തേൻ തുളുമ്പുമോർമ്മയായ് നീ വരികയായ് വീണ്ടും,
എന്റെ മൗനത്തിൻ ചില്ലകളിൽ പൂക്കൾ വിരിക്കാൻ...
ഒഴുക്കി വിട്ടൊരാ പഴയ തോണി പോൽ,
തീരമണയുന്നു നിൻ പ്രണയത്തിൻ മധുരം.
വിരഹത്തിൻ വേനലിൽ കരിഞ്ഞൊരെൻ കനവുകളിൽ,
കുളിർമഴയായ് പെയ്തൊരാ ആദ്യാനുരാഗം...
ഏകാന്തവീഥികൾ തളിർക്കുന്നു നിൻ വരവാൽ,
എൻ പ്രാണനിൽ അലിയുന്നു നിൻ രാഗലയം!
കാലം കരുതി വെച്ച കയ്പ്പേറിയ പാത്രത്തിൽ,
നീ പകർന്നു നൽകിയൊരാ തേൻ തുള്ളി മാത്രം...
ഇനിയൊരു ജന്മം മൊട്ടിടാൻ എനിക്കിനി,
നിൻ ചിരിയൊന്നു മതിയാവുമീ വസന്തത്തിൽ!..... ♥️ #📝 ഞാൻ എഴുതിയ വരികൾ #♥ പ്രണയം നിന്നോട് #❤️ പ്രണയ കവിതകൾ #😍 ആദ്യ പ്രണയം #😔 ഇമോഷണൽ സ്റ്റാറ്റസ് 😍