📙 നോവൽ
#

📙 നോവൽ

*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.30_ ✍ Mubashira MSKH "ഓക്കേ അങ്കിൾ... അങ്കിളിന്റെ പേര്...?" ദിലുവാണ്. *"സാലിം...."* എന്ന് പറഞ്ഞോണ്ട് അങ്കിൾ ഒരു പ്രത്യേക ചിരി ചിരിച്ചു... അതിന്റെ മീനിങ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നതേയില്ല... "സാലിം.... ബേബിയും ഐഷുമ്മയും ഇതുവരെ നിങ്ങളെ കുറിച്ച് പറഞ്ഞ് ഞങ്ങള് കേട്ടിട്ടില്ല..." ദിലുവാണ്. "കേൾക്കാൻ വഴിയില്ല... എന്നോ അടഞ്ഞു പോയ അദ്ധ്യായമല്ലേ എന്ന് കരുതി അവര് മറന്ന് കാണും... സാരമില്ല മക്കള് ഓർമ്മിപ്പിച്ച് കൊടുത്താൽ മതി... നമുക്ക് ഇടക്കിടക്ക് ഇതുപോലെ കാണാം..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് അങ്കിള് തിരിച്ച് കാറിന്റെ അടുത്തേക്ക് തന്നെ വന്നിട്ട് ശരണേട്ടനെ നോക്കി... മൂപ്പര് അങ്കിളിനെ അവിടന്ന് പിടിച്ച് എണീപ്പിച്ച് കാറിൽ കയറ്റി ഇരുത്തിയിട്ട് വീൽചെയർ കാറിൽ വെച്ച് കാറിലേക്ക് കേറി ഇരുന്നു... അങ്കിൾ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ഐഷു ആന്റിയേയും ആദി അങ്കിളിനെയും അങ്കിളിന് നന്നായിട്ട് അറിയാം... അങ്കിളിന്റെ ഓരോ വാക്കിൽ നിന്നും അത് മനസ്സിലാക്കാൻ പറ്റുന്നുണ്ട്... അവര് തമ്മിൽ എങ്ങനെ ആകും പരിചയമെന്ന് ചിന്തിച്ചോണ്ട് നമ്മള് ദിലുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് ആ റൗഡിയെ നോക്കി പുച്ഛിച്ചോണ്ട് കാറിൽ കയറി ഇരുന്നു... അപ്പൊ തന്നെ ശരണേട്ടൻ കാർ സ്റ്റാർട്ട് ചെയ്തിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ആഷുവിന്റെ അങ്കിളിനെ മീറ്റ് ചെയ്തപ്പോ മുതൽ എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ്... എന്താണെന്ന് അറിഞ്ഞൂടാ അയാളെ കണ്ണിലും ഞങ്ങൾക്ക് നേരെ നീട്ടിയ പുഞ്ചിരിയിലുമൊക്കെ എന്തൊക്കെയോ നിഘൂടത മറഞ്ഞിരിക്കുന്ന പോലെ... ചെലപ്പൊ അതെല്ലാം എന്റെ തോന്നൽ മാത്രം ആയിരിക്കാം... പക്ഷെ അയാളെ മുഖം അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് മായുന്നില്ല... എന്താകും അത്...? എന്തായാലും ശരി ഈ സാലിം ആരാണെന്ന് ബേബിയോടും ഐഷുമ്മാനോടും ചോദിക്കണമെന്ന് ഞാൻ അപ്പൊ തന്നെ തീരുമാനിച്ചു... "ദിലു... നീ എന്ത് ആലോജിച്ച് നടക്കാ... വേഗം വാ... ആദി അങ്കിൾ വന്നിട്ടുണ്ട് നമ്മളോട് ഒക്കെ വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു... വേഗം വാ..." പെട്ടെന്ന് സച്ചു കൃഷിന്റെ ബൈക്കിൽ കയറി ഇരുന്നോണ്ട് അത് വിളിച്ച് കൂവുന്നത് കേട്ടപ്പോ നമ്മള് ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് അപ്പുവിന്റെ ബുള്ളറ്റിൽ കേറി ഇരുന്നു... എന്നിട്ട് അയാള് ആരാണെന്ന് ബേബിയോടും ഐഷുമ്മയോടും തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചിട്ട് നമ്മള് ആ ചാപ്റ്റർ വിട്ടു... എന്നിട്ട് ഞങ്ങള് മാൻഷൻ ലക്ഷ്യമാക്കി ബൈക്കുകൾ കുതിച്ച് പോയി കൊണ്ടിരുന്നു... അപ്പൊ ചെറുതായിട്ട് മഴ തുള്ളുന്നുണ്ടായിരുന്നു... നമ്മള് അപ്പൊ തന്നെ രണ്ട് കയ്യും നീട്ടി പിടിച്ച് ആകാശത്തേക്ക് മുഖം ഉയർത്തി മഴയെ വരവേറ്റു... ഒരു മഴ തുള്ളി നമ്മളെ കവിളിൽ വന്ന് പതിഞ്ഞതും നമ്മള് കണ്ണുകൾ ഇറുക്കിയടച്ച് തല താഴ്ത്തി നേരെ നോക്കിയപ്പോ അപ്പു മിററിലൂടെ നമ്മളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... ഓന്റെ ചിരി കണ്ടിട്ട് നമ്മള് അപ്പൊ തന്നെ അവന്റെ പുറത്ത് ഒരു കൊട്ട് കൊടുത്തിട്ട് അവനെ കെട്ടിപ്പിടിച്ച് ഇരുന്നു... മഴ പെയ്ത് തുടങ്ങിയത് കൊണ്ട് തന്നെ നമ്മക്ക് നല്ലോണം തണുക്കുന്നുണ്ട്... നമ്മള് കൈ രണ്ടും കൂട്ടിയുരസി കൊണ്ട് അപ്പുവിന്റെ ജാക്കറ്റിനുള്ളിലൂടെ കയ്യിട്ട് അവനെ വീണ്ടും ഇറുക്കി കെട്ടിപ്പിടിച്ച് ഓന്റെ പുറത്ത് തല വെച്ചു... അപ്പൊ തന്നെ അപ്പു ബുള്ളറ്റ് ഒരു സൈഡിലേക്ക് ഒതുക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടതും എന്താ കാര്യം എന്ന് മനസ്സിലാകാതെ നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു... ഞങ്ങള് വണ്ടി നിർത്തിയത് കണ്ടിട്ട് അവന്മാരും അവിടെ ബ്രേക്കിട്ടതും അപ്പു അവരോട് പോകാൻ പറഞ്ഞോണ്ട് സിഗ്നൽ കാണിച്ചപ്പോ അവര് ചിരിച്ചോണ്ട് തലയാട്ടി അവിടന്ന് പോയി... "ഡാ പൊറിഞ്ചു... നമ്മള് എന്തിനാ ഇവിടെ വണ്ടി നിർത്തിയെ...? എന്തെങ്കിലും വാങ്ങാൻ ഉണ്ടോ...?" "അതൊക്കെ പറയാം... നീയാദ്യം ഇറങ്ങ്..." എന്ന് ഓൻ നമ്മളെ നോക്കി പറഞ്ഞപ്പോ നമ്മള് അവിടെ ഇറങ്ങി ഓനെ തന്നെ നോക്കി നിന്നതും നമ്മളെ പിന്നാലെ ഓനും ബുള്ളറ്റിൽ നിന്നിറങ്ങി ഹെൽമെറ്റ് തലയിൽ നിന്നെടുത്ത് അവന്റെ ജാക്കറ്റ് ഊരി.... എന്നിട്ട് ഓന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചിട്ട് ഹെൽമെറ്റ് ബുള്ളറ്റിൽ വെച്ച് ആ ജാക്കറ്റ് നമ്മക്ക് ഇട്ട് തന്നു.... നമ്മള് ഓനെ തന്നെ നെറ്റി ചുളിച്ചോണ്ട് നോക്കി നിൽക്കുന്നത് കണ്ടിട്ട് അപ്പു നമ്മളെ നോക്കി എന്താന്ന് ആംഗ്യം കാണിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് തോള് പൊക്കി കാണിച്ചു... അപ്പൊ തന്നെ ഓൻ നമ്മളെ ഓന്റെ അടുത്തേക്ക് പിടിച്ച് നിർത്തിയിട്ട് ജാക്കറ്റിന്റെ സിപ് നമ്മളെ കഴുത്ത് വരെ ഇട്ട് നമ്മളെ തല ഓന്റെ നെറ്റിയിൽ മുട്ടിച്ച് നിർത്തി.... ഓൻ ഈ കാണിച്ച് കൂട്ടുന്നതൊക്കെ എന്താന്ന് മനസ്സിലാകാതെ നമ്മള് ഓനെ തന്നെ മിഴിച്ച് നോക്കി നിന്നതും ഓൻ ജാക്കറ്റിന്റെ ക്യാപ് നമ്മളെ തലയിലൂടെ ഇട്ടു... എന്നിട്ട് നമ്മളെ നോക്കി സൈറ്റടിച്ചോണ്ട് പോകാമെന്ന് പറഞ്ഞപ്പോ നമ്മള് അപ്പൊ തന്നെ ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ജാക്കറ്റിന്റെ സിപ് ഊരി തലയിൽ നിന്ന് ക്യാപ് മാറ്റി... "നോക്കി കൊണ്ട് നിൽക്കാതെ വണ്ടിയെടുക്കാൻ നോക്കെടാ... അവൻ കെയർ ചെയ്യാൻ വന്നിരിക്കുന്നു... പൊറിഞ്ചു..." എന്ന് നമ്മള് പറഞ്ഞപ്പോ ഓൻ നമ്മളെ നോക്കി മുഖം കോട്ടി ഹെൽമറ്റ് വെച്ച് ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു... അപ്പോഴത്തെ അവന്റെ മോന്തേടെ ഭാവം കണ്ടിട്ട് നമ്മള് ചിരി കടിച്ച് പിടിച്ചോണ്ട് അവന്റെ ബുള്ളറ്റിൽ കയറി... അപ്പൊ തന്നെ ഓൻ മാൻഷൻ ലക്ഷ്യമാക്കി ഒരു പറപ്പിക്കലായിരുന്നു... അവന്മാരെ ബൈക്കിനെ പോലും ഓവർ ടേക്ക് ചെയ്‌തോണ്ടാ ഞങ്ങള് മാൻഷനിൽ എത്തിയത്... നമ്മള് ഓന്റെ ബുള്ളറ്റിൽ നിന്നിറങ്ങി അപ്പുവിന്റെ മുഖത്തേക്ക് നോക്കിയപ്പോ നമ്മളെ മുഖത്തേക്ക് നോക്കാതെ ബുള്ളറ്റിന്റെ ചന്തം നോക്കി നിൽക്കാണ് പൊറിഞ്ചു... ഓന്റെ ഈ കാട്ടികൂട്ടൽ കണ്ട് നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ച് അവിടെ അങ്ങനെ നിന്നതും നമ്മളെ ബാക്കി അമീഗോസ് സ്ഥലത്ത് ലാന്റായിട്ട് നമ്മളോട് എന്താ കാര്യമെന്ന് ആംഗ്യം കാണിച്ചു... നമ്മള് തിരിച്ച് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചിട്ട് അപ്പുവിന്റെ തലക്ക് ഒരു മേട്ടം കൊടുത്തിട്ട് വീട്ടിൽ പോടാ പൊറിഞ്ചു എന്ന് പറഞ്ഞ് ചിരിച്ചോണ്ട് മാൻഷനിലേക്ക് കേറി ചെന്നു... അപ്പൊ മുന്നിൽ തന്നെ ബേബിയും ഐഷുമ്മയും നിന്നോണ്ട് ഞങ്ങളെ എല്ലാവരെയും നല്ലോണം വീക്ഷിക്കുന്നുണ്ടായിരുന്നു... "ബേബി... ഐ മിസ്സ് യു എ ലോട്...." എന്ന് പറഞ്ഞോണ്ട് നമ്മള് മൂപ്പരെ ഓടി ചെന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു... അത് കണ്ടോണ്ട് നമ്മളെ ഐഷുമ്മ കൂടെ തന്നെ നിൽക്കുന്നത് കണ്ടപ്പോ നമ്മള് മൂപ്പത്തിയെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് വീണ്ടും ബേബിയെ കെട്ടി പിടിച്ചു... ഹോ അപ്പൊ ഐഷുമ്മാന്റെ മോന്ത ഒന്ന് കാണാണമെന്റെ പൊന്നോ.... സ്വന്തം മോളെ പോലും അസൂയയോടെ നോക്കുന്ന ഒരു സാധനം... കിട്ടിയ അവസരമല്ലേന്ന് കരുതി നമ്മള് ഐഷുമ്മക്കിട്ട് നല്ലോണം താങ്ങി കൊണ്ട് പിരി കേറ്റി കൊണ്ടിരുന്നു... ഒടുക്കം നമ്മളെ കയ്യിന് നല്ല കിഴുക്ക് കിട്ടിയപ്പോ നമ്മള് ആ പരിപാടിയങ്ങ് അവസാനിപ്പിച്ചു... "ഡാ മക്കളെ അവിടെ നിന്ന് മഴ കൊള്ളാതെ ഇങ്ങോട്ട് കേറി വരാൻ നോക്ക്... ഇന്നത്തെ ഡിന്നർ ഇവിടന്നാ... നിങ്ങളെ തന്തേം തള്ളേം ഒക്കെ ഇപ്പൊ വരും... കം ഓൺ ബോയ്സ്..." എന്ന് ബേബി ഇവിടെ നിന്ന് വിളിച്ച് കൂവിയപ്പോ അവന്മാരൊക്കെ മാൻഷനിലേക്ക് വന്നു... നമ്മള് അപ്പൊ തന്നെ ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞ് അപ്പുവിനെ ഒന്ന് നോക്കിയപ്പോ ചെക്കൻ നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് മുഖം തിരിച്ചു... ഓന്റെ ഈ കാട്ടികൂട്ടൽ കണ്ട് നമ്മള് ഇവന് ഇതെന്ത് പറ്റിയെന്ന് ചിന്തിച്ചോണ്ട് നമ്മളെ റൂമിലേക്ക് കയറി പോയി... എന്നിട്ട് കണ്ണാടിക്ക് മുന്നിൽ നിന്നോണ്ട് നമ്മളെ നനഞ്ഞ തലമുടി ഒന്ന് കൈ കൊണ്ട് കോതി വെച്ച് അപ്പുവിന്റെ ജാക്കറ്റ് ഊരി ടേബിളിൽ വെച്ചു... അപ്പൊ തന്നെ അതിന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് നമ്മളെ കയ്യിൽ തടഞ്ഞതും നമ്മള് വീണ്ടും ജാക്കറ്റ് കയ്യിലെടുത്ത് അതിന്റെ പോക്കറ്റിൽ കയ്യിട്ട് ഒന്ന് തിരഞ്ഞപ്പോ നമ്മളെ കയ്യിൽ ഒരു ലോക്കറ്റ് കുടുങ്ങി... നമ്മള് അപ്പൊ തന്നെ നെറ്റി ചുളിച്ചോണ്ട് ആ ലോക്കറ്റ് എടുത്ത് നോക്കിയപ്പോ അതിൽ ഞാനും അപ്പുവും കൂടി ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു ഉണ്ടായിരുന്നത്... അത് കണ്ടപ്പോ നമ്മള് ചിരിച്ചോണ്ട് നമ്മളെ ടേബിളിൽ വെച്ചിട്ടുള്ള ഞാനും അപ്പുവും നിൽക്കുന്ന ഫോട്ടോയിലേക്ക് നോട്ടമെറിഞ്ഞ് വീണ്ടും ആ ലോക്കറ്റിലേക്ക് നോക്കി... നമ്മളെ കയ്യിലുള്ള അതേ ഫോട്ടോ തന്നെ... നമ്മള് ആ ലോക്കറ്റ് കയ്യിലിട്ട് അമ്മാനമാടി കൊണ്ട് നമ്മള് ഫ്രഷാകാൻ വേണ്ടി ബാത്‌റൂമിൽ കയറി... ഞങ്ങളെ നൈറ്റ് റൈഡേഴ്‌സിന്റെ ഒരു കിടിലൻ സോങ്ങും പാടി ഫ്രഷായി കൊണ്ട് രണ്ട് സ്റ്റെപ് ഹിപ് ഹോപും കളിച്ച് നമ്മള് തല തുവർത്തി റൂമിലേക്ക് വന്ന് നോക്കിയപ്പോ ആരോ നമ്മളെ ബെഡിൽ മലർന്ന് കിടപ്പുണ്ടായിരുന്നു... റൂമിൽ നമ്മള് ലൈറ്റിടാത്തത് കൊണ്ട് തന്നെ അതാരാണെന്ന് നമ്മക്ക് കാണുന്നില്ല... അതോണ്ട് നമ്മള് പാട്ട് നിർത്തി ലൈറ്റിട്ട് ബെഡിലേക്ക് നോക്കിയപ്പോ നമ്മളെ പൊറിഞ്ചു ഉണ്ട് കണ്ണടച്ച് ചത്ത പോലെ കിടക്കുന്നു... ഓനെ കണ്ടപ്പോ നമ്മള് ഓനെ ഒന്ന് പുച്ഛിച്ച് ചിരിച്ചോണ്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് തല തുവർത്താൻ തുടങ്ങി... നമ്മള് ലൈറ്റിട്ടത് അറിഞ്ഞ് കണ്ണ് തുറന്നിട്ട് ഓൻ ബെഡിൽ നിന്ന് എഴുന്നേറ്റിരുന്ന് നമ്മളെ അടിമുടി നോക്കാൻ തുടങ്ങി... "ആകെ കൂടി തോളറ്റമേ മുടിയുള്ളൂ... ആ മുടിയൊന്ന് തുവർത്താൻ നിനക്ക് ഇത്രെയും ടൈം വേണോ...?" ഓൻ പറയുന്നത് കേട്ടിട്ട് നമ്മള് ഓനെ ഒന്ന് രൂക്ഷമായി തിരിഞ്ഞ് നോക്കിയിട്ട് ടവ്വൽ അവന്റെ നേരെ വീശി എറിഞ്ഞ് അവന് മുഖം കൊടുക്കാതെ കബോഡിന്റെ അടുത്തേക്ക് ചെന്ന് നമ്മള് ഡ്രസ്സ് ചെകഞ്ഞോണ്ടിരുന്നു.... "ഡാ ദിലു... നിനക്ക് ഈ മുടിയൊക്കെ ഒന്ന് നീട്ടി വളർത്തിക്കൂടെ...?" ഓന്റെ ചോദ്യം കേട്ട് നമ്മള് അപ്പൊ തന്നെ കബോഡിൽ നിന്ന് നോട്ടം തെറ്റിച്ച് അവനെയൊന്ന് നെറ്റി ചുളിച്ച് നോക്കി... "അ... അല്ലാ... നീ മുടി നീട്ടി വളർത്തിയാൽ കുറച്ചൂടി കാണാൻ കൊള്ളാമായിരുന്നു..." "ഓഹോ... എന്നിട്ട്....?" "എ... എന്നിട്ട്... എന്നിട്ടെന്താ... എന്നിട്ട് ഒന്നുമില്ല... ന്റെ പൊന്നോ... നിന്നോട് ഒക്കെ ഒരു കാര്യം പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ എല്ലാത്തിനും..." എന്ന് ഓൻ ടവ്വൽ കയ്യിൽ വെച്ച് കറക്കി കൊണ്ട് പറയുന്നത് കേട്ടപ്പോ നമ്മള് ചിരിച്ചോണ്ട് കബോഡിൽ നിന്ന് ഒരു ഷർട്ട് എടുത്ത് നമ്മള് ഇട്ട ടി ഷർട്ടിന് മുകളിലൂടെ ഇട്ടു... എന്നിട്ട് അപ്പുവിനെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഓൻ ഫോണിൽ കളിച്ചോണ്ട് ഇരിക്കായിരുന്നു... "ദിലു... ഇങ്ങോട്ട് വാ... ദേ ഇത് നോക്ക് നമ്മളെ നൈറ്റ് റൈഡേഴ്‌സിന്റെ ഏതോ ഒരു ഫാൻ ചെയ്തതാ... നമ്മള് ഇതുവരെ ചെയ്ത എല്ലാ പ്രോഗ്രാമിന്റെയും സോങ്‌സ് വെച്ചിട്ട് ഒരു മാഷപ്പ്... കേട്ട് നോക്ക്..." എന്ന് അപ്പു നമ്മളെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞപ്പോ നമ്മള് ഓന്റെ അടുത്ത് ചെന്നിരുന്നിട്ട് ഓന്റെ തോളിൽ കൈ വെച്ച് ഒരു ഹെഡ് ഫോൺ ഓന്റെ കാതിൽ നിന്ന് എടുത്ത് നമ്മളെ കാതിൽ വെച്ചു... ഓൻ പറഞ്ഞ പോലെ തന്നെ ഞങ്ങള് ഇതുവരെ ചെയ്ത എല്ലാ സോങ്‌സും കൂടി മിക്സ് ചെയ്ത് ഒരു അടിപൊളി മാഷപ്പ് തന്നെയായിരുന്നു അത്... നമ്മള് കണ്ണടച്ച് വെച്ചോണ്ട് ആ സോങ്‌സ് ആസ്വദിച്ച് തലയാട്ടി അത് മൂളി കൊണ്ടിരുന്നു... എന്നിട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ അപ്പു നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽപ്പുണ്ടായിരുന്നു... ഓനോട് എന്താടാ എന്ന് ആംഗ്യം കാണിച്ചപ്പോ ഓൻ നമ്മക്ക് ഒരു കൃത്യമായ മറുപടി തരാതെ നമ്മളെ അടുത്തേക്ക് നീങ്ങി ഇരിക്കാൻ തുടങ്ങി... ഇവൻ ഇതെന്താ ഈ കാണിക്കുന്നെ എന്ന് മനസ്സിലാകാതെ നമ്മള് ഓനെ തന്നെ ഉറ്റു നോക്കി അങ്ങനെ ഇരുന്നതും ഓൻ നമ്മളെ മുഖത്തേക്ക് കൈ കൊണ്ട് വന്നിട്ട് നമ്മളെ കണ്ണിന് മുകളിൽ തൂങ്ങിയാടുന്ന മുടിയിഴകൾ നമ്മളെ കാതോട് ചേർത്ത് വെച്ചു.... അപ്പൊ ഓൻ നമ്മളെ കണ്ണിലേക്ക് തന്നെ നോക്കി നമ്മളെ കാതിൽ കൈ വെച്ച് ഇരുന്നതും അവന്റെ കണ്ണിൽ നമ്മള് കണ്ടത് ഇതുവരെ അവനിൽ നമ്മള് ശ്രദ്ധിക്കാതെ പോയ എന്തോ ഒന്നാണ്... ആ നോട്ടത്തിൽ നിന്ന് കണ്ണ് പിൻവലിക്കാൻ പറ്റാത്ത പോലെ നമ്മളും അവന്റെ കണ്ണിലേക്ക് അങ്ങനെ നോക്കി ഇരുന്നു... പെട്ടെന്ന് നമ്മളെ അമീഗോസും സച്ചുവും അല്ലുവും കൂടി റൂമിലേക്ക് കയറി വന്നതും ഞങ്ങളെ ഇരുത്തം കണ്ടിട്ട് അവര് അന്താളിച്ച് കൊണ്ട് അപ്പൊ തന്നെ "സോറി... യു carry on ഞങ്ങള് പിന്നെ വരാം..." എന്ന് പറഞ്ഞ് തിരിച്ച് പോകാൻ നിന്നു... അത് കണ്ടിട്ട് നമ്മള് അവരെ നെറ്റി ചുളിച്ച് നോക്കി കൊണ്ട് നമ്മളെ പൊറിഞ്ചൂനെ നോക്കിയപ്പോ കോപ്പ് ഇപ്പോഴും നമ്മളെ തന്നെ നോക്കി ഇരിക്കാണ്... അപ്പൊ തന്നെ അവന്റെ കയ്യിനിട്ട് ഒരു തട്ടും നെഞ്ചിനിട്ട് ഒരു കുത്തും കൊടുത്ത് നമ്മള് അവിടന്ന് എണീറ്റ് നിന്നു... "ഡാ... നിങ്ങള് ഇതെങ്ങോട്ടാ തിരിച്ച് പോണേ...? ഇങ്ങോട്ട് തന്നെയല്ലേ വന്നത്... പിന്നെ ഇതെങ്ങോട്ടാ പോകുന്നെ...?" "അല്ല ദിലു... നിങ്ങള് രണ്ട് പേരും ഒറ്റക്ക് ഇങ്ങനെ ഇരിക്കുന്ന സമയത്ത് ഞങ്ങള് ഇങ്ങോട്ട് വന്നത് നിങ്ങൾക്ക് ഒരു ഡിസ്റ്റർബ് ആകില്ലേന്ന് കരുതി നിങ്ങളെ ഡിസ്റ്റർബ് ചെയ്യാതെ പോകാൻ നിൽക്കായിരുന്നു...?" സിദൂ ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് അങ്ങനെ പറഞ്ഞതും നമ്മള് അവന്മാര് എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാകാതെ വാട്ട് എന്ന് ചോദിച്ചോണ്ട് കൈ മലർത്തി നെറ്റി ചുളിച്ച് അവരെ നോക്കി.... "ദിലു അതൊന്നുമില്ല... he is just kidding... താഴെ ബേബി എല്ലാവരെയും വിളിക്കുന്നുണ്ട്... ഞങ്ങള് നിങ്ങളെ വിളിക്കാൻ വന്നതാ..." എന്ന് അപ്പോഴേക്കും അർഷി മുന്നിൽ കേറി നിന്നോണ്ട് പറഞ്ഞപ്പോ നമ്മള് അപ്പൊ തന്നെ സിദുവിന്റെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തിട്ട് താഴേക്ക് ഇറങ്ങി നടന്നു... അപ്പൊ ഹാളിൽ എല്ലാവരും വന്നിട്ടുണ്ടായിരുന്നു... നമ്മള് അപ്പൊ തന്നെ അവരോടൊക്കെ ഹായ് പറഞ്ഞോണ്ട് ബേബിന്റെ അടുത്ത് പോയി ഇരുന്ന് നമ്മളെ പാരൻസിനോട് ഒക്കെ കത്തിയടിച്ചിരുന്നു... അപ്പൊ അവര് നമ്മളോട് അവന്മാരെവിടെ എന്ന് ചോദിച്ചപ്പോഴാണ് നമ്മളും അത് ശ്രദ്ധിച്ചത് അവര് ഇതുവരെ മുകളിൽ നിന്ന് വന്നിട്ടില്ല.... നമ്മള് തോള് പൊന്തിച്ചോണ്ട് അറിയില്ലെന്ന മട്ടിൽ ഇരുന്നതും കുറച്ച് കഴിഞ്ഞപ്പോ അവരൊക്കെ കൂടി താഴേക്ക് ഇറങ്ങി വന്നു... നമ്മളെ പിന്നാലെ വരാതെ ഇവർക്ക് ഇത്രെയും നേരം എന്തേന്നു അവിടെ പണി എന്ന് ചിന്തിച്ചോണ്ട് നമ്മള് അവരെ തന്നെ അടിമുടി നോക്കി.... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ഹലോ ഗായ്സ്... നമ്മളെ മറന്നിട്ടൊന്നുമില്ലല്ലോ അല്ലെ...? എന്ത് ചെയ്യാനാ ആ കുരിപ്പ് ദിലൂന്റെ പിറകെ നടക്കുന്നതിനിടയിൽ ഇടക്കിടക്ക് ഇങ്ങോട്ടൊക്കെ വന്ന് പോകാൻ നമ്മള് മറന്ന് പോയി... സാരമില്ല ഇപ്പോ ഞാൻ വന്നില്ലേ... കുറച്ച് നേരം നിങ്ങളെ ഇനി വെറുപ്പിച്ചിട്ടെ ഞാൻ പോകുന്നുള്ളൂ.... കുറച്ച് നേരം അവളുമായി ഒറ്റക്ക് ടൈം സ്പെൻറ്റ് ചെയ്തിട്ട് അവളോട് നമ്മളെ ഉള്ളിലെ ഇഷ്ടം അറിയിക്കാൻ വേണ്ടി ഒരു ചാൻസ് തപ്പി നടക്കാണ് നമ്മള്... ഇപ്പൊ തന്നെ നിങ്ങള് കണ്ടില്ലേ അവൾക്ക് ഞാൻ ആ ജാക്കറ്റ് ഇട്ട് കൊടുത്തപ്പോ ആ കുരിപ്പിന്റെ ഒരു എക്സ്‌പ്രെഷൻ... അവളിൽ ഒക്കെ ഞാൻ എങ്ങനെ റൊമാൻസ് കുത്തി നിറക്കാനാ..? ഇന്ന് ആദി അങ്കിളിന്റെ വക സ്പെഷ്യലായിട്ട് ഞങ്ങൾക്ക് ഒക്കെ എന്തോ ഒന്നുണ്ട്... അതോണ്ടാണ് ഇപ്പൊ ഒരു ഡിന്നർ എന്ന് നമ്മക്ക് മനസ്സിലായി... ചിലപ്പോ അങ്കിളിന്റെ ബിസിനസ് സക്‌സസ് ആയി കാണും... എന്തായാലും കിട്ടിയ അവസരമല്ലേ എന്ന് കരുതി നമ്മള് ദിലൂന്റെ റൂമിൽ ചെന്ന് നോക്കിയപ്പോ ഓള് അവിടെ ഇല്ലായിരുന്നു... ബാത്‌റൂമിൽ നിന്ന് ശവറിന്റെ ശബ്ദവും അവളെ സൗണ്ടുമൊക്കെ കേട്ടപ്പോ നമ്മളെ പെണ്ണ് നീരാടാണെന്ന് മനസ്സിലായി... അതോണ്ട് നമ്മള് അപ്പൊ തന്നെ അവളെ ബെഡിലേക്ക് മറിഞ്ഞ് വീണിട്ട് അവളെ ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് കളിച്ച് കിടന്നു... എന്നിട്ട് ദിലുവിനെയും ഓർത്തോണ്ട് കണ്ണടച്ച് അങ്ങനെ കിടന്നതും പെട്ടെന്ന് റൂമിൽ വെളിച്ചം വന്നത് കണ്ടപ്പോ നമ്മള് എണീറ്റ് ഇരുന്നു... അപ്പൊ അതാ ആ കുരിപ്പ് ഹാഫ് കൈ ടി ഷർട്ടും പാൻസും ഇട്ടോണ്ട് നമ്മളെ മുന്നിൽ വന്ന് നിന്ന് തല തുവർത്തുന്നു... നമ്മള് ഇങ്ങനെ ഒരു ചെക്കൻ ഇവിടെ ഇരിക്കുന്നുണ്ടെന്ന് പോലും വക വെക്കാതെ അവള് കാണിച്ച് കൂട്ടുന്നത് കണ്ടപ്പോ നമ്മള് വേഗം തല കുടഞ്ഞിട്ട് അവളിൽ നിന്ന് നോട്ടം തെറ്റിച്ചു... ഇല്ലെങ്കിൽ അവള് ഇന്ന് എന്റെ മയ്യിത്ത് എടുക്കും... അറിയാലോ അവളെ സ്വഭാവം... നമ്മള് ഓളെ ശ്രദ്ധ ഒന്ന് മാറ്റിക്കാൻ വേണ്ടി ഓളെ മുടിയെ കുറിച്ച് പറഞ്ഞപ്പോ കുരിപ്പ് വിടമാട്ടേ എന്ന ലുക്കിൽ നാഗവല്ലിനെ പോലെ നമ്മളെ നോക്കി പേടിപ്പിക്കേന്നു... അതാ വേഗം ടോപ്പിക്ക് മാറ്റിയത്... നമ്മളെ ക്ലാസിലെ ഒരു ചെക്കനാണ് ഞങ്ങളെ സോങ്‌സ് മാഷപ്പ് ചെയ്‌തോണ്ട് എനിക്ക് വിട്ട് തന്നത്... ഞങ്ങളാണ് നൈറ്റ് റൈഡേഴ്‌സ് എന്നൊന്നും അവന് അറിയില്ലാട്ടോ... എന്തായാലും സംഭവം സൂപ്പർ ആയിട്ടുണ്ട്... നല്ല സൂപ്പർ എഡിറ്റിംഗ് തന്നെയായിരുന്നു അത്... അതോണ്ട് നമ്മള് അത് അപ്പൊ തന്നെ ദിലുവിന് കേൾപ്പിച്ച് കൊടുക്കാൻ വേണ്ടി ഓളെ അടുത്തേക്ക് വിളിച്ചപ്പോ ഓള് നമ്മളെ തോളിൽ കൈ വെച്ച് നമ്മളെ കാതിൽ നിന്ന് ഹെഡ് ഫോൺ എടുത്ത് ആ സോങ് കേട്ട് തലയാട്ടി... അത് കണ്ടപ്പോ നമ്മള് അറിയാതെ അവളിൽ തന്നെ ഓളിൽ നോട്ടമെറിഞ്ഞ് ഇരുന്ന് പോയി... നമ്മളെ നോട്ടം കണ്ടിട്ട് അവളും തിരിച്ച് നമ്മളെ കണ്ണിലേക്ക് നോക്കി ഇരുന്നപ്പോ ഇതുവരെ നമ്മക്ക് തോന്നതിരുന്ന ഒരു സ്പാർക്ക് അവളെ കണ്ണിൽ നമ്മള് കണ്ടു... ഒത്താൽ അവൾക്കിട്ട് ഒരു കിസ്സ് കൊടുക്കണമെന്നൊക്കെ കണക്ക് കൂട്ടി കൊണ്ട് അവളെ അടുത്തേക്ക് പോകാൻ നിന്നതും കൃത്യ സമയത്ത് തന്നെ നമ്മളെ കുരിപ്പുകൾ കേറി വന്ന് കുളമാക്കി... ഛെ.... എല്ലാം അവന്മാര് ഒരൊറ്റ സെക്കന്റ് കൊണ്ട് കളഞ്ഞു കുളിച്ചു... അതിന്റെ ഇടക്ക് ആ സിദൂന്റെ ഒലക്കീമലെ ഒരു ഡയലോഗും കൂടി ആയപ്പോ ഇപ്പൊ തന്നെ ദിലു നമ്മളെ കഴുത്തിന് പിടിച്ച് വെളിയിൽ കളയുമെന്നാ കരുതിയത്... അപ്പോഴേക്കും നമ്മളെ അളിയൻ ഇടയിൽ കേറിയതോണ്ട് അധികം കുഴപ്പം ഒന്നുമില്ലാതെ ദിലു അതൊന്നും മൈൻഡ് ചെയ്യാതെ അവിടന്ന് ഇറങ്ങി പോയി... അപ്പൊ തന്നേ അവരൊക്കെ കൂടി നമ്മളെ വളഞ്ഞിട്ട് ഓരോ സൈഡിൽ നിന്നും ആക്രമിക്കാൻ തുടങ്ങി... ഒടുക്കം സഹിക്കാൻ വയ്യാതെ നമ്മള് സുല്ലിട്ടപ്പോ അവര് ആ പരിപാടി നിർത്തി... "എന്തായി അളിയാ... എന്റെ പെങ്ങള് ഈയടുത്ത കാലത്തെങ്ങാനും നിന്റെ മുന്നിൽ മുട്ട് മടക്കോ...?" അർഷിയാണ്. "ഇല്ല അളിയാ... എനിക്ക് ആ പ്രതീക്ഷ ഒട്ടുമില്ല... ഒന്ന് റൊമാന്റിക് ആയിട്ട് നോക്കാൻ പോലും ആ കുരിപ്പിന് അറിയൂല... ഇന്ന് പിന്നെ അവള് ഏതോ ഒരു ഹാലിൽ നമ്മളെ കണ്ണിലേക്ക് അങ്ങനെ നോക്കി ഇരുന്നപ്പോ ഒരു കിസ്സടിക്കാമെന്ന് വിചാരിച്ചതേന്നു... അപ്പോഴേക്കും നിങ്ങള് ഇടക്ക് കേറി വന്ന് അതും നശിപ്പിച്ചു...." "ഛെ... ഇത് അറിഞ്ഞിരുന്നേൽ ഒരു ടു മിനിറ്റ്സ് ലേറ്റ് ആയി വന്നാൽ മതിയായിരുന്നു... ഒരു കിസ്സിങ് സീൻ മിസ്സായി പോയല്ലോ..." എന്ന് പറഞ്ഞ് സച്ചു കയ്യിൽ കുത്തിയപ്പോ തന്നെ അല്ലു അവളെ തലക്കിട്ട് ഒരു മേട്ടം കൊടുത്തിട്ട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു... അത് കണ്ട് ഞങ്ങളൊക്കെ പൊരിഞ്ഞ ചിരി ആയിരുന്നു... "ഹ്മ്... അങ്ങനെ ഇവൻ വല്ലതും എടുത്ത് ചാടി ചെയ്തിരുന്നേൽ ടു മിനിറ്റ്സ് കഴിഞ്ഞ് നമ്മൾ വന്ന് നോക്കുമ്പോ ദിലുവിന്റെ കയ്യീന്ന് കണക്കിന് വാങ്ങിച്ച് കൂട്ടിയിട്ട് ഒടുക്കം ഇവന്റെ മയ്യിത്ത് ഓള് എടുക്കുന്നതാകും നമ്മള് കാണാ..." ഇജുവാണ്. "അത് ശരിയാ... ഇനി ഇവിടെ ഇങ്ങനെ അധിക നേരം ഇരിക്കണ്ട... നമ്മളെ അങ്ങോട്ട് കണ്ടില്ലേൽ ചിലപ്പോ എല്ലാവരും കൂടി ഇങ്ങോട്ട് ഇടിച്ച് കേറി വരും... അതോണ്ട് നമുക്ക് താഴോട്ട് പോകാം... വാ..." പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ  കഥകളുടെ കലവറ എന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 എന്ന് ഇജുവിനെ പിന്താങ്ങി കൊണ്ട് അല്ലു പറഞ്ഞിട്ട് അവിടന്ന് തിരിച്ച് നടന്നപ്പോ ഞങ്ങള് അവരെ രണ്ട് പേരെയും നോക്കി തലയാട്ടി ചിരിച്ചോണ്ട് താഴേക്ക് ഇറങ്ങി ചെന്നു... അപ്പൊ ഞങ്ങളെ എല്ലാവരെയും പുരികം പൊന്തിച്ചോണ്ട് ദിലു നോക്കി ഇരിപ്പുണ്ടായിരുന്നു... ഇത്രെയും നേരം ഞങ്ങള് എവിടെ ആയിരുന്നെന്നാകും അവളെ മനസ്സിൽ... അത് നമ്മക്ക് ഊഹിക്കാവുന്നതേയുള്ളു... "ആ അപ്പൊ എല്ലാവരും വന്നല്ലോ.... ഇനി എന്തിനാ നമ്മള് എല്ലാവരും ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് ഞാൻ പറയാം..." എന്ന് പറഞ്ഞ് ആദി അങ്കിൾ സീറ്റിൽ നിന്ന് എണീറ്റ് ഞങ്ങൾക്ക് എല്ലാവർക്കും അഭിമുഖമായി നിന്നോണ്ട് പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും അങ്കിളിനെ നോക്കി ഇരുന്നു... "നമ്മുടെ കമ്പനി പുതിയതായി തുടങ്ങി വെച്ച വൈറ്റ് റോസ് പെർഫ്യൂം ബിസിനസ് ഇനി മുതൽ 4 രാജ്യങ്ങളിൽ കൂടി വ്യാപിക്കാൻ പോകാണ്... ഇന്ത്യയിലും ദുബായിലും മാത്രമായി തുടങ്ങിയ ഈ ബിസിനസ് ഇത്രത്തോളം വിജയകരമായി മുന്നേറിയതിനാൽ അതിന്റെ സക്‌സസ് പാർട്ടിയാണ് ഇനി ഇവിടെ നടക്കാൻ പോകുന്നത്... അപ്പൊ എല്ലാവരും ഈ സംരംഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്...." എന്ന് അങ്കിൾ പറഞ്ഞപ്പോ തന്നെ ഞങ്ങൾ എല്ലാവരും കൂടി ഏയ്.... എന്ന് കൂകി കൊണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു... അപ്പൊ തന്നെ ഗാർഡൻ ഏരിയയിൽ ഞങ്ങൾക്ക് വേണ്ടി ഒരു ചെറിയ പാർട്ടി തന്നെ അറേഞ്ച് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു... വൈറ്റ് റോസ് ഗാർഡന്റെ നടുവിൽ ഒരു വലിയ ഗ്ലാസ് ഹാൾ തന്നെ മാൻഷനിൽ ഉണ്ട്... അവിടെയാണ് ഞങ്ങളെ ഡിന്നർ സെറ്റ് ചെയ്തിട്ടുള്ളത്... ഡിം സൗണ്ടിൽ ഒരു മെലഡി സോങ് അങ്കിൾ പ്ലെ ചെയ്തിട്ട് ഞങ്ങൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.... ഞങ്ങളെ പാരൻസ് ഒക്കെ കൂടി ചേർന്ന് ഞങ്ങളെക്കാൾ ചളിയേറും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ച് സംസാരിച്ച് ഫുഡ് ഒക്കെ കഴിക്കുന്നതിനിടക്ക് നമ്മളെ ശ്രദ്ധ ദിലുവിൽ ആയിരുന്നു... ഓള് നമ്മളെ തൊട്ടടുത്താണ് ഇരിക്കുന്നത്... നമ്മക്ക് വേണ്ട ഫുഡൊക്കെ കണ്ടറിഞ്ഞ് അവള് നമ്മക്ക് സെർവ് ചെയ്ത് തന്നിട്ട് ഓള് ഫുഡ് കഴിച്ചോണ്ട് എല്ലാവരോടും സംസാരിച്ച് ഇരിക്കുമ്പോഴായിരുന്നു നമ്മള് അമീഗോസിനെ ശ്രദ്ധിച്ചത്... അവന്മാര് നമ്മളെ തന്നെ വീക്ഷിച്ച് കൊണ്ട് ഒരു കള്ളച്ചിരി പാസാക്കി തലയാട്ടി നല്ലോണം പോളിങ് നടത്തുന്നുണ്ട്.... അതോണ്ട് നമ്മള് അപ്പൊ തന്നെ വായിനോട്ടം കുറച്ച് നേരത്തേക്ക് മാറ്റി വെച്ചിട്ട് ഫുഡിൽ ശ്രദ്ധ കൊടുത്ത് കഴിക്കാൻ തുടങ്ങി... "അപ്പൂ... നിന്റെ ട്രൈനിംഗ്‌ കഴിഞ്ഞിട്ട് ഇപ്പോ കുറച്ച് ആയില്ലേ...? എന്നാ സെലക്ഷൻ...?" ആദി അങ്കിളാണ്. "നെക്സ്റ്റ് മന്ത് ഒക്കെയായിട്ട് സെലക്ഷൻ ഉണ്ടാകും... ഡൽഹിയിൽ വെച്ചാണ് സെലക്ഷൻ നടക്കുന്നത്... ഒരു ടു വീക്സ് എങ്കിലും അവിടെ നിൽക്കേണ്ടി വരും..." *"വാട്ട്....? ടു വീക്സോ...?"* നമ്മള് പറഞ്ഞതിന് പിന്നാലെ ദിലു അങ്ങനെ ഇരുന്ന് ഷൗട്ട് ചെയ്‌തോണ്ട് നമ്മളെ നോക്കി ഇരുന്നപ്പോ നമ്മള് എല്ലാരിലേക്കും ഒന്ന് നോട്ടം തെറ്റിച്ചിട്ട് ഓളെ നോക്കി അതേയെന്ന് തലയാട്ടി... "പറ്റില്ല... ടു വീക്സ് പോയിട്ട് ടു ഡേയ്സ് പോലും നീ ഞങ്ങളെ വിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല... ട്രെയിനിങ് എന്ന് പറഞ്ഞ് 6 മാസം നീ ഞങ്ങളെ വിട്ട് പോയപ്പോ എങ്ങനെയാ ഓരോ ദിവസവും കടന്ന് പോയതെന്ന് ഞങ്ങൾക്കെ അറിയൂ... അതോണ്ട് നീ ഇനി എങ്ങോട്ടും പോണില്ല..." ദിലു പറയുന്നത് കേട്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വന്നു... ഇപ്പൊ അവളീ പറഞ്ഞത് അവളെ സാഹചര്യമാണ്... എന്നെ വിട്ട് ഒരു ദിവസം പോലും അവൾക്ക് മാറി നിൽക്കാൻ കഴിയില്ല... തിരിച്ച് എനിക്കും അങ്ങനെ തന്നെയാ... സത്യം പറഞ്ഞാൽ ആ 6 മാസം ഞാൻ എങ്ങനെയാ കഴിച്ച് കൂട്ടിയതെന്ന് എനിക്കേ അറിയൂ... IPS പൂതി ഇട്ടെറിഞ്ഞ് അവിടന്ന് ഇങ്ങോട്ട് തന്നെ വരാൻ ഒക്കെ തോന്നി പോയി എനിക്ക്... അത്രക്ക് മിസ് ചെയ്തിരുന്നു ഈ കുരിപ്പിനേയും ഇവന്മാരെയും... "നീയെന്തിനാ ദിലു അതിന് ഇങ്ങനെ കിടന്ന് വയലെന്റ് ആകുന്നെ...? അപ്പു അവന്റെ IPS സെലക്ഷന് വേണ്ടി ഡൽഹിയിലേക്ക് പോകുന്നതിന് ഞങ്ങൾക്ക് വലിയ പ്രോബ്ലം ഒന്നുമില്ല... ഉണ്ടോടാ..." എന്ന് അർഷി പറഞ്ഞോണ്ട് അവന്മാരെ നോക്കിയപ്പോ അവന്മാര് ഒന്നടങ്കം ഇല്ലെന്ന് പറഞ്ഞ് നമ്മളെ നോക്കി സൈറ്റടിച്ചു... അവരെ പ്ലാൻ ഏകദേശം മനസ്സിൽ ആയോണ്ട് തന്നെ നമ്മള് ചിരിച്ചോണ്ട് അവരെ നോക്കി തലയാട്ടി ദിലുവിൽ നോട്ടമെറിഞ്ഞു... "കണ്ടോ... ഞങ്ങൾക്ക് ആർക്കും അവൻ ഡൽഹിയിലേക്ക് പോകുന്നതിന് ഒരു എതിർപ്പുമില്ല... നമ്മളെ പാരൻസിന് പോലുമില്ല... പിന്നെ എന്താ നിനക്ക് മാത്രം ഒരു പ്രോബ്ലം...?" എന്ന് വീണ്ടും അർഷി ഓളോട് ചോദിച്ചപ്പോ ഓള് അവന്മാരെയൊക്കെ തുറിച്ച് നോക്കി കൊണ്ട് കൈ ചുരുട്ടി പിടിച്ച് നമ്മളെ തിരിഞ്ഞ് നോക്കി... അതുവരെ ചിരിച്ചോണ്ടിരുന്ന നമ്മള് ഓള് നോക്കിയപ്പോ കൈ മലർത്തി കാണിച്ചോണ്ട് നെറ്റി ചുളിച്ചു... അപ്പൊ തന്നെ ദിലു പ്ളേറ്റിലേക്ക് തല താഴ്ത്തി വെച്ചോണ്ട് ഫോർക്ക് കൊണ്ട് പ്ളേറ്റിൽ കുത്തി കൊണ്ടിരുന്നു... ഓളെ കാട്ടികൂട്ടൽ കണ്ടിട്ട് ഞങ്ങളെ പാരൻസ് അടക്കം എല്ലാവരും ഓളെ തന്നെ നോക്കി കൊണ്ട് ചിരി അടക്കി പിടിച്ചിരുന്നു.... ഗ്രാൻഡ്മാ ആണെങ്കിൽ നമ്മളെ നോക്കി കൊണ്ട് ഓക്കേ അല്ലെ എന്ന് തമ്പ്സപ്പ് കാണിച്ച് ചോദിച്ചപ്പോ നമ്മള് ചിരിച്ചോണ്ട് ഡബിൾ ഓക്കേ എന്ന് പറഞ്ഞ് അവളെ നോക്കി ഇരുന്നു.... "പറ ദിലു... ഞങ്ങൾക്ക് ഒന്നും ഇല്ലാത്ത ബേജാറും സങ്കടവുമൊക്കെ എന്തിനാ നിനക്ക്...? എന്താ അപ്പുവിനെ പിരിഞ്ഞിരിക്കാൻ നിന്നെ കൊണ്ട് പറ്റില്ലേ..?" ഗ്രാൻഡ്മാ കൂടി അവളെ പിരി കേറ്റി കൊണ്ട് അങ്ങനെ സംസാരിച്ചതും പെണ്ണ് പെട്ടെന്ന് സീറ്റിൽ നിന്ന് എണീറ്റിട്ട് ഞങ്ങളെ എല്ലാവരെയും നോക്കി ഒച്ചവെച്ചു... *"അതെ... എനിക്ക് ഇവനെ പിരിഞ്ഞ് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല... ഇവൻ എങ്ങാനും എന്നെ ഇട്ടേച്ച് പോയാ അന്ന് ഇവന്റെ അവസാനായിരിക്കും..."* എന്ന് ഓള് നമ്മളെ നേരെ ഫോർക്ക് ചൂണ്ടി കൊണ്ട് ഉറഞ്ഞ് തുള്ളി പറഞ്ഞപ്പോ എല്ലാവരും കൂടി ഞങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി... നമ്മള് അപ്പൊ തന്നെ ഓളെ കൈ പിടിച്ച് നമ്മളെ അടുത്ത് ഇരുത്തിച്ചിട്ട് കൂൾ എന്ന് പറഞ്ഞ് ഓളെ കയ്യിലൊന്ന് തടവി കൊണ്ട് ചിരി അടക്കി പിടിച്ച് ഇരുന്നു... "ദിലു... നീയിങ്ങനെ ഒക്കെ ഇവിടെ നിന്ന് ഡയലോഗ് അടിച്ചിട്ട് എന്താ കാര്യം...? നാളെ അവൻ ഒരു കല്യാണം ഒക്കെ കഴിച്ച് മറ്റൊരു കുടുംബമായി ജീവിക്കുമ്പോ നിന്റെ കൂടെ അവന് നിൽക്കാൻ പറ്റോ..? അപ്പോഴും അവൻ നിന്റെ കൂടെ തന്നെ വേണമെന്നൊക്കെ പറഞ്ഞ് നീ വാശി പിടിക്കോ...?" സൽ‍മ ആന്റിയാണ്. നമ്മളെ പെണ്ണിനെ നമ്മക്ക് തന്നെ തരാൻ എല്ലാ പാരൻസിനും അതിയായ ആഗ്രഹം ഉള്ളോണ്ട് നമ്മക്ക് കട്ട സപ്പോർട്ടായി ദിലുവിനെ എല്ലാവരും കൂടി നന്നായി പിരി കേറ്റി വിടുന്നുണ്ട്... മിക്കവാറും ഇക്കണക്കിന് പോയാൽ ഇവള് തന്നെ എന്നെ ഇഷ്ടാണെന്ന് പറയുന്ന മട്ടാണ്... സൽ‍മ ആന്റി പറയുന്നത് കേട്ടിട്ട് ആണെങ്കിലോ അവള് തല താഴ്ത്തി കൊണ്ട് എന്തൊക്കെയോ ചിന്തിച്ചിരിക്കാണ്... ഞങ്ങളാണെങ്കിൽ അവളെന്താ പറയാ എന്ന് ചിന്തിച്ചോണ്ട് അവളെ തന്നെ നോക്കി ഇരുന്നു... "അ... അത്... ഇവന്റെ കല്ല്യാണം ആകുമ്പോഴല്ലേ... അതിനെ കുറിച്ച് നമുക്ക് അപ്പൊ സംസാരിക്കാം... ഇനി ആരും ഇതിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്... ചുപ് രഹോ..." എന്ന് പറഞ്ഞ് ഓള് എന്തൊക്കെയോ പിറുപിറുത്തോണ്ട് പ്ളേറ്റിൽ ഇരിക്കുന്ന ഫുഡിനോട് മൊത്തം അവളെ ദേഷ്യം തീർക്കുന്നുണ്ട്... അവളെ പിറുപിറുക്കലിൽ നമ്മള് ഒരു കാര്യം നല്ല വ്യക്തമായി കേട്ടതാ 'അതിന് ഇവന്റെ കല്ല്യാണം നടന്നിട്ട് വേണ്ടേ... അത് നടക്കാൻ ഞാൻ സമ്മതിക്കത്തില്ല... നോക്കിക്കോ...' എന്ന് ഓള് പറയുന്നത് കേട്ടപ്പോ എനിക്ക് ചിരി വന്നിട്ട് ഓളെ മുഖത്തേക്ക് നോക്കാതെ തല ചെരിച്ചാണ് അവിടെ ഇരുന്നത്.... ഓളെ വർത്താനത്തിൽ നിന്ന് തന്നെ എല്ലാവർക്കും ഏകദേശം കാര്യങ്ങൾ വ്യക്തമായോണ്ട് പിന്നെ ആരും അവളെ പിരി കേറ്റാൻ നിന്നിട്ടില്ല... ഞങ്ങള് ആ ടോപിക്‌ വിട്ട് കോളേജിലെ വിശേഷങ്ങൾ ഒക്കെ അവരോട് പറഞ്ഞോണ്ടിരുന്നു... "ആ ബേബി.... ഞാൻ ഇപ്പോഴാ ഒരു കാര്യം ഓർത്തത്... ആഷുവിനെ നിങ്ങൾക്ക് അറിയില്ലേ...? അവളെ ഒരു അങ്കിളിനെ ഞങ്ങൾ ഇന്ന് മീറ്റ് ചെയ്തു... അവർക്ക് ബേബിയെയും ഐഷുമ്മനെയും നന്നായിട്ട് അറിയാം... എന്നെയും അർഷിയെയും കണ്ടപ്പോ തന്നെ ആദിന്റെയും ഐഷുവിന്റെയും മക്കളല്ലേ എന്ന് ചോദിക്കേം ചെയ്തു..." ദിലുവാണ്. "ഓ... ആരാ കക്ഷി...? ആഷു എന്ന് പറയുമ്പോ ഐഷൂനെ ആക്‌സിഡന്റിൽ നിന്ന് രക്ഷിച്ച കുട്ടിയല്ലേ... അവളെ അങ്കിളിന്റെ പേര് പറഞ്ഞോ...?" "എസ്... one mister സാലിം..." എന്ന് ദിലു പറഞ്ഞതും ആദി അങ്കിളും ഐഷു ആന്റിയും ഞങ്ങളെ പാരൻസും ഗ്രാൻഡ്മയും അടക്കം ഞെട്ടി തരിച്ച് ദിലുവിനെ നോക്കി ഇരുന്നു.... അവരെ മുഖത്തെ ഭീതി കണ്ട് ഞാൻ അവരെയൊക്കെ നോക്കിയപ്പോ അവരിൽ ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.... "സാ... സാലിമോ...?" ഐഷു ആന്റിയാണ്. "അതെ.... എന്താ നിങ്ങൾക്ക് അവരെ മുന്നേ പരിചയമുണ്ടോ...?" അവരിലെ ഭീതി നോട്ട് ചെയ്ത് കൊണ്ട് തന്നെ അർഷി അങ്ങനെ ഐഷു ആന്റിയോട് ചോദിച്ചതും ആന്റി അങ്കിളിന്റെ കയ്യിൽ പിടുത്തമിട്ടിട്ട് ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.... "ഏ... ഏയ്.... ഞങ്ങൾക്ക് അറിയില്ല... അങ്ങനെ ഒരു പേര് കേട്ടതായി പോലും ഞങ്ങള് ഓർക്കുന്നില്ല.... അല്ലെ ആദി...?" എന്ന് ഐഷു ആന്റി അങ്കിളിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും അങ്കിള് പ്ളേറ്റിലേക്ക് നോക്കി കൊണ്ട് അതേയെന്ന് തലയാട്ടി... അതിൽ നിന്ന് തന്നെ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് മണത്തു... സാലിം എന്ന പേര് കേട്ടപ്പോ ആദി അങ്കിളും ഐഷു ആന്റിയും മാത്രമല്ല ഗ്രാൻഡ്മാ അടക്കം ഞങ്ങളെ പാരൻസ് ഒക്കെ ഞെട്ടിയിട്ടുണ്ട്... ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ആ സാലിമിനെ ഇവർക്ക് നന്നായിട്ട് അറിയാമെന്ന്.... ★★★★★★★★★★★★★★★★★★★★ 【അർഷി】 സാലിം എന്ന പേര് കേട്ടപ്പോ തന്നെ ഞെട്ടി തരിച്ചിരിക്കുന്ന അവരെ കണ്ടപ്പോ ഞങ്ങൾക്ക് ഒക്കെ ഒരു കാര്യം മനസ്സിലായി ഈ സാലിം എന്താണ് ഏതാണ് എന്നൊക്കെ ഇവർക്ക് നല്ല വ്യക്തമായിട്ട് അറിയാമെന്ന്... അയാള് ആരാകും... എന്തിനാ ഇവരൊക്കെ അയാളെ പേര് കേട്ടതിന് ഇത്രക്ക് ഷോക്ക് ആകുന്നെ...? "Are you okay baby...?" ദിലു ബേബിന്റെ കയ്യിൽ പിടിച്ചോണ്ട് അത് ചോദിച്ചപ്പോ ബേബി ഒന്ന് ഞെട്ടി കൊണ്ട് ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു... "നിങ്ങള് എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞില്ലേ...? നിങ്ങള് എണീറ്റ് പൊയ്ക്കോ..." ബേബി അങ്ങനെ പറഞ്ഞപ്പോ തന്നെ ഞങ്ങളെ ഒക്കെ ഇവിടന്ന് മാറ്റി നിർത്തിയിട്ട് ഇവർക്ക് എന്തൊക്കെയോ ചർച്ച ചെയ്യാനുണ്ടെന്ന് നമ്മക്ക് മനസ്സിലായി... അത് എന്താണെന്ന് അറിയാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ബേബിന്റെ വാക്ക് നിരസിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ അവരെയൊക്കെ നോക്കി കൊണ്ട് പോകാമെന്ന് ആംഗ്യം കാണിച്ചു... നമ്മള് എണീറ്റ് നടന്നതിന് പിന്നാലെ അവരും വന്നിട്ട് തിരിഞ്ഞ് ഗ്ലാസ് ഹാളിലേക്ക് നോക്കിയപ്പോ ഇപ്പോഴും മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന ഞങ്ങളെ പാരൻസിനെയാണ് ഞങ്ങള് കണ്ടത്... ഞങ്ങള് അപ്പൊ തന്നെ മാൻഷന്റെ മുറ്റത്തെ മാവിൽ ഞങ്ങൾ അമീഗോസ് പണിത് വെച്ച ട്രീ ഹൗസ്സിലേക്ക് കയറി ചെന്ന് അവിടെ ഇരുന്നോണ്ട് അവരെ വീക്ഷിച്ചു... അവര് പറയുന്നതൊന്നും കേൾക്കാൻ കഴിയില്ലെങ്കിലും അവരുടെ മുഖഭാവങ്ങൾ നന്നായിട്ട് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.... "ആരാകും ഈ സാലിം...? അയാളെ പേര് കേട്ടപ്പോ എന്തിനാ അവരൊക്കെ ഇത്രക്ക് ടെൻഷൻ ആയത്...?" സച്ചുവാണ്. "സംതിങ് റോങ്... അവരൊന്നും ഇത്രക്ക് ഡെസ്പ് ആയി ഞാൻ ഇതിന് മുൻപ് കണ്ടിട്ടേ ഇല്ല... ഇതിന് പിറകിൽ എന്തൊക്കെയോ ഉണ്ട്..." ദിലുവാണ്. "ഛെ... അവര് എന്താ സംസാരിക്കുന്നതെന്ന് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആരാ ഈ സാലിം എന്നെങ്കിലും മനസ്സിലാക്കാമായിരുന്നു..." എന്ന് യാസി പറഞ്ഞ് നിർത്തിയതും ഐഷുമ്മാന്റെ ശബ്ദം ഞങ്ങൾക്ക് തൊട്ട് പിറകിൽ നിന്നായി ഞങ്ങള് കേട്ട് അപ്പൊ തന്നെ തിരിഞ്ഞ് നോക്കി... അപ്പൊ അപ്പു ഞങ്ങളെ ഒക്കെ നോക്കി ഒന്ന് ചിരിച്ചോണ്ട് അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഞങ്ങൾക്ക് കാണിച്ച് തന്നു.... അതിൽ നിന്നായിരുന്നു ഐഷുമ്മാന്റെ വോയിസ് കേൾക്കുന്നത്... ഞങ്ങള് അപ്പൊ തന്നെ അവരിലേക്ക് നോട്ടം തെറ്റിച്ചപ്പോ ടേബിളിൽ അപ്പുവിന്റെ മറ്റൊരു ഫോൺ ഓൻ വെച്ചത് ഞങ്ങള് കണ്ടു... ഹോ ചെക്കൻ എന്നാലും വല്ലാത്ത IPS ബുദ്ധി തന്നെയെന്ന് പറഞ്ഞ് ഞങ്ങള് എല്ലാവരും അവനെ പൊക്കി കൊണ്ട് അവര് പറയുന്നത് കാതോർത്തിരുന്നു... അവർ പറയുന്ന ഓരോന്ന് കേട്ടതും ഒന്നും വിശ്വസിക്കാൻ കഴിയാതെ ഞങ്ങള് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു..... (തുടരും) ********************************************* ഈ പാർട്ട് എങ്ങനെയുണ്ടെന്ന് നിങ്ങളെ അഭിപ്രായം അറിയിക്കണംട്ടോ... പിന്നെ ഒരുപാട് പേര് ചോദിക്കുന്നത് കണ്ടു ആഷുവിന്റെ ഫാമിലിയെ പറ്റി പറയാൻ വേണ്ടി.... അതിനുള്ള സമയം ആയിട്ടില്ല... ആകുമ്പോ അതൊക്കെ വെളിപ്പെടുത്തും... നിങ്ങളെ ഓരോരുത്തരുടെയും കമന്റ് വായിച്ചിട്ട് നമ്മള് ഇവിടെ തുള്ളിച്ചാടായിരുന്നു... സത്യം പറഞ്ഞാൽ നിങ്ങളെ ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ് എന്നെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നത്.... അതിന് ഒരുപാട് നന്ദിയുണ്ട് ഫ്രണ്ട്സ്... നിങ്ങളെ ഒന്നും ബോറടിപ്പിക്കാതെ തന്നെ ഓരോ പാർട്ടും മുന്നോട്ട് കൊണ്ട് പോകാൻ നമ്മള് കഴിവതും ശ്രമിക്കാട്ടോ.... അടുത്ത പാർട്ട് ഇൻഷാ അല്ലാഹ് പറ്റിയാൽ നാളെ രാത്രി 9 മണിക്ക്... #📙 നോവൽ
6.5k കണ്ടവര്‍
10 മണിക്കൂർ
*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.30_ ✍ Mubashira MSKH "ഓക്കേ അങ്കിൾ... അങ്കിളിന്റെ പേര്...?" ദിലുവാണ്. *"സാലിം...."* എന്ന് പറഞ്ഞോണ്ട് അങ്കിൾ ഒരു പ്രത്യേക ചിരി ചിരിച്ചു... അതിന്റെ മീനിങ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നതേയില്ല... "സാലിം.... ബേബിയും ഐഷുമ്മയും ഇതുവരെ നിങ്ങളെ കുറിച്ച് പറഞ്ഞ് ഞങ്ങള് കേട്ടിട്ടില്ല..." ദിലുവാണ്. "കേൾക്കാൻ വഴിയില്ല... എന്നോ അടഞ്ഞു പോയ അദ്ധ്യായമല്ലേ എന്ന് കരുതി അവര് മറന്ന് കാണും... സാരമില്ല മക്കള് ഓർമ്മിപ്പിച്ച് കൊടുത്താൽ മതി... നമുക്ക് ഇടക്കിടക്ക് ഇതുപോലെ കാണാം..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് അങ്കിള് തിരിച്ച് കാറിന്റെ അടുത്തേക്ക് തന്നെ വന്നിട്ട് ശരണേട്ടനെ നോക്കി... മൂപ്പര് അങ്കിളിനെ അവിടന്ന് പിടിച്ച് എണീപ്പിച്ച് കാറിൽ കയറ്റി ഇരുത്തിയിട്ട് വീൽചെയർ കാറിൽ വെച്ച് കാറിലേക്ക് കേറി ഇരുന്നു... അങ്കിൾ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ഐഷു ആന്റിയേയും ആദി അങ്കിളിനെയും അങ്കിളിന് നന്നായിട്ട് അറിയാം... അങ്കിളിന്റെ ഓരോ വാക്കിൽ നിന്നും അത് മനസ്സിലാക്കാൻ പറ്റുന്നുണ്ട്... അവര് തമ്മിൽ എങ്ങനെ ആകും പരിചയമെന്ന് ചിന്തിച്ചോണ്ട് നമ്മള് ദിലുവിനെ നോക്കി ഒന്ന് ചിരിച്ചിട്ട് ആ റൗഡിയെ നോക്കി പുച്ഛിച്ചോണ്ട് കാറിൽ കയറി ഇരുന്നു... അപ്പൊ തന്നെ ശരണേട്ടൻ കാർ സ്റ്റാർട്ട് ചെയ്തിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ആഷുവിന്റെ അങ്കിളിനെ മീറ്റ് ചെയ്തപ്പോ മുതൽ എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ്... എന്താണെന്ന് അറിഞ്ഞൂടാ അയാളെ കണ്ണിലും ഞങ്ങൾക്ക് നേരെ നീട്ടിയ പുഞ്ചിരിയിലുമൊക്കെ എന്തൊക്കെയോ നിഘൂടത മറഞ്ഞിരിക്കുന്ന പോലെ... ചെലപ്പൊ അതെല്ലാം എന്റെ തോന്നൽ മാത്രം ആയിരിക്കാം... പക്ഷെ അയാളെ മുഖം അത്ര പെട്ടെന്ന് മനസ്സിൽ നിന്ന് മായുന്നില്ല... എന്താകും അത്...? എന്തായാലും ശരി ഈ സാലിം ആരാണെന്ന് ബേബിയോടും ഐഷുമ്മാനോടും ചോദിക്കണമെന്ന് ഞാൻ അപ്പൊ തന്നെ തീരുമാനിച്ചു... "ദിലു... നീ എന്ത് ആലോജിച്ച് നടക്കാ... വേഗം വാ... ആദി അങ്കിൾ വന്നിട്ടുണ്ട് നമ്മളോട് ഒക്കെ വേഗം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു... വേഗം വാ..." പെട്ടെന്ന് സച്ചു കൃഷിന്റെ ബൈക്കിൽ കയറി ഇരുന്നോണ്ട് അത് വിളിച്ച് കൂവുന്നത് കേട്ടപ്പോ നമ്മള് ചിന്തകൾക്ക് വിരാമമിട്ട് കൊണ്ട് അപ്പുവിന്റെ ബുള്ളറ്റിൽ കേറി ഇരുന്നു... എന്നിട്ട് അയാള് ആരാണെന്ന് ബേബിയോടും ഐഷുമ്മയോടും തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചിട്ട് നമ്മള് ആ ചാപ്റ്റർ വിട്ടു... എന്നിട്ട് ഞങ്ങള് മാൻഷൻ ലക്ഷ്യമാക്കി ബൈക്കുകൾ കുതിച്ച് പോയി കൊണ്ടിരുന്നു... അപ്പൊ ചെറുതായിട്ട് മഴ തുള്ളുന്നുണ്ടായിരുന്നു... നമ്മള് അപ്പൊ തന്നെ രണ്ട് കയ്യും നീട്ടി പിടിച്ച് ആകാശത്തേക്ക് മുഖം ഉയർത്തി മഴയെ വരവേറ്റു... ഒരു മഴ തുള്ളി നമ്മളെ കവിളിൽ വന്ന് പതിഞ്ഞതും നമ്മള് കണ്ണുകൾ ഇറുക്കിയടച്ച് തല താഴ്ത്തി നേരെ നോക്കിയപ്പോ അപ്പു മിററിലൂടെ നമ്മളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... ഓന്റെ ചിരി കണ്ടിട്ട് നമ്മള് അപ്പൊ തന്നെ അവന്റെ പുറത്ത് ഒരു കൊട്ട് കൊടുത്തിട്ട് അവനെ കെട്ടിപ്പിടിച്ച് ഇരുന്നു... മഴ പെയ്ത് തുടങ്ങിയത് കൊണ്ട് തന്നെ നമ്മക്ക് നല്ലോണം തണുക്കുന്നുണ്ട്... നമ്മള് കൈ രണ്ടും കൂട്ടിയുരസി കൊണ്ട് അപ്പുവിന്റെ ജാക്കറ്റിനുള്ളിലൂടെ കയ്യിട്ട് അവനെ വീണ്ടും ഇറുക്കി കെട്ടിപ്പിടിച്ച് ഓന്റെ പുറത്ത് തല വെച്ചു... അപ്പൊ തന്നെ അപ്പു ബുള്ളറ്റ് ഒരു സൈഡിലേക്ക് ഒതുക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടതും എന്താ കാര്യം എന്ന് മനസ്സിലാകാതെ നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ചു... ഞങ്ങള് വണ്ടി നിർത്തിയത് കണ്ടിട്ട് അവന്മാരും അവിടെ ബ്രേക്കിട്ടതും അപ്പു അവരോട് പോകാൻ പറഞ്ഞോണ്ട് സിഗ്നൽ കാണിച്ചപ്പോ അവര് ചിരിച്ചോണ്ട് തലയാട്ടി അവിടന്ന് പോയി... "ഡാ പൊറിഞ്ചു... നമ്മള് എന്തിനാ ഇവിടെ വണ്ടി നിർത്തിയെ...? എന്തെങ്കിലും വാങ്ങാൻ ഉണ്ടോ...?" "അതൊക്കെ പറയാം... നീയാദ്യം ഇറങ്ങ്..." എന്ന് ഓൻ നമ്മളെ നോക്കി പറഞ്ഞപ്പോ നമ്മള് അവിടെ ഇറങ്ങി ഓനെ തന്നെ നോക്കി നിന്നതും നമ്മളെ പിന്നാലെ ഓനും ബുള്ളറ്റിൽ നിന്നിറങ്ങി ഹെൽമെറ്റ് തലയിൽ നിന്നെടുത്ത് അവന്റെ ജാക്കറ്റ് ഊരി.... എന്നിട്ട് ഓന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചിട്ട് ഹെൽമെറ്റ് ബുള്ളറ്റിൽ വെച്ച് ആ ജാക്കറ്റ് നമ്മക്ക് ഇട്ട് തന്നു.... നമ്മള് ഓനെ തന്നെ നെറ്റി ചുളിച്ചോണ്ട് നോക്കി നിൽക്കുന്നത് കണ്ടിട്ട് അപ്പു നമ്മളെ നോക്കി എന്താന്ന് ആംഗ്യം കാണിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് തോള് പൊക്കി കാണിച്ചു... അപ്പൊ തന്നെ ഓൻ നമ്മളെ ഓന്റെ അടുത്തേക്ക് പിടിച്ച് നിർത്തിയിട്ട് ജാക്കറ്റിന്റെ സിപ് നമ്മളെ കഴുത്ത് വരെ ഇട്ട് നമ്മളെ തല ഓന്റെ നെറ്റിയിൽ മുട്ടിച്ച് നിർത്തി.... ഓൻ ഈ കാണിച്ച് കൂട്ടുന്നതൊക്കെ എന്താന്ന് മനസ്സിലാകാതെ നമ്മള് ഓനെ തന്നെ മിഴിച്ച് നോക്കി നിന്നതും ഓൻ ജാക്കറ്റിന്റെ ക്യാപ് നമ്മളെ തലയിലൂടെ ഇട്ടു... എന്നിട്ട് നമ്മളെ നോക്കി സൈറ്റടിച്ചോണ്ട് പോകാമെന്ന് പറഞ്ഞപ്പോ നമ്മള് അപ്പൊ തന്നെ ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ജാക്കറ്റിന്റെ സിപ് ഊരി തലയിൽ നിന്ന് ക്യാപ് മാറ്റി... "നോക്കി കൊണ്ട് നിൽക്കാതെ വണ്ടിയെടുക്കാൻ നോക്കെടാ... അവൻ കെയർ ചെയ്യാൻ വന്നിരിക്കുന്നു... പൊറിഞ്ചു..." എന്ന് നമ്മള് പറഞ്ഞപ്പോ ഓൻ നമ്മളെ നോക്കി മുഖം കോട്ടി ഹെൽമറ്റ് വെച്ച് ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു... അപ്പോഴത്തെ അവന്റെ മോന്തേടെ ഭാവം കണ്ടിട്ട് നമ്മള് ചിരി കടിച്ച് പിടിച്ചോണ്ട് അവന്റെ ബുള്ളറ്റിൽ കയറി... അപ്പൊ തന്നെ ഓൻ മാൻഷൻ ലക്ഷ്യമാക്കി ഒരു പറപ്പിക്കലായിരുന്നു... അവന്മാരെ ബൈക്കിനെ പോലും ഓവർ ടേക്ക് ചെയ്‌തോണ്ടാ ഞങ്ങള് മാൻഷനിൽ എത്തിയത്... നമ്മള് ഓന്റെ ബുള്ളറ്റിൽ നിന്നിറങ്ങി അപ്പുവിന്റെ മുഖത്തേക്ക് നോക്കിയപ്പോ നമ്മളെ മുഖത്തേക്ക് നോക്കാതെ ബുള്ളറ്റിന്റെ ചന്തം നോക്കി നിൽക്കാണ് പൊറിഞ്ചു... ഓന്റെ ഈ കാട്ടികൂട്ടൽ കണ്ട് നമ്മള് ഓനെ നോക്കി നെറ്റി ചുളിച്ച് അവിടെ അങ്ങനെ നിന്നതും നമ്മളെ ബാക്കി അമീഗോസ് സ്ഥലത്ത് ലാന്റായിട്ട് നമ്മളോട് എന്താ കാര്യമെന്ന് ആംഗ്യം കാണിച്ചു... നമ്മള് തിരിച്ച് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചിട്ട് അപ്പുവിന്റെ തലക്ക് ഒരു മേട്ടം കൊടുത്തിട്ട് വീട്ടിൽ പോടാ പൊറിഞ്ചു എന്ന് പറഞ്ഞ് ചിരിച്ചോണ്ട് മാൻഷനിലേക്ക് കേറി ചെന്നു... അപ്പൊ മുന്നിൽ തന്നെ ബേബിയും ഐഷുമ്മയും നിന്നോണ്ട് ഞങ്ങളെ എല്ലാവരെയും നല്ലോണം വീക്ഷിക്കുന്നുണ്ടായിരുന്നു... "ബേബി... ഐ മിസ്സ് യു എ ലോട്...." എന്ന് പറഞ്ഞോണ്ട് നമ്മള് മൂപ്പരെ ഓടി ചെന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു... അത് കണ്ടോണ്ട് നമ്മളെ ഐഷുമ്മ കൂടെ തന്നെ നിൽക്കുന്നത് കണ്ടപ്പോ നമ്മള് മൂപ്പത്തിയെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് വീണ്ടും ബേബിയെ കെട്ടി പിടിച്ചു... ഹോ അപ്പൊ ഐഷുമ്മാന്റെ മോന്ത ഒന്ന് കാണാണമെന്റെ പൊന്നോ.... സ്വന്തം മോളെ പോലും അസൂയയോടെ നോക്കുന്ന ഒരു സാധനം... കിട്ടിയ അവസരമല്ലേന്ന് കരുതി നമ്മള് ഐഷുമ്മക്കിട്ട് നല്ലോണം താങ്ങി കൊണ്ട് പിരി കേറ്റി കൊണ്ടിരുന്നു... ഒടുക്കം നമ്മളെ കയ്യിന് നല്ല കിഴുക്ക് കിട്ടിയപ്പോ നമ്മള് ആ പരിപാടിയങ്ങ് അവസാനിപ്പിച്ചു... "ഡാ മക്കളെ അവിടെ നിന്ന് മഴ കൊള്ളാതെ ഇങ്ങോട്ട് കേറി വരാൻ നോക്ക്... ഇന്നത്തെ ഡിന്നർ ഇവിടന്നാ... നിങ്ങളെ തന്തേം തള്ളേം ഒക്കെ ഇപ്പൊ വരും... കം ഓൺ ബോയ്സ്..." എന്ന് ബേബി ഇവിടെ നിന്ന് വിളിച്ച് കൂവിയപ്പോ അവന്മാരൊക്കെ മാൻഷനിലേക്ക് വന്നു... നമ്മള് അപ്പൊ തന്നെ ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞ് അപ്പുവിനെ ഒന്ന് നോക്കിയപ്പോ ചെക്കൻ നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് മുഖം തിരിച്ചു... ഓന്റെ ഈ കാട്ടികൂട്ടൽ കണ്ട് നമ്മള് ഇവന് ഇതെന്ത് പറ്റിയെന്ന് ചിന്തിച്ചോണ്ട് നമ്മളെ റൂമിലേക്ക് കയറി പോയി... എന്നിട്ട് കണ്ണാടിക്ക് മുന്നിൽ നിന്നോണ്ട് നമ്മളെ നനഞ്ഞ തലമുടി ഒന്ന് കൈ കൊണ്ട് കോതി വെച്ച് അപ്പുവിന്റെ ജാക്കറ്റ് ഊരി ടേബിളിൽ വെച്ചു... അപ്പൊ തന്നെ അതിന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് നമ്മളെ കയ്യിൽ തടഞ്ഞതും നമ്മള് വീണ്ടും ജാക്കറ്റ് കയ്യിലെടുത്ത് അതിന്റെ പോക്കറ്റിൽ കയ്യിട്ട് ഒന്ന് തിരഞ്ഞപ്പോ നമ്മളെ കയ്യിൽ ഒരു ലോക്കറ്റ് കുടുങ്ങി... നമ്മള് അപ്പൊ തന്നെ നെറ്റി ചുളിച്ചോണ്ട് ആ ലോക്കറ്റ് എടുത്ത് നോക്കിയപ്പോ അതിൽ ഞാനും അപ്പുവും കൂടി ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു ഉണ്ടായിരുന്നത്... അത് കണ്ടപ്പോ നമ്മള് ചിരിച്ചോണ്ട് നമ്മളെ ടേബിളിൽ വെച്ചിട്ടുള്ള ഞാനും അപ്പുവും നിൽക്കുന്ന ഫോട്ടോയിലേക്ക് നോട്ടമെറിഞ്ഞ് വീണ്ടും ആ ലോക്കറ്റിലേക്ക് നോക്കി... നമ്മളെ കയ്യിലുള്ള അതേ ഫോട്ടോ തന്നെ... നമ്മള് ആ ലോക്കറ്റ് കയ്യിലിട്ട് അമ്മാനമാടി കൊണ്ട് നമ്മള് ഫ്രഷാകാൻ വേണ്ടി ബാത്‌റൂമിൽ കയറി... ഞങ്ങളെ നൈറ്റ് റൈഡേഴ്‌സിന്റെ ഒരു കിടിലൻ സോങ്ങും പാടി ഫ്രഷായി കൊണ്ട് രണ്ട് സ്റ്റെപ് ഹിപ് ഹോപും കളിച്ച് നമ്മള് തല തുവർത്തി റൂമിലേക്ക് വന്ന് നോക്കിയപ്പോ ആരോ നമ്മളെ ബെഡിൽ മലർന്ന് കിടപ്പുണ്ടായിരുന്നു... റൂമിൽ നമ്മള് ലൈറ്റിടാത്തത് കൊണ്ട് തന്നെ അതാരാണെന്ന് നമ്മക്ക് കാണുന്നില്ല... അതോണ്ട് നമ്മള് പാട്ട് നിർത്തി ലൈറ്റിട്ട് ബെഡിലേക്ക് നോക്കിയപ്പോ നമ്മളെ പൊറിഞ്ചു ഉണ്ട് കണ്ണടച്ച് ചത്ത പോലെ കിടക്കുന്നു... ഓനെ കണ്ടപ്പോ നമ്മള് ഓനെ ഒന്ന് പുച്ഛിച്ച് ചിരിച്ചോണ്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് തല തുവർത്താൻ തുടങ്ങി... നമ്മള് ലൈറ്റിട്ടത് അറിഞ്ഞ് കണ്ണ് തുറന്നിട്ട് ഓൻ ബെഡിൽ നിന്ന് എഴുന്നേറ്റിരുന്ന് നമ്മളെ അടിമുടി നോക്കാൻ തുടങ്ങി... "ആകെ കൂടി തോളറ്റമേ മുടിയുള്ളൂ... ആ മുടിയൊന്ന് തുവർത്താൻ നിനക്ക് ഇത്രെയും ടൈം വേണോ...?" ഓൻ പറയുന്നത് കേട്ടിട്ട് നമ്മള് ഓനെ ഒന്ന് രൂക്ഷമായി തിരിഞ്ഞ് നോക്കിയിട്ട് ടവ്വൽ അവന്റെ നേരെ വീശി എറിഞ്ഞ് അവന് മുഖം കൊടുക്കാതെ കബോഡിന്റെ അടുത്തേക്ക് ചെന്ന് നമ്മള് ഡ്രസ്സ് ചെകഞ്ഞോണ്ടിരുന്നു.... "ഡാ ദിലു... നിനക്ക് ഈ മുടിയൊക്കെ ഒന്ന് നീട്ടി വളർത്തിക്കൂടെ...?" ഓന്റെ ചോദ്യം കേട്ട് നമ്മള് അപ്പൊ തന്നെ കബോഡിൽ നിന്ന് നോട്ടം തെറ്റിച്ച് അവനെയൊന്ന് നെറ്റി ചുളിച്ച് നോക്കി... "അ... അല്ലാ... നീ മുടി നീട്ടി വളർത്തിയാൽ കുറച്ചൂടി കാണാൻ കൊള്ളാമായിരുന്നു..." "ഓഹോ... എന്നിട്ട്....?" "എ... എന്നിട്ട്... എന്നിട്ടെന്താ... എന്നിട്ട് ഒന്നുമില്ല... ന്റെ പൊന്നോ... നിന്നോട് ഒക്കെ ഒരു കാര്യം പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ എല്ലാത്തിനും..." എന്ന് ഓൻ ടവ്വൽ കയ്യിൽ വെച്ച് കറക്കി കൊണ്ട് പറയുന്നത് കേട്ടപ്പോ നമ്മള് ചിരിച്ചോണ്ട് കബോഡിൽ നിന്ന് ഒരു ഷർട്ട് എടുത്ത് നമ്മള് ഇട്ട ടി ഷർട്ടിന് മുകളിലൂടെ ഇട്ടു... എന്നിട്ട് അപ്പുവിനെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഓൻ ഫോണിൽ കളിച്ചോണ്ട് ഇരിക്കായിരുന്നു... "ദിലു... ഇങ്ങോട്ട് വാ... ദേ ഇത് നോക്ക് നമ്മളെ നൈറ്റ് റൈഡേഴ്‌സിന്റെ ഏതോ ഒരു ഫാൻ ചെയ്തതാ... നമ്മള് ഇതുവരെ ചെയ്ത എല്ലാ പ്രോഗ്രാമിന്റെയും സോങ്‌സ് വെച്ചിട്ട് ഒരു മാഷപ്പ്... കേട്ട് നോക്ക്..." എന്ന് അപ്പു നമ്മളെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞപ്പോ നമ്മള് ഓന്റെ അടുത്ത് ചെന്നിരുന്നിട്ട് ഓന്റെ തോളിൽ കൈ വെച്ച് ഒരു ഹെഡ് ഫോൺ ഓന്റെ കാതിൽ നിന്ന് എടുത്ത് നമ്മളെ കാതിൽ വെച്ചു... ഓൻ പറഞ്ഞ പോലെ തന്നെ ഞങ്ങള് ഇതുവരെ ചെയ്ത എല്ലാ സോങ്‌സും കൂടി മിക്സ് ചെയ്ത് ഒരു അടിപൊളി മാഷപ്പ് തന്നെയായിരുന്നു അത്... നമ്മള് കണ്ണടച്ച് വെച്ചോണ്ട് ആ സോങ്‌സ് ആസ്വദിച്ച് തലയാട്ടി അത് മൂളി കൊണ്ടിരുന്നു... എന്നിട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ അപ്പു നമ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽപ്പുണ്ടായിരുന്നു... ഓനോട് എന്താടാ എന്ന് ആംഗ്യം കാണിച്ചപ്പോ ഓൻ നമ്മക്ക് ഒരു കൃത്യമായ മറുപടി തരാതെ നമ്മളെ അടുത്തേക്ക് നീങ്ങി ഇരിക്കാൻ തുടങ്ങി... ഇവൻ ഇതെന്താ ഈ കാണിക്കുന്നെ എന്ന് മനസ്സിലാകാതെ നമ്മള് ഓനെ തന്നെ ഉറ്റു നോക്കി അങ്ങനെ ഇരുന്നതും ഓൻ നമ്മളെ മുഖത്തേക്ക് കൈ കൊണ്ട് വന്നിട്ട് നമ്മളെ കണ്ണിന് മുകളിൽ തൂങ്ങിയാടുന്ന മുടിയിഴകൾ നമ്മളെ കാതോട് ചേർത്ത് വെച്ചു.... അപ്പൊ ഓൻ നമ്മളെ കണ്ണിലേക്ക് തന്നെ നോക്കി നമ്മളെ കാതിൽ കൈ വെച്ച് ഇരുന്നതും അവന്റെ കണ്ണിൽ നമ്മള് കണ്ടത് ഇതുവരെ അവനിൽ നമ്മള് ശ്രദ്ധിക്കാതെ പോയ എന്തോ ഒന്നാണ്... ആ നോട്ടത്തിൽ നിന്ന് കണ്ണ് പിൻവലിക്കാൻ പറ്റാത്ത പോലെ നമ്മളും അവന്റെ കണ്ണിലേക്ക് അങ്ങനെ നോക്കി ഇരുന്നു... പെട്ടെന്ന് നമ്മളെ അമീഗോസും സച്ചുവും അല്ലുവും കൂടി റൂമിലേക്ക് കയറി വന്നതും ഞങ്ങളെ ഇരുത്തം കണ്ടിട്ട് അവര് അന്താളിച്ച് കൊണ്ട് അപ്പൊ തന്നെ "സോറി... യു carry on ഞങ്ങള് പിന്നെ വരാം..." എന്ന് പറഞ്ഞ് തിരിച്ച് പോകാൻ നിന്നു... അത് കണ്ടിട്ട് നമ്മള് അവരെ നെറ്റി ചുളിച്ച് നോക്കി കൊണ്ട് നമ്മളെ പൊറിഞ്ചൂനെ നോക്കിയപ്പോ കോപ്പ് ഇപ്പോഴും നമ്മളെ തന്നെ നോക്കി ഇരിക്കാണ്... അപ്പൊ തന്നെ അവന്റെ കയ്യിനിട്ട് ഒരു തട്ടും നെഞ്ചിനിട്ട് ഒരു കുത്തും കൊടുത്ത് നമ്മള് അവിടന്ന് എണീറ്റ് നിന്നു... "ഡാ... നിങ്ങള് ഇതെങ്ങോട്ടാ തിരിച്ച് പോണേ...? ഇങ്ങോട്ട് തന്നെയല്ലേ വന്നത്... പിന്നെ ഇതെങ്ങോട്ടാ പോകുന്നെ...?" "അല്ല ദിലു... നിങ്ങള് രണ്ട് പേരും ഒറ്റക്ക് ഇങ്ങനെ ഇരിക്കുന്ന സമയത്ത് ഞങ്ങള് ഇങ്ങോട്ട് വന്നത് നിങ്ങൾക്ക് ഒരു ഡിസ്റ്റർബ് ആകില്ലേന്ന് കരുതി നിങ്ങളെ ഡിസ്റ്റർബ് ചെയ്യാതെ പോകാൻ നിൽക്കായിരുന്നു...?" സിദൂ ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് അങ്ങനെ പറഞ്ഞതും നമ്മള് അവന്മാര് എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാകാതെ വാട്ട് എന്ന് ചോദിച്ചോണ്ട് കൈ മലർത്തി നെറ്റി ചുളിച്ച് അവരെ നോക്കി.... "ദിലു അതൊന്നുമില്ല... he is just kidding... താഴെ ബേബി എല്ലാവരെയും വിളിക്കുന്നുണ്ട്... ഞങ്ങള് നിങ്ങളെ വിളിക്കാൻ വന്നതാ..." എന്ന് അപ്പോഴേക്കും അർഷി മുന്നിൽ കേറി നിന്നോണ്ട് പറഞ്ഞപ്പോ നമ്മള് അപ്പൊ തന്നെ സിദുവിന്റെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തിട്ട് താഴേക്ക് ഇറങ്ങി നടന്നു... അപ്പൊ ഹാളിൽ എല്ലാവരും വന്നിട്ടുണ്ടായിരുന്നു... നമ്മള് അപ്പൊ തന്നെ അവരോടൊക്കെ ഹായ് പറഞ്ഞോണ്ട് ബേബിന്റെ അടുത്ത് പോയി ഇരുന്ന് നമ്മളെ പാരൻസിനോട് ഒക്കെ കത്തിയടിച്ചിരുന്നു... അപ്പൊ അവര് നമ്മളോട് അവന്മാരെവിടെ എന്ന് ചോദിച്ചപ്പോഴാണ് നമ്മളും അത് ശ്രദ്ധിച്ചത് അവര് ഇതുവരെ മുകളിൽ നിന്ന് വന്നിട്ടില്ല.... നമ്മള് തോള് പൊന്തിച്ചോണ്ട് അറിയില്ലെന്ന മട്ടിൽ ഇരുന്നതും കുറച്ച് കഴിഞ്ഞപ്പോ അവരൊക്കെ കൂടി താഴേക്ക് ഇറങ്ങി വന്നു... നമ്മളെ പിന്നാലെ വരാതെ ഇവർക്ക് ഇത്രെയും നേരം എന്തേന്നു അവിടെ പണി എന്ന് ചിന്തിച്ചോണ്ട് നമ്മള് അവരെ തന്നെ അടിമുടി നോക്കി.... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ഹലോ ഗായ്സ്... നമ്മളെ മറന്നിട്ടൊന്നുമില്ലല്ലോ അല്ലെ...? എന്ത് ചെയ്യാനാ ആ കുരിപ്പ് ദിലൂന്റെ പിറകെ നടക്കുന്നതിനിടയിൽ ഇടക്കിടക്ക് ഇങ്ങോട്ടൊക്കെ വന്ന് പോകാൻ നമ്മള് മറന്ന് പോയി... സാരമില്ല ഇപ്പോ ഞാൻ വന്നില്ലേ... കുറച്ച് നേരം നിങ്ങളെ ഇനി വെറുപ്പിച്ചിട്ടെ ഞാൻ പോകുന്നുള്ളൂ.... കുറച്ച് നേരം അവളുമായി ഒറ്റക്ക് ടൈം സ്പെൻറ്റ് ചെയ്തിട്ട് അവളോട് നമ്മളെ ഉള്ളിലെ ഇഷ്ടം അറിയിക്കാൻ വേണ്ടി ഒരു ചാൻസ് തപ്പി നടക്കാണ് നമ്മള്... ഇപ്പൊ തന്നെ നിങ്ങള് കണ്ടില്ലേ അവൾക്ക് ഞാൻ ആ ജാക്കറ്റ് ഇട്ട് കൊടുത്തപ്പോ ആ കുരിപ്പിന്റെ ഒരു എക്സ്‌പ്രെഷൻ... അവളിൽ ഒക്കെ ഞാൻ എങ്ങനെ റൊമാൻസ് കുത്തി നിറക്കാനാ..? ഇന്ന് ആദി അങ്കിളിന്റെ വക സ്പെഷ്യലായിട്ട് ഞങ്ങൾക്ക് ഒക്കെ എന്തോ ഒന്നുണ്ട്... അതോണ്ടാണ് ഇപ്പൊ ഒരു ഡിന്നർ എന്ന് നമ്മക്ക് മനസ്സിലായി... ചിലപ്പോ അങ്കിളിന്റെ ബിസിനസ് സക്‌സസ് ആയി കാണും... എന്തായാലും കിട്ടിയ അവസരമല്ലേ എന്ന് കരുതി നമ്മള് ദിലൂന്റെ റൂമിൽ ചെന്ന് നോക്കിയപ്പോ ഓള് അവിടെ ഇല്ലായിരുന്നു... ബാത്‌റൂമിൽ നിന്ന് ശവറിന്റെ ശബ്ദവും അവളെ സൗണ്ടുമൊക്കെ കേട്ടപ്പോ നമ്മളെ പെണ്ണ് നീരാടാണെന്ന് മനസ്സിലായി... അതോണ്ട് നമ്മള് അപ്പൊ തന്നെ അവളെ ബെഡിലേക്ക് മറിഞ്ഞ് വീണിട്ട് അവളെ ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് കളിച്ച് കിടന്നു... എന്നിട്ട് ദിലുവിനെയും ഓർത്തോണ്ട് കണ്ണടച്ച് അങ്ങനെ കിടന്നതും പെട്ടെന്ന് റൂമിൽ വെളിച്ചം വന്നത് കണ്ടപ്പോ നമ്മള് എണീറ്റ് ഇരുന്നു... അപ്പൊ അതാ ആ കുരിപ്പ് ഹാഫ് കൈ ടി ഷർട്ടും പാൻസും ഇട്ടോണ്ട് നമ്മളെ മുന്നിൽ വന്ന് നിന്ന് തല തുവർത്തുന്നു... നമ്മള് ഇങ്ങനെ ഒരു ചെക്കൻ ഇവിടെ ഇരിക്കുന്നുണ്ടെന്ന് പോലും വക വെക്കാതെ അവള് കാണിച്ച് കൂട്ടുന്നത് കണ്ടപ്പോ നമ്മള് വേഗം തല കുടഞ്ഞിട്ട് അവളിൽ നിന്ന് നോട്ടം തെറ്റിച്ചു... ഇല്ലെങ്കിൽ അവള് ഇന്ന് എന്റെ മയ്യിത്ത് എടുക്കും... അറിയാലോ അവളെ സ്വഭാവം... നമ്മള് ഓളെ ശ്രദ്ധ ഒന്ന് മാറ്റിക്കാൻ വേണ്ടി ഓളെ മുടിയെ കുറിച്ച് പറഞ്ഞപ്പോ കുരിപ്പ് വിടമാട്ടേ എന്ന ലുക്കിൽ നാഗവല്ലിനെ പോലെ നമ്മളെ നോക്കി പേടിപ്പിക്കേന്നു... അതാ വേഗം ടോപ്പിക്ക് മാറ്റിയത്... നമ്മളെ ക്ലാസിലെ ഒരു ചെക്കനാണ് ഞങ്ങളെ സോങ്‌സ് മാഷപ്പ് ചെയ്‌തോണ്ട് എനിക്ക് വിട്ട് തന്നത്... ഞങ്ങളാണ് നൈറ്റ് റൈഡേഴ്‌സ് എന്നൊന്നും അവന് അറിയില്ലാട്ടോ... എന്തായാലും സംഭവം സൂപ്പർ ആയിട്ടുണ്ട്... നല്ല സൂപ്പർ എഡിറ്റിംഗ് തന്നെയായിരുന്നു അത്... അതോണ്ട് നമ്മള് അത് അപ്പൊ തന്നെ ദിലുവിന് കേൾപ്പിച്ച് കൊടുക്കാൻ വേണ്ടി ഓളെ അടുത്തേക്ക് വിളിച്ചപ്പോ ഓള് നമ്മളെ തോളിൽ കൈ വെച്ച് നമ്മളെ കാതിൽ നിന്ന് ഹെഡ് ഫോൺ എടുത്ത് ആ സോങ് കേട്ട് തലയാട്ടി... അത് കണ്ടപ്പോ നമ്മള് അറിയാതെ അവളിൽ തന്നെ ഓളിൽ നോട്ടമെറിഞ്ഞ് ഇരുന്ന് പോയി... നമ്മളെ നോട്ടം കണ്ടിട്ട് അവളും തിരിച്ച് നമ്മളെ കണ്ണിലേക്ക് നോക്കി ഇരുന്നപ്പോ ഇതുവരെ നമ്മക്ക് തോന്നതിരുന്ന ഒരു സ്പാർക്ക് അവളെ കണ്ണിൽ നമ്മള് കണ്ടു... ഒത്താൽ അവൾക്കിട്ട് ഒരു കിസ്സ് കൊടുക്കണമെന്നൊക്കെ കണക്ക് കൂട്ടി കൊണ്ട് അവളെ അടുത്തേക്ക് പോകാൻ നിന്നതും കൃത്യ സമയത്ത് തന്നെ നമ്മളെ കുരിപ്പുകൾ കേറി വന്ന് കുളമാക്കി... ഛെ.... എല്ലാം അവന്മാര് ഒരൊറ്റ സെക്കന്റ് കൊണ്ട് കളഞ്ഞു കുളിച്ചു... അതിന്റെ ഇടക്ക് ആ സിദൂന്റെ ഒലക്കീമലെ ഒരു ഡയലോഗും കൂടി ആയപ്പോ ഇപ്പൊ തന്നെ ദിലു നമ്മളെ കഴുത്തിന് പിടിച്ച് വെളിയിൽ കളയുമെന്നാ കരുതിയത്... അപ്പോഴേക്കും നമ്മളെ അളിയൻ ഇടയിൽ കേറിയതോണ്ട് അധികം കുഴപ്പം ഒന്നുമില്ലാതെ ദിലു അതൊന്നും മൈൻഡ് ചെയ്യാതെ അവിടന്ന് ഇറങ്ങി പോയി... അപ്പൊ തന്നേ അവരൊക്കെ കൂടി നമ്മളെ വളഞ്ഞിട്ട് ഓരോ സൈഡിൽ നിന്നും ആക്രമിക്കാൻ തുടങ്ങി... ഒടുക്കം സഹിക്കാൻ വയ്യാതെ നമ്മള് സുല്ലിട്ടപ്പോ അവര് ആ പരിപാടി നിർത്തി... "എന്തായി അളിയാ... എന്റെ പെങ്ങള് ഈയടുത്ത കാലത്തെങ്ങാനും നിന്റെ മുന്നിൽ മുട്ട് മടക്കോ...?" അർഷിയാണ്. "ഇല്ല അളിയാ... എനിക്ക് ആ പ്രതീക്ഷ ഒട്ടുമില്ല... ഒന്ന് റൊമാന്റിക് ആയിട്ട് നോക്കാൻ പോലും ആ കുരിപ്പിന് അറിയൂല... ഇന്ന് പിന്നെ അവള് ഏതോ ഒരു ഹാലിൽ നമ്മളെ കണ്ണിലേക്ക് അങ്ങനെ നോക്കി ഇരുന്നപ്പോ ഒരു കിസ്സടിക്കാമെന്ന് വിചാരിച്ചതേന്നു... അപ്പോഴേക്കും നിങ്ങള് ഇടക്ക് കേറി വന്ന് അതും നശിപ്പിച്ചു...." "ഛെ... ഇത് അറിഞ്ഞിരുന്നേൽ ഒരു ടു മിനിറ്റ്സ് ലേറ്റ് ആയി വന്നാൽ മതിയായിരുന്നു... ഒരു കിസ്സിങ് സീൻ മിസ്സായി പോയല്ലോ..." എന്ന് പറഞ്ഞ് സച്ചു കയ്യിൽ കുത്തിയപ്പോ തന്നെ അല്ലു അവളെ തലക്കിട്ട് ഒരു മേട്ടം കൊടുത്തിട്ട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു... അത് കണ്ട് ഞങ്ങളൊക്കെ പൊരിഞ്ഞ ചിരി ആയിരുന്നു... "ഹ്മ്... അങ്ങനെ ഇവൻ വല്ലതും എടുത്ത് ചാടി ചെയ്തിരുന്നേൽ ടു മിനിറ്റ്സ് കഴിഞ്ഞ് നമ്മൾ വന്ന് നോക്കുമ്പോ ദിലുവിന്റെ കയ്യീന്ന് കണക്കിന് വാങ്ങിച്ച് കൂട്ടിയിട്ട് ഒടുക്കം ഇവന്റെ മയ്യിത്ത് ഓള് എടുക്കുന്നതാകും നമ്മള് കാണാ..." ഇജുവാണ്. "അത് ശരിയാ... ഇനി ഇവിടെ ഇങ്ങനെ അധിക നേരം ഇരിക്കണ്ട... നമ്മളെ അങ്ങോട്ട് കണ്ടില്ലേൽ ചിലപ്പോ എല്ലാവരും കൂടി ഇങ്ങോട്ട് ഇടിച്ച് കേറി വരും... അതോണ്ട് നമുക്ക് താഴോട്ട് പോകാം... വാ..." എന്ന് ഇജുവിനെ പിന്താങ്ങി കൊണ്ട് അല്ലു പറഞ്ഞിട്ട് അവിടന്ന് തിരിച്ച് നടന്നപ്പോ ഞങ്ങള് അവരെ രണ്ട് പേരെയും നോക്കി തലയാട്ടി ചിരിച്ചോണ്ട് താഴേക്ക് ഇറങ്ങി ചെന്നു... അപ്പൊ ഞങ്ങളെ എല്ലാവരെയും പുരികം പൊന്തിച്ചോണ്ട് ദിലു നോക്കി ഇരിപ്പുണ്ടായിരുന്നു... ഇത്രെയും നേരം ഞങ്ങള് എവിടെ ആയിരുന്നെന്നാകും അവളെ മനസ്സിൽ... അത് നമ്മക്ക് ഊഹിക്കാവുന്നതേയുള്ളു... "ആ അപ്പൊ എല്ലാവരും വന്നല്ലോ.... ഇനി എന്തിനാ നമ്മള് എല്ലാവരും ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് ഞാൻ പറയാം..." എന്ന് പറഞ്ഞ് ആദി അങ്കിൾ സീറ്റിൽ നിന്ന് എണീറ്റ് ഞങ്ങൾക്ക് എല്ലാവർക്കും അഭിമുഖമായി നിന്നോണ്ട് പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും അങ്കിളിനെ നോക്കി ഇരുന്നു... "നമ്മുടെ കമ്പനി പുതിയതായി തുടങ്ങി വെച്ച വൈറ്റ് റോസ് പെർഫ്യൂം ബിസിനസ് ഇനി മുതൽ 4 രാജ്യങ്ങളിൽ കൂടി വ്യാപിക്കാൻ പോകാണ്... ഇന്ത്യയിലും ദുബായിലും മാത്രമായി തുടങ്ങിയ ഈ ബിസിനസ് ഇത്രത്തോളം വിജയകരമായി മുന്നേറിയതിനാൽ അതിന്റെ സക്‌സസ് പാർട്ടിയാണ് ഇനി ഇവിടെ നടക്കാൻ പോകുന്നത്... അപ്പൊ എല്ലാവരും ഈ സംരംഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്...." എന്ന് അങ്കിൾ പറഞ്ഞപ്പോ തന്നെ ഞങ്ങൾ എല്ലാവരും കൂടി ഏയ്.... എന്ന് കൂകി കൊണ്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു... അപ്പൊ തന്നെ ഗാർഡൻ ഏരിയയിൽ ഞങ്ങൾക്ക് വേണ്ടി ഒരു ചെറിയ പാർട്ടി തന്നെ അറേഞ്ച് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു... വൈറ്റ് റോസ് ഗാർഡന്റെ നടുവിൽ ഒരു വലിയ ഗ്ലാസ് ഹാൾ തന്നെ മാൻഷനിൽ ഉണ്ട്... അവിടെയാണ് ഞങ്ങളെ ഡിന്നർ സെറ്റ് ചെയ്തിട്ടുള്ളത്... ഡിം സൗണ്ടിൽ ഒരു മെലഡി സോങ് അങ്കിൾ പ്ലെ ചെയ്തിട്ട് ഞങ്ങൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.... ഞങ്ങളെ പാരൻസ് ഒക്കെ കൂടി ചേർന്ന് ഞങ്ങളെക്കാൾ ചളിയേറും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ച് സംസാരിച്ച് ഫുഡ് ഒക്കെ കഴിക്കുന്നതിനിടക്ക് നമ്മളെ ശ്രദ്ധ ദിലുവിൽ ആയിരുന്നു... ഓള് നമ്മളെ തൊട്ടടുത്താണ് ഇരിക്കുന്നത്... നമ്മക്ക് വേണ്ട ഫുഡൊക്കെ കണ്ടറിഞ്ഞ് അവള് നമ്മക്ക് സെർവ് ചെയ്ത് തന്നിട്ട് ഓള് ഫുഡ് കഴിച്ചോണ്ട് എല്ലാവരോടും സംസാരിച്ച് ഇരിക്കുമ്പോഴായിരുന്നു നമ്മള് അമീഗോസിനെ ശ്രദ്ധിച്ചത്... അവന്മാര് നമ്മളെ തന്നെ വീക്ഷിച്ച് കൊണ്ട് ഒരു കള്ളച്ചിരി പാസാക്കി തലയാട്ടി നല്ലോണം പോളിങ് നടത്തുന്നുണ്ട്.... അതോണ്ട് നമ്മള് അപ്പൊ തന്നെ വായിനോട്ടം കുറച്ച് നേരത്തേക്ക് മാറ്റി വെച്ചിട്ട് ഫുഡിൽ ശ്രദ്ധ കൊടുത്ത് കഴിക്കാൻ തുടങ്ങി... "അപ്പൂ... നിന്റെ ട്രൈനിംഗ്‌ കഴിഞ്ഞിട്ട് ഇപ്പോ കുറച്ച് ആയില്ലേ...? എന്നാ സെലക്ഷൻ...?" ആദി അങ്കിളാണ്. "നെക്സ്റ്റ് മന്ത് ഒക്കെയായിട്ട് സെലക്ഷൻ ഉണ്ടാകും... ഡൽഹിയിൽ വെച്ചാണ് സെലക്ഷൻ നടക്കുന്നത്... ഒരു ടു വീക്സ് എങ്കിലും അവിടെ നിൽക്കേണ്ടി വരും..." *"വാട്ട്....? ടു വീക്സോ...?"* നമ്മള് പറഞ്ഞതിന് പിന്നാലെ ദിലു അങ്ങനെ ഇരുന്ന് ഷൗട്ട് ചെയ്‌തോണ്ട് നമ്മളെ നോക്കി ഇരുന്നപ്പോ നമ്മള് എല്ലാരിലേക്കും ഒന്ന് നോട്ടം തെറ്റിച്ചിട്ട് ഓളെ നോക്കി അതേയെന്ന് തലയാട്ടി... "പറ്റില്ല... ടു വീക്സ് പോയിട്ട് ടു ഡേയ്സ് പോലും നീ ഞങ്ങളെ വിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല... ട്രെയിനിങ് എന്ന് പറഞ്ഞ് 6 മാസം നീ ഞങ്ങളെ വിട്ട് പോയപ്പോ എങ്ങനെയാ ഓരോ ദിവസവും കടന്ന് പോയതെന്ന് ഞങ്ങൾക്കെ അറിയൂ... അതോണ്ട് നീ ഇനി എങ്ങോട്ടും പോണില്ല..." ദിലു പറയുന്നത് കേട്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി വന്നു... ഇപ്പൊ അവളീ പറഞ്ഞത് അവളെ സാഹചര്യമാണ്... എന്നെ വിട്ട് ഒരു ദിവസം പോലും അവൾക്ക് മാറി നിൽക്കാൻ കഴിയില്ല... തിരിച്ച് എനിക്കും അങ്ങനെ തന്നെയാ... സത്യം പറഞ്ഞാൽ ആ 6 മാസം ഞാൻ എങ്ങനെയാ കഴിച്ച് കൂട്ടിയതെന്ന് എനിക്കേ അറിയൂ... IPS പൂതി ഇട്ടെറിഞ്ഞ് അവിടന്ന് ഇങ്ങോട്ട് തന്നെ വരാൻ ഒക്കെ തോന്നി പോയി എനിക്ക്... അത്രക്ക് മിസ് ചെയ്തിരുന്നു ഈ കുരിപ്പിനേയും ഇവന്മാരെയും... "നീയെന്തിനാ ദിലു അതിന് ഇങ്ങനെ കിടന്ന് വയലെന്റ് ആകുന്നെ...? അപ്പു അവന്റെ IPS സെലക്ഷന് വേണ്ടി ഡൽഹിയിലേക്ക് പോകുന്നതിന് ഞങ്ങൾക്ക് വലിയ പ്രോബ്ലം ഒന്നുമില്ല... ഉണ്ടോടാ..." എന്ന് അർഷി പറഞ്ഞോണ്ട് അവന്മാരെ നോക്കിയപ്പോ അവന്മാര് ഒന്നടങ്കം ഇല്ലെന്ന് പറഞ്ഞ് നമ്മളെ നോക്കി സൈറ്റടിച്ചു... അവരെ പ്ലാൻ ഏകദേശം മനസ്സിൽ ആയോണ്ട് തന്നെ നമ്മള് ചിരിച്ചോണ്ട് അവരെ നോക്കി തലയാട്ടി ദിലുവിൽ നോട്ടമെറിഞ്ഞു... "കണ്ടോ... ഞങ്ങൾക്ക് ആർക്കും അവൻ ഡൽഹിയിലേക്ക് പോകുന്നതിന് ഒരു എതിർപ്പുമില്ല... നമ്മളെ പാരൻസിന് പോലുമില്ല... പിന്നെ എന്താ നിനക്ക് മാത്രം ഒരു പ്രോബ്ലം...?" എന്ന് വീണ്ടും അർഷി ഓളോട് ചോദിച്ചപ്പോ ഓള് അവന്മാരെയൊക്കെ തുറിച്ച് നോക്കി കൊണ്ട് കൈ ചുരുട്ടി പിടിച്ച് നമ്മളെ തിരിഞ്ഞ് നോക്കി... അതുവരെ ചിരിച്ചോണ്ടിരുന്ന നമ്മള് ഓള് നോക്കിയപ്പോ കൈ മലർത്തി കാണിച്ചോണ്ട് നെറ്റി ചുളിച്ചു... അപ്പൊ തന്നെ ദിലു പ്ളേറ്റിലേക്ക് തല താഴ്ത്തി വെച്ചോണ്ട് ഫോർക്ക് കൊണ്ട് പ്ളേറ്റിൽ കുത്തി കൊണ്ടിരുന്നു... ഓളെ കാട്ടികൂട്ടൽ കണ്ടിട്ട് ഞങ്ങളെ പാരൻസ് അടക്കം എല്ലാവരും ഓളെ തന്നെ നോക്കി കൊണ്ട് ചിരി അടക്കി പിടിച്ചിരുന്നു.... ഗ്രാൻഡ്മാ ആണെങ്കിൽ നമ്മളെ നോക്കി കൊണ്ട് ഓക്കേ അല്ലെ എന്ന് തമ്പ്സപ്പ് കാണിച്ച് ചോദിച്ചപ്പോ നമ്മള് ചിരിച്ചോണ്ട് ഡബിൾ ഓക്കേ എന്ന് പറഞ്ഞ് അവളെ നോക്കി ഇരുന്നു.... "പറ ദിലു... ഞങ്ങൾക്ക് ഒന്നും ഇല്ലാത്ത ബേജാറും സങ്കടവുമൊക്കെ എന്തിനാ നിനക്ക്...? എന്താ അപ്പുവിനെ പിരിഞ്ഞിരിക്കാൻ നിന്നെ കൊണ്ട് പറ്റില്ലേ..?" ഗ്രാൻഡ്മാ കൂടി അവളെ പിരി കേറ്റി കൊണ്ട് അങ്ങനെ സംസാരിച്ചതും പെണ്ണ് പെട്ടെന്ന് സീറ്റിൽ നിന്ന് എണീറ്റിട്ട് ഞങ്ങളെ എല്ലാവരെയും നോക്കി ഒച്ചവെച്ചു... *"അതെ... എനിക്ക് ഇവനെ പിരിഞ്ഞ് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല... ഇവൻ എങ്ങാനും എന്നെ ഇട്ടേച്ച് പോയാ അന്ന് ഇവന്റെ അവസാനായിരിക്കും..."* എന്ന് ഓള് നമ്മളെ നേരെ ഫോർക്ക് ചൂണ്ടി കൊണ്ട് ഉറഞ്ഞ് തുള്ളി പറഞ്ഞപ്പോ എല്ലാവരും കൂടി ഞങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി... നമ്മള് അപ്പൊ തന്നെ ഓളെ കൈ പിടിച്ച് നമ്മളെ അടുത്ത് ഇരുത്തിച്ചിട്ട് കൂൾ എന്ന് പറഞ്ഞ് ഓളെ കയ്യിലൊന്ന് തടവി കൊണ്ട് ചിരി അടക്കി പിടിച്ച് ഇരുന്നു... "ദിലു... നീയിങ്ങനെ ഒക്കെ ഇവിടെ നിന്ന് ഡയലോഗ് അടിച്ചിട്ട് എന്താ കാര്യം...? നാളെ അവൻ ഒരു കല്യാണം ഒക്കെ കഴിച്ച് മറ്റൊരു കുടുംബമായി ജീവിക്കുമ്പോ നിന്റെ കൂടെ അവന് നിൽക്കാൻ പറ്റോ..? അപ്പോഴും അവൻ നിന്റെ കൂടെ തന്നെ വേണമെന്നൊക്കെ പറഞ്ഞ് നീ വാശി പിടിക്കോ...?" സൽ‍മ ആന്റിയാണ്. നമ്മളെ പെണ്ണിനെ നമ്മക്ക് തന്നെ തരാൻ എല്ലാ പാരൻസിനും അതിയായ ആഗ്രഹം ഉള്ളോണ്ട് നമ്മക്ക് കട്ട സപ്പോർട്ടായി ദിലുവിനെ എല്ലാവരും കൂടി നന്നായി പിരി കേറ്റി വിടുന്നുണ്ട്... മിക്കവാറും ഇക്കണക്കിന് പോയാൽ ഇവള് തന്നെ എന്നെ ഇഷ്ടാണെന്ന് പറയുന്ന മട്ടാണ്... സൽ‍മ ആന്റി പറയുന്നത് കേട്ടിട്ട് ആണെങ്കിലോ അവള് തല താഴ്ത്തി കൊണ്ട് എന്തൊക്കെയോ ചിന്തിച്ചിരിക്കാണ്... ഞങ്ങളാണെങ്കിൽ അവളെന്താ പറയാ എന്ന് ചിന്തിച്ചോണ്ട് അവളെ തന്നെ നോക്കി ഇരുന്നു... "അ... അത്... ഇവന്റെ കല്ല്യാണം ആകുമ്പോഴല്ലേ... അതിനെ കുറിച്ച് നമുക്ക് അപ്പൊ സംസാരിക്കാം... ഇനി ആരും ഇതിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്... ചുപ് രഹോ..." എന്ന് പറഞ്ഞ് ഓള് എന്തൊക്കെയോ പിറുപിറുത്തോണ്ട് പ്ളേറ്റിൽ ഇരിക്കുന്ന ഫുഡിനോട് മൊത്തം അവളെ ദേഷ്യം തീർക്കുന്നുണ്ട്... അവളെ പിറുപിറുക്കലിൽ നമ്മള് ഒരു കാര്യം നല്ല വ്യക്തമായി കേട്ടതാ 'അതിന് ഇവന്റെ കല്ല്യാണം നടന്നിട്ട് വേണ്ടേ... അത് നടക്കാൻ ഞാൻ സമ്മതിക്കത്തില്ല... നോക്കിക്കോ...' എന്ന് ഓള് പറയുന്നത് കേട്ടപ്പോ എനിക്ക് ചിരി വന്നിട്ട് ഓളെ മുഖത്തേക്ക് നോക്കാതെ തല ചെരിച്ചാണ് അവിടെ ഇരുന്നത്.... ഓളെ വർത്താനത്തിൽ നിന്ന് തന്നെ എല്ലാവർക്കും ഏകദേശം കാര്യങ്ങൾ വ്യക്തമായോണ്ട് പിന്നെ ആരും അവളെ പിരി കേറ്റാൻ നിന്നിട്ടില്ല... ഞങ്ങള് ആ ടോപിക്‌ വിട്ട് കോളേജിലെ വിശേഷങ്ങൾ ഒക്കെ അവരോട് പറഞ്ഞോണ്ടിരുന്നു... "ആ ബേബി.... ഞാൻ ഇപ്പോഴാ ഒരു കാര്യം ഓർത്തത്... ആഷുവിനെ നിങ്ങൾക്ക് അറിയില്ലേ...? അവളെ ഒരു അങ്കിളിനെ ഞങ്ങൾ ഇന്ന് മീറ്റ് ചെയ്തു... അവർക്ക് ബേബിയെയും ഐഷുമ്മനെയും നന്നായിട്ട് അറിയാം... എന്നെയും അർഷിയെയും കണ്ടപ്പോ തന്നെ ആദിന്റെയും ഐഷുവിന്റെയും മക്കളല്ലേ എന്ന് ചോദിക്കേം ചെയ്തു..." ദിലുവാണ്. "ഓ... ആരാ കക്ഷി...? ആഷു എന്ന് പറയുമ്പോ ഐഷൂനെ ആക്‌സിഡന്റിൽ നിന്ന് രക്ഷിച്ച കുട്ടിയല്ലേ... അവളെ അങ്കിളിന്റെ പേര് പറഞ്ഞോ...?" "എസ്... one mister സാലിം..." എന്ന് ദിലു പറഞ്ഞതും ആദി അങ്കിളും ഐഷു ആന്റിയും ഞങ്ങളെ പാരൻസും ഗ്രാൻഡ്മയും അടക്കം ഞെട്ടി തരിച്ച് ദിലുവിനെ നോക്കി ഇരുന്നു.... അവരെ മുഖത്തെ ഭീതി കണ്ട് ഞാൻ അവരെയൊക്കെ നോക്കിയപ്പോ അവരിൽ ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.... "സാ... സാലിമോ...?" ഐഷു ആന്റിയാണ്. "അതെ.... എന്താ നിങ്ങൾക്ക് അവരെ മുന്നേ പരിചയമുണ്ടോ...?" അവരിലെ ഭീതി നോട്ട് ചെയ്ത് കൊണ്ട് തന്നെ അർഷി അങ്ങനെ ഐഷു ആന്റിയോട് ചോദിച്ചതും ആന്റി അങ്കിളിന്റെ കയ്യിൽ പിടുത്തമിട്ടിട്ട് ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.... "ഏ... ഏയ്.... ഞങ്ങൾക്ക് അറിയില്ല... അങ്ങനെ ഒരു പേര് കേട്ടതായി പോലും ഞങ്ങള് ഓർക്കുന്നില്ല.... അല്ലെ ആദി...?" എന്ന് ഐഷു ആന്റി അങ്കിളിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും അങ്കിള് പ്ളേറ്റിലേക്ക് നോക്കി കൊണ്ട് അതേയെന്ന് തലയാട്ടി... അതിൽ നിന്ന് തന്നെ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് മണത്തു... സാലിം എന്ന പേര് കേട്ടപ്പോ ആദി അങ്കിളും ഐഷു ആന്റിയും മാത്രമല്ല ഗ്രാൻഡ്മാ അടക്കം ഞങ്ങളെ പാരൻസ് ഒക്കെ ഞെട്ടിയിട്ടുണ്ട്... ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ആ സാലിമിനെ ഇവർക്ക് നന്നായിട്ട് അറിയാമെന്ന്.... ★★★★★★★★★★★★★★★★★★★★ 【അർഷി】 സാലിം എന്ന പേര് കേട്ടപ്പോ തന്നെ ഞെട്ടി തരിച്ചിരിക്കുന്ന അവരെ കണ്ടപ്പോ ഞങ്ങൾക്ക് ഒക്കെ ഒരു കാര്യം മനസ്സിലായി ഈ സാലിം എന്താണ് ഏതാണ് എന്നൊക്കെ ഇവർക്ക് നല്ല വ്യക്തമായിട്ട് അറിയാമെന്ന്... അയാള് ആരാകും... എന്തിനാ ഇവരൊക്കെ അയാളെ പേര് കേട്ടതിന് ഇത്രക്ക് ഷോക്ക് ആകുന്നെ...? "Are you okay baby...?" ദിലു ബേബിന്റെ കയ്യിൽ പിടിച്ചോണ്ട് അത് ചോദിച്ചപ്പോ ബേബി ഒന്ന് ഞെട്ടി കൊണ്ട് ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു... "നിങ്ങള് എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞില്ലേ...? നിങ്ങള് എണീറ്റ് പൊയ്ക്കോ..." ബേബി അങ്ങനെ പറഞ്ഞപ്പോ തന്നെ ഞങ്ങളെ ഒക്കെ ഇവിടന്ന് മാറ്റി നിർത്തിയിട്ട് ഇവർക്ക് എന്തൊക്കെയോ ചർച്ച ചെയ്യാനുണ്ടെന്ന് നമ്മക്ക് മനസ്സിലായി... അത് എന്താണെന്ന് അറിയാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ബേബിന്റെ വാക്ക് നിരസിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ അവരെയൊക്കെ നോക്കി കൊണ്ട് പോകാമെന്ന് ആംഗ്യം കാണിച്ചു... നമ്മള് എണീറ്റ് നടന്നതിന് പിന്നാലെ അവരും വന്നിട്ട് തിരിഞ്ഞ് ഗ്ലാസ് ഹാളിലേക്ക് നോക്കിയപ്പോ ഇപ്പോഴും മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന ഞങ്ങളെ പാരൻസിനെയാണ് ഞങ്ങള് കണ്ടത്... ഞങ്ങള് അപ്പൊ തന്നെ മാൻഷന്റെ മുറ്റത്തെ മാവിൽ ഞങ്ങൾ അമീഗോസ് പണിത് വെച്ച ട്രീ ഹൗസ്സിലേക്ക് കയറി ചെന്ന് അവിടെ ഇരുന്നോണ്ട് അവരെ വീക്ഷിച്ചു... അവര് പറയുന്നതൊന്നും കേൾക്കാൻ കഴിയില്ലെങ്കിലും അവരുടെ മുഖഭാവങ്ങൾ നന്നായിട്ട് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.... "ആരാകും ഈ സാലിം...? അയാളെ പേര് കേട്ടപ്പോ എന്തിനാ അവരൊക്കെ ഇത്രക്ക് ടെൻഷൻ ആയത്...?" സച്ചുവാണ്. "സംതിങ് റോങ്... അവരൊന്നും ഇത്രക്ക് ഡെസ്പ് ആയി ഞാൻ ഇതിന് മുൻപ് കണ്ടിട്ടേ ഇല്ല... ഇതിന് പിറകിൽ എന്തൊക്കെയോ ഉണ്ട്..." ദിലുവാണ്. "ഛെ... അവര് എന്താ സംസാരിക്കുന്നതെന്ന് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആരാ ഈ സാലിം എന്നെങ്കിലും മനസ്സിലാക്കാമായിരുന്നു..." എന്ന് യാസി പറഞ്ഞ് നിർത്തിയതും ഐഷുമ്മാന്റെ ശബ്ദം ഞങ്ങൾക്ക് തൊട്ട് പിറകിൽ നിന്നായി ഞങ്ങള് കേട്ട് അപ്പൊ തന്നെ തിരിഞ്ഞ് നോക്കി... അപ്പൊ അപ്പു ഞങ്ങളെ ഒക്കെ നോക്കി ഒന്ന് ചിരിച്ചോണ്ട് അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഞങ്ങൾക്ക് കാണിച്ച് തന്നു.... അതിൽ നിന്നായിരുന്നു ഐഷുമ്മാന്റെ വോയിസ് കേൾക്കുന്നത്... ഞങ്ങള് അപ്പൊ തന്നെ അവരിലേക്ക് നോട്ടം തെറ്റിച്ചപ്പോ ടേബിളിൽ അപ്പുവിന്റെ മറ്റൊരു ഫോൺ ഓൻ വെച്ചത് ഞങ്ങള് കണ്ടു... ഹോ ചെക്കൻ എന്നാലും വല്ലാത്ത IPS ബുദ്ധി തന്നെയെന്ന് പറഞ്ഞ് ഞങ്ങള് എല്ലാവരും അവനെ പൊക്കി കൊണ്ട് അവര് പറയുന്നത് കാതോർത്തിരുന്നു... അവർ പറയുന്ന ഓരോന്ന് കേട്ടതും ഒന്നും വിശ്വസിക്കാൻ കഴിയാതെ ഞങ്ങള് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു..... (തുടരും) ********************************************* ഈ പാർട്ട് എങ്ങനെയുണ്ടെന്ന് നിങ്ങളെ അഭിപ്രായം അറിയിക്കണംട്ടോ... പിന്നെ ഒരുപാട് പേര് ചോദിക്കുന്നത് കണ്ടു ആഷുവിന്റെ ഫാമിലിയെ പറ്റി പറയാൻ വേണ്ടി.... അതിനുള്ള സമയം ആയിട്ടില്ല... ആകുമ്പോ അതൊക്കെ വെളിപ്പെടുത്തും... നിങ്ങളെ ഓരോരുത്തരുടെയും കമന്റ് വായിച്ചിട്ട് നമ്മള് ഇവിടെ തുള്ളിച്ചാടായിരുന്നു... സത്യം പറഞ്ഞാൽ നിങ്ങളെ ഓരോരുത്തരുടെയും അഭിപ്രായങ്ങളാണ് എന്നെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നത്.... അതിന് ഒരുപാട് നന്ദിയുണ്ട് ഫ്രണ്ട്സ്... നിങ്ങളെ ഒന്നും ബോറടിപ്പിക്കാതെ തന്നെ ഓരോ പാർട്ടും മുന്നോട്ട് കൊണ്ട് പോകാൻ നമ്മള് കഴിവതും ശ്രമിക്കാട്ടോ.... അടുത്ത പാർട്ട് ഇൻഷാ അല്ലാഹ് പറ്റിയാൽ നാളെ രാത്രി 9 മണിക്ക്... #📙 നോവൽ
#

📙 നോവൽ

📙 നോവൽ - ത് നീയില്ലാജീവിതം ന ഭാഗം Mubashira MSKH - ShareChat
25.7k കണ്ടവര്‍
10 മണിക്കൂർ
#

📙 നോവൽ

💕Better Half💕 ••••••••••••••••••••••••• 😙A Fighting Love Story😙 Part 17💘 അന്ന് അഫിയുമായി ടൗണിലേക്ക് പോയപ്പോ കണ്ട അതേ വൈറ്റ് ഇന്നോവ കാറിലിരുന്ന് ഒരുത്തൻ നമ്മളെ തന്നെ വിടാതെ നോക്കി കൊണ്ട് കാറിന്റെ ഗ്ലാസ് കേറ്റി വണ്ടിയെടുത്തോണ്ട് പോയി.. മുഖം മറയും വരെ ഗ്ലാസ് കേറ്റി വെച്ചത് കൊണ്ട് അപ്പഴും നമ്മക്ക് അവനാരാണെന്ന് മനസ്സിലായില്ല. നമ്മളെയിങ്ങനെ വിടാതെ പിന്തുടരണമെങ്കി അവനാരായിരിക്കും എന്നത് നമ്മളെ വല്ലാതെ അലട്ടാണ്.. "പോവാം..." എന്ന ചോദ്യവും ഡോറടക്കുന്ന സൗണ്ടും ഒരുമിച്ച് കാതുകളിൽ വന്ന് തട്ടി ഞെട്ടി തരിച്ച് നമ്മള് ഡ്രൈവിങ് സീറ്റിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ഷാനു നമ്മളെ തന്നെ നോക്കിയിരിക്കുന്നുണ്ട്.. "എന്താടോ.. എന്ത് പറ്റി... താനെന്താ ഇങ്ങനെ നോക്കുന്നേ.." നമ്മടെ കുന്തം വിഴുങ്ങിയ പോലുള്ള നോട്ടം കണ്ട് അവൻ നല്ല വിനയത്തോടെ അങ്ങനെ ചോദിച്ചപ്പോ നമ്മള് ഒന്നുല്ലാ എന്ന് പറഞ്ഞ് പുറത്തേക്ക് നോക്കിയിരുന്നു.. "Are you ok..? " സീറ്റിൽ വെച്ചിരിക്കുന്ന നമ്മടെ കയ്യിൽ പിടിച്ചവൻ അങ്ങനെ ചോദിച്ചപ്പോ നമ്മളൊന്ന് ചിരിച്ചു കൊടുത്ത് പ്രശ്നം ഒന്നുല്ല പോവാം എന്ന് പറഞ്ഞപ്പോ തന്നെ അവൻ ഒന്ന് പുഞ്ചിരിച്ച് വണ്ടിയെടുത്തു.. ============================= നമ്മൾ ATM ലേക്ക് പോവുമ്പോഴുള്ള മുഖം അല്ല തിരിച്ചു വന്നപ്പോ അവളിൽ കണ്ടത്.. എന്തൊക്കെയോ ഒരു പേടിയും സംശയങ്ങളും ടെൻഷനും എല്ലാം കൂടെ സാമ്പാർ പരുവമായ ഒരു ലുക്ക്.. നമ്മള് ഇടക്കിടക്ക് അവളെ നോക്കുമ്പോഴും അവള് പുറത്തേക്ക് നോക്കി എന്തോ കാര്യമായി ആലോചനയിലാണ്.. "ഹലോ..." നമ്മള് അവൾടെ കണ്ണിന്റെ മുന്നില് വിരൽ ഞൊടിച്ചപ്പോ തന്നെ അവളൊന്ന് നോക്കി.. "എന്താ മേഡം പെട്ടന്ന് സൈലന്റായത്.. കുറച്ച് നേരം മുമ്പ് വരെ ഇങ്ങനെയായിരുന്നില്ലല്ലോ.." "അതോ.. ഡ്രൈവിങ് ചെയ്യുമ്പോ തന്നെ ഡിസ്റ്റർബ്‌ ചെയ്യണ്ടാന്ന് വിചാരിച്ചു... നമ്മളിങ്ങനെ വായിട്ടലച്ചോണ്ടിരുന്ന് താനീ വണ്ടി ഏതേലും കുഴിയില് കൊണ്ട് ചാടിച്ച് എനിക്കെന്തെങ്കിലും പറ്റിയാലോ... അതിന് സമാധാനം പറയാൻ താൻ വരുമെന്ന് എനിക്കൊരു ഉറപ്പും ഇല്ല.. അതോർത്ത് മാത്രാ ഞാൻ മിണ്ടതിരിക്കുന്നത്.." പെട്ടെന്ന് അവൾടെ മൈൻഡൊക്കെ മാറി അങ്ങനെ പറഞ്ഞപ്പോ നമ്മള് അവളെ കണ്ണും തള്ളിയൊന്ന് നോക്കി.. "ആഹാ.. അത് ശരി..എടി ദ്രോഹീ..അപ്പൊ എനിക്കെന്തേലും പറ്റിയാ നിനക്കൊരു കുഴപ്പും ഇല്ലല്ലേ.." "എനിക്കെന്ത് കുഴപ്പം.. തന്നെയൊന്നും വേണം എന്ന് വെച്ച് ഏതേലും കുഴിയിൽ കൊണ്ടിട്ടാലും ഒന്നും പറ്റാതെ എണീറ്റ് വരും... അതോണ്ടാ ഞാനെന്റെ കാര്യം പറഞ്ഞത്.." "ഓഹോ..." അപ്പഴും അവള് നമ്മളെ പുച്ഛിച്ചോണ്ട് തിരിഞ്ഞിരുന്നു.. ============================= "ഷാനു ഇനിയും ഒരുപാട് പോവാനുണ്ടോ.." ഒരുപാട് ദൂരം പോയിട്ട് സ്ഥലം എത്തുന്നത് കാണാഞ്ഞപ്പോ നമ്മക്ക് ബോറടിക്കാൻ തുടങ്ങി.. "മ്മ്‌..കുറച്ച് കൂടി പോണം.." "ആ അമ്മായി എങ്ങനെ ഇത്രേം ദൂരം വന്ന് പെട്ടത്.." നമ്മളങ്ങനെ ചോദിച്ചപ്പോ അവൻ നമ്മളെ നോക്കിയൊന്ന് പുഞ്ചിരിച്ചു..😊 "എങ്ങനെയാണെന്ന് ചോദിച്ചാ നാല് ആങ്ങളാർക്ക് ഒരൊറ്റ പെങ്ങളായിരുന്നു ഈ അമ്മായി.. അതും ഏറ്റവും ഇളയത്..അമ്മായി എന്ത് പറഞ്ഞാലും അവരതൊക്കെ സാധിച്ചു കൊടുക്കും.. അത്രക്ക് ഇഷ്ട്ടാണ്.. പഠിച്ചോണ്ടിരുന്ന സമയത്ത് പുള്ളിക്കാരിക്ക് ഒരു അഫയർ തലക്ക് പിടിച്ചു.. അത് നാട്ടാര് വഴി വീട്ടിലറിഞ്ഞ്‌സീനാവുന്നതിന് മുന്നേ അമ്മായി തന്നെ നല്ല അന്തസ്സായി വീട്ടില് വന്ന് പറഞ്ഞു.. അമ്മായിടെ ഒരു കാര്യത്തിനും no പറയാത്ത ആങ്ങളാര് ആദ്യം എതിർത്തെങ്കിലും ചെക്കനെ കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെട്ടപ്പോ അവരെല്ലാരും കൂടി അതങ്ങ് സമ്മതിച്ചു..പെങ്ങടെ സന്തോഷത്തിന് വേണ്ടി ദൂരം ഒന്നും അവര് നോക്കിയില്ല..ഇപ്പൊ എല്ലാരും ഹാപ്പി.. പക്ഷെ ഒരു ചെറിയ വിഷമം ഉള്ളത്.. അവർക്ക് മക്കളില്ല.. അതോണ്ട് തന്നെ ഞങ്ങളെയൊക്കെ അങ്കിളിനു അമ്മായിക്കും ജീവനാ...അഫിനേം ജസ്‌നാനേം കിട്ടിയാ പിന്നെ അവര് വിടില്ല.. അത്രക്ക് ഇഷ്ട്ടാ.. നമ്മളെ പിടിച്ച് നിർത്താൻ നോക്കിയാലും ഒന്ന് രണ്ട് ദിവസം നിന്നാ പിന്നെ നമ്മള് നൈസായി മുങ്ങും.." ഇത്രേം കാര്യങ്ങള് അവൻ നമ്മക്ക് പറഞ്ഞ് തന്നപ്പോ നമ്മള് ഭയങ്കര ഹാപ്പി.. വേറൊന്നും കൊണ്ടല്ല.. ഷാനു ആദ്യായിട്ടാ നമ്മളോട് ഇത്ര നേരം ഇങ്ങനെ ഒരു കുഴപ്പവും ഇല്ലാതെ സംസാരിക്കുന്നത്..😊😉 അങ്ങനെ ഒത്തിരി നേരം ഞങ്ങള് രണ്ടും കൂടി സംസാരിച്ച് പോയപ്പോഴേക്കും ഷാനു വണ്ടി ഗേറ്റ് കടത്തി... അതായത് നമ്മടെ സ്പോട്ട് എത്തീന്ന്.. കേറി ചെന്നപ്പോ തന്നെ അങ്കിളും അമ്മായിയും പുറത്തേക്ക് വന്ന് ഞങ്ങളെ രണ്ടിനേം അകത്തേക്ക് ഇരുത്തി... പിന്നെ വിശേഷങ്ങള് ചോദിക്കലും പറയലും ഒക്കെയായി പെട്ടന്ന് സമയം പോയി.. അപ്പൊ തന്നെ നമ്മക്ക് രണ്ടാളേം നല്ലോണം ഇഷ്ട്ടായി..😙 അമ്മായിയോട് സംസാരിക്കുമ്പോ നമ്മടെ ഉമ്മാനോട് സംസാരിക്കുന്ന അതേ പോലെ തന്നെയാ.. അതോണ്ട് പെട്ടന്ന് തന്നെ ഞങ്ങള് കൂട്ടായി..😊 പിന്നെ എല്ലാരും കൂടി ഒരുമിച്ചിരുന്ന് ഫുഡൊക്കെ നല്ലോണം തട്ടി എല്ലാരോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.. ഇന്നൊരു ദിവസം അവിടെ നിന്നിട്ട് പോവാം എന്ന് പറഞ്ഞ് അവര് ഒരുപാട് നിർബന്ധിച്ചെങ്കിലും അതൊക്കെ തട്ടി കളഞ്ഞ് പിന്നീടൊരിക്കൽ ആവാം എന്നും പറഞ്ഞ് ഷാനു നമ്മളേം വിളിച്ചോണ്ട് പോന്നു.. ഒരുപാട് ദൂരം പോന്നപ്പോഴേക്കും രാത്രിയായി.. നമ്മടെ വയറിനുള്ളിൽ നിന്ന് കേൾക്കാത്ത കുറേ വെറൈറ്റി സൗണ്ടൊക്കെ വരാൻ തുടങ്ങിയപ്പോ നമ്മള് ഷാനുവിനെ ഒന്ന് നോക്കി..പക്ഷെ അവന്റെ മുഖത്ത് വിശപ്പിന്റെ യാതൊരു ലക്ഷണവും നമ്മള് കണ്ടില്ല.. വിശന്ന് ചെറുതായിട്ട് ഉറക്കം വരാൻ തുടങ്ങിയപ്പോ നമ്മള് ഡോറില് തലവെച്ച് ചാരിയിരുന്നു.. കുറച്ച് നേരം അങ്ങനെ കിടന്ന് കണ്ണൊന്ന് അടഞ്ഞപ്പോഴേക്കും നമ്മളെയാരോ തട്ടി വിളിക്കുന്നെന്ന് തോന്നിയപ്പോ മെല്ലെ കണ്ണ് തുറന്ന് തല ചെരിച്ചു നോക്കിയപ്പോ ഷാനു ആണ്.. അവൻ നമ്മളെ നോക്കിയൊന്ന് ചിരിച്ചപ്പോ തിരിച്ച് നമ്മളും ഒന്ന് ചിരിച്ചു കൊടുത്തു.. അതിന് പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ..😉😊 "എന്താ മേഡം ഉറങ്ങാണോ.." ഒന്ന് ചിരിച്ച് കൊടുത്ത് പുറത്തേക്ക് നോക്കിയപ്പോ ആകെ മൊത്തം ഇരുട്ടാണ്.. അവിടേം ഇവിടേം ഒക്കെ ലൈറ്റ് ഉണ്ട്... പടച്ചോനേ ഇത് ഏത് ഗോഡൗണാ.. നമ്മളെയെന്തിനാ ഇവൻ ഇങ്ങോട്ട് കൊണ്ട് വന്നത്.. ഇനി തട്ടാനുള്ള പരിപാടിയെങ്ങാനും ആവോ...😓😟 ഒരു പേടിയോടെ നമ്മള് അവനെ നോക്കിയപ്പോ ഈ പെണ്ണെന്താ ഇങ്ങനെ നോക്കുന്നേ എന്ന മട്ടിൽ അവൻ നമ്മളെ നെറ്റിചുളിച്ചു നോക്കാണ്.. വീണ്ടും നമ്മള് ശരിക്കൊന്ന് കണ്ണ് തുറന്ന് വെച്ച് നോക്കി. കുറെ കാറുകൾ പാർക്ക് ചെയ്തത് കണ്ടപ്പോ ഏതോ ഒരു പാർക്കിങ് ഏരിയയിലാണ് നമ്മളിപ്പോ ഉള്ളതെന്ന് മനസ്സിലായത്.. "താനെന്താടോ ഇങ്ങനെയൊക്കെ നോക്കുന്നേ.. ഞാൻ നിന്നെ കൊല്ലാൻ കൊണ്ട് വന്നതൊന്നും അല്ല.. ഇറങ്ങി വാ.. നമുക്ക് വല്ലതും കഴിച്ചിട്ട് പോവാം.." ഹാവൂ.. അത് പറഞ്ഞപ്പഴാ നമ്മക്കൊന്ന് ആശ്വാസായത്.. ഒരു ആനയെ തിന്നാനുള്ള വിശപ്പുള്ളത് കൊണ്ട് അധികം ബലം പിടിക്കാതെ നമ്മള് ഇറങ്ങി.. അപ്പഴേക്കും ഷാനു ഇറങ്ങി നമ്മളെ വൈറ്റ് ചെയ്യായിരുന്നു.. പാർക്കിങ്ങിൽ നിന്ന് പുറത്തെത്തിയപ്പോ നമ്മക്ക് മനസ്സിലായി ഒരൊന്നൊന്നര 5 സ്റ്റാർ ഹോട്ടലിന് മുന്നിലാണ് നമ്മളിപ്പോ നിൽക്കുന്നത്.. അകത്തേക്ക് കേറിയപ്പോ തന്നെ അവിടെനിന്ന് സംസാരിച്ചോണ്ട് നിന്ന ഏതോ ഒരുത്തി ഷാനുവിനെ കണ്ടപാടെ ഫൈസി എന്നും വിളിച്ച് ഓടി വന്ന് അവനെ കെട്ടിപിടിച്ചു.. നമ്മള് അവൾടെ ആ വരവ് കണ്ടപ്പോ തന്നെ അങ്ങനെ നോക്കി നിന്നു.. ഏഹ്.. ഇതേതാ ഈ കുരിപ്പ്..😕 അവനും അവളെ കണ്ടപ്പോ തന്നെ തിരിച്ചും ഹഗ് ചെയ്തു.. ഷാനു അവളിൽ നിന്ന് അകന്ന് നിന്നപ്പോ അവൻ നമ്മളെയൊന്ന് നോക്കി ചിരിച്ചു.. നമ്മള് ആ പെണ്ണിനേയും ഷാനുവിനെയും മാറി മാറി നോക്കികൊണ്ടേയിരുന്നു.. "How are you...?താനെന്താ ഇവിടെ..? മുംബൈന്ന് എപ്പോ വന്നു..? ഇതാരാ..? അവൾടെ non stop ആയുള്ള ചോദ്യങ്ങള് കേട്ടപ്പോ ഒരു ഗ്ലാസ് വെള്ളം അവൾക്ക് നേരെ നീട്ടി ഇന്നാ മോളേ കുറച്ച് വെള്ളം കുടിച്ചോ എന്ന് പറയാനാ നമ്മക്ക് തോന്നിയത്..അല്ലാ പിന്നെ😌 അവസാനം അവൾടെ ചോദ്യം നമ്മളെ നോക്കി കൊണ്ട് നിന്നപ്പോ നമ്മള് ഷാനുവിനെ ഒന്ന് നോക്കി.. "നിനക്ക് മനസ്സിലാവില്ലല്ലോ.. അതെങ്ങനെയാ കല്യാണത്തിന് വിളിച്ചപ്പോ വന്നാലല്ലേ.." "Oh.. I'm so sorry Faizi.. നിന്റെ കല്യാണം കഴിഞ്ഞ കാര്യം തന്നെ ഞാൻ വിട്ട് പോയി... and is this your wife..?" എന്നൊക്കെ നെറ്റിയിൽ കൈ വെച്ച് അവള് പറഞ്ഞ്‌അവസാനം അങ്ങനെ ചോദിച്ചപ്പോ ഷാനു അവളെ തന്നെ നോക്കി കൊണ്ട് നമ്മളെ അവനോട് ചേർത്ത് നിർത്തി.. അതെനിക്കിഷ്ട്ടായി...😉😙 "Izwa.." എന്നവൻ ചിരിച്ചോണ്ട് അവളോടായി പറഞ്ഞപ്പോ അവളൊന്ന് ചിരിച്ച് നമ്മളെ നോക്കി.. "Hi Izwa.. I'm Rechal...Rechal Mathyus.." എന്ന് പറഞ്ഞ് അവൾ നമ്മക്ക് കൈ തന്നപ്പോ നമ്മളും തിരിച്ച് ഒരു ഹലോ പറഞ്ഞ് കൈ കൊടുത്തു..😊 "എന്നെ പറ്റിയൊക്കെ ഇവൻ തനിക്ക് പറഞ്ഞ് തന്നോളും...അല്ലാ അതവിടെ നിക്കട്ടെ.. നിനക്കിപ്പഴെങ്കിലും ഇങ്ങോട്ട് ഒന്ന് വരാൻ തോന്നിയല്ലോ.. മഹാഭാഗ്യം.." എന്നവള് ചെറിയൊരു പരിഭാവത്തോടെ അവനോട് പറഞ്ഞു. "എടാ.. ഞാൻ കുറെയായി വരണം എന്ന് വിചാരിക്കുന്നു.. സമയം വേണ്ടേ.." "പിന്നേ.. നിനക്ക് നാട്ടിലേക്ക് വന്നാ മലമറിക്കാനുള്ള ജോലിയാണല്ലോ..ഒന്ന് പോടാ.." എന്നവള് ഷാനുവിനെ തട്ടി കൊണ്ട് നമ്മടെ നേരെ തിരിഞ്ഞു.. "ദേ.. Izwa.. തനിക്ക് ഇവനെ എങ്ങോട്ടേക്കെങ്കിലും കൊണ്ട് പോണെങ്കി കയ്യോടെ പിടിച്ചോ.. പിന്നെ കിട്ടിയെന്ന് വരില്ല.. മുങ്ങി കളയും.. പിന്നെ ഇവൻ പൊങ്ങുന്നത് മുംബൈലായിരിക്കും.." അവള് നമ്മളേയും അവനേയും മാറി മാറി നോക്കി തമാശയായി അങ്ങനെയൊക്കെ പറഞ്ഞപ്പോ നമ്മള് ചിരിച്ചു നിന്നു..😊 ഇവനെ നമ്മള് പിടിക്കാനോ... no.. never. നമ്മള്അവനെ നോക്കി പുച്ഛിച്ച് അവളോട് സംസാരിച്ചു..അവൾടെ സംസാരം നമ്മക്ക് ഒരുപാട് ഇഷ്ട്ടായി..പിന്നെ അവളെ ആരോ വന്ന് വിളിച്ചപ്പോ അവള് പോയി. ശേഷം നമ്മളും ഷാനുവും കൂടി ഫുഡ് കഴിക്കാൻ ഒരു സീറ്റിൽ ചെന്നിരുന്നു.. ബേറർ വന്ന് ഞങ്ങളെ ഓർഡർ എടുത്തോണ്ട് പോയപ്പോ തന്നെ ഷാനു ഫോണെടുത്ത് കുത്താൻ തുടങ്ങി.. "ഷാനു.." നമ്മള് മെല്ലെ അവന്റെ കയ്യിൽ തോണ്ടി കൊണ്ട് വിളിച്ചപ്പോ അവൻ ഫോണിൽ നിന്ന് കണ്ണെടുത്ത് നമ്മളെ നോക്കി.. "അതാരാ.." "ആര്.." "റേച്ചൽ ആരാന്ന്.." "അവള് എന്റെയൊരു ഫ്രണ്ടാ.. മുബൈന്ന് പരിചയപ്പെട്ടതാ..ആളൊരു പക്കാ ബിസിനസ് ഗേളാ.. കാണുന്ന പോലെയൊന്നും അല്ല.. പല വലിയ വലിയ international company കളെ വരെ അവള് മുട്ട് കുത്തിച്ചിട്ടുണ്ട്... അത്രക്കും ബിസിനസ് മൈൻഡ് ഉള്ളവളാ.. ഇപ്പൊ നാട്ടില് സെറ്റ്‌ൽടാണ്.. ഈ ഹോട്ടലും അവള്ടെതാ.. നമ്മടെ കല്യാണത്തിന്റെ ടൈംല് അവള് ജർമനിയിൽ ഒരു ബിസിനസ് ടൂറിലായിരുന്നു.. അതാ നിന്നെ മനസ്സിലാവാഞ്ഞത്..." എന്നൊക്കെ പറഞ്ഞ് അവൻ നമ്മളെ നോക്കിയൊന്ന് ചിരിച്ച് വീണ്ടും ഫോണിലേക്ക് നോക്കിയപ്പോ നമ്മള് അവളെ പറ്റി ആലോചിച്ചിരുന്നു.. ഭയങ്കരീ... "ഇത്രേം വലിയ ബിസിനസ് ഗേളായിട്ടും അതിന്റൊരു ജാഡയും അവൾക്കില്ല.. നിന്നെ പോലെയൊന്നും അല്ല.." "ആണോ..എന്നാ മോന് അവളെയങ് കെട്ടായിരുന്നില്ലേ.." "കെട്ടായിരുന്നു.. അപ്പഴല്ലേ അതിനിടക്ക് നീ കേറി വന്നത്.. അതോടെ എന്റെ സകല പ്ലാനും വെള്ളത്തിലായി.. ഹാ.. ഇനിയിപ്പോ നിന്നെ സഹിച്ചല്ലേ പറ്റൂ.." എന്നൊരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞ് അവൻ നമ്മളെ നോക്കിയപ്പോ നമ്മള് അവനെ നോക്കി കണ്ണുരുട്ടി... അതൊന്നും അവന് ഏശില്ലല്ലോ.. നമ്മളെ പുച്ഛിച്ച് ഒന്ന് ഇളിച്ചു കാട്ടി ഫോണിലേക്ക് കണ്ണ് തെറ്റിച്ചപ്പോ നമ്മള് മുഖം തിരിച്ചിരുന്നു.. ഹാ.. അവളെത്ര പാവം ആണെങ്കിലും ഇവനെ ഓടി വന്ന് കെട്ടിപിടിച്ചതൊന്നും നമ്മക്ക് തീരെ പിടിച്ചിട്ടില്ല.. അത് നമ്മക്ക് ഷാനുവിനോട് പറയണം എന്നൊക്കെയുണ്ട്.. പക്ഷെ പറഞ്ഞാ ചിലപ്പോ അവളെ വിളിച്ചു വരുത്തി ഇവൻ അങ്ങോട്ട് ഒന്ന് കൂടി കെട്ടിപിടിച്ചെന്ന് വരും.. അതെനിക്കിഷ്ട്ടല്ല.. അതോണ്ട് അത് വേണ്ട..😋 തുടരും.... ✍Shifana Shifa... #📙 നോവൽ
6.8k കണ്ടവര്‍
10 മണിക്കൂർ
*💙_ദുആ മിയാ_💜* *PART_26* *Ααѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 അങ്ങനെ നോക്കി ഇരിക്കുമ്പോളാണ് നമ്മളെ മുന്നിലേക്ക് കുറച്ചാളുകൾ വന്നത്.....അവരെ കണ്ടതും നമ്മളെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..... "രേച്ചു.... മിന്നൂ.... എടി നിങ്ങളോ....? വാട്ട്‌ എ സർപ്രൈസ്...." എന്ന് പറഞ്ഞിട്ട് നമ്മള് അവരെ അടുത്തേക്ക് വിട്ടു.....ഇവിടെ വന്നിട്ട് മ്മള് പോസ്റ്റായി ഇരിക്കായിരുന്നു അപ്പൊ അവരെ കണ്ടപ്പോ ലോട്ടറി അടിച്ചത് പോലായി നമ്മക്ക്..... "നിങ്ങളും ഇവിടെയാണോ പഠിക്കുന്നെ.....എന്റെ റബ്ബേ ചാരു നീയും ഉണ്ടോടി....." അതും പറഞ്ഞ് ചാരുന്റെ അടുത്തേക്ക് പോയപ്പോ ആ കുരിപ്പ് മ്മളെ കയ്യിന് ഒരൊറ്റ തല്ല്.... "പോടീ ശവമേ.....നിനക്ക് നമ്മളെയൊക്കെ അറിയോ അതിന്.....തെണ്ടി കല്യാണം പോലും പറഞ്ഞില്ല.....അതും സൂപ്പർ സ്റ്റാറിനെ കെട്ടുമ്പോ ഒരു വാക്ക്....." "ഉവ്വ ഞാൻ പോലും അറിഞ്ഞിട്ടില്ല അന്നെന്റെ കല്യാണം ആണെന്ന്.....ഹിഹിഹി....." അവളെ സെന്റി സഹിക്കാൻ വയ്യാതെ നമ്മള് കല്യാണം നടന്ന കാരണം ഒക്കെ പറഞ്ഞു കൊടുത്തു....ഹോയ് മൂന്നും ഇരുന്ന് പരദൂഷണം കേൾക്കുന്ന പോലെ കേൾക്കുന്നുണ്ട്.... "അഭി ചേട്ടായിയും ഇവിടെയാണോ എന്നിട്ട് മൂപര് എവിടെ....?" "ദേ നിക്കുന്നു...." എന്ന് പറഞ്ഞ് ചാരു നമ്മക്ക് ചേട്ടായിനെ കാണിച്ചു തന്നു.....നമ്മള് നോക്കിയപ്പൊ കണ്ടത് ചേട്ടായിയും ഷെയ്‌നും വേറെ രണ്ടാളും കൂടി നമ്മളെ നോക്കി പൊരിഞ്ഞ ചിരി ചിരിക്കുന്നതാ..... നമ്മളെ നോട്ടം കണ്ടതും ഷെയ്ൻ അവരെയും കൊണ്ട് ഞങ്ങളെ അടുത്തേക്ക് വന്നു..... "നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ചിരിക്ക്ന്നെ....?" "അല്ലാണ്ട് പിന്നെ.....നിന്റെ കാര്യം പറയാരുന്നു ഞങ്ങള്.....കല്യാണ തലേന്ന് ഓടി വന്നിട്ട് ഇവിടെ വേറെ കല്യാണം കഴിച്ച കഥ.....ഹ്ഹ്ഹ്...." കകക.....ഷെയ്ൻ ഹംക്ക്‌ ഇത് എല്ലാരോടും പാടി മ്മളെ നാറ്റിക്കും..... ചേട്ടായി കൂടാതെ വേറെ രണ്ടാളും ഉണ്ടായിരുന്നു.....നമ്മള് ഇതുവരെ കാണാത്ത രണ്ടാള്..... "ഇതൊക്കെ....?" "ഇതൊക്കെ എന്റെ ഫ്രണ്ട്സാ.... ഇത് സിദ്ധു.... ഇത് അനന്ദു.... വേറെയും ഉണ്ട് ഒരു ഗാങ് തന്നെ.....അവരൊക്കെ ഇപ്പൊ ചെറിയ ബിസിയിലാ....." ഷെയ്ൻ നമ്മക്ക് അവരെ രണ്ടിനെയും പരിജയപ്പെടുത്തി തന്നു..... അവരോട് സംസാരിച്ച് പരിപാടിയൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോളാണ് നമ്മക്ക് സനുക്കാന്റെയും ഷാഹിക്കാന്റെയും ഒക്കെ വീട് കാണാൻ പോകണം എന്ന് തോന്നിയത്.... അതോണ്ട് നമ്മള് മിശുച്ചാന്റെ കയ്യും കാലും ഒക്കെ പിടിച്ചിട്ട് അവിടെയൊക്കെ വിസിറ്റ് നടത്തി.....അവിടന്ന് ഇറങ്ങുമ്പോ നേരം വൈകിയിരുന്നു..... ഇനി അടുത്ത പ്രാവശ്യം ഇവനെയും കൊണ്ട് ഷെയ്നൂന്റെ വീട്ടിലേക്ക് പോകണം എന്നാണ് നമ്മളെ അവസാനത്തെ ആഗ്രഹം.....അതിന് ശേഷം നമ്മളെ ഓൻ ജീവനോടെ ബാക്കി വെക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാ അത്കൊണ്ടാണ് അവസാനത്തെ ആഗ്രഹം എന്ന് പറഞ്ഞെ.....😝 💜💜💜💜💜💜💜💜💜💜💜💜💜💜 കോളേജിലെ പരിപാടിയൊക്കെ കഴിഞ്ഞ് സനുന്റെ വീട്ടിലും ഷാഹിന്റെ വീട്ടിലും പോയി എന്തിന് അമ്പത് കിലോമീറ്റർ അധികം ദൂരെയുള്ള ഷാഫിന്റെ വീട്ടിലും നിർബന്ധിച്ച് കൊണ്ടോയി അവള്..... അവിടെന്ന് അവറ്റകൾ തിരിച്ച് വരാൻ സമ്മതിക്കണ്ടേ.....ഈ കുരിപ്പ് ആണെങ്കിൽ അവിടെ തന്നെ കൂടാനുള്ള പരിപാടി കണക്കെ പോയപ്പോ തന്നെ എല്ലാത്തിനെയും കയ്യിലെടുത്തു.....അവസാനം ഇനി ഒരിക്കെ വരാന്ന് പറഞ്ഞിട്ട് അവിടന്ന് ഇറങ്ങി..... രാത്രി ആയപ്പോ കാർ ഷെയ്‌നൂനെ ഏൽപ്പിച്ചിട്ട്‌ അവന്റെ ബൈക്ക് ഞാനിങ് എടുത്തു.....അത് കണ്ടിട്ടാണെങ്കിൽ ഒരുത്തി ഇവിടെ ചാടിക്കളി തുടങ്ങിയിട്ടുണ്ട്..... പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് ഞാൻ മുഖത്ത് കെട്ടി..... "ഇതെന്തിനാ.....?" "ഇത് മിഷാൽ ഹാഫിസിനെ തിരിച്ചറിയാതിരിക്കാനുള്ള ഐഡിയ.....എങ്ങനെയിണ്ട്.....?" "അയ്യേ.....എന്തോന്ന് ഊള ഐഡിയയാണ്.....ഞാനെങ്ങും വരുന്നില്ല ഈ കോലത്തിൽ നിങ്ങടെ കൂടെ.....എന്നെ വീട്ടില് കൊണ്ടാക്കി വിട്ടേക്ക്....." എന്റെ റബ്ബേ.....ഇത് എന്തോന്ന് സാധനം..... "ഇന്നാ കൊണ്ടോയി പുഴുങ്ങി തിന്ന്....." എന്ന് പറഞ്ഞിട്ട് ഞാൻ കർചീഫ് അഴിച്ച് അവളെ കയ്യിൽ വെച്ച് കൊടുത്തപ്പോ കുരിപ്പിന് സന്തോഷായി.....ജന്തു..... ഈ ഗേൾസിന്റെ ഒക്കെ ഏറ്റവും വലിയ ഡ്രീം ആണല്ലോ പാതിരാക്ക് ഇങ്ങനെ ഒരു റൈഡ്.....അതും സ്നേഹിക്കുന്ന ആൾടെ കൂടെ.....ഇവൾക്ക് ഇതൊന്നും ഇല്ലേ പടച്ചോനെ..... ഞാൻ ബൈക്കിൽ കേറി ഇരുന്ന് അവളെ ഒന്ന് നോക്കിയപ്പോ കർചീഫ് ചുരുട്ടി പിടിച്ച് വന്ന് എന്റെ പുറകിൽ ഇരുന്നു..... "ഞാൻ ഇതുവരെ ബൈക്കിൽ കേറിയിട്ടില്ല.....എനിക്ക് പേടിയാ....." എന്ന് പറഞ്ഞിട്ട് അവള് ഇറങ്ങി.....ഇത് ശെരിയാവൂലാ..... "എന്തൊരു ദുരന്താടീ നീ.....ഇങ്ങനെ ഒരു സാധനം ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ.....?" "ഇയാള് എന്നെ കളിയാക്കൊന്നും വേണ്ടാ.....ബൈക്ക് ഒക്കെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ കേറാൻ അവസരം കിട്ടിയിട്ടില്ല...." ആഹാ.... അപ്പൊ ഫസ്റ്റ് ടൈം എന്റെ കൂടെ കേറുന്നതാണല്ലെ.....ഇത് ഞാൻ പൊളിക്കും..... ഞാൻ അവളോട്‌ ഇരു സൈഡിലും കാലിട്ട് ഇരിക്കാൻ പറഞ്ഞപ്പോ പെണ്ണിന്റെ വക സിനിമാറ്റിക് ഡാൻസ് ഒക്കെ ഉണ്ടായിരുന്നു.....അവസാനം കലിപ്പിൽ നാല് തെറി വിളിച്ചപ്പോ അവളെ പേടിയൊക്കെ ഗോവ വഴി രാമേശ്വരം കടന്നു പോയി..... ഇപ്പൊ പെണ്ണ് എന്നെ കെട്ടിപിടിച്ച് ഇരിക്കാ.....എന്റെ പുറത്ത് തല വെച്ചിട്ട്.....ശോ എന്റെ കണ്ട്രോൾ..... വണ്ടിയും കൊണ്ട് കുറച്ച് ദൂരം ചെന്നപ്പോത്തേക്കും അവളെന്റെ പുറത്ത് തബല വായിക്കാൻ തുടങ്ങി..... "വ.... വണ്ടി.... വണ്ടി നിർത്ത്.... നിർത്ത്.....വണ്ടി നിർ....ത്താൻ....." അത് കേട്ട് ഒന്നും മനസിലാകാതെ ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കുന്നതിന് മുമ്പ് അവളെന്റെ പുറത്ത് വാള് വെച്ചു..... യാ അല്ലാഹ്.....എന്താപ്പോ അത്..... ഞാൻ അപ്പൊ തന്നെ വണ്ടി നിർത്തി വണ്ടീന്ന് ചാടിയിറങ്ങി ഷർട്ട്‌ കുടഞ്ഞു.... "ഇതെന്തുവാടീ പ്രളയോ.....അയ്യേ ഛെ....ഒരുമാതിരി കൊച്ചു കുട്ട്യോളെ കൊണ്ട് വന്ന അവസ്ഥ ആയല്ലോ പടച്ചോനെ....." ഞാൻ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ഓള് ഓടിപോയി അവിടിരുന്ന് ച്ഛർദിയോട് ച്ഛർദി.....എന്നെ കുളിപ്പിച്ചു ഹംക്ക്‌..... ഞാൻ പോയി അവളെ പുറത്ത് കൊട്ടികൊണ്ട് അവളെ തന്നെ നോക്കി.....ഇതിനും മാത്രം ഞാൻ അറിയാതെ ഇവള് എന്താ കഴിച്ചേ ആവോ.....ഇതിന് ഒരു അവസാനം ഇല്ലേ..... "എനി.... ക്ക്.... എനിക്ക്.... വ്ആക്ക്‌...." എന്തോ പറയാൻ വന്നിട്ട് പെണ്ണ് അതിനെയും ച്ഛർദിച്ചു.....കൊറേ നേരം കിടന്ന് ച്ഛർദിച്ചിട്ട്‌ ഓള് എന്നെ നോക്കി ഇളിച്ചു..... "കഴിഞ്ഞോ....? ആ കരളും കുടൽമാലയും കൂടി ച്ഛർദിക്കായിരുന്നല്ലോ....." "നെക്സ്റ്റ് ടൈം....." എന്ന് പറഞ്ഞിട്ട് അവളുണ്ട് പിന്നേം ച്ഛർദിക്കുന്നു.....കണ്ടിട്ട് എനിക്ക് വരെ ച്ഛർദിക്കാൻ മുട്ടീട്ട് വയ്യാ..... ഒരു കുപ്പി വെള്ളം വരുന്ന വഴി കരുതിയതോണ്ട് അത് മുഴുവനും ഓള് തട്ടി പറിച്ച് കുടിച്ചിട്ട് പിന്നേം ച്ഛർദിച്ചു.... അവസാനം മുഖം ഒക്കെ കഴുകി കുറച്ച് നേരം റോഡിൽ ഇരുന്നിട്ട് ഓള് എന്നെ നോക്കി.....എന്റെ കോലം കണ്ടിട്ടാവും..... "ആ ഷർട്ട്‌ അഴിച്ചൂടെ....." എന്ന് ഓള് ചോദിച്ചപ്പോ ഞാൻ ഓളെ തുറിച്ചു നോക്കിയിട്ട് പുഞ്ചിരിച്ചു..... "ഹമ്പടി കള്ളീ.....എന്തിനാ....?" "അയ്യടാ.....വേറൊന്നും അല്ല.....അത് കണ്ടാൽ എനിക്ക് പിന്നേം ച്ഛർദിക്കാൻ തോന്നും അതോണ്ടാ....." 💜💜💜💜💜💜💜💜💜💜💜💜💜💜 നമ്മള് പറഞ്ഞത് കേട്ടിട്ട് അവൻ പിന്നെ ഒന്നും നോക്കിയില്ല.....ഷർട്ട്‌ പിടിച്ച് ഒരൊറ്റ വലിയേർന്നു..... നമ്മള് അപ്പൊ തന്നെ തിരിഞ്ഞു നിന്നു വെറുതെ എന്തിനാ നമ്മളെ കണ്ട്രോൾ കളയുന്നെ.....😝 നമ്മക്ക് യാത്രയൊക്കെ ഇഷ്ടം തന്നെയാണ് പക്ഷെ മുന്നിലൂടെ വല്ല ബസോ ലോറിയോ പോകുന്ന മണം അടിച്ചാൽ അപ്പൊ ച്ഛർദിക്കാൻ തുടങ്ങും......ഞങ്ങള് വരുന്ന വഴി രണ്ട് മൂന്ന് ലോറി പാസ്‌ ചെയ്തിരുന്നു അത്കൊണ്ടാണ് നമ്മള് ഇരുന്നും കിടന്നും ച്ഛർദിച്ചത്.....കൂട്ടത്തിൽ ഓന്റെ ഷർട്ടും ചീത്തയാക്കി..... തിരിഞ്ഞു നിന്ന് ഓനെ നോക്കിയപ്പോ ചെക്കൻ ജിം വെസ്റ്റ് മാത്രം ഇട്ടിട്ട് നിക്കായിരുന്നു.....ഉഫ് ഓന്റെ ആ വേഷം കണ്ടിട്ട് നമ്മളെ കണ്ട്രോളൊക്കെ കണ്ടംവഴി ഇറങ്ങിയോടാൻ വേണ്ടി കാത്തു നിക്കാ പണ്ടാരം..... നമ്മള് തല കുനിച്ചു വെച്ച് ഓന്റെ അടുത്തേക്ക് പോയിട്ട് വണ്ടിയെടുക്കാൻ പറഞ്ഞു.....അവന്റെ മോന്ത നോക്കിയിട്ടേ ഇല്ല.....നോക്കിയാൽ പിന്നെ മ്മള് എന്താ കാട്ടികൂട്ടാന്ന് പറയാൻ പറ്റൂല..... ഇനി ലൈഫിൽ ഒരിക്കലും മ്മള് യാത്ര ട്രിപ്പ്‌ ഒലക്കേടെ മൂഡ് എന്നൊക്കെ പറഞ്ഞ് സ്റ്റാറ്റസ് ഇടൂല.....ഹയ്യോ മ്മക്ക് ച്ഛർദിച്ച് മതിയായേ..... അവിടന്ന് ഓൻ നേരെ വിട്ടത് വീട്ടിലേക്കാണ്.....വീട്ടിലെത്തിയപ്പോ ഉമ്മിയൊക്കെ ഞങ്ങളെ സ്റ്റിൽ വെയ്റ്റിംഗ് ആയിരുന്നു.....ഓൻ എന്താ ഈ കോലത്തിൽ എന്ന് ഉമ്മി ചോദിച്ചപ്പോ നമ്മള് ച്ഛർദിച്ചതിന്റെ കാര്യം പറഞ്ഞു..... അപ്പൊ തൊട്ട് തുടങ്ങിയതാ ജിനു പണ്ടാരത്തിന്റെ കളിയാക്കൽ.....മര്യാദക്ക് ഒരു കിസ്സ് പോലും ചെയ്യാൻ അറിയാത്ത നമ്മള് പ്രെഗ്നന്റാണോന്ന്.....അവളെ ഒലക്കമ്മലെ ഓരോ ചോദ്യങ്ങൾ..... അവൾക്കിട്ട് ഒരെണ്ണം പൊട്ടിച്ചിട്ട് കുനിച്ചു നിർത്തി നാലെണ്ണം കൊടുത്ത സന്തോഷത്തിൽ നമ്മള് മുറിയിലേക്ക് കേറിപ്പോയി..... മുറിയിൽ അപ്പൊ നമ്മളെ കെട്ട്യോൻ കോന്തൻ ഫ്രഷായി വന്നിട്ട് എന്തിനോ വേണ്ടി ഒരുങ്ങി നിക്കുന്ന പോലെ നമ്മക്ക് തോന്നി.....അതോണ്ട് നമ്മള് അവനെയൊന്ന് അടിമുടി നോക്കി..... എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ.....ആഹ് അത് പിന്നെ ജന്മനാ ഉള്ളതാണല്ലോ.....എന്നാലും എന്തായിരിക്കും.....? നമ്മളെ നിൽപ്പ് കണ്ടതും ചെക്കൻ ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തു..... "യാഹ്....യാഹ്....താങ്ക്യൂ ഡാ.....ഏയ്‌ അങ്ങനെ ഒന്നുല്ലാ.....ഇന്നത്തോടെ ഒരു തീരുമാനം ആക്കണം.....എന്നാ ശെരിഡാ.....ബൈ....." എന്നൊക്കെ നമ്മള് കേൾക്കാൻ വേണ്ടി ഓൻ കുറച്ച് ഉറക്കെയാണ് പറയുന്നത്.....നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ പോയി ഫ്രഷായി വന്ന് ബെഡിലേക്ക് മറിഞ്ഞു..... അപ്പൊ ഉണ്ട് ആ കോന്തൻ നിന്നിടത്ത് നിന്ന് ഒരടി പോലും അനങ്ങാതെ നിന്നിട്ട് നമ്മളെ നോക്കി ഒരു ഓഞ്ഞ ചിരിയും ചിരിച്ചോണ്ട് നിക്കുന്നു..... ഇവന്റെ ഉദ്ദേശം ഇനി നമ്മള് ഉദേശിച്ചത്‌ തന്നെ ആയിരിക്കോ എന്ന് നമ്മള് അവിടെ കിടന്ന് ചിന്തിച്ചു..... "ഇയാളെന്തിനാ ഇങ്ങനെ നോക്ക്‌ന്നെ....? ഇവിടെ ആരെങ്കിലും തുണിയില്ലാണ്ട് കിടക്കുന്നുണ്ടോ....?" അത് കേട്ടിട്ട് ഓൻ ഒന്ന് ചിരിച്ചു.... ഉഫ് എന്റെ സാറെ.....ഓന്റെ ആ പല്ലും കാട്ടി ചിരിക്കുമ്പോ നുണക്കുഴിക്ക്‌ വേറെ ലെവൽ മൊഞ്ചാ.....വെറുതെ നമ്മളെ കണ്ട്രോൾ കളയാൻ തെണ്ടി..... മിക്കവാറും മ്മള് പീഡന കേസില് ജയിലിൽ പോകാനുള്ള ചാൻസുണ്ട്.....പണ്ടാറക്കാലന് ആണെങ്കിൽ ഹലാക്കിന്റെ മൊഞ്ചും.....എല്ലാം കൂടി കണ്ടിട്ട് മ്മക്ക് കണ്ട്രോൾ പോയിട്ട് ദേഷ്യം വരുന്നുണ്ട്.....😝 നമ്മള് പറഞ്ഞതിന് മറുപടി എന്നോണം അവൻ നമ്മളെ അടുത്തേക്ക് വന്നു.....അതും ഒരു കള്ളച്ചിരിയോടെ.....നമ്മള് അപ്പൊ തന്നെ ബെഡിൽ നിന്ന് ചാടി എണീറ്റിരുന്നു..... നമ്മള് നനഞ്ഞ കോഴിയെ പോലെ അവിടിരുന്ന് ഓനെ നോക്കിയപ്പോ ഓൻ നമ്മളെ അടുത്തേക്ക് നീങ്ങി വന്നു.... "ഇയാ....ഇയാള് എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ....." എന്ന് പറഞ്ഞിട്ട് നമ്മള് ബെഡിൽ കൈകുത്തിയിട്ട് പുറകിലേക്ക് വലിഞ്ഞു.....അപ്പൊ ഓൻ വീണ്ടും നമ്മളെ അടുത്തേക്ക് നീങ്ങി വന്നിട്ട്..... "നീ മനസ്സ് വെച്ചാൽ ഈ ബെഡ്‌റൂം നമ്മക്കൊരു....." ബാക്കി പറയാതെ ഓൻ ചിരിച്ചു.....അത് കേട്ടിട്ടുണ്ടല്ലോ സത്യായിട്ടും നമ്മള് അവിടെ കിടന്ന് വിറക്കാൻ തുടങ്ങി..... ലാ ഹൌലാ.....ഇവിടെ മ്മള് ഒറ്റക്കെയുള്ളൂ.....ഈ പോത്തിന്റെ കയ്യീന്ന് നമ്മളെ രക്ഷിക്കാൻ ആരുല്ലേ ഇവിടെ.....? മ്മളെ കൈയ്യൊക്കെ വെറുതെ ഇല്ലാണ്ട്.....ഛെ.....മുഖം ഒക്കെ എന്തോ പോലാവുന്നുണ്ട്.....അതിന്റെ കൂടെ സഹിക്കാൻ പറ്റാത്ത അവന്റെ നോട്ടം.....യാ ഇലാഹി..... മിക്കവാറും ഇവനെ നമ്മള് റേപ്പ് ചെയ്യും..... "ഇയാ...ള് ഒന്ന് പോയേ.....എനിക്ക് ഉറങ്ങ...ണം....." നമ്മള് പറഞ്ഞത് വക വെക്കാതെ ചെക്കൻ നമ്മളെ അടുത്തേക്ക് നീങ്ങി ഇരുന്നു.....ഇപ്പൊ അവനും നമ്മളും തമ്മിൽ അധികം ദൂരം ഒന്നുല്ല..... നമ്മക്കാണെങ്കിൽ ഓൻ ഇങ്ങനെ നോക്കുമ്പോ എന്തോ പോലെ.....അയ്യേ ഇതാണോ നാണം.....നമ്മളെ കളി കണ്ടിട്ട് ചെക്കന് നല്ലോണം പിടിച്ചിട്ടുണ്ട്......ഇത് കാണാൻ വേണ്ടി മനഃപൂർവം ഓൻ നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്..... അവന്റെ മുഖത്തേക്ക് നോക്കാതെ നമ്മള് വേറെ എങ്ങോട്ടൊക്കെയോ നോക്കാൻ ശ്രമിച്ചു.....ദുഷ്ടൻ ഇപ്പഴും അതെ നോട്ടം ആണ് നമ്മളെ..... ശെരിക്കും മ്മക്ക് ചടച്ചു.....അവന്റെ നോട്ടം സഹിക്കാൻ വയ്യാതെ നാണം വന്നിട്ട് നമ്മള് രണ്ട് കൈ കൊണ്ടും അവന്റെ കണ്ണുകൾ പൊത്തി പിടിച്ചു..... യാ റബ്ബേ.....മ്മളെ കൈ വിറച്ചിട്ട് തണുത്തിരിക്കുന്നു.....ഓൻ അപ്പൊ തന്നെ നമ്മളെ കയ്യിൽ പിടിച്ചിട്ട് ഓന്റെ മുഖത്ത് നിന്ന് നമ്മളെ കൈ എടുത്ത് മാറ്റി.... ഇത് ശെരിയാവൂലാട്ടോ.... ഇങ്ങനെയാണെങ്കിൽ നമ്മള് ഇവിടെ ഒരു പ്രസവ വാർഡ് തുടങ്ങും.....😝 ഓൻ നമ്മളെ കയ്യിലേക്ക് നോക്കി ചിരിച്ചിട്ട് നമ്മളെ ഉള്ളം കയ്യിൽ പതിയെ അമർത്തി ചുംബിച്ചു..... ലാ ഹൌലാ.....ആ ഒരു സെക്കന്റ്‌ നമ്മളെ ഉള്ളിലൂടെ കറന്റ് പാസ്‌ ചെയ്തു പോയ പോലെയാണ് നമ്മക്ക് തോന്നിയത്.....തരിച്ചു പോയി മ്മള്..... അതും നോക്കി ഇരിക്കുമ്പോ ഓൻ പെട്ടന്ന് നമ്മളെ മുഖത്തിന്റെ അടുത്തേക്ക് ഓന്റെ മുഖം കൊണ്ട് വന്നപ്പോ നമ്മള് പുറകിലേക്ക് വലിഞ്ഞു.....അത് കണ്ടിട്ട് കെളവൻ ചിരിക്കാൻ തുടങ്ങി..... ഇതാണ് ട്ടോ മ്മക്ക് പിടിക്കാത്തെ.....മനഃപൂർവം മ്മളെ കളിയാക്കി ചിരിക്കാൻ വേണ്ടി ഓരോന്ന് കാട്ടികൂട്ടാ.....ഹംക്ക്‌..... നമ്മള് ഓന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചു..... "ദുആ......" അയ്യോ.....ആ വിളി കേട്ടില്ലേ.....പടച്ചോനെ മ്മളെ കണ്ട്രോൾ..... നമ്മള് പതുക്കെ തല ഉയർത്തി പിടിച്ച് ഓനെ നോക്കി..... "ഒരുമ്മ തരട്ടെ....?"😉 അയ്യേ.....നിക്ക് മാണ്ടാ.....ഛീ..... നമ്മള് അപ്പൊ തന്നെ വേണ്ടാന്ന് തലയാട്ടി.....അപ്പൊ കോന്തൻ നമ്മളെ ചുണ്ടിലേക്ക് നോക്കാൻ തുടങ്ങി.....ലാ ഹൌലാ.....അത് കണ്ടിട്ട് നമ്മളും അറിയാണ്ട് ഓന്റെ ചുണ്ടിലേക്ക് നോക്കിപ്പോയി.....അപ്പൊ ചെക്കൻ വീണ്ടും ചിരിക്കാൻ തുടങ്ങി..... ഇതൊക്കെ കണ്ടിട്ട് നമ്മക്ക് ശെരിക്കും കരച്ചിൽ വരുന്നുണ്ട്ട്ടോ.....നാണംകെട്ട് നമ്മളെ തൊലി ഉരിഞ്ഞു തീരാറായി..... ഓൻ പതുക്കെ നമ്മളെ അടുത്തേക്ക് വരാൻ തുടങ്ങി.....ഇതെന്തുവാ ഇത്.....ഇവൻ മ്മളെ പീഡിപ്പിക്കാൻ പോകാണോ..... "വേണ്ടാ..... പോ.... പോ കോന്താ....." എന്നൊക്കെ നമ്മള് പറഞ്ഞു നോക്കിയെങ്കിലും ചെക്കൻ നമ്മളെ കണ്ട്രോൾ പോയിപ്പിക്കുന്ന ചിരിയും ചിരിച്ചോണ്ട് ഇരിക്കാ..... ഓൻ അടുത്തേക്ക് വരുംതോറും നമ്മള് പുറകിലേക്ക് ചെരിഞ്ഞു.....അവസാനം നമ്മള് പില്ലോക്ക്‌ അടുത്തേക്ക് എത്തിയപ്പോ ചെക്കൻ നമ്മളെ മുഖത്തിന്റെ നേരെ എത്തിയിട്ടുണ്ട്..... ഇനി നമ്മക്ക് രക്ഷയില്ലാത്തോണ്ട് നമ്മള് നോ പറയാതെ അവന്റെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും മാറിമാറി നോക്കി അങ്ങനെ കിടന്നു..... പതുക്കെ അവൻ നമ്മളെ മുഖത്തിന്റെ അടുത്ത് എത്തിയിട്ട് നമ്മളെ അധരങ്ങളെ തൊട്ടു തൊട്ടില്ലാന്ന് പറഞ്ഞിട്ട് ഒരുമാതിരി മറ്റേടത്തെ പരിപാടി കണിച്ചോണ്ട് നിക്കുമ്പോ പെട്ടന്ന് നമ്മള് മുഖം വെട്ടിച്ചു.....അപ്പൊ ദേ കിടക്കുന്നു അവൻ ബെഡിൽ മൂക്കും കുത്തി..... നമ്മള് വേഗം ഉരുണ്ടുരുണ്ട് പോയിട്ട് എണീറ്റ്‌ നിന്ന് ഓനെ നോക്കി വാ പൊത്തി പിടിച്ച് കൊറേ ചിരിച്ചു.... "ആഹാ....നീ അത്രക്കായോ.....നിന്നെ ഞാൻ വെറുതെ വിടില്ലെടി...." എന്ന് ഓൻ അലറിയതും നമ്മള് മുറി വിട്ടിറങ്ങി ഓടാൻ നിന്നപ്പോ ഓൻ വന്ന് മുന്നില് നിന്നു.... "എന്നെ കൊതിപ്പിച്ചിട്ട്‌ കടന്നു കളയാന്ന് മോള് കരുതിയല്ലെ....ഇവിടെ വാടി...." ഓൻ അത് പറഞ്ഞോണ്ട് നമ്മളെ പിടിച്ച് വലിച്ചു....പെട്ടു പോയി നമ്മള്..... "ഒരു കിസ്സെങ്കിലും അടിച്ചില്ലെങ്കി ഇന്നെനിക്കിനി ഉറക്കം വരൂല.....നിനക്കും....." "വേണ്ടാ.....മിശുച്ചാ പ്ലീസ്...." "വേണം മോളെ...." എന്റെ റബ്ബേ.....ഇതൊരുമാതിരി വല്ലാത്ത ചതിയായി പോയി.....ഇവന്റെ പെരുമാറ്റം കണ്ടിട്ട് ഒന്നിൽ നിർത്തുന്ന ലക്ഷണം ഒന്നും ഇല്ല.....മിക്കവാറും ഓൻ മ്മളെ കൊല്ലും.... പതിയെ ഓൻ നമ്മളെ തലയുടെ പുറകിലൂടെ കൈകൾ കൊണ്ടോയി നമ്മളെ മുഖം അവന്റെ മുഖത്തിന്റെ അടുത്തേക്ക് ആക്കിയപ്പോ നമ്മള് കണ്ണുകൾ ഇറുക്കിയടച്ച് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു..... പതുക്കെ ഓൻ നമ്മളെ അധരങ്ങളിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് അവിടെയൊരു താജ് മഹൽ പണിയാൻ നിന്നതും പെട്ടന്ന് ആരോ ഡോർ തല്ലി പൊളിക്കാൻ തുടങ്ങി..... പടച്ചോൻ കാത്തു എന്ന് മനസ്സിൽ പറഞ്ഞിട്ട് നമ്മള് അവനെ പിടിച്ച് തള്ളിയപ്പോ ചെക്കൻ ഷിറ്റ് എന്ന് പറഞ്ഞു..... രണ്ട് വട്ടം തൊട്ടടുത്ത് കിട്ടിയിട്ടും കിസ്സടിക്കാൻ പറ്റാത്തതിന്റെ രോദനം......😝 മ്മള് ഇനി ഓനെ പേടിക്കേണ്ടിയിരിക്കുന്നു..... "മിശൂ.... ശ്.... ശ്...." ഇതെവിടെന്നാ ഇപ്പൊ ഇങ്ങനെ ഒരു സൗണ്ട് എന്ന് ചിന്തിച്ച് നമ്മള് ചുറ്റും നോക്കിയപ്പോ ഓൻ പോയി ജനൽ തുറന്നതും ഷെയ്ൻ അതുവഴി അകത്തേക്ക് ചാടി..... അകത്ത് കടന്നിട്ട് ഷെയ്ൻ ഞങ്ങളെ രണ്ടിനെയും ഒന്ന് അടിമുടി നോക്കി.....നമ്മളെ മോന്ത അപ്പൊ ഞങ്ങടെ കള്ളത്തരം ഷെയ്‌നൂന് പിടി കിട്ടിയോ എന്ന രീതിയിലും മിശുച്ചാന്റെ മോന്ത ആണെങ്കിൽ കിസ്സടിക്കാൻ പറ്റാത്തതിന്റെ കലിപ്പിലും ആയിരുന്നു..... "എന്തായിരുന്നു ഇവിടെ.....രണ്ടിന്റെയും എക്സ്പ്രെഷൻ രണ്ട് തരം ആണല്ലോ.....എന്നെ കണ്ടിട്ട് ഒരു സന്തോഷവും കാണാനില്ലല്ലോ രണ്ടിന്റെയും മുഖത്ത്..... ഉയ്യോ.....ഇനീപ്പോ ഞാൻ വന്നത് നല്ല നേരത്തല്ലെ.....ഹിഹിഹി...." അപ്പൊ തന്നെ മിശുച്ച ഷെയ്‌നിന്റെ മോന്തക്ക് ഒരു തട്ട് വെച്ചു കൊടുത്തു.....അതും കിട്ടി ബോധിച്ച്‌ അവൻ കവിളിൽ കൈ വെച്ചു..... "മിശൂ.....എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.....അതോണ്ടാണ് ഞാനിപ്പോ ഇങ്ങോട്ട് വന്നത് തന്നെ....." അത് കേട്ട് നമ്മള് ഷെയ്‌നിനെ ഒന്ന് നോക്കി.... "നീ നോക്കണ്ടാ.....ഇത് ഞങ്ങള് മാത്രം അറിയുന്ന കാര്യാ.....പെൺകുട്ട്യോളോട് പറയാൻ പറ്റൂല.....നീ പോയി കിടന്നോ.....ഓൻ ഇപ്പൊ വരും...." എന്ന് പറഞ്ഞിട്ട് കന്നാസും കടലാസും ഇറങ്ങി പോയി....രണ്ടും കൂടി നമ്മക്ക് എന്തോ ഒളിക്കുന്നുണ്ടല്ലോ....? ഇല്ലേ....? നമ്മള് പിന്നെ CID പണിക്ക്‌ പോവാനൊന്നും നിന്നില്ല.....പോയി പുതച്ചു മൂടി കിടന്നു.....അപ്പൊ നമ്മളെ മനസിലേക്ക് നേരത്തെ നടന്ന ഓരോ കാര്യങ്ങളും ഓർമ വന്നു..... അവന്റെ ചിരിയും നമ്മളെ അപ്പഴത്തെ ടെൻഷനും ഒക്കെ.....അതൊക്കെ ഓർത്തപ്പോ അറിയാതെ നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.....ഞങ്ങളെ അധരങ്ങൾ തമ്മിൽ ചേരാൻ നിന്ന ആ നിമിഷം ഓർമ വന്നപ്പോ നമ്മള് മുഖം പൊത്തി പിടിച്ച് പുഞ്ചിരിച്ചു..... 💙💙💙💙💙💙💙💙💙💙💙💙💙💙 "സത്യാ ഡാ.....എന്താ ചെയ്യണ്ടേ എന്ന് എനിക്ക് ഒരു പിടിയും ഇല്ല.... ഇതെങ്ങാനും ദുആ അറിഞ്ഞാൽ അവള് യുദ്ധം നടത്തും....." "നീയിങ്ങനെ ടെൻഷനാവല്ലേ ഷെയ്നൂ.....നമുക്ക് നോക്കാം.... എന്ത് തന്നെ ആയാലും വരുന്നിടത്തു വെച്ച് കാണാം.....ഏതായാലും നീ അവളോട്‌ നാളെ തന്നെ ഇങ്ങു പോരാൻ പറയ്....." "അങ്ങനെ വന്നിട്ടിപ്പോ എന്ത് ചെയ്യാനാ.....നമ്മള് വിചാരിക്കുന്ന പോലെ നടക്കുമെന്ന് ഉറപ്പില്ലല്ലോ....." "അതും ശെരിയാ.....ആകെ കൂടി വല്ലാത്ത അവസ്ഥ ആയല്ലോ മോനെ നിന്റെ കാര്യം.....എന്നാ നമുക്ക് നാളെ അവിടം വരെ ഒന്ന് പോയാലോ....." "ഏയ്‌ അത് വേണ്ടാ.....ദുആ അറിഞ്ഞാൽ അതിലും വലിയ പ്രശ്നം ആവും അവള് ഉണ്ടാക്കാ.....പിന്നെ വേറൊരു മാരണം ഉണ്ടല്ലോ അവിടെ...." "അവനെ എങ്ങനെ ഒതുക്കാന്നൊക്കെ എനിക്കറിയാം.....അതൊന്നും നീ പേടിക്കണ്ട....." ഞങ്ങടെ സംഭാഷണം കേട്ടിട്ട് ഒന്നും മനസിലായി കാണില്ല അല്ലെ.....എന്നാലും കുറച്ചൊക്കെ മനസിലായെന്ന് എനിക്കറിയാം..... അതോണ്ട് ഉള്ളത് പറയാലോ നമ്മളെ ചെക്കന് ഒരു പ്രേമം.....ആള് ആരാണെന്ന് മനസിലായില്ലെ..... ദുആന്റെ അനിയത്തി ദിയ..... അതെങ്ങനെ എപ്പോ സംഭവിച്ചു എന്നൊക്കെ വഴിയേ പറയാട്ടോ.....ഇതാണ് ഷെയ്ൻ ദുആനോട് പറയാൻ ബാക്കി വെച്ച മറ്റൊരു സർപ്രൈസ്......ഇതെങ്ങാനും അവള് അറിഞ്ഞാൽ എന്താ ചെയ്യാന്ന് ഒരു പിടിയുമില്ല..... ഏതായാലും എന്റെ ഷെയ്ൻ സ്നേഹിച്ച പെണ്ണല്ലേ അപ്പൊ മോശം ആകാൻ ചാൻസില്ല.....അവളെ വിളിച്ച് നാളെ തന്നെ ഇങ്ങോട്ട് വരാൻ പറയാം.....ഇനീപ്പോ നാളെ ദുആ ദിയാനെ കണ്ടിട്ട് ഇവിടെ നടക്കാൻ പോകുന്നത് ഒരു വെടികെട്ടായിരിക്കും..... അപ്പൊ അത് കാത്തിരുന്ന് ലൈവ് ആയി കണ്ടോ എല്ലാരും.... 💜💜💜💜💜💜💜💜💜💜💜💜💜💜 "ഗുഡ് മോർണിംഗ്....." നമ്മളെ വിഷ് കേട്ടിട്ട് ഇവിടെ ഒരുത്തി ഫോൺ എടുത്ത് നോക്കുന്നുണ്ട്..... വേറാരും അല്ല ജിനു തന്നെ..... "ഈ പത്ത് പണിക്കോ....?" "അതെന്താ പത്ത് മണി രാവിലെയല്ലെ....? ഗുഡ് മോർണിംഗ് രാവിലെയാണ് പറയേണ്ടത് അല്ലാതെ രാത്രിയല്ല കേട്ടോടി പരട്ടെ.....രാവിലെ തന്നെ അവള് ചൊറിയാൻ വന്നിരിക്കാ....." ഹിഹിഹി.... ചുമ്മാ....😜 "യാ അല്ലാഹ്.....ഇത് എന്തോന്ന് ഇൻഷുക്കാന്റെ രണ്ടാം ജന്മോ....? നീ എന്തിനാടി കലിപ്പത്തി എന്നോടിപ്പോ കലിപ്പാവുന്നെ....." "ദേ ജിനൂ.....മിണ്ടരുത്.....ചുപ്.....എടി നമ്മക്ക് പായസം ഉണ്ടാക്കിയാലോ....." "പായസം വെച്ച് മനുഷ്യനെ കൊല്ലുന്നത് നിനക്കൊരു ഹോബിയാണല്ലേ....." "വേണ്ടല്ലേ.....എന്നാ നമ്മക്ക് ക്യാരറ്റ് ഹൽവ ഉണ്ടാക്കിയാലോ....." ഹോ എന്തൊക്കെ ഹെവി ആഗ്രഹങ്ങളാ.....മ്മളെ ഉമ്മച്ചി നല്ല അസ്സലായിട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഈ ക്യാരറ്റ് ഹൽവ.....മ്മക്ക് ആണെങ്കിൽ അതിന്റെ എബിസിഡി പോലും അറിയില്ല.....അതിനല്ലേ യുട്യൂബ്.... "ഓ....നീ കൊറേ ഉണ്ടാക്കും....ആദ്യം മര്യാദക്ക് ഒരു ചായ ഇടാൻ പഠിക്ക്‌...." "തളർത്തി.....നീ എന്നെ കളിയാക്കൊന്നും വേണ്ടാ..... ഞാൻ ക്യാരറ്റ് ഹൽവ ഉണ്ടാക്കേം ചെയ്യും ഈ വീട്ടിലെ എല്ലാരേയും കൊണ്ട് തീറ്റിക്കേം ചെയ്യും.....ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ചേ....." അതും പറഞ്ഞിട്ട് നമ്മള് അങ്ങട് തുടങ്ങി.....പിന്നീട് അങ്ങോട്ട്‌ എല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു.....നാലഞ്ച് തവണ ഉണ്ടാക്കിയത് കൊണ്ടോയി കളഞ്ഞു.....ഇത് ലാസ്റ്റ് ശ്രമം.....രാവിലെ തുടങ്ങിയതാ ഇപ്പൊ ഉച്ചയായി......വൈകുന്നേരം ആവുമ്പോ എങ്കിലും റെഡിയായാൽ മതിയേർന്നു.....ഇല്ലെങ്കിൽ ജിനു നമ്മളെ കളിയാക്കി കൊല്ലും..... "ഇത് ഇന്ന് വല്ലോം നടക്കോ.....രാവിലെ തൊട്ട് കാണാൻ തുടങ്ങിയതാ ഈ കോപ്രായം...." "നിന്നോട് മിണ്ടണ്ടാ എന്നല്ലേ പറഞ്ഞെ......എന്റെ കോൺസൻട്രേഷൻ തെറ്റുന്നു....." "ഇത് നീ രാവിലെയല്ലെ എന്നോട് പറഞ്ഞെ.....എന്നിട്ട് ഞാൻ ഇതുവരെ മിണ്ടാതെ നോക്കി നിന്നിട്ടും നിന്നെ കൊണ്ട് എന്തെങ്കിലും പറ്റിയോ..... വെറുതെ നാലഞ്ച് കിലോ ക്യാരറ്റ് വേസ്റ്റ്.....രാത്രിയിൽ എനിക്ക് കുടിക്കാൻ വെച്ച പാലും വേസ്റ്റാക്കി.....ഷുഗറിന്റെ കാര്യം പിന്നെ പറയണ്ടല്ലോ....." അവള് അങ്ങനെ പലതും പറയും ഇങ്ങള് വിശ്വസിക്കരുത്ട്ടോ....മ്മള് ഇതൊക്കെ തരണം ചെയ്ത് വിജയം കണ്ടിരിക്കും..... അങ്ങനെ അവസാനം ഒരുപാട് നേരത്തെ നമ്മളെ ശ്രമം വിജയം കണ്ടു.....ലൈഫിൽ ഫസ്റ്റ് ടൈം നമ്മള് ഒരു ഹൽവ ഉണ്ടാക്കി.....പതിവുപോലെ തന്നെ നമ്മള് അതിന്റെ സ്മെൽ മൂക്കിലേക്ക് വലിച്ചു കേറ്റി..... ഉഫ്....എന്താ ഒരു മണം.....വായിൽ വെള്ളം വന്നു.....നമ്മള് തന്നെ കൊതി വെക്കാൻ നിക്കാതെ വേഗം സെർവ് ചെയ്ത് ആ പരട്ടക്ക്‌ തന്നെ ആദ്യം കൊടുത്തു.....കഴിച്ചിട്ട് ഓള് നമ്മളെ തുറിച്ചു നോക്കുന്നുണ്ട്..... "എങ്ങനെ ഉണ്ട് മോളെ എന്റെ ഹൽവ....?" "ഹാ....നീ രാവിലെ എണീറ്റ്‌ കഷ്ടപെടാൻ തുടങ്ങിയതല്ലേ.....കൊയപ്പം ഒന്നുല്ല....." "പ്ഫാ തെണ്ടി....ആ ബൗൾ എങ്കിലും വെറുതെ വിടെടി....." എന്ന് പറഞ്ഞിട്ട് അവൾക്ക് നമ്മള് നല്ലോണം കൊടുത്തു.....എന്നിട്ട് വേറൊരു ബൗൾ നിറച്ചും ഹൽവ എടുത്തിട്ട് നമ്മള് പോകാൻ നിന്നു..... "ഇതാർക്കാ ദുആ നീ ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് ഹൽവ...? അതും ഇത്രേം....?" "ഡി... ഡി... വേണ്ടാ.... ഹിഹി.... ഇതോ... ഇത് നമ്മളെ സിൽമാ നടന്...." "എന്റെ പൊന്നോ.....ഞാൻ നിന്റെ കാല് പിടിക്കാ മോളെ നീ ഇവിടെ ഒരു യുദ്ധം തുടങ്ങാൻ കാരണം ആകരുത്..... ഇതെങ്ങാനും നീ ഉണ്ടാക്കിയത് ആണെന്ന് ഇക്കു അറിഞ്ഞാൽ ഇന്ന് നിന്റെ അന്ത്യം ആയിരിക്കും....." "ഓഹോ.....എന്നാ നീ ചെവിയിൽ നുള്ളിക്കോ.....നിന്റെ ഇക്കൂനെ കൊണ്ട് ഇത് മുഴുവനും തീറ്റിച്ചിട്ടേ ഞാൻ തിരിച്ചു വരൂ....." "നീ ജീവനോടെ വന്നാൽ കാണാവേ...." "പോടീ ശവമേ.....വെറുതെ പേടിപ്പിക്കല്ലേ....." അതും പറഞ്ഞ് നമ്മള് മുറിയിലേക്ക് വിട്ടു.....ഇന്നൊരു തീരുമാനം ആക്കിയിട്ട് തന്നെ കാര്യം..... നമ്മള് മുറിയിലെത്തി ബൗൾ ടേബിളിൽ വെച്ച് അവൻ എവിടെ പോയെന്ന് താടിക്ക് കൈയ്യും കൊടുത്ത് നിന്ന് ആലോയിച്ചു..... അപ്പൊ പെട്ടന്ന് നമ്മളെ പുറകിൽ നിന്ന് കോന്തൻ വന്ന് നമ്മളെ കെട്ടിപിടിച്ചു.....നമ്മളെ വയറിലൂടെ വട്ടമിട്ടു പിടിച്ചിട്ട് ഓൻ നമ്മളെ ഷോൾഡറിൽ തല വെച്ച് കിടന്നു..... ഇവൻ ഇങ്ങനെയൊക്കെ ചെയ്യുമ്പോ നമ്മക്ക് എന്തൊക്കെയോ ഫീലിംഗ്സ്.....അടി വയറ്റിൽ മഞ്ഞു വീഴുന്ന പോലെയും ഇടക്ക് തീ കോരി ഇടുന്ന പോലെയും ഒക്കെ..... "എന്താ ഈ കാണിക്കുന്നെ.....എന്നെ വിട്....." എന്ന് പറഞ്ഞ് നമ്മള് കുതറി മാറാൻ ശ്രമിച്ചപ്പൊ ബലാല് അവന്റെ താടി കൊണ്ട് നമ്മളെ കവിളിൽ ഉരസി.....യാ അല്ലാഹ്.....മ്മക്ക് ഷോക്കടിച്ചു.... പെട്ടന്ന് അവൻ നമ്മളിലുള്ള പിടി വിട്ടിട്ട് അവന്റെ ഒരു കൈ കൊണ്ട് നമ്മളെ കവിളിൽ പിടിച്ച് നമ്മളെ വലത്തേ കവിളിൽ കിസ്സടിച്ചു..... പഹയൻ മ്മളെ അറ്റാക്ക് വരുത്തി കൊല്ലാനുള്ള തയ്യാറെടുപ്പിലാണെന്നാ തോന്നുന്നെ.....മ്മള് ആണെങ്കിൽ കിസ്സ് കിട്ടിയ ഷോക്കിൽ വായും പൊളിച്ച് ഒരേ നിൽപ്പ്.... കവിളത്ത് കൈ വെച്ച് നമ്മള് അങ്ങനെ നിക്കുമ്പോളാണ് അവൻ ടേബിളിലേക്ക് നോക്കിയത്..... "ആഹാ....എന്റെ ഫേവറിറ്റ് ഹൽവ...." എന്ന് പറഞ്ഞോണ്ട് ഓൻ പോയപ്പോ മ്മള് ഞെട്ടലിൽ നിന്ന് വിട്ടു നിന്ന് ഓനെ നോക്കി.... 💙💙💙💙💙💙💙💙💙💙💙💙💙💙 എന്റെ ഫേവറിറ്റ് ആണ് ഈ സംഭവം.....ഉമ്മി എനിക്ക് ഇടക്കിടെക്ക്‌ ഉണ്ടാക്കി തരുന്നുണ്ട്.....ഇന്നും കൂടി ഞാൻ ഓർത്തിട്ടേ ഉള്ളൂ അപ്പഴേക്കും ദാ ഉമ്മിയും ഓർത്തു..... ഹൽവ എടുത്ത് വായിൽ വെച്ചപ്പോ തന്നെ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു സ്പെഷ്യൽ ടേസ്റ്റ്.....കൊള്ളാലോ..... ഞാൻ അവളെ ഒന്ന് നോക്കിയപ്പോ പെണ്ണ് കിസ്സ് കിട്ടിയ ഞെട്ടലിൽ നിന്ന് വിട്ടു നിന്നിട്ട് എന്നെ നോക്കുന്നുണ്ട്.... "എങ്ങനെയുണ്ട്...?" "ഞാനേ ഇത് ആദ്യായിട്ട് കഴിക്കുന്നത് അല്ലാട്ടോ.....എന്റെ ഉമ്മിന്റ സ്പെഷ്യൽ അല്ലെ.....അപ്പൊ മോശാവൻ സാധ്യത കുറവാ....." അത് കേട്ടിട്ട് അവള് നിന്ന് ചിരിക്കാൻ തുടങ്ങി.... "ഞാനും ഇത് പോലെത്തെ ഒരു ഹൽവ ഉണ്ടാക്കി തന്നാല് നിങ്ങള് കഴിക്കോ...?" ഓള് അങ്ങനെ പറഞ്ഞപ്പോ ഞാൻ പെട്ടന്ന് ഞെട്ടി.... "എന്റെ പട്ടി കഴിക്കും.....എനിക്ക് കുറച്ച് കാലം കൂടി ജീവിക്കണം.....ദയവ് ചെയ്ത് അബദ്ധം ഒന്നും കാണിക്കരുത്.....ദേഷ്യം ഒക്കെ നമക്ക് പറഞ്ഞു തീർക്കാവുന്നതേ ഉള്ളൂ....." അത്രയും പറഞ്ഞിട്ട് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി.... "എന്നാ ഞാനൊരു സത്യം പറയട്ടെ.....ഇത് ഞാനാ ഉണ്ടാക്കിയത്....." "ഓ പിന്നെ....." "നിങ്ങള് വിശ്വസിക്കണ്ട.....ഹൽവ ഞാനാ ഉണ്ടാക്കിയത് എന്ന് ഓർമിപ്പിക്കാൻ വേണ്ടി ഞാനൊരു വീഡിയോ എടുത്തിട്ടുണ്ട്.....ദേ നോക്ക്....." എന്ന് പറഞ്ഞിട്ട് ഓള് എനിക്ക് നേരെ ഫോൺ നീട്ടി.....അതില് ഓള് ഒരു നാലഞ്ച് വട്ടം ഹൽവ ഉണ്ടാക്കാൻ പെടാപാട് പെടുന്നത് കണ്ടിട്ട് എന്റെ വയറ്റിലൊരു കാളലായിരുന്നു..... യാ അല്ലാഹ്.....എന്നെ കാത്തോണേ..... നടുക്കുന്ന ആ കാഴ്ച കണ്ടിട്ട് ഞാൻ തീറ്റ നിർത്തി വടി പോലെ നിന്നു..... "ഊഹുഹുഹ്ഹു....അപ്പൊ ഞാൻ ഉണ്ടാക്കിയാല് നിങ്ങള് ആസ്വദിച്ചു കഴിക്കും അല്ലെ.....എന്നിട്ട് ഒടുക്കത്തെ ജാഡയും.....ഇത്രക്ക് സൂപ്പറായിരുന്നോ ഞാൻ ഉണ്ടാക്കിയ ഹൽവ..... എവിടെ നോക്കട്ടെ......" എന്ന് പറഞ്ഞിട്ട് അവള് എന്റെ കയ്യീന്ന് ബൗൾ തട്ടി പറിച്ചിട്ട് ഹൽവ കൊതിയോടെ നിന്ന് തിന്നാൻ തുടങ്ങി..... "ഹരേവാഹ് വാഹ്ഹ്..... എന്താ ഒരു ടേസ്റ്റ്.....മ്മ് യമ്മി....." എന്നൊക്കെ പറഞ്ഞിട്ട് പെണ്ണ് എന്റെ മുന്നില് ശോ കാണിച്ചോണ്ട് ഹൽവ കഴിച്ചപ്പോ ഈ പാവം കെട്ട്യോന്റെ കണ്ട്രോളാണ് പോകുന്നതെന്ന് അവള് അറിഞ്ഞിട്ട് പോലും ഇല്ല..... പൂച്ചേടെ മുന്നില് മീനിനെ കൊണ്ട് വന്ന് നിർത്തി സിനിമാറ്റിക് ഡാൻസ് കളിപ്പിക്കുന്ന പോലെ ഓള് ഹൽവ വായിൽ വെച്ചിട്ട് ചുണ്ട് കൊണ്ട് എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്..... ഒന്നുല്ലേലും ഞാൻ ഒരാണല്ലേ അപ്പൊ ഇതൊക്കെ കണ്ടാൽ നമ്മക്ക് അധിക നേരം പിടിച്ചു നിക്കാൻ പറ്റൂലായെ.....അതോണ്ട് അപ്പൊ തന്നെ ഞാൻ അവളെ അരയിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് നിർത്തി..... പ്രതീക്ഷിക്കാത്ത അറ്റാക്ക് ആയതോണ്ട് പെണ്ണ് അപ്പൊ വായിൽ വെച്ച സ്പൂണും കയ്യിൽ പിടിച്ച ബൗളും താഴേക്കിട്ടിട്ട് എന്നെ മിഴിച്ചു നോക്കാൻ തുടങ്ങി.....അപ്പൊ ഞാൻ ഒന്നൂടെ അവളെ എന്നിലേക്ക് ചേർത്ത് നിർത്തിയിട്ട് അവളെ അധരങ്ങളെ കീഴ്‌പ്പെടുത്തി..... അവള് പോലും അറിയാതെ അവളെന്റെ കഴുത്തിൽ മുറുക്കി പിടിച്ചു.....കുരിപ്പ് നഖം കൊണ്ട് കിണർ കുത്താനുള്ള പരിപാടിയാണ്.....എന്നിട്ടും ഞാൻ വിട്ടില്ല.....എന്റെ മുന്നില് കോപ്രായം കാട്ടി എന്നെ പരീക്ഷിച്ചതല്ലേ കിടക്കട്ടെ ഒരു കടിയും കൂടി..... കുറച്ച് നേരം അങ്ങനെ നിന്ന ശേഷം പതുക്കെ ഞാൻ അവളിൽ നിന്ന് എന്റെ ചുണ്ട് വേർപ്പെടുത്തി അവളെ നോക്കി.....പെണ്ണ് ഇപ്പൊ കണ്ണടച്ച് പിടിച്ച് നിക്കാ.....ഐവാ എന്താ മൊഞ്ച് ഇപ്പൊ കാണാൻ..... ഞാൻ അവളെ കൈ പിടിച്ച് എന്റെ കവിളിൽ തട്ടിയപ്പോ പെണ്ണ് പതുക്കെ കണ്ണ് തുറന്ന് എന്നെ നോക്കി..... അവളെ നോക്കി ഞാൻ ചവക്കുന്നത് കണ്ടതും പെണ്ണിന്റെ ഭാവം മാറി..... കാരണം എന്താ.....അവളെ വായിൽ ഉണ്ടായിരുന്ന ഹൽവയാണ് ഇപ്പൊ മ്മള് ചവച്ചോണ്ടിരിക്കുന്നത്.....😉 "കള്ള പാക്കരാ...." എന്ന് പറഞ്ഞിട്ട് അവളെന്നെ പിടിച്ച് തള്ളിയിട്ട് അവിടെന്ന് ഓടിപോയി.....നെഞ്ചിൽ കൈ വെച്ച് ഞാൻ അതും നോക്കി അവിടെ നിന്നു..... 💜💜💜💜💜💜💜💜💜💜💜💜💜💜 യാ റബ്ബേ..... അയ്യേ.... ഛെ.... എന്ത് പണിയാ ഹംക്ക്‌ കാണിച്ചു കൂട്ടിയത്.... ഛെ....ഛെ.... നമ്മള് ഇനി അവന്റെ മുഖത്തേക്ക് എങ്ങനെ നോക്കും.... അയ്യേ.....ഏത് നേരത്താണാവോ നമ്മക്ക് ആ ഹൽവ ഉണ്ടാക്കാൻ തോന്നിയെ.....അതിന്റെ കൂടെ അവന് കൊണ്ടോയി കൊടുത്തിരിക്കുന്നു..... പൊട്ടത്തി.....ഛെ....അയ്യേ.... ബ്ലാ.... നമ്മള് ഇങ്ങനെ പലതും പിറു പിറുത്തോണ്ട് നടക്കുമ്പോളുണ്ട് ജിനു നമ്മളെ തന്നെ നോക്കി നിക്കുന്നു..... "എന്ത് പറ്റി ദുആ...? ഇക്കു ഹൽവ കഴിച്ചോ....?" ഓളെ ഒലക്കമ്മലെ ചോദ്യം കേട്ടപ്പോ നമക്ക് അതൊക്കെ ഓർത്തിട്ട് ദേഷ്യവും ചടപ്പും ഒക്കെ വന്നു.....നമ്മള് വേഗം തിരിഞ്ഞു നിന്നിട്ട് ചുണ്ട് തോർത്തി കണ്ണടച്ച് പിടിച്ച് പുഞ്ചിരിച്ചു..... "എന്തുവാടി...? പോയ പോലെ അല്ലല്ലോ തിരിച്ചു വരവ്...? എന്താ അവിടെ നടന്നെ...?" ഇനീപ്പോ അതും കൂടി പറയാത്ത കുറവേ ഉള്ളൂ.....അയ്യേ ഓർക്കുമ്പോ തന്നെ മ്മക്ക് നാണം വരുന്നു..... "ദുആ.... പറയ്.... ഇക്കു ഹൽവ കഴിച്ചോ....?" "പിന്നില്ലാതെ.....കഴിക്കേം ചെയ്തു കഴിപ്പിക്കേം ചെയ്തു....." എന്ന് പറഞ്ഞോണ്ട് അവൻ അങ്ങോട്ട്‌ വന്നപ്പോ നമ്മക്ക് ഫേസ് ചെയ്യാൻ എന്തോ ഒരിത്.....നമ്മള് അവിടെ നിന്ന് എന്തൊക്കെയോ കാണിച്ചു കൂട്ടി..... "ആഹാ....എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു ഇക്കൂ ഇവള് ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ് ഹൽവ....?" "ഓ അതോ.....അത്.....എന്താപ്പോ പറയണ്ടേ.....ആഹ് ഇത്രക്ക് സൂപ്പറായ ഒരു ഹൽവ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.....എന്താ ഒരു ടേസ്റ്റ്....." പട്ടി.... തെണ്ടി.... ചെറ്റ.... മനഃപൂർവം അർത്ഥം വെച്ച് പറയുന്നതാ ഓരോന്നും.....അതും നമ്മളെ മുഖത്തേക്ക് നോക്കികൊണ്ട്..... ജിനു ആണെങ്കിൽ ഒന്നും മനസിലാകാതെ ഹൽവന്റെ കാര്യമാണ് ഓൻ പറയുന്നത് എന്ന് കരുതി ചിരിക്കുന്നുണ്ട്..... രണ്ടിന്റെയും അടുത്ത് നിന്ന് നമ്മള് താഴേക്ക് മുങ്ങി.....ഇല്ലെങ്കിൽ അവൻ പറഞ്ഞു പറഞ്ഞ് നമ്മളെ നാണം കെടുത്തും.....താഴെ എത്തി നമ്മള് സോഫയിൽ പോയി ഇരുന്ന് മുഖത്ത് കൈ വെച്ച് അത് തന്നെ ആലോയിച്ച് ചിരിച്ചോണ്ടിരുന്നു..... പെട്ടന്ന് നമ്മളെ ഷോൾഡറിൽ ആരോ കൈ വെച്ചപ്പോ അത് അവനാണെന്ന് കരുതി നമ്മള് കലിപ്പിൽ തിരിഞ്ഞു നോക്കി.....ആളെ കണ്ട നമക്ക് വിശ്വസിക്കാൻ പോലും പറ്റിയില്ല......ഇവിടെ നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത ആള്..... "ദിയാ....." *തുടരും* *-*-*-*-*-*-*-*-*-*-*-*-*-*-*-*-*- ഹൈ.... ഡഗ ഡഗ....😝 ഈ പാർട്ട്‌ മനഃപൂർവം വൈകിയത് അല്ലാട്ടോ.....ഫ്രീ ആണെങ്കിലും എഴുതാൻ പറ്റിയൊരു സാഹചര്യം കിട്ടുന്നില്ല.... പിന്നെ ഞാൻ മുന്പേ പറഞ്ഞിരുന്നു ശനിയും ഞായറും മ്മക്ക് എഴുതാൻ കഴിയൂലാന്ന്.....കാരണം അന്ന് സ്കൂൾ ലീവ് ആയതോണ്ട് വീട്ടില് എല്ലാരും ഉണ്ടാവും.....അപ്പൊ എനിക്ക് എഴുതാൻ പറ്റാറില്ല എന്ന് മാത്രല്ല സ്റ്റോറിയെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാറില്ല..... ഈ രണ്ട് ദിവസങ്ങളിൽ വീട്ടില് ഒടുക്കത്തെ ബഹളം ആണ്.....ഒരു ടോം&ജെറി കളി വരെ ഇവിടെ നടക്കുന്നുണ്ട്.....😭 അങ്ങനെ ഉള്ളപ്പോ ഒന്ന് സമാധാനത്തോടെ ഇരുന്ന് ചിന്തിക്കാനും എഴുതാനും പറ്റുമെന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ....? അത് മാത്രല്ല നമ്മളെ ഭാഷ ഡിഫറെൻറ് ആയതോണ്ട് ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടാണ് നമ്മള് എഴുതുന്നെ..... (നമ്മള് കാര്യമായിട്ടിരുന്ന് പഠിക്കുമ്പോ ആരെങ്കിലും വന്ന് എന്തെങ്കിലും വർത്താനം പറഞ്ഞോണ്ട് ഇരുന്നാൽ എങ്ങനെയാണോ നമക്ക് കലിപ്പ് വരാ അത് പോലെ തന്നെയാണ് മക്കളെ ഇതും....😭) എന്റെ അനിയത്തി കുട്ടീസും പിന്നെ ഇത്താന്റെ ഒരു കുരിപ്പും കൂടി എന്നെ ഇവിടെയിട്ട് കൊല്ലാകൊല ചെയ്യലാണ് മക്കളെ.....ഇങ്ങക്ക് അത് പറഞ്ഞാ മനസിലാവൂലാ.....പിന്നെ അതൊക്കെ കിട്ടി ബോധിച്ച്‌ വെറുതെ ഇരിക്കുന്ന സ്വഭാവം മ്മക്ക് പണ്ടേ ഇല്ലാത്തോണ്ട് അവര് പഠിക്കുമ്പോ മ്മള് പോയി ഡിസ്റ്റർബ് ചെയ്യും.....😈 ഹല്ലപിന്നെ മ്മളോട് ആണ്....😝 ബാക്കിയുള്ള ദിവസങ്ങളിൽ മ്മള് പോസ്റ്റാൻ ശ്രമിക്കാറുണ്ട്.....പക്ഷെ കുറച്ച് ദിവസായിട്ട് വയ്യാത്തോണ്ട് ആണ് ടൈപ് ചെയ്യാത്തത്.....അതിന്റെ കാരണം നമ്മള് മുമ്പ് പറഞ്ഞിരുന്നു....😕 (പിന്നെ ഉണ്ടല്ലോ.....ഈ പാർട്ട്‌ വായിച്ചിട്ട് ആരും എന്നെ പൊങ്കാല ഇടരുത്....😝🏃)
#

📙 നോവൽ

📙 നോവൽ - @ Written By Aashu ദുആ മിയാ 5 . Part - - 26 - ShareChat
18.3k കണ്ടവര്‍
11 മണിക്കൂർ
💕മിഴികൾ പറഞ്ഞ പ്രണയം 💕 Part 69 കൂടെ നിന്ന് ചതിക്കുന്നോടി സഫു ദേഷ്യത്തോടെ അവളെ കൈ തട്ടി മാറ്റി.  ഷെറിയുടെ മുഖത്ത് ഒരു ഞെട്ടൽ വീണു. അത് മറച്ചു പിടിച്ചു ഒന്നും അറിയാത്ത പോലെ നടിച്ചു. നീയെന്തൊക്കെയാ പറയുന്നേ ആര് ആരെ ചതിച്ചുന്ന  വേണ്ട ഷെറി ഇനിയും എന്നെ പൊട്ടിയാക്കാൻ ശ്രമിക്കേണ്ട. ഫൈസിയുടെ ലാപ്ടോപ് ഇമെയിൽ അയച്ചത് നീയാണ്.  ഞാനോ. വെറുതെ പറയല്ലേ സഫു.  ശരിയാ നീയല്ല ചെയ്തത് നീ നിനക്ക് വേണ്ടി ഏർപ്പാട് ആക്കിയ ഈ ഓഫീസിലെ തന്നെ ഒരുത്തൻ .  ആരെങ്കിലും എന്തെങ്കിലും ചെയ്‌തെന്ന് വെച്ചു അത് എന്റെ തലയിൽ കെട്ടി വെക്കണ്ട സഫു.  അപാര തൊലിക്കട്ടി തന്നെ ഷെറി നിനക്ക്. പിടിക്കപ്പെട്ടിട്ടും പറയുന്നത് കേട്ടില്ലേ. ഫൈസിക്കും എനിക്കും മാത്രമേ അവന്റെ ലാപ്ടോപ് പാസ്സ് വെർഡ് എന്താന്ന് അറിയൂ. മിനിഞ്ഞാന്ന് നീ എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞപ്പോ ഞാനാ നിനക്ക് പറഞ്ഞു തന്നത്. ഇന്ന് വേറൊരാൾ ആ പാസ്സ്വെർഡ് ഉപയോഗിച്ച് അത് ഓപ്പൺ ആക്കിയെങ്കിൽ നീ പറഞ്ഞു കൊടുത്തിട്ട് തന്നെയാണ്. പിന്നെ വേറൊരു വീഡിയോ കൂടി കണ്ടു ഞാൻ. എന്റെ ഫോൺ നീ എടുത്തോണ്ട് പോകുന്നത്. നീയെടുത്ത ഫോൺ എങ്ങനെ മുകളിലെ സ്റ്റോറൂമിൽ എത്തി.എന്നിട്ട് എന്നോട് പറഞ്ഞതോ നീ ഫോൺ കണ്ടിട്ട് കൂടി ഇല്ലെന്ന്.  എന്നെ ആ സ്റ്റോറൂമിൽ പൂട്ടിയിട്ടതും നീയല്ലേ.  ഷെറി ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു.  എന്താ ഷെറി ഒന്നും പറയാനില്ലേ നിനക്ക്. എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്. എന്തിന് വേണ്ടിയാ നീ എന്നോടിങ്ങനെ ചെയ്തത്.  പെട്ടെന്നായിരുന്നു ഷെറിയുടെ ഭാവം മാറിയത്.  അതേടി ഞാൻ തന്നെയാ ചെയ്തത്. നീയെന്നെ ശല്യം ഈ ഓഫീസിൽ നിന്നും പോകാൻ വേണ്ടി. മരിച്ചു പോകുന്നുണ്ടെങ്കിൽ അങ്ങനെ മരിക്കട്ടേന്ന് കരുതിതന്നെയാ പൂട്ടിയിട്ടത്.  ഞാൻ മരിച്ചു കഴിഞ്ഞ നിനക്ക് ഫൈസിയെ കിട്ടോ.  ഓഹ് അപ്പൊ എല്ലാം അറിഞ്ഞു കഴിഞ്ഞു.  നിനക്ക് ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഷെറി. എന്താടി നീയിങ്ങനെ ആയിപ്പോയെ. എന്നോടിങ്ങനെ ചെയ്യാൻ  മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്.  ഞാനിങ്ങനെ ആയതിന് ഒറ്റ കാരണം നീയാണ്. നീയാ എന്നോട് ദ്രോഹം ചെയ്തത്.  ഞാനോ ഞാനെന്തു ചെയ്തു.  ഫൈസി അവൻ എന്റെയാ എന്റെ മാത്രം.എന്റെ ഫൈസിയെ എന്നിൽ നിന്നും നീ തട്ടിയെടുത്തില്ലേ.  അവനെ എനിക്കിഷ്ടം ആണെന്ന് എത്രയോ പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. നല്ലൊരു ഫ്രണ്ട് ആയ ഞാൻ നിന്നെ കണ്ടത്. എന്റെ ഇഷ്ടം നിന്നോട് പറഞ്ഞതും. എന്നിട്ട് നീ ചെയ്തതോ എന്നെ ചതിച്ചു അവനെ സ്വന്തമാക്കി.  ഷെറി നീയെന്നെ തെറ്റിധരിച്ചിരിക്കുകയാ ഞാനൊരിക്കലും നിന്നെ ചതിച്ചിട്ടില്ല. നിന്റെ ഇഷ്ടം അവനോട് പറയാൻ തന്നെയാ പോയതും പക്ഷേ അവിടെ സംഭവിച്ചത് നീയും കണ്ടതല്ലേ. എനിക്കതിൽ ഒരു പങ്കും ഇല്ല.  നിനക്ക് വാ തുറന്നു പറയാമായിരുന്നില്ലേ വിവാഹത്തിന് സമ്മതം അല്ലെന്ന്.  പറഞ്ഞോ നീ ഇല്ലല്ലോ. അവന്റെ മൊഞ്ചും സ്വത്തും ഒക്കെ കണ്ടപ്പോൾ മയങ്ങി പോവുകയല്ലേ  ചെയ്തത്.  ഷെറി സ്റ്റോപ്പിറ്റ്. സംഭവിച്ചതെല്ലാം വിധിയാണ്. അല്ലാതെ ഞാനാരെയും ചതിച്ചിട്ടില്ല. ഫൈസി അവൻ.... അവൻ നീ കരുതുന്ന പോലെ നിന്നെയൊരിക്കലും സ്നേഹിച്ചിട്ടും ഇല്ല. അവന്റെ മനസ്സിൽ മുഴുവൻ ആ സമയം വേറൊരാൾ ആയിരുന്നു. ഈ എന്നെ പ്പോലും അവന് വിവാഹം കഴിക്കാൻ ഇഷ്ടവും ആയിരുന്നില്ല.  പുതിയ പുതിയ കള്ളം പറയണ്ട സഫു. ഞാൻ ഒരു മണ്ടിയൊന്നും അല്ല. കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് കഴിയും.  ഷെറി കഴിഞ്ഞതൊക്കെ കഴിഞ്ഞു. പഴയതെല്ലാം നീ മറന്നേ പറ്റു.  മറക്കാനോ അവനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം. എനിക്കൊരു ജന്മം ഉണ്ടെങ്കിൽ അതവന്റെ കൂടെമാത്രമായിരിക്കും.  നീയെന്തൊക്കെയാ ഈ പറയുന്നേ. അവനൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല. ഇനി സ്നേഹിക്കാനും പോകുന്നില്ല.  എന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അവനൊരിക്കലും ആവില്ല. അവൻ എന്നെ മനസ്സിലാക്കും എന്നെ സ്വീകരിക്കുകയും ചെയ്യും. അതിന് നീ അവന്റെ ജീവിതത്തിൽ നിന്നും പോകണം. അതിന് വേണ്ടി തന്നെയാ ഇതൊക്കെ ചെയ്തതും.  സ്നേഹം..  സഫു പുച്ഛത്തോടെ അവളെ നോക്കി.  സ്നേഹം എന്ന് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ എന്താ ഈ സ്നേഹം എന്ന് ഒന്ന് പറഞ്ഞു തരുമോ. മൊഞ്ചുള്ള ഏതെങ്കിലും ഒരുത്തനെ കണ്ട അവന്റെ പിറകെ പോകും മടുത്തു കഴിഞ്ഞ വേറൊരുത്തൻ. ഇതിൽ ഒരുത്തൻ ആയിരുന്നില്ലേ ഫൈസിയും.  അങ്ങനെ ആയിരുന്നു ഫൈസിയെ കാണുന്നത് വരെ. ഇപ്പോൾ അവൻ മാത്രമേ എന്റെയുള്ളിൽ ഉള്ളൂ. എനിക്ക് വേണം അവനെ എന്റെമാത്രമായി.  യാഥാർഥ്യം ആയി പൊരുത്തപ്പെടാൻ ശ്രമിക്ക് ഷെറി. ഫൈസി  ഇന്ന് എന്റെ ഭർത്താവാണ്. ഭർത്താവ് അത് പറയാൻ എന്ത് യോഗ്യതയാ നിനക്ക് ഉള്ളത്.നീയെവിടെ കിടക്കുന്നു അവൻ എവിടെ കിടക്കുന്നു. തെരുവിൽ ജനിച്ചു വളർന്ന തന്തയോ തള്ളയോ ആരാന്ന് പോലും അറിയാത്ത നിനക്ക് അവന്റെ പേര് പോലും പറയാൻ അർഹതയുണ്ടോ. ഉണ്ടോടി.  സഫുന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ഇന്ന് വരെ ആർക്കും അറിയാത്ത രഹസ്യം ഇവളെങ്ങനെ അറിഞ്ഞു.  ഒരു ബാസ്റ്റഡ് ആയ നിനക്കണോ എനിക്കണോ അവനെ കിട്ടാൻ യോഗ്യത.  ഷെറി അനാവശ്യം പറഞ്ഞ കൊന്നു കളയും ഞാൻ.  അനാവഷ്യമോ എന്താടി അനാവശ്യം. പറഞ്ഞത് മുഴുവൻ സത്യം അല്ലെ. നിന്റെ ഉപ്പ ആരാണെന്നു നിനക്കറിയുമോ. അറിയുമെങ്കിൽ പറഞ്ഞു താ ആ മഹാന്റെ പേര്. ഉമ്മാക്ക് പോലും അറിയില്ല അതാരാണെന്ന് പിന്നെയല്ലേ നിനക്ക്.  എന്നെ കണ്ടവന്റെ കൂടെ കറങ്ങി നടന്ന കാര്യം പറഞ്ഞല്ലോ നീ. സമീറിന്റെ കൂടെ കെട്ടിപിടിച്ചു അഴിഞ്ഞാടി നടക്കുന്നുണ്ടല്ലോ അവനാരാടി നിന്റെ. എന്ത് ബന്ധമാ നീയും അവനും തമ്മിൽ. അവനും മരുമകൾ എന്നും പറഞ്ഞു എഴുന്നള്ളിച്ചു നടക്കുന്നുണ്ടല്ലോ. അവന്റെ ഏത് പെങ്ങൾക്ക് ജനിച്ച കുട്ടിയ നീ. പുറമെ എല്ലാർക്കും നിന്റെ ഇക്ക  ആയിരിക്കും. ഉള്ളിലെ കാര്യമോ ആർക്കറിയാം അവൾ പരിഹാസത്തോടെ പറഞ്ഞു.  സഫു ഷെറിയുടെ കഴുത്തിൽ പിടിച്ചത് പെട്ടെന്നായിരുന്നു ഇനി ഒരിക്കൽ കൂടി എന്റെ സമീർക്കയെപറ്റി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ. ആ നാവ് പിഴുതെടുക്കും ഞാൻ. സഫുന്റെ കണ്ണിൽ നിന്നും തീ പാറുന്നത് പോലെ തോന്നി ഷെറിക്ക്.  സ്വന്തം ആവാൻ ഒരേ ചോര ആവണമെന്നില്ല. സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി. എന്റെ ഉപ്പാന്റെ പേര് അഹ്മദ് ഉമ്മ സൽമ സമീർ എന്റെ ഇക്ക. ആ വീട് എന്റെയാ ആ കുടുംബം എന്റെയാ. ഈ ലോകം മുഴുവൻ അല്ലെന്ന് പറഞ്ഞാലും സത്യം അതാണ്‌.  ഒന്ന് പോടീ ഷെറി അവളെ കൈ തട്ടി.  ഈ കാര്യങ്ങൾ എങ്ങാനും ഫൈസിയോട് പറഞ്ഞാൽ നിന്റെ ചരിത്രം മുഴുവൻ ഞാനും എല്ലാവരോടും പറയും. ഫൈസി അറിഞ്ഞാൽ എന്താ ഉണ്ടാവുകന്ന് പറഞ്ഞു തരണ്ടല്ലോ.  അവൾ ഫൈസിയുടെ ലാപ്ടോപ്  നിലത്തേക്ക് എറിഞ്ഞു. സഫു ഞെട്ടലോടെ അവളെ നോക്കി.  രഹസ്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ.അതാണ്‌ എനിക്കും നിനക്കും നല്ലത്.പിന്നെ ഫൈസി അവനെ ഞാൻ സ്വന്തമാക്കിയിരിക്കും എന്റേത് മാത്രമായി. സ്വപ്നത്തിൽ പോലും അവനെ നിനക്ക് ഞാൻ വിട്ടുതരില്ല.  ഷെറി പോയതും അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ബാസ്റ്റഡ് ആ വിളി കാതിന് ചുറ്റും മുഴുങ്ങുന്നത് പോലെ തോന്നി അവൾക്ക്. നീ നോക്കിക്കോ ഷെറി ഫൈസിയെ എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല നിന്നെ പോലൊരു വൃത്തികെട്ടവളുടെ നിഴൽ പോലും അവന്റെ മേലെ പതിയാൻ ഞാൻ സമ്മതിക്കില്ല.  ******* വെടിക്കെട്ട്‌ കഴിഞ്ഞു പൂരവും കഴിഞ്ഞു. പൂരപ്പറമ്പ് കാലിയാവുകയും ചെയ്തു ഇനി മോന് പറ. സഫുന്റെ തെറ്റ് നീയെന്തിനാ ഏറ്റെടുത്തെ അതിന് മാത്രം നീയും അവളുമായി എന്താ ബന്ധം.  തേജ ഫൈസിയെ തന്നെ നോക്കി. ഏത് നിമിഷവും ഈ ചോദ്യം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈസി ഇന്നലെ എല്ലാവരെ മുന്നിലും വെച്ചാണ് എന്നെ ചീത്ത വിളിച്ചതും ഈ ഓഫീസിൽ ഇനി വരണ്ടയെന്നൊക്കെ പറഞ്ഞതും.അവരെ മുന്നിൽ വെച്ച് തന്നെ മെയിൽ അയച്ചവനെ തല്ലും കൊടുത്തു ഓഫീസിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തു. പരസ്യമായി എന്നോട് മാപ്പും പറഞ്ഞു. സഫുവാണ് എന്റെ നിരപരാധിത്തം തെളിയിച്ചത് അറിഞ്ഞപ്പോഴാ കൂടുതൽ ഞെട്ടിയത്. എനിക്ക് വേണ്ടി ഇത് ചെയ്തിട്ടും ഞാനും അവളും തമ്മിലുള്ള ബന്ധം ഫൈസിയോട് പറഞ്ഞിട്ടില്ലെങ്കിൽ അതിനർത്ഥം ഫൈസി അവളെ പാസ്ററ് അറിയരുതെന്ന് ആഗ്രഹിക്കുന്നുവെന്നണ്. അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ ചെയ്യില്ല. എനിക്ക് പറ്റില്ല ചെയ്യാൻ. ഫൈസിയെ ഇനിയും കളിപ്പിക്കാനും ആകില്ല.  എന്തായിപ്പോ ചെയ്യുക.  തേജ നിന്നോടാ ചോദിച്ചേ നീയുമായി അവൾക്കെന്താ ബന്ധം.  എനിക്കല്ല നിനക്കാണ് ബന്ധം. സഫ്ന നിന്റെ വൈഫ് ആണ്. എനിക്കറിയാം അത്. ഡിവോഴ്സിന്റെ വക്കത്ത് എത്തി നിൽക്കുന്ന നിങ്ങൾ ഈ പ്രശ്നത്തിന്റെ പേരിൽ വീണ്ടും വഴക്ക് ഉണ്ടാകരുതെന്ന് ഞാൻ കരുതി. അവൾ ഓഫീസിൽ നിന്നും പോകാതിരിക്കാന ഞാൻ കുറ്റം ഏറ്റെടുത്തത്.  നിനക്ക് എങ്ങനെ...... അവൾ..... എന്റെ... അവൻ വാക്കുകൾക്കായി പരതി.  എനിക്കെല്ലാം അറിയാം. നിങ്ങൾ അന്ന് ഈ കോൺടാക്ട്ടിനെ പറ്റി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.നിന്നെ കൊണ്ട് തന്നെ ഈ ഓഫീസിൽ നിന്നും പുറത്താക്കുമെന്ന് അവൾ വെല്ലുവിളിച്ചതും കേട്ടിരുന്നു. ഓഫീസിൽ നിന്നും പോകാൻ വേണ്ടി സഫു മെയിൽ അയച്ചതെന്ന ഞാൻ കരുതിയത്.നിങ്ങൾ തമ്മിൽ പിണങ്ങാതിരിക്കാനാ ഞാനാ ചെയ്തതെന്ന് പറഞ്ഞത്.  നീയെന്നെങ്കിലും സത്യം പറയുമെന്ന് കരുതിയ ഞാനിത്ര നാളും കാത്തിരുന്നത്. അറിയാത്ത ഭാവം നടിച്ചത്. എന്നോട് ക്ഷമിക്കണം.  പറയണംന്ന് കരുതിയതാ. എന്റെ ഭാര്യ ഓഫീസിൽ ഒരു ജോലിക്കാരിയായി എല്ലാരും അറിഞ്ഞാൽ നാണക്കേടെന്ന് കരുതിയാ പറയാതിരുന്നത്. അവൻ എല്ലാം പറഞ്ഞു കൊടുത്തു.  എല്ലാം ശരിയാവുമെടാ ഞാനുണ്ടാകും നിന്റെ കൂടെ. തേജയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ പോയി.  എന്റെ കൃഷ്ണ തൽക്കാലത്തേക്ക് രക്ഷപെട്ടു. ഫൈസി പോയതും അവൻ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.  **** അവളുടെ ചുമലിൽ ഒരു കൈ പതിഞ്ഞത് അവളറിഞ്ഞു. ഫൈസി.  അവൾ അവനെ കെട്ടിപിടിച്ചു .  അവനും പെട്ടെന്ന് ഷോക്കായി. തേജയെ പറ്റി പറയാനാ അവൻ വന്നത്. വരുമ്പോൾ തന്നെ കണ്ടത് അവൾ കരയുന്നതാണ്.  സഫു.... ടീ എന്താ പറ്റിയത്. നീയെന്തിനാ കരയുന്നത്.  ഏങ്ങലടി കൂടിയതല്ലാതെ അവളൊന്നും മിണ്ടിയില്ല. അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവന് തോന്നി. സാലിയുടെ കാര്യം അറിഞ്ഞപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു. അത് പോലെ തന്നെ കഴുത്തടക്കം കെട്ടിപിടിച്ച ഇപ്പോഴും ഉള്ളത്. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു.  കരച്ചിൽ അടങ്ങുന്നത് അവൻ അറിഞ്ഞു. അവൾ അവനെ പിടി വിട്ടു മാറി നിന്നു.  എന്താ എന്റെ കാന്താരിക്ക്  പറ്റിയെ.  അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി. അവൻ അവളെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. അവളെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു.  ഒന്നും ഇല്ലാഞ്ഞിട്ടാണോ ഈ ഉണ്ടകണ്ണ് നിറഞ്ഞിരിക്കുന്നെ. സത്യം പറ എന്താ സംഭവിച്ചത്.  അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി തന്നെ നിന്നു.  നീ സത്യം പറയുന്നുണ്ടോ അതോ ഞാൻ ചോദിക്കേണ്ടത് പോലെ ചോദിക്കാനോ. അവൾ അവന്റെ പിടി വിട്ടു പൊട്ടിയ ലാപ്ടോപ് നിലത്ത് നിന്നും എടുത്തു അവന് കൊടുത്തു. അവനത് വാങ്ങി.  ഇതെങ്ങനെ പൊട്ടിയെ അവൻ കലിപ്പിൽ ശബ്ദം ഉയർത്തി അവളോട് ചോദിച്ചു.  അവൾ അതിനും ഒന്നും മിണ്ടിയില്ല.  പിന്നെ ഒരു പൊട്ടിച്ചിരി കേട്ടു. അവൾ മുഖം ഉയർത്തി നോക്കി.  ടീ പൊട്ടിക്കളി ഇതിനാണോ കരഞ്ഞു നിലവിളിച്ചേ. പൊട്ടിപ്പോയ വേറൊന്ന് വാങ്ങണം അല്ലാതെ പൊട്ടിയതോർത്ത്‌ കരയല്ലവേണ്ടേ. ചുമ്മാ ഒന്ന് വിരട്ടി നോക്കിയതാ പേടിച്ചു പോയോ.  നമുക്ക് വേറെ വാങ്ങാന്നേ.  ലീവിറ്റ്.  ഒന്ന് ചിരിക്കേടോ എനിക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താ. അവൾ ചിരിക്കാൻ ശ്രമിച്ചു. പറ്റിയില.മനസ്സ് മുഴുവൻ നീറിപ്പുകയുവാ.  ഒന്ന് വിടെടി അത്. എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്. അവൻ അത് വലിച്ചെറിഞ്ഞു അവളെ അടുത്തേക്ക് വന്നു. അപ്പോഴാ ഫോൺ റിങ് ചെയ്തത്. അവൻ അറ്റൻഡ് ചെയ്തു. ഞാനിപ്പോ വരാം. എന്ന് പറഞ്ഞു ഫോൺ വെക്കുന്നത് കണ്ടു. അവൻ കുറച്ചു ഫയലും എടുത്തു പോകാൻ നോക്കി. പിന്നെ അവളെ നോക്കി പറഞ്ഞു.  എനിക്കൊരു മീറ്റിങ് ഉണ്ട്. അത്യാവശ്യം ആയി ഒരിടം വരെ പോകണം. ഉച്ച കഴിഞ്ഞു ഞാൻ എത്തു. ഫോൺ ഓഫ്‌ ആകാനായി. ഒന്ന് ചാർജിനു വെച്ചേക്ക്. പിന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ തേജയുടെ ഫോണിൽ വിളിച്ചോ അവൻ പോയി.  അവൾ തളർന്നത് പോലെ അവിടിരുന്നു. ഷെറി പറഞ്ഞ ഓരോ വാക്കും കൂരമ്പ് പോലെ  നെഞ്ചിൽ തറച്ചു നിൽക്കുന്നുണ്ട്. ബാസ്റ്റഡ് എന്ന് വിളിച്ചതിനെക്കാളും അവൾക്ക് വേദന തോന്നിയത് സമീർക്കയെയും എന്നെയും ചേർത്ത് പറഞ്ഞത് കേട്ടപ്പോഴാണ്. രഹ്ന ഫൈസി വന്നാൽ ഞാൻ വീട്ടിലേക്ക് പോയെന്ന് പറഞ്ഞേക്ക്. അതും പറഞ്ഞു അവൾ പോയി.  ***** ഫൈസി വന്നപ്പോൾ സഫുനെ കണ്ടില്ല. രഹ്‌നയെ വിളിച്ചു ചോദിച്ചപ്പോൾ പോയെന്ന് പറഞ്ഞു. അവളെ ഫോൺ പൊട്ടിച്ചത് ഓർമ വന്നു. ഒരു ഫോൺ വാങ്ങി കൊടുക്കണം അതും ആലോചിച്ചു ഇരിക്കുമ്പോഴാ അജു കേറി വന്നത്.  എപ്പോ ലാൻഡ് ചെയ്തു മോനെ  ഇന്ന് രാവിലെ. അവൻ ചുറ്റും നോക്കി സഫു എവിടെ. അവളെ ക്കൂടി കാണാനാ ഇങ്ങോട്ട് വന്നത്.  വീട്ടിൽ പോയി.  ഇത്ര പെട്ടെന്നൊ ഓഫീസ് ടൈം കഴിഞ്ഞോ.  ആപിശാചിന് എന്ത് ഓഫീസ്. എന്ത് ജോലി. എന്നോടുള്ള വാശിക്ക് വരും എന്തെങ്കിലും എനിക്കിട്ട് താങ്ങിട്ട് പോകും അത്രന്നെ.  ഇപ്പോഴും ഒരു മാറ്റവും ഇല്ലേ.  അവൻ നിരാശയോടെ തലയാട്ടി. ഒരിക്കൽ എങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ മരിച്ചാലും കുഴപ്പം ഇല്ലായിരുന്നു. ഈ ജന്മം ആ കുരിപ്പിന്റെ വായിൽ നിന്നും അത് കേട്ടിട്ട് കണ്ണടക്കുന്ന് തോന്നുന്നില്ല.  നിരാശപെടാതെ ഫൈസി. ഇനിയും ടൈം ഉണ്ടല്ലോ. അവളെ കൂടി ഓഫീസ് ആണെന്ന സത്യം അവളോട് പറയ് ചിലപ്പോൾ ആക്റ്റിട്യൂട് മാറിയാലോ.  അവളോ കണക്കായി. അവൾക്ക് ഈ സ്വത്തിലും പണത്തിലും ഒന്നും ഇന്ട്രെസ്റ്റ് ഇല്ല മോനെ. അത് കൊണ്ടൊന്നും അവളെ വിലക്ക് വാങ്ങാനും പറ്റില്ല.  നീ ഒന്ന് ട്രൈ ചെയ്തു നോക്ക്. അവളോടുള്ള സ്നേഹം കൊണ്ടല്ലേ നീ അവളെ എം ഡി യാക്കിയത്.അങ്ങനെയെങ്കിലും നിന്റെ സ്നേഹം അവൾ അറിയട്ടെ.  അവളെ പിടിച്ചു ഞാനൊരിക്കൽ ഈ ചെയറിൽ ഇരുത്തിയത. അന്ന് അവളെന്തോ എന്നോട് പറഞ്ഞു. എന്താപ്പോ അത് അവൻ ആലോചിക്കുന്നത് പോലെയാക്കി. ഒരു... ഇച് ലിയെബി ടിച്ച് അങ്ങനെ പറഞ്ഞാൽ ജീവിതകാലം മുഴുവൻ ഇവിടങ്ങ് കൂടന്ന്.  അങ്ങനെ പറഞ്ഞാലെന്താ.  എനിക്കും അറിയില്ല. നീയിപ്പോ ചോദിച്ചപ്പോഴാ ഓർമ വന്നത്.  അതിന് ഇത്ര ആലോചിക്കാനെന്താ പൊട്ടാ ഗൂഗിൾ ഒന്ന് നോക്കിയ പോരെ.  അതും ശരിയാല്ലെ. എനിക്ക് അത്ര ഓടിയില്ല.  അവൻ ഫോൺ എടുത്തു നോക്കി. ഒന്നും മിണ്ടാതെ താടിക്ക് കയ്യും വെച്ചു അജുനെ നോക്കി നിന്നു. അവൻ ആ ഫോൺ വാങ്ങി നോക്കി. അജു പിന്നെ പൊട്ടിച്ചിരിച്ചു.  അവൾ നൈസ് ആയിട്ട് പ്രൊപ്പോസ് ചെയ്തിട്ട് അത് പോലും മനസ്സിലാക്കാൻ പറ്റാത്ത പൊട്ടൻ. കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്നബുദ്ധിന്ന് എങ്കിലും വിളിക്കാമായിരുന്നു.  ഫൈസി അവനെ നോക്കി ഇളിച്ചു കാണിച്ചു.  നിന്നെ ഇതിനെ കൊള്ളൂ. ഒരു വലിയ ബിസിനസ്മാൻ വന്നിരിക്കുന്നു. വീണ്ടും പൊട്ടിച്ചിരിച്ചു.  എന്നെ അങ്ങ് കൊല്ല് അതാ നല്ലേ. ആ പന്നിക്ക് ഒരു ക്ലൂ എങ്കിലും തന്നിരുന്നുവെങ്കിൽ ഞാനിന്നീ പൊല്ലാപ്പ് മൊത്തം പിടിക്കുമായിരുന്നോ. അവളെ ഇപ്പോ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഉണ്ടല്ലോ....  നീ ഒലത്തും  അപ്പോഴാ ഫൈസിയുടെ ഫോൺ റിങ് ചെയ്തത്.  സത്യം ദേ റിങ് ചെയ്തു. അവൻ കാൾ എടുത്തില്ല.  ദേഷ്യം ഫോണിനോട് തീർക്കല്ല എടുക്ക്. ഫൈസി നോക്കിയത് പോലും ഇല്ല. ഇടി വെട്ടിയത് പോലെ താടിക്ക് കയ്യും കൊടുത്തുതന്നെ ഇരുന്നു. അജു വേഗം ഫോൺ എടുത്തു.  ഇപ്പൊ വരാന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു.  ആരാടാ വിളിച്ചത്.  സിറ്റി ഹോസ്പിറ്റലിൽ നിന്ന. നിന്റെ പ്രഗ്നന്റ് ആയ ഭാര്യയെ തനിച്ചു അവിടെയാക്കി പോയെന്ന് പറഞ്ഞു ചീത്ത വിളിക്കാന ആ സിസ്റ്റർ വിളിച്ചത്.  ഒരു മരുന്നും വാങ്ങാനുണ്ട് പോലും.  റോങ്ങ്‌ നമ്പർ ആയിരിക്കും.  അല്ലടാ വെരിഫൈഡ് നമ്പർ ആണ് സിറ്റി ഹോസ്പിറ്റലിൽ നിന്ന് തന്നെയാ വിളിച്ചത്.  എന്ന ആള് മാറിയതാവും. ഭാര്യ പ്രഗ്നന്റ് പോലും. മര്യാദക്ക് ഒരു കിസ്സ് പോലും കൊടുത്തിട്ടില്ല അപ്പോഴാ പ്രഗ്നന്റ്.  സത്യം തന്നെ ആണോ അവർക്ക് ആള് മാറിയത് തന്നെ അല്ലെ.  ദേ അജു തെറിവിളിപ്പിക്കല്ലേ.  എന്നോട് ചൂടാവുന്നത് എന്തിനാ നിന്റെ ഭാര്യ പ്രഗ്നന്റ് ആവാത്തത് എന്റെ കുഴപ്പം ആണോ.  അപ്പോഴാ വീണ്ടും കാൾ വന്നത്.  ഞാനെടുത്തോളാം.  സോറി റോങ്ങ്‌ നമ്പർ ആണ്  നിങ്ങൾ ഫൈസാൻ മുഹമ്മദ്‌ അല്ലെ. ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. ഭാര്യയുടെ പേര് സഫ്നഎന്ന് തന്നെ അല്ലെ.  ഇതൊക്കെ ശരിയാണ്. നിങ്ങൾക്ക് ആള് മാറീതാവും.  പേഷ്യന്റിന് തലകറങ്ങിവീണാണ് ഇവിടെ കൊണ്ട് വന്നത്.കക്ഷി പ്രഗ്നന്റ് ആണ്.  കൂടെയുള്ള ആളാണ്‌ ഈ നമ്പർ തന്നത്. മരുന്ന് വാങ്ങാൻ പോകുമ്പോൾ ഇവിടെ കുറച്ചു സമയം നിക്കൊന്ന് ചോദിച്ചു. എനിക്ക് ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. പെട്ടന്ന് വാ.ഇല്ലെങ്കിൽ ഞാനങ്ങു പോകും  റൂം നമ്പർ 5.ഫോൺ വെച്ചു. ഫോൺ ലൗഡിൽ ആയിരുന്നു. രണ്ടു പേരും പരസ്പരം നോക്കി.  എന്റെ സഫു  പ്രഗ്നന്റ് ഒന്നും അല്ല.  പ്രഗ്നന്റ് ആണെന്ന് ഇപ്പൊ അറിഞ്ഞല്ലേ ഉള്ളൂ അതിന്.  അജു തമാശ വിട് ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധം ഇതവരെ ഉണ്ടായിട്ടില്ല.  ഫൈസി ദേഷ്യത്തോടെ പറഞ്ഞു.  നീ സഫുനെ വിളിച്ചു നോക്ക്. കാര്യം കഴിഞ്ഞില്ലേ.  അവൾക്ക് ഫോൺ ഇല്ല. എറിഞ്ഞു പൊട്ടിച്ചതിൽ അവന് അവനോട് തന്നെ ദേഷ്യം തോന്നി.  ഏതായാലും പോയി നോക്കാം. നിന്റെ സഫ്ന അല്ലെങ്കിൽ വേറേതെങ്കിലും പെണ്ണ്. ഇപ്പൊ തനിച്ചല്ലേ അവിടെ ഉള്ളത്. ഒന്ന് പോയി നോക്കാടാ വാ.  അവൻ ഒന്ന് മൂളി. രണ്ടാളും അപ്പൊ തന്നെ പോയി.  ടാ സപ്പോസ് അത് നിന്റെ സഫു  തന്നെ ആണെങ്കിൽ...  ഒരിക്കലും അല്ല. അജു മിണ്ടാതിരുന്ന നിനക്ക് കൊള്ളാം അല്ലേൽ എന്റെ കയ്യിന്ന് വാങ്ങിക്കുമേ. അവിടെ എത്തുന്നവരെ പിന്നെ ഒന്നും മിണ്ടിയില്ല. അവർ റൂമിന്റെ അടുത്തെത്തിയതും വാതിൽ മുട്ടാൻ നേരം ഫൈസിക്ക് കൈ വിറച്ചു. സഫു  ആവരുതെന്ന് പ്രാർത്ഥിച്ചു അവൻ തുറന്നു. വാതിൽ തുറന്നതും കണ്ടത് ബെഡിൽ സഫു ഇരിക്കുന്നതാണ്. അപ്പുറത്തും ഇപ്പുറത്തും ഉപ്പയും ഉമ്മയും. ഉമ്മ അവളെ കൈ പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. അവരെ കണ്ടതും ഉപ്പ  വന്നു ഫൈസിയുടെയും അജുവിന്റേയും വായിൽ ലഡു വെച്ചു കൊടുത്തു. നമ്മുടെ വീട്ടിലേക്ക് ഒരു കുഞ്ഞാവ വരാൻ പോകുവാടാ. സന്തോഷം കൊണ്ട് ഇപ്പൊ എന്താ ചെയ്യാന്ന് തിരിയുന്നില്ല.  ഞാനെ ഇവിടെ എല്ലാർക്കും ലഡു കൊടുത്തിട്ട് വരാം ഉപ്പ പുറത്തേക്ക് പോയി.  അതേ നീ കിസ്സ് മാത്രം അല്ലെ അവൾക്ക് കൊടുത്തുള്ളൂ. കിസ്സ് കൊടുത്താലും  കുട്ടിയുണ്ടാകുന്ന് ഇപ്പൊ അറിഞ്ഞു.അജുആക്കിചിരിച്ചു കൊണ്ട് പറഞ്ഞു.  ഫൈസി വായിലിട്ട ലഡു തിന്നണോ  വേണ്ടയോന്ന് അറിയാതെ അജുനെ നോക്കി.  ഇനി അറിയാതെ എങ്ങാനും അബദ്ധത്തിൽ..... അവൻ സഫുനെ തന്നെ നോക്കി നിന്നു.                                  ..........  തുടരും  രണ്ടു മൂന്ന് പാർട്ട്‌ ലൈക്ക് 3k ആയ സന്തോഷത്തിൽ പറഞ്ഞ ടൈമിന് മുന്നേ സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്നു പോരേ 😍😍😍. എല്ലാവരുടെയും സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി 😘😘😘😘😘😘 ---  💔🌜നിലാവിന്റെ കൂട്ടുകാരി 🌛💔
#

📙 നോവൽ

📙 നോവൽ - മിഴികൾ പറഞ്ഞ പ്രണയം Part 69 - ShareChat
20.3k കണ്ടവര്‍
13 മണിക്കൂർ
#

📙 നോവൽ

*💞💞NooHa💞💞* *💘The Bride oF Ashil Ashfan 💘* *Part.. 51* ************************* 📝_SiYa MuZafir💖_ ************************* (ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു സ്റ്റോറി ലേറ്റായതിന്......തിരക്കുകള് കൊണ്ടാണെന്ന് പറഞ്ഞിരുന്നല്ലോ......എന്തായാലും കാത്തിരിക്കാ൯ ക്ഷമ കാണിച്ച എല്ലാവ൪ക്കും നന്ദി.....) $$$$$$$$$$$$$$$$$$$$$$ അങ്ങനെ രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള് രണ്ടും കൂടെ കോളേജിലേക്ക് പോകാൻ തിരിച്ചു.....കോളേജ് എത്തിയപ്പോ അവൾ അവളുടെ പടകളുടെ കൂടെ സ്ഥലം വിട്ടു.... ഞാൻ നേരെ ഓഫീസ് റൂമിലേക്കും....... ####################### എത്ര ദിവസമായെന്നോ കോളേജൊന്ന് മര്യാദക്ക് കണ്ടിട്ട്....അതെങ്ങനെയാ കല്യാണം കാപ്പാട് എന്നൊക്കെ പറഞ്ഞ് എന്നെ വീട്ടിൽ പൂട്ടിയേക്കുവല്ലേ.....ഇനിയിപ്പോ കല്യാണം കഴിഞ്ഞേ ഇങ്ങോട്ടൊരു വരവുണ്ടാകു.....അതാ ആഷിയുടെ കൂടെയിന്ന് കിട്ടിയ ഗ്യാപ്പിന് ചാടിപ്പോന്നത്..... കോളേജ് കണ്ട സന്തോഷത്തിൽ ഞാൻ ആഷിയെപ്പോലും നോക്കാതെ വേഗം നമ്മടെ ക്ലാസ്സിലേക്ക് പോന്നു......സാറില്ലാത്തത് കൊണ്ട് നേരെ ഇടിച്ചു കയറി അകത്തേക്ക് ചെന്നപ്പോ ഇത്രയും ദിവസത്തിന് ശേഷം എന്നെക്കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാം കൂടെ ഏതോ അന്യഗ്രഹ ജീവിയെ കണ്ടത് പോലെ ഇങ്ങോട്ട് നോക്കുന്നുണ്ട്..... ഞാൻ എല്ലാത്തിനും ഓരോ ഇളിയും പാസാക്കി നമ്മടെ പടകളുടെ അടുത്തേക്ക് പോന്നു......അഫി എന്നെക്കണ്ടപാടെ ചാടിത്തുള്ളി അടുത്തേക്ക് പോന്നു...... "ഡീ ഹയൂ....നീയെന്തിനാ ഇങ്ങോട്ട് പോന്നത്.....രണ്ടു ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണമല്ലേ...." "അതിനെന്താ.....കല്യാണം കഴിക്കുന്നോർക്കൊന്നും പുറത്തിറങ്ങാൻ പാടില്ലെന്നുണ്ടോ....." "അങ്ങനെയല്ല...... എന്നാലും......" "ഒരെന്നാലുമില്ല.....നീയൊന്ന് പോടി...." എന്നും പറഞ്ഞ് അവളെ വിട്ടിട്ട് ഞാൻ ബാക്കിയുള്ളവളുമാരുടെ അടുത്തേക്ക് പോന്നു..... വിശേഷം പറച്ചിലും ഒച്ചപ്പാടും ബഹളവുമായി കുറേ നേരം പോയി....പിന്നെ സാറ് ക്ലാസ്സിൽ കയറുന്നതിന് മുൻപ് ഞാനവളുമാരേം പൊക്കി പുറത്ത് ചാടി നേരെ ക്യാന്റീനിലേക്ക് വിട്ടു..... എന്റെ വക ചിലവെന്നും പറഞ്ഞ് കുറേ അടിച്ചു കേറ്റിയിട്ട് തെണ്ടികള് തിരിച്ച് ക്ലാസ്സിലേക്കെന്നും പറഞ്ഞ് പോയപ്പോ ഞാൻ ആഷിയുടെ റൂമിലേക്കും പോന്നു..... അവന്റെ റൂമിന്റെ മുന്നിലെത്തിയപ്പോ ഒരു പെണ്ണ് അതിന്റെ പുറത്ത് നിപ്പുണ്ട്.....അവളെ എവിടെയോ കണ്ടതായിട്ട് ഓർമയുണ്ട്....ശരിക്ക് നോക്കിയപ്പോ മനസിലായി അതാ ആമിയുടെ ഫ്രണ്ടാണെന്ന്.....ഇവളെന്തിനാ ഇവിടെ നിക്കുന്നേ എന്നാലോചിച്ച് ഞാൻ അകത്തേക്ക് കേറാൻ നിന്നപ്പോ അവളൊന്ന് പരുങ്ങുന്നത് ഞാൻ കണ്ടു.....ഞാനതൊന്നും മൈൻഡ് ചെയ്യാതെ ഡോറ് തുറന്ന് അകത്തേക്ക് കയറി..... പക്ഷെ അകത്ത് കയറിയപ്പോ ഞാൻ കണ്ട കാഴ്ച.....അതെന്നെ വല്ലാതെ തളർത്തി.....ആമി ആഷിയെ കെട്ടിപ്പിടിച്ചു നിക്കുന്നു......ആഷിയുടെ രണ്ട് കയ്യും അവളുടെ രണ്ട് തോളിലും കൂടെ കണ്ടപ്പോ എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥയായി...... സ്വന്തമെന്ന് കരുതി സ്നേഹിക്കേം വിശ്വസിക്കേം ചെയ്ത് കൂടെ നിർത്തിയ പുരുഷനെ മറ്റൊരു പെണ്ണിന്റെ കൂടെ ഇങ്ങനെ ഒരവസ്ഥയിൽ കാണേണ്ടി വന്ന പെണ്ണിന്റെ മനസ് അത് പറഞ്ഞാലൊന്നും മനസിലാകില്ല......ആഷിയെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല......പക്ഷെ വയ്യ ഇതിങ്ങനെ കണ്ട് നിൽക്കാൻ.....അത്രക്ക് മനക്കരുത്തൊന്നും ഈ പാവം പെണ്ണിനില്ല....... ഞാൻ ഡോറ് തുറക്കുന്നത് കേട്ടപ്പോത്തന്നെ ആമി അതറിഞ്ഞ് ആഷിയിൽ നിന്ന് വിട്ട് മാറി പുറത്തേക്ക് പോയി.....ഇനിയിവിടെ കൂടുതൽ നേരം നിൽക്കാൻ താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ഞാനും തിരിച്ചു പോകാൻ തീരുമാനിച്ചു...... പക്ഷേ അപ്പോഴേക്കും ആഷി എന്റടുത്തേക്ക് ഓടി വന്നു..... "നൂഹാ...... ഞാൻ......പ്ലീസ്.....ഡോണ്ട് ബീ മിസണ്ടർസ്ടൂഡ്....... എന്താണ് നടന്നതെന്ന് ഞാൻ പറയാം....." ആഷിയെന്നോട് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നെങ്കിലും ഞാൻ കുറച്ച് നേരം കണ്ണടച്ച് നിന്നിട്ട് ശേഷം കയ്യുയർത്തി അവനോട് വേണ്ടാ എന്ന് കാണിച്ചു......പിന്നൊന്നും പറയാതെയും കേൾക്കാതെയും അവിടെ നിന്ന് ഇറങ്ങിപ്പോന്നു..... ####################### ഞാൻ പറയുന്നതൊന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ അവള് ഇറങ്ങിപ്പോയപ്പോ എന്റെ നെഞ്ചൊന്ന് പിടഞ്ഞു......അവളെക്കുറ്റം പറഞ്ഞിട്ടും കാര്യമില്ല......അവളുടെ സ്ഥാനത്ത് മറ്റേത് പെണ്ണാണേലും ഇത് തന്നയേ ചെയ്യൂ......പക്ഷെ എനിക്ക് വയ്യ അവളെ നഷ്ടപ്പെടാൻ......ഓരോന്നാലോചിച്ച് എന്റെ സമനില തെറ്റാറായപ്പോ ഞാൻ മുറിയിലുണ്ടായിരുന്ന സാധനങ്ങളൊക്കെ തട്ടിമറിച്ചു..... ഇനിയെന്തെന്ന് എനിക്കറിയില്ലായിരുന്നു..... മനസൊന്ന് ശാന്തമായപ്പോ ഞാനവളെ തിരഞ്ഞ് കോളേജ് മുഴുവൻ നടന്നു.....ഗ്രൗണ്ടിൽ എത്തിയപ്പോ ഇഷു പറഞ്ഞു അവള് പുറത്തേക്ക് പോകുന്നത് കണ്ടു എന്ന്...... അവനോടൊന്നും സംസാരിച്ചില്ലെന്നും പറഞ്ഞു......ഞാൻ വേഗം വണ്ടിയെടുത്ത് റോഡിലേക്കിറങ്ങി പലയിടത്തും നോക്കിയിട്ടും അവളെക്കണ്ടില്ല......ഫോൺ വിളിച്ചിട്ട് എടുത്തുമില്ല....... കുറേ നേരം അലഞ്ഞു തിരിഞ്ഞ് അവസാനം തറവാട്ടിലേക്ക് വിളിച്ചപ്പോ അവളങ് എത്തിയെന്ന് മാമി പറഞ്ഞു..... ഞാൻ തറവാട്ടിൽ ചെന്ന് അവളോട് സംസാരിക്കാൻ നോക്കിയെങ്കിലും അവളെന്നിൽ നിന്ന് ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു.....എനിക്കാണേൽ തലക്ക് പ്രാന്ത് പിടിക്കുന്ന അവസ്ഥയായി......ഞാനെത്രയൊക്കെ ഒന്ന് സംസാരിക്കാൻ ശ്രമിച്ചിട്ടും അവളൊന്ന് നിന്ന് തരുന്നില്ല..... എന്തായാലും അവളീ കാര്യമൊന്നും ആരോടും പറഞ്ഞിട്ടില്ലെന്ന് ഉറപ്പായി......എല്ലാവരും നല്ല സന്തോഷത്തിലാണ്....... കൂടുതൽ നേരം ഇവിടെ നിന്നിട്ട് പ്രയോജനമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു...... പിന്നെയുള്ള രണ്ട് ദിവസം എങ്ങനെ കഴിച്ച് കൂട്ടിയെന്ന് എനിക്കറിയില്ല.....മൈലാഞ്ചി രാവിന് രണ്ട് വീട്ടുകാരും ഒരുമിച്ച് ഒരേ ഹാളിൽ പരിപാടി നടത്തുന്നത് കൊണ്ട് അവളെക്കാണാമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചതാ.....പക്ഷെ അവിടെയും അവളെന്നെ കണ്ടില്ലെന്ന് നടിച്ചപ്പോ എന്റെ പ്രതീക്ഷ മുഴുവൻ നഷ്ട്ടപ്പെട്ടു.... ഫങ്‌ഷനൊക്കെ കഴിഞ്ഞ് എല്ലാവരും പോകാൻ നിന്നപ്പോ ഞാൻ ഹാദിയെ വിട്ട് അവളെ എന്റെയടുത്തേക്ക് വിളിപ്പിച്ചെങ്കിലും അവിടെയും അവളൊഴിഞ്ഞു മാറി...... ആഗ്രഹിച്ച് കിട്ടിയ ഈ കല്യാണരാവിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ഞാനിന്ന് ഏറ്റവും കൂടുതൽ സങ്കടത്തിലാണ്..... അവളിപ്പോൾ കാണിക്കുന്ന ഈയകല്ച്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്......പക്ഷേ നടന്നുകൊണ്ടിരിക്കുന്നതിനെ മാറ്റിമറിക്കാൻ മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് എല്ലാവരെയും പോലെ ഞാനും നാളെയുടെ പുലരിക്കായി കാത്തിരുന്നു...... ####################### ഇന്നെന്റെ വിവാഹമാണ്.....ഞാനും ആഷിയും ഏറ്റവും കൂടുതൽ കൊതിച്ച ഏറ്റവുമധികം സന്തോഷിക്കേണ്ട ദിവസം...... പക്ഷേ മനസാകെ അസ്വസ്ഥമാണ്......ഒരുപക്ഷെ മനസ് തുറന്നൊന്ന് രണ്ട് പേരും സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ......എന്നിലതിനും കഴിയുന്നില്ല...... രാവിലെ എഴുന്നേറ്റത് മുതൽ എല്ലാവരുടെയും മുന്നിൽ തകർത്തഭിനയിക്കുവാണ് ഞാൻ...... നാത്തൂന്മാരും ഫ്രണ്ട്സും കൂടെ എന്നെ അണിയിച്ചൊരുക്കി മൊഞ്ചത്തിയാക്കുമ്പോഴും ഇനിയങ്ങോട്ട് എന്ത് എന്നതായിരുന്നു എന്റെ ചിന്ത...... ഇടക്കെപ്പോഴോ ഫാദിയുടെ ചോദ്യമാണ് എന്നെയാ ചിന്താലോകത്ത് നിന്ന് പുറത്തിറക്കിയത്..... "ഹയൂ.....നീയെന്താ ഇത്ര ചിന്തിച്ച് കൂട്ടുന്നേ......കുറേ നേരമായി ഞാൻ ശ്രദ്ദിക്കുന്നു.....നിനക്കൊന്നിനും ഒരുഷാറില്ലാത്തത് പോലെ...." ഫാദിയെ കൂടാതെ എന്റെ ചുറ്റിനുമുള്ള എല്ലാ മുഖങ്ങളും എന്നിലേക്ക് തന്നെയാണെന്ന് മനസിലായപ്പോ ഞാനൊന്ന് ചിരിച്ച് കൊടുത്തു..... വെറുതെ അവരുടെ കൂടെ സന്തോഷം കളയേണ്ടെന്ന് കരുതി ഞാൻ എന്നെത്തന്നെ ഒന്ന് മാറ്റിയെടുക്കാ൯ തീരുമാനിച്ചു..... ഫാദിയുടെ മുഖം ഇപ്പോഴും സംശയം കൊണ്ട് എന്റെ നേരെ തിരിച്ച് വച്ചിരിക്കുന്നത് കണ്ടപ്പോ ഞാനവളുടെ മുഖത്തിനൊരു കുത്ത് കൊടുത്തു... "എന്താടി ഈനാമ്പേച്ചീ നോക്കുന്നേ...... നിന്നെ നിന്റെ നിസൂക്ക ഇട്ടേച്ച് പോയോ...." "ഓ നിന്റെ ആങ്ങള പോയാൽ വേറെ നൂറ് ചെക്കന്മാര് വരും മോളേ എനിക്ക് വേണ്ടി.....മോളത് വിട്.....എന്നിട്ട് ഞാൻ ചോദിച്ചത് പറ..... എന്താ നിനക്ക് പറ്റിയത്....." എന്നിലുണ്ടാകുന്ന ചെറിയൊരു പതർച്ച പോലും അവളിൽ സംശയമുണ്ടാക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ അവള് വിശ്വസിക്കുന്ന രീതിയിൽ ഒരു കള്ളം പറഞ്ഞു..... "വേറൊന്നുമല്ല ഫാദി...... ഇന്നും കൂടെ കഴിഞ്ഞാൽ എന്റെ വീട് എനിക്ക് അന്യമാവില്ലേ.....എല്ലാരേം വിട്ട് ആഷിയുടെ കൂടെ.....അതൊക്കെ ഓർത്തപ്പോ....." ഞാൻ പറഞ്ഞത് കേട്ടപ്പോ അവളെന്റെ അടുത്ത് മുട്ടു കുത്തിയിരുന്നു...... എന്നിട്ടെന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു തുടങ്ങി..... "എന്റെ ഹയൂ.....ഇതൊക്കെ എല്ലാ പെണ്കുട്ടികൾക്കും പറഞ്ഞിട്ടുള്ളതല്ലേ......പിന്നെ നീ പോകുന്നത് ഒരുപാട് ദൂരേക്കോ പരിചയം ഇല്ലാത്ത വീട്ടിലേക്കോ അല്ലല്ലോ....ആഷിലിക്കാടെ കൂടെയല്ലേ.....അത് പോലെ നിനക്ക് എപ്പൊ വേണേലും ഇങ്ങോട്ട് വരാലോ....പിന്നെന്താ....." ഫാദി അതൊക്കെ പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്.....അത്‌കൊണ്ട് ഞാനവളെ അപ്പോത്തന്നെ കളിയാക്കി..... "എന്റെ ഫാദിയമ്മൂമ്മേ മതി ഉപദേശം...... ആ...എന്റെ കല്യാണമൊന്ന് കഴിയട്ടെ.....നിനക്കും ഞാൻ പണി തരാം......" ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസിലായപ്പോ പെണ്ണിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.....അത് കണ്ട് വന്ന നമ്മടെ ബാക്കി പടകൾക്ക് എന്താ കാര്യം എന്നറിയണം.....പിന്നെ കഥ പറച്ചിലും കളിയാക്കലുമായി നേരം പോയപ്പോ പതിയെ ഉമ്മാടെ വിളി വന്നു.....ഹാളിലേക്ക് ഇറങ്ങാൻ സമയമായത്രെ...... അങ്ങനെ നാല് ആങ്ങളമാരുടെ അകമ്പടിയോടെ ഞാൻ ഹാളിലേക്ക് ചെന്ന് കയറിയപ്പോ അവിടെ എനിക്ക് വേണ്ടി ഒരു ജനക്കൂട്ടം തന്നെ ഒരുങ്ങിയിട്ടുണ്ട്....കൂടെയെന്റെ ആഷിയും.......നിക്കാഹ് മുന്നേ കഴിഞ്ഞത് കൊണ്ട് നേരെ തന്നെ ഞങ്ങളെ സ്റ്റേജിലേക്ക് കയറ്റി...... ആഷിയുടെ കൂടെ സ്റ്റേജിൽ ഇരിക്കുമ്പോഴും ചിടങ്ങുകൾ തീർക്കുമ്പോഴും പുറമേ ചിരിച്ച് കൊടുക്കാൻ ഞാൻ മറന്നില്ല.....ഇടക്കെപ്പോഴോ ഞാനൊന്ന് ആഷിയുടെ മുഖത്തേക്ക് നോക്കിയപ്പൊ ആളുടെ മുഖത്ത് നല്ല ടെ൯ഷനുണ്ട്.......ഞാ൯ പക്ഷെ അത് കണ്ടില്ലെന്ന് തന്നെ നടിച്ചു.... അങ്ങനെ എല്ലാം കഴിഞ്ഞ് ഒരു ചിടങ്ങിനെന്ന പോലെ ഫോട്ടോ ഷൂട്ടിനും നിന്ന് കൊടുത്ത് അവസാനം പോരാൻ നേരമായപ്പോ എന്റെ ഉള്ളൊന്ന് പിടഞ്ഞു.....ഉപ്പ..ഉമ്മി..ഇക്കാക്കാസ്.. എല്ലാവരെയും വിട്ട് പോണമല്ലോ എന്നോർത്തപ്പോ ഉള്ളിൽ പിടിച്ചു വച്ച കരച്ചിൽ പുറത്തേക്ക് അണപൊട്ടി ഒഴുകി..... എന്റെ കരച്ചില് കണ്ട് എല്ലാവരുമെന്നെ സമാധാനിപ്പിക്കുമ്പോഴും ഞാൻ ആ കൂട്ടത്തില് അന്വേഷിച്ച മുഖം എന്റെ ഹാദിക്കാന്റെ ആയിരുന്നു.....ആഷിയുടെ കൂടെ ഞാൻ കാറിൽ കയറുമ്പോഴും എന്റെ ഇക്കു എന്റെ മുന്നിലൊന്ന് വന്നത് പോലുമില്ല......ഒരുതരത്തിൽ അത് നന്നായി.....ഇക്കുവെങ്ങാനും എന്റെ മുന്നിൽ നിന്ന് കരഞ്ഞാൽ അത് കാണാനുള്ള ത്രാണി എനിക്കില്ല...... അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് ഞാനെന്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചു..... ####################### യാ അല്ലാഹ്...... എന്റെ പോലത്തെ വിധി ലോകത്തെ ഒരു പുരുഷനും കൊടുക്കല്ലേ റബ്ബേ......ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കിയിട്ടും അവളെനിക്ക് സ്വന്തമാകാത്ത അവസ്ഥ..... ഇന്നീ നിമിഷം വരെ അവളെന്നെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല....പിന്നെങ്ങനെ ഞാനീ പ്രശ്നം പറഞ്ഞു തീർക്കും.....വാ തുറന്ന് എന്തേലും മിണ്ടാൻ സമ്മതിച്ചാലല്ലേ നടന്നത് പറയാൻ പറ്റു..... ഹാളിൽ നിന്ന് അവളേം കൊണ്ട് ഇങ്ങോട്ട് വന്നപ്പോ മുതൽ അവളുടെ ചുറ്റും കൂടിയതാണ് എല്ലാവരും......അത് കഴിഞ്ഞ് റീസപ്ഷന്റെ ടൈമിലും എല്ലാവരുടെയും മുന്നിൽ നിന്ന് കൊടുത്തു എന്നല്ലാതെ അവളോട് ഒന്നും സംസാരിക്കാൻ പറ്റിയില്ലായിരുന്നു...... ഒക്കെ ഒരുവിധം തീർന്നപ്പോ ഞങ്ങള് തറവാട്ടിലേക്ക് തന്നെ പോന്നു.... ചിടങ്ങനുസരിച്ച് ഇന്നവിടെയാണല്ലോ കൂടേണ്ടത്...... തറവാട്ടിലെത്തി എല്ലാത്തിന്റേം വാരലും പണി തരലും കഴിഞ്ഞ് ആദ്യരാത്രി എന്ന പേരിൽ എന്നെ റൂമിലേക്ക് തട്ടി..... എന്തൊക്കെ നടന്നാലും ശരി അവള് റൂമിലേക്ക് വരുമ്പോ തന്നെ എല്ലാം പറഞ്ഞ് സോൾവ് ചെയ്യണം എന്ന് തീരുമാനിച്ച് ഞാൻ അവൾക്ക് വേണ്ടി അവിടെ കാത്തിരിപ്പും തുടങ്ങി..... കുറേ കഴിഞ്ഞപ്പോ ഷാനു അവളെക്കൊണ്ടുവന്ന് റൂമിലാക്കിയിട്ട് പോയി.... ഷാനു പോകാൻ കാത്ത് നിന്നത് പോലെ കുറച്ച് കഴിഞ്ഞ് ഞാൻ ഓടിച്ചെന്ന് വാതില് കൂറ്റിയിട്ടു...എന്നിട്ട് തിരിഞ്ഞ് നിന്ന് അവളോട് എല്ലാം പറയാൻ തുടങ്ങിയതും അവളെന്റെ വാക്കുകൾക്ക് തടയിട്ട് ഇടക്ക് കയറി സംസാരിച്ചു തുടങ്ങി..... "ആഷിയെന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം.....അതിന് മുന്നേ ഞാനൊന്ന് പറഞ്ഞോട്ടെ.....എനിക്ക് ആഷിയെ സംശയമില്ല.....ആഷി തെറ്റ് ചെയ്യില്ലെന്നും എനിക്കറിയാം......പക്ഷെ ഞാൻ കാണാൻ പാടില്ലാത്ത ഒന്നാണ് അന്ന് കണ്ടത്......സോ എനിക്ക് കുറച്ച് ടൈം വേണം......ഒന്നുമില്ലേലും പുതിയൊരു ജീവിതത്തോട് പൊരുത്തപ്പെടാനുള്ള സാവകാശമെങ്കിലും ആഷിയെനിക്ക് തരണം....." അവള് പറഞ്ഞു നിർത്തിയപ്പോഴാ സത്യം പറഞ്ഞാൽ എനിക്ക് സമാധാനമായത്......അവക്കെന്നെ സംശയമില്ലല്ലോ.....എങ്കിലും അന്ന് ശരിക്കും എന്താ സംഭവിച്ചതെന്ന് നൂഹയോട് പറയണമെനിക്ക്..... ഇല്ലേൽ ഉറക്കം വരില്ല...... എങ്ങനെ എവിടെ തുടങ്ങും എന്നാലോജിച്ച് നിന്നപ്പോ എന്റെ മനസ് വായിച്ചെന്ന പോലെ അവള് തന്നെ എന്നോട് എല്ലാം പറയാൻ ആവശ്യപ്പെട്ടു.... "ആഷിക്ക് എന്തേലും പറയാനുണ്ടേൽ പറഞ്ഞോ.....കേൾക്കാൻ ഞാനിപ്പോ റെഡിയാ...." ഞാൻ പറയാൻ തയ്യാറായി ബെഡിൽ വന്നിരുന്നപ്പോ കൂടെ അവളും വന്നിരുന്നു..... "അത്.....നൂഹാ.....അന്ന് ശരിക്കും എന്താ ഉണ്ടായതെന്ന് വച്ചാൽ.....നീയന്ന് കാറിൽ നിന്നിറങ്ങി പോയതിന്റെ പുറകേ ഞാൻ ഓഫീസിലേക്ക് പോയതാണ്..... ജോലിയൊക്കെ തീർത്ത് വീട്ടിലേക്ക് പോരാൻ നിന്നെ വിളിക്കാനിരുന്നപ്പോഴാ ആ ആമി അകത്തേക്ക് വന്നത്.....അവളുടെ വരവിൽ എന്തോ പന്തികേട് എനിക്ക് അപ്പോഴേ തോന്നിയതാ.....ഞാൻ ഊഹിച്ചത് പോലെതന്നെ അവൾ വന്നപ്പോതന്നെ കരച്ചിൽ തുടങ്ങി....... എന്നെ ഇഷ്ട്ടമാണെന്ന സ്ഥിരം പല്ലവിയും ഞാൻ നിന്നെ നിക്കാഹ് ചെയ്തതിന്റെ കാര്യം പറഞ്ഞു കുറേ ബഹളവും ഒക്കെ ഉണ്ടാക്കി......ഞാനവളെ പറഞ്ഞു മനസിലാക്കാൻ ശ്രമം നടത്തിയെങ്കിലും അവള് കരച്ചിൽ തുടർന്നു......ആ സമയത്താണ് നീ കേറി വന്നത്......എന്റെ ഭാഗ്യക്കേടിന് അവള് ആ കറക്ട് സമയത്ത് എന്നെ കെട്ടിപ്പിടിക്കേം ഞാൻ അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കേം ചെയ്തു.....അത് കണ്ടാണ് നീയീ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയത്..... ഹാവൂ.....എന്തായാലും എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ മനസിനൊരു സുഖം.......ഇനിയിപ്പോ സമാധാനായിട്ട് ഉറങ്ങാലോ...." അതും പറഞ്ഞ് ഞാൻ ബെഡിലേക്ക് വീണപ്പോ പെണ്ണ് അടുത്ത പണിയായിട്ട് ഇറങ്ങി..... "മോനേ ആഷി.....അങ്ങനിപ്പോ മോൻ സുഖായിട്ട് ഉറങ്ങണ്ട...... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്...... ഞാൻ പോലും നിങ്ങളെയൊന്ന് മര്യാദക്ക് കെട്ടിപ്പിടിച്ചിട്ടില്ല.....അപ്പോപ്പിന്നെ കണ്ട അലവലാതികളായിട്ട് നിങ്ങള് ഒട്ടണത് കണ്ടാൽ എനിക്ക് പിടിക്കോ......" എനിക്ക് പെണ്ണിന്റെ പറച്ചിലും കാട്ടിക്കൂട്ടലുമൊക്കെ കണ്ട് ചിരി വരുന്നുണ്ട്.....സംഭവം കുശുമ്പ് കാട്ടലാണേലും കാണാൻ നല്ല ചേലുണ്ട്...... "എന്റെ പെണ്ണേ......നിനക്ക് കെട്ടിപ്പിടിക്കണേൽ അത് പറഞ്ഞാൽ പോരെ....ഇനി ഞാനായിട്ട് നിന്റെ ആഗ്രഹത്തിന് എതിര് നിന്നെന്ന് വേണ്ടാ....." എന്നും പറഞ്ഞ് ഞാൻ അവളെ കെട്ടിപിടിക്കാൻ ചെന്നതും പെണ്ണെന്നെ പിടിച്ചൊരു തള്ളായിരുന്നു..... "പോടാ മരപ്പട്ടി..... കെട്ടിപ്പിടിക്കാൻ വന്നേക്കുന്നു പിശാച്.....ഞാൻ പറഞ്ഞത് ഓ൪മയുണ്ടല്ലോ.....എനിക്ക് സമയം വേണം......അത് കൊണ്ട് മോൻ കാത്തിരുന്നേ പറ്റു....." "എന്തിനാടി എന്നെയിങ്ങനെ കൊല്ലുന്നേ......ഇതിപ്പോ എത്ര നാളായി നീയെന്നെയിട്ട് വട്ടാക്കുന്നു....ആദ്യം നിക്കാഹ് കഴിയട്ടേന്നായിരുന്നു.....പിന്നെ കല്യാണം.....ഇപ്പൊ ദേ അടുത്തത്...... " "അതിന് ഇപ്പൊ ഞാൻ വിലക്കിട്ടത് നിങ്ങടെ കയ്യിലിരിപ്പ് കൊണ്ടല്ലേ ....." "അത്....ഞാൻ എല്ലാം പറഞ്ഞതല്ലേ.....ഒന്നും എന്റെ തെറ്റല്ലല്ലോ..... എന്തിനാടി ഒരു ഉമ്മയെങ്കിലും താ..... " "നിങ്ങക്ക് ഒരു ഉമ്മ നിലവിൽ ഉണ്ടല്ലോ.....അത് വച്ചിപ്പൊ അഡ്ജസ്റ്റ് ചെയ്തോ....." "എന്റെ നൂഹാ.....നീ കളിക്കാതെ കാര്യം പറ..... ഉമ്മ തരോ ഇല്ലയോ....." "തരില്ല....... " "വേണ്ട..... നീ തരണ്ട.....എനിക്ക് തരാലോ..... " "ആ അങ്ങനെ എന്തേലും നിങ്ങളൊപ്പിച്ചാൽ... ഞാൻ പറഞ്ഞില്ലാന്ന് വേണ്ട.....ആ നിമിഷം ഞാനിവിടെ നിന്ന് ഇറങ്ങും....പിന്നെ ഒറ്റക്കങ് കിടക്കേണ്ടി വരും......" "നീ പോടി കോപ്പേ.....ഇതിനെല്ലാം ഞാൻ നിന്നോട് പകരം വീട്ടുമെടി..... നീ കരുതിയിരുന്നോ....." എനിക്കങ് കലിപ്പ് കയറിയപ്പോ ഞാൻ വന്ന് ബെഡിന്റെ ഒരു സൈഡിലായി കിടന്നു..... ####################### ഞാൻ ഉമ്മ കൊടുക്കില്ലാന്ന് പറഞ്ഞതിന് ചെക്കൻ ചാടിക്കടിച്ച് ബെഡിൽ പോയി കിടന്നപ്പോ എനിക്ക് ചിരിയാണ് വന്നത്...... പക്ഷെ ഇപ്പൊ ഇത്തിരി മസില് പിടിച്ചു നിക്കണതാ നല്ലത്......അത് കൊണ്ട് പുറത്തേക്ക് വന്ന ചിരി കടിച്ച് പിടിച്ച് ഞാൻ ചെന്ന് ബെഡിൽ മറ്റേ അറ്റം ചേർന്ന് കിടന്നു..... പിറ്റേന്ന് രാവിലെ പുതുപ്പെണ്ണിന്റെ എല്ലാ പ്രസരിപ്പോടും കൂടിത്തന്നെ ഞാൻ താഴേക്ക് വിട്ടു.... ഉമ്മീന്റേം ഇത്തമാരുടേം കൂടെ അടുക്കളയിൽ നിക്കുമ്പോ ഹാളിൽ നിന്ന് ആഷിയുടെ സൗണ്ട് കേട്ടെങ്കിലും ഞാനങ്ങോട്ട് പോകാൻ നിന്നില്ല..... രാവിലത്തെ ഒച്ചപ്പാടും ബഹളവും ഉച്ചയ്ക്ക് എല്ലാവരോടുമൊത്തിരുന്ന് ഭക്ഷണവും കഴിച്ച് കഴിഞ്ഞ് ഞങ്ങളെ ആഷിയുടെ വീട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായി എല്ലാവരും..... എന്തോ ഇന്നലത്തെയത്രേം സങ്കടം ഇന്ന് തോന്നുന്നില്ല.....അല്ലേലും ഫാദി പറഞ്ഞ പോലെ എനിക്കിങ്ങോട്ട് എപ്പോ വേണേലും വരാലോ.... അതാകും.... എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും ഉപ്പാനെ കെട്ടിപ്പിടിച്ചു തിരിഞ്ഞ് കാറിൽ കയറിയപ്പോഴും എന്റെ മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി രണ്ട് തുള്ളി കണ്ണീരിലേക്ക് മാറിയത് കാറ് ഗേറ്റ് കടന്നപ്പോഴായിരുന്നു.......അത് കണ്ട് ആഷിയെന്റെ വലതു കൈ അവന്റെ ഇടത് കൈക്കുള്ളിൽ ആക്കിയപ്പോൾ മാഞ്ഞു പോയ എന്റെ പുഞ്ചിരി വീണ്ടും തിരിച്ചു വന്നു..... തുടരും....... #📙 നോവൽ
16.5k കണ്ടവര്‍
21 മണിക്കൂർ
#

📙 നോവൽ

ഇനി കൺഫ്യൂഷൻ വേണ്ട.. വാട്ട്സ് ആപ്പ് സ്മൈലികളുടെ അർത്ഥങ്ങൾ... 🤝🤝🤝🤝🤝🤝🤝🤝 ----------------------------------- 😘 അതെനിക്ക് ഇഷ്ടായി 😚 ഉമ്മ 😜 പറ്റിച്ചൂ 😝 അയ്യയോ അത് വേണം 😛 അേയ്യാ ചമ്മി 😄 ആ...ഹാ.. കൊള്ളാലോ 😊 ഹി.....ഹി ☺ അയ്യോടാ 😉 ചുമ്മാ 😍 മനസ്സിൽ ലഡു പൊട്ടി 😳 എന്ത്... എപ്പോ.... എങ്ങനെ..... 😁 ഓ.... പോടീ 😔അപ്പൊ അങ്ങനെ ആയി 😌 എന്താടോ 😞 ഇനി പറഞ്ഞിട്ട് കാര്യമില്ല 😓 എന്നോട് ഇത് വേണ്ടായിരുന്നു 😪 ഒരിക്കലും വിജാരിച്ചില്ല � എന്താപ്പത് 😢 എനിക്ക് സഹിക്കൂലാ 😂 എനിക്ക് വയ്യ..... 😭 മിസ്സ്‌ യു 😰 അേയ്യാ ടെൻഷൻ 😩 എനിക്ക് വിശക്കുന്നേ 😱 അേയ്യാ 😠 ഉം..... എന്നെ കൊണ്ട് പറയിപ്പിക്കണ്ട 😤 അേയ്യ..... ഛി...ഛി 😆 ഹഹഹ.... അങ്ങിനെ വേണം 😋 നുണ ആയിട്ട് വയ്യ 😷 ഞാൻ മിണ്ടൂല 😎 ഞാൻ ആരാ മോൻ 😴 ഉറക്കം വരുന്നു ☹ ബല്ലാത്ത ജാതി 😟 ഒരു വല്ല്യ ആൾ 😯 ഉൗ....ഊ 😒 ഡിമാൻഡ് 😇 എൻറമ്മോ!! 😏 പുഛം.. ഒന്ന് പോടപ്പാ 😬 പണി കിട്ടി 💋 ലവ് യു ഡാ ഉമ്മ....ഉമ്മ 😕നടക്കട്ടെ 😣അയ്യോ 😡നിനക്ക് ഉള്ള പണി തരണ്ട് 😀കൊള്ളാല്ലോ 🙈 എനിക്ക് കാണേണ്ട 🙉 എനിക്ക് കേൾക്കണ്ട 🙊 അേയ്യ മോശം 👀കണ്ടു.... കണ്ടു 👅കരി നാവ് 👍കലക്കി 👌പൊളിച്ചു 👊ഇടി കിട്ടും ✌ജയിച്ചു മോനേ 👋ബൈ....ബൈ ✋ നിർത്ത് 👐നന്നായി വരും 👆ഒന്ന് 👉തോണ്ടട്ടെ 🙌കൊള്ളാം 🙏മാപ്പ്.....മാപ്പ് ☝ഒൗട്ട് 👏കലക്കി 💪കണ്ടോ....കണ്ടോ 🚶ഞാൻ പോവ്വാ 🏃ഓടിക്കോ 👯ലാ...ലാ.....ലാ.... 🙆ചതിച്ചല്ലോ ഈശ്വരാ 🙅പറ്റില്ല 🙋ഞാനുണ്ട് 🤔ആലോചിക്കട്ടെ എല്ലാവർക്കും അയച്ചു കൊടുക്കൂ...ഇനി കൺഫ്യൂഷൻ വേണ്ട.h. എല്ലാവർക്കും അയച്ചു കൊടുക്കൂ...
28.4k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

#📙 നോവൽ 💓ആഷിന്ടെ പൊട്ടി പെണ്ണ് ❤️ FULL PART "ഷൈമ... അന്ടെ ഒരുക്കം കഴിഞ്ഞിലെ ...." "ആാാാ... ഇതാ വരുന്നു ഇപ്പൊ കഴിയും " "ഒന്ന് വേഗം വാ " "ഹാ... ഞാൻ ready പോവാം " എന്നും പറഞ്ഞു അവൾ room ൽ നിന്ന് പുറത്തേക് വന്നു അവളുടെ കോലം കണ്ടു അവൻ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് പറഞ്ഞു " എന്ത് കോലാ ഡീ ഇത് " "ന്താ കണ്ടിട്ട് മനസ്സിലായില്ലേ " "അത് മനസ്സിലായി ഏതു വകയിൽ ആണ് ന്ടെ പുതിയ shirt എടുത്ത് ഇട്ടത് " "ഇത് ഇടാൻ ഇപ്പൊ ആരോടെങ്കിലും ചോദിക്കണോ " "മര്യാദക്ക് പോയി അത് മാറ്റി വാ.... ഓളെ ഒരു jean ഉം shirt ഉം " "plzzz.... ikka" "No...ഷൈമ ഈ കോലത്തിൽ ന്ടെ ഒപ്പം പോരണ്ട " "അയോഗ്യ നായെ........... " "ന്ടെ പെണ്ണെ ഇജ്ജ് എത്ര ഗംഗ ആയിട്ടും കാര്യല്ല ഈ കോലത്തിൽ ഞാൻ കൊണ്ട് പോവൂല " "ഉറപ്പാണോ " "ആ.... ഉറപ്പാ " "ന്നാ... വാണ്ട ല്ലേ " "എന്നോട് ഞാൻ മലയാളത്തിൽ ഇത് തന്നെ അല്ലെ പറഞ്ഞു... പോയി മാറ്റി വാടി " അവൻ കുറച്ചു kalippayi കൊണ്ട് പറഞ്ഞു "ആ... ഇങ്ങനെ പറയണം ennalollu ഇക്ക അനുസരിക്കാൻ ഒരു ഇത് ഉണ്ടാവാ.." അവൾ illichond room ലേക്ക് poyi.....എന്നിട്ട് ആ ആ ഷർട്ട്‌ മാറ്റി ഒരു top ഇട്ട് വന്നു "ippo എങ്ങനെ ണ്ട് " "ഒരേ പൊളി " "adaaaann✌️😁" അവളുടെ തലക്ക് ഒരു അടിയും കൊടുത്ത് car ന്ടെ key യും കറക്കി അവൻ hall ലേക്ക് പോയി... തല ഉഴിഞ്ഞു പിന്നാലെ അവളും .... hall ൽ തന്നെ ഉമ്മയും ഉപ്പയും ഇരിക്കുന്നുണ്ട് "എങ്ങോട്ടാ... തലക് വെളിവില്ലാത്ത രണ്ടും നട്ട പാതിരാക്ക് " ഉമ്മ " അത് ഉമ്മാ... ഞങ്ങൾ ഇപ്പൊ വരാം ivalr കൊണ്ട് ഒന്ന് ചുറ്റി വരാം " " ഹാ നോക്കി പോകണം " "mmmm" "Aashi aa പെണ്ണിനെ നേരെ നോക്കണം ട്ടോ അന്ടെ കെട്ട്യോൾ ആണ് പറഞ്ഞിട്ട് കാര്യല്ല അന്ടെ അത്ര വെളിവും ഇല്ല " എന്നും പറഞ്ഞു ഉപ്പ അവളെ കളിയാക്കി ചിരിച്ചു "ഉപ്പാ...... ഇങ്ങൾ ന്നെ അത്രക്ക് പൊട്ടത്തി ആക്കണ്ട... ഈ shaima പുലിയാ പുലി " അവളുടെ വർത്താനം കേട്ടോ എല്ലാരും ചിരിക്കാന്ന് അങ്ങനെ avarodokke സലാം പറഞ്ഞു car ൽ അവർ പോയി ******************************* അല്ല മക്കളെ നിങ്ങൾക് ന്നെ മനസ്സിലായോ ഞാൻ ashik 😊 abubaker& aysha ദമ്പതികളുടെ ഏക പുത്രൻ 😁....പിന്നെ വേറെ ഒരുത്തി ഇല്ലേ ഷൈമ അതാണ് നമ്മളെ ബീവി ❤️ ആ തെണ്ടി വന്നപ്പോ ഉമ്മക്കും ഉപ്പക്കും ഓളെ മതി...☹️ പാവം ഞ്യാൻ അള്ളോഹ് നിങ്ങളോട് സംസാരിച്ചു നമ്മൾ കഥയിൽ നിന്ന് പൊന്നു ല്ലേ... അപ്പൊ നമ്മക് തിരിച്ചു പോവാ 😁 ***************************** "ഇക്കാ " "Mmm" "ഇക്കാ...... " " ന്താടി " "നമ്മൾ എങ്ങോട്ടാ പോകുന്നത്? " "ഉഗാണ്ട ... എന്തെ " " ഒലക്ക .. പറ " "എന്തായാലും anne കൊല്ലാൻ ഒന്നും അല്ല പോരെ " "ന്നാലും പറ ശെരിക്കും ഉഗാണ്ടയിലേക്ക് ആണോ" " ഓ... ന്ടെ shaima ഇജ്ജ് എന്തൊരു പൊട്ടത്തി യാ 😄😄 ഇജ്ജോന്നു മിണ്ടാതെ ഇരുന്ന " "ഓഹോ.... ഇപ്പൊ ഞാൻ മിണ്ടിയത് ആയോ കുറ്റം... ഞാൻ ഒന്നും പറയുന്നില്ലേ 🙏" അവൾ മുഖവും veerpich പുറത്തേക്ക് നോക്കി ഇരുന്നു "shaimaa" "............." " shaimaaa" "എന്താ " "ഇജ്ജ് തെറ്റി ഇരിക്കണോ " "....." "deeee" "എന്താടാ " " ഇയ്യെന്താ ഒന്നും പറയാത്" " നമ്മൾ എന്ത് പറഞ്ഞാലും പൊട്ടത്തരം ആണല്ലോ " " ayy...ഇജ്ജ് പറയാൻ അന്ടെ പൊട്ടത്തരം കേൾക്കാൻ നല്ല രസാ " " ആണോ ന്നാ ഞാൻ ഒരു സംശയം ചോദിക്കട്ടെ " "mmm" " നമ്മൾ മുന്നോട്ട് പോകുമ്പോ ഈ മരങ്ങളും കടകൾ ഉം ഒക്കെ എന്ത് പിന്നോട്ട് പോകുന്നത് " " അതോ.. ഇജ്ജ് മുന്നോട്ട് പോകുമ്പോ ദുരന്തം ആണെന്ന് കരുതി അവർ പിന്നോട്ട് പോവാ... എന്തേയ് " "ആണോ... വല്യ കാര്യായി ... ഹും " അങ്ങനെ എന്റെ അവളെ കളിയാക്കി ചിരിച് പോകുമ്പോ പെട്ടെന്ന് ഒപോസിറ്റ് ഒരു കാർ high head light ഇട്ടോണ്ട് പോയി ആഷി പെട്ടന് break ഇട്ടു "ഇവന്മാർക്ക് light dim ൽ ഇട്ടാൽ പോരെ ഓരോന്ന് arangum മനുഷ്യനെ makkarakkan" " അയ്യോ പൊന്ന് മോളെ വാണ്ട " എന്നും പറഞ്ഞു അവൻ കൈയി koopi 🙏 എന്നിട്ട് കാർ എടുത്തു "ayy ഇങ്ങൾ കേൾക്" "ഹാ ന്നാ ചോദിക്ക് " "ഈ head light ഇല്ലെങ്കിൽ നമ്മൾ എന്താ ചെയ്യാ " "നമ്മൾ night ൽ വണ്ടി എടുക്കൂല " " ഈ head light ന്ടെ കറണ്ട് ബിൽ car ന്ടെ പേരില് ആണോ വരാ? " "എ....എന്ത് " " ഈ car nde കറണ്ട് ബിൽ എങ്ങോട്ടാ വരാ... ന്ന് " " ഹ... ഹാ.. ഹാ.. ന്ടെ shaima ഇജ്ജ് എന്ത് പൊട്ടത്തി ആണ്... അനക് അല്ലാഹ് മൊഞ്ചു മാത്രം തന്നിട്ടുള്ളൂ അന്തം തന്നില്ല.. ഹാ... .ഹാ " അവൻ നിർത്താതെ ചിരിച്ചു " ഇങ്ങനെ ഇളിക്കാൻ ഞാൻ ഇപ്പൊ എന്താ പറഞ്ഞു " " eyy അനക് ഒന്നുമില്ല മോളെ ഒന്നുമില്ല " അവൻ അവളെ വീണ്ടും ആക്കി ചിരിച്ചു "ഇങ്ങനെ കളിയാക്കാൻ ഞാൻ ഒന്നും ചെയ്തില്ലല്ലോ, 😠😠" " എല്ലാം എന്റെ കുറ്റം ആണ്.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ... ഇനി മരണം വരെ അന്നേ സഹിച്ചണം " " ന്നാ പിന്നെ എന്തിനാ ന്നെ കെട്ടി 😏" "ഒരു അബദ്ധം എല്ലാർക്കും patumallo " "😏😏😏😏😏" ********************************** ഹാ ചെങ്ങായിമാരെ നമ്മൾ ഇപ്പൊ ഒരു beach ൽ എത്തി ട്ടോ പക്ഷെ നമ്മളെ പെണ്ണ് ഇപ്പഴും പിണക്കത്തിലാ ഓളെ ഇമ്മാതിരി പൊട്ടത്തരം കേട്ട പിന്നെ ഞാൻ എന്താ ചെയ്യാ ഇങ്ങൾ പറയി..... ആ നമ്മൾ ഇപ്പൊ ഇങ്ങട്ട് വന്നത് എന്തിനാ അറിയോ നിങ്ങൾക് ഇന്ന് ന്ടെ ഹൂറി ന്ടെ birth day ആണ് ഓൾക് surprise കൊടുക്കാൻ വന്നതാ 😁💓💓 ഇപ്പൊ time 11:50✌️❤️ ********************************** "shaimaaa സ്ഥലം എത്തി ഇറങ്ങൂ " "........." "അയ് ന്ടെ പെണ്ണെ ഇജ്ജ് ഇപ്പളും പിനക്കതിലാ " "...." "അയ്യോ oyvak വാ " അവൻ അവളെ car ൽ നിന്നും ഇറക്കി kadalilekk പോയി പെണ്ണിന് pokiv ആയിക്കാണും ******************************** hiiii..... ചങ്ങയിമാരെ ഇങ്ങക്ക് ഇന്നേ അറിയോ ഞാൻ ഷൈമ ആണ്.. ഇങ്ങക്ക് ഇന്നേ ഒന്നും വേണ്ട ല്ലേ... ആ kondhane mathiyallo😏.. ന്നാലും ഞാൻ പറയും 😁😁 നമ്മളെ കെട്ട്യോൻ വിളിച്ചപ്പോ നമ്മൾ ആദ്യം ഒക്കെ ഡിമാൻഡ് കാട്ടി 😁 പിന്നെ കുറെ വിളിച്ചപ്പോ നമ്മൾ ഇറങ്ങി പോയി😁 നമ്മക് beach പെരുത്ത് ഇഷ്ടാ അവടെ നമ്മളെ കെട്ട്യോൻ അടിപൊളി ആയി decorate ചെയ്ത് vechkkunu😍😍 കേക്ക് ഉം candle ഉം okke ആയി അടിപൊളി നമ്മക് അത് കണ്ടിട്ട് പെരുത്ത് സന്തോഷായി ചെക്കൻ നമ്മളോട് മൊഹബത് okke ണ്ട് നമ്മളെ b'day ഒന്നും marannittilla 😍😍 ********************************* ഇതൊക്കെ കണ്ടു വണ്ടർ അടിച്ചു നിക്കുന്ന അവളുടെ അടുത്ത പോയി അവൻ നിന്നു (ചങ്ങയിമാരെ ഇപ്പൊ time 12:00am ആണ് ട്ടോ ) ഒരു diamond ring അവളുടെ വിരലിൽ ഇട്ടു കൊടുത്തു പറഞ്ഞു many many happy b'day my പൊട്ടത്തി ❤️💓😍😍😍" end... ######################## (hlo..frnds ഞാൻ ആദ്യമായി ആണ് സ്റ്റോറി എഴുതുന്നത്.. ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാകും അതൊക്കെ ഇങ്ങൾ ക്ഷമിക്കണം ട്ടോ plzz....)
45.9k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

full part 😍 . #ബാംഗ്ലൂർ_ഡേയ്സ് 'ഇവളിത് എന്ത് ഭാവിച്ചിട്ടാണ് ഈ യാത്രയിൽ എന്നേം കൂടെ കൊണ്ടുപോകുന്നത്..?' അത് മനസ്സിൽ ആലോചിച്ചു കൊണ്ട് ഞാൻ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നവളെ ഏറുകണ്ണിട്ടൊന്ന് നോക്കി.. എന്നാൽ അവൾ തൊട്ടടുത്ത് തോളുരുമ്മി ഇരിക്കുന്ന എന്നെ ഒട്ടും ശ്രദ്ധിക്കാതെ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഏതോ വല്യക്കാട്ടി പുസ്തകം തിന്ന് തീർക്കുന്ന തിരക്കിലായിരുന്നു.. അവളാണ് 'നിധി ഈപ്പച്ചൻ..' ഞങ്ങളുടെ ഗ്രാമത്തിലെ സുന്ദരിമാരിൽ ഏറ്റവും മുൻനിരയിൽ ഉള്ളവൾ.. മൂന്ന് വർഷം ബാംഗ്ലൂരിൽ പഠനം നടത്തിവന്നത് കൊണ്ട് നാട്ടിലെ എന്നെപ്പോലുള്ള ലോക്കൽ ബോയ്സിനോട് മനസ്സിൽ പുച്ഛം മാത്രം കൊണ്ട് നടക്കുന്നവൾ.. ! സത്യത്തിൽ നിധി ഇത്തിരി ജാഡകൂടിയ ഐറ്റം ആയിരുന്നെങ്കിലും ഞാനവളെ അസ്സലായി വായ്നോക്കിയിരുന്നു.. ഏകദേശം ഒരു വർഷത്തോളം അവളുടെ പിന്നാലെ നടന്നിട്ടും പ്രത്യേകിച്ചു ഒരു പ്രയോജനവും ഉണ്ടാകാത്തതുകൊണ്ട് ഞാനെന്റെ പ്രണയം ഏഴായി മടക്കി കക്ഷത്തിൽ ഒതുക്കിവെച്ചിരിക്കുന്ന സമയത്താണ് നിധി ഒരാവശ്യവുമായി അന്ന് എന്റെ അടുക്കൽ വന്നത്... ടൗണിൽ പോയി വാഴക്കിടാനുള്ള വളംചാക്ക് സൈക്കിളിന് പിറകിൽ കെട്ടിവച്ചു മൂളിപ്പാട്ടും പാടി അങ്ങനെ വരുമ്പോഴാണ് അവളുടെ വീടിന് മുൻപിൽ വെച്ച് നിധി എന്നെ തടുത്തു നിർത്തിയത്.. അത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായതിനാൽ ഒന്ന് പരുങ്ങികൊണ്ട് സൈക്കിളിൽ നിന്നിറങ്ങുമ്പോൾ പലവിധ ചിന്തകൾ എന്റെ മനസ്സിലൂടെ പാഞ്ഞു.. " അവള് ഫെമിനിസ്റ്റാടാ.. " ഇന്നലെ കൂട്ടുകാർക്കിടയിൽ വെച്ച് നിധിയെ കുറിച്ച് ചുമ്മാ തള്ളിവിട്ടത് പെട്ടെന്നോർമ്മ വന്നു.. ' 'ദേവ്യേ.. ആ കാര്യം ആരേലും പറഞ്ഞു ഇവൾ അറിഞ്ഞു കാണുമോ? ഞാനവളുടെ കാലിലെ ഹീലുള്ള ചെരുപ്പിലേക്ക് നോക്കി കൊണ്ട് കവിളൊന്നു തടവി... പക്ഷെ.., നിധി സംസാരിച്ചത് വേറൊരു കാര്യമായിരുന്നു... " തനിക്ക് തിരക്കിലെങ്കിൽ രണ്ട് ദിവസത്തേക്ക് എന്റെ കൂടെ ബാംഗ്ലൂരിലേക്ക് വരാമോ..?, നാളെ വൈകീട്ട് ബസ് കയറിയാൽ രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു നാട്ടിലെത്താം.. " "അത് പിന്നെ, ഞാൻ വാഴ.. " പെട്ടന്ന് വാക്കുകൾ കിട്ടാതെ ഞാനൊന്ന് പതറി.. "എന്തൂട്ട്.. താൻ വാഴയാണെന്നോ..? " നിധിയുടെ ചിരിച്ചുകൊണ്ടുള്ള ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം എനിക്ക് പെട്ടെന്ന് പിടികിട്ടി.. "അല്ല, വാഴക്ക് വളം ഇടണം, അങ്ങനെ കുറച്ചു തിരക്കൊക്കെ ഉണ്ടായിരുന്നു.. ന്നാലും ഞാൻ വരാം... " എന്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ടവൾ വീട്ടിലേക്ക് കയറുമ്പോൾ പലവിധ ചിന്തകൾ കൊണ്ട് അസ്വസ്ഥമായ മനസ്സുമായി ഞാൻ സൈക്കിളിൽ കയറി ഏന്തിവലിഞ്ഞു ചവിട്ടികൊണ്ട് വീട്ടിലേക്ക് കുതിച്ചു... അങ്ങനെ പോന്നതാണ് ഈ യാത്ര സാക്ഷാൽ ' നിധി ഈപ്പച്ചന്റെ കൂടെ.. ! ഇവൾ എന്തിനാണ് ഈ യാത്രക്ക് എന്നെ കൂടെ കൂട്ടിയതെന്ന് എയർബസ്സിൽ ഇരുന്ന് അഗാധമായി ചിന്തിക്കുമ്പോഴാണ് തൊട്ടടുത്ത് തോളുരുമ്മി ഇരിക്കുന്ന നിധിയെ ഞാൻ ഒന്നൂടെ ശ്രദ്ധിച്ചത്.. നെറ്റിയിൽ ഒരു പൊട്ടോ, ചെവിയിൽ ഒരു കമ്മലോ, കഴുത്തിൽ ഒരു മാലയോ ഇല്ലെങ്കിലും എന്തോ ഒരു പ്രത്യേക ചന്തമുണ്ട് ഇവളെ കാണാൻ.. കീഴ്ചുണ്ടിനടിയിൽ ഒരു കാക്കപ്പുള്ളി കണ്ടതുപോലെ തോന്നിയപ്പോൾ ഞാൻ ഒന്നൂടെ ചേർന്നിരുന്ന് സൂക്ഷിച്ചു നോക്കി.. പുസ്തക വായനക്കിടയിൽ എന്തോ ഓർത്ത് ചായം പുരട്ടാത്ത ആ നനഞ്ഞ ചുണ്ടുകൾ ഒന്ന് വിടർന്നു.. ചെറിയൊരു പുഞ്ചിരി.. അതാ തെളിഞ്ഞു കാണുന്നു ആ കുഞ്ഞു കാക്കാപ്പുള്ളി.. ! ഉഫ്... !!! നോട്ടം മാറ്റിക്കൊണ്ട് മുകളിലെ ബെർത്തിൽ ഇരുന്ന ബാഗ് കയ്യെത്തിച്ചു എടുത്തു ഞാൻ വേഗം മടിയിൽ വെച്ചു...അത് കണ്ടിട്ടാവണം അരുകിലിരുന്നവൾ എന്നെയൊന്നു സൂക്ഷിച്ചു നോക്കി.. കുറ്റം ചെയ്തു പിടിക്കപെട്ടവനെപോലെ ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു വഴിയോര കാഴ്ച്ചകൾ കാണാനെന്നവണ്ണം പുറത്തേക്ക് നോക്കിയിരുന്നു....അങ്ങനെ ഇരുന്ന് എപ്പോഴോ ഞാനങ്ങു ഉറങ്ങിപ്പോയി.., പിന്നീടെപ്പോഴോ നിധി ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്.. " എണീക്ക്.. നമ്മൾ ബാംഗ്ലൂർ എത്തി.. " അത് പറഞ്ഞു അവൾ സീറ്റിൽ നിന്ന് എണീറ്റു നടന്നപ്പോൾ മടിയിലിരിക്കുന്ന ബാഗും എടുത്ത് ഞാൻ നിധിയുടെ പിന്നാലെ കൂടി... ഒരു ടാക്ക്സിയിൽ കയറി ഏതൊക്കെയോ തിരക്കുള്ള വഴികളുടെ വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ച് അവസാനം ഒരു വല്യ ഹോട്ടലിന്റെ മുൻപിൽ ആ വാഹനം നിന്നപ്പോൾ ഒന്നും പറയാതെ നിധി ബാഗും തൂക്കി എടുത്ത് അതിൽ നിന്നിറങ്ങി ഹോട്ടലിന്റെ ഉള്ളിലേക്ക് നടക്കുന്നത് കണ്ട് ഞനൊന്ന് പരിഭ്രമിച്ചു.. ' ഇവൾ എന്നെ ഇവിടെ ഉപേക്ഷിച്ചോ..? ' എന്റെ മനസ്സ് വായിച്ചെന്നോണം അവൾ പെട്ടെന്നൊന്ന് പിന്തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.. " ഞാൻ വന്ന് കൈപിടിച്ച് ഇറക്കി പ്രത്യേകം ക്ഷണിക്കണോ അകത്തേക്ക് വരാൻ..? " "അല്ല, നമ്മൾ എന്താണ് ഇവിടെ..? " ഞാൻ വിക്കി വിക്കി ചോദിച്ചു.. "ഇവിടെയാണ്‌ രണ്ട് ദിവസം നമ്മുടെ താമസം.." "ഇത്രേം വല്യ ഹോട്ടലിലോ.. ആഹാ അത് കൊള്ളാലോ.." ഞാനത് ആലോചിച്ചു അതിശയപ്പെട്ടുകൊണ്ട് മുന്നാലെ നടക്കുന്ന നിധിയുടെ പിന്നാലെ നടന്നു... അവിടെ രണ്ട് റൂമുകളാണ് നിധി ബുക്ക്‌ചെയ്തിരുന്നത്.. ഒന്ന് അവൾക്കും മറ്റൊന്ന് എനിക്കും.. എനിക്കായുള്ള മുറിയിൽ കയറി അവിടുത്തെ സൗകര്യങ്ങൾ കണ്ട് അതിശയിച്ചു നിൽക്കുമ്പോൾ നിധി വാതിലിന്റെ അരികിൽ വന്നുനിന്നു... "തൊട്ടടുത്ത റൂമിൽ ഞാനുണ്ട്.. കുളിച്ചു ഫ്രഷ് ആയിക്കോളൂ.. അപ്പോഴേക്കും ഞാനുമൊന്ന് ഫ്രഷ് ആയിട്ട് വരാം.. " കുളിമുറിയിലെ ഷവറിന് ചോട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ ആകെ സംശയങ്ങൾ ആയിരുന്നു.. ' എന്നെ ഇവിടെ കൊണ്ടുവന്നു കുളിപ്പിച്ച് കുട്ടപ്പനാക്കിയിട്ട് ഇവൾ എന്താണാവോ ഉദ്ദേശിക്കുന്നത്.. ഇനീപ്പോ എന്റെ ചാരിത്ര്യം എങ്ങാനും ഇവൾ...? അങ്ങനാണേൽ പല്ലും നഖവും വെച്ച് ഞാൻ എതിർക്കും..' കയ്യിലെ പത്തുവിരലിലെയും നഖങ്ങൾ കടിച്ചു ഞാൻ മൂർച്ചകൂട്ടി... " നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞവളേ.. കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളേ.. " കുളികഴിഞ്ഞ് മൂളിപ്പാട്ടും പാടി പുറത്തിറങ്ങുമ്പോൾ അതാ ബെഡിൽ കുണുങ്ങിയിരിക്കുന്നു നിധി.. ! ' ഈശ്വരാ.. ഇത് അതുതന്നെ... ഇവൾ രണ്ടുംകൽപ്പിച്ചു ഇറങ്ങിയിരിക്കുവാണ്.. ' നെഞ്ചിടിപ്പോടെ ഞാൻ അരയിൽ ചുറ്റിയിരിക്കുന്ന വെളുത്ത ടർക്കി കൈകൊണ്ട് ഒന്ന് മുറുക്കിപിടിച്ചു... പക്ഷെ മുഖവുരയില്ലാതെ തന്നെ നിധി എന്റെ മനസ്സിലെ സംശയങ്ങൾക്കുള്ള മറുപടികൾ പെട്ടെന്ന് പറഞ്ഞുതന്നു.. ' നിധി മുൻപ് ബാംഗ്ലൂരിൽ പഠിച്ചിരുന്നകാലത്തുണ്ടായിരുന്ന കുറച്ചു ഉറ്റ സുഹൃത്തുക്കൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഒത്തുകൂടൽ നടത്താൻ തിരുമാനിച്ചത്രെ.. ഇവിടെ ബാംഗ്ലൂർ തന്നെയാണ് അവർ അതിനായി കണ്ടെത്തിയ സ്ഥലം.. അവരിൽ പലരുടെയും വിവാഹം കഴിഞ്ഞു, ബാക്കിയുള്ളവർക്കെല്ലാം ഓരോ റിലേഷൻഷിപ്പും ഉണ്ട്.. അന്നത്തെ അവരുടെ ഗാങ്ലീഡർ ആയിരുന്ന നിധി മാത്രം ഇപ്പോളും 'സിംഗിൾ' ആയി തുടരുന്നു.. അതിൽ അവൾക്കൊരു അപകർഷതാബോധവും ഉണ്ട്.. അതുകൊണ്ട്തന്നെ ഈ കൂടികാഴ്ച്ചയിൽ മറ്റു കൂട്ടുകാരികൾക്ക്‌ മുന്നിൽ ഈ എന്നെ നിധിയുടെ കാമുകനായി അവതരിപ്പിക്കാനാണ് അവളുടെ ശ്രമം... ' " നാളെയാണ് ആ ദിവസം.." താൻ എന്റെ കൂടെയൊന്ന് നിന്ന് തന്നാൽ മതി.. ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം.. " നിധി അത് പറഞ്ഞുകൊണ്ട് പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ ഞാൻ തലയാട്ടി സമ്മതിച്ചുപോയി... സന്തോഷത്താൽ മുഖം വിടർത്തി ചിരിച്ചുകൊണ്ട് റൂമിന് പുറത്തേക്കിറങ്ങിയ നിധി പെട്ടെന്ന് പിന്തിരിഞ്ഞുകൊണ്ട് എന്നെ ആകെപ്പാടെയൊന്ന് നോക്കി.. " താൻ നാട്ടിലെ ജിമ്മിൽ പോകാറുണ്ടോ..? " "ഹേയ് ഇല്ല.. " നഗ്നമായ നെഞ്ചിൽ കൈപിണച്ചു പിടിച്ചു അത് പറഞ്ഞപ്പോൾ എനിക്കെന്തോ നാണം തോന്നി.. മറുത്തൊന്നും പറയാതെ നിധി മുറിയിൽനിന്ന് ഇറങ്ങിപോയപ്പോൾ വാതിൽ അടച്ചു ഞാൻ ബെഡിൽ തളർന്നിരുന്നു.. 'നാളെ എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്.. ' കുറച്ച് കഴിഞ്ഞപ്പോൾ റൂമിലേക്ക് തൊപ്പിവെച്ചൊരു പയ്യൻ ഭക്ഷണവുമായി കടന്നുവന്നു.. നിധി ഓർഡർ ചെയ്തതാവും.. എന്തായാലും അതും കഴിച്ചു ചുമ്മാ ബെഡിൽ കിടന്നപ്പോൾ യാത്രാക്ഷീണം കാരണം അറിയാതെ കണ്ണടഞ്ഞുപോയി.. അതൊരു ദീർഘമായ ഉറക്കമായിരുന്നു.. ആ മയക്കത്തിലെപ്പോഴോ വിടർന്ന രണ്ട് ചുണ്ടുകളും ആ ചുണ്ടിനടിയിലെ കുഞ്ഞു കാക്കാപ്പുള്ളിയും എന്നെ അലോസരപെടുത്തികൊണ്ടിരുന്നു... അന്ന് വൈകീട്ട് നിധി വീണ്ടും റൂമിലേക്ക് കടന്ന് വന്നപ്പോൾ കയ്യിൽ ഒന്ന് രണ്ട് കവറുകളും ഉണ്ടായിരുന്നു.. " ബാംഗ്ലൂരിലെ എന്റെ കാമുകന്റെ നാളത്തെ കോസ്‌റ്റ്യൂംസ് ഇതാണ്.. " അത് പറഞ്ഞുകൊണ്ട് അവൾ ആ കവറുകൾ എനിക്ക് നേരെ നീട്ടി.. സത്യത്തിൽ അത് വാങ്ങി ബെഡിൽ വെക്കുമ്പോൾ എനിക്കെന്തോ പേടിതോന്നിതുടങ്ങിയിരുന്നു.. എന്റെ മനസ്സറിഞ്ഞെന്നോണം നിധി എനിക്കൊപ്പമിരുന്നു കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു.. ആർഭാടജീവിതം നയിക്കുന്ന അവളുടെ കൂട്ടുകാരികൾക്കിടയിൽ ഞാൻ എന്ന കാമുകൻ നാളെ എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ചായിരുന്നു അവളുടെ ആ ക്ലാസ്സ്‌.. പക്ഷെ ബെഡിൽ എനിക്കൊപ്പമിരുന്ന് നിധി സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ മുഴുവനും ആ മുഖത്തായിരുന്നു.. പെട്ടെന്നെപ്പോഴോ അവളുടെ കണ്ണുകൾ എനിക്ക് നേരെ നീണ്ടു.. എന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് മാത്രമാണെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു പുരികം ചുളിച്ചുകൊണ്ട് 'എന്തേ' എന്ന അർത്ഥത്തിൽ അവൾ എന്നെയൊന്നു നോക്കി.. "നെറ്റിയിൽ ഒരു പൊട്ട് ഉണ്ടായിരുന്നേൽ സൂപ്പറായേനെ... " നിധിയുടെ മുടിയിഴകൾ വീണുകിടക്കുന്ന ഒഴിഞ്ഞ നെറ്റി നോക്കി ഞാനത് പറഞ്ഞപ്പോൾ ഒരു പുഞ്ചിരി ആ മുഖത്തു മിന്നിമാഞ്ഞപോലൊരു തോന്നൽ.. അന്ന് വൈകീട്ടത്തെ അത്താഴം ഞങ്ങൾ ഒരുമിച്ചായിരുന്നു കഴിച്ചത്.. ഉടയുന്ന പിഞ്ഞാണത്തിൽ വിളമ്പിയ ഫ്രൈഡ്റൈസ് ഉരുളയുരുട്ടി തൈര്സലാഡ് ഇരിക്കുന്ന കുഴിയൻ പാത്രത്തിൽ മുക്കി ആസ്വദിച്ചു കഴിക്കുന്ന എന്നെ നോക്കി നിധി പൊട്ടിചിരിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. "അതേയ്.. നാളെ ഇങ്ങനെ കഴിച്ചാൽ ശരിയാവില്ല.. നൈഫും ഫോർക്കും ഉപയോഗിച്ചാവണം നാളെ എന്റെ കാമുകൻ ഭക്ഷണം കഴിക്കേണ്ടത്.. " അത് പറഞ്ഞ് മേശയിൽ ഇരുന്ന സ്റ്റീൽ കത്തിയും, മുള്ള് സ്പൂണും ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടതെങ്ങിനെയെന്ന് അവൾ കാണിച്ചു തന്നപ്പോൾ ഞാനാകെ വിഷമിച്ചുപോയി... അത്താഴം കഴിഞ്ഞു കൈ കഴുകുമ്പോൾ ഞാനൊരു കാര്യം നിധിയുടെ മുഖത്തുനോക്കി ചോദിച്ചു.. " അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഇയാൾക്ക് ഇതുപോലെ കത്തീം മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന, ഇറുക്കമുള്ള ജീൻസും ഷൂസും ധരിക്കുന്ന ഒരാളെ പണ്ടേ കണ്ടുപിടിച്ചു അയാളെ കാമുകനാക്കാൻ മേലായിരുന്നോ.. അങ്ങിനെ ആയിരുന്നേൽ ഇന്നീ പാട് പെടണ്ടായിരുന്നല്ലോ..? " ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നതിന് ശേഷമായിരുന്നു നിധിയുടെ മറുപടി വന്നത്... " ശരിയാണ് എനിക്കത് പണ്ടേ ആകാമായിരുന്നു.. അങ്ങിനെയൊരു കാമുകനെ കണ്ടെത്തിയിരുന്നു എങ്കിൽ ഇന്നീ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.. പക്ഷെ... അതുപോലൊരു ആണിനെ ലൈഫിൽ കൊണ്ടുവരാൻ താല്പര്യമില്ലായിരുന്നു എനിക്ക്.. തന്നെക്കൊണ്ട് ഈ കോമാളിവേഷം കെട്ടിക്കുന്നത് പോലും നാളെ ഫ്രണ്ട്സിന്റെ മുന്നിൽ ഞാൻ തോറ്റുപോകാതിരിക്കാൻ വേണ്ടി മാത്രമാണ്.. " എന്നെ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചതിന് ശേഷം മുറിയുടെ പുറത്തേക്കിറങ്ങുമ്പോൾ നിധി ഒന്നുകൂടെ പറഞ്ഞു.. " നാളെ പത്തുമണിക്ക് റെഡി ആയിരിക്കൂ.. ഈ ഹോട്ടലിൽ വെച്ചാണ് പാർട്ടി..., ഇപ്പോൾ മറ്റൊന്നുമോർക്കാതെ സുഖമായി ഉറങ്ങൂ.. ശുഭരാത്രി.. " അവൾ പറഞ്ഞു പോയതിന്റെ അർത്ഥം തിരിച്ചും മറിച്ചും ആലോചിച്ചിട്ടും പിടികിട്ടാതെ ഇരുന്നപ്പോൾ ഇനിയെല്ലാം വരുന്നിടത്തു വെച്ചു കാണാം എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഞാൻ കട്ടിയുള്ള പുതപ്പെടുത്തു തലവഴി മൂടി കൂർക്കംവലിച്ചു ഒരു ഉറക്കം അങ്ങുവെച്ചുകൊടുത്തു.. പിറ്റേന്ന് രാവിലെ കൃത്യം പത്തുമണിക്ക് ഇറുക്കമുള്ള ജീൻസും, പഞ്ഞിപോലത്തെ നേർത്ത തുണികൊണ്ടുള്ള ഷർട്ടും, താറാവിന്റെ കാല് പോലുള്ള ഷൂസും ധരിച്ചുകൊണ്ട് നിധിയുടെ മൃദുവായ നീണ്ട കൈവിരലുകളിൽ പിടിച്ചു അവളുടെ കൂട്ടുകാരികൾക്കിടയിൽ നിന്നപ്പോൾ ഒരു നിമിഷം ഞാൻ സ്വയം ചിന്തിച്ചുപോയി ശരിക്കും ഞാൻ അവളുടെ കാമുകനാണെന്ന്.. ! സത്യത്തിൽ ആ നിമിഷങ്ങളിൽ ഞാൻ സ്വർഗലോകത്തായിരുന്നു. പക്ഷെ ഞാൻ വാ തുറന്നു കൂടുതൽ സംസാരിക്കാൻ പണി പാളുമെന്നു മനസിലാക്കിയത് കൊണ്ടാകണം അവളുടെ കൂട്ടുകാർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കൂടുതലും നൽകിയത് നിധിയായിരുന്നു... പാർട്ടിക്കൊടുവിൽ അർത്ഥം മനസിലാവാത്ത ഏതോ ഇംഗ്ളീഷ് പാട്ടും വെച്ച് അവിടെ വന്നവർ കൈകോർത്തു പിടിച്ചു ഡാൻസ് തുടങ്ങിയപ്പോൾ നിധി എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എനിക്കെന്തോ അപകടം മണത്തു.. വരൂ.. ഡാൻസ് ചെയ്യാം എന്ന് പറഞ്ഞവൾ എന്റെ കയ്യെടുത്ത്‌ അവളുടെ എളിയിലേക്ക് ചേർത്ത് വെച്ചപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി പോയി.. അരണ്ട വെളിച്ചത്തിൽ തോളോട് തോൾചേർത്ത് മുഖാമുഖം നിന്ന് പാട്ടിനനുസരിച്ചു കാൽ ചലിപ്പിച്ചുള്ള ആ ഡാൻസിൽ ഞാൻ വെള്ളം കുടിച്ചു.. പക്ഷെ എന്നോട് ഒട്ടിനിൽക്കുന്ന നിധിയുടെ ശ്വാസോച്ഛാസം വർധിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..ആ ചുടുനിശ്വാസങ്ങൾ കഴുത്തിൽ ഏറ്റുവാങ്ങുമ്പോൾ ഞാനാകെ ഉഷ്ണിക്കുകയായിരുന്നു.. ശരീരത്തിലെ രോമകൂപങ്ങൾ അപ്പാടെ എഴുന്നേറ്റുനിന്ന് നിധിയെ സല്യൂട്ട് ചെയ്യുന്നത് ഞാൻ അറിഞ്ഞിരുന്നു.. എന്റെ ഊഹം ശരിയാണെങ്കിൽ ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു നിധിയും.. പെട്ടെന്നുണ്ടായ ഉന്മാദത്തിന്റെ പുറത്ത് അവളുടെ അരക്കെട്ടിൽ ചുറ്റിപിണഞ്ഞിരുന്ന എന്റെ കൈതലം ഒന്ന് മുറുകിയപ്പോൾ നിധി ശ്വാസം അടക്കിപ്പിടിക്കുന്നതായി എനിക്ക് തോന്നി.. കവിളിണകളിൽ പടർന്ന ചുവപ്പുരാശി എന്നെ കാണിക്കാതിരിക്കാനായിട്ടെന്നവണ്ണം ഒരു നിമിഷം അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു... വാടിയ ചേമ്പിൻതണ്ട് കണക്കെ നിധി ഒരു നിമിഷം എന്നോട് ചേർന്നു നിന്നു.. പെട്ടെന്നാ സംഗീതം നിലച്ചപ്പോളാണ് ഞങ്ങൾ ഞെട്ടി വേർതിരിഞ്ഞത്.. ഗംഭീരമായ ഉച്ചയൂണ് കത്തിയും മുള്ളും ഉപയോഗിച്ച് കുത്തി കുത്തി ഒരുവിധത്തിൽ കഴിച്ചെന്ന് വരുത്തുമ്പോൾ സത്യത്തിൽ എനിക്ക് വിശപ്പെന്ന വികാരമേ ഇല്ലായിരുന്നു... അങ്ങനെ പാർട്ടി ആവസാനിപ്പിച്ചു വന്നവരെല്ലാം കൈ കൊടുത്തു ഇറങ്ങി പോയി.. അന്ന് രാത്രി ബാംഗ്ലൂരിൽനിന്നും നാട്ടിലേക്ക് തിരികെ ബസ് കയറി അടുത്തടുത്ത സീറ്റിൽ ഇരിക്കുമ്പോൾ നിധി എന്നോടൊന്നും സംസാരിച്ചതേ ഇല്ല.. അവൾ പഴയപോലെ ചെവിയിൽ ഹെഡ്സെറ്റും തിരുകി തടിയൻ പുസ്തകത്തിന്റെ ഇതളുകളിലേക്ക് കണ്ണ് പരതിയിരുന്നപ്പോൾ അൽപ്പം മുൻപേ കഴിഞ്ഞുപോയ നിമിഷത്തിന്റെ മാസ്മരികതയോർത്തു ഞാൻ പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണുംനട്ടിരുന്നു... പെട്ടെന്ന് നിധിയുടെ ചെവിയിൽ തിരുകിയിരുന്ന ഹെഡ് സെറ്റിന്റെ ഒരു അഗ്രം എന്റെ ചെവിയിൽ സ്ഥാപിക്കപെടുന്നതറിഞ്ഞാണ് ഞാൻ തല വെട്ടിച്ചു നിധിയെ നോക്കിയത്.. അവൾ അതൊന്നും അറിയാത്ത ഭാവത്തിൽ തടിയൻ പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അപ്പോഴും.. അപ്പോഴാണ് എന്റെ ചെവിയിൽ തിരുകിയിരിക്കുന്ന ഹെഡ്സെറ്റിലൂടെ തലച്ചോറിലേക്ക് അരിച്ചിറങ്ങുന്ന സംഗീതത്തെ ശ്രദ്ധിച്ചത്.... " നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.... ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..." കണ്ണടച്ചിരുന്ന് ആ സംഗീതം മുഴുവനായി കേട്ട് കഴിയുമ്പോഴേക്കും എന്റെ ഇടത്തെ കൈപത്തി മുഴുവനായും നിധിയുടെ വലതു കൈക്കുള്ളിലും, ആ തുടുത്ത മുഖം എന്റെ ഇടത് ചുമലിലും അമർന്നിട്ടുണ്ടായിരുന്നു.. അതേ... ആ യാത്രയിൽ എനിക്ക് ലഭിച്ച നിധിയായിരുന്നു അവൾ.. ! Sai Bro. #📙 നോവൽ #📖 കുട്ടി കഥകൾ #📔 കഥ
18.6k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

റിയൽ ലവ് സ്റ്റോറി... full part *ഷാൻ💞നൂറ* ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം കോളേജിൽ വരുന്ന അവന് ക്ലാസ്സിലെ കുട്ടികൾ വിളിപ്പേര് നൽകി "മാവേലി"എന്ന്... പക്ഷെ അവൻ അതൊന്നും ഉൾകൊള്ളാറില്ല... അധികം ആരോടും മിണ്ടാറും ഇല്ല... എന്തെങ്കിലും നോട്ട്സ് ആവിശ്യം ഉണ്ടെങ്കിൽ മാത്രം മറ്റുള്ളവരോട് വാട്സ്ആപ്പ്ൽ മറ്റോ ചോദിക്കും... പക്ഷെ അവരുടെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ൽ അവൻ ആക്റ്റീവ് ആയിരുന്നു... ക്ലാസ്സിൽ ഒന്നും മിണ്ടാത്ത അവൻ അവിടെ മിണ്ടുന്നതിൽ എല്ലാരും അവനോടു എന്തൊക്കെയോ പറയും... ഇതാണ് മ്മളെ കഥയിലെ നായകൻ... *ഷഹനാസ്* ഷാനുന്ന് എല്ലാരും വിളിക്കുന്നു ... ------------------- അങ്ങനെ ഒരു ദിവസം അവളും വിളിച്ചു... "ങേ മാവേലി.... ഇയ്യ് വന്നോ..." ഇത് മ്മളെ കഥയിലെ നായിക *നൂറ* അവൾ അങ്ങനെ വിളിച്ചു എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അവൻ തന്റെ സീറ്റിൽ പോയി ഇരുന്നു... അവൾ ആള് ചളിയാണ്... വാ തുറന്നാൽ ചളി മാത്രമേ പുറത്തു വരു... മെയിൻ അവരുടെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു അവളുടെ ചളി പരത്തൽ... അവൾ വന്നാൽ മാത്രം ആ ഗ്രൂപ്പ്‌ന് അനക്കം ഉണ്ടാകൂ... അല്ലെങ്കിൽ മൗനവ്രതം ആയിരിക്കും അവിടെ എല്ലാർക്കും... അങ്ങനെയിരിക്കേ ഒരു ദിവസം അവൾ ഗ്രുപ്പിൽ ജോർ ആയി വെറുപ്പിച്ചു നിൽക്കുന്ന സമയത്താണ് അവൾക്ക് ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നത്... "ഹായ് നൂറ" അവൾ ആരാന്ന് ചിന്തിച്ചു വെറുപ്പിക്കൽ നിറുത്തി നമ്പർ ഒന്നു നോക്കി... ഇത് മ്മളെ ഗ്രൂപ്പിൽ ഉള്ള ആരുടെതോ ആണല്ലോ... ആരുടെയും നമ്പർ സേവ് അല്ല... ഇതാരാപ്പോ... അതും ചിന്തിച്ചു അവൾ അങ്ങോട്ട് മെസ്സേജ് അയച്ചു... "Who?" "ഷഹനാസ്..." "ഓഹ്...മാവേലി എന്തൊക്കെ സുഖല്ലേ... പാതാളത്തിൽ നിന്നും എപ്പോ ലാൻഡ് ചെയ്തു..." പക്ഷെ അവന്റെ മറുപടി മ്മ് മാത്രം ആയിരുന്നു... "ഹലോ...പിന്നെ നാളെ മീറ്റിംഗ് ഉണ്ട്...അറിഞ്ഞിരുന്നോ ..." അവൻ അന്നത്തെ ദിവസം വന്നിട്ട്ണ്ടാവില്ല എന്ന് കരുതി അവൾ അവനോട് പറഞ്ഞു... "😠😠😠"--പിന്നീട് അവന്റെ മറുപടിയൊക്കെ ഇങ്ങനെ ആയിരുന്നു.... അവൾ ആകെ വിഷമിച്ചു... തന്നോട് മിണ്ടുന്നവരൊക്കെ ഹാപ്പി ആയി കാണാൻ ആയിരുന്നു അവൾ ആഗ്രഹിച്ചതു... അതിന് വേണ്ടി അവൾ എന്തൊക്കെയോ പറയും... പക്ഷെ ആദ്യത്തെ ദിവസം തന്നെ അവന്റെ ബീഹെവ് അവളെ നിരാശയാക്കി... പിന്നെ അവളൊന്നും ചോദിക്കാൻ നിന്നില്ല... അങ്ങനെ രാത്രിയായി... നൂറയ്ക്ക് ഒരു മാര്യേജ് ഫങ്ക്ഷൻ ഉണ്ടായിരുന്നു... അവളുടെ ഉമ്മയുടെ ഫ്രണ്ട്ന്റെ മോളുടെത്... അങ്ങനെ അവരൊക്കെ പോകാൻ റെഡിയായി... കല്യാണവീട്ടിൽ എത്തി... പെണ്ണിന്റെ കൂടെ ഫോട്ടോസ് ഒക്കെ എടുത്ത് ഫുഡ്‌ ഒക്കെ തട്ടി അകത്തു കയറിയപ്പോഴാണ് അവൾ അവനെ കണ്ടത്... "ഷാനു..."--അവളുടെ ചുണ്ട്കൾ മന്ത്രിച്ചു... അവൻ അവളെയും കണ്ടു... അവൾ അവനെ ഒന്നു നോക്കി അഫിത്തടെ (കല്യാണപെണ്ണിന്റെ) റൂമിലേക്ക് പോയി... അവന്റെ കൂടെ ഒരാൾ കൂടിയുണ്ട്... കണ്ടിട്ട് ഇത്തയാണെന്ന് തോന്നുന്നു... അതും ചിന്തിച്ചു നിൽകുമ്പോൾ ആണ് ഷഹനാസ്ഉം കൂടെ ഉണ്ടായിരുന്നവരും അവിടേക്ക് വന്നത്... അവന്റെ മുഖത്തു നോക്കാതെ അവൾ തല താഴ്ത്തി നിന്നു... അഫിത്തയോട് യാത്ര പറഞ്ഞു അവര് അവിടെ നിന്നും പോയി ... "ഹേയ്‌ നൂറ... എന്താടി നീ ഇങ്ങനെ നിന്റെ തൊള്ള വറ്റിപ്പോയോ..."-- അഫിത്ത മ്മളോട് ചോദിച്ചു... ശരിക്കും...ഇപ്പൊ എന്തോ പറ്റീക്കണ്... അല്ലെങ്കിൽ തൊള്ള പൂട്ടാത്ത മ്മള് ആണ് ഇപ്പൊ ശോക മൂകിതമായിരിക്കുന്നത്... "ടീ കാന്താരി നിന്നോടാണ്..." "അഫിത്ത... ഇപ്പൊ ഇവിടെന്ന് ഇറങ്ങിയത് ഇങ്ങടെ ആരാ..." "ഓഹ്...അതാണോ നീ ഇങ്ങനെ ചിന്തിക്കുന്നത്... എന്തിനാ നിനക്ക് അതറിയാൻ ഇത്ര തിടുക്കം..." "ഇത്ത...പറ..." "അവൾ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നു... കൂടെ ഉള്ളത് അവളുടെ അനിയൻ... അവർക്ക് ഉമ്മയില്ല... മരിച്ചു... ഹാർട്ട് അറ്റാക്ക് ആയിരുന്നു... അതിന് ശേഷം അവരുടെ ഉപ്പ വേറെ കല്യാണം കഴിച്ചു പോയി ...അവര് രണ്ടു പേരും മാത്രമാണ് ഇപ്പോൾ ആ വീട്ടിൽ താമസിക്കുന്നതു..." --അഫിത്ത ഓരോന്ന് പറയുമ്പോഴും എന്റെ മിഴികൾ നിറഞ്ഞ് തുളുമ്പിയിരുന്നു... റബ്ബേ ഇവനെ ആയിരുന്നോ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് 😔 മനസ്സിൽ കുറ്റബോധം തോന്നി... ഷാനു iam really sorry😢 *********************** പിറ്റേന്ന് അവൾ ക്ലാസ്സിൽ എത്തി... അവനെയും കാത്തിരുന്നു... 'ഇന്ന് അവനോട് നേരെ മിണ്ടണം... നല്ല ഫ്രണ്ട്സ് ആവണം... ' അതൊക്കെ ആയിരുന്നു അവളുടെ മനസ്സിൽ... അങ്ങനെ ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ആണ് അവൻ വന്നത്... അത് കണ്ടതും അവൾ ചിന്തയിൽ നിന്നും വിരാമം ഇട്ടു അവനെ നോക്കി... അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ അവന്റെ സീറ്റിൽ പോയിരുന്നു... അവള് പോയി അവന്റെ മുന്നിലുള്ള സീറ്റിൽ അവനോടു മുഖമുഖമായി ഇരുന്നു ... ആ നേരത്തും അവൻ അവളെ കണ്ട ഭാവം നടിച്ചില്ലാ... "ഷാനു..."--അവൾ ദയനീയമായി നോക്കി കൊണ്ട് അവനെ വിളിച്ചു... "ആഹ്...എന്താ..." "ഒന്നുല്ല...ചുമ്മാ മിണ്ടീട്ടു പോവാൻ വന്നതാ..." "ഹോ..." "ആഹ്..." അപ്പോഴാണ് ആരോ വന്നു പറഞ്ഞത്... " ഷാനു നാളെ നിന്റെ ബര്ത്ഡേ ആണല്ലേ..."-- ഷാനുന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു... അവിടെ അവനെ അറിയുന്ന ഒരേ ഒരാൾ... അത് കേട്ടതും ഞാൻ അവനോടു "അഡ്വാൻസ് ഹാപ്പി ബര്ത്ഡേ ഷാനു..."--അതും പറഞ്ഞു ഞാൻ ഷേക്ക്‌ഹാൻഡ് കൊടുത്തു... പക്ഷെ അവൻ തിരിച്ചു കൈകൾ തന്നില്ല... ഒന്നു ചിരിച്ചത് പോരാഞ്ഞിട്ട് ഒന്നു നോക്കുക പോലും ചെയ്തില്ല... അത് അവളിൽ ഏറെ നൊമ്പരമുണ്ടാക്കി... അവൾ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ സീറ്റിൽ പോയിരുന്നു... അടക്കിപിടിച്ച കണ്ണുനീർ തുള്ളികൾ ഓരോന്ന് ആയി ഒഴുകി തുടങ്ങി... മറ്റുള്ളവരൊക്കെ എന്താണ് എന്ന് അന്വേഷിചപ്പോൾ അവൾ പറഞ്ഞത് തലവേദന എന്നായിരുന്നു... അതുകൊണ്ട് ആവണം അന്ന് ഉച്ചയ്ക്ക് ടീച്ചറോഡ് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു... വൈകുന്നേരം ആയപ്പോൾ വാട്സ്ആപ്പ് തുറന്നു നോക്കി... ഗ്രൂപ്പിൽ ഇന്നലെ തൊട്ട് അനക്കം ഇല്ല... എന്തോ എനിക്ക് അവിടേക്ക് പോയി മെസ്സേജ് അയക്കാനും തോന്നുന്നില്ല... അവൾ അതിൽ നിന്നും ലെഫ്റ്റ് അടിച്ചു... നെറ്റ് ഓഫ്‌ ചെയ്തു പോയി മഗ്‌രിബ് നിസ്കാരം ഒക്കെ കഴിഞ്ഞ് വന്നു ഫോൺ എടുത്ത് നോക്കുമ്പോഴാണ് അവന്റെ മെസേജ്... "നൂറ...നീ എന്തിനാ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയത്..." "ഹേയ്‌...ഒന്നുല്ല..." "ഞാൻ കാരണമാണോ..." "ഹേയ്‌ അല്ല..." അങ്ങനെ അവൾ കിടന്നുറങ്ങി... ------------------- നേരത്തെ തന്നെ എഴുന്നേറ്റു സുബഹി നിസ്കരിച്ചു... ഇന്ന് ശനിയാഴ്ച ആണ്... കോളേജില്ല... കുറച്ചു നേരം കിടന്നു എഴുന്നേറ്റു കിച്ചണിൽ പോയി പണിയൊക്കെ തീർത്ത് ചായയൊക്കെ കുടിച്ചു ഫോൺ എടുത്തു... നോക്കുമ്പോൾ ഷഹനാസ്ന്റെ 3 മിസ്സ്‌കാൾ... നെറ്റ് ഓൺ ചെയ്തു... അവൻ എന്തൊക്കെയോ അയച്ചിട്ടുണ്ട്... ഹായ് ഹെലോ ഹേയ്‌ അങ്ങനെ കുറെ മെസേജ്... അവൾ അവനും തിരിച്ചു അയച്ചു... "ഹായ് എന്തിനാ വിളിച്ചത്..." "നൂറ എനിക്ക് നിന്നോട് സംസാരിക്കണം... നീ കാൾ അറ്റൻഡ് ചെയ്യൂ പ്ലീസ്... "--എന്നായിരുന്നു അവന്റെ മറുപടി അപ്പോൾ തന്നെ അവന്റെ കാൾ വന്നു... അവൾ അത് അറ്റൻഡ് ചെയ്തു... "ഹലോ..." മറു തലയ്ക്കൽ നിന്നും ഒരു ആണിന്റെ ശബ്ദം... അവൾ ആകെ ഭയന്നു... അവളുടെ കൈകൾ വിറച്ചു... ശരീരം വിയർത്തു... എന്തോ ആദ്യമായി ഒരു അന്യ പുരുഷനോട്‌ കാൾ ആക്കി സംസാരിക്കുന്നു... "ഹെലോ നൂറ കേൾക്കുന്നില്ലേ..." "ഹ്മ്മ്..." "നീ എന്തിനാ ഇന്നലെ ക്ലാസ്സിൽ നിന്നും കരഞ്ഞത്..." "ഹേയ്‌ ഒന്നുല്ല..." "ദേ...എനിക്ക് ഈ ഒന്നുല്ല ന്ന് പറയുന്നത് തീരെ ഇഷ്ടല്ല ട്ടൊ..." "ഹ്മ്മ്..." "ഒരു ഹ്മ്മ്...ഒന്നുല്ല... ഇത് മാത്രേ ഉള്ളു..." "പിന്നെന്താ പറയേണ്ടത്... ഞാൻ എന്തേലും പറഞ്ഞാൽ ചിലപ്പോ നിനക്ക് ഫീൽ ആവും... അതുകൊണ്ട് എനിക്ക് പേടിയാവുന്നു..." "ഹേയ്‌ അങ്ങനെയൊന്നുമല്ലടാ... നിനക്ക് എന്റെ ജീവിതത്തേ കുറിച്ച് ഒന്നുമറിയാഞ്ഞിട്ടാണ്..." അവൾക്ക് മനസ്സിലായി... അവൻ അവളോട് ഉമ്മയില്ലാത്ത കാര്യം പറയാൻ വരുവാണ് എന്ന്... എന്തോ അവന്റെ വായിൽ നിന്നും അതൊന്നും കേൾക്കേണ്ട ശക്തി അവൾക്ക് ഇല്ലായിരുന്നു... അവൾ സീൻ മാറ്റിഎടുത്തു... "ഞാനൊന്ന് പറയട്ടെ... ഷാനു മ്മക്ക് നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആവാം..." "അത് തന്നെയാ ഞാനും പറയാൻ വന്നത്..." "ആഹ് 😍" അങ്ങനെ പരസ്പരം അവര് തമ്മിൽ മിണ്ടിയും പറഞ്ഞും ഇരുന്നു... പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെച്ച് അവര് അവരുടെ ലോകത്ത് ആയിരുന്നു... ആർക്കും തടുക്കാൻ പറ്റാത്ത സൗഹൃദം... അസൂയയായിരുന്നു പലർക്കും... ചിലർ അത് ഒരു തരത്തിൽ പ്രേമം ആണെന്ന് തെറ്റിദ്ധരിച്ചു... ടീച്ചേർസ് ഉൾപ്പെടെ .... അവന്റെ സങ്കടങ്ങളിൽ ഒരാശ്വാസം ആയിരുന്നു അവൾ... അങ്ങനെ ഒരു ദിവസം അവളുടെ വീട്ടിൽ അവൾക്ക് ആലോചന വന്നു... ആ നേരത്ത് അവളുടെ മനസ്സിൽ ആദ്യം ഓടി വന്നത് അവന്റെ മുഖം ആയിരുന്നു... ഇനിയുള്ള ദിവസം കൂട്ടിൽ ഇട്ട കിളി പോലെ... 😔 ഷാനു ഇല്ലാത്ത ജീവിതം അവൾ ചിന്തിച്ചപ്പോൾ അവൾക്ക് ലോകം രണ്ടായി പിളർന്ന പോലെ തോന്നി... ഇല്ലാ...ഷാനുനെ വിട്ട് ഞാൻ എങ്ങും പോവൂല... അവനെ ഞാൻ സ്നേഹിക്കുന്നുണ്ടോ... അവനെ ഓർക്കുമ്പോൾ തന്നെ ഇപ്പൊ വിങ്ങൽ ആണ്... ഷാനു ഇല്ലാത്ത ജീവിതം ഓർക്കാൻ കൂടി കഴിയുന്നില്ല... വീട്ടിൽ ആലോചന ഉറപ്പിക്കാൻ ഒരുങ്ങി... അവൾ പതിയെ അവനിൽ നിന്നും അകലാൻ തുടങ്ങി... വാട്സ്ആപ്പ്ഉം കോൺടാക്ട്ഉം ഒക്കെ ബ്ലോക്ക്‌ ചെയ്തു... പിന്നീട് അവര് തമ്മിൽ ഒരു കോൺടാക്ട്ഉം ഇല്ലാതായി... അവൻ പല തവണ ക്ലാസ്സിൽ നിന്നും അവളോട് കാരണം തിരക്കി എങ്കിലും അവൾ അവനെ ഫേസ് ചെയ്യാതെ മാറി നടന്നു... ******************** അങ്ങനെ ഒരു ദിവസം എല്ലാരും ക്ലാസ്സ്‌ കഴിഞ്ഞ് പോയി... ഷാനു ഇറങ്ങാൻ നേരം അവളുടെ സീറ്റിലേക്ക് നോക്കിയതും എന്തോ ഫോം ഫിൽ ചെയ്യുന്ന അവളെയാണ് അവൻ കണ്ടത്... അവൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ അവിടെ നിന്നും എഴുന്നേറ്റു... ക്ലാസ്സിന് പുറത്തേക്ക് പോകാൻ നിന്നതും എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചോടു അടുപ്പിച്ചു... അവളുടെ മുഖം കൈ കുമ്പിളിൽ കോരിഎടുത്തു... ആ നേരത്ത് അവളുടെ മിഴികൾ അണ പൊട്ടി ഒഴുകുന്നത് അവൻ കണ്ടു... എന്തെന്ന് ഇല്ലാതെ അവന്റെ മിഴികളും നിറഞ്ഞു... "ടാ...നിനക്ക് എന്താടാ പറ്റിയെ..."--അവൻ അവളോട് ചോദിച്ചു... "ഷാനു..."--ന്നും വിളിച്ചു അവനെ കെട്ടിപിടിച്ചു ഒരു പൊട്ടിക്കരച്ചിലായിരുന്നു അവൾ... "ടീ... നീ കരയാതെ കാര്യം പറ..." "ഷാനു...എനിക്ക് നീ ഇല്ലാതെ കഴിയില്ല...i love u shanu😔..." "ഹിഹിഹി...ഇതിനാണോ എന്റെ പെണ്ണെ നീ ഇങ്ങനെ കരയുന്നത്... എനിക്കും ഇഷ്ട ഈ ചളി പെണ്ണിനെ...😍😘ലവ് യു 2😍😍😍" "അതൊന്നുമല്ല... വീട്ടിൽ കല്യാണം ഉറപ്പിക്കാൻ പോവാണ്... എനിക്ക് നിന്നെ മതി...നീയല്ലാതെ മറ്റൊരാളെ വേണ്ട... "--കരഞ്ഞു കൊണ്ട് അതും പറഞ്ഞു അവൾ അവനെ മുറുകെ കെട്ടിപിടിച്ചു... പടച്ചോനെ ഞാൻ പറയാൻ വിചാരിച്ചത് എന്റെ പെണ്ണിന്റെ വായിൽ നിന്നു തന്നെ ഞാൻ കേട്ടല്ലോ...😍😘 അതെന്നിൽ സന്തോഷം നൽകിയെങ്കിലും പിന്നീട് പറഞ്ഞത് എന്റെ നെഞ്ചിൽ കൊണ്ടു 😔.. അവൾ എനിക്ക് നഷ്ടപ്പെടാൻ പോവുന്നു... എനിക്കെന്താ ഇങ്ങനെ... എല്ലാം നഷ്ടങ്ങൾ ആണല്ലോ റബ്ബേ... 😔 ആദ്യം ഉമ്മാ... ഇനി ഇവളും പോയാൽ 😔😖.... (അവസാനിച്ചു...) ഇതൊരു റിയൽ സ്റ്റോറി ആയതു കൊണ്ട് ഇത്ര മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ...തെറ്റ്കൾ ഉണ്ടാവാം ക്ഷമിക്കണം... നൂറയും ഷാനുവും ഒന്നിക്കുമോ എന്നറിയില്ല... ഇനി എന്താ സംഭവിക്കുന്നത് എന്ന് നോക്കട്ടെ... ആ ആലോചന മുടങ്ങുമോ നൂറയും ഷാനുവും പിരിയേണ്ടി വരുമോ എന്ന് അപ്പോൾ അറിയാം...
73.9k കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post