📙 നോവൽ
#📙 നോവൽ 💝💝കലിപ്പന്റെ കാ‍ന്താരി💝💝 💝💝Sumayya Sumi💝💝 Part - 33 💕💕💕💕💕💕💕💕💕💕💕💕💕💕 ആസാദ് എന്നോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ അതിന് കൊടുത്ത മറുപടി കേട്ടു മിച്ചുവും എന്റെ ചങ്കുകളും അടക്കമുള്ള കോളേജ് ആകെ ഞെട്ടി ഇരിക്കയായിരുന്നു....... ✌️✌️✌️✌️✌️ അത്രക്ക് പവർ ആയിരുന്നു ആ മറുപടിക്ക്....... "പുന്നാര മോനെ ആസാദേ..... നിന്നെ ഞാൻ കുറച്ചായി വീക്ഷിക്കുന്നു...... നീ ഏത് നേരവും എന്റെ പെണ്ണിനെ നോക്കി നടക്കുന്നത്...... ഈ നിൽക്കുന്ന ആയിഷ മെഹക് സൈൻ ഈ ആഷിൽ സമീനിന്റെ പെണ്ണാ...... അവൾക് നേരെ നിന്റെ കണ്ണ് നീ വെച്ചിട്ടുണ്ടെങ്കിൽ..... പൊന്നു മോനെ ആസാദേ അത് മാറ്റി വെച്ചേക്ക്...... കാരണം ആഷിലിന്റെ പെണ്ണിനെ മോഹിക്കാനൊന്നും നീ വളർന്നിട്ടില്ല..... നീ മാത്രമല്ല ആരും.... !!!!" "ആഷിൽ..!!!... എന്താ നീ പറഞ്ഞെ???? 😧ഇവൾ!!!!നോ........ ആഷിൽ....... ഇത് ആസാദിന്റെ പെണ്ണാ...... നിനക്കവൾ വെറും മോഹം മാത്രമായിരിക്കും...... "ആസാദ് ആണ് "ആർക്കായിരിക്കും അവൾ വെറും മോഹമെന്നു കാത്തിരുന്നു കാണാം..... !!!!ആഷിൽ അവളെയും കൊണ്ടേ പോകൂ..... " "കാണാം..... "ഇശാൽ റഹ്മാൻ ആണ്..... "കാണണം.... !!!!😎😎😎" ഇത്രേം പറഞ്ഞപ്പോ കത്തുന്ന കണ്ണുകളുമായി ആസാദും അവന്റെ ടീമും അവിടുന്ന് പോയി..... ഞാൻ മിച്ചൂനെ ഒന്ന് പാളി നോക്കിയപ്പോ പെണ്ണ് ഇന്ന മിഴിച്ചു നോക്കാ..... 😍😍😍 ഞാൻ ഇന്റെ ചങ്കുകളെ നോക്കിയപ്പോ ഇന്ന വല്ല അത്ഭുത ജീവിയേയും കണ്ട മട്ടിൽ നോക്കാ.. 😂😂😂😂✌️✌️✌️✌️ എന്തായാലും ഷോക്കടിച്ചു നിൽക്കല്ലേ..... ഒരു ഷോക്ക് കൂടെ കൊടുക്കാമെന്നു കരുതി ഞാൻ കോളേജിന്റെ നടുവിലേക്ക് നീങ്ങി..... അവിടെ നിന്നും " I LUV U MICHOOOOOO.......😍😍😍😍 "എന്ന് കൂവി...... ########################### ആഷി പറഞ്ഞ കാര്യം കേട്ടു എന്റെ കാറ്റ് പോയെന്നാ തോന്നുന്നേ !!!!!!അവന്റെ പെണ്ണോ????? അപ്പൊ ആഷിക്ക് എന്നെ സത്യത്തിൽ ഇഷ്ടാണോ???? വേണ്ട മിച്ചൂ...... ആഷിയെ ഒരിക്കലും മറ്റൊരു കണ്ണ് കൊണ്ട് കാണാൻ ശ്രമിക്കേണ്ട...... അവൻ നിന്റെ ഇക്കാക്ക ആണ്....... അത്ര മാത്രം ബന്ധമേ ഞങ്ങൾ തമ്മിലൊള്ളൂ...... അതിലേറെ വലിയ ബന്ധം ആഷിയുടെ മനസ്സിൽ ഉണ്ടെങ്കിൽ അത് എങ്ങനെ യെങ്കിലും ഒഴിവാക്കിപ്പിക്കണം....... ഞാൻ പാക്കാരനെ നോക്കിയപ്പോ അവനും എന്നെ പോലെ കിളി പോയി ഇരിക്കാ..... ആഷി പെട്ടന്ന് ഗ്രൗണ്ട് ന്റെ നടുവിലേക്ക് നീങ്ങി പിന്നെ ആഷി പറഞ്ഞത് കേട്ടതും ഞാൻ ഇടി വെട്ടിയവൻ അടി കിട്ടിയ അവസ്ഥ ആയിരുന്നു..... റബ്ബേ...... ആഷി പറഞ്ഞത്..... അത് കേട്ടതും ഞാൻ ആകെ തരിച്ചു നിന്ന് പോയി..... പെട്ടന്ന് ആഷി എന്റെ അടുത്തേക്ക് വന്നു..... എന്നോടായി പറഞ്ഞു..... "ഒത്തിരി ഇഷ്ടാ മിച്ചൂ നിന്നെ ......😍😍 എങ്ങനെ പറയണം എന്നറിയില്ലായിരുന്നു......😍😍 നീ എങ്ങനെ പ്രതികരിക്കും എന്ന പേടിയും ഉണ്ടായിരുന്നു.......... 😍😍നിന്നെ കുറിച് ഞാൻ ഒരുപാട് മാനസ്സിലാക്കി...... 😍😍നിന്റെ മെഹ്‌റൂനെ കുറിച്ചും എല്ലാം.....😍😍 നിന്നെ ഓരോ നേരം കാണുമ്പോഴും ഇഷ്ടം കൂടി കൂടി വന്നു കൊണ്ടിരുന്നു..... 😍😍 നിന്നെ ഇനി ആർക്കും വിട്ടു കൊടിക്കില്ല...... 😍😍അഷ്‌ഫാന് നിന്നെ പെണ്ണ് കാണാൻ വന്നതാണെന്ന് അറിഞ്ഞപ്പോ സത്യത്തിൽ ഞാൻ ആകെ തളർന്നു.... 😞😞നീ അതിൽ നിന്നും പിന്മാറും എന്ന പ്രതീക്ഷ മാത്രമാണ് എനിക്കുള്ളത്.......😊😊. റിയലി ലോവ് യു മിച്ചൂ...... !!!!!!😍😍😍!എത്ര മാത്രം ഇഷ്ടമാണെന്ന് ഒന്നും അറിയൂല......😍😍😍 ഒത്തിരി ഇഷ്ടാ..... 😍😍😍😍😍 " നോ.... ആഷീ..... നിന്റെ ഇഷ്ടം നീ കുഴിച്ചു മൂടണം എന്നൊക്കെ പറയണം എന്നുണ്ട്.... ബട്ട്‌ പറ്റുന്നില്ല..... എന്തോ...... തലക്ക് അടി കിട്ടിയ അവസ്ഥ ആയിരുന്നു..... "ആഷി..... ഞാൻ ഒരിക്കലും ഇതിൽ ഇന്ട്രെസ്റ്റഡ് അല്ല...... നീ എനിക്ക് ഒരു ഇക്കാക്ക മാത്രമാണ്...... എന്റെ നല്ലൊരു ഇക്കാക്ക ആയി മാത്രേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ...... ഇനി കാണുകയും ഒള്ളൂ.....അതിനപ്പുറം ഒന്നുമില്ല...... !!!" എന്നും പറഞ്ഞു ഞാൻ അവിടുന്ന് പൊന്നു.... എന്തോ..... ആഷിയെ എനിക്കും ഇഷ്ടാ...... ബട്ട്‌ ഒരിക്കലും അത് പ്രേമത്തിലേക്ക് വഴി ഒരുക്കാൻ ഞാൻ അനുവദിക്കില്ല...... 😞പ്രേമം...... ആ വാക്ക് കേൾക്കുന്നതെ എനിക്ക് വെറുപ്പാ..... പെട്ടന്ന് 5 മൊഞ്ചത്തി മാർ എന്റെ മുന്നിലായി വന്നു നിന്ന്.... "ഇതിലാരാ മെഹക്?????? "അതിലെ നമ്പർ വൺ മൊഞ്ചത്തി ആണ് "ഞാനാ.... 😊😊😊ന്തേ???? " "അപ്പൊ നീയാണല്ലേ മെഹക്..... എന്റെ കഞ്ഞീൽ പാറ്റ ഇടാൻ വന്നവൾ 😏😏😏ന്തായാലും ആരും നോക്കി പോകുന്ന ഒരു അസ്സൽ ചിരക്ക് തന്നെ..... "അതേ മൊഞ്ചത്തി ആണ് "ചിരക്ക് നിന്റെ മറ്റവൻ.......ബൈ ദി വേ..... താൻ ആരാ....????? " "ഞാൻ ഷംന...... ആഷിയുടെ മുറപ്പെണ്ണ്...... !!!!!😎😎" "ഓ.... അപ്പടി...... ജാഡ കണ്ടാ പറയില്ല..... !!!!!ന്തായാലും നന്നായി വരട്ടെ...... !!!!"എന്നും പറഞ്ഞു അവളെ പുച്ഛിച്ചു ഞാൻ അവിടുന്ന് പോവാൻ നിന്നതും അവൾ എനിക്ക് മുന്നിൽ കൈ വെച്ച്..... "അങ്ങനെ അങ്ങ് പോയാലോ മോളെ..... !!!മ്മൾ നിന്നെ ഒന്ന് വിശദമായി പരിചയപ്പെടട്ടെന്നെ..... !!!!"ഷംന ആണ് "ഓ.... അതിനെന്താ!!!പരിചയപ്പെടാലോ !!!!!ഞാൻ ആയിഷ മെഹക് സൈൻ..... മിച്ചു..... ഷെസാ..... മൈസ എന്നൊക്കെ അറിയപ്പെടും.... പിന്നെ ഫസ്റ്റ് ഇയർ ആണ്...... വയസ്സ് 17...... നാട് മലപ്പുറം...... പിന്നെ വീട്ടിൽ ഉമ്മ ഉപ്പ 2 കാക്കമാർ.... ഒരു ഇത്താത്ത..... ഒരു അനിയത്തി ഒരു അനിയൻ പിന്നെ കാക്കാന്റെ ഭാര്യയും...... പിന്നെ ഇത്താത്താന്റെ ഭർത്താവ് ജാബിർ ശാസ്..... മക്കൾ രണ്ട്...... ഇരട്ടകളാ......ഒന്ന്...... "എന്ന് പറഞ്ഞതും ഷംന എന്റെ വായ പൊത്തി...... 😂😂😂😂അയ്യേ ഈ ഭൂതം പേടിച്ചെന്നാ തോന്നുന്നേ.... "നിർത്തടി..... ഓൾടെ ഒരു ഒലക്കമ്മേലെ പരിചയപ്പെടുത്തൽ..... ഞാൻ ഇപ്പൊ നിന്റെ വായ പൊത്തിയിട്ടില്ലേൽ നീ നിന്റെ മരിച്ചു പോയ ഉപ്പൂപ്പാന്റെ ഉപ്പാന വരെ പരിചയപ്പെടുത്തുമല്ലോ !!!!!😡😡"ഷംന ആണ് "അതെന്ത് വാർത്താനാ ഷംനാ....???? നീ അല്ലെ പറഞ്ഞെ വിശദമായി പരിചയപ്പെടണം എന്ന്..... !!!!!" "ഡീ...... "എന്ന് പറഞ്ഞു അവൾ എന്നെ തല്ലാനായി കൈ പൊക്കിയതും ആമി ആ കൈ പിടിച്ചു തിരിച്ചു..... "ആ.... വിടെടി...... "ഷംന ആണ് "പൊന്നു മോളെ ഷംനാ...... നീ ആരോ ആയിക്കോ !!!!!പക്ഷെ ഇവളുടെ നേരെ കൈ ഉയർത്തിയാ പിന്നെ നിനക്ക് ആ കൈ ഉണ്ടാവില്ല...... 😏😏😏"ആമി ആണ് "അതേ..... ഇവളുടെ ചെരുപ്പ് കഴുകാനുള്ള യോഗ്യത പോലും നിനക്കില്ല..... 😏😏😏"അച്ചു ആണ് "പിന്നെ ഇവൾക്ക് എതിരെ കളിക്കാൻ നിന്നാ നീ വന്ന പോലെ തിരിച്ചു പോവില്ല...... 😏😏😏😏"നൂറു ആണ് "ഇങ്ങോട്ട് നന്നായി പെരുമാറിയാ അങ്ങോട്ടും അതുപോലെ..... ഇങ്ങോട്ട് വടക്കായാ അങ്ങോട്ട് അതുക്കും മേലെ..... !!!😏😏😏"സെബ ആണ് ഇതൊക്കെ മ്മടെ ചങ്കുകൾ ഷംനക്ക് കൊടുത്ത കമന്റ്‌ ആണ്..... ഞാൻ രണ്ട് കയ്യും കെട്ടി ഊരയും ചെരിച്ചു ഷംനയെ നോക്കി പുച്ഛിച്ചു...... ഞാൻ അവളുടെ കൂടെ ഉള്ള മൊഞ്ചത്തി മാരെ നോക്കിയതും അവർ എന്നെ നോക്കി പുഞ്ചിരിച്ചു...... 😊😊😊 പെട്ടന്ന് ഷംന അങ്ങോട്ട് തിരിഞ്ഞതും അവരുടെ മുഖ ഭാവം മാറി...... അവർ 4 ഉം ഇന്ന നോക്കി പുച്ഛിച്ചു ചിരിച്ചു..... അപ്പൊ ഷംനയെ പേടിച്ചാണ് അവർ ഇങ്ങനെ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി....... "എന്നാ പിന്നെ ഞങ്ങളങ്ങോട്ട്..... !!!!"എന്നും പറഞ്ഞു ഞാൻ ഷംനയെ നോക്കിയതും അവൾ വേഗം മുഖം കോട്ടി...... ഹരേ വാ.... ന്താ ചന്ദം 😍😍😍😍 പെട്ടന്ന് ഞാൻ മുന്നോട്ട് നടന്നതും "ട്ടേ..... "എന്ന ഒരു ശബ്ദം മുഴങ്ങി...... ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ആമി ഷംനയുടെ മുഖത്തു ഫേഷ്യൽ ചെയ്തതാ....... ഹാ ഹാ..... വെളുത്ത മുഖത്തു ബ്ലഷ് ഇട്ട പോലെ ചുവന്നിട്ടുണ്ട്..... 😍😍😍😍 "ഡീ..... 😡😡😡😡നീ എന്നെ തല്ലി അല്ലെ..... !!!"എന്നും പറഞ്ഞു ഷംന ആമിക്ക് നേരെ കൈ പൊക്കിയതും നൂറു ആ കൈ പിടിച്ചു ഞെരിച്ചു...... അച്ചു അവളുടെ മറ്റേ കവിളിലും ഫേഷ്യൽ ചെയ്ത് കൊടുത്തു...... 😂😂😂😂ഹാ ഹാ....എന്ത് രസം !!!!!😍😍😍😘✌️✌️✌️✌️ "അള്ളോഹ്..... ഇഞ്ഞി ഞാനേ ബാക്കി ഒള്ളൂ...... "സെബ ന്റെ രോദനം കേട്ടതും നൂറു അവൾക് സ്‌പോർട് നിന്ന്..... "സെബ..... നീ ആയിട്ട് ചടങ്ങ് മുടക്കേണ്ട....... ഒന്ന് കൊടുത്തോ !!!"എന്ന് നൂറു പറഞ്ഞതും സെബ അവളുടെ മോന്ത അടക്കി കൊടുത്തു...... എല്ലാരെ കയ്യീന്നും കിട്ടിയപ്പോ ഷംനന്റെ കലിപ്പ് ഒന്നും കാണേണ്ടത് തന്നെ ആയിരുന്നു.....,, 😍😍😍😍✌️✌️✌️😘😂😂😂ഹാ ഹാ..... "നൂറാ.... നീ വീട്ടിൽക് വരുമല്ലോ അല്ലെ !!!!!നിനക്ക് ഞാൻ തരാ......😡😡😡😡"ഷംന കലിപ്പിൽ ആണ് "അള്ളോഹ്..... ഷംന താത്താ.... ഞാനങ്ങു പേടിച്ചു പോയി...... 🙄🙄🙄ഇന്ന ഒന്നും ചെയ്യല്ലേ...... ഞാൻ പാവാ..... ഇങ്ങൾ ഇന്ന എന്തേലും ചെയ്യുമ്പോ എന്റെ കാക്ക ഉണ്ടെല്ലോ ആഷി..... ഇങ്ങടെ മുറചെക്കൻ..... മൂപ്പര് കണ്ടു നില്കും...... 😂😂😂😂ഒന്ന് പോടീ കോപ്പേ....... 😏😏😏"നൂറൂന്റെ മാസ്സ് ഡയലോഗ് കൂടി ആയപ്പോ സംഭവം കളർ ആയി...... "അല്ല മിച്ചു.... നിനക്ക് ഒന്നും കൊടുക്കാനില്ല?????? "ആമി ആണ്.... "ഉണ്ട് ആമി..... പക്ഷെ ടൈം ആയില്ല...... ഇപ്പൊ കൊടുക്കണ്ട..... ഇപ്പൊ കൊടുത്താ ചിലപ്പോ ഇനിയും ഇവളെ എനിക്ക് കാണാൻ പറ്റിക്കോളണം എന്നില്ല ...... അവൾ ചത്താലോ????? !!!!!😂😂😂" "ആ..... ആ ആശയത്തോട് ഞങ്ങളും യോജിക്കുന്നു.... 😂😂😂😂💕💕❣️"ഇന്റെ ചങ്കുകൾ ആണ്... "ആ പിന്നെ ഷംന..... ഇടക്കൊക്കെ വരണം കേട്ടോ !!!!!നമുക്കൊന്ന് വിശദമായി പരിചയപ്പെടാം !!!😂😂😂😂"അച്ചു ആണ് "പോട്ടെടി കൂറേ??????? 😏😏😏!!!"സെബ ആണ് "വിഷധാംശങ്ങളുമായി നമ്മോടൊപ്പം ചേരുന്നത് ഷംന....... പറയൂ ഷംനാ..... എന്താണ് അവിടുത്തെ സ്ഥിതി???????? ഇടി മുഖത്തു വെട്ടിയപ്പോൾ ഉള്ള എക്സ്പീരിയൻസ് ഒന്ന് പങ്കുവെക്കുമോ?????? 😂😂😂😂😂✌️✌️✌️✌️"നൂറു ആണ് അള്ളോഹ്.... ന്റെ ചങ്കുകൾ ഇത്രക്ക് വലിയ പുള്ളികൾ ആയിരുന്നോ?????? 😂😂😂അറിഞ്ഞില്ല !!!!😂😂😂😂😂ഇപ്പൊ ഷംനന്റെ വെളുത്തു തുടുത്ത മുഖം നല്ല ചുവന്ന റോസാപ്പൂവ് പോലെ ഉണ്ട്.... 😍😍😍😍😂😂😂 "അപ്പൊ ഷംനാ......മോൾ പോയി റസ്റ്റ്‌ എടുക്......നല്ലോണം വേദനിച്ചെന്ന തോന്നുന്നേ !!!!!!!അപ്പൊ ഞങ്ങൾ പോവാ.... പോയിട്ട് അല്പം പണി ഉണ്ട്.....നിന്നെ പോലെ അല്ല...... സൊ സി യു.....😏😏😏"എന്നും പറഞ്ഞു ഞാൻ എന്റെ ചങ്കുകളേം കൂട്ടി ക്ലാസ്സിലേക്ക് നടന്നു ക്ലാസ്സിൽ എത്തിയതും ഞങ്ങടെ കൂട്ട ചിരി ഉയർന്നു..... 😂😂😂😂 "ന്താ ഇപ്പൊ അവിടെ നടന്നെ????? 😂😂"അച്ചു ആണ് "പാവം ഷംന..... നക്ഷത്രങ്ങൾ എന്നുന്നുണ്ടാവും.... 😇😇😇😂😂😂😂😂"നൂറു ആണ് . "ചെ..... ഞാനൊരു ഡയലോഗ് പറയാൻ മറന്നു..... !!!!"ആമി ആണ് "ഏതാ ആ ഡയലോഗ് !!!വേഗം പറ..... എനിക്ക് വർക്ക്‌ ഔട്ട്‌ ആവോ നോക്കാട്ടേ..... !!!😂😂😂"സെബ ആണ് "അനക്ക് വർക്ക്‌ ഔട്ട്‌ ആവൂല..... !!!!😂😂😂😂"ആമി ആണ് "അതെന്താ????? 🙄🙄🙄" "അത് അവൾക് ആദ്യം അടി ആരിൽ നിന്നാണോ കിട്ടിയത്, അവർ പറയേണ്ട ഡയലോഗാ...... !!!!😂😂😂😂"ആമി ആണ് "എങ്കിൽ ഇയ്യ് പറഞ്ഞോ !!!!"സെബ ആണ് "ഏതാ ആ ഡയലോഗ്????? 🤔🤔🤔"നൂറു ആണ് "കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാ കിട്ടിയ പോലെ ഉണ്ടാകും 😂😂😂😂✌️✌️✌️✌️❣️"ആമി ആണ് "ചെ..... ആ ഡയലോഗ് ആ സിറ്റ്വേഷനിൽ നല്ല മാച്ച് ആയേനെ.... !!!!😂😂😂😂"മ്മളാണ്..... അങ്ങനെ അതിന്റെ ഖിസ്സ പറഞ്ഞിരുന്നപ്പോ പെട്ടന്ന് റഹൂഫ് സർ ക്ലാസ്സിലേക്ക് വന്നു..... പിന്നെ സർ ന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു...... 😍😍😍😍 സറിന്റെ ക്ലാസ്സിലാണ് ഞാൻ ശ്രദ്ധിച്ചത് 😎😎😎....ബട്ട്‌ ബാക്കി എല്ലാരും മൂപ്പരെ മൊഞ്ചിലാ ശ്രദ്ധിക്കുന്നേ !!!!!! ഇന്നേ ഇങ്ങക്കൊക്കെ അറീലെ !!!!!വായിനോക്കി ശീലമില്ല 😂😂😂😂.... സൊ നമ്മൾ മൂപ്പരെ വായിലേക്ക് മാത്രം നോക്കി...... മൂപ്പരെ ക്ലാസ്സ്‌ ആണ് ഉദ്ദേശിച്ചത് 😜😜😜😜 $$$$$$$$$$$$$$$$$$$$$$$$$$$$$ ഞാനും ഇന്റെ ചങ്കുകളും മിച്ചൂനെ ഫോള്ളോ ചെയ്ത് പോയിരുന്നു...... പക്ഷെ ഞങ്ങൾ ഫോളോ ചെയ്യുന്ന കാര്യം അവൾക്കറിയില്ല..... അവൾക് മാത്രമല്ല അവളുടെ ചങ്കുകൾക്കും...... അങ്ങനെ പെട്ടന്ന് ഷംനയെ കണ്ടപ്പോ ഒന്ന് ചെന്ന് കൊടുക്കാനായി ഒരുങ്ങിയ എന്നെ അർസു തടഞ്ഞു.... "ആഷി..... കൂൾ മാന്...... ഇതൊക്കെ എന്റെ പെങ്ങക്ക് പുല്ലാ...... 😂😂😂😂നീ നോക്കിക്കോ അവൾ ഇത് എങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന്..... !!!"അർസു ആണ് "ആ.... അത് ശെരിയാ.... മിച്ചൂക്ക് ഷംന പുല്ലാ..... 😂😂😂അവളെക്കാൾ വലിയ ഇനങ്ങളെ മെരുക്കിയതാ അവൾ..... 😎😎😎"സനു ആണ് അങ്ങനെ ഞങ്ങൾ ഒളിഞ്ഞിരുന്നു അവരുടെ കലാ പരിപാടി കണ്ടു..... പെട്ടന്ന് ഷംന മിച്ചൂനെ തല്ലാൻ കൈ പൊക്കിയതും ഞാൻ അർസൂനെ ഒന്ന് നോക്കി...... അപ്പൊ ചെക്കൻ ഇന്ന നോക്കി "അങ്ങോട്ട് നോക്കെടാ ഹംകേ "എന്നും പറഞ്ഞു എന്റെ തല അങ്ങോട്ട് തിരിച്ചു..... പിന്നെ നടന്നതൊക്കെ ഇങ്ങക്ക് അറിയൂലെ !!!😆😆😆😆ആണുങ്ങളേക്കാൾ നന്നായി അവർ ഈ പരിപാടി ഏറ്റു എടുത്തു....... "അള്ളോഹ്..... ഷംനക്ക് ഇങ്ങനെ ഒരു തിരിച്ചടി പ്രേതീക്ഷിച്ചില്ല....... 😆😆😆😆😆"സായി ആണ് "ശെരിയാ 😆😆😆😆"അക്കു ആണ്.... "ഞാൻ പറഞ്ഞില്ലേ..... ഇന്റെ പെങ്ങക്ക് ഷംന പുല്ലാണെന്ന്.... 😆😆😆😆"അർസു ആണ് "ന്തായാലും ടിക്കറ്റ് ഇല്ലാതെ സിനിമ കണ്ട ഫീൽ 🤣🤣🤣🤣"സനു ആണ് "ഇന്റെ പോന്നോ !!!!😍😍😍ഇവർ ഇത്ര ഭയങ്കരികൾ ആയിരുന്നോ????? 😆😆😆😆അറിഞ്ഞില്ല ദാസാ... !!!!"മ്മളാണ്..... അങ്ങനെ ഞങ്ങൾ ഞങ്ങടെ ക്ലാസ്സിലേക്ക് തിരിച്ചു....... $$$$$$$$$$$$$$$$$$$$$$$$$$$$ ആ പീരിയഡ് കഴിഞ്ഞപ്പോ മ്മടെ പാക്കാരനും ചങ്കുകളും ക്ലാസ്സിലേക്ക് വന്നു..... ✌️✌️✌️✌️ കലിപ്പനെ കണ്ടപ്പോ മ്മക്കാകെ ചടച്ചു...... ഇന്റെ വട്ടുകൾ വാരാൻ തുടങ്ങി..... "ഡി..... അച്ചു...... നീ നോക്ക്..... ഈ കൂട്ടത്തിൽ ഏറ്റവും മൊഞ്ചൻ കലിപ്പനാ 😍😍😍😍"ആമി ആണ് "ശെരിയാ ആമി..... എന്നാ മൊഞ്ജാ ചെക്കൻ.... !!!!!😘😘😘"അച്ചു ആണ് "എന്നോടാണ് അവൻ ഐ ലവ് യൂ പറഞ്ഞിരുന്നെങ്കിൽ മ്മൾ എപ്പോയോ യെസ് പറഞ്ഞേനെ !!!!😍😍😍😍"സെബ ആണ് "ഹാ.... ഇന്റെ കാക്ക ആയോണ്ട് പറയല്ല...... ചെക്കന്റെ പിന്നാലെ കൊറേ മൊഞ്ചത്തി പെൺകുട്ടികൾ ഉണ്ട്..... എന്നിട്ടും അവൻ എന്തിന് നിന്നെ സെലക്ട്‌ ചെയ്തു??????? 🤔🤔🤔🤔"നൂറു ആണ് "നിന്റെ കുഞ്ഞമ്മേടെ നായര്ക്ക് പെണ്ണ് ആലോചിക്കാൻ!!¡😡😡😡😡"മ്മളാണ് "കലിപ്പാവല്ലേ ഖൽബെ..... 😍😍😍😍മ്മൾ തമാശ പറഞ്ഞേയാ !!!!!"ആമി ആണ്..... പെട്ടന്ന് കലിപ്പന് പറഞ്ഞു തുടങ്ങി..... അപ്പൊ എല്ലാരും സൈലന്റ് ആയി "ഹായ് ഗയ്സ്...... ഞങ്ങളിപ്പോ വന്നത് സ്കൂൾ ഇലക്ഷന് ബന്ധപ്പെട്ട കാര്യങ്ങൾ പറയാനാ..... !!!അപ്പൊ ഈ കൊല്ലവും ഞങ്ങടെ ടീമിൽ നിന്ന് റെപ്രെസെന്ററ്റീവ് ആയി നില്കുന്നത് ഞാനാ......എന്റെ ചിഹ്നം ഇതാ...... "എന്നും പറഞ്ഞു ചെക്കൻ ഒരു ഡെയിഞ്ചർ ന്റെ സിംബൽ കാണിച്ചു...... "😂😂😂ഇത് കിടുക്കി..... ഇവർ ഡെയിഞ്ചർ ആണെന്ന് പറഞ്ഞിട്ടാണല്ലേ വോട്ട് ചോദിക്കുന്നത്...... 😂😂😂ഭയങ്കര സത്യസന്ധത..... !!!!😂😂😂😂"മ്മൾ ആമിയോട് പറഞ്ഞതയാണെങ്കിലും ക്ലാസ്സ്‌ മൊത്തം കേട്ടു..... ഞാൻ നോക്കുമ്പോ പാക്കാരൻ ഇന്ന നോക്കി പല്ല് കടിക്ക.... "😁😁😁"മ്മൾ നൈസ് ആയി ചിരിച്ചു കൊടുത്തു..... "അതേ മുത്തേ...... സത്യം ആണ് എപ്പോയും വിജയിക്കുക....... 😍😍😍"ആഷി ആണ് അവന്റെ ഒരു കോപ്പിലെ മുത്തേ വിളി..... ഇവനെന്ത???? എന്നെ നാണം കെടുത്താൻ ഇറങ്ങി തിരിച്ചതാണോ???...? 😡😡😡😡 ഞാൻ വേഗം മുഖം തിരിച്ചു..... "ഇവൻ എന്റെ പട്ടി വോട്ട് ചെയ്യും..... 😏😏😏" മ്മൾ പറഞ്ഞത് സാനുക്ക കേട്ടിട്ടുണ്ടെന്ന് തോന്നുന്നു..... "പട്ടിയായാലും കുഴപ്പല്യാ മിച്ചൂസെ..... നിങ്ങൾ രണ്ടും ഒരേ വർഗ്ഗ ക്കാരല്ലേ !!!😘😘😘ആര് ചെയ്താലും കണക്കാ..... 😂😂😂"സാനുക്ക ആണ് അയ്യേ.... നാണം കെട്ടു....... ഇവനെ ഒക്കെ ന്താ വേണ്ടേ??????? തെണ്ടി സാനുക്ക..... 😡😡😡😡😡വെറുതെ വേണ്ടാത്ത സ്ഥലത്ത് ഡയലോഗ് അടിച്ചോളും...... അങ്ങനെ ആകെ പ്ലിങ്ങി നിൽകുമ്പോ പാക്കാരൻ ഇന്ന നോക്കി ആക്കി ചിരിക്കാ..... അത് കണ്ടതും അവിടെ ഉണ്ടായിരുന്ന പൗച് എടുത് അവന്റെ നേര്ക്ക് എറിഞ്ഞു..... "ക്യാച്ച്.... "പാക്കാരൻ അതും പറഞ്ഞു പൗച് പിടിച്ചു..... അപ്പൊ തന്നെ ഇന്റെ നടുപ്പുറം പൊളിഞ്ഞു....... ന്താ സംഭവം എന്ന് കരുതി നോക്കിയപ്പോ കണ്ടത് കട്ട കലിപ്പിൽ നിൽക്കുന്ന സെബയെ ആണ്..... ഇവളെന്തിനാ ഇന്നേ തല്ലിയെ???? 😡😡😡പെട്ടന്ന് മ്മക്ക് കാര്യം ഓടി..... 😁😁😁അവളുടെ പൗച്ചാ ഞാൻ പാക്കാരനെ യെറിഞ്ഞേ...... "ആക്ച്വലി..... "മ്മൾ പറയാൻ നിന്നതും ഞാനറിഞ്ഞ പൗച് കറക്റ്റ് ഇന്റെ തലക്ക് തന്നെ വന്നു കൊണ്ട്...... ആരാ യെറിഞ്ഞേ എന്ന് കരുതി നോക്കിയപ്പോ കണ്ടത് ഇന്ന നോക്കി വിളിക്കുന്ന പാക്കാരൻ തെണ്ടിയെ ആണ്.... 😡😡😡 തെണ്ടി...... അങ്ങനെ പിന്നെ വോട്ട് ചോദിച്ചു വന്നത് ആസാദും ടീമും ആണ് ആസാദ് ക്ലാസ്സിൽ കയറിയപ്പോ തന്നെ ഇന്നേ നോക്കി സൈറ്റ് അടിച്ചു കാണിച്ചു..... 😏😏😏😏 ബ്ലഡി ഫൂൾ...... "ഹായ് ഗയ്‌സ്.... ഇപ്രാവശ്യം ഞങ്ങടെ ടീമിൽ നിന്നും പങ്കെടുക്കുന്നത് ഇശാൽ ആണ്...... ഇശാൽ റഹ്മാൻ 😎😎😎ദി റിയൽ ഹീറോ..... !!!😎😎😎😎"അത് പറഞ്ഞത് അവരുടെ കൂട്ടത്തിലെ വേറെ ഒരു മൊഞ്ജനാ....... "ഹീറോ അല്ല സീറോ !!!!😏😏😏ഞങ്ങടെ ഹീറോ ആഷി ആണ്.... 😎😎😎😎"ആമി ആണ് "😏😏ആഷി...... അവൻ കഴിഞ്ഞ കൊല്ലം വിജയിച്ചെങ്കിലും ഈ കൊല്ലം വിജയിക്കില്ല...... അവൻ സീനിയർ ആയതിനു ശേഷം എല്ലാ വർഷവും അവൻ തന്നെ ആണ് വിജയം..... 😏😏അന്നൊക്കെ ഞാൻ തോറ്റു.... പക്ഷെ ഇപ്പൊ ഞാൻ തോൽക്കില്ല.... കാരണം..... തോറ്റു തോറ്റു അവസാനം തോൽവിക്കും മടുക്കും അന്ന് ഞാൻ ജയിക്കും എന്നല്ലേ !!!😏😏😏അപ്പൊ ഇത് എന്റെ അവസരമാണ്..... ഇതിൽ ഞാൻ ജയിക്കും..... ജയിച്ചിരിക്കും..... 😡😡😡!!!"ഇശാൽ ആണ് "മം.... ജയിക്കും ജയിക്കും.... ഒന്ന് പോടാ ചെക്കാ...... നിനക്കൊന്നും ആ സ്ഥാനം ചെരൂല..... അതിനുള്ള യോഗ്യത ഒന്നും തനിക്കില്ല....... അതിനൊക്കെ ആഷിയെ കണ്ടു പഠിക്കണം..... !!!!😎😎😎✌️✌️✌️✌️"അച്ചു ആണ് റബ്ബേ...... ഈ ഹാംക്കാൾക്ക് ന്നതിന്റെ കേടാ???? വെറുതെ തടി കേടാക്കാൻ...... aഅഷിയെ പൊക്കി പൊക്കി ഇവര് അങ്ങ് ആകാശത്തു എത്തിക്കും എന്നാ തോന്നുന്നേ !!!!!😏😏😏😏 "ഡി..... നിങ്ങൾ അതികം ചിലക്കണ്ട...... ഞങ്ങൾ ജയിക്കും എന്ന് പറഞ്ഞാ ജയിച്ചിരിക്കും....... കാരണം വാശി...... അതെന്റെ വീക്നെസ് ആണ്...... " "😆😆😆😆വീക്നെസ് ആയോണ്ട് ആയിരിക്കും ഇത്രേം പ്രാവശ്യം തോറ്റു തൊപ്പി ഊരിയിട്ടത് 😂😂😂"നൂറു ആണ് "ഡീ.... 😡😡😡😡😡😡"ആസാദ് ആണ് അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന്........ **************************************** തുടരും............. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ചെങ്ങായിമാരെ....... ലേറ്റ് ആയെന്ന് അറിയാം....... അതിന് ഒരു കാരണം ഉണ്ട്........ മ്മക്ക് ഫോൺ കിട്ടീല്ല...... 😭😭😭😭ഫോൺ ഇന്ന് ഉമ്മിന്റെ കയ്യിലായിരുന്നു....... സൊ യെഴുതാൻ പറ്റിയില്ല........ ന്തായാലും നേരം കൊറേ ആയിട്ടും ഇങ്ങളെ മുഷിപ്പിക്കണ്ട എന്ന് കരുതി എഴുതി കൂട്ടിയതാ..... 😭😭😭 ഇ പാർട്ട്‌ കട്ട ബോറിങ് ആയിരിക്കും എന്ന് ഉറപ്പാ....... കാരണം ന്താ എഴുതിയെ എന്ന് എഴുതിയ എനിക്ക് ഒരു നിശ്ചയവുമില്ല........ 😂😂😂😂 ന്തായാലും അഭിപ്രായം അറിയിക്കണം...... 😍😍😍😍 കമന്റ്‌ ചെയ്യണേ....... സപ്പോർട്ടേഴ്സിന് ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി 😘😘😘😘😘
#

📙 നോവൽ

📙 നോവൽ - കലീപ് കാന്താരി PART - 33 Sumayya sunt - ShareChat
895 കണ്ടവര്‍
3 മണിക്കൂർ
💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--55 _______________________________ "ഹ്മ്മ.....RK..... നമ്മള് തമ്മിൽ ഉള്ള യഥാർത്ഥ യുദ്ധം തുടങ്ങി കഴിഞ്ഞു....." Zaai അതും പറഞ്ഞു ഡ്രിങ്ക്‌സ് എടുത്ത് കഴിച്ചു....... "അല്ല zaai..... എനിക്ക് ഒരു സംശയം എന്താണെന്ന് വെച്ചാൽ,,,,,നിന്റെ മുറപ്പെണ്ണ് തന്നെ ഇല്ലേ.....അവളെയും വെച്ചിട്ട് നീ എന്തിനാ RK യുടെ വൈഫിന്റെ പിന്നാലെ പോകുന്നത്......" "കണ്ട നാൾ തൊട്ടേ മോഹിച്ചു പോയതാണ് ഞാൻ അവളെ.....ഇതുവരെ ഒരാളോടും തോന്നാത്ത ഒരുതരം ഭ്രാന്ത്.....അവളെ കാണുമ്പോ എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റാറില്ല...... മോഹിച്ചതൊന്നും ഇതുവരെ ഈ zaai സ്വന്തമാക്കാതിരുന്നിട്ടില്ല....അങ്ങനെ ഉള്ള എന്റെ കയ്യിൽ നിന്ന് പലതവണ അവൻ വന്ന് അവളെ രക്ഷിച്ചു......പിന്നെ അവളെ ഒരു ദിവസം എങ്കിൽ,,,,ഒരു ദിവസം എങ്കിലും സ്വന്തമാക്കുക എന്നത് എനിക്ക് വാശി ആയി....... പക്ഷെ,,,,,ഞാൻ പോലും പ്രതീക്ഷിക്കാതെ ആണ് റയാനും അവളും വിവാഹിതർ ആയത്...... അതുകൊണ്ടൊന്നും പിന്മാറാൻ ഞാൻ ഒരുക്കം അല്ല.....ഫെബി എന്നല്ല,,,,ഈ ലോകത്തിൽ ഉള്ള എത്ര സുന്ദരിമാർ മുന്നിൽ വന്നു നിന്നാലും അതൊന്നും ഷാലുവിന് പകരം ആവില്ല...... ഷീ ഈസ് മൈ ഡ്രീം.....ഷീ ഈസ് സ്‌പെഷ്യൽ......ഐ നീഡ് ഹേർ....." "ഹ്മ്മ......വഴി ഉണ്ടാക്കാം....." ◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️ ഇന്നാണ് റിനുവിന്റെ നിക്കാഹ്..... പക്ഷെ നമ്മളെ കേട്ട്യോൻ തെണ്ടി ഇന്നും കലിപ്പിൽ ആണ്....എന്തിനാ എന്നല്ലേ,,,,,ഞാൻ പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ തന്നെ കേൾക്കുന്നതാ.....വാ....നമുക്ക് അങ്ങോട്ട് പോവാം....... "എന്റെ പെങ്ങളെ ഇത്ര നാളും നോക്കി വളർത്തിയത് ഞാൻ ആണ്....ആ ഞാൻ ജീവനോടെ ഉള്ളപ്പോ അവളെ നിക്കാഹ് നടത്താൻ പേരിന് മാത്രം ഉപ്പ എന്നു പറയുന്ന ഒരാൾ വേണ്ട.....അവളെ ഉപ്പയും ഇക്കയും ഒക്കെ ഞാനാണ്.....ഞാൻ തീരുമാനിക്കും ഒക്കെ..... ഇനിയും ഇതിനെ പറ്റി സംസാരിക്കാൻ ആരും നിൽക്കേണ്ട... പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ആരേലും.." എന്ന് ചെക്കൻ കട്ട കലിപ്പിൽ ചോദിച്ചതും എല്ലാരും മിണ്ടാതെ നിന്നു..... ഉമ്മ കരയുന്നത് കണ്ടതും റയാൻ അങ്ങോട്ട് പോയി..... "ഉമ്മാ......ഇങ്ങള് എന്തിനാ കരയുന്നെ.... പറയ് .....വിളിക്കണോ അയാളെ.... എന്റെ റിനുവിന്റെ നിക്കാഹ് നടത്താൻ അയാൾ വേണോ.....പറയ് ഉമ്മാ.....ഇങ്ങള് എന്ത് പറയുന്നോ അത് പോലെ ചെയ്യാം..... അയാളെ വേണമെന്ന്  ഉമ്മാ പറഞ്ഞാൽ ഞാൻ പോയി കൂട്ടി വരാം....." "വേണ്ട..... എന്റെ നിക്കാഹ് നടത്താൻ ആ മനുഷ്യൻ വേണ്ട.....ഈ കാലം അത്രയും ഞങ്ങളെ നോക്കിയത് എന്റെ കാക്കൂ ആണേൽ ഇനി എന്റെ നിക്കാഹ് നടത്താനും കാക്കൂ തന്നെ മതി.... അതിന് മാത്രം ഉപ്പ എന്നു പറയുന്ന ആൾ വേണ്ട...." എന്ന് റിനു ഉറച്ച ശബ്ദത്തോടെ പറഞ്ഞതും ഉമ്മയും റയാനും അവളെ നോക്കി പുഞ്ചിരിച്ചു...... "അവൾ പറഞ്ഞതാണ് ശരി....യാതൊരു ദയയും ഇല്ലാതെ എന്നെയും എന്റെ മക്കളെയും ഉപേക്ഷിച്ച് പോയ അയാളെ ഇനിയിപ്പോ ഇവിടെ വേണ്ട....എന്റെ മോൻ ഉണ്ട് അവൾക്ക് ഉപ്പാന്റെ സ്ഥാനത്ത്.... അതുമതി......" എന്ന് ഉമ്മയും പറഞ്ഞതോടെ റയാൻ ഹാപ്പി ആയി..... അതോടെ എല്ലാരും മിണ്ടാതെ നിന്നു.... ഇപ്പൊ മനസിലായില്ലേ ചെക്കൻ ഇന്ന് എന്തിനാ കലിപ്പ് ആയതെന്ന്..... പിന്നെ എല്ലാരും അവരുടേതായ പണിയിൽ ഏർപ്പെട്ടു......അസർ നിസ്കാരത്തിന് ശേഷം ആണ് നിക്കാഹ്.....രാത്രി ചെറിയ ഒരു പാർട്ടി ഉണ്ട്.....നിക്കാഹ് കഴിഞ്ഞതിന്റെ ഭാഗമായി ഫ്രണ്ട്സും ഫാമിലിയും മാത്രം ഉള്ള പാർട്ടി...... ****************** നിക്കാഹിന്റെ ടൈം ആയപ്പോ നമ്മളെ ചെക്കൻ റെഡി ആവാൻ റൂമിലേക്ക് പോയി.....നമ്മളും പോയി പിന്നാലെ തന്നെ......അവൻ ഫ്രഷ് ആവാൻ കേറിയപ്പോഴേക്ക് ഞാൻ പോയി അവന്റെ ഡ്രെസ് അയേണ് ചെയ്ത് വെച്ചു...... "ഷാലു.....എവിടെ....." "ദാ വരുന്നു....." നമ്മള് അവന്റെ ഡ്രെസ് കയ്യിൽ കൊടുത്ത് വേഗം ഫ്രഷ് ആവാൻ പോയി.....നമ്മള് വന്നപ്പോഴേക്ക് റയാൻ റെഡി ആയി.... വൈറ്റ് ആൻഡ് വൈറ്റ്.....😍....വൈറ്റ് മുണ്ടും ഷർട്ടും.....പൊളിച്ചു.....wowwww... നമ്മള് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോ ചെക്കൻ എന്റെ അടുത്തേക്ക് വന്നു...... "എന്താടി ഉണ്ടക്കണ്ണും മിഴിച്ച് നോക്കുന്നെ....കൊള്ളില്ലേ കാണാൻ...." "കൊള്ളില്ലേ എന്നോ.....😍....എന്തൊരു മൊഞ്ചൻ ആണ് എന്റെ ചെക്കൻ.... ആരും കണ്ണ് വെക്കാതിരിക്കട്ടെ.....😘...." "ആഹാ.....ഇത്രേം കേട്ടാൽ മതി.....പിന്നെ... ഒരു കാര്യം പറയാൻ ഉണ്ട്....." "എന്താണ്....." "നാളെ രാത്രി എനിക്ക് ബാംഗ്ളൂർക്ക് പോണം....." "whaaattt....." "yesss..... പോവണം.....ഞാൻ നിന്നോട് പറയാൻ വിട്ടതാ.....ബാഗ് ഒന്നും പാക്ക് ചെയ്തില്ല ഷാലു...." "അതൊക്കെ ഞാൻ ചെയ്തോളം....ബട്ട്.... നാളെ പോകുന്നു എന്നൊക്കെ പറയുമ്പോ..." "അത്യാവശ്യ മീറ്റിങ് ഉണ്ടെടി.....അതാണ്.... മൂന്ന് ദിവസം കഴിഞ്ഞാൽ ഞാൻ ഇങ്ങു വരില്ലേ.....പിന്നെന്താ....." "മിസ് ചെയ്യും നിന്നെ....അന്ന് സിംഗപ്പൂർ പോയപ്പോ ഞാൻ എങ്ങനെയാ നിന്നതെന്ന് എനിക്ക് പോലും അറിയില്ല...." "അപ്പോഴൊക്കെ നമ്മളോട് സ്നേഹം ഉണ്ടായിരുന്നു കൊച്ചു ഗള്ളി....." "അയ്യട.....സ്നേഹം തോന്നേണ്ട ഒരു മൊതൽ.....കണ്ടാലും മതി..... ഹിഹിഹി...." "ഹഹഹ....പോടി കോപ്പേ...." "നിന്ന് കൊഞ്ചാതെ പോകാൻ നോക്ക് മോനെ.....നിക്കാഹിന് ടൈം ആയി..." "ആയിക്കോട്ടെ....." നമ്മളെ നോക്കി ഒരു കള്ള ചിരിയും ചിരിച്ച് ചെക്കൻ താഴേക്ക് പോയി....നമ്മളും റെഡി ആയി താഴേക്ക് ഇറങ്ങി...... നിക്കാഹ് പള്ളിയിൽ വെച്ചാണ്.....സോ ഇവിടുത്തെ ജെന്റ്സ് മുഴുവനും അങ്ങോട്ട് പോയിട്ടാണ് ഉള്ളത്...... റിനുവിന്റെ മുഖത്തെ സന്തോഷം കാണുമ്പോ നമ്മക്ക് നല്ല സമാധാനം തോന്നുന്നുണ്ട്..... പാവം....ഒത്തിരി കരഞ്ഞതാണ്.... എന്തായാലും ഷാനുവിനെ തന്നെ കിട്ടിയല്ലോ..... ഭാഗ്യം...... "സിനുവേ.....നിനക്കൊരു കാര്യം അറിയോ...." പെട്ടെന്ന് ആ സംസാരം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.....ഷംനയും സിനുവും നമ്മളെ അടുത്ത് ഉണ്ട്....അവരാണ് സംസാരിക്കുന്നത്..... "എന്താടി...." "ഈ ആദ്യ പ്രണയം എന്നും മനസിൽ ഒരു നോവ് ആവും അല്ലെ....." "അതുപിന്നെ ചോദിക്കാൻ ഉണ്ടോ.... വല്ലാത്ത നോവ് തന്നെയാവും...." "ഹാ.....ഇനിയിപ്പോ നമ്മളെ ആദ്യ ലവർ നമ്മുടെ ഫാമിലിയിൽ തന്നെ വന്നു കയറിയാൽ ഉള്ള അവസ്ഥ....ഹോ.... അതൊരു വല്ലാത്ത കഷ്ടം തന്നെ ആണ് ല്ലേ....." "ശരിയാ ഷംന.....ഒരു നാൾ നമ്മുടെ ജീവനായി കൊണ്ടു നടന്ന ആൾ.... ആ ആളെ മറ്റൊരാളുടെ സ്വന്തം ആയി നമ്മുടെ കണ്മുന്നിൽ കാണുക എന്നൊക്കെ പറയുമ്പോ...... എങ്ങനെ സഹിക്കും....." അവളുമാര് എന്നെ ദേഷ്യം പിടിപ്പിക്കാൻ കരുതി കൂട്ടി വന്നതാണെന്ന് മനസിലായപ്പോ ഞാൻ അവിടുന്ന് പോകാൻ ഒരുങ്ങി..... "ചിലപ്പോ മുൻ കാമുകനെ ഇനിയും കൂടെ കൂട്ടാം എന്നു കരുതി ആവും ഇവിടെ ചിലർ ഒക്കെ നിൽക്കുന്നത്.....ചുളുവിൽ രണ്ടാൾക്കാർ..... വേറൊന്നും വേണ്ടല്ലോ.... കേട്ട്യോൻ ആയി കൊണ്ടു നടക്കാൻ ഫേമസ് ആയുള്ള ബിസിനസ് മാനും.... ബാക്കി ഉള്ളതിന് അവന്റെ ഫ്രണ്ടായ എക്‌സ് ലവറും....." എന്ന് സെൻസ പറഞ്ഞതും ഞാൻ അവളെ നേരെ പോയി അവളെ മുഖത്ത് ആഞ്ഞടിച്ചതും ഒന്നിച്ച് ആയിരുന്നു..... പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ട് തന്നെ കിളി പോയ പോലെ നിൽക്കുന്നുണ്ട് ഹംക്ക്....... "ഡീ......" എന്ന് ഷംന അലറിയതും ഞാൻ അവളുടെ കഴുത്തിന് പിടിച്ചു...... "ഒച്ച വെച്ച് പേടിപ്പിക്കാൻ നോക്കുന്നോ.... കൊന്ന് കളയും ഞാൻ....." എന്നും പറഞ്ഞു ഞാൻ അവളെ വിട്ടതും അവൾ ചുമക്കാൻ തുടങ്ങി..... "വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ പഠിക്കണം.....അല്ലെങ്കിൽ ഇതുപോലെ ഇനിയും കിട്ടും...... തരാൻ എനിക്ക് ഒരു മടിയും ഇല്ല....വാങ്ങാൻ നിങ്ങൾ തയ്യാർ ആണെങ്കിൽ....." "നീ എന്നെ തല്ലി അല്ലെ...... നോക്കിക്കോ.... ഇതിന് പകരം ഞാൻ വീട്ടിയില്ല എങ്കിൽ എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോ......" എന്നും പറഞ്ഞു സെൻസ നമ്മളെ നേരെ വിരൽ ചൂണ്ടിയതും ഞാൻ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു..... "നീ ഒലത്തും..... ഒന്ന് പോടി.... നീയൊക്കെ ഇനിയും വല്ലതും പറഞ്ഞോണ്ട് വന്നാൽ എന്റെ പ്രതികരണം ഇതിനെക്കാൾ മോശം ആവും......അതുകൊണ്ട് ചുമ്മാ എന്നെ ചൊടിപ്പിക്കാൻ വരരുത്..... ഈ കിട്ടിയ തല്ല് വെറും സാമ്പിൾ.... " അതും പറഞ്ഞു ഞാൻ അവിടുന്ന് നടന്നു....അല്ല പിന്നെ....ചുമ്മാ എന്നെ കേറി ചൊറിയാൻ വന്നാൽ കേറി മാന്തും ഞാൻ.....ഷാലുവിനോടാണ് അവളെ കളി.... ◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️ നിക്കാഹ് കഴിഞ്ഞു നമ്മള് വീട്ടിൽ വന്നു.... നൈറ്റിലേക്കുള്ള പാർട്ടിയുടെ തിരക്കിൽ ആയി പിന്നെ........നാളെ ബാൻഗ്ലൂർക്ക് പോകേണ്ടത് ആലോചിക്കുമ്പോ ആണേൽ അതിലേറെ സങ്കടം....... ഞാൻ ഓരോന്ന് നോക്കി നടക്കുമ്പോ ആണ് പെട്ടെന്ന് ഒരു സ്ഥലത്ത് നിന്ന് ഷംന സിനുവിനോട് എന്തോ പറയുന്നത് കണ്ടത്....ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ സിനു കരയുവാണെന്ന് മനസിലായി...... എഹ്.....ഇവൾക്ക് എന്തുപറ്റി..... നമ്മള് അവളെ അടുത്തേക്ക് നടന്നു.... എന്നെ കണ്ടതും ഷംന വേറെ എവിടെയോ നോക്കി നിന്നു....സിനു കണ്ണൊക്കെ തുടച്ചു നമ്മളെ നോക്കി ചിരിച്ചു...... "എന്താടി....." "എന്താ റയൂ....." "നീയെന്തിനാ കരയുന്നെ....." "ഹേയ് ...കരഞ്ഞൊന്നും ഇല്ല റയൂ......" "എന്നോട് ആണോ നീ കള്ളം പറയുന്നത്....അല്ല,,,,,നിന്റെ മുഖത്ത്‌ എന്താ....ആരാ തല്ലിയത്......😡...." "ആരുമില്ല റയൂ....ഒന്നുല്ല....." "മര്യാദക്ക് പറയെടി കോപ്പെ.....നിന്നെ തല്ലാൻ മാത്രം ആർക്കാണ് ഇവിടെ ധൈര്യം......😡....." "എന്നെ തല്ലിയത് നിനക്ക് വളരെ വേണ്ടപ്പെട്ട ആൾ ആണ്....." "ആരായാലും നിന്നെ തല്ലാൻ ഇവിടെ ആർക്കും അവകാശം ഇല്ല....നീ പറയ്.... എന്താണെന്ന്....." "അത് പിന്നെ റയൂ....." എന്നും തുടങ്ങി അവൾ എന്തോ പറയാൻ പോയപ്പോഴേക്ക് എന്നെ ആച്ചി കൂട്ടി കൊണ്ട് പോയി.....ഷാലുവിന്റെ ഉപ്പയും ഉമ്മയും എത്താൻ ലേറ്റ് ആയിരുന്നു... ഉപ്പ എവിടെയോ പോയി വരാൻ വൈകി.... അതുകൊണ്ടാണ്..... അവര് വന്നെന്നും പറഞ്ഞാണ് ആച്ചി കൂട്ടി കൊണ്ട് പോയത്...... നമ്മള് പോവുമ്പോഴേക്ക് ഷാലു അവരോട് സൊറ പറയുന്നുണ്ട്....നമ്മളും അവരെ കൂടെ കൂടി..... ◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️ ഷാനുവിന്റെ വീട്ടുകാരും നമ്മളെ ബ്രദേഴ്‌സും ഒക്കെ വന്നു.....നല്ല അടിപൊളി ആയിട്ട് പാട്ടൊക്കെ വെച്ച് എല്ലാരും ഡാൻസ് കളിക്കുന്നുണ്ട്....കുറച്ച് ആൾക്കാർ മാത്രം ആയത് കൊണ്ട് കുഴപ്പം ഇല്ല.....നമ്മളും കളിച്ചു ഡാൻസ് എന്റെ ചെക്കന്റെ കൂടെ.....ഹിഹിഹി..... ഷാനുവും റിനുവും കൂടെ നിന്നിട്ട് കൊറേ ഫോട്ടോസ് ഒക്കെ എടുത്തു.... വന്നപ്പോ തൊട്ട് രണ്ടും കൊഞ്ചൽ ആണ്....ഞങ്ങൾ ഒക്കെ കുറെ കളിയാക്കി.....😝 അതിന് ഇടയിൽ റയാൻ നാളെ പോകുവാണല്ലോ എന്ന് ഓർമ വരുമ്പോ നമ്മള് ഡൗണ് ആവും.....ഫുഡ് ഒക്കെ കഴിച്ച് അങ്ങനെ ഇരിക്കുമ്പോ ആണ് സിനുവും ഷംനയും എന്നെ തന്നെ നോക്കുന്നത് കണ്ടത്..... നമ്മള് അവളെ ഒന്നും മൈൻഡ് ചെയ്യാതെ ബാക്കി പരിപാടിയിൽ അങ്ങു ഇൻവോൾവ് ആയി....അല്ല പിന്നെ..... ◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️ പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാരും പോയി... ഷാലുവിന്റെ ഉമ്മാനോടും ഉപ്പാനോടും ഇവിടെ നിൽക്കാൻ കുറെ പറഞ്ഞെങ്കിലും പിന്നൊരിക്കൽ ആവാമെന്ന് പറഞ്ഞു അവര് പോയി...... നമ്മള് എല്ലാരേയും യാത്ര ആക്കി നോക്കുമ്പോ പെണ്ണ് എന്നെ നോക്കി എന്തൊക്കെയോ ആക്ഷൻസ് കാണിക്കുന്നുണ്ട്......നമ്മള് അവളെ നോക്കി ഒരു ഫ്‌ളയിങ് കിസ് കൊടുത്ത് ഇപ്പൊ വരാം എന്ന് പറഞ്ഞു..... നാളെ പോകേണ്ട കാര്യം ഒക്കെ എബിയോട് പറഞ്ഞു സെറ്റാക്കി വെച്ച് നമ്മള് സ്റ്റെയർ കയറി മുകളിൽ എത്തിയതും സിനുവിനെ അവിടെ കണ്ടു.... അപ്പോഴാണ് നമ്മക്ക് നേരത്തത്തെ കാര്യം ഓർമ വന്നത്...... ഞാൻ അപ്പൊ തന്നെ അവളെ അടുത്ത് പോയി...... "സിനു....." "ആഹ് റയൂ....." "നീ നേരത്തെ പറയാൻ പോയ കാര്യം കംപ്ലീറ്റ് ആയില്ലല്ലോ....പറയ്....ആരാ തല്ലിയത് നിന്നെ....." ◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️ നമ്മള് ഡ്രെസ് ഒക്കെ മാറി ബെഡിൽ ഇരുന്ന് ഫോണ് നോക്കാൻ തുടങ്ങി.... നിക്കാഹിന്റെ ഫോട്ടോസും പാർട്ടി ഫോട്ടോസും ഒക്കെ കിട്ടിയിട്ടുണ്ട്..... അതൊക്കെ നോക്കി ഇരിക്കുമ്പോ ആണ്,,,,,, "ഷാലു...........😡......" എന്നൊരു അലർച്ച നമ്മള് കേട്ടത്..... അപ്പൊ തന്നെ ഞെട്ടി തരിച്ച് ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ നമ്മള് കണ്ടത് ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന റയാനെ ആണ്...... _________________________________________ തുടരും (കുറച്ച് മുന്നേ ആണ്  നമ്മള് ടൈപ്പ് ചെയ്യാൻ തുടങ്ങിയത്.....തട്ടി കൂട്ടി എഴുതിയ പാർട്ട് ആണ്.....മിസ്റ്റെക്ക് ഒക്കെ ഉണ്ടാവും സോറി.....ലേറ്റ് ആയി ടൈപ്പ് ചെയ്തത് കൊണ്ടാണ് പോസ്റ്റ് ചെയ്യാനും ലേറ്റ് ആയത്....ക്ഷമിക്ക്.....) SAHALA SACHU
#

📙 നോവൽ

📙 നോവൽ - ചൂടന്റെ കാന്താരി ഉ FIVAGEED DALAM Sahala Sachu | - ShareChat
17.2k കണ്ടവര്‍
9 മണിക്കൂർ
*💙_ദുആ മിയാ_💜* *PART_9* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 അതൊരു പുരുഷനാണെന്ന് മനസിലാക്കാൻ ലൈറ്റിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു നമക്ക്...... ഡാനിയുടെ മുഖം നമ്മളെ മനസ്സിൽ തെളിഞ്ഞതും ദേഷ്യം വന്ന് നമ്മള് അവന്റെ കയ്യിൽ കടിക്കാൻ ഒരുങ്ങുമ്പോളാണ് അവിടെ വേറൊരു സംഭവം അരങ്ങേറിയത്..... നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം...... നമ്മളെ ഹാർട്ട്‌ ബീറ്റ് കുതിരയെക്കാട്ടിലും വേഗത്തിൽ കുതിച്ചുയർന്നു......അതിപ്പോ ബീറ്റ് ചെയ്ത് പൊട്ടി തെറിക്കും എന്ന് നമക്ക് തോന്നി...... നമ്മള് അയാൾടെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുംതോറും അയാള് നമ്മളെ കൈ പിടിച്ചു വെച്ചു......മറ്റേ കൈ കൊണ്ട് വാ പൊത്തി പിടിച്ചു..... പിന്നീട് നടന്ന കാര്യം നമ്മളെ കണ്ണ് തുറപ്പിച്ചു..... എന്താണെന്നല്ലേ..... "ഷാന..... ദാ നിന്റെ ഏറ്റവും വലിയ ആഗ്രഹം പോലെ തന്നെ കൃത്യം പന്ത്രണ്ട് മണിക്ക്‌ വെച്ച് നമ്മുടെ എൻഗേജ്മെന്റ് നടക്കാൻ പോവുന്നു......" എന്ന് പറഞ്ഞോണ്ട് അവൻ നമ്മളെ വിരലിൽ മോതിരം അണിഞ്ഞു...... ഇരുട്ടടി കിട്ടിയ ആൾക്ക് ഷോക്കടിച്ചത് പോലെയായിരുന്നു നമ്മളെ അന്നേരത്തെ അവസ്ഥ......കണ്ണില് മിന്നാ മിന്നിയൊക്കെ കത്തി..... ഒരു ഷോക്കിൽ നിന്ന് മ്മള് വിട്ടു മാറുന്നതിനു മുമ്പ് അവൻ അടുത്ത ഷോക്ക് കൊണ്ട് വന്നു..... "ബേബി..... നീ എന്നോട് ആവശ്യപ്പെട്ട എന്റെ ആദ്യ സ്നേഹചുംബനം....." അത് കേട്ടിട്ട് നമ്മളെ കിളി പോയി...... നമ്മള് വേഗം തിരിയാൻ നേരമാണ് അവന്റെ അധരങ്ങൾ നമ്മളെ കഴുത്തിൽ പതിഞ്ഞത്......ഇതിലും വലിയ ഷോക്ക് മ്മക്ക് ഇനി കിട്ടാനില്ല..... അവന്റെ കുറ്റിതാടി നമ്മളെ കഴുത്തിൽ മുള്ള് പോലെ തറച്ചതും മ്മള് കണ്ണടച്ച് പിടിച്ചിട്ട് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..... ലാ ഹൌലാ..... മ്മള് പിഴച്ചു പോയല്ലോ.....😭 "എടി നീയെന്താ ഒന്നും മിണ്ടാത്തെ...." എടാ കാലമാടാ.....എന്റെ വായേന്ന് കയ്യെടുക്കെടാ ദുഷ്ട്ടാ..... "ഈ ഒരു പത്ത് മിനിറ്റ് സമയത്തിന് വേണ്ടി ഞാൻ GP യോട് പറഞ്ഞിട്ട് മെയിൻ സ്വിച് ഓഫാക്കിയതാ......അതോണ്ട് നിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ രണ്ടെണ്ണം നടന്നില്ലേ...... എന്നാ ഞാൻ പോട്ടേ......ഇല്ലെങ്കിൽ ഇപ്പൊ അയാള് ഫ്യൂസ് വെക്കും..... ആഹ് പിന്നെ...... നിന്റെ റിങിന് വേണ്ടി ഞാൻ വെയ്റ്റാണ്‌......പക്ഷെ ഇനീപ്പോ അതിനൊന്നും സമയം ഇല്ല..... അയാളോട് പറഞ്ഞ സമയം കഴിയാറായി.......നാളെ കാണാം.....ബൈ ഗുഡ് നൈറ്റ്......" എന്ന് പറഞ്ഞിട്ട് അവൻ നമ്മളിലുള്ള പിടി വിട്ട് അവിടെന്ന് ഇറങ്ങി പോയി..... ന്റെ റബ്ബി......എന്തൊക്കെയാണ് ഇവിടെയിപ്പോ നടന്നെ എന്ന് ചിന്തിച്ച് നിന്നപ്പോളാണ് അവിടെ എല്ലായിടത്തും വെളിച്ചം പരന്നത്...... മ്മള് നേരത്തെ തപ്പി തടഞ്ഞ് എത്തിയത് ഏത് മുറിയിലാണെന്ന് നോക്കിയപ്പോളല്ലേ മ്മക്ക് മനസിലായത്.......ഷാനാന്റെ മുറിയിലേക്കാണ്‌ നമ്മള് നേരത്തെ വന്നു കയറിയെ...... എന്നിട്ട് നമ്മളെ കണ്ണുകൾ നേരെ പാഞ്ഞത് നമ്മളെ വിരലിലേക്കാണ്‌...... ഒരു ഡയമണ്ട് റിങ്.....അതില് നല്ല വൃത്തിക്ക് *ഷാൽ* എന്ന് എഴുതി പിടിപ്പിച്ചിട്ടുണ്ട്..... നമ്മള് അതില് വിരലോടിച്ചപ്പോ അറിയാതെ നമ്മളെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർതുള്ളി അതിലേക്ക് ഇറ്റി വീണു..... 'ഇതിന്റെയൊക്കെ അർത്ഥം എന്താ....?' എന്ന് ചിന്തിച്ച് നമ്മള് അങ്ങനെ നിക്കുമ്പോളാണ് ഷാന ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്......അവളെ പെട്ടെന്ന് കണ്ടപ്പോ മ്മള് ചെറുതായിട്ട് ഞെട്ടി......എന്നിട്ട് നമ്മള് വേഗം നമ്മളെ കൈ താഴ്ത്തി പിടിച്ചു...... ഷാൽ എന്ന് എഴുതി പിടിപ്പിച്ചിരിക്കുന്ന റിങ് നമ്മളെ കയ്യിൽ കണ്ടാൽ അവള് ഭദ്രകാളി ആയാലോ......അവളെന്നല്ല ഒരു പെണ്ണിനും സഹിക്കില്ല അത്...... ഷാന നമ്മളെ തന്നെ നോക്കി നിക്കുന്നുണ്ട്......അതും അവൾടെ മുറിയിൽ പെട്ടെന്ന് നമ്മളെ കണ്ട ഷോക്ക്......മ്മള് ഓൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു......നമ്മളെ കലികാലം തുടങ്ങി കാണും അതാ ഓള് നമ്മളെ തുറിച്ചു നോക്കുന്നുണ്ട്...... "നീയോ.....??? നീയെന്താ ഇവിടെ എന്റെ മുറിയിൽ.....??? നീയാണോ ലൈറ്റ് ഓഫ് ചെയ്തെ.....?" പടച്ചോനെ..... അപ്പൊ അതും നമ്മളെ തലയിലായോ..... "ഷാന..... അ.....അത്..... ഞാൻ..... അത് ഞാനല്ല....." നമ്മള് ഇപ്പൊ എന്ത് പറയും എന്നറിയാതെ ബബബ അടിച്ചോണ്ട് നിന്നു..... കറന്റ്‌ പോയതാണെന്ന് പറഞ്ഞാൽ അവള് വിശ്വസിക്കില്ല,,,,,,കാരണം ഇൻവെർട്ടർ ബാറ്ററി ഉള്ളതോണ്ട് ഈ വീട്ടില് അങ്ങനെ ഒരു പ്രോബ്ലം ഉണ്ടാവാൻ വഴിയില്ല...... എന്നാ, സത്യം എന്താണെന്ന് നമക്കല്ലെ അറിയൂ......അവൾടെ കള്ള കാമുകൻ വന്ന് ഓഫാക്കിയതാണെന്ന് നമ്മള് എങ്ങനെ പറയാനാ......അതും ഈ ചൂടത്തിയോട്...... നമ്മളെ പറഞ്ഞാ മതിയല്ലോ,,,,,,ഏത് നേരത്താണാവോ നമ്മള് ഈ മുറിയിലേക്ക് കാലെടുത്തു കുത്തിയത്...... "ദുആ,,,,,,നിന്നോടാ ചോദിച്ചെ....?? നീയെന്താ എന്റെ മുറിയിലെന്ന്.....??" ഇതും ചോദിച്ചോണ്ട് അവള് നമ്മളെ തൊട്ടടുത്ത് എത്തിയിരുന്നു...... "ഷാ,,,,,നാ..... ഞാൻ,,,,,അത് പിന്നെ......" എന്താപ്പോ പറയാ..... "ഞാൻ പറയാം....." നമ്മള് ഇത് അല്ലാട്ടോ പറഞ്ഞത്......പിന്നെ അതാരാണെന്ന് അറിയാൻ ഞങ്ങള് രണ്ടും ഒരുമിച്ച് തിരിഞ്ഞു നോക്കി...... "ഞാൻ പറഞ്ഞിട്ടാ ദുആ ഈ മുറിയിലേക്ക് വന്നത്......" "ഡാനി..... നീയോ....?? എന്തിന്.....??" ഷാനയാണ്. "ഇവള് ജിനൂനെ ചോദിച്ച് നടക്കുന്നത് കണ്ടു അപ്പൊ ഞാനാ ഇവളോട് പറഞ്ഞെ ജിനു നിന്റെ മുറിയിൽ കാണൂന്ന്......" അവൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് തല്ക്കാലം രക്ഷപെട്ടെങ്കിലും എന്തിന് വേണ്ടി ഡാനി ഇങ്ങനെയൊരു കള്ളം പറഞ്ഞ് നമ്മളെ രക്ഷിച്ചു എന്ന സംശയം നമ്മളെ മനസ്സിൽ കുടിയേറി...... അവരോട് ഒന്നും പറയാതെ നമ്മള് മുറിയിലേക്ക്‌ ഓടി പോയി...... മുറിയിൽ എത്തിയപ്പോ നേരത്തെ സംഭവിച്ച കാര്യങ്ങളൊക്കെ നമ്മളെ മനസിലേക്ക് ഓടി വന്നു......അപ്പൊ തന്നെ നമ്മള് വിരലിലേക്ക് നോക്കി റിങിൽ വിരലോടിച്ചു......എന്നിട്ട് കണ്ണടച്ച് പിടിച്ച് റിങ് ഊരിയെടുത്ത് അവന്റെ പേരിലേക്ക് തന്നെ നോക്കി ഒരുപാട് നേരം നിന്നു...... നമ്മള് ഇവിടെ വന്നപ്പോ തൊട്ട് നടക്കാൻ പാടില്ലാത്ത ഓരോന്നാണ് നടക്കുന്നെ,,,,,,ഇതിന്റെയൊക്കെ അർത്ഥം എന്തായിരിക്കും,,,,,, അവന്റെ അധരങ്ങൾ പതിഞ്ഞ നമ്മളെ കഴുത്തിൽ നമ്മള് പതുക്കെ തൊട്ട് നോക്കി..... ഇതൊന്നും അവൻ നമ്മളോടാണെന്ന് അറിഞ്ഞിട്ട് ചെയ്തതല്ല,,,,,,എങ്ങാനും അറിഞ്ഞാൽ തന്നെ അവൻ നമ്മളോട് എങ്ങനെ പ്രകരിക്കും എന്ന് നമക്ക് അറിയില്ല...... അതിന് മുമ്പ് മുളയിലേ നുള്ളി കളയണം എന്ന് ചിന്തിച്ച് നമ്മള് ആ റിങ് കട്ടിലിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞു...... പിന്നെ ബെഡിൽ പോയി ഇരുന്നിട്ട് നമ്മള് മുഖം പൊത്തി പിടിച്ചു..... ഒട്ടും പ്രതീക്ഷിക്കാതെയാണ് ആരുടെയോ കൈകൾ നമ്മളെ ഷോൾഡറിൽ തട്ടിയത്,,,,,,,നമ്മള് അപ്പൊ തന്നെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ജിനു ആണ്...... "ഹോ,,,,,,പേടിപ്പിച്ചു കളഞ്ഞല്ലോ,,,,,നീ ഇതുവരെ ഉറങ്ങിയില്ലേ ജിനൂ.....?" "ഞാൻ നാല് ഉറക്കം കഴിഞ്ഞ് എണീക്കുന്ന നേരാ ഇത്......നീയെന്താ ഇതുവരെ ഉറങ്ങാതെ ഇങ്ങനെ വടി പോലെ ഇരിക്കുന്നെ.....??? എന്തെങ്കിലും പ്രശ്നം ഉണ്ടോ ദുആ....?" "ഏയ്‌,,,,,, എന്ത് പ്രശ്നം..... ഒന്നുല്ലെടി......ഞാനൊരു സ്വപ്നം കണ്ട് എണീറ്റതാ......നീ പോയി കിടന്നോ....." എന്നൊരു ബഡായി വിട്ടിട്ട് മ്മള് പോയി അവളെ കെട്ടിപിടിച്ച് കിടന്നുറങ്ങി......അവളെ പേടിച്ച് മ്മള് ഉറക്കം നടിച്ചു കിടന്നതായിരുന്നു...... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഷാന എന്നോട് അന്നേ പറഞ്ഞതാ,,,,,,നമ്മുടെ എൻഗേജ്മെന്റ് ഡേയ് എന്നാണോ അന്ന് രാത്രി പന്ത്രണ്ട് മണിക്ക് വേണം നീയെന്റെ വിരലിൽ മോതിരം അണിയാനെന്ന്......അവൾടെ ആ വലിയ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു ഇന്നലെ രാത്രി..... ഇന്നിപ്പോ എല്ലാരുടെയും മുന്നില് വെച്ച് ഒരു ചടങ്ങിന് വേണ്ടി റിങ് ഇടും.....ഇന്നലെ അവൾടെ റിങിന് വേണ്ടി കാത്തു നിൽക്കാനായില്ല,,,,,,അതിന് മുമ്പ് അവൾടെ മുറി വിട്ടിറങ്ങേണ്ടി വന്നു..... പിന്നെ അവള് ചോദിച്ച സമ്മാനം......അതിലെന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് പോലെ എനിക്ക് ഫീൽ ചെയ്യുന്നു.....ഇന്നലെ അവൾടെ മുറിയിൽ ഉണ്ടായിരുന്നത് ഷാന ആയിരുന്നില്ലേ എന്നൊരു പൊട്ട സംശയം എന്റെ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്...... ആഹ്,,,,,,എന്റെ ഓരോ തോന്നലുകൾ ആയിരിക്കും,,,,,,ഷാനന്റെ മുറിയിൽ അവളല്ലാതെ വേറെ ആര് ഉണ്ടാവാനാ,,,,,, ഓരോന്ന് ചിന്തിച്ച് ഞാൻ സ്വയം തലക്കടിച്ചിട്ട് വേഗം പോയി ഫ്രഷായി വന്നു,,,,,,കണ്ണാടിക്ക് മുന്നില് നിന്ന് തല തോർത്തുമ്പോളാണ് ടേബിളിൽ ഞാനൊരു സാധനം കണ്ടത്...... അത് ഞാൻ ഉദേശിച്ചത്‌ തന്നെയാണോന്ന് അറിയാൻ വേണ്ടി പോയി എടുത്ത് നോക്കി..... യെസ്,,,,,,ഇത് അത് തന്നെ,,,,,, ഞാൻ ഇന്നലെ രാത്രി ഷാനന്റെ വിരലിൽ ഇട്ടു കൊടുത്ത റിങ്...... ഇതെങ്ങനെ ഇവിടെ വന്നു.....?? ആഹ് ഇനി ചെലപ്പോ അവള് തന്നെ കൊണ്ട് വന്നു വെച്ചതായിരിക്കും...... പോയി ചോദിച്ചാലോ.....?? ഏയ്‌ അല്ലെങ്കിൽ വേണ്ടാ.....ഇപ്പൊ തന്നെ വൈകി......താഴെ എല്ലാരും വെയ്റ്റിംഗ് ആണ്......ഞങ്ങടെ റിങ് കൈമാറ്റത്തിന്...... അതും വിചാരിച്ച് വേഗം താഴെ ഇറങ്ങി ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് റിങ് കയ്യിൽ പിടിച്ചോണ്ട് നിന്നു..... "എന്നാ ഇനി സമയം കളയണ്ട മോനെ....." അങ്കിളാണ്. ഞാൻ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചിട്ട് അവൾടെ വിരലിലേക്ക് വീണ്ടും റിങ് ഇട്ടു കൊടുത്തു,,,,,,തിരിച്ച് അവള് എനിക്കും...... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 ഹാവൂ,,,,,,ദേ ഇപ്പഴാണ് ട്ടോ നമക്ക് സമാധാനം ആയത്......ഇന്നലത്തെ കാര്യം ഓർത്തിട്ട് നമ്മള് ശെരിക്കും ഉറങ്ങിയിട്ട് പോലും ഇല്ലായിരുന്നു...... അവസാനം അവ്വൽ സുബഹിക്ക് എണീറ്റ്‌ നമ്മള് കട്ടിലിന്റെ അടിയിൽ പൊരിഞ്ഞ സെർച്ചിങ് ആയിരുന്നു......ആ റിങിന് വേണ്ടി...... അങ്ങനെ തിരച്ചിലിനൊടുവിൽ അത് കിട്ടി,,,,,,പിന്നെ അതിനെ കൊണ്ടോയി അവന്റെ ടേബിളിൽ വെച്ചപ്പഴാ മ്മക്ക് മോക്ഷം കിട്ടിയത്,,,,,, റിങിന്റെ കാര്യം എങ്ങാനും അവൻ ഷാനയോട് ചോദിച്ചാൽ അത് അവളായിരുന്നില്ലെന്നും നമ്മളാണെന്നും അവനും അവൾക്കും മനസിലാവും...... അതോണ്ട് വെറുതെ റിസ്ക്ക്‌ എടുക്കാൻ നമ്മള് നിന്നില്ല...... അവര് രണ്ടും പരസ്പരം റിങ് ഇട്ടു കൊടുത്തിട്ട് രണ്ടിന്റെയും മുഖത്ത് എന്താ ഒരു സന്തോഷം..... എന്നിട്ടും നമക്ക് എന്തോ പോലെ,,,,,, ഇന്നലത്തെ സംഭവം മനസ്സിൽ തെളിഞ്ഞു വരുന്നു......അവന്റെ താടി നമ്മളെ കഴുത്തിൽ തറക്കുന്നത് പോലെ തോന്നിയപ്പോ നമ്മള് വേഗം കഴുത്തിൽ കൈ വെച്ചതും അവൻ നമ്മളെ നേരെ നോക്കിയതും ഒരുമിച്ചായിരുന്നു...... നമ്മളെ ഒരു സംശയത്തോടെ അവൻ നോക്കി നിക്കുന്നുണ്ട്......അതോണ്ട് നമ്മള് വേഗം കൈ മാറ്റിയിട്ട് അവിടെന്ന് മുങ്ങി...... അവനിക്ക് ചെറുതായിട്ട് തടിയൊക്കെ ഉണ്ട്ട്ടോ,,,,,,അത് നമക്ക് ഇന്നലെയാണ് മനസിലായെ,,,,,,😉 ◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ദിവസങ്ങൾ ശരവേഗത്തിൽ കഴിഞ്ഞു പോയി..... അവര്ടെ കല്യാണത്തിന് ഇനി വെറും രണ്ട് ദിവസം മാത്രം ബാക്കി..... നമ്മള് മാക്സിമം അവനെ കാണാതെ ഒളിച്ചു നിക്കാൻ ശ്രമിക്കും എങ്കിലും കൃത്യമായിട്ട് തന്നെ അവന്റെ മുന്നില് പോയി പെടും......പിന്നെ നമക്ക് അവനെ മൈൻഡ് ചെയ്യാതെ പോകലാണ് പണി..... ഷാനക്ക്‌ ആണെങ്കിൽ നമ്മളെ ഇപ്പഴും ഇഷ്ട്ടല്ല.....നമ്മളെ എവിടെ കണ്ടാലും കലി തുള്ളി ഇറങ്ങി പോകും...... അത് കാണുമ്പോ ചിരിക്കലാണ് നമ്മളെ ജിനൂന്റെ പണി...... ഇത്രയും ദിവസം ഇവിടെ നിന്നപ്പോ നമക്ക് ഒരു കാര്യം മനസിലായി.....ഇവിടെത്തെ ഉമ്മിനെയും ജിനൂനെയും ഒന്നും വിട്ടു നമക്ക് ഇനി ഇവിടെന്ന് പോകാൻ കഴിയില്ല എന്ന്..... ഉമ്മിക്ക് നമ്മളെ സ്വന്തം മോളേ പോലെ തന്നെയാ......ജിനൂനെക്കാട്ടിലും സ്നേഹം നമ്മളോട് കാണിക്കും.....കൂടെ ഉറങ്ങാൻ പറയും......നമ്മള് കൂടെ ഇരുന്നില്ലെങ്കിൽ ഫുഡ് കഴിക്കില്ല.....അങ്ങനെത്തെ ഓരോ വാശികൾ ഉമ്മിനെ പിടികൂടിയിട്ടുണ്ട്..... പക്ഷെ ഇതൊന്നും ആ മദാമ്മക്കും സായിപ്പിനും അവരുടെ മോൾക്കും ഇഷ്ടപ്പെടുന്നില്ല.....എന്നാ ഇതൊക്കെ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞോണ്ട് നമ്മളെ പിന്നാലെ മണപ്പിച്ചു വരുന്ന ഒരാളുണ്ട്..... ഡാനി..... അവനെ കൊണ്ട് നമക്ക് ഭയങ്കര എടങ്ങേറ് ആണ് ഇപ്പൊ...... വേറൊരു സന്തോഷ വർത്താനം എന്താണെന്ന് വെച്ചാൽ......അന്ന് അടിയും വാങ്ങിച്ചോണ്ട് പോയ സഹലിന്റെ പൊടി പോലും തിരിച്ചു വന്നിട്ടില്ല എന്നതാണ്..... അന്ന് ഇവിടെ കിടന്ന് കൊറേ ഡയലോഗ് അടിച്ചിട്ട് പോയതായിരുന്നു അവൻ......പിന്നെ എന്ത് പറ്റിയോ ആവോ...... മ്മള് ഇങ്ങനെ ഓരോന്ന് ആലോയിച്ച് നിക്കുമ്പോളാണ് നമ്മളെ ഫോൺ റിങ് ചെയ്തത്...... ആഹാ.....വിളിച്ചോ..... ഇന്നാണ് നിന്റെ അവസാനം...... അതും വിജാരിച്ച് നമ്മള് വേഗം ഫോൺ എടുത്തു...... "മോനെ ഷെയ്‌നെ..... എന്തൊക്കെ ണ്ട് മുത്തേ സുഖല്ലേ അനക്ക്....." "ങേ...! ദുആ....? R u okay baby...? നീ.... നീ തന്നെയാണോ ഇത്.....?" എന്നവൻ ചോദിക്കാൻ കാരണം ഉണ്ട്ട്ടോ.....രണ്ട് മൂന്ന് ദിവസായി കാലമാടന്റെ വിവരം അറിഞ്ഞിട്ട്......തെറി പ്രതീക്ഷിച്ചു വിളിച്ചതാ പാവം..... "അതേലോ.....ഞാൻ തന്നെയാണ് എന്താ അനക്ക് ഡൌട്ടുണ്ടോ ചങ്കേ......?" "ഏയ്‌..... എന്ത് ഡൌട്ട്..... നീ നമ്മളെ മുത്തല്ലേ ഖൽബെ....." "ആഹാ ആണല്ലേ.....??? പ്ഫാാ എരപ്പാളി,,,,,,നീ എവിടെ പോയി കിടക്കായിരുന്നെടാ ബംഗാളി,,,,,, മിനിയാന്ന് കാണാന്ന് പറഞ്ഞ് മുങ്ങിയ ആളാ,,,,,,ഇപ്പൊ എന്തിനാണാവോ കെട്ടിയെടുത്തെ......?" എന്ന് മ്മള് അങ്ങട്ട് തുടങ്ങി..... ചെക്കന്റെ ശ്വാസം പോലും കേൾക്കാനില്ല വെച്ചിട്ട് പോയോ..... "ഹ.....ഹലോ..... നീ പോയോ..... ആഹ് നന്നായി..... രക്ഷപെട്ടൂന്ന് കരുതണ്ടാ......ബാക്കി തരുന്നുണ്ട് ഞാൻ.....കള്ള പാക്കരാ....." അതും കൂടി നമ്മള് പറഞ്ഞു തീർന്നപ്പോ എവിടെന്നോ ഒരു കിണികിണി ശബ്ദം..... നമ്മള് ഒന്ന് ചുറ്റും നോക്കി......ആരും ഇല്ല.....എന്നിട്ട് ഫോൺ ചെവിയോട് അടുപ്പിച്ചതും നമ്മളെ ചെവിന്റെ സ്പീക്കർ പോയി...... ആ കോന്തൻ അവിടെ കിടന്ന് പൊരിഞ്ഞ കിണി......കിണിന്ന് പറഞ്ഞാ ഇങ്ങനെയും കിണിക്കാവോ...... "ഡാ പൊട്ടാ.....നീയെന്തിനാ ഇപ്പൊ അവിടെ കിടന്ന് കിണിക്ക്‌ന്നെ ദുഷ്ട്ടാ...... നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.....ഇടിച്ച് പിഴിഞ്ഞ് ഫുൾജാർ സോഡാ ഉണ്ടാക്കി കുടിക്കും ഹും....." "അള്ളോഹ്,,,,,ഹ്ഹ്ഹ്ഹ്ഹ്,,,,,,ന്റുമ്മാാാ,,,,,, ഊഹുഹുഹ്ഹു,,,,,,,ഈ പെണ്ണിന്റെ ഒരു കാര്യം,,,,,,ഹ്ഹ്ഹ്,,,,,," "പോടാ തെണ്ടി,,,,,,നീ വിഷയം മാറ്റല്ലേ,,,,,," "ഹമ്പടി കൊച്ചു ഗള്ളി,,,,,,മനസിലാക്കി,,,,,," "ഹീ,,,,,പോടാ പ്രാന്താ,,,,,, ദേ ഷെയ്ൻ, ഈ കാര്യത്തിനും നീ വന്നില്ലെങ്കിൽ പിന്നെ ഇതോടെ നിന്നെ ഞാൻ കൊല്ലും,,,,,കൊറേ ദിവസായി ക്ഷമിക്കുന്നു,,,,,,,എനിക്ക് ഇവിടെ അറിയുന്ന ആകെയുള്ള ഒരു ബന്ധു നീ മാത്രല്ലേയുള്ളൂ,,,,,,അപ്പൊ നീയെന്നെ ഇടക്കിടെക്ക്‌ വന്നു കണ്ടിട്ട് സുഖവിവരം അന്യോഷിച്ചിട്ട് പോണ്ടേ.....?" "ഹൈ നല്ല കാര്യായി,,,,,,നിനക്ക് അവിടെ എന്തിന്റെ കുറവാടി ഞാൻ വന്ന് അന്യോഷിക്കാൻ മാത്രം,,,,,,അല്ല നിന്നെ ആ വീട്ടിലേക്ക് കെട്ടിച്ചു വിട്ട പോലുണ്ടല്ലോ നിന്റെ വർത്താനം,,,,,," ഹൗ ഈ സാധനത്തിനെ തല്ലി കൊന്നാലോ,,,,,,പാരാ സ്പെഷ്യലിസ്റ്റ്,,,,, "ഞാൻ പറഞ്ഞില്ലേ,,,,,,എനിക്ക് ക്ലാസ്സിൽ നല്ല പണി കിട്ടിയെന്ന്,,,,,,എന്ത് ചെയ്യാനാ,,,,,,ഉഴപ്പി നടക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്,,,,,,പക്ഷെ എനിക്കെന്റെ കുടുംബത്തിനെ നോക്കണ്ടേ മോളേ......" "ഓ..... ശോ..... കേട്ടിട്ട് ഞാൻ പുളകിതയായി..... ഇത്രയും നല്ലൊരു ചങ്കിനെ എനിക്ക് വേറെ എവിടെ കിട്ടാനാ......പഠിച്ച് വലിയൊരു നിലയിൽ എത്തി അധ്വാനിച്ച് കുടുംബം പോറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന അൽ പഞ്ചാര ചങ്ക്......" "എന്തോന്ന്..... കുടുംബം പോറ്റേ....?? ഉവ്വ,,,,,,ഇന്ന് രാവിലെയും കൂടി ഉമ്മച്ചി പറഞ്ഞെ ഉള്ളൂ,,,,,,ഞാനെങ്ങാനും ഉഴപ്പി നടന്നെന്ന് കേട്ടാൽ എനിക്ക് പിന്നെ പെണ്ണ് കെട്ടിച്ചു തരൂലാന്ന്......അതിന് വേണ്ടിയുള്ള പൊരിഞ്ഞ കഷ്ടപ്പാട്......വേദനിക്കുന്ന കോടീശ്വരൻ ഞാൻ......" എന്ന് പറഞ്ഞിട്ട് ചെക്കൻ അവിടെകിടന്ന് മോങ്ങുന്നുണ്ട്.....അവന്റെ രോദനം കേട്ടിട്ട് നമ്മള് ചിരിച്ച് ചത്തു...... "ന്റെ പൊന്ന് ഷെയ്‌നെ,,,,,,നിക്ക്,,,,,,നിക്ക്,,,,,," "നിക്കണോ,,,,,,,ഞാൻ നിന്നിട്ടാ ഉള്ളത്,,,,,," "അതല്ലെടാ പൊട്ടാ,,,,,,എനിക്ക് നിന്റെ ഉമ്മച്ചിനെ പരിജയപ്പെടുത്തി തരോ,,,,,,ഹയ്യോ ചിരി നിർത്താൻ വയ്യേ,,,,,," "പ്ഫാ കുരിപ്പേ,,,,,,നിനക്കെന്റെ കുറ്റം പറഞ്ഞു കൊടുത്തിട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലെടി......അപ്പൊ പിന്നെ ഈ ലൈഫിൽ എനിക്ക് പെണ്ണ് കെട്ടാൻ പറ്റൂലല്ലോ......" "ഹിഹിഹി.....ഷെയ്നു..... ഇവിടെത്തെ കല്യാണത്തിന് വരുമ്പോ നിന്റെ ഉമ്മച്ചിനെയും അഫിനെയും കൂടെ കൂട്ടോ പ്ലീസ്....." "ആഹ് കാര്യായി......എന്നാ അവിടെ ഒരു യുദ്ധം നടക്കും....." "യുദ്ധോ.....? എന്തിന്.....?" "അ.... അതോ..... അത് നീ തന്നെയല്ലേ പറഞ്ഞെ മിഷാൽ ജാഡക്കാരൻ ആണെന്ന്.....അതോണ്ട് പറഞ്ഞതാടി..... നീ വെറുതെ കണകുണാ പറയാതെ വെച്ചിട്ട് പോയേ,,,,,,എനിക്ക് പഠിക്കണം...... അടുത്താഴ്ച ലീവ് എടുക്കാനുള്ളതാ......" "ലീവോ.....അതെന്തിനാ.....?" "എടി വല്ലപ്പോഴും ഇങ്ങനെ ഉമ്മച്ചി അറിയാതെ ലീവൊക്കെ എടുക്കണം...... എന്നാലേ പഠിച്ചതിന് ഒരിതുള്ളു......" ഓഹ് ഈ ദുരന്തത്തിനെ കൊണ്ട് നമ്മള് തോറ്റു..... ശെരിക്കും പറഞ്ഞാൽ അവൻ ലീവ് എടുക്കുന്നത് അവന്റെ ഏതോ ഒരു ഫ്രണ്ടിന്റെ കൂടെ എവിടെയോ പോകാൻ ഉള്ളത്കൊണ്ടാണെന്ന് പിന്നീട് പറഞ്ഞു..... "അല്ല ഷെയ്ൻ അപ്പൊ നീ ഇവിടെത്തെ കല്യാണത്തിന് വരൂലേ......പറ്റിക്കോ.....??" "പിന്നില്ലാതെ ഞാൻ വരും......നിന്നെ കാണാലോ......പക്ഷെ ഉറപ്പൊന്നും പറയാൻ പറ്റില്ലാട്ടോ......" "ഏതെങ്കിലും ഒന്ന് ഉറപ്പിക്കെടാ കോന്താ......" അവസാനം അവൻ വരാന്ന് സമ്മതിച്ചു......സന്തോഷായി..... അതിന് വേണ്ടി നമ്മള് ജിനൂനെ കൊണ്ട് അവനെ ക്ഷണിച്ചു...... നമ്മള് ഷെയ്‌നിനോട് ഓരോന്നും പറഞ്ഞ് മിണ്ടി ഇരിക്കുമ്പോളാണ് ഡാനി മുറിയിലേക്ക് വന്നത്......നമ്മള് പിന്നെ വിളിക്കാന്ന് പറഞ്ഞു ഫോൺ വെച്ചു...... പണ്ടാരം......പിന്നേം തുടങ്ങി അവന്റെ ശല്യം......ഇത്രയും ദിവസം സഹിച്ച നമക്ക് ഓസ്കാർ തരണം...... ഒലിപ്പീരും കൊണ്ട് വന്നോളും രാവിലെ തന്നെ...... ഡാനിയെ കണ്ടിട്ട് നമ്മള് മുറിവിട്ട് പോകാനൊരുങ്ങി...... "അയ്യോ പോകല്ലേ അവിടെ നിക്ക്....." എന്ന് പറഞ്ഞ് അവൻ നമക്ക് തടസ്സം സൃഷ്ട്ടിച്ചു...... "ആരോടായിരുന്നു ഫോണിൽ......ലവ്വറോടാണോ......?" "അതൊന്നും ഇയാള് അറിയണ്ട ആവശ്യമില്ല......മാറി നിക്ക്......" അവന്റെ കൈ തട്ടി മാറ്റി നമ്മള് പോകാൻ നിന്നപ്പോ അവൻ നമ്മളെ കൈ പിടിച്ചു വെച്ച് അവിടെ തന്നെ നിർത്തിച്ചു...... "എന്റെ കയ്യീന്ന് വിട്......വിടാൻ......" "അഹ്,,,,,അതിനെന്താ വിടാലോ,,,,,,, ആദ്യം എനിക്ക് പറയാൻ ഉള്ളത് നീ കേൾക്ക്‌......" "ഛെ പോടാ തെണ്ടി......" എന്ന് പറഞ്ഞിട്ട് നമ്മള് അവന്റെ പിടി വിടുവിച്ച് അവിടെന്ന് സ്പീഡിൽ ഇറങ്ങി പോയതും എതിരെ വന്ന ആളുമായിട്ട് നമ്മള് കൂട്ടിമുട്ടി...... നമ്മള് ഇത്രേം ദിവസം ആരെയാണോ കാണരുതെന്ന് ആഗ്രഹിച്ച് ഒളിച്ചും പാത്തും നടന്നത് അവൻ തന്നെ.......മിഷാൽ,,,,,, "നിനക്കൊന്ന് നോക്കിയും കണ്ടും നടന്നൂടെ,,,,,,എപ്പോ ഞാൻ എവിടെ പോവുമ്പോഴും മുന്നില് വന്നു പെടോല്ലോ,,,,,,," എന്ന് ചോദിച്ച് അവൻ നമ്മളെ നേരെ നിർത്തി......എന്നിട്ട് മുന്നില് നിക്കുന്ന ഡാനിന്റെ മുഖത്തേക്ക് നോക്കി...... അവനൊട്ടും പ്രതീക്ഷിച്ചിട്ടില്ല ഡാനിയെ ഇവിടെ എന്ന് അവന്റെ മോന്ത കണ്ടാലറിയാം...... "ഡാ,,,,,ഡാനി...... നീ ഇവിടെ നിക്കായിരുന്നോ......ഞാൻ നിന്നെ എവിടെയൊക്കെ നോക്കി...... അവിടെ കുറച്ച് പണി ബാക്കിയുണ്ട്,,,,,നീ വന്നെ......." അത്രയും പറഞ്ഞ് ഒപ്പിച്ചിട്ട് അവൻ ഡാനിയെയും കൊണ്ട് അവിടെന്ന് ഇറങ്ങി പോയി...... ഡാനി തിരിഞ്ഞു നോക്കിയിട്ട് നമ്മളെ നോക്കി എന്തോ അർത്ഥം വെച്ചുള്ള ഒരു ചിരി ചിരിക്കുന്നുണ്ട്,,,,,,നമ്മള് അപ്പൊ തന്നെ അവനെ നോക്കി പുച്ഛിച്ച് മുഖം തിരിച്ചു...... താഴെ ഭയങ്കര തിരക്കാ,,,,,,കാരണം ഇന്നാണ് അവര്ടെ രണ്ടിന്റെയും ഹൽദി,,,,,,,ഐ മീൻ മഞ്ഞകല്യാണം..... രണ്ട് മൂന്ന് ദിവസായിട്ട് ഇവിടെ ഒരെണ്ണത്തിനെയും ഫ്രീയായി കിട്ടുന്നില്ല,,,,,എല്ലാരും ബിസി,,,,,,ഷോപ്പിംഗും മറ്റും ഒക്കെയായിട്ട്,,,,,, ജിനു ഷാനന്റെ കൂടെ അവളെ ഹൽദിക്ക്‌ വേണ്ടി ഒരുക്കുന്ന തിരക്കിലാ,,,,,,,പിന്നെ ഈ കല്യാണത്തിന് കൂടില്ലാന്ന് പറഞ്ഞ അവരുടെ ബന്ധുക്കൾ എല്ലാരും ഒടുവിൽ വരാന്ന് സമ്മതിച്ചിട്ടുണ്ട്......അതും കുറച്ച് പേരൊക്കെ ഇന്ന് വരും ബാക്കി ആളുകൾ നാളെയും...... ശെരിക്കും പറഞ്ഞാൽ നമ്മക്കാണ് ഇവിടെ സന്തോഷം,,,,,,എല്ലാരും ഒരുമിച്ച് കൂടുന്നത് കാണാൻ നമക്ക് ഭയങ്കര ഇഷ്ട്ടാ,,,,,, ഫങ്ക്ഷൻ നടക്കുമ്പോ ആണെങ്കിൽ പറയെ വേണ്ടാ,,,,,,,കളിയും ചിരിയും വർത്താനവും,,,,,,ആ ഫീൽ വേറെ ലെവലാ,,,,,,ല്ലെ,,,,,, നമ്മള് വേഗം പോയി റെഡിയായി വന്നിട്ട് കണ്ണാടിക്ക് മുന്നില് നിന്ന് നമ്മളെ തന്നെ നോക്കി നിക്കായിരുന്നു,,,,,,ഇന്നെന്തോ നമക്ക് ഒരു പ്രത്യേക മൊഞ്ചു കൂടിയത് പോലെ...... ഞങ്ങള് ഏഴ് പേർക്ക് കോഡ് ഡ്രെസ്സാ,,,,,,,ബാക്കി അഞ്ച് പേര് ഓൺ ദി വേ ആണ്...... "ദുആ,,,,,,,നീ ഇവിടെ ഇരിക്കാണോ,,,,,,വന്നെ,,,,,, എന്റെ അമ്മായിമാരും കൂട്ടരും ഒക്കെ എത്തിയിട്ടുണ്ട്,,,,,,,നീയല്ലേ പറഞ്ഞെ അവരൊക്കെ വന്നാൽ പറയാൻ,,,,,, മതി മണവാട്ടി ആയത്,,,,,,,വേഗം വന്നെ....." എന്ന് പറഞ്ഞ് അവള് നമ്മളെയും കൊണ്ട് താഴോട്ട് ഇറങ്ങി പോയി...... അവിടെത്തി നോക്കുമ്പോ ഒരു പഞ്ചായത്ത് തന്നെ എത്തിയിട്ടുണ്ട്...... "ജിനൂ,,,,,നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലെടി,,,,,,,ഇവരെയൊക്കെ പരിജയപ്പെട്ടു കഴിയുമ്പോ എന്റെ നടു ഒടിയും,,,,,,," എന്ന് അവളെ ചെവിയിൽ പറഞ്ഞിട്ട് നമ്മള് എല്ലാത്തിനും ഒന്ന് ഇളിച്ചു കൊടുത്തു,,,,,, "മിണ്ടല്ലേ ഡി തെണ്ടി,,,,,, ഇത് തീർന്നിട്ടില്ല ബാക്കി വരുന്നുണ്ട് പുറകെ,,,,,,, ആഹ് ദുആ,,,,,,ദേ ഇതൊക്കെ ഉമ്മീന്റെ ഫാമിലിയാ,,,,,,,ഉമ്മീന്റെ ആങ്ങളമാരും നാത്തൂൻസും പിന്നെ മക്കളും......" ആദ്യം നമ്മള് കേൾക്കെ പറഞ്ഞിട്ട് പിന്നെ അവള് ഉറക്കെ വിളിച്ചു പറഞ്ഞു...... മൂന്ന് കാറിലായിട്ട് പത്തിരുപത് ആളുകള് വീട്ടിലേക്ക് കയറി വന്നു..... ലാ ഹൌലാ.... കല്യാണത്തിന് വേറെ ആരെയും ക്ഷണിക്കണ്ടായിരുന്നു..... എല്ലാത്തിനും കുടിക്കാനും മറ്റും കൊടുക്കുന്ന നേരത്താണ് ഞങ്ങടെയൊക്കെ കാതടപ്പിക്കുന്ന ശബ്ദത്തിൽ മുറ്റത്ത്‌ രണ്ട് മൂന്ന് ബുള്ളറ്റ് വന്നു നിന്നത്...... "പേടിക്കണ്ടാ എന്റെ കസിൻസാ....." എന്നവള് പറഞ്ഞപ്പോ നമ്മള് ശ്വാസം വിട്ടു.....ഇനീപ്പോ വല്ല ഗുണ്ടകളും ആണോ വന്നെ എന്നാ നമ്മള് ഓർത്തെ..... 🎶ഓയ്,,,,,,കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചൻ,,,,,,തൊണ്ണൂറ് കഴിഞ്ഞപ്പോൾ പെണ്ണ് കെട്ടാൻ പോയി,,,,,,🎶 എന്ന് റീമിക്സ് ചെയ്ത് ഉച്ചത്തിൽ പാടികൊണ്ട് നാലഞ്ചു ബോയ്സ് അകത്തേക്ക് കേറി വന്നു,,,,,,കയ്യിൽ ബാന്റ് ഒക്കെയായിട്ട്,,,,,,,മിഷാലും ഉണ്ട് കൂടെ,,,,,,അവനെ നിർത്തി പൊരിക്കലാണ് എല്ലോം..... നമ്മളെ ചെവിയൊക്കെ അടഞ്ഞു പോയി,,,,,,അവര്ടെ പണി കഴിഞ്ഞപ്പോ അവര് അവനെയും കൊണ്ട് മുറിയിലേക്ക്‌ പോകാൻ ഒരുങ്ങുമ്പോളാണ് എല്ലാത്തിന്റെയും നോട്ടം നമ്മളെ നേരെ ആയത്...... "ഡാ മിശൂ,,,,,,അപ്പൊ ഇതാണല്ലേ ഷാനയെ നിങ്ങള് ആരും ഇപ്പൊ കാണണ്ടാ അത് സർപ്രൈസ് ആണെന്ന് പറഞ്ഞത്,,,,,, ഓഹോ,,,,,,ഡാ ഫറു നോക്കെടാ,,,,,, പടച്ചോൻ ഇവളെ ഇവന് വേണ്ടി തന്നെ സൃഷ്ടിച്ചു വെച്ചത് പോലെ ഉണ്ടല്ലോ ഡാ,,,,,,,എന്തൊരു പൊരുത്തം,,,,,,," അവന്മാര് പറയുന്നത് കേട്ടിട്ട് നമ്മള് മിഷാലിനെ തുറിച്ചു നോക്കിയിട്ട് അവിടെന്ന് മുങ്ങാൻ നിന്നു......അപ്പൊ അതില് ഏതോ ഒരു പ്രാന്തൻ മ്മളെ പിന്നാലെ വന്നിട്ട് നമ്മളെ മിഷാലിന്റെ അടുത്തേക്ക് തള്ളിയിട്ടതും നമ്മള് അവന്റെ നെഞ്ചത്തോട്ട് പോയി വീണു..... "അന്ന് ഡാൻസ് കണ്ടപ്പോ ഇത്രക്കും പൊരുത്തം പ്രതീക്ഷിച്ചില്ല.....എൻ രാസാത്തി....." എന്നൊക്കെ പറഞ്ഞിട്ട് അവന്മാര് ഞങ്ങടെ ചുറ്റിലും നടന്നു...... പടച്ചോനെ,,,,,,ഇവന്മാർക്ക് പ്രാന്താണോ,,,,,, നമക്ക് ചിരിയും വരുന്നുണ്ട് പേടിയും ആവുന്നുണ്ട്..... "I'm sorry..... ഞാൻ..... ഞാൻ ഷാന അല്ല....." എന്ന് പറഞ്ഞിട്ട് നമ്മള് അവിടെന്ന് ഓടിപോയി......ഇല്ലെങ്കിൽ എല്ലാരും കൂടി ഓരോന്ന് വിളിച്ചു പറഞ്ഞ് നമ്മളെ നാണംകെടുത്തും...... ഏതായാലും അവരെയൊക്കെ കണ്ടിട്ട് നമക്ക് ഒരു കാര്യം ഉറപ്പായി...... അവർക്ക് എല്ലാർക്കും മിഷാലിനെ വലിയ കാര്യം ആണെന്ന്...... മിക്കവാറും ഷാനയെ എല്ലാരും പൊരിക്കും...... നമ്മള് അവിടെന്ന് നേരെ ജിനൂന്റെ അമ്മായിമാരുടെ അടുത്തേക്ക് വിട്ടു.....പക്ഷെ അവിടെയും അവൻ വന്നു മിഷാൽ...... അവനെ കണ്ടതും അവരെല്ലാം കൂടി ഉമ്മിനെയും അവനെയും കൊണ്ട് മാറി നിന്ന് സംസാരിച്ചു തുടങ്ങി...... അവര്ടെ മുഖഭാവം ഒക്കെ കണ്ടിട്ട് ഈ കല്യാണം മുടങ്ങാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട്..... കാരണം,,,,,മിഷാൽ എന്തോ പറഞ്ഞ് ചൂടാവുന്നുണ്ട്,,,,,,,മാമന്മാര് കയ്യും കാലും വെച്ച് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്...... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜 "ഈ നാടകം ഇനിയും മുന്നോട്ട് കൊണ്ട് പോകാതെ ഇവിടെ വെച്ച് നിർത്തുന്നതാ മിശൂ നല്ലത്......ആ മാർട്ടിനോട് ഞാൻ പോയി സംസാരിച്ച് ശെരിയാക്കാം......ഈ കല്യാണം നടക്കാൻ പാടില്ല......അത് നമ്മുടെ തറവാടിന്റെ അഭിമാനത്തെയാണ് ബാധിക്കുക......." "ശെരിയാ,,,,,,എവിടെയെങ്കിലും നടന്നിട്ടുണ്ടോ ഇങ്ങനെയൊക്കെ......അതും ഇങ്ങനെ ഒരു രീതിയില്......ഇതിന് ഞാൻ കൂട്ട് നിക്കില്ല......" "മോനെ മിശൂ,,,,,,നീ ഈ കുഞ്ഞാമ പറയുന്നത് കേൾക്ക്‌ നമുക്കിത് വേണ്ടെടാ,,,,,,, നിനക്ക് പറ്റിയ ബന്ധമല്ല ഇത്,,,,,,കാലാ കാലങ്ങളായി കാത്തു സൂക്ഷിക്കുന്ന നമ്മുടെ തറവാടിന്റെ അഭിമാനം കളയല്ലേടാ മോനെ,,,,,, കുഞ്ഞാമ നിന്റെ കാല് പിടിക്കാം......" മൂന്ന് മാമന്മാരുടെയും അഭിപ്രായം ഇത് തന്നെയാണ്,,,,,,ഇവർക്കൊന്നും എന്റെ ഷാനയെ അംഗീകരിക്കാൻ പറ്റുന്നില്ല അതന്നെ...... "നിങ്ങക്കൊക്കെ എന്ത് കൊണ്ടാ അവളെ ഇഷ്ട്ടല്ലാതെ.....?? അവൾടെ പപ്പ ഒരു ക്രിസ്ത്യൻ ആയത്കൊണ്ടോ.....?? എന്നാ ഞാൻ കെട്ടുന്നത് അയാളെയോ അയാളുടെ മതത്തെയോ അല്ലാ,,,,,,അവളെയാണ്...... നിങ്ങക്കൊക്കെ വേണ്ടിയല്ലേ അവള് ഷഹാന ആയത്......??" "മോനെ ഞങ്ങള് പറഞ്ഞത് അങ്ങനെയല്ലാ,,,,,,, അവളൊരു പെണ്ണിനെ പോലെയാണോ ഇവിടെ പെരുമാറുന്നെ....?? കുട്ടിയുടുപ്പും ഇട്ട്,,,,,,ഛെ,,,,,, ഇതവൾടെ അമേരിക്കയാണെന്നാ അവൾടെ വിചാരം..... അവിടെത്തെ ശീലങ്ങൾ പഠിച്ചു വളർന്ന ഷാനക്ക്‌ എങ്ങനെ നമ്മുടെ നാട്ടിലെ ശീലങ്ങൾ അനുസരിക്കാനാവും.....?" അമ്മായിയാണ്. "അതൊക്കെ അവരവരുടെ ഇഷ്ടങ്ങളാണ് അമ്മായി,,,,,,അതില് കൈ കടത്താൻ നമുക്ക് അവകാശമില്ല..... അവള് ഇപ്പൊ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെ തന്നെ മുന്നോട്ട് പോവും......മിഷാൽ അതിന് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല......" "ഡാ മിശൂ,,,,,,ഇത് നിന്റെ സിനിമയല്ല,,,,,,ജീവിതം ആണ്..... പിന്നെ ഇത് അവൾടെ അമേരിക്കയും അല്ലെന്ന് അവളോട്‌ പറഞ്ഞേക്ക്,,,,,, ഇനി ഞങ്ങക്ക് ഒന്നും പറയാനില്ല,,,,,,,നീ എന്താന്ന് വെച്ചാ ചെയ്യ്‌..... നാട്ടുകാരുടെ ചോദ്യങ്ങൾക്ക്‌ മുന്നില് സൂപ്പർ സ്റ്റാർ മിഷാൽ ഹാഫിസ് നാണംകെടണ്ടല്ലോ എന്നോർത്തിട്ടാ പങ്കെടുക്കാൻ വന്നത്......" എന്ന് പറഞ്ഞിട്ട് മൂന്ന് പേരും കലിപ്പിൽ ഇറങ്ങി പോയി...... പറഞ്ഞിട്ട് കാര്യമില്ല,,,,,,ആവുന്നത്ര പറഞ്ഞു നോക്കി,,,,,,,എന്നിട്ടും ഒരു മാറ്റോം ഇല്ലെങ്കിൽ എനിക്കെന്ത്‌ ചെയ്യാനാകും,,,,,,, എന്ത് തന്നെ ആയാലും ശെരി ഈ കല്യാണം നടക്കും,,,,,,ഞാൻ നടത്തും...... നിങ്ങക്കൊക്കെ ഇപ്പൊ ഒരു സംശയം ഉണ്ടാവും......ഷാനന്റെ പപ്പ ക്രിസ്ത്യൻ അല്ലെ പിന്നെ എങ്ങനെ നിക്കാഹിന് കൈ തരും എന്ന്,,,,,, ശെരിയാ,,,,,,അതിന് അവൾടെ പപ്പാക്ക്‌ കഴിയില്ല,,,,,,എന്നാ അവൾടെ പപ്പാന്റെ സമ്മതത്തോടെ അയാളുടെ മകളെ എന്റെ കയ്യിൽ ഏൽപ്പിക്കുന്നത് ഉസ്താദ് ആണ്..... അതോണ്ട് ഷാനന്റെ പപ്പാക്ക്‌ അവിടെ ഒരു റോളും ഉണ്ടായിരിക്കില്ല...... ആ സംശയം തീർന്നില്ലേ,,,,,ഇനിയും ഉണ്ട് ബാക്കി,,,,,,അത് അതിന്റെ സമയത്ത് പറഞ്ഞു തരാട്ടോ..... ഇന്നത്തെ ഫങ്ക്ഷനും നാളത്തെ മൈലാഞ്ചി കല്യാണവും അങ്ങനെ വലിയ ആഘോഷം തന്നെ നടക്കുന്നുണ്ട്...... എന്റെ കസിൻസ് നേരത്തെ തന്നെ എത്തി......ബുള്ളറ്റും കൊണ്ട്...... എല്ലാരും വന്നിട്ടില്ലാട്ടോ...... എന്റെ ഫാമിലി ഭയങ്കര വലുതാ..... ഇവിടെ എന്റെ ഉമ്മിക്ക് മാത്രേ ഉള്ളൂ രണ്ട് പിള്ളേര്,,,,,,,ബാക്കി എല്ലാർക്കും നാലും അഞ്ചും ആണ്,,,,,,അതോണ്ട് കസിൻസിനു ക്ഷാമം ഇല്ല...... പിന്നെ എന്റെ ദുരന്തങ്ങള് മൂന്നും രാവിലെ തന്നെ എത്തി ചോദിക്കുന്നത് ഒരേ ഒരു കാര്യാ..... "ഡാ മിശൂ അവള് ഇവിടെ തന്നെ ഉണ്ടോ.....? കണ്ടില്ലല്ലോ.....?" ഷാഹിയാണ്. "ആര്.....??" "എടാ അവള്,,,,,,ആ ദുആ മിയാ....." "ഓഹ് അവളോ,,,,,,അവള് ഇവിടെ ഉണ്ടല്ലോ,,,,,ന്തേനു വിളിക്കണോ.....??" "ഏയ്‌ വേണ്ടാ ഞാൻ പോയി കണ്ടോളാം....." "എന്നാ നിനക്ക് കൊള്ളാം,,,,,ങേ,,,,,,ഡാ ഷാഹി......" അതും പറഞ്ഞ് അവൻ എപ്പഴേ സ്ഥലം കാലിയാക്കി.....ഇങ്ങനെയൊക്കെ ഉണ്ടോ,,,,,,,ബാക്കി രണ്ടെണ്ണം ചോദിച്ചിട്ട് പോയിട്ടേ ഉള്ളൂ...... അവൾടെ കയ്യീന്ന് രണ്ടെണ്ണം വാങ്ങുമ്പോ പഠിച്ചോളും...... 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 നമ്മള് പേടിച്ചത് പോലെയൊന്നും ഉണ്ടായില്ല,,,,,,പോക്ക് കണ്ടപ്പോ നമ്മള് കരുതി ഈ കല്യാണം മുടങ്ങിയെന്ന്,,,,,,പിന്നെ അവരൊക്കെ പൂച്ച പോലെ വന്നപ്പോ നമക്ക് സമാധാനം ആയി..... ജിനൂന്റെ ബന്ധുക്കളൊക്കെ നല്ല മനുഷ്യമ്മാരാ നമ്മളോട് വന്നപ്പോ തന്നെ കമ്പനിയാണ് ഈ അമ്മായിമാരൊക്കെ...... "മോളേ ദുആ,,,,,,അന്റെ വീട്ടുകാരെ കൂടി ക്ഷണിക്കാത്തെന്താ ഇങ്ങോട്ട്,,,,,,എന്നാ അന്നേ ഞങ്ങക്ക് തരോന്ന് ഓസിനു ചോദിക്കായിരുന്നു....." അതില് വല്യമ്മായിന്റെ ഡയലോഗ് ആണ്,,,,,,ഇത് കേട്ടോണ്ട് അവിടെ ചുറ്റി പറ്റി നിന്ന മിഷാലിന്റെ ഫ്രണ്ടായാ നമ്മളെ ഷാഹിക്ക ഒരൊറ്റ ഓട്ടായിരുന്നു മുകളിലേക്ക്......ചിരിച്ചിട്ട് മ്മക്ക് മതിയായി.....😂 "അവർക്ക് വരാൻ പറ്റൂലാന്റി,,,,,,അവര് മുംബയിലാണ്......" "നാട്ടിൽ എവിടെയായിരുന്നു നിങ്ങള്.....? മോൾടെ ഉപ്പച്ചീന്റെയും ഉമ്മച്ചീന്റെയും പേരെന്താ.....?" പടച്ചോനെ,,,,,ഈ ആന്റിമാര് കുത്തികുത്തി ചോദിക്കാണല്ലോ,,,,,,എന്താപ്പോ പറയാ..... നാട്ടിൽ എവിടെയാണെന്ന് നമക്ക് തന്നെ അറിയില്ല,,,,,,ഏത് ജില്ലയിൽ ആണാവോ,,,,,, "ദുആ നീ ഇവിടെ ഇരിക്കാണോ വന്നെ......" കൃത്യ സമയത്ത് തന്നെ ജിനു വന്നു നമ്മളെ രക്ഷിച്ചു എന്ന് പറയാം......അവൾക്ക് മനസ്സിലായിട്ടുണ്ട് അതോണ്ടാ വന്ന് വിളിച്ചോണ്ട് പോയത്..... നമ്മള് നേരത്തെ പറഞ്ഞില്ലേ നമ്മളെ കൂടെ കോഡ് ഡ്രസ്സ്‌ ഇടാൻ ബാക്കി ആൾക്കാർ വരുന്നുണ്ടെന്ന്,,,,,,അവരിൽ അഞ്ചിനെയും നമ്മള് കൂടെ കൂട്ടി,,,,,, വല്യമ്മായിന്റെ മക്കളായാ ഫാത്തിമയും ഫായിസാനെയും,,,,,,പിന്നെ ചെറിയ അമ്മായിന്റെ മക്കള് ഹയയും ഹനയും...... പിന്നെ കുഞ്ഞമ്മായിന്റെ ഒരേയൊരു മകള് നാജു...... ബാക്കിയൊക്കെ ബോയ്സ് ആണ്,,,,,അവരെയൊന്നും പരിജയപെടാൻ പറ്റിയില്ല..... ഇതൊക്കെയാണ് നമ്മള് പരിജയപ്പെട്ട ജിനൂന്റെ കസിൻസ്...... ബാൽക്കണിയില് ഇരുന്ന് ഞങ്ങള് എല്ലാം കൂടി ഫോട്ടോ എടുക്കലും മറ്റും ചെയ്യുമ്പോളാണ് ജിനു നമ്മളെ വിളിച്ചോണ്ട് പോയത്.....ഈ പെണ്ണ് നമ്മളെ എവിടെ നിക്കാനും സമ്മതിക്കില്ല..... "എന്റെ പൊന്ന് ജിനൂ.....രാവിലെ മുതൽ നീയെന്നെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചോണ്ട് പോവല് ആണല്ലോ......ഇതിപ്പോ എങ്ങോട്ടാടി....." "അതുണ്ടല്ലോ,,,,,,,നിനക്ക് പറ്റിയ രണ്ട് ആൾക്കാരെ ഞാൻ പരിജയപ്പെടുത്തി തരാ വാ......" എന്ന് പറഞ്ഞിട്ട് ഓള് നമ്മളെ പിടിച്ചോണ്ട് പോയി...... ഇനി അടുത്തത് ഏത് കുടുംബശ്രീ ആണാവോ റബ്ബേ...... *തുടരും* -------------------------------------
#

📙 നോവൽ

📙 നോവൽ - രൂർ ജയില് Part 93 - - Written By Aashu - ShareChat
10.9k കണ്ടവര്‍
9 മണിക്കൂർ
💕മിഴികൾ പറഞ്ഞ പ്രണയം 💕 Part 56 വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം.....  വിടരാപൂമുട്ടുകളവിടെ കരയിക്കും പലവട്ടം...  വിരഹത്തിന്റെ വേദനയറിയാൻ പ്രണയിക്കണം എന്നില്ല. ഒന്ന് കെട്ടിയാലും മതി. ഭാര്യയെ പ്രേമിച്ചിട്ട് വിരഹദുഃഖം അനുഭവിക്കുന്ന ഒരാൾ ഞാനെ ഉണ്ടാവു. എവിടെ പോയാലും വിരഹം മാത്രമേ ഉള്ളല്ലോ റബ്ബേ. മനസ്സ് കുറച്ചു റിലാക്സ് ആകാനാ ഒരു സോങ് കേൾക്കാന്ന് വെച്ചത്. ഉള്ള സ്വസ്ഥത കൂടി പോയി കിട്ടി. അവൻ പാട്ട് ഓഫ്‌ ചെയ്തു. കാറിൽ നിന്നിറങ്ങി  വീട്ടിൽ കയറുമ്പോഴേ കണ്ടു ഒച്ചപ്പാടും ബഹളവും. അളിയന്മാരും കുട്ടികളും ഇക്കാക്കയും എല്ലാവരും ഉണ്ട്. എന്നെ കണ്ടതും എല്ലാം സ്റ്റോപ്പായി. ഇപ്പൊ കുറെയായി ഇങ്ങനെയാണ് അത് കൊണ്ടു പുതുമയൊന്നും തോന്നിയില്ല.  എന്റെ കാര്യം അറിഞ്ഞു വന്നതായിരിക്കും .അവനെ കണ്ടതുംഎല്ലാവരും ഓരോ വഴിക്ക് പോയി. അവനും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.   അവൻ റൂമിലേക്ക് പോകാൻ നോക്കിയതും റിച്ചു വന്നു അവനെ കെട്ടിപിടിച്ചു. പിന്നാലെ വന്ന റസിയ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോയി. അവൻ തടഞ്ഞെങ്കിലും വിട്ടില്ല. അവൾ വരാതിരുന്നപ്പോ അവളെ തല്ലി. റിച്ചുന്റെ കരച്ചിൽ കേട്ടതും അവൻ അത് വരെ അടക്കിവെച്ച ദേഷ്യവും സങ്കടവും എല്ലാം ഒന്നിച്ചു പുറത്തേക്ക് വന്നു. അടുത്ത് കണ്ട ഫ്‌ളവർ ബേസ് എടുത്തു ഒറ്റ എറു കൊടുത്തു ടീവിക്ക്. എല്ലാം കൂടി പൊട്ടിത്തകർന്നു തരിപ്പണമായി വീണു.ശബ്ദം കേട്ടു  എല്ലാവരും ഓടി വന്നു.  ഇത് മാത്രമാക്കണ്ട മൊത്തം എറിഞ്ഞു പൊട്ടിക്ക്. ഇനി ഞങ്ങളൊക്കെ വന്നത് കൊണ്ടാണെങ്കിൽ പറഞ്ഞ മതി ഇറങ്ങിപോയിക്കോളാം. എല്ലാവരെയും ആട്ടിയിറക്കിയാണല്ലോ ശീലം. റസിയ ദേഷ്യത്തോടെ പറഞ്ഞു.  ഈ കുഞ്ഞുങ്ങളെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടൊക്കെ ചെയ്തേ.  ഒന്നും ചെയ്തില്ലേ നീ. ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തിനെ എല്ലാവരെ മുന്നിലും മോശക്കാരിയാക്കി പുറത്താക്കിയില്ലേ.അത്ഒരുപുണ്യ കർമമാണല്ലോ.  എനിക്ക് ഒരു തെറ്റ് പറ്റി സമ്മതിച്ചു. നിങ്ങൾക്കും പറ്റിയിട്ടില്ലേ അതേ തെറ്റ്.  അതേ തെറ്റ് പറ്റിയിരുന്നു. എനിക്ക് മാത്രമല്ല ഈ വീട്ടിലെ എല്ലാവർക്കും. തിമിരം ബാധിച്ചു കിടന്ന ഞങ്ങളെയൊക്കെ മാറ്റിയെടുത്തത്  അവൾ തന്നെയാ. ഒരു ഭാര്യ എങ്ങനെയായിരിക്കണം മകൾ എങ്ങനെ ആയിരിക്കണം മരുമകൾ എങ്ങെനെയായിരിക്കണം അമ്മായിയമ്മ  എങ്ങനെയായിരിക്കണം എന്നൊക്ക പഠിപ്പിച്ചത് അവൾ തന്നെയാ. തെറ്റ് തിരുത്തി ഞങ്ങൾ നന്നാവുകയും ചെയ്തു. പക്ഷേ നീയോ അവളെ എല്ലാരുടെ മുന്നിലും തെറ്റ്കാരിയാക്കി അവളെ ഇവിടെ നിന്നും പുറത്താക്കി. ഈ പാപം ഒക്കെ എവിടെ കൊണ്ട് പോയി ഒഴുക്കും നീ.  എല്ലാവരും എന്നെ കുറ്റപ്പെടുത്താൻ നൂറു നാവുമായി വരുന്നുണ്ടല്ലോ. ഒരാളെങ്കിലും എന്നോട് സത്യം എന്താണെന്ന് അന്വേഷിച്ചോ. എനിക്ക് പറയാനുള്ളത് കേട്ടോ ഇല്ലല്ലോ.  എന്ന ഇപ്പൊ പറയ്യ് നീ. എന്ത് കൊണ്ട നീ അവളെ വേണ്ടെന്ന് വെച്ചത്. അവളിൽ നീ കണ്ട പ്രശ്നം എന്താ. അവളെ നിനക്ക് ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം.  എനിക്ക് ഇഷ്ടമാണ് അവളെ. ഒരുപാട്  ഒരുപാട് ഇഷ്ടമാണ്. എന്നെക്കാളേറെ ഞാനവളെസ്നേഹിക്കുന്നു. എനിക്ക് വേണം അവളെ. ഞാൻ പോയി കൊണ്ട് വരും അവളെ ഈ വീട്ടിലേക്ക് തന്നെ.  എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു.  ഇഷ്ടമാണെങ്കിൽ പിന്നെന്തിനാ നീ ഡിവോഴ്സ് നോട്ടീസ് അയച്ചത് റസിയ സംശയഭാവത്തോടെ അവനെ നോക്കി.  അവൻ കുറച്ചു സമയം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു .വിവാഹത്തിന് മുൻപ് എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. നിങ്ങളുടെയൊക്കെ നിർബന്ധം കാരണമാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. അത് കൊണ്ട് എനിക്ക് അവളോട്  ഇഷ്ടക്കേടും  ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും  അവളെഒഴിവാക്കണമെന്ന് തീരുമാനിച്ചിരിന്നു. പക്ഷേ നിങ്ങളെ മാത്രമല്ല എന്നെയും  അവൾ മാറ്റിയെടുത്തു. പ്രണയം എന്താണെന്നും ജീവിതം എന്താണെന്നും മനസ്സിലാക്കി തന്നു. എല്ലാം മറന്നു അവളെ സ്നേഹിച്ചു തുടങ്ങി. എനിക്ക് അവളോടുള്ള ഇഷ്ടം പറയാനിരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്ന് വെച്ച് ആർക്കും അവളെ വിട്ട് കൊടുക്കാനോ വേണ്ടെന്ന് വെക്കാനോ എനിക്കാവില്ല. കൊടുക്കില്ല ഞാനവളെയാർക്കും.  നീ എന്തൊക്കെയാ ഈ പറയുന്നേ ആർക്ക് വിട്ട് കൊടുക്കില്ലെന്ന.  സാലിയെ ഉദ്ദേശിച്ച അവൻ പറഞ്ഞത്. അത് അവരോട് പറഞ്ഞില്ല. അവൻ വാക്ക് മാറ്റി. അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടി വരണ കാര്യാ പറഞ്ഞത്.  നീ പറഞ്ഞത് സത്യം ആണെങ്കിൽ ഞങ്ങളും ഉണ്ടാകും നിന്റെ കൂടെ. നമുക്ക് ഒന്നിച്ചു പോകാം അവളെ വീട്ടിലേക്ക്. കാര്യം പറഞ്ഞാൽ അവൾക്ക് മനസ്സിലാകും.  ഹാരിസ്ക്ക പറഞ്ഞു.  അവൻ പോയി ഇക്കയെ കെട്ടിപിടിച്ചു. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.രാത്രി ഒരുപാട്പ്രതീക്ഷകളോടും പ്രാർത്ഥനയോടും കൂടിയാണ് കിടന്നുറങ്ങിയത്. നാളെത്തോടെ എല്ലാം ശരിയായാൽ മതിയാരുന്നു.  രാവിലെ തന്നെ എല്ലാവരും റെഡിയായി. ഫൈസിയും വരാൻ നോക്കിയതും ഉപ്പ തടഞ്ഞു. നീ വരണ്ട. ഞങ്ങൾ പോയി സംസാരിച്ചിട്ട് അവരുടെ നിലപാട് അറിയട്ടെ എന്നിട്ട് നീ പോയാൽ മതി. നിന്നോട് അവർ ഏതായാലുംനല്ല ദേഷ്യത്തിൽ ആണ്  .ഇവിടുന്ന് ആര് വിളിച്ചാലും  ഫോൺ അറ്റൻഡ് ചെയ്യുന്ന കൂടിയില്ല.  അവൻ ഒന്നും മിണ്ടിയില്ല. ഇക്കാക്കയും ഉപ്പയും റസിയയുടെ ഭർത്താവും ആണ് പോയത്. ഇവരുടെ കൂടെ അവളും തിരിച്ചു വരണേ മനമുരുകി തന്നെ പ്രാർത്ഥിച്ചു. ഉപ്പയും ഇക്കാക്കയുമെന്ന് വെച്ചാൽ അവൾക്ക് ജീവനാണ്. അവരുടെ വാക്ക് തള്ളികളയില്ല ആ ഒരു പ്രതീക്ഷയും അവനുണ്ടായിരുന്നു. മിനിറ്റുകൾ മണിക്കൂറുകൾ പോലെ തോന്നി അവന്.  ***** ഫൈസിയുടെ വീട്ടിൽ നിന്നും ആള് വന്നിട്ടുണ്ട്. സമീർക്ക ഉപ്പാനോട് പറയുന്നത് അവൾ റൂമിൽ നിന്നും കേട്ടു. കാറിന്റെ ശബ്ദം കേട്ടു ചെവി കൂർപ്പിച്ചു ഇരിക്കുകയാരുന്നു അവൾ. അവളെ പുറത്തേക്ക് വിടണ്ട. അതും അവൾ കേട്ടു. അല്ലെങ്കിലും ഫുഡ് കഴിക്കാൻ മാത്രമേ പുറത്ത് ഇറങ്ങൽ ഉള്ളൂ. ബാക്കി ഫുൾ ടൈം ഇതിനകത്ത് തന്നെയാണ്. ആരോടും മിണ്ടൽ  കൂടിയില്ല. എന്തിനായിരിക്കും അവർ വന്നത് അവൾ അവരുടെ ശബ്ദം ശ്രദ്ധിച്ചിരുന്നു.  അവളുടെ ഉപ്പയും ഫൈസിയുടെ ഉപ്പയും ആണ് സംസാരിക്കുന്നത്.  ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ല. ദയവു ചെയ്തു നിങ്ങൾ തിരിച്ചു പോകണം. അവളുടെ ഉപ്പ പറഞ്ഞു.  കുട്ടികൾക്ക് ഒരു തെറ്റ് പറ്റി. അത് തിരുത്തി കൊടുക്കേണ്ടത് നമ്മൾ മുതിർന്നവരാന്.  ആ നമ്മൾ തന്നെ വാശി പിടിക്കുന്നത് നല്ലതാണോ.  തെറ്റ് പറ്റിയത് ഞങ്ങൾക്കാണ് അങ്ങനെയൊരുത്തന് എന്റെ മോളെ കൊണ്ട് കെട്ടിച്ചു.അവളുടെ ഉപ്പദേഷ്യത്തോടെ പറഞ്ഞു.  തെറ്റ്അവന്റെ ഭാഗത്തു തന്നെയാണ്.സമ്മതിച്ചു. അവന് ചെയ്ത തെറ്റിൽ നല്ല കുറ്റബോധം ഉണ്ട്. അവൻ പറഞ്ഞിട്ട ഞങ്ങൾ വന്നത് തന്നെ. ഈ ഒരു പ്രാവശ്യം മാപ്പ് കൊടുത്തൂടെ. അവർ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ. ജീവിതം ആകുമ്പോൾ പരസ്പരം വഴക്കൊക്കെ സാധാരണയല്ലേ.  ഇതാണോ സാധാരണ വഴക്ക്. എന്റെ മോളെ സംശയത്തോടെ നോക്കി കണ്ട അവനെ ഇനി അവൾക്ക് വേണ്ട.  എടുപിടീന്ന് തീരുമാനം എടുക്കണ്ട കാര്യമാണോ ഇത്.   അവളോടും കൂടി ഒന്ന് സംസാരിച്ചിട്ട് പോരെ തീരുമാനം എടുക്കുന്നത്.  അവളെ തീരുമാനം കൂടിയാണ് ഈ പറഞ്ഞത്. എച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് കേട്ടിട്ടില്ലേ. അത് തന്നെയാ അവൾക്കും സംഭവിക്കുക. ഇനി ഒരിക്കൽ കൂടി എന്റെ മോളുടെ ജീവിതം വെച്ച് കളിക്കാൻ  ഞാനില്ല.ദയവു ചെയ്തു നിങ്ങൾ തിരിച്ചു പോകണം.  എനിക്ക് സഫുനോട് ഒന്ന് സംസാരിക്കണം. അവളെ ഒന്ന് വിളിച്ചൂടെ. ഹാരിസ്ക്ക ചോദിക്കുന്നത് കേട്ടു.  ഇല്ല. ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞു ഇവിടെ വരാനോ എന്റെ മോളെ കാണണോ ശ്രമിക്കരുത്. അവളുടെയും കൂടി തീരുമാനം ആണ് ഞാൻ പറഞ്ഞത്.  ഹാരിസും ഉപ്പയും ഒക്കെ എന്തൊക്കെ പറഞ്ഞിട്ടും ഉപ്പ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് അവൾ കേട്ടു. എന്തിന് അവരെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല. അത്രയും ദേഷ്യത്തിൽ ആണ് ഉപ്പ തിരിച്ചു സംസാരിക്കുന്നതും. സമീർക്ക ഒന്നും സംസാരിച്ചില്ല.  ഒരിക്കൽ കൂടി ആലോചിച്ചു ഒരു തീരുമാനം എടുത്തൂടെ.സമീർ നിനക്കെങ്ങിലുംകാര്യങ്ങൾ മനസ്സിലാവുമെന്ന് വിചാരിക്കുന്നു. ഹരിസ്ക സമീറിനെ പ്രതീക്ഷയോടെ നോക്കി.  സമീർ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി. ആ പ്രതീക്ഷയും പോയി. ഹാരിസ് നിസ്സഹായാവസ്ഥയോടെ ഉപ്പാനെ നോക്കി.  ഞങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിങ്ങൾക്ക് പോകാം. ഉപ്പയും അകത്തേക്ക് കയറി പോയി.  സഫുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല അവരുടെ സംസാരം കേട്ടിട്ട്. ഇങ്ങനെ ഉണ്ടാവുന്ന് ആദ്യമേ കരുതിയിരുന്നു. കാരണം ഉപ്പാന്റെ മറുപടി ഒരു പേപ്പറിൽ എഴുതി എന്റെ മുന്നിൽ തന്നെ കിടപ്പുണ്ടല്ലോ. ഫൈസി പറഞ്ഞിട്ട് ആയിരിക്കുമോ അവർ വന്നത്. സത്യം ആയിരിക്കുമോ അത്. വെറുതെ പറയുന്നതായിരിക്കും അങ്ങനെയാണെങ്കിൽ അവൻ കൂടി വരില്ലേ. കൂടെ ഉള്ളപ്പോൾ ഇല്ലാത്ത ഇഷ്ടം ഇപ്പൊ പെട്ടെന്ന് എവിടുന്ന് വരാനാ. ഉപ്പയും ഹാരിസകയും എന്നോട് ഉള്ള ഇഷ്ടം കൊണ്ട് കള്ളം പറഞ്ഞതായിരിക്കും. അവിടെ കഴിയാൻ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഒരുപാട് ഇഷ്ടവുമാണ്. സുഖവും സന്തോഷവും ഒക്കെയുണ്ട്.പക്ഷേ  ഭർത്താവില്ലാതെ എങ്ങനെ അതൊരു ഭർതൃ വീടാകും. ഭർത്താവിന്റെ സ്നേഹത്തിനു പകരം എന്ത് സൗഭാഗ്യം ഉണ്ടായിട്ടെന്താ. അതെനിക്ക് എന്നും അന്യമാണ്. എന്ത് വന്നാലും ഇനി ആ വീട്ടിലേക്ക് പോവില്ല. മനസ്സ് കൊണ്ട് അതുറപ്പിച്ചു കഴിഞ്ഞു.  ****** ഇറങ്ങി പോകാൻ പറയാതെ പറഞ്ഞത് പോലെയാണ് അവർക്ക് തോന്നിയത്.  അവർ വീട്ടിൽ എത്തുന്നത് വരെ പിന്നെ സംസാരിച്ചില്ല. അവരെ കണ്ടതും ഫൈസി വേഗം അവരുടെ അടുത്തേക്ക് വന്നു. അവരെ മുഖം കണ്ടതും അവന് ചെറിയ പന്തികേട് തോന്നി.  എന്താ അവർ പറഞ്ഞത്.  മറുപടി പറയാതെ ഹാരിസും ഉപ്പയും അകത്തേക്ക് കയറി പോയി. അവൻ അളിയനെ നോക്കി. അവിടെ നടന്നതെല്ലാം പറഞ്ഞു കൊടുത്തു.  എനിക്കറിയാം ഇനി എന്താ വേണ്ടതെന്ന്. അവൻ ബൈക്കിന്റെ ചാവിയും എടുത്തു പുറത്തിറങ്ങിയതും ഹാരിസ്ക്ക വിളിച്ചു.  നീ എവിടെക്കാ  സഫുന്റെ വീട്ടിലേക്ക്  നീ ഇപ്പൊ അവിടേക്ക് പോകണ്ട  എനിക്കവളെ കാണണം. കണ്ടേ പറ്റു. അവൻ കാറിൽ കയറി.  എടുത്തു ചാടി തീരുമാനം എടുത്തിട്ട് തന്നെയാ ഈ അവസ്ഥയിൽ എത്തിയത്. ഇനിയെങ്കിലും ആലോചിച്ചു പ്രവർത്തിക്ക്.  ഇപ്പൊ നീ അവിടെ പോയാൽ അവർ ഒരിക്കലും അവളെ കാണിച്ചു തരില്ല. വാശിയിലാ അവർ. നിന്നോടുള്ള ദേഷ്യം അവരുടെ ഓരോ വാക്കിലും ഞങ്ങൾ കണ്ടതാ.  അവളെ വേണ്ടെന്നു വെക്കാനാണോ പറയുന്നേ.  അല്ല. അവരുടെ ആ ദേഷ്യം ഒന്ന് അടങ്ങട്ടെ. എന്നിട്ട് നമുക്ക് ഒന്ന് കൂടി സംസാരിക്കാം. നീ പോയാൽഅവരുമായി എന്തായാലും ഇഷ്യൂ ആകും. സഫുന് നിന്നോട് ഉള്ള ദേഷ്യം കൂടും. സഫുന്റെ സ്വഭാവം ആരെക്കാളും നിനക്ക് അറിയുന്നതല്ലേ. അവളെ വീട്ടികാരെ  വേദനിപ്പിക്കുന്ന ഒന്നും അവൾ ചെയ്യില്ല. സ്നേഹിക്കുന്നവർക്ക് വേണ്ടി മരിക്കാനും തയ്യാറാ അവൾ. നിന്നോടാനെങ്കിൽ കലിപ്പിലും ആയിരിക്കും. എന്തിനാ അവൾക്ക് ദേഷ്യം കൂട്ടുന്നെ. മാത്രമല്ല അവർ എത്ര ദിവസംന്ന് വെച്ച അവളെ പുറത്ത് വിടാതിരിക്കുക. നീ ആദ്യംഎങ്ങനെയെങ്കിലും  അവളെ കണ്ടു സംസാരിക്ക്. എന്നിട്ട് വീട്ടിൽ പോയി ഉപ്പാനെ കാണാം.  ഇക്കാക്ക പറയുന്നതിലും കാര്യമുണ്ട്. അവൻ ഒന്നാലോചിച്ച ശേഷം പറഞ്ഞു. ഞാൻ പോകുന്നില്ലെന്ന്. എന്നിട്ട് റൂമിലേക്ക് തന്നെ പോയി.  ****** ആ വാതിലും അങ്ങനെ അടഞ്ഞു. ഹാരിസ്ക്ക പറഞ്ഞാലെങ്കിലും സഫു കേൾക്കുമെന്ന് കരുതി. അജു നിരാശയോടെ പറഞ്ഞു.  ഒന്ന് അടഞ്ഞാൽ പകരം ഏഴ് വാതിൽ തുറക്കും. തുറന്നില്ലെങ്കിൽ തുറപ്പിക്കും. ഫൈസി ആത്മവിശ്വാസത്തോടെ പറഞ്ഞു.  ഏഴ് വേണ്ട. അതിൽ ഒന്ന് തുറപ്പിക്ക്.അറ്റ്ലീസ്റ്റ് ഫോൺ വിളിച്ച എടുക്കയോ അല്ലെങ്കിൽ അവളെ ആ വീട്ടിൽ നിന്നും പുറത്ത് ഇറക്കുകയോ ചെയ്യിക്ക്.  ഹാരിസ്ക്ക പറയുന്നതിലും കാര്യമുണ്ടെടാ. ഞാൻ പോയ ഇഷ്യൂ ആകും. അവൾ അവരെ ഭാഗത്തെ നില്ക്കു. അത് കൂടുതൽ സീനാകും.  എന്തെങ്കിലും ഒന്ന് ചെയ്യ്. ഇത് എത്രെയെന്ന് വെച്ച നീ കാത്തിരിക്കുക.  അവൻ കുറച്ചു സമയം ആലോചിച്ചു നിന്നു. അജു അവന്റെ മുഖത്തേയ്ക്കും നോക്കി ഇരുന്നു. പെട്ടന്ന് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് അജു കണ്ടു.  എന്തെങ്കിലും ഐഡിയ കിട്ടിയോ. മുഖം ഒക്കെ  ഒന്ന് പ്രകാശിച്ചല്ലോ.  കിട്ടി മോനെ കിട്ടി.  നല്ല അടാർ ഐഡിയ.  എന്താ ഐഡിയ.  ഇന്ന് വരെ ചെയ്ത സഹായത്തിന് പകരം ആരോടും  കൂലി ചോദിച്ചിട്ടില്ല. ഇന്ന് അവൾക്ക് വേണ്ടി ചോദിക്കാൻ പോവ്വുകയാ. അല്ല ചെയ്യിക്കാൻ പോവ്വുകയാ.  എന്ത് സഹായം. നീ ആർക്കാ അതിന് സഹായം ചെയ്തത്. അല്ല ആരാ നിന്നെ സഹായിക്കുക.  അതൊക്കെയുണ്ട്. അവളെ ആ വീട്ടിൽ നിന്നും പുറത്ത് ചാടിക്കാൻ പോവ്വുകയാ ഞാൻ. പുറത്തിറങ്ങി കിട്ടിയപിന്നേ എന്താ വേണ്ടെന്ന് എനിക്കറിയാം.  കോപ്പ്.....മനുഷ്യനെ മുൾനിലയിൽ നിർത്താതെ നീ കാര്യം പറയുന്നുണ്ടോ.  അവൻ പറഞ്ഞത് കേട്ടു അജു അന്തം വിട്ടു അവനെ തന്നെ നോക്കി.  പിന്നേ പറഞ്ഞു. ഐഡിയ സൂപ്പർ. അവളെ വീട്ടകാരുമായി സീൻ ആവുകയും ഇല്ല.നിനക്ക്  ഇഷ്ടം പോലെ സഫുനെ കാണാനും പറ്റും. ബട്ട്‌..... വിചാരിച്ചത് പോലെ കാര്യം നടക്കോ.  നടക്കും. നടന്നില്ലേൽ നടത്തിക്കും. ഇനിയും കാത്തിരുന്നാൽ...... അല്ല കാത്തിരിക്കാൻ എനിക്ക് മനസ്സില്ല. ഇറങ്ങാൻ പോവ്വുകയാ ഞാൻ കളത്തിലേക്ക്. എതിരെ ആര് ഉടക്ക് ആയി  വന്നാലും എനിക്ക് പ്രശ്നം ഇല്ല. സാലിയായാലും സമീർക്കയായാലും അവളുടെ ഉപ്പയായാലും ആരായാലും.  അവളെയും കൊണ്ടേ ഞാൻ മടങ്ങു. അവളെ ഞാൻ വീണ്ടും എന്റടുത്തു തന്നെ എത്തിക്കും. എത്തിച്ചിരിക്കും. ഏത് വഴിയിലൂടെ ആണെങ്കിലും ഞാൻ ലക്ഷ്യത്തിൽ എത്തിയിരിക്കും. അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.  നീ പോയി മാര്യേജ്ന് വേണ്ട എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കോ. ഒന്നിനും ഒരു കുറവും ഉണ്ടാവാൻ പാടില്ല.  പിന്നെ പറയാനുണ്ടോ എപ്പോ തുടങ്ങിന്ന് ചോദിച്ച പോരെ. മാര്യേജ് അവർക്കാണെലും ഫസ്റ്റ് നൈറ്റ്‌ നിനക്കല്ലേ നടക്കാൻ പോകുന്നെ.  അതും കൊള്ളാല്ലോ. അത്ര ഓടിയില്ല. ട്രൈ ചെയ്താലോ ഒന്ന്.  ഒരു പഞ്ചിന് പറഞ്ഞതാ മുത്തേ. ആദ്യം പോയി ഒരു i love u പറയാൻ നോക്ക് . എന്നിട്ട അവന് ഫസ്റ്റ് നൈറ്റ്‌. ഒന്ന് പോടാ പേടിത്തൊണ്ട. അവളെ ഒന്ന് കണ്ടു മുട്ടിയാൽ മാത്രം മതി മോനെ. ബാക്കി നീ കണ്ടറിഞ്ഞോ. പേടിയുണ്ടോ ഇല്ലെയൊന്ന് പുഞ്ചിരിയോടെ ഫൈസി പറഞ്ഞു. അവന്റെ മുഖത്തെ പുഞ്ചിരി  കണ്ടതും അജുവിന്റെ മനസ്സിലും ഒരു കുളിർമ തോന്നി. കുറെ ദിവസം കൂടിയ അവന്റെ  മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത്. പഴയ വീറും വാശിയും ഉള്ള എന്റെ ഫൈസിയെ തിരിച്ചു കിട്ടിയത് പോലെ. എല്ലാം അവൻ വിചാരിച്ചത് പോലെ നടന്നാൽ മതിയാരുന്നു.                                ......  തുടരും  സെന്റി പാർട്ട്‌ ഇതോടെ നിർത്തി മക്കളെ അല്ലെങ്കിൽ എല്ലാരും കൂടെ എന്നെ എടുത്തു പഞ്ഞിക്കിടും. ബട്ട്‌... വീണ്ടും ഇടക്ക്  സെന്റി കേറിവന്നിനെങ്കിൽ ഞാൻ ഉത്തരവാദി അല്ലാട്ടോ 😉😉. പിന്നെ നിങ്ങൾ എല്ലാവരും കാത്തിരുന്ന ഫൈസിയുടെ കിടിലൻ  പ്രൊപ്പോസ് സീനുമായി നെക്സ്റ്റ് പാർട്ട്‌ വരാം 😍😍😍😍കിടിലൻന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയെന്ന് അറിയാം. കുറെ ആയില്ലേ എല്ലാവരും ഇതിന് വേണ്ടി കാത്തിരിക്കുന്നു അത് കൊണ്ട് കുറച്ചു എസ് പി ആയതാ. അതേയ്..... പിന്നെയ്.... 3k ലൈകിന്റെ കാര്യം 😊കൊന്നാലും നാളെ പോസ്റ്റാൻ പറ്റൂല മക്കളെ അത് കൊണ്ടാ. എന്ന് വെച്ച് ലൈക് തന്നെന്നു വെച്ചു വേണ്ടാന്നോന്നും പറയില്ല 😉😉😎😎.
#

📙 നോവൽ

📙 നോവൽ - | Part 56 മിഴികൾ പറഞ്ഞ പ്രണയം - ShareChat
15.6k കണ്ടവര്‍
10 മണിക്കൂർ
#

📙 നോവൽ

*💞💞NooHa💞💞* *💘The Bride oF Ashil Ashfan 💘* *Part.. 49* ************************* 📝_SiYa MuZafir💖_ ************************* (കഴിഞ്ഞ പാർട്ടിന് എല്ലാവരും തന്ന കമെന്റ്‌സ് വായിച്ചു....എല്ലാവർക്കും വേറെ വേറെ റിപ്ലേ തന്ന് ടൈം കളയണ്ടല്ലോ എന്ന് കരുതിയാ സ്റ്റോറിയുടെ കൂടെ എനിക്ക് പറയാനുള്ളത് ഇടുന്നത്.......ഒരുപാട് സന്തോഷം തോന്നി നിങ്ങടെയൊക്കെ സപ്പോർട്ട് കണ്ടപ്പോ......നിങ്ങള് പറഞ്ഞത് പോലെ സ്റ്റോറി ഇനി ഞാൻ ഉദ്ദേശിച്ച പോലയേ എഴുതിത്തീർക്കുന്നുള്ളൂ......പിന്നെ ഒരുപാട് പേര് പേർസണൽ മെസ്സേജ് അയക്കുന്നുണ്ടെന്നറിയാം......പക്ഷെ സമയക്കുറവ് കാരണം ഞാൻ ഇൻബോക്സിൽ അധികം പണിയാറില്ല......റീപ്ലേ കിട്ടിയില്ലെന്ന് പറഞ്ഞ് ആരും ഒന്നും വിചാരിക്കല്ലേ...... പിന്നെ ഈയിടെയായി ഒരുപാട് തിരക്കുകളിൽ പെട്ട് കിടക്കുന്നത് കൊണ്ടാണ് സ്റ്റോറി ഇങ്ങനെ ലേറ്റാകുന്നത്.......ചൊവ്വാഴ്ച ഒരു എക്സാം ഉള്ളത് കൊണ്ടും കുറച്ച് നോട്സ് ടൈപ്പ് ചെയ്യാനുള്ളത് കൊണ്ടുമാണ് ഈ പാർട്ട് എഴുതാൻ കഴിയാഞ്ഞത്......ഈ പാ൪ട്ടെന്തായാലും ലെങ്ത് കൂട്ടിയിട്ടിട്ടുണ്ട്.....നാളത്തെ എക്സാം കഴിഞ്ഞേ ഇനി എഴുതാൻ കഴിയു.....അത് കൊണ്ട് അടുത്ത പാർട്ടും കുറച്ചു വൈകുമേ...... അപ്പൊ എല്ലാവരും കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ ഞാൻ മുന്നോട്ട് പോവുകയാണേ......) $$$$$$$$$$$$$$$$$$$$$$ ഇനിയുള്ള ആവശ്യം ഒന്ന് ഫ്രഷാകണം എന്നതാണ്......ആഷി ഉറങ്ങുന്നത് കൊണ്ട് അവനെ വിളിച്ചെണീപ്പിക്കാൻ നിക്കാതെ ഞാൻ അകത്തേക്ക് കയറി......പക്ഷെ ഫ്രഷ് ആകണേൽ വേറെ ഡ്രസ് വേണമല്ലോ......കോളേജിൽ നിന്ന് നേരെ ഇങ്ങോട്ട് പോന്നത് കൊണ്ട് ഇട്ടിരിക്കുന്ന ഡ്രസ് അല്ലാതെ വേറെയൊന്നും ഇല്ല.......ഇക്കാക്കാസിനെ വിളിക്കാന്ന് വച്ചാൽ ഈ രാത്രി ഇനി അവർക്കും അതൊരു ബുദ്ധിമുട്ടാകും.......എന്തൊക്കെ പറഞ്ഞാലും ഡ്രസ് മാറ്റിയേ പറ്റു.....രാവിലെ ഉടുത്ത സാരിയാണ്......ഇടങ്ങേറെടുത്തിട്ട് വയ്യ.....എന്ത് ചെയ്യും എന്നാലോചിച്ച് നിന്നപ്പോഴാ ആഷി എണീറ്റത്...... "ആ നീ വന്നോ.....ഞാൻ നിന്നെ വിളിക്കാനിരിക്കേർന്നു......" "അപ്പൊ ആഷി ഉറങ്ങിയില്ലായിരുന്നോ....." "ഇല്ലടി......ഒന്ന് കണ്ണടച്ച് കിടന്നതേയുള്ളു....... നീയൊരു ഹെല്പ് ചെയ്യോ.....എനിക്കീ ഡ്രെസ്സൊക്കെ ഒന്ന് മാറ്റിക്കളയണം......എന്റെ ഡ്രെസ്സൊന്ന് എടുത്ത് തരോ......" ഞാൻ ആഷി പറഞ്ഞത് പോലെ അവനു വേണ്ട ഡ്രെസ്സൊക്കെ എടുത്തു കൊടുത്തു......ചെക്കൻ അതെടുത്ത് ബാത്റൂമിലേക്ക് പോകാൻ എണീറ്റതും പെട്ടെന്ന് അവിടെത്തന്നെ ഇരുന്നു.....അവന്റെ മുഖം കണ്ടപ്പോ എന്തോ ഉണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ അടുത്ത് ചെന്ന് കാര്യം ചോദിച്ചു..... "എന്ത് പറ്റി ആഷി......." "നിലത്ത് കാല് കുത്തിയപ്പോ തരിച്ച് കേറിയതാ......" "ഞാൻ പിടിക്കണോ....." "അതൊന്നും വേണ്ട.......ഇതിപ്പോ മാറിക്കോളും......" "അപ്പൊ ഫ്രഷാകണ്ടേ......വാ ഞാൻ പിടിക്കാം....." ഞാനത് പറഞ്ഞതും "നീയിത്ര നി൪ബന്ധിക്കുന്നതല്ലേ.... വന്ന് പിടിച്ചോ....." എന്നും പറഞ്ഞ് ചെക്ക൯ സമ്മതം മൂളി..... മുഖത്ത് ചിരിയൊക്കെ വരുത്തിയാണ് ചെക്കനത്‌ പറഞ്ഞതെങ്കിലും എനിക്കതിൽ പ്രത്യേകിച്ച് അപാകത ഒന്നും തോന്നിയില്ല......എങ്കിലും ഞാൻ ബോഡി ടച്ച് വരാത്ത രീതിയിൽ എന്റെ കൈ കൊടുത്ത് അവനെ എണീപ്പിക്കാൻ നോക്കിയെങ്കിലും പെട്ടെന്ന് ചെക്കൻ വീഴാൻ പോയപ്പോ എവിടെ പിടിക്കണം എങ്ങനെ പിടിക്കണം എന്നൊന്നും ഒരു പിടിയും ഇല്ലായിരുന്നു..... പക്ഷെ പിടിക്കേണ്ട ആള് പിടിക്കേണ്ട പോലെയൊക്കെ പിടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ..... നിങ്ങക്ക് മനസിലായില്ലേ....പറഞ്ഞു തരാം...... ആ തെണ്ടി വീഴാൻ പോയപ്പോ കയറിപ്പിടിച്ചത് എന്റെ ഇടുപ്പിലായിപ്പോയി.......ബാലൻസ് തെറ്റി ഞങ്ങള് രണ്ടും കൂടെ നേരേ ബെഡിലേക്ക് വീണു......ഞാൻ വേഗം തന്നെ അവിടെ നിന്ന് ചാടി എണീറ്റപ്പോ വേറൊരു പറ്റ് പറ്റി......വയറ് കാണാതിരിക്കാൻ സാരി പിടിച്ച് കുത്തിയിരുന്ന പിന്ന് പൊട്ടിപ്പോയി......ഞാനത് ശരിയാക്കാൻ പോയപ്പോഴേക്കും ആഷി കിടന്ന് ഒച്ചപ്പാട് തുടങ്ങി....... "അല്ലാഹ് എന്റെ കൈ കളഞ്ഞല്ലോടി പിശാചേ..... നിന്നോട് പിടിക്കാൻ പറഞ്ഞാൽ ഇങ്ങാനാണോ പിടിക്കുന്നത്......ഇതിലും ബേധം മാമിയായിരുന്നു......പറ്റില്ലേൽ ഇട്ടിട്ട് പോടി കോപ്പേ ....." സംഭവം തെറ്റ് എന്റടുത്താണല്ലോ.....ഞാൻ പിടിക്കാന്ന് പറഞ്ഞ് സ്വയം ഏറ്റതല്ലേ.....എന്നിട്ടിപ്പോ എന്താ ഞാനൊപ്പിച്ചത്......ചെക്കനാണേൽ കലിപ്പും കേറി......ഇനിയിതിന്റെ പേരിൽ എന്നെ ചവിട്ടി പുറത്താക്കണ്ടാന്ന് കരുതി ഞാൻ അങ്ങോട്ടൊരു സോറി പറഞ്ഞു.....കൂടെ ഞാനവന് കൈ കൊടുത്തപ്പോ ചെക്കൻ കലിപ്പ് മുഖത്തോടെ എന്റെ കൈ പിടിച്ച് എണീറ്റു.... ആഷീടെ ഒരു കൈയെടുത്ത് എന്റെ തോളിൽ വച്ച് ഞാനവനെ വട്ടം ചേർത്ത് പിടിച്ചു നടന്നു...... ബാത്റൂമിനടുത്തെത്താറായതും ആ തെണ്ടി അവന്റെ കൈ എന്റെ തോളിൽ നിന്നെടുത്ത് നേരെ എന്റെ ഇടുപ്പിൽ വച്ചു..... സാരി മാറിക്കിടന്നത് കൊണ്ട് ആഷീടെ കയ്യുടെ ചൂട് എന്റെ ശരീരത്തിൽ അനുഭവപ്പെട്ടപ്പോ ഞാനൊന്ന് പുളഞ്ഞു മാറിയതും ആഷിയുടെ ബാലൻസ് പോയി......അത് കണ്ട് ഞാനവനെ പിടിക്കാൻ ചെന്നതും അവനെന്നെ വട്ടം പിടിച്ച് മതിലിനോട് ചേർന്ന് നിന്നു..... ഒരു കൈയ്യില് കെട്ടായത് കൊണ്ട് ചെക്കന് എവിടെയും പിടിക്കാൻ പറ്റുന്നില്ലായിരുന്നു......അത് കൊണ്ട് തന്നെ എന്നോട് ചേർന്നാണ് അവ൯ നിന്നത്..... ആഷിയിങ്ങനെ അടുത്ത് നിക്കുമ്പോ എന്റെ നെഞ്ചിൽ ആകെയൊരു പിടച്ചിലാണ്.....ഇങ്ങനെയൊക്കെയാണ് പോക്കെങ്കിൽ ഉപ്പാക്ക് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വരുമെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..... അത് കൊണ്ട് തന്നെ ഞാൻ രണ്ടും കൽപ്പിച്ച് ആഷിയോട് ചൂടായി....... "ആഷി....ഇതിത്തിരി കൂടുന്നുണ്ട്......എന്തിനാ ഇങ്ങനെ ഒട്ടി നിക്കുന്നേ......" അപ്പോത്തന്നെ ഞാൻ ചൂടായതിലും ഡബിൾ സ്ട്രോങ്ങിൽ ചെക്കൻ എന്നോടും കലിപ്പായി..... "ഞാൻ അറിഞ്ഞോണ്ടല്ലല്ലോടി കോപ്പേ.....നിനക്ക് പറ്റില്ലേൽ ഇട്ടിട്ട് പോടി.... മനുഷ്യനെ വെറുതെ പ്രാന്താക്കാൻ......" അത്രയും പറഞ്ഞ് എന്നിലുള്ള പിടിയും വിട്ട് കലിപ്പില് ചെക്കൻ ബാത്റൂമിലേക്ക് പോയി.....വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടിയതിന് സ്വയം തലക്കിട്ടൊരു കൊട്ടും കൊടുത്ത് ഞാൻ ബെഡിലും വന്നിരുന്നു...... 'എന്റെ റബ്ബേ......ഇങ്ങനെ പോയാൽ എന്റെ കയ്യിൽ നിന്ന് എല്ലാം പോകും......എല്ലാം......ഒന്നാമതേ അവനിപ്പോ അടുത്ത് വരുന്നതും ചേർത്ത് നിർത്തുന്നതുമൊക്കെ ഞാനും ഇഷ്ട്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.......അപ്പൊപ്പിന്നെ ഞാനെങ്ങനെ എന്നെത്തന്നെ കണ്ട്രോള് ചെയ്ത് നിർത്തും......അയ്യോ.....എനിക്ക് പ്രാന്ത് പിടിക്കുന്നേ......' ഓരോന്നോർത്ത് നഖോം കടിച്ച് ഇരിക്കുമ്പോഴാ ചെക്കൻ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നത്...... ഇനിയിപ്പോ എനിക്ക് ഫ്രഷാകണമല്ലോ എന്നോർത്തു നിന്നപ്പോഴാ ആഷിയത് ഇങ്ങോട്ട് ചോദിച്ചത്...... "നിനക്ക് ഡ്രെസ്സൊന്നും മാറ്റണ്ടേ നൂഹ......എപ്പൊ ഉടുത്ത സാരിയാ ഇത്... " ചോദിക്കാൻ നോക്കിയിരുന്ന പോലെ ഞാൻ ഉള്ള കാര്യം പറഞ്ഞു...... "ഫ്രഷാകണം എന്നൊക്കെയുണ്ട്......പക്ഷെ എന്റടുത്ത് വേറെ ഡ്രെസ്സൊന്നും ഇല്ല....." ഞാൻ ആഷിയെ നോക്കാതെ അത് പറഞ്ഞപ്പോ അവൻ എന്റെ കയ്യിൽ പിടിച്ച് കബോർഡിന്റെ അടുത്ത് കൊണ്ടു പോയി നിർത്തി......എന്നിട്ട് താഴത്തെ ഡ്രോയിൽ നിന്നും ഒരു ബാഗ് എടുപ്പിച്ചു...... "ഇതൊക്കെ എന്റെ പഴയ ക്ലോത്‌സ് ആണ്......പ്ലസ്ടു പഠിക്കുമ്പോ വെക്കേഷൻ ടൈമിൽ ഇവിടെ വരുമ്പോ ഇട്ടിരുന്നതാ....... നീ ഫ്രഷായിട്ട് ഇതിട്ടോ......" "അയ്യേ പ്ലസ്ടുവിന് പഠിക്കുമ്പോഴുള്ള ഡ്രെസ്സൊ......അതൊന്നും എനിക്ക് പാകമാവില്ല....." "നിന്നോടാര് പറഞ്ഞു പാകമാവില്ലാന്ന്......നിനക്ക് പാകമാകും.....പോയി ഇടടി...." "അല്ല നിങ്ങക്കെന്താ ഉറപ്പ് എനിക്കിത് പാകാവുമെന്ന്......" "എനിക്ക് സൈസ് അറിയാം.....അത് കൊണ്ട്......" "What......." 'പടച്ചോനേ ഈ തെണ്ടി എന്താ ഇപ്പൊ പറഞ്ഞത്......ഇവന് നാണമില്ലേ..... അയ്യേ.......' ഞാൻ അന്തം വിട്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോ ചെക്കൻ ആകെ പറ്റ് പറ്റിയ പോലെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു...... "ഐ മീൻ.......ഞാനതല്ല ഉദ്ദേശിച്ചത്...... എനിക്ക് എന്റെ സൈസ് അറിയാലോ.....ഞാനത് വച്ച്.......ഊഹിച്ച് പറഞ്ഞതാ.....അല്ലാതെ......കോപ്പ്......നീയത് കൊണ്ട് പോയി ഇട്ട് നോക്ക്.....അല്ല പിന്നെ......" ആഷിയതും പറഞ്ഞ് ദേഷ്യം പിടിക്കുന്ന പോലെ കാണിച്ച് ബെഡിൽ പോയിരുന്ന് ഫോണിൽ കുത്താൻ തുടങ്ങി....ഞാൻ പിന്നെ സമയം കളയാതെ അവൻ തന്നതിൽ നിന്ന് കയ്യിൽ കിട്ടിയ ബനിയനും പാന്റും എടുത്ത് ബാത്റൂമിലേക്ക് കയറി...... കുറേ നേരം ഷവറിന്റെ അടിയിൽ നിന്ന് ശരീരത്തിൽ തണുപ്പ് വീണപ്പോഴേക്കും താഴെ ഡോർബെൽ അടിക്കുന്ന സൗണ്ട് കേട്ടു......ഫുഡ് കൊണ്ടുവന്നതാകും.....ഇനിയിപ്പോ ആഷിയെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി വേഗം ഡ്രസ് ചെയ്ത് പുറത്തിറങ്ങി റൂമിന്റെ ഡോറ് തുറക്കാൻ ഓടിയപ്പോഴാ പുറകിൽ നിന്ന് ആഷി വിളിച്ചത്...... "ഡീ......" ഞാൻ എന്താന്നുള്ള ഭാവത്തിൽ തിരിഞ്ഞ് നോക്കിയപ്പോ ചെക്കൻ ഫുൾ കലിപ്പില് എന്നെ നോക്കി നിക്കേണ്...... "എന്താടി ഇത്......" "എന്താ ആഷി......" "ആരുടെ അമ്മേനെ കെട്ടിക്കാനാടി നീ ദേഹത്ത് ഷാള് പോലും ഇല്ലാതെ ഓടുന്നത്......" ആഷിയത് പറഞ്ഞപ്പോഴാ ഞാനും ശ്രദ്ധിച്ചത്......ചെക്കൻ തന്ന ഡ്രസ് വിചാരിച്ചതിലും കറക്ട് സൈസായിപ്പോയി......ദേഹത്തു നല്ലോണം ഒട്ടിക്കിടക്കുന്നുണ്ട്......വെറുതെയല്ല കെട്യോൻ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്...... ഞാൻ അപ്പോത്തന്നെ ഷാൾ എടുത്തിട്ട് താഴേക്ക് പോന്നു.....ഡോറ് തുറന്ന് ഫുഡ് വാങ്ങി ക്യാഷും കൊടുത്ത് തിരിച്ചു മുകളിലേക്ക് പോകുമ്പോ ഒരു പ്ലേറ്റും കുടിക്കാൻ വെള്ളവും കൂടെ എടുത്തു......റൂമിലേക്ക് കയറിയപ്പോ തന്നെ മുഖത്ത് ദേഷ്യവും ഫിറ്റ് ചെയ്തിരിക്കുന്ന ആഷിയിലേക്കാണ് കണ്ണ് പോയത്......ഞാൻ ഫുഡ് ടേബിളിൽ വച്ചിട്ട് അവന്റടുത്തേക്ക് ചെന്നു..... "സോറി ചെക്കാ......ഞാൻ പെട്ടെന്ന് ബെല്ലടിക്കുന്ന സൗണ്ട് കേട്ടപ്പോ.......ശ്രദ്ദിച്ചില്ല.....ഇനിയിങ്ങനെ ചെയ്യില്ല.....പോരെ......" "മ്മ്...... ഞാൻ വേറെ ഷർട്ടെടുത്ത് തരാം..... ഇത് മാറ്റി അതിട്ടോ......" "അതെന്തിനാ......" "അത്....ഈ ബനിയൻ നിനക്ക് കുറച്ച് ടൈറ്റാണ്......നിനക്ക് അൺകംഫർട്ടബിൾ ഫീലാകുന്നുണ്ടാകും എന്റെ മുന്നിൽ ഇതിട്ട് നിൽക്കാൻ.....ഞാൻ വേറെ ഡ്രസ് തരാം....." എന്റെ മുഖത്ത് നോക്കാതെ തല താഴ്ത്തി ആഷിയത് പറഞ്ഞപ്പോ മനസിൽ ഒരു സുഖം...... എന്റെ ഫീലിംഗ്‌സിന് വില കല്പിക്കുന്നുണ്ടെന്ന് ഇതോടടക്കം പലപ്പോഴായി ആഷി തെളിയിച്ചിട്ടുണ്ട്......തന്നെ മനസിലാക്കുന്ന ഒരു പുരുഷനെ കിട്ടുകയെന്നതല്ലേ ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം...... അത്‌കൊണ്ട് ആഷി വേറെ ഷർട്ടെടുക്കാനായി എണീറ്റതും ഞാൻ വേണ്ടെന്ന് പറഞ്ഞു തടഞ്ഞു....... "എനിക്കിത് മതി ആഷി......ആഷീടെ മുന്നില് ഇങ്ങനെ നിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല....." "പക്ഷെ എനിക്ക് ബുദ്ധിമുട്ടുണ്ട്.....അത്‌കൊണ്ടാ.... പ്ലീസ് ....അതൊന്ന് മാറ്റടി....." ചെക്കന്റെ ബുദ്ധിമുട്ടെന്താണെന്ന് കത്തിയപ്പോ ഞാൻ പിന്നെ വാദിക്കാൻ നിന്നില്ല......വേറൊരു ഷർട്ടെടുത്ത് ഇട്ടു......ഇപ്പോ ശരിക്കും ലോഹക്കുള്ളിൽ ഇറക്കിയ പോലുണ്ട്......എന്തേലുമാകട്ടേന്ന് കരുതി ഞാൻ പോയി ആഷിക്ക് ഫുഡ്ഡെടുത്ത് കൊടുത്തു..... അങ്ങനെ എല്ലാം കഴിഞ്ഞപ്പോ അടുത്ത പ്രശ്നം എവിടെ കിടക്കും എന്നായി......ഒരുപാട് റൂമുണ്ടെങ്കിലും ഒന്നും യൂസ് ചെയ്യാത്തത് കൊണ്ട് അടച്ചിട്ടേക്കുവല്ലേ.....ഇന്നിപ്പോ എന്ത് ചെയ്യും എന്നാലോജിച്ച് നിന്നപ്പോഴാ ആഷി താഴെ മാമിയും മാമേം യൂസ് ചെയ്തിരുന്ന റൂമിന്റെ കീ എടുത്ത് തന്നത്.....അങ്ങനെ ആഷിയെ മുകളില് വിട്ടിട്ട് ഞാൻ താഴേക്ക് പോന്നു... ####################### രാവിലെ എണീറ്റൊന്ന് നടുനിവർത്തി സൈഡിലേക്ക് നോക്കിയപ്പോഴാ നൂഹ എന്റെ ബെഡ്ഡിൽ തല വച്ച് താഴെയിരുന്ന് ഉറങ്ങുന്നത് കണ്ടത്......ഇതെന്താപ്പോ സംഭവം എന്നറിയാതെ ഞാനവളെ തട്ടിവിളിച്ചു...... "നൂഹാ.....ഡീ....." എന്റെ തട്ടലും മുട്ടലും കാരണം അവളെണീറ്റിരുന്ന് എന്നെ നോക്കിയൊന്ന് ചിരിച്ചിട്ട് എന്തോ ബോധോദയം വന്ന പോലെ ഞെട്ടിച്ചാടി എണീറ്റു....... "ഏഹ്..... ഞാനെന്താ ഇവിടേ....." "എന്ത്.....നിന്റെ തലേലെ സ്ക്രൂ പോയോ.....ഞാനല്ലേ അതങ്ങോട്ട് ചോദിക്കേണ്ടത്......നീയെന്താ ഇവിടെ......രാത്രി താഴേക്ക് പോയ ആളെങ്ങനെ രാവിലെ ഇവിടെയെത്തി......" "അത്......ഞാൻ..... രാത്രി......" "ഇരുന്ന് ബബ്ബബ്ബ അടിക്കാതെ കാര്യം പറയടി......" ഞാനിത്തിരി കലിപ്പിൽ കാര്യം ചോദിച്ചപ്പോ അവള് തല താഴ്ത്തിപ്പിടിച്ച് നഖം കടിച്ചു കൊണ്ട് കാര്യം പറഞ്ഞു......എന്താന്നല്ലേ.....പെണ്ണിന് ഇരുട്ട് പേടിയാണത്രേ.....അപ്പോഴാ എനിക്കും കത്തിയത്.....അവളുടെ റൂമിൽ രാത്രിയായാലും ഒരു ചെറിയ വെട്ടം എപ്പോഴും ഉണ്ടാകും...... എന്തൊക്കെയായാലും അവളുടെ മുഖം കണ്ടപ്പോ എനിക്ക് ചിരി അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല......പക്ഷെ ഞാൻ ചിരിക്കുന്നത് കണ്ടപ്പോ അവളുടെ മുഖം മാറാൻ തുടങ്ങി.....ഞാൻ വേഗം തന്നെ ചിരി നിർത്തി ഒന്നും അറിയാത്ത പോലെ ഇരിപ്പായി..... ഇടക്കൊന്ന് ഇടങ്കണ്ണിട്ട് അവളെ നോക്കിയപ്പോ പെണ്ണിപ്പോഴും എന്നെനോക്കി പേടിപ്പിക്കേണ്....ഞാൻ അപ്പോത്തന്നെ വിഷയം മാറ്റാനൊരു ശ്രമം നടത്തി..... "നൂഹാ.....നിനക്കെന്തേലും വാങ്ങിക്കാനുണ്ടോ....... അല്ലാ നിനക്ക് ഡ്രെസ്സൊക്കെ എടുക്കണ്ടേ......വേണേലൊന്ന് വീട്ടിൽ പോയിട്ട് വാ....." പെണ്ണ് ഞാൻ പറഞ്ഞതിനൊന്ന് മൂളി എന്നെയൊന്ന് ഇരുത്തി നോക്കിയിട്ട് താഴേക്ക് പോയി.....ഞാൻ പിന്നെ പോയി ഫ്രഷായി വന്ന് ഫോണിൽ നോക്കി ഇരുന്നപ്പോഴാ ആരുടെയോ വണ്ടി വരുന്ന സൗണ്ട് കേട്ടത്......താഴെ വന്ന് നോക്കിയപ്പോ അവളുടെ ഫ്രണ്ട്‌സ് മുഴുവൻ വന്നിട്ടുണ്ട്......ഞാൻ നേരെ ഇഷൂടെ അടുത്ത് ചെന്നിരുന്നു...... "എന്താ എല്ലാരും കൂടെ ഇങ്ങോട്ട്.....ഇവളെക്കാണാൻ പോന്നതാണോ......." "ഒഫ്‌കോഴ്സ് നോട്ട് ബ്രോ.....ഇവളെയൊക്കെ ആർക്ക് കാണണം.....ഞാൻ നിന്നെക്കാണാൻ വന്നതാ.....പിന്നെ ഇവളുമാരുടെയൊക്കെ കാര്യം എനിക്കറിയില്ല......" അവളുടെയടുത്ത് നിന്ന ഫാദിയേം അഫിയേം ആദിയേം ഉന്നംവച്ച് അവനങ്ങനെ പറഞ്ഞപ്പോ പെണ്ണ് അവനെ രണ്ട് ചീത്തയും പറഞ്ഞ് അവളുമാരേം കൊണ്ട് അടുക്കളയിലേക്ക് പോയി..... അവര് പോയപ്പോ ഞാനും ഇഷുവും കുറേ നേരം സംസാരിച്ചിരുന്നു......അതിനിടയിലാ അവൻ പറഞ്ഞത് അവള് വിളിച്ചിട്ടാ അവര് വന്നതെന്നും....വരുന്ന വഴി അവളുടെ ഡ്രെസ്സൊക്കെ വീട്ടിൽ നിന്ന് എടുപ്പിച്ചുവെന്നും.....പിന്നെയും കുറേ നേരം ഓരോന്ന് പറഞ്ഞിരുന്ന് സമയം കളഞ്ഞു..... ####################### ഹാളിൽ നിന്ന് അടുക്കളയിലേക്ക് വന്നപ്പോ തൊട്ട് തുടങ്ങിയതാ ഈ തെണ്ടികൾ എന്നെയിട്ട് വാരാൻ.....ഇന്നലെ രാത്രി ഞങ്ങള് രണ്ടും ഇവിടെ ഒറ്റക്കായിരുന്നല്ലോ.....അപ്പൊ എന്തൊക്കെ നടന്നു എന്നാണ് തെണ്ടികൾക്കിപ്പോ അറിയേണ്ടത്......കൂട്ടത്തിൽ അഫിക്കാണ് കളിയിത്തിരി കൂടുതൽ...... പെണ്ണിന്റെ നാക്കിന്റെ ബെല്ലും ബ്രേക്കും ഒക്കെ പോയെന്ന് അവളുടെ ചോദ്യം കേട്ടപ്പോ മനസിലായി..... "ഡീ ഹയൂ.....പറയടി.....ഇന്നലെ നീയെവിടാ കിടന്നത്...... ആഷിക്കാടെ റൂമിലാണോ......" ഞാനത് കേട്ട് പെണ്ണിനെ ഒന്ന് നോക്കിയപ്പോ അവള് പ്ലേറ്റ് മാറ്റിച്ചവിട്ടി...... "അതല്ല.....ഇക്കാക്ക് ഇന്നലെ എന്തേലും ആവശ്യം വന്നാലോന്ന് കരുതി നീയിന്നലെ അവിടെയാണോ കിടന്നതെന്നാ ഉദ്ദേശിച്ചത്......." "മോളേ അഫി......നീയൊരുപാട് ഉദ്ദേശിക്കല്ലേട്ടാ..... ഈയിടയായിട്ട് നിനക്ക് കുറച്ച് ഉദ്ദേശിക്കൽ കൂടുന്നുണ്ട്.......സാരമില്ല......ഞാൻ ശരിയാക്കിത്തരുന്നുണ്ട്...." എന്റെ കണ്ണുരുട്ടലും പറച്ചിലും ഒക്കെക്കൂടെ ആയപ്പോ അവള് പിന്നെ ഊമയായി......ബാക്കി രണ്ടും ഇതൊക്കെക്കണ്ട് നല്ല ഇളിയും തുടങ്ങി...... കളിയും ചിരിയും കൂട്ടത്തിൽ പാചകവുമൊക്കെയായി ഉച്ച വരെ ഞങ്ങൾ കഴിച്ച് കൂട്ടി...അത് കഴിഞ്ഞ് ഞാൻ പോയി കുളിച്ച് വന്നു....കഴിക്കാൻ നേരമായപ്പോ എല്ലാത്തിനേം പിടിച്ചിരുത്തി ഭക്ഷണവും കൊടുത്തു....... ഉച്ച തിരിഞ്ഞപ്പോ അവരൊക്കെ തിരിച്ചു പോയി..... രാത്രിയിലേക്കുള്ള ഭക്ഷണമൊക്കെ ആക്കിവച്ച് ജോലിക്ക് നിക്കുന്ന ചേച്ചിയും സ്ഥലം കാലിയാക്കി......അത് കഴിഞ്ഞ് താഴത്തെ പണിയൊക്കെ തീർത്ത് ഞാൻ മുകളിലേക്ക് ചെന്നപ്പോ ആഷി റൂമിലില്ല.... പകരം തൊട്ടടുത്തുള്ള റൂം തുറന്നു കിടപ്പുണ്ട്......ഞാൻ അകത്തേക്ക് കയറി നോക്കിയപ്പോ ആഷിയവിടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്...... "അല്ലാ വയ്യാത്ത കയ്യും വച്ച് സാറിതെന്താ ചെയ്യുന്നത്......" "ഞാനിവിടത്തെ പൊടിയൊക്കെ ഒന്ന് തട്ടിക്കുടയുവായിരുന്നു....." "അതെന്തിനാ ഇപ്പൊ ഇതൊക്കെ ക്ലീൻ ചെയ്യുന്നേ......" "നിനക്ക് കിടക്കാൻ വേണ്ടി......അതാകുമ്പോ ഞാൻ തൊട്ടടുത്ത് റൂമിൽ ഉണ്ടല്ലോ.....പിന്നെ രാത്രി ലൈറ്റിട്ട് കിടക്കേം ചെയ്യാലോ.... " അത് കേട്ടപ്പൊത്തന്നെ ഞാ൯ ആഷിയെ തടഞ്ഞു.... "അതിനാണേല് കഷ്ടപ്പെട്ട് ഇതൊന്നും ചെയ്യണ്ട......എനിക്കിവിടെ കിടക്കണ്ട....." "അതെന്താടി......" "അത് പിന്നെ......ആഷി ഞാൻ......ഞാനവിടെ കിടന്നോളം....." "എവിടെ....താഴയോ...." "അല്ല......" "പിന്നെവിടെയാടി.....ഇവിടെ വേറെ റൂമൊന്നും ക്ലീനല്ല പെണ്ണേ......ഇത് തന്നെ ഞാൻ ഇടക്ക് കയറുന്നത് കൊണ്ടാണ് ഇങ്ങനെ കിടക്കുന്നത്......." 'ഈ പൊട്ടനെന്താ റബ്ബേ ഇങ്ങനെ....പറഞ്ഞാലും മനസിലാകില്ലേ........ഇനി അവിടേം ഇവിടേം എന്നും പറഞ്ഞ് നിന്നാൽ ചെക്കന് മനസിലാകാൻ പോണില്ലാന്ന് കത്തിയപ്പോ ഞാൻ നേരിട്ട് കാര്യമങ്ങ് പറഞ്ഞു..... "ആഷീ ഞാൻ നിന്റെ റൂമിൽ കിടന്നോളം......" ഞാനത് പറഞ്ഞപ്പോ ചെക്കൻ കണ്ണും മിഴിച്ച് എന്റെ മുഖത്ത് നോക്കി നിപ്പുണ്ട്......എന്നിട്ട് എന്തോ കേൾക്കാൻ പാടില്ലാത്ത കേട്ട പോലെ ചോദിക്കുവാ...... "നീയെന്താ പറഞ്ഞേ എന്റെ റൂമിൽ കിടക്കാന്നോ.......നിനക്ക് വല്ല പ്രാന്തും പിടിച്ചോ പെണ്ണേ......" "ആഷി ആം സീരിയസ്.......വീട്ടിലെ പോലെയല്ല.....എനിക്കെന്തോ ഇവിടെ ഒറ്റക്ക് കിടക്കാൻ പേടിയാണ്......ഞാൻ ആഷീടെ റൂമില് കിടന്നോളം.....അതാ നല്ലത്.....പ്ലീസ്......" "ഓകെ ഓകെ..... നിന്റെ ഇഷ്ട്ടം പോലെ ചെയ്തോ.....പോരെ....." ആഷി സമ്മതം മൂളിയപ്പോ ഞാൻ ഹാപ്പിയായി......ഞാനാ റൂമിൽ കിടക്കുന്നില്ലാന്ന് പറഞ്ഞപ്പോ ആഷി റൂം പൂട്ടി അവന്റെ റൂമിലേക്കും പോയി......ഞാൻ പുറകേ ചെന്നപ്പോ ആള് ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലായി......ചെക്കനെ ഉറങ്ങാൻ വിട്ടിട്ട് ഞാനപ്പൊത്തന്നെ താഴേക്ക് പോന്നു..... ഒറ്റക്കായത് കൊണ്ടാണെന്ന് തോന്നുന്നു ശരിക്കും ബോറടിക്കുന്നുണ്ട്.....കുറേ നേരം ടീവി ഓൺ ചെയ്ത് ഇരുന്നെങ്കിലും ഒരു രസോം ഇല്ല..... അപ്പോഴാ ഞാൻ വേറൊരു കാര്യം ഓർത്തത്......വേഗം തന്നെ ഫോണെടുത്ത് ഷാനുത്താനെ വിളിച്ചു...... ഇത്ത ഫോണെടുത്ത ഉടനെ തന്നെ ഞാൻ കുറേ ചീത്ത പറഞ്ഞു........ അതൊക്കെ കേട്ട് പുള്ളിക്കാരി കാര്യം ചോദിച്ചപ്പോ ഞാൻ നല്ല വ്യക്തമായി എല്ലാം അങ്ങു പറഞ്ഞു കൊടുത്തു...... "എന്റെ ഇത്താ...... ഇങ്ങളെന്ത് പണിയാ കാണിച്ചത്......ഇങ്ങളോട് എനിക്കിവിടെ ഇടാൻ ഡ്രെസ്സ് കൊടുത്ത് വിടാൻ പറഞ്ഞിട്ട് എന്തൊക്കെയാ കൊടുത്ത് വിട്ടത്....." "എന്തേ നീ അങ്ങനെ ചോദിച്ചേ....... ഡ്രസ് കിട്ടിയില്ലേ നിനക്ക്....." "അതൊക്കെ കിട്ടി...... പക്ഷെ എന്ത് ഡ്രെസ്സാണ് ഇങ്ങള് തന്നത്.......സ്കേർട്ടും ടോപ്പും പാന്റുമൊക്കെയോ......ഇങ്ങക്ക് വല്ല ചുരിദാറും തരാർന്നില്ലേ......" "അത് കൊള്ളാം..... ചക്കരക്കുട്ടി ഇത്താനോട് എന്താ പറഞ്ഞത്.....നിനക്കവിടെ വീട്ടിലിടാൻ ഡ്രസ് വേണം എന്നല്ലേ.....നീ സാധാരണ ഇവിടെ അതൊക്കെയല്ലേ ഇടാറ്.....അത് കൊണ്ടാ ഞാൻ അതൊക്കെ കൊടുത്ത് വിട്ടത്....." "പക്ഷെ ഇത്ത..... ഇത് ആഷീടെ വീടല്ലേ......ഇവിടെയെങ്ങനേ അതൊക്കെയിട്ട്....." "കൊള്ളാലോ എന്റെ നാത്തൂന് ഇങ്ങനെയുള്ള വിചാരമൊക്കെ ഉണ്ടോ......" "ഇങ്ങള് കളിയാക്കാതെ ഇത്താ......ഞാനിപ്പോ എന്ത് ചെയ്യും.....അത് പറ......" "ഇനിയെന്ത് ചെയ്യാൻ......അതിട്ടോ.......വേറെവിടേം അല്ലല്ലോ....നിന്റെ കെട്യോന്റെ വീട്ടിലല്ലേ......അല്ല നിനക്കിനി അത്ര നിർബന്ധം ആണേൽ വൈകിട്ട് ഹാദി വരുമ്പോ ഞാൻ വേറെ ഡ്രസ് കൊടുത്ത് വിടാം....." വെറുതേയിനി അവരെയൊക്കെ ബുദ്ധിമുട്ടിക്കണ്ടന്ന് കരുതി ഇത്ത പറഞ്ഞ പോലെ എന്റെ കെട്യോന്റെ വീടല്ലേ എന്നോർത്ത് ഞാൻ ഇത്താനോട് വേണ്ടാ എന്ന് തന്നെ പറഞ്ഞു...... ഇത്താനോട് കുറച്ച് നേരം കൂടെ ഓരോന്ന് സംസാരിച്ചിരുന്ന് സമയം കളഞ്ഞു.......എന്നിട്ടും ബോറടി മാറാഞ്ഞപ്പോ ഞാൻ വാട്‌സാപ്പിൽ കേറി എല്ലാത്തിനേം വെറുപ്പിച്ചു.......ഇതിന്റെയിടയിൽ സോഫയിൽ ഇരുന്ന് എപ്പോഴോ ഉറങ്ങിപ്പോയെന്ന് കുറേ കഴിഞ്ഞ് ആഷി വിളിച്ചപ്പോഴാ ഞാൻ അറിഞ്ഞത്....... ####################### ഞാൻ ഉറങ്ങിയെണീറ്റപ്പോ നൂഹയുടെ അനക്കമൊന്നും കേൾക്കുന്നില്ല.......താഴെ വന്നപ്പോഴാ പെണ്ണ് സോഫയിൽ കിടന്ന് ഉറങ്ങുന്നത് കണ്ടത്.......ആദ്യമൊന്ന് അടുത്ത് ചെന്ന് അവളെ കുറച്ച് നേരം നോക്കി നിന്നിട്ട് പിന്നെ ഞാനവളെ തട്ടി വിളിച്ചു.....രണ്ട് തവണ വിളിച്ചപ്പോഴേക്കും ആള് എണീറ്റു...... "എന്താടി ഇവിടെയിരുന്ന് ഉറങ്ങുന്നേ......റൂമിൽ പോയി കിടന്നൂടെ......" "അതിന് ഞാൻ ഉറങ്ങാനായിട്ട് കിടന്നതല്ല.......ഫോണിൽ കളിക്കേർന്നു.....ഇടക്കൊന്ന് മയങ്ങിപ്പോയതാ......ആഷി എണീറ്റിട്ട് കുറേ നേരായോ....." "ഏയ്‌......കുറച്ച് നേരായുള്ളൂ.....നിന്നെക്കാണാത്തത് കൊണ്ട് താഴേക്ക് പോന്നതാ......" "എന്നാ ഇവിടെ ഇരിക്ക്......ഞാൻ പോയി ചായ ഇട്ടേച്ച് വരാം....." "അതിന് നിനക്ക് ചായയിടാനൊക്കെ അറിയോ..." "ഒരുപാട് വാരല്ലേ മോനെ.....അവിടെയിരിക്ക്.....ആദ്യം ഞാൻ ചായ കൊണ്ടുവരാം.....എന്നിട്ടത് കുടിച്ചിട്ട് പറ എനിക്ക് വല്ലതും അറിയോ ഇല്ലയോ എന്ന്......" അതും പറഞ്ഞ് എനിക്ക് നേരെ കുറേ പുച്ഛോം വാരി വിതറി അവള് അടുക്കളയിലേക്ക് പോയി.....കുറച്ച് കഴിഞ്ഞ് രണ്ട് കപ്പ് ചായയും കൊണ്ട് വന്നു......ഞാനതെടുത്ത് കുടിച്ച് നോക്കിയിട്ട് അവളെ നോക്കിയപ്പോ പെണ്ണ് കണ്ണ് കൊണ്ട് എങ്ങനെയുണ്ടെന്ന് ചോദിക്കുവാ.....സംഗതി പ്രതീക്ഷിച്ചതിനേക്കാളും കൊള്ളാമെങ്കിലും ഞാൻ അവളെയൊന്ന് ചൂടാക്കാൻ വേണ്ടി അടവ് മാറ്റി...... "ആ വിചാരിച്ച അത്രേം ബോറല്ല.....തരക്കേടില്ലാന്ന് പറയാം......" ഞാനവളെ നോക്കാതെ അതും പറഞ്ഞ് ചായ കുടിക്കാൻ പോയപ്പോ പെണ്ണെന്റെ കപ്പ് തട്ടിപറിച്ചു വാങ്ങി...... "അങ്ങനിപ്പോ ആരും ബുദ്ധിമുട്ടി ഈ ചായ കുടിക്കണ്ട......നല്ല ചായ തനിയേ ഇട്ട് കുടിച്ചോട്ടാ........" വല്യ ഡയലോഗും കാച്ചി അവളെന്റെ കയ്യിൽ നിന്ന് വാങ്ങിയ ചായ കുടിച്ചോണ്ട് എന്നെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ എനിക്ക് ചിരിയാ വന്നത്......ഞാൻ അപ്പോത്തന്നെ അവിടെയിരുന്ന അവളുടെ ചയയെടുത്ത് കുടിച്ചു......പെണ്ണ് അത് കണ്ടതും കണ്ണ് മിഴിച്ച് എന്നെ നോക്കാൻ തുടങ്ങി.....ഞാൻ അവളെ മൈൻഡ് ചെയ്യാതെ ആ ചായ കുടിക്കാനും...... ചായകുടി കഴിഞ്ഞ് ഞാൻ ഫോൺ നോക്കിയിരിക്കുമ്പോഴാ അവള് ബോറടിക്കുന്നു എന്താ ചെയ്യാ എന്നും ചോദിച്ചു വന്നത്.....അത് കൊണ്ട് അവളേം കൊണ്ട് ഞാൻ ഗാർഡനിൽ പോയി കുറേ നേരം ഇരുന്നു......അതിനിടയിൽ ഒരുപാട് സംസാരിച്ചു......രാത്രിയാകുന്നത് വരെ അത് നീണ്ട് നിന്നു..... അന്ന് രാത്രി എന്റെ റൂമിൽ താഴെ ബെഡ്ഡ് ഇട്ടാണ് അവള് കിടന്നത്.....അന്ന് മാത്രമല്ല പിന്നീടങ്ങോട്ട് രണ്ട് മൂന്ന് ദിവസത്തേക്ക് ഞങ്ങളുടെ ജീവിതം ഈ വീടിനുള്ളിലെ ചുവരുകൾക്കിടയിലെ മനോഹാരിതയിൽ ചുറ്റപ്പെട്ട് കിടന്നു...... പരസ്പരം അറിയാനും മനസിലാക്കാനും പടച്ചോൻ ഞങ്ങൾക്ക് തന്ന അവസരമായി തന്നെ ഞങ്ങളിതിനെ കണ്ടു......ഈ ദിവസമിത്രയും അവള് ക്ലാസ്സിൽ പോലും പോകാതെ എനിക്ക് കാവലിരിക്കുകയായിരുന്നു......ഇതിനിടയിൽ അവളുടെ ഫ്രണ്ട്സും ഞങ്ങടെ ഫാമിലിയും ഇടക്കിടെ വന്ന് സന്ദർശനം നടത്തി പോകും...... ഇഷു ഒരിക്കൽ വന്നപ്പോ പറഞ്ഞു റംഷാദിനെ കോളേജിൽ നിന്ന് പുറത്താക്കിയെന്നും ഫയാസ് ഇപ്പൊ കോളേജിൽ വരാറില്ലെന്നും.....പിന്നെ ആ ആമിയ ഞങ്ങടെ കാര്യം അറിഞ്ഞെന്നും അത് ഷാനുവിനോട് ചോദിച്ചെന്നും ഷാനു വഴിയും അറിഞ്ഞു..... എന്തായാലും ഒക്കെ കലങ്ങിത്തെളിഞ്ഞെന്ന് എന്റെ മനസ് പറഞ്ഞപ്പോ ഞാൻ ഉപ്പാക്കും ഉമ്മാക്കും വിളിച്ച് എന്റേം നൂഹയുടേം കാര്യം മാമാനോടും മാമിയോടും സംസാരിക്കാൻ പറഞ്ഞു...... അവർക്കും എന്റെ തീരുമാനം ശരിയായി തോന്നിയത് കൊണ്ടാകും എല്ലാം പിന്നെ പെട്ടെന്നായത്......എന്താന്നല്ലേ.....നമ്മടെ ഉമ്മേം ഉപ്പേം കൂടെ മാമാനോട് കാര്യം പറഞ്ഞു..... മാമ എല്ലാവരോടും സംസാരിച്ച് ഞങ്ങടെ കല്യാണത്തിന് തീയതി വരെ നിശ്ചയിച്ചു....... മൂന്നാഴ്ച......അതാണ് ഞാനും എന്റെ പെണ്ണും തമ്മിലുള്ള ദൂരം......എല്ലാമിത്ര പെട്ടന്നായെങ്കിലും ഞാൻ ഹാപ്പിയാണ്......ബാക്കിയെല്ലാവരും അതേ ഫീലിലാണ്......ഞങ്ങളുടെ കുടുംബത്തിലെ ഒരേയൊരു പെൺകുട്ടിയുടെ വിവാഹം അല്ലെ......അപ്പൊ അതത്രയും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാ ഇപ്പൊ ഓരോരുത്തരും....... പക്ഷേ ഞാനും എന്റെ പെണ്ണും ഇതിൽ നിന്നൊക്കെ വിട്ട് മാറി ഇപ്പോഴും എന്റെ വീട്ടിൽ തന്നെയാണ്....എന്റെ കയ്യിലും തലയിലുമൊക്കെ ഉണ്ടായിരുന്ന കെട്ടിൽ നിന്ന് ഞാൻ മുക്തനായി.....അത് കൊണ്ട് തന്നെ നാളെ നൂഹ തിരിച്ചു പോവുകയാണ്......ഇനിയിപ്പോ കല്യാണം കഴിഞ്ഞേ അവളിങ്ങോട്ട് വരു...... ഇന്ന് അവളുടെ പടകളെല്ലാം കൂടെ ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു......എല്ലാം കൂടി വീട് മുഴുവൻ ക്ലീനിംഗ് എന്നും പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത് കണ്ടു......അല്ലേലും ഇപ്പൊ എല്ലാമൊന്ന് സെറ്റാക്കുന്നത് നല്ലതാ......അടുത്ത ആഴ്ച ഉപ്പേം ഉമ്മേം വരും.....പിന്നെ കല്യാണം കൂടാൻ കുടുംബക്കാരും.....അപ്പൊ അവർക്കൊക്കെ നിക്കാനുള്ള സൗകര്യം വേണമല്ലോ......അതൊക്കെ മുൻകൂട്ടി കണ്ടിട്ടാകും പെണ്ണ് എല്ലാ ഒരുക്കങ്ങളും നടത്തുന്നത്..... രാത്രിയായപ്പോഴേക്കും പണിയൊക്കെ തീർത്ത് അവളുടെ ഫ്രണ്ട്‌സ് പോയി.....ഞങ്ങള് വീണ്ടും ഒറ്റക്കും......ഞാൻ റൂമിലിരുന്ന് ഫയൽസ് നോക്കുമ്പോഴാ നൂഹ പെട്ടന്ന് കയറി വന്നത്.....വേറൊന്നിനുമല്ല കുളിക്കാനുള്ള വരവാ ഇത്.....ഈ വീട്ടിൽ ഒരുപാട് മുറികളും അതിലൊക്കെ ബാത്റൂമും ഉണ്ടെങ്കിലും അവളിപ്പോഴും എന്റെ റൂമിലേ കുളിക്കു.....ഇങ്ങനെയും ഉണ്ടോ പേടി മനുഷ്യന്..... ഞാനവളുടെ ഓരോ കാര്യങ്ങളും ഓർത്ത് ഒരു ചിരിയും പാസാക്കി വീണ്ടും ഫയലിലേക്ക് കണ്ണ് നട്ടപ്പോഴാ ബാത്റൂമിന്റെ വാതിൽ തുറന്ന് നൂഹ പുറത്തു വന്നത്.....ഞാൻ ഒന്നേ നോക്കിയുള്ളൂ.....പിന്നെ നോക്കാനായി ആദ്യമേ അവളിൽ ഉടക്കിയ എന്റെ മിഴികൾ പിൻവലിഞ്ഞിരുന്നില്ല......ആ നിമിഷം എന്നിലെന്തൊക്കെയോ സംഭവിക്കുന്നതും ഞാൻ ഞാനല്ലാതാകുന്നതും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു...... തുടരും....... #📙 നോവൽ
13.9k കണ്ടവര്‍
15 മണിക്കൂർ
#

📙 നോവൽ

❤️നിനക്കായ് വീണ്ടും❤️ [ Full Part ] ✒@jaanaa ===== നിങ്ങളോടല്ലേ പറഞ്ഞത് എനിക്ക് ഒരു കല്യാണം വേണ്ടാ എന്ന്... എന്താണ് പറഞ്ഞിട്ടൊന്നും മനസ്സിലാവാത്തത്... ഒരു പെണ്ണിന് കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റില്ലേ... ഉപ്പ എനിക്ക് കല്യാണം വേണ്ടാ... എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു... മോളെ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കണം... മോളെ നീ അവരെ മുന്നിൽ ഒന്ന് നിന്ന് കൊടുത്താൽ മതി നിനക്ക് ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലാന്ന് പറഞ്ഞോ ഉപ്പാന്റെ മോൾ ഇത് കേൾക്കണം ഉപ്പാക്ക് വേണ്ടി.... ഉപ്പ ഞാൻ.... ശരി ഉപ്പാക്ക് വേണ്ടി മാത്രം... 4 മണിക്കാണ് അവര് കാണാൻ വരുക... മോൾ റെഡിയായി നിക്കണം.... ഹ്മ്മ് ഇത്തൂസെ... എന്താ പോന്നൂസേ.... ഈ കല്യാണത്തിന് സമ്മതിക്കുവോ ഇത്തൂസ്... അതെന്താടാ അങ്ങനെ ചോദിച്ചേ.... ആ കാക്കാന്റെ സെക്കന്റ്‌ മാര്യേജ് ആണ് ഇതെന്ന ഉമ്മച്ചി പറയുന്ന കേട്ടെ... എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട പോന്നൂസേ... കല്യാണം കഴിച്ചാൽ എല്ലാരേയും പിരിയേണ്ടി വരില്ലേ... പിന്നെ എന്തിനാ അവരെ കാണാം എന്ന് പറഞ്ഞെ... ഉപ്പാനെ ഓർത്തിട്ടാ പോന്നൂസേ... മ്മ്... ഞാൻ ഹയാത്ത്... ഹയാ എന്ന് വിളിക്കാം... ന്റെ ഉമ്മാ എന്റെ പ്രസവത്തോടെ മരിച്ചത് കൊണ്ട് ഉപ്പ രണ്ടാമത് കല്യാണം കഴിച്ചു... ആദ്യ ഭാര്യയിലെ കുട്ടിയായോണ്ട് അതിന്റെ ഒരു വേർതിരിവ് എന്നോട് കാണിക്കുന്നുണ്ട്.... അത് കൊണ്ടാണ് നമ്മളെ എങ്ങനെയെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞയക്കണം എന്ന് ശാഡ്യം പിടിച്ചു ഉപ്പാനോട് കല്യാണം നോക്കാൻ പറഞ്ഞെ... പിന്നെ ഉള്ളത് പൊന്നൂസ് ആണ്... ന്റെ അനിയത്തി... ശിഫ.... ഉമ്മ എന്നോട് എന്ത് ചെയ്താലും എന്നെക്കാൾ വേദനിക്കുന്നത് ന്റെ പൊന്നൂസാണ്... അത്കൊണ്ടാണ് ഇപ്പൊ ഈ വന്നു ചോദിച്ചത്... ഹയാ... അവര് വന്നിട്ടുണ്ട്... ഇത്ര പെട്ടെന്ന് 4 ആയോ... ആ മോളെ... ന്റെ ഉമ്മമായാണ് അത് പറഞ്ഞെ... ഉപ്പ അവരോട് സംസാരിക്കുന്നതൊക്കെ കേൾക്കുന്നുണ്ട്.. ഒരു ട്രേയിൽ ചായ കൊണ്ടുകൊടുക്കുന്ന പരിപാടി ഒന്നുല്ലാട്ടോ ഇവിടെ... അതൊക്കെ ഉമ്മയാണ് കൊണ്ട് കൊടുത്തേ.. ഇത്തൂസെ അങ്ങോട്ട്‌ പോകാൻ പറഞ്ഞു... അതെ ഇത്തൂസ്.... കാണാൻ മൊഞ്ചൻ ആണ്... കൂടെ ഒരു വാവ ഉണ്ട്... ചെറിയ മോൾ... ഇതാണ് എന്റെ മോൾ ഹയാത്ത്... ഒരു ചെറു പുഞ്ചിരിയോടെ എല്ലാരേയും ഒന്ന് നോക്കി... പക്ഷെ കണ്ണിൽ പെട്ടന്ന് പതിഞ്ഞത് പൊന്നൂസ് പറഞ്ഞ മോളെ മുഖത്തായിരുന്നു.... ഇതാണ് എന്റെ മോൻ ജുനൈദ് . ഇത് അവന്റെ മോൾ ജന്നത്ത്... ജുനൈദിന്റെ ഉപ്പയാണ് പറഞ്ഞെ..... ഇവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞപ്പോൾ ഉപ്പാനെ ഒന്ന് നോക്കി.. ഞാൻ അയാളെയും കൂട്ടി റൂമിലേക്ക്‌ പോകുമ്പോൾ ജന്നത്ത് ചിണുങ്ങാൻ തുടങ്ങി.. അപ്പൊ അയാൾ അവളെയും കൂടെ കൂട്ടി... ഒരുമിനിറ്റ് മൗനത്തിനു ശേഷം അയാൾ പറഞ്ഞു തുടങ്ങി.. എന്റെ പേര് ജുനൈദ് ... ന്റെ മോൾ ജന്നത്ത്... ഇവൾക്ക് രണ്ടുമാസം കൂടി കഴിഞ്ഞാൽ 2 വയസ്സവും.. ഇവൾക്ക് ഒരുവയസ്സു കഴിഞ്ഞപ്പോഴാണ് ഇവളെ ഉമ്മ മരണപ്പെടുന്നത്.. ന്റെ ഉമ്മാന്റെ നിർബന്ധം കൊണ്ടാണ് ഞാൻ ഒരു വിവാഹത്തിന് സമ്മതിച്ചത്... ന്റെ ഭാര്യ ആവുന്നതിനേക്കാൾ ന്റെ മോളെ ഉമ്മയാണ് ആവണ്ടത് അങ്ങനെ ആവാൻ നിനക്ക് സമ്മതം ആണോ? അത് ഞാൻ... ഇപ്പൊ പറയേണ്ടാ ഞാൻ ഉപ്പാനോട് വിളിച്ചു ചോദിച്ചോളാം... അയാളോട് സംസാരിക്കുമ്പോഴും ജന്നത്തിലേക്കാണ് നമ്മളെ കണ്ണുകൾ പോകുന്നത്... വിടർന്ന കണ്ണുകളും നിഷ്കളങ്കമായ ചിരിയും ന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു... ഞാൻ ഇവളെ ഒന്ന് എടുത്തോട്ടെ? യെസ്... ഓഫ്‌കോഴ്സ്.. ഞാൻ കൈ കാണിച്ചപ്പോൾ ആദ്യം വന്നില്ല... പിന്നെ അവിടെ ഉള്ള പൂക്കളൊക്കെ കാണിച്ചു കൊടുത്തപ്പോൾ ജന്നത്ത് ന്റെ കയ്യിലായി.. അവളെയും എടുത്ത് പുറത്ത് പോയപ്പോൾ എല്ലാരും ഞങ്ങളെ നോക്കി നിക്കുവായിരുന്നു.. അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ... അസ്സലാമു അലൈക്കും... എന്ന് പറഞ്ഞു അവരിറങ്ങാൻ നോക്കുമ്പോൾ ജുനൈദിന്റെ ഉമ്മ മോളെ എടുക്കാൻ കൈ കാണിച്ചു... അപ്പൊ ജന്നത്ത്... ചിണുങ്ങി ന്റെ നെഞ്ചിലേക് കിടന്നു... ആഹാ മോളെ നല്ലോണം പിടിച്ചു ന്റെ കുട്ടിക്ക്... ജുനു മോളെ വന്ന് എടുത്തേ എന്റെ കൂടെ വരുന്നില്ല... അപ്പോൾ ആണ് അവര് വന്ന് മോളെ നേരെ കൈ കാണിച്ചേ... ഉപ്പ കൈ കാണിച്ചപ്പോൾ മോൾ ഉപ്പാന്റെ കൂടെ പോയി... അവരിറങ്ങിയപ്പോൾ ആകെ സങ്കടം ആയി മോളെ പിയേണ്ടി വന്നല്ലോ എന്നോർത്തിട്ട് അപ്പോഴാണ് കുടുംബത്തിലുള്ള ആരോ ഉപ്പാനോട് സംസാരിക്കുന്നത് കേട്ടത്... അവൾക് 21 അല്ലെ ആയിട്ടുള്ളു പിന്നെ ഇപ്പൊ എന്തിനാ കല്യാണം.. അതുമല്ല ഒരു രണ്ടാം കെട്ടുകാരനെയെ കിട്ടിയുള്ളൂ എന്ന്... അങ്ങോട്ട്‌ നോക്കിയപ്പോൾ ഉപ്പാന്റെ പെങ്ങൾ ആണ് അത് പറഞ്ഞത്... ഉപ്പാ... എനിക്ക് കല്യാണത്തിന് സമ്മതം ആണ്... എനിക്ക് ഒരു കല്യാണം ഉണ്ടെങ്കിൽ ഇപ്പൊ പോയവരുടെ കൂടെ മതി അല്ലെങ്കിൽ വേണ്ടാ... ഒറ്റശ്വാസത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ എല്ലാരും എന്നെ തന്നെ നോക്കിയിരിക്കുവായിരുന്നു... മോളെ നിനക്ക് സമ്മതം ആണോ? അതെ ഉപ്പ... എന്ന നമുക്ക് അത് നടത്താം... അവര് വിളിക്കട്ടെ... അല്ല അളിയാ അത് വേണോ... അവൾ കുട്ടിയല്ലേ... ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് കല്യാണം കഴിപ്പിക്കണോ? ഇത് എന്റെ തീരുമാനമാണ്... എനിക്ക് ഇഷ്ട്ടാണ്... ഈ കല്യാണത്തിന്... എന്നും പറഞ്ഞു റൂമിൽ കയറി വാതിലടച്ചു ഉള്ള് നിറയെ ജന്നത്തായിരുന്നു... ഒരിക്കൽ താനും ഇങ്ങനെ ആയിരുന്നല്ലോ... പെറ്റുമ്മ മരിച്ചപ്പോൾ പോറ്റുമ്മയായി വേറെയൊരാളെ കാണേണ്ടി വന്ന അവസ്ഥയാണ് ഇന്ന് ജന്നത്തിന് വന്നത് ഇത്തൂസെ ഡോർ തുറന്നെ... പോന്നൂസേ ഇജ്ജ് ഇപ്പൊ പോയെ... പ്ലീസ് ഇത്തൂസ് ഡോർ തുറക്ക്... ന്താ പോന്നൂസേ എന്ന് ചോദിച്ചു ഡോർ തുറന്നു... അത് ഓര് വിളിച്ചു... ഓർക് സമ്മതമാണ് എന്ന്... മ്മ്... ഇത്തൂസിനു സന്തോഷം ആയില്ലേ... മ്മ്... പിന്നെ എല്ലാം പെട്ടെന്നായിരുന്നു.... ഇനി കല്യാണത്തിന് ഒരു ദിവസമാണ് ഉള്ളത്... ഇന്നാണ് മൈലാഞ്ചി കല്യാണം... ഭാവി വരന്റെ പേരൊക്കെ എഴുതി മൈലാഞ്ചി ഇട്ടുതന്നു ന്റെ കൂട്ടുകാരി...... അപ്പോഴാണ് പൊന്നൂസ് എന്റെ ഫോൺ എടുത്തോണ്ട് വരുന്നേ.... ഇതാ ഫോൺ... ആരാ പൊന്നൂസേ... അറിയില്ല പാതി ഉണങ്ങിയ മൈലാഞ്ചി കൈകളോട് കൂടി ഫോൺ കാതോരം വെച്ചു ഹലോ... അസ്സലാമുഅലൈക്കും... വലൈകുമുസ്സലാം..... ഇതാരാ? നിനക്കായ് വീണ്ടും __part 2 ×××××××××××× ✒@jaanaaa ===== ഇതാരാ? ഞാനാണ് ജുനൈദ്... മ്മ്... തന്നെ വിളിച്ചത് തന്നോട് ഒരു കാര്യം പറയാനാണ്... അന്ന് പറഞ്ഞത് തന്നെയാണ്... ന്റെ ഭാര്യ എന്നതിലുപരി ന്റെ മോളെ ഉമ്മയാണ് നീ ആവേണ്ടത്... ഞാൻ ഇതുവരെ ജസിനെ മറന്നിട്ടില്ല.... നീ എന്നെ മനസ്സിലാക്കുമെന്നു കരുതുന്നു ഹയാ... എനിക്കും മോളെ ഉമ്മയാവുന്നതിലാണ് കൂടുതൽ താല്പര്യം... എനിക്ക് വേറെ ഒരു കുഴപ്പവും ഇല്ല... ഐ ആം ഒക്കെ വിത്ത്‌ ദാറ്റ്.. ഒക്കെ അപ്പൊ നാളെ കാണാം ബൈ ഇത്തൂസ് ഞാൻ ഇന്ന് ഇങ്ങളെ കൂടെ കിടക്കെട്ടെ? ന്തേയ്... നാളെ ഇങ്ങൾ പോവൂലെ പിന്നെ എനിക്ക് കൂടെ കിടക്കാൻ പറ്റൂലാലോ.. അതും പറഞ്ഞു ഓളെ കണ്ണൊക്കെ നിറഞ്ഞു... അയ്യേ ന്റെ പൊന്നൂസ് കരയുവാണോ... ന്റെ കൂടെ കിടന്നോ... ഞാൻ ഇടക്ക് വരൂലേ അപ്പൊ നമുക്ക് ഒരുമിച്ചു കിടക്കാലോ... പൊന്നൂസ് അപ്പോയെക്കും എന്നെ കെട്ടിപിടിച്ചു കരഞ്ഞു... പിന്നെ എനിക്കും പിടിച്ചു നിക്കാൻ പറ്റിയില്ല... സ്വന്തം വീട് വിട്ടു പോകുന്നതിന്റെ സങ്കടം ഏതൊരു പെണ്ണിനും ഉണ്ടാവുമല്ലോ..... എന്തൊക്കെയോ ചിന്തിച്ചു എപ്പോയാണ് ഉറങ്ങിയതെന്നു ഓർമയില്ല... രാവിലെ പുലർച്ചെ എഴുന്നേറ്റു സുബഹി നിസ്കരിച്ചു... ഇന്ന് സ്വന്തം വീട്ടിൽ അതിഥി ആയി മാറുന്ന ദിവസം അല്ലെ... മനസ്സുരുകി ദുആ ചെയ്തു... സമയം കാറ്റിന്റെ വേഗതയിൽ പൊയ്ക്കൊണ്ടിരുന്നു.... സമയം ഏകദേശം 3 മണിയോടെ നിക്കാഹിനു സമ്മതം എടുത്ത് ആണുങ്ങൾ എല്ലാം പള്ളിയിലേക്ക് പോയി... ജുനൈദിന്റെ പെങ്ങളും കുറച്ചു പെണ്ണുങ്ങളും നമ്മളെ ഒരുക്കാൻ വേണ്ടി വന്നു..... അവരെ കൂടെ പോകുമ്പോൾ ന്റെ ഉറ്റ കൂട്ടുകാരിയെ കൂടെ കൂട്ടി റംഷി... ഒരുക്കുന്നതിനടയിൽ പെങ്ങൾ ജാസ്മിനോട് ജന്നത്ത് എവിടെന്നു ചോദിച്ചു... വാവാച്ചി ജുനൂന്റെ കൂടെയാന്ന് പറഞ്ഞു... കുറച്ച് സമയം കഴിഞ്ഞു നിക്കാഹ് കഴിഞ്ഞു വന്നവരെ ബഹളം കേൾക്കാമായിരുന്നു എല്ലാരും കൂടെ എന്നെ ഒരുക്കി മഹർ ഇടാൻ വേണ്ടി കൊണ്ട് പോയി... ഇപ്പൊ പൂർണമായും ഞാൻ വാവച്ചിയുടെ ഉമ്മയാണ്... മോളെ കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു... അതാ ന്റെ മോൾ ഉപ്പാന്റെ കൂടെ.... ജുനു എന്റെ കഴുത്തിൽ മഹർ ചാർത്തി... എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മോളെ ഞാൻ എടുത്തു... അപ്പൊ പെങ്ങൾ വന്നു മോളോട് പറഞ്ഞു ഇത് മോളെ ഉമ്മയാണ്... വാവാച്ചി ഉമ്മാന്ന് വിളിച്ചേ... മോൾ എന്നെ തന്നെ നോക്കി... മോളെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും ഇല്ലായിരുന്നു... പതിയെ ഒക്കെ ശരിയായിക്കോളും... വാവച്ചിയുടെ ഉമ്മയായി ജുനൂന്റെ ഭാര്യയായി മംഗലത്ത് തറവാട്ടിലേക് യാത്രയായി അവിടെ ഞങ്ങളെ കാത്ത് എല്ലാവരും നിക്കുന്നുണ്ടായിരുന്നു... ആളും ബഹളവും കുറയാൻ രാത്രി വരെ കാത്തിരുന്നു.... അപരിചിതരുടെ ഇടയിൽ നിന്ന് ഉറ്റവരുടെ ഇടയിലേക്ക് എത്തിയവരുടെ ഒരു ആശ്വാസം എന്നിലുണ്ടായി... ഉപ്പയും ഉമ്മയും പെങ്ങളും മക്കളും പിന്നെ എന്റെ മോളും അവളെ ഉപ്പയുമായി ചുരുങ്ങിയിരുന്നു ആ വീട്... നിനക്കുള്ള ഡ്രസ്സ്‌ ഒക്കെ റൂമിൽ ഉണ്ട്... പോയി ഡ്രസ്സ്‌ ഒക്കെ മാറ്റി വാ... എന്നും പറഞ്ഞു എന്നെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു... റൂമിൽ എത്തിയപ്പോൾ മോളും ഇക്കയും കൂടെ കളിക്കുവായിരുന്നു... ന്റെ ആഭരങ്ങൾ ഒക്കെ അഴിച്ചു വെച്ചു ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ പോയി... പുറത്ത് നിന്ന് വാവച്ചിയുടെ നിഷ്കളങ്കമായ ചിരി കേൾക്കാമായിരുന്നു... പുറത്തിറങ്ങിയപ്പോൾ രണ്ടാളും എന്നെ ഒന്ന് നോക്കി... ഹയാ.... നിനക്കായ് വീണ്ടും __part 3 ×××××××××××× ✒jaanaaa ===== ഹയാ താൻ എന്താണ് ഒന്നും മിണ്ടാത്തത്... ഇന്നലെ ഞാൻ വിളിച്ചപ്പോഴും എന്റെ കാര്യം മാത്രാമാണ് നിന്നോട് പറഞ്ഞിട്ടുള്ളു... ഇന്നലെ ഞാൻ പറഞ്ഞില്ലേ അതെ എനിക്കും പറയാനുള്ള വാവച്ചിയുടെ ഉമ്മ മാത്രമാണ് ഞാൻ.. അപ്പൊ ജുനു ഒന്ന് ചിരിച്ചു... ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു ഒരു പക്ഷെ ഇതാവും ജുനു പ്രതീക്ഷിച്ചിട്ടുണ്ടാവുക.... വാവാച്ചി വാ... നമുക്ക് പോയി മാമു തിന്നാലോ... വാ എന്നും പറഞ്ഞു അവളെ എടുത്തു... ഉമ്മ എന്ന് വിളിക്കുന്നില്ലന്നെ ഉള്ളു... അതോഴിച്ചാൽ ഞങ്ങൾ നല്ല ഇണക്കത്തിലാ... അവളെയും എടുത്തു താഴെ പോയി... അവൾക്ക് ഭക്ഷണം ഒക്കെ കൊടുത്തു... അവളെയും എടുത്തു റൂമിലേക്ക്‌ പോകാൻ ഒരുങ്ങുമ്പോൾ മോളെ വാവാച്ചിനെ ഇങ്ങു തന്നേക്ക്‌ ഇന്ന് മോൾ ഞങ്ങളുടെ കൂടെ കിടക്കട്ടെ.... ഏയ്യ് സാരല്ല ഉമ്മാ ന്റെ മോൾ ന്റെ കൂടെ കിടന്നോട്ടെ ഉമ്മാ... ന്റെ മറുപടി കേട്ടിട്ടാണോ എന്നറിയില്ല ആ ഉമ്മയുടെ കണ്ണുകൾ കണ്ണുനീരാൽ നിറഞ്ഞു... മോളെ ഇഷ്ട്ടം... ഇന്ന് മുതൽ പുതിയ അനുഭവങ്ങളുടെ തുടക്കമായിരുന്നു... കല്യാണം കഴിഞ്ഞു ഒരു മാസം പിന്നിട്ടു... ഞാനും ഇക്കയും നല്ല ഫ്രണ്ട്‌സിനെ പോലെയാണ് മോളും ഞാനും പിരിയാൻ പറ്റാതെ ആയി.... പക്ഷെ സങ്കടം മുഴുവൻ ഒന്നിനെ ഉള്ളു... ന്റെ മോൾ ഇതുവരെ ന്നെ ഉമ്മാന്ന് വിളിച്ചിട്ടില്ല... വാവാച്ചി ഇന്ന് ഇവിടെ നമ്മളെ ഉള്ളു... ഉപ്പാപ്പയും ഉമ്മാമ്മയും ആരും ഇല്ല.... വാ നമ്മൾക്ക് താഴെ പോയിട്ട് പണിയൊക്കെ തീർക്കാലോ... എന്നും പറഞ്ഞു ഇക്കാന്റെ അടുത്തുന്നു മോളെയും എടുത്തു പോയി... ഹലോ... ഇതെന്താ ഇങ്ങനെ ന്താടോ ന്റെ മോളെ എനിക്ക് ഒരു സെക്കന്റ്‌ പോലും കിട്ടുന്നില്ലലോ... ന്റെ മോളും കൂടിയാണ് അത് ഒരു മാസം മുന്നെയാണ്... ഇപ്പൊ ഇങ്ങളെക്കാളും റൈറ്റ്സ് കൂടുതൽ എനിക്കാണ്... ന്റെ മാത്രം മോളാണ്... ഇല്ലേ മോളെ ഉമ്മാന്റെ മോളല്ലേ........ എന്നും പറഞ്ഞു ഉക്കത്തുള്ള മോളെ ഒന്ന് നോക്കി... ആണോടി വാവാച്ചി എന്ന് ഇക്കയും ചോദിച്ചു... മ്മ് ആ എന്ന് പറഞ്ഞു ഒരു കുഞ്ഞി ചിരി ചിരിച്ചു ന്റെ നെഞ്ചിലേക്ക് കിടന്നു.... കേട്ടല്ലോ... എന്നും പറഞ്ഞു ഞങ്ങൾ താഴേക്കു പോയി.... സിറ്റൗട്ടിൽ കളിചോണ്ടിരുന്ന മോൾ ഉമ്മാ... ഉമ്മാ... ഉമ്മാ എന്നും വിളിച്ചു ന്റെ കൈ വന്നു പിടിച്ചു.... എന്നിട്ട് പുറത്തേക്കു ചൂണ്ടി കാണിച്ചു അങ്ങോട്ട്‌ വിളിച്ചോണ്ട് പോയി.... നോക്കുമ്പോൾ പുറത്താരോ വന്നതായിരുന്നു... ആരാ... ജുനൈദ്ക്ക ഇല്ലേ.. മ്മ് ഉണ്ട് വിളിക്കാം... ഇക്കാ... ദേ ആരോ വന്ന്ക്ക്... ജുനു ഇറങ്ങി വന്നു അങ്ങോട്ട്‌ പോയി പിന്നെയാണ് നിക്ക് ഓർമ വന്നത് മോൾ ന്നെ ഉമ്മന്നാണ് വിളിച്ചതെന്ന്... അതോർത്തപ്പോൾ അതിയായേ സന്തോഷം കാരണം ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഉപ്പാ.... ഉമ്മ നോക്ക്.. എന്നും പറഞ്ഞു ഇക്കയെ വിളിച്ചോണ്ട് വന്നു.... ന്താ.... ന്താ പറ്റിയെ ഹയേ.... ഡീ കരയാതെ കാര്യം പറ... പെട്ടെന്ന് ഞാൻ ഇക്കയെ കെട്ടിപിടിച്ചു പിന്നെയും എന്തിനെല്ലാതെ കരഞ്ഞു... ഹയാ കരയാതെ കാര്യം പറ... ഇക്ക ന്റെ മോൾ ന്നെ ഉമ്മാന്ന് വിളിച്ചു... എന്നെ ഇക്കയിൽ നിന്നും അടർത്തി മാറ്റി എന്നോടായി ന്റെ ഹയാ നിനക്ക് കിട്ടും ന്റെ കയ്യിന്നു... ഇതിനാണോ ഇങ്ങനെ കരഞ്ഞേ എന്നും പറഞ്ഞു ആകെ കലിപ്പ് എന്നെ ഇത്രയും ഡേ ആയിട്ട് ഇപ്പോയാണ് വിളിച്ചേ ഉമ്മാന്ന് അതാ സന്തോഷം കൊണ്ടാണ്... ആണോ... ഇപ്പൊ ഹാപ്പി ആയില്ലേ ന്റെ വല്യ മോൾ ഇനി കരയണ്ടാ ട്ടോ എന്നും പറഞ്ഞു ന്റെ കണ്ണുനീർ ഒക്കെ തുടച്ചു തന്നു ഏഹ് ഞാൻ മോളോ... അതെ മോൾ.... ഇമ്മളൊന്ന് ചിരിച്ചു... അതെ ഹയാ നമുക്ക് ഇന്ന് ബീച്ചിലൊക്കെ പോകാം... പുറത്ത് നിന്ന് ഫുടൊക്കെ കഴിക്കാം ന്തേയ്.... മ്മ് ഞാൻ റെഡി... അതെന്താണ് എന്നറിയില്ല എത്ര കണ്ടാലും മതിവരാത്തതാണ് ബീച്... നിനക്കായ് വീണ്ടും __part 4 ×××××××××××× ✒jaanaaa ===== സൂര്യൻ കടലിനെ മുത്തമിടാൻ നോക്കി കൊണ്ടിരിക്കുന്നു.... ഇളം കാറ്റ് ഞങ്ങളെ തഴുകി തലോടി കൊണ്ട് പോകുന്നു... ഹയാ നിനക്കറിയുമോ.... ഇവിടെ വച്ചാണ് തസ്‌നി എനിക്ക് ഹാപ്പി ന്യൂസ്‌ പറഞ്ഞത്.... ഞങ്ങളെ മോൾ ഞങ്ങളുടെ ഇടയിലേക്ക് വന്നത്.... ജന്നത്ത്.... ഞങ്ങൾ എന്ന് ഇക്കാ പറഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു കാരണം ഇപ്പൊ ന്റെയും കൂടെ മോളല്ലേ.... കണ്ണുകൾ ഇക്കയിൽ നിന്ന് പിൻവലിച്ചു കടലിലേക്ക് നോക്കിയിരുന്നു... സോറി ഹയാ.... ഇപ്പൊ നമ്മളെ മോളാണ് നിന്റെ മോൾ എന്നും പറഞ്ഞു എന്നെയും മോളെയും ചേർത്തു പിടിച്ചു... എന്റെ ലോകത്തിലേക്ക് ഇക്കനെയും മോളെയും തന്ന നാഥനെ ഒരായിരം വട്ടം സ്തുതിച്ചു.... നാളുകൾ പിന്നെയും കൊഴിഞ്ഞു കൊഴിഞ്ഞുകൊണ്ടിരുന്നു.... മോളെ പിറന്നാളിന് ഒരാഴ്ചയേ ഉള്ളു.... അപ്പോഴാണ് എനിക്ക് വീട്ടിൽ പോകാൻ ഒരു ആഗ്രഹം.... ഇക്കാ നമുക്ക് വീട്ടിൽ പോകാം.... നമ്മളതിന് വീട്ടിൽ അല്ലെ ഉള്ളെ.... ഇക്കാ കളിക്കല്ലേ.... എനിക്ക് പറ്റില്ലടാ നാളെ ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ട്... എന്ന ഞങ്ങൾ പൊയ്ക്കോട്ടേ.... ആരാ ഈ ഞങ്ങൾ... ഞാനും മോളും.... നിങ്ങൾ ഒറ്റക്ക് പോവേണ്ട നമുക്ക് പിന്നെ ഒരിക്കൽ പോകാം.... എന്ത്ന്നാ ഇക്കാ പ്ലീസ് ഞങ്ങൾ പൊയ്ക്കോട്ടേ.... വേണ്ടാ.... പിന്നെ ഒന്നും നോക്കില്ല.... ഇക്കാന്റെ ഒപ്പം കളിചോണ്ടിരുന്ന മോളെയും എടുത്ത് ഞാൻ പോകാൻ ഒരുങ്ങി വീട്ടിലേക്കല്ല ട്ടോ ഹാളിലേക്ക്... ന്താടി ന്റെ മോളെ ഇവിടെ വച്ചിട്ട് പോ...ഞങ്ങൾ കളിക്കുന്നത് കാണുന്നില്ലേ... മതി കളിച്ചേ.... മോള് ഉപ്പാനോട് മിണ്ടൂല... ഡീ ഹയാ നിക്ക്... എനിക്ക് ഒന്നും കേൾക്കേണ്ടാ.... എന്നും പറഞ്ഞു താഴേക്കു പോയി ഇക്കാനെ കാണുമ്പോൾ മുഖത്ത് ദേഷ്യം വിതറിയിട്ടു പെരുമാറി... അങ്ങനെ മിണ്ടാനും പോയിട്ടില്ല... രാത്രി റൂമിൽ എത്തിയപ്പോൾ ന്നെ പിടിച്ചു നിർത്തിയിട്ടു ഡീ നീ പൊയ്ക്കോ... ഇങ്ങനെ മിണ്ടാതിരിക്കല്ലേ.... അങ്ങനെ വഴിക്ക് വാ... ഞാനും നൈസായിട്ട് ചിരിച്ചു... വേഗം വരണം.. രാവിലെ ഞാൻ കൊണ്ട് പോയി വിടാം..... രാവിലെ പോകാൻ റെഡിയായി ഉമ്മാനോട് സലാം പറഞ്ഞു ഇറങ്ങി.... ന്റെ വീട്ടിൽ എത്തിയപ്പോൾ.... ഇങ്ങള് കേറുന്നില്ലേ... ഇല്ല ഡീ മീറ്റിംഗ് ഉണ്ട്.... മ്മ്.... മോളെ ഉപ്പാക്ക് മുത്തം കൊടുത്തേ... കാറിനു ഇറങ്ങാൻ നോക്കിയപ്പോൾ.... നിന്റെ വക ഇല്ലേ എനിക്ക്.... എന്ത് ഇല്ലെന്ന്... ഏയ്‌ ഒന്നുല്ല പൊയ്ക്കോ വീട്ടിലേക്ക് കയറുമ്പോൾ ഉപ്പ ഉണ്ടായിരുന്നു... കേറുമ്പോൾ ഉപ്പാനോട് സലാം പറഞ്ഞു.... മോളെ മോൻ വന്നില്ലേ... ഇല്ല ഉപ്പ ഇക്കാക്ക് മീറ്റിംഗ് ഉണ്ട്... മ്മ്... ഇത്തൂസെ എന്നും പറഞ്ഞു പൊന്നൂസ് ഓടി വന്നു കെട്ടിപിടിച്ചു... ന്നെ മറന്നു ലെ... ഓളെ പരാതിയും പരിഭവവും ആയി പിന്നീട്.... വാവാച്ചി വാ നമുക്ക് കളിക്കാലോ എന്നും പറഞ്ഞു മോളെയും കൂട്ടി പൊന്നൂസ് പോയി... അടുക്കളയിൽ പോയപ്പോൾ ഉമ്മ തിരക്കിട്ട പണിയായിരുന്നു... എന്തെങ്കിലും ചെയ്യണോ.... മോളൊന്നും ചെയ്യേണ്ടാ ഞാൻ ചെയ്തോളാം.... ഞാൻ അത്ഭുതത്തോടെ ഉമ്മാനെ നോക്കി ഇതുവരെ എന്നോട് സ്നേഹത്തോടെ ഒന്നും പറഞ്ഞിട്ടില്ല.... എനിക്കറിയാം ഇനിക്ക് ഇപ്പൊ അത്ഭുതായിരിക്കും ലെ ഞാൻ ന്താ ഇത്രേ സ്നേഹത്തിൽ സംസാരിക്കുന്നെന്ന്... മോളെ കല്യാണം കഴിഞ്ഞപ്പോളാണ് എനിക്ക് മനസ്സിലായെ നിന്റെ മൂല്യം... എനിക്ക് പൊറുത്തു തരില്ലേ മോളെ ഇജ്ജ് ആദ്യായിട്ട് ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു... ഉമ്മ ഇങ്ങളെന്താ ഇങ്ങനെ ഒക്കെ പറയുന്നേ എന്റെ മനസ്സിൽ ഒന്നുല്ല... സ്നേഹത്തോടെ ഉമ്മയെന്നെ കെട്ടിപിടിച്ചു.... അങ്ങനെ ന്റെ ഉമ്മനെയും എനിക്ക് കിട്ടി... പക്ഷെ എന്താണെന്നറിയില്ല ഇക്കാനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു... രാത്രി ഇക്കാന്റെ മുഖം നോക്കിയാണ് ഇതുവരെ ഉറങ്ങിയിട്ടുള്ളു ആദ്യമായിട്ടാണ് ഇക്കയില്ലതെ എന്തോ പോലെ... കാൾ ചെയ്തു ഇക്കാക്ക്.... ഹലോ. എന്താടി നിനക്ക് ഉറക്കവും ഇല്ലേ... ഓഹ് ഇങ്ങള് നല്ലണം ഉറങ്ങുവാലെ... എന്നെയും ന്റെ മോളെയും മിസ്സ്‌ ചെയ്യുന്നില്ലേ... അയ്യേ ഇജ്ജയോ ഇല്ലാലോ... ന്റെ മോളെ മിസ്സ്‌ ചെയ്യുന്നുണ്ട്... ഓഹ് ന്നാ ok ഉറങ്ങിക്കോ.... എന്താടി വെക്കാൻ പോകുവാണോ... അതെ... എന്തേയ്... ഇങ്ങള്ക്ക് എന്നെ മിസ്സ്‌ ഒന്നും ചെയ്യുന്നില്ലാലോ... എല്ലാം ഞാൻ പറഞ്ഞിട്ടറിയാണോ... ആ അറിയണം... എടി പോത്തേ ഐ മിസ്സ്‌ യു സോ മച്ച്.. പോരെ..... സമയപരിധി ഇല്ലാതെ ഞങ്ങളുടെ സംസാരം തുടർന്നു കൊണ്ടിരുന്നു... എവിടെയോ പ്രണയത്തിന്റെ തിരിനാളം തെളിഞ്ഞു കൊണ്ടിരുന്നു... നിനക്കായ് വീണ്ടും __part 5 ×××××××××××× ✒jaanaaa ==== അവസാനഭാഗം ________________ നേരം വെളുത്തപ്പോൾ തന്നെ എന്നെ ഇക്കാന്റെ വീട്ടിലേക്ക് കൊണ്ടാക്കി തരുവോ എന്ന ചോദ്യം ആണ് ഉപ്പ ആദ്യം കേട്ടത്... അതെന്താ മോളെ.... ഒന്നുല്ല ഉപ്പ ഇക്കാനെ കാണാതിരിക്കാൻ പറ്റുന്നില്ല അതോണ്ടാ... എന്ന കുറച്ച് കഴിഞ്ഞു കൊണ്ടാക്കി തരാം ഒരു ഉച്ച ആയപ്പോയേക്കും ഞങ്ങൾ വീട്ടിൽ എത്തി... വൈകുന്നേരം ഇക്ക വന്നപ്പോൾ അപ്രതീക്ഷിതമായി നമ്മളെ കണ്ടൊന്നു ഞെട്ടി... ഇക്കാനെ കണ്ടതും വാവാച്ചി ഉപ്പാനെ പോയി കെട്ടിപിടിച്ചു.... അവളെ ഭാഷയിൽ ന്തൊക്കെയോ പറയുന്നുണ്ട് ഇക്കനോട്... രാത്രി കിടക്കാൻ റൂമിൽ പോയപ്പോൾ ന്റെ മോൾ നല്ല ഉറക്കത്തിലാ... ഇക്ക ബാൽക്കണിയിൽ ന്തോ ആലോചിച്ചിരിക്കുവായിരുന്നു.... ഞാൻ അടുത്ത് പോയി പതുക്കെ ന്താ ആലോചിക്കുന്നെ... ഞാൻ വേഗം വന്നിട്ട് ഇങ്ങളെ സമാധാനം പോയോ... നമ്മൾ തമാശ രീതിയിൽ ചോദിച്ചതാണെങ്കിലും ന്റെ ഇക്കാക്ക് നല്ലണം കൊണ്ടു... ന്താടി പറയുന്നേ... ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതാ... ഇങ്ങൾ ന്തിനാ സീരിയസ് ആക്കുന്നെ... മ്മ്.. ന്തേയ് ഒരു മൂളൽ... ഒന്നുല്ലാടി എന്നും പറഞ്ഞു ന്നെ ഇക്കനോട് ചേർത്ത് പിടിച്ചു.... അല്ല മോളെ ഇജ്ജല്ലേ പറഞ്ഞെ കുറെ ഡേയ്‌സ് കഴിഞ്ഞിട്ടാ വരൂന്ന് പിന്നെ ഇന്ന് തന്നെ എന്താ പൊന്നെ... അങ്ങനെ ഞാൻ അവിടെ നിന്നിട്ട് ഇങ്ങള് ഇവിടെ സുഖിക്കേണ്ട.... ഓ അങ്ങനെ.... ആ മങ്ങനെ... ഇക്കനോട് ഒന്നൂടെ ചേർന്ന് നിന്നപ്പോൾ ന്റെ നെറ്റിയിൽ ആദ്യ ചുംബനം നൽകി ഇക്ക... ന്തോ നാണം കൊണ്ട് നിറഞ്ഞു ന്റെ മുഖം.... ഡീ നാണിക്കേണ്ട ഇനി ഇത് പതിവാണ്... പോ ഇക്ക.... ഇണക്കുരുവികൾക്ക് വേണ്ടി നിലാവ് പോലും മേഘങ്ങൾകിടയിൽ മറഞ്ഞിരുന്നു.... ഇന്ന് വാവച്ചിയുടെ പിറന്നാളാണ്‌... അത്യാവശ്യം ചില റിലേറ്റീവെസിനെയും ഇക്കാന്റെ ഫ്രണ്ട്സിനെയും വിളിച്ചു... കൂടെ ജസയുടെ ഉമ്മയെയും... ഇക്കാന്റെ ആദ്യ ഭാര്യയുടെ ഉമ്മനെയും... കേക്ക് ഒക്കെ കട്ട്‌ ഒക്കെ ചെയ്തു സെലിബ്രേഷൻ ഏകദേശം കഴിയാറായി .... ന്തോ കാര്യത്തിനായി അടുക്കളയിലേക്ക് പോയി വന്നപ്പോൾ ന്റെ മോൾ താഴെ വീണു മുട്ടിന്റെ തൊലി പോയി കരയുന്നുണ്ടായിരുന്നു... മോളെ പോയി പൊന്നൂസിന്റെ അടുത്ത് നിന്ന് വാങ്ങി... ഇത്താ മോള് കളിച്ചപ്പോൾ വീണു... മ്മ്... ന്തോ മോൾ കരയുന്നത് കണ്ടപ്പോൾ ന്റെ കണ്ണും നിറഞ്ഞു... മോളെ ആരാ അടിച്ചേ... ന്റെ മോൾ കറയേണ്ടാ ട്ടോ... വാവച്ചിക്ക് കേക്ക് തരാലോ ഉമ്മ.... എന്റെ മോൾക്ക്‌ ഒന്നും കൊടുക്കേണ്ട നീ... ജസയുടെ ഉമ്മയായിരുന്നു.... ന്താ ഉമ്മാ... ആരാ നിന്റെ ഉമ്മ... എന്റെ മോളെ നിനക്ക് നോക്കാൻ പറ്റില്ലെങ്കിൽ അത് പറയണം അല്ലാതെ മോളെ അവിടെ ഇട്ടിട്ട് പോവുകയല്ല വേണ്ടേ... എന്താ ഉമ്മാ ഇങ്ങള് പറയുന്നേ... ഒന്നും പറയേണ്ട നീ മോളെ നോക്കാൻ പറ്റില്ലെങ്കിൽ പിന്നെ നീ എന്തിനാ ഇവിടെ... ഓഹ് എന്റെ മോളെ മോളായത് കൊണ്ടാവും സ്വന്തം അല്ലാലോ... ന്റെ അടുത്തുന്നു മോളെ വാങ്ങി ഇനി ന്റെ മോളെ തരില്ല നിനക്ക്... ഹയാ... ന്താ ഇവിടെ അപ്പോഴാണ് ഇക്ക അങ്ങോട്ട്‌ വന്നേ.... ഒന്നുല്ല ഇക്കാ മോൾ ഒന്ന് വീണു ഞാൻ ശ്രദ്ധിച്ചില്ല അതോണ്ട് മോളെ ശ്രദ്ധിക്കാൻ പറഞ്ഞതാ... ഹയാ നീ പറഞ്ഞൊപ്പിക്കേണ്ടാ ന്താ ഉണ്ടായെന്നു പൊന്നൂസ് പറഞ്ഞിട്ടുണ്ട്... ഉമ്മാ ന്റെ മോളെ ഹയാ സ്വന്തം മോളെ പോലെ തന്നെയാണ് നോക്കുന്നത്... അവൾക്കെന്തെങ്കിലും പറ്റുമ്പോൾ നിറയുന്നത് എന്റെ ഹായന്റെ കണ്ണുകളാണ്.... എന്റെ മോളെ ഹയ പോന്നു പോലെ നോക്കും.... എന്ത് നോക്കും കണ്ടില്ലേ ന്റെ മോളെ കാൽമുട്ട്.... ഉമ്മാ ജസയും കുഞ്ഞ് നാളിൽ വീണിട്ടില്ലെ... അത് നിങ്ങളെ ശ്രദ്ധ ഇല്ലായ്മ കൊണ്ടാണോ... കളിക്കുമ്പോൾ കുട്ടികൾ വീഴും ചിലപ്പോൾ മുറിവുണ്ടാവും ഇതൊക്കെ നോക്കിയിട്ടാണോസ്നേഹത്തെ വിലയിരുത്തുന്നത്... ഉമ്മ ഒന്നും പറയാതെ നിന്ന്... ന്തോ എനിക്ക് അതൊക്കെ കേട്ടിട്ട് ആകെ സങ്കടം ആയി അറിയാതെ ആണെങ്കിലും എന്റെ അശ്രദ്ധ മൂലമാണ് ഇതൊക്കെ.... ഞാൻ വേഗം റൂമിലേക്ക്‌ പോയി കുറച്ച് കഴിഞ്ഞപ്പോൾ ഇക്കയും മോളും ന്റെ അടുത്തേക്ക് വന്നു.... ഉമ്മാ.... മോള് വന്നു മടിയിലിരുന്ന്.... നോക് വാവു ആയിക്.... എന്നും പറഞ്ഞു കാലു കാണിച്ചു തന്നു... വാവാച്ചി വേദന ഇണ്ടോ.... ന്തോ മോൾ ഇല്ലന്ന് തലായിട്ടി... ഹയാ മോൾ കളിച്ചപ്പോൾ ഒന്ന് വീണു ഇതിൽ കുഴപ്പം നിന്റെ അല്ല... മക്കളായാൽ വീഴും ഇതൊക്കെ സാധാരണയാണ് എന്നാലും ഇക്ക... ഒരു എന്നാലും ഇല്ല മോളെ നോക്ക് ഓളൾ നല്ല ഹാപ്പിയാ അപ്പൊ ഓളെ ഉമ്മയും ഹാപ്പി ആയിരിക്കണം... സോ പ്ലീസ് സ്മൈൽ... ഇക്കാന്റെ വാക്കുകൾ മനസ്സിന് ഉണ്ടായ മുറിവുകൾക്ക് ആശ്വാസമാണ് ഉണ്ടാക്കിയത്.... ഇക്ക ഐ ലവ് യൂ....... ലവ് യു ടൂ ഹയാ എന്നും പറഞ്ഞു ന്റെ നെറുകയിൽ ചുംബിച്ചു.... വാടി ഇവിടെ പഞ്ചാരടിച്ചു നിന്നാൽ ശരിയാവൂല താഴേക്കു പോകാം..... മ്മ് പോകാം... ഇനി വാവച്ചിക്കൊരു അനിയനെ കൊടുക്കണം കളിക്കാനായിട്ട് ഇനി അതിന്റെ പ്ലാനിങ് നോക്കണം മോളേ.... എന്നും പറഞ്ഞു ന്നെ നോക്കി കണ്ണിറുക്കി.... നാണം കൊണ്ട് ന്റെ മുഖം ആകെ റെഡായി... പോ ഇക്കാ നാണം ഇല്ലാലോ ഇപ്പൊ ഇങ്ങനെ പറയാൻ.... ന്താടി നിന്നോടല്ലേ.... ആ താഴേക്കു പോവാം... മ് 3 വർഷത്തിന് ശേഷം.... ദേ ഇക്കാ ഇങ്ങളെ മോനെ നോക്കിക്കോ ട്ടോ.... എനിക്കാവില്ല അതിനെ നോക്കാൻ ന്റെ മോളെ കൂട്ടാൻ പോകണം എനിക്ക്.... ന്താടി ന്റെ മാത്രം ആണോ മോൻ.... ആ അതെ.... ഇങ്ങളെയാ എനിക്ക് ന്റെ വാവാച്ചി മതീ... ഞാൻ ന്റെ മോളെ കൂട്ടിയിട്ട് വരാം... എന്റെ തീരുമാനം അത് തെറ്റിയില്ല... ന്റെ ഹയാ സ്വന്തം മോനേക്കാൾ ന്റെ മോളെ സ്നേഹിക്കുന്നു.... എല്ലാത്തിനും ഒരു പാട് നന്ദി ഉണ്ട് പടച്ചോനെ എല്ലാത്തിനും നിന്നെ സ്തുതിക്കുന്നു.... ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
34.3k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത് ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ) സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ) സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ) എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം ആയത്തുൽ കുർസി പാരായണം ചെയ്യുക اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ. [البقرة 255] ശേഷം സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകളായ ആമന റസൂൽ പാരായണം ചെയ്യുക. آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ. [البقرة 285 - 286] ശേഷം താഴെയുളള പ്രാർത്ഥനകൾ ബ്രാക്കറ്റിൽ കൊടൂത്ത എണ്ണമനുസരിച്ച് ചെല്ലുക. بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي ، وَبِكَ أَرْفَعُـه، فَإِن أَمْسَـكْتَ نَفْسـي فارْحَـمْها ، وَإِنْ أَرْسَلْتَـها فاحْفَظْـها بِمـا تَحْفَـظُ بِه عِبـادَكَ الصّـالِحـين. (ഒരു പ്രാവശ്യം) بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا. (ഒരു പ്രാവശ്യം) اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك. (മൂന്ന് പ്രാവശ്യം) اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة. - (ഒരു പ്രാവശ്യം) الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي. (ഒരു പ്രാവശം) اللّهُـمَّ عالِـمَ الغَـيبِ وَالشّـهادةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كُـلِّ شَـيءٍ وَمَليـكَه، أَشْهـدُ أَنْ لا إِلـهَ إِلاّ أَنْت، أَعـوذُ بِكَ مِن شَـرِّ نَفْسـي، وَمِن شَـرِّ الشَّيْـطانِ وَشِـرْكِه، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم . (ഒരു പ്രാവശ്യം) سُبْحَانَ اللَّهِ. (33 പ്രാവശ്യം) الْحَمْدُ لِلَّهِ. (33 പ്രാവശ്യം) اللَّهُ أَكْبَرُ. (34 പ്രാവശ്യം) അവസാനം വലത് ഭാഗം ചെരിഞ്ഞ് കിടന്ന് ഉളളം കൈയ്യിൽ കവിൾ വെച്ച് താഴെയുളള പ്രാർത്ഥന ഒരു പ്രാവശ്യം ചെല്ലി ഉറക്കത്തിലേക്ക് പോവുക اللّهُـمَّ أَسْـلَمْتُ نَفْـسي إِلَـيْكَ، وَفَوَّضْـتُ أَمْـري إِلَـيْكَ، وَوَجَّـهْتُ وَجْـهي إِلَـيْكَ، وَأَلْـجَـاْتُ ظَهـري إِلَـيْكَ، رَغْبَـةً وَرَهْـبَةً إِلَـيْكَ، لا مَلْجَـأَ وَلا مَنْـجـا مِنْـكَ إِلاّ إِلَـيْكَ، آمَنْـتُ بِكِتـابِكَ الّـذي أَنْزَلْـتَ وَبِنَبِـيِّـكَ الّـذي أَرْسَلْـت. ഇത് സഹീഹായ ഹദീസിൽ വന്ന പ്രാർത്ഥനകളാണ്. ഇങ്ങനെയാവണം ഒരു മുസ്ലിം കിടന്നുറങ്ങാൻ പോവേണ്ടത്. ഇതൊക്ക ജീവിതത്തിലുളളവനാണ് യഥാർത്ഥ പ്രവാചക സ്നേഹി... എന്നാൽ പ്രവാചക സ്നേഹം നമ്മൾ വായയിൽ പറയുമ്പോൾ പലരുടെയും ജീവിതത്തിൽ പ്രവാചക സ്നേഹം അന്യമാണ്... മുസ്ലിം സമുദായത്തിലെ പുതു തലമുറയിലെ പലരും ഉറങ്ങാൻ പോകാറ് ഗാനം ആസ്വദിച്ചും സിനിമയും മറ്റ് ഹറാമായ രംഗങ്ങളൊക്കെ കണ്ട് കൊണ്ടാണ്... ഉറക്കത്തെ ഖുർആൻ വിശേഷിച്ചത് ചെറിയ മരണമെന്നാണ്. നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ആത്മാവിനെ അല്ലാഹു കൊണ്ട് പോവുകയാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ തിരിച്ച് കൊടുക്കുന്നു. ചിലരുടെ ആത്മാവിനെ അവൻ പിടിച്ച് വെക്കുന്നു... പല ഉറക്ക മരണവും നാം കണ്ടവരും കേട്ടവരുമാണ്... എന്നിട്ടും നമ്മൾ ഉറക്കത്തിനൊരുങ്ങന്നത് പ്രവാചകൻ പഠിപ്പിച്ചതിന് വിരുദ്ധമായി ഹറാമുകൾ കേട്ടും കണ്ടും ആസ്വദിച്ചുമാണ്... ഈ ഹറാമുകൾ കണ്ടും കേട്ടും ആസ്വദിച്ചും കിടന്നുറങ്ങുന്ന ഉറക്കത്തിലാണ് നമ്മൾ മരിച്ച് പോകുന്നതെങ്കിൽ നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപ്പിൻെറ സമയത്തും നമ്മളുണ്ടാവുക നമ്മൾ എങ്ങനെയാണോ ഉറങ്ങാൻ കിടന്നത് അതേ രൂപത്തിലായിരിക്കും... അല്ലാഹു കാത്ത് രക്ഷിക്കട്ടെ.... താഴെ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴുളള പ്രാർത്ഥനയും അർത്ഥവും ചേർക്കുന്നുണ്ട്. എന്താണ് ആ പ്രാർത്ഥനയിൽ നമ്മൾ പറയുന്നതെന്ന് അതിൻെറ അർത്ഥം നോക്കിയാൽ മനസ്സിലാകും... الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ അർത്ഥം:നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ് നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ്
28.3k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

*❤️പ്രതികാരം❤️* *❤️FULL PART ❤️* ________________ “ഇതാര്…ശ്രീ മോളോ…?” ശ്രീകോവിലിന് മുന്നില്‍ തൊഴുമ്പോഴാണ് പിറകില്‍ നിന്നുള്ള വിളി കേട്ടത്… തിരിഞ്ഞതും കണ്ടത് ഭദ്രാപ്പച്ചിയെ… പണ്ട് ‘അശ്രീകരം’ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച അവരുടെ ‘ശ്രീമോളേ’ന്നുള്ള വിളി കേട്ട് ചിരിയാണ് വന്നത്…. “മോളെന്താ സ്വപ്നം കാണുവാണോ..?” “ഏയ്..അല്ല അപ്പച്ചീ..പഴയതോരോന്ന് ഒാര്‍ത്തതായിരുന്നു…” പെട്ടന്നുള്ള എന്‍റെ മറുപടിയില്‍ അവരുടെ മുഖം മങ്ങുന്നത് ഞാന്‍ കണ്ടു… “മോളേ…അതു പിന്നെ…” “ശരി അപ്പച്ചി…സമയം കിട്ടുമ്പോള്‍ വീട്ടിലേക്ക് വാ…” അവരോടൊന്നും സംസാരിക്കാന്‍ തോന്നിയില്ല.. വേഗം തൊഴുത് പുറത്തേക്ക് ഇറങ്ങി…. നാടിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല ഈ അഞ്ച് വര്‍ഷത്തില്‍…. മാറ്റങ്ങള്‍ മനുഷ്യര്‍ക്കും അവരുടെ മനസ്സുകള്‍ക്കും മാത്രമായിരുന്നു….അന്നും.. ഇന്നും… അഞ്ച് വര്‍ഷം മുന്‍പ് ഒരു രാത്രി നാട് വിട്ട് പോകുമ്പോള്‍ ഇനി ഇവിടേക്ക് ഒരു തിരിച്ച് വരവ് ആഗ്രഹിച്ചിരുന്നില്ല….. പക്ഷേ എന്‍റെ സാഹചര്യങ്ങളാണ് വീണ്ടും എന്നെ ഇവിടെത്തിച്ചത്… വഴിയില്‍ പലരോടും കുശലം ചോദിച്ച് സമയം വൈകി.. “ചേച്ചീ…സൂക്ഷിച്ച്..വഴുക്കലുണ്ട്…” വീടിന്‍റെ പടികെട്ട് കയറുമ്പോള്‍ അപ്പു വിളിച്ച് പറഞ്ഞു.. “ഡാ..ആപ്ലികേഷന്‍ എന്തായി..ഫീ അടച്ചോ..?” അവന്‍റെ മുഖം വാടി… “ഇനി ഇത് വേണോ ചേച്ചീ…? അഞ്ച് വര്‍ഷമായില്ലേ ചേച്ചി..? ഇനിയെന്തിനാ ഈ പഠിപ്പൊക്കെ…?” “പറ്റില്ല അപ്പൂ…എന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടിയാ നീ പഠിപ്പ് ഉപേക്ഷിച്ചത്…ഇനി നിന്‍റെ അവസരമാണ്…” ഒന്ന് നീട്ടി മൂളി അവന്‍ അകത്തേക്ക് പോയി.. എന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു പഠിക്കാന്‍ മിടുക്കനായിട്ടും പത്തൊന്‍പതാം വയസ്സില്‍ അവന്‍ വിദേശത്തേക്ക് പോയത്… ഇനി അവന്‍റെ സ്വപ്നങ്ങള്‍ സഫലീകരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്… “മോളേ..ശ്രീ… ഹാളിലേക്ക് ഒന്ന് വന്നേ…” അമ്മയാണ്…. ഒരു ഉച്ചമയക്കത്തിലായിരുന്നു ഞാന്‍… ഹാളില്‍ ഒരു ബന്ധുക്കളുടെ നീണ്ട നിര…. കൂടെ ഭദ്രാപ്പച്ചിയും ഗോപേട്ടനും.. എന്താ ഇതെന്നറിയാതെ…അമ്പരന്ന് ഞാനും.. ഒരു ചിരിയും മുഖത്ത് ഒട്ടിച്ച് ഇരിക്കുന്ന ഗോപേട്ടനെ കണ്ടപ്പോള്‍ പുശ്ചമാണ് തോന്നിയത്.. “എന്തേ ഹരീ..? ഇവളെ ഇങ്ങനെ നിര്‍ത്താനാണോ നിന്‍റെ ഭാവം..? വയസ്സ് ഇരുപത്തിഅഞ്ചാ…” “ചേച്ചി എന്താ ഉദ്ദേശിക്കണേ..?” “ശ്രീയും ഗോപനുമായുള്ള വിവാഹം…അതങ്ങട് നടത്തിയാലോ..?” അപ്പച്ചിയുടെ വാക്ക് കേട്ട് ഞാനൊന്ന് ഞെട്ടി അച്ഛന്‍റെ മുഖത്തേക്ക് നോക്കി.. അച്ഛന്‍ ഒന്ന് പുഞ്ചിരിച്ചു…അമ്മയുടെ മുഖത്തും ഒരു ചിരി വിടര്‍ന്നു…. “ഇതേ ആവശ്യവുമായി അഞ്ച് വര്‍ഷം മുന്‍പ് ഞാന്‍ ചേച്ചിയെ കണ്ടിരുന്നു..അന്ന് ചേച്ചിക്കെന്‍റെ കുട്ടി അശ്രീകരമായിരുന്നു…അഞ്ച് വര്‍ഷത്തിനിപ്പുറവും അവള്‍ക്ക് മാറ്റമില്ല ചേച്ചി..പിന്നെന്താ ചേച്ചിക്ക് ഇന്ന് ഒരു മാറ്റം..?” അച്ഛന്‍റെ ചോദ്യത്തിന് മുന്‍പില്‍ അപ്പച്ചിയും ഗോപേട്ടനും ഒന്ന് പരുങ്ങി.. “അത് ഞാന്‍ പറയാം അച്ഛാ..അന്നെന്‍റെ ചേച്ചി ഒന്നുമല്ലായിരുന്നു..ഇന്നതല്ലല്ലോ..അല്ലേ അപ്പച്ചീ..? ഇത് എന്‍റെ ചേച്ചിയോടുള്ള സ്നേഹമല്ല അച്ഛേ..ശ്രീ നിധി ഐ.എ.എസിന്‍റെ പദവിയോടുള്ള സ്നേഹമാണ്…” അപ്പുവിന്‍റെ വാക്കുകള്‍ക്ക് കാഠിന്യമേറിയിരുന്നു.. ഇന്ന് ആ പഴയ പത്തൊന്‍പത്കാരനല്ല അവന്‍..ഒരുപാട് മാറിപ്പോയി.. അല്ലെങ്കില്‍ അവന്‍റെ അനുഭവങ്ങള്‍ അവനെ ഇങ്ങനെയാക്കി.. “അപ്പു പറഞ്ഞത് കേട്ടല്ലോ..പിന്നെ ഇതവളുടെ ജീവിതമാണ്..അവളാണ് തീരുമാനിക്കേണ്ടത്..ശ്രീ.. നീ പറയൂ മോളേ ..” എല്ലാവരുടെയും നോട്ടം എന്‍റെ നേര്‍ക്കായി… അച്ഛന്‍റെ ചോദ്യത്തിന് മറുത്തൊന്ന് ആലോചിക്കേണ്ടി വന്നില്ല എനിക്ക്.. “അപ്പച്ചിക്ക് പോകാം..ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല..” “കേട്ടല്ലോ..അവള് പറഞ്ഞത്..അഞ്ച് വര്‍ഷം എന്‍റെ കുട്ടികളുടെ കണ്ണീരിന്‍റെ വിലയാ ഈ ജീവിതം.. അത് നശിപ്പിക്കാനാരും വരണ്ട..” അച്ഛന്‍റെ സ്വരം ഉയര്‍ന്നു.. എന്തൊക്കയോ പറഞ്ഞ് അപ്പച്ചിയും ബന്ധുക്കളും പോയി.. അപ്പച്ചിയുടെ വരവും ഈ നാടും നടന്നതെല്ലാം വീണ്ടും എന്നെ ഓര്‍മ്മിപ്പിക്കുന്നപോലെ…. “ചേച്ചി..എന്താ ആലോചിക്കണേ..?” “ഒന്നുമില്ലെഡാ..പഴയതെന്തൊക്കയോ ഓര്‍ത്തു പോയി..” “ചേച്ചീ…ഒരു കാര്യം ചോദിക്കട്ടേ…” ഞാന്‍ തല ഉയര്‍ത്തി അവനെ നോക്കി.. “ഒന്ന് പൊയ്ക്കൂടെ..? ഒന്ന് കണ്ടൂടെ ചേച്ചിക്ക്..? ഒരു തവണ..ഒന്ന് കേട്ടൂടേ പറയാനുള്ളത്..?’ “നിര്‍ത്ത് അപ്പു….” എന്‍റെ ഭാവമാറ്റം കണ്ട് അവന്‍ ഞെട്ടി.. “ആരെയാ…? ആ ചതിയനേയോ…? അതോ…ഒന്നും വേണ്ട അപ്പു..എനിക്ക് അതിനെ പറ്റി ആലോചിക്കാന്‍ സമയമില്ല….” അപ്പുവിന് മറുപടി കൊടുത്ത് മുറിയിലേക്ക് നടക്കുമ്പോഴും മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു.. പലപ്പോഴും ഞാന്‍ തന്നെ ആലോചിച്ച കാര്യമല്ലേ അപ്പു പറഞ്ഞത്… എന്നിട്ടും എന്താ പറ്റിയത്…? ഞാനെന്താ അങ്ങനെയൊക്കെ പറഞ്ഞത്..? പലതവണ അയാളുടെ ന്യായീകരണം കേള്‍ക്കാന്‍ മനസ്സ് പറഞ്ഞതാണ്.. പക്ഷേ മനസ്സ് പറയുന്നത് കേള്‍ക്കണ ശ്രീ എന്നേ മരിച്ചു… ഈ ശ്രീക്ക് മനസ്സില്ല…മരവിച്ച് പോയി അത്… അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ഒന്നും മാഞ്ഞിട്ടില്ല…മറക്കാനായിട്ടില്ല… വീണ്ടും വീണ്ടും ആ മുഖം മനസ്സിലേക്ക് വരുന്നു… ഞങ്ങള്‍ക്കെല്ലാം നഷ്ടമാക്കിയ ആ ദിനങ്ങള്‍… ആ മുഖം… ഞാനെന്നേക്കാള്‍ ഏറെ സ്നേഹിച്ച ഇന്ന് അതിലധികം വെറുക്കുന്ന മുഖം… എന്നെ മാത്രമല്ല ഒരു കുടുംബത്തെ ആകെ നശിപ്പിച്ച ആ മനുഷ്യനോടുള്ള പക… അതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്… ”ആദിത്യന്‍…” മറക്കില്ല ഞാന്‍… ഇനി ശ്രീയുടെ പ്രതികാരം നീ കാണാന്‍ പോകുന്നതേയുള്ളൂ…. ********************* ഇന്നെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമാണ്… ഇത്രയും നാളത്തെ കഷ്ടപ്പാടിന് ഫലം കണ്ട ദിവസം.. റെഡിയായി വന്നപ്പോഴേക്കും അച്ഛനും അമ്മയും അമ്പലത്തില്‍ പോയിട്ടെത്തി.. “മോളിറങ്ങാണോ..?” “മ്…ഡ്രൈവര്‍ കുറേ നേരായി വെയിറ്റ് ചെയ്യുന്നു..” ഞാന്‍ പുറത്തേക്ക് നടന്നു.. “അയ്യോ..കളക്ടറമ്മേ…നില്‍ക്ക്..ഞാനൊന്ന് പറയട്ടേ…” അപ്പുവാണ്… “അതേ…ഈ ജില്ലയുടെ നിയുക്ത കളക്ടറും സര്‍വ്വോപരി എന്‍റെ ചേച്ചി പെണ്ണുമായ ശ്രീ നിധി ഐ.എ.എസിന് ഈ കുഞ്ഞനുജന്‍റെ വക സല്യൂട്ട്..” അവന്‍റെ സന്തോഷം കണ്ട് എനിക്കും ചിരി വന്നു.. “വെരിഗുഡ്..എന്നും ഇതുപോലെ ചിരിക്കണം കേട്ടോ ചേച്ചി കുട്ടി…” അവന്‍റെ തലയ്കിട്ടൊരു കൊട്ട് കൊടുത്തു കാറില്‍ കയറി… “മാഡം…ഓഫീസിലേക്കല്ലേ…?” ഡ്രൈവര്‍ ചോദിച്ചു.. “സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജ്…അവിടേക്ക് പോകാം..” എന്‍റെ മറുപടി കേട്ടിട്ട് അതുവരെ നിറഞ്ഞു നിന്ന മൂന്ന് പുഞ്ചിരി പെട്ടന്ന് മാഞ്ഞു… “അത് വേണോ മോളേ..? വീണ്ടും അതൊക്കെ…” അമ്മയാണ് ചോദിച്ചതെങ്കിലും അത് മറ്റുള്ളവര്‍ക്കും ഇതേ ചോദ്യമാണുള്ളതെന്ന് അവരുടെ മുഖത്ത് നിന്ന് വ്യക്തമാണ്‌… “എന്താ അമ്മേ ഇത്..? എല്ലാം മറക്കാനാണോ ഞാന്‍ പഠിച്ചത്..? ആണോ അച്ഛാ..?” ആരും ഒന്നും മിണ്ടിയില്ല… “അച്ഛനല്ലേ പറയാറ്…എത്ര ഉയരത്തിലെത്തിയാലും വന്ന വഴി മറക്കരുതെന്ന്…അതേ ഞാനും ചെയ്യുന്നുള്ളൂ..എവിടെയെല്ലാം അവസാനിച്ചോ..അവിടെ നിന്നും എല്ലാം ഞാന്‍ തുടങ്ങുന്നു…” എന്‍റെ കണ്ണുകളിലെ തീ കണ്ട് അച്ഛന്‍ പുഞ്ചിരിച്ചു.. “നീ പോയിട്ടു വാടി കൊച്ചേ…വരുന്നത് വരട്ടേ..ഞങ്ങളുണ്ട് നിന്‍റെ കൂടെ…” അത് അവരുടെ ആത്മവിശ്വാസമായിരുന്നു..ഇനിയുള്ള പ്രതികാരത്തിന്‍റെ വഴികള്‍ താണ്ടാനുള്ള പ്രചോദനം.. ******************************* ഓര്‍ഫനേജാകെ മാറിയിരിക്കുന്നു.. മാറ്റമില്ലാത്തത് ‘സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജ്’ എന്ന് വല്യ അക്ഷരത്തിലെഴുതിയ തുരുമ്പ് പിടിച്ച ബോര്‍ഡിനും ഓര്‍ഫനേജിനാകെ തണലേകി നില്‍ക്കുന്ന അമ്മൂമ്മ മരത്തിനും മാത്രം… ബില്‍ഡിംഗുകള്‍ക്കെല്ലാം വയസ്സായിരിക്കുന്നു… കുട്ടികള്‍ അങ്ങിങ്ങായി ഓടികളിക്കുന്നു…ഒരിക്കല്‍ ഇവിടം ആയിരുന്നല്ലോ ഞങ്ങളുടെയും സ്വര്‍ഗ്ഗം… “ആരാ..മനസ്സിലായില്ല....?” പിറകില്‍ നിന്നുള്ള ശബ്ദമാണ് എന്നെ തിരിച്ചെത്തിച്ചത്… ഒരു തൂവെള്ള കുപ്പായമണിഞ്ഞ സ്ത്രീ ആയിരുന്നു അത്.. “ഞാന്‍ ശ്രീ നിധി..സിസ്റ്റര്‍ ആഗ്നസ്സ്…?” അവരെന്‍റെ കാറിലേക്കും എന്‍റെ മുഖത്തേക്കും നോക്കി.. “പേടിക്കേണ്ട..ഞാനിവിടുത്തെ കളക്ടറാണ്..എനിക്ക് സിസ്റ്റര്‍ ആഗ്നസ്സിനെ ഒന്ന് കാണണം..” അവരെന്നെ അകത്തേക്ക് കൊണ്ട് പോയി..അവരെന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു… ഞാന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല.. ഞാനാ ബില്‍ഡിംഗികളിലെ ഇരുട്ടില്‍ എന്‍റെ ബാല്യം തിരഞ്ഞുകൊണ്ടിരുന്നു.. “സിസ്റ്റര്‍ കിടപ്പിലായിട്ട് ഒരു വര്‍ഷമായി… ചെന്നോളൂ മേഡം..” സിസ്റ്ററമ്മ ഇന്നും ആ പഴയ മുറി ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല… “സിസ്റ്ററമ്മേ…” ഞാന്‍ പതിയെ വിളിച്ചു.. അവര്‍ കണ്ണ് തുറന്നു… “എന്നെ മനസ്സിലായോ…?” പതുക്കെ അടുത്ത് ചെന്നിരുന്നു.. “ശ്രീ മോളേ..നീയല്ലതാരാ എന്നെ സിസ്റ്ററമ്മേന്ന് വിളിക്കാന്‍…?” കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടവരുടെ… കുറ്റബോധം പോലെ.. “മോളേ..നീയെന്നോട് ക്ഷമിക്കുമോ…? അമ്മു..അവള്‍… ഞാന്‍ കൂടി കാരണമല്ലേ..നിനക്കീ ഗതി…?” “വേണ്ട അമ്മേ…അമ്മയല്ല ഒന്നും ചെയ്തത്.. അതൊന്നും ഓര്‍ക്കണ്ട..” കാലില്‍ തൊട്ടുവണങ്ങി ഞാന്‍ തുടര്‍ന്നു.. “ഇന്ന് ഞാന്‍ വന്നത് അനുഗ്രഹത്തിനായാണ്..പുതിയൊരു ജീവിതമാണ്..ഉണ്ടാകണം പ്രാര്‍ത്ഥന..” മറുപടിക്ക് കാക്കാതെ പുറത്തേക്ക് നടന്നു ഞാന്‍.. “മോളേ…അവന്‍ തെറ്റ്കാരനാണെന്ന് ഇന്നും ഞാന്‍ കരുതുന്നില്ല…ഒരു തവണ ഒന്ന്..” വാതില്‍പ്പടിക്കല്‍ കടക്കും മുന്‍പവര്‍ പറഞ്ഞു.. “കണ്ണ് കൊണ്ട് കണ്ടതിലും വലുതല്ലല്ലോ ഒന്നും…” പറഞ്ഞ് തീരും മുന്‍പ് ഞാനതും പറഞ്ഞിറങ്ങി പോന്നു… കാലങ്ങളിത്രയും ആയിട്ടും അയാളാണ് തെറ്റ്കാരനെന്ന് വിശ്വസിക്കാനാര്‍ക്കും കഴിഞ്ഞിട്ടില്ല.. അപ്പുവിനോ സിസ്റ്ററമ്മയ്ക്കോ ആര്‍ക്കും… പക്ഷേ എനിക്കറിയാം… അയാളിലെ ക്രൂരനെ… കണ്ണു കൊണ്ട് കണ്ടതാണ്…എന്‍റെ അമ്മു… മറക്കില്ലൊരിക്കലും… എല്ലാവരുടെയും ആവശ്യം അയാളെ കാണണമെന്നല്ലേ… അതും സാധിച്ച് കൊടുക്കാം… “ചേട്ടാ…ഒരിടം കൂടി പോകാനുണ്ട്…” “എവിടേക്കാണ് മേഡം..?” “സെന്‍ട്രല്‍ ജയില്‍..” എന്‍റെ മറുപടിയില്‍ അയാളൊന്ന് ഞെട്ടി എന്നുള്ളത് എനിക്ക് മനസ്സിലായി… അയാളെ കുറ്റം പറയാനാകില്ല..ഒരു നല്ല ദിവസം ജയിലില്‍ പോകണമെന്ന് പറഞ്ഞാല്‍ ആരാണ് ഞെട്ടാത്തത്… പക്ഷേ എന്‍റെ ഈ നല്ല ദിനം തുടങ്ങണമെങ്കില്‍…എന്‍റെ വിജയം പൂര്‍ത്തിയാകണമെങ്കില്‍…ആ മുഖം കാണണം.. എന്‍റെ ജീവിതം ചവിട്ടിയെറിഞ്ഞ ആ മുഖം.. “ആദിയേട്ടന്‍…” അല്ല… ”ആദിത്യന്‍..” (തുടരും..) _______________________________________ പ്രതികാരം 2 ________________ ജയിലിന്‍റെ ഓരോ പടികയറുമ്പോഴും മനസ്സില്‍ വിജയിയുടെ ആത്മവിശ്വാസമായിരുന്നു… തച്ചുടക്കാന്‍ നോക്കീട്ടും തകര്‍ന്ന് പോകാത്ത പെണ്‍മനസ്സിന്‍റെ ആത്മവിശ്വാസം.. ‘‘മേ ഐ കമിന്‍ ഓഫീസര്‍…?’’ എന്നെ മനസ്സിലായ പോലെ വാര്‍ഡന്‍ സല്യൂട്ട് ചെയ്തു.. ‘‘മേഡം..ഇവിടെ..?’’ ‘‘ഒരാളെ കാണണം…ആദിത്യന്‍..ഇവിടെയാണ്..ജീവപര്യന്തം..’’ വാര്‍ഡന്‍ തലകുലുക്കി..പുറത്തേക്ക് നടന്നു..ഞാനയാളെ പിന്തുടര്‍ന്നു.. “മേഡം..അതാണ്…’’ ഒരു നീണ്ട ഇടനാഴിക്കവസാനമുള്ള ജയില്‍ മുറിയിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു… “എനിക്ക് ഒറ്റയ്ക്ക് കാണണമെന്നുണ്ട്… നിയമം അനുവദിക്കുമെങ്കില്‍…’’ കൂടെ വരാന്‍ വന്നവരെ തടഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു.. അവരവിടെ നിന്നു..ഞാന്‍ മുന്നോട്ട് നടന്നു.. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച.. പലരും പലപ്പോഴും നിര്‍ബന്ധിച്ചെങ്കിലും..മനസ്സില്‍ വാശിയായിരുന്നു… അയാളുടെ തകര്‍ച്ചയിലും എന്‍റെ വിജയത്തിലും മാത്രമേ ഇനി ഒരു കൂടിക്കാഴ്ച്ച ഉണ്ടാകൂന്ന്… അതിന്നാണ്…ഈ ദിനം.. ജയില്‍ മുറിക്ക് മുന്നിലെത്തിയെങ്കിലും അകത്തെ ഇരുട്ടില്‍ ഒന്നും കാണാനാകുന്നില്ല… ‘ആദിത്യന്‍..’ എന്‍റെ വിളിക്ക് മറുപടി എന്നോണം അകത്ത് ഒരു നിഴലനങ്ങുന്നുണ്ടായിരുന്നു… അത് അടുത്തേക്ക് വരും തോറും മുഖം വ്യക്തമായി… കണ്ണുകള്‍ കുഴിഞ്ഞ് എല്ലുകള്‍ തെളിഞ്ഞ് വിക്യതമായ രൂപം.. മുഖത്ത് നിരാശാഭാവം…ആ പഴയ തേജസ്സ് എന്നോ നഷ്ടമായി… അത് കണ്ട് ചങ്ക് പൊടിഞ്ഞെങ്കിലും അയാളുടെ പ്രവ്യത്തി ഓര്‍ക്കുമ്പോള്‍ സന്തോഷമാണ്… ‘‘ശ്രീ…ശ്രീ..നീ…വന്നോ…?’’ എന്നെ അപ്രതീക്ഷിതമായി കണ്ടതിന്‍റെ തിളക്കമാണ് കണ്ണുകളില്‍… ‘‘എനിക്കറിമായിരുന്നു നീ വരുമെന്ന്…നിനക്കെന്നെ വെറുക്കാനാവില്ലാന്ന്….നിന്‍റെ ആദിയേട്ടനെ….’’ ‘‘നിര്‍ത്ത്…എന്‍റെ ആദിയേട്ടനോ…? ആ മനുഷ്യന്‍ എന്നേ മരിച്ചു…നീ ആദിത്യന്‍ ആണ്..മനസ്സും മനസാക്ഷിയും മരവിച്ച ആദിത്യന്‍…’’ ഞാന്‍ പൊട്ടിതെറിച്ചു… ‘‘താനെന്താ കരുതിയെ..ഞാന്‍ തന്‍റെ ന്യായീകരണം കേള്‍ക്കാന്‍ വന്നതാണെന്നോ…? അല്ല..തന്‍റെ പകയില്‍ നഷ്ടങ്ങള്‍ എനിക്ക് മാത്രമാണല്ലോ… 3 ജീവനാ..നീ ഇല്ലാതാക്കിയത്….അതിന് മാത്രം എന്ത് ചെയ്തു ഞാന്‍…?” ഞാനവന്‍റെ ഉടുപ്പില്‍ പിടിച്ച് ആക്രോശിച്ചു… “ശ്രീ കുട്ടീ….മോളേ ..ഞാന്‍…” “മിണ്ടിപോകരുത്… ആ പേര് പോലും..അതെനിക്കെന്‍റെ ജീവനായ മനുഷ്യന്‍ വിളിച്ചിരുന്ന പേരാ…അയാള്‍ മരിച്ചു…ഒപ്പം ശ്രീയും… ഇത് ശ്രീ നിധിയാ..ശ്രീ നിധി ഐ.എ.എസ്..” ഒന്ന് നിര്‍ത്തി..അവന്‍റെ ഞെട്ടല്‍ വ്യക്തമാണാ മുഖത്ത്… “നീ തകര്‍ത്തിട്ടും വീണ്ടും ഞാന്‍ ജീവിച്ചത്…നിന്‍റെ നാശത്തിനാ..അതീ ജയില്‍ മുറിയില്‍ തീരില്ല…നീ കാണാന്‍ പോകുന്നതെ ഉള്ളൂ..” തുളുമ്പിനിന്ന അവന്‍റെ കണ്ണിലെ കണ്ണുനീരിനാകില്ല എന്‍റെ ഉള്ളിലെ പകയുടെ കനലില്ലാതാക്കാന്‍… ***************************** അവളിവിടേക്ക് വരണ്ടിയിരുന്നില്ല… ഇത്രയും നാള്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..അവളെന്നെ വെറുക്കില്ല..മാപ്പ് തരുമെന്ന്… പക്ഷേ ഇന്നാ പ്രതീക്ഷയും അസ്തമിച്ചു… അവളെന്നെ വെറുക്കുന്നു..എന്‍റെ പ്രിയപ്പെട്ടവള്‍ എന്നെ വെറുക്കുന്നു… ഇന്നലെ വരെ എന്ത് പ്രതീക്ഷ യാണോ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്…അതിനി ഇല്ല… അവളാകെ മാറിപ്പോയി… കണ്ണുകളില്‍ പണ്ടത്തെ പ്രണയത്തിന്‍റെ തിളക്കത്തിന് പകരം പകയുടെ കനലുകള്‍.. മുഖത്ത് കരുണയല്ല..പകരം എന്നെ വിജയിച്ചതിന്‍റെ ഭാവം… പഴയ ശ്രീകുട്ടി ഒരുപാട് മാറി…ഇപ്പോള്‍ അവള്‍ ശ്രിനിധിയാ… അവള്‍ നടന്നകലുന്നത് നോക്കി നില്‍ക്കാനേ എനിക്കാകുള്ളു… ******************************** തിരികെ നടക്കുമ്പോള്‍ ഹ്യദയം വിങ്ങിപൊട്ടുകയായിരുന്നു… ഒരിക്കല്‍ ഒരുപാട് സ്നേഹിച്ചിരുന്നതിനാലാകാം.. ഇല്ല..ആ സ്നേഹം ഇനി ഒരിക്കലും ഉണ്ടാകില്ല..ഇനി പ്രതികാരം മാത്രം… നീണ്ട ഇടനാഴി തിരിയുമ്പോഴാണ് ആ രണ്ട് പോലീസ്കാരുടെ സംസാരം കേട്ടു.. എന്നെ പറ്റിയാണ്..എന്തോ ഒരു നിമിഷം നിന്നു.. ‘‘സാര്‍..അതാരാ ആ പെണ്‍കുട്ടി..?” “ഡോ..താന്‍ പത്രമൊന്ന് വായിക്കാറില്ലേ….? അതാണ് ഇന്ന് മുതല്‍ ജില്ലയുടെ പുതിയ കളക്ടര്‍…ശ്രീ നിധി..” “മേഡം എന്താ സാറേ ഇവിടെ..അതും ഇന്ന്…?” “ഒന്ന് പതുക്കെ പറയഡോ..അവരാണം കേട്ടാലോ… അവര്‍ ആ ആദിത്യനെ കാണാന്‍ വന്നതാ…” “കളക്ടര്‍ കൊലപ്പുള്ളിയെ കാണാന്‍ വരുന്നു..നല്ല കാര്യം..” അയാള്‍ പുശ്ചിച്ചു ചിരിച്ചു… “ഡോ….അവരല്ലാതെ ആരാ കാണേണ്ടത്…? ആദിത്യന്‍ ആരാന്നറിയോ തനിക്ക്…? ശ്രീനിധിയുടെ ജീവന്‍റെ പാതി…അവരുടെ ഭര്‍ത്താവ്…പ്രണയ വിവാഹമായിരുന്നു അവരുടേത്…..” അയാളൊന്ന് ഞെട്ടി.. “അയാള്‍ കൊന്ന് കളഞ്ഞതോ….മേഡത്തിന്‍റെ ഇരട്ട സഹോദരിയേയും അയാളുടെ സ്വന്തം ചോരയില്‍ പിറക്കാനിരുന്ന കുഞ്ഞടക്കം 3 പേരെ….അയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതോ സ്വന്തം ഭാര്യയും…അവരുടെ വിധി…” അയാളുടെ വാക്കുകള്‍ എന്‍റെ ഹ്യദയത്തിലാണ് കൊണ്ടത്… എന്നെ കണ്ടതും അയാള്‍ സംസാരം നിര്‍ത്തി… കാറില്‍ കയറുമ്പോഴും മനസ്സില്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു… “ശ്രീനിധിയുടെ ജീവന്‍റെ പാതി…” അതെ …അയാളെന്‍റെ നല്ലപാതിയായിരുന്നു… അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ സീമന്ത രേഖയിലെ സിന്ദൂരമായി മാറിയവന്‍… അതേ കൈകൊണ്ട് എന്‍റെ സന്തോഷങ്ങളും നശിപ്പിച്ചവന്‍… ഇരുപതാം വയസ്സിലെ ദുരന്തമായിരുന്നു അയാള്‍.. അന്നെനിക്കയാള്‍ എന്‍റെ ആദിയേട്ടനായിരുന്നു…. “ശ്രീകുട്ടിയുടെ മാത്രം ആദിയേട്ടന്‍….” ആ വാക്കുകള്‍ എന്‍റെ ചിന്തകള്‍ പത്ത് പതിനഞ്ച് വര്‍ഷം പിറകോട്ട് പോയി.. ***************************** സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജിന്‍റെ മുറ്റത്താണ് ഞാനും അമ്മുവേച്ചിയും അയാളെ കാണുന്നത്… അന്നാദ്യമായി ഞങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ഞാനവിടേക്ക് വരുന്നത്…. കൈയ്യിലെ ഒരു ചോക്ലേറ്റ് ബോക്സില്‍ നിന്ന് ഒരു ചോക്ലേറ്റെടുത്ത് നീട്ടിയപ്പോള്‍ അത് തട്ടിതെറിപ്പിച്ചു…. “നീയെന്തിനാ അവന് കൊടുക്കാന്‍ പോയേ ശ്രീ..? അവന് നമ്മളോട് കെറുവാന്ന് അമ്പലത്തില്‍ പോയപ്പോള്‍ അച്ഛമ്മ പറഞ്ഞു…” അമ്മു ചേച്ചി പറഞ്ഞ അന്നാണ് ഞാനറിയുന്നത്..അയാളെന്‍റെ കുടുംബത്തിന്‍റെ ശത്രുവാണെന്ന്… ആറ് വയസ്സ്കാരിക്ക് എട്ട് വയസ്സുകാരനോട് തോന്നിയ ദേഷ്യം… രണ്ട് കുടുംബങ്ങള്‍ക്കിടയിലെ ശത്രുത അത് ഞങ്ങള്‍ക്കിടയിലേക്കും പകര്‍ന്നു കിട്ടി.. അടുത്തടുത്ത് താമസിച്ചിട്ടും തമ്മില്‍ മിണ്ടാതെ ഉള്ള ജീവിതം… എന്തിലും ഏതിലും വാശി…അവനേക്കാള്‍ എന്തും കൂടുതല്‍ കിട്ടണമെന്ന വാശി… അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള വാശി… എന്നാല്‍ അമ്മുവേച്ചി പൊതുവെ ശാന്തയായിരുന്നു..ആ ഒരു സ്വഭാവം കൊണ്ടു മാത്രമായിരുന്നു ഞങ്ങളെ വേര്‍തിരിച്ചറിഞ്ഞിരുന്നത്… ആരോടും ദേഷ്യമില്ലാത്ത അവള്‍ അവനോടും സൗമ്യമായി പെരുമാറി…അത് എനിക്ക് വാശി കൂട്ടി… എന്‍റെ ദുര്‍വാശികളില്‍ പിന്തിരിപ്പിച്ചും എന്നെ തിരുത്താനും ശ്രമിക്കലായിരുന്നു ചേച്ചീടെ ജോലി… അത്രയ്ക്കും പാവമായിരൂന്നു അവള്‍.. അങ്ങനെ പ്ലസ്റ്റു നല്ല മാര്‍ക്കോടെ പാസ്സായ ഞങ്ങള്‍ക്ക് അലോഷ്യസ് കോളേജില്‍ ബി.എ മാസ്സ് കമ്യൂണിക്കേഷനും ബി.എ മലയാളത്തിനും പ്രവേശനം കിട്ടി… അവിടെ തന്നെയായിരുന്നു ആദിയും പഠിച്ചിരുന്നത്..അവസാന വര്‍ഷബി.എമാസ്സ് കമ്യൂണിക്കേഷന്.. അതായതെന്‍റെ സീനിയര്‍.. ഇതറിഞ്ഞപ്പോള്‍ തന്നെ ചേച്ചി എന്നെ വിലക്കി.. അവള്‍ക്ക് ഭയമുണ്ടായിരുന്നു… അച്ഛന്‍റെയും അപ്പൂന്‍റെയും കട്ട സപ്പോര്‍ട്ടോടെ ഞാനതേ കോളേജില്‍ ചേക്കേറി… അതെന്‍റെ ജീവിതം ഇത്തരത്തില്‍ മാറ്റിമറിക്കുമെന്ന് ഞാനറിഞ്ഞില്ല… “മാഡം..ഉറങ്ങുവാണോ..?” ഡ്രൈവറുടെ ചോദ്യമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ന്നത്… “ഓഫീസെത്തി..” ആദ്യ ദിവസമാണെന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ… പുതിയ തുടക്കം… ഓഫീസിനുള്ളില്‍ കടന്നതും ജോലി തിരക്കുകളില്‍ മുഴുകിപ്പോയി… അത് വരെ മനസ്സില്‍ കൂട്കൂട്ടി കിടന്ന ചിന്തകളുടെ ഭാരം ഒഴിഞ്ഞ് ജോലിയിലേക്ക് മനസ്സെത്തി… ഉച്ചയ്ക്ക് ശേഷമാണ് പ്യൂണ്‍ പറയുന്നത് ഒരു വിസിറ്ററുണ്ടെന്ന്… വിസിറ്റേര്‍സ് ഏരിയായിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ എന്നെ കാണാന്‍ ഉള്ള ആ പ്രത്യേക സന്ദര്‍ശക ആരാന്നറിയാനൊരു ആകാംക്ഷ ഉണ്ടായിരുന്നു… വന്ന ആളെ കണ്ട് ഞാന്‍ ഞെട്ടി… “കനി..” ആദീടെ അനുജത്തി..! “എന്താ കളക്ടറിന് എന്നെ അറിയുമോ..?” അവളുടെ ചോദ്യത്തില്‍ പുശ്ചം നിറഞ്ഞുനിന്നിരുന്നു.. “കനി..നീയെന്താ ഇവിടെ…?” “ഓഹ്..എന്‍റെ പേരൊക്കെ ഓര്‍മ്മയുണ്ടോ നാത്തൂന്…? സോറി നാത്തൂനല്ലല്ലോ ഇപ്പോള്‍…” “കനി എനിക്ക് ജോലി ഉണ്ട്…നീയെന്തിനാ വന്നത്..?” അവളുടെ വാക്കുകള്‍ അത്രയ്ക്കും അസഹനീയമായിരുന്നു… “നീയെന്തിനാ ഏട്ടനെ കാണാന്‍ പോയത്…? ഇന്നു വരെ ഏട്ടന് ജീവിക്കാന്‍ നീയെന്നെങ്കിലും കാണാന്‍ വരും ഷമിക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…ഇന്നതും ഇല്ലാണ്ടായി…എന്തിനാ നീ…?” ഒരൊറ്റശ്വാസം കൊണ്ടവള്‍ പറഞ്ഞു തീര്‍ത്തു.. “എന്‍റെ ജീവിതമോ കനി..? അതിന് വിലയില്ലല്ലേ…? ലോകത്തിന് മുന്‍പില്‍ ഇന്നും ഞാനൊരു കൊലയാളിയുടെ ഭാര്യയാണ്…ആ നശിച്ച ജീവിതം എനിക്ക് തന്നത് നീയും നിന്‍റേട്ടനുമാണ്…” മറുപടി പറയാന്‍ വാക്കില്ലാതെ നിന്ന അവളോട് ഞാന്‍ തുടര്‍ന്നു… “ഒന്നും മറന്നിട്ടോ പൊറുത്തിട്ടോ ഇല്ല ഞാന്‍..ഓരോന്നിനും പകരം വീട്ടും ഞാന്‍..മറന്നിട്ടില്ലെങ്കില്‍ പറയാം..കിരണെന്ന കിച്ചനെ..മറക്കില്ലെന്ന് അറിയാം..എല്ലാം അറിഞ്ഞിട്ടാ ഈ വരവ്…ഒാര്‍ത്തോ…” അവള്‍ടെ മുഖത്ത് ഞാനറിഞ്ഞ സത്യങ്ങളെ കുറിച്ചുള്ള പേടി ഞാന്‍ കണ്ടു… ആ പേടിയാണ് എനിക്ക് വേണ്ടത്..എങ്കിലെ എന്‍റെ കണക്കുകൂട്ടലുകള്‍ ശരിയാകുള്ളു… “കിരണ്‍…അവന്‍…നിനക്കെങ്ങനെ…?” “നീയെന്താ കരുതിയേ..സത്യം എന്നും മൂടി വെയ്ക്കാമെന്നോ? അതെന്നായാലും ലോകത്തിന് മുന്‍പില്‍ വരും കനി…നിന്‍റെയും നിന്‍റെ ഏട്ടന്‍റെയും മുഖം മൂടി ലോകത്തിന് മുന്നില്‍ അഴിച്ച് വെയ്ക്കാനുള്ള സമയമെത്തി കനി…സൂക്ഷിച്ചോ…” തിരികെ ക്യാബിനിലെത്തിയിട്ടും ഫയലില്‍ ശ്രദ്ധിക്കാനായില്ല… കണ്ണിന് മുന്‍പില്‍ പലതും മിന്നിമായണത് പോലെ…. എങ്ങനെയോ വീട്ടിലെത്തിയതും കിടക്കയിലേക്ക് വീണു… അമ്മയും അച്ഛനും മാറി മാറി ചോദിച്ചിട്ടും കനിയെ കണ്ട കാര്യം പറഞ്ഞില്ല… എന്തിനാ വെറുതെ അവരെ ടെന്‍ഷനാക്കുന്നത്…. കിടക്കുമ്പോഴും കണ്‍ മുന്നില്‍ ആ രൂപം മാത്രം…. കുഞ്ഞികണ്ണും കുറ്റിത്താടിയും പുഞ്ചിരി വിടര്‍ന്ന മുഖവുമുള്ള എന്‍റെ പ്രിയ സുഹ്യത്ത്…. “കിരണ്‍ ” ആദ്യമായി കോളേജില്‍ വന്ന എനിക്ക് വച്ച ട്രാപ്പില്‍ നിന്നും എന്നെ രക്ഷിച്ച കിരണിനെ എനിക്ക് മറക്കാനാകില്ല…. കോളേജിന്‍റെ ആദ്യ ദിനത്തില്‍ എനിക്ക് കിട്ടിയ ചങ്ക്… അന്ന് ഒരു മിനിറ്റ് വൈകിയിരുന്നെങ്കില്‍ ഞാന്‍ എന്നന്നേക്കുമായി ലോകത്ത് നിന്നും ഇല്ലാതായേനെ… ഫ്രഷേര്‍ഷ്സ് ഡേയ്ക്ക് എന്‍റെ നേര്‍ക്ക് കളിയായി ആദി ചെയ്ത ഒരു തമാശ മാത്രമായിരുന്നു എല്ലാവരുടെയും കണ്ണില്‍ അത്… കിരണ്‍ അതിനെതിരെ പ്രതികരിച്ചു…. ആദിക്ക് സസ്പെന്‍ഷനും വാങ്ങി കൊടുത്തു… അതോടെ കോളേജില്‍ പുതിയ ഒരു ഹീറോയുടെ വരവായിരുന്നു… അവന്‍ കിരണില്‍ നിന്നും ഞങ്ങടെ കിച്ചനും ആയി മാറി… ഒപ്പം ആദീടെ കണ്ണിലെ കരടും… പലപ്പോഴും ഞങ്ങളുടെ കൂട്ട്കെട്ട് അവനെ അലോസരപ്പെടുത്തിയിരുന്നതായി ഞാന്‍ കണ്ടു… അതൊന്നും ഞാന്‍ കണക്കിലെടുത്തില്ല എന്നു മാത്രമല്ല..അവനോടുള്ള വാശിക്ക് കിരണിനെ കുറച്ച് കൂടി അടുത്ത് പെരുമാറി… ഞാന്‍ പുതിയ ഹീറോയുടെ വരവില്‍ ഒരുപാട് സന്തോഷിച്ചു…. എന്ത് കൊണ്ടും ആദിക്ക് സമനായിരുന്നു കിച്ചന്‍… പക്ഷേ അവന്‍റെ വരവ് വെറും വരവായിരുന്നില്ല എന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി… (തുടരും) _______________________________________ പ്രതികാരം 3 ________________ അന്ന് ഞങ്ങളുടെ ഓണാഘോഷമായിരുന്നു… ഓണാഘോഷം ഫ്രഷേര്‍സിന് ഒരു പുതിയ അനുഭവം തന്നെയാണ്… സ്കൂളിലെ ജീവിതത്തില്‍ നിന്നും കോളേജിലേക്ക് മാറുമ്പോള്‍ ആദ്യത്തെ ആഘോഷമാണല്ലോ… അതിന്‍റേതായ എല്ലാ ആഘോഷപരിപാടികളും ഉണ്ടായിരുന്നു…. എല്ലാത്തിനും കാര്‍ന്നോക്കന്‍മാരായി ഞാനും കിച്ചനും.. ജൂനിയേര്‍സിനെല്ലാം കൂടി ഒരു ആഘോഷമായിരുന്നതിനാല്‍ അമ്മു ചേച്ചിയും ഞങ്ങളുടെ കൂടെ ആയിരുന്നു.. എല്ലാം തീരുമാനമായി… അങ്ങനെ ആ ദിവസം വന്നു.. അതിരാവിലെ തന്നെ റെഡിയായി കോളേജില്‍ എത്തി… പറ്റിയ അബദ്ധം എന്താന്നുവച്ചാല്‍ പലരും അമ്മു ചേച്ചിയോടെന്ന പോലെ എന്നോട് സംസാരിക്കുന്നു.. അപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലാക്കുന്നത് രണ്ടാളും ഒരേ സാരിയാണ് ഇട്ടേക്കുന്നത്.. പിന്നെങ്ങനെ മാറിപ്പോകാതിരിക്കും…! കിച്ചനും പലപ്പോഴും മാറിപ്പോയി… അങ്ങനെ പൂക്കളമത്സരത്തിനിടെ പലപ്പോഴും ആദി ക്ലാസ്സിലേക്ക് വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു… അപ്പോഴേക്കും സകല വായിനോക്കികളുടേയും ശ്രദ്ധ അവനായിരുന്നു… അത് കിച്ചനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു… അവനെ കുറ്റം പറയാനൊക്കില്ല..മുണ്ടും കുര്‍ത്തയുമിട്ടപ്പോള്‍ ചെക്കന്‍റെ മൊഞ്ച് അങ്ങട് കൂടിപ്പോയി… കിച്ചന് അതിന്‍റെ പകുതി കൂടി വന്നില്ല.. മത്സരവും ജഡ്ജ്മെന്‍റും കഴിഞ്ഞ് ഒന്ന് റെസ്റ്റെടുക്കുമ്പോഴാണ് കിച്ചന്‍ വരുന്നത്… “അമ്മൂ..ഡോ..എനിക്കൊരു കാര്യം പറയാനുണ്ട്…ഒരു മിനിറ്റ്…” അവനാള് മാറീന്ന് മനസ്സിലായി എനിക്ക്… കാരണം അമ്മു ചേച്ചിയാണ് നേരത്തെ ഇവിടിരുന്നത്.. അവള്‍ പോയതും ഞാനിരുന്നതും കിച്ചന്‍ അറിഞ്ഞിട്ടില്ല… എന്തോ ഉഡായിപ്പ് മണത്തത് കൊണ്ട് ഞാന്‍ ഒന്നും പറയാതെ അവനോടൊപ്പം പുറത്തേക്ക് നടന്നു… നടന്ന് ചെന്നത് അമ്മമരത്തിന്‍റവിടേക്കായിരുന്നു.. ഞാനൊന്നും മിണ്ടിയില്ല… ശബ്ദം കേട്ടാല്‍ അവനെന്നെ തിരിച്ചറിഞ്ഞാലോന്ന് തോന്നി… “അമ്മൂ…തന്നോട് ഞാനിതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല…എന്നോ മനസ്സില്‍ തോന്നിയ ഒരു ഇഷ്ടം…അതെങ്ങനെ പറയണമെന്നെനിക്കറിയില്ല…” ഞാന്‍ എന്തെങ്കിലും പറയും മുന്‍പ് തെറിച്ച് ദൂരേക്ക് വീഴുന്ന കിച്ചനെ കണ്ട് ഞാന്‍ ഞെട്ടി… അവന് ചവിട്ട് കിട്ടിയ ഭാഗത്തേക്ക് നോക്കിയ ഞെട്ടി… ആദി…! വീണ കിച്ചനെ താങ്ങാന്‍ മുന്നോട്ടാഞ്ഞ എന്‍റെ കൈയ്യില്‍ എന്തോ മുറുകിയപോലെ തോന്നി… തിരിഞ്ഞപ്പോള്‍ കണ്ടത് ആദി എന്‍റെ കൈയ്യില്‍ മുറുകി പിടിച്ചിരിക്കുന്നു… ഞാന്‍ കുതറും തോറും പിടി മുറുകി… വരാന്തയിലൂടെ വന്ന അമ്മു ചേച്ചി ഓടി വന്ന് കിച്ചനെ താങ്ങി എഴുന്നേല്‍പ്പിച്ചു… അപ്പോഴാണ് ആള് മാറിയത് അവനും അറിയുന്നത്… അപ്പോഴേക്കും കോളേജ് മുഴുവന്‍ അവിടെ എത്തിയിരുന്നു… എന്‍റെ കൈയ്യും വലിച്ച് ആദി കിച്ചന് നേരെ നടക്കുന്നത് കണ്ട് ഞാനൊന്ന് പേടിച്ചു… “എന്‍റെ കൈ വിട് ആദീ…” എനിക്ക് നേരെ ഒന്ന് നോക്കി..കുറച്ചൂടി മുറുക്കിപിടിച്ചു അവന്‍…. “ഡാ..എന്‍റെ പെണ്ണിനോട് തന്നെ നിനക്കിഷ്ടം പറയണമല്ലേ…?” ഇത്തവണ ശരിക്കും ഞാന്‍ ഞെട്ടി… അവന്‍റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി നിന്ന് പോയി… അവനെന്നെ ഒന്നൂടി ചേര്‍ത്ത് പിടിച്ച് ക്യാമ്പസ് കേള്‍ക്കെ പറഞ്ഞു.. “ഇവള്‍..ശ്രീ നിധി… ഇവള്‍ എന്‍റെ പെണ്ണാണ്…. ആദീടെ പെണ്ണ്…ഇനി ആരേലും ഇവളെ ശല്യം ചെയ്താല്‍ ഇതാകില്ല ഫലം…മരണമായിരിക്കും..ഓര്‍ത്തോ..” കോളേജാകെ സ്തംഭിച്ച് പോയി… ഞാന്‍ ഞെട്ടലില്‍ നിന്ന് മുക്തയായില്ല… അതിനും മുന്‍പ് അവനെന്‍റെ കൈ വലിച്ച് പിടിച്ച് കാറില്‍ കയറ്റി കാര്‍ വിട്ടു…. “നിനക്കൊന്നും ചോദിക്കാനില്ലേ..?” അവന്‍റെ ചോദ്യമാണെന്നെ ഉണര്‍ത്തിയത്… ഞാനൊന്നും മിണ്ടിയില്ല… “ഡീ..നിന്നോഡാ…” അവന്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി… അപ്പോഴാണ് ഞാന്‍ കരയുന്നത് അവന്‍ കാണുന്നത്… അവനെന്തെങ്കിലും പറയും മുന്‍പ് ഞാന്‍ ചാടിയിറങ്ങി മുന്‍പില്‍ കണ്ട ഒരു ഓട്ടോയില്‍ കയറി…. അവന്‍ വിളിച്ചിട്ടും ഒന്ന് തിരിഞ്ഞ് നോക്കിയില്ല… കോളേജില്‍ നടന്നതിന്‍റെ ഷോക്കില്‍ നിന്ന് മാറാന്‍ എനിക്ക് രണ്ട് ദിവസം വേണ്ടി വന്നു… അതുകൊണ്ട് കോളേജില്‍ പോയില്ല… അമ്മുചേച്ചിയും കിച്ചനും ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും പോയില്ല… വെറുതെ ഇരുന്ന് ബോറടിച്ചപ്പോളാണ് ഓര്‍ഫനേജിന്‍റെ കാര്യം ഓര്‍ക്കുന്നത്.. അവിടെ പോയിട്ട് നാളുകളായി…സിസ്റ്ററമ്മയെ വിളിച്ച് വരണ കാര്യം പറഞ്ഞു … അല്ലെങ്കില്‍ അമ്മയെ കാണാന്‍ പറ്റില്ല…തിരക്കിലാകും… ഓര്‍ഫനേജിന്‍റെ മുറ്റത്ത് എത്തിയപ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്തൊരു സന്തോഷമായിരുന്നു… സിസ്റ്ററമ്മ എന്നെ കാത്ത് നില്പ്പുണ്ടായിരുന്നു… വന്നപ്പോഴെ ഞാന്‍ ആദീടെ കാര്യം പറഞ്ഞു… “അപ്പോള്‍ ശ്രീ മോള് പറയണേ…ആദി കള്ളനാണെന്നാണോ..?’ “അതെ..എന്‍റെ വീട്ട്കാരോടുള്ള ദേഷ്യം എന്നിലൂടെ തീര്‍ക്കാന്‍ നോക്കുവാ അവന്‍…” പെട്ടന്നാണ് പിന്നിലൊരു കാല്‍ പെരുമാറ്റം കേട്ടത്.. തിരിഞ്ഞപ്പോഴാണ് കണ്ടത്…. പുഞ്ചിരിച്ചു നില്‍ക്കണ ആദീ… “മോള് ഞെട്ടണ്ട…ഞാനാ അവനെ വിളിച്ച് വരുത്തിയത്…ഈ മുറ്റത്ത് തുടങ്ങിയ വഴക്ക് ഇവിടെ അവസാനിക്കട്ടെ…” അതും പറഞ്ഞ് അവര്‍ അകത്തേക്ക് നടന്നു… അവനെ കണ്ടതും ദേഷ്യമാണ് വന്നതെങ്കിലും സന്ദര്‍ഭം അവിടമായോണ്ട് ഞാന്‍ പുറത്തേക്ക് നടന്നു… പെട്ടന്ന് കൈക്ക് പിടിച്ച് നിര്‍ത്തി.. “ഇതെന്തു മര്യാദയാടോ..? തന്നോട് സംസാരിക്കാന്‍ വന്നിട്ട് താന്‍ പോയാലെങ്ങനാ…?” “ആദി…കൈയ്യീന്ന് വിട്..വിടാന്‍…” എന്‍റെ അലര്‍ച്ചയില്‍ അവന്‍റെ കൈകള്‍ അയഞ്ഞു… ഞാന്‍ പുറത്തേക്ക് പോയി കാറില്‍ കയറി പോയി… രാത്രിയായിട്ടൂം ഉറക്കം ആ വഴിക്ക് വന്നതേയില്ല…എന്തൊക്കയോ ആലോചിച്ചിരിക്കുമ്പോഴാണ് ജനല്‍ പടിയിലെന്തോ കണ്ടത്… രണ്ട് കൈകള്‍… പേടിച്ച് വിളിച്ച് കൂവാന്‍ തുടങ്ങിയപ്പോഴേക്കും ആ കൈകളുടെ ഉടമയെ കണ്ടു… “ആദി..” “വായും പൊളിച്ച് നില്‍ക്കാതെ ഒന്ന് സഹായിക്കെഡി ചക്കപോത്തേ..” സഹായിക്കാന്‍ പോയിട്ട് ഒന്നനങ്ങാന്‍ പോലും ആയില്ല.. “ഭാവി വരന്‍റെ നടുവൊടിഞ്ഞാലും അവള്‍ക്കെന്താ…ഞാന്‍ തന്നെ കേറിക്കോളാം…” ഏന്തി വലിഞ്ഞ് കയറി വന്ന് എന്‍റെ ബെഡ്ഡിലിരിപ്പായി ദ്രോഹി… “ഡീ..കടിച്ച് കീറാന്‍ വരരുത്…നിന്നോടൊന്ന് സംസാരിക്കാന്‍ ഇതേ ഉണ്ടായിരുന്നുള്ളു മാര്‍ഗ്ഗം…ചോറി..” അതുവരെ നിശബദ്ധയായിരുന്ന എന്‍റെ ഉള്ളില്‍ ദേഷ്യം വലിഞ്ഞ് മുറുകി.. “നിന്നോടാരു പറഞ്ഞു ഇവിടെ വലിഞ്ഞ് കേറിവരാന്‍…?” അതിത്തിരി ഉറക്കെയായി പോയി… “ഡീ…പോത്തേ..പതുക്കെ പറ..” മറുപടി പറയും മുന്‍പ് വാതിലില്‍ ആഞ്ഞ് മുട്ടുന്നത് കേട്ടു ഞങ്ങള്‍ ഞെട്ടി… “ഡീ…കുന്തം വിഴുങ്ങിയ പോലെ നില്‍ക്കാതെ പോയി ആരാന്ന് നോക്കു..?” “എനിക്ക് വയ്യ..അത്രയ്ക്കും വയ്യെങ്കില്‍ നോക്ക് പോയി..” “ആഹാ..ബെസ്റ്റ്.. ഇതെന്‍റെ വീടാണോ..? നിന്‍റെയാണോ..? പോയി നോക്കെഡീ..ചക്കപോത്തേ…” എനിക്ക് അരിശം വരുന്നുണ്ടെങ്കിലും പുറത്തെ മുട്ടലിന് ശക്തി കൂടുന്നത് കണ്ട് തുറക്കാനായി പോയി… വാതില്‍ തുറന്നതും ആളെ കണ്ട് ആശ്വാസമായി.. അമ്മുവേച്ചി… “എന്താ വാവേ ഇവിടൊരു ശബ്ദം..?” ഞാനവളുടെ കൈയ്യില്‍ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് വന്നു..കതകടച്ചു.. “എന്താ ഡീ..എന്താ..?” “ചേച്ചി വാ..ഒരൂട്ടം കാണിച്ചു തരാം..” അവളെ കൂട്ടി ജനലിനടുത്തേക്ക് വന്നപ്പോള്‍ അവിടെ അവനില്ല… ഞാനവിടെല്ലാം തപ്പി നടന്നു.. “നീ എന്താ ഈ നോക്കണേ..?” “അത് ഒരു ജന്തു…ഇവിടുണ്ടായിരുന്നതാ…എങ്ങട് പോയീന്ന് പിടി കിട്ടണില്ല… “ജന്തുവോ..എന്താ വട്ടായോ…?” ചേച്ചി എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു… “ആ ജന്തുവാണോ ഈ ജന്തുവെന്ന് നോക്കിയേ.. ?” ആദി ബെഡ്ഡിനടിയില്‍ ചാടി വീണു.. പെട്ടന്നുള്ള അവന്‍റെ എന്‍ഡ്രിയില്‍ ഞാന്‍ പേടിച്ച് പിറകോട്ട് പോയി.. ഞെട്ടുമെന്ന് വിചാരിച്ച ചേച്ചി കൂളായിരുന്നു ചിരിക്കുന്നു.. “ആദിചേട്ടനെ ആണോ ഇവള്‍ ജന്തു എന്ന് വിളിച്ചത്..?” “ആദി…ചേട്ടനോ…?” “പിന്നല്ലാതെ അനിയത്തിയുടെ ഭാവി വരനാണേലും പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കണ്ടേ വാവേ…?” അവര്‍ രണ്ടാളും ഇരുന്ന് ചിരിക്കുകയാണ്… എനിക്കാകെ വട്ടായി… “അമ്മു..സസ്പെന്‍സ് പൊട്ടിക്ക്..ഇല്ലേല്‍ ഞാനെന്‍റെ പോത്തിനെ ഭ്രാന്താശുപത്രിയില്‍ കൊണ്ടോകേണ്ടി വരും…” “വാവേ..ഞാന്‍ പറയാം..അന്നത്തെ സംഭവത്തില്‍ ആദി എന്നോടും കിച്ചനോടും മാപ്പ് പറഞ്ഞു..ഞങ്ങളുടെ ഇടയിലെ കണ്‍ഫ്യൂഷനും മാറ്റി തന്നു..പോരേ..നീ ചേട്ടനോട് സംസാരിക്കാതെ ഒളിച്ച് കളിക്കുന്നോണ്ട് ഞാന്‍ തന്നാ ഈ വഴി പറഞ്ഞു കൊടുത്തത്…” ഞാനാകെ ഞെട്ടിപ്പോയി… ഇതെന്‍റെ അമ്മു ചേച്ചി ആണോ..! “അതിന് ഇവന്‍ നമ്മുടെ കുടുംബത്തിന്‍റെ ശത്രുവല്ലേ…? എനിക്ക് പറ്റില്ല…” ഞാന്‍ മുഖം തിരിഞ്ഞ് നിന്നു..ആദി എന്നെ പിടിച്ച് നേരെ നിര്‍ത്തി.. “ഡീ പോത്തേ..എട്ടാം വയസ്സിലെ ആ സംഭവമാണ് നമ്മുടെ ഇടയില്‍ ശത്രുത ഉണ്ടാക്കിയത്..എനിക്ക് നിന്നെ പണ്ടേ ഇഷ്ടായിരുന്നു…ഉള്ളിലെ വാശി കാരണം പറഞ്ഞില്ല…കിച്ചന്‍റെ കൂടെ നിന്നെ കണ്ടപ്പോള്‍ കണ്‍ട്രോള്‍ പോയെഡി…വീടുകളിലെ ദേഷ്യം നമ്മുടെ ബന്ധം കൊണ്ടില്ലാതാവുകയാണെങ്കില്‍ അത് നല്ലതല്ലേ…” “ചേച്ചി ഇതൊക്കെ വിശ്വസിച്ചോ…? ഇവന്‍ പ്രതികാരം ചെയ്യുവാണ്..” പറഞ്ഞു തീരും മുന്‍പ് ഒരടി കവിളത്ത് വീണു.. “സോറി..അമ്മു..എത്ര പറഞ്ഞാലും മനസ്സിലാകില്ലെങ്കില്‍ ഇതേ പറ്റുള്ളൂ…” ആദി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.. എന്‍റെ കണ്ണീന്ന് പൊന്നീച്ച പാറിപ്പോയി.. “ആദിയേട്ടാ…പ്ലീസ്സ്…ശ്രീ.. മോള്‍ക്കെന്നെ വിശ്വാസമാണോ..? സിസ്റ്ററമ്മയെയോ..?” ഞാന്‍ തലയാട്ടി.. “എങ്കില്‍ മോള്‍ക്ക് ആദിയേയും വിശ്വസിക്കാം..എന്നെ പോലെ തന്നെ…” ഞാനവനെ ഒന്ന് നോക്കി..ദേഷ്യത്തിലാണ്.. “ഇവനോട് പോകാന്‍ പറ..” “ഡീ..അവന്‍.. ഇവന്‍ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ..മര്യദയ്ക്ക് ഏട്ടാന്ന് വിളിക്കെഡി…” “എന്‍റെ പട്ടി വിളിക്കും…” വീണ്ടും അടിയാകും മുന്‍പ് ചേച്ചി അവനെ പറഞ്ഞ് വിട്ടു.. “ഇക്കണക്കിനാണേല്‍ നിങ്ങള്‍ കാരണം രണ്ട് വീട്ടിലും വീണ്ടും അടിയാകുമാകല്ലോ ഭഗവാനേ..” ചേച്ചി തലയില്‍ കൈ വച്ച് പോയി… പിറ്റേന്ന് മുതല്‍ കോളേജില്‍ പോയി തുടങ്ങി.. അങ്ങനെ ഒരു വര്‍ഷം… ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുടെയും നാളുകള്‍… പതിയെ എനിക്കും ആദിക്കും ഇടയിലെ അകലങ്ങള്‍ ഇല്ലാതായി… ഒരു വര്‍ഷം കടന്ന് പോയതറിഞ്ഞില്ല… ആഘോഷങ്ങളും പരീക്ഷകളും… അങ്ങനെ വിടപറയലിന്‍റെ നിമിഷം… ആദി കോളേജില്‍ നിന്നിറങ്ങി..അവന്‍റെ ഫാമിലി ബിസിനസ്സില്‍ ജോയിന്‍ ചെയ്തു… ഞങ്ങള്‍ സീനിയേര്‍സായി… ഞങ്ങളുടെ ജൂനിയേര്‍സിന്‍റെ കൂട്ടത്തിലാണ് അവളെ ഞാനാദ്യം കാണുന്നത്.. “കനി” ആദിയുടെ സഹോദരിയായിട്ടും അടുത്താണ് താമസമെങ്കിലും അവള്‍ പുറത്തായ കൊണ്ട് ഇതുവരെ കണ്ടിട്ടില്ല… അവളുടെ വരവ് ഒന്നൊന്നര വരവായിരുന്നു.. ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച വരവ്… “മോളേ” അച്ഛന്‍റെ വിളിയാണ് എന്നെ ഓര്‍മ്മകളില്‍ നിന്ന് തിരികെ കൊണ്ട് വന്നത്‌…. “മോളുറങ്ങിയില്ലേ...?” “ഇല്ല അച്ഛാ..ഓരോന്നോര്‍ത്ത് ഇരുന്നതാ…” “അമ്മൂനെ ഓര്‍ത്തോ മോളേ..?” എന്‍റെ കൈയ്യിലെ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു.. എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു.. “പോട്ടെ..മോള് കിടന്നോ..നാളെ ബലിയിടാന്‍ പോകണ്ടേ…?” അച്ഛന്‍ റൂമില്‍ നിന്ന് പോയി… നാളെ ബലിയിടണം… പക്ഷേ അത് കൊണ്ട് ആ ആത്മാക്കള്‍ക്ക് ത്യപ്തി ആകില്ല…പ്രതികാരം ആണ് വേണ്ടത്… രാവിലെ തന്നെ ബലിത്തറയിലെത്തി… അപ്പുവായിരുന്നു കര്‍മ്മങ്ങള്‍ ചെയ്തത്… അച്ഛന്‍ കര്‍മ്മിക്ക് പേരുകള്‍ പറഞ്ഞു കൊടുത്തു… “ശ്രീ ധന” “കിരണ്‍” 3 പേരുണ്ടെങ്കിലും ഉദരത്തിലെ നശിച്ചു പോയ എന്‍റെ കുഞ്ഞിനെ കൂടെ കൂട്ടാനൊക്കില്ലാല്ലോ… “അച്ഛാ…ഒരു കര്‍മ്മം കൂടി ഉണ്ട്..അത് ഞാന്‍ ചെയ്തോളാം..” പെട്ടന്നെന്തോ ഓര്‍ത്തപോലെ ഞാന്‍ പറഞ്ഞു.. ഞാന്‍ തറയില്‍ ഇരുന്നു.. “പേര് പറയൂ…” “ആദിത്യന്‍” ഞാന്‍ പറഞ്ഞ പേര് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി… “മോളേ…ജീവിച്ചിരിക്കേ…?” “അയാള്‍ എന്നേ എനിക്ക് മരിച്ചു കഴിഞ്ഞു..” പിന്നെ ആരും ഒന്നും മിണ്ടിയില്ല.. ജീവിച്ചിരിക്കേ ഭര്‍ത്താവിന് ബലിയിടുന്ന ഭാര്യ…! “ഡീ” പെട്ടന്ന് ഒരലര്‍ച്ച കേട്ടു… ആരോ കര്‍മ്മത്തിന്‍റെ ദ്രവ്യങ്ങളെല്ലാം ചവിട്ടി തെറിപ്പിച്ചു… അരാന്ന് കണ്ട് എല്ലാവരുടെയും മുഖം ഞെട്ടി… ഞാനൊഴികെ…. ( തുടരും ) _______________________________________ പ്രതികാരം 4 ________________ *📚 @വായനശാല 📚* https://sharechat.com/profile/vayanashala/ *✻•──────•✧•─────•✻* ”ആദിത്യനും കനിയും…” രണ്ടുപേരെയും കണ്ട് ബാക്കിയുള്ളവരുടെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയി.. എനിക്കവരുടെ വരവില്‍ യാതൊരു അത്ഭുതവും തോന്നിയില്ല പകരം ചിരിയാണ് വന്നത്… എന്‍റെ ചിരി കണ്ട് അവര്‍ ഞെട്ടി.. കനി മുന്നോട്ട് വന്നതും ആദി അവളെ തടഞ്ഞു… “എന്തേ ഞാന്‍ ഞെട്ടുമെന്ന് കരുതിയോ രണ്ടാളും…? നിന്നെയൊന്നും ഇന്നും ഇന്നലെയുമല്ലോ കാണാന്‍ തുടങ്ങിയത്…ഈ വരവ് ഞാന്‍ പ്രതീക്ഷിച്ചതാണ്..” എന്നെ ഇങ്ങനെ അവരൊട്ടും പ്രതീക്ഷിച്ചില്ലാന്ന് അവരുടെ മുഖത്ത് വ്യക്തമായിട്ടുണ്ട്… “ഡീ…നീ എന്‍റെ ഏട്ടന് ബലിയിടുന്നോ..?” “അത് കൊള്ളാല്ലോ..ആര് നിന്‍റെ ഏട്ടന് ബലിയിട്ടു..?” ഞാന്‍ പുശ്ചിച്ചു… “ഞാന്‍ ബലിയിട്ടത് അഞ്ച് വര്‍ഷം മുന്‍പ് മരിച്ചു പോയ എന്‍റെ ഭര്‍ത്താവ് ആദിത്യനാണ്…അല്ലാതെ നിന്‍റെ ഏട്ടനെന്ന് പറഞ്ഞ് നില്‍ക്കുന്ന ഈ ജീവനുള്ള ജഡത്തിനല്ല…” ആദിയുടെ മുഖം താണിരുന്നു.. കനിയുടെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടിയിരുന്നു… അവളെനിക്ക് നേരെ കൈയ്യോങ്ങിയെങ്കിലും ആദി അത് തടഞ്ഞു.. “കനി..വേണ്ട..അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടേ…” കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് മുങ്ങി നിവരുമ്പോള്‍ എന്തോ വിജയിച്ച പ്രതീതി ആയിരുന്നു… അതിന്‍റെ ആത്മവിശ്വാസത്തില്‍ ഞാന്‍ അയാളുടെ മുഖത്ത് നോക്കുമ്പോള്‍ ആ കണ്ണുകള്‍ വിതുമ്പുകയായിരുന്നു… ഒരിക്കല്‍ ആ കണ്ണുകള്‍ നിറയാതിരിക്കാന്‍ ഞാനീ ലോകത്തോട് തന്നെ പോരാടിയിരുന്നു… ഇന്നാ കണ്ണുകള്‍ നിറയ്ക്കുന്നതും ആ ഹ്യദയത്തെ വേദനിപ്പിക്കുന്നതുമാണ് എന്‍റെ ലക്ഷ്യം.. തലതുവര്‍ത്തി മുന്നോട്ട് നടക്കുമ്പോള്‍ പെട്ടന്ന് ആദി എന്നെ തടഞ്ഞു.. “ശ്രീ…പ്ലീസ്സ്..ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്ക്…” “വഴി മാറ്..എനിക്ക് പോണം..” ഞാന്‍ മുന്നോട്ട് നടന്നെങ്കിലും അവനെന്‍റെ കൈയ്യില്‍ പിടിച്ചു.. “താന്‍ പൊയ്ക്കോ….എന്നെ ഒന്ന് നോക്കിക്കൂടെ നിനക്ക്…അത്രയ്ക്കും വെറുത്തോ നീയെന്നെ….?” “ഇതിനുള്ള മറുപടി പണ്ടേ തന്നതാണ്..എനിക്ക് വെറുപ്പാണ് തന്നെ…അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല” “ശ്രീ…ഞാന്‍ നിന്‍റെ ആദിയേട്ടന്‍ അല്ലേ…? എനിക്ക് മാപ്പ് ..” അയാളെന്‍റെ കാല്‍ക്കല്‍ വീണു… “അല്‍പ്പമെങ്കിലും പശ്ചാത്താപം ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ മാപ്പിരക്കുന്നതിന് പകരം ആത്മഹത്യ ചെയ്യണമായിരുന്നു…” കാല്‍ പിന്‍വലിച്ച് കൊണ്ട് ഞാന്‍ തുടര്‍ന്നു.. “മാപ്പ് തരാം..എന്‍റെ ജീവന്‍റെ പാതിയായി വന്ന എന്‍റെ ചേച്ചിയെ കൊന്നതിനും എന്‍റെ ആത്മ മിത്രങ്ങളെ കൊന്നതിനും എന്നെയും ഇവരെയും ചതിച്ചതിനും മാപ്പ് തരാം ഞാന്‍.. പക്ഷേ എന്‍റെ ഉള്ളില്‍ വളര്‍ന്നിരുന്ന ഒന്നുമറിയാത്ത ആണോ പെണ്ണോ എന്നു പോലും അറിയാത്ത നിങ്ങളുടെ ജീവന്‍റെ തുടിപ്പിനെ ഇല്ലാതാക്കിയതിന് ഒരിക്കലും മാപ്പില്ല…” ഞാന്‍ കിതച്ച് പോയി.. പിറകിലേക്ക് മറിയാന്‍ പോയ എന്നെ ആദിയുടെ കൈകള്‍ പിടിക്കാനെത്തിയെങ്കിലും ഞാനത് തട്ടി മാറ്റി.. അപ്പുവെന്നെ താങ്ങി അപ്പോഴേക്കും.. “മാപ്പില്ല..ഒന്നിനും..കനി..നിന്‍റെ ഏട്ടന്‍ അനുഭവിക്കുന്നതിനപ്പുറമാണ് നിന്നെ കാത്തിരിക്കുന്നത്…” അപ്പുവിന്‍റെ കൈപിടിച്ച് കാറില്‍ കയറുമ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടാകും എനിക്കറിയാം…. അതിനായി എനിക്ക് തിരിഞ്ഞ് നോക്കേണ്ടതില്ല..അയാളുടെ ഓരോ ഹ്യദയമിടിപ്പും എനിക്ക് വ്യക്തമാണ്.. “ഞാനൊരിക്കലും ചേച്ചി പറഞ്ഞത് വിശ്വസിച്ചിരുന്നില്ല…ഇന്നെനിക്ക് മനസ്സിലായി ചേച്ചി ചെയ്തതാണ് ശരിയെന്ന്…” അപ്പു എന്നോട് പറഞ്ഞു.. “എന്നാലും എന്‍റെ കുഞ്ഞ് ഈ നാട്ടിലേക്ക് വന്നപ്പോള്‍ തന്നെ അവനാരാ ജാമ്യം എടുത്തത്…?” അച്ഛന്‍റെ വാക്കുകളില്‍ പേടിയായിരുന്നു.. “അവന് ജാമ്യം നല്‍കിയതിന് പിന്നില്‍ ഞാനാണ്..” പെട്ടന്ന് അച്ഛന്‍ ബ്രേക്ക് അമര്‍ത്തി ചവുട്ടി..ആ ആഘാധത്തേക്കാള്‍ വലുതായിരുന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍.. “നീയെന്താ പറഞ്ഞത്…നീയാണെന്നോ..? എന്തിന്..?” “ഇനി കളികള്‍ നേരിട്ടാകുന്നതാണ് നല്ലത്…അയാളോട് കണക്കുകള്‍ നേരിട്ട് തീര്‍ക്കണം…അതിന് കനി മാത്രം പോരാ…ആദിത്യനും വേണം പുറത്ത്….” *************************** ശ്രീയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല… അവളാകെ മാറിപ്പോയിരിക്കുന്നു… എങ്ങനെ മാറാതിരിക്കും…അതുപോലെയുള്ള കൊടും പാതകമല്ലേ ഞാനവളോട് ചെയ്തത്… സ്വന്തം കുഞ്ഞിനെ നശിപ്പിക്കേണ്ടി വന്ന ലോകത്തിലെ നിര്‍ഭാഗ്യവാനായ അച്ഛനാകും ഞാന്‍… “ഏട്ടന്‍ അവളെയാണോ ഓര്‍ക്കുന്നത്..?” കനി വന്നത് ഞാനറിഞ്ഞില്ല.. “എന്തിനാ ഏട്ടാ..വെറുതെ…? അവളുടെ പ്രതികാരം..കണ്ടോ തീര്‍ക്കും ഞാനവളെ…” “കനി….” ഞാനവളുടെ കഴുത്തില്‍ കയറി പിടിച്ചു… “നീ തൊടില്ല എന്‍റെ പെണ്ണിനെ…തൊട്ടാല്‍…എല്ലാം നശിപ്പിച്ചിട്ടും തീര്‍ന്നില്ലേ നിനക്ക്..” ഞാന്‍ കൈ അയച്ചു… “അങ്ങനെ തീരില്ല..കനി ഇഷ്ടപ്പെട്ടത് തട്ടി എടുത്തവരാരും രക്ഷപ്പെട്ടിട്ടില്ല…അവളും രക്ഷപെടില്ല..കണ്ടോ..” എന്നെ വെല്ല് വിളിച്ച് അവളിറങ്ങിപ്പോയി…. ഇല്ല..ഇനി എന്‍റെ ശ്രീക്കൂടി ഒന്നും വരാന്‍ പാടില്ല… അവള്‍ പാവമാണ്.. ഒരിക്കല്‍ ഞാനവളെ ദ്രോഹിച്ചെങ്കിലും തിരിച്ചറിയാന്‍ വൈകിപ്പോയി ഞാനെല്ലാം… അവള്‍ ക്ഷമിച്ചില്ലേലും ഞാനവള്‍ക്ക് കാവലുണ്ടാകും… കനിയുടെ മാത്രമല്ല ഞങ്ങളെ ഇങ്ങനെയാക്കിയ മറ്റേ കണ്ണുകളില്‍ നിന്നും…അവളെ രക്ഷിക്കണം… ***************************** വീട്ടില്‍ വന്ന് കിടക്കുമ്പോഴും ആദീടെ മുഖമായിരുന്നു മനസ്സില്‍… അവനാകെ മാറി ഇരിക്കുന്നു… ഒരുപക്ഷേ കനി എന്ന അനുജത്തി അവനില്ലായിരുന്നുവെങ്കില്‍ അവനിങ്ങനെ ആകില്ലായിരുന്നു… അന്നത്തെ ആ ദിവസം അവളെ ആദ്യമായി കണ്ട ദിവസം… അതൊരിക്കലും മറക്കാനാകില്ല… അതാണല്ലോ എല്ലാത്തിന്‍റെയും തുടക്കം… എന്‍റെയും ആദിയുടേയും മറ്റുള്ളവരുടെയും ജീവിതം തകര്‍ത്ത ഞങ്ങളുടെ ഫ്രഷേര്‍സ് ഡേ… ***************************** ആദ്യമായി അന്നാണ് ഞാന്‍ കനിയെ കാണുന്നത്… ആദി പറഞ്ഞ് അവളെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തിരിച്ചറിയാന്‍ പറ്റി.. ആളിത്തിരി മോഡേണ്‍ ആണേലും അഹങ്കാരത്തിനും ജാഡയ്ക്കും യാതൊരു കുറവുമില്ല.. ഞാനധികം മിണ്ടണ്ടാന്ന് ആദി നേരത്തെ മുന്നറിയിപ്പ് തന്നതോണ്ട് ഞാന്‍ അധികം മിണ്ടിയില്ല… അവളുടെ കൈയ്യിലിരിപ്പ് കൊണ്ടോ എന്തോ ആദ്യ ദിനം മുതല്‍ അവള്‍ക്ക് ക്യാമ്പസില്‍ ശത്രുക്കളുണ്ടായി… ആദീടെ അനുജത്തിയായത് കൊണ്ട് ആരും പരസ്യമായി പ്രതികരിച്ചില്ല.. പക്ഷേ ഫ്രഷേര്‍സ് ഡേയ്ക്ക് സീനിയര്‍സ് അവളെ ട്രാപ്പിലാക്കാന്‍ ശ്രമിച്ചു.. അതറിഞ്ഞ ഞാന്‍ അവളെ കിച്ചന്‍റെ സഹായത്തോടെ രക്ഷപെടുത്തി… ആ സംഭവത്തോടെ അവളെന്നോടും എന്‍റെ ഗ്യാങ്ങിനോടും കൂടുതല്‍ അടുത്തു…പ്രത്യേകിച്ചും കിച്ചനോട്… എടി..പോടി വിളി മാറി ഏട്ടത്തി എന്നായി.. ഒരു ദിവസം ലഞ്ച് ബ്രേക്ക് ടൈമില്‍ അവളെന്നെ കാണാന്‍ വന്നു..ഒരാവശ്യമുണ്ടെന്നും പറഞ്ഞു പുറത്തേക്ക് കൊണ്ട്പോയി… “എന്താ കനി..ഇത്ര അത്യാവശ്യം…?” “അത്…ഏട്ടത്തീ..എനിക്കൊരാളോട് ഒരു ഇഷ്ടമുണ്ട്..അത് പറയാന്‍ ഏട്ടത്തി സഹായിക്കണം..” “അതായിരുന്നോ..ആരാ ആള്…?” “അത്..കിരണേട്ടന്‍..” ഷോക്കേറ്റപോലെയായി ഞാന്‍.. “എന്താ ഏട്ടത്തി..?” “അത്…നടക്കില്ല കനി…” അവള്‍ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു… “അമ്മു ചേച്ചിയും കിച്ചനും ഇഷ്ടത്തിലാ..അതറിയില്ലേ നിനക്ക്..?” അവളാകെ തളര്‍ന്നിരുന്നു.. ഞാന്‍ വിളിച്ചത് കേള്‍ക്കാന്‍ നില്‍ക്കാതെ സ്കൂട്ടി എടുത്ത് പാഞ്ഞ് പോയി… ഞാനത് ആദിയെ വിളിച്ചറിയിച്ചു..അവന്‍ നോക്കി കൊള്ളാം എന്നേറ്റത് കൊണ്ട് ഞാന്‍ തിരികെ ക്ലാസ്സിലേക്ക് പോയി… അമ്മു ചേച്ചിയോടോ കിച്ചനോടോ ഞാനൊന്നും പറഞ്ഞില്ല.. രണ്ട് ദിവസം അവള് വന്നില്ല… മൂന്നാംദിവസം വന്നുടനെ അവളെന്നെ കാണാന്‍ വന്നു.. നടന്നതിനെല്ലാം മാപ്പ് പറഞ്ഞു.. അമ്മു ചേച്ചിയോ കിച്ചനോ ഇതൊന്നും അറിയരുതെന്ന് അവള്‍ പറഞ്ഞു.. ഞാനത് സമ്മതിച്ചു.. അങ്ങനെ രണ്ട് വര്‍ഷം കടന്ന്പോയി… വലിയ പ്രശ്നങ്ങളില്ലാതെ… അങ്ങനെ മൂന്ന് വര്‍ഷത്തെ ഡിഗ്രി ഞാന്‍ പൂര്‍ത്തിയാക്കി…. ആദി വീട്ടുകാരെ ഒരു വിധം പറഞ്ഞ് സമ്മതിപ്പിച്ചു ഞങ്ങളുടെ വിവാഹത്തിന്.. രണ്ട് കുടുംബങ്ങളുടെ ശത്രുത അവസാനിക്കട്ടെ എന്ന് കരുതി എന്‍റെ വീട്ടുകാരും സമ്മതിച്ചു.. പക്ഷേ ചേച്ചി നില്‍ക്കേ ഇളയ എന്‍റെ കല്യാണം നടത്താന്‍ എനിക്ക് സമ്മതമല്ലായിരുന്നു… അവസാനം പരിഹാരമെന്നോണം കിച്ചന്‍റെയും ചേച്ചിടെയും കല്യാണം ഉറപ്പിച്ചു… ആകെ സന്തോഷമയം… അങ്ങനെ സന്തോഷകരമായി ആ ചടങ്ങ് നടന്നു.. എല്ലാത്തിനും മുന്‍പന്തിയില്‍ കനിയുണ്ടായിരുന്നു.. അവളാകെ മാറിപ്പോയി എന്ന് ഞങ്ങള്‍ കരുതി… അഞ്ച് മാസങ്ങള്‍ കഴിഞ്ഞു… വളരെ സന്തോഷവും സമാധാനവും നിറഞ്ഞു നിന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരേ സമയം രണ്ട് സന്തോഷങ്ങള്‍ ഒരുമിച്ച് കടന്നു വന്നു… കിച്ചന് അമേരിക്കയില്‍ ജോലി കിട്ടിയത് കൊണ്ട് ചേച്ചിയുമായുള്ള വിവാഹം നേരത്തെ നടത്തണമെന്നുള്ളതും ഒപ്പം ഒരു കുഞ്ഞ് അതിഥി ഞങ്ങള്‍ക്കിടയില്‍ വരുന്നു എന്നതും… ഒരേ സമയം ഡബിള്‍ സന്തോഷമായിരുന്നു.. ആദിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു… അങ്ങനെ കല്യാണ ദിവസം അടുത്തു… ആദി വല്ലാതെ അസ്വസ്ഥനാകുന്നത് ഞാന്‍ ശ്രദ്ധിച്ചു… കാര്യം തിരക്കിയെങ്കിലും ഒന്നുമില്ലാന്ന് പറഞ്ഞ് ഒഴിവായി… അന്നാണ് ആദിയുടെ അച്ഛമ്മ പറയുന്നത് അവരുടെ മൂകാംബികയിലെ നേര്‍ച്ചയെ പറ്റി… അത് നടത്താന്‍ കനിയ്ക്കും ആദിക്കും ഒപ്പം ഞാനും പോകണമായിരുന്നു.. അപ്പോഴാണ് കനി പറയുന്നത് ചേച്ചിയേയും കിച്ചനേയും കൂടെ കൂട്ടാമെന്ന്… എനിക്ക് അതിഷ്ടപ്പെട്ടു..ചേച്ചിയുടേയും ഒരാഗ്രഹമായിരുന്നു അത്… അങ്ങനെ ഞങ്ങള്‍ ആ യാത്ര ആരംഭിച്ചു… മൂകാംബികാമ്മയുടെ തിരുസന്നിധിയിലേക്ക്… ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയ മരണയാത്ര… യാത്രയിലുടനീളം ആദി തീര്‍ത്തും അസ്വസ്ഥനായിരുന്നു..അങ്ങനെ മൂകാംബികയിലെത്തി… സീസണ്‍ സമയമായത് കൊണ്ട് വലിയ തിരക്കായിരുന്നു…പിറ്റേ ദിവസം ദര്‍ശനത്തിന് പോകാമെന്നുറച്ച് ഞങ്ങള്‍ ഒരു റിസോര്‍ട്ടില്‍ തങ്ങി… എനിക്കും ആദിക്കും കനിക്കും ചേച്ചിക്കും കിച്ചനൊറ്റയ്ക്കുമാണ് കോട്ടേജ്… എല്ലാ കോട്ടേജുകള്‍ക്കിടയിലും വലുതല്ലെങ്കിലും ദൂരമുണ്ടായിരുന്നു… രാത്രിയുടെ ഏതോ യാമത്തില്‍ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ ആദി കൂടെ ഇല്ലായിരുന്നു.. ഞാനാകെ പേടിച്ചു പോയി… ഫോണും റൂമില്‍ വച്ചിട്ടാണ് പോയത്.. ആരെയും വിളിച്ചിട്ടും കിട്ടുന്നില്ല… എന്തായാലും ചേച്ചീടെ അടുത്തേക്ക് പോകാമെന്ന് കരുതി ഞാന്‍ ചേച്ചീടെ കോട്ടേജിലേക്ക് നടന്നു.. അവിടുത്തെ ഡോര്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു… ആദി കനിയെ കാണാന്‍ വന്നിട്ടുണ്ടാകുമെന്ന് ഞാനോര്‍ത്തു… പക്ഷേ കതക് തുറന്ന ഞാന്‍ കണ്ട കാഴ്ച്ച…. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചേച്ചിയും കിച്ചനും… കൊലകത്തിയുമായി ഒരു ഭ്രാന്തനെപ്പോലെ നില്‍ക്കുന്ന ആദി… ***************************** അന്നത്തെ ആ നശിച്ച രാത്രിയാണെന്‍റെ ജീവിതം തകര്‍ത്തത്… കനിയില്‍ കിച്ചന്‍റെ കല്യാണം എന്തോ മാനസികമായി പ്രശ്നമുണ്ടാക്കിയിരുന്നു… അതാണ് ഞാനവളുടെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്… അന്ന് രാത്രി.. കനിയുടെ ഒരു കാളാണ് എന്നെ അവളുടെ കോട്ടേജില്‍ എത്തിച്ചത്… അത്യാവശ്യമായി ഒന്നവിടെ ചെല്ലണമെന്ന്… അവിടേക്ക് ചെന്ന ഞാന്‍ ഞെട്ടിപ്പോയി… രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മുവും കിച്ചനും… കത്തിയുമായി നില്‍ക്കുന്ന കനിയും …. (തുടരും ) _______________________________________ പ്രതികാരം 5 ________________ “കനി…മോളേ നീയെന്താ കാട്ടിയേ..?” എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചു പോയി.. “കൊന്നു ഞാന്‍ ആദി ചേട്ടാ…എനിക്ക് കിട്ടാത്ത കിച്ചനെ അവള്‍ക്കെന്നല്ല ആര്‍ക്കും കിട്ടണ്ട…” അവളൊരു ഭ്രാന്തിയെപ്പോലെ അട്ടഹസിക്കുന്നത് നോക്കി നില്‍ക്കാനെ ഒരു നിമിഷം എനിക്കായുള്ളു.. അവളുടെ കഴിഞ്ഞ ദിവസങ്ങളിലെ പെരുമാറ്റവും അമ്മൂനേം കിച്ചനെയും കൂടെ കൂട്ടാനുള്ള പ്ലാനില്‍ നിന്നും എനിക്ക് അപകടം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ… കനി ഇത്രയ്ക്കും പൈശാചികമായി പെരുമാറുമെന്ന് ഞാന്‍ കരുതിയില്ല.. അവരുടെ ആ കിടപ്പ് കാണും തോറും മനസ്സില്‍ കനിയോടുള്ള വെറുപ്പ് ഇരട്ടിക്കയായിരുന്നു… “ഏട്ടാ..എന്നെ രക്ഷിക്ക്..” പെട്ടന്ന് അതും പറഞ്ഞ് കനി എന്‍റെ നെഞ്ചിലേക്ക് വീണു… അവളാകെ വിയര്‍ത്തിരുന്നു… അവളെ താങ്ങി എഴുന്നേല്‍പ്പിക്കുമ്പോഴേക്കും മനസ്സില്‍ എന്തോ നോവായിരുന്നു… അതങ്ങനെയാണല്ലോ സ്വന്തം ചോരയുടെ അവസ്ഥ ആര്‍ക്കും കാണാതെ പോകാനൊക്കില്ലാല്ലോ… “കനി..മോളേ ..എഴുന്നേല്‍ക്ക്..” “എനിക്ക് ജീവിക്കണ്ട ഏട്ടാ…എന്‍റെ ജീവിതം തീര്‍ന്നു..ജയിലാണെന്‍റെ ജീവിതം…” “നീ ചെയ്ത തെറ്റിന് നിനക്കതാണ് ശിക്ഷ കനി..അത് നീ അനുഭവിക്കണം കനീ..” ഞാന്‍ പറഞ്ഞു നിര്‍ത്തിയതും കനി എന്‍റെ കാലില്‍ വീണു… “ഏട്ടാ..പ്ലീസ്സ്…എന്നെ രക്ഷിക്ക്..” അവളുടെ ദയനീയത എന്‍റെ മനസ്സില്‍ ചാഞ്ചാട്ടം ഉണ്ടാക്കി.. ആവളുടെ കൈയ്യില്‍ നിന്നും കത്തി വാങ്ങിയതും ഡോര്‍ തുറന്നതും ഒരുമിച്ചായിരുന്നു… വാതില്‍ തുറന്നു വന്ന ആളെ കണ്ട് ഞാന്‍ ഞെട്ടി … “ശ്രീ” കനിയും ഞെട്ടി..കരഞ്ഞു.. അവള്‍ ചേച്ചി എന്നും പറഞ്ഞ് അവരുടെ അടുത്തേക്ക് ഓടി ചെന്നു..കരഞ്ഞു… അടുത്ത് കത്തിയുമായി നില്‍ക്കുന്ന എന്നെ കണ്ട് അവള്‍ ഞെട്ടിത്തരിച്ചു നിന്നു… അവളെന്നെ തെറ്റിദ്ധരിച്ചെന്നു മനസ്സിലാക്കിയ ഞാന്‍ അവളുടെ അടുത്തേക്ക് നടന്നടത്തു… **************************** ഊരിയെടുത്ത കത്തിയുമായി നില്‍ക്കുന്ന ആദിയും ചോരയില്‍ കുളിച്ചു കിടക്കുന്ന ചേച്ചിയും കിച്ചനും… അവരുടെ അടുത്തേക്ക് ഞാന്‍ ഓടി ചെന്നു.. എന്നാലും ആദിയും കനിയും ഇങ്ങനെ… അപ്പോഴാണ് ആദി എനിക്ക് നേരെ കത്തിയുമായി നടന്നു വരുന്നു… ആദ്യം ഒന്ന് പകച്ചെങ്കിലും ഞാനിറങ്ങി ഓടി.. അവരെ കൊല്ലാന്‍ കഴിഞ്ഞ ആ മനുഷ്യന്‍ എന്നെയും കൊല്ലുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…എനിക്ക് എന്‍റെ കുഞ്ഞിനെ രക്ഷിക്കണമായിരുന്നു.. ‘ഏട്ടാ അവള്‍..’ എന്നുള്ള കനിയുടെ അലര്‍ച്ച കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് എന്നെ കൊല്ലാനായി പാഞ്ഞടുക്കുന്ന ആദിയെയാണ്… ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ആദി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല… പെട്ടന്ന് ആദിയെന്നെ പിടികൂടിയെങ്കിലും അവനില്‍ നിന്നും കുതറി മാറാനുള്ള ശ്രമത്തില്‍ അവനെന്നെ താഴേക്കിട്ടു… “ശ്രീ” എന്നുള്ള അവന്‍റെ അലര്‍ച്ച മാത്രമാണ് ബോധം പോകും മുന്‍പ് ഞാന്‍ കേട്ടത്… ബോധം വരുമ്പോള്‍ എന്‍റെ കുഞ്ഞ് എന്നെ വിട്ട് പോയി കഴിഞ്ഞിരുന്നു… ആ ആശുപത്രി കിടക്കയില്‍ ഞാനറിഞ്ഞു ആദി കുറ്റമേറ്റെടുത്ത് റിമാന്‍ഡിലാണെന്ന്… ആദ്യം കരയണമെന്ന് തോന്നിയെങ്കിലും കരഞ്ഞില്ല…പകരം അയാള്‍ക്കെതിരെ മൊഴി കൊടുത്തു..ഒരേ ഒരു സാക്ഷി… പലരും തടഞ്ഞു..എന്‍റെ വീട്ടില്‍ പോലും എതിര്‍പ്പായിരുന്നു… ആദി അത് ചെയ്തെന്ന് ആരും വിശ്വസിച്ചില്ല… പക്ഷേ കണ്ടത് ഞാനായത് കൊണ്ട് അവര്‍ വഴങ്ങി. തെളിവില്ലാത്തത് കൊണ്ടും ആദി കുറ്റം ഏറ്റത് കൊണ്ടും കനി രക്ഷപെട്ടു… അവസാനം ജീവപര്യന്ത വിധിയില്‍ അയാളുടെ പാപം ഒതുങ്ങിയെങ്കിലും അയാളെന്‍റെ മനസ്സില്‍ എന്നേ മരണപ്പെട്ടിരുന്നു… പിന്നീട് ആദിയുടെ കുടുംബത്തിന്‍റെ ഭീക്ഷണി അതിജീവിക്കാനാകാതെ നാട് വിടേണ്ടി വന്നു… പലരോടും സഹായത്തിനായി ഇരന്നെങ്കിലും ‘അശ്രീകരം’ എന്ന് പറഞ്ഞാട്ടി പായിച്ചു.. ബന്ധുക്കള്‍ പോലും… അഞ്ച് വര്‍ഷത്തെ അഞ്ജാതവാസം… ഫോണ്‍ തുടര്‍ച്ചയായി റിംഗ് ചെയ്യുന്നത് കേട്ടാണ് വര്‍ത്തമാന ലോകത്തേക്ക് വന്നത്… ആരോ അറിയാത്ത നമ്പറാണ്… അറ്റണ്ട് ചെയ്തതും ”ഒരു വിവാദ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്നും അത്യാവശ്യമായി അവന്യു ഗാര്‍ഡനില്‍ നാളെ പത്തുമണിക്കെത്തുക” എന്നും പറഞ്ഞ് കാള്‍ കട്ടായി… തിരികെ വിളിച്ചെങ്കിലും ഓഫായിരുന്നു ഫോണ്‍.. ആരാണ് ?എന്താണ് വിവാദം ?എന്നറിയാതെ ആകെ ഒരു സമാധാനമില്ല.. നാളെ അവന്യു ഗാര്‍ഡനില്‍ പോകാന്‍ തീരുമാനിച്ചു കിടന്നു.. ******************************* ഒരു നിമിഷത്തിലെ കൈയ്യബദ്ധത്തില്‍ ആദിത്യന്‍ എന്ന എനിക്ക് നഷ്ടമായത് എന്‍റെ കുഞ്ഞും എന്‍റെ ജീവനായ പെണ്ണുമാണ്… പലപ്പോഴും അവളെ കണ്ട് സത്യം പറയണമെന്ന് കരുതിയപ്പോഴും കനിയുടെ മുഖം എന്നെ തടഞ്ഞു.. പക്ഷേ ഇന്നവളെനിക്ക് ജീവനോടെ ബലിയിട്ടപ്പോള്‍ മനസ്സിലായി ആ വെറുപ്പിന്‍റെ ആഴം.. അവളെന്നെ വെറുത്തോട്ടെ കനിയെ പറ്റി അവളെല്ലാം അറിയണം.. ശ്രീയ്ക്കൂടി എന്തേലും പറ്റിയാല്‍ ഞാന്‍ കാത്തിരുന്നത് വെറുതെ ആകും… അവളെ അറിയിക്കണം എല്ലാം …. ******************************** ആരാണെന്നോ …എന്താണെന്നോ അറിയാതെ ഒരാളെ കാണാന്‍ വന്നതിന്‍റെ പരിഭ്രാന്തി ഉണ്ടായിരുന്നു…ആരും കൂടെ ഇല്ല… അവന്യു ഗാര്‍ഡനില്‍ എത്തിയപ്പോള്‍ അതേ നമ്പറീന്ന് ഫോണ്‍ വന്നു… നേരെ തടാക കരയില്‍ വരാന്‍ പറഞ്ഞു..അവിടെ വച്ച് കാണാമത്രേ… ഞാന്‍ വേഗം അങ്ങോട്ട് നടന്നു… ആളാരാന്നറിയാന്‍ ഒരാകാംക്ഷ… അവിടെ നീണ്ട ബെഞ്ചിലിരിക്കുന്ന ഒരു രൂപം… അടുത്തേക്ക് ചെന്ന ആളെ കണ്ട് ഞെട്ടി… “കരണ്‍” കിച്ചന്‍റെ മൂത്ത സഹോദരന്‍… ആകെ ഒന്നോ രണ്ടോ തവണയെ ഇയാളെ കണ്ടിട്ടുള്ളു എങ്കിലും ആ മുഖം വ്യക്തമാണ്… വീട്ടുകാര്‍ക്കൊക്കെ വെറുക്കപ്പെട്ടവനായിരുന്നുവെങ്കിലും കിച്ചന് ചേട്ടന്‍ ജീവനായിരുന്നു… “ശ്രീക്കെന്നെ പരിചയം ഉണ്ടോ..?” “കരണ്‍..” “ഭാഗ്യം മറന്നില്ലാല്ലോ…! താന്‍ ഇവിടേക്ക് വന്നപ്പോള്‍ തന്നെ കാണാനിരുന്നതാ…” “എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..?” ആ കൂടിക്കാഴ്ച്ച വേഗം അവസാനിക്കട്ടെ എന്നാഗ്രഹിച്ചു… “തന്നെ ഇവിടേക്ക് കൊണ്ട് വരാന്‍ ഇതേ മാര്‍ഗമുണ്ടൊയുള്ളൂ..എനിക്ക് മറ്റൊന്നാണ് പറയാനുള്ളത്…” എന്താണെന്നറിയാന്‍ ഞാനാമുഖത്തേക്ക് നോക്കി… “നമ്മുടെ ശത്രു ഒന്നാണ്…ആദി..എന്‍റെ കിച്ചനെ കൊന്നവന്‍..നിന്‍റെ ചേച്ചിയെ കൊന്നവന്‍..അവനില്ലാതാകണം..എങ്കിലേ അവരുടെ ആത്മാക്കള്‍ക്ക് ശാന്തി കിട്ടുള്ളു..” കരണ്‍ പറഞ്ഞത് കേട്ട് ഞാനാകെ വിറങ്ങലിച്ച് പോയി… “കൊല്ലാനോ…ആദിയേയോ…?” “എന്തേ..പഴയ ഭര്‍ത്താവിന്‍റെ ക്രൂരത എല്ലാം മറക്കാനും കഴിഞ്ഞോ കളക്ടറിന്..?” “ഇല്ല..ഒരിക്കലുമില്ല..എനിക്കും പ്രതികാരം ചെയ്യണം….പക്ഷേ അതൊരിക്കലും മരണത്തിലൂടെയല്ല…അതിന് ഞാന്‍ യോഗ്യയല്ല..” “സ്വന്തം ജീവനെ നശിപ്പിച്ചന്‍റെ ജീവന്‍ എടുക്കാന്‍ നീയാണ് അര്‍ഹ…നീയത് ചെയ്തില്ലേലും ഞാനത് ചെയ്യും….അവനിനി മടക്കമില്ല ജയിലിലേക്ക്…മരണം കാത്തിരിപ്പുണ്ട്…” അത്രയും പറഞ്ഞ് അയാള്‍ നടന്നു പോയി… കരണ്‍ വന്നുപോയതില്‍ പിന്നെ മനസ്സില്‍ ഒരു തരം പരിഭ്രാന്തിയായിരുന്നു… അയാള്‍ ആദിയെ എന്തെങ്കിലും ചെയ്യുമോ എന്നൊരു പേടി… അവനെന്ത് സംഭവിച്ചാലും എനിക്കെന്താ എന്ന് സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല… ഉള്ളിലെവിടെയോ ഒരു സ്നേഹത്തിന്‍റെ അംശം ഉണ്ടോ..? പാടില്ല..എന്‍റെ ചേച്ചി.. കുഞ്ഞ്..കിച്ചന്‍…പക്ഷേ അയാളുടെ ജീവന് ഒന്നും പറ്റരുത്… ആകെ ധര്‍മ്മ സങ്കടത്തിലായി ഞാന്‍… അവസാനം ആദിയെ കാണാന്‍ തന്നെ തീരുമാനിച്ചു… വരേണ്ട സ്ഥലവും സമയവും മെസേജയച്ചു.. ചതിയാണോ അതോ ശരിയാണോ എന്നറിയില്ല..എന്നിലൂടെ ആര്‍ക്കും ഒന്നും വരരുത്… ******************************* വളരെ അപ്രതീക്ഷിതമായി ശ്രീയുടെ മെസേജ് എന്നെ സന്തോഷിപ്പിച്ചു… എങ്ങനെ അവളെ കണ്ട് കാര്യങ്ങള്‍ പറയുമെന്ന് കരുതിയപ്പോഴാണ് അവളിങ്ങോട്ട് കാണണം എന്ന് പറയുന്നത്… പക്ഷേ കനി… അവളുടെ കണ്ണെങ്ങനെ വെട്ടിക്കും..ഞാനെവിടെ പോയാലും അവളെന്നെ പിന്തുടരും..അതെന്‍റെ ശ്രീക്ക് അപകടം തന്നെയാണ്… അപ്പോഴാണ് കുറച്ച് ബന്ധുക്കള്‍ കയറി വന്നത്… രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്…! ഇനി അവരെ സല്‍ക്കരിക്കേണ്ടത് കൊണ്ട് അവള്‍ക്ക് വരാനാകില്ല… പക്ഷേ പുറത്തേക്ക് കടക്കും മുന്‍പ് അവളെന്നെ കണ്ടു.. “ഏട്ടനിതെങ്ങോട്ടാ…?” “ഓര്‍ഫനേജ് വരെ ഒന്ന് പോയേച്ചും വരാം…നീ വരുന്നോ…?” ഉത്തരം നേരത്തെ കണ്ടെത്തിയത് കൊണ്ട് അവള്‍ക്ക് സംശയം തോന്നാതെ രക്ഷപെട്ടു.. അവളകത്തേക്ക് പോയി… അധികം ചോദ്യത്തിന് നില്‍ക്കാതെ നേരെ കോഫി ഷോപ്പിലെത്തി… ശ്രീ നേരത്തെ എത്തിയിട്ടുണ്ട്.. “കുറേ നേരമായോ വന്നിട്ട്…?” അവളൊന്ന് മൂളി… “എന്താ…കാണണമെന്ന് പറഞ്ഞത്..?” കുറേ നേരത്തെ മൗനത്തിന് ശേഷം ഞാന്‍ പറഞ്ഞു തുടങ്ങി.. “കരണ്‍…കിച്ചന്‍റെ ചേട്ടന്‍…തന്‍റെ ജീവന് ആപത്തുണ്ട്…” അവളത് പറഞ്ഞതും മനസ്സില്‍ വല്ലാത്തൊരു സന്തോഷമായിരുന്നു. ആ മനസ്സില്‍ എവിടെയോ എനിക്ക് ഒരിത്തിരി സ്നേഹമുണ്ടെന്നൊരു തോന്നല്‍… “തന്നോട് സ്നേഹമുണ്ടായിട്ടല്ല ഇതു പറഞ്ഞത്..ആ കുടും ബത്തിന്‍റെ അവസാനം ആശ്രയം ആണ് കരണ്‍. ആ കുടുംബത്തിന് ഇനിയും ഒന്നും താങ്ങാനാവില്ല..അതും തന്നെ പോലെ നീചനായ ഒരുത്തനെ കൊന്നതിന് അവരിനിയും കഷ്ടപെടരുത്…” അവളുടെ വാക്കുകള്‍ കഠാരപോലെ നെഞ്ചിലേക്കാഴ്ന്നിറങ്ങി… “എനിക്കും കുറച്ച് കാര്യം പറയാനുണ്ട്…” “എനിക്ക് സമയമില്ല..” “പ്ലീസ്സ്…അഞ്ച് വര്‍ഷം മുന്‍പ് നടന്നതിന്‍റെ സത്യം നീ അറിയണം…” “കനിയാണത് ചെയ്തത് എന്നല്ലേ…? ഇനിയും ഉണ്ടോ നുണ കഥകള്‍…? അന്നു തന്നെ കനി എന്നോടിത് പറഞ്ഞിരുന്നു നീ ഇതും പറഞ്ഞ് വരുമെന്ന്…അതോടെയാ തന്നെ ഞാനിത്രയ്ക്കും വെറുക്കുന്നത്…” അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി… “കനി…എന്‍റെ അനുജത്തി…അവളെന്തിനെന്നോടിങ്ങനെ ചെയ്തത്…ഞങ്ങളെ അകറ്റിയതെന്തിനാ..?” ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍…അതിനെല്ലാം മറുപടി തരാന്‍ കഴിയുന്നത് ഒരാള്‍ക്കാണ്… കനിക്ക്.. ******************************* എന്‍റടുത്ത് ആ കഥകള്‍ ഏല്‍ക്കാത്തത് കൊണ്ടാണ് ആദി അവിടെ നിന്നും പോയത് എന്നെനിക്കറിയാം… അന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സംഭവിച്ചതിന്‍റെ പിറ്റേ ദിവസം കനി എന്നെ കാണാന്‍ വന്നു… “എല്ലാം ആദിയാണ് ചെയ്തത് ..അവന് ഞങ്ങളുടെ കുടുംബത്തോടുള്ള പകയ്ക്ക് അവള്‍ക്കും കൂട്ട് നില്‍ക്കേണ്ടി വന്നുവെന്നും ആദിയെ രക്ഷപെടുത്തണം’ എന്ന് പറയാന്‍… അനുജത്തിയുടെ സ്നേഹമായിരുന്നു അവളുടെ വാക്കുകളില്‍… ആ നിമിഷം വരെ ആദിയുടെ ഭാഗത്തു നിന്നും കൂടി ചിന്തിച്ച ഞാന്‍ ആ ഒരൊറ്റ വെളിപ്പെടുത്തലോടെയാണ് ആദിക്കെതിരെ ഞാന്‍ മൊഴി നല്‍കിയത്.. തെളിവില്ലാതെ കനി രക്ഷപെട്ടു… എന്നിട്ടും ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കഥകള്‍ പറഞ്ഞുള്ള വരവ് എന്തിനാണ്… വീണ്ടും പഴയത് ഓര്‍മ്മകള്‍ കണ്ടെത്തി വേദനിപ്പിക്കാനോ…? ******************************* “കനീ….” വീട്ടില്‍ വന്ന് കയറിയതും ഞാനലറി… “എന്താഡാ…” അച്ഛനാണ്… “കനിയെവിടെ..?” “എന്താ ഏട്ടാ…എന്തിനാ അലറുന്നത്…?” “നിനക്ക് ഒന്നും അറിയില്ലല്ലേ….?” അവളുടെ കഴുത്തിന് കയറിപ്പിടിച്ചുകൊണ്ട് ചോദിച്ചു… “ഡാ…അവളെ വിടെഡാ…നിനക്കെന്താ വട്ടായോ….?” അച്ഛനെന്നെ തടഞ്ഞു…അമ്മ ഓടി വന്നു… “അതെ…എനിക്ക് ഭ്രാന്താ…. ഇവളാ കാരണം…..എന്തിനാ ഡി എന്നോടിത് ചെയ്തത്..? എന്‍റെ ജീവിതം തകര്‍ത്തത് കൊണ്ട് നിനക്കെന്താ നേട്ടം…?” അവളുടെ കഴുത്തീന്ന് പിടി വിട്ട്കൊണ്ട് ഞാന്‍ ചോദിച്ചു.. “ഓഹോ…അവളെ കണ്ടു അല്ലേ… എല്ലാം അറിഞ്ഞല്ലേ…?” അവളുടെ ചിരി കണ്ട് കൊല്ലാനുള്ള ദേഷ്യമാണ് വന്നത്…. “ചിരിക്കാതെ ഡി…പണ്ടേ ശ്രീയെ നിനക്കിഷ്ടമല്ലായിരുന്നു…പക്ഷേ നീ എന്‍റെ ജീവിതം തകര്‍ത്തതെന്തിനാ…? ഞാന്‍ നിന്‍റെ സ്വന്തം ചോരയല്ലേ…?” “ഒരു മിനിറ്റ്…നീ എന്‍റെ ചോരയാണെന്നോ…? കണ്ട കുപ്പത്തൊട്ടിയില്‍ വല്ല വ്യത്തികെട്ടവരുടെയും ചോരയില്‍ പിറന്ന നീ എങ്ങനെ എന്‍റെ ചോരയാകും….?” (തുടരും) _______________________________________ പ്രതികാരം 6 ________________ *📚വായനശാല 📚* *📌കൂടുതൽ കഥകൾ  വായിക്കാൻ  വായനശാല  ഫോളോ ചെയ്യൂ📌* https://chat.whatsapp.com/0nf0Ghc7dvNEwVgDZWh0yh *✻•──────•✧•───────•✻* “ഒരു മിനിറ്റ്…നീ എന്‍റെ ചോരയാണെന്നോ…? കണ്ട കുപ്പത്തൊട്ടിയില്‍ വല്ല വ്യത്തികെട്ടവരുടെയും ചോരയില്‍ പിറന്ന നീ എങ്ങനെ എന്‍റെ ചോരയാകും….?” കനിയുടെ വാക്കുകള്‍ എന്നെ ആകെ തകര്‍ത്തു… “കനീ..മിണ്ടാതിരിക്ക്…” അച്ഛയാണ്… “എന്തിനാ ഞാന്‍ മിണ്ടാതിരിക്കുന്നത്..? ഇതെന്‍റെ വീടാണ്…കല്യാണം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞില്ലാത്ത എന്‍റെ അച്ഛനും അമ്മയ്ക്കും തോന്നിയ അബദ്ധമാണ് നീ എന്ന തെരുവ് ചെക്കൻ… എന്നും നിനക്കായി ഇവർ എന്നെ മാറ്റി നിർത്തി.. സ്വന്തം ചോരയിൽ പിറന്ന എന്നെ പോലും… അവസാനം ഞാൻ മോഹിച്ചവനെ തട്ടിതെറിപ്പിച്ചവളെ നീ ജീവിത സഖി ആക്കി.. അന്ന് തുടങ്ങിയ പ്ലാനിങ് ആണ് നിന്റെ നാശത്തിനായി…” പെട്ടന്ന് അച്ഛന്റെ കൈകൾ അവളുടെ മുഖത്ത് പതിച്ചു… “ഈ പിശാചിനെ ആണോ ഞാൻ പ്രസവിച്ചത് ഭഗവതി..?” അമ്മ കരയാൻ തുടങ്ങി.. “എന്തിനാ അമ്മ കരയുന്നെ…? ഇവനാണോ നിങ്ങളുടെ മകൻ? അല്ല ഞാനാണ്…” “നിനക്ക് എങ്ങനെ തോന്നിയെഡി ഇത്രയും ക്രൂരത ചെയ്യാൻ..?” “ഞാൻ ഇഷ്ടപ്പെട്ടതു എനിക്ക് കിട്ടിയില്ലേൽ വേറെ ആർക്കും കിട്ടില്ല…ഇവൻ അങ്ങനെ സുഖമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല..അതിനാ അമ്മുവിനെയും കിച്ചനേം കൊന്നിട്ട് അവന്റെ തലയിൽ അത് കെട്ടിവെച്ചു..ഞാൻ നീ കുറ്റക്കാരൻ ആണെന്നും രക്ഷികണേ എന്നും കരഞ്ഞു പറഞ്ഞപ്പോൾ നിന്റെ ഭാര്യ അത് വിശ്വസിച്ചു..ഇനി ഒരിക്കലും അവൾ നിന്നെ വിശ്വസിക്കില്ല..” “ഡീ…….” “വെയിറ്റ് ചേട്ടാ സോറി എന്റെ ഡ്യൂപ്ലിക്കേറ്റ് ചേട്ടാ പറഞ്ഞു തീർന്നില്ല..” ഞാൻ അവളെ കൊല്ലാൻ മുന്നോട്ട് നടക്കും മുൻപ് അവളെന്നെ തടുത്തു.. “പറഞ്ഞു തീർന്നില്ല..ഒരു ഗുണമുള്ളത് ഈ കൂട്ടത്തിൽ നീ തന്നെ നിന്റെ നശിച്ച സന്തതിയെ കൊന്നു….അല്ല നീ അറിയാതെ നിന്നെ കൊണ്ട് ഞാൻ കൊല്ലിച്ചു…” അതെനിക്ക് സഹിക്കുന്നതിനും അപ്പുറം ആയിരുന്നു..പെട്ടന്നായിരുന്നു ഒരു കൈ അവളുടെ മുഖത്ത് പതിച്ചതു… അടിച്ച ആളിനെ കണ്ടു ഞാൻ അത്ഭുതപ്പെട്ടു… “ശ്രീ…?” ******************************* അവളെന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല… ആദി എന്നെ കണ്ട് ഞെട്ടി നിൽപ്പുണ്ട്… “നീ പറഞ്ഞത് വിശ്വസിച്ചവള ഞാൻ… നിന്റെ ഉള്ളിലെ വിഷം ഞാൻ കണ്ടില്ല..എന്ത് തെറ്റാ എന്റെ കുഞ്ഞ് നിന്നോട് ചെയ്തത്…?” കരഞ്ഞു തളർന്നു നിലത്തു വീഴാൻ പോയ എന്നെ താങ്ങാൻ ആദി ഓടി വന്നു… “എന്നോട് ക്ഷമിക്കണം ആദി…ഞാൻ ഒരിക്കലും നിന്നെ വിശ്വസിച്ചില്ല.. “ “എല്ലാം നഷ്ടപ്പെട്ടത് നിനക്കല്ലേ..ഞാനല്ലേ നിന്നോട് ക്ഷമ ചോദിക്കണ്ടതു…?” അവനെന്നെ ചേർത്ത് പിടിച്ചു… “ഓഹോ അപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു നിങ്ങൾ ഒന്നായി…നിന്നെ ഒന്നും ഞാൻ ജീവിക്കാൻ സമ്മതിക്കില്ല..ഇതെന്റെ വാശിയാണ്..” “എന്നാൽ നീയും കേട്ടോ കനി…ആദിയുടെ പരോള്‍ തീരാന്‍ ഇനി പത്ത് ദിവസം..അതിനുള്ളില്‍ ആദിയുടെ നിരപാദിത്വം ഞാന്‍ തെളിയിക്കും…” കനിയൊന്നുറക്കെ ചിരിച്ചു.. “ശ്രീ..നിയമത്തിന് വേണ്ടത് തെളിവാണ്…അതൊക്കെ ഇവനെതിരാണ്…അഞ്ച് വര്‍ഷം മുന്‍പ് നടന്നതിന് നീ എവിടുന്ന് തെളിവ് കൊണ്ട് വരും…?” “ദൈവം ഉണ്ടെടി…അല്ലെങ്കിൽ ആദി മറന്നു വച്ച പേഴ്സ് തരാൻ ഞാൻ ഇവിടേക്ക് വരില്ലായിരുന്നു…ആ ശക്തി ഉണ്ടെങ്കിൽ ഞാനത് കണ്ടെത്തും…” “ദൈവം…! അങ്ങനൊന്നുമില്ല ശ്രീ…നീ കണ്ടെത്തു…ഇനിയും മായാത്ത ദൈവം നിനക്കായി മാറ്റിവെച്ച തെളിവുകൾ…ആൾ ദി ബെസ്റ്റ്…” അവളൊന്നു പുച്ഛിച്ചു ചിരിച്ചു… അവിടെ നിന്നിറങ്ങുമ്പോള്‍ മുന്നോട്ട് പോകാനുള്ള ഒരു പ്രതീക്ഷയും കണ്ടില്ല… പക്ഷേ വിശ്വാസമുണ്ടായിരുന്നു… എന്‍റെ ഇടം കൈയ്യില്‍ ആദീടെ വലം കൈയ്യുള്ളപ്പോള്‍ ഞാന്‍ തളരില്ലാന്നുള്ള വിശ്വാസം…. ***************************** ദിവസങ്ങള്‍ കടന്നുപോയി… കേസ് റീ ഓപ്പണ്‍ ചെയ്തത് മാത്രം ബാക്കി… ഒരു തെളിവും കണ്ടെത്താനായില്ല…. വീണ്ടും തോല്‍വിയുറപ്പിച്ചപ്പോഴാണ് ആദിയുടെ കാള്‍ വന്നത്… രാവിലെ വീട്ടിലെത്തണമെന്ന്… വീണ്ടും പ്രതീക്ഷ… രാവിലെ കനിയുടെ വീട്ടിലെത്തിയ ഞാന്‍ കണ്ടത് വീട് നിറയെ ആളും പോലീസുമാണ്…. അകത്തേക്ക് കയറിയ ഞാന്‍ ഞെട്ടി….. “ഹാളില്‍ കുത്തേറ്റ് മരിച്ചു കിടക്കുന്ന കനിയും അരികില്‍ ആദിയും…..” ***************************** അതു കണ്ട് തലകറങ്ങുന്ന പോലെ തോന്നി… തിരിച്ച്കിട്ടിയ ജീവിതം വീണ്ടും കൈവിട്ട് പോകുവാന്നോ ഭഗവാനേ…. “ആദീ…..” എന്‍റെ വിളി കേട്ട് അവൻ തലപൊക്കി എന്നെ നോക്കി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഞാൻ അവന്റെ അടുത്തേക്ക് നടന്നു… “ആദി… നീ എന്താ ഈ ചെയ്തത്..?” അവൻ അത്ഭുതപ്പെട്ടു എന്നെ നോക്കി.. “ഞാനെന്തു ചെയ്തഡീ?” നിലത്ത് കിടന്ന കനിയുടെ നേർക്കു നോക്കിയിട്ട് ഞാനവനെ നോക്കി… അപ്പോൾ അവനെന്റെ തല പിടിച്ചു തിരിച്ചു അകത്തേക്ക് നോക്കാൻ പറഞ്ഞു… അകത്തു മുഴുവൻ പോലീസ് ആയിരുന്നു… പെട്ടന്ന് അവർ ഒരാളെ അകത്തുനിന്നും പുറത്തേക്കു കൊണ്ടു വന്നു… ആളെ കണ്ടതും ഞാൻ ആദിയെ വാപൊളിച് നോക്കി നിന്നു… “കരണ്‍…” അവനിതെങ്ങനെ അറിഞ്ഞു കനിയാണിതെല്ലാം ചെയ്തതെന്ന്… അവസാനം കാണുമ്പോള്‍ ആദിയെ കൊല്ലാനായി പോയതാണിവന്‍.. പിന്നെ സത്യം പറയാന്‍ ഒരുപാട് തവണ വിളിച്ചെങ്കിലും അവനെ കിട്ടിയില്ല… കരണെന്ന ഭയം ഉള്ളില്‍ ഉറഞ്ഞ് കൂടിയിരിക്കുകയായിരുന്നു ഇതുവരെ… ***************************** ശ്രീയുടെ കരച്ചിലും പിന്നുള്ള അന്ധാളിപ്പും കണ്ടപ്പോഴേ എനിക്ക് കത്തി എന്‍റെ പെണ്ണിന് ഒന്നും മനസ്സിലായില്ലാന്ന്…. ഞാനെന്തെങ്കിലും പറയും മുന്‍പ് കരണ്‍ ഓഫീസര്‍ന്‍റെ അനുവാദം വാങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു…. “ശ്രീ…ഒരു വലിയ ശരിയാണ് ഞാന്‍ ചെയ്തത്…ആദിയെ ഞാന്‍ തെറ്റിദ്ധരിച്ചു..തെളിവെല്ലാം കണ്ടപ്പോള്‍ ആദിയുടെ നിരപരാധിത്വം ഞാനറിഞ്ഞു…” “തെളിവോ…?” അവളെന്നെ തുറിച്ചു നോക്കി… “അതെ… നീ പറഞ്ഞ പോലെ ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ തെളിവ്…സിസിടിവിയിലെ സമയം… അതില്‍ കനി പുറത്ത് പോയിട്ട് വന്ന സമയവും ഞാന്‍ അവിടേക്ക് വന്ന സമയവും വ്യക്തമാണ്…അതായത് കൊലപാതകം നടന്നു അഞ്ച് മിനിറ്റ് ശേഷമാണ് ഞാന്‍ അവിടേക്ക് ചെല്ലുന്നത്…അന്ന് നിന്‍റെ മൊഴിക്ക് പ്രാധാന്യം കൊടുത്ത പോലീസ് ഇതു ശ്രദ്ധിച്ചില്ല…” “കരണിതെല്ലാം എങ്ങനെ അറിഞ്ഞു…?”അവള്‍ ചോദിച്ചു… “ആദിക്ക് ഈ തെളിവ് കിട്ടിയപ്പോള്‍ അവനാദ്യം വന്നത് എന്നെ തേടിയായിരുന്നു…” “അതെ..ശ്രീ…എന്‍റെ അനുജത്തി കാരണം ഏറ്റവും നഷ്ടം സംഭവിച്ചവരാണ് നിങ്ങള്‍… അതാണ് നിങ്ങളിതാദ്യം അറിയണമെന്ന് ആഗ്രഹിച്ചത്… പക്ഷേ നിങ്ങള്‍ ഈ ചെയ്തത്…വേണ്ടിയിരുന്നില്ല കരണ്‍…അവള്‍ മരിക്കണ്ടവളാണ്..അത് നിങ്ങളുടെ കൈകൊണ്ട് വേണ്ടിയിരുന്നില്ല…” “അല്ല ആദി… ഇത് ചെയ്യേണ്ടത് ഞാനാണ്..എങ്കിലേ എന്‍റെ കിച്ചന്‍റെ ആത്മാവിന് സമാധാനം കിട്ടു..മരണത്തിന് തൊട്ടു മുന്‍പ് എന്‍റെ അച്ചയ്ക്കും അമ്മയ്ക്കും ഞാന്‍ കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു…” അവന്‍റെ കണ്ണ് നിറഞ്ഞു… ഒരിക്കല്‍ എന്നെ കൊല്ലാനായി നടന്ന കരണായിരുന്നില്ലത്…. “മതി..മതി…പോകാം…” ഓഫീസര്‍ കരണിനെ കൂട്ടി പോയി… പോലീസ് ജീപ്പില്‍ കൈയ്യാമം വെച്ചു കയറുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… പ്രതികാരം പൂർത്തീകരിച്ചവന്റെ ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി… ****************************** രണ്ട് മാസങ്ങൾ വേഗം കടന്നു പോയി… പുതിയ തെളിവുകളും ഞാൻ വെറുതെ അനുഭവിച്ച അഞ്ചു വർഷത്തെ തടവും പരിഗണിച്ചു എന്നെ വെറുതെ വിടാൻ കോടതി വിധിച്ചു… ആ വിധി എന്നെക്കാൾ ഏറെ സന്തോഷിപ്പിച്ചതു എന്റെ ശ്രീക്കുട്ടിയെ ആണ്… അവൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു… ഇനി രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഞങ്ങളുടെ ജീവിതം വീണ്ടും തുടങ്ങുന്നു… “അല്ല…മാഷേ…ഇതെന്താ കണ്ണാടിക്ക് മുന്നിൽ കോപ്രായങ്ങൾ കാട്ടുന്നത്..?” പെട്ടന്ന് റൂമിന്റെ ഡോർ തുറന്നു ശ്രീ കയറി വന്നു… “ഏയ്‌…ഒന്നുമില്ലെടാ..നീ ഇതെങ്ങോട്ടാ…?” “മറന്നോ ഇതെന്റെയും റൂമല്ലേ…ഇവിടെനികെത്ര ഓര്‍മ്മകളുള്ളതാ…..അഞ്ചു വർഷങ്ങൾ..ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ നമ്മൾ അകന്ന് ജീവിക്കുന്നു…” അവളുടെ കണ്ണ് നിറയാന്‍ തുടങ്ങി… “ഡീ പഴയതൊന്നും ഓർക്കാതെ…പുതിയ ജീവിതത്തെ പറ്റി ആലോചിക്കാം..” അവളെ ചേര്‍ത്ത് നിര്‍ത്തി കണ്ണ് തുടച്ചു… “അതെ നാളെ ഒരു യാത്രയുണ്ട്…റെഡി ആകണേ...” യാത്ര എന്ന് കേട്ടതും പെണ്ണിന്റെ മുഖം പ്രസന്നമായി… “എങ്ങോട്ടാ ആദി ഏട്ടാ…?” “അതൊക്കെ സസ്പെൻസ് ആണ്…അവിടെ ചെന്നിട്ട് അറിഞ്ഞാൽ മതി…” ഒന്ന് മൂളി എനിക്കൊരു ഇടിയും തന്നു അവൾ പുറത്തു പോയി… നാളത്തെ ഒരു ദിവസം കൊണ്ട് എല്ലാം അവസാനിക്കുന്നു… എന്റെ അഞ്ചു വർഷം നീണ്ട കാത്തിരിപ്പിനു ഫലമുണ്ടാകുന്നു… എന്റെ പ്രതികാരം പൂർണമാകുന്നു….. ഇത് ശ്രീയുടെയോ കരണിന്‍റെയോ പ്രതികാരം അല്ല…. ഇതെന്‍റെ പ്രതികാരമാണ്… അഞ്ച് വര്‍ഷം നീണ്ട എന്‍റെ പ്രതികാരം…. മനസ്സില്‍ ഉണങ്ങാത്ത നീറ്റലുകള്‍ സമ്മാനിച്ചവര്‍ക്കുള്ള പ്രതികാരം…. ഈ ആദിത്യന്‍റെ പ്രതികാരം….. (തുടരും) _______________________________________ പ്രതികാരം 7 ________________ അതിരാവിലെ കുളിച്ചു റെഡിയായി വരുന്നതിനിടയിൽ ശ്രീ ഒരു പത്തു പ്രാവശ്യമെങ്കിലും ചോദിച്ചിടുണ്ട് എവിടെക്കാണെന്ന്…. ഒരു സർപ്രൈസ് പോലും കാത്തിരിക്കാൻ അവൾക്കു വയ്യ…പക്ഷെ ഞാൻ കാത്തിരുന്നില്ലേ ഇത്രയും നാൾ… “ഡീ റെഡിയായോ…?” “ഞാനെപ്പോഴേ റെഡി…..” അതിനിടയിൽ കാറിൽ കേറി ഇരിപ്പുണ്ട് ആള്… കാർ മുന്നോട്ടു പോകും തോറും ശ്രീ സർപ്രൈസ് പറയാൻ പറഞ്ഞു ശല്യം തുടങ്ങി…. ദേഷ്യം വന്നുതുടങ്ങി… “നിനക്ക് ഇത്തിരി നേരമെങ്കിലും ആ വാ അടച്ചു വെക്കാൻ പറ്റുമോ…?” എന്റെ വാക്ക് കേട്ടു അവൾ തിരിഞ്ഞിരുന്നു… “സോറി ഡി മോളേ…. പിണങ്ങല്ലേ… സർപ്രൈസ് ഇപ്പോഴേ എങ്ങനാ പറയുന്നേ…?” “പറയണ്ട… എനിക്ക് ഉറക്കം വരുന്നു…” “ദൂരം കുറെ ഉണ്ട്… നീ ഉറങ്ങിക്കോ… ഞാൻ സമയം ആകുമ്പോൾ വിളിക്കാം…” പറഞ്ഞു തീരും മുമ്പേ ഉറങ്ങാൻ തുടങ്ങി പെണ്ണ്… എനിക്കങ്ങനെ മറക്കാൻ ഒക്കില്ലല്ലോ…. വേദനകൾ മാത്രം തന്ന അഞ്ചു വർഷങ്ങൾ…. ചെറുപ്പത്തിൽ തന്നെ വേദനകൾ മാത്രമായിരുന്നു കൂട്ടുകാർ… അച്ഛനും അമ്മയ്ക്കും അനാഥനായ എന്നോട് തോന്നിയ കാരുണ്യമാണ് എന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞത് ഇന്നും ഇന്നലെയും അല്ല എനിക്കൊരു അനിയത്തി ഉണ്ടായ അന്നാണ് അച്ഛമ്മ അത് പറഞ്ഞെന്നെ അകറ്റാൻ തുടങ്ങിയത്… എല്ലാം അറിഞ്ഞിട്ടും അച്ഛന്റെയും അമ്മയുടെയും കനിയുടെയും സ്നേഹത്തിന് മുന്നില്‍ ആ വേദനകള്‍ മറന്നു… പക്ഷേ കാലക്രമേണ ഞാനൊരു അനാഥനാണ് അവളുടെ ചേട്ടനല്ല എന്ന ബോധം കനിയുടെ ഉള്ളില്‍ കുത്തിവയ്ക്കാന്‍ അച്ഛമ്മയ്ക്കായി..കൂടെ അച്ഛമ്മയോടൊപ്പം തറവാട്ടില്‍ നിന്ന് പഠിക്കാന്‍ പോയതോടെ ഞങ്ങള്‍ക്കിടയില്‍ ദൂരം കൂടി…. ഓര്‍ഫനേജില്‍ വച്ചാണ് ഞാന്‍ ആദ്യമായി ശ്രീയേയും അമ്മുവിനേയും ആദ്യമായി കാണുന്നത്…അവിടെ വച്ചുണ്ടായ പ്രശ്നത്തിന് ശേഷമാണ് ശ്രീയും ഞാനും ശത്രുക്കളായിമാറുന്നത്…. അന്നും അമ്മു എന്നോട് വളരെ സൗഹ്യദമായി പെരുമാറിയിരുന്നു…പക്ഷേ എന്നോ അവളോടുള്ള പക എന്നോ ഉള്ളില്‍ സ്നേഹമായി മാറിയിരുന്നു…അവളെ കമന്‍റടിച്ച ചെറുക്കനെ നടുറോഡിലിട്ട് തല്ലിയപ്പോള്‍ അവളുടെ കണ്ണില്‍ ഞാന്‍ തെമ്മാടിയായി… അവളൊരുപാട് അകന്നെങ്കിലും എന്നും വഴിയരികില്‍ വച്ചു കാണുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ടായിരുന്നു അമ്മു…. അമ്മുവും ശ്രീയും എന്‍റെ കോളേജിലേക്കാണ് വരുന്നത് എന്നറിഞ്ഞ അന്ന് ഞാനൊരുപാട് സന്തോഷിച്ചെങ്കിലും അവളെന്നെ മൈന്‍റ് പോലും ചെയ്തില്ല…. അതിനിടയില്‍ എന്‍റെ കൂട്ടുകാര്‍ അവളെ എന്‍റെ ശത്രുവെന്ന് തെറ്റിദ്ധരിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചു… അതറിഞ്ഞ ഞാൻ നേരിട്ട് അല്ലാതെ അമ്മുവിനെ അറിയിച്ചു… അവളൊന്നും ചെയ്തില്ല… പക്ഷെ കിച്ചൻ കറക്റ്റ് സമയത്തു ശ്രീയെ രക്ഷിച്ചു… അന്നുമുതൽ കിച്ചൻ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയി… പക്ഷെ അവരുടെ സൗഹൃദം എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു… അതുകൊണ്ടാണ് അന്ന് അവൻ അവളോട്‌ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാനങ്ങനെ പ്രതികരിച്ചത്…. എന്നാൽ അതെന്റെ തെറ്റിദ്ധാരണ ആണെന്ന് അറിഞ്ഞപ്പോൾ ഞാനാണ് ഏറ്റവും സന്തോഷിച്ചതും… വളരെ സന്തോഷത്തോടെ വിവാഹവും കഴിഞ്ഞതോടെ എല്ലാം നന്നായി അവസാനിച്ചു എന്ന് കരുതിയ ഞാൻ ഇതിനിടയിൽ നടന്ന പലതും അറിയാൻ വൈകി പോയി…… “ബെസ്റ്റ്… എന്നെ വിളിച്ചോളാം എന്ന് പറഞ്ഞിട്ട് നിങ്ങൾ കാറിൽ കിടന്നുറങ്ങുവാന്നോ..?” അവളെന്നെ വിളിച്ചുണർത്തിയപ്പോളാണ് ഞാൻ ചിന്തകൾ വിട്ടുണർന്നത്… “എന്തോ ചിന്തിച്ചുറങ്ങി പോയതാ ഡീ…. ഇറങ്ങി വാ… ഇതാണ് സ്ഥലം…” “ഇത് ഞങ്ങടെ പഴയ തറവാടല്ലേ… ഇവിടെന്താ..?” അവളെന്നെ സൂക്ഷിച്ചു നോക്കി… “മറന്നോ ഇവിടെ നമ്മളെ കാത്തു രണ്ട് പേരില്ലേ…? നമ്മുടെ അമ്മുവും കിച്ചനും … കാണണ്ടേ അവരെ….? ?” “ആദിക്ക് വിഷമം ആകുമെന്നു കരുതിയാണ് ഞാന്‍ ഇവിടേക്ക് വരാഞ്ഞത്….” അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു അവളേം കൊണ്ടു അകത്തേക്ക് നടന്നു.. അന്ന് കിച്ചനേം അമ്മൂനേം ഒരിടത്തു സംസ്‍കാരം നടത്താൻ വാശിപിടിച്ചതു ശ്രീ ആണ്.. ജീവിതത്തിൽ ഒരുമിക്കാൻ കഴിയാത്തവർ മരണത്തിലെങ്കിലും ഒരുമിക്കട്ടെ എന്നുള്ള അവളുടെ ആഗ്രഹമാണ് അവരുടെ തറവാട്ടിൽ സംസ്‍കാരം നടത്തിയത്… നാട്ടിൽ വന്നിട്ട് ഇതുവരെ ഇവിടെ വരാൻ അവൾക് പറ്റിയില്ല… അവളുടെ പ്രതികാരത്തിനു ശേഷമേ ഇവിടേക്ക് വരുള്ളൂ എന്ന അവളുടെ പ്രതിജ്ഞ ഇന്ന് നിറവേറ്റാനാണ് ഇവിടേക്ക് വന്നത്… അകത്തു തൊടിയിലേക്ക് നടക്കുമ്പോഴും ശ്രീ കരയുന്നുണ്ടായിരുന്നു.. അവളുടെ കൈകൾ മുറുകി പിടിച്ചു ഞാനവളെ അമ്മുവും കിച്ചനും ഉറങ്ങുന്നിടത്തേക്ക് കൊണ്ടു പോയി… കുറെ നേരം അവളെന്തൊക്കെയോ പറഞ്ഞു.. ചേച്ചിയോട് പരിഭവവും പിണക്കങ്ങളും.. ഞാനവളെ ശല്യം ചെയ്യാതെ മാറി നിന്നു… പെട്ടന്ന് പൊട്ടിക്കരയാൻ തുടങ്ങിയ അവളെ പിടിച്ചു കൊണ്ടുവന്നു കാറിൽ ഇരുത്തി…. “എന്താ ഡോ ഇത് താനിങ്ങനെ കരയാതെ… കുറച്ചു നേരം റെസ്റ് ചെയൂ…” “ആദി എങ്ങോട്ടാ…?” “എനിക്കും അവരോടു പറയണം… കനി ചെയ്ത തെറ്റിന് മാപ്പ്…” അവളൊന്നും പറഞ്ഞില്ല.. ഞാൻ വീണ്ടും തൊടിയിലേക്ക് നടന്നു… അവിടെ അവർ ഉറങ്ങുന്ന മണ്ണിൽ എത്തിയപ്പോൾ ഒന്ന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്… വിജയിച്ചവന്റെ ചിരി….. “അമ്മു… കിച്ചാ…. ഇന്ന് ഞാൻ എന്റെ പ്രതികാരം പൂർത്തിയാക്കി… അഞ്ചു വർഷം എന്റെ ജീവിതം തകർക്കാൻ കാരണക്കാരായ മൂന്നു ജന്മങ്ങൾ ഇന്ന് ഭൂമിയിൽ ഇല്ല… കനിയെ കൂടി നിങ്ങളുടെ അടുത്തേക്ക് അയച്ചിട്ടുണ്ട് ഞാൻ…ഇനി എനിക്ക് ജീവിക്കണം….” ആ മണ്ണിൽ കുനിഞ്ഞിരുന്നു ഞാൻ… “പലതും അറിയാൻ ഞാൻ വൈകി പോയി… അല്ലെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു… അന്ന് ഞങ്ങളുടെ ബെഡ് റൂമിലെ ദൃശ്യങ്ങൾ എനിക്ക് ആരോ അയച്ചു തന്നിട്ട് ശ്രീയെ ഡിവോഴ്സ് ചെയാൻ ആവശ്യപ്പെട്ടു.. അത് ഞാൻ അവളെ അറിയിച്ചില്ല.. പക്ഷെ ഞാൻ അതിന്റെ റൂട്ട് തപ്പി പോയി അത് നശിപ്പിക്കാന്‍ എനിക്കായി… ആ അന്വേഷണം അവസാനിച്ചതു നിന്നിലായിരുന്നു അമ്മു… പക്ഷെ ഞാൻ വിശ്വസിച്ചില്ല.. കാരണം ഒറ്റയ്ക്കത് ചെയ്യാന്‍ അമ്മുവിനാകില്ല…കൂടെ ഉള്ളതാരാന്ന് കണ്ടെത്തണമായിരുന്നു എനിക്ക്….അതിനു ശേഷം ഗർഭിണിയായ ശ്രീ നിന്റെ വീട്ടിൽ വച്ച് സ്റ്റെപ്പിൽ നിന്നും വീണു… അവിടെനിന്നും എനിക്ക് മനസിലായി അവൾ അപകടത്തിൽ ആണെന്ന്…. പക്ഷെ കനിയെ ഞാൻ തെറ്റിദ്ധരിച്ചു..അവള് മാത്രമല്ല ശ്രീക്ക് ശത്രു എന്ന് അന്ന് നിന്റെം കിച്ചനും സംസാരിക്കുന്നത് കേട്ടതോടെയാണ്‌….ചെറുപ്പം മുതൽ നിനക്ക് വെറുപ്പായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ടവളായ ശ്രീയെ…നീ എന്നെ ഇഷ്ടപെട്ടിരുന്നു..പക്ഷെ എനിക്കു ശ്രീയെ ആണിഷ്ടം എന്നറിഞ്ഞപ്പോൾ മുതൽ നീ എന്നിൽ നിന്നും അകറ്റാൻ നോക്കി അതിനു കൂട്ട് ശ്രീയെ സ്നേഹിച്ച കിച്ചനും…. ഞങ്ങളുടെ മുന്‍പില്‍ നല്ലവരാകാന്‍ നിങ്ങള്‍ ഒരു പ്രണയ നാടകം കളിച്ചു…ഇതിനിടയില്‍ കിച്ചനെ സ്നേഹിച്ച കനിയും…അവള്‍ക്ക് കിട്ടാത്തത് ആര്‍ക്കും കിട്ടരുതെന്ന അവളുടെ വാശി… കനിക്കും വേണ്ടത് ശ്രീയുടെയും നിങ്ങളുടെയും ജീവൻ… ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങളെ കൂട്ടി യാത്രയ്ക്ക് പോയത് ഞാൻ വെച്ച കെണി ആയിരുന്നു… ശ്രീയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാന്‍… നിങ്ങൾ തിരികെ വരുമ്പോൾ ഒരു ആക്‌സിഡന്റിലൂടെ എന്‍റെ കൈകൊണ്ട് എന്റെ കുഞ്ഞിനെ കൊന്നു ഞങ്ങളെ അകറ്റാമെന്നു സ്വപ്നം കണ്ടു.. കനി ഒരുക്കിയ കെണിക്ക് മുൻപേ നിങ്ങൾക്ക് ഞാൻ സ്ലോ പോയ്സൺ നൽകി മരണത്തിലേക്ക് പറഞ്ഞു വിട്ടിരുന്നു…പാവം കനി..ഒന്നും അറിയാതെ അവള്‍ വീണ്ടും നിങ്ങളെ കൊന്നു…ഇന്ന് അവളും മരണത്തിനു കീഴടങ്ങി…പക്ഷേ എനിക്കെന്‍റെ കുഞ്ഞിനെ നഷ്ടമായി…” കണ്ണുകള്‍ പെട്ടന്ന് ഈറനണിഞ്ഞു… പക്ഷേ ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ തുടർന്നു.. “കരണ്‍ ശരിക്കും ഒരു പാവം തന്നെയാണ് കിച്ചാ…അവനെ ഞാന്‍ രക്ഷിക്കും…കനി…അവളെനിക്ക് തീരാ നഷ്ടം തന്നെയാണ്…പക്ഷേ അവള്‍ ജീവിച്ചിരുന്നാല്‍ എന്‍റെ ശ്രീയുടെ മാത്രമല്ല എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ജീവന്‍ നഷ്ടമാകും..അവളതിന് പലതവണ ശ്രമിച്ചു കഴിഞ്ഞു…എനിക്കവരെ കൂടി നഷ്ടമാക്കാന്‍ വയ്യ….അതുകൊണ്ടാണ് കരണിനെ ആ തെളിവ് കാണിച്ചത്….അഞ്ച് വര്‍ഷം മുന്‍പെനിക്കിതാവാമായിരുന്നു…പക്ഷേ ഞാനറിയാതെ എന്‍റെ കുഞ്ഞിനെ ഈ കൈകൊണ്ട് കൊല്ലേണ്ടി വന്നു..അതിനുള്ള ശിക്ഷയാണ് ആ ജയിലറയിലെ എന്‍റെ ജീവിതം…” ഒരു നിമിഷം ഒന്ന് തിരിഞ്ഞു നിന്നു… “ഇനി എനിക്ക് ജീവിക്കണം ഈ പുനര്‍ജന്മം..എന്‍റെ ശ്രീക്കൊപ്പം…വീണ്ടും ഞങ്ങള്‍ക്ക് ദൈവം തരാന്‍ പോകുന്ന പൊന്നോമനയ്ക്കൊപ്പം…ഒരു കാര്യത്തില്‍ സന്തോഷമുണ്ട്…ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീ അവളുടെ സ്വപ്നം നേടി…ഇപ്പോള്‍ ഞാനിതൊന്നും അവളോട് പറയില്ല…ജീവിതഭാരങ്ങള്‍ ഒഴിഞ്ഞ് മരണത്തിലേക്കടുക്കുമ്പോള്‍ പറയും…അതുവരെ അവളുടെ മനസ്സില്‍ നിങ്ങള്‍ നന്മയുള്ളവരായി ഇരിക്കട്ടേ…” “ആദീ…..വരുന്നില്ലേ….?” ശ്രീയാണ്…. “ദാ…വരണെഡീ…നീ അവിടിരിക്ക്…” അവളോടവിടിരിക്കാന്‍ പറഞ്ഞു… “ശരി…ഇനി ചെന്നില്ലേല്‍ പെണ്ണിങ്ങോട്ട് വരും..ഇനി ഒരിക്കലും ഇവിടേക്കൊരു വരവുണ്ടാകില്ല… ഒരുമിക്കരുതെന്നാഗ്രഹിച്ച നിങ്ങളുടെ അവളുടെ കൈയ്യും പിടിച്ച് വന്നതോടെ എന്‍റെ പ്രതികാരം തീര്‍ന്നു…ഗുഡ് ബൈ….” തിരികെ പോകുമ്പോള്‍ തല എന്‍റെ തോളില്‍ ചായ്ച്ച് ഇരിക്കുന്ന ശ്രീയേയും അവളുടെ ഉദരത്തില്‍ വളരുന്ന ഞങ്ങളുടെ സ്വപ്നത്തേയും ഓര്‍ത്തപ്പോള്‍ മനസ്സില്‍ സന്തോഷമായിരുന്നു…. “എത്ര പ്രിയപ്പെട്ടവരായാലും എന്‍റെ ജീവിതം കൊണ്ട് പന്താടുമ്പോള്‍ നശിപ്പിക്കേണ്ടി വരും…. കാരണം ഈ പ്രതികാരം എന്‍റെ പ്രണയത്തിനെ തിരികെ കിട്ടാനായിരുന്നു…അത് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ആയിരുന്നു…… ഞാന്‍ ഈ കഥയിലെ നായകനോ വില്ലനോ എന്നറിയില്ല….പക്ഷേ കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാന്‍ ഏതൊരു നായകനും വില്ലനാകേണ്ടി വരും…. കാരണം ഇതെന്‍റെ പ്രതികാരമാണ്… അല്ല ഇതെന്‍റെ പ്രണയമാണ്…. ആദീടെ പ്രണയം…” (ശുഭം….)
38.8k കണ്ടവര്‍
2 ദിവസം
#

📙 നോവൽ

#📙 നോവൽ ❤എന്റെ കാന്താരിപ്പെണ്ണ്❤ ---------------------------------------- 🔥FULL PART🔥 പെണ്ണു കാണാൻ ചെന്നപ്പൊ ഓൾടെ മുഖം കടന്നലു കുത്തിയ പോലെ വീർത്തിരുന്നു.. പക്ഷെ ഓൾടെ മൊഞ്ച് കണ്ടപ്പൊ കാരണം പോലും തിരക്കാതെ ഞാനങ്ങുറപ്പിച്ചു.. അത്യാവശ്യം മോഡേർൺ ആയ ഒരു കാന്താരിപ്പെണ്ണിനെ ഈ കാലത്ത് കിട്ടുകാന്ന് പറഞ്ഞാൽ ലോട്ടറി അടിക്കണ പോലാണു.. ഇനീപ്പൊ എന്തൊക്കെ കുറവുണ്ടേലും അതൊക്കെയങ്ങ് കണ്ടില്ലാന്ന് വെച്ചേക്കുവാ..അത്രന്നെ.. അന്ന് തന്നെ എല്ലാം പറഞ്ഞുറപ്പിച്ച് തീയതീം കണ്ടു.. അങ്ങനെ കാത്തു കാത്തൊടുക്കം ആ ശുഭ മുഹൂർത്തമെത്തി.. കൊട്ടും കുരവയ്ക്കുമിടയിൽ താലിയും കയ്യിലെടുത്ത് അവളുടെ കഴുത്തിനു നേരെ എത്തിയതും ഓളെന്നെയൊന്ന് തുറിച്ചു നോക്കി.. സത്യം പറഞ്ഞാൽ എന്റെ കയ്യൊന്ന് വിറച്ചു.. അവൾടെ മുഖത്ത് നോക്കാതെ പെട്ടെന്ന് തന്നെ മുറുക്കിയങ്ങ് കെട്ടി.. ഹൊ..സമാധാനായി.. പിന്നെ കൂട്ടുകാർടെ വളിപ്പടി,ഫോട്ടം പിടിക്കൽ,ഡാൻസ്,പാട്ട്..പപ്പടോം പായസോം കൂട്ടി സദ്യ.. കല്ല്യാണം ബഹു കേമമായങ്ങ് നടന്നു.. കല്ല്യാണത്തിനു കൂടിയ ബന്ധുക്കളെയൊക്കെ ഒരു വിധത്തിൽ യാത്രയാക്കി... ഹാന്നെ..അങ്ങനെ മണപ്പിച്ചു നിക്കാണു ശവങ്ങൾ.. ഒടുക്കം മുല്ലപ്പൂവിന്റെ പരിമളമുള്ള മണിയറയിൽ ഞാൻ അവൾടെ വരവിനായ് കാത്തിരുന്നു.. കാത്തിരിപ്പിനൊടുവിൽ അമ്മച്ചീടെ കയ്യീന്ന് പാൽ ഗ്ലാസും വാങ്ങി അവൾ അകത്തേയ്ക്ക് മന്ദം മന്ദം നടന്നു വന്നു.. നിക്കാണേൽ നാണം മുട്ടീട്ട് വയ്യ.. പക്ഷെ എന്തൊ,,അവൾക്ക് യാതൊരു കൂസലുമില്ല.. ഓളു വന്നപാടെ കയ്യിലുള്ള പാൽ വലിച്ചങ്ങ് കുടിച്ചു..പോരാത്തെയ്നു നീട്ടിയൊരു ഏമ്പക്കോം വിട്ടു.. "അല്ല..പാലിന്റെ ബാക്കി..എനിക്ക്.." എന്റെ ശബ്ദം ശരിക്കാട് പുറത്തേയ്ക്ക് വന്നില്ല.. എവിടെ വരാനാണു..ചോദിക്കും മുന്നേ രൂക്ഷമായ നോട്ടമാണു .. മതി..ഇനീപ്പൊ പാലു കുടിച്ചില്ലാന്ന് വെച്ച് ഒരു കൊയപ്പോം ഇല്ല.. ഞാൻ തൽക്കാലം സ്വയം സമാധാനിച്ചു.. സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞേക്കണു..ഇനീം നിന്നാൽ മിണ്ടീം പറഞ്ഞും വല്ലോം തുടങ്ങുമ്പോൾക്ക് നേരം വെളുക്കും.. ഞാൻ നേരം കളയാതെ മെല്ലെ അവൾക്കരുകിലേയ്ക്ക് ചെന്നു.. അവളാണേൽ ഫോണിലിങ്ങനെ കുത്തിക്കളിക്കാണു.. പതുക്കെ ഞാൻ പിന്നിൽ നിന്നും എന്റെ കയ്യ് അവൾടെ മേൽക്കാട് വെച്ചു.. പെണ്ണൊരു പെടപ്പാണു.. "ദേ..കാര്യമൊക്കെ ശരി,,എന്റെ ദേഹത്ത് തൊട്ടു പോകരുത്.." അവൾ ഇരുന്നിടത്തൂന്ന് എണീറ്റ് വിരലും ചൂണ്ടിയാണത് പറഞ്ഞത്.. ഞാനാണേൽ ഞെട്ടി പണ്ടാരടങ്ങിപ്പോയി.. "അല്ല ഗൌരീ..തൊടാതെ പിന്നെങ്ങനാ..ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലെ.." ഞാൻ രംഗം ശാന്തമാക്കാനെന്നോണം പതുക്കെ പറഞ്ഞു.. അത് കേട്ടതും ഓൾടെ അരിശം പിന്നേം കൂടി.. "ആദ്യ രാത്രി..കോപ്പ്..അവിടെങ്ങാൻ പോയ് കിടന്നൊ.. എനിക്കീ വിവാഹം ഇഷ്ടമല്ല..എന്റെ ഇഷ്ടം ചോദിച്ച് നടത്തീതല്ല ഇത്.. ഞാൻ പറയാനുള്ളത് പറഞ്ഞു..ഇനീപ്പൊ എന്താച്ചാ നിങ്ങടെ ഇഷ്ടം.. പിന്നെ,എന്റെ ദേഹത്ത് സമ്മതമില്ലാതെങ്ങാൻ തൊട്ടാൽ എന്റെ സ്വഭാവം നിങ്ങളറിയും..ഹാ" ഈശ്വരാാ..ഇതിപ്പൊ വല്ലാത്തൊരു അവിലും കഞ്ഞി ആയല്ലൊ.. ആശിച്ചൊരു കല്ല്യാണം കഴിച്ചപ്പൊ കണ്ണാടിക്കൂട്ടിലെ മത്സ്യത്തെ നോക്കണ പൂച്ചേടെ അവസ്ഥയായി എനിക്ക്.. അന്ന് പെണ്ണു കാണുമ്പൊ അവൾടെ മുഖത്തെ കലിപ്പും കനവും കണ്ട് ഞാൻ ചോദിച്ചതാണു.. പെണ്ണിനൊരു പ്രേമം ഉണ്ടായിരുന്നു..പക്ഷെ അതൊന്നും കാര്യമാക്കേണ്ട എന്ന് ഓൾടെ അപ്പൻ പറഞ്ഞു.. ഇന്നത്തെ കാലത്തൊക്കെ പ്രേമമില്ലാത്ത ആരേലും ഉണ്ടൊ.. അതൊക്കെ കെട്ടിക്കഴിയുമ്പൊ അങ്ങ് വിട്ട് പോയ്ക്കോളുമെന്ന് ഞാനും.. പക്ഷെ,അതിത്ര കട്ടിയാകുമെന്ന് ഞാനറിഞ്ഞൊ.. ഇനീപ്പൊ ഇത് ആരോടേലും പറയാനൊക്കുവൊ..കുടുംബക്കാരൊക്കെ അറിഞ്ഞാ എന്താ സ്ഥിതി.. ഹൊ..ആലോചിക്കുമ്പൊ തന്നെ തല പെരുക്കണു.. വേണമെങ്കിൽ അവൾടെ കൂമ്പിനിട്ട് രണ്ടെണ്ണം പൊട്ടിക്കാം.. പക്ഷെ,എല്ലാരുമറിയും..പിന്നെ കേസും,പൊല്ലാപ്പും.. എന്താ ചെയ്യാ..സഹിക്ക തന്നെ.. പിന്നീടുള്ള കുറച്ചു ദിവസം വെടിയും,പുകയുമില്ലാതെ കടന്നു പോയി.. അവളെയൊന്ന് തൊടാൻ പോയിട്ട്,അടുത്തു പോലും ഞാൻ ചെന്നില്ല.. എങ്കിലും കുളിച്ചൊരുങ്ങി ചന്തീം കുലുക്കി ഓളങ്ങനെ നിക്കുമ്പൊ പതഞ്ഞു പൊങ്ങുവാ കുളിരോസ്കി.. ചൂടുള്ള കോയി ബിരിയാണി മുന്നീ കിട്ടീട്ടും തിന്നാൻ പറ്റാത്ത അവസ്ഥ.. പക്ഷെ മുറിക്ക് പുറത്തിറങ്ങിയാൽ ഒരു തരം മരുമോളാ ഓൾ.. അമ്മയ്ക്ക് കുഴമ്പിട്ട് കൊടുക്കുന്നു,അപ്പനു കട്ടനിട്ടു കൊടുക്കുന്നു..വീട്ടിലെ പണികളൊക്കെ ഓടിച്ചാടി ചെയ്യുന്നു.. വീട്ടിൽ എല്ലാരും ഹാപ്പിയാണു.. തീയും പുകയുമൊക്കെ ഇമ്മടെ നെഞ്ചിലാന്ന് ആരറിയുന്നു.. എന്തായാലും ഇതിങ്ങനെ പോയാൽ പറ്റില്ല.. ഇനീപ്പൊ അവൾക്ക് അവനെ മറക്കാൻ പറ്റില്ലാന്നാണേൽ പിന്നെ അതിനിടേൽ ഞാനെന്തിനൊരു കോമാളിയാവണം.. അന്നവളേം കൂട്ടി പുറത്തോട്ടൊക്കെ പോയേച്ചും വരാന്നും പറഞ്ഞ് ഇറങ്ങി.. വീട്ടുകാരെ ഒന്നും അറിയിക്കണ്ടാന്ന് കരുതീട്ടായിരിക്കും,കൂടെ വരാൻ മടിയൊന്നും കാട്ടീല.. നേരെ ചെന്നത് അവന്റെ അടുത്തേയ്ക്കായിരുന്നു.. ഇവൾടെ കൂടെ കോളജിൽ സീനിയറായിരുന്നു പയ്യൻ.. അവന്റേം കൂട്ടുകാർടേം ഇടയിൽക് ഓളേം കൂട്ടി ഞാൻ ചെന്നു.. ഞങ്ങളെ ഒരുമിച്ച് കണ്ടതും അവനൊന്ന് ഞെട്ടിയെങ്കിലും അത് പുറത്തു കാട്ടിയില്ല.. പ്രതീക്ഷിക്കാത്തൊരു പോക്കായതിനാൽ അവളും ആകെ അന്തം വിട്ട് നിക്കുവാണു.. "ഗൌരീ..ഇതല്ലെ നിന്റെ പ്രശ്നം.. പേടിക്കേണ്ട,എല്ലാരേം ഞാൻ പറഞ്ഞ് മനസ്സിലായിക്കൊള്ളാം.. മറ്റൊരാളോട് ഇഷ്ടവും മനസ്സിൽ വെച്ച് മറ്റൊരാൾടെ ഭാര്യയായി വേഷം കെട്ടുന്നതിലും നല്ലത് പരസ്പരം മനസ്സിലാക്കിക്കൊണ്ട് ഇഷ്ടമുള്ളവർക്കൊപ്പം ജീവിക്കണതാണു.. ഞാനിത്തിരി നാണം കെട്ടാലും സാരുല്ല്യ..നിനക്ക് നീ ആഗ്രഹിച്ച ലൈഫ് കിട്ടുവല്ലൊ,അതുമതി.." അവളെനിക്ക് ഒരു മറുപടിയും തന്നില്ല.. ശേഷം ഞാൻ ഒക്കെ കേട്ടു നിക്കണ ചെക്കനോട് പറഞ്ഞു.. "താലി കെട്ടിയെന്നെ ഉള്ളൂ..ഒന്നു തൊട്ടു പോലും ഇല്ല.. അവൾടെ ഉള്ളീൽ ഇപ്പൊഴും നീ തന്നെയാ.. നിനക്ക് ചങ്കൂറ്റമുണ്ടെങ്കിൽ,ഇവളെ പോറ്റാൻ കഴിയൂന്നുണ്ടെങ്കിൽ ഈ നിമിഷം കൂടെ കൂട്ടിക്കൊ..ആരും നിന്നെ തടയില്ല.." ഞാനത് പറഞ്ഞതും അവനും കൂട്ടുകാരും ഉറക്കെ ചിരിച്ചു.. പിന്നീടവൻ പരിഹാസ ഭാവത്തിൽ എന്നോട് പറഞ്ഞു.. "ബ്രോ..ബ്രൊ ഒരു പാവമാണു,. അതല്ലെ ഈ ചീളു കേസു കെട്ടുമായി ഭാര്യേടെ കാമുകനേം തപ്പി എറങ്ങീത്.. കൂടെ പഠിക്കുമ്പൊ തൊട്ടൂന്നും,പ്രേമിച്ചൂന്നും ഒക്കെ ഇരിക്കും..എന്നും കരുതി അവളേം കെട്ടി പൊറുക്കണമെന്നൊക്കെ പറഞ്ഞാൽ നടക്കണ കാര്യാണൊ.. ഇതൊക്കൊരു ടൈം പാസല്ലെ ബ്രൊ.. ഡീ..നിന്ന് നാണം കെടാതെ കൂട്ടീട്ട് പോടീ നിന്റെ കണവനെ.." ചുറ്റിലും പരിഹാസച്ചിരി ഉയർന്നു.. രോഷം ഉള്ളിലൊതുക്കി ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.. കുറച്ച് ദൂരം നടന്നിട്ടുണ്ടാവും..ടപ്പേന്ന് പടക്കം പൊട്ടണ പോലൊരു ശബ്ദം.. തിരിഞ്ഞു നോക്കിയപ്പൊ ചെക്കൻ മോന്തേം തടവി നിക്കണു.. ഓളു മോന്തക്കിട്ട് പൊട്ടിച്ചതാണു.. പൊടുന്നനെ പിള്ളാരൊക്കെ ഓൾടെ നേർക്ക് തിരിഞ്ഞു.. സംഗതി സീനാകൂന്ന് തോന്നിയതും ഒരു നിമിഷം വൈകിയില്ല.. മുണ്ടും മടക്കിക്കുത്തി ഞാനോൾക്ക് മുന്നിലേയ്ക്ക് ചാടി.. "ഡാ പിള്ളേരെ..നിങ്ങളു കരുതണ പോലെ ഞാനൊരു മൊയന്തൻ ഭർത്താവല്ല.. ഓളേം കൂട്ടി ഇവിടേയ്ക്ക് വരാനറിയുമെങ്കിൽ ഓളേം കൂട്ടി തിരിച്ചു പോകാനുമറിയാം.. ഇതെന്റെ ഭാര്യയാണു,ഞാൻ താലി കെട്ടിയ പെണ്ണ്.. ഇവൾടെ രോമത്തീ തൊടാൻ മാത്രം ധൈര്യം ഉള്ളോനുണ്ടേൽ ഒന്ന് തൊട്ട് നോക്ക്.." എന്റെ ഡയലോഗിൽ പിള്ളാരു സ്റ്റക്കായി.. പോകും മുൻപ് മോന്തേം തടവി നിക്കണ ചെക്കനോടു ഞാൻ പറഞ്ഞു.. "ഡാ , മലരെ..നീയൊക്കെയൊരു ആണാണോടാ..ആണുങ്ങളെ പറയിപ്പിക്കാൻ.." ശേഷം പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ കൈയ്ക്കുള്ളിലേയ്ക്ക് പൊടുന്നനെ മറ്റൊരു കയ്യും ചൂടു പകർന്നു.. അതവളായിരുന്നു..എന്റെ കാന്താരിപ്പെണ്ണ്.. ഇനീപ്പൊ പോകുമ്പൊ ഒരു പായ്ക്കറ്റ് മിൽമ പാലു കൂടെ വാങ്ങണം.. ഇന്ന് ഇമ്മടെ വീണ്ടാമത്തെ ആദ്യ രാത്രിയാന്നേയ്.സോളോമാൻ
30.4k കണ്ടവര്‍
3 ദിവസം
#

📙 നോവൽ

* FULL PART STORY * by shining girl💗💗 💝💘LOVE LASTS FOREVER.......😍😍 🔸🔸🔸🔸🔸🔸🔸🔸🔸🔸 "NOOOO....... 😨😨......... ഇല്ലാ.... ഇല്ലാ..... ഇല്ലാ...... ന്നെ കൊന്നാലും പോവൂല...... " " എന്നാ യ്യ് പഠിക്കണ്ട.അതങ്ങട്ട് നിർത്തിക്കാളെ " അല്ലാഹ്..... 😨. പണി പാളി മോളെ.... ങ്ങൾ കേട്ടോ ഇത്.. മ്മൾ ഉമ്മാനെ ഒന്ന് ദയനീയമായി നോക്കി.... " എന്തേയ്.. അനക്ക് ഇനിയൊന്നും പറയാനില്ലേ. അന്റെ ഉപ്പ കൊറേ കഷ്ട്ടപ്പെട്ടിട്ടാണ് നാട്ടിൽ തന്നെ അഡ്മിഷൻ ശെരിയായത്.... യ്യ് ആ കോളേജിൽ തന്നെ പഠിച്ചാ മതി." " ന്റെ പൊന്നുമ്മാ.... ആ കോളേജിൽ പോയിട്ട്... ആ ജില്ലേൽ പോലും എനക്ക് ആരെയും പരിജയല്ല.... ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ആ കോളേജ്ക്ക് പോവൂല.... " " എന്നാ പോവണ്ട.... അന്റെ ഉപ്പ തീരുമാനിച്ചാൽ തീരുമാനിച്ചതാ. അത് അനക് നല്ലോണം അറിയാലോ..... " ഒരു അഞ്ചു മിനിറ്റ് ന്റെ ചെങ്ങായ്മാരെ.... മ്മൾ ആദ്യം മ്മളെ കാര്യത്തിൽ ഒരു തീരുമാനണ്ടാക്കട്ടെ. ന്നിട്ട് ആവാം പരിചയപ്പെടലൊക്കെ... 😜 ഉമ്മാനെ കയ്യിലെടുക്കാൻ സെന്റിയടിക്കല്ലാതെ വേറെ വഴിയില്ല. " ഉമ്മാ... എന്ക്ക് പറ്റൂല.... ഈ നാടും വീടും... എന്തിന് ങ്ങളെയൊക്കെ വിട്ട്.. ആവൂല ഉമ്മാ.... ആവൂല 😭" മ്മൾ മൂക്കൊക്കെ വലിച്ചു കഷ്ടപ്പെട്ട് തേങ്ങി പറഞ്ഞതും ദാ വന്നു ഉമ്മാന്റെ അടുത്ത ഡയലോഗ് " വല്ലാണ്ടങ്ങട്ട് വലിച്ച് കേറ്റണ്ട... അന്നെ കാണാൻ തുടങ്ങീട്ട് 18 കൊല്ലായി ന്റെ മോളെ.... അന്റെ അഭിനയം നിർത്തിക്കാളെ " ആകെ നാറി പണ്ടാരടങ്ങി 🤦‍♀️.. " എന്താ ഉമ്മേം മോളും ഒരു ഗുഡാലോചന " അല്ലാഹ് ഉപ്പ വന്നു... " ങ്ങളെ പുന്നാര മോക്ക് നാട്ടിൽ പഠിക്കണ്ടന്ന്. ങ്ങളെന്നെ ഓളെ പറഞ്ഞ് മനസ്സിലാക്കിക്കോളി. ഞാൻ മടുത്തു " " എന്താ ആയ്ച്ചുമ്മ പ്രശ്നം.. അത് നല്ല കോളേജ് ആണ്. " " ദാ ഉപ്പാ ഞാൻ ഒരായിരം വട്ടം പറഞ്ഞതാ ന്നെ അങ്ങനെ വിളിക്കല്ലേ ന്ന് 😡... " " ഓ... സോറി ആയ്ചൂ.. " "ഉപ്പാ........😠😠😠" ങ്ങൾ കണ്ടോ ന്റെ ചെങ്ങായ്മാരെ ഇവിടത്തെ പുകിൽ... ഇവിടെ എല്ലാരും കൂടി മ്മളെ നാടുകടത്താനുള്ള പുറപ്പാടാണ്... അതിൽ മെയിൻ ന്റെ ഉപ്പ...( അബ്‌ദുൾ സമദ് ) ഉപ്പാനെ എല്ലാർക്കും പേടിയാണ്... മ്മക്കും ഇല്ലാന്നില്ല 😒.... പിന്നെ ഉമ്മ(റംലത്ത് ).... ആൾ ഒരു പാവാണ്‌.. ചില സമയത്ത് മാത്രം 😩... ആരെങ്കിലും സ്വന്തം മക്കളെ ഉന്തിത്തള്ളി പറഞ്ഞയക്കുമോ.. ങ്ങളെന്നെ പറയ്‌.. പിന്നെള്ളത് ന്റെ കാക്കു ( റയാൻ മാലിക് ) ആൾ ഇവിടെയൊന്നുമല്ല.. അങ്ങ് ദൂരെ... അങ്ങ് ദുബായീല്... കാക്കു മ്മക്ക് സപ്പോർട്ടാണ്.. പക്ഷെ ഉപ്പ വരച്ച വരേമന്ന് അങ്ങട്ടൂല്ല.. ഇങ്ങട്ടൂല്ല.. അതാണ് കൊഴപ്പം 😞 പ്യാവം ഞാൻ.... അല്ല ഈ ഞാനാരാ 😬.. ങ്ങൾ നല്ല ആൾക്കാരാ.... മ്മളില്ലാണ്ട് എന്ത് കഥ ല്ലേ... മ്മളാണ് ന്റെ ഉപ്പന്റെയും ഉമ്മന്റേയും ഒരേയൊരു പെൺതരി... കുത്തിത്തിരിപ്പ് എന്താണെന്ന് പോലും അറിയാത്ത ഒരു പ്യാവം മോൾ 😁 പേര് അയ്ശാ ഫിദ ബാക്കി പിന്നെ പറയാട്ടോ.... ഇപ്പൊ മ്മളെ കാര്യം സെറ്റാക്കട്ടെ... ഉപ്പാനോട് സെന്റിയടിച്ചിട്ട് ഒരു കാര്യവൂല്ല.. മ്മൾ വേറെ വഴിക്ക് ചിന്തിക്കണം... ആ.. കിട്ടിപ്പോയ് ✌️✌️ " ഉപ്പാ.... നാട്ടിൽ പോയി പഠിക്കാണെങ്കിൽ ഹോസ്റ്റലിൽ നിക്കേണ്ടിവരും.... അവിടുത്തെ ഫുടൊന്നും ഇന്ക് റെഡിയാവൂല... ഞാൻ മെലിഞ്ഞു പോകും... 😔" " അതിന് യ്യ് ഹോസ്റ്റലിൽ നിക്കാണെന്ന് ആരാ പറഞ്ഞത്... നാട്ടിൽ ന്റെ ഒരു കുടുംബക്കാരുണ്ട്.. യ്യ് ഓരുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്... ഇപ്പൊ റെഡിയായീലെ.. " അല്ലാഹ് ആ അടവും പൊളിഞ്ഞു.... ഉപ്പാന്റെ അടുത്ത ഡയലോഗ് കേട്ടതും നാട്ടിലല്ല ഏത് ഉഗാണ്ടേലാണേലും മ്മൾ പൊയ്ക്കോളാം എന്ന മട്ടായി 😓... " ന്റെ ഫിദൂ.. അന്റെ മുന്നിൽ ഇപ്പൊ രണ്ട് ഓപ്ഷനെ ഉള്ളൂ.... ഒന്ന് : ഞാൻ പറഞ്ഞ കോളേജിൽ ഞാൻ പറഞ്ഞ വീട്ടിൽ നിന്ന് പഠിക്കാം രണ്ട് : ഞാൻ പറയുന്ന ആളെ അനക്ക് കെട്ടാം " " വേണ്ട ഉപ്പാ... ഫസ്റ്റ് ഓപ്ഷൻ മതിയേ..... ഞാൻ പൊയ്ക്കോളാവേ...." ഉപ്പ മ്മക്കൊന്ന് ചിരിച് കാട്ടി റൂമിലേക്കു വിട്ടു.. ഇനിപ്പോ ഇവിടെ നിന്നിട്ടെന്താ... ഞാനും പോയി മ്മൾടെ റൂമ്ക്ക്... അങ്ങനെ ദിവസങ്ങൾ കടന്നുപോയി... പോകല്ലേ എന്ന് മ്മൾ കൊറേ പറഞ്ഞ്.. ആദ്യോക്കെ തലകുത്തി മറിഞ്ഞാലും സമയം പോവൂല... ഇതിപ്പോ വാണം വിട്ടമാതിരിയാ... ഉപ്പ പറഞ്ഞ ആ വീട്ടിൽക്ക് മ്മളിതുവരെ പോയിട്ടില്ല... ഉപ്പാന്റെ ആരാ അത് എന്ന ചോയ്ച്ചപ്പോ ഉമ്മ എന്തോ പുരാണം മാതിരി ബന്ധം പറഞ്ഞു.. ഉപ്പാന്റെ ഉപ്പാടെ രണ്ടാമത്തെ കെട്ട്യോൾടെ..... uff... നാക്കില് പോലും വര്ണില്ല 😂... അവിടെയൊക്കെ പോയിട്ട് എന്ത് കാട്ടാനാ ന്റെ റബ്ബേ 😢... ഇന്നാണ് മ്മൾ പോണത്.... ഉമ്മന്റെയൊക്കെ ആവേശം എന്താന്നാ... ബാഗ് പാക്ക് ചെയ്യുന്നു.... ഡ്രെസ് അയൺ ചെയ്തു തരുന്നു.... ബ്രഷില് പെയ്സ്റ്റാക്കിത്തരുന്നു.... ഫുഡ് വാരിത്തരുന്നു... കുളിപ്പിച്ച് തരാത്തത് എന്റെ.. അല്ല ഉമ്മാന്റെ ഫാഗ്യം 😝... അങ്ങനെ എന്നെ ആ വീട്ടിലെക്ക് കൊണ്ടുപോയി.... ഗേറ്റ് കടന്നപ്പഴേ മ്മൾ അന്തം വിട്ടുപോയി... ഒരുഷാർ വീട്... വീട്ടുമുറ്റത്ത് തന്നെ ഒരു ഗാർഡൻ.. ആകെകൂടെ ഒരു കളർഫുൾ.... ഇതെല്ലാം കണ്ട് വണ്ടറടിച്ചിരിക്കുമ്പഴാണ് ഉമ്മാന്റെ വക ഒരു നുള്ള് കിട്ടിയത്.. " എന്ത് കുന്തം നോക്കിയിരിക്കടീ... ഇറങ്ങാൻ നോക്ക്... " മ്മൾ വേഗം കാറിൽ നിന്നും ഇറങ്ങി.. ഞങ്ങളെ ഓര് വീട്ടിനകത്തേക്ക് കേറ്റി... ഉപ്പയും ഉമ്മയും അവിടെയുള്ളൊരോട് കാര്യായിട്ട് സംസാരിക്കാണ്... സബ്ജെക്ട് ഈ പ്യാവം പിടിച്ച ഫിദുവും 😁 അവ്ടെ ഒരു ഉപ്പയെയും ഉമ്മയെയും മാത്രേ മ്മൾ കണ്ടുള്ളൂ... മ്മൾ ഓർക്കൊന്ന് ചിരിച്ചുകാട്ടി വീട് ചുറ്റിക്കാണാൻ തുടങ്ങി... പെട്ടെന്നാണ് അത് മ്മൾടെ ശ്രദ്ധയിൽ പെട്ടത്... ഹാളിലെ ചുവരിൽ മ്മളെ നോക്കി ചിരിച്ചു നിക്കുന്ന ഒരു മൊഞ്ജന്റെ പിക്സ്... പല പോസിലുള്ളത്... ഉഷാർ..... " അത് ന്റെ കാക്കുവാണ്.... " അത് കേട്ടതും മ്മളൊന്ന് ചമ്മിപ്പോയി... മ്മൾ മെല്ലെയൊന്ന് തിരിഞ്ഞ് നോക്കി... മ്മൾ അസ്സൽ നാടൻ കോഴിയാണെന്ന് വിചാരിച്ചു കാണും... " ഹായ്... ഞാൻ റിൻശ.. റിനു ന്ന് വിളിച്ചാമതി... ഞാൻ +2 ആണ് ട്ടോ... " " ഹെലോ.... ഞാൻ.. " ഫിദ എന്നല്ലേ എന്ന് ഓൾ ഇടക്ക് കേറി പറഞ്ഞതും മ്മളൊന്ന് ഞെട്ടി.. അങ്ങനെ ഓൾ മ്മടെ എല്ലാ ഡീറ്റൈൽസും പറഞ്ഞ്... ഓളുമായി മ്മൾ വേഗം കമ്പനിയായി... അങ്കിൾനെയും ആന്റിയെയും കൊറച്ചു ദിവസം കൊണ്ടുതന്നെ മ്മൾ കുപ്പീലാക്കി.. പിന്നെ ആ മൊഞ്ചൻ... പേര് അജ്മൽ ശാ... റിനു അജുക്ക എന്നാണ് പറയാറ്... ആൾ ഗൾഫിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാണ്.. റിനു പറയാറുണ്ട് മ്മൾ ഇവിടെ ഉള്ള കാര്യം അജുക്കക്ക് അറിയില്ല എന്ന്... സർപ്രൈസ് ആണത്രേ... ഇതിലൊക്കെ എന്തോന്ന് സർപ്രൈസ് 😩.. മ്മൾ ഇവിടെ വന്നതോട് കൂടി ഈ വീട് മാറിയത്രെ... എന്നും ആന്റിയും അങ്കിളും മ്മളെ കളിയാക്കും... വീട്ടിലെ മാവിന്റെ കൊമ്പുകൾ വംശനാശം നേരിട്ട്കൊണ്ടിരിക്കാണെന്ന്... വേറൊന്നും കൊണ്ടല്ല മ്മൾ കേറിയൊടിച്ചിട്ടാ 😜 മ്മളൊരു മൃഗസ്നേഹി ആയത് കൊണ്ട് തന്നെ കണ്ട പട്ടിക്കും പൂച്ചക്കും ഒക്കെ മ്മൾ തിന്നാൻ കൊടുക്കും... അതോണ്ട് വീട്ടിൽ മൃഗശല്യം കൂടിയെന്ന് ആന്റി പറയാറുണ്ട്... ഗാർഡൻലെ പൂക്കളുടെ എണ്ണം കുറയാൻ തുടങ്ങി എന്ന് റിനുവും പറയാറുണ്ട്.. എന്ത് ചെയ്യാനാ... മ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റുള്ളൂ... പിന്നെ കോളേജിൽ മ്മക്കൊരു ചങ്ക് ണ്ട്ട്ടോ... മ്മൾ ഓളെ ഫാത്തി എന്നാണ് വിളിക്കാറ്... മ്മൾ ഈ വീട്ടിൽ വന്നിട്ട് ഏകദേശം ഒരു മാസം ആയിക്കാണും... ഉപ്പയും ഉമ്മയും ഇടക്ക് വരാറുണ്ട്.. മ്മളെ വീട്ടിൽ പോയി നിക്കാൻ ഇവിടെ ആരും സമ്മതിക്കൂല... മ്മളെ മിസ്സ്‌ ചെയ്യും പോലും 😂... ശൊ... ഈ ഫിദുനെക്കൊണ്ട് മ്മൾ തോറ്റ് 😋... അങ്ങനെ ഒരു ദിവസം അങ്കിളും ആന്റിയും കുടുംബത്തിലെ ഒരു കല്യാണത്തിന് പോയി... റിനുന്റെ കാല് വരെ മ്മൾ പിടിച്ചു ക്ലാസിൽ പോകല്ലേ എന്ന്... എവടെ ആ തെണ്ടി പോയി... മ്മക്കാണെങ്കിൽ ഇന്ന് ക്ലാസും ഇല്ലാ.. അങ്ങനെ പോസ്റ്റായി ഇരിക്കുമ്പഴാണ് ഫാത്തിന്റെ കോൾ.... ഓൾടെ കൂടെ ഷോപ്പിങ്ന് പോകാൻ.... ഓൾ പറഞ്ഞത് കേട്ട പാതി കേക്കാത്ത പാതി ആന്റിയെ വിളിച് സമ്മതം വാങ്ങി... അങ്ങനെ മ്മൾ വേഗം റെഡിയായി... ഫാത്തിന്റെ കൂടെ പോയി... ഓൾടെ സ്കൂട്ടിയിൽ... " നിർത്ത്... നിർത്ത്.... ഇവിടെ നിർത്ത്... " " ഇവിടെ എന്തിനാടീ ഇറങ്ങുന്നത് " " ഞാൻ പോയി ഫോൺ റീചാർജ് ചെയ്തുവരാം... നെറ്റ് ഇല്ലാണ്ട് ജീവിക്കാൻ പറ്റുന്നില്ലടീ.... നെറ്റ് ഇല്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാടി..." " മതി.. മതി... ചളിയൊക്കെ പിന്നെ എറിയാ...ഇപ്പൊ പോയി റീചാർജ് ചെയ്യ്... ന്നിട്ട് ഉപ്പ് ഉള്ള കഞ്ഞി കുടിക്ക്... " മ്മൾ ഷോപ്പിൽ കയറിയിട്ട് ഒരു അഞ്ചു മിനിറ്റ് പോലും ആയിട്ടില്ല... അപ്പോഴേക്കും പെണ്ണ് കൈ കാട്ടി വിളിക്കാൻ തുടങ്ങി.... ദാ വന്നു എന്ന് പറഞ്ഞ് മ്മൾ ഷോപ്പിൽ നിന്നിറങ്ങിയതും ഓൾടെ സ്കൂട്ടിയിൽ ഒരു കാർ വന്നു ഇടിച്ചതും ഒരുമിച്ചായിരുന്നു... ദാ കിടക്കുന്നു ചക്ക വെട്ടിയിട്ട പോലെ ഓളും ഓൾടെ സ്കൂട്ടിയും നിലത്ത്... മ്മക്ക് ചിരി വന്നെങ്കിലും ഓളെ പിടിച് എണീപ്പിച്ചു..... കയ്യിനു ചെറിയ പരിക്ക് പറ്റി.... അത് കണ്ടതോടു കൂടെ മ്മക്ക് കലിപ്പ് കേറി... മ്മൾ വേഗം പോയി കാറിന്റെ ഡോർ തുറന്ന് അയാളുടെ കോളറിൽ പിടിച് പുറത്തേക് നിർത്തി... കൈ ചൂണ്ടി രണ്ട് പറഞ്ഞു... " യ്യെന്താ കള്ള് കുടിച്ചാണോ വണ്ടിയോടിക്കുന്നത്... കണ്ടോരുടെ നെഞ്ചത്ത് കേറ്റാനാണോ രാവിലെതന്നെ ഈ കുന്ത്രാണ്ടം എടുത്ത് ഇറങ്ങിയത്... " " സോറി പെങ്ങളെ... അറിയാതെ പറ്റിയതാ... വലിയ ഇഷ്യു ആക്കരുത്.. plzz" ഓൻ സോറിയൊക്കെ പറഞ്ഞപ്പഴാണ് മ്മക്ക് ഒരു കാര്യം ഓടിയത് " എന്ന എടുക്ക്....പൈസ എടുക്ക്... ഓൾടെ കയ്യിന് കാര്യായിട്ട് പറ്റിയിട്ടുണ്ട്... " അത് കേട്ടതും ഫാത്തി ഞെട്ടി എന്ന് ഓൾടെ എക്സ്പ്രെശൻ കണ്ടപ്പോ മനസ്സിലായി... മ്മൾ ഓളോട് കണ്ണ് കൊണ്ട് എന്തെല്ലോ കോപ്രായം കാണിച്ചിട്ടാണ് പെണ്ണ് ഒന്ന് കൈക്ക് ചതവ് പറ്റിയ പോലെയെങ്കിലും അഭിനയിച്ചത്... അതോണ്ടെന്തായി അന്ന് പുട്ടടിക്കാനുള്ള വകയായി.... ഹല്ല പിന്നെ ഈ ഫിദുനോടാ ഓന്റെ വെളച്ചിൽ... അന്ന് ഞങ്ങൾ ഷോപ്പിങ്ങിന് പോയില്ല.. ഓൾക് സീരിയസ് ആയിട്ട് വേദന ആണ് പോലും... ഹോസ്പിറ്റലിൽ പോകാൻ ഓൾ കൂട്ടാക്കിയില്ല.. മ്മളെ വീട്ടിലാക്കി ഓൾ പോയി... മ്മൾ പിന്നേം പോസ്റ്റ്‌ 😑... മ്മൾ കൊറേ ഫോണിൽ കുത്തിയിരുന്നു... അതും മടുത്തു.. ഇനിപ്പോ എന്താ ചെയ്യാ എന്ന് ആലോചിച് നിക്കുമ്പഴാണ് മുറ്റത്തെ മാവ് മ്മളെ മാടി വിളിക്കണപോലെ തോന്നിയത്... മുന്നും പിന്നും നോക്കാതെ അതിന്റെ മേലെ വലിഞ്ഞുകയറി 😜... രണ്ട് മൂന്ന് മാങ്ങ പറിച്ച് താഴേക്കിട്ടു... 🔸🔸🔸🔸🔸🔸🔸🔸🔸🔸 കൂയ്..... ഞാനാണ് അജ്മൽ ശാ.... വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് കരുതിയാണ് ആരോടും പറയാതെ നാട്ടിലേക് വന്നത്.... മ്മളെ കൂട്ടാൻ മ്മടെ ചങ്ക്‌സ് ഹാജറായിക്ക്ണ്... ഫ്രണ്ട്സ് മ്മക്ക് ഒരു പാർട്ടി അറേഞ്ച് ചെയ്തിരുന്നു... ഞങ്ങൾ ഫ്രണ്ട്സ് മാത്രം ഉള്ളത്... അങ്ങനെ തിരക്ക് പിടിച് പോകുന്നതിന് ഇടയിലാണ് കാർ ഒരു സ്കൂട്ടിയെ പോയി തട്ടിയത്.... ഷാനു ആയിരുന്നു വണ്ടി ഓടിച്ചത്... എല്ലാരും വീണ ആളെ ശ്രദ്ധിച്ചപ്പഴും മ്മളെ കണ്ണിൽ പെട്ടത് ഓളെ എണീപ്പിക്കുന്ന ആളാണ്... ഒരു അസ്സല് ഉമ്മച്ചിക്കുട്ടി.... റെഡ് ശാളിനുള്ളിലെ ആ കുഞ്ഞുമുഖം മ്മളെ വല്ലാതെ ആകർഷിച്ചു.... പെട്ടെന്നാണ് ഓൾടെ നോട്ടം ഞങ്ങടെ കാറിൻമേൽ പതിഞ്ഞത്.... ഓൾടെ വരവ് കണ്ടാലറിയാം ഇന്ന് ഷാനുന്റെ മയ്യത്താണ് എന്ന്.... അമ്മാതിരി വരവാണ് വന്നത്.... മ്മക്ക് അപ്പൊ ഒരു കുസൃതിയാണ് തോന്നിയത്... മ്മൾ മ്മടെ ഫോൺ ഓണാക്കി വീഡിയോ പിടിച്ച് 😜.... ഓൾടെ പ്രവർത്തി കണ്ടപ്പോ മനസ്സിലായി ആളൊരു തന്റേടിയാണെന്ന്... എന്നാൽ പിന്നീടുള്ള പ്രവർത്തി കണ്ടപ്പോ ആളൊരു പഠിച്ച കള്ളിയാണെന്നും ഒരു കാന്താരിയാണെന്നും മാനസ്സിലായി 😀... മ്മക്ക് ഓളോട് ഓൾടെ പേരും വീടും ഒക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.. പിന്നെ വെറുതെ തടി കേടാക്കണ്ട എന്ന് വിജാരിച്ച് കാറിൽ തന്നെയിരുന്നു.. പോകുന്ന വഴിയിലൊക്കെ ഓളായിരുന്നു ചർച്ചാ വിഷയം.. അങ്ങനെ പാർട്ടിയൊക്കെ കഴിഞ്ഞ് നേരെ വീട്ടിലേക് വിട്ടു... മ്മളെ കാണുമ്പോഴുള്ള എല്ലാരുടെയും അവസ്ഥ എന്തായിരിക്കും എന്ന് ഓർത്തിട്ട് വല്ലാത്ത ഒരു ഇത്.. ☺️.. അങ്ങനെ ഗേറ്റ് കടന്ന് വീട്ടുമുറ്റത്ത് എത്തിയതും മ്മൾ ഞെട്ടിപ്പോയി.. മൂന്നാല് മാങ്ങകൾ ഒരുമിച്ച് ശടപടേന്ന് നിലത്ത്... ഇതിപ്പോ ഏത് അണ്ണാനാണ് ഇത്ര ഉഷാറായി മാങ്ങ പറിക്കുന്നെ എന്ന് ചിന്തിച് മുകളിലേക്കു നോക്കിയതും മ്മളെ കണ്ണ് തള്ളിപ്പോയി... ഇന്ന് രാവിലെ ഷാനുനെ നാറ്റിച്ച് പറ്റിച്ച പെണ്ണ്... " ഏയ്‌.... എന്താ അവിടെ പണി...." അല്ലാഹ്... ആരാപ്പോ മ്മളെ ഇങ്ങനെ വിളിക്കുന്നത്.. ആരോ കൈ കൊട്ടി അലറിവിളിച്ചയപ്പഴാണ് മ്മൾ താഴേക്കു നോക്കിയത്... ആളെ കണ്ടതും മ്മൾ പകച്ചുപോയി... മ്മൾ പോലും അറിയാതെ മ്മടെ അധരങ്ങൾ മൊഴിഞ്ഞു... " അജുക്ക...😓😨.." അജുക്കയെ കണ്ടതും മ്മൾ വെപ്രാളം പിടിച് ഇറങ്ങാൻ തുടങ്ങി.... " ഉമ്മാ.... ഉപ്പാ... എല്ലാരും ഒന്ന് വന്നേ.... ദാ നമ്മളെ മാവിൻമേൽ ഒരു കള്ളി " അജുക്കന്റെ അലറിവിളിക്കൽ കേട്ടതും മ്മടെ ബാലൻസ് പോയി ന്റെ ചെങ്ങായ്മാരെ..... "പടോ....., 💥💥....അല്ലാഹ് ന്നെ കാത്തോളീ.... " മ്മൾ ഊരയും കുത്തി നിലത്ത്.... പെട്ടെന്നാണ് മ്മൾ അത് കേട്ടത്... "ഹാ... ഹാ... ഹാ... " അജുക്കന്റെ കൊലച്ചിരി കണ്ടതും മ്മക്ക് സങ്കടായി 😢.... കരഞ്ഞീല എന്നേയുള്ളൂ.... മ്മൾ ഒരുവിധത്തിൽ പൊടി തട്ടി എണീച്ചതും അജുക്കന്റെ അടുത്ത വെടിക്കെട്ട്... " ആരാണ് യ്യ്.. അനക്ക് ആരാണ് ന്റെ വീട്ടിലെ മാവ്മ്മന്ന് മാങ്ങ പറിക്കാനുള്ള ലൈസൻസ് തന്നത്.. " മാവ്മ്മന്ന് മാങ്ങയല്ലാണ്ട് പിന്നെ ചക്കയാണോ പറിക്കാ....മ്മൾ മനസ്സിൽ പറഞ്ഞതാട്ടോ... " അത്... അ... ഞ..ഞാൻ.... ഈ " പടച്ചോനെ ഈ പെണ്ണ് വിക്കത്തിയാണോ... ആളെ കണ്ടാൽ ഒരു കള്ളലക്ഷണണ്ട്.. " തെളിച്ചു പറയ്‌ പെണ്ണെ " " ഞാൻ ഐഷ ഫിദ... അജുക്കന്റെ ഉപ്പാടെ കുടുംബത്തിലെ ഒരു കുട്ടിയ... ഞാൻ ഇവിടെയുള്ള കോളേജിലാണ് പഠിക്കുന്നത്.. അത് കൊണ്ടെന്നെ ഈ വീട്ടിലാണ് ഇപ്പൊ താമസം... ങ്ങളെ ഉപ്പാടെയും ഉമ്മാന്റെയും കൂടെ... ബോർ അടിച്ചത് കൊണ്ടാ മാവ്മ്മെ കേറിയത്... അല്ലാണ്ട് മ്മൾ കട്ട് പറിച്ചതല്ലാ..... 😥😥..." പെണ്ണിന്റെ ഒറ്റ ശ്വാസത്തിലുള്ള പറച്ചിൽ കേട്ടതും മ്മക്ക് ചിരിയാണ് വന്നത്... ഓൾ ഇവിടെയാണ് താമസം എന്ന് കൂടെ കേട്ടപ്പോ ഒരായിരം ലഡു പൊട്ടി 😍😍.. പെണ്ണിന്റെ കോലം കണ്ടിട്ടാണെൽ ചിരിയടക്കാൻ വയ്യ.. ബനിയനും ത്രീഫോർത്തുമാണ് ഓൾടെ വേഷം... പട്ടി ചന്തക്ക് പോയപോലുള്ള നിൽപ്പും ഭാവവും ആകെക്കൂടെ ഒരു പൊട്ടത്തി ലുക്ക്‌.. അല്ലാഹ്... കൊറേ നേരായല്ലോ അജുക്ക മ്മടെ ചോര കുടിക്കാൻ തുടങ്ങീട്ട്.. അജുക്കന്റെ നോട്ടവും ഭാവവും അത്ര നല്ലതല്ല... വേഗം തടി തപ്പുന്നതാണ് നല്ലത്... come on ഫിദൂ.. " കാക്കൂ........ " മ്മൾ സ്കൂട്ടാവാൻ നിക്കുമ്പഴാണ് റിനുന്റെ എൻട്രി... പിന്നെയവിടെ ആങ്ങള പെങ്ങൾ സ്നേഹപ്രകടനമായിരുന്നു.... ഞങ്ങൾ അകത്തു കയറി.. മ്മൾ വേഗം റൂമിലേക്ക് പോയി... കൊറച്ച് ഡീസന്റ് ആകാം എന്ന് കരുതി ഒരു ചുരിതാർ എടുത്തിട്ടു.. റിനുനെ കണ്ടാലറിയാം.. ഓളാകെ വണ്ടറടിച്ച് നിക്കാണെന്ന്... റിനുനോട് അതും ഇതും പറഞ്ഞിരിക്കുമ്പഴാണ് സ്റ്റെയർ ഇറങ്ങി വരുന്ന ഓളെ കണ്ടത്.... നേരെത്തെ കണ്ട പൊട്ടത്തി ലുക്കൊക്കെ പോയി ഇപ്പൊ നല്ല മൊഞ്ചത്തിയായീണ്ട് 💗...പെണ്ണ് മ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ച് നേരെ കിച്ചണിലേക് പോയി.. " എന്താ കാക്കൂ ങ്ങളെ ഉള്ളിലിരിപ്പ്... ഫിദൂനെ വിട്ടേക്... ഓൾ ഇവിടെത്തെ കുട്ടിയാ... അതായത് കാക്കുന്റെ പെങ്ങൾ.... മനസ്സിലായോ.. " " പെങ്ങളോ... ഒന്ന് പോടി പെണ്ണെ... യ്യ് അതികം വാജകടിക്കല്ലേ... അതിരിക്കട്ടെ ഉപ്പയും ഉമ്മയും എവിടെ പോയി.. " "ഓര് ഒരു കല്യാണത്തിന് പോയതാ.. ഇപ്പൊ എത്തും... " അപ്പൊ കിച്ചണിലേക് പോയ ഫിദൂനെ പിന്നെ കാണുന്നത് ഉപ്പയും ഉമ്മയും വന്നതിന് ശേഷമാണ്.. മ്മളെ കണ്ടപ്പോ ഓരൊക്കെ ശെരിക്കും ഞെട്ടി.. അങ്ങനെ ഞങ്ങൾ എല്ലാരും ഒരുമിച്ച് തന്നെ ഫുടൊക്കെ കഴിച്ചു.. നമ്മക്കാണേൽ ഫിദൂന്റെ മുഖത്ത്ന്ന് കണ്ണെടുക്കാനും തോന്നുന്നില്ല.... ഉമ്മക്കും ഉപ്പക്കും ഓളെ കുറിച് പറയാൻ ഒരുപാട് ടൈം വേണ്ടിവന്നു... അത്രക്കുണ്ടേയ് 😜 എന്തായാലും ഓൾ മ്മടെ ഖൽബിൽ പതിഞ്ഞുപോയി.... ഉപ്പാനോടും ഉമ്മനോടും ഉള്ള ഓൾടെ കളിയും ചിരിയും എന്നെ വല്ലാതെ ആകർഷിച്ചു... റിനുനോടുള്ള ഓൾടെ ചളിയടിക്കലും പൊട്ടൻ കളിയും മ്മക്ക് വല്ലാണ്ട് ഇഷ്ട്ടായി.. മ്മൾ ഇവിടെ വന്നിട്ട് ഇന്നത്തേക്ക് രണ്ടാഴ്ചയായി.... ഇത് വരെ ഫിദുനോട്‌ ഒന്ന് സംസാരിക്കാൻ പോലും അവസരം കിട്ടീട്ടില്ല... മ്മടെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു ഓൾ മ്മടെ മുന്നിൽ പെടാറില്ല... ന്റെ പൊന്ന് ചെങ്ങായ്മാരെ..... ഇത് വല്ലാത്തൊരു അവസ്ഥയാ.... ഈ അജുക്കന്റെ നോട്ടം സഹിക്കാൻ വയ്യ... വീട്ടിലേക് തിരിച്ച് പോയാലോ എന്ന് വരെ തോന്നിപ്പോയി.... അതും പോരാഞ്ഞിട്ട് മ്മൾ ഇപ്പഴാ ഒരു കാര്യം മനസ്സിലാക്കിയത്.. അജുക്കന്റെ റൂമും മ്മടെ റൂമും നൈബേർസ് ആണ് 😞...ആന്റിയോട് കാല് പിടിച് പറഞ്ഞിട്ടും റൂം മാറാൻ സമ്മതിക്കുന്നില്ല... ഇന്നലെകൂടെ അങ്കിൾ പറഞ്ഞ്.. എന്താന്നോ.. അജുക്ക വന്നതിന് ശേഷം മ്മൾ മാറിയത്രെ. അതും അജുക്കനോടാണ് പറഞ്ഞത്.. ബനിയനും ത്രീഫോർത്തും ഇട്ടുനടന്ന ഞാൻ ഇപ്പൊ only ചുരിദാർ.. എണ്ണേല് കടുക് ഇട്ട പോലത്തെ സ്വഭാവം ഇപ്പൊ കടുക് വെള്ളത്തിലിട്ട മാതിരി ആയത്രെ... സാധാരണ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ക്ലാസ്സിൽ പോണ ആൾ ഇപ്പൊ ഒറ്റ ദിവസം പോലും ലീവാക്കാറില്ല എന്ന്... അങ്ങനെ ഒരോന്ന് ആലോചിച് നിക്കുമ്പഴാണ് റിനു വന്നത്... " ഫിദൂ.. യ്യ് എന്ത് നോക്കി നിക്കാണ്.. അന്നെ ഉമ്മ വിളിക്ക്ണ്ട്.. യ്യ് വേഗം റെഡിയായി വാ... നമ്മക് ഒരുമിച്ച് പോകാം ഇന്ന്.. " " ആ ഞാൻ റെഡിയായി... ദാ ഇപ്പൊ വരാം... പിന്നേയ്... അജുക്ക ണ്ടോ ഇവിടെ.. " " ന്റെ ഫിദൂ.. യ്യ് എന്തിനാ ന്റെ കാക്കുനെ പേടിക്കുന്നെ... കാക്കു ഇവിടെ ഇല്ലാ...ജോഗിംഗിന് പോയതാ.. " ഹാവൂ 😥...അത് കേട്ടതും മനസ്സിന് വല്ലാത്തൊരു കുളിര് 😁... മ്മൾ താഴേക്ക് പോകാൻ നിക്കുമ്പഴാണ് അജുക്കന്റെ റൂമിന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്... മ്മൾ അത് അടക്കാൻ ചെന്നതും റൂം കണ്ട് മ്മൾടെ കണ്ണ് തള്ളിപ്പോയി.. എന്തൊരു വൃത്തിയും വെടിപ്പും.... പക്ഷെ ആളെ കണ്ടാൽ പറയൂല.. ഒന്നാന്തരം കോഴി... പെട്ടെന്നാണ് അജുക്കന്റെ ഫോട്ടോസ് മ്മളെ ശ്രദ്ധയിൽ പെട്ടത്.. ആൾ മൊഞ്ചൻ തന്നെ... പറഞ്ഞിട്ടെന്താ ഉള്ളിലിരിപ്പ് എന്താണെന്ന് ആരറിഞ്ഞു 😒 ഓ.... മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഇളിക്കുന്നത് കണ്ടീലെ... മ്മക്ക് സഹിച്ചീല്ല.. കയ്യിൽ കിട്ടിയ ഒരു പെന്നെടുത്ത് ഒരു പല്ല് മ്മൾ അങ്ങട്ട് കറുപ്പിച്ചു... കൂടെ കൊറച്ചു ഡയലോഗും.. " എന്താ അന്റെ വിചാരം... പെങ്കുട്ട്യോൾ വെറും ഊളകളാണെന്നോ.... no അജ്മൽ ശാ... never... ഓന്റെയൊരു നോട്ടവും ഇളിയും .. കണ്ടേച്ചാലും മതി.. " മ്മൾ വായിൽ വന്ന കൊറച്ചു തെറിയൊക്കെ പറഞ്ഞ് ഓൻക്കൊരു കൊമ്പും വരച്ചു കൊടുത്ത്... ഇപ്പൊ ചുന്ദരനായി എന്നും പറഞ്ഞ് തിരിഞ്ഞതും ഡോറിൽ ചാരിനിന്ന് മ്മളെ വീക്ഷിക്കുന്ന അജുക്കയെ കണ്ട് മ്മടെ ബോധം പോയി 😱😱 " മോ...മോണിംഗ്... അ.. അജുക്ക... ജോ...ജോഗിങ് ഇത്ര വേഗം കഴിഞ്ഞോ... " മ്മടെ ചോദ്യം കൂട്ടാക്കാതെ ഡോർ ലോക്ക് ചെയ്യുന്ന അജുക്കയെ കണ്ടതും മ്മക്ക് പേടിയായി.. ജോഗിംഗോക്കെ കഴിഞ്ഞ് ഫ്രഷ് ആകാൻ റൂമിലേക്ക് വന്നപ്പോഴാണ് മ്മൾ അത് കണ്ടത്... എന്റെ ഫോട്ടോ പേന കൊണ്ട് കുത്തിവരച്ചു ആകെ അലമ്പാക്കി വെച്ച്ക്ക്ന്ന്... പെണ്ണിന്റെ പറച്ചിൽ കേട്ടാൽ ചിരി മുട്ടും... മ്മളെ കണ്ടതും ഓളൊന്ന് പതറി... മ്മൾ വേഗം ഡോർ ലോക് ചെയ്ത് ഓളെ ലക്ഷ്യം വെച്ച് നടന്നു.. അല്ലാഹ്... ഞാൻ പെട്ട്... അജുക്കന്റെ വരവ് കണ്ടാലറിയാം എന്തോ ഉള്ളിൽ വെച്ചുള്ള നടപ്പാണെന്ന്... അജുക്ക മീശ പിരിച്ചുകൊണ്ട് മ്മളെ നോക്കി ചിരിച്ചതും മ്മൾ നിന്ന് വിറക്കാൻ തുടങ്ങി.. അജുക്കന്റെ വരവിന്റെ ഉദ്ദേശം മനസ്സിലായതും മ്മൾ മുന്നും പിന്നും നോക്കാതെ ഡോർ ലക്ഷ്യം വെച്ച് ഓടി.... ഓടിയെന്നല്ലാതെ എവിടെയും എത്തീല😞... അജുക്ക മ്മളെ പിടിച് ചുവരിൽ ചേർത്തു നിർത്തി.. ഇരുസൈഡിലും അജുക്കന്റെ കൈകൾ കൊണ്ട് തടഞ്ഞു വെച്ചു... ന്റല്ലാഹ്..... ഈ പെണ്ണിന് എന്തൊരു മൊഞ്ചാ.... കണ്ണൊക്കെ ഇപ്പൊ നിലത്ത് വീഴും എന്ന മട്ടാണ്... അതിർ വരമ്പുകളിട്ട ആ കണ്ണുകൾ മ്മളെ ഭ്രാന്ത് പിടിപ്പിക്കാണ്... പേടിച്ചിട്ടാണെന്ന് തോന്നുന്നു ഓൾ നല്ല പോലെ വിയർക്കുന്നുണ്ട്... മ്മടെ കരങ്ങൾ ഓൾടെ മുഖത്തെക്ക് അടുത്തതും പെണ്ണ് അലറിവിളിച്ചതും ഒരുമിച്ചായിരുന്നു.... " ആന്റി..... ഓടി വായോ.... അജുക്ക എന്നെ പീഡിപ്പിക്കുന്നേ...... ന്നെ രക്ഷിക്കണെ...... " ഞാൻ വേഗം തന്നെ ഓൾടെ വായ പൊത്തി.... " ഞാൻ അന്നെ പീഡിപ്പിക്കാൻ വന്നതല്ല... ഒരു കാര്യം പറയാൻ വന്നതാണ്.... അത് പറഞ്ഞ് കഴിഞ്ഞാൽ ഫിദൂന് പോകാം.... " " ഇല്ലാ... എനിക്കൊന്നും കേൾക്കണ്ട.... ഇയാളെ ഇന്ന് ഞാൻ കുടുക്കും.... " പെണ്ണ് ഒരു തരത്തിലും അടങ്ങുന്ന ലക്ഷണം കണ്ടില്ല... അതോടെ മ്മക്ക് ഒരു ഐഡിയ തോന്നി... മ്മൾ വേഗം തന്നെ ഓളെ അന്നെടുത്ത ആ വീഡിയോ കാണിച്ച്.. ന്നിട്ട് കൊറച്ചു മാസ്സ് ഡയലോഗും... " ദാ... ഈ വിഡിയോ നോക്ക്... അന്റെ കോളേജിൽ പകുതിമുക്കാൽ ആളുകളും ന്റെ ഫ്രണ്ട്സാണ്... ഈ വീഡിയോ ഞാൻ ഓർക്ക് അയച്ചു കൊടുത്താൽ ഉള്ള അവസ്ഥ അറിയോ.. കോളേജിൽ എല്ലാർക്കും യ്യ് ഒരു പഠിച്ച കള്ളിയായിരിക്കും... ആളുകളെ പറ്റിച്ച് നടക്കുന്നോൾ എന്ന ചീത്തപ്പേര് വേണോ.. വേണോന്ന്... " അന്ന് ആ കാറിൽ ഈ പഹയൻ ണ്ടായിരുന്നോ.. ന്നിട്ട് മ്മൾ കണ്ടീലല്ലോ... ഇതിലും ഭേദം ന്നെ അങ്ങട്ട് കൊല്ലുന്നതായിരുന്നു 😢..ന്റെ ഒരു തലവിധി നോക്കണേ... ഇനിപ്പോ അജുക്ക പറയുന്നത് കേട്ടേ പറ്റൂ... " വേണ്ട... " " എന്ത് വേണ്ടാന്ന് 🤔" " ചീത്തപ്പേര്.... ങ്ങൾ പറഞ്ഞോളി ഞാൻ കേൾക്കാം " " ആ... അങ്ങനെ വഴിക്ക് വാ.... എനിക്ക് പറയാനുള്ളത് വേറൊന്നുമല്ല... മ്മൾ ഈ നിക്കുന്ന ഫിദയെ ന്റെ ജീവിതസഖിയാക്കാൻ തീരുമാനിച്ചു... വെറും തീരുമാനമല്ല ഉറപ്പിച്ച കാര്യമാണ്... " അത് കേട്ടതും മ്മളൊന്ന് ഞെട്ടി 😨 " ഇല്ലാ.... അത് ഇയാൾ ഒറ്റക്ക് ഉറപ്പിച്ചാ മതിയോ... ന്റെ വീട്ടുകാർക്ക് ഞാൻ വാക്ക് കൊടുത്തിട്ടുള്ളതാ ഓരെ ചതിക്കില്ലാന്ന്.... ന്റെ ഉപ്പയും ഉമ്മയും സെലക്ട്‌ ചെയ്യുന്ന ആളെ മനസ്സ് നിറഞ്ഞ് സ്വീകരിക്കാനേ എനിക്ക് കഴിയൂ.... അത് കൊണ്ട് അജുക്ക ഇത് മറന്നേക്ക്.... എന്നെ ഒരു പെങ്ങളായിട്ട് കണ്ടോളൂ.... " " കഴിയില്ല... എനിക്കെന്നല്ല ലോകത്ത് ഒരാൾക്കും കഴിയില്ല സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കാണാൻ.... ഇത് വരെ ആരും ഈ അജ്മലിന്റെ ഖൽബിൽ സ്ഥാനം പിടിച്ചിട്ടില്ല.... എന്നാൽ നീ... ഇല്ല ഫിദൂ.... ഒരിക്കലും ഇല്ല...." അജുക്ക പറഞ്ഞത് കേട്ടതും മ്മക്ക് എന്തോ പോലെയായി... ഞാൻ വിചാരിച്ച പോലത്തെ ഒരാളല്ല അജുക്ക എന്ന് മ്മക്ക് മനസ്സിലായി... പെട്ടെന്നാണ് അജുക്ക മ്മളെ ആ നെഞ്ചോട് ചേർത്തത്.... മ്മൾ അങ്ങ് ഇല്ലാണ്ടായിപ്പോയി ന്റെ പൊന്ന് ചെങ്ങായ്മാരെ.... മ്മൾ വേഗം തന്നെ കുതറി മാറി.... " ഫിദൂ plzz...ഇവിടെ നിന്നൂടെ... ന്റെ പെണ്ണായിട്ട്.... ന്റെ ഉപ്പക്കും ഉമ്മക്കും യ്യ് ജീവനാണ്.... ഓര് എന്തായാലും എതിർ നിക്കില്ല.... സന്തോഷിക്കായിരിക്കും ചെയ്യാ... I love u ഫിദ... love u so much.. " അജുക്ക എന്തൊക്കെയോ പറഞ്ഞ് മ്മളെ പിടിച് കുലുക്കി... പെട്ടെന്നാണ് അജുക്ക മ്മടെ മുഖം ആ കൈക്കുള്ളിൽ ആക്കിയത്... അജുക്കയുടെ മുഖം മ്മടെ മുഖത്തോട് ചേർത്തതും മ്മൾ സ്‌തംഭിച്ചു പോയി... "ഠപ്പേ..........." മ്മൾ അജുക്കന്റെ മുഖമടക്കി ഒന്നങ്ങട്ട് പൊട്ടിച്ചു.... അജുക്കനെ തള്ളിമാറ്റി മ്മൾ റൂമിലേക്ക് ഓടി... അന്ന് മ്മൾ കോളേജിലേക്ക് പോയതേയില്ല... റൂമിൽ ഓരോന്ന് ആലോചിച് ഇരുന്നു.. ഒന്നും വേണ്ടായിരുന്നു.... അജുക്കയെ തല്ലിയതിൽ മ്മക്ക് വല്ലാത്ത സങ്കടം തോന്നി.... ആപ്പോഴത്തെ ഒരു അവസ്ഥയിൽ അറിയാതെ ചെയ്തു പോയതാണ്.. അജുക്കയോട് സോറി പറയണം എന്ന് തോന്നി.. അന്ന് തന്നെ മ്മൾ അജുക്കയോട് സോറി പറയാൻ ചെന്നതും അജുക്ക മ്മളെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല... മ്മളെ അവോയ്ഡ് ചെയ്യുന്ന പോലെ... പിന്നീടങ്ങോട്ട് അജുക്ക മ്മളെ മൈൻഡ് പോലും ചെയ്തീല്ല..... അങ്ങനെ ദിവസങ്ങൾ ഒരുപാട് കടന്നുപോയി.... അജുക്ക ഇപ്പഴും അങ്ങനെതന്നെ.... എന്തോ അജുക്കയുടെ പെണ്ണായി ഈ വീട്ടിൽ കഴിയാൻ മ്മളും ആഗ്രഹിച്ചു തുടങ്ങി.... പക്ഷെ വിധിയില്ല... അജുക്കയോട് മ്മടെ ഇഷ്ട്ടം തുറന്ന് പറയണം എന്നുണ്ടെങ്കിലും മനസ്സ് അനുവദിച്ചില്ല.... സ്നേഹിച്ചു തുടങ്ങിയാൽ പിരിയാൻ ബുദ്ധിമുട്ടായിരിക്കും... അത് കൊണ്ട് മ്മടെ ഇഷ്ട്ടം മ്മൾ മുളയിലേ നുള്ളിക്കളഞ്ഞു... പക്ഷെ അജുക്ക ഇപ്പഴും മ്മളോട് കമാന്നൊരക്ഷരം മിണ്ടീട്ടില്ല 😢 അങ്ങനെ ഒരു ദിവസം ഉപ്പാടെ കോൾ വന്നു... മ്മക്ക് ഒരു ആലോചന വന്നെന്നും... പെണ്ണ് കാണാൻ ഓര് വരുന്നുണ്ട് എന്നും.. അതുകൊണ്ട്തന്നെ പിറ്റേ ദിവസം ഉപ്പ മ്മളെ കൂട്ടാൻ വന്നു... എല്ലാരോടും യാത്ര പറഞ്ഞ് മ്മൾ അവിടം വിട്ടു..ഒരാളോടൊഴികെ.. അജുക്ക... 😭 ഉപ്പന്റെയും ഉമ്മയുടെയും സന്തോഷം കാണുമ്പോ അജുക്കന്റെ കാര്യം പറയാൻ മ്മക്ക് തോന്നിയില്ല... അത് കൊണ്ട് തന്നെ മറ്റൊരാളെ സ്വീകരിക്കാൻ മ്മൾ മാനസികമായി തയാറെടുത്തു... എങ്കിലും ഉള്ളിലെവിടെയോ അജുക്കയും അജുക്കയുടെ വാക്കുകളും തങ്ങിനിന്നു.. 😔 അങ്ങനെ അതും എത്തി.. മ്മടെ പെണ്ണ് കാണൽ... വിറയ്ക്കുന്ന കൈകളിൽ ജ്യൂസുമായി മ്മൾ ഹാളിലേക്കു നടന്നു... ചെക്കനേയും കൂട്ടരെയും കണ്ടതും മ്മക്ക് അവ്ടെ നിന്ന് ഡിസ്കോ ഡാൻസ് കളിക്കാനാണ് തോന്നിയത് 😂😂🤣..... സന്തോഷം കൊണ്ടെനിക്ക് നിക്കാൻ വയ്യേ എന്ന് പറഞ്ഞ പോലെയായി.... ന്റെ അജുക്ക..... ന്റെ മുത്ത്, 😘.... റിനു വന്നിട്ടില്ല.... " ആന്റി എനിക്ക് അജുക്കയോട് ഒന്ന് സംസാരിക്കണം... " എന്ന് മ്മൾ പറഞ്ഞതും എല്ലാരും കൂടി മ്മളെ നോക്കി വെറുപ്പിക്കാൻ തുടങ്ങി... മ്മൾ ഓര്ക്ക് ഒരു ഇളി പാസാക്കി 😁😁... " എല്ലായ്പോഴും ചെക്കന് പെണ്ണിനോടാണ് സംസാരിക്കാൻ ണ്ടാകാ... ന്റെ മോൾടെ കാര്യം നേരെ തിരിച്ച്... ന്റെ വിധി.. അല്ലാണ്ടെന്തുപറയാൻ ".... മ്മൾ എല്ലാരേയും നോക്കി ഒരു വളിച്ച ചിരിയും ചിരിച് അജുക്കനേയും കൂട്ടി ടെറസിലേക് വിട്ടു... ആൾ ഇപ്പൊ നല്ല ഉഷാറാ.....മ്മളോട് ഒരു ദേഷ്യവൂല്ല.... 💖 അജുക്ക പറയാ ഈ കല്യാണം well planed ആണെന്ന്... അജുക്കയും ഞാനും തമ്മിലുള്ള കല്യാണം രണ്ട് മൂന്ന് വർഷം മുന്നെ പറഞ്ഞുവെച്ചതാണെന്ന്.. അങ്കിൾ നിർബന്ധിച്ചിട്ടാണത്ത്രെ മ്മളെ നാട്ടിലെ കോളേജിൽ ചേർത്തത്... പക്ഷെ അജുക്ക ഈയടുത്താണത്രെ അറിഞ്ഞത്... മ്മൾ ഒരു പൊട്ടത്തി.... ഒന്നും അറിയാതെ... ശേ.. ചിന്തിക്കാൻ കൂടി വയ്യ... എല്ലാം കൂടി കേട്ട് ആകെ ചമ്മി നാറി നിക്കുമ്പഴാണ് അജുക്കന്റെ അറ്റാക്... അജുക്ക മ്മളെ വലിച്ച് ആ നെഞ്ചോട് ചേർത്തു... ഒരു സ്വകാര്യമെന്നോണം മ്മടെ കാതിൽ മൊഴിഞ്ഞു... " അന്ന് എന്നെ തല്ലിയതിന് ഞാൻ പകരം വീട്ടാൻ പൂവാ.... " അത് കേട്ടതും മ്മക്ക് പേടിയും നാണവും ഒരുമിച്ച് വന്നു 💞........ THE END....... 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 hello ചെങ്ങായ്മാരെ.... ഈ സ്റ്റോറി ഇഷ്ട്ടായോ.... ങ്ങളെ സപ്പോർട്ടാണ് മ്മടെ ധൈര്യം.... ങ്ങൾ കൂടെ ണ്ടെങ്കിലേ മ്മക്ക് ഒരു തൊരണ്ടാകൂ.... ഇഷ്ട്ടായാൽ ലൈക്‌ ചെയ്യണെ.... ങ്ങള്ടെ അപിപ്രായം മ്മളോട് പറയാൻ മറക്കരുത്.... byee.... 😘😘😘 #📙 നോവൽ
120.9k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post