Change your language
Tap the Share button in Safari's menu bar
Tap the Add to Home Screen icon to install app
ShareChat
#

🎁 പ്രണയ കഥകൾ

🔥❤❤❤ Real Love Story ❤❤❤🔥 Girl : ടാ..ഒരു ഇത്തിരി കഴിഞ്ഞു വിളിക്കാമോ? boy :മ്മ്...എന്താ ഇത്ര തിരക്ക്? Girl : ഞാൻ ഊഞ്ഞാൽ ആടുവാ.... boy : ഊഞ്ഞാലോ...... girl : എന്തെ..അങ്ങനൊരു സാധനം കേട്ടിട്ടില്ലേ.. boy : നാണമുണ്ടോടി പോത്തേ..ഊഞ്ഞാൽ ആടുവാണ് പോലും..കഷ്ട്ടം... girl : നീ പോടാ വട്ടാ...കുതിച്ചു പൊങ്ങി പ്ലാവില കടിച്ചോണ്ടുവരാൻ എന്ത് രസമാണ്...അറിയാവോ... boy : തേങ്ങയാണ്...കയറു പൊട്ടി നടുംതല്ലി നിലത്തു വീഴുമ്പോ പഠിച്ചോളും... girl : ഓ...ഞാൻ സഹിച്ചു... boy : എന്തേലും കാണിക്കു...പോ... girl : ഹമ്മ്... (night time) girl : എത്ര തവണ വിളിച്ചു...എന്താ ഫോൺ എടുക്കാഞ്ഞേ? boy : പിന്നേ...ഞാനാര് നിന്റെ അടിമയോ?എനിക്ക് തോന്നിയാൽ ഞാൻ വിളിക്കും... പറ്റുമെങ്കിൽ മിണ്ടിയാൽ മതി.. girl : പിണക്കണോ.... boy : അല്ല...പൊക്കോണം കെട്ടോ...എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്... girl : കുളിച്ചാമതി.... boy : എന്താ.......?? girl : കുളിച്ചാൽ മതിയെന്ന്...ചൊറിച്ചില് മാറും.... boy : ഞാൻ വല്ലോ തെറിയും പറയും..കെട്ടോ കോപ്പേ.... girl : പറ...കേൾക്കട്ടെ... boy : പോടീ... girl : ടാ....2days എന്നെ വിളിക്കല്ലേ കെട്ടോ... boy : അതെന്താ? girl : നാളെ രാവിലെ ഊട്ടിക്ക് പോവാ...ഫാമിലി ടൂർ.... Boy : എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ? Girl : പപ്പ ഉച്ചക്ക് വന്നപ്പോ പ്ലാൻ ഇട്ടതാ....മറ്റന്നാളെ വരൂ... boy : നിന്റെ പപ്പക്ക് ഒരു പണിം ഇല്ലേ? Girl : നീ പോടാ ഇതുപോലൊരു പപ്പയെ കിട്ടാൻ പുണ്യം ചെയ്യണം.. boy : മ്മ്...ഇപ്പോ പാലും തേനും ഒക്കെയാ... നമ്മടെ കാര്യം അറിയുമ്പോൾ കാണാം കളി... girl : അത് പപ്പക്ക് അറിയാമെന്ന തോന്നണേ... ബട്ട് മിണ്ടാത്തതാ..., girl : ടാ ഞാൻ പോവാ....ദേ എന്റെ അനിയൻ വട്ടൻ ഇങ്ങോട്ട് വരാനുണ്ട്.. ബൈ... മറ്റന്നാള് വന്നിട്ട് വിളികാം.... TC ഉമ്മാ... പക്ഷെ...അവള് വന്നില്ല...പകരം പത്രത്തിൽ ഒരു വാർത്തയാണ് വന്നത്.., അവർ സഞ്ചരിച്ച മിനി വാൻ ഒരു ലോറിയുമായി ഇടിച്ചു..,അപകടത്തിൽ പെട്ട ഒരു കുടുംബത്തിലെ 4പേര് മരിച്ചു!!കൂടെയുള്ള പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്!! അവളെ തേടി അവൻ ആ ഹോസ്പിറ്റലിൽ ചെന്നു പക്ഷെ അവളെ വേറെ എങ്ങോട്ടോ കൊണ്ടുപോയി, ഒരുപാട് സ്ഥലങ്ങളിൽ അവൻ അവളെ തിരഞ്ഞു പക്ഷെ കണ്ടില്ല.... (ഒന്നര മാസത്തിനു ശേഷമുള്ള ഒരു ദിവസം) ഒരു വണ്ടി ആ വീട്ടിൽ വന്നു, അറിഞ്ഞു കേട്ട അവൻ ഓടി കിതച്ചു അവിടെയെത്തി, പക്ഷെ അവൻ കണ്ടത് Wheelchair കൈകൊണ്ടു ഉരുട്ടി നീങ്ങുന്ന അവളെയാണ്, അവനെ കണ്ട അവൾ ഒരു പുഞ്ചിരിയോടെ നോക്കി.... boy : എന്താടി ഇത്...?? !! girl : ഇനി ഊഞ്ഞാലാടാൻ പറ്റില്ലടാ... boy : എന്താ പറ്റിയെ..? ഇതെന്താ ഈ വീൽ ചെയറിൽ...? നീ എവിടയർന്നു ഇത്രേം നാളും...? വാ...എണീക്കു ഞാൻ പിടിക്കാം... girl : മണ്ടാ...എണിറ്റു നിൽക്കാൻ എനിക്ക് കാലുകൾ വേണ്ടേ... boy : എന്താ പറഞ്ഞേ ? Girl : ദേ...കണ്ടില്ലേ...പാവാട മാത്രേ ഉള്ളു മുട്ടിനു താഴോട്ട് രണ്ടു കാലും പോയി.... അവനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, സമയം കുറെ കഴിഞ്ഞു, കരച്ചില് നിർത്തി അവൻ ആ വീൽ ചെയറിൽ നിന്ന് അവളെ കോരിയെടുത്തു.... girl : ടാ...നീ എന്താ ഈ കാണിക്കുന്നേ ? boy : വാ...പോകാം.... girl : എങ്ങോട്ട് ? boy : എനിക്കൊരു വീടുണ്ട്...ഇനി അങ്ങോട്ട് ,നീ അവിടെ ജീവിച്ചൽ മതി... girl : ടാ മണ്ടത്തരം പറയാതെ ,നീ എന്നെ ഇരുത്തിക്കേ... boy : മിണ്ടാതിരുന്നില്ലേൽ തലയടിച്ചു പൊട്ടിക്കും കോപ്പേ... girl : ടാ ഞാൻ നിനക്ക് ഒരു ശല്യമാകും...എപ്പോളും ഇങ്ങെനെ നിരങ്ങി ജീവിക്കാനെ എനിക്കാവു, നീ ഒന്നും ആലോചിക്കാതെ എടുത്തു ചാടാതെ... boy : മിണ്ടിപ്പോവരുത്... girl : ഞാൻ പറയണത് കേൾക്കൂ..പ്ലീസ്... boy : എന്താ നിന്റെ പ്രശ്നം... കാലില്ലാത്തതാണോ ? അതിനാണ് എനിക്ക് കാലും കൈയും ഉള്ളത്...പിന്നേ നിന്നെ ഞാൻ സ്നേഹിച്ചത് സത്യമാണ്...നിനക്ക് എന്ത് സംഭവിച്ചാലും ഉപേക്ഷിക്കില്ല എന്ന് തീരുമാനിച്ചണ് സ്നേഹിച്ചത്, അതും ഇതും പറഞ്ഞു സീൻ സെന്റി ആക്കാനാണോ പ്ലാൻ എങ്കിൽ എടുത്തു ഞാൻ വെള്ളത്തിൽ കളയും പറഞ്ഞേക്കാം... girl : പപ്പയുടെ കുഴിമാടം വരെ പോകാമോ ? boy : എന്തിനാ ? Girl : ഞാൻ തനിച്ചല്ല പപ്പാ...എന്ന് പറയാൻ, എനിക്കു ഇവൻ ഉണ്ടാകുമെന്ന എന്റെ വിശ്വാസം തെറ്റിയില്ലാന്നു പറയാൻ... boy : അയ്യേ....കരയാതെ ഞാൻ ഊഞ്ഞാല് കെട്ടിത്തരാം കണ്ണ് തുടയ്ക്ക്... girl : കാലു വേണ്ടേ ? boy : ഓ...എന്നതിന് നമുക്ക് കസേര വെച്ച് കെട്ടാം അപ്പൊ ഇരുന്നടലോ.... Girl : ശെരിക്കും... boy : മ്മ്... ĒÑD`
495.5k views
5 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post