ShareChat
click to see wallet page

ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേയ്ക്ക് അതിവേഗം മുന്നേറുകയാണ് കേരളം. ആ മുന്നേറ്റത്തിനു പകിട്ടേകി കൊച്ചി തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഭവനസമുച്ചയങ്ങൾ 394 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി. 10,796.42 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഒന്നാമത്തെ ടവർ. 11 നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ടവറിൽ 199 കുടുംബങ്ങൾക്കാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. 81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ എൽ ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 3 എലവേറ്ററുകൾ, 3 സ്റ്റെയർകേസുകൾ എന്നിവയുമുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അംഗനവാടിയും 14 കടമുറികളും പ്രവർത്തിക്കും. രണ്ടാമത്തെ ടവറിലാകട്ടെ 13 നിലകളിൽ, ആകെ 195 പാർപ്പിടങ്ങളാണ് ഉള്ളത്. 10,221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ 18 കടമുറികളും, പാർക്കിംഗ് സൗകര്യവുമുണ്ട്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കും എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ നയിക്കുന്നത്. ആ ലക്ഷ്യത്തിലേയ്ക്ക് ഇനി അധികദൂരമില്ല. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം. #keralagovernment #thuruthiflat #kerala

834 കണ്ടവര്‍
28 ദിവസം