ShareChat
click to see wallet page

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ മോഹൻലാൽ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു. #മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📳 വൈറൽ സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്

946 കണ്ടവര്‍
26 ദിവസം