📙 നോവൽ
#

📙 നോവൽ

മുന്ന @@@@@ Part 5 ****** പാന്റിന്റെ പോക്കറ്റിൽ നിന്നും കർചീഫ് എടുത്തു മുഖം തുടച്ചയുടൻ ഞാൻ ബൈക്കിൽ കയറിയിരുന്നു... സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങുമ്പോഴേക്കും എനിക്ക് മുന്നിൽ ഇരു കയ്യും കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരാൾരൂപം കണ്ടു ഞാൻ അറിയാതെ ആ നാമം ഉച്ചരിച്ചു കഴിഞ്ഞിരുന്നു.... "മുന്ന " "അല്ല,, മാഷ് ഇതെങ്ങോട്ടാ ഇത്ര ധൃതിപ്പെട്ട് പോകുന്നത്,,, ഇവിടെ ആഘോഷങ്ങളൊന്നും കഴിഞ്ഞില്ലല്ലോ... എന്തിന് ഫുഡ് വരെ കഴിച്ചു തുടങ്ങിയില്ല... അതിനു മുന്നേ രംഗം വിടുക എന്ന് പറഞ്ഞാൽ മഹാ ബോറല്ലേ കിച്ചുവേട്ടാ... " അതും പറഞ്ഞു കൊണ്ടവൾ എന്റെ ബൈക്കിന് മുകളിൽ കൈ വെച്ചു.. ഇത് വരെ എന്നോട് അകലം കാണിച്ച പെണ്ണ് ഇപ്പോ എന്നെ തിരഞ്ഞു വന്നിരിക്കുന്നു.... അതിന്റെ പിന്നിലെ ഉദ്ദേശം ഇനി എന്താണാവോ,,, വീണ്ടും വേദനിപ്പിക്കാനാകുമോ??? മൗനം കൊണ്ടൊരു മറുപടി കൊടുത്തതല്ലാതെ ബൈക്കിൽ നിന്നിറങ്ങാനോ അവളെ ഒന്ന് നോക്കാനോ എനിക്ക് തോന്നിയില്ല... "ഇരു മെയ്യും ഒരു മനവും ആണ് നമുക്ക്,,, അതാണ് നമ്മുടെ സൗഹൃദം എന്ന് പറഞ്ഞു നടന്ന കിച്ചുവേട്ടൻ തന്നെയാണോ ഇത്??? സ്വന്തം കൂട്ടുകാരിയുടെ കല്യാണം കൂടാൻ വന്നിട്ട് അതിൽ പങ്കാളിയാകാതെ തിരിച്ചു പോകാൻ മനസ്സ് കാണിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ പറഞ്ഞ സൗഹൃദത്തിന്റെ ആഴം എനിക്ക് ഊഹിക്കാവുന്നതേയുള്ളു... വെറും ഹായ് ബായ് ഫ്രണ്ട്ഷിപ്.... അത്രേ ഉള്ളൂ,,, ബാക്കിയൊക്കെ നിങ്ങളുടെ വെറും ഡയലോഗ്സ് മാത്രമാ... " "മുന്നാ,,,,,,, സ്റ്റോപ്പ്‌ ഇറ്റ്.... " അതുവരെ മൗനമായിരുന്ന ഞാൻ പരിസരം മറന്നു പൊട്ടിത്തെറിച്ചപ്പോൾ അവള് ഒന്ന് ഞെട്ടി.... എന്റെ സൗഹൃദത്തിനെ തരം താഴ്ത്തി സംസാരിച്ചത് എനിക്കെവിടെയും പിടിച്ചില്ല... അതിന്റെ ദേഷ്യം അവളോട്‌ തീർക്കാനായിരുന്നു ഞാൻ ബൈക്കിൽ നിന്നിറങ്ങിയത് തന്നെ... പക്ഷെ,,,, എന്റെ മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന മുന്നയെ കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി പോയി... "താനെന്താടി കരുതിയത്,,, നീ എന്ത് പറഞ്ഞാലും വായും പൂട്ടി ഇരുന്നു അതൊക്കെ ഞാൻ കേട്ടിട്ട് പോകുമെന്നോ,,, എങ്കിൽ നിനക്ക് തെറ്റി... കിച്ചു എന്ന വ്യക്തിയെ മാറിയിട്ടുള്ളൂ,, വ്യക്തിത്വം ഇന്നും മാറിയിട്ടില്ല.... കിച്ചുവിനെ അന്നും ഇന്നും മുൻപന്തിയിൽ ഉള്ളത് എന്റെ കൂട്ടുകാർ തന്നെയാണ്.... അവർക്ക് വേണ്ടി നിന്നെ ഉപേക്ഷിക്കാനും കിച്ചു തയ്യാറാണ്.... പക്ഷെ,,, അങ്ങനെ ഉപേക്ഷിച്ചു പോകാൻ അവര് പറയില്ലെന്ന് മാത്രം.... പിന്നെ,,, മാജി എന്നോട് അങ്ങനെ ആവിശ്യപ്പെട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും കാണും... ആ കാരണം അന്വേഷിച്ചു നടക്കാൻ എനിക്കാഗ്രഹമില്ല... മറിച്ചു,,, അവളുടെ ആഗ്രഹത്തിന് കൂട്ട് നിൽക്കാൻ മാത്രമേ ഞാൻ ഇപ്പോ തയ്യാറായുള്ളൂ... അതിനെ വളച്ചൊടിച്ചു നിന്റെ ഭാഷയിൽ പലതും പറയാൻ നിന്നാലുണ്ടല്ലോ,,, ഈ കിച്ചുവിന്റെ കൈച്ചൂട് മോളറിയും..." അവളുടെ മുഖത്തോടടുത്തു നിന്ന് ഞാനത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് യാതൊരു ഭാവ മാറ്റവുമില്ല... പകരം എന്നിൽ നിന്നൊരല്പം പിറകോട്ടു നിന്ന് കൊണ്ട് ചെറിയൊരു ക്ലാപ്പോട് കൂടി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "സൂപ്പർ ഡയലോഗ്,,, ഇതാണ്,,, ഇതാണ് കിച്ചുവേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്... ആരാധന തോന്നുന്നതും ഈ ഒരു ആറ്റിറ്റ്യൂഡ് കാണുമ്പോഴാണ്.... ഇനി കാര്യത്തിലേക്ക് വരാം.... മാജിയുടെ കല്യാണം,,, അത് ആഘോഷിക്കാനാണ് കിച്ചുവിനെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്... അല്ലാതെ അവളുടെ അനിയത്തിയെ വളച്ചൊടിക്കാനല്ല... എന്ന മാജിയുടെ വാക്കിൽ മനം നൊന്തു പിൻമാറി പോകാനൊരുങ്ങിയ കഥ നായകന്റെ ഈ പ്രകടനം അത്‌ മുന്നയ്ക്ക് ഇഷ്ടപ്പെട്ടു... മുന്ന ആഗ്രഹിച്ചതും അത്‌ തന്നെയാണ്... കിച്ചുവേട്ടന്റെ മനസ്സിൽ എന്നും മുന്നയെക്കാൾ സ്ഥാനം എന്റെ ഇത്തയ്ക്കും മറ്റ് കൂട്ടുകാർക്കും കൊടുക്കണം എന്നുള്ളത് തന്നെയാണ്... ഇന്ന് കിച്ചുവേട്ടൻ ഈ പടികളിറങ്ങി പോവുകയാണെങ്കിൽ എത്ര മാത്രം നിങ്ങൾ വേദനിച്ചുവോ,,, അതിനേക്കാൾ ഇരട്ടി വേദന എന്റെ ഇത്ത അനുഭവിക്കുന്നുണ്ട്... ആ വേദന കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല... അതുകൊണ്ട് ദയവു ചെയ്തു നിങ്ങൾ ഇപ്പോ പോകരുത് എന്ന് പറയാനാണ് ഞാൻ വന്നത്... " അതും പറഞ്ഞു കൊണ്ടവൾ അവിടെ നിന്നും പിൻവാങ്ങാൻ ഒരുങ്ങുമ്പോഴാണ് മനസ്സിൽ എന്തോ ഒരു വിങ്ങൽ അനുഭവപ്പെട്ടത്... പിന്തിരിഞ്ഞു നിന്ന് അവള് എന്നെ തന്നെ നോക്കി നിന്നപ്പോൾ ഞാനും അറിയാതെ അവളിൽ ലയിച്ചു പോയിരുന്നു... പെട്ടന്ന് എന്തോ ബോധോദയം പോലെ അവൾ എന്നിലുള്ള നോട്ടം പിൻവലിച്ചപ്പോൾ ഞാൻ അവൾക്ക് മുന്നിലേക്ക് നടന്നടുത്തു... എന്നെ വകഞ്ഞു മാറ്റി പോകാനൊരുങ്ങിയ അവളെ ഞാൻ വിളിച്ചു നിർത്തി "മുന്ന,, പ്ലീസ്,,, പോകരുത്,,, എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.... അത്‌ കഴിഞ്ഞിട്ട് നിനക്ക് പോകാം... " "വേണ്ട കിച്ചുവേട്ടാ,,, ചോദ്യമെന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം... ഉത്തരം എന്താണെന്ന് ഞാൻ ഇപ്പൊ പറഞ്ഞാൽ അതൊരുപക്ഷേ നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെ തകിടം മറിക്കുന്നതാകും.... അതുകൊണ്ട് തൽക്കാലം ആ ചോദ്യം എന്നോട് ചോദിക്കരുത്... അതിനൊരു വ്യക്തമായ മറുപടി നൽകാൻ മുന്നയ്ക്ക് വയ്യ... " അതും പറഞ്ഞവൾ ഓടിയകലുമ്പോൾ എനിക്ക് മുന്നിലേക്ക് രണ്ടു മൂന്നു പേര് നടന്നടുക്കുന്നുണ്ടായിരുന്നു... ഇരുട്ടിന്റെ മറവിലും ഞാൻ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു... ഹാഷിർ,,, അശ്വതി,,, റോഷൻ.... എന്റരികിലേക്ക് വന്ന ഹാഷിയെ നോക്കി ഞാൻ പേര് വിളിച്ചപ്പോൾ അവനെന്നെ പിന്നിലേക്ക് ആഞ്ഞു തള്ളുകയാണ് ചെയ്തത്... "മിണ്ടിപ്പോകരുത് നീ,,, എന്റെ പേര് പോലും വിളിക്കരുത്... അതിനുള്ള അർഹത നിനക്കില്ല... കൂട്ടുക്കാരനാണ് പോലും,,, എന്ത് കൂട്ടുകാരൻ... വെറും വാക്കിൽ മാത്രമൊതുങ്ങുന്ന ചതിയനായ കൂട്ടുകാരൻ... അതാണ് ഇന്ന് ഞങ്ങൾക്ക് കിഷോർ... അത്‌ മാത്രമാണ്... അതുകൊണ്ട് ഇനി ഞങ്ങൾക്ക് മുന്നിലേക്ക് നീ വരരുത്... " ഓരോ വാക്കുകൾ പറഞ്ഞു തുടങ്ങുമ്പോഴും അവനെന്നെ പിന്നിലേക്ക് തള്ളി കൊണ്ട് പോകുന്നുണ്ട്... പാർക്ക് ചെയ്ത പല വാഹനങ്ങളിലും ഞാൻ ചെന്നിടിക്കുമ്പോഴും അവനെന്നെ വീണ്ടും പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് തള്ളി കൊണ്ട് പോവുകയാണ്... ഒന്നെതിർക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല... അവരുടെയൊക്കെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിൽക്കേണ്ടി വന്നതോർത്തപ്പോൾ ശരിക്കും സങ്കടം തോന്നിപോയി... "മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ നീ സ്നേഹിച്ചതല്ല തെറ്റ്,,,, അവൾ ഞങ്ങളുടെയൊക്കെ അനിയത്തികുട്ടിയായതും ഞങ്ങള് കണക്കിലെടുക്കുന്നില്ല... പക്ഷെ,,, ആ കാര്യം നീ ഞങ്ങളിൽ നിന്ന് മറച്ചു വെച്ചതാണ് ഏറ്റവും വലിയ തെറ്റ്... അത്‌ പൊറുക്കാൻ ഞങ്ങൾക്ക് കഴിയില്ല... " അതും പറഞ്ഞു കൊണ്ടവൻ അവസാനമായി എന്നെ ആഞ്ഞു തള്ളി... "ഡാ,,, ഹാഷി,,, ഞാൻ പറയുന്നതൊന്ന് കേൾക്ക്... പറ്റിപോയതാടാ,,, അറിയാതെ അവൾ എന്റെ നെഞ്ചിൽ... " "പ്ഫ,,, നിന്നോടല്ലേ പറഞ്ഞത് എന്റെ പേര് പോലും വിളിക്കരുതെന്ന്.. നിന്റെ ഒരു ന്യായീകരണവും എനിക്ക് കേൾക്കണ്ട... " ഏതോ കാറിന്റെ മുകളിൽ ചെന്ന് വീണ എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ടവൻ രോഷം കൊള്ളുമ്പോൾ മൗനം കൊണ്ട് പക തീർക്കുകയായിരുന്നു അശ്വതിയും റോഷനും... "പ്ലീസ് ഡാ,,, ഞാനൊന്ന് പറഞ്ഞോട്ടെ... കിച്ചു നിങ്ങളോട് മറച്ചു വെച്ചു എന്നുള്ളത് നേരാ,,, പക്ഷെ അത്‌ നിങ്ങളോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല... മറിച്ചു അത്‌ മുന്നയെ ബാധിക്കുമോ എന്ന് പേടിച്ചിട്ടാ... " "ഓഹോ,,, അപ്പോ മുന്നയെ അത്‌ പ്രതികൂലമായി ബാധിക്കുമെന്ന് നിനക്കുറപ്പുണ്ട്... എന്നിട്ടാണോടാ കോപ്പേ നീയീ സാഹസത്തിനു മുതിർന്നത്... ലോകത്ത് എത്ര പെൺകുട്ടികൾ ഉണ്ട് നിനക്ക് സൈറ്റ് അടിക്കാൻ,,, ഞങ്ങളുടെ പെങ്ങളെ മാത്രമേ കിട്ടിയുള്ളൂ... " അതും പറഞ്ഞു കൊണ്ട് ഹാഷി ഷർട്ടിന്റെ പിടിത്തം ഒന്നൂടെ മുറുക്കി... "ഞാൻ പറഞ്ഞല്ലോ,,, അറിഞ്ഞു കൊണ്ടല്ല... കണ്ടപ്പോൾ തൊട്ട് അവളോടൊരു അട്ട്രാക്ഷൻ... അതാണ് ഞാൻ.., " "ഇനിയും നീ ഇത് തന്നെ പറഞ്ഞോണ്ടിരുന്നാൽ എന്റെ കയ്യിൽ നിന്ന് നീ വാങ്ങിക്കും... എല്ലാം വരുത്തി വെച്ചിട്ട് അവന്റെയൊരു ഓഞ്ഞ ഡയലോഗ്,,, അവനറിഞ്ഞു കൊണ്ടല്ല പോലും.... ഒരൊറ്റ വീക്കങ് വെച്ചു തന്നാലുണ്ടല്ലോ... " അതും പറഞ്ഞു ഹാഷി എന്നിലുള്ള പിടിത്തം വിട്ട് തൊട്ടടുത്തു കണ്ട ബൈക്കിൽ പോയിരുന്നു... "നീ ഒറ്റൊരുത്തൻ കാരണം അവിടെ ഞങ്ങളുടെ മാജി തകർന്നിരിക്കുകയാ... നിന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചതിന്റെ പേരിൽ ആരും കാണാതെ കരഞ്ഞു തീർക്കുകയാ പാവം.... അതൊന്നും തനിക്കറിയണ്ടല്ലോ,,, എല്ലാം വരുത്തി വെച്ചിട്ട് അവനോളിച്ചോടാൻ പോകുന്നു.... എന്തിന്???? ആർക്ക് വേണ്ടി,,,, ആരെ തോൽപ്പിക്കാൻ...?? മാജിയെയോ???" ചോദ്യശരങ്ങൾ കൊണ്ട് അവൻ എന്നെ നേരിട്ടപ്പോൾ പൊട്ടിക്കരയാനാണ് എനിക്ക് തോന്നിയത്... "ഡാ ഹാഷി,, നീയൊന്ന് മതിയാക്കുന്നുണ്ടോ,,, ഇവനോടൊക്കെ സംസാരിക്കുന്ന നിനക്ക് ഭ്രാന്താകും... നീ വാടാ... " അതും പറഞ്ഞു ഹാഷിയുടെ കയ്യിൽ പിടിച്ചു വലിച്ചു റോഷൻ നടന്നു നീങ്ങുമ്പോൾ അശ്വതി ഒരു പുച്ഛത്തോടെ എന്നെ നോക്കി ഒന്ന് പരിഹസിച്ചു... എല്ലാം കൊണ്ട് തകർന്നു പോയിരിക്കുകയാണ് കിച്ചു.... ആദ്യമായി എനിക്ക് തോന്നിയ പ്രണയം,,, അത്‌ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... ഒരുപക്ഷെ,, മുന്നയെ ഉപേക്ഷിച്ചാൽ ഇവർക്കൊക്കെ സമാധാനം കിട്ടുമെങ്കിൽ കിച്ചു അതിനും തയ്യാറാണ്... മുന്നയെ മറന്നു അവരുടെ പഴയ കിച്ചുവായി മാറിയാൽ അവർക്ക് സന്തോഷമാകും ... പക്ഷെ,,,, എന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് വീണ്ടുമൊരിക്കൽ കൂടി അവളെന്റെ മുന്നിലേക്ക് വന്നു... മുന്ന... എനിക്കഭിമുഖമായി നിന്ന് കൊണ്ടവൾ സംസാരിച്ചു തുടങ്ങുകയായിരുന്നു.... "കൂട്ടുകാരുടെ വാക്കുകൾ കിച്ചുവേട്ടനെ തളർത്തിയിട്ടുണ്ടെങ്കിൽ അത്‌ നിങ്ങളർഹിക്കുന്നത് തന്നെയാണ്... നിങ്ങൾക്കരികിലേക്ക് എന്നെ പറഞ്ഞു വിട്ടത് അവർ തന്നെയാണ്.. അവരുടെ കൂട്ടുകാരന്റെ കണ്ണീർ കാണാൻ അവരാഗ്രഹിക്കാത്തത് കൊണ്ട് മാത്രമാണ് പോകാൻ നിന്ന നിങ്ങളെ ഞാൻ തടഞ്ഞു വെച്ചത്... ഇപ്പോ അവര് കാണിച്ച ദേഷ്യം,,, അതും നിങ്ങളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് തന്നെയാ... കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ച അഞ്ചു പേരിലൊരാളുടെ വിവാഹം ഇങ്ങനെ ശോകമാക്കി മാറ്റരുതെന്ന് അവരാഗ്രഹിച്ചത് കൊണ്ട് മാത്രമാ ഇപ്പോഴും കിച്ചുവേട്ടൻ ഇവിടെ നിൽക്കുന്നത്... ജീവിതത്തിൽ എന്റെ ഇത്ത ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ദിവസമാണിന്ന്... അത്‌ ഇനി കിച്ചുവേട്ടന്റെ അഭാവം കൊണ്ട് ഇല്ലാതാകരുത്... അപേക്ഷയാണ്... പഴയത് പോലെ നിങ്ങൾ അഞ്ചു പേരും ഒത്തുകൂടണം... എല്ലായിടത്തും നിങ്ങളോരോരുത്തരുടേയും സാന്നിധ്യം ഉണ്ടാകണം... സന്തോഷത്തോടെ നാളെ എന്റെ ഇത്തയെ യാത്രയാക്കണം.... അതിനെല്ലാം നിങ്ങളും കൂടിയേ തീരൂ... " അതും പറഞ്ഞവൾ എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ നടന്നു നീങ്ങി... അതേ,,, എല്ലാവർക്കും വേണ്ടത് കിച്ചുവിന്റെ സാമീപ്യമാണ്... എന്റെ സാന്നിധ്യമാണ് മാജി പോലും ആഗ്രഹിക്കുന്നത്... ഇനിയും അവളെ വേദനിപ്പിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല... ഞാനറിയാതെ തന്നെ എന്റെ കാലുകൾ കല്യാണപ്പന്തലിലേക്ക് ചലിച്ചു തുടങ്ങിയിരുന്നു... കരഞ്ഞു കലങ്ങിയ മുഖം ആരും കാണാതിരിക്കാൻ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു.... മൈലാഞ്ചി രാവിന്റെ തിരക്കിൽ മാജി വഴുതി വീണെങ്കിലും പലപ്പോഴും അവളുടെ നോട്ടം എന്നിലായിരുന്നു... എന്റെ പുഞ്ചിരിക്കുന്ന മുഖം കാണിച്ചു കൊടുത്തു ഞാൻ അവിടെ പുതിയൊരു ഡ്രാമ കളിക്കുകയായിരുന്നു... കുറച്ചു സമയം മുമ്പ് വരെ മുന്നയാണ് എന്നെ അവഗണിച്ചു നടന്നതെങ്കിൽ ഇപ്പോ ഞാനാണ് അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുന്നത്... എല്ലാം എന്റെ മാജിയുടെ സന്തോഷത്തിനു വേണ്ടി.... എന്റെ മാറ്റം കണ്ടപ്പോൾ ഹാഷിയും റോഷനും അടുത്തു കൂടി... അശ്വതിക്ക് ഇപ്പോഴും പരിഭവം മാറിയിട്ടില്ലെങ്കിലും അവളും കൂടെ വന്നു... ഞങ്ങളെ നാല് പേരെയും ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും ഞങ്ങളത് നിരസിച്ചത് മാജിക്ക് വേണ്ടിയാണ്... അവളോടൊപ്പം ഇരുന്നു ഒരുമിച്ചുണ്ണാനാണ് ഞങ്ങളുടെ ആഗ്രഹം... പക്ഷെ,,, അത് പറഞ്ഞപ്പോൾ അവളുടെ ഇക്കാക്ക എതിർത്തു... പലരും ഞങ്ങളെ അടക്കം പറഞ്ഞു... എന്നാൽ,,, മാജി,,,, അവൾ പറഞ്ഞ ഒരൊറ്റ ഡയലോഗിൽ എല്ലാവരും ഫ്ലാറ്റ്... "നിങ്ങൾ കരുതും പോലെ ഞങ്ങള് വെറും കൂട്ടുകാർ അല്ല... സംശയ ദൃഷ്ടിയോടെ നോക്കി അശുദ്ധമാക്കരുത് നമ്മുടെയീ പവിത്രമായ ബന്ധത്തെ... ഒരമ്മയുടെ വയറ്റിൽ പിറന്നില്ല എന്നേയുള്ളൂ,, ഞങ്ങളെല്ലാരും ഒന്നാണ്... അത്‌ മരണം വരെ അങ്ങനെ തന്നെയായിരിക്കും... " അവളുടെ വാക്കുകൾക്ക് മുന്നിൽ ഞങ്ങള് നാല് പേരും മതിമറന്നു സന്തോഷിച്ചിരുന്നു... അവളുടെ ഉപ്പയുടെ മേൽനോട്ടത്തിൽ ഞങ്ങള് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ദൂരെ നിന്നും ഞങ്ങളുടെ സ്നേഹപ്രകടനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന മുന്നയെ കണ്ടത്.... ഒരു കൊച്ചു കുഞ്ഞിന്റെ ലാഘവത്തോടെ അവളോരോന്ന് നോക്കി കാണുമ്പോഴാണ് അവളുടെ ഉപ്പയുടെ കണ്ണിൽ അവൾ ചെന്ന് പെട്ടത്.. "മോളെ,,, മുന്ന,,, നീയും വായോ,,, ഇവരുടെ കൂടെ തന്നെ ഇരുന്ന് കഴിച്ചോ... മോൾക്കും ഇവര് അന്യരല്ലല്ലോ... സ്വന്തം കൂടെപ്പിറപ്പുകൾ തന്നെയല്ലേ... " അവളുടെ ഉപ്പ പറഞ്ഞ വാക്കുകൾ വായിലിട്ട എന്റെ ഭക്ഷണത്തെ തൊണ്ടയിൽ കുരുക്കി നിർത്താൻ മാത്രം ശക്തിയുള്ളവയായിരുന്നു.... അതുവരെ കളിച്ചും ചിരിച്ചും പാരാ പണിതും സംസാരിച്ചിരുന്ന ഞങ്ങൾക്കിടയിൽ പെട്ടെന്ന് മൗനം കടന്നു വന്നപ്പോൾ അവസരോചിതമായ എന്റെ ഇടപെടൽ അനിവാര്യമാണെന്ന് തോന്നിയെനിക്ക്.... "അത്‌ ഉപ്പി പറഞ്ഞത് ശരിയാ,,, അവളും കൂടെ ഇരുന്നോട്ടെ... " അവൾക്ക് വേണ്ടി വക്കാലത്തു പറഞ്ഞെങ്കിലും ഉള്ള് മുഴുവൻ നീറിപുകയുകയാണ്... അവളരികിൽ വന്നാൽ കിച്ചു എല്ലാം മറക്കും,,, എന്റെ മാജിക്കും കൂട്ടുകാർക്കും കൊടുത്ത വാക്ക് പോലും.... മാജിക്കരികിൽ പോയിരുന്ന അവൾ എല്ലാവരോടും തമാശ പറഞ്ഞ ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് നേരെയെത്തുമ്പോൾ കണ്ണുകൾ വേഗം ചലിപ്പിക്കുന്നു... അത്‌ കൊണ്ട് തന്നെ ഞാൻ എന്റെ ഭക്ഷണ പാത്രത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു.... വീണ്ടും ഞങ്ങൾക്കിടയിലേക്ക് സന്തോഷം കടന്നു വന്നെങ്കിലും അതൊന്ന് ആസ്വദിക്കാൻ ഈ കിച്ചുവിന് കഴിയാതെ പോയി... ****************--*************** മൈലാഞ്ചി രാവിന്റെ ആരവങ്ങളൊക്കെ ഒരുവിധം കെട്ടടങ്ങിയപ്പോൾ ആളുകളൊക്കെ ഒഴിഞ്ഞു പോയി... വീടിന്റെ മുകളിലെ ടെറസ്സിലേക്ക് ഇത്തയും കൂട്ടുകാരും നടന്നു പോകുന്നത് വിദൂരത്തു നിന്ന് നോക്കി കണ്ടത് കൊണ്ടാണ് ഞാൻ അവിടേക്ക് പോകാതിരുന്നത്... അവരുടേതായ ലോകം... അവരാസ്വദിക്കട്ടെ എന്ന് കരുതി ഞാൻ എന്റെ റൂമിലേക്ക്‌ പോകാനൊരുങ്ങുമ്പോഴാണ് കുറേ കുട്ടിപട്ടാളങ്ങൾ എന്നെ വന്നു പൊതിഞ്ഞത്... അവർക്കൊക്കെ മെഹന്ദി ഇട്ട് കൊടുക്കാതെ എന്നെ വെറുതെ വിടില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഞാനാ ഉദ്യമത്തിന് മുതിർന്നു... അവരോടു കളിച്ചും ചിരിച്ചും മെഹന്ദി ഇട്ട് കൊടുക്കുന്നതിനിടയിൽ മൈലാഞ്ചി തീർന്നു പോയി... അതോടെ ബാക്കിയുള്ളോർ ബഹളം വെക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഇത്തയെ തേടി ഇറങ്ങി... കാരണം ഇത്തയുടെ കയ്യിലാണ് ഇനി മൈലാഞ്ചി ഉള്ളത്... കുട്ടിപട്ടാളങ്ങളെ സൈഡ് ആക്കി ഇരുത്തി ഞാൻ ഇത്തയെ കാണാനായി മുകളിലേക്ക് പോയപ്പോൾ അവിടെ നടക്കുന്ന സംഭാഷണങ്ങൾക്ക് എനിക്ക് സാക്ഷിയാകേണ്ടി വന്നു... ******************************* "കിച്ചു,,,, എന്നോട് വെറുപ്പ് തോന്നുന്നുണ്ടോടാ??? " മാജിയുടെ പരിഭവം നിറഞ്ഞ ചോദ്യം കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു.. "ഹേയ്,,, എന്തിന്... തെറ്റ് ചെയ്തത് ഞാനല്ലേ,,, അപ്പോ നീ പറഞ്ഞതിൽ തെറ്റൊന്നുമില്ല... " "കിച്ചു,,, നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല നേരത്തെ അങ്ങനെയൊക്കെ സംസാരിച്ചത്... എന്റെ ഉപ്പയെ കുറിച്ചോർത്തു മാത്രമാ... ഓരോ ഉപ്പമാരും സ്വന്തം പെണ്മക്കളെ വളർത്തിയെടുക്കുന്നത് വളരെ കഷ്ടപ്പെട്ട് കൊണ്ടാണ്... ഓരോ പെണ്മക്കളിലും ഉപ്പയുടെ പ്രതീക്ഷ എന്താന്ന് വെച്ചാൽ അവരെ വളർത്തി വലുതാക്കി സുരക്ഷിതമായ കരങ്ങളിലേക്ക് ഏൽപ്പിക്കുക എന്നുള്ളതാണ്... അതിനു വേണ്ടി നെട്ടോട്ടമോടുന്ന എന്റെ ഉപ്പയെ ചതിക്കാൻ എനിക്ക് പറ്റില്ല... അതുകൊണ്ട് മാത്രമാ നിനക്ക് ഒരുപാട് കടിഞ്ഞാൺ ഇട്ടത്.. നിനക്കറിയാല്ലോ നമ്മൾ രണ്ടും രണ്ട് കാസ്റ്റ് ആണ്... അത്‌ തന്നെയാണ് മെയിൻ പ്രോബ്ലവും.... അതുകൊണ്ട് കിച്ചു അവളെ മറന്നേക്ക്... അവളൊരു പെണ്ണാണ്,,, ഒരുപക്ഷെ നിന്റെ പ്രലോഭനങ്ങളിൽ അവൾ വീണു പോയാൽ തകരുന്നത് എന്റെ കുടുംബമാണ്... അവൾക്ക് കിട്ടുന്നത് ഒരുപാട് കുടുംബത്തിന്റെ മാത്രമല്ല,, ഒരു സമുദായത്തിന്റെ ശാപം കൂടിയാണ്... അവൾക്ക് വേണ്ടി,,, അവളുടെ നല്ല ഭാവിക്ക് വേണ്ടി നിന്റെ കാൽ ഞാൻ പിടിക്കാം... " അതും പറഞ്ഞു മാജി കരച്ചിലിന്റെ വക്കോളമെത്തിയപ്പോൾ ഹാഷിറും അശ്വതിയും ആശ്വസിപ്പിക്കാൻ ഒരുങ്ങി... അവർക്കിടയിൽ നിന്ന് മുന്നോട്ട് നടന്നു ഞാൻ ടെറസിന്റെ ഉയരത്തിലുള്ള പടിമേൽ കയറി നിന്നു.... "ഡാ കിച്ചു,,, നീയെന്താ കാട്ടുന്നത്... അവിടെന്നിറങ്ങേടാ... " റോഷൻ അത്‌ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അതിൽ നിന്ന് താഴേക്കിറങ്ങി.. "എന്താടാ പേടിച്ചു പോയോ??? കിച്ചു ആത്മഹത്യ ചെയ്യൂന്നു കരുതിയോ നീ?? അയ്യേ,, അത്രയ്ക്ക് ബോറനാണോടാ ഞാൻ... " അതും പറഞ്ഞു ഞാൻ മാജിയുടെ തൊട്ടരികിലായി പോയിരുന്നു... "മാജി,,, നീ പറഞ്ഞത് പോലെ,, അവളെ പ്രലോഭനങ്ങളിൽ കൂടി വീഴ്ത്താൻ എനിക്കാഗ്രഹമില്ല... പക്ഷെ,,, മുന്നയെ മറക്കാനും എനിക്ക് പറ്റില്ല.. എനിക്ക് ജീവനുള്ളടിത്തോളം കാലം ഞാൻ അവളെ കാണും... എന്റെ പ്രണയം അവൾക്ക് മാത്രമായി നൽകും... അതിന് നീ എതിര് പറയരുത്... ഇനി ഞാൻ പറഞ്ഞത് നിനക്കും ഇവർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കിച്ചു ആ പഴയ കിച്ചുവായി മാറും... നിങ്ങൾക്ക് വേണ്ടി... മുന്നയെ മറക്കും.... പക്ഷെ,,, ആ കിച്ചുവിന്റെ ശരീരത്തിൽ ആത്മാവ് വേർപ്പിട്ടിട്ടുണ്ടാകുമെന്ന് മാത്രം.... കാരണം,,,, മുന്നയില്ലാത്ത ജീവിതം കിച്ചുവിന് സാധ്യമല്ല.... നിങ്ങളുടെ സൗഹൃദം അത്‌ നഷ്ടപ്പെടുത്താനും വയ്യ.... അപ്പോ എന്ത് കൊണ്ടും ഇതാണ് നല്ലതെന്ന് തോന്നി... " "പ്രണയം എന്താണെന്നോ അതിന്റെ തീവ്രത എത്രയാണെന്നോ എനിക്കറിയില്ല കിച്ചു,,, അത്കൊണ്ട് തന്നെ നിന്റെ ഫീലിങ്ങ്സ്‌ ഒരുപക്ഷെ എനിക്ക് പറഞ്ഞാൽ മനസ്സിലാക്കണമെന്നില്ല... കുറച്ചൂടെ പ്രാക്ടിക്കൽ ആയി നീ ചിന്തിക്കുമെന്നുള്ള വിശ്വാസത്തിൽ പറയുകയാ,,, ഈ ബന്ധത്തോട് ഒരു സുഹൃത്തെന്ന നിലയിൽ എനിക്ക് കൂട്ട് നിൽക്കാൻ പറ്റില്ല... എന്ന് കരുതി നിന്നോടുള്ള കൂട്ട് കളയുകയുമില്ല... അതെന്നും ഇങ്ങനെ തന്നെ നില നിൽക്കും... മുന്ന നിന്റെ ഇഷ്ടത്തെ അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല... " "ഒന്ന് നിർത്തൂ എന്റെ മാജി... നല്ലൊരു ദിവസായിട്ട് ഇങ്ങനെ ശോകമാക്കി കളയല്ലേ... അവന് ശരി എന്താന്ന് തോന്നുന്നത് അവൻ ചെയ്യട്ടെ... അതുമൂലം നിനക്കൊരു നഷ്ടവും വരാതിരിക്കാൻ പ്രാർത്ഥിക്കാം... " അതും പറഞ്ഞു അശ്വതി ആ ചാപ്റ്റർ ക്ലോസ് ചെയ്തു.... ********************************* അതേ,,, മുന്ന ഒരിക്കലും കിച്ചുവിനോട് ഇഷ്ടം തുറന്നു പറയില്ല... അത്‌ ഇത്ത പറഞ്ഞത് തികച്ചും ശരിയാ... കാരണം എനിക്കെന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്താൻ പറ്റില്ല... ******************************* ഇത്തയുടെ കല്യാണം കെങ്കേമമായി തന്നെ നടന്നു.... കൂട്ടുകാരും കുടുംബക്കാരും നിറഞ്ഞു നിന്ന സദസ്സിൽ ഇത്ത മാറ്റിയൊരാളുടേതായി ഈ വീടിന്റെ പടികളിറങ്ങുമ്പോൾ കരയാനൊരുങ്ങിയ ഇത്തയെ സന്തോഷത്തോടെ പറഞ്ഞു വിട്ടത് കിച്ചുവേട്ടൻ തന്നെയായിരുന്നു.. അളിയാ എന്നൊക്കെ വിളിച്ചു ഇത്തയുടെ കെട്ടിയോനെ ചേർത്ത് പിടിച്ചു പലതും സംസാരിച്ചു ആ നിമിഷത്തെ ധന്യമാക്കാൻ കിച്ചുവേട്ടനും കൂട്ടുകാരും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു... അങ്ങനെ വീട്ടിൽ വീണ്ടും ഞാൻ തനിച്ചായി... പഠനം മാത്രമായിരുന്നു എന്റെ ലക്ഷ്യം... പക്ഷെ ഓരോ ദിവസവും രാവിലെയും വൈകീട്ടും ഒരു മുഖദർശനം നടത്താൻ കിച്ചുവേട്ടൻ മറന്നിട്ടില്ല.. എപ്പോഴും ഈ കൂടിക്കാഴ്ച തുടർന്നപ്പോൾ എന്റെ സ്കൂളിലെ പല കുട്ടികൾക്കും കിച്ചുവേട്ടന്റെ മനസ്സിലുള്ള പെൺകുട്ടി ഞാനാണെന്ന് അറിഞ്ഞു തുടങ്ങി... പലരും എന്നെ കിച്ചുവേട്ടന്റെ പേര് വിളിച്ചു കളിയാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... ഒടുവിൽ എന്റെ പത്താം ക്ലാസ്സിലെ അവസാന പരീക്ഷയുടെ തലേന്ന് ഞാൻ കിച്ചുവേട്ടനെ കാണാൻ ഇറങ്ങി... പതിവായി എന്നെ കാണാൻ നിൽക്കുന്ന സ്ഥലത്ത് കിച്ചുവേട്ടൻ നിൽക്കുന്നത് കണ്ടപ്പോൾ പിന്നെ ഒട്ടും മടിക്കാതെ ഞാൻ അവിടം ലക്ഷ്യമാക്കി നടന്നു... എന്റെ ഓരോ കാൽ ചുവടുകൾക്കനുസരിച് ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങിയിരുന്നു... പെട്ടെന്നാണ് കിച്ചുവേട്ടൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു ആളൊഴിഞ്ഞ ഒരിടത്തേക്ക് കൊണ്ട് പോയി... "എന്തിനാ ഇങ്ങേക്ക് കൊണ്ട് വന്നേ,,, എനിക്ക് നിങ്ങളോട് രണ്ടു സംസാരിക്കാനുണ്ട്... എന്തിനാ എന്നെയിങ്ങനെ ശല്യപ്പെടുത്തുന്നത്... പറ എന്തിനാന്ന്???" "ഇങ്ങേക്ക് കൊണ്ട് വന്നതിനാണെന്ന് അറിയണോ,,,ഒരു പബ്ലിസിറ്റി ഒഴിവാക്കാൻ... ഇനി നിനക്ക് അതാണോ വേണ്ടതെങ്കിൽ നടക്കെടി,, ആൾക്കൂട്ടത്തിലേക്ക്... എല്ലാരും കാണട്ടെ... " "ഹലോ,,, ഇയാള് ഇങ്ങനെ ചൂടാകാൻ തെറ്റ് ചെയ്തത് ഞാനല്ല... നിങ്ങളാ.. " "എന്താണാവോ തെറ്റ്??? നിന്നെ എന്റെ ഹൃദയത്തിൽ പ്രതിഷ്ടിച്ചതോ... അതോ ആരുമറിയാതിരിക്കാൻ തന്നെ വിദൂരത്തു നിന്ന് കണ്ടു മടങ്ങി പോകുന്നതോ??? പറയെടി,,, ഇതിൽ ഏതിനെയാ നീ തെറ്റ് എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്.. " "എന്നിട്ട് ആരുമറിഞ്ഞില്ലെന്നാണോ???ഇനി ആരാ അറിയാൻ ബാക്കിയുള്ളതെന്ന് ചോദിക്ക്... അതാകും കൂടുതൽ ശരി... " "ഓഹോ,,, അപ്പോ എല്ലാരും അറിഞ്ഞു കഴിഞ്ഞു മുന്ന കിച്ചുവിന്റെ പെണ്ണാണെന്ന്... അതിനാണ് മാഡം ഇപ്പോ ഇത്ര രോഷം കൊള്ളുന്നത് എന്നും മനസ്സിലായി... ഇനി അറിയാൻ ബാക്കിയുള്ളത് കിച്ചു മാത്രമാ... മുന്നയുടെ മനസ്സിലിരിപ്പ്... പറ മോളെ,,, എന്താ നിന്റെ നിലപാട്... അതും ഈ കിച്ചുവിനോട്... എല്ലാരും പറയുന്നത് പോലെ നീ കിച്ചുവിന്റെ പെണ്ണല്ലേ,," അതും ചോദിച്ചു കൊണ്ട് കിച്ചുവേട്ടൻ എനിക്കരികിലേക്ക് നടന്നടുക്കാൻ തുടങ്ങിയപ്പോൾ ഭയം കൊണ്ടാകണം എന്റെ കാലുകൾ പിന്നോട്ട് ചലിച്ചു തുടങ്ങിയത്... "എന്തേയ്,,, തനിക്ക് മറുപടി ഇല്ലേ??? അതോ ആലോചിക്കാൻ ടൈമ് വേണോ??.. എങ്കിൽ നാളെ ഇതേ സമയം ഞാൻ ഇവിടെ ഉണ്ടാകും... നിന്റെ മറുപടി അത്‌ പോസ്റ്റീവായാലും നെഗറ്റീവായാലും എനിക്ക് അറിഞ്ഞേ തീരൂ... ഇനി കിച്ചുവിന്റെ കളി നേരിട്ട് ആയിക്കോട്ടെ... " അതും പറഞ്ഞു എന്നിലേക്കടുത്ത കിച്ചുവേട്ടന്ന് പെട്ടെന്ന് തന്നെ അപ്രത്യക്ഷനായി... പടച്ചോനെ,,,, ഞാൻ എന്ത് മറുപടി പറയും... ആ ചോദ്യം കേട്ടപ്പോൾ തന്നെ ഹൃദം പുറത്ത് ചാടാൻ ഒരുങ്ങിയതാ... അത്രത്തോളം ഇഷ്ടം ഈ ഖൽബിലുണ്ട്... പക്ഷെ,,, അത്‌ ഞാൻ പറഞ്ഞാൽ എന്റെ കുടുംബം എന്നെ വെറുക്കും... പലതും ആലോചിച്ചു കൊണ്ട് വീട്ടിലെത്തിയതറിഞ്ഞില്ല.... കുളിച്ചു ഫ്രഷായി വന്നു മുറിയിലിരുന്ന് കൊണ്ട് നാളെ കിച്ചുവേട്ടന് എന്ത് മറുപടി കൊടുക്കും എന്ന് സ്വയം ചിന്തിച്ചു ഒരു തീരുമാനം എടുക്കാനൊരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത എന്റെ കാതിലും എത്തിയത്.... By Ramsi faiz... (എന്റെ ചെങ്ങായിമാരെ,,,, ദിവസവും ഓരോ part പോസ്റ്റ്‌ ചെയ്യണമെന്ന് വല്ലാതെ ആഗ്രഹമുണ്ട്... പക്ഷെ പറഞ്ഞിട്ടെന്താ കാര്യം,,, എനിക്ക് ഈ 24 മണിക്കൂറും തികയാതെ വരുന്നു... ഇതൊരു പരാതിയായി പടച്ചോനോട് പറയാനും പറ്റൂലല്ലോ... കാരണം എല്ലാർക്കും 24 മണിക്കൂർ തികയുമ്പോ ഞാൻ മാത്രം പരാതി പറഞ്ഞാൽ അത്‌ അഹങ്കാരം ആകും... അപ്പോ അടുത്ത ഭാഗം അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പോസ്റ്റാനും പോസ്റ്റാതിരിക്കാനും സാധ്യതയുണ്ട്... അതുകൊണ്ട് ആരും പോസ്റ്റാകാതിരിക്കാൻ ജാഗ്രത പാലിക്കുക.. 😉😉😉)
6.2k views
10 hours ago
💕നീ എൻ പ്രിയ സഖി...💕     Part-4⃣3⃣ *📖പ്രണയപുസ്തകം*📖 *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *♦️അക്ഷരങ്ങളുടെ മായാ ലോകത്തേക്ക് കടന്നു വരാൻ നിങ്ങളാഗ്രഹിക്കുന്നുവോ എങ്കിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം.. ആരോരുമറിയാതെ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പുറം ലോകത്തെത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.. നിങ്ങളുടെ തൂലികത്തുമ്പിനാൽ അടർന്നുവീഴുന്ന അക്ഷരങ്ങൾക്ക് പ്രോത്സാഹനമേകാൻ,പ്രചോദനം നൽകാൻ, അഭിപ്രായങ്ങൾ അറിയിക്കാൻ .......... ആശയങ്ങൾക്കു നിറം നൽകി സാഹിത്യരചനകളുടെ ലോകത്തേക്ക് നിങ്ങളെ കൈപിടിച്ചുയർത്താൻ, ഇനി നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാവും* *♦️എഴുത്തുകളുടെ ആനന്ദസാഗരത്തിൽ പങ്കാളികളാവാൻ.... എഴുത്തുകൾ വിരൽത്തുമ്പിൽ ലഭിക്കാൻ പ്രണയപുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *https://chat.whatsapp.com/0hUC5UPLA92BY6CngpJaIO* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* 🖍shammol ഓഫീസിൽ നിന്ന് എത്തിയപ്പോഴേക്കും രാത്രി  ആയിരുന്നു.... മുറിയിൽ പോയി ഡ്രസ്സ്‌ മാറ്റി താഴേക്കു പോകാൻ ഒരുങ്ങിയപ്പോ ആണ് അവളുടെ ഫോൺ കൊടുത്തില്ലല്ലോ എന്ന് ഓർമ വന്നത്.... ആ ഫോണും കയ്യിലെടുത്തു ഞാൻ അവളുടെ മുറിയുടെ കതകിൽ മുട്ടി.... ഡോർ ചാരി ഇരുന്നതേ ഉള്ളൂ... അതുകൊണ്ട് തന്നെ വാതിൽ തുറക്കാഞ്ഞപ്പോ അവളെ വിളിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി... ജനലഴിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിക്കാണ് അവള്... ഞാൻ വന്നതും വിളിച്ചതും ഒന്നും അവള് അറിഞ്ഞിട്ടില്ല... അവളെ അടുത്ത് പോയി മുന്നിൽ കൂടി വിരൽ ഞൊട്ടിയപ്പോഴാണ് അവള് എന്റെ നേർക്ക് മിഴി പായിച്ചത്... "എന്താടി പെണ്ണെ... നീ ഇപ്പോഴും ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കുന്നെ.... മാറിയില്ലേ നിന്റെ പേടി....?? " ന്ന് ചോദിച്ചപ്പോ അവളൊന്ന് പുഞ്ചിരിച്ചു തന്ന്.... "നോക്കട്ടെ പനി മാറിയോ...?? " ന്ന് ചോദിച്ചു ഞാൻ അവളെ നെറ്റിയിൽ തൊട്ട് നോക്കി... "മം... ഇപ്പൊ ചൂട് ഒന്നും ഇല്ലാ.... !!! പിന്നെ... ഞാൻ നിന്റെ ഫോൺ തരാൻ മറന്നു.... ഇന്നലെ എന്റെ കയ്യിൽ പെട്ടതായിരുന്നു..... " ന്നും പറഞ്ഞു ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി.... അത് വാങ്ങി വീണ്ടും അവള് പുറത്തേക്കു നോക്കി നിക്കാൻ തുടങ്ങി.... "ശേ.... നീ ഇത്രയൊക്കെ ഉള്ളൂ നാദി.... നിന്റെ ആ ബഹളം വയ്പ്പ് ഒക്കെ എവിടെപ്പോയി .... ഇന്നലത്തെ സംഭവങ്ങൾ ഒക്കെ ഓർത്തു ഇരിക്കണോ നീ ഇപ്പോഴും..... അത് വിട്ടു കളയെടോ.... ഞാൻ ഇല്ലേ നിന്റെ കൂടെ..... ഐആം സോറി ടാ.. ... നിന്നെ തനിച്ചാക്കി പോയത് എന്റെ തെറ്റാണ്.... ഇനി അങ്ങനെ ചെയ്യില്ല.... പ്രോമിസ്.... " ന്നും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ സത്യം ഇട്ടു.... "ഏയ്‌... സോറി ഒന്നും വേണ്ട അനു... ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല.... എന്തോ കണ്ണടച്ചാൽ അവരുടെ ഒക്കെ മുഖം ആണ് മനസ്സിൽ....ഉറങ്ങാനേ പറ്റുന്നില്ല.... അവരൊക്കെ അടുത്തോട്ടു വരുന്നത് പോലെ തോന്നും.... " "അപ്പൊ... നീ ഇന്നലെ ഉറങ്ങിയില്ലേ...??? " ന്ന് ചോദിച്ചതും ഇല്ലെന്ന് അവളു തലയാട്ടി.... "വെറുതെ അല്ല പനി ഒക്കെ വന്നത്.... ടെൻഷൻന്റെ ഒക്കെ കൂടെ ഉറക്കം ഇളയ്ക്കുകേം ചെയ്തിട്ടാവും... നീ നന്നായിട്ട് ഒന്ന് ഉറങ്ങു... ഒക്കെ ശെരിയാവും.... !!!" ന്ന് പറഞ്ഞു ഞാൻ തിരികെ ഇറങ്ങാൻ തുനിഞ്ഞതും അവളെന്റെ കയ്യിൽ പിടിച്ചു.... "അനു സെ... എനിക്ക്.... ഒറങ്ങാൻ പറ്റുന്നില്ല....കണ്ണടച്ചാൽ പേടിയാവുന്നു.....  !!!" ന്ന് അവള് പറഞ്ഞപ്പോ എന്തോ പാവം തോന്നി... "ഇപ്പൊ എന്താ വേണ്ടേ... ഡോക്ടറെ കാണണോ....?? " ന്ന് ചോദിച്ചപ്പോ അവളു വേണ്ടെന്നു തലയാട്ടി.... "പിന്നെ...?? " "നീ.... ആ പഴയപാട്ട് ഒന്ന് മൂളാമോ... കൂടെ ആ ഗിറ്റാർ വച്ചു.... പ്ലീസ്... അത് കേട്ട് ഉറങ്ങണം എനിക്ക്.... പ്ലീസ്... അനു.... " ന്നും പറഞ്ഞു എന്റെ കൈ പിടിച്ചു അവള് കെഞ്ചി.... "അത്... നാദി.... ഞാൻ ഇപ്പൊ എങ്ങനെയാ.... !!" ന്ന് പറഞ്ഞപ്പോ അവള് വീണ്ടും കെഞ്ചി.... "പ്ലീസ്... അനു.... എനിക്ക് വേണ്ടി ഒരിക്കൽ കൂടി ഒന്ന് മൂളെന്നെ.... പ്ലീസ്.... " "മം... ശെരി...ഇനി അതില്ലാഞ്ഞിട്ടു ഉറങ്ങാതെ ഇരിക്കണ്ട .... !!" ന്നും പറഞ്ഞു ഗത്യന്തരം ഇല്ലാതെ ഞാൻ മുറിയിലോട്ട് പോയി എന്റെ  ഗിറ്റാർ എടുത്തു...... എന്നിട്ട് അവളോട്‌ പോയി കിടന്നോളാൻ പറഞ്ഞു ഞാൻ ആ മുറിയിൽ ഒരിടത്തു ഇരുന്നു മെല്ലെ  മൂളാൻ തുടങ്ങി... അതും കേട്ട് അവള് ബെഡിൽ ചാരി ഇരുന്നു.... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵 🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼 പതിയെ പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങി..... കട്ടിലിൽ ചാരി ഇരുന്നു ഉറങ്ങുന്ന അവളെ കണ്ടപ്പോ സഹതാപം ആയിരുന്നു.... പാവം പെണ്ണ്... നമുക്കെല്ലാം എന്ത് ദുഃഖം ഉണ്ടെങ്കിലും അതെല്ലാം തീരുന്നത് നമ്മളുടെ ഉമ്മമാരിൽ നിന്നാണ്... സ്നേഹത്തോടെ നമ്മുടെ മുടിയിഴകളിൽ കൂടെ ഒന്ന് തഴുകിയാൽ മതി, എല്ലാ ദുഃഖവും മറന്നു ഒന്ന് ഉറങ്ങാൻ.... പക്ഷെ... അങ്ങനെ ഒരു ഭാഗ്യം പടച്ചോൻ അവൾക്ക് കൊടുത്തില്ല... അതുകൊണ്ടല്ലേ മനസ്സ് ഒന്ന് ശാന്തമാക്കാൻ... ഒന്ന് സമാധാനമായി ഉറങ്ങാൻ അവള് എന്നോട് അപേക്ഷിച്ചത്... അവള് ഉറങ്ങിയെന്നു ബോധ്യമായപ്പോ ഞാൻ ഗിറ്റാർ ബെഡ്‌ഡിന്റ സൈഡിൽ വച്ചു അവളെ നേരെ കിടത്തി.... പുതപ്പ് മൂടി ഗിറ്റാറൂമെടുത്തു വാതിൽക്കൽ എത്തിയപ്പോ അവിടെ ഉണ്ടായിരുന്നവരെ കണ്ടു ഞാൻ അന്തം വിട്ടു... ആ വീട്ടിലെ സകലരും ആ മുറിക്കുമുന്നിൽ ഹാജർ ഉണ്ടായിരുന്നു.... എല്ലാരും നമ്മളെ എന്തോ അന്യഗ്രഹ ജീവിയെ പ്പോലെ നോക്കുന്നുണ്ടയിരുന്നു.... രണ്ട് പേര് ഒഴികെ... ഷഹാനയും ഷാഹിയും....  !!!! നമ്മള് എല്ലാർക്കും ഒരു സൈക്കിളെന്നു വീണ ചിരി ചിരിച്ചു കൊടുത്തു മെല്ലെ അവിടെ നിന്നും സ്കൂട്ട് ആയി വേഗം മുറിയിലേക്ക് കയറി പ്പോയി.... പക്ഷെ.. നമ്മളെ ഉമ്മി പുറകെ തന്നെ ഉണ്ടായിരുന്നു.... ഉമ്മി ഡോറിൽ മുട്ടി അകത്തേക്ക് കയറി... എന്നിട്ട് കയ്യും കെട്ടി എന്നെ നോക്കി... "എന്താ ഉമ്മി...?? " ഉമ്മിടെ നോട്ടം അത്ര പന്തി അല്ലാത്തോണ്ട് നമ്മള് ചോദിച്ചു.... "അത് തന്നെയാണ് അനു എനിക്കും ചോദിക്കാൻ ഉള്ളെ...??? എന്താ ഇതിന്റെ ഒക്കെ അർത്ഥം...?? " "എന്തിന്റെ അർത്ഥം...?? " ഉമ്മിടെ ചോദ്യം നമ്മക്ക് അങ്ങോട്ട്‌ മനസ്സിലായില്ല.... "നിനക്ക്  നാദിയെ ഇഷ്ട്ടം ആണോ ...???" ഉമ്മിടെ ചോദ്യം കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നേ.... "ഹ ഹ ഹ ഹാ ഹാ.... ഇതെന്തു ചോദ്യം ആണ് ഉമ്മി.... അവളെ ഇഷ്ടം ഇല്ലാതിരിക്കോ... ഉമ്മിയ്ക്ക് അവളെ ഇഷ്ടം ഇല്ലേ...?? എനിക്കും ഇഷ്ട്ടം ആണ്.... !!" എന്നും പറഞ്ഞു ഞാൻ ഉമ്മിടെ താടിയിൽ പിടിച്ചു... "അനു... ഞാൻ ചോദിച്ചത് അതല്ല... !!! മുൻപ് ഉണ്ടായിരുന്നതിനപ്പുറം എന്തെങ്കിലും ഒരു അഫക്ഷൻ നിനക്ക് അവളോട്‌ ഉണ്ടോ എന്നാണ്...?? " "മം... എനിക്ക് മനസ്സിലായി.... ഉമ്മിടെ വരവ് കണ്ടപ്പോഴേ....??? " ഞാൻ ഉമ്മിയിൽ നിന്നും പുറം തിരിഞ്ഞു നിന്നു.... "എങ്കിൽ പറ അനു... നിനക്ക് അവളെ ഇഷ്ടം അല്ലേ.... !! ഈ അഭിനയകല്യാണം നിർത്തി ശെരിക്കും അവളെ വിവാഹം കഴിച്ചൂടെ....?? " "ഉമ്മി...... !!!!!!" ഉമ്മി അങ്ങനെ ഒക്കെ പറഞ്ഞപ്പോ പെട്ടന്ന് എന്റെ നിയന്ത്രണം വിട്ടു പോയി.... "ഉമ്മിയ്ക്ക് എല്ലാം അറിയുന്നതല്ലേ...?? പിന്നെയും ഇത് തന്നെ പറഞ്ഞാലോ.... എനിക്ക് പറ്റില്ല ഉമ്മി.... നാദി യെ എന്നല്ല... ആരെയും വിവാഹം കഴിക്കാൻ എനിക്ക് പറ്റില്ല... !!" "എന്ത് കൊണ്ട് അനു... !!! എന്ത് കൊണ്ട് പറ്റില്ല...?? നീ ഇപ്പോഴും ഷഹാനയെ മനസ്സിൽ കൊണ്ട് നടക്കാണോ....??? അവളിന്ന് മറ്റൊരാളുടെ കൂടെ ജീവിക്കുനവളല്ലേ....??? " "ഇല്ല ഉമ്മി... അവളെ ഞാൻ കാണുന്നത് എന്റെ ഷാഹി ടെ ഭാര്യയായിട്ടു തന്നെ യാണ്... പക്ഷെ... മറ്റൊരു പെണ്ണിനെ കൂടെ കൂട്ടാൻ വയ്യാ എനിക്ക്.... അവളെ സ്നേഹിക്കാനും കഴിയില്ല.... !!!" എന്നും പറഞ്ഞു ഞാൻ ബെഡിൽ ഇരുന്നു.... ഉമ്മിയും എന്റെ അടുത്തു വന്നു ഇരുന്നു.... അന്നേരം ഞാൻ ഉമ്മിയുടെ മടിയിൽതല വച്ചു  കിടന്നു.... "മോനെ.... അന്ന് നിവർത്തികേട് കൊണ്ടായിരുന്നു അവളെ വിവാഹം കഴിക്കരുത് എന്ന് നിന്നോട് അപേക്ഷിച്ചത്.... പക്ഷെ... അന്നത്തെ ഒരു വാക്ക് കാരണം നീ ഇപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാൻ കഴിയണില്ല ഞങ്ങൾക്ക്.... ഇനി എങ്കിലും എന്റെ മോന് ഒരു പുതിയ ജീവിതം വേണ്ടേ.... നീ യും കുടുംബവും കുട്ടികളുമായ് ജീവിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഈ ഉമ്മിയ്ക്കും നിന്റെ അബ്ബയ്ക്കും.... ആ മനുഷ്യൻ എല്ലാം ഉള്ളിലൊതുക്കി നടക്കുന്നത് നിന്നോട് ഒന്നും പറയാൻ ഉളള കെല്പു ആ പാവത്തിന് ഇല്ലാഞ്ഞോണ്ടാണ്.... അദ്ദേഹത്തിന് വേണ്ടിയാണ് നീ നിന്റെ പ്രണയം തള്ളിക്കളഞ്ഞത് എന്നുള്ള കുറ്റബോധം കാരണം, നിന്നോട് മറ്റൊരു വിവാഹത്തെ കുറിച്ച് എങ്ങനെ പറയും എന്ന് ചിന്തിച്ചു ദുഃഖം ഉള്ളിലൊതുക്കാണ് നിന്റെ അബ്ബ... ഞങ്ങൾക്ക് വേണ്ടി യെങ്കിലും നീ നാദിയെ കല്യാണം കഴിക്കണം.... ഈ ഉമ്മിക്ക് ഉറപ്പുണ്ട് കല്യാണം കഴിഞ്ഞാൽ നിന്റെ മനസ്സ് ഒക്കെ മാറും.... പിന്നെ അവളില്ലാതെ ജീവിക്കാൻ നിനക്ക് കഴിയില്ല.... നാദി ഒരു പാവം കുട്ടിയാണ് മോനെ.... !!! അവള്ക്ക് നിന്നെ ഇഷ്ട്ടമാണ്.... നിന്നെ സ്നേഹം കൊണ്ട് മൂടും അവള്.... " "മതി ഉമ്മി....,എനിക്കിനി കേൾക്കണം ന്നില്ല.... " ഉമ്മി പറയുന്നതൊന്നും എനിക്ക് അംഗീകരിക്കാൻ കഴിയാതൊണ്ടു ഉമ്മിയെ  പറഞ്ഞു മുഴുമിക്കാൻ വിടാതെ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു..... "മം... ശെരി.... നീ കേൾക്കുന്നില്ലേൽ വേണ്ട.... പക്ഷെ നാളെ നടത്താൻ ഇരിക്കുന്ന എൻഗേജ്മെന്റ് നു നീ തയ്യാറയിക്കോ.... !!!" ന്ന് ഉമ്മി പറഞ്ഞതും ഞാൻ ഞെട്ടി... "എന്താ.... എന്താ ഉമ്മി പറഞ്ഞേ....?? നാളെ എൻഗേജ്മെന്റ് എന്നോ....?? " "ആ... അത് തന്നെയാ പറഞ്ഞേ.... നിന്നോട് പറയരുത്,എല്ലാം സർപ്രൈസ് ആയിക്കോട്ടെ ന്ന് പറഞ്ഞതായിരുന്നു ഷഹീദ്.... പക്ഷെ... നീ അറിയുന്നത് നല്ലതാണ് എന്ന് തോന്നി എനിക്ക്.... " "എന്തിനാ ഉമ്മി.... ഇത്ര പെട്ടന്ന് ഇതൊക്കെ നടത്തുന്നെ....??? അതിനുമാത്രം എന്തുണ്ടായി.... !!! " "ഇനി ഒന്നും ഉണ്ടാവാൻ ഇല്ല അനു... നീയും നാദിയും തമ്മിൽ പ്രേമത്തിൽ ആണെന്ന് പറഞ്ഞില്ലേ എല്ലാരോടും.... അവരത് വിശ്വസിച്ചു ഇരിക്കാണ്... അതിന്റെ കൂടെ ഇന്നലത്തെ സംഭവങ്ങളും ഒക്കെ ആയപ്പോ നിങ്ങള് കൈ വിട്ടു പോകുമെന്ന് പറഞ്ഞു വിവാഹം നേരത്തെ നടത്തണം ന്ന് പറഞ്ഞിരിക്കാണ് നിന്റെ വല്ലുമ്മ.... !!!" "ഉമ്മിക്ക് പറഞ്ഞൂടായിരുന്നോ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല ന്ന്...?? " അതും പറഞ്ഞു ഞാൻ ഉമ്മിടെ മടിയിൽ നിന്നും എഴുനേറ്റു.... "എന്തോ... നിന്റെ വിവാഹം നടന്നു കാണാൻ എനിക്കും ഉണ്ട്‌ ആഗ്രഹം... അപ്പൊ അത് തിരുത്താൻ എനിക്ക് തോന്നിയില്ല.... !!!" "ഉമ്മി......!!!!!" നമ്മള് ധർമസങ്കടത്തിൽ ഉമ്മിയെ വിളിച്ചു.... "നീ ഒന്നും പറയണ്ട അനു.... എൻഗേജ്മെന്റ് മാത്രം അല്ല.... !!! വിവാഹവും പെട്ടന്ന് തന്നെ ഉണ്ടാകും... രാവിലത്തെ ഫ്ലൈറ്റ് ന്  വരും നിന്റെ അങ്കിൾ.... !!! മൂപ്പര് തിരിച്ചു പോവുന്നെന് മുന്നേ നിങ്ങടെ വിവാഹം കൂടി നടത്തും.... !!!" ന്ന് പറഞ്ഞു ഉമ്മി എഴുനേറ്റു പോയി.... പടച്ചോനെ... ഇതുപ്പൊ ഹലാക്കിന്റ അവുലും കഞ്ഞി ആയല്ലോ.... !!! ഇതൊക്കെ ഇത്രപെട്ടെന്ന് ഇങ്ങനെ ആയത് എങ്ങനെയാ... അവളെയും കൊണ്ട് ഞാൻ ആ നേരത്ത് വന്നത് ഇത്രേം വല്യ തെറ്റാണോ...??? നിങ്ങള് പറ....??? എനിക്ക് അറിയാൻ മേലാഞ്ഞിട്ട... !!! ***** "അത്‌ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കണ്ട.... അവർക്ക് കേൾക്കാൻ ഉളള താല്പര്യമെ ഉള്ളൂ... ഇടയ്ക്ക് ഇടയ്ക്ക് നീ ചോദ്യം ചോദിച്ചോണ്ട് ഇരുന്നാൽ അവര് നിന്നെ എടുത്തു പഞ്ഞിക്കിടും.... നിനക്ക് ഉളള ഉത്തരം ഞാൻ പറഞ്ഞു തരാം.... !!" റാഷി ടെ മുറിയിലേക്ക് കയറുമ്പോൾ ആണ് അവൻ ഓരോന്ന് എണ്ണിപ്പെറുക്കുന്നത് കണ്ടത്.... അവൻ ഒന്നും അറിയരുത്... എല്ലാം സർപ്രൈസ് ആക്കണം ന്ന് വിചാരിച്ചതാ... പക്ഷെ അവൻ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്.... ഇങ്ങോട്ടേക്കു കേറുമ്പോൾ കല്യാണത്തെ പറ്റി അവൻ എന്തൊക്കെയോ എണ്ണിപ്പെറുക്കുന്നതു കേട്ട്.... നാളെ എൻഗേജ്മെന്റ് ആണെന്ന് അറിഞ്ഞപ്പോ തന്നെ ചെക്കന്റെ കിളി പോയി ന്നാ തോന്നുന്നേ.... അപ്പൊ കല്യാണകാര്യം കൂടെ അറിഞ്ഞാൽ ടോട്ടൽ റിലേ മൊത്തം പോകും അവന്റെ... 😀 എന്നെ കണ്ടപ്പോ അവൻ എന്റെ നേരെ തിരിഞ്ഞു.... "ടാ കോപ്പേ... എല്ലരും കൂടെ എന്തിനാ ഇത്ര ദൃതി വെക്കുന്നെ...?? കല്യാണം നടത്തം ന്ന് ഞാൻ പറഞ്ഞതല്ലേ... പക്ഷെ ഇങ്ങനെ എടുപിടി ന്ന് നടത്തണ്ടകാര്യം എന്തുവാ....??? " അവൻ എന്നെ നോക്കി പേടിപ്പിക്കാണ്... "ടാ... കലിപ്പൻകാമുകാ... ദൃതി അവർക്കല്ലേട.... എനിക്കാണ്.... !!!" ന്ന് പറഞ്ഞു ഞാൻ ഒരു വളിച്ച ചിരി പാസ്സാക്കി കൊടുത്തു.... അത് കണ്ടപ്പോ അവൻ എന്നെ നോക്കി നെറ്റി ചുളിച് ഒന്നാലോചിച്ചു... എന്നിട്ട് ആണോ ന്ന് അർത്ഥത്തിൽ തല കുലുക്കി ചോദിച്ചതും "അതേ... അതിന്നു വേണ്ടി തന്നെയാണ്... " ന്ന് പറഞ്ഞതും "ടാ... തെണ്ടി..... " ന്ന് വിളിച്ചോണ്ട് പില്ലോയും എടുത്തു അവൻ എന്റെ പിറകെ വന്നു... നമ്മളാരാ മോൻ... അവൻ മനസ്സിൽ കാണുമ്പോ നമ്മള് മാനത്തു കാണും... ഞാൻ അവന് മുന്നേ ഓടി.... കുറച്ചു നേരം അതിലൂടെ ഓടി പിടികൊടുക്കാതെ.... എന്നിട്ട് മുറിക്കു പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്ത്... "ടാ.... കോപ്പേ... തൊറക്കെടാ.... മരിയാദക്ക് തുറന്നോ... " ന്നും പറഞ്ഞു അവൻ അവിടെ കിടന്നു മുറവിളി കൂട്ടുന്നുണ്ട്... "തുറക്കൂല മോനെ... !!! എന്നെ പഞ്ഞിക്കിടാൻ അല്ലേ... !!" ന്ന് ചോദിച്ചപ്പോൾ സ്പോട്ടിൽ നമ്മക്ക് മറുപടി കിട്ടി... "അല്ലേടാ.... നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മം തരാനാ.... നീ വാതിൽ തുറക്ക് കുട്ടാ.... " "വേണ്ടെടാ... നിക്ക് വേണ്ടാഞ്ഞിട്ട... " 'എങ്കിൽ നോക്കിക്കോട... എന്റെ കല്യാണം നീ നേരത്തെയാക്കിയത് നിനക്ക് ഫസ്റ്റ് നൈറ്റ്‌ നടത്താൻ അല്ലേ...??? ഇനി കല്യാണം കഴിഞ്ഞാലും നിന്നെ അതിന് സമ്മതിക്കില്ലെടാ തെണ്ടി... " ന്നൊക്കെ പറഞ്ഞു അവൻ ലഹള ഉണ്ടാക്കുന്നുണ്ട്.... ഇപ്പൊ ഇങ്ങക്കും കാര്യം ഏകദേശം  പിടികിട്ടിയില്ലേ...അവൻ എന്തിനാ നമ്മളെ ഇട്ട് ഓടിച്ചെ ന്ന്.... 😀😀 ഞ്ഞി നമ്മള് പോകട്ടെ ട്ടോ... നാളെ നേരത്തെ എണീറ്റു എൻഗേജ്മെന്റ് ന്റെ കാര്യങ്ങൾ ഒക്കെ നോക്കണം... !!! പിടിപ്പത് പണി ഉണ്ട്... !!!!! (തുടരും... ) വൈകിയതിന് സോറി ട്ടോ.... ഈ പാർട്ട്‌ ഇത്തിരി ലേറ്റ് ആയി ന്ന് അറിയാം... അടുത്ത പാർട്ട്‌ വേഗം ഇടാൻ നോക്കാം ട്ടോ....
#

📙 നോവൽ

📙 നോവൽ - നീ എൻ പ്രിയ സഖി . Shaand LAMMOJ  - ShareChat
6.6k views
10 hours ago
#

📙 നോവൽ

💝 യൂ ആൻഡ് മി 💝 പാർട്ട്‌ - 57 ❤❤❤❤❤❤ ഓൻ ഓന്റെ തോളത്തു തട്ടി കൊണ്ട് കാര്യം തിരക്കിയപ്പോ അവൻ മടിച്ചു മടിച് കാര്യം അവതരിപ്പിച്ചു ... അത് കേട്ടിട്ട് ഞങ്ങൾ രണ്ടാളും പരസ്പരം മുഖത്തേക്ക് നോക്കി .... " വല്ലാത്ത പൂതി ആണ് മോന്റെ നിന്റേത് ..... ഒരിക്കലും നടക്കാത്ത പൂതി ... ഈ പോക്ക് പോകുവാണേൽ ഉപ്പച്ചി മോന്റെ പഠിപ്പ് മുടക്കി ഷോപ്പിൽ ജോലിക്ക് നിർത്തും " " അതെന്ത് വർത്താനാ ഇക്കാ ഇങ്ങള് പറയുന്നേ .... ഞാൻ എനിക്ക് തുടർന്ന് പഠിക്കണം എന്ന് തന്നല്ലേ പറഞ്ഞെ ... " " അതേ... അത് തന്നെയാ മോൻ പറഞ്ഞെ ..... പക്ഷേ എവിടെ പഠിക്കണമെന്ന നീ പറഞ്ഞെ? " അവൻറെ ആവശ്യം ഒന്നുകൂടി പറയാൻ ഓൻ പറയുമ്പോ മുഖത്ത് ഇച്ചിരി എക്സ്പ്രെഷൻ ഒക്കെ വരുത്തി ഒരു അവിഞ്ഞ ഇളിയോടെ സയാൻ മറുപടി പറഞ്ഞു ... " ബാംഗ്ലൂർ...എന്തേ കുഴപ്പായോ? ബാംഗ്ലൂർ എന്താ അത്രക്കും മോശം ആണോ " " ഏയ് ... ബാംഗ്ലൂർ മോശം ഒന്നും അല്ല ... നിന്റെ ആഗ്രഹമാണ് മോശമായത് ... ഇതൊരിക്കലും നടക്കാൻ പോണില്ല .... ഇതിന്റെ പേരിൽ ഇനി സംസാരമില്ല .... മ്മ്.... പൊക്കോ .. " ഉപ്പച്ചി പറയുന്ന പോലെ അവനോട് ഡയലോഗ് അടിച്ചിട്ട് അവൻ പോയ്‌ കഴിഞ്ഞപ്പോ നെഞ്ചത് കൈ വെച്ച് ഒരു ദീർഘ ശ്വാസം വിട്ടു .... " ഹാവൂ ... പിന്നേ ഇതും പറഞ് ചെന്നാൽ ഉപ്പ നമ്മളെ മൂന്നാളെയും മയ്യത്താകും ... ഭാഗ്യത്തിന് ഓൻ എതിർത്തൊന്നും പറഞ്ഞില്ല ..... " അത് പോയിന്റ് ... സയാന്റെ ഈ ആവശ്യം ഒരിക്കലും ഉപ്പ അംഗീകരിക്കില്ല ... അന്നത്തെ പോലെ എങ്ങനേലും പറഞ്ഞ് സമ്മതിപ്പിക്കാമെന്ന് ചിന്തിച്ചാലും പണി കിട്ടുന്നത് എനിക്കാവും ... കിടക്കാൻ നേരം ഓൻ എന്നോട് കോളേജിൽ പോകുന്നതിനെ കുറിച് ചോദിച്ചിരുന്നു ... ഈ ബലാല് പെട്ടിയും പൂട്ടി നാട് വിടാൻ പോണൂന്ന് പറഞ്ഞത്‌ കൊണ്ടാണ് മ്മള് വീണ്ടും ലീവ് എടുത്തത് ... ഇനി അങ്ങോട്ട് പോയിട്ടും വല്യ കാര്യമില്ല ... എക്സാം അടുക്കാറായി ... അതിന് മുന്നേ കോളേജ് ട്രിപ്പ്‌ ഉണ്ടാകും ... അതുകൂടി കഴിഞ്ഞാൽ സ്റ്റഡി ലീവും കിട്ടി വീട്ടിൽ ഇരിക്കാം .. അപ്പോ ഞാൻ ഇനി പോയിട്ട് വല്യ പ്രയോജനം ഒന്നുമില്ല .... മ്മള് orinn ആലോചിച് ഇരിക്കുമ്പോ ഓന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു ... " ടി പോത്തേ... ഞാൻ നിന്നോടാ ചോദിച്ചേ ... മര്യാദക്ക് നാളെ കോളേജിൽ പൊക്കോ .. ഞാൻ കാരണം ആണ് നിന്റെ പഠിപ്പ് മുടങ്ങിയെ എന്ന് ആരും പറയാൻ പാടില്ല ... " " ഉവ്വ ....... നാളെ വ്യാഴം... മറ്റന്നാൾ വെള്ളി ..... പിന്നെ വീണ്ടും രണ്ട് ദിവസം ലീവല്ലേ ... അപ്പോ... അടുത്ത ആഴ്ച മുതൽ ..... " എന്ന് മ്മള് തല ചൊറിഞ്ഞോണ്ട് പറയുമ്പോ ആയ്കോട്ടെ എന്ന രീതിയിൽ ഓൻ തല കുലുക്കി .... " എന്താണ്ടാ കള്ള ഹിമാറെ ഇളിക്കണേ... ഇങ്ങടെ കെട്ടിയോള് മയ്യത്തായോ ..? " "ഏയ് ഓള് മയ്യത്തായ മ്മള് ഇവിടെ കിടന്ന് ഡപ്പാം കുത്ത് കളിക്കും ... ഇന്ന് നീ ഫർസൂനോട് പറഞ്ഞ ഡയലോഗ് ഓർത്ത് ചിരിച് പോയതാണെ ... എന്തൊക്കെയാ നീ അവളോട് പറഞ്ഞെ ... " "ഓ... ഒരു പർസൂ... പിന്നേ അവള്ടെ കോപ്പിലെ സംസാരം കേട്ടാൽ ചൊറിഞ്ഞു വരില്ലേ ... അത്രയും കുടുംബക്കാർ ഉള്ളത് കൊണ്ട് ഓളെ വെറുതെ വിട്ടതാ ... ഒറ്റക്ക് എങ്ങനാനും എന്റെ കയ്യിൽ കിട്ടിയിരുന്നേൽ ... " എന്ന് പറഞ്ഞ് മ്മള് ഓളെ ഞെരിച്ചു കൊല്ലുന്നത് പോലെ കാണിച്ചപ്പോ ചെക്കൻ ഹലാക്കിലെ ചിരി ആയിരുന്നു ... അത് കണ്ടപ്പോ മ്മക്ക് കുറച്ച് കൂടി ദേഷ്യം വന്നു ... കുറച്ച് നേരം ഓന്റെ കൂടെ തല്ലുണ്ടാക്കിയ നിർവൃതിയിൽ മ്മള് സുഗമായിട്ട് കിടന്നുറങ്ങി ... രാവിലെ വേണോ വേണ്ടയോ എന്ന് ആലോചിച്ചിട്ട് മ്മള് എഴുന്നേറ്റു ... പതിവ് പോലെ ചെക്കൻ നല്ല ഉറക്കത്തിലാ .... ആദ്യം മ്മക്ക് ഒറ്റ തള്ളിനു താഴെ ഇട്ടാലോ എന്ന് തോന്നിയതാ ... മിണ്ടാതെ ഓന്റെ അടുത്തേക്ക് നീങ്ങി ഇരുന്നപ്പോ ട്രെയിൻ ചൂളം വിളിക്കുന്ന പോലെ ശബ്ദം കേൾക്കുന്നു ... " ശൂ .... ശൂ ... " കുറച്ച് കൂടി ശ്രദ്ധിച്ചപ്പോ ഓൻ ശ്വാസം വിടുന്നതാണെന്ന് മനസിലായി ..... കൂർക്കം വലിയൊക്കെ ഇപ്പോ ഈ ലെവൽ ആയോ റബ്ബേ ... മ്മ്... ഹൈടെക് .. ഹൈടെക് ... ഇത് ഓന് പണി കൊടുക്കാൻ പറ്റിയ നല്ല അവസരം ആണ്... കുറച്ച് ദിവസം ഓനെ പരിചരിച് നടന്നത് കൊണ്ട് തല്ല് കൂടാൻ നേരം ഉണ്ടായില്ല ... മ്മള് ഫോൺ എടുത്ത് ആ ശബ്ദം റെക്കോർഡ് ചെയ്തു ... പെട്ടെന്ന് ചെക്കൻ കണ്ണും തിരുമ്മി എഴുന്നേറ്റതും ഒന്നും അറിയാത്ത പോലെ മ്മളവിടെ കണ്ണും പൂട്ടി കിടന്നു ... യാ റബ്ബീ ... മ്മളിപ്പോ ഓന്റെ അടുത്താണ് കിടക്കുന്നെ ... ഒരിഞ്ച് അകലം പോലും ഇല്ലാതെ ... റബ്ബീ എന്നെ കാത്തോളണേ എന്ന് മനസ്സിൽ ദുആ ചെയ്ത് പയ്യെ കണ്ണ് തുറക്കാൻ പോയതും ഓൻ പറയുന്നത് കേട്ടു ... " ഏഹ് ... ഇതെപ്പോ? ഇന്നലെ കിടക്കുമ്പോ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ ... ഇവളെപ്പോഴാ എന്റടുത്തേക്ക് വന്നേ ... അപ്പോ ഞാൻ അറിയാതെ എന്നും ഇത് തന്നെയാവും പണി ... പൊന്ന് മോളേ..... നീ പെട്ടു " അല്ല... മ്മക്ക് ഇതല്ല പണി എന്ന് ഉറക്കെ വിളിച് പറയാൻ തോന്നിയതാ... പക്ഷേ നാവ് ചലിച്ചില്ല.. എന്താന്ന് അറിയോ അപ്പോഴേക്കും ഓന്റെ കരങ്ങൾ കൊണ്ടെന്നെ ചേർത്ത് പിടിച്ചിരുന്നു ... ആകെ വല്ലാത്ത അവസ്ഥ ആയി ... ഒന്നനങ്ങാൻ പോയിട്ട് നേരെ ശ്വാസം വിടാൻ പോലും പറ്റുന്നില്ല ... ഓന്റെ കയ്യിൽ നിന്ന് തിരിഞ്ഞ് കിടക്കാൻ നോക്കിയിട്ട് അതിനും പറ്റുന്നില്ല ... ആഹ് ബലാലിന്റെ കൈകൾ മ്മടെ മുഖത്ത് കൂടി ഓടിച്ചു കളിക്കുമ്പോ ഇക്കിളി ആയിട്ട് മ്മക്ക് എന്തൊക്കെയോ തോന്നി .... വീണ്ടും ഓന്റെ പ്രസംഗം തുടങ്ങിയപ്പോ മ്മള് മിണ്ടാതെ കിടന്നു ... " ഹയ് ... എന്താ ചേല് ... ഈ നിഷ്കളങ്കമായ മുഖം നോക്കി കിടക്കാൻ എന്ത് രസാണ് ... പക്ഷേ സൈനു... ഇന്റെ സ്വഭാവം കണ്ടാലോ... വെറും തല്ലിപ്പൊളി ആണ് ... തലതിരിഞ്ഞ ശവം ... ഏതായാലും നമുക്കിടയിലുള്ള അകലം അധിക കാലം ഉണ്ടാവില്ല... നമ്മൾ ഒരുമിക്കുന്ന ദിവസം വിദൂരത്തും അല്ല ... നിന്റെ ഈ നിഷ്കളങ്കത ഒക്കെ വൈകാതെ ഞാനങ് സ്വന്തമാകും " റബ്ബീ ... കേട്ടിട്ട് എന്റെ ശരീരം വിറക്കാൻ തുടങ്ങി ... പറ്റില്ല.... ഇനിയും ഓന്റൊപ്പം ഇങ്ങനെ കിടന്നാൽ ചെക്കൻ പറഞ്ഞതൊക്കെ ഇപ്പോ തന്നെ നടക്കും ... ഒന്നും ആലോചിക്കാതെ മ്മള് ഓന്റെ കയ്യും തട്ടി മാറ്റി ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.. ഓൻ പറഞ്ഞതൊക്കെ ഓർത്തപ്പോ ചിരി വരുന്നുണ്ട് ... എങ്കിലും എന്തോപോലെ ... ഓൻ ഡോറിൽ ആഞ്ഞു കൊട്ടുന്ന സൗണ്ട് കേട്ട് മ്മള് ഞെട്ടി ... അപ്പോഴാ ഞാൻ ഇതിനകത്ത് കയറിയിട്ട് ഒരുപാട് നേരായി എന്ന് മനസിലായെ ... പിന്നെ കുളിയും തേവാരവും ഒക്കെ വളരെ പെട്ടെന്ന് കഴിഞ്ഞു ... വിറച്ചു വിറച് പുറത്തേക്ക് ഇറങ്ങിയതും കയ്യും കെട്ടി എന്നെ നോക്കി നിന്ന ഓനുമായി കൂട്ടി ഇടിച്ചു ... " എവിടെ നോകിയാടി നടക്കുന്നെ ... മാനത്താണോ നിന്റെ കണ്ണിരിക്കുന്നെ ... വീണ്ടും എന്നെ കിടത്താനുള്ള പരിപാടി ആണോ " "മ്മ്.. കുളിപ്പിച്ച് കിടത്തുന്നുണ്ട് ഞാൻ .. " "എങ്ങനെ? എന്തേലും പറഞ്ഞിരുന്നോ? " "അല്ല ... കുളി കഴിഞ്ഞ് വന്ന് സ്വസ്ഥമായി കിടന്നോളാൻ പറഞ്ഞതാ ... " എന്ന് പറഞ്ഞ് മ്മള് തിരിഞ്ഞ് നോക്കാതെ താഴേക്ക് വെച്ച് പിടിച്ചു ... തിരിഞ്ഞ് നിന്നാൽ ഇവിടെ എന്തേലും സംഭവിച്ചാലോ എന്ന പേടി ആണ് ... ഞാൻ എത്തുന്നതിനു മുന്നേ ഉമ്മച്ചി പണിയൊക്കെ തുടങ്ങിയിരുന്നു ... ഇപ്പോ മ്മക്ക് പഴയ പോലെ ഓരോട് സ്നേഹമില്ല എന്ന പരാതി ആണ് ... ഞാൻ എന്തോ അകൽച്ച കാണിക്കുന്നു എന്ന് .... " ഏഹ് ... ഞാനെന്ത് അകൽച്ച കാട്ടി എന്നാ? ഇങ്ങള് എന്നും മ്മടെ പുന്നാര ഉമ്മച്ചി തന്നെ ആയിരിക്കും ..... " " ഇയ്യ് കൂടുതൽ വാജകം വേണ്ട... എന്നിട്ടെന്താ ഞാൻ പറഞ്ഞ കാര്യം ഇതുവരെ നടകാത്തെ... അപ്പോ എന്റെ വാക്കിന് ഒരു വിലയും ഇല്ലാ ല്ലേ.. " അള്ളോഹ് ... ഇത് മ്മക്കുള്ള സ്നേഹത്തിന്റെ കുരുക്കാണെന്ന് ഞാൻ മനസിലാക്കാൻ വൈകി പോയല്ലോ റബ്ബേ ... " അതന്നെ .... അങ്ങനെ പറഞ്ഞ് കൊടുക്ക് ഉമ്മച്ചി ... നിങ്ങടെ ആഗ്രഹമോ പോട്ടേ... എന്നെയെങ്കിലും ഒന്ന് പരിഗണിക്കാൻ പറയ് ... ഇങ്ങക്ക് അറിയോ ഞാൻ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിൽ ആണ് ... " "ഈ ചെക്കനെ ആരാ ഇപ്പൊ ഇങ്ങോട്ട് ക്ഷണിചേ ... ഇതെവിടെ തിരിഞ്ഞാലും എനിക്കുള്ള പണികൾ ആണല്ലോ... ഒന്ന് കഴിയുമ്പോ മറ്റൊന്ന് ... ഞാനെന്താ കുപ്പീന്ന് വന്ന ഭൂതം ആണോ.. തീരുമ്പോ തീരുമ്പോ പണി തരാൻ " " ഐവ ... രണ്ടാളുടെയും നാടകം കൊള്ളാം... ഉമ്മച്ചിക്ക് പെരുത്ത് ഇഷ്ട്ടായി ... മോനെന്താ പറഞ്ഞെ ഇയ്യ് വെയ്റ്റിംഗ് ലിസ്റ്റിൽ ആണെന്നോ? നീ എന്താ മോളേ പറഞ്ഞെ ഇതൊക്കെ നിനക്കുള്ള പണികൾ ആണെന്നോ ... ഈ പറയുന്നവർ തന്നല്ലേ ജോഗിങ് എന്ന് പറഞ്ഞ് ബാത്റൂമിനകത് ഒരുമിച്ച് ........ " ഉമ്മച്ചി ബാക്കി പറയുന്നതിന് മുൻപ് "ഉമ്മച്ചി... മിണ്ടരുതെ " എന്ന് പറഞ്ഞ് ഞാൻ വായ പൊത്തി പിടിച്ചിരുന്നു ... നോക്കുമ്പോ രണ്ട് കൈകൾ ... മ്മളെ പോലെ തന്നെ ഓനും ഉമ്മച്ചീന്റെ വായ പൊത്തി പിടിച് നിക്കുവാ ... രണ്ടാളും പരസ്പരം നോക്കി പള പളാ പല്ല് കാട്ടി ചിരിച്ചിട്ട് അടുത്ത നിമിഷം തന്നെ തുറുക്കനെ നോക്കി മുഖം തിരിച് നിന്നു ... ബ്ലഡി ഭർത്താവ് ... പറഞ്ഞത്‌ കേട്ടില്ലേ വെയ്റ്റിംഗ് ലിസ്റ്റിൽ ആണ് പോലും ... ഹും .... മര്യാദക്ക് കോളേജിൽ പോയ മതിയാർന്നു എന്ന് തോന്നുവാ... ഇവിടെ നിന്നിട്ടല്ലേ ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നേ .... ഉമ്മച്ചിയും മോനും കണക്കാ... സയാൻ കൂടി ഉണ്ടായിരുന്നേൽ ഓനും ഇപ്പോ അവർക്കൊപ്പം കൂടിയേനെ ... പാവം ഞാൻ മാത്രം ഒറ്റക്ക് .... " ആരാ പറഞ്ഞെ നീ ഒറ്റക്കാണെന്ന്... എന്റെ സൈനു ഒറ്റക്കല്ലല്ലോ ... " എന്റെ തോളിൽ കൂടി കയ്യിട്ട് ഓനിത് പറയുമ്പോ മ്മള് ചെറുതായൊന്ന് ഞെട്ടി .... ഞാൻ മനസ്സിൽ പറഞ്ഞ കാര്യം ചെക്കൻ എങ്ങനെയാ അറിഞ്ഞേ ?? ഇനി അതിനുള്ള കഴിവും ഈ പഹയന് കിട്ടിയിട്ടിണ്ടോ പടച്ചോനെ .... " എന്താ മോളേ ആലോചിക്കണെ നീ മനസ്സിൽ ചിന്തിച്ചത് ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ? അന്ന് നീ എന്നെ കളിയാക്കിയത് ഓർമയുണ്ടോ ? അങ്ങ് ദൂരെ ലക്ഷദ്വീപിൽ വെച്ച് ... അതേ ഡയലോഗ് തന്നെയാ എനിക്ക് ഇപ്പോ നിന്നോട് പറയാനുള്ളത് ... മനസ്സിൽ ചിന്തിക്കുമ്പോഴേ.... ഞങ്ങളാരും ലിപ് സിങ്ക് കൊടുക്കാറില്ല കേട്ടോടി കാ‍ന്താരി" എന്ന് പറഞ്ഞ് ചെക്കൻ നിന്ന് കിണിക്കാൻ തുടങ്ങി .... ഓന്റെ ഈ ചിരി കാണുന്നത് എനിക്കിഷ്ടമാണ് ... അത്കൊണ്ട് പുറമെ ദേഷ്യം നടിച് മ്മള് ആഹ് ചിരിയും നോക്കി നിന്നു .... " അഹേം .... അഹേം ... ഇത് അടുക്കളയാ ... ഇവിടെയും ജോഗിങ് നടത്താനുള്ള പണി ആണോ " എന്ന് ഉമ്മച്ചി ചോദിക്കുമ്പോ ചമ്മി നാറിയിട്ട് മ്മള് ഓരേ നോക്കി ഒരു അവിഞ്ഞ ഇളി പാസ്സ് ആക്കി ....ഈ ഉമ്മച്ചീനെ കൊണ്ട് ഒരു സമാധാനവും ഇല്ലാണ്ടായി... എന്നിട്ടും ഒരു ചുക്കും സംഭവിച്ചിട്ടില്ലാത്ത പോലെ നിക്കുന്ന ചെക്കന്റെ കയ്യും തട്ടി മാറ്റി മ്മള് ഓനെ അവിടുന്ന് പറഞ്ഞയച്ചു .... രാവിലത്തെ ഫുഡ്ഡടി ഒക്കെ കഴിഞ്ഞ് ഉപ്പച്ചി ഓനെയും കൂട്ടി എങ്ങോട്ടോ പോയി .... ഓന്റെ കൂടെ ഇങ്ങനെ വഴക്കിട്ടും പിണങ്ങിയും നടക്കാൻ വേണ്ടിയാ മ്മള് കോളേജിൽ പോലും പോകാതെ ലീവ് എടുത്തേ .... ഇതിപ്പോ ചെക്കൻ പോയ്‌ കഴിഞ്ഞപ്പോ ഞാനിവിടെ പോസ്റ്റായി ... വെറും പോസ്റ്റല്ല... കട്ട പോസ്റ്റ്‌ .... ഓൻ വരുന്നുണ്ടോ എന്ന് ഇടക്ക് മ്മള് പുറത്തേക്ക് ഇറങ്ങി നോക്കുമ്പോ അതിനും ഖൈജൂന്റെ വക പരിഹാസം ഏറ്റു വാങ്ങിയിരുന്നു ... കുറച്ച് കഴിഞ്ഞപ്പോഴേക്കും ഓൻ വളരെ ക്ഷീണിതനായി വീട്ടിൽ എത്തി ... " എവിടെ പോയതാ? നന്നായി ക്ഷീണിച്ചിട്ടിണ്ടല്ലോ ... " " നിന്റെ ഉപ്പാനെ ഒന്ന് കാണാൻ പോയതാ .... എന്തേ? " ഓഹോ ... പുച്ഛം ആണ് ല്ലേ... " ശോ അങ്ങനെ ആയിരുന്നോ ... ഞാൻ കരുതി കിളക്കാൻ പോയതാകുമെന്ന് .... " "അതേടി കിളക്കാൻ തന്നെയാ ... നാളെ മുതൽ നിന്നെയും കൊണ്ട് പോകണം പാടത് കോലം വെക്കാൻ... മോള് കൂടെ വരണേ... " ഹും ... ചെക്കൻ വീണ്ടും ഗോളടിച്ചു... അങ്ങനെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല .... " ഇനി ഗൾഫിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ച സ്ഥിതിക്ക് തൂമ്പായും എടുത്ത് അങ്ങോട്ടേക്ക് ഇറങ്ങുന്നത് തന്നെയാവും നല്ലത് മിസ്റ്റർ സൈൻ മുഹമ്മദിന് " തൊട്ട് പുറകിൽ ഉമ്മച്ചി ഉണ്ടായിരുന്നത് അറിയാതെയാണ് മ്മള് ഇത് പറഞ്ഞത്‌ .... " ഇതൊക്കെ എപ്പോഴാ? അപ്പോ മോൻ ഇനി പോകുന്നില്ല എന്ന് തീരുമാനിച്ചോ ? ഞങ്ങളൊന്നും അറിഞ്ഞില്ല ല്ലോ ... ഏതായാലും നല്ല തീരുമാനം തന്നെയാ ... പക്ഷേ ഇനിയും വീട്ടിൽ ഇങ്ങനെ ഇരിക്കാതെ വല്ല പണിക്കും പോകാൻ നോക്കടാ ചെക്കാ .... " "അതിന് ആരാ പറഞ്ഞെ ഞാൻ പോകുന്നില്ല എന്ന് .... ഈ മണ്ടി പറയുന്നതൊന്നും കേട്ട് ഇങ്ങള് സന്തോഷിക്കണ്ട ഉമ്മച്ചി ... " ഏഹ് .... അപ്പോ എന്നെ പറ്റിച്ചതാണോ? ഓൻ ഉമ്മച്ചീനോട് പറയുന്നത് കേട്ട് കണ്ണും മിഴിച് ഞാൻ ചെക്കനെ നോക്കിയപ്പോ എന്നെ നോക്കി ചുമ്മാ എന്ന് കണ്ണടച് കാണിച്ചു .... അവിടുന്ന് എഴുന്നേറ്റ് ഓൻ റൂമിലേക്ക് പോയപ്പോ തൊട്ട് പിന്നാലെ മ്മളും വെച്ച് പിടിച്ചു ... ************************************* ഓളറിയാതെ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഇണ്ടായിരുന്നു ... അതിന് വേണ്ടിയാ ഞാനും ഉപ്പച്ചിയും കൂടി പോയത് .... പിന്നേ ഓളെ ഉപ്പാനെ കാണാൻ പോയതാ എന്ന് കളിയാക്കി പറഞ്ഞെങ്കിലും അത് സത്യം തന്നായിരുന്നു .... താഴെ വെച്ച് ഞാൻ ഉമ്മച്ചീനോട് അങ്ങനൊക്കെ പറഞ്ഞതിന്റെ കലിപ്പ് തീർക്കാൻ ഓള് എനിക്ക് പിന്നാലെ എത്തുമെന്ന് ഉറപ്പായിരുന്നു .... " ആഹാ.... അപ്പോഴേക്കും എന്റെ പുന്നാര ഭാര്യ ഇങ്ങെത്തിയല്ലോ ... വരണം ... വരണം .... വാലിന് തീ പിടിച്ച പോലെ ഇപ്പോ തന്നെ നീ ഇങ്ങെത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു .... " മ്മള് പറഞ് തീർന്ന് ഒന്ന് ശ്വാസം വിടുന്നതിനു മുൻപ് ഓള് കലി തുള്ളി കൊണ്ട് എന്റെ അടുത്ത് എത്തിയിരുന്നു .... " ഇങ്ങളെന്താ ഉമ്മച്ചീനോട് പറഞ്ഞെ? എന്താ പറഞ്ഞേന്ന് ? ആരോടാ കള്ളം പറയുന്നേ ... എന്നോടോ അതോ ഉമ്മച്ചീനോടോ ? സത്യാവസ്ഥ എനിക്കിപ്പോ അറിയണം .... പറയ് .... പറയാൻ .. " എന്ന് ചോദിച് കൊണ്ട് ഓള് എന്നെ പിടിച് കുലുക്കി ... എന്റള്ളോഹ് എന്ത് കലിപ്പാണിത് .... പെട്ടെന്ന് ദേഷ്യം വരുന്ന അവളെ കുറച്ച് കൂടി ദേഷ്യം പിടിപ്പിക്കാൻ മ്മള് മിണ്ടാതെ നിന്നു ... എത്രയൊക്കെ അവൾ ചോദിച്ചിട്ടും ഞാൻ ഒന്നും മിണ്ടിയില്ല ..... അവസാനം ഓൾടെ ക്ഷമയുടെ നെല്ലി പലകയിൽ മ്മള് ചവിട്ട് നാടകം കളിക്കാൻ തുടങ്ങിയപ്പോ എന്നെ തുറിച് നോക്കിയിട്ട് ഓള് റൂമിന് പുറത്തേക്ക് പോകാൻ നിന്നു ... അവളെ അങ്ങനങ്‌ വിടാൻ തീരുമാനിചിട്ടില്ലാതത് കൊണ്ട് അപ്പോ തന്നെ ഓളെ കയ്യിൽ പിടിച് വലിച് എന്റെ നെഞ്ചത്തേക്ക് ഇട്ടു ... എന്നിട്ടും അവള്ടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലായിരുന്നു .... എന്റെ നെഞ്ചിനിട്ട് നല്ലൊരു ഇടിയും തന്ന് പോകാൻ നിന്നതും ഓൾടെ അരയിലൂടെ ഞാൻ പിടിത്തമിട്ടു .... " എന്റെ കാന്താരിക്ക് എന്താ അറിയേണ്ടത് ... എന്തായാലും ചോയ്ക്ക് നിന്റെ സംശയം ഞാൻ മാറ്റി തരാം ... " വളരെ സൗമ്യമായി ഓളോട് അങ്ങനെ പറഞ്ഞിട്ടും അവള്ടെ കലിപ്പ് തീർന്നിട്ടില്ല ... " അറിയാൻ ഉള്ളതല്ലെടോ മത്തങ്ങാ തലയാ ഞാൻ നിങ്ങളോട് ചോദിച്ചേ ... അപ്പോ ഒടുക്കത്തെ ജാഡ ... എന്നാ ആഹ് ജാടയും തലയിൽ എടുത്ത് വെച്ച് ഞെളിഞ് നടക്ക് .... എനിക്കൊന്നും അറിയാനില്ല ... " " പിണങ്ങല്ലേ ഡിയറേ ..... ഞാൻ പോകുന്നില്ല ... നിനക്ക് അത്രയും അറിഞ്ഞാൽ പോരെ ... നീയില്ലാതെ ഞാൻ എങ്ങോട്ടും പോകില്ല ... സത്യം... " ഇപ്പോ ഓൾടെ മുഖത്ത് ഇത്തിരി തെളിച്ചം വന്നത് ഞാൻ കണ്ടിരുന്നു ... എന്നിട്ടും അത് പുറത്തേക്ക് കാണിക്കാതിരിക്കാൻ പാവം ഒത്തിരി കഷ്ടപെടുന്നുണ്ട് ... " എവിടെ വേണോ പൊക്കോ ... എനിക്കെന്താ ... എനിക്കൊന്നുല്ലാ" "എന്തിനാ മോളേ ഉള്ളിലെ സന്തോഷം മറച്ചു വെച്ച് പുറമെ ചീഞ്ഞ ഡയലോഗ് അടിക്കണേ ... ഞാൻ പോകുന്നില്ല എന്ന് പറഞ്ഞപ്പോ നിന്റെ സന്തോഷം ഞാൻ കണ്ടതാ .... " അപ്പോ ഓള് ആണോ? ആണോ ? എന്ന് രണ്ട് മൂന്ന് തവണ കൊച്ചു കുട്ടികളെ പോലെ നെറ്റി ചുളിച്ചു ചോദിച്ചതും മ്മള് പല്ലിളിച്ചോണ്ട് അതെ എന്ന് തലയാട്ടി ... പിന്നെ ഓള് മസിലു പിടുത്തമൊക്കെ വിട്ട് എന്നെ നോക്കി ... അങ്ങനെ നോക്കി നിന്നിട്ട് രണ്ടാളും ഒരുമിച്ച് പൊട്ടി ചിരിച്ചു .... ഹാ ഞാൻ ഇപ്പോ വരാന്ന് പറഞ്ഞ് ഓള് പോകാൻ നിന്നപ്പോഴാ അവള് മറ്റൊരു കാര്യം ശ്രദ്ധിച്ചേ ... ഇപ്പോഴും ഓള് ഞാൻ കൈകൊണ്ട് തീർത്ത വലയത്തിന് ഉള്ളിൽ ആണെന്ന് .... കുരുക്കഴിച് രക്ഷപെടാൻ ഓള് ശ്രമിക്കുന്നതിനു മുന്പേ ഒന്ന്കൂടി ഞാൻ എന്നിലേക്ക് ചേർത്ത് പിടിച്ചു ... ഓളെ കവിളത് ഒരു ചുടു ചുംബനം കൊടുക്കാൻ പോയപ്പോ ആഹ് പിശാശ് എന്റെ മുഖം പൊത്തി പിടിച്ചു .... എന്റെ ശ്രമം ഉപേക്ഷിക്കാതെ മാറി മാറി ഏതേലും ഒരു കവിളത്ത് ഉമ്മ വെക്കാൻ നോക്കിയിട്ടും ഓള് സമ്മതിച്ചില്ല ... ഓള് എന്നെ തട്ടി മാറ്റികൊണ്ടിരുന്നു .... ഒടുക്കം എപ്പോഴും ചെയ്യുന്ന പോലെ എന്നെ ഉന്തി ബെഡിലേക്കിട്ടു ... ഹിഹി ഞാനാരാ മോൻ എനിക്കൊപ്പം ഓളെയും ചേർത്ത് പിടിച്ചിരുന്നു ... അയ്യോ .... ഇതെന്താ ഇങ്ങനെ... ഇതിപ്പോ ഞാൻ മാത്രല്ലേ ഉള്ളൂ ... ഓളെവിടെ പോയി .... കിടന്നിടത്തിന്ന് മ്മള് നോക്കുമ്പോ ഓള് എന്നെ നോക്കി കിണിക്കുന്നു .. " ഹിഹി .... എന്ത് പറ്റി രമണാ ... വീഴുമ്പോ കൂടെ കെട്ട്യോൾ ഇല്ലായിരുന്നു ല്ലേ .... ഞാൻ അവസാനം എപ്പോഴത്തെയും പോലെ ഇങ്ങളെ ഉന്തി ഇടുമെന്ന് അറിയാം അല്ലേ...? അത്കൊണ്ട് എന്റെ കയ്യിൽ ഇങ്ങള് പിടിത്തം ഇടുന്നതിന് മുൻപ് തന്ത്രപരമായി ഞാൻ എസ്കെയപ്പ് ആയി ... അതായത് .... ഇങ്ങള് എന്റെ കയ്യിൽ പിടിക്കുന്നതിനു മുന്നേ ഇങ്ങളെ ഉന്തി ഇട്ടിട്ട് ഞാൻ നീങ്ങി നിന്നു .... ഇങ്ങടെ ശീലങ്ങൾ ഒക്കെ എനിക്കറിയുന്നതല്ലേ ... ഒന്നുമില്ലേലും നമ്മൾ ടോം ആൻഡ് ജെറി കളിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായില്ലേ .... ' എക്സ്പീരിയൻസ് ഈസ്‌ ദി ബെസ്റ്റ് ടീച്ചർ ' എന്നൊക്കെ വേണേൽ പറയാം ... അപ്പോ മോൻ റെസ്റ്റ് എടുക്ക്... ക്ഷീണം മാറാൻ ഞാൻ പോയി കുറച്ച് ചൂട് വെള്ളം എടുത്തിട്ട് വരാം ... ടേക്ക് കെയറേ .... " എന്ന് എന്റെ തോളത് തട്ടി പറഞ്ഞ് ഒരു ഇളിയും തന്നിട്ട് ഓള് പോകാനായി തിരിഞ്ഞതും മ്മള് .. " ടീ ...... " എന്ന് അലറി ... " ഹ ഇങ്ങനെ കിടന്ന് കാറല്ലേ .... ക്ഷീണം മാറാൻ ചൂട് വെള്ളം പോരാതെ വരും " " അതികം വിളച്ചിൽ വേണ്ട .... നിന്നെ വൈകാതെ എന്റെ കയ്യിൽ കിട്ടും മോളേ ... അപ്പോഴും ഇതേ ധൈര്യം ഒക്കെ വേണം .... അന്നേരം അയ്യോ എന്നെ ഒന്നും ചെയ്യല്ലേ എന്നൊന്നും പറയരുത് " " വൈകിക്കുന്ന എന്തിനാ? ദേ ഇപ്പോഴും ധൈര്യം ചോരാതെ ഇങ്ങടെ മുന്നിൽ നിക്കാൻ ഞാൻ തയ്യാറാ .... ചെയ്യാനുള്ളതൊക്കെ ചെയ്തേക്ക് ... " അത് കേട്ടതും മ്മള് ചാടി എഴുന്നേറ്റ് ഇരുന്നതും ഓള് ജീവനും കൊണ്ട് ഓടി .... അള്ളോഹ് ... ആഹ് ഓട്ടം കണ്ടിട്ട് അതിനി എവിടെ ചെന്ന് അവസാനിക്കും എന്നറിയില്ല .... ഞാൻ അത് കണ്ട് പൊരിഞ്ഞ ചിരി ആയിരുന്നു .... ഇന്നവള്ടെ ഉപ്പാനെ കണ്ടപ്പോ പറ്റുമെങ്കിൽ വീട് വരെ ഒന്ന് ചെല്ലാൻ പറഞ്ഞിരുന്നു .... പ്രതേകിച് വിശേഷം ഒന്നുല്ലാ ... മോളെയും കൂട്ടി ചെല്ലാൻ പറഞ്ഞു .... പോകണോ പോകണ്ടായോ എന്ന് ഞാൻ ഇതുവരെ തീരുമാനിച്ചില്ല... അത്കൊണ്ട് തന്നെ പോകുന്ന കാര്യം അവളോട് പറഞ്ഞിട്ടുമില്ല ... ഇനിയിപ്പോ പറഞ്ഞിട്ട് കൊണ്ട് പോയില്ലേൽ മുഖവും വീർപ്പിച് നടക്കാൻ അവൾക്ക് ഈ കാരണം മതി ..... ************************************** അള്ളോഹ് .... ജീവനും കൊണ്ട് ഓടി രക്ഷപെട്ടു .... ഒരു സെക്കൻഡ് വൈകിയിരുന്നേൽ ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആയേനെ .... അല്ലേലും ചുമ്മാ ഇരിക്കുന്ന സിംഹത്തിന്റെ മുന്നിൽ ചെന്നിട്ട് ജിങ്കാ ലാലാ പാടി അതിനെ ഉണർത്തുന്നത് എന്റെ ഹോബി ആണല്ലോ .... ഈ ചെക്കൻ പറയുന്നതൊന്നും വിശ്വസിക്കാൻ വയ്യാണ്ടായല്ലോ പടച്ചോനെ .... ഓൻ എന്നെ വിട്ട് പോകില്ല എന്നാ ഒരൊറ്റ വിശ്വാസത്തിലാ ഞാനിപ്പോ ...യാ അള്ളാഹ് അതങ്ങനെ തന്നായിരിക്കണേ ..... വീട്ടിലേക്ക് പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുവാ ..... എത്ര നാളായി അങ്ങോട്ട് പോയിട്ട് .... ഇപ്പോഴാണേൽ ഇത്തായും മോളും അവിടുണ്ട് ... ഓനോട്‌ പറയാന്ന് വെച്ചാൽ അതിന് ഓരോ കണ്ടീഷൻ പറയും ..... ആഗ്രഹങ്ങൾ ഒക്കെ ഉള്ളിലൊതുക്കി ഉമ്മച്ചിയുമായി പുറത്ത് നിക്കുമ്പോഴാണ് ചെക്കൻ ഇങ്ങോട്ട് വന്ന് വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചത് .... അപ്പോ മ്മക്ക് ഓനെ കെട്ടി പിടിച് ഒരുമ്മ കൊടുക്കാൻ തോന്നിയതാ ... പക്ഷേ പറയുന്നത് സത്യമാണോ കള്ളമാണോ എന്നറിയാതെ ശശി ആകാൻ എനിക്ക് വയ്യ .... " സത്യം തന്നാണോ? അതോ എന്നെ പറ്റിക്കാൻ വേണ്ടി .... " ഓനോട്‌ ചോദിച്ചതിന് ഉത്തരം തന്നത് ഉമ്മച്ചി ആയിരുന്നു .... "അല്ല മോളേ അവൻ പറഞ്ഞത്‌ സത്യം തന്നെയാ .... മോന്റെ ഉപ്പായും ഇപ്പോ എന്നെ വിളിച് പറഞ്ഞിരുന്നു നേരം വൈകുന്നതിന് മുൻപ് അങ്ങോട്ടേക്ക് പറഞ്ഞയക്കാൻ .... " " ഓഹോ അപ്പോ ഇത് നേരത്തെ തീരുമാനിച്ചതാണോ .... അല്ല... ഉപ്പച്ചി വിളിച് പറഞ്ഞു എന്ന് പറഞ്ഞത്‌ കൊണ്ട് ചോദിച്ചതാ .... " " ഉപ്പച്ചിയെ ഷോപ്പിലാക്കി ഇങ്ങോട്ട് വരുമ്പോ ഞാൻ ഇന്ന് ചിലപ്പോ നിന്റെ വീട്ടിലേക്ക് പോയേക്കും എന്ന് പറഞ്ഞിരുന്നു .... നിനക് പോകാൻ താല്പര്യം ഉണ്ടേൽ വേഗം ഇറങ്ങിക്കോ .... ഇനി പോകണ്ട എന്നാണെൽ അത് പറയ്... എനിക്ക് പുറത്ത് പോകാന.. " അങ്ങനിപ്പോ എന്നെ കൂട്ടാതെ പുറത്ത് പോകണ്ട മോനെ .... " അതെന്ത് ചോദ്യമ... നമ്മൾ ഉറപ്പായും പോകുന്നു .... ഞാൻ ഇപ്പോ വരാം ....ഒരു അഞ്ച് മിനിറ്റ് " "നടക്കുന്ന കാര്യം പറയ് മോളേ " "എന്നാ ഒരു പതിനഞ്ച്... അല്ല.. അര മണിക്കൂർ ... അപ്പോഴേക്കും ഞാൻ ഇറങ്ങാം " പിന്നേ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു .... ഒരു ദിവസത്തേക്ക് അല്ല... രണ്ട് മൂന്ന് ദിവസം അവിടെ നിക്കാൻ തയ്യാറായ ഞാൻ പോകുന്നെ .... ഖൈജൂനോട് യാത്രയും പറഞ് ഇറങ്ങിയപ്പോ ചെക്കൻ ബുള്ളറ്റും സ്റ്റാർട്ട്‌ ആക്കി ഇരുപ്പുണ്ട് ... " അതേ ... നമ്മൾ ഈ കുടു കുടു വണ്ടിയിൽ അല്ല പോണേ... കാറിലാ... കാറിൽ " ഞാൻ വാതിലിൽ നിന്ന് ഇങ്ങനെ വിളിച് കൂവുമ്പോ എനിക്കെന്താ പറ്റിയെ എന്നാ രീതിയിൽ ചെക്കൻ നോക്കുന്നുണ്ട് ..... സാധാരണ എവിടേലും പോയാൽ ബുള്ളെറ്റ് മതിയെന്ന ഞാൻ പറയാറ് .... " എന്താന്നറിയോ? വീട്ടിൽ ഇത്തായും മോളും ഉണ്ട് ... അപ്പോ അവരുടെ കൂടെ പുറത്തേക്ക് പോകാലോ എന്ന് കരുതിയിട്ടാ " മ്മള് ഓന്റടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു ... അപ്പോ ചെക്കൻ ചോദിക്കാൻ അതിന് ഇന്ന് തന്നെ തിരിച് വരണ്ടേ ഇപ്പോ ഇതിനൊക്കെ സമയം എവിടുന്നാ എന്ന് .... ഇന്ന് ഇങ്ങോട്ടേക് ഇല്ലാ എന്ന് എനിക്കല്ലേ അറിയൂ ... ഹിഹി " എന്തുവാടി വായും പൊളിച് നിക്കണേ .... ഇങ്ങനെ മിഴിച് നിക്കാതെ വന്ന് കേറാൻ നോക്കടി ഹംകേ .... " മ്മള് ഓരോന്ന് ആലോചിച് നിക്കുന്നതിന് ഇടയിൽ ചെക്കൻ കാറിൽ കയറിയതെന്നും ഞാൻ കണ്ടില്ല ... ഓന്റെ വായീന്ന് അടുത്ത തെറി വരുന്നതിനു മുൻപ് മ്മള് ചാടി കയറി ഇരുന്നു .... ഓന്റെ കുറെ ചളിയും കേട്ട് ഒരുപാട് നേരം ഇരുന്നു .... ഓന് മടുത്തപ്പോ ഞാൻ ബാക്കി തുടർന്നു ... ഇടക്ക് ചെക്കൻ ഞാൻ പറയുന്നതിന് എന്നെ കളിയാകുന്നുണ്ട് .... അതൊന്നും കാര്യമാക്കാതെ മ്മള് വാ തോരാതെ സംസാരിച്ചിരുന്നു ... അങ്ങനെ ചളിയടി ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയത് ഞങ്ങൾ അറിഞ്ഞിരുന്നില്ല .... വീടെത്തിയപ്പോ ഓന്റെ കൂടെ മ്മള് അകത്തേക്ക് കയറി .... പറയാതെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷവും നീരസവും ഉമ്മച്ചിക്ക് ഉണ്ടായിരുന്നു ... " അതെന്താ ഉമ്മാ ... നേരത്തെ അപ്പോയ്ന്റ്മെന്റ് എടുത്തിട്ട് വേണോ എനിക്ക് ഇങ്ങോട്ടേക് വരാൻ .... ഇങ്ങക്ക് പറ്റുന്ന സമയം കൂടി അറിഞ്ഞിരുന്നേൽ അപ്പോ വാരായിരുന്നല്ലോ .... " " നീ വന്നതിന് ഞങ്ങക്ക് ഒന്നുല്ല ... മോൻ വരുന്നു എന്നറിഞ്ഞിരുന്നേൽ എന്തേലുമൊക്കെ സ്പെഷ്യൽ തയ്യാറാകായിരുന്നു ... " "ഹേയ് ഡോണ്ട് വറി ഉമ്മച്ചിയെ ... ഓന് വല്ല പഴം കഞ്ഞിയും കൊടുത്താൽ മതി .... " മ്മള് വളരെ നിസാരമായിട്ട് പറഞ്ഞതിന് ഉമ്മച്ചി എന്റെ ചെവി പിടിച് പൊന്നാക്കി .... സ്വന്തം ഭർത്താവിനെ പരിഹസിക്കുന്നോ എന്ന് ചോദിച് പൊരിക്കാൻ തുടങ്ങി ... മ്മടെ ഈ ദയനീയ അവസ്ഥ കണ്ടിട്ട് ചെക്കൻ അതിലും ദയനീയമായി എന്നെ നോക്കി നിന്നു .... ഒന്ന് ഹെൽപടോ എന്ന് മ്മള് മുഖം കൊണ്ട് കാണിച്ചപ്പോ കൈ മലർത്തി കാണിച്ചിട്ട് മേലേക്ക് നോക്കി നിന്നു... എങ്ങനിലുമൊക്കെ ഉമ്മച്ചീന്റെ കയ്യിൽ നിന്ന് സ്കൂട്ടായി മ്മള് റൂമിലേക്ക് പോകാൻ ഓടി ... സ്റ്റെയറിൽ കയറി പകുതി എത്തിയപ്പോഴാ എനിക്ക് വേറൊരു കാര്യം ഓർമ വന്നേ... " ഉമ്മച്ചിയെ .... ഇങ്ങടെ മൂത്ത പുത്രിയും എന്റെ കുഞ്ഞി പാത്തുവും എവിടെ ? കാണുന്നില്ലാലോ ... " " അവരൊക്കെ റൂമിലുണ്ട് .... " അവരൊക്കെ .... അപ്പോ വേറെ ആരൊക്കെയോ ഉണ്ടല്ലോ ... മ്മള് ഓടി ചാടി ഇത്താന്റെ റൂമിലേക്ക് പോയപ്പോഴാ ഉമ്മച്ചി അവരൊക്കെ എന്ന് ഉദ്ദേശിച്ചത് ആരെയൊക്കെയാ എന്ന് മനസിലായെ .... വേറാരാ .... രക്ത ബന്ധം അല്ലെങ്കിലും കൂട പിറപ്പുകളെ പോലെ കഴിയുന്ന എന്റെ അനിയത്തി കുട്ടീസ് ... അടുത്ത വീടുകളിൽ ഉള്ളതെന്ന് പറഞ് ബന്ധം ചെറുതാകുന്നില്ല .... ഇവരൊക്കെ എന്റെ അടുത്ത ബന്ധുക്കളും ആണ് .... കഴിഞ്ഞ രണ്ട് തവണ ഞാൻ ഇവിടെ വന്നപ്പോഴും ഇവറ്റകളെ ഒന്നും ഇവിടെ കണ്ടില്ല ... ഇന്നിപ്പോ മോളെ കളിപ്പിക്കാൻ വന്നതാ .... എന്നെ കണ്ടതും സൈനുത്താന്ന് വിളിച് എന്റടുത്തേക്ക് വന്നു .... ഇത്താക്ക് ഒരു ഇളിയും കൊട്ത്ത് മോളെയും അവരെയും കൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി .... എല്ലാം എന്നെക്കാൾ ഇളയതാണേലും സംസാരിക്കുന്നതൊക്കെ വല്യ വല്യ കാര്യങ്ങൾ ആണ് ... വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുമ്പോ ഓൻ റൂമിലേക്ക് കയറി വന്നു ... ചെക്കനെ കണ്ടതും അവർ മോളെയും എടുത്ത് പുറത്തേക്ക് ഓടി .... നാണമാണോ അതോ പേടിയാണോ ? ഹ എന്തേലും ആയിരിക്കും .... ചെക്കനെ വിശ്രമിക്കാൻ റൂമിൽ ഇരുത്തിയിട്ട് ഞാൻ അവരുടെ അടുത്തേക്ക് പോയി .... ഓൻ വന്നതറിഞ് ജീജുവും ഇങ്ങോട്ട് വരുന്നുണ്ട് .... ഈ ചോട്ടാ ടീമ്സിനോപ്പം കൂടിയാൽ ഞാനും അവരുടെ ലെവൽ ആണ് ... എന്ന്‌ വെച്ചാൽ അവർക്കൊപ്പം ചേർന്ന് കളിക്കും ... അങ്ങനെ ഓരോ കളിയുമായി സമയം നീക്കുമ്പോ പെട്ടെന്ന് കുരുപ്പുകൾക്ക് മഴ നനയണമെന്ന് പൂതി .... ഞാനിപ്പോ എവിടുന്ന് മഴ പെയ്യിക്കാനാ ..... എല്ലാം വിദഗ്ദ്ധമായി പ്ലാൻ ചെയ്തത് പോലെ എങ്ങനെയാ മഴ പെയ്യിക്കേണ്ടേ എന്ന് അവർ പറഞ് തന്നു ... അങ്ങനെ ഞങ്ങടെ വീട്ടിൽ മാത്രം മഴ പെയ്തു... ആർട്ടിഫിഷ്യൽ മഴ .... മാക്സിമം മാറി നിക്കാൻ ശ്രമിച്ച എന്റെ മേത് വെള്ളം ആകിയപോ ഓനെ കൂടി ഇങ്ങോട്ട് വിളിക്കാൻ എനിക്കൊരു പൂതി ... ഓനെ പോയി വിളിച് വരാൻ കുഞ്ചൂനോട്‌ പറഞ്ഞപ്പോ ഓൾക്ക് പേടി ... ഓരോരുത്തരായി പേടി ആണെന്ന് പറഞ് ഒഴിഞ്ഞു മാറി ... " പേടിക്കണ്ട ടി... ഓൻ പാവമാ ... നമ്മളെ പോലെ തന്നെയാ ... വെറും ലോ ലെവൽ .... നിങ്ങൾ ഓൻ പുറത്തേക്ക് ഇറങ്ങുമ്പോ ഓന്റെ ദേഹത് വെള്ളം ഒഴിച്ചാൽ മതി .... ഓക്കേ " "അള്ളോഹ് ... ഞങ്ങൾക്കൊന്നും വയ്യ ... നീ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല ... " അവരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് മ്മള് ഓനെ പുറത്തേക്ക് വിളിച്ചു .... ചെക്കൻ വന്നപ്പോ മ്മള് വെള്ളം ഒഴിക്കുന്നതിനു മുൻപ് അവർ ഓനോട്‌ കാര്യം പറഞ്ഞു ... എന്നിട്ട് ആഹ് കുരുപ്പുകൾ എന്നെ നോക്കി ഇളിച്ചിട്ട് അവരുടെ വീട്ടിലേക്ക് പോയി .... ************************************* " അയ്യടാ .... കൊച്ചു കുട്ടികളുടെ കൂടി കളിക്കാൻ പറ്റിയ പ്രായം .... നിനക് ഇപ്പോഴും കുട്ടി കളി ഒന്നും മാറിയിട്ടില്ലേ ... നിക്കുന്ന കണ്ടില്ലേ .... നനഞ്ഞ കോഴിയെ പോലെ ... പോയി ഡ്രസ്സ്‌ മാറാൻ നോക്കടി " ഓളെ പറഞ്ഞയച്ചിട്ട് മ്മളും പിന്നാലെ ചെന്നു ... ഭാഗ്യത്തിന് ആഹ് കുട്ടികൾ സിഗ്നൽ തന്നത് കൊണ്ട് ഞാൻ നനഞ്ഞില്ല ....... റൂമിൽ എത്തിയിട്ട് നോക്കുമ്പോ ഓള് തണുത് വിറച് അലമാരയിൽ ഡ്രെസ്സിനു വേണ്ടി നോക്കുന്നുണ്ട്.... ഓൾടെ ഡ്രെസ്സിൽ നിന്നും വെള്ളം താഴേക്ക് ഇറ്റു വീഴുന്നുണ്ട് .... നനഞ്ഞ കോഴി എന്നല്ല .... വേറെ എന്തേലും ആയിരുന്നു പറയേണ്ടത് ..... അവിടെ കിടന്ന ടവൽ എടുത്ത് അവള്ടെ മുഖത്തേക്ക് ഇട്ട് കൊടുത്തിട്ട് ആദ്യം തല തുടക്കാൻ പറഞ്ഞു .... " എനിക്കറിയാം ... ഇങ്ങള് പറയണ്ട ... മനുഷ്യന് ഇവിടെ തണുത്തിട്ട് നിക്കാൻ വയ്യ ... അപ്പോഴാ " "എനിക്ക് ഇവിടെ കണ്ട്രോൾ പോയിട്ട് നിക്കാൻ വയ്യ മോളേ ... " "എന്തേ? എന്തേലും പറഞ്ഞിരുന്നോ .... എന്തേലും തോന്നുന്നുണ്ടെങ്കിലെ അതങ് ചെയ്തേക്ക് .... " പരിഹാസത്തോടെ ആണ് ഓളത് പറഞ്ഞതെങ്കിലും മ്മള് കാര്യമായിട്ട് എടുക്കാൻ തീരുമാനിച്ചു ..... ചേ അല്ല ... കാര്യമായിട്ട് എടുത്തിരിക്കുന്നു .... മാക്സിമം മ്മള് എല്ലാം കണ്ട്രോൾ ചെയ്ത് ഇരുന്നപ്പോ പെണ്ണിന് വല്യ ശോ .... എന്നെ വെല്ലു വിളിച്ചേക്കുന്നു.... അപ്പോ പിന്നെ ഞാൻ അടങ്ങി ഇരിക്കുന്നതിൽ അർത്ഥം ഇല്ലാലോ .... സട കുടഞ് എഴുന്നേറ്റ സിംഹത്തെ പോലെ മ്മള് ഓൾടെ അടുത്തേക്ക് ചെന്നു ... എന്നിട്ടും ഓൾക്ക് ഒരു മാറ്റവും ഇല്ലാ ... നിന്നിടത്തിന്ന് ഒരടി പോലും പുറകോട്ട് പോയിട്ടില്ല ... " ഹോ ഇതൊക്കെ എന്ത് ല്ലേ? നിനക്ക് ഇതൊക്കെ ശീലമുള്ളതല്ലേ... എന്നാലെ ശീലമില്ലാത്ത കുറച്ച് കാര്യം കൂടി പഠിപ്പിച് തരാട്ട ... " എന്ന് പറഞ് മ്മള് മീശയും പിരിച് കുറച്ച് കൂടി അവളിലേക്ക് അടുത്തു ... ഓൾടെ അരയിലൂടെ കയ്യിട്ട് അവളെ ലോക് ചെയ്തു... ഇപ്പോഴും ഓൾക്ക് ഒരു മാറ്റവും ഇല്ലാത്തതാണ് എനിക്ക് അത്ഭുതം ആയെ ... ഞാൻ തമാശിക്കുന്നതാ എന്ന് തോന്നിയിട്ടുണ്ടാകും .... അതങ്ങനല്ല എന്ന് ഓൾക്ക് തോന്നിയ നിമിഷം അവള്ടെ ചുണ്ടുകൾ എന്തോ പറഞ്ഞിരുന്നു... " ജിങ്കാ ലാലാ ഏറ്റു മോളേ.. സിംഹം ഉണർന്നു എന്നാ തോന്നണേ " പറഞ്ഞത്‌ എന്താണെന്ന് മനസിലായില്ലെങ്കിലും മ്മളത്‌ മനസിലായ പോലെ ഭാവിച്ചു ...അവള്ടെ നെഞ്ചിടിപ്പിന്റെ വേഗത ഒക്കെ കുതിച്ചുയരുന്നത് ഞാൻ അറിഞ്ഞിരുന്നു .... അടുത്തതായി ഓള് എന്തോ പറയാൻ വരുന്നതിനു മുൻപ് മ്മള് 'ശ് ' പറഞ് ഓൾടെ ചുണ്ടിൽ വിരൽ വെച്ചു .... ഒട്ടും വൈകിക്കാതെ മ്മള് എന്റെ അധരങ്ങൾ അവള്ടെ അധരങ്ങളിലേക്ക് ചേർത്ത് വെച്ചു ... എന്നെ നുള്ളിയും പിച്ചിയും അരിശം തീർക്കാൻ നോക്കിയ ആൾ ഞാൻ അതിലൊന്നും നിർത്തില്ല എന്ന് മനസിലായപോ ആഹ് ശ്രമം ഉപേക്ഷിച്ചു .... ഓൾടെ ചുണ്ടുകൾ നുകരുമ്പോ അവള്ടെ കൈകൾ കൊണ്ടെന്നെ വട്ടം ചുറ്റി മുറുകെ പിടിച്ചിരുന്നു ..... ഒരു ചെറു പുഞ്ചിരിയോടെ മ്മള് ഓളെ മുഖ മുയർതി നോക്കിയപ്പോ പുറത്തേക്ക് ചാടാറായ രണ്ട് കണ്ണുകളുമായി എന്നെ നോക്കി നിന്നു .... ഓൾടെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല എന്ന് നിൽപ്പ് കാണുമ്പോ തന്നെ മനസ്സിലാകുന്നുണ്ട് .... " എന്താ മോളേ... പേടിച് പോയോ ... ഇതൊക്കെ നിന്റെ ഇക്കാന്റെ പുതിയ അടവുകൾ ആണ് ..... നിനക്ക് എന്നെ നന്നായി അറിയുന്നതല്ലേ ... പിന്നെന്താ പ്രോബ്ലം ... " അപ്പോഴും പുഞ്ചിരി കൈവിടാതെ മ്മള് ഓളോട് സംസാരിച്ചു ... എന്നെ തന്നെ മിഴിച് നോക്കുന്ന ഓളെ ഞാൻ തന്നെ ഡ്രസ്സ്‌ ചേയ്ഞ്ച് ചെയ്യാം ബാത്റൂമിലേക്ക് കയറ്റി ... കൂടെ കയറുന്ന പോലെ മ്മള് ഒന്ന് അഭിനയിച്ചപോഴെകും ഓള് രോക്ഷാകുല ആയി എന്നെ നോക്കി .... ************************************ എന്റള്ളോഹ് ... എന്തൊക്കെയാ സംഭവിച്ചേ .... എനിക്കൊന്നും ഓർമയില്ല .... എനിക്കപ്പോ ഉണ്ടായ ഫീലിംഗ് ... അതെന്താണെന്ന് ഇപ്പോഴും അറിയില്ല .... ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്ത് മ്മള് മുഖം കഴുകിയപോ ചുണ്ടിൽ നീറ്റൽ അനുഭവപെട്ടു ... നോക്കുമ്പോ ചുണ്ട് പൊട്ടി ബ്ലഡ്‌ വരുന്നുണ്ട് .... ദുഷ്ടൻ ... മ്മള് ഓന്റെ മുന്നിലേക്ക് ചെന്ന് നിന്നപോ ചെക്കൻ എന്നെ അടി മുടി ഒന്ന് നോക്കിയിട്ട് കിണിക്കാൻ തുടങ്ങി .... ഞാനാണേൽ ഇപ്പോ കരയും എന്ന അവസ്ഥയിലാ ... ഞാൻ എങ്ങനെ ഇനി പുറത്തേക്ക് ഇറങ്ങും ... ചോദിക്കുന്നവരോട് എന്ത് പറയും ... അവിടെ ഉമ്മാന്റെ മുന്നിൽ നാണം കെടുന്നത് പോരാഞ്ഞിട്ട് ഇനി ഇവിടെയും കൂടി..... " സോറി സൈനു .... ഞാൻ ..... " എന്ന് പറഞ് ചെക്കൻ ബ്ലഡ്‌ അടുത്തേക്ക് വന്നപ്പോ മ്മള് നീങ്ങി നിന്നു .... " ഞാൻ ഇനി എങ്ങനെയാ പുറത്തേക്ക് ഇറങ്ങണെ ? കിണിക്കാതെ കാര്യം പറയ് ചെക്കാ ... " "നീ ഇങ്ങനെ തന്നെ ഇറങ്ങണം " "ഈ കോലത്തിലോ .... വേഗം പോയി ഇങ്ങള് മോളേ എടുത്തിട്ട് വാ " " എന്തിനാ ? " " ഒന്ന് പോയിട്ട് വാടോ " എന്ന് പറഞ് കണ്ണടച്ചു തുറക്കുന്നതിനു മുൻപ് ഓൻ പാത്തൂസിനെയും കൊണ്ട് റൂമിലേക്ക് എത്തി .... മ്മക്ക് സത്യം പറഞ്ഞാൽ ഓന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ആണ് ... ചിരിയും കരച്ചിലും ഒക്കെ ഒരുമിച്ച് വരുന്നുണ്ട് .... ആരേലും ചോദിക്കുവാണേൽ മോൾടെ കൂടെ കളിച്ചപ്പോ അവള്ടെ തല മുട്ടി മുറിഞ്ഞതാ എന്ന് പറയാം ... എങ്കിലും ഇത്താക്കൊക്കെ മനസിലാകും .... എന്റള്ളോഹ് .... ഞാൻ നാണം കെടും .... " എന്നോട് കളിക്കല്ലേ എന്ന് ഞാൻ പറഞ്ഞതല്ലേ ... " ചിണുങ്ങി കൊണ്ട് ഓൻ അങ്ങനെ പറഞ്ഞപ്പോ ഉള്ളിലൊതുക്കിയ ചിരി ഒക്കെ പുറത്തേക്ക് വന്നു ... അപ്പോ ഓൻ എന്നെ ഒന്ന് സൂക്ഷിച് നോക്കിയിട്ട് എന്റടുത്തേക്ക് വന്നതും മ്മള് വയറ്റിനിട്ടൊരു കുത്ത് കൊടുത്തു .... ഒരുപാട് നേരം റൂമിനകത് തന്നെ ഇരുന്നു .... ഒത്തിരി ആയിട്ടും ഞങ്ങളെ കാണാതായപ്പോ ഉമ്മച്ചിയും ഇത്തായും വിളി തുടങ്ങി ... എന്തൊക്കെ ചോദ്യങ്ങളാ നേരിടേണ്ടി വരാ എന്നറിയാതെ ഞങ്ങൾ മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി ..... തുടരും .... ************---******************* ബോറായിട്ടുണ്ടെങ്കിൽ ക്ഷമിച്ചേക്ക് .... അതികം വെറുപ്പിക്കാതെ അവസാനിപ്പിക്കണം എന്ന് തന്നയാണ്‌ എന്റെയും ആഗ്രഹം ...
12.6k views
11 hours ago
#

📙 നോവൽ

💞_ഖൽബിന്റെ കൂട്ടുക്കാരൻ_💞 _Part 52_ _Aashu_ ______________________________ "അതൊക്കെ ഇനി പറഞ്ഞാലും മതിയല്ലോ.....ഇടക്ക് ഇങ്ങള് കാല് മാറിയാലോ.....പക്ഷെ അതിന് മുമ്പ് അവളെ കെട്ടാൻ പോകുന്നത് ആരാന്ന് കൂടി ഇക്കാക്ക അറിയണം....." എന്ന് പറഞ്ഞിട്ട് ഷിമ ഞങ്ങടെ പുറകിലേക്ക് വിരൽ ചൂണ്ടി.....അപ്പൊ ഞങ്ങടെ പുറകിൽ നിൽക്കുന്ന ആളേ കണ്ട് ഞാൻ ഞെട്ടി.....ആ ഞെട്ടലോടെ തന്നെ ഞാൻ ചോദിച്ചു..... "നൗമൂ....???" അതെ.....അവൻ തന്നെ..... നൗമു ഞങ്ങടെ പുറകിൽ തന്നെയുണ്ട് പക്ഷെ അവന് ഞങ്ങളെ രണ്ടിനെയും കണ്ടിട്ടില്ല.....മുന്നിലാണെങ്കിൽ എന്റെ പെണ്ണും നിക്കുന്നുണ്ട്..... "യെസ്.....നൗമു തന്നെയാണ് അവളെ കെട്ടാൻ പോകുന്നത്....." ഷിമ അത് പറഞ്ഞപ്പോ ഞാൻ വീണ്ടും ഞെട്ടി..... "പക്ഷെ അതെങ്ങനെ നടക്കും....? അവന് വേറെ ഒരു പെണ്ണിനെയല്ലേ ഇഷ്ടം....?" "ഓഹ്.....എന്റെ ഇക്കാക്ക..... ഇങ്ങള് ഇത്രക്ക് പൊട്ടനാണോ..... ഇങ്ങള് സ്നേഹിക്കുന്ന പെണ്ണിനെ ഇങ്ങക്ക് വേണോ വേണ്ടേയോ.....ആദ്യം അത് പറ...." "വേണം.....അവളെ ഒഴിവാക്കിയിട്ടുള്ള ഒരു കളിയും വേണ്ടാ.....എടി പക്ഷെ ഇതും അതും തമ്മിൽ നൗമുന് എന്താ കണക്ഷൻ....?" "ആഹ്.....അതൊരു വലിയ കണക്ഷൻ തന്നെയാണ്.....ഇങ്ങള് എനിക്ക് സപ്പോർട്ടാണെന്ന് പറഞ്ഞല്ലോ.....ഇനിയെങ്ങാനും ആ വാക്ക് മാറിയാൽ എന്റെ വിധം മാറും....." "ഞാൻ നിനക്ക് വാക്ക് തന്നതല്ലേ.....നീ തമാശ കളിക്കാതെ കാര്യം പറ ഷിമ....." "എന്നാ തമാശ വിട്ടിട്ട് കാര്യം പറയാം.....ഇങ്ങള് സ്നേഹിക്കുന്ന പെണ്ണിനെ തന്നെയാണ് നൗമുവും സ്നേഹിക്കുന്നത്..... പക്ഷെ ഒരു കൊയപ്പം മാത്രേ ഉള്ളൂ.....അവനാ പെണ്ണിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാ എന്ന കൊയപ്പം.....ഫോട്ടോയിൽ കണ്ടിട്ടുള്ള പരിജയം മാത്രേയുള്ളൂ..... ഇതൊക്കെ അനക്കും അറിയുന്ന കാര്യങ്ങളല്ലെ.....?" തമാശ രൂപേണ അവളെന്നോട് പറഞ്ഞ വാക്കുകൾ വന്ന് തറച്ചത് എന്റെ നെഞ്ചിലാണ്.....അതൊക്കെ കേട്ടിട്ട് എനിക്ക് ഒന്നും അങ്ങട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..... "ദേ റംഷിക്കാ,,,,,അവര് തമ്മിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.....പക്ഷെ ഇന്ന് നേരിൽ കാണാനുള്ള വകയുണ്ട്......നൗമു ഇപ്പൊ അവളെ അവൾ റംഷിക്കാന്റെ കൈവിട്ട് പോകും.....അതോണ്ട് അവരെ തമ്മിൽ കാണാൻ സമ്മതിക്കാതിരിക്കുന്നതാണ് ഇപ്പൊ അനക്ക് നല്ലത്....." ഷിമ അത് പറഞ്ഞപ്പോഴാണ് എനിക്കും അങ്ങനെ തോന്നിയത്.... അവര് പരസ്പരം കാണാൻ പാടില്ലാ.....എന്ത് വില കൊടുത്തും അത് തടയണം......നൗമു ഒരിക്കലും ആ പെണ്ണിനെ കാണാൻ പാടില്ല.... അവൾ.....അവളെന്റെയാണ്.... സ്നേഹിച്ച പെണ്ണ് കൈവിട്ടു പോകുന്നു എന്നറിഞ്ഞപ്പോ ഞാനും സ്വാർത്ഥനായി.....ചങ്ക് പറിച്ച് തന്ന് എന്നെ സ്നേഹിച്ച എന്റെ കൂട്ടുകാരനെ ഞാൻ ആ ഒരുനിമിഷം മറന്നു പോയി..... നൗമുവും അവളും തമ്മിൽ കണ്ടു മുട്ടാൻ ഇനി അതിക ദൂരമൊന്നും പോകേണ്ടതില്ല.....അവന്റെ കയ്യെത്തും ദൂരത്ത് തന്നെ അവളുണ്ട്.....അതോണ്ട് ഷിമ എന്നെ പിരി കേറ്റി കൊണ്ടേയിരുന്നു.... "ദേ റംഷിക്കാ..... അവര് പരസ്പരം ഇപ്പൊ കാണും..... ഒന്ന് വേഗം ചെല്ലങ്ങോട്ട്‌..... നൗമുനെ അവിടെന്ന് മാറ്റി നിർത്ത്...." അത് കേട്ടതും ഞാൻ അപ്പൊ തന്നെ അവന്റെ അടുത്തേക്ക് ഓടി ചെന്നു.... "റംഷി.....ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ.....രാവിലെ ഞങ്ങളോട് ഒന്നും പറയാതെ പോയതല്ലേ നീ..... അല്ല ഇവിടെ എന്താ നിന്റെ പരിപാടി....?" "അത് പിന്നെ നൗമു..... നീയൊന്ന് ഇങ്ങോട്ട് വന്നെ..... നിന്നോട് എനിക്ക് ഒരു അത്യാവശ്യക്കാര്യം പറയാനുണ്ട് വാ വന്നെ....." റനൂന്റെ മുന്നിൽ നിന്ന് അവനെ ഞാൻ പിടിച്ച് വലിച്ചോണ്ട് പോയപ്പോ തന്നെ റനു വന്ന് അവന്റെ തൊട്ടരികിൽ എത്തിയിരുന്നു.....പക്ഷെ അപ്പഴേക്കും ഞാൻ നൗമൂനെ അവിടെന്ന് കൊണ്ടോയി.....ഇല്ലെങ്കിൽ അവര് ഇന്ന് തന്നെ തമ്മിൽ കാണേണ്ടതാണ്..... "നീയെന്താ ഈ കാണിക്കുന്നെ.....എന്നെ എങ്ങോട്ടാ നീ കൊണ്ട് പോകുന്നെ റംഷി.....എന്തെങ്കിലും പ്രശ്നമുണ്ടോ.....?" അവന്റെ ചോദ്യങ്ങൾ എന്റെ ചെവിയിലേക്ക് എത്തിയിട്ടില്ല.....ഞാൻ അപ്പൊ റനു പോയോന്ന് നോക്കുന്ന തിരക്കിലായിരുന്നു..... "ഡാ റംഷി....!" അവൻ പെട്ടന്ന് എന്നെ കുലുക്കി വിളിച്ചപ്പോ ഞാൻ ഞെട്ടി.... "ഏഹ്....!! അഹ്....!! നൗമു നീയെന്താ ഇവിടെ....?" "എന്ത്....??!!" "അല്ല ഞാൻ.....ഞാനെന്താ ഇവിടെ എന്ന്....." "നിനക്കെന്താടാ വട്ടായോ.....നീ ആരെയാ ഇങ്ങനെ നോക്കുന്നെ....." എന്റെ ശ്രദ്ധി മുഴുവനും അപ്പൊ അവളിലായിരുന്നു.....ഞാൻ വീണ്ടും നോക്കിയപ്പോ റനു ഒരു കാറിൽ കേറി പോകുന്നത് കണ്ടു.....അപ്പൊ തന്നെ ഞാൻ ഒന്ന് നെടുവീർപ്പിട്ടു..... ഹോ ആശ്വാസായി..... "ഡാ റംഷി.....നിനക്ക് സുഖല്ലേ......പ്രേതെകിച്ച് എന്തെങ്കിലും....?" നൗമുന് ഇതുവരെ എന്റെ കയ്യിൽ നിന്നും ഒരു മറുപടി കിട്ടാത്തത് കൊണ്ട് അവൻ ഇപ്പഴും ചോദ്യം തന്നെയാണ്.... "ഏയ്‌ ഒന്നുല്ലടാ..... ഞാൻ വെറുതെ..... എന്നാ ശെരി നീ പൊയ്ക്കോ.... ഞാൻ ഒരാളെ കാണാൻ...." "ആരെ....??" "അത്.....അത് പിന്നെ..... ഒരു ഫ്രണ്ട്....ഹാ ഒരു ഫ്രണ്ട്നെ.... പക്ഷെ ആളേ ഇപ്പൊ കാണാനില്ല...." അവനോട് എന്തൊക്കെയോ പറഞൊപ്പിച്ചിട്ട്‌ അവൻ തിരിച്ച് വല്ലതും ചോദിക്കുന്നതിന് മുമ്പ് ഞാൻ അവിടെന്ന് മുങ്ങി.... എന്നിട്ട് നേരെ പോയത് ഷിമാന്റെ അടുത്തേക്കാണ്..... "ഡി....ഒരു വിധം ഞാൻ അവര് തമ്മിൽ കണ്ട് മുട്ടാതിരിക്കാൻ നോക്കിയിട്ടുണ്ട്.....അല്ല ഇനിയെങ്ങാനും അവര് തമ്മിൽ എവിടെയെങ്കിലും വെച്ച് കാണോ.....?" "ഏയ്‌ അതില്ല.....എനിക്ക് അവൾടെ വീട് അറിയാം.....വീട്ടുകാരെയും അറിയാം.....അവൾക്ക് രണ്ട് ഇക്കാക്കമാരുണ്ട്.....ഒരാളിപ്പൊ ഗൾഫിലാണ്.....വേറൊരാളുണ്ട്.... മാഹിൻ.....അവൾടെ പ്രിയപ്പെട്ട മാനുക്ക....." "അതിനിപ്പോ എന്താ....?" "ഹോ പോത്തിനോടാണല്ലോ ഞാൻ ഇതുവരെ വേദം പറഞ്ഞത്.....ഇങ്ങക്ക് അവളെ വേണോ അതോ വേണ്ടേ....?" "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു എനിക്കവളെ വേണമെന്ന്.....അതും ഇതും തമ്മില് എന്താ ബന്ധമെന്ന് പറ....?" "പറയാം.....വാ...." എന്ന് പറഞ്ഞിട്ട് അവളെന്നെ പിടിച്ച് വലിച്ചോണ്ട് പോയി.....എന്നിട്ട് ഒരു ഷോപ്പിന്റെ മുന്നിലേക്ക് കൈ ചൂണ്ടി.... "ദാ നോക്ക്.....അതാണ് റനൂന്റെ മാനുക്കാ.....അവന്റെ കൂടെയുള്ളത് റനൂന്റെ ബെസ്റ്റ് ഫ്രണ്ട് ഇഷാൻ.....അവറ്റകൾ രണ്ടിന്റെയും മനസ്സിൽ ഇങ്ങള് കയറി കൂടിയാൽ ഇങ്ങക്ക് അവളെ കിട്ടും പക്കാ....." "എന്ന് വെച്ചാ....?" "എന്ന് വെച്ചാ സോ സിമ്പിൾ..... അവരോട് സൗഹൃദം ഉണ്ടാക്കുക.....എന്നിട്ട് അവരുടെ കൂട്ടത്തിൽ ഒരാളാകുക.....എങ്ങനെണ്ട്....?" "ഹോ....നിന്നെ ഞാൻ സമ്മതിച്ചെടി.....ഒടുക്കത്തെ കാഞ്ഞ ബുദ്ധിയാണല്ലോ നിനക്ക്.....ഇതൊക്കെ നടക്കോ....." "നടക്കും.....ഇല്ലെങ്കിൽ നമ്മള് നടത്തും......അതൊക്കെ അവിടെ ഇരിക്കട്ടെ......എന്റെ കാര്യം എങ്ങനെയാ.....വാക്ക് മാറില്ലല്ലോ.....?" "ഏയ്‌ ഒരിക്കലുമില്ലെടി..... നിനക്ക് തന്ന വാക്ക്,,,,,ഞാനിനി അത് ഒരിക്കലും മാറ്റില്ല....പോരേ....?" മഞ്ഞപിത്തം പിടിച്ചവനെ പോലെ പിന്നെ എനിക്ക് ഞാൻ ചെയ്യുന്നതൊക്കെ ശെരിയായിരുന്നു.... ശെരിക്കും പറഞ്ഞാൽ കൂടെ നിന്ന് നൗമുനെ ചതിക്കുകയായിരുന്നു ഞാനും ഷിമയും.... ഇതിനിടയിൽ ഞാൻ മാനുവിന്റെ കൂടെ കൂടിയിരുന്നു......അവന്റെ ഒരു ഫ്രണ്ടായിട്ട്......പിന്നെ അവിടെയായിരുന്നു എന്റെ ബാക്കി ദിനങ്ങൾ......ഒരുപാട് ദിവസങ്ങൾ ഞാൻ അവരുടെയൊപ്പം ആ വീട്ടിൽ ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും റനു എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ലായിരുന്നു.....പിന്നെ അതിന് വേണ്ടിയുള്ള ശ്രമങ്ങളായി...... അങ്ങനെ ഒരു ദിവസമാണ് എന്റെ ഫോണിൽ അവളുടെ ഫോട്ടോ നൗമു അപ്രതീക്ഷിതമായി കണ്ടത്.....അത് ഞാൻ മാനുന്റെ ഫോൺ നിന്നും എടുത്തതായിരുന്നു..... "എടാ റംഷി.....അപ്പൊ നിനക്കവളെ അറിയോ.....റനൂന്റെ ഫോട്ടോ എങ്ങനെയാടാ നിന്റെ കയ്യിൽ....?" സന്തോഷം കൊണ്ട് നൗമു അത് എന്നോട് ചോദിച്ചപ്പോ ഞാൻ അപ്പൊ തന്നെ അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു..... "ഏഹ്....!! ആഹ്....!! അത്.....ഞാൻ....." "പറയെടാ.....നിനക്ക് അവളെ അറിയോ.....എങ്കില് ഒന്ന് പറയെടാ എവിടെയാ അവൾടെ വീട്.....എനിക്ക് അവളെ കാണണം.....അവളോട്‌ എന്റെ ഇഷ്ടം തുറന്നു പറയണം..... പറയി റംഷി....." അവൻ അങ്ങനെയൊക്കെ പറഞ്ഞ് എന്നെ നിർബന്ധിക്കാൻ തുടങ്ങി.....അവസാനം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..... "പറയെടാ.....ഞാൻ പോലും കാണാത്ത അവൾടെ ഫോട്ടോ നിന്റെ കയ്യിൽ എങ്ങനെ വന്നു.....നിനക്ക് അവളെ കുറിച്ച് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താടാ പ്ലീസ്....." "ഇനി അത് നടക്കില്ല നൗമു.....തല്ക്കാലം നീ അവളെ മറന്നേക്ക്....." ദേഷ്യം കടിച്ചു പിടിച്ച് ഞാൻ അത്രയും പറഞ്ഞു നിർത്തി.... അപ്പൊ തന്നെ നൗമു വന്ന് എന്നെ അവന്റെ നേരെ പിടിച്ച് നിർത്തി.... "എന്ത്....? എന്താടാ നീയീ പറയുന്നേ....? ഞാൻ എങ്ങനെയാ അവളെ....? എന്തിന് വേണ്ടി മറക്കണം....? ഈ നൗമൂന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രാ.....നിനക്ക് അതറിയില്ലെ റംഷി...." അതും കൂടി കേട്ടപ്പോ എനിക്ക് എന്താ പറ്റിയതെന്ന് എനിക്ക് തന്നെ അറിയില്ല.....ചങ്ക് പറിച്ച് തന്ന് കൂടെക്കൂട്ടിയ എന്റെ ചങ്കിന്റെ കോളറിൽ പോയി പിടിച്ചു ഞാൻ..... "നിന്റെ ഓർമ്മയിൽ പോലും ഇനി അവൾ ഉണ്ടാകാൻ പാടില്ലാ നൗമൂ..... കാരണം അവൾ എന്റെയാണ്..... നിന്നെക്കാൾ കൂടുതൽ ഞാനവളെ സ്നേഹിക്കുന്നുണ്ട്....." പറഞ്ഞത് അവന് ഒരിക്കലും താങ്ങാൻ കഴിയാത്ത ഒരു കാര്യമാണ്.....എന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാൻ കഴിയാതെ നൗമു എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..... "നീ....എന്താ പറഞ്ഞെ.....നിനക്ക്....?" "അതെ.....എനിക്ക് അവളെ ഇഷ്ടമാണ് ഒരുപാട്.....അവളെ ഞാൻ എന്നും കാണാറുണ്ട്.....നിനക്ക് വിട്ടു തരില്ല ഞാൻ....." അത്രയും പറഞ്ഞിട്ട് ഞാൻ അവനിലുള്ള പിടി വിട്ടപ്പോ അവൻ വന്നെന്റെ അടുത്ത് നിന്നു.... "ഡാ റംഷി നീ എന്തൊക്കെയാ ഈ പറയുന്നേ.....എനിക്ക് ഒന്നും...." "നിനക്ക് ഒന്നും അറിയില്ല നൗമൂ..... നിന്നെക്കാൾ മുമ്പ് ഞാനവളെ കണ്ടു.....ഇഷ്ടപ്പെട്ടു.....പക്ഷെ നിനക്ക് അവളെ ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള പരിജയമല്ലെയുള്ളൂ..... എന്നാ എനിക്ക് അങ്ങനെയല്ല അവൾ.....ഇത്രയും ദിവസവും ഞാൻ അവൾടെ വീട്ടിൽ അവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു.....ഞാൻ അവളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.....അതോണ്ട് നീ അവളെ മറന്നേക്ക് നൗമൂ....." ഫ്രണ്ട്സിന് വേണ്ടി എന്തും ചെയ്യുന്നവനാണ് നൗമു....അവൻ വിട്ടു തരും.....ഇല്ലെങ്കിൽ എന്താ വേണ്ടതെന്ന് എനിക്കറിയാം.... "ഡാ റംഷി.....ഞാനെങ്ങനെയാടാ അവളെ.....വീട്ടിലിപ്പൊ എല്ലാർക്കും അവളെ ഒരുപാട് ഇഷ്ടമായിട്ടുണ്ട്.....അതും അല്ല എനിക്ക് ഓളെ മറക്കാൻ പറ്റില്ലടാ.....അത് നിനക്കറിയില്ലെ....." "അതൊന്നും എനിക്ക് കേൾക്കണ്ടാ.....നീ അവളെ മറന്നേ പറ്റൂ.....എന്നെ പറ്റിച്ചിട്ട്‌ അവളെ സ്വന്തമാക്കാമെന്ന തെറ്റിദ്ധാരണയുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്.....സമ്മതിക്കില്ല ഞാൻ....." "റംഷി നിനക്കിത് എന്ത് പറ്റിയെടാ.....എല്ലാം അറിഞ്ഞിട്ടും നീ എന്താ ഇങ്ങനെയൊക്കെ പറയുന്നെ.....നീ ഒന്ന് കൂളാക് എന്നിട്ട് നമുക്ക് സംസാരിക്കാം....." അതും പറഞ്ഞിട്ട് അവനെന്നെ വന്ന് പിടിച്ചപ്പോ ഞാൻ അവനെ പിടിച്ച് തള്ളി.... "മാറി നിക്കടാ അങ്ങോട്ട്‌.....അവസാനമായിട്ട് പറയാ.....അവളെ മറക്കുന്നതാണ് നിനക്ക് നല്ലത്.....എല്ലാം ഇവിടെ വെച്ച് നിർത്തിക്കൊ.....റംഷി അവളെ വിട്ടു തരാൻ ഉദേശിച്ചിട്ടില്ല....." എന്റെ വായിൽ നിന്നും അത് കേട്ടപ്പോ നൗമൂന്റെ വിധം മാറി.....ഇപ്പൊ കണ്ടാൽ ആ പാവം നൗമു ആണെന്ന് തോന്നില്ല.....കലിപ്പ് കേറി നിക്കാ ഓൻ.... "ഓഹ്.....അപ്പൊ നീ എല്ലാം ഉറപ്പിച്ചിട്ട്‌ തന്നെയാണല്ലേ....? വിട്ടു തരില്ലടാ നിനക്ക് ഞാനവളെ.....നിന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ നീ ചെയ്തോ......അവളെ ഈ നൗമു സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്കറിയാം....." "നടക്കില്ല.....അത് നടത്തി തരില്ല ഈ റംഷി.....ഇനി ഒരിക്കലും നീ അവളെ കാണില്ലടാ.....ഒരിക്കലും....." അത്രയും പറഞ്ഞിട്ട് അവനുമായിട്ടുള്ള എല്ലാ ബന്ധവും വേണ്ടാന്ന് വെച്ചിട്ടാണ് ഞാനന്ന് പോയത്.....സ്നേഹിച്ച പെണ്ണിന് വേണ്ടി എന്തും ചെയ്യും ഞാൻ......ഇതിന് മുമ്പ് ഒരുപാട് പെൺകുട്ടികളെ സ്നേഹിച്ചിട്ടുണ്ട്,,,,,പക്ഷെ ഇങ്ങനെ ഒന്ന് ഇത് ആദ്യായിട്ടാ.... ദിവസങ്ങൾ കഴിയുംതോറും എനിക്ക് നൗമുനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു.....അതിന്റെ പേരിൽ ഞാനാ വീട്ടിലേക്ക് കയറി ചെല്ലുന്നതും നിർത്തി.....ഇക്കാര്യം അറിഞ്ഞപ്പോ റച്ചുവും അമിയൊക്കെ എന്നെ കാണാൻ വേണ്ടി വന്നിരുന്നു......എന്നെ കണ്ട് ഒന്ന് ഉപദേശിക്കാൻ......അതോണ്ട് അവരോടുള്ള ബന്ധവും അവസാനിപ്പിച്ചു......ഇനി ഈ കാര്യവും പറഞ്ഞോണ്ട് ആരും റംഷിയെ തേടി വരരുതെന്ന് താക്കീതും നൽകി...... അങ്ങനെ ഒരു ദിവസമാണ് നൗമുന്റെ കുടുംബത്തിൽ ഒരു കല്യാണം വന്നത്......അതെ കല്യാണത്തിന് തന്നെ റനുവും ഫാമിലിയും പോയിരുന്നു..... ഇങ്ങനെ പോയാൽ അവര് പരസ്പരം കാണുമെന്ന് ഞാനും ഷിമയും നല്ലോണം ഭയന്നു..... അവര് തമ്മിൽ ഒരിക്കലും കാണാൻ പാടില്ലാ.....കണ്ടാൽ എന്റെ പെണ്ണിനെ എനിക്ക് നഷ്ടമാകും.....അപ്പൊ പിന്നെ നൗമു ഇല്ലാതാകുന്നതാണ് നല്ലത്.....അവൻ ജീവനോടെ ഉണ്ടെങ്കിലല്ലെ എനിക്ക് എന്റെ പെണ്ണിനെ നഷ്ടപ്പെടുള്ളൂ..... അതോണ്ട് അവനെ കൊല്ലാൻ തന്നെ ഞാൻ തീരുമാനിച്ചു.....ഷിമ അറിയാതെ ഞാനത് പ്ലാൻ ചെയ്തു.....കല്യാണം കൂടിയിട്ട് തിരിച്ച് പോകുന്ന വണ്ടിയുടെ ബ്രേക്ക്‌ ഞാൻ അഴിച്ചുമാറ്റി.....എന്നിട്ട് ഷിമയെ അവരുടെ കൂടെ പോകാൻ സമ്മതിക്കാതെ കല്യാണ വീട്ടിൽ തന്നെ പിടിച്ചു നിർത്തി..... ഞാൻ പ്ലാൻ ചെയ്തത് പോലെ തന്നെ അവരുടെ വണ്ടി ആക്‌സിഡന്റായി.....പക്ഷെ അവിടെയും യാദൃശ്ച്ചികമായി അവരുടെ വണ്ടി പോയി ഇടിച്ചത് റനുവും ഫാമിലിയും സഞ്ചരിച്ച വണ്ടിയെ ആയിരുന്നു..... എന്റെ പ്ലാൻ മനസിലാക്കിയ ഷിമ അന്നെന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം.....ഇനി നൗമുനെ എന്തെങ്കിലും ചെയ്‌താൽ കൂട്ടത്തിൽ റനുവിനെയും അവള് കൊല്ലുമെന്ന് ഭീഷണി മുഴക്കി..... അന്ന് ആ രണ്ട് ഫാമിലിയും ഹോസ്പിറ്റലിൽ സീരിയസായി കിടന്നു.....അവരുടെ കൂടെ തന്നെ ഞാൻ ഒരു സഹായി ആയിട്ട് അവിടെ തന്നെ ഉണ്ടായിരുന്നു.....നൗമുവും റനുവും പരസ്പരം കാണാതിരിക്കാൻ വേണ്ടി ഞാനും ഷിമയും മാക്സിമം ശ്രമിച്ചു..... ഞങ്ങടെ പ്ലാൻ പോലെ തന്നെ അവര് തമ്മിൽ കണ്ടിട്ടില്ല.....അവൾക്ക് ബ്ലഡ്‌ കൊടുത്തത് നൗമു ആണെന്ന കാര്യം ഞാൻ പിന്നീടാണ് മനസിലാക്കിയത്..... അതിന് ശേഷം അവര് തമ്മിൽ കണ്ടിട്ടില്ല.....പിന്നീട് ഒരിക്കലും നൗമു റനൂന്റെ പേരും പറഞ്ഞോണ്ട് എന്റടുത്തേക്ക് വന്നിട്ടില്ല.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ നൗമുക്ക പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടിട്ട് മ്മള് അപ്പൊ ഞെട്ടി ഷോക്കടിച്ചത് പോലെ നിക്കായിരുന്നു..... എത്ര വലിയ കളികളാ നൗമുക്കാന്റെ പിന്നിൽ ഇക്കയും അനിയത്തിയും കൂടി കളിച്ചത്.....ആ ഹംക്ക് തെണ്ടി ഷിമയാണ് എല്ലാത്തിന്റെയും പിന്നിൽ.....😡 ഇതിൽ നിന്നും മ്മക്ക് ഒരു കാര്യം വ്യക്തമായി.....റംഷിയെയും നൗമുക്കാനെയും തമ്മിൽ തെറ്റിച്ചതിന്റെ പിന്നിൽ ഷിമയാണെന്ന്.....അവളെ ഇനിയും കൊണ്ട് പോകാറായില്ലെ റബ്ബേ.....മിക്കവാറും അവൾടെ അന്ത്യം മ്മളെ ഈ കൈകൊണ്ട് തന്നെയാകും നോക്കിക്കൊ.....വിടില്ല ഞാനവളെ....😡 മ്മടെ പാസ്റ്റിൽ ഇങ്ങനെയൊക്കെ നടന്നിരുന്നു എന്ന് നമ്മള് ഇന്നാണ് അറിഞ്ഞത്.....ഇത്രയൊക്കെ നടന്നിട്ടും മ്മക്ക് ഒരു സൂചന പോലും കിട്ടിയിട്ടില്ലല്ലോ.....എങ്കിൽ ആ റംഷിക്ക് വേണ്ടത് മ്മള് പണ്ടേ കൊടുക്കുമായിരുന്നു..... റംഷി....പരട്ട കോശി തെണ്ടി.....😡😡 അവൻ മാനുക്കാന്റെ ഫ്രണ്ടാണെന്ന് മ്മക്ക് അറിയാ.....പക്ഷെ അവൻ ഒടുക്കത്തെ ഒലിപ്പീരായിരുന്നു മ്മളോട്......അതോണ്ടാണ് മ്മള് അവന്റെ മുഖത്തേക്ക് പോലും നോക്കാതിരുന്നത്......അവനെ കാണുന്നത് പോലും കലിപ്പ് ആയിരുന്നു മ്മക്ക്..... പാവം ഇന്റെ മാനുക്ക.....ഇതൊന്നും അറിയാതെ അവനെ ഒരു ബെസ്റ്റ് ഫ്രണ്ടായിട്ടാണ് ഇപ്പഴും കരുതുന്നത്..... അന്ന് മ്മക്കും മ്മളെ വീട്ടുകാർക്കും പറ്റിയ മറക്കാൻ പറ്റാത്ത ആ ആക്‌സിഡന്റ്..... അതിന്റെ പിന്നിലും റംഷിയായിരുന്നോ.....? എന്നിട്ട് ആ ഡാഷ് മോൻ ഒന്നും അറിയാത്തവനെ പോലെ ഞങ്ങടെ കൂടെ തന്നെ നിന്നിട്ട് ഞങ്ങളെയൊക്കെ പറ്റിച്ചതാണല്ലെ.....😡 റംഷിയെയും വെറുതെ വിടില്ല,,,,,ആ പൂതന ഷിമയെയും മ്മള് വെറുതെ വിടില്ല നോക്കിക്കൊ,,,,,അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ മ്മളെ കൈ തരിച്ചു വരുന്നുണ്ട്.....അവൾക്കുള്ള പണി മ്മള് കൊടുക്കും..... നൗമുക്കാന്റെ മുഖത്തേക്ക് നോക്കിയപ്പോ ആള് കട്ട കലിപ്പിൽ നിക്കാ.....കയ്യൊക്കെ ഞെരിച്ച് പിടിച്ചിട്ടുണ്ട്.... ഇനിയും ചിലത് അറിയാനുണ്ടല്ലോ മ്മക്ക്.....അത് ഇപ്പൊ ചോയിക്കണോ.....ആഹ് അല്ലെങ്കിൽ വേണ്ടാ പിന്നീടെപ്പഴെങ്കിലും ചോയിക്കാം.....ഇപ്പൊ മ്മള് അവനോട് എന്തെങ്കിലും ചോദിക്കാൻ പോയാല് അതേപടി കലിപ്പോടെ എന്നെ പിടിച്ച് വിഴുങ്ങാൻ സാധ്യതയുണ്ട്......വെറുതെയെന്തിനാ മ്മളെ ഈ മൊഞ്ചുള്ള തടി കേടാക്കുന്നത്....ലെ....? അതോണ്ട് മ്മള് ഓന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.... "നൗമുക്കാ.....വാ മ്മക്ക് വീട്ടിൽ പോകാം...." മ്മള് പറയുന്നതിന് എതിര് ഒന്നും പറയാതെ അവൻ മ്മളെ കൈ പിടിച്ച് മുന്നോട്ട് നടന്നു..... നമ്മള് വണ്ടിടെ അടുത്ത് പോയി നോക്കുമ്പോ റച്ചുക്കയും മങ്കിഷായും ഉണ്ട് പൊരിഞ്ഞ ഉറക്കം.....ഇവര് കുമ്പകർണന്മാരാണോ പടച്ചോനെ..... അവരെ വിളിച്ചുണർത്താതെ തന്നെ ഞങ്ങൾ വീട്ടിലേക്ക് വിട്ടു.....മ്മടെ വീട്ടിലേക്കാണുട്ടോ..... വീടിന് മുന്നില് എത്തിയപ്പഴാണ് മ്മള് ഒരു സത്യം മനസിലാക്കിയത്..... പടച്ചോനെ സുബഹി ബാങ്ക് കൊടുത്തു.....ഇത്രയും സമയം ഉണ്ടായിരുന്നോ ഞങ്ങടെ പാസ്റ്റ്....😨 വീട്ടിലാണെങ്കിൽ ഉമ്മച്ചി ഈ സമയത്ത് സിറ്റോട്ടിലുണ്ടാകും.... വിചാരിച്ച പോലെ തന്നെ ഉമ്മച്ചി സിറ്റോട്ടിലിരിപ്പുണ്ട്.... അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടതും ഉമ്മച്ചിന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു.....എന്നിട്ട് ഉമ്മച്ചി അപ്പൊ തന്നെ മുകളിലേക്ക് നോക്കി..... "മുകളിലേക്ക് നോക്കണ്ട ഉമ്മച്ചിയെ.....ഞാൻ തട്ടി പോയിട്ടൊന്നുല്ല.....ഹിഹി...." "നീ അല്ലേടി ഇന്നലെ രാത്രി വരെ മുകളിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നത്.....എന്നിട്ട് ഇതെങ്ങനെ ഇവിടെ വന്നു.....ഞാനിപ്പോ ഡോർ തുറന്നതല്ലേയുള്ളു.....അതിന്റെ ഇടയിൽ നീയെപ്പോ പുറത്തേക്ക് പോയി....?" ഉമ്മച്ചി അത്രയും പറഞ്ഞ് നിർത്തിയപ്പോളാണ് കൂടെ നൗമുക്കാനെ കണ്ടത്.....ഇപ്പൊ ഏകദേശം കാര്യങ്ങൾ പിടി കിട്ടിയത് കൊണ്ടാണോ എന്തോ ഉമ്മച്ചി പിന്നെ ഒന്നും ചോദിച്ചില്ല..... പിന്നെയുള്ളത് മുയ്മനും അവനോടായി.....ഭാഗ്യം മ്മള് രക്ഷപെട്ടു.....ന്ന് കരുതി മ്മള് പോയിട്ട് വേഗം ഫ്രഷായിട്ട് കുളിച്ച് നിസ്കരിച്ചു.... നമ്മള് താഴോട്ട് പോകാൻ നേരമാണ് മാനുക്കാനെ കണ്ടത്.....മ്മള് അപ്പൊ തന്നെ അവന്റെ അടുത്തേക്ക് പോയി.....ചെക്കൻ എണീക്കുന്നതെയുള്ളൂ..... "അടിപൊളി....ഇന്നത്തെ ദിവസം പോയികിട്ടി.....കണി നല്ല ബെസ്റ്റ് കണി....." എന്ന് പറഞ്ഞിട്ട് ഓനെ മ്മളെ ആക്കിയപ്പോ മ്മക്ക് അതത്ര രസിച്ചില്ലാ.....മ്മള് അപ്പൊ തന്നെ തുടങ്ങിയില്ലെ അവന്റെ നെഞ്ചത്ത് ബാന്റ് മേളം.... അവസാനം അവൻ ഉറക്കെ,,,,,,ഉമ്മച്ചിയെ,,,,,,എന്നൊരു കാറലായിരുന്നു.....അത് കേട്ടിട്ട് മ്മള് അപ്പൊ തന്നെ ഡീസന്റ് പക്ഷിയായി..... "അല്ല കുഞ്ഞിക്കാ.....ഇന്നലെ രാത്രി ഈ വീട്ടിൽ എന്താ സംഭവിച്ചത്.....ആരുടെയൊക്കെയോ നിലവിളികൾ കേൾക്കുന്നുണ്ടായിരുന്നു.....ഇനി ചെലപ്പോ ഈ വീട്ടിൽ നാഗവല്ലി ഉണ്ടായിരിക്കൊ....?" നമ്മള് ഒരു കല്ലെറിഞ്ഞു നോക്കിയതാ....എന്തിനാ ഇന്നലെ മാനുക്ക അലറിയതെന്ന് മ്മക്ക് അറിഞ്ഞിട്ട് തന്നെ കാര്യം..... "ശെരിക്കും....ഇന്നലെ രാത്രി ഏതോ ഒരു പെണ്ണ് വന്ന്....." "പെണ്ണോ....?" "അഹ് അതേന്ന്.....ഏതോ ഒരു വടയക്ഷി.....അവള് ഇങ്ങനെ നടന്നു വന്നിട്ട് എന്റെ കഴുത്തിന് പിടിച്ചിട്ട്‌,,,,,നീ ഇവിടെ കിടക്കാണല്ലേടി കൊച്ചു കള്ളീ,,,,,,എന്നൊരു ഡയലോഗും...." അത് കേട്ട് മ്മള് അന്തം വിട്ട് കുഞ്ഞിക്കാനെ തന്നെ നോക്കി നിന്നു.... "ഞാൻ അപ്പൊ തന്നെ ഉറക്കെ അലറി.....കള്ളൻ കള്ളൻ ന്ന്.....അപ്പൊ തന്നെ ആ യക്ഷി എന്നെ പുതപ്പ് കൊണ്ട് ചുറ്റിയിട്ട് ഓടി രക്ഷപെട്ടു....." ഓഹോ....അപ്പൊ ഇതാണ് ഇന്നലെ നടന്നത്.....ഭാഗ്യം നൗമുക്കാന്റെ മുഖം കാണാത്തത്.....മ്മളെ മാനം പോയേനെ....😝 "എന്നാലും എനിക്ക് മനസിലാകാത്തത് അതല്ലടി.....ഇപ്പഴത്തെ യക്ഷികളൊക്കെ വാച്ചും കെട്ടി കൊണ്ടാണോ നടത്തം എന്നാ...." അത് കേട്ടിട്ട് മ്മള് അവിടെ കിടന്ന് പൊരിഞ്ഞ ചിരിയായിരുന്നു.....പെട്ടന്ന് മ്മളെ ചിരി സ്റ്റിച്ചിട്ട പോലെ നിന്നു.....കാരണം എന്താന്നല്ലേ....ദാ കേട്ടോക്ക്.... "യക്ഷിടെ മുഖം കാണാൻ സാധിച്ചില്ല.....പക്ഷെ ആ വാച്ച് ഞാൻ നല്ലപോലെ കണ്ടിട്ടുണ്ട്.....അതോണ്ട് ഇനി ആ വാച്ച് എവിടെ കണ്ടാലും എനിക്ക് തിരിച്ചറിയാൻ പറ്റും....." അത് കേൾക്കേണ്ട താമസം മ്മള് താഴേക്ക് ഓടി......താഴെ എത്തി നോക്കിയപ്പോ അവനവിടെ കാര്യമായ എന്തോ ചർച്ചയിലാണ് മ്മളെ ഉമ്മച്ചിനോട്‌.... പടച്ചോനെ ഓൻ മ്മളെ പറ്റി പരദൂഷണം പറയയൊന്നും അല്ലല്ലോ ല്ലെ....? മ്മള് അപ്പൊ തന്നെ നമ്മളെ ആ സ്വഭാവം അങ്ങട്ട് പുറത്തെടുത്തു.....അവര് എന്താ സംസാരിക്കുന്നത് എന്ന് കാതോർത്തു...... "ഇന്ന് തന്നെ പോകണോ മോനെ.....അവൾ ഇന്നലെയല്ലെ ഇങ്ങോട്ട് വന്നത്.....രണ്ട് ദിവസം തികച്ചും നിന്നില്ലല്ലോ....." "വേണം ഉമ്മച്ചിയെ.....ഉമ്മാക്കും ഉപ്പാക്കും കൂടി അവിടെ റനൂനെ കണ്ടില്ലെങ്കിൽ പ്രശ്നമാണ്.....അവർക്ക് എന്തിനും റനു തന്നെ വേണം.....അതും അല്ല നാളെ അവൾക്ക് ക്ലാസ്സുള്ളതല്ലേ.....അപ്പൊ പിന്നെ പോയെ പറ്റൂ....." "എന്തിനാണളിയോ വളഞ്ഞു മൂക്ക് പിടിക്കുന്നത്.....അനക്ക് ഓളെ കാണാതിരിക്കാൻ പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞാ പോരേ....." മങ്കിഷാ ഇടക്ക് കേറി അത് പറഞ്ഞപ്പോ ചെക്കന് ഇതുവരെ ഇല്ലാത്ത നാണമൊക്കെ മുഖത്ത് വന്നു.....റച്ചുക്ക ആണെങ്കിൽ വണ്ടിയിൽ തന്നെ പൊരിഞ്ഞ ഉറക്കമാണ്..... "ആഹ്.....എന്നാ ഞാൻ പോയി ഓളോട് പറയാ.....പെട്ടന്ന് റെഡിയാകാൻ....." ഉമ്മച്ചി പറയുന്നതിന് മുമ്പെ തന്നെ മ്മള് പോയി റെഡിയായി വന്നു.....ഇനി ഇവിടെ നിന്നാൽ കുഞ്ഞിക്ക വാച്ച് കണ്ടു പിടിച്ചിട്ട് മ്മളെ പരസ്യമായിട്ട് നാറ്റിക്കും.... മ്മക്ക് ഇന്ന് ആദ്യം പോയി കാണേണ്ടത് ഷിമയെ ആണ്.....അവളല്ലേ മ്മളെ തുരത്തി ഒടിച്ചു വിട്ടത്.....അവിടെ എത്തിയിട്ട് വേണം അവൾടെ മുന്നില് ഒന്ന് ഞെളിഞ്ഞു നിക്കാൻ..... ഹോ ബല്ലാത്ത ആഗ്രഹം....😍 എല്ലാരോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്നും പടിയിറങ്ങുമ്പോ മ്മള് ഒരുപാട് കാര്യങ്ങൾ കണക്ക് കൂട്ടിയിരുന്നു.....ഇനി വീട്ടിൽ എത്തിയിട്ട് വേണം ആ കണക്കൊക്കെ ഒന്ന് ക്ലിയർ ചെയ്യാൻ.... യാത്രയിലുടനീളെ മ്മള് നൗമുക്കാനോട്‌ ഒന്നും മിണ്ടിയില്ല.....നമ്മള് ഷിമയെ കുറിച്ച് ചിന്തിക്കയായിരുന്നു.....അവനും വേറെ ഏതോ ലോകത്ത് ഉള്ളത് പോലെയാ.....റച്ചുക്ക ആണെങ്കിൽ പകുതിക്ക് വെച്ച് ഇറങ്ങി..... ഒടുവിൽ വീടിന്റെ മുന്നില് കൊണ്ടോയി വണ്ടി നിർത്തിയപ്പോ മ്മക്ക് ഇതുവരെ ഇല്ലാത്ത ഒരു ടെൻഷൻ......കല്യാണം കഴിഞ്ഞിട്ട് ആദ്യയിട്ട് വരുന്നത് പോലെ.....😝 "നീയെന്താടി ആലോയിച്ച് നിക്കുന്നെ.....വാ ഇറങ്ങ്......" അവൻ വന്ന് മ്മളെ വിളിച്ചപ്പോ മ്മക്ക് നല്ല ടെൻഷനുണ്ടായിരുന്നു......കാരണം നമ്മള് ഇവിടെന്ന് പോയ വിവരം ഉമ്മാക്കും ഉപ്പാക്കും അറിയില്ലല്ലോ.....അവര് ചോദിച്ചാൽ എന്ത് പറയും ആവോ.... നല്ല ടെൻഷനോടെയാണ് മ്മള് അകത്തേക്ക് കയറി പോയത്.....അപ്പൊ അവിടെ സോഫയിൽ ഇരിക്കുന്ന ആളേ കണ്ടിട്ട് നമ്മളെ ടെൻഷൻ ഒന്നൂടെ കൂടി..... _തുടരും.... ______________________________ പ്രിയപ്പെട്ട വായനക്കാരുടെ പകുതി സംശയങ്ങൾക്കുള്ള ഉത്തരം ഈ പാർട്ടിൽ നിന്നും കിട്ടിക്കാണുമെന്ന് കരുതുന്നു......ഇനി കുറച്ച് സംശയങ്ങൾ കൂടി ബാക്കിയുണ്ടാകും......അത് ഉടനെ തന്നെ മാറ്റാൻ ശ്രമിക്കാട്ടോ......സമയമായിട്ടില്ല..... ______________________________
11.9k views
11 hours ago
#

📙 നോവൽ

ഇശൽ...💖 ഭാഗം 37 *📚വായനമുറി*📚 👇👇👇 👇👇 https://sharechat.com/profile/356415 ************************************** അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും ഞങ്ങൾ മുഖാമുഖം നോക്കി...... അവൻ ഞങ്ങളെ നേരെ നടന്നു വന്നതും ഞാൻ ഇത്തിരി പിറകോട്ട് മാറി നിന്ന് ഒളികണ്ണിട്ട് അനൂനെയും അച്ചൂക്കാനെയും നോക്കിയപ്പോ രണ്ടും കൂടി പന്തംകണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കെന്നു...... നദീറിനെ ഞങ്ങൾ ആരും ഇവിടെ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയാണ് അവരും സ്റ്റക്കായത്..... ഇവര് നന്നായ കാര്യമെങ്ങാനും ഈ അലവലാതി അറിഞ്ഞാൽ അതോടെ തീർന്നു എല്ലാം....കാക്കൂ വന്നിരുന്നെങ്കിൽ നന്നായേനെ....... "ഹാ നിങ്ങൾ രണ്ടും ഇവിടെ ഉണ്ടായിരുന്നോ,,,,,," "ഉണ്ടായിരുന്നു,,,,,നദീർ എന്താ ഇവിടെ...." എന്ന് മയത്തിൽ ചോദിച്ച് അച്ചൂക്ക മുന്നോട്ട് നടന്നതും നദീർ എന്നെ ഒന്ന് അടിമുടി നോക്കി...... "ചുമ്മാ ഇവളെ ഒന്ന് കണ്ടു കുറച്ച് വർത്താനം പറയാൻ വന്നതാ....." "നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ഒരുതരത്തിലും ഇനി നിന്റ കണ്ണ് ഇവളുടെ മേൽ പതിയരുതെന്ന്.....എന്റെ മാത്രം ആണെന്ന്......" "എന്താ അർഷദ് ഇത്,,,,, ഞാൻ ഇവളെ ഒന്നും ചെയ്യാനോ അല്ലെങ്കി ഇവളെ വായിനോക്കാനോ വേണ്ടി വന്നതല്ല......ജസ്റ്റ് ഒന്ന് കാണുക,,,,സംസാരിക്കുക.....കുറെ ആയില്ലേ ഞങ്ങൾ നേർക്കുനേർ നിന്നിട്ട്..... അന്ന് ഇവളുടെ ആങ്ങള എന്നെ പൊക്കി കൊണ്ടു പോയതിന് ശേഷം ഞാനും ഇവളും  തമ്മിൽ കണ്ടില്ലാലോ....." എന്നും പറഞ്ഞു അച്ചൂക്കാൻറെ മുഖത്ത് നിന്ന് കണ്ണെടുത്ത് അവൻ എന്നെ നോക്കി എന്റെ അടുത്തേക്ക് വന്നു...... ഞാൻ രണ്ടു കയ്യും കെട്ടി അവനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു....... "ഹോ,,,,,ഡെപ്യൂട്ടി കമ്മീഷണർ ഇജാസ് ഇബ്രാഹിമിന്റെ പെങ്ങളെ തൊട്ടതിന് തൂക്കിയെടുത്ത് കൊണ്ടു പോയതല്ലേ എന്നെ,,,,,നാട്ടുകാരുടെ മുന്നേ വെച്ച് നിന്റെ ആങ്ങളയും കെട്ടിയോനും കൂടി തല്ലിയത് അല്ലെ എന്നെ........ നീയൊക്കെ എന്തു കരുതി,,,,,,,ആ ഒരു കേസിന്റെ പേരിൽ ഞാൻ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കും എന്നോ,,,,അതോ,,,,,നിന്റെ കെട്ടിയോനെയും ആങ്ങളയേയും പേടിച്ച് എവിടെയെങ്കിലും ഒളിച്ചു കഴിയുമെന്നോ..." "ഛേ ഛേ,,,,,, അങ്ങനെ കരുതാൻ മാത്രം മണ്ടന്മാരല്ലടോ ഞങ്ങൾ,,,,,,,ഞങ്ങൾ അങ്ങനെ കരുതിയാൽ പിന്നെ നീയും ഞങ്ങളും തമ്മിൽ എന്ത് വ്യത്യാസം..... ഞങ്ങൾക്ക് അറിയാമായിരുന്നു മിസ്റ്റർ നദീർ നീ പുല്ല് പോലെ പുറത്തിറങ്ങും എന്ന്,,,,,, എന്നിട്ട് ദേ ഈ നിൽക്കുന്ന തെമ്മാടികളുടെ കൂടെ കൂടി ഞങ്ങൾക്ക് എതിരെ കളിക്കും എന്ന്,,,,," അതും പറഞ്ഞു ഞമ്മള് അതിനെ രണ്ടിനെയും ഒന്ന് പാളി നോക്കിയപ്പോ രണ്ടും കൂടി എന്നെ നോക്കി പല്ല് കടിച്ചു പിടിച്ച് നിൽക്കെന്നു..... ഞമ്മൾക്ക് ആണെങ്കി അവരെ മുഖം കണ്ടു ചിരി വരുന്നുണ്ട്...... അതോണ്ട് അധിക നേരം അവരെ നോക്കി നിൽക്കാതെ ആ കാലമാടന്റെ നേരെ തന്നെ തിരിഞ്ഞു........ "ഓഹോ അറിയാമായിരുന്നു ല്ലേ,,,എനിക്ക് അറിയാം നിങ്ങൾ വേറെ ലെവലാ.....അതോണ്ട് തന്നെ നിനക്കൊക്കെ എതിരെ കളിക്കുമ്പോ സൂക്ഷിക്കണം എന്നു നന്നായിട്ട് അറിയാം.... ഇപ്പൊ ഈ നിമിഷം നിന്നെ പൊക്കി കൊണ്ടു പോവാനും,,,,,,നാളെ എന്റെ ആവശ്യം കഴിഞ്ഞു നിന്റെ ജീവനില്ലാത്ത ശരീരം അവന്,,,,, ആ ഷാഹിലിന് അയച്ചു കൊടുക്കാനും അറിയാഞ്ഞിട്ടല്ല....... പിന്നെ നിന്നെ ഉപദ്രവിക്കില്ലന്ന് ഇവന് ഞാൻ വാക്ക് കൊടുത്തു പോയി,,,,,അതുകൊണ്ട് മാത്രം നിന്നെ ഞാൻ ഇനി തൊടില്ല.... എന്നു കരുതി നീ സമാധാനിക്കണ്ട ട്ടോ,,,,നിന്നെ ഉപദ്രവിക്കുന്നതിനെക്കാൾ നിനക്ക് വേദന ആയിരിക്കും നിന്റ പ്രിയപ്പെട്ടവർ നിന്റെ കണ്മുന്നിൽ കിടന്ന് പിടയുമ്പോൾ,,,,,,,,,അതുകൊണ്ട് അവരിലൂടെ നിന്നോട് ഞാൻ പകരം വീട്ടും........ പറഞ്ഞേക്കു അവന്മാരോട് നദീർ അടങ്ങില്ല എന്ന്,,,,,," എന്നും പറഞ്ഞു അവൻ എന്നെ ഒന്ന് രൂക്ഷമായി നോക്കിയപ്പോ ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,, "എന്താടി,,,,,,ഇത്രയും പറഞ്ഞിട്ടും നിനക്ക് ചിരിയാണോ വരുന്നെ....." പെട്ടെന്ന് അവന്റെ തോളിൽ ഒരു കൈവന്നു പതിഞ്ഞു..... "ആണല്ലോ നദീറെ,,,,," എന്ന് ആ രൂപം പറഞ്ഞതും അവൻ തെല്ലൊന്നു അമ്പരന്നു......അവന്റെ മുഖം കണ്ടപ്പോ എനിക്ക് കുറച്ചൂടെ സന്തോഷം ആയി,,,,,,,, "ഇജാസിന്റെ പെങ്ങളാണെടോ അവൾ,,,,,നിന്നെ പോലുള്ള നീർക്കോലികളെ ഭയക്കാൻ നിന്നാൽ അവൾ പിന്നെ എന്റെ പെങ്ങൾ അല്ലല്ലോ....." കാക്കൂവാണ് പിന്നിൽ എന്ന് മനസ്സിലായതും അവന്റെ മുഖത്ത് ഭയം നിറയാൻ തുടങ്ങി,,,, "ഹ്ഹ്ഹ്ഹ്ഹ,,,,കാക്കൂ ദേ നോക്കിയേ,,,,, ഈ ഡയലോഗടി മാത്രേ ഉള്ളൂ,,,,,ഇവൻ ശരിക്കും ഒരു ഭീരുവാ....." "അല്ലേലും ഈ വെല്ലുവിളി നടത്തുവന്മാർ പൊതുവെ ഭീരുക്കളാണ്,,,,,പക്ഷെ നമ്മക്ക് ആ പണി ഇല്ല,,,,,നേരെ പോയി മുഖമടച്ചങ് കൊടുക്കും,,,,,അതാണ് ശീലം....." എന്നും പറഞ്ഞു കാക്കൂ അവന്റെ മുന്നിൽ കേറി നിന്നു,,,, "നദീറെ,,,,,,നിന്നോട് ഞാൻ അന്നേ പറഞ്ഞതാ ഇനി നിന്റെ നിഴൽ വെട്ടം പോലും ഞങ്ങളെ ഭാഗത്തേക്ക് വരാൻ പാടില്ലെന്ന്..... നീ ആരുടെ ധൈര്യത്തിലാ കളിക്കുന്നെ,,,,,ഈ നിൽക്കുന്ന അവന്മാരുടെയും അവന്റെയോക്കെ തന്തമാരുടെയും ധൈര്യത്തിൽ ആണോ,,,,, ആണെങ്കി പൊന്ന് മോൻ ഒന്ന് ഓർത്തോ,,,,,," ഒന്ന് നിർത്തി കൊണ്ട് അവന്റെ കോളറ ഒക്കെ ശരിയാക്കി കൊടുത്തു വീണ്ടും തുടർന്നു,,,,, "ഇവന്മാരുടെ കൂടെ കൂടി കളിക്കാൻ നിന്നാൽ,,,,,നിന്റെ എല്ല് പോലും നിന്റെ വീട്ടുകാർക്ക് ബാക്കി കിട്ടില്ല.....വീണ്ടും വീണ്ടും ഞാൻ പറയാ,,,,,,കളിക്കാൻ നിക്കണ്ട നദീറെ,,,,,,നീ കളിക്കാരൻ ആണെങ്കി ഞാൻ അതുക്കും മേലെയാ......." എന്നും പറഞ്ഞു കാക്കൂ ഒന്ന് മീശ പിരിച്ചപ്പോ അവൻ വല്ലാത്തൊരു നോട്ടവും നോക്കി പോയി കാറിൽ കേറി ഇരുന്നു.... അച്ചൂക്കാനെയും അനൂനെയും ഒന്ന് നോക്കി അവൻ പോയി,,,,,,ഞമ്മള് അവന്മാരെ രണ്ടിനെയും നോക്കിയപ്പോ അവര് കാക്കൂനെ നോക്കി നിൽക്കെന്നു...... "മുഖമടച്ചു കൊടുക്കാൻ പാടില്ലേ നിനക്ക്,,,,അവൻ ഇത്രയും ഡയലോഗ് അടിച്ചിട്ടും കേട്ടൊണ്ട് നിൽക്കാൻ മാത്രം ഉള്ള ക്ഷമ ഒക്കെ എന്റെ അനിയത്തിക്ക് ഉണ്ടോ......" "ഹാ,,,,,ഞമ്മള് ഡയലോഗ് അടിക്കാൻ നിൽക്കുമ്പോ അല്ലെ ഇങ്ങളെ എൻഡ്രി,,,,പിന്നെ തലയിരിക്കുമ്പോ വാലാടണ്ടല്ലോ......" "ഡീ കാന്താരി,,,,,നിന്നെ ഞാൻ ശരിയാക്കി തരാം കേട്ടോ,,,,,നീ ഇങ്ങനെ കോളേജ് പഠിപ്പ് എന്നും പറഞ്ഞു നടന്നോ,,,, എന്റെ കല്യാണത്തിന് ആകെ ഇനി കുറച്ച് ദിവസേ ഉള്ളൂ,,,,,,നീ വീട്ടിലോട്ട് ഒന്ന് പോയോ ഷാഹിയെ കൂട്ടി,,,,, ഡയലോഗഡിക്ക് മാത്രം ഒരു കുറവുമില്ല...." "ഹെലോ മിസ്റ്റർ,,,,,എന്റെ കാക്കൂന്റെ കല്യാണമാ......അതെനിക്ക് നല്ല ബോധമുണ്ട്..... പിന്നെ ഞമ്മളെ കെട്ടിയോൻ ബിസി ആവുമ്പോ ഞമ്മള് എന്താ ചെയ്യാ,,,,,, അളിയൻ ഇതുവരെ അളിയനെയും പെങ്ങളെയും അങ്ങോട്ട് വിളിച്ചില്ലല്ലോ...." "ഡി പോത്തെ,,,,,,നിന്നെയും അവനെയും ഞാൻ അങ്ങോട്ട് വിളിക്കണോ..... നിന്റെ വീടല്ലേ അത്.....ഞങ്ങൾ വിളിച്ചിട്ട് വേണോ അങ്ങോട്ട് വരാൻ...  ഹാ,,,,ഇനിയിപ്പോ അങ്ങനെ ആണെന്ന് തന്നെ ഇരിക്കട്ടെ,,,,,നിന്നെ അന്ന് ഉമ്മി വിളിച്ചില്ലേ വരാൻ....എന്നിട്ടെന്തേ തമ്പുരാട്ടി എഴുന്നള്ളാത്തൂ....." "കിക്കിക്കി....ഞാൻ നിർത്തി,,,,,,.ഇങ്ങളോട് വർത്താനത്തിന് നിന്നാൽ ശരിയാവൂല.... ദേ ഇങ്ങളെയും കാത്ത് രണ്ടു വ്യക്തികൾ നേരത്തെ അവിടെ നിൽക്കുന്നുണ്ട്......" എന്നും പറഞ്ഞു ഞാൻ അവരെ രണ്ടിനെയും കാണിച്ചു കൊടുത്തു,,,,,,, കാക്കൂ അവരെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം എന്നെയും നോക്കി,,,,,ഞാൻ സംശയത്തോടെ മൂപ്പരെ നോക്കിയപ്പോ എന്നെ നോക്കി ചൂടാവാൻ തുടങ്ങി..... "ഈ അലവലാതികൾ എന്തിനാ എന്നെ വെയിറ്റ് ചെയ്യുന്നേ......എനിക്ക് ഇങ്ങനെ ഉള്ളവന്മാരേയൊന്നു കാണുന്നത് ഇഷ്ടല്ല എന്ന് നിനക്കറിഞ്ഞൂടെ......" "അത് പിന്നെ,,,, കാക്കൂ ഞാൻ....." എന്നും പറഞ്ഞു ഞമ്മള് അവിടുന്ന് തപ്പി കളിക്കുമ്പോ അനുവും അച്ചൂക്കയും അവിടേക്ക് വന്നു..... "ഇജൂ,,,,,,ഞങ്ങൾ ചെയ്‍തത് തെറ്റ് തന്നെയാ.....we know,,,,,,ഒരു ചാൻസ് കൂടി താടാ,,,,തെറ്റൊക്കെ മനസിലാക്കി ഞങ്ങൾ.....അതൊക്കെ തിരുത്താൻ ഉള്ള അവസരം താ....." "whaatt,,,, നിനക്കൊക്കെ ഇനിയും അവസരം തരാൻ മാത്രം ഞാൻ മണ്ടൻ ആണോ......നീയൊന്നും ഒരിക്കലും തെറ്റ് മനസ്സിലാക്കില്ല......." "ഇക്കാക്ക,,,,പ്ലീസ്,,,,,അച്ചുക്കാക്ക പറഞ്ഞ പോലെ ഞങ്ങൾ നിങ്ങളോട് ചെയ്‍തത് ഒക്കെ വലിയ തെറ്റ് തന്നെയാ.....അതൊക്കെ അറിയാം....പ്ലീസ്,,,,,ഞങ്ങളെ വിശ്വസിക്ക്..... ഇനി ഒരിക്കലും നിങ്ങൾക്ക് എതിരെ ഞങ്ങൾ നിൽക്കില്ല.....നിങ്ങളുടെ കൂടെ തന്നെ ഞങ്ങൾ ഉണ്ടാവും..... ഇനിയും നിങ്ങൾക്ക് വിശ്വാസം ആയില്ലേ.....ചെയ്ത് പോയ തെറ്റിനൊക്കെ കാൽ പിടിച്ചു മാപ്പ് പറയാം പ്ലീസ്....." എന്ന് അനൂ കെഞ്ചി പറഞ്ഞതും ഞാൻ ദയനീയമായി കാക്കൂനെ നോക്കി..... അപ്പൊ ചെക്കൻ  ബല്യ കലിപ്പിൽ ആണ്.... ഞാൻ അവന്മാരെ രണ്ടിനെയും നോക്കിയപ്പോ രണ്ടും തല കുമ്പിട്ടു നിൽക്കെന്നു..... ഞമ്മള് കാക്കൂനെ ഒന്നൂടെ നോക്കിയപ്പോ,,,,,,,, _______________________________________ തുടരും Sahala Sachu
17.9k views
12 hours ago
#

📙 നോവൽ

ഇക്കാ എന്ന പുണ്യം ############## വിവാഹം കഴിഞ്ഞു ഇക്കാന്റെ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സ് നിറയെ പേടിയായിരുന്നു കാരണം ഇക്കാനെ നേരിൽ കാണുന്നത് തന്നെ ഇന്നാണ് ഇക്കാ ഗൾഫിലായത് കൊണ്ട് നേരിൽ കാണാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല ഇക്കാന്റെ പെങ്ങളും ഉമ്മയുകൂടി വന്നു കണ്ടു ഇഷ്ട്ടപെട്ടതാ എന്നെ എന്റെ ഫോട്ടോ മാത്രമെ ഇക്കാ കണ്ടിട്ടുള്ളു ഉമ്മക്കും പെങ്ങൾക്കു ഇഷ്ട്ടപെട്ടാൽ എനിക്കു ഇഷ്ട്ടപെട്ടു എന്നായിരുന്നു ഇക്കാന്റെ തീരുമാനം ' ആകെ ഞാൻ ഫോണിൽ കൂടി ഇക്കനോട് സംസാരിച്ചത് ഒന്നോ രണ്ടോ തവണ മാത്രം ആണ് ഇക്കാ പുതിയ വീട് വെച്ച് അവിടേക്ക് തന്നെ വിവാഹം കഴിച്ചു കൊണ്ടുവരണമെന്ന് ആയിരുന്നു ആഗ്രഹം " ഇക്കാന്റെ ആഗ്രഹം പോലെ തന്നെ പുതിയ വീട്ടിലെക്ക് തന്നെയായിരുന്നു ഞാൻ ഇക്കാന്റെ കൈപിടിച്ച് വലതു കാൽ വെച്ച് കയറിയത് " വിവാഹം കഴിഞ്ഞു എല്ലാവരും പോയി പിന്നെ ഇക്കാന്റെ ഉമ്മയും പെങ്ങളും മാത്രം ഉണ്ടായിരുന്നുള്ളു വീട്ടിൽ " ഇക്കാന്റെ ഉമ്മ എന്റെ കൈയിൽ പിടിച്ചുകൊണ്ടു എന്നോട് പറഞ്ഞു ഇനി മോള് വേണം എല്ലാ കാര്യങ്ങളു നോക്കി നടത്താൻ കാരണം ഞങ്ങൾ ഇന്ന് തന്നെ പോവും അവിടെ വീട് അടച്ചിട്ട് വന്നതാ ഇപ്പോ കുറെ ദിവസമായില്ല ഇവിടെ അവിടെ വീട് എല്ലാ നാശമായി കിടക്കുന്നുണ്ടാകും ഇന്നുടി പോയിട്ടില്ലങ്കിൽ ആ വീടിന്റെ അവസ്ഥ പിന്നെ ഞാൻ പറയാതെ തന്നെ മോൾക്ക് ഊഹിക്കലോ " അതുകൊണ്ട് മോള് വേണം ഇനി അവന്റെ കാര്യങ്ങൾ എല്ലാ നോക്കാൻ " ഇടക്ക് ഉമ്മ ഇവിടെ വരാം എന്നാ ഞങ്ങളിറങ്ങട്ടെ ആഴ്ചകൾക്ക് ശേഷം റസി.. എന്താ ഇക്കാ ഞാൻ പുറത്ത് പോവാ കുറച്ച് വൈകും വരാൻ നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ ഇല്ല ഉണ്ടങ്കിൽ പറഞ്ഞോ മടിക്കണ്ട ഉം ഹും ഒന്നും ഇല്ല വിവാഹം കഴിഞ്ഞു ആഴ്ച ഒന്നായി എന്നിട്ടും നിന്റെ ഈ നാണം മാറിയില്ലേ അത് ഇക്കാ എന്നെ നോക്കി പറയുമ്പോൾ എനിക്കി കൂടുതൽ നാണമായിരുന്നു ഞാൻ പോയി വരാം കതക് അടച്ചെക്ക് വൈകുന്നേരം ആവുമ്പോയെക്കു എനിക്കി ഭയങ്കര വയറുവേദനയുതുടങ്ങി പടച്ചോനെ ഇനി എന്ത് ചെയ്യും വയറു വേദന വന്നാൽ പിന്നെ ആ ദിവസം പോക്കാ എന്റെ എങ്ങിനെ ഇക്കനോട് ഞാനിത് പറയും ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു എന്തായാലും എന്റെ ഉമ്മാനെ വിളിച്ചു പറയട്ടെ ! അല്ലെങ്കിൽ വേണ്ട പടച്ചോനെ വേദന കൂടുകായണല്ലോ ഇനി എന്ത് ചെയ്യും അപ്പോഴാ ആരോ ബെല്ല് അടിച്ചത് പതിയെ വയറുഅമർത്തി പിടിച്ചുകൊണ്ട് മെല്ലെ പോയി നോക്കി അള്ളാ ഇക്കാ ആണല്ലോ " പടച്ചോനെ ഞാനിപ്പോ എന്താ പറയുക ഒന്ന് നല്ലതുപോലെ എണീറ്റു നിൽക്കാൻ പോലും പറ്റുന്നില്ലല്ലോ എനിക്കി അത്രക്ക് വേദനയാണ് മെല്ലെ പോയി ഡോർ തുറന്നു കൊടുത്തിട്ട് വീണ്ടും പോയി കിടന്നു എന്താ റസി എന്തുപറ്റി നിനക്ക് ഒന്നുല്ല ഇക്കാ " പിന്നെ എന്താ കിടക്കുന്നത് ഇങ്ങനെ കിടക്കാത്ത ആള് ആണല്ലോ നീ അത് പിന്നെ ഭയങ്കര തലവേദന നിന്റെ വയറിൽ ആണോ നിന്റെ തല തലവേദന വന്നാൽ ആരെങ്കിലും വയറിൽ ഇങ്ങനെ പിടിച്ചു വേദന സഹിക്കുമോ എന്താ നിനക്ക് പറ്റിയത് എന്നോട് പറയടി ഒന്നുല്ല ഇക്കാ അത് ഇപ്പോ മാറിക്കോളും പടച്ചോനെ എന്താ ഞാൻ പറയുക അയ്യേ ഓർക്കുമ്പോൾ തന്നെ നാണം ആവുന്നു ഞാൻ ഇക്കാക്ക് ചായ എടുത്തു തരാം വേണ്ട എനിക്കിപ്പോ ചായ വേണ്ട നീ കുറച്ച് നേരം കിടന്നോ അത് കേട്ടപ്പോൾ കുറച്ച് സമാധാനമായി വേദനന്റെ കടുപ്പം കൊണ്ടാവാം അറിയാതെ ഞാനൊന്ന് മയങ്ങി പോയി പെട്ടന്ന് എന്റെ വയറിൽഒരു ചൂടുസ്പർശം പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു ഇക്കാ എന്റെ വയറിൽ മെല്ലെ തലോടികൊണ്ട് ചോദിച്ചു ഇപ്പോ എങ്ങിനെയുണ്ട് നിന്റെ വേദന അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി നീ എണീറ്റ് ഈ ചായ കുടിക്കി വേദന കുറഞ്ഞോളും എന്തിനാ ഇക്കാ ചായ ഇടാൻ പോയത് എന്നെ ഒന്നും വിളിച്ചാൽ പോരായിരുന്നോ അത് എന്താ ഞാൻ ഇട്ടാൽ നീ കുടിക്കില്ലേ ഇന്ന് നീ ഒന്നും കഴിച്ചില്ല ലെ ഞാൻ രാവിലെ പോവുമ്പോൾ എന്നോട് പറഞ്ഞാൽ പോരായിരുന്നോ നിനക്ക് ഞാൻ പുറത്ത് നിന്ന് എന്തെങ്കിലും വാങ്ങി വരില്ലായിരുന്നോ അതൊന്നും വേണ്ട ഇക്കാ ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കാം എല്ലാ വേണ്ട നീ ഒന്നും ഉണ്ടാക്കേണ്ട " കിടന്നോ ഞാൻ പോയി ഭക്ഷണം വാങ്ങി വരാം " വേണ്ട ഇക്കാ അതൊന്നും വേണ്ട എന്റെ മോളെ എനിക്കി ഉമ്മയും പെങ്ങളും എല്ലാ ഉണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള കാര്യം ഒന്നും എന്റെ മോൾ എന്നോട് മറച്ചുവെക്കേണ്ട ആവശ്യമില്ല നിന്റെ കാര്യം എന്നോട് അല്ലാതെ പിന്നെ നീ ആരോടാ പറയാൻ പോവുന്നത് രാവിലെ പോവുമ്പോൾ ഞാൻ നിന്നോട് ചോദിച്ചില്ലേ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്ന് ഞാൻ ചോദിച്ചത് എന്ത് ഉദ്ദേശിച്ചായിരുന്നു എന്ന് ഇപ്പോ എന്റെ മോൾക്ക് മനസ്സിലായോ എന്റെ പെങ്ങൾ വേദനകൊണ്ട് പുളയുമ്പോൾ സങ്കടം മുഴുവൻ എനിക്കായിരുന്നു ആ എന്നോടാ നിന്റെ ഈ ഒളിച്ചു കളി കിടന്നോ ഞാൻ കടയിൽ പോയി പെട്ടന്ന് വരാം റസി എഴുന്നേൽക്ക് ദെ എന്തെങ്കിലും വന്ന് കഴിക്കി എനിക്കി ഒന്നും വേണ്ട ഇക്കാ വേദന സഹിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു കൊണ്ട് വീണ്ടും ബെഡിലേക്ക് വീണു എന്നാ ഒരു ഗ്ലാസ്‌ ചായഎങ്കിലും കുടിക്കി ചായ എന്റെ ചുണ്ടിലേക്ക് വെച്ച് തന്നപ്പോൾ ഞാൻ കുടിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് ഇക്കാന്റെ കൈയിൽ നിന്ന് ഗ്ലാസ് വാങ്ങാൻനോക്കി ദെ മിണ്ടാതെ ഇത് കുടിക്കി എന്നിട്ട് നീ കിടന്നോ " ഇക്കാക്ക് എന്നോട് വെറുപ്പൊന്നും ഇല്ലല്ലോ എന്തിനാ പൊന്നെ നിന്നോട് വെറുപ്പ് എന്റെ ഈ വയറു വേദന കാരണം ഇക്കാക്ക് നല്ലതുപോലെ ഭക്ഷണം വരെ കിട്ടാതെ ആയില്ലേ " ചായ കുടിച്ച ഗ്ലാസ്‌ മാറ്റിവെച്ചുകൊണ്ട് ഇക്കാ എന്നോട് പറഞ്ഞു " സ്ത്രീകളോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിപോവുന്നത് ഈ നിമിഷത്തിലാ " പാവം എല്ലാ മാസവും എന്ത് മാത്രം വേദന അവർ അനുഭവിക്കുന്നുണ്ട് . ഇതെക്കെ എത്രയോ പുരുഷജന്മങ്ങൾ കാണാതെ പോവുന്നു ഇക്കാന്റെ സ്നേഹത്തോടെയുള്ള ഓരോ വാക്കുകളു എന്റെ വേദനയുടെ അളവ് കുറയുന്നത്പോലെ തോന്നി എന്റെ മുഖം മെല്ലെ പിടിച്ചുയർത്തികൊണ്ട് പറഞ്ഞു നിന്റെ വേദന എന്റെയും വേദനയാണ് നിന്നെക്കാൾ നിന്റെ വേദന ഞാൻ അനുഭവിക്കുന്നുണ്ട് " ഈ സമയത്ത് അല്ലേ പൊന്നെ ഒരു ഭർത്താവിന്റെ സ്നേഹവും തലോടലും ഏറ്റവും കൂടുതൽ ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഇക്കാന്റെ നെഞ്ചിലേക്ക് എന്നെ ചേർത്ത് നിർത്തി ഇക്കാ എന്നെ പുണരുമ്പോൾ എന്റെ വേദനയെല്ലാം അലിഞ്ഞുഇല്ലാതെആയത് പോലെ തോന്നി പോയി ഭാര്യനെ സ്നേഹിക്കേണ്ടത് കിടപ്പറയിൽ മാത്രമല്ല..... . ഏത് വേദനയിലും നെഞ്ചോട് ചേർത്ത് നിർത്തി നിനക്ക് ഞാനുണ്ടന്ന് പറയുമ്പോഴാ അവൻ യഥാർത്ഥ ഭർത്താവ് ആവുന്നത് " Rasi Rafi
19.6k views
15 hours ago
#

📙 നോവൽ

*നിലാ പക്ഷികൾ 💖* *ഫുൾ പാർട്ട്‌* *✍🏻 ബാനു ശിഹാബ്* *📚 വായന മുറി* ആദർശ് കൂട്ടുകാർക്കൊപ്പം റെസ്റ്റോറന്റ്ൽ നിന്നും പുറത്തേക്കു ഇറങ്ങിയതും ഒരാളുമായി കൂട്ടിയിടിച്ചു... നിലത്തേക് വീഴാൻ പോയ അവളെ ആദർശ് താങ്ങി നിർത്തി.. വീഴ്ചയിൽ മുഖത്തേക് വീണ മുടി ഇഴകൾ വകഞ്ഞു മാറ്റി അവൾ ആദർശ്നെ നോക്കി... ഒരല്പം ഭയത്തോടെ അവൾ പറഞ്ഞു... "സോറി.. പെട്ടെന്ന് വന്നപ്പോ കണ്ടില്ല... " അവളുടെ സൗമ്യമായ സ്വരവും രൂപ ഭംഗിയും കാരണം അവൻ തെല്ലു നേരം അവളിൽ തന്നെ ലയിച്ചു നിന്നു.. അതിലേറെ ഈ മുഖം എവിടെയോ കണ്ടുമറന്ന പോലെ അവനു തോന്നി... അവന്റെ മുഖഭാവം കണ്ടു വീണ്ടും അവൾ പറഞ്ഞു... "ചേട്ടാ.. സോറി.. " അവൻ തല കുടഞ്ഞു ചിന്തകളെ അകറ്റി നിർത്തി.. "മ്മ്.. Its ഓക്കേ.. " "ഞാൻ പൊക്കോട്ടെ..? " "Sure...? "അത് എന്തിനാണ് തന്നോട് ചോദിക്കുന്നത് എന്ന് മനസ്സിൽ ചിന്തിച്ചു.. "എന്റെ കൈ...? " അവൾ അത് പറഞ്ഞപ്പോൾ ആണ് അയാൾ അവളുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന കാര്യം ഓർത്തത്.. "ഓ.. ആം.. സോറി... " അയാൾ പെട്ടെന്ന് കൈ വിട്ടു... അതിനു മറുപടിയായി അവൾ ഒരു പുഞ്ചിരി നൽകി മുന്നോട്ടു നടന്നു... അവളുടെ ആ ചിരി കണ്ണിൽ നിന്നും മായുന്നതെ ഇല്ല... എവിടെയോ കണ്ടു നല്ല പരിജയം തോന്നുന്നു.. പക്ഷെ.. എവിടെ..? ഓർമ്മകളിൽ ചിക്കി ചികഞ്ഞു നോകിയെങ്കിലും ഒരെത്തും പിടിയും കിട്ടിയില്ല... ടാ.. ആദർശ്.. നീ വരുന്നില്ലേ.. ആ പെണ്ണിനെ കണ്ടു നിന്റെ കിളി പോയോ..? "നിഖിൽ ചിരിയോടെ ചോദിച്ചു... അതോടെ അവൻ അവരുടെ കൂടെ പോയെങ്കിലും മനസ്സ് അസ്വസ്‌ഥമായിരുന്നു... അവളെ എവിടെയോ കണ്ടിട്ട്ട്ടുണ്ട് എന്ന കാര്യം അവന്റെ ചിന്തകളിൽ ചൂട് പടർത്തി... ഓഫീസിൽ നിന്നും വീട്ടിൽ എത്തിയിട്ടും അവൾ മനസ്സിൽ നിന്നും പോയില്ല... തന്റെ ചുറ്റും ഉള്ളവരിൽ ആരോ ആയി തോന്നി ആ മുഖം അയാൾക്... ആരാണ്.. ഭ്രാന്ത് പിടിച്ച ചിന്തകളിൽ കണ്ണുകൾ ഇറുക്കി അടച്ചതും ഓർമ്മയിൽ എവിടെയോ ആ പുഞ്ചിരി തെളിഞ്ഞു... മനസ്സ് ഒന്ന് കൂടി ഷാന്തമാക്കി പതിയെ ആ മുഖം കണ്മുമ്പിലേക്ക് ആവാഹിച്ചു നോക്കി....പക്ഷെ ആ ചിരിക്ക് ഉടമയായി മറ്റൊരു മുഖം കണ്മുന്നിൽ തെളിഞ്ഞു വന്നു... !വരദ ആന്റി... !അതെ.. ആ മുഖം തന്നെ... അയാൾ ഉൾക്കണ്ണിൽ ആ രണ്ടു മുഖങ്ങളും താരതമ്യം ചെയ്തു നോക്കി... ഒരു മാറ്റവും ഇല്ല രണ്ടു പേർക്കും... വരദ ആന്റിയുടെ ചെറുപ്പ കാലത്തിലെ ഫോട്ടോയിൽ കണ്ട അതെ മുഖം... !എങ്കിലും ഇങ്ങനെ ഒക്കെ സാമ്യം ഉണ്ടാവുമോ.. അതും ആരുമല്ലാത്ത ഒരാളുമായി...? ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും ഒരു വിധം അയാളുടെ മനസ്സ് ശാന്തമായി... ഹോ.. എന്റെ പെണ്ണെ.. ഒരു നിമിഷം ഒന്ന് കണ്ടപോയേക്കു നീ എന്നെ തീ തീറ്റിച്ചല്ലോ..? എന്റെ മനസ്സ് എവിടെയെല്ലാം കറങ്ങി തിരിഞ്ഞു... !അയാൾ ആശോസത്തോടെ മെത്തയിൽ ചാഞ്ഞു.. കണ്ണുകൾ താനേ അടഞ്ഞു... നേരം പുലരുന്നതിനു മുന്നേ തന്നെ അയാൾ ഉണർന്നു.. ഒരു സ്വപ്നതിന്റെ അകംമ്പടിയോടെ... ഞെട്ടി ഉണർന്നതും.., അത് വരെ കണ്മുന്നിൽ കണ്ട കാഴ്ചകൾ എല്ലാം എവിടെയോ മറയുന്ന പോലെ... എന്താണെന്നു ഓർത്തു നോക്കാൻ പോലും പറ്റാത്തത്രയും ദൂരെക്ക് മറഞ്ഞുവെങ്കിലും അവസാന ദൃശ്യം മാത്രം തെളിഞ്ഞു കണ്ടു.. അതവൾ ആയിരുന്നു.. കരഞ്ഞു കൊണ്ട്ന്റെ മാറിലേക്ക് വീഴുന്ന അവളുടെ രൂപം... ! മനസ്സ് വീണ്ടും കലുഷിദമായി... വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി.. നിഖിലിനെ കണ്ടു നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു... അയാളുടെ അവസ്ഥ കണ്ടു ചിരിക്കുക ആണ് അവൻ ചെയ്തത് "എന്റെ ആദർശ്.. നീ ഇത്രക്ക് മണ്ടൻ ആണോ... ഒരാളെ പോലെ 7പേര് ഉണ്ടാവും ന്ന് നീ കേട്ടിട്ടില്ലേ..? " "അപ്പൊ.. ഞാൻ കണ്ട സ്വപ്നം..? " "എന്റെ പൊന്നെ.. നിന്നെ കൊണ്ട് തോറ്റു... നീ ഇതല്ലാതെ വേറെ എന്തെങ്കിലും കാര്യം ആയി ചിന്തിച്ചു തല പുകഞ്ഞു കിടന്നു നോക്കു.. അന്ന് കാണുന്ന സ്വപ്നങ്ങൾക്ക് എല്ലാം ആ കാര്യവും ആയി ബന്ധം കാണും... എന്ന് വെച്ച് അതിൽ എന്തേലും കാര്യം കാന്നോ...അതൊക്കെ നമ്മുടെ ഓരോ തോന്നലുകൾ മാത്രം ആണ്... " അവൻ പറഞ്ഞതും ശരിയാണ്ന്ന് തോന്നി അയാൾക്... "ആണല്ലേ...? "ഒരു വളിച്ച ചിരിയോടെ അയാൾ ചോദിച്ചു... "അല്ല.. പെണ്ണ്... നീ വാടാ... മന്ദബുദ്ധി... " "മന്ദബുദ്ധി നിന്റെ മറ്റവൾ മഞ്ജു... " "എടാ എന്നെ എന്ത് വേണേലും പറഞ്ഞോ... അവളെ പറഞ്ഞാൽ ഉണ്ടല്ലോ...? "നീ എന്തോ ചെയ്യും...? " "ഞാൻ ഈ കാര്യം എല്ലാവരോടും പറയും.. അഭിയുടെ അടുത്ത് കിട്ടിയാൽ ഉള്ള കാര്യം നിനക്ക് അറിയാമല്ലോ... നിന്നെ പിടിച്ചു ഊളന് പാറയിൽ കൊണ്ടിടും... " "അയ്യോ.. ചതിക്കല്ലേ... നിന്റെ മഞ്ജു ബുദ്ധിമതിയല്ലേ...? " "ആ മതി മതി ഓവർ ആകണ്ട.. " ദിവസങ്ങൾ കടന്ന് പോയി... ഓഫിസ് ടൈം കഴിഞ്ഞു.. വണ്ടി എടുത്തു വീട്ടിലേക്കു തിരിച്ചതും.. തൊട്ടു മുന്നിൽ ഒരു ബസ് നിർത്തിയത് കാരണം അയാൾക് അവിടെ തന്നെ നിൽക്കേണ്ടി വന്നു... അലക്ഷ്യമായി മിഴികൾ റോഡിൽ പതിഞ്ഞതും പെട്ടന്ന് ഒരു കാഴ്ചയിൽ മിഴിയും മനസ്സും കുരുങ്ങി... ! നിർത്തി ഇട്ട ബസിലെക്ക് ഓടി വരുന്ന ആ രൂപം കണ്ടതും നെഞ്ചിലൂടെ എന്തോ ഒന്ന് ഉയർന്നു.. !പാറിപറക്കുന്ന മുടിഇഴകൾ ആ മുഖം എന്നിൽ നിന്നും മറച്ചു.... പിറകിൽ നിന്നും കേട്ട ഹോണടിയിൽ നിന്നും ആണ് സ്ഥലകാലബോധം വീണ്ടെടുതത്... അയാൾ വണ്ടി എടുത്തു..,ആ ബസ്സിന്റെ പിറകെ പോയി... ഏതോ ഒരു ഉൾ പ്രേരണയിൽ മിഴികൾ അവളെ തന്നെ തേടി കൊണ്ടിരുന്നു... കുറച്ചു ദൂരം പിന്നിട്ടതും അവൾ ഇറങ്ങി...ഒരു ഇരുനിലകെട്ടിദത്തിന്റെ മുമ്പിൽ അവൾ ഇറങ്ങി.. കൈകൾ കുടഞ്ഞു, വിടർന്നു കിടക്കുന്ന മുടിയിൽ പിടിച്ചു ഒതുക്കി മുമ്പിലേക്ക് ഇട്ടു.. അശോസത്തോടെ ആ കെട്ടിടത്തിന്റെ ഗെറ്റ് തുറന്നതും പിറകിൽ നിന്നും ഒരു വിളി കേട്ടു "ഹേയ്.. Excsme...ഒന്ന് നിൽക്കു.."അയാളെ കണ്ടു ആശ്ചര്യത്തോടെ നിന്നു.. "എന്നെ ഓർമ്മയുണ്ടോ...? " "ഉണ്ടെങ്കിൽ...? അതിന്റെ പേരിൽ ഇനി മുതൽ പുറകെ നടക്കാം ന്നോ...? " അവളുടെ വാക്കിൽ നീരസം തെളിഞ്ഞു.. അവന്റെ മുഖവും വാടി... അയാള്ക്ക് എന്ത് പറയണം എന്ന് അറിയാതെ പോയി.. "അയ്യോ.. അങ്ങനെയല്ല.. തന്നെ എവിടെയൊ കണ്ട പോലെ തോന്നി.. " അയാൾ പറഞ്ഞു മുഴുവൻ ആക്കും മുന്പേ അവൾ തടഞ്ഞു... "മതി മാഷേ... ഇങ്ങനൊക്കെ തന്നെ എല്ലാരും തുടങ്ങുന്നത്... എന്നെ അതിനു കിട്ടില്ല മാഷേ... പിന്നെ എന്നെ എവിടേം വെച്ചു കാണാനും സാധ്യത ഇല്ല... ഞാൻ ഇവിടെ പുതിയതാ..പിന്നെ വല്ല കുടുംബ വീട്ടിൽ വെച്ചും കാണാൻ ഉള്ള സാധ്യതയും തീരെ ഇല്ല.. ഞാൻ ഒരു അനാഥയാണ്.. അത് കൊണ്ട് ദയവു ചെയ്തു എന്നെ വിട്ടേക്ക്... ജീവിച്ചു പോകോട്ടെ... "അവൾ കൈ കൂപ്പി പറഞ്ഞു... അയാൾ ആകെ വല്ലാതെ ആയി.. അവളോട്‌ന്ന് സംസാരിക്കനം എന്നല്ലാതെ വേറൊരു ഉദ്ദേശവും ഇല്ലായിരുന്നു.. പക്ഷെ അവളുടെ വാക്കുകൾ വീണ്ടും ചിന്തകളുടെ കെട്ടുകൾ അഴിച്ചു... അനാഥയാണ് എന്ന തിരിച്ചറിവ് അയാളിൽ അസ്വസ്‌ഥഉളവാക്കി... എന്തെക്കൊയോ മനസ്സിൽ കരുതി അയാൾ വണ്ടി തിരിച്ചു... വീട്ടിൽ എത്തി പതിവ് പോലെ അച്ഛനോട് സംസാരിച്ചിരുന്നതിനടയിൽ അയാൾ വെറുതെ പറഞ്ഞു.. "അച്ഛാ ഞാൻ ഈ അടുത്ത് ഒരാളെ കണ്ടായിരുന്നു.. നമ്മുടെ വരദ ആന്റിയുടെ ചെറുപ്പകാലത്തെ അതെ മുഖം.. അത് പോലെ തന്നെ ഒരു മാറ്റവും ഇല്ല.. " അത് കേട്ടതും അച്ഛന്റെ കൈകളിൽ നിന്ന് പത്രതാളുകൾ ഒരു വിറയലോടെ താഴെ വീണു.. അയാൾ വേഗത്തിൽ അതെടുത്തു രൂക്ഷമായി ആദർശിനെ നോക്കി... വീണ്ടും പത്രത്തിലേക്ക് മിഴി മാറ്റി.. ഈ ഭാവമാറ്റം അയാളിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിച്ചു.. എന്താണ് ഇതിന് അർത്ഥം..? അച്ഛന്റെ കണ്ണുകളിൽ തെളിഞ്ഞ ഭയവും ദേഷ്യവും എന്തിനായിരുന്നു..? തിരിച്ചു എന്നോട് അതിനെ കുറിച്ച് ഒന്നും ചോദിച്ചതും ഇല്ല.. അയാൾ അവിടെ നിന്നും എഴുനേറ്റു പോയതും ശേഖരൻ പത്രം മടക്കി വെച്ച് ആദർശ് പോയ വഴിയെ നോക്കി.. എന്തോ ഓർമയിൽ അയാളുടെ മുഖം വലിഞ്ഞു മുറുകി... ! തുടരും.... നിലാ പക്ഷികൾ 🌻 Part 2 ആദർശിന്റെ മനസ് അപ്പോൾ കുട്ടിക്കാലത്തെ കേട്ടു മറഞ്ഞ ഒരു കഥയിൽ കുടുങ്ങി നിന്നു... വരദയുടെ പ്രണയകഥയിൽ.. !ആന്റി ഏതോ ക്രിസ്ത്യൻ പയ്യനുമായി ഇഷ്ട്ടത്തിൽ ആയിരുന്നുവെന്നും വീട്ടിൽ അറിഞ്ഞ ഉടനെ, സ്കൂൾ അദ്ധ്യാപകൻ ആയി ഈ നാട്ടിലേക്കു ജോലിക്ക് വന്ന അയാളെ തല്ലി ചതച്ചു നാട് കടത്തിയതും.. ശേഷം ആന്റിയെ ദൂരെ എവിടെയോ പഠിക്കാൻ അയച്ചുവന്നതും കേട്ടു കേൾവിയിൽ ഉണ്ട് എങ്കിലും, ഇതു വരെ ആരോടും അതിനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല.. ആരും പരസ്പരം പറഞ്ഞു കേട്ടതും ഇല്ല.. അച്ഛനെ പേടിയായിരുന്നു എല്ലാർക്കും.. അമ്മ ക്ക് പോലും.. പഠനശേഷം തിരിച്ചു വന്ന ആന്റിയുടെ മനോ നില ആകെ തകർന്നിരുന്നു... നീണ്ട കാലത്തെ ചികിത്സക്ക് ശേഷംആന്റി പഴയ പോലെ ആയെങ്കിലും.. ആന്റിയിൽ പഴയ ഉത്സാഹവും പ്രസന്നതയും ഒന്നും ഉണ്ടായിരുന്നില്ല.. ആരോടും അധികം സംസാരിക്കാതെ എവിടെയെങ്കിലും ഒറ്റക്ക് പോയി ഇരിക്കും.. അധികം വൈകാതെ തന്നെ വിദേശത്ത് ഉള്ള ഒരാളുമായി വിവാഹം കഴിഞ്ഞു... എന്നതിൽ അപ്പുറം ഒന്നും ആ അഞ്ചു വയസ്സിന്റെ ഓർമയിൽ തെളിഞ്ഞില്ല... എന്നാലും ഇന്ന് അതെല്ലാം ഓർക്കുമ്പോൾ എവിടെയോ ഒരു വശപിശക്...? ആരോട് ചോദിക്കും..? അച്ഛനോട് എന്തായാലും പറ്റില്ല.. അമ്മ അച്ഛനെ പേടിച്ചിട്ടു പറയുകയും ഇല്ല... അപ്പോഴാണ് അയാൾക് ഒരാളെ ഓർമ്മ വന്നത്... കുട്ടേട്ടൻ.. ! പണ്ട് മുതലേ ഇവിടുത്തെ കാര്യസ്ഥൻ ആണ് അയാൾ.. അയാളോട് ചോദിച്ചാൽ ചിലപ്പോൾ എന്തെങ്കിലും വിവരം കിട്ടിയേക്കാം... അയാളെ തേടി ഉള്ള യാത്ര അവസാനിച്ചത് കുളപടവിൽ ആണ്... വിസ്തരിച്ചുള്ള ഒരു കുളിക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യുക ആയിരുന്നു അയാൾ... "കുട്ടേട്ടാ... "അയാൾ പടവുകൾ ഇറങ്ങി അയാൾക് അടുത്തായി ഇരുന്നു... "അല്ല.. ആരിത്.. ആദർശോ.. എന്താ ഈ വഴിഒക്കെ.. " "ഒന്നുമില്ല.. വെറുതെ കുറച്ചു നേരം ഇവിടെ ഇരിക്കാം എന്ന് കരുതി വന്നതാ.. അപ്പോഴാ കുട്ടേട്ടൻ ഇവിടെ നിക്കുന്ന കണ്ടേ... " "ആ ഞാൻ ഒന്ന് കുളിക്കട്ടെ.. നീ അവിടെ ഇരുന്നോ.. "അയാൾ വെള്ളത്തിലേക്കു ഇറങ്ങി... "ഇന്നെത്ന നേരം വൈകിയോ.. കുളിക്കാൻ..? " "ആ ഇന്ന് തൊടിയിൽ തേങ്ങ ഇടാൻ വന്നായിരുന്നു.. അതൊരു വഴിക്ക് ആകിയപ്പോയേക്കും നേരം പോയി... " സർവ സാദാരണമായ സംഭാഷണങ്ങളിലൂടെ ആദർശ് തന്റെ ഉള്ള് പുകക്കുന്ന ആ ചോദ്യവും ചോദിച്ചു... "അല്ല കുട്ടേട്ടാ.. നമ്മുടെ വരദ ആന്റിക്ക് ചെറുപ്പത്തിൽ ഒരു പ്രേമം ഉണ്ടായിരുന്നു ല്ലേ..? " മുഖത്തു ഭാവമാറ്റം ഒന്നും കൂടാതെ ആദർശ് അത് ചോദിച്ചതും കുട്ടൻ മേനി ഉറക്കുന്നത് നിർത്തി അവനെ നോക്കി... "എന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം..? " അയാളുടെ സ്വരം ഗൗരവമുള്ളതായി.. എങ്കിലും ആദർശ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... "വെറുതെ പഴയ കാലങ്ങൾ ഒക്കെ ഓർത്തു പോയി.. അതാ.. " അത് കേട്ടതും അയാളുടെ മുഖം ഒന്ന് അയഞ്ഞു.. "അവരെ തമ്മിൽ അകറ്റി അല്ലെ..? സ്നേഹിക്കുന്നവരെ ചേർത്തു വെക്കുന്നതിന് പകരം, അവരെ തമ്മിൽ പിരിച്ചു കളയാൻ എല്ലാർക്കും നല്ല ഉത്സാഹം ആണല്ലേ.. കുട്ടേട്ടാ...? " ആദർശ് പരമാവധി ലാളിത്യം കലർത്തി ചിരിയോടെ ചോദിച്ചു... അയാളിൽ സംശയം ഉണ്ടാകാത്ത രീതിയിൽ പറഞ്ഞു.... "അറിവില്ലാത്ത പ്രായത്തിൽ പിള്ളേർ ഏതേലും ഏടാകൂടത്തിൽ ചെന്ന് ചാടും.. ന്നിട്ട് അതിന്റെ പേര് ദോഷം വീട്ടുകാർക്ക് ബാക്കി ന്നല്ലാതെ.., അതിനെയൊക്കെ സ്നേഹം ന്ന് പറയോ കുട്ടി...? " ചോദ്യ ചിഹ്നം തന്റെ നേർക്കു തിരിഞ്ഞു എങ്കിലും.. അയാളുടെ സംസാരത്തിന്റ ഗതി മാറാതിരിക്കാൻ ആദർശ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. "പെൺകുട്ടികളെ കണ്ണും കയ്യും കാട്ടി മയക്കാൻ കുറെ പേര് കാണും. എന്ന് വെച്ച് അവർ വിളിക്കുന്നിടതൊക്കോ ചെല്ലലാണോ സ്നേഹം..? പെൺകുട്ടികൾ സൂക്ഷിക്കണ്ടേ അതൊക്കെ.. ഇവിടുത്തെ വരദ മോൾക്ക്‌ പറ്റിയ അബദ്ധം തന്നെ നാട്ടുകാർ അറിയാതെ രക്ഷപെട്ടത് മോന്റെ അച്ഛന്റെ ബുദ്ധിപൂർവമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രാ... അത് കൊണ്ട് എന്തായി ആ മോൾക്ക്‌ നല്ലൊരു ജീവിതം കിട്ടിയില്ലേ...? " അയാൾ പറഞ്ഞു നിർത്തി എന്റെ മുഖത്തേക് നോക്കിയതും പറഞ്ഞു പോയ അബദ്ധം മനസ്സിൽ ആയി.. "എന്താ കുട്ടേട്ടാ ആന്റിക്ക് പറ്റിത്..? " "ഒന്നും ഇല്ല്യാ ന്റെ കുട്ടേ.. ഞാൻ അറിയാതെ പറഞ്ഞു പോയതാ... മോൻ ചെല്ല്.. ഒരു വീട്ടിലെ കാര്യസ്ഥൻ ന്ന് പറഞ്ഞാലേ അവിടുത്തെ ജോലി നോക്കുന്ന ആൾ മാത്രം അല്ല.. ഒരു വിശോസ്ഥൻ കൂടി യാ.. അവിടുത്തെ അംഗങ്ങൾക് വരെ പരസ്പരം അറിയാത്ത കാര്യങ്ങൾ വരെ അവർക്കു അറിയും.. എന്ന് വെച്ച് മരണം വരെ അതവരുടെ ഉള്ളിൽ തന്നെ കിടക്കും... " അയാൾ ദൃതിയിൽ കുളിക്കാൻ തുടങ്ങി.. "ഇതെന്താ കുട്ടേട്ടാ.. ഒരു കഥ പറഞ്ഞു പകുതിക്ക് നിർത്തിയെ.. എന്നോട് പറഞ്ഞു ന്ന് വെച്ച് എന്താ.. എനിക്കും കുറച്ചൊക്കെ അറിയാം.. അച്ഛൻ പറഞ്ഞ് കേട്ട്... ഇപ്പൊ കുട്ടേട്ടൻ പറഞ്ഞപ്പോൾ ആ കഥ മുഴുവൻ കേൾക്കാൻ ഒരു കൊതി.. അല്ലാതെ വേറെ ഒന്നിനും അല്ല.. ഞാനായിട്ട് എന്റെ ആന്റിയുടെ ജീവിതം നശിപ്പിക്കുക ഒന്നും ഇല്ലല്ലോ..? കുട്ടേട്ടൻ പറ... ഏതായാലും വെറുതെ ഇരിക്കുവല്ലേ..? " "പറയാൻ മാത്രം ഒന്നും ഇല്ല.. അവൾ ഒരു പയ്യനുമായി ഇഷ്ട്ടത്തിൽ ആയിരുന്നു.. അന്യ മതക്കാർ ആയത് കൊണ്ട് മോന്റച്ഛൻ സമ്മതിച്ചില്ല.. അവനെ തല്ലി ഓടിച്ചു വിട്ടു... അതന്നെ.. പക്ഷെ ഞാൻ നേരത്തെ പറഞ്ഞ പോലെ ഒന്നും അല്ലാട്ടോ.. അവൻ അവളെ ശരിക്കും ഇഷ്ട്ടം തന്നെ ആയിരുന്നു.. അവന്റെ വീട്ടുകാർക്കും വിരോധം ഇല്ലായിരുന്നു.. പെണ്ണ് ചോദിച്ചു വന്ന അവരെയും മോന്റെ അച്ഛൻ അപമാനിച്ചു വിട്ടു.. മോന്റെ ജീവനിൽ കൊതി തോന്നി അവർ ദൂരെ എവിടേക്കോ പോയി.. അത്ര തന്നെ.. " കുട്ടൻ പറഞ്ഞു നിർത്തിയതും ആദർശ് ചോദിച്ചു.. "ആന്റി അന്ന് ഗർഭിണി ആയിരുന്നു ല്ലേ..? " അയാളുടെ ചോദ്യം കുട്ടനിൽ വീണ്ടും ഞെട്ടൽ തീർത്തു.. "ആര് പറഞ്ഞു..? " "അമ്മ പറയുന്നത് കെട്ടായിരുന്നു.. പക്ഷെ അമ്മയോട് ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ.. അതാ കുട്ടേട്ടനോട് ചോദിച്ചേ... " അവൻ ഒരു കള്ളം പറഞ്ഞു.. കുട്ടൻ അത് വിശ്വസിച്ചു.. "എന്തിനാപ്പോ അതൊക്കെ വീണ്ടും പറയുന്നത് ആരേലും കേട്ടാലോ...? " ആദർഷിന്റ നെഞ്ചിടിപ് കൂടി.. ഏതോ വലിയ രഹസ്യത്തിന്റെ ചുരുളുകൾ അഴിയുന്നു...! "എനിക്ക് കൂടുതൽ ഒന്നും അറിയണ്ട.. ആ കുട്ടിയെ എന്ത് ചെയ്തു.. അതറിയാൻ ഒരു മോഹം.. " അത്രയും ആയപ്പോയേക്കും കുട്ടന്റെ അവസ്ഥ പരിതാപകരം ആയിരുന്നു... എന്തെക്കെയോ പറഞ്ഞും പോയി.. ഈ കുട്ടിയാണേൽ ഓരോന്ന് അറിയുന്ന പോലെ ചോദിച്ചോണ്ടിരിക്കുന്നു.. "കുട്ടേട്ടാ.. എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. വേറെ ആരും അല്ലല്ലോ..? " ഒടുവിൽ അയാൾ നിൽക്കള്ളിയില്ലാതെ പറഞ്ഞു പോയി.. വരദ മോൾക്ക്‌ 4മാസം ആയാപ്പോയ വീട്ടിൽ അറിയുന്നത്.. അതറിഞ്ഞതും കൊന്നു കളയാൻ നിന്നതാ അവളെ.. പിന്നെ തളർന്നു കിടക്കുന്ന മോന്റെ മുത്തശ്ശന്റെ അബേക്ഷ കൊണ്ട് മാത്രം വിട്ടു കളഞ്ഞു.. കുഞ്ഞിനെ കൊല്ലാൻ അവളും സമ്മതിച്ചില്ല.. അങ്ങനെയാണ് പഠിക്കാൻ എന്ന വ്യാജേന അവളെ ദൂരെ എവിടെയോ കൊണ്ട് ചെന്നാക്കുന്നത്... പ്രസവം അടുത്തതും ഞാനും മോന്റെ അച്ഛനും കൂടി അങ്ങോട്ട്‌ പോയി.. പ്രസവിച്ചതും കുഞ്ഞു എന്താണെന്നു പോലും അവളെ അറിയിക്കാതെ ആ കുഞ്ഞിനെ ഒരു അനാദലത്തിൽ ഏല്പിച്ചു.. അവിടുന്ന് തിരിച്ചു വന്നതിനു ശേഷം വരദ മോൾ ആകെ മാറി പോയി.. തികച്ചും ഒരു മനോരോഗിയെ പോലെ... ആ കൊച്ചു പല തവണ എന്റെ അരികിൽ വന്നു.. അവളുടെ കുഞ്ജ് എവിടെയാണെന്ന് പറഞ്ഞു കൊടുക്കാൻ.. കരഞ്ഞു തളർന്നു കാൽക്കൽ വീണിട്ടും എന്റെ നാവിൽ നിന്ന് ഒരക്ഷരം പോലും പുറത്തു വന്നില്ല.. പിന്നെ പിന്നെ അവൾ ആരോടും മിണ്ടാതെ ആയി.. ഓരോ ചികിത്സയിലൂടെ ജീവിത്തിലേക് തിരിച്ചു വന്നു.. ഇപ്പൊ പഴയതോന്നും ഓർമയിൽ ഇല്ലെന്ന് തോന്നുന്നു.. "കുട്ടൻ കണ്ണ് നിറഞ്ഞത് കണ്ണതിരിക്കാൻ വെള്ളത്തിൽ മുങ്ങി.. ആദർഷിന്റ ഉള്ളിൽ തന്റെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടിയതിന്റെ ആനന്ദം ആയിരുന്നു... ! ഇനി ഒന്ന് കൂടി കാണണം അവളെ... അവളെ കണ്ടു പിടിക്കാൻ അധികം പ്രയാസം തോന്നിയില്ല.. എന്റെ ഓഫീസ് ന്ന് അടുത്തുള്ള ഒരു it കമ്പനിയിൽ പുതുതായി ജോലിക്ക് കേറിയത് ആണ് അവൾ... ഇനി അവളോടും കൂടി കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ട്.. പറ്റിയൊരു അവസരത്തിനായി കാത്തിരുന്നു അയാൾ.. അതിനിടയിൽ എപ്പോഴാ അവളോട്‌ ചെറിയൊരു ഇഷ്ട്ടം തോന്നി തുടങ്ങി അയാൾക്... ഇനി അവൾ വരദ ആന്റിയുടെ മകൾ തന്നെ ആവുമോ ന്നുള്ള ചിന്ത അവളിലേക് കൂടുതൽ അടുപ്പിച്ചു... അപ്രദീക്ഷിദമായി ഒരിക്കൽ അവളെ കാണാൻ ഇടയായി... ഇവിടെ അറിയപ്പെടുന്ന ഒരു ബിസ്നെസ് ഗ്രുപ്പിന്റെ ഓണർ ന്റെ കാറിൽ നിന്നും ഇറങ്ങി അയാളോട് by പറഞ്ഞു വരുന്ന അവളെ... അപ്പോഴും ബാക്കി നിൽക്കുന്ന അവളുടെ പുഞ്ചിരിയിൽ അയാൾക് എന്തോ പന്തികേട് തോന്നി... ഏതായാലും ആ കാഴ്ചയെ അവഗണിച്ചു കൊണ്ട് അയാൾ അവൾക്കു അടുത്തേക്ക് നീങ്ങി... തുടരും.... നിലാ പക്ഷികൾ.. 🌟 Part 3 ആദർശ് അവള്കരികിൽ എത്തി.. അവൾ തിരിഞ്ഞു നോക്കിയതും അയാളൊന്ന് പുഞ്ചിരിച്ചു.. "ഹലോ... "അയാൾ പറഞ്ഞു... "ഇന്നെന്താ നേരിട്ട്..? "അവൾ നടന്നു കൊണ്ട് തന്നെ പറഞ്ഞു.. "ഹഥ് ശരി.. അപ്പൊ കാണാറുണ്ട് അല്ലെ.. എന്നിട്ടാണോ കാണാതെ പോവുന്നത്..? " "പിന്നെ താൻ എന്താ വിചാരിച്ചേ തൻ എന്നെ ഫോളോ ചെയ്യുന്നത് ഒന്നും അറിയുന്നില്ലല്ലേന്നോ..? " "താൻ ആൾ കൊള്ളാലോ..? "അത് പോട്ടെ എന്താ തന്റെ ഉദ്ദേശം..? പ്രതെകിച്ചു ഒന്നും ഇല്ല.. ഒന്നുമില്ലേലും എന്നെ പോലൊരു പയ്യൻ പുറകെ നടക്കുന്നു ന്ന് പറഞ്ഞാൽ അതൊരു വെയിറ്റ് അല്ലെ..? " ഓ തത്കാലം ആ വെയിറ്റ് എനിക്ക് വേണ്ട.. ഇപ്പൊ തന്നെ ചുമക്കാവുന്നതിലും അധികം വെയിറ്റ് ഉണ്ട്... അങ്ങനെ വേണ്ടെകി വേണ്ട.. എന്നെ ഒരു ഫ്രഡ് ആയി കണ്ടൂടെ..? തനിക്കെന്തിനാ എന്റെ ഫ്രട്ഷിപ്.. അത് കൊണ്ട് എന്താ കുണം..? കുണം നോകിയാണോ ഫ്രഡ്സ് ആവുന്നത്..? അവൾ സഹികെട്ടു അയാളെ നോക്കി.. "എന്തെന്നറിയില്ല.. തന്നോട് വല്ലാത്തൊരു ആത്മബന്ധം.. " ആ വാക്കുകളിലെ ആർദ്രത അവളെ വീഴ്ത്തി കളഞ്ഞു... അവളുടെ മനസ്സിൽ അയാൾക് ഒരു സുഹൃത്തിന്റെ സ്ഥാനം നൽകി... "താൻ ഹോസ്റ്റലിൽ ആണോ താമസം..? " "അതെ... ഇതുവരെ പഠിക്കായിരുന്നു, അപ്പൊ അവിടെ തന്നെ നിൽകാമായിരുന്നു.. " "എവിടെ ആയിരുന്നു..? " "നിർമ്മല സാദനം... " അവൾ പറഞ്ഞ പേരും കുട്ടേട്ടൻ പറഞ്ഞ സ്ഥലവും വേറെ ആയിരുന്നു... ഓഫിസ് എത്തിയതും അയാൾ യാത്ര പറഞ്ഞു... "ഓക്കേ വൈകിട്ട് കാണാം.. ഈ വഴി വരാമോ..? " "നോക്കട്ടെ... " അവൾ അയാളെ നോക്കി പുഞ്ചിരിച്ചു... ദിവസങ്ങൾ കടന്ന് പോയി.. ആദർശ് നിർമല സാദനത്തിൽ അവളെ കുറിച്ച് അന്നെഷിച്ചു എങ്കിലും അയാൾക് കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല... അംഗങ്ങളുടെ വിവരങ്ങൾ ഒന്നും പുറത്തു വിടാൻ പാടില്ല... ഇനി അവളോട്‌ തന്നെ ചോദിച്ചു നോകാം.. എന്തെങ്കിലും തുംബ് കിട്ടിയാലോ... പിന്നീട് ഒരിക്കൽ അവളുടെ കൂടെ നടക്കുമ്പോൾ.. "ഞാൻ തന്നോട് ഒരു കാര്യം ചോദിച്ചോട്ടെ..? " "മ്മ്.. എന്താ.. " "അത്.. താൻ കുഞ്ഞുന്നാൽ തൊട്ടേ ഈ ഓർഫനജില് തന്നെ ആയിരുന്നോ..? " "എന്താ മാഷേ.. എന്റെ ഉറവിടം തേടി പോകുവാണോ..? " അവൾ ചിരിയോടെ ചോദിച്ചു.. "താൻ.. പറ ചിലപ്പോൾ കണ്ടു പിടിക്കാൻ പറ്റിയെങ്കിലോ..? "ഒന്ന് പോ മാഷേ... വെറുതെ നടക്കാത്ത കാര്യങ്ങൾക്ക് വേണ്ടി ടൈം കളയാൻ ഞാനില്ല... എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ.. ഞാൻ ഒരു അധികപറ്റായിട്ട് ആവില്ലേ എന്നെ വേണ്ടാന്ന് വെച്ചത്..? പിന്നെ വേറെ എന്തെങ്കിലും പേരിൽ അറിയപ്പെടുന്നതിനെക്കൾ എനിക്ക് ഇഷ്ട്ടം അനാഥ എന്ന നാമം തന്നെ യാ.. അതാവുമ്പോൾ സ്വന്തം അല്ലെങ്കിലും കൂട്ടിനു ഒരുപാട് പേരുണ്ടാവും... സ്നേഹവും സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വെക്കാൻ.. അത് മതി എനിക്ക്... "അവളുടെ മിഴികൾ നിറഞ്ഞു... "ഹേയ്.. സ്വാതി... ഞാനൊരു തമാശ പറഞ്ഞതല്ലേ... തൻ വിഷമിക്കാതെ... സ്നേഹിക്കാൻ രക്ത ബന്ധം വേണമെന്ന് ഇല്ലല്ലോ..? " "എത്രയൊക്കെ മനസ്സ് വിടർത്തിയാലും ഒറ്റപെട്ടു പോവുന്ന പല നിമിഷങ്ങളിലും വെറുപ്പ് തോന്നാറുണ്ട്.. അമ്മയോട്... എത്രയൊക്കെ ആണേലും നൊന്തു പ്രസവിച്ചതല്ലേ.. എന്നിട്ടും... " അവൾ വീണ്ടും തേങ്ങി പോയി.. "ഞാൻ കൊണ്ട് തരട്ടെ നിനക്കൊരമ്മയെ..സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം ജന്മം ഉണ്ട് എന്റെ വീട്ടിൽ.. " അത് കേട്ടതും അവൾ മിഴികൾ തുടച്ചു.. അവനു നേരെ തിരിഞ്ഞു... "നിനക്ക് അറിയാമോ ജീവയെ..? " കെബി ഗ്രുപ്പിന്റെ..? " മ്മ് അറിയാം.. എന്തെ..? " അവളൊരു ദീർഘ നിശ്വസമെടുത്തു... "അയാളുമായി എന്റെ വിവാഹം ഉറപ്പിചിരിക്കുകയാണ്.. " അവൾ അവന്റെ ചോദ്യത്തിനുള്ള മറുപടി ആയി പറഞ്ഞു.. അത് കേട്ടതും അയാളുടെ ഉള്ള് പിടഞ്ഞുവെങ്കിലും പുറമെ സന്തോഷം നടിച്ചു... കുറച്ചു കാലം ഒരുമിച്ചു നടന്നിട്ടോ അതോ മറ്റെന്തെങ്കിലും കൊണ്ടോന്നറിയില്ല മനസ്സിൽ അവൾക്കൊരിടം ഒഴിച്ചു നൽകിയിരുന്നു... "ഓ.. താൻ ഭാഗ്യവതി ആണല്ലോ..? " അവൾ ചിരിച്ചു.. "ഒരു കോടിശോരന്റെ ഭാവി മരുമകൾ ആവാൻ പോകുവല്ലേ.. "അയാളും ചിരിയോടെ പറഞ്ഞു.. "പക്ഷെ.. എനിക്ക് ഇങ്ങനത്തെ ഭാഗ്യം ഒന്നും ഇഷ്ട്ടം അല്ല... എനിക്ക് എന്നെ പോലെരാളെ മതിയായിരുന്നു.. " അതെന്താ തന്റെ സമ്മദം ഇല്ലാതെ ആണോ ഈ വിവാഹം ഉറപ്പിച്ചത..? " "ഒരു കണക്കിന് അങ്ങനെ തന്നെ.. " "സ്വാതി.. നീ കളിപ്പിക്കാൻ നിക്കാതെ കാര്യം പറ... " "പറയാനും മാത്രം ഒന്നും ഇല്ല... അയാൾ എന്നെ കണ്ടു.. ഇഷ്ട്ടപ്പെട്ടു... അയാളുടെ ഇഷ്ട്ടങ്ങൾക്ക് എതിരെ നില്കാൻ കഴിയാതെ മാതാപിതാക്കൾ നിസ്സഹയരായി സമ്മതിച്ചു... അത്ര തന്നെ... " "നിനക്ക് ഇഷ്ട്ടം അല്ലെങ്കിൽ പറഞ്ഞൂടെ.. " ഈ പ്രശ്നം എനിക്ക് മുമ്പിൽ എത്തുന്നതിന്നു മുന്നേ തന്നെ കാര്യങ്ങൾ തീരുമാനിക്കപ്പെട്ടുരുന്നു... പിന്നെ ബാക്കിയുള്ളത് തല കുനിച്ചു നിന്ന് ഒരു മൂളൽ.. മാത്രം.. അത് ഞാൻ ഭംഗിയായി ചെയ്തു.. "അവളുടെ മുഖതൊരു പുച്ഛഭാവം മിന്നി... "അല്ലെങ്കിലും വേണ്ട ന്ന് പറയാൻ കാരണങ്ങൾ ഇല്ലല്ലോ... പണം.. സൗന്ദര്യം.. പിന്നെ എന്നെ പോലൊരു പെണ്ണിന് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം.. " ദൂരെ എവിടെയോ കണ്ണും നാട്ടി നിൽക്കുന്ന അവളെ നോക്കി അൽപ്പ നേരം മൗനമായി നിന്ന് അയാൾ.. "സ്വാതി... ഈ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ..? " "ഇല്ല.. " "പിന്നെ എന്ത് കൊണ്ട ജീവയെ...?" "എന്തോ അറിയില്ല.. മനസ്സ് ഇത് വരെ അംഗികരിചില്ല... " "ഇനി എത്ര നാൾ ഉണ്ട്.. " "അധികം ഇല്ല.. " "വേണ്ട ന്ന് പറഞ്ഞൂടെ.. നിന്റെ ജീവിതം അല്ലെ.. അതിങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാണോ..? " "ജീവിതത്തിൽ ഇന്ന് വരെ എനിക്ക് വേണ്ടി ഒരു തീരുമാനവും തനിയെ എടുത്തിട്ടില്ല... ഇത് വരെ എല്ലാം ദൈവം കൂടെ ഉണ്ടായിരുന്നു.. നന്മ മാത്രമേ ഉണ്ടായിട്ടുള്ളൂ... ഇതും നല്ലത് ന് ആവും... " അവസാന പ്രദീക്ഷയും നഷ്ട്ടപ്പെട്ടു ആദർശ് അവളോട്‌ യാത്ര പറഞ്ഞു... അതിനു ശേഷം അവളെ കാണുമ്പോൾ ഒരു നഷ്ട്ട ബോധം തോന്നുമെങ്കിലും ഒരു നല്ല കൂട്ടുകാരൻ ആയി അവളുടെ കൂടെ നിന്നു... അവളറിയാതെ അവളെ കുറിച്ചുള്ള പൂർവ കാലവിവരങ്ങൾ ശേഖരിച്ചു... അതിനിടയിൽ അവരുടെ വിവാഹ ദിവസവും വന്നെത്തി... നവ വധുവായി ഒരുങ്ങി നിൽക്കുന്ന അവളുടെ രൂപം എന്നിൽ നോവ് പടർതി എങ്കിലും.. പുഞ്ചിരിച്ചു നിന്നു... അവളിലെ പുഞ്ചിരിക്കും അതെ രുചി തന്നെയാണെന്ന് തോന്നി... എന്നിലേക്ക്‌ നീണ്ട നോട്ടത്തിൽ നനവ് പടർന്നപ്പോൾ... ! ജീവക്ക് വേണ്ടി തല കുനിച്ചു നിന്നപ്പോൾ ആ കണ്ണുകളിൽ നിന്ന് വീണ നീർമണികള്ക്ക് അവളുടെ സ്വപ്നങ്ങളുടെ വിലയാണെന്ന് തോന്നി... ജീവ അവളുടെ നെറുകിൽ സിന്ദൂരം ചാർത്തി, കൈകൾ പിൻവലിച്ചു... ആ മുഖത്തേക് നോക്കി ചിരിച്ചു.. അവളിലും മറുപടിയായി ഒരു പുഞ്ചിരി വിടർന്നു... വിങ്ങലുകൾ അടക്കി നിർത്തി അത് വരെ പുഞ്ചിരിച്ചു നിന്ന എന്നിലെ ശക്തി ചോർന്നു പോവുന്നത് ഞാൻ അറിഞ്ഞു.. കണ്ണുകൾ നിറയാൻ തുടങ്ങിയതും ഞാൻ കസേര വിട്ട് എഴുന്നേറ്റു... ആരും കാണാതെ സങ്കടങ്ങൾ കരഞ്ഞു തീർക്കാൻ പറ്റിയൊരു ഇടം തേടി......! തുടരും.... നിലാ പക്ഷികൾ.. 🌹Part 4 കുറച്ചു ദിവസങ്ങൾക്ക് ശേഷം... ആദർശിന് തന്റെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി... നിർമ്മല സദനത്തിൽ സിസ്റ്ററുടെ സഹായത്തോടെ തന്നെ.. അവൾ 8വയസ്സ് വരെ മറ്റൊരു അനാഥാലത്തിൽ ആയിരുന്നു.. പഠിക്കാൻ മിടുക്കിയായത് കൊണ്ട് കുറച്ചു കൂടി മെച്ചപ്പെട്ട സ്കൂളിൽ പഠിക്കാൻ വേണ്ടിയായിരുന്നു ആ മാറ്റം.. "Mr ആദർശ്.. തനിക്കു എന്തിനാണ് ഈ വിവരങ്ങൾ.. എന്തെങ്കിലും സംശയം..? " "യെസ്.. " "പക്ഷെ അത് നിങ്ങളുടെ ഉള്ളിൽ തന്നെ ഇരിക്കട്ടെ... ഒരിക്കൽ കുഴിച്ചു മൂടിയ രഹസ്യങ്ങൾ വർഷങ്ങൾക്ക് ശേഷം പുറം ലോകം അറിഞ്ഞാൽ അതിന്റെ പ്രത്യാഗാധം വളരെ വലുത് ആയിരിക്കും... " "ഇല്ല സിസ്റ്റർ.. ആർക്കും ഒരു ബുദ്ധിമുട്ടും എന്നിൽ നിന്നും ഉണ്ടാവില്ല... " "പിന്നെ.. ഒരു കാര്യം.., എന്ത് തന്നെ ആയാലും.. സംശയം ആകട്ടെ സത്യം ആവട്ടെ.. സ്വാതിയെ ഒരിക്കലും അറിയിക്കരുത്... അവൾ ഇപ്പൊ നല്ലൊരു ജീവിതം നയിക്കുകയാണ്... ആ മനസ്സിലേക്ക് വീണ്ടും നൊമ്പരങ്ങൾ കടത്തി വിടരുത്...ചില തിരിച്ചറിവുകൾ വേദന മാത്രമേ സമ്മാനിക്കു...,എന്നത് ഓർമ്മയിൽ ഇരിക്കട്ടെ..." "ഇല്ല മാം.. ഒന്നുമുണ്ടാവില്ല.. എന്നാൽ ഞാൻ ഇറങ്ങട്ടെ.. " "ഓക്കേ.. " അവർ പുഞ്ചിരിച്ചു കൊണ്ട് ആദർശിന് കൈ കൊടുത്തു.. അവിടുന്ന് ഇറങ്ങിയതിനു ശേഷം അയാളുടെ മനസ്സ് ആകെ കലങ്ങി മറിയുകയായിരുന്നു... തന്റെ സംശയം സത്യം ആയിരിക്കുന്നു.. സ്വാതി വരദ ആന്റിയുടെ മകൾ തന്നെ... ! പക്ഷെ ഇത് കൊണ്ട് എന്തെങ്കിലും നേട്ടം ആർകെങ്കിലും ഉണ്ടോ... സ്വാതി ക്ക് വേണ്ടി ഒന്നും ചെയ്യാൻ തന്നെ കൊണ്ട് ആവില്ല... അച്ഛന്റെ മുഖം ഓർമ്മ വന്നതും.. ഒന്നും അറിയേണ്ടെന്ന് തോന്നി പോയി... പക്ഷെ.. അവൾക്കു അവളുടെ അമ്മയെ ദൂരെ നിന്നെങ്കിലും കാണിച്ചു കൊടുക്കണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു... എന്തായാലും അവളെ ഒന്ന് കാണണം... ****** "എന്തിനാ ആദർശ് വരാൻ പറഞ്ഞേ... " ഇളം നീല സാരിയുടുത്ത്, മുടി ഒരു വശത്തുകൂടി മുൻപിലേക്ക് ഇട്ടു കൊണ്ട് സ്വാതി ആദർശിന്റെ മുമ്പിൽ എത്തി... അവൾ പഴയതിലും സുന്ദരി ആയിട്ടുണ്ട്... നഷ്ട്ട ബോധം ആ കണ്ണുകളിൽ കാണാം.. അയാൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു അവൾ വിളിച്ചു.. ആദർശ്.. " ആ സ്വാതി... അയാൾ വിളിച്ചു... "സുഖമായിരിക്കുന്നോ..? " "മ്മ്.. സുഖം.. എന്തിനാ കാണണം ന്ന് പറഞ്ഞേ..? " "എന്തെ പോവാൻ ദൃതി ആയോ.. ഇപ്പൊ നമ്മളെ ഒന്നും പിടിക്കുന്നില്ല അല്ലെ..? "അയാൾ ചിരിയോടെ പറഞ്ഞു.. "അയ്യോ.. അത് കൊണ്ട് അല്ല.. എന്തിനാനുള്ള ആകാംഷയിൽ ചോദിച്ചു പോയതാ.. ഒന്ന് ക്ഷമി..." "സത്യം പറഞ്ഞാൽ വെറുതെ വിളിച്ചതാ.. ഒത്തിരി നാൾ ആയില്ലേ തമ്മിൽ കണ്ടിട്ട്.. " ഉം.. ഞാനും ഓരോ തിരക്കുകളിൽ ആയിരുന്നു.., " "ജോലി വേണ്ട ന്ന് വെച്ചു അല്ലെ..? " "ഉം.. ജീവ വേണ്ട ന്ന് പറഞ്ഞു... " "എന്തായാലും താൻ ഇപ്പൊ ഹാപ്പി അല്ലെ.. ഒരു അച്ഛനേം അമ്മയേം കിട്ടിയില്ലേ..? " അത് കേട്ടതും അവളുടെ മുഖം വാടി... "സ്വാതി...? " അവൾ ഒരു ദീർഘശോസം വിട്ടു... "ഞാൻ ആദ്യമേ പറഞ്ഞിരുന്നില്ലേ ആദർശ്... അവർക്കു ഈ വിവാഹത്തിൽ താല്പര്യം ഇല്ലന്ന്.. ആ മനോഭാവം തന്നെയാണ് അവർക്ക് ഇപ്പോഴും എന്നോട്.. ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുന്നു എന്ന് മാത്രം.. പരസ്പരം ഒന്ന് മിണ്ടുക പോലും ഇല്ല... " അവളുടെ കണ്ണുകൾ നിറഞ്ഞു.. "സ്വന്തം മാതാപിതാക്കളെ തിരിച്ചു കിട്ടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലായിരുന്നു.. പക്ഷെ.. ഒരു പെണ്ണ് ആയതു കൊണ്ട് ഒന്ന് മോഹിച്ചിരുന്നു.. വിവാഹം കഴിഞ്ഞാൽ എങ്കിലും സ്വന്തം അല്ലെങ്കിലും ഒരമ്മയുടെ സ്നേഹം എങ്കിലും കിട്ടണേ ന്ന്... "അവളുടെ കണ്ണുനീർ തുള്ളികൾ ഓരോന്നും വന്നു പതിക്കുന്നത് തന്റെ നെഞ്ചിൽ ആണെന്ന് തോന്നി ആദർശിന്... അവളുടെ ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു നിന്നു... "ഞാൻ വിളിച്ചതല്ലേ തന്നെ.. നീ വന്നില്ലല്ലോ..? " "പോട്ടെ ആദർശ്.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. " "ജീവ..? " "ജീവ എനിക്ക് നല്ലൊരു ഭർത്താവ് ആണ്.. അതിന്റെ കടമകൾ ഭംഗിയായി നിറവേറ്റുന്നുണ്ട്..."അവൾ ഒരു നിമിഷം നിന്നു.. ശേഷം.. "പക്ഷെ.. എന്തോ ജീവിതത്തിൽ ആദ്യമായി തനിച്ചായ പോലെ.. "അവളുടെ സ്വരം ഇടറി.. ആദർശ് മനസ്സിൽ ആകാതെ അവളെ നോക്കി.. "സ്വാതി...? "" "വീട്ടിൽ ജീവ പോയി കഴിഞ്ഞാൽ പിന്നെ ഞാനും അച്ഛനും അമ്മയും മാത്രമേ ഉണ്ടാകു...അവർക്കു അവരുടെ ലോകം... പിന്നെ രാത്രി ഏറെ വൈകുവോളം ആ വലിയ വീട്ടിൽ ഞാൻ ഒറ്റക്കാണ്.... " "എന്നാൽ പിന്നെ എന്തിനാ ജോലി വേണ്ട ന്ന് വെച്ചത്.. നിനക്കു പറഞ്ഞൂടെ അവനോടു..? " ആദർശ് അൽപ്പം ശബ്ദം ഉയർത്തി.. "എനിക്ക് വേണ്ടി ഒന്നും ഞാൻ ആരോടും ആവിശ്യപ്പെടാറില്ല.. " "എന്ത് പറഞ്ഞാലും നിനക്ക് ഇതേ പറയാനുള്ളു.. " അയാൾ ദേശ്യപ്പെട്ട് അവളിൽ നിന്നും മുഖം തിരിച്ചു... അവൾ ഒന്നും മിണ്ടിയില്ല.. അയാൾ അവളെ ഒന്ന് കൂടി തിരിഞ്ഞു നോക്കി.. പോകാൻ നിന്നതും അവൾ വിളിച്ചു... "ആദർശ്..? " അയാൾ നിന്നു.. "തിരക്ക് ഉണ്ടോ പോയിട്ട്..? " "അയാൾ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.. "ഇല്ലെങ്കിൽ കുറച്ചു നേരം ഇവിടെ ഇരിക്കാം.. എനിക്കൊരു കൂട്ട്ന്.. " അവൾ ശാന്തമായ പുഞ്ചിരിയോടെ ചോദിച്ചു.. ആ ക്ഷണം സ്വീകക്കാതിരിക്കാൻ അയാൾക്ക് ആയില്ല.. കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.. ആദർഷിന്റ മനസ്സിൽ അപ്പോൾ വരദ ആന്റി ആയിരുന്നു.. എന്റെ വിരൽ തുമ്പിൽ ഉണ്ടായിട്ടും സ്വാതിക്ക് അവളുടെ അമ്മയെ നൽകാൻ കാഴ്യുന്നില്ലല്ലോന്ന് ഓർത്ത് പോയി അയാൾ.. വലിയൊരു കുടുംബത്തിലെ അംഗം ആയിട്ടും ഒരു അനാഥയായി കഴിയേണ്ടി വന്ന അവളുടെ അവസ്ഥ ഓർത്ത് അയാൾ സങ്കടപ്പെട്ടു.. അവളോടുള്ള ദേഷ്യം വെടിഞ്ഞു അയാൾ വിളിച്ചു... "സ്വാതി.. " അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. "ഞാൻ നിന്റെ അമ്മയെ നിനക്ക് കണ്ടു പിടിച്ചു തന്നാൽ പകരം നീ എനിക്ക് എന്ത് നൽകും..? "അത് കേട്ട് അവൾ ചിരിച്ചു.. "ഒരിക്കലും നടക്കില്ലെന്നു ഉറപ്പുള്ള ഒരു കാര്യതിന്നു വേണ്ടി ഈ ലോകം തന്നെ നൽകാം എന്ന് പറയാൻ വരെ തയ്യാർ ആണ് ഞാൻ.. അതിൽ എന്ത് വേണം എന്ന് നിനക്ക് തീരുമാനിക്കാം.. " അവളുടെ മറുപടി കേട്ട് അയാൾ ചിരിച്ചു.. സാവധാനം അവളുടെ മുഖത്തെ ചിരി മാഞ്ഞു.. "കുട്ടി കാലത്ത് ഒരുപാട് ആഗ്രഹിച്ചത് ആയിരുന്നു.. ഇങ്ങനൊരു ചോദ്യം... അന്ന് ആരിൽ നിന്നും കെട്ടില്ല.. പിന്നെ കാലം എനിക്ക് തിരിച്ചറിവ് നൽകിയപ്പോൾ ഞാനും ഉപേക്ഷിച്ചു.. അവരെ എന്റെ മനസ്സിൽ നിന്നും.. അവർക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു.. " വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു.. "സ്വാതി.. നീ പഠിച്ചത് അവരെ മറക്കാൻ അല്ല.. കള്ളം പറയാൻ ആണ്.. "ആദർശ് പുഞ്ചിരിയോടെ അവളുടെ കൈകളിൽ പിടിച്ചു.. ഒരു വിതുമ്പലോടെ അവൾ അയാളുടെ തോളിലേക് ചാഞ്ഞു.. ആദർശ് അവളെ ചേർത്ത് പിടിച്ചു.. അയാളുടെ അധരങ്ങൾ അറിയാതെ അവളുടെ നെറ്റിയിൽ തൊട്ടു... ! അവരറിയാതെ രണ്ടു മിഴികൾ ഈ കാഴ്ചയെ ഒപ്പി എടുത്തു.. കണ്ണുകളിൽ പകയുടെ വിരുന്നൊരുക്കി ആ കണ്ണുകൾ തിരിച്ചു നടന്നു.. ഗൂഡമായ ഒരു പുഞ്ചിരിയോടെ... തുടരും... നിങ്ങളുടെ കമ്മെന്റ്സ് അറിയിച്ചാൽ നന്നായിരുന്നു... നന്നായാലും ഇല്ലെങ്കിലും.. നിലാ പക്ഷികൾ 🌺part 5 ജീവയുടെ ഓഫിസ് ഡോർ തള്ളി തുറന്നു ഹേമ അകത്തു കയറി.. ജീവ മുഖം ഉയർത്തി നോക്കി.. "ഹേമ.. നീയോ..? " "എന്തെ ഞാൻ വന്നത് നിനക്ക് പിടിച്ചില്ലേ..? " "ഒന്ന് പോടീ.. നീ ഇപ്പൊ ഈ വഴിക്കൊന്നും വരാറില്ലല്ലോ.. അതാ ചോദിച്ചേ.. വന്ന കാലിൽ നില്കാതെ നീ ഇരിക്ക്. " അവൾ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. "ഈ വഴിക്ക് വരുന്നത് നിനക്ക് ഇഷ്ട്ടം ആയിരുന്നുവെങ്കിൽ ഞാൻ എന്നും വരുമായിരുന്നല്ലോ..? " അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിൽ ആക്കിയ അവൻ വിഷയം മാറ്റി.. "നീ വെറുതെ വന്നത് ആണോ..? " "അതെ...ഞാൻ വീട്ടിൽ പോയിരുന്നു.. അവിടെ ആന്റിയും അങ്കിളും കൂടി എങ്ങോട്ടോ പോകുവാണെന്നു പറഞ്ഞു" "അപ്പൊ സ്വാതി ഇല്ലേ അവിടെ..? " "അത് ശരി അപ്പൊ നിന്നോട് പറയാതെ ആണോ അവൾ പോയെ..? " അവൾ അതിശയം നടിച്ചു ചോദിച്ചു.. ജീവയുടെ പുരികം ചുളിഞ്ഞു.. "എങ്ങോട്ട്..? " അവന്റെ മുഖത്തു വിരിഞ്ഞ സംശയത്തെ ഒന്ന് കൂടി ഉറപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു.. "ആന്റി പറഞ്ഞു രാവിലെ പോയതാ ന്ന്.. അവരോടു അവൾ ഒന്നും പറയാറില്ലെന്നും പറഞ്ഞു.. " ഹേമയുടെ സ്വഭാവം അറിയാവുന്ന അവൻ ആ പ്രശ്നം ലഘുകരിച്ചു.. "തനിച്ചിരുന്നപ്പോ ഏതേലും ഫ്രഡ്സ്നെ കാണാനോ മറ്റോ പോയതാവും.. എനിക്ക് വിളിച്ചിട്ട് ചിലപ്പോൾ കിട്ടി കാണില്ല... " അത് കേട്ട് ഹേമ ചിരിച്ചു.. "അത് ശരിയാ.. നീ വരുവോളം അവൾക്കു വേറെ ആരേലും വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമല്ലോ.. ഇതിന് മുന്പും അവൾക്ക് ഇത് തന്നെ ആയിരുന്നല്ലോ പണി.. ഞാൻ നിന്നോട് പല തവണ പറഞ്ഞതല്ലേ.. " ജീവയുടെ മുഖം ചുവന്നു.. "ഹേമ.. മൈൻഡ് യുവർ വേർഡ്‌സ്... ഞാൻ നിന്നോടും പറഞ്ഞിട്ടുണ്ട് പല തവണ സ്വാതിയെ കുറിച്ച് ഇല്ലാത്തതു പറയരുതെന്ന്.. " "എന്നോട് തട്ടി കേറിയിട്ടു കാര്യം ഇല്ല.. വൈകാതെ നിനക്കും മനസ്സിൽ ആയിക്കൊള്ളും.. " "ഹേമ.. ഞാൻ പറഞ്ഞു തന്നോട്.. " "എനിക്ക് പറയാൻ ഉള്ളത് ഞാൻ ആരോടായാലും പറയും.. "അവൾ ശബ്ദം ഉയർത്തി.. നീയും അത്ര മോശം ഒന്നും അല്ലല്ലോ..? അവളുടെ തൊലി വെളുപ്പ് കണ്ടു മയങ്ങുന്നത് വരെ നിനക്ക് എല്ലാം ഞാൻ ആയിരുന്നില്ലേ.. ആ നിനക്കു പറ്റിയ പെണ്ണ് തന്നെ അവള്.. " അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു.. ജീവ ദേഷ്യം കൊണ്ട് കൈകൾ ചുരുട്ടി..കടപല്ല് ഞെരിച്ചു "ഞാൻ കണ്ടു ഇന്ന് അവളെ.. " അവൾ ചുണ്ട് കൊട്ടി.. ജീവ അവളുടെ മുഖത്തേക്ക് നോക്കി.. "നീ ഇവിടെ കസേരയിൽ നിന്ന് കറങ്ങുമ്പോ.. അവളവിടെ ബീച്ചിൽ കാറ്റും കൊണ്ട് ഏതോ ഒരുത്തനേം കെട്ടി പിടിച്ചു ഇരുന്നു സുഗിക്കാ.. "അവളുടെ മുഖത്തു പരിഹാസം നിറഞ്ഞു... ഹേമയോടുള്ള ദേഷ്യവും അവൾ പറഞ്ഞ കാര്യത്തിൽ ഉള്ള സംശയവും എല്ലാം കൂടി അവനിൽ രൗദ്രഭാവം തീർത്തു.. "ഞാൻ കണ്ടത് പറഞ്ഞു.. ഇനി നേരിട്ട് കണ്ടാലേ വിശ്വസിക്കുന്നുണ്ടെങ്കിൽ കുറച്ചു കൂടി വെയിറ്റ് ചെയ്താൽ മതി.. നിനക്കു തന്നെ നേരിട്ട് കാണാൻ പറ്റിയേക്കും.. " "ഹേമ.. സ്റ്റോപിറ്റ് and i say get out... " ഹേമ അവനെ നോക്കി എന്തോ പിറുപിരുത്ത്‌ കൊണ്ട് ഇറങ്ങി പോയി... ജീവയുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു.. എങ്കിലും സ്വാതിയെ അയാൾക് വിശ്വാസം ആയിരുന്നു.. എങ്കിലും അവൾ പറയാതെ പോയല്ലോ..? പിന്നെ ഹേമ പറഞ്ഞതിൽ എന്തെങ്കിലും സത്യം..? ഏതായാലും സ്വാതിയെ കാണട്ടെ.. ****** ജീവ പതിവിലും നേരത്തെ ഇന്ന് വീട്ടിൽ എത്തി.. "ഇന്ന് നേരത്തെ ആണല്ലോ.. "സ്വാതി പുഞ്ചിരിയോടെ അവനെ വരവേറ്റു.. അവളുടെ മുഖം വാടിയ പോലെ അവൻ തോന്നി.. ഹേമ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസിലേക്ക് വന്നു.. ചോദിക്കാതെ തന്നെ പറയുമോ ന്ന് നോക്കട്ടെ.. അവൻ മുകളിലെക്ക് പോയി.. അവൾ അവനുള്ള ചായയുമായി അവന്റെ അരികിൽ എത്തി.. ഷർട്ട് അയിക്കുന്നതിനിടെ അയാൾ അവളെ നോക്കി.. "ഉം.. എന്താ മുഖം വല്ലാതെ..? ഇന്ന് ഓഫിസിൽ കൂടുതൽ വർക്ക്‌ ഉണ്ടായിരുന്നോ..? ഞാൻ രാവിലെ കുറെ വിളിച്ചല്ലോ.. സ്വിച്ച് ഓഫ് ആയിരുന്നു.. ഞാൻ കരുതി തിരക്ക് കാരണം ഓഫ് ആക്കിയത് ആവും ന്ന്.. " അവളുടെ സംസാരം അയാളുടെ സംഘർഷം പകുതി കുറച്ചു.. "ആ കുറച്ചു ബിസി ആയിരുന്നു.. നീ എന്തിനാ വിളിച്ചേ..? " "അത് എന്റെ ഒരു ഫ്രഡ് വിളിച്ചായിരുന്നു.. ഒന്ന് കാണാൻ പറ്റോന്ന് ചോദിച്ചു.. അത് പറയാൻ ആയിരുന്നു.. പിന്നെ തോന്നി.. നിങ്ങൾക്ക് പ്രശ്നം ഉണ്ടാവില്ല ന്ന്.. ഉണ്ടോ.. ഉണ്ടെങ്കിൽ ഇനി മേലാൽ പോവില്ല.. " അവളുടെ മുഖത്തെ ആ ചിരിയിൽ അയാൾ മറ്റെല്ലാം മറന്നു.. ഇനി ഒന്നും അവളോട്‌ ചോദിക്കേണ്ടതില്ലെന്ന് തോന്നി.. ഹിമയോട് മനസ്സിൽ പുച്ഛം തോന്നി.. അയാൾ അവളെ ചേർത്ത് പിടിച്ചു കണ്ണുകളിൽ ഉമ്മ വെച്ചു.. വീണ്ടും അവളുടെ മുഖത്തേക്ക് വന്ന അയാളെ അവൾ തടഞ്ഞു.. "മതി മതി.. ഇനി ഫ്രഷ് ആയിട്ട്.. " അവർ രണ്ടു പേരും ചിരിച്ചു... ഓക്കേ.. അയാൾ ബാത്‌റൂമിൽ പോയി.. തിരിച്ചു വന്നതും രണ്ടു പേരും ഒരുമിച്ചു ബാൽക്കണിയിൽ ഇരുന്നു.. ജീവയുമായി ആദ്യമായി ആയിരുന്നു അവൾ കുറച്ചു നേരം എങ്കിലും ഒരുമിച്ചു ഇരിക്കുന്നത്.. അതിന്റെ സന്തോഷം അവളിൽ ഉണ്ടായിരുന്നു... "ജീവ.. "അവൾ എന്തോ പറയാൻ വന്നതും അവന്റെ മൊബൈൽ ബെല്ലടിച്ചു.. അവളോട്‌ ഒരു വാക്ക് പോലും പറയാതെ അയാൾ എഴുനേറ്റു... ഫോണിൽ അൽപ്പം സംസാരിച്ചു... ശേഷം.. "സ്വാതി.. എനിക്ക് അത്യാവശ്യം ആയി ഒരു സ്ഥലം വരെ പോണം... വരാൻ വൈകും.. " മറുപടിക്ക് കാക്കാതെ അയാൾ നടന്നു... നിരാശയോടെ സ്വാതി സെറ്റിയിൽ ഇരുന്നു... വിവാഹം കഴിഞ്ഞു ഇത്രയും ദിവസം ആയിട്ടും ഒന്ന് അടുത്ത് ഇരുന്നു സംസാരിക്കാൻ പോലും നേരം കിട്ടിയില്ല ഇത് വരെ.. ഒരു നെടുവീർപ്പോടെ അവൾ പുറത്തേക്കു നോക്കി.. കിളികൾ കൂടണയാൻ വെമ്പി കൂട്ടത്തോടെ പറന്നു അകന്നു... അവൾ ഒരു നെടുവീർപ്പോടെ എഴുന്നേറ്റു അകത്തേക്ക് നടന്നു... തുടരും... നിലാ പക്ഷികൾ.. 🌷part 6 തൊടിയിൽ കുട്ടേട്ടനോടൊപ്പം എന്തോ ജോലിയിൽ ആയിരുന്നു ശേഖരൻ , ആദർശ് പല തവണ അച്ഛനെ സമീപിച്ചു എങ്കിലും ഭയം കാരണം പിന്മാറുക ആയിരുന്നു... അല്ലെങ്കിലും പറഞ്ഞിട്ട് എന്ത് ഫലം..? വിദേശത്ത് കഴിയുന്ന വരദ ആന്റി ഇങ്ങോട്ട് വന്നിട്ട് തന്നെ വർഷങ്ങൾ ആയി.. പഴയതെല്ലാം മറന്നു പോയെന്നു എല്ലാവരും പറഞ്ഞുവെങ്കിലും എന്തോ മനസ്സിൽ ആന്റിയുടെ മുഖം ഓർമ്മ വന്നതും ആ മുഖത്തു എന്തോ ദുഃഖം തളം കെട്ടി നിൽക്കുന്ന പോലെ തോന്നുന്നു... പാവം.. എല്ലാവരും കൂടി ആ പാവത്തിനെ വേദനിപ്പിച്ചു... അതിന്റെ ഫലം.. ഒരു അനാഥ പെണ്ണായി.. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മൂടി വെച്ച്, മറ്റുള്ളവർക്ക് വേണ്ടി ജീവിതം ത്യജിച്ചു കളയാൻ ഒരു ജന്മം... ! സ്വാതി... എത്ര പെട്ടന്ന് ആണ് നീ എന്നിൽ നിന്നും അകന്നത്... എന്നാലും മറക്കാൻ കഴിയുന്നില്ലല്ലോ നിന്നെ.. അത്രയും ആത്മാവിൽ ലയിച്ചു പോയി നീ... നീ വരദ ആന്റിയുടെ മകൾ ആയി ഈ തറവാട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ... പെണ്ണെ എന്നും എന്റെതാകാമായിരുന്നു.. നിന്റെ അമ്മയെ അമ്മയായിട്ടു അല്ലെങ്കിലും കൺ നിറയെ കാണാം ആയിരുന്നു.. അമ്മയെകാൾ ഏറെ എന്റെ ദേവകി അമ്മ സ്നേഹിക്കുകയും ചെയ്തേനെ... എല്ലാം നിന്റെ ഒരു വക്കിൽ തീർന്നില്ലേ സ്വാതി... എല്ലാം നഷ്ട്ടം ആയില്ലേ ടി.. പെണ്ണെ... ഉമ്മറത്തേക് അച്ഛൻ കടന്ന് വന്നതും ചാരുപടിയിലേക് ഉയർത്തി വെച്ച കാലുകൾ താഴ്ത്തി ഇട്ടു അയാൾ.... സ്വാതി നിന്റെ ഈ അവസ്ഥക്ക് കാരണക്കാരൻ എന്റെ അച്ഛൻ ആണല്ലോ.. അതിലൂടെ ഒരു വിഹിതം എന്റെ നേരെയും ഉയരുന്നില്ലേ...? ചിന്തകളിൽ ഉഴറി അയാളുടെ രാവുകൾ വീണ്ടും ഉറക്കം ഇല്ലാത്തതായി മാറി... ഒടുവിൽ അയാൾ അച്ഛന്റെ അരികിൽ എത്തി.. ഉടലാകെ വിറയൽ പടർന്നു എങ്കിലും.. ശാന്തമായി അയാൾ മൊഴിഞ്ഞു... "അച്ഛാ.. എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു... " അയാൾ ഒന്ന് നോക്കുക മാത്രം ചെയ്തു ... "ഞാൻ... " അയാൾ ഒന്ന് നിർത്തി, അച്ഛനിൽ നിന്നും മുഖം തിരിച്ചു.. "ഞാൻ.. വരദ ആന്റിയുടെ മകളെ കണ്ടിരുന്നു... " അയാൾ ഒറ്റ ശോശത്തിൽ പറഞ്ഞു തീർത്തു കണ്ണുകൾ ഇറുക്കി അടച്ചു... "എന്റെ വരദ ക്ക് അരുൺ എന്ന ഒരു മകൻ മാത്രമേ ഒള്ളു... "ശേഖരൻ ആദർശിന് മുമ്പിലേക് വന്നു... "അച്ഛാ.. " അവൻ പറഞ്ഞു തുടങ്ങിയതും അയാൾ തടഞ്ഞു... "ഞാൻ അറിഞ്ഞായിരുന്നു.. നിന്റെ ഗവേഷണം... " അയാളുടെ വാക്കുകളിൽ പുച്ഛം കലർന്നു... " ജീവനുള്ള കാലത്തോളം തല കുനിച്ചേ നടക്കാൻ പറ്റ്മായിരുന്നൊള്ളു... നീയടക്കം ഉള്ള ഈ തറവാടിന്..."അയാൾ പല്ലുകൾ ഞെരിച്ചു.. "അച്ഛാ.. അതിനു.. " "മിണ്ടരുത് നീ... ഒരിക്കൽ കൊന്നു കളയാൻ കൈ വിറച്ചതാ ആ അസുര വിത്തിനെ... എന്ന് വെച്ച് വീണ്ടും ഈ തറവാടിന്റെ നാമം അവളിൽ പതിഞ്ഞാൽ... " അയാൾ അവനു നേരെ ചൂണ്ടു വിരൽ ഉയർത്തി.. ശേഷം ദൃതിയിൽ കടന്ന് പോയി.. ആദർശിന്റെ കണ്ണുകൾ നിറഞ്ഞു.. ഒരു വാശിയോടെ അയാൾ അത് തുടച്ചു കളഞ്ഞു.. സ്വാതിയുടെ നമ്പർ ഡയൽ ചെയ്തു... ***** ഒരു റെസ്റ്റോറന്റ്ന്റെ വരാന്തയിൽ സ്വാതിയെ കാത്തു അക്ഷമനായി നിൽക്കുകയായിരുന്നു ആദർശ്... ഒടുവിൽ അവൾ വന്നു... "എന്താ ആദർശ്.. എന്തിനാ പെട്ടെന്ന് വരാൻ പറഞ്ഞേ.. അവൾ വേവലാതിയോടെ ചോദിച്ചു... ഒറ്റ വാക്കിൽ അവളോട്‌ പറഞ്ഞു തീർക്കാൻ കരുതിയത് ആണേലും ആ നേരം എന്തോ.. അയാൾക് വാക്കുകൾ കിട്ടാതെ വന്നു... എങ്ങനെ തുടങ്ങും... എവിടെ തുടങ്ങും.. കേട്ട് കഴിഞ്ഞാൽ ഇവളുടെ അവസ്ഥ എന്താകും..? ഈ ചിന്തകൾ എല്ലാം അവൾ വന്നതിനു ശേഷം ആണ് അയാൾ ഓർക്കുന്നത്.. "അത് സ്വാതി.. എനിക്ക് നിന്നോട് പ്രദനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. പക്ഷെ എങ്ങനെ പറയണം എന്ന് അറിയുന്നില്ല.. " അയാളുടെ മുഖം കണ്ടു അവള്കെതോ ഭയം തോന്നി.. "ആദർശ് നമുക്ക് അങ്ങോട്ട്‌ നിൽകാം.. " അവൾ വരാന്തയുടെ അധികം ആരും കടന്ന് വരാത്ത ഒരു കോണിലേക് ചൂണ്ടി... അവർ അങ്ങോട്ട്‌ നടന്നു.. "അത് സ്വാതി... ഒത്തിരി നാൾ ആയി നിന്നോട് പറയണം എന്ന് വിചാരിക്കുന്നു.. ഇത് വരെ അതിനു സാധിച്ചില്ല.. പക്ഷെ ഇനിയും പറയാതെ ഇരിക്കാനും വയ്യ.. ""എന്താ ആദർശ്... ഇങ്ങനെ പേടിപ്പിക്കാതെ കാര്യം പറ.. " അയാൾ പറഞ്ഞു തുടങ്ങി.. "നിന്നെ ആദ്യമായി കണ്ട മാത്രയിൽ തന്നെ എവിടെയോ കണ്ട പോലെ തോന്നിയിരുന്നു... ആ തോന്നലുകൾ എന്റെ മുൻപിൽ ചില സത്യങ്ങളായി തെളിഞ്ഞു വന്നു.. " ഇത്രയും ആയപ്പോയേക്കും സ്വാതിയെ വിറയൽ ബാധിച്ചിരുന്നു... എന്തിലേക് ആണ് ആദർശ് വിരൽ ചൂണ്ടുന്നത്..? ആദർശ്..? " അവൾ വിളിച്ചു.. അയാളുടെ കണ്ണുകളിലെ നനവിലേക്ക് നോക്കി അവൾ മിഴിച്ചു നിന്നു.. "സ്വാതി.. ആ യാത്ര അവസാനിച്ചത് നിന്റെ അമ്മയിൽ ആണ്... !!!" "ആദർശ്...?!! "അവളുടെ കൈകൾ അയാളുടെ കൈകളിൽ മുറുകി... "എന്താ നീ പറഞ്ഞേ..? നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ..? " അവളുടെ ശബ്ദം ഉയർന്നു... "സ്വാതി സത്യം ആണ്... മാളിക വീട്ടിൽ വരദ ആണ് നിന്റെ അമ്മ... !!" "മതി.. എനിക്കൊന്നും കേൾക്കണ്ട.. " അവൾ കാതുകൾ പൊത്തി... "സ്വാതി... " അയാൾ അവളുടെ കൈകളിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി... "നീ അറിയണം.. ഇനിയും ഈ സത്യം നിന്നെ അറിയിക്കാതെ ഇരുന്നാൽ ചിലപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ട്ടം ആയേക്കാം... "ആദർശ് മിഴികൾ തുടച്ചു.. സ്വാതി അപ്പോഴും കരയുകയായിരുന്നു.. "സ്വന്തം കുഞ്ഞിനെ ഒന്ന് കാണാൻ പോലും അനുവദിക്കാതെ, അവളെ വലിച്ചെറിഞ്ഞു കളഞ്ഞു... ആദർഷിന്റ മിഴികൾ വീണ്ടും നിറഞ്ഞു.. സ്വാതി നിശബ്ദമായി കേട്ട് കൊണ്ടിരിന്നു.." അവളുടെ ജന്മം തറവാടിന്റെ യശ്ശസിന്ന് വേണ്ടി തീറെഴുതി കളഞ്ഞു.. എന്റെ അച്ഛൻ.. " ആ വാക്കുകൾ അവളിൽ തീർത്ത ഞെട്ടലിൽ അവൾ മുഖം ഉയർത്തി നോക്കി പല വിധ ചിന്തകൾ അവളുടെ ഉള്ളിലൂടെ പാഞ്ഞു.. "സ്വാതി... എന്റെ സ്വന്തം തറവാട്ടിൽ ജനിക്കേണ്ടത് ആയിരുന്നു നീ... എന്റെ മുറ പെണ്ണായി.. പക്ഷെ തെറ്റും ശരിയും തിരിച്ചറിയാത്ത പ്രായത്തിൽ വിരിഞ്ഞു പോയ ഒരു നിഷ്കളങ്ക പ്രണയത്തിന്റെ ഓർമ്മ പോലും ആവാതെ നിന്നെ അകറ്റി നിർത്തി... ഒരു നിയോഗം പോലെ എന്റെ തോന്നലുകളിൽ കൂടി നിന്റെ ജന്മ രഹസ്യം വീണ്ടും ഉണർന്നു..." ഒരക്ഷരം മിണ്ടാനാവാതെ അവൾ തളർന്നു പോയിരുന്നു... "സ്വാതി... നേരിൽ ഒന്ന് കാണുക പോലും ചെയ്യാത്ത നിന്നോടുള്ള പക ഇപ്പഴും അച്ഛന്റെ കണ്ണുകളിൽ എരിയുന്നു.. ആ വാശിയുടെ പുറത്താണ് ഒരിക്കലും നീ അറിയരുതെന്ന് കരുതിയ ഈ സത്യം ഇന്ന് നിന്റെ കാതുകളിൽ കേട്ടത്... " അയാൾ അവളെ പിടിച്ചു തനിക്കു അഭിമുഗമായി നിർത്തി.. കുഴഞ നാവിൽ അവക്തമായി എന്തോ അയാൾ കേട്ടു.. "അമ്മ.. " ആദർശിൽ നിന്നും ഒരു നിശ്വാസം ഉതിർന്നു... "നിന്റെ വേർപാടിൽ സ്വയം മറന്ന ഒരു രോഗിയായി കുറച്ചു കാലം.. ശേഷം കാലം മായ്ച്ചു കളഞ്ഞ മുറിവിനോടൊപ്പം മറന്നു പോയി, നീ ഉൾപ്പെടെയുള്ള ചില കാലങ്ങൾ.. " തന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന അവളുടെ തേങ്ങലുകൾ അയാൾ അറിഞ്ഞു.. "ശേഷം അവരുടെ സമ്മദം ചോദിച്ചോ അല്ലാതെയോ മറ്റൊരു വിവാഹം..എല്ലാറ്റിൽ നിന്നും ഒരു പറിച്ചു നടൽ.. ഇപ്പോൾ കുടുംബതോടൊപ്പം വിദേശത്ത്... " ഇത്രയും കേട്ടതും തളർന്നു വീഴാൻ പോയ അവളെ അയാൾ ഒന്ന് കൂടി മുറുകെ പുണർന്നു... ഇത്രയും കാലം അനുഭവിച്ച അനാഥത്വതെക്കാൾ മുറിവേൽപ്പിച്ചിരുന്നു ആദർഷിന്റ വാക്കുകൾ അവളുടെ ഹൃദയത്തെ... മനസിന്റെ പൊള്ളൽ ഒന്ന് ആറുവോളം അവളാ നിൽപ്പു തുടർന്നു... !തെല്ല് മാറി ഹേമയുടെ മൊബൈലിൽ ഈ ദൃശ്യങ്ങൾ പതിയുന്നത് അറിയാതെ... തുടരും... നിലാ പക്ഷികൾ.. 🌹part 7 തളർന്ന മനസ്സും ശരീരവും ആയി സ്വാതി ഉമ്മറത്തേക് കടന്നതും, ഗൗരവം ഉള്ള മുഖത്തോടെ ജീവ വാതിൽക്കൽ പ്രത്യക്ഷപെട്ടു... അവനെ പ്രദീക്ഷിക്കാതെ അവിടെ കണ്ടതും അവൾ ഒരു നിമിഷം നിന്നു... അവന്റെ മുഖഭാവം കണ്ടതും അവളിൽ ഒരു ഭയം നിഴലിച്ചു.. എന്ത് പറയും അവനോട്.. താൻ അറിഞ്ഞ കാര്യങ്ങൾ ഒന്നും ഒരിക്കലും ആരും അറിയാൻ പാടില്ല... "നീ എവിടെ ആയിരുന്നു...? " പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.. "അത്.. ഞാൻ.. "പറഞ്ഞു തീർക്കും മുന്നേ അകത്തു നിന്നും ഹേമ കടന്നു വന്നു.. "ഇത്തവണയും കൂട്ടുകാരനെ കാണാൻ തന്നെ ആവും ല്ലേ...."പരിഹാസം കലർന്ന ചിരിയോടെ ഹേമ അവൾകരികിൽ എത്തി.. "മറുപടി പറയാൻ ഇല്ലാതെ സ്വാതി മുഖം കുനിച്ചു... ജീവയുടെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു ഹേമ ഉള്ളിൽ ചിരിച്ചു... "സ്വാതി.. എനിക്ക് മറുപടി കിട്ടേണ്ടത് നിന്നിൽ നിന്നാണ്... ആരുടെ കൂടെ ആയിരുന്നു നീ ഇത് വരെ... " ജീവയുടെ ശബ്ദം ഉയർന്നു... അത് കേട്ടതും സ്വാതി അവരെ രണ്ടു പേരെയും മാറി മാറി നോക്കി... ഹേമയുടെ മുഖത്തെ വിജയി ഭാവം കണ്ടതും അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു... "ഞാൻ ആദർശിന്റെ കൂടെ ആയിരുന്നു.. " അവൾ ശാന്തയായി മറുപടി നൽകി.. "എന്തിന്..? " "ആവിശ്യം ഉണ്ടായിരുന്നു.. "അവൾ പതിയെ പറഞ്ഞു.. "എന്തിനാണെന്ന് ആണ് ഞാൻ ചോദിച്ചത്.. " അവൾ മൗനം അണിഞ്ഞു.. ജീവ ദേഷ്യത്തോടെ അവൾക്കടുത്തേക് നീങ്ങി... "ഞാൻ അറിയാത്ത എന്ത് ആവിശ്യം ആണ് നിനക്കുള്ളത്...? " "എന്റെ എന്ത് ആവിശ്യം ആണ് നിങ്ങൾക്ക് അറിയുന്നത്... "അവൾ ജോലിക്കുന്ന കണ്ണുകളോടെ അയാളെ നോക്കി.. "എന്നോടിത് വരെ ചോദിച്ചിട്ടുണ്ടോ നിങ്ങൾ എന്റെ ആവിശ്യങ്ങൾ... "പറഞ്ഞു തീർന്നതും ജീവയുടെ കൈകൾ അവളുടെ മുഖത്തു പതിഞ്ഞു... അയാൾ ഹേമയുടെ കൈകളിൽ നിന്നും ഫോൺ വലിച്ചെടുത്തു അവൾക്കു നേരെ നീട്ടി.. "ഇതാണോ ഡീ.. നിന്റെ ആവിശ്യം...? " സ്വാതി മുഖം ഉയർത്തി നോക്കി.. താനും ആദർശും പരസ്പരം പുണർന്നു നിൽക്കുന്ന ഫോട്ടോകൾ..! നിറമിഴ്കാലോടെ നോക്കി നിന്നു... "ജീവാ.. ഞാൻ പറയുന്നത്... " അവൾ പറയാൻ ശ്രമിച്ചു എങ്കിലും ഹേമ അതിനു അനുവദിച്ചില്ല... "ഇനി നിന്റെ വിശദീകരണം കൂടി എന്തിനാടി..? " അവൾ വീറോടെ പറഞ്ഞു... "എനിക്ക് നിന്നോട് അല്ല പറയാൻ ഉള്ളത്... " സ്വാതിയും അതെ രീതിയിൽ പറഞ്ഞു... " എനിക്കും അത് തന്നെയാണ് പറയാൻ ഉള്ളത്... " ജീവ അവൾക്കു മുഖം കൊടുക്കാതെ പറഞ്ഞു.. അപ്പോയെക്കും അയാളുടെ അച്ഛനും അമ്മയും അങ്ങോട്ട്‌ വന്നു... "ഇപ്പൊ നിനക്ക് തൃപ്തി ആയില്ലേടാ.. കണ്ട ഊര് ചുറ്റികളെ ഒക്കെ വീട്ടിൽ കെറ്റിപ്പോൾ...അന്നേ പറഞ്ഞതല്ലേ ഞങ്ങൾ നിന്നോട്... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കത്തില്ല... എങ്ങനെ ആയാലും അത് അതിന്റെ തനി സ്വരൂപം കാണിക്കും... "ജീവയുടെ മമ്മ വെറുപ്പോടെ അവളെ നോക്കി... ഒന്നും പറയാൻ ഇല്ലാതെ സ്വാതി മുഖം കുനിച്ചു നിന്നു... ഇവിടെ തന്റെ വാക്കുകൾക് ഒരു വിലയും കാണില്ലെന്നത് അവൾക്കും അറിയാമായിരുന്നു... ഇത് വരെ തന്നെ മനസ്സിൽ ആകാൻ കഴിയാത്ത ജീവക്ക് എങ്ങനെ ഇപ്പോൾ എന്നെ മനസ്സിൽ ആകും..? എന്റെ മൗനം അവർക്കു മുന്നിൽ തെളിയുന്നത് ചിലപ്പോൾ എന്റെ കുറ്റ സമ്മദം ആയിട്ടാകാം.. എങ്കിലും അവരുടെ വാക്കുകൾക്കുള്ള മറുപടിയൊന്നും തന്റെ പക്കൽ ഇല്ല.. വരുന്നത് വരട്ടെ... "എന്താടി നിന്റെ നാവ് ഇറങ്ങി പോയോ..? " ഹേമയുടെ ശബ്ദം ഉയർന്നതും സ്വാതിയിൽ വീണ്ടും ദേഷ്യം നിറഞ്ഞു.. അവൾ ജീവക്ക് നേരെ തിരിഞ്ഞു... "ഞാൻ എവിടെ ആയിരുന്നു എന്ത് ചെയ്തു എന്ന് ബോധ്യപെടുത്തേണ്ടത് നിങ്ങളെ മാത്രം ആണ്...കാര്യം അറിയാതെ സഭ വിളിച്ചു കൂട്ടി എന്നെ ഇങ്ങനെ അധിക്ഷെബിക്കാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല.. നിങ്ങക്ക് മനസ്സുണ്ടെങ്കിൽ ഞാൻ പറയുന്നത് വിശ്വസിക്കാം...? " അവൾ ജീവയെ നോക്കി അത് പറഞ്ഞതും അയാളുടെ അമ്മ കലി തുള്ളി അവൾക് അടുത്തേക്ക് വന്നു... "എന്താടി.. ഞങ്ങളെ മാറ്റി നിർത്തി അവനോട് മാത്രം പറയാൻ ഉള്ളത്... ഇനിയും എന്ത് പറഞ്ഞു പറ്റിക്കാനാടി.. അവനെ.. " സ്വാതി ആ സ്ത്രീയുടെ വാക്കുകൾ അവഗണിച്ചു വീണ്ടും ജീവയിലേക് തിരിഞ്ഞതും, അവളെ രൂക്ഷമായി ഒന്ന് നോക്കി അയാൾ അകത്തേക്ക് നടന്നു... ഇനി എന്ത്..? അവളുടെ ഉള്ളിൽ വേദനയെക്കാൾ ഏറെ വാശി ആയിരുന്നു... ഇങ്ങോട്ട് വരുമ്പോൾ ഒന്നും കൊണ്ട് വന്നിട്ടില്ല.. തിരിച്ചു പോവുമ്പോഴും കൊണ്ട് പോവാനും ഇല്ല... അവൾ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഒരു കസേരയിലേക്ക് ഇട്ടു... അവിടെ കൂടിയവരുടെ മുഖത്തേക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ തിരിച്ചു നടന്നു... "കണ്ടില്ലേ.. അവൾക്കു വല്ല ഭാവ മാറ്റവും ഉണ്ടോന്ന്.. അവളുടെ സ്വഭാവദൂഷ്യം മനസ്സിൽ ആകാൻ ഇതിലും വലിയ തെളിവ് വേറെ വേണോ..? " ഹേമയുടെ ശബ്ദം പിറകിൽ നിന്നും കേട്ട് അവൾ തിരിഞ്ഞു നോക്കി... ഹേമയെ നോക്കി പുഞ്ചിരിച്ചു... "അതേടി... നീ ആയിട്ട് ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നത് നന്നായി..എനിക്കിവിടെ ചേരില്ല.. പിന്നെ ഒന്ന് കൂടി തിരിച്ചേല്പിക്കാൻ ഉണ്ട്... " സ്വാതി അവളുടെ കഴുത്തിലെ താലി ഒരു മടിയും കൂടാതെ അറുത്തെടുത്തു... "ദാ... പോയി കൊണ്ട് കൊടുക്ക്... ഇത്രയും കാലം അയാൾക് മുന്നിൽ ഓച്ഛാനിച്ചു നിന്നിട്ടും കിട്ടാത്തത് അല്ലെ നിനക്ക്... ഇതിന് വേണ്ടി അല്ലേടി... നീ ഈ ചെറ്റത്തരം കാണിച്ചത്... കൊണ്ട് പോടീ... " സ്വാതി വെറുപ്പോടെ അത് ഹേമയുടെ മുഖത്തേക് എറിഞ്ഞു... അവളുടെ മുഖം ദേഷ്യത്താൽ ചുവന്നുവെങ്കിലും സ്വാതി അതൊന്നും ശ്രദ്ധിക്കാതെ അവളെ നേരെ ഒന്ന് കൂടി നോക്കി തിരിച്ചു നടന്നു... തിരിച്ചു നടക്കവേ അവൾ കഴിഞ്ഞു പോയത് ഓരോന്നും ഓർത്തു നോക്കി.. താൻ തന്നെയാണോ ഇതെല്ലാം പറഞ്ഞതെന്ന് അവിശ്വസനീയതയോടെ ഓർത്തു... ഇതിനും മാത്രം തന്റേടം തനിക്കു ആദ്യമേ തന്നെ ഉണ്ടായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.. ഇനി എങ്ങോട്ട് ആണെന്ന് ചിന്തിച്ചു അവൾ ഒരു ലക്ഷ്യ ബോധത്തിൽ എത്തി... തുടരും.... നിലാ പക്ഷികൾ.. 🍀part 8 "സ്വാതി.. നിനക്കെന്താ.. ഭ്രാന്ത് ആണോ.. കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആകുന്നതിനു പകരം താലിയും വലിച്ചെറിഞ്ഞു വന്നേക്കുന്നു... " ആദർഷിന്റ സ്വരത്തിൽ അവളോട്‌ ഉള്ള അമർഷം നിറഞ്ഞു നിന്നു.. എങ്കിലും അവളിൽ ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു.. ശാന്തയായി ദൂരെ എവിടെയോ നോക്കി നിൽക്കുന്നു.. ജീവയുടെ വിരൽ പാടുകൾ ആ മുഖത്തു ചുവന്നു നിൽക്കുന്നു... അത് കണ്ടതും ആദർശിന് സങ്കടം തോന്നി... "സ്വാതി... ഞാൻ സംസാരിക്കാം.. ജീവയോട്.. അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ പറഞ്ഞതാവും.. " "അങ്ങനെ ആയിരുന്നുവെങ്കിൽ പോകുവാൻ സ്വന്തമായി ഒരിടം ഇല്ലാത്ത എന്നെ തേടി വരേണ്ട സമയം കഴിഞ്ഞു പോയല്ലോ... " "സ്വാതി... "അയാൾ നിസ്സഹായനായി വിളിച്ചു.. "വേണ്ട ആദർശ്.. എന്നിലൂടെ എന്നെ മനസ്സിൽ ആകാൻ കഴിയാത്ത ഒരാളോടൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കുന്നതിനേക്കാൾ നല്ലത് ഇത് തന്നെയാണ്... " അവളുടെ വാക്കുകൾ ദൃഢമായിരുന്നു... "എനിക്ക് വിഷമം ഒന്നും ഇല്ല ആദർശ്... അല്ലെങ്കിലും നമുക്ക് പ്രിയപ്പെട്ടത് നഷ്ട്ടം ആയെങ്കിൽ അല്ലെ സങ്കടം ഉണ്ടാവു... "അവളുടെ മുഖത്തു വേദന നിറഞ്ഞ ഒരു ചിരി വിരിഞ്ഞു... "പലപ്പോഴും തോന്നിയിട്ടുണ്ട് ജീവക്ക് വേണ്ടത് എന്റെ സൗന്ദര്യം മാത്രം ആണെന്ന്.. പക്ഷെ അതെല്ലാം എന്റെ തോന്നലുകൾ മാത്രം ആയി ഒതുക്കി നിർത്തിയത് ആയിരുന്നു... പക്ഷെ.. കഴിഞ്ഞ ദിവസം ജീവയിൽ നിന്നും നേരിട്ട അനുഭവത്തിൽ നിന്നും വെക്തമായി.. എന്റെ നിഗമനങ്ങൾ ശരിയായിരുന്നു എന്ന്.. വെറുതെ അപ്പോഴത്തെ ദേഷ്യത്തിൽ വേണ്ടന്നു വെച്ചതല്ല ആദർശ്... അതിനും മുന്പേ മനം മടുത്തിരുന്നു.. " അവൾ ആദർശിനെ നോക്കാതെ തന്നെ തുടർന്നു... " സ്വാതി.. എടുത്തു ചാടി ഒന്നും തീരുമാനിക്കേണ്ട.., നീ സാവധാനം ഒന്ന് കൂടി ആലോചിക്കു..ഞാൻ ജീവയെ ചെന്ന് കാണാം... " "വേണ്ട ആദർശ്.. ഇത് വരെ മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി, ഞാൻ എന്നെ തന്നെ മറന്നു... ഇനി ഇല്ല.. ഇനി തീരുമാനങ്ങൾ എന്റെതാണ്.. " അവൾ ആദർശിനെ നോക്കി... "കഴിഞ്ഞു പോയ കുറച്ചു കാലങ്ങൾ ഒരു ദുസ്വപ്നം പോലെ മറന്നു കളയാൻ മാത്രമേ എന്നിൽ സ്വാധീനം ചെലുത്തിയിട്ട് ഒള്ളു... മറക്കാൻ കഴിയാത്ത ഓർമ്മകൾ ഒന്നും ജീവ എനിക്ക് സമ്മാനിച്ചിട്ടില്ല... അതിനും മാത്രം ഞാനും അവനെ സ്നേഹിച്ചിട്ടില്ലെന്ന് ഈ നിമിഷം എനിക്കും ബോദ്യം ആയി... " ഒന്നും പറയാൻ ഇല്ലെങ്കിലും ആദർശ് അവളെ വിളിച്ചു.. സ്വാതി.. " അവൾ അവനെ നോക്കി ചിരിച്ചു... "ആദർശ്.. എന്റെ മനസ്സിൽ ജീവയേക്കാൾ ഏറെ സ്ഥാനം ഉണ്ട് ഇയാൾക്ക്... അത് എന്ത് പേരിൽ അറിയപ്പെടുന്നു എന്ന് എനിക്കറിയില്ല... എങ്കിലും ഒന്ന് അറിയാം.. ഇന്ന് ഞാൻ കാണിച്ച ഈ ദൈര്യം എന്നിൽ ഇത് വരെ ഉണ്ടായിരുന്നു വെങ്കിൽ ഞാൻ കൂടെ വരുമായിരുന്നു... "അവളുടെ സ്വരം ഇടറി.. "പക്ഷെ ജീവയുടെ താലി കഴുത്തിൽ അണിഞ്ഞ ശേഷം... ഒരു തവണ പോലും തെറ്റായി ഒന്ന് ചിന്തിച്ചു കൂടിയില്ല... " കണ്ണുനീർ ഉതിർന്നതും അവൾ അയാളിൽ നിന്നും മുഖം തിരിച്ചു... "സ്വാതി.. നീ പറഞ്ഞ പോലെ എല്ലാം മറക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ ഞാൻ എതിര് നില്കുന്നില്ല.. " അയാൾ ഒന്ന് നിർത്തി.. "ഇനിയും കൂടെ വരാൻ ഒരുക്കമാണെങ്കിൽ കൊണ്ട് പോവാൻ എനിക്ക് സന്തോഷമേ ഒള്ളു.. " "അവൾ നിഷേദാര്ത്ഥത്തിൽ തലയാട്ടി... "വേണ്ട... ആദർശ്.. എന്നെ പോലൊരു പെണ്ണിനെ നിനക്കു വേണ്ട... " "നിന്നോളം എന്നിലേക്ക്‌ ചേരുന്ന മറ്റൊരു പെണ്ണും ഇല്ല സ്വാതി.. ജന്മം കൊണ്ടും കർമ്മം കൊണ്ടും... എനിക്ക് വേണം നിന്നെ.. ജീവ നിന്റെ കഴുത്തിൽ താലി ചാർത്തിയ നിമിഷം ഈ മനസ്സ് എത്രത്തോളം വേദനിച്ചു എന്ന് അറിയോ നീ.. " "നിന്റെ നല്ല മനസ്സിന് നന്ദിയുണ്ട്.. എന്ന് കരുതി നിന്റെ ജീവിതത്തിൽ ഒരു കരട് ആവാൻ ഞാനില്ല.. ഞാൻ പോവുകയാണ്.. അതിനു മുൻപ് ഒരാഗ്രഹം ബാക്കി ഉണ്ട്.. അത് സാധിച്ചു തരാൻ നിനക്ക് അല്ലാതെ കഴിയില്ല... " അവൾ മിഴികൾ തുടച്ചു "എനിക്ക് ഒന്ന് കാണണം.. എന്റെ അമ്മയെ... ഒരിക്കൽ മാത്രം.. ഒന്ന് കണ്ടാൽ മാത്രം മതി... ഒരു അവകാശം ചോദിക്കാനും ഞാൻ വരില്ല... ഇത് വരെ എന്ത് പേരിൽ ആണോ ഞാൻ അറിയപെട്ടത്, ഇനിയും അങ്ങനെ തന്നെ ആവും... " അയാൾക് അഭിമുകം തിരിഞ്ഞു അവൾ അബേക്ഷ സ്വരത്തിൽ പറഞ്ഞു... "കാണിക്കാം... പക്ഷെ അതിനു എന്ത് വേണേലും പകരം തരാം എന്ന് നീ പറഞ്ഞത് ഓർമ്മയുണ്ടോ... " അയാൾ നേർത്തൊരു പുഞ്ചിരിയോടെ ചോദിച്ചു... മറുപടി നൽകാൻ കഴിയാതേ അവൾ മുഖം കുനിച്ചു... അയാൾ അവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി.. "അതിനു പകരം അന്നും ഇന്നും ഞാൻ ആഗ്രഹിച്ചത് നിന്നെയാണ്... നിന്നെ മാത്രം... "അവളുടെ മിഴികൾ നിറഞ്ഞു വന്നത് അയാളുടെ അധരങ്ങൾ ഒപ്പി എടുത്തു... ****** ആദർശ് അച്ഛന്റെ മുൻപിൽ കാര്യം അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ചു... മുമ്പത്തെ പോലെ ഭയം ലവലേശം ഇല്ലായിരുന്നു...ആദർശ് പറയാൻ ഉള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും ശേഖരൻ ഒന്നും പറഞ്ഞില്ല... "അവൾക്കു ഈ തറവാടിന്റെ മേൽ വിലാസം ചാർത്താൻ അല്ല ഞാൻ പറഞ്ഞത്..., എനിക്ക് വേണം അവളെ എന്റെ പെണ്ണായി... എന്നിൽ നിന്നോ അവളിൽ നിന്നോ ഒരിക്കലും അച്ഛനോ.., ഈ തറവാടിനോ ഒരു മാനഹാനി വരില്ല.. "അയാൾ രൂക്ഷമായി ആദർശിനെ നോക്കി... അതിൽ നിന്നും അയാളുടെ മനോഭാവം മനസ്സിൽ ആക്കിയ ആദർശ് എഴുനേറ്റു, തിരിഞ്ഞു നടക്കുന്നതിനിടെ ഒന്ന് കൂടി അയാൾ തിരിഞ്ഞു നോക്കി... "ഇനിയും അച്ഛന്റെ സ്വാർത്ഥതക്ക് വേണ്ടി അവളുടെ ജീവിതം വിട്ടു തരില്ല ഞാൻ... " "എന്നെ ധിക്കരിക്കാൻ മാത്രം വളർന്നോ നീ..? " അച്ഛന്റെ ശബ്ദം ഒരു വെല്ലുവിളിയുടെ ചുവയോടെ കാതുകളിൽ മുഴങ്ങി... അതിനു മറുപടി നൽകാൻ ആദർശ് തുനിഞ്ഞതും... വാതിൽ മറവിൽ നിന്നും ഒരു നേർത്ത ശബ്ദം കേട്ടു... അച്ഛന്റെ വാക്കുകൾക്ക് എതിരായി ഇന്ന് വരെ ഉയരാത്ത അമ്മയുടെ ശബ്ദം... ! "ഇനിയും ചെയ്ത പോയ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ആയില്ലേ..? ദൈവം ആയിട്ടല്ലേ ഇങ്ങനൊരു അവസരം മുന്നിൽ കൊണ്ട് വന്നത്... " അമ്മയുടെ കണ്ണുകൾ നിറഞ്ഞതോടൊപ്പം ആദർശ് അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു അമ്മയെ... അച്ഛന്റെ മുഖത്തും മറ്റേതോ വികാരം തെളിഞ്ഞു മറയുന്നു.. ! "ഇതുവരെ നിങ്ങൾ ചെയ്തു കൂട്ടിയ എന്ത് കാര്യങ്ങൾക്കും മറുത്തൊരു വാക്ക് പറയാതെ അനുസരിച്ചു നിന്നിട്ടേ ഒള്ളു.. ഇനിയും വയ്യ... എന്റെ ശബ്ദവും ഉയരട്ടെ ഈ വീടിനുള്ളിൽ.. !ആദർശ് നീ കൊണ്ട് വാ അവളെ.. ഞാൻ ഉണ്ട് ഇവിടെ നിലവിളക്ക് കൊളുത്തി ഈ അകത്തേക്ക് കൈ പിടിച്ചു കയറ്റാൻ... !" അമ്മയുടെ വാക്കിന്റെ ആജ്ഞക്കു മുൻപിൽ അച്ഛന്റെ ശിരസ്സുകൾ കുനിയുന്നത് അയാൾ അത്ഭുതത്തോടെ നോക്കി നിന്നു... തുടരും.... നിലാ പക്ഷികൾ..🍁part 9 "ആദർശ് ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ഒരുക്കങ്ങൾ..? ഞാൻ കാരണം സ്വന്തം അച്ഛന്റെ വെറുപ്പ് സമ്പാദിക്കാനോ..? " "ഇല്ല ഇനി ഒന്നും ആലോചിക്കാൻ ഇല്ല.. അമ്മയുടെ സമ്മദം മാത്രം മതി എനിക്ക്...അച്ഛൻ സമ്മദിച്ചിട്ടില്ലെങ്കിലും പിന്നെ മറുത്തൊന്നും പറഞ്ഞിട്ടില്ല.. " "എന്നാലും.. എനിക്കെന്തോ പേടി പോലെ.. " "താൻ കൂടുതൽ ആലോചിച്ചു തല പുണ്ണാക്കണ്ട.. വരുന്നത് പോലെ വരും.. " കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ മടിച്ചു മടിച്ചു ചോദിച്ചു... "അമ്മ വരുമോ...? " അതിനു മറുപടി ആയി അയാൾ അവളെ ചേർത്ത് പിടിച്ചു പുഞ്ചിരിച്ചു.. "നിന്റെ അമ്മയുടെ തറവാട്ടിലേക് അല്ലെ വരുന്നത്... വൈകിയാണെങ്കിലും കാണാം... ഇത്ര നാൾ കാത്തിരുന്ന നിനക്ക് കുറച്ചു കൂടി ക്ഷമിക്കാൻ വയ്യേ..ഒരു കാര്യം നിന്നെ ഒന്ന് കൂടി ഓർമ്മപെടുത്തുന്നു... വരദ ആന്റി നിന്റെ മനസ്സിൽ മാത്രം ആണ് അമ്മ... " അവൾ സങ്കടത്തോടെ മുഖം താഴ്ത്തി.. "കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയി പോയി.. അല്ലെങ്കിൽ എന്റെ വിവാഹത്തിന് ഉറപ്പായും ആന്റി വന്നേനെ.. താൻ വിഷമിക്കാതെ ഈ പ്രശ്നങ്ങൾ എല്ലാം ഒന്ന് തണുക്കട്ടെ... നമുക്ക് വഴി ഉണ്ടാകാം.. " "എന്തോ.. കാണാൻ കൊതി ആവുന്നു.. ആദർശ്.. മകൾ ആണെന്ന് അറിയാതെ ആണെങ്കിലും, മനസ്സ് കൊതിച്ച ഈ വിവാഹത്തിന് അമ്മയുടെ സാന്നിധ്യം ഞാൻ ആഗ്രഹിച്ചിരുന്നു... " "പോട്ടെ.. ഇത്രയും ആയില്ലേ.. ഒന്ന് ക്ഷമി.." സ്വാതി സങ്കടവും സന്തോഷവും കൂടി കലർന്ന ഒരു ചിരി സമ്മാനിച്ചു... ******** സ്വാതി കുളി കഴിഞ്ഞു കുള പടവിൽ നിന്ന് സോപ്പും തോർത്തുമെടുത്ത് സാവധാനം പടികൾ കയറുക ആയിരുന്നു.. അപ്പോയെക്കും ആദർശ് ഓടി കിതച്ചു വരുന്നത് കണ്ടു അയാളുടെ മുഖത്തെ ആനന്ദം കണ്ടു അവൾ വിസ്മയത്തോടെ നോക്കി.. കിതപ്പ് മാറ്റി അയാൾ പറഞ്ഞു... "വരദ ആന്റി വന്നു... !" ശോസം നിലച്ചു പോയ പോലെ തോന്നി സ്വാതിക്ക്.. അവളുടെ നിൽപ്പു കണ്ടു ആദർശ് ഒന്ന് കൂടി പറഞ്ഞു. "തന്റെ അമ്മ വന്നു ന്ന്.. !" അവളുടെ കയ്യിൽ ഉള്ള സോപ്പും തോർത്തും അറിയാതെ താഴെ വീണു... ഒരാവേശത്തിന് അവൾ പടവുകൾ ഓടി കയറി.. ആദർശിനെ കടന്ന് പോയി.. അവളുടെ പോക്ക് കണ്ടു ആദർശ് ചിരിയോടെ നോക്കി നിന്ന്.. അൽപ്പം എത്തിയതും അവൾ ഓട്ടം നിർത്തി തിരിച്ചു ആദർഷിന്റ അരികിൽ തന്നെ എത്തി.. "ഉം.. എന്ത് പറ്റി..? " "ആദർശ് എനിക്ക് പേടി ആവുന്നു... !"അവളുടെ മുഖത്തു സങ്കടവും സന്തോഷവും മിന്നി മറഞ്ഞു... "എന്റെ ആന്റി വന്നതിൽ താൻ എന്തിനാ പേടിക്കുന്നെ..? " ആദർശ് കളിയോടെ പറഞ്ഞു.. "ആദർശ്... " അവൾ ചിണുങ്ങി.. "എന്റെ സ്വാതി.. " അയാൾ അവളുടെ മുഖം കൈകളിൽ ചേർത്തു.. "താൻ എത്ര നാൾ കാത്തിരുന്നതാ ഈ ഒരു നിമിഷത്തിന് വേണ്ടി... എന്നിട്ടിപ്പോ..? " അവളുടെ മിഴികൾ നിറഞ്ഞൊഴുകി.. "ആദർശ്.. എനിക്ക്... " "താൻ ഒന്നും പറയണ്ട... ഈ കണ്ണുകൾ ഒക്കെ ഒന്ന് തുടച്ചു, നല്ല കുട്ടിയായി ചെല്ല്.. ആന്റി കാത്തിരിക്കുന്നുണ്ടാവും.. ആന്റിയുടെ മരുമകളെ കാണാൻ... " ആദർശ് അവളുടെ മിഴികൾ തുടച്ചു.. നെറ്റിയിൽ ഒരുമ്മ കൊടുത്തു... അവനെ വീണ്ടും തിരിഞ്ഞു നോക്കി അവൾ പതിയെ നടന്നു.. ആദർശും അവൾക്കു പിറകെ നടന്നു... സ്വാതി അടുക്കള വാതിൽ വഴി അകത്തു കടന്നു.. ദേവകി അമ്മ നിറഞ്ഞ വാത്സല്യത്തോടെ അവളെ നോക്കി.. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. "അമ്മേ.. " "നീ ആദ്യം ആ കണ്ണ് തുടക്കു.. എന്നിട്ട് ഉമ്മറത്തേക് ചെല്ല്.. എന്തിനാ ഇങ്ങനെ പേടിക്കുന്നെ..? " "അച്ഛൻ..? " "അച്ഛൻ ഇവിടെ ഇല്ല മോളെ.. അവരെ ഇവിടെ കൊണ്ട് വന്ന്.. ഇപ്പൊ വരാം ന്നും പറഞ്ഞു പോയി.. " അച്ഛൻ മനഃപൂർവം രംഗം ഒഴിഞ്ഞതാനെന്ന് അവൾക്കു മനസ്സിൽ ആയി.. താനും ആഗ്രഹിച്ചത് അത് തന്നെ ആയിരുന്നു.. "ചെല്ല്.. " "അമ്മ കൂടെ വാ.. " അവൾ കൊച്ചു കുട്ടിയെ പോലെ ദേവകിയെ പിടിച്ചു.. അവർ സമ്മതിച്ചു... അവർ ചെന്നപ്പോൾ മുറിയിൽ ബാഗുകൾ അടുക്കി വെക്കുകയായിരുന്നു വരദ... അപ്പോയെക്കും ഉമ്മറത്തു ആദർശും എത്തി... സ്വാതി സ്വയം നിയന്ത്രിക്കാൻ പാട് പെട്ടു മുറിയിലേക്കു കടന്നു.. ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി... നിറഞ്ഞ പുഞ്ചിരിയോടെ അവർ അവളെ വരവേറ്റു.. എന്നാൽ സ്വാതിയുടെ കണ്ണുകളിൽ പുക മറ വന്ന് കാഴ്ച മങ്ങുന്ന പോലെ തോന്നി... തന്റെ അമ്മ... !കണ്ണിൽ ഉറഞ്ഞു കൂടിയ നീർ മണിയെ ആദർശിനെ നോക്കും പോലെ കാണിച്ചു അവൾ മായ്ച്ചു കളഞ്ഞു.. തന്റെ ശരീരം വിറ ബാധിച്ചു ഇപ്പോൾ താഴെ വീഴുമോന്നവൾക് തോന്നി... "മോൾക്ക്‌ സുഖം അല്ലെ.. " അമ്മയുടെ ശബ്ദം.. !അവൾ മെല്ലെ തലയാട്ടി.. "ഇവിടന്ന് വിളിച്ചപ്പോൾ പറഞ്ഞായിരുന്നു കാര്യങ്ങൾ... " അമ്മ എന്താണ് ഉദ്ദേശിച്ചത് എന്ന് അവൾ സംശയിച്ചു.. "എന്തായാലും ആദർശിന് സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ഉള്ള ചങ്കൂറ്റം ഉള്ളത് നന്നായി... ഇത്രയും നല്ലൊരു മോളെ കിട്ടിയില്ലേ... " അമ്മയുടെ വാക്കുകളിൽ പഴയ പ്രണയത്തിന്റെ നഷ്ട്ടം ബോധം ആണെന്ന് അവൾക്കു തോന്നി... ഒന്നും ഓർമ്മയില്ലെന്നത് വെറുതെ ആണന്ന് അവൾക്കു തോന്നി... സ്വാതി ഇമ വെട്ടാതെ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ഇത്ര നാളും താൻ മനസ്സിൽ കൊണ്ട് നടന്ന രൂപവുമായി ഒരു ബന്ധവും അവർക്കില്ലായിരുന്നു... തന്നെ പോലെ ആണെന്ന് ആദർശ് പറഞ്ഞൂ എങ്കിലും അവൾക്കു അങ്ങനെ തോന്നിയില്ല.. അൽപ്പം തടിച്ചു, വെളുത്തൊരു രൂപം. ശാന്തമായ പ്രകൃതം.. അളന്നു മുറിച്ച വാക്കുകൾ പോലെ തോന്നി സംസാരം... കൂടുതൽ ഒന്നും സംസാരിച്ചില്ല.. സ്വതിക്കും ഒന്നും പറയാനും കഴിഞ്ഞില്ല.. അപ്പോഴേക്കും പുറത്തു നിന്ന് അരുൺ കടന്നു വന്നു...തന്റെ അനിയൻ എന്ന് സ്വാതി മനസ്സിൽ പറഞ്ഞു.. അമ്മയുടെ ഒരു ചായയും അവന് കിട്ടിയിട്ടില്ല.. അവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു, സ്വാതിയിലേക് തിരിഞ്ഞു.. "ഹായ്.. സ്വാതി ന്നല്ലേ പേര്.." "ഉം.. "അവൾ പുഞ്ചിരിയോടെ തലയാട്ടി.. "ഞാൻ എന്താ സ്വാതിയെ വിളിക്കേണ്ടെ.. ഏട്ടത്തി ന്ന് വിളിച്ചോട്ടെ..? " "നീ ചേച്ചി ന്ന് വിളിച്ചാൽ മതി.." ദേവകി അമ്മ അവനോടായി പറഞ്ഞു സ്വാതി നിറമിഴികാലോടെ അവരെ നോക്കി.. ആദർശ് അവളെ നോക്കി കണ്ണിറുക്കി.. "ഇനി ഊണ് കഴിച്ചിട്ടാകാം ബാക്കി സംസാരം.. "ദേവകി അവരെ ക്ഷണിച്ചു.. എല്ലാവരും അകത്തേക്ക് പോയതും ആദർശ് സ്വാതിയെ കൂട്ടി ഒരു മുറിയിലേക്ക് കടന്നു.. സ്വാതി ആദർശിന്റെ നെഞ്ചിലേക് വീണു കരഞ്ഞു... "എനിക്ക് അമ്മയോട് ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല ആദർശ്... കാണാണ്ടായിരുന്നു... " അവൾ വിതുമ്പി കൊണ്ട് പറഞ്ഞു.. ആദർശ് ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു.. അവളുടെ തേങ്ങൽ നിലക്കുവോളം... ****** "സ്വാതി.., " ഊണ് കഴിഞ്ഞു വിശ്രമിക്കാൻ നില്കാതെ വരദ സ്വാതിയെ വന്ന് വിളിച്ചു... ആദർഷിനോടൊപ്പം ആയിരുന്നു അവൾ.. "അവൾ സന്തോഷത്തോടെ അമ്മക്കരികിൽ വന്നു നിന്നു.. "നീ വെറുതെ ഇരിക്കുവാണേൽ, എന്റെ കൂടെ ഒന്ന് പുറത്തേക്കു വരാമോ..? " അവൾ വിസ്മയത്തോടെ ആദർശിനെ നോക്കി.. അവന് കണ്ണുകൾ കൊണ്ട് സമ്മദം കൊടുത്തു.. "ഇപ്പൊ വരാം അമ്മേ... " അവളുടെ നാവിൽ നിന്നും അറിയാതെ ആ വാക്കുകൾ ഉതിർന്നു വീണു... വരദയുടെ നെറ്റി ചുളിഞ്ഞു.. അവളും ഒന്ന് വല്ലാതായി... "സോറി.. ആന്റി.. ഞാൻ അമ്മയെ വിളിക്കുന്ന ഓർമ്മക്ക്... " "അതിനെന്താ മോളെ.. എനിക്കും നിന്നെ എന്റെ സ്വന്തം മോളെ പോലെ തന്നെയാ ആദ്യം കണ്ടപ്പോൾ തോന്നിയത്.. എന്റെ ചെറുപ്പ കാലത്തെ അതെ രൂപം.. " വരദ ഏതോ ഓർമ്മയിൽ എന്ന പോലെ അവളുടെ കവിളിൽ തലോടി... വിഷാദം നിറഞ്ഞ മിഴികളിൽ ചെറു നനവ് വന്നതും അവർ തിരിച്ചു നടന്നു.. സ്വാതി ആദർശിനെ നോക്കി മിഴികൾ നിറച്ചു... "ചെല്ല്... " ആദർശ് പുഞ്ചിരിയോടെ അവളെ യാത്രയാക്കി.. തുടരും.... നിലാ പക്ഷികൾ.. 💖part 10 വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ രണ്ടു പേരും ഒന്നും മിണ്ടിയിരുന്നില്ല... തൊടിയുടെ അങ്ങേ അറ്റത്തുള്ള മാവിൻ ചോട്ടിൽ വരദ ഇരുന്നു... സ്വാതി ഇരിക്കു..." അവൾ ഒരു പുഞ്ചിരിയോടെ അമ്മക്കരികിൽ തന്നെ ഇരുന്നു.... വരദ അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി.. "മോളെ... " അവരുടെ കണ്ണുകൾ നിറഞ്ഞിരുന്ന്... സ്വാതി സംശയത്തോടെ അവരെ നോക്കി... അമ്മക്ക് മനസ്സിൽ ആയോ എന്നെ..? "എന്തോ നിന്നെ കണ്ടത് മുതൽ മറന്നു തുടങ്ങിയ ഓർമ്മകൾക്ക് വീണ്ടും പുതു ജീവൻ ലഭിച്ച പോലെ.. " "എന്താ ആന്റി..? " "സ്വാതി അവരുടെ കൈകൾ ചേർത്ത് പിടിച്ചു... അമ്മയുടെ കൈകളിൽ അനുഭവിച്ച ചൂടിൽ അവളൊന്നു കൂടി പിടി മുറുക്കി... "മോൾക്കന്നെ അമ്മാ ന്ന് വിളിച്ചൂടെ...? " സ്വാതി അമ്പരപ്പോടെ അവരെ നോക്കി... ഇമ വെട്ടാതെ ആ കണ്ണുകൾ അവളിൽ തന്നെ തറച്ചു നിന്നു.. പതിയെ ആ മിഴികൾ സജാലങ്ങളായി... സ്വാതി പറയാൻ വാക്കുകൾ ഇല്ലാതെ അവരെ തന്നെ നോക്കി നിന്നു.. മനസ് ഒന്ന് ശാന്തമായതും അവർ മിഴികൾ തുടച്ചു... "സ്വാതി... ഞാൻ സ്വപ്നം കണ്ടൊരു ജീവിതം ആയിരുന്നു എനിക്ക് ലഭിച്ചതെങ്കിൽ നിന്നെ പോലെ ഒരു മകളോ, അല്ലെങ്കിൽ ഒരു മകനോ കൂടി ഈ തറവാട്ടിൽ ഉണ്ടാകുമായിരുന്നു..." ആന്റി..? "അവൾ ഒന്നും അറിയാത്ത പോലെ നടിച്ചു... അവർ ഇത്ര നാളും പൂഴ്ത്തി വെച്ച പഴയ കാല ഓർമ്മകളുടെ കെട്ട് അഴിച്ചു... "ക്രിസ്റ്റി... ഈ നാട്ടിലേക്കു വന്നത് ഒരു സ്കൂൾ അധ്യാപകൻ ആയിട്ടായിരുന്നു... നിരന്തരം ഉള്ള കൂടികാഴ്ചയിൽ ഞങ്ങൾ പരസ്പരം അടുത്തു.. വൈകാതെ തന്നെ ഞങ്ങളുടെ അടുപ്പം പ്രണയം ആയി മാറി... വീട്ടുകാർ അറിയാതെ ഒത്തിരി ഒത്തിരി നല്ല നിമിഷങ്ങൾ ഞങ്ങൾക്ക് മാത്രമായി ദൈവം സമ്മാനിച്ചു... പിന്നെടെപ്പോയൊ, ആ നിഷ്കളങ്ക പ്രണയത്തിന് മേൽ ഞങ്ങൾ പോലും അറിയാതെ കരി നിഴൽ വീണു... പെട്ടൊന്നൊരു ദിവസം ക്രിസ്റ്റി എന്നിൽ നിന്നും അപ്രത്യക്ഷമായി..അതിനു പിന്നിൽ ഏട്ടന്റെ കൈകൾ ആണെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഒള്ളു... ഏട്ടന്റെ സ്വഭാവം അറിഞ്ഞിട്ടും വീട്ടുകാരെ കൂട്ടി പെണ്ണ് ചോദിക്കാൻ വരെ വന്നിരുന്നു എന്റെ ക്രിസ്റ്റി... അന്ന് ക്രിസ്റ്റിയുടെ അച്ഛന്റെ മുൻപിൽ വെച്ചാണ് അവനെ തല്ലിയത്... "വരദയുടെ ശബ്ദം ഇടറി... സ്വാതി ആണെങ്കിൽ തന്റെ അച്ഛന്റെ ചിത്രം ഭാവനയിൽ കാണുകയായിരുന്നു... രണ്ടു പേരും സ്വയം അറിയാതെ ആണ് എന്നെ അനാഥയാക്കിയത്... തന്റെ ജീവിതത്തിൽ വന്നു പോയ കൈപ്പുരസങ്ങളിൽ അറിയാതെ ആണെങ്കിലും തന്റെ അച്ഛനോടും അമ്മയോടും അനിഷ്ട്ടം തോന്നിയിട്ടുണ്ട്... ആ നിമിഷങ്ങളെ ഓർത്ത് സ്വാതി സ്വയം ശപിച്ചു... വരദ വീണ്ടും തുടർന്നു... "ക്രിസ്റ്റിയെ എന്നിൽ നിന്നും പൂർണ്ണമായും അകറ്റിയതിന് ശേഷം ആണ് ഗർഭിണി ആണെന്ന് ഞാൻ അറിയുന്നത്.. എന്നിരുന്നാലും ആരോടും പറഞ്ഞില്ല ഞാൻ.. വെറുപ്പായിരുന്നു എല്ലാവരോടും... അറിഞ്ഞാൽ അവരെന്റെ കുഞ്ഞിനെ ഇല്ലാതാക്കും എന്ന് ഉറപ്പായിരുന്നു... വൈകിയാണെങ്കിലും എല്ലാവരും അറിഞ്ഞു.. അപ്പോയെക്കും ഇല്ലാതാക്കാനുള്ള അവസരം കടന്നു പോയിരുന്നു... എന്നാലും എന്റെ ഏട്ടൻ തന്നെ വിജയിച്ചു... !" വരദയുടെ മുഖത്തു ദേഷ്യവും സങ്കടവും മിന്നി മറഞ്ഞു.. "ആരോരും അറിയാതെ എന്നെ ദൂരെ എവിടെയോ കൊണ്ട് ചെന്നാക്കി... ക്രിസ്റ്റിയുടെ ഓർമ്മയായി ജീവിതവസാനം വരെ കൊണ്ട് നടക്കാൻ ആശിച്ചു ഞാൻ ജന്മം നൽകിയ എന്റെ കുഞ്ഞിനെ ഒന്ന് കാണുവാൻ പോയിട്ട് കുഞ്ഞു ആണാണോ പെണ്ണാണോ ന്ന് അറിയാൻ അനുവദിച്ചില്ല... "കണ്ണു നീരിന്റെ മറവിലൂടെ സ്വാതി അമ്മയെ നോക്കി... കരയാൻ മറന്നു നിൽക്കുന്ന പോലെ തോന്നി ആ മുഖം.. "പിന്നീട് സ്വയം ഒരു ഭ്രാന്തിയുടെ വേഷം എടുത്തണിഞ്ഞു... ക്രിസ്റ്റിയും എന്റെ കുഞ്ഞും ഇല്ലാത്തൊരു ജീവിതം എനിക്ക് വേണ്ടായിരുന്നു... ആകെ ഉള്ളൊരു ആശോസം കുട്ടേട്ടൻ ആയിരുന്നു.. പല തവണ ആ കാലിൽ വീണു ഞാൻ കേണു, എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ... ഓരോ തവണയും നിരാശ തന്നെ ആയിരുന്നു ഫലം... വൈകാതെ എനിക്ക് മനസ്സിൽ ആയി.. ഈ തറവാടിന് പേരും പെരുമയും മാത്രമേ ഒള്ളു.. ഒരറ്റ മനുഷ്യ ജന്മം പോലും ഇവിടെ ഇല്ലെന്ന്... പിന്നീടുള്ള ദിനങ്ങളിൽ മൗനമായിരുന്നു എന്റെ ആയുധം.. ആരോടും ഒരക്ഷരം പോലും ഞാൻ ഉരിയാടിയില്ല... ആ മൗനം സമ്മദമായി കണ്ടു പുതിയൊരു ജീവിതവും സമ്മാനിച്ചു എന്റെ ഏട്ടൻ... " വരദയുടെ പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു... "ഒന്നും അറിയാത്ത ഒരു പാവം മനുഷ്യന്റെ മേൽ എന്നെ കെട്ടി വെച്ചു തറവാടിന്റെ മാനം കാത്തു... ഞാൻ കാരണം ആ മനുഷ്യന്റെ ജീവിതം കൂടി ഇല്ലാതെ ആവേണ്ടന്ന് കരുതി.., ഓരോ ദിവസവും കുറ്റബോധത്തോടെ അതിലേറെ നൊമ്പരപെടുത്തുന്ന കുറെയധികം ഓർമ്മകളും ഉള്ളിൽ ഒതുക്കി നല്ലൊരു ഭാര്യയായി മാറുകയായിരുന്നു.... " വരദ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് സ്വാതിയെ നോക്കി... അവളുടെ മിഴികൾ തുടച്ചു കൊടുത്തു.. "അരുൺ ജനിച്ചപ്പഴും സന്തോഷതെക്കാൾ അധികം സങ്കടം ആയിരുന്നു... ഇത് പോലൊരു കുഞ്ഞിന് കൂടി ഞാൻ ജന്മം നൽകിയിരുന്നല്ലോ എന്ന സത്യം എന്നെ വേട്ടയാടികൊണ്ടേ ഇരുന്നു... അരുണിനെ പാലൂട്ടുമ്പോൾ... തലോടുമ്പോൾ.. അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുമ്പോൾ... ഇതൊന്നും എന്നിൽ നിന്നും ലഭിക്കാതെ പോയ എന്റെ കുഞ്ഞിനെ ഓർത്ത് കരയാത്ത ദിവസങ്ങൾ എന്നിൽ ഉണ്ടായിട്ടില്ല... എന്നും ആ പൈതലിന് കൊടുക്കാൻ എന്റെ പക്കൽ പ്രാർത്ഥനകൾ മാത്രേ ഉണ്ടായിരുന്നുള്ളു...എവിടെ ആയിരുന്നാലും നന്മ മാത്രമേ ഉണ്ടാകൂ എന്റെ കുഞ്ഞിന്ന്... ഈ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവും... "വരദ സ്വയം നിയന്തിക്കാൻ ആവാതെ പൊട്ടി കരഞ്ഞു പോയി... എന്ത് ചെയ്യണം എന്നറിയാതെ സ്വാതിയും നിശ്ചലയായി നിന്ന്... ആദർശിന് നൽകിയ വാക്കിന്റെ മേലിൽ അമ്മ എന്ന രണ്ടക്ഷരം തൊണ്ടയിൽ കുടുങ്ങി നിന്നു... !ഇല്ല ഇനിയും പിടിച്ചു നിൽക്കാൻ തന്നെ കൊണ്ടാവില്ലെന്ന് തോന്നി സ്വാതിക്ക്... അൽപ്പ നേരം കഴിഞ്ഞു വരദയുടെ മുഖം ഒന്ന് ശാന്തമായി... "വർഷങ്ങൾ ഉള്ളിലടക്കി വെച്ച ഈ നൊമ്പരങ്ങൾ എല്ലാം നിന്നെ കണ്ടത് മുതൽ ഇളകി മറിയുകയായിരുന്നു... എന്തോ എനിക്കറിയില്ല.. നീയും ഒരു അനാഥയാണെന്ന അറിവ് എന്നെ വല്ലാതെ അസ്വസ്‌ഥമാകുന്നു.. സ്വാതി... നീ... " അവരുടെ കണ്ണിൽ തെളിഞ്ഞു വന്ന വാത്സല്യവും വാക്കുകളിലെ ദൈന്യതയും സ്വാതിയുടെ നിയന്ത്രണം നഷ്ട്ടമാക്കി.. മനസ്സിൽ ആദർശിനോട് മാപ്പു പറഞ്ഞു.. സ്വാതി വരദയുടെ മാറിലേക് വീണു... അവരെ വലിഞ്ഞു മുറുക്കി.. "അമ്മേ... ഇനിയും പിടിച്ചു നിൽക്കാൻ വയ്യ എനിക്ക്... ഈ അമ്മയുടെ മകൾ ആണെന്ന് അറിഞ്ഞിട്ടു തന്നാ ഞാൻ ഈ വീട്ടിലേക്കു വന്നത്.. എന്നോട് ക്ഷമിക്കു അമ്മേ... " കേട്ട വാക്കുകൾ വിശ്വസിക്കാൻ ആകാതെ വരദ സ്വയം മറന്നു നിന്നു... !അവളെ കണ്ടത് മുതൽ മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു ഈ സത്യം.. എങ്കിലും അത് യഥാർത്ഥമാവുമെന്ന് ഒരിക്കലും കരുതിയില്ല... തന്റെ മാറിലേക്ക് സ്വാതിയുടെ മുഖം ഒന്ന് കൂടി ചേർത്തു വെച്ചു അവർ... ഇത്ര കാലം അടക്കി വെച്ച നൊമ്പരങ്ങൾ ഓരോന്നും കണ്ണീർ തുള്ളികൾ ആയി സ്വാതിയെ പൊതിഞ്ഞു... ഇത്ര നൽകാൻ കൊതിച്ച വാത്സല്യം മുഴുവൻ അവളിലേക്ക് പകർന്നു നൽകി, ആ മുഖം ആകെ ചുംബനതാൽ നിറച്ചു... !!ഇനിയൊരു വേർപാട് ഇല്ലെന്ന പോലെ സ്വാതി അവരിലേക്ക് കൂടുതൽ പറ്റി ചേർന്നു... ! ********* "ആദർശ്....എങ്ങനെയാ ഞാൻ ഈ കടം വീട്ടുക... ഈ ജന്മം മതിയാവില്ലല്ലോ ആദർശ് അതിനു... "കണ്ണ് നീർ വീണു നനഞു കുതിർന്ന മാറിടത്തിൽ നിന്നും മുഖം എടുക്കാതെ സ്വാതി വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു... "ഒന്നും വേണ്ടെനിക്ക്... എന്നും കൂടെ ഉണ്ടായാൽ മാത്രം മതി... "ആദർശ് അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.. അവളുടെ കണ്ണുകളിൽ നോക്കി.. "നാളെ അമ്മ പോവും.. വിഷമം ഉണ്ടോ.. " "ഇല്ല... ഇത്ര നാളും കിട്ടാത്ത സൗഭാഗ്യമല്ലേ എനിക്ക് കിട്ടിയത്... ഒരു വിളിപ്പാടകലെ ഉണ്ടല്ലോ എന്റെ അമ്മ... ഞാൻ ഒന്ന് വിളിച്ചാൽ ഓടി വരും എന്റെ അമ്മ.. !" അവൾ തെല്ല് അഹംഭാവത്തോടെ പറഞ്ഞു.. ആദർശ് ചിരിച്ചു.. "എങ്കിലും കണ്ടു കൊതി തീർന്നില്ല ആദർശ്... " അവളിൽ വീണ്ടും സങ്കടം നിറഞ്ഞു... "ആദർശ് മറുപടി പറയാതെ അവളുടെ മുടിഇഴയിൽ തലോടി.. പതിയെ ആ കണ്ണുകൾ അടഞ്ഞു... ****** നിറഞ്ഞ മിഴിയും മനസ്സും ആയി ഒരു യാത്ര പറച്ചിൽ... വൈകാതെ തിരിച്ചു വരും എന്ന വാക്കും നൽകി അവർ പടികൾ ഇറങ്ങിയതും ശേഖരൻ അവളെ വിളിച്ചു... ഇനിയും ബാക്കി നിൽക്കുന്ന നീരസത്തോടെ വരദ അയാൾക്കൊപ്പം നടന്നു... കുറച്ചു നേരം മൗനമായി നിന്ന ശേഷം ഒരു ദീർഘ നിശ്വാസത്തോടെ അയാൾ പറയാൻ തുടങ്ങി... "വരദ... " അയാളുടെ സ്വരത്തിലെ മാറ്റം തിരിച്ചറിഞ്ഞു അവൾ പറഞ്ഞു... "ഏട്ടൻ പറയാൻ വരുന്നത് എന്താണെന്നു എനിക്കറിയാം...ഇനിയും പറയേണ്ടതില്ലന്നു മാത്രം അല്ല.. അതിനുള്ള അർഹതയും നിങ്ങൾക്കില്ല... " വരദയുടെ മുൻപിൽ ആദ്യമായി അയാളുടെ ശിരസ്സുകൾ താണു... "മനസ്സിലെങ്കിലും, ബാലേട്ടനോട് മാപ്പു പറയാത്ത ഒരു ദിവസം പോലും എന്നിൽ ഉണ്ടായിട്ടില്ല..,നിങ്ങൾ കാരണം.. " വരദയുടെ വാക്കിൽ ദേഷ്യം നുരഞ്ഞു പൊന്തി.. "ഇത് വരെയുള്ള വിധിയിൽ എന്നും ഉള്ളു പിടഞ്ഞിട്ടേ ഒള്ളു... പക്ഷെ ഇപ്പൊ.. ഞാൻ വല്ലാതെ സന്തോഷിക്കുന്നു.. ഏട്ടാ... " അവരുടെ കവിളിൽ നനവ് പടർന്നു.. "ആദ്യമായി ഏട്ടന്റെ മുൻപിൽ ഞാൻ ജയിച്ചു.. എന്റെ പ്രണയവും.. !ഇനിയും മരിക്കാത്ത എന്റെ പ്രണയത്തിന്റെ ഓർമ്മയായി സ്വാതി ജീവിക്കും ഏട്ടന്റെ മുമ്പിൽ... അതിലേറെ എനിക്ക് എന്ത് വേണം..? "വരദയുടെ വാക്കുകൾ ഓരോന്നും അയാളുടെ ശക്തിയെ ചോർത്തി കളഞ്ഞു... ഒരു കുറ്റവാളിയെ പോലെ അയാൾ ശിരസ്സ് കുനിച്ചു നിന്നു.. ഇനിയും പറഞ്ഞു മതി വരാതെ വരദ അയൽകാടുതെക് നീങ്ങി...,എന്നാൽ പറയാനുള്ളതെല്ലാം രണ്ടു വാക്കിൽ പറഞ്ഞു തീർത്തു... "ഒരിക്കൽ വലിച്ചെറിഞ്ഞു കളഞ്ഞതല്ലേ അവളെ.. ഇനിയുള്ള കാലം എങ്കിലും അവളെ സ്നേഹിച്ചു, ചെയ്ത തെറ്റിന് മാപ്പിരക്കാൻ നോക്കു... അങ്ങനെയെങ്കിലും ഏട്ടനോട്ള്ള എന്റെ വെറുപ്പ് ഒന്ന് ആറുമോന്നു നോക്കട്ടെ... " വരദ മറുപടിക്ക് കാക്കാതെ തിരിച്ചു നടന്നു... മുഖം തുടച് വരദ ഉമ്മറത്തേക് വന്നു.. "അമ്മ പോവാം.. " അരുൺ പറഞ്ഞു.. "ഉം.. " അവർ സ്വാതിയെ ഒന്ന് കൂടി നോക്കി.. പുഞ്ചിരിയോടെ ആദർശിനോട് ചേർന്ന് നിൽക്കുകയായിരുന്നു അവൾ.. വരദ പടികൾ കയറി ഒന്ന് കൂടി അവളുടെ അടുത്ത് ചെന്നു.. പതിയെ പറഞ്ഞു.. "അമ്മ വരും.. അധികം വൈകാതെ...ഇനി അമ്മക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടം ആണ്.. " അവർ മതി വരാതെ പരസ്പരം നോക്കി നിന്നു.. ശേഷം സ്വാതിയുടെ നെറുകയിൽ ഒരു സ്നേഹചുംബനം ചാർത്തി യാത്ര പറഞ്ഞു.. അവർ ദൂരെ മറയും വരെ സ്വാതി നോക്കി നിന്നു ആദർശിന്റെ കൈകൾ അവളുടെ തോളിൽ പതിഞ്ഞതും അവൾ അയാളിലേക് ചാഞ്ഞു.. പരസ്പരം ഒരു പുഞ്ചിരി കൈമാറി അവരും യാത്ര തുടർന്നു.. അവരുടെ ജീവിതത്തിലേക്ക്..... ☺ thank you all... by banu...
18.5k views
19 hours ago
ഈ പാർട്ട് പോസ്റ്റ് ചെയ്യാൻ വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു... സോറി ഫ്രണ്ട്സ്... *💖CrAzY lOvE💓* _Part.7_ ✍ Mubashira MSKH സഫുവും സൈറയും കൂടി ഓന്റെ ഇടവും വലവും നിന്നോണ്ട് ഓനോട് കെഞ്ചുന്നത് ഒന്നും ഓൻ വക വെക്കുന്നില്ല.... ഓന്റെ നോട്ടം മുഴുവൻ നമ്മളിലാണ്... ഞാൻ എന്താ പറയാൻ പോകുന്നതെന്ന് മാത്രമാണ് അവന്റെ ചിന്ത....നമ്മള് ഒന്നും മിണ്ടാൻ നിന്നില്ല.... പക്ഷെ അവൻ പറയുന്ന കാര്യം കേട്ടപ്പോ മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് എനിക്ക് തോന്നി.... "ഓക്കേ... നമ്മുടെ ഇത്രെയും കാലത്തേ പരിചയം വെച്ച് ഞാൻ ഇത് ആർക്കും കാണിച്ച് കൊടുക്കാതെ ഇപ്പോ തന്നെ ഡിലീറ്റ് ചെയ്യാം.... പക്ഷെ...." "പക്ഷെ....?" സൈറയും സഫുവും കൂടി ഒരുമിച്ച് ഓനോട് അത് ചോദിച്ചതും ഓൻ ചിരിച്ചോണ്ട് എന്നെ ഒന്ന് നോക്കി... പകരം നമ്മള് എന്താ എന്ന ഭാവത്തിൽ ഓനെ നോക്കി പുരികം പൊന്തിച്ചു... "പക്ഷെ.... ഇതൊക്കെ ഞാൻ ചെയ്യണമെങ്കിൽ നിങ്ങളെ ഈ ഫ്രണ്ട് ഇന്ന് എന്റെ കൂടെ പുറത്തേക്ക് വരണം..." ഓൻ പറയുന്നത് കേട്ട് ഞങ്ങളാകെ ഷോക്കായി അവനെ നോക്കി... സൈറയും സഫുവും എന്നെയും അവനെയും മാറി മാറി നോക്കിയിട്ട് ഓനെ വീണ്ടും സോപ്പിടാൻ നോക്കാണ്... "ഷാനുക്ക.... എന്താ ഈ പറയുന്നേ...? അവള് എങ്ങനെ ഇങ്ങളെ കൂടെ വരാ...? അവളെ കുറിച്ച് എല്ലാം ഇങ്ങൾക്ക് അറിയുന്നത് അല്ലെ...?" സൈറയാണ്. "അതിന് എന്താ സൈറ... ഇന്നൊരു ദിവസം എന്റെ കൂടെ ഇവള് പുറത്തേക്ക് വന്നാൽ ഓളെ ഇക്ക ഓളെ ഇട്ടേച്ച് പോകോ....? ആ പേടി അവൾക്കുണ്ടെങ്കിൽ അവള് വരണ്ടാട്ടോ... ഞാൻ നിർബന്ധിക്കില്ല... പകരം ഇതൊക്കെ ഞാൻ അങ്ങ് ഓഫീസിൽ ഏൽപ്പിക്കും അത്രേ ചെയ്യൂ...." ആ വായിനോക്കി പറയുന്നത് ഒക്കെ കേട്ടിട്ട് എനിക്ക് ആകെ എരിഞ്ഞ് കേറാൻ തുടങ്ങി... ഇതുവരെ അവനോട് തോന്നിയ ഇഷ്ടം പോലും ദേഷ്യമായി മാറാൻ അധികം ടൈം ഒന്നും വേണ്ടി വന്നില്ല... "ദേ വല്ലാണ്ട് വിളച്ചില് എടുക്കണ്ട... താൻ പറഞ്ഞെന്ന് കരുതിയോ ഭീഷണിപ്പെടുത്തിയെന്ന് വെച്ചോ ഞാൻ തന്റെ കൂടെ വരുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതണ്ട.... പിന്നെ നിന്നെ പോലെയുള്ള ഒരുത്തന്റെ കൂടെ ഊര് ചുറ്റാൻ വരാൻ മാത്രം ഞാൻ അത്രക്ക് മണ്ടിയല്ല... ഇയാള് ഈ വീഡിയോ ഒക്കെ ഓഫീസിൽ കാണിച്ച് കൊടുക്കുമെന്നല്ലേ പറഞ്ഞത്...? എന്നാ പിന്നെ അത് അങ്ങ് ചെയ്‌തോ... ഇതിന്റെ പേരിൽ എന്ത് ഭവിഷ്യത്ത് വന്നാലും ഞങ്ങള് അങ്ങ് സഹിച്ചു... തനിക്ക് എന്ത് ചെയ്യാൻ പറ്റാ എന്ന് വെച്ചാ ചെയ്യ്... സൈറാ... സഫു... വാ...." എന്നൊക്കെ കൂടി ഒരൊറ്റ ശ്വാസത്തിൽ പെട്ടെന്ന് അവനോട് പറഞ്ഞ് നിർത്തിയിട്ട് ഞാൻ അവരെയും കൊണ്ട് അവിടന്ന് പോകാൻ നിന്നതും പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു... എടുത്ത് നോക്കിയപ്പോ കാക്കയാണ് വിളിക്കുന്നത്... സാധാരണ ഈ നേരത്ത് വിളിക്കാറില്ലാത്തത് കൊണ്ട് എന്തോ അത്യാവശ്യം കാണുമെന്ന് ഞാൻ അപ്പോഴേ ഊഹിച്ചു... അതോണ്ട് അവരിൽ നിന്നും ഒരല്പം മാറി നിന്ന് ഞാൻ കോൾ അറ്റൻഡ് ചെയ്തു.... "ഹലോ... കാക്കാ... എന്താ ഈ നേരത്ത് ഒരു വിളി.... സാധരണ ഇത് പതിവ് ഇല്ലാത്തത് ആണല്ലോ... എന്താ കാര്യം...?" "പ്രത്യേകിച്ച് കാരണമൊന്നുമില്ല റൈനു... നാളെയും മറ്റന്നാളും നിനക്ക് ലീവ് അല്ലെ... അപ്പോ ഞാൻ ഇന്ന് വരും നിന്നെ കൊണ്ട് പോകാൻ... റെഡിയായി നിന്നോണ്ടി എന്ന് പറയാൻ വിളിച്ചതാ... ഇവിടെ ഉമ്മാക്ക് പുന്നാര മോളെ കാണാൻ ഒരു പൂതി... രണ്ടാഴ്ച ആയില്ലേ നീ ഇങ്ങോട്ട് വന്നിട്ട് അതാണ്...." "എനിക്കും നിങ്ങളെ ഒക്കെ കാണാൻ കൊതിയാവുന്നുണ്ട് കാക്ക... അതോണ്ട് ഇന്ന് നേരത്തെ വരണേ..." എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ എന്റെ പിറകിൽ ആ വായിനോക്കി രണ്ടും കയ്യും കെട്ടി എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു... അപ്പോ തന്നെ ഞാൻ കാക്കാനോട് ക്ലാസ് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെക്കാൻ നിന്നതും ആ വായിനോക്കി എന്റെ ഫോൺ കയ്യീന്ന് തട്ടിപ്പറിച്ച് വാങ്ങി... എന്നിട്ട് ഫോൺ കാതോട് അടുപ്പിച്ചിട്ട് എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ഓൻ കാക്കാനോട് സംസാരിച്ച് മുന്നോട്ട് നടന്നു... അത് കണ്ടപ്പോ എനിക്ക് അതിലേറെ ദേഷ്യം വന്നു... ഫോണിങ്ങോട്ട് താടാ എന്ന് പറഞ്ഞ് നമ്മള് ഓന്റെ പിറകെ പോകാൻ നിന്നതും സൈറയും സഫുവും കൂടി എന്നെ അവിടെ പിടിച്ച് വെച്ചു... "റൈനു... നീ ഞങ്ങള് പറയുന്നത് കേൾക്കില്ലേ മുത്തെ...?" സഫുവാണ്. "ആ വീഡിയോ എങ്ങാനും ഓൻ ഇവിടെ ഉള്ളോരെ കാണിച്ചാൽ അതോടെ ഞങ്ങളെ പഠിപ്പ് നിൽക്കും... പിന്നെ നിനക്ക് തന്നെ അറിയാലോ അടുത്ത മാസം എന്റെ കല്യാണം ആണെന്ന്... ഇത് എങ്ങാനും ഒരു ഇഷ്യൂ ആയി ഇർഫുക്കാന്റെ ഫാമിലി എങ്ങാനും അറിഞ്ഞാൽ.... എനിക്ക് ഓർക്കാൻ കൂടി വയ്യെടി...." എന്ന് പറഞ്ഞ് സൈറ കരച്ചിലിന്റെ വക്കോളാം എത്തിയിട്ടുണ്ട്... എന്താ രണ്ടും കൂടി പറഞ്ഞ് വരുന്നതെന്ന് ഏകദേശം പിടി കിട്ടിയെങ്കിലും നമ്മള് ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിന്നു... "അതോണ്ട് ഷാനുക്ക പറയുന്ന പോലെ ചെയ്ത് നീ ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കണം.... പ്ലീസ് ഡി... ഇല്ലേൽ എന്റെ പഠിപ്പ് എന്റെ ഉപ്പ അതോടെ നിർത്തും... പ്ലീസ് റൈനു...." എന്ന് സഫുവും കൂടി പറഞ്ഞപ്പോ എന്താ പറയേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ മോന്തയും വീർപ്പിച്ച് ആ വായിനോക്കിയെ നോക്കിയപ്പോ എന്റെ കാക്കാനോട് എന്തൊക്കെയോ ഫോണിൽ സംസാരിക്കുന്നത്... അവൻ എന്തൊക്കെയാകും കാക്കാനോട് എഴുന്നള്ളിക്കുന്നതെന്ന് അറിയാൻ വേണ്ടി ഞാൻ അവന്റെ അടുത്തേക്ക് ചെന്നതും പിന്നാലെ നമ്മളെ ചങ്ക്സും വന്നു... "അപ്പോ ഞാൻ പറഞ്ഞ് വന്നത് ഹാരിസിന് മനസ്സിലായെന്ന് കരുതുന്നു... ഞാൻ പറഞ്ഞത് ഒന്നും മറക്കരുത്..." എന്നൊക്കെ അവൻ പറയുന്നത് കേട്ടതും നമ്മള് അപ്പോ തന്നെ അവന്റെ കയ്യീന്ന് ഫോൺ തട്ടി പറിച്ച് വാങ്ങിയിട്ട് കോൾ കട്ട് ചെയ്തു... എന്നിട്ട് ഓനെ തുറുക്കനെ നോക്കി കൊണ്ട് പല്ലിറുമ്പി.... "എന്തൊക്കെയാടോ താൻ എന്റെ കാക്കാനോട് പറഞ്ഞത്...?" "നിന്നോട് എന്താണോ പറഞ്ഞെ... അത് തന്നെയാ നിന്റെ കാക്കാനോടും പറഞ്ഞെ..." യാതൊരു കൂസലുമില്ലാതെ ഓൻ പറയുന്നത് കേട്ടപ്പോ നമ്മള് ഞെട്ടി തരിച്ച് പോയി... കാരണം ഇവൻ പറയുന്നത് ഒക്കെ കേട്ടിട്ട് എന്താകും കാക്ക ഇവന് നൽകിയ മറുപടിയെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... എന്റെ നിക്കാഹ് കഴിഞ്ഞിട്ടില്ലെന്ന വിവരം കാക്ക ഇവനോട് പറഞ്ഞ് കാണോ എന്നൊന്ന് ഞാൻ സംശയിച്ചെങ്കിലും ഓന്റെ നോട്ടവും സംസാരവും കണ്ടിട്ട് അത് അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായി... അതോണ്ട് നമ്മള് പിന്നെ അവിടെ നിന്ന് അധികം വാചകം ഒന്നും അടിക്കാൻ നിക്കാതെ വേഗം ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങിയതും അവൻ എന്റെ മുന്നിൽ ഒരു തടസ്സമായി വന്ന് നിന്നിട്ട് എന്നെയും എന്റെ ചങ്ക്സിനെയും ഒന്ന് നോക്കി.... "ഹാ... നിങ്ങള് അങ്ങനെ പോകാൻ ആയിട്ടില്ലല്ലോ മക്കളെ... നീ ഇന്ന് എന്റെ കൂടെ പുറത്തേക്ക് വരോ ഇല്ലയോ എന്ന് പറഞ്ഞിട്ട് ഇവിടന്ന് പോയാൽ മതി..." "ഞാൻ തന്റെ കൂടെ എങ്ങോട്ടും വരാൻ പോണില്ല... ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക് പോകാണ്... എന്നെ കൊണ്ട് പോകാൻ എന്റെ കാക്ക വരും... അതോണ്ട് ആ പൂതിയും വെച്ച് എന്റെ പിറകെ നടക്കാൻ നോക്കണ്ട..." "ഓ... അപ്പോ നീയിന്ന് നാട്ടിലേക്ക് പോകാണല്ലേ... അപ്പോ ഓക്കേ... നീയെന്റെ കൂടെ പുറത്തേക്ക് വരണ്ട... പകരം...." എന്ന് പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ ഒന്ന് പിറകോട്ട് നടന്നിട്ട് ഓനെ ഉറ്റു നോക്കി... "പകരം... നിന്റെ ഫോൺ ഒന്ന് എനിക്ക് തരണം..." ഓൻ പറയുന്നത് കേട്ടിട്ട് എന്തിന് എന്ന നിലയിൽ ഞങ്ങള് മൂന്നും അവനെ നോക്കി കൊണ്ട് നിന്നപ്പോ ഓൻ എന്റെ കയ്യീന്ന് ഫോൺ വാങ്ങിയിരുന്നു... "ഇതിന്റെ ലോക്ക് ഒന്ന് തുറന്നെ റൈനു..." എന്ന് അവൻ നമ്മളോട് പറഞ്ഞപ്പോ നമ്മള് രണ്ട് കയ്യും കെട്ടി ഓനെ നോക്കി കൊണ്ട് ഇല്ലെങ്കിലോ എന്ന ഭാവത്തിൽ നിന്നു... അത് കണ്ട് ഓൻ ഒന്ന് ചിരിച്ചിട്ട് എന്റെ ഫോണിലേക്ക് നോക്കി കൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോ സൈറയും സഫുവും കൂടി എന്റെ ഇടവും വലവും നിന്നോണ്ട് പറഞ്ഞ് കൊടുക്കടി പ്ലീസ് എന്ന് പറഞ്ഞ് കെഞ്ചാൻ തുടങ്ങി... അവരെ കെഞ്ചൽ കേട്ടിട്ട് നമ്മള് അപ്പോ തന്നെ ഫോൺ അവന്റെ കയ്യീന്ന് വാങ്ങിയിട്ട് ലോക്ക് തുറന്ന് തിരിച്ച് കൊടുത്തു... ഓൻ ഫോണിലേക്ക് നോക്കി ചിരിച്ചോണ്ട് ഗാലറി തുറന്നിട്ട് നമ്മളെ ഓരോരോ പോസിലുള്ള ഫോട്ടോസ് ഒക്കെ എടുത്ത് നോക്കി ചിരിച്ചു... "നിക്കാഹ് കഴിഞ്ഞെന്ന് പറഞ്ഞിട്ട് ഇതിൽ ഒന്നും നിന്റെ കെട്ട്യോന്റെ ഒരൊറ്റ ഫോട്ടോസും കാണുന്നില്ലല്ലോ... പോരാത്തതിന് നിക്കാഹിന്റെയോ മിട്ടായി കൊടുക്കലിന്റെയോ ഒന്നും ഫോട്ടോസ് ഇല്ല... അവന്റെ ഒരൊറ്റ ഫോട്ടോ പോലും കാണുന്നില്ല...." എന്ന് പറഞ്ഞ് ഓൻ ഫോണിൽ നിന്ന് നമ്മളെ നേരെ നോട്ടം തെറ്റിച്ചപ്പോ ഞാൻ ഒന്ന് പകച്ച് പോയി... പിന്നെ നമ്മക്ക് പെട്ടെന്ന് പെട്ടെന്ന് കള്ളം പറയാൻ കിട്ടുന്നത് കൊണ്ട് തന്നെ തലയിൽ ഉദിച്ചത് അവനോട് വിളമ്പി... "അത് എന്റെ ന്യൂ ഫോൺ ആണ് ഇത്... ഇക്കാൻറെ ഫോട്ടോസ് ഒക്കെ എന്റെ പഴയ ഫോണിലാ... അതിലെ മെമ്മറി ഒക്കെ വീട്ടിലാ... അതൊന്നും ഇതിലേക്ക് ആക്കിയിട്ടില്ല..." ഒട്ടും പതറാതെ ഞാൻ അത് പറഞ്ഞോണ്ട് സൈറയേയും സഫുവിനെയും ഒന്ന് നോക്കിയപ്പോ അവറ്റകൾ നമ്മളെ നോക്കി കൊണ്ട് എന്തോന്നാടി എന്നൊരു ഭാവമായിരുന്നു... നമ്മളെ മറുപടി കേട്ടപ്പോ അവൻ അപ്പോഴും ഓരോരോ സംശയങ്ങളും കൊണ്ട് ഇറങ്ങി... "എന്നാലും.... സ്വന്തം കെട്ട്യോന്റെ കൂടെ നിന്നിട്ടുള്ള ഒരു ഫോട്ടോസും ഇല്ലെന്ന് പറയുമ്പോ.... അറ്റ്ലീസ്റ്റ് ഇപ്പോ ദുബായിൽ ഇരിക്കുമ്പോ അയച്ച് തന്ന ഒരു പിക് എങ്കിലും കാണണ്ടേ...." എന്തൊക്കെയോ സംശയങ്ങൾ ഇതിനോടകം അവനിൽ കൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കിയതും ഞാൻ പെട്ടെന്ന് തന്നെ അവനിൽ നിന്നും ഫോൺ വാങ്ങാൻ ഒരു ശ്രമം നടത്തി നോക്കി... ബട്ട് ആ വായിനോക്കി അപ്പോഴേക്കും അവന്റെ കൈ മേൽപ്പോട്ട് ഉയർത്തിയിട്ട് എന്നെ നോക്കി കണ്ണുരുട്ടി... എന്നിട്ട് വീഡിയോന്റെ കാര്യം പറഞ്ഞ് വീണ്ടും നമ്മളെ അടങ്ങി നിർത്തിച്ചു... അത് കണ്ട് നമ്മള് ഓനെ നോക്കി പല്ലിറുമ്പി മുഖം തിരിച്ചത് കണ്ട് ഓൻ ചിരിച്ചോണ്ട് നമ്മളെ ഫോണിലേക്ക് തന്നെ നോട്ടം തെറ്റിച്ചു... എന്നിട്ട് അതിൽ നിന്ന് അവന്റെ ഫോണിലേക്ക് കോൾ ചെയ്തിട്ട് നമ്മളെ നമ്പർ ഓൻ സേവ് ചെയ്ത് തിരിച്ച് നമ്മക്ക് തന്നെ അവൻ ഫോൺ തന്നു... "എനിക്ക് കിട്ടേണ്ടത് കിട്ടി... ഇനി നിങ്ങള് പൊയ്ക്കോ..." ഓന്റെ ഡയലോഗ് കേട്ടിട്ട് എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്... പക്ഷെ എന്താ പറയേണ്ടതെന്ന് കിട്ടുന്നില്ല... അതോണ്ട് നമ്മള് ഒന്നും മിണ്ടാതെ കയ്യും കെട്ടി താഴേക്ക് നോക്കി നിന്നെങ്കിലും സൈറയും സഫുവും കൂടി അവന്റെ അടുത്തേക്ക് ചെന്നു.... "ഷാനുക്ക... ഇങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയില്ലേ ഇനിയെങ്കിലും ആ വീഡിയോ ഒന്ന് ഡിലീറ്റ് ചെയ്തൂടെ... പ്ലീസ്...." "സോറി സൈറ... എനിക്ക് അത്ര പെട്ടെന്ന് ഒന്നും ഇത് ഡിലീറ്റ് ആക്കാൻ പറ്റില്ല... ഇത് വെച്ച് എനിക്ക് ഒരുപാട് കളിക്കാൻ ഉള്ളതാ... എന്ന് കരുതി നിങ്ങള് പേടിക്കൊന്നും വേണ്ട... ഈ വീഡിയോസ് ഒന്നും ഞാൻ ആർക്കും കാണിച്ച് കൊടുക്കാനും പോണില്ല ഡിലീറ്റ് ചെയ്യാനും പോണില്ല... അതോർത്ത് ആരും വിഷമിക്കണ്ടട്ടോ..." എന്നും പറഞ്ഞ് ഓൻ എന്നെ നോക്കി ചിരിച്ചോണ്ട് അവിടന്ന് പോയതും അവറ്റകൾ രണ്ടും കൂടി ഓനെ പ്രാകാൻ തുടങ്ങി... നമ്മള് ആണെങ്കിൽ അവളുമാര് പറയുന്നത് ഒന്നും കേൾക്കുന്നത് പോലുമില്ല... എന്താകും ഓൻ കാക്കാനോട് പറഞ്ഞിട്ടുണ്ടാവാ എന്ന ചിന്ത മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്... ★★★★★★★★★★★★★★★★★★★ ഇന്നലെ യൂണിയന്റെ ഇനോഗ്രഷൻ നടക്കുന്നത് കൊണ്ട് നേരത്തെ തന്നെ കോളേജിലേക്ക് വന്നിരുന്നു... എന്നിട്ട് പ്രോഗ്രാമിന് വേണ്ട തയ്യാറെടുപ്പുകളും അതിഥികൾക്ക് വേണ്ട സൗകര്യങ്ങളും ഒക്കെ ഒരുക്കാൻ വേണ്ടി ഓഡിറ്റോറിയത്തിലേക്ക് ചെന്നു... അവിടന്ന് നമ്മളെ കൊണ്ട് പറ്റുന്ന എല്ല പണിയും ചെയ്ത് തീർത്ത് ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങുമ്പോഴാണ് കോളേജിന്റെ പിറകിലൂടെ 3 ഗേൾസ് പോകുന്നത് കണ്ടത്.... ഈ സമയത്ത് ബാഗും കൊണ്ട് കോളേജിന്റെ ആ വഴിക്ക് ചെല്ലണമെങ്കിൽ അത് അത്ര നല്ല ഉദ്ദേശത്ത് കൂടിയല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... അതോണ്ട് തന്നെ അവര് അറിയാതെ അവരെ ഫോളോ ചെയ്ത് ഞാനും പോയി... അപ്പോ അവര് മൂന്നും കൂടി മതില് ചാടാൻ വേണ്ടി കഷ്ടപ്പെടായിരുന്നു... എന്തായാലും ഇവരെ മൂന്ന് പേരെയും കയ്യോടെ പിടിക്കണം എന്നുള്ളത് കൊണ്ട് ഞാൻ അതൊക്കെ ഫോണിൽ പകർത്തി... അപ്പോഴാണ് ഞാൻ ആ മൂന്നിന്റെയും ശരിക്കും ശ്രദ്ധിച്ചത്... റൈനുവും സഫുവും സൈറയും ആയിരുന്നു അത്... അവറ്റകൾ മൂന്നും കൂടി ഈ നേരത്ത് ക്ലാസ് നടക്കുമ്പോ എങ്ങോട്ടാകും എന്ന് ചിന്തിച്ചോണ്ട് സമയം വൈകിക്കാതെ അവരെ പിന്നാലെ ഞാനും ചെന്നു... ഒടുക്കം തിയേറ്ററിൽ കേറി സിനിമയും കണ്ട് കയ്യടിച്ചും കൂവിയും വിസിലടിച്ചുമൊക്കെ ഇറങ്ങി വരുന്ന അവരെ കണ്ടപ്പോ അത് എന്റെ ഫോണിൽ പകർത്താതിരിക്കാൻ എനിക്ക് തോന്നിയില്ല... എന്തായാലും ഇത് എനിക്ക് ഗുണമേ ചെയ്യൂ എന്ന് എനിക്ക് ഉറപ്പായിരുന്നു... അതോണ്ട് ഈ വീഡിയോ കാര്യം ഞാൻ ആരോടും മിണ്ടിയില്ല... പ്രോഗ്രാമിന്റെ ഇടയിൽ വന്നതിന് അവന്മാരൊക്കെ നമ്മളോട് ദേശ്യപ്പെട്ടെങ്കിലും ഒരു സോറി പറഞ്ഞപ്പോ അത് പോയി... ഞാൻ അപ്പോഴും ഇത് വെച്ച് എന്ത് കളി കളിക്കുമെന്ന് ആലോചിച്ച് നിൽക്കേന്നു... ഇന്ന് അവളുമാരെ മൂന്നിനെയും കയ്യോടെ കിട്ടിയപ്പോ അവർക്കിട്ട് ഒന്ന് ആഞ്ഞ് തന്നെ വീശി നോക്കി... ബട്ട് റൈനുവിന് മാത്രം അത് കൊള്ളേണ്ടിടത്ത് കൊണ്ടില്ല... നമ്മളോട് നീയെന്താന്ന് വെച്ചാ ചെയ്‌തോ എന്നൊക്കെ അവള് പറഞ്ഞപ്പോ എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും ഇല്ലെന്നു... അപ്പോഴാണ് അവളെ കാക്ക വിളിച്ചിട്ട് ഓള് ഞങ്ങളിൽ നിന്നും അല്പം മാറി നിന്ന് അവനോട് സംസാരിക്കാൻ പോയത്.... സഫുവിനും സൈറക്കും ഇത് വീട്ടിൽ അറിഞ്ഞാൽ വലിയ പ്രോബ്ലം ആകുമെന്ന് അറിയുന്നോണ്ട് തന്നെ നമ്മളെ സോപ്പിടാൻ നോക്കുന്നുണ്ട്... പക്ഷെ നമ്മക്ക് വേണ്ടത് അവള് കെഞ്ചുന്നത് ആയതോണ്ട് അവളുമാരോട് റൈനുവിനോട് വന്ന് എന്നെ സോപ്പിടാൻ പറ എന്ന് പറഞ്ഞ് ഞാൻ അവളെ അടുത്തേക്ക് ചെന്നു... എന്നെ കണ്ടതും അവള് വേഗം കോൾ കട്ടാക്കാൻ നോക്കിയതും ഞാൻ അവളെ കയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് ഓളെ കാക്കാനോട് സംസാരിച്ചു... സത്യം പറഞ്ഞാൽ എന്താ സംസാരിക്കേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലെന്നു... അതോണ്ട് ആദ്യമൊക്കെ ബ ബ്ബ ബ്ബ പറയായിരുന്നു ഞാൻ.... അപ്പോഴാണ് ഞാൻ റൈനുവിനെ നോക്കിയത്... ഓളെ ചുറ്റും നിന്ന് സഫുവും സൈറയും കൂടി ഓളെ കൺവിൻസ് ചെയ്യിക്കാൻ നോക്കുന്നത് കണ്ടപ്പോ ഞാൻ അറിയാതെ തന്നെ ഹാരിസിനോട് പറഞ്ഞ് പോയി എനിക്ക് അവളെ ഇഷ്ടാണെന്... നിക്കാഹ് കഴിഞ്ഞ പെണ്ണായത് കൊണ്ടും ഒരു ആങ്ങളയോട് തന്നെ ഈ കാര്യം പറഞ്ഞത് കൊണ്ടും അടി ഏത് വഴിയിൽ നിന്നാകും വരാ എന്ന് പറയാനേ പറ്റില്ല... പക്ഷെ ഞാൻ ആ നേരത്ത് അതൊന്നും ചിന്തിക്കാതെ റൈനുവിനോട് പറഞ്ഞതൊക്കെ ഹാരിസിനോടും പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞാൽ തെറിയാകും മറുപടിയെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി പോയി... പകരം ഒരു അടക്കി പിടിച്ച ചിരിയാണ് ഞാൻ കേട്ടത്... എന്താണെന്ന് മനസ്സിലാകാതെ ഞാൻ ഹലോ എന്ന് പറഞ്ഞപ്പോ അവിടന്ന് ചിരി നിർത്തിയിട്ട് ഇത്തിരി ഗൗരവത്തിൽ തന്നെ അവൻ മറുപടി തന്നു... അവന്റെ പേര് ഹാരിസ് ആണെന്നും ഒരു മെക്കാനിക്ക് ആണെന്നും എന്നെ ഒന്ന് നേരിട്ട് കാണണമെന്നും... ആദ്യം അത് എനിക്കുള്ള ട്രാപ് ആണോ എന്ന് ഞാൻ സംശയിച്ചെങ്കിലും അവൻ തന്നെ ഇങ്ങോട്ട് കേറി പറഞ്ഞ സ്ഥിതിക്ക് ഞാനും ഓക്കേ പറഞ്ഞു... അപ്പോ ഇന്ന് വൈകിട്ട് റൈനുവിനെ കൊണ്ട് പോകാൻ ഹാരിസ് വരുമ്പോ എന്നെ കാണണം എന്ന് പറഞ്ഞു... ഞാൻ ഓക്കേ എല്ലാം പറഞ്ഞ പോലെ എന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ എന്നെ തന്നെ രൂക്ഷമായി നോക്കുന്ന റൈനുവിനെയാണ് കണ്ടത്... ഹാരിസിന് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോഴും അവന്റെ സംസാരത്തിന്റെ രീതി കേട്ടപ്പോഴും എനിക്ക് എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്ത പോലെ തോന്നി... അത് എന്താകുമെന്ന് ക്ലിയർ ചെയ്യാനാ റൈനുവിന്റെ കയ്യീന്ന് ഫോൺ വാങ്ങിയിട്ട് ഗാലറി എടുത്ത് നോക്കിയത്... അതിൽ അവളുടെയും ഫ്രണ്ട്സിന്റെയും ഫാമിലിന്റെയും ഫോട്ടോസ് ഉണ്ടെന്ന് അല്ലാതെ നിക്കാഹ് കഴിഞ്ഞതിന്റെയോ മിട്ടായി കൊടുക്കൽ നടന്നതിന്റെയോ ഒന്നും ഒരു ഫോട്ടോസും ഉണ്ടായിരുന്നില്ല... പോരാത്തതിന് അവളെ ചെക്കൻ ആണെന്ന് തോന്നിപ്പിക്കുന്ന ഒരുത്തന്റെ ഫോട്ടോയും ഞാൻ അതിൽ കണ്ടില്ല... എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ഒരു മിസ്റ്റേക്ക് പോലെ തോന്നി... അതോണ്ടാണ് അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്... അവള് അതിന് ഒന്ന് പരുങ്ങി കൊണ്ട് എന്റെ കയ്യീന്ന് ഫോൺ തട്ടി പറിച്ച് വാങ്ങാൻ നോക്കിയപ്പോ തന്നെ കാര്യങ്ങൾ ഏകദേശം പിടി കിട്ടിയ പോലെ തോന്നി... അവളെ നമ്പറിൽ നിന്ന് എന്റെ ഫോണിലേക്ക് ഒരു മിസ്സ് കോൾ ചെയ്തിട്ട് ഞാൻ നമ്പർ സേവ് ചെയ്ത് വെച്ചിട്ട് അവൾക്ക് തന്നെ ഫോൺ തിരികെ നൽകി... എന്തൊക്കെയോ അവള് ഒളിക്കുന്നത് പോലെയൊക്കെ തോന്നുന്നുണ്ട്... അവള് ഇനി കള്ളം പറഞ്ഞതാണോ അവളെ നിക്കാഹ് കഴിഞ്ഞു എന്ന്... അപ്പോ ആ മാല...? ഈ ഫൈസൽ എന്ന് പറയുന്ന ആള്.... ഇതൊക്കെ എന്താകും... ഇതിനൊക്കെ ഉള്ള മറുപടി ഹാരിസിൽ നിന്ന് അറിയണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് ഞാൻ വൈകുന്നേരമാകാൻ കാത്തിരുന്നു... എന്തായാലും അവള് എന്തൊക്കെയോ മറച്ച് വെക്കുന്നുണ്ടെന്നുള്ളത് ഉറപ്പാ... അതെന്താകുമെന്ന് കണ്ട് പിടിക്കണം... പോരാത്തതിന് ഈയിടെയായി അവളോട് കൂടുതൽ അടുപ്പവും എനിക്ക് തോന്നുന്നുണ്ട്... അത് എന്താണെന്ന് മനസ്സിലാകുന്നില്ല... എന്തായാലും ഇതിനുള്ള മറുപടി ഒക്കെ എനിക്ക് ഹാരിസിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നു... അവനോട് തന്നെ ചോദിച്ച് നോക്കണം... ★★★★★★★★★★★★★★★★★★★ "ഡി റൈനു.... എന്താ അനക്ക് പറ്റിയെ... ഷാനുക്ക പോയപ്പോ തൊട്ട് നീയെന്തൊക്കെയോ ചിന്തയിൽ ആണല്ലോ... എന്താടി കാര്യം...?" സൈറയാണ്. "സൈറ.... ആ വായിനോക്കിക്ക് എന്തൊക്കെയോ സംശയം ഉള്ള പോലെ തോന്നുന്നു... ഫോണിൽ ഫോട്ടോസ് കാണാത്തോണ്ട് ഞാൻ പറഞ്ഞത് ഒക്കെ കള്ളമാണെന്ന് അവൻ മനസ്സിലാക്കിയിട്ട് ഉണ്ടാകോ എന്നൊരു തോന്നൽ..." വൈകിട്ട് ഹോസ്റ്റലിൽ എത്തി വീട്ടിലേക്ക് പോകാൻ വേണ്ടി റെഡിയായി കൊണ്ടിരിക്കുന്നതിനിടക്ക് ഞാൻ അവർക്ക് മറുപടി നൽകി... "എനിക്കും ആ സംശയം ഉണ്ട് റൈനു... ഷാനുക്ക എന്തൊക്കെയോ നിന്നെ കുറിച്ച് അറിഞ്ഞിട്ടുണ്ട്...." "അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ ഇവളെ കാക്കാനോട് ഷാനുക്ക അങ്ങനെ ഒക്കെ പറഞ്ഞത്...? അപ്പോ ഒന്നും അറിഞ്ഞ് കാണാൻ വഴിയില്ല സഫു...." "പക്ഷെ സൈറ.... ഷാനുക്ക എന്താ ഓളെ കാക്കാനോട് പറഞ്ഞതെന്ന് നമ്മള് കേട്ടിട്ടില്ലല്ലോ... പിന്നെ എങ്ങനെ ഉറപ്പിക്കാൻ പറ്റും ഒന്നും അറിഞ്ഞിട്ടില്ലെന്ന്..." " നീ പറഞ്ഞതും ശരിയാ സഫു..... എടി റൈനു ഷാനുക്ക വല്ലതും അറിഞ്ഞിട്ടുണ്ടെങ്കിൽ നീ പെട്ട് പോകുമല്ലോ മോളെ..." "ഡി... പേടിപ്പിക്കല്ലേ.... അത്ര പെട്ടെന്ന് ഒന്നും ഞാൻ പേടിക്കില്ല... എനിക്ക് അവനെ പേടിയുമില്ല.... അവൻ ഇനി അത് അറിഞ്ഞാൽ തന്നെ എനിക്ക് പുല്ലാണ്... ഞാൻ പറഞ്ഞത് ഒക്കെ കേട്ട് വിശ്വസിച്ച അവന്മാര് മണ്ടൻ... അല്ലാതെ ഞാൻ എന്ത് പറയാനാ....?" "ഡി നീ വല്ലാതെ അവരെ അങ്ങനെ പുച്ഛിച്ച് തള്ളണ്ട.... മൂർക്കൻ പാമ്പിനെയാ നീ നോവിച്ച് വിട്ടത് അത് തിരിച്ച് കൊത്തില്ലെന്ന് എന്താ ഇത്ര ഉറപ്പ്...?" സൈറയാണ്. "ശരിയാ... ഷാനുക്ക അത് അറിഞ്ഞിട്ടുണ്ടെങ്കിൽ നിനക്ക് ഇട്ട് ഒരു പണി എത്രെയും പെട്ടെന്ന് തന്നെ കിട്ടും..." രണ്ടും കൂടി ചേർന്ന് നമ്മളെ ഉള്ള ധൈര്യം കൂടി കളയാൻ നോക്കിയെങ്കിലും നമ്മളത് കാര്യമാക്കിയില്ല... എന്നാലും അവര് പറഞ്ഞ പോലെ സൂക്ഷിക്കുന്നത് നല്ലത് ആണെന്ന് എനിക്കും തോന്നി... ആദ്യം കാക്കാനോട് എന്താ അവൻ പറഞ്ഞതെന്ന് അറിയണം... അതിന് എന്താ കാക്ക അവന് നൽകിയ മറുപടി എന്നും അറിയണം... എന്നിട്ടെ എന്തും തീരുമാനിക്കാൻ പറ്റൂ.... എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചോണ്ട് ഞാൻ ബാഗ് പാക്ക് ചെയ്ത് കാക്കാക്ക് വിളിച്ചു... ഓൻ ഹോസ്റ്റലിൽ എത്താറായി ഇറങ്ങിക്കോ എന്ന് പറഞ്ഞതും അവളുമാരേയും കൂട്ടി ബാഗും എടുത്ത് വാർഡന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് പോകുന്നതിന്റെ പെർമിഷൻ ഒക്കെ വാങ്ങിച്ച് പുറത്ത് ഗാർഡനിൽ ഇരുന്ന് അവനെ വെയിറ്റ് ചെയ്തു... അപ്പോഴാണ് എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത്... എടുത്ത് നോക്കിയപ്പോ ആ വായിനോക്കിയായിരുന്നു ആള്.... "ഹലോ.... ആരാ....?" "ഹലോ... എന്റെ ശബ്ദം കേട്ടിട്ടും അനക്ക് എന്നെ മനസ്സിലായില്ലേ റൈനു.... ഞാൻ ഷംനാദാ...." ഓൻ ആണെന്ന് കേട്ടപ്പോ തന്നെ ഫോൺ കട്ടാക്കാൻ നിന്നെങ്കിലും എന്തോ മനസ്സ് അതിന് അനുവദിച്ചില്ല... അതോണ്ട് ഞാൻ അവനോട് സംസാരിച്ചു.... "എന്തിനാ വിളിച്ചേ...? എന്താ കാര്യം...?" "എന്തിനാ റൈനു നീ ഇങ്ങനെ ചൂടാകുന്നെ...? ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചതല്ലേ..." "എന്ത് കാര്യം...?" "അന്നെ കൊണ്ട് പോകാൻ അന്റെ കാക്ക വന്നോ...?" "അതെന്തിനാ നീ അറിയുന്നെ...? നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ...?" "നിന്റെ കാക്ക തന്നെയാ എന്നോട് പറഞ്ഞത് അവന് എന്നെ നേരിട്ട് കാണണം എന്തോ സംസാരിക്കാനുണ്ട് വൈകിട്ട് വന്നാൽ കാണാൻ പറ്റോ എന്ന്...?" "വാട്ട്...?" ഓൻ പറയുന്നത് കേട്ട് നമ്മള് ആകെ ഞെട്ടി... എന്തിനാകും ഇവനെ കാക്ക കാണാൻ വിളിച്ചതെന്ന് ചിന്തിച്ചിട്ട് എനിക്ക് ഒന്നും പിടി കിട്ടുന്നില്ല.... എന്റെ വാട്ട് പറച്ചിലിന്റെ ശബ്ദം കേട്ട് സഫുവും സൈറയും കൂടി കാര്യം തിരക്കിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.... "നീയെന്തിനാടി ഇങ്ങനെ കിടന്ന് അലറുന്നെ...? അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.... ഹാരിസിന് എന്നെ കാണണം എന്ന് പറഞ്ഞു... അത്രയല്ലേയുള്ളൂ...." "എ...എന്തിന്...?" "ആ.... എനിക്കറിയില്ല...." "നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ...?" "ഏയ്.... ഇങ്ങനെയൊക്കെ അല്ലെ പരിചയപ്പെടാ.... അതോണ്ട് ഞാൻ അവൻ വരുന്നതും കാത്ത് ഇവിടെ തന്നെ നില്പുണ്ട്.... അവൻ വന്നാൽ പറയണേ...?" "ഇവിടേയോ...?" "അതെ... നിന്റെ ഹോസ്റ്റലിന്റെ മുന്നിൽ ഞാനുണ്ട്.... നിന്റെ കാക്ക വരുമ്പോ അറിയിക്കണേ...." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓൻ ഫോൺ വെച്ചതും എന്തിനാ കാക്ക അങ്ങനെ ഒക്കെ പറഞ്ഞതെന്ന് ചിന്തിച്ച് തലക്ക് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... ഗാർഡനിൽ നിന്ന് ഗേറ്റിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണെങ്കിൽ ആ വായിനോക്കി അവിടെ തന്നെ നിന്നോണ്ട് ഫോണിൽ കളിക്കാണ്... കാര്യം മനസ്സിൽ ആകാതെ സൈറയും സഫുവും കൂടി എന്താന്ന് ചോദിച്ചപ്പോ അവരോട് ആ വായിനോക്കി പറഞ്ഞതൊക്കെ പറഞ്ഞ് കൊടുത്തു... അത് കേട്ടപ്പോ അവറ്റകളും നമ്മളെ പോലെ എന്തിനാകും കാക്ക അവനെ വിളിപ്പിച്ചത് എന്നായിരുന്നു ചിന്തിച്ചത്.... അപ്പോ തന്നെ കാക്ക വരുന്നത് കണ്ടതും നമ്മള് ബാഗ് പോലും എടുക്കാതെ വേഗം അവന്റെ അടുത്തേക്ക് ഓടി ചെന്നു... നമ്മളെ പരക്കം പാച്ചില് കണ്ടിട്ട് സൈറയും സഫുവും കൂടി പിന്നാലെ നമ്മളെ ബാഗും എടുത്ത് വന്നു... നമ്മള് വേഗം കാക്കാൻറെ കൂടെ ബൈക്കിൽ കയറിയിട്ട് ആ വായിനോക്കിയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് വേഗം വണ്ടി വിടെന്ന് പറഞ്ഞ് ദൃതി കൂട്ടി... "എന്താടി റൈനു നിനക്ക് ഇത്രക്ക് ദൃതി... വീട്ടിൽ ഉള്ളോരെ കാണാൻ ഇത്രക്ക് കൊതിയായോ...?" "ഓ... അതൊക്കെ പിന്നെ പറയാ... വേഗം വണ്ടിയെടുക്ക്...." "ഡി റൈനു... നിനക്ക് ഈ ബാഗ് ഒന്നും വേണ്ടേ....?" എന്ന് ചോദിച്ചോണ്ട് ഗേറ്റ് കടന്ന് വന്ന് സഫുവും സൈറയും കൂടി നമ്മക്ക് ബാഗ് തന്നപ്പോ നമ്മള് സ്വയം തലക്ക് ഒരു മേട്ടം മേടി കൊണ്ട് അത് അവരെ കയ്യീന്ന് വാങ്ങിച്ചു.... "സൈറ അടുത്ത മാസം കല്യാണമല്ലേ അന്റെ ഇർഫാൻ നാട്ടിൽ ഉണ്ടോ...?" "ഇല്ല ഹാരിസ്ക്ക... മൂപ്പര് അടുത്ത ആഴ്ച വരോള്ളു.... വന്നാൽ പിന്നെ ഞാനും ലീവാകും...." എന്ന് പറഞ്ഞ് സൈറ ഒന്ന് ചിരിച്ചു... അപ്പോഴാണ് ഞാൻ ആ വായിനോക്കിയെ ശ്രദ്ധിച്ചത്... ഞങ്ങളെ കണ്ടതും ഓൻ ഞങ്ങളെ അടുത്തേക്ക് നടന്ന് വരുന്നത് നമ്മള് കണ്ടു... അത് കണ്ടപ്പോ തന്നെ നമ്മള് വീണ്ടും ദൃതി കൂട്ടി കൊണ്ടിരുന്നു... "കാക്ക വാ പോകാം... ഇപ്പോ തന്നെ ലേറ്റ് ആയി... വണ്ടിയെടുക്ക്... വേഗം പോ... പോ...." "എന്താടി റൈനു അനക്ക്....? ഞാൻ അവരോട് സംസാരിക്കല്ലേ...? ഇതാരാ പുതിയ കക്ഷി കോളേജ് മേറ്റ് ആണോ...?" സഫുവിനെ ചൂണ്ടി കൊണ്ട് ഓൻ അത് ചോദിച്ചപ്പോഴും ഞാൻ നോക്കിയത് ആ വായിനോക്കിയെ ആയിരുന്നു... ഓൻ ഇപ്പോ ഞങ്ങളെ തൊട്ടടുത്ത് എത്താൻ ആയിട്ടുണ്ട്... അവൻ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ ഇവിടന്ന് പോകണം.... "അതെ... അവളെ പേര് സഫുവാന... സിംഗിൾ ആണ് ... നിനക്ക് വേണേൽ ഞാൻ ഓളെ ഒപ്പിച്ച് തരാ.... ബാക്കി ഡീറ്റൈൽസ് വീട്ടിൽ ചെന്നിട്ട് വിശദമായി പറഞ്ഞും തരാ... ഇപ്പോ വേഗം വണ്ടിയെടുക്ക്...." എന്നൊക്കെ കൂടി നമ്മള് ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തിയതും സഫുവിന്റെയും കാക്കന്റെയും കിളി എങ്ങോട്ടൊക്കെയോ പറന്ന് പോയി... രണ്ടും കൂടി ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് കാക്ക ചുമ്മാ എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്തതും ആ വായിനോക്കി ബൈക്കിന് മുന്നിൽ വന്ന് നിന്നു.... "ഹായ് ഹാരിസ്.... ഞാൻ ഷംനാദ്.... എന്നെ കാണണമെന്ന് പറഞ്ഞിട്ട് എന്താ ഒന്നും മിണ്ടാതെ പോകുന്നെ...?" ഓൻ അത് പറഞ്ഞതും ഞാൻ പകച്ച് പണ്ടാറടങ്ങി സൈറയേയും സഫുവിനെയും ഒന്ന് നോക്കി... അവറ്റകൾ രണ്ടും നമ്മളെ നോക്കി അന്തം വിട്ട് നിൽക്കാണ്.... നമ്മളെ പുന്നാര കൂടപ്പിറപ്പ് കുരിപ്പ് ആണെങ്കിൽ ഓൻ ഷംനാദ് ആണെന്ന് കേട്ടപ്പോ തന്നെ നമ്മളെ കണ്ണാടിയിലൂടെ നോക്കിയിട്ട് ഓൻക്ക് കൈ കൊടുത്ത് സംസാരിക്കാൻ തുടങ്ങി.... എന്താകും കാക്ക ഓനോട് സംസാരിക്കാൻ പോകുന്നതെന്ന് എനിക്ക് ആലോജിച്ച് നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.... ഞാൻ പറഞ്ഞത് കള്ളമാണെന്ന് എങ്ങാനും മനസ്സിലാകുന്ന തരത്തിൽ ഇവന്റെ വായെന്ന് എന്തേലും വീണാൽ എന്താകും ഇവിടെ നടക്കാ...? ആലോജിക്കുമ്പോ ഒന്നും വേണ്ടടിയിരുന്നില്ലെന്ന് വരെ എനിക്ക് തോന്നി പോയി.... "ഹാരിസിന് എന്നെ കാണണം എന്തൊക്കെയോ സംസാരിക്കണം എന്ന് പറഞ്ഞിട്ട് എന്താ കാര്യം എന്ന് പറഞ്ഞില്ലല്ലോ....?" "എല്ലാം ഇവളെ കാര്യം തന്നെയാണ് ഷംനാദ്...." എന്ന് കാക്ക പറയുന്നത് കേട്ട് ഞാൻ അവന്റെ തോളിൽ കൈ വെച്ച് ഒന്ന് പിടി മുറുക്കി.... (തുടരും) ******************************************** സോറി ഫ്രണ്ട്സ് നിങ്ങള് പ്രതീക്ഷിച്ച പോലെയൊന്നും ഈ പാർട്ട് നന്നായിട്ടുണ്ടാകില്ല... എനിക്ക് എഴുതാൻ ഒന്നും തോന്നുന്നില്ല.... മനസ്സാകെ അസ്വസ്ഥമാണ്.... അതോണ്ട് ഈ പാർട്ട് ബോറിങ് ആയിരിക്കും.... അടുത്ത പാർട്ട് എപ്പോ പോസ്റ്റുമെന്ന് ഉറപ്പ് നൽകാൻ പറ്റില്ല.... എനിക്ക് ഒരു ബ്രേക്ക് അത്യാവശ്യമാണ്.... ഇൻഷാ അല്ലാഹ് പെട്ടെന്ന് തന്നെ ഈ സ്റ്റോറി മുഴുവനാക്കി നിർത്തുന്നത് ആയിരിക്കും.... നിങ്ങളെ സപ്പോർട്ടിന് ഒക്കെ ഒരുപാട് നന്ദിയുണ്ട് ഫ്രണ്ട്സ്... താങ്ക്യൂ സൊ മച്ച്....
#

📙 നോവൽ

📙 നോവൽ - CRAZY LOVE PART Mubashira MSKH  - ShareChat
39.3k views
1 days ago
#

📙 നോവൽ

*🌹അവനറിയാതെ 🌹* *ഫുൾ പാർട്ട്‌* *✍🏻 ഷിഫാന ഷിഫ* *📚 വായന മുറി* Part 1 പതിവ് പോലെ എന്നെ ഇത്തൂസ് തട്ടി വിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്.. അലാറം വെക്കുന്ന നല്ല ശീലങ്ങളൊന്നും എനിക്ക് ഇല്ല. അതോണ്ട് ന്റെ അലാറം ന്റെ ഇത്തൂസ് ആണ്. "ഫൈസി എണീക്കട, ഫൈനൽ ഇയർ ആണെന്ന് ഒരു ബോതും ചെക്കനില്ല". അങ്ങനെ പതിവ് തെറ്റാതെ ഡയലോഗ് അടിച്ച ഓൾ പോയി. ഫൈസൽ എന്നാണ് ന്റെ പേര്. സ്നേഹള്ളോരൊക്കെ ന്നെ ഫൈസി.. ന്നു വിളിക്കും. എനിക്ക് എന്റെ ഇത്തൂസ് ഉം ഉമ്മയും മാത്രേ ഉള്ളു. ന്റെ ഉപ്പച്ചി ഇപ്പൊ ഇല്ലാട്ടോ.എനിക്ക് ഉപ്പച്ചിനെ കണ്ട ഓർമ പോലും ഇല്ല. പക്ഷെ ആ ഒരു കൊറവ് കാണിക്കാതെയാണ് ന്റെ ഇത്തൂസ് ന്നെ വളർത്തിയത്. ഉമ്മച്ചിക് ആണായിട്ട് ഞാൻ മാത്രല്ലേ ഉള്ളു. ഞാൻ എന്ന് വെച്ച ജീവനാണ് രണ്ടാൾക്കും. ഇക്ക് രണ്ട് കട്ട ഫ്രണ്ട്സ് ണ്ട്. അൻവർ, അഫ്സൽ. എന്ത് കാര്യത്തിനും കട്ടക്ക് കൂടെ നിക്കും. എനിക്കും ഒരു ചെറിയ പ്രണയം ണ്ട്. റംസി. അത് മാത്രം ഞാൻ ഇന്നേ വരെ ആരോടും പറഞ്ഞില്ല. ഒരു One way love. അതോണ്ട് അത് സെറ്റ് ആവും എന്നൊന്നും ഇക്ക് വല്യ പ്രതീക്ഷ ഇല്ല. പെണ്ണ് ഇന്റെ ജൂനിയർ ആണ്. ഫസ്റ്റ് ഇയർ. ഇന്ന് ഞാൻ ഓളോട് പറയാൻ പോവാ. കൊറേ ദിവസായി. ========================== അങ്ങനെ പതിവ് പോലെ ഞാൻ കോളേജിൽ പോവാൻ തിരക്ക് പിടിച്ച് റെഡിയായി. അൻവർ വന്നപ്പോ ഓന്റെ കൂടെ ബൈക്കിൽ കേറി പോയി. ഞങ്ങൾ കോളേജിൽ എത്തി. കോളേജിൽ എത്തിയപ്പോ തന്നെ ആ ഫ്രഷ് മൂഡ് കളയാതെ ഞാൻ ഓളോട് ന്റെ ഇഷ്ടം പറയാൻ പോയി. പെട്ടന്ന് ആരോ എന്നെ പുറകിൽ നിന്ന് വിളിച്ചു. " ഓ ഇന്ന് ഇത് നടക്കൂല, ഏതു ജന്തു ആണ് ന്നെ പുറകിൽ നിന്ന് വിളിച്ചത്" എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അത് അഫ്സൽ ആയിരുന്നു. "ഫൈസി നീ എന്നെ ഒന്ന് ഹെല്പ് ചെയ്യണം. അത്ര അത്യാവശ്യം ആയതോണ്ട അന്നോട് തന്നെ ഞാൻ പറയണത്." "പൊന്നാര അഫ്സലെ നീ കാര്യം എന്താന്ന് വെച്ച പറ. അന്റെ മുഖത്തെ ഈ ഒലിപ്പിച്ചുള്ള ചിരി കാണുമ്പോ ഇക്ക് തോന്നുന്നത്, ഫേസ്ബുക്കിലെ 'single' എന്നത് മാറ്റി 'in a relation ship' എന്ന് ആകാറായോ". "ആ അങ്ങനേം പറയാം". ന്റെ അഫ്സൽന്റെ കാര്യം വന്നപ്പോ ഞാൻ ന്റെ കാര്യം മറന്നു. "ഫൈസി നീ ന്റെ ഇഷ്ടം ഓളോട് പറയണം. എനിക്ക് പറയാൻ ഒരു ചമ്മൽ ണ്ട്". അതും പറഞ്ഞു ഓൻ ന്റെ മുഖത്തു നോക്കി ഒരു കള്ള ചിരി. "ഞാൻ പറയാം. ആരാണ് അന്റെ ഖൽബ് പിടിച്ച് കുലുക്കിയ ആ മൊഞ്ചത്തി". തുടരും.. Part 2 അവനറിയാതെ ******************************* "ആളെ പറഞ്ഞ നിനക്ക് മനസ്സിലാവും. നമ്മടെ ജൂനിയർ, ഫസ്റ്റ് ഇയർ പഠിക്കണ റംസി". റംസി എന്നവൻ പറഞ്ഞു നിർത്തിയതും എന്റെ രണ്ട് കണ്ണും തള്ളി പോയി. "പടച്ചോനെ ഈ പഹയൻ പണി പറ്റിച്ചോ, റംസിയോട് എന്റെ ഇഷ്ടം പറയാൻ പോവായിരുന്ന എന്നെ പിടിച്ച് നിർത്തിട്ട് ഇതിപ്പോ ഇവന്റെ കാര്യം പറയണ്ട ഗതിയായല്ലോ". ഇതെല്ലാം മനസ്സിൽ പറഞ്ഞതും ഞാൻ ആകെ ദയനീയ അവസ്ഥയിലായി. "ടാ ഫൈസി നീ എന്താ ആകെ അന്തം വിട്ട് നോക്കുന്നത്, ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ". അവൻ വിളിച്ചപ്പോഴാണ് ഞാൻ യഥാർത്ഥത്തിലേക്ക് വന്നത്. "ആടാ ഞാൻ കേട്ടു. നീ പേടിക്കണ്ട അവളോട്‌ ഞാൻ പറഞ്ഞോളാം". "ന്റെ ചങ്ക് ന്നോട് ഒരു കാര്യം പറഞ്ഞിട്ട് എങ്ങനെയാ ഇല്ലന്ന് പറയാ. അല്ലെങ്കിലും ഞാൻ ന്റെ ഇഷ്ടം ഓളോട് പറഞ്ഞ എന്തായാലും ഓൾ reject ചെയ്യും. അപ്പൊ പിന്നെ അഫ്സൽന്റെ കാര്യം എങ്കിലും നടക്കട്ടെ".എന്നും മനസ്സിൽ ഉറപ്പിച്ചു,ഞാൻ അവളോട്‌ പറയാൻ പോയി. അപ്പോഴാണ് ഒരു തടസ്സമെന്ന പോലെ ക്ലാസ്സിൽ കയറാൻ ബെല്ലടിച്ചു. അതോണ്ട് ഇനി lunch break ആവാം എന്ന് കരുതി ഞാനും അഫ്സലും ക്ലാസ്സിലേക്ക് പോയി. ========================== ക്ലാസ്സിൽ ആണെങ്കിൽ സർ lucture അടിച്ച് വെറുപ്പിക്കലും സഹിക്കാൻ വയ്യാതായി. വെറുത്തു പോയി എന്ന് പറഞ്ഞ മതി. അപ്പോഴാണ് ഒരു ആശ്വാസമെന്ന പോലെ lunch break ആയത്. അഫ്സൽന്റെ കാര്യം അൻവറിന് ആദ്യം അറിയാം. ബെല്ല് അടിച്ചതും രണ്ടാളും കൂടി എന്നെ റംസിടെ അടുത്തേക്ക് ഉന്തി തള്ളി വിട്ടു. ഫ്രണ്ട്‌സുമായി സംസാരിച്ചു നിന്ന അവളെ ഞാൻ അതിനിടയിൽ നിന്നും വിളിച്ചു. "റംസി..." എന്റെ വിളി കേട്ട് അവൾ എന്റെ അടുത്ത വന്നു നിന്നതും ഞാൻ ആകെ വല്ലാണ്ടായി. "എന്താ ഫൈസൽക്ക?" അവൾ ചോദിച്ചതും ഞാൻ പറഞ്ഞു, "റംസി... എനിക്ക്.. നിന്നോട് ഒരു കാര്യം...... നീ ആലോചിച്ച ശേഷം പറഞ്ഞ മതി.. " ഞാൻ പറഞ്ഞു തീർക്കുമ്പോഴേക്കും അവൾ ഇടയിൽ കേറി, "വേണ്ട ഫൈസൽക്ക, പറയാൻ പോകുന്നത് എനിക്ക് മനസ്സിലായി. അതോണ്ട് കൂടുതൽ മോഹിക്കുന്നതിന് മുമ്പേ ഞാൻ പറയാ.., എനിക്ക് വേറൊരാളെ ഇഷ്ട്ട.. അതോണ്ട് എന്നെ ഫൈസൽക്ക മറന്നേക്ക്". അത്രയും പറഞ്ഞവസാനിപ്പിച് ഓൾ പോയി. ഞമ്മളാകെ പോസ്റ്റായ പോലെ തോന്നി. "ഇതിപ്പോ ന്താ അഫ്സൽന്റെ ഇഷ്ടം പറയാനല്ലേ ഞാൻ വന്നത്, എന്നിട്ടിപ്പോ ഓൾ എന്നോട് ഓളെ മറക്കാൻ.... " കുറച്ചു നേരത്തെ ആലോചനയിലെ നിശബ്ദതയ്ക്ക് ശേഷം എനിക്ക് ചിരിയാണ് വന്നത്. അത് അഫ്സൽന് ഓളെ കിട്ടില്ലെന്ന്‌ ഉറപ്പായതോണ്ടല്ല, മറിച് എന്റെ ഇഷ്ടമാണ് ഞാൻ പറഞ്ഞിരുന്നതെങ്കിൽ ഞാൻ നാറി പോകുമായിരുന്നില്ലേ, അത് ഉണ്ടായില്ലല്ലോ എന്ന് ആലോചിച്ചായിരുന്നു. അങ്ങനെ ഞാൻ ആരോടും പറയാതിരുന്ന എന്റെ പ്രണയം അവിടെ അവസാനിച്ചു. അവളുടെ മറുപടിയും കേട്ട് തിരിച്ചു പോന്ന എന്റെ മുഖം കണ്ട് അഫ്സൽ എന്നോട് ഇങ്ങോട്ട് ചോദിച്ചു, "ശരിയായില്ല അല്ലെ? " ഇല്ല എന്നെ ഒറ്റവാക്കിൽ പറയാതെ ഞാൻ പറഞ്ഞു, "അവൾക്ക് വേറെ ആളുണ്ടടാ.. നീ അവളെ വിട്ടേക്ക്". അത് കേട്ടപാതി അവൻ എന്നെ നോക്കിയോന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. "ഒന്ന് പോടാപ്പാ, ഓള് ഞമ്മക്ക് കോപ്പാണ്. ഓള് ഇവിടെ വന്ന അന്ന് തൊട്ടേ ഓൾക്ക് ഭയങ്കര ജാഡയാണ്. ഓൾക്ക് ഏതെങ്കിലും ഒരുത്തനോട് ഇഷ്ടം ണ്ടോ എന്നറിഞ്ഞിട്ട് വേണം ഓൾക്ക് ഇട്ട് ഒരു പണി കൊടുക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നു. അത് ഇപ്പൊ ഏതായാലും നടന്നു.എന്തായാലും താങ്ക്സ് മുത്തേ.. എന്നാ ഞാനിപ്പോ വരാ." അതും പറഞ്ഞവൻ പോയി. കാര്യം റംസി അഫ്സൽ പറഞ്ഞപോലെ കുറച്ചു ജാട ള്ള കൂട്ടത്തിൽ തന്നെ. അഫ്സൽ ചെയ്യുന്നത് തെറ്റോ ശരിയോ എന്നൊന്നും എനിക്ക് അറിയില്ല. എന്നാലും അവൻ വഴി റംസിക്ക് വേറെ ബന്ധം ഉണ്ടെന്നു മനസ്സിലായല്ലോ, അതുമതി. നമ്മൾ ആദ്യം സ്നേഹിച്ച പെണ്ണിന് വേറെ പ്രണയം ഉണ്ടെന്നറിഞ്ഞാൽ അവളോട്‌ നമുക്ക് ഭയങ്കര വെറുപ്പാവും. ഏതൊരു ആളെയും പോലെ എനിക്കും അതവളോട് തോന്നി. അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് ഞാനും അൻവറും തിരിച്ചു പോവുമ്പോ ആരോ എന്നെ വിളിച്ചു. "ഫൈസൽക്ക.... " തുടരും.. Part 3 അവനറിയാതെ ******************************** ആ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ അത് വേറാരും അല്ല, റംസി തന്നെ ആയിരുന്നു. "ഫൈസൽക്ക എന്നോട് ദേഷ്യത്തിലാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇപ്പൊ ഞാൻ വന്നത് അതൊന്നും പറയാനല്ല". പറഞ് അവസാനിപ്പിച്ചതും അവൾ ഒരു ഡയറി എനിക്ക് നേരെ നീട്ടി. "എന്തായിത്? " എന്തെങ്കിലും ചോദിച്ച അപ്പപ്പോ തന്നെ മറുപടി തരുന്ന ടൈപ്പ് ആയതോണ്ട് അവൾ പറഞ്ഞു, "ഇത് എന്താ, ഏതാ, ആര് തന്നു എന്നൊന്നും എന്നോട് ചോദിക്കരുത്. ഇത് തനിക്കു തരാൻ പറഞ്ഞു, ഞാൻ തന്നു.അതോടെ എന്റെ റോൾ കഴിഞ്ഞു". അത് പറഞ്ഞു അവൾ പോയി, വിളിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല. അവളോടുള്ള ദേഷ്യം കൊണ്ട് ആ ഡയറി വെറുതെ ഒന്ന് നോക്കി എന്നല്ലാതെ ഞാൻ അത് ഒന്നും ചെയ്യാതെ ബാഗിൽ ഇട്ടു. അൻവറിനൊപ്പം ഞാൻ വീട്ടിലേക്ക് മടങ്ങി. ========================== പതിവ് പോലെ ഉമ്മാന്റെ ചായ എനിക്ക് വേണ്ടി ഉണ്ടാക്കി തന്നു. അത് കുടിച്ചോണ്ട് ഇരിക്കുന്നതിന് ഇടയിലാണ് ഇത്തൂസ് കേറി വന്നത്. "ഫൈസി അന്നെ ചോദിച്ച് ഇന്ന് ഇവിടെ ഒരു പെൺകുട്ടി വന്നിരുന്നു. നീ ഇവിടെ ഇല്ലേന്ന് ചോദിച്ചു. ക്ലാസ്സ്‌ കഴിഞ്ഞ് വന്നിട്ടില്ലെന്ന് പറഞ്ഞപ്പോ എന്നാ പിന്നെ വരാം എന്ന് പറഞ്ഞ് പോയി". "എന്നെ ചോദിച്ച് പെൺകുട്ടികൾ വരെ ഇവിടെ വരാൻ തുടങ്ങിയോ ഇത്തൂസ്. ഞമ്മളെ കുറിച്ച് അന്വേഷിക്കാൻ പെൺപിള്ളേർക്ക് വരെ എന്തൊരു ശുഷ്‌കാന്തി. ഒ, എനിക്ക് വയ്യ.., അല്ല വന്ന ആൾടെ പേരെന്താ? ". "അതൊന്നും പറഞ്ഞില്ല, അന്റെ ഫ്രണ്ട് ആണെന്ന് മാത്രം പറഞ്ഞു. അവൾക്ക് തിരക്കുള്ള പോലെ ഇക്ക് തോന്നി.അതോണ്ട് അവൾ വേഗം പോയി". "ഉം.. " എന്നൊരു മൂളലിൽ ഞാൻ അത് ഒതുക്കി അവിടെ നിന്ന് പോയി.ഏതായാലും നാളെ കോളേജിൽ വരുമ്പോ ആളെ കാണാല്ലോ എന്ന് തീരുമാനിച്ചു. ========================== രാത്രി ചോറ് കഴിക്കുമ്പോഴാണ് റംസി തന്ന ഡയറിടെ കാര്യം എന്റെ മനസ്സിലേക്ക് വന്നത്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ ഇത്തൂസിനോട് പറയാറുണ്ട്.ആ ഡയറിടെ കാര്യം അതിലെന്താന്ന് നോക്കി പറയാമെന്ന് കരുതി.ചോറ് തിന്ന് ഞാൻ പെട്ടന്ന് തന്നെ എന്റെ റൂമിലേക്ക്‌ പോയി. ആ ഡയറി എടുത്തു. ആര് കണ്ടാലും അതൊന്ന് മറിച്ചു നോക്കാൻ ആഗ്രഹിക്കും. കാരണം അതിന്റെ പുറമെയുള്ള ചട്ട തന്നെ അത്ര മനോഹരമായി ചെയ്തിട്ടുണ്ട്. ബട്ടൺകളും നൂല്കളും ഉപയോഗിച്ച് ഭംഗി കൂട്ടിയിട്ടുണ്ട്. ഞാൻ മെല്ലെ അത് തുറന്നു നോക്കി. അതിന്റെ ഫ്രണ്ട് പേജിൽ തന്നെ ഇങ്ങനെ എഴുതിയിട്ടുണ്ട്, "ഫൈസൽക്ക ഈ ഡയറി മുഴുവനായും വായിക്കണം, കാരണം ഫൈസൽക്കന്റെ മൊഞ്ചത്തി ഇതിൽ മനസ്സ് തുറക്കുന്നുണ്ട്". ആ handwriting കണ്ടപ്പോഴേ എനിക്ക് തോന്നി അത് റംസി എഴുതിയതാണെന്ന്. അതെ അത് ഓള് തന്നെ ആയിരുന്നു. ആ പേജ് അവസാനിക്കുന്നതിന്റെ ഭാഗത്ത്‌ റംസി എന്ന് എഴുതിയിരുന്നു. ആ പേജ് ഞാൻ മറിച്ചു. അപ്പുറത്ത് അതി മനോഹരമായ handwriting ൽ മറ്റൊരാൾ എഴുതിയിരിക്കുന്നു, "Hi faisi". തുടക്കം കണ്ടപ്പോ തന്നെ ഞാൻ ആകെ സംശയിച്ചു, കാരണം എന്റെ വീട്ടുകാരും പിന്നെ അൻവറും അഫ്സലും മാത്രേ എന്നെ ഫൈസി എന്നെ വിളിക്കു.ഇതാരപ്പാ എന്നെ ഇങ്ങനെ വിളിക്കാൻ, അതും ഒരു പെൺകുട്ടി. കൂടുതലൊന്നും ആലോചിച്ചു തല പുണ്ണാക്കാതെ ഞാൻ ബാക്കി വായിച്ചു. "കൂടുതൽ ആലോചിക്കണ്ട, നിന്റെ മനസ്സിലൂടെ ഇപ്പൊ ഒരുപാട് പെൺപിള്ളേരുടെ മുഖം കടന്നു പോയിട്ടുണ്ടാവും. ബുദ്ധിമുട്ടണ്ട,ഞാൻ 'ഹന്ന'.. നീ അറിയാതെ നിന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ്. പിന്നെ ഞാൻ ഫൈസി എന്ന് വിളിച്ചത് തെറ്റായി പോയെങ്കി എന്നോട് ക്ഷമിച്ചേക്ക്. എനിക്ക് നിന്നെ നന്നായി അറിയാം, പക്ഷെ നിനക്ക് എന്നെ അറിയില്ല. ഞാൻ നിന്റെ കോളേജിൽ തന്നെയാ പഠിക്കുന്നത്, നിന്റെ ജൂനിയറ. ഒരു പേര് മാത്രം ഉപയോഗിച്ച് നിനക്ക് എന്നെ കണ്ടു പിടിക്കാൻ കഴിയില്ല. ഞാൻ ഏതു ഡിപ്പാർട്മെന്റ് ആണെന്നും, ഏതു ഇയർ ആണെന്നും നിനക്ക് അറിയില്ല. പിന്നെ ഹന്ന എന്ന പേരിൽ വേറെയും ഒരുപാട് പേര് അവിടെയുണ്ട്. എപ്പോഴും ഞാൻ നിന്നെ ശ്രദ്ധിക്കാറുണ്ട്. ഇന്നലെ നീ റംസിയുമായി സംസാരിക്കുന്നത് ഞാൻ കണ്ടു". അത്രയും വായിച്ചു ഞാൻ അവിടെ നിർത്തി. പല മുഖങ്ങളും എന്നിലൂടെ കടന്നു പോയി. പക്ഷെ ഒന്നും വ്യക്തമായിരുന്നില്ല. ഞാൻ അറിയാതെ എന്നെ ഇത്ര സ്നേഹിക്കുന്ന അവൾ ആരാണെന്ന് അറിയാൻ എന്നിലെ ആഗ്രഹം കൂടികൂടി വന്നു. ഞാൻ അത് വായിക്കാൻ വീണ്ടും തുടങ്ങി. തുടരും.. Part 4 അവനറിയാതെ ******************************** "ഒരു തവണ പോലും നീ എന്നെ ഒന്ന് നോക്കിയിട്ടില്ല. ഞാൻ നിന്റെ വീട്ടിലേക്ക് വന്നിട്ടുണ്ട്. ഒരു ഞായറാഴ്ച. അന്ന് നീ ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോയിരുന്നു. അന്ന് ഞാൻ നിന്റെ റൂമിൽ കയറി നോക്കിയപ്പോ എനിക്ക് തന്നെ എന്തൊക്കെ പോലെ തോന്നി. എന്താ ഫൈസി, നിനക്ക് നിന്റെ റൂമൊക്കെ ഒന്ന് ക്ലീൻ ചെയ്തൂടെ.. ഡ്രെസ്സും ബുക്സും ഒക്കെ വലിച്ച് വാരിയിട്ട്, അതൊക്കെ ഒന്ന് വൃത്തിയാക്കി വെച്ചൂടെ.. വീട്ടിൽ ഉമ്മയും ഇത്തൂസും മാത്രല്ലേ ഒള്ളു.. ഞായറാഴ്ച നേരത്തെ വരാൻ നോക്കിക്കൂടെ.. ഇപ്പൊ ഞാൻ ആരാണെന്ന് അറിയാൻ നിന്റെ മനസ്സ് നന്നയി ആഗ്രഹിക്കുന്നുണ്ടല്ലെ.. മറ്റുള്ളവരിൽ നിന്ന് നിന്നെ വ്യത്യസ്തനാക്കിയതു മറ്റൊന്നുമല്ല, സ്നേഹിക്കുന്നവരെ തിരിച്ച് മനസ്സ് തുറന്നു സ്നേഹിക്കാനും സഹായിക്കാനുമുള്ള കഴിവ്. അത് തന്നെയാണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചതും. എന്നെ കണ്ടുപിടിക്കാൻ നീ പല വഴികളും തേടും എന്നെനിക്കറിയാം. പക്ഷെ നീ അതിനു ശ്രമിക്കരുത്. എന്നെങ്കിലും നിന്നെ സ്നേഹിക്കുന്ന ഈ മനസ്സിനെ നിനക്ക് ഇഷ്ടപെടുകയാണെങ്കിൽ നിനക്ക് എന്നെ കണ്ട് പിടിക്കാം". ബാക്കി വായിക്കാൻ പേജ് മറിച്ചു. അത് വായിക്കുമ്പോഴേക്കും ഉമ്മ റൂമിലേക്ക്‌ കടന്ന് വന്നു. "മോനെ faisi.., അൻവറും അഫ്സലും വന്ന്ണ്ട്". ഉമ്മ വന്നു പറഞ്ഞപ്പോ ഞാൻ വേഗം ചെന്നു. "എന്താടാ... വല്ല ഉഡായിപ്പും ആയിട്ട് ഇറങ്ങിയതാ... അല്ല ഈ നേരതായോണ്ട് ചോയ്ച്ചതാ". "ഒന്ന് പോടാ, അന്റെ ഫോണിൽക്ക് ഞാൻ എത്ര വിളിച്ചി. അനക് ഒന്ന് ഫോൺ എടുത്തൂടെ". അപ്പഴാ ഞാൻ ഓർത്ത്, ഹന്നാടെ ഡയറി വായിക്കുന്നതിന്റെ എടേൽ ഞാൻ ഫോൺ അടിച്ചതോന്നും അറിഞ്ഞില. "Sorry da, ഞാൻ കേട്ടില്ല. എന്തിനാ നീ വിളിച്ചത്? " "എടാ നാളെ കോളേജിൽ സ്ട്രൈക്കാ, ഏതോ ഒരുത്തൻ പെൺപിള്ളേരെ കമന്റ്‌ അടിച്ചുന്ന് പറഞ്ഞാണ്. അപ്പൊ ഞാൻ വന്നത് നാളെ എന്റെ കൂടെ നീ ഒരു ഷർട്ട്‌ എടുക്കാൻ വരണം. ന്റെ ഇക്കാക്കാന്റെ വീട്ടിൽ ഒരു ഫങ്ക്ഷൻ ണ്ട്. അതിനു വേണ്ടിയാ". അടുത്ത മാസം ന്റെ ഇത്തൂസ്ന്റെ കല്യാണത്തിന് ഞാനും ഒരു ഷർട്ട്‌ എടുക്കാം എന്ന് വിചാരിച്ച് വരാം എന്ന് അഫ്സലിനോട് പറഞ്ഞു. "Ok എന്നാ ഞങ്ങൾ ഇറങ്ങട്ടെ. Good night". അതും പറഞ് അവര് പോവുമ്പോഴേക്കും അൻവർ എന്നെ ഒന്നുകൂടി വിളിച്ചിട്ട് ചോയിച്ചു. "ഫൈസി ഇന്ന് റംസി നിനക്ക് തന്ന ഡയറി നീ വായിച്ചോ? അതിലെന്താ?" ആ ഡയറിയിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ അവർക്ക് പറഞ്ഞ് കൊടുത്തു. എല്ലാം കേട്ട് ഒരു കള്ള ചിരി എന്നെ നോക്കി ചിരിച്ചു കൊണ്ട് സംശയത്തോടെ അഫസൽ ചോയിച്ചു. "ഹന്നാ. ആരാണ് മോനെ അന്നേ കാണാമറയത്ത്‌ ഇരുന്നു സ്നേഹിക്കുന്ന ആ പ്രണയത്തിന്റെ രാജകുമാരി?". അവന്റെ ചോദ്യം കേട്ട് അൻവർ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു, "കോളേജിൽ ഇവന്റെ മൊഞ്ചും സ്റ്റൈലും ഒക്കെ കണ്ട് കൂടെ കൂടിയ കൊറേ പെൺപിള്ളേരുണ്ടല്ലോ, അതിലാരെങ്കിലും ആവും. ഹന്നയെ ആരാണെന്നതിനെ കുറിച്ചുള്ള സംശയത്തിന്റെ പുറത്തിൽ അൻവറും അഫ്സലും പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ എല്ലാം കേട്ട് കൊണ്ട് ഒന്ന് ചിരിക്കൂന്നേയുള്ളൂ. കാരണം എന്റെ മനസ്സിൽ അപ്പോഴും ആ ഡയറി ബാക്കി കൂടി വായിക്കണം എന്നായിരുന്നു. "എന്തായാലും ആളെ ഞമ്മക്ക് കണ്ട് പിടിക്കാ. അപ്പൊ ശരിയെന്ന,നാളെ കാണാം". അത്രയും പറഞ്ഞ് അവര് പോയി. ഡയറി വായിക്കാനുള്ള തിടുക്കത്തിൽ ഞാനും എന്റെ റൂമിലേക്ക്‌ പോയി. ബാക്കി വായിക്കാൻ തുടങ്ങി. "അടുത്ത മാസം ഫൈസിടെ ഇത്തൂസ്ന്റെ കല്യാണല്ലേ, കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ കഴിയാറായോ? കല്യാണത്തിന് മുമ്പ് നിനക്ക് എന്നോട് ഇഷ്ടം തോന്നി എന്നെ അന്വേഷിച്ചു നീ വന്നില്ലെങ്കിലും ഇത്തൂസ്ന്റെ കല്യാണത്തിന് ഞാൻ അവിടെ ണ്ടാവും. അന്ന് ഞാൻ വരും ഫൈസിടെ മുന്നിലേക്ക്, പക്ഷെ ഈ ഡയറിടെ ഉടമസ്ഥ ഞാനാണ്, നിന്നെ നീ അറിയാതെ സ്നേഹിക്കുന്നത് ഞാനാണ് എന്നൊന്നും ഞാൻ പറയില്ല. നിന്റെ കണ്മുന്നിൽ ഞാനുണ്ടാകും. കണ്ട് പിടിക്കാൻ പറ്റുമെങ്കിൽ കണ്ടു പിടിക്ക്. അല്ലെങ്കി ഈ ഒളിച്ചുകളി ഇനിയും തുടരും. ദേ.. അതിനൊന്നും വഴിയുണ്ടാക്കല്ലേ.. എനിക്കറിയാം നിനക്ക് അന്ന് എന്നെ കണ്ടു പിടിക്കാൻ പറ്റും... " അത്രയും പറഞ്ഞ് ആ ഡയറി അവിടെ അവസാനിച്ചു. ബാക്കി ഞാൻ ഒരുപാട് തിരഞ്ഞു. അതിലെവിടെയെങ്കിലും ബാക്കിയുണ്ടോ എന്ന്. പക്ഷെ നിരാശയായിരുന്നു ഫലം. ഡയറി വായിച്ച് വായിച്ച് ഞാൻ പതുക്കെ മയങ്ങി പോയി. തുടരും.. Part 5 അവനറിയാതെ ************************** പിറ്റേന്ന് രാവിലെ ഷർട്ട്‌ എടുക്കാൻ വേണ്ടി പോവാൻ ഞാൻ റെഡിയായി. റൂമിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോഴാണ് ആ ഡയറി എന്റെ മുന്നിൽ പെട്ടത്. അപ്പോഴാണ് ഹന്നയെ കുറിച്ച് വീണ്ടും എന്റെ മനസ്സിലേക്ക് വന്നത്. അവൾ ആരാണെന്ന് അറിയാനുള്ള എന്റെ മനസ്സിലെ ആകാംഷ കൂടി വന്നു. ഓരോന്നും ആലോചിച്ചിരിക്കുന്ന സമയത്താണ് ഇത്തൂസ് വന്ന് അൻവറും അഫ്സലും വിളിക്കുന്നുണ്ടെന്നു പറഞ്ഞത്. ഞാൻ വേഗം തിടുക്കം കൂട്ടി പോയി. ========================== ഷർട്ട്‌ എടുക്കാൻ വേണ്ടി കടയിലേക്ക് കേറി. എനിക്ക് പറ്റിയത് ഞാൻ സെലക്ട്‌ ചെയ്തോണ്ടിരിക്കുമ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്. എടുത്തു നോക്കിയപ്പോ അതൊരു പരിചയമില്ലാത്ത നമ്പർ ആയിരുന്നു. "ആ ഷർട്ട്‌ വേണ്ട ഫൈസി, നിനക്ക് അത് ചേരുന്നില്ല. Casual shirt ആണ് നിനക്ക് ഇഷ്ടം എന്നെനിക്കറിയാ.കല്യാണത്തിന് ഷർട്ട്‌ എടുക്കുമ്പോ party wear തന്നെ ആയിക്കോട്ടെ". ഇത്രയും കാര്യങ്ങൾ അതിലെഴുതിയിരുന്നു. ഞാൻ ആകെ സംശയിച്ചു നിക്കുമ്പോഴാണ് വീണ്ടും അതെ നമ്പറിൽ നിന്ന് മെസ്സേജ് വന്നു. "സംശയിക്കണ്ട, ഞാനാ ഹന്ന". ഇത്ര അടുത്ത്‌ അവൾ ഉണ്ടോ, എന്ന് ഞാൻ ആലോചിച് കൊണ്ട് ഞാൻ എല്ലായിടത്തും അവളെ തിരഞ്ഞു. പക്ഷെ ഞാൻ അവളെ എവിടെയും കണ്ടില്ല. അടിക്കടി എന്റെ മനസ്സിലേക്ക് സംശയത്തിന്റെ വിത്തുകൾ വിതറുന്നതു ആരാണ്. എന്റെ ഇഷ്ടാനിഷ്ങ്ങൾ എന്നെക്കാൾ നന്നായി ഇവൾക്കറിയാല്ലോ.തിരിച്ചൊരു റിപ്ലൈ കൊടുക്കാൻ ഞാൻ നിന്നില്ല. പക്ഷെ അവൾ പറഞ്ഞ പോലെ ഒരു അടിപൊളി party wear എടുത്തു ഞങ്ങൾ വീട്ടിലേക് മടങ്ങി. വണ്ടിയിൽ കേറി ഞങ്ങൾ പോകുമ്പോഴും എന്റെ മനസ്സിൽ അവളെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. അഫ്സലും അൻവറും കടയിലെ സെലെക്ഷനെ പറ്റിയും മറ്റു കാര്യങ്ങളെ പറ്റിയും സംസാരിക്കുന്നുണ്ട്. എല്ലാത്തിനും ഞാൻ മൂളുന്നതെയുള്ളൂ. "ടാ ഫൈസി നീ എന്താടാ ഒന്നും മിണ്ടാതിരിക്ക്നത്. ആ മൊഞ്ചത്തി കുട്ടിനെ ആലോചിച്ചിട്ട് ഇരിക്കാണോ?" അഫ്സലിന്റെ ആ ചോദ്യത്തിലൂടെയാണ് ഞാൻ എന്നിലേക്ക്‌ വന്നത്. "എന്നാലും അവളാരാടാ" "നീ ടെൻഷൻ ആവാതിരിക്ക് ഫൈസി, ഓള് അന്റെ ഇത്തൂസിന്റെ കല്യാണത്തിന് വരോല്ലോ.അപ്പൊ ഞമ്മക്ക് ഓളെ കണ്ട് പിടിക്കാ. അൻവർ അത് പറഞ്ഞപ്പോ എന്നാ അങ്ങനെ മതി എന്നാ ആശ്വാസത്തിൽ ഞാനൊരു ശ്വാസം വിട്ടു. "എടാ ഞമ്മക്ക് ഒരു സിനിമക്ക് പോയാലോ ഫൈസി ? അങ്ങനെങ്കി അന്റെ ഈ ചടച്ച മൂഡോക്കെ ഒന്ന് മാറിക്കിട്ടും". അൻവർ എന്റെ മൂഡ് ശരിയാക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല. "ഇല്ലടാ ഞാനില്ല, ഇങ്ങള് പൊയ്ക്കോ.വീട്ടിൽ ഉമ്മേം ഇത്തൂസും ഒറ്റക്കാ.എന്നെ വീട്ടിലാകീട്ട് ഇങ്ങള് പൊയ്ക്കോ". എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന രീതിയിൽ എന്നെ വീട്ടിലാക്കി അവര് പോയി. വീട്ടിലെത്തിയതും ഇത്തൂസ് എന്റെ അടുത്ത്‌ വന്ന് ചോയ്ച്ചു, "എവിടെ ന്റെ മൊഞ്ചൻ എടുത്ത ഡ്രസ്സ്‌, കാണട്ടെ". എന്റെ കയ്യിന്ന് ആ കവർ വാങ്ങി ഓള് നോക്കിയതും അപ്പൊ തന്നെ അഭിപ്രായം വന്ന്. "കലക്കി മോനെ, ഇയ്യ് ആദ്യയിട്ടല്ലേ Casual shirt എടുക്കാതെ ഒരു party wear എടുത്തത്. അതിന്റെ ഭംഗി കാണാനൂണ്ട്" ഓള് അത് പറഞ്ഞപ്പോ ന്റെ മുഖത്ത്‌ ഒരു പ്രണയമെന്ന പോലെ ഒരു നാണത്തിന്റെ പുഞ്ചിരിയാണ് വന്നത്. "എന്താ മോനെ ഒരു നാണം. മ്മ്.. ഞമ്മക്ക് മനസ്സിലാവും. ആരാ അന്റെ ഖൽബ് പിടിച്ച് കുലുക്കിയത്". പെട്ടന്ന് എവടെ നിന്നാണ് എന്റെ ചുണ്ടിൽ ആ ചിരി വന്നത് എന്നെനിക്കറിയില്ല.ആ ചിരി എന്നിൽ ഒളിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു, "ഒന്ന് പോ ഇത്തൂസെ,അങ്ങനെ വല്ലതും ണ്ടെങ്കി ഞാൻ പറയണ്ട്ട്ടോ. ഇപ്പൊ ഇയ്യ് ന്റെ അളിയനെ സ്വപ്നം കണ്ട് പോയി കെടക്കാൻ നോക്ക്". ഓള് കൂടുതൽ പറയുന്നതിന് മുന്നേ ഞാൻ മെല്ലെ അവ്ട്ന്ന് സ്കൂട്ടായി. റൂമിൽ കയറിയപ്പോ ന്റെ റൂം ആകെ അലങ്കോലായി കെടുക്കുന്നത് കണ്ടപ്പോ ഞാൻ അതെല്ലാം അടുക്കി പെറുക്കി നല്ല രീതിയിൽ വെച്ചു. അപ്പോഴാ ഞാൻ ഓർത്തത് ഇതെന്താപ്പോ എന്നും ഇല്ലാത്തത് ഞാൻ ഇന്ന് വീട്ടിലേക്ക് നേരത്തെ വന്നു, എന്റെ റൂമൊക്കെ ഞാൻ വൃത്തിയാക്കിയിട്ടു. ഹന്ന പറഞ്ഞപോലെയൊക്കെ ഞാൻ ചെയ്തു. അതും ഞാൻ പോലും അറിയാതെ. അപ്പഴേ അവൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ പോലെ എനിക്ക് തോന്നി. അതെ ഈ ഇടെയായി എന്റെ മനസ്സും ശരീരവും ഒരുപോലെ അവളെ ആഗ്രഹിക്കുന്ന പോലെ. അന്ന് മെല്ലെ നിദ്രദേവി എന്നെ തഴുകി കൊണ്ട് പോയി. തുടരും.. Part 6 അവനറിയാതെ ************************* പിറ്റേന്ന് രാവിലെ ഞാൻ കോളേജിലെത്തി. എന്റെ ശരീരം ക്ലാസിനുള്ളിൽ ആണെന്നെയുള്ളൂ. പക്ഷെ എന്റെ മനസ്സ് ഹന്നയിലായിരുന്നു. അവളാരാണെന്ന് അറിയാൻ, അവളെ ഒന്ന് കാണാൻ എന്റെ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു. ആലോചനകൾകിടയിൽ പീരിയഡ് തീർന്നത് ഞാനറിഞ്ഞില്ല. അന്ന് ക്ലാസിനു പുറത്തിറങ്ങി ഞാനവളെ ഒരുപാട് തിരഞ്ഞു. പല പെൺകുട്ടികളെയും ഞാൻ നോക്കുന്നുണ്ട്. പക്ഷെ അവരിലൊന്നും ആ പ്രണയത്തിന്റെ കണ്ണുകളെ കാണാൻ എനിക്ക് കഴിഞ്ഞില്ല. അതിനിടയിൽ അൻവറും അഫ്സലും വന്ന് എന്നെ കോളേജിന് പുറത്തേക്കു കൂട്ടി കൊണ്ടുപോയി. അപ്പോഴാണ് എനിക്ക് ഹന്നയുടെ മെസ്സേജ് വീണ്ടും വന്നത്, "നീ ആരെയൊക്കെയോ തിരയുന്നുണ്ടായിരുന്നല്ലോ ഫൈസി,ഞാൻ കണ്ടിരുന്നു.എന്നെയാണോ? " വായിച്ചു തീർന്നതും ആദ്യമായി ഞാനവൾക്ക് റിപ്ലൈ കൊടുത്തു. "അല്ലാതെ പിന്നെ ഞാൻ ആരെയാ തിരയണ്ടത്. എന്നെ ഇട്ട് വട്ട് കളിപ്പിക്കാതെ ഒന്ന് മുന്നില് വാ ന്റെ പെണ്ണെ" അതിന് അവൾ എനിക്ക് മറുപടി തന്നു , "തൃതി കൂട്ടാതെ മാഷേ, ഒന്ന് ക്ഷമിക്ക്. മൂന്നാല് ദിവസം കഴിഞ്ഞ ഇത്തൂസിന്റെ കല്യാണല്ലേ. അന്ന് നിനക്ക് എന്നെ കാണാല്ലോ" അതിനൊരു മറുപടി കൊടുക്കുമ്പോഴേക്കും അവൾ ഓൺലൈനിൽ നിന്ന് പോയി. ========================== ഞാൻ വീട്ടിലെത്തി ഒരുപാട് നേരായി, സമയം രാത്രി 12 മണി. എന്നത്തേയും പോലെ നിദ്രദേവി എന്നെ തഴുകുന്നില്ല. അതിനു കാരണക്കാരിയായ പെണ്ണിന്റെ മെസ്സേജ് അതാ വീണ്ടും, "Happy birthday faisi" ഞാനാകെ അന്തം വിട്ട് പോയി. ഓ ഇന്ന് എന്റെ birthday ആണല്ലേ, അതുപോലും എന്നെ ഓർമിപ്പിച്ചത് അവളാണ്. അവളുടെ മെസ്സേജിന് പുറകെ എന്റെ ഫ്രണ്ട്സിന്റെ birthday wishes കൂടി എനിക്ക് വരാൻ തുടങ്ങി. പക്ഷെ അവർക്കെല്ലാം റിപ്ലൈ കൊടുക്ക്ന്നതിനു മുൻപ് എന്റെ വിരലുകൾ ഞാൻ ചലിപ്പിച്ചതവൾക്ക് വേണ്ടിയായിരുന്നു. "നിനക്കെന്താ പെണ്ണെ ഉറക്കം ഒന്നുല്ലേ, അല്ല ഇന്നെന്റെ birthday ആണെന്ന് നിനക്ക് എങ്ങനറിയാ? " കുറച്ചു നേരത്തിനു ശേഷം അവളെന്നോട് മറുപടി പറഞ്ഞു, "ഒരാൾടെ birthday എന്നാണെന്ന് അറിയാനാ ഇത്ര പണി, അല്ല നിനക്ക് ഉറക്കല്ലേ. ആരെ കിനാവ് കണ്ടിരിക്കാ " അവളുടെ ആ ചോദ്യത്തിന് എന്റെ മനസ്സ് അറിയാതെ ഒരു മറുപടി പറഞ്ഞു, 'ഹന്ന'. അതൊരു തമാശ രൂപത്തിലാക്കി ഞാനവളോട് പറഞ്ഞു, "അന്നെ തന്നെ ഹന്നാ... അല്ലപിന്നെ, ന്റെ ഉറക്കം മൊത്തം കളഞ്ഞിട്ട് ഓളെ ഒരു ചോദ്യം.." അങ്ങനെയൊക്കെ പറയുമ്പോഴും ഉള്ളിൽ എനിക്കവളോട് ഒരിഷ്ടം തോന്നിയിരുന്നു.ഒരുതവണ പോലും ഞാനവളെ നേരിൽ കണ്ടിട്ടില്ല. എന്നാലും ഓരോന്നായി അവൾ പറയുമ്പോഴും എന്റെ അടുത്ത് നിന്നവൾ പറയുന്നത് പോലെ എനിക്കു തോന്നി. ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിലേക്ക് അവൾ കൂടുതൽ ആഴ്നിറങ്ങാൻ തുടങ്ങി. ========================== അന്ന് രാവിലെ കോളേജ് അവധിയാണ്. രാവിലെ എണീറ്റ പാട് ഉമ്മയും ഇത്തൂസും കൂടി എനിക്ക് birthday wish ചെയ്തു. രണ്ടാളും കൂടി എനിക്കൊരു ഗിഫ്റ്റ് തന്നു. അതിനു പുറമെ വേറൊരു ഗിഫ്റ്റ്. അതെന്താന്ന് ഞാൻ ചോദിച്ചപ്പോ രാവിലെ ഞാൻ എഴുന്നേൽക്കുന്നതിനു മുൻപ് പോസ്റ്റ്‌ വഴി വന്നതാണെന്ന് ഉമ്മ പറഞ്ഞു. "നിന്റെ ഫ്രണ്ട് ആരെങ്കിലും അയച്ചതാവും" ഉമ്മ പറഞ്ഞത് കേട്ടപ്പോ അതെന്റെ ഏതെങ്കിലും ഫ്രണ്ട് അയച്ചതാണെന്ന് എനിക്ക് തോന്നിയില്ല.അവര് പോസ്റ്റ്‌ വഴി അയക്കാനൊന്നും ചാൻസ് ഇല്ല. "വാ മോളെ.. എന്നാപ്പിന്നെ മോനെ നീ ആ ഗിഫ്റ്റോക്കെ തുറന്ന് നോക്കിക്കോ " അതും പറഞ്ഞ് ഉമ്മയും ഓളും അവ്ട്ന്ന് പോയി. ഞാനാ ഗിഫ്റ്റ് നോക്കിയപ്പോ അതിന്റെ കവറിൽ പേരുണ്ട്. ഹന്ന. പക്ഷെ ഞങ്ങളുടെ കോളേജ് അഡ്രസ് ആണ് അവൾ കൊടുത്തിരിക്കുന്നത്. അത് തുറന്ന് നോക്കിയപ്പോ അതിനകത്ത് ഒരു വാച്ച് ആയിരുന്നു. കൃത്യ സമയത്ത്‌ ഓൾടെ മെസ്സേജ്, "ഫൈസി എന്റെ ഗിഫ്റ്റ് ഇഷ്ടായോ? തെരക്ക് പിടിച്ച് സെലക്ട്‌ ചെയ്തതാ" ഓൾടെ മെസ്സേജ് വായിച്ചപ്പഴെ എന്റെ മുഖത്ത്‌ ഓളോട്ള്ള ഒരു പ്രണയത്തിന്റെ പുഞ്ചിരി വന്നു. "എനിക്ക് ഇഷ്ടായി ഹന്നാ. ഇതുപോലെ നീ ഒരു ഗിഫ്റ്റ് തരും എന്നൊന്നും ഞാൻ വിചാരിച്ചില്ലട്ടൊ. Anyway thank you " വീട്ടിൽ ഇത്തൂസിന്റെ കല്യാണത്തിന്റെ തെരക്കാണ്. ബന്ധുക്കളൊക്കെ വന്ന് തുടങ്ങി. ഹന്നാട് ബൈ പറഞ്ഞ് ഞാൻ വീട്ടുകാരുടെ ഒപ്പം കൂടി. മറ്റന്നാള ഇത്തൂസിന്റെ കല്യാണം. ഓൾടെ ഇപ്പഴത്തെ ചിരിയും കളിയൊക്കെ കാണുമ്പോ എനിക്ക് നല്ല സങ്കടണ്ട്. രണ്ടു ദിവസം കൂടി കഴിഞ്ഞ ഓള് ഈ വീട്ടിൽന്ന് പോവല്ലേ.. എന്റെ കാര്യങ്ങളൊക്കെ ഉമ്മാനോട് പറയുന്നതിനേക്കാൾ ഏറെ ഞാൻ ഓളോടാ പറയാറ്.ആ അതൊന്നും പറഞ്ഞിട്ട് കാര്യല്ല. പെൺപിള്ളേർടെ കാര്യം അങ്ങനെന്നല്ലേ. തുടരും.. Part 7 അവനറിയാതെ ************************* ഉമ്മറത്ത്‌ ഉപ്പ ഇരിക്ക്ണ്ട്. "ഉപ്പാ ങ്ങള് ന്താ ചെയ്യണേ? " ഉപ്പ ഫോണിൽ കുത്തി കൊണ്ടിരിക്കാണ്. എന്നെ കണ്ട പാടെ ഫോൺ മാറ്റിവെച്ച് എന്നെ അടുത്തേക്ക് വിളിച്ചു. "ഹന്നാ.. വാ മോളെ " ഉപ്പാടെ ആ വിളി എനിക്ക് ഭയങ്കര ഇഷ്ടാ.. അത് കേൾക്കാൻ വേണ്ടിയും ഞാൻ ഇടക്കൊക്കെ ഉപ്പാന്റെടുത്ത്‌ക്ക് ചെല്ലും. ഉപ്പ വിളിച്ചപ്പോ തന്നെ ഞാൻ വേഗം ചെന്ന് ഉപ്പാനോട് ചേർന്നിരുന്നു. "അന്റെ പഠിപ്പൊക്കെ എങ്ങനെ പോണ്? നന്നായി പഠിക്ക്ണ്ടോ? "ആ ഉപ്പ തരക്കേടില്ലാതെ പോണ്". ഉപ്പ അത് കേട്ടപ്പോ എന്നെ നോക്കിയൊന്ന് കളിയാക്കി ചിരിച്ചിട്ട് പറഞ്ഞു, "ഞാനെപ്പോ ചോദിച്ചാലും ഇയ്യ് ഇതന്നെല്ലേ പറയാറുള്ളത്. അന്റെ പഠിപ്പൊക്കെ കഴിഞ്ഞിട്ട് വേണം അന്നെ ഇക്ക് കെട്ടിച് വിടാൻ. ആണായിട്ടും പെണ്ണായിട്ടും ഞങ്ങൾക്ക് ഇയ്യല്ലേ ഒള്ളു. ഞങ്ങൾക്ക് ള്ളതൊക്കെ അനക്കാണ്". ഉപ്പാടെ വർത്താനം കഴിയുന്ന വരെ ഞാൻ ഉപ്പാനെ തന്നെ നോക്കിയിരുന്നു. "ന്റെ ഉപ്പ കഴിഞ്ഞോ ങ്ങള്ടെ വർത്താനം. ഉപ്പ ഞാൻ ങ്ങളോട് പറഞ്ഞിട്ടില്ലേ എനിക്ക് പറ്റിയ ആളെ ഞാൻ കണ്ട് പിടിച്ചാ ഞാൻ പറയാന്ന്‌ ". "ഇത് ഇന്നോട് ഇയ്യ് കൊറേ ആയല്ലോ പറഞ്ഞിട്ട്. എന്നിട്ട് അനക് പറ്റിയ ആരെയും ഇയ്യ് ഇത് വരെ കണ്ടിലെ". അത് കേട്ടപ്പോ ഉപ്പാനെ നോക്കി ഞാനൊന്ന് ചിരിച്ചു. "ന്താ ഹന്നാ അന്റെ മുഖത്തൊരു നാണം. ആരെയെങ്കിലും ഇയ്യ് മനസ്സിൽ കണ്ട്ണ്ടോ?" എന്റെ മുഖത്ത്‌ ഞാനറിയാതെ ഒരു നാണം കണ്ടതോണ്ടാവും ഉപ്പ അങ്ങനെ ചോദിച്ചത്. അതോണ്ട് ഞാൻ കൂടുതൽ ഒളിച്ചു വെക്കാൻ നിക്കാതെ ഉപ്പാനോട് ഫൈസലിനെ പറ്റി പറഞ്ഞു. ഞാൻ അവനെ പറ്റി പറഞ്ഞതെല്ലാം കേട്ടതിനു ശേഷം ഉപ്പ എന്നെയൊന്നു നോക്കി. തന്റെ മകൾ കണ്ട് പിടിച്ചത് നല്ലൊരു ചെറുക്കനെ തന്നെയാണെന്ന് ബോധ്യപ്പെട്ട മട്ടിൽ ഉപ്പ എന്നെ ചേർത്ത് പിടിച്ച് കൊണ്ട് എനിക്കൊരുമ്മ തന്നു. "മോളെ ഹന്നാ ഉപ്പാക്ക് സന്തോഷായി. നീ കണ്ടുപിടിച്ചത് ന്റെ റഷീദിന്റെ മോനെ തന്നെയല്ലോ. അവന്റെ കയ്യിൽ നിന്നെ ഏൽപ്പിക്കാൻ ഉപ്പാക്ക് സന്തോഷേയുള്ളൂ". റഷീദ് എന്ന് പറഞ്ഞ ന്റെ ഉപ്പാന്റെ കട്ട ചങ്ങായിയായിരുന്നു. ഉപ്പയും ഫൈസിടെ ഉപ്പയും ഗൾഫിൽ ഒരുമിച്ച് ഉണ്ടായിരുന്നതാണ്. കുറെ വർഷം മുൻപ് ഒരു കാർ ആക്‌സിഡന്റിലാണ് ഫൈസിടെ ഉപ്പ മരണപ്പെട്ടത്. ആ കഥയൊക്കെ ഉപ്പ എന്നോട് മുന്നേ പറഞ്ഞ്ണ്ട്. റഷീദങ്കിളിന്റെ കാര്യം പറഞ്ഞപ്പോ ഉപ്പാന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അതൊക്കെ തുടച്ചു മാറ്റി ഉപ്പ വീണ്ടും തുടർന്നു, "റഷീദ് മരണപെടുമ്പോ ഫൈസൽ ചെറിയ കുട്ടിയാണ്. അന്നന്നെ ഓൻ ഒരു മൊഞ്ചനായിരുന്നു. എനിക്ക് നല്ല ഇഷ്ടായിരുന്നു ഓനെ. ഓൻ തിരിച്ചും എന്നോടും അങ്ങനെ തന്നെ " ഫൈസിനെ കുറിച്ച് പറയുമ്പോ തന്നെ അതിൽ ഉപ്പാക്ക് അവനോടുള്ള വാത്സല്യം കാണായിരുന്നു. "പക്ഷെ ഉപ്പ, ഫൈസലിന്റെ ഇത്തൂസിന്റെ കല്യാണല്ലേ മറ്റന്നാ. ഇതുവരെ ഫൈസൽ എന്നെ കണ്ടിട്ടില്ലല്ലോ. മറ്റന്നാ അവന്റെ മുന്നില് ഞാനുണ്ടാകും എന്നാ അവനോടു ഞാൻ പറഞ്ഞത്. അവനെന്നെ കാണുമ്പോ ഇഷ്ടല്ലാന്ന് പറയോന്ന് എനിക്കൊരു പേടിണ്ട് " "അതിനെ കുറിച്ച് നീ പേടിക്കണ്ട ഹന്നാ. ന്റെ രാജകുമാരിനെ കണ്ടാ ആരാ ഇഷ്ട്ടല്ലന്ന് പറയാ.. " ഉപ്പാന്റെ ആശ്വാസ വാക്കുകൾ എന്നിലൊരു ആത്മവിശ്വാസമുണ്ടാക്കി. "നാളെ കല്യാണത്തിന്റെ തലേ ദിവസല്ലേ. അവിടെ വരെ നമുക്കൊന്ന് പോണ്ടേ mole?" "ഞാൻ നാളെ അവിടെ വന്നാ ശരിയാവൂല.അതോണ്ട് നാളെ ഉപ്പയും ഉമ്മയും കൂടി പോയാ മതി. "എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ രീതിയിൽ ഉപ്പ ഗുഡ് നൈറ്റ് പറഞ്ഞ് പോയി. ========================== നാളെയാണ് ഇത്തൂസിന്റെ കല്യാണം. ഓള് പോണേൽ ഇക്ക് നല്ല സങ്കടണ്ട്. എന്നാ നാളെ ഹന്നാനെ കാണാൻ പറ്റോല്ലോ എന്ന കാര്യത്തിൽ ഇക്ക് നല്ല ആകാംഷണ്ട്. ഓള് നാളെ വരോ. വന്നാ തന്നെ ഞാനെങ്ങനെ ഓളെ തിരിച്ചറിയാ..ആ വരട്ടെ നോക്കാം. തുടരും.. . Part 8 അവനറിയാതെ ************************ കല്യാണത്തിന് നാട്ടാരും വീട്ടാരും ക്ഷണിചോരൊക്കെ വന്നോടാങ്ങി. ഹന്നാനെ മാത്രം കാണല്ല്യ. ഓള് ആരാന്ന് അറിഞ്ഞിട്ടൊന്നല്ല. കാണാന്ള്ള ഒരാഗ്രഹം കൊണ്ട് ചിന്തിച്ചതാ. ഇത്തൂസ് കല്യാണ പെണ്ണായി നല്ല മൊഞ്ചത്തി കുട്ടിയായി ഒരുങ്ങി വന്നു. ആ സമയത്ത്‌ ന്റെ കണ്ണ് നെറഞ്ഞു. ഓള് മറ്റൊരു വീട്ടിലേക്ക് പോവല്ലേ. അതോർത്തപ്പോ മനസ്സൊന്ന് നീറി.ആരേലും കാണുന്നതിന് മുൻപ് ഞാൻ കണ്ണൊക്കെ തുടച്ചു. ന്റെ ചങ്ങായിമാരൊക്കെ വന്ന്ണ്ട്. ഓലൊക്കെ കൂടെള്ള ഫോട്ടോ എടുപ്പോക്കെ തകർത്ത്‌ നടക്ക്ണ്ട്. അതിനെടെൽ ഒരു ചെറിയ പെൺകുട്ടി എന്റെ കയ്യിലിരുന്ന ഫോൺ തട്ടി എടുത്തോണ്ട് ഓടി പോയി. ഓളെ പിടിക്കാൻ വേണ്ടി ഞാനും ഓൾടെ പിന്നാലോടി. ഓടുന്നതിനെടക്ക് ആരോ എന്റെ സൈഡിൽ തട്ടി വീഴാൻ പോയി.ഭാഗ്യത്തിന് വീണില്ല.അതൊരു പെൺകുട്ടി ആയിരുന്നു. പെട്ടന്ന് തിരിഞ്ഞ് നോക്കി ഞാൻ ഓളോട് ഒരു സോറി പറഞ്ഞ് എന്റെ ഫോൺ വാങ്ങാൻ വേണ്ടി ആ കുട്ടീടെ പിന്നാലെ പോവുമ്പോഴേക്കും ഓൾടെ മുഖത്തെക്ക് ഞാൻ വീണ്ടും നോക്കി. "പടച്ചോനെ ന്തൊരു മൊഞ്ചാ ഈ പെണ്ണിന്". ഇത് ഞാൻ ന്റെ മനസ്സി പറഞ്ഞാട്ടൊ. സത്യം പറഞ്ഞ ഓളെ മുഖത്തെക്ക് നോക്കിയാ കണ്ണ്ട്ക്കാൻ പറ്റൂല. ന്റെ നോട്ടം കണ്ട്ട്ട് ഓളും ന്നെ നോക്ക്ണ്ട്. എന്താന്ന് അറീല. ഓള് ന്റെ മുഖത്ത്‌ന്ന്‌ കണ്ണ്ട്ത്ത്‌ വേഗം പോയി. ഓള് ന്റെ മുന്നിൽന്ന് മറയുന്ന വരെ ഞാൻ ഓളെ തന്നെ നോക്കി നിന്നു. "ഫൈസി ഇയ്യാരെ നോക്കി നിക്ക്ണ് ഇങ്ങട്ട് വായോ " അഫ്സൽ വിളിച്ചപ്പഴാണ് ഞാൻ അവ്ട്ന്ന് പോയത്. "അല്ല ഫൈസി ഹന്ന വന്നോ? " "ഓള് വന്ന്ണ്ടോ ഇല്ലേ എന്നൊന്നും ഇക്ക് അറീല. ഞാൻ ഓളെ ഇതുവരെ കണ്ട്ല്ലല്ലോ". ഹന്നാനെ പറ്റി അഫ്സൽനോട് വർത്താനം പറഞ്ഞ് നിക്കുമ്പോഴും എന്നെ നേരത്തെ തട്ടിയ കുട്ടിനെ ഞാൻ അവ്ടെക്കെ നോക്കായിരുന്നു. പക്ഷെ ഓളെ ഞാൻ പിന്നെ കണ്ടില. "ഹന്നാ.. " ആ വിളി കേട്ടതും ഞാൻ തിരിഞ്ഞ് നോക്കലും ഒക്കെ ഒപ്പായിരുന്നു. പക്ഷെ വിളിച്ച ആളെയും വിളി കേൾക്കണ്ട ആളെയും ഞാൻ നോക്കീട്ട് കണ്ടില. "ഇത്തൂസെ ഇയ്യ് ഇവിടെ ആരെങ്കിലും ഹന്നാന്ന് വിളിച്ചത് കേട്ടോ? അല്ലെങ്കി ആ വിളി കേട്ട് ആരെങ്കിലും തിരിഞ്ഞ് നോക്കിയത് കണ്ടോ? " "ഇല്ലല്ലോ ഞാൻ കേട്ടൂല്ലാ, കണ്ടൂല്ലാ. പക്ഷെ ഇവിടെ വന്ന്ള്ളതിൽ ഒരു ഹന്നാനെ ഇക്കറിയാ.. " "ആരാത്? " ഞാൻ ആകാംഷയോടെ ചോദിച്ചു. ഇത്തൂസ് നാലു ഭാഗം നോക്കി ഓള് പറഞ്ഞ ഹന്നാനെ ഇക്ക് കാണിച്ചന്നു. പക്ഷെ ഞാൻ വിചാരിച്ച ഹന്നയാണോ അതെന്ന് ഇക്കറിയില്ല. എന്തായാലും ചോദിച്ച് നോക്കാന്ന് വെച്ചു. ഓള് അപ്പുറത്ത് ആരോടോ വർത്താനം പറഞ്ഞ് നിക്കാ.. അതോണ്ട് ഓൾടെ മുഖം കാണാൻ ഇക്ക് പറ്റീല. അത് ന്റെ ഉറക്കം കളഞ്ഞ ഹന്നയാണെങ്കി ന്റെ ഉള്ളിലുള്ള ഓളോട്ള്ള ഇഷ്ടം മറച്ചു വെച്ച് ഗൗരവത്തിൽ രണ്ട് വർത്താനം പറയാന്നു വെച്ച് ഞാൻ ഓളെ വിളിച്ചു. "ഹന്നാ... " വിളി കേട്ട പാടെ ഓള്ന്നെ തിരിഞ്ഞ് നോക്കിയൊന്ന് ചിരിച്ചു.ആകെ അന്തം വിട്ട കുന്തം പോലെ നിക്കാണ് ഞമ്മള്. ന്താന്ന് വെച്ച ഞമ്മള് നേർത്തത്തെ ഓട്ടതിനെടെക്ക് തട്ടിയതും ഓളെ തന്നേർന്നു. ഞാനും ഓളെ നോക്കിയൊന്ന് ചിരിച്ചു. "പടച്ചോനെ വീണ്ടും ഈ മൊഞ്ചത്തി ന്റെ മുന്നില് വരാണല്ലോ. ഞാൻ വിചാരിച്ച ഹന്ന ഇത് തന്നെ ആവണേ.. " ഇങ്ങനൊക്കെ മനസ്സി വിചാരിച്ച് ഞാൻ പതുക്കെ ഓൾടെ അടുത്തേക്ക് നടന്നു. "നീയാണോ ഹന്ന? " "അതെ ഞാനാ ഹന്ന " "എനിക്ക് മെസ്സേജ് അയച്ചിരുന്നതും നീയാണോ? " "ആ അതും ഞാനാ.. " അത് അവൾ തന്നെയാണെന്ന് അറിഞ്ഞപ്പോ, യാ അല്ലാഹ്... ആ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റൂല. അപ്പൊ തന്നെ ഞാൻ ഉറപ്പാക്കി. ഈ മൊഞ്ചത്തി കുട്ടീനെ ഞാൻ തന്നെ കെട്ടും. പെണ്ണ് എന്നെത്തന്നെ നോക്കി ചിരിച്ചോണ്ട് നിക്കാണ്. പിന്നെ ഞാനൊന്നും നോക്കീല. ഓൾടെ കയ്യും പിടിച്ച് ഒരു ആളൊഴിഞ്ഞ റൂമിലേക്ക്‌ ഞാൻ ഓളെ കൊണ്ടോയി. അവ്ടെ ഞാനും ഓളും അല്ലാതെ വേറെ ആരൂല്ല. ഓൾടെ കയ്യിന്റെ പിടി വിട്ട് ഞാൻ ഓളെ ന്റെ മുന്നിലേക്ക് നിർത്തി. പതുക്കെ ഞാനാ റൂമിന്റെ ഡോർ അടച്ചു. അപ്പഴും അവൾടെ മുഖത്ത്‌ ഞാനൊരു ടെൻഷനും കണ്ടില്ല. അവൾക്കെന്നെ അത്ര വിശ്വാസമുള്ളത് പോലെ എനിക്ക് തോന്നി. സത്യം പറഞ്ഞ ഓളെ ന്റെ മുന്നില് ഞാൻ നിർത്തിയപ്പോ ന്റെ മനസ്സിൽ രണ്ട് മൂന്ന് ലഡ്ഡു പൊട്ടിയ ഫീലായിരുന്നു. പക്ഷെ അതൊന്നും പൊറത്ത്‌ കാട്ടാതെ കുറച്ചു ഗൗരവത്തിൽ കുറച്ച് നേരം ഞാൻ ഓളെ തന്നെ നോക്കി. "ന്താ ഫൈസി ഇയ്യ് ന്നെ ഇങ്ങനെ നോക്ക്ണ്. നിനക്ക് ഇപ്പഴും വിശ്വാസായിലെ.. ഞാൻ തന്നെയാണ് ഹന്ന. ആ ഡയറിയും എന്റേതാണ്". ഓള് പറഞ്ഞതെല്ലാം ഞാൻ കേട്ടോണ്ട് നിന്നു. അത്രയും നേരം ഞാൻ ഓൾടെ കണ്ണിലേക്ക് നോക്കി നിന്നു. "ഹന്നാ നീ എന്തറിഞ്ഞിട്ടാ ഇത്രയേറെ എന്നെ സ്നേഹിക്കാൻ? ഒരുപക്ഷെ ഇപ്പൊ ഞാൻ അന്നെ ഇഷ്ട്ടല്ലന്ന് പറഞ്ഞ നീ എന്ത് ചെയ്യും" അതുവരെ എന്നെ നോക്കി ചിരിച്ചോണ്ട് നിന്ന ഓൾടെ മുഖം പെട്ടെന്ന് മങ്ങി. "ഞാനെന്താ ചെയ്യാ എന്നൊന്നും ഇക്കറിയില്ല. പക്ഷെ നിന്നെ കുറിച്ച് എല്ലാമറിഞ്ഞിട്ട് തന്നെ ഞാൻ ഈ കളിക്ക് നിന്നത്" "നിനക്കെന്നെ എങ്ങനെറിയാ? " "അന്റെ ഉപ്പാന്റെ ഫ്രണ്ട് ഒരു ഹമീദ്നെ അറിയോ നിനക്ക്" "ആ " "ആ ഹമീദ്ന്റെ മോളാണ് ഞാൻ. ഞാൻ നിന്നോട് ഇഷ്ട്ടാന്ന് പറഞ്ഞതെല്ലാം ഉപ്പാക്ക് അറിയാ. ഞാനെല്ലാം ഉപ്പാനോട് പറയാറുണ്ട്. ഉപ്പാക്ക് നിന്നെ ഭയങ്കര ഇഷ്ട്ട. അതോണ്ട് എനിക്ക് കൂടുതൽ നിർബന്ധിക്കേണ്ടി വന്നില്ല. എന്നെ നിന്റെ കയ്യിലെ എൽപ്പിക്കോള്ളൂന്ന് എന്റെ ഉപ്പ നിന്റെ ഉപ്പാനോട് മുൻപ് പറഞ്ഞ്ണ്ട്. അതോണ്ട് പൊന്ന് മോനെ ഇന്നേ ഇഷ്ട്ടല്ലാന്ന് മാത്രം പറയല്ലേ" ഓള് ഭയങ്കര ജോളിയായിട്ടാണ് അതൊക്കെ പറഞ്ഞത്. ഓൾടെ മുഖത്ത്‌ന്ന് കണ്ണ്ട്ക്കാൻ പോലും ഇക്ക് പറ്റില്ലായിരുന്നു. ഓളെല്ലാം പറഞ്ഞ് തീർത്തപ്പോ എന്റെ മുഖം ഓളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അങ്ങനെ തന്നെ ഞാൻ ഓൾടെ അടുത്തേക്ക് പതുക്കെ നടന്ന് നീങ്ങി. ഞാനവളിലേക്ക് ഓരോ ചുവട് വെക്കുമ്പോഴും ഓള് പുറകിലേക്ക് മാറാൻ തുടങ്ങി. ഓള് പോയി പോയി ആ ചുമര് വരെല്ലേ പോവൂ. അത് വരെ ഞാൻ ഓൾടെ അടുത്തേക്ക് തന്നെ നടന്നു. പെണ്ണ് ന്റെ മുഖത്ത്‌ക്ക് തന്നെയാണ് നോക്കി കൊണ്ട് നിക്കാ. അവസാനം ഓളാ ചുമരിൽ പോയി സ്റ്റോപ്പായി. "ന്താ പെണ്ണെ അന്റെ മുഖത്തൊരു ടെൻഷനും അതിന്റെ കൂടെ ഒരു നാണവും. നീ ആ ഡയറി എഴുതുമ്പോഴും എനിക്ക് മെസ്സേജ് അയക്കുമ്പോഴും ഒക്കെ നീ ഭയങ്കര ബോൾഡായിരുന്നല്ലോ.പെണ്ണെ നിനക്ക് നാണവും വരോ" "അതേയ് എന്താന്നറിയോ നിന്നെ പോലൊരു മൊഞ്ചൻ ഇങ്ങനെ ഒരൊന്നൊന്നര ലുക്കിൽ മുന്നില് വന്ന് നിന്നാ ഏതു ബോൾഡായ പെണ്ണും ഒന്ന് നാണിക്കും മോനെ.." "ഓഹോ അങ്ങനെയാണോ " അതും പറഞ്ഞ് എന്റെ രണ്ട് കയ്യും ഞാൻ ഓൾടെ രണ്ട് സൈഡിലും ആയി ചുമരിൽ അമർത്തി പിടിച്ചു. എന്നിട്ട് ന്റെ മുഖം ഓളെ ഒരു ഉമ്മവെക്കാൻ എന്ന പോലെ ഞാൻ ഓൾടെ കവിളിനടുത്തെക്ക് കൊണ്ടുപോയി. എന്താണാവോ പെണ്ണ് കണ്ണും പൂട്ടി നിക്കാണ്. അത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്. "എന്താടി നീ കണ്ണും പൂട്ടി നിക്ക്ണ്. ഇവിടെ കാണാൻ പറ്റാത്തതായി ന്തെങ്കിലുണ്ടോ " അത് പറഞ്ഞപ്പഴാണ് ഓള് കണ്ണ് തുറന്നത്. "ഫൈസി നീ എന്നെ ഒന്ന് വിട് താഴെ അന്വേഷിക്ക്ണ്ടാവും " "അതിന് നീ പൊയ്ക്കോ. നിന്നെ അതിനിവിടെ ആരാ പിടിച്ച് വച്ചത്" അത് കേട്ടപ്പോ ഓള് എന്നോട് കൊറച് ദേഷ്യത്തിലാ സംസാരിച്ചത്. "നിന്റെ രണ്ട് കയ്യും എന്റെ അപ്പുറത്തും ഇപ്പുറത്തും വെച്ച ഞാനെങ്ങനെ പോവാ. മാത്രല്ല ഇപ്പൊ ആരെങ്കിലും വന്ന് കണ്ടാ നീ എന്ത് പറയും" അത് ഓള് പറഞ്ഞ് തീർത്തതും ഞാനോളെ കൈ വലിച് ഓളെ അങ്ങ് ചേർത്ത് പിടിച്ചു. എന്നിട്ട് ഓളെ കണ്ണിലേക്ക് നോക്കി പറഞ്ഞു, "ഇപ്പൊ ആരെങ്കിലും വന്ന് കണ്ടാ ഓരുടെ മുഖത്ത്‌ നോക്കി ഞാൻ പറയും ഇത് ന്റെ പെണ്ണാണ്ന്ന്. ന്തേയ്‌" ആ സമയത്ത്‌ ഞങ്ങൾടെ കണ്ണില് പരസ്പരം പ്രണയത്തിന്റെ തിരയടിക്കുന്നത് കാണായിരുന്നു. "ഓഹോ നീ അങ്ങനെ പറയോ. എന്ന അതൊന്ന് കാണണോല്ലോ " "ന്താ പറഞ്ഞ, അങ്ങനൊരു സാഹചര്യം വന്ന ഒറപ്പായിട്ടും പറയും. ന്റെ ഒറക്കം കൊറച്ച് ദിവസം ഇയ്യ് കളഞ്ഞതല്ലേ. അതിന് പ്രതികാരായിട്ട് അന്നെ ഞാൻ സ്നേഹിച്ച് കൊല്ലും മോളേ.. " "ആ അങ്ങനെയാണെങ്കിൽ ഞാൻ അത് സ്വീകരിക്കാൻ തയ്യാറാ. ന്തായാലും ഇപ്പൊ ഞാൻ പോട്ടെ faisi" അത് പറഞ്ഞവൾ പോകാൻ ഒരുങ്ങുമ്പോഴേക്കും ഞാൻ ഓളെ കയ്യിൽ പിടിച്ച് വലിച്ചു. "ന്താ അനക് പോവാൻ ഇത്ര തൃതി.കൊറച്ച് നേരം ന്റെ കൂടെ ഒന്നിരിക്കടി. അല്ല ഇയ്യ് ന്താ ന്നെ ആദ്യയിട്ട് കാണ്ന്ന പോലെ നോക്ക്ണ് " "അല്ലാ ഞാൻ ആലോചിക്കായിർന്നു , അന്നെ കോളേജിൽ വച്ച് കണ്ടപ്പോ ഇയ്യ് ഇത്ര റൊമാന്റിക്കായ ആളാണെന്ന് എനിക്ക് തോന്നീല്ല" "അതിനെന്താ ഇക്കും റൊമാൻസൊക്കെ വരോടി. അയ്ന് കൂടെ കൂട്ടാൻ പറ്റിയോരെണ്ണത്തിനെ കിട്ടാഞ്ഞിട്ടായിരുന്നു. ദേ ഇപ്പൊ കിട്ടി. അതും ന്നെ തേടി ഇങ്ങട്ട് വന്നത്. അപ്പൊ ഇനി കൊറച്ച് റൊമാൻസൊക്കെ ആവാം " "ആഹാ " "അല്ല ഇതിപ്പോ ഇത്തൂസ്ന്റെ കല്യാണത്തിനൊപ്പം നമ്മടെ കല്യാണം കൂടി നടത്തിയാലോ. എങ്ങനെണ്ടാവും " "അയ്യടാ ചെക്കന്റെ ഒരു പൂതി " അങ്ങനെ ഓളെ ഒന്ന് പ്രണയിചോണ്ട് ഇരിക്ക്ണതിന്റെ ഇടക്ക് സ്വർഗത്തിലെ കട്ടുറുമ്പിനെ പോലെ ആരോ ഡോർ തട്ടി വിളിച്ചു. തുടരും.. Part 9 അവനറിയാതെ *********************** ആ സമയത്ത്‌ ഞാൻ ഓളെ നോക്കിയപ്പോ ഓൾക്ക് നല്ല ടെൻഷൻണ്ടായിരുന്നു. "ഹന്നാ നീ പേടിക്കണ്ട, ഞാനില്ലേ നിന്റെ കൂടെ " അതും പറഞ്ഞ് ഞാൻ ഓൾടെ കയ്യൊന്ന് മുറുകെ പിടിച്ച് ഡോർ തുറന്ന്. വന്നാൾടെ മുഖത്ത്‌ക്ക് നോക്കിയപ്പഴ ഒന്ന് ശ്വാസം നേരെ വിട്ടത്. വേറാരും അല്ല, ഞമ്മളെ സ്വന്തം അഫ്സലും അൻവറും. ഓല് ഞങ്ങളെ നോക്കി ഒരാക്കിയ ചിരി ചിരിച്ചോണ്ട് നിക്കാ. "ഹായ് ഹന്ന.. " "ഹലോ.. " ഓല് മൂന്നാളും പരസ്പരം ഹായ്ന്നൊക്കെ പറയുന്നത് കേട്ടപ്പോ ഞാനൊന്ന് ഡൌട്ട് അടിച്ചി.ഹന്നാനെ നോക്കിയപ്പോ ഓളും അവരോട് മുന്നേ അറിയുന്ന പോലെ ചിരിക്ക്ണ്ട്. ന്റെ നോട്ടം കണ്ടപ്പോ അഫ്സൽ ഇന്നേ ഒന്ന് നോക്കി. "ന്താ ഫൈസി അനക്കൊരു സംശയം പോലെ. ഞങ്ങൾ ഇവളോട് എങ്ങനെ ഇത്ര ഫ്രണ്ട്‌ലി എന്നാണോ? " അഫ്സലിന്റെ വർത്താനം കേട്ടപ്പഴെ അവർക്ക് ഓളെ നന്നായി അറിയാന്ന് ഇക്ക് തോന്നി. "ഫൈസി ഞമ്മടെ കോളേജിൽ 'ക്യാമ്പസ്‌ കോഴി ' എന്ന് നീ അഭിസംബോധന ചെയ്തത് ഈ എന്നെയല്ലേ. അങ്ങനെയുള്ള എനിക്ക് ഇത് പോലൊരു മൊഞ്ചത്തി കുട്ടീനെ അറിയാതിരിക്കോ. ഇതൊക്കെ ഞാനും അൻവറും ഈ നിക്ക്ന്ന ഹന്നയും പിന്നെ ഞമ്മടെ സ്വന്തം റംസിയും കൂടെളള ഒരു ചെറിയ ഡ്രാമ ആയിരുന്നു. എന്ന് വെച്ച് ഇവള് അന്നെ ഇഷ്ട്ടപെട്ടതോന്നും ഡ്രാമയല്ല. അത് true love. ആ ഡയറിയും സത്യാണ് " അഫ്സലിന്റെ വർത്താനം കേട്ടപ്പോ ഞാനാകെ ഞെട്ടി. "ടാ അൻവറെ എന്തൊക്കെ ഇവൻ പറയനത്. എനിക്കൊന്നും മനസ്സിലായില്ല " "ഫൈസി അന്റെ മനസ്സിൽ ഇപ്പൊ ഒരുപാട് ചോദ്യങ്ങളുണ്ടാവും. നീ ഇവിടെ വന്നിരിക്ക്. അന്നോട് കൊറച്ച് ഫ്ലാഷ്ബാക്ക് പറയാണ്ട്. ========================== "ഫൈസി അന്ന് കൊറച്ച് ദിവസം മുൻപ് അന്നോട് ഞാൻ ഇക്ക് വേണ്ടി റംസിനെ പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞിലെ. അന്ന് നീ എനിക്ക് വേണ്ടി അത് ചെയ്തു. അന്ന് നീ ആരും അറിയാതെ അവളെ ഇഷ്ട്ട പെട്ടിരുന്നു എന്ന് ഞമ്മക്ക് അറിയാ.. അത് ഞങ്ങള് മനസ്സിലാക്കിയില്ലെങ്കി ഞങ്ങള് പിന്നെ എന്തിനാടാ അന്റെ ചങ്ങായിമ്മാരെന്ന് പറഞ്ഞ് കൂടെ നടക്ക്ന്നത്. അന്ന് നീ എനിക്ക് വേണ്ടി അവളോട്‌ളള നിന്റെ ഇഷ്ട്ടം മറച്ചു വെച്ചു " അഫ്സൽ എല്ലാം പറഞ്ഞ് തീർക്കുന്നതിന് മുൻപ് അൻവർ ഹന്നാനെ ആ റൂമിൽ നിന്ന് പറഞ്ഞയച്ചു. "ഹന്നാ, നീ പുറത്ത് പൊയ്ക്കോ. ഞങ്ങൾ മൂന്ന് ആണ്പിള്ളേരാ ഇവ്ടെ ഉള്ളത്. ആരേലും വന്ന് നിന്നെ ഇവ്ടെ കണ്ടാ അതും ഇതും പറയും. ഫൈസിയോട് എല്ലാം പറഞ്ഞതിന് ശേഷം ഞങ്ങള് വരാം " എന്ന ശരിയെന്ന് പറഞ്ഞ് ഓള് റൂമിന് പുറത്തേക്ക് പോയി. അഫ്സൽ ബാക്കി പറയാൻ തുടങ്ങി, "അന്ന് നീ ഓളെ പ്രൊപ്പോസ് ചെയ്ത് വന്ന് അത് ശരിയായില്ല, ഓൾക്ക് വേറെ ആളുണ്ട്, അത് വിട്ടേക്ക് എന്നൊക്കെ നീ എന്നോട് വന്ന് പറഞ്ഞപ്പോ അത് സാരല്ല്യ, അത് ഞാനോൾക്ക്ട്ട് ഒരു പണി കൊടുക്കാൻ വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞ് ഞാനിപ്പോ വരാന്നു പറഞ്ഞ് അവ്ട്ന്ന് പോയത് അനക് ഓർമണ്ടോ ഫൈസി ? " ഓൻ ചോദിക്കുന്നതിനും പറയുന്നതിനും ഞാൻ മൂളുന്നതെയുള്ളൂ. കാരണം അതൊക്കെ കേട്ട് ഞമ്മളാകെ പകച്ച് പണ്ടാരടങ്ങി പോസ്റ്റ്‌ ആയി നിക്കാണ്. "അന്ന് ഞാൻ പോയത് വേറെങ്ങട്ടും അല്ല, അന്റെ പെണ്ണ് ഹന്നാടെട്ത്ത്‌ക്കാ , ആ ഡയറിടെ കാര്യം സെറ്റ് ആകാൻ. ഞങ്ങൾ എല്ലാരും അറിഞ്ഞിട്ട് തന്നെ ആ ഡയറി റംസി നിനക്ക് കൊടുന്ന് തന്നത്. ഹന്നാക്ക് നിന്നെ ഇഷ്ട്ടാന്ന്ളള കാര്യം ഓള് ആദ്യം വന്ന് പറഞ്ഞത് ഇന്നോട. ആദ്യായിട്ട് ഒരു മൊഞ്ചത്തി കുട്ടി ഇന്നോട് ഒരു കാര്യം വന്ന് പറയുമ്പോ ഞമ്മളെങ്ങനെ പറ്റൂലാന്ന് പറയാ. അതോണ്ടാ ഞാനും അൻവറും ഓൾടെ കൂടെ നിന്നത്. പിന്നെ ഇതിന്റെയൊക്കെ മാസ്റ്റർ പ്ലാൻ ദാ ഈ നിക്ക്ന്ന മഹാന്റെയാണ് " അത് പറഞ്ഞ് അഫ്സൽ അൻവറിനെ ചൂണ്ടികാട്ടി. പന്നി, ഓന്റെ മുഖത്ത്‌ക്ക് നോക്കിയപ്പോ ഓന്റെ ഒരു ഇളിഞ്ഞ ചിരി.. ഓനെ അപ്പൊ തന്നെ കൊണ്ടയി കേണറ്റീ ക്ക് ഇടനാ ഇക്ക് തോന്നിയത്. അപ്പഴത്തെ ഇന്റെ ദേഷ്യത്തിൽ ഞാൻ ഓന്റെ മണ്ടക്ക് ഒന്ന് കൊടുക്കാൻ വേണ്ടി പോയതും ഓൻ ഇന്നെ തടഞ്ഞു. "പൊന്ന് മോനെ ഫൈസി ഇന്നെ തല്ലരുത് പ്ലീസ്.. ഇതൊക്കെ ഞാൻ അന്റെ പെണ്ണിന് വേണ്ടി ചെയ്തതല്ലേ. ഇപ്പൊ നീയും ഹാപ്പി, ഓളും ഹാപ്പി, ഞമ്മള് അയിലേറെ ഹാപ്പി.. പിന്നെന്താ പ്രശ്നം, പ്രോബ്ലം സോൾവ് " ഇതൊക്കെ ഓല് ഇക്കും ഹന്നാക്കും വേണ്ടി ചെയ്തതല്ലേന്ന് ആലോചിച്ചപ്പോ പിന്നെ അവരോട് ദേഷ്യപ്പെടാൻ ഇക്ക് തോനീല. അപ്പഴും ഫ്ലാഷ് ബാക്ക് തീർന്നിട്ടില്ല. അഫ്സൽ വീണ്ടും പറഞ്ഞ് തുടങ്ങി, "അന്ന് റംസി ഓൾക്ക് വേറൊരാളെ ഇഷ്ട്ടാന്ന് പറഞ്ഞിലെ അത് ഞങ്ങള് ഓളെ കൊണ്ട് പറയിപ്പിച്ചതാ. ഇയ്യെങ്ങാനും ഓളെ പിന്നാലെ പോയ ഒക്കെ തൊലഞ്ഞിലെ.. പിന്നെ നമ്മള് ഷർട്ട്‌ എടുക്കാൻ പോയ ദിവസം ഓള് അനക് മെസ്സേജയചിലെ അത് എന്താ സംഭവംന്ന് വെച്ചാ നമ്മള് ഷർട്ട്‌ എടുക്കാൻ പോണ വിവരം ഞാൻ ഓളോട് മുൻകൂട്ടി പറഞ്ഞിരുന്നു. അങ്ങനെയാണ് ഓള് അവിടെ എത്തിയത് " അത്രയും കേട്ടപ്പഴെ ന്റെ വയറ് നിറഞ്ഞു. എല്ലാം കേട്ട ക്ഷീണത്തിൽ ഞാനൊന്ന് അവ്ടെ ഇരുന്നു. "ഇയ്യ് ക്ഷീണിച്ചോ ഫൈസി, ന്നാലെ ഇയ്യ് ഒന്ന്കൂടി കേട്ടോ. ഇയ്യ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരാള് കൂടി ഈ നാടകത്തിൽ അരങ്ങേറീണ്ട് " "ഓ ഇനിയൂണ്ടോ, അതാരാ ഇനിള്ളത്? " ഞാൻ ഓനോട്‌ ആകാംഷയോടെ ചോദിച്ചു. "വേറാരും അല്ല, അവ്ടെ കല്യാണ മണ്ഡബത്തിൽ ഇരിക്കുന്ന അന്റെ പൊന്നാര ഇത്തൂസ്.. " ഓൻ പറഞ്ഞ് തീർത്തതും ഞാൻ ഞെട്ടലും ഒക്കെ ഒപ്പായിരുന്നു. "ഇത്തൂസോ.. " "അതേ.. ഇയ്യ് ഇത്തൂസിനോട് എല്ലാം പറയുന്നതൊണ്ടും ഇത്തൂസ് അനക് നല്ല സപ്പോർട്ട് ആയതോണ്ടും ഞങ്ങള് ഇത്തൂസിനോട് ഹന്നാനെ പറ്റിയൊക്കെ പറഞ്ഞു. കൊറച്ച് ദിവസം മുൻപ് അന്വേഷിചോണ്ട് ഇവിടെ ഒരു പെൺകുട്ടി വന്നിരിന്നുന്ന് ഇത്തൂസ് അന്നോട് പറഞ്ഞിലെ. അത് ആരാന്ന് പോയി ചോദിച്ച് നോക്ക് " എന്തായാലും ഇന്നെ പറ്റിച്ചാലും കൂടി ഇത്രയൊക്കെ ന്റെ ചങ്ങായിമ്മാര് ഇക്ക് വേണ്ടി ചെയ്തത് ഓർത്ത് ഞാൻ അവരെ രണ്ട് പേരെയും ഒരുമിച്ചൊന്ന് കെട്ടിപിടിച്ചു. അതിന് ശേഷം അന്ന് വന്നത് ആരാന്ന് അറിയാനുള്ള തിടുക്കത്തിൽ ഞാൻ ഇത്തൂസിന്റെ അടുത്തേക്ക് ഓടി. ഓൾടെ കൂടെ ഹന്നയും ഉണ്ടായിരുന്നു. എന്നോടെല്ലാം മറച്ചു വെച്ചതിന്റെ പേരിൽ ഞാനോളോട് കൊറച്ച് ദേഷ്യത്തിൽ പെരുമാറി. "എടി ഇത്തൂസെ.. " ഞമ്മക്ക് ഓളോട് ഇഷ്ട്ടം കൂടുമ്പോ ഞാനോളെ എടീന്ന്‌ ചേർത്തിട്ടാ വിളിക്കാ. ഞമ്മള് കൊറച്ച് വെറൈറ്റി ആണേ.. അതോണ്ടാ. ന്റെ വിളിക്കേട്ട് ഓളും ഹന്നയും വേഗം തിരിഞ്ഞ് നോക്കി. "എന്താ ന്റെ പൊന്നാങ്ങള കൊറച്ച് ദേഷ്യത്തിലാണല്ലോ " "അതിന് ഇയ്യെന്നെ കാരണം. അന്ന് വീട്ടില് എന്നെ അന്വേഷിച്ചു വന്നതാരാ? " "ഓ അതാണോ.. അത് ഈ നിക്ക്ന്ന അന്റെ പെണ്ണ്, ഹന്ന.. ഇവളന്ന് തൃതി പിടിച്ചിട്ടൊന്നും അല്ല അന്ന് പോയത്. ഇന്നോടും ഉമ്മാനോടും വർത്താനം പറഞ്ഞ് ചായയും കുടിച്ചിട്ടാ പോയത്. ഇയ്യന്ന് വീട്ടില് ഇല്ലാന്ന് ഉറപ്പാക്കീട്ടാ ഇവള് വന്നതും. അനക്കെന്തേലും കാര്യം കിട്ടിയ പിന്നെ അതിന്റെ അടിവേരു തൊട്ട്ളള കാര്യങ്ങളൊക്കെ അറിയണോല്ലോ. അതോണ്ടാ ഞാൻ ഇയ്യ് കൂടതൽ ചോദിച്ച് കൊഴപ്പിക്ക്ന്നതിന്റെ മുന്നേ ഓള് തിരക്ക് പിടിച്ച് പോയീന്ന് പറഞ്ഞത് " "ന്നാലും ന്റെ പെങ്ങളും ഈ കൂട്ടത്തിൽണ്ടാവുംന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല " ന്റെ വർത്താനം കേട്ടപ്പോ എല്ലാരും കൂടി നിന്ന് ചിരിക്കായിരുന്നു. ഹന്നാടെ കാര്യം ഉമ്മാനോട് പറഞ്ഞ ഉമ്മ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഹമീദങ്കിളിന്റെ മോൾന്ന് പറഞ്ഞ ഉമ്മാക്ക് ഭയങ്കര ഇഷ്ട്ടാ. അതോണ്ട് ആ കാര്യത്തിലും ഞാൻ ഹാപ്പിയായിരുന്നു. ഹമീദങ്കിൾ ശരിക്കും ന്റെ ഉപ്പാന്റെ സ്ഥാനത്ത് നിന്നോണ്ട് കല്യാണ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. ഓൾടെ ചെക്കൻ വന്നപ്പോ ഓൾടെ കൈ പിടിച്ചു കൊടുത്തതും ഹമീദങ്കിൾ തന്നെയായിരുന്നു. ഹന്നാനെ കെട്ടിട്ട് വേണം ഹമീദങ്കിളിനെ അങ്കിൾ എന്ന വിളി മാറ്റി ഉപ്പാന്ന് വിളിച്ച് തുടങ്ങാൻ, ഒരു ഉപ്പാന്റെ സ്നേഹവും കരുതലും ഏറ്റുവാങ്ങാൻ, ഒരു ജന്മം മുഴുവൻ സ്നേഹിക്കാൻ. തുടരും.. Part 10 അവനറിയാതെ ********************** ഇത്തൂസ് ഓൾടെ ചെക്കന്റെ കൂടെ മറ്റൊരു വീട്ടിലേക്ക് പോവാറായി. ഓള് യാത്ര പറയാനായി ന്റെടുതേക്ക് വന്നു തുടങ്ങുമ്പോ ന്റെ കണ്ണുകളിൽ ഒരു കുടം വെള്ളം നിറഞ്ഞിരുന്നു. വെറുതെ എന്തിനാ ഓളെ കൂടി കരയിപ്പിക്ക്ന്നത് എന്ന് വിചാരിച്ച് ഞാനെന്റെ കണ്ണുകളെ കണ്ട്രോൾ ചെയ്തു. ഓള് വന്നെന്റെ മുഖത്ത്‌ക്ക് കുറച്ച് നേരം നോക്കി. അതിനു ശേഷം എന്നെ കെട്ടിപിടിച്ച കൊണ്ട് അങ്ങ് കരഞ്ഞു. അത് കണ്ടപ്പോ എനിക്കെന്നെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി. ഓളെ ഒന്ന് ആശ്വസിപ്പിച് രണ്ട് വാക്ക് പറയാൻ പോലും എന്റെ നാവിനു കഴിഞ്ഞില്ല. ഓളെ ഒന്ന് ചേർത്ത് പിടിച്ച് മനസ്സിൽ അനുഗ്രഹിച്ചു കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ യാത്രയാക്കി. ========================== ഇത്തൂസ് പോയി കഴിഞ്ഞതിനു ശേഷം ഞാനെന്റെ റൂമിൽ കൊറച്ച് നേരം ഒറ്റക്ക് ഇരിക്കായിരുന്നു. അപ്പോഴാണ് എന്റെ ഷോൾഡറിൽ ആരോ വന്ന് പിടിച്ചത്. "ഫൈസി.. " അത് ഹന്നയാണ്. ഓള് മാത്രല്ല, കൂടെ ഓൾടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു. "മോനെ കല്യാണമൊക്കെ ഭംഗിയായി നടന്നു. എന്നാ ഇനി ഞങ്ങള് ഇറങ്ങട്ടെ മോനെ " കല്യാണമൊക്കെ കഴിഞ്ഞ് ബന്ധുക്കൾ എല്ലാരും പോയതിന് ശേഷാണ് ഹന്നയും വീട്ടുകാരും പോവാൻ ഒരുങ്ങിയത്. അത് വരെ എല്ലാ കാര്യത്തിനും സഹായായി ഞങ്ങൾടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. "ഓ അങ്കിൾ ഇറങ്ങാറായോ.. " "ആ മോനെ. ഇനി എനിക്ക് ഒരൊറ്റ കാര്യം കൂടി ചെയ്ത് തീർക്കാനുള്ളു " അതെന്താണ് എന്ന് അറിയാൻ ഞാൻ ഹമീദങ്കിളിന്റെ മുഖത്തെക്ക് സംശയത്തോടെ നോക്കി. "ഇവളെ സുരക്ഷിതമായി നിന്റെ കയ്യിൽ ഏൽപ്പിക്കണം. ന്റെ റഷീദിന് ഞാനൊരു വാക്ക് കൊടുത്തിരുന്നു. ന്റെ മോളേ നിന്റെ കൈകളിൽ ഏൽപ്പിക്കുമെന്ന്. മോന്റെ ഉമ്മനോടും ഞാൻ നിങ്ങള്ടെ കാര്യത്തെ കുറിച്ച് സംസാരിച്ചു.ഉമ്മക്കും എതിർപ്പോന്നും ഇല്ല. ഒരുപ്പാ എന്നാ നിലയിൽ അത് കൂടി ചെയ്താലേ എനിക്ക് ഇവളിലുളള ഉത്തരവാദിത്വം അവസാനിക്കു. അത് പറയുമ്പോ ഹമീദങ്കിളിന്റെ കണ്ണുകളിൽ അദ്ദേഹതിന് എന്നിലുള്ള വിശ്വാസമാണ് ഞാൻ കണ്ടത്. "ആ കാര്യത്തിൽ അങ്കിൾ പേടിക്കണ്ട. ഇവളെ എന്റെ കയ്യിൽ ഏല്പിക്കുമ്പോഴല്ല, അതിന് മുമ്പും ഇവളെന്നിൽ സുരക്ഷിതയായിരിക്കും " അത് ഞാൻ പറഞ്ഞപ്പോ ഹന്നയുടെ മുഖത്തെ സന്തോഷം എന്റെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു. ഹമീദങ്കിൾ എന്നെയൊന്നു കെട്ടിപിടിച്ചതിന് ശേഷം ഓളും ഓൾടെ ഉമ്മയും എന്നോട് യാത്ര പറഞ്ഞിറങ്ങി. ========================== ഇത്തൂസിന്റെ കല്യാണം കഴിഞ്ഞ് ഇന്നേക്ക് ഒരാഴ്ചയായി. ഓള് വീട്ടിലില്ലാത്തതിന്റെ കൊറവ് നന്നായി അറിയിണ്ട്. ഞാനും ഉമ്മയും ഇപ്പൊ ഒറ്റക്കാ. ഓള്ണ്ടെങ്കി പെണ്ണ് ഏതു നേരവും ചെലചോണ്ട. അതൊന്നും കേൾക്കാതായോണ്ട് വീട് ശരിക്കും ഉറങ്ങിയത് പോലെ. ഇനി ന്റെ ഉമ്മാക്ക് ഒരു കൂട്ട് വേണെങ്കി ന്റെ ഹന്നാനെ ഇങ്ങട്ട് കൊണ്ട് വരണം. അത് ഉടനെയൊന്നും നടക്കൂല. ഓള് പഠിച്ചോണ്ടിരിക്കല്ലേ. പിന്നെ ഒരു മാസം കൂടി കഴിഞ്ഞാ എന്റെ ഡിഗ്രി ഫൈനൽ എക്സാം ആണ്. അത്യാവശ്യം കൊറച്ചൊക്കെ ഉഴപ്പി നടക്കുന്നോള്ളൂ. പക്ഷെ പഠിപ്പിന്റെ കാര്യത്തിൽ ആ ഉഴപ്പത്തരം ഒന്നും ഞാൻ കാണിച്ചിട്ടില്ല. ന്നാലും നേരം വെളുക്കുമ്പോ എന്നെ പഠിക്കില്ലന്ന് പറഞ്ഞ് ചീത്ത പറയാന്ന്ള്ളത് ഇത്തൂസിന്റെ ഒരു ഹോബി ആണ്.അത് കേട്ട് കേട്ട് ഞമ്മക്കൊരു വിഷയല്ലാതെ ആയിക്ക്ണ്. അപ്പോഴാണ് ഞാൻ ഹന്നയെ പറ്റി ആലോചിച്ചത്. കല്യാണത്തിന്റെ അന്ന് കണ്ടതാ ഓളെ. പിന്നെ കണ്ട്ല്ല. ഓളെ ഒന്ന് വിളിച്ച് സംസാരിക്കാന്ന് വിചാരിച്ച് ഞാൻ ഫോൺ എടുത്ത്‌ ഓൾക്ക് വിളിച്ചു. കുറെ നേരം റിങ് ചെയ്തു. പക്ഷെ ഫോൺ എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ ട്രൈ ചെയ്തു. എടുത്തില്ല. അവസാനം ഇനി ഒന്നുകൂടി വിളിക്കും എന്ന് വിചാരിച്ച് ഒരു തവണ കൂടി വിളിച്ചു. ന്റെ ഭാഗ്യം, ഓള് ഫോൺ എടുത്തു. "ഹലോ ഹന്നാ.. " "ആ പറ ഫൈസി " "ഏതു അടുപ്പിലാടി അന്റെ ഫോൺ..എത്ര നേരായി ഞാൻ വിളിക്ക്ണ്. ഒന്ന് ഫോൺ എടുത്തൂടെ " "ഓ സോറി ഫൈസി, ഞാൻ ശ്രദ്ധിചില്ല " "എത്ര ദിവസായി ഞാൻ അന്നെ ഒന്ന് കണ്ട്ട്ട്. ഒന്ന് വിളിച്ച് വർത്താനം പറയാന്ന് വിചാരിച്ചാ വിളിച്ചത്. ഇപ്പൊ ന്റെ സംസാരിക്കാന്ളള മൂഡ് പോയി " "ഓ എവിടെയാ പോയത്. ഒന്ന് തിരിച്ച് വിളിക്കടോ " "ഓ എന്തൊരു തമാശ. ഇങ്ങനൊക്കെ ചളി വാരിയെറിയാൻ അനക് തന്നെ പറ്റോള്ളൂട്ട ഹന്നാ " അത്രയൊക്കെ ഓളോട് സംസാരിച്ചപ്പഴേക്കും ഞാൻ ഹാപ്പിയായി. "ഇപ്പൊ അന്റെ മൂഡ് ശരിയായിലെ ഫൈസി " "ആ ഏറെക്കുറെ " "അതാണ് മോനെ ഈ ഹന്നാ. ചളി പറഞ്ഞിട്ടും ഞമ്മള് ഒരാളെ ഹാപ്പിയാക്കും " "കഴിവ് തന്നെയാണ് ട്ടൊ " അതും പറഞ്ഞ് ഞാനവളെ ആക്കിയൊന്ന് ചിരിച്ചു. അപ്പോഴേക്കും മറുതലക്കൽ നിന്നവളുടെ സ്വരം മാറി. പെണ്ണെന്നോട് ഒന്ന് പിണങ്ങി കൊറച്ച് ദേഷ്യത്തിലായി. "ദേ ഫൈസി കളിയാക്കണ്ടാട്ടൊ. നിന്നെ ഒന്ന് ഹാപ്പി ആക്കിയതും പോരാഞ്ഞിട്ട് ഇനി കളിയാക്കേം വേണോ " "ഓ പിണങ്ങല്ലേ ഹന്നാ. ഞാൻ വെറുതെ പറഞ്ഞതല്ലേ. പിന്നെ ഹന്നാ എനിക്ക് നിന്നെയൊന്ന് കാണാൻ തോന്നുന്നു. ഞാനിപ്പോ അങ്ങോട്ട്‌ വന്നാലോ. എങ്ങനെയുണ്ടാവും " "ആ ഈ പാതിരാത്രിയാണോ നീ ഇങ്ങട്ട് വരുന്നത്. ഒന്ന് പോയി കിടന്ന് ഉറങ്ങടാ പൊട്ടാ " "പൊട്ടാന്നോ, പോടീ പൊട്ടി. ഞാൻ പൊട്ടനാണെങ്കി ഇയ്യ് ന്റെ പൊട്ടി. അത്രേയുള്ളൂ. പിന്നെ ഹന്നാ ഞാനൊരു കാര്യം പറയട്ടെ. ഇയ്യ് എന്നോട് ദേഷ്യപെടരുത്ട്ടോ.. " "അങ്ങനെ നീ പറയണങ്കി ദേഷ്യപെടാനുള്ള എന്തെങ്കിലും ആവോല്ലോ. ഹാ എന്താണേലും പറ, കേക്കട്ടെ " "ഭാവീൽ ഇന്നെ ഇന്റെ മൂത്താപ്പാന്റെ മോളേറ്റ് കെട്ടിക്കാനുള്ള പ്ലാനോക്കെ നടക്ക്ണ്ട്. എന്ത് ചെയ്യണന്ന് അറിയാതെ നിക്കാ ഞാൻ. ഉമ്മ അതിന് നിർബന്ധിച്ച എനിക്ക് സമ്മതിക്കേണ്ടി വരും. അവൾക്കാ ണെങ്കിൽ എന്നെ ഭയങ്കര ഇഷ്ട്ടാ. പിന്നെ എനിക്കും അവളോട്‌ ഇഷ്ട്ട കുറവൊന്നും ഇല്ല " ഞാൻ പറഞ്ഞ് തീർത്തപ്പോഴും കുറച്ച് നേരത്തേക്ക് ഓളൊന്നും മിണ്ടിയില്ല. "ഹന്നാ നീയെന്താ ഒന്നും മിണ്ടാത്തത്. ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ? " "അങ്ങനെയെന്നെ വിട്ട്ട്ട് നിനക്ക് പോവാൻ പറ്റോ ഫൈസി. എന്നാ ഇപ്പൊ തന്നെ പറഞ്ഞോ " അപ്പൊ തന്നെ ഓള് ഇന്നെ എത്രെയേറെ സ്നേഹിക്കുന്നുണ്ടെന്നു ഇക്ക് മനസ്സിലായി. കുറച്ച് നേരം ഓള് മിണ്ടാതിരുന്നപ്പോ തന്നെ ഓൾടെ മനസ്സ് നന്നായി നീറിയിരുന്നു. ഓൾടെ ഡയലോഗടി കഴിഞ്ഞപ്പോ ഞാനൊന്ന് പൊട്ടിച്ചിരിച്ചു. "എന്താടാ നീ ചിരിക്ക്ണ്. എന്നെ ചതിച്ചപ്പോ നീ ഇരുന്ന് ചിരിക്കാല്ലേ" "ന്റെ ഹന്നാ, ഇതാ ഞാൻ പറഞ്ഞത് നീ ഒരു പൊട്ടിയാണെന്ന്. എടി പെണ്ണെ , ന്റെ മൂത്താപ്പാക്ക് അങ്ങനൊരു മോള് പോലും ഇല്ല. പിന്നെ ഞാൻ ആരെ കെട്ടാനാ. ഞാനന്നെ അങ്ങനെ വിട്ട്ട്ട് പോവോ ഹന്നാ. ഇനിയിപ്പോ ആര് എന്തൊക്കെ പറഞ്ഞാലും ന്റെ ഉമ്മ ഞാൻ വേറൊരു പെണ്ണിനെ കെട്ടാൻ സമ്മതിക്കില്ല. ഇയ്യ് ഇങ്ങട്ട് മരുമോളായി വരുന്നത് ഇപ്പഴേ സ്വപ്നം കണ്ടിരിക്കാ ന്റെ ഉമ്മ. സോറി ഹന്നാ. ഞാൻ അന്നെ ചെറുതായിട്ടൊന്ന് പറ്റിച്ചതാ " അപ്പഴേക്കും പെണ്ണ് നല്ല കലിപ്പിലായി. എങ്ങനെ ആവാണ്ടിരിക്കാ. ഒരു പെണ്ണിനും താൻ സ്നേഹിക്കുന്ന ചെറുക്കൻ മറ്റൊരു പെണ്ണിനെ പറ്റി പറഞ്ഞാ അത് ദഹിക്കില്ല. തിരിച്ചും അങ്ങനെ തന്നെയാ. "പോടാ കൊരങ്ങാ, വേണ്ടടാ ഇയ്യ് ഇന്നെ കെട്ടണ്ട. വേറെ ഏതേലും പെണ്ണിനെ കെട്ടിക്കോ. ഇന്റെട്ത്ത്‌ക്ക് വരണ്ടാ " "ഓ പിണങ്ങല്ലേ പെണ്ണെ. ഞാനൊരു തമാശ പറഞ്ഞതല്ലേ. കാര്യാക്കണ്ട, വിട്ടേക്ക് " "നിന്നെ ഇപ്പൊ ന്റെ കയ്യിൽ കിട്ടിയിരുന്നെങ്കി ഞാൻ നിന്ന് കൊന്നേനെ.ഫോണിലൂടെ ആയത് നിന്റെ ഭാഗ്യം " "ഓ അങ്ങനെയാണോ, എന്നാലേ നീ ഇപ്പൊ ന്റെ അടുത്ത് ഉണ്ടായിരുന്നെങ്കി നിന്നെ കെട്ടിപിടിച്ച് ഞാനൊരുമ്മ തന്നേനെ. ന്തേയ്‌ " അത് പറഞ്ഞപ്പഴേക്കും ഓൾടെ ദേഷ്യം കാറ്റിലങ്ങ് പറന്ന് പോയി. തുടരും.. Part 11 അവനറിയാതെ *********************** രാവിലെ എഴുന്നേറ്റപ്പോ ഫോൺ കൊറേ നേരം കൊണ്ട് അടിക്ക്ണ്ട്. അതിന്റെ സൗണ്ട് കേട്ടിട്ടാണ് എഴുന്നേറ്റത്. "ഓ സമാദാനത്തോടെ ഉറങ്ങാനും സമ്മതിക്കില്ല. ഇതാരാണപ്പ നേരം വെളുക്കുമ്പോ തന്നെ" ഫോൺ എടുത്ത് നോക്കിയപ്പോ അൻവറാ. ഫോൺ എടുത്ത് ഒരു ഹലോ പറയാൻ പോലും ഓൻ സമ്മതിച്ചില്ല. അതിന് മുമ്പ് ചെവീന്ന് അഞ്ചാറു കിളി പറക്കുന്ന വിധത്തിൽ ഓൻ ഇന്നെ കൊറച്ച് തെറി പറഞ്ഞു. "എവടെടാ പുല്ലേ ഇയ്യ് പോയി കെടക്ക്ണ്. എടാ ഹംക്കേ അന്നോട് ഞാൻ ഇന്ന് കോളേജിൽക്ക് കൊറച്ച് നേരത്തെ വരാൻ പറഞ്ഞതല്ലേ. എടാ പന്നി ഇയ്യ് വന്ന്ട്ട് വേണം ഇക്ക് ന്റെ സെമിനാർ കംപ്ലീറ്റ് ചെയ്യാൻ " രാവിലെ തന്നെ കൊറച്ച് തെറി കേട്ടപ്പോ ഞമ്മളങ്ങ് ഉഷാറായി. "എടാ ഒന്ന് നിർത്തടാ. ഇപ്പൊ നേരം വെളുത്തിട്ടല്ലേയുള്ളൂ. ഞാനിപ്പോ വരാം " "എന്ത്.. മോനെ ഫൈസി,ഇയ്യ് ബെഡ്ന്ന് എണീറ്റില്ലേ " "ഇല്ലടാ. ഇപ്പൊ വരാ " അത് പറഞ്ഞപ്പഴേക്കും ഓൻ ഇന്റെ മേൽക്ക് ചാടികേറാൻ പോണ പോലെ തോന്നി. ഞമ്മളെന്നെ ആകെ പേടിച്ച് പോയി. "എടാ നാറി ഒന്ന് എണീറ്റ് സമയം നോക്കടാ " ഓൻ പറഞ്ഞ് ഞാൻ കെടന്ന കെട്പ്പിൽ തന്നെ ക്ലോക്ക് നോക്കി. ക്ലോക്ക് കണ്ടതും ഞാൻ ബെഡ്ന്ന് ചാടി എണീറ്റു. "പടച്ചോനെ, നേരം വെളുത്തിട്ട് 9:00 മണിയായോ " "ഇല്ലടാ നേരം വെളുത്തില്ല. ഇപ്പോഴും രാത്രിയാ. മോനവിടെ തന്നെ കെട്ന്നോ " "എടാ നീ ഫോൺ വെക്ക്. ഞാനിപ്പോ വരാ " അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്ത് വേഗം റെഡി ആവാൻ തുടങ്ങി. സാധാരണ ഇത്തൂസിന്റെ പണിയാണ് എന്നെ എഴുനെല്പിക്കുന്നത്. ഇപ്പൊ ഓള് ഇല്ലാത്തതിന്റെ കുറവ് ഞമ്മള് ദിവസും അറിയിണ്ട്. ഹാ ഇനിപ്പോ അലാറം വെച്ച് ശീലാക്കണം.ഇന്നലെ രാത്രി ഹന്നാട് കുറെ നേരം വർത്താനം പറഞ്ഞ് ഇരുന്നു. രാത്രി ഏറെ വൈകീയാണ് കിടന്നത്. അങ്ങനെ രാവിലെ തന്നെ അൻവറിന്റെ മുട്ടൻ തെറി കേട്ടോണ്ട് ഞാൻ തിടുക്കം പിടിച്ച് രാവിലത്തെ ഫുഡ്‌ പോലും കഴിക്കാതെ കോളേജിൽ പോവാൻ ഇറങ്ങി. ========================== കോളേജിൽന്ന് ഞാൻ അൻവർക്കാനെ കണ്ടു. ആള് തെരക്ക് പിടിച്ച് എവിടെയോ പോവാണ്. ഞാൻ വിളിച്ചതും തിരിഞ്ഞ് നോക്കി. "അൻവർക്കാ.. " "ആ എന്താ ഹന്നാ... " "ഫൈസി എത്തിയില്ലേ? അഫ്സൽക്കാനെയും കണ്ടില്ലല്ലോ " "അഫ്സൽ ഇന്ന് ലീവാ. പിന്നെ നിന്റെ ഫൈസി ഓൻ വീട്ടില് പുതച്ചു മൂടി കിടക്കാ. ഞാൻ വിളിച്ചപ്പഴാ ഓൻ നേരം വെളുത്തത് തന്നെ അറിഞ്ഞത്. ഓൻ വന്നിട്ട് വേണായിരുന്നു ന്റെ സെമിനാർ കംപ്ലീറ്റ് ആകാൻ. ഹാ ഇന്നിനിപ്പോ അത് നടക്കൂല. പിന്നെ ഒരു ആശ്വാസള്ളത് ഓനും ഇക്ക് കമ്പനിക്ക്ണ്ട്. ന്തായാലും ആ നാറി ങ്ങട്ട് വരട്ടെ. ഓന്റെ പണി ഞാൻ ഇന്നത്തോടെ തീർക്കും " പറഞ്ഞ് തീർത്തതും ഫൈസി എത്തി. "ആ അതാ ഫൈസി എത്തിയല്ലോ" "ആ ഓൻ വരട്ടെ. ശരിയാക്കി കൊടുക്ക്ണ്ട് " അൻവർക്ക കട്ട കലിപ്പിലാണ്. "ആ അൻവറെ ഇയ്യ് എപ്പോ എത്തി. കുറെ നേരായോ വന്ന്ട്ട്? ഹായ് ഹന്നാ" "ഇല്ലടാ ഞാൻ ഇപ്പൊ വന്നോള്ളു. ഇന്നാ സാറിന്റെ വായിൽ ഇരിക്ക്ന്നത് കംപ്ലീറ്റ് കേക്കണ്ടി വരും " "സാരല്ല്യ അൻവറെ. അതൊക്കെ കേൾക്കാൻ റെഡി ആയിട്ടാണ് ഞമ്മള് വന്നത്. പിന്നെ അതൊക്കെ കേട്ട് കേട്ട് ഞമ്മക്ക് പുത്തരി അല്ലാതായിക്ക്ണല്ലോ " "ഹും. അപ്പഴേ ഹന്നാ ഇയ്യ് പൊയ്ക്കോ. ഇവനെ കൊണ്ട് ഞമ്മക്കൊരു പണിണ്ട് " "അല്ല അൻവറെ ഇന്ന് ഇപ്പൊ ന്തായാലും സെമിനാർ വെക്കാൻ പറ്റൂല. അതോണ്ട് ഇയ്യ് പൊയ്ക്കോ. ഞാൻ പിന്നെ വരാ " "അയ്യടാ. അതെന്തിനാന്ന് ഇക്ക് മനസ്സിലായി. തല്ക്കാലം ഇയ്യ് പിന്നെ വരണ്ടാ. ഇപ്പൊ തന്നെ വന്നാ മതി. ഹന്ന ചെല്ല്. ഞാൻ ഓക്കേ പറഞ്ഞ് പോയി. അൻവർക്ക ഫൈസിനെ കൊണ്ട് പോയി. ========================== ക്ലാസ്സിലാണെങ്കി സാർ ണ്ട്. ബോറടിപ്പിച്ചു കൊല്ലാണ്. "ടാ അൻവറെ ഈ ബോർ ക്ലാസിനു ഇരിക്കാനാണോ ഇയ്യ് ഇന്നെ രാവിലെ തന്നെ വിളിച്ചോട്ന്നത് " "രണ്ടക്ഷരം പഠിക്കാൻ നോക്ക് ഫൈസി. ഇനി നീ എപ്പഴാ പഠിക്കാ" ഓന്റെ വർത്താനം കേട്ട് ഞമ്മള് പകച്ചു പോയി. "ഹേ.. ഇയ്യ് എപ്പഴാടാ നന്നായി " "ഇന്ന് രാവിലെ, എടാ പുല്ലേ ഈ പീരിയഡ് കഴിഞ്ഞല്ലാതെ പൊറത്തു ഇറങ്ങാൻ പറ്റില്ല. അപ്പൊ പിന്നെ നോക്കി ഇരിക്ക്ന്നതാണ് നല്ലത് " "ഓ അങ്ങനെ " അതൊക്കെ പറഞ്ഞോണ്ടിരിക്കുന്നതിന്റെ ഇടക്കാണ് സാറിന്റെ വിളി. "ഫൈസൽ.. " കൃത്യ സമയത്ത് അയാൾ ഞാൻ സംസാരിക്കുന്നത് മാത്രേ കണ്ടോള്ളൂ. അതോണ്ടാ എന്നെ തന്നെ വിളിച്ചത്. "Yes sir" സാറെന്നെ ഒരു ഒന്ന് രൂക്ഷമായി നോക്കിയതിനു ശേഷം വീണ്ടും ക്ലാസ്സ്‌ തുടങ്ങി. ഞാനതോന്നും കാര്യത്തിൽ എടുക്കാതെ പുറത്തോട്ട് നോക്കിയിരുന്നു. അപ്പോഴാ ന്റെ ഹന്ന അതുവഴി പോണത് കണ്ടത്. ഓളെ കണ്ടതും എനിക്ക് പൊറത്തു കടക്കണം എന്നായി. എങ്ങനെ കടക്കും എന്നാലോചിച്ചു നിക്കുന്ന സമയത്താണ് വീണ്ടും സാറിന്റെ നോട്ടം എന്നിലേക്ക്‌ പതിപ്പിച്ചത്. "ഫൈസൽ തനിക്ക് പുറത്ത് പോണമെന്നുണ്ടെങ്കിൽ പോകാം. ഇത്ര കഷ്ട്ടപെട്ട് ഇതിനകത്ത് ഇരിക്കേണ്ട " "ഹേ.. ഞാൻ മനസ്സിൽ കണ്ടത് സാർ മാനത്ത് കണ്ടോ " "What, get out of my class" "Thank you sir " ആ ബോർ ക്ലാസ്സിൽ നിന്നെ രക്ഷപെട്ടു എന്ന നിലയിൽ ഞാൻ പുറത്ത് ഹന്നയെ തിരഞ്ഞിറങ്ങി. തുടരും.. Part 12 അവനറിയാതെ ********************** "ഹന്ന ഇതെവിടെയാ പോയത്. ചെലപ്പോ ലാബിലേക്ക് ആയിരിക്കും " എന്നാലോചിച്ചു ഞാൻ ലാബിനടുത്തെക്ക് പോയി. ഓള് ഫിസിക്സ്‌ ലാബിലാണ് ഉള്ളത്. മിസ്സ്‌ പറയുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കേട്ട് കൊണ്ടിരിക്കാണ്. അതിനിടയിൽ ഞാൻ ഓളെ ഒരു വിസിൽ സൗണ്ട് കൊണ്ട് വിളിച്ചു. ഓള് തിരിഞ്ഞ് നോക്കിയതും ഞാൻ ഓളോട് പുറത്ത് വരാൻ പറഞ്ഞു. എന്നോട് അവ്ട്ന്ന് പോവാൻ ഓള് കൈ കൊണ്ട് കാണിക്കുന്നുണ്ട്. എനിക്കങ്ങനെ പോവാൻ പറ്റോ. ഞാൻ അവ്ടെ തന്നെ നിന്നു. ഞാൻ അവ്ടെ നിക്കുന്നത് കൊണ്ട് ഓൾക്ക് തീരെ കോൺസെൻട്രേഷൻ കിട്ടുന്നില്ല. ഓരോ എക്സ്പീരിമെന്റ് അവ്ടെ ചെയ്തോണ്ട് ഇരിക്കുന്നതിനിടയിൽ ഓള് എന്നെയും മിസ്സ്‌നേയും ഒരുപോലെ നോക്കുന്നുണ്ട്. എന്നോട് പോവാൻ പെണ്ണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ട്. ഓള് നല്ലത് പോലെ പഠിച്ചോട്ടെ എന്ന് കരുതി ഞാൻ അവ്ടെ നിന്നെ മാറി നിന്നു. കുറച്ച് സമയത്തിന് ശേഷം ഓൾടെ ലാബ് കഴിഞ്ഞ് ഓള് പുറത്തോട്ട് വന്നു. പുറത്ത് എന്നെ കണ്ടതും ഓള് വേഗം എന്റടുത്ത് വന്നു. "എന്താ ഫൈസി നിനക്കിപ്പോ ക്ലാസ്സ്‌ ഇല്ലേ? " "ആ ഉണ്ടല്ലോ. പക്ഷെ എന്നെ ക്ലാസ്സിൽന്ന് ഗെറ്റ് ഔട്ട്‌ അടിച്ച് " അത് പറഞ്ഞപ്പോ ഓള് എന്നെ കളിയാക്കി ഒന്ന് ചിരിച്ചു. "എന്തിനാടി ചിരിക്ക്ന്നത്. എന്നെ പുറത്താക്കിയാതോണ്ടാണ് ഇപ്പൊ എനിക്ക് നിന്നെയൊന്ന് കാണാൻ പറ്റിയത് " "ആ ശരി ശരി. ഇനി അതില് കടിച്ച് തൂങ്ങണ്ട" "എന്നാ വാ. നമുക്കൊന്ന് നടക്കാം" "ആ എന്നിട്ട് വേണം കാണുന്നോർ എന്തെങ്കിലും പറയാൻ " "കാണുന്നോർ പറയട്ടെടി. ഓർക്കും എന്തെങ്കിലും ഒക്കെ പണി വേണ്ടേ " എന്റെയും ഹന്നാടെയും കാര്യം പിന്നെ കോളേജിൽ മൊത്തം അറിയാം. അതോണ്ട് വല്യ കൊഴപൊന്നുല്ല. പറഞ്ഞവസാനിപ്പിച്ചതും ഞാൻ ഓളെ കയ്യും പിടിച്ച് ആ കോളേജിന്റെ വരാന്തയിലൂടെ നടന്നു. അപ്പോഴത്തെ എന്റെ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റൂല. ഒരു ഡയറിയിൽ അക്ഷരങ്ങൾ ഒളിപ്പിച് അതിലൂടെ കാണാമറയത്തിരുന്ന് എന്നെ സ്നേഹിച്ച ആ മൊഞ്ചത്തി കുട്ടിയുടെ കയ്യും പിടിച്ച് നടക്കുന്ന ഓരോ നിമിഷവും ഓളെന്റെയാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. ========================== അന്ന് വൈകീട്ട് ഞാനും അൻവറും ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോ ഞങ്ങൾടെ ക്ലാസ്സിലെ ഒരുത്തൻ വന്ന് എന്നെ വിളിച്ചു. "ഫൈസലേ.. " ഓന്റെ വിളി എന്തോ അത്യാവശ്യ കാര്യം പറയാനാണെന്ന് എനിക്ക് തോന്നി. ഞാൻ തിരിഞ്ഞ് നോക്കി. ഓൻ നന്നായി കിതക്കുന്നുണ്ട്. "എന്താടാ എന്താ കാര്യം? " "നീ എന്റെ കൂടെ ഒന്ന് വന്നേ. ഒരു കാര്യം കാണിച്ച് തരാം " "എടാ കാര്യം എന്താന്ന് വെച്ച പറയടാ.. " പിന്നെ ഒന്നും പറയാൻ നിക്കാതെ ഓൻ എന്നെ വിളിച്ചോണ്ട് പോയി. അൻവറും എന്റെ കൂടെ വന്നു. ഓൻ എന്നെ അവ്ടെ നിർത്തി ഒരു ഭാഗത്ത്‌ക്ക് ചൂണ്ടി കാട്ടി. അവ്ടെ ഞാൻ കണ്ട കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു. ഹന്ന റിയാസിന്റെ മോന്തക്ക്ട്ട് ഒന്നങ്ങ് പൊട്ടിച്ചു. അത് കണ്ടപ്പോ ഞാൻ ഒന്ന് അന്തം വിട്ട് പോയി. അതിനൊപ്പം എനിക്ക് ചെറുതായൊന്നു ചിരിയും വന്നു. കാരണം റിയാസ് ആളൊരു വൃത്തികെട്ട ജന്തു ആണ്. പെൺപിള്ളേരെ കാണുമ്പോ ഓൻക്ക് കൊറച്ച് ഇളക്കം കൂടുതലാ. ഞാൻ വേഗം ഓൾടെ അടുത്തേക്ക് ചെന്നു. "എന്താ ഹന്ന ഇവ്ടെ നടക്ക്ണ്? " ഞാനാകെ സംശയിച്ചു ചോദിച്ചു. "ആ അത് ഇവനെന്നോട് ചെറിയൊരു ഞരമ്പ് രോഗം. ഇവനെന്റെ കൈയിൽ കേറി പിടിച്ച് മോശമായി പെരുമാറി. അപ്പൊ അതൊന്ന് തീർത്തു കൊടുത്തതാ " അത് കേട്ടപ്പോ എന്റെ കൈ ഒന്ന് തരിച്ചു വന്നു. റിയാസിനെ ഞാൻ എന്റെ സകല ദേഷ്യവും പുറത്തെടുത്തു ഒന്ന് നോക്കി. "എന്താടാ ഫൈസലേ ഇയ്യ് നോക്കി പേടിപ്പിക്ക്ണ്. ഇങ്ങനെ നോക്കല്ലേ. ഞാനങ്ങ് ദഹിച്ചു പോവും " "അനക് ഇവള്ടെ കയ്യിന്ന് കിട്ടിയതൊന്നും പോരെ. അല്ലാ അന്റെ നാവിനു ഒരു കൊറവും ഇല്ലാത്തോണ്ട് ചോദിച്ചതാ " "ഇല്ലടാ ഈ മൊഞ്ചത്തി കുട്ടീനെ ഇവടെ വന്നപ്പഴേ ഞാൻ ഒരു നോട്ടമിട്ടു വച്ചതാ. ആരോടും തോന്നാത്ത ഒരിഷ്ടം എനിക്ക് ഇവളോട തോന്നിയത്. അതോണ്ട് ഞാൻ ഇവളെ കൊണ്ടേ പോവൂ " അത് പറഞ്ഞപ്പോ പിന്നെ എനിക്ക് എന്നെ പിടിച്ച് നിർത്താനായില്ല. ഓന്റെ കരണം നോക്കിയങ്ങ് പൊട്ടിച്ചു. തുടരും.. Part 13 അവനറിയാതെ ********************** കുറേ നാളായി പെൺപ്പിള്ളാരോട് അവൻ കാണിക്കുന്നതിന് എനിക്ക് അവനോട്ള്ള പക പുറത്തെട്ക്കാൻ അവനായിട്ട് തന്നെ ഒരു അവസരം തന്നു. അത് ഞാൻ നന്നായി മുതലാക്കി. "ഇപ്പൊ ഞാൻ നിന്റെ കരണം നോക്കി പൊട്ടിച്ചത് എന്തിനാന്ന് അറിയോ, ഇനി മേലാൽ ഹന്നയെ നോക്കി നീ ഇത് പോലെ എന്തേലും പറഞ്ഞാ മോനെ റിയാസേ നീ പിന്നെ ഈ പടി കേറില്ല " റിയാസ് എന്തേലും പറഞ്ഞാ പേടിച്ച് പോവുന്ന ആളൊന്നും അല്ല. ഞാൻ ഓനെ തല്ലിയതിന് ശേഷം എന്നെ കൊല്ലാനുള്ള ദേഷ്യണ്ടായിരുന്നു ഓന്റെ മുഖത്ത്‌. "അതെന്താ ഫൈസലേ ഹന്നാനെ പറഞ്ഞപ്പോ അനക്ക് പൊള്ളിയത്. അതിന് മാത്രം ഇവളാരാ അന്റെ? " അതും കൂടി ഓൻ പറഞ്ഞ് കഴിഞ്ഞപ്പോ ഉഷാറായി. പിന്നെ അവ്ടെ ഒരു വാക്ക് തർക്കം ഉണ്ടാവുംന്ന് ഇക്ക് ഉറപ്പായി. അതോണ്ട് ഹന്നാനെ ഞാൻ അതിനെടെന്ന് മാറ്റി നിർത്തി. "അതെ പൊള്ളും. അതെന്താന്ന് അറിയോ, ഇന്റെ പെണ്ണിനെ കുറിച്ച് എനിക്ക് ഇഷ്ട്ടല്ലാതത് പറഞ്ഞാ കയ്യും കെട്ടി നോക്കിയിരിക്കാൻ എന്റെ ബോധം പോയിട്ടൊന്നുല്ല. കേട്ടോടാ പുല്ലേ... " പറഞ്ഞ് തീർത്തതും ഓൻ എന്നെ തല്ലാൻ കയ്യൊന്നോങ്ങി. പക്ഷെ ഞാനത് തടഞ്ഞു. പിന്നീട് അവ്ടെ ഒരു കയ്യാങ്കളി നടക്കുംന്ന് എനിക്ക് ഉറപ്പായി. വിചാരിച്ച പോലെ തന്നെ അത് നടന്നു. ഹന്നാടെ മുഖത്തെക്ക് ഞാനൊന്ന് നോക്കി. ഓള് അൻവറിനോട് എന്നോട് ഒന്നും ചെയ്യണ്ട എന്ന് പറയാൻ ആവശ്യപ്പെടുന്നുണ്ട്. "ഫൈസി വേണ്ടാ. നീയൊന്ന് നിർത്തെടാ. വിട്ടേക്ക്.. " എന്നോട് നിർത്താൻ പറഞ്ഞോണ്ട് അൻവർ എന്നെ അവ്ട്ന്ന് പിടിച്ച് മാറ്റി. ബാക്കി ഹന്നാടെ വകയായിരുന്നു. "എന്താ ഫൈസി നീ കാണിച്ചത്. അവൻ എന്നോട് ചെയ്തതിനു ഞാൻ അവന്റെ മോന്തക്ക്ട്ട് കൊടുത്തത് നീ കണ്ടതല്ലേ. പിന്നെ എന്തിനാ അതിനിടക്ക് കേറിയത് " "ഹന്നാ ഞാനവിടെ പറഞ്ഞത് നീ കേട്ടതല്ലേ.നിന്നെ ആരേലും എന്തേലും പറഞ്ഞ ഞാൻ നോക്കി നിക്കില്ല " ആദ്യം ഞാൻ ഓളോട് കൊറച്ച് ചൂടായി. പിന്നെ ശരിയായി. "ഹന്നാ നീ ഈ ഹീറോയിസം ഹീറോയിസം എന്ന് കേട്ട്ണ്ടോ, അത് ഇപ്പൊ കൊറച്ച് മുമ്പ് നീ അവ്ടെ കണ്ടതാ " എന്നാലും ഓള് ശരിയായിട്ടില്ല. പെണ്ണ് കലിപ്പിലാ. "ഹും ഹീറോയിസം. എന്തേലും പറ്റിയിരുന്നെങ്കിലോ, അപ്പൊ കാണായിരുന്നു ശരിക്കും ഹീറോയിസം " പെണ്ണ് കലിപ്പിലാണെങ്കിലും എനിക്ക് ചിരിയാണ് വന്നത്. "പറ്റിക്കോട്ടെടി. അതിനെന്താ, നിനക്ക് വേണ്ടി തർക്കിച്ചു എന്തേലും പറ്റിയാലും അതിനൊരു സുഖ.. " അതും പറഞ്ഞ് ഞാൻ ഓൾടെ അടുത്തേക്ക് നീങ്ങി. ആ ഒരു ഫീൽ വന്നോണ്ടിരിക്കുന്നതിനെടെലാണ് മറ്റാൾ കേറി വന്നത്. "Excuse me, അതേയ് ഇത് വീടല്ല. കോളേജാ.. പിന്നെ ഞാൻ ഒരാള് ഇവ്ടെ നിക്ക്ണ്ട്. അതോണ്ട് റൊമാൻസ് പിന്നെ കളിക്കാട്ടാ... " അൻവറാണ്. ഹന്നാടെ അട്ത്ത്‌ക്ക് നീങ്ങുന്ന സമയത്ത് ഓൻ അവ്ടെ നിക്ക്ന്ന കാര്യം പോലും ഞാൻ മറന്ന്. ഈ സ്നേഹിക്കുന്ന പെൺകുട്ടി അട്ത്ത്‌ ഉണ്ടെങ്കി നമ്മള് പരിസരം മറന്ന് പോവുംന്ന് പറയുന്നത് എത്ര ശരിയാണെന്ന് എനിക്ക് അപ്പൊ മനസ്സിലായി. അൻവറിനെ നോക്കി ഞങ്ങൾ രണ്ട് പേരും ഒന്ന് ചിരിച്ചു. "എടാ റിയാസ് വല്ല കംപ്ലയിന്റ് കൊടുക്കോ. നീ തല്ലി എന്ന് പറഞ്ഞോണ്ട് " ഓൻ അത് പറഞ്ഞപ്പോ ഹന്നക്ക് ടെൻഷൻ കേറി. "അതൊന്നും ണ്ടാവൂല അൻവറെ. ഓൻ കംപ്ലയിന്റ് കൊടുത്ത ഓൻക്ക് തന്നെ പണിയാകും. അത് ഓനും നന്നായി അറിയാ. കാരണം അവ്ടെ ഉണ്ടായിരുന്നവരെല്ലാം ഓന്റെ സ്വഭാവം നന്നായി അറിയുന്നോരാ.. അതോണ്ട് ആ പേടിയൊന്നും എനിക്ക്ല്ല. അതോണ്ട് ഹന്നാ നീയും പേടിക്കണ്ട " അപ്പഴാ ഓൾക്ക് സമാദാനായത്. "എന്നാ ഒക്കെ ഹന്നാ. നീ പൊയ്ക്കോ. ഫൈസി വാ പോവാം" "അല്ലാ അൻവറെ നീ പൊയ്ക്കോ. ഇന്നിനിപ്പോ ഹന്നാനെ ഞാൻ വീട്ടിൽ ആക്കിക്കോളാം " അതും പറഞ്ഞ് ഞാൻ ബൈക്കിൽ കേറി. "ഹന്നാ കേറടി, ഞാൻ കൊണ്ടാക്കാം " "അത് വേണ്ട ഫൈസി. നിങ്ങള് പൊയ്ക്കോ ഞാൻ എന്റെ ഫ്രണ്ട്ന്റെ കൂടെ ബസ്ന് പോയ്കോളാം " "ഹന്നാ നീ കേറിക്കോ. ഇത് ഓൻക്ക് കിട്ടിയ ഒരു ചാൻസ് ആണ്. ഓൻ മുതലാക്കിക്കോട്ടെ. പിന്നെ ഇയ്യ് ഇപ്പൊ ഓന്റെ ബൈക്കിൽ കേറിയതൊണ്ട് ഒന്നും സംഭവിക്കില്ല. അതോണ്ട് ധൈര്യത്തോടെ കേറിക്കോ " അൻവർ കൂടി പറഞ്ഞതോണ്ട് ഓള് പിന്നെ എതിർത്തില്ല. ഓളെയും കേറ്റികൊണ്ട് ഞാൻ പോയി. തുടരും.. Part 14 അവനറിയാതെ ******************** ഓളെ ന്റെ ബൈക്കിൽ കേറ്റി കൊണ്ട് പോകുന്ന ഓരോ നിമിഷവും എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പോയി പോയി ഓൾടെ വീട് എത്തിയതോന്നും ഞാൻ അറിഞ്ഞില. കുറച്ച് കൂടി ദൂരം ഉണ്ടായിരുന്നെങ്കിൽ എന്ന് പോലും ഞാൻ ആലോചിച്ചു. "അപ്പൊ ശരിയടി. ഞാൻ പോട്ടെ? " "ഇത് വരെ വന്ന്ട്ട് വീട്ടിലോട്ട് ഒന്ന് കേറീട്ട് പൊയ്ക്കൂടേ.. " "അത് ഞാൻ പിന്നെ വരാ. എന്റെ ഫ്രണ്ട്ന്റെ വീട്ടിൽ ഒരു പ്രോഗ്രാംണ്ട്. അതിനു പോണം " "എന്നാലും... " "ഒരെന്നാലും ഇല്ല. ഇനിയും ഇങ്ങട്ട് തന്നെ വരണോല്ലോ.ന്തേയ്‌... ഉപ്പാനോടും ഉമ്മനോടും പറഞ്ഞേക്ക്. ഞാൻ പിന്നെ വരണ്ട്. പോട്ടെ... " അതിന് ഓള് സമ്മതം മൂളി. ബൈക്ക് തിരിക്കുമ്പോഴേക്കും ഓള് വീണ്ടും എന്നെ വിളിച്ചു. "അതേയ് ബൈക്ക് ആണ്, ഓവർ സ്പീഡിൽ പോവരുത്. ഞാൻ കൂടെ ഉള്ളതോണ്ട് ആണ് കൊറച്ച് സ്ലോ ആക്കിയതെന്ന് ഇക്ക് അറിയാ.അതോണ്ട് ശ്രദ്ധിച്ചു പോണേ ഫൈസി.. " "ഓ ശരി.. ഞാൻ ശ്രദ്ധിച്ചോളാം.പോട്ടെ.. " അവ്ടെ ഓൾക്ക് എന്നോടുള്ള സ്നേഹവും കരുതലുമാണ് ഞാൻ കണ്ടത്. അവ്ട്ന്ന് പോവാൻ പോലും ഇക്ക് തോന്നിയില്ല. പക്ഷെ പോയല്ലേ പറ്റൂ എന്നാ രീതിയിൽ ഞാൻ തിരിച്ച് വീട്ടിലേക്ക് മടങ്ങി. ========================== ഞാൻ വീട്ടിലേക്ക് കയറി. ഉപ്പ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഉപ്പാനോട് ഞാൻ കോളേജിൽ ഉണ്ടായ സംഭവങ്ങളും ഫൈസിയാണ് എന്നെ വീട്ടിൽ ആക്കിയതും എന്നൊക്കെ പറഞ്ഞു. "എന്നിട്ട് നിനക്കൊന്നും പറ്റിയില്ലല്ലോ മോളെ? " "ഇല്ലപ്പാ. എനിക്ക് കുഴപ്പൊന്നും ഇല്ല. പിന്നെ ഉപ്പ കോളേജിൽ നടന്നതോന്നും ഇങ്ങള് ഉമ്മാനോട് പറയണ്ടാട്ടോ. ന്നട്ട് വേണം ഉമ്മ വെറുതെ ആധി കേറ്റാൻ " "ആ അന്റെ ഉമ്മാക്ക് ആധി കേറ്റ്ന്നത് കൊറച്ച് കൂടുതലാണല്ലോ. അതോണ്ട് ഞാൻ പറയില്ല " "ആ അല്ലേലും എനിക്ക് അറിയാ ന്റെ ഉപ്പച്ചികുട്ടി പറയൂലാന്ന് " "അല്ല മോളെ ന്നട്ട് ഫൈസി എന്തെ ഇവ്ടെ കേറാണ്ട് പോയി? " "ഞാൻ വിളിച്ചതാ ഉപ്പ. ഓന് ഓന്റെ ഫ്രണ്ട്ന്റെ വീട്ടിൽ പോണംന്ന്. ഉപ്പാനോടും ഉമ്മനോടും പറയാൻ പറഞ്ഞു " അങ്ങനെ ഉപ്പയും ഞാനും കൂടി വർത്താനം പറഞ്ഞോണ്ടിരിക്കുന്നതിനേടക്കാ പുറത്ത് ബെല്ല് അടിച്ചത്. ഉപ്പ ആരാണെന്ന് പോയി നോക്കി. എന്റെ മൂത്താപ്പയും (ഉപ്പാന്റെ ജേഷ്ഠൻ) മൂത്തമ്മയും അവരുടെ ഒരേഒരു മോനും. കുറെ ആയി ഞാൻ അവരെയൊക്കെ കണ്ട്ട്ട്. അവരെല്ലാരും ഫാമിലിയായി ദുബായ്ൽ സെറ്റിൽ ആണ്. നാലഞ്ചു വർഷായി നാട്ടിലേക്ക് വന്നിട്ട്. അവര് വന്ന കാര്യം ഉപ്പ നേരത്തെ എന്നോട് പറഞ്ഞിരുന്നു. എന്നെ കണ്ടപാടെ മൂത്താപ്പയും മൂത്തമ്മയും എന്നെ ചേർത്ത് പിടിച്ച് വിശേഷങ്ങളൊക്കെ ചോദിച്ചു. ഞാൻ തിരിച്ചങ്ങോട്ടും. "ഹന്നാ സുഖല്ലേ മോളെ നിനക്ക്? നീയിപ്പോ എന്താ ചെയ്യണേ? "ആ സുഖാണ് മൂത്തമ്മ. ഞാനിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ആണ് " അങ്ങനെ ഞങ്ങള് കൊറേ കാര്യങ്ങളൊക്കെ പറഞ്ഞോണ്ടിരിക്കാ. അതിനെടെക്ക് ഉമ്മ കേറി വന്ന്. പിന്നെ അവര് തമ്മിലായി. പക്ഷെ ഇതിലൊന്നും പെടാതെ ഒരാൾ മാറിയിരിക്കാ. ന്റെ മൂത്താപ്പാന്റെ മോൻ. ആഷിഖ്. ആള് ഒരു business man ആണ്. എന്നേക്കാൾ അഞ്ചാറു വയസ്സ് മൂത്തതാ. ഒരാങ്ങളയാണെത്രേ. ന്നട്ട് ഈ പെങ്ങളെ ഒന്ന് കണ്ട ഭാവം പോലും ഇല്ല. കേറി വന്നപ്പോ ഒന്ന് ചിരിച്ചു. അത്രേ ഒള്ളു. കൊറച്ച് വർഷത്തിന് ശേഷം നാട്ടിൽ വന്നപ്പോ ആൾക്ക് നല്ല അഹങ്കാരണ്ട്. അത് ഇക്ക് കണ്ടപ്പഴേ തോന്നി. അതോണ്ട് ഞാനും വല്യ മൈൻഡ് കാട്ടാൻ നിന്നില്ല. മുഖത്ത്‌ കൊറച്ച് അഹങ്കാരൊക്കെ ഉണ്ടെങ്കിലും ആള് ലുക്കാണ്. "മോനെ ആഷി നിന്റെ ജോലിയൊക്കെ എങ്ങനെ പോവുന്നു? കുഴപ്പൊന്നും ഇല്ലല്ലോ? " "No no, that's fine.. " നാവ് എടുത്ത ഇംഗ്ലീഷ് ആണ്. ഉപ്പ ചോദിച്ചതിന് മാത്രേ ആള് മറുപടി പറയുന്നുള്ളൂ. "അല്ല ഇവന്റെ കല്യാണം ഒന്നും നോക്കുന്നില്ലേ " "ഹാ അടുത്ത വർഷം നടത്തണം എന്നുണ്ട്. ഈ വർഷം അവൻ തന്നെ അവന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കട്ടെ. നല്ല ബന്ധം ആണെങ്കിൽ നടത്തി കൊടുക്കാല്ലോ " "ആ അത് മതി.. " ഉപ്പയും മൂത്താപ്പയും സംസാരിക്കുന്നത് കേട്ട് എനിക്ക് ചിരിയാണ് വന്നത്. "ഈ അഹങ്കരിച്ച സ്വഭാവത്തിന് എവടെന്ന് പെണ്ണ് കിട്ടാനാ" എന്താന്ന് അറിയില്ല. ആഷിക്കാന്റെ മുഖത്തെക്ക് നോക്കുമ്പോ എനിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനാ തോന്നുന്നത്. ഉപ്പയും മൂത്താപ്പയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആഷിക്ക ഒന്ന് പുഞ്ചിരിക്കുന്നതെയുള്ളൂ. ഞാൻ അതൊന്നും കൂടുതൽ നേരം നോക്കി നിക്കാതെ വേഗം ചായ എടുത്തോണ്ട് വന്നു. ആഷിക്കാന്റെ മുന്നിലേക്ക് ചായ നീട്ടിയതും ആഷിക്ക എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അപ്പൊ എനിക്ക് തോന്നിയത് എന്താന്ന് അറിയോ.. ഞമ്മള് പെണ്ണ് കാണാൻ വന്നൊരുടെ മുന്നില് നിക്ക്ന്ന പോലെ.. ആഷിക്കാക്ക് പകരം ഫൈസി അവ്ടെ ഇരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ ആ തോന്നല് ഞാൻ കണ്ട്രോൾ ചെയ്തു. "ആഷിക്ക ചായ കുടിക്ക്.. " ചായ കുടിച്ചതും കുറച്ച് നേരം എന്നെയൊന്നു നോക്കി. "നല്ല ചായ, ഹന്ന ഉണ്ടാക്കിയതാണോ? " പറഞ്ഞതും അതെ എന്ന ഭാവത്തിൽ ഞാൻ ആഷിക്കാനെ നോക്കി ചിരിച്ചു. "പടച്ചോനെ.. അത്ഭുതം.. ഇയ്യാള്ക്ക് ഇന്നോട് വർത്താനം പറയാനൊക്കെ അറിയുല്ലേ. ഭാഗ്യം.. " ഇത് ഞാൻ ഇന്റെ മനസ്സിൽ പറഞ്ഞതാട്ടോ. മുഖത്തു നോക്കി പറയാൻ പറ്റൂലല്ലോ. "ഇത് പോലൊരു ചായ ഡെയിലി കിട്ടിയ ആ ദിവസം ഉഷാറാവും " ആഷിക്ക അങ്ങനെ പറഞ്ഞപ്പോ എന്നെ കളിയാക്കിയത് പോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ ഞാനിടുന്ന ചായ അടിപൊളി ആണെന്നാണല്ലോ ഉപ്പയും ഉമ്മയും പറയാറുള്ളത്. പിന്നെ എന്താ ഇയ്യാള് ഇങ്ങനെ പറഞ്ഞത്. "എന്നെ കളിയാക്കിയതാണോ? " "ഹന്നക്ക് അങ്ങനെ തോന്നിയോ. ഞാൻ കാര്യായിട്ട് പറഞ്ഞതാടോ " "Thank you.. " അവര് ചായ കുടിക്കുന്ന സമയത്ത് ഞാൻ എന്റെ റൂമിലേക്ക്‌ പോയി. എനിക്ക് കൊറച്ച് നോട്ട് എഴുതാനുണ്ടായിരുന്നു. ========================== ഞാൻ നോട്ട് എഴുതികൊണ്ടിരിക്കുന്നതിനിടയിൽ ആരോ വന്ന് എന്റെ റൂമിന്റെ ഡോറിൽ മുട്ടി. അതിനൊപ്പം ഒരു ചോദ്യവും, "ഹന്ന പഠിക്കാണോ? " ആ ചോദ്യം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി. അള്ളോ.. വീണ്ടും വീണ്ടും അത്ഭുതങ്ങൾ ആണല്ലോ. എന്നോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന ആഷിക്ക അതാ എന്റെ റൂമിലേക്ക്‌ വന്നിരിക്കുന്നു. തുടരും.. Part 15 അവനറിയാതെ ******************** "ആ കൊറച്ച് നോട്ട് എഴുതാൻ ഉണ്ടായിരുന്നു " "ഞാൻ വന്നത് ഡിസ്റ്റർബ് ആയോ? ആയെങ്കിൽ പറഞ്ഞോ. ഞാൻ പിന്നെ വരാം.. " "ഏയ് അത് കുഴപ്പല്ല. ആഷിക്ക വാ " പറഞ്ഞ് തീർത്തതും ആഷിക്ക എന്റടുത്ത് വന്നിരുന്ന് എന്റെ നോട്ടിലേക്ക് നോക്കി. "ഇതിങ്ങനെയല്ല വരക്കാ.. ഇങ്ങ് താ.. ഞാൻ കാണിച്ചു തരാം.. " അതും പറഞ്ഞ് ആഷിക്ക എന്റെ കയ്യിന്ന് സ്കേലും പെൻസിലും വാങ്ങി എന്റെ കയ്യും ഒപ്പം വച്ച് വരച്ചു കാണിച്ചു. ആഷിക്ക എന്റെ കൈയിൽ പിടിച്ചപ്പോ ഞാൻ ആകെ വല്ലാണ്ടായി. അതെന്താ അങ്ങനെ തോന്നിയത് എന്നൊന്നും എനിക്കറിയില്ല. പിന്നെ എന്റെ ഒരു ആങ്ങളയല്ലേ എന്ന് വിചാരിച്ചിരുന്നു. "ഇങ്ങനെയാണ് വരക്കാ.. " ആഷിക്ക എന്റെ കണ്ണിലേക്ക് നോക്കിയൊന്ന് ചിരിച്ചു. "ആഷിക്കാക്ക് ഇതൊക്കെ അറിയോ? " "പിന്നെ.. ഞാനും ഇതൊക്കെ കഴിഞ്ഞിട്ട് തന്നല്ലേ ഇവ്ടെ വരെ എത്തിയത്. കൂടുതൽ എഴുതാൻ ഒന്നും ഇല്ലെങ്കിൽ നമുക്ക് ആ ബാൽകണിയിലേക്ക് ഇരുന്നാലോ?" ഞാൻ ആകെ സംശയത്തോടെ ആഷിക്കാനെ നോക്കി. "ഇയ്യാൾക്ക് ഇതെന്താ പറ്റിയത്. വന്നപ്പോ കണ്ട ആളെ അല്ലല്ലോ. ആദ്യം എന്നോട് സംസാരിക്കാൻ മടിച്ചു നിന്ന ആള് എന്നോട് സംസാരിച്ചു , റൂമിലേക്ക്‌ വന്നു , ഇപ്പൊ ഇതാ ബാൽകണിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നു " ആ എന്താണേലും വേണ്ടില്ല. പോയേക്കാം എന്ന് തീരുമാനിച്ചു ഞാൻ ആഷിക്കാന്റെ കൂടെ പോയി ബാൽകണിയിൽ ഇരുന്നു. "അല്ല, താഴെ ആഷിക്കാന്റെ കല്യാണ കാര്യം പറയുന്നത് കേട്ടല്ലോ. ഉടനെണ്ടാവോ..?" അത് കേട്ടപ്പോ ആള് എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു , "ആ എപ്പഴാണെലും അത് വേണോല്ലോ " "എന്നിട്ട് ആരേങ്കിലും കണ്ട് പിടിച്ചോ? " " yeah, finally I got it my soulmate. But that is a one side love. ആ ആളോട് ഞാനിത് വരെ അത് പറഞ്ഞിട്ടില്ല " "അപ്പൊ soulmate ആണോന്ന് തീരുമാനിക്കാറായിട്ടില്ല. അല്ല പിന്നെന്താ പറയാത്തെ " "എന്നാലും എനിക്കവൾ ഒരു soulmate തന്നെയാണ്. ഉപ്പാനോടും ഉമ്മനോടും ഞാനിത് വരെ അതൊന്നും പറഞ്ഞിട്ടില്ല. ഇപ്പൊ നിന്നോടാ ആദ്യം പറയുന്നത് " ദേ വീണ്ടും ട്വിസ്റ്റ്‌... ഇത് വരെ ആരോടും പറയാത്ത ആ പെൺകുട്ടിയെ കുറിച്ച് ആഷിക്ക എന്നോട് പറയുന്നു.ഇയ്യാൾക്ക് എന്നെ അങ്ങ് ബോധിച്ചുന്ന് തോന്നുന്നു. അതാരാണെന്ന് അറിയാനുള്ള ആകാംഷയിൽ ഞാൻ ആഷിക്കാന്റെ മുഖത്ത്‌ക്ക് നോക്കി. "അതാരാന്ന് ഞാൻ നിന്നോട് പറയാം " "എന്നാ പറ, അത് കേൾക്കാനാണല്ലോ ഞാൻ നിക്ക്ന്നത് " മെല്ലെ ആഷിക്ക എന്റെ അടുത്തേക്ക് നീങ്ങി നിന്നു. ആള് എന്റെ കണ്ണിലേക്കു തന്നെയാണ് നോക്കി കൊണ്ട് നിക്കുന്നത്. എന്നിട്ട് ഒരു രമ്യമായ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു , "ഇന്ന് താൻ എനിക്കിട്ട് തന്ന ആ ചായ എന്റെ ലൈഫ് ലോങ്ങ്‌ എനിക്ക് ഉണ്ടാക്കി തന്നൂടെ.. " ആ ചോദ്യം കേട്ട് ഞാനാകെ സംശയത്തോടെ ആഷിക്കാന്റെ മുഖത്തെക്ക് തന്നെ നോക്കി. കൂടെ മനസ്സിൽ കുറെ ചോദ്യങ്ങളും വന്നു. "ഇയ്യാള് ഇത് എന്താണീ പറയുന്നത്. ചായ ഉണ്ടാക്കി കൊടുക്കാനോ. അല്ല ആഷിക്ക ഇനി ദുബായിൽ ചായ കടേൽ വല്ല ബിസിനസ്‌ ആണോ ചെയ്യ്ന്നത്. എന്നോട് വർത്താനം പറയാൻ തുടങ്ങിയത് മുതൽ ചായടെ കാര്യാണല്ലോ പറയുന്നത്.. ഇതെന്താപ്പോ.. " ഞാനിങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി. "ഇങ്ങള് ന്താണ് ചങ്ങായി ഈ പറഞ്ഞ് വരനത്. ഇന്ക്കൊന്നും മനസ്സിലായില്ലട്ടോ.. " എന്റെ വർത്താനം കേട്ട് അങ്ങേർക്ക് ചിരി വന്നൂന്ന് തോന്നുന്നു. ഇനിപ്പോ ഞാൻ ഡെയിലി ഇയ്യാൾടെ വീട്ടില് പോയി ചായണ്ടാക്കി കൊടുക്കേണ്ടി വരോ.. "ഹന്നാ ഉപ്പ എനിക്ക് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ എന്നോട് തന്നെയാണ് രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അന്ന്മുതൽ എന്റെ എന്റെ മനസ്സിലേക്ക് ഒരാൾടെ മുഖം മാത്രാണ് തെളിഞ്ഞു വന്നത്. അന്ന് ഞാൻ ഉറപ്പിച്ചു കെട്ടുന്നെങ്കിൽ ഓളെ തന്നെ കെട്ടാന്ന്. ആ തീരുമാനം ശരിയാണോ എന്നൊന്നും ഇന്ക്ക് അറീലാ " ഓ ഈ ചങ്ങായി ഇന്റെ സമയം കളയാണല്ലോ. ആമുഖം തന്നെ ഇത്രേം അധികം.... ഇനി ഇതിന്റെ കാര്യങ്ങളൊക്കെ പറഞ്ഞ് തീരുന്നത് ഏതു നേരത്താണോ എന്തോ... ഇതേതോ സ്റ്റേജ് പ്രോഗ്രാമിന് പ്രസംഗം കേൾക്കാൻ പോയ പോലായല്ലോ പടച്ചോനെ.. ആഹ് എന്താണേലും ഇത്രേം കേട്ടു. ഇനി ബാക്കി കൂടി കേക്കാന്ന് കരുതി ഞമ്മളങ്ങനെ താടിക്കും കൈ കൊടുത്തിരുന്നു. "ഹന്നാ ഞാൻ വിളിച്ചാ എന്റെ കൂടെ വന്നൂടെ തനിക്ക് എന്റെ വീട്ടിലേക്ക്..? " "അത് ശരി ഇത്ര നേരം ആഷിക്ക പറഞ്ഞ പെൺകുട്ടിയെ പറ്റി കേൾക്കാന ഞാൻ ഇവ്ടെ ഇരുന്നത്. എന്നിട്ടിപ്പോ ആഷിക്ക എന്നെ വീട്ടിലേക്ക് ക്ഷണിക്കാണോ.. അതൊക്കെ ഞാൻ വരാന്നെ. ബാക്കി പറ... " എന്താണാവോ ഞാൻ ഓരോന്ന് പറയുമ്പോഴും ആഷിക്ക എന്നെ കളിയാക്കി ചിരിക്കുന്ന പോലെയാണ് ഇന്ക്ക് തോന്നിയത്. "ഓ... എടി പൊട്ടി പെണ്ണെ , ഞാൻ പറഞ്ഞത് അതല്ല " പൊട്ടീന്ന് വിളിച്ചതോന്നും ഇൻക്ക് അത്ര ദഹിച്ചില. പ്രതേകിച് അത് ഈ മുരടൻ വിളിച്ചതോണ്ട്.. ഞാൻ ആഷിക്കാനെ മുഖം വീർപ്പിചോണ്ടൊന്ന് നോക്കി. "ആഷിക്ക ഇങ്ങളൊന്ന് വേഗം പറഞ്ഞ് തീർക്ക്ണ്ടോ... മര്യാദക്ക് അവ്ടെ ഇരുന്ന് എഴുതിക്കോണ്ടിരുന്ന എന്നെ പിടിച്ച് ഇവ്ടെ കൊടുന്ന് നിർത്തിട്ട് ഇങ്ങള് കടങ്കഥ പറഞ്ഞ് കളിപ്പിക്കല്ലേ.. " "എന്റെ ഹന്നാ, ഇത്ര നേരം ഞാൻ ആ പേര് പറയാതിരുന്നത് അനക്ക് മനസ്സിലാവോന്ന് നോക്കാൻ വേണ്ടിയായിരുന്നു. ന്നട്ട്പ്പോ ന്റെ പ്ലാനെല്ലാം ഇയ്യ് വെള്ളത്തിലാക്കി " "Ok ok.. final ആയിട്ട് ഞാൻ ചോദിക്കാ. ആരാ ഇങ്ങടെ മനസ്സിലുള്ളത്? " ഞാൻ പറഞ്ഞ് തീർന്നോ എന്ന് പോലും ഇൻക്ക് സംശയായി. ആ ചോദ്യം ചോദിച്ചതും ആഷിക്ക മറുപടി തന്നതും എല്ലാം ഒരുമിച്ചായിരുന്നു. തുടരും.. Part 16 അവനറിയാതെ ******************* എന്നെ ഞെട്ടിച്ചു കൊണ്ടാണ് ആഷിക്ക തന്റെ മനസ്സിലുള്ള ആ പേര് എന്നോട് പറഞ്ഞത്. "ഹന്ന " അത് പറഞ്ഞതും എന്റെ മനസ്സിൽ ഒരു ഇടി വെട്ടിയ പോലെ എനിക്ക് തോന്നി. ആ ഞെട്ടലോടെ തന്നെ ഞാൻ ആഷിക്കാന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ആ നിമിഷം എന്റെ മനസ്സിലൂടെ പലതും കടന്ന് പോയി. പടച്ചോനെ.. ഇയ്യാള്ടെ മനസ്സിലുള്ളത് ഞാനാണെന്ന് പറയാനായിരുന്നോ ഇത്രേം നേരം വളഞ്ഞ് മൂക്ക് പിടിച്ചത്. ഇതിന് വേണ്ടിയായിരുന്നോ ഇയ്യാള് വർഷങ്ങൾക്ക് ശേഷം കുറ്റീം പറിച്ചു ഇങ്ങോട്ട് കെട്ടിയെടുതത്.... ഞാനിനി എന്ത് ചെയ്യും... പണ്ടാരടങ്ങാൻ ഒന്നും ചോദിക്കണ്ടായിരുന്നു. "ഹന്നാ നീയെന്താടീ ഈ ആലോചിച്ചു കൂട്ടുന്നത് " ആ ചോദ്യത്തിലൂടെയാണ് ഞാൻ എന്നിലേക്ക്‌ തന്നെ വന്നത്. ആഷിക്ക പറഞ്ഞതിന്റെ ഹാങ്ങ്‌ ഓവർ ഇപ്പോഴും എന്നിൽ നിന്ന് വിട്ടിട്ടില്ല.തിരിച്ചൊരു വാക്ക് പറയാൻ പോലും എനിക്ക് കഴിഞ്ഞില്ല. വാക്കുകൾ മുറിഞ്ഞു പോകുന്ന പോലെ... ഞാൻ ആഷിക്കാന്റെ മുഖത്ത്‌നിന്ന് കണ്ണ്ട്ത്തിട്ടില്ല. ഏതോ ഹിന്ദി സീരിയലിൽ വല്ല സത്യവും പറഞ്ഞ അന്നത്തെ എപ്പിസോഡ് കഴിയുന്ന വരെ മുഖത്തോട് മുഖം നോക്കി നിക്കുന്ന പോലെയായിരുന്നു ആ രംഗം. പെട്ടന്ന് എനിക്ക് സ്വബോധം തിരിച്ചു കിട്ടി.. "ആഷിക്ക... ഞാൻ... " തിരിച്ചൊരു മറുപടി പറയാൻ തൊടുങ്ങുമ്പോഴേക്കും മൂത്തമ്മ പോകാനായി ആഷിക്കയെ വിളിച്ചു. "ആഷീ..." ഞാൻ പിന്നീട് ആഷിക്കക്ക് അനുകൂലമായ ഒരു മറുപടി നൽകുമെന്ന പ്രതീക്ഷയിൽ ആഷിക്ക എന്റെ വാക്കുകൾ കേൾക്കാതെ എന്നോട് യാത്ര പറഞ്ഞ് താഴേക്കിറങ്ങി. തിരിച്ച് വിളിക്കണമെന്ന്ണ്ടായിരുന്നു. പക്ഷെ എന്റെ മനസ്സ് എന്നെ അതിന് അനുവദിച്ചില്ല. ആഷിക്ക ആ കോണിപടികൾ ഇറങ്ങുമ്പോ എന്റെ കണ്ണിലെ മിഴിനീർ കണങ്ങൾ എന്നെ അന്ധയാക്കാൻ തുടങ്ങി. എന്തിന് വേണ്ടിയാണ് എന്റെ കണ്ണുകൾ നിറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷെ ആ നിമിഷം എന്റെ മനസ്സിൽ തങ്ങി നിന്ന മുഖം എന്റെ ഫൈസിയുടേത് മാത്രമായിരുന്നു. പെട്ടന്ന് തന്നെ എന്റെ കണ്ണുകളെ നിയന്ത്രിച്ച് ഞാൻ വന്നവരെയെല്ലാം യാത്രയാക്കാനായി താഴേക്ക് പോയി. മൂത്താപ്പയും മൂത്തമ്മയും ഞങ്ങളോടൊക്കെ യാത്ര പറഞ്ഞിറങ്ങി. ആഷിക്ക എന്നെ നോക്കി ഹൃദ്യമായ പുഞ്ചിരി നൽകി കാറിലേക്ക് കയറി. എന്തൊക്കെയാണെങ്കിൽ നീറുന്ന മനസ്സോടെ ഞമ്മളും ഒരു പുഞ്ചിരിയങ്ങ് പാസ്സാക്കി. രാത്രിയായിരുന്നു അവരൊക്കെ പോവുമ്പോ. പിന്നീട് ഒന്നും നോക്കാതെ ഞാൻ എന്റെ റൂമിലേക്ക്‌ പോയി. അന്ന് രാത്രി ഫുഡ്‌ പോലും കഴിക്കാൻ ഞാൻ നിന്നില്ല. റൂമിൽ കയറി തലയണയും കെട്ടി പിടിച്ച് നിശബ്ദതമായി ഒരുപാട് കരഞ്ഞു. എപ്പോഴും എനിക്കറിയില്ലായിരുന്നു അതെന്തിന് വേണ്ടിയാണെന്ന്. എന്നെ ഫൈസിയിൽ നിന്ന് ആഷിക്ക അടർത്തി മാറ്റുമോ എന്ന് എനിക്കൊരു ഉൾഭയം ഉണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും എന്റെ മിഴികളെ നിയന്ത്രിക്കാൻ എനിക്ക് സാധിച്ചില്ല. അന്നത്തെ രാത്രി എങ്ങനെയാണ് ഞാൻ വെളുപ്പിച്ചെടുത്തതെന്നും എന്നെനിക്കറിയില്ല. ============================ "അഫ്സലെ ഇയ്യ് ഹന്നാനെ എവ്ടെലും കണ്ടാ? " "ന്റെ പൊന്നാര ഫൈസി, ഇയ്യ് ഏതു നേരും ഓളെ തപ്പി എന്തിനാ ഇങ്ങനെ നടക്ക്ണ്. ആ കുട്ടിയെങ്കിലും ഒന്ന് പഠിച്ചോട്ടെടാ.. " "ഒഞ്ഞ് പോടാപ്പാ, ഇയ്യ് ഓളെ കണ്ടോ.. ഇല്ലേ? " "മോളിൽണ്ടായിരുന്നു " കൂടുതലൊന്നും കേൾക്കാൻ നിക്കാതെ ഹന്നാനെ കാണാനുള്ള തിടുക്കത്തിൽ ഞാൻ മോളിലേക്ക് പോയി. ഓടി കേറുന്നതിനിടയിൽ ഒരു ടേണിങ്ങിൽ വെച്ച് ഹന്നയുമായി ഞാൻ കൂട്ടി മുട്ടി. "എവടെ നോക്കിയ ഹന്നാ ഇയ്യ് നടക്ക്ന്നത് " അവളൊന്നും മിണ്ടുന്നില്ല. പെണ്ണ് ഈ ലോകതല്ലാന്ന് തോന്നുന്നു. "എടി ഞാൻ നിന്നോടാ ചോദിച്ചത് " ഓള് എന്റെ മുഖത്ത്‌ക്ക് ഒന്ന് വെറുതെ നോക്കുന്നതെയുള്ളൂ. ഒന്ന് ചിരിക്കുന്നതു പോലുല്ല.ഓൾടെ മുഖത്ത്‌ നല്ല സങ്കടണ്ട്. "അല്ല ഇതെന്താ പറ്റിയത്. ന്റെ ഹന്ന കുട്ടീടെ മുഖത്ത്‌ ഇന്നൊരു തെളിച്ചല്ലല്ലോ " ഒരു രക്ഷയും ഇല്ല. ഓളെ എങ്ങനെങ്കിലും ഒന്ന് ചിരിപ്പിക്കണം എന്നുണ്ട്. "ഇയ്യ് ഇന്നലെ കാക്കാൻ പോയിരുന്നോ ഹന്നാ.. കണ്ണൊന്നും മിഴിയുന്നില്ലല്ലോ.. അല്ലാ ന്റെ പെണ്ണ് ഊമയായോ ഇത്ര പെട്ടെന്ന്... " "ഫൈസി.. അത്.. " "ഹാവു സമാധാനായി. ന്റെ പെണ്ണിന്റെ സംസാരശേഷി തിരിച്ചു കിട്ടിയല്ലോ.. ഈ ഫൈസിന്ന്ള്ള വിളി കേക്കാൻ എന്ത് രസാറിയോ. അതൊന്നു കേക്കാൻ വേണ്ടീട്ടാ ഇത്ര നേരം ഞാൻ നിന്നത് " ഓള് ഇന്നലെ ഓൾടെ വീട്ടിൽ ഓൾടെ ബന്ധുക്കൾ വന്നതും ഓൾടെ ആങ്ങള ആഷിഖ് ഓളെ പ്രൊപ്പോസ് ചെയ്ത കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു. "അയ്യേ.. ഇതിനാണോ ന്റെ ഹന്ന കുട്ടി ഇങ്ങനെ അമ്പഴങ്ങ വിഴുങ്ങിയ പോലെ നടന്നത് " "ഞാൻ പിന്നെന്താ വേണ്ടത്. ആഷിക്കാന്റെ കൂടെ ഇറങ്ങി പോണോ? " "ഹന്നാ.. നിന്റെ ആഷിക്ക നിന്നോട് ഒന്ന് വന്ന് പറഞ്ഞെന്നല്ലേയുള്ളൂ. പേരെന്റ്സ്നൊന്നും അറിയില്ലലോ. ഇത് വന്നൊന്ന് പറഞ്ഞപ്പോ ഇങ്ങനെ.. അപ്പൊ ഓൻ അന്നെ പെണ്ണ് കാണാൻ വന്ന എന്താവും സ്ഥിതി " അതും പറഞ്ഞ് ഞാൻ ഓളെ കളിയാക്കി ഒന്ന് ചിരിച്ചു. ഞാൻ ഓൾടെ ഷോൾഡർ ഒന്ന് പിടിച്ച് കുലുക്കി. "ഒന്ന് ഉഷാറാവടോ. ദേ പെൺപിള്ളേരായ ഈ പ്രായത്തിൽ കല്യാണ ആലോചനകളൊക്കെ വരും. അതൊക്കെ സാധരണയല്ലേ. എന്ന് വെച്ച് അതൊക്കെ നടത്താൻ നമുക്ക് പറ്റോ?ഇല്ലല്ലോ.. പിന്നെന്താ പ്രശ്നം? " "എന്നാലും ആഷിക്ക ഇന്നലെ അങ്ങനെ പറഞ്ഞപ്പോ... " "ഒരെന്നാലും ഇല്ല. ഹന്നാ നീ നിന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന, വിശ്വസിക്കുന്ന നിന്റെ ഉപ്പ എനിക്കും നിനക്കും എന്റെ ഉപ്പാക്കും ഒരുപോലെ ഒരു വാക്ക് തന്ന്ണ്ട്. ആ വാക്കിനെ നിനക്ക് വിശ്വാസം ഉണ്ടെങ്കി നീ ഒന്നുകൊണ്ടും പേടിക്കണ്ട " അത് പറഞ്ഞപ്പോഴാണ് ഓളൊന്ന് ചിരിച്ചത്. ക്ലാസ്സ്‌ കഴിഞ്ഞിരുന്നു. ഞങ്ങൾ രണ്ടാളും കൂടി പോവാനൊരുങ്ങുമ്പോഴാണ് ഓൾടെ ഫോൺ അടിച്ചത്. ഓള് അതെടുത്തു സംസാരിച്ചു.ശേഷം കട്ട് ചെയ്തു. "ഫൈസി.. ആഷിക്കയാ വിളിച്ചത്. എന്നെ കൂട്ടി കൊണ്ട് പോവാൻ ആള് പുറത്ത്ണ്ട്.എന്നോട് വേഗം വരാൻ പറഞ്ഞു " "ചെല്ല്. നീ ഇങ്ങനെ ടെൻഷൻ ആവണ്ട ഹന്നാ.. അത് നിന്റെ ആങ്ങളയാണ്. നീ അവന്റെ കുഞ്ഞു പെങ്ങളും. ആ ആങ്ങള വന്ന് വിളിച്ചപ്പോ നീ പോവുന്നു. അങ്ങനെ വിചാരിച്ച മതി. പൊയ്ക്കോ " എന്റെ വാക്കിന് വില കല്പ്പിച്ചു കൊണ്ട് മനസ്സില്ലാ മനസ്സോടെ ഓള് പോയി. തുടരും.. Part 17 അവനറിയാതെ ******************* ഒരു വൈറ്റ് ബെൻസിനടുത്ത് ആഷിക്ക നിൽക്കുന്നത് ഞാൻ കണ്ടു. "അള്ളോ.. ഇങ്ങേരെ ഇങ്ങട്ട് കെട്ടിയെടുക്കാൻ ആരാ പറഞ്ഞത്" ഓരോന്ന് ചിന്തിച്ചു കൂട്ടി ഞാൻ ആഷിക്കാന്റെ അടുത്തേക്ക് നടന്നു. എന്നെ കാത്തു ഫോണിൽ കുത്തി കൊണ്ട് നിക്കാണ് ചങ്ങായി. ഇയ്യാൾക്ക് ഇങ്ങനെ എന്നെ കാത്തു വീട്ടില് ഇരുന്ന പോരെ. എന്നെ കണ്ട പാടെ ആഷിക്ക എന്നെ നോക്കി രമ്യമായി ഒന്ന് ചിരിച്ചു. തിരിച്ചു ഞാനും ഒരു ചിരിയങ്ങ് പാസ്സാക്കി. അതിന് പൈസ ഒന്നും കൊടുക്കണ്ടല്ലോ.. "ആഷിക്ക എന്തിനാ വെറുതെ ബുദ്ധിമുട്ടി എന്നെ കൊണ്ട് പോവാൻ ഇങ്ങട്ട് വന്നത് " "വെറുതെ, ഇവ്ടെ വന്നു നിന്റെ കോളേജ് ഒന്ന് കാണാമെന്നു കരുതി. പിന്നെ നിന്നെ കൂട്ടി ഒരു ഔട്ടിങ്ന് പോവാല്ലോ.. " അത് പറഞ്ഞതും ഞമ്മളാകെ ഇല്ലാതായി. പടച്ചോനെ ഇങ്ങേർടെ കൂടെ കാറിൽ ഇരിക്കാൻ പോലും എനിക്ക് ഇഷ്ടല്ല..ഇനിപ്പോ അതിന്റെ കൂടെ ഔട്ടിങൊ. അള്ളോ.. കോളേജ് യൂണിഫോമിൽ ആണെങ്കി എങ്ങനേലും ഒഴിവാക്കായിരുന്നു. ഇതിപ്പോ കളർ ഡ്രസ്സ്‌ ആയി പോയല്ലോ.. ആകെ പാടെ ഞാനാകെ കുഴഞ്ഞ അവസ്ഥയിലായി. "ആഷിക്ക ഞാൻ ആഷിക്കാന്റെ കൂടെ പോരുന്ന കാര്യം ഞാൻ വീട്ടിലൊന്നും പറഞ്ഞിട്ടില്ല. നേരം വൈകിയ ഉപ്പ വഴക്ക് പറയും. അതോണ്ട് ഔട്ടിങ്ന് നമുക്ക് പിന്നെ പോവാം " "അത് സാരല്ല ഹന്നാ. നിന്റെ ഉപ്പാനോട് നിന്നേം കൊണ്ട് പുറത്ത് പോയിട്ടേ വരുള്ളൂന്ന് ഞാൻ പറഞ്ഞിട്ടാ വന്നത്. അതോണ്ട് പ്രശ്നല്ല " ഓ.. അതിൽന്ന് ഒന്ന് ഒഴിയാൻ വേണ്ടി ഞാൻ ഒരു പ്ലാൻ ഇട്ടതായിരുന്നു. അതും ആഷിക്ക നിഷ്പ്രയാസം കാറ്റിലങ്ങ് പറത്തി കളഞ്ഞു. ഞാനിട്ടത് ഒരൂള പ്ലാൻ ആയിരുന്നെന്ന് പിന്നീടാണ് എനിക്ക് ബോധം വന്നത്. ആഷിക്ക പോവാനായി എന്നെ ഫ്രണ്ട് സീറ്റിലേക്ക് ഇരുത്തി.. ഞങ്ങൾ അങ്ങനെ യാത്ര തുടങ്ങി.. കുറച്ച് നേരത്തേക്ക് ആഷിക്ക എന്നോട് ഒന്നും മിണ്ടിയില്ല. ഞമ്മളാണെങ്കി അത് ഏറെ നന്നായീന്ന് കരുതീട്ട ഇരുന്നത്. അതോണ്ട് അങ്ങോട്ടും ഒന്നും മിണ്ടാൻ പോവാതെ ഞമ്മള് പുറത്തെ കാഴ്ചകളൊക്കെ കണ്ട് അങ്ങനെയിരിന്നു. പക്ഷെ ഇടക്കൊക്കെ ആഷിക്ക എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനാണെങ്കി അതൊന്നും കണ്ടില്ലേ രാമനാരായണ എന്ന മട്ടിലും ഇരുന്നു. പെട്ടന്നാണ് ആഷിക്ക വണ്ടി നിർത്തിയത്. "എന്താ ആഷിക്ക വണ്ടി നിർത്തിയത്? " "പറയാം.നീ ഇറങ്ങ്.. " ഞാനാകെ സംശയത്തോടെ ഇറങ്ങി. ഇറങ്ങിയതും ഞാൻ അവ്ട്ന്ന് എങ്ങോട്ടും അനങ്ങിയില്ല. പക്ഷെ ആഷിക്ക എന്റടുത്തെക്ക് വന്നു. "ഹന്നാ അന്നെന്നോട് എന്തോ പറയാൻ വന്നല്ലോ. പോവാൻ സമയായതൊണ്ട ഞാൻ അന്ന് അത് കേൾക്കാതെ പോയത്. അതോണ്ട് ഇപ്പൊ പറഞ്ഞോ.. " ആഷിക്കാന്റെ മുഖത്ത്‌ ഞാൻ ആഷിക്കാക്ക് നല്ലൊരു മറുപടി കൊടുക്കും എന്ന പ്രതീക്ഷയായിരുന്നു. ആ മുഖത്ത്‌ നോക്കി എങ്ങനെയാ ഞാൻ സമ്മതമല്ലാന്ന് പറയാ.. അത് പറയാതിരുന്നാലും ശരിയാവില്ല. ചെകുത്താനും കടലിനും നടുക്ക് പെട്ടപോലെയായല്ലോ പടച്ചോനെ.. എന്താ ഞാൻ ചെയ്യാ... അവസാനം രണ്ടും കല്പ്പിച്ചു ഞാൻ പറഞ്ഞു , "ആഷിക്ക പറഞ്ഞ കാര്യത്തെ പറ്റി ഞാൻ നല്ലോണം ആലോചിച്ചു. പക്ഷെ അതിനെ എനിക്കൊട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആഷിക്കയിൽ ഇന്ന് വരെ ഞാൻ ഒരു കുറവും കണ്ട്ട്ടില്ല. പക്ഷെ എല്ലാത്തിനും അപ്പുറം ആഷിക്ക എന്റെ ആങ്ങളയല്ലേ.. ആ തരത്തിൽ മാത്രേ ഞാൻ നിങ്ങളെ കണ്ട്ട്ടൊള്ളു. മറ്റൊരു സ്ഥാനത്ത് ആഷിക്കയെ കാണാൻ എനിക്ക് കഴിയില്ല. ഇനിയും പണ്ടത്തെ പോലെ ആ കുഞ്ഞ് പെങ്ങളായി ആഷിക്കാക്ക് എന്നെ കണ്ടൂടെ.. " ഞാൻ പറഞ്ഞ് തുടങ്ങിയപ്പോഴെ ആഷിക്കാന്റെ മുഖം മങ്ങിയിരുന്നു. അത്രയും നേരം ഞാൻ എങ്ങനെ സംസാരിച്ചു കൊണ്ടിരുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. പറഞ്ഞ് തീർന്നതും ആഷിക്ക ഒന്നും മിണ്ടാതെ കുറച്ച് മുന്നോട്ട് നടന്നു. പക്ഷെ എന്റെയുള്ളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു , ആഷിക്ക പഠിപ്പും വിവരവും ഒക്കെയുള്ള ആളല്ലേ, അതോണ്ട് എല്ലാം ഉൾക്കൊള്ളാൻ പറ്റുമെന്ന്. എന്റെ ആ പ്രതീക്ഷ തെറ്റിയില്ല. കുറച്ച് നേരത്തിനു ശേഷം ആഷിക്ക എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "എനിക്ക് മനസ്സിലാവും ഹന്നാ നീ പറഞ്ഞതൊക്കെ. അല്ലെങ്കിലും ഞാൻ എടുത്ത തീരുമാനം തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. ഇപ്പൊ എനിക്ക് മനസ്സിലായി ഞാൻ എടുത്ത തീരുമാനം തെറ്റാണെന്ന്. നീ എടുത്തത് ശരിയാണെന്ന്. പിന്നെ ഇത് കുറെ വർഷങ്ങൾക്ക് മുമ്പ് എനിക്ക് നിന്നോട് തോന്നിയ ഒന്നല്ലല്ലോ. വെറും രണ്ടാഴ്ചത്തെ ഒരു one side love. അത് മറക്കാൻ എനിക്ക് പറ്റും " അന്നെനിക്ക് മനസ്സിലായി. എന്റെ ആങ്ങള കാണുന്ന പോലെ അത്ര ജാഡയുള്ള കൂട്ടത്തിലൊന്നും അല്ല. ആളൊരു പാവാണ്. ഞാൻ പറഞ്ഞതെല്ലാം ഇത്ര പെട്ടെന്ന് ആഷിക്ക മനസ്സിലാക്കിയത് ഓർത്തപ്പോ എന്റെ കണ്ണൊന്നു നനഞ്ഞു. അത് കണ്ടപ്പഴേ ആഷിക്ക എന്നെ വന്ന് ചേർത്ത് പിടിച്ചു. "അയ്യേ.. എന്തിനാ എന്റെ പെങ്ങള്ടെ കണ്ണ് നിറഞ്ഞത്. എനിക്കില്ലാത്ത സങ്കടം എന്തിനാ നിനക്ക് " ആഷിക്കാക്കും നല്ല സങ്കടണ്ട്. അത് പുറത്ത് കാണിക്കാത്തതാ. ഞാൻ വേഗം കണ്ണൊക്കെ തുടച്ചു. "ആ എന്ന പിന്നെ ഹന്നാ ഇനി ഒരു ട്രിപ്പ്‌ പോയാലോ..? " അങ്ങനെ ഞങ്ങള് ആങ്ങളയും പെങ്ങളും കൂടി സന്തോഷത്തോടെ ഒരു ഔട്ടിങ്നു പോയി.. =========================== അങ്ങനെ എന്റേം ഹന്നാടേം സന്തോഷവും സങ്കടവും പ്രണയവും നിറഞ്ഞ ജീവിതത്തിനിടയിൽ ഞങ്ങൾടെ പഠിത്തവും നടക്കുന്നുണ്ടായിരുന്നു. ഇപ്പൊ അത്യാവശ്യം നല്ല മാർക്കോട് കൂടി എന്റെ ഡിഗ്രി ഞാൻ കംപ്ലീറ്റ് ചെയ്തു. ഹന്നാ ഇപ്പൊ സെക്കന്റ്‌ ഇയറാണ്. രാവിലെ ഞാൻ ചായയൊക്കെ കുടിച്ച് ഉമ്മറത്ത്‌ ഇരിക്കുമ്പോഴാണ് ഉമ്മ എനിക്കുള്ള ഫോണ്മായി വരുന്നത്. "ഫൈസി... നിനക്കാ ഫോൺ " "ആരാ ഉമ്മ? " "ജാസിറാ..?" ജാസിർ, എന്റെ ഒരു കസിൻ ആണ്. ഓൻ ഗൾഫിലാ.സ്വന്തമായി ഒരു കമ്പനിയൊക്കെണ്ട് ആൾക്ക്. ഞാൻ ഓനോട്‌ ഫോൺ വാങ്ങി സംസാരിച്ചു. ഓൻ പറഞ്ഞത് കേട്ട പാടെ സാധരണ ഗതിയിൽ സന്തോഷിക്കേണ്ടതാണ്. പക്ഷെ അങ്ങനൊരു ഫോൺ അപ്പൊ വരണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. തുടരും.. Part 18 അവനറിയാതെ ****************** ഓൻ പറഞ്ഞതിന് ഞാൻ തിരിച്ചൊരു മറുപടിയും കൊടുത്തില്ല. "ഹലോ ഫൈസലേ.. എന്താടാ നീ ഒന്നും മിണ്ടാത്തത്? ക്ലിയർ ഇല്ലേ? ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ? " "ആ.. ജാസി ഞാൻ കേട്ടു. ഞാനൊന്ന് തീരുമാനിച്ചിട്ട് പറയാം. " "ആ എന്ന ഞാൻ രാത്രി വിളിക്കാം. ഈ ചാൻസ് നീ മിസ്സാക്കല്ലേ " ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഉമ്മ അടുത്ത് തന്നെ നിക്ക്ണ്ട്. "എന്താ മോനെ. ജാസിർ എന്തിനാ വിളിച്ചത്? നിന്റെ മുഖം എന്താ ആകെ വല്ലാതെ... " "ഉമ്മാ..ജാസി ഓന്റെ കമ്പനീൽ എനിക്കൊരു ജോലി ശരിയാക്കീട്ട്ണ്ട്. പെട്ടന്ന് ഒരു തീരുമാനം എടുക്കാനാ ഓൻ പറയുന്നത് " ജോലി ശരിയായി എന്ന് കേട്ടപ്പോ ഉമ്മാക്ക് സന്തോഷായി. "നീ പോണം ഫൈസി. എന്നായാലും സ്വന്തം കാലിൽ നിക്കാൻ മോൻ പഠിക്കണം. അതിന് ഈ ജോലി മോന് അത്യാവശ്യാ " "പക്ഷെ ഉമ്മാ ഞാൻ പോയ ഉമ്മ ഇവ്ടെ ഒറ്റക്കല്ലേ. പോരാത്തതിന് ഞാൻ പോയി കഴിഞ്ഞാ എനിക്ക് മൂന്ന് വർഷം കഴിഞ്ഞേ അവ്ട്ന്ന് പോരാൻ പറ്റൂന്ന ജാസി പറയുന്നത്. അതിനെടെൽ ലീവ് ഇല്ല " മൂന്ന് വർഷം എന്ന് പറഞ്ഞപ്പോ ഉമ്മാടെ മുഖം വാടി. എന്നാലും ആ ജോലി എനിക്ക് അത്യാവശ്യായതൊണ്ട് ഉമ്മ എന്നെ നിർബന്ധിച്ചു. "അത് സാരല്ല മോനെ. നിന്റെ ഉപ്പ ഗൾഫിൽ ആയിരുന്നപ്പോ നീ ചെറിയ കുട്ടിയായിരുന്നു. അന്ന് നമ്മള് എന്റെ വീട്ടിലായിരുന്നു താമസം. അത് പോലെ ഇനിയും ആവാല്ലോ. പിന്നെ മൂന്ന് വർഷം മോനെ പിരിഞ്ഞ് ഇരിക്കുന്നതിൽ ഉമ്മാക്ക് സങ്കടണ്ട്. എന്നാ അത് നോക്കിയിരുന്നാ മോന്റെ കാര്യങ്ങളൊന്നും നടക്കില്ല. അതോണ്ട് ഈ ജോലിക്ക് മോൻ പോണന്നേ ഉമ്മാക്ക് പറയാനുള്ളു. ഇനി എന്താ വേണ്ടതെന്നു മോൻ തീരുമാനിക്ക് " അതും പറഞ്ഞ് ഉമ്മ അകത്തേക്ക് പോയി. എന്തിനെക്കാളും ഏറെ എന്നെ സങ്കടപെടുത്തിയത് ഹന്നാനെ പിരിഞ്ഞിരിക്കുന്നതിലായിരുന്നു. ഒരു നേരം ഓള് എന്നിൽ നിന്ന് മാറി നിന്നാ എന്തോ നഷ്ട്ടപെട്ട പോലെയാണ് എനിക്ക്. ആ അവസ്ഥയിൽ മൂന്ന് വർഷം.... ഇല്ല എനിക്ക് അതിന് കഴിയില്ല" ഒരുപാട് ആലോചിച്ച ശേഷം മനസില്ലാ മനസ്സോടെ ഞാൻ ജാസിർനോട് വരാം എന്ന് സമ്മതിച്ചു. കാരണം ഹന്നയുമായുള്ള നല്ലൊരു ജീവിതത്തിന് ഒരു ജോലി എനിക്ക് അത്യാവശ്യമായിരുന്നു. ജാസിർനോട് പറഞ്ഞ ശേഷവും എന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.എന്നാലും ഞാനെടുത്ത തീരുമാനം ശരിയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അന്ന് രാത്രി ഒരുപാട് നേരം ഫോണിൽ ഓൾടെ ഫോട്ടോ നോക്കിയിരുന്നു. മൂന്ന് വർഷത്തേക്ക് ഈ നാട്ടിൽ നിന്ന് ഓളെ വിട്ട് നിക്ക്ന്നത് ആലോചിക്കുമ്പോ മനസ്സിലെവിടെയോ വല്ലാത്തൊരു വേദന. ============================ പിറ്റേന്ന് രാവിലെ യാത്ര പറയാനായി ഞാൻ ഓൾടെ വീട്ടിലേക്ക് പോയി. ഹന്ന മോളിൽ ബാൽകണീൽ നിക്ക്ണ്ടായിരുന്നു. എന്നെ കണ്ടപാടെ വേഗം താഴേക്ക് വന്നു. ഓൾടെ ഉമ്മ എന്നെ വിളിച്ച് അകത്തേക്ക് ഇരുത്തി. അപ്പഴേക്കും ഉപ്പയും ഹന്നയും വന്നു. "സുഖല്ലേ മോനെ..? " "ആ അങ്കിളെ.. കുഴപ്പൊന്നുല്ലാ " "ഡിഗ്രിയൊക്കെ കംപ്ലീറ്റ് ചെയ്തല്ലോ. ഇനി എന്താ അട്ത്ത പ്ലാൻ? " "ഞാൻ അത് പറയാൻ വേണ്ടി തന്നെയാ ഇപ്പൊ വന്നത്. ഞാൻ... നാളെ ഗൾഫിൽ പോവാ. എന്റെ ഒരു കസിന്റെ കമ്പനീൽ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. അവ്ടെ നാളെ തന്നെ ജോയിൻ ചെയ്യണം " അത് കേട്ടപ്പോ തന്നെ ഹമീദങ്കിളിനും ഉമ്മക്കും നല്ല സന്തോഷായി. പക്ഷെ ഹന്നാടെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞിരുന്നു. "നല്ല കാര്യം മോനെ. എപ്പഴായാലും ഒരു ജോലി വേണോല്ലോ " കൂടുതലൊന്നും കേട്ടോണ്ട് നിക്കാതെ ഇപ്പൊ വരാന്ന് പറഞ്ഞ് ഹന്ന ഓൾടെ റൂമിലേക്ക്‌ പോയി. "മോൻ പോവാന്ന് പറഞ്ഞപ്പോ ഓൾക്ക് നല്ല സങ്കടണ്ട്. അതാ ഓള് വേഗം പോയത്. മോൻ ചെല്ല് , ഓളെ പറഞ്ഞ് കാര്യങ്ങളൊക്കെ മനസ്സിലാക്കിക്ക് " ഞാൻ ഓൾടെ റൂമിലേക്ക്‌ പോയി.അപ്പുറത്തേക്ക് തിരിഞ്ഞ് നിക്കായിരുന്നു. ഞാൻ ഓൾടെ അടുത്ത് ചെന്ന് വിളിച്ചപ്പഴേ ഓള് തിരിഞ്ഞ് എന്റെ ഷർട്ട്‌ പിടിച്ച് വലിച്ച് എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഒരുപാട് കരഞ്ഞു. ഒരു നിമിഷത്തെക്ക് പിടിച്ച് നിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഈയിടെയായി എന്റെ മിഴിനീർ കണങ്ങൾക്ക് ഒട്ടും അനുസരണയില്ലാതെയായിരിക്കുന്നു. ഞാനും കൂടി കരഞ്ഞ ഇന്റെ പെണ്ണ് പിന്നെ തളർന്നു പോവും. അതോണ്ട് എന്റെ സങ്കടം ഒതുക്കി പിടിച്ച് കൊണ്ട് ഞാൻ ഓളെ അങ്ങ് ചേർത്ത് പിടിച്ച് ആശ്വാസിപ്പിച്ചു. "അയ്യേ... എന്താ ഇത് ഹന്നാ.. എന്തിനാ ഇങ്ങനെ വെഷമം.. ദേ.. ഇങ്ങനെ കരഞ്ഞാലേ അന്നെ ഞാൻ പിടിച്ച് അന്റെ ആഷിക്കാക്ക് കെട്ടിച് കൊടുക്കും. അത് വേണോ? വേണ്ടങ്കി ഈ കണ്ണൊക്കെ തുടചേ.. ഇങ്ങനെ കരയുമ്പോ അന്നെ കാണാൻ ഒരു ഭംഗില്ല. ന്റെ ഹന്ന മൊഞ്ചത്തിയാവ്ന്നത് എപ്പഴാന്ന് അറിയോ.. ചിരിക്കുമ്പഴും പിന്നെ ഇന്നോട് തല്ലു കൂടുമ്പഴും " "എന്തിനാ ഇത്ര പെട്ടന്ന് പോണത്? " "ഈ ജോലി പിന്നെ എനിക്ക് കിട്ടീന്ന് വരില്ല. പിന്നെ നമ്മടെ നല്ലൊരു ലൈഫ്ന് വേണ്ടി ഈ ജോലി ഇപ്പൊ വേണം.അതോണ്ട് ഇങ്ങനെ കരഞ്ഞിട്ടല്ല. സന്തോഷത്തോടെ വേണം ന്റെ പെണ്ണ് എന്നെ യാത്രയാക്കാൻ.കേട്ടല്ലോ " "അപ്പൊ നിനക്ക് സങ്കടല്ലേ? " ആ ചോദ്യത്തിൽ എനിക്ക് പിടിച്ച് നിക്കാൻ കഴിഞ്ഞില്ല.ഒരു വാക്ക് പോലും മിണ്ടാതെ ഒരിറ്റ് കണ്ണ്നീര്ന്റെ നനവോടെ ഞാൻ ഓൾടെ നെറ്റിയിൽ സ്നേഹ മുത്തമണിയിച്ചു. "ഞാൻ വരും അന്നെ കെട്ടി കൊണ്ട് പോവാൻ.. " എന്ന് ചിരിച്ചു കൊണ്ട് ഒരു വാക്ക് മാത്രം പറഞ്ഞു. ഓൾടെ മുഖത്ത്‌ നോക്കി മൂന്ന് വർഷം കഴിഞ്ഞേ വരൂ എന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല അത് പിന്നീട് അറിയിക്കാം എന്ന് കരുതി ഞാൻ ഓൾടെ വീട്ടിൽ നിന്ന് ഒരു തവണ കൂടി എല്ലാരോടും യാത്ര പറഞ്ഞിറങ്ങി. തുടരും.. Part 19(last part) അവനറിയാതെ ******************** "ആദ്യം നിനക്ക് താല്പര്യ കുറവൊക്കെ ഉണ്ടാവും ഫൈസലേ.. പിന്നെ സാവദാനം അതൊക്കെ ശരിയായിക്കോളും. " എല്ലാം ശരിയാവും എന്ന മട്ടിൽ ഞാൻ ഓനോട്‌ ഒന്ന് ചിരിച്ചു. പെട്ടന്നാണ് ദിവസങ്ങളൊക്കെ കടന്ന് പോയത്. ജോലി തിരക്ക് കരണം എപ്പഴും നാട്ടിലേക്ക് വിളിക്കാനൊന്നും കഴിയാറില്ല. സമയം കിട്ടുമ്പഴൊക്കെ ഉമ്മനെയും ഇതൂസിനെയും ഹന്നെനേം ഒക്കെ വിളിക്കും. ഒരുപാട് നേരം സംസാരിക്കും. ============================ ഇന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ നാട്ടിലേക്ക് പോവാണ്. എന്റെ ഉമ്മാനേയും ഇതൂസിനേയും കാണാൻ. അതിലുപരി മനസ്സ് നിറയെ കുന്നോളം സ്വപ്നങ്ങളുമായി എന്റെ ഹന്നയെ കാണാൻ.... മറ്റാരെയും കാണുന്നതിന് മുമ്പ് എനിക്ക് കാണേണ്ടത് എന്റെ ഹന്നയെ ആണ്. അതോണ്ട് ഞാൻ അവളോട്‌ ബീച്ചിലേക് വരാൻ പറഞ്ഞു. നാട്ടിലെത്താൻ അടുക്കുന്നത് ഓരോ നിമിഷവും എന്റെയുള്ളിലുള്ള ആകാംഷ കൂടി വന്നു. എയർപോർട്ടിൽ നിന്ന് എന്നെ കൂട്ടി കൊണ്ട് പോവാൻ അഫ്സലും അൻവറും വന്നിരുന്നു. എന്നെ കണ്ടതും എന്റെ കെട്ടിപിടിച്ചു ഒരുമ്മ തന്നു. പിന്നീട് ഞങ്ങൾ ബീച്ചിലേക്ക് പോയി. അവിടെ എന്നെയും കാത്ത് എന്റെ പെണ്ണ് ബീച്ചിന്റെ സൈഡിൽ ഒരു ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. പിന്നെ ഒരുനിമിഷം പോലും കാത്ത്‌ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഓൾടെ അടുത്തേക് ചെന്നു. "ഹന്നാ.. " ഓള് തിരിഞ്ഞ് നോക്കിയതും എന്റെയും ഓള്ടെയും കണ്ണ് ഒരുപോലെ നിറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് ശേഷം കാണല്ലേ. അപ്പൊ പിന്നെ ആരായാലും കരഞ്ഞ് പോവൂലെ. കുറച്ച് നേരം ഞാൻ ഓൾടെ മുഖത്തെക്ക് തന്നെ നോക്കിയിരുന്നു. പിന്നീട് അറബി കടലിന്റെ തീരത്തെ സാക്ഷിയാക്കികൊണ്ട് ഞാനവളുടെ നെറ്റിയിൽ ഒരുമ്മ വെച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പതിയെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു. കുറച്ച് നേരം അവളോടൊപ്പം ആ ബീച്ചിന്റെ സൈഡിലിരുന്നു. പിന്നീട് അഫ്സലും അൻവറും ഞങ്ങളെ കൂട്ടി കൊണ്ട് പോയി. ഹന്നാനെ ഓൾടെ വീടിന്റെ മുമ്പിൽ ഇറക്കുമ്പോ അപ്പൊ തന്നെ ഓളെ എന്റെ വീട്ടിലേക്ക് കൂട്ടിയാലോ എന്ന് പോലും ഞാൻ ചിന്തിച്ചു. "വീട്ടില് പോയതിന് ശേഷം ഞാൻ വരാം. ഉപ്പാനോട് പറയണം..പോട്ടെ" "ആ ഞാൻ പറയാം.. " ============================ ഞാൻ വരുന്ന വിവരം അറിഞ്ഞ് ഇതൂസ് വീട്ടില് ഹാജറായിണ്ട്. ഉമ്മാനേം ഇതൂസിനേം എല്ലാരേം കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്. കുറെ കഴിഞ്ഞപ്പോ ഞാൻ ഹാന്നാടെ വീട്ടിലേക്ക് പോയി എല്ലാരേം കണ്ടു. അവരുമായി കുറേ നേരം സംസാരിച്ചിരുന്നു. അപ്പോഴാണ് ഓൾടെ ഉപ്പ എന്റേം ഹന്നടേം കല്യാണ കാര്യത്തെ കുറിച്ച് പറഞ്ഞത്. "നിങ്ങള്ടെ കല്യാണത്തെ കുറിച്ച് പറയാൻ ഞാൻ അടുത്ത് തന്നെ വീട്ടിലേക്ക് വരാം മോനെ.. ഇനിയെന്തായാലും അതിനുള്ള സമായൊക്കെ ആയല്ലോ.. ഉമ്മാനോട് പറയണട്ടൊ മോനെ " "ആഹ് അങ്കിൾ. ഞാൻ ഉമ്മാനോട് പറയാം " പിന്നീട് ഞാൻ അവ്ട്ന്ന് ഇറങ്ങി. ============================ രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോ തന്നെ ഹമീദങ്കിൾ വീട്ടിലേക്ക് വന്നു. ഉമ്മനോടും ഇതൂസിനോടും കാര്യങ്ങളൊക്കെ സംസാരിച്ചു. രണ്ടു കൂട്ടർക്കും കല്യാണം എത്രയും പെട്ടന്ന് തന്നെ നടത്തണം എന്നായിരുന്നു. എനിക്കും അങ്ങനെ തന്നെയാണ്... ഓളെ ഇങ്ങട്ട് കൊണ്ട് വരാൻ മുട്ടി നിക്കാ ഞാൻ... വീട്ടുകാർ എല്ലാരും കല്യാണത്തിന്റെ ഡേറ്റ് വരെ അന്ന് ഉറപ്പിച്ചു. അങ്ങനെ ഇനിയുള്ള ദിവസങ്ങൾ ഞങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ============================ "എടാ അഫ്സലെ മതിയെടാ... ഒരുക്കി ഒരുക്കി നീ എന്നെ ഇല്ലാതാക്കോ.. " മനസ്സിലായില്ല അല്ലേ.. ദിവസങ്ങളെറെ കഴിഞ്ഞു. ഇന്ന് ഞാനിപ്പോ, അല്ല ഞങ്ങളിപ്പോ ഞങ്ങൾടെ കല്യാണ ദിവസത്തിലാണ്. ആ സുന്ദരമായ നിമിഷങ്ങളിലൂടെ കടന്ന് പോയിക്കോണ്ടിരിക്കുകയാണ്. "കൂടുതലൊന്നും ഒരുക്കിയില്ലെങ്കിലും എന്റെ പൊന്നാങ്ങള ദുൽഖർ സൽമാനാ.. അല്ലെ ഫൈസി? " "ആ അങ്ങനെ പറഞ്ഞ് കൊട്ക്ക് ഇതൂസെ... " അങ്ങനെ ഓരോന്ന് പറഞ്ഞിരുന്ന് സമയം പോയി. ഹന്നാടെ കഴുത്തിൽ എന്റെ കൈ കൊണ്ട് ഒരു മഹർ മാല ചാർത്തണ്ട സമയമായി. ആ ചടങ്ങും ഭംഗിയായിരുന്നു നടന്നു... നമ്മൾ ആഗ്രഹിച്ച ലൈഫ് അത് എല്ലാർക്കും കിട്ടില്ല. അത് കിട്ടുന്നത് ഒരു ഭാഗ്യമാണ്. അതെനിക്ക് കിട്ടിയതിൽ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്... അങ്ങനെ ഞാനും ഒരു ഡയറി താളുകളിലൂടെ എന്നെ മറഞ്ഞിരുന്ന് പ്രണയിച്ച എന്റെ ഹന്നയുമായുള്ള ഒരു പുതിയ ജീവിതത്തിലേക്ക് ഞങ്ങൾ ചുവട് വെച്ചു...... ============================ The End.... Shifana shifa.
37k views
1 days ago
#

📙 നോവൽ

💝 *F. I. R. S. T 💔 N. I. G. H. T* 💘 *ഫുൾ പാർട്ട്‌* *✍🏻 ആഷിഖ് മുഹമ്മദ്‌* *📚 വായന മുറി* PART : 1 ഇന്ന് അവന്റെ ആദ്യരാത്രിയാണ്. അലങ്കരിച്ച ആ വീടിന്റെ ഇടനാഴിയിലൂടെ മണിയറയിലേക്ക് പോവുമ്പോൾ അവൻ കേട്ടിരുന്നു. കൂട്ടുകാരുടെ വളിഞ്ഞ സംസാരങ്ങളും ബന്ധുക്കളുടെ കിന്നാരം പറച്ചിലുകളും.. .എല്ലാത്തിനും ഒരു പുഞ്ചിരി സമ്മാനിച്ചു മണിയറയുടെ വാതിൽ തുറക്കുമ്പോഴും സ്വപ്നങ്ങളുടെ, ആകാംഷയുടെ അടയാളങ്ങൾ അവന്റെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. ടെൻഷൻ ഹൃദയത്തിൽ പെരുമ്പറമുഴക്കുന്നത് ഒരു പുഞ്ചിരിയോടെ മനസ്സിലാക്കി അവൻ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു. ഒരുപാട് സ്വപ്നവും പ്രതീക്ഷയോടെയുമായിരിക്കും ഓരോ പെൺകുട്ടിയും തന്റെ ഇണയെ കാത്തിരിക്കുന്നത് എന്നൽ നമ്മുടെ കഥാ നായിക എവടെ അവൾ ആരെയും പ്രതിക്ഷിക്കുന്നതായോ എന്തിനെയെങ്കിലും ആഗ്രഹിക്കുന്നതായോ തോന്നുന്നില്ല. വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് സോഫയിൽ പോയിരുന്നു മുഖം പതിയെ തന്റെ കൈകളിലേക്ക് ചേർത്തു. ഹാനീ...... ഒരുപാട് ടയേർഡ് ആയല്ലേ. സാരല്ല ഉറങ്ങിക്കോ. എവിടുന്ന്... അവൾ ഒന്നും മറുപടി പറഞ്ഞില്ല. ടേബിൾ ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിൽ അവൻ കണ്ടു അവളുടെ കൈവിരലുകൾക്കിടയിലൂടെ കണ്ണുനീര് ഒലിച്ചിറങ്ങുന്നു. അവൻ അവളുടെ കുഞ്ഞുമഖം പതിയെ ഉയർത്തി..ഹാനീ യ്യ് കരയാനോ.....? ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി. പാവം...... അവൾക് ഉമ്മ മാത്രേ ഉള്ളു ചെറുപ്പത്തിലേ ഉപ്പ മരിച്ചു പോയതാ ഒരുപാടു കഷ്ടപെട്ടാ അവളുടെ ഉമ്മ അവളെ വളർത്തിയേ... പാവം ആദ്യമയിട്ടല്ലേ അവൾ ഉമ്മാനെ പിരിഞ്ഞിരിക്കുന്നേ. ആദ്യമായി താൻ അവളെ കണ്ടത്..... മാലാഖമാർ തോറ്റു പോവും ആ കുഞ്ഞുമുഖത്തെ കാപ്പികണ്ണുകൾ...ഹോ.... നോക്കി നിന്നുപോയി അവളുടെ ആ കുസൃതി നിറഞ്ഞ പുഞ്ചിരി.. അന്നേ ഉറപ്പിച്ചതാ തന്റെ മഹറിന്റെ അവകാശി അവളായിരിക്കുമെന്ന്.... അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു അവളെ കൈപിടിച്ചു തരുമ്പോൾ അവളുടെ ഉമ്മാക്ക് കൊടുത്ത വാക്കാ......റൂഹ് പിരിയും വരെ അവളുടെ കണ്ണ് നിറയാൻ അനുവദിക്കില്ലെന്ന്...... പതിയെ അവൻ അവളെ തന്നിലേക്ക് ചേർത്തു അധരങ്ങളെ അവളുടെ നെറ്റിയിൽ അമരത്തി ഹാനീ കരയല്ലേ ഇനി നിനക്ക് ഉമ്മയും ഉപ്പയും കാക്കുവുമൊക്കെ ഞാനാ..... ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല. അവൾ പെട്ടെന്ന് അവന്റെ മാറിൽനിന്നും കുതറിമാറി... അവൾക്കെന്തോ പറയാനുണ്ട്. പാവം യ്യ് കരച്ചിൽ നിർത്തൂ വേണ്ട.... ഒന്നും പറയണ്ട.. നമുക്ക് നാളെ രാവിലെ തന്നെ പോയി തന്റെ ഉമ്മാനെ കൊണ്ടുവരാം.. അവൾ ദയനീയതയോടെ അവനെ നോക്കി. ഇക്കാ എ... എനിക്ക് ഒരു കാര്യം പറയാനുണ്ട് ങ്ങൾ ന്നോട് ദേഷ്യപ്പെടരുത്. എന്തിന് ? ! നമ്മളിപ്പോൾ ഭാര്യാഭർത്താക്കന്മാരാണ്. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഇന്ന് മുതൽ നമ്മൾ പരസ്പരം പങ്ക് വെക്കണം. ഇക്കാ എനിക്ക് ഇങ്ങളെ സ്നേഹിക്കാനാവില്ല. *എനിക്ക് മറ്റൊരാളെ ഇഷ്ടാണ്.* തുടരും........ PART : 2 എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. ഇക്കയെന്നോട് ക്ഷമിക്കണം. എനിക്കൊരിക്കലും ങ്ങളെ സ്നേഹിക്കാനാവില്ല. ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞുനിർത്തി. പെട്ടെന്ന് എന്താണ് എന്താണ് സാംബസിച്ചതെന്ന് അവന് പിടികിട്ടിയില്ല. കേൾക്കാൻ ആഗ്രഹിക്കാത്തതിനെന്തോ ശ്രവിച്ച പോലെ മനസ്സിന് ആകെ ഒരു മരവിപ്പ്. ദേഷ്യമാണോ സങ്കടമാണോ എന്നറിയാൻ സാധിക്കുന്നില്ല. വര്ഷങ്ങളായി ഹൃദയത്തിൽ കൊണ്ട് നടന്ന മനസ്സിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ ഒരു ചീട്ടുകൊട്ടാരം കണക്കെ തകർന്നു വീഴുന്നത് നിക്കിനിൽകേണ്ടി വന്നവന്റെ... കണ്ണുനീർ കാഴ്ചയെ മറക്കുന്നുണ്ട്. രണ്ടുതുള്ളി കണ്ണുനീർ അവന്റെ കയ്യിലേക്ക് ഉതിർന്നു വീണു. അവൾ കാണാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു. ആണുങ്ങൾക്ക് കരയാനും അവകാശമില്ലല്ലോ. എല്ലാം ഉള്ളിലൊതുക്കി പുഞ്ചിരിച്ചു നടക്കണം ഒരു കോമാളിയെ പോലെ......... അവളിപ്പോഴും ടേബിളിൽ മുഖം വച്ചു കരയുകയാണ്.അവൻ പതിയെ എഴുന്നേറ്റ് അവളുടെ അടുക്കലേക്ക് ചെന്നു.... പിന്നെന്തിനായിരുന്നു ഈ നാടകം.... നിനക്ക് പറയാമായിരുന്നില്ലേ. 😔😔 അന്ന് ഞാൻ നിന്നെ കാണാൻ വന്ന ദിവസം... ചോദിച്ചതല്ലേ ഞാൻ..... നിക്കാഹിനു മുമ്പെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ.. എന്റെ തെറ്റാണ്.. കാരണം എന്റുമ്മ...എന്റെ ഉമ്മാന്റെ വലിയ സ്വപ്നമാണ് എന്റെ വിവാഹം നിങ്ങളുടെ ആലോചന വന്നപ്പോൾ ഉമ്മ ഒരുപാട് സന്തോഷിച്ചിരുന്നു. ഉമ്മാന്റെ സന്തോഷത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ എന്റെ മനസ്സെന്നെ അനുവദിച്ചില്ല.. ഒരുപാട് ശ്രമിച്ചതാ എന്റെ സ്വപ്നങ്ങളൊക്കെ കുഴിച്ചുമൂടാൻ... അദ്ദേഹത്തെ മറക്കാനും ങ്ങളോടൊപ്പമുള്ള പുതിയ ജീവിതവുമായി പൊരുത്തപ്പെടാനും... പക്ഷെ അവിടെയും ഞാൻ തോറ്റു പോയി. എനിക്ക് കഴിയില്ലിക്കാ... മനസ്സിൽ ഒരാളെ കൊണ്ട്നടന്നു മറ്റൊരാളോടൊപ്പം ജീവിക്കാൻ . അവൾ കരഞ്ഞു കൈകൂപ്പി അവന്റെ കാൽകീഴിലേക്ക് വീണു. അയ്യേ !! നീ എന്താ ഈ കാട്ടുന്നെ എണീറ്റ് കണ്ണ് തുടക്കൂ.. നിന്റെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് സാധിക്കും. സാരല്ല്യ.. നിന്റെ ജീവിതമാണ് നിന്റെ മനസ്സിനിഷ്ടപ്പെട്ടവന്റെ കൂടെ ജീവിക്കാൻ പൂർണസ്വാതന്ത്ര്യം നിനക്കുണ്ട്. ഞാൻ ഒരിക്കലും അതിനൊരു തടസ്സമാവില്ല. നിനക്കെന്ത് ഹെല്പും ചെയ്തുതരാൻ ഞാൻ ഉണ്ടാകും. പക്ഷെ ഈ രാത്രി തന്നെ ഞാൻ നിന്നെ ത്വലാഖ് ചൊല്ലിയാൽ സമൂഹം നിന്നെ കാണുന്നത് മറ്റൊരു തരത്തിലാകും.... അത് ചിലപ്പോൾ നിന്റെ ഉമ്മാക്ക് താങ്ങാനാവില്ല. അവൾ കണ്ണുതുടച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ശരിയാണ്. അത് ഉമ്മാക്ക് കൂടുതൽ സങ്കടം ഉണ്ടാക്കുകയേ ചെയ്‌യുള്ളു.ഇനിയെന്താ ചെയ്യാ....... Hmm ഇപ്പൊ നീ വിശ്രമിച്ചോ നല്ല ക്ഷീണം ഉണ്ടാവും നമുക്ക് നാളെ ആലോചിച്ച് നല്ലൊരു പരിഹാരം കണ്ടുപിടിക്കാം. ഞാൻ ഈ ബെഡ്ഷീറ്റും തലയിണയും എടുക്കുന്നുണ്ട്. നീ കട്ടിലിൽ കിടന്നോ.... വിഷമിക്കേണ്ട നാളെ നമുക്കൊരു പരിഹാരം കിട്ടാതിരിക്കില്ല. അവൻ പതിയെ കണ്ണടച്ച് കിടന്നു അവൾ അപ്പോഴും അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരിക്കയായിരുന്നു. ഹാനിം..... ഹാനിം...... എന്തെ?!!! എനിക്കൊരു ഐഡിയ തോന്നുന്നുണ്ട്. പക്ഷെ നീ കുറച്ചു ക്ഷമിക്കേണ്ടി വരും...... ഹ്മ്മ്...... അവൾ തലയാട്ടി . ഒന്നോ രണ്ടോ മാസം നമ്മൾ ഇവിടെ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കുന്നു.അതിനു ശേഷം ഞാൻ നിന്നെ ത്വലാഖ് ചൊല്ലും. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക് മുന്നിൽ പ്രത്യേകിച്ചും നിന്റെ ഉമ്മാക്ക് മുന്നിൽ ഞാൻ തെമ്മാടിയും നിന്നെ ദ്രോഹിക്കുന്നവനാണെന്നും വിശ്വസിപ്പിക്കണം. ഒരുപക്ഷെ നിന്റെ ഉമ്മതന്നെ ഈ ബന്ധം ഒഴിവാക്കാൻ പറയും. ആ സമയത്ത് നിന്നെ ഇഷ്ടപെടുന്നയാൾ നിന്നെ വിവാഹാലോചിച്ചാൽ ഉമ്മ തീർച്ചയായും സമ്മതിക്കും. പക്ഷെ കുറച്ചു അഭിനയിക്കേണ്ടി വരും...ഇനി നിന്റെ ഇഷ്ടം.. അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.. വിവാഹ വസ്ത്രത്തിന്റെ തലപ്പ് കൊണ്ട് നിറഞ്ഞ കണ്ണുകളെ അവൾ തുടക്കാൻ ശ്രമിച്ചു. വെയിറ്റ്..... വെയിറ്റ്..... ഇന്നാ തൂവാല ആ ഡ്രസ്സ്‌ നീ ഒരുപാടിഷ്ടപ്പെട്ടതാന്ന് നിന്റെ ഉമ്മ പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടപെട്ടവനുമായി ഒന്നാവുമ്പോൾ അത് ധരിക്കാം. എന്റെ ഒരു ഗിഫ്റ്റ് ആയി കണ്ടാൽ മതി. I'm sorry .... ഞാൻ കാരണം ങ്ങളുടെ ജീവിതത്തിൽ ഒരുപാടിഷ്ടപ്പെട്ട ആഗ്രഹിച്ച ഒരു ദിനം തന്നെ ഇങ്ങനെ........ സാരല്ല..... ഇനി അതൊന്നും ഓർക്കണ്ട. നിന്റെ ഭാഗത്തു തെറ്റൊന്നുല്ല്യ. *ഇത് എന്റെ വിധിയാണ് ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ...* *തെറ്റോ??* തുടരും........ PART : 3 അതെ. ഇതിൽ തെറ്റ് എന്റെ ഭാഗത്തതാണ്. എന്റെ അത്യാഗ്രഹം..... ഈ വിവാഹം ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. ചെറുപ്പത്തിലേ ഉപ്പ ഒരു ആക്‌സിഡന്റിൽ കിടപ്പിലായതാ... പിന്നെ ഒക്കെ പെങ്ങമ്മാരുടെ പഠിത്തം, അവരുടെ വിവാഹം അങ്ങനെ കൊറേ കാര്യങ്ങൾ... അതിനിടക്ക് ഈ എന്റെ ജീവിതം അത് ആസ്വദിക്കാനൊന്നും കഴിഞ്ഞില്ല. ചെറുപ്പത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു കോളേജ് ലൈഫ്, പ്രണയം വിവാഹം അങ്ങനെ കൊറേ സ്വപ്‌നങ്ങൾ..... പിന്നെ അതൊക്കെ കണ്ടില്ലന്നു വെക്കേണ്ടി വന്നു. ഇടക്കെപ്പോഴോ മനസ്സിൽ കയറിക്കൂടിയതാ കല്യാണം കഴിക്കുന്നവളെ ഒരു റാണിയായി നോക്കണം..ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്ന സ്നേഹമൊക്കെ അവൾക് നൽകണം അങ്ങനെ കൊറേ...... സത്യത്തിൽ ഉമ്മാന്റെ നിർബന്ധ പ്രകാരാ തന്നെ കാണാൻ വന്നത്. എന്തോ ആദ്യ നോട്ടത്തിൽ തന്നെ മനസ്സിൽ അങ്ങട്ട് കയറി.... പിന്നെ ഇത്രേം ദിവസം.... സ്വപ്‌നം കാണുകയായിരുന്നെടോ.... ഈ ദിവസം.... പിന്നെ താനുമൊത്തൊരു ജീവിതം.. ചെലപ്പോ അതാവും പടച്ചോൻ ഒന്ന് പിടിച്ചത്. പിശുക്കിനുള്ള ചെറിയ ശിക്ഷ അല്ലെങ്കിലും നമ്മൾ എന്തെങ്കിലും ഒരുപാട് ആഗ്രഹിച്ചാൽ വിധി അത് നമ്മളിൽ നിന്നും തട്ടിപറിക്കും... ചില ആൾക്കാരെ കണ്ടിട്ടില്ലേ...കൊറേ അങ്ങ് കൂട്ടി വെക്കും എന്നിട്ട് അനുഭവിക്കാൻ യോഗമില്ലാതെ അങ്ങട്ട് പോവും. ചിലർ സാമ്പതതായിരിക്കും. ചിലർക്ക് കൊറേ സ്വപ്‌നങ്ങൾ മറ്റു ചിലർ സ്നേഹമായിരിക്കും. പിന്നെ ഒക്കെ ഒറ്റയടിക്ക്.... ഭും ഇതൊക്കെ പിശുക്കന്മാരുടെ വിധിയാണ്. അതിപ്പോ സമ്പത്തായാലും സ്നേഹമായാലും...... തെറ്റ് എന്റേതാണ്. തന്നെ മനസ്സിലാക്കാതെ തന്റെ മനസ്സ് അറിയാതെ ഓരോന്ന് സ്വപ്നം കണ്ടത് എന്റെ സ്വാർത്ഥത. പ്ലീസ് ങ്ങൾ ഓരോന്ന് പറഞ്ഞു എന്റെ തെറ്റ് പോലും സ്വയം പഴിക്കുമ്പോൾ ഞാൻ സ്വയം ഉരുകി ഇല്ലാതാവുന്നപോലെയാണ്. ങ്ങളെ പോലെ നല്ല മനസ്സിന്റെ ഉടമയെ വേദനിപ്പിച്ചതിന് അല്ലാഹ് ഈ ശാപമൊക്കെ ഞാൻ എവിടെ ഒഴുക്കിക്കളയും. ങ്ങൾക്കുണ്ടായ നഷ്ടത്തിന് എന്ത് പകരം നൽകണമെന്ന് എനിക്കറിയില്ല. റബ്ബിനോട് പ്രർത്തോക്കാനേ എനിക്ക് കഴിയൂ ങ്ങളുടെ മനസ്സിനിണങ്ങിയ നല്ല ഒരിണയെ ങ്ങൾക് കിട്ടും. എനിക്ക് അതിനു അർഹതയില്ല. ഹ്മ്മ് തന്റെ നല്ല മനസ്സിന് നന്ദി. ഹാനീ സോറി സനിയ്യ ഹാനിം. തന്നെ എന്ത് വിളിക്കണം എന്നെനിക്കറിയില്ല. എന്തേയ് ഇങ്ങൾ വിളിച്ച പോലെ ഹാനീ എന്ന് തന്നെ വിളിച്ചൂടെ.. തന്റെ ഉമ്മാന്റെ മുന്നിൽ നിന്നും ഓക്കേ പക്ഷെ..... നമ്മൾ ഒറ്റക്കാവുമ്പോൾ എനിക്ക് അതിനു അധികാരമില്ല. എന്ത്കൊണ്ട് ഈ നിമിഷം മുതൽ നമ്മൾ അന്യരാണ്. അങ്ങനെയുള്ളപ്പോൾ അത് ശരിയാവില്ല.. പിന്നെ അങ്ങനെ വിളിക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ....... ഹാ അത് വിട് നാളെ തന്റെ ഉമ്മ വരും. ഈ റൂമിൽ തന്നെനമ്മൾ ഒരുമിച്ചു താമസിക്കേണ്ടി വരും.. ഹ്മ്മ് അത് സാരല്ല്യ താൻ കട്ടിലിൽ കിടന്നോ ഞാൻ ആവാതിലിന്റെ അവിടെ കിടന്നോളാം. വേണ്ട ങ്ങൾ കട്ടിലിൽ കിടന്നോ.. അല്ലെങ്കിൽ ഞാൻ ഈ ബെഡ് എടുക്കാം ങ്ങൾ അവിടെ കിടന്നോളു. അതിങ്ങു താ താൻ എന്റെ അതിഥിയാണ്. ങ്ങളെ എല്ലാ സന്തോഷങ്ങളെയും തകർത്ത അതിഥി ല്ലെ. ഏയ്യ് ഈ ദിവസം എന്റെ ജീവിതത്തിൽ നല്ലൊരു ഓർമ തന്നെ ആയിരിക്കും. *സ്നേഹം ന്നൊക്കെ പറഞ്ഞാൽ വിട്ടുകൊടുക്കൽ കൂടിയാടോ* അല്ല ഏതായാലും ആദ്യരാത്രി ഇങ്ങനെ ആയി. തന്റെ love സ്റ്റോറി പറ ആരാണ് തന്റെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാൻ? താൻ പറ...... ഭാര്യയുടെ ലൗ സ്റ്റോറി ഫസ്റ്റ് നെറ്റിന് കേൾക്കാൻ ഭാഗ്യം ലഭിച്ച ഭർത്താവ് ഞാൻ ആയിക്കോട്ടെ. ഹഹഹ.... അങ്ങനെ വല്യ സ്റ്റോറി ഒന്നും ഇല്ല താൻ പറയെടോ ആരാ കക്ഷി..... *HE IS AN ARMY OFFICER* തുടരും........ *PART : 4* ▪ പട്ടാളക്കാരനാണോ... വെറുതെ അല്ല കട്ട മൊഞ്ചനാവും കക്ഷി ല്ലേ.. ഏയ്യ് വലിയ ലവ് സ്റ്റോറി ഒന്നും ഇല്ല. അവര് ഞങ്ങളുടെ അടുത്ത വീട്ടിലേക്ക് താമസം മാറി വന്നതാ. ഇക്കാക്ക് ഒരു അനിയത്തി ഉണ്ട്. അവൾ പിന്നെ എന്റെ ക്ലാസ്മേറ്റ്‌ ആയി അങ്ങനെ ഞാൻ എപ്പോഴും അവിടേക്ക് പോവും. ഇക്കാക്ക് അവളും ഉമ്മയും മാത്രേ ഉള്ളു. അവർക്കാണെങ്കിൽ ഇക്കാനെ പറ്റിപറയാനെ സമയമുള്ളൂ. അങ്ങനെ അറിയാതെ ഇക്ക എന്റെ മനസ്സിലേക്കും കയറിക്കൂടി. പിന്നെ ഇക്ക ലീവിന് വന്നപ്പോൾ ഞങ്ങൾ കൂട്ടായി. അപ്പോഴാ മനസ്സിലായേ അവരുപറയുന്നതിനേക്കാൾ എത്രെയോ മേലെയാണ് ഇക്ക എന്ന്. പിന്നെ അങ്ങനെ.....അങ്ങനെ ആ മൊഞ്ചൻ ഇയാളുടെ മനസ്സിനെ അങ്ങ് കീഴടക്കി.. ല്ലേ ഹ്മ്മ് പട്ടാളക്കാരൻ..... മൊഞ്ചൻ.. അപ്പൊ മത്സരത്തിന് ഒരു സ്കോപ്പും കാണുന്നില്ല.😕 എന്താ 🤨 ഹേയ് ഒന്നുല്ല. നല്ല ക്ഷീണം ഉണ്ട് ന്ന് പറഞ്ഞതല്ലേ. താൻ ഉറങ്ങിക്കോ.. നാളെ മുതൽ ആക്ടിങ് സ്റ്റാർട്ട്‌ ചെയ്യാ അപ്പൊ good night *ഗുഡ് നൈറ്റ്‌* ********** ************ ********* Hi ഫ്രണ്ട്‌സ് കഥ തീരാറായി അപ്പോഴാ നമ്മൾ പരിചയപ്പെടുന്നേ... ഞാൻ.... അല്ലെങ്കിൽ വേണ്ട തോറ്റുപോയവരുടെ പേരൊക്കെ ആര് ഓർത്തിരിക്കാനാ അല്ലേ.. അതോണ്ട് ഞാനാ ഈ കഥയിലെ ഭർത്താവ്... ഹീറോ എത്താൻ കുറച്ചു ടൈം ആവുന്നത് കൊണ്ട് കൊറച്ചു നേരം സഹനടൻ ചെലപ്പോ വില്ലൻ.... കഥ പറയാം. ചുരുക്കത്തിൽ ഇന്ന് ഞങ്ങളുടെ ആക്റ്റിംഗിന്റെ ഫസ്റ്റ് day ആണ്. അവളുടെ ഉമ്മ എത്തീട്ടുണ്ട് ട്ടോ എല്ലാരും ടേബിളിൽ എന്നേം കാത്തിരിക്കുവാ.. അവൾ വിളിക്കാൻ തുടങ്ങി. അപ്പൊ ശരി അവിടെ കാണാം *--------------* *--------------* ത്ഫൂ... മ്മാ ആരാ ഈ കറി ഉണ്ടാക്കിയത്.? ഞാനാ ഇക്ക എന്തേയ് നിന്നോട് ഇന്നലെ മലയാളത്തിലല്ലേ ഞാൻ പറഞ്ഞേ ഒന്നും വെച്ചുണ്ടാക്കരുത്. ഉമ്മാനെ സഹായിക്കാൻ നിന്നാൽ മതി പതിയെ ഒക്കെ പഠിക്കാം എന്ന്. ഒരു ചായ പോലും ശരിക്ക് ഉണ്ടാക്കാനറിയില്ല. 😡 എന്താ മോനെ ?? ഉമ്മാ ഈ കറിയൊന്ന് നോക്ക് ഒരു തുള്ളി ഉപ്പില്ല എരിവ് ആണെങ്കിലോ ആവശ്യത്തിൽ കൂടുതലും. മനുഷ്യൻ ആകെ ഒന്നോ രണ്ടോ വട്ടാ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നേ. ഇന്ന് ഇനി ഉച്ചവരെ പട്ടിണിയാ.. ഉമ്മക്കായിരുന്നല്ലോ നിർബന്ധം പാവപ്പെട്ട വീട്ടിലെ കുട്ടിയാ.... നല്ല സ്വാഭാവാ നല്ല കൈപുണ്ണ്യ.. മാങ്ങാത്തൊലി. ..ഒരു പണിയും അറിയില്ല... പറഞ്ഞാൽ ഒന്നും കേൾക്കുകയും ഇല്ല.. അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. അവളുടെ ഉമ്മാന്റെ മുഖം ആകെ വല്ലാണ്ട് ആയിട്ടുണ്ട്. എന്താടാ ഈ ഭക്ഷണത്തിനൊരു കൊഴപ്പം?? പാവം കരഞ്ഞോണ്ടാ ആ കുട്ടി പോയത്. അതിനാകെ വിഷമായിക്കാണും. പാവം കുട്ടിയാ. നിനക്കിഷ്ടപ്പെട്ട ഫുഡ്‌ എന്താന്നൊക്കെ ചോദിച്ചു രാവിലെ ഉണ്ടാക്കാൻ തുടങ്ങിയതാ.അതിനെ സങ്കടപ്പെടുത്തിയത്. പടച്ചോൻ പൊറുക്കൂല പറഞ്ഞേക്കാം ശരിയാ മ്മാ പക്ഷെ ങ്ങടെ മോന് വിധിച്ചിട്ടില്ല ഹ്മ്മ് പാവം ഞാൻ ങ്ങൾ ഒക്കെ കൂടിയ അവൾക് വളംവച്ചു കൊടുക്കുന്നത്. ഞാൻ പോവാ. ഹോട്ടലിൽ നിന്നും വല്ലതും കിട്ടോന്ന് നോക്കട്ടെ. അഭിനയം കുറച്ചു കൂടിപ്പോയോ... പാവം ആകെ സങ്കടായിന്ന് തോന്നുന്നു. ഭക്ഷണം കഴിയ്ക്കാൻ വിളിച്ചപ്പോഴേ അവൾ പറഞ്ഞതാ ഇന്ന് അവളാ ഉണ്ടാക്കിയതെന്ന്..ഓഫീസിൽ ഇരുന്നിട്ടാണെങ്കിൽ ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി വീട്ടിലേക്ക് വന്നത്. അവൾ റൂമിൽ ഉണ്ടായിരുന്നു. ഇക്കാ ഞാനുണ്ടാക്കിയ ഫുഡിന് എന്തേലും കൊഴപ്പണ്ടായിരുന്നോ.. എന്തേയ് അല്ല ങ്ങൾ ചൂടായത് കണ്ടപ്പോ 😢 ഏയ്യ് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ പ്ലാൻ വർക്ക്‌ ഔട്ട്ആവാൻ വേറെ ഒരു സന്ദർഭം കിട്ടിയില്ല. ഹ്മ്മ്.. ******* ******** ***** അങ്ങനെ ഞങ്ങളുടെ അഭിനയം പുറത്തു പ്രത്യകിച്ചു അവളുടെ ഉമ്മാന്റെ മുന്നിൽ നന്നായി പൊയ്ക്കൊണ്ടിരിക്കയാണെങ്കിലും റൂമിൽ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. അവൾ രാത്രി വരുമ്പോൾ എനിക്കായ് നല്ല സ്പെഷ്യൽ ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെക്കും. കൊറേ നേരം ഓരോന്ന് സംസാരിച്ചിരിക്കും. ചിലപ്പോഴൊക്കെ തോന്നും അവളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ജീവിതം ഞാൻ സ്വപ്നം കണ്ടതിനേക്കാൾ മനോഹരമായേനെ പക്ഷെ.. ഒക്കെ സഹിക്കാം രാത്രി അവളോടൊത്ത് ഒരു മുറിയിൽ ഉറക്കം പോയിട്ട് ഒരു പോള കണ്ണടക്കാൻ പോലും സാധിക്കുന്നില്ല. ഒന്ന് കണ്ണടച്ചാൽ അവളുടെ പുഞ്ചിരിക്കുന്ന മുഖമാ മനസ്സിൽ തെളിയുക. ചില രാത്രികളിലൊക്കെ ഉറക്കം വരാതെ അവളെ നോക്കി കിടക്കും ആ കുഞ്ഞുമുഖതേക്ക് മുടിയിഴകൾ വീണുകിടക്കുന്നത് നിലാവിന്റെ വെളിച്ചത്തിൽ കണ്ടാൽ.... ന്റെ സാറേ...... മാലാഖമാർ തോറ്റു പോവും ടെഡി ബിയറിനെയും കെട്ടിപിടിച്ചുകൊണ്ടുള്ള അവളുടെ ഉറക്കം കണ്ടാൽ എത്ര നേരം നോക്കിയിരിക്കുമെന്നറിയില്ല. തെറ്റാണെന്നറിഞ്ഞിട്ടും എന്തോ വിട്ടുകൊടുക്കാൻ മനസ്സനുവദിക്കുന്നില്ല. ഓരോ ദിവസം കഴിയുംതോറും കൂടുതൽ അവളിലേക്ക് അടുക്കും പോലെ ഏയ്യ് പാടില്ല അത് ചതിയാണ് പിന്നെ മനപ്പൂർവം അവളിൽ നിന്നും അകലാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഓഫീസിൽ ഓവർ ടൈം വർക്ക്‌ ഉണ്ടെന്നും പറഞ്ഞു 12മണി കഴിഞ്ഞേ വീട്ടിൽ എത്താൻ തുടങ്ങി. ന്നാലും കാണാം അവൾ എന്നെ കാത്തിരിക്കുന്നത്..ഒന്നും ചോദിക്കാറുമില്ല ഒരു പരിഭവവും.. അല്ലെങ്കിലും ഞാൻ ആരാ താത്കാലിക ഫ്രണ്ട് ഭർത്താവ്... കുറച്ചു കാലത്തേക്ക്.. അവളും കരുതിക്കാണും പിന്നെ എന്തിനാ പക്ഷെ ചിലപ്പോഴൊക്കെ അവളുടെ ഉമ്മ എന്നെ കുറിച് ഓരോ കുറ്റങ്ങൾ പറയുമ്പോഴും അവളെന്തിനാ എന്നെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. പാവം ഇടക്ക് ഒറ്റക്കിരുന്നു കരയുന്നത് കാണാം... ചങ്ക് പിടഞ്ഞു പോവും.. . ഏതായാലും ഞങ്ങടെ അഭിനയം തീരാൻ ഇനി ഒരു മാസം കൂടിയേ ഉള്ളു.... വേറെ ഒരു സർപ്രൈസ് കൂടി ഉണ്ട് ട്ടോ അടുത്ത മാസം അവളുടെ മൊഞ്ചൻ വരും പട്ടാളത്തിൽ നിന്ന്. ഇത് അവൾക്കറിയില്ല... ഒരു സർപ്രൈസ് ആയിട്ട് പറയാൻ പോവുമ്പോഴാ അവളുടെ ഉമ്മ എന്നെ വിളിച്ചത് മോനെ.... എനിക്ക് മോനോട് ഒരു കാര്യം പറയാനുണ്ട്. മോൻ ദേഷ്യപ്പെടരുത്.. ഏയ്യ് .എന്താ ഉമ്മ അത്...... തുടരും...... PART : 5 അത്.... "മോനെ ഇന്ന് അവളുടെ ബര്ത്ഡേ ആണ്." മോൻ അവളെ പുറത്ത് ഒക്കെ ഒന്ന് കൊണ്ട് പോവോ. ചെറുപ്പത്തിൽ അവളുടെ ഉപ്പ അവളെ എല്ലായിടത്തും കൊണ്ടുപോയിരുന്നു. അദ്ദേഹം ഞങ്ങളിൽ നിന്നും പോയ ശേഷം അവളുടെ ഒരാഗ്രഹവും സാധിച്ചുകൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. 😔 മോന് തിരക്കൊക്കെ ണ്ടാവും ഇന്ന് ഏതായാലും ഞായർ അല്ലേ. ഓഫീസും ലീവാ. അവൾക്ക് ചെലപ്പോ മോനോട് പറയാൻ പേടിയായിട്ടാവും. " അപ്പോഴേക്കും നമ്മടെ ഉമ്മച്ചി അവിടേക്ക് വന്നു. "അത് ശരിയാ... കല്യാണം കഴിഞ്ഞിട്ട് ഇത് വരെ നിങ്ങൾ എവിടേക്കും പോയിട്ടില്ലല്ലോ. അടുത്ത ആഴ്ച്ച പെരുന്നാളല്ലേ നീ അവളെയും കൂട്ടി ഒന്ന് ഷോപ്പിങ്ങിന് പോയി വാ പുറത്തു നിന്നും ഫുഡും കഴിച്ചു ഒരു സിനിമക്ക് ഒക്കെ പോയിട്ട് രാത്രി വാ അവളുടെ ആഗ്രഹങ്ങൾ ഒക്കെ ജ്ജ് അല്ലേ ഇനി സാധിച്ചു കൊടുക്കണ്ടേ... അപ്പോഴേക്കും അവൾ അങ്ങോട്ട് വന്നു. അവളുടെ മുഖം കണ്ടാലറിയാം ഞങ്ങളുടെ സംസാരം ഒക്കെ കേട്ടിട്ടുണ്ട്. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവളുടെ ഉമ്മാന്റെ അടുത്ത് പോയി നിന്നു. ഇങ്ങളൊന്ന് പൊയ്‌ക്കെ ഉമ്മച്ചി. ഇവളെ സിനിമക്ക് കൊണ്ട് പോവാത്തതിന്റെ ഒരു കുറവേ ഇനിയുള്ളു. എന്തേ ഇവളെ കൊണ്ട് പോയാൽ നിന്റെ സ്റ്റാറ്റസ് കൊറയോ.. *ഉമ്മാ ങ്ങളുടെ നിർബന്ധ പ്രകാരാ ഞാൻ ഈ പട്ടിക്കാടിനെ കല്യാണം കഴിച്ചത്. അതിനു തന്നെ ഫ്രണ്ട്‌സ് ഒക്കെ എന്നെ കളിയാക്കാണ്.* *ഇനി ഇവളെയും കൊണ്ട് സിനിമക്ക് പോയാൽ എങ്ങനെ ആൾക്കാരോട് പെരുമാറുക എന്ന് പോലും ഇവൾക്ക് അറീല. ന്നട്ട് ഞാൻ ആൾക്കാരെ ഇടയിൽ വഷളാവാൻ..* "ഓഹ്.... ന്റെ മോൻ എപ്പോഴാ അങ്ങനെ ഒക്കെ ചിന്തിച്ചു തുടങ്ങിയത്. അന്റെ ഒറ്റ നിർബന്ധം കാരണ ഞാൻ സമ്മതിച്ചേ ന്നട്ട് ഇപ്പൊ...." "മോനെ പടച്ചോൻ വിചാരിച്ചു ന്റെ മോൾക്ക്‌ സമ്പത്തിന്റെ അല്ലാത്ത വേറെ ഒരു കൊറവും ഇല്ല." അത്യാവശ്യം ഞാൻ അവളെ പഠിപ്പിച്ചിട്ടും ഉണ്ട്.. "മ്മാ.....എനിക്ക് കൊറച്ചു തിരക്കുണ്ട് വേറെ എന്തെങ്കിലും പറയാനുണ്ടോ.. ങ്ങളുടെ മോളുടെ തമാശക്ക് നിൽക്കാനൊന്നും എനിക്ക് ടൈം ഇല്ല". *അല്ലെങ്കിലും എന്റെ കാര്യം ആവുമ്പോഴേ ങ്ങക്ക് തിരക്ക് ഉണ്ടാവൂ.രാത്രി വെറുതെ ഫ്രണ്ട്‌സിന്റെ കൂടെ നടക്കാൻ ങ്ങക്ക് കൊറേ ടൈം ഉണ്ടല്ലോ*. അത് എന്റെ ഇഷ്ടം ആയിക്കോട്ടെ. ഇനി ഒരിക്കലും ഒരു ആവശ്യവും പറഞ്ഞു ങ്ങളെ ശല്യം ചെയ്യില്ല. അവൾ കരഞ്ഞു കൊണ്ട് റൂമിലേക്ക് പോയി. അവളുടെ ഉമ്മാന്റെ മുഖം വല്ലാതെയായിട്ടുണ്ട്. ഉമ്മച്ചി ആണെങ്കിലോ ദേഷ്യം കടിച്ചമർത്തി നിൽക്കുകയാണ്. ഇനി അവിടെ നില്കുന്നത് പന്തിയല്ലാത്തോണ്ട് ഞാൻ പതിയെ ക്ലബ്ബിലേക്ക് സ്കൂട്ടായി. ഇപ്പൊ മ്മടെ രാത്രി ഉറക്കം കളാ വീട്ടുന്നത് അവിടുന്നാണ്. തിരിച്ചു വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു. എന്നും അവൾ കാത്തിരിക്കാറുണ്ട്. ഇന്ന് ആരെയും കണ്ടില്ല. വാതിൽ കുറ്റിയിടാത്തത് കൊണ്ട് നേരെ റൂമിലോട്ട് പോയി. പാവം ഉറങ്ങീട്ടുണ്ട്. ബര്ത്ഡേ ദിവസം തന്നെ ഞാൻ കാരണം.... സാരല്ല്യ ഒക്കെ അവളുടെ നന്മക്ക് വേണ്ടിയല്ലേ... കിടക്കാൻ നിന്നപ്പോഴാ ഒരു തേങ്ങൽ കേട്ടത്.. നേരെ പോയി ലൈറ്റ് ഇട്ടു. അവൾ തലയിണനയിൽ മുഖമമർത്തി കരയാണ്‌. *ഹാനീ*......, എന്ത് പറ്റി.... യ്യ് എന്തിനാ കരയുന്നെ..??? അവൾ ഒന്നും പറയുന്നില്ല. പിന്നേം കരയാണ് എന്തെ അവനാണോ കാരണം?? ആര്? !! തന്റെ ആർമി? ഏത് ആർമി... ഏയ്യ്.. കാരണം ങ്ങക്ക് അറീലെ എന്തേയ് " ന്ന് എന്റെ പിറന്നാളായിരുന്നു. നിങ്ങൾ വിഷ് ചെയ്യും ന്ന് കരുതി. മ്മ പുറത്ത് പോവാൻ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.. പക്ഷെ ങ്ങൾ ന്ന് പറഞ്ഞത്.... 😢 അതൊക്കെ... ഹും 😏 അഭിനയം എന്നായിരിക്കും നിങ്ങൾ അഭിനയത്തിന്റെ പേരിൽ എന്നോട് ദേഷ്യം തീർക്കുകയാണോ.. ചിലപ്പഴൊക്കെ ങ്ങളെ വർത്താനം കേൾക്കുമ്പോൾ... പണ്ട് തുടക്കത്തിൽ ഒക്കെ ങ്ങൾ എന്നോട്ഫ്രണ്ട്‌ലി ആയിട്ട് പെരുമാറിരുന്നു ഇപ്പോ ങ്ങൾ ആകെ മാറി " ഞാൻ എപ്പോഴും ഒരേ പോലെ തന്നെയാ 😊😊 ഹ്മ്മ് പക്ഷെ അവരുടെ ഒക്കെ മുന്നിൽ.... 😟 അത് അനിവാര്യമല്ലേ " ഹ്മ്മ് പക്ഷെ ങ്ങൾ അങ്ങനെയൊക്കെ പറയുമ്പോൾ എന്തോ സഹിക്കാൻ പറ്റുന്നില്ല ". ഹ്മ്മ് ''ഏതായാലും തന്റെ ബര്ത്ഡേ ക്ക് വിഷ് ചെയ്തില്ലെന്ന് വേണ്ട. *Many many happy returns of the day* താൻ കണ്ണ് ഒന്നടച്ചേ. എന്തിനാ പറയുന്നത് കേൾക് ഹ്മ്മ് ഇനി തുറക്ക് 😃എങ്ങനെ ഉണ്ട്. ചെറിയ കേക്ക് ആണ്. പുറത്ത് ആരും അറിയാൻ പാടില്ലല്ലോ . Tnx എങ്ങനെയാ ഞാൻ ങ്ങളോട്.... പാവം കണ്ണൊക്കെ ആകെ നിറഞ്ഞു . അതൊക്കെ അവിടെ നിൽക്കട്ടെ ആദ്യം കേക്ക് കട്ട്‌ ചെയ്യ്. *ഹാപ്പി ബര്ത്ഡേ ഹാനി ഹാപ്പി ബര്ത്ഡേ to u* Tnx ഇക്ക😍 ഇത് എന്റെ വക ചെറിയൊരു ഗിഫ്റ്റ്. *💝എന്റെ കൂട്ടുകാരിക്ക്💝* ഇത് എന്താ ഇക്കാ തുറന്ന് നോക്ക് അല്ലാഹ് ഡയമണ്ട് റിങ്. എന്തിനാ ഇക്കാ ഇത്രേം വില കൂടിയത് പതുക്കെ ഒച്ചവെച്ചു ആളെ കൂട്ടല്ലേ പെണ്ണേ...... ഇക്കാ ഇതിനൊക്കെ ഞാൻ എങ്ങനെയാ. ങ്ങളെ ജീവിതം ഞാൻ കാരണം... ന്നട്ടും പിന്നെ അനക്ക് ഒരു സർപ്രൈസ് ഉണ്ട്. എന്തെ?? തന്റെ ആർമി വരുന്നു എന്ത്..... തുടരും......... PART : 6 തന്റെ ആർമി വരുന്നു " അതെ. ഇന്ന് രാവിലെ അത് പറയാനാ ഞാൻ വന്നത്. എന്റെ ബര്ത്ഡേ ഗിഫ്റ്റ് ആയിക്കോട്ടെ എന്ന് കരുതി. പക്ഷെ അപ്പോഴേക്കും ഉമ്മ വന്നു ആകെ സീനാക്കി. " " ങ്ങൾ എങ്ങനെയാ അറിഞ്ഞത്.?? " താൻ പറഞ്ഞില്ലേ ആർമി ടെ സിസ്റ്ററെ കുറിച്ച്. ഞാൻ അവളെ കണ്ടിരുന്നു അവളാ പറഞ്ഞത്. ഒരുമാസത്തിനുള്ളിൽ തന്റെ മൊഞ്ചൻ വരുന്നുണ്ടെന്ന്". നമ്മുടെ നാടകം തീരാനും ഇനി മൂന്നു ആഴ്ചയേ ഉള്ളു. " ഇത്ര പെട്ടെന്നൊ... ങ്ങൾക് തെറ്റിയതാവും." "ഏയ്യ് ഈ കണക്കിൽ എനിക്ക് പിഴക്കില്ല. " " ഹ്മ്മ് 😔 എന്നെ കൊണ്ടുള്ള ശല്യം തീരാനായി ല്ലേ 😢 ഏയ്യ് അങ്ങനെ ഒന്നും പറയല്ലേ. തന്നെ തന്റെ ആർമിയുടെ കയ്യിൽ ഏൽപ്പിക്കുന്നത് വരെ ഞാൻ തന്റെ കൂടെയുണ്ടാകും. " പിന്നെയും ഉണ്ടാകും തനിക്കൊരു ആവശ്യം വന്നാൽ നല്ലൊരു ഫ്രണ്ട് ആയി ജീവിതകാലം മുഴുവനും.... " ബട്ട് തനിക്ക് ഇഷ്ടമാണെങ്കിൽ മാത്രം. എന്താ ഇക്കാ അങ്ങനെ പറഞ്ഞേ.?? അപ്പൊ മൂന്നാഴ്ച കഴിഞ്ഞാൽ നമ്മൾ പിരിയാണല്ലേ. ഹാ തനിക്ക് താൻ ഇഷ്ടപ്പെട്ട ജീവിതം കിട്ടാൻ പോവാ... 😊 വേണ്ടിയിരുന്നില്ല........ 😔 എന്താ.... 🤨 ഏയ്‌ ഒന്നുല്ല *ഇക്കാന്റെ പോലെ അദ്ദേഹം എന്നെ സ്നേഹിക്കോ* 😟 അതെന്താ താൻ അങ്ങനെ ചോദിച്ചേ..... എന്നേക്കാൾ നന്നായി അവൻ തന്നെ സ്നേഹിക്കും. തന്റെ സെലെക്ഷൻ ഒരിക്കലും മോശാവില്ല. ഹ്മ്മ് പിന്നെ നമുക്കൊരു റൈഡിനു പോയാലോ....🚘 തനിക്ക് പുറത്ത് പോവുന്നതൊക്കെ ഇഷ്ടാണെന്ന് ഇന്ന് ഉമ്മ പറഞ്ഞു. അവരറിയണ്ട... ജസ്റ്റ്‌ പുറത്ത് നിന്നും ഫുഡും കഴിച്ചു തിരിച്ചു വരാം... തനിക്ക് സമ്മതമാണെങ്കിൽ മാത്രം... സത്യാണോ ഇക്കാ...... ☺ ഹാ എന്തേയ് താല്പര്യം ഉണ്ടോ... എന്നാ വേഗം റെഡിയാവ്.. ദാ ഒരു മിനിറ്റ്... ഹ്മ്മ്..... @@@@@@@@@@@@@@@@@ ഇക്ക നമ്മൾ എവിടെക്കാ പോവുന്നേ... 🤔 അതൊക്കെ ഉണ്ട്... ഒന്ന് സബൂറാക് കാത്തിരുന്നു കണ്ടോ... ഹ്മ്മ് 🙁 " അയ്യോ അപ്പോഴേക്കും പിണങ്ങിയോ..?? " ഏയ്യ് ഞാൻ ആലോചിച്ചതാ... ഉപ്പ ഉണ്ടായിരുന്നപ്പോൾ രാത്രി ഞങ്ങൾ ഇടക്കിടക്ക് ഉമ്മാന്റെ കണ്ണു വെട്ടിച്ചു ബീച്ചിലേക്കും സിനിമക്കും പുറത്തതൊക്കെ പോയിരുന്നു. ഉപ്പ പോയ ശേഷം സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചതല്ല ഇങ്ങനെ ഒരു യാത്ര... അതും രാത്രിയിൽ.. ഫ്രണ്ട്‌സ് ഒക്കെ ഓരോ കഥകൾ പറയും അപ്പൊ ഞാൻ ആരും കാണാതെ കരഞ്ഞിട്ടുണ്ട്... " ഇക്കാ ഈ റൂഫ് ഒന്ന് ഓപ്പൺ അക്കോ... " പിന്നെന്താ...... ഇക്കാ ദേ നോക്കിയേ എന്താ കാറ്റ്. നല്ല തണുപ്പ്. പടച്ചോനെ ഈ പെണ്ണ് പണി തരോ... " ഡീ ഒച്ച ഉണ്ടാക്കല്ലേ... യ്യ് എന്തിനാ ഇങ്ങനെ കൂക്കി വിളിക്കുന്നേ. 🙆‍♂ അവൾ എല്ലാം മറന്ന് കണ്ണടച്ചു നിൽക്കെയാണ്. പടച്ചോനെ ഒരുപാട് ആഗ്രഹിച്ചതാ എന്റെ പെണ്ണിനേയും കൊണ്ട് അവൾക്കിഷ്ടമുള്ള സ്ഥലത്തത്തൊക്കെ പോണം. അവളുടെ കൊച്ചു കൊച്ചു വട്ടുകൾ ഒക്കെ ആസ്വദിക്കണം... ഓരോ കൊച്ചു സമ്മാനങ്ങൾ നൽകുമ്പോൾ അവളുടെ മുഖത്തെ ഈ അത്ഭുതം ഒക്കെ...... പക്ഷെ വിധിയില്ല. ഹലോ ഇക്കോയ് എന്താ വലിയ ആലോചനയിലാണല്ലോ. 🤨 " ഏയ്യ് ഒന്നുല്ല. " അവൾ കാണാതിരിക്കാൻ ഞാൻ ഉതിർന്നു വന്ന കണ്ണുനീർ തുള്ളികൾ തുടച്ചു. " ദാ സ്ഥലമെത്തി..." അല്ലാഹോയ്‌ ബീച്ചോ.... പെണ്ണ് ഒറ്റപാച്ചിലാ.. താങ്ക്സ് ഇക്കാ........ പാവം അവളുടെ മുഖത്തെ സന്തോഷം കണ്ടാൽ ഹോ ന്റെ സാറേ..... ഇവിടെ വന്നത് മുതൽ പെണ്ണ് നിലത്തൊന്നും അല്ല. കൊറേ തിരയിൽ ഓടിക്കളിക്കും. മണലിൽ ഓരോന്ന് എഴുതി അത് തിര കൊണ്ട് പോവുന്നത് നോക്കി ചിരിക്കും.. ശരിക്കും കൊച്ചു കുട്ടികളെ പോലെ... ഞാൻ അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടു ഒരു ഭാഗത്തു ഇരിക്കയായിരുന്നു. രാത്രി ആയതോണ്ട് തീരെ ആളുകൾ ഉണ്ടായിരുന്നില്ല. ചില കപ്പിൾസ് അവിടെയും ഇവിടെയുമായി തിരയെണ്ണി ഇരിക്കുന്നുണ്ട്. ഇക്കാ ഇക്കോയ്. ഒരു ഐസ് ക്രീം വാങ്ങിത്തരോ.. ഇനി മതി ഇപ്പൊ തന്നെ മൂന്നെണ്ണമായി. " പ്ലീസ് ഇക്കാ.... " പെണ്ണ് കുട്ടികളെ പോലെ മുന്നിൽ നിന്ന് കുട്ടികളെ പോലെ ചിണുങ്ങാ.. ഓളെ കാട്ടിക്കൂട്ടൽ കണ്ടു ചിരി വന്നെങ്കിലും ഉള്ള ഗൗരവം മുഖത്തു കാണിച്ച ഞാൻ ഒന്ന് കൂടി വാങ്ങി കൊടുത്തു.. ഇത് അവസാനത്തെയാ.... ഹ്മ്മ് ☺ പെട്ടെന്ന് പെണ്ണ് എന്നെ കെട്ടി പിടിച്ചു. Tnx ഇക്കാ 💑 എനിക്കെന്താ സംഭവിച്ചേ എന്ന് മനസ്സിലായില്ല. ആകെ ഒരു തരിപ്പ് ദേഹത്തൂടെ പോയ പോലെ...... പെട്ടെന്ന് അവൾ എന്നിൽ നിന്ന് അകന്ന് മാറി. വാ പോവാം വീട്ടിലെത്തിട്ടും ഞാനോ അവളോ ഒന്നും മിണ്ടിയില്ല. മുഖത്തു നോക്കാൻ പോലും മടി.. @@@@@@@@@@@@@@@@@ രാവിലെ ഞാൻ എണീറ്റ് ഓഫീസിൽ പോയപ്പോഴും അവൾ എണീറ്റിരുന്നില്ല. ഇന്നലത്തെ സംഭവത്തിനു ശേഷം അവളെ ഫേസ് ചെയ്യാൻ ഒരു ചടപ്പ്. ഞാൻ ഒന്നും മിണ്ടാതെ ഓഫീസിൽ പൊയി. ഇന്നലത്തെ സംഭവങ്ങൾ ഓരോന്നും ഓർക്കുമ്പോൾ അറിയാതെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. സാധാരണ പോലെ വൈകീട്ടാണ് ഞാൻ വീട്ടിലെത്തിയത്. വീടിന്റെ മുന്നിൽ തന്നെ ഉമ്മ നിൽക്കുന്നുണ്ടായിരുന്നു. ഉമ്മ ... ..അസ്സലാമുഅലൈക്കും ട്ടെ മുഖമടച്ചൊരു അടിയായിരുന്നു. കണ്ണിലൂടെ പൊന്നീച്ച പാറിയില്ല എന്നെ ഉള്ളു. ആദ്യമായിട്ടാ ഉമ്മ എന്നെ തല്ലുന്നത്. എന്താ ഉമ്മ?? " അവൾ അന്റെ ഭാര്യയാ... അറിയോ അനക്ക്.. ഓൾക്ക് എന്താ പറ്റിയെന്നു അറിയോ അനക്ക്..." തുടരും........... PART : 7 ഓൾക്ക് എന്താ പറ്റിയെ. 🥺 ജ്ജ് അവിടെ ചെന്നോക്ക്. 😡 " പാവം ചുട്ടു പൊള്ളുന്ന പനിയാ രണ്ട് വട്ടം ഓള് തലകറങ്ങി വീണു. ഞങ്ങൾ ഈ രണ്ട് വയസ്സത്തികൾ എന്ത് ചെയ്യാനാ... അനക്കൊന്നും വിളിച്ചാൽ ഫോണും ഓഫ്‌ ആക്കി എന്തായിരുന്നു അനക്ക് മലമറിക്കുന്ന പണി. ആ കുട്ടിനെ ഇവിടെ ഇട്ട് കൊല്ലാകൊല ചെയ്യാൻ ഞാൻ സമ്മതിക്കില്ല. " "ന്നട്ട് ങ്ങൾ ഓളെ ഹോസ്പിറ്റലിൽ കൊണ്ടോയില്ലേ ?? . ഹെൽത്ത്‌ സെന്ററിൽ കൊണ്ടോയി ഗ്ളൂക്കോസ് കയറ്റിട്ടുണ്ട്. ഇപ്പൊ കൊറവുണ്ട്. എങ്ങനെ തോന്നിയെടാ ജ്ജ് അതും കണ്ടല്ലേ ഓഫീസിൽ പോയത്. ന്റെ കുട്ടി ഇങ്ങനെ ഒന്നും അല്ലാരുന്നു. മ്മാ ഞാൻ..😞 ഉമ്മ ഒന്നും മിണ്ടാതെ അടുക്കളയിലോട്ട് പോയി. ഞാൻ റൂമിലോട്ട് കയറാൻ നിൽക്കുമ്പോഴാണ് അവളുടെ ഉമ്മ പുറത്തേക്ക് വന്നത്. " മോനെ... മോന്റെ സങ്കല്പത്തിലുള്ള ഒരു പെണ്ണല്ല എന്റെ കുട്ടീന്ന് ഉമ്മാക്ക് അറിയാം. നിന്റെ ആലോചന വന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. അവളെ പൊന്നുപോലെ നോക്കുന്ന ഒരു ആണിന്റെ കയ്യിലാണല്ലോ അവളെ ഞാൻ ഏല്പിക്കുന്നത് എന്നോർത്ത്.... പക്ഷെ ഇപ്പൊ.... അന്നേ ഞാൻ പറഞ്ഞതല്ലേ.... മോന്റെ സ്റ്റാറ്റസിനൊന്നും.....😢 ന്നട്ടും മോന്റെ നിർബന്ധം കാരണമല്ലേ ഞാൻ സമ്മതിച്ചേ.... ന്റെ മോൾക്ക്‌ ഒരു മുള്ളുകുത്തുന്നത് പോലും എനിക്ക് താങ്ങാൻ പറ്റുല്ല.. മോന്ക്ക് അവൾ യോജിച്ചതല്ല എന്നുണ്ടെങ്കിൽ അവളെ നീ ഒഴിവാക്കിയേക്ക് ഇനിയും അവൾ ഇങ്ങനെ.....നീറി ജീവിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല 😭 അവളുടെ ഉമ്മ കരഞ്ഞു കൊണ്ട് എന്റെ മുന്നിൽ നിന്നും പോയി. പറയണം എന്നുണ്ടായിരുന്നു ഉമ്മ.... ങ്ങടെ മോളേ എന്റെ റൂഹ് പിരിയും വരെ മാറോട് ചേർത്തുനിർത്താൻ ഒരുപാട് ആഗ്രഹം ഉണ്ടെന്ന്. പക്ഷെ പടച്ചോന്റെ വിധി...... സാരല്ല എന്നേക്കാൾ യോഗ്യനായ ഒരാളെയാണ് അവൾ കണ്ടുപിടിച്ചത്.. " *ഞാൻ* ഒന്നും മിണ്ടാതെ അവളുടെ അരികിലേക്ക് ചെന്നു. പാവം ഒരു ദിവസം കൊണ്ട് ആകെ വാടിയ പൂ പോലെ ആയിട്ടുണ്ട്. അവളുടെ മുഖം കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു... ഞാൻ വന്നതൊന്നും ആൾ അറിഞ്ഞിട്ടില്ല. കണ്ണടച്ചു കിടക്കാണ്... കൊച്ചു കുട്ടിയെ പോലെ... റബ്ബേ എന്തിനാണീ പരീക്ഷണം.. ഞാൻ അവളുടെ അടുത്ത് പോയി അവളെ തന്നെ നോക്കിയിരുന്നു. പതിയെ അവളുടെ നെറ്റിയിൽ കൈവച്ചു. " . ഓഹ് ചുട്ടുപൊള്ളുന്ന ചൂട് 😨 അവൾ മെല്ലെ കണ്ണ് തുറന്നു. എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. " Hi ഇക്കാ എപ്പോഴാ വന്നത്.?? 😊 ദാ ഇപ്പൊ വന്നേ ഉള്ളു.🥰 എങ്ങനെ ഉണ്ട് തനിക്ക്? ?? കൊഴപ്പമില്ല ഇക്കാ...കൊറവുണ്ട്. ഞാൻ അപ്പോഴേ പറഞ്ഞതാ ഇന്നലെ ഓൾടെ ഓരോ പിരാന്തുകൾ.... ഉമ്മാക്കൊന്നും അറീല അല്ലെങ്കിലേ കൊറേ കേട്ടു ഇന്നലത്തെ യാത്ര കൂടി അറിഞ്ഞിരുന്നെങ്കിൽ... എന്നെ പൊരിച്ചെടുത്തേനേ. 😅 ഇക്കാനെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ.... പിന്നെ ഭയങ്കര ബുദ്ധിമുട്ടല്ലേ. ഓൾടെ ഒരു സെന്റി.... 😤 Tnx ഇക്കാ ഇന്നലെ ഒരുപാട് സന്തോഷിച്ചു. ഇനി എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം ഉണ്ടാവോന്ന് തന്നെ അറിയില്ല. ഏയ്യ്... താൻ കിടന്നോ.. . ഞാൻ ഒന്ന് ഡ്രസ്സ്‌ മാറ്റി എന്തേലും കഴിക്കട്ടെ... ഇക്ക.... ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്തിനു ഏയ്യ് ഒന്നുല്ല അയ്യേ യ്യ് കരയാനോ 😊 ഞാൻ കാരണം നിങ്ങൾ ഒരുപാട് സഹിക്കുന്നുണ്ടല്ലേ.. അങ്ങനെ ഒന്നുല്ല.. താൻ എന്റെ ജീവിതത്തിലുള്ള ഓരോ നിമിഷവും എനിക്ക് സന്തോഷം മാത്രേ സമ്മാനിച്ചിട്ടുള്ളു. So മോൾ ഇങ്ങനെ ആവശ്യമില്ലാതെ ഓരോന്ന് ആലോചിച് കൂട്ടി ഒന്നും വരുത്തി വെക്കേണ്ട.. പിന്നെ തന്റെ പട്ടാളക്കാരൻ എന്നെ വെടിവച്ചു കൊല്ലും ഹും ദേ ഇക്കാ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ🤨 ചുമ്മാ പറഞ്ഞതാടോ... താൻ ഉറങ്ങിക്കോ അടുക്കളയിൽ പോയപ്പോൾ ഉമ്മ ചോറും കറിയും എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ ആരെയും കാണാറില്ല. അവൾ ഉണ്ടാകുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നതും നോക്കി ഇരിക്കും. ന്നട്ട് അന്ന് നടന്ന ഓരോ ചെറിയ സംഭവങ്ങൾ വരെ പറഞ്ഞു തരും. ഓരോന്ന് ആലോചിച്ചു ഭക്ഷണം കഴിക്കുമ്പോഴാണ് ഇക്കാ... 🤕 മുകളിൽ നിന്ന് ഒരു നിലവിളി... ചോറ് പാതിയിൽ ഇട്ട് ഞാൻ മുകളിയ്ക്ക് പാഞ്ഞു. എന്റെ ഒപ്പം ഉമ്മച്ചിയും അവളുടെ ഉമ്മയും ഓടി വരുന്നുണ്ട്. റൂമിലെത്തിയപ്പോൾ കണ്ട കാഴ്ച്ച.... റബ്ബേ എന്നെ നടുക്കിക്കളഞ്ഞു.. പെണ്ണ് നിലത്ത് ബോധമില്ലാതെ കിടക്കുന്നു. തലയുടെ പിന്നിൽ നിന്നും ചോര വരുന്നുണ്ട്. ഇക്കാ എന്നോട് ക്ഷമിക്കണം ഇനിയും എനിക്ക് ങ്ങളെ......... അവളുടെ ബോധം മറയുമ്പോൾ അവൾ പിറുപിറുക്കുന്നത് ഞാൻ അവ്യക്തമായി കേട്ടു തുടരും...... PART : 8 അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. " പടച്ചോനെ ന്റെ കുട്ടിക്ക് എന്താ പറ്റിയത്? " ഉമ്മച്ചിയും അവളുടെ ഉമ്മയും വെപ്രാളപ്പെട്ട് നിലവിളിക്കാണ്. " ഉമ്മാ..... ങ്ങൾ കരയാതെ ഒരു തുണി കഷ്ണം എടുക്കീം... ചോര നിൽക്കുന്നില്ല.. "😭 ന്നാ മോനെ... ഞാൻ അവളെയും തോളിൽ കിടത്തി വേഗം കാറിന്റെ അടുത്തേക്ക് പാഞ്ഞു. അവളുടെ കൈകൾ എന്നെ ഇറുക്കി പിടിച്ചിട്ടുണ്ട്. ഉമ്മ കാറിന്റെ കീ കൊണ്ട് വന്നു. ഞാൻ അവളെയുംകൊണ്ട് വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്. റബ്ബീ എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ. 🙌🏻 എനിക്ക് അവളെ കിട്ടിയില്ലേലും ആരുടെ കൂടെയായാലും അവൾ സന്തോഷമായി ജീവിക്കണമെന്ന് മാത്രമല്ലെ നിന്നോട് ഞാൻ 5 വക്തും പ്രാർത്ഥിച്ചിരുന്നത്... എന്നിട്ടും.. @@@@@@@@@@@@@@ " ഡോക്ടർ , ഹാനിം..... അവൾക്ക് എങ്ങനെ ഉണ്ട് ? " ബിപി low ആയി തല ചുറ്റി വീണതാ. ഇപ്പൊ കോഴപ്പൊന്നുല്ല. സെഡേഷൻ കൊടുത്തതിന്റെ മയക്കത്തിലാ.... " " താൻ ഒന്ന് വന്നേ " എന്താ ഡോക്ടർ ? ഇയാൾ അവളുടെ ആരാ? ഹസ്ബെന്റ ആണ് ഡോക്ടർ ഞാൻ അവരുടെ മുന്നിൽ വച്ചു ചോദിക്കാതിരുന്നതാ.... ആ കുട്ടിക്ക് മാനസികമായി വല്ല പ്രശ്നവുമുണ്ടോ... എന്താ ഡോക്ടർ... 😟 " ബിപി വളരെ low ആണ് നന്നായിട്ട് സ്ട്രെസ് അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. ഭക്ഷണവും കഴിക്കാറില്ല എന്ന തോന്നുന്നത് ബികോസ് ബോഡി വളരെ വീക്ക്‌ ആണ്. നിങ്ങൾ തമ്മിൽ വല്ല പ്രോബ്ലെവും...??? " ഇല്ല ഡോക്ടർ Anyway.... നന്നായി കെയർ ചെയ്യണം. രണ്ടു ദിവസം ഇവിടെ റസ്റ്റ്‌ എടുക്കട്ടെ.. പിന്നെ ആ കുട്ടിക്ക് മാനസികമായി തളർത്തുന്ന ഒന്നും ഉണ്ടാവരുത്.. *Ok ഡോക്ടർ....* കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റും അപ്പൊ കാണാം.. ശരി Thank you dr മോനെ എന്താ ഡോക്ടർ പറഞ്ഞത്... 🥺 ഒന്നുല്ലമ്മാ.... തലചുറ്റി വീണതാ അപ്പൊ നിലത്തു തലയടിച്ചതാ... അവൾ ഭക്ഷണമൊന്നും കഴിക്കാറില്ലേ.🤔 അവൾക്ക് കുറച്ചു ദിവസായിട്ട് എന്തൊക്കെയോ ടെൻഷൻ ഉണ്ട്.. ഹ്മ്മ്.. അവളെ റൂമിലേക്ക് മാറ്റാൻ കൊറച്ചു ടൈം എടുക്കും. ങ്ങക്ക് അസുഖം ഉള്ളതല്ലേ. ങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ ഇപ്പൊ ഞാൻ ഉണ്ടല്ലോ ഇവിടെ.... ഞാൻ വണ്ടി വിളിച്ചു തരാം. വേണ്ടമോനെ..... നീ ഒറ്റക്ക് ഇവിടെ.... സാരല്ല നാളെ ഇങ്ങൾ ഉമ്മാന്റെ ഒപ്പം വന്നാൽ മതി. മോനെ.... ന്നാലും.... ഉമ്മ ധൈര്യമായിട്ട് പൊയ്ക്കോളൂ.. ഹ്മ്മ് @@@@@@@@@@@@ ഒരുമണിക്കൂറിനു ശേഷം അവളെ റൂമിലേക്ക് മാറ്റി. തലയിൽ 3 സ്റ്റിച്ച് ഉണ്ടായിരുന്നു. വേദന വേദന കാരണം അവളുടെ മുഖം വല്ലാതായിട്ടുണ്ട്. ഹാനീ..... 😢 ഇക്കാ.. എങ്ങനെണ്ട്... കൊഴപ്പല്ല ഇക്കാ.. എന്താ സംഭവിച്ചത്.. 😔 അത് ഞാൻ വെള്ളം കുടിക്കാൻ.... പെട്ടെന്ന് തല ചുറ്റുന്ന പോലെ തോന്നി.. ഇക്കാ എനിക്ക് ങ്ങളോട് ഒരു കാര്യം പറയാനുണ്ട്.☺ എന്തേയ് 😊 എന്തിനാ ഇക്കാ എന്നോട് ഇങ്ങനെ സ്നേഹം കാണിക്കുന്നേ... ങ്ങൾ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ സഹിക്കുന്നില്ല.. അന്നോട് ഞാൻ പറഞ്ഞതാ എനിക്ക് അതിൽ സന്തോഷമാണെന്ന്.... എന്റെ കാര്യം ഓർത്തു താൻ വിഷമിക്കേണ്ട.. 😡 ഹ്മ്മ്... താൻ എന്തെ ഭക്ഷണം കഴിക്കാത്തത്?? അത്... ഹ്മ്മ് പോട്ടെ... 🤨 ഈ കഞ്ഞി കുടിക്ക്.. എനിക്ക് വേണ്ട ഇക്കാ.. ദേ എന്നെപിടിപ്പിക്കരുത്...😡 ഡോക്ടർ പറഞ്ഞതാ താൻ ഒന്നും കഴിക്കുന്നില്ലെന്ന്.... ദാ ഇത് കുടിക്ക്.... അവൾ കഷ്ടപ്പെട്ട് എണീക്കാൻ ശ്രമിച്ചു... വേണ്ട ഞാൻ കോരി തരാം.. ഓരോ സ്പൂൺ വീതം അവളുടെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എന്തേയ്??? 🤨 ഒന്നുല്ല ഇക്കാ.. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു. മതി ഇക്കാ ഇത് മുഴുവൻ കുടിക്ക്.. പിന്നെ നമ്മടെ ആൾ ഈ ആഴ്ച്ച എത്തും.. 🤗 ഇക്കാക്ക് എന്നെ പറഞ്ഞയക്കാൻ ധൃതി ആയല്ലേ. 😔 എന്താഡോ തന്റെ സന്തോഷമല്ലേ എനിക്ക് പ്രധാനം. ഹ്മ്മ് 😢 *അമർ* ...... *അമറിക്കാ* അല്ലാഹ് ഇവൾ എന്താ ഇവിടെ തുടരും....... PART : 9 അല്ലാഹ്.. റബീഹാ.... ഇവൾ എന്താ ഇവിടെ? 🤔 " ഇക്കാ ഇങ്ങൾ എന്താ ഹോസ്പിറ്റലിൽ.. ഇത് ആരാ?? " അവൾ വന്നു എന്റെ കൈ പിടിച്ചു ചോദിച്ചു. " ഇത് ഹാനിം ഇവൾക്ക് ബിപി low ആയി തലചുറ്റി വീണു. അങ്ങനെ കൊണ്ട് വന്നതാ... " അല്ല നീ എന്താ ഇവിടെ ? എന്റെ ഹോസ്പിറ്റലിൽ വന്നിട്ട് ഞാൻ എന്താ ഇവിടെ എന്നോ?😜😜 ഉപ്പച്ചി ഡോക്ടർ ആയതോണ്ട് എല്ലാ കാര്യങ്ങളും എന്നെയാ ഏല്പിച്ചത്. " ഓഹ് ഞാൻ ഈ ടെൻഷന്റെ ഇടക്ക് ഒക്കെ മറന്നു. സർ പറഞ്ഞിരുന്നു. "🤗 " അല്ല അങ്ങോട്ട് ഇങ്ങളെ കാണാനേ കിട്ടുന്നില്ല എന്ന് ഉപ്പീം ഉമ്മച്ചിയും എപ്പോഴും പരാതി പറയാറുണ്ട്."😠 കല്യാണമൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങളെ ഒക്കെ മറന്നു ല്ലേ.. 😉 ഏയ്യ് ഓരോ തിരക്കുകൾ....ഇടക്ക് അങ്ങോട്ട് വരണം എന്ന് കരുതും പക്ഷെ...... പിന്നെ സർ അവിടെ ഇല്ലല്ലോ മലേഷ്യയിൽ പൊയ്ക്കല്ലേ... 🙄 ഹാ ഉപ്പാക്ക് ഒരു ബിസ്സിനെസ്സ് meet ഉണ്ട്. സർ വന്നിട്ട് വരാന്ന് കരുതി 🥴 അപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ.. അല്ല ഇതാണോ ഇക്കാന്റെ മൊഞ്ചത്തി... 🥰 അത്.... hi ഞാൻ ഡോക്ടർ റബീഹ... ഇക്കാന്റെ ഫ്രണ്ട് ആട്ടോ...😍 പക്ഷെ ഇങ്ങളെ കല്യാണത്തിന് വരാൻ പറ്റിയില്ല. ഒഴിവാക്കാൻ പറ്റാത്ത ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു. അതാ പരിചയപ്പെടാൻ പറ്റാത്തത്. പിന്നെ ഇക്കനോട് ഞാൻ ഇടക്ക് വിളിച്ച പറയും തന്നെയും കൂട്ടി അങ്ങോട്ട് വരാൻ.. പക്ഷെ അങ്ങേർക്കു ഭയങ്കര തിരക്കാ... ഇപ്പൊ എങ്ങനെ ഉണ്ട്.. ഹ്മ്മ് കൊഴപ്പമില്ല ഡോക്ടർ... 😔 ഏയ്യ് താൻ എന്നെ റബീത്താ എന്ന് വിളിച്ചാൽ മതി. 😘 എന്താ തന്റെ പേര്.... ഹാനി..... ഹാനിം ഹ്മ്മ് ഇക്ക ആഗ്രഹിച്ചത് പോലെ തന്നെ നല്ല കുട്ടിയെയാ ഇങ്ങൾക്ക് കിട്ടിയത്..☺ ഇതാ പെർഫെക്ട് ജോഡി. നിങ്ങളാ തമ്മിൽ ചേരേണ്ടത്.. പടച്ചോന്റെ കിതാബിൽ ഇക്കാക്ക് വിധിച്ച പെണ്ണ്... 😔 അല്ലേ ഇക്കാ.... അതിന്റെ ഇടക്ക് ഉപ്പ ഓരോന്ന് പറഞ്ഞു ഇങ്ങൾ അതൊന്നും കാര്യാക്കണ്ടട്ടോ😢 ഏയ്യ് എന്താടോ താൻ ഇങ്ങനെ... ഏയ്യ് ഒന്നുല്ല ഇക്കാ ഉപ്പാനോട് ഇങ്ങൾക്ക് ദേഷ്യം ഒന്നും ഇല്ലല്ലോ ഒരു ഉപ്പാന്റെ സ്ഥാനത്തുള്ള ആരും ആഗ്രഹിക്കുന്നതേ എന്റെ ഉപ്പയും ആഗ്രഹിച്ചതും ചോദിച്ചതും... *Anyway happy married life* ടേക്ക് കെയർ... ന്ന ശരി അവിടെ കുറച്ചു തിരക്കുണ്ട്. ഞാൻ ചെല്ലട്ടെ. പിന്നെ കാണാട്ടോ ഹാനീ.. ശരി ഇത്താ ഇക്കാ ഒരു മിനിറ്റ്.. ഒന്ന് വരാമോ. ഹാനീ ഞാൻ ഇപ്പോ വരാം @@@@@@@@@@@@@@@@@ ഇക്കാ അതാരാ?? 😒 അത് എന്റെ സർ ന്റെ മകളാണ്. അവരെന്താ അങ്ങനെ ഒക്കെ പറഞ്ഞേ. ഏയ്യ് ഒന്നുല്ല... അവളെ സർ എനിക്ക് വേണ്ടി ആലോചിച്ചിരുന്നു.. അവൾക്കും ഇഷ്ടമാണെന്ന പറഞ്ഞത്. പക്ഷേ അപ്പോഴേക്കും ഞാൻ തന്നെ കണ്ടില്ലേ. പിന്നെ അവളെ ഞാൻ അങ്ങനെ ഒന്നും കണ്ടിരുന്നില്ല. ഞാൻ NO പറഞ്ഞപ്പോൾ സാറിനു ആകെ വല്ലാതായി. പിന്നെ അദ്ദേഹത്തെ ഫേസ് ചെയ്യാൻ എനിക്കും ഒരു മടി. താൻ കിടന്നോ ☺ ഇക്കാക്ക് ഞാൻ കാരണം നല്ലൊരു ജീവിതം miss ആയല്ലേ. 😟 ദേ പിന്നേം താൻ ആവശ്യമില്ലാത്തതോന്നും ഇപ്പൊ ആലോചിച് കൂട്ടണ്ട.😡 ന്നട്ട് ഓരോന്ന് വരുത്തി വെക്കാൻ.... ഇക്കാ ഞാൻ 😭 അയ്യേ അപ്പോഴേക്കും കരയാണോ... താനിങ്ങനെ തൊട്ടാവാടി ആയാലോ.... ഒരു പട്ടാളക്കാരന്റെ മണവാട്ടി ആവാൻ പോവുന്ന ആളല്ലേ..😛 കുറച്ചൊക്കെ ധൈര്യം വേണം ട്ടോ... ഇക്ക ഞാൻ ഒന്ന് വിശ്രമിക്കട്ടെ പ്ലീസ് 😏 ഹ്മ്മ് ശരി @@@@@@@@@@@@@@@@@@@ രാവിലെ എണീറ്റു നോക്കുമ്പോഴും ഇക്ക നല്ല ഉറക്കായിരുന്നു. എന്റെ കട്ടിലിന്റെ അരികിൽ കസേരയിൽ ഇരുന്ന് പാവം ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല.. ഞാൻ ഇക്കാനെ വിളിക്കാതെ എഴുന്നേറ്റു വാഷ് റൂമിൽ പോവാൻ നിന്നപ്പോഴേക്കും ഇക്ക എണീറ്റു. ഹാനീ താൻ എവിടെക്കാ 😡 ഫ്രഷ് ആവാൻ 😞 ഹാനീ നിന്നോട് ഞാൻ നൂറുതവണ പറഞ്ഞതല്ലേ എവിടേക്കെങ്കിലും പോവണമെങ്കിൽ എന്നെ വിളിച്ചാൽ മതി എന്ന് 😡 ഇക്കാ ഉറങ്ങയിരുന്നു.. അതാ ഞാൻ.... എന്റെ ഉറക്കോം ഒന്നും താൻ നോക്കണ്ട... ഇനി ഒറ്റക്ക് പോയിട്ട് ഓരോന്ന് വരുത്തി വെക്കാൻ... 😡 ഇക്കാ ഞാൻ 😔 വേണ്ട.... വാ ബാത്‌റൂമിലേക്കല്ലേ... ഹ്മ്മ്.. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴും ഇക്ക എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. " പിന്നെ താൻ ഇവിടെ ഇരിക്ക് ഞാൻ ക്യാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാൻ കിട്ടോന്ന് നോക്കട്ടെ. അനങ്ങാതെ ഇരുന്നോണം. " ഉത്തരവ് പ്രഭോ 😜 നിന്നെ ഇന്ന് ഞാൻ 😄 ഇക്ക പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് ഇക്കാന്റെ ഫോൺ ബെല്ലടിച്ചത്... *റബീഹാ.... കാളിങ്.....* എടുക്കണോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ചു. അപ്പോഴാണ് ഇക്ക വന്നത്. " ഇക്കാ ഇങ്ങടെ ഫോൺ ബെല്ലടിക്കുന്നു. " ഹ്മ്മ് ദ ചായ ഈ ഫ്ലാസ്കിൽ ഉണ്ട് ഈ ബ്രെഡും കഴിച്ചോ അപ്പോഴേക്കും ഉമ്മച്ചി നാസ്തയുമായി വരും. ശരി ഇക്കാ ഇക്ക ഫോണും പിടിച്ചു പുറത്തേക്ക് ഇറങ്ങി. എന്നാലും എന്തിനാവും അവൾ ഇക്കാനെ വിളിച്ചത്. അവൾക്ക് ഇനി ഇക്കാനെ.. ഇക്കാക്ക് നല്ലൊരു ജീവിതം കിട്ടുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു പക്ഷെ...😢 എന്തോ ഇക്കാനെ നഷ്ടപ്പെടുന്നത് ഓർക്കുമ്പോൾ.... ഒരു നിമിഷം പോലും പിരിയാൻ സാധിക്കുന്നില്ല. 🥺 ഞാൻ വെറുതെ വാതിലിന്റെ അടുത്തേക്ക് ചെന്നു. *" റബീ.... "* ഞാൻ പറയുന്നത് താൻ ഒന്ന് കേൾക്ക്... ഇപ്പൊ എനിക്ക് ഹാനിയുടെ കാര്യമാ മുഖ്യം. അവൾ ആഗ്രഹിച്ചത് അവൾക്ക് നൽകണം. *തനിക്ക് കാത്തിരിക്കാൻ പറ്റുമെങ്കിൽ കാത്തിരിക്കു* ഞാൻ ഒരുറപ്പും നൽകുന്നില്ല.. " ഇക്കാന്റെ വാക്കുകൾ കൂരമ്പ് കണക്കെയാണ് എന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറിയത്. അപ്പൊ ഇക്കാക്ക് അവളെ ഇഷ്ടാണോ..... എനിക്ക് വേണ്ടി ഇക്കാ.... കണ്ണുനീരിനെ തടഞ്ഞു നിർത്താൻ ഒരുപാട് ശ്രമിച്ചിട്ടും സാധിക്കുന്നില്ല. അപ്പോഴാണ് ഇക്ക റൂമിലേക്ക് വന്നത്.പിന്നാലെ ഉമ്മയും ഉമ്മച്ചിയും ഉണ്ട്. ഹാനീ.... ഞാൻ ഒന്ന് ഓഫീസിൽ പോയി വരാം. ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട്. ഉച്ചയാവുമ്പോഴേക്ക് ഞാൻ വരാം അത് വരെ ഉമ്മീട്ടും ഇവിടെ ഉണ്ടാകും തനിക്ക് ഒരു കൂട്ടിനു... ശരി ഇക്കാ ഉമ്മാ ഞാൻ പോയി വരാം... ഇക്ക കാണാതെ കണ്ണീരിനെ ഒളിപ്പിക്കാൻ ഞാൻ കഷ്ടപ്പെട്ടു.. ഇക്കാടെ കൂടെയുള്ള ഓരോ നിമിഷവും എന്റെ മുന്നിൽ തെളിഞ്ഞു വരാന്. ഇല്ല. ഇക്കാനെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല. എന്റെ ഇക്കാനെ ആർക്കും വിട്ട് കൊടുക്കില്ല. ഇനി ഒന്നും മറച്ചു വെക്കാനില്ല. ഇക്ക എല്ലാം അറിഞ്ഞേ മതിയാവൂ.... പക്ഷെ എല്ലാം അറിയുമ്പോൾ ഇക്കയെന്നെ...... ഇന്ന് രാത്രിയോടെ ഒരു അവസാനമാവും.......... എല്ലാത്തിനും തുടരും.......... PART : 10 ഇന്ന് രാത്രി എല്ലാം അവസാനിപ്പിച്ചേ പറ്റു. ഇക്ക എല്ലാ അറിയണം. ഈ ഇക്കയെന്താ വരാത്തത്. ഉച്ചക്ക് വരാമെന്നല്ലേ പറഞ്ഞത്. ഉമ്മ ഓരോന്ന് ചോദിക്കുന്നുണ്ട്. അല്ലെങ്കിലും ഉമ്മമാർക്ക് മക്കളുടെ മുഖത്തു ചെറിയ ഒരുമാറ്റം കണ്ടാൽ പോലും അറിയാൻ സാധിക്കും. " മോളേ എന്തെങ്കിലും കഴിക്ക്....എന്താ അന്റെ മുഖത്തൊരു വാട്ടം.. " ഉമ്മാ ഇക്ക വന്നില്ലേ ഇല്ല വിളിച്ചിരുന്നോ കൊറച്ചു വൈകും ന്നല്ലേ പറഞ്ഞേ ഓഫീസിൽ എന്തോ urgent മീറ്റിംഗ് ഉണ്ടെന്ന്. Hmm😔😔😔😔😔 ഇക്കാനെ കാത്തിരുന്നു അറിയാതെ ഉറങ്ങിപ്പോയി.. മോളേ..... എണീക്ക് ഡോക്ടർ ഇപ്പൊ വരും ഇൻജെക്ഷൻ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണം എന്ന് ആ നേഴ്സ് പറഞ്ഞു.. ഉമ്മ കഞ്ഞി കോരിത്തരാം. ഉമ്മാ അപ്പൊ എന്റെ ഉമ്മ എവിടെ 🙄 " അവൾക്ക് രാത്രി ഉറക്കമൊഴിക്കാൻ പറ്റില്ലല്ലോ. അപ്പൊ എന്നോട് ഇവിടെ നിന്ന് അവളോട് വീട്ടിൽ പോവാൻ അമർ പറഞ്ഞു. " അപ്പൊ ഇക്ക വന്നിരുന്നോ... 😢 ഹാ യ്യ് ഉറങ്ങേര്ന്നു.. അന്നേ വിളിക്കേണ്ട എന്ന് പറഞ്ഞു... കുറച്ചു കഴിഞ്ഞ് വരും എന്നും പറഞ്ഞു. ഹായ് ഹാനീ എങ്ങനെ ഉണ്ട്. കുറവുണ്ട് ഇത്താ.... 😏 നാളെ പോവാട്ടോ. ഞാൻ അമറിനോട് പറഞ്ഞിട്ടുണ്ട്. ഹ്മ്മ് തന്നോട് ഒരു വലിയ നന്ദി പറയാനുണ്ട്.. എന്തേയ് 🙄 ഏയ്യ് അത് സർപ്രൈസ് ആണ്. താൻ അറിയും Anyway താൻ റസ്റ്റ്‌ എടുത്തോളൂ. ശരി ഇത്താ... 🥺 @@@@@@@@@@@@@@@@ ഉമ്മാ ഇക്ക വന്നിട്ട് എന്തെ എന്നെ വിളിക്കാതിരുന്നേ 😡 അത് ഓൻ പറഞ്ഞിട്ടാ. ഓൻ വന്നപ്പോഴേ ആ ഡോക്ടർ കൊച്ചു അവനെ കൊണ്ട് പോയി. ഹ്മ്മ് 😢 നീ റസ്റ്റ്‌ എടുത്തോ അവന് കുറച്ചു കഴിഞ്ഞ് എത്തും എന്നല്ലേ പറഞ്ഞത്. മോളേ....... അവൻ വിളിച്ചിരുന്നു.. ഇന്ന് അവന് എന്തോ അത്യാവശ്യം ഉണ്ടത്രേ... നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാൻ നേരത്ത് എത്താം എന്നാ പറഞ്ഞത്. ഹ്മ്മ്.... കണ്ണുകൾ നിറയുകയാണ്. ഉമ്മ കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. " ഉമ്മാ ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്യോ ശരി മോളേ... റബ്ബേ ഇക്കാനെ എനിക്ക് നഷ്ടപ്പെടുമോ.... റബ്ബേ കൊതിച്ചു തുടങ്ങീട്ടേ ഉള്ളു അപ്പോഴേക്കും എന്നിൽ നിന്ന് എന്റെ ഇക്കാനെയും പിരിക്കണോ..... 😭😭 ഇന്ന് റബിഇത്ത എന്തോ മുന വച്ചാണ് സംസാരിച്ചത്.. ഇന്നലെ മുതൽ ഇക്കാന്റെ പെരുമാറ്റത്തിലും എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്. എന്നെ മനപ്പൂർവം അവഗണിക്കുന്നത് പോലെ.. ഇല്ല ഇക്കാനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല... പക്ഷെ ഇക്കാന്റെ മനസ്സ്..... ഒരിക്കൽ എന്നെ മാത്രം കൊണ്ടുനടന്നിരുന്ന ആ ഹൃദയത്തിൽ ഇന്ന് ഏതെങ്കിലും കോണിൽ പോലും എനിക്ക് സ്ഥാനമുണ്ടോ... അറിയില്ല.. ഇക്കാക്ക് എന്നെ ഇഷ്ടമാണ്.. ഒരുപാടിഷ്ടം.... അതോണ്ടല്ലേ ഒരു ഭർത്താവും പൊറുക്കാത്ത വഞ്ചന ഞാൻ ഇക്കനോട് ചെയ്തിട്ടും എന്റെ കൂടെ നിന്നത്... പക്ഷെ.... എന്തൊക്കെയോ ചിന്തിച്ചു ഞാൻ അറിയാതെ ഉറങ്ങിപ്പോയി. രാവിലെ എണീറ്റ് നിസ്കാരം കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴാണ് ഇക്കയും റാബിത്തതായും വന്നത്. Hi ഹാനി ഇങ്ങനെ ഇരുന്നാൽ മതിയോ പോവണ്ടേ... ഹ്മ്മ് പിന്നെ വീട്ടിൽ പോയാലും ആരോഗ്യം ശ്രദ്ധിക്കണം. ഭക്ഷണം നേരത്തുതന്നെ കഴിക്കണം. അല്ലെങ്കിലും പിന്നെ ഇവിടെ തന്നെ വന്നു കിടക്കേണ്ടി വരും... പിന്നെ ആവശ്യമില്ലാത്ത ടെൻഷൻ ഒന്നും വേണ്ടാട്ടോ ഒക്കെ ശരിയാവും.... എല്ലാ ടെൻഷനും ഉണ്ടാക്കീട്ട്... 😏 എന്താ ഒന്നുല്ല ഇത്ത താങ്ക്സ്.... ഇക്ക എന്നെ തന്നെ നോക്കുന്നുണ്ട്. എന്നാൽ ഞാൻ നോകുമ്പോഴേക്കും മറ്റെവിടേക്കോ മുഖം തിരിക്കുന്നു. ഇക്കാക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ഹോസ്പിറ്റലിൽ ഫോര്മാലിറ്റി എല്ലാം ക്ലിയർ ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ ഇക്ക ഉണ്ട് ഒരു ടാക്സിയുമായി മുന്നിൽ നില്കുന്നു. മോനെ അപ്പൊ നിന്റെ കാറോ.... ഉമ്മാ എനിക്ക് കുറച്ചൂടെ വർക്ക്‌ ഉണ്ട്. അത് കംപ്ലീറ്റ് ചെയ്തിട്ട് ഞാൻ വീട്ടിലേക്ക് വരാം. ഇങ്ങൾ ഇതിൽ പൊയ്ക്കോളൂ.. കാർ ഹോസ്പിറ്റലിന്റെ ഗേറ്റ് കടക്കുമ്പോൾ ഞാൻ കണ്ടു. ഇക്കയും റാബിത്തതായും ഇക്കാന്റെ കാറിൽ കയറുന്നു... ആ കാഴ്ച കാണാനാവാതെ ഞാൻ മുഖം തിരിച്ചു പതിയെ ഉമ്മാന്റെ തോളിൽ ചാരി കിടന്നു. @@@@@@@@@@@@@@@@@ രാത്രി 12മണി കഴിഞ്ഞിരുന്നു ഞാൻ വീട്ടിലെത്തിയപ്പോൾ..... റൂമിൽ ചെന്ന് ലൈറ്റ് ഇടാതെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കിടക്കാൻ നേരം ഹാനിയെ നോക്കി. പാവം ഉറങ്ങായാണ്. ആകെ തളർന്നിട്ടുണ്ട്. രണ്ടുദിവസത്തെ വർക്ക്‌ ലോഡ്കാരണം ആകെ ക്ഷീണിച്ചിരുന്നു. ഉറക്കം കണ്ണുകളെ തലോടി തുടങ്ങുമ്പോഴാണ് ഒരു തേങ്ങൽ കേട്ടത്. പതിയെ എണീറ്റു ലൈറ്റ് ഓൺ ചെയ്തു. ഹാനീ........ താൻ ഇതുവരെ ഉറങ്ങിയില്ലേ... ഇങ്ങളെ കാത്തിരിക്കുകയായിരുന്നു. 🥺 എന്തേയ്.... അറിഞ്ഞിരുന്നേൽ ഞാൻ നേരത്തെ വരുമായിരുന്നില്ല. യ്യ് ഈ വയ്യാത്ത സമയത്ത്........ ങ്ങക്ക് അറിയാം ഞാൻ കാത്തിരിക്കും എന്ന്...... എന്തിനാ ഇക്ക എന്നെ ഇങ്ങനെ അവഗണിക്കുന്നത്.... ഞാനോ.... ഒക്കെ തന്റെ തോന്നലാണ്.... ഓഫീസിൽ വർക്ക്‌ കാരണം...... വേണ്ട ഇക്ക വെറുതെ ബുദ്ധിമുട്ടണ്ട...... എനിക്കറിയാം 😏 അല്ല തന്റെ മുഖമെന്താ വല്ലതിരിക്കുന്നെ... താൻ കരഞ്ഞോ.... എനിക്ക് സന്തോഷിക്കാൻ മാത്രം ഇവിടെ എന്താ ഉള്ളത്... തനിക്ക് എന്താ പറ്റിയത്.... ഓഹ് സാരല്ല്യ ഇനി രണ്ടു ദിവസം മാത്രമേ ഉള്ളു... അത് കഴിഞ്ഞാൽ തനിക്ക് പോവാം താൻ ഇഷ്ടപ്പെടുന്നവന്റെ അടുത്തേക്ക്...... ഇങ്ങക്ക് ഒന്നും അറീല ഇക്ക... ഇങ്ങൾ എന്നെങ്കിലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ... താൻ എന്റെ ജീവിതത്തിലേക്ക് വന്ന മുതൽ തന്റെ സന്തോഷമായിരുന്നു എന്റെ സ്വപ്നം... അതിനല്ലേ നമ്മൾ ഇത്രയും കഷ്ടപ്പെട്ടത്.... എന്റെ സന്തോഷം.... 😔😏 അവൾ ഒന്നും മിണ്ടുന്നില്ല... തല താഴ്ത്തി നിൽക്കുകയാണ്... ഹാനീ... സമയം കുറെയായി താൻ കിടക്കാൻ നോക്ക്. ഉറക്കമിളക്കണ്ട.. 😢 എന്റെ ഉറക്ക് നഷ്ട്ടപ്പെട്ടിട്ട് കുറെ ദിവസമായി.. ഇക്ക... നാളെ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമല്ലേ... അതെ അങ്ങനെയല്ലേ നമ്മുടെ കരാർ...... താൻ എവിടെ ആയാലും സന്തോഷമായി ഇരുന്നാൽ മതി.. ☺ അന്ന് ഇക്ക എന്നോട് ചോദിച്ചില്ലേ.... ഞങ്ങടെ പ്രണയത്തെ കുറിച്ച്... ഹ്മ്മ് ഞങ്ങൾ പെൺകുട്ടികൾക്ക് ഓരോ സ്വപ്നമുണ്ടാവും.... കെട്ടാൻ വരുന്നവർ നല്ല മൊഞ്ചൻ ആവണം..... ബുള്ളറ്റ് വേണം.... പിന്നെ ഒരുപാട് സ്നേഹിക്കണം അങ്ങനെ ഒക്കെ..... അദ്ദേഹത്തെ കണ്ടപ്പോൾ പട്ടാളക്കാരന്റെ ആ ഉശിരു കണ്ടപ്പോൾ അറിയാതെ തോന്നിയ ഒരു ആരാധന.... പിന്നെ ഇക്കാന്റെ ഉമ്മയും അനിയത്തിയുമൊക്കെ പറഞ്ഞത് കേട്ട് അത് ഇഷ്ടമായി വളർന്നു.. മനസ്സിൽ ഒരുപാട് ഇഷ്ടമായിടുന്നു അദ്ദേഹത്തോട്.... ഒരു തരം ആരാധന എന്ന് വേണമെങ്കിൽ പറയാം.... പക്ഷെ എന്റെ ഇഷ്ടം ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ഒന്നും മറുപടി തന്നില്ല... കാത്തിരിക്കാനാണ് പറഞ്ഞത്... അപ്പോഴാണ് ഇക്കാടെ ആലോചന വന്നത്. അദ്ദേഹം പട്ടാളത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു. സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങളെ ഉൾകൊള്ളാൻ പറ്റീല എന്നതായിരുന്നു വാസ്തവം. അദ്ദേഹത്തെ മനസ്സിൽ സങ്കല്പിച്ച ഇങ്ങളെ കണ്ടപ്പോൾ എന്തോ...... അന്ന് അങ്ങനെ പറയാനാ തോന്നിയത്.....ഞാൻ സ്വപ്നം കണ്ട ഒരു ആളെ അല്ലായിരുന്നു ഇങ്ങൾ. അപ്പൊ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നു അങ്ങനെ പറയാനാണ് എന്റെ പൊട്ട ബുദ്ധിക്ക് തോന്നിയത്.. പക്ഷെ ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി ഇക്ക..... *മോഞ്ചു മുഖത്തിനല്ല മനസ്സിനാണ് വേണ്ടതെന്നു* തെറ്റ് പറ്റിപ്പോയി. ഓരോ നിമിഷവും ഞാൻ മനസ്സിലാക്കുകയായിരുന്നു ഇങ്ങടെ സ്നേഹം അറിയുകയായിരുന്നു ങ്ങടെ മനസ്സിനെ... വയ്യ ഇക്ക എനിക്ക് ഇങ്ങളെ നഷ്ടപ്പെടുത്താൻ... പടച്ചോന്റെ കിതാബിൽ എന്റെ റൂഹിന്റെ പാതി നിങ്ങളാണ് ഇക്ക... അവന് ചേർത്തു വച്ചതാണ് ഇങ്ങളെ പേര് എന്റെ പേരിനോട്.... അന്ന് ഈ മഹർ ഞാൻ ഊരിവെക്കുമ്പോൾ എനിക്ക് മനസ്സിന് വല്ലാത്ത സന്തോഷമായിരുന്നു. പക്ഷെ ഇപ്പൊ അത് എന്റെ കഴുത്തിൽ ഇല്ലാത്ത ഓരോ നിമിഷവും ഹൃദയം വിങ്ങുന്ന പോലെ തോന്നുവാ... പ്ലീസ് ഇക്ക.. എന്നെ സ്വീകരിച്ചൂടെ.... 💘 *I LOVE U IKKA*💝 അവൾ നിറകണ്ണുകളോടെ എന്നെ കെട്ടിപിടിച്ചു കരയാണ്. ഒരു നിമിഷം എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ചതാണ് ഇപ്പൊ കേട്ടത്. അവളെ എന്നോട് ചേർക്കാൻ കൈകൾ വെമ്പി. അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്. @@@@@@@@@@@@@@@@@ ഇക്കാന്റെ മാറോട് ചേർന്ന് നിൽകുമ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.💞 മരിക്കുന്നത് വരെ ഇക്ക ന്റെ കൂടെ ഇതുപോലെ ജീവിക്കാൻ ഭാഗ്യം നൽകണേ റബ്ബേ... 💘 മനസ്സിന്റെ ഓരോ സങ്കടങ്ങളും ഇക്കാന്റെ നെഞ്ചിലേക്ക് ഇറക്കിവെക്കുകയായിരുന്നു. പെട്ടെന്നാണ് ഇക്കാന്റെ ഫോൺ ബെല്ലടിച്ചത്. ഇക്ക എന്നെ തള്ളി മാറ്റി. അപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പതിക്കും പോലെ തോന്നി.. ARMY കാളിങ് തുടരും....... PART : 11 ഇക്കാന്റെ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പതിച്ചാൽ മതി എന്ന് തോന്നി. ഇക്ക എന്നെ തള്ളി മാറ്റി പുറത്തേക്ക് പോയി. ......ARMY CALLING...... ഒരുപാട് സ്വപ്നം കണ്ട നിമിഷം. ഒറ്റയടിക്ക് എല്ലാം. കാലുകൾ തളരുന്ന പോലെ.... ആ മാറിൽ കിടക്കുമ്പോൾ ജീവിതത്തിൽ ഒരു പെണ്ണിന് കിട്ടേണ്ട വലിയ സന്തോഷ നിമിഷങ്ങളെ അറിയുകയായിരുന്നു ഞാൻ.... പക്ഷെ എല്ലാം... 🥺 എന്തിനാ റബ്ബേ.. കയ്യകലത്തിൽ ഓരോന്നായി നീ തട്ടിത്തെറിപ്പിക്കുന്നേ.. ഇക്കയില്ലാത്ത ഒരു നിമിഷം പോലും എനിക്ക്..... 😢 അറിയാതെ ചെയ്ത പിഴയാ പൊറുക്കണേ റബ്ബേ എന്റെ ഇക്കാനെ....... 😟 @@@@@@@@@@@@@@@@@@ അവൾ എന്നെ കെട്ടിപിടിച്ചു നിൽക്കുമ്പോഴാണ് ആ കാൾ വന്നത്. പെട്ടെന്ന് തന്നെ അവളെ തട്ടിമാറ്റി. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷെ ഇതിപ്പോ..... കണ്ടില്ലെന്ന് നടിച്ചേ മതിയാവൂ😔 അയാൾക്ക്‌ ഞാൻ വാക്ക് കൊടുത്തതാണ്. അവൾ സാരല്ല്യ ഒരിക്കൽ എല്ലാം മനസ്സിലാക്കികൊള്ളും. ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ അവൾ ബെഡിൽ കിടന്നു കരയായിരുന്നു. അവളുടെ മുഖത്തേക്ക് നോക്കിയാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനാവില്ല. ഞാൻ റൂമിലേക്ക് കയറിയപ്പോൾ അവൾ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്.... ഒക്കെ അവഗണിച്ചേ മതിയാവൂ. അവൾക് നല്ലൊരു ജീവിതം കൊടുക്കണം അതും അവൾ ഇഷ്ടപെടുന്നവന്റെ കൂടെ ... അത് ഞാൻ അവളുടെ ഉമ്മാക്ക് കൊടുത്ത വാക്കാണ്. ഹാനീ..... ഇക്കാ.... 😟 നാളെ രാവിലെ നമ്മക്ക് ഒരിടം വരെ പോണം റെഡി ആയിക്കൊള്ളൂ..... ഇക്കാ..... ഞാനൊന്ന് ചോദിച്ചോട്ടെ... 😔 hmm.... " ഇങ്ങൾ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ അയാൾ നമ്മുടെ ഇടയിൽ വരാതെ ഇരുന്നെങ്കിൽ എന്ന്.... തെറ്റാണ്.. എങ്കിലും എന്നെ വിട്ട് കൊടുക്കാതെ ഇരുന്നൂടെ ഇക്കാ...... " " ഹാനീ... നീ ഉറങ്ങിക്കോ.... നാളെ രാവിലെ പോവേണ്ടതാണ്. " ഇക്കാ.... ഇന്നത്തെ ഒരു രാത്രിയെങ്കിലും ഇങ്ങക്ക് എന്റെ കൂടെ ഇരുന്നൂടെ...😔 ഒരുപാട് പറയാനുണ്ട്. ഞാൻ വരുത്തി വച്ച വിധിയാണ്. അറിയാം പറയാൻ വൈകി എന്നും അറിയാം എങ്കിലും.... . ഇന്നെങ്കിലും എനിക്ക് പറയണം. സമയം ഉണ്ടാകുമെന്ന് വിചാരിച്ചു.. എന്നും കൂടെ ഉണ്ടാവുമെന്നും... കരുതിയില്ല ഇങ്ങൾക്കും തിരക്കായിരുന്നല്ലോ... ഇന്നെങ്കിലും എല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സിൽ അത് എന്നും നീറി കിടക്കും. മനസ്സമാധാനത്തിനു വേണ്ടിയാണ്. ഇക്കാ... ഇന്ന് എനിക്ക് സമയം കുറവാണ്.. ഇക്കാ ഉറക്കം നഷ്ടപ്പെട്ട ഒരുപാട് ദിവസായി ഇക്കാ വൈകി എന്നറിയാം.... പ്ലീസ്... എന്താ ഹാനീ... ഇക്കാ ഇങ്ങക്കറിയോ.. ഈ പ്രണയം എന്താണ്?? 💘 ഞാനും കരുതിയിരുന്നു.... അന്ന് അദ്ദേഹത്ത കണ്ടപ്പോൾ മനസ്സിൽ കൊണ്ട് നടന്നപ്പോൾ.... പക്ഷെ ഇന്ന് തിരിച്ചറിയുന്നു അതൊക്കെ വെറും infatuation മാത്രമാണെന്ന്.... അല്ലെങ്കിലും ഒരാളുടെ സൗന്ദര്യമോ പണമോ സ്റ്റാറ്റസോ കണ്ടു ഉണ്ടാവുന്നതൊന്നും പ്രണയമല്ല. അത് മനസ്സിൽ നിന്നും നമ്മൾ പോലും അറിയാതെ അങ്ങനെ..... ഉണ്ടാവും.. അതിനു നമ്മൾ അയാളെ കാണണം എന്ന് പോലും ഇല്ല. അയാളുടെ ഓരോ കുറവുകളും ഒരു ചിരി പോലും നമ്മളെ വല്ലാതെ സ്വാധീനിക്കും.. ഇങ്ങൾക്കറിയോ ഓരോ രാത്രിയും ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. ങ്ങടെ മുഖം കാണാൻ മാത്രം.. ഈ നിലാവിന്റെ വെട്ടത്തിൽ പുതപ്പിനുള്ളിൽ ഇങ്ങള് ഇങ്ങനെ ചുരുണ്ടു കൂടി കിടക്കുന്നത് കാണാൻ എന്ത് രസാന്നറിയോ അറിയാതെ നോക്കി നിന്നിട്ടുണ്ട് 💗 ങ്ങൾ ഉറക്കത്തിൽ പറയുന്ന ഓരോ പിച്ചും പേയും അതിൽ പോലും എന്നോടുള്ള കെയർ ഉണ്ടെന്ന് അറിയുമ്പോൾ എന്താ പറയാ... വല്ലാത്തൊരു ഫീലിംഗ് ആണ് ഇക്കാ..🥰 ഇങ്ങളില്ലാത്ത സമയം ഇങ്ങടെ പുതപ്പിൽ എത്ര പ്രാവശ്യം ഞാൻ കിടന്നിട്ടുണ്ടെന്നറിയോ... ഇങ്ങളെ കെട്ടിപിടിച് ഉറങ്ങുന്നത് പോലെ തോന്നും.. ഇത്രയും ദിവസം ഞാൻ കാത്തിരുന്നത് നമ്മുടെ കരാറിന്റെ അന്ന് എല്ലാം തുറന്ന് പറഞ്ഞു ഇങ്ങൾക്ക് സർപ്രൈസ് നൽകാനായിരുന്നു. ചതിച്ചില്ലേ ഇക്കാ.... എന്തിനായിരുന്നു..... വയ്യ ഇക്കാ ഒരു നിമിഷം പോലും ഇങ്ങളെ പിരിഞ്ഞു....... മരിച് പോവും ഇക്കാ... 😭 💝 *I LOVE YOU IKKA* 💘 പ്ലീസ് എന്നെ വിട്ടുകൊടുക്കാതിരുന്നൂടെ.... 😭 ഹാനീ താൻ പറയുന്നത് എനിക്ക് മനസ്സിലാവും. പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ താൻ ഇല്ല.. ഇക്കാ മനസ്സിൽ തൊട്ട് പറയാമോ ഇക്ക എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന്.... പ്ലീസ് ഹാനീ നമുക്ക് ഇത് ഇവിടെ വച്ചു നിർത്താം.. 😟 താൻ കിടന്നോ നാളെ രാവിലെ നമുക്ക് തിരിക്കണം @@@@@@@@@@@@@@@@@@ ഹാനീ വാ...... ഉമ്മാ ഞങ്ങൾ പോയിട്ട് വരാം. ശരി മോനെ.. ഇക്കാന്റെ ഒപ്പം അന്ന് യാത്ര ചെയ്തപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു. പക്ഷെ ഇന്ന്... എവിടേക്കാണ് പോവുന്നത് എന്ന് വലിയ നിശ്ചയം ഒന്നുമില്ല. കൊറേ ദൂരം പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. ഇക്ക ഒന്നും മിണ്ടുന്നില്ല. എന്തിന് എന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നതും കൂടി ഇല്ല ഒരു പാർക്കിന്റെ അടുത്ത് ഇക്ക കാർ നിർത്തി.. ഹാനീ... വാ ഇവിടെ നിനക്ക് പ്രിയപ്പെട്ട ഒരാൾ കാത്തുനിൽക്കുന്നുണ്ട്. ഇവിടെ വച്ചു നമ്മുടെ കരാർ അവസാനിക്കുകയാണ്. അതാ നീ ആഗ്രഹിച്ച പോലെ നിന്റെ ആത്തിഫിനെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്. ഇക്ക...... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇക്ക കാറിലേക്ക് കയറി.. Hi.... ഹാനീ..... വാടോ.... താൻ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് അവന് പറഞ്ഞു... അമർ..... കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഞാൻ കരുതിയത് പല പെണ്ണുങ്ങളെയും പോലെ നീ തേച്ചു പോവും എന്നായിരുന്നു. നിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചതാ നിന്റെ വാക്ക് വെറും പൊള്ളാണെന്ന്. പക്ഷെ അമർ എന്നെ വിളിച്ചു സത്യം എല്ലാം പറഞ്ഞപ്പോൾ ഇനി നിന്നെ ആർക്കും വിട്ടുകൊടുക്കില്ല എന്ന് അപ്പൊ ഞാൻ തീരുമാനിച്ചത.. അതാ ഇന്നലെ അമറിനെ വിളിച്ചു തന്നെ കാണണം എന്ന് പറഞ്ഞത്. ആതിഫിക്ക.... പ്ലീസ് എന്നോട് ക്ഷമിക്കണം. ഒരിക്കലും എനിക്ക് എന്റെ ഇക്കാനെ മറക്കാനോ നിങ്ങളെ ആ സ്ഥാനത് കാണണോ സാധിക്കില്ല. ഒരിക്കൽ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. പക്ഷെ ഇന്ന് എന്റെ ഹൃദയത്തിൽ എന്റെ ഇക്ക മാത്രമേ ഉള്ളു. പ്ലീസ് എന്നെ എന്റെ ഇക്കാന്റെ ഒപ്പം ജീവിക്കാൻ അനുവദിക്കാണം. സ്നേഹിക്കുന്നവർ അല്ലേ ഒരുമിച്ച് ജീവിക്കേണ്ടത് 🙏 അത്രയും paranj ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ്.... *അങ്ങനെ അങ്ങ് പോയാലോ mrs ഹാനിം അമർ* നീ എന്താടി വിചാരിച്ചത് നിന്നോടുള്ള പ്രണയം മൂത്തു ഞാൻ നിന്നെ തേടി വന്നതാണെന്നോ. അന്ന് ഒരിക്കൽ നീ എന്റെ കയിൽ നിന്നും Miss ആയതാണ്. പക്ഷെ വിധി അല്ല നിന്റെ ആ വിഡ്ഢി ഭർത്താവ് തന്നെ നിന്നെ എന്റെ കൈകളിൽ എത്തിച്ചു. ഈ ആതിഫിന്റെ ഒരു മുഖം മാത്രമേ നിങ്ങളൊക്കെ കണ്ടിട്ടുള്ളു.. പേടിക്കേണ്ട തന്റെ ആഗ്രഹം പോലെ സ്നേഹിക്കുന്നവർ തന്നെ ഒരുമിക്കും പക്ഷെ അത് താനല്ല... അതിനു മുമ്പ് ഞാൻ തനിക്ക് ഒരാളെ പരിചയപ്പെടുത്തി തരാം.. ഈ തിരക്കഥയുടെ ഒക്കെ മാസ്റ്റർ ബ്രെയിൻ... 😎 ഹലോ മാഡം അവിടെ നിന്നാൽ മതിയോ... ഇവൾ ഒന്ന് കാണട്ടെ...... എന്റെ പുറകിൽ കടന്നു വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടിതരിച്ചു.... എന്റെ നാവ് അറിയാത്ത ആ പേര് ഉച്ചരിച്ചു... റാബിത്താ..... തുടരും........ PART : 12 ആതിഫിക്ക പറഞ്ഞത് കേട്ട് ബാക്കിലോട്ട് നോക്കിയ ഞാൻ ഞെട്ടിപ്പോയി...... അറിയാതെ എന്റെ നാവ് ആ പേര് ഉച്ചരിച്ചു... 😳 റാബിത്ത...... ഇങ്ങളോ എന്തെ ഹാനീ...... ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ലേ നീ.....😏 ചെറുപ്പം മുതൽ ആഗ്രഹിച്ചതെന്തും സ്വന്തമാക്കിയാണ് എനിക്ക് ശീലം..... അങ്ങനെ ഉള്ളപ്പോൾ ഞാൻ ഒരുപാട് കൊതിച്ച എന്റെ ഇക്കാനെ നീ അങ്ങ് കെട്ടിയാൽ ഞാൻ അത് കയ്യും കെട്ടി നോക്കി നിൽക്കണോ.... പറയെടി.... 😡 ഞങ്ങടെ ഇടയിലെ തടസ്സം നീയാണ്. അതുകൊണ്ട് എനിക്ക് അത് അവസാനിപ്പിച്ചേ മതിയാവൂ.. ഇത്താ ഇങ്ങളെ ഞാൻ എന്റെ ഇത്തന്റെ സ്ഥാനതല്ലേ കണ്ടത്. എന്നിട്ടും നിങ്ങൾ...... 😟 നിനക്കറിയോ...... നിങ്ങളുടെ കല്യാണം തീരുമാനിച്ച അന്ന് തുടങ്ങിയ കളിയാണ്. പക്ഷെ അവന് അമർ എപ്പോഴും എന്റെ മുന്നിൽ ഒരു തടസ്സമായി ഉണ്ടായിരുന്നു. നിങ്ങളുടെ ഇടയിലേക്ക് വരാന് ഒരു ചാൻസ് അന്യോഷിച്ചു നടക്കുമ്പോഴാണ് അമർ ആതിഫിന്റെ വീട് തേടി പോവുന്നതും അവനെ കുറിച്ച് അന്യോഷിക്കുന്നതും... 😠 പിന്നെ അന്ന് ഞാൻ നടത്തിയ ഒരു അന്യോഷണത്തിൽ തന്നെ നിനക്ക് ഇവനോടുള്ള ലവ് അടക്കം ചില സൂചനകൾ എനിക്ക് കിട്ടി. ഒപ്പം അമർ കല്യാണം കഴിഞ തലേന്ന് മുതൽ ഓഫീസിൽ നിന്നും വൈകിയാണ് വീട്ടിൽ പോവുന്നത് എന്ന് സ്റ്റാഫ്‌ പറഞ്ഞു... എല്ലാം കൂടി കൂട്ടിവായിച്ചപ്പോൾ എനിക്ക് എനിക്ക് ഒരു പിക്ചർ കിട്ടി. ഇനി നിങ്ങളുടെ ഇടയിലേക്ക് വരാൻ ഒരു അവസരം.....😀 അത് നീ തന്നെ ഉണ്ടാക്കിതന്നു. ഓർമയില്ലേ...... അന്ന് ഹോസ്പിറ്റലിൽ നിന്നെ കൊണ്ട് വന്നപ്പോൾ ഞാൻ ഓടിവന്നത് അവന്റെ ഭാര്യയുടെ സുഖവിവരം അന്യോഷിക്കാനാണെന്ന് കരുതിയോ. !!!!!??? ഒന്നടുത്തിരുന്നു സംസാരിച്ചപ്പോൾ അമർ തുറന്ന് പറഞ്ഞു എല്ലാം നിങ്ങൾക്കിടയിലെ കരാർ അടക്കം... പിന്നെ എല്ലാം എന്റെ പ്ലാൻ ആയിരുന്നു. 😎 എന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവ മാത്രമായിരുന്നു അവൻ നിന്റെ അമർ. 🤭 " അവന് നിന്നെ ഒരുപാട് ഇഷ്ടമാണെന്ന് അവന്റെ ഓരോ വാക്കിൽ നിന്നും എനിക്ക് മനസ്സിലായി." പക്ഷെ...🤨 *സ്നേഹിക്കുന്നവർ അല്ലേ ഒന്നിക്കേണ്ടത്.*? *.നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷമല്ലേ നമ്മൾ ആഗ്രഹിക്കേണ്ടത്*??? എന്ന എന്റെ ചോദ്യത്തിന് മുന്നിൽ കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടത് അവന് നിന്നോട് എത്രത്തോളം ഇഷ്ടമുണ്ടെന്നാണ്. ഒരു നല്ല ഫ്രണ്ട് ആയി അഭിനയിച്ചു അവന്റെ കൂടെ നിന്ന് എന്റെ പ്ലാൻ നടപ്പിലാക്കുകയായിരുന്നു. അതിനു എത്രയും വേഗം ആതിഫിനെ ഇവിടെ എത്തിക്കണമായിരുന്നു. *റാബിയ ഗ്രൂപ്പ്‌ എംഡി റഹ്മാൻ ഹാജിയുടെ മോൾക്ക്‌ അത് പുഷ്പം പോലെ നിസ്സാരം.*🤓 ഞങ്ങളുടെ പ്ലാൻ ആയിരുന്നു ഇന്ന് നിന്നെ ഇവിടെ വരുത്തുക എന്നത്. കാരണം ഓരോ നിമിഷം വൈകുന്തോറും നിങ്ങൾ പിരിയാൻ കഴിയാത്ത രീതിയിൽ അടുക്കും. അത് ചിലപ്പോൾ ഞങ്ങളുടെ പ്ലാൻ മൊത്തം തകർത്തു കളയും. പിന്നെ ഇന്ന് ഞങ്ങൾ നിന്നെ ഒന്നും ചെയ്യില്ല. നിനക്ക് അവന്റെ കൂടെ പോവാം. നാളെ അമർ തന്നെ നിന്നെ ഇവന്റെ കയിലേൽപിക്കും. നിനക്ക് ജീവിക്കാം ഞങ്ങൾ ഒന്നാവുന്നത് വരെ മാത്രം..... അത് കഴിഞ്ഞാൽ...... 😁 ഇതൊക്കെ എന്തിനാ ഞാൻ നിന്നോട് പറയുന്നത് എന്നാൽ ചെറിയ ഒരു റിവഞ്ച്.... ഞങ്ങളുടെ ലൈഫിൽ കടന്ന് വന്നതിന്..... *STOP IT.*... നീ എന്താടി കരുതിയെ.. എല്ലാം നിന്റെ സ്വപ്നം മാത്രം. നീയൊക്കെ എത്ര ശ്രമിച്ചാലും എന്റെ ഇക്കാനെ എന്നിൽ നിന്നും പിരിക്കാൻ കഴിയില്ലെടി...💞 നീ എന്ത് പറഞ്ഞാലും ഇനി അവന് വിശ്വസിക്കില്ല ഹാനീ..... 😏 അതിനുള്ള പണിയൊക്കെ ഞാൻ ചെയ്തുവച്ചിട്ടുണ്ട്.. പിന്നെ പോവുന്നതിനു മുൻപ് നിന്റെ ഇക്ക എന്നെ ഏല്പിച്ചതാ ചെറിയൊരു ഗിഫ്റ്റ്...... അവന് ഇത് നിന്റെ കയ്യിൽ തരാൻ കഴിയില്ലത്രേ..... പാവം 😏😏 അതും പറഞ്ഞു ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അവൾ എന്റെ നേരെ ആ കവർ നീട്ടി. *DEVORCE NOTICE* നിറകണ്ണുകളോടെ ഞാൻ ആ ലെറ്റെറിൽ എഴുതിയത് വായിച്ചു. 🥺 നിന്റെ ഇക്ക വരുന്നുണ്ട് സോറി ഇനി നിനക്ക് അങ്ങനെ വിളിക്കാൻ അധികാരമില്ലലോ... ഹഹഹ ഇവിടെ നടന്നതൊന്നും തത്കാലം അവന് അറിയണ്ട... ഇനി നീ പറഞ്ഞാലും അവന് വിശ്വസിക്കാൻ പോവുന്നില്ല. അപ്പൊ ALL THE BEST... ഹാനീ..... നമുക്ക് വീണ്ടും കാണണം... അവൾ പറയുന്നതൊന്നും എനിക്ക് കേൾ കുന്നുണ്ടായിരുന്നില്ല. ഇക്കാന്റെ സമ്മാനം..... 💔 ആ പേപ്പർ എന്റെ കൈകളെ ചുട്ടുപൊള്ളിക്കുന്നുണ്ട്. കണ്ണുകൾ നിറഞ്ഞ ഒന്നും കാണാൻ പറ്റുന്നില്ല. ആകെ മരവിച്ചു അവസ്ഥ..... മങ്ങിയ കാഴ്ചയിലും ഞാൻ കണ്ടു. ഇക്ക എന്റെ നേരെ ഒരു ചെറു പുഞ്ചിരിയോടെ നടന്നു വരുന്നുണ്ട്. ഓടിച്ചെന്ന് കെട്ടിപിടിച് ആ നെഞ്ചിൽ കിടന്നു കരയണം എന്നുണ്ടെനിക്ക്. പക്ഷെ ഇനി..... 😟 ഹാനീ.... പോവാം ഞാൻ ഒരു യന്ത്രം കണക്കെ ഇക്കാനെ പിന്തുടർന്നു. കാറിൽ കയറീട്ടും ഒരു അസ്വസ്ഥമാവും നിശബ്ദത ഞങ്ങളെ വലിഞ്ഞു മുറുക്കിയിരുന്നു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്ന പോലെ പെട്ടെന്നാണ് ഞങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് ഒരു വണ്ടി പാഞ്ഞു കയറിയത്. ഇക്കാ......... തുടരും........ PART : 13 ഓരോന്ന് ആലോചിക്കുമ്പോഴും മനസ്സ് അസ്വസ്ഥമാണ്. പെട്ടെന്നാണ് ഞങ്ങളുടെ കാറിന്റെ മുന്നിലേക്ക് ഒരു വണ്ടി പാഞ്ഞു കയറിയത്. ഇക്കാ....... 😱 ഇക്ക പെട്ടെന്ന് തന്നെ ബ്രേക്ക് ചവിട്ടി. റബ്ബേ ഇത്ര സ്പീഡിൽ ആണോ ഇക്ക പോയിരുന്നേ..... *മനസിന് വാഹനത്തെക്കാൾ വേഗത ഉണ്ടായതാവും ഒന്നും ഞങ്ങൾ ഇതുവരെ അറിയാതിരുന്നത്.* ഡോ താൻ ആരുടെ അടിയന്തരത്തിനു പോവാ...... 😡 സോറി സർ 😞 ഓരോന്ന് വന്നോളും മനുഷ്യനെ മെനെക്കെടുത്താൻ...... നോക്കി ഓടിക്കേടോ.... ഇക്ക ഒന്നും മിണ്ടാതെ വണ്ടിയെടുത്തു. അപ്പോഴാണ് ഞാൻ ഇക്കാന്റെ മുഖത്തേക്ക് നോക്കുന്നത്. അല്ലാഹ് ന്റെ ഇക്ക കരയുകയായിരുന്നോ.... ഇക്കാന്റെ കണ്ണുകൾ ആദ്യമായാണ് നിറഞ്ഞു കാണുന്നത്. റബ്ബേ ഞാൻ കാരണം....... എന്താ ഇതിന്റെ അർത്ഥം...... ഇക്കാന്റെ മനസ്സിൽ ഞാൻ ഇപ്പോഴും ഉണ്ടെന്നല്ലേ....🥰 ഇക്കാക്കും എന്നെ പിരിയുന്നതിൽ സങ്കടമുണ്ടെന്നല്ലേ..... 💔 അവൾ.... റബീ...... അവളുടെ ഓരോ വാക്കിലും ഞാൻ കേട്ടതാണ് എന്റെ ഇക്ക എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന്.... എന്നിട്ടും..... പാടില്ല.... ആർക്കു വേണ്ടിയായാലും എന്റെ ഇക്കാനെ വിട്ട് ഞാൻ പോവില്ല...... ഈ സ്നേഹം നഷ്ടപ്പെടുത്തിയാൽ......💘😔 @@@@@@@@@@@@@@@@@@ റബ്ബേ എനിക്കെന്താണ് പറ്റിയത്. ഇത്രയും കാലം പല വണ്ടികളും ഓടിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ട് ഇങ്ങനെ ഒരു സംഭവം ആദ്യമായാണ്.... അവൾ എന്നെ വിളിച്ചില്ലായിരുന്നെങ്കിൽ..... 😱 സ്പീഡ് കൂടിയത് പോലും അറിയാൻ കഴിയാതെ മനസ്സ് അസ്വസ്ഥമാണ്. ഇടക്ക് അവളെ നോക്കുമ്പോഴും പെണ്ണ് ഈ ലോകത്തൊന്നുമല്ല. അവളുടെ മുഖം ആകെ കരഞ്ഞു വീർത്തിട്ടുണ്ട്.... ചിലതെല്ലാം കണ്ടില്ലെന്ന് നടിച്ചേ പറ്റു.... വീട്ടിലെത്തിയപ്പോൾ ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഒന്നിനും മറുപടി പറയാൻ കഴിയുന്നില്ല. അവൾ എന്റെ പിന്നാലെ തന്നെ ഉണ്ട് മുഖം കൊടുക്കാതെ എത്ര ഒഴിഞ്ഞു മാറീട്ടും അവൾ എന്നെ തന്നെ പിന്തുടരുകയാണ്. അവൾക്ക് എന്തോ പറയാനുണ്ട്... പക്ഷെ.... ഞാൻ വേഗം റൂമിലേക്ക് കയറി.. പിന്നാലെ അവളുടെ കൊലുസിന്റെ ശബ്ദവും കേൾക്കാമായിരുന്നു.😔 ഇക്ക... ഹ്മ്മ്..... എനിക്കറിയാം ഇങ്ങടെ മനസ്സ് മുഴുവൻ ഞാനാണെന്ന് എന്നിട്ടും എന്തിനാ ഇക്കാ... അവൻ... നല്ലവനല്ല... ഹബിത്തയും കൂടി...... നമ്മളെ ചതിക്കാ... ഹാനീ... അതൊക്കെ തന്റെ തോന്നലാണ്.... അവൻ തന്നെ എത്ര സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ നേരിട്ട് അറിഞ്ഞതാണ്. ഇങ്ങൾ പാവാ ഇക്ക എല്ലാരേം സ്നേഹിക്കണേ അറിയൂ.. ആരുടെയും മനസ്സിന്റെ ചതി മനസ്സിലാക്കാൻ ഇങ്ങൾക്ക് കഴിയില്ല.. ഇക്കാക്ക് എന്റെ മുഖത്തു നോക്കി പറയാൻ പറ്റുമോ ഈ മനസ്സിൽ ഈ ഹാനി ഇല്ല എന്ന്... എന്നാൽ ഞാൻ പൊയ്ക്കോളാ.... അതോ..... എന്നെ വിശ്വാസമില്ലേ...... ഹാനീ.. താൻ എന്താ ഇങ്ങനെയൊക്കെ പറയുന്നേ.. തന്റെ സന്തോഷമല്ലേ എനിക്ക് കാണേണ്ടത്... അതിനല്ലേ നമ്മളിത്രയും കഷ്ടപ്പെട്ടത്.... ഇക്ക... ഇങ്ങള് പറ ഇപ്പോഴും ഈ മനസ്സിൽ ഞാൻ ഇല്ലേ... അത്.... വേണ്ട..... എന്നെ പറഞ്ഞു വിടാതിരുന്നൂടെ... ഈ വീട്ടിലെ വേലക്കാരിയെങ്കിലുമായിട്ട്..... വയ്യാഞ്ഞിട്ടാ ഇക്ക.. നിങ്ങളില്ലാതെ ഈ ഹാനി ഇല്ല... ജീവിതകാലം മുഴുവൻ ഇങ്ങടെ ഭാര്യയായിട്ട് ജീവിച്ചാൽ മതി. മറ്റൊന്നും വേണ്ട... ഈ വീടിന്റെ ഏതെങ്കിലും മൂലയിൽ.. എന്നും ഇങ്ങളെ കണ്ടോണ്ടിരികാലോ ഇങ്ങൾ എന്നെ ത്വലാഖ് ചെല്ലുന്ന നിമിഷം ഈ ഹാനി ഈ ലോകത്തോട് വിടപറയും. ശരിയാണ്... വിവാഹത്തിന് മുൻപ് ഞാൻ ഒരാളെ സ്നേഹിച്ചു. എന്നാൽ ഇങ്ങടെ ഭാര്യയായി മനസ്സിൽ തീരുമാനമെടുത്തത് മുതൽ ഈ നിമിഷം വരെ ഈ മനസ്സിൽ വേറെ ഒരാൾ ഇല്ല. മരിക്കുകയാണെങ്കിൽ അത് ആമറിന്റെ ഭാര്യയായി.... മാത്രം ഹാനീ..... ഇക്കയെന്നെ പെട്ടെന്ന് ആ നെഞ്ചോട് ചേർത്തു. ഇക്കയുടെ കരങ്ങൾ എന്റെ അധരങ്ങളെ പൊതിഞ്ഞിരുന്നു. അങ്ങനെ ഒന്നും പറയല്ലേ മോളേ... ഒരു നിമിഷം.... ഇക്കയെന്നെ തള്ളിമാറ്റി... ഹാനീ... നമുക്ക് നാളെ സംസാരിക്കാം. ഇക്കയുടെ കരങ്ങളിൽ എന്തോ കീഴടക്കിയ സന്തോഷമായിരുന്നു.ഓരോന്ന് ഓർത്തു അറിയാതെ ഉറങ്ങിപ്പോയി. രാവിലെ എണീറ്റു നോക്കുമ്പോൾ ഇക്ക പോയിരുന്നു. ഇന്നലത്തെ ഓരോന്ന് ആലോചിച്ചപ്പോൾ അറിയാതെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. പക്ഷെ.... അവർ അതിഫും.... റാബിത്തതായും... അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണ്. എന്തോ ഇക്കാനെ കാണാൻ മനസ്സ് കൊതിക്കുന്ന പോലെ... ഒന്ന് വിളിച്ചു നോക്കിയാലോ... വേണ്ട... പെട്ടെന്നായിരുന്നു എന്റെ ഫോൺ ബെല്ലടിച്ചത്... ഇക്ക 😍 ഹലോ ഇക്ക.... Hi ഹാനീ..... ആത്തിഫ്... നീ... കൊതിച്ചതൊന്നും ഈ ആത്തിഫ് വിട്ടുകളഞ്ഞിട്ടില്ല. അവൻ ഇന്ന് വന്നിരുന്നു. അവന് നീയില്ലാതെ പറ്റില്ലത്രേ.. റാബിത്ത.... അതേടി ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കാൻ ഏതറ്റം വരെ പോവാനും എനിക്ക് ഒരു മടിയില്ല. ഞങ്ങളുടെ ലക്ഷ്യം അവനല്ല നീയാണ്. നിനക്ക് അവന്റെ ജീവൻ പ്രധാനമെങ്കിൽ വരണം നീ ഒറ്റക്ക്... സ്നേഹിക്കുന്നവർക്ക് വേണ്ടി ചില വിട്ടുകൊടുക്കലുകളും വേണ്ടി വരും അല്ലേ ഹാനീ...... തുടരും...... FINAL PART PART : 14 സ്നേഹം ചില വിട്ടുകൊടുക്കലുകൾ കൂടിയാണ് ഹാനീ.. അല്ലാഹ് ഞാൻ കാരണം എന്റിക്ക..... ഇല്ല. ഒന്നും സംഭവിക്കാൻ പാടില്ല. പറ ഞാൻ എന്താണ് ചെയ്യേണ്ടത്. ?? ഞങ്ങൾക്കിടയിലെ ഏക തടസ്സം നീയാണ്. സോ അരമണിക്കൂറിനുള്ളിൽ നീ വരണം. ഒറ്റക്ക് ഇന്നലെ നമ്മൾ മീറ്റ് ചെയ്ത അതെ സ്ഥലത്ത്.... OK.. നീ വരും......😎 അവനത് പറഞ്ഞപ്പോഴേക്കും ഫോൺ എന്റെ കൈകളിൽ നിന്നും ഉതിർന്ന് വീണിരുന്നു. റബ്ബേ ഒരു ദിവസമാണെങ്കിലും ഒരുപാട് കിനാവ് നെയ്തു കൂട്ടിയിരുന്നു. എന്നിട്ടും... 🥺 ഈ നശിച്ചവൾ എന്നും ഇക്കക്കൊരു ഭാരമായിരിക്കും. എന്റിക്ക സന്തോഷത്തോടെ ജീവിക്കണം. പോയെ പറ്റൂ.😔 @@@@@@@@@@@@@ അവർ കാത്തിരിക്കുകയായിരുന്നു.അവന്റെ മുഖത്തെ വന്യമായ ആ ചിരി... 🤨 റബ്ബേ ഇവനെയാണല്ലോ കൊറേ കാലം മനസ്സിൽ കൊണ്ട് നടന്നത്. ഇവന് വേണ്ടി ഞാൻ എന്റെ ഇക്കാനെ പോലും... പുച്ഛം തോന്നുന്നു... 😏 ആത്തിഫ്..... എവിടെയാ എന്റെ ഇക്ക... 😧 ഇക്കാക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒറ്റൊന്നിനേയും ഞാൻ വെറുതെ വിടില്ല. എന്ത് ധൈര്യത്തിലാണ് ഞാൻ അവന്റെ കോളറിൽ പിടിച്ചതെന്നറിയില്ല. പക്ഷെ ഓരോ നിമിഷവും ഞാൻ തിരിച്ചറിയുകയായിരുന്നു ഞാൻ എന്റിക്കാനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്.🥰 ഹാനീ... വെയിറ്റ്...🤫 ഹാനീ... വാ.... " തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. അത് കഴിഞ്ഞ് തനിക്ക് തീരുമാനിക്കാം എന്റെ തീരുമാനം തെറ്റാണോ അതോ ശരിയാണോ എന്ന്..." ഞാൻ തന്നോട് കാത്തിരിക്കാൻ പറഞ്ഞതോർമ്മയുണ്ടോ....😊 ഹ്മ്മ്..... അന്ന് താൻ വന്നു എന്നെ പ്രൊപ്പോസ് ചെയ്ത നിമിഷം എനിക്ക് ആകെ അത്ഭുതമായിരുന്നു. കാരണം തന്നെയും എന്റെ അനിയത്തി ആയി മാത്രെമേ ഞാൻ കണ്ടിട്ടുണ്ടായിരുന്നുള്ളു. തന്റെ അത്രയും ദിവസത്തെ പെരുമാറ്റത്തിൽ ചെറിയ മിസ്റ്റേക് മണത്തെങ്കിലും അങ്ങനെ ഒരിഷ്ടം തനിക്ക് എന്നോടുണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.😳 താൻ എന്നോട് പറഞ്ഞ ഇഷ്ടം തന്റെ പ്രായത്തിന്റെ പക്വത ഇല്ലായ്‌മ ആയി മാത്രമേ ഞാൻ കണ്ടുള്ളു.😍 ഞാൻ പെട്ടെന്ന് തിരിച്ചു പോയത് തന്നെ കുറച്ചു കാലം കാണാതിരിക്കുമ്പോൾ തന്റെ ഇഷ്ടമെല്ലാം താനേ ഇല്ലാതാവുമെന്ന് കരുതി. 💖 *കണ്മുന്നിൽ നിന്നും മായുന്ന വരെ അത്രയല്ലേ ഉള്ളു നമ്മുടെ ബന്ധങ്ങളൊക്ക......*💓 പക്ഷെ താനിപ്ലോഴും എന്റെ ഒരു വാക്കിൽ വിശ്വസിച്ചു കാത്തിരിക്കുകയായിരുന്നെന്ന് അമർ എനിക്ക് വിളിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.💔 " എന്തോ ഒരു വല്ലായ്മയായിരുന്നു എനിക്ക്. എനിക്ക് വേണ്ടി എന്റെ വാക്കിന്റെ പുറത്തു താൻ തന്റെ ജീവിതം ഇല്ലാതാക്കുകയാണ് എന്നറിഞ്ഞപ്പോൾ......." ☺ "പക്ഷെ ഞങ്ങൾക്കുറപ്പായിരുന്നു ഹാനീ..... താൻ അമറിന്റെ സ്നേഹം തിരിച്ചറിയുമെന്ന്. "☺ ഹബിത്ത... 😳 ഈ മഹറിനൊരു പ്രത്യേക പവർ ഉണ്ട്. നമ്മൾ എത്ര നിഷേധിച്ചാലും നമ്മുടെ കഴുത്തിൽ മഹർ ചാർത്തിയവന്റെ സ്നേഹം ഒരിക്കൽ നമ്മൾ തിരിച്ചറിയുക തന്നെ ചെയ്യും. കാരണം എന്താന്നറിയോ.... അത് പടച്ചവൻ കൂടി ചേർത്തതാണ് അവന്റെ കിതാബിൽ നിന്റെ പേരിനൊപ്പം ചേർത്തു വച്ചത് അത് അമറിക്കാന്റെ പേരാ... അത് താൻ തിരിച്ചറിയാൻ ഞങ്ങൾ ഒരു കരണക്കാരായി എന്ന് മാത്രം. ന്റെ ഹാനീ തനിക്കറിയോ.... നഷ്ടപ്പെടുമ്പോഴാണ് ചിലതിന്റെ ഒക്കെ വാല്യൂ നമ്മൾ തിരിച്ചറിയുന്നത്. അങ്ങനെ ചെറിയൊരു ടെക്‌നിക് ഉപയോഗിച്ചു തന്റെ ഉള്ളിലെ സ്നേഹം ഞങ്ങൾ അങ്ങട്ട് പുറത്തെടുത്തു. ഇത്രയൊക്കെ അല്ലേ എന്റെ അനിയത്തി കുട്ടിക്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റു.😘 അപ്പൊ ഹബിത്ത...... ഇങ്ങൾക്ക് ഇക്കാനെ ഇഷ്ടല്ലേ.... 🤔 അതോണ്ടല്ലേ മോളേ ഞാനും ഈ കളിക്ക് കൂട്ട് നിന്നത്. യ്യ് കൊറച്ചു ദിവസണെങ്കിലും പൂയി വാരിയിട്ടത് എന്റെ കഞ്ഞിയിലാ.. 😊 തെളിച്ചു പറഞ്ഞാൽ... *എനിക്കും ഇഷ്ടായിരുന്നു പക്ഷെ അന്റെ അമർ ഇക്കാനെ അല്ല... എന്റെ ആതിഫിക്കാനെ...* അതോണ്ടല്ലേ അമറിനെ വേഗം അന്റെ തലയിൽ കെട്ടി വച്ചത് 😊 അല്ലാതെ അനിയത്തിയോടുള്ള സ്നേഹം കൊണ്ടാണെന്നു കരുതിയോ.....😜 ഇങ്ങൾ എന്താ ഈ പറയുന്നേ എനിക്ക് ആകെ തല പെരുകുന്നു... ന്നട്ട് ന്റെ ഇക്കയെവിടെ...?? ന്റെ പൊന്ന് ഹാനീ.... ഞാനും അന്റെ ഹബിക്കയും ഈ ആതിഫിക്കയും ചെറുപ്പം മുതലേ ഫ്രണ്ട്‌സ് ആണ്. 👨‍👩‍👧‍👦 എന്ത്... 😀 ഹ്മ്മ് ഞാൻ നിങ്ങളുടെ അവിടേക്ക് താമസം മാറും മുൻപ് ഞങ്ങൾ അയൽക്കാരായിരുന്നു. ഫ്രണ്ട്‌സും. അങ്ങനെയാണ് കോളേജിൽ വച്ചു ഇവളെ ഇഷ്ടപ്പെടുന്നത്. പിന്നെ എനിക്ക് ആർമിയിൽ ജോലി കിട്ടി അങ്ങോട്ട് മാറി. തന്നോട് ഞാൻ കാത്തിരിക്കാൻ പറഞ്ഞത് എന്റെ അമറിന് വേണ്ടിയായിരുന്നു.അത് എനിക്ക് ഉറപ്പുണ്ടായത് കൊണ്ടാണ്... എന്നേക്കാൾ തന്നെ സ്നേഹിക്കാൻ കഴിയുക അവന് കഴിയും എന്ന് 😚 പക്ഷെ താൻ എന്നെ സ്നേഹിച്ചിരുന്നു എന്നത് അവനും അറിയില്ല എന്നതായിരുന്നു സത്യം. അന്ന് താൻ സ്നേഹിച്ച ആർമി ഓഫീസർ ഞാൻ ആണെന്ന് അവൻ അറിയുന്നത് അന്ന് ഹോസ്പിറ്റലിൽ വച്ചു എല്ലാ കഥകളും ഇവളോട് പറഞ്ഞപ്പോഴായിരുന്നു. അവൻ അന്ന് രാത്രി തന്നെ എനിക്ക് വിളിച്ചു ഒരുപാട് സംസാരിച്ചു. അവൻ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അവന്റെ ഓരോ വാക്കിലും വ്യക്തമായിരുന്നു. പിന്നെ ഞങ്ങളുടെ ലക്ഷ്യം നിങ്ങളെ ഒരുമിപ്പികളായിരുന്നു. അതിനാണ് ഇവൾ നിങ്ങളുടെ ഇടയിലേക്ക് വന്നതും അവൻ തന്നിൽ നിന്നും കുറച് അകലം പാലിച്ചതും.... അപ്പൊ ഈ നാടകം ഒക്കെ ഇക്ക അറിഞ്ഞതായിരുന്നോ. 😳 എല്ലാം എന്ന് പറയാനാവില്ല. പിന്നെ തന്റെ സങ്കടം കണ്ട് പല പ്രാവശ്യം അവൻ തന്നെ എല്ലാം അറിയിക്കാൻ വന്നതാണ്. അപ്പൊ ഞങ്ങൾ കഷ്ടപ്പെട്ടതൊക്കെ ചിലപ്പോൾ വേരുതെയാവും. അതാ അവനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു തന്നിൽ നിന്നും അകറ്റിയത്. പിന്നെ ഇതൊക്കെ ഞങ്ങൾ തന്നെ തന്നെ അറിയിക്കണമെന്ന് അവന് നിർബന്ധമായിരുന്നു. പക്ഷെ ഞങ്ങൾ കളിച്ച ഈ കളിയും അവനറിയില്ലാട്ടോ. ഇത് ഇവളുടെ വക.... അവളുടെ ഇക്കാക്ക് ഇത്രേം പണി കൊടുത്ത തനിക്ക് ചെറിയൊരു ഷോക്ക് ട്രീറ്റ്‌മെന്റ്. പിന്നെ ഇതൊന്നും ഞങ്ങളുടെ കഴിവല്ലട്ടോ. നിങ്ങൾ രണ്ട്പേരും പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട്. അത് നിങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ ചെറിയൊരു ശ്രമം.... അത്ര മാത്രം... അപ്പൊ ഡിവോഴ്സ് നോട്ടീസ്..... അത് താൻ തുറന്ന് നോക്കിയോ.... ഇല്ല.. എങ്കിൽ ഈ നാടകം അപ്പോഴേ പൊളിഞ്ഞേനെ. 😀 അത് നിങ്ങൾക്ക് രണ്ട്പേർക്കും ഒരു ചെറിയ ഗിഫ്റ്റ് ഇത്രേം പണി തന്നതല്ലേ. പിന്നെ താൻ കുഞ്ഞോളോട് പറഞ്ഞിരുന്നില്ലേ തനിക്ക് യാത്ര പോവാൻ ഒരുപാട് ഇഷ്ടമാണെന്ന്. അപ്പൊ എന്റെ അനിയത്തി കുട്ടിക്ക് ഞങ്ങടെ വക 🏍🏍 കുളുമാണാലിക്ക് ഒരു ഹണിമൂൺ ട്രിപ്പ്‌ അതും ബുള്ളറ്റിൽ....🏍 ന്നട്ട് ഇക്ക എവിടെ..... അവർ രണ്ട് പേരും നിന്ന് ചിരിക്കുന്നു... @@@@@@@@@@@@@@@@ പടച്ചോനെ.... എന്നെ കാത്തോണേ അവൾ എല്ലാ സത്യവും അറിഞ്ഞിട്ടുണ്ടാവും. എന്താണ് സംഭവിക്കുക എന്ന് ഒരു പിടിയും ഇല്ല. പുറത്ത് ആതിഫിന്റെ ആർമി ജീപ്പിന്റെ സൗണ്ട് കേട്ടപ്പോഴേ നെഞ്ച് പടാപടാന്ന് ഇടിക്കുകയാണ്. ഇക്കാ.... ഇക്ക.... 😡 വീട്ടിൽ ആരെയും കണ്ടില്ല. എല്ലാ ലൈറ്റും off ആയിരുന്നു. പെട്ടെന്നാണ് ഒരു കൈ എന്റെ കണ്ണുകളെ മറച്ചത്. ഒരിക്കൽ മാത്രമേ ആ നെഞ്ചിൽ തല ചായ്ച്ചതെങ്കിലും ആ സാനിധ്യം ഈ ശരീരത്തിൽ റൂഹുള്ളിടത്തോളം അറിയാൻ കഴിയുമായിരുന്നു. ഇക്ക പതിയെ എന്നെ ഉയർത്തി ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് പോയി 💘 ഞാൻ ആ കഴുത്തിലൂടെ കൈകൾ കോർത്തു പിടിച്ചു 💏 ഇക്കാനെ കെട്ടിപിടിച് ആ നെഞ്ചോട് ചേർന്ന് കിടന്നു. ഇക്കയെന്നെ പതിയെ താഴെ നിർത്തി. ഹാനോ..... 😍 ഹ്മ്മ്. കണ്ണടക്ക്.... ഞാൻ പതിയെ എന്റെ കണ്ണുകൾ അടച്ചു. ഇനി തുറക്ക്.... എനിക്ക് സന്തോഷം സഹിക്കാനായില്ല. അന്ന് ഇക്കാന്റെ മുൻപിൽ ഞാൻ അഴിച്ചു വച്ച എന്റെ മഹർ ഇക്കയെന്റെ കഴുത്തിൽ ഇട്ട് തന്നു. പതിയെ ഇക്കാന്റെ ചുണ്ടുകളെ എന്റെ മൂര്ധാവിനോട് ചേർത്തു. ഞാൻ പതിയെ ആ കരങ്ങൾക്കുള്ളിൽ ഒരു കൊച്ചു കുട്ടിയെ പോലെ ആ നെഞ്ചിലേക്ക് ചാഞ്ഞു. 👫 അവിടെ തുടങ്ങുകയായിരുന്നു. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കൊറേ സ്നേഹവും ഇടകലർന്ന ഞങ്ങളുടെ ജീവിത യാത്ര...... 👫 👫 അവസാനിച്ചു Hi ഫ്രണ്ട്‌സ്, First night എന്ന സ്റ്റോറിക്ക് സപ്പോർട്ട് നൽകിയ എല്ലാ വായനക്കാർക്കും നന്ദി.സ്റ്റോറി ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കണേ. എങ്കിലേ പിഴവുകൾ പരിഹരിച്ചു മറ്റൊരു നല്ല സ്റ്റോറിയുമായി നിങ്ങളുടെ മുന്നിൽ വരാൻ കഴിയൂ ആഷിഖ് മുഹമ്മദ്‌
57.3k views
3 days ago
ShareChat - Best & Only Indian Social Network - Download Now
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post