ShareChat
click to see wallet page

#✍️വിദ്യാഭ്യാസം തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നു വിദ്യാഭ്യാസ കലണ്ടർ താളം തെറ്റിയെങ്കിലും സ്കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന. ഇതിനായി ക്രിസ്മസ് അവധി പുനക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഡിസംബർ 15 ന് പരീക്ഷ ആരംഭിക്കും 23 ന് പൂർത്തിയാക്കി സ്കൂൾ അടക്കും. ജനുവരി 5 ന് തുറക്കും. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നോ രണ്ടോ പരീക്ഷകൾ തുറന്ന ശേഷം ജനുവരി 7 നടത്തും. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലെടുക്കും.തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ അവധിക്കു മുൻപും ഷേക്ഷവുമായുള്ള പരീക്ഷ വിദ്യാർഥികളിൽ മാനസികസമ്മർദ്ദം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ 📚

673 ने देखा
5 दिन पहले