𝐀𝐃𝐕𝐎𝐂𝐀𝐓𝐄 ᴀᴛᴛᴜᴋᴀʟ MANOJ GURUVAYUR
783 views
6 days ago
BG ശ്ലോകം 9.10 ᴜɴᴅᴇʀꜱᴛᴀɴᴅ ᵗʰⁱˢ ɪʀʀᴇꜱᴩᴇᴄᴛɪᴠᴇ ᴏꜰ ʀᴇʟɪɢɪᴏɴ ᴄᴏᴜɴᴛʀy 𝚎𝚝𝚌 ᵗʰᵉ ᵐⁱⁿⁱᵐᵘᵐ ʳᵉˢᵘˡᵗ ˢʰᵒᵘˡᵈ ᵇᵉ ᴇʟᴇᴠᴀᴛɪᴏɴ ᴛᴏ ℍ𝕖𝕒𝕧𝕖𝕟𝕝𝕪 𝕻𝖑𝖆𝖓𝖊𝖙𝖘👍. 𝑻𝒉𝒆𝒔𝒆 𝒔𝒆𝒍𝒆𝒄𝒕𝒆𝒅 𝐁𝐇𝐀𝐆𝐀𝐕𝐀𝐓𝐇𝐆𝐈𝐓𝐀 𝒗𝒆𝒓𝒔𝒆𝒔 𝒂𝒓𝒆 𝒂𝒄𝒕𝒖𝒂𝒍𝒍𝒚 𝒘𝒂𝒚 𝒕𝒐 𝒓𝒆𝒂𝒍 𝒔𝒂𝒍𝒗𝒂𝒕𝒊𝒐𝒏 𝒂𝒌𝒂 𝒈𝒆𝒕𝒕𝒊𝒏𝒈 𝒐𝒖𝒕𝒔𝒊𝒅𝒆 𝒖𝒏𝒊𝒗𝒆𝒓𝒔𝒆𝒔 𝒕𝒐 𝒔𝒑𝒊𝒓𝒊𝒕𝒖𝒂𝒍 𝒑𝒍𝒂𝒏𝒆𝒕𝒔 𝒘𝒉𝒆𝒓𝒆 𝒘𝒆 𝒃𝒆𝒍𝒐𝒏𝒈 𝒊𝒓𝒓𝒆𝒔𝒑𝒆𝒄𝒕𝒊𝒗𝒆 𝒐𝒇 𝒓𝒆𝒍𝒊𝒈𝒊𝒐𝒏 𝒄𝒐𝒖𝒏𝒕𝒓𝒚 𝒆𝒕𝒄. 𝑼 𝒕𝒂𝒌𝒆 𝒊𝒕 𝒐𝒓 𝒍𝒆𝒂𝒗𝒆 𝒊𝒕.. 𝐈𝐭'𝐬 𝐥𝐞𝐟𝐭 𝐭𝐨 𝐲𝐨𝐮👍.. "" 𝐓𝐡𝐞𝐲 (𝐝𝐞𝐯𝐨𝐭𝐞𝐞𝐬 𝐨𝐟 𝐋𝐨𝐫𝐝 𝐆𝐨𝐥𝐨𝐤𝐧𝐚𝐭𝐡 𝐊𝐫𝐢𝐬𝐡𝐧𝐚) 𝐝𝐨 𝐧𝐨𝐭 𝐜𝐚𝐫𝐞 𝐟𝐨𝐫 𝐚𝐧𝐲 𝐦𝐮𝐧𝐝𝐚𝐧𝐞 (𝐔𝐧𝐢𝐯𝐞𝐫𝐬𝐚𝐥) 𝐜𝐫𝐞𝐚𝐭𝐮𝐫𝐞, 𝐮𝐩 𝐭𝐨 𝐭𝐡𝐞 𝐬𝐭𝐚𝐭𝐮𝐬 𝐨𝐟 𝐁𝐫𝐚𝐡𝐦ā, 𝐭𝐡𝐞 𝐥𝐨𝐫𝐝 𝐨𝐟 𝐭𝐡𝐞 𝐮𝐧𝐢𝐯𝐞𝐫𝐬𝐞. 𝐎𝐧𝐥𝐲 𝐭𝐡𝐞𝐲 𝐜𝐚𝐧 𝐝𝐞𝐟𝐢𝐧𝐢𝐭𝐞𝐥𝐲 𝐡𝐚𝐯𝐞 𝐚 𝐜𝐥𝐞𝐚𝐫 𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐭𝐡𝐞 𝐕𝐚𝐢𝐤𝐮ṇṭ𝐡𝐚 𝐩𝐥𝐚𝐧𝐞𝐭𝐬.(𝐬𝐢𝐭𝐮𝐚𝐭𝐞𝐝 𝐨𝐮𝐭𝐬𝐢𝐝𝐞 𝐮𝐧𝐢𝐯𝐞𝐫𝐬𝐞𝐬) ""S̲B̲ 2.2.18 (I̲S̲K̲C̲O̲N̲).. (𝐂𝐎𝐌𝐌𝐄𝐍𝐓𝐀𝐑𝐘).. JAI GOLOKNATH. JAI JAGANNATH. OM TAT SAT കൃഷ്ണന്റെ ശക്തിവിശേഷങ്ങളിലൊന്നായ ഈ ഭൗതികപ്രകൃതി കൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് ചരാചരങ്ങളെയെല്ലാം സ്യഷ്ടിക്കുന്നു. ഈ നിയമമനുസരിച്ച് വീണ്ടും വീണ്ടും പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയുംചെയ്യുന്നു. മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സ ചരാചരം ഹേതുനാനേന കൗന്തേയ ജഗദ്‌ വിപരിവര്‍തതേ അധ്യക്ഷേണ - അദ്ധ്യക്ഷനായ (അധിഷ്ഠാവായ); മയാ - എന്നാൽ (ഞാ ൻ നിമിത്തം); പ്രകൃതിഃ – പ്രകൃതി; സ ചരാചരം - ചരാചരാത്മകമായ; (വിശ്വം) – വിശ്വത്തെ; സൂയതേ – സൃഷ്ടിക്കുന്നു; അനേനഹേതുനാ - ആ ഹേതുവാൽ; കൗന്തേയാ - ഹേ കൗന്തേയാ; ജഗത് - ജഗത്ത്; വിപരിവർത്തേ - പ്രവർത്തിക്കുന്നു. അല്ലയോ കുന്തീപുത്രാ, എന്റെ ശക്തിവിശേഷങ്ങളിലൊന്നായ ഈ ഭൗതികപ്രകൃതി എന്റെ നിർദ്ദേശമനുസരിച്ച് ചരാചരങ്ങളെയെല്ലാം സ്യഷ്ടിക്കുന്നു. ഈ നിയമമനുസരിച്ച് വീണ്ടും വീണ്ടും പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയുംചെയ്യുന്നു. ഭൗതികലോകത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നെല്ലാമകന്നാണ് ഭഗവാൻ സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ ആത്യന്തിക നിയന്ത്രണം അദ്ദേഹത്തിന്റേതാണെന്ന് ഇവിടെ സ്പഷ്ടമാക്കുന്നു. ഭൗതികലോകത്തിന്റെ പശ്ചാത്തലവും അതിനു പിന്നിലുള്ള ഇച്ഛാ ശക്തിയുമത്രേ ഭഗവാൻ; ഭരണച്ചുമതല ഭൗതികപ്രകൃതിയുടേതും. ‘വിഭിന്നാകൃതികളിൽ, വിവിധ വർഗ്ഗങ്ങളിൽ പിറക്കുന്ന ജീവാത്മാക്കളുടെയെല്ലാം പിതാവാണ് ഞാൻ' എന്ന് കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. പിതാവാണ് മാതൃഗർഭത്തിൽ കുട്ടിയായി വളരേണ്ടുന്ന ബീജങ്ങൾ നിക്ഷേപിക്കുന്നത്. ഭഗവാനാകട്ടെ, കടാക്ഷമാത്രത്താൽ(glance) പ്രകൃതി ഗർഭത്തിൽ സർവ്വ ജീവ ഗണങ്ങളുടേയും ബീജാവാപം ചെയ്യുന്നു. മുൻ ജന്മത്തിലെ ആഗ്രഹങ്ങൾക്കും, പ്രവൃത്തികൾക്കുമനുസരിച്ചായിരിക്കും അവയോരോന്നും ഓരോ വർഗ്ഗത്തിലും ആകൃതിയിലും പിറക്കുന്നത്. ഭഗവത് കടാക്ഷത്തിൽ നിന്ന് ഉളവായവയാണെങ്കിലും മുൻജന്മത്തിലെ ആഗ്രഹവും കർമ്മവുമനുസരിച്ച് ആ ജീവാത്മാക്കൾ വിഭിന്നാകൃതികളിൽ ജനിക്കുന്നു. (ആ നിലയ്ക്ക്) ഈ ഭൗതികസ്യഷ്ടിയിൽ ഭഗവാൻ നേരിട്ട് ഇടപെടുന്നില്ല; പ്രകൃതിയെ കടാക്ഷിക്കുക മാത്രം ചെയ്യുന്നു. പ്രകൃതി ഇങ്ങനെ പ്രചോദിതയാവുമ്പോൾ ചരാചരങ്ങളെല്ലാം ക്ഷണേന സൃഷ്ടിക്കപ്പെടുകയാണ്. ഭൗതികപ്രപഞ്ചത്തെ കടാക്ഷിക്കുക എന്നത് ഭഗവാന്റെ ഭാഗത്തു നിന്നുള്ള ഒരു പ്രവർത്തനം തന്നെയാണെന്ന്‍ സംശയരഹിതമായി പറയാവുന്നതാണ്. എങ്കിലും പ്രപഞ്ചാവിർഭാവത്തോട് അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. സ്മൃതിയിൽ ഇതിനൊരുദാഹരണം പറഞ്ഞിട്ടുണ്ട്. ഒരാളുടെ മുന്നിൽ സുരഭിലമായൊരു പൂവ് ഇരിക്കുന്നു. ആ പൂവും അയാളുമായി ഒരുവിധത്തിലും ബന്ധപ്പെട്ടിട്ടില്ലെങ്കിലും തന്റെ ഘ്രാണശക്തി അതിന്റെ ഗന്ധത്തെ അറിയുന്നുണ്ട്. ആ ഘ്രാണ ശക്തിയും പൂവും വ്യത്യസ്തങ്ങളുമാണ്. അത്തരമൊരു ബന്ധമത്രേ ഭൗതികപ്രപഞ്ചത്തിന് ഭഗവാനോടുള്ളത്. അദ്ദേഹത്തിന് പ്രപഞ്ചസംഗമില്ല. എങ്കിലും ആജ്ഞകൊണ്ട്, കടാക്ഷ മാത്രത്താൽ സൃഷ്ടിക്കുന്നു. ചുരുക്കത്തിൽ ഭൗതിക പ്രകൃതിക്ക് ഭഗവദാജ്ഞാനുസാരേണയല്ലാതെ ഒന്നുംചെയ്യാൻ സാദ്ധ്യമല്ല, എന്നാലും അദ്ദേഹം ഭൗതികപ്രവർത്തനങ്ങൾക്കതീതനാണ്. ##𝗔𝗗𝗩𝗢𝗖𝗔𝗧𝗘𝗠𝗔𝗡𝗢𝗝𝗚𝗨𝗥𝗨𝗩𝗔𝗬𝗨𝗥 #💭 Best Quotes #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #Devotional #🙏 ശ്രീകൃഷ്ണ ഭജനകൾ