ShareChat
click to see wallet page

#ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ജനനീനവരത്നമഞ്ജരി മന്ത്രം 06 മീനായതും ഭവതി മാനായതും ജനനി, നീ നാഗവും നഗഖഗം- താനായതും ധര നദീ നാരിയും നരനു- മാ നാകവും നരകവും, നീ നാമരൂപമതിൽ നാനാവിധപ്രകൃതി- മാനായി നിന്നറിയുമീ- ഞാനായതും ഭവതി, ഹേ നാദരൂപിണിയ- ഹോ! നാടകം നിഖിലവും. 🔥 വച്യാർത്ഥം 🔥 അറിവിന്റെ കേവല ഭാവമായ നാദമാകുന്ന സ്വരൂപ ത്തോടുകൂടിയ അമ്മേ, നിൻ്റെ സ്ഥൂലസങ്കല്പ‌ന രൂപം പകർന്നതു തന്നെയാണല്ലോ മീനായിരിക്കുന്നതും മാനായിരിക്കുന്നതും നീ തന്നെയാണല്ലോ പാമ്പായിട്ടും പർവതമായിട്ടും പക്ഷികളായിട്ടും രൂപം പകർന്നിരിക്കുന്നത്. ഈ ഭൂമ ണ്ഡലമായിരിക്കുന്നതും അതിലൊഴുകുന്ന നദികളായിരി ക്കുന്നതും നീ തന്നെ. സ്ത്രീയായിരിക്കുന്നതും പുരുഷനായി രിക്കുന്നതും നീ തന്നെ. സ്വർഗ്ഗമായിരിക്കുന്നതും നരകമായി രിക്കുന്നതും നീ തന്നെ. സകലതും നീ തന്നെ സകലതി നെയും വേർതിരിച്ചറിയുന്നതിനു ഉപകരിക്കുന്ന നാമമായും രൂപമായും ഇരിക്കുന്നതും നീ തന്നെ. ഈ നാമരൂപങ്ങളോടു കൂടിയ നാനാതരം പ്രാപഞ്ചിക പ്രതിഭാസങ്ങളെ നാനാതര ത്തിൽത്തന്നെ അറിഞ്ഞു കൊണ്ടിരിക്കത്തക്കവണ്ണമുള്ള ആന്തരിക പ്രകൃതിയോടു കൂടിയവനാണ് ഞാൻ. ഈ ഞാനായിരിക്കുന്നതും നീ തന്നെ നീ തന്നെയാണ് ഈ സകല പ്രപഞ്ചമായും ഞാനായും ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതെന്തൊരാശ്ചര്യമാണ്. സകലതും നീ നടത്തുന്ന നടന ത്തിന്റെ ഭാവാഭിനയമുഖങ്ങൾ മാത്രം! മുനി നാരായണ പ്രസാദ് സ്വാമികളുടെ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨

658 ने देखा
3 दिन पहले