ShareChat
click to see wallet page

ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ജനനീനവരത്നമഞ്ജരി മന്ത്രം 01 ഒന്നായ മാമതിയിൽ നിന്നായിരം ത്രിപുടി വന്നാശു തൻ മതി മറ- ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി- ലൊന്നായി വീണു വലയും എന്നാശയം ഗതി പെറും നാദഭൂമിയില- മർന്നാവിരാഭ പടരും ചിന്നാഭിയിൽ ത്രിപുടിയെന്നാണറുംപടി കലർന്നാറിടുന്നു ജനനീ! 🔥 വച്യാർത്ഥം 🔥 അമ്മേ, ഞാനുൾപ്പെടെയുള്ള ഈ ജഗത്തിന് ആദി കാരണമായിരിക്കുന്ന, ഏകമായിരിക്കുന്ന, മഹത്തായ അറിവാണു നീ. എണ്ണിയാലൊടുങ്ങാത്ത തരം ത്രിപുടികൾ നിന്നിൽ നിന്ന് ആദ്യമായി ഉണ്ടായി. ആ ത്രിപുടികളിൽ ഒന്നിലെ ഒരു പുടമാണു ഞാൻ. ഇങ്ങനെ ത്രിപുടികൾ ഉണ്ടായ ഉടൻ തന്നെ ഞാൻ എൻ്റെ പരമാർത്ഥസ്വരൂപം മറന്നു. സ്വസ്വരൂപം മറന്നപ്പോൾ പ്രിയം, അന്നം തുടങ്ങിയ സുഖ ഭോഗവിഷയങ്ങളിലേക്കാവുകയും, ഞാൻ അവയിൽ മുഴുകുകയും ചെയ്തു. അതു ദുഃഖമാകുന്ന കടലിൽ പൂർണ്ണമായി വീണു വലയാൻ ഇടയാക്കി. അങ്ങനെയുള്ളതാണ് എൻ്റെ ഇപ്പോഴത്തെ സ്ഥിതി. ഇതിൽ നിന്നു രക്ഷപ്പെട്ട് പരമമായ ഗതിയടയുവാൻ എൻ്റെ മനസ്സു കൊതിക്കുന്നു. ആ ഗതി ഉണ്ടാക്കിത്തരുന്നത്, നീ തന്നെ നാദരൂപത്തിലായി ത്തീരുന്ന ഭൂമികയാണ്. അതിൽ എനിക്കു അമരണം. അങ്ങനെ അമരു മ്പോൾ പ്രകാശസ്വരൂപിണിയായ നിന്നെ എങ്ങും നിറഞ്ഞു നില്ക്കുന്നതായി കാണാറാകും. ആ പ്രകാശം എങ്ങും നിറ ഞ്ഞതാണെന്നതു പോലെ സകലതിനും നാഭിയായിരിക്കുന്ന അറിവു കൂടിയാണ്. എല്ലാ ത്രിപുടികളും ഇല്ലാതായിപ്പോകുന്ന ആ ചിന്നാഭിയിൽ അലിഞ്ഞ് ചേർന്ന്, എല്ലാ ദുഃഖങ്ങളും ആറിത്തണുക്കുവാൻ എന്നാണു സാധിക്കുക? മുനി നാരായണ പ്രസാദ് സ്വാമികളുടെ വ്യാഖ്യാനം) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു🙏

2.3K കണ്ടവര്‍
5 ദിവസം