ്റബിൾ സ്റ്റൂ വും മ്മളെ മുന്നിൽ കൊണ്ടുവെച് ഉമ്മച്ചി പറഞ്ഞു. പിന്നെ നമ്മളൊന്നും മിണ്ടാതെ തിന്നുന്നതിൽ മാത്രം സ്രെധ കൊടുത്തു. അപ്പോളേക്കും ഇക്കാക്കമാരും എത്തി. എന്താ ഐഷു ഇന്ന് ഫുൾ silent ആണല്ലോ. ഇന്റെ കുട്ടി നന്നായോ. വല്ലിക്ക ഒരു ചെയർ വലിചിട്ട് ഇരുന്നു കൊണ്ട് ചോദിച്ചു. ശ്ശ്‌..... മ്മള് ചുണ്ടിൽ വിരല് ചേർത്തു മിണ്ടല്ലെ എന്ന് പറഞ്ഞു. എന്താ പറ്റിയത് എന്ന് എല്ലാരും ഇന്നോട് ആംഗ്യം കാട്ടി. ഒരു ടാങ്ക് വെള്ളം മ്മള് കുളിച്ചു തീർത്തു അത്‌ മൂപ്പത്തിക്ക് പറ്റീല.... മ്മള് പതിയെ പറഞ്ഞു. അങ്ങനെ കളിയും ചിരിയുമായി ഫുഡ്‌ കഴിച്ചു കോളജിലേക്ക് പുറപെട്ടു. എന്തോ ഇതുവരെ യില്ലാത്ത ഒരു ഉന്മേഷം. എങ്ങനെ നിച്ചുക്കയെ ഫേസ് ചെയ്യുമെന്ന ചമ്മലും ആകെ ഒരുമാതിരി അവസ്ഥ. മ്മള് ഇരിക്കപ്പൊറുതിയില്ലാതെ എന്തെക്കെയോ വണ്ടിയിൽ നിന്നും കളിക്കുന്നുണ്ട്. എന്താ ഐഷുട്ടി.... സീറ്റിൽ മൂട്ടയെങ്ങാനും ഉണ്ടോ ഇയ്യ്‌ കൊറേ നേരായല്ലോ മൂട്ട കടിച്ചപോലെ ഇരുന്നു വട്ടം കറങ്ങുന്നു.വലിക്കന്റെ ചോദ്യം മ്മളെ കുറച് നേരം അടങ്ങിയിരുത്തി. എങ്ങനെയൊക്കെയോ കോളേജ് എത്തി. അപ്പോളാണ് മ്മള് മറ്റൊരാളെ ഓർത്തത്‌ യാസീൻ.... ഓന്റെ കണ്ണിൽ പെടുന്നതിനു മുൻപ് ക്ലാസ്സിൽ കയറണം എന്ന് കരുതി മ്മളെ നടത്തത്തിനു സ്പീഡ് കൂടി. ഐഷു.... പടച്ചോനെ.... വിളിച്ചു പഹയൻ വിളിച്ചു... മ്മളൊരു ചിരിയൊക്കെ വരുത്തി തിരിഞ്ഞ് നോക്കി . ഓൻ ഇന്റടുത് വന്ന് പറയാൻ തുടങ്ങി. ആയിഷ... ഞാൻ അന്നങ്ങനെ പറഞ്ഞത് തനിക്കിഷ്ടായില്ലന്ന് എനിക്കുറപ്പുണ്ട് തന്നോടു പറഞ്ഞതൊക്കെ മറക്കണം എന്നോട് ദേഷ്യം ഒന്നും തോന്നരുതേടോ pls തന്റെ mrg നിഷാൽ സാറുമായി ഉറപ്പിച്ചെന്ന് എനിക്കറിയാം all the best ഇതും പറഞ്ഞവൻ നടന്നു. മ്മളാകെ അന്തം വിട്ടങ്ങനെ നിന്നു. ഇതൊക്കെ ഇവനെങ്ങനെ അറിഞ്ഞു. മ്മളെ നിർത്തമൊക്കെ കണ്ട്‌ യാസീൻ വീണ്ടും എനിക്കരികിലായി നിന്നു. ഐഷുവിന്റെ സംശയമൊക്കെ ഞാൻ തീർത്തു തരാം അല്പസമയം എനിക്ക്‌ പറയാനുള്ളത് കേള്ക്കുമോ. എല്ലാം അറിയാനുള്ള ആകാംക്ഷയിൽ ഞാൻ മറുത്തൊന്നും ചിന്തിക്കാതെ അവന്റെ പുറകെ മരചുവട്ടിലേക്ക് നടന്നു. ഞങളുടെ നടത്തവും സംസാരവും കണ്ടിട്ടാണെന്ന് തോന്നുന്നു യാച്ചിക്കന്റെ കൂട്ടുകാരടക്കം ഒട്ടുമിക്ക ആളുകളും ഞങ്ങളെ ഒരുമാതിരി നോട്ടവും ചിരിയും. മ്മളതോന്നും മൈന്ഡ് ചെയ്യാതെ യാച്ചിക്കയുടെ മുഖത്തേക്ക് നോക്കി. അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം യാച്ചി പറയാൻ തുടങ്ങി. ഐഷു... നിന്നെ ഇനി അനുരാഗത്തിന്റെ നോട്ടം പോലും ഞാൻ നോക്കാൻ പാടില്ല, കാരണമെന്തന്നറിയോ നിനക്ക്..... നമ്മളോടൊരു ചോദ്യം കൊണ്ട് ഓൻ മുഖത്തേക്ക് നോക്കി. അറിയില്ലെന്ന രീതിയിൽ മ്മള് തലയാട്ടി. കാരണം.... ഇനിമുതൽ ഇജ്ജ് ഇന്റെ ഇത്തന്റെ സ്ഥാനമാണ്. ഇത്തയോ.... ഞാനോ മ്മളാകെ കിളിപോയി. അല്ലേ ഓന്റെ വർത്താനം കേട്ടില്ലേ ഓന്റെ ജൂനിയറായ ഞാൻ ഇനി ഓന്റെ ഇത്താത്ത ആണെന്ന്..... ചെക്കന് വട്ടായോ..... മ്മള് പറഞ്ഞത് കുറച്ചു ഉറക്കെ ആയോന്നൊരു സംശയം ഇല്ലാതില്ല. ഓന്റെ അടുത്ത ഡയലോഗ് ആ ധാരണയും മാറ്റി തന്നു. ഇനിക്ക് വട്ടോന്നും ഇല്ല ആയിഷ..... ഞാൻ താത്ത എന്നുദ്ദേശിച്ചത് ഇന്റെ കാക്കുന്റെ പെണ്ണിനെ പിന്നെ അങ്ങനെയല്ലേ വിളിക്ക്യാ... അപ്പൊ താൻ പറഞ്ഞു വരുന്നത്....... മ്മളൊരു സംശയം പോലെ നിന്നു. ഓഹ്.... പൊന്നാര ആയിഷ... അതെന്നെ ഇന്റെ കാക്കു തന്നേ അന്റെ നിച്ചുക്ക, നിഷാൽ അബ്ദുൾ അസീസ്‌. അപ്പോൾ എല്ലാം മനസ്സിലായി ല്ലേ അല്ലെങ്കിലും യാദൃശ്ചികമായാണ് ഞാൻ അന്ന് കാക്കുന്റെ ഡയറി വായിക്കാൻ ഇടയായത്. തന്നെ കുറിച്ചതിൽ വളരെ വ്യക്തമായി എഴുതിട്ടുണ്ടായിരുന്നു. എന്നിട്ടും സംശയം തീര്ക്കാൻ വേണ്ടി മാത്രം ആണിക്കയുടെ ഫോൺ സമ്മതമില്ലാതെ ഞാൻ എടുത്തത്. വോൾപേപ്പർ തന്നേ ആയിഷയെ കാക്കു ചേർത്തുപിടിച്ച ഈ ഫോട്ടോയാണ് ഇതും പറഞ്ഞവൻ എനിക്ക്‌ നേരെ ഫോൺ നീട്ടി. അന്ന് പെണ്ണ് കാണലിനെടുത്ത pic. ഇപ്പോൾ ഞാനും തയ്യാറാഡോ എന്റിക്കന്റെ പെണ്ണായിട്ട് തന്നെ കാണാൻ... യാചി... സത്യത്തിൽ തന്റെ ഇക്കാക്ക യാണെന്ന് ഞാനും ഇപ്പോളാണ് അറിയുന്നത്. പെട്ടെന്ന് ബെല്ലടിച്ചു. ആാാാ.. ആയിഷ ക്ലാസിലേക്ക് ചെല്ല് കാക്കു ആയിരിക്കും ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞവൻ എഴുനേറ്റു നടന്നു. പതിയെ മ്മളും ക്ലാസിലേക്ക് നടന്നു. @@@@@@@@@@@@ എന്തായെടാ യാച്ചി... ഓളെ വളച്ചോ... ഓളാകെ കിളിപോയപോലെ ഇരിക്കുന്നുണ്ടായല്ലോ ഇജ്ജ് എന്താ ഓളോട് പറഞ്ഞത് കൂട്ടുകാരുടെ ചോദ്യം എനിക്ക്‌ അസഹ്യമായി തോന്നി. ഓഹ് ഇന്റെ ഫൈസി ഈജ്ജൊന്നു മിണ്ടാതിരിക്കുമോ കൊറേ നേരായി കണ കുണാന്ന് പറയാൻ തുടങ്ങിട്ട്. മ്മളാകെ കലിപ്പിലായി. മ്മളെ ഓചെം ബഹാളും കേട്ട് ക്ലാസ്സ്‌ സൈലന്റ് ആയി. എന്നിട്ടും അവന്മാരുടെ സംശയം തീർന്നില്ല. ഇജ്ജെന്തിനാ ഞങ്ങളോട് ചൂടാവാണെ കാര്യമറിയാനൊരു ആകാംഷ. അതിപ്പോൾ ഇത്രവലിയ തെറ്റാണോ ഹിഷാം ആകെ സെന്റി യായി. Ok... ങ്ങൾക്കുള്ള ഉത്തരം താ ഇതാണ്. ആയിഷയും കാക്കുവും ചേർന്ന് നിൽക്കുന്ന ഫോട്ടോയുള്ള ഫോൺ അവർക്ക് മുമ്പിലായി ഞാൻ നീട്ടി പിടിച്ചു. ഇപ്പോ എല്ലാരുടെയും സംശയം തീർനില്ലെ. പിന്നീട് ആരും ഒന്നും പറഞ്ഞില്ല. അങ്ങനെ സാർ മാര് വന്നും പോയി കൊണ്ടിരിക്കുന്നു. ക്ലാസിലൊന്നും ശ്രെദ്ധിക്കാൻ കഴിയുന്നില്ല. മുഖം കഴുകാനെന്നു കള്ളം പറഞ്ഞു ലൈബ്രറിയിൽ പോയി ഡസ്ക്കിൽ തലവെച്ചു കിടന്നു. പെട്ടെന്ന് മ്മളെ തലയിലാരോ തലോടി. ആരെന്നറിയാൻ മുഖമുയർത്തി ഞാനാ മുഖമൊന്ന് നോക്കി. റബ്ബേ കാക്കു.... എന്താ പറയുക എന്റെ തെറ്റുകൾ ഞാൻ ഏറ്റുപറയണം അല്ലെങ്കിലും ഞാൻ..... എനിക്ക്‌ കുറ്റബോധം തോന്നും... എന്താ യാച്ചി.... ഇജ്ജ് ക്ലാസ്സ്‌ ടൈമിൽ ഇവിടെ. എന്താ ക്ലാസിലിരിക്കാതെ.... അന്റെ കണ്ണുമുഖമൊക്കെ കരഞ്ഞപോലെ ഉണ്ടല്ലോ. അത്‌ കാക്കു... എനിക്കൊരു കാര്യം പറയാനുണ്ട്. യാചി ഇത് ക്ലാസ്സ്‌ time ആണ് നമുക്ക് വീട്ടിലെത്തിയിട്ട് സംസാരിക്കാം. ഇയ്യ്‌ മുഖമൊക്കെ കഴുകി ക്ലാസിലേക്ക് ചെല്ല്. ഇത്രയും പറഞ്ഞു കാക്കു പുസ്തകങ്ങൾ തിരയാൻ തുടങ്ങി. മ്മളവിടെനിന്നും വാഷ്‌റൂമിൽ പോയി മുഖം കഴുകി ക്ലാസിലേക്ക് നടന്നു. ഖൽബിൽ കൊണ്ടുനടന്ന പെണ്ണ് നാളെ മറ്റൊരാളുടേതാകുകയാണ് അതും തന്റെ എല്ലാമെല്ലാമായ കാക്കുവിന്റെ. ഒരുകണക്കിന് കാക്കുവിനോട് ഒന്നും പറയാഞ്ഞത് നന്നായി. പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നാളെ അവരുടെ ജീവിതത്തിൽ ഞാനൊരു കരടായേനെ. അല്ലാഹുവിനോട് ഒരുപാട് നന്ദി പറഞ്ഞു ഞാൻ ചിരിച്ചു. പ്രായത്തിന്റെ ചാപല്യങ്ങളെ ഓർത്ത് എനിക്ക്‌ തന്നെ വല്ലായ്മ തോന്നി. ഓർമ്മയിലൂടെ യാമങ്ങളെങ്ങനെ നീങ്ങി. @@@@@@@@@@@@ ഉച്ചയ്ക്ക് മ്മളെ ചങ്ക്സ് മായി കത്തിയടിക്കുമ്പോളാണ് നിച്ചുക്ക എന്നോട് ബാഗ്‌ എടുത്ത് ചെല്ലാൻ പറഞ്ഞത്. എന്തിനാണെന്നറിയാതെ മ്മള് ബാഗും പിടിച് നിച്ചുക്കന്റെ പിറകെ നടന്നു. ഐഷു താൻ പോയി കാറിലിരിക്ക് ഞാൻ ഇപ്പോൾ വരാം. സാർ പോകാൻ നിന്നതും... മ്മള് വിളിച്ചു. സർ എന്തിനാണ് ഞാൻ വണ്ടിയിൽ കയറുന്നത്. അതും ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല. മ്മളാകെ പേടിയോടെ പറഞ്ഞു. അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇജ്ജ് അങ്ങോട്ട്‌ കയറിയിരിക്ക് പെണ്ണെ. പിന്നെ മ്മളൊന്നും മിണ്ടാതെ കാറിൽബാക്ക് സീറ്റിൽ കയറി ഇരുന്നു പെട്ടെന്ന് മ്മളിരിക്കുന്ന ഭാഗത്തെ ഡോർ ആരോ തുറന്ന്. നോക്കുമ്പോൾ മ്മളെ മൊഞ്ചനാണ്. മ്മം എന്താ.... മ്മള് ചോദിച്ചു. ഇജ്ജ് ഇങ്ങോട്ട് ഇറങ്ങിയാട്ടേ മ്മള് പുറത്തേക്കിറങ്ങി. അങ്ങനെ എന്നെ ഡ്രൈവർ ആകണ്ട ഞാൻ അന്റെ കെട്ടിയോൻ ആകണ്ട ആളാ ഇത്രയും പറഞ്ഞു മൂപ്പര് ഫ്രണ്ട് ഡോർ തുറന്ന് തന്നു. അല്പം നാണമൊക്കെ തോന്നിയെങ്കിലും ഇനിയും കയറിയില്ലെങ്കിൽ മ്മളെ ഫ്യുസ് ഊരുമെന് നമ്മക്കറിയുന്നത് കൊണ്ടും ഞാൻ മുന്പിൽ കയറിയിരുന്നു. അല്പം അകലം പാലിച്ചു. ഇയ്യെന്താ പട്ടി കലം തൊട്ടപ്പോൾ വിട്ടിരിക്കുന്നത്. ഇങ്ങോട്ട് ചേർന്നിരിക്കടി. കലിപ്പൻ കലിപ്പിലായി. അറിയാതെ മ്മള് നീങ്ങിയിരുന്നു പോയി. തുടരും...... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--20 ©©©©©©©© ഐഷു.... മോളെ, ഐഷു ഇജ്ജ് എണീക്കുന്നുണ്ടോ നേരം എത്രയായി എന്നാ ഇന്റെ കുട്ടി അന്റെ വിചാരം.. ഉമ്മച്ചി നമ്മളെ പിച്ചിയും ചന്തിക്ക് അടിച്ചും കുറെ നേരായി വിളിക്കാൻ തുടങ്ങിട്ട്. ആ ഉമ്മച്ചി എണീറ്റു. മ്മളെ കണ്ണൊന്നും തുറക്കാൻ വയ്യ. വളരെ പാടുപെട്ട് കണ്ണൊക്കെ വലിച് തുറന്ന് തലയും മാന്തി ഇരുന്നു. ഇനിയിപ്പോ ഇവിടെനിന്നൊന്ന് എഴുനെല്ക്കണം. മടിച്ചു മടിച്ചു ഒരുവിധം എഴുനേറ്റു ഫ്രഷായി. നിസ്കാരവും കഴിഞ്ഞു റൂമിലെന്നെ അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞതും ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേൾക്കുന്നുണ്ട്. ഇതെന്താപ്പോ കഥ എന്നാലോചിച്ചപ്പോളാണ് മ്മളെ എൻഗേജ്‌മെന്റ് ഇന്നാണല്ലോ എന്ന ബോധം മ്മക്കുണ്ടായത്. അങ്ങനെ മെല്ലെ താഴോട്ടിറങ്ങാൻ തുടങ്ങിയതും ഇന്റെ റൂമിലേക്ക്‌ ആരൊക്കെയോ ഇടിച്ചുകേറി വന്നു. മ്മളതാ കിടക്കുന്നു താഴെ, വന്ന മഹത്‌വ്യക്തികളെ മ്മളൊന്ന് നോക്കി വേറെ ആരുമല്ല ഇന്റെ വാലുകളാണ്. ഒക്കെ കൂടി ബെല്ലും ബ്രേക്കും ഇല്ലാതെ വന്നിട്ട് ബെഡിലും കയറിയിരിക്ക്യ. എടി തെണ്ടികളെ ഒരു മയത്തിലൊക്കെ വന്നൂടെ ഇന്റെ നടുവ്.. മ്മള് ഊരയും തടവി എണീറ്റു.എന്റെ കാട്ടികൂട്ടല് കണ്ടിട്ട് മൂന്നും ഹലാക്കിന്റെ ചിരി. പിന്നെ നമ്മളൊന്നും നോക്കിയില്ല പൊരിഞ്ഞ തല്ലാന് പിന്നെ നടന്നത്. കയ്യിൽ കിട്ടിയതൊക്കെ എടുത്തെറിഞ്ഞു അവളുമാരെ ഒരു പരുവമാക്കി. പെട്ടെന്ന് മ്മളെ ചെവിയാരോ പിടിച്ചു തിരിച്ചു. റബ്ബേ അടുത്ത മാരണം ഏതെന്നറിയാൻ മ്മള് പതിയെ തിരിഞ്ഞു നോക്കി. പടച്ചോനെ മൂത്താപ്പ. എന്താ ഐഷു ഇവിടെ, മഹാഭാരതയുദ്ധം കഴിഞ്ഞപോലെ ആകെ വാരിവലിച്ചിട്ടിരിക്കുന്നത്. ഇജ്ജ് ഇപ്പോളും കുട്ടിയൊന്നുമല്ല. വേഗം ഡ്രസ്സ്‌ മാറി താഴോട്ട് വായോ ഇത്രയും മ്മളെ നോക്കി കണ്ണുരുട്ടി മൂപ്പര് പറഞ്ഞു. ആ വരാം.... വരാം ആദ്യം മൂത്താപ്പ ചെവിന്ന് വിടി..വേദന കൊണ്ട് മ്മളെ കണ്ണൊക്കെ നിറഞ്ഞു വന്നു. മൂത്താപ്പ ഒന്നൂടെ പിടി മുറുക്കിട്ട് പറഞ്ഞു. ഐഷു.... പത്ത് മിനിറ്റ് അതിനുള്ളിൽ ഇജ്ജ് താഴെ എത്തണം ട്ടോ കാ‍ന്താരി.... എന്നും പറഞ്ഞു ചിരിച്ചോണ്ട് മൂപര് പോയി. മ്മളെ ചെവിയൊക്കെ ചുവന്ന് തക്കാളിപോലെ ആയിട്ടുണ്ട്. ഇന്റെ ചങ്കണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞവളുമാർ ഇതൊക്കെ കണ്ട്‌ കിണിക്ക്യ ശവങ്ങൾ... മ്മളെ കൂടുതൽ വൈലന്റാകാൻ സമ്മതിക്കാതെ അവളുമാരെന്നെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി. കുളി കഴിഞ്ഞു പുറത്തിറങ്ങിയാ മ്മള് ഞെട്ടി. കസിന്സും അയൽക്കാരും മ്മളെ കുടുംബക്കാരും മ്മളെ ഒരുക്കാൻ വേണ്ടി റെഡി ആയി അങ്ങനെ നില്ക്കുന്നുണ്ട്. ഇന്റെ റബ്ബേ എനിക്കാകെ നാണം വരുന്നു. മ്മളെ നിൽപ്പും ഭാവവും കണ്ട്‌ എല്ലാരും കൂടെ മ്മളെ പിടിച്ചൊരു ചെയറിലിരുത്തി. എന്റെ പൊന്നാര ജനങ്ങളെ ഇന്ന് വെറും എൻഗേജ്‌മെന്റ് മാത്രമാണ്. ഇതിനെക്കാൾ വലിയൊരു പ്രതി സന്ധി ഇനി വരാൻ പോകുന്നുണ്ട് മ്മളെ കല്യാണം. അന്ന് കുറച്ചു പേർക്ക് മ്മള് അവസരം തരുന്നതാണ്. ഇപ്പോൾ കുറച് പേര് പിരിഞ്ഞു പോകണം എന്ന് വളരെ താഴ്മയോടെ ഞാൻ പ്രക്യാപിച്ചു. എന്റെ വർത്താനം കേട്ട് എല്ലാരും ഭയങ്കര ചിരി. ഐഷു അന്നേ ഞങ്ങൾ എല്ലാരുമൊന്നും ഒരുക്കുന്നില്ല. അന്നേ താഴെ കണ്ടില്ല അതാണ് റൂമിലേക്ക്‌ വന്നത്. അപ്പോൾ ഇജ്ജ് കുളിക്കുകയായിരുന്നു. അന്റെ കൂട്ടുകാരികളെന്നെ പോരെ. അല്ലെങ്കിലും അന്നേ ഒരുക്കേണ്ട ആവശ്യം ഒന്നുല്ല പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്. എന്നും പറഞ്ഞു കവിളിൽ ഓരോ പിച്ചും പിച്ചി എല്ലാരും പോയി. അങ്ങനെ പീച് കളർ നെറ്റ് മോഡലിലുള്ള ഒരു ഫ്രോക് എടുത്തിട്ടു. ഐഷു... ഈ ഡ്രസ്സ്‌ എടുക്കാൻ പോയ അന്നാണ് ഇജ്ജ് ഹോസ്പിറ്റലിൽ ആയത്. എന്ന് പറഞ്ഞു എല്ലാരും ഭയങ്കര ചിരി. മ്മളെ മുഖത്തൊക്കെ എന്തെല്ലോ വാരി തേക്കുന്നുണ്ട് പണ്ടാരങ്ങള്. മ്മള് മതി എന്ന് പറഞ്ഞിട്ടൊന്നും ഓർ നിർത്തുന്നില്ല. അങ്ങനെ മുല്ലപ്പൂ വോക്കെ തലയിൽ വെച്ചു. മ്മളെ ഷാളെടുത് തലയിലിട്ട്. മൂന്നും കൂടി മ്മളെ കണ്ണാടിയുടെ മുന്പിൽ കൊണ്ട് പോയി നിർത്തി. ഇന്റെ റബ്ബേ... ഇത് ഞാൻ തന്നെയാണോ ഇപ്പോ മ്മളെ കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. മ്മള് അന്തോം കുന്തോം ഇല്ലാതെ ഓരേ നിൽപ്പ്. മതി ഐഷു ഈജ്ജെന്നെ നോക്കി വെള്ളമിറക്കിയത് അതിനുള്ള ആളിപ്പോ വരും അന്റെ നിച്ചു.അഷ്മി അത്‌ പറഞ്ഞപോൾ ആകെ നാണം കേട്ട് ഓരോട് ഒന്നിളിച്ചു കാട്ടി.അപ്പോളേക്കും ഇക്കാക്കമാരൊക്കെ അവിടെ എത്തിയിരുന്നു. നാലും മ്മളെ കെട്ടിപിടിച്ചു കിസ്സ്‌ തന്ന് മ്മളെ മേക്കപ്പ് ഒക്കെ കോളം അകല്ലി എന്ന് മ്മള് തലയൊക്കെ താഴ്ത്തി നാണമൊക്കെ വരുത്തി മ്മള് പറഞ്ഞു. ഓഹ്.... അന്റൊരു മേക്കപ്പ് എല്ലാരും പോട്ടെ അനക്ക് തരാം ട്ടോ കാ‍ന്താരി ന്നും പറഞ്ഞു എല്ലാരും ചിരിച്ചു.ഐഷുത്താ ഓര്ത്തി ഇങ്ങളോട് താഴൊട്ട് ചെല്ലാൻ പറഞ്ഞു എന്ന് പെട്ടെന്ന് ഒരു കുട്ടി വന്ന് പറഞ്ഞു. മ്മക്ക് പേടിച്ചു കയ്യും കാലും വിറക്കാൻ തുടങ്ങി. ഇക്കാക്കമാര് വന്നവരെ സ്വീകരിക്കാൻ പോയി. മ്മളെ മൂന്ന് ചങ്ക്സിന്റെയും കൂടെ മ്മള് താഴോട്ടിറങ്ങി. മ്മള് താഴോട്ടിറങ്ങിയ സമയം ഹാളിലുള്ള മുഴുവൻ ആളുകളും ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ മ്മളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.പെണ്ണുങ്ങളൊക്കെ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. മ്മളാണെങ്കിൽ തിരിച്ചു മുകളിലേക്കെന്നെ പോയാലോന്ന്‌ വരെ ചിന്തിച്ചു. പതിയെ ഞാൻ മ്മളെ മൊഞ്ചനെ ഒന്ന് തിരഞ്ഞു. ഹാളിലിട്ടിരിക്കുന്ന അലങ്കരിച്ച ഒരു ചെയറിൽ ചെക്കന് സ്ഥാനം പിടിച്ചിട്ടുണ്ട്. നിച്ചുക്കയാണെങ്കിൽ മ്മള് അടുത്തിരുന്നത് പോലും അറിഞ്ഞിട്ടില്ല. എനിക്ക്‌ ചിരി വന്നു. ചിരിച്ചാൽ മ്മളെ വില പോകും അതോണ്ട് മാത്രം ചിരി കടിച്ചു പിടിച്ചു. മതിയെടാ.... നിച്ചു ഇങ്ങനെ നോക്കിയത് എന്നാരോ കമന്റ്‌ അടിച്ചപ്പോളാണ് ആൾക്ക് വെളിവുണ്ടായത്. @@@@@@ @@@@@@ ഇന്റെ റബ്ബേ.... എന്താണിത് സ്വര്ഗത്തിലെ ഹൂറി യോ... ഓള് സ്റ്റെയർ ഇറങ്ങി വരുമ്പോൾ എല്ലാരുടെയും കണ്ണ് അങ്ങോട്ടായിരുന്നു. ഈ പെണ്ണ് ഇങ്ങനെ ഒരുങ്ങിട്ടോ ഇന്റെ കണ്ട്രോൾ പോയത്‌ തന്നെ. പെണ്ണിനെ ഇന്നെന്നെ കൊണ്ട് പോയാലോ എന്ന് വരെ മ്മള് ആലോചിച്ചു. ഐഷു വിന്റെ നടത്തവും ചിരിയും എന്തിനേറെ പറയുന്നു ഓളെ മൊത്തത്തിലങ് മ്മളെ കൂടെ വന്നവർക്ക് നന്നായി ഇഷ്ടപെട്ടു. ഓള് മ്മളെ അടുത്തിരുന്നതൊന്നും മ്മള് അറിഞ്ഞില്ല. ഇന്റെ കസിൻ ഹർഷ ഉറക്കെ വിളിച്ചു കൂവിയപ്പോളാണ് മ്മക്ക് അമളി മനസ്സിലായത്. അപ്പോളേക്കും ഉമ്മി മ്മളെ കയ്യിലൊരു വള വെച്ചു. ഐഷു ന്റെ കയ്യിലണിയാൻ പറഞ്ഞു. പെണ്ണ് കയ്യ് തരുന്നേ ഇല്ല. ഒടുവിൽ മ്മള് ഓളെ കയ്യ് പിടിച്ചു ഇട്ട് കൊടുത്തു. ഐഷു ഇയ്യിങ്ങനെ നാണിച്ചാൽ ഞാൻ എന്തേലുമൊക്കെ ചെയ്യും ട്ടോ ആകെ ക്ഷമ കെട്ടിട്ടാണ് നിൽക്കുന്നത് എന്ന് മെല്ലെ ഓളെ കാതോരം പറഞ്ഞപ്പോൾ പെണ് ഒരുമാതിരി നോട്ടം.മതി നിച്ചു അനക്ക് time തരാം ഇപ്പോൾ ഞങ്ങളും കൂടി ഒന്ന് പരിചയപ്പെടട്ടെ എന്ന് അമ്മായിമാരൊക്കെ ഒച്ചവെച്ചു പറഞ്ഞു. പിന്നെ ഓളെ ആരൊക്കെയോ ചേർന്ന് മുകളിലേക്ക് കൊണ്ട് പോയി. ഇന്ന് ഞങ്ങളുടെ എൻഗേജ്‌മെന്റ് മാത്രമല്ല നിക്കാഹും ഉണ്ട് ട്ടോ. അത്‌ ആ കാന്താരി ക്ക് അറിയൂല. അപ്പോൾ മഹല്ലിലെ കമ്മിറ്റികാരും ഉസ്താദ്‌ മാരൊക്കെ എത്തിയിട്ടുണ്ട്. നമ്മളെ അങ്ങോട്ട്‌ ചെല്ലട്ടെ..... ©©©©©©©© നിച്ചുക്കന്റെ ഇത്തയും ഉമ്മിയും അമ്മായിമാരോടുമൊക്കെ മ്മള് പെട്ടെന്ന് കമ്പനി ആയി. ഐഷു.... കാര്യം നിച്ചു ഒരു ചൂടൻ സ്വഭാവം ആണേലും ആള് പാവം ആണ് ട്ടോ... ചെറിയ അമ്മായി പറഞ്ഞു. അതൊക്കെ ഇന്റെ മോള് നേരെ ആക്കിക്കോളും ല്ലേ ഐഷു എന്ന് മ്മളെ മുടിയിലൂടെ തലോടി ഉമ്മി പറഞ്ഞു. എല്ലാത്തിനും മ്മളൊന്ന് പുഞ്ചിരിച്ചു. പെട്ടെന്ന് ഒരു പട തന്നെ മ്മളെ റൂമിലേക്ക്‌ ഇടിച്ചു കേറി. കൂടെ മ്മളെ ചെക്കനും. ഒക്കെ കൂടി മ്മളെ ചുറ്റും വളഞ്ഞു പാട്ടും ഡാൻസും. കാക്കു ആ മഹർ അങ്ങ് കേട്ട് എന്ന് യാചി ഉറക്കെ വിളിച് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ മ്മള് നിച്ചുക്കന്റെ മുഖത്തേക്ക് നോക്കി. ഷാനുക്ക നീട്ടിയ ചെറിയ ഒരു ബോക്സിൽ നിന് നിഷാൽ ആയിഷ എന്ന് കൊത്തിയ ഒരു വലിയ മാലയെടുത്തു നിച്ചുക്ക മ്മളെ മുമ്പിലായി നിന്നു. അങ്ങനെ മഹർ ഇടൽ കഴിഞ്ഞതും എല്ലാരും ഒന്നിളിച്ചുകാട്ടി റൂമിന് പുറത്തിറങ്ങി. വാതില് ചാരി. ഐഷു.... ഇപ്പോ അന്നേ തൊടാനും ചേർത്തു പിടിക്കാനും മ്മക്കൊരു ലൈസൻസ് കിട്ടി. അല്ലെങ്കിലും ഐഷു എന്ന സ്വീറ്റ്ന് മുന്പിൽ എത്ര കാലം ഇങ്ങനെ ഞാനെന്ന ഉറുമ്പ്‌ ഇരിക്കും. ഇതും പറഞ്ഞു നിച്ചുക്ക എനിക്കരികിലേക്ക് നടന്നടുത്തു. മ്മളാണെങ്കിൽ പേടിച്ചിട്ടു ബാക്കിലേക്കും നീങ്ങി കൊണ്ടിരുന്നു. അത്രയും വലിയ റൂമിൽ ഞാൻ നടന്നു തീർത്തു. മ്മള് ചുമരിൽ തട്ടി നിന്നു. നിച്ചുക്കയും എനിക്ക്‌ മുമ്പിലായി വന്നു നിന്ന് ഇടുപ്പിലൂടെ കയ്യിട്ട് ഒന്നൂടെ ചേർത്തു നിർത്തി. മ്മള് വെള്ളത്തിൽ വീണ പൂച്ചയെ പോലെ നിച്ചുക്കയുടെ കൈകളിൽ ഒതുങ്ങി തലയും താഴ്ത്തി നിന്നു. ഐഷു...... മ്മള് തലയും താഴ്ത്തി നാണിച്ചു നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു നിച്ചുക്ക എന്റെ മുഖം പിടിച്ചുയർത്തി. മ്മളെ കണ്ണിലേക്കു അനുരാഗത്തിന്റെ നോട്ടം നോക്കിയത്. ഞാനും അറിയാതെ സ്വയം മറന്നങ്ങനെ നിന്നു. ഇടുപ്പിലൂടെ കയ്യിട്ടുകൊണ്ട് തന്നേ നിച്ചുക്ക എന്നെ ചുമരിനോട് ചേർത് നിർത്തി മറ്റേ കൈ ചുമരിൽ വെച്ചു എന്നിലേക്ക്‌ മുഖം അടുപിച്ചു. തുടരും........ "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--21 ©©©©©©©© നിച്ചുക്കയുടെ ചുണ്ട് എന്റെ ചുണ്ടോടടുത്തതും ഒരു തരം മരവിപ്പായിരുന്നു മനസ്സിൽ. മ്മളെ കയ്യിലുള്ള കർചീഫ് ൽ കൈ നേരിച്ചമർത്തി ഞാൻ എന്തെല്ലോ കാട്ടികൂട്ടി. പക്ഷെ പരസ്പരം ചുണ്ടുകൾ കഥ പറഞ്ഞപ്പോൾ മ്മളറിയാതെ നിച്ചുക്കയെ പുണർന്നിരുന്നു. എത്ര സമയമങ്ങനെ നിന്നെന്നറിയില്ല. മ്മളെ നിച്ചുക്കയോട് ചേർത്തുകൊണ്ട് തന്നെ ഇക്കാ പറയാൻ തുടങ്ങി. ഐഷു.... നീ എന്റെ മാറിലിങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ഈ ലോകം കീഴടക്കിയ വിജയമാണ് പെണ്ണെ ഞാൻ അനുഭവിക്കുന്നത്. കാരണം ഒരിക്കൽ എന്റെ കയ്യെത്താ ദൂരത്തുണ്ടായിട്ടും ഞാൻ നഷ്ടപ്പെടിത്തിയതാണ് നിന്നെ. ഇനിയൊരിക്കൽ കൂടി ആവർത്തിക്കപ്പെടാതിരിക്കാനാണ് ഞാൻ ഇന്ന് നമുടെ നിക്കാഹ് കൂടെ പറഞ്ഞു സമ്മതിപ്പിച്ചത്. ഒരിക്കൽ കൂടെ എന്റെ നെറുകയിലൊരു മുത്തം തന്ന് നിച്ചുക്ക എന്റെ കണ്ണുകളിലേക്ക് നോക്കിയങ്ങനെ നിന്നു. കണ്ണിമ വെട്ടാതെയുള്ള ഇക്കയുടെ നോട്ടം എന്റെ മനസ്സിലൊരു ആനന്ദംഉണ്ടാക്കി. നാണത്താൽ എന്റെ മുഖം കുനിഞ്ഞു. വീണ്ടും മ്മളെ മുഖം പിടിച്ചുയർത്തി നിച്ചുക്ക പറഞ്ഞയാ വാക്കുകൾ എന്റെ കാതിൽ വീണ്ടും വീണ്ടും ഒരുൾകിടിലമുണ്ടാക്കി. നിറഞ്ഞു വന്ന കണ്ണുകൾ ഇക്കാ കാണാതെ പിടിച്ചു വെക്കാൻ സ്രെമിച്ചെങ്കിലും അണപൊട്ടി ഒഴുകിയ പുഴ പോലെ മ്മളെ വീണ്ടും തോൽപ്പിച്ച്. ഐഷു..... ഞാൻ ഇന്ന് ഈവെനിംഗ് ദുബായ് ക്ക് പോകും ഇൻഷാ അല്ലാഹ് അവിടെ ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉണ്ട്. ഇക്കാ അത്രയും പറഞ്ഞപ്പോളേക്കും മ്മളെ കണ്ണ് അനുസരണയില്ലാതെ ഒഴുകി. മ്മളെ കണ്ണുനീർ തുടച്ചുകൊണ്ട് നിച്ചുക്ക പറഞ്ഞു. ഐഷു..... മ്മളെ നിക്കാഹിനു ഞാൻ എത്തും ഇൻശാ അല്ലാഹ്. പിന്നെ ഫോൺ ഉണ്ടല്ലോ പാത്തൂ... കത്തൊന്നും എഴുതണ്ടല്ലോ. പോകാൻ മ്മക്ക് ഇഷ്ട്ടം ഉണ്ടായിട്ടൊന്നുമല്ല അന്റെ ബാപ്പ ഹാജ്യാർ സമ്മതിക്കണ്ടേ. തെ നിച്ചുക്ക ഇന്റെ ഉപ്പച്ചിയെ പറഞ്ഞാലുണ്ടല്ലോ എന്റെ തനി കൊണം ഇങ്ങളറിയും. ഐഷു.... അന്റെ തനി കൊണം ഞാൻ അറിയാനിരിക്കുന്നതെ ഉള്ളു. ഡിസംബർ 22ന് ഫസ്റ്റ് നൈറ്റ്‌ ഞാൻ അറിയല്ലോ.... ഇനിപ്പോ അനക്ക് നിര്ബന്ധം ആണെങ്കിൽ ഇപ്പോ നോക്കാം എന്തേയ് കണ്ണുകളിറുക്കി ചിരിച്ചുകൊണ്ട് നിച്ചുക്ക ചോദിച്ചു. അയ്യെടാ പൂതി.... മനസ്സിൽ വെച്ചാമതിട്ടോ എന്നും പറഞ്ഞു മ്മള് ഇക്കാന്റെ നെഞ്ചിൽ തബല കൊട്ടി. അതേ രണ്ടു പേരും ഒന്ന് മുറിക്ക് പുറത്തിറങ്ങുമോ എന്ന് ചോദിച്ചു എല്ലാരും വാതില് ചവിട്ടിപൊളിക്കാൻ തുടങ്ങി. പാത്തൂ ഇയ്യ്‌ വാതില് തുറക്ക് ഇല്ലെങ്കിൽ വാതിലില്ലാതെ നമ്മള് കിടക്കേണ്ടിവരും... ഇത്രയും പറഞ്ഞു മൂപ്പര് കുലുങ്ങി ചിരിക്ക്യ. മ്മള് വേഗം വാതില് തുറന്ന് വെളിയിലേക്കിറങ്ങി. എല്ലാരിം ഒരുമാതിരി നോട്ടം. മ്മളെ അടിമുടി പരിശോധനക്ക് ശേഷം എല്ലാരും എന്നെയും വലിച് ഭക്ഷണം കഴിക്കാൻ പോയി. അതേ എന്താ അളിയാ നോക്കി നിക്കണേ ഭക്ഷണം വേണ്ടേ എന്ന് മ്മളെ ഷോൾഡർ പിടിച്ചു കുലുക്കി ഷാനു ചോദിച്ചപ്പോൾ സൈക്കിളിൽ നിന്ന് വീണൊരു ചിരി ചിരിച് ഓന്റെ കൂടെ വെച്ചു പിടിച്ചു. അങ്ങനെ ഇരുന്നിട്ടും കിടന്നിട്ടും ചെരിന്നിട്ടും ക്യാമറ മാന്റെ ആത്നക്കനുസരിച് ഞാനും ഐഷും നിന്നു. ഐഷു എന്തൊക്കെയോ അയാളെ പിറുപിറുക്കുന്നുണ്ട്. മ്മക്ക് ചിരി വന്നെങ്കിലും ഓളെ നാഗവല്ലിയാക്കണ്ട കരുതി മിണ്ടാതിരുന്നു. അങ്ങനെ ഒരുവിധം കലാപരിപാടികളൊക്കെ കഴിഞ്ഞു ഞങ്ങവിടെനിന്നും തിരിച്ചു. ഐഷു.... കണ്ണൊക്കെ നിറച്ചു ബാല്കണിയിലിരുന്ന് മ്മളെ യാത്രയാക്കി. @@@@@@@@@@@@ സമയമായി നിച്ചു പെട്ടെന്നിറങ്ങാൻ നോക്കി. ഫ്ലൈറ്റ് മിസ്സാകും. എന്നുറക്കെ ഉപ്പ വിളിച്ചു പറഞ്ഞു. തല്ക്കാലം ഐഷുവിന്റെ ഓർമ്മകളും പേറി ഞാനും പ്രവാസിപട്ടമണിയാൻ പോകുകയാണ്. എന്റെ പെണ്ണിനേയും വീട്ടുകാരെയും പിരിഞ്ഞിരിക്കാൻ മ്മക്ക് കഴിയൂല എങ്കിലും ഭാവിയെ പടുത്തുയർത്താൻ പോയേ പറ്റൂ. അങ്ങനെ മ്മള് ഇറങ്ങുന്നതിനു മുൻപ് ഇന്റെ പാത്തൂനെ വിളിക്കാൻ ടൈൽ ചെയ്തു. മ്മളെ call പ്രതീക്ഷിച്ചത് പോലെ ആദ്യ റിങ്ങിൽ തന്നെ അവളെടുത്തു. പാത്തൂ..... ഇന്നേ മറക്കരുത് ട്ടോ.... ഇക്കാ പോയി വരാം അതിനുള്ള മറുപടി ഒരു തേങ്ങലായിരുന്നു. കൂടുതൽ എന്തെങ്കിലും പറയാൻ നിൽക്കാതെ മ്മള് ഫോൺ വെച്ചു. അല്ലെങ്കിൽ ആ കാന്താരി ഇന്നേ കൂടി കരയിപ്പിക്കും. അങ്ങനെ വീട്ടിൽ നിന്നും മ്മളിറങ്ങി അടക്കിപ്പിടിച്ച തേങ്ങലുകൾക്കിടയിൽ സങ്കടം ഉള്ളിലൊതുക്കി ഉപ്പ കണ്ണീരിനെ ആട്ടിപായിച്ചു. കണ്ണുനീരിന്റെ അലയൊലികൾക്കിടയിൽ ഇനിയും നിന്നാൽ താനും കരഞ്ഞു പോകുമെന്ന് ഉറപ്പായപ്പോൾ ഉമ്മച്ചിയേയും കൂടപ്പിറപ്പുകളെയും വേർപെടുത്തി ഞാൻ കാറിൽ കയറി. ഇനി മ്മള് വരും അതുവരെ ഇന്റെ പെണ്ണ് ഇങ്ങളോട് പറയും വിരഹത്തിന്റെ കൈപ്പ്. ©©©©©©©© ഏറെ നേരം ഫോണും നെഞ്ചിൽ ചേർത്തു മ്മളെങ്ങനെ കിടന്നു. ഓർമ്മയുടെ ഓളങ്ങളിലൂടെ ഞാൻ സഞ്ചരിച്ചു. എന്റെ ഇക്കയുടെ കൈ കോർത്തുകൊണ്ട്. അറിയാതെ മ്മളും എപ്പോഴോ ഉറക്കിന്റ്റെ ആഴങ്ങളിലേക്ക് വീണിരുന്നു. വണ്ടിങ്ങനെ ഓടിക്കൊണ്ടിരുന്നു. സമയം അർദ്ധ രാത്രിയോടടുത്തിരുന്നു. എല്ലാരുടെയും മുഖത് ഉറക്കക്ഷീണം നിഴലിച്ചു. യാചി ഇജ്ജ് ഉറങ്ങല്ലേ ട്ടോ. ഉറക്കം വരുന്നുണ്ടേൽ പറ ഞാൻ ഡ്രൈവ് ചെയ്യാം എന്ന് മ്മലിടക്കിടെ ഓനെ ഓർമ്മിപ്പിച്ചു. വേണ്ട കാക്കു ഞാൻ ശ്രെധിച്ചോള...ഇങ്ങളുറങ്ങിക്കോ...... എന്നിടക്ക് അവനും പറഞ്ഞു. എപ്പോളോ മ്മളെ കണ്ണൊന്നടഞ്ഞു. പെട്ടെന്ന് പാഞ്ഞു വന്ന ലോറിയുമായി കൂട്ടിയിടിച്ചു വണ്ടി ആഴങ്ങളിലേക്ക് പതിച്ചു. ആരൊക്കെയോ ചുറ്റും കൂടി ആർപ്പുവിളികളും ബഹളങ്ങൾക്കുമിടയിൽ എന്റെ നിച്ചുക്കയെ വെള്ളപുതപ്പിച്ചു എനിക്ക്‌ മുമ്പിലായി കിടത്തി. തൊട്ടരികിലായി ഉപ്പയെയും യാചിയെയും... നിച്ചുക്കാ.......... !!!!!! മ്മളുറക്കെ അലമുറയിട്ടു. ഐഷു ട്ടി വാതില് തുറക്ക്.... മോളെ.... ഇജ്ജ് വാതില് തുറക്ക് എന്താ പറ്റിയത്. മ്മളെ റൂമിന്റെ കതകിൽ തട്ടി ഇക്കാക്കമാരും ഉമ്മച്ചിയും ഉപ്പയും ബഹളം വെച്ചു.നെറ്റിയിൽ കുമിഞ്ഞു കൂടിയ വിയർപ്പുതുള്ളികളെകണ്ടത് സ്വപ്നമാണെങ്കിലും അതിന്റെ ഭയം ഇപ്പോളും മ്മളെ കണ്ണുകളിലുണ്ട്. തൂവാലകൊണ്ട് ഒപ്പിയെടുത് ഞാൻ വാതിലിന്റെ അരികിലേക്ക് നടന്നു. തുടരും...........
37.5k views
2 days ago
#

📙 നോവൽ

*"ആയിഷ ഷർമിയ* *ഖൽബറിഞ്ഞ പെണ്ണ് "* *11 മുതൽ 16* *✍🏻 ആയിഷ അച്ചൂസ്* *📚 വായന മുറി* Part--11 @@@@@****@@@@@@ പതിയെ ഞാനാ കോളേജ് കവാടവും കഴിഞ്ഞു നടന്നു. ആയിഷ.... പിന്നില്നിന്നൊരു വിളിയിൽ ഞാനൽപം ഭയന്നു. തിരിഞ്ഞുനോക്കിയപ്പോൾ യാസീൻ മുഹമ്മദും ചങ്ങാതിമാരുമായിരുന്നു. റബ്ബേ.. കോളേജ് തുടങ്ങിയിട്ട് മാസം ഒന്നാകാനായി എന്നിട്ടും ഇവന്മാരുടെ ഓലക്കമ്മലെ റാഗിങ്ങും മാങ്ങാത്തൊലിയും കഴിഞ്ഞില്ലേ. ഞമ്മള് മനസ്സിൽ വിചാരിച്ചു അവരുടെയടുത്തേക്ക് നടന്നു. നമ്മളെ വെപ്രാളവും മുഖത്തെ ഭാവമാറ്റവും കണ്ടിട്ടാണെന്ന് തോന്നുന്നു കണ്ണിമവെട്ടാതെ മുഖത്തേക്ക് നോക്കിയിരിക്കുന്ന യാസീനെ തട്ടിവിളിച് കാണാൻ തരക്കേടില്ലാത്ത മൊഞ്ചനോര്ത്തൻ പറഞ്ഞുതുടങ്ങിയത്. ആയിഷയ്ക്ക് ഞങ്ങളെ ഓർമ്മയുണ്ടോ... ഒന്ന് പരിചയപ്പെടാൻ പറ്റിയില്ല. ഇവന്മാർഇതെന്തു ഭാവിച്ചാണ്. വല്ല ഹോം മിനിസ്റ്റർ ആണെന്ന വിചാരം. എന്റെ പിറുപിറുക്കൽ കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ വീണ്ടും പരിചയപ്പെടുത്താൻ തുടങ്ങി, ഞാൻ യാസീൻ മുഹമ്മദ്‌, ഹിശാം, ഫൈസൽ, റാസിഖ്, റഹീസ്. നമ്മളൊന്ന് തലയാട്ടി. അപ്പോളാണ് മ്മളെ ചങ്ക്സ് വരുന്നത് സ്രെദ്ധയിൽ പെട്ടത്. ഹാവൂ... ഇവന്മാരുടെ കയ്യിൽ നിന്നും രക്ഷപെടാൻ പടച്ചോനായിട്ട് കാട്ടി തന്ന വഴിയാണ്‌. ഇക്കാക്കമാരെ എനിക്കല്പം ധൃതിയുണ്ട് ഞാൻ പോയിക്കോട്ടെ. അപ്പോളേക്കും എന്റെ ചങ്ങായിമാരെയും അവരുടെ അടുക്കലേക്ക് വിളിച്ചിരുന്നു. മോങ്ങാനിരിക്കുന്ന നായെന്റെ തലയിൽ തേങ്ങാ വീണ അവസ്ഥ ആയല്ലോ. പടച്ചോനെ. ഈ.. ചതി നമ്മളോടെന്നെ വേണമായിരുന്നോ. അവളുമാരെ അനക്കമൊന്നും കേൾക്കായിട്ട് നമ്മള് ചുറ്റും നോക്കി. ആ.... കാഴ്ച്ചയിൽ ഞാൻ രോമാഞ്ചകഞ്ചുക പുളകിതയൊന്നുമായിട്ടില്ല.... കാല് മുതൽ തലവരെ കലിപ്പാണ് വന്നത്. കുരിപ്പാള്.... ഓരോരുത്തറും couples ആയി കുറുകലാ.... ഇതൊക്കെയെപ്പോ... ഞമ്മള് തൊള്ളയും പൊളിച്ചിരിക്കാൻ തുടങ്ങി. ഐഷു.... അവരിന്നലെ സെറ്റായി. ആ പറഞ്ഞ മഹാനാരാണെന്ന് നോക്കിയപ്പോൾ മ്മളെ കോളേജ് ഹീറോയാണ്. റബ്ബേ.... ഇവനാരെയും കിട്ടിയില്ലേ എന്നാലോചിക്കുമ്പോളാണ് എന്റെ സംശയത്തെ കീറിമുറിച്ചോണ്ട് അവൻ പറഞ്ഞത് :ഞാൻ മാത്രമെന്താ ഒഴിവായത് എന്നാണോ ഐഷു ചിന്ദിക്കുന്നത്....ഞാൻ മനസ്സിൽ കണ്ടത് മാനത്ത് കാണാൻ ഇവനാരാ ഹിമാലയത്തിലെ പരമാനന്ത സ്വാമിയോ അതൽപം ഉച്ചത്തിലായെന്ന് അവന്റെ അടുത്ത ഡയലോഗ് കേട്ടപ്പോൾ മനസ്സിലായി . ഞാനൊരു സ്വാമിയൊന്നുമല്ല ഐഷു...ഞാനൊരു ഒരുപാവം. പെട്ടെന്നാണ് ഓന്റെ ചങ്ങായിമാരൊക്കെ പഞ്ചാരയടിയൊക്കെ നിർത്തി ഓടിവന്നത്. യാസീ.... വേഗം കൈച്ചിലായിക്കോ, അന്റെ കാക്കു വരുന്നുണ്ട്. പിന്നെ കാണാന്നും പറഞ്ഞു അവന്മാരെല്ലാം പോയി. ഇവരൊക്കെ ഇത്രയ്ക്ക് പേടിക്കുന്ന ഹിമാലയം ഏതായിരിക്കുമെന്നാലോചിക്കുന്ന എന്നെയും വലിച് മ്മളെ കുരിപ്പാളും ഓടി. അങ്ങനെ ക്ലാസ്സ്‌ റൂമിലെത്തിയപ്പോളാണ് ഇന്നലെ ഞാൻ പോയപ്പോൾ ഇവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. പിന്നെ അവരെ വിസ്തരിച്ചൊന്ന് ചോദ്യം ചെയ്തു. സീനു പറയാൻ തുടങ്ങി :ഐഷു.... നീയിന്നലെ വീട്ടിൽ പോയതിനു ശേഷം യാസീൻക്കയും ഫ്രണ്ട്സും വന്നിരുന്നു. കാക്കുവിനു അന്നേ ഇഷ്ട്ടാടി... അന്നേ കുറിച്ചെല്ലാം ചോദിച്ചു. But.... ഞങ്ങളൊന്നും പറഞ്ഞില്ല. ഞങ്ങൾ തിരിഞ്ഞ് പോകാൻ തുടങ്ങിയപ്പോളാണ് ഹാഷിം വന്ന് പ്രശ്നമുണ്ടാക്കിയത്. മുബിയെ കയറിപിടിച്ചപ്പോൾ ഞങൾക്ക് രക്ഷകനായത് യാസീൻക്കയും ചങ്ങായിമാരുമാണ്. അപ്പോൾ ഒരു മുഹബത് എനിക്ക്‌ റഹീസ്ക്കയോട് തോന്നി നമ്മളത് പറഞ്ഞു. മൂപ്പർക്ക് കുഴപ്പൊന്നുല്ല. സീനുവിനോട് ഹിശാമിക്ക ഇഷ്ടം പറഞ്ഞെങ്കിലും അവള് accept ചെയ്തില്ല. പിന്നെ അവനോടു സംസാരിച്ചെന്നെ ഉള്ളു. പെട്ടെന്നാണ് സർ ക്ലാസ്സിലേക്ക് വന്നത്. Good മോർണിംഗ് സാർ students എല്ലാം വിഷ് ചെയ്തു. Good മോർണിംഗ്, രണ്ടാഴ്ച നമുക്ക് ക്ലാസ്സൊക്കെ മിസ്സായതല്ലേ പോഷൻസ് complete ആക്കണം അതിന് മുൻപ് നോട്സ് എഴുതിയാലോ. Help me tell these notes?. Pls standup... sir, I'll help you... പടച്ചോനെ ആ മദാമ്മ ആരാണെന്നറിയാൻ ഞമ്മള് നോക്കി... എനിക്കരികിലായി എഴുനേറ്റുനിൽക്കുന്ന അഷ്മിയെ കണ്ട്‌ ഞങ്ങൾ മൂന്നും ഒരുമിച്ചു ചോദിച്ചു, അഷ്മി..... നീയോ ?ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഒന്നിളിച്ചുകാട്ടി അവൾ സാറിനരികിലേക്ക് നടന്നു. your name ?അഷ്മില.... സാറൊന്നു പുഞ്ചിരിച്ചു ചെയറിൽ പോയിരുന്നു. നോട്സ് പറഞ്ഞു തരാൻ തുടങ്ങി.പോയ ഉഷാറൊന്നും ആ കുരിപ്പിനില്ല എന്ന് മുബി പതിയെ എന്റെ ചെവിയിൽ മന്ത്രിച്ചു.എടി...... ഐഷു സാർ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്. അയ്യാളുടെ ഉള്ളിൽ അന്നോട് മുഹബത്തൊക്കെ ഉണ്ടെന്നാ തോന്നണേ... പെട്ടെന്ന് ഒരു ചോക്ക് പീസ് പറന്നു വന്ന് ഡസ്കിൽ വീണു, ഒപ്പം ഒരു ചോദ്യവും what happend ?Girls ഫോർത്ത് bench.... is there any problem ? ഓഹ്... അയാളൊരു ഇംഗ്ലീഷ് എന്ന് പിറുപിറുത്തു അതിനുള്ള മറുപടിയെന്നോണം സീനു പറഞ്ഞു :No sir, its ok.... പിന്നെ ഞമ്മളൊന്നിനും പോയില്ല എഴുത്തിൽ മാത്രമായി ശ്രെദ്ധിച്ചു. ജയിൽ പുള്ളികൾക്ക് പരോൾ എന്നപോലെ ഞങ്ങൾക്കുള്ള മോചനമാണ് പ്യൂൺ രവിയേട്ടന്റെ ബെല്ലടി. so, അഷ്മില thanks. ഇത്രയും നമ്മളെ ഒളികണ്ണിട്ട് നോക്കികൊണ്ട് പറഞ് മൂപര് പോയി. എടി... കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലേക്കാണല്ലോ. ഇതും പറഞ്ഞു അവളുമാര് എന്നെ ഒരുവിതമാക്കി. അങ്ങനെ സാറന്മാരൊക്ക അവരുടെ ജോലി കൃത്യമായി ചെയ്തുകൊണ്ടിരുന്നു. അതിനിടയിൽ ഞങ്ങളെ ഉറക്കവും മുടക്കില്ലാതെ നടക്കുന്നുണ്ട്. അങ്ങനെ ഇന്റർവെൽ സമയം ക്യാന്റീനിലേക്ക് ഞങ്ങൾ വെച്ചു പിടിച്ചു. സീനത്തിന്റെ ചോദ്യം ഞങ്ങളെ പെട്ടെന്ന് പിടിച്ചു നിർത്തി. ക്യാന്റീനിലേക്ക് പോകുന്നതൊക്കെ കൊള്ളം പക്ഷേ.... ഓഡറെടുത്തത് ആര് പോയി വാങ്ങും..... ഞാൻ ആ ചെയറിൽ നിന്നെഴുന്നേൽക്കില്ല കേട്ടല്ലോ.. കഴിഞതവണ ഞാനായിരുന്നു വാങ്ങിയത്. ഇന്ന് ആര് പോകും അത്‌ തീരുമാനിച്ചിട് പോയാൽ മതി. എനിക്ക്‌ ഈ സീനിയർസിനെ പേടിയാ ഓരേ ഇടയിലൂടെ അതൊക്കെ താങ്ങി ഞാൻ എത്തുമ്പോളേക്ക് എല്ലാം തുളുമ്പി പോകും എന്ന് പറഞ്മുബിയും കൈച്ചിലായി. ഇനിയിപ്പോ മറ്റൊരു മുടന്തൻന്യായത്തിനുവേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന അഷ്മിയോട് ചോദിക്കുന്നതിലും നല്ലത് മ്മളാ ധൗത്യങ്ങട് ഏറ്റെടുക്കലാണ്. Ok.... ഞാൻ റെഡി. അങ്ങനെ ക്യാന്റീനിലേക്ക് കയറി. Ice-Cream കഴിക്കാൻ തീരുമാനിച്ചു. രണ്ട് ഐസ്ക്രീം ടേബിളിൽ എത്തിച്ചു ബാക്കിയുള്ള രണ്ടണ്ണത്തിനായി ഞാൻ വീണ്ടും പോയി. അതുമായി തിരിഞ്ഞ ഞാൻ എനിക്ക്‌ പുറകിലായി നിന്നിരുന്ന വ്യക്തിയുമായി കൂട്ടിയിടിച് അയാളുടെ ഷർട്ടിലേക്ക് ഐസ്ക്രീം കപ്പ്‌ ചെരിഞ് പോയി. ഒരു sorry പറയാൻ വേണ്ടി മുഖത്തുനോക്കിയ ഞാൻ ഞെട്ടി. ഹാഷിം...... ഞാൻ പെട്ടെന്നവിടെ നിന്നും പോകാൻ നിന്നതും അവനെന്റെ കയ്യിൽ കയറിപ്പിടിച്ചു. ഹാ.... അങ്ങനങ് പോയാലോ... എന്റെ ഷർട്ട്‌ ക്ലീൻ ചെയ്തിട്ടു പോയാൽ മതി. അവന്റെ വൃത്തികെട്ട നോട്ടം എന്നെ വല്ലാതെ ദേഷ്യംപിടിപ്പിച്ചു.നമ്മളൊന്ന് കാന്റീൻ മുഴുവൻ കണ്ണോടിച്ചു ഒരു സഹായത്തിനായി, അത്‌ വരെ അവിടെയുണ്ടായിരുന്ന യാസീൻക്കന്റെ ചങ്ങായി ഹിഷാം എന്തോ ആലോചിച്ചെന്നപോലെ പുറത്തേക്കിറങ്ങിയോടി. ആ പ്രതീക്ഷയും നഷ്ട്ടപെട്ട നമ്മള് ശബ്ദമുയർത്തി.വിടെടാ..... ഇല്ലെങ്കിൽ ഈ ആയിഷയെ തൊട്ട കൈയുണ്ടാവില്ല. അതിന് മറുപടിയെന്നോണം ഒരു പരിഹാസം കലർന്ന ചിരിയാൽ അവൻ പറഞ്ഞു : അങ്ങനെ വിടാനല്ല ഈ ഹാഷിം പിടിച്ചത്, നിന്നെ ഒന്ന് കയ്യിൽ കിട്ടുമ്പോളേക്ക് ഇങ്ങനെ പറഞ്ഞാലോ ആയിഷ ഷർമിയ. അപ്പോളേക്കും മ്മളെ ഫ്രണ്ട്സ് നമുക്കരികിലായി എത്തി. വിടെടാ തെണ്ടി ഞങ്ങളെ ഐശുനെ.... ഇത്രയും പറഞ്ഞു ഒറ്റയടി. ആരാണെന്നറിയാൻ നോക്കിയപോൾ ദേഷ്യം കൊണ്ട് തുടുത്ത മുഖവുമായി ഉറഞ്ഞുതുള്ളുന്ന അഷ്മി. ഐഷു.... നോക്കി നിൽക്കാതെ അവന്റെ ചെകിടടിച്ചു പൊട്ടിക്കാൻ. അപ്പോളേക്കും നമ്മളെ കൈ അവന്റെ കവിൾ ലക്ഷ്യമാക്കി ഉയർന്നു. പക്ഷെ എന്റെ ആ കയ്യും അവന് പിടിച്ചപ്പോൾ അവനിലേക്ക് ഞാൻ ചേർന്ന് നിന്നു. ആ നിമിഷം എന്റെ കാൽ മുട്ട് ഉയർന്നു താഴ്ന്നു. ആാാാ... ഒരു ആർപ്പുവിളിയോടെ അവൻ നിലത്തിരുന്നു. ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും. എല്ലായിപ്പോലും ഇങ്ങനെ കയ്യിൽ കേറിപിടിച്ചാൽ അനക്ക് പിന്നേ കല്യാണം കഴിക്കേണ്ടി വരൂല കുരിപ്പേ. ഇതും പറഞ്ഞു ഞങ്ങൾ ചെയറിൽ പോയിരുന്ന് ഐസ്ക്രീം കഴിക്കാൻ തുടങ്ങി. പെട്ടെന്ന് മ്മളെ മുടികുത്തിലാരോ പിടിചെഴുനെല്പിച്ചു. വേദനകൊണ്ട് മ്മളെ കണ്ണൊക്കെ കലങ്ങിയിരുന്നു. അങ്ങനെ എന്റെ മർമ്മം നോക്കി ചവിട്ടിയങ് പോകാന്നു കരുതിയോ.. എന്ത് ചെയ്യണമെന്നറിയാതെ മ്മള് കുഴങ്ങി. കൂട്ടത്തിലൊരുത്തൻ നീ ഞങ്ങളെ ഹാഷിയെ തല്ലും അല്ലേടി എന്നലറികൊണ്ട് അഷ്മിയുടെ മുഖമടക്കി യൊന്നു പൊട്ടിച്ചു. എടാ ഇയ്യെന്നെ അടിക്കും ലേ ന്നും പറഞ് ഓളാണേൽ ആ പഹയന് ഒന്നൂടെ കൊടുത്തു. അപ്പോളാണ് നമ്മള് ആലോചിച്ചത് ഇത്രയും സംഭവങ്ങളിവിടെ ഉണ്ടായിട്ടും ഒറ്റൊരു പഹയനും തിരിഞ്ഞ് നോക്കിയില്ലല്ലോ. കാന്റീൻ ഒന്ന് ചുറ്റിലും കണ്ണോടിച്ച ഞങ്ങൾ ഞെട്ടി. ഒരു മനുഷ്യൻ പോലും അവിടെയില്ല എല്ലാം സ്ഥലം കാലിയാക്കിന്. ഈ സമയം ഹാഷിം എന്നെ യൊന്നു കറക്കി ഇരു ഷോൾഡറിലും പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി . മ്മളെ വലുകളെയൊക്ക ബാക്കിയുള്ളവന്മാർ പിടിച്ചു വെച്ചിട്ടുണ്ട്. ഹാഷിം വീണ്ടും ശബ്ദമുയർത്തി. നീ എന്താടി എന്നെ കുറിച്ച് കരുതിയെ.... കിട്ടിയേതും വാങ്ങി വീട്ടിലിരിക്കുമെന്നോ എന്നാൽ നിനക്ക് തെറ്റി. കിട്ടിയതൊക്കെ മുതലും പലിശയും തിരിച്ചുകൊടുക്കാതെ അങ്ങനെ അങ് പോകൂലേഡി $@###മോളെ... ഇത്രയും പറഞ് അവന്റെ മുഖമെന്നിലേക്കടുപ്പിച്ചതും അന്തരീക്ഷത്തിലൂടെ ഒരു ചില്ലു പാത്രം പറന്നു വന്ന് ഹാഷിമിന്റെ പിൻ കഴുത്തിൽ തട്ടി, പത്രത്തോടൊപ്പം അവനും മറിഞ്ഞു വീണു. അവനിൽ നിന്നും സ്വാതന്ത്രയായ ഞാൻ ആ രക്ഷകനാരാണെന്നറിയാൻ കാന്റീൻ കവാടത്തിലേക്ക് നോക്കി. ഞാൻ പോലുമറിയാതെ മ്മളെ മുഖത്തൊരു പുഞ്ചിരി വിടർന്നു. തുടരും....... 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് ' Part --12 @@@@@@@@@@@ കാന്റീൻ വാതിൽപ്പടിയിൽ കൈ കെട്ടി നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. അപ്പോളേക്കും ഓടിക്കോടാ... കലിപ്പൻ നിഷാൽ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഹാഷിമിന്റെ കൂടെയുള്ളവന്മാർ ഓടിയിരുന്നു. നിഷാൽ സർ ഞങ്ങളെയരികിലേക്ക് നടന്നടുത്തു. ഈ സമയം ഉള്ള ആവേശം കെട്ടണഞ്ഞ ഹാഷിം ക്യാന്റീനിന്റെ മറ്റൊരു വാതിലിലൂടെ ഓടി. പെട്ടെന്ന് തന്നെ സാർ ടേബിളിലുണ്ടായ മറ്റൊരു പ്ലേറ്റെടുത് ഓടുന്ന ഹാഷിമിന്റെ കാലിലേക്ക് വീശിയെറിഞ്ഞു. Balance തെറ്റി അവൻ കമിഴ്ന്നടിച്ചു വീണു. അതേ സമയം സാർ അവനരികിലെത്തിയിരുന്നു. അവനെ പിടിചെഴുനെല്പിച്ചു. എന്നിട്ട് അവനുമായി ഓഫീസ് റൂം ലക്‌ഷ്യമാക്കി നടന്നു. അപ്പോളേക്കും യാസീൻക്കയും ഫ്രണ്ട് ഉം ഓടിയെത്തിയിരുന്നു. സാറുള്ളതോണ്ടാണെന്നു തോന്നുന്നു അവരൊന്നും മിണ്ടിയില്ല. All of you come with me.... നടക്കുന്നതിനിടയിൽ സാർ ഞങ്ങളോട് പറഞ്ഞു. സാറിനു പിറകെ ഞങ്ങളും നടന്നു. ഇടയ്ക്കിടയ്ക്ക് ഹാഷിം ഞങ്ങളെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. അവന്റെ മുഖം കണ്ടാലറിയാം ഒരു കനൽ അവന്ഉള്ളിൽ പുകഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന്.പകയുടെ കനൽ !!!!!. *************** ഐഷു.... ഇനിയെന്തൊക്കെ സംഭവിക്കുമെന്ന് എനിക്കൊരു പിടുത്തവും കിട്ടുന്നില്ലെടി, അവനെതിരെ കംപ്ലന്റ്റ് ചെയ്താൽ അതൊരിക്കലും നമുക്ക് നല്ലതിനല്ല, അത്‌ നമ്മളെ ഭാവിയെ സാരമായി ബാധിക്കും. ഇത്രയും മുബി പറഞ്ഞപ്പോൾ തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു ഞങ്ങളുടെ മറുപടി. എടാ... ഞാൻ പറഞ്ഞത്.... മുഴുവൻ പറയാൻ സമ്മതിക്കാതെ ചൂണ്ടു വിരൽ ചുണ്ടിനോട് ചേര്ത്തുപിടിച്ചു മിണ്ടരുതെന്ന് സീനു പറഞ്ഞു. ഇതിന്റെ പേരിൽ എന്റെ ഫ്രണ്ട് ന് ഒന്നും സംഭവിക്കാൻ പാടില്ലെന്ന് ഞാൻ ഉറപ്പിച്ചു. പ്രിൻസിപ്പിൾ ഞങ്ങളോട് കാര്യമനേഷിച്ചു. ഞാൻ ഉണ്ടായ കാര്യങ്ങൾ വള്ളിപുള്ളിവിടാതെ പറഞ്ഞു.ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്താണെന്നറിയില്ല എന്റെ കണ്ണുകൾ ഈറനണഞ്ഞിരുന്നു. നിഷാൽ സാറെന്നെ പരാതിയെഴുതി തന്നു. ഞാൻ സൈൻ ചെയ്തു. മ്മളെ ചങ്ക്സിനോട് സൈൻ ചെയ്യാൻ പറഞ്ഞപ്പോൾ നമ്മളതിനെ എതിർത്തു. വേണ്ട സാർ, അവരെ ഇതിലേക്ക് വലിച്ചിടേണ്ട... എനിക്കുറപ്പുണ്ട് ഇതിവിടംകൊണ്ടൊന്നും തീരില്ലെന്ന്. ഒരുപക്ഷേ ഇവരീ പേപ്പറിൽ ഒപ്പിട്ടാൽ ഞാൻ കാരണം ഇവർക്ക് കൂടെയൊരു ബുദ്ധിമുട്ടകും. പെട്ടെന്ന്.... അഷ്മി പ്രിൻസിയുടെ കയ്യിൽ നിന്നത് വാങ്ങി മൂന്ന് പെരുമതിൽ ഒപ്പിട്ടു. എന്നെയും വകഞ്ഞു മാറ്റി മൂന്ന് പേരും പുറത്തിറങ്ങി. ഹാഷിം.... പ്രിസിയുടെ ശബ്ദം ഉയർന്നു. ഈ ഒരു കംപ്ലന്റ്റ് മാത്രമല്ല നിനക്കെതിരെ കിട്ടിയിട്ടുള്ളത്. ഏതായാലും പതിനഞ്ചു ദിവസം താൻ വീട്ടിലിരിക്ക്. സസ്പെന്ഷന് കഴിഞ്ഞു വരുമ്പോൾ പാരന്റ്സിനെ കൂട്ടി വന്നാൽ മതി. Mmm... get out.. !!!! നമ്മളങ്ങനെ പറഞ്ഞത് കൊണ്ട് മൂന്നെണ്ണത്തിനും ദേഷ്യം വന്നിട്ടുണ്ട് അതുകൊണ്ടല്ലേ നമ്മളെ തിരിഞ്ഞ് നോക്കാതെ പോയത്‌. സാരമില്ല ഒരു sorry കൊണ്ട് തീരാവുന്നതേയുള്ളു. നമ്മള് വേഗം ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി. ടീ..... ഒന്നവിടെ നിന്നെ... നമ്മള് തിരിഞ്ഞ് നോക്കി. റബ്ബേ.... ഇവനിനിയും മതിയായില്ലേ. എന്താടാ കിട്ടിയതൊന്നും മതിയായില്ലേ. നമ്മളൊനെ നോക്കി പുച്ഛിച്ചു. അങ്ങനെ കിട്ടിയത് വാങ്ങി വീട്ടിലിരിക്കില്ലെന്ന് ഞാൻ നിന്നോട് മുന്പേ പറഞ്ഞതാണ്. നീ ഓർത്തോ ഫിഫ്റ്റീൻ days കഴിഞ്ഞാൽ ഞാൻ ഇങ്ങോട്ട് തന്നെ വരും. എനിക്ക്‌ കോളേജിൽ മാത്രമേ കയറാൻ പാടില്ലാത്തതുള്ളൂ. കേട്ടോടി #$@%മോളെ. ഇത്രയും പറഞ്ഞു അവൻ പോയി. യാ റബ്ബേ... അവൻ പറഞ്ഞു വന്നത് കോളേജിനു പുറത്ത് വെച്ചു ഞങ്ങളെ ഉപദ്രവിക്കുമെന്നല്ലേ. വരുന്നിടത്ത് വെച്ചു കാണാം. അങ്ങനെ നമ്മള് ക്ലാസ്റൂമിലെത്തി എവിടെ കുരിപ്പുകളൊന്ന് നോക്കുന്നു പോലുമില്ല. എന്താ മൂന്നും ഇങ്ങനെ എയർ പിടിച്ചിരിക്കണേ.. എവിടെ മൂന്നും ഭയങ്കര പഠനം. നമ്മള് ബുക്ക്‌ പിടിച്ചുവാങ്ങി. അല്ല പിന്നെ അവള്മാരെ ഓലക്കമ്മലെ പഠനം. ഐഷു തമാശ കളിക്കല്ലേ... നിനക്കിപ്പോൾ ഞങ്ങളാരുമല്ലല്ലോ അതുകൊണ്ടല്ലേ ഇയ്യങ്ങനെ പറഞ്ഞത്. ആരുപറഞ്ഞു നിങ്ങളെന്റെ ആരുമല്ലാന്ന്. എനിക്ക്‌ പിറക്കാതെ പോയ സഹോദരങ്ങളാണെടി. എന്റെ വീട്ടിലുള്ളവരെ പോലെ പ്രിയപെട്ടവരാണ് നിങ്ങളും അതുകൊണ്ടാണ് നിങ്ങൾക്കൊരാപത്തും വരാതിരിക്കാൻ ഞാൻ അങ്ങനെ പറഞ്ഞത് ക്ഷമിക്കെടി.... Pls ഇത്രയും നമ്മള് കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ അവരും വന്നെന്നെ കെട്ടിപിടിച്ചു.ഹാവൂ.... നമ്മളറിയാതെ ഒച്ചവെച്ചു. എന്ത് പറ്റി ഐഷു... എന്തിനാ നീ കരഞ്ഞത്.. അപ്പോളാണ് നമ്മളും കണ്ടത് കയ്യൊക്കെ നീര് വെച്ചിട്ടുണ്ട്, ആ പഹയൻ പിടിച്ചിട്ട് ഷോൾഡറൊക്കെ വല്ലാത്ത വേദന. റബ്ബേ... ഇക്കാക്കമാരെങ്ങാന് കണ്ടാൽ ഒന്റേയും ഓന്റെ വാലുകളെയും ജീവനോടെ കിട്ടില്ല. ഞങ്ങളെ കരച്ചിലും പിഴിച്ചിലും കണ്ട്‌ ക്ലാസിലുള്ളവരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്. ഒന്നുമില്ല ചുമ്മാ എന്ന് അവരോട് കണ്ണിറുക്കി കാണിച്ചു. @@@@@@@@@@@@@@@ ലൈബ്രറിയിലേക്ക്‌ പോകുമ്പോളാണ് കാന്റീൻ ഭാഗത്തുനിന്നും കുട്ടികളൊക്കെ വെപ്രാളപ്പെട്ട് പുറത്തേക്ക് പോകുന്നത് സ്രെദ്ധയില്പെട്ടത്. പെട്ടെന്ന് എന്നെ ഒരുത്തനിടിച്ചിട്ട് പോയി. എങ്ങോട്ട് നോക്കിയാണ് ഇവന്മാരൊക്കെ..... എന്ന് പിറുപിറുക്കുമ്പോളാണ് അവനെന്നോടൊരു sorry പറഞ്ഞു തിരിച്ചു നടന്നത്. ഇത് യാസീ ന്റെ ഫ്രണ്ട് അല്ലേ. ഹിശാം.... താനെങ്ങോട്ട ഇത്ര ധൃതിയിൽ.... എന്താ കാന്റീനിൽ പ്രശ്നം.. അവനൊന്ന് പരുങ്ങി. പറയടോ... അവൻ പറഞ്ഞത് കേട്ട് എന്റെ മുഖം ദേഷ്യം ഇരച്ചു കയറി. കയ്യിലെ പേശികൾ വലിഞ്ഞു മുറുകി. ഒട്ടും താമസിക്കാതെ ഞാൻ ക്യാന്റീനിലേക്ക് ഓടി. അവിടെ ഞാൻ കണ്ട കാഴ്ചയേ എന്റെ ദേഷ്യത്തെ നിയദ്രിക്കാൻ എനിക്ക് കഴിഞ്ഞില്ല.എന്റെ ഐഷുവിനെ ആ @&#%#മോന് ചുമരിനോട് ചേർത്തി അവളെ അപമാനിക്കാൻ സ്രെമിക്കുന്നു, പെണ്ണിന്റെ സ്‌കാഫ് ചെയ്തതൊക്കെ അഴിഞ്ഞു വീഴാറായിട്ടുണ്ട്. പിന്നെ ഒന്നുമാലോചിച്ചില്ല.എന്റെ പെണ്ണിനെ തൊടാൻ അവനിത്ര ധൈര്യ മോ? വാതിലിനരികിലെ ടേബിളിൽ കണ്ട ചില്ലുപാത്രമെടുത് അവന്റെ പിൻ കഴുത്ത് നോക്കി വീശിയെറിഞ്ഞു. അടികിട്ടിയ അവന് ഐഷു വിന്റെ കയ്യിൽ നിന്നും പിടിവിട്ട് താഴെ വീണു. അപ്പോളേക്കും കൂടെയുള്ളവരൊക്കെ ഓടിയിരുന്നു. അവൻ രക്ഷപ്പെടാനൊരു ശ്രെമം നടത്തിയെങ്കിലും കയ്യോടെ പിടിച്ചു. അവനെ കൊന്നുകളയാൻ ആ നിമിഷം തോന്നിയെങ്കിലും ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു. പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഓളാകെ തളർന്നിരുന്നു. കരച്ചിലടക്കിപിടിക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു നീറി. ഓഫീസിലെ ഫോമാലിറ്റീസൊക്കെ കഴിഞ്ഞു അവളെ നോക്കിയപ്പോൾ പെണ്ണ് നടന്നു തുടങ്ങിയിരുന്നു. അപ്പോളാണ് അവൻ വീണ്ടും ഭീഷണിയുമായി അവൾക്കരികിലേക്ക് പോയത്‌. അവൻ പറഞ്ഞതെന്താണെന്ന് വ്യക്തമായില്ലെങ്കിലും കോളേജിനു പുറത്ത് അവള് സേഫ് അല്ലെന്ന് അവന്റെ അവസാന വാക്കിൽ വ്യക്തമാണ്. ഇനി അവളുടെ സുരക്ഷിതതം എന്റെ ഉത്തരവാദിത്യമാണ്. സാർ.... എന്താ ഒരാലോചന.... രവിയേട്ടന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി. ണിം.. ണിം.. നീട്ടിയുള്ള ശബ്ദം കേട്ടപ്പോളാണ് കോളേജ് വിടാൻ സമയമായത് പോലും നമ്മളറിയുന്നത്. എന്തായാലും ഐഷയും ഫ്രണ്ട് ഉം പോയിക്കഴിയുന്നത് വരെ ഇവിടെ നില്ക്കാം. അങ്ങനെ അല്പം മാറി അവര് പോകുന്നത് നോക്കി നിന്നു. അവളുടെ ഫ്രണ്ട് ബസിനു പോയി. അവളെന്താ പോകാത്തതെന്ന് ഞാൻ ആലോചിക്കുമ്പോളാണ് ഒരു ബുള്ളറ്റ് വന്ന് അവള്കരികിൽ നിർത്തിയത്. വണ്ടി ഓടിക്കുന്നവൻ ഹെൽമെറ്റ്‌ ഇട്ടത് കൊണ്ട് മുഖവും കാണുന്നില്ല . പെണ്ണ് അവനെ കെട്ടിപിടിച്ചിരുന്നുകൊണ്ടണ് പോകുന്നത്. ഇനി അവളുടെ വിവാഹം കഴിഞ്ഞു കാണുമോ... അല്ലെങ്കിൽ എൻഗേജ്ഡ് ആണോ പടച്ചോനെ എങ്ങനറിയും. അല്ല സാറിന് ഈയിടെയായി ആലോചന കുറച്ചുകൂടുതലാണെല്ലോ.... എന്താ വീട്ടിലേക്കു പോകുന്നില്ലേ..... വീണ്ടും രവിയേട്ടൻ ആണ്.ആയാളോടൊരു ചിരിയും ചിരിച്ചു നമ്മള് കാറിൽ കയറി. @@@@@@@@@@@@@@ ഒരുവിധം വേദന കടിച്ചമർത്തി ഷാനുക്കയെ കെട്ടിപിടിച്ചിരുന്നു. ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടത് കൊണ്ടാകണം ഷാനുക്ക ചോദിച്ചു :എന്റെ ഐഷുട്ടിക്ക് എന്ത് പറ്റി. വായാടിത്തരമൊന്നും ഇല്ലാതെ ഒര് രസല്ലാട്ടോ. എന്താ അന്റെ മുഖമെല്ലാം വല്ലാണ്ടിരിക്കുന്നെ മിററിലൂടെ നോക്കി കൊണ്ട് ഷാനുക്ക ചോദിച്ചു . ഒന്നുല്ല്യ കാക്കു വല്ലാത്ത തലവേദന. അത്രയും പറഞ് ഇക്കാന്റെ പുറത്ത് മുഖം പൊത്തി കിടന്നു. ഒരുവിധം വീടെത്തി. നമ്മള് വണ്ടിയിൽനിന്നിറങ്ങി വേഗം റൂമിലേക്ക്‌ നടന്നു. പെട്ടെന്ന് മ്മളെ കയ്യാരോ പിടിച്ചു വലിച്ചു. ആാാാ.... ഉമ്മച്ചി ഇന്റെ കയ്യ്.. മ്മളെ കണ്ണൊക്കെ നിറഞ്ഞു പോയി. ഷാഹിക്ക നീരുവെച്ച കയ്യാണ് പിടിച്ചു വലിച്ചത്. എന്താ മോളൂസേ അന്റെ കയ്യിന് പറ്റിയത്. ചുവന്ന് നീരുവെച്ചിണല്ലോ... അത്.... കാക്കു ഇങ്ങളെന്താ ഇന്ന് നേരത്തെ പോന്നത്. നമ്മള് വിഷയം മാറ്റാൻ നോക്കി. No രക്ഷ. അത് ഞാൻ ഹാഫ് ഡേ ലീവെടുത്തു. അന്റെ കയ്യിനെന്ത് പറ്റിയേതാ പറയാൻ... അത്‌.... അതൊന്ന് വീണതാ. ഐഷു വീണാലിങ്ങനെയാണോ ഉണ്ടാവ്യാ... ഇയ്യ്‌ ഇന്നോട് നുണ പറയാൻ തുടങ്ങിയല്ലേ. ഇക്ക... ഞാൻ വണ്ടിയിൽ നിന്നും ശ്രെദ്ധിച്ചു. പെണ്ണിനെന്തോ പറ്റീണ്. ഓൾക്ക് നമ്മളത്രെ വിലയുള്ളൂ അതോണ്ടല്ലേ ഓളെല്ലാം മറച്ചു വെക്കുന്നത്. ഞമ്മള് സങ്കടം കൊണ്ട് ഇക്കാക്കമാരെ കെട്ടിപിടിച്ചു. പറയ് പോന്നൂസേ.... എന്താണേലും ഞങ്ങളോട് പറ. ഒന്നും മറച്ചുവെക്കാതെ നമ്മളവരുടെമുമ്പിൽ മനസ്സ് തുറന്നു. പെട്ടെന്നെ അടർത്തിമാറ്റി... ഷാനുക്ക പറഞ്ഞു:ഷാഹിക്ക വിടരുതാ നായിന്റെ മോനെ... മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിച്ചു. ഉമ്മച്ചി ഐഷുവിന് എന്തേലും കൊടുക്ക് ഞങ്ങളിപ്പോൾ വരാം.... അവര് പുറത്തേക്ക് പോകാൻ നിന്നപ്പോളാണ് ആരോ ബെല്ലടിച്ചത്. വാതില് തുറന്നപ്പോൾ വല്ലിക്കയും ഷാനിക്കയും.... What a സർപ്രൈസ്... എന്താ മുന്നറിയിപ്പില്ലാതെ മോനെ..... ഉമ്മച്ചി ചോദിച്ചു. മ്മള് പോയി അവരെ കെട്ടിപിടിച്ചു. എന്റെ കരഞ്ഞ മുഖം കണ്ട്‌ അവരും കാര്യംഅന്നെഷിച്ചു. ഷാഹിക്ക... പറഞ്ഞത് കേട്ട് അവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...... ഓൻ അത്രയും ധൈര്യമോ..... അവനിനിയൊരിക്കലും ഒര് പെണ്ണിനോടും അപമര്യാദയായി പെരുമാറരുത്... ഇന്നൊരു ദിവസം ക്ഷമിക്ക്.. അവന്റെ സ്വഭാവം കേട്ടറിഞ്ഞത് വെച് നാളെ കോളേജ് വിടുന്ന സമയം തീര്ച്ചയായും അവൻ വന്നിരിക്കും. @@@@@@@ വരാൻ പോകുന്ന അപകടമറിയാതെ അപ്പോളും ഹാഷിമും ഫ്രണ്ട് ഉം നാളേക്കുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു... തുടരും........ 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് ' part --13 ©©©©©©©©©©©©©©©©© നിച്ചൂ..... നിച്ചൂ.... എന്താ ഉമ്മി.... ഇങ്ങളിന്റെ ഉറക്കം കളയല്ലി. മ്മള് പിന്നെയും പുതപ്പിനടിയിലേക്ക് ഊളിയിട്ടു. ഠോ.... ഹാവൂ... ഇന്റുമ്മ ഇന്റെ പുറം. ഉമ്മി ന്റെ പുറത്ത് ചട്ടകം കൊണ്ടൊന്നു തന്നു... ഇജ്ജ്.... നേരത്തെ വിളിക്കണം അനക്ക് കോളേജിൽ എന്തെല്ലോ കാര്യായിട്ട് പണിണ്ട് പറഞ്ഞിട്ട് ഇയ്യോന്നെണീക്കണ്ട.. റബ്ബേ.... ശെരിയാണ് ഇന്ന് സ്റ്റാഫ്‌ മീറ്റിങ്ങുണ്ട്. വേഗം പോയി ഫ്രഷായി. താഴോട്ടിറങ്ങി.ഉമ്മി യാച്ചി എണീച്ചില്ലേ.... ഓനോട്‌ ഇന്ന് ഇന്റെ ബുള്ളറ്റിൽ വരാൻ പറഞ്ഞോളി. ഇയ്യത്തോർത് ബേജാറാകേണ്ട ഓനെന്തോ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ് അന്റെ വണ്ടി കൊണ്ടോയിന്. റബ്ബേ... ഇന്റെ പൊന്നാരനിയന് നന്നായോ. പടച്ചോനല്ലേ വലുത്.... എന്നാത്മകഥം ചെയ്തു കൊണ്ട് ഉമ്മചിന്റെ സ്പെഷ്യൽ ചിക്കൻ വറുത്തരച്ച കറിയും പത്തിരിയും കഴിച് ഞാൻ വേഗം കോളജിലേക്ക് പുറപ്പെട്ടു. വഴിയിലുടെ നീളം എന്റെ ചിന്ത ആയിഷയെ കുറിച്ചായിരുന്നു.. അവളെന്തുകൊണ്ടാണ് തന്നോടൊന്നു മിണ്ടാത്തത്. എന്തോ അവളെന്നെ അവഗണിക്കുമ്പോൾ മനസ്സിനൊരു നീറ്റലാണ്. എന്ത് വന്നാലും വേണ്ടിയില്ല...ഇന്ന് അവളോടൊന്ന് സംസാരിക്കണം, എന്റെ ജീവന്റെ പാതിയായി എന്റെ സഹോദരങ്ങൾക്കൊരു കൂടപ്പിറപ്പായി പോരുന്നോ എന്നാ മുഖത് നോക്കി ചോദിക്കണം. അപ്പോൾ അവളുടെ മുഖത്തെ ഭാവവ്യത്യാസം കണ്ട്‌ ചിരിക്കണം. ഓരോന്നാലോചിച് കോളേജ് എത്തിയതറിഞ്ഞില്ല. വണ്ടിയിൽ നിന്നിറങ്ങി സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ കോളേജ് ഗ്രൗണ്ടിൽ യൂക്കാലി മരച്ചോട്ടിൽ മുകളിലേക്ക് നോക്കി സ്വപ്നം കാണുന്ന യാസീനെ കണ്ടു. ഇവനല്ലേ സ്പെഷ്യൽ ക്ലാസുണ്ടെന്ന് ഉമ്മി പറഞ്ഞത്. എന്തോ സ്പെല്ലിങ്ങ് മിസ്റ്റെക് ഉണ്ടല്ലോ. ഇടയ്ക്കിടയ്ക്ക് കോളേജ് ഗേറ്റിലേക്ക് കണ്ണുകൾ പായുന്നുണ്ട്.. ആരെയോ പ്രതീക്ഷിട്ടുള്ള ഇരിപ്പാണ്. ഇവിടെ നിന്ന് വീക്ഷിക്കാം. അപ്പോളേക്കും ഓന്റെ ചങ്ങായിമാരും അവനരികിൽ സ്ഥാനം പിടിച്ചിരുന്നു. എന്റെ യാച്ചി..... ഇയ്യിന്നെങ്കിലും ആയിഷയോട് അന്റെ മുഹബത് തുറന്ന് പറയോ. അതോ ഓളെ മുഖത്തിന്ന് കണ്ണെടുക്കാതെ നോക്കി വെറുപ്പിക്കുമോ.... ഇന്നലെ അവൾക്കൊരപകടം വന്നപ്പോൾ ഓളൊന്ന് ആശ്വസിപ്പിക്കാത്തത് വല്ല്യ തെറ്റായി..ഫൈസൽ പറഞ്ഞു. അതൊന്നുമല്ലടാ... ആാാാ പന്നി.. ഹാഷിമിന്റെ എല്ല് വെള്ളം ആക്കാനെന്നെ ഞാൻ പോയത്‌.... പക്ഷേ.... അവിടെ കാക്കു ഉള്ളോണ്ടാ ഒന്നും മിണ്ടാതെ പോന്നെ. സത്യം പറഞ്ഞാൽ അന്റെ കാക്കുനെ ഞാൻ കണ്ടില്ലെങ്കിൽ അന്റെ പെണ്ണിനെ ഓൻ.... ഇത്രയും പറഞ്ഞു ഹിഷാം മൗനം പാലിച്ചു. അപ്പോളാണ് ആയിഷ കാറിൽ വന്നിറങ്ങിയത്. റബ്ബേ.... ഈ പെണ്ണിങ്ങനെ ദിവസം കഴിയും തോറും ഭംഗി കൂടിക്കൊണ്ടിരിക്കയാണല്ലോ. എന്റെ നോട്ടം കണ്ട്‌ റഹീസ് ..... തലക്കിട്ടൊന്ന്‌ തന്നു.. ഓഹ്...ഇന്റെ കുരിപ്പേ ഇയ്യിന്നും നോക്കി വെള്ളം ഇറക്കിക്കോ..... അവസാനം ഓളെ വല്ല ആൺകുട്ടിയോളും കൊണ്ട് പോകും. ചെല്ലടാ..... ഒന്നങ് ചെന്നൂട്.... അവന്മാരെല്ലാം എന്നെ ഉന്തി തള്ളി അവള്കരികിലേക്ക് വിട്ടു. അവൾക്കരികിലെത്താനായപ്പോ മ്മള് പെട്ടെന്ന് break പിടിച്ചു... പടച്ചോനെ.... നിച്ചുക്ക.... ഞാൻ പെട്ടെന്ന് തിരിഞ്ഞ് നടന്നു.യാച്ചി അവിടെ നിൽക്ക് അനക്ക് സ്പെഷ്യൽ ഉണ്ടെന്നല്ളോ ഉമ്മി പറഞ്ഞത് നിഷാൽ സാർ മീറ്റിംഗ് തുടങ്ങി വന്നോളുട്ടോ ... രവിയേട്ടൻ വിളിച്ചപ്പോൾ അവനോടു പിന്നെ ചോദിക്കാനു കരുതി തിരിഞ്ഞ് നടന്നു. ഹാവൂ.. മ്മള് പിന്നൊരു നിമിഷം അവിടെ നിന്നില്ല ഓടി എന്ന് വേണം പറയാൻ. മ്മളെ മുഖഭാവം കണ്ട്‌ അവന്മാർ ക്കാര്യംഅന്നെഷിച്ചു. എടാ.... കാക്കു.. ഇന്നേ കണ്ട്‌. മ്മളെ അടുത്തേക്ക് വന്നപ്പോള്ക്ക് രവി ചേട്ടൻ വിളിച്ചുകൊണ്ടു പോയി. എന്റെ കാര്യം തീരുമാനായടാ. ശ്ശോ.... ഐഷു പോവുകയും ചെയ്തു. അവിടെ നിന്നിട്ടൊരുകാര്യവുമില്ലെന്ന് മനസ്സിലായൊണ്ട് ക്ലാസിലേക്ക് നടന്നു. നടക്കുന്നത്തുടനീളെ മ്മളെ ചുണ്ടിൽ പ്രണയത്തിന്റെ പഴയൊരു ഈരടികൾ കോർത്തിണക്കി പുറത്തേക്ക് വന്നു "മിഴിയിണഞ്ഞാൻ അടക്കുമ്പോൾ കനവുകളിൽ നീ മാത്രം............. മിഴിയിണ ഞാൻ തുറന്നാലോ... നിനവുകളിൽ നീ... മാത്രം.... നിനവുകൾ തൻ നീലകടൽ... തിരകളിൽ നിൻ മുഖം മാത്രം... കടലലയിൽ വെളുത്ത വാവിൽ പൂത്തിങ്കൾ പോലെ................ " ©©©©©©©©©©©©©©©©©©© നമ്മക്കിന്ന് കോളേജിലേക്ക്‌ വരാം ഒരു മൂഡില്ലെഞ്ഞു. പിന്നെ ഒരു ദിവസം ക്ലാസ്സ്‌ മിസ്സായാൽ ഒന്നും മനസ്സിലാകൂല.. വല്ലിക്കയാണ് മ്മളെ കൂടെ വന്നത്. അങ്ങനെ വല്ലിക്കയോട് by പറഞ് ഞാൻ ക്ലാസ്സിലേക്ക് നടന്നു. അപ്പോൾ യാസീൻ എനിക്കരികിലേക്ക് വരുന്നത് കണ്ടിട്ടും കാണാത്ത പോലെ മ്മള് നടന്നു. എന്താന്നറിയില്ല നിഷാൽ സാറേ കണ്ടപ്പോൾ അവൻ തിരിച്ചു നടന്നു.... ഹാവൂ.. മ്മളൊരു നെടുവീർപ്പിട്ട്.... ക്ലാസിലേക്ക് പാഞ്ഞു. മ്മളെ ഫ്രണ്ട്സൊക്കെ നേരത്തെ വന്നിട്ടുണ്ട്. എന്നെ കണ്ടപ്പോൾ അവരൊക്കെ കൂടി എന്റെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. ഐഷു... അന്റെ കൈയെങ്ങനെണ്ട്.. വേദന കുറവുണ്ടോ ടീ... അന്റെ കാക്കുമാര് കയ്യ് കണ്ടോ.. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവള്മാര് ചോദിച്ചു. വേദന കുറവുണ്ട് നന്നായി കുഴമ്പിട്ട് ചൂട് പിടിച്ചു...പിന്നെ ഇന്റെ ഇക്കാക്കമാര് ഇന്നലെ നാട്ടിലെത്തി. അപ്പോൾ നാലുപേരും കൂടി... വീട്ടിൽ നല്ല രസാണ്, അതൊക്കെ നമുക്ക്.. പിന്നെ സംസാരിക്കാം. നമുക്ക് വരാന്തയിലൂടെ കുറച് നടന്നാലോ.. ഞാൻ ചോദിച്ചു.. എങ്കിൽ വാ ഐഷു... ശത്രുക്കളെ പേടിക്കാതെ നമുക്കൊന്ന് നടക്കാം. വാതിനരികിലെത്തിയതും ബെല്ലടിച്ചു. പ്ലിങ്ങോട് പ്ലിംഗ്.... നമ്മള് നാലും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു. പെട്ടെന്നാണ് സാർ ക്ലാസിലേക്ക് വന്നത്. അറ്റെൻഡൻസ് വിളിച്ചു. ക്ലാസ്സെടുക്കാൻ തുടങ്ങി. ക്ലാസ്സെടുക്കുന്നുണ്ടെങ്കിലും മൂപ്പര് മ്മളെ മുഖത്തേക്കാണ് നോക്കണേ . റബ്ബേ.... ഈ റേഡിയോ കണ്ടാൽ മ്മളെ ഒരു പരുവത്തിലാക്കും. മ്മള് മെല്ലെ സീനുവിനെ ഒളികണ്ണിട്ട് നോക്കി. ഒരെന്തോ സ്വകാര്യം പറയാ... ഇടയ്ക്കിടെ സാറിനെയും എന്നെയും നോക്കുന്നുണ്ട്. അപ്പൊ മ്മക്ക് മനസ്സിലായി അവളുമാര് കണ്ടെന്നു. ആയിഷ..... Pls stand up and read it for them. പടച്ചോനെ... പെട്ട്, ഇല്ലാത്ത ധൈര്യം ഉണ്ടാക്കി ഞാൻ നോട്സ് പറഞ്ഞു കൊടുക്കാൻ തുടങ്ങി. സാറാണേൽ last ബെഞ്ചിന്റെ സൈഡിൽ ചെയറിൽ മ്മളെ ഫേസ് ചെയ്‌തിരിക്ക്യ.. ആകെ കൂടി എന്തോ പോയ അണ്ണാനെ പോലെ ചമ്മി നാറി. ഒന്ന് വേഗം ബെല്ലടിച്ചെങ്കിലെന്ന് പടചോനോട് ദുആ ചെയ്തു.. ഹാവൂ.... ബെല്ലടിച്.... പടച്ചോൻ നമ്മളോട് സ്നേഹോക്കെ ഉണ്ട്. ബുക്ക്‌ സാർ നു കൊടുത്തപ്പോൾ പുഞ്ചിരികൊണ്ട് ആ മുഖം വിടർന്നിരുന്നു. Thanks ആയിഷ... Your welcome sir... എന്താ ഇങ്ങള് ചിരിക്കണേ... അത്‌ പറയാനിപ്പോൾ ചിലവൊന്നുല്ലല്ലോ ല്ലേ... ഹി... ഹി.. ഹി ***** ayisha...collect the english note books for everyone and Come with me.... എന്നോടീ ചതി വേണ്ടായിരുന്നു. സർ നടന്നോളു ഞാൻ കൊണ്ട് വരാം.. അങ്ങനെ സർ പോയി.. ഒരു വിധം മ്മളെ ചങ്ക്സ് ന്റെ കാല് പിടിച് അവരുടെ കയ്യിൽ books കൊടുത്തു വിട്ടു. ****************** ******************* ആ കാന്താരിയൊന്നു മുഖത്തേക്ക് നോക്കുന്നുപോലുമില്ല. എന്തോ ഓളെ ആ മൊഞ്ചുള്ള മുഖം നോക്കിയിക്കാൻ തോന്നും. ഓളെ കൊണ്ട് ഞാൻ നോക്കിപ്പിക്കും അതിന് ഒരു വഴിയുണ്ട് ഇന്നലെ കൊടുത്ത നോട്സ് കമ്പ്ലീറ്റ്‌ ആയിട്ടില്ല. അത്‌ ഐഷു വിനോട് വായിച്ച് കൊടുക്കാൻ പറയാം. മ്മളെ നോട്ടം കണ്ടിട്ട് ഓളെ ഫ്രണ്ട്‌സ് അവിടിരുന്നു പിറുപിറുക്കുന്നുണ്ട്. അത്‌ കണ്ടപ്പോൾ എനിക്ക്‌ ചിരിവന്നെങ്കിലും മ്മള് പുറത്ത് കാട്ടിയില്ല. ഐഷു നെ വിളിച്ചപ്പോൾ പെണ്ണ് ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു. ഓള് ഈ സമയം കൊണ്ടോക്കെയും പടച്ചോനെ വിളിച്ചിട്ടുണ്ടാകും. ഓളെ മുഖത്തെ നവരസങ്ങൾ കണ്ട്‌ ഞാനങ്ങനെ ഇരുന്നു. ബെല്ലടിച്ചപ്പോളാണ് നമ്മള് പോലും അരിഞ്ഞത്. അവളോട്‌ കുറച്ചു സംസാരിക്കാമെന്ന് കരുതി നോട്സ് collect ചെയ്തു വരാൻ പറഞ്ഞിട്ടുണ്ട്. May i coming sir.. yes..... വളരെ പ്രതീക്ഷ യോടെ നമ്മളാ മുഖത്തേക്ക് നോക്കി. ശേ.... ഒക്കെ നശിപിച്ചു. അവളെ ഫ്രണ്ട് ആണ്. ആയിഷ എവിടെ... അവളോട്‌ വരാനല്ലേ ഞാൻ പറഞ്ഞത്. Sorry sir അവളാണ് ഞങ്ങളെ കയ്യിൽ ബുക്സ് തന്നുവിട്ടത്. അവൾക്കെന്തോ തല വേദനിക്കുന്നുണ്ടെന്ന് പറഞ്ഞു... മ്മ്മ്മ്... Ok പൊയ്ക്കോളൂ. ഇവൾക്കിതെന്താ പറ്റിയത്.. എന്നിൽ നിന്ന് അകലാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ചെയ്തത്. കോളേജ് വിടുമ്പോൾ അവളോട്‌ ചോദിക്കണം. @@@@@@@@@@@@@@@@@ എന്റെ യാസീ... ഇയ്യ്‌ കൊറേ നേരായല്ലോ കിനാവ്‌ കാണാൻ തുടങ്ങിട്ട്. കോളേജ് വിട്ടു... അത്‌ വല്ലതും അറിയോ. ശെരിയാണ്.. ക്ലാസ്സിൽ സാർ വരുന്നതും പോകുന്നതൊന്നും നമ്മളറിഞ്ഞിട്ടില്ല. ലഞ്ച് ബ്രേക്കിന് പോലും ഞാൻ പുറത്ത് പോയില്ല. എന്റെ ഇഷ്ടം എങ്ങനെ ആയിഷയോട് പറയുമെന്നായിരുന്നു ചിന്താ.. വീട്ടിലെത്തിയാൽ കാക്കു വിന്റെ ചോദ്യം വേറെ... ആകെ കൂടി ടെൻഷൻ അടിച്ചിട്ട് വയ്യ. മ്മള് വേഗം കോളേജിൽ നിന്ന് വീട്ടിലേക്കു വിട്ടു. @@@@@©©©©©@@@@@ റബ്ബേ... കോളേജ് വിട്ടു.. ഇന്നലെ ഹാഷിം പറഞ്ഞത് പോലെ അവൻ വരുമോ ഇന്നിവിടെ എന്തൊക്കെ നടക്കുമെന്ന് ആലോചിക്കാൻ പോലും വയ്യ. കുട്ടികളൊക്കെ പോയി കഴിഞ്ഞു. എന്താ ഐഷു ഇയ്യ്‌ ആലോചിക്കണേ... മുബി തോളിൽ കയ്യിട്ടൊണ്ട് ചോദിച്ചു. എടി... ഇങ്ങൾ പോകല്ലേ... ഞാൻ പോയിട്ട് പോകാടി.. Pls മ്മള് കയ്യും കാലും പിടിച്ചു അവള്മാരെ പിടിച്ചു വെച്ചു. അങ്ങനെ കോളേജും പരിസരവും ശൂന്യമായി. മ്മള് പേടിയോടെ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ അവള് മാർക്ക് സംശയം... സത്യം പറ ഐഷു... ഇയ്യാരെ പേടിക്കണേ.. നമ്മള് ഹാഷിം പറഞ്ഞത് മുഴുവൻ അവരോടു പറഞ്ഞു. അപ്പോളാണ് കുറച് മാറി ഇക്കാക്കമാര് നിൽക്കുന്നത് മ്മളെ സ്രെദ്ധയിൽ പെട്ടത്. ഐഷു... അന്റെ കാക്കു അതെടി... സീനു പറഞ്ഞു. അതെനിക്കറിയാടി ഇങ്ങളൊന്നും പേടിക്കണ്ട... മ്മളെ ബ്രോതേർസ് എത്തിയിട്ടുണ്ട്. പെട്ടെന്ന് മൂന്ന് ബൈക്കിലായി ആറു പേര് ഞങ്ങൾക്ക് ചുറ്റുമായി വട്ടമിട്ടു. അതേ സമയം മറ്റൊരു കറുപ്പ് കളറിലുള്ള കാറും ഞങ്ങൾക്കരികിൽ വന്ന് നിന്നു. അപ്പോൾ ഞങ്ങൾ വേഗം നടന്നു നീങ്ങി. അവന്മാര് വണ്ടിയിൽ നിന്നിറങ്ങി.... ഞങ്ങളുടെ മുന്പിൽ കയറി നിന്നു. ഛി.... വഴിയിൽ നിന്ന് മാറെടാ..... മ്മള് ഓനോട്‌ കലിപ്പിലായി. മ്മളെ ഫ്രണ്ട് ആകെ വണ്ടറിടിച്ചു നില്ക്കാന്ന്. ഇന്നിവിടെ വല്ലതും നടക്കും. പെട്ടെന്ന് കാറിൽ നിന്നിറങ്ങിയ ഹാഷിം പറഞ്ഞു തുടങ്ങി : അങ്ങനെ അങ്ങ് പോയാലോ ആയിഷ കുട്ടി, അന്നേ കൊണ്ടോവാനാണ് കാക്കു വന്നത്, അപ്പൊ ഇയ്യില്ലാതെ എങ്ങനെ പോകും അല്ലേടാ...ചങ്ങായിമാരോട് ചോദിച്ചു. അതിന് ഒരുത്തന്റെ മറ്റൊരു കമന്റ്‌ അതേടാ.... ഹാഷി... ഇവളെപോലുള്ള ഒന്നിനെപോലും നമ്മക്ക് കിട്ടിയിട്ടില്ല. പൊന്മുട്ടയിടുന്ന താറാവിനെ ആരേലും വേണ്ടെന്നു വെക്കുമോ.. അവന്മാർ ഓരോന്ന് പറഞ്ഞു ചിരിച്ചു. മ്മളെ കയ്യൊക്കെ തരിപ്പ് കേറുന്നുണ്ട്. ഐഷു ഓന്റെ പല്ലടിച് കൊഴിക്കാൻ ആരൂല്ലന്ന ഓൻ കരുതിയെ അഷ്മി പല്ല് കടിച്ചു പറഞ്ഞു. എന്താടി അനക്കൊരിളക്കം... ഇതും പറഞ്ഞു കൂട്ടത്തിലൊരുത്തൻ അഷ്മിയെ ഇടുപ്പ്പിലൂടെ കയ്യിട്ട് പിടിച് അവനിലേക്കടുപ്പിച്ചു. എന്തും നമ്മള് സഹിക്കും എനിക്ക്‌ പ്രിയപ്പെട്ടവരെ നോവിച്ചാൽ നമ്മളെ പിടിച്ചാൽ കിട്ടൂല. ഓന്റെ അണപ്പല്ല് കൊഴിയും വിതം ഒന്ന് കൊടുത്തു. മ്മളോടാ കളി. എടീ... നീയെന്റെ ചങ്ങാതിയേ തല്ലും അല്ലേടി..... എന്നും പറഞ്ഞു ഹാഷിം എനിക്കരികിലേക്ക് നടന്നടുത്തു. എത്ര തന്റേടം ഉള്ള പെണ്ണാണെങ്കിലും ഓന്റെ വരവ് കണ്ടാലൊന്ന് വിറക്കും. മ്മള് ബാക്കിലേക്ക് നീങ്ങി.. അതിനനുസരിച്ച് അവൻ എനിക്കരികിലേക്കും.. പെട്ടെന്നവന് തടസമെന്നോണം ഒരാൾ മുന്പിൽ കയറി നിന്നു. വല്ലിക്കാ...... മ്മളെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. മാറി നിൽക്കെടാ പന്നി... മുന്നിൽ നിന്ന്.. ഹാഷിം ഇക്കയുടെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി. അപ്രതീക്ഷിതമായി സംഭവിച്ചതിനാൽ വല്ലിക്ക.. പിന്നിലേക്ക്‌ വെച്ചുപോയി. ബാലെ ഭേഷ്.... ഹാഷിമിന്റെ പുറകിൽ നിന്നു കയ്യടി കേട്ട് അവനെങ്ങോട്ടേക്ക് നോക്കി. മുന്നിൽ നിരന്നു നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ അവനൊന്ന് സംശയിച്ചു. ഓഹോ.... അപ്പോൾ നിനക്ക് പ്രൊട്ടക്ഷൻ തരാനുമുണ്ടോടി മറ്റേവന്മാർ... ഹാഷിം പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് അവന്റെ മുഖമടക്കിയൊന്ന് ഷാനിക്ക കൊടുത്തിരുന്നു. എന്നിട്ട് ഇക്കാ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു..... അങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കാൻ ബാദ്യത ഉള്ളവർ തന്നെയാട ഞങ്ങൾ ഇവൾക്ക്.. പക്ഷേ.... അത്‌ നീ പറഞ്ഞ അര്ഥത്തിലല്ലെന്ന് മാത്രം. ഇങ്ങനെ നാല് ഇക്കാക്ക മാരുള്ള കാര്യം ഇയ്യെന്താ പറഞ്ഞുകൊടുക്കാഞ്ഞത് ഐഷുട്ടി... ഷാനുക്ക എന്നോട് ചോദിച്ചു.. അത്‌ കാക്കു..... നല്ലൊരു നാടൻ തല്ല് കണ്ടിട്ട് കുറച്ചു നാളായി. അതാണ്‌ മ്മളൊന്ന് അവനെ നോക്കി പുച്ചിച്ചു ചിരിച്ചു. അടിച്ചു കൊല്ലെടാ.... ഈ...@ #%%&%മക്കളെ.. എന്നിട്ടവളേ എനിക്ക്‌ വേണം. ഹാഷിം.... ഇത്രയും പറഞ്ഞു ഷാനിക്കയുടെ മുഖത്തിനു നേരെ കൈ വീശി.. പെട്ടെന്ന് ഒഴിഞ്ഞു മാറിയ ഇക്കാ അതേ സമയം തിരിഞ്ഞ് കൈ മുട്ട് മടക്കി അവന്റെ പുറത്ത്നിട്ടിടിച്ചു. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവൻ കമിഴ്ന്നു വീണു. ഇതേ സമയം ഷാഹിക്കയുടെ നേരെ ഒരുത്തൻ പലക കൊണ്ട് ഓടിയടുത്തു. ഒന്ന് മലക്കം മറിഞ്ഞ ഷാഹിക്ക നിലത്ത് ഒര് കൈ കുത്തി വായുവിലൂടെ തെന്നി നീങ്ങി അവന്റെ അടിവയറിൽ ആഞ്ഞ് ചവിട്ടി. അപ്പോളേക്കും ഹാഷിം..... എന്റെ കയ്യിൽ പിടിച്ചു വലിച് വണ്ടിയിൽ കയറ്റാനൊരു ശ്രെമം നടത്തി. മ്മളെ കാക്കുമാർ ജീവിച്ചിപ്പുണ്ടേൽ നടക്കുമോ ഇല്ല.. അതീ പഹയനറിയില്ലന്ന് തോന്നുന്നു. ഷാനുക്കയുടെ പുറകിൽ നിന്നുള്ള ചവിട്ടിൽ അവൻ മുമ്പിലേക്ക് തെറിച്ചു വീണു. അവന്റെ കൈ പുറകിലേക്ക് മടക്കി പിടിച് നടുവിന് ആഞ്ഞ് ചവിട്ടി. ആാാാ.... അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു. അപ്പോളേക്കും അവന്റെ കൂടെയുണ്ടായവന്മാരെയൊക്കെ അടിച്ചു കയ്യും കാലും ഓടിച്ചിട്ടുണ്ടായിരുന്നു. ഇനി ഈ കാല് കൊണ്ടൊരിക്കലും ഞങ്ങളെ പെങ്ങളെ പിറകെ നീ നടക്കരുത്...... വല്ലിക്ക അവന്റെ കാലിന് കയ്യിൽ കിട്ടിയ പലക കൊണ്ട് അടിച്. ഈ കയ്യൊണ്ടൊരിക്കലും ഐഷു വിനേയോ അവളെ ഫ്രണ്ടിനെയോ ഉപദ്രവിക്കരുത്.....കൈമുട്ട് ലോക്ക് ചെയ്ത ഒന്ന് തിരിച്ചു. എന്നെ...... എന്നെ ഒന്നും ചെയ്യരുത് pls ഞാൻ ഇനി ആരെയും ഉപദ്രവിക്കില്ല.. ഓൻ നിലവിളിച്ചു. ഇതൊക്കെ കണ്ട്‌ ഞങ്ങൾ നാലും കിളിപോയി നിൽക്കുകയായിരുന്നു. കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോളേക്കും മ്മളെ കുരാമീസിന് പോകേണ്ട ലാസ്റ്റ് ബസും പോയിക്കഴിഞ്ഞിരുന്നു. പേടിക്കേണ്ട ഇങ്ങളെ ഞാൻ കൊണ്ടോയി വിടാം വണ്ടിയിൽ കയറു....ഷാഹിക്ക അവരോടു കാറിൽ കയറാൻ പറഞ്ഞു. അങ്ങനെ by പറഞ് അവര് പോയി. വലിക്കാന്റെ കൂടെ മറ്റൊരു കാറിൽ ഞങ്ങൾ നാലുപേരും കയറാനിരിക്കെ പിന്നിൽ നിന്ന് ആരോ വിളിച്ചു. @@@@@@@@@@@@@@ ഐഷുവിനെ പ്രതീക്ഷിച്ചു ഞാൻ കോളേജ് ഗേറ്റ് കടന്നു. പക്ഷേ.... അവിടെ എനിക്ക്‌ കാണാൻ കഴിഞ്ഞത് അടിയുടെ പൊടിപൂരം. ഹാഷിം.... അവനെന്താ ഇവിടെ എന്നാലോചിക്കുമ്പോളാണ് ഐഷു വിനെ ചേർത്തു പിടിച്ചു ഒരുത്തൻ പറയുന്നത് കേട്ടത്. എന്റെ ഞങ്ങളുടെ പെങ്ങളെ ഉപദ്രവിച്ചാൽ മോനെ അന്റെ വാപ്പനോട് പറഞ്ഞേക്ക് ഇങ്ങനൊരു മോനില്ലന്ന് കരുതാൻ.. ഓഹ്... അപ്പൊ ഒരാളൊറ്റക്കല്ല നാല് പേരുണ്ട്.. അവളുടെ ഇക്കാക്കമാരാണെന്ന് അർത്ഥം.... അപ്പോൾ മ്മളെ അളിയന്മാർ. അവളുടെ ഫ്രണ്ടിനെ കാറിൽ കയറ്റി ഒരു ഇക്കാ പോയി... സാരമില്ല മൂന്ന് പേരുണ്ടല്ലോ ഒന്ന് പരിചയപ്പെടാം. അവളെ കൊണ്ട് കാറിൽ കയറാൻ നിന്നതും ഞാൻ വിളിച്ചു.. എക്സ്ക്യൂ സ്മി... പെട്ടെന്നവര് എനിക്കഭിമുഖമായി നിന്നു... പടച്ചോനെ... ഇവർ.... ഇവര് എനിക്ക്‌ നല്ല പരിചയമുണ്ടല്ലോ... മ്മള് ആരാണെന്നാലോജിക്കിമ്പോൾ പരിചയമുള്ള ഒരു ശബ്ദം കേട്ടത്. എന്താ വല്ലിക്കാ പൊക്യല്ലേ... അതാരാണെന്നറിയാൻ നമ്മളാ ഭാഗത്തേക്ക് നോക്കി..... വീണു പോകാതിരിക്കാൻ ഞാൻ അവരുടെ കാറിൽ പിടിച്ചു....നിന്നു ......... ഷാനൂ............. അപ്പോൾ ഐഷു ഷാനുവിന്റെ പെങ്ങളായിരുന്നോ... അവളുമായുള്ള വിവാഹത്തിൽനിന്നാണോ ഞാൻ അന്ന് ഒഴിഞ്ഞു മാറിയത്.. തുടരും.......... 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--14 ©©©©©©©©©©©©©©©©©© എന്ത് ചെയ്യണമെന്നറിയാതെ ഷാനുവിന്റെ മുഖത്തേക്ക് നോക്കി നിന്നതല്ലാതെ നമ്മളൊരു വാക്കുപോലും മിണ്ടിയില്ല. ഇനി മിണ്ടിയാലും ഞാനെന്താണ് പറയേണ്ടത്. ഐഷു അവന്റെ പെങ്ങളാണെന്നറിയാതെ അവളെ മനസ്സിൽ കൊണ്ടു നടന്നവനാണ് ഞാൻ. പക്ഷെ ഇതൊക്കെ അവനോട് പറഞ്ഞാൽ അവൻ വിശ്വസിക്കുമോ. പറയണം അവനോടെല്ലാം, വീണ്ടും ആ കൈകൾ ചേർത്തുകൊണ്ട് ചോദിക്കണം ഒരിക്കൽ നഷ്ടപ്പെടുത്തിയ കനിയാണ് നിന്റെ പെങ്ങൾ അതെനിക്ക് തന്നെ തിരികെ തന്നൂടെ എന്ന്. ഏയ്.... നിച്ചു... ഇയ്യെന്താ ഇവിടെ.. അന്നൊന്ന് കാണണമെന്ന് കരുതിയതേഞ്ഞു. ഇയ്യ്‌ ഇപ്പോ വീട്ടിലേക്കൊന്നും വരാറില്ലല്ലോ എന്ത് പറ്റി. ഷാനുവിന്റെ ചോദ്യത്തിനൊരു മറുപടി മനസ്സിൽ കോർത്തിണക്കുമ്പോൾ നെഞ്ചിനൊരു നീറ്റലായി ഐഷു അതിന് മറുപടി നൽകിയിരുന്നു. അതെന്ത് ചോദ്യമാണ് ഷാനുക്ക... സാറിപ്പോലും മനസ്സിലെ മൊഞ്ചത്തിയെ കണ്ടെത്തിയില്ലെന്ന് തോന്നുന്നു. അപ്പോൾ കൂട്ടുകാരനെ യൊന്ന് കാണാനാണോ ആ സ്നേഹബന്ധമൊന്നു പുതുക്കാനോ ആൾക്ക് സമയം കിട്ടികാണില്ല. ഇത്രയും പറഞ്ഞവളൊന്ന് വശ്യമായി പുഞ്ചിരിച്ചു. ആ ചിരിയിൽ ഞാൻ ഭൂമിക്കടിയിലേക്ക് താണുപോയത് പോലെ തോന്നി. അവൾക്കെന്നോട്എത്രമാത്രം അകൽച്ചയുണ്ടെന്ന് മനസ്സിലാക്കാൻ ആ ഒരു വാക്ക് മതിയായിരുന്നു. എന്തൊരാലോചനയാടാ.... അനക്ക്.. അല്ല ഇയ്യെങ്ങനേ ഇവിടെ എത്തിയെ... എന്ന് ഷാനു വീണ്ടും ചോദിച്ചു........................ അത്‌ ഞാൻ ഈ കോളേജിൽ ആണെടാ.. അന്റെ പെങ്ങളെ ക്ലാസ്സ്‌ സാർ ആണ്.... അല്ലേ ആയിഷ ഉള്ളിലുള്ള നീറ്റൽ പുറത്തുകാട്ടാതെ ഞാൻ അവള്ക്ക് നേരെ നോക്കി ചോദിച്ചു. അതിനൊരു മറുപടിയെന്നോണം അവള് വീണ്ടും ചിരിച്ചു. ഈ പെണ്ണിങ്ങനെ ചിരിച്ചാൽ ഞാൻ പരിസരം മറന്ന് എന്തേലുമൊക്കെ ചെയ്യുമെന്നാണ് തോന്നുന്നേ. അപ്പോൾ ഷാനു എനിക്കല്പം ദൃതിയുണ്ട് ഞാൻ പോവുകയാണ്.. നാളെ ഇയ്യോന്ന് ബീച്ച് വരെ വരാമോ.. രാവിലെ 8മണിക്ക് .... മറക്കരുത് ട്ടോ.. ഒരു by പറഞ്ഞു ഞാൻ വേഗം അവിടം വിട്ടു. അപ്പോളും ഐഷു.. എന്നെ ഒരു തവണ പോലും നോക്കിയില്ല. ഞാൻ വേഗം കാറെടുത് വീട്ടിലേക്കു വിട്ടു. വേഗം റൂമിൽ കയറി വാതിലടച്ചു. കട്ടിലിലെങ്ങനെ കിടന്നു. ആയിഷ.... ഇയ്യെന്റെ മൂന്ന് മാസം വെറുതെ കളഞ്ഞല്ലോ പെണ്ണെ.... ഞാൻ ആശിച്ച പെണ്ണ് ഇന്റെ ഷാനുവിന്റെ പെങ്ങളാണെന്നറിഞ്ഞിരുന്നെങ്കിൽ നമ്മക്കിപ്പോൾ ഒരു കൊച്ചു ഐഷു വിനെ പ്രതീക്ഷിക്കായിരുന്നു. അറിയാതെ നമ്മളെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. നിച്ചൂ..... ഇജ്ജ് വന്നപ്പോൾ തൊട്ട് റൂമിൽ കതകടച്ചിരിപ്പാണല്ലോ ഇയ്യോന്ന് ഇങ് വന്നാ. ഉമ്മച്ചി വിളിച്ചപ്പോളാണ് നമ്മള് വന്നിട്ട് ഒരുപാട് നേരായി എന്ന് മനസ്സിലായത്. ആ.. ഇതാ വരുന്നു.. വേഗം ഡ്രസ്സ്‌ മാറി താഴോട്ടിറങ്ങി. അല്ല നിച്ചുക്ക... ഇങ്ങളെ മുഖത്തിനൊരു സന്തോഷം കാണുന്നുണ്ടല്ലോ എന്ത് പറ്റി... വല്ല ഹൂറിയും നിഷാൽ അബ്ദുൾ അസീസിനോട് പ്രണയാഭ്യർത്ഥന നടത്തിയോ ?. നൂറാ മ്മളെ വയറിനൊരു കുത്ത് തന്ന് ഇത്രയും പറഞ്ഞപ്പോളേക്കും ഉമ്മചിന്റെ ഡയലോഗും ആ നിമിഷം എത്തി. ഇന്റെ പൊന്നാര മോന് ഇനി എങ്ങനെ ഉള്ള ഹൂറിയാണ് വേണ്ടത്. ആ ഹംസന്റെ മോള് എന്ത് നല്ല കുട്ടിയെഞ്ഞി.. ഇനി ഓൻ വല്ല പിച്ചക്കാരെയും കേട്ടികൊട്ടെ. ഉമ്മച്ചി നിങ്ങളിങ്ങനെ ചൂടാവല്ലി....ഞാൻ മെല്ലെ വിഷയം മാറ്റാൻ നോക്കി. ഉമ്മചിന്റെ പിന്നീട് പറഞ്ഞത് കേട്ട് അറിയാതെ മ്മളൊന്നു ഞെട്ടി. എനിക്കൊരു മോന് മാത്രമല്ലല്ലോ ഉള്ളത്, ഐഷുവിനെ യാച്ചിക്ക് വേണ്ടി ആലോചിക്കാൻ ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട്. എന്തായാലും അവളീ വീട്ടിൽ എന്റെ മറ്റൊരുമോളായിട്ട് വേണം. ഞാനത് തീരുമാനിച്ചു.... ആ പിന്നെ ഇയ്യ്‌ പോയിട്ട് നൗറയേ കൂട്ടി കൊണ്ട് വായോ ഓള് അന്നോട് ചെല്ലാൻ വേണ്ടി ഇപ്പോൾ വിളിച്ചിരുന്നു. ഇതും പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി. റബ്ബേ.... എല്ലാം കൈവിട്ടു പോകയാണല്ലോ. എങ്ങനെയെങ്കിലും എല്ലാരോടും കാര്യങ്ങൾ പറയണമെന്നു തീരുമാനിച് ഞാൻ ഇത്ത യേ കൊണ്ടുവരാൻ പോയി. @@@@@@@@@@@@@@@@@@ എന്തുകൊണ്ടായിരിക്കും സാർ എന്നെയും ഷാനുക്കയെയും ഒന്നിച്ചുകണ്ടപ്പോൾ പകച്ചുപോയത്.ഇതായിരുന്നു വീട്ടിലേക്കു മടങ്ങും വഴി മ്മളെ ചിന്ത. ആയിഷുട്ടി അന്റെ സാർ നിച്ചു ആണെന്ന് ഇയ്യെന്താ പറയാഞ്ഞത് എന്ന് ഷാനുക്ക ചോദിച്ചപ്പോൾ ഷോൾഡർ പോക്കി കണ്ണിറുക്കി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു. ഐഷു.... അന്നോട് നമ്മളൊരു കാര്യം ചോദിച്ചോട്ടെ.... കാക്കുമാരോട് ഇയ്യ്‌ സത്യം പറയണം.. വല്ലിക്ക ഇത്രയും പറഞ്ഞപ്പോൾ എന്തെന്ന ഭാവത്തോടെ ഞാൻ മുഖത്തേക്ക് നോക്കി.. സത്യം പറയും എന്ന് ഇയ്യ്‌ പ്രോമിസ് ചെയ്യ് എന്നാലേ നമ്മള് ചോദിക്കുകയുള്ളു. ഷാനിക്കാ മ്മൾക്ക് നേനെ കൈ നീട്ടി കൊണ്ട് പറഞ്ഞു. ഓഹോ.... അപ്പോൾ നിങ്ങൾക്കൊന്നും എന്നെ വിശ്വാസം ഇല്ല ല്ലേ.... അതുകൊണ്ടല്ലേ ഒരു പ്രോമിസിന്റെ ആവശ്യം. സാരമില്ല.... എനിക്കറിയുന്ന ഉത്തരമാണേൽ ഞാൻ പറയും പ്രോമിസ്. നമ്മള് കയ്യിലടിച് പറഞ്ഞു. ഐഷു.... അനക്കിപ്പോളും നിച്ചുവിനെ ഇഷ്ട്ടാണോ ?അതിപ്പോ.... ഇക്കാക്ക ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് എന്നുവെച്ചാൽ ?. മ്മളെ മറുപടി കേട്ട് അവരൊന്നിച് ചോദിച്ചു. ഒരിക്കലും എനിക്കാ മുഖം മറക്കാൻ കഴിയില്ല കാക്കു. പക്ഷേ... നിച്ചുക്കന്റെ കൂടെയെന്നല്ല ഒരാളുടെകൂടെയും ഇനി ഒരു ദാമ്പത്യ ജീവിതം എനിക്കില്ല. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ഷാനിക്കയുടെ മാറിൽ മുഖമമർത്തി തേങ്ങി. പിന്നീട് വീടെത്തുന്നത് വരെ മുഴുവൻ മൗനമായിരുന്നു.. വീട്ടിലേക്കു കയറുമ്പോൾ സിറ്റ് ഔട്ട്‌ ൽ തന്നെ ഉമ്മച്ചി ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു. മ്മളെ മുഖത്തൊരു ചിരിയൊക്കെ ഫിറ്റ്‌ ചെയ്ത് ഉമ്മച്ചിയോട് ചോദിച്ചു. എന്താ പാത്തു ഇങ്ങനെ ഇരിക്കണേ... മ്മളെ ബാപ്പി എങ്ങാനും വരുമെന്ന് പറഞ്ഞിണോ. ഇങ്ങളെ കാണായിട്ട് ഉമ്മച്ചി ബേജാറായി... കുഴപ്പമില്ല ല്ലോ ഷാഹുൽ ലേ, അന്നേരമാണ് ഓളൊരു തമാശ മ്മളെ ചെവിയിൽ പിടിച്ചുകൊണ്ടു ഉമ്മച്ചി പറഞ്ഞു. ഉമ്മച്ചി ഷാഹി വന്നില്ലേ ഷാനിക്ക ചോദിച്ചു.ആ നിമിഷം തന്നെ ഷാഹിക്കയുടെ കാർ ഗേറ്റ് കടന്നു വന്ന്. കാറിൽ നിന്നിറിങ്ങിയതും ആളെ മുഖത്തൊരു പ്രസന്നതയൊക്കെ വന്നിട്ടുണ്ട്. നമ്മളത് ചോദിക്കുന്നതിനു മുന്പേ ഉമ്മച്ചി ചോദിച്ചു. അന്റെ മുഖത്തിനൊരു ചിരിയൊക്കെ ഉണ്ടല്ലോ... മിക്കവാറും അന്റെ കുട്ടിനെ നമ്മളാദ്യം താലോലിക്കും. നമ്മളെല്ലാരും ചിരിച്ചു. ഡ്രെസ്സെല്ലാം മാറി ഫുഡ്‌ കഴിക്കാനിരുന്നപ്പോളാണ് ഉമ്മച്ചി ഞങ്ങളോടാ കാര്യം പറഞ്ഞത്. ഐഷു... നമുക്ക് അന്റെ ഫ്രണ്ട് മുബിന്റെ താത്ത നെ വലിക്കാക്ക് നോക്കിയാലോ നല്ല കുട്ടിയാണ്. പിന്നെ അന്റെ ഇക്കാക്ക് വയസ്സ് ഇരുപത്തിയെട്ടായി. ഇനിയും ഓനെ ഇങ്ങനെ കയറൂരി വിട്ടൂടാ. അങ്ങനെ നമ്മളൊക്കെ നിര്ബന്ധം ഇക്കാ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഓളെ അനിയത്തിയെ നമ്മള് ആദ്യേ ബുക്ക്‌ ചെയ്തിന് ട്ടോ ഉമ്മി ..... ആ പറഞ്ഞ മഹൽവ്യക്തി ആരെന്നറിയാൻ ഞങളുടെ കണ്ണുകൾ അങ്ങോട്ട്‌ നോക്കി. ഷാഹി ക്ക.... നമ്മക്കപ്പോലെ തോന്നീക്കണ് അന്റെ വരവും ചിരിയും. ഉമ്മച്ചിയുടെ അഭിപ്രായം ഞാനും ശരിവെച്ചു. എന്തായാലും നല്ല കുട്ടികളാണ്. ഇനി ആരെങ്കിലും കണ്ട്‌ വെച്ചിട്ടുണ്ടോ... മ്മള് എല്ലാരുടെയും മുഖത്തേക്ക് നോക്കി. അത്‌ പിന്നെ ഉമ്മച്ചി... മ്മള് കണ്ട്‌ വെച്ചിന് പക്ഷെ ഇങ്ങൾക്ക് ഇഷ്ടകുമോ അറിയൂല. മ്മളെ നിച്ചൂന്റെ അനിയത്തി നൂറാ പെണ്ണിപ്പോൾ 10ൽ ആണ്. ഇതും പറഞ്ഞു ചെക്കൻ നിലത്ത് കളം വരക്ക്യാ.. അമ്പട... അപ്പൊ ഇയ്യ്‌ ഇടയ്ക്കിടയ്ക്ക് നിച്ചു ന്റെ പൊരക്ക്‌ പോണേ അന്റെ മൊഞ്ചത്തിയെ കാണാനാലെ. ആയിക്കോട്ടെ ..... ഇന്റെ ഷാനിക്ക് ആരെയും കിട്ടിയില്ലേടാ.. ഉമ്മച്ചിയൊരു ചിരിയാലെ നോക്കി. എന്റെ ഉമ്മി ഇന്റെ ഐഷു ന്റെ നിക്കാഹ് കഴിയാതെ മ്മള് കല്യാണം ആരും സ്വപ്നം കാണണ്ട. ഇത്രയും പറഞ്ഞു ഇക്കാ റൂമിലേക്ക്‌ കയറി. എന്തോ പെട്ടെന്നെല്ലാവരുടെയും ചിരിയൊക്കെ സ്വിച് ഇട്ടപോലെ നിന്നു. പിനീടാരും ഒന്നും പറഞ്ഞില്ല. എന്തോ കാക്കു അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം. അങ്ങനെ നാളെ മുബിയുടെ വീട്ടിലേക്കു പോകാമെന്ന് പറഞ്ഞു എല്ലാരും അവരവരുടെ റൂമിലേക്ക്‌ പോയി. ഷാനിക്ക യേ നോക്കിയിട്ട് റൂമിലൊന്നും കണ്ടില്ല. ബാല്കണിയിലാരുടെയോ നിഴലനക്കം കണ്ട്‌ ഞാനും അങ്ങോട്ടേക്ക് നടന്നു. ഇക്കയെന്തോ ആലോചനയിലാണ്. കാക്കു... മ്മള് പതിയെ വിളിച്ചു. എന്റെ ഐഷു ഉറങ്ങിയില്ലേ... പോയി കിടന്നോ.... പുറത്ത് മഴ നന്നായി പെയ്യുന്നുണ്ട്. ഷാനിക്ക നടക്കാൻ തുടങ്ങിയപ്പോൾ നമ്മളാ കൈ പിടിച്ചവിടെ നിന്നു. കാക്കു..... ഞാൻ കാരണം ഇങ്ങളൊരു കുടുംബ ജീവിതം വേണ്ടെന്നു വെക്കരുത്. Pls.. നമ്മളത്രയും പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഷാനിക്കയുടെ വാക്കുകൾ നമ്മളെ അവിടെ പിടിച്ചു നിർത്തി. ഐഷു...അന്റെ നിക്കാഹ് കഴിയാതെ ഈ കാക്കുവും അങ്ങനെ ഒരു ജീവിതം ആഗ്രഹിക്കുനില്ല. ഇയ്യന്റെ വാശിയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഞാനും വല്ലിക്കയും അടുത്ത ദിവസം ദുബായ് ക്ക് തിരിച്ചു പോകും. പിന്നീടൊരു തിരിച്ചു വരവ് ഇയ്യ്‌ പ്രതീക്ഷിക്കരുത് എന്താ വേണ്ടതെന്നു മോള് തീരുമാനിക്ക് good night... ഇതും പറഞ്ഞു ഷാനിക്ക നടന്നകന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരു പ്രതിമ കണക്കെ ഞാനാ മഴയിലങ്ങനെ നിന്നു. @@@@@@@@@@@@@@@@@@@ ഷാനു... ഞാനും നീയും ഇതിനുമുൻബൊരിക്കൽ ഇവിടെ വന്നതോർക്കുന്നുണ്ടോ... ഞാൻ അവനോടു ചോദിച്ചു. അതങ്ങനെ മറക്കാൻ പറ്റുമോ നിച്ചു... എന്റെ ഐഷു ഒരുപാട് കരഞ്ഞ ദിവസം, ഇനിയൊരിക്കലുമൊരു വൈവാഹിക ജീവിതം ഉണ്ടാവില്ലെന്ന് തീരുമാനമെടുത്ത സാഹചര്യം... അതങ്ങനെ പെട്ടെന്നൊന്നും മറക്കാൻ എനിക്കെന്നല്ല പെങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഒരു സഹോദരനും കഴിയില്ല. അല്ല... അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. ഇപ്പോൾ അതൊക്കെ ആവർത്തിക്കുന്നതെന്തിനാടോ. ഷാനു.... നീ ഒരിക്കലെങ്കിലും ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ മൊഞ്ചത്തിയെ കുറിച്ച് ചോദിക്കാത്തതെന്താ നമ്മളവനു നേരെ ചോദ്യം തൊടുത്തു വിട്ടു. പെട്ടെന്നവന് ഒരു കൈ നെറ്റിയിൽ ഊന്നി പറഞ്ഞു... ഓഹ്.. ഞാനത് വിട്ടു... ഇയ്യന്റെ പെണ്ണിനെ ഒന്ന് കാണിച്ചു കൊണ്ടെടോ. അന്നാ മംഗല്യ പന്തലിൽ നിന്നും നൗഷിയും ഫ്രണ്ട് ഉം ചെർന്നെടുത്ത ഫോട്ടോ ഞാനവന് നീട്ടി. ഒന്നും മനസ്സിലാകാതെ എന്നെയും ഫോണിലേക്കും അവൻ മാറി മാറി നോക്കി. എന്നിട്ടവൻ പറയാൻ തുടങ്ങി. നിച്ചു... ഇത് ഐഷുവും ഫ്രണ്ട് ഉം അല്ലേ.. ഇതിലാരാണ് അന്റെ പെണ്ണ്. ഗോൾഡൻ കളർ ലഹങ്കയിൽ മൊഞ്ചത്തിയായിനിൽക്കുന്ന ഐഷു നെ തൊട്ട് കാണിച്ചു ഞാൻ പറഞ്ഞു. ഇവളാടാ എന്റെ പെണ്ണ്. പക്ഷേ... അവളൊരിക്കലും അന്റെ പെങ്ങളാണെന്ന് ഇന്നലെ വരെ എനിക്കറിയില്ലായിരുന്നു ഷാനു. ആ ഒരു കാരണം കൊണ്ട് മാത്രമാണ് അന്നാ വിവാഹത്തിന് ഞാൻ തടസ്സം നിന്നത്. എന്റെ തെറ്റ് മാപ്പാക്കി എനിക്കവളെ തന്നൂടെ എന്റെ പെണ്ണായിട്ട് ഷാനു. ഞാൻ അവന്റെ കൈകൾ കവർന്നെടുത്തവനോട് ചോദിച്ചു. അല്പമൊന്നാലോചിച്ച അവൻ വീണ്ടും പറഞ്ഞയാവാക്കുകൾ എന്റെ ഹൃദയം കീരുമാറുച്ചത്തിൽ അന്തരീക്ഷത്തിൽ അലയടിച്ചു. ഇല്ല നിച്ചു... നീ എന്ത് പറഞ്ഞാലും ഇനിയൊരിക്കൽ കൂടി എന്റെ കുട്ടിയെ വേദനിപ്പിക്കാൻ ഈ ഷഹബാസിന് കഴിയില്ല. ഒരിക്കൽ അവളാഗ്രഹിച്ച ജീവിതം അവളിന്ന് വെറുക്കുന്നുണ്ട് ഒരുപാട്. ഇയ്യ്‌ ഓളെ മറന്നാളാ നിച്ചൂ. ഇതും പറഞ്ഞവനാ രംഗം വിട്ടിരുന്നു. നമ്മളാ മണൽപ്പരപ്പിൽ മുട്ട് കുത്തിയിരുന്ന് രണ്ടു കൈകൊണ്ടും മുടിയെ മാടിയൊതുക്കി ഉറക്കെ അട്ടഹസിച്ചു. ആാാാ..... എനിക്കൊരിക്കലും നിന്നെ മറക്കാനാകില്ല ആയിഷ.... ഈ നിച്ചു വിനൊരു പെണ്ണുണ്ടെകിൽ അത്‌ നീ മാത്രമാണ്.അറിയാതെ ചെയ്ത് പോയ തെറ്റ് ഇനിയെങ്കിലും മാപ്പ് തന്നൂടെ.. ഇത്രയും വിളിച്ചുകൂവി നമ്മളുറക്കെ കരഞ്ഞു. പെട്ടെന്ന് എന്റെ ഷോള്ഡറില് ആരുടെയോ കൈകളമർന്നു. ആരെന്നറിയാൻ വേണ്ടി ഞാൻ ബാക്കിലേക്ക് നോക്കി. തുടരും........ "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--15 @@@@@@@@@@@@@@@ സ്റ്റോറി താമസിച്ചതിന് എന്റെ സുഹൃത്തുക്കളോട് ആദ്യമായി ക്ഷമ ചോദിക്കുന്നു. അപ്പോൾ നമ്മൾക്ക് തുടങ്ങാലെ....... ആർത്തിരമ്പുന്ന കടലിലേക്ക്‌ നോക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്ന എന്റെ തോളിൽ ആരുടെയോ കരസ്പർശം ഞാനറിഞ്ഞു. അലസതയോടെ ഞാനാ കയ്യിനുടമയെ നോക്കിയപ്പോൾ അറിയാതെ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. അതവനായിരുന്നു എന്റെ ഷാനു.... പെട്ടെന്നവനെന്നെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു തുടങ്ങി. അങ്ങനെ നിന്നെ ഉപേഷിച്ച് കൊണ്ട്, ഈ സ്നേഹബന്ധത്തിന് വിള്ളലേല്പിച്ചുകൊണ്ട് പിന്നെ ഞാനെന്തിനാടോ നിന്റെ ചങ്ങായി ആണെന്ന് പറഞ്ഞു നടക്കുന്നത്. എന്റെ ഐഷു ന് ഇപ്പോളും തന്നെ ഇഷ്ടാടോ. പക്ഷെ.. അതവളുടെ ഉള്ളിലൊരു നീറ്റലായി പഴയതൊക്കെ ഉണ്ട് കഴിഞ്ഞതെല്ലാം വെറുമൊരു തെറ്റിധാരണ ആണെന്നവളെ ബോധ്യപ്പെടുത്തൽ അന്റെ ഉത്തരവതിതം ആണ്. ഇനി ഇയ്യോളെ പ്രണയിക്കാൻ തയ്യാറായിക്കെടോ. ഇത്രയും പറഞ്ഞവനെന്റെ ഷോൾഡറിലൂടെ കയ്യിട്ട് ചിരിച്ചു. അവനോടെങ്ങനെ നന്ദി പറയണമെന്നറിയാതെ ഞാൻ ഒരു വാക്കിനായി പരതി. വീണ്ടുമവനെന്നെ പറഞ്ഞു തുടങ്ങി, അതേ... നിച്ചു. കുറച്ചു കഴിഞ്ഞാൽ ഇയ്യും എനിക്കൊരു സഹായം ചെയ്യേണ്ടി വരും ട്ടോ.. വീണ്ടുമവനെന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. എന്താടാ പഹയാ... ഇയ്യെന്റെ നൂറാനെ നോക്കി വെള്ളമിറക്കണതൊക്കെ നമ്മള് കണ്ടിന്. ഒരു സഹോദരൻ എന്ന നിലയിൽ ഞാനൊന്നാലോചിക്കട്ടെ... ഇതും പറഞ്ഞു ഞാൻ വേഗം ഓടി വണ്ടിയെടുത്തു അല്ലെങ്കിലും അവനെന്റെ മയ്യത്തെടുക്കും. അന്റെ പെങ്ങളെ കൊണ്ട് ഞാൻ ഇക്കാ ന്ന്‌ വിളിപ്പിക്കുമെടാ കോളേജ് കുമാരാ എന്നൊക്കെ അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പോളും എന്റെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോൾ യാസീൻ സിറ്റ്ഔട്ട്‌ ൽ ഇരുന്നു ഫോണിൽ കളിക്കുന്നുണ്ടായിരുന്നു. അപ്പോളാണ് കഴിഞ്ഞ ദിവസം ഉമ്മച്ചിയോട് കള്ളം പറഞ്ഞു കോളേജിൽ പോയത്‌ ഓർമ വന്നത്. യാചി..... അൽപ്പം ഗൌരവം മുഖത് ഫിറ്റ് ചെയ്തു ഞാൻ വിളിച്ചു. എന്നെ കണ്ടപ്പോൾഅവനൊന്ന് പതറി... റബ്ബേ... കാക്കു... ഇന്നലെ കോളേജിൽ കണ്ടത് ചോദിക്കാനായിരിക്കും. എങ്ങനെ രക്ഷപ്പെടും. എന്തുത്തരമാണ് പറയേണ്ടത്. എങ്ങെനെയെങ്കിലും ഒഴിവായെ പറ്റു.. ആാാാ... ഇതാ വരുന്നു ഉമ്മ ഇങ്ങനെ വിളിച്ചോണ്ടിരിക്കല്ലി.... എന്നകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞുകൊണ്ട് ഞാൻ പതിയെ അകത്തേക്ക് നടന്നു. ഓഹോ... അവനെന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രെമിക്കുന്നുണ്ട്. അതെന്തുകൊണ്ടാണെന്നെനിക്കറിയണം പോകാൻ തുനിഞ്ഞ അവനെ കൈകൊണ്ടൊരു തടസം സൃഷ്ടിച്ചു കൊണ്ട് ഞാൻ വിളിച്ചു. എന്താ... കാ.. ക്കു.. എന്തിനാ... വി.. ളി ചെ എങ്ങനൊക്കെയോ അവനാവാക്കുകൾ മുഴുവനാക്കി. അനെക്ക് എപ്പോ മുതലാണ്‌ ഈ അസുഖം തുടങ്ങിയേ.. ഞമ്മളത്‌ ചോദിച്ചതും ചെക്കനാകെ വെപ്രാളം. പടച്ചോനെ... പെട്ട്, ഞാൻ ഐഷുവിനെ കാണാനാണ് നേരത്തെ കോളേജിൽ പോയതെന്ന് നിച്ചുക്ക അറിഞ്ഞ മട്ടാണ്, അതോണ്ടല്ലേ പ്രേമം എന്ന എന്റെ അസുഖത്തെ പറ്റി മൂപ്പര് ചോദിച്ചത്, ഡൌട്ട് ഒന്ന് ക്ലിയർ ആകാൻ വേണ്ടി ഞാൻ കാക്കു വിനോട് വീണ്ടും ചോദിച്ചു, അല്ല കാ.. ക്കു..... ഏത്.... അ... അസുഖത്തെ പറ്റിയാണ്.. പ.... പറഞ്ഞത്. യാചിന്റെ മുഖത്തെ നവരസങ്ങൾ കണ്ട്‌ ചിരിവന്നെങ്കിലും വില കളയരുതല്ലോ അതോണ്ട് ഞാൻ പറഞ്ഞത് കേട്ട് ഓന്റെ കിളി പോയി. ഏത്... അസുഖമാണെന്നോ അന്റെ ഈ വിക്ക് അതൊരസുഖമാണ് അത്‌ ഇല്ലാത്തവർക്കുണ്ടാകുന്നത് മെന്റെൽ ഷോക്ക് സംഭവിച്ചവർക്കാണ്. ഇനിയിപ്പോ അനക്കങ്ങനെ എന്തെങ്കിലും സംഭവിച്ചിനോ യാചി.!!!!.. അയ്യേ.. ഈ കാക്കു ന്റെ ഒരു തമാശ... ഞാനൊന്നു പേടിച്ചു. അപ്പോൾ ഞമ്മള് പോട്ടെ. വീണ്ടും നടക്കാൻ തുടങ്ങിയ അവനെഞാൻ പോകാൻ സമ്മതിക്കാതെ അടുത്തുള്ള ചെയറിൽ പിടിച്ചിരുത്തി. എന്റെ നിച്ചുക്ക... എനിക്കല്പം തിരക്കുണ്ട്, ഇങ്ങളിന്നെ പിടിച് വെക്കല്ലി. ആയിക്കോട്ടെ... അനക്ക് പോകാം പക്ഷെ എന്റെ ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞാൽ മാത്രം..., ഇയ്യെന്തിനാ ഇന്നലെ spl ഉണ്ടെന്ന് കള്ളം പറഞ്ഞു കോളേജിൽ നേരത്തെ പോയത്‌, എന്തിനാ എന്നെ അവിടെ കണ്ടപ്പോൾ മുങ്ങാനൊരു ശ്രെമം നടത്തിയത്. അതോ... അത്‌ എന്റെ ഫ്രണ്ടിന്റെ ബർത്ത് ഡേ ട്രീറ്റ് ഉണ്ടായിരുന്നു അതിന് പോയതാ... അല്ലാതെ ഒന്നുമില്ല പറഞ്ഞു മുഴുവൻ ആക്കാതെ അവൻ വേഗം സ്റ്റെയർ വഴി ഓടി. @@@@@@@@@@@@@@@@@@@@ കുറെ നേരമായില്ലേ ആ പാക്കരൻ പറയാൻ തുടങ്ങിയിട്ട്. ഇനി ഞാൻ പറയാം ട്ടോ ഇങ്ങളെ ആയിശു. ഇന്നെല്ലാരും ഭയങ്കര സന്തോഷത്തിലാണ് വല്ലിക്കാക്ക് പെണ്ണ് കാണാന് പോകുന്നതിന്റെ ആണ് ട്ടോ... മുബി യോട് പറഞ്ഞിട്ടില്ല ഓൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ അല്ലേ. ഷാനുക്ക ഏതോ ഫ്രണ്ടിനെ കാണാൻ രാവിലെ പോയതാ ആളെത്തിയിട്ടില്ല. പിന്നെ ഷാനിക്കയുമില്ലാന്ന് പറഞ്ഞു. ഷാഹിക്ക പിന്നെ മുമ്പിലുണ്ട് കാരണം മ്മളെ മുബി തന്നെ... ഓളോട് ആൾക്കിത്തിരി ഇളക്കം കൂടുതലാ ശരിയാക്കി കൊടുക്കുന്നുണ്ട്. അങ്ങനെ ഞങൾ നാലുപേരും കൂടി മുബിന്റെ പൊരയിലെത്തി. കാള്ളിംഗ് ബെല്ലടിച്ചു. അൽപ സമയത്തിനുള്ളിൽ ആ വീടിന്റെ കതക് ആരോ തുറന്ന്. വന്ന ആളെയും അവളെ വേഷംവും കണ്ട്‌ അറിയാതെ ഞാൻ ഉറക്കെ ചിരിച്ചു. മ്മളെ മുബിയാണ്, പണ്ട് ഞങ്ങൾ ആറാം ക്ലാസിൽ പടിക്കുമ്പോളുള്ള യൂണിഫോമിന്റെ മിഡിയും ടി ഷർട്ടും.. നമ്മളെ ചിരി നിക്കായിട്ടാണെന്ന് തോന്നുന്നു ഓളാകെ വഷളായി എന്നെയും വലിച്ചകത്തേക്കോടി. ആരാണ്... മുബി... ഇതും ചോദിച്ചു കൊണ്ട് ഓളെ ഉമ്മ ഹാളിലേക്കു വന്നു. അല്ല ആരിത്‌... പാത്തുവോ... ഐഷു വന്നില്ലേ. ആ ഓള് മുകളിലുണ്ട്... അന്റെ മൂത്ത മോളെ ഷാഹുലിന്‌ ആലോചിക്കാനാണ് ഞങ്ങൾ വന്നത്, ഓളെ ഉപ്പ ഇവിടെ ഇല്ലേ. ഉണ്ട് ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചാൽ മൂപ്പർകൊന്നു ഉറങ്ങണം, ഞാൻ വിളിക്കാം. അപ്പോളേക്കും ഞാനും മുബിയും തരക്കേടില്ലാത്ത കോലത്തിൽ ഇത്തയെ ഒരുക്കി താഴോട്ടു കൊണ്ട് വന്നു. മുർഷിതയേ എല്ലാർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ കാര്യങ്ങൾ തീരുമാനിക്കലും എൻഗേജ്മെന്റ് ഡേറ്റ് fix ചെയ്യലും പെട്ടെന്ന് കഴിഞ്ഞു. അപ്പോളും മ്മളെ ഷാഹിക്ക മുബിയെ നോക്കി വെള്ളമിറക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി. അതേ.... മുബി ന്റെ ഉമ്മച്ചി... ഉപ്പച്ചി, ഇങ്ങളെ ഈ ചെറിയ മോളെ ഒരാള് നോക്കി കണ്ണ് പുറത്തേക്ക് ചാടാനായിക്കിന്, അതോണ്ട് ഇവളെ ഞങ്ങളെ വീട്ടിലേക്കു തന്നെ തരണം ട്ടോ pls ഇത്രയും മുബിയെ ചേര്ത്തുപിടിച്ചു കൊണ്ട് ഷാഹിക്കയെ ഇടക്കണ്ണിട്ട് നോക്കി നമ്മള് പറഞ്ഞപ്പോൾ വല്ലിക്കയും ഉമ്മിയും അത്‌ ശരിവെച്ചു. ഒക്കെ കൂടി ഷാഹിക്കയും മുബിയും കിളി പോയ അവസ്ഥയിലാണ്. ഷാഹിക്ക വേഗം പുറത്തിറങ്ങി ചിരിയോട് ചിരി. എന്റെ ഐഷു ഇയ്യ്‌ ഒരു മുത്താണ്. കാക്കുന്റെ മനസ്സിജ് കണ്ട്‌. ഞമ്മളെ കാട്ടി കൂട്ടൽ കണ്ട്‌ അകത്തു മുഴുക്കെ ചിരി ഉയർന്നു. പിന്നെ കാണാമെന്നു പറഞ്ഞു ഞങ്ങളവിടെനിന്നും തിരിച്ചു. അങ്ങനെ അവധി ദിവസവും കഴിഞ്ഞു. നാളെ കോളേജിൽ പോകണ്ടേ കാര്യം ഓർക്കുമ്പോൾ ആകെ പിരാന്ത്‌ പിടിക്കുന്നു. ഇങ്ങൾക്കറിയോ മ്മള് ഏറ്റവും കൂടുതൽ സന്തോഷംകാണുന്നത് വെള്ളിയാഴ്ച ആണ് കാരണം ശനിയും ഞായറും കോളേജിൽ പോകണ്ടല്ലോ... എന്നാലോ ഞമ്മളെ സന്തോഷം ഞായറാഴ്ച തീരുമാനം ആകും പിറ്റേന്ന് തിങ്കളല്ലേ... കഷ്ടം ണ്ട് ലേ.... അങ്ങനെ ഉപ്പച്ചിയോട് മുർഷി ത്തയേ പറ്റി പറഞ്ഞു കൊടുത്തു ഒര്പാട് നേരം സംസാരിച്ചു ഞാൻ ഉറങ്ങി പോയി. @@@@@@ @@@@@@ @@@@@ നാലുപാടും നോക്കി സീനിയർസ് ആരുമില്ലെന്ന് മനസ്സിലാക്കി മ്മള് ഓടി ക്ലാസ്സിൽ കയറി. ഈ ഓട്ടം സ്പോർട്സ് ന് ഓടണം.... ഫസ്റ്റ് കിട്ടും. നോക്കുമ്പോൾ ക്ലാസിലൊന്നും ആരുമില്ല. മ്മളെ ചങ്ക്സ് എവിടെ എന്നാലോചിക്കുമ്പോളാണ് ഠോ... എന്നൊരലർച്ച കേട്ടത്. മ്മളെ കുരിപ്പുകളാണ്. മനുഷ്യൻ പേടിച്ചു പോയി. മൂന്നിനേയും നന്നായി പെരുമാറി. അവസാനം ഞമ്മൾ നിർത്തി. ക്ലാസ്സിലൊക്കെ മൊത്തം സംസാര വിഷയം ഹാഷിമിന്റെയും ഫ്രണ്ട്സിന്റെയും ഹോസ്പിറ്റൽ താമസമാണ്. ഞങ്ങൾക്ക് ചിരിവന്നെങ്കിലും അറിയാത്ത പോലെ ഇരുന്നു. അങ്ങനെ സാറുമ്മാർ അവരുടെ ജോലി നല്ല ഭംഗി യായി ചെയ്തുകൊണ്ടിരുന്നു. ഫിസിക്സ് സർ ക്ലാസെടുക്കുന്നതിനിടയിൽ അഷ്മി കമന്റ്‌ അടിച്ചു.. അതേ... ഇയാളെന്താടി ഇടയ്ക്കിടെ പാൻറ് വലിച്ചു കെറ്റുന്നത്... ഐഷു അയാളെ ബെൽറ്റിന് മുറുക്കം പോരാ അന്റെ നീളമുള്ള മുടി കൊടുത്താലേ അതൊരു കാര്യമാകും ഇതും പറഞ്ഞു അവളുമാര് ചിരിയോ ചിരി. സാറൊരു ചൂടനായതോണ്ട് നമ്മള് ചിരി കടിച്ചുപിടിച്ചു. ക്ലാസിൽ സ്രെധിച്ചു. എന്താ അവിടെ ഫൗർത് ബെഞ്ച്‌ ഫസ്റ്റ് മൂന്നുപേരും stand up and get out.. സാർ അവളുമാരെ പിടിച്ചു വെളിയിലിട്ടു. ഹാവൂ... അവളുമാര് രക്ഷ പെട്ടു. ശ്... ശ്... പടച്ചോനെ ഇതെവിടുന്നാ പാമ്പ് കരയണേ എന്നാലോചിച്ചു ജനലിലൂടെ പുറത്തേക്ക് നോക്കിയ ഞാൻ പെട്ടെന്ന് മുഖം തിരിച്ചു. അത്‌ യാസീൻക്കയുടെ ക്ലാസ്സ്‌ റൂം ആണ്. ഞങ്ങളെ തൊട്ടപ്പുറത്തെ ബ്ലോക്ക്‌ സീനിയർസ് ന്റെതാണ്‌. ഒനാണേൽ ക്ലാസിൽ സർ ഉണ്ടെന്നുള്ള ബോധമൊന്നും ഇല്ല.... പഹയൻ മ്മളെ നോക്കി .... സൈറ്റ് അടിക്ക്യ. മ്മളെ ഇടത് കൈകൊണ്ട് നെറ്റിയിൽ ഊന്നി സ്‌കാഫ് ചെയ്തത് പരമാവതി മുഖത്തേക്ക് വലിചിട്ട് അറിയാതെ പോലെ ഇരുന്നു. അങ്ങനെ ഓരോ ടീച്ചേഴ്സും വന്നുപോയി. ഇന്റെർവെൽ ടൈം ഓരോ തമാശയും പറഞ്ഞങ്ങനെ ഇരുന്നു. പുറത്തേക്കൊന്നും പോയില്ല. മുബിയെ ഷാഹിക്ക ഇഷ്ടപ്പെടുന്നതും അവളുടെ വീട്ടിലിതിനെപ്പറ്റി സൂചിപ്പിച്ചതുമൊക്കെ പറഞ്ഞു ഓളെ ഞങ്ങൾ പഞ്ഞിക്കിട്ടു. പെട്ടെന്നൊരു കുട്ടി വന്നു ഞങ്ങളെ english നോട്ടുബുക്ക് ടേബിൾ ൽ വെച്ചു പോയി. എല്ലാരും അവരവരുടെ നോട്ട് എടുത്തു. പക്ഷെ.... മ്മളെ നോട്ടുബുക്ക് മാത്രം കിട്ടിയില്ല. എല്ലാരോടും മ്മളെ നോട്ട് കയ്യിൽ പെട്ടിട്ടുണ്ടോ എന്ന് ഉള്ള സൌണ്ടിൽ അലറിവിളിച്ചു ചോദിച്ചു. ആരുടെകയ്യിലുമില്ലന്നറിഞ്ഞപ്പോൾ നമ്മൾക്ക് നിരാശ തോന്നി. പടച്ചോനെ.... ഇനി എന്റെ നോട്ട്ബുക്കിന്റെ പിറകിലെഴുതിയ വരികളെങ്ങാനും സാർ കണ്ടിരിക്കുമോ... മ്മള് നഖം കടിച് കൊണ്ട് മൂന്നിനോടും ചോദിച്ചപ്പോൾ ഓരേ വർത്താനം കേട്ട് മ്മക്ക് എറിഞ്ഞു കേറി. ഐഷു മിക്കവാറും നിഷാൽ അന്റെ മയ്യത്തെടുക്കും, അന്റെ വിരഹവും പ്രണയവും എഴുതാനുള്ളതാണോ കോളേജ് നോട്ടുബുക്ക്. ഹാവൂ... ഇങ്ങനൊരു സാധനങ്ങൾ എരിതീയിൽ എണ്ണ ഒഴിക്ക്യാതെ കുരിപ്പേ... ആകെ ടെൻഷൻ അടിച്ചു ഹലാക്കിന്റ അവിലും കഞ്ഞി പറഞ്ഞപോലെ മ്മള് ഇരുന്നാലോചിക്കുമ്പോളാണ് !!!!!!!!!! എല്ലാരുടെയും സ്രെധ തിരിച്ചുകൊണ്ടു എന്നെ തേടിയാ വിളിയെത്തിയത് Ayisha Sharmiya, pls come with me..... തുടരും.......... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--16 @@@@@@@@@@@@@@@@@@@ ഐഷു..... ചെല്ല്, എന്താണെങ്കിലും വയറു നിറയെ കേട്ടോണ്ട് വായോ... അവളുമാര് എന്നെ അറക്കാൻ കൊണ്ട് പോകുന്ന പോത്തിനെ പോലെ സാറിനടുതെക്ക് പറഞ്ഞു വിട്ടു. ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഞാൻ നിഷാൽ സാറിന് പിറകെ നടന്നു. ഒരു രണ്ടു വാക്ക് നോട്ടുബുക്ക് ന്റെ ലാസ്റ്റ് പേജിലെഴുതിയത് ഇത്ര വലിയ തെറ്റാണോ, റബ്ബേ.... സാറൊരു കലിപ്പനാണ്. പെട്ടെന്ന് നമ്മളെ ആലോചനയൊക്കെ മാറ്റിവെച്ചു ചുറ്റുമൊന്ന് കണ്ണോടിച്ചു. പടച്ചോനെ.... സ്റ്റാഫ്‌ റൂം കഴിഞ്ഞു ഞങൾ കോളേജ് ഗ്രൗണ്ടിൽ ഒരു മരച്ചുവട്ടിലെത്തിയിട്ടുണ്ട്. ഇവിടെ വെച് പറയാൻ മാത്രം ഇത്രയും വലിയ തെറിയാണോ നമ്മളെ പറയാൻ പോകുന്നതെന്ന് തലപുകഞ്ഞാലോചിച്ചു. മ്മളെ ആലോചനയെ തടസപ്പെടുത്തികൊണ്ട് സാർ സംസാരിച്ചു തുടങ്ങി. ഐഷു..... പെട്ടെന്ന് നിഷാൽ സാർ അങ്ങനെ വിളിച്ചപ്പോൾ മ്മളെ കിളിയൊക്കെ എങ്ങോ പറന്നു. മ്മള് പന്തം കണ്ട പെരുച്ചാഴി യേ പോലെ പകച്ചുപണ്ടാറടങ്ങി നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു നിച്ചുക്ക നമ്മക്കാളോട് അയവ് വന്നെന്ന് ആരും കരുതണ്ടാട്ടോ... എന്നാൽ മ്മളെ മനസ്സിലിപ്പോളും ആളൊരു വേദനയായി ഉണ്ട് ട്ടോ... അപ്പൊ നമ്മളെവിടെ പറഞ്ഞു നിരത്തിയത്... ആ... നിച്ചുക്ക പറയാൻ തുടങ്ങി. ഐഷു എന്ന് വിളിച്ചത് തനിക്കിഷ്ടപെട്ടില്ലന്നുണ്ടോ, അതിന് മറുപടി യെന്നോണം ഞാൻ പറഞ്ഞു :സാറെന്നെ ആയിഷ എന്നോ ഷർമിയ എന്നോ വിളിച്ചോളു.... കാരണം ഐഷു എന്നെന്നെ വിളിക്കുന്നത് എന്നെ ഒരുപാട് ഇഷ്ട്ടം ഉള്ളവരും എന്റെ പ്രിയപെട്ടവരുമാണ്.... നമ്മളൊന്ന് പുഞ്ചിരിച്ചു... എന്നിട്ട് വീണ്ടും പറയാൻ തുടങ്ങി :സാറെന്തിനാ എന്നോട് വരാൻ പറഞ്ഞത്.. ഒരു കാര്യം പറഞ്ഞോട്ടെ സാർ.നോട്ട് ബുക്കിൽ ഞാൻ വെറുതെ ഓരോന്ന് കുറിച്ചിട്ടതാണ്‌ ... സത്യത്തിൽ എനിക്കൊരബദ്ധം പറ്റിയതാണ് ഇനിയെങ്കിലും എന്റെ നോട്ട് തന്നൂടെ സാർ. പെട്ടെന്ന് സാറൊന്ന് ചിരിച്ചു. എന്റെ റബ്ബേ... ആ ചിരി അതൊന്നൊന്നര ചിരിയാണ് ഞാൻ സ്വയം മറന്നങ്ങനെ നിന്നു. Hallo..... നിച്ചുക്ക.. കണ്ണിനു നേരെ വിരല് നോടിച്ചപ്പോളാണ് നമ്മള് ശശി യായത്. മുഖത്തെ ജാള്യത മറച്ചുകൊണ്ട് ഞാൻ സംശയ രൂപത്തിൽ സാറിനോട് നെറ്റി ചുളിച്ചു എന്തെന്ന് ചോദിച്ചു. എടോ..... അതിനൊന്നുമല്ല തന്നോടു വരാൻ പറഞ്ഞത്, സത്യത്തിൽ അന്നങ്ങനെയൊക്കെ ഞാൻ തന്നോടു പറഞ്ഞതും വിവാഹത്തിൽ നിന്നും പിൻ മാറിയതും...... വേണ്ട സർ അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ് കൈകൊണ്ടൊരു തടസം സൃഷ്ടിച്ചു ഞാൻ പറഞ്ഞു. സാറിന് വേറെന്തെങ്കിലും പാറയാനുണ്ടോ മ്മള് പുറം തിരിഞ്ഞ് നിന്ന് ചോദ്യം ആവര്ത്തിച്ചു. ഐഷു...... താനിത് കണ്ടോ ?എനിക്ക്‌ മുമ്പിലായി വീണ്ടും വന്നുനിന്ന് ഫോൺ എനിക്ക്‌ നേരെ നീട്ടി. അതിൽ single ആയും മ്മള് ചങ്ക്സിന്റെ കൂടെ നിൽക്കുന്നതുമായ ഒരുപാട് ഫോട്ടോസ് നമ്മള് കണ്ടു. ആകെക്കൂടി എന്തോ പോയ അണ്ണാനെപോലെ ഞാൻ വീണ്ടും ആലോചനിയിലെങ്ങനെ നിന്നു. ഐഷു.... നിനക്കറിയോ ഞാൻ നിന്നെ ആദ്യമായി കണ്ടത്, അന്നേ ഞാൻ മനസിൽകുറിച്ചിട്ടൊരു കാര്യമാണ് എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത്‌ താനായിരിക്കുമെന്ന് അന്നാ വിവാഹപ്പന്തലിൽ വെച്ചു ഞാൻ മറ്റാരെയും കണ്ടില്ല, ഒരാളുടെ ശബ്ദവും കേട്ടില്ല. കണ്ടത് മുഴുവൻ ഗോൾഡൻ കളർ ലഹങ്ക യിൽ തിളങ്ങുന്ന നിന്നെയാണ് നിന്റെ ചിരിയും കളിയും മാത്രമേ ഞാനന്ന് കണ്ടുള്ളൂ ഐഷു. നിന്റെ ആയിഷ എന്ന പേരല്ലാതെ ഫുൾ name ഓ അഡ്രെസ്സ് ഓ എനിക്കറിയില്ലായിരുന്നു, ഒരിക്കൽ പോലും നീ എന്റെ ഷാനുവിന്റെ കുഞ്ഞിപ്പെങ്ങളാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.... കഴിഞ ദിവസം ഷാനുവിന്റെ കൂടെ തന്നെ കണ്ടപ്പോളാണ് ഞാൻ വൈകിയാണെങ്കിലും ആ സത്യം മനസ്സിലാക്കിയത്.... ഇനിയെങ്കിലും എന്നോട് ക്ഷമിച്ചൂടെ ഐഷു.... തനിക്ക്.വേണ്ട സാർ, അറിയാതെയാണെങ്കിലും സാറിനെ ഞാൻ സ്നേഹിച്ചിട്ടുണ്ട് പക്ഷേ... ഒരിക്കൽ കൂടി അടുത്തേക്ക് വരാൻ പറയരുത് കാരണം പിന്നീട് അകലാനൊരുപാട് ബുദ്ധിമുട്ടും. ഐഷു.... Pls ചങ്ക് പറിച്ചു തരാം എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ... ചങ്കിൽ റൂഹുള്ള കാലം വരെ എന്റെ ഹൃദയത്തിന്റെ താളമായി നിന്നെ ഞാൻ കൊണ്ട് നടക്കും ഇത് നിഷാൽ അബ്ദുൾ അസീസിന്റെ വാക്കാണ്. നിച്ചുക്ക ഓരോന്ന് വിളിച്ചു പറയുമ്പോളും എന്റെ ഹൃദയം പട പടാ ന്ന്‌ മിടിച്ചു, നിറഞ്ഞു വന്ന കണ്ണ് ആരും കാണാതെ തുടച്ചു കൊണ്ട് ഒന്നും മിണ്ടാതെ ഞാനാ രംഗം വിട്ടിരുന്നു. ഒരിക്കലെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചു... പക്ഷെ വേണ്ട ഞാനായിട്ട് വീണ്ടും ആ ഹൃദയതിലോരു പ്രണയത്തിന്റെ പുതു ജീവിതം നൽകിയിട്ട് ആ മനസ്സ് വേദനിപ്പിക്കണ്ട. കണ്ണുകൾ നിറഞ്ഞു തുളുമ്പി, നടക്കുന്ന വഴികളോ കേൾക്കുന്ന ശബ്ദമോ എനിക്ക്‌ വ്യക്തമല്ല. ചുമരിനോട് ചേർന്ന് തപ്പിയും തടഞ്ഞും ഒരുവിധം ഞാൻ ക്ലാസ്സിൽ എത്തി. കരഞ്ഞു കലങ്ങിയ കണ്ണും ചുവന്ന് തുടുത്ത കവിളും മ്മളെ ചങ്ങായിച്ചികൾക്ക് വേദന നല്കുമെന്നറിയുന്നത് കൊണ്ട് അവർക്ക് മുഖം കൊടുക്കാതെ ഞാൻ ഡസ്കിൽ തല ചായ്ച്ചു കിടന്നു. ടീച്ചേർസ് ക്ലാസ്സെടുക്കുന്നു, കീടങ്ങളെ വെളിയിലേക്കിടുന്നു, ഉറങ്ങാൻ വന്നവർ ഉറങ്ങുന്നു. ഞാനാണെങ്കിൽ വിരല് പൊട്ടിച്ചും കയ്യിലെ റിങ്ങിൽ പിടിച്ചു തിരിച്ചും വാച്ചിലേക്ക് ഇടയ്ക്കിടയ്ക്ക് നോക്കി കൊണ്ടിരിന്നു. സമയത്തിനാണെങ്കിൽ വല്ലാത്തൊരു മടിപോലെ.. അത്‌ പതിറ്റാണ്ടിന്റെ ദൈർഗ്യമോടെ പതിയെ പതിയെ നീങ്ങി കൊണ്ടിരുന്നു. എങ്ങനെയൊക്കെയോ കോളേജ് വിട്ടു. വീട്ടിൽ നിന്നും വല്ലിക്ക വരാമെന്ന് പറഞ്ഞിരുന്നെങ്കിലും കൂടുതൽ സമയവിടെ ചിലവഴിക്കാൻ എനിക്കൊരു ബുദ്ധിമുട്ട് തോന്നി. ഒരു ഓട്ടോ പ്രതീക്ഷിച്ചങ്ങനെ ഞാൻ നിൽക്കുമ്പോളാണ് ഐഷു.... ഒരു രണ്ടു മിനിറ്റ് ഒന്ന് സംസാരിച്ചിട്ട് പോകാം... ആരാണ് ഇപ്പോ ഇത്രയും വിനയമുള്ള ആളെന്നറിയാൻ വളരെ അക്ഷമയോടെ ഞാൻ മറച്ചുവട്ടിലേക്ക് നോക്കി. യാസീൻ, ഇവനെന്താ എന്നോട് പറയാനുള്ളത്. എനിക്കല്പം ദൃതിയുണ്ട് യാസീൻക്ക... അലസമായി ഞാൻ മറുപടി കൊടുത്തു. Pls ആയിഷ... എനിക്ക്... തന്നെ ഒര്പാട് ഒരുപാട് ഇഷ്ടം ആണെടോ, സത്യത്തിൽ ഞാൻ തികച്ചുമൊരു സ്ത്രീ വിരോധിയാണ് പക്ഷെ... തന്നെ കണ്ടപ്പോൾ എന്റെ വാക്കുകളെയും നിബന്ധനകളെയും വെള്ളത്തിൽ വരച്ച വരപോലെ നിസ്സാരമായി ഞാൻ ഉപേക്ഷിച്ചു. നനവുള്ള മണ്ണിലേക്ക് അലിഞ്ഞു ചേരും വരെ കൂടെ ഉണ്ടാകുമൊ എന്റെ റൂഹിന്റെ പാതിയായിട്ട്, സങ്കടത്തിലും സന്തോഷത്തിലും പങ്ക് ചേരാൻ ..... ഇപ്പോൾ മറുപടി വേണമെന്നില്ല നന്നായി ആലോചിച്ചിട്ടൊരു തീരുമാനം അത്‌ പോസിറ്റീവ് ആകണമെന്ന് മാത്രം ok. തന്റെ വാക്കിനായി ഞാൻ കാത്തിരിക്കും. എന്റെ മറുപടിക്ക് നിൽക്കാതെ അവന്റെ ബുള്ളറ്റിൽ കയറി ഒരു പോക്കായിരുന്നു. റബ്ബേ... ഇന്നാരെയാണാവോ കണി കണ്ടത് ആകെ കൂടെ എടങ്ങാറ് പിടിച്ച ദിവസം. കിട്ടിയ ഓട്ടോയിൽ കയറി നമ്മള് വീട്ടിലെത്തി. ബാഗും വലിച്ചെറിഞ്ഞു ഇന്നത്തേ സംഭവങ്ങളൊക്കെ റിമൈൻഡ് ചെയ്ത് നോക്കി. നിച്ചുക്കയെ ഓർത്തപ്പോൾ മ്മളെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞെന്നുള്ളത് നേരാണ്, അപ്പോൾ അതിനര്ത്ഥം എന്താ ഇങ്ങൾക്കറിയോ.... ആാാാ എന്തേലുമാവട്ടെ ഡ്രസ്സ്‌ മാറി താഴോട്ടിറങ്ങി. നോക്കുമ്പോൾ ഉമ്മച്ചിയും കാക്കുമാരും വട്ട മേശാ സമ്മേളനം നടത്തുന്നു. മ്മളെ കണ്ടപ്പോൾ അറിയാത്തപോലെ ഉമ്മച്ചി അടുക്കളയിലേക്ക് പോയി. വല്ലിക്ക കമ്പനി call ആണെന്ന് പറഞ്ഞു സിറ്റ് ഔട്ടിലും ബാക്കിമൂന്നും ഷാനിക്ക ഇങ്ങള് പറ, അതാവുമ്പോൾ ഓള് കേള്ക്കും എന്നൊക്കെ കുശു കുശുക്കുന്നുണ്ട് . നമ്മളതൊന്നും മൈൻഡ് ചെയ്യാതെ tv ഓൺ ചെയ്ത് news വെച്ചു. ഹാവൂ... നാളെ പാർട്ടി ബേസിൽ സ്‌ട്രൈക് ആണ്.. അങ്ങനെ സന്തോഷം കൊണ്ട് മതിമറന്നങ്ങനെ ഇരിക്കുമ്പോളാണ് ഷാനുക്ക മ്മളെ കയ്യിൽ നിന്നും റീമോർട് വാങ്ങി tv ഓഫ്‌ ചെയ്തത് എന്നിട്ട് വല്ലിക്കയെ പിടിച്ചുകൊണ്ടു വന്ന് എനിക്കരികിലിരുത്തി. ആരും ഒന്നും മിണ്ടുന്നില്ല... അങ്ങോട്ടും ഇങ്ങോട്ടും കണ്ണോണ്ടും കൈയോണ്ടും കഥ കളി നടത്തുന്നുണ്ട് നാലും. അവസാനം മ്മള് അവിടുന്നെഴുനേറ്റ് പോകാൻ നിന്നതുംഷാഹിക്ക മ്മളെ കൈപിടിച്ചവിടെ ഇരുത്തി. ഐഷു... നാളെ കോളേജ് ഇല്ലല്ലോ, അപ്പോൾ നമുക്ക് ഗസ്റ്റ്‌ ഉണ്ട്, നാളെ ഞങ്ങളെ ചുന്ദരി യേ കാണാൻ ഒരു കൂട്ടർ വരും നല്ല മോളായിട്ട് ഇജ്ജ് കുരുത്തക്കേടൊന്നും കാട്ടാതെ അവരെ മുന്പിൽ നിൽക്കണം. ഈ കല്യാണം മുടക്കരുത്, മുടങ്ങിയാൽ അന്ന് ഷാനി പറഞ്ഞത് പോലെ ഞാനും ഓനും ദുബൈക്ക് തിരിച്ചു പോകും. പിന്നീട് ഒരു തിരിച് വരവില്ല കേട്ടല്ലോ. കാക്കുമാര് സമ്മതം അറിയിച്ചോട്ടെ, പെട്ടെന്ന് നമ്മക്ക് മനസിലേക്ക് ഓടിയെത്തിയത് നിച്ചുക്കാന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. വീണ്ടും പ്രതീക്ഷകളൊക്കെ ആസ്ഥാനത്തായതിൽ മനം നൊന്ത് കണ്ണുനീരിനെ മറച്ചു പിടിച്ചു അർദ്ധ സമ്മതം മൂളി. @@@@@@@@@@@@@@@@@@@ ഐഷു വിനോടുള്ള തന്റെ മുഹബ്ബത്ത് ഉമ്മച്ചിക്കും ഇത്താക്കുമുന്നിൽ ഞാൻ തുറന്ന് പറഞ്ഞു. ഓർക്കും തന്നെ അതൊരു സന്തോഷം തന്നെയാണ് . അല്ലെങ്കിൽ ഉമ്മി അന്ന് പറഞ്ഞത് പോലെ യാസീൻ ഓളെ കെട്ടും. മ്മളെ പെണ്ണിനെ അനിയനാണെങ്കിൽ കൂടി സ്വന്തമാക്കുന്നത് നമ്മക്ക് സഹിക്കൂല. അങ്ങനെ ഫുഡ്‌ കഴിച് ഐഷുവിന്റെ വീട്ടിൽ പോയി അവളെ ചോദിക്കണമെന്ന് ഉറപ്പിച്ചു. ആദ്യം ഷാനുവിന്റെ അഭിപ്രായം അറിയണം. അതിനായി ഞാൻ അവന്റെ നമ്പറിലേക്ക് ഡെയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്നു എന്നല്ലാതെ പ്രതികരണം ഒന്നും ഇല്ല. നാളെ സംസാരിക്കാമെന്ന് ഓർത്ത് പതിയെ ഞാൻ കണ്ണുകളടച്ചു @@@@@@ @@@@@@@ @@@@@@@ രാവിലെ തന്നെ വരാൻ പോകുന്ന തലവേദന ഓർത്ത് ഒരു ഉഷാറില്ല. ഉമ്മച്ചി അടുക്കളയിൽ ഭയങ്കര തിരക്കിലാണ്. മ്മളെ പൊന്നാര ഉപ്പച്ചിയും ഇന്ന് എത്തിയിട്ടുണ്ട്. ആകെ കൂടി സങ്കടവും സന്തോഷവും നിറഞ്ഞ ദിവസം. ഉച്ച ആകാനായപ്പോൾ ഉമ്മച്ചി ഓടി കിതച്ചു റൂമിലേക്ക്‌ വന്നു. മോളൂസേ ഇയ്യ്‌ ഇത് വരെ ഒരുങ്ങിയില്ലേ. അവര് പുറപ്പെട്ടിട്ടുണ്ട്. വേഗം ഫ്രഷ്‌ ആയി നിൽക്ക്. ഇതും പറഞ്ഞു ഉമ്മി പോയി. അപ്പോളേക്കും കാക്കുമാരൊക്കെ കൂടി ഉന്തി തള്ളി മ്മളെ ബാത്‌റൂമിൽ കയറ്റി. അങ്ങനെ കുളിയും ഒരുക്കവും കഴിഞ്ഞപ്പോള്ക്ക് അവരെത്തി. ചെക്കനും ഫാമിലി ഫ്രണ്ട് സും മാത്രമേ ഉള്ളു. വീട്ടുകാര് എന്നെ ഒരിക്കൽ കണ്ടിരുന്നെന്ന്. ഉമ്മ എന്റെ കയ്യിൽ ചായ സ്ട്രേയും വെച് അവർക്കരികിലേക്ക് പറഞ്ഞു വിട്ടു. പരമാവധി തലയും താഴ്ത്തി ചായ അവർക്കരികിലെത്തിച്ചു. ആരെയും സ്രെധിച്ചില്ല, എന്തിനു life പാട്ണറെ പോലും ഒന്ന് നോക്കിയില്ല. ഒരു തരം നിരാശയോടെ ഞാൻ തിരിഞ്ഞ് നടന്നു. കുട്ടികളെന്തെകിലും സംസാരിച്ചോട്ടെ.. ഷാനു........... മോനെ ഐഷുവിന്റെ റൂമിൽ ആക്കികൊടുക്ക്. ഉപ്പയുടെ നിർദേശപ്രകാരം പയ്യൻ മ്മളെ റൂമിലെത്തി. ജനൽ കമ്പിയും പിടിച്ചു വിതൂരതയിലേക്ക് നോക്കുന്ന എന്റെ ശ്രെദ്ധ തിരിക്കാനെന്നോണം ആളൊന്ന് തൊണ്ടയനക്കി ശബ്ദമുണ്ടാക്കി. മ്മളെ പ്രതികരണമെന്നും കാണായിട്ടാണെന്ന് തോന്നുന്നു അയാളെന്റെ അരികിൽ ചേർന്ന് നിന്നു. എന്താടോ എന്നെയൊന്നു നോക്കിയാൽ ഇതും പറഞ് രണ്ടു കൈകൊണ്ടും വയറിലൂടെ ചുറ്റി പിടിച്ചു പെട്ടെന്ന് നമ്മള് ഞെട്ടി കുതറി മാറാൻ നോക്കി. അയാളോന്നൂടെ പിടി മുറുക്കി. എന്നോടിപ്പോളും ദേഷ്യം ആണോ ഐഷുട്ടിക്ക്, വീണ്ടും വീണ്ടും ആ ചോദ്യം എന്റെ ചെവിയിൽ അലയടിച്ചു. പെട്ടെന്ന് നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട മുഖം !!!!!,, അറിയാതെ ഞാനാ നെഞ്ചിലേക്ക് വീണു തേങ്ങി....... തുടരും.........
35.6k views
2 days ago
#

📙 നോവൽ

*"ആയിഷ ഷർമിയ* *ഖൽബറിഞ്ഞ പെണ്ണ് "* *1 മുതൽ 10* *✍🏻 ആയിഷ അച്ചൂസ്* *📚 വായന മുറി* ഇക്കാക്ക... ഷാഹികാക്ക, മം എന്താ മോളു ? എന്നെ കോളേജ് വരെ ഡ്രോപ്പ് ചെയ്യോ ?. ഇക്കാ എന്തായാലും ആ വഴിയല്ലേ കോളേജിൽ പോണേ 10മിനിറ്റ് കൊണ്ട് റെഡിയാവാൻ പറ്റ്യോ എങ്കിൽ എന്റെ കൂടെ വരാം... Ofcrs നമ്മളിതാ എത്തി.അല്ല ചങ്ങായി മാരെ ഇങ്ങൾക്കെന്തെലും തിരിഞ്ഞിക്കോ... ഇല്ലാല്ലേ നമ്മള് പറയാം .... ഞാൻ ആയിഷ ഷർമിയ, ദുബായില പ്രമുഖ ബിസിനസ്സ് മാൻ പാലൊളി ഹംസ ഹാജി ഫാത്തിമ എന്നീ ദമ്പതികളുടെ ഏക മകളും, ഷാഹുൽ, ഷാനിബ്, ഷാഹിൽ, ഷഹബാസ് എന്നീ നാല് ഇക്കാക്കമാരുടെ കുഞ്ഞി പെങ്ങളും ആണ് നമ്മള്.... നമ്മളാണ് കഥ നായിക..... ഹി.. ഹി... ഹി അപ്പോൾ കഥയിലേക്ക് വരാം....എന്റെ കോളേജിൽ ഫസ്റ്റ് day ആണ് പിന്നെ ഏക ആശ്വാസം എന്റെ chunks അവിടെ ഉണ്ടാകും എന്നതാണ് .. ഞാൻ വേഗം light rose ഫ്രോക്ക് എടുത്തിട്ട് കുറച്ചു പൌഡർ ഇട്ട് ഉണ്ട കണ്ണ് നീട്ടി എഴുതി ഷാൾ ലയർ ചുറ്റി ഇട്ടു ഷാഹികാന്റെ കൂടെ കോളേജിലേക്ക് പുറപ്പെട്ടു. നമ്മള് ഭയങ്കര ഹാപ്പി ആണ് but...പടച്ചോനെ റാഗിങ് ഒന്നും ഇല്ലാതിരുന്ന മതിയെഞ്ഞി.. പോകുന്ന വഴിയിലുടെനീളം ഷാഹിക്ക ഉപദേശത്തിന്റെ ഒരു പുസ്തകം തന്നെ എനിക്ക് മുന്നിൽ തുറന്നിരുന്നു. ഇതൊക്കെ എന്ത് എന്ന രീതിയിലുള്ള എന്റെ ഇരിപ്പ് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു പിന്നീട് ഇക്കാ ഒന്നും മിണ്ടിയില്ല.പെട്ടെന്ന് തന്നെ കോളേജിൽ എത്തി. പക്ഷെ നമ്മളെ മുട്ടുകാൽ കൂട്ടിയിടിക്കാൻ തുടങ്ങി ഐഷു.... എന്താ ഒരു ശബ്ദം ആരേലും ചെണ്ട മുട്ടുന്നുണ്ടോ ?ഞാൻ ഷാഹിക്കയെ ദയാനീയമായി നോക്കി. എന്തെന്ന രീതിയിൽ പുരികം പൊക്കി ഇക്കാ എന്നെയും !!!നമ്മളൊരു അവിഞ്ഞ ചിരി പാസാക്കി കണ്ണ് കൊണ്ട് നമ്മളെ കാല് വിറക്കുന്നത് കാണിച്ചു കൊടുത്തു.. പിന്നെ ഷാഹിക്കാന്റെ കൊലച്ചിരി ആയിരുന്നു. നമ്മളാണേൽ ഇപ്പൊ കരയും എന്ന രീതിയിലാണ്. എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു ഇക്കാ എന്നെ കോളേജ് കോംബൗഡിലേക്ക് ആക്കി തന്നു ഒരുവിധം പേടിച്ചു വിറച്ചു ക്ലാസ്സ്‌ റൂം തപ്പി നടക്കുമ്പോളാണ് മുബിയും സീനുവും അഷ്മിയും( 5th മുതൽ my ചങ്ക്സ് ആണ് )എന്റടുത്തേക്ക് ഓടി വന്നത്. പരസ്പരം കെട്ടിപിടിച്ചു ക്ലാസ്സ്‌ റൂമിലേക്ക്‌ നടന്നു. ഫ്രണ്ടിൽ നിന്നും 4th ബഞ്ചാണ് നമ്മള കളിക്കളം. സാറന്മാർ വരുന്നു പരിചയപ്പെടുന്നു പോകുന്നു തമാശയും കളിയുമായി ഇന്റർവെൽ ആയത് അറിഞ്ഞില്ല. അപ്പോളാണ് മുബി ആ സന്തോഷ വാർത്ത‍ പറഞ്ഞത് നൗഷി പ്രെഗ്നന്റ് ആണെന്ന് ട്രീറ്റ്‌ ഉണ്ടെന്നും( നൗഷിദ ഞങ്ങളുടെ മറ്റൊരു ചങ്ക് ആണ് അവളെ mrg കഴിഞ്ഞു ).എന്നാൽ വേഗം വായോ നമ്മള് തിരക്ക് കൂട്ടി. നിനക്കൊരു മാറ്റവും ഇല്ലല്ലോ ഐഷു... ദാരിദ്ര്യം പിടിച്ച വീട്ടില്നിന്നും വരുന്നപോലെയാ പെണ്ണിന്റെ കളി സീനു എനിക്കിട്ടു താങ്ങി. കാന്റീൻ ful ആണെല്ലോ. ചുറ്റും ഒന്ന് കണ്ണോടിച്ചു ഹാവൂ.... ദാ ടി അവിടെ.. അപ്പോളാണ് ഒട്ടുമിക്ക boy സും നമ്മളെ നോക്കി പേടിപ്പിക്ക്യ. മുബി, അഷ്മി നമ്മക്കൊരു സ്‌കോപ്പും ഇല്ലല്ലോ സീനു പറഞ്ഞത് കേട്ട് മുബി ന്റെ ഡയലോഗ് പിന്നിൽ താജ് മുന്നിൽ നീ പിന്നെ നമ്മളെയാര് നോക്കാനാ. ഓളെ പറച്ചില് കേട്ടപ്പോൾ നമ്മളെ കിളിപോയി. നമ്മക്ക് ഓരോ ചോക്ലേറ്റ് ഷേക്ക്‌ കുടിക്കാം. Ok but...ആര് വാങ്ങും ഇനി അതിനൊരു തർക്കം വേണ്ട ഞാൻ വാങ്ങി വരാം സീനു പറഞ്ഞു. അല്ലേലും ഇയ്യ്‌ നമ്മളെ മുത്താണ്. അങ്ങനെ കാന്റീനിൽ നിന്നും ക്ലാസ്സിലേക്ക് പോകുന്ന വഴി അഷ്മി പറഞ്ഞു ;ഇന്ന് ഉച്ചയ്ക്ക് കോളേജ് വിടും ല്ലേ ??അത്‌ നിനക്കെങ്ങനെ അറിയാം ഞങൾ മൂന്നും ഒരേ സ്വരത്തിൽ ചോദിച്ചു. അല്ല ഒട്ടുമിക്ക സ്റ്റോറിയിലും അങ്ങനെ ആണ് ഞാൻ വായിച്ചത്, തല ചൊറിഞ്ഞോണ്ടുള്ള ഓളെ വർത്താനം കേട്ട് പകച്ചുപോയി ഞങ്ങളെ ബാല്യം. ക്ലാസ്റൂമിൽ ഇരിക്കുമ്പോൾ നീണ്ട ബെല്ലടി കേട്ടപ്പോൾ മനസ്സിലായി കോളേജ് വിട്ടെന്ന്. ഇപ്പോ എങ്ങനെ എന്ന മട്ടിൽ അഷ്മി ഞങ്ങളെ മൂന്നിനേയും നോക്കി... നമിച്ചു പ്രഭോ ഞാൻ പറഞ്ഞു. നാളെ കാണാം എന്ന് പറഞ്ഞു മൂന്നും ബസ്‌ ന് പോയി. ഞാൻ ഷാനുക്കയെ വിളിച് വരാമോ ചോദിച്ചു. ഐഷുട്ടി jest 5മിനിറ്റ് ഇപ്പോൾ വരാന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. നമ്മളാണെങ്കിൽ റോഡിലൂടെ പോകുന്ന കാറിന്റെയും ബൈകിന്റെയും കണക്കെടുപ്പ് തുടങ്ങിയിട്ട് അര മണിക്കൂറായി. ശോ ഈ ഇക്കൂസ് എവിടെ പോയി കിടക്ക്യാ ഒരീച്ച കുഞ്ഞുപോലും ഇല്ല. പെട്ടെന്നാണ് എട്ടു കണ്ണുകൾ നമ്മളെ തന്നെ ഒരുമാതിരി ഉടുതുണി ഇല്ലാത്തവരെ നോക്കുന്ന പോലെ തുറിച്ചു നോക്കുന്നത് ശ്രെദ്ധയിൽ പെട്ടത്. അവന്മാരെ നോട്ടം കണ്ടപ്പോൾ ഞമ്മളിപ്പോൾ നിന്ന നിൽപ്പിൽ കാര്യം സാധിക്കാൻ ചാൻസുണ്ട്. പടച്ചോനെ.. ഒന്നുവേഗം ഇക്കാക്ക വന്നാൽ മതിയായിരുന്നു. പള്ളിയിലേക്ക് ഞാൻ 1000രൂപാ കൊടുത്തോളാവേ. എന്നൊക്കെ താന്നു കൂന്നു പടച്ചോനെ വിളിച്ചോണ്ടിരിക്കുമ്പോളാണ് റോയൽ എൻഫീൽഡില് നമ്മളെ ചെക്കൻ വന്നത്. ഹാവൂ.... എന്റെ കാക്കു ഇനിയും ലേറ്റ് ആയിരുന്നേൽ നമ്മള് ഹൃദയം പൊട്ടി മരിച്ചേനെ. എന്റെ മുഖത്തെ ഭയം കണ്ടിട്ടാണെന്നു തോന്നുന്നു... എഹ്ഹ്ഹ്... എന്റെ പൊന്നൂസ് പേടിച്ചോ തണ്ടും തടിയുള്ള നാല് ഇക്കാക്ക മാരുള്ളപ്പോൾ എന്തിനാ ഞങ്ങളെ കാ‍ന്താരി പേടിക്കണേ @@@@@@@@******@@@@### എടാ നോക്കെടാ ഗേറ്റിനുമുമ്പിൽ ഒരു മാലാഖ.. ശെരിക്കും എന്ത് മൊഞ്ചാടാ ഓളെ കാണാൻ !!.കോളേജിൽ തല്ലിപൊളിയായ ഹാഷിം ഉം ചങ്ങായിമാരും ആയിരുന്നത്. (ഹാഷിം, റംഷാദ്, അജ്മൽ, ഷഹൽ, ഇവരാണ് വില്ലന്മാർ. അപ്പോൾ നായകൻ എത്താറായിട്ടില്ല ).ഷഹൽ :അവള് തനിച്ചാണ് ഒന്ന് മുട്ടിയാലോ. കണ്ടാലേ അറിയാം പേടിച്ചു വിറച്ച പേടമാനാണെന്ന്. ഹാഷിമിന്റെ ചുണ്ടിൽ നിഘൂടമായ ഒരു പുഞ്ചിരി വിടർന്നു. നാലവർ സംഗം അവളെ ലക്ഷ്യമാക്കി നടന്നു നീങ്ങി. പെട്ടെന്നാണ് ബുള്ളറ്റിൽ ഒരുത്തൻ വന്ന് അവളെ കൊണ്ട് പോയത്‌. ഹാഷിമിന് ഇരയെ നഷ്ട്ടപെട്ട ദേഷ്യവും നിരാശയും ഓർത്ത് കണ്ണുകൾ ഇറുക്കി അടച്ചു പല്ലുകൾ കടിച്ചു ഞെരുക്കി വായുവിൽ വലത് കൈ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു. നിന്നെ എന്റെ കയ്യിൽ കിട്ടും പാർട്ട്‌ 2 അല്ല.... ഉമ്മചിന്റെ കുട്ടി വന്നോ !!. എന്തൊക്കെ കോളേജിൽ വിശേഷം. -പടച്ചോൻ സഹായിച്ചു റാഗിങ്ങ് ഒന്നും ഉണ്ടായില്ല ഉമ്മച്ചി. പിന്നെ മുബി യും സീനും അഷ്മി ഉം ഉള്ളതോണ്ട് അടിപൊളി. റബ്ബേ... നാലും ഒരേ ക്ലാസ്സിൽ തന്നെ ആണോ ?കണക്കായി ഇനിയിപ്പോൾ കോളേജ് ന്റെ കാര്യം ഗോവിന്ദ. നാലും കൂടി തല കീഴിൽ മറിക്കാതിരിഞ്ഞ മതി. പാത്തൂ ന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞങ്ങൾ അത്രയും മോശം ആണെന്ന്. ഞാൻ മുഖം വീര്പ്പിച്ചു പറഞ്ഞു. ഉമ്മച്ചി ഒരു തമാശ പറഞ്ഞപ്പോലേക്ക് പിണങ്ങിയോ ?. തലയിലൊന്ന് തലോടി ഉമ്മി പറഞ്ഞു. നൗഷി ന്റെ കുറവുണ്ടാകും അല്ലേ. -ആ ഉമ്മച്ചി ഓളെ കാര്യം പറഞ്ഞപ്പോളാണ് she is പ്രെഗ്നന്റ്. അൽഹംദുലില്ല. ഐഷുട്ടി ഉമ്മച്ചിക്ക് എന്നാ ഇങ്ങനൊരു സന്തോഷം. എന്തോ ഉമ്മച്ചി അങ്ങനെ പറഞ്ഞപ്പോൾ എന്റെ മുഖഭാവം പെട്ടെന്ന് മാറി കണ്ണിൽ പെയ്യാൻ വിതുമ്പുന്ന മഴ മേഘങ്ങളെ പോലെ കണ്ണീർ കണങ്ങൾ കുമിഞ്ഞു കൂടി. എന്റെ പെട്ടെന്നുള്ള മുഖഭാവം കണ്ടിട്ടാണെന് തോന്നുന്നു അത്‌ വരെ മിണ്ടാതിരുന്ന ഷാനുക്ക പെട്ടെന്ന് വിഷയം മാറ്റി. ഹാവൂ .. എന്റെ ഉമ്മ അതൊന്നുമല്ല രസം നമ്മള് ഓളെ കൊണ്ടുവരാന്പോയാപ്പോൾ പെണ്ണിന്റെ മുഖവും നിൽപ്പും ഒന്ന് കാണണം വെള്ളത്തില് വീണ പൂച്ചയെ പോലെ ന്ടെഞ്ഞു. പേടിപ്പനി വരാഞ്ഞാ ഭാഗ്യം. ഇതും പറഞ്ഞു രണ്ടുംകൂടി ചിരി. രണ്ടാളും കൂടി ഇന്നേ പാചകങ്ങട്ട് തിന്നാളി. ഒരുലോഡ് പുച്ഛം വാരിവിതറി നമ്മള് റൂമിലേക്ക്‌ പോയി.. അല്ലെങ്കിൽ ഇപ്പൊ കാണേഞ്ഞി എന്റെ തനി കൊണം. ************-*------***************-----******* കോളേജിൽ പോകാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. അതിനിടയിൽ ക്ലാസ്സിൽ കുട്ടികളെ എണ്ണം കൂടുതലുള്ളോണ്ട് കുറച്ചുകുട്ടികളെ മറ്റൊരു ക്ലാസിലേക്ക് ഷിഫ്റ്റ് ചെയ്തു. എല്ലാ subject നും സാറന്മാർ വന്നു ഇംഗ്ലീഷ് ന് മാത്രം ആരും എത്തിയില്ല. @@@@@@@@@@ ട്രിണീ.... ട്രിണീ..... പേടിക്കണ്ട അലാറം അടിച്ചതാ.. വേഗം എണീറ്റു കുളിയും നിസ്കാരവും കഴിഞ്ഞു താഴോട്ടിറങ്ങി. ഇക്കാക്ക മാരും ഉമ്മച്ചിയും നേരത്തെ പ്രെസന്റ് ആണ്. നമ്മളും കൂട്ടത്തിലിരുന്ന് നാസ്ത കഴിച്ചു.കോളേജിൽക്ക് പുറപ്പെട്ടു. ഇന്ന് അല്പം ലേറ്റ് ആണ്. കോളേജ് തുടങ്ങി 2Week ആയെങ്കിലും ഇപ്പോളും റാഗിങ്ങ് തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ ക്ലാസ്സിൽ കയറിയിരിക്കാറാണ് പതിവ്. ഇന്നിപ്പോൾ എന്തൊക്കെ ആകും ആവോ... ! ഏയ്... പാലൊളി... പടച്ചോനെ ഇതാരപ്പോ നമ്മളെ house name വിളിക്കുന്നത്. ഹാവൂ... മ്മളെ ക്ലാസിലെ അരുൺ ആയിരുന്നൊ, അല്ല അണക്കെങ്ങനെ മ്മളെ വീട്ട് പേര് കിട്ടിയേ ?. ഓഹ്.. അതോ റെക്കോഡ്‌സിൽ നിന്നും. മ്മം... അല്ല എന്താ വിളിച്ചത്.. എടോ എന്റെ ബാഗ്‌ ഒന്ന് ക്ലാസിലേക്ക് കൊണ്ടൊവ്യോ ഐസ്ക്രീം വാങ്ങി തരാടി... Pls. മ്മം ok അങ്ങനെ അവന്റെ ബാഗും താങ്ങി പോകുമ്പോളാണ് കുറച്ചു സീനിയർസ് ഇത്താത്താരേടത് പെട്ടത്. -എന്താ പേര് :ഒരു മൊഞ്ചത്തി ഇത്താത്ത ചോദിച്ചു. ആയിഷ ഷർമിയ നമ്മള് പറഞ്ഞു -അപ്പോൾ നിന്നെ എന്തിനാ അവൻ പാലൊളി വിളിച്ചത് ?അടുത്ത ചോദ്യം എന്റെ house name ആണ് പാലൊളി. എടി... ഫർഹാന പാലോളി എന്ന പേരിന് യഥാർത്ഥ ഭംഗി നല്കാൻ ജനിച്ചതാ തോന്നണല്ലോ ആയിഷ ഇയ്യ്‌. അല്ല ഇത്താത്ത മാരെ പേര്. Iam ഫർഹാന, ജസ്ന, ഷംസിയ, മുൻഷിറ... ഓരോരുത്തരായി പരിജയപെട്ടു. എന്നാൽ അനിയത്തി കുട്ടി ചെല്ല് ഇങ്ങനെ പുറത്തിറങ്ങി നടക്കണ്ട. വല്ലോരും കൊണ്ടോകും. എല്ലാരും ചിരിയോ ചിരി. പിന്നെ കാണാം എന്ന് പറഞ്ഞു ക്ലാസിലേക്കോടി. മ്മളെ വാളുകളൊക്കെ പ്രെസെന്റ് ആണ്. എല്ലാരും പന്ദം കണ്ട പെരുച്ചാഴി യെപോലെ നമ്മളെ ഒന്ന് ഉഴിഞ്ഞു നോക്കി.. പടച്ചോനെ ഇനി നമ്മളെ ഡ്രെസ്സിനെന്തേലും പ്രശ്നം. ഏയ്.. കുഴപ്പമില്ല. ഇനി നമ്മളെ പുറകിലാരെങ്കിലും ഉണ്ടോ ഇനി അവരെ ആണോ നോക്കണേ. മ്മൾ ബാക്കിലേക്ക് തിരിഞ്ഞോക്കി. ഏയ് ആരും ഇല്ലല്ലോ. അവസാനം ഓരോടെന്നെ ചോദിച്ചു :അല്ല കുരി പ്പാളെ ഇങ്ങളെന്ത് കണ്ടാണ്‌ നോക്കണേ?എന്റെ ആയിശു ഇയ്യെന്തൊരു മൊഞ്ചാടി. കണ്ണെടുക്കാൻ തോന്നണില്ല.. എല്ലാരും കൂടെ ഇങ്ങനെ പോക്കണോ ബിൽഡിങ് ബാക്കി ആവനാച്ചാൽ നിർത്തിക്കോളി. അങ്ങനെ സാറന്മാർ വെറുപ്പിക്കൽ തുടർന്നോണ്ടിരുന്നു. നമ്മള് മ്മളെ ഉറക്കവും ഹി.. ഹി... ഹി.. !!അങ്ങനെ ഒരു വിതം ലഞ്ച് break ആയി food കഴിച്ചു കഴിഞ്ഞപ്പോൾ മ്മക്കൊരു പൂതി. കോളേജ് ഒന്ന് ചുറ്റാൻ. മ്മളെ വാലുകൾക്ക് സമ്മതം. അങ്ങനെ കോളേജിന്റെ ഭംഗി ആസ്വദിച്ചു.. ഇണക്കിളികളെ സല്ലാപങ്ങൾ നോക്കി അങ്ങനെ നടക്കുന്നതിനിടയിലാണ് ഫർഹാനിതാതായും friend ഉം മരചുവട്ടിലെ കല്പടവിലിരിക്കുന്നത് കണ്ടത്. മ്മളെ ചങ്ക്‌സിനെ പരിചയപെടുത്തിയാലോന്ന്‌ നിരീച്ചപ്പോൾ ഇത്ത നമ്മളെ അങ്ങോട്ട്‌ വിളിച്ചു. ഏയ്.... പാലൊളി... ഇങ്ങോട്ട് വായോ. #$%%%%&%@#$"*******@#%%%%'#$# Hallo... ഞാൻ യാസീൻ മുഹമ്മദ്‌. കോളേജ് ഹീറോ എന്നാണ് എല്ലാരും വിളിക്കാറ്. അത്യാവശ്യം മൊഞ്ചും പണവും ഉള്ളതോണ്ട് തന്നെ കോളേജിനു അകത്തും പുറത്തും ഒരുപാട് പെൺപട തന്നെ ക്യു വിലുണ്ട്. പക്ഷേ.. നമ്മൾ തികച്ചും ഒരു സ്ത്രീ വിരോധിയാണ്. ഞങ്ങൾ എല്ലാരും കത്തിയടിക്കുമ്പോളാണ് ഫർഹാന ആരെയോ പാലൊളി വിളിക്കുന്നത് കേട്ടത്. ആരെയാണ് അവള് വിളിച്ചതെന്നറിയാൻ ഞങ്ങളെല്ലാരും അങ്ങോട്ട്‌ നോക്കി സ്വയം മറന്നിരുന്നു. എടാ... യാസീ എന്താ ടാ നമ്മളീ കാണുന്നത് ഫൈസൽ അന്താളിപ്പിൽ ചോദിച്ചു. പീച് കളർ സിമ്പിൾ വർകിലുള്ള ഒരു ful സ്ലീവ് ചുരിദാർ ആണ് വേഷം, ഇടതൂർന്ന കൺപീലികളാൽ മനോഹരമായ അവളുടെ കണ്ണിന് അഞ്ജനമെഴുതി ഒന്നൂടെ ഭംഗിയാക്കിയിട്ടുണ്ട്, പിങ്ക് ചുണ്ടിൽ കറുത്ത മറുഗ് അവളുടെ മോന്ജുള്ള മുഗത്തിന് മാറ്റുകൂട്ടി. പതിയെ നടന്നടുക്കുന്നതിനനുസരിച് അവളുടെ ഷാൾ ഇളകിയാടുന്നുണ്ട്. മുഖത്തേക്ക് തൂങ്ങി കിടക്കുന്ന മുടി ഇളം കാറ്റിനനുസരിച് അവളെ ഇക്കിളി പെടുത്തി കൊണ്ടിരുന്നു. അവള് ഞങ്ങളോട് സംസാരിക്കുമ്പോളും അനുസരണയില്ലാതെ മുഖത്തേക്ക് വീഴുന്ന മുടിയെ ഇടയ്ക്കിടയ്ക്ക് പതിയെ മാടി ഒതുക്കുന്നുണ്ട്.... എല്ലാരും കിളിപോയ അവസ്ഥയിലാണ്. മുഖത്തിനു നേരെ ഫർഹാ കൈ വീശിയപ്പോളാണ് നമ്മള് ബോധമണ്ഡലത്തിലേക്ക് തിരികെ എത്തിയത്. -അല്ല ഐഷു പോയോ ?. നമ്മളെ പെട്ടെന്നുള്ള ചോദ്യവും ഭാവവും കണ്ടിട്ട് എല്ലാരും ഹലാക്കിലെ ചിരി.. അല്ല അന്റെ ഉള്ളിലെ സ്ത്രീ വിരോധി കാശിക്ക് പോയോ ?ഷംനാദിന്റെ ചോദ്യം എല്ലാരും ആവര്ത്തിച്ചു. നമ്മളോളെ മുന്നിൽ മുട്ട് മടക്കിയെടോ.. എന്താ അറിയൂല ഓള് വന്നതും പോയതും നമ്മളറിഞ്ഞില്ല. ഹാവൂ.. ഇന്റെ പെണ്ണെ... യാസീൻ വലത് കൈ ഇടത് നെഞ്ചിൽ വെച്ചു കണ്ണുകളടച്ചു ചെറുപുഞ്ചിരിയാലെ പതിയെ കൽപടവിലേക്ക് ചാഞ്ഞു. ആാാാ... മതി മതി ക്ലാസ്സിൽ സാർ വന്നുകാണും വാടോ പോകാം. ക്ലാസിലിരുന്നിട്ടും ഇരിക്കപ്പൊറുതിയില്ല മൊത്തം ഒരു മുഹബത്തിന്റെ കുളിര്കാറ്റ്.. പെട്ടെന്ന് അവന്റെ മനസ്സിലേക്ക് മുഹബത്തിന്റെ ഇശൽ ഒഴുകിയെത്തി....... @@@@@ "മനസിന്റെയുള്ളിൽ നിന്നൊളിയുന്ന മാണിക്യ മണി മുത്ത് രാജാത്തി.... മാനത്തുദിച്ചതോ.. മണ്ണിൽ മുളച്ചതോ ഏതാണീ... രാജാത്തി.. ഏതാണീ രാജാത്തി കണ്ടാൽ കൊതികൊണ്ട്.. കരള് തുടിക്കുന്ന.. കലമാൻ മിഴിയുള്ള.. കൈതപൂ മണമുള്ള... *******-----******-*******-----******- എടീ ആ യാസീൻകാന്റ കണ്ണ് ful അന്റെ മുഖതേഞ്ഞു.. മൂപ്പരെ നില്പ്പ് കണ്ടിട്ട് കണ്ണ് പുറത്ത് ചാടിയ മട്ടാണ് മ്മളെ ചങ്ക് മ്മളെ ഇട്ട് വാര്ന്നുനുണ്ട്.. ഒന്ന് നിര്തുന്നുണ്ടോ കുറെ നേരായല്ലോ മൂന്നും തുടങ്ങിട്ട്. നമ്മളെ ദേഷ്യം കണ്ടിട്ടാണെന്ന് തോന്നുന്നു പിന്നേ ഓരോന്നും മിണ്ടീല. നടക്കുന്നതിനിടയിൽ നമ്മളെ കയ്യാരോ പിടിച്ചു തിരിഞ്ഞ് നോക്കിയ ഞാൻ ഞെട്ടി പ്പോയി.. അന്ന് തന്നെ ഉറ്റുനോക്കിയ അതേ കണ്ണുകൾ. അവൻ പറയാൻ തുടങ്ങി :ഞാൻ ഹാഷിം.. നിന്നെ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാ ഒന്ന് പരിചയപെടണമെന്ന് പൂതി. എന്റെ കൈ അവൻ ഒന്നൂടെ മുറുക്കി പിടിച്ചു. എനിക്കാണേൽ പേടിച്ചിട്ടു ഒന്നും മിണ്ടാനും പറ്റുന്നില്ല.. സർവ്വ ശക്തിയുമെടുത് എന്റെ കൈ വായുവിൽ ഉയർന്നു പൊങ്ങി. പക്ഷേ മറ്റേ കൈകൊണ്ട് അവൻ എന്റെ കയ്യിനെ തടഞ്ഞു. അവന്റെ ചുണ്ട് എന്റെ മുഖത്തോട് അടുപിച്ചു.. പടച്ചോനെ എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ.. പക്ഷെ എന്റെ രക്ഷകൻ എത്തിയില്ല. എന്റെ frind ന്റെയും അവന്റെ വാലുകളുടെയും മുന്നിൽ വെച്ചു അവന്റെ ചുണ്ട് എന്റെ കവിളിൽ പതിഞ്ഞു. എന്റെ കണ്ണുനീർ അനുസരണയില്ലാതെ ഒഴുകി. ഇനിയും നമുക്ക് കാണണം.. അപ്പോൾ പോട്ടെ മുത്തേ. ഒരു യന്ത്രം കണക്കെ ക്ലാസിലേക്ക് പോയി ഡസ്കിൽ തലവെച്ചു കിടന്നു.. മ്മളെ വാലു കളും ഒന്നും പറഞ്ഞില്ല. പെട്ടെന്ന് സാർ വന്നു ഇംഗ്ലീഷിന് പുതിയ സാർ വരുമെന്ന് പറഞ്ഞിരുന്നു... അയാളാണ് ഇയാള്. നമ്മള് കരഞ്ഞു തളര്ന്നു കിടന്നു. സാർ ഓരോരുത്തരെ പരിചയപെട്ടു. എന്നിട്ടും നമ്മള് തല ഉയർത്തിയില്ല. ഇയാൾക്കെന്ത് പറ്റി. സാർ... ഹാഷിം അവളോട്‌ മോശമായി പെരുമാറി എല്ലാരുടെയും മുന്നിൽ വെച്ചു അപമാനിച്ചു... സീനു ആണ് മറുപടി പറഞ്ഞത്. Hallo... ഇയാളോട് എണീക്കാൻ പറ സംഭവം ഇയാള് പറയട്ടെ. ഞാൻ പതിയെ മുഖമുയർത്തി... സാറിന്റെ മുഖത്തേക്ക് നോക്കി....മുന്നിലുള്ള ആളെ കണ്ട്‌ ഞാൻ പകച്ചുപോയി......... ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച മുഖം കഥ ഇനി വഴിത്തിരിവിലേക്ക് തുടരും...... പാർട്ട്‌ 3 എനിക്ക് മുന്പിൽ നിൽക്കുന്ന വ്യക്തിയേ കണ്ടപ്പോൾ ഹൃദയം തന്നെ നിശ്ചലമായ പോലെ തോന്നി. അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു "Nishal Abdul Azeez "നിച്ചുക്ക. ഒരിക്കൽ ഞാൻ ഏറെ കാണാൻ കൊതിച്ച മുഖം, എന്നാൽ ഇന്ന് ഒരിക്കലും കാണരുതേ എന്നാഗ്രഹിക്കുന്ന വ്യക്തി. എന്നെ കണ്ട മാത്രയിൽ നിച്ചുക്കയും ഇതേ അവസ്ഥയിലാണ്. "ഇല്ല ഒരിക്കലും താനിവിടെ പരിചയഭാവം കാണിക്കരുത്, എന്നന്നേക്കുമായി തന്റെ മനസ്സിൽനിന്നും പറിച്ചെറിയേണ്ടി വന്ന മുഖമാണിത് ". ഞാൻ രണ്ടും കല്പിച്ചു വിളിച്ചു :സാർ. മ്മം.... ഒരു മൂളലായിരുന്നു മറുപടി. നമ്മള് പറയാൻ തുടങ്ങി :എനിക്ക് പരാതിയൊന്നുമില്ല സാർ, ഇനിയും അവനിത് ആവർത്തിച്ചാൽ അവനെതിരെ ഞാൻ കംപ്ലൈന്റ്റ്‌ തന്നോള... Ok.. ഇരിക്കു.. @$%$@@@@@@@$%&$%%%$ Hi.... ഇത്രയും നേരം എന്റെ ഐഷു നിങ്ങൾക്ക് കഥ പറഞ്ഞു തന്നില്ലേ... അവള് കുറച് വിശ്രമിച്ചോട്ടെ അല്ലേ... അപ്പോൾ ഇനി നമ്മള് പറയാം............................ ഞാൻ Nishal Abdul Azeez, ഞാനാണ് കഥാനായകൻ !!!!!. നിങ്ങളൊക്കെ കരുതും പോലെ യാസീൻ അല്ല ഹീറോ... അത്‌ നമ്മളാണ്. അപ്പോൾ യാസീനോ ?. നമ്മുക്ക് നോക്കാം ഉപ്പ ഡോക്ടർ Abudul Azeez ന്റെയും ഉമ്മച്ചി ഹസീനയുടെയും രണ്ടാമത്തെ മോനാണ് ഞാൻ. ഇത്ത നൗറ ശബ്ന( കല്യാണം കഴിഞ്ഞു.... ഭർത്രഗൃഹത്തിൽ ), അനിയൻ യാസീൻ മുഹമ്മദ്‌ BBA second year അനിയത്തി നൂറ ഫാത്തിമ 9th std.. ഇപ്പോൾ മനസ്സിലായോ യാസീൻ ആരാണെന്ന്. കഥയിലേക്ക് വരാം. ഓഫീസ് റൂമിൽ എത്തി പ്രിൻസി പറഞ്ഞപ്പോളാണ് അറിയുന്നത് Bsc കെമിസ്ട്രി A ഡിവിഷനാണ് എന്റെ ക്ലാസ്സ്‌ എന്നത്. പുസ്തകവുമെടുത് ഞാൻ ക്ലാസ്സ്‌റൂം ലക്ഷ്യമാക്കി നടന്നു. സ്റുഡൻഡ്സിനെ പരിചയപ്പെടുന്നതിനിടയിലാണ് girl സിന്റെ സൈഡിൽ ഒരു കുട്ടി ഡെസ്കിൽ മുഖം പൊത്തി കിടക്കുന്നത് സ്രെദ്ധയിൽ പെട്ടത്. അടുത്തിരിക്കുന്ന കുട്ടിയോട് കാരണം തിരക്കിയപ്പോൾ ഹാഷിം എന്നൊരുത്തൻ അവളോട്‌ മോശമായി പെരുമാറി എന്നറിഞ്ഞത്. ഒരു പെണ്ണിനോടും ഇനിയിത് ആവർത്തിക്കപ്പെടാതിരിക്കാൻ കംപ്ലൈന്റ്റ്‌ കൊടുക്കാൻ പറയാനാണ് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞതും !!!!പക്ഷേ.... അത്‌ ഐഷു ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. കരഞ്ഞു കലങ്ങിയ കണ്ണിലൂടെ വീണ്ടും വീണ്ടും കണ്ണീർ കണങ്ങൾ അണപൊട്ടിയൊഴുകികൊണ്ടിരുന്നു. ഭംഗിയാർന്ന മുഖത് കണ്മഷി പരന്നൊഴുകിയിരുന്നു. സങ്കടം കൊണ്ട് അവളുടെ ചുണ്ടുകൾ വിതുമ്പി കൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ വാക്കുകൾക്ക് വേണ്ടി പരതുമ്പോളാണ് ഒരു പരിചയവുമില്ലാത്ത ആളോടെന്നപോലെ അവള് സംസാരിക്കാൻ തുടങ്ങിയത്. അവള്ക്ക് പരാതിയൊന്നുമില്ല പോലും.....അവൾ വീണ്ടും മുഖംപൊത്തിയിരുന്നു.. എന്തോ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾകണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ. സ്റുഡൻസിനോട് ക്ലാസ്സ്‌ നാളെ എടുക്കാം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നു. അപ്പോളും എന്റെ മനസ്സിൽ ഒരേ ഒരു ചോദ്യംമാത്രമേ ഉണ്ടായിരുന്നുള്ളൂ. "അവൾക്കിപ്പോളും എന്നോട് ദേഷ്യമാകുമോ ?... Last houre ഫ്രീ ആയിരുന്നു. അവളോടൊന്ന് സംസാരിക്കാൻ വേണ്ടി പ്യൂൺ രവി യോട് ഐഷു വിനെ വിളിക്കാൻ ആവശ്യപ്പെട്ടത്... അവിടെയും എനിക്ക് നിരാശയായിരുന്നു ഫലം. അവളെ ഇക്കാക്ക കൊണ്ടുപോയി എന്നറിയാൻ കഴിഞ്ഞു. ആഹ്ഹ്ഹ്ഹ്..... ഒന്ന് ദീർഘനിശ്വാസമെടുത്തു ചെയറിലേക്ക് ചാരി കണ്ണുകളടച്ചു. ******* ****** ************** ******* മുബി, അഷ്മി.. നിങ്ങളൊരു കാര്യം ശ്രെദ്ധിചോ?. എന്തെന്നരീതിയിൽ എല്ലാരും സീനുവിനെ നോക്കി. നിഷാൽ സാറെ എവിടെയോ കണ്ട്‌ മറന്നപോലെ.. ശോ എന്നാലും എവിടെയായിരിക്കും?അതിന് മറുപടിയെന്നോണം അഷ്മി പറഞ്ഞു ;എടി പോത്തെ ഐഷു പറയാറില്ലായിരുന്നോ നിച്ചുക്ക. നൗഷിന്റെ നിക്കാഹിന് പരിചയപെട്ട സിംഗർ അവനാണ് ഈ സാർ. സീനുവിന്റ് മുഖം ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത ഭാവങ്ങൾ മിന്നിമറഞ്ഞു... അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. last houre നിഷാൽ സാറിന്റെതാണ്. തലവേദനയാണെന്ന് കള്ളം പറഞ്ഞു ഞാൻ വീട്ടിലേക്കു പോയി. സിറ്റൗട്ടിൽ തന്നെ ഉമ്മച്ചി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ നേരത്തെ വന്നതിൽ ആ മുഖത് സംശയം നിഴലിച്ചിരുന്നു. ഐഷുട്ടി.... എന്ത് പറ്റി എന്താ നേരത്തെ ?. നല്ല തലവേദന ഉമ്മച്ചി ഞാനൊന്നു കിടക്കട്ടെ.. ഇത്രയും ഉ മ്മചിക് മുഖം കൊടുക്കാതെ പറഞ്ഞു റൂമിൽ കയറി വാതിലടച്ചു. ഇട്ട ഡ്രസ്സ്‌ പോലും മാറാതെ കിട്ടിലിലേക്ക് വീണു. മുകളിലേക്ക് നോക്കി അങ്ങനെ കിടന്നു. ഇന്നലെ കഴിഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. വിളിക്കാതെ വന്ന അതിഥിയെപോലെ കണ്ണുനീർ കണങ്ങൾ കൺ കോണിൽ ഉരുണ്ടുകൂടി............................. തുടരും...... part-4 മൂന്ന് മാസങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വന്നു. എല്ലാം ഒരു സ്വപ്നം പോലെ മനസ്സിലേക്ക് ഓടിയെത്തി............. @@@@@@@@@@ ഹാവൂ.... ജീവിതത്തിന്റെ വിലപ്പെട്ട ഏടുകളിൽ നിന്നും വലിയൊരു കടമ്പ പിന്നിട്ട നിർവൃതിയിൽ കട്ടിലിലേക്ക് വീണ് സമാധാനത്തോടെ കണ്ണുകൾ അടച്ചപ്പോളാണ് ഒരു നേർത്ത കരസ്പർശം എന്നെ തലോടിയത്. പതിയെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് പുഞ്ചിരി പൊഴിക്കുന്ന ഉമ്മിയുടെ മുഖമാണ്............. മ്മ്മ്..... എന്താ ഒരു പുഞ്ചിരിയൊക്കെ നമ്മക്കിട്ടെന്തെലും പണിയാണോ ?., എന്റെ മുത്തിനോട് പുഞ്ചിരിക്കാൻ എന്തേലും കാരണം വേണോ ഐഷുട്ടി !. അല്ലെങ്കിലും മ്മക്കറിയാലോ പാത്തൂന് ഇന്നൊടുള്ള സ്നേഹം, അല്ല ഇങ്ങളെ ഹാജ്യാരെ വിളിയൊന്നും വന്നില്ലേ ?ഞാൻ ചോദ്യ ഭാവത്തിൽ നോക്കി. പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു.... ആഹാ.... ഇതാ വിളിക്കുന്നു -Hallo, ഉപ്പച്ചി അസ്സലാമുഅലൈകും.... - വാലൈകുമുസ്സലാം...., എങ്ങനെ ഉണ്ടായിരുന്നു +2 എക്സാം. നന്നായി എഴുതിയോ ?. Ful A+ഉറപ്പല്ലേ ഈൗൗൗ..... എന്റെ ഉപ്പച്ചിയെ ഇങ്ങളൊന്ന് ശ്വാസം വിടി. ഇതൊരുമാതിരി വിറളിപിടിച്ചോന് ചക്ക കൂട്ടാൻ കിട്ടിയപോലെ.. എന്റെ കഴിവിന്റെ പരമാവതി ഞാൻ എഴുത്തിന്... ഇനി answer ഷീറ്റ് നോക്കുന്നോരെ കയ്യിലാ ഹി... ഹി.. ഹി. -മാർക്ക്‌ ഇല്ലാച്ചാ ഉപ്പച്ചീന്റെ മോളെ ഇങ്ങോട്ട് കൊണ്ടൊരാനാ നിക്കണേ:... റബ്ബേ ബലൂൺ പൊട്ടിയല്ലേ നമ്മള് ഞെട്ടിയില്ല. നമ്മള് വേഗം വിഷയം മാറ്റി. അല്ല ഉപ്പ വല്ലിക്കയും ഷാനിക്കയും എവിടെ അനക്കമൊന്നും ഇല്ലല്ലോ. ഓഹ്... ഷാഹുലിന്‌ ബിസിനസ്‌ മീറ്റിങ് ഉണ്ട് അതിന് വേണ്ടി അബുദാബി വരെ പോയതാ നാളെ എത്തു. പിന്നെ ഷാനിക്ക് മലയാളീസ് കുടുംബ സംഗമത്തിൽ ഗെസ്റ്റ് ആയി പോയതാ, കൗൺസിലിംഗ് ഉണ്ടെന്ന് പറയുന്നത് കേട്ടു,,,, ഉപ്പച്ചിന്റ മറുപടി കേട്ട് നമ്മള് സെന്റി ആയി." അല്ലെങ്കിലും ക്യാഷ് ഉണ്ടാകുന്നതിനിടയിൽ എല്ലാരും ഇന്നേ മറന്നാളെ... നമ്മക്കില്ലേ ബാപ്പാനേം കൂടപ്പിറപ്പാളേം കാണാനൊക്കെ പൂതി. ആ നമ്മളൊക്കെ ആർക്ക് വേണം. ഹ്മ്മം തിരിച്ചൊരു മറുപടിക്ക് കാക്കാതെ ഞാൻ ഫോൺ ഉമ്മിക്ക് കൊടുത്തു സിറ്റ്ഔട്ടിൽ പോയിരുന്നു.. ഉമ്മച്ചി സൗകര്യം ഉണ്ടേൽ ഇങ്ങളെ മക്കളോട് എനിക്കൊന്ന് വിളിക്കാൻ പറ, അകത്തേക്ക് തലയിട്ട് ഗൌരവം വിടാതെ പറഞ്ഞു. അല്ല പിന്നെ നമ്മളോടാ കളി. ഒരുമാസത്തെ ഉറക്ക് ഒന്നിച്ചു തീർക്കാൻ വേണ്ടി നമ്മള് റൂമിലേക്ക്‌ പാഞ്ഞു. സുഖമായി ഉറങ്ങി. പിന്നെ ഭക്ഷണം കഴിക്കാൻ ഷാനുക്ക വന്ന് വിളിച്ചപ്പോളാണ് അറിയുന്നത്. ഞാൻ ഒന്ന് ഫ്രഷ്‌ ആവട്ടെ 5മിനിറ്റ്. Ok.... ആ... എന്റെത് കൂടെ തിന്നല്ലേ.മ്മള് വാണിങ് കൊടുത്തു .. നമ്മള് ഫ്രഷായി നിസ്കരിച് താഴോട്ടിറങ്ങി.. നല്ല പൊരിച്ചക്കോഴി യുടെ മണം മൂക്കിലേക്കടിച്ചു. വേഗം പോയി കോഴി പാത്രത്തിൽ പാളി നോക്കി. "ഉമ്മച്ചി എന്റെ കാല്... അന്റെ കാല് എന്റെടുത്ത അന്റെടുത്തല്ലേ... ഉമ്മച്ചി എന്റെ കോഴി കാല് എവിടെ ?നമ്മള് മൊത്തം search ചെയ്തു. ഷാഹിക്കയും ഉമ്മച്ചിയും ഇനിയെന്ത എന്നരീതിയിൽ മ്മളെ നോക്കുന്നുണ്ട്. പക്ഷേ.... ഷാനു ക്കാന്റെ അനക്കമൊന്നുമില്ല. വെറുതെ ഓനെ ഒന്ന് നോക്കിയപ്പോൾ എന്നിലെ നാഗവല്ലി ഉഗ്രരൂപിണിയായി പുറത്തുവന്നു. മൂപ്പരിതൊന്നും അറിയുന്നില്ല കാല് കടിച് പറിച്ചു തിന്നുന്ന തിരക്കിലാ. പിന്നെ നമ്മളൊരു അലാറലാ.... ഷാനുക്കആാാാാാാ.. മ്മളെ ഒച്ചകേട്ട് കടിച്ച കാല് എടുക്കണോ ഇറക്കണോ നുള്ള ഓന്റെ നില്പ്പ് കണ്ട്‌ മ്മക്ക് ചിരി വന്നെകിലും ഞാൻ വീണ്ടും ഒച്ചയിട്ട് പേടിപ്പിച്ചു.. എന്റെ പൊന്നു ഐഷു... മ്മളെ വിശപ്പ്‌ കൊണ്ട് കാലാണോ കയ്യാണോ നൊന്നും നോക്കാൻ സമയം കിട്ടിയില്ല, തിന്നതൊക്കെ ഏതിലേയാ പോയത്‌ അറിയൂല..... ഷാനുക്കന്റെ പറച്ചിൽ കേട്ട് കൂട്ടചിരി മുഴങ്ങി. ഇജ്ജ് ജനിച്ചേ മുതൽ ഞങ്ങൾ കോഴിന്റെ കാല് തൊട്ടിട്ടില്ല... ഇന്നത്തേക്ക് ക്ഷമിച്ചാളാ കാ‍ന്താരി ഷാഹിക്ക പറഞ്ഞു...... ഐഷു... നാളെയല്ലേ അന്റെ നൗഷിന്റെ മെഹന്ദി കല്യാണം പോകുന്നില്ലേ ?ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഉമ്മച്ചി ഓര്മപെടുത്തിയത്. അല്ലാഹ്.... ഞാനത് മറന്നിന്. ഇക്കൂസെ..... രണ്ടു പേരും എന്റെ മുഖത്തേക്ക് നോക്കി. നാളെ നൗഷിക്ക് കൊടുക്കാൻ ഒരു റിംഗ് വാങ്ങി തരാമോ ?. ഇല്ലാത്ത വിനയം ഉണ്ടാക്കി നമ്മളെ ചോദ്യം കേട്ട് ഷാഹിക്ക പറഞ്ഞു. അല്ല മ്മളെ പെങ്ങള്ക്ക് ഇത്രേം വിനയം ഉണ്ടെന്ന് ഇയ്യെന്താ പറയാതെ ഷാനു.. ഞാനും അതെന്നെ ആലോചിക്കണേ ഷാഹിക്ക... ഇതിപ്പോൾ എന്താ കഥ. ആാാാ മതി മതി എന്റെ മോളെ കൊരങ്ങാക്കിയത്. ഇങ്ങൾക്ക് പറ്റുമോ ഇല്ലേ അത്‌ പറ. അല്ലേ മോളു.. ംംംമ്മ് നമ്മളൊന്ന് അമർത്തി മൂളി. അതെന്ത് ചോദ്യം ഉമ്മ... ഞങ്ങൾ പിന്നെ വേറെ ആർക്കാ ഇതൊക്കെ വാങ്ങി കൊടുക്ക്യ.... നാളെ gift അപ്പോൾ മറക്കണ്ട ഒരിക്കൽ കൂടെ ഓർമ്മപ്പെടുത്തി ഒരു ഗുഡ് നൈറ്റ്‌ ഉം പറഞ്ഞു റൂമിലേക്ക്‌ പോയി. വേഗം ഫോണെടുത് മ്മളെ ചങ്ക്സ് ന് വിളിച്ചു. അവരൊക്കെ നാളെ നൗഷിന്റെ വീട്ടിലെത്തിക്കോളാന്ന് പറഞ്ഞു ഫോൺ വെച്ചു. നാളത്തെ മെഹന്ദി കല്യാണം എങ്ങനെ അടിച്ചുപൊളിക്കാം എന്നാലോചിച്ചു എപ്പോളോ ഉറക്കിലേക്ക് വഴുതി വീണു. @@@@@@@@@@@@@@@@@ നിർത്താതെയുള്ള അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്ക് ഞെട്ടിയത്. ഈൗൗൗ... പണ്ടാരം ഒരു സമാധാനം തരൂലാച്ച എന്താ ചെയ്യാ... ഇനിയിപ്പോ നമ്മളുറങ്ങിയിട്ട് വീണ്ടും അതിന് പിരാന്ത്‌ പിടിക്കണ്ട അല്ല പിന്നെ.... വേഗം പോയി കുളിച്ചു നിസ്കാരവും കഴിഞ്ഞു നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. അടുക്കളയിൽ പതിവില്ലാത്ത ആളെ കണ്ടപ്പോൾ സുന്ദരി പൂച്ച ജീവനും കൊണ്ടോടി. ഉമ്മയും ഷാഹിക്കയും പരസ്പരം ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി.. ഇനിയും സ്ഥിതി വഷളാകും എന്ന് മ്മക്ക് ബോധ്യമുള്ളതോണ്ട് മെല്ലെ ഡൈനിംഗ് റൂമിലേക്ക്‌ കൈച്ചിലായി. അല്ലെങ്കിലും നമ്മളെ നിലത്ത്ന്ന്‌ വടിച്ചെടുക്കേണ്ടി വരും. അല്ല ഷാനുക്കയെ കണ്ടില്ലല്ലോ ഉമ്മിയോട്‌ ചോദിക്കാം... ഉമ്മച്ചി..... ഉമ്മച്ചി... ഈ ഉമ്മച്ചിക്ക് ചെവികേൾക്കൂലേ. On the സ്പോട്ടിൽ ചട്ടകവും പിടിച്ചു ഉമ്മച്ചിയെത്തി ചെവി കേൾക്കാത്തത് അന്റെ ബാപ്പാക്ക്, എന്താണ്ടാ അന്റെ ആവശ്യം.. ഷാനുക്ക എവിടെ ?ആാാാ ഓന് പുറത്ത് പോയതാ ഇപ്പോൾ വരും... വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ട് ഷാനു വന്നെന്നു തോനുന്നു ഇയ്യാ വാതില് തുറന്ന് കൊടുക്ക്.. മ്മ്മ് അസ്സലാമുഅലൈകും..., വാലൈകും മുസ്സലാം ഇതെന്താ കാക്കു ടെക്സ്റ്റയിൽസ് കവറൊക്കെ ?ഇതെന്റെ കാ‍ന്താരിക്ക്, പിന്നെ നിന്റെ ഫ്രണ്ട് ന്റെ റിങും അതിലുണ്ട്. നമ്മള് വേഗം റിംഗ് നോക്കി. Waaw...വൈറ്റ് with red സ്റ്റോൺ ഉള്ള ഒരു അടിപൊളി റിംഗ്. ഡ്രസ്സ്‌ നോക്കിയേ ഷാഹിക്ക പറഞ്ഞു. ഹായ് my ഫേവറേറ്റ് കളർ മെറൂൺ ഫ്രോക്ക് അതിൽ ഗോൾഡ്‌ കളർ വർക്ക്‌ with സ്റ്റോൺ, പിന്നെ ഗോൾഡ്‌ കളർ ലഹങ്ക പർപ്പിൾ ടോപ്‌... Thanks ഇക്കൂസെ രണ്ട് പേർക്കും ഓരോ കിസ്സും കൊടുത് റൂമിലേക്ക്‌ പോയി. ഒന്ന് വേഗം സമയം പോയെങ്കിൽ. ഇക്കാക്കമാരോട് തല്ല് കൂടിയും കുശുമ്പ് കാട്ടിയും എങ്ങനെയോ ടൈം പോയി. ഉമ്മച്ചി വന്ന് വേഗം റെഡിയാകാൻ പറഞ്ഞു പോയി.. ഒന്നൂടെ കുളിച്ചു.. അല്ലെങ്കിലും രണ്ടു നേരം കുളിക്കുന്നത് നല്ലതാ ഹി.. ഹി.. ഹി മെറൂൺ കളർ ഫ്രോക്ക് എടുത്തിട്ടു. മുടി പഫ് ചെയ്തു കെട്ടി അറ്റം പിന്നി മടക്കി വലിയൊരു ക്രാബ്ടുത്ത് മുടി ഇറുക്കി. കുറച്ചു fair&Lovly തേച്ചു പിടിപ്പിച്ചു പൗഡറിട്ടു.ഉണ്ട കണ്ണ് ഒന്നൂടെ ഡെക്കറേറ്റ് ചെയ്ത് മൊഞ്ചാക്കി, അൽപ്പം മുടിയെടുത് മുഖത്തിന്റെ ഒരു ഭാഗത്ത് തൂക്കിയിട്ടു ചുമ്മാ ഇരിക്കട്ടെ... അല്ലപിന്നെ, ഷാളെടുത് സലാല മൊബൈൽസിലെ ഷഹാന യേ പോലെ pin ചെയ്യാതെ ചുറ്റിയിട്ടു. ഐഷു... ആയില്ലേ... ഓഹ്.. വിളി വന്നു.. പതിയെ സ്റ്റെയർ ഇറങ്ങി വരുന്ന എന്നെ നോക്കി മൂന്ന് വായ തുറന്നിരുന്നു !! ******** ********** കല്ല്യാണ വീട്ടിലെ ആളും ആരവും വകവെക്കാതെ ഞാൻ ഉമ്മച്ചിയെ കൂട്ടി അകത്തേക്ക് പോയി. നൗഷി വൈറ്റ് ഹെവി വർക്കുള്ള ഫ്രോക്ക് ഇട്ട് മൊഞ്ചത്തി ആയിണ്... എന്നെ കണ്ടപ്പോൾ അവരെല്ലാവരും ഓടി വന്നു കുശാലാണേശനം നടത്തി. Gift അവളുടെ വിരലുകളിലണിഞ്ഞു.. പുതു പെണ്ണിനെ അന്നെഷിച്ചു ന്നും പറഞ്ഞു ഓളെ ഉന്തി തള്ളി ആരൊക്കെയോ കൊണ്ടുപോയി. മഹ്രിബ് നിസ്ക്കരിക്കാൻ വേണ്ടി പറ്റിയ സ്ഥലം തിരയുമ്പോളാണ് മുബി പറഞ്ഞത് :ഐഷു എന്റെ ഇത്തയുടെ friend ന്റെ വീട് അടുത്തുണ്ട് നമുക്ക് പോയാലോ ന്ന്‌... ഉമ്മയോട് സമ്മതം വാങ്ങി നങ്ങൾ നാലും അങ്ങോട്ട്‌ പോയി.. നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പോളാണ് മുബിന്റെ ഇത്താടെ friendന്റെ അനിയത്തി നൂറ പറഞ്ഞത് :എല്ലാരേയും അവിടെ അന്നെഷിക്കുന്നുണ്ട് അങ്ങോട്ട്‌ പോകാൻ.. പോകാൻ വേണ്ടി ഇറങ്ങിയപ്പോൾ എല്ലാരും പോകല്ലേ ഞാൻ തനിച്ചാകും ഒരാളിവിടെ നിൽക്ക് എന്ന് വീണ്ടും നൂറു ... അവസാനം ഒരെല്ലാരും പോയി ഞാൻ അവിടെ പോസ്റ്റായി നിന്നും. അവളെന്നെ ഒരു റൂമിലാക്കി ഭയങ്കര ഒരുക്കങ്ങൾ എന്റെ കണ്ണിൽ കുറച്ചു നിറങ്ങളൊക്കെ പൂശി ഇപ്പോൾ super ആയിട്ടുണ്ട് ന്ന്‌ പെണ്ണ്... പോകാം ഞാൻ ചോദിച്ചു. ഇത്ത ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വാരാനും പറഞ്ഞു പെണ്ണ് പോയി.... ഇപ്പോൾ ഏകദേശം ഇഷാ ബാങ്ക് കൊടുത് ഇനിയിപ്പോൾ ഏതായാലും അതൂടെ നിസ്കരിക്കാം ന്ന്‌ കരുതി വാതിലടച്ചു നിസ്കരിച്ചു. പെട്ടന്നാണ് വാതിലിൽ ആരോ മുട്ടിയത്.. ഞാൻ വേഗം നിസ്കാരക്കുപ്പായം അഴിച് ഷാൾ ചുറ്റിയിട്ട് വാതില് തുറക്കലും പുറത്തുള്ള ആള് വാതിൽ ആഞ്ഞ് തള്ളലും ഒന്നിച്ചായിരുന്നു... തുടരും....... 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--5 @@@@@@@@@@@@@@ ഇശാ നമസ്കാരവും കഴിഞ്ഞിരിക്കുമ്പോളാണ് വാതിലിൽ തുടരെയുള്ള മുട്ട് കേട്ടത്. പുറത്തിറങ്ങാൻ വേണ്ടി കതക് തുറന്നതും അപ്പുറത്തുനിന്നും വാതില് തള്ളിയതും ഒരുമിച്ചായത് കൊണ്ടാകണം എന്റെ മുകളിലേക്ക് ആരോ വന്ന് വീണത്‌... ആരാണെന്നറിയാൻ മുഖത്തേക്ക് നോക്കിയ എന്റെ ഹൃദയം പെരുമ്പറ കൊട്ടി, ഖല്ബും കണ്ണും ഒരുപോലെ നിറഞ്ഞു. വെളുത്തു തുടുത്ത മുഖത് കുറ്റിതാടിയുള്ള ഒരു ചുള്ളൻ. സ്ഥലകാലബോധം വന്ന ഞാൻ പറഞ്ഞു :'അതേ... ഒന്നെണീക്കാമോ ?എവിടെ പഹയനൊരു കുലുക്കവുമില്ല... നമ്മളിതരോടോ ചോദിച്ച പോലെയാണ് ഓന്റെ നോട്ടം. ഈ കുരിപ്പ് മനുഷ്യനെ നോക്കി ഗർബണ്ടാകുന്ന തോന്നണത്. പിന്നെ ഒന്നും നോക്കീല നെഞ്ചിൽ രണ്ടു കുത്തങ് കൊടുത്തു. ഒന്നെണീച് പോ മനുഷ്യന്റെ നടുവൊടിഞ്ഞു. മ്മളെ കൂവല് കേട്ടപ്പോളാണ് ചെങ്ങായിക്ക് വെളിവുണ്ടായത്.ആഹാ... ഇപ്പോ കാണിച്ചു താരാ ന്നും പറഞ്ഞുള്ളൂ ആളൊറ്റ മാറിയല്. ഇപ്പോ ഞാൻ മുകളിലും ഓൻ താഴെയും എന്നിട്ടോ ഓന്റെ ഒലക്കമ്മേലെ ഡയലോഗും 'ഇനി എഴുനേറ്റുപോകാൻ വല്ല ബുദ്ധിമുട്ട് ഉം ഉണ്ടോ ആവോ ?ഓന്റെ സംസാരം കേട്ടപ്പോൾ എനിക്ക് കലിപ്പ് വന്നെങ്കിലും ഞാൻ സംയമനം പാലിച്ചു. ഒരുവിധം എഴുനേറ്റു നടുവും തടവി ഓനെ നോക്കി പേടിപ്പിച്ചു. അതിനേക്കാൾ ശക്തിയുണ്ടായിരുന്നു ചോദ്യത്തിന് :'എന്റെ റൂമിൽ നിനക്കെന്താ കാര്യം, ആരോട്‌ ചോദിച്ചിട്ടാണ് എന്റെ റൂമിൽ കയറിയേ ?. പടച്ചോനെ.... ഈ കുരിപ്പിന്റെ റൂമായിരുന്നോ ?പ്രശ്നം വഷളാകാതിരിക്കാൻ ഒരു sorry പറഞ്ഞു, ? ഇല്ലാത്ത വിനയം ഉണ്ടാക്കി ഒപ്പം രണ്ടു ഡയലോഗും :അതിപ്പോ ഇയാളെ റൂമാണെന്ന് എനിക്കറിയില്ലായിരുന്നു. ഇവിടുത്തെ കുട്ടി നൂറയാണ് നിസ്കരിക്കാൻ വേണ്ടി ഈ റൂം കാണിച്ചു തന്നത് sorry...ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. പെട്ടെന്ന് ഒന്ന് നിന്ന് തിരിഞ്ഞ് നോക്കി ഓനോട്‌ ചോദിച്ചു 'അതേ ഇങ്ങളെ പേരെന്താ?. നിഷാൽ. ഞാൻ വീണ്ടും ചോദിച്ചു മ്മ്മ്.... ful name. നിഷാൽ അബ്ദുൾ അസീസ്‌.... പിന്നീടുള്ള എന്റെ സംസാരം കേട്ട് ഓന്റെ ടൂർ പോയ കലിപ്പ് അതേ വണ്ടിയിൽ തിരിച്ചു വന്നു ;എന്താണെന്നല്ലേ കേട്ടോളി, അത്രേം വലിയ പേര് ഒരു ചാർട്ടിലെഴുതി കഥകിലൊട്ടിച്ചേക്ക് ഇനിയും എന്നെപോലെ ആർക്കും അബദ്ധം പറ്റാതിരിക്കാൻ അല്ല പിന്നെ. ഒരു മറുപടിക്ക് കാത്തുനിൽക്കാതെ നമ്മളോടി. കലിപ്പൻ പല്ല് കടിച്ചുഞെരുക്കുന്ന ശബ്ദം ഓട്ടത്തിനിടയിലും ഞാൻ കേട്ടു. ഇപ്പോൾ വരാനും പറഞ്ഞു ഒരുത്തി പോയിട്ട് മണിക്കൂർ അഞ്ചായി. ഇനിയും ആ പഹയതിയെ നോക്കി നിന്നാൽ ഓളെ ഇക്കാക്ക ഡ്രാക്കുള എന്റെ രക്തം കുടിക്കും. @@@@@######@@@@@@ ആരുടെ മുകളിലാണ് താനുള്ളത് എന്നറിയാനായി നോക്കിയ ഞാൻ കണ്ടത് കാലത്തിന്റെ കുത്തൊഴുക്കിൽ ആടിതീർത്ത ജീവിതത്തിലൊന്നും താൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത മൊഞ്ചത്തി. വെളുത്ത വട്ടമുഖമുള്ള സുന്ദരി, നല്ല നീണ്ട കണ്പീലികളുള്ള വിടർന്ന കണ്ണ്, തത്തമ്മ ചുണ്ടിൽ കറുത്ത മരുഗ്. കണ്ടാൽ ആർക്കും ആകർഷണം തോന്നുന്നൊരു പെണ്ണ്. മനസ്സിൽ ആദ്യമായി മുഹബത്തിന്റെ മലർമൊട്ട് വിടരുന്ന പോലെ. ഇന്നേ വരെ ആരോടും തോന്നാത്തൊരു വികാരം മനസ്സിൽ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു. അവളുടെ പേരോ വീടോ വീട്ടുകാരെയോ അറിയില്ല. പക്ഷേ... ഒന്നറിയാം ഞാനറിഞ്ഞ എന്റെ ഖൽബറിഞ്ഞ പെണ്ണ് അത് ഇവളായിരിക്കും. അവളോടൊന്ന് സംസാരിക്കാൻ വേണ്ടി തുനിഞ്ഞപ്പോൾ പെണ്ണ് രണ്ടു ഡയലോഗും പറഞ്ഞു നടന്നകന്നിരുന്നു. ഓളെ സംസാരം കേട്ട് ചിരിവന്നെങ്കിലും ഒന്ന് പേടിപ്പിക്കാന് വെച്ചപ്പോൾ ഓളെ ഉണ്ട കണ്ണ് കണ്ട്‌ നമ്മളാണ് പേടിച്ചത്.. അല്ല നിച്ചുക്ക എപ്പോ വന്നു പെട്ടെന്നാണ് പുന്നാര അനിയത്തിയുടെ ചോദ്യം. ആ ഞാനിപ്പോൾ വന്നതേ ഉള്ളു.. മ്മ്മ്... നൂറാ... പോകാൻ തുടങ്ങിയ അവളെ ഞാൻ തിരിച്ചു വിളിച്ചു. എന്താ കാക്കു സംശയ രൂപേണ അവളെന്നെ നോക്കി. ഇപ്പോൾ ഇവിടുണ്ടായിരുന്ന കുട്ടി ഏതാ ?അവള് പെട്ടെന്ന് പറഞ്ഞു. പേരൊന്നും ഇക്കറിയില്ല കല്യാണം കൂടാൻ വന്നതാ... അവിടെ നിസ്കരിക്കാൻ സ്ഥലമില്ലാത്തോണ്ട് ഇങ്ങോട്ട് പോന്നതാ. എന്നാൽ ഞാൻ പോയി ഇതും പറഞ്ഞവളോടി. ഒന്ന് ഫ്രഷ്‌ ആകാനുകരുതി ഷർട്ട്‌ന്റെ ബട്ടണഴിക്കുന്നതിനിടയിൽ ഷർട്ട്‌ ൽ എന്തോ ഒരു തിളക്കം കണ്ടത് ഒരു ചെയിൻ. ഇതാരുടേതാണെന്ന് ആലോചിച്ചപ്പോളാണ് ആ കാ‍ന്താരിയേ ഓർമ്മ വന്നത്. അവളുമായി വീണപ്പോൾ കുടുങ്ങിപോയതായിരിക്കും. എന്തായാലും ഇതെന്റെ കയ്യിലിരിക്കട്ടെ. അതെടുത്ത് ഭദ്രമായി പേഴ്സിൽ വച്ചു. ബാത്‌റൂമിൽ കയറി. @@@@####@@@@@ ഒനാരാന്നാ ഓന്റെ വിചാരം. ഓന്റെ റൂമിലെന്താ ഞാനൊന്നു കയറി എന്നുവെച്ചു ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ. ഓന്റെ മുഖത്തെ മൊഞ്ചോന്നും ഓന്റെ ഖല്ബിനില്ല. പാക്കരൻ തെണ്ടി കാല് വാരി നിലത്തടിക്കണം. പിറുപിരുതൊണ്ട് വരുന്ന എന്നെ നോക്കി ചങ്ക്സ് എല്ലാം വായും പൊളിച്ചു നില്ക്കുന്നുണ്ട്. കാര്യമറിയാൻ അവരെല്ലാം ചുറ്റും കൂടി. എന്താ ഐഷു പോയപോലെയല്ലല്ലോ തിരിച്ചു വന്നത്. ആരോടാ ഇത്ര ചൂട്,, ഏത് ഓനെ പറ്റിയാ ഇയ്യ്‌ പറയണേ, അല്ല നൂറാ എവിടെ, നീ ഒറ്റയ്ക്കാണോ വന്നത് ?ഒരു നൂറുകൂട്ടം ചോദ്യം. ഉണ്ടായതെല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എവിടെ യോ മുഹബത്തിന്റെ തളിരിലകൾ വിടർന്നോ എന്നൊരു സംശയം ഇല്ലാതില്ല. പുതുമണവാട്ടിയുടെ ആത്മഗതം എല്ലാരും ഏറ്റുപിടിച്ചു. മുബിയുടെ ചോദ്യം കേട്ടാണ് ഞാനും അത്‌ ശ്രെദ്ധിച്ചത്. അല്ല നിന്റെ ചെയിനെവിടെ ?.പടച്ചോനെ... അതെവിടെ പോയി.. ഇനി ചൂഡന്റെ വീട്ടിലെങ്ങാനും വീണ് പോയോ ?അങ്ങനെയെങ്കിൽ ഒരു തവണ കൂടി അവിടെ പോയാൽ.... ഏയ്... ശരിയാവില്ല... ശരിയാവില്ല. ഐഷു നീ എന്താ ആലോചിക്കുന്നത് ?ചെയ്‌നൊക്കെ നമുക്ക് കണ്ടുപിടിക്കാം ഇപ്പോൾ നമുക്ക് അടിച്ചുപൊളിച്ചു ഉഷാറാക്കണം. മെഹന്ദി ഇടലും കളിയും ചിരിയും കല്യാണവീടൊരു മറക്കാത്ത അനുഭവമാക്കി മാറ്റി. ഫുഡും കഴിച്ചു കൂട്ടുകാരുമായി കത്തിയടിക്കുമ്പോളാണ് ഉമ്മച്ചി വിളിച്ചത്... !ഫാത്തിമത്ത ഐഷു ഇന്നിവിടെ നിൽക്കട്ടെ ഇന്നൊരു ദിവസം കൂടിയല്ലേ ഞങ്ങളൊക്കെ ഒന്നിച്ചു കൂടുകയൊള്ളു pls...ഒരു വിധം നാലുപേരും അവിടെ നിന്നു. സമയം ഒരുപാടായി കിടക്കാം. നൗഷി കിടക്കാനുള്ള സ്ഥലവും നോക്കി നടന്നു. കട്ടിലിലും തറയിലുമായി house ഫുൾ. അപ്പോളാണ് നൂറാ പറഞ്ഞത് നൗഷിത്താ ഇവിടെയൊക്കെ ഫുള്ളാണ്. എന്റെ കൂടെ വായോ... വീട്ടിൽ കിടക്കാം. ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ നാലും ഓളെ കൂടെ പോയി. ഇപ്പോ നമ്മളാരായി ശശിയുടെ കുഞ്ഞമ്മേടെ മോള്. നിവർത്തിയില്ലാതെ ഞാനും അവരുടെ പിറകെ പോയി.. ഞങ്ങളെ പിന്തുടരുന്ന ചതിയറിയാതെ.... തുടരും...... "ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--6 @@@@@@@@@@@@@ -ഇന്ന് ഉമ്മച്ചിയൊന്നും വരൂലേ നൂറാ... ഇല്ലിത്താ എല്ലാരും കല്ല്യാണ വീട്ടിൽ തങ്ങും. അവിടെ പിടിപ്പത് പണിയുള്ളോണ്ട് ഉമ്മച്ചി വരൂല. പിന്നെ നിച്ചുക്ക... ചെങ്ങായിന്റെ പെങ്ങളെ നിക്കാഹാകുമ്പോൾ ഇക്കാ എങ്ങനെ വരാനാ ?. ഇന്നിവിടെ നമ്മള് ആറുപേരും പോരെ.. അവളൊന്ന് ചിരിച്ചു. ആ ചിരി കാണാൻ നല്ല ഭംഗി യുണ്ട്. അല്ല പെണ്ണെ അന്റെ ഉപ്പച്ചിയെ കണ്ടില്ലല്ലോ... എന്തോ അവളുടെ ഫാമിലിയെ കുറിച്ചറിയാൻ ഒരാഗ്രഹം. ഉപ്പച്ചി അബ്രോഡണ്, നിച്ചുക്കയും അവിടെ ആയിരുന്നു. ഉമ്മയും യാച്ചിക്കയും ഞാനും തന്നെ വീട്ടിലുണ്ടാവാറുള്ളു... ഇത്ത ഇടയ്ക്കു വരും അങ്ങനെ എല്ലായിപ്പോൾഴും അളിയൻ പറഞ്ഞയക്കാറില്ല..അല്ല നിന്റെ യാചിക്കയെ കണ്ടില്ലല്ലോ ആളെവിടെ ?.ചോദിച്ചതാരെന്നറിയാൻ ഞാൻ ആ ഭാഗത്തേക്ക് നോക്കി. വേറാരുമല്ല സീനുവാണ്. ഞങ്ങളെ നോട്ടം കണ്ട്‌ പെണ്ണ് നാണം കൊണ്ട് നിലത്ത് കളം വരക്കുന്നുണ്ട്. ഞങ്ങൾ ആ.. ആ.. ന്നും പറഞ്ഞു പെണ്ണിനെ കളിയാക്കി. അതിനുള്ള നൂറായുടെ മറുപടികേട്ട് സീനത്തിന്റെ ഉള്ള പ്രതീക്ഷയും പോയി കിട്ടി. "അല്ലാഹ് . ഇത്താത്ത പ്രേമവും പറഞ്ഞു മൂപ്പരെടുത്തു ചെന്നാലും മതി..... ചുവരിലെടുത്തൊട്ടിക്കും.അതെന്ത ഞങ്ങൾ ഒരേ സ്വരത്തിൽ ചോദിച്ചു. ആളൊരു സ്ത്രീ വിരോധിയാണ്... അത് പ്രണയ നൈരാശ്യം കൊണ്ടൊന്നുമല്ല. പിന്നെ.... ഞങ്ങൾ വീണ്ടും ചോദിച്ചു. അതെന്താണെന്ന് ഞങ്ങൾക്കുമറിയില്ല.. ഇതും പറഞ്ഞു പെണ്ണ് ചിരിക്ക്യ. . അല്ല ഇത്രയും അടുത്തു പക്ഷെ എനിക്ക് ആകെ നൗഷിത്താ നെയും മുബിത്ത യെയും അറിയൂ. എന്റെ പേര് സീനത്ത്, ഞാൻ അഷ്മില, ഞാൻ ആയിഷ ഷ... പേര് മുഴുവനാക്കുന്നതിനു മുന്പേ പെട്ടെന്ന് കറണ്ട് പോയി. റബ്ബേ എന്റെ കണ്ണിന്റെ കാഴ്ചപോയി... പെട്ടെന്ന് അഷ്മി ഒച്ചവെച്ചു. ഓളെ തലക്കൊരു അടിയും കൊടുത്തു മിണ്ടാതിരിക്കാൻ പറഞു. നൂറായുടെ സംസാരം ഞങ്ങളുടെ ഉള്ള ബോധവും പോക്കി. :ഇനിയിപ്പോ ആരാണൊന്ന് അടുക്കളയിൽ പോയി മെഴുകുതിരി കൊണ്ടുവര്യാ... എനിക്ക് ഇരുട്ട് പേടിയാ...ഞങ്ങൾക്കും ഇരുട്ട് പേടിയാ ഹി... ഹി... ഹി.... ഒരു കാര്യം ചെയ്യാം ആറുപേർക്കും ഒന്നിച്ചു പോകാം. തപ്പി തടഞ്ഞു ഞങ്ങൾ സ്റ്റെയർ ഇറങ്ങാൻ തുടങ്ങി... ഹലാക്കിന്റെ അവിലും കഞ്ഞി ന്ന്‌ പറഞ്ഞപോലെ കഷ്ട്ടപെട്ടത് മിച്ചം... കറണ്ട് വന്നു.... തേ വീണ്ടും പോയി... പിന്നെയും വന്നു. എന്തായാലും മ്മളെ k c e b അല്ലേ.. എപ്പോഴാ വീണ്ടും പൊക്യാ പറയാൻ പറ്റൂല... അതോണ്ട് നൂറു.. ഇയ്യ്‌ എവിടയാ മെഴുകുതിരി ഉള്ളത് പറഞ്ഞ ഞാൻ പോയി എടുക്കാം. ഓളെനിക്ക് പറഞ്ഞു തരാൻ തുടങ്ങി :ഐശുത്ത... കിച്ചണിൽ റൈറ്റ് സൈഡിൽ മുകളിൽ നാലാമത്തെ കബോര്ഡിലുണ്ട്... നമ്മള് അടുക്കളിയിലേക്ക് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞു :നിങ്ങൾ മുകളിലേക്ക് ചെല്ല് ഞാൻ അങ്ങോട്ട്‌ വന്നോളാം. ********* ഹാ... എന്ത് വലിയ അടുക്കള മ്മളെ കിച്ചനെക്കാളും വലിപ്പമുണ്ട്, എല്ലാം നന്നായി ഷെൽഫിൽ വച്ചിരിക്കുന്നു ചുമരിലൊട്ടിച്ച ടൈൽ എന്ത് ഭംഗിയാണ്. അങ്ങനെ കിച്ചണിൽ ഭംഗി ആസ്വദിച്ചു നിൽക്കുമ്പോളാണ് ചങ്ക്സ് ന്റെ നിലവിളി കേട്ടത്... എന്തെന്നറിയാൻ ഞാൻ അങ്ങോട്ടേക്കോടി. റൂമിലൊന്നും അവരെ കാണാനില്ല. അവരിതെവിടെപോയി എന്നാലോചിക്കുമ്പോളാണ് ടെറസിൽനിന്നും ഒരു അപരിചിതന്റെ സംസാരം കേട്ടത്. ഞാൻ പതിയെ അങ്ങോട്ട്‌ നടന്നു. ഞാൻ പതിയെ കതക് തുറന്ന് അപ്പോൾ കണ്ട കാഴ്ചയിൽ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. നൂറായുടെ കൈ രണ്ടും പുറകോട്ടേക്ക് പിടിച് മറുകയ്യിൽ മൂർച്ചയേറിയ കത്തിയും പിടിച്ചൊരുത്തൻ.. അവന്റെ മുഖം കർചീഫ് കൊണ്ട് കെട്ടിയിരുന്നതിനാൽ ആളെ വ്യക്തമല്ല.. ഇനിയെന്ത് ചെയ്യിമെന്ന് ആലോചിക്കുന്ന എനിക്കരികിലേക്ക് ചേർന്നുനിന്ന് ചെവിയിൽ പതിയെ നൗഷി പറഞ്ഞു :ഐഷു.. നിന്റെ അടവുകളെടുക്കാൻ തയ്യാറായിക്കോ. അവളുടെ വാക്കുകൾ എന്നെ ബോധവതിയാക്കി. നൂറാ നന്നായി പേടിച്ചിട്ടുണ്ട്. എങ്ങനെയും അവന്റെ ശ്രെദ്ധ മാറ്റണം അത്‌ ഞാൻ ഏറ്റു സീനു പറഞ്ഞു. എടോ തനിക്കൊരു ചുക്കും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. പെട്ടെന്ന് അവൻ ഉറക്കെ ചിരിച്ചു എന്നിട്ട് പറഞ്ഞു :നീയൊക്കെ എന്നെ എന്ത് ചെയ്യാനാ... നിങ്ങളൊക്കെ പുരുഷന്റെ കാൽ ചുവട്ടിൽ കിടന്നു നരകിക്കാനുള്ള വെറും പീക്കിരി പെണ്ണ്... നിന്ന് വാചകമടിക്കാതെ കയ്യിലുള്ള ആഭരണങ്ങളൊക്കെ എടുക്ക്... ഉള്ളിലെ ഭയം പുറത്തുകാട്ടാതെ അഷ്മി പറഞ്ഞു :തന്റെ പുറകെ നിൽക്കുന്നത് ഞങ്ങളെ രക്ഷകനാണ്... നീ അവനെ തോൽപ്പിക്ക്. ഇത്രയും കേട്ടപ്പോളെക്കും അയാള് ബാക്കിലേക്ക് നോക്കി. ആ ഒരു നിമിഷം കൊണ്ട് ഞാൻ രണ്ടടി പുറകിലേക്ക് മാറി, മുന്നോട്ടേക്ക് കുതിച്ചു, തറയിലിരുന്ന ഒരു വിറകെടുത് ആഞ്ഞ് വീശി. അവന്റെ കയ്യിലെ കത്തി വായുവിലൂടെ തെന്നി നീങ്ങി റ്റെറസിന്റെ മറ്റൊരു ഭാഗത്തു പോയി വീണു. അപ്രതീക്ഷിതമായി അടിയേറ്റ അയാള് ബാക്കിലേക്ക് വെച്ചുപോയി. ഈ സമയം ചെടിച്ചട്ടിയിലുണ്ടായിരുന്ന മണൽ വാരി അയാളുടെ മുഖത്തേക്കെറിഞ്ഞു. കണ്ണിൽ മണല് വീണ അയാൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അപ്പോളേക്കും നൗഷി ഫോൺ ചെയ്തു അവളുടെ ഉപ്പയും പോലീസും എത്തി അയാളെ കൊണ്ട് പോയി. ഒന്നുമറിയാത്തത് പോലെ ഞങ്ങളെല്ലാവരും കിടന്നുറങ്ങി @@@@@@@@@@@@ Door ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ എഴുന്നേറ്റത്. സമയം നോക്കിയപ്പോൾ 6ആക്കുന്നു. ആളാരാണെന്ന് നോക്കിയപ്പോൾ ഷാനുക്ക എന്റെ ഡ്രെസ്സുമായ്‌ വന്നതാണ് പാവം.. എന്തോ അർജന്റ് call വന്ന് മൂപ്പര് പോയി. ഞങ്ങൾ വന്നോളാം ഇയ്യ്‌ പോയിക്കൊന്നും പറഞ്ഞു നൗഷിയെ പറഞ്ഞയച്ചു. കുളിയും നിസ്കാരവും കഴിഞ്.. ഞങ്ങൾ മാറ്റിയൊരുങ്ങി. ****---********;;------ @@@@@@ @@@@@ @@@@@@ നേരം ഉച്ചയായി ഇത്രയും നേരമായിട്ടും ആ കാ‍ന്താരിയേ കണ്ടില്ലല്ലോ.. എന്തോ അവളെ കാണായിട്ട് ഒരുതരം അസ്വസ്ഥത. എങ്ങനെയെങ്കിലും അവളാരാണെന്നറിയണം. എന്റെ റൂഹിന്റെ പാതിയാകാൻ സമ്മതമാണോന്ന് ആ മുഖത് നോക്കി ചോദിക്കണം. അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കണം. അങ്ങനെ ഓരോന്ന് ആലോചിചിരിക്കുമ്പോളാണ് പുതിയാപ്ല വന്നെന്നു ആരോ പറഞ്ഞത്. അങ്ങനെ വരനെയും ആളുകളെയും സ്വീകരിക്കുന്നതിനിടയിൽ red റോസ്സ് ബൊക്കയുമായി നിൽക്കുന്ന പെൺ നിരയിൽ ഞാൻ കണ്ടു എന്റെ മൊഞ്ചത്തിയെ. ഗോൾഡ്‌ കളർ ലഹങ്ക, പർപ്പിൾ ടോപിലുള്ള അവളെ വരുന്നവരും പോകുന്നവരും നോക്കുന്നത് ഞാൻ കണ്ടു. എടി.... ഒരലർച്ചയോടെ ഞാൻ അവൾക്കരികിലേക്ക് നടന്നടുത്തു... തുടരും.......... 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് " Part--7 @@@@@@@@@@ അവളുടെ നേരെ ഞാൻ നടന്നടുത്തു. പെട്ടെന്ന് ഐഷു... എന്ന് വിളിച്ചു ഒരു പെൺകുട്ടി അവളെ വാരിപ്പുണർന്നു. എടി... പാത്തു... നിന്നെയൊന്നു കാണാൻ കിട്ടുന്നില്ലല്ലോ... നീ ഞങ്ങളെയൊക്കെ മറന്നുവല്ലേ... പെണ്ണ് ഭയങ്കര സെന്റി. ഐഷു.. മോളൂസേ ഞാൻ ഇക്കാന്റെ കൂടെ വിദേശത്തായിരുന്നടോ... പിന്നെ നിന്റെ വിശേഷം എന്തൊക്കെ... Plus two കഴിഞ്ഞില്ലേ അപ്പോൾ അടുത് ഇതുപോലെ ഒന്ന് കൂടാലോ ല്ലേ.. മൊഞ്ചനെ കണ്ട്‌ പിടിക്കണ്ടേ.... അവരെന്തൊക്കെയോ സംസാരിക്കുന്നുണ്ട്... ഓഹോ അപ്പൊ ആ കാന്താരി ന്റെ പേര് ആയിഷ എന്നാണ്, plus two complete. അപ്പോൾ എന്റെ മൊഞ്ചത്തി അവളെന്നെ. ഇവളെ എങ്ങനെയെങ്കിലും വളച്ചൊടിച്ചു കുപ്പിയിലാക്കണം. അങ്ങനെ ആലോചനയിൽ മുഴുകിയപ്പോളാണ് എടാ.. നിച്ചു... എന്ന വിളിയും എന്റെ പുറം പൊളിഞ്ഞതും... എന്റെ റബ്ബേ... ഏതാണീ പഹയൻ എന്നറിയാൻ തിരിഞ്ഞ് നോക്കിയതും എടാ... ഷാനു ഇയ്യോ... ഇയ്യെന്താടാ ഇവിടെ.. ഞാൻ അത്ഭുതതോട് ചോദിച്ചു. അതൊന്നും പറയണ്ട നിച്ചു.. എന്റെ പെങ്ങളെ friend ആണ് കല്യാണ പെണ്ണ്.. ഓളെ കൂടെ വന്നതാടോ....നീയിപ്പോൾ എന്ത് ചെയ്യുന്നു.. ഞാൻ ചോദിച്ചു ;MBA കഴിഞ്ഞു, ജോബിന് അപ്ലൈ ചെയ്തിട്ടുണ്ട്. ഓഹ്... ഞാൻ ഇവിടെ അടുത്തൊരു കോളേജിൽ കയറി. ഇപ്പോൾ വെക്കേഷൻ അല്ലേ. നിച്ചൂ.... എടാ ഞാൻ ഇപ്പോൾ വരാട്ടോ ഇയ്യ്‌ പോകല്ലേ ഒര്പാട് പറയാനുണ്ട്‌. ഞാൻ അവനെ പിടിച് ഒരു ചെയറിൽ ഇരുത്തി ആളുകൾക്ക് കോഫി കൊടുക്കാൻ പോയി. അങ്ങനെ പെണ്ണിനിന് മഹറി ടലും കരച്ചിലും പിഴിച്ചിലും കഴിഞ്ഞു യാത്രയയപ്പും എല്ലാം കൂടെ ജക പോക. അപ്പോളാണ് സാഹിറത്ത പറഞ്ഞത് നൗഷിന്റെ ഫ്രണ്ട് നെ എന്റെ കാറിൽ കൊണ്ടുപോകുമോ എന്ന്.. അങ്ങനെ കാർ ലക്ഷ്യമായി നടന്നുകൊണ്ടിരികുമ്പോളാണ് എന്റെ വണ്ടിയിലേക്ക് ഐഷുവും കുറച്ചു പെൺ കുട്ടികളും കയറിയത്. സന്തോഷം പുറത്തുകാട്ടാതെ നമ്മളും വണ്ടിയിൽ കയറി. അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അവളെ ഫ്രണ്ട്മിററിലൂടെ അവളെ നോക്കി. അവളുടെ ഷാളും മുടിയിഴകളും കാറ്റിൽ പാറി പറന്നു. പെട്ടെന്ന് അവള് ഫ്രണ്ട്മിററിലൂടെ നോക്കി. നമ്മളോളെ നോക്കി പുഞ്ചിരിച്ചു. നൈസ് ആയിട്ട് സൈറ്റടിച്... അപ്പോൾ പെണ്ണിന്റെ മുഖമൊന്ന് കാണണം. ആകെ വെപ്രാളപ്പെട്ട് നാലുപാടും നോക്കുന്നുണ്ട്. ആരും കണ്ടിട്ടില്ലെന്ന് കണ്ടപ്പോൾ പെണ്ണ് പിന്നെയും നോക്കി.. ഒരു പ്ലൈൻ കിസ്സങ് കൊടുത്തു. ഇതൊക്കെ കണ്ട്‌ പെണ്ണ് തലയും താഴ്ത്തിയിരിപ്പാ.... പിന്നെ ഓളെ തലയൊന്നുയർന്നത് കല്യാണചെക്കന്റെ വീട്ടിലെത്തിയപ്പോളാണ്. @@@@@@@@##@@@@@@@@@ പടച്ചോനെ...... ഇത് ചൂടന്റെ കാറായിരുന്നോ ?. നൗഷിന്റെ ഉമ്മച്ചിയാണ് ഉമ്മച്ചിയാണ് ഞങ്ങളോട് ഈ കാറിൽ കയറാൻ പറഞ്ഞത്. അടിച്ചുപൊളിച്ചു പോകാലൊന്ന് ആലോചിച്ചപ്പോൾ അതിനും പറ്റിയില്ലല്ലോ റബ്ബേ. . എന്നാലും നമ്മളോടീ ചതി വേണ്ടായിരുന്നു. പുറത്തേക്ക് കാഴ്ചകൾ നോക്കിയിരിരിക്കുമ്പോൾ ചുമ്മാ ഫ്രണ്ടിലെലേക്ക് നോക്കിയതായിരുന്നു നമ്മള്. അപ്പോളാണ് ഡ്രൈവിങിനിടയിൽ നമ്മളെ നോക്കുന്ന ആ പാക്കരനെ നമ്മള് കണ്ടത്. ഓനെ കണ്ണുരുട്ടി പേടിപ്പിച്ചപ്പോൾ എന്നെ നോക്കി സൈറ്റടിക്ക്യാ പഹയൻ. റബ്ബേ... എന്റെ കൂടെള്ളവളുമാർ കണ്ടൊന്നു നോക്കിയപ്പോൾ അവളുമാര് ഭയങ്കര കത്തിയടി.. ഇപ്പോളാണ് സമാധാനമായത്. അറിയാതെ വീണ്ടും ഓനെ നോക്കിയപ്പോൾ പഹയൻ പ്ലൈൻ കിസ്സ്‌ തന്നു. റബ്ബേ പിന്നേം പിന്നേം മ്മള കണ്ണ് ഓന്റെടുത്താണല്ലോ പോണേ. ഇനിയെന്ത് വന്നാലും ആ ഭാഗത്ത് നമ്മള് നോക്കൂലാന്ന് പ്രതിജ്ഞ എടുത്ത്‌ തലയും താഴ്ത്തിയിരുന്നു. അങ്ങനെ പോരാൻ നേരത്ത് നൗഷി ഭയങ്കര കരച്ചിൽ. വീണ്ടും കാണാന്നും പറഞ്ഞു അവളെ സമാധാനിപ്പിച്ചു. നമ്മളെ ഫ്രണ്ട്സൊക്കെ മൂക്ക് ചീറ്റിയും ഏങ്ങലടിച്ചും പ്രതിഷേധം അറിയിച്ചു. അങ്ങനെ വണ്ടിയിൽ കയറിയിരുന്നപ്പോൾ നൂറായും ഞങ്ങളെക്കൂടെ വന്നു. Ful silent മോഡിലായിരുന്നു. എന്തോ വല്ലാത്ത സങ്കടം. നൂറാ എന്തൊക്കെയോ പറയുന്നുണ്ട്. അതിനുള്ള മറുപടിയെല്ലാം ആ വായാടികൾ പറയുന്നുണ്ട്. നമ്മക്കൊന്നിനും ഒരു മൂഡില്ല. വല്ലാത്ത തലവേദന, തലകറങ്ങുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ നൂറയോട് കുറച്ചു വെള്ളം ചോദിക്കാന്ന്‌ കരുതി മുമ്പിലേക്ക് നോക്കിയപ്പോൾ കുരിപ്പിന്റെ കണ്ണ് മുഴുവൻ ബാക്കിലേക്കാണ്. പിന്നെ പറയാൻ വന്നത് അങ്ങനെ വിഴുങ്ങി. സീറ്റിലേക്ക് തലയും താഴ്ത്തി വേദന സഹിച്ചിരുന്നു. എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്നതായിരുന്നു മ്മളെ ചിന്ത. ഐഷു.... ഇയ്യോറങ്ങിയത് മതി. നമ്മള് വീടെത്തി. എന്നും പറഞ്ഞു മുബി വിളിച്ചപ്പോൾ നമ്മള് വളരെ പ്രയാസപ്പെട്ട് കണ്ണ് തുറന്നു. എങ്ങനെയൊക്കെയോ വണ്ടിയിൽനിന്നിറങ്ങിയതും നമ്മള് ബാക്കിലേക്ക് മറിഞ്ഞു വീണതും ഒന്നിച്ചായിരുന്നു. ഇല്ല, വീണിട്ടില്ല നമ്മളിപ്പോൾ ആരുടെയോ കയ്യിൽ സുരക്ഷിതയാണെന്ന് അബോധാവസ്ഥയിലും ഞാൻ അറിഞ്ഞു. ആരൊക്കെയോ ഐഷു... കണ്ണ് തുറക്ക്... ഐഷു എന്താണ് പറ്റിയത് എന്നൊക്കെ ചോദിക്കുന്നത് അവ്യക്തമായി നമ്മള് കേട്ടു. @@@@@@@@@@@@ ഞങ്ങൾ തിരിച്ചു വരുമ്പോൾ പെണ്ണിന്റെ മുഖമെല്ലാം വല്ലാതിരിക്കുന്നുണ്ട്. എന്ത് പറ്റിയെന്ന് ചോദിക്കാൻ വേണ്ടി ഞാൻ ആ കാ‍ന്താരിയേ നോക്കിയപ്പോൾ ഓളും എന്നെ നോക്കി. പരസ്പരം കണ്ണുകളുടക്കി. പിന്നെ ഒന്നും മിണ്ടാതെ സീറ്റിലേക്ക് തലയും താഴ്ത്തി പെണ്ണൊരു കിടത്തം. നമ്മളെ നോക്കിയത് കൂടിയില്ല. തിരിച്ചു കല്യാണവീടെത്തിയപ്പോൾ എല്ലാരും ഇറങ്ങിയിട്ടും ഐഷു ഇറങ്ങിയില്ല. അവളെ friend ഇറങ്ങാൻ പറഞ്ഞപ്പോൾ പെണ്ണ് വളരെ പ്രയാസപ്പെട്ട് ഇറങ്ങുന്നത് നമ്മളെ സ്രെദ്ധയിൽ പെട്ടു. അവള് വണ്ടിയിൽ നിന്നിറങ്ങിയതും എന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ഓളെയുമെടുത് നമ്മള് റൂം ലക്‌ഷ്യമാക്കി നടന്നു, അല്ല ഓടുകയായിരുന്നു. കുറച് വെള്ളം മുഖത്തേക്ക് കുടഞ്ഞപ്പോൾ പെണ്ണ് കണ്ണുതുറന്നു. കുറച് വെള്ളം കുടിക്കാൻ കൊടുത്തു. അപ്പോൾ സാഹിറത്ത പറഞ്ഞു :എല്ലാരും പുറത്തേക്കിറങ്ങിക്കാളാ ഓള് വിശ്രമിക്കട്ടെ. എല്ലാരും പുറത്തിറങ്ങി.... ഞാനും പതിയെ പുറത്തേക്ക് നടന്നു. പെട്ടെന്നാണ് ഐഷു മ്മളെ കയ്യിൽ പിടിച്ചത്. നമ്മള് വളരെ പ്രതീക്ഷയോടെ ഓളെ മുഖത്തേക്ക് നോക്കി. തുടരും...... 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് ' Part--8 @@@@@@@@@@ ഞാൻ റൂമിന് പുറത്തേക്ക് നടക്കുമ്പോളാണ് ഐഷു എന്റെ കയ്യിൽ പിടിച്ചത്. വളരെ പ്രതീക്ഷയോട് ഞാൻ ഓളെ മുഖത്തേക്ക് നോക്കി. അപ്പോൾ ഓളെന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് എന്റെ ഹൃദയം കീഴടക്കാനുള്ള ശക്തിയുണ്ടായിരുന്നു. എന്തെന്ന ഭാവത്തോടെ ഞാൻ ഐഷുവിനോട്‌ പുരികം പോക്കി ചോദിച്ചു:പെണ്ണ് പറയാൻ തുടങ്ങി, ഒരു thanks കൊണ്ട് പറഞ്ഞാൽ തീരുമോ എന്നറിയില്ല, കാരണം എന്നെ ഇത്രയും നേരം ആരെയും വക വെക്കാതെ പരിചരിച്ചതിന്, സത്യത്തിൽ ഞാൻ നിച്ചുക്കയെ വളരെ ദേഷ്യത്തോടെയാണ് നോക്കികണ്ടത്. ഈ കലിപ്പിലും സ്നേഹിക്കാനറിയുന്ന മനസ്സുണ്ടെന്ന് എനിക്ക് മനസ്സിലായി. so, thanks. ഇത്രയും പറഞ്ഞു പെണ്ണ് തലയും താഴ്ത്തിയിരുന്നു. ഐഷു.... ഞാൻ പതിയെ വിളിച്ചു, അവൾ തല ഉയർത്തി എന്നെ തന്നെ നോക്കി. എന്തോ അവളുടെ കണ്ണും തത്തമ്മ ചുണ്ടും കാണുമ്പോൾ എന്തോ പറയാൻ വന്നത് അങ്ങനെ വിഴുങ്ങി. ചിലപ്പോൾ അവൾക്കെന്നെ ഇഷ്ടപെട്ടില്ലങ്കിലോ, പിന്നീടൊരിക്കൽ പറയാം. അവളെ കുറിച്ച് ഷാനുവിനോട് പറയാം.... ഓന്റെ സഹായത്തോടെ കണ്ട്‌ പിടിക്കാലോ. ഒന്നും പറയാതെ ഞാൻ തിരിഞ്ഞ് നടന്നു. ആയിശു എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.. *****-***************** ******************* എന്തോ നിച്ചുക്ക.... ഒന്നും പറയാതെ നടന്നകന്നപ്പോൾ ഉള്ളൊന്ന് പിടഞ്ഞോ ?. അതേ ഞാൻ പോലുമറിയാതെ നിഷാൽ അബ്ദുൾ അസീസിനോട്‌ മുഹബത്തിന്റെ പൂമുല്ല മൊട്ടിട്ടിരിക്കുന്നു. എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാലോ, അല്ലെങ്കിൽ വേണ്ട നിച്ചുക്കയ്ക്ക് വേറെ മൊഞ്ചത്തിയുമായി വല്ല അഫയറും ഉണ്ടാകും അതുകൊണ്ടല്ലേ ഒന്നും പറയാതെ പോയിക്കളഞ്ഞത്. സാരമില്ല എന്റെ ഇക്കാക്കമാരോട് പറയണം. ഇന്ന് വരെ ഞാൻ അവരിൽനിന്നൊന്നും മറച്ചുവെച്ചിട്ടില്ല. ഓരോന്ന് ആലോചിച്ചിരിക്കുമ്പോളാണ് മ്മളെ ചങ്ക്സ് അങ്ങോട്ടേക്ക് വന്നത്. ഐഷു..... എങ്ങനെയുണ്ട്, ക്ഷീണമൊക്കെ മാറിയോ.. നമുക്ക് പോകണ്ടേ നേരം ഒരുപാടായി. ആഹ്.... പിന്നെ ഷാനുക്ക അർജന്റ് call വന്ന് പോയി നിന്നോട് ഞങ്ങളെ കൂടെ വരാൻ പറഞ്ഞിട്ടുണ്ട്. മുബിന്റെ അളിയന് കൊണ്ട് പോകാൻ വന്നിനു ഇയ്യ്‌ വായോ പോകാം. അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി. അപ്പോളും ഞാൻ തിരഞ്ഞത് നിച്ചുക്കയെ ആയിരുന്നു. എവിടെയും കണ്ടില്ല. വളരെ നിരാശയോട് കാറിൽ കയറി കണ്ണടച്ച് കിടന്നു. ഒന്നുകൂടി തിരിഞ്ഞ് നോക്കിയാലോ ?വേണ്ട ഓനെ കണ്ടില്ലെങ്കിൽ സങ്കടം വരും... ഒരിക്കൽ പോലും തിരിഞ്ഞ് നോക്കിയില്ല. ഐഷു.... നിനക്കെന്ത് പറ്റിയെടാ... നീയെന്താ മൂഡ്‌ ഓഫായി ഇരിക്കണേ. എന്തെകിലും പ്രശ്നമുണ്ടോ ?സീനുവിന്റെ ചോദ്യം എന്നെ ചിന്തയിലാഴ്ത്തി. അങ്ങനെ അവരോടെല്ലാം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞു തുടങ്ങി ;ഞാൻ നിങ്ങളോടൊരു കാര്യം പറയട്ടെ, നിനക്ക് ഞങ്ങളോട് പറയാൻ എന്തിനാടോ മുഖവര ഇയ്യ്‌ പറ... അത്‌ പിന്നെ എനിക്കൊരാളെ ഇഷ്ടമായെടി.. എന്തോ വല്ലാത്തൊരനുഭൂതി. ആരാണ്? സീനു ചോദിച്ചു. അതിന് എടുത്തടിച്ചപോലുള്ള അഷ്മി യുടെ മറുപടി കേട്ട് ഞാൻ ഓളെ മുഖത്തേക്ക് നോക്കി. ആളെ... എനിക്ക് മനസ്സിലായി... നൂറായുടെ കാക്കു വല്ലേ... ഞാൻ കണ്ടു ഇന്ന് വണ്ടിയിൽ നിന്ന് ചിരിയും സൈറ്റടിയും എന്തായിരുന്നു. നീയെന്താ കരുതിയെ ആരും കണ്ടില്ലാന്നോ. അതൊക്കെ പോട്ടെ നിച്ചുക്കാക്ക് തന്നോട് എങ്ങനെ ?ഞാൻ വരുന്നത് വരെ സംഭവിച്ചത് അവരോടു പറഞ്ഞു. പിന്നെ അല്പനേരം എല്ലാരും മൗനമായിരുന്നു. അതിന് ഞാൻ തന്നെ തീരുമാനമാക്കി. അതൊക്കെ പോട്ടെ..... ഒരാൾക്ക്‌ മാത്രം ഇഷ്ട്ടമുണ്ടായത് കൊണ്ട് കാര്യമില്ല. പടച്ചോന്റെ കിത്താബിൽ ആര് ആർക്കുള്ളതാണെന്നൊക്കെ ഉണ്ടാകുമല്ലോ.. അപ്പോൾ നമ്മളതിനെ കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. അങ്ങനെ വീണ്ടും കത്തിയടിച്ചും അടിപിടി കൂടിയും മ്മളെ വീടെത്തി. എല്ലാരോടും ബായ് പറഞ്ഞു വീട്ടിലേക്കു നടന്നു. ഡ്രെസ്സൊക്കെ മാറി. ഉമ്മചിന്റെ അടുത്തേക്ക് ചെന്നു. പാത്തൂ.... ഇങ്ങളെന്ത് പണിയാ കാട്ടിയെ ? ആാാാ... വന്നോ ഐഷുട്ടി.... ഉമ്മച്ചിയെന്ത് ചെയ്‌തൂന്ന. ഇങ്ങളെന്താ കല്യാണത്തിന് വരാഞ്ഞേ ? ഉമ്മച്ചിക്ക് ഭയങ്കര തല കറക്കം അതോണ്ടാ മോളു.. ഉമ്മച്ചി വയ്യാന്ന്‌ പറഞ്ഞപ്പോൾ നമ്മക്ക് ബേജാറായി. അല്ലാഹ്... ഇപ്പോൾ എങ്ങനുണ്ട് ഉമ്മച്ചി. ഇപ്പോൾ കുഴപ്പോന്നുല്ല്യ. ഷാനുവും ഞാനും ഹോസ്പിറ്റലിൽ പോയി ഇപ്പോൾ വന്നതേ ഉള്ളു . മോള് പോയി കിടന്നോ. അല്ല ഉമ്മി ഇക്കാക്ക മാരൊക്കെ എവിടെ?. രണ്ടുപേരും കിടന്നു. ഇത്രയും നേരത്തെയോ നമ്മളാശ്ചര്യത്തോടെ ചോദിച്ചു. നാളെ രണ്ടുപേരും എവിടെയോ പോണന്നൊക്കെ പറയണ കേട്ടു. മ്മം ഒന്നുമൂളി ഞാനും റൂമിലേക്ക്‌ നടന്നു. ഇടയ്ക്കു രണ്ടു പേരുടെയും റൂമിലേകൊന്ന് നോക്കി. നല്ല ഉറക്കമാണ്. ഞാനും റൂമിൽ കയറി വാതിലടച്ചു. കട്ടിലിലേക്ക് മറിഞ്ഞു വീണു. എന്തോ കണ്ണടച്ചാൽ ആ മൊഞ്ചന്റെ മുഖമാണ് മനസ്സിൽ. ഓന്റെ നുണക്കുഴികാട്ടിയുള്ള ചിരി എന്ത് ഭംഗിയാ. പടച്ചോനെ....... ആാാാ ചൂഡനെ എനിക്ക് തന്നെ തരണേ. എപ്പോളോ ഉറക്കിലേക്ക് വഴുതി വീണു. @@@@@@@@@@ ഐഷു... പോകാൻ നേരം ആരെയോ തിരയുന്നത് മ്മള് കണ്ടതാണ്. ആരെയായിരിക്കും. ഓള് കാണാതെ മാറിനിന്ന് ഞാൻ ഓളെ നോക്കി. വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെ പെണ്ണിന്റെ ഒരു നോട്ടത്തിനു വേണ്ടി ഞാൻ ആഗ്രഹിച്ചു. പക്ഷെ ഓള് ഒരു തവണ പോലും തിരിഞ്ഞ് നോക്കിയില്ല. വളരെ നിരാശയോടെ സ്റ്റെയർ കയറുമ്പോളാണ് ഉമ്മച്ചി താഴേക്ക്‌ വിളിച്ചത്. നിച്ചൂ..... എന്താ... ഉമ്മച്ചി?. മോനെ അന്നോട് ഞാനൊരു കാര്യം പറയട്ടെ ഉമ്മചിന്റെ കുട്ടി കേള്ക്കുമോ... എന്തിനാ ഉമ്മച്ചി വളച്ചുകേടില്ലാതെ ഇങ്ങള് പറഞ്ഞോ. എനിക്കൊരു കുട്ടിയെ ഇഷ്ട്ടായെടാ.... നല്ല അടക്കവും ഒതുക്കവും ഉള്ള മോള്, കാണാനും എന്ത് മൊഞ്ചാ..... നമുക്ക് നിനക്കതൊന്ന് ആലോചിച്ചാലോ.. ഷർമിയ എന്നാണ് ഓളെ പേര്.. അന്റെ ബാപ്പാന്റെ ചങ്ങായി ല്ലേ ഹംസ മൂപ്പരെ മോളാണ്. അന്റെ കൂട്ടുകാരൻ ഷഹബാസില്ലേ ഓന്റെ പെങ്ങാളാണ്. വേണ്ടുമ്മ.... ഇക്കതിനു മാത്രം പ്രായൊന്നും ആയിക്കില്ല.... എനിക്കൊരു ലക്‌ഷ്യം ണ്ട്. അത്‌ നടന്നില്ലേൽ ഉമ്മച്ചി പറയണ ഏത് കുട്ടിയെ വേണേലും നിക്കാഹ് ചെയ്‌തോളാ... പോരെ. ഉമ്മച്ചി കിടന്നോ.. നമ്മള് വേഗം റൂമിൽ കയറി വാതിലടച്ചു. വെറുതെ മേലേക്കും നോക്കി കിടന്നു. ഐഷു ന്റെ മുഖമാണ് മനസ്സ് നിറയെ. ഉമ്മച്ചിയോട് പറഞ്ഞാലോ ഐഷു വിന്റെ കാര്യം. എങ്ങനെയെങ്കിലും അവളെ കണ്ട്‌ പിടിച്ചു എന്റെ മുഹബത്തറിയിക്കണം. ഇല്ലെങ്കിൽ ഉമ്മിയുടെ ആവശ്യംപ്രകാരം ഹംസക്കാന്റെ മോളെ കെട്ടേണ്ടിവരും. ഷാനു വിന്റെ പെങ്ങളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഒരുപാട് തവണ അവിടെ പോയിട്ടുണ്ടെകിലും അന്നൊന്നും എനിക്കവളെ കാണാൻ കഴിഞ്ഞിട്ടില്ല. എന്ത് വന്നാലും ഐഷു അവളാണെന്റെ പെണ്ണ്. അങ്ങനെ കണ്ണുകളടച്ചു കിടന്നു. @@@@@@@@@@@ രാവിലെ ഉമ്മച്ചി വന്ന് വിളിച്ചപ്പോളാണ് ഞാൻ അറി ഞ്ഞത്.... വേഗം എണീറ്റു.... ഫ്രഷായി നിസ്കാരവും കഴിഞ്ഞു. താഴോട്ടിറങ്ങി. ഉമ്മച്ചി നല്ല അടിപൊളി വെറൈറ്റി ഫുഡൊക്കെ ഉണ്ടാക്കുന്നുണ്ട്. ഇതെന്താപ്പോ കഥ എന്നറിയാൻ നമ്മള് ചോദിച്ചു :അല്ല ഉമ്മച്ചി... ഇന്നെന്താ ഇങ്ങളെ പുയ്യാപ്ല വരുന്നുണ്ടോ.... സ്പെഷ്യൽ ഫുഡൊക്കെ ഉണ്ടാക്കുന്നുണ്ടല്ലോ.. ആ അന്റെ ബാപ്പ വരണേൽ മാത്രമേ ഇവിടെ എന്തേലും ഉണ്ടാക്കാൻ പാടുള്ളുന്നുടോ... അന്റെ ബാപ്പാക്ക് മാത്രേ തൊള്ള ഉള്ളു.. ഓള് രാവിലെ തന്നെ ചോദ്യം ചെയ്യാ.... പടച്ചോനെ... ഈ ഉമ്മച്ചിക്ക് വട്ടായോ... ചുമ്മാ വഴക്ക് പറയുന്നു. നമ്മള് മെല്ലെ രംഗം കാലിയാക്കി. അപ്പോളാണ് പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടത് ആരാണെന്നറിയാൻ ഞാൻ ഓടിപോയി വാതില് തുറന്നു... കാറിൽ നിന്നിറങ്ങിയ വ്യക്തികളെ കണ്ട്‌ ഓടി പോയി കെട്ടിപിടിച്ചു. തുടരും....... 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് ' Part --9 ***** ************* ***** വാതില് തുറന്നതും വന്ന അഥിതികളെ കണ്ട്‌ എന്റെ സന്തോഷത്തിന് കണക്കില്ല. ഓടി പോയി അവരെ കെട്ടിപിടിച്ചു. എന്റെ ഉപ്പച്ചിക്കും പൊന്നാര ആങ്ങളമാർക്കും ഇപ്പോളെങ്കിലും വരാൻ തോന്നിയല്ലോ. ഞാൻ കരുതി ഇനിയിവിടെ വല്ല അറബി പെണ്ണിനേയും കെട്ടി കഴിയാണോന്ന്. അപ്പോളാണ് വല്ലിക്കയും ഷാനിക്കയും എന്റെ ഇരുസൈഡിലും നിന്ന് തോളിലൂടെ കയ്യിട്ടു പറയാൻ തുടങ്ങി. എടി... കാന്താരി അങ്ങനെ അങ് പറയാതെ.... മരുഭൂമിയിൽ ആണെങ്കിലും ഞങ്ങളെ മനസ്സ് ഇവിടെ യാണ്. രണ്ടുപേരുടെയും വയറിനോരോ കുത്ത് കൊടുത്തു നമ്മള് സെന്റി ആയി. അപ്പോളാണ് ഉമ്മച്ചി പുറത്തേക്ക് വന്നത്. അല്ല ഐഷു... ഇയ്യ്‌ ബാപ്പാനേം ഇക്കാക്കമാരെയും അകത്തോട്ടു കയറ്റാതെ പുറത്തെന്നെ നിർത്തീക്കയാണോ. ഇങ്ങള് ഇങ് കേരി ഓളെ വിശേഷം പറയല് തീരൂല. അങ്ങനെ എല്ലാരും അകത്തേക്ക് നടന്നു. പെട്ടെന്ന് ബാകിൽ നിന്നൊരു ചോദ്യം :ഓഹ്.... ഇപ്പോ ഞങ്ങളാരായി ശശി. ഞങ്ങളേം കൂടി പരിഗണിക്കണേ ഐഷു. ഇയ്യ്‌ എന്നാലും അന്റെ ഈ ഇക്കാക്കമാരെ മറന്നുകളഞ്ഞല്ലോ... സങ്കടണ്ട്.. ഷാഹിക്കയും ഷാനുക്കയും പരസ്പരം മുഖത്തോട് മുഖം നോക്കി പറഞ്ഞു. അല്ലൊഹ്..... ഇന്റെ കൂടെ എന്തിനും ഏതിനും ഒപ്പം ഉണ്ടായ ഇങ്ങളെ ഞാൻ മറക്കുമോ.. നിങ്ങളിന്റെ മുത്തല്ലേ... എന്നും പറഞ് ഒരേ മീശയും താടിയൊക്കെ പിടിച്ചു വലിച്ചു. എന്റെ കോപ്രായങ്ങൾ കണ്ട്‌ എല്ലാരും ചിരിയോ ചിരി. അങ്ങനെ വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ ഉപ്പച്ചി പറഞ്ഞു :പാത്തൂ... നാളെ എന്റെ friend അസീസും കുടുംബവും വരും നമുക്കൊന്ന് ഉഷാറാക്കണം. അല്ല അപ്പോൾ അസീസും ഇങ്ങളെ കൂടെ പോന്നോ.... ഓനല്ലേ ലീവില്ലന്നൊക്കെ പറഞ്ഞത്. നൗഷിന്റെ മെഹന്ദി കല്ല്യാണത്തിന് പോയപ്പോൾ ഹസീനയെ കണ്ടിരുന്നു. അപ്പോൾ ഒളിനോടൊരു കാര്യം ചോദിച്ചു. എല്ലാരും ഉമ്മചിന്റെ മുഖത്തേക്ക് നോക്കി. ഇപ്പോൾ പറയണ്ടെന്ന് ഉപ്പച്ചി കണ്ണ് കൊണ്ട് ആംഗ്യം കാട്ടി. അതൊക്കെ പോട്ടെ എന്താ ഷാഹുലിന്റേയും ഷാനിബിന്റെയും ഉദ്ദേശം. നിങ്ങളിങ്ങനെ ഒറ്റത്തടിയായി നടക്കാനാണോ പ്ലാൻ. എന്നെങ്കിലും പേരകുട്ട്യോളെ താലോലിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാവോ... അതിനുള്ള മറുപടി ഷാനുക്കയാണ് പറഞ്ഞത് :ഉമ്മച്ചി...... ആ ഒരു കാര്യത്തിൽ ഇന്നേ ഇങ്ങൾക്ക് വിശ്വസിക്കാം.. പക്ഷേ... മുന്നിലുള്ള വൈക്കോൽ വണ്ടി വഴിയിൽ നിന്നും മാറാതെ നമ്മളെന്ത് ചെയ്യും. അത്‌ വരെ എയർ പിടിച്ചിരുന്ന ഉമ്മചിപോലും ചിരിച്ചുപോയി. അങ്ങനെ ചിരിയും കളിയുമായി സമയം പോയതറിഞ്ഞില്ല. @@@@@@@@@@@@@ ഉപ്പ വന്നതോണ്ട് തന്നെ വീട്ടിലിന്നു പെരുന്നാളിന്റെ പ്രതീതിയാണ്. ഇത്തയും വന്നിട്ടുണ്ട്.. ഐഷു വിനെക്കുറിച്ചു ഇത്തയോട് പറയണം. രാത്രിയാവാൻ വേണ്ടി കാത്തിരുന്നു. അങ്ങനെ ഇത്തയോടെല്ലാം തുറന്നു പറയണം എന്ന ലക്ഷ്യത്തോടെ റൂമിലേക്ക്‌ പോകുമ്പോളാണ് നൂറാ വന്നത്. നിച്ചുക്കാ...... ഞാനൊന്ന് തിരിഞ്ഞ് നോക്കി. അവള് പറയാൻ തുടങ്ങി :ഇക്കാനോട് താഴേക്ക് വരാൻ പറഞ്ഞു, അവിടെ എല്ലാരും ഇങ്ങളെ വൈറ്റ് ചെയ്യാണ്. ആ... ഇയ്യ്‌ ചെല്ല് ഞാനിപ്പോൾ വരാം. ഓളെ താഴ്ത്തേക്ക് പറഞ്ഞയച്ചു. ഡ്രസ്സ്‌ മാറി താഴോട്ടിറങ്ങി. എല്ലാരും ഹാളിൽ ഇരിപ്പുറപ്പിച്ചു.നിശബ്ദതയേ കീറിമുറിച് ഉപ്പ പറയാൻ തുടങ്ങി. നാളെ നമ്മളെല്ലാവരും എന്റെ ചങ്ങായി ഹംസ ന്റെ വീട്ടിലേക്കു പോകും. ഒരു സുഹൃത്തിന്റെ വീട് സന്ദര്ശനം എന്നതിലുപരി... ചില വ്യക്തമായ പ്ലാനിങ്ങും ഇതിന് പിന്നിലുണ്ട്. എന്തോ ഉപ്പ പറയുന്നതിൽ എന്തോ സ്പെല്ലിങ്ങ് മിസ്റ്റെക്... അതുകൊണ്ട് എങ്ങനെയെങ്കിലും ഞാൻ അങ്ങോട്ട്‌ പോകാതിരിക്കണം. എന്താ നിച്ചു.... നിനക്കൊരു ആലോചന. നാളെ ഞങ്ങളെ കൂടെ വരാൻ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടും ഉണ്ടോ ?. പെട്ടെന്ന് ഞാൻ പറയാൻ തുടങ്ങി. ഉപ്പ എനിക്ക് നാളെ വരാൻ കഴിയില്ല. എനിക്ക് gv. കോളേജിൽ ജോലി ശരിയായ കാര്യം ഉപ്പയോട് പറഞ്ഞില്ലായിരുന്നോ അവിടെ ചില ഫോര്മാലിറ്റീസൊക്കെ ക്ലിയർ ചെയ്യാനുണ്ട്. Ok.... എങ്കിൽ ഞങ്ങൾ പോകും... യാസീൻ.. നിന്റെ അഭിപ്രായം പറഞ്ഞില്ല.. എവിടെ... ഓൻ ഫോണിലും തൊണ്ടിയിരിക്ക്യ.. ഉപ്പാന്റെ ശബ്ദം വീണ്ടുമുയർന്നപ്പോൾ മൂപ്പര് വേഗം ഫോണൊക്കെ പോക്കറ്റിലിട്ട് നല്ല കുട്ടിയായി. ഉപ്പച്ചി... ഞാനും വരുന്നില്ല . നിങ്ങളൊക്കെ പോയി വാ.. എല്ലാരും പോയാൽ എങ്ങനെ ശെരിയാകും. എന്നും പറഞ്ഞു ഓൻ അവിടുന്ന് തടി കൈച്ചിലാക്കി. പടച്ചോനെ.... ഇവരിതൊക്കെ ഉറപ്പിച്ച മട്ടാണ്. ഞാൻ പതിയെ ഇത്തയുടെ റൂം ലക്ഷ്യമാക്കി നടന്നു. ഇത്ത ഫോണിലായിരുന്നു. ഇത്ത..... ഞാൻ വിളിച്ചപ്പോൾ പിന്നെ വിളിക്കാന്നും പറഞ്ഞു ഫോൺ ഡിസ്കോന്നെക്ട ചെയ്തു. എന്താ നിച്ചു.... അനക്ക് എന്തേലും എന്നോട് പറയാനുണ്ടോ ? മ്മ്മ്..... ഉണ്ടെന്നർത്ഥത്തിൽ ഞാൻ മൂളി. എന്താണ് അനക്ക് പറയാനുള്ളത് ഇത്താനോട് പറ. അത്‌ ഇത്ത.. ഷാനുന്റെ പെങ്ങളെ എനിക്ക് വേണ്ടി ഉറപ്പിക്കാനും കൂടിയാണ് നാളത്തെ യാത്ര. എനിക്കൊരിക്കലും അവളെ accept ചെയ്യാൻ കഴിയില്ല. Why? ഇത്ത എന്നോട് ചോദിച്ചു. നിനക്ക് വേറെ വല്ല അഫൈറും ഉണ്ടോ.. ? ഞാൻ ഉണ്ടായസംഭവങ്ങൾ ഇത്തയെ പറഞ്ഞു കേള്പിച്ചു. എനിക്ക് ഐഷു ഇല്ലാതെ വേറെരു പെണ്ണിനെ വേണ്ട ഇത്ത. ഇങ്ങളിതെങ്ങനെയെങ്കിലും ഒഴിവാക്കണം. അല്ലെങ്കിൽ അവളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു തന്നാലും മതി. ഞാനവളോട് സംസാരിച്ചോളാ. നിച്ചു... നിനക്കിഷ്ടമില്ലാതെ ഈ കല്യാണം നടക്കില്ല പോരെ. ഇയ്യ്‌ സമാധാനിക്ക് ഒക്കെ ഞാൻ നോക്കിക്കോളാ.... ഇയ്യ്‌ പോയി ഉറങ്ങിക്കോ. ഇത്തയുടെ വാക്കിൽ എനിക്കാശ്വാസം കിട്ടി. എപ്പോളോ ഞാൻ ഉറങ്ങിപ്പോയി. @@@@@@@@@@@@@@@ ഇന്ന് ഉപ്പച്ചീന്റെ ഫ്രണ്ട് വരുന്നത്കൊണ്ട് ആരും വിളിക്കാതെ തന്നെ നമ്മളെണീച്ചു. വീട് വൃത്തിയാക്കാനും ഫുഡ്‌ ഉണ്ടാക്കാനും നമ്മളെ കൊണ്ടാവും വിതം ഉമ്മച്ചിയെ സഹായിച്ചു. അങ്ങനെ ക്ഷീണിച്ചു തളർന്നിരിക്കുമ്പോൾ (അല്ലെങ്കിലും ചെയ്ത് ശീല മില്ലാതെ ജോലി എടുത്താൽ നമുക്കത് പതിവാണല്ലേ ). ഉപ്പച്ചിപറഞ്ഞത് :മോളൂസേ പോയി ഫ്രഷായി വാ അങ്ങനെ ഫ്രഷായി താഴോട്ടിറങ്ങിയപ്പോൾ ഉമ്മച്ചി പറയാ:അയ്യേ ഈ ഡ്രെസ്സാണോ ഇട്ടത്. ഹംസ ഹാജിന്റെ മോൾക്ക്‌ ഇട്ടുടുക്കാൻ ഡ്രെസ്സില്ലാന്ന് വരുന്നവര് വിചാരിക്കും. മോള് കുറച് നല്ലത് എടുത്തിട് എന്നിട്ട് ആ മുടിയെല്ലാം ഒന്നൊതുക്കി വെക്ക് മ്മം ചെല്ല്. പടച്ചോനെ..... എവിടെ യോ സ്പെല്ലിങ്ങ് മിസ്റ്റെകുണ്ടോ... ഏയ് അതൊന്നുമില്ല.... ഉണ്ടെകിൽ ഞാൻ അറിയണ്ടേ. അങ്ങനെ മാറ്റിയൊരുങ്ങി. ഒന്നിനും ഒരു കുറവ് വേണ്ടാന്ന് കരുതി കുറച് പൗഡറിട്ട് കണ്ണെഴുതി. കണ്ണാടിയിൽ നോക്കി. ആാാാ... ഇപ്പോൾ ok. അങ്ങനെ റൂമിൽ നിന്ന് പുറത്തിറങ്ങലും അസീസ്‌ക്കയും ഫാമിലിയും എത്തലും ഒന്നിച്ചാണ്. എങ്ങനെ താഴോട്ടിറങ്ങും എന്തോ വല്ലാത്ത ചമ്മല്. എന്താ ചെയ്യാ എന്നാലോചിക്കുമ്പോളാണ് പിറകിൽ നിന്നും ഠോ.. എന്നൊരൊച്ച... യാ റബ്ബേ.. ന്നും പറഞ്ഞു തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിക്കത്തെ ആള്... നൂറാ... അന്റെ ഉപ്പച്ചിയാണോ എന്റെ ഉപ്പച്ചീന്റെ ഫ്രണ്ട്. മാഷാഅല്ലാഹ്.... അങ്ങനെ ഒളെയും കൂട്ടി ഞാൻ താഴോട്ടിറങ്ങി. എല്ലാരും നമ്മള് വരുന്നതും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.നമ്മളാണേൽ അതൊന്നുമല്ല നോക്കുന്നത് ആ കലിപ്പനെയാണ്. മൂപ്പര് വന്നില്ലെന്ന് തോന്നുന്നു. നമ്മളെ മുഖം നിരാശയായി. അപ്പോളാണ് ഉമ്മച്ചി ചായ എന്റെ കയ്യിൽ തന്നത്.. ഞാൻ എല്ലാർക്കും കൊടുത്തു. (ഷർമി എന്നെ അങ്ങനെ വിളിക്കുന്നത് രണ്ടു പേരാണ് അസീസ്‌ക്കയും വൈഫും ). ഷർമി മോള് അങ് വലുതായി.. ഞാൻ കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണ്. കേട്ടോ ഇജ്ജ് ചെറുപ്പത്തില് ഭയങ്കര കുറുമ്പായിരുന്നു. അപ്പോളാണ് നൂറായുടെ വാക്കുകൾ എന്നെ കൺഫ്യൂഷനിൽ ആക്കിയത്. അതൊക്കെ നിച്ചുക്ക ശരിയാക്കിക്കോളും.. ഞാൻ സംശയരൂപേണ ഉമ്മച്ചിയെ തോണ്ടി... അല്ല ഉമ്മച്ചി ഇതെന്തു കഥ. സത്യം പറഞ്ഞോ ഇപ്പോൾ ഇവിടെ പെണ്ണ് കാണലാണോ നടക്കുന്നത്. ഉമ്മച്ചിയെ നോക്കി നമ്മള് പല്ല് കടിച്ചു. ഹായ്... ഞാൻ നൗറ നിച്ചൂന്റെ ഇത്തയാ. അങ്ങനെ എല്ലാരോടും നന്നായി സംസാരിച്ചു ഫൂടൊക്കെ കഴിച്ചു. അവരിറങ്ങി. അപ്പോളാണ് നൂറായുടെ ഇത്ത നൗറ എനിക്കരികിലായി വന്നത്. എന്നിട്ട് ചോദിച്ചു :അനക്ക് ഫോൺ ഉണ്ടോ ?മ്മം. നമ്മള് ഉണ്ടെന്ഭാവത്തിൽ മൂളി. എങ്കിൽ നമ്പർ തരാമോ നിച്ചൂന് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെ നമ്പരും വാങ്ങി അവര് പോയി. പിനീടങ്ങോട്ട് ഞാൻ കിനാവ്‌ കാണുകയായിരുന്നു. ഞാൻ ആശിച്ച ജീവിതം, @@@@@@@@@@@@@@@ നിച്ചു... എന്തോ എനിക്കാകുട്ടിയെ നന്നായി ഇഷ്ടപ്പെട്ടു.... ഇഷ്ട്ടം ആയില്ല പറയാൻ അവളിലൊരു കുറവും ഞാൻ കണ്ടില്ല. എന്തായാലും ഫോൺ നമ്പർ വാങ്ങിയിട്ടുണ്ട്. ഇതാ ഇനി ഇയ്യെന്നെ വിളിച്ചു കാര്യങ്ങൾ പറ.ഇത്ത... തിരിഞ്ഞ് നടന്നു. പിന്നെ എന്തോ ഓർമ്മവന്നപോലെ തിരിഞ്ഞ് നിന്നു. എന്നിട്ട് പറയാൻ തുടങ്ങി. നിച്ചൂ.... ഈ ബന്ധം ഒഴിവാക്കണ്ടടാ.... എന്തോ അവളുടെ നിഷ്കളങ്ക മായ ചിരി എന്റെ മനസ്സിൽ നിന്നും മായുന്നില്ല. ഇത്താ.... ഇങ്ങളും കൂടി ഇങ്ങനെ ആയാൽ.... വാക്കുകൾ മുഴുവനാക്കാതെ ഞാൻ ബാൽക്കണിയിലേക്ക് നടന്നു. ഇപ്പോൾ വിളിച്ചാലോ അവളെ... വേണ്ട, കാര്യങ്ങളുടെ നിജസ്ഥിതി അറിയട്ടെ എന്നിട്ടാവാം. ഷാനുവിനെ കാണണം. സത്യാവസ്ഥ അവനോട്‌ പറയണം. അങ്ങനെ ഫുഡ്‌ കഴിചെന്നു വരുത്തി. കിടന്നു. ***** ************ ********** ഷാനുക്കയെ വിളിക്കാൻ റൂമിലേക്ക്‌ പോയപ്പോളാണ് ഇക്കാ ഏതോ ഓഡിയോ song കേള്ക്കുന്നത് സ്രെദ്ധയിൽ പെട്ടത്. ആ ശബ്ദം എന്ത് രസമാണ് കേള്ക്കാൻ. ചുറ്റുമുള്ളതൊന്നും കേള്കനോ കാണാനൊ കഴിയൂല അത്രയും മനോഹരമായി പാടുന്നുണ്ട്. പാട്ട് കഴിഞ്ഞപ്പോൾ ഞാൻ കാക്കുവിനോട് ചോദിച്ചു :ഷാനുക്ക.... ഇതാര് പാടിയതാ. എത്ര മനോഹരമായാണ് പാടിയത്. അപ്പോൾ ഷാനുക്കന്റെ ടയലോഗ് കേട്ട് ഞാൻ വായ തുറന്നു. എന്റെ അളിയനാടി... പടച്ചോനെ... അളിയൻ ന്ന്‌ പറയുമ്പോൾ എന്റെ ഹസ്ബന്റ് അല്ലേ... അപ്പൊ... ഇ... ത്... നി.... ചുക്ക. . യാണോ ഒരുവിധം ഞാൻ വിക്കി വിക്കി ചോദിച്ചു. അതേ.... അവന് കോളേജിൽ ആര്ട്സ് ഡേ ക്ക് പാടിയതാ. അല്ല നീ എന്താ വിളിച്ചേ നിച്ചുക്കയോ.... അപ്പോൾ ഇയ്യ്‌ ഉറപ്പിച്ചല്ലേ കാന്താരി അന്റെ പുയ്യാപ്ല നിഷാൽ അബ്ദുൾ അസീസ്‌ തന്നെ എന്ന്. എന്തോ ഷാനുക്ക അങ്ങനെ പറഞ്ഞപ്പോൾ നമ്മള് നാണം കൊണ്ട് ഓടി. പാവം... ഓള് നല്ലോണം ഓനെ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്. എങ്ങനെയും ഐഷു വിന്റെ ആഗ്രഹം നടത്തികൊടുക്കണം. അതിന് ആദ്യം നിച്ചുവിനെ കാണണം ഓന്റെ ഖൽബിൽ എന്താണെന്നറിയണം പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്. സ്‌ക്രീനിൽ നിച്ചു എന്ന് പേര് തെളിഞ്ഞു. ഹല്ലോ.... അസ്സലാമുഅലൈക്കും, വാലൈകുമുസ്സലാം എന്താടോ ഈ നേരത്ത്. അനക്ക് ഉറക്കമൊന്നുമില്ലേ... എടാ.... ഷാനു എനിക്ക് നാളെ നിന്നെയൊന്നു കാണണം.... വെരി അർജെന്റ്.. നാളെ നീ ബീച്ചിലേക്ക് വരുമോ.. ഓൻ ശ്വാസം വിടാതെ ഇത്രയും ചോദിച്ചു. Ok ടാ ഞാൻ വരാം. Good night. നിച്ചുക്ക.... അങ്ങനെ പറഞ്ഞപ്പോൾ എന്തോ എനിക്ക് ഭയങ്കര സന്തോഷം... ആളിത്രയും നന്നായി പാട്ട് പാടുമോ. മുഹബത്തിന്റെ മുന്തിരി തേനുമായി നിച്ചുക്ക മ്മളെ ഉറക്കം കെടുത്തിയിട്ട് ഇന്നേക്ക് ഒരുമാസമായി. എൻഗേജ്‌മെന്റിന്റെ date നാളെ അറിയിക്കും എന്നല്ലേ പറഞ്ഞത്. കണ്ണുകളടച്ചു ഒരുപാട് കിനാവുകൾ നെയ്തുകൂട്ടി. തുടരും............ 'ആയിഷ ഷർമിയ ഖൽബറിഞ്ഞ പെണ്ണ് ' Part--10 @@@@@@@@@@@@@@@@@ ആർത്തിരമ്പുന്ന കടലിലേക്ക്‌ കണ്ണുംനട്ടിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. പടച്ചോനെ.... ഷാനുവിനോട് എങ്ങനെ ഞാൻ പറഞ്ഞു തുടങ്ങും. കുഞ്ഞുപെങ്ങളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന അവനോട് ഞാൻ എങ്ങനെ പറയും തന്റെ പെങ്ങളെ സ്വീകരിക്കാൻ എനിക്ക് കഴിയില്ലെന്ന്. മറ്റൊരു പെണ്ണിനെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്ന്. എല്ലാം ഉറപ്പിക്കുന്നതിനു മുന്പേ തനിക്ക് പറഞ്ഞൂടായിരുന്നോ എന്നവൻ ചോദിച്ചാൽ ഞാനെന്തു മറുപടിയാണ് അവനോട് പറയേണ്ടത്. പതിനഞ്ചു വർഷം ഒരു നിഴലായ് നിന്റെ കൂടെയുണ്ടായ ചങ്ങായിയുടെ ആഗ്രഹത്തിന് ഇന്നലെ കണ്ട ഒരുപെണ്ണിന്റെ വിലപോലുമില്ലെന്നവൻ ചോദിച്ചാൽ എന്തുത്തരം പറയും ഞാൻ. ഓരോന്നാലോചിച് നിച്ചുവിന്റെ ഉള്ളം പിടയുകയായിരുന്നു. നിച്ചൂ.... ഇയ്യ്‌ കുറെ നേരായല്ലോ കടലിലേക്കും നോക്കിയിറിപ്പ് തുടങ്ങിയിട്ട്, ഇയ്യെന്താ തിരയെണ്ണികളിക്കാനാണോ എന്നോട് വരാൻ പറഞ്ഞത്. ഷാനുവിന്റെ ചോദ്യമാണ് എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത്. ഷാനൂ... ഞാൻ അവനെ പതിയെ വിളിച്ചപ്പോളും എന്റെ വാക്കുകൾ ഇടറിയിരുന്നു. അപ്പോളും അവനെന്റെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു. ഒരുപക്ഷേ.... എന്റെ കണ്ഠമിടറിയത് അവനറിഞ്ഞുകാണും. പെട്ടെന്നവനെന്റെ രണ്ടു ഷോൾഡറിലും പിടിച് എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. റബ്ബേ.... ഈ ചിരിക്ക് അൽപായുസുള്ളൂ എന്നോർത്തപ്പോൾ എന്റെ ഹൃദയം ഒന്ന് പിടഞ്ഞു. ഷാനൂ.... ഞാൻ.... എനിക്ക്.. ഒ... നിച്ചൂ.... എന്ത്പറ്റിയെടാ എന്തിനും ഏതിനും ഒരു നിഴല് പോലെ കൂടെയുണ്ടായിട്ടും നിന്റെ വക്കിലെ ഇടർച്ചയ്ക്കുള്ള കാരണം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലടാ. അവനത്രയും പറഞ്ഞപ്പോളേക്കും എന്റെ കണ്ണുകൾ ഈറനഞ്ഞു. അത് കാണാതിരിക്കാൻ ഞാൻ അവനില്നിന്നും മുഖം തിരിച് വിതൂരതയിലേക്ക് നോക്കിയിരുന്നു. പറയാൻ കരുതിയതൊന്നും ഷാനുവിന്റെ മുന്നിൽ പറയാനാവാതെ അവൻ കുഴങ്ങി. നിച്ചൂ.... ഷാനു വീണ്ടും പറയാൻ തുടങ്ങി:ഒരു കാര്യവും നീ എന്നില്നിന്നോ... ഞാൻ നിന്നില്നിന്നോ മറച്ചുവെച്ചിട്ടില്ല എന്നാണെന്റെ വിശ്വാസം. ഇപ്പോൾ നീയിങ്ങനെ മൗനം പാലിക്കുന്നതെന്ത് കൊണ്ടാണ് പറയടോ... എന്താണെങ്കിലും നിന്റെ കൂടെ ഈ ഷാനു ഉണ്ടാകും. അവന്റെ വാക്കുകൾ എനിക്കാശ്വാസമായെങ്കിലും ഞാൻ പറയുന്നകാര്യങ്ങളോർത് ആ ഖൽബ് പിടയുന്നതോർത്തപ്പോൾ ആകെ ഒരു ഇടങ്ങാറ്. എങ്കിലും ഞാനിപ്പോൾ കാര്യങ്ങൾ പറഞ്ഞെ പറ്റു. ഷാനു.... ഇയ്യെന്നോട് ക്ഷമിക്കേടാ... ഞാനൊരിക്കലും അന്നോടിങ്ങനെ ചെയ്യണമെന്നു കരുതീല... ഇത്രയും പറഞ്ഞു ഞാനവന്റെ കൈകൾ എന്റെ കൈക്കുള്ളിലാക്കി. എന്തെന്ന സംശയഭാവത്തിൽ അവൻറെ മുഖത്തേക്ക് നോക്കി. ഷാനു.... എനിക്കൊരിക്കലും അന്റെ പെങ്ങളെ നിക്കാഹ് ചെയ്യാൻ പറ്റൂല. കാരണം ഞാൻ മറ്റൊരു കുട്ടിയെ സ്നേഹിച്ചുപോയെടാ.. എനിക്ക് വേറൊരാളെ ആ സ്ഥാനത്തേക്ക് ചിന്ദിക്കാൻ കഴിയില്ല. നിച്ചൂ.... നീ എന്തൊക്കെയാടാ പറയണേ. സത്യമാണെടാ..... കല്യാണവീട്ടിൽ വെച്ചു സംഭവിച്ചതെല്ലാം ഞാൻ അവനോടു പറഞ്ഞു. അവന്റെ വാക്കിനായ് കാതോർത്തു. പക്ഷേ..... എന്റെ പ്രതീക്ഷയെ തകർത്തെറിഞ്ഞു കൊണ്ട് ഷാനു.... എന്റെ കയ്യിൽ നിന്നും അവന്റെ കൈകളെ മോചിപ്പിച്ചു. എന്നിട്ടാ മണലിലിരുന്നുകൊണ്ട് കടലിന്റെ വിതൂരതയിലേക്ക് നോക്കി. അവനരികിലായ് ഞാനും ഇരിപ്പുറപ്പിച്ചു. ഷാനു...... ഞാ.... എന്റെ വാക്കുകൾ മുഴുമിപ്പിക്കാതെ അവൻ കൈകൾകൊണ്ട് തടസ്സം സൃഷ്ടിച്ചു. എന്നിട്ടവൻ പറയാൻ തുടങ്ങി :നിച്ചൂ... നിനക്കറിയോ ഞാൻ... അല്ല ഞങ്ങൾ നാലു പേരും അവളെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ വേദനിപ്പിച്ചിട്ടില്ല, അവളുടേതായ ഒരു കുഞ്ഞു ആഗ്രഹം പോലും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ..... ഇന്നലെ അവളെന്നോട് പറയാതെ പറഞ്ഞൊരു കാര്യമുണ്ട്‌ എന്താന്നറിയോ നിനക്ക് ?നിഷാൽ അബ്ദുൾ അസീസ്‌ അവളെ പ്രാണനാണെന്ന്, രാപ്പകലുകളില്ലാതെ അവള് കാണുന്ന സ്വപ്‌നങ്ങൾ അത്‌ നിച്ചു എന്ന നിശാലാണെന്ന്. ആ അവളോട്‌ ഞാൻ എങ്ങനെ പറയുമെടാ നിനക്കവളെ ഇഷ്ടമില്ലാന്ന്, എന്റെ കാന്താരികുട്ടി ആഗ്രഹിച്ച ഹൃദയം മറ്റൊരാൾക്ക്‌ സ്വന്തമാണെന്ന്.. പറയട.... ഇതിനൊരു പരിഹാരം ഇയ്യെന്നെ പറഞ്ഞു താടാ നിച്ചൂ.... ഇത്രയും പറഞ്ഞപ്പോളേക്കും അവന്റെ വാക്കുകൾ ഇടറിയിരിന്നു, കണ്ണീർകണങ്ങൾ അനുസരണയില്ലാതേ ഒഴുകി. അവന്റെ കണ്ണീരിലുണ്ട് പെങ്ങളോടുള്ള അടങ്ങാത്ത സ്നേഹം, ഒരു സഹോദരന്റെ മനസ്സിലെ നൊമ്പരം. എന്ത് പറഞ്ഞവനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഒരു സ്വന്ദനവാക്കിനായി ഞാൻ പരതി. ഞാൻ വീണ്ടുമെന്തെങ്കിലും പറയുന്നതിന് മുന്പേ അവൻ എനിക്കുമുന്നിലായി എഴുനേറ്റു നിന്നു. നിച്ചൂ..... ഞാൻ ഐഷുട്ടിയോട് പറയാൻ ശ്രെമിക്കാം. എന്നായാലും അവളിതെറിയേണ്ടതല്ലേ.ഒരുമറുപടിക്ക് കാത്തുനിൽക്കാതെ അവൻ നടന്നകന്നിരുന്നു. @@@@@@@@@@@@@@@@@@@@@@ കാക്കു..... എന്താ ഒരാലോചന. ഐഷുവിന്റെ ശബ്ദം എന്നെ ആലോചനയിൽ നിന്നും ഉണർത്തി. ഒരു പുഞ്ചിരിയോടെ ഞാൻ അവളോട്‌ പറഞ്ഞു :ഒന്നുല്ല്യ കാ‍ന്താരി... കാക്കു വെറുതെ ഓരോന്നലോജിക്കുകയായിരുന്. കാക്കു... അവള് വീണ്ടും വിളിച്ചു. എന്താ ഐഷു അന ക്കെന്തെലും പറയാനുണ്ടോ. അത്‌... ഷാനുക്ക... എനിക്കൊന്നു നിച്ചുക്കാനോട് സംസാരിക്കാനെഞ്. എന്തോ ആ ശബ്ദം ഒന്ന് കേട്ടാൽ മതി കാക്കു. എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു. അവള് പറഞ്ഞു :കാക്കു.... നിച്ചുക്ക എന്റെ സ്വന്തമായി എന്ന് ഞാൻ വിശ്വസിച്ചോട്ടെ. ഐഷു വിന്റെ ചോദ്യവും അവളുടെ സന്തോഷവും കണ്ടപ്പോൾ എന്തുപറയണമെന്നറിയാതെ ഞാൻ താഴേക്കു നോക്കി. രണ്ടും കല്പിച്ചവളോട് എല്ലാം തുറന്നുപറയാൻ ഞാൻ തയ്യാറായി. പെട്ടെന്നാണ് ഉമ്മച്ചി വന്ന് ഫുഡ്‌ കഴിക്കാൻ വിളിച്ചത്. എല്ലാരും വളരെ സന്തോഷത്തിലാണ്. എന്തോ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. അല്ല ഷാനു ഇജ്ജ് കൊറേ നേരായല്ലോ കോഴികളെ പോലെ ചിക്കിപെറുക്കാൻ തുടങ്ങിയിട്ട്, എന്ത് പറ്റിയെടാ അനക്ക് മുഖമെല്ലാം വല്ലതിരിക്കുന്നല്ലോ, പടച്ചോനെ... എന്ത് പറയും ഞാനിവരോട്. ഷാനു.... വല്ലിക്ക എന്നെ തട്ടിയപ്പോളാണ് ഞാൻ അവർക്കൊരു മറുപടിയെന്നവണ്ണം തലവേദനഎന്ന് കള്ളം പറഞ്ഞത്. അവർക്കുമുഗം കൊടുക്കാതെ ഞാൻ എഴുനേറ്റു നടന്നു. മോനെ.... എന്തെങ്കിലും കഴിച്ചു പോടാ.... ഉമ്മച്ചി വിളിച്ചുപറയുന്നുണ്ടായിരുന്നു. നമ്മള് വേഗം ബാൽക്കണിയിൽ പോയിരുന്നു. അപ്പോൾ എനിക്ക് പുറകിലായി ആരോ വന്നിരുന്നതായി ഞാൻ അറിഞ്ഞു. അതാരാണെന്നറിയാൻ ഞാൻ കൂടുതലൊന്നുമാലോചിക്കേണ്ടി വന്നില്ല. ഐഷു.... ഇയ്യോറങ്ങാൻ പോയില്ലേ. ഷാനുക്ക... എന്ത്പറ്റി... എന്നോട് പറഞ്ഞൂടെ. അപ്പോളേക്കും വല്ലിക്കയും ഷാഹിക്കയും ഷാനിക്കയും എനിക്ക്‌ ചുറ്റും കൂടിയിരുന്നു. ഒരിക്കൽ കൂടെ എന്റെ മനോവിഷമം അവരോടു പറയാൻ തുനിഞ്ഞപ്പോൾ വീണ്ടുമതിനു തടസമെന്നോണം എന്റെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ നിച്ചു calling എന്ന് കണ്ടപ്പോൾ എല്ലാരുടെയും മുഖത് സന്തോഷം അലതല്ലി. കുറച് മാറി ഞാൻ ഫോൺ അറ്റെന്റ് ചെയ്തു. ഐഷു വിനോട് കാര്യങ്ങളൊക്കെ അവന് പറഞ്ഞോളാമെന്ന വാക്കിന്മേൽ ഞാൻ അവൾക്കരികിലെത്തി. ഐഷു... നിച്ചുവിന് അന്നോടെന്തോ പറയണമെന്ന്. ഫോൺ അവളെ ഏൽപ്പിച്ചു ബാക്കിയുള്ളവരെയും കൂട്ടി ഞാൻ മാറിനിന്നു. ഇക്കാക്കമാരോട് സംഭവങ്ങൾ പറഞ്ഞു. അവരിലും സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു. @@@@@@@@@@@@@@ നിച്ചുക്കാക്ക് എന്നോടെന്തോ പറയണമെന്നറിഞ്ഞപ്പോൾ എന്റെ ഉള്ളം സന്തോഷതാൽ തുടിക്കുകയായിരുന്നു. ആ ശബ്ദമൊന്നു കേള്ക്കാൻ ആഗ്രഹമറിയിച്ചപ്പോളേക്കുംഅത്‌ സാധിച്ചിരിക്കുന്നു. Hallo....എന്റെ ശബ്ദമൊന്നും കേൾക്കായിട്ടാണെന്ന് തോന്നുന്നു ഇക്കാ എന്നോട് ഇങ്ങോട്ട് പറഞ്ഞു. ഹ... ഹല്ലോ. അസ്സലാമു അലൈകും, വാലൈകുംമുസ്സലാം ഞാനൊന്ന് സംസാരിക്കാൻ വിചാരിച്ചിരുന്നു. വീട്ടിലെല്ലാർക്കും സുഖമല്ലേ.. അതേ സുഖമാണ്.. നിച്ചുക്കാക്ക് എന്നോടൊന്നും ചോദിക്കാനൊന്നുമില്ലേ. ആയിഷ.... അത്‌ പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് . എന്താണെങ്കിലും നിച്ചു കാക്ക് എന്നോട് പറയാൻ ഒരു മുഖവരയുടെ കാര്യമില്ല. പിന്നീട് നിച്ചുക്കാ... പറഞ്ഞകാര്യങ്ങൾ എന്റെ ശരീരം മരവിച്ചപോലെ യായി. കയ്യിൽ നിന്നും ഫോൺ ഊർന്നുവീണു. നിച്ചുക്കാന്റെ വാക്കുകൾ വീണ്ടും വീണ്ടും എന്റെ കാതുകളിൽ അലയടിച്ചു. ആയിഷയെ ഒരിക്കലും എന്റെ പെണ്ണായി സങ്കല്പിക്കാൻ എനിക്ക്‌ കഴിയില്ല. ഞാൻ മറ്റൊരു പെണ്കുട്ടിയെ ഇഷ്ടപെട്ടുപോയി. ഈ... കല്യാണത്തിന് സമ്മതമല്ലെന്ന് താനൊന്ന് വീട്ടുകാരോട് പറയണം. എന്റെ സമ്മതത്തോടെയല്ല ഈ നിക്കാഹ് ഉറപ്പിച്ചത് . Pls തന്റെ കാല് പിടിക്കാം. പെട്ടെന്നെന്റെ തോളിൽ ആരോ പിടിച്ചു. എന്റെ മുന്നിൽ നിൽക്കുന്ന കാക്കുമാരുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടികരഞ്ഞു. ഓരോരുത്തരും മാറി മാറി ആശ്വസിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു. ഞാൻ സങ്കടം കൊണ്ട് വിക്കി വിക്കി പറഞ്ഞു :സാരല്ല്യ കാക്കു, എനിക്കത് വിധിച്ചില്ലാന്ന് കരുതിയാ മതി. ഇത്രയും പറഞ്ഞു തിരിഞ്ഞ് നോക്കാതെ ഞാൻ റൂമിലേക്കോടി വാതിലടച്ചു. പൊട്ടികരഞ്ഞു, ഇനി നിച്ചുക്കാക്ക് വേണ്ടി എന്നല്ല ഒരാൾക്ക്‌ വേണ്ടിയും എന്റെ കണ്ണ് നിറയില്ല. ഞാൻ പഴയ ആയിഷ ഷർമിയ തന്നെ ആയിരിക്കും. @@@@@@@@@@@@@@@@@ ഐഷുട്ടി...... എന്തൊരുറക്കാണ്. ഉമ്മച്ചിയുടെ തലോടലറിഞ്ഞാണ് ഞാൻ ഉണർന്നത്. ശെരിയാണ് ഇന്നലെ നിഷാൽ സാറെ കോളേജിൽ വെച്ചു കണ്ടപ്പോൾ ഓരോന്നാലോചിച് വന്ന് കിടന്നതാണ്..കുളിയും നിസ്‌കാരവുംകഴിഞ്ഞു താഴോട്ടിറങ്ങി. നല്ല അടിപൊളി ബീഫും പത്തിരിയും മൂക്ക് മുട്ടെ തട്ടി ഷാനുക്കന്റെ ബുള്ളറ്റിൽ കോളേജിലേക്ക്‌ പുറപ്പെട്ടു. സാറിനെ എങ്ങനെ ഫേസ് ചെയ്യുമെന്നറിയാതെ തുടരും.......
41.4k views
2 days ago
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘* _ഭാഗം.133_ "ഹായ്... ആദിന്റെ ഐഷു.... വാതില് അടച്ച് നീയിതെങ്ങോട്ടാ പോകാൻ നോക്കുന്നെ...? വാതിലൊന്ന് തുറക്ക് ആദിന്റെ ഐഷു... നമുക്ക് ചെറിയ കൊച്ചു വർത്താനമൊക്കെ പറഞ്ഞോണ്ടിരിക്കാം..." എന്ന് പറഞ്ഞോണ്ട് സാലിം വാതിൽ തള്ളി തുറന്നതും നമ്മള് നിലത്തേക്ക് വീണു... അവൻ എന്റെ അടുത്തേക്ക് നീങ്ങി വരുന്നതിന് അനുസരിച്ച് ഞാൻ പിന്നിലേക്ക് നീങ്ങി പോയി കൊണ്ടിരുന്നു... "ഹാ.... നീയെന്താ പെണ്ണെ എന്നെ ഇങ്ങനെ പേടിക്കുന്നെ...? ഞാൻ നിന്നെ പിടിച്ച് തിന്നാൻ ഒന്നും വന്നതല്ല..." അവനതും പറഞ്ഞോണ്ട് എന്റെ അരികിൽ മുട്ട് കുത്തി ഇരുന്നിട്ട് എന്റെ തലയിൽ തലോടി... നമ്മള് അപ്പൊ തന്നെ ഒരു അറപ്പോടെ അവന്റെ കൈ തട്ടി മാറ്റിയിട്ട് അവനെ രൂക്ഷമായി നോക്കിയപ്പോ ഓൻ നമ്മളെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചു... "എന്താ ഇത് ആദിന്റെ ഐഷു...? വീട്ടിലേക്ക് വന്ന ഒരു അതിഥിയെ ഇങ്ങനെയാണോ ട്രീറ്റ് ചെയ്യാ...? അകത്തേക്ക് വിളിച്ചതോ ഇല്ല... എന്നാൽ പിന്നെ അറ്റ്ലീസ്റ്റ് അവിടെ ഒന്ന് ഇരിക്കാനോ കുടിക്കാൻ എന്താ വേണ്ടതെന്ന് ചോദിക്കാനോ നീ നിന്നില്ലല്ലോ...? It's too bad... എണീറ്റെ... എന്നിട്ട് എനിക്ക് പോയി ഒരു സ്പെഷ്യൽ കോഫി കൊണ്ട് താ... ഹ... എണീക്ക് ഐഷു...." എന്ന് പറഞ്ഞ് അവൻ എന്റെ കൈ പിടിച്ച് വലിച്ച് എണീപ്പിച്ച് നിർത്തിയതും ഞാൻ അവനെ പിടിച്ച് തള്ളിയിട്ടു... എന്നിട്ട് ആദിയെ വിളിക്കാൻ ആയിട്ട് ലാൻ ഫോണിന്റെ അടുത്തേക്ക് ചെന്ന് ആദിക്ക് കോൾ ചെയ്തതും അവനാ ലാൻഫോൺ എറിഞ്ഞ് പൊട്ടിച്ചു... "ആർക്കാ ഇത്രക്ക് ദൃതിയിൽ വിളിക്കുന്നത്...? ഞാൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് നിന്റെ കെട്ട്യോനോട് വിളിച്ച് പറയാൻ നിനക്ക് ഇത്രക്ക് ദൃതിയെന്തിനാ മോളെ...? അതിനൊക്കെ ഇനിയും സമയം കിടക്കല്ലേ... വാ... ആദിന്റെ ഐഷു എന്റെ അടുത്തേക്ക് വന്നെ... എനിക്ക് നിന്നോട് കൊറേ സംസാരിക്കാനുണ്ട്... വാ... വാടി..." സാലിം വളരെ രൂക്ഷമായി നോക്കി കൊണ്ട് കാതടപ്പിക്കുന്ന തരത്തിൽ ഉച്ചത്തിൽ ഒച്ചയിട്ട് നമ്മളെയും വലിച്ചോണ്ട് പോകാൻ ഒരുങ്ങിയതും നമ്മള് അവിടെ ഉണ്ടായിരുന്ന ഒരു ഫ്‌ളവർ വേസ് എടുത്ത് അവനെ എറിയാൻ തുനിഞ്ഞു... പക്ഷെ അപ്പോഴേക്കും അവൻ അത് എന്റെ കയ്യിൽ നിന്നും ബലമായി പിടിച്ച് വാങ്ങിയപ്പോ നമ്മള് അവനെ പിടിച്ച് തള്ളി... അവൻ അപ്പോ തന്നെ ഡൈനിങ്ങ് ടേബിളിൽ ചെന്ന് വീണതും അവിടെ ഉണ്ടായിരുന്ന പാത്രങ്ങളൊക്കെ നിലത്തേക്ക് വീണുടഞ്ഞു... പേടിച്ചിട്ടാണെങ്കിൽ നമ്മക്ക് കരച്ചിലൊക്കെ വരുന്നുണ്ട്... എത്രെയും പെട്ടെന്ന് ആദിയെ വിവരം അറിയിക്കണമെന്ന് തീരുമാനിച്ച് നമ്മളെ ഫോൺ എടുക്കാൻ മോളിലേക്ക് ഓടി... അവൻ അപ്പൊ തന്നെ എന്റെ പിറകെ ഓടി വരാൻ നിന്നതും ഐഷു പൂച്ച സാലിമിന്റെ നേരെ അവളെ കൂർത്ത നഖങ്ങൾ കൊണ്ട് പാഞ്ഞടുത്ത് അവന്റെ കാലിൽ മാന്തി... അപ്പൊ തന്നെ സാലിം അലറി കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു വേസ് എടുത്ത് ഐഷു പൂച്ചന്റെ തലക്കിട്ട് ഒന്ന് കൊടുത്തു... അത് അപ്പോ തന്നെ ചോരയിൽ കുളിച്ച് കൊണ്ട് തെറിച്ച് വീഴുന്നത് കണ്ടതും നമ്മള് കരഞ്ഞോണ്ട് ഐഷുവിന്റെ അടുത്തേക്ക് ഇറങ്ങി ഓടാൻ നിന്നു... അപ്പോഴേക്കും നമ്മളെ മുന്നിലേക്ക് സാലിം ഒരു തടസമായി വന്ന് നമ്മളെ അടുത്തേക്ക് സ്റ്റെയർ കയറി വരാൻ തുടങ്ങിയതും നമ്മള് അവിടന്ന് മോളിലേക്ക് തന്നെ ഓടി പോയി... അപ്പൊ നമ്മളെ പിന്നാലെ സാലിമും ഓടി വരുന്നത് കണ്ടപ്പോ ജീവനും കയ്യിൽ പിടിച്ച് ഒരോട്ടമായിരുന്നു റൂമിലേക്ക്... എന്നിട്ട് ചെന്നയുടനെ തന്നെ വാതില് കൊട്ടിയടക്കാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അവൻ അപ്പോഴേക്കും വാതില് അടക്കുന്നതിന് തടസമായി നിന്നിരുന്നു... ഞാൻ എന്റെ സർവ്വശക്തിയും ഉപയോഗിച്ച് വാതില് അടക്കാൻ ഒരുപാട് ശ്രമിച്ച് നോക്കി... പക്ഷെ, അവന്റെ ശക്തിക്ക് മുന്നിൽ എന്റെ ബലം ചോർന്ന് പോയി കൊണ്ടിരുന്നു... അതോണ്ട് തന്നെ അവനൊന്ന് ആഞ്ഞ് തള്ളിയപ്പോഴേക്കും ഞാൻ അവിടന്ന് ജനലിന്റെ അടുത്തേക്ക് തെന്നി നീങ്ങിയിരുന്നു... പേടിച്ച് വിറച്ച് കൊണ്ട് ഞാൻ പതിയെ തിരിഞ്ഞ് നോക്കിയപ്പോ എന്റെ തൊട്ട് മുന്നിൽ നിന്ന് കൊണ്ട് എന്റെ മുഖത്തേക്ക് തന്നെ രൂക്ഷമായി നോക്കുന്ന അവനെയാണ് ഞാൻ കണ്ടത്... എന്റെ ശക്തിയെല്ലാം ചോർന്ന് പോയി തല കറങ്ങുന്ന പോലെയും ശരീരം തളരുന്ന പോലെയും എനിക്ക് തോന്നി തുടങ്ങി... "എന്ത് പറ്റി..? ഓടി തളർന്ന് പോയോ ഐഷു...? എന്തിനാ വെറുതെ എന്നെയും ഇട്ട് ഓടിപ്പിച്ചത്...? കണ്ടില്ലേ ഇപ്പോ ഞാനും ഒരുപാട് ക്ഷീണിച്ച് പോയി... വാ ഇനി നമുക്ക് കുറച്ച് നേരം കിടക്കാം... ആ ക്ഷീണമൊക്കെ ഒന്ന് മാറട്ടെ..." എന്ന് പറഞ്ഞ് അവൻ ഒരു വശ്യമായ കൊലച്ചിരിയോടെ എന്റെ കയ്യിൽ പിടിച്ചതും പുറത്ത് ആദിയുടെ കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു... നമ്മള് അപ്പോ തന്നെ ജനൽ വഴി പുറത്തേക്ക് നോക്കിയതും ആദി കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടു... ഞാൻ പുറത്തേക്ക് കയ്യിട്ട് ആദി എന്ന് വിളിക്കാൻ മുതിർന്നതും സാലിം എന്റെ വാ പൊത്തി പിടിച്ച് എന്നെ ജനലിന്റെ അടുത്ത് നിന്നും വലിച്ച് കൊണ്ട് പോകാൻ നോക്കി... നമ്മള് എത്രയായിട്ടും ജനലിന്റെ കമ്പിയിൽ നിന്നും പിടി വിടാതെ അതിൽ മുറുകെ പിടിച്ചിട്ട് നിറമിഴികളോടെ ആദിയെ നോക്കി നിന്നപ്പോഴേക്കും സാലിം എന്റെ കൈ രണ്ടും പിടിച്ച് വെച്ച് എന്നെ ബാത്റൂമിലേക്ക് കൊണ്ട് പോയി അവിടെ പൈപ്പ് തിരിച്ചിട്ടു... എന്നിട്ട് ഡോറടച്ചിട്ട് നമ്മളെയും കൊണ്ട് റൂമിന്റെ വാതിലിന്റെ പിറകിലേക്ക് കൊണ്ട് പോയി നിർത്തിച്ചു... "ശൂ... മിണ്ടി പോകരുത്... അവൻ ഇങ്ങോട്ട് വന്നിട്ടെ ഇല്ല എന്ന മട്ടിൽ അടങ്ങി ഒതുങ്ങി ഇവിടെ നിന്നോണം...." എന്ന് പറഞ്ഞ് എന്നിലെ പിടി സാലിം ഒന്ന് കൂടി മുറുക്കിയപ്പോ തന്നെ അവന്റെ ഉള്ളിലെ ഭയം ഇപ്പോ എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി... കാരണം, അവന്റെ ഹൃദയമിടിപ്പ് ഇപ്പോ എത്രത്തോളം വേഗത്തിലാ കുതിച്ചുയരുന്നതെന്ന് എന്റെ കാതുകൾക്ക് വരെ കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.... ★★★★★★★★★★★★★★★★★★★ ഐഷുവിനെ ഇടക്കിടക്ക് വാശി കേറ്റി വിട്ട് വഴക്ക് കൂടുന്നത് എനിക്ക് ഭയങ്കര ഇഷ്ടാ... അതാണ് കുറച്ച് മുന്നേ നിങ്ങള് ഡൈനിങ്ങ് ടേബിളിൽ വെച്ച് കണ്ട തിരക്ക്... അവളോട് വഴക്ക് കൂടുമ്പോ അവളെ ആ കാപ്പി ഉണ്ടക്കണ്ണുകൾ പുറത്തേക്ക് അങ്ങനെ തള്ളി വരുന്നത് കാണാൻ തന്നെ നല്ല ചേലാ... അത് കാണാനാ അവളെ ഒന്നാമത് ഞാൻ ഇങ്ങനെ വട്ട് കളിപ്പിക്കുന്നത്... ഇന്ന് അവളോട് തല്ല് കൂടി വേഗം ഓഫീസിലേക്ക് പുറപ്പെട്ടത് കൊണ്ടാകും ഓഫീസിന്റെ ഒരു പ്രധാനപ്പെട്ട ഫയൽ എടുക്കാൻ ഞാൻ മറന്നത്... അതെടുക്കാൻ വേണ്ടി തിരിച്ച് വീട്ടിലേക്ക് വന്ന് നോക്കുമ്പോ ഗേറ്റിന്റെ അടുത്ത് ഒരൊറ്റ സെക്യൂരിറ്റികളെയും കാണാൻ ഇല്ലായിരുന്നു... വല്ല ചായയോ മറ്റോ കുടിക്കാൻ വേണ്ടി പോയതാകുമെന്ന് കരുതി ഞാൻ അത് മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് വന്നു... എന്നിട്ട് കോളിംഗ് ബെല്ലമർത്താൻ വേണ്ടി നിന്നപ്പോഴാണ് ഡോർ തുറന്ന് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്... സാധാരണ ഇവളെ ഒറ്റക്കാക്കി ഞാൻ എവിടെയും ഇതുവരെ പോയിട്ടില്ല... അവൾക്ക് കൂട്ടിന് ജാനു ചേച്ചിയെ എങ്കിലും നിർത്താറുണ്ടായിരുന്നു... ഇത് ഇപ്പൊ ഒറ്റക്ക് ആയ സ്ഥിതിക്ക് വാതില് അടക്കാതെ അവള് വീടിന്റെ അകത്ത് ഇരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... പക്ഷെ ഈ വാതിലും തുറന്ന് ഇട്ടിട്ട് ഇവളെന്താ ഈ കാണിക്കുന്നത് എന്ന് ചിന്തിച്ചോണ്ട് നമ്മള് അകത്തേക്ക് കയറിയപ്പോ നിലത്ത് ഒരുപാട് സാധനങ്ങൾ ചിന്നി ചിതറി കിടക്കുന്നത് കണ്ടു.... "എന്നോട് ഉള്ള വാശിക്ക് ഈ എറിഞ്ഞ് പൊട്ടിച്ചതൊന്നും ഇവള് ഇത് വരെ ക്ലീൻ ചെയ്തില്ലേ...? ഐഷു..... ഐഷു..... ഡി.... ഇതൊക്കെ ഇങ്ങനെ ഇട്ടിട്ട് എവിടെ പോയി കിടക്കാടി നീ...? ഹോ... എന്നോട് പിണക്കത്തിലാകും അല്ലെ... അതോണ്ട് ആകും ഒന്നും മിണ്ടാത്തത്... ആയിക്കോട്ടെ.... നിന്നെ ഡിസ്റ്റർബ് ചെയ്യാൻ ഞാൻ വരുന്നില്ല ഭാര്യേ... ഞാൻ ഇവിടെ ഒരു ഫയല് വെച്ചിരുന്നു... അതെടുക്കാൻ വേണ്ടി വന്നതാ... ഈ ടേബിളിൽ ഞാൻ വെച്ച ആ റെഡ് ഫയൽ എന്ത്യേടി എന്റെ ഭാര്യേ....? എന്താടി നിനക്ക് എന്തേലും ഒക്കെ ഒന്ന് മിണ്ടിയാൽ...? നീ ആ ഫയല് ഇവിടെ എങ്ങാനും കണ്ടോ....? ഐഷൂ... ഐഷൂ...." നമ്മള് എത്രയൊക്കെ തൊണ്ട കാറി വിളിച്ചിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും കേൾക്കാത്തത് കണ്ടപ്പോ എന്നിൽ ഒരു ഭയം പിടി കൂടാൻ തുടങ്ങി... ഞാൻ ഒരല്പം ഭീതിയോടെ തന്നെ ഐഷു എന്ന് വിളിച്ച് സ്റ്റെയർ കയറാൻ ചെന്നപ്പോഴാണ് നമ്മളെ ഫോൺ പെട്ടെന്ന് റിങ് ചെയ്തത്... നോക്കുമ്പോ ഓഫീസിൽ നിന്നായിരുന്നു കോൾ... 11 മണിക്ക് ഒരു കോൺഫറൻസ് വെച്ചിട്ടുണ്ടായിരുന്നു... അതിന്റെ ഫയലാണ് എടുക്കാൻ മറന്നത്... അവരോട് ഞാൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് കോൾ വിളിച്ചോണ്ട് തന്നെ മുകളിലേക്ക് കയറി ചെന്നു.... "ഐഷു.... മൈ സ്വീറ്റ് വൈഫ്.... എന്റെ ആ റെഡ് ഫയൽ നീ ഇവിടെ എങ്ങാനും കണ്ടോ...? നീയിത് എവിടെയാ പെണ്ണെ...? ഞാൻ പറയുന്നത് ഒന്നും നീ കേൾക്കുന്നില്ലേ...?" എന്ന് ചോദിച്ചോണ്ട് നമ്മള് റൂമിലേക് കയറി നോക്കിയപ്പോ ബാത്‌റൂമിൽ നിന്ന് പൈപ്പ് തുറന്ന് വിട്ട ശബ്ദം കേട്ടു... "ഹോ.... എന്റെ കെട്ട്യോള് കുളിക്കായിരുന്നോ...? അതാണോ ഞാൻ ഇത്രക്ക് തൊണ്ട കാറി വിളിച്ച് കൂവിയിട്ടും കേൾക്കാഞ്ഞത്...? ഹാ എന്നാ കുളി നടക്കട്ടെ.... ഞാൻ എന്റെ ആ ഫയലൊന്ന് തപ്പി എടുക്കട്ടെട്ടോ...." എന്ന് പറഞ്ഞ് നമ്മള് ടേബിളിന്റെ നേരെ തിരിഞ്ഞപ്പോ തന്നെ നമ്മളെ ഫയൽ അവിടെ കിടക്കുന്നത് കണ്ടു... നമ്മള് അത് അപ്പോ തന്നെ എടുത്ത് നോക്കിയിട്ട് ആ ഫയല് തന്നെയാണെന്ന് ഉറപ്പ് വരുത്തി... "എടി ഭാര്യേ... നീയാണല്ലേ എന്റെ ഫയല് താഴേന്ന് എടുത്തോണ്ട് വന്നത്...? എന്നിട്ട് നീ സുഖായിട്ട് നീരാടാ....? എന്നാ പിന്നെ വീടിന്റെ ഡോർ ഒന്ന് ലോക്ക് ചെയ്തൂടെ നിനക്ക്.... കള്ളന്മാരെ ശല്യമാ ചുറ്റും... എന്തെങ്കിലും എടുത്തോണ്ട് പോയാലും കുഴപ്പമില്ല നീ ഇവിടെ തനിച്ചാണെന്ന കാര്യം മറക്കാതിരുന്നൂടെ.... എന്താടി നിൻറെ വയേൽ പഴം കുത്തി തിരുകി വെച്ചിട്ടുണ്ടോ...? എന്തെങ്കിലുമൊക്കെ മിണ്ടിയാലെന്താ നിനക്ക്...? ഹോ... അപ്പൊ എന്നോട് മിണ്ടില്ലെന്ന് നല്ല വാശിയിൽ നിൽക്കണല്ലേ...? എന്നാ ഓക്കേ... നീ നിന്റെ വാശിയും കെട്ടിപ്പിടിച്ച് അതിന്റെ അകത്ത് തന്നെ നിന്നോ... എനിക്ക് 11 മണിക്ക് ഒരു പ്രധാനപ്പെട്ട കോൺഫറൻസ് ഉണ്ട്... അത് അറ്റൻഡ് ചെയ്തെ പറ്റൂ.... നിന്റെ വാശിയൊക്കെ മാറിയാൽ എനിക്ക് ഒന്ന് വിളിക്കോണ്ടി... ഇന്ന് ഇവനിങ് നമുക്ക് ഒരു ഔട്ടിങ് പോകാം... ഓക്കേ... ബൈ ഐഷൂ... വൈകിട്ട് കാണാം... ഞാൻ ഡോർ ലോക്ക് ചെയ്യുന്നുണ്ട്ട്ടോ..." എന്നൊക്കെ പറഞ്ഞോണ്ട് നമ്മള് ഫയലും മറിച്ച് നോക്കി കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വാതിലടച്ചതും എന്തോ ഒന്ന് നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ട് ഫയലിൽ നിന്നും നോട്ടം തെറ്റിച്ച് ഞാൻ താഴേക്ക് നോക്കിയപ്പോ ഐഷുവിന്റെ വിരലിൽ കിടന്ന റിങ് കണ്ടു... നമ്മള് അതിലേക്ക് നെറ്റി ചുളിച്ചോണ്ട് നോക്കിയിട്ട് അതെടുത്തതും എന്റെ കയ്യിലേക്ക് രക്ത തുള്ളികൾ ഉറ്റി വീഴാൻ തുടങ്ങി... അത് കണ്ട് ഞാൻ ഷോക്കായി ഡോറിലേക്ക് നോക്കിയപ്പോ ഐഷുവിന്റെ വിരലുകൾ ഡോറിനിടയിൽ കുടുങ്ങി ചോരയിൽ കുളിച്ച് നിൽക്കുന്നത് കണ്ടു... നമ്മള് അപ്പോ തന്നെ ഫയലൊക്കെ അവിടെ ഇട്ടിട്ട് ഐഷു എന്ന് വിളിച്ച് ഡോർ തുറന്ന് നോക്കിയതും സാലിം അവളെ വാ പൊത്തി പിടിച്ച് ഡോറിന്റെ പിറകിൽ നിൽക്കുന്നത് കണ്ടു... എന്നെ കണ്ടതും സാലിം നിന്ന് വിയർക്കാൻ തുടങ്ങി... തളർന്ന് നിൽക്കുന്ന ഐഷുവിനെ എന്റെ നെഞ്ചിലേക്ക് തള്ളിയിട്ട് കൊണ്ട് അവൻ അവിടന്ന് ഓടി പോയി... ഞാൻ ഐഷുവിനെ താങ്ങി പിടിച്ച് അവളെ കവിളിൽ തട്ടി വിളിച്ചതും ക്ഷീണിച്ച കണ്ണുകൾ കൊണ്ട് എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവളൊന്ന് പുഞ്ചിരി തൂകി ആദി എന്ന് വിളിച്ച് എന്റെ കൈകളിലേക്ക് മയങ്ങി വീണു.... ★★★★★★★★★★★★★★★★★★★ ആദി വീട്ടിലേക്ക് കയറി വന്നിട്ട് പറയുന്നതൊക്കെ ഞാൻ കേൾക്കുന്നുണ്ടെങ്കിലും എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല... എന്നെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാത്ത വിധത്തിൽ അവൻ എന്നെ അവന്റെ കൈക്കുള്ളിൽ ബന്ധിപ്പിച്ചിരുന്നു... ആദി ഫയല് തിരഞ്ഞ് റൂമിലേക്ക് എന്തായാലും വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു... അപ്പോഴെങ്കിലും ആദി എന്നെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു... പക്ഷെ, ഞാൻ കുളിക്കാണെന്ന് തെറ്റിദ്ധരിച്ച് ആദി അവിടന്ന് ഫയലും കൊണ്ട് പോയപ്പോ തളർന്ന് പോയി ഞാൻ... ഒന്ന് അലമുറയിട്ട് കരയാൻ പോലും കഴിയാതെ ഞാൻ മൗനമായി തേങ്ങി... ആദി വാതിൽ അടക്കുന്നതിനെ തടയാൻ വേണ്ടിയാണ് ഞാൻ വാതിലിൽ കൈ കൊണ്ട് പോയി വെച്ചത്... പക്ഷെ അത് ശ്രദ്ധിക്കാതെ അവൻ ഡോർ അടച്ചതും എന്റെ ജീവൻ പോകുന്ന പോലെ തോന്നി പോയി... കൈയാകെ തരിപ്പ് കയറി മരവിച്ച അവസ്ഥ... കണ്ണൊക്കെ അടഞ്ഞ് പോകുന്ന പോലെ.... കാഴ്ചകളൊക്കെ മങ്ങി തെളിഞ്ഞ് കാണുന്ന പോലെ.... ഒടുക്കം കണ്ണുകൾ പൂർണ്ണമായും അടയാൻ നിന്നതും വാതിൽ തുറന്ന് വന്ന ആദിയുടെ നെഞ്ചിലേക്ക് സാലിം എന്നെ പിടിച്ച് തള്ളി... അപ്പൊ തന്നെ എന്റെ ഹൃദയതുടിപ്പ് ഉയർന്നതും ഞാൻ പതിയെ കണ്ണ് തുറന്നു... ആദി എന്നെ നെഞ്ചോട് ചേർത്ത് വെച്ച് കരഞ്ഞ് കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി വിളിക്കുന്നത് കണ്ടപ്പോ ആദി വന്നെന്ന സന്തോഷത്തിൽ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നെങ്കിലും ആദി എന്ന് വിളിച്ചപ്പോഴേക്കും ഞാൻ മയങ്ങി വീണിരുന്നു.... പിന്നീട് കണ്ണ് തുറന്ന് നോക്കിയപ്പോ തലക്ക് ഒക്കെ എന്തോ വലിയ ഭാരം ഉള്ള പോലെ തോന്നി... തലയിൽ കൈ വെച്ച് ഞാൻ പതിയെ ഒന്ന് ചുറ്റും കണ്ണോടിച്ച് നോക്കിയപ്പോ നമ്മളെ കോന്തനുണ്ട് നമ്മളെ നോക്കി ക്ലോസപ്പിന്റെ പരസ്യം കാണിക്കുന്നു.... ഓന്റെ ചിരി കണ്ടപ്പോ തന്നെ നമ്മക്ക് അങ്ങോട്ട് എരിഞ്ഞ് കേറി വന്നു... ഓന്റെ മോന്തയടക്കി ഒന്ന് കൊടുക്കാൻ വേണ്ടി കയ്യുയർത്താൻ നോക്കിയപ്പോഴാ കയ്യിലെ വേദന കൂടിയത്... അപ്പോ തന്നെ ഞാൻ കയ്യിലേക്ക് നോക്കിയപ്പോ കൈയാകെ ബാന്റേജ് ഇട്ടിരിക്കായിരുന്നു... കയ്യനക്കിയതോണ്ട് നമ്മളെ കൈ നന്നായിട്ട് വേദനിക്കാൻ തുടങ്ങി... നമ്മള് വലത്തേ കൈ പിടിച്ച് ആഹ് എന്ന് പറഞ്ഞ് എണീറ്റ് ഇരുന്നപ്പോ ആദി എന്നെ ശരിക്ക് ഇരിക്കാൻ സഹായിച്ചു... "സൂക്ഷിച്ച്... കയ്യ് ഒരു രണ്ട് മാസത്തേക്ക് അനക്കരുതെന്നാ ഡോക്ടർ പറഞ്ഞത്... അതോണ്ട് അധികം സ്‌ട്രൈൻ ചെയ്യണ്ട..." എന്ന് ആദി പറയുന്നത് കേട്ടപ്പോ ഓനെ നമ്മള് തുറുക്കനെ നോക്കി കൊണ്ട് ഓന്റെ കൈ തട്ടി മാറ്റി... "തൊട്ട് പോകരുത് എന്നെ..." "എന്താടി പെണ്ണെ അനക്ക് വീണ്ടും ചെന്നി പിരാന്ത് തുടങ്ങിയോ...?" "ഇല്ല തുടങ്ങാൻ പോകുന്നതെ ഉള്ളു... നീയൊക്കെ കൂടി തന്നെയല്ലേ എന്നെ വീണ്ടും പിരാന്ത് പിടിപ്പിക്കുന്നത്..." "ഹ... എന്റെ ഭാര്യേ നീയിങ്ങനെ പറഞ്ഞ് കണ്ണ് നിറക്കാൻ മാത്രം ഇവിടെ ഇപ്പോ എന്താ ഉണ്ടായേ...?" "എന്താ ഉണ്ടായേ എന്നോ...? എന്താ ആദി നീ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നെ...? ആ സാലിം വീട്ടിലേക്ക് വന്ന് എന്നെ ഉപദ്രവിക്കാൻ നോക്കിയതൊന്നും ഒന്നുമല്ലേ...?" "അതിന് നിനക്ക് ഒന്നും പറ്റിയില്ലല്ലോ ഐഷു... അപ്പോഴേക്കും ഞാൻ വന്നില്ലേ...? നിന്നെ ഉപദ്രവിക്കാൻ ഞാൻ ആരെയെങ്കിലും അനുവദിക്കോ നീ പറ...." "അതില്ല... കാരണം എന്നെ ഉപദ്രവിക്കാൻ വേണ്ടിയല്ലേ നീ ഉണ്ടായത്... അതിന്റെ ഒരു ഉദാഹരണമല്ലേ ദേ എന്റെ ഈ കയ്യിൽ കിടക്കുന്നത്..." നമ്മളത് പറഞ്ഞപ്പോ ആദി ഒരു വളിച്ച ഇളി പാസാക്കി തന്നു... അത് കണ്ട് നമ്മക്കും ചിരി വന്നെങ്കിലും നമ്മളത് പുറത്ത് കാണിച്ചില്ല... "എന്നിട്ട് ആ സാലിം എവിടെ..? അവനെ എന്താ ചെയ്തെ...?" "അവനെ എന്ത് ചെയ്യാനാ...? അവൻ നിന്നെ എന്റെ കയ്യിലേക്ക് തള്ളിയിട്ടിട്ട് അവിടന്ന് ഓടി കളഞ്ഞില്ലേ... അവൻ ആദ്യമേ അങ്ങോട്ട് വരുമെന്ന് ഒരു സൂചന കിട്ടിയിരുന്നെങ്കിൽ അവനെ പിടിക്കാമായിരുന്നു..." "നിനക്ക് ശരിക്കും ബുദ്ധിയില്ലേ ആദി...? അതോ ബുദ്ധിയില്ലാത്ത പോലെ അഭിനയിക്കാണോ...?" "അതെന്താ ഭാര്യേ നീ അങ്ങനെ ചോയിച്ചേ...? എനിക്ക് ബുദ്ധിയില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ...? ഇനി അഥവാ ഇല്ലെങ്കിൽ തന്നെ അത് നിന്നെ കൊണ്ടാ... നീയല്ലേ എന്നെ കൊണ്ട് ഉപ്പ് തീറ്റിക്കുന്നത്...." നമ്മള് സീരിയസ് ആയിട്ട് ഇവിടെ സംസാരിക്കുമ്പോ ആദി അവിടെ നിന്ന് ഡയലോഗ് അടിച്ച് ചിരിക്കുന്നത് കണ്ട് നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പോ തന്നെ തലയണ കൊണ്ട് അവനിട്ട് ഒരു ഏർ കൊടുത്തിട്ട് ഓനെ രൂക്ഷമായി നോക്കി.... "നിനക്ക് എല്ലാം തമാശ... അവനെ പിടിക്കാൻ പറ്റിയ നല്ലൊരു അവസരാ നീ പാഴാക്കിയത്... അതോട് കൂടെ അവന്റെ ശല്യം അങ്ങ് തീർന്നേനെ... ഇനിയും അവൻ നമ്മളെ ലൈഫിലേക്ക് കടന്ന് വരില്ലെന്ന് എന്താ ഉറപ്പ്...? ഗേറ്റിന്റെ അടുത്ത് സെക്യൂരിറ്റീസിനെ കാണാത്തപ്പോ തന്നെ നീ അലർട്ട് ആകണമായിരുന്നു... എന്നാൽ പിന്നെ ഇങ്ങനെ ഒന്നും സംഭവിക്കില്ല... അതോ പോട്ടെ എന്ന് വെക്കാം... നമ്മളെ ഐഷു പൂച്ചയെ അവൻ വേസ് വെച്ച് തല്ലി വീഴ്ത്തി അവള് ചോരയിൽ കിടക്കുന്നത് പോലും നീ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാൽ അത് ഇത്തിരി കടന്ന് പോയി ആദി... അവിടെയുള്ള സാധാനങ്ങളൊക്കെ തട്ടി വീണത് കണ്ടിട്ടും നീ ചോദിക്കുന്നതിനും പറയുന്നതിനും എന്നിൽ നിന്നും മറുപടി വരാത്തത് കാണുമ്പോഴെങ്കിലും എനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്ന് നീ മനസ്സിലാക്കുമെന്ന് കരുതി... എന്നിട്ടും നിനക്ക് മനസ്സിലായില്ല... ഞാൻ കുളിക്കാണെന്ന് കരുതി നീ ഡോറും അടച്ച് എന്റെ കയ്യും ഒടിച്ച് പോയേക്കുന്നു... എന്ന പിന്നെ അങ്ങനെ അങ്ങ് പോയാൽ പോരെന്നോ.... എന്തിനാ തിരിച്ച് വന്നേ...?" നമ്മള് ചുമ്മാ ചെക്കനെ പിരി കേറ്റി വിടാൻ അങ്ങനെ ഓരോന്ന് പറഞ്ഞ് നിന്നപോഴും ഓൻ അതൊക്കെ ഒരു പുഞ്ചിരിയോടെ കേട്ട് ഇരിക്കായിരുന്നു... എന്നിട്ട് ഓന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും എന്റെ റിങ് എടുത്തിട്ട് എന്റെ ഇടത് കയ്യിലെ വിരലിൽ അണിഞ്ഞ് തന്നു.... "ഇത് നിന്റെ കയ്യിൽ തന്നെ ഇട്ട് തരാൻ വേണ്ടിയാ തിരിച്ച് റൂമിൽ കയറിയത്... അപ്പോ നോക്കുമ്പോ ആ സാലിം അന്നെ പിടിച്ച് വെച്ചിട്ട് എന്നെ നോക്കി കൊണ്ട് നിൽക്കാ... എന്നെ കണ്ടതും ഓൻ നിന്നെ എന്റെ നെഞ്ചിലേക്ക് ഇട്ടിട്ട് അവിടന്ന് എങ്ങോട്ടോ ഓടി പോയി... അപ്പോഴേക്കും നിന്റെ ബോധവും പോയതോണ്ട് എനിക്ക് ഇത് നിനക്ക് ഇട്ട് തരാനും പറ്റിയില്ല.... സമാധാനായി... ഇപ്പോഴേലും നിന്റെ വിരലിൽ ഇത് അണിയാൻ പറ്റിയല്ലോ..." ഓൻ നമ്മളെ ആക്കി കൊണ്ട് ഓരോന്ന് പറയുന്നത് കേട്ട് നമ്മള് ഓനെ തന്നെ നോക്കി ഇരുന്നപ്പോ ആദി പെട്ടെന്ന് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ച് എന്നെ ഓന്റെ നെഞ്ചോട് ചേർത്ത് വെച്ചു.. "ഞാൻ വരില്ലെന്ന് കരുതിയോ നീ...?" വളരെ പതിഞ്ഞ സ്വരത്തിൽ ആദി അത് ചോദിച്ചപ്പോ നമ്മള് ഓനെ കെട്ടിപ്പിടിച്ചിട്ട് ഇല്ലെന്ന് മൂളി കൊണ്ട് തലയാട്ടി... "സാലിം നിന്നെ വല്ലതും ചെയ്യുമെന്ന് പേടിച്ചോ എന്റെ ഐഷു....?" അതിന് നമ്മള് അതെ എന്ന് ചെറുതായി തലയാട്ടിയപ്പോ ആദി എന്റെ തലയിൽ തലോടി കൊണ്ട് നെറുകയിൽ ഉമ്മ വെച്ച് എന്റെ മുഖം അവന്റെ കൈക്കുള്ളിൽ ഒതുക്കി... "എന്റെ ഐഷൂട്ടി ഇനി ഒന്ന് കൊണ്ടും പേടിക്കണ്ട... ആ സാലിം ഇനി നമ്മളെ ജീവിതത്തിലേക്ക് കടന്ന് വരില്ല... അവനുള്ളത് പടച്ചോൻ കൊടുത്തിട്ടുണ്ട്...." ആദി പറയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെ ഞാൻ ഓനെ നെറ്റി ചുളിച്ച് നോക്കിയപ്പോ ഓൻ പുഞ്ചിരിച്ചിട്ട് എന്റെ അടുത്ത് ഇരുന്ന് ബാന്റേജ് ഇട്ട എന്റെ കയ്യിൽ പിടിച്ചു... "നല്ല വേദനയുണ്ടോ നിനക്ക്...?" "പിന്നെ ഇല്ല... വാതിലിനിടയിൽ കൈ കുടുങ്ങിയാലേ നല്ല സുഖായിരിക്കും... എന്റെ ജീവൻ പോയില്ലെന്നെ ഉള്ളു... എന്ത് വേദനയായിരുന്നു.... ആ വേദന അറിയണെങ്കിലെ ഇങ്ങളെ കയ്യും വാതിലിനിടയിൽ കുടുങ്ങണം അപ്പോഴേ മനസ്സിലാകൂ...." നമ്മളത് പറഞ്ഞതും ആദി നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോഴാ നമ്മള് പറഞ്ഞതിനെ കുറിച്ച് നമ്മള് ആലോചിച്ചത്... ഇതിന് മുമ്പ് നമ്മളും ഒരിക്കൽ ആദിന്റെ കൈ വാതിലിനിടയിൽ കുടുക്കിയത് ഓർമ്മ വന്നതും നമ്മള് ഓനെ നോക്കി സൈക്കിളീന്ന് വീണ ഒരു ചിരി പാസാക്കി കൊടുത്തപ്പോ നമ്മളെ കെട്ട്യോൻ നമ്മക്ക് കുടിക്കാൻ ജ്യൂസ് നീട്ടി... "ഹ്മ്..... ശരിയാ... ഡോറിനിടയിൽ കൈ കുടുങ്ങിയാലേ നല്ല സുഖായിരിക്കും... നമ്മക്കും അനുഭവം ഉള്ളതല്ലേ... ഇന്നാ... കുടിക്ക് ക്ഷീണത്തിന് നല്ലതാ..." "നിങ്ങക്ക് എന്റെ കൈ കെട്ടിയിരിക്കുന്നത് കണ്ടൂടെ മനുഷ്യാ..? എനിക്ക് വായിൽ വെച്ച് താ...." നമ്മള് പറയുന്നത് കേട്ട് ആദി എന്തോ ഓർത്ത് ചിരിച്ചോണ്ട് നമ്മക്ക് കുടിക്കാൻ വായിൽ വെച്ച് തന്നു... അപ്പോഴത്തെ ഓന്റെ മുഖം കണ്ടപ്പോ എന്റെ അമ്മോ.... കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല... സ്വന്തം കെട്ട്യോനെ തന്നെ വായിനോക്കുന്ന നമ്മളെ ഒക്കെ സമ്മതിക്കണം അല്ലെ...? "മതിയെടി പെണ്ണെ എന്റെ ചോര ഊറ്റിയത്...?" "ങേ...? ചോര ഊറ്റെ....? അതിന് ഞാൻ ചോരയല്ലല്ലോ ജ്യൂസ് അല്ലെ കുടിക്കുന്നത്...?" "നീ കുടിക്കുന്നതിനെ പറ്റിയല്ല ഞാൻ പറഞ്ഞത്... നീ എന്നെ നോക്കുന്നതിനെ പറ്റിയാ..." ആദി പറയുന്നത് കേട്ട് നമ്മക്ക് ചടച്ചെങ്കിലും നമ്മളത് പുറത്ത് കാണിച്ചില്ല... "അതിന്... അതിനിപ്പോ എന്താ തെറ്റ്...? ഞാൻ എന്റെ കെട്ട്യോനെ അല്ലെ നോക്കുന്നത്...? അതിൽ ഇപ്പോ ആർക്കാ മുടക്ക്...?" "ഹ്മ്.... ആർക്കും ഒരു മുടക്കുമില്ല എന്റെ ഭാര്യേ...." "ഹാ... എന്നാലേ അധികം വാചകം അടിക്കാൻ നിക്കാണ്ട് ആ ജ്യൂസ് തരാൻ നോക്ക്...." നമ്മള് പറഞ്ഞത് അപ്പാടെ കേട്ട് അനുസരിക്കുന്ന ആദിയെ കണ്ടപ്പോ നമ്മക്ക് ചിരിയും അതിലുപരി സന്തോഷവും തോന്നി പോയി... എനിക്ക് അല്ലാതെ വേറെ ആർക്കാ ഇങ്ങനെ നല്ല അനുസരണയുള്ള ഭർത്താവിനെ കിട്ടാ...? ആദിയെ പോലെ ഒരുത്തനെ കിട്ടാൻ വേണ്ടി കഴിഞ്ഞ ജന്മത്തിൽ ഞാൻ വല്ല പുണ്യവും ചെയ്ത് കാണും.... എന്റെ ആദിയെ തന്നെ എനിക്ക് ഭർത്താവായി തന്നതിൽ പടച്ചോനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... "എടി ഭാര്യേ.... ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സത്യം പറയോ...?" നമ്മള് ജ്യൂസ് കുടിക്കുന്നതിനിടക്ക് ഒന്ന് മൂളി കൊടുത്തു... "എന്റെ കൈ വാതിലിൽ കുടുങ്ങിയപ്പോ ഞാൻ നിന്നെ ഇട്ട് വട്ട് കളിപ്പിച്ചതിനൊക്കെ പകരം വീട്ടല്ലേടി നീ...?" "അതെ... അത് ഇപ്പോഴാണോ എന്റെ കെട്ട്യോന് മനസ്സിലായത്...?" "ഛെ... അത് നേരത്തെ മനസ്സിലായിരുന്നെങ്കിൽ ഞാൻ നിന്റെ കൈ വാതിലിൽ കുടുക്കില്ലായിരുന്നു..." നമ്മളെ കോന്തൻ പറയുന്നത് കേട്ടതും നമ്മളെ തരിപ്പിൽ കേറി നമ്മള് ഓനെ തന്നെ മിഴിച്ച് നോക്കി.... "അ... അപ്പൊ മനപ്പൂർവ്വം എന്റെ കയ്യ് കുടുക്കിയതാണോ മനുഷ്യാ നിങ്ങള്...?" "ഏയ്... ഞാൻ അങ്ങനെ ചെയ്യോ...? വാതിലിനിടയിൽ നീ കൈ വെച്ചത് അറിയാതെയാണ് ഞാൻ ഡോർ അടച്ചതെങ്കിലും എനിക്ക് ഇപ്പോ ഒരു സമാധാനം ഒക്കെ ഉണ്ട്..." "എന്ത് സമാധാനം...?" "പരസഹായമില്ലാതെ ഞാൻ രണ്ട് മാസം നടന്ന പോലെ നീയും നടക്കുമല്ലോ എന്ന സമാധാനം... നിന്റെ വലം കൈ ആയിട്ട് ഇനി നിന്റെ കൂടെ ഞാൻ വേണമല്ലോ എന്ന സമാധാനം...." ആദി അത് പറഞ്ഞ് ഒരു കള്ളച്ചിരി പാസാക്കിയപ്പോ നമ്മള് തൊള്ളേം തുറന്ന് ഓനെ നോക്കിയിട്ട് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്ത് ചിരിച്ചു.... അപ്പോ ഓനും അതുപോലെ ചിരിച്ചിട്ട് എന്നെ ചേർത്ത് നിർത്തി.... അപ്പൊ തന്നെ നമ്മളെ പടകളൊക്കെ ഹോസ്പിറ്റൽ റൂമിലേക്ക് തള്ളി കേറി വന്നതും ആദി എന്നെ വിട്ട് കുറച്ച് അകന്ന് നിന്നു... "ഹോ... ഞങ്ങള് വന്നെന്ന് കരുതി നിങ്ങളെ റൊമാൻസ് ഒന്നും കുറക്കാൻ നോക്കണ്ടാ മക്കളെ... നിങ്ങള് കെട്ടിപ്പിടിച്ചോളി... ഞങ്ങള് വേണേൽ പോയിട്ട് പിന്നെ വരാം..." കാക്കു പറയുന്നത് കേട്ട് അവരൊക്കെ കൂടി ചിരിച്ചപ്പോ നമ്മക്ക് ആകെ ചടച്ചു... ആദിയും ഏതാണ്ട് ആ അവസ്ഥയിൽ തന്നെ ആയിരുന്നു... അവരൊക്കെ കൂടി നമ്മളെ ചുറ്റും കൂടി ഇരുന്നിട്ട് നമ്മളെ കയ്യൊക്കെ തടവി കൊണ്ട് വേദന എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു... "ഫെബി... ഇപ്പോ എങ്ങനെ ഉണ്ടെടി വേദനയൊക്കെ...?" "കുഴപ്പമില്ല അച്ചു... ഇപ്പോ കുറവുണ്ട്... നിനക്ക് സുഖമല്ലേ അച്ചു... എന്ത് പറയുന്നു നിന്റെ ബേബി...?" "സുഖം... ഇന്ന് ചെക്കപ്പ് ഉള്ളതാ... അതിന് വേണ്ടി വരുമ്പോഴാണ് കാക്കു വിളിച്ച് പറഞ്ഞത് നീ ഇവിടെ ഉള്ള കാര്യം...." അത് അച്ചു പറഞ്ഞപ്പോ നമ്മള് നമ്മളെ കെട്ട്യോനെ ഒന്ന് നോക്കി... അപ്പോ തന്നെ അച്ചു അവിടന്ന് എണീറ്റിട്ട് ആദിന്റെ അടുത്ത് പോയി.... "എന്നാലും എന്ത് പണിയ കാക്കു ഇങ്ങള് ചെയ്തെ..? ഡോറടക്കുമ്പോ ഒന്ന് നോക്കിയും കണ്ടും അടച്ചൂടെ...? അന്ന് ദുബായിൽ വെച്ച് നിങ്ങളെ കൈ കുടുക്കിയതിന് പകരം വീട്ടിയതാണോ...?" "അത് തന്നെയാ അച്ചു... അന്ന് ഇങ്ങേര് അനുഭവിച്ച വേദന എന്നെ അറിയിക്കാൻ വേണ്ടിയാ എന്റെ കൈ വാതിലിൽ കുടുക്കിയത്..." നമ്മള് അത് പറഞ്ഞപ്പോ തന്നെ ഹസിയും ശാലുവും സൽമയും ഒക്കെ കൂടി ആദിനോട് ഓരോന്ന് പറഞ്ഞ് ഓന്റെ കാതടപ്പിക്കുന്നത് കണ്ടപ്പോ നമ്മക്ക് ചിരി വന്നു.... "അല്ലാ... എന്നിട്ട് അവൻ എവിടെ ആ സാലിം....? ജീവനോടെ ഉണ്ടോ... അതോ തീർന്നോ....?" എന്ന് അൻസിക്ക ആദിയോട് ചോദിച്ചപ്പോ ഓൻ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് എന്റെ അടുത്ത് വന്ന് ഇരുന്നു... "ഇനി അവൻ ഞങ്ങളെ എന്നല്ല ആരുടേയും ലൈഫിലേക്ക് കടന്ന് വരില്ല... അവന്റെ ചാപ്റ്റർ ഇന്നത്തോടെ ക്ലോസായി...." ആദി അതും പറഞ്ഞ് എല്ലാവരെയും നോക്കി ചിരിച്ചപ്പോഴാണ് നിസൂക്ക നമ്മളെ ഐഷു പൂച്ചയെയും കൊണ്ട് റൂമിലേക്ക് വരുന്നത് കണ്ടത്... നമ്മക്ക് ആ കാഴ്ച്ച കണ്ടതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി... നമ്മളെ ഐശൂന്റെ തലയിൽ ഒരു കെട്ടും കെട്ടി നിസൂക്ക നമ്മളെ അടുത്തേക്ക് അതിനെ കൊണ്ട് വന്നപ്പോ നമ്മളതിനെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മ കൊടുത്തു.... ആദി പറഞ്ഞിട്ട് നിസൂക്ക ഐശൂനെ വെറ്റിനറി ഹോസ്പിറ്റലിൽ കാണിച്ചിട്ട് വരുന്ന വഴിയാണെന്നും അവൾക്കിപ്പോ ഒരു കുഴപ്പവുമില്ലെന്നും കേട്ടപ്പോഴാണ് നമ്മക്ക് സമാധാനായത്.... "എടാ ആദി... ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്ക് ആ സാലിമിന്റെ ബോഡി റോഡിൽ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടു.... എന്താ സംഭവിച്ചേ....?" നിസൂക്ക ചോദിച്ചത് കേട്ട് ഞങ്ങള് എല്ലാവരും ആദിയെ തിരിഞ്ഞ് നോക്കിയപ്പോ ഒന്നും അറിയാത്ത പോലെ ആദി എന്റെ കയ്യീന്ന് ഐഷുവിനെ വാങ്ങി കൊഞ്ചിച്ചിട്ട് ഞങ്ങളെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി... "നിങ്ങള് എല്ലാവരും എന്നെ ഇങ്ങനെ നോക്കുന്നത് കണ്ടാൽ തോന്നും ഞാൻ എന്തോ ചെയ്തതാണെന്ന്...." "പിന്നെ.... നീയല്ലാതെ വേറെ ആരാ അവനെ കൊന്നത്...?" കാക്കുവാണ്. "അത് എനിക്ക് അറിയില്ല സിയാദേ... പക്ഷെ അത് ആരായാലും അയാളോട് നമ്മക്ക് തീർത്ത തീരാത്ത കടപ്പാട് വേണം...." "ആദി... നീ ഉരുണ്ട് കളിക്കാതെ കാര്യം പറ...."നമ്മളാണ്. "എന്റെ ഭാര്യേ... നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ... അത് നിനക്ക് തന്നെയാ കേട്..." "ആദി കൊഞ്ചാതെ എന്താ സംഭവിച്ചതെന്ന് പറ...." "ഓക്കേ... ഓക്കേ... പറയാം.... നിന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വരുന്ന വഴിയിൽ വെച്ച് ഞാനും കണ്ടതാ അവൻ ചോരയിൽ കുളിച്ച് ഡെഡ് ബോഡിയായി റോഡിൽ കിടക്കുന്നത്... ആരാ എന്താ എന്നൊന്നും അറിയില്ല... ഇടിച്ചിട്ടിട്ട് നിർത്താതെ ഒരു കാർ ചീറി പാഞ്ഞ് പോയെന്ന് മാത്രം അവിടെ കൂടി നിന്നവര് പറയുന്നത് കേട്ടു... ചിലപ്പോ അവൻ ചെയ്ത തെറ്റുകളുടെ ഫലമാകാം ഇങ്ങനെ ഒരു മരണം... എന്തായാലും നമുക്ക് ഒക്കെ ഇനി സമാധാനത്തോടെ ജീവിക്കാലോ അതിനെ കുറിച്ച് ആലോചിച്ച് എല്ലാവരും സന്തോഷിക്കാൻ നോക്ക്..." "ആദി... അപ്പൊ സാലിമിനെ ആരാ വണ്ടിയിടിച്ചതെന്ന് നിനക്ക് അറിയില്ലേ...?" സൽ‍മ ചോദിക്കുന്നത് കേട്ടിട്ട് എനിക്ക് അറിയില്ലെന്ന് ആദി ആംഗ്യം കാണിക്കുന്നത് കണ്ടപ്പോ നമ്മക്ക് അത് അങ്ങോട്ട് പൂർണ്ണമായും വിശ്വസിക്കാൻ തോന്നിയില്ല... കാരണം നമ്മളെ കെട്ട്യോൻ അല്ലെ... നമ്മളിൽ നിന്നൊക്കെ ഒരുപാട് രഹസ്യങ്ങൾ മൂടി വെക്കാൻ നല്ല മിടുക്കുള്ള പാർട്ടി... അതോണ്ട് കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല... അതോണ്ട് അവൻ പറഞ്ഞത് നമ്മള് മാത്രം അപ്പാടെ വിഴുങ്ങിയിട്ടില്ലേന്നു... അങ്ങനെ സാലിം ചാപ്റ്റർ ഒക്കെ എല്ലാവരും അതോട് കൂടി സംസാരിക്കുന്നത് നിർത്തിയിട്ട് സനയെയും അഖിലയെയും നാട്ടിലേക്ക് വരുത്തിക്കാൻ ഉള്ള പ്ലാനിനെ കുറിച്ച് സംസാരിച്ച് ഇരുന്നു... അവര് രണ്ട് പേരും ഇപ്പോ കെട്ട്യോന്മാരെ കൂടെ ദുബായിലാണ്... രണ്ട് പേർക്കും വിശേഷം ഉള്ള സ്ഥിതിക്ക് അവിടന്ന് ഇങ്ങോട്ട് കൊണ്ട് വരാൻ ആണ് എല്ലാവരുടെയും തീരുമാനം.... "അല്ലാ ഫെബിയെ... നിനക്കും വേണ്ടേ ഞങ്ങളെ പോലെ വയറും വീർപ്പിച്ച് നടക്കാൻ ഒരു അവസരം... അതോ ഇതുപോലെ ഒക്കെ അങ്ങനെ നടക്കാൻ തന്നെയാണോ രണ്ടിന്റെയും പ്ലാൻ...?" ഹസി ചോദിക്കുന്നത് കേട്ട് നമ്മള് ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്ന് ആദിയെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ ആദി ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് എന്നിലേക്ക് ഒട്ടി ഇരുന്നു.... "ഇവൾക്ക് സമ്മതം ആണെങ്കിൽ ദേ വേണേൽ ഇവള് ഇപ്പോ തന്നെ പ്രെഗ്നന്റാകും..." "അത് വേണോ മോനെ ആദി... ഞങ്ങള് ഇവിടന്ന് പോയിട്ട് വീട്ടിൽ വെച്ചൊക്കെ പോരെ..." എന്ന് അൻസിക്ക പറയുന്നത് കേട്ടതും നമ്മളെ തൊലിയുരിഞ്ഞ പോലെ തോന്നി പോയി... അവറ്റകൾ ഒക്കെ കൂടി ആദി പറയുന്നത് കേട്ടിട്ട് ആണെങ്കിൽ ഹലാക്കിലെ കളിയാക്കലും ചിരിയുമാണ്... അപ്പോഴാണ് അങ്ങോട്ട് ഡോക്ടർ കേറി വന്നത്... നമ്മളെ പൾസും ബിപിയും ഒക്കെ ചെക്ക് ചെയ്തിട്ട് ഒരു റെസിപ്റ്റ് എഴുതി ആദിക്ക് നേരെ നീട്ടി... " ആദിൽ ഈ മരുന്ന് പെട്ടെന്ന് വാങ്ങണം... പിന്നെ ശ്രീജ ഡോക്ടർ പറഞ്ഞത് ഒക്കെ ഓർമ്മയുണ്ടല്ലോ... നല്ലോണം റസ്റ്റ് വേണ്ട ടൈമാണ് ഇപ്പൊ... അതോണ്ട് അധികം സ്‌ട്രൈൻ ചെയ്യിക്കണ്ട... കയ്യിലെ മുറിവുള്ളത് കൊണ്ട് റെസ്റ്റിലൊക്കെ ഒരു കൺട്രോൾ ഉണ്ടാകുമല്ലോ അല്ലെ...?" "എസ് ഡോക്ടർ... എന്തായാലും കുറച്ച് ദിവസം ലീവ് എടുത്തിട്ട് ഇവളെ കൂടെ തന്നെ സ്പെൻഡ് ചെയ്യാനാ എന്റെ തീരുമാനം...." "ഗുഡ്... ഈ സമയത്ത് ഭാര്യയുടെ അടുത്ത് ഭർത്താവിന്റെ സാമീപ്യം ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാ... മരുന്നൊക്കെ കൃത്യ സമയത്ത് തന്നെ കൊടുക്കണം... നല്ലോണം റസ്റ്റ് എടുക്കണം.. ഭാരിച്ച പണിയൊന്നും ചെയ്യിക്കണ്ട... എന്തായാലും നാളെ ഡിസ്ചാർജ് ചെയ്ത് പോകുന്നതിന് മുൻപ് ഡോക്ടർ ശ്രീജയെ പോയി കാണുന്നത് നന്നായിരിക്കും..." "ഓക്കേ ഡോക്ടർ... അങ്ങനെ തന്നെ ചെയ്‌തോളം..." എന്ന് ആദി പറഞ്ഞപ്പോ ആ ഡോക്ടർ എന്നെ നോക്കി ചിരിച്ചിട്ട് റസ്റ്റ് എടുക്കാൻ പറഞ്ഞ് അവിടന്ന് പോയി... ഡോക്ടറും ആദിയും കൂടി സംസാരിക്കുന്നത് കേട്ടിട്ട് ഒന്നും മനസ്സിലാകാതെ നമ്മളും നമ്മളെ ഗാങ്ങും കൂടി ആദിയെ തന്നെ ഉറ്റു നോക്കിയപ്പോ ഓൻ മരുന്ന് വാങ്ങി വരാമെന്ന് പറഞ്ഞ് അവിടന്ന് മുങ്ങാൻ നോക്കി... പക്ഷെ അപ്പോഴേക്കും നമ്മളെ ബ്രദേഴ്‌സ് ഓനെ അവിടെ പിടിച്ച് നിർത്തിയിട്ട് ഓന്റെ ചുറ്റും നിന്നു.... "എന്തൊക്കെയാടാ ഡോക്ടർ പറഞ്ഞിട്ട് പോകുന്നത്...? ഇവൾക്കെന്താ ശരിക്കും പ്രോബ്ലം...? കയ്യിലെ ഈ മുറിവല്ലാതെ അവൾക്ക് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ...?" കാക്കുവാണ്. "ഏയ്.... അവൾക്ക് അങ്ങനെ പ്രത്യേകിച്ച് പ്രശ്നം ഒന്നുമില്ല...." "പിന്നെ എന്തിനാ ആ ഡോക്ടർ അങ്ങനെ ഒക്കെ പറഞ്ഞത്...?" ഹസിയാണ്. "അത് അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞതല്ലേ...." "അതിന് എന്തിനാ നീ ഇവളെ കൂടെ തന്നെയുള്ളതാ നല്ലതെന്ന് പറയുന്നേ... സത്യം പറയെടാ തെണ്ടി... എന്താ ഇവൾക്ക്...?" അൻസിക്കയാണ്. "ഹോ... എന്റെ അൻസി.... നിങ്ങളെ ഒക്കെ ഈ കെട്ട്യോളുമാർക്ക് എന്താണോ ഉള്ളത് അത് തന്നെയാ അവൾക്കും..." ആദി പറയുന്നത് ഒന്നും മനസ്സിലാകാതെ ഞാനടക്കം എല്ലാവരും അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നപ്പോ ആദി ചിരിച്ചോണ്ട് എന്റെ അടുത്ത് വന്നിരുന്നു... എന്നിട്ട് നമ്മളെ കൈ പിടിച്ച് നമ്മളെ വയറ്റിൽ വെച്ചിട്ട് ഓൻ നമ്മളെ നോക്കി സൈറ്റടിച്ചു... ഓൻ കാണിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത ഒരു അവസ്ഥ വന്നു... നമ്മള് ഓനെ നോക്കി കൊണ്ട് ആണോ എന്ന് തലയാട്ടിയപ്പോ ഓൻ അതെ എന്ന് കണ്ണിറുക്കി കാണിച്ച് തന്നതും നമ്മള് ആദിയെ പരിസരം മറന്ന് കെട്ടിപ്പിടിച്ചു... അത് കണ്ട് കാര്യം പിടി കിട്ടിയ നമ്മളെ ചങ്കുകൾ ഒക്കെ കൂടി എസ് എന്ന് പറഞ്ഞ് അവര് പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം കൊണ്ട് തുള്ളിച്ചാടി... നമ്മക്ക് ആണെങ്കിൽ സന്തോഷം കൊണ്ട് എന്തൊക്കെയാ ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല... ഈയൊരു നിമിഷത്തിന് വേണ്ടി ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്... എന്റെ ആഗ്രഹം ഇന്നത്തോടെ പടച്ചോൻ നിറവേറ്റി തന്നിരിക്കാണ്... എന്റെ ഉള്ളിൽ മറ്റൊരു ജീവൻ കൂടി തുടിച്ച് കൊണ്ടിരിക്കുന്നു... എന്റെയും ആദിയുടെയും കുഞ്ഞ്... എനിക്ക് ഇതിൽപ്പരം ഇനിയെന്ത് സന്തോഷാ വേണ്ടത്.... "എടാ ആദി തെണ്ടി... എന്നാലും നീയിത് ഞങ്ങളോട് മറച്ച് വെച്ചിട്ട് എന്തൊക്കെ നാടകമാടാ കളിച്ചത്...?" കാക്കുവാണ്. "നമ്മളോ പോട്ടെ എന്ന് വെക്കാം... ദേ ഇവളെ പോലും അറിയിക്കാതെ ഈ തെണ്ടി കാണിച്ച് കൂട്ടിയതോ..." നിസൂക്കയാണ്. "അത് ഞാൻ എന്റെ കെട്ട്യോൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി മറച്ച് വെച്ചതല്ലേ... പക്ഷെ അപ്പോഴേക്കും ആ ഡോക്ടർ ഇടയിൽ കേറി വന്ന് എല്ലാം കുളമാക്കി... ഇല്ലേൽ ഇവളെ ഞാൻ ഇത് ഇപ്പോഴൊന്നും അറിയിക്കില്ലായിരുന്നു...." ആദി നമ്മളെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് അങ്ങനെ പറഞ്ഞപ്പോ നമ്മക്ക് ഓനോട് ദേഷ്യം വന്നെങ്കിലും നമ്മളെ കുഞ്ഞിന്റെ വാപ്പയല്ലേ എന്ന് കരുതി വെറുതെ വിട്ടു... "എന്നാലും ഇത് വല്ലാത്ത കഥയായി പോയി... സാധാരണ ഭാര്യമാരാ ഭർത്താക്കന്മാരോട് താൻ ഗർഭിണിയാണെന്ന് അറിയിക്കാറ്... ഇവിടെ അത് നേരെ മറിച്ചാണല്ലോ സംഭവിച്ചത്..." അരുൺ പറയുന്നത് കേട്ട് അവരൊക്കെ കൂടി ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്നു... എന്നിട്ട് അച്ചുവും ഹസിയും ശാലുവും സൽമയുമൊക്കെ നമ്മളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു... "ഹാ... ഇനി ഇവിടെയുള്ള ഈ ഭർത്താക്കന്മാരൊക്കെ അങ്ങ് വെളിയിലേക്ക് വന്നേ... അവരിനി കുറച്ച് നേരം തനിച്ച് ഇരുന്നോട്ടെ...." എന്ന് പറഞ്ഞ് സൽ‍മ അൻസിക്കാനെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ട് പോയപ്പോ മൂപ്പര് ആദിയോട് ചെലവിനെ കുറിച്ച് പറയായിരുന്നു... നിസൂക്ക ആണെങ്കിൽ മരുന്ന് മൂപ്പര് വാങ്ങി കൊണ്ട് തരാമെന്ന് പറഞ്ഞും ഹസിയേയും കൊണ്ട് ഇറങ്ങി പോയി... പിന്നാലെ ബാക്കി ഉള്ളവരും അവിടന്ന് ഇറങ്ങി പോയപ്പോ റൂം ആകെ ഒരു നിശബ്ദത പടർന്നു... ആദി അപ്പൊ എന്റെ അടുത്ത് വന്ന് ഇരുന്നിട്ട് നമ്മളെ കയ്യിൽ ഒരുമ്മ തന്ന് നമ്മളെ മുഖത്തേക്ക് നോക്കിയതും നമ്മള് ഓനെ രൂക്ഷമായി നോക്കാൻ തുടങ്ങി... നമ്മളെ നോട്ടം കണ്ടിട്ട് ഓൻ നമ്മളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കിയതും ഓന്റെ മോന്തയടക്കി നമ്മളൊന്ന് പൊട്ടിച്ചു... അടി കിട്ടിയതും കവിളത്ത് കയ്യും വെച്ച് നമ്മളെ കണ്ണും മിഴിച്ച് ഓൻ നോക്കുന്നത് കണ്ടപ്പോ ഓന്റെ താടി പിടിച്ച് ഒരു വലിയങ്ങ് കൊടുത്തു... ഓൻ വേദന കൊണ്ട് സരിഗമ പാടുന്നത് കേട്ടിട്ട് നമ്മക്ക് ചിരി വന്നു... "എടി ഭാര്യേ... നിനക്ക് എന്താടി ഭ്രാന്ത് പിടിച്ചോ... എന്തിനാ വെറുതെ എന്നെ തല്ലുന്നേ...? നീയൊരു ഉമ്മയാകാൻ പോകാണെന്ന സന്തോഷ വാർത്ത കേൾക്കുമ്പോ നീ എന്നെ സന്തോഷം കൊണ്ട് ഉമ്മ വെക്കുമെന്ന് കരുതി നിക്കുമ്പോ നീയെന്റെ കരണം പുകച്ചല്ലോ..." "പിന്നെ ഞാൻ നിന്നെ എന്താ വേണ്ടത്...? കെട്ടിപ്പിടിച്ച് ഉമ്മ വെക്കണോ... അതോ മറുപടി തരണോ...? എന്തിനാടാ കോന്താ എന്നോട് ഈ കാര്യം മറച്ച് വെച്ചത്...? ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ആരെങ്കിലും മറച്ച് വെക്കാൻ ശ്രമിക്കോ...? അപ്പോ അങ്ങനെ ചെയ്ത നിന്നെ പിന്നെ ഞാൻ മടിയിൽ ഇരുത്തി കൊഞ്ചിക്കണോ....?" "ഹോ.... എന്റെ ഐഷൂ... നീയിങ്ങനെ ഹീറ്റ് ആകല്ലേ പെണ്ണെ.... ദേ വേറെ ഒരാള് കൂടി നിന്റെ വയറ്റിലുള്ളത് ഓർമ്മ വേണം... അതോണ്ട് വല്ലാണ്ട് തുള്ളി കളിയ്ക്കാൻ ഒന്നും നിൽക്കണ്ട...." എന്ന് പറഞ്ഞ് ആദി നമ്മളെ വയറ്റിൽ കൈ വെച്ചതും നമ്മള് ഓന്റെ കയ്യിനൊരു തട്ട് കൊടുത്തു.... "നീ ഒരു ഫ്രോഡാ... എപ്പോഴും ആൾക്കാരെ പറ്റിക്കാൻ നടക്കുന്ന സാധനം... എന്തായാലും നിന്നെ പോലെ ഞാൻ എന്റെ മോനെ വളർത്തില്ല..." "ഹോ... അപ്പോ മോൻ ആണെന്ന് നീയങ്ങ് ഉറപ്പിച്ചോ...?" "ഹാ ഉറപ്പിച്ചു... ഇത് മോൻ തന്നെയാ... അതോണ്ട് ഓനെ ഞാൻ വാപ്പാനെ പോലെ വളർത്താൻ തീരെ ഉദ്ദേശിച്ചിട്ടില്ല... എന്റെ ഉള്ളിൽ ഇങ്ങനെ ഒരു ജീവൻ തുടിക്കുന്ന കാര്യം എന്നാലും എന്നോട് മറച്ച് വെക്കാൻ നിനക്ക് എങ്ങനെ തോന്നി...?" എന്ന് പറഞ്ഞ് നമ്മള് ചുമ്മ കണ്ണ് നിറച്ചപ്പോ ആദി നമ്മളെ കണ്ണ് തുടച്ചിട്ട് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു... "എടി പെണ്ണെ... ഞാൻ പോലും അത് അറിഞ്ഞത് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നതിൽ പിന്നെയാ... നീ തല കറങ്ങി വീണതും നിനക്ക് ക്ഷീണം ഉണ്ടായതുമൊക്കെ ടെൻഷൻ അടിച്ചിട്ടും കൈ മുറിഞ്ഞിട്ടും മാത്രമല്ലെന്ന് ഡോക്ടർ പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം അത് നിന്നെ കൂടി ഒരു സർപ്രൈസിലൂടെ അറിയിക്കണമെന്ന് ഞാൻ കരുതി... പക്ഷെ അപ്പോഴേക്കും അത് ഇങ്ങനെയൊക്കെ അങ്ങ് ആയി തീർന്നു പോയി.... എന്നോട് ക്ഷമിക്ക് എന്റെ ഭാര്യേ...." എന്ന് പറഞ്ഞ് ആദി നമ്മളോട് കെഞ്ചുന്നത് കണ്ടപ്പോ ഇതുവരെ പിടിച്ച് വെച്ച എല്ലാ ദേഷ്യവും അങ്ങ് കാറ്റിൽ പറത്തി വിട്ട പട്ടം പോലെ എങ്ങോ പാറി പോയി... എന്നിട്ട് ആദിയെ കെട്ടിപ്പിടിച്ചിട്ട് ഓന്റെ കവിളിലും നെറ്റിയിലുമൊക്കെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞ് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു... അന്ന് തന്നെ നമ്മളെ ഉമ്മച്ചിയും ഉപ്പച്ചിയും ഷാദിയും കൂടി ഹോസ്പിറ്റലിലേക്ക് വന്ന് നമ്മളെ കണ്ടു... അവരോട് കൈ മുറിഞ്ഞത് അറിയാതെ വാതിലിനിടയിൽ കുടുങ്ങിയത് ആണെന്ന് കള്ളം പറഞ്ഞു... പിന്നെ അതിനെ പറ്റി കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നതിന് മുന്നേ തന്നെ ആ സന്തോഷ വാർത്ത അവരെ കൂടെ അങ്ങ് അറിയിച്ചതും ഷാദി അപ്പൊ തന്നെ ആദിയെ കെട്ടിപ്പിടിച്ച് ആദിയോട് കൺഗ്രാറ്റ്‌സ് പറയുന്നത് കേട്ടപ്പോ ഞങ്ങള് എല്ലാവരും കൂടി പൊരിഞ്ഞ ചിരി ആയിരുന്നു.... പിന്നെ ഉമ്മച്ചിയും ഉപ്പച്ചിയും ഷാദിയുമൊക്കെ നമ്മളെ അടുത്ത് നിന്ന് മാറാതെ എന്നെയും ആദിയെയും ഒപ്പം പിടിച്ചിരുത്തി അവരെ സന്തോഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങി... സിനു കോളേജ് ട്രിപ്പ് പോയതാണെന്ന് ഉമ്മച്ചി പറഞ്ഞപ്പോ തന്നെ ഞാൻ ആദിയെ നോക്കി ഒന്ന് ചിരിച്ചു.... കാര്യം മനസ്സിലാക്കിയ പോലെ ഒന്ന് ചിരിച്ചിട്ട് ആദി അവിടന്ന് ഫോണും കൊണ്ട് എണീറ്റ് പോയി... കുറച്ച് കഴിഞ്ഞപ്പോ ഒരു പരിഭ്രാന്തിയോടെ ആദി വന്നിട്ട് ഞങ്ങളെയൊക്കെ മാറി മാറി നോക്കി... "എന്താ ആദി...? എന്താ പറ്റിയെ...? സിനുവിനും ആഷിക്കും വിളിച്ചില്ലേ....?" നമ്മളെ ചോദ്യം കേട്ടതും ആദി തല താഴ്ത്തി നിന്നിട്ട് എന്തോ ഒന്ന് പറയാൻ തുനിഞ്ഞതും ഷാദിന്റെ ഫോൺ റിങ് ചെയ്തു... ഓൻ കോൾ അറ്റൻഡ് ചെയ്തിട്ട് ഞങ്ങളെ നോക്കുന്നത് കണ്ടപ്പോ എന്റെ ഉള്ളിൽ ടെൻഷൻ കൂടാൻ തുടങ്ങി..... (തുടരും) ********************************************* എന്റെ പ്രിയ വായനക്കാർ മനസ്സിൽ ഏറ്റി നടന്ന ആദിയുടെയും ഐഷുവിന്റെയും കഥ നാളത്തോട് കൂടി അവസാനിക്കാൻ പോകയാണ്... ഇതുവരെ കട്ട സപ്പോർട്ട് നൽകി കൂടെ ഉണ്ടായിരുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.... അടുത്ത ഭാഗം നല്ലൊരു കിടുക്കാച്ചി എൻഡിങ്ങോടെ അവസാനിപ്പിക്കുന്നത് ആകും... വൈകാതെ തന്നെ അവസാന പാർട്ടുമായി ഞാൻ വരുന്നതാകും....കാത്തിരിക്കണേ.... ******************************************** 💚കഥകളുടെ📗കിതാബ് പ്രിയ വായനക്കാരെ....... മ്മളെ ആദിയും ഫെബിയുമൊക്കെ നിങ്ങളോട് യാത്ര പറയാനിരിക്കയാണ്.. ഇനിയും ഒരുപാട് രചനകൾ വായിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ...ആദിയെയും ഫെബിയെയും പോലെ ഒരുപാട് കഥാപാത്രങ്ങളെ നെഞ്ചോടു ചേർക്കാൻ നിങ്ങൾക്കാഗ്രഹമില്ലേ.... എങ്കിൽ....നിങ്ങള് വായനയെ അത്രമേൽ സ്നേഹിക്കുന്നവരാണെങ്കിൽ സ്റ്റോറീസിന് വേണ്ടി മാത്രമായി ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ട്(സ്ത്രീ സുഹൃത്തുക്കൾക്കു മാത്രമായി girls ഒൺലി ഗ്രൂപ്പുകളുമുണ്ട് ട്ടാ....) നിങ്ങള് 9656680819 എന്ന നമ്പറിലേക്ക് msg അയച്ചാൽ മ്മളെ ഗ്രൂപ്പിലേക്ക് നിങ്ങളെയും add ചെയ്യാട്ടോ.... അപ്പൊ മ്മളെ ഗ്രൂപ്പിലേക്ക് നിങ്ങൾക്കും സ്വാഗതം.....
142k views
2 days ago
#

📙 നോവൽ

സ്റ്റോറി save ചെയ്യുന്നവർ ഒരു like അടിക്കാൻ മടി കാണിക്കരുതേ 😍 .*🌹 ഇഷ്ടമാണ് എന്നിരുന്നാലും 🌹* *ഫുൾ പാർട്ട്‌* *✍🏻 shareefa ashraf* *📚 വായന മുറി* *പാർട്ട്‌ = 1* *===========================* "അമ്മേ.... ഞാൻ പോണൂ... ഇനിയും നിന്നാൽ വൈകും.... "ആ രുക്കൂ.... പോയി വാ മോളെ ... " ആ ഞമ്മടെ പേര് രുക്മിണി എന്നാ.. രുക്കു എന്ന് വിളിക്കും..ഞങ്ങടെ അടുത്ത് തന്നെ ഉള്ള സ്കൂളിൽ ബയോളജി പഠിപ്പിക്കുന്ന ടീച്ചർ ആണ.അമ്മയും (സുമതി ) അനിയത്തിമാരായ ലക്ഷ്മിയും സ്മൃതിയും അടങ്ങുന്ന കുടുംബം. സ്മൃതി 10ൽ പഠിക്കുന്നു. ലക്ഷ്മി പ്ലസ് 1ന്ന് പഠിക്കുന്നു. അപ്പോൾ സ്വാഭാവികം ആയും മ്മടെ അച്ഛൻ എവിടെ എന്ന ചോദ്യം ബാക്കി നിൽക്കുന്നു അല്ലെ?..,, അതൊക്കെ വഴിയേ അങ്ങ് പറയാട്ടോ. സ്കൂളിൽ എത്തിയപ്പോൾ.. രേഷ്മ ടീച്ചറും സുമയ്യ ടീച്ചറും വന്നിട്ടുണ്ട്. അപ്പോൾ ഞാൻ വൈകിയില്ല എന്ന് സാരം. അവസാനം എത്തുന്ന ഒരു പാർട്ടി ഉണ്ട്,ബിന്ദു ടീച്ചർ. പുള്ളിടെ അമ്മക്ക് സുഖം ഇല്ല. പാവം തളർവാദം വന്നു കിടക്കുക ആണ്. അപ്പോൾ അമ്മയുടെ കാര്യങ്ങൾ ഒക്കെ നോക്കി വേണം ഇങ്ങ് എത്താൻ. "അപ്പോൾ സുമയ്യ ടീച്ചറെ ഞമ്മൾ പോണൂ.... 8. D ഇൽ ക്ലാസ്സ്‌ ഉണ്ട്... " ***************************** സ്കൂൾ വിട്ടു വീട്ടിൽ ചെന്നു ഒന്ന് ഫ്രഷ് ആയി ചായകുടിക്കാൻ വേണ്ടി ഇരിക്കുമ്പോൾ ആണ് അമ്മ ഒരു കാര്യം പറഞ്ഞത്. "മോളെ.... ലച്ചുന്റെ മാഷ് ഒന്ന് കാണണം എന്ന് പറഞ്ഞു എന്നേ വിളിച്ചിട്ട്. എന്തോ പറയാൻ ആണത്രേ. എന്റെ ദേവീ... ഈ കൊച്ച് എന്തേലുo കുരുത്ത കേട് കാണിച്ചോ ആവോ .... " "എന്നിട്ട് അവൾ എവിടെ?,,, " "വന്നിട്ടില്ല, വരാൻ ആവുന്നേ ഒള്ളു.. പിന്നെ അമ്മ അവൾ വന്നാൽ ഒന്നും പറയാൻ നിൽക്കേണ്ട... കേട്ടല്ലോ... " "ഹാ.... ഞാൻ ഒന്നും പറയുന്നില്ല പോരെ.... എന്നാലും എന്തോ പേടി പോലെ... " "ഒന്നും ഇല്ല അമ്മേ... ഞാൻ പോയി നോക്കില്ലേ നാളെ... അമ്മ സമാധാനം ആയി ഇരി... " ******************************* പിറ്റേന്ന് അവളോട്‌ പോലും പറയാതെ ഞാൻ അവളുടെ സ്കൂളിൽ പോയി. ഏകദേശം എന്റെ അമ്മേടെ അതെ age കാണും ഹെഡ് മിസ്സിന്ന്.എന്നേ കണ്ടപ്പോൾ ഒന്ന് ചിരിച്ചു ശേഷം ഇരിക്കാൻ പറഞ്ഞു. "ഞാൻ S-1(A)യിലെ ലക്ഷ്മിയുടെ ചേച്ചി രുക്മിണി ആണ്. മിസ്സ്‌ കാണണം എന്ന് പറഞ്ഞു. അമ്മക്ക് വയ്യാ അതാണ് ഞാൻ പൊന്നേ... " "ഓഹ്.... ആയിക്കോട്ടെ.. ഞാൻ പറഞ്ഞു വന്നു കാണാൻ. ആട്ടെ... താൻ എന്ത് ചെയ്യുന്നു... " "ടീച്ചിങ് തന്നെ.... " "ഹോ... ഓക്കേ... അത് ഇന്നലെ സ്കൂൾ വിട്ടു പോകും വഴി ലക്ഷ്മി ഏതോ ചെറുപ്പക്കാരനുമായി സംസാരിച്ചു എന്നും തുടർന്നു അയാളിൽ നിന്നും ഒരു ലെറ്റർ കൈപറ്റി എന്നും ടീച്ചമാരിൽ ഒരാൾ കംപ്ലയിന്റ് ചെയ്തു...ഇതിന്ന് മുമ്പും അവൻ അവളുമായി സംസാരിച്ചു എന്നുള്ളതിന്ന് മറ്റൊരു ടീച്ചർ സാക്ഷി ആണ് " ഇത് കേട്ടതും എന്റെ ഉള്ളിൽ ഒരു കാളൽ ആയിരുന്നു.. "അവൾ. അങ്ങനെ ഒക്കെ... " "പ്ലീസ് പറയുന്നത് കേൾക്കു...ഇപ്പോഴത്തെ സാഹചര്യം ഞാൻ പറയാതെ തന്നെ അറിയാമല്ലോ....വഴി തെറ്റി പോകാൻ ഏറെ സാധ്യത ഉണ്ട്. പിന്നെ ഒരു ടീച്ചർ ആയതോണ്ട് തനിക്കും അറിയാമല്ലോ..അതുമല്ല ഇങ്ങനെ ഒന്ന് ഈ സ്കൂളിൽ ഉള്ള കുട്ടി ചെയ്താൽ അത് സ്കൂളിന്റെ പേരിനെ സാരമായി ബാധിക്കുമെന്ന്. മോൾക്ക്‌ എന്റെ മോൾടെ അതെ പ്രായം തന്നെ ആണ് അതോണ്ട് പറയുക ആണ്. ദേഷ്യപ്പെടുക ഒന്നും വേണ്ട.കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കുക. " "ഓക്കേ.. ടീച്ചർ... ഞാൻ അവളെ കൊണ്ട് പോയി ക്കോട്ടേ... " "ഷുവർ... അപ്പോൾ എല്ലാം പറഞ്ഞപോലെ.. " അവിടുന്ന് ഇറങ്ങിയപ്പോൾ ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ. എന്തോ താൻ ഭയന്നത് അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു തുടർകഥ പോലെ. ഓരോന്ന് ചിന്തിച്ചു ക്ലാസ്സ്‌ എത്തിയത് അറിഞ്ഞില്ല. അവളെയും കൂട്ടി നേരെ വീട്ടിലേക്ക് തിരിച്ചു. വഴിയിൽ വെച്ച് അവൾ ചോദിക്കുന്നുണ്ട് പലതും. പക്ഷെ അതൊന്നും ഞാൻ കേട്ടതെ ഇല്ല. "ചേച്ചി... എന്താ ഈ സമയം ഇവിടെ?.. ഇന്ന് ക്ലാസ്സ്‌ ഇല്ലേ... " "ഉണ്ട്.. ഞാൻ വന്നത് കൊണ്ട് നിന്റെ തനിനിറം അറിയാൻ ആയി.എനിക്ക് പകരം അമ്മ ആണെങ്കിൽ ആ പാവം തകർന്നു പോയേനെ.. " "അതിന്ന് എന്തുണ്ടായി എന്നാ ഈ പറയുന്നേ., ഞാൻ എന്താ ചെയ്തേ... " "വേണ്ട,ഒച്ച വെച്ച് നാട്ടുകാരെ കൂടി കേൾപ്പിക്കേണ്ട... വീട്ടിൽ എത്തട്ടെ... " ****************************** "ആ മോളു വന്നോ... എന്താ രുക്കു ഇവള്ടെ മിസ്സ്‌ പറഞ്ഞേ... " "അത് അത് അമ്മേ.... അവിടെ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അമ്മയോട് പറഞ്ഞു. അതു കേട്ടപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അമ്മേടെ കണ്ണ് നിറഞ്ഞു. "ചേച്ചി... ഞാൻ ഒന്ന് പറഞ്ഞോട്ടെ.... പ്ലീസ്... " "എന്താ നിനക്ക് പറയാൻ ഉള്ളത്.. നിനക്ക് അവനെ അറിയില്ല എന്ന് അല്ലെ... വേണ്ട നീ ഇനി ഒന്നും പറയേണ്ട .. " "അല്ല അതല്ല പറയാൻ ഉള്ളത്... എനിക്ക് അവനെ അറിയില്ല.. ശരിയാ... ഞാൻ രണ്ടു പ്രാവശ്യം മാത്രേ അയാളെ കണ്ടിട്ട് ഒള്ളു...." "എടി നിനക്ക് തല്ല് കിട്ടാത്ത കുറവാ... ജീവനെ പോലെ നോക്കിയതിന്ന് ഇയ്യ് തന്ന ശിക്ഷ.... " പാവം അമ്മ കരഞ്ഞു കൊണ്ട് അവളോട്‌ പറഞ്ഞു. "അതിന്ന് ഞാൻ എന്ത് തെറ്റ് ചെയ്തു... എനിക്ക് അല്ല പകരം ചേച്ചിക്കാ ആ അടിയുടെ കുറവുള്ളത്.. " അവളുടെ സംസാരമത് കേട്ടതും അമ്മ അവൾക്കു നേരെ കയ്യോങ്ങി. "എടി എന്ത് പറഞ്ഞേടി.... നീ വലിയ വർത്താനം ഒക്കെ എവിടുന്നാ പഠിച്ചേ... " അതു കണ്ടപ്പോൾ ഞാൻ തടഞ്ഞു. "വേണ്ട അമ്മേ അവൾ പറയട്ടെ.. അവൾ വലുതായത് നമ്മൾ അറിഞ്ഞില്ല അല്ലെ... " "അല്ല ചേച്ചി... അയാൾ എനിക്ക് അല്ല ലെറ്റർ തന്നത്. പകരം ചേച്ചിക്ക് ആണ്... " "എനിക്കോ......" "അതെ... അതിന്ന് മുമ്പ് ഒരു ദിവസം അയാൾ വന്നു എന്റെ അടുത്തേക്ക്. "കുട്ടീടെ പേര് വീണ എന്ന് അല്ലെ... രാധേടെ സിസ്റ്റർ.... " "അല്ല, ഞാൻ ലക്ഷ്മി ആണ്... രുക്കു വിന്റെ സിസ്റ്റർ.... " "ഹോ.....എന്റെ കൂടെ പഠിച്ചയാളുടെ സിസ്റ്റർ നെ പോലെ ഉണ്ട് അതാ ചോദിച്ചത്.." "ഹോ... ok..." "ഒന്ന് നിന്നേ... ചേച്ചി എന്ത് ചെയ്യുന്നു... " "അല്ലാ അത് ഒക്കെ നിങ്ങൾ എന്തിനാ അറിയുന്നത് " "ഹോ... വേണ്ട അല്ലെ... Ok..." അതും പറഞ്ഞു അയാൾ പോകാൻ നിന്നതും ഞാൻ വിളിച്ചു പറഞ്ഞു. തൊട്ടടുത്ത സ്കൂളിൽ ടീച്ചർ ആണെന്ന്..അങ്ങനെ പിറ്റേന്ന് ഒരു ലെറ്റർ തന്നു ചേച്ചിക്ക് തരാൻ വേണ്ടി. .പക്ഷെ.... ഞാൻ അതു കീറി കളഞ്ഞു.അങ്ങനെ അതാണ് എന്റെ സ്കൂളിൽ ഉള്ള ടീച്ചർ കണ്ടത്.. "ഹോ... ആരാ അങ്ങനെ ഒരാൾ.. എന്നിട്ട് നീ എന്തെ എന്നോട് നേരത്തെ ഇത് പറഞ്ഞില്ല... " അവൾ പറഞ്ഞ മറുപടി കേട്ടു ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. *(തുടരും )* തെറ്റുകൾ തിരുത്തി വായിക്കുക *💔ഇഷ്ട്ടമാണ് എന്നാലും.... 💔* *✍Shareefa Ashraf* *part = 2* *===========================* ഹോ..... ആരാ അങ്ങനെ ഒരാൾ ..എന്നിട്ട് നീ എന്താ എന്നോട് നേരത്തെ പറയാഞ്ഞേ... അവൾ പറഞ്ഞ മറുപടി കേട്ടു ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. "എന്തിനാ ചേച്ചി ഇങ്ങനെ കണ്ണ് ഉരുട്ടി നോക്കുന്നെ...ഇപ്പോൾ അത് രണ്ടും ഇങ്ങോട്ട് പറിഞ്ഞു വീഴും... ഞാൻ തെറ്റ് വല്ലതും പറഞ്ഞോ... " "ഇല്ല നീ ശരി തന്നെ ആണ് പറഞ്ഞത്.. എനിക്ക് ഇഷ്ട്ടം അല്ല ഈ പ്രേമം, സ്നേഹം... എന്നൊക്ക കേൾക്കുന്നതു തന്നെ.. അത് എന്നും അങ്ങനെ തന്നെ ആയിരിക്കേയും ചെയ്യും.അതിന്റ കാരണം നിനക്ക് അറിയാവുന്നതും ആണ് ... " "അതോണ്ട് തന്നെ പറയാൻ മടിച്ചതും.. " ഇതെല്ലാം കേട്ടപ്പോൾ അമ്മ കണ്ണും നിറച്ചു കൊണ്ട് അകത്തേക്ക് പോയി. പാവം അല്ലാതെ എന്ത് ചെയ്യും ആ പാവം. "എന്നാൽ ഇനി അയാൾ വരിക ആണെങ്കിൽ ഇയ്യ് പറഞ്ഞേക്ക്... ഇന്റെ കല്യാണം ഉറപ്പിച്ചു എന്ന്. കേട്ടല്ലോ.... അല്ലാതെ വഴിയിൽ വെച്ച് ഒരുത്തനോടും സൊള്ളാൻ നിൽക്കണ്ട, അത് ഇനി എന്നെ ചോദിച്ചോ അതല്ല ഇനി നിന്നെ പറ്റി ആണേലും ശരി... " "ഓക്കേ... ന്റെ പൊന്നൂ... മ്മൾ ഒന്നും മിണ്ടുന്നില്ലേ... " "ഒന്ന് പോടീ... " **************************** സത്യം പറയാലോ.... അവളുട കാര്യം മിസ്സ്‌ പറഞ്ഞപ്പോൾ ഞാൻ എത്ര ടെൻഷൻ അടിച്ചു എന്ന് എനിക്കും ഗുരുവായൂർ അപ്പനും മാത്രേ അറിയൂ.... ഒരിക്കലും സുമതി ടീച്ചർടെ മക്കൾ വഴി പിഴച്ചു എന്ന് നാട്ടുകാർ പറയരുത്... ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല. നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ ഉള്ളത് ആണ്. ചോദ്യങ്ങൾ ഒന്നും തയ്യാർ ആക്കിയിട്ടു കൂടി ഇല്ല. ഇനി എപ്പോ ആണ് അതൊക്ക. എടിപിടീ കുളിച്ചു അതിനുള്ള തയ്യാറിൽ ആയിരുന്നു. ഒരു വിധം ആയപ്പോ ആണ് അമ്മയുടെ വിളി വന്നേ. "രുക്കു... വന്നു അത്തായം കഴിച്ചേ... എന്നിട്ട് വേണം എനിക്ക് ഇതൊക്ക എടുത്തു വെച്ച് കിടക്കാൻ... " പാവം .... ഞങ്ങൾക്ക് വേണ്ടി കുറെ കഷ്ട്ടപ്പെട്ടു പാവം. ഇപ്പോഴും കഷ്ട്ടപ്പെടുന്നുമുണ്ട്. വേഗം ബുക്സ് എല്ലാം മടക്കി വെച്ച് നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു. അങ്ങനെ അന്നത്തെ പ്രഭാതവും പിറവിഎടുത്തു. സ്കൂളിൽ ചെന്നപ്പോ ആണ് അറിഞ്ഞത് ഇന്ന് പുതിയ സാർ വരുന്ന വിവരം.ഫിസിക്സ്‌ പഠിപ്പിച്ചു കൊണ്ടിരുന്ന രാജൻ സാർ ട്രാൻസ്ഫർ ആയി പോയിട്ട് അതിന്റെ പകരം ആയിട്ട് ആണ് സാർ വരുന്നത്. ക്ലാസ്സ്‌ ഉള്ള കാരണം ഞാൻ ക്ലാസ്സിൽ കയറി. എക്സാം ആണ് ഫസ്റ്റ് പിരീഡ്.എല്ലാർക്കും പേപ്പർ കൊടുത്തു ചെയറിൽ പോയി ഇരുന്നു. അതിനിടയിൽ... "എന്താ മിഥുൻ അവിടെ ഒരു ബഹളം.... " "അത്.... ഈ ഗോകുൽ എന്നോട് ഓരോന്ന് ചോദിക്കുക ആണ് ടീച്ചർ... " "എടാ... ഞാനോ.... ടീച്ചർ... ഇവൻ എന്നോട് ഇങ്ങോട്ട് ചോദിച്ചതാ... അല്ലാത ഞാൻ... " "ആ മതി, പരീക്ഷക്ക് വല്ലതും എഴുതണം എന്ന് ഉണ്ടെകിൽ തലേ ദിവസം പഠിച്ചു വരണം. അല്ലേൽ അവനവന് അറിയുന്നത് മാത്രം എഴുതി പോണം.. അത് എങ്ങനെ ഇവിടെ വന്നിട്ട് അല്ലെ ഇന്നാ ക്ലാസ് ടെസ്റ്റ്‌ എന്ന് അറിയുന്നത് തന്നെ.... " അതൊക്ക കഴിഞ്ഞു സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ആണ്പുതിയ സാർ വന്ന വിവരം ബിന്ദു ടീച്ചർ പറഞ്ഞത്. ആൾ ചെറുപ്പക്കാരൻ ആണത്രേ.... *************************** ഹായ്.... ഞാൻ ഹരിദാസ്.... നിങ്ങളുടെ പുതിയ ഫിസിക്സ്‌ സാർ. അറിയാലോ. .....ഇന്ന് പഠിപ്പ് ഇല്ല. നമുക്ക് ഇന്ന് പരിചയപ്പെടാം. Ok..." "സാർ.... സാറിന്റെ വീട് എവിടെ ആണ്..." മ്മൾ പാവം ഒരു മലപ്പുറംകാരൻ ആണ് ട്ടോ ... (അങ്ങനെ ഞങ്ങൾ പാവങ്ങൾ ഒന്നും അല്ല 😏) "സാറിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.... " "വീട്ടിൽ അമ്മയുണ്ട്, അച്ഛൻ മരിച്ചു പോയി, പിന്നെ ഒരു അനിയത്തി ഉണ്ട്. അവൾ പത്തിൽ പഠിക്കുന്നു. ഇത്രേം പോരെ.. ... " "പോരാ.. അപ്പോൾ കല്യാണം കഴിഞ്ഞില്ല എന്ന് സാരം.. " "ആ അതുകൊള്ളാം.... പരിചയപ്പെടാം എന്ന് പറഞ്ഞപ്പോൾ അവിടെ വരെ എത്തി കാര്യങ്ങൾ.എനിക്ക് കുറച്ചു കാലം കൂടി സമാധാനം ആയി ഇരിക്കണം എന്ന് ആഗ്രഹം ഉണ്ടെന്നു.. വിട്ടേക്ക് മ്മൾ പാവാണ്‌ ട്ടോ.. ആട്ടെ ഇനി നിങ്ങൾ ഓരോരുത്തരും പറ..." **************************** അപ്പോൾ നിങ്ങൾക്കും എന്നെ മനസ്സിൽ ആയില്ലേ.. ഞാനാ ഹരിദാസ്, ആ ഇതിലെ ഹീറോ എന്ന് പറയാമോ അറിയില്ല. ഇടക്ക് ആരേലും കയറി വന്നാലോ... അതോണ്ട് മ്മക്ക് നോക്കാം. ഇനി എന്നെ മുഴുവൻ പേര് വിളിച്ചു കഷ്ട്ടപ്പെടുത്താൻ എനിക്ക് തീരെ താല്പര്യം ഇല്ല. അത് കൊണ്ട് നിങ്ങൾ എന്നെ ഹരി എന്ന് വിളിച്ചോ.. അപ്പോൾ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.... **************************** അങ്ങനെ.. അതൊക്ക കഴിഞ്ഞു നേരെ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ തലക്ക് കയ്യും വെച്ച് എന്തോ ചിന്തിച്ചു നിൽക്കുന്ന അവളെ കണ്ടത്. "എന്താടോ ഇത്ര ആലോചന, വല്ലോരും തേച്ചോ... " അത് പറഞ്ഞതെ ഓർമ ഒള്ളു. പിന്നെ അവിടെ എന്താ നടന്നത് എന്ന് എനിക്ക് അറിയില്ല. എന്റെ നേരെ തുരുക്കനേ നോക്കുന്ന ടീച്ചറെ ആണ് ഞാൻ കണ്ടത്. *(തുടരും )* തെറ്റുകൾ തിരുത്തി വായിക്കുക. *💔ഇഷ്ട്ടമാണ് എന്നാലും... 💔* *✍Shareefa Ashraf* *പാർട്ട്‌ = 3* *==========================* അത് പറഞ്ഞ ഓർമ്മയെ എനിക്ക് ഒള്ളു.പിന്നെ അവിടെ എന്താ നടന്നത് എന്ന് മ്മക്ക് അറിയില്ല . എന്റെ നേരെ തുറുക്കനേ നോക്കുന്ന ടീച്ചറെ ആണ് ഞാൻ കണ്ടത്. "എന്തെ, അങ്ങനെ ആണെങ്കിൽ തനിക്ക് വല്ല നഷ്ട്ടവും ഉണ്ടോ... ഇനി തിരിച്ചു ഞാൻ അങ്ങോട്ട് തേച്ചു എന്നും വരും. ഇതിൽ ഒക്കെ തനിക്ക് എന്താ പ്രോബ്ലം..... പറ.... " ഞാൻ അവളുടെ മുന്നിൽ ഒരു പൂച്ച കുഞ്ഞിനേ പോലെ പമ്മി നിന്നു.എന്ത് മറുപടി പറയും എന്ന് ഓർത്തു കൊണ്ട്. 🤔 ആ ആലോചന നിന്നത്, അവളു നെറ്റി ചുളിച്ചു ഒരു മാതിരി നോട്ടം എനിക്ക് നേരെ തൊടുത്തു വിട്ടപ്പോഴാണ്. ഇനി എന്ത് കുന്തം ആണാവോ പറയാൻ പോവുന്നത്. കാണാൻ കൊള്ളും എന്നേ ഒള്ളു ഒരു വകക്ക് കൊള്ളൂല. സ്വഭാവം പോരാ.... അഹങ്കാരി. തീരെ ബഹുമാനം ഇല്ല. ഒന്നും ഇല്ലേലും ഞമ്മൾ ഒരു മൊഞ്ചൻ അല്ലെ 😁 "അല്ലാ,....താൻ ആരാ...എന്താ ഇവിടെ കാര്യം..." ഓ... അപ്പോൾ അതാണ് കാര്യം. ഇവൾക്ക് എന്നേ അറിയില്ല. അതിന്റെ സിമ്പൽ ആണ് ഈ പുരികം കൊണ്ട് ഉള്ള കളി. "അതെ... ഞാനോ... ഞാൻ മീൻ വാങ്ങാൻ വേണ്ടി വന്നതാ കൊച്ചേ..... അല്ല പിന്നെ...." അവൾക്ക് എന്റെ സംസാരം അത്ര പിടിച്ചില്ല എന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാം.. "ഓ ആണോ.. എന്നാൽ നേര വിട്ടോ... കുറച്ചു അപ്പുറം പോയാൽ മാർക്കറ്റാ... " അപ്പോൾ ഇവൾ വിചാരിച്ച പോലെ അല്ല.... അങ്ങനെ വിടാൻ പാടില്ലല്ലോ... "എന്ത് പരാജയം ആണ് പെണ്ണെ നീ.... സ്കൂളിൽ സാധാരണ ടീച്ചർ വരും, കുട്ടികൾ വരും രക്ഷിതാക്കളും വരും. ഏതായാലും ഞാൻ കുട്ടി അല്ല, പിന്നെ എന്റെ മാര്യേജ് കഴിഞ്ഞിട്ടില്ല, അതോണ്ട് ആ സാധ്യതയും തള്ളി കളയാം... പിന്നെ ഉള്ള ചോയ്സ് ടീച്ചർ.... ഞാനാ പുതുതായി വന്ന സാർ..... " *************************** അപ്പോൾ ഇവൻ ആയിരുന്നു ആ പുള്ളി.... ഇവൻ എന്താ വാജകമടിയിൽ ആണോ ഡിഗ്രി എടുത്തത് ആവോ.... "എന്താ മാഡം ഇപ്പോൾ തിരിഞ്ഞില്ലേ... " അവന്റ ആ സംസാരം കേട്ടപ്പോൾ ആണ് ചിന്തയിൽ നിന്നും ഉണർന്നത് തന്നെ. "ഓ സോറി... ഞാൻ അറിഞ്ഞില്ല, എനിക്ക് കയിഞ്ഞ hour ക്ലാസ്സ്‌ ഉണ്ടായിരുന്നു അതാ.. " "ഓ ഇറ്റ്സ് ഓക്കേ... എനിക്ക് പ്രശ്നം ഒന്നും ഇല്ലെടോ... ഏതായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് ഞാൻ പറയാം ആരാ എന്ന്. ഹരിദാസ്... ഹരി എന്ന് വിളിക്കും... വീട് മലപ്പുറം... വീട്ടിൽ അമ്മ, അനിയത്തി,... പിന്നെ ഞാനും ഇതൊക്ക ആണ് ന്റെ വിശേഷങ്ങൾ. " "ഓ... ഐആം രുക്മിണി... ഇവിടെ അടുത്ത് ആണ് വീട്..അമ്മയും രണ്ട് അനിയത്തിമാരും അവരുടെ പുന്നാര ചേച്ചിയായി ഞാനും.. അങ്ങനെ പോണൂ . " എന്തോ .. വല്ലാത്ത ഒരു അടുപ്പം തോന്നുന്നു ഹരിയോട്.... മുമ്പ് എങ്ങോ പരിചയം ഉള്ള ഒരാളെ പോലെ ആണ് സംസാരം. ഇങ്ങള് ചിന്തിച്ചു കൊണ്ട് ഇരിക്കുകയാവും ഇപ്പോൾ അവൻ എന്നൊക്ക വിട്ടു ഹരി ആയോ എന്ന്. അതിന്റ ഉത്തരം ആണ് മുകളിൽ പറഞ്ഞതുട്ടോ...... അതെ.... എന്തോ കണക്ഷൻ ഉള്ള പോലെ... അല്ലേൽ ഒരു ദിവസം... ഒരുനേരം കണ്ടപ്പോൾ മാത്രം താൻ ഒരാളോട് അടുക്കുക ഇല്ല. അതും ഒരു ആണിനോട്‌..... *********************************** അവൾ എന്താ ഇത്ര ആലോചിച്ചു നിൽക്കുന്നത്. ഇനി എന്നേ എങ്ങാനും അറിയോ അവൾക് 🤔ഏയ് എവിടുന്ന്... ഏതായാലും ആൾ കൊള്ളാം... രുക്കു... നൈസ് നെയിം.. അന്ന് യാത്ര പറഞ്ഞപ്പോൾ രുക്കുവിനോടും പറഞ്ഞു... "അപ്പോൾ ടീച്ചറെ മ്മൾ പോവുക ആണ് ട്ടോ... ഒന്നും മനസ്സിൽ വെക്കേണ്ട... " "ഓ അതിനെന്താ മാഷേ.. ആയിക്കോട്ടെ... " "അപ്പോൾ നാളെ കാണാം... " "ഓ... ഞാൻ നാളെ വരില്ല... നാളെ ഞായർ ആണേ... " "ശ്ശോ ആണോ ഞാൻ അതങ്ങു മറന്നു പോയി ... " അതും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു പോയി. എന്തോ അവളെ കണ്ടപ്പോൾ മുതൽ ഞാൻ ദിവസം പോലും മറക്കാൻ തുടങ്ങിയിരിക്കുന്നു...മോഡേൺ അല്ല താനും എന്നാൽ ഗ്രാമീണ ടച്ച്‌ അല്ല താനും.... രണ്ടും കൂടി കലർന്ന അവളുടെ ആ ക്യാരക്റ്റർ.... അതാണ് മറ്റുള്ളരിൽ നിന്നും അവളെ വെത്യസ്തമാക്കുന്നത്. ഓരോന്ന് ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല, നോക്കിയപ്പോൾ ലക്ഷ്മി വന്നിട്ടുണ്ട്. "ടി ഇന്ന് അവൻ വന്നിരുന്നോ.... " "ആര്?....." "മറ്റേ ലവൻ.... " "ഏത് ലവൻ... " എനിക്ക് അറിയാം.. അത് അവൾക്ക് മനസ്സിൽ ആയി എന്നുള്ളത്. പിന്നെ എന്താന്നു വെച്ചാൽ എന്റെ വായയിൽ നിന്നും കേൾക്കാൻ നില്ക്കാ... ഞാൻ പറയും..... നീ നോക്കി നിന്നോ.. "എന്താ ചേച്ചി..... ഒരു ദീർഘ വീക്ഷണം... " "എങ്ങനെ ഉണ്ടാവാതെ ഇരിക്കും. നിന്നെ പോലെ ഉള്ളവർ ഉണ്ടാകുമ്പോൾ ഇതല്ല ഇതിൽ അപ്പുറം വീക്ഷിക്കും..... " "ഓ അങ്ങനെ എങ്കിൽ അങ്ങനെ ഞാൻ മറുതല പറയുന്നില്ല. എന്നാലും ആരുടെ കാര്യം ആണ് ചേച്ചി പറഞ്ഞത്. എനിക്ക് അങ്ങോട്ട് ഓടിയില്ലട്ടോ.... " എന്റെ ദൈവമേ... അപ്പോൾ ഇവൾ ഇത് വരെ ഇത് വിട്ടില്ലേ.... ഞാൻ കരുതി അവൾ മറന്നു കാണും എന്ന്... അതോ.... അത് നിന്റെ കെട്ടിയോൻ.... ഒന്ന് പോടീ... മനുഷ്യനേ മെനക്കെടുത്താനായിട്ട് ... " അതും പറഞ്ഞു കൊണ്ട് ഞമ്മൾ ഉള്ളിലോട്ടു പോയി. അപ്പോൾ ആണ് ലച്ചു ആ കാര്യം പറഞ്ഞത്... അത് കേട്ടതും ഭൂമി രണ്ടായി പിളർന്നു ഞാൻ അതിൽ താഴ്ന്നു പോയെങ്കിൽ എന്ന് തോന്നി പോയി എനിക്ക്.... 😉... തെറ്റുകൾ തിരുത്തി വായിക്കുക. *💔ഇഷ്ട്ടമാണ് എന്നാലും ...... 💔* *✍ Shareefa Ashraf* *part = 4* *÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷* അത് കേട്ടതും ഭൂമി രണ്ടായി പിളർന്നു ഞാൻ അതിൽ താഴ്ന്നു പോയെങ്കിൽ എന്ന് തോന്നി പോയി എനിക്ക് ആ നിമിഷം. "എന്താ ലച്ചു നീ ഈ പറയുന്നത്?.. " "ഇതു വരെ ചേച്ചിക്ക് മനസ്സിൽ ആയില്ലേ... മലയാളം... " "ദേ പെണ്ണെ തമാശ വിട്,.... അവൻ എന്താ പറഞ്ഞതു ലച്ചു ... " "അങ്ങനെ ഒന്നും പറഞ്ഞില്ല. പക്ഷെ ഇപ്രാവശ്യം എനിക്ക് അല്ല എഴുത്ത് തന്നത്. മ്മടെ രേവതി ഇല്ലേ ഓൾടെ കയ്യിൽ ആണ് കൊടുത്തത്.അവൾ പറഞ്ഞു ഇത് നിനക്ക് തരാൻ പറഞ്ഞു എന്ന്... " "ഓ... ഇയാൾ ഇത് എന്ത് ഭാവിച്ചിട്ട് ആണ്.. ഇനി അതും കൂടി കംപ്ലയിന്റ് ആക്കും ടീച്ചേർസ്..." അതിനിടയിൽ ആണ് ലച്ചു ഒരു പോയിന്റ് പറഞ്ഞത്. അത് മ്മക്ക് അത്ര സുഗിച്ചില്ല. "ചേച്ചി... ഇൻക്ക് ഒരു ഡൌട്ട്.... ചേച്ചിക്ക് ഈപ്രേമം, കാതൽ, ലവ്... ഇതൊക്ക അലർജി ആണെന്ന് അറിയുന്ന ഏതോ ഒരാൾ ആണ് അയാൾ. അതാ നേരിൽ വരാതെ ഇങ്ങനെ ഇട്ടു കളിപ്പിക്കുന്നത്.. എന്ത് പോയിന്റ് ആണ് ഞാൻ പറഞ്ഞെ ല്ലേ... ചേച്ചി കുട്ടിക്ക് ഇത് തോന്നിയില്ലല്ലോ... " എന്ന് പറഞ്ഞു കൊണ്ട് അവൾ കോളർ പൊക്കി കാണിക്കുന്നതായി അഭിനയിച്ചു. "ടി... നീ എന്റെ കയ്യിൽ നിന്നും മേടിക്കും... നോക്കിക്കോ.. " "ആ ശരിയാ മിക്കവാറും ചേച്ചി അയാളുടെ കയ്യിൽ നിന്നും മേടിക്കും... ഇന്റെ ചേച്ചി അയാൾ രണ്ടും കല്പിച്ചു കൊണ്ട് ഇറങ്ങിയേക്കുവാ.... " "ആണോ.... നന്നായി അല്ല പിന്നെ, ആട്ടെ ആ ലെറ്റർ ൽ എന്തായിരുന്നു... " അത് പറഞ്ഞപ്പോൾ അവൾ നിന്നു പരുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ഞാൻ ഊഹിച്ചു... അത്ര നല്ലതോന്നും ആയിരിക്കില്ല അതിൽ എന്ന് . "പറയെടി... എന്തായിരുന്നു എന്ന്... " "Hi... മുത്തൂസേ.... " എന്ന് അവൾ പറഞ്ഞതും ഇൻക്ക് ദേഷ്യം വന്നു. "നിർത്തെടി അവളുടെ ഒരു കൊഞ്ചൽ... " "അയ്യോ ... ഞാൻ അല്ല, അയാൾ എഴുതിയത് ആണ് ഞാൻ പറഞ്ഞെ... " അത് കേട്ടപ്പോ ഞാൻ അവളെ നോട്ടം കൊണ്ട് കൊന്നില്ല എന്നേ ഒള്ളു.. മുത്തൂസ്....അവന്റ മടിയിൽ ഇരുത്തി പേരിട്ടത് ആണെന്ന് തോന്നുന്നു.....Dg&$%%$%$#@%*&%$😡 അവൾ തുടർന്ന് പറഞ്ഞു. "അപ്പോൾ ഇനി നമുക്ക് നേരിൽ കാണാം.... ബൈ.. " എന്ത് !!!!!!!!!!! നേരിൽ കാണാം എന്നോ.....ന്റെ ഭഗവതി..... ഇങ്ങു വരട്ടട്ടോ... അത് അയാളുടെ അവസാന വരവ് ആകും. അതും പറഞ്ഞു മ്മൾ കലി തുള്ളി അകത്തേക്ക് പോയി. *________________________________* "ഹരിയേട്ടാ....ചോറുണ്ണാനായി അമ്മ വിളിക്കുന്നു... " ഹേമ വന്നു വിളിച്ചപ്പോൾ ഞാൻ താഴേക്കു പോവാൻ നിന്നതും എന്റെ ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ സേതു ആണ്. ടി... നീ പൊക്കോ. ഞാൻ ഈ കാൾ ചെയ്തു വരാട്ടോ.. " ആ സേതു എന്താടാ ...." "ടാ മുത്തെ , ആകെ പ്രശ്നം ആയി ... " (ഹരി യുടെ ചങ്ക് ആണ് സേതു.... ) "എന്താടാ കാര്യം വാ തുറന്നു പറ... " "അത്,.. അത് പിന്നെ.. അവടെ കല്യാണം ഉറപ്പിച്ച പോലെ ആണ് ഹരി . നന്ദു ഇപ്പോൾ വിളിച്ചു വെച്ചതെ ഒള്ളു. പെണ്ണ് ഒടുക്കത്തെ കരച്ചിൽ ആണ്. എന്തേലും പെട്ടന്ന് ചെയ്യണം, ഇല്ലേൽ അവൾ വല്ല കടും കയ്യും ചെയ്യും എന്നാ എന്റെ പേടി . ഒരു പൊട്ടി പെണ്ണാടാ ന്റെ നന്ദു... "ആ നമുക്ക് നോക്കാം ഇയ്യ് ടെൻഷൻ ആവാതെ ഇരിക്ക് , നമുക്ക് പരിഹാരം ഉണ്ടാക്കാം നാളെ തന്നെ.... " "മ്മ്,... പറഞ്ഞാ പോരാ, നാളെ ഞായർ അല്ലെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു , നാളെ നമ്മൾ അവളുടെ വീട്ടിൽ പോവുന്നു, കാര്യം അവതരിപ്പിക്കുന്നു, ബാക്കി ഒക്കെ വഴിക്ക് വെച്ച് നേരിടാം. ഇനിയും എനിക്ക് എന്റെ പെണ്ണിന്റ കണ്ണീർ കാണാൻ വയ്യാ.. " "നിന്റ തീരുമാനം അതാണെങ്കിൽ അത് നടക്കട്ടെ. ഞാൻ ഉണ്ടാകും കൂടെ എന്തിന്നു മേതിന്നും. " "താങ്ക്സ് ടാ... " "ഒന്ന് പോടാ... അപ്പോൾ നാളെ കാണാം. Ok.ബൈ.. " "ഹാ... ബൈ.. " സേതു സ്നേഹിക്കുന്ന പെണ്ണാണ് നന്ദു, നന്ദിനി... അവൾക്ക് കല്യാണ ആലോചന തകർതിയായി നടക്കുന്നു എന്ന് സേതു മുമ്പ് പറഞ്ഞിരുന്നു. ഇത്ര പെട്ടന്ന് ശരി ആകും എന്ന് കരുതിയില്ല.ഇനി ഏതായാലും നാളേക്ക് വർക്ക്‌ ആയി. ഹരിയേട്ടാ...... ദേ വന്നു വീണ്ടും വിളി.ഈ പെണ്ണിനെ കൊണ്ട് തോറ്റു. ഇതിനെ ഒക്കെ കെട്ടുന്നവന്റെ ഗതികേട്. ഹോ, സ്നേഹിച്ചു കൊല്ലാ പെണ്ണ് എന്നേ... ഞാൻ കഴിക്കണം, എന്നാലേ അവൾ ഉണ്ണൂ..... ദാ വരുന്നു ഹേമ...... **************************** എന്നാലും ആരാ അയാൾ.... എന്തിനാ ഇങ്ങനെ മറഞ്ഞു നിൽക്കുന്നതു ആവോ... ഇനി ലച്ചു പറഞ്ഞ പോലെ ആവോ... ആലോചിച്ചു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. നമുക്ക് നേരിൽ കാണാം എന്ന്.... എന്നിട്ട് എവിടെ?... ഇനി നാളെ എങ്ങാനും മുന്നിൽ വരോ ആവോ.... ശ്ശോ.. ഇപ്പോൾ വട്ടു പിടിക്കും എനിക്ക്... വരട്ടെ, ഏതായാലും ന്റെ മുന്നിൽ വരുമല്ലോ.അപ്പോൾ നോക്കാം .നാല് വർത്താനം പറയണം അയാളോട് .. ചേച്ചി... ഇതാ പാൽ... അവൾ വിളിച്ചതു ഞാൻ കേട്ടില്ല. ചേച്ചി...... വീണ്ടും അവളുടെ കാറൽ കേട്ടപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നതു തന്നെ... "ഇത് പിടിക്ക്, എനിക്ക് പോയി ഉറങ്ങണം.... " അപ്പോഴും ഞാൻ ആ ഒരു ചിന്തയിൽ ആയോണ്ട് ആണെന്ന് തോന്നുന്നു അവൾ ആ ഗ്ലാസ്‌ എന്റെ കയ്യിൽ തന്നിട്ട് പോയി. മ്മടെ വീട്ടിലെ അമ്മിണിപ്പശുവിന്റെ പാലാ.... ഇപ്പോൾ അത് കുടിച്ചു രാത്രി ഒരു ശീലം ആയി പോയി. വീണ്ടും ആലോചിച്ചു വല്ല ഭ്രാന്ത് വരുമോ എന്ന് കരുതി ആ പരിപാടി നിർത്തി പാലും കുടിച്ചു ഉറക്കത്തേ മാടി വിളിച്ചു. **************************** പിറ്റേന്ന് രാവിലെ..... അമ്മയോട് പറഞ്ഞു ഞാൻ മെല്ലെ അവിടുന്ന് ഇറങ്ങി, വരാൻ വൈകും എന്ന് പറഞ്ഞു കൊണ്ടാണ് പോന്നത്. ഇനി എന്തൊക്ക ആണാവോ അവിടെ നടക്കാൻ പോവുന്നത്. എന്തായാലും അവരുടെ കാര്യം ശരി ആക്കണം. *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക. സപ്പോർട്ട് ചെയ്യുന്നവർക്ക് ഒത്തിരി നന്ദി....* *💔ഇഷ്ട്ടമാണ് എന്നാലും..... 💔* *✍Shareefa Ashraf* *പാർട്ട്‌ = 5* *==========================* ഇനി എന്തൊക്ക ആണാവോ അവിടെ നടക്കാൻ പോവുന്നെ... എന്തായാലും അവരുടെ കാര്യം ശരിയാക്കി കൊടുക്കണം. താങ്ങായും തണൽ ആയും എനിക്ക് പ്രിയപ്പെട്ടവർ ചുരുക്കം പേരെ ഒള്ളു.. അവരുടെ സന്തോഷം ആണ് എനിക്ക് പ്രധാനം. "ടാ .... ഹരി എനിക്ക് എന്തോ പേടി പോലെ തോന്നുന്നു.. " "ഒന്ന് മിണ്ടാതെ ഇരിയെട.... ഒന്നും വരില്ല, ഞാൻ ഇല്ലേ നിന്റ കൂടെ... " "ആ, അതാണെന്റെ ഏറ്റവും വലിയ പേടി.. " "പോടാ ഉവ്വോ... ഇപ്പോഴും എനിക്കിട്ട് വാരുന്നോ... " "അതല്ലെടാ, എന്തേലും സംസാരം ഉണ്ടായാൽ ഇയ്യ് എന്നോടുള്ള നിന്റ ഇഷ്ട്ടം വെച്ച് മോശമായി ഒന്നും ചെയ്യരുത് ട്ടോ... " "ഓ... അപ്പൊ അതാണ് അനക്ക് ഇത്ര പേടി. ഇല്ലെടാ.. മ്മൾ സന്തോഷത്തോടെ തിരിച്ചു വരും ഇയ്യ് കണ്ടോ... അങ്ങനെ ഒരു അര മണിക്കൂർ കഴിഞ്ഞു കാണും ഞങ്ങൾ നന്ദു വിന്റെ വീട്ടിൽ എത്തി. സേതു വിന്റെ ഹൃദയം പട പാടാ മിടിച്ച്കൊണ്ടിരിക്കുന്നു. അത് കണ്ടു എനിക്ക് ചിരിയാ വന്നത്. "ടാ ധൈര്യം ഇല്ലേൽ പിന്നെ ഈ പണിക്ക് പോവരുത്. കേട്ടോ.. " "നീ പോടാ ഊളെ.... ധൈര്യക്കുറവു അന്റെ ഓൾക്ക് ചിലക്കാൻ നിൽക്കാതെ വാടാ .." ഏയ്!!!!!എന്താ പ്പോ ഇത്. ഇത് വരെ എലി ആയി നിന്ന ചെക്കൻ ഇപ്പോൾ പുലി ആയി മാറിയിരിക്കുന്നു. ഇത് എന്ത് മറിമായം. ഇനി ചിലപ്പോൾ അണയുന്നതിന്നു മുമ്പുള്ള ആളികത്തൽ ആണോ ഇത്?!!!!! ഞാനും അവന്ന് പുറകെ നടന്നു. പൂമുഖത്ത് തന്നെ... അവളുടെ അച്ഛൻ ഇരിക്കുന്നുണ്ട്. അത് കണ്ടിട്ട് സേതു ഒന്ന് എന്നേ നോക്കി. ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു കണ്ണ് ചിമ്മി കാണിച്ചു. ഞങ്ങളുടെ ആഗമനം അറിഞ്ഞു അവടെ അച്ഛൻ കണ്ണ് തുറന്നു നോക്കി. "ആ, വരിക,.... ഇരിക്കൂ... ആട്ടെ.. ആരാ മനസ്സിൽ ആയില്ലല്ലോ.... " അത് കേട്ടപ്പോ സേതു വിന്റെ മുഖം ഭയം കൊണ്ട് വിറക്കുന്നതാണ് ഞാൻ കണ്ടത് മെല്ലെ അവന്റെ കൈ പിടിച്ചു ആത്മ വിശ്വാസം നൽകി . "അച്ഛാ.... ഞാൻ നന്ദു വിന്റെ.... അല്ല നന്ദിനിയുടെ ഫ്രണ്ട് ആണ്. ഇത് എന്റെ ഫ്രണ്ട് ഹരി യും.... " അപ്പോഴും നിങ്ങൾ എന്തിനാ വന്നേ എന്ന ചോദ്യം അവളുടെ അച്ഛൻ ഞങ്ങൾക്ക് നേരെ തൊടുത്തു വിട്ടു. "എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടം ആണ്. അവൾക്കും അങ്ങനെ തന്നെ ആണ്. " "ടാ... വീട്ടിൽ കേറി വന്നു ഇല്ലാ വചനം പറയുന്നോ.... ഇറങ്ങി പൊക്കോണം ഇവിടെ നിന്നും... ഇനിയും ഇവിടെ നിന്നും ശബ്ദിച്ചാൽ " അയാൾ ഞങ്ങൾക്ക് നേരെ അട്ടഹസിച്ചു. ഒരു അച്ഛന്റ് കരുതൽ അതാണ് ഇപ്പോൾ അയാൾ കാണിക്കുന്നത്. ഇനി എന്റെ അവസരം ആണെന്ന് എനിക്ക് തോന്നി. "അച്ഛാ നിങ്ങൾ കുറച്ച് സമയം എനിക്ക് അനുവദിക്കുമെങ്കിൽ ഒരു കാര്യം പറയാമായിരുന്നു. " അവർ മെല്ലെ അടങ്ങി. "ഇവൻ അവളെ ജീവന് തുല്യം സ്നേഹിക്കുന്നു തിരിച്ചു അവളും അങ്ങനെ തന്നെ.... പക്ഷെ... അവൾ ഒരിക്കൽ പോലും ഇവനോട് മറ്റൊരു അർത്ഥത്തിൽ പെരുമാറിയിട്ടില്ല, തിരിച്ചു ഇവനും. അന്നേ അവൾ പറഞ്ഞിരുന്നു. അമ്മ നഷ്ട്ടപെട്ട എന്നേ ഇത്ര വരെ പോറ്റി വളർത്തിയ അച്ഛൻ കൈ പിടിച്ചു തന്നാൽ അല്ലാതെ നന്ദു സേതു വിന്റെ പെണ്ണ് ആവില്ല എന്ന്. ഇതു കേട്ടതും അയാളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു . അത് കണ്ടപ്പോൾ സേതു മുന്നോട്ട് വന്നു അച്ഛന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. പോന്നു പോലെ നോക്കാം എന്ന് ഞാൻ പറയുന്നില്ല, എന്റെ ചങ്കിൽ ജീവൻ ഉള്ള കാലത്തോളം സ്നേഹം കൊടുത്തു കൊണ്ട് ഞാൻ നോക്കിക്കോളാം നന്ദുവിനെ. എനിക്ക് തന്നൂടെ അവളെ .. അത് പറഞ്ഞതും അയാൾ സേതുവിനെ കൂട്ടി പിടിച്ചു. "നീ യാട ന്റെ നന്ദുവിന്നു യോജിച്ചവന്..... നിന്നെ മതി അവൾക്ക്... " ആ സുന്ദര മുഹൂർത്തത്തിന്നു സാക്ഷി ആയി ഞാനും നിന്നു. "മോൾ വന്നിട്ട് പറയാം, കുട്ടി വീട്ടുകാരെ കൂട്ടി ഒരൂസം വരൂ... " അങ്ങനെ അതിനൊരു തീരുമാനം കണ്ടു പുഞ്ചിരിയോട് കൂടി ഞങ്ങൾ അവിടുന്ന് ഇറങ്ങി. "ടാ ഇൻക്ക് വിശ്വാസം വരുന്നില്ല. ..ഒന്നും എന്താല്ലേ ഇത്ര പെട്ടന്ന് സംഭവിച്ചത്... " "അതെ... അതെ.... ഞാൻ ഇടപെട്ടില്ല എങ്കിൽ എല്ലാം ചീറ്റി പോയേനെ.... എന്നിട്ട് വേം നടന്നു പോലും.... " "ടാ ചക്കരെ ഇജ്ജ് മുത്താണ്..... മുത്ത്.." "ടാ, ടാ ഓവർ ആക്കല്ലേ.... " "അവൾ അറിയുമ്പോൾ ഒരുപാട് സന്തോഷിക്കും അല്ലെടാ..... ഇന്ന് ഞങ്ങളുടെ ദിവസം ആണ്.. " ************************************ എന്താ എനിക്ക് പറ്റിയെ?.... ഞാൻ എന്തിനാ അയാളെ കുറിച്ച് ആലോചിച്ചു വെറുതെ എന്റെ സമയം കളയുന്നെ..... ആരായാലും മുന്നിൽ വരുമല്ലോ, അപ്പോൾ അറിയാം.... അപ്പോൾ ആണ് അമ്മ വന്നു നന്ദുന്റെ വിശേഷം പറഞ്ഞത്. "അമ്മ എന്താ ഈ പറയുന്നേ....." "അപ്പോൾ ഇയ്യ് ഒന്നും കേട്ടില്ലേ... ഏട്ടൻ ഇപ്പോൾ ഫോൺ ചെയ്തു വെച്ചിട്ടെ ഒള്ളു. ഇന്ന് പയ്യൻ വന്നു അവളെ പെണ്ണ് ചോദിച്ചു പോലും.ആദ്യം എതിർത്തു. പിന്നെ പയ്യന്റെ ചങ്ങാതി ഇടപെട്ടപ്പോൾ അങ്ങനെ ഏട്ടന്ന് ബോദിച്ചപ്പോൾ അത് നടത്താം എന്ന് വെച്ചു.... " "ഓ, അങ്ങനെ വരട്ടെ വെറുതെ അല്ല അവൾക്ക് ഓരോ ആലോചന വരുമ്പോയും ഒരു മൗനവൃതമെന്ന് ഇപ്പോൾ അല്ലെ ഓടിയത്. ഏതായാലും അവളുടെ സന്തോഷം പോലെ നടക്കട്ടെ... " "മ്മ്, നീ അവളുടെ 3മാസം ഇളയത് ആണ്, അപ്പോൾ നിനക്കും അതിന്ന് ഉള്ള പ്രായമൊക്കെ ആയി തുടങ്ങി... " അത് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞതായി കണ്ടു. "എന്റെ പൊന്നമ്മേ എന്നെ അത്രക്ക് മടുത്തോ.. എനിക്കിനിയുമൊരുപാട് കാലം ന്റെ മ്മേടെ കൂടെ കഴിയണം... എന്നിട്ട് നമുക്ക് നോക്കാം, ന്തേയ്‌..... അങ്ങനെ അല്ലെ.... സുമതിയമ്മേ... " "ടി.... നിന്നെ ഞാൻ.." ************************************ "അമ്മേ ഞാൻ പോയി ട്ടോ.... " "അത് എന്നോട് എന്തിനാ പറയുന്നേ... പോടാ, അല്ലേലും നിന്റെ ആരാ ഞാൻ, ആ സേതു വിനെ കണ്ടു പഠിക്ക്.പ്രേമിച്ചു ആണേലും അവന്ന് ഒരു പെണ്ണ് ആയി ....." "ഓ ഈ അമ്മേടെ ഒരു കാര്യം.... ഇങ്ങനെ ഒന്നിനെ ഞാൻ ആദ്യം ആയി കാണുക ആണെ....വെറുതെ അല്ല അന്ന് അപ്പൻ മയങ്ങി പോയത്.." "ഓ ഏറെ ഗുണമായി.... അല്ലാതെ എന്തടാ.... മോനെ എനിക്കും ഒരു മരുമോളെ കൊണ്ട് താടാ .... " "വെയിറ്റ് ചെയ്യ് അമ്മാ.... അമ്മേടെ പ്രാർത്ഥന ദൈവം കേൾക്കും... " അതും പറഞ്ഞു മ്മൾ അവിടുന്ന് സ്കൂട്ട് ആയി. സ്കൂളിൽ എത്തിയപ്പോൾ ഒരു ആൾ കൂട്ടം. ഒരിടത്തു കരഞ്ഞിരിക്കുന്ന ടീച്ചറെ ആണ് ഞാൻ കണ്ടത്!!!!!!!. *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക.* *ഒരു ചെറുകഥ ആണ്* *ഉദ്ദേശിച്ചത്. പക്ഷെ എഴുതി വന്നപ്പോൾ പാർട്ട്‌ ആയി പോയി.* *💔ഇഷ്ട്ടമാണ് എന്നാലും...... 💔* *✍Shareefa Ashraf* *പാർട്ട്‌ =6* *±±±±±±±±±±±±±±±±±±±±±±±±±±±±± സ്കൂളിൽ എത്തിയപ്പോൾ അവിടെ ഒരു ഒരു ആൾ കൂട്ടം.. ഒരിടത്തു കരഞ്ഞിരിക്കുന്ന ടീച്ചറെ ആണ് ഞാൻ കണ്ടത്. അത് കണ്ടപ്പോൾ ഞാൻ മ്മടെ രഘു മാഷിനോട്‌ ചോദിച്ചു. "എന്താ പറ്റിയെ എന്തിനാ ടീച്ചർ കരയുന്നെ.. " "അതോ.... അത് ഒരുത്തൻ വന്നു ബഹളം ഉണ്ടാക്കി പോയി.. " "എന്തിനാണ് അയാൾ ബഹളം വെച്ചേ.... " "അത് അയാളിൽ നിന്നും കുറച്ചു പണം കടം വാങ്ങി പോലും അത് ചോദിക്കാൻ വന്നു അതാ... " "അതിന്ന് ഇവിടെ ആണോ വരേണ്ടേ ... " എനിക്ക് എന്തെന്നില്ലത്ത ദേഷ്യം അരിച്ചു കയറി.. റാസ്ക്കൽ .... അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ... എല്ലാരും പിരിഞ്ഞു പോയി. പക്ഷെ... അവൾ മാത്രം അവിടെ ഇരുന്നു. "അല്ലാ പോരുന്നില്ലേ... ഇവിടെ ഇരിക്കുകയാണോ.. തന്നെ ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നു അല്ലെ... താൻ എന്നേ ഒരു നല്ല ഫ്രണ്ട് ആയി കണ്ടു ഷെയർ ചെയ്തു കൂടെ... തന്റെ ഉള്ളിലെ ഭാരം ഒന്ന് കുറയുകയും ചെയ്യും " "മ്മ്, എന്തോന്ന് അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല. അച്ഛൻ പോയപ്പോ ജീവിതം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാതെ പാതി വഴിയിൽ നിന്നപ്പോൾ കുറച്ചു പണം കടം വാങ്ങി അയാളിൽ നിന്നും. ഇപ്പോഴും കൊടുത്തു വീട്ടുന്നുണ്ട്.കഴിഞ്ഞ തവണ മുടങ്ങി എന്ന് മാത്രം. അതിനാ അയാൾ വന്നേ... പിന്നെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ ഞങ്ങൾക്ക്. അപ്പോൾ എന്തും വിളിച്ചു പറയാം. ..." "ഓഹോ.... അച്ഛൻ മരിച്ചിട്ട് എത്ര വർഷം ആയി... " അത് കേട്ടപ്പോൾ അവൾ പൊട്ടി ചിരിച്ചു. ഇവൾക്ക് എന്താ കരഞ്ഞു കരഞ്ഞു വട്ടു പിടിച്ചോ? ... അമ്മാതിരി ചിരി ആയിരുന്നു കേട്ടോ.. "ദേ എന്തെ ഇങ്ങനെ നോക്കുന്നെ.. എന്റെ അച്ഛൻ മരിച്ചു എന്ന് തന്നോട് ആരാ പറഞ്ഞത് ... മൂപ്പര്, മൂപ്പര് ക്ക് ഇഷ്ട്ടമുള്ള പെണ്ണിന്റ ഒപ്പം സുഖം ആയി കഴിയുന്നു. അങ്ങനെ അമ്മയും ഞങ്ങൾ മൂന്ന് പെണ് കുട്ടികളും തനിച്ചായി. അച്ഛനു അമ്മയെ സ്നേഹിക്കാൻ കഴിയുന്നില്ല പോലും കൂടെ ഉള്ള സഹ പ്രവർത്തക... അവരുടെ ഹസ്ബൻഡ് മരിച്ചു ഒരു മകൻ ഉണ്ട് പോലും, അങ്ങോട്ട് ചേക്കേറി.... ഇപ്പോൾ ഒരു വിവരവും ഇല്ല. ആദ്യം ഒക്കെ ബന്തുക്കൾ ഉണ്ടായിരുന്നു. അവരെ കൊണ്ട് ഒക്കെ എത്ര സഹായിക്കാൻ കഴിയും. പിന്നെ എല്ലാം എന്റെ തലയിൽ ആയി. ഇപ്പോഴാ ഒരു വിധം റെഡി ആയി ജീവിക്കാൻ തുടങ്ങിയത്. ഇതൊന്നും ഞാൻ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. തന്നെ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്ന പോലെ..... അതാ... " അവൾ പറഞ്ഞ ഓരോ കാര്യവും എന്റെ ഉള്ളിൽ തട്ടി. "അയാടെ അഡ്രെസ്സ് പറ... ഞാൻ പോയി രണ്ട് തെറി പറയാട്ടോ... തെണ്ടി %$@%&-$#@%#.." "വേണ്ട, വിട്ടേക്ക് താൻ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ... " "ഒന്നും ഇല്ലെടോ എന്തോ തന്റെ വിഷമം കണ്ടപ്പോൾ..... " മുഴുവൻ പറയാൻ അവൾ എന്നേ അനുവദിച്ചില്ല. "കണ്ടപ്പോൾ.... സഹതാപം തോന്നി അല്ലെ....വേണ്ട മാഷേ.... വിട്ടേക്ക്.. " "ന്നാ ക്ലാസ്സിൽ പോവാൻ നോക്ക്.." "ഹാ.... " പാവം ഒത്തിരി സങ്കടം ഉണ്ട് അവൾക്ക്. ശരിക്കും എന്തിനാ രുക്കു നീ ഇത്രയും പാവം ആവുന്നേ... ഞാൻ ആരാ എന്ന് നീ അറിയുമ്പോൾ എന്നേ തള്ളി പറയുമോ?,,, അല്ലാ രുക്കു വിനു അറിയില്ല ഞാൻ ആരാ എന്ന്. ഇനി നിങ്ങൾക്ക് അറിയോ?.,, എവിടുന്ന് അല്ലെ... ഞാൻ പറയാം കുറച്ച് വെയിറ്റ് ചെയ്യൂ ട്ടോ.. *************************** ഹരിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ മനസ്സിൽ നിന്നും ഒരു ഭാരം കുറഞ്ഞ പോലെ... എന്നും തനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടെകിൽ.... എന്നേ മനസ്സിൽ ആക്കുന്ന ഒരാൾ.... മറ്റാരിലും ഇല്ലാത്ത എന്തോ ഒന്ന് ഹരിയിൽ ഉണ്ട്.. അതിനിടയിൽ ബിന്ദു ടീച്ചർ... "രുക്‌മിണീ....അത്യാവശ്യത്തിന് കാശ് വേണേൽ എന്റെ കയ്യിൽ ഉണ്ട്... " "വേണ്ട ടീച്ചറെ.... അമ്മക്ക് ആവശ്യം വരും. ഒരുപാട് ചികിത്സ ചെയ്യുന്നത് അല്ലെ... എന്നാലും ടീച്ചർ ചോദിച്ചു വല്ലോ... " പാവാ ടീച്ചർ ... മക്കൾ ഇല്ല. ഒരു മകൾ ഉണ്ടായിരുന്നു. ചെറുപ്പത്തിൽ ഒരു അപകടം അതിൽ മരിച്ചു. അമ്മ വയ്യാതെ കിടപ്പിലും ആയി.ഭർത്താവ് ഈ അടുത്ത കാലത്ത് മരണപ്പെട്ടു. ഇതാണ് ജീവിതം. സങ്കടങ്ങളും യാദനകളും തീർത്തു വരാൻ ആവുമ്പോയെക്കും നാം ജീവിക്കാൻ മറക്കുന്നു. ഓരോരുത്തരും ഓരോ പ്രശ്നങ്ങൾ അഭിമുഗീകരിക്കുന്നു.. അത് നോക്കുമ്പോൾ നമ്മുടെത് എത്ര നിസ്സാരം. വീട്ടിൽ ചെന്ന് കേറിയതും ഞാൻ കട്ടിലിലേക്ക് വീണു. എന്തോ വയ്യായ്ക പോലെ... കുറച്ചു കഴിഞ്ഞു ഒരു തലോടൽ എന്ന് തൊട്ട് ഉണർത്തി. "ആ അമ്മയോ.... അമ്മേ അവർ വന്നില്ലേ... " "Mm.വന്നു ഇയ്യ് എന്താ മോളെ കിടക്കുന്നെ, വാ വന്നു മേൽ കഴുകി വല്ലതും കഴിക്ക് പെണ്ണെ... " "ദാ വരുന്നു അമ്മേ ചെറിയ ഒരു തല വേദന അതാ... " "എന്നാ മോൾ കിടന്നോ അമ്മ ചൂട് ഉള്ള ചായ കൊണ്ട് വരാം.. " "വേണ്ട മ്മേ... ഞാൻ വന്നു കുടിചോളാം ..ന്റെ അമ്മക്കിളി ബുദ്ധിമുട്ടണ്ട ട്ടോ... " അതും പറഞ്ഞപ്പോൾ അമ്മ പോയി. പാവം ഒന്നും അറിയേണ്ട, അല്ലെങ്കിലേ ഇപ്പോൾ ഒന്ന് നോർമൽ ആയി വരുന്നേ ഒള്ളു. അച്ഛൻ പോയ സങ്കടത്തിൽ തൂങ്ങാൻ കയർ എടുത്ത ആളാ. പിന്നെ ഈ ലെവലിൽ എത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടു . അന്നത്തെ ക്ഷീണം കൊണ്ട് നേരത്തെ ഉറങ്ങി പോയി. "പെണ്ണെ എന്ത് ഉറക്കമാ ഇത്, ഒന്ന് എണീക്കുന്നുണ്ടോ രുക്കു... അവർ പത്തു മണി ആവുമ്പോൾ ഇങ്ങു വരും. എണീറ്റു കുളിച്ചു വാടി... " ഞാൻ മനസ്സില്ല മനസ്സോടെ എണീറ്റു കുളിച്ചു. ഒരുങ്ങി നിന്നു..കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ശബ്ദം കേട്ടു. അവർ വന്നു എന്ന് തോന്നുന്നു. അമ്മ എന്റെ കയ്യിൽ ചായ എടുത്തു തന്നു. എനിക്ക് ആണേൽ ഒരു ചമ്മൽ ഒക്കെ ഉണ്ട്. അത് ഏതു പെണ്ണിനും കാണുമല്ലോ... ഞാൻ മന്ദം മന്ദo നടന്നു ചെക്കന്റെ മുന്നിൽ ചെന്ന് ചായ നീട്ടി. "അയ്യോ അതല്ല, അത് ചെക്കന്റെ ചങ്ങാതി ആണ്, ദേ അതാ പയ്യൻ.. " അമ്മാവൻ ആണ് അത് പറഞ്ഞത്. ഞാൻ തല ഉയർത്തി നോക്കിയതും മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി. ഹരി !!!!ഇവൻ.... ഇവൻ എങ്ങനെ ഇവിടെ.... *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക.* *💔ഇഷ്ട്ടമാണ് എന്നാലും....💔* *✍Shareefa Ashraf* *പാർട്ട്‌ =7* *######################* അമ്മാവൻ പറഞ്ഞതു കേട്ടപ്പോൾ ഞാൻ തല ഉയർത്തി നോക്കി. മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി. ഹരി ഇവൻ... ഇവൻ എങ്ങനെ ഇവിടെ?.... അപ്പോൾ ഹരി ക്ക് തന്നെ ഇഷ്ട്ടം ആയിരുന്നോ?.. അതോ സ്വാഭാവികമായി ഇവിടെ എത്തി പെട്ടത് ആണോ?., "മതിഎടോ ഇങ്ങനെ നോക്കിയത്... താൻ എന്താ എന്നേ ആദ്യം ആയിട്ട് കാണുന്ന പോലെ...." അല്ല ചേച്ചി ഇന്ന് സ്കൂളിൽ പോവുന്നില്ലേ... ഇങ്ങനെ കിടന്നാൽ എങ്ങനെ... ലച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉറക്കിൽ നിന്നും ഉണർന്നത്. അപ്പോൾ എല്ലാം ഒരു സ്വപ്നം ആയിരുന്നു ല്ലേ.... എന്താ ഞാൻ അതിൽ ഹരി യെ കണ്ടത്?... എന്താ ഇതിന്റെ ഒക്കെ അർത്ഥം.... ഒന്നും മനസ്സിൽ ആവുന്നില്ല ല്ലോ ന്റെ ദേവി.... ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയി. ഹരിയുമായി ഉള്ള സൗഹൃദം വളർന്നു വന്നു. ഒരു നല്ല സുഹൃത്.....ആ പതവി ഭംഗി ആയി അവതരിപ്പിക്കാൻ അവന്ന് കഴിയുന്നുണ്ട്. പലപ്പോഴും ഇതേ പോലെ ഒരു പാതി തനിക്ക് ഉണ്ടായെങ്കിൽ എന്ന് ഞാൻ പലവട്ടം ആലോചിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ ഒരിക്കലും ഞാൻ ഹരിയേ ആ ഒരു കണ്ണ് കൊണ്ട് കണ്ടില്ല. ഇപ്പോഴും എന്റെ പുറകെ നടന്ന ആ മഹാൻ അയാളെ കുറിച് ഒരു വിവരവും ഇല്ലല്ലോ..... നോക്കാം എല്ലാത്തിനും പെട്ടന്ന് തന്നെ ഒരു തീരുമാനം ആവും എന്ന് എന്റെ മനസ്സ് പറയുന്നു. . *************************** നന്ദു വിന്റെ വിവാഹം ഉറപ്പിച്ചു. ഇനി അവരെ അങ്ങനെ കയർ ഊരി വിടാൻ പറ്റില്ല ല്ലോ ... ഞാൻ ഒരു ചടങ്ങിലും പങ്കെടുതില്ല. അമ്മ പോയി എല്ലാം കൂടി വന്നു. ഇനി ഒരു ആഴ്ച ഉണ്ട് കല്യാണത്തിന്. അതിന്റ ഒരുക്കങ്ങൾ നടന്നു വരിക ആണ് ഇപ്പോൾ. "ടാ സേതു ഇനിയെങ്കിലും ഒന്ന് സ്പീഡ് ആവട്ടെ എല്ലാത്തിലും, ആദ്യത്തേ പോലെ അല്ല ഇനി ഒരു പെണ്ണ് കയറി വരാൻ പോവാ... " "ഓ അവന്റ ഒരു ചളി.. ഞാൻ എങ്ങനെ ആണോ ഇതുവരെ അതുപോലെ ആയിരിക്കും ഇനി അങ്ങോട്ടും. പിന്നെ അറിയാത്ത ആരും അല്ലല്ലോ. മ്മടെ നന്ദു അല്ലെ... " "Mm, ഇതു കഴിഞ്ഞു വേണം എന്റെ ഉള്ളം അവളോട് തുറക്കാൻ.. " അങ്ങനെ കല്യാണ ദിവസം... "ചേച്ചി അവരുവന്നു... " "ആണോ.. വാ ലച്ചു.. നമുക്ക് നോക്കാം.. '" അവർ രണ്ടു പേരും സേതുവിനെ നോക്കുന്ന തിരക്കിൽ ആണ്. ലച്ചു നേരെ നോക്കിയത് ഹരിയെ ആണ്... "ആ ചെക്കൻ പൊളി ആണ് ല്ലേ ലച്ചു... " "അല്ലാ അത് ചേച്ചി ... ദേ അയാൾ.. " "ഏതു അയാൾ നീ എന്താ ഈ പറയുന്നേ... " "ചേച്ചിക്ക് ഇന്നാള് ലെറ്റർ തരാൻ പറഞ്ഞ ആളില്ലേ... ആ കല്യാണചെക്കന്റെ അടുത്ത് നിൽക്കുന്ന ആൾ ആണ്.. " ലച്ചു അത് പറഞ്ഞതും ഞാൻ അയാളെ നോക്കി... "ഇത് ഇത് ഹരി യല്ലേ.. അപ്പോൾ അത് ഹരി ആയിരുന്നോ... അവൻ എന്തിനാ ഇങ്ങനെ ഒരു നാടകം കളിച്ചേ... ഒന്നും മനസ്സിൽ ആവുന്നില്ല. തല്ക്കാലം അറിഞ്ഞ ഭാവം നടിക്കണ്ട. എവിടെ വരെ പോകും എന്ന് അറിയാം. മനസ്സിൽ സന്തോഷം ഒക്കെ ഉണ്ട് എനിക്ക് അത് ഹരി ആണ് എന്ന് അറിഞ്ഞപ്പോൾ, പക്ഷെ... അവൻ എന്ത് നേട്ടത്തിന്നാ ഇങ്ങനെ ചെയ്തേ... എന്ന് അറിയണം... അങ്ങനെ കല്യാണം ഒക്കെ അടി പൊളി ആയി നടന്നു ഞാൻ ഹരിയുടെ കണ്ണിൽ പെടാതെ മാറി നടന്നു. വരട്ടെ.. ശരിയാക്കി തരാം... പിറ്റേന്ന് സ്കൂളിൽ... ഹരി യെ കണ്ടപ്പോൾ ഞാൻ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല. ഇങ്ങോട്ട് പറയുമോ എന്ന് നോക്കാം ഞാൻ ആയിട്ട് പറയില്ല അത് ഉറപ്പാ.. "ഹാ മാഷേ... മാഷ് ഇപ്പോൾ വല്യ തിരക്കിൽ ആണല്ലോ.. " "അതേടോ ആയിരുന്നു ഇപ്പോൾ അതൊക്ക തീർന്നു. ഫ്രണ്ട്ന്റെ മാര്യേജ്, അതിന്റ നെട്ടോട്ടം ആയിരുന്നു ഇത് വരെ.... തന്റെ നാട്ടിൽ നിന്നും ആണ് അവന്റ പെണ്ണ്, ഇന്നലെ നിങ്ങൾക്ക് ഉണ്ടായിരുന്നോ.. കളരിക്കൽ തറവാട്ടിൽ നന്ദിനി ആണ് വധു. " "ആ ഉണ്ടായിരുന്നു അമ്മ പോയിരുന്നു അത്രക്ക് വലിയ ബന്ധം ഒന്നും ഇല്ല.അതോണ്ട് ഞാൻ പോയില്ല...' അപ്പോൾ അങ്ങനെ ഒരു കള്ളം പറയാൻ ആണ് എനിക്ക് തോന്നിയത്. അല്ലെ... എന്റെ അമ്മായിടെ മോൾ(അച്ഛൻ പെങ്ങൾ ) ആണ് അവൾ.. എന്റെ വീട്ടിൽ കല്യാണം ഉണ്ടായിട്ട് ഞാൻ പോയില്ലേ... എനിക്കില്ലേ എന്ന്... ശിവ ശിവ നല്ല കഥ. "എന്താടോ താൻ ആലോചിച്ചു നിൽക്കുന്നെ... " അയ്യെടാ ഞാൻ പറയാം ഇപ്പോൾ മനസ്സിൽ ഉള്ളത്.അല്ലാ താൻ എന്ത് കരുതി ഞാൻ ഒന്നും അറിയില്ല എന്നോ..... താൻ അല്ലയോ എനിക്ക് ന്റെ ലച്ചുന്റെ കയ്യിൽ ലെറ്റർ കൊടുത്തു വിട്ടേ... ഇത് ഞമ്മൾ മനസ്സിൽ പറഞ്ഞതാ കേട്ടോ... ഞാൻ മാത്രം കേൾക്കാൻ.. ഞാൻ പറഞ്ഞില്ലേ പറയില്ല പറയില്ല എന്ന്. പിന്നേം ഇങ്ങനെ എന്നേ സംശയിക്കണോ.. 😠 "അല്ലാ തന്റെ കല്യാണം ഇല്ലേ, ഫ്രണ്ട് കെട്ടി, ഇനി താൻ എപ്പോ ആണ് എന്ന് ആലോചിച്ചു നിന്നതാ... " അവൻ എന്ത് മറുപടി പറയും എന്ന് ആലോചിച്ചു നിന്നു ഞാൻ.. പക്ഷെ അവൻ പഠിച്ച കള്ളൻ ആണ് ട്ടോ അങ്ങനെ ഒന്നും പിടി തരില്ല. "ഓ....മനസ്സിന് പറ്റിയ ഒരു പെണ്ണ് വരട്ടെ... അപ്പൊ നോക്കാം.. " അവന്റ ഒരു കോമഡി, പറ്റിയ പെണ്ണ് വന്നില്ല പോലും. ഇവൻ എന്തിനാ എന്നോടുള്ള ഇഷ്ട്ടം ഒളിക്കുന്നത്... ഇപ്പോൾ ശരി ആക്കി തരാം ട്ടോ.. ഈ ചോദ്യം തന്നെ ഒത്തിരി വെള്ളം കുടിപ്പിക്കും.. എന്നൊക്ക മ്മൾ മനസ്സിൽ പറഞ്ഞു. "ഓ... അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ... എന്നേ പോലെ ഉള്ള ഒരാൾ മതിയോ.. ഞാനും നോക്കാം അങ്ങനെ ഉള്ള ഒരു പെണ്ണിനെ.. " "അയ്യോ വേണ്ടായേ... ഞാൻ ഈ ജന്മം കെട്ടുന്നില്ല പോരെ... " അതും പറഞ്ഞു അവൻ എന്റെ മുന്നിൽ തൊഴുതു നിന്നു. "എന്നാ ശരി വേണ്ടേ വേണ്ട.. " മെല്ലെ അവൻ അവിടുന്ന് സ്കൂട്ട് ആയി. ഇനി ഞാൻ വേറെ വല്ലതും ചോദിച്ചാലോ എന്ന് കരുതി ആവും. ******************** ************* ഓഹ്, അവൾ അത് ചോദിച്ചപ്പോൾ പറയണം എന്ന് ഉണ്ടായിരുന്നു എന്റെ മനസ്സിന്ന് ഇണങ്ങിയ പെണ്ണ് താൻ ആണെന്ന്. തന്നെ പോലെ ഉള്ള ഒരാളെ അല്ല,തന്നേയാണ് എനിക്ക് വേണ്ടത് എന്ന്. തന്നെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഇവിടെ വന്നത് എന്ന് . തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എന്നും എല്ലാം പറയാമായിരുന്നു.അങ്ങനെ പറഞ്ഞാൽ അവൾടെ ഭാഗത്തു നിന്നുള്ള പ്രതികരണം എങ്ങനെയായിരിക്കും എന്നോർത്തുള്ള പേടി കൊണ്ട് ഒരു അക്ഷരം പോലും വായിൽ നിന്നും വന്നില്ല എന്നതാണ് സത്യം. അവളോടുള്ള ഫ്രണ്ട്ഷിപ്പ് പോലും അത് വഴി നിന്നു പോയാലോ എന്നായിരുന്നു അപ്പോൾ മനസ്സിൽ മുഴുക്കേ... വയ്യാ അവളെ പിണക്കാനായി, എനിക്ക് കഴിയില്ല അതിന്ന്. അതിന്ന് വേണ്ടി അല്ല ഞാൻ ഇങ്ങോട്ട് വന്നേ.. അവളുടെ അച്ഛൻ അവരെ അങ്ങനെ ഒരു അവസ്ഥയിൽ ആക്കിയ ശേഷം അവൾക് ഈ സ്നേഹം, പ്രണയം എന്ന വാക്കിനോട്‌ ഒക്കെ പുച്ഛം ആണെന്ന് ഒക്കെ അറിയാം. പക്ഷെ... എനിക്ക് ആണെങ്കിൽ അവൾ ഇല്ലാതെ പറ്റുകയും ഇല്ല. വല്ലാത്ത കുരുക്ക് ആണല്ലോ ഈശ്വരാ ഇത്... നീ തന്നെ ഒരു വഴി കാണണട്ടോ... ഞാൻ ഒരു പാവാണ്‌.അവളും അങ്ങനെ തന്നെ.. പാവം എല്ലാം നന്നായി നോക്കി നടത്തുന്നത് അവൾ തന്നെ അല്ലെ... എങ്ങനെ ആണ് ഞാൻ അവളുടെ പുറകെ കൂടിയത് എന്ന് നിങ്ങൾക്ക് അറിയില്ല ല്ലോ അല്ലെ... ശ്ശോ പറയേണ്ടേ... ഞാനും അത് മറന്നു . എന്നാ നാളെ പറയാം അതല്ലേ നല്ലത്. *(തുടരും )* *ഈ പാർട്ടിൽ അവസാനിപ്പിക്കാൻ നിന്നത് ആണ്. എഴുതി തുടങ്ങിയപ്പോൾ ചെറുകഥ ആയിരുന്നു ഉദ്ദേശം. പാർട്ട്‌ ഒക്കെ വിട്ട് ചെറുകഥയിൽ ഒതുങ്ങണം എന്നായിരുന്നു.പാർട്ട്‌ എഴുതി ശീലം ആയി പോയി .* *രണ്ടു മൂന്നു പാർട്ട്‌ അതിൽ അവസാനിക്കും.* *തെറ്റുകൾ തിരുത്തി വായിക്കുക* *💔ഇഷ്ട്ടമാണ് എന്നാലും... 💔* *✍Shareefa Ashraf* *പാർട്ട്‌ =8* *#####################* എങ്ങനെ ആണ് ഞാൻ അവളുടെ പുറകെ കൂടിയത് എന്ന് നിങ്ങൾക്ക് അറിയില്ലല്ലോ ശ്ശോ പറയണ്ടേ...ഞാൻ അതങ്ങു മറന്നു. അപ്പോൾ അതങ്ങു പറയാം... "ടാ ഹരി.... ഒന്ന് വാടാ... നട ഇപ്പോൾ അടക്കും... അവന്റ ഒരു ഒരുക്കാനം... അമ്പലത്തിൽ പോകാനാ.. അല്ലാതെ കല്യാണത്തിന് അല്ല... " "ടാ വരുന്നെടാ... ഒന്ന് നിൽക്കു മുത്തെ.. " അമ്മയോട് പറഞ്ഞു വേഗം അവിടുന്ന് തലയൂരാൻ നിൽക്കുമ്പോൾ ആണ് അമ്മേടെ സുപാർശ.... "മോനെ... ദേവിയോട് മനസ്സ് ഉരുകി പറ... ന്റെ അമ്മക്ക് വേഗം ഒരു മരുമോളെ കൊടുക്കണേ എന്ന്.. " "ഹോ തുടങ്ങിയോ പതിവ് പുരാണം പറച്ചിൽ.. " "ആ, ആടാ ഞാൻ പറയും എനിക്ക് നീ ഒന്നല്ലേ ഒള്ളു... അതോണ്ടാ ഇത്ര ദൃതി. ഇല്ലേൽ നീ മൂക്കിൽ പല്ല് മുളക്കും കാലം വരെ നീ ഒറ്റത്തടി ആയി നിന്നേനെ... " "ഓ... ഇതൊക്ക കുറെ പ്രാവശ്യം പറഞ്ഞ സബ്ജെക്ട് അല്ലേ.. ഇനി എങ്കിലും ഒന്ന് മാറ്റിപിടി എന്റെ അമ്മക്കിളി... " "ആ നിർത്തി, ഞാൻ ഇനി ഈ വാക്ക് ഇവിടം വെച്ചങ്ങോട്ട് നിർത്താ...ഇനി നീ ഇങ്ങോട്ട് വരും ഈ കാര്യം പറഞ്ഞു കൊണ്ട് നോക്കിക്കോ... " അതുകേട്ടപ്പോൾ ഞമ്മൾ ഒന്ന് ചിരിച്ചു കൊടുത്തു. "ഏതായാലും അമ്മ പറഞ്ഞ സ്ഥിതി ക്ക് ഞാൻ പറഞ്ഞു നോക്കാം.. പിന്നെ നടന്നില്ലേ എന്റെ മെക്കിട്ട് കേറാൻ വരരുത്... " അപ്പോയെക്കും സേതു തൊണ്ട കീറി വിളിക്കുക ആണ്. പിന്നെ അവിടെ നിന്നില്ല, ഇനി നിന്നാൽ അവൻ ഇങ്ങോട്ട് കേറി വരും.. "യാത്രക്ക് ഇടെ... എന്താടാ അമ്മ ഇന്നും പതിവ് പല്ലവി തുടർന്നുവല്ലേ..." "ആ... അതെന്നെ ഒരു സുഖവും തരില്ല, പാവാ.. " "എന്നാ...ഹരി നിനക്ക് അവരുടെ ആ ആഗ്രഹം അങ്ങ് നടത്തി കൊടുത്തൂടെ.. അതല്ലേ നല്ലത്.. " "ആ ഇനി നീയും കൂടി തുടങ്ങിക്കോ.. അങ്ങനെ പെട്ടന്ന് നടത്താൻ പറ്റോ.. ആലോചിച്ചു കണ്ടും എടുക്കേണ്ടയോ.. പിന്നെ മാറ്റം വരുത്താൻ പറ്റില്ലല്ലോ..ഓരോന്നിനും അതിന്റ സമയം ഇല്ലേ സേതു.. അപ്പൊ നടക്കും " "ആ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ വിട്ടു. അതൊക്ക കഴിഞ്ഞു തൊഴുതു വരുമ്പോൾ... അപ്രതീക്ഷിതമായി ആ രണ്ട് കണ്ണുകൾ എന്നിൽ ഉടക്കി . ഹോ.... എന്താ... ഇത് സാക്ഷാൽ ദേവി മുന്നിൽ പ്രത്യക്ഷപ്പെട്ടതോ.... മുട്ടോളം നീണ്ടു നിൽക്കുന്ന മുടി, വാലിട്ടെയുതിയ മാൻ പേട മിഴികൾ.... അതിൽ ഭക്തി നിറഞ്ഞു തുളുമ്പി അവൾ അതാ ദേവിടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു. ഇത്ര കാലം ആയിട്ടും തനിക്ക് ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഇല്ല . "ടാ സേതു.. ഞാൻ പറഞ്ഞ സമയം ആയടാ മുത്തേ..." "എന്ത്... നിനക്ക് വട്ടായാ... " "ടാ... ആകും. അങ്ങോട്ട് നോക്ക്... അവളാ എന്റെ സങ്കൽപ്പത്തിൽ ഉള്ള പെണ്ണ്.. " ഞാൻ ചൂണ്ടി കാണിച്ച ഭാഗതെക്കു അവൻ നോക്കിയതും.. "ഇവളോ...നീ അത് വിട്ടേക്ക് മോനേ ഇത് നടക്കില്ല.... " "ഹേയ്... എന്താ നിനക്ക് അവളെ അറിയോ... " "അറിയില്ല.പക്ഷെ ആ കുട്ടിയെ കണ്ടിട്ട് നല്ല ഒരു പയ്യനെ കിട്ടാൻ ഉള്ള ചാൻസ് ഉണ്ട്. അതാ ഇയ്യ് വിട്ടേര്... " "ഒന്ന് പോടാ... ഇതു വരെ എനിക്ക് ഒന്നിനെ പിടിക്കാഞ്ഞിട്ട് ആയിരുന്നു. ഇപ്പോൾ ഒന്നിനെ പറ്റി വന്നപ്പോൾ ഓന്റെ ഒലക്കമേലെ ഡയലോഗ്... പോടാ ഉവ്വേ... ഞാൻ ഇനി അവളെ പുറകെ ആവും, ഈ ഹരിക്ക് ജനിച്ച പെണ്ണാ ഓൾ... " ഇന്റെ ഡയലോഗ് കേട്ടു ഓൻ ഒടുക്കത്തെ ചിരി ചിരിക്കുക ആണ്. "ഞാൻ ഒന്നും പറയുന്നില്ല പോരെ... എന്തായാലും നിന്റെ അമ്മേടെ പ്രാർത്ഥന ഫലിച്ചു. ഇനി അവളുടെ പുറകെ നിന്നും മാറാൻ എന്തേലും ചെയ്യേണ്ടി വരുമോ എന്നാ എന്റെ പേടി.., " ഓ... ഓന്റെ ആ ചിരി എന്നിൽ തെല്ലു ദേഷ്യം ഒന്നും അല്ല ഉണ്ടാക്കിയത്. ഉടനടി ഒരു ചവിട്ട് അങ്ങോട്ട്‌ കൊടുത്തു അവന്റെ കാലിൽ. അതോടെ അതിന്ന് ഒരു തീരുമാനം ആയി. "ടാ, നമുക്ക് അവളെ ഫോളോ ചെയ്യാം... നീ വാ.. " അവൾ ഒരു ഓട്ടോ പിടിച്ചു അതിൽ പോയി. പിന്നെ ഒന്നും നോക്കിയില്ല അവളുടെ പുറകെ ഞങ്ങളും വച്ചു പിടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി ഒരു ഇടവഴിയിലേക്ക് തിരിക്കാൻ നിന്നതും.. ചേച്ചി..... എന്ന വിളി കേട്ടു അവൾ തിരിഞ്ഞു നോക്കി. പിന്നെ അവർ സംസാരിക്കുന്നത് കണ്ടു. പിന്നെ അവളുടെ കയ്യിൽ പിടിച്ചു ആ കൊച്ചു പോയി. "ടാ സേതു അവളുടെ അനിയത്തി ആവും ല്ലേ.... " "മ്മ്, അത് ചിന്നു വിന്റെ സ്കൂളിലെ യൂണിഫോം അല്ലേ... അപ്പോൾ അവൾ പഠിക്കുന്നത് ആ സ്കൂളിൽ ആണെന്ന് അർത്ഥം.. " "താങ്ക്സ് ടാ.... ഇജ്ജ് മുത്താണ്... അപ്പോൾ അവളുടെ നാട് കിട്ടി, അനിയത്തിയെയും കണ്ടു പിടിച്ചു. ബാക്കി അവളിൽ നിന്നും അറിയാം... " "നീ എന്തിന് ഉള്ള പുറപ്പാടാ ഹരി.... " എന്ത് മറുപടി ആണ് ഞാൻ പറയാൻ പോവുന്നത് എന്ന് ഓർത്തു കൊണ്ട് അവൻ താടക്ക് കയ്യും കൊടുത്തു ബൈക്കിൽ ഇരിക്കാ... ", "എന്തോന്ന് എനിക്ക് അവളെ മാറി നിന്നു പ്രണയിക്കണം..എന്നും ഓർത്തു വെക്കാൻ പാകം ഒരു സ്റ്റോറി വേണം ഞങ്ങളുടെ ജീവിതത്തിൽ.. " "ഓ.... ഞാൻ ഉണ്ട് മുത്തെ നിന്റെ കൂടെ എന്തിന്നുമേതിന്നും.." ***************************** അങ്ങനെ ആണ് അവളെ കാണാതെ നേരെ ന്റെ അനിയത്തികുട്ടിടെ അടുത്തേക്ക് പോയത്. അവളെ ഞാൻ കെട്ടുമ്പോൾ അവടെ അനിയത്തി കുട്ടി എന്റെയും കൂടി അല്ലേ... അങ്ങനെ ആണ്...ലക്ഷ്മിയോട് രേണു അല്ലേ എന്ന് ചോദിച്ചതും അത് വഴി അവളുടെ പേരും രുക്കു വിന്റെ പേരും കണ്ടെത്തിയതും പിന്നെ രുക്കു എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ അവൾ ഒഴിഞ്ഞു പോവാൻ നിന്നു.എന്റെ ഭാഗ്യം കൊണ്ട് പിന്നെ അവൾ തിരിഞ്ഞു നോക്കി അതിന്ന് മറുപടി തന്നു. പക്ഷെ... ഞാൻ കൊടുത്ത ലെറ്റർ അവൾക്ക് കൊടുക്കാതെ കീറി കളഞ്ഞപ്പോൾ എനിക്ക് മനസ്സിൽ ആയി അവൾക്ക് ഇതിൽ ഒന്നും ഇന്ട്രെസ്റ് ഇല്ല എന്ന്. അങ്ങനെ ആണ് .....അവൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്തു കൊണ്ട് ഞാൻ അവളിലേക്ക് എത്തി പെട്ടത്. ലക്ഷ്മി സ്കൂളിന്റെ പേര് പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല,നേര അങ്ങോട്ട് ട്രാൻസ്ഫർ ആയി. ചുരുക്കി പറഞ്ഞാൽ ഞാൻ അവളെ കാണാൻ വേണ്ടി ആണ് അതിലും വല്യ സ്കൂളിൽ നിന്നും ഇങ്ങോട്ട് വന്നേ.. ഇതാണ് മ്മടെ സ്റ്റോറി.... എന്റെ വരവ് മുൻ കൂട്ടി അവളെ അറിയിച്ചിട്ടുണ്ടായിരുന്ന കാരണം കൊണ്ട് മാത്രം ആണ് അന്ന് എന്നേ കുറിച് ഓർത്തു കൊണ്ട് തന്നെ ആദ്യമായി അവൾ, എന്നോട് ചൂട് ആയതും .സത്യം പറഞ്ഞാൽ അതൊക്ക ഞാൻ നല്ലോണം ആസ്വദിച്ചു. അവളുടെ a മുഖം കാണുമ്പോൾ തന്നെ മനസ്സിന്ന് അത് കുളിര് കോരുന്ന കാഴ്ച ആണ്. *അവളും എന്നേ പ്രതീക്ഷിക്കുന്നുണ്ടാവുമോ.....* *അങ്ങനെ ഒരാളെ ഇതു വരെ കണ്ടു മുട്ടാത്ത സ്ഥിതിക്ക് മറന്നു കാണുമോ?...* *ഇനി അവളുടെ പുറകെ നടന്നത് ഞാൻ ആണെന്ന് അറിയുമ്പോൾ അവളുടെ പ്രതികരണം എന്താകും?.....* *അവൾ എന്നേ തള്ളി പറയുമോ?...* *അറിയിക്കണം എത്രയും പെട്ടന്ന് തന്നെ....* *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക...* ശരീഫ അഷ്‌റഫ്‌ *💔ഇഷ്ട്ടമാണ് എന്നാലും... 💔* *✍Shareefa Ashraf* *പാർട്ട്‌ =9* *################################## അവളും എന്നേ പ്രതീക്ഷിക്കുന്നു ണ്ടാവുമോ?,,, അങ്ങനെ ഒരാളെ കണ്ടു മുട്ടാത്ത സ്ഥിതിമറന്നു കാണുമോ?., ഇനി അവളുടെ പുറകെ നടന്നത് ഞാൻ ആണെന്ന് അറിയുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കും?.. അവൾ എന്നേ തള്ളി പറയുമോ?.. അറിയിക്കണം എല്ലാം എത്രയും പെട്ടന്ന് തന്നെ... എല്ലാം ആലോചിച്ചിട്ട്‌ ഉറക്കം പോലും വരുന്നില്ല. എന്തായാലും വേണ്ടി ഇല്ല, ഉടനെ പറയണം.. ഒന്ന് റിഹേഴ്സൽ നോക്കിയാലോ... "രുക്ക്മിണി... എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..." അപ്പോൾ അവൾ പറയും "എന്താ മാഷേ ഒരു മുഖവുര.. പറഞ്ഞോളൂ.. " "അത് ഞാൻ ടീച്ചറെ ഒത്തിരി സ്നേഹിക്കുന്നു. I mean.... WiIl you marry me.. " അപ്പോൾ അവൾ അവളുടെ മറുപടി പറയും.... "അതെ.... എനിക്കും മാഷേ,ഒരുപാട്.. *ഇഷ്ട്ടമാണ് എന്നാലും.....* വീട്ടിൽ വന്നു ചോദിച്ചൂടെ മാഷേ.. " ഹൈ വാ.... എന്ത് രസം ആയിരിക്കും അപ്പോൾ... അതും മനസ്സിൽ ആലോചിച്ചു ഞാൻ ഉറക്കിനെ കൂട്ട് പിടിച്ചു. ഇന്നലെ ഓരോന്ന് മനക്കോട്ട കെട്ടി ആലോചിച്ചതു കൊണ്ട് ഉറങ്ങാൻ വൈകിയോണ്ട് അതെപടി എണീക്കാനും വൈകി.ഹേമ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നെ... "എടി നിനക്ക് കുറച്ചു നേരത്തെ വിളിച്ചു കൂടായിരുന്നോ എന്നേ... " "അതിന്ന് ഞാൻ കരുതി ഏട്ടൻ എണീറ്റ് ബാത്ത്റൂമിൽ തപസ്സു ഇരിക്കുക ആണെന്ന്... " "ടി... ടി... കളിയാക്കുന്നോ.. മുട്ടെന്ന് വിരിഞ്ഞില്ല അപ്പോയെക്കും ഓൾടെ ഒരു കോമഡി... " "ഓഹ് കണക്ക് ആയിപ്പോയി, ഇവിടെ പാരഡി പറഞ്ഞു നിന്നോ...ടൈം ആണ് അങ്ങനെ പോവുന്നെ... " ആ, ശരിയാ.... അങ്ങോട്ട്‌ ചെന്നാൽ പ്രിന്സി വാൾ എടുക്കും. ഒന്നും നോക്കില്ല അവർ. അത്രയും സ്ട്രിക്ട് ആണ് പഠനകാര്യത്തിൽ. "നിന്നെ ഞാൻ പിന്നെ എടുത്തോളാം.. കേട്ടോടി കുട്ടി പിശാശേ..." "നീ പോടാ ഏട്ടാ.. " അവൾ മുഖം കനപ്പിച്ചു കൊണ്ട് അവിടുന്ന് പോയി. പിന്നെ എടി പിടി ആയിരുന്നു എല്ലാം. അവൾ ആൾ തരികിട ആണേലും പറഞ്ഞതു ശരി ആണ്. ഒരു കൊല്ലം വേണം എനിക്ക് കുളിക്കാൻ. എന്തോ ഇന്ന് പെട്ടന്ന് അതങ്ങ് തീർന്നു . ആ, അപ്പോൾ അവസരത്തിന്ന് ഒത്തു ഉയരാൻ മ്മക്കും അറിയാല്ലോ. സത്യം പറഞ്ഞാൽ ഇവൾ ഇല്ലാതെ എങ്ങനെ ആണ് ഈ വീട് കഴിയുക.കുറച്ച് കഴിഞ്ഞു ഇവൾ ഈ വീട്ടിലെ വെറും അതിഥി ആയി മാറുമല്ലോ... അപ്പോയെക്കും രുക്കുവിനെ കൊണ്ട് വരണം... അവൾക്ക് പകരം ആയിട്ട്.. ചിന്തയൊക്കെ കയിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ എല്ലാരുo വന്നിട്ടുണ്ട്. ഞാൻ ലെറ്റ്‌ ആയതു കാരണം എന്റെ നേരെ പ്രിൻസി കണ്ണ് ഉരുട്ടി നോക്കി. ഏതായാലും അത്രയും ബുദ്ധിമുട്ടി നോക്കിയതല്ലേ.. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. "എണീറ്റപ്പോൾ ഭയങ്കര തലവേദന, അപ്പോൾ കരുതി ഇന്ന് ലീവ് ആക്കാം എന്ന്. പിന്നെ എക്സാം അടുത്തില്ലയോ അതോണ്ട് ഉള്ള സുഖമിൽ അങ്ങ് പോന്നു. പിന്നെ ഒന്നും നോക്കിയില്ല മ്മള് അവിടുന്ന് പോന്നു. അന്നും ടീച്ചറെ കണ്ടപ്പോൾ പറഞ്ഞാലോ എന്ന് തോന്നി. പക്ഷെ മുന്നിൽ വന്നു നിൽക്കുമ്പോൾ ധൈര്യം കിട്ടിയില്ല. ഉത്തരം 'നോ ' എന്ന് ആണെങ്കിൽ പിന്നെ എങ്ങനെ ടീച്ചറെ ഫേസ് ചെയ്യും എന്നാ പേടി . ഒടുവിൽ പറയാൻ തന്നെ തീരുമാനിച്ചു. "ടീച്ചറെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് .. " "ആ മാഷ് പറഞ്ഞോളൂ.. എന്താ മാഷേ കാര്യം... " "അത് എനിക്ക്.... " അത് പറഞ്ഞതും ടീച്ചറെ ക്ലാസ്സിൽ ഉള്ള ഒരു കുട്ടി ഓടി വന്നു. "മിസ്സ്‌, അശ്വതി തല കറങ്ങി വീണു. ക്ലാസ്സിൽ വേറെ ആളില്ല... " അത് കേട്ടതും ഭയത്തോടെ ടീച്ചർ ഓടിപോയി.ഉള്ളിൽ ഉള്ളത് പറയാൻ കഴിയാത്ത ദുഃഖo കൊണ്ട് ഞാൻ അതും നോക്കി നിൽക്കാനേ എനിക്ക് ആയുള്ളൂ... ദൈവമേ...ആദ്യം തന്നെ മുടക്കം ആണല്ലോ, എവിടുന്നോ കടമെടുത്ത കുറച്ചു ധൈര്യം കൊണ്ട് ഉള്ളിൽ ഉള്ളത് മൊഴിഞ്ഞപ്പോൾ അത് കേൾക്കാൻ നിൽക്കാതെ അവൾ പോയി. ഹോ, ഈ സിറ്റുവേഷൻ വല്ലാത്ത ഒന്ന് തന്നേ, ഏതു കൊലകൊമ്പന്റെയും മുട്ട് വിറക്കും. ഹേമയോട് എന്തെല്ലാം പറയാറുണ്ട് താൻ . പക്ഷെ ഇവളോട് കഴിയുന്നില്ല.. ***************************** സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ പുറത്ത് കാർ കിടക്കുന്നതായി കണ്ടു. ആരാ ഇപ്പോൾ ഇങ്ങോട്ട് ഇതിൽ ഒക്കെ വന്നേ.. എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് അകത്തു നിന്നും ഒരാൾ കൊലായിലേക്ക് കയറി വന്നത്.... ഇത്.... ഇത്പ്പോ ആരാ... അയാൾ എന്നേ കണ്ടതും ചിരിച്ചു കാണിച്ചു. അമ്മേടെ ഏതേലും ബന്ധത്തിൽ ഉള്ളത് ആവും എന്ന് കരുതി ഞാനും ചിരിച്ചു കൊടുത്തു. ഇനി നമ്മൾ മര്യാദ കാണിച്ചില്ല എന്ന് പറഞ്ഞു അമ്മ പ്രശ്നം ഉണ്ടാക്കും. പിന്നെ മെല്ലെ അകത്തേക്ക് പോയി. അപ്പോൾ അവിടെ അമ്മയും വേറെ ആരോ കൂടി പൊരിഞ്ഞ സംസാരത്തിൽ ആണ് എന്ന് മനസ്സിൽ ആയി. ബാഗ് റൂമിൽ വെച്ച് മുഖം കഴുകി അവരുടെ അടുത്തേക്ക് പോയി. "ആരാ ഇത് രുക്മിണി അല്ലേ.. നീ അങ്ങ് വളർന്നു പോയല്ലോ... " ഞാൻ അവരെ തന്നെ നോക്കി നിന്നു.അച്ഛൻ പെങ്ങൾ ആണ്. സീത.... "അമ്മായി ആയിരുന്നോ... എപ്പോഴാ നിങ്ങൾ നാട്ടിൽ വന്നേ... " "മിനിയാന്ന്... നീണ്ട പത്തു വർഷം മ്മടെ നാട് വിട്ട് നിന്നു.ഇനി പോകുന്നില്ല. മടുത്തു അവിടുത്തെ ജീവിതം. ഇനി ശേഷിക്കുന്ന കാലം ഇവിടുത്തെ മണ്ണിന്റെ ചൂരും കൊണ്ട് കഴിയണന്നാ ആഗ്രഹം.. " "അത് നന്നായി അമ്മായി.. അല്ലാ പുറത്തു നിൽക്കുന്ന ആൾ... " എന്നേ മുഴുവൻ ആക്കാൻ അമ്മായി സമ്മതിച്ചില്ല. "അത് ന്റെ മോനാ.. ഗോപു,... നന്ദ ഗോപൻ ഓർമ്മ ഇല്ലേ നിനക്ക്?.. " "ഓ ഉണ്ട് ഗോപേട്ടനല്ലയോ.. " "അതെ ഗോപൻ തന്നേ.. " "കണ്ടാൽ തോന്നില്ല, ഇപ്പോൾ ഒരുപാട് മാറി പോയി.സത്യം പറഞ്ഞാൽ ആദ്യം കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയില്ല.." എന്നാൽ ഞാൻ അങ്ങോട്ട് പോവട്ടെ..." അവൾ പോയി കയിഞ്ഞതും...അവർ സംസാരം തുടർന്നു. "ഞാൻ അറിഞ്ഞു ഏട്ടൻ ചെയ്തത് ഒക്കെ.... പോട്ടെ പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ ഞാൻ ഇപ്പോൾ വന്നത് ഒരു കാര്യം പറയാൻ ആണ്. രുക്കു മോളെ തന്നൂടെ എന്റെ ഗോപന്ന്... " അത് കേട്ടതും അമ്മ ഞെട്ടി. "ചേച്ചി അത്... ഇപ്പോൾ.. എനിക്ക്" "അറിയാം ഏട്ടന്റെ പോലെ ആവും എന്ന് ഓർത്തു ആണോ... എന്നാ സംശയം വേണ്ട.ഞാൻ കല്യാണകാര്യം പറഞ്ഞപ്പോൾ ഒക്കെ അവൻ ഒഴിഞ്ഞു മാറി. ഞാനും അത് കാര്യം ആക്കിയില്ല, അവസാനം ആണ് അവൻ തുറന്നു പറഞ്ഞത്, അവന്റെ മനസ്സിൽ ഒരു പെണ്ണ് ഉണ്ടെന്ന്. അത് കേട്ടപ്പോൾ ആദ്യം ഒന്ന് ഞാൻ ഞെട്ടി. പിന്നെ അത് മോൾ ആണെന്ന് അറിഞ്ഞപ്പോൾ ആണ് അതിൽ നിന്നും മുക്തയായതെന്ന് പറയാം.. ഒരു കണക്കിന് അവന്ന് അവകാശപ്പെട്ടത്താന്നല്ലോ അവൾ... അവന്റെ മുറപെണ്ണ്.." "ഞാൻ ആലോചിച്ചു ഒരു തീരുമാനം പറയാം ചേച്ചി... " "ആ അത് മതി.... " ഇതൊന്നും അറിയാതെ രുക്കു ഹരിയെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു. **എന്നാലും എന്താകും ഹരി ക്ക് എന്നോട് പറയാൻ ഉണ്ടായിരുന്നത്?.....* **അവന്റെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന ഇഷ്ട്ടം തന്നേ അറിയിക്കാൻ ആണോ...* *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക.....* *💔ഇഷ്ട്ടമാണ് എന്നാലും..💔* *✍Shareefa Ashraf* *പാർട്ട്‌ =10* *=========================* "ആ, മോളെ ഞങ്ങൾ പോവാ ട്ടോ.. മോൾടെ അമ്മയോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്...ഉചിതം ആയ തീരുമാനം എടുക്ക്... എന്നാ പോട്ടെ.. " അവർ യാത്ര പറഞ്ഞു പോയി. എന്റെ നേര നോക്കി ഗോപു ഒന്ന് ചിരിച്ചു. എല്ലാം കൂടി വായിക്കുമ്പോൾ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്.. പിന്നെ അമ്മ എന്റെ അടുക്കൽ വന്നു പറഞ്ഞു. "മോളെ... നിന്നെ അവർ ഗോപുന്ന് ചോദിക്കുന്നുണ്ട്... " "ഹോ അപ്പോൾ അതാണ് കാര്യം.. അമ്മേ എനിക്ക് ഇത് വേണ്ട അമ്മേ.. ഇത് ശരി ആവില്ല... " "എന്താ മോളെ അവന്ന് ഒരു കുറവ്, പഠിപ്പ് ഇല്ലേ, സൗന്ദര്യം ഇല്ലേ.. ഇതു നടന്നാൽ മോളുടെ ഭാഗ്യം ആണ്.. " ആ ഭാഗ്യം എനിക്ക് വേണ്ടമ്മേ... എന്നേ ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരാൾ ഉണ്ട്.... "എന്താ മോളെ ഇയ്യ് ഒന്നും പറയാത്തെ.. " 'എനിക്ക് വേണ്ടമ്മേ.' "വേണം.... ഇത് നടന്നെ പറ്റൂ.. ഇല്ലേൽ അമ്മേടെ ശവം ആകും മോൾ കാണുക. എന്ത് വേണം എന്ന് ഇയ്യ് തീരുമാനം എടുക്ക് " "അമ്മേ... എന്തൊക്ക ആണ് ഈ പറയുന്നത്.... " "എന്താ സത്യം തന്നെ ആണ് ഞാൻ പറഞ്ഞത്.. ഇതുവരെ നമുക്ക് ആരും ഇല്ലായിരുന്നു ഇപ്പോൾ ആരൊക്കെ ഉണ്ട് എന്ന് തോന്നിയപ്പോൾ നീ അത് വേണ്ട എന്ന് വെക്കുന്നു. പിന്നെ ഞാൻ എന്ത് ചെയ്യണം. നീ പറ, നിന്റെ നന്മക്ക് വേണ്ടി ആണ് അമ്മ ഈ പറയുന്നത്. എന്റെ മോൾ മനസ്സിൽ ആക്ക്.എനിക്ക് എന്നുംഇങ്ങനെ കരഞ്ഞിരിക്കാൻ വയ്യാ അതോണ്ട് കൂടി ആണ് " അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി... ശരിയാ... അമ്മക്ക് കഷ്ട്ടപാട് മാത്രമേ ഉണ്ടായിട്ട് ഒള്ളു...അച്ഛൻ പോയ ശേഷം അമ്മ ഒന്ന് ചിരിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ആണ് അമ്മേടെ പ്രശ്നം... ഞാൻ സമ്മതിക്കണം... സമ്മതിച്ചേ പറ്റൂ.. മനസ്സില്ല മനസ്സോടെ അമ്മയോട് സമ്മതം പറഞ്ഞു. അപ്പൊ തന്നെ ആ വിവരം അമ്മ അവർക്ക് കൈമാറി. അതോടെ എന്റെ സ്വപ്‌നങ്ങൾക്ക് മേലെ അവർ അടിവര ഇട്ടു . വിവരം എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു എന്റെ തീരുമാനം കേട്ടപ്പോൾ അവർക്ക് സന്തോഷം ആയി പോലും കല്യാണം വേഗം നടത്തേണ്ടി വരും, ഗോപുന്ന് ലീവ് കുറവാ...അതോണ്ട് ഇനി ജോലിക്ക് പോവേണ്ട കല്യാണം അടുത്തില്ലയോ... നാളെ ജോലി റിസൈൻ ചെയ്തു പോരാൻ അവളോട്‌ പറ. അങ്ങനെ കുറേ കല്പനകൾ. എത്രയോ കഷ്ട്ടപ്പെട്ടു എനിക്ക് പഠിച്ചു കിട്ടിയ ജോലി ആണ്. എന്നിട്ട് അത് ഒറ്റ വാക്കിൽ നിർത്താൻ പറഞ്ഞാൽ.... അത് എന്ത് മാത്രം സങ്കടം എന്നിൽ ഉണ്ടാക്കും എന്ന് അവർ ഓർക്കുന്നെ ഇല്ല. കല്യാണം കഴിഞ്ഞാൽ ഗോപൻ പോകും. അപ്പോൾ എനിക്കും ജോലിക്ക് പോയിക്കൂടെ... അതിന്ന് അവരുടെ മറുപടി... അങ്ങനെ അവൾടെ സമ്പാദ്യം ഇവിടെ വേണ്ട... പിന്നെ അവിടെ വീട്ടിലേ കാര്യവും ഞാൻ നോക്കിക്കോളാം എന്ന് ഗോപൻ പറഞ്ഞു പോലും. *[കല്യാണം കഴിഞ്ഞു സ്വന്തം നാടും വീടും, പ്രിയപ്പെട്ടവരെയും താൽക്കാലികം വിട്ട് വരുന്നവൾ.. അല്ലേൽ അതിന്ന് മുന്നേ* *ഇപ്പോൾ* *ഈ പറഞ്ഞ* *സാഹചര്യം... അതിൽ അവളോട്‌ അത്* *ചെയ്യൂ.. ഇത് ചെയ്യൂ... എന്ന് പറയാതെ... എന്നാൽ മോളെ അത് അങ്ങനെ ആകാം അല്ലേ അപിപ്രായം ചോദിച്ചാൽ അത്* *അവൾക്ക് എത്ര സന്തോഷം നൽകും . എന്നാൽ അവൾ* *നിങ്ങൾക്ക് മരുമകൾ അല്ല മകൾ തന്നെ ആയിരിക്കും. കാരണം* *ഓരോരുത്തരും അവരവർക്ക് കിട്ടുന്നത് തിരിച്ചു നൽകാൻ ആണ് ആഗ്രഹിക്കുന്നതന്ന്. അത് സ്നേഹം ആയാലും അവക്ഞ ആയാലും...* *ഞാനും അങ്ങനെ തന്നേ......*] എനിക്കും ഉണ്ടാവില്ലേ മോഹങ്ങൾ.... സ്വപ്‌നങ്ങൾ... അതെല്ലാം എന്ത് കൊണ്ട് എനിക്ക് നിഷേധിക്കുന്നു. ഇനി എല്ലാം അവർ നോക്കി കൊള്ളാം എന്നാ പറയുന്നത്. എത്രയോ വട്ടം താൻ എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചു അന്തം വിട്ട് നിന്നിട്ടുണ്ട്. അപ്പോൾ ഒക്കെ എവിടെ ആയിരുന്നു ഇവർ ഒക്കെ. ഇപ്പോൾ എല്ലാം നോക്കാം എന്ന് പറഞ്ഞു വന്നിരിക്കുന്നു. ഇത് അവരോടു തന്നെ നേരിട്ട് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ...എന്റെ മേൽ അവർ തീർ എഴുതിയത് കൊണ്ട് മൗനം ആണ് ഉചിതം. അതെ ഇനി അങ്ങോട്ട് എല്ലാം മൗനത്തിൽ ഒളിപ്പിച്ചു വെക്കണം.. **************************** ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നതേ ഇല്ല. മനസ്സിൽ വല്ലാത്ത സങ്കടം. അതികം മോഹങ്ങൾ ഒന്നും ഇല്ലാത്ത എന്റെ ജീവിതത്തിൽ ഹരി കടന്ന് വന്നപ്പോൾ ഞാനും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. ആദ്യം, പ്രണയം എന്ന് കേൾക്കുമ്പോ തന്നെ വെറുപ്പ് ആയിരുന്നു ആ വാക്കിനോട്‌ പോലും. പക്ഷെ ഹരി അതെല്ലാം മാറ്റി എടുത്തു. *തന്റെ പാതി അവൻ ആയെങ്കിൽ എന്ന് ഒരുപാട് കൊതിച്ചു പോയ നിമിഷങ്ങൾ....* *അവന്റെ ഉള്ളിലും താൻ ഉണ്ടെന്ന് അറിഞ്ഞ നിമിഷങ്ങൾ...* *എല്ലാം വെറും പാഴ് കിനാവ് പോലെ..* ഒരു കണക്കിന് അവൻ ഇഷ്ട്ടം തുറന്നു പറയാഞതു നന്നായി. ഇല്ലേൽ പരസ്പരം അത് തീരാ നൊമ്പരം ആയേനെ.... ഇരിക്കട്ടെ എന്റെ ഉള്ളിന്റെ ഉള്ളിലും കൂടു കൂട്ടിയ, ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച ആ ഒരിഷ്ടം. മറക്കണം എല്ലാം... മറന്നേ പറ്റൂ... നാളെ പഴയ രുക്കു ആവണം എനിക്ക് . ************************ അതെ സമയം ഹരി അവിടെ വേറെ ചിന്തയിൽ ആയിരുന്നു. ഓ, ഇന്നലെ അവളോട്‌ പറയാൻ പറ്റിയില്ല. ഇന്ന് എങ്ങനെ ആണെങ്കിലും പറയണം... ഇനിയും വൈകിച്ചു കൂടാ... അവളെ എനിക്ക് നഷ്ട്ടപ്പെടുതാൻ വയ്യാ... അത്രക്ക് എന്റെ മനസ്സിൽ പതിഞ്ഞു പോയി ആ മുഖം. ശരിക്കും അവൾക്ക് അതൊരു സർപ്രൈസ് ആയിരിക്കും.... അത് ഞാൻ ആണെന്ന് അറിയുമ്പോൾ... *************************** പിറ്റേന്ന് രാവിലെ.. ഇന്ന് ഞാൻ എന്റെ സ്വപ്‌നങ്ങൾ എല്ലാം മറുമാടുന്ന ദിവസം... എല്ലാം നേരിടാൻ എനിക്ക് ശക്തി നൽകണേ ദൈവമേ... സ്കൂളിലേക്ക് പോകും വഴിയും ഇത് മാത്രം ആയിരുന്നു ചിന്ത. എല്ലാം ഇന്ന് അവസാനിക്കണം ഇനി തന്റെ ഉള്ളിൽ ഹരി പാടില്ല, ഗോപു ഏട്ടൻ മാത്രമേ ഉണ്ടാകാവൂ... ഏട്ടനെ സ്നേഹിച്ചു തുടങ്ങണം... അതിനിടയിൽ ആണ് ആ ശബ്ദം കേട്ടത്. "എവിടെ നോക്കി ആണ് കൊച്ചേ നടക്കുന്നത്.. ഒന്ന് അരികിൽ കൂടി നടന്നു കൂടെ... ഞങ്ങടെ കുടുംബം വഴിയാതാരമാവും.. " ശരിയാ... റോഡിന്റെ പാതിയിൽ ആണ് താൻ ഇപ്പോൾ.. *എനിക്ക് എന്ത് പറ്റി?,,.* *ഹരി തന്നെ അത്രയും ആഴത്തിൽ സ്പർശിചിട്ടുണ്ടോ..* *ഹരി യുടെ സ്ഥാനം ഗോപുവിനു നൽകാൻ എനിക്ക് ആവുമോ?...* ഒരു ചെറുകഥ ആയി തുടങ്ങിയ ഇത് 7പാർട്ടിൽ അവസാനിപ്പിക്കാൻ നിൽകുമ്പോൾ നിങ്ങളിൽ ചിലർ പറഞ്ഞു കൊണ്ട് മാത്രം ആണ് 10ആക്കാമെന്ന് വെച്ചത്. ഈ പാർട്ടിൽ അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ ഗോപു വന്നു... ഇനിയും എന്നേ സഹിച്ചേ പറ്റൂ... *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക.* *💔ഇഷ്ട്ടമാണ് എന്നാലും...💔* *✍Shareefa Ashraf* *പാർട്ട്‌ =11* *=============================* എനിക്ക് എന്ത് പറ്റി..?.. ഹരി തന്നെ അത്രയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടോ.. ഹരിയുടെ സ്ഥാനം ഗോപുന്ന് നൽകാൻ എനിക്ക് ആവുമോ?.. ഓരോന്ന് ചിന്തിച്ചു നടന്നോണ്ട് സ്കൂളിൽ വേഗം എത്തി. ഇപ്പോൾ ആരോടും ഒന്നും പറയേണ്ട.. ഇന്ന് തന്റെ അവസാന ഡേ ആണ് ഈ സ്കൂളിലെ എന്ന്. ഉച്ചക്ക് പറയാം, അത് പറയുമ്പോൾ ഹരിയും അവിടെ ഉണ്ടാകണം. എന്നാ പിന്നെ തനിയെയുള്ള ഒരു യാത്ര പറച്ചിൽ ഒഴിവാക്കി നിർത്താം. അത് അറിയുമ്പോൾ അവന്റെ അവസ്ഥ... എല്ലാം ഒരു ദുസ്വപ്നം പോലെ അവൻ കരുതിക്കോളും.. ല്ലേ ക്ലാസ്സ്‌ എടുക്കുമ്പോയും മനസ്സ്... പൊട്ടിയ പട്ടം പോലെ പറക്കുകയായിരുന്നു. എല്ലാം ഒന്ന് പെട്ടന്ന് പറഞ്ഞു ഒഴിവാക്കി എങ്കിൽ ഈ വെപ്രാളം ഒന്ന് മാറിയേനെ... "ടീച്ചറെ.... ഇത് ഇന്നലെ എടുത്ത പാർട്ട്‌ അല്ലേ... വീണ്ടും ഒരു റിപീറ്റ്..." രേവതി അത് പറഞ്ഞപ്പോൾ ആണ് ഞാനും ഓർത്തെ... ശരിയാ... ഇത് ഇന്നലെ എടുത്തു പോയ പാർട്ട്‌ ആണ്.. "മറന്നു പോയി...പോട്ടെ ബാക്കി നോക്കാം..." *മറവി......* മറക്കണം എല്ലാം... പലപ്പോഴും ഇത് ഒരു അനുഗ്രഹം ആണ്. ഭർത്താവിന്റെ/ഭാര്യയുടെ സാമീപ്യമങ്ങു നഷ്ട്ടപ്പെടുമ്പോൾ ഇരുവര്കും ... ഒരമ്മയുടെ തണൽ നഷ്ട്ടപ്പെടുന്ന ഓരോ മക്കൾക്കും.... അച്ഛന്റ്റെ കരുതൽ നഷ്ട്ടപ്പെടുമ്പോൾ മകൻ \മകൾ ക്കും.. തേപ്പ്..... അതിന്റ പിടിയിൽ അമർന്നു കിടക്കുന്ന ഹൃദയത്തെ മറവി കൊണ്ട്.... തൊട്ടുണർത്താനായി കഴിയും.... നോക്കിയപ്പോൾ എല്ലാരും ഹാജർ ഉണ്ട്. ഇനി പറയാം.. ആദ്യം ബിന്ദു ടീച്ചറോടു പറഞ്ഞു. അപ്പോൾ "എന്ത്.. നിന്റെ മാര്യേജ് ഫിക്സ് ആയോ.. ഇന്നലെ വരെ ഇല്ലല്ലോ, പെട്ടന്ന് ഇതെങ്ങനെ.. " അത് ഹരി കേട്ടു കഴിഞ്ഞു. കേട്ടതും അവന്റെ മുഖഭാവം മാറിയത് ഞാൻ കണ്ടു .ഈ വാർത്ത കേട്ടപ്പോൾ വളരെ അതികം ഞെട്ടിഇരിക്കുന്നു പാവം.... ***************************** ഞാൻ ആ വാക്കുകൾ കേട്ടപ്പോൾ ആകെ തകർന്നു എന്ന് പറയാം. ഇല്ല... അവൾ തമാശ പറയുക ആവും. ഞാൻ മനസ്സിൽ കൊണ്ട് നടന്ന എന്റെ പെണ്ണ് അല്ലേ അവൾ. ഇതു വരെ ആരും കടന്നു വരാത്ത എന്റെ നെഞ്ചിൽ കൂടു കൂട്ടി അവൾ എങ്ങും പറന്നു പോകില്ല... പക്ഷെ.... എന്റെ ചിന്തകൾക്ക് വിരാമം എന്നോണം "mm.അതെ ശരിയാ ഞാൻ പറഞ്ഞത്, എന്റെ മുറചെറുക്കൻ തന്നെ ആണ് വരൻ, ഗോപു. ഇന്നലെ ആയിരുന്നു പെട്ടന്ന് കാര്യങ്ങൾ ഒക്കെ തീരുമാനം ആയി.ഏട്ടന്ന് ലീവ് ഇല്ല... അതോണ്ട് മാര്യേജ് വേഗം നടത്തണം എന്നാ. ...ഇന്ന് ഈ സ്കൂളിൽ ഉള്ള എന്റെ ലാസ്റ്റ് ഡേ ആണ്. അവളുടെ ഓരോവാക്കുകളും എന്റെ നെഞ്ചിൽ ഒരായിരം കൂരമ്പുകൾ കുത്തി ഇറക്കും പോലെ തോന്നിച്ചു. അറിയുന്നുണ്ടോ പെണ്ണെ നീ എന്റെ ഉള്ളിലെ സ്നേഹം... ആരും അറിയാതെ ഞാൻ കൊണ്ട് നടന്ന നിന്നോട് ഉള്ള ഇഷ്ട്ടം.. ഇനിയും ഒന്നും കേൾക്കാൻ ഉള്ള ത്രാണി എനിക്ക് ഇല്ലാത്തതു കൊണ്ടും അവളുടെ മുന്നിൽ ഞാൻ കരഞ്ഞു പോകുമെന്ന് ഭയമുള്ളതു കൊണ്ടും ഞാൻ അവിടുന്ന് മെല്ലെ പുറത്തേക്കു നടന്നു. ഓടി എന്ന് വേണം പറയാൻ... അകലെ ഏകാന്തതയിൽ നോക്കി നിന്നു. ഇല്ല... അവൾ ഇനി തനിക്ക് ആരും അല്ല.ഇതു വരെ തന്റെതെന്ന് സ്വയം പറഞ്ഞ, അവൾക്ക് അവകാശി ഉണ്ടാകാൻ പോകുന്നു... എന്നാലും നീ എന്നെ തനിച്ചാക്കി ദൂരെക്ക്... *എത്രയോ കാതമായ്* *തേടിടുന്നു നിന്നെ ഞാൻ....* *എന്നിട്ടുമെന്തെ വന്നണഞ്ഞില്ല ഒരു* *-- നാളുമെന്നിലായി...* *ഇഷ്ട്ടങ്ങൾ ഒരുപാട്* *പേറിയ മനസ്സുമായി...* *നിന്നേ നിനച്ചു കഴിയുന്ന എൻ മനം...* *അറിയാതെ കണ്ണുകൾ മിഴിനീർ നുണയുമ്പോയും...* *വരുമെന്ന് തന്നേ മൊഴിയുന്നു നെഞ്ചകം..* *സത്യമോ...കള്ളമോ* *ഓർക്കാതെ ഞാനും..* *ഒരു വേള കാത്തിടാം*... *വിജനമാം* *വീതിയിൽ* *അരികിലായ് നീയെന്നും ...* *എനിക്കായ് പകർന്നൊരു* *നിറമുള്ള മൈതിരി വെട്ട* *-മെൻ ഉള്ളിലായ്...* *ഒരുവട്ടം എങ്കിലും എനിക്കായ് പൂക്കുമോ...* *കുളിർ വീശി എന്നി* *-ലായി തെന്നലായി തലോടുമോ...* *ഒരുമാത്ര വെറുതെ എന്തിനോ കൊതിച്ചു ഞാനും...* *വഴിയോരത്തിന്നി* *-താ ഏകനായ് നിൽപ്പൂ .....* *തനിച്ചല്ല നീയെന്നുർ ണത്താനെ ങ്കിലും.....* (മൈതിരി=മെഴുകുതിരി) [മ്മടെ ബുദ്ധിയിൽ തെളിഞ്ഞതാ... അർത്ഥം എന്താ എന്ന് ചോദിക്കരുത്...] *************************** ഈ വിരഹം എന്ന് പറയുന്നത് ഒരു സംഭവം ആണ് ല്ലേ.. 🎶വിരഹ വേർപാട് നെഞ്ചിൽ ഏറ്റുന്ന മധുരനൊമ്പരം പ്രണയം...... 🎶 എന്ന് മ്മടെ ഷാഫിക്ക പാടിയത്. പ്രണയം ഉണ്ടേൽ അതിന്നു കൂട്ടായി വിരഹവുമുണ്ടാകും ല്ലേ.. എന്നിട്ടും അതറിഞ്ഞു കൊണ്ട് മ്മൾ അതിന്നു മുന്നിട്ട് ഇറങ്ങുന്നു. .... ****************************** വയ്യാ ഇവിടെ നിൽക്കാൻ... അവൾ ഇല്ലാത്ത ഈ സ്കൂളിൽ ഇനി വയ്യാ. അവൾക്ക് മാത്രം വേണ്ടി അല്ലേ താൻ ഇങ്ങോട്ട് വന്നേ.. അവളെ ഒരു നോക്കു കാണാൻ... എന്നിട്ട് ഇപ്പോൾ അവൾ,ഒന്നും മിണ്ടാതെ ഒന്നിനും നിൽക്കാതെ പടി ഇറങ്ങി പോവുന്നു. ഞാനും പോവുക ആണ് എങ്ങോട്ടെങ്കിലും.... പെട്ടന്ന്... മാഷേ...... വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി. അതെ... അവൾ ആണ്....എന്റെ പെണ്ണ്.... അല്ല... ഇന്നലെ വരെ എന്റെ എന്ന് ഞാൻ കരുതിയ പെണ്ണ്.... *(തുടരും )* *തെറ്റുകൾ തിരുത്തി വായിക്കുക.* *💔ഇഷ്ട്ടമാണ് എന്നാലും 💔* *✍Shareefa Ashraf* *പാർട്ട്‌ =12* *(അവസാന ഭാഗം)* *===========================* വിളികേട്ടു ഞാൻ തിരിഞ്ഞു നോക്കി. അതെ അവൾ ആണ്, എന്റെ പെണ്ണ്.... അല്ല ഇന്നലെ വരെ എന്റെ എന്ന് ഞാൻ കരുതിയ പെണ്ണ്... "മാഷെന്താ ഇവിടെ ഒറ്റക് നില്കുന്നെ.... " " ഒന്നും ഇല്ല... ചുമ്മാ ടൈം അങ്ങോട്ട് പോവുന്നില്ല... നെക്സ്റ്റ് പിരിയഡാ ഇനി ക്ലാസ്സ്‌ ... " "ഓ.... എന്നാൽ ഞാൻ അങ്ങോട്ട്.. " അവൾ പോകാൻ നിന്നതും... ടീച്ചറെ.... അവൾ എന്റെ വിളി കേട്ടു തിരിഞ്ഞു നോക്കി എന്താ എന്ന അർത്ഥത്തിൽ എന്നേ നോക്കി. Wish you happy married life... പിന്നെ പറയാൻ കൂടില്ല അതാ Thanks... അതും പറഞ്ഞു അവൾ അവിടുന്ന് പോയി. എങ്ങനെ ഞാൻ അവളോട്‌ അത്രയും പറഞ്ഞതു എന്ന് മാത്രം എനിക്ക് അറിയില്ല. അവളിൽ നിന്നും രക്ഷപെട എന്ന് വിചാരിച്ചു കൊണ്ടാണ് അവിടുന്ന് മാറി നിന്നത്. അപ്പോൾ അവൾ എന്റെ അടുത്തേക്ക് തന്നെ വന്നു. ഒരു വേള,അവളുടെ മുന്നിൽ വെച്ച് ന്റെ കണ്ണ് നിറഞ്ഞു പോകുമോ എന്ന് ഞാൻ ഭയന്നു. അവൾ ജീവിക്കട്ടെ.. ഇങ്ങനെ ഒരുത്തൻ, അവളെ ചങ്കിൽ കൊണ്ട് നടന്ന കാര്യം ഒന്നും അവൾ അറിയണ്ട. **************** അവന്റെ മുന്നിൽ പോകേണ്ട എന്നാ ആ നിമിഷം കരുതിയത്. പിന്നെ അവന്റെ സങ്കടം കണ്ടപ്പോൾ ഒന്ന് അടുത്തേക്ക് പോയി. ഹരി എന്നേ സ്നേഹിക്കുന്ന പോലെ ഈ രുക്കുവും ഈ ഹരിയേ സ്നേഹിക്കുന്നു എന്ന് എനിക്ക് അവനോടു പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ അന്നേരം വാക്കുകൾക്ക് പഞ്ഞം തോന്നി. ഉള്ളതോ ചങ്കിൽ തറച്ചു നിൽക്കുന്നു.അവ എന്നേ കൊഞ്ഞനം കുത്തും പോലെ... അവൻ എന്നേ ആശംസിച്ചതു കണ്ടില്ലേ... സന്തോഷകരമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന്. അവൻ ഇല്ലാതെ എനിക്ക് എന്ത് ഹാപ്പി.. അപ്രതീക്ഷിതമായി വീണ്ടും ഹരി എന്നേ വിളിച്ചു. ഞാൻ നേർത്ത പ്രതീക്ഷ എന്നോണം തിരിഞ്ഞു നോക്കി. ഹേയ്... ഒന്നും ഇല്ല.., അത് കേട്ടപ്പോൾ ഞാൻ ഒന്ന് പുച്ഛത്തിൽ ചിരിച്ചു. ഉള്ളിലെ സ്നേഹം തുറന്നു പറയാൻ ഭയം ഉണ്ട് ല്ലേ... പിന്നെ എന്തിനാ എന്നേ ഇത്രയും കാലം ഉള്ളിൽ കൊണ്ട് നടന്നു. മ്മൾ സ്വയം പറഞ്ഞതാ കേട്ടോ.. "മാഷ് വീണയെ കണ്ടോ..." "ഏതു വീണ..." ഹരി ആരെന്ന അർത്ഥത്തിൽ എന്നേ നോക്കി. "അല്ലാ രാധേടെ സിസ്റ്റർ, മാഷിന്റെ കൂടെ പഠിച്ച കുട്ടി.. " അത്കേട്ടതും ഹരി ഒന്ന് ഞെട്ടി. "ഞാൻ... എനിക്ക്.. അല്ല അപ്പൊ താൻ.. " ഹരിയുടെ പരുങ്ങൽ കണ്ടപ്പോൾ ചിരി ആണ് വന്നത്. "എന്താ മാഷെ... സംസാരം ഒന്നും പുറത്തേക്ക് വരുന്നില്ല.. എന്ത് പറ്റി.. " "ഏയ്‌ ഒന്നും ഇല്ല, അപ്പോൾ നിനക്ക് അറിയാമായിരുന്നു എല്ലാം, ല്ലേ... " "ആ... അന്ന് നന്ദുവിന്റെയും സേതുന്റെയും കല്യാണത്തിന്റെ അന്ന് ലച്ചു കാണിച്ചു തന്നു തന്നേ... " "എന്ത് അപ്പോൾ അന്ന് തൊട്ട് താൻ എല്ലാം മനസ്സിൽ ആക്കി.... " "അതെ. നന്ദു എന്റെ അമ്മാവന്റെ മകൾ ആണ് അവൾ.. " "ഓ.... അപ്പോൾ അന്ന് താനും ഉണ്ടായിരുന്നു അവിടെ. എന്നിട്ടു അകന്ന ബന്ധം, അമ്മ പോയി പോന്നു എന്തൊക്ക ആയിരുന്നു... " "അത് ഹരി എന്നിൽ നിന്നും മറച്ചു വെച്ചില്ലേ എല്ലാം. അപ്പോൾ ഞാനും അതിന്നു പകരം എന്തേലും ചെയ്യേണ്ടേ... " "ഓ എന്നാൽ ഇനി ഞാൻ എന്നതാ ചെയ്യുന്നത് എന്ന് കണ്ടോ... " ഞാൻ എന്താ എന്ന് കണ്ണ് കൊണ്ട് ഹരിയോട് ചോദിച്ചു. ***************************** ഞാൻ എന്താ ചെയ്യാൻ പോവുന്നെ എന്ന് ഓർത്തു പാവം ടെൻഷൻ അടിച്ചു നില്ക്കാ... വേഗം ബൈക്ക് എടുത്തു കൊണ്ട് വന്നു. "എന്താന്നോ, പറയാം വാ നീ വന്നു കേറു പെണ്ണെ... " അനുസരിണയുള്ള കുട്ടിയെ പോലെ അവൾ എന്റെ പുറകിൽ കയറി. ഈ ഒരു അവസരത്തിന് ഞാൻ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് എത്ര കാലം ആയി എന്ന് അറിയോ നിനക്ക്.. " പക്ഷെ അവൾ ഒന്നും മിണ്ടിയില്ല. "എന്താ നീ ഒന്നും മൈൻഡ് ചെയ്യാതെ ഇരിക്കുന്നെ.. എന്തേലും ഒന്ന് പറയ്യ് പെണ്ണേ... " "ഓ, വല്യ കേമൻ, ഇപ്പോൾ ഞാൻ സംസാരിച്ചില്ല എങ്കിൽ കാണാമായിരുന്നു. എന്താകും എന്ന്. " "ഉവ്വ് മേഡം, ഞാൻ അങ്ങയുടെ മുന്നിൽ നമിച്ചു നില്ക്കാ... എനിക്ക് അറിയാം നീ എന്നിക്ക് അരികിൽ ഒരു നാൾ വരും എന്ന്. പിന്നെ അതുവരെ ഉള്ള കാര്യങ്ങൾ പറഞ്ഞു തുടങ്ങി രണ്ട് പേരും. "അല്ലാ നമ്മൾ എങ്ങോട്ട് ആണ് പോവുന്നെ.. ഇത് എന്റെ വീട്ടിലേക്ക് ഉള്ള വഴി അല്ലേ.. " "അതെ.. അങ്ങോട്ട്‌ തന്നെ ആണ് പോവുന്നെ. നിന്റെ അമ്മയെ കാണാൻ.. " "എന്തിനാ... " "ഈ കാന്താരിയെ എനിക്ക് തരോ എന്ന് ചോദിക്കാൻ.. " "ഓ.. അപ്പോൾ നന്ദുവിന്റെ കാര്യം ശരി ആക്കിയ പോലെ... അല്ലേ... എങ്കിൽ നോക്കാം ഇത് അത്ര എളുപ്പം ഒന്നും നടക്കില്ല മോനെ... " "ആരു പറഞ്ഞു. നടത്തി കാണിച്ചു തരാം... കാണണോ.. " "ആ കാണണം.. " ******************************** വീട്ടിൽ എത്തിയപ്പോൾ അമ്മ മുന്നിൽ തന്നെ ഉണ്ട്. ദൈവമേ ഇനി എന്തൊക്ക ഉണ്ടാകുമോ എന്തോ... വിചാരിച്ച പോലെ ഹരിയെ കണ്ടതും അമ്മയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി .തുടർന്ന് അമ്മ കരയാൻ തുടങ്ങി. അതുകണ്ടു ഞാനും ഹരിയും ഒന്നും മനസ്സിൽ ആവാതെ മുഖത്തോടു മുഖം നോക്കി നിന്നു. ഹരിയേ കണ്ടപ്പോൾ അമ്മ എന്തെ ഞെട്ടി?,, പിന്നെ എന്തിനാ അമ്മ കരഞ്ഞത്?,, അമ്മക്ക് ഹരിയേട്ടനെ നേരത്തെ അറിയുമോ?.. അങ്ങനെ ഒരായിരം ചോദ്യങ്ങൾ.... "അമ്മേ ഇത് എന്റെ സ്കൂളിൽ ഉള്ള മാഷാ.. ഹരിദാസ്.. " ഞാൻ ഹരിയേ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു. അപ്പോൾ.. *മ്മ്, ഹരിദാസ് മഹേന്ത്രനല്ലേ ....* അത് കേട്ടു ഞാനും അവളും ഞെട്ടി. അച്ഛനെ എങ്ങനെ ഇവർക്ക് അറിയാം. ഞങളുടെ നിൽപ്പ് കണ്ടു അവർ തുടർന്നു. "മഹിഏട്ടൻ.... എന്റെ സീനിയർ ആയിരുന്നു..." അത് കേട്ടപ്പോൾ ഞങ്ങൾ ഒന്ന് ആശ്വാസിച്ചു. പക്ഷെ.... അവർ തുടർന്നു പറഞ്ഞ വാക്കുകൾ ...അത് ഞങ്ങളിൽ ആകാംക്ഷ ഉണ്ടാക്കി എന്ന് വേണം പറയാൻ. *അപ്പോൾ നീ എനിക്ക് പിറക്കാത പോയെ ഉണ്ണിയും... "* അപ്പോൾ ഇവർ തമ്മിൽ... ഇഷ്ട്ടത്തിൽ ആയിരുന്നു... "കല്യാണത്തിന് മുന്നേ തോന്നിയ ഇഷ്ട്ടം... എനിക്ക് അങ്ങോട്ട്‌ ഉണ്ടായിരുന്നു.. പക്ഷെ... ഞാൻ അത് പറയാൻ തുനിഞ്ഞപ്പോയെക്കും, മറ്റൊരാൾ അവരുടെ ഉള്ളിൽ വാസമുറപ്പിച്ചു കഴിഞ്ഞിരുന്നു. അച്ഛൻ... ഇപ്പോൾ " "ഇല്ല, രണ്ട് വർഷം മുന്നേ മരിച്ചു. അറ്റാക്ക് ആയിരുന്നു... " "ഓ.... " ഇത് തന്നെ ആണ് പറ്റിയ അവസരം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു . "അമ്മേ.. അങ്ങനെ വിളിച്ചോട്ടെ ഞാൻ...അമ്മേടെ മകൻ ആകാൻ എനിക്ക് കഴിഞ്ഞില്ല. അത് വിധിയുടെ കറുത്ത കരങ്ങളിൽ അമർന്നു. ഒരു മരുമകൻ ആയി എങ്കിലും എന്നേ കണ്ടൂടെ... ' അത് കേട്ടപ്പോൾ അമ്മ രുക്കുവിനെ നോക്കി. "മകൻ തന്നെ ആണ് നീ എനിക്ക്.... എന്റെ ഗതി എന്റെ മോൾക്ക് വരേണ്ട.... അതിന്നു ഈ അമ്മ സമ്മതിക്കില്ല... " അതുകേട്ടപ്പോൾ ഞങ്ങൾ രണ്ട് പേരും അമ്മയെ കെട്ടിപിടിച്ചു. **************************** "എടി രുക്കു നിന്റെ ഒരുക്കം കഴിഞ്ഞില്ലേ ഇതു വരെ....." "ദാ വരുന്നു ഹരി ഏട്ടാ... " അമ്മേ.. ഞങ്ങൾ ഇറങ്ങാ... ആയിക്കോട്ടെ മക്കളെ.. ഞാൻ അവളെ കെട്ടി, ഇവിടെ തന്നേ അങ്ങ് കൂടി... ലീവ് ഉണ്ടാകുമ്പോൾ നാട്ടിൽ പോകും. നന്ദുവിന്നും സേതുവിന്നും ഒരു കൂട്ട് വരാൻ ആയി. ഞങ്ങൾ തല്ക്കാലം ഞങ്ങളെ മക്കളെ പഠിപ്പിക്കട്ടെ... പിന്നെ ലച്ചു, സ്വാതി, ഹേമ... ഇവർക്ക് നല്ല ചെക്കന്മാരെ കണ്ടെത്താൻ ഉണ്ട്.. അങ്ങനെ കുറേ പരിപാടികൾ ഉണ്ട്. അതിന്ന് ഇടയിൽ എന്റെ കുറുമ്പി പെണ്ണിന്റ ഓരോ കുറുമ്പും... അപ്പോൾ ഞങ്ങൾ അങ്ങോട്ട് പോട്ടെ.. *(ശുഭം )* തെറ്റുകൾ ഉണ്ടെകിൽ തിരുത്തി വായിക്കുക. വായിച്ചു അപിപ്രായം പറയുക. *Shareefa Ashraf*
48.5k views
5 days ago