പാത്തു :24.
അങ്ങനെ tiktok ഒക്കെ സെറ്റ് ആക്കി പാത്തൂന്റെ ഓർമയിൽ ഉള്ള ഐഡി ഞാൻ സെർച്ച് ചെയ്തു കണ്ടെത്തി. ഒരേ പേരിൽ രണ്ടു ഐഡി ഞാൻ കണ്ടു അതിൽ ഒന്ന് പ്രൈവറ്റ് അക്കൗണ്ട് ആണ്. ഒന്ന് പബ്ലിക്കും. അങ്ങനെ പബ്ലിക് അക്കൗണ്ട് ഓപ്പൺ ചെയ്തു നോക്കി. കുറച്ചു റീൽസ് ഉണ്ട് അതിൽ. പാത്തൂന്റെ മുഖം അതിൽ ഒന്നിലും ഇല്ല. എന്നാലും എന്റെ മനസിന് ആ അക്കൗണ്ട് കണ്ടെത്തിയത് വലിയ ഒരു സമാധാനം ആയിരുന്നു 😊. അവൾ ഇട്ട കുറച്ചു റീൽസ് ഒക്കെ കണ്ടു. കുറച്ചു മടിച്ചാണേലും ഇൻബോക്സിലേക് ഒരു ഹായ് മെസ്സേജ് ഇട്ടു. അതുപോലെ ആ പ്രൈവറ്റ് അക്കൗണ്ടിലേക്കും ഒരു ഹായ് അയച്ചു.
കുറച്ചു സമയം കഴിഞ്ഞു റിപ്ലെ തന്നു. ഞാൻ പരിചയപ്പെടുത്തി 😁. അവൾ ഒന്ന് ചിരിച്ചു. തിരിച്ചു സൗദിയിൽ എത്തിയോ എന്നു ചോദിച്ചു. അവൾ പഴയ ദേഷ്യം ഒക്കെ മറന്നു എന്നു തോന്നുന്നു 😄. എന്റെ മനസ്സ് നിറഞ്ഞു. കുറച്ചു മാസങ്ങൾക് ശേഷം ഞാൻ വീണ്ടും എന്റെ പാത്തുവിനെ കണ്ടെത്തി ഇരിക്കുന്നു 😊. അല്ലാഹുവിനെ സ്തുദിച്ചു. കുറച്ചു പരിഭവം ഒക്കെ ഞാൻ പറഞ്ഞു. അവൾ അവളുടെ പഴയ നമ്പർ ഒഴിവാകിയതും, പിന്നെ ഞാൻ കാരണം ആണ് അവളുടെ ഒരുപാട് followers ഉള്ള sc account നഷ്ടപെട്ടത് എന്നും പറഞ്ഞപ്പോൾ എനിക്കും വിഷമം ആയി.
അങ്ങനെ ആ സംസാരം അവിടെ നിന്നു. പാത്തു ഇപ്പോഴും പഴയ പോലെ ആയിട്ടില്ല. ഞാൻ പിന്നെ പഴയ പോലെ മെസ്സേജ് അയച്ചു ശല്യം ചെയ്യാനും നിന്നില്ല. ക്ഷമ എന്താണ് എന്ന് കഴിഞ്ഞ കുറച്ചു മാസങ്ങൾ കൊണ്ട് ഞാൻ പഠിച്ചിരുന്നു. അതു കൊണ്ട് തന്നെ പാത്തു ഇങ്ങോട്ട് മെസ്സേജ് അയക്കുമ്പോൾ മാത്രം ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കാറുള്ളു.
അങ്ങനെ കുറച്ചു മാസങ്ങൾ ഇങ്ങനെ വല്ലപ്പോഴും ചാറ്റ് ചെയ്തു മുമ്പോട്ട് പോയി. എന്റെ മനസ്സിൽ പാത്തൂനെ കാണാൻ ഒരു മോഹം ഉണ്ട് ☹️. പക്ഷെ അതു പറഞ്ഞാൽ ഇപ്പോൾ ഉള്ള ഈ ചാറ്റിംഗ് പോലും ചിലപ്പോ പാത്തു അവളുടെ സ്വഭാവം വച്ചു നിർത്തും 🥹. അതുകൊണ്ട് തന്നെ മാക്സിമം പാത്തൂനെ പ്രോബോക് ചെയാതെ ഞാൻ നിന്നു 🥹. അവൾ ഇടയ്ക്ക് പറഞ്ഞാർന്നു ബ്രേക്ക് അപ്പ് ആയപ്പോൾ നിന്നെ മിസ്സിംഗ് ആയാൽ മെസ്സേജ് അയക്കണം എന്നു മനസ്സിൽ വിചാരിച്ചിരുന്നു 😄 പക്ഷെ ഞാൻ എപ്പോഴും അവൾക് പല അക്കൗണ്ടിലും വന്നു മെസ്സേജ് അയച്ചോണ്ട് ദേശ്യം കൂടി വന്നൊണ്ട് 🥹 എന്നെ മിസ്സിംഗ് ആയില്ല എന്നു 🥹.
അങ്ങനെ ഒരു ദിവസം രാത്രി പാത്തു എനിക്ക് മെസ്സേജ് ഇട്ടു ഞാൻ അവൾക് റിപ്ലൈ കൊടുത്ത്. അവൾ പോയ അന്ന് മുതൽ ഉള്ള എന്റെ എല്ലാ കാര്യവും ഷാർജയിൽ അവളെ തിരഞ്ഞതും എല്ലാം ഞാൻ അവളോട് പറഞ്ഞു 🥹. അവൾ ചോദിച്ചു 🥹 എന്തിനാ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ 🥹ഇതിനു മാത്രം എനിക്ക് എന്താ പ്രേത്യേകത. ഞാൻ എന്റെ പാത്തൂനോട് പറഞ്ഞു 🥹. എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയം നിന്നോട് ആയിരുന്നു. നിന്റെ മനസ് എനിക്ക് അറിയാം 🥹പുറത്ത് വാശി കാണിക്കും എങ്കിലും ആ മനസ്സിൽ സ്നേഹം ഉണ്ട് എന്നു എനിക്ക് അറിയാo എന്നും. പിന്നെ നീ എന്റെ കൂടെ ഉണ്ടാവുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സന്തോഷം സമാധാനം ഇതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല എന്നും പറഞ്ഞു 🥹.
അങ്ങനെ കുറച്ചു കാര്യങ്ങൾ ഒകെ ഞങ്ങൾ തമ്മിൽ സംസാരിച്ചു.
എനിക്ക് എന്റെ പാതിവിന്റെ വോയ്‌സും മുഖവും കാണാൻ വല്ലാത്ത ആഗ്രഹം തോന്നി 🥹 ഒരുപാട് ആയല്ലോ ഞാൻ എന്റെ മുത്തിനെ ഒന്ന് കണ്ടിട്ട്. 🥹 ഒന്നും സംസാരിച്ചില്ലേലും എനിക്ക് എന്റെ പാത്തുവിന്റെയ് മുഖത്തു നോക്കി ഇരിക്കുന്നത് തന്നെ വലിയ ഇഷ്ടമുള്ള കാര്യം ആയിരുന്നു 😊. ആ മുഖത്തു വരുന്ന ചിരി, ദേശ്യം, റൊമാൻസ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാർന്നു.
അങ്ങനെ കുറച്ചു പേടിച്ചിട്ട് ആണേലും ഞാൻ എന്റെ പാത്തൂനോട് കാര്യം പറഞ്ഞു.
ടാ എന്നോട് ദേഷ്യം പിടിക്കരുത് pls. എനിക്ക് നിന്റെ ശബ്‌ദം കേൾക്കാൻ കൊതിയാവുന്നു 🥹 കാണാനും കൊതിയാവുന്നു 🥹 എന്നു പറഞ്ഞു.
ഉടനെ പാത്തു പറഞ്ഞു ഒന്നും നടക്കില്ല 🥹🥹. എന്റെ മനസ്സ് വിങ്ങി പൊട്ടി 🥹🥹. എന്നാലും ഞാൻ അതു പുറത്ത് കാണിച്ചില്ല 🥹. ഞാൻ പറഞ്ഞു സാരമില്ല.
അങ്ങനെ കുറച്ചു കഴിഞ്ഞു പാത്തു ചാറ്റ് നിർത്തി പോയി. ഞാൻ എന്റെ വർക്കിലേക്കും കടന്ന്. ഒരു പത്തു മിനുട്ട് കഴിഞ്ഞു പാത്തു tiktokil വീഡിയോ കാൾ വിളിക്കുന്നു 😊😊😊.
തുടരും.... #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💞 നിനക്കായ് #💔 നീയില്ലാതെ