ഓം ശ്രീനാരായണ പരമഗുരവേ നമഃ
✨🙏🏻✨
✨ശുഭദിനം ✨ സുപ്രഭാതം✨
ദർശനമാല
അദ്ധ്യായം 10
നിർവാണദർശനം
മന്ത്രം 09
ഹേയോപാദേയതാ ന ഹ്യ-
സ്യാത്മാ വാ സ്വപ്രകാശകഃ
ഇതി മത്വാ നിവർത്തേത
വൃത്തിർ നാവർത്തതേ പുനഃ.
🔥 വാച്യാർത്ഥം 🔥
ഇപ്രകാരമുള്ള നിർവാണമനുഭവിക്കുന്നവനെ സംബന്ധിച്ചിടത്തോളം തള്ളേണ്ടതായോ കൊള്ളേണ്ടതായോ ജീവിതത്തിൽ ഒന്നുമില്ല. സ്വയം പ്രകാശമായ ആത്മാവുമാത്രം ഉള്ളതായി അദ്ദേഹം സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം അറിഞ്ഞുകൊണ്ട് സകല വൃത്തികളിൽനിന്നും പ്രവൃത്തികളിൽനിന്നും സ്വയം നിവർ ത്തിച്ച് നിർവാണം പ്രാപിച്ചുകൊള്ളുക. പിന്നീട് ഒരു വൃത്തിയും ആവർത്തിക്കുകയില്ല.
(മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും)
ഗുരു ഓം
✨🔥🪴🔥✨ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖