ShareChat
click to see wallet page

പാത്തു:22. Passport ട്രാവൽസിൽ സബ്‌മിറ്റ് ചെയ്തു വിസ പ്രൊസ്സസ്,മെഡിക്കൽ ടെസ്റ്റ്‌ തിരൂരിൽ നിന്നും പെട്ടന്ന് തന്നേയ് റെഡി ആക്കി. വിസ അടിച്ചു വരാൻ 20 ദിവസം അടുത്ത് എടുത്തു. അങ്ങനെ എല്ലാം ഒകെ ആക്കി. ടികറ്റ് കമ്പനി അവിടെന്ന് എടുത്തിട്ട് അയച്ചു തരാം എന്നു പറഞ്ഞു. എന്റെ പ്ലാൻ ഷാർജ പോയിട്ട് അവിടെ മാക്സിമം 7 ഡേയ്‌സ് നിന്നിട്ട് അവിടുന്ന് ദമ്മാമിൽ പോവാം എന്നായിരുന്നു 😓. അവർ കാലിക്കറ്റ്‌ to ദമ്മാം ടികെറ്റ് എടുകാം എന്നു പറഞ്ഞു, ഞാൻ ടെൻഷൻ ആയി. എന്റെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു പാത്തൂനെ അവിടെ നിന്നും എങ്ങനേലും കാണാo എന്നുള്ളത് 😓. ഞാൻ എന്റെ പഴയ ഹെഡിന് മെയിൽ അയച്ചു കാര്യം പറഞ്ഞു. സർ എനിക്ക് ഷാർജ വഴി ടികെറ്റ് റെഡി ആക്കിത്തരണം പ്രിയ പെട്ട ഒരാളെ അവിടെ കാണാൻ ഉണ്ടെന്നും പറഞ്ഞു. പുള്ളി ആദ്യം അതു റിജ്വാക്ട് ചെയ്തു 😓. മാക്സിമം 7 ഡേയ്‌സ് എടുക്കോള്ളു pls സർ എന്നൊക്കെ പറഞ്ഞു പുള്ളിയെ convince ചെയ്തു. പുള്ളി ഒകെ പറഞ്ഞു ☺️☺️. എന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയോണ്ട് ഞാനും ഹാപ്പി ആയി. അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞിട്ട് എനിക്കു പോവാനുള്ള ടികറ്റ് കൺഫേം ആക്കി. അങ്ങനെ പതിവ് പോലെ വൈകീട്ട് ഷോപ്പിൽ പോയി മനസ്സിനോട്, സ്ഥിരം കസ്റ്റമർ അവരോടൊക്കെ ഇന്ന് ലാസ്റ്റ് ഡേ ആണ് മറ്റെന്നാൾ പോവാണ് എന്നൊക്കെ പറഞ്ഞപ്പോ അവർക്കും ഒരു വിശമം ആയി 😓. അത്രയും അടുപ്പം ഉണ്ടായിരുന്നു എനിക്കു അവരോടെക്കെ. പിറ്റേന്ന് രാവിലേ അനസിനേം കൂട്ടി നല്ലൊരു ഹോട്ടലിൽ പോയി ഫുഡ്‌ ഒക്കെ കഴിച്ചു അവനോട് യാത്ര പറഞ്ഞു വണ്ടി നേരെ വീട്ടിലേക്ക് വിട്ടു. ഇനി ഞാൻ നാട്ടിൽ രണ്ടു ദിവസം മാത്രം.വീട്ടിൽ എത്തി പെട്ടന്ന് കുളിച്ചു ഞാൻ മമ്പുറം വരെ ഒന്ന് പോയി സിയാറത്ത് ഒക്കെ ചെയ്തു മനസ്സിൽ ഉള്ള കാര്യങ്ങൾ ഒക്കെ റാഹത്തായി നടക്കാൻ പ്രാർത്ഥിച്ചു ☺️. മുൻപ് കുറച്ചു നേർച്ച ഒക്കെ ഉണ്ടയിനു. അന്ന് മനസ്സിൽ വിജാരിച്ച ക്യാഷ് ഒക്കെ നേർച്ചപ്പെട്ടിയിൽ ഇട്ട് ചെമ്മാട് പോയി അവിടുന്ന് കൊണ്ട് പോവാൻ ഉള്ള ബേക്കറി ഐറ്റംസ് ഒക്കെ വാങ്ങി. അവിടുന്ന് നേരെ കോട്ടക്കൽ പോയി കുറച്ചു ഡ്രസ്സ്‌ ഒക്കെ വാങ്ങി. അതിനിടയിൽ ഫ്രണ്ട്സിനെ ഒക്കെ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിൽ തിരിച്ചെത്തി.ഇനി കുറച്ചു ബന്ധു വീട്ടിൽ ഒക്കെ പോവാൻ ഉണ്ട്‌ അതൊക്കെ സെറ്റ് ചെയ്തിട്ടു വീട്ടിൽ തിരിച്ചു എത്തിയപ്പോ രാത്രി ആയി. ഇനി നാളെ ഒരു ദിവസം കൂടി എന്റെ മുൻപിൽ 😥. രണ്ട് വർഷം പോയിരിക്കുന്നു. എത്ര പെട്ടന്ന് 😓. അതിനിടയിൽ പാത്തു എന്റയ് ജീവിതത്തിൽ വന്നതും പോയതും എല്ലാം മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു. എത്ര പെട്ടന്ന് എന്തല്ലാം സംഭവിച്ചു. എന്റെ അനിയൻ ( ഉമ്മയുടെ അനിയത്തിയുടെ മകൻ )ഷാർജയിൽ ഉണ്ട്‌. അവൻ അവിടെ സഫാരി മാളില വർക്ക്‌ ചെയുന്നത്. എന്റെ ഊഹം ശരിയാണെൽ പാത്തുവിന്റെ ബ്രദർ ആ ഏരിയയിൽ തന്നെയാണ് അവരുടെ insta പോസ്റ്റിൽ ക്ലോക്ക് ടവറും അവിടുത്തെ പാർക്കും പിന്നെ സഫാരി, ലുലു, നെസ്റ്റോ എന്നി മാളുകളും ഞാൻ കണ്ടിരുന്നു. അപ്പോൾ എന്റെ പ്ലാനും അങ്ങനെ ആയിരുന്നു ഇവിടുന്നു എവിടുന്നേലും എന്റെ പാത്തുവിനെ എനിക്കു കാണാൻ കഴിയും എന്ന് 😓. അങ്ങനെ അനിയനെ വിളിച്ചു ഒരു bedspace സെറ്റക്കാൻ പറഞ്ഞു. മാക്സിമം ഒരാഴ്ച ഉണ്ടാവും എന്നും പറഞ്ഞു. അങ്ങനെ പോകുന്ന ദിവസം ആയി.കുളിച്ചു സുന്നത് ഒക്കെ നിസ്കരിച്ചു ബാഗ് ഒക്കെ ഒന്നൂടി ചെക് ചെയ്തു എല്ലാം ക്ലിയർ ആണ് എന്ന് ഉറപ്പ് വരുത്തി. ഞാൻ തായാട്ട് ഇറങ്ങി. തായേ ഉമ്മാമയും ഉപ്പാപ്പയും എല്ലരും വന്നിട്ട് ഉണ്ട്‌ ഫുഡ്‌ ഒകെ കഴിച്ചു ഇറങ്ങാൻ ഉള്ള സമയം ആയി അനിയനെ വിളിച്ചു വണ്ടിയുടെ ഡോക്യുമെന്റ് അവനു കൊടുത്ത് കുറച്ചു ഉപദേശം ഒക്കെ കൊടുത്ത്. എന്തോ അവൻ കരച്ചിൽ വരുന്നു 😓. ഉമ്മ കെട്ടിപിടിച്ചു മുത്തം തരുന്നു. എന്തോ മനസിന് ഒരു പ്രയാസം കണ്ണ് നിറയുന്നു. ഉപ്പ വിഷമം പുറത്ത് കാണിക്കുന്നില്ല. പഴയ പ്രവാസിയ ☺️ അതുകൊണ്ട് വിഷമം പുള്ളി പുറത്ത് കാണിക്കില്ല😓. ദുആ ഒക്കെ കഴിഞ്ഞു. അങ്ങനെ എല്ലാരോടും സലാം ചൊല്ലി മുറ്റത്തേയ്ക് ഇറങ്ങി. ഫ്രിണ്ട്സ് അവിടെ ഉണ്ട്‌ എല്ലാരോടും യാത്ര പറഞ്ഞു, അനിയൻ വണ്ടി തിരിച്ചിട് റെഡി ആയി നിൽക്കുന്നു. പെട്ടി ഒക്കെ കയറ്റി എല്ലാരോടും ഒരിക്കൽ ക്കൂടി യാത്ര പറഞ്ഞു 😓. ഉമ്മ ഓടി വന്നു വീണ്ടും കെട്ടിപിടിച്ചു ഒരു പാട് മുത്തം തന്നു. എനിക്കു പിടിച്ചു നില്കാൻ കഴിഞ്ഞില്ല 😥ഞാൻ കരഞ്ഞു ഒരു കൊച്ചു കുട്ടി പറയുന്നപോലെ. ഓരോ പ്രവാസിയുടെയും തിരിച്ചു പോക്ക് ഇങ്ങനെയൊക്കെ ആയിരിക്കും 😓🤲🏻. അനിയനോട് ഞാൻ പറഞ്ഞു എയർപോർട്ട് വരെ ഞാൻ ഓടിക്കാം, മാക്സിമം 45 മിനിറ്റ് ഒള്ളൂ വീട്ടിൽ നിന്നും എയർപോർട്ടിലേക്. അങ്ങനെ വണ്ടി എടുത്ത് എല്ലാവർക്കും ടാറ്റാ കൊടുത്ത് യാത്ര തിരിച്ചു കുളപ്പുറം -കൊടുവായൂർ കുന്നുംപുറം വഴിയാണ് ഞങ്ങള്ക് എളുപ്പം. അങ്ങനെ കുറച്ചു കഴിഞ്ഞു എയർപോർട്ടിൽ എത്തി, അനിയൻ വണ്ടി പാർക്ക്‌ ചെയ്തു വരാം എന്ന് പറഞ്ഞു പോയി.ഞാൻ ഉപ്പാന്റെ മുഖത്തു നോക്കി ആ കണ്ണ് നിറഞ്ഞിട്ടുണ്ട് പാവം 😥. എന്നെ ചേർത്ത് നിർത്തി കവിളത്തു നെറ്റിയിൽ മുത്തം തന്നു. കുറച്ചു ഉപദേശം ഒക്കെ തന്നു. അനിയൻ വന്നു. അനിയനോട് ഉപ്പന്റെയും ഉമ്മന്റേയും കൂടെ ഉണ്ടാവണം എപ്പോഴും എന്തുണ്ടേലും അപ്പോൾ എന്നെ വിളിക്കണം എന്നും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന ക്യാഷ് അവനെ ഏല്പിച്ചു നിനക്ക് ആവിശ്യം ഉള്ളത് എടുത്തിട്ട് ബാക്കി ഉമ്മാക് കൊടുത്തേയ്ക് എന്നും പറഞ്ഞു ഞാൻ യാത്ര പറഞ്ഞു അകത്തേയ്ക് പ്രവേശിച്ചു 😓. കുറച്ചു സമയത്തിന് ശേഷം ചെക്കിങ് ഓക്കേ കഴിഞ്ഞു എമിഗ്രേഷൻ എല്ലാം കഴിഞ്ഞു ഉമ്മാക് വിളിച്ചു അപ്പോഴും ഉമ്മാക് വിഷമം ഉണ്ട്‌. രണ്ടു വർഷം കൂടെ നിന്ന് കൊണ്ട് പോവുമ്പോൾ ഒരു വിഷമം 😥പാവം. ഫ്ലൈറ്റിൽ കയറി വീട്ടിലേക് മെസ്സേജിട്ടു ഇന്ഷാ അല്ലാഹ് അവിടെ എത്തീട്ട് വിളിക്കാം. പ്രിയപ്പെട്ട നാടിനോട് വിട പറഞ്ഞു. അങ്ങനെ മണിക്കൂർകൾക്കു ശേഷം ഷാർജയിൽ വിമാനം ഇറങ്ങി. പുറത്ത് അനിയൻ കാത്തു നിൽപ്പുണ്ട്. അവന്റെ റൂമിൽ തന്നെ ആണ് താമസം. പോകുന്ന വഴിക് ഫുഡ്‌ കഴിച്ചു. റൂമിൽ എത്തി അവൻ ഡ്യൂട്ടിക്ക് പോയി. ഞാൻ ഒന്ന് മയങ്ങി. രാത്രി ആവും ഇനി അവൻ വരാൻ. എളാമ്മ അനിയന് കൊടുത്തുവിട്ട സാധനം അവനെ ഏല്പിച്ചു. അവനോട് ആ ഏരിയ എങ്ങനെ ഒക്കെയാ എന്നൊക്കെ ചോദിച്ചു മനസ്സിലാക്കി. എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രം ഈ ഏഴു ദിവസം കൊണ്ട് എന്റെ പാത്തുവിനെ ഒരു നോക്ക് എങ്കിലും എനിക്കു കാണണം എന്ന്. തുടരും..... #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💔 Breakup video Status #💔 നീയില്ലാതെ #💘 Love Forever

2.7K ने देखा
5 दिन पहले